Sunday, June 17, 2018

• ദൃഷ്ടാന്തം !

• ദൃഷ്ടാന്തം !
========
അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്ക്ക് തീര്ച്ച്യായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.
• കാലികളുടെ കാര്യത്തില്‍ തീര്ച്ചയായും നിങ്ങള്ക്ക് ‌ ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളില്‍ നിന്ന്‌- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന്‌ കുടിക്കുന്നവര്ക്ക്ു‌ സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്ക്കു് കുടിക്കുവാനായി നാം നല്കു്ന്നു.
• ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ( നിങ്ങള്ക്കുന നാം പാനീയം നല്കുെന്നു. ) അതില്‍ നിന്ന്‌ ലഹരി പദാര്ത്ഥ വും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്ക്ക് ‌ തീര്ച്ചകയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.
• നിന്റെ നാഥന്‍ തേനീച്ചയ്ക്ക്‌ ഇപ്രകാരം ബോധനം നല്കു്കയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്ത്തുന്നവയിലും നീ പാര്പ്പി ടങ്ങളുണ്ടാക്കിക്കൊള്ളുക.
• പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ തിന്നു കൊള്ളുക. എന്നിട്ട്‌ നിന്റെ രക്ഷിതാവ്‌ സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്ഗടങ്ങളില്‍ നീ പ്രവേശിച്ച്‌ കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്ണരങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതില്‍ മനുഷ്യര്ക്ക് ‌ രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്ക്ക് ‌ തീര്ച്ചടയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. [16: 65-69]
………..
കുര് ആനില് ‘തേനീച്ച’ എന്ന അദ്ധ്യായത്തില് നിന്നുള്ള 65 മുതല് 69 വരെയുള്ള വാക്യങ്ങളാണിത്.
ചിന്തിക്കുന്നവര്ക്ക് അള്ളാഹു തന്റെ ദൃഷ്ടാന്തങ്ങള് വിവരിച്ചു തരുകയാണു. അതായതു മനുഷ്യര്ക്കായി അള്ളാഹു ഏര്പ്പാടാക്കി വെച്ചിട്ടുള്ള പ്രധാന അനുഗ്രഹങ്ങളും അവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന അല്ഭുതങ്ങളുമാണു പറഞ്ഞു തരുന്നത്.
ഇനി നമുക്ക് ഇതിലെ പ്രധാന “ദൃഷ്ടാന്തങ്ങള്” എന്തൊക്കെയാണെന്നു നോക്കാം.
1. മഴ “ആകാശത്തുനിന്ന്” അള്ളാഹു ഒഴിച്ചു തരുകയാണു ചെയ്യുന്നത്.
2. കാലികളുടെ തീട്ടത്തിനും ചോരയ്ക്കും ഇടയില് നിന്നാണു നമ്മള്ക്കു കുടിക്കാനായി അള്ളാഹു പാലു ചുരത്തിത്തരുന്നത്.
3. ഈത്തപ്പഴവും മുന്തിരി ജ്യൂസും അള്ളാഹു നമുക്കു തരുന്നത് നല്ല മദ്യം ഉണ്ടാക്കി കുടിക്കാനാണു.
4. (മനുഷ്യന് ഭൂമിയില് പരിണമിച്ചുണ്ടാകുന്നതിനും മുമ്പേ ഇവിടെയുണ്ടായിരുന്ന) തേനീച്ചകള്ക്ക് അള്ളാഹു നല്കിയ നിര്ദേശം “നിങ്ങള് മനുഷ്യരു കെട്ടിപ്പൊക്കിയുണ്ടാക്കുന്ന കെട്ടിടങ്ങള്ക്കു മേലെ പോയി കൂടുണ്ടാക്കിക്കോളൂ..” എന്നാണു.
5. തേനീച്ചകളോടു അള്ളാഹു പറയുന്ന മറ്റൊരു കോമഡി നിങ്ങള് പോയി എല്ലാ പഴവും തിന്നോളൂ എന്നാണു.
ഇനി എനിക്കിതൊക്കെ വായിച്ചിട്ടു ചിന്തിച്ചപ്പോള് കിട്ടിയ ദൃഷ്ടാന്തം കൂടി പറയാം .
1. മഴ പെയ്യുന്നതു ഭൂമിയില്നിന്നാണു എന്ന് അള്ളാഹുവിനറിയില്ലായിരുന്നു. ഏറ്റവും താഴത്തെ ഒന്നാം ആകാശമാണു നക്ഷത്രം പറ്റിച്ച് അലങ്കരിച്ചിട്ടുള്ളതെന്നതിനാല് ആകാശത്തു നിന്നുമാണു മഴ വരുന്നതെങ്കില് അതേതാണ്ടു പ്രകാശവര്ഷങ്ങള് അകലെനിന്നും വരുന്നതായിരിക്കണം. ഇത്രയും വലിയ വിവരക്കേട് അള്ളാഹുവല്ലാതെ വേറെയാരും പറയുമെന്നു തോന്നുന്നില്ല.
2. പശുവിനെയും ഒട്ടകത്തെയുമൊക്കെ അറുത്തു പൊളിക്കുമ്പോള് കണ്ട അനാട്ടമിയനുസരിച്ച് മുഹമ്മദ് മനസ്സിലാക്കിയ വിവരക്കേടാണു തീട്ടത്തിനും ചോരക്കും ഇടയില് നിന്നും പാലു വരുന്നു എന്നത്. അതള്ളാഹുവും ഏറ്റു പിടിച്ചു.
3. മദ്യം നിരോധിക്കണമെന്ന യാതൊരു വിചാരവും ആദ്യം അള്ളാഹുവിനുണ്ടായിരുന്നില്ല. അതുകൊണ്ടാണു മദ്യം ഒരു ഒന്നാന്തരം അനുഗ്രഹമായി എണ്ണിയത്. ( ഈ വചനം തന്നെ റദ്ദാക്കിപ്പോയി എന്നാണു തഫ്സീറുകളില് കാണുന്നത്. )
4. തേനീച്ചകള്ക്ക് അള്ളാഹു പറഞ്ഞത് ഇതു വരെയും മനസ്സിലായിട്ടില്ല. അവരോടു എല്ലാ പഴങ്ങളും “തിന്നാന്” ആണു പറഞ്ഞത്. എന്നാല് അവരിപ്പോഴും പൂവുകളില് പോയി തേന് കുടിക്കുകയാണു ചെയ്യുന്നത്. തിന്നാന് പറ്റിയ പല്ലില്ലാത്തതുകൊണ്ടാകാം.
ഈത്തപ്പഴത്തിലും മുന്തിരിയിലുമൊക്കെ തേനീച്ച വന്നിരിക്കുന്നതു കണ്ട അള്ളാഹു തെറ്റിദ്ധരിച്ചതാകാം. പല്ലുണ്ടോന്നു മൂപ്പരു നോക്കിക്കാണില്ല.
5. മനുഷ്യ രാശിക്കു ദൈവം നേരിട്ടു പറഞ്ഞുകൊടുക്കുന്ന ഒരു മരുന്ന് തേനാണു. . എന്നിട്ടും വൈദ്യശാസ്ത്രം ഇതുവരെ അതു കാര്യമായി ഗൌനിച്ചു കാണുന്നില്ല. എന്നതും ദൃഷ്ടാന്തം തന്നെ !
ആകെ മൊത്തം ടോട്ടല് മനസ്സിലായത് അള്ളാഹുവിനു ജാഹിലിയ്യാ മനുഷ്യരെപ്പോലെത്തന്നെ വിവരം നന്നേ കുറവായിരുന്നു. എന്നാണു.
മദ്യം ഒരു മോശം സാധനമാണു അതു പിന്നീടു നിരോധിക്കേണ്ടി വരും എന്നു പോലും മുന് കൂട്ടി മനസ്സിലാക്കാന് അള്ളാഹുവിനായില്ല. അതു മുന് കൂട്ടി അറിയുമായിരുന്നെങ്കില് ഇങ്ങനെയൊരു ദൃഷ്ടാന്തം പറച്ചിലില് നിന്നും മദ്യം വിളമ്പുന്നതൊഴിവാക്കുമായിരുന്നു.
ചിന്തിക്കുന്നവര്ക്കിതില്ക്കൂടുതല് ഇനിയെന്തു ദൃഷ്ടാന്തമാണു വേണ്ടത്?

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.