Thursday, July 29, 2010

ശത്രുവിനെ തിരിച്ചറിയുക

യുദ്ധവെറിയന്മാരായ സാമ്രാജ്യത്വത്തെയും മതവെറിയന്മാരായ സംഘപരിവാരത്തെയും ചെറുക്കേണ്ടതാര് ? എങ്ങനെ?
------------




മതത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ക്കതീതമായി ലോകത്തെല്ലായിടത്തും നല്ല മനുഷ്യരുണ്ട്. സ്വതന്ത്ര ചിന്തയും ജനാധിപത്യസംസ്കാരവും മതനിരപേക്ഷ മാനവികതയും ഇന്നു ലോകത്താകെ ശക്തിപ്പെട്ടിട്ടുണ്ട്. ഇസ്ലാമിന്റെയും കമ്യൂണിസത്തിന്റെയും ഇരുമ്പു മറകള്‍ക്കകത്തു മാത്രമേ മാനവികത മരവിച്ചു കിടക്കുന്നുള്ളു ! പടിഞ്ഞാറന്‍ രാജ്യങ്ങളിലും അമേരി‍ക്കയിലും ഇസ്രായേലില്‍ പോലും മന്‍ഷ്യത്വത്തെ മാനിക്കുന്ന ലക്ഷക്കണക്കിനാളികളുണ്ട്. ഇറാക് യുദ്ധ സമയത്ത് ഇവരെയാണു നാം തെരുവില്‍ കണ്ടത്. ജനാധിപത്യത്തെ കുറിച്ചു കേട്ടറിവു പോലുമില്ലാത്ത, ഇന്നും ഏകാധിപത്യവും രാജഭരണവും നിലനില്‍ക്കുന്ന അറബ് രാജ്യങ്ങളിലോ കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗങ്ങളിലോ കണ്ടതിനേക്കാള്‍ എത്രയോ മഹത്തായ പ്രതികരണങ്ങളാണു സമാധാനവാദികളുടെ ലോകത്തു നാം കണ്ടത്. അതു നല്‍കുന്ന പാഠം ഇതാണ്: ആഗോളവല്‍കൃതമായ ഇന്നത്തെ ലോകത്ത് സാമൂഹ്യ തിന്മകളെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ലോകമെമ്പാടുമുള്ള മാനവികവാദികളുടെ കൂട്ടായ്മയും സഹകരണവും മാത്രമാണ്.

അതിനു പകരം താലിബാന്‍ ലാദനാദി വിഷജന്തുക്കള്‍ക്ക് ഈ ലോകത്തെ ഏല്‍പ്പിച്ചു കൊടുത്താല്‍ അവര്‍ അമേരിക്കയെ മാത്രമല്ല, മനുഷ്യരാശിയെ ഒന്നടങ്കം ചാംബലാക്കും. ആറാം നൂറ്റാണ്ടിലെ കാടത്തത്തിലേക്കവര്‍ ലോകത്തെ തിരിച്ചു നടത്തും. ഇതിനും നമ്മുടെ മുമ്പില്‍ ദൃഷ്ടാന്തങ്ങളേറെയുണ്ട്.

യു എന്‍ എംബസിയില്‍നിന്നും നജീബുള്ളയെ വലിച്ചിറക്കി തല്ലിക്കൊന്ന് തെരുവിലൂടെ വലിച്ചിഴച്ച് ലിംഗം മുറിച്ച് വായില്‍ തിരുകി വിളക്കു കാലില്‍ കെട്ടിത്തൂക്കിക്കൊണ്ട് തുടക്കമിട്ട ഇസ്ലാമിക നവജാഗരണം അഫ്ഗാനിസ്ഥാനില്‍ നമ്മള്‍ കണ്ടു. 5 വര്‍ഷത്തോളം ആ നാട്ടില്‍ നടന്ന ഇസ്ലാമികവല്‍ക്കരണം മനുഷ്യരാശിയെ എക്കാലത്തേക്കും ലജ്ജിപ്പിക്കുന്ന കാട്ടാളത്തമായിരുന്നില്ലേ?






[താലിബാന്‍ ഭടന്മാര്‍ മൂക്കും കാതും അരിഞ്ഞ ഈ പെണ്‍ കുട്ടി ചെയ്ത കുറ്റം ഭര്‍ത്താവിനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്കു പോയി എന്നതാണത്രേ ]





ഇറാനില്‍ അമേരിക്കന്‍ പാവകളായിരുന്ന ഷാചക്രവര്‍ത്തിമാരെ പുറത്താക്കാന്‍ അവിടെയുള്ള ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകളും മതേതരക്കാരുമൊക്കെ ഖുമയ്നി മൊല്ലാക്കയോടൊപ്പം കൂടി. അവസാനം മുല്ലാക്ക അധികാരം പിടിച്ചപ്പോള്‍ ആദ്യം ചെയ്തത് ഒപ്പമുണ്ടായിരുന്ന മതേതര കമ്യൂണിസ്റ്റ് ബുദ്ധിജീവികളെ മുഴുവന്‍ കൊന്നൊടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. ജീവനും കൊണ്ടന്നു പാലായനം ചെയ്ത പതിനായിരക്കണക്കിനു മാനവികവാദികള്‍ക്ക് അഭയം നല്‍കാന്‍ പടിഞ്ഞാറന്‍ ബൂര്‍ഷ്വാ രാജ്യങ്ങള്‍ മാത്രമേയുണ്ടായുള്ളു. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ പോലും പടിഞ്ഞാറാണഭയം കണ്ടെത്തിയത്. ഇന്ന് ഇസ്ലാമിനെതിരെ ആശയപ്രചാരണരംഗത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്നത് അന്ന് ഇറാനില്‍ നിന്നും പാലായനം ചെയ്ത മതേതരബുദ്ധിജീവികളാണെന്ന കാര്യം ശ്രദ്ധേയമാണ്. മുസ്ലിം വേട്ടനായ്ക്കളുടെ വായില്‍ നിന്നും രക്ഷപ്പെടാന്‍ തസ്ലീമയുള്‍പ്പെടെയുള്ള മനുഷ്യസ്നേഹികള്ക്കും യൂറോപ്പിനെ തന്നെ ആശ്രയിക്കേണ്ടി വന്നു.

ഇസ്ലാമിന്റെ ആധിപത്യം ഉള്ള ഭൂപ്രദേശങ്ങളിലൊന്നും സമാധാനം എന്നതു കണികാണാനില്ല. വെള്ളിയാഴ്ച്ച ജുമുഅ യ്ക്കു പോകുന്നത് പാകിസ്ഥാനില്‍ ഓരോ മുസ്ലിമിനും യുദ്ധഭൂമിയിലേക്കു പോകുന്ന പോലെ ഭീതിജനകമായ കാര്യമാണ്. കാരണം പള്ളിയില്‍ നിന്നും പലപ്പോഴും തിരിച്ചു വരുന്നത് ചിതറിയ മാംസക്കഷ്ണങ്ങളും കരിഞ്ഞ എല്ലിന്‍ കഷ്ണങ്ങളുമായിരിക്കും. ഇറാഖില്‍ ഇന്നും ശരാശരി‍ ദിവസം 500 പേരെങ്കിലും പൊട്ടിത്തെറിച്ചും വെടി കൊണ്ടും മരിക്കുന്നു .

ഈ ഇസ്ലാമിനെയും താലിബാനെയുമാണോ അമേരിക്കന്‍ ലോകപോലീസിനു നാം പകരം വെക്കേണ്ടത്? ഒരു നാടന്‍ മുസ്ലിം ചൊല്ലുണ്ട്. “:പുലി വരാന്‍ യാസീനോതി; ഒടുവില്‍ പുലി പോകാന്‍ ഖത്തം ഓതേണ്ടി വന്നു ! ”. ഇതു പോലാകും കാര്യം.

പിന്നെയെന്തുണ്ടു മാര്‍ഗ്ഗം ? ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളുടെ ആഗോള കൂട്ടായ്മയിലൂടെ ഒരു നല്ല ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുക. അതു മാത്രമേ പോംവഴിയുള്ളു.

ഇനി സംഘപരിവാറിനെ എങ്ങനെ ചെറുക്കാം :
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ പരമാവധി ഒറ്റക്കെട്ടായി സംഘടിച്ച് ആയുധങ്ങള്‍ കുന്നു കൂട്ടി അങ്ങു ജിഹാദ് നടത്തിയാല്‍ മതിയോ? അല്ലാഹു സഹായത്തിനുണ്ടാകുമോ? അല്ലാഹുവിന്റെ പള്ളി പൊളിക്കുമ്പോള്‍ മലക്കുകളെയും അബാബീല്‍ പക്ഷികളെയുമൊക്കെ ചുടുകട്ടയുമായി പറഞ്ഞയച്ച് അല്ലാഹു സഹായിക്കും എന്നാണു ഖുര്‍ ആനില്‍ പറയുന്നത്. പക്ഷെ ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഒരു കാക്കച്ചി വന്ന് അപ്പിയിടുന്നതു പോലും അവിടെയൊന്നും കണ്ടില്ല!

പിന്നെ എന്താണു പരിഹാരം ?
ഇന്ത്യയിലുമുണ്ട് മതനിരപേക്ഷമായും മനുഷ്യത്വപരമായും ചിന്തിക്കുന്ന കുറേയേറെ നല്ല മനുഷ്യര്‍. അവരുടെ കൂട്ടായ്മയിലൂടെയാണു വര്‍ഗ്ഗീയതയെ ചെറുത്തു തോല്‍പ്പിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ ഒറ്റയ്ക്കു സംഘടിക്കുന്നതും അക്രമങ്ങള്‍ നടത്തുന്നതും ഭൂരിപക്ഷവര്‍ഗ്ഗീയതയ്ക്കു സഹായകമാവുകയേയുള്ളു. ഇതു മനസ്സിലാക്കാന്‍ ഒരു പാടു ബുദ്ധിയൊന്നും വേണ്ട. കോയംബത്തൂര്‍ ബോംബാക്രമണത്തിന്റെ “ഫലം” എന്തായിരുന്നു എന്നു നാം മുമ്പു ചര്‍ച ചെയ്തതാണല്ലോ .

ഇവിടെ ഒരു കാര്യം ആവര്‍ത്തിക്കുന്നു. ന്യൂനപക്ഷങ്ങളെ പിരി കയറ്റി ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നവരും അമേരിക്കന്‍ ഇംബാക്കി കാട്ടി ലോകമെമ്പാടും നടക്കുന്ന ഇസ്ലാമിക കാട്ടാളത്തങ്ങളെ നീതീകരിക്കുന്നവരും ഒരിക്കലും നന്‍മയുടെയും സമാധാനത്തിന്റെയും പക്ഷക്കാരല്ല. അവര്‍ എരിതീയില്‍ എണ്ണ പകരുന്ന പ്രതിലോമശക്തികളാണ്. അവരെ തിരിച്ചറിയുക.
കേരളത്തില്‍ സംഘപരിവാരം ഹിന്ദു സമൂഹം തന്നെ ഒറ്റപ്പെടുത്തിയതിനാല്‍ ഇവിടെ ഒരു രാഷ്ട്രീയ ശക്തിയേയല്ല. എന്നാല്‍ ഇല്ലാത്ത ഈ കരിമ്പൂച്ചയെ കാട്ടി ഇവിടെ കെട്ടിപ്പടുത്ത മുസ്ലിം വര്‍ഗ്ഗീയതയും ഭീകരവാദവും അന്യ സംസ്ഥാനങ്ങളിലേക്കും അയല്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന പരുവത്തിലെത്തി നില്‍ക്കുന്നു. ഇടതു വലതു രാഷ്ട്രീയക്കാര്‍ മാറി മാറി കൂട്ടു പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തതുകൊണ്ടാണീ ദുരന്തം സംഭവിച്ചത്., ഇനിയെങ്കിലും കണ്ണു തുറന്നില്ലെങ്കില്‍ കാര്യങ്ങള്‍ പിടി വിട്ടു പോകും !








ആറാം നൂറ്റാണ്ടിലെ കാടത്തം ഈ നൂറ്റാണ്ടിലും ആവര്‍ത്തിക്കുന്ന :‌-
ഇങ്ങനെയുള്ള ഒരു ലോകമാണോ നമുക്കിനി വേണ്ടത്?

Sunday, July 25, 2010

മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !



ഇന്നത്തെ മുഖപ്രസംഗം നോക്കുക.

കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ് പദ്ധതിയിടുന്നു എന്നും അതിനായി അക്രമപ്രവര്‍ത്തനങ്ങളും പെണ്‍ കുട്ടികളെ തട്ടിയെടുക്കലുമൊക്കെ അവര്‍ നടപ്പിലാക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞത് ഒരു സമുദായത്തെ അടച്ചാക്ഷേപിക്കലാണെന്നാണു മാധ്യമക്കാരന്റെ വ്യാഖ്യാനം. മുഖ്യ മന്ത്രി അങ്ങനെ പറഞ്ഞത് പോലീ‍സ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോപ്പുലര്‍ ഫ്രന്റെന്നും എന്‍ ഡി എഫ് എന്നും മറ്റും മറ്റുമായി പേരുമാറാട്ടക്കളി നടത്തുന്ന ഈ കശ്മലക്കൂട്ടം ലക്ഷ്യമാക്കുന്ന കാര്യങ്ങള്‍ മുഖ്യ മന്ത്രി പറഞ്ഞതൊക്കെത്തന്നെയാണെന്ന് കണ്ണും കാതുമുള്ള എല്ലാവരും എന്നേ മനസ്സിലാക്കിയതാണ്. അതു മാധ്യമക്കാരനും അറിയാം. ഈ ഭീകരസംഘടന അതിന്റെ അജണ്ടയായി പരസ്യപ്പെടുത്തുന്ന കാര്യം മാത്രമേ അദ്ദേഹം പറഞ്ഞുള്ളു.

അതെങ്ങനെ സമുദായത്തിന്റെ മൊത്തം അജണ്ടയായി മാറുന്നു? അതാണു മുസ്ലിം വര്‍ഗ്ഗീയവാദത്തിന്റെ സവിശേഷ സ്വഭാവം. ആര്‍ എസ്സ് എസ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു എന്നു പറയാത്ത രാഷ്ട്രീയക്കാരില്ല. അതു ഹിന്ദു സമുദായത്തെ അടക്ഷാക്ഷേപിക്കലാണെന്നിതുവരെ ആരും [ആര്‍ എസ്സ് എസ്സുകാര്‍ പോലും] വ്യാഖ്യാനിച്ചിട്ടില്ല. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമാക്കുന്നു എന്നു പറഞ്ഞാല്‍ അതു മുസ്ലിം സമുദായത്തെ ആക്ഷേപിക്കലാണെന്നു പറയാന്‍ ഉമ്മന്‍ ചാണ്ടി മുതല്‍ കുഞ്ഞാലിക്കുട്ടിവരെയുള്ളവര്‍ തയ്യാറാകുന്നു. മാധ്യമം മുതല്‍ ചന്ദ്രിക വരെ അതേറ്റു പാടുന്നു.

എന്താണിതിന്റെ അര്‍ത്ഥം ?



പോപ്പുലര്‍ ഫ്രണ്ട് എന്നത് മുസ്ലിം സമുദായത്തെയും ഇസ്ലാം മതത്തെയും പ്രതിനിധീകരിക്കുന്നു എന്നാണോ?
അതോ അവരെ കുറ്റം പറഞ്ഞാല്‍ അതു തങ്ങളുടെ സമുദായത്തെയും മതത്തെയും കുറ്റം പറയുന്നതിനു തുല്യമാണെന്നു മുസ്ലിങ്ങള്‍ പൊതുവില്‍ കരുതുന്നു എന്നാണോ?

ഇതാണു മുസ്ലിം വര്‍ഗ്ഗീയതയും ഭീകരതയും , ഇതരവര്‍ഗ്ഗീയതയുമായുള്ള വ്യത്യാസം.

മാധ്യമത്തിന്റെ പേനയുന്തി പറയുന്നത് ഭീകരവാദികളെ സമുദായം തീര്‍ത്തും ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതു സംഘപരിവാറിന്റെ ഭാഷയാണെന്നുമൊക്കെയാണ്. തീര്‍ത്തും ഒറ്റപ്പെടുത്തപ്പെട്ട ഒരു നിസ്സാര സംഘടനയുടെ അജണ്ട ഇന്നതാണെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ അതെന്തിനാണു സമുദായം ഏറ്റു പിടിക്കുന്നത്? അവരുടെ ലക്ഷ്യം അതായാല്‍ തന്നെ അതിന്റെ പഴി എങ്ങനെയാണു സമുദായത്തിനു മുഴുവനായും ചാര്‍ത്തിക്കിട്ടുന്നത്?

അപ്പോള്‍ മനസ്സിലാകുന്ന കാര്യം ഇതാണ്. സമുദായം ഇക്കൂട്ടരെ ഒറ്റപ്പെടുത്തുകയല്ല ചെയ്തിട്ടുള്ളത്. അവരെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി തന്ത്രം മെനയുകയാണ്. പോപ്പുലര്‍ ഫ്രണ്ടു നേതാക്കള്‍ ഇപ്പോള്‍ അവരുടെ സംഘടനേകുറിച്ചല്ല സംസാരിക്കുന്നത്. മുസ്ലിം സമുദായത്തെ കുറിച്ചാണ്. അതു തന്നെ മറ്റുള്ളവരും ഏറ്റു പറയുന്നു. അതിന്റെ മലയാളം എന്താണ്?

പോപ്പുലര്‍ ഫ്രണ്ട്= മുസ്ലിം സമുദായം. ; ഭീകരവാദം = ഇസ്ലാം ?
പോപ്പുലര്‍ഫ്രണ്ടിന്റെ അജണ്ട = ഇസ്ലാമിന്റെയും സമുദായത്തിന്റെയും പൊതു അജണ്ട?


ഇനി മാധ്യമം അവകാശപ്പെടുന്ന പോലെ ഈ ഭീകരന്മാരെ സമുദായം എവിടെയെങ്കിലും ഒറ്റപ്പെടുത്തിയിട്ടുണ്ടോ? ഇല്ല , ഇല്ല ഇല്ല!!

അവരെല്ലാം സമുദായത്തിനകത്തു വളരെ സുരക്ഷിതരായി ഇന്നും ഉത്തമ ദീനീ സേവകരായിത്തന്നെ സേവനം അനുഷ്ഠിക്കുന്നുണ്ട്. ആരെയും ഒരു മഹല്ലു പോലും - ഒരു കുടുംബം പോലും- വിലക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തതായി അറിവില്ല. മറിച്ചുള്ള ആയിരം തെളിവുകള്‍ എന്റെ കണ്‍ മുമ്പില്‍ എന്റെ സ്വന്തം കുടുംബങ്ങളില്‍ പോലും ഉണ്ടു താനും.

Friday, July 16, 2010

മാധ്യമത്തിന്റെ പത്രധര്‍മ്മം

മാധ്യമത്തിന്റെ പത്രധര്‍മ്മം

നിര്‍ണായകമായ സന്ദര്‍ഭങ്ങളിലെല്ലാം സ്വതസിദ്ധമായ വൃത്തികേടിന്റെ വികൃത മുഖം പുറത്തു കാട്ടുന്ന പത്രമാണു മാധ്യമം. അതിനൊരു ദൃഷ്ടാന്തമാണ് പ്രതികരണമെന്നോണം ഒരു അമുസ്ലിം പേരില്‍ ഇന്നു പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനം. പ്രൊ.ജോസഫിനൊരു തുറന്ന കത്ത് എന്നാണു ശീര്‍ഷകം.
ആശുപത്രിക്കിടക്കയില്‍ വേദന കടിച്ചമര്‍ത്തിക്കഴിയുന്ന ആ മനുഷ്യനെ അദ്ദേഹം ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കിക്കൊടുക്കാനുദ്ദേശിച്ച് എഴുതിയതാണീ കുറിപ്പ്. അതു പ്രസിദ്ധീകരിക്കാന്‍ ഈ സമയം തെരഞ്ഞെടുത്ത മാധ്യമക്കാരന്റെ ഔചിത്യബോധവും ഉള്ളിലെ വര്‍ഗ്ഗീയവിഷത്തിന്റെ ആഴവും നോക്കുക !

ചോദ്യപ്പേപ്പറിലെ സംഭാഷണ ശകലത്തില്‍ ഭ്രാന്തന്‍ കഥാപാത്രത്തിനു മുഹമ്മദ് എന്നു പേരു നല്‍കിയത് പ്രവാചകനെ നിന്ദിക്കാന്‍ വേണ്ടി തന്നെയാണെന്നു സ്ഥാപിച്ചെടുക്കാന്‍ യുക്തി കണ്ടെത്തുകയാണു ലേഖകന്‍ . അത് എത്രയോ തവണ ചര്‍ച്ച ചെയ്തതാണ്. പ്രൊഫസര്‍ അക്കാര്യത്തില്‍ തനിക്കുള്ള വിശദീകരണം നല്‍കിയതുമാണ്.
പ്രൊഫസറോടുള്ള ലേഖകന്റെ ഏറ്റവും യുക്തിസഹമായ ഒരു ചോദ്യം ഇതാണ്: ‘പടച്ചോനേ’ എന്ന വിളി മുസ്ലിമിന്റേതാണെന്നു തിരിച്ചറിഞ്ഞ താങ്കള്‍ക്ക് മുഹമ്മദ് അവരുടെ പ്രവാചകനാണെന്ന അറിവുണ്ടായില്ല എന്നതു ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാ പാത്രത്തിന് ‘യേശു’ എന്നു പേരിടാന്‍ പ്രിയപ്പെട്ട പ്രൊഫസര്‍ , താങ്കള്‍ തയ്യാറാകുമോ?

ആ പാവം പ്രൊഫസര്‍ ഇപ്പോള്‍ ഇതിനൊന്നും മറുപടി പറയാവുന്ന അവസ്ഥയിലല്ല എന്നു നമുക്കറിയാം.
പക്ഷേ ഈ മണ്ടന്‍ ചോദ്യം ചോദിക്കുന്ന മന്ദബുദ്ധിയോട് ഒരു മറു ചോദ്യം ചോദിക്കട്ടെ. നമ്മുടെ നാട്ടില്‍ നിത്യവും പിടിക്കപ്പെടുന്ന വിവിധ തരം ക്രിമിനല്‍ കുറ്റവാളികളില്‍ നിങ്ങളാരെങ്കിലും യേശു എന്നു പേരുള്ള നസ്രാണിയെ കണ്ടിട്ടുണ്ടോ?
എന്നാല്‍ മുഹമ്മദ് എന്ന പേരുള്ള ഒരു ക്രിമിനലെങ്കിലും പിടിക്കപ്പെടാത്ത ദിവസമുണ്ടോ?
മുസ്ലിം ആണ്‍ കുട്ടികളുടെ പേരുകള്‍ നിങ്ങള്‍ ഒരു സ്കൂള്‍ റജിസ്റ്റര്‍ എടുത്തൊന്നു പരിശോധിച്ചാല്‍ കാണാം മുഹമ്മദിന്റെ പ്രാതിനിധ്യം . ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന ക്ലാസിലെ പട്ടികയില്‍ 50%മുസ്ലിം ആണ്‍കുട്ടികളുടെ പേര്‍ മുഹമ്മദ് കൊണ്ടു തുടങ്ങുതാണ്.

13 വയസ്സുള്ള പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന മഞ്ചേരിയിലെ ആ കശ്മലന്റെ പേരും മുഹമ്മദ് ആയിരുന്നു. അവനെ മനസ്സുകൊണ്ടെങ്കിലും “നായിന്റെ മോന്‍ “ എന്നു വിളിക്കാത്തവര്‍ കേരളത്തിലുണ്ടാകുമോ?

ഒരു മുസ്ലിം കഥാപാത്രത്തിന്റെ പേരാലോചിച്ചപ്പോള്‍ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മുസ്ലിം പേര്‍ എന്ന നിലയില്‍ ‘മുഹമ്മദ്‘ മനസ്സില്‍ വന്നു എന്നാണു പ്രൊഫസര്‍ എന്നോടു പറഞ്ഞത്.
എന്നാല്‍ അതു തങ്ങളുടെ നബി തന്നെ എന്നു ശാഠ്യം പിടിച്ചു കൊണ്ട് ഈ ഹീനകൃത്യത്തിനു ന്യായീകരണം ഉണ്ടാക്കുക തന്നെയാണു മാധ്യമവും കൂട്ടരും ഇപ്പോള്‍ ചെയ്യുന്നത്. ഇത് പുതിയ കാര്യമൊന്നുമല്ല. ഇവര്‍ എല്ലാ കാല‍ത്തും ഇതു തന്നെയാണു ചെയ്തിട്ടുള്ളത്. ഇസ്ലാമിന്റെ പേരില്‍ എന്തു തെമ്മാടിത്തം നടന്നാലും ആ തെമ്മാടികളെ ന്യായീകരിക്കാന്‍ ലൊട്ടു ലൊടുക്കു വാദങ്ങള്‍ നിരത്തുകയെന്നത് ഇക്കൂട്ടരുടെ പതിവാണ്. ഇതു തന്നെയാണു മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശാപവും.

മുമ്പ് ചേകനൂര്‍ മൌലവിയെ തട്ടിക്കൊണ്ടു പോയി കൊല ചെയത സന്ദര്‍ഭത്തിലും ഈ പത്രം ഇതു തന്നെയാണു ചെയ്തത്. ആ ഹീനകൃത്യത്തെ അപലപിക്കുകയോ അത്തരക്കാരെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുകയോ ചെയ്യുന്നതിനു പകരം ആ പണ്ഡിതനെ കുറിച്ച് അപവാദപ്രചാരണം നടത്താനാണു ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയത്.

എന്നു വെച്ചാല്‍ അതിന്റെ പച്ച മലയാളം, “അയാള്‍ കൊല്ലപ്പെടേണ്ട ആള്‍ തന്നെ “ എന്നു മാലോകരെ ബോദ്യപ്പെടുത്തുക എന്ന പത്ര ധര്‍മ്മം അവര്‍ നിര്‍വ്വഹിച്ചു.
തസ്ലീമ നസ്രീന്‍ ലജ്ജ എന്ന പുസ്തകം എഴുതിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വധഭീഷണി നേരിടുകയും പുറത്താക്കപെടുകയും ചെത സന്ദര്‍ഭം മാധ്യമം എങ്ങനെ ഉപയോഗിച്ചു എന്നു നാം ഈ മുഖപ്രസംഗത്തിലൂടെ മനസ്സിലാക്കിയതാണല്ലോ.
ഇപ്പോള്‍ ഈ പ്രൊഫസര്‍ കൈവെട്ടപ്പെടേണ്ടവന്‍ തന്നെ എന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു !

Sunday, July 11, 2010

തെറ്റിദ്ധരിപ്പിക്കുന്നതാര് ?

മതസ്‌പര്‍ധ വളര്‍ത്തുന്ന ഇ മെയിലുകള്‍ പ്രചരിക്കുന്നു


Sunday, July 11, 2010 [madyamam]
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് മതസ്‌പര്‍ധ വളര്‍ത്തുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു.
അധ്യാപകന്‍ നിരപരാധിയാണെന്നും ഒറ്റ പുസ്തകവും വായിക്കാത്ത മതഭ്രാന്തന്മാരാണ് കൈപ്പത്തി വെട്ടിയതെന്നുമാണ് സന്ദേശം. പ്രമുഖ സിനിമാ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് രചിച്ച 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്ന്ഒരുഭാഗം പകര്‍ത്തിയതിനാണ് അധ്യാപകനെ ഉപദ്രവിച്ചതെന്നും സന്ദേശം കുറ്റപ്പെടുത്തുന്നു.
തെളിവായി നിര്‍ദിഷ്ട വാചകങ്ങള്‍ അടിവരയിട്ട പുസ്തകത്താളും ചോദ്യപേപ്പറും  ഉള്ളടക്കം ചെയ്തിട്ടുണ്ട്. അധ്യാപകനെ ഉപദ്രവിച്ചവര്‍ പുസ്തക രചയിതാവിനെ തൊടാത്തത് അദ്ദേഹം മുസ്‌ലിമായതിനാലാണ് എന്നാണ്് പ്രചാരണം. കൂടാതെ, മറ്റു മതവിഭാഗത്തിനെതിരെ ആസൂത്രിത ആക്രമണം അഴിച്ചുവിടുന്നുവെന്നും ഭൂരിഭാഗം പേരും കുറ്റപ്പെടുത്തുന്നു.
ഈ ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തിയ സര്‍വകലാശാലയും അന്വേഷണം നടത്തുന്ന പൊലീസും  പുസ്തകത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല,  കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഭരണവര്‍ഗ ഒത്താശയോടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നീ ആക്ഷേപങ്ങളും ഉന്നയിക്കുന്നു.
എന്നാല്‍, തിരക്കഥയുടെ രീതിശാസ്ത്രം എന്നൊരു പുസ്തകം താന്‍ രചിച്ചിട്ടില്ലെന്ന് ചോദ്യപേപ്പര്‍ വിവാദമുണ്ടായ കാലത്ത് പി.ടി. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസംഗങ്ങള്‍ക്കിടെ ഭ്രാന്തനും പടച്ചവനും തമ്മിലെ സംഭാഷണം പറയാറുണ്ടെന്നത് മാത്രമാണ് വസ്തുതയെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
എന്നാല്‍, ഇദ്ദേഹത്തിന്റെതന്നെ പുസ്തകത്തിലാണ് വിവാദമായ പരാമര്‍ശങ്ങളുള്ളതെന്ന് ഇ-മെയില്‍  ഉറപ്പിച്ചുപറയുന്നു. എന്നാല്‍, നിര്‍ദിഷ്ട പുസ്തകത്താളില്‍ രചയിതാവ് പി.ടി. കുഞ്ഞുമുഹമ്മദാണെന്ന് വ്യക്തമാക്കുന്ന ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
പുസ്തകത്തിന്റെ 58, 59 പേജുകളില്‍ 'ഒരു വിശ്വാസിയുടെ കണ്ടെത്തല്‍, തിരക്കഥയുടെ രീതിശാസ്ത്രം' എന്നീ തലക്കെട്ടുകള്‍ മാത്രമാണുള്ളത്.
അതേസമയം, പി.എം. ബിനുകുമാര്‍ തയാറാക്കിയതാണ് ഈ പുസ്തകം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടാണ് പ്രസാധകര്‍. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റിലും കാറ്റലോഗുകളിലും ഇതേപ്പറ്റി വിവരണമുണ്ട്. പുസ്തകം തയാറാക്കിയ വ്യക്തി ഇതുവരെ രംഗത്ത് വന്നിട്ടുമില്ല.


----------------
തെറ്റിദ്ധരിപ്പിക്കുന്നതാര് ?
മാധ്യമം പത്രത്തില്‍ ഇന്നു കണ്ട ഒരു വാര്‍ത്തയാണിത്. ഈ വാര്‍ത്ത വായിച്ചാല്‍ എന്താണു മനസ്സിലാകുന്നത് ? മുസ്ലിംങ്ങളുടെ പ്രവാചകനെ നിന്ദിക്കാനായി ജോസഫ് മാഷ് ബോധപൂര്‍വ്വം മെനഞ്ഞുണ്ടാക്കിയ ഒരു സംഭാഷണമാണു ചോദ്യപ്പേപ്പറിലേതെന്ന മുസ്ലിം വര്‍ഗ്ഗീയവാദികളുടെ പ്രചാരണത്തെ ശരിവക്കാനും , മറിച്ചുള്ള വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നു സ്ഥാപിക്കാനും വേണ്ടി വളച്ചൊടിച്ചുണ്ടാക്കിയ വാര്‍ത്തയല്ലേ ഇത്? പ്രചരിക്കപ്പെടുന്ന ഇ മെയ്ല് എങ്ങനെയാണു വര്‍ഗ്ഗീയസ്പര്‍ദ്ധയുണ്ടാക്കുന്നത്? മുസ്ലിം വര്‍ഗ്ഗീയവാദികള്‍ ബോധപൂര്‍വ്വം വികാരം ആളിക്കത്തിക്കാന്‍ നടത്തിയ കള്ളപ്രചാരണത്തെ തുറന്നു കാട്ടുകയല്ലേ ഈ പുതകത്തിന്റെ താളുകള്‍? മാധ്യമം എത്ര സമര്‍ത്ഥമായാണു തെറ്റിദ്ധരിപ്പിക്കുന്നതെന്നു നോക്കൂ. പിടി കുഞ്ഞിമുഹമ്മദിന്റേതല്ല പുസ്തകം എന്ന അര്‍ദ്ധസത്യം വിളിച്ചു കൂവുക വഴി എന്താണു മാധ്യമം ലേഖകന്‍ ലക്ഷ്യമാക്കുന്നത് ? പുസ്തകം കുഞ്ഞിമുഹമ്മദിന്റേതാണെന്ന് ആരെങ്കിലും പറഞ്ഞോ? പുസ്തകത്തിലെ അനുഭവക്കുറിപ്പ് കുഞ്ഞിമുഹമ്മദിന്റേതാണെന്ന് ആ പേജ് വായിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതല്ലേയുള്ളു. എന്നിട്ടും കുഞ്ഞിമുഹമ്മദിന്റെ കഥാപാത്ര‍ത്തിന്റെ സംഭാഷണമാണ് ചോദ്യപ്പേപ്പറില്‍ ഉദ്ധരിച്ചിട്ടുള്ളതെന്ന സത്യം എല്ലാവരും മറച്ചു വെച്ചത് എന്തിനായിരുന്നു? അതല്ലേ ഈ കുഴപ്പത്തിനെല്ലാം കാരണമായത്? മാധ്യമങ്ങളോടും പോലീസിനോടും ഈ അധ്യാപകന്‍ ഈ കാര്യം ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അതു മാത്രം എല്ലാവരും മറച്ചു വെച്ചു,. പി ടി കുഞ്ഞി മുഹമ്മദും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനായാണു നല്‍കിയത്. മാധ്യമം ആ തെറ്റിദ്ധാരണ നിലനിര്‍ത്താന്‍ നടത്തുന്ന ഹീനശ്രമമാണീ വാര്‍ത്തയിലൂടെ ആവര്‍ത്തിക്കുന്നത്.

Saturday, July 3, 2010

ജോസഫിനെ വെട്ടി നുറുക്കി

-------



------


അദ്ദേഹം ചയ്ത തെറ്റ് എന്താ?
എന്റെ മുന്‍ പോസ്റ്റ്‌ ഒരിക്കല്കൂടി വായിക്കുക


ന്യൂമാന്‍ കോളേജില്‍ വിവാദ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ ജോസഫ് സാറുമായി ഞാന്‍ ഇന്നലെ വിശദമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തെ നേരില്‍ പരിചയമില്ല. അദ്ദേഹം പലരും പ്രചരിപ്പിക്കുന്നതു പോലെ ഒരു യുക്തിവാദിയല്ല. തികഞ്ഞ ഈശ്വരവിശ്വാസിയും പള്ളിയിലെ മോറല്‍ ക്ലാസ്സിനു പാഠം തയ്യാറാക്കുന്ന വ്യക്തിയുമാണ്.

വിവാദമായ ചോദ്യം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:
ബീകോം രണ്ടാം സെമസ്റ്റെര്‍ ഇന്റേനല്‍ പരീക്ഷയ്ക്ക് മലയാളത്തിന്റെ ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പനി കാരണം ആ ജോലി ചെയ്യാന്‍ ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളു. പെട്ടെന്ന് തയ്യാറാക്കിയപ്പോള്‍ വേണ്ടത്ര റഫറന്സിനൊന്നും സമയം ലഭിച്ചില്ല. ചിഹ്ന്നനം എന്ന വ്യാക്രണപ്രശ്നം നല്‍കുന്നതിനായി ഒരു പാസേജ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അധികം ആലോചിച്ച് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു സംഭാഷണം തെരഞ്ഞെടുത്തു. ആ സംഭാഷണം ഒരു സറ്റയര്‍ എന്ന നിലയില്‍ മുമ്പ് പലപ്പോഴും ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നു.

പി എം ബിനുകുമാര്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം ’എന്ന പുസ്തകത്തില്‍ നിന്നാണ് ആ സംഭാഷണം ഉദ്ധരിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച ഈ പുസ്തകം എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുണ്ട്. തിരക്കഥാകൃത്തുക്കളായ പ്രമുഖരുടെ ലേഖനങ്ങളും അനുഭവവിവരണങ്ങളുമാണ് ഉള്ളടക്കം. 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പിടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പ് ഈ കൃതിയിലുണ്ട്.[പ്രസ്തുത പേജ്: മുകളിലെ ഇമേജ് നോക്കുക] ‘ഗര്‍ഷോം’ എന്ന തന്റെ സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഒരു രംഗത്തിന്റെ വിവരണം ആ ലേഖനത്തിലുണ്ട്. ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടെത്തിയതെങ്ങനെയെന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. സ്ഥിരമായി ഒറ്റക്കെവിടെയെങ്കിലും ഇരുന്ന് ദൈവത്തെ വിളിക്കും “പടച്ചോനേ .. പടച്ചോനേ.. ” ദൈവം “എന്താടാ നായിന്റെ മോനേ” എന്നു മറുപടി പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു: “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ” ദൈവത്തിന്റെ മറുപടി : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ ”

ആക്ഷേപ ഹാസ്യരൂപത്തിലുള്ള ഈ സംഭാഷണത്തിന് മതനിന്ദ യെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് പി ടി തന്നെ പറയുന്നു. ജോസഫ് സാര്‍ അതില്‍ കഥാപാത്രത്തിനു ഒരു പേരു നല്‍കി എന്നതു മാത്രമാണ് പ്രശ്നം. അദ്ദേഹം പറയുന്നത് ഈ കഥ നടക്കുന്ന നാട്ടില്‍ 10% മുസ്ലിം പുരുഷന്മാര്‍ക്കും പേര് മുഹമ്മദ് എന്നാണ്. സ്വാഭാവികമായും ഒരു മുസ്ലിം പേര്‍ ആലോചിച്ചപ്പോള്‍ അത് മുഹമ്മദ് എന്നായിപ്പോയി. അതല്ലാതെ ഇത് മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംഭാഷണമല്ല. എല്ലാ ചിഹ്ന്നങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പാസേജ് എന്ന നിലയിലാണ് ഇതു തെരഞ്ഞെടുത്തത്.

ഈ കാര്യങ്ങള്‍ ബന്ധപ്പെട്ടവരോടൊക്കെ വിശദീകരിച്ചു. പത്രക്കാരോടും പറഞ്ഞു. പക്ഷെ എല്ലാവരും കൂടി തന്നെ തെറ്റിദ്ധരി‍ക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണു ചെയ്തത്.

ഈ വിശദീകരണം തൃപ്തികരമായി തോന്നി.


-----


മുഹമ്മദ് എന്നു കേള്‍ക്കുമ്പോഴേക്കും കയറു പൊട്ടിക്കുന്ന പോത്തുകളോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ

Thursday, July 1, 2010

റോഡുകള്‍ യാത്ര ചെയ്യാന്‍ കൂടിയുള്ളതാണ് !

റോഡുകള്‍ യാത്ര ചെയ്യാന്‍ കൂടിയുള്ളതാണ് !

റോഡില്‍ പൊതുയോഗം നടത്തുന്നത് കോടതി തടഞ്ഞതോടെ മൌലികാവകാശങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമായിരിക്കുകയാണല്ലോ. നമ്മുടെ പൊതുബോധം പെട്ടെന്ന് അംഗീകരിച്ചു തരാന്‍ ഇടയില്ലാത്ത ചില അഭിപ്രായങ്ങള്‍ കൂടി ഈ സന്ദര്‍ഭത്തില്‍ അവതരിപ്പിക്കണമെന്നു തോന്നുന്നു.
സമ്മേളനങ്ങളും റാലികളും ഉത്സവ ഘോഷയാത്രകളും മതാചാരങ്ങളും പൊങ്കാല മഹോത്സവങ്ങളുമൊക്കെ നടത്താന്‍ വേണ്ടിയുള്ളതാണ് നമ്മുടെ ഹൈവേ റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതു വഴികള്‍ എന്നാണു നാമൊക്കെ ഇന്നു വരെയും ധരിച്ചുവശായിട്ടുള്ളത്. അത്തരം ഉപരോധങ്ങളൊക്കെയുണ്ടാകുമ്പോള്‍ അതു വഴി കടന്നു വരാന്‍ വിധിക്കപ്പെടുന്ന യാത്രക്കാര്‍ ഉപരോധം അവസാനിപ്പിക്കും വരെ വഴിമുട്ടി കാത്തു നില്‍ക്കണമെന്നതാണു നാട്ടു നടപ്പ്. അല്ലെങ്കില്‍ വഴി മാറി സഞ്ചരിച്ചോളണം. അതു പലപ്പോഴും അസാധ്യവുമായിരിക്കും. കാരണം ബ്ലോക്കില്‍ കുടുങ്ങിയാല്‍ വാഹനം തിരിച്ചു വിടാന്‍ കഴിഞ്ഞെന്നു വരില്ല.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെയുള്ള ഉപരോധങ്ങളില്‍ കുടുങ്ങുക വഴി യാത്രയുടെ ഉദ്ദേശ്യം തന്നെ വിഫലാമാകുന്ന അനുഭവം ഇല്ലാത്തവര്‍ വിരളമായിരിക്കും. ബ്ലോക്കില്‍ കുടുങ്ങി ബുദ്ധിമുട്ടുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം, ഉപരോധിക്കുന്ന ആള്‍ക്കൂട്ടത്തെ ക്കാള്‍ വളരെ കൂടുതലായാല്‍ പോലും ആള്‍ക്കൂട്ടത്തിനെതിരെ പ്രതികരിക്കാനോ അവരുമായി സഹകരിക്കാതിരിക്കാനോ യാത്രക്കാര്‍ക്കാവില്ല. കാരണം യാത്രക്കാര്‍ അസംഘടിതരായ വ്യക്തികള്‍ മാത്രം. മറ്റേത് സംഘടിതമോബ്. മോബും വ്യക്തികളും തമ്മില്‍ സംഘര്‍‍ഷമുണ്ടായാല്‍ വ്യക്തികള്‍ നഷ്ടം സഹിക്കേണ്ടി വരും എന്നതിനാല്‍ ഇതൊക്കെ സഹിക്കാന്‍ നാം ശീലിച്ചു കഴിഞ്ഞിരിക്കുന്നു.
പക്ഷെ ഒരു കാര്യം നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്നു തോന്നുന്നു. കേരളത്തിലെ ഗതാഗതം ഇന്നു വലിയ പ്രതിസന്ധിയാണു നേരിടുന്നത്. പ്രധാന റോഡുകളിലൂടെയുള്ള യാത്ര ഇന്ന് ഏറെ ദുരിതപൂര്‍ണ്ണമാണ്‍. വാഹനങ്ങളുടെ ആധിക്യവും യാത്രക്കാരുടെ പെരുപ്പവും റോഡുകളുടെ അപര്യാപ്തതയുമൊക്കെ കൂടിയാണ് ഈ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ഇതിനു പുറമെ റോഡുകള്‍ ആള്‍ക്കൂട്ടങ്ങള്‍ കയ്യടക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടിയാകുമ്പോള്‍ ഗതാഗത പ്രതിസന്ധി ഇരട്ടിക്കുന്നു.
പൊതുയോഗങ്ങളും ധര്‍ണകളും ആഘോഷങ്ങളും പൊങ്കാലയും പള്ളിപ്പെരുന്നാളും ശോഭായത്രയും നബിദിനറാലിയുമൊക്കെ വേണ്ടതു തന്നെ. അതെല്ലാം നമ്മുടെ ബഹുസ്വര സംസ്കാരത്തിന്റെ സൌന്ദര്യമാണല്ലോ ! പക്ഷെ ഒരു കാര്യം നാമെല്ലാം വിസ്മരിച്ചു പോകുന്നു. നമ്മുടെ റോഡുകളുടെ പ്രധാന ഉപയോഗം യാത്ര യാണെന്ന കാര്യം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു യോഗം നടത്താനുള്ള അവകാശത്തെ ഒരു കോടതിക്കും തടയാനാവില്ല. എന്നാല്‍ ഒരു കൂട്ടരുടെ ഈ അവകാശം മറ്റനേകം പേരുടെ ഏറ്റവും മൌലികമായ മറ്റൊരവകാശത്തെ നിഷേധിക്കുന്നുവെങ്കില്‍ കോടതികള്‍ ആരുടെ പക്ഷം നില്‍ക്കണം? നൂറുക്കണക്കിനു യാത്രക്കാര്‍ അവരുടേതായ അത്യാവശ്യ കാര്യങ്ങള്‍ക്കായി പൊതു നിരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും പ്രാദേശികമായ ഒരു ചടങ്ങിന്റെ പേരില്‍ ഹൈവേകളില്‍ തടസ്സമുണ്ടാക്കി അവരുടെ യാത്രചെയ്യാനുള്ള മൌലികാവകാശത്തെ ക്രൂരമായി ഹനിക്കുന്നത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതാണോ? എല്ലാവരും ചിന്തിക്കേണ്ട കാര്യമാണിത്.
എന്താണു പരിഹാരം?
റോഡുകളുടെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം യാത്രയാണെന്ന വസ്തുത എല്ലാവരും അംഗീകരിക്കുക. ഇത് കോടതിവിധികളും പോലീസ് നടപടികളും കൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല. നമ്മുടെ സംസ്കാരം തന്നെ മാറേണ്ടതുണ്ട്. നമ്മുടെ പൊതു ബോധം കാലോചിതമായി പരിണമിക്കേണ്ടതുണ്ട്. മതചടങ്ങുകളും രാഷ്ട്രീയ യോഗങ്ങളുമെല്ലാം ഒഴിഞ്ഞ മൈതാനങ്ങളിലേക്കും ഓഡിറ്റോറിയങ്ങളിലേക്കും പ്രത്യേകം തയ്യാറാക്കുന്ന പന്തലുകളിലേക്കും മറ്റും മാറ്റി റോഡുകളെ സ്വതന്ത്രമാക്കാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിക്കണം. ഇതൊരു പെരുമാറ്റച്ചട്ടമായി സമൂഹം പൊതുവില്‍ അംഗീകരിക്കുകയും വേണം. അത്യാവശ്യമാണെങ്കില്‍ റോഡുകള്‍ ഉപയോഗിക്കാം . പക്ഷെ ഒരു യാത്രക്കാരനു പോലും അതു തടസ്സമാകില്ല എന്നുറപ്പു വരുത്തേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമായിരിക്കണം.
കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ നാം ഗൌരവമായി ആലോചിക്കേണ്ട കാര്യമാണിതെന്നു തോന്നുന്നു. ഇതു വരെയുള്ള നമ്മുടെ ശീലങ്ങളില്‍ അനിവാര്യമായ മാറ്റം വരുത്താന്‍ നാം സ്വയം തയ്യാറാവണം. ഇത്രയും കാലം ഞങ്ങളൊക്കെ ഇതൊക്കെ റോഡിലല്ലേ നടത്തി വന്നത് എന്ന ചോദ്യം അപ്രസക്തമാണ്. കാരണം കാലം മാറി. റോഡും ഗതാഗതവുമൊക്കെ വളരെയേറെ മാറിക്കഴിഞ്ഞു. അതിനാല്‍ നമ്മുടെ പൊതു ബോധവും മാറിയേ ഒക്കൂ.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.