Thursday, May 5, 2011

അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍ ?

സര്‍വ്വശക്തനായ അമേരിക്ക !
നിസ്സഹായനായ അല്ലാഹു !!

അമേരിക്ക ചെയ്തത് ചെറ്റത്തരമാണ്. മറ്റൊരു പരമാധികാര രാജ്യത്തിനകത്ത് അവരുടെ അറിവോ സമ്മതമോ കൂടാതെ അതിക്രമിച്ചു കടന്ന് ഒരാളെ കൊന്ന് മയ്യത്തു കടത്തിക്കൊണ്ടു പോയി. ഈ ചെറ്റത്തരത്തെ ചോദ്യം ചെയ്യാനുള്ള നട്ടെല്ല് ഇന്ന് ലോകത്താര്‍ക്കും ഇല്ലാതായിരിക്കുന്നു . അതേ സമയം ഉസാമബ്നുലാദിന്‍ കൊല്ലപ്പെട്ടതിലല്ല, അദ്ദേഹത്തിന്റെ മയ്യത്ത് കടലില്‍ കെട്ടിത്താഴ്ത്തിയതിന്റെ ഇസ്ലാമിക സാധുതയിലാണു ലോകമുസ്ലിംങ്ങള്‍ ഇപ്പോള്‍ കുണ്ഠിതം പ്രകടിപ്പിക്കുന്നത്. ലാദിന്‍ ഇസ്ലാമിന്റെ പ്രിയപ്പെട്ട പ്രതിനിധിയായിരുന്നു എന്നര്‍ത്ഥം !ഇസ്ലാമിനു പുറത്തുള്ളവര്‍ അദ്ദേഹത്തെ വെറുമൊരു കുറ്റവാളിയായി കാണുമ്പോള്‍ ഇസ്ലാമിനകത്തുള്ളവര്‍ തങ്ങളുടെ ദീനിനു വേണ്ടി ജന്മം മുഴുവന്‍ പോരാടിയ ഒരു ധീര മുജാഹിദ് ആയി അദ്ദേഹത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു. അങ്ങനെയല്ല എങ്കില്‍ അയാളുടെ ശവം കടലില്‍ താഴ്തിയതില്‍ ഇവര്‍ പ്രതിഷേധിക്കേണ്ടതില്ലല്ലൊ. ഒരു മനുഷ്യന്റെ മൃതദേഹത്തോടുള്ള അനാദരവിന്റെ പ്രശ്നമല്ല ഇതെന്നു വ്യക്തം. കാരണം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇദേ ലാദിന്റെ നേതൃത്വത്തിലുള്ള മതഭ്രാന്തിളകിയ ആള്‍ക്കൂട്ടം മറ്റൊരു രാഷ്ട്ര നേതാവിനെ വകവരുത്തിയ രീതി നാം മറന്നിട്ടില്ല. അഫ്ഗാന്‍പ്രസിഡന്റായിരുന്ന നജീബുള്ള യെ യു എന്‍ എംബസിയില്‍ അഭയം തേടിയ ശേഷം എംബസിയില്‍ അതിക്രമിച്ചു കയറി സകല ലോക മര്യാദകളെയും കാറ്റില്‍ പറത്തി പിടിച്ചിറക്കി അടിച്ചു കൊന്ന് ലിംഗം മുറിച്ച് വായില്‍ തിരുകി തെരുവിലെ വിളക്കു കാലില്‍ കെട്ടിത്തൂക്കി. അന്ന് അയ്യേ മോശം എന്ന് ഒരു ഇസ്ലാം നേതാവും ഉരിയാടിയില്ല. ഇവിടെ കേരളത്തില്‍ പോലും നമ്മുടെ ജമാ അത്തിന്റെ കുട്ടിപ്പട തെരുവില്‍ ആ കാടത്തത്തെ ആഘോഷമാക്കുകയുണ്ടായി. അവരുടെ പത്രം ആവേശം കൊണ്ടു മതി മറന്ന് നിരവധി ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി താലിബാന്‍ വിപ്ലവത്തെ വാഴ്ത്തി.
അമേരിക്കന്‍ സേന ലാദിനെ കൊന്നതെങ്ങനെ എന്നു വ്യക്തമായിട്ടില്ല. ചിത്രങ്ങള്‍ ഒന്നും പുറത്തു വന്നിട്ടുമില്ല. എന്തായാലും അഫ്ഗാനിലെ ഇസ്ലാം വിപ്ലവകാരികളോളം കാടത്തം അമെരിക്കന്‍ സേന കാണിച്ചിട്ടുണ്ടാവില്ല. ലാദിന്‍ പാകിസ്ഥാനിലെ നഗര‍ഹൃദയത്തില്‍ സൈനിക് നേതാക്കളുടെ മൂക്കിനു താഴെ 6 കൊല്ലം സുഖമായി ഒളിവുജീവിതം നയിച്ചതില്‍ അല്‍ഭുതമില്ല. കാരണം അദ്ദേഹത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി അവിടെയും നിരവധി പേരുണ്ടായിരുന്നു. ഒളിത്താവളം മണത്തു കണ്ടെത്തി സാഹസികമായ കമാന്റോ ഓപറേഷനിലൂടെ ലാദിനെ വകവരുത്താന്‍ അമേരിക്കന്‍ ചാര സംഘത്തിനു സാധിച്ചെന്കില്‍ ഒരു കാര്യം ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. അല്ലാഹു ജീവിച്ചിരിപ്പില്ല എന്നുറപ്പായി ! അല്ലാഹുവിന്റെ മത്രം സഹായം കോണ്ട് രക്ഷ്പ്പെടും എന്നാണു ലാദിനും ലോകമുസ്ലിങ്ങളും വിശ്വസിക്കുന്നത്. പക്ഷെ അമേരിക്കന്‍ ചാരബുദ്ധിയെ തോല്‍പ്പിക്കാന്‍ അല്ലാഹുവിനു കഴിഞ്ഞില്ല. തന്റെ ദീനിന്റെ രക്ഷക്കായി പൊരുതുന്നവരെ ഇവിടെ സംരക്ഷിക്കാന്‍ കഴിയാത്ത അല്ലാഹു നാളെ അവിടെ അവര്‍ക്കു കള്ളൂം പെണ്ണും സമ്മാനിച്ചു സുഖിപ്പിക്കും എന്ന ആശ്വാസം മാത്രമാണു മുസ്ലിം വിശ്വാസികള്‍ക്കുള്ളത്. ഇന്ത്യക്കെതിരെ ഒളിയാക്രമണം നടത്തി വന്ന കാശ്മീര്‍ തീവ്രവാദികളുടെ ഹിമാലയംന്‍ താവളം ഭൂകംബത്തില്‍ തകര്‍ന്നപ്പോഴും അല്ലാഹു നിസ്സഹായനായിരുന്നു. ബാബറി മസ്ജിദ് കൊത്തിപ്പൊളിച്ച് ശിര്‍കിന്റെ ആരവം മുഴങ്ങിയപ്പോഴും ഈ നിസ്സഹായദൈവത്തിന്റെ ജഡാവസ്ഥയ്ക്കു നാം സാക്ഷിയായി. ഏവിടെ സര്‍വ്വശക്തനായ അല്ലാഹു ??
അമേരിക്കന്‍ നടപടിയില്‍ എനിക്കമര്‍ഷമുണ്ട്. എന്നാല്‍ ലാദന്‍ ഇല്ലാതായതില്‍ ഞാന്‍ സന്തോഷിക്കുന്നു. അമേരിക്കന്‍ സേനയെ അനുമോദിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ പൂച്ച പോകാന്‍ പുലിയെ കൊണ്ടു വരുന്നതിന്റെ അപകടം ഞാന്‍ തിരിച്ചറിയുന്നു. അമേരിക്ക ഭീകരന്‍ തന്നെ , പക്ഷെ താലിബാനും ഇസ്ലാമും അതിനേക്കാള്‍ അപകടം പിടിച്ച കാടന്‍ ഭീകരതയാണ്. ലോകത്തിനു വേണ്ടത് സമാധാനമാണ്. അതിന് ആദ്യം വേരറുക്കേണ്ടത് ഇസ്ലാമിന്റെയാണ്.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.