Sunday, June 17, 2018

സ്രഷ്ടാവിനെ അറിയാന് വേണ്ടി മാത്രം!

അതേ ഇക്കാ എല്ലാ പോയന്റുകളും അവസാനം എത്തുന്ന ഒരു സത്യമുണ്ട്‌
Don’t know
യുക്തിവാദി ഒരിക്കലും സമ്മതിക്കരുതാത്ത ഒരു വാക്കാണത്‌ ഏതായാലും എല്ലാ കാര്യങ്ങളും അറിയില്ല എന്നത്‌ തന്നെയാണ് സൃഷ്ടിയുടെ ന്യൂനത!
ഇവിടെ നിന്നാണ് നാം സ്രഷ്ടാവിനെ തിരയേണ്ടത്‌
ക്രിയ ഉണ്ടെങ്കിൽ കർത്താവും ഉണ്ട്‌
അതിനെ ഇമേജിലോട്ട്‌ കൊണ്ട്‌ വരാൻ നമുക്ക്‌ കഴിയില്ല കാരണം ഇവിടെ കർത്ഥാവ്‌ പദാർത്ഥാധീതനാണ് മനുഷ്യ മസ്തിഷ്കത്തിന്റെ പരിമിതി ആണത്‌ അത്‌ ഉൾക്കൊള്ളാൻ കഴിയാതെ തേങ്ങയിലെ വെള്ളത്തിൽ ദൈവത്തെ തിരഞ്ഞ്‌ തൃപ്തിയടയാനേ നമുക്ക്‌ ആവൂ!!
===============
യുക്തിവാദി എന്നും സമ്മതിക്കുന്ന സത്യമാണത്. മതവിശ്വാസികള് ഒരിക്കലും സമ്മതിക്കാത്ത സത്യവും.
മതവിശ്വാസിക്കു അയാളുടെ കിതാബിലുള്ള മണ്ടത്തരങ്ങളാണു നിത്യ സത്യം. അതിനപ്പുറം ചിന്തയെ വ്യാപരിപ്പാന് അവര്ക്കനുവാദമില്ല.
നാം നമ്മുടെ ആസന്ന പരിസരത്തു നിന്നും ആരംഭിച്ച അന്യേഷണം വിദൂര വിസ്മയങ്ങളുടെ അനന്ത ലോകത്തേക്കു വ്യാപിപ്പിക്കുമ്പോള് നാം അറിവിന്റെ അനന്ത ചക്രവാളങ്ങളിലേക്കു പറന്നുയരുന്നു. അറിയും തോറും അറിയാനിരിക്കുന്നതിന്റെ വ്യാപ്തി മനസ്സിലാക്കുകയും അജ്ഞതയെ കുറിച്ചു ബോധമുള്ളവരാവുകയും അതു വഴി കൂടുതല് വിനയമുള്ളവരാവുകയും ചെയ്യുന്നു.
“സ്രഷ്ടാവിനെ അന്യേഷിക്കുക “ എന്ന ഒരു ദൌത്യം നമുക്കില്ല.
സ്രഷ്ടാവ് എന്നൊരാള് ഉണ്ടെങ്കില് അക്കാര്യം നാം അറിയണമെന്നുണ്ടെങ്കില് അതയാള്ക്കു നിര്ബന്ധമുണ്ടെങ്കില് അതിനു സുതാര്യവും ലളിതവുമായ മാര്ഗ്ഗങ്ങള് അവലംബിക്കുകയാണു വേണ്ടത്. അല്ലാതെ സ്രഷ്ടാവ് ഒളിവില് പാര്ത്തു കൊണ്ട് കാണാക്കുതിരയെ ഇടനിലക്കാരനാക്കി അന്തിപ്പാതിരാക്ക് ആരും കാണാതെ ആരും സാക്ഷിയില്ലാതെ ....ഞെക്കിപ്പേടിപ്പിച്ച് ...പനി പിടിപ്പിച്ച് …. വാളെടുപ്പിച്ചു കഴുത്തു വെട്ടിച്ച് ....നാടു മുഴുവന് കൊള്ള ചെയ്യിച്ച് … കപടവും ക്രൂരവുമായ നാടകമാടി സ്വയം വിഡ്ഢിവേഷം കെട്ടേണ്ട കാര്യമില്ലല്ലൊ.!
ആറാം നൂറ്റാണ്ടിലെ ഗോത്ര നിയമങ്ങളും മണ്ടന് സിദ്ധാന്തങ്ങളും നാടോടിക്കഥകളും പറയാന് ദൂതനെ അയക്കുകയല്ല സ്രഷ്ടാവു ചെയ്യേണ്ടത്. സ്രഷ്ടാവിനെ മനസ്സിലാക്കാനും അറിയാനുമുള സുതാര്യ മാര്ഗ്ഗങ്ങള് അവലംബിക്കുകയും അതു മനുഷ്യര്ക്കു ബോധ്യപ്പെടുത്തുകയുമാണു.
സാമാന്യ യുക്തിക്കു നിരക്കാത്ത മരമണ്ടന് കഥകള് മനുഷ്യഭാവനയില് രൂപം കൊണ്ടതാണെന്നു മനസ്സിലായതുകൊണ്ടാണു നിങ്ങള് പറയും പോലെ ഒരു “സ്രഷ്ടാവ്” ഇല്ല എന്നു പറയുന്നത്. .!
----------------
നിങ്ങള് പറയും പോലെ ഒരു സ്ര്ഷ്ടാവ് ഉണ്ടെന്നു വെക്കുക. അയാളെ നാം അറിയുന്നതെങ്ങനെ? അയാളെ നാം അറിയേണ്ടതെന്തിനു? അയാള് ഒളിച്ചിരുന്നു കള്ളനാടകം കളിക്കുന്നതെന്തിനു?
അയാള് ഇതൊക്കെ എന്തിനു സൃഷ്ടിച്ചു? അയാള്ക്ക് എന്തിന്റെ കുറവുള്ളതുകൊണ്ടാണു സൃഷ്ടി നടത്തിയത്? എന്താണയാളുടേ ഉദ്ദേശ്യം? അയാളും നമ്മളും തമ്മിലെന്താണിടപാട്?
അയാള്ക്കു നമ്മുടെ ഇബാദത്ത് (അടിമവേല) വേണം എന്നു പറയുന്നതിന്റെ യുക്തിയെന്ത്? അടിമയും ഉടമയുമായുള്ള ബന്ധം അയാളും നമ്മളും തമ്മിലുള്ളതെന്നു പറയുന്നതിനു കാരണമെന്ത്? അയാളും നമ്മളും ഒരു സ്ന്രേഹവാത്സല്യ ബന്ധം ആയാലെന്താ കുഴപ്പം? . എന്തുകൊണ്ടാണയാള് അടിമത്തം ആഗ്രഹിക്കുന്നത്?
സ്വന്തം സൃഷ്ടികളെ സ്നേഹിക്കണം എന്നു തോന്നാതെ അവരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച് അനുസരിപ്പിക്കണം എന്നയാള്ക്കു തോന്നാന് കാരണമെന്ത്?
ആരാധന ആഗ്രഹിക്കുന്ന ഒരു അവസ്ഥ തന്നെ മനുഷ്യസഹജമായ ഒരു അപൂര്ണതയും മോശം ചിന്തയുമല്ലേ? അതെങ്ങനെ ദൈവത്തിനുണ്ടായി?
ആരാധനക്കായി ബാര്ഗൈന് ചെയ്യുന്ന ഒരു അല്പനാണോ സ്രഷ്ടാവ്? സൃഷ്ടികളെ കൊണ്ടു താന് നരകം നിറക്കാനാണു ആദ്യമേ ഉദ്ദേശിച്ചത് എന്നു ടിയാന് പറയുന്നുണ്ട്. (കുര് ആന് ടിയാന്റെയാണെങ്കില്)
എന്തേ ഇയാള് ഇത്രയും ക്രൂരനും മനോരോഗിയുമാകാന് കാരണം?
കാരുണ്യം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള് സൃഷ്ടി നടത്തി എന്നൊക്കെയാണല്ലോ തള്ള്. അങ്ങനെയാണെങ്കില് ഇയാളെന്തിനു നരകവും പിശാചും പൈശാചികതയും ക്രൂര പരീക്ഷണവുമൊക്കെ ഉണ്ടാക്കി ക്രൂരത ആസ്വദിക്കുന്നു?
സര്വ്വജ്ഞാനിയായ ഇയാള് എന്തിനാണു ആരൊക്കെ നല്ലവരാകും എന്നു പരീക്ഷിച്ചറിയാന് ഭൂമിയും ആകാശവും പിന്നെ വാളുണ്ടാക്കാന് ഇരുമ്പുമൊക്കെ സൃഷ്ടിച്ചു ? എല്ലാം മുന് കൂട്ടി അറിയുന്നയാള്ക്കെന്തിനാ പരീക്ഷണഗവേഷണം?
സര്വ്വസമ്പൂരണനായ ഒരാള്ക്കു പിന്നെയും ഇമ്മാതിരി ചിന്തകളും ഉദ്ദേശ്യലക്ഷ്യങ്ങളും ക്രൂരവിനോദവുമൊക്കെ ?
സര്വ്വശക്തനായ സ്രഷ്ടാവിനെന്തിനാ സഹായികള്? മലക്കുകളും മനുഷ്യ ഇടനിലക്കാരുമൊക്കെ ?
ഇങ്ങോട്ട് ഇടനിലക്കാരുടെ തോട്ടികള് ഏച്ചു കെട്ടുന്ന ദൈവം അങ്ങോട്ടുള്ള ഇടപാടുകള്ക്ക് ഇടനിലക്കാരുണ്ടാകുന്നതു മഹാകുറ്റമാണു എന്നു വിധിക്കുന്നതിന്റെ യുക്തിയെന്ത്? …. ഇനിയുമുണ്ട് കാക്കത്തൊള്ളായിരം ചോദ്യങ്ങള്.
എനിക്കു സ്രഷ്ടാവിനെ അറിയാനുള്ള കൊതി കൊണ്ടു ചോദിക്കുന്നതാണു. അറിയാന് വേണ്ടി മാത്രം. സ്രഷ്ടാവിനെ അന്യേഷിക്കലും അറിയലുമാണല്ലോ നമ്മുടെ ഏറ്റവും പ്രധാന ജീവിത ദൌത്യം . അല്ലേ? അപ്പോള് അറിയാനുള്ള ഈ ചോദ്യങ്ങള്ക്കു ഉത്തരം തരുക. അറിഞ്ഞിട്ടു വിശ്വസിക്കനാ . ! …
ലതീഫ് ?

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.