Monday, June 18, 2018

ദൈവം ഉണ്ടോ ഇല്ലേ ? part 1

പടിയടച്ചു താഴിടുന്നതിനു മുമ്പ് RTഗ്രൂപ്പില് ഞാന് തുടങ്ങി വെച്ച ചര്ച്ച ദൈവാസ്തിത്വത്തെ അവലബിച്ചുള്ള ചര്ച്ച ഇവിടെ പോസ്റ്റ ചെയ്യാമെന്നു വിചാരിക്കുന്നു. മെനക്കെട്ടു കുത്തിയിരുന്നു ടയ്പ് ചെയ്തതു വെയ്സ്റ്റാകരുതല്ലൊ എന്നതു കൊണ്ട്. ഇവിടെ നമ്മള് ഒരു പാടു ചര്ച്ചിച്ച വിഷയമായതിനാല് ബോറടിച്ചേക്കാം.
എങ്കിലും പുതുമുഖങ്ങള്ക്കെങ്കിലും താല്പര്യം തോന്നുമായിരിക്കുമല്ലൊ.
ഈ ചര്ച്ച ആരംഭിക്കുമ്പോള് തന്നെ വിചിത്രവും അല്ഭുതകരവുമായ ചില പ്രതികരണങ്ങളാണു ആ ഗ്രൂപ്പില് നിന്നുമുണ്ടായത്. “ഇമ്മാതിരി ചീളു വിഷയങ്ങളൊന്നും ചര്ച്ച ചെയ്യാനുളള ഇടമല്ല ഇത്. ഇവിടെ പെരുത്തു ഗൌരവമുള്ള വിഷയങ്ങളാണു ചര്ച്ച ചെയ്യാറുള്ളത്” എന്നായിരുന്നു ആദ്യ പ്രതികരണങ്ങളിലൊന്ന്.
എന്റെ 4 പതിറ്റാണ്ടു കാലത്തെ യുക്തിവാദ ജീവിതത്തില് ഞാന് ആവര്ത്തിച്ചു കേട്ടിട്ടുള്ളതിന്റെ നേരെ വിപരീതമായ നിലപാട് ! എന്തു വിഷയത്തില് അഭിപ്രായം പറഞ്ഞാലും അതൊക്കെ വിടൂ ദൈവം ഉണ്ടോ ഇല്ലേ ? അതു പറയൂ എന്നാണു ഇത്രയും കാലം കേട്ടിരുന്നത്. എന്നാല് ദൈവം ഒരു “ചീളു കേസായി” മാറിയ കാര്യം ഞാനിപ്പോഴാണു അറിയുന്നത്. അതെന്നെ ആശ്ചര്യപ്പെടുത്തി.!
വിഷയത്തിലേക്കു വരാം :-
ദൈവം (പ്രപഞ്ച സ്രഷ്ടാവ്) ഉണ്ട് എന്നതിനു വിശ്വാസികള് ഉന്നയിക്കാറുള്ള പ്രധാന വാദങ്ങളാണു പരിശോധിക്കുന്നത്. അവ ആദ്യം ലിസ്റ്റ് ചെയ്യാം. പിന്നീട് ഓരോന്നായി പരിശോധിക്കാം .
1. “ഒരു സ്രഷ്ടാവില്ലാതെ യാതൊന്നും ഉണ്ടാവുകയില്ല” അതിനാല് ദൈവം ഉണ്ട്.
2. “എല്ലാം കിറു കൃത്യമായി സംവിധാനിച്ചിരിക്കുന്നു”. അതു ദൈവമില്ലാതെ സാധ്യമാകില്ല. അതിനാല് ദൈവം ഉണ്ട്.
3. അതി സങ്കീര്ണമായാണു നമ്മുടെ ശരീരാവയയവങ്ങള് പോലും സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഒരു സമര്ത്ഥനായ ആസൂത്രകന് ഇല്ലാതെ ഇത്രയും സങ്കീര്ണ വസ്തുക്കള് രൂപപ്പെടുകയില്ല. അതിനാല് ദൈവം ഉണ്ട്.
4. കാരണമില്ലാതെ കാര്യമുണ്ടാകുന്നില്ല. അതിനാല് പ്രപഞ്ചത്തിന്റെ കാരണക്കാരന് ദൈവം ഉണ്ട്.
5. ഒരു ഉദ്ദേശ്യവും ഇല്ലാതെ ചുമ്മാ ഇത്രയും വലിയ ഒരു പ്രപഞ്ചമോ മനുഷ്യനെപ്പോലുള്ള ബുദ്ധി ജീവിയോ ചുമ്മാ ഉണ്ടാവുകയില്ല. അതിനാല് എല്ലാറ്റിനും പിന്നില് ഒരു ഉദ്ദേശ്യവും ഉദ്ദേശിക്കാന് ഒരു ആളും വേണം. അതിനാല് ദൈവം ഉണ്ട്.
6. ഇവിടെ എന്തു തെറ്റു ചെയ്താലും ശരി ചെയ്താലും കൃത്യമായ ഒരു നീതി പകരം ലഭിക്കുന്നില്ല. അതിനാല് നീതിമാനായ ഒരു രക്ഷാശിക്ഷകന് ഉണ്ടായേ മതിയാകൂ. അതിനാല് ദൈവം ഉണ്ട്.
7. മനുഷ്യ ജീവിതത്തിനു അര്ത്ഥവും ലക്ഷ്യവും ഉണ്ടാകണമെങ്കില് ഒരു ദൈവം കൂടിയേ തീരൂ. അതിനാല് ദൈവം ഉണ്ട്.
8. പ്രപഞ്ചത്തിലും പ്രകൃതിയിലും നിയതമായ നിയമങ്ങളുണ്ട്. അവയെങ്ങനെ ഉണ്ടായി എന്നോ പ്രപഞ്ചം എങ്ങനെ ഉല്ഭവിച്ചു എന്നോ ജീവനും ജീവികളും മനുഷ്യനുമൊക്കെ എങ്ങനെയുണ്ടായി എന്നോ നമുക്കു കൃത്യമായും സൂക്ഷ്മമായും വിശദീകരിക്കാനാവുന്നില്ല. അതിനാല് അതൊക്കെ ദൈവം സംവിധാനിച്ചു എന്നു മനസ്സിലാക്കാവുന്നതാണു. അതിനാല് ദൈവം ഉണ്ട്.
9. …?
10….?
[മുകളില് പറഞ്ഞവ കൂടാതെ ദൈവം ഉണ്ടെന്നതിനു ലോജിക്കല് ആയി ഉള്ള തെളിവുകള് ലിസ്റ്റു ചെയ്യാന് സഹായിക്കുക]

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.