യുക്തിവാദം കൊണ്ടു എന്തെങ്കിലും ഗുണം ജീവിതത്തിലുണ്ടായിട്ടുണ്ടോ?
-------------------
എന്നു വിശ്വാസികളായ സുഹൃത്തുക്കള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്റെ അനുഭവം മുന്‍ നിര്ത്തി ചിലതു പറയാം.
ഒരു വിശ്വാസിയില്‍ നിന്നും സ്വതന്ത്ര ചിന്തകനിലേക്കുള്ള മാറ്റം കൊണ്ട് ഉണ്ടായ നിരവധി സദ് ഫലങ്ങളില്‍ ഏറ്റവും പ്രധാനമായത് ഉള്ളിലള്ളിപ്പിടിച്ചിരുന്ന അഹങ്കാരം പാടേ ഇല്ലാതായി എന്നതാണു.
വിശ്വാസിയായിരുന്നപ്പോള്‍ മനുഷ്യന്‍ എന്നാല്‍ എന്തോ മഹാ സംഭവമാണെന്ന ധാരണയാണുണ്ടായിരുന്നത്. ആ ധാരണയുടെ അടിസ്ഥാനത്തില്‍ ചുറ്റുപാടുകളെയും ജീവിതത്തെയും നോക്കിക്കാണുമ്പോഴാണു നമ്മള്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഭാസങ്ങളാണെന്ന മിഥ്യാ ബോധവും അഹങ്കാരചിന്തയും കൈവരുന്നത്.
പ്രപഞ്ചം തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നതു മനുഷ്യരെ മാത്രം ഉദ്ദേശിച്ചാണെന്ന മത കഥകളുടെ ഉല്ഭവം തന്നെ മനുഷ്യന്റെ ഈ അഹങ്കാര ചിന്തയില്‍ നിന്നാണല്ലൊ.
യഥാര്ത്ഥ ത്തില്‍ ആരാണു മനുഷ്യര്‍?
എന്താണു മനുഷ്യര്ക്കു മാത്രമായി ഇത്ര വലിയ സവിശേഷത?
ഒരു യുക്തിവാദിയെ സംബന്ധിച്ചേടത്തോളം മനുഷ്യന്‍ എന്നതു ഈ പ്രപഞ്ചത്തിലെ, അവഗണനീയമാം വിധം അതിനിസ്സാരമായ ഭൂമി എന്ന കോസ്മിക് പൊടിഗോളത്തില്‍ പദാര്ത്ഥ പരിണാമം വഴി രൂപം കൊണ്ട പരശതം കോടി ജീവികളില്‍ ഒരു ജീവി വര്ഗ്ഗം മാത്രമാണു. അതില്‍ ഒരു നിസ്സാര വ്യക്തി മാത്രമാണു 'ഞാന്‍' . ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നതോടെയാണു “എന്റെ” എല്ലാ അഹങ്കാര ഭാവങ്ങളും ആവിയായിപ്പോകുന്നത്.
ഞാന്‍, എന്റെ കുടുംബ മഹിമ, എന്റെ ദേശ മഹത്വം, എന്റെ വംശീയ വര്ഗീയ മതകീയ സ്വത്വ ബോധങ്ങള്‍, … എല്ലാം മഞ്ഞുരുകും പോലെ ഉരുകി ഇല്ലാതാവുകയും എനിക്കു തികഞ്ഞ യാഥാര്ത്ഥ്യ ബോധത്തോടെ എന്റെ ചുറ്റുമുള്ള വസ്തുതകളെ സംഘര്ഷതരഹിതമായ മനസ്സോടെ വിശാലമായും ലളിതമായും നോക്കിക്കാണാന്‍ സാധ്യമാവുകയും ചെയ്തു.
ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം യാഥാര്ത്ഥ്യമാകണമെന്നില്ല, ഞാന്‍ പ്രതീക്ഷിക്കുന്നതെല്ലാം സംഭവിക്കണമെന്നില്ല, സംഭവിക്കുന്നതെല്ലാം എനിക്കു ഹിതകരമായ കാര്യങ്ങളാകണമെന്നില്ല, അതിനാല്‍ പോസിറ്റീവും നെഗറ്റീവുമായ എല്ലാ യാഥാര്‍ത്ഥ്യങ്ങളുമായും മനസ്സിനെ പൊരുത്തപ്പെടുത്താനുള്ള ശ്രമങ്ങളാണു ഞാന്‍ ഒരവിശ്വാസിയായ നിമിഷം മുതല്‍ ആരംഭിച്ചത്. വലിയ വലിയ ആകാശക്കോട്ടകളും മഹാ മോഹങ്ങളും നടക്കാനിടയില്ലാത്ത അഭിലാഷങ്ങളുമൊക്കെ മാറ്റി വെച്ച് സാധ്യമാകുമെന്നുറപ്പുള്ള കൊച്ചു കൊച്ചു കാര്യങ്ങളിലേക്കു മനസ്സിനെ ചുരുക്കിക്കൊണ്ടു വരാനും അതു സാധ്യമാകുന്നതിനു വേണ്ട ആത്മവിശ്വാസം ആര്ജ്ജിക്കാനും സാധിച്ചു.
അതു കൊണ്ടു തന്നെ എന്റെ ജീവിതം എനിക്കു സ്വപ്നം കാണാനാവുമായിരുന്നതിന്റെ പതിന്മടങ്ങു വിജയകരമായി എനിക്കനുഭവപ്പെട്ടു, ആഗ്രഹിച്ചതു നടക്കാതെ വന്നതിനാലുള്ള നിരാശ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. കാരണം അങ്ങനെയൊന്നും ആഗ്രഹിച്ചിട്ടേയില്ല. .
മരണം എന്ന യാഥാര്ത്ഥ്യത്തെ ആദ്യമേ ഉള്ക്കൊ ള്ളാന്‍ മനസ്സു പാകമാക്കിയതിനാല്‍ ജീവിതത്തില്‍ ഒരു സന്ദര്ഭത്തിലും ഭയം അനുഭവപ്പെട്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനവധി സന്ദര്ഭങ്ങളുണ്ടായി എങ്കിലും തികഞ്ഞ യാഥാര്ത്ഥ്യ ബോധത്തോടെ അത്തരം സന്ദര്ഭങങ്ങളെ നേരിടാനായി.
ജീവിതത്തിലെ പല നിര്ണായക ഘട്ടങ്ങളിലും ശരിയായ തീരുമാനങ്ങളെടുക്കാനും അതു പിന്നീടു വലിയ വിജയമായി വിലയിരുത്താനും കഴിഞ്ഞിട്ടുണ്ട്.. മറിച്ചുള്ള അനുഭവങ്ങള്‍ നന്നേ കുറവാണു എന്റെ ജീവിതത്തില്‍.
ഇപ്പറഞ്ഞതിനര്ത്ഥം സഹജമായ എല്ലാ മാനുഷിക വികാരങ്ങളെയും തീര്ത്തും യുക്തിപരമായി നിയന്ത്രിക്കാന്‍ കഴിയും എന്നല്ല. യുക്തിവാദിക്കും കരയേണ്ട സന്ദര്ഭരങ്ങളില് കരയേണ്ടി വരും. ചിരിക്കേണ്ടി വരും. കോപവും ക്രോധവും സങ്കടവുമൊക്കെ ഉണ്ടാകും. പക്ഷെ യാഥാര്ത്ഥ്യ ബോധം വീണ്ടെടുക്കാന്‍ യുക്തിചിന്ത ഏറെ സഹായകമാവും.
എന്നെ സംബന്ധിച്ചേടത്തോളം വ്യക്തി ജീവിതം, ആരോഗ്യ സ്ഥിതി, കുടുംബം, വിപുലമായ സൌഹൃദ ബന്ധങ്ങള്‍, ഊഷ്മളമായ സ്നേഹാനുഭവങ്ങള്‍, ഒട്ടും ആഗ്രഹിച്ചിട്ടില്ലാത്ത സാമൂഹ്യ പദവികള്‍, ഏറ്റവും ഇഷ്ടപ്പെട്ട തൊഴില്‍ മേഖല, നല്ല സഹപ്രവര്‍ത്തകര്‍,.എല്ലാം ജീവിതത്തെ അര്ത്ഥപൂര്ണമാക്കിയ പ്രധാന നേട്ടങ്ങളാണു.. ജീവിതത്തില്‍ ആരുമായെങ്കിലും കാര്യമായ വ്യക്തി വൈരാഗ്യമോ മറ്റു തരത്തിലുള്ള ദുരനുഭവങ്ങളോ ഉണ്ടായില്ല എന്നതും പ്രത്യേകം സ്മരിക്കുന്നു.
ആശയപരമായ വിയോജിപ്പിന്റെ പേരില്‍ എന്നെ ആക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തവരോടു പോലും എനിക്കു കാര്യമായ വെറുപ്പോ പ്രതികാര ചിന്തയോ ഉണ്ടായിട്ടില്ല. അവരെ വെറും ഇരകളായി കാണാനാണു എനിക്കിഷ്ടം. എനിക്കെതിരെ നടന്ന രണ്ടു വധശ്രമക്കേസുകളില്‍ വിചാരണാ വേളയില്‍ ഞാന്‍ തന്നെ മാപ്പു നല്കി ശിക്ഷയില്‍ നിന്നും പ്രതികളെ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. ഇതെല്ലാം സ്വതന്ത്ര ചിന്തയുടെ ഗുണഫലങ്ങളായിത്തന്നെയാണു ഞാന്‍ കാണുന്നത്. !
വിശ്വാസം ഭ്രാന്തു പോലെ ആവാഹിച്ച ആളുകള്‍ അവരുടെ ജീവിതത്തിന്റെ അവസാന കാലമാകുമ്പോഴേക്കും കനത്ത വിഷാദരോഗികളും ഭയചകിതരും ആശയറ്റവരുമൊക്കെയായി മാറുന്നതും അതനുസരിച്ചു വളരെ അബ് നോര്മ്മലായി പെരുമാറുന്നതുമാണു സാധാരണ കണ്ടു വരുന്നത്. മരണഭയം മാത്രമല്ല, മറ്റൊരു ലോകത്തു തങ്ങളെ കാത്തിരിക്കുന്ന ഭാഗ്യനിര്ഭാഗ്യങ്ങളെക്കുറിച്ചുള്ള ആശങ്കയും ഭീതിയും വ്യാകുലതയുമാണു വാര്ദ്ധകക്യ ജീവിതം സംഘര്ഷ പൂരിതവും അസ്വസ്ഥവുമാക്കുന്ന പ്രധാന കാര്യം.
ജീവിതത്തെത്തന്നെ നിസ്സാരമായി കാണാനുള്ള മനോഭാവവും മാനസിക പരിശീലനവും ലഭിച്ചാല്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളെയും അനായാസം മറി കടക്കാനാകും. വിശ്വാസ കഥകളില്‍ മനസ്സിനെ കുരുക്കിയിട്ടവര്ക്കു പക്ഷെ ജീവിതത്തെ നിസ്സാരമായല്ല അത്യന്തം ഭീതിജനകമാം വിധം സാരമായി കാണാനേ കഴിയൂ. അതിനാല്‍ അവര്ക്കു യാഥാര്ത്ഥ്യബോധത്തോടെ പ്രശ്നങ്ങളെ നേരിടാനാവില്ല. എല്ലാം വിധിയിലും ദൈവത്തിലും കെട്ടി വെച്ചു ഒരു തരം മിഥ്യയായ ആശ്വാസം തേടാന്‍ ശ്രമിക്കുമെങ്കിലും ഒരിക്കലും ആശ്വാസം ലഭിക്കുകയില്ല എന്നതാണു അനുഭവം.
ഞാന്‍ എന്ന അസ്തിത്വത്തിന്റെ ഉല്ഭവവും സാംഗത്യവും അന്യേഷിച്ചു പോയാലും നമുക്കു ബോധ്യമാകുന്നതു നമ്മള്‍ എത്രമാത്രം നിസ്സാരവും അപ്രസക്തവുമായ ഒരു ഉണ്മയാണെന്ന കാര്യം തന്നെ.
നമ്മളോരോരുത്തരുടെയും ജനനം പോലും ഒരു യാദൃഛിക സാധ്യത മാത്രമായിരുന്നു. പരശതം കോടി സാധ്യതകളില്‍ ഒന്നു മാത്രം.
ഗര്ഭരധാരണത്തിനു പാകമായി മാസം തോറും ഒന്നോ രണ്ടോ അണ്ഡങ്ങളാണു അമ്മയുടെ ഗര്ഭാശയത്തിലേക്കു ആനയിക്കപ്പെടുന്നത്. അതേ സമയം അമ്മയുടെ ഓവറിയില്‍ ഓരോ മാസവും പതിനായിരത്തില്‍ പരം അണ്ഡങ്ങള്‍ മരിച്ചു പോകുന്നു. അണ്ഡാശയത്തില്‍ മൊത്തം ഇരുപതു ലക്ഷത്തില്‍ പരം അണ്ഡങ്ങളുമായാണു ഓരോ സ്ത്രീയും ജനിക്കുന്നത്. ഇതില്‍ നാലോ അഞ്ചോ അണ്ഡങ്ങള്‍ മാത്രമാണു അതിന്റെ ഫലപ്രാപ്തിയില്‍ എത്തി സന്താനോല്പാദനം നടത്തുന്നത്. ശേഷിക്കുന്നവയെല്ലാം നശിച്ചു പോകുന്നു. അപ്രകാരം നശിച്ചു പോകുന്ന ദശലക്ഷക്കണക്കിനു അണ്ഡങ്ങളില്‍ നിന്നും ഞാനായി ജനിക്കാന്‍ കാരണമായ അണ്ഡം മാത്രം ബീജ സങ്കലനത്തിനായി യഥാ സമയം വന്നു ചേര്ന്നു എന്നതു കേവലമൊരു യാദൃച്ഛിക സാധ്യത മാത്രമായിരുന്നു. അതിലൊരു അണ്ഡം മാറിയിരുന്നുവെങ്കില്‍ ജനിക്കുന്ന കുട്ടി മറ്റൊരാളായിരിക്കും.
ഇനി അഛന്റെ കാര്യമെടുത്താലോ? .
A healthy adult male can release between 40 million and 1.2 billion sperm cells in a single ejaculation
ഒരു തവണ സ്രവിക്കുന്ന ശുക്ലത്തില്‍ തന്നെ ഏകദേശം 100 കോടിക്കടുത്ത് ബീജങ്ങള്‍ കാണും. അതില്‍ ഒരു ബീജം മാത്രമാണു ഫെര്ടിലൈസേഷനു സജ്ജമായി നില്പ്പു ള്ള അണ്ഡവുമായി സംയോജിക്കുന്നത്. ബാക്കിയുള്ള കോടിക്കണക്കിനു ബീജങ്ങളും മരിച്ചു പോകുന്നു. ഒരു പുരുഷന്റെ ആയുസ്സില്‍ ഇപ്രകാരം “കൊല്ലപ്പെടുന്ന” ബീജങ്ങളുടെ എണ്ണം മിനിമം 500 ശതകോടിയില്‍ കൂടുതല്‍ വരും. എന്നു വെച്ചാല്‍ ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ജനസംഖ്യയുടെ നൂറിരട്ടി കുട്ടികളെ ഓരോരുത്തരും അറിയാതെ “കൊന്നു” തള്ളുന്നു എന്നു സാരം.!
. ( പിറക്കാതെ പോയ ഈ പര കോടിക്കോടി കുട്ടികള്ക്കൊിക്കെ നാളെ “നീതി” കിട്ടുമോ? :) )
അച്ഛനില്‍ നിന്നും വന്ന ഈ പരകോടി ക്കോടി ബീജങ്ങളില്‍ നിന്നും മറ്റൊരു ബീജമാണു അണ്ഡവുമായി ചേരുന്നതില്‍ വിജയിച്ചിരുന്നതെങ്കില്‍ എനിക്കു പകരം ജനിക്കുക മറ്റൊരാളായിരുന്നേനെ !
പറഞ്ഞു വന്നതു നമ്മളോരോരുത്തരും ജനിക്കാനുള്ള സാധ്യതയുടെ പരശതം കോടി മടങ്ങു സാധ്യത നമ്മള്‍ ജനിക്കാതിരിക്കാനായിരുന്നു എന്നാണു. എന്നിട്ടും നമ്മള്‍ ജനിച്ചു എന്നതു കേവലമൊരു യാദൃഛികത മാത്രമെന്നു തിരിച്ചറിയുമ്പോള്‍ നമ്മളെത്ര നിസ്സാരം എന്ന ചിന്ത ബലപ്പെടുന്നു. ജീവിതത്തെ ഒരു മഹാഭാഗ്യമായി കരുതുന്നവര്ക്ക് നമ്മളെത്ര മഹാഭാഗ്യവാന്മാര്‍? ഭാഗ്യവതികള്‍ എന്നും കരുതി അല്ഭുതം കൂറാം.
ഇനി ജനന ശേഷമുള്ള നമ്മുടെ ജീവിതത്തിന്റെ നാള്‍ വഴികളിലൂടെ ഒന്നൂളിയിട്ടു നോക്കിയാലോ? അവിടെയും സമാനമായ യാദൃഛികതകളുടെ ഒളിനാടകങ്ങളാണു കാണുക. ജീവിതത്തിലെ പ്രധാനമെന്നു നമ്മള്‍ കരുതുന്ന ഓരോ സംഭവവും അനേകം സാധ്യതകളെ തള്ളിമാറ്റിക്കൊണ്ടു വന്നു ചേരുന്ന യാദൃഛികത തന്നെ.
ഒരു സ്ത്രീയോ പുരുഷനോ ആയി ജനിക്കാനും ഒരു പ്രത്യേക സമുദായത്തില്‍ ജനിക്കാനും ഒരു പ്രത്യേക ദേശത്തു വന്നു ജനിക്കാനും ഒരു പ്രത്യേക ഭാഷ സംസാരിക്കാനും ഒരു പ്രത്യേക ഇണയെ കണ്ടെത്താനും ഒരു ജോലി തെരഞ്ഞെടുക്കാനും അവസാനം നമ്മുടെ മരണ കാരണമാകുന്ന കാര്യങ്ങളിലെത്തിപ്പെടാനുമൊക്കെ ഇത്തരം യാദൃഛികതകള്‍ തന്നെയാണു കാരണങ്ങളായിത്തീരുക.
ഒരു കാര്യവും ഒരു ഒറ്റക്കാരണം കൊണ്ടു സംഭവിക്കുന്നില്ല. അനേകം കാരണങ്ങളുടെ സംഘനൃത്തമാണു ഓരോ കാര്യങ്ങള്ക്കു പിന്നിലും ഉള്ളത്.
പ്രകൃതിയില്‍ മനുഷ്യനെന്ന ജീവി വര്ഗ്ഗം ഉടലെടുക്കാന്‍ പോലും ഇതു പോലുള്ള അനേകം യാദൃഛിക കാരണങ്ങളാവാമെന്നാണു നാം മനസ്സിലാക്കുന്നത്. ദിനോസാര്‍ യുഗത്തില്‍ ഒരു വലിയ ജന്തു ഒന്നാഞ്ഞു തുമ്മിയപ്പോള്‍ അതിന്റെ ശരീരത്തിനുള്ളില്‍ സംഭവിച്ച ഒരു രാസമാറ്റവും തുടര്ന്നു ണ്ടായ മ്യൂട്ടേഷനുമായിക്കുടെന്നില്ല മനുഷ്യ വര്ഗ്ഗത്തിന്റെ പിറവിക്കു തന്നെ ഹേതു എന്നു ഡോകിന്സ് തമാശയായി പറയുന്നുണ്ട്.
പാരമ്പര്യമായി കിട്ടിപ്പോന്ന അന്ധവിശ്വാസക്കഥകളില്‍ നിന്നും മാറി ശാസ്ത്ര ബോധവും യുക്തിബോധവും ഉത്തേജിപ്പിച്ചു മസ്തിഷ്കം പ്രവര്ത്തിപ്പിച്ചാല്‍ നമുക്കു ഇങ്ങനെയുള്ള ഒരു പാടു കൌതുകകരമായ തിരിച്ചറിവുകള്‍ ലഭിക്കും. ആ തിരിച്ചറിവുകളിലൂടെ നമുക്കു നമ്മളെ തന്നെ മറ്റൊരു രീതിയില്‍ നോക്കിക്കാണാനും നമ്മുടെ ജീവിതത്തിന്റെ അര്ത്ഥവും അര്തത്ഥശൂന്യതയും അതു വഴി നാം ഇന്നു കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാനും കഴിയും. (പി കെ എന്ന സിനിമ ഓര്‍മ്മിപ്പിക്കുന്ന പോലെ )
ജീവിതത്തെ ആകമാനം മാറ്റി പ്പണിയാനും കൂടുതല്‍ അനായാസകരമായി അതു ആസ്വദിക്കാനും ഇന്നു വരെ നമ്മളെ അസ്വസ്ഥചിത്തരാക്കിയിരുന്ന എല്ലാ പ്രശ്നങ്ങലില്‍ നിന്നും മനോ സംഘര്ഷങ്ങളില്‍ നിന്നും അനായാസം മോചനം പ്രഖ്യാപിക്കാനും ഒരു പരിധി വരെ നമുക്കു സാധ്യമാകും.
പാരംബര്യമായി കിട്ടിയ വിശ്വാസങ്ങളെ മാത്രമല്ല ഒട്ടേറെ സാമ്പ്രദായിക ശീലങ്ങളെയും മാറ്റിപ്പണിയാനും കുഞ്ഞുനാളില് മാതാപിതാക്കളും അദ്ധ്യാപകരും പരിശീലിപ്പിച്ച ദിന ചര്യകളിലും നിത്യശീലങ്ങളിലുമൊക്കെ സ്വയം മാറ്റങ്ങള് വരുത്താനും എനിക്കായിട്ടുണ്ട്. അത്തരം അശാസ്ത്രീയമായ പല ശീലങ്ങള്കും പകരം കൂടുതല്‍ മെച്ചപ്പെട്ട ബദലുകള് കണ്ടെത്താനായതും ജീവിതത്തില് ഗുണപരമായ മാറ്റങ്ങള്ക്കു കാരണമായിട്ടുണ്ട്.
പാപപുണ്യങ്ങളെ കുറിച്ചുള്ള പാരമ്പര്യ ബോധങ്ങളില്‍ നിന്നും യഥാര്ത്ഥ നീതി ന്യായ ചിന്തകളിലേക്കുള്ള മനോ വികാസത്തിനും സ്വതന്ത്ര ചിന്ത മൂലം നമുക്കു മുന്നേറാന്‍ കഴിയും. ഈ വിഷയം മറ്റൊരു പോസ്റ്റില്‍ വിശദമാക്കാം.
ജാതി മത വര്ഗ്ഗ വംശ ലിംഗ ദേശ ഭേദം കൂടാതെ എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനും സ്നേഹിക്കാനും കഴിയുന്നു എന്നതാണു ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ കൈവരിക്കാനായ ഏറ്റവും വലിയ ധാര്മ്മിക നേട്ടം !
മനുഷ്യരില്‍ നിന്നും മറ്റു സഹജീവികളിലേക്കും പ്രകൃതിയിലേക്കും നമ്മുടെ നീതിബോധത്തെ വികസിപ്പിക്കാനും ഉയര്ന്ന ചിന്തയിലൂടെ സാധ്യമാകുന്നു.!
ഒരു ഇരുട്ടു ഗുഹയില്‍ ദീര്ഘകാലം കഴിച്ചു കൂട്ടിയ ശേഷം യഥേഷ്ടം വായുവും വെളിച്ചവും ലഭിക്കുന്ന ഒരു തുറന്ന പച്ചപ്പുല്‍ മൈതാനത്തേക്കെത്തിയാല്‍ അനുഭവപ്പെടുന്ന ആനന്ദവും ആശ്വാസവുമാണു വിശ്വാസ ലോകത്തു നിന്നും യുക്തിബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ലോകത്തെത്തിയപ്പോള്‍ അനുഭവപ്പെട്ടത്. അതു പക്ഷെ ഇരുട്ടു ഗുഹയില്‍ മാത്രം കഴിഞ്ഞു കൂടുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്താനാവുകയില്ലല്ലൊ !

No comments:
Post a Comment