മനുഷ്യനും പ്രകൃതിയും
ഈ അവസ്ഥയിലേക്കു മുന്നേറുന്നതിനിടെ മനുഷ്യന് ഈ പ്രകൃതിയോടും പ്രകൃതിയിലെ സഹജീവികളോടും ചെയ്തു കൂട്ടിയ ക്രൂരതകളുടെ ചരിത്രം നമ്മളാരും അറിയുകയോ ഓര്ക്കുകയോ ചെയ്യാറില്ല.
ഏകദേശം 12000 വര്ഷങ്ങള്ക്കു മുമ്പാണു പ്രകൃതിയുടെ സ്വാഭാവിക ആവാസ സംവിധാനത്തെ അട്ടിമറിക്കും വിധം കൃഷി എന്ന പ്രകൃതിവിരുദ്ധപ്രവര്ത്തനം മനുഷ്യര് ആരംഭിക്കുന്നത്. അതോടെയാണു ഭൂതലത്തിലെ ജൈവ വ്യവസ്ഥയുടെ വന് തോതിലുള്ള നാശവും തകിടം മറിയലും തുടങ്ങുന്നത്.
മനുഷ്യര്ക്ക് ആഹരിക്കാന് ഇഷ്ടപ്പെട്ട സസ്യ ജാലങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവയെ മണ്ണില് വളര്ത്തുകയും സഹജീവികളായി കൂടെയുണ്ടായിരുന്ന മറ്റനേകം സസ്യങ്ങളെയും ജന്തുക്കളെയും നശിപ്പിക്കുകയുമാണു കൃഷിയിലൂടെ മനുഷ്യന് ചെയ്തത്.. മൃഗങ്ങളെ ഒപ്പം കൂട്ടി മെരുക്കി വളര്ത്തുക എന്ന മറ്റൊരു പ്രകൃതിവിരുദ്ധ പരിപാടി കൂടി കൃഷിക്കൊപ്പം മനുഷ്യന് തുടങ്ങി. പാലിനും മാംസത്തിനും മുട്ടയ്ക്കും കായികാധ്വാനത്തിനും വേട്ടയ്ക്കും യുദ്ധത്തിനും യാത്രയ്ക്കുമൊക്കെ ഉപകരിക്കുന്ന വിവിധയിനം മൃഗങ്ങള് മനുഷ്യന്റെ ആജ്ഞാനുവര്ത്തികളായി മനുഷ്യരോടൊപ്പം ചേര്ന്നു. നിര്ഭാഗ്യവാന്മാരായ ഭാഗ്യവാന്മാര് എന്ന് ഈ വിഭാഗം മൃഗപക്ഷി വര്ഗ്ഗങ്ങളെ വിശേഷിപ്പിക്കാം. മനുഷ്യനോടൊപ്പം തന്നെ വന് തോതില് വംശവര്ദ്ധനവിനും അതിജീവനത്തിനും സുരക്ഷയ്ക്കും ഈ കൂട്ടുകെട്ട് അവയ്ക്കും സഹായകമായി എന്നതാണു “ഭാഗ്യം”. എന്നാല് സ്വാഭാവികപ്രകൃതിയനുസരിച്ചു തങ്ങളുടെ സ്വതന്ത്ര ജീവിതാസ്വാദനം അസാധ്യമാവുകയും തീര്ത്തും മറ്റൊരു ജീവിയുടെ സ്വാര്ത്ഥ താല്പര്യങ്ങള്ക്കനുസരിച്ചു അടിമകളായി മെരുക്കപ്പെടുകയും ചെയ്തു എന്നതാണു ഇവരുടെ “നിര്ഭാഗ്യം”.
ഭൂമിയിലെ ഇന്നത്തെ ജന്തു വൈവിദ്ധ്യങ്ങള് എത്ര മാത്രം ക്രൂരവും സ്വാഭാവിക പ്രകൃതിക്കു വിരുദ്ധവുമാണെന്നു മനസ്സിലാക്കാന് മുകളിലെ ഗ്രാഫ് മാത്രം പരിശോധിച്ചാല് മതിയാകും.
പറയാന് ശ്രമിക്കുന്നത് ഇതാണു. വളര്ത്തു മൃഗങ്ങളെ ആഹാരത്തിനായി കശാപ്പു ചെയ്യുന്നതു ക്രൂരതയല്ലേ അതില് അനീതിയില്ലേ ? എന്നൊക്കെ നാം ചോദിക്കുമ്പോള് ഈ ചരിത്രം ഓര്ക്കുന്നതു നല്ലതാണു. മനുഷ്യരും അവര്ക്കു വേണ്ടി മാത്രം ജീവിക്കാന് വിധിക്കപ്പെട്ട വളര്ത്തു ജന്തുക്കളും കൂടി ചേര്ന്നാല് ഈ ഭൂമിയിലെ മൊത്തം ജന്തു ലോകത്തിന്റെ 90% ത്തിനും മുകളില് വരും. അപ്പോള് നാം ഈ വളര്ത്തു മൃഗങ്ങളെ കൊന്നു തിന്നുതാണോ മറ്റനേകം ജീവജാലങ്ങള്ക്കു കൂടിയുള്ള ഈ ആവാസ വ്യവസ്ഥയെ ഈ കോലത്തിലാക്കിയതാണോ ഏറ്റവും വലിയ ക്രൂരതയും അനീതിയും ?
യഥാര്ത്ഥത്തില് നാം പ്രകൃതിയോടും സഹജീവികളോടും നീതി പ്രവര്ത്തിക്കുന്നവരായി മാറണമെങ്കില് ഈ വളര്ത്തു ജന്തുക്കളുടെയും മനുഷ്യരുടെയും ജനസംഖ്യ ഇന്നത്തേതിന്റെ 10 % മെങ്കിലുമാക്കി കുറയ്ക്കേണ്ടി വരും. ! പ്രായോഗികമാക്കാന് സാധ്യമല്ലെങ്കിലും പോത്തിനെ അറുത്തു തിന്നുന്നതില് വലിയ തെറ്റു കാണേണ്ടതില്ല എന്നു പറയാന് മാത്രമാണുദ്ദേശിക്കുന്നത്. അറുത്തു തിന്നുന്നതിനെക്കാള് ക്രൂരമാണു അവയെക്കൊണ്ടു ജീവിതകാലം മുഴുവന് ഭാരം വലിപ്പിക്കുന്നതും അടിച്ചു പണിയെടുപ്പിക്കുന്നതും. !
ഇന്നു നമ്മോടൊപ്പമുള്ള വളര്ത്തു ജന്തുക്കളധികവും ഈ പ്രകൃതിയില് പരിണമിച്ചുണ്ടായ കോലത്തിലല്ല ഉള്ളത്. മനുഷ്യര് ജനിതക വിദ്യയുള്പ്പെടെയുള്ള കൈക്രിയകള് പ്രയോഗിച്ചു കൊണ്ടു രൂപകല്പന ചെയ്ത് ഉണ്ടാക്കിയ കൃത്രിമ ജീവികളാണവയില് മiക്കതും .
എങ്കിലും സഹജമായ ജൈവ ചോദനകളും വേദനയും അനുഭവിക്കുന്ന ജന്തുക്കള് എന്ന നിലയില് അവയോടു കാണിക്കുന്ന ക്രൂരതകള് പരമാവധി ലഘൂകരിക്കുക തന്നെ വേണം ! അത്തരം നിയമങ്ങള് ഇന്നു പരിഷ്കൃത സമൂഹങ്ങളില് നിലവിലുണ്ടു താനും !
പൊന് മുട്ടയിടുന്ന താറാവിനെ കൊന്ന് മുട്ടയെടുക്കുന്ന വിഡ്ഢികളാണു നമ്മള് !
No comments:
Post a Comment