Wednesday, February 10, 2010

ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!

“.....ഇന്ത്യയുടെ ശാപമായി മാറിയ ജാതിവ്യവസ്ഥ ഹിന്ദുക്കളെ മാത്രമല്ല ജാതികളില്ലാത്ത ഇസ്ലാം-ക്രിസ്തു സമുദായങ്ങളെക്കൂടി പിടി കൂടാന്‍ മാത്രം ശക്തമാണ്. അതിനാലാണ് സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്ലിംങ്ങളില്‍ ജാതികള്‍ ഉണ്ടായത്. ......
ജീവിതത്തിന്റെ താഴേ തട്ടിലുള്ളവരെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടു വരുകയും ഒപ്പം അധികാരത്തില്‍ അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് പ്രായോഗിക നടപടി. ഇപ്പോള്‍ തന്നെ ജുഡീഷ്യറിയില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നുവെങ്കില്‍ ഈ തരത്തില്‍ ഒരു വിധി വരുമായിരുന്നോ എന്ന് ആലോചിക്കേണ്ടതാണ്. ...”



‘സംവരണത്തിനെതിരെ കോടതി ’ എന്ന തലക്കെട്ടില്‍ ഇന്നലെ മാധ്യമം എഴുതിയ മുഖപ്രസംഗത്തില്‍ നിന്നുള്ള വരികളാണിത്.
മുസ്ലിംങ്ങള്‍ക്ക് 4% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നടപടി റദ്ദാക്കി ആന്ധ്രാ ഹൈക്കോടതി വിധി പ്രഖ്യാപിച്ചതാണു പശ്ചാത്തലം.
മാധ്യമം എന്ന പത്രത്തിന്റെ നടത്തിപ്പുകാര്‍ ജമാ അത്തെ ഇസ്ലാമിക്കാരാണെന്നും അതിന്റെ മുഖപ്രസംഗമെഴുതുന്നത് ജമാ അത്തിന്റെ ഉന്നതശ്രേണിയിലുള്ള ബുദ്ധിജീവികളാണെന്നും നമുക്കറിയാം.
ഇന്ത്യയിലും മറ്റു ഇസ്ലാമികേതര രാജ്യങ്ങളിലും ജീവിക്കുന്ന മുസ്ലിംങ്ങള്‍ അവരുടെ ഭരണകൂടങ്ങളെ അട്ടിമറിച്ച് ഇസ്ലാമിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണു വേണ്ടതെന്നും ദൈനംദിന ജീവിതത്തില്‍ പോലും ഇസ്ലാമികേതരഭരണവ്യവസ്ഥയുമായി സഹകരിക്കാന്‍ പാടില്ലെന്നും ശഠിക്കുന്ന പ്രസ്ഥാനമാണു ജമാ അത്തെ ഇസ്ലാമി. വിപ്ലവപ്പോരാളികളായ അനുയായികള്‍ക്കായി ആ പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന പെരുമാറ്റച്ചട്ടം , ജമാ അത്തു ഭരണഘടനയില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. പ്രസക്ത ഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം:

“ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ , അതിന്റെ നിയമനിര്‍മ്മാണസഭയിലെ അംഗമോ , അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക. ...
ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ, അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍ നിന്നും കഴിയും വേഗം ഒഴിവാകുക. ..
നിര്‍ബ്ബന്ധിതാവസ്ഥയിലല്ലാതെ , ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക.
തന്റെ അധ്വാനപരിശ്രമങ്ങളെല്ലാം ‘ഇഖാമത്തുദ്ദീന്‍ ‘ ആകുന്ന ലക്ഷ്യത്തില്‍ കേന്ദ്രീക്രിക്കുക; തന്റെ ജീവിതത്തിന്റെ സാകഷാല്‍ ആവശ്യങ്ങള്‍ക്കുള്ളതൊഴിച്ച് പ്രസ്തുത ലക്ഷ്യത്തിലേക്കെത്തുന്നതിനു സഹായകമല്ലാത്ത സകല്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിക്കുക.
ദുരാചാരികളും ദുര്‍മാര്‍ഗ്ഗികളും അല്ലാഹുവെ വിസ്മരിച്ചവരുമായി സ്നേഹ സഹകരണ ബന്ധങ്ങള്‍ മുറിച്ചു കളയുകയും ദൈവഭകതരായ സജ്ജനങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക...”


ഇനി നമുക്കു മാധ്യമം മുഖപ്രസംഗത്തെ വിലയിരുത്താം . വിദ്യാഭ്യാസപരമായി മുസ്ലിംങ്ങളെ മുന്നോക്കം കൊണ്ടു വരുന്നതോടൊപ്പം അധികാരത്തില്‍ അവര്‍ക്കു പങ്കാളിത്തം ഉറപ്പാക്കണം എന്നാണല്ലോ മാധ്യമം ഉപദേശിക്കുന്നത്. സ്വന്തം പ്രസ്ഥാനത്തിന്റെ ഭരണഘടന മാറ്റിയെഴുതിയിട്ടു പോരേ കൂട്ടരേ ഈ ഉപദേശം ? അധികാര സ്ഥാനങ്ങളിലും ഭരണത്തിന്റെ കുഞ്ചികസ്ഥാനങ്ങളിലും കയറി ഇരിക്കാന്‍ പാടില്ലെന്നു സ്വ സമുദായത്തെ ഉപദേശിക്കുന്നവര്‍ തന്നെ ഇപ്പോള്‍ അധികാരത്തില്‍ പങ്കാളിത്തം ചോദിക്കുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല. അല്ല ജമാ അത്തു കാരേ നിങ്ങളുടെ പ്രത്യയ ശാസ്ത്രവും ലക്ഷ്യവും എന്താണെന്നൊന്നു പറഞ്ഞു തരാമോ?

കോടതികളില്‍ ന്യായാധിപസ്ഥാനത്തു കയറി ഇരിക്കുന്നതിനെ ശക്തിയുക്തം വിലക്കുന്ന കൂട്ടര്‍ ഇപ്പോള്‍ പറയുന്നത് ന്യായധിപസ്ഥാങ്ങളില്‍ അര്‍ഹമായ പങ്കാളിത്തം ഇല്ലാതെ പോയതുകൊണ്ടാണ് സംവരണം പോലുള്ള കാര്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് എന്ന് ! ഇസ്ലാമികേതര വ്യവസ്ഥയില്‍ ഉദ്യോഗങ്ങള്‍ക്കായി ക്യൂ നില്‍ക്കുന്നത് അധിക്ഷേപാര്‍ഹമാണെന്നു മൌദൂദി സിദ്ധാന്തിച്ചിട്ടുണ്ട്. ആ സിദ്ധാന്തങ്ങള്‍ വില്‍പ്പനക്കു വെച്ചിരിക്കുന്ന വര്‍ തന്നെ യാണിന്നു സംവരണം പറഞ്ഞ് തെരുവില്‍ ഇറങ്ങുന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് കലക്ട്രേറ്റ് മാര്‍ച്ചു നടത്തിയ സോളിഡാരിറ്റിക്കാരോട് അന്ന് ഞാനുപദേശിച്ചത് ആ മാര്‍ച്ച് ജമാ അത്ത് ഓഫീസിലേക്കു നടത്താനാണ് ! മാധ്യമം ഒഴികെയുള്ള മുസ്ലിം പത്രങ്ങളെല്ലാം അന്ന് എന്റെ ഈ ഉപദേശം വെണ്ടക്ക നിരത്തി പ്രസിദ്ധീകരിച്ചു. മാധ്യമത്തില്‍ അബ്ദുറഹിമാന്‍ അന്ന് ഒരു മറുപടിയും കാച്ചി. അതു വായിച്ചു ജനം ചിരിക്കുകയും ചെയ്തു...!
ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!

Wednesday, February 3, 2010

B. Premanand

B. Premanand in "Guru Busters"
http://www.youtube.com/watch?v=_38TBaZ8ZWA

B. Premanand in DUTCH TV PART 1
http://www.youtube.com/watch?v=eWHo_EcKtRg

B. Premanand In DUTCH TV PART 2
http://www.youtube.com/watch?v=yLKlnXycM4I

B. Premanand in MYSTRIOUS UNIVERSE Discovery TV
http://www.youtube.com/watch?v=6lzOawfI0RM

B. Premanand in God Botheres Australia TV Pt 1
http://www.youtube.com/watch?v=1PM0dvAasrU

B. Premanand in God Botheres Australia TV Pt 2
http://www.youtube.com/watch?v=Pfnx3T6CFBM

&

Guru Busters on Sai Baba Tricks
http://www.youtube.com/watch?v=IgPAAOuOBEg
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.