പദാര്ത്ഥ
കണങ്ങള്ക്ക് പരസ്പരം കൂട്ടിപ്പിടിച്ച് കൂട്ടിപ്പിടിച്ച് സ്വയം സങ്കീര്ണ
ഘടന കൈവരിക്കാനുള്ള സവിശേഷ സിദ്ധിയുണ്ട്. ആ സിദ്ധിയാണു പ്രകൃതിയില് നാം
കാണുന്ന എല്ലാ സങ്കീര്ണതകള്ക്കും വൈവിധ്യങ്ങള്‍ക്കും അല്ഭുതസൃഷ്ടികള്ക്കും
കാരണമായ സ്രഷ്ടാവ് !
അല്ലാതെ ഒരു സങ്കീര്ണ വസ്തുവിന്റെയും പിന്നില് ഒരാള് കുത്തിയിരുന്നു ഉണ്ടാക്കുന്നില്ല. അങ്ങനെയൊരു സ്രഷ്ടാവിരുന്നു ഉണ്ടാക്കുന്ന ഒരു സാധനമെങ്കിലും ആര്ക്കെങ്കിലും ഈ പ്രപഞ്ചത്തില് കാണിച്ചു തരാന് കഴിയുമോ?
ഇനി പദാര്‍ത്ഥങ്ങളുടെ ആ കഴിവു സംവിധാനിച്ച ഒരാള് പദാര്ത്ഥ പ്രപഞ്ചത്തിനു പിന്നില് ഉണ്ട് എന്നാണു വാദമെങ്കില് അയാള് ഇന്നു ജീവിച്ചിരിക്കേണ്ട യാതൊരു കാര്യവും ഇല്ല. പദാര്ത്ഥ പ്രപഞ്ചത്തിനൊരു തുടക്കം കൊടുക്കാന് മാത്രമേ അയാളെ ആവശ്യമുള്ളു. പ്രപഞ്ചം ഉണ്ടാകുന്നതിനു വളരെ മുമ്പ് അയാള് ഉണ്ടായിരിക്കേണ്ട കാര്യവും ഇല്ല. ചുമ്മാ അയാളെന്തിനു ശൂന്യതയില് കുത്തിയിരുന്നു ബോറടിക്കണം? അപ്പോള് അയാള് പ്രപഞ്ച ഉല്പ്പത്തിക്കു തൊട്ടു മുമ്പ് ഉണ്ടായാല് മതി. തൊട്ടു മുമ്പ് എന്നു പറഞ്ഞാല് പ്രപഞ്ചം ഉണ്ടാകുന്ന ആ നിമിഷത്തില് മാത്രം. ഉണ്ടായ ആ നിമിഷം തന്നെ അയാള്ക്കു മരിക്കുകയും ചെയ്യാം ! അയാളുടെ ജനനത്തിനും മരണത്തിനു ഇടയിലുള്ള സമയം പൂജ്യം എന്നു ചുരുക്കം.

പദാര്ത്ഥ പ്രപഞ്ചത്തിന്റെ സങ്കീര്ണ സംയോജകതാസിദ്ധി മാത്രമാണു സ്രഷ്ടാവ്.
അത് ഒരു ആള് അല്ല. ഒരു വ്യക്തിയല്ല. പ്രപഞ്ചം അനാദിയും അനന്തവുമാണെങ്കില്
(ആണോ എന്ന് എനിക്കറിയില്ല) ഒരു ഉണ്ടാക്കലു കാരനെ അന്യേഷിച്ചു തല
പുണ്ണാക്കേണ്ടതും ഇല്ല. സ്രഷ്ടാവിന്റ്റെ സ്രഷടാക്കളായ കളിമണ്ണുകാര്
പ്രപഞ്ചം അനാദിയല്ല എന്നാണു ആദ്യം തെളിയിക്കേണ്ടത്. !
എല്ലാറ്റിനും പെര്‍ഫെക്ഷന്‍ കണ്‍ടില്ലേ ?? അതു കൊണ്ട് ഡിസൈനര്‍ ഉണ്ട് എന്നാണു കളിമണ്ണു വാദം. എന്നാല്‍ പദാര്‍ത്ഥങ്ങളുടെ ഘടനാാപരമായ പെര്‍ഫെക്ഷന്‍ ഇല്ലായ്മയാണു കൂട്ടിപ്പിടുത്തങ്ങള്‍ക്കു കാരണം. കൂട്ടിപ്പിടിക്കും തോറൂം പെര്‍ഫക്ഷനില്ലായ്മ കൂടുകയും ചെയ്യുന്നു. അതാണു സങ്കീര്‍ണതകള്‍ അനന്തമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കാന്‍ കാരണം. അതാണു പ്രകൃതിയുടെ വൈവിധ്യങ്ങള്‍ക്കും സൌന്ദര്യത്തിനും നിദാനം. പെര്‍ഫെക്ഷന്‍ അല്ല , പെര്‍ഫെക്ഷന്‍ തേടിയുള്ള കൂട്ടിപ്പിടുത്തങ്ങളാണു അല്‍ഭുത സൃഷ്ടികളെ ആവിഷ്കരിക്കുന്നത്. ഘടനാപരമായി പെര്‍ഫെക്ഷന്‍ ഉള്ള പദാര്‍ഥങ്ങള്‍ നിര്‍ഗുണ പരഭ്രഹ്മങ്ങളായി പ്രകൃതിയിലുണ്ട്. ഒരു ഗുണവുമില്ലാതെ ചുമ്മാ ഇനെര്‍ടായി കിടക്കുന്നവ. പെര്‍ഫെക്ഷന്‍ തേടി കൂട്ടിപ്പിടിക്കാന്‍ പോയ പദാര്‍ത്ഥങ്ങളാണു അനന്തമായ പരിണാമങ്ങള്‍ക്കു കാരണം. അതവസാനിക്കാനും പോകുന്നില്ല. കാരണം പെര്‍ഫെക്ഷന്‍ എന്ന ലക്ഷ്യം അസാധ്യമാണു.

No comments:
Post a Comment