Thursday, August 26, 2010

രാമനുണ്ണിയുടെ മതപ്രേമം !

ആനന്ദ് അറിഞ്ഞ ഇസ്ലാമും രാമനുണ്ണി അറിയാത്ത ഇസ്ലാമും !


കെ പി രാമനുണ്ണി വീണ്ടും ലേഖനമെഴുതിയിരിക്കുന്നു; മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ . ആനന്ദിനെ മതവും സെക്യുലറിസവും പഠിപ്പിക്കാന്‍ !
സോളിഡാരിറ്റിക്കാരുടെ ലഘുലേഖ വായിച്ച് മതം പഠിച്ച രാമനുണ്ണി ആനന്ദിനെ ഉപദേശിക്കുന്നു ഇസ്ലാം പഠിക്കാനും മുസ്ലിംങ്ങളെ മനസ്സിലാക്കാനും !!
രാമനുണ്ണിയുടെ ഇസ്ലാം ലോകോത്തര മാനവിക ദര്‍ശനവും രാമനുണ്ണി അറിയുന്ന മുഹമ്മദ് നബി ഉദാത്തമായ ദേവത്വ സാക്ഷാല്‍ക്കാരങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച മഹാപ്രവാചകനുമാണ്.

അദ്ദേഹത്തിന്റെ വരികള്‍ കാണുക:
“ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ച മുഹമ്മദ് നബി മുസ്ലിംങ്ങള്‍ക്ക് അവരുടെ പ്രിയങ്കരനായ പ്രവാചകനാണ്. അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ജീവിതത്തെ കുറിച്ചും ഉന്നതമായ ദര്‍ശനങ്ങളെ കുറിച്ചും കേട്ടുകേള്‍വിക്കപ്പുറം ചരിത്രപരമായ അറിവുകള്‍ ലഭ്യമാണ്. മുഹമ്മദ് നബി തന്റെ ആയുസ്സില്‍ മൃഗത്വത്തിന്റെതായ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നു മാത്രമല്ല, ഉദാത്തമായ ദേവത്വ സാക്ഷാല്‍ക്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. വിവിധ രാജ്യങ്ങളിലായി മുഹമ്മദെന്ന നാമധാരികള്‍ കോടാനു കോടി ഉണ്ടാകാമെങ്കിലും പടച്ചവനുമായി സമ്പര്‍ക്കപ്പെടുന്ന മുഹമ്മദെന്നു പറയുമ്പോള്‍ അത് മുഹമ്മദ് നബിയായിരിക്കുമെന്ന് ആരും ചിന്തിച്ചു പോകുന്നതും സ്വാഭാവികമാണ്. ”

ജോസഫ് മാഷിന്റെ കൈ വെട്ടിയത് ഒരു സ്വാഭാവികപ്രതികരണമാണെന്നു സ്ഥാപിക്കാനും മുസ്ലിം ഭീകരവാദികളെ വെള്ള പൂശി അവരുടെ പ്രീതി സമ്പാദിക്കാനുമുള്ള ഒരു പാഴ്ശ്രമമാണു രാമനുണ്ണിയുടേത്.
ലോകത്തു കോടാനു കോടി മുഹമ്മദുമാര്‍ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ഒരു കുമ്പസാരത്തിന്റെ മണം !
എങ്കിലും പടച്ചോനോടു സംവദിക്കുന്നദു മുഹമ്മദ് നബി തന്നെ എന്ന ശാഠ്യം കുറ്റവാളികളെ കുറ്റവിമുക്തരാക്കാനുള്ള മുസ്ലിം വ്യാഖ്യാനത്തിന്റെ പ്രതിധ്വനി മാത്രം .
പിടി കുഞ്ഞിമുഹമ്മദിന്റെ ഭ്രാന്തന്‍ പടച്ചോനോടു സംവദിക്കുകയായിരുന്നു എന്ന കാര്യം രാമനുണ്ണി മറച്ചു വെക്കുന്നു .
മുഹമ്മദ് നബിയുടെ ജീവിതം കേട്ടുകേള്‍വിക്കപ്പുറം ചരിത്രയാഥാര്‍ത്ഥ്യമായിരുന്നു എന്നു മനസ്സിലാക്കിയ രാമനുണ്ണി പക്ഷെ സോളിഡാരിറ്റി ബ്രോഷറുകള്‍ക്കപ്പുറം ആ ചരിത്രം അന്യേഷിച്ചു പോയില്ല എന്ന് അദ്ദേഹത്തിന്റെ മേലുദ്ധരിച്ച വരികളില്‍നിന്നു തന്നെ വ്യക്തം.
അദ്ദേഹത്തിന്റെ അറിവിലേക്കായി ആ ചരിത്രത്തില്‍ നിന്നും സാക്ഷാല്‍ കുര്‍ ആനിന്റെ സാക്ഷ്യത്തോടെ ചില സംഭവങ്ങള്‍ ഉദ്ധരിക്കുന്നു :
إِنَّمَا جَزَآءُ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُ وَيَسْعَوْنَ فِي ٱلأَرْضِ فَسَاداً أَن يُقَتَّلُوۤاْ أَوْ يُصَلَّبُوۤاْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ ٱلأَرْضِ ذٰلِكَ لَهُمْ خِزْيٌ فِي ٱلدُّنْيَا وَلَهُمْ فِي ٱلآخِرَةِ عَذَابٌ عَظِيمٌ
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. [5-33]

വ്യാഖ്യാനങ്ങള്‍:-
The following was revealed when the ‘Arniyyūn came to Medina suffering from some illness, and the Prophet (s) gave them permission to go and drink from the camels’ urine and milk. Once they felt well they slew the Prophet’s shepherd and stole the herd of camels: Truly the only requital of those who fight against God and His Messenger, by fighting against Muslims, and hasten about the earth to do corruption there, by waylaying, is that they shall be slaughtered, or crucified, or have their hands and feet cut off on opposite sides, that is, their right hands and left feet, or be banished from the land (the aw, ‘or’, is [used] to indicate the [separate] application of [each of] the cases [listed]; thus, death is for those that have only killed; crucifixion is for those that have killed and stolen property; the cutting off [of limbs on opposite sides] is for those that have stolen property but have not killed; while banishment is for those that pose a threat — this was stated by Ibn ‘Abbās and is the opinion of al-Shāfi‘ī; the more sound of his [al-Shāfi‘ī’s] two opinions is that crucifixion should be for three days after [the] death [of the killer], or, it is also said, shortly before [he is killed]; with banishment are included similar punishments, such as imprisonment and the like). That, mentioned requital, is a degradation, a humiliation, for them in this world; and in the Hereafter theirs will be a great chastisement, namely, the chastisement of the Fire. [jalalain]


(The only reward of those who make war upon Allah and His messenger…) [5:33]. Abu Nasr Ahmad ibn ‘Ubayd Allah al-Makhladi informed us> Abu ‘Amr ibn Nujayd> Muslim> ‘Abd al-Rahman ibn Hammad> Sa‘id ibn Abi ‘Arubah> Qatadah> Anas who related that a group of people from ‘Ukal and ‘Uraynah went to see the Messenger of Allah, Allah, bless him and give him peace. They said: “O Messenger of Allah, we were never people of agriculture, and before we settled around Medina we used to be people who looked after cattle”. The Messenger of Allah, Allah bless him and give him peace, ordered that they be given a flock of camels, a shepherd and commanded them to set off with them, with a dispensation to drink their milk and urine. When they reached the region of al-Harrah, they killed the shepherd of the Messenger of Allah, Allah bless him and give him peace, and took off with the camels. The Messenger of Allah, Allah bless him and give him peace, sent after them and when they were captured and brought to him, he cut off their hands and feet and gouged their eyes. They were left in this state in Medina until they died. Said Qatadah: “It was mentioned to us that this verse was revealed about them (The only reward of those who make war upon Allah and His messenger and strive after corruption in the land…)”. Narrated by Muslim from Muhammad ibn al-Muthanna from ‘Abd al-A‘la from Sa‘id up to the quotation of Qatadah. [vakhidi]

മുഹമ്മദിനെയോ ഇസ്ലാമിനെയോ എതിരിടാന്‍ ശ്രമിച്ചാലുള്ള ശിക്ഷയാണിവിടെ വിവരിക്കുന്നത്. ജോസഫിന്റെ കൈ വെട്ടാന്‍ പോപുലര്‍ഫ്രണ്ട് കോടതി വിധിച്ചതും ഈ കുര്‍ ആന്‍ വാക്യത്തിന്റെ വെളിച്ചത്തിലാണ്. ഒട്ടകങ്ങളെ മോഷ്ടിച്ചതാണു ഈ ശിക്ഷ നടപ്പിലാക്കാനിടയാക്കിയ കുറ്റം . യുദ്ധ സന്ദര്‍ഭമൊന്നുമല്ല .

മോഷ്ടാക്കളുടെ കയ്യും കാലും വെട്ടി മാറ്റിയ ശേഷം ഇരുമ്പു സൂചി പഴുപ്പിച്ച് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ആ നിലയില്‍ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന പാറപ്പുറത്ത് കിടത്തി വെള്ളം ചോദിച്ചു നിലവിളിച്ചിട്ടും കൊടുത്തില്ല. പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും നോക്കി ആസ്വദിച്ചു രാമനുണ്ണി യുടെ ഭാഷയില്‍ ഉദാത്ത മാനവികതയുടെ പ്രവാചകന്‍ ! ഈ സംഭവം പ്രമാണപ്പെട്ട എല്ലാ ഹദീസുകളിലും വിവരിച്ചിട്ടുണ്ട്. ഇതു പോലുള്ള ചിത്രവധത്തിന്റെ എത്ര ഉദാഹരണം വേണം രാമനുണ്ണിക്ക് ?
അസ്മ എന്ന സ്ത്രീ മുഹമ്മദിനെ കളിയാക്കി കവിതചൊല്ലിയെന്നു കേട്ട ഉടനെ പ്രവാചകന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു. കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടു കിടന്ന ആസ്ത്രീയുടെ തലയുമായി സംഘം തിരിച്ചെത്തിയപ്പോള്‍ “അല്ലാഹു അകബര്‍ ” എന്നു മൊഴിഞ്ഞുകൊണ്ട് സംഘത്തെ അനുഗ്രഹിക്കുകയും അവര്‍ക്കു പാരിതോഷികം നല്‍കുകയും ചെയ്തു ഈ പ്രവാചകന്‍ . ഗര്‍ഭിണിയായ അടിമപ്പെണ്ണിനെ പ്രവാചകനെ നിന്ദിച്ചു സംസാരിച്ചതിന്റെ പേരില്‍ ഗര്‍ഭത്തിലൂടെ വാളു കയറ്റിക്കൊന്നു മറ്റൊരു പ്രവാചകഭക്തന്‍ .തന്റെ സ്വന്തം കുഞ്ഞിനെയും ദാസിയേയും ഈ വിധം ക്രൂരമായി വധിച്ചവനെയും ഈ പ്രവാചകന്‍ അനുഗ്രഹിക്കുകയാണു ചെയ്തത്.
ഒരു കാര്യം രാമനുണ്ണി പറഞ്ഞതു ശരിയാണ്. അദ്ദേഹത്തിനു മൃഗത്വത്തിന്റെ ലക്ഷണമുണ്ടായിരുന്നില്ല.
എന്തുകൊണ്ടെന്നാല്‍ മൃഗങ്ങള്‍ ഇത്രയും ക്രൂരത കാണിക്കാറില്ലല്ലോ !!

Friday, August 13, 2010

നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.

ഒരു പഴയ പോസ്റ്റ്

ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും. നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്തു പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും കൃത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്‍. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ ` അമൃതേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാകൃതകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.
നോമ്പ് ഒരു സ്വയം പീഡനമാണ്. ദൈവത്തെ സന്തോഷിപ്പിക്കാന്‍ മനുഷ്യര്‍ പലതരം ത്യാഗങ്ങളും പീഡനങ്ങളും സ്വയം ഏറ്റെടുക്കുന്നു. അക്കൂട്ടത്തിലൊന്നല്ലാതെ ആരോഗ്യം നന്നാക്കാന്‍ ദൈവം നിര്‍ദ്ദേശിച്ച ഒരു യോഗാഭ്യാസമൊന്നുമല്ല അത്.
ഗര്‍ഭിണികല്‍ നോമ്പു നോല്‍ക്കുന്നത് അപകടകരം [ബ്രൈറ്റ്]

Friday, August 6, 2010

മാതൃകാ വിവാഹം !


മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി

തിരുവനന്തപുരം: വനം മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈല സി. ജോര്‍ജിന്റെയും മകള്‍ രശ്മി വിവാഹിതയായി. കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് പൂളക്കൂല്‍ അമ്മദിന്റെയും അയിഷയുടെയും മകന്‍ ഷംസുദ്ദീനാണ് വരന്‍.

തിരുവനന്തപുരത്തെ പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തികച്ചും ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങ്. രാവിലെ പതിനൊന്നോടെ വധൂവരന്മാര്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ടു. മന്ത്രി തന്നെയായിരുന്നു മകളുടെ വിവാഹത്തിന്റെ ഒന്നാം സാക്ഷി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്.

ഷംസുദ്ദീനും രശ്മിയും പത്രപ്രവര്‍ത്തകരാണ്. ഷംസുദ്ദീന്‍ 'ദേശാഭിമാനി'യിലും രശ്മി 'ഹിന്ദു'വിലും ജോലി ചെയ്യുന്നു.

സമൂഹത്തിനാകെ ഉത്തമ മാതൃകയായ വിവാഹം !
നവദമ്പതികള്‍ക്കും മന്ത്രി ബിനോയ് വിശ്വത്തിനും ഷൈല സി ജോര്‍ജ്ജിനും അഭിവാദ്യങ്ങള്‍ !!
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.