മതം ഉപേക്ഷിച്ചാല് ഉടനെ “മനുഷ്യന്” ആകുമോ?
ഇല്ല.
മനുഷ്യനാകല് പ്രക്രിയയില് അനിവാര്യമായ ഒരു കാര്യമാണു മതം ഉപേക്ഷിക്കല്.
മനുഷ്യനാവുക എന്നതു സാര്ത്ഥകമാകണമെങ്കില് “മനുഷ്യത്വം” എന്താണെന്നറിയണം.
അതുള്ക്കൊള്ളണം.
അതു ജീവിതത്തില് പ്രാവര്ത്തികമാക്കണം.
എന്താണു മനുഷ്യത്വം. ?
humanism
[a rationalist outlook or system of thought attaching prime importance to human rather than divine or supernatural matters.]
മാനവികത എന്നതിനു വളരെ വിശാലമായ അര്ത്ഥതലങ്ങളും ആശയമാനങ്ങളും ഉണ്ട്. അതിജീവനത്തിനു മാത്രമുള്ള കേവലമായ യുക്തി ചിന്ത മാത്രമല്ല മാനവികതയുടെ അടിസ്ഥാനം. ഉയര്ന്ന സാമൂഹിക ധാര്മ്മിക ചിന്തയും നൈസര്ഗ്ഗികമായ മനുഷ്യസ്നേഹവും വിശാലമായ മാനവ സഹകരണത്തിന്റെ ആവശ്യകതാബോധവും (വിശാലമായ സാമൂഹ്യ ബോധം) എല്ലാം യഥാവിധി ഉള്ക്കൊള്ളുമ്പോള് മാത്രമേ ഒരാള്ക്കു മാനവികതയുടെ അന്തസ്സാരം സ്വാംശീകരിക്കാനാവൂ.
ഏറ്റവും പ്രധാനമായ കാര്യം ലോകമെമ്പാടുമുള്ള മനുഷ്യ സഹജീവികളെ മനുഷ്യരായി മാത്രം കാണാനുള്ള വിശാല ബോധം ഉണ്ടാവുക എന്നതാണു. ജാതി മത വംശ ദേശ വര്ണ ലിംഗ ഭേദമില്ലാതെ മനുഷ്യ കുലത്തിലെ എല്ലാ സഹജീവികള്ക്കും ഈ ലോകത്തു ജീവിക്കാനുള്ള അവകാശവും ജീവിതം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്നതാണു മാനവികതയുടെ വിശാല അടിത്തറ.
ഗോത്രീയവും വംശീയവും ദേശീയവും മതപരവും ജാതിപരവുമൊക്കെയായുള്ള സ്വത്വ സങ്കല്പ്പങ്ങള്ക്ക് അതീതമാണു ഈ വിശാല മൂല്യ ബോധം. ഇത്രയും ഉദാത്തമായ ഒരു മൂല്യ സങ്കല്പം രൂപം കൊള്ളുന്നതു തന്നെ മതം ഉപേക്ഷിച്ചു ചിന്തയെ സ്വതന്ത്രമാക്കാന് സാധ്യമായ ജ്ഞാനോദയാനന്തര മനുഷ്യന്റെ ഭാവനയില് നിന്നാണു.
മതം പേറുന്നവര്ക്ക് അവരുടെ മതവും ദൈവവും കിതാബും അവതരിപ്പിക്കുന്ന നീതി സങ്കല്പങ്ങള്ക്കും അപ്പുറത്തേക്കു കടന്നു ചിന്തിക്കാനാവുകയില്ല എന്നതു കൊണ്ടാണു മനുഷ്യനാവാന് മതം ഉപേക്ഷിക്കേണ്ടതുണ്ട് എന്നു പറയുന്നത്.
മതം മനുഷ്യനിര്മ്മിതമായ കഥ മാത്രമാണു. വിവിധ ദേശങ്ങളിലും ഗോത്രങ്ങളിലുമായി ഉടലെടുത്ത വൈവിദ്ധ്യമാര്ന്ന കഥകളാണു മതങ്ങള്. ഈ കഥകള് ഗോത്രകാല മനുഷ്യരെ ഗോത്രീയമായി നിലനിര്ത്താനും അന്യ ഗോത്രങ്ങളെ ശത്രുക്കളായി കണ്ടു പോരടിക്കാനും അനിവാര്യമായിരുന്നു.
കഥകള് പറയാനും വിശ്വസിപ്പിക്കാനും അതു കൈമാറി പരത്താനും അതിന്റെ അടിസ്ഥാനത്തില് ഗോത്രങ്ങളെ വികസിപ്പിച്ചു കരുത്തു നേടാനുമൊക്കെ ആരംഭിച്ചതോടെയാണു, നൂറോ നൂറ്റമ്പതോ പേരുള്ക്കൊള്ളുന്ന വേട്ടക്കൂട്ടങ്ങള് എന്ന നിലയില് നിന്നും, വലിയ രാഷ്ട്ര സമൂഹങ്ങള് എന്ന നിലയിലേക്കും നാഗരിക മനുഷ്യസമൂഹങ്ങള് എന്ന നിലയിലേക്കുമൊക്കെ മനുഷ്യവര്ഗ്ഗത്തിനു മുന്നേറാനായത്. കഥ പറയാനുള്ള ശേഷി തന്നെയായിരുന്നു ഈ ജൈത്രയാത്രയില് മനുഷ്യനെ ഏറ്റവുമധികം സഹായിച്ചതും.
എന്നാല് ഇന്നു മനുഷ്യന് ഗോത്രമോ രാജ്യമോ സാമ്രാജ്യമോ മാത്രമല്ല, അതുക്കും മേലെ ആഗോള സമൂഹമായാണു ജീവിക്കുന്നത്. ലോകമാകെയുള്ള 7 ബില്യണിലധികം വരുന്ന മനുഷ്യ സമൂഹം പരോക്ഷമായും പ്രത്യക്ഷമായും പരസപരം സഹകരിച്ചാണു ജീവിക്കുന്നത്.
അതേ സമയം വേട്ടക്കൂട്ടവും ഗോത്രവും വിട്ടു ആഗോള മനുഷ്യനിലേക്കു പ്രയാണം ചെയ്യാന് മനുഷ്യ മനസ്സുകള് പാകമായി വന്നിട്ടുമില്ല. മഹാഭൂരിപക്ഷം മനുഷ്യരും ഗോത്രീയമായ സ്വത്വസങ്കുചിതത്വത്തില് തന്നെ ആണ്ടു കിടക്കുന്നു. ഗോത്രീയവിശ്വാസ കഥകള് അവരുടെ മസ്തിഷ്കത്തില് ഇന്നും അള്ളിപ്പിടിച്ചു നില്ക്കുന്നു.
ഇതുണ്ടാക്കുന്ന പ്രതിസന്ധികളാണു ലോകമാകെ പരിഷ്കൃത മനുഷ്യര് ഇന്നഭിമുഖീകരിക്കുന്നത്.
മതം ആഗോള മാനവിക സങ്കല്പങ്ങള്ക്കും മൂല്യങ്ങള്ക്കും പ്രത്യക്ഷത്തില് തന്നെ എതിരു നില്ക്കുമ്പോള് മതം ഉപേക്ഷിക്കാതെ എങ്ങനെയാണു മനുഷ്യനാവുക?
ഭാഗികമായെങ്കിലും മതം ഉപേക്ഷിച്ചു കഴിഞ്ഞവരാണു മാനവിക മൂല്യങ്ങള്ക്കനുസൃതമായി മതങ്ങളെ കുളിപ്പിച്ചു വെളുപ്പിക്കാനും പരിഷ്കരിക്കാനും ശ്രമിക്കുന്നത്. അതും മനുഷ്യത്വത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗം തന്നെ.
തന്റെ കഥ(മതം) മാത്രമാണു സത്യം അതു മാത്രമാണു മോക്ഷമാര്ഗ്ഗം അതിനാല് മറ്റുള്ളവരെയും ആ കഥാകൂട്ടത്തിലേയ്ക്കു മാര്ഗ്ഗം കൂട്ടണം അതു തന്റെ ദൈവീക ബാധ്യതയാണു എന്നു ചിന്തിക്കുന്ന ഒരു കഥാവിശ്വാസിക്കും മേല് പറഞ്ഞ മാനവികതയുടെ ബാല പാഠം പോലും ഉള്ക്കൊള്ളാനാവില്ല.
സ്ത്രീയെന്നാല് പുരുഷനു യഥേഷ്ടം “കൃഷി” നടത്താനായി ദൈവമുണ്ടാക്കിത്തന്ന ഒരു കൃഷിയിടം മാത്രമാണെന്നു കഥ വിശ്വസിക്കുന്നവനു/ വിശ്വസിക്കുന്നവള്ക്കും ലിംഗ സമത്വത്തിന്റെ നവ മൂല്യങ്ങള് ദഹനക്കേടേ ഉണ്ടാക്കൂ !
അടിമപ്പെണ്ണിനു ഭര്ത്താവുണ്ടെങ്കിലും അവളെ ഭോഗിക്കാനവകാശം ഉടമയ്ക്കാണെന്നു ദൈവീകവെളിപാടുരുവിട്ടു പഠിക്കുന്ന ഒരു “സത്യവിശ്വാസി“ യോടു മനുഷ്യാവകാശങ്ങളുടെ പുത്തന് കഥകള് പറഞ്ഞു കേള്പ്പിക്കുന്നതു വെറും പാഴ് വേലയായിരിക്കും.
ഗോത്ര കാല കഥകളെ ദൈവീക സത്യങ്ങളായി മസ്തിഷ്കത്തില് ഒട്ടിച്ചു വെച്ചവരോടു എല്ലാ കഥകളും മനുഷ്യ കല്പിതകഥകള് മാത്രമാണെന്നു പറഞ്ഞു മനസ്സിലാക്കുക ക്ഷിപ്രസാധ്യമല്ല. എങ്കിലും നമുക്കു നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കാം!

No comments:
Post a Comment