Monday, June 18, 2018

കല്ലും മണലും സിമന്റും കമ്പിയുമൊക്കെ ഒരിടത്തു കൂട്ടിയിട്ടാല് അതെല്ലാം കൂടി പരിണമിച്ച് ഒരു വീടുണ്ടാകുമോ?

കല്ലും മണലും സിമന്റും കമ്പിയുമൊക്കെ ഒരിടത്തു കൂട്ടിയിട്ടാല് അതെല്ലാം കൂടി പരിണമിച്ച് ഒരു വീടുണ്ടാകുമോ?
പ്രകൃതിയില് എല്ലാം തനിയേ ഉണ്ടാകുന്നു എന്നതിനെതിരെ കളിമണ്ണു വാദക്കാരുടെ യമണ്ടന് ചോദ്യമാണിത്.
എല്ലാറ്റിനു പിന്നിലും ഒരു ഉണ്ടാക്കലു കാരന് സ്രഷ്ടാവ് ഉണ്ടെങ്കില് അയാള് നമ്മുടെ പ്രാര്ത്ഥന കേട്ടു പ്രവര്ത്തിക്കുന്നയാളാണെങ്കില് തീര്ച്ചയായും അതെല്ലാം കൂടി ചേര്ന്ന് പൊടുന്നനെ ഒരു വീടുണ്ടാകാന് ഒരു പ്രയാസവും ഇല്ല.
എന്നാല് ഉണ്ടാക്കലുകാരനില്ലാതെ പ്രകൃതി നിര്ദ്ധാരണം വഴിയുണ്ടാകുന്ന പരിണാമപ്രക്രിയയില് നമുക്കാവശ്യമുള്ള ഒരു വീട് ഒരിക്കലും ഉണ്ടാവില്ല. കാരണം നമ്മള് മനുഷ്യരുടെ ആവശ്യമനുസരിച്ചു സാധന സാമഗ്രികളും ഉപകരണങ്ങളും ഉല്പാദിപ്പിച്ചു തരുന്ന ഫാക്റ്ററിയല്ല പ്രകൃതി.
എന്നാല് അപ്രകാരം കൂട്ടിയിട്ട കല്ലും സിമന്റും കമ്പിയുമൊക്കെ കുറെ കാലം കഴിയുമ്പോള് മറ്റു പലരൂപത്തിലും മാറുക തന്നെ ചെയ്യും. ഒരു പത്തു ലക്ഷം കൊല്ലം കഴിഞ്ഞു വന്നു നോക്കിയാല് ആ കമ്പികളും സിമന്റും കല്ലുകളുമൊന്നും അതേ പടി അവിടെ കാണാനാവില്ല. അവയെല്ലാം സമ്പര്ക്കത്തിലുള്ള വായു വെള്ളം മറ്റു വസ്തുക്കള് വികിരണങ്ങള് തുടങ്ങി പല ജാതി പ്രകൃതി പ്രതിഭാസങ്ങളുമായി പ്രതിപ്രവര്ത്തിച്ചു പല തരം രൂപഭാവമാറ്റങ്ങള്ക്കു വിധേയമായിട്ടുണ്ടാകും. അത്തരം മാറ്റങ്ങള് സംഭവിക്കുന്നതു പദാര്ത്ഥങ്ങളുടെ രാസ ഭൌതിക ഗുണങ്ങളാലാണു. അത്തരം മാറ്റങ്ങളില് നിന്നും ഉല്പ്പന്നമാകുന്ന പുതിയ വസ്തുക്കള് മനുഷ്യര്ക്കാവശ്യമുള്ളതാകണമെന്നില്ല.
ഭൂകംബത്തില് തകര്ന്നു കിടക്കുന്ന പള്ളിയാണു ചിത്രത്തില്. ഭൂമികുലുക്കമൊക്കെ ദൈവങ്ങളുടെ ശിക്ഷയാണെന്നാണല്ലോ മതഭാഷ്യം. എന്തിനാണു ദൈവം സ്വന്തം വീടു പൊളിച്ചു ശിക്ഷ നടപ്പാക്കുന്നത് എന്നൊന്നും തല്ക്കാലം ചോദിക്കുന്നില്ല. എന്നാല് എല്ലാം ഒരാള് സൃഷ്ടിച്ചാലേ ഉണ്ടാകൂ എന്നു ശാഠ്യം പിടിക്കുന്ന വിശ്വാസികളോട് തിരിച്ചൊരു ചോദ്യം ഉന്നയിക്കാം.
ഇങ്ങനെ പൊളിഞ്ഞു കിടക്കുന്ന ഒരു പള്ളി പൂര് വ്വസ്ഥിതിയിലാക്കിത്തരാന് ദുനിയാവിലെ പള്ളി വിശ്വാസികളെല്ലാവരും കൂടി നെഞ്ഞുരുകി ഒരു പ്രാര്ത്ഥന കാച്ചിയാല് പൊളിഞ്ഞു വീണ പള്ളി പഴയ പോലെ എഴുന്നേറ്റു നില്ക്കുമോ?
എങ്കില് ഉണ്ടാക്കലുകാരന് സര് വ്വശക്തന് ഉണ്ടെന്നു തെളിയിക്കപ്പെടും !

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.