“ഏകദൈവം” എന്ന ഉഡായിപ്പ് !
------------------------
ദൈവം ഒരു മൂര്ത്ത വസ്തുവാണോ?
ദൈവം ഒരു മൂര്ത്ത വ്യക്തിയാണോ?
ദൈവത്തെ എണ്ണാന് പറ്റുമോ?
എങ്ങനെയാണു ദൈവം “ഏകന്” ആകുന്നത്?
അനേകര് ആയാലെന്താ പ്രശ്നം?
അനന്തം ആയിക്കൂടേ?
എണ്ണാനേ പറ്റാത്ത അമൂര്ത്തം ആയിക്കൂടേ?
ഇമ്മിണി ബല്യ ഒരു മന്സന് ആയി മാത്രമേ പ്രാകൃത മനുഷ്യനു ദൈവത്തെ
സങ്കല്പിക്കാനായുള്ളു എന്നതാണു “അവന്” മനുഷ്യനെപ്പോലെയുള്ള ഒരു ചങ്ങായി
യായി മാറിയത്. എന്നു വേണം കരുതാന്.
കുര് ആനിലെ അള്ളാഹു ലക്ഷണമൊത്ത ഒരു മനുഷ്യനാണു.
മനുഷ്യന്റെ എല്ലാ കൊണവും ഒത്തൊരു ആള്മനുഷ്യന്. കയ്യുണ്ട്, കാലുണ്ട് ലുങ്കി
ഉടുക്കും. കസേരയില്ലാതെ നിന്നു കാലു കുഴയ്ക്കാനാവാത്തതിനാല്
സിംഹാസനത്തിലാണിരിപ്പ്. അതു താങ്ങിക്കൊണ്ടു നടക്കാന് പരിചാരകരും
കാര്യസ്ഥരുമൊക്കെ ഉണ്ട്. പരാശ്രയം ഒട്ടുമേ വേണ്ടാത്തോനാണെങ്കിലും ഒരു
കാര്യവും മറ്റുള്ളോരുടെ സഹായം കൂടാതെ മൂപ്പര് ചെയ്യുന്നുമില്ല. മഴ
പെയ്യിക്കാന് പ്രത്യേകം മലക്കു കാര്യസ്ഥനുണ്ട്. ഇടി വെട്ടിക്കാനുണ്ടു സഹായി
. മനുഷ്യന്റെ റൂഹു പിടിക്കാനും പെണ്ണുങ്ങളുടെ ഗര്ഭത്തില് കയറി റൂഹ്
ഊതിക്കയറ്റാനും ചില പെണ്ണുങ്ങള്ക്കു ഗര്ഭം ഉണ്ടാക്കാനുമൊക്കെ മലക്കുകളെന്ന
പണിക്കാരുടെ സഹായം വേണം. മനുഷ്യരുമായി ആശയവിനിമയം നടത്താന് തോട്ടീമ്മെ
കെട്ടിയ അനേകം ഇടനിലക്കാരുടെ സഹായം കൂടാതെ പറ്റുന്നില്ല.
വേറെ
ദൈവങ്ങളൊന്നും ജീവിച്ചിരിപ്പില്ല എന്നു വെറും വാക്കു പറയുന്നുണ്ടെങ്കിലും
വേറെ ദൈവങ്ങളുണ്ടെന്നു തന്നെയാണു മൂപ്പരുടെ ധാരണ. വേറെ ദൈവങ്ങളെ
ആരാധിക്കുന്നവരെയും ആ ദൈവങ്ങളെയും നരകത്തിലെ വിറകാക്കുമെന്നാണു ഭീഷണി. വേറെ
ദൈവങ്ങളാണു മനുഷ്യരെ വഴി പിഴപ്പിക്കുന്നതെന്നാണു ടിയാന്റെ വേവലാതി.
ഒന്നിലധികം ദൈവങ്ങളുണ്ടായാല് ഞങ്ങളു തമ്മില് തല്ലു കൂടും എന്നും
ഓരോരുത്തരും ഉണ്ടാക്കിയതും കൊണ്ടു നാടു വിടും എന്നൊക്കെ ഈ ദൈവം പായാരം
പറയുന്നുണ്ട്.
ഈ ദൈവത്തെ തന്നെ തോല്പ്പിക്കാന് ശക്തിയുള്ള പിശാച്
എന്ന വേറെ ഒരു ചങ്ങായിയും ഉണ്ട്. പിശാചു മൂപ്പരുടെ പണി
നടത്തുന്നില്ലെങ്കില് ഈ ദൈവത്തിന്റെ ആപ്പീസു തന്നെ പൂട്ടിപ്പോകും.
ചുരുക്കത്തില് “ഏകന്” എന്നതു ഒരു ഉഡായിപ്പാണെന്നു ഈ ദൈവത്തിനു തന്നെ നല്ല ബോധ്യമുണ്ട്. !
“വൈക്കത്തപ്പാ കാത്തോളണേ !“ എന്ന് ഹാദിയാന്റെ അമ്മയും അഛനും നെഞ്ചുരുകി
പ്രാര്ത്ഥിക്കുമ്പോള്, ഇല്ലാത്ത വൈക്കത്തപ്പനെ നരകത്തിലിടാന്
കാത്തിരിക്കുന്ന ഈ ചങ്ങായിക്ക് ആ പ്രാര്ത്ഥന കൂടിയങ്ങു സ്വന്തം അക്കൌണ്ടില്
വരവു വെക്കാനും ആ പാവം അമ്മയെയും അഛനെയും മകള്ക്കൊപ്പം
സുവര്ക്കത്തിലാക്കാനുമുള്ള ഇച്ചിരി വിശാല മനസ്കതയും നന്മയും
ഉണ്ടായിരുന്നെങ്കില് എന്തെല്ലാം പുകിലുകള് ഇവിടെ ഒഴിവാക്കാമായിരുന്നു .
പറഞ്ഞിട്ടെന്തു കാര്യം.
ഒരു ദൈവമൊക്കെയാകുമ്പോള് ഇച്ചിരി കോമണ് സെന്സും നെറിയും വേണ്ടേ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment