Monday, June 18, 2018

അര്ത്ഥവും ലക്ഷ്യവും

അര്ത്ഥവും ലക്ഷ്യവും
=======
ദൈവം ഉണ്ടെന്നു സ്ഥാപിക്കാന് വിശ്വാസികള് ഉന്നയിക്കുന്ന യുക്തിവാദങ്ങള്;- (തുടര്ച്ച..)
ജീവിതത്തിനു അര്ത്ഥമുണ്ടാകണമെങ്കില് ഒരു ദൈവം വേണം, ലക്ഷ്യമുണ്ടാകാനും ദൈവം വേണം. ഇതാണു മറ്റൊരു യുക്തി.
നമ്മുടെ ജീവിതത്തിനു അര്ത്ഥവും ലക്ഷ്യവും ഉണ്ടാകാന് ഒരു പ്രപഞ്ചസ്രഷ്ടാവുണ്ടായിരിക്കണം എന്ന വാദം സ്വയം അര്ത്ഥമില്ലാത്ത വെറും ഒരു വാദം മാത്രമാണു. എന്തുകൊണ്ടെന്നാല് അങ്ങനെ ഉണ്ടാക്കിയ അര്ത്ഥം പിന്നെയും അനന്തമായ അര്ത്ഥ ശൂന്യതയിലേക്കു തന്നെയാണു നയിക്കുന്നത്. ഇഹലോക ജീവിതത്തിന്റെ അര്ത്ഥമായി മറ്റൊരു പരലോക ജീവിതം സങ്കല്പ്പിച്ചുണ്ടാക്കിയാല് ആ പരലോക ജീവിതത്തിനും അര്ത്ഥമുണ്ടായിരിക്കണമല്ലോ? എന്താണു പരലോക ജീവിതത്തിന്റെ അര്ത്ഥം ? പറഞ്ഞു കേട്ടേടത്തോളം തിന്നുക കുടിക്കുക രമിക്കുക … ഇതൊക്കെത്തന്നെയാണവിടെയും ലക്ഷ്യം എങ്കില് അതിനിവിടെയില്ലാത്ത എന്തര്ത്ഥമാണവിടെ ഉണ്ടാകാന് പോകുന്നത്?
പരലോക ജീവിതത്തിനെന്തു ലക്ഷ്യമാണുള്ളത്?
ഈ ചോദ്യം അനന്തമായി ആവര്ത്തിക്കാവുന്നതേയുള്ളു.
നമ്മുടെ ജീവിതത്തിനു അര്ത്ഥവും ലക്ഷ്യവും ഉണ്ടാക്കാനായി നമ്മള് ഒരു ദൈവത്തെ സങ്കല്പ്പിച്ചുണ്ടാക്കിയാലും അര്ത്ഥമില്ലായ്മയോ ലക്ഷ്യമില്ലായമയോ അന്തിമമായി പരിഹരിക്കപ്പെടുന്നില്ല.
ദൈവത്തിനെന്താണു ലക്ഷ്യം?
ദൈവത്തിന്റെ തന്നെ അര്ത്ഥമെന്താണു?
അതൊന്നും അന്യേഷിച്ചു കണ്ടെത്താനുള്ള സിദ്ധികളും ശേഷികളും തല്ക്കാലം നമുക്കില്ല. അതിനാല് നമ്മുടെ ജീവിതത്തിനു ജീവിതത്തിനകത്തു നിന്നുകൊണ്ട് യാഥാര്ത്ഥ്യബോധത്തോടെ നമ്മള് തന്നെ അര്ത്ഥവും ലക്ഷ്യവും കണ്ടെത്തുകയാണു വേണ്ടത്.
"ദൈവം." കിതാബിലൂടെ ലക്ഷ്യം ഉപദേശിക്കുമ്പോള് നമുക്കു അനന്തമായ ലക്ഷ്യസാധ്യതകളും വൈവിദ്ധ്യങ്ങളുടെ മഹാസൌന്ദര്യവുമാണു നഷ്ടപ്പെടുന്നത്. സ്വയം അര്ത്ഥം കണ്ടെത്താനുള്ള നമ്മുടെ സഹജമായ ധൈഷണിക സിദ്ധികളും പാഴായിപ്പോകുന്നു. അതു തന്നെയാണു മതവും അന്ധവിശ്വാസങ്ങളും മനുഷ്യനു ചെയ്ത ഏറ്റവും ഭീമമായ ദ്രോഹവും !
അടിമ കാലത്തെ പ്രാകൃത ബോധത്തിലൂന്നിക്കൊണ്ട് പ്രാകൃത മനുഷ്യന് ദൈവത്തെ കണ്ടെത്തുകയും ദൈവത്തിന്റെ ലക്ഷ്യം സങ്കല്പ്പിക്കുകയും ചെയ്തപ്പോള് മനുഷ്യരുടെ ജീവിത ലക്ഷ്യം അന്ധമായ അനുസരണവും അടിമത്തവും ആരാധനയും ആണു എന്ന മഹാമണ്ടത്തരം ആവിഷകരിക്കപ്പെട്ടു. അതോടെ മനുഷ്യര്ക്കു നൈസര്ഗ്ഗികമായി ലഭിച്ച എല്ലാ സര്ഗ്ഗ സിദ്ധികളും അനാവശ്യമായും അപരാധമായും വ്യാഖ്യാനിക്കപ്പെടുകയും മനുഷ്യന് കേവലം യാന്ത്രികമായ ആരാധനാ തൊഴിലാളികളായും റൊബോട്ടുകളായും മാറുകയും ചെയ്തു. . മനുഷ്യവംശത്തില് നിന്നും മഹാഭൂരിപക്ഷവും അവരുടെ സകല സിദ്ധികളെയും അര്ത്ഥ ശൂന്യമായ ഭക്തിയിലും ആരാധനയിലും മുഴുകി പാഴാക്കിക്കളഞ്ഞു.
അല്പം ചില നിഷേധികളും “ധിക്കാരി”കളും മാത്രം മനുഷ്യരാശിക്കു പ്രയോജനം ചെയ്യുന്ന അന്യേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും ഏര്പ്പെട്ടു.
മനുഷ്യന്റെ ജീവിതലക്ഷ്യം ദൈവത്തെ ആരാധിക്കലും സ്തുതിക്കലും മറ്റുമാണെന്നു ധരിച്ച പരശതം പാഴ് ജന്മങ്ങള് അര്ഥവത്തായ സര്ഗാത്മക ജീവിതത്തിനു പകരം അര്ത്ഥശൂന്യമായ വിഡ്ഢി ജീവനം നയിച്ചു.
ആല്ബര്ട് ഐന്സ്റ്റീനും തോമസ് എഡിസണും ഗലീലിയോയുമൊക്കെ ഈ മണ്ടന് വിശ്വാസങ്ങളില് കുടുങ്ങി അവരുടെയും ജീവിതം പാഴാക്കിയിരുന്നെങ്കില് നമ്മള് ഇന്നനുഭവിക്കുന്ന ജീവിത സൌകര്യങ്ങള് വല്ലതും ലഭിക്കുമായിരുന്നോ? ഈ മണ്ടന് വിശ്വാസത്താല് ശീതീകരിക്കപ്പെട്ടു പോയ പരശതം കോടി മനുഷ്യരുടെ ബൌദ്ധിക ശേഷിയും കൂടി നമുക്കു ലഭ്യമായിരുന്നെങ്കില് ഇന്നു ലോകം എത്ര മാത്രം മുന്നോട്ടു സഞ്ചരിച്ചിട്ടുണ്ടാകുമായിരുന്നു? ശാസ്ത്രത്തെയും വിജ്ഞാനത്തെയും അതു വഴി പുരോഗതിയേയും എത്ര ഭീകരമായ അളവിലാണു മതവും അന്ധവിശ്വാസങ്ങളും സഹസ്രാബ്ദങ്ങളോളം തടഞ്ഞു വെച്ചത്?
ജീവിതത്തിനു അര്ത്ഥം കണ്ടെത്തേണ്ടതു നാം ഓരോരുത്തരുമാണു. നമുക്കു നൈസര്ഗ്ഗികമായി ലഭിച്ച കഴിവുകളേയും വൈവിദ്ധ്യമാര്ന്ന അഭിരുചികളെയും പരമാവധി പരിപോഷിപ്പിച്ചു കൊണ്ട് ഓരോരുത്തരും സ്വതന്ത്രമായി ലക്ഷ്യവും അര്ത്ഥവും കണ്ടെത്തുകയാണു വേണ്ടത്. അപ്പോള് മാത്രമേ ജീവിതം എന്ന വിശാല മലര് വാടിയില് വര്ണ വൈവിധ്യങ്ങളുടെ പൂക്കളും ശലഭങ്ങളും നിറഞ്ഞ സ്വപന സുന്ദര ലോകം യാഥാര്ത്ഥ്യമാകൂ.
ഇല്ലാത്ത ദൈവവും വികലസങ്കല്പത്തിലെ പരലോക രതിസാമ്രാജ്യവുമല്ല, ജീവിതത്തിനു അര്ത്ഥം നകുന്നത്. ഉള്ള ലോകവും അതിന്റെ സര്ഗ്ഗ സൌന്ദര്യവും ജീവിതയാഥാര്ത്ഥ്യങ്ങളും അതിന്റെ തനിമയിലും യാഥാര്ത്ഥ്യത്തിലും തന്നെ ഉള്ക്കൊള്ളുകയാണു നല്ല ജീവിതം സാധ്യമാക്കുന്നതിനുപകരിക്കുക.

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.