നാഗരിക മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങീട്ട് ഏതാനും ആയിരം വര്‍ഷമേ
ആയിട്ടുള്ളു. അതിനു മുമ്പ് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മനുഷ്യന്‍ എന്ന
സ്പീഷീസ് വെറും കുരങ്ങനെ പോലെ ഇവിടെ ജീവിച്ചു. മനുഷ്യന്‍ ഒരു സവിശേഷ
സൃഷ്ടിയാണെങ്കില്‍ ആ സൃഷ്ടി ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി കാര്യമായ
സവിശേഷതയൊന്നും ഇല്ലാതെ ഇവിടെ ജീവിക്കേണ്ടി വന്നത് സ്രഷ്ടാവിന്റെ ഒരു
മണ്ടത്തരമല്ലേ?
എന്തിനു അത്രയും കാലം വേസ്റ്റാക്കി?
ഇന്നും ഭൂമിയില്‍ പലേടത്തും മൃഗതുല്യരായി ജീവിക്കുന്ന ഗോത്ര മനുഷ്യരെ കാണുന്നു. പരിണാമത്തിന്റെ നേര്‍ സാക്ഷ്യമായി.
നാഗരികതയും ഒരു സുപ്രഭാതത്തില്‍ പൊടുന്നനെ പൊട്ടി മുളച്ചതല്ല. പതുക്കെ പരിണമിച്ച് ഇന്നത്തെ നിലയിലേക്കു പുരോഗമിച്ചുണ്ടായതാണു.
മനുഷ്യന്‍ വെറും ഒരു മൃഗം മാത്രമാണു.
ഇന്നു പരിഷ്കൃത മൃഗവും !
അത്രേയുള്ളു മനുഷ്യന്റെ അഹങ്കാരത്തില്‍ നിന്നും ഉടലെടുത്തതാണു മനുഷ്യ കേന്ദ്രീയമായ
സവിശേഷ സൃഷ്ടി വാദവും മതകഥകളും ! മനുഷ്യന്‍ ഒരു മൃഗം മാത്രമെന്നു
മനസ്സിലാക്കുന്നതോടെ അഹങ്കാരം പോകും. വിനയവും മനുഷ്യത്വവും ഉണ്ടാകും. അതോടെ
സഹജീവികളെയു മറ്റു ജീവികളെയും പ്രകൃതിയെയും വരെ സ്നേഹിക്കാന്‍ തുടങ്ങും.!
Subscribe to:
Post Comments (Atom)
No comments:
Post a Comment