Monday, June 18, 2018

വ്യാഖ്യാന ഫാക്റ്ററി

ഖുര്ആനില് ഇക്കാലത്തു അക്ഷരാര്ത്ഥത്തില് മനസ്സിലാക്കിയാല് വിഡ്ഢിത്തമാണെന്നു വിശ്വാസികള്ക്കു തന്നെ പ്രത്യക്ഷത്തില് മനസ്സിലാകുന്ന നിരവധി വചനങ്ങളുണ്ട്. അവയെ പൊക്കിക്കൊണ്ടു വന്ന് അക്ഷരാര്ത്ഥ്ത്തില് തന്നെ എടുത്തിട്ടലക്കി മതത്തെ കളിയായാക്കുകയാണു യുക്തിവാദികള്. അങ്ങനെ അള മുട്ടുമ്പോള് അക്ഷരാര്ത്ഥം വിട്ടു അലങ്കാരാര്ത്ഥം പൊക്കി വ്യാഖ്യാന ഫാക്റ്ററി തുറന്നു നില്ക്കക്കള്ളിക്കായി പൊരുതുന്നു വിശ്വാസികളും.
എന്നാല് ഈ വ്യാഖ്യാന ഫാക്റ്ററികളെ തന്നെ ഒന്നു കൂടി വിപുലീകരിക്കുകയും ശാസ്ത്രീകരിക്കുകയും ചെയ്താല് വിശ്വാസികള്ക്കു കഞ്ഞി കുടിച്ചു പോകാവുന്നതും യുക്തിവാദികളുടെ കഞ്ഞികുടി മുട്ടിക്കാവുന്നതുമാണു. !

ഏതെങ്കിലും വാക്യം വിമര്ശനത്തിനു വിധേയമാകുമ്പോള് ആ വാക്യത്തിനു മാത്രമായി ഒരു വ്യാഖ്യാനം മെനഞ്ഞുണ്ടാക്കി തടി രക്ഷപ്പെടുത്തുക എന്ന താല്കാലിക സൂത്രത്തിനു പകരം അല്പം സംഗ്രമായിത്തന്നെ ഫാക്റ്ററി വിപുലീകരിക്കുന്നതെങ്ങനെയെന്നാലോചിച്ചു കൂടേ ?
ഞാന് ചില ഉദാഹരണങ്ങളിലൂടെ അതു വ്യക്തമാക്കിത്തരാം.
ഈ പോസ്റ്റില് നിന്നുതന്നെയുള്ള ഉദാഹരണമെടുക്കാം. “ആകാശത്തുനിന്നും അള്ളാഹു മഴ ചൊരിയുന്നു” എന്ന പ്രയോഗത്തിലെ ആകാശത്തെ ആധുനിക ആകാശമാക്കി വ്യാഖ്യാനിച്ചുകൊണ്ടാണല്ലോ വിശ്വാസികള് ഈ വിമര്ശനത്തെ ഉപരോധിക്കുന്നത്. ആറാം നൂറ്റാണ്ടില് മുഹമ്മദ് നബിയും അറബികളും മനസ്സിലാക്കിയ ആകാശത്തെ അതേ പടിയെടുത്താണു ജബ്ബാര്മാഷും വിമര്ശിക്കുന്നത്.
ഇനി നമുക്ക് ആകാശം എന്നതില് മാത്രം നിന്നുള്ള കസര്ത്തിനു പകരം ആകാശവും മഴയും മഴയുടെ ചൊരിയലും അള്ളാഹുവും എല്ലാം അല്പം കൂടി അക്ഷരാര്ത്ഥം വിട്ടു വ്യാഖ്യാനിക്കാന് ശ്രമിച്ചാലോ?
ആകാശമെന്നാല് ഒരു ഖരമേല്ക്കൂരയാണെന്നും അതിനു മുകളിലായി 6 തട്ടുകള് വേറെയുണ്ടെന്നും ആദ്യതട്ടിലാണു നക്ഷത്രാലങ്കാരങ്ങളുള്ളതെന്നുമൊക്കെയായിരുന്നു ഖുര് ആന് ഇറങ്ങിയ കാലത്തു ജനങ്ങളും ഇറക്കിയവരും മനസ്സിലാക്കിയിരുന്നത്. എന്നാല് ഇന്നങ്ങനെ മനസിലാക്കാന് പറ്റാത്ത വിധം കാര്യങ്ങള് കുറെകൂടി വ്യക്തമായതിനാല് ആകാശത്തിന്റെ അര്ത്ഥം നമ്മള് മാറ്റി.
മഴ ചൊരിയപ്പെടുന്നതു ഭൂമിയുടെ തന്നെ ഭാഗമായ അന്തരീക്ഷവായുവിന്റെ ഏറ്റവും താഴെ പാളിയില്നിന്നാണു. ഒരു വിമാനം പറക്കുന്നതിന്റെ ഉയരത്തിനും താഴെനിന്നാണു മേഘം മഴയായി വീഴുന്നത്. അതിനാല് സമാ‍ാ എന്നതിനു ഉപരിഭാഗം എന്നു മാത്രമേ അര്ത്ഥം നല്കാനാവൂ എന്നു നമ്മള് മനസ്സിലാക്കുന്നു. എന്നാല് മഴ അള്ളാഹു ചൊരിയുന്നു എന്നതിന്റെ അര്ത്ഥമോ?
മഴ പെയ്യുന്നേടത്ത് എവിടെയാണു “അള്ളാഹു” നേരിട്ടു പങ്കാളിയാകുന്നത്?
ഭൂമിയിലെ ജലാശയങ്ങളില്നിന്നു വായുവില് കലരുന്ന നീരാവി വായുവിന്റെ ഹുമിഡിറ്റിയും താപവ്യതിയാനവും മര്ദ്ദവ്യത്യാസവുമൊക്കെ കാരണം ഒരിടത്തുനിന്നും നീങ്ങി മറ്റൊരിടത്തു ഘനീഭവിച്ചു വീണ്ടും ഭൂമിയുടെ ഗുരുത്വാകരഷണബലം മൂലം താഴ്ക്കു വീഴുകയാണു ചെയ്യുന്നത്.
ഇനി ഇതേ പോസ്റ്റിലെ മറ്റൊരു വാക്യത്തിലേക്കു വരാം. തേനീച്ചകള്ക്ക് അള്ളാഹു കൂടുണ്ടാക്കേണ്ടതെവിടെ എന്നു ബോധനം നല്കി എന്നു പറയുന്നു. 'വഹ് യു' നല്കി എന്നാല് ഓരോ തേനീച്ചയുടെയും ചെവിയില് അള്ളാഹു എന്ന ഒരു ആള് ദൈവം പോയി മന്ത്രിച്ചു കൊടുത്തു എന്നല്ലല്ലോ ഇതിനര്ത്ഥം?
തേനീച്ച എന്ന ജീവിയുടെ ജന്മവാസനയായി ആജീവിയുടെ ജനിതകഘടനയില് തന്നെ പ്രോഗ്രാം ചെയ്തു എന്നു മാത്രമേ ഇവിടെ അര്ത്ഥമാക്കാന് പറ്റൂ.
പക്ഷികളെ ആകാശത്ത് അള്ളാഹു പിടിച്ചു വെക്കുന്നതിനാലാണു അവയ്ക്കു താഴെ വീഴാതെ പറക്കാന് കഴിയുന്നത് എന്നും ഖുര് ആനില് മറ്റൊരിടത്തുണ്ട്. ഓരോ പക്ഷിയോടൊപ്പവും അതിനെ താങ്ങിക്കൊണ്ട് അള്ലാഹുവും പാറുന്നു എന്നല്ല ഇതിനര്ത്ഥം. പക്ഷികളുടെ ശരീരഘടന യും അവ പറക്കുന്ന വായുവിന്റെ മര്ദ്ദവുമെല്ലാം ചേര്ന്ന ഒരു പ്രകൃതി സംവിധാനം കൊണ്ട് അവ പറക്കുന്നു എന്നതിന്റെ ഒരു ആലങ്കാരിക ആവിഷ്കാരം മാത്രമാണു ഖുര് ആനിലുള്ളത്. അല്ലേ?
അപ്പോള് എന്താണു അള്ളാഹു? ഈ പ്രപഞ്ചവ്യവസ്ഥ , ഈ പ്രകൃതി സംവിധാനം, അതിന്റെ ഭൌതിക ഘടനയ്ക്കപ്പുറമുള്ള ജീവ ചൈതന്യം, അഥവാ പ്രപഞ്ചത്തിന്റെ ആത്മാവ് . പരമാത്മാവ് . അതാണു ദൈവം !
ഇങ്ങനെയൊരു ദൈവ സങ്കല്പത്തിലേക്കു മാറാന് ദൈവവിശ്വാസികളുടെ ചിന്താ ലോകം വികസിക്കുന്നതോടെ യുക്തിവാദികളുടെ കഞ്ഞികുടി മുട്ടിക്കാം. അല്ലാതെ ആകാശത്തിനു മുകളില് കസേരയിട്ടിരിക്കുന്ന ഒരു ഗോത്രത്തലവനോ രാജാവോ ആണു ദൈവം എന്ന കാട്ടറബിയുടെ ധാരണയുമായി യുക്തിവാദത്തെ ഉപരോധിക്കാനോ മതവിശ്വാസത്തെ പ്രതിരോധിക്കാനോ ഇനിയുള്ള കാലം സാധ്യമാവില്ല. !
തേനീച്ചക്ക് അള്ളാഹു വഹ് യു നല്കിയതു പോലെത്തന്നെ മുഹമ്മദ് നബിക്കു അള്ളാഹു നല്കിയ വഹ് യിനെയും മനസ്സിലാക്കിയാല് എല്ലാ പ്രശ്നവും പരിഹരിക്കാം. ഖുര് ആന് മാത്രമല്ല മനുഷ്യന് ആവിഷ്കരിക്കുന്ന എല്ലാ സര്ഗ്ഗാത്മക രചനകളും ദൈവീക സ്പര്ശമുള്ളതു തന്നെയാണെന്നും മനസ്സിലാക്കാം.
ദൈവമെന്നാല് പ്രകൃതിയില് നിന്നോ പ്രപഞ്ചത്തില് നിന്നോ മനുഷ്യനില് നിന്നോ മനുഷ്യാത്മാവില് നിന്നോ വേറിട്ടു നില്ക്കുന്ന മറ്റൊരാളല്ല എന്നും ഈ മഹാ പരപഞ്ചത്തിന്റെ മഹാചൈതന്യമായ പരമാത്മാവാണെന്നും മനസ്സിലാക്കുക.
വ്യാഖ്യാന ഫാക്റ്ററികള് വെറും താല്കാലിക ഓലശെഡ്ഡുകളില് നിന്നും മാറ്റി അല്പം കൂടി വലുതാക്കിയാല് മതി. യുക്തിവാദത്തെ നമുക്കു മുട്ടു കുത്തിക്കാം. ഇല്ലെങ്കില് യുക്തിവാദികള് മതവിശ്വാസത്തെ ശാസ്ത്രം കൊണ്ടും വിജ്ഞാനം കൊണ്ടും യുക്തി കൊണ്ടും ചവിട്ടിയരച്ചു കോണ്ടേയിരിക്കും !
ഈ പണി നമ്മള് ചെയ്യാത്ത കാര്യമല്ലല്ലോ.
അള്ളാഹുവിന്റെ ആകാശവും സിംഹാസനവും കയ്യും കാലും അരക്കെട്ടും മറ്റും മറ്റുമായി ഒരു പാടു കാര്യങ്ങളെ നമ്മള് “ആലങ്കാരിക” വ്യാഖ്യാനം കൊണ്ടു വെളുപ്പിക്കുന്നില്ലേ?
ആ വെളുപ്പിക്കല് അല്പം കൂടി യുക്ത്ഭദ്രമായി നിര് വ്വഹിക്കാം എന്നാണു എനിക്കു തോന്നുന്നത് !
അഭിപ്രായങ്ങള് പ്രതീക്ഷിക്കുന്നു. തെറി വിളിച്ചു സായൂജ്യമടയുന്നവര് അല്പനേരം മാറി നിന്നാല് അര്ത്ഥപൂര്ണമായ ഒരു സംവാദം നടക്കും.

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.