Sunday, June 17, 2018

മുഹമ്മദ് എങ്ങനെയാണു “പ്രവാചകന്” ആകുന്നത് ?

ഇസ്ലാം മതത്തിന്റെ വിശ്വാസ സിദ്ധാന്തങ്ങളുടെ അടിത്തറ തന്നെ വെറും പൊള്ളയാണു .
മുഹമ്മദ് എങ്ങനെയാണു “പ്രവാചകന്” ആകുന്നത് ?
മുഹമ്മദ് സ്വയം ഒരു പ്രവാചക മോഹവുമായി പാറമടയില് ധ്യാനത്തിനു പോകുന്നു. അവിടെ വെച്ച് അദ്ദേഹത്തിനു ആരോ തന്നെ വന്നു ഞക്കി എന്തൊക്കെയോ പറയുന്നതായി ഒരു മിഥ്യാനുഭവം ഉണ്ടാകുന്നു. അദ്ദേഹം ഭയന്നു വിറച്ചു വീട്ടിലേക്കു മടങ്ങുന്നു. ഭാര്യ ഖദീജ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ക്രിസ്ത്യാനിയും ജ്യോത്സ്യനുമായിരുന്ന വറക്കത്തിന്റെ അടുത്തും മറ്റു ജ്യോത്സ്യന്മാരുടെ അടുത്തും കൊണ്ടു പോകുന്നു. അവരൊക്കെ അവര്ക്കറിയാവുന്ന “ജാഹിലിയ്യാ ലക്ഷണശാസ്ത്ര”പ്രകാരം പ്രവാചക സാധ്യത പ്രവചിക്കുന്നു. ഇതാണു തുടക്കം.
പിന്നീടു, മുഹമ്മദിനു പ്രത്യക്ഷപ്പെടുന്നതു മലക്കോ ചെകുത്താന് ജിന്നോ എന്നു തിരിച്ചറിയാനായി ഖദീജ മറ്റൊരു ജാഹിലിയ്യാ പരീക്ഷണം നടത്തുന്നു. മുഹമ്മദിനെ മടിയിലുരുത്തി ആകാശത്തു ആ സത്വം ഉണ്ടോ എന്നു ചോദിക്കുന്നു. ഉണ്ടെന്നു മുഹമ്മദ് പറയുന്നു. പിന്നെ ഖദീജ തന്റെ വസ്ത്രം അഴിച്ചു മാറ്റി പരീക്ഷണം ആവര്ത്തിക്കുന്നു. അപ്പോള് സത്വം അപ്രത്യക്ഷമായി എന്നു ബോധ്യമാകുന്നു. അതോടെ ആ സത്വം ഒരു ചെകുത്താനല്ല എന്നു സ്ഥിരീകരിക്കപ്പെടുന്നു.!
എന്റെ ചോദ്യം ഇതാണു. ജാഹിലിയ്യാ ലക്ഷണ ശാസ്ത്രങ്ങളും ജാഹിലിയ്യാ പരീക്ഷണവും വെറും അന്ധവിശ്വാസമാണെങ്കില് ഇസ്ലാമിന്റെ അടിത്തറ തന്നെ പൊളിഞ്ഞില്ലേ?
ഇമ്മാതിരി മിഥ്യാനുഭവങ്ങളൊക്കെ കേവലം മാനസിക വിഭ്രാന്തികളാണെന്നു ആധുനിക മനശാസ്ത്രത്തിന്റെ വെളിച്ചത്തില് തെളിഞ്ഞതല്ലേ? ഇക്കാലത്ത് ഇങ്ങനെയുള്ള അനുഭവങ്ങള് ആര്ക്കെങ്കിലും ഉണ്ടായാല് അവരെ മനോരോഗ ചികിത്സക്കു വിധേയമാക്കുകയല്ലേ നാം ചെയ്യുക?
എന്നാല് അക്കാലത്തു ഇതൊക്കെ വിശ്വാസ കഥകള്ക്കു ജന്മമേകി എന്നതു സ്വാഭാവികവുമല്ലേ?
ഇസ്ലാമിന്റെ വിശ്വാസ സിദ്ധാന്തങ്ങളുടെ എല്ലാം അടിത്തറ മുഹമ്മദിന്റെ പ്രവാചകത്വം ആണല്ലോ. ആ പ്രവാചകത്വം തന്നെ വെറും ജാഹിലിയ്യാ അന്ധവിശ്വാസം മാത്രമായിരുന്നു എന്നാണു വ്യക്തമാകുന്നത്.
മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ മനുഷ്യ മനസ്സിന്റെ പ്രവര്ത്തനങ്ങളെ കുറിച്ചും കാര്യമായ അറിവില്ലാത്ത കാലത്തു ഇങ്ങനെയുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കി പ്രാകൃത മനുഷ്യര് മെനഞ്ഞുണ്ടാക്കിയ കെട്ടു കഥകള് മാത്രമാണു വിശ്വാസ കഥകളായ മതങ്ങളും ജിന്ന് മലക്ക് ചെകുത്താനാദി വിഡ്ഢിത്തങ്ങളും.
പാമര ജനത അക്കാലത്ത് ഇമ്മാതിരി അന്ധവിശ്വാസങ്ങളെ ഉള്ക്കൊണ്ടു ജീവിച്ചു പോന്നു.
സംഘടിതമായ അധിനിവേശങ്ങളിലൂടെ ലോകത്തു വ്യാപിച്ച കഥകള്ക്കു കൂടുതല് ആള്ക്കരുത്തുണ്ടായി.
അതിനപ്പുറം കുറെ ആളുകള് ഇന്നും വിശ്വസിക്കുന്നു എന്നതു കൊണ്ടു മാത്രം ഇതൊന്നും സത്യമാകുന്നില്ല. !

No comments:

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.