“ദൈവം.” തന്നെ ഒരു തിന്മയാകുന്നു !
--------
ദൈവവിശ്വാസമില്ലെങ്കില് പിന്നെ മനുഷ്യരില് നന്മയുണ്ടാവില്ല എന്നാണല്ലോ ദൈവവിശ്വാസികളുടെ വാദം. എന്നാല് ദൈവവിശ്വാസം തന്നെ കൊടിയ തിന്മയാകുന്നതെങ്ങനെ എന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം.
1. ഇസ്രയേല് ഒരു ഭീകര രാഷ്ട്രം ആണെന്നാണല്ലൊ പൊതുവെയുള്ള അഭിപ്രായം. ട്രമ്പിന്റെ ജറുസലേം പ്രഖ്യാപനത്തെ ലോകം തള്ളിപ്പറയുന്നത് നാം കണ്ടു. മൂന്നു പ്രബല മതങ്ങളുടെയും കഥാ പുസ്തകങ്ങളിലെ പൊതു കഥാസ്ഥലമാണു ജറൂസലേമും അവിടെയുള്ള ദേവാലയവും. മൂന്നു കൂട്ടര്ക്കും മൂന്നു കഥകളാണെങ്കിലും ഒരു കഥയുടെ വിവിധ വേര്ഷനുകളായതിനാലാണു ഇതു സംഭവിച്ചത്.
വിഷയം ജറൂസലേം പള്ളിയല്ല. ഇസ്രായേല് എന്ന ജൂത രാഷ്ട്രവും അതിന്റെ അതിജീവനവും അനുബന്ധമായി നില നിന്നു പോരുന്ന അശാന്തിയുടെ തുടര്ക്കഥയുമാണു.
യഥാര്ത്ഥ ദൈവം, തന്റെ യഥാര്ത്ഥ ജനതയ്ക്കായി വാഗ്ദാനം ചെയ്ത കാനാന് ദേശം; അതാണു ജൂതനു ഫലസ്തീന് ദേശം. മോശയോടൊപ്പം അവിടെ കുടിയേറിയ ജൂതജനതയ്ക്ക് നിരവധി സാമ്രാജ്യങ്ങളുടെ അധിനിവേശങ്ങളെയാണു നേരിടേണ്ടി വന്നത്. പല തവണ ആ ജനത അവിടെനിന്നും ആട്ടിയോടിക്കപ്പെട്ടു. അങ്ങനെയാണവര് ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിപ്പോയത്. എന്നാല് എവിടെയായിരുന്നാലും തങ്ങളുടെ വിശ്വാസ ദാര്ഢ്യവും സ്വത്വവും സംസ്കാരവും വംശശുദ്ധിയും വിട്ടുള്ള കളിക്കു ജൂതര് തയ്യാറല്ല. അതിനാല് അവര് ലോകത്തെ മറ്റൊരു സംസ്കാരവുമായും പൂര്ണമായി ഇണങ്ങിച്ചേര്ന്നുമില്ല. അതേ സമയം ബുദ്ധിയിലും സാമര്ത്ഥ്യത്തിലും കഠിനാധ്വാനശീലത്തിലും മുന്നില് നില്ക്കുന്ന ജൂതര് ചെല്ലുന്നേടത്തെല്ലാം അസൂയാവഹമായ അഭിവൃദ്ധി നേടുകയും ചെയ്തു. ഇതായിരിക്കാം അവരെ വംശനാശം വരുത്തുന്നേടം വരെ കാര്യങ്ങള് എത്താന് ഹേതുവായത്.
തങ്ങളുടെ ദെവദത്തമായ വാഗ്ദാന ഭൂമി എന്നത് എക്കാലവും ജൂതന്റെ ചോരയിലലിഞ്ഞ വികാരമായിരുന്നു. ലോകത്തെവിടെയായാലും ജൂതരുടെ മനസ്സ് വാഗ്ദത്തഭൂമിയിലേക്കു തന്നെ തിരിഞ്ഞു നിന്നു. 60 ലക്ഷത്തില് പരം ജൂതര് ഹിറ്റലറുടെ ഗ്യാസ് ചേംബറുകളില് ഞെരിഞ്ഞൊടുങ്ങിയതോടെ വംശനാശം ഏതാണ്ടു പൂര്ണതയോടടുത്തിരുന്നു. ലോകത്തിന്റെ പല ഭാഗത്തായി അവശേഷിച്ച ജൂതജനത പിന്നീട് തങ്ങളുടെ വാഗ്ദത്തഭൂമിയിലേക്കു കുടിയേറിക്കൊണ്ടാണു അതിജീവനത്തിനായുള്ള അന്തിമശ്രമമാരംഭിച്ചത്. ദൈവം തങ്ങളെ തുണയ്ക്കുമെന്ന ദൃഢവിശ്വാസത്തോടെ അനിതരസാധാരണമായ നിശ്ചയാദാര്ഡ്യത്തോടെ അവര് അവരുടെ രാജ്യം കെട്ടിപ്പടുക്കാനാരംഭിച്ചു. അതാണ്ഇന്നത്തെ ഇസ്രയേല്.
അതിജീവനം അസാധ്യമെന്നു ലോകം കരുതിയ ഒരു ജനതയുടെ അല്ഭുതകരമായ ഉയര്ത്തെഴുന്നേല്പ്പാണു പിന്നീടു കണ്ടത്. 1948 ല് ജൂതരാജ്യം പിറവിയെടുക്കുമ്പോള് ആ പേറ്റുനോവില് തന്നെ അവരെ ആക്രമിച്ചു ഉന്മൂലനം ചെയ്യാനായി അറബ് രാജ്യങ്ങള് സഖ്യമുണ്ടാക്കി യുദ്ധം ആരംഭിച്ചു. പക്ഷെ “ദൈവം” ജൂതരുടെ കൂടെയായിരുന്നു. ഈജിപ്ത് സിറിയ ജോര്ദാന് തുടങ്ങിയ ശക്തമായ രാജ്യങ്ങളുടെ പൊതു സഖ്യത്തെ കാര്യമായ യാതൊരായുധങ്ങളോ സന്നാഹങ്ങളോ ഇല്ലാതെ തന്നെ ബുദ്ധി കൊണ്ടു മാത്രം ജയിച്ചടക്കാനവര്ക്കു കഴിഞ്ഞു. തുടര്ന്നു നടന്ന എല്ലാ യുദ്ധങ്ങളിലും ഇസ്രയേല് തന്നെ വിജയം കൊയ്തു. ഒടുവില് പ്രതിരോധമെന്നതു ഉപരോധമാക്കിയും കടന്നാക്രമണമാക്കിയും തങ്ങളുടെ നില ഭദ്രമാക്കുകയാണു ഇസ്രയേല് ചെയ്തത്.
അക്കൂട്ടത്തില് നഗ്നമായ പല അതിക്രമങ്ങളും അവര് കാണിച്ചു. അങ്ങനെയാണു ഭീകരരാഷ്ട്രം എന്ന പേരു സ്വന്തമാക്കിയതും.
ഇസ്രായേല് നടത്തിയ പല കടന്നാക്രമണങ്ങളെയും അവര് സ്വയം വിശേഷിപ്പിച്ചത് ദൈവത്തിന്റെ പ്രവൃത്തികള് ആയാണു. അന്യ രാജ്യങ്ങളുടെ ഉള്ളില് കയറി നടത്തിയ ചില ഓപറേഷനുകള്ക്കവര് പേരു നല്കിയതു തന്നെ operation wrath of God എന്നാണു. ജോര്ജ് ബുഷ് സദ്ദാമിന്റെ ഇറാക്കിനെ കടന്നാക്രമിക്കുമ്പോഴും ഇതു തന്നെയാണു മൊഴിഞ്ഞതു. ദൈവകല്പന എന്ന് !
ഇനി ഞാനെന്റെ വിഷയത്തിലേക്കു വരാം.
നമുക്ക് അലപനേരത്തേക്കു ജൂതന്റെ മനസ്സും വിശ്വാസവും വികാരവും കടമെടുത്തു ചിന്തിക്കാം. യഥാര്ത്ഥ ദൈവം കല്പ്പിച്ചതനുസരിച്ച് ദൈവീക വാഗദത്ത ഭൂമിയായി ഇച്ചിരി മണ്ണെങ്കിലും ഈ ഭൂമിയില് നിലനിര്ത്താന് സാഹസികമായ അതിജീവന പ്പോരാട്ടം നടത്തുന്നതു തിനമയോ അതോ ദൈവ കല്പിതമനുസരിച്ചുള്ള നന്മയോ?
നന്മയാണെന്നു മാത്രമല്ല മനുഷ്യന് ചെയ്യാവുന്നതില് വെച്ചേറ്റവും സുപ്രധാനമായ സല്പ്രവൃത്തി മാത്രമാണത്. അതിനെതിരായ എല്ലാ നീക്കങ്ങളും ആലോചനകളും ദൈവവിരുദ്ധമായ തിന്മകളുമാണു.
ഇനി നമുക്ക് ജൂതമനസ്സില് നിന്നും മോചനം നേടി മനുഷ്യരാവാം. എന്നിട്ടാലോചിച്ചാലോ? ജൂതരുടെ ദൈവവിശ്വാസം തന്നെ ഇന്നത്തെ ലോകത്ത് ഏറ്റവും വലിയ തിന്മയാണെന്നു കാണാം. മധ്യേഷ്യയിലെ സമാധാന ജീവിതത്തിനു തന്നെ ഏറ്റവും വലിയ ഭീഷണിയുയര്ത്തുന്ന ജൂതരാഷ്ട്രം ഒരു തിന്മയാകുന്നു. മുസ്ലിംങ്ങളെ സംബന്ധിച്ചേടത്തോളമാകട്ടെ “ജൂതന്” എന്ന മനുഷ്യ വംശം തന്നെ ദൈവകോപം ഏറ്റു വാങ്ങിയ ഒരു തിന്മ മാത്രമാണു.
ദിവസം അഞ്ചു നേരം നിസ്കാരപ്രാര്ത്ഥനയില് പല കുറി ആവര്ത്തിച്ചു ഉരുവിടുന്ന ഫാതിഹാ എന്ന കുര് ആന് സൂറത്തില് “ദൈവ കോപത്തിരയായവരുടെ കൂട്ടത്തില് ദൈവമേ നീ ഞങ്ങളെ ആക്കരുതേ..” എന്നു കേഴുന്നതു ജൂതരെ ഉദ്ദേശിച്ചാണു. “വഴി പിഴച്ചവരുടെ കൂട്ടത്തിലും..” എന്നതു ക്രിസ്ത്യാനികളെ ചൂണ്ടിയുമാണത്രെ !
2. നമ്മുടെ അലിസാഹിബിന്റെ രണ്ടു കമന്റുകള് ഈയിടെ എല്ലാരും ശ്രദ്ധിച്ചിരുന്നല്ലോ. അദ്ദേഹം പറയുന്നതു ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ തല വെട്ടി കൊല്ലുക തന്നെ വേണം. എന്തുകൊണ്ടെന്നാല് ദൈവം ഉണ്ടാക്കിത്തന്ന വായു ശ്വസിച്ച് വെള്ളവും കുടിച്ച് ഇവിടെ ജീവിക്കാന് “ദൈവ കല്പന ലംഘിക്കുന്നവര്ക്ക് “ അവകാശമില്ല എന്നാണു. വളച്ചു കെട്ടില്ലാതെ സത്യസന്ധമായി തന്റെ വിശ്വാസത്തെ പ്രതിരോധിക്കുന്ന അലിയോടെനിക്കു ബഹുമാനമാണു. പക്ഷെ ലോകമുണ്ടാക്കിയ അള്ളാഹു എന്ന ദൈവം ആകാശത്തൊളിഞ്ഞിരുന്നുകൊണ്ട് ആരും കാണാത്ത ജിബ്രീല് എന്ന ഒരു കാണാക്കുതിരയെ അഞ്ചല്ക്കാരനും ഇടയ്ക്കിയ്ടെ മാരണം ബാധിച്ച് പിച്ചും പേയും പറഞ്ഞിരുന്ന മുഹമ്മദ് എന്ന ഗോത്ര മനുഷ്യനെ ദൂതനും, ദൂതനു ശേഷം അനേകം മുഫ്തി മ്uഫസ്സിറുകളെ വ്യാഖ്യാതാക്കളാക്കിയും തോട്ടീമ്മെ തോട്ടി കെട്ടിയ ഇടനിലക്കാരിലൂടെ നമുക്കെത്തിച്ചു തന്ന കുര് ആന് എന്ന മെസേജ് ആത്യന്തിക സത്യമാണെന്ന അദ്ദേഹത്തിന്റെ വിശ്വാസവും വാദവും അംഗീകരിക്കാത്ത ലോക ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തെയും കണക്കിലെടുത്തു കൊണ്ട് “മനുഷ്യ”പക്ഷത്തു നിന്നും ചിന്തിച്ചാലോ?
അലി പറയുന്ന ദൈവം ഒരു കൊടിയ തിന്മയല്ലേ? ഇത്രയും ക്രൂരവും നീചവുമായ ഒരു നിലപാടിനെ ഈ കാലത്തും ഉളുപ്പില്ലാതെ നീതീകരിക്കാന് മനുഷ്യന്റെ മനസ്സു പാകപ്പെടുത്തുന്നതു ദൈവമെന്ന മൂഢവിശ്വാസമാണു എന്നതു തന്നെയാണു ദൈവം തിന്മയാകുന്നു എന്നു പറയാന് കാരണം.
3. രാമന്റെ കഥ കാര്യമാണെന്നു കരുതുന്ന മറ്റൊരു കൂട്ടം വിഡ്ഢികളാണു ഇന്ത്യയിലെ ഹൈന്ദവ വിശ്വാസി സമൂഹം. അവര്ക്കു രാമനെ പെറ്റു വീണ സ്ഥലമാണു അയോധ്യയില് ബാബര് പള്ളിപണിത ഇടം. അവിടം തന്നെ രാമക്ഷേത്രം പണിതു ആരാധന നടത്തുക എന്നതു ഒരു ഹിന്ദുവിന്റെ വിശ്വാസപ്രകാരം ഇമ്മിണി പോന്ന നന്മയാണു. അതിനായി അവരാ “വൈദേശിക അധിനിവേശക്കാരുടെ.” പള്ളി പൊളിച്ചു.
ദൈവമായ രാമന് സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നത് കണ്ടു അവരും പുളകം കൊണ്ടു. അവരുടെ വിശ്വാസം സത്യമാണെങ്കില് ആ ചെയ്ത്തു തിനമയല്ല നന്മ തന്നെ. എന്നാല് ഈ രാജ്യത്തും ശാന്തിയും സമാധാനവും മൈത്രിയും നില നിന്നു കാണാന് കാംക്ഷിക്കുന്ന മനുഷ്യ പക്ഷം നിന്നു കൊണ്ടു ചിന്തിച്ചാലോ? ഇന്ത്യാ ചരിത്രത്തില് നാം സാക്ഷി യാകേണ്ടി വന്ന ഏറ്റവും നിന്ദ്യമായ പ്രവൃത്തിയായിരുന്നു അത്.
4. ക്രിസ്തുവിലൂടെ മാത്രമേ രക്ഷയും ആത്യന്തിക മോക്ഷവും ലഭിക്കൂ എന്ന വിശ്വാസവുമായി സുവിശേഷപ്രഘോഷണം നടത്തുന്ന ക്രിസ്ത്യാനികള് ലോക ജനതയെ മുഴുവന് “യഥാര്ത്ഥ ദൈവമായ ക്രിസ്തുവില് പ്രാപിക്കാനായി വെള്ളയിലേക്കു വരുവാന്..” ക്ഷണിക്കുന്നു. ചുമ്മാ ക്ഷണിക്കുക മാത്രമല്ല ജനങ്ങളുടെ ദാരിദ്ര്യവും ഉച്ച നിചത്വവും അജ്ഞതയും മുതലെടുത്തു കൊണ്ട് പല ജാതി പ്രലോഭനങ്ങളും കാട്ടി തങ്ങളുടെ സത്യ ദൈവത്തിലേക്കു മാര്ക്കം കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പാവപ്പെട്ട മനുഷ്യരെ ഈ വിധം മതക്കെണിയിലകപ്പെടുത്തുന്നതു ഒരു ക്രിസ്ത്യന് വിശ്വാസിയെ സംബന്ധിച്ചു മഹാ നന്മയാണു. എന്നാല് മനുഷ്യ പക്ഷത്തു നിന്നും നോക്കിയാലോ? അതൊരു ചതിയും കെണിയും അതിനാല് തന്നെ തിന്മയുമായേ കാണാനാവൂ. അതു മൂലം നാട്ടിലുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളെ കൂടി പരിഗണിക്കുമ്പോള് അതൊട്ടും അഭികാമ്യമായ പ്രവൃത്തിയല്ല.
ചുരുക്കത്തില് ഓരോ വിഭാഗം വിശ്വാസികള്ക്കും അവരവരുടെ “ദൈവ കല്പനകളും” ദൈവ വിശ്വാസവും തങ്ങളുടെ കടപ്പാടും സദ് വൃത്തിയും നന്മയുമാണു. അതിനു പുറത്തുനിന്നും നോക്കുന്നവര്ക്കാകട്ടെ ഇത്തരം സങ്കുചിതമായ വിശ്വാസങ്ങള് തന്നെ തിന്മയുമാണു.
“ദൈവവിശ്വാസം” എന്നു പൊതുവല്ക്കരിച്ചുകൊണ്ടുള്ള മതവിശ്വാസികളുടെ അഭ്യാസം തട്ടിപ്പു മാത്രമാണു. അങ്ങനെയൊരു പൊതുവായ ദൈവവിശ്വാസമേയില്ല. ഓരോ മതക്കാര്ക്കും അവരവരുടേതായ നന്മ തിന്മാ സങ്കല്പങ്ങളാണുള്ളത്. പരസപരവിരുദ്ധമായ ആ “നന്മകളും തിന്മ.”കളുമാണു മനുഷ്യരാശിക്കു മുമ്പില് വലിയ പ്രതിസന്ധികളായും പ്രശ്നങ്ങളായും വന്നു താണ്ഡവമാടുന്നത്. അതാണു മതവിശ്വാസം ഇന്നു ശാന്തിയും സമാധാനവും സന്തോഷവും കാമിക്കുന്ന ലോകത്തിനു വേണ്ടാച്ചരക്കാണെന്നു പറയാന് കാരണവും.
മതം ഉപേക്ഷിക്കൂ മനുഷ്യരാകൂ !

No comments:
Post a Comment