Monday, June 18, 2018

ദൈവം ഇല്ലെന്നു വിചാരിക്കാന് കാരണങ്ങളുണ്ട്.

ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരുടെ യുക്തിന്യായങ്ങള്ക്കെല്ലാം മറു ന്യായങ്ങളും സാധ്യമാണു എന്നാണു ഇതു വരെ ചര്ച്ച ചെയ്തത്. എന്നാല് ഞാന് ദൈവം ഇല്ലെന്നു വിചാരിക്കാന് മറ്റനേകം കാരണങ്ങളുണ്ട്.
കുര് ആന് പോലൊരു നിലവാരമില്ലാത്ത പുസ്തകത്തിന്റെ കര്തൃത്വം ആരോപിക്കുക വഴി ദൈവമെന്ന കഥാപാത്രത്തെ അങ്ങേയറ്റം കൊച്ചാക്കി അവഹേളിച്ചിട്ടും ഒരു ദൈവവും “അതിന്റെയാളു ഞാനല്ല.” എന്നൊരു അശരീരിയുമായി പോലും എങ്ങും പ്രത്യക്ഷപ്പെട്ടു കാണുന്നില്ല എന്നതു തന്നെയാണു എനിക്കു ദൈവം ഇല്ല എന്നതിന്റെ ഒന്നാമത്തെ തെളിവ്. ! അക്കാര്യം പിന്നീടു വിശദീകരിക്കാം.
മതകഥാ പുസ്തകങ്ങളില് പറയുന്ന പോലൊരു ദൈവത്തിന്റെ സാന്നിദ്ധ്യമോ നിഴലോ പോലും ഞാനെന്റെ ആറു പതിറ്റാണ്ടു നീണ്ട ജീവിതത്തില് ഒരിക്കലും അനുഭവിച്ചിട്ടില്ല. അങ്ങനെയൊരു ദൈവമോ ദൈവങ്ങളോ ഇല്ലെന്നതിനു നിരവധി ദൃഷ്ടാന്തങ്ങള് നേരില് കണ്ടിട്ടുണ്ടു താനും.
മനുഷ്യന് കഥ പറയാന് ശീലിച്ചതോടെയാണു ഗോത്ര ജീവിതം വിട്ട് വന് സമൂഹമായി വികസിക്കാനും വലിയ പുരോഗതി കൈവരിക്കാനും സാധ്യമായത്. സങ്കലപ കഥകള് കൈമാറി പരോക്ഷ സഹകരണത്തിലൂടെ ആഗോള സമൂഹമായി വികസിക്കുന്നതിനിടയില് മനുഷ്യര് അനുഭവിച്ച നിരവധി മഹാദുരന്തങ്ങള്ക്കും ഈ കഥകള് തന്നെ കാരണമായിട്ടുണ്ട്.
വിവിധ പ്രദേശങ്ങളിലായി വിവിധ ഗോത്രങ്ങളിലായി ഉടലെടുത്ത വിഭിന്നമായ കഥകള് സഹകരണവിപുലീകരണത്തിനൊപ്പം സംഘര്ഷവ്യാപനത്തിനും കാരണമായി. പുരോഗതിയോടൊപ്പം യുദ്ധങ്ങള്ക്കും ഹേതുവായി ഈ കഥകള്.
സംസ്കാരങ്ങളുടെ വൈവിദ്ധ്യമാര്ന്ന കലവറകള് തീര്ക്കുന്നതോടൊപ്പം നിലക്കാത്ത ശത്രുതയുടെ കൊലയറകളും തീര്ക്കപ്പെട്ടു.
ഒരേ ഭൂമിശാസ്ത്രവും ഒരേ സാമ്പത്തിക നിലയും ഉണ്ടായിട്ടും ഫലസ്തീനും ഇസ്രായേലും അവസാനിക്കാത്ത സംഘര്ഷഭൂമിയാകുന്നതിനു കഥാ വ്യത്യാസം മാത്രമാണു കാരണം. ഇന്ത്യയും പാകിസ്ഥാനും നിത്യ ശത്രുതയില് പോരടിക്കുന്നതും കഥകള് വ്യത്യസ്തമായതിനാല് തന്നെ. ഇറാനും ഇറാഖും തമ്മില് നീണ്ട യുദ്ധം നിലനിന്നതു ഒരേ കഥയിലെ ശാഖാഭിന്നത മൂലം.
അഖില കഥ മാറി ഹാദിയ ആയതാണിന്നു നമ്മുടെ നാടിന്റെ കത്തുന്ന വിഷയം.
കഥകളുടെ പേരിലാണു നൂറ്റാണ്ടുകള് നീണ്ട കുരിശു യുദ്ധം നടന്നത്. കോടിക്കണക്കിനാളുകളാണു ആ കുരുതിക്കളങ്ങളില് വീണു മരിച്ചത്.
ദൈവം ഉണ്ടോ ഇല്ലേ എന്ന തര്ക്കം അധികം സംഘര്ഷങ്ങള്ക്കൊന്നും കാരണമായിട്ടില്ല. എന്നാല് ഉള്ള ദൈവം ഏതു കഥയിലേതെന്ന കാര്യത്തിലാണു തര്ക്കങ്ങളും സംഘര്ഷങ്ങളും മഹായുദ്ധങ്ങളും തീരാത്ത പകയുടെ തുടര്ക്കഥകളും ഉണ്ടായിട്ടുള്ളത്.
എന്റെ സാമാന്യ ചിന്തയില് നിന്നുയരുന്ന ചോദ്യമിതാണു:-
ഏതു ദൈവമാണു ശരി എന്നറിയാനാവാതെ ഈ പാവം മനുഷ്യരിങ്ങനെ പരസപരം തലതല്ലിക്കീറുന്നതും നോക്കി കാണാമറയത്തൊരു “ഒറിജിനല് ദൈവം” ഒളിച്ചിരുന്ന് ഇതെല്ലാം കണ്ട് ആനന്ദിച്ചര്മ്മാദിക്കുന്നു എന്നു വിശ്വസിക്കാന് എങ്ങനെ കഴിയും?
കഥാ പുസ്തകങ്ങളില് ഓരോ ദൈവവും അല്ഭുതങ്ങള് കാട്ടി തന് പോരിമ വെളിപ്പെടുത്തിയതായി ദൃഷ്ടാന്തവിവരണങ്ങള് നിരത്തിയിട്ടുണ്ട്. മക്കയിലെ ക അബ വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്നപ്പോള് പോലും അതിനെ ആക്രമിക്കാന് വന്ന ആനപ്പടയെ അള്ളാഹു എന്ന ദൈവം അല്ഭുതപ്പക്ഷികളെ വിട്ടു തുരത്തിയതായി കഥയുണ്ട്. എന്നാല് ലോക മുസല്മാന്റെ അഭിമാന മകുടമായി മാറിയ വേളയിലാണു ബാബറി മസ്ജിദ് എന്ന തവ്ഹീദിന്റെ ഗേഹം കൊത്തിപ്പൊളിച്ചു താഴെയിട്ട് അവിടം ശിര്ക്കിന്റെ ആലയം പണി തുടങ്ങിയത്. അള്ളാഹുവിന്റെ അബാബീല് കിളികളെ അവിടെയൊന്നും കണ്ടതേയില്ല. നാലു കാക്കകള് പാറി വന്ന് പള്ളിപൊളിയന്മാരുടെ സംഘിത്തലകളില് അപ്പിയിടുന്നതു പോലും നമ്മളാരും കണ്ടില്ല.
അതേ തുടര്ന്നു ബംഗ്ലാദേശിലും മറ്റും നിരവധി രാമക്ഷേത്രങ്ങളും കാളീക്ഷേത്രങ്ങളും തൌഹീദുകാരും തകര്ത്തിട്ടു. അവിടെ രക്ഷകനായി രാമനെയും കണ്ടില്ല. മനുഷ്യര് അവര്ക്കു കയ്യൂക്കുള്ളതിനനുസരിച്ചു കാര്യം സാധിക്കുന്നതു മാത്രമേ ലോകമെമ്പാടും നാം കാണുന്നുള്ളു. എവിടെ ദൈവങ്ങള് ?
സിറിയയില് അള്ളാഹുവിന്റെ ലോകം പണിയാന് പോയവര്ക്ക് അമേരിക്കയുടെയും റഷ്യയുടെയും ബോംബര് വിമാനങ്ങള്ക്കു കീഴില് കരിഞ്ഞൊടുങ്ങാനല്ലാതെ മറ്റൊന്നിനും സാധ്യമാകുന്നില്ല. അവരുടെ തക്ബീര് ധ്വനികള് സ്ഫോടനാരവങ്ങളിലും ദീനരോദനങ്ങളിലും അലിഞ്ഞില്ലാതെയാകുന്നു. എവിടെ അള്ളാഹു?
ബദറിലിറങ്ങിയ അള്ളാഹുവിന്റെ മലക്കുകളൊക്കെ വംശനാശമടഞ്ഞു പോയോ? അതോ ഉഹ്ദില് തോറ്റ മലക്കുകള് പിന്നീടു പേടിച്ചു മാളത്തിലൊളിച്ചോ?
ഇടിമിന്നലും കൊടുംകാറ്റും പ്രളയവും ഭൂമികുലുക്കവുമൊക്കെ ദൈവങ്ങളുടെ ശിക്ഷയായിട്ടാണു കഥാ പുസ്തകങ്ങള് പരിചയപ്പെടുത്തുന്നത്. എന്നാല് ഞാനെന്റെ ജീവിതകാലത്ത് അറിഞ്ഞ പ്രകൃതി ദുരന്തങ്ങളില് എവിടെയും ഒരു ദൈവ സാന്നിദ്ധ്യവും കണ്ടില്ല. എന്തെങ്കിലും ഗുരുതരമായ തെറ്റു ചെയ്ത ജനങ്ങളെ ഏതെങ്കിലും ഒരു ദൈവം ശിക്ഷിക്കുന്നതായി വ്യാഖ്യാനിക്കാന് പോലും പറ്റുന്ന ഒരനുഭവവും ജീവിതകാലത്തുണ്ടായിട്ടില്ല.
പ്രകൃതി ദുരന്തങ്ങളില് പള്ളികളും ക്ഷേത്രങ്ങളും ചര്ച്ചുകളും ഒരു പോലെ തകര്ന്നു വീഴുന്നു. എല്ലാ തരം വിശ്വാസികളും അവിശ്വാസികളും നല്ലവരും ചീത്തയാളുകളും നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളും കന്നുകാലികളും കാട്ടു മൃഗങ്ങളുമെല്ലാം ചത്തൊടുങ്ങുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്നു.
ഏതു ദൈവം ആരെ എന്തിനു ശിക്ഷിക്കുന്നു ? ഒരു ശിക്ഷയോ പരീക്ഷണമോ ആണെങ്കില് അതു കൊണ്ട് പരീക്ഷണം നടത്തുന്നവര്ക്കോ ഇരയാകുന്നവര്ക്കോ സാക്ഷികളാകുന്നവര്ക്കോ ആര്ക്കെങ്കിലും എന്തെങ്കിലും മനസ്സിലാകണ്ടേ? എന്തെങ്കിലും പ്രയോജനം ആര്ക്കെങ്കിലും ലഭ്യമാകണ്ടേ? അതൊന്നുമില്ലാതെ എന്തു ശിക്ഷ? ആരുടെ ശിക്ഷ? ആര്ക്കെതിരെയുള്ള ശിക്ഷ? എന്തു തെറ്റിനുള്ള ശിക്ഷ? എന്തു പരീക്ഷണം? എന്തിനുള്ള പരീക്ഷണം? ഏതു ദൈവത്തിന്റെ പരീക്ഷണം? ചുമ്മാ പരീക്ഷണം ശിക്ഷ എന്നങ്ങു പറഞ്ഞാല് പോരല്ലോ?
ദൈവനിഷേധികള്ക്കിവിടെ വല്ല ശിക്ഷയും ലഭിക്കുന്നുണ്ടോ? ദൈവ ഭക്തര്ക്കിവിടെ വല്ല രക്ഷയും കിട്ടുന്നുണ്ടോ? എന്റെ അനുഭവത്തില് ഇല്ല. ദൈവ സന്നിധിയിലേക്കു രക്ഷ തേടിപ്പോകുന്ന ഭകതജനങ്ങള് കൊടിയ ദുരന്തങ്ങളില് പെട്ടു നരകിന്നതാണു നിത്യവും വാര്ത്തകളില് നിറയുന്നത്. അതു ഹജ്ജിനു പോകുന്നവരും ശബരിമലദര്ശനത്തിനിറങ്ങിയവരും വേളാങ്കണ്ണിക്കു പുറപ്പെട്ടവരുമൊക്കെ ഒരേ അളവില് അനുഭവിക്കുന്നു. യുക്തിവാദി സമ്മേളനത്തിനു പോകുന്നവര് കൂട്ടത്തോടെ അപകടത്തില് പെട്ട അനുഭവം ഇല്ല. കാരണം അവര് വളരെ കുറവാണു എന്നതു തന്നെ. ഭക്തി മാര്ഗ്ഗത്തില് യാത്ര ചെയ്യുന്നവര് വളരെ കൂടുതലായതിനാല് അപകടങ്ങളില് അവരും പെടുന്നു എന്നേയുള്ളു. ഇവിടെയൊന്നും ദൈവമുണ്ടെന്നതിനു യാതൊരു ദൃഷ്ടാന്തവും ഞാന് കാണുന്നില്ല.
ജീവിതത്തിലും മരണത്തിലും സൌഭാഗ്യത്തിലും നിര്ഭാഗ്യത്തിലും ഒന്നും വിശ്വാസി അവിശ്വാസി വ്യത്യാസം ഞാന് കണ്ടിട്ടില്ല. എന്നാല് മതകഥകളില് അങ്ങനെയുള്ള നിരവധി അല്ഭുതവൃത്താന്തങ്ങള് വായിച്ചു വിശ്വാസികള് കുളിരു കോരുന്നതു കണ്ടിട്ടുണ്ട്. ജീവിത യാഥാര്ത്ഥ്യവുമായി പുലബന്ധമില്ലാത്ത കഥകളാണെല്ലാം.
അബൂലഹബ് പുഴുത്തു ചത്തില്ലേ? അതാണു ദൃഷ്ടാന്തം എന്നു ഈയിടെയും ചില ഇസ്ലാം വിശ്വാസികള് അവകാശപ്പെട്ടു കണ്ടു. മുഹമ്മദിന്റെയും ഉമര് ഉസ്മാന് അലി ഹസന് ഹുസൈന് ഫാതിമ തുടങ്ങി സ്വന്തക്കാരുടെയും മരണങ്ങളും നരകദുരിതങ്ങളായിരുന്നല്ലോ എന്നു മറുപടി പറഞ്ഞതോടെ “അതൊക്കെ പരൂഷണങ്ങളാണു” എന്ന മുരടിച്ച ഞായമാണു പിന്നെ കേട്ടത്. ലാത്തയുടെയും മനാത്തയുടെയും പരീക്ഷണമായിക്കൂടേ അതെല്ലാം ? അള്ളാഹു വ്യാജനാണെന്നു തെളിയിക്കുന്ന ദൃഷ്ടാന്തങ്ങള് ?
ദൈവങ്ങള് അങ്ങനെയൊന്നും ദൃഷ്ടാന്തം കാണിക്കുക പതിവില്ല എന്ന വാദവുമായി ആരും വരേണ്ടതില്ല. പതിവുണ്ടെന്നു കഥാ പുസ്തകങ്ങള് പറയുന്നുണ്ട്.

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.