യുക്തിവാദികളെല്ലാം നല്ല മനുഷ്യരാണോ ?
“തോന്നിയപോലെ” പെരുമാറിയാല്‍ കുഴപ്പമുണ്ടോ?
പരലോകവും നരകവും ഇല്ലെങ്കില്‍ പിന്നെ മനുഷ്യരെന്തിനു നന്മയുള്ളവരാകണം ?
-------------------------
കേവലം ഒരു നിരീശ്വരനോ മതനിഷേധിയോ ആകുന്നു എന്നതുകൊണ്ടു മാത്രം ഒരാള്‍ നല്ല
മനുഷ്യനാകണമെന്നില്ല. വ്യക്തിയുടെ ധാര്മ്മി ക നിലവാരം അയാളുടെ
വിശ്വാസത്തെയോ അവിശ്വാസത്തെയോ മാത്രം അടിസ്ഥാനമാക്കി
നിര്ണവയിക്കാവുന്നതുമല്ല.
ധാര്മ്മി കത സദാചാരം നീതിബോധം ശരി തെറ്റുകള്‍ എന്നതൊക്കെ സാമൂഹികതയുടെ മാനങ്ങളെ അടിസ്ഥാനമാക്കി യാണു വിശകലനം ചെയ്യപ്പെടേണ്ടത്.
ഇവിടെ മതവിശ്വാസവും യുക്തിചിന്തയും കൃത്യമായും രണ്ടു ഭിന്ന മാനദണ്ഡങ്ങളെയാണു സ്വീകരിക്കുന്നത്.
മനുഷ്യനും (മനുഷ്യന്റെ സാങ്കല്പ്പിക യജമാനനായ) ദൈവവും തമ്മിലുള്ള
ഇടപാടുകളുടെ പ്രശ്നം എന്ന നിലയിലാണു മതം ശരി തെറ്റുകളെ
പട്ടികപ്പെടുത്തുന്നത്..
എന്നാല്‍ ഭൌതികവാദപ്രകാരം ശരിയും തെറ്റും
നിര്ണടയിക്കുന്നതു മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും സാമൂഹികമായ
വ്യവഹാരങ്ങളെയും അടിസ്ഥാനമാക്കിയാണു. ആധുനിക പരിഷ്കൃത മനുഷ്യന്‍ അതു
ഇതരജീവജാലങ്ങളെയും പ്രകൃതിയെയും കൂടി ഉള്ക്കൊള്ളിക്കും വിധം
വികസിപ്പിക്കുകയും ചെയ്യുന്നു. അതാകട്ടെ മനുഷ്യന്റെ തന്നെ നിലനില്പ്പി നും
സുസ്ഥിതിയ്ക്കും സമാധാനത്തിനും അനിവാര്യമാണെന്ന തിരിച്ചറിവിന്റെയും
യാഥാര്ത്ഥ്യ ബോധത്തിന്റെയും അടിസ്ഥാനത്തിലുള്ളതുമാണു. അത്തരം
തിരിച്ചറിവുകള്‍ക്കാണു യുക്തിചിന്ത സഹായകമാവുന്നത്.
തങ്ങളുടെ
“ദൈവ.”ത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം നോക്കി പാരംബര്യമായി പകര്ന്നു
കിട്ടിയ “ധാര്മ്മി ക വ്യവഹാരങ്ങള്” അന്ധമായി അനുകരിക്കുകയാണു മതവിശ്വാസി
ചെയ്യുന്നത്. ദൈവത്തിന്റെ ശരി തെറ്റു പട്ടികയില്‍ പറഞ്ഞിട്ടുണ്ടോ എന്നു
മാത്രമേ അവിടെ പരിശോധിക്കപ്പെടുന്നുള്ളു. ഇന്ന ഇന്ന കാര്യങ്ങള്‍ ചെയ്താല്‍
ഇത്രയിത്ര പ്രതിഫലം കിട്ടും, ഇന്ന കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ ഇന്ന
യിന്ന ശിക്ഷകളില്‍ നിന്നും രക്ഷ കിട്ടും എന്ന ലാഭാധിഷ്ഠിതവും സ്വാര്ത്ഥ
പ്രലോഭിതവുമായ ഒരു നിലപാടു മാത്രമാണിത്.
പലിശ കിട്ടാന്‍ പണം
നിക്ഷേപിക്കുന്നതു പോലെ, കൂലി കിട്ടാന്‍ പണി ചെയ്യുന്നതു പോലെ, ലാഭം
കിട്ടാന്‍ കച്ചവടം ചെയ്യുന്നതു പോലെ, ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍
മാത്രം തിന്മകളെ ഉപേക്ഷിക്കുന്നതു പോലെ ഒരു ഏര്പ്പാടാണു മത ധാര്മ്മി കതയുടെ
അടിസ്ഥാന മാനം.
എന്നാല്‍ താന്‍ ഒരു സാമൂഹ്യ ജീവിയാണെന്നും തന്റെ ഓരോ
പ്രവൃത്തിയും സമൂഹത്തില്‍ എന്തു തരം പ്രതിഫലനങ്ങളാണു സൃഷ്ടിക്കുക എന്നും
കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് ശരികള്‍ മാത്രം പ്രവര്ത്തിക്കുകയും
ശരികേടുകളില്നിന്നും ഒഴിഞ്ഞു നില്ക്കു കയും ചെയ്യുക എന്നതാണു
യുക്തിവാദിയുടെ ധാര്‍മ്മികത. മറ്റൊരു 'പരലോക ബാങ്കില്‍' നിന്നുള്ള പലിശയും
ലാഭവും കാംക്ഷിക്കുന്നതിനു പകരം സഹജീവികളില്‍ നiന്നുള്ള സഹകരണവും സ്നേഹവും
സഹായവും പാരസ്പര്യവും തന്റെ തന്നെ നിലനില്പ്പി നും സുസ്ഥിതിയ്ക്കും
ജീവിതാസ്വാദനത്തിനും അനിവാര്യമാണെന്ന വിവേകപൂര്ണ്ണ മായ
തിരിച്ചറിവായിരിക്കണം നമ്മുടെ ധാര്മ്മി ക ജീവിതത്തിന്റെ അടിസ്ഥാനം എന്നാണു
സ്വതന്ത്ര ചിന്തകരുടെ നിലപാട്.
ഇവിടെ പക്ഷെ ഒരു പ്രശ്നം ഇല്ലാതില്ല.
സംസ്കാരപരമായും ചിന്താപരമായും വൈകാരികമായും ഒരു പരിഷ്കൃത സമൂഹത്തിനു
അനുയോജ്യമാം വിധം മനോ വികാസം നേടിയിട്ടില്ലാത്ത അപരിഷ്കൃതരും അസംസ്കൃതരുമായ
ആളുകള്ക്ക് ഇങ്ങനെയൊരു വിവേകമോ തിരിച്ചറിവോ വേണ്ട അളവില്‍
സ്വായത്തമാക്കാന്‍ കഴിയണമെന്നില്ല. അവിടെയാണു നമുക്കു കര്ക്കശമായ
നിയമങ്ങളും നിയമപാലന സംവിധാനങ്ങളും നീതിന്യായ കോടതികളും
ശിക്ഷാരീതികളുമൊക്കെ ആവശ്യമായി വരുന്നത്.
ഇന്ത്യ പോലുള്ള
രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ഈ സംവിധാനങ്ങള്ക്കെല്ലാം ഉള്ക്കൊ
ള്ളാവുന്നതിലും വളരെ കൂടിയിരിക്കുന്നതും സ്കാന്ഡിെനേവ്യയിലേതു പോലുള്ള
പരിഷ്കൃത രാജ്യങ്ങളില്‍ കോടതികളും ജയിലുകളുമൊക്കെ അപ്രത്യക്ഷമാകുന്നതും ഈ
കാരണം കൊണ്ടാണു.
പരലോകവും 'കോത്താമ്പി'യും നരകവുമൊക്കെ ഉണ്ടായിട്ടും
മത രാജ്യങ്ങളില്‍ ക്രൂരവും നിഷ്ഠൂരവുമായ "ഇഹലോക ശിക്ഷ"യും നടപ്പിലാക്കേണ്ടി
വരുന്നതില്‍ നിന്നും, സാങ്കല്പിക കഥകള്‍ കൊണ്ടോ വിശ്വാസങ്ങള്‍ കൊണ്ടോ
മാത്രം മനുഷ്യരില്‍ ധാര്മ്മി കത ഉല്പ്പാദിപ്പിക്കാനാവില്ല എന്നും വ്യക്തം.!
കൊച്ചു കുട്ടികളെ പല കാര്യങ്ങളും അനുസരിപ്പിക്കാന്‍ നമുക്കവരെ മിഠായി
കാട്ടി പ്രലോഭിപ്പിക്കേണ്ടതായും “കോത്താമ്പി” കാട്ടി പേടിപ്പിക്കേണ്ടതായും
വരും. എന്നാല്‍ കുട്ടി വളര്ന്നു വകതിരിവെത്തിയ പ്രായത്തിലും മുട്ടായി തരാം
ബലൂണ്‍ തരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കേണ്ടി വരുന്നില്ല. മറിച്ച്
എന്തിനു എങ്ങനെ എന്തുകൊണ്ട് എന്നവര്ക്കു സ്വയം തിരിച്ചറിയാന്‍ പ്രാപ്തി കൈ
വന്നിട്ടുണ്ടെങ്കില്‍ ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ അവര്‍ ശരി യും
തെറ്റും വകതിരിച്ചു പ്രാവര്ത്തികമാക്കിക്കൊള്ളും. സമൂഹവും ഇതു പോലെയാണു
ശൈശവാവസ്ഥ വിടാത്ത അപരിഷ്കൃത സമൂഹങ്ങളില്‍ ഇന്നും മത കഥകള്ക്ക്
പ്രസകതിയുണ്ടെന്നു മതവിശ്വാസികള്‍ കരുതുന്നതതുകൊണ്ടാണു.
പരലോക
കോത്താംബിക്കഥ അപ്രത്യക്ഷമാകുന്നതോടെ സമൂഹമാകെ “കുത്തഴിഞ്ഞു അല്ക്കു
ല്ത്താണകും” എന്ന മതവാദിയുടെ വ്യാകുലതയും ഈ ഗണത്തില്‍ പെട്ടതാണു.
ഈ
വാദവുമായി വരുന്ന വിശ്വാസിയുടെ വരികള്ക്കിടയില്‍ തന്നെ ആ വാദത്തിനുള്ള
മറുപടിയും ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നതാണു വിശ്വാസി കാണാത്ത വസ്തുത.
അതായത് മനുഷ്യരോരോരുത്തരും “തോന്നിയ പോലെ” അങ്ങു ജീവിക്കാന്‍ തുടങ്ങിയാല്‍
പിന്നെ സാമൂഹ്യ ജീവിതവും നിലനില്പ്പുമെല്ലാം കുത്തഴിഞ്ഞു അപകടത്തിലാകും.
അതിനാലാണു മതം ചട്ടങ്ങളും നിയമങ്ങളും ശിക്ഷയും കൂലിയുമൊക്കെ
ഏര്പ്പാടാക്കിയിട്ടുള്ളത് എന്നാണല്ലോ വാദം.
ഈ വാദം വിശ്വാസിയുടെ
യുക്തിയില്‍ വന്നുദിച്ചതെങ്ങനെ? അയാളുടെ മതം ഉപദേശിക്കുന്നത് ഇന്ന ഇന്ന
കാര്യങ്ങള്‍ ചെയ്താല്‍ ഇത്ര പ്രതിഫലം, ഇന്ന ഇന്ന കുറ്റങ്ങള്‍ ചെയ്താല്‍
ഇന്ന ഇന്ന ശിക്ഷകള്‍ എന്നു മാത്രമാണു. ഇവിടെ മതം അപ്രകാരം നിശ്ചയിക്കാനുള്ള
യുക്തിപരമായ കാരണമാണു വിശ്വാസി യുക്തിവാദിയെ പഠിപ്പിക്കാന്‍
ശ്രമിക്കുന്നത്. ഈ വിശ്വാസിക്കു സ്വന്തം യുക്തി ചിന്തയിലൂടെ
മനസ്സിലാക്കാന്‍ കഴിഞ്ഞ ഈ വസ്തുതകളെ – വ്യക്തികള്‍ കുത്തഴ്ഞ്ഞു
ജീവിച്ചാലുണ്ടാകാന്‍ പോകുന്ന സാമൂഹ്യ വിപത്തിനെ- യഥാവിധി തിരിച്ചറിയാനും
ഉള്ക്കൊള്ളാനും മനുഷ്യന്റെ യുക്തിക്കു തന്നെ പ്രാപതിയുണ്ടെങ്കില്‍ ആ
തിരിച്ചറിവായിരിക്കണം ധാര്മ്മി ക നിയമങ്ങളുടെയും സദാചാര നിഷ്ടകളുടെയും
അടിസ്ഥാന മാനമാകേണ്ടത്. അതു തന്നെയാണു യുക്തിവാദികളുടെ നിലപാടും. അവിടെ
സാങ്കല്പിക കഥകള്ക്കോ സംഘടിത വിശ്വാസങ്ങള്ക്കോ യാതൊരു സാംഗത്യവും ഇല്ല.
വിവേകപൂര്ണ്ണ മായ തിരിച്ചറിവിലൂടെ ധാര്‍മ്മിക ജീവിതം നയിച്ചാല്‍ സാമൂഹ്യ
സുസ്ഥിതി സാധ്യമാകും എന്നു തന്നെയാണു യുക്തിവാദം. മുന്നോട്ടു വെക്കുന്നതും.
മറ്റുള്ളവര്‍ നമ്മളോട് എപ്രകാരം പെരുമാറണമെന്നു നമ്മള്‍
ആഗ്രഹിക്കുന്നുവോ അപ്രകാരം നമ്മള്‍ മറ്റുള്ളവരോടും പെരുമാറുക എന്നതാണു
സാമൂഹ്യ ധാര്മ്മികതയുടെ അടിത്തറയായി വര്ത്തിക്കുന്ന യുക്തി.!
എങ്കില്‍ പിന്നെ “യുക്തിവാദികള്‍” തന്നെ സാമൂഹ്യവിരുദ്ധവും അധാര്മ്മി കവുമായ പ്രവൃത്തികളില്‍ ഏര്പ്പെടുന്നതോ?
ചോദ്യം സ്വാഭാവികമായും വരാം. അല്പം വിശദമായി ചര്ച്ചു ചെയ്യേണ്ട വിഷയമാണിതെന്നു തോന്നുന്നു.
ഉയര്ന്ന് സാമൂഹ്യ ബോധവും ധാര്മ്മിക ചിന്തയും കേവലം യുക്തി ചിന്തയെ മാത്രം
അവലംബിച്ചു വികസിക്കുന്ന ഒന്നല്ല. അനേകം ഘടകങ്ങളുള്ച്ചേര്nനു വികസിച്ചു
വരേണ്ട ഒന്നാണു ശരിയായ ധാര്മ്മിക വിചാരം. അതില്‍ വളരെ പ്രധാനമായ ഒന്ന്
സഹജവും ജന്മസിദ്ധവുമായ വൈകാരിക ഘടകം തന്നെയാണു. . ഓരോ വ്യക്തിയും വളര്ന്നു്
വരുന്ന സാഹചര്യവും പരിസരവും കുഞ്ഞു നാള്‍ മുതല്‍ ലഭിക്കുന്ന നര്ചറിങ്ങും
ധാര്മ്മി ക പരിശീലനവുമാണു മറ്റൊന്ന്. യുക്തിബോധത്തെ ജൈവവും വൈകാരികവും
സാമൂഹ്യവുമായ എല്ലാ മേഖലകളിലേക്കും സമഗ്രമായി സമന്വയിപ്പിക്കുന്നതിനുള്ള
ബൌദ്ധിക പരിശീലനവും എല്ലാ “യുക്തിവാദികള്‍”ക്കും ഒരേ അളവില്‍
ലഭിക്കുന്നില്ല എന്നതും ഇവിടെ പരിഗണിക്കണം.
മനുഷ്യന്റെ ധാര്മ്മികത
എല്ലായിപ്പോഴും എല്ലാ അര്‍ത്ഥത്തിലും പ്രകൃതിയുമായി പൊരുത്തപ്പെട്ടു
പോകുന്ന ഒന്നല്ല, പ്രകൃതിക്കെതിരായ സംഘര്ഷ ഭരിതമായ മാനസികപ്പോരാട്ടത്തിലൂടെ
തന്നെയാണു നമ്മുടെ ധാര്മ്മികകതയുടെ വളര്ച്ച .
കാരണം പ്രകൃതി, സമൂഹം
എന്നതിനെയല്ല വ്യക്തിയെന്നതിനെയും പ്രത്യുല്പാദനത്തിലൂടെയുള്ള വംശ
അതിജീവനത്തെയുമാണു കാര്യമായി പരിഗണിക്കുന്നത്. വ്യക്തിയുടെ
അതിജീവനത്തിനാവശ്യമായ സ്വാര്ത്ഥ ചിന്തയുടെയും സങ്കുചിത വികാരങ്ങളുടെയും
പക്ഷത്തായിരിക്കും പ്രകൃതി ചോദനകള്‍ പലതും നിലകൊള്ളുന്നത്. അതിനെ ഉയര്ന്ന
സാമൂഹ്യ നീതി ചിന്തകൊണ്ടു മറി കടക്കുക എന്നതാണു മനുഷ്യന്റെ വെല്ലുവിളി. ഈ
സംഘര്‍ഷത്തില്‍ പലപ്പോഴും വ്യക്തിസഹജമായ സ്വാര്ത്ഥ വികാരങ്ങളും
വിചാരങ്ങളുമാണു മേല്ക്കൈ നേടുക. അതാണു സാമൂഹ്യ വിരുദ്ധമായ
പ്രവൃത്തികളിലേക്കു നയിക്കുന്ന ഒരു ഘടകം. ഒപ്പം സാഹചര്യങ്ങള്‍ കൂടി
പ്രതികൂലമാകുമ്പോള്‍ തെറ്റിലേക്കു വഴുതി വീഴും.
നന്നായി വിശക്കുന്ന
ഒരാള്ക്കു വിശപ്പടക്കാന്‍ മോഷണമല്ലാതെ മറ്റൊരു പോം വഴിയുമില്ല എന്ന
നിര്ബ്ന്ധിത സാഹചര്യം വന്നു ചേര്ന്നാല്‍ അയാള്‍ മോഷ്ടിക്കുക തന്നെ ചെയ്യും.
വീശ്വാസിയായാലും യുക്തിവാദിയായാലും! .
കാരണം തന്റെ ജീവന്റെ
നിലനില്പ്പാണു ഒരു തെറ്റു ചെയ്യുന്നതിനെക്കാള്‍ ആ സന്ദര്ഭത്തില്‍ അയാള്ക്കു
പ്റധാനം. ശക്തമായ എല്ലാ ജൈവ ചോദനകളുടെയും അവസ്ഥ ഏതാണ്ടിങ്ങനെ
തന്നെയായിരിക്കും.
ചില വ്യക്തികള്‍ ബൌദ്ധിക നിലയിലും
യുക്തിനിലവാരത്തിലുമൊക്കെ വളരെ ഉന്നതിയിലായിരിക്കുമെങ്കിലും വൈകാരിക
നിലയിലും സാമൂഹ്യ ധാര്‍മ്മിക ചിന്തയിലും വളരെ താഴ്ന്ന നിലവാരമുള്ളതായി
കാണപ്പെടാറുണ്ട്. മറ്റു ചിലര്‍ തിരിച്ചും . സഹജമായ ജന്മവാസനയായി തന്നെ
ക്രിമിനല്‍ സ്വഭാവം പ്രകടമാക്കുന്ന വിചിത്ര മനസ്സിന്നുടമകളും ഉണ്ട്.
ഇത്തരക്കാര്‍ ക്രിമിനോളജിസ്റ്റുകളുടെ പ്രത്യേക പഠന വിഷയമാണു.
സാമ്പത്തികമായി ഒരു പരാധീനതയും ഇല്ലാത്തവരാണെങ്കിലും ചിലര്‍ മോഷണം ഒരു
വിനോദമായി- ഒരു ഒഴിവാക്കാനാകാത്ത ശീലമായി -തുടരുന്നതു കണ്ടിട്ടുണ്ട്.
സ്കൂളില്‍ ചില കുട്ടികളില്‍ ഈ വിചിത്ര സ്വഭാവം പലപ്പോഴും
കാണാനിടവന്നിട്ടുണ്ട്. മുതിര്ന്നവരിലും ഇത്തരക്കാരുണ്ട്. ഒരു പക്ഷെ
ജനിതകപരമായി തന്നെ കാരണമുണ്ടാകാം.
“യുക്തിവാദികള്‍” എന്ന ലേബലില്‍
വന്നു ഷോ കാണിക്കുകയും വളരെ സമര്ത്ഥമായി കാര്യങ്ങള്‍
അവതരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ചില വിദ്വാന്മാര്‍ ഇത്തരം സ്വഭാവ
വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്നതായി അപൂരവ്വ മാണെങ്കിലും അനുഭവങ്ങളുണ്ട്.
സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ കബളിപ്പിക്കുകയും വിശ്വാസ വഞ്ചനയിലൂടെ
സാമ്പത്തികമോ ലൈംഗികമോ മറ്റു തരത്തിലുള്ളതോ ആയ ചൂഷണങ്ങള്ക്കു
വിധേയമാക്കുകയും ചെയ്യുന്നവരുണ്ട്. കുറ്റബോധമോ മനസ്സാക്ഷിക്കുത്തോ ഇല്ലാതെ
ഈ വക പ്രവൃത്തികളില്‍ ഏര്പ്പെടുന്നവരുടെ മനശാസ്ത്രം ദുരൂഹമാണു.
അല്പകാലത്തെ സ്വാര്ത്ഥ നേട്ടങ്ങള്ക്കായി ഇത്തരം അധാര്മ്മി ക
പ്രവൃത്തികളില്‍ ഏര്പ്പെുടുന്നവര് തങ്ങള്ക്കു തന്നെ പിന്നീടതു വലിയ നഷ്ടവും
വിനയുമാകും എന്നു ചിന്തിക്കാനുള്ള യുക്തി പോലും പ്രകടിപ്പിക്കാത്തത്
അല്‍ഭുതകരമായി തോന്നിയിട്ടുണ്ട്.
യുക്തിചിന്തയുടെ സമഗ്രതയില്ലായ്മയും
ദീര്ഘദൃഷ്ടിയോടെയുള്ള ജീവിത വീക്ഷണത്തിന്റെ അഭാവവും സര് വ്വോിപരി സഹജമായ
ജനമവാസനയുമൊക്കെയാണിതിനു കാരണം. വിശ്വാസ രാഹിത്യമോ വിശ്വാസമോ ഇവിടെ
കാര്യമായ പങ്കൊന്നും വഹിക്കുന്നില്ല. വിശ്വാസികള്ക്കിടയിലാണു ഇത്തരക്കാരെ
ഏറെയും കാണുന്നത്.
നമ്മുടെ സമൂഹം കുട്ടികളെ വളര്തുന്നതും അവരെ
പരിശീലിപ്പിക്കുന്നതും ശരിയായ സാമൂഹ്യ ധാര്മ്മിക പാഠങ്ങളുള്ക്കൊണ്ടു
ജീവിക്കാനുതകും വിധമുള്ള പാഠങ്ങളല്ല എന്നതു വളരെ പ്രധാനപ്പെട്ട ഒരു
പ്രശ്നമാണു. സ്വാര്ത്ഥതയുടെ പാഠങ്ങളാണു നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്ക്കു
പ്രായോഗിക രൂപത്തിലും ഉപദേശ രൂപത്തിലും പകര്ന്നു നല്കുുന്നത്.
എങ്ങനെയെല്ലാം തന്‍ കാര്യം സാധിച്ചെടുക്കണം, അതിനായി മറ്റുള്ളവരെ
എപ്രകാരമെല്ലാം കബളിപ്പിക്കണം നിയമങ്ങളെ എങ്ങനെയെല്ലാമാണു ലംഘിക്കേണ്ടത്
തുടങ്ങിയ പാഠങ്ങള്‍ നിരന്തരം പരിശീലിപ്പിക്കപ്പെടുന്ന കുട്ടികള്‍ വളര്ന്നു
“മിടുക്കര്‍” ആകുമ്പോള്‍ മിടുക്കരായ കള്ളന്മാരായിത്തന്നെ പരിണമിക്കുക
സ്വാഭാവികമാണു. അഴിമതി ഒരു സംസ്കാരമായി നമ്മള്‍ സമൂഹത്തില്‍ വളര്ത്തി
യെടുക്കുന്നത് ഇത്തരം നെഗറ്റീവ് നര്ച്ച്റിങിലൂടെയാണു. ഇതിന്റെയെല്ലാം
സ്വാധീനമുള്ളവര്‍ വിശ്വാസം ഉപേക്ഷിച്ചു വന്നു എന്നതുകൊണ്ടു മാത്രം നന്മയും
സദാചാരവും ഉള്ളവരായിക്കൊള്ളണമെന്നില്ലല്ലൊ.
ഇനി മതം എന്തുകൊണ്ടു ധാര്മ്മി ക മേഖലയില്‍ അസ്വീകാര്യമാകുന്നു എന്നു കൂടി പറയാം.
ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു ഇല്ലാകരാറും ഇടപാടുമാണു ധാര്മ്മി
കതയ്ക്കാധാരമായി മതം മുന്നോട്ടു വെക്കുന്നത്. മനുഷ്യനും മനുഷ്യനും
തമ്മിലുള്ള ബന്ധങ്ങള്ക്ക് അവിടെ അപ്രധാനമായ പങ്കേ കല്പ്പി
ക്കപ്പെടുന്നുള്ളു. ദൈവത്തിനോടുള്ള ബാധ്യതകള്‍ നിറവേറ്റുക, ദൈവത്തിനു വേണ്ട
അര്ച്ചനകളും വഴിപാടുകളും പുകഴ്തലും നന്ദി പറച്ചിലും നെറ്റി കുത്തി
വണങ്ങലും മറ്റും മറ്റുമാണു മനുഷ്യന്റെ പ്രധാന ജീവിതച്ചുമതലകള്‍.
കൂട്ടത്തില്‍ ദൈവം ആജ്ഞാപിക്കുന്ന ചില മാനുഷിക ധാര്മ്മി കതകളും കൂടി
ആചരിക്കയേ വേണ്ടൂ.
അത്തരം ധാര്മ്മികോപദേശങ്ങളില്‍ ഒട്ടു മുക്കാലും കാലഹരണപ്പെട്ടതും ജീര്ണിച്ചതുമാണു എന്നതും ശ്രദ്ധേയമാണു.
അതിനാല്‍ തന്നെ മതം ഇക്കാലത്തു സാമൂഹ്യ ധാര്മ്മികതയുടെ കാര്യത്തില്
പ്രതിലോമപരമായ പങ്കാണു വഹിക്കുന്നത്. ഉദാഹരണങ്ങള്‍ നിരവധിനിരവധി
ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും വിസ്താര ഭയത്താല്‍ ഒരെണ്ണം മാത്രം പറഞ്ഞു
അവസാനിപ്പിക്കാം.
ഇന്ത്യന്‍ സമൂഹം ഒരു ബഹുമത സമൂഹമാണല്ലോ. ഇവിടെ ഒരു
മതവിഭാഗം അവരുടെ വിശ്വാസത്തിന്റെ ഏറ്റവും പ്രധാന ആണിക്കല്ലായിത്തന്നെ
കരുതുന്നതു അന്യമതങ്ങളുടെ വിശ്വാസങ്ങളോടും ആരാധനകളോടും
സംസ്കാരത്തോടുമൊക്കെയുള്ള അനാരോഗ്യകരമായ വെറുപ്പും അസഹിഷ്ണുതയും
വിരോധവുമാണെന്നു വന്നാല് അതു സമൂഹത്തില്‍ എക്കാലവും അശാന്തിയും അക്രമവും
വിദ്വേഷവും പ്രസരിപ്പിക്കാനല്ലേ ഉതകൂ ?
മതമേതായാലും മനുഷ്യന്
നന്നായാല്‍ മതി എന്ന നിലപാടു പോലും തങ്ങള്ക്കു് സ്വീകാര്യമല്ല എന്നു
പരസ്യമായി പ്രഖ്യാപിക്കുകയും കുഞ്ഞുങ്ങളെ അപ്രകാരം പഠിപ്പിക്കുകയും
വെറുപ്പിന്റെ പ്രത്യയശാസ്ത്രമായി സ്വന്തം വിശ്വാസ ദര്ശനത്തെ പൊതിഞ്ഞു
സംരക്ഷിക്കുകയും ചെയ്യുന്നത് ഒരു ബഹുസ്വര സമൂഹത്തില്‍ ഏറ്റവും കൊടിയ
സാമൂഹ്യ തിന്മയാണെന്നു നാം തിരിച്ചറിയേണ്ടതല്ലേ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment