Monday, June 18, 2018

പരിണാമശാസ്ത്രവും കോയമാര്ക്കു പറ്റിയ അമളിയും !

പരിണാമശാസ്ത്രവും കോയമാര്ക്കു പറ്റിയ അമളിയും !
---------------------------------------------------------------
കളിമണ്ണില്‍നിന്നും ഊതി മനുഷ്യനെ ഉണ്ടാക്കി എന്ന കുര് ആന്‍വെളിപാടുകളെ ചെറുതായൊന്നു കുളിപ്പിച്ചെടുത്താല് പരിണാമശാസ്ത്രമാക്കി മാറ്റാന് പറ്റും എന്നു മനസ്സിലാക്കിയ ചില കോയ ബുദ്ധികള് മുമ്പ് അപ്രകാരമൊരു വ്യാഖ്യാനവുമായി രംഗത്തു വന്നിരുന്നു. ജമാ അത്തുകാരുടെ പുസ്തക ചന്തയില് ഈ ആശയം ഒരു പുസ്തകമായി അച്ചടി പൂര്ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല് ജമാ അത്തു കാരില്‍ തന്നെ വേറെ കുറെ പണ്ഡിതന്മാര് അതിനു മുന്പേ തന്നെ പരിണാമത്തിനെതിരെ ശക്തമായ പ്രചാരണം അഴിച്ചു വിട്ടിരുന്നതിനാല് അണികള്ക്കിടയില് ഈ പുതിയ വ്യാഖ്യാനം ആശയക്കുഴപ്പമുണ്ടാക്കും എന്നു പറഞ്ഞു വലിയ തര്ക്കം ഉടലെടുക്കുകയും ഒടുവില് അച്ചടിച്ച ബുക്കുകള് പുറത്തിറക്കാതെ അട്ടത്തു കെട്ടി വെക്കുകയുമാണുണ്ടായത്. IPH ല് തന്നെ ഉള്ള ചില സുഹൃത്തുക്കള് വഴി അറിയാന് കഴിഞ്ഞതാണു ഈ വിവരം. കുറെ വര്ഷങ്ങള്ക്കു മുമ്പാണിത്. ജമാ അത്തിനു ഇന്നത്തെ മട്ടിലുള്ള “പുരോഗമന“ മുഖമൊന്നും ഇല്ലാതിരുന്ന കാലത്താണു സംഭവം.
സത്യം പറഞ്ഞാല് കുര്‍ ആനിലെ കളിമണ്ണു വാദം ശാസ്ത്രത്തില്‍ കൂട്ടിക്കെട്ടാന്‍ വലിയ ബുദ്ധിമുട്ടില്ല. ചപ്പാത്തി പോലെ അള്ളാഹു വിരിച്ചു പരത്തിയിട്ട ഭൂമിയെ ഉരുട്ടിയെടുക്കാന് പാടു പെട്ടതിന്റെ നൂറിലൊന്നു ആയാസം പോലും വരില്ല കളിമണ്ണു വാദത്തെ പരിണാമമാക്കി ഉരുട്ടാന്‍ !
വെള്ളത്തില് നിന്നും ജീവന്‍ ഉണ്ടായി എന്ന സൂചന കുര്‍ ആനില് കണ്ടെത്താവുന്നതാണു. കളിമണ്ണിന്റെ സത്ത എന്നാല് ഭൌതിക പദാര്ത്ഥങ്ങള് എന്നു മാറ്റി പറയാവുന്നതേയുള്ളു. പിന്നെ അള്ളാഹുവിന്റെ ഊത്താണോ പ്രശ്നം? അതൊരു ഒന്നൊന്നര ഊത്തായി അങ്ങു വ്യാഖ്യാനിച്ചാല് ശരിക്കും പരിണാമശാസ്ത്രമാക്കാവുന്നതേയുള്ളു.
പക്ഷെ ലോകോത്തര മുസ്ലിം പണ്ഡിതന്മാര്ക്കു പോലും പരിണാമം എന്താണെന്നു പിടി കിട്ടിയിട്ടില്ല. അതിനാല് അവര് പാണ്ടി ലോറിക്കു പിന്നാലെ കുരച്ചു പായുന്ന തെരുവു പട്ടികള് കണക്കെ പരിണാമശാസ്ത്രത്തിന്റെ പിന്നാലെ കുരച്ചു പായുകയാണു ഇന്നും. മാറിച്ചിന്തിക്കുന്ന വിശ്വാസികള്ക്കു പോലും അതിനാല്‍ പരിണാമം പറയാന് പറ്റുന്നില്ല. പെട്ടു പോയതാണീ അമളിയില് അവര് !

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.