Friday, July 15, 2011

നോമ്പിന്റെ ശാസ്ത്രീയത.


ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും. നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്ത്പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും ക്ര്ത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ ` അമൃതേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാകൃതകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.

k. r. r a n j i t h said...

മത നിയമങ്ങള്‍ക്കും കഥകള്‍ക്കും ശാസ്‌ത്രീയ അടിത്തറ ഉണ്ടാക്കിയെടുക്കുക എന്നത്‌ ഒരു ട്രെന്റ്‌ ആയിരിക്കുന്നു. താവോ ഫിസിക്‌സ്‌ തുടങ്ങിയ പുസ്‌തകങ്ങളില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ട്‌ തുടങ്ങിവെച്ച ഒരു പുതിയ മതപ്രബോധനവഴിയാണിത്‌. വിശ്വാസത്തിന്‌ വിശ്വാസത്തിന്റെ അടിസ്ഥാനം മാത്രം പോര പുതിയ കാലത്തിനനുസരിച്ച്‌ ശാസ്‌ത്രീയ അടിത്തറ കൂടി ഉണ്ടായിരിക്കുന്നത്‌ നല്ലതായിരിക്കും എന്ന ഒരു അന്ധവിശ്വാസവും ഇതിന്‌ പിന്നിലുണ്ട്‌. പ്രകടമായ അന്ധവിശ്വാസങ്ങള്‍ പലതും ഇന്ന്‌ ശാസ്‌ത്രീയ മേലങ്കി അണിഞ്ഞ്‌ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്‌ എന്നത്‌ ഖേദകരം തന്നെ. പുത്രകാമേഷ്ടി മുതല്‍ മഴപെയ്യാനുള്ള യാഗങ്ങള്‍ തുടങ്ങി പ്രാര്‍ത്ഥിച്ച്‌ പനി മാറ്റുന്ന ധ്യാനകേന്ദ്രങ്ങള്‍ വരെ.
പുതിയ കാലത്തിന്‌ വേണ്ടി ആചാരങ്ങളെ ഒരുക്കുക എന്നതിന്‌ പകരം ചില ശാസ്‌ത്രീയമായ തത്വങ്ങളും കണ്ടെത്തലുകളും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും നേരത്തെ കണ്ടെത്തിയിട്ടുള്ളതാണെന്ന്‌ വീമ്പടിച്ച്‌്‌ അന്ധവിശ്വാസങ്ങള്‍ക്കും അര്‍ത്ഥ ശാസ്‌ത്രീയ വാദങ്ങള്‍ക്കും ആളെക്കൂട്ടുന്ന പണിയാണ്‌ എല്ലാവരും നടത്തിവരുന്നത്‌. വ്യവസ്ഥാപിത മതങ്ങളെല്ലാം ചെയ്‌തുവരുന്ന ഒന്നാണിത്‌.
നോമ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌. മതങ്ങളെ പരമാവധി പ്രീണിപ്പിച്ചുനിര്‍ത്തുകയും അവര്‍ക്ക്‌ തെല്ലും അലോസരം ഉണ്ടാക്കാതെ നോക്കുകയും ചെയ്യുക എന്നതാണ്‌ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ചിട്ട. അത്‌ അടിസ്ഥാനപരമായ ഇത്തരം പല ചര്‍ച്ചകള്‍ക്കും ഇടം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്‌.
ഭക്ഷണ നിയന്ത്രണം ശരീരഘടനയനുസരിച്ച്‌ ഓരോരുത്തര്‍ക്കും വ്യത്യസ്‌തമായ ചിട്ടകള്‍ ആവശ്യപ്പെടുന്ന ഒന്നാണ്‌. സാര്‍വ്വത്രികമായ ചില അടിസ്ഥാന തത്വങ്ങള്‍ പിന്‍പറ്റാമെന്നുമാത്രം. പകല്‍ മുഴുവന്‍ ഭക്ഷിക്കാതിരിക്കുകയും വൈകീട്ടും പുലര്‍ച്ചെയും മൂക്കുമുട്ടെ- മട്ടനും ചിക്കനും പഴങ്ങളും പഴച്ചാറുകളും തൈരും മോരും ബിരിയാണിയും നെയ്യും വറുത്ത പലഹാരങ്ങളും എല്ലാം ഒരുമിച്ച്‌- കഴിക്കുന്നത്‌ ശാരീരികമായ എന്തെങ്കിലും ഗുണം ചെയ്യുമെന്ന്‌ കരുതാന്‍ വയ്യ. മാത്രമല്ല ഇത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നോമ്പിന്റെ പരമ്പരാഗത രീതികള്‍ എവിടെവെച്ചോ മാറിപ്പോയതായിരിക്കാനാണ്‌ സാധ്യത. മാത്രവുമല്ല, അറേബിയന്‍ സാഹചര്യത്തിലും കാലാവസ്ഥയിലും ആചരിക്കുന്ന നോമ്പ്‌ വ്യത്യസ്‌ത രാജ്യങ്ങളുടെ കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ അതേ പടി സ്വീകരിക്കുന്നതിലെ ഔചിത്യവും ശാസ്‌ത്രീയമായി പരിശോധിക്കേണ്ടതാണ്‌.

anzar thevalakkara said... മി; ജബ്ബാര്‍
ഒരാള്‍ നോന്‍പ് അനുഷ്ടിക്കുന്നത് എന്തിനെന്ന് മുസ്ലിമിനോട്‌ ചോദിച്ചാല്‍ അയാള്‍ പറയുന്ന അല്ലെങ്കില്‍ പറയേണ്ടുന്ന മറുപടി സൃഷ്ടാവ് പറഞ്ഞിട്ട് എന്നാണു,അല്ലാതെ എന്റെ ശരീരത്തിന്റെ നന്മക്കു എന്നല്ല.ഒരു മുസ്ലിം നമസ്കരിക്കുന്നതും ,വഴിയിലെ തടസം നീക്കുന്നതും ,പാവപെട്ടവനെ സഹായിക്കുന്നതും ,ഒരു മരം വച്ചു പിടിപ്പിക്കുന്നതും ,തുടങ്ങി ഏത് സല്‍കര്‍മങ്ങള്‍ ചെയ്താലും അവനുദ്ദെശിക്കുന്നതു സ്വന്തം ശരീരത്തിന്റെ ആരോഗ്യമല്ല.മറിച്ചു അവന്റെ സൃഷ്ടാവില്‍ നിന്നുള്ള കൂലി പ്രതീക്ഷിച്ചാണ് .എന്നാല്‍ ഏതെങ്കിലും യുക്തിവാദി ഇതില്‍ ഏതെങ്കിലും ചെയ്യുന്നത് എന്ത് പ്രതീക്ഷിച്ചിട്ടു ആണ് എന്നെനിക്കറിയില്ല....

ഇനി റമളാന്‍ നോന്ബിന്റെ ശാസ്ത്രീയതയെ പറ്റി ...... ശാസ്ത്രത്തിന്റെ കാര്യത്തില്‍ പോയിട്ട് ദൈവത്തിന്റെ കാര്യത്തില്‍ പോലും ആധുനിക ശാസ്ത്രഞ്ജന്‍മാര്‍ ഏക അഭിപ്രായക്കാരല്ല എന്ന് താങ്കള്‍ക്കു അറിയാമല്ലോ.താങ്കള്‍ പറഞ്ഞ ശാസ്ത്രീയത ഞാന്‍ കണ്ടു.ശരി സമ്മതിച്ചിരിക്കുന്നു.എന്നാല്‍ താങ്കള്‍ പറഞ്ഞതിന് വിപരീതമായ ശാസ്ത്രീയ വശങ്ങള്‍ പറഞ്ഞ ആയുര്‍വേദ ,അലോപതി ,മുസ്ലിം/അമുസ്ലിം ( തെറ്റിദ്ധരിക്കണ്ട .. കാശ് കൊടുത്തിട്ടോ,വാള്‍ ഉയര്‍ത്തി കാടിയിട്ടോ പറയിപിച്ചതല്ല.കേട്ടോ)ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളോ?

ea jabbar said...
നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്

പരമമായ സത്യം ...പക്ഷെ ആര് സജീകരിച്ചു.....?

അന്‍സാര്‍ തേവലക്കര
സൌദി അറേബ്യ

മുസ്ലിം പിന്നാക്കാവസ്ഥയുടെ കാരണക്കാ‍ര്‍ ആര്??????


മുസ്ലിം സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യമായും ധാര്‍മികമായും ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. നരേന്ദ്രന്‍ കമ്മീഷനും സച്ചാര്‍കമ്മീഷനുമെല്ലാം മുസ്ലിംങ്ങളുടെ പരിതാപകരമായ സ്ഥിതിയെപ്പറ്റി ആധികാരികമായിത്തന്നെ വിവരം നല്‍കുന്നുണ്ട്. എന്താണിതിനു കാരണമെന്നു കണ്ടെത്താനുള്ള വസ്തുനിഷ്ഠമായ പഠനം നടത്താന്‍ ഇതു വരെ ആരെങ്കിലും തയ്യാറായിട്ടുണ്ടോ എന്നറിയില്ല. മുസ്ലിം സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിഷ്പക്ഷമായ ഒരു പഠനം നടത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. സ്വന്തം സമുദായത്തിന്റെ എല്ലാ ദുര്യോഗങ്ങള്‍ക്കും മറ്റുള്ളവരാണു കാരണക്കാരെന്ന അയുക്തിക നിലപാടാണ് മുസ്ലിംങ്ങള്‍ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബംഗാളിലെ മുസ്ലിംകള്‍ പിന്നാക്കമായത് ജ്യോതിബാസു അവരെ അവഗണിച്ചതുകൊണ്ടാണ്! ഇന്ത്യയിലാകെയുള്ള പിന്നാക്കാവസ്ഥക്കു കാരണക്കാര്‍ ഹിന്ദു വര്‍ഗ്ഗീയവാദികളാണ്.ലോകമുസ്ലിംകളെ പിന്നിലാക്കുന്നത് പാശ്ചാത്യരാണ്.എന്നിങ്ങ്നെ പോകുന്നു ആരോപണങ്ങള്‍ !
പശ്ചിമബംഗാളില്‍ മുസ്ലിംകള്‍ പിന്നാക്കം പോയത് ഇടതുപക്ഷഭരണം മൂലമാണെങ്കില്‍ ഇസ്ലാമിന്റെ പേരില്‍ ഭാഗം വാങ്ങിപ്പോയ കിഴക്കന്‍ ബംഗാളില്‍ ആരാണു മുസ്ലിംകളെ ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും പടുകുഴിയിലാക്കിയത്? സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി വേലി ചാടിക്കടന്ന് ആസാമിലെയും മേഘാലയയിലേയും വയലുകളിലും തോട്ടങ്ങളിലും 20രൂപ കൂലിക്ക് അടിമപ്പണി ചെയ്യുന്ന പതിനായിരക്കണക്കിനു ബംഗ്ലാദേശുകാര്‍ ആ നാടിന്റെ `പുരോഗതി` വിളിച്ചറിയിക്കുന്ന ദൃഷ്ടാന്തങ്ങളിലൊന്നു മാത്രം! മുസ്ലിംകളുടെ പുരോഗതിക്കു വിഘാതം നില്‍ക്കുന്നത് മറ്റാരുമല്ല. അവരുടെ മതവും അന്ധവിശ്വാസങ്ങളും തന്നെയാണു പ്രധാന കാരണം. മാതൃഭാഷ പഠിക്കുന്നതു പോലും ഹറാമാണെന്നു വിശ്വസിച്ച് മക്കളെ പള്ളിക്കൂടത്തിലയക്കാ‍ന്‍ വിസമ്മതിച്ച ഒരു തലമുറയാണു നമുക്കു തൊട്ടു മുന്‍പേ കേരളത്തില്‍ പോലും ഉണ്ടായിരുന്നത്. ഇംഗ്ലീഷ് അവര്‍ക്കു നരകത്തിലെ ഭാഷയായിരുന്നു! സച്ചാര്‍ റിപ്പോര്‍ട് പ്രകാരം‍ മുസ്ലിം പ്രാതിനിധ്യം ഏറ്റവും കുറവുള്ളത് ബാങ്കിങ് നെഴ്സിങ് തുടങ്ങിയ മേഖലകളിലാണെന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. നേഴ്സിങ്ങും ബാങ്കിങ്ങും ഹറാമാണെന്ന് ഇന്നും മുസ്ലിം നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാമികമല്ലാത്ത ഭരണവ്യവസ്ഥക്കു കീഴില്‍ സര്‍ക്കാരുദ്യോഗങ്ങള്‍ വഹിക്കുന്നതുതന്നെ നിഷിദ്ധമാണെന്ന് ജമാ‍ അത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ വ്യക്തമായിപ്പറയുന്നുണ്ട്.സോളിഡാരിറ്റിക്കാര്‍ നരേന്ദ്രന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് തെരുവില്‍ നാടകം കളിക്കുന്നത് മറ്റുള്ളവരെ വിഡ്ഡികളാക്കാനാണ്.
പശ്ചിമബംഗാളില്‍ മുസ്ലിം കുട്ടികളെ സ്കൂളിലെത്തിക്കാന്‍ സര്‍ക്കാര്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ടപ്പോള്‍ മദ്രസകള്‍ക്കു ഗ്രാന്റ്റ് നല്‍കി അക്ഷരം പഠിപ്പിക്കനും ശ്രമം നടത്തി. അക്ഷരവൈരികളായ മത പുരോഹിതന്മാരാണ് ഇതിനെല്ലാം തടസ്സമാകുന്നത്. അവരെ പിടിച്ചുകെട്ടി മതപാഠശാലകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ മുസ്ലിം സമുദായം രക്ഷപ്പെടുകയുള്ളൂ! ഇഹലോകജീവിതം വെറും പരീക്ഷണമാണെന്നും പരലോകത്തു സ്വര്‍ഗ്ഗമുറപ്പിക്കാന്‍ വേണ്ടതു ദിക്രും ദുആയും നിസ്കാരവുമാണെന്നും പഠിപ്പിക്കുന്ന മദ്രസകള്‍ തന്നെയാണ് മുസ്ലിം പുരോഗതിയുടെ പ്രധാന ശത്രു!!!

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!

ചേകനൂര്‍ മൌലവി ഒടുവില്‍ പറഞ്ഞത്!


ഓരോ മതത്തിലേയും പുരോഹിതന്‍മാര്‍ ഇതരമതക്കാരെ പിഴച്ചവരും പാപികളുമായി കണക്കാക്കിയതിനാലും സ്വസമുദായത്തെ അപ്രകാരം വിശ്വസിപ്പിച്ചതിനാലുമാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു പോകാനിടയായത്. വാസ്തവത്തില്‍ എല്ലാ മതങ്ങളുടെയും ലക്ഷിയം മനുഷ്യനെ നന്നാക്കലാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വിശ്വസിക്കുന്നവരാരും തന്നെ ഇതര മതങ്ങളെ പുഛിക്കാനോ തള്ളിപ്പറയാനോ തയ്യാറാവുകയില്ല.ഏതൊരു മതക്കാരും തങ്ങളുടെമതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുവാനോ ബഹുമാനിക്കുവാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്.
അപ്പോള്‍ ഭാരതത്തെപ്പോലെ വിവിധ മതസമുദായങ്ങളുള്ള രാജ്യങ്ങളില്‍ സമുദായൈക്യവും ഉല്‍ഗ്രഥനവും പ്രായോഗികമാകണമെങ്കില്‍ മതങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായ സര്‍വ്വമതസത്യവാദത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഓരോ മതക്കാരും ശ്രമിക്കണം.
ഓരോ മതത്തിലെയും പരിഷ്കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കുകയല്ലാതെ ഇതര മതങ്ങളെ ആക്ഷേപിക്കുന്നത് നീതിയല്ല. ഒരു മതക്കാരുടെ ആചാരങ്ങള്‍ ഇതരര്‍ക്കു ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു പ്ലപ്പോഴും കാരണമായിട്ടുള്ളത് ഇത്തരം ശല്യപ്പെടുത്തലുകളാണ്‍. ആവശ്യത്തിലധികം പള്ളികളുണ്ടാക്കി സ്പീക്കറിലൂടെ അഞ്ചു നേരം ബാങ്ക് വിളിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്‍.
രാക്ഷസീയമായ മതഭ്രാന്താണിവിടെ രാജ്യമാകെ അഴിഞ്ഞാടുന്നത്. ഈ ഭ്രാന്ത് മൂലം ഇവിടെ ന്യൂനപക്ഷം മാത്രമല്ല ഭൂരിപക്ഷവും തകരുകയാവും ഫലം. അതിനാല്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ അനുയായികളെ മതവികാരത്തില്‍നിന്ന് മതവിചാരത്തിലേക്കു നയിക്കാനണു ശ്രമിക്കേണ്ടത്. മതത്തിനു വേണ്ടി ആരും മരിക്കേണ്ടതില്ലെന്നും മതം മനുഷ്യനു ജീവിക്കാനുള്ളതാണെന്നും മതാനുയായികളെ ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചേകനൂര്‍ മൌലവി അവസാനമെഴുതിയ‘ സര്‍വ്വമതസത്യവാദം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്.
നിസ്സഹായന്‍ said...

ഒരു യുക്തിവാദിക്കുപോലും യോജിക്കാവുന്ന മഹത്തായ ചിന്തകളാണ് ചേകന്നൂർ മൌലവി പങ്കുവെയ്ക്കുന്നത്. മതവും വിശ്വാസവും ദൈവത്തിനു വേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് മനസ്സിലാക്കുന്നവരിലാണ് മനുഷ്യത്വം കുടികൊള്ളുന്നത്. അദ്ദേഹം തീർച്ചയായും ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു. കാരണം മതങ്ങൾ എന്തിനു വേണ്ടിയെന്ന ഒരു വിശ്വാസിയുടെ സന്ദേഹത്തിൽ നിന്നും, മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളും അങ്ങിനെയാകുകയും വേണം എന്ന ഉത്തരം ലഭിക്കുന്നതിനാലാണ് ‘സർവ്വമതസത്യവാദം’ എന്ന ദർശനം ഉത്ഭവിക്കുന്നത്. മതം വലിയൊരു അയുക്തിയായിരിക്കുമ്പോഴും അതിനെ മനുഷ്യന്മയ്ക്കുതകുന്ന തത്വമായി മാറ്റിയെടുക്കുന്നതാണ് മതത്തെ ഇല്ലായ്മ ചെയ്യാം എന്ന മൌഢ്യത്തേക്കാൾ ശരിയായത്. അതിന് മതത്തിനുള്ളിൽ നവീകരണങ്ങൾ നടക്കണം. മതം ഉൽപ്പാദിപ്പിക്കുന്ന മനുഷ്യവിരുദ്ധതയെ ചൂണ്ടിക്കാണിക്കുമ്പോഴാണ് യുക്തിവാദത്തിനും നിലനിൽപ്പുണ്ടാകുന്നത്. അല്ലാതെ കേവലമായ ഒരു അസ്തിത്വം അതിനുണ്ടാക്കാൻ ശ്രമിക്കുന്നത് വെറും ബൌദ്ധികവ്യായാമത്തിന്റെ ഗുണമേ ചെയ്യൂ. തീർച്ചയായും മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയും മാത്രം ചിന്തിക്കുന്ന, തന്റെ മതം മാത്രം സത്യം മറ്റുള്ളവയെ ഇല്ലായ്മചെയ്യേണ്ടത് എന്നു ചിന്തിക്കുന്ന, മതതീവ്രവാദികളും മതമൌലികവാദികളും ‘സർവ്വമതസത്യവാദ’ത്തിന്റെ വക്താവിനെ വകവരുത്തിയതിൽ അത്ഭുതമില്ല. ഇന്ന് ബൂലോകം മുഴുവൻ അത്തരം മതാന്ധരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാം വിഭാഗത്തിൽ ![ഇത് ഒരു പഴയ പോസ്റ്റ്]

Thursday, July 14, 2011

കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചുവോ????

Fasil said:- ഖുര്‍ആന്‍ ഏതു രീതിയില്‍ മനുഷ്യരില്‍ എത്തണം എന്നത് അള്ളാഹുവിന്‍റെ തീരുമാനം ആയിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ഭൂലോകത്തില്‍ കോടിക്കണക്കിനു ഖുര്‍ആന്‍ ഉണ്ട്, അവയില്‍ ഒന്നിലും ഒരക്ഷരത്തിലോ കുത്തിലോ കോമയിലോ 1400 വര്‍ഷങ്ങള്‍ ആയിട്ടും വ്യത്യാസം വന്നിട്ടില്ല എന്നതും ഇനി വ്യത്യാസം വരില്ല എന്ന തിരിച്ചറിവും പലരുടേയും ഉറക്കം കെടുത്തുന്നു. കമ്പ്യൂട്ടറോ CRC, Parity അല്‍ഗോരിതങ്ങളോ കണ്ടെത്താത്ത കാലത്ത് എല്ലിലും തോലിലും ഒക്കെ രേഖപ്പെടുത്തിയ കാര്യങ്ങള്‍ ഇങ്ങനെ നില നിന്നു എന്നത് തീര്‍ച്ചയായും അത്ഭുതം തന്നെ. കാരണം ഖുര്‍ആനിന് രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ വരെ കൃത്രിമം നടന്നിട്ടുണ്ട്, എന്നിട്ടും ഖുര്‍ആന്‍ മാത്രം മാറാതെ നില്‍കുന്നു. ഇതിലെല്ലാം ചിന്തിക്കുന്ന ജനത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.
-------------------
കുര്‍ ആന്‍ അള്ളാഹു സംരക്ഷിച്ചില്ല എന്ന എന്റെ വിമര്‍ശനത്തോടുള്ള ഒരു പ്രതികരണമാണിത്. ഇത് ഒരു യുക്തിയാണ്. അല്ലാഹുവിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുത്തെ തീരൂ എന്ന യുക്തി. പക്ഷെ ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇതു മറുപടിയാകുന്നില്ല. കുര്‍ ആന്‍ എന്ന പേരില്‍ ഇന്നു മുസ്ലിംങ്ങളുടെ കയ്യിലുള്ള ഉസ്മാനീ മുസ് ഹഫ് ഉസ്മാന്റെ കാലത്തു പ്രസിദ്ധീകരിച്ച ശേഷം അതില്‍ മാറ്റം ഉണ്ടായിട്ടില്ല എന്നതും അതു സംരക്ഷിക്കപ്പെട്ടു എന്നതും ആരും തര്‍ക്കിക്കുന്ന വിഷയമല്ല. വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും അത് ഒരു മത സമൂഹം ബോധപൂര്‍വ്വം മാറ്റം വരാതെ സംരക്ഷിക്കുകയും ചെയ്തു എന്നതില്‍ ഒരു അല്‍ഭുതവും അസാധാരണത്വവും ഇല്ല. ലോകത്ത് എത്രയോ സാഹിത്യ കൃതികള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമൊന്നും വരാതെ നില നില്‍ക്കുന്നു. ഇനിയും എത്ര നൂറ്റാണ്ടു വേണമെങ്കിലും നിലനിര്‍ത്തുകയും ചെയ്യാം. അതൊന്നും അല്ലാഹുവിന്റെ സംരക്ഷണം കൊണ്ടല്ല. മനുഷ്യരുടെ സംരക്ഷണമാണ്. പ്രസിദ്ധീകരിച്ച നാള്‍ തോട്ട് ഒരു മാറ്റവും വരാതെ ഒരു ഗ്രന്ഥം സംരക്ഷിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ ആ ഗ്രന്ഥം ദൈവീകമാണ് എന്നാണോ അര്‍ത്ഥം ? എങ്കില്‍ ലോകത്തു ലക്ഷക്കണക്കിനു ദൈവീകഗ്രന്ഥങ്ങള്‍ ഉണ്ടെന്നു പറയാം. റഫറന്‍സിനുള്ള വിജ്ഞാന ഗ്രന്ഥങ്ങളാണു കാലാനുസൃതം നാം പുതുക്കിക്കൊണ്ടിരിക്കുക. സാഹിത്യകൃതികള്‍ അതെ പടി നിലനിര്‍ത്തുകയാണു ചെയ്യുന്നത്. ഷേക്സ്പിയറിന്റെ നാടകമോ ടോത്സ്റ്റോയി യുടെ കഥകളോ ചന്തുമേനോന്റെ നോവലോ ഒരു മാറ്റവും വരാതെ നില നില്‍ക്കുന്നു. അതൊക്കെ ദൈവീക കൃതികളാണെന്നു പറയാന്‍ കഴിയുമോ? എന്നാല്‍ ദൈവീക സംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണോ?
23 കൊല്ലക്കാലം കൊണ്ട് മുഹമ്മദിന്റെ നാവിലൂടെ പുറത്തു വന്ന വെളിപാടുകളെയാണല്ലോ കുര്‍ ആന്‍ എന്നു പറയുന്നത്. അതു മുഴുവന്‍ സംരക്ഷിക്കപ്പെട്ടോ? ഇല്ല എന്നു മാത്രമല്ല. കുര്‍ ആന്‍ പൂര്‍ണമായും ഇല്ലാതാകുമോ എന്ന ഭീതി മുസ്ലിം നേതാക്കളെ പിടി കൂടിയ സമയത്താണ് അവശിഷ്ട കുര്‍ ആന്‍ എങ്കിലും സംരക്ഷിക്കണം എന്ന തീരുമാനമുണ്ടായത് എന്നാണു കുര്‍ ആന്‍ ക്രോഡീകരണ ചരിത്രം നമ്മോടു പറയുന്നത്.
ക്രോഡീകരിക്കാന്‍ മുതിരുന്ന സമയത്ത് നിരവധി കുര്‍ ആനുകള്‍ നിലവിലുണ്ടായിരുന്നു എന്നും അവതമ്മില്‍ പ്രകടമായ ഒട്ടേറെ വൈരുദ്ധ്യങ്ങളും മാറ്റങ്ങളും ഉണ്ടായിരുന്നു എന്നും പറയുന്നു. ആ വൈരുദ്ധ്യങ്ങള്‍ മൂലം മുസ്ലിം സമൂഹം ഭിന്നിച്ചു നശിക്കാനിടയുണ്ടെന്ന ഭീതി മൂലം ഉസ്മാന്‍ തന്റെ കോപ്പി ഒഴികെയുള്ള എല്ലാ കുര്‍ ആനും വരുത്തി കത്തിച്ചു കളയുകയാണുണ്ടായത്.
അപ്രകാരം നില നിര്‍ത്തിയ കുര്‍ ആനില്‍ നിരവധി സുപ്രധാനമായ അധ്യായങ്ങളും വാക്യങ്ങളും നഷടപ്പെട്ടു പോയി എന്നു പറയുന്നത് ഇസ്ലാമിന്റെ ശത്രുക്കളല്ല. പ്രാമാണികരെന്ന് ഇസ്ലാമിക ലോകം ഒന്നടകം അംഗീകരിക്കുന്ന മഹാ പണ്ഡിതന്മാര്‍ തന്നെയാണ്.
എന്താണിതിനര്‍ഥം ?
കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചു എന്നാണോ? അല്ലാഹു സംരക്ഷിക്കുമായിരുന്നെങ്കില്‍ ഈ അവസരത്തിലായിരുന്നു അല്‍ഭുതം നടക്കേണ്ടിയിരുന്നത്. യാതൊന്നും നഷ്ടപ്പെടാതെ ക്രോഡീകരിക്കാന്‍ കഴിയണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
ഇവിടെ സത്യത്തില്‍ വല്ലാത്തൊരു പ്രതിസന്ധിയാണു മത പണ്ഡിതന്മാരെ അലട്ടുന്നത്. മറ്റൊരു ന്യായവും പറയാനില്ലാത്തതിനാല്‍ അവര്‍ കണ്ടെത്തിയ ഒരു മുടന്തന്‍ യുക്തിയാണു ഫാസില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ കുര്‍ ആനില്‍ എന്തൊക്കെയുണ്ടോ അതു മാത്രമാണു കുര്‍ ആന്‍ . ബാക്കിയെല്ലാം അല്ലാഹു തന്നെ റദ്ധാക്കി എന്നാണു പണ്ഡിതന്മാര്‍ വാദിക്കുന്നത്.
മന്‍സൂഖ് നാസിഖ് വാദം ഇതിനായി വളച്ചൊടിക്കുകയാണവര്‍ ചെയ്തത്. മന്‍സൂഖായ വാക്യങ്ങളെല്ലാം ഒഴിവാക്കി ക്രോഡീകരിക്കാന്‍ കഴിഞ്ഞോ? നാസിഖും മന്‍സൂഖും ഒക്കെ ഇപ്പോഴും ഉണ്ട്. നാസിഖ് നഷ്ടപ്പെടുകയും മന്‍സൂഖ് ഉള്‍പ്പെടുകയും ചെയ്ത “മഹാല്‍ഭുതവും“ കാണാം. പിന്നെ എങ്ങനെയാണു കൊഴിഞ്ഞു പോയതൊക്കെ മന്‍സൂഖ് ആകുന്നത്?
ഹാഫിളുകള്‍ യുദ്ധങ്ങളില്‍ മരിച്ചതും ആളുകള്‍ കുര്‍ ആന്‍ വാക്യങ്ങള്‍ വിസ്മരിച്ചു പോയതും ആടു തിന്നും ചിതലു തിന്നും നഷ്ടപ്പെട്ടതുമൊക്കെ അല്ലാഹു ബോധപൂര്‍വ്വം നശിപ്പിച്ചതായി കണക്കാക്കി അല്ലാഹുവിനെ രക്ഷിക്കാം എന്നാണല്ലോ യുക്തി? എങ്കില്‍ ഒരൊറ്റ സംശയത്തിനു മാത്രം ഇസ്ലാമിന്റെ വക്താക്കള്‍ മറുപടി പറയണം. വ്യഭിചാരത്തിനു കുര്‍ ആനിലുള്ള ശിക്ഷ എന്താണ്? എറിഞ്ഞു കൊല്ലല്‍ ശിക്ഷ കുര്‍ ആനില്‍ നിന്നും നഷ്ടപ്പെട്ടു എന്നു പറയുന്നു. എന്നിട്ടും ഈ ശിക്ഷ ഇന്നും മുസ്ലിം ലോകം നടപ്പിലാക്കുന്നു. കുര്‍ ആനില്‍ വ്യക്തമായി ശിക്ഷ വിധിച്ച ഒരു കാര്യത്തിന് മറ്റൊരു ശിക്ഷ നടപ്പിലാക്കുന്നതിന്റെ ദീനീ ന്യായം ഒന്നു വിശദീകരിക്കാമോ? സുയൂതിയും ബുഖാരിയും ഇബ്നു മാജയുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത് ഉമര്‍ തെളിവു സഹിതം ഹാജറാക്കിയിട്ടും ബോധപൂര്‍വ്വം പ്രസ്തുത ആയത്ത് കുര്‍ ആനില്‍ നിന്നും ഒഴിവാക്കി എന്നാണ് . അല്ലാഹുവാണ് അതൊഴിവാക്കിയതെങ്കില്‍ ആ നിയമം പിന്നെയും നടപ്പിലാക്കിയതെന്തിനായിരുന​്നു? ???????
  • അബൂ ഉബൈദ് റിപ്പോര്‍ട് ചെയ്യുന്നു: ഇബ്ന ഉമര്‍ പറഞ്ഞു: “നിങ്ങളൊക്കെ പറയാറുണ്ടല്ലോ, കുര്‍ ആനൊക്കെ പഠിച്ചു എന്ന്. സത്യത്തില്‍ നിങ്ങളാരും അറിഞ്ഞില്ല ; കുര്‍ ആന്‍ കുറെ പോയ കഥ. വെളിവായതു പഠിച്ചു എന്നു മാത്രം പറഞ്ഞാല്‍ മതി. മുഴുവന്‍ പഠിച്ചു എന്നു പറയേണ്ട--” (ഇത്ഖാന്‍ 2/32)

  • ആയിശ പറയുന്നു: “നബിയുടേ കാലത്ത് ‘അഹ്സാബ്‘ സൂറത്തില്‍ ഇരുനൂറു സൂക്തങ്ങള്‍ ഓതാറുണ്ടായിരുന്നു. എന്നാല്‍ ഉസ്മാന്‍ മുസ് ഹഫിനെ ക്രോഡീകരിച്ചപ്പോഴാണ്‍ അത് ഇന്നത്തെ കോലത്തിലായത്. (ഇത്ഖാന്‍ -2/32) ഇന്ന് ആ അധ്യായത്തില്‍ 73 സൂക്തങ്ങള്‍ മാത്രം !
    ഉസ്മാന്‍ മുസ് ഹഫ് തയ്യാറാക്കുന്നതിനു മുമ്പേ ഇബ്നു മസൂദ്, ഉബയ്യ്, അലി എന്നിവര്‍ അതു തയ്യാറാക്കിയിരുന്നു. അധ്യായങ്ങളുടെ എണ്ണത്തിലും ക്രമത്തിലും അവയെല്ലാം വ്യത്യസ്തമായിരുന്നു. മസ് ഊദിന്റെ കുര്‍ ആനില്‍ ഫാതിഹയും മുഅവ്വദതൈനി [നാസും ഫലഖിയും ]യും ഉള്‍പ്പെടുത്തിയിരുന്നില്ല. കാരണം അവയെല്ലാം അള്ളാഹുവില്‍ അഭയം തേടുന്ന പ്രാര്‍ത്ഥനകള്‍ മാത്രമാണെന്നും കുര്‍ ആന്‍ അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം ! ഉബയ്യിന്റെ കുര്‍ ആനിലാകട്ടെ ഖുല് അ, ഹഫ്ദ്, എന്നീ രണ്ടു സൂറകള്‍ അധികവും ചേര്‍ത്തിരുന്നു. !



MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.