Saturday, January 23, 2010
Tuesday, January 19, 2010
മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !
സമാനതകളില്ലാതെ ബസുവിന്റെ ശരീരദാനം
കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനമേശയില്‍ നാളെ നിശ്ചലമായി കിടക്കുമ്പോഴും ജ്യോതിബസുവെന്ന മനുഷ്യസ്നേഹിയുടെ മഹത്വമേറുകയാണ്. ശരീരദാനമെന്ന പ്രായോഗികതയിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളെപ്പോലും തോല്‍പിച്ചുകളഞ്ഞു അദ്ദേഹം. മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ കാള്‍ മാക്സിന്റെ ഭൌതിക ശരീരം സംസ്കരിച്ചപ്പോള്‍ മറ്റൊരാചാര്യന്‍ ലെനിന്റേത് എംബാം ചെയ്ത് മ്യൂസിയത്തില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. ജോസഫ് സ്റ്റാലിന്റേതാവട്ടെ കുറച്ചുകാലം ലെനിനിനരികെയായിരുന്നെങ്കിലും പിന്നീട് ചെറു വിപ്ലവ നേതാക്കള്‍ക്കരികെ സംസ്കരിച്ചു.
ചൈനയുടെ ഡെംഗ് സിയോപിങിന്റെ അവയവങ്ങള്‍ ദാനം ചെയ്തെങ്കിലും ബാക്കി ശരീരം ദഹിപ്പിച്ച് ചാരം കടലില്‍ വിതറുകയായിരുന്നു. മറ്റൊരു ചൈനീസ് നേതാവായിരുന്ന ചൌ എന്‍ ലായിയുടേത് ദഹിപ്പിച്ചതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മലകള്‍ക്കു മുകളില്‍ വായുവില്‍ വിതറി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെയും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും ഭൌതിക ശരീരവും ദഹിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇവരെയൊക്കെ മറികടന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ബസു തന്റെ ശരീരം ഗവേഷണത്തിന് നല്‍കാന്‍ പ്രതിജ്ഞയെടുത്തിരുന്നു. സി.പി.എം നേതാവും മുന്‍ ഭൂവകുപ്പ് മന്ത്രിയുമായ ബിനോയ് കൃഷ്ണ ചൌധരിയും സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസും മരണശേഷം ശരീരം ദാനം ചെയ്തവരാണ്.
മാധ്യമം
-------
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ഈ മാതൃക പിന്തുടരുമോ?
മരണം വിവാഹം തുടങ്ങിയ വ്യക്തികാര്യങ്ങള്‍ക്ക് ജാതി മത ഇതരമായ ബദല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കേരളത്തിലെ ഇടതു പക്ഷക്കാര്‍ കാണിച്ച സാംസ്കാരിക അമാന്തം തന്നെയാണിവിടെ ഇന്നും ജാതി മത ശക്തികള്‍ക്ക് കയ്യൂക്കു നല്‍കുന്നത്. ഇക്കാര്യത്തില്‍ ബംഗാളിലെ പാര്‍ട്ടിയുടെ മാതൃക അനുകരണീയം തന്നെ. അവിടെ ഒരു ലക്ഷത്തില്‍ പരം പാര്‍ട്ടി കേഡര്‍മാര്‍ ശരീരവും കണ്ണും ദാനം ചെയ്തതായി പ്രഖ്യാപിച്ചിട്ടുണ്ട്.
Saturday, January 16, 2010
ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്.
“.....ചരിത്രബോധമുള്ള , മൂല്യങ്ങളെ ആദരിക്കുന്ന ഒരു തലമുറ ഇന്നില്ലാതായിരിക്കുന്നു. ഇന്ന് വൈകുന്നേരങ്ങളില്‍ ടി വി പരംബരകള്‍ക്കാണു സ്ഥാനം. നിലവിളക്കിനല്ല. നമ്മുടെ നല്ല ആചാരങ്ങളും പാരമ്പര്യമൂല്യങ്ങളും ജീവിതത്തില്‍ അനുഷ്ഠിക്കാന്‍ ശ്രമമുണ്ടാകണം. അടിസ്ഥാനം തകരുകയാണിന്ന്. ഹിന്ദു മതം ഒരു തുറന്ന മതമാണ്. അന്യമതവിദ്വേഷമല്ല. നമ്മുടെ മതത്തെ കുറിച്ചു ധാരണയുണ്ടാവണം. ബോധതലത്തില്‍ ഉയരാന്‍ കഴിയണം. മൂല്യങ്ങളെ കുറിച്ച് അറിവുണ്ടാകണം. മാധവിക്കുട്ടിയെപ്പോലും കബളിപ്പിക്കാന്‍ കഴിഞ്ഞ സാഹചര്യം വിലയിരുത്തപ്പെടണം.
സെമിറ്റിക് മതങ്ങളുടെ സ്വഭാവമാണ് ഇവാഞ്ചലൈസേഷന്‍ .മതപരിവര്‍ത്തനം നടത്തിയാലും അവിശ്വാസിയെ കൊന്നാലും സ്വര്‍ഗ്ഗം ലഭിക്കുമെന്ന വിശ്വാസം പ്രചരിപ്പിക്കപ്പെടുന്നു. ഇതാണു ജിഹാദ്. കേരളത്തിലെ മുസ്ലിം സമുദായം വളര്‍ന്നത് ഏറെയും മത പരിവര്‍ത്തനത്തിലൂടെയാണ്. 15-ആം നൂറ്റാണ്ടില്‍ സാമൂതിരിയെ മതപരിവര്‍ത്തനം ചെയ്യാന്‍ പേര്‍ഷ്യയില്‍നിന്ന് അബ്ദുല്‍ റസാഖ് എന്നയാള്‍ വന്നിരുന്നു. കോഴിക്കോടിനെ കുറിച്ച് വിശദമായ വിവരണം അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്. 14,15 നൂറ്റാണ്ടില്‍ യമനില്‍ നിന്നും മലേഷ്യ ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലേയ്ക്ക് മതപരിവര്‍ത്തനത്തിന് ആളുകള്‍ വന്നു. ആ യാത്രയ്ക്കിടയില്‍ കേരളം വഴിയാണവര്‍ പോയത്. 15,16 നൂറ്റാണ്ടോടെ ആ രാജ്യങ്ങള്‍ പൂര്‍ണമായും ഇസ്ലാമീകരിക്കപ്പെട്ടു. അക്കാലത്ത് കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. വിജയിച്ചില്ല. ഹിന്ദു സ്വാധീനമുണ്ടായിരുന്ന ചോള രാജ വാഴ്ച്ചയായിരുന്നു അന്നിവിടെ. ഇന്ത്യന്‍ സമൂഹത്തെ മുഴുവനായും മതപരിവര്‍ത്തനം നടത്താന്‍ കഴിയാതിരുന്നത് ഇവിടെ നില നിന്നിരുന്ന ജാതി അധിഷ്ഠിത സാമൂഹ്യ വ്യവസ്ഥകൊണ്ടായിരുന്നു. വളരെ ശക്തമായ സാമൂഹ്യ ബന്ധം ഇതിനുള്ളിലുണ്ടായിരുന്നു. ഇന്ന് അത്തരമൊരു ബന്ധം നിലനില്‍ക്കുന്നില്ല.
വിവാഹം സെക്യുലര്‍ ആയിരിക്കണം. ഈയടുത്ത് ഞാന്‍ ജപ്പാനില്‍ പോയിരുന്നു. അവിടെ ഒരേ വീട്ടില്‍ , ഒരേ കുടുംബത്തില്‍ തന്നെ വ്യത്യസ്ത മതവിശ്വാസികള്‍ കഴിയുന്നു. ഷിന്റോ, ബുദ്ധ, ക്രിസ്ത്യന്‍ വിശ്വാസികള്‍ . ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ”
ഇത് ഒരു സംഘ്പരിവാര്‍ വാരികയില്‍ അടുത്തായി വന്ന അഭിമുഖത്തില്‍ നിന്നും ഉദ്ധരിച്ചതാണ്. ആരുടെയാണ് ഈ വാക്കുകള്‍ എന്ന് ഊഹിച്ചു പറയാമോ?

Thursday, January 14, 2010
ഇസ്ലാമും സൂര്യഗ്രഹണവും.
ഇസ്ലാമും സൂര്യഗ്രഹണവും.
അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]
സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.
പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. മുസ്ലിംങ്ങള്‍ ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !

Subscribe to:
Posts (Atom)