Monday, June 18, 2018

പാറ്റേണ് തേടലും മൂഡാനുമാനങ്ങളും.

"ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോള് പെണ്ണു കണ്ണടച്ചാല് കുട്ടി കണ്ണു പൊട്ടനാകും" എന്ന “ മോഹനവചനം“ കേട്ടു ചിരിക്കുന്നവരോട്:-
നിങ്ങള് ചിരിക്കേണ്ടതില്ല. നിങ്ങളും അതുപോലുള്ള ആയിരം വിഡ്ഢിത്തങ്ങളെയാണു മസ്തിഷ്കത്തില് വഹിച്ചുകൊണ്ടു നടക്കുന്നത്.
ചിങ്ങരാശിയില് പിറക്കുന്ന കുഞ്ഞിനു സിമ്മത്തിന്റെ ഉശിരുണ്ടാകും , ചൊവ്വ ചൊവ്വല്ല, തുടങ്ങി ജ്യോത്സ്യം എന്ന വിഡ്ഢി വിശ്വാസത്തെ ന്യായീകരിക്കാമെങ്കില് മോഹനന് വൈദ്യരു പറഞ്ഞതിനെയും പരിഹസിക്കേണ്ടതില്ല.
മനുഷ്യ മസ്തിഷ്കത്തിന്റെ പരിണാമപരമായ ന്യൂനതകളിലൊന്നാണു ഈ മാതിരിയുള്ള പാറ്റേണ് തേടലും മൂഡാനുമാനങ്ങളും.
കരടി നെയ്യു തേച്ചാല് മുടി വളരും, കാണ്ടാമൃഗക്കൊമ്പ് അരച്ചു കുടിച്ചാല് ലിംഗോദ്ധാരണം ശക്തിപ്പെടും, ഉടുമ്പ്ന്റെ പച്ചച്ചോര കുടിച്ചാല് ശക്തി കൂടും, ആടിന്റെ നട്ടെല്ലുസൂപ്പു കുടിച്ചാല് നട്ടെല്ലു വേദന കുറയും, ജനിച്ച കുഞ്ഞിനു സ്വര്ണ്ണം അരച്ചു കൊടുത്താല് മൊഞ്ചു കൂടും …തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പാറ്റേണ് അനുമാനങ്ങള് നമ്മുടെയൊക്കെ ദൈനം ദിന വിശ്വാസ സംഹിതകളില് ഉണ്ട്.
ലൈംഗിക ബന്ധത്തില് ആദ്യം ഓര്ഗാസമുണ്ടാകുന്നതു പുരുഷനാണെങ്കില് ജനിക്കുന്നത് ആണ് കുട്ടിയായിരിക്കും; ആദ്യം പെണ്ണിനാനു സ്ഖലിക്കുന്നതെങ്കില് അമ്മയുടെ മുഖഛായയുള്ള കുട്ടിയുണ്ടാകും എന്നൊക്കെ നബിവചനമുണ്ട്.
മോഹനന് വൈദ്യരെ കളിയാക്കിച്ചിരിക്കുന്ന മുസ്ലിംങ്ങള് മുഹമ്മദ്നബിയെ കളിയാക്കിയാല് കോപിക്കും. കൊല്ലാനും വരും.
ഹോമിയാപ്പതി മുതല് കൊമ്പു ചികിത്സ അക്കിപങ്ചര് മണ്ണു തേപ്പു തുടങ്ങി പാരമ്പര്യ വൈദ്യം മുഴുവനും ഏതാണ്ട് ഈ മാതിരി പാറ്റേണ് അനുമാനങ്ങളില്നിന്നും രൂപം കൊണ്ടതാണു.
ശാസ്ത്രബോധവും യുക്തിബോധവും ആര്ജ്ജിച്ചവര്ക്കേ ഇതിനെ മറി കടന്നു യഥാര്ത്ഥ വസ്തുതകളെ അറിയാനും നിര്ദ്ധാരണം ചെയ്യാനും കഴിയൂ !

ബാപ്പയിലുള്ള “വിശ്വാസം” !

ബാപ്പയിലുള്ള “വിശ്വാസം” !
---------------------------------------------------
RAkesh R തെളിവ് കിട്ടിയത് കൊണ്ടു മാത്രം E A jabbar Sir വിശ്വസിക്കുന്ന കാര്യങ്ങൾ ഏതൊക്കെ ?
1. സ്ഥിരം ചോദ്യം ആണെങ്കിൽ പോലും മാതാപിതാക്കൾ സ്വന്തം ആണെന്നത് DNA test നടത്തി ഉറപ്പിച്ചോ. അതോ ഇപ്പോഴും കേട്ടു കേൾവിയിലാണോ വിശ്വസിക്കുന്നത് ?
ചോദ്യം വിഷമം ആയെങ്കിൽ ക്ഷെമിക്കുക. Evolution ചർച്ചയിൽ മാതാ പിതാക്കളും ഉൾപ്പെടുന്നത് കൊണ്ടു ചോദിക്കുന്നതാണ്
-------------------------------------------------------------
മറുപടി അര്ഹിക്കുന്നതല്ലെങ്കിലും ഇടക്കിടെ ഇതു പൊക്കിക്കൊണ്ടു നടക്കുന്നവരെ കാണാറുള്ളതു കൊണ്ട് മാത്രം പറയാം.

മാതാപിതാക്കള് എന്നത് ഈമാന് കാര്യങ്ങളല്ല. അതു കൊണ്ടു തന്നെ എന്റെ അമ്മയും അഛനും ആരാണെന്നത് ഒരു വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമായി ജീവിതത്തില് ഒരിക്കലും ഉയര്ന്നു വന്നിട്ടില്ല. കാരണം അഛനില്ലാതെയും അമ്മയില്ലാതെയും മക്കളുണ്ടാവുന്നില്ല എന്നതു പ്രകൃത്യാ ബോധ്യമായ ഒരു കാര്യമാണു.
തന്തയില്ലാതെ ആരോ ഊതിയതിനാല് ജനിച്ചു എന്നു കേട്ടിട്ടുള്ളത് ഒരു നബിയുടെ കഥ മാത്രമാണു. അതു ഞാന് വിശ്വസിക്കുന്നില്ല. പാതിരാത്രി ആരും കാണാതെ ഒളിച്ചു വന്ന് ഊതി ഗര്ഭമുണ്ടാക്കിയ ശേഷം കാണാമറയത്ത് ഒളിച്ചിരുന്നു ബ്രോക്കര്മാരെ അയച്ചു ഞാനല്ല ഓന്റെ ബാപ്പ എന്നു പകല്മാന്യനായി മേസേജ് അയക്കുന്ന ഈസനബിയുടെ ബാപ്പയെ പോലെ എരണം കെട്ട ഒരു ബാപ്പ ആയിരുന്നെങ്കില് ചെലപ്പൊ ഞാനും സംശയിച്ചേനെ !
ഇനി ഞാന് ജനിക്കാനിടയായത് ആരുടെ ബീജത്തില് നിന്നാണു എന്നതാണു വലിയ വിശ്വാസപ്രശ്നമെങ്കില് അതും എന്നെ സംബന്ധിച്ച് ഒരു പ്രശ്നമായി അനുഭവപ്പെട്ടിട്ടില്ല. അഛന് എന്നു സ്വയം പരിചയപ്പെടുത്തുകയും അഛന്റെ സ്നേഹവും വാത്സല്യവും സംരക്ഷണവും ഞാന് ജനിച്ച നാള് മുതല് എനിക്കു പകര്ന്നു തരുകയും ചെയ്ത ഒരാളേയുള്ളു. അതിനാല് അയാള് മാത്രമാണു എന്റെ അഛന്.
അയാളുടെ ബീജമാണോ എന്റെ ജന്മഹേതു എന്നതു അന്യേഷിച്ചു നടക്കേണ്ടതായ സാഹചര്യം ഉണ്ടായിട്ടില്ലാത്തതിനാല് അത് ഒരു പ്രശ്നമായി അനുഭവപ്പെടടിട്ടില്ല. വിശ്വസിക്കേണ്ടതായോ അവിശ്വസിക്കേണ്ടതായോ വന്നിട്ടില്ല എന്നു.
നേരെ മറിച്ച് ഞാന് ജനിച്ചതിനു ശേഷം ഒരിക്കല് പോലും കണ്ടിട്ടില്ലാത്തതും ഏതോ ലോകത്ത് ഏതോ അട്ടത്ത് ഒളിച്ചിരിക്കുന്ന യാളും ഒരഛന് മക്കളോടു കാണിക്കേണ്ട യാതൊരു സാമാന്യ മര്യാദയും കാണിക്കാതെ പലതരം ഏജന്റുമാരെ വിട്ട് ബാപ്പ മമ്മദാണു അല്ല, ബാപ്പ പോക്കരാണു അതുമല്ല ബാപ്പമാര് വേറെയാണു, ഒരു പാടു ബാപ്പമാരുണ്ട്, അതു അങ്ങേതിലെ കോയാക്കയാണു എന്നിങ്ങനെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കില് ഞാനും ബാപ്പക്കാര്യത്തില് ചുറ്റിപ്പോയേനെ !
അങ്ങനെയൊരു ഉപകാരവുമില്ലാത്ത ഉപദ്രവം മാത്രം ചെയ്യുന്ന കാണാമറയത്തിരുന്നു കുത്തിത്തിരിപ്പു മാത്രം നടത്തുന്ന ഏതെങ്കിലും ഒരു പൊട്ടന് കോയാക്ക ബാപ്പയായി ഉണ്ടായിട്ടൊരു കാര്യവും ഇല്ലല്ലോ.
അതിനാല് അജ്ജാതി എരണം കെട്ട ബാപ്പമാരുള്ളവര്ക്കേ ബാപ്പയാര് എന്ന വിഷയം വലിയ കണ്ഫ്യൂഷന് ആകുന്നുള്ളു ! മനസിലായിക്കാണുമല്ലോ !
ഒന്നിലധികം ബാപ്പമാര് വന്ന് ബാപ്പത്വം അവകാശപ്പെടുന്നേടത്താണു DNA ടെസ്റ്റൊക്കെ വേണ്ടി വരുന്നത്. അങ്ങനെയൊരു ഗതികേട് തല്ക്കാലം നിങ്ങള് പറയുന്നപ്രപഞ്ചത്തിന്റെ ബാപ്പക്കു മാത്രമേയുള്ളു. ഒറിജിനല് ബാപ്പ ആകാശത്തിന്റെ അട്ടത്ത് ഒളിച്ചിരുന്നു കുത്തിരിപ്പു മാത്രം നടത്തുന്നേടത്തു ഡി എന് എ മാത്രമല്ല പല ജാതി ടെസ്റ്റും വേണ്ടി വരും. ! ഇല്ലെങ്കില് നിങ്ങള്ക്കൊക്കെ പറ്റിയ അമളി ഞമ്മക്കും പിണയും. !!
----------------------
  സ്വന്തം മക്കളെ ബാപ്പയെ പോലും തിരിച്ചറിയാതിരിക്കാന് വേണ്ടി ചെകുത്താന്മാരെ വിട്ടു പരീക്ഷണം നടത്തി കുഴ്പ്പത്തിലാക്കുന്ന; മക്കളെ സദാ നേരം ഇടനിലക്കാരെ വിട്ടു തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും “ഞാനല്ലാത്ത ബാപ്പ നിങ്ങള്ക്കുണ്ടാകരുതേ വേറെയാരെയും ബാപ്പാന്നു വിളിക്കരുതേ” എന്നു പായാരം വിളിച്ചു കൂവുന്ന; നട്ടപ്പിരാന്തുള്ള ബാപ്പമാരെ ഒറിജിനല് ബാപ്പമാരായി മക്കള് കാണണമെന്നില്ല. ! അത് മക്കളുടെ കുറ്റവുമല്ല. !! മക്കളെ സ്നേഹിക്കുകയും അവരുടെ നന്മയും വളര്ച്ചയും സുഖവും സന്തോഷവും മാത്രം കൊതിക്കുകയും ചെയ്യുന്ന നല്ല ബാപ്പമാര് ഒറിജിനലല്ലെങ്കില് പോലും ചിലപ്പൊ ബഹുമാനിക്കപ്പെടും. സ്നേഹിക്കപ്പെടും. അതില് എരണം കെട്ട ബാപ്പമാര് അസൂയപ്പെട്ടിട്ടും കാര്യമില്ല. മക്കള് ഒളിച്ചിരുന്നു കുത്തിത്തിരിപ്പുണ്ടാക്കുന്ന ബാപ്പയെ മനസ്സിലാക്കാതെ വ്യാജബാപ്പയെ സ്നേഹിച്ചതിനു അവരെ തീക്കുണ്ഡത്തിലിട്ടു കത്തിക്കാന് കാത്തിരിക്കുന്ന ബാപ്പ എന്തു തരം ബാപ്പയാണു ബാപ്പാ !!
----------
 
സ്വന്തം മക്കളോടു ബാപ്പ താനാണെന്നു പറയാന് കൂടോത്രബാധിതരായ ഏജന്റുമാരെയും ആരും കാണാത്ത ഇടനിലക്കാരെയും വിട്ട് ബാപ്പ കപട നാടകം കളിക്കുന്നതെന്തിനാ ? മക്കള്ക്കു മുമ്പില് വ്യാജ ബാപ്പമാരെ കാട്ടി ആശയക്കുഴപ്പമുണ്ടാക്കാനായി ഇബ്ലീസുകളെ വിടുന്നതെന്തിനാ? സ്വന്തം മക്കള് നന്നാകാന് ബാപ്പയുടെ അസ്തിത്വം തന്നെ സംശയാസ്പദമാക്കി കുത്തിത്തിരിപ്പു നടത്തേണ്ട കാര്യമെന്താ? മക്കളുടെ ബുദ്ധി പരീക്ഷിക്കാന് ഏതെങ്കിലും ബാപ്പമാര് ഇമ്മാതിരി പണി ചെയ്യുമോ? എന്നിട്ട് ആ പാവങ്ങളെ തീകൊണ്ടു പൊള്ളിച്ചു രസിക്കാന് ബാപ്പമാര്ക്കു മനസ്സു വരുമോ?
-----
 
യുക്തിവാദികള് മതവും ദൈവവും വിശ്വസിക്കാതിരിക്കുന്നതിനെതിരെ വിശ്വാസി മണ്ടന്മാര് സദാ ഉന്നയിക്കാറുള്ള ഒരു പൊട്ട വാദമാണു ബാപ്പ വിശ്വാസം. അതിനുള്ള മറുപടിയാണിത്. ദൈവത്തില് വിശ്വസിക്കാത്തത് ദൈവമുണ്ടെന്നു ബോധ്യപ്പെടുത്തുന്ന ഒരു തെളിവും ഇല്ലാത്തതിനാലാണു. ദൈവം തന്നെ മനുഷ്യരില് കരുതിക്കൂട്ടി ആശയക്കുഴപ്പം ഉണ്ടാക്കി അതിന്റെ പേരില് അവിശ്വാസിയെന്നാരോപിച്ച് നരകത്തില് പൊരിക്കാന് കാത്തിരിക്കുന്നു എന്നതു പോലുള്ള അയുക്തികവും വൃത്തി കെട്ടതുമായ കഥകളായതിനാലാണു. ദൈവമുണ്ടെന്നു മനുഷ്യര് വിശ്വസിക്കണമെന്ന ശാഠ്യം ദൈവത്തിനുണ്ടെങ്കില് ഇമ്മാതിരി ദുരൂഹമായ കുത്തിത്തിരിപ്പുമായി ദൈവം ഒളിച്ചിരിക്കേണ്ടതുണ്ടോ? ദൈവമുണ്ടെന്നു നമ്മള് വിശ്വ്കസിച്ചില്ല എങ്കില് അതിനു നമ്മളെ ശിക്ഷിക്കേണ്ട കാര്യമെന്ത്? വിശ്വാസം വരാത്തതും ബോധ്യപ്പെടാത്തതും എങ്ങനെയാണു ക്രിമിനല് കുറ്റമാകുന്നത്? മക്കളെ ഒരിക്കല് പോലും തിരിഞ്ഞു നോക്കാത്ത ഒരുത്തന് തന്റെ ബാപ്പത്വം മക്കളറിഞ്ഞില്ലേന്നു കുറ്റം പറയുന്നതെന്തിനു? മറ്റാരെങ്കിലും ആ മക്കളെ സ്നേഹിച്ചു വളര്ത്തുന്നുണ്ടെങ്കില് അവരെ ആ മക്കള് ബാപ്പയെന്നു വിശ്വസിച്ചാല് ഈ ചങ്ങായിക്കെന്താ പ്രശ്നം ?
-------
 
നിത്യവും മാറി മാറി ഓരോരുത്തര് ബാപ്പഏജന്റുമാരായി വന്ന് ബാപ്പ അയാളാണു ബാപ്പ മ്റ്റേയാളാണു എന്നൊക്കെ പറയുന്ന നില വന്നാല് ആ ഏജന്റുമാരെ ആദ്യം ടെസ്റ്റ് നടത്തും. അവരില് പലരും ഇടക്കിടെ കൂടോത്രം ബാധിച്ചു പിച്ചും പേയും പറയുന്നവരാണെന്നു ബോധ്യമായാല് പിന്നെ അയാളു പറയുന്ന ബാപ്പയും വ്യാജമാണെന്നു ബോധ്യമാകുമല്ലോ. ഇങ്ങനെയുള്ള മനോരോഗികളെ ബ്രോക്കറ്മാരാക്കി അയച്ചിട്ടു വേണോ സ്വന്തം മക്കള്ക്കു തന്റെ ബാപ്പത്വം ബോധ്യപ്പെടുത്താന്? എന്നു സാമാന്യ ബുദ്ധിയുള്ള മക്കള് ചിന്തിക്കും.
----
 
സ്വന്തം മക്കളോടു ബാപ്പ താനാണെന്നു പറയാന് കൂടോത്രബാധിതരായ ഏജന്റുമാരെയും ആരും കാണാത്ത ഇടനിലക്കാരെയും വിട്ട് ബാപ്പ കപട നാടകം കളിക്കുന്നതെന്തിനാ ? മക്കള്ക്കു മുമ്പില് വ്യാജ ബാപ്പമാരെ കാട്ടി ആശയക്കുഴപ്പമുണ്ടാക്കാനായി ഇബ്ലീസുകളെ വിടുന്നതെന്തിനാ? സ്വന്തം മക്കള് നന്നാകാന് ബാപ്പയുടെ അസ്തിത്വം തന്നെ സംശയാസ്പദമാക്കി കുത്തിത്തിരിപ്പു നടത്തേണ്ട കാര്യമെന്താ? മക്കളുടെ ബുദ്ധി പരീക്ഷിക്കാന് ഏതെങ്കിലും ബാപ്പമാര് ഇമ്മാതിരി പണി ചെയ്യുമോ? എന്നിട്ട് ആ പാവങ്ങളെ തീകൊണ്ടു പൊള്ളിച്ചു രസിക്കാന് ബാപ്പമാര്ക്കു മനസ്സു വരുമോ?
----
എനിക്കു ബാപ്പയുണ്ട് അതു കൊണ്ട് പ്രപഞ്ചത്തിനും ഒരു ബാപ്പ വേണം എന്നാണു വാദമെങ്കില് പ്രപഞ്ചത്തിനു ബാപ്പ മാത്രം പോരാ. ഉമ്മയും വേണ്ടി വരും ,അവര്ക്കും ബാപ്പയും ഉമ്മയും ഉപ്പാപ്പയും അമ്മമ്മയും ഒക്കെ വേണ്ടി വരും. ഉപ്പാപ്പാക്കും ഉമ്മാമ്മക്കും ബാപ്പയും ബല്യാപ്പയും …. അങ്ങനെയങ്ങനെ പിന്നിലേക്കു ഉമ്മബാപ്പ പരമ്പര അനന്തമായി നീളും. പിന്നെയും പുറകോട്ടു പോയാല് സ്പീഷീസും മാറും …
മൊട്ടു സൂചിക്കു സ്രഷ്ടാവുണ്ള്ളതിലാല് പ്രപഞ്ചത്തിനും സ്ര്ഷ്ടാവു വേണം എന്ന ലോജിക്കും ഇതു പോലെ പൊള്ളയാണു. കാരണം മൊട്ടു സൂചി ശൂന്യതയില് നിന്നു ഒരാള് “സൃഷ്ടിച്ച”തല്ല. ഉള്ള വസ്തുക്കളെടുത്ത് രൂപം മാറ്റിയതാണു. ഒരാള് ഒറ്റയ്ക്കുണ്ടാക്കിയതുമല്ല. അതും സാധ്യമല്ല. അപ്പോള് സ്രഷ്ടാവ്, ഏകസ്രഷ്ടാവ് തുടങ്ങിയ വാദങ്ങളൊക്കെ മൊട്ടുസൂചിമുന കൊണ്ടു തന്നെ പൊട്ടിപ്പോകും. അതു കൊണ്ടാണു നിങ്ങളുടെ അള്ളാഹു വെറും “പൊള്ളാഹു” മാത്രമാണെന്നു പറയുന്നത്.
ദൈവത്തെ സ്ഥാപിക്കാന് ഇതു പോലുള്ള മണ്ടന് ഉപമകള് എഴുന്നള്ളിച്ചു പരിഹാസ്യരാകാതെ നോക്കുക. ദൈവത്തെ പരിഹാസ്യനാക്കാതെയും ശ്രദ്ധിക്കുക.!!

-----
  ഒരു ബാപ്പയുണ്ടായിക്കൂടാ എന്ന ശാഠ്യമല്ല, ഉണ്ടാകുന്ന ബാപ്പ ഇച്ചിരിയെങ്കിലും നേരും നെറിയും ഉള്ളതായിരിക്കണം എന്ന ചിന്തയുള്ളതാണു പ്രശ്നം. അങ്ങനെയൊരെണ്ണത്തിനെ മതങ്ങളിലും കിതാബുകളിലും കാണാനില്ല. കാരണം മനുഷ്യനുണ്ടാക്കിയ കഥാപാത്രങ്ങള്ക്ക് സ്ഥലകാലപരിമിതികളുണ്ടാവുക സ്വാഭാവികം. എന്തുകൊണ്ടാണു അള്ളാഹു ഇത്രയും നെറി കെട്ട ഒരു ബാപ്പയായത്? കാരണം വ്യക്തമാണു. ആ ബാപ്പയെ കല്പ്പിച്ചു മെനഞ്ഞ മനുഷ്യന്റെ നെറികേടുകളാണാ ബാപ്പയിലും പ്രതിഫലിക്കുന്നത്. ഏകാധിപധിയായ ഗോത്രത്തലവന്, അനുസരിക്കുന്ന വിനീത വിധേയ പ്രജകള്, അതില് തന്നെ ഉടമകളും അടിമകളും. അങ്ങനെയുള്ള ഒരു ഗോത്ര കാലത്തു ഇന്നത്തെ ജനാധിപത്യ സംസ്കാരമുള്ള പുത്രവാത്സല്യമുള്ള ഒരു ബാപ്പ യെ സങ്കല്പിക്കാന് മനുഷ്യര്ക്കു കഴിയില്ല. അതു തന്നെ കാരണം.
ഇന്നത്തെ നല്ല ബാപ്പക്കുണ്ടായിരിക്കേണ്ട സിഫതുകള് കൂടി പറയാം:- സ്വന്തം സ്വാര്ത്ഥ താല്പര്യങ്ങളെ മുന് നിര്ത്തി മക്കളെ സ്വന്തം സ്വകാര്യ സ്വത്തായും അടിമകളായും കാണ്ന്ന ബാപ്പമാരല്ല ഇന്നത്തെ നല്ല ബാപ്പമാര്. മക്കള് എല്ലാ കാലവും തനിക്കു ചുറ്റും വട്ടം കറങ്ങിയും തന്റെ കാലു തിരുമ്മിയും വരട്ടു ചൊറി മാന്തിയും ഒപ്പം പരിചാരകവൃത്തി ചെയ്തും കഴിയണം എന്നാഗ്രഹിക്കുകയല്ല പുത്രസ്നേഹമുള്ള ബാപ്പ വേണ്ടത്. മറിച്ച്, മക്കള്ക്കു സഹജമായി കിട്ടിയ എല്ലാ സിദ്ധികളെയും പരമാവധി പരിപോഷിപ്പിച്ച് അവര്ക്കു ബാപ്പയുടെ തലമുറ അനുഭവിച്ചതിനേക്കാള് മികച്ചതും നന്മയുള്ളതുമായ ജീവിതം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുകയും അതിനായി മക്കളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ബാപ്പയാണു നല്ല ബാപ്പ. അങ്ങനെയുള്ള ബാപ്പമാരോടു മക്കള്ക്കു തിരിച്ചും സ്വാഭാവിഉക്മായ സ്നേഹമുണ്ടാകും. പരിഗണനയും ഉണ്ടാകും. അല്ലാതെ മക്കളെ സദാ തീക്കൊള്ളിയും മലപ്പുറം കത്തിയും കാട്ടി ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നാല് ഈ തന്തയൊന്നു ചത്തു കിട്ടിയെങ്കില് എന്നാകും മക്കള് ആഗ്രഹിക്കുക.
അതിനാല് സ്നേഹവും വാത്സല്യവും മക്കളുടെ മനസ്സും പരിമിതികളും അറിഞ്ഞ് എല്ലാ മക്കളെയും ഒരേ പോലെ കണ്ട് സ്നേഹിക്കുന്ന ഒരു നല്ല മനസ്സും ഉള്ള ബാപ്പയെ നാം ഇന്യും സങ്കല്പിച്ചുണ്ടാക്കേണ്ടതുണ്ട്. ഇല്ലെങ്കില് ഇമ്മാതിരി “ബാപ്പമാര്” ഒരു സ്വയം ദുരന്തമായി 

------
  എന്റെ മക്കള് നല്ല മനുഷ്യരായി സന്തോഷമായി സുഖമായി ജീവിക്കുന്നു എന്നറിയുന്നതിലാണു എനിക്കു സന്തോഷം. അല്ലാതെ അവര് നിത്യവും അഞ്ചു നേരം “ജബ്ബാര് മാഷ് ഞങ്ങളുടെ ബാപ്പയാണേ! ഞങ്ങള്ക്കു വേറെ ബാപ്പയില്ലേ! ബാപ്പാക്കു സ്തുതി.! ബാപ്പ ബല്യ ബാപ്പയാണേ..! “ .. എന്നൊക്കെ വിളിച്ചു പറയുന്നതിലല്ല സന്തോഷം. അങ്ങനെ വിളിച്ചും പറഞ്ഞും സ്വ ജീവിതം അവര് പാഴാക്കുന്നുണ്ടെങ്കില് ഞാനതില് മനസ്സു നൊന്തു കഴിയുകയേയുള്ളു. എന്റെ മക്കള് ഇത്രയും വിവരദോഷികളും വിവേകശൂന്യരും ആയിപ്പോയല്ലോ എന്നോര്ത്തു ഞാന് കുണ്ഠിതപ്പെടുകയേയുള്ളു !
  അച്ഛനാണെന്നും പറഞ്ഞ് പലരും നേരിട്ടും ഇടനിലക്കാരെ അയ്ച്ചും അവകാശവാദം ഉന്നയിക്കുമ്പോഴാണു യഥാര്ത്ഥ അഛനെ കണ്ടെത്താന് ഡി എന് എ ടെസ്റ്റൊക്കെ വേണ്ടി വരുന്നത്.
അഛന് മക്കള്ക്കു വേണ്ടി നിര്വ്വഹിക്കേണ്ട ചുമതലകളെല്ലാം നിര്വ്വഹിക്കുകയും മക്കള്ക്കു ശരിയായ വാത്സല്യവ
ും സ്നേഹവും പകര്ന്നു നല്കിക്കൊണ്ട് അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്നുവെങ്കില് മറ്റൊരാളും പിതൃത്വം അവകാശപ്പെട്ടു വന്നു ശല്യം ചെയ്യുന്നുമില്ലെങ്കില് അഛന് ശരിയായ അഛന് തന്നെയോ എന്നു സംശയിച്ച് ടെസ്റ്റ് നടത്താനൊന്നും ഓടി നടക്കേണ്ടതില്ല.
ജനനത്തിനു കാരണമായ ബീജം ആ അച്ഛന്റെ തന്നെയാണോ എന്ന കാര്യവും അപ്രസക്തമാണു.
എന്നാല് അഛന് മക്കളെ ഉണ്ടാക്കാന് പോലും ഇടനിലക്കാരെ അയക്കുകയും സ്വയം കാണാമറയത്ത് ഒളിഞ്ഞിരിക്കുകയും പലരെയും പലതും പറഞ്ഞു ഏജന്റുമാരാക്കി അയച്ചു മക്കളില് അഛനാരെന്ന കാര്യത്തില് പോലും കണ്ഫ്യൂഷന് ഉണ്ടാക്കുകയും ചെയ്യുമ്പോള് ആ അഛന്റെ ഉണ്മയും നിലനില്പ്പും പരിശോധിക്കേണ്ടി വരും.
ഒരു ദിവസം വീട്ടുമുറ്റന്നു വന്ന് ഒരാള് മക്കളുടെ അഛന് കോവിന്ദനാണെന്നു പറയാന് പറഞ്ഞൂന്നും പറഞ്ഞു ബഹളമുണ്ടാക്കൊപ്പോയി. പിറ്റേന്നു വേറൊരുത്തന് വന്നു അഛന് മമ്മദ് കോയയാണെന്നു പറയാന് പറഞ്ഞൂന്നു പറഞ്ഞു കേട്ടു എന്നു വിളിച്ചു കൂവിപ്പോയി. പിന്നൊരു ദിവസം മറ്റൊരു സംഘം വന്ന് യഥാര്ത്ഥ അഛന് മുല്ലക്കര ഔസേപ്പാണെന്ന് പറഞ്ഞൊരു കുറിപ്പടി ഉമ്മറത്തിട്ടും പോയി.
ഒറിജിനല് അച്ഛന് ഇതു വരെ എവിടെയും പ്രത്യക്ഷപ്പെടുകയോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നതിനു തക്കതായ തെളിവു അവതരിപ്പിക്കുകയോ ചെയ്യാതെ എങ്ങാണ്ടോ ഒളിച്ചിരുന്നു കപടനാടകം കളിക്കുന്നു.
ഇങ്ങനെയുള്ള സാഹചര്യം വന്നാല് കുറിപ്പടികളും ഇടനിലക്കാരുടെ സ്വഭാവഗുണങ്ങളും അവരു പറഞ്ഞു പോയ കാര്യങ്ങളുടെ നിജസ്ഥിതിയുമൊക്കെ ഡി എന് എ ടെസ്റ്റിനു വിധേയമാക്കി ബോധ്യപ്പെട്ടാലേ അഛനാരെന്നംഗീകരിക്കാന് പറ്റൂ .

---
[ഇത് ഒരു ഫെയ്സ്ബുക് പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍നിന്നാണു
ഇത് ഒരു ഫെയ്സ്ബുക് പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍നിന്നാണു]

ഏതു ദൈവമാണു ഒളിച്ചിരിക്കുന്നത്?

ദൈവം ഒളിച്ചിരിക്കുകയാണെന്നും അതു പരീക്ഷണം നടത്താനാണെന്നുമാണു മതവാദികള് പറയുന്നത്. അങ്ങനെ എന്കില് ……………..
* ഏതു ദൈവമാണു ഒളിച്ചിരിക്കുന്നത്?
* എത്ര ദൈവങ്ങളാണു ഒളിച്ചിരിക്കുന്നത്?
* എങ്ങനെയുള്ള പരീക്ഷണമാണു ദൈവം നടത്തുന്നത്?
* എന്തിനാണു ദൈവം പരീക്ഷണം നടത്തുന്നത്?
* ദൈവത്തിന്റെ/ദൈവങ്ങളുടെ പരീക്ഷണങ്ങളെ നമ്മള്ക്ക് എങ്ങനെ തിരിച്ചറിയാനാവും?
ഉദാഹരണത്തിനു:-
ക്രിസ്തുവില് വിശ്വസിക്കുന്നവര്ക്കു മാത്രമേ രക്ഷ കിട്ടൂ എന്നും മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാവാന് നിവൃത്തിയില്ല എന്നും ക്രിസ്ത്യാനികള് ഉറച്ചു വിശ്വസിക്കുന്നു. (വാളുമായി മതം പ്രചരിപ്പിക്കുക എന്നതു ദൈവീക പ്രവാചകത്വത്തിന്റെ ലക്ഷണമല്ല എന്നാണവരുടെ പ്രധാന ന്യായം) മുഹമ്മദ് പിശാചിന്റെ ദൂ‍തനാ‍വാനുള്ള സാധ്യതയാണു ചില ക്രിസ്ത്യന്‍ ചിന്തകര്‍ വ്യക്തമായി സൂചിപ്പിക്കുന്നത്.
ക്രിസ്ത്യാനികള് വഴി പിഴച്ചു പോയി എന്നും മുഹമ്മദ് പറയുന്നതാണു അവസാനത്തെ ദൈവകല്പനകള് എന്നു മുസ്ലിംങ്ങളും അവകാശപ്പെടുന്നു. (ദൈവത്തിനു മക്കളുണ്ടായിക്കൂടാ എന്നാണിവരുടെ ശാഠ്യം)
* ഇതില് ഏതെങ്കിലും ഒന്നു സത്യമാണെങ്കില് നമുക്ക് എങ്ങനെ അതു തിരിച്ചറിയാനാകും?
* ഈ രണ്ടു മതവും തെറ്റും ദൈവം തീര്ത്തും വ്യത്യസ്തമായ മറ്റൊരാളോ മറ്റനേകം പേരോ ആണെങ്കില് ആ പരീക്ഷണം നാം എങ്ങനെ അതിജീവിക്കും?
സ്വതന്ത്ര ചിന്തയും യുക്തിബോധവും മാത്രമേ നമ്മുടെ പക്കല് താരതമ്യത്തിനായുള്ള ടൂള് ഉള്ളു!
അതു പ്രയോജനപ്പെടുത്തിയാല് ഈ പറയുന്ന എല്ലാ കഥകളും യുക്തിഹീനവും വിരോധാഭാസവുമാണെന്നു വ്യക്തമാകുന്നു.
മറ്റെന്തു മാനദണ്ഡപ്രകാരമാണു നാം ഒരു ദൈവത്തെ താരതമ്യം ചെയ്തു തെരഞ്ഞെടുക്കുക?

ദൈവം ഇല്ലാതിരിക്കുന്നാണു ദൈവത്തിനു നല്ലത് !

ദൈവം ഇല്ലാതിരിക്കുന്നാണു ദൈവത്തിനു നല്ലത് !
===================
ആത്യന്തികമായി നീതി നടപ്പിലാകാന് ഒരു നീതിമാന് വേണം. അതാണു ദൈവം എന്ന യുക്തിയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരാളെ കൊന്നാലും നൂറാളെ കൊന്നാലും നമുക്ക് ഇവിടെ കുറ്റത്തിന്റെ അളവനുസരിച്ചു ശിക്ഷ നല്കാനാവില്ല. അതു പരിഹരിക്കാന് ഒരു പരലോക ശിക്ഷ കൂടി വേണം എന്ന യുക്തി ലളിതമാണു. പക്ഷെ … !
ആരാണിവിടെ യഥാര്ത്ഥത്തില് കൊല ചെയ്യുന്നത്?
ആരാണു എല്ലാ കൊലകള്ക്കും പിന്നിലെ യഥാര്ത്ഥ ആസൂത്രകന്?
ദൈവ യുക്തിയുമായി വരുന്നവര് തന്നെ പറയുന്നത് എല്ലാം മുന് കൂട്ടി ആസൂത്രണം ചെയ്യുന്നതു ഇതേ ദൈവം തന്നെയെന്ന്.
ഓരോരുത്തരും എപ്പോള് മരിക്കണം എങ്ങനെ മരിക്കണം എന്നതൊക്കെ മുന് കൂട്ടി ദൈവം നിശ്ചയിച്ചതാണെങ്കില് ഭൂമിയിലെ എല്ലാ കൊലപാതകങ്ങളുടെയും യഥാര്ത്ഥ കാരണക്കാരന് ദൈവമാണു. മനുഷ്യര് നടത്തുന്ന കൊലക്കുറ്റം മാത്രമല്ല എല്ലാ മരണങ്ങളും ദൈവത്തിന്റെ കൊലപാതകം തന്നെ.
ഒന്നര ലക്ഷം കുട്ടികള് ഒരൊറ്റ സുനാമിയില് കൊല്ലപ്പെടുമ്പോള് ആരാണു കൊലയാളി?
ഇനി കൊലയാളി ശിക്ഷിക്കപ്പെട്ടാല് തന്നെ ഇരകള്ക്കു നീതി കിട്ടുന്നതെങ്ങനെ എന്ന ചോദ്യവും ബാക്കിയുണ്ട്.

കൊലപാതകം മാത്രമല്ല ഇഹലോകത്തുള്ള സകല തിന്മകളും ദൈവം ആസൂത്രണം ചെയ്ത പരീക്ഷണ നാടകത്തിന്റെ ഫലം ആണെന്നും ഇവര് തന്നെ പറയുന്നു.
എല്ലാം ആസൂത്രണം ചെയ്ത -എല്ലാമേ കാലേ കൂട്ടി അറിയാവുന്ന -എല്ലാം തടയാന് സര് വ്വശക്തി കൈമുതലായുള്ള ഈ ദൈവം തിന്മകളെല്ലാം നോക്കി കയ്യും കെട്ടി നില്ക്കുകയും താന് തന്നെ നടത്തുന്ന ക്രൂരവും കപടവുമായ പരീക്ഷണങ്ങളില് ഇരയാക്കപ്പെട്ട നിസ്സഹായരായ പാവം സൃഷ്ടികളെ കുറ്റവാളികള് എന്നു ആരോപിച്ചു ശാശ്വതമായി തീയില് കരിച്ചു പീഢിപ്പിക്കുകയും ചെയ്യുന്നു എങ്കില് ആ ദൈവത്തെയല്ലാതെ മറ്റാരെയാണു ശിക്ഷിക്കേണ്ടത്?
ഇത്രയും ഭീകരനായ ഒരു കുറ്റവാളിക്കു ശിക്ഷ ലഭിക്കാതെ എങ്ങനെയാണു ആത്യന്തിക നീതിയുണ്ടാവുക?
ഈ ദൈവത്തെ ശിക്ഷിക്കാന് ഒരു സൂപ്പര് ദൈവം വേറെയുണ്ട് എന്നത് അനിവാര്യമാവുകയും ദൈവത്തെ സൃഷ്ടിച്ച ദൈവം ഉണ്ടായേ തീരൂ എന്നു വരുകയും ചെയ്യും ഈ യുക്തി പ്രകാരം.
ഇതിനൊക്കെ ദൈവയുക്തിക്കാര്ക്കു പറയാനുള്ള മറുപടി പിന്നെയും കോമഡിയാവുകയാണു. ദൈവത്തിന്റെ അധികാരത്തെയും നീതിയെയും ചോദ്യം ചെയ്യാന് നമുക്കവകാശമില്ല. നമ്മള് വെറും അടിമകള് മാത്രമാണു എന്നാണു വാദം.
കുറെ സൃഷ്ടികളെ പടച്ച് അവരുടെ മേല് യജമാനന് ചമഞ്ഞിരുന്ന് കൊടും ക്രൂരമായ പീഢനങ്ങള് ഏല്പ്പിച്ച് കപടമായ പരീക്ഷണം എന്നു പറഞ്ഞു കബളിപ്പിച്ച് ശാശ്വതമായി ദണ്ഡിപ്പിച്ചു കൊണ്ട് അതു കണ്ടാനന്ദിക്കുന്ന ഒരു സാഡിസ്റ്റ് മനോരോഗിയാണു ദൈവം എങ്കില് ആ ദൈവം എങ്ങനെയാണു ആത്യന്തികമായി “നീതി” വിളമ്പുക?
സ്വതസ്സിദ്ധമായ തന്റെ ക്രൂരവിനോദം അയാള് പിന്നെയും ആവര്ത്തിക്കുകയില്ല എന്നതിനു എന്തുറപ്പാണുള്ളത്? കപടപരീക്ഷണം നടത്തുന്നതു മറ്റൊരു ഗൂഡ ഉദ്ദേശ്യത്തോടെയാണെങ്കില് അയാളെ വിശ്വസിച്ചും ആരാധിച്ചും സമയം കളഞ്ഞ സകല വിഡ്ഢികളെയും പിടിച്ചു നരകത്തിലും അവിശ്വസിച്ചും പരിഹസിച്ചും ജീവിച്ച സകല യുക്തിവാദികളെയും സ്വര്ഗ്ഗത്തിലും പാര്പ്പിച്ചു കൊണ്ട് തന്റെ മറ്റൊരു ക്രൂര നാടകം അയാള് ആവര്ത്തിക്കുകയില്ല എന്നെങ്ങനെ പറയാനാവും?
ചുരുക്കത്തില് ദൈവം ഇല്ലാതിരിക്കുന്നതാണു ദൈവത്തിന്റെ അന്തസ്സിനു തന്നെ നല്ലത് എന്ന് പറയേണ്ടി വരുന്നു!

പഞ്ചറൊട്ടിക്കാൻ അള്ളുവെക്കുന്ന അള്ളാഹു !

“അള്ളാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള് ഇഛിക്കുകയില്ല” 81-28
മനുഷ്യന്റെ ഇച്ഛ അള്ളാഹുവിന്റെ ഇച്ഛ തന്നെയാണു എന്ന് പറയുകയും മറ്റൊരിടത്ത് നമ്മുടെ ഇച്ഛ സ്വതന്ത്രമാണു എന്നു പറയുകയും ചെയ്താല് അതിന്റെ പേരു വൈരുദ്ധ്യം എന്നാണു. ഇവിടെ വൈരുദ്ധ്യം ഇല്ലാതാക്കാനുള്ള ഉരുളലും മറിയലുമെല്ലാം പാഴായിപ്പോകും.
ഉദാഹരണമായി എന്റെ അവിശ്വാസം തന്നെയെടുക്കാം. എനിക്കു സ്വതന്ത്രമായി വിശ്വാസം തെരഞ്ഞെടുക്കാം. പക്ഷെ ഞാനെന്തു തെരഞ്ഞെടുക്കണം എന്നതു അള്ളാഹുവിന്റെ ഇഛയ്ക്കനുസരിച്ചു മാത്രമേ നടക്കൂ, കാരണം അള്ളാഹു സര് വ്വശക്തനും സര് വ്വജ്ഞാനിയുമാണു. അല്ലാഹുവിന്റെ ഇച്ഛ ഞാന് ഒരു അവിശ്വാസിയായി ജീവിച്ചു മരിക്കണം എന്നാണെങ്കില് ആ ഇച്ഛയെ എനിക്കു മറികടക്കാനാവില്ല. അങ്ങനെ ഞാന് എന്റെ സ്വതന്ത്ര ഇച്ഛയാല് മറി കടക്കുന്നുവെങ്കില് ആ നിമിഷം അള്ലാഹു സര് വ്വശക്തനും സര് വ്വജ്ഞാനിയും അല്ലാതാകും .സ്വന്തം ഇച്ഛയ്ക്കു വിരുദ്ധമായി കാര്യം നടന്നു എന്നു വരുന്നതോടെ അളാഹു ദൈവമല്ലാതാകും.
ഇവിടെ അള്ലാഹു ദൈവമാകലും ഞാന് സ്വന്തന്ത്രനാകലും കൂടി ഒരു കലത്തില് വേവില്ല, പരസ്പരവിരുദ്ധമാകും. ഇതു സാമാന്യയുക്തിയുടെ അടിസ്ഥാനത്തില് ബോധ്യമാകുന്ന കാര്യമാണു.
പക്ഷെ ഈ വൈരുദ്ധ്യം തലയില് പേറാന് നിര്ബന്ധിതരാണു വിശ്വാസികള്. അതിനവര് മുട്ടു ന്യായം തേടി അലയുകയാണു.
ഈ പ്രശ്നം എക്കാലവും ഇസ്ലാമിനെ കുഴക്കീട്ടുണ്ട്. നബിയോടു മക്കാക്കാര് തന്നെ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അതിനു കുര് ആന് നല്കുന്ന ഉതതരം ഇന്നത്തെ കോയമാരുടെ ഉത്തരങ്ങളുടെ നിലവാരം പോലും പുലര്ത്തുന്നുമില്ല :-
"( അല്ലാഹുവോട്‌ ) പങ്കാളികളെ ചേര്ത്തരവര്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാ്രോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്റെത കല്പ ന കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത്‌ പോലെത്തന്നെ അവര്ക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്‌. എന്നാല്‍ ദൈവദൂതന്മാെരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ ?." 16:35
"ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ ( അല്ലാഹുവോട്‌ ) പങ്കുചേര്ക്കു മായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്‌. ഇതേ പ്രകാരം അവരുടെ മുന്ഗാധമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത്‌ വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്ക്ക്ി‌ നിങ്ങള്‍ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.." 6-148,
"പറയുക: ആകയാല്‍ അല്ലാഹുവിനാണ്‌ മികച്ച തെളിവുള്ളത്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര് വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.." 6-149
.
കുര് ആനില് ഇങ്ങനെയൊരു വൈരുദ്ധ്യം വന്നു പെടാന് തന്നെ കാരണം മക്കക്കാരുടെ യുക്തിവാദങ്ങള്ക്കു മുന്നില് ഉത്തരം മുട്ടിയപ്പോള് അവരെ കൊഞ്ഞനം കാട്ടാനായി ഈ മഹാമണ്ടത്തരം മാത്രമേ മരുന്നായി മുഹമ്മദിനു ലഭിച്ചുള്ളു എന്നതാണു.
ഇതാ കുര് ആനില് നിന്നുള്ള തെളിവ്. .:-
"നാം അവരിലേക്ക്‌ മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട്‌ സംസാരിക്കുകയും, സര് വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട്‌ പറയുകയാകുന്നു.." 6-111,
"നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്മാര്ഗത്തിലാക്കുകയും ചെയ്യും.." 6-39.
" ( നബിയേ, ) അവര്‍ സന്മാര്ഗ ത്തിലായിത്തീരുവാന്‍ നീ കൊതിക്കുന്നുവെങ്കില്‍ ( അത്‌ വെറുതെയാകുന്നു. കാരണം ) താന്‍ വഴികേടിലാക്കുന്നവരെ അല്ലാഹു നേര് വഴിയിലാക്കുന്നതല്ല; തീര്ച്ച. അവര്ക്ക് ‌ സഹായികളായി ആരും ഇല്ല താനും.." 16-37.
"നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്ക്കും തന്റെത സന്മാര്ഗം നാം നല്കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. ."32-13.
"അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്ബോ.ധനം ചെയ്യുന്നു. നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അത്‌ കൊണ്ട്‌ അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.." 6-112,
"അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്മാ്രെ നാം ഏര്പെരടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവര്ക്കെ തിരില്‍ തന്നെയാണ്‌. അവര്‍ ( അതിനെപ്പറ്റി ) ബോധവാന്മാ്രാകുന്നില്ല.." 6-123.

"നീ ഖുര്ആന്‍ പാരായണം ചെയ്താല്‍ നിന്റെ്യും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌.
• അവരത്‌ ഗ്രഹിക്കുന്നതിന്‌ ( തടസ്സമായി ) അവരുടെ ഹൃദയങ്ങളിന്മേവല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുര്ആ ന്‍ പാരായണത്തില്‍ നിന്റെര രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത്‌ പുറം തിരിഞ്ഞ്‌ പോകുന്നതാണ്‌. ."
17-45,46
ചുരുക്കത്തില് എല്ലാം അള്ളാഹുവിന്റെ കപടനാടകമാണു എന്ന്.!
യേശു കുരിശില് തൂങ്ങി മരിക്കുന്നതിനെ ദൈവം മരിക്കുമോ? ദൈവം രക്ഷതേടി നിലവിളിക്കുമോ? എന്നൊക്കെ യുക്തി കൊണ്ടു ചോദ്യം ചെയ്യാന് ആവേശം കാട്ടുന്നവരാണു മുസ്ലിം ദ അവക്കാര്.
ഇവിടെ അള്ലാഹു തന്നെ ഇരു തലയും കത്തിച്ചു കളിക്കുന്ന കപടനാടകത്തില് അവര്ക്കു അയുക്തി കാണാനാവുന്നുമില്ല.
ഈ വൈരുദ്ധ്യം പരിഹരിക്കാന് ഒരേയൊരു മാര്ഗ്ഗമേയുള്ളു എന്നു ഇസ്ലാമിക തത്വ ചിന്തയിലെ തന്നെ ബുദ്ധിയുള്ളവര് കണ്ടെത്തിയിട്ടുണ്ട്. വൈരുദ്ധ്യം വന്നു പെടാനുണ്ടായ കാരണം പരിഹരിക്കുകയേ മാര്ഗ്ഗമുള്ളു. എന്താ കാരണം? ദൈവത്തിന്റെ ഏകത്വം എന്ന വിഡ്ഢിത്തം തന്നെ !. ഏകനാണു ദൈവം എന്ന ശാഠ്യമാണു ഈ വിഡ്ഢിത്തം വന്നു പെടാന് കാരണമായത്. അതു മാറ്റി ദൈവവും പിശാചും രണ്ടു സ്വതന്ത്ര ശക്തികളാണെന്ന വാദം അംഗീകരിക്കുക. രണ്ടാളെയും “സര്വ്വശക്തര്” എന്ന പദവിയില് നിന്നും ഒഴിവാക്കുക. തുല്യ ശക്തികളായിക്കോട്ടെ. അവര് തമ്മിലുള്ള പോരാട്ടമാണു നടക്കുന്നത്. രണ്ടു ഇച്ഛകളും തമ്മിലുള്ള ഏറ്റുമുട്ടലില് നമ്മുടെ ഇച്ഛ ആര്ക്കൊപ്പം നില്ക്കുന്നോ അതനുസരിച്ചാകും നമ്മുടെ മോക്ഷവും വിധിയും.
ഇവിടെയും പ്രശ്നം പൂര്ണമായി പരിഹരിക്കപ്പെടില്ല. എങ്കിലും വളരെ പ്രത്യക്ഷമായ വൈരുദ്ധ്യത്തിനു ഒരു മുട്ടുശാന്തിയെങ്കിലുമാകും.
ആധുനിക കോയമാര് ഇപ്പോള് കണ്ടു പിടിച്ചിട്ടുള്ള ന്യായവാദങ്ങളൊന്നും യുക്തിയല്ല, ന്യായവുമല്ല. കാരണം എങ്ങനെ മലക്കം മറിഞ്ഞാലും ദൈവം സര്വ്വശക്തനാകുന്നതോടെ അതൊക്കെ വീണ്ടും അപ്രസക്തമാകും. ഞാന് വിശ്വാസിയാകണമെന്നു ദൈവം ഇച്ഛിച്ചാല് ഞാന് വിശ്വാസിയാകും. സര്വ്വശക്തനായ ദൈവത്തിനു അതു സാധ്യവുമാകും. പക്ഷെ ദൈവം മറിച്ചാണു ഇച്ഛിക്കുന്നതെങ്കില് എനിക്ക് ആ ഇച്ഛയനുസരിച്ച് അവിശ്വാസത്തില് തുടരാനേ സാധിക്കൂ. അതിനാല് ദ അവക്കാര് വന്നു ഉപദേശം നടത്തുന്നതു ഫലത്തില് പാഴ് വേല തന്നെയാണു. ആ ദ അവയും ദൈവേച്ഛയാണു എന്നു വന്നാലും ഫലം മിഥ്യയും ഞാന് നിരപരാധിയും തന്നെ. അങ്ങനെയുള്ള ദൈവേഛയുടെ ഇരകളെ ദൈവം തന്നെ ശിക്ഷിക്കുകയാണെങ്കില് ദൈവം കൊടും ക്രൂരനായ ഒരു കപടനും മനോരോഗിയും ആകുന്നു. !
മക്കയിലെ വലീദ്, അബൂലഹബ് തുടങ്ങിയ ഖുറൈശി പ്രമാണിമാര് ഇസ്ലാം വിശ്വസിക്കരുതെന്നും അവര് മുഹമ്മദിന്റെ ശത്രുക്കളായിരിക്കണമെന്നും അള്ലാഹുവാണുദ്ദേശിച്ചത് എന്നു കുര് ആനില് അര്ത്ഥശങ്കക്കിടമില്ലാതെ ആവര്ത്തിക്കുന്നു. അവര് ദീനില് വിശ്വസിക്കാത്തതിനാല് ഖിന്നനായി അള്ളാഹു അവരെ പൂരത്തെറി വിളിക്കുകയും ഭീഷണി മുഴക്കുകയും മറ്റും ചെയ്യുന്നുമുണ്ട്. തന്റെ ഇച്ഛയ്ക്കു വിരുദ്ധമായി അവര് പ്രവര്ത്തിക്കുന്നതിനാലായിരിക്കണമല്ലോ ഈ കോപവും ശുണ്ഠിയുമൊക്കെ. അതോ കപടനാട്യമോ? രണ്ടായാലും അള്ലാഹു വെറും “പൊള്ളാഹു“ തന്നെ. കാപട്യമാണെങ്കില് തന്റെ കപടനാടകത്തില് തന്റെ ഇച്ഛപ്രകാരം ഇരയായവരെ ശിക്ഷിച്ച് അതു കണ്ടാസ്വദിക്കുന്നതു ക്രൂരവിനോദമാണു. അതിനാല് അള്ലാഹു കാരുണ്യവാനല്ല. അതല്ല തന്റെ ഇഛയും അബൂലഹബിന്റെ പ്രവൃത്തിയുമൊന്നും പൊരുത്തപ്പെടാത്തതിനാല് ശരിക്കും ദേഷ്യം വന്നാണു തെറിവിളിയെങ്കില് അള്ളാഹു സര് വ്വശക്തനുമല്ല, സര് വ്വജ്ഞാനിയുമല്ല, ദൈവവുമല്ല.
മുഹമ്മദിന്റെ മനോവിഭ്രാന്തി മാത്രം !
---------
പഞ്ചറൊട്ടിക്കാൻ അള്ളുവെക്കുന്ന അള്ളാഹു !
---------

ലഘുലേഖകളുമായി ദ അവയ്ക്കു വരുന്നവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ?

ലഘുലേഖകളുമായി ദ അവയ്ക്കു വരുന്നവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ?
എന്നതിനു മുഹമ്മദിന്റെ മക്കാ കാലത്തെ ചരിത്രത്തിലുണ്ട് മാതൃക.
13 വര്ഷക്കാലം മക്കയിലെ ദൈവങ്ങളെയും ദൈവാരാധകരെയും അധിക്ഷേപിച്ചും പരിഹസിച്ചും പരമാവധി പ്രകോപനം ഉണ്ടാക്കിയിട്ടും മുഹമ്മദിനെ അന്നത്തെ മക്കാ ഖുറൈശികള് ശാരീരികമായല്ല നേരിട്ടത്. ഒരു തക്കാളിയേറു പോലും മുഹമ്മദിനു നേരെ ഉണ്ടായതായി തെളിവില്ല. വലിയ മര്ദ്ദനം നടന്നു എന്നു ഇക്കാലത്തെ ചരിത്ര ഗവേഷകര് തള്ളുന്നുണ്ടെങ്കിലും സോളിഡ് ആയ ഒരു തെളിവോ ഉദാഹരണമോ ഇല്ല.
എന്നാല് മുഹമ്മ്ദിനെ അവര് ചോദ്യ ശരങ്ങള് കൊണ്ട് നിക്കക്കള്ളിയില്ലാതാക്കുകയാണു ചെയ്തതെന്നു കുര് ആന് വായിച്ചാല് തന്നെ മനസ്സിലാകും.
താന് ദൈവദൂതനാണു എന്ന മുഹമ്മദിന്റെ അവകാശവാദങ്ങളെ തെളിവെവിടെ? എന്ന ചോദ്യം കൊണ്ടാണു അവര് നേരിട്ടത്. തെളിവു കാണിക്കാന് കഴിയാതെ പാറമുകളില് കയറി ആത്മഹത്യ ചെയ്യാന് വരെ മുഹമ്മദ് ആലോചിച്ചു എന്നു കുര് ആന് പറയുന്നുണ്ട്.!
അള്ളാഹു എന്ന ആകാശ ദൈവം മാത്രമേയുള്ളു എന്നും മറ്റു ദൈവങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നല്ലോ മുഹമ്മദിന്റെ മുഖ്യ ദര്ശനം. അതിനെ മക്കക്കാര് നേരിട്ടതു വളരെ യുക്തിസഹമായ ചോദ്യങ്ങളിലൂടെയും ന്യായമായ നിര്ദേശങ്ങളിലൂടെയുമായിരുന്നു.
അള്ളാഹുവാണു യഥാര്ത്ഥ ദൈവമെങ്കില് അക്കാര്യം ഉറപ്പിക്കാനായി ചില പരീക്ഷണ നിര്ദേശങ്ങളാണു ഖുറൈശികള് മുഹമ്മദിന്റെ മുന്നില് വെച്ചത്. അള്ളാഹുവിനെ മാത്രമായി ഞങ്ങള് ഒരു കൊല്ലം വേണമെങ്കില് ആരാധിക്കാം. പകരം ഒരു മാസം മുഹമ്മദ് നമ്മളോടൊപ്പം നമ്മുടെ പാരംബര്യ ദൈവങ്ങളെയും ആരാധിക്കട്ടെ എന്നിട്ട് ഏതു ദൈവത്തില് നിന്നാണു നമ്മുടെ ആരാധനയ്ക്കു ഫലം വരുന്നത് എന്നു പരിശോധിക്കാം. അതനുസരിച്ചു പിന്നീടു ഒരു വിശ്വാസം ഉറപ്പിക്കുകയും ചെയ്യാം . ഇതായിരുന്നു അതില് ഒരു നിര്ദേശം.
നോക്കൂ. ആറാം നൂറ്റാണ്ടിലെ ഒരു കാട്ടറബി ജാഹിലിയ്യാ സമൂഹത്തില് ഇത്രയും യുക്തിബോധവും സ്വതന്ത്ര ചിന്തയും ഉള്ള ആളുകളുണ്ടായിരുന്നു എന്നതു അല്ഭുതമല്ലേ?
ഇവിടെ മുഹമ്മദ് തികച്ചും ഉത്തരം മുട്ടുകയും ഒരു മുടന്തന് ന്യായം പോലും പരയാനാകാതെ വെള്ളം കുടിക്കുകയുമാണുണ്ടായത്.
അവസാനം “നിങ്ങള്ക്കു നിങ്ങളുടെ മതം, എനിക്കെന്റെ മതം “ എന്നും പറഞ്ഞു സംവാദം മതിയാക്കി സ്ഥലം വിടുകയാണു ചെയ്തത്.
അതു കുര് ആനില് ഒരധ്യായമായി ഇന്നും നിലനില്ക്കുന്നു.
ഇതാണാ അധ്യായം :-
സൂറ അല് കാഫിറൂന്
--------------------
1. “( നബിയേ, ) പറയുക: അവിശ്വാസികളേ,
2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6. നിങ്ങള്ക്ക് നിങ്ങളുടെ മതം. എനിക്ക്‌ എന്റെ മതവും.

------------
ഇതില് നിങ്ങളാരാധിക്കുന്നതിനെ ഞാനും, ഞാനാരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കാന് പോകുന്നില്ല എന്ന പ്രവചനം പിന്നീടു പൊളിയുകയും ചെയ്തു.
ആ ഖുറൈശികളെല്ലാം വാളിന്റെ ബലത്തില് മുഹമ്മദാരാധിക്കുന്നതിനെ തന്നെ ആരാധിക്കേണ്ടി വന്നു.
മുഹമ്മദാകട്ടെ അവരുടെ ഹജ്ജും ബലിയും കല്ലേറും മറ്റും മറ്റുമായി സകല ജാഹിലിയ്യത്തും സ്വീകരിക്കുകയും ചെയ്തു. !
ലഘുലേഖകളും പുസ്തകങ്ങളുമായി തവ്ഹീദ് പ്രചരിപ്പിക്കാന് വരുന്നവരോടും ഇതു പോലെ ഉത്തരം മുട്ടി മണ്ണു കപ്പുന്ന നൂറു കണക്കിനു ചോദ്യങ്ങള് ചോദിക്കാനാവും. അത്തരം ചോദ്യങ്ങള് തയ്യാറാക്കി എല്ലാ വീടുകളിലും എത്തിച്ചു കൊടുക്കുകയാണു വേണ്ടത്.
തല്ലിയോടിക്കുന്നതും പോലീസ് കേസെടുക്കുന്നതുമൊക്കെ വിപരീതഫലമേ ചെയ്യൂ !
അതു ജനാധിപത്യ വിരുദ്ധവുമാണു.
അവരുടെ ലഘുലേഖ നിവര്ത്തി വെച്ചുകൊണ്ടു തന്നെ നൂറു ചോദ്യങ്ങള് തയ്യാറാക്കാവുന്നതാണു.
എന്റെ ഒരു അനുഭവം കൂടി പറയാം. ഞാന് പന്തലൂര് എന്ന ഗ്രാമത്തിലാണു ജനിച്ചു വളര്ന്നത്. ഒരിക്കല് ഒരു റമളാന്റെ ആരംഭത്തില് അവിടെ ഒരു സംഘം ദ അവക്കാര് വന്നു തമ്പടിച്ചു. വീടു വീടാന്തരം കയറി ഉപദേശം വില്ക്കാന് തുടങ്ങി. പരിപാടി തുടങ്ങിയപ്പോള് തന്നെ ആരൊക്കെയോ എന്നെക്കുറിച്ചും എന്റെ ആശയക്കാരായ മറ്റു കുറെ സുഹൃത്തുക്കളെ കുറിച്ചും അവരെ ഉണര്ത്തിക്കുകയും “നിങ്ങള്ക്കു കഴിയുമെങ്കില് അവരെ യൊന്നു ഈമാനിലേക്കു മടക്കിക്കൊണ്ടു വരാന് ശ്രമിക്കൂ” എന്നു വെല്ലുവിളിക്കുകയും ചെയ്തു. .
അതു കേട്ട പാടെ ആവേശത്തോടെ സംഘത്തില് കുറച്ചു പേരെ വല്യ ഉസ്താദ് എന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടു. ഞാനും ഏതാനും സുഹൃത്തുക്കളും വീട്ടു മുറ്റത്തിരുന്നു സൊള്ളുകയായിരുന്നു. വന്നപാടെ കസേരയിട്ടു കൂടെയിരുത്തി. അവര് സംസാരം തുടങ്ങി. ഉപദേശ സ്വരത്തില് കുറെ പറഞ്ഞ ശേഷം എന്താണു നിങ്ങള്ക്കു ദീനില് അവിശ്വാസം വരാന് തക്ക സംശയങ്ങള് എന്നു ഇങ്ങോട്ടു ചോദ്യം വന്നു.
ഞാന് വളരെ ലളിതമായ ഒന്നു രണ്ടു ചോദ്യങ്ങള് ഇട്ടു കൊടുത്തു. ചോദ്യങ്ങള് കേട്ട പാടെ ദ അവക്കാര് പരസ്പരം മുഖത്തോടു മുഖം നോക്കുകയും വാച്ചില് നിസ്കാരസമയം നോക്കിത്തുടങ്ങുകയും ചെയ്തു. സ്ഥലം വിടാനുള്ള പരിപാടിയാണെന്നറിഞ്ഞതോടെ ഞങ്ങള് വിടാതെ കൂടി. മറുപടി തന്നിട്ടേ പോകാവൂ എന്നു പറഞ്ഞു.
നിസ്കരിക്കാന് സമയമായി എന്നും നോമ്പു തുറന്ന ശേഷം വലിയ ഉസ്താദിനോടു വന്നു ചോദിച്ചാല് മതിയെന്നുമായി.
ഞങ്ങള് വിട്ടില്ല. നോമ്പു തുറക്കാന് ഇനിയും കുറെ സമയമുണ്ടല്ലോ. വലിയ ഉസ്താദിന്റെ അടുത്തേക്കു ഞങ്ങളും വരാം ഉത്തരം കിട്ടിയേ ഒക്കൂ എന്നായി ഞങ്ങള്. അങ്ങനെ വിടാതെ ഞങ്ങളും ഉസ്താദിനെ തേടി പുറപ്പെട്ടു.
അവര്‍ ഉസ്താദിനോടു കാര്യം പറഞ്ഞു. ഉസ്താദ് പള്ളിക്കുള്ളില് ഒളിച്ചിരിപ്പാണു. ഞങ്ങളെ കൂട്ടിക്കൊണ്ടു പോയ ദ അവക്കാരാകട്ടെ വിഷണ്നരായി പുറം തിരിഞ്ഞു പള്ളി വരാന്തയിലും. ഞങ്ങള് പള്ളിമുറ്റത്തു തന്നെ ഉസ്താദ് പുറത്തേക്കു വരുന്നതും കാത്തിരുന്നു. അപ്പോഴേക്കും എന്റെ കൂട്ടുകാരായ പത്തിരുപതു ചെറുപ്പക്കാരും പള്ളി മുറ്റത്തു വന്നു കൂടിയിരുന്നു. ഞങ്ങളുന്നയിച്ച ചോദ്യങ്ങള് ഉസ്താദിനെ അവര് തെര്യപ്പെടുത്തിയിരുന്നു. ഉത്തരമില്ലാതെ ഉസ്താദും കുഴങ്ങി.
നോമ്പുതുറയും മഗ്രിബ് നിസ്കാരവും കഴിഞ്ഞിട്ടും ഉസ്താദുമില്ല ഉത്തരവുമില്ല. അവസാനം ഞങ്ങള് അങ്ങോട്ടു കുറെ ഉപദേശങ്ങള് കൊടുത്തു മടങ്ങി. മറ്റുള്ളവരെ ഉപദേശിക്കാനിറങ്ങുന്നവര്ക്ക് കാര്യങ്ങളില് പ്രാഥമികമായ അറിവെങ്കിലും ഉണ്ടായിരിക്കണമെന്നും സംശയങ്ങള്ക്കെല്ലാം ഉത്തരമുണ്ടെന്നും പറഞ്ഞു പ്രചാരണത്തിനിറങ്ങുന്നതിനു മുമ്പ് സ്വന്തം സംശയങ്ങള് തീര്ക്കാനുള്ള പഠനം നടത്തണമെന്നും ഞങ്ങള് ഉപദേശിച്ചു വിട്ടു.
ഒരു മാസത്തെ ദ അവാ പ്രവര്ത്തനത്തിനെത്തിയ സംഘം അന്നു രാത്രി തന്നെ ആരുമറിയാതെ പന്തലൂരില് നിന്നും മുങ്ങി.
മഞ്ചേരിയിലെ ഒരു കുരിക്കളായിരുന്നു വലിയ ഉസ്താദ്. അദ്ദേഹം പിന്നീടു മഞ്ചേരിയില് വെച്ച് ഇങ്ങനെ പറഞ്ഞതായി കേട്ടു: “ ആ പന്തലൂരിലേക്ക് ഇനിയാരും ഈ പണിക്കു പോകരുത്. അവിടെ നിരീശ്വരവാദികളുടെ കൂടാരമാണു”
കുറെ കാലത്തേക്കു ഞങ്ങള്ക്കിതൊരു നല്ല നേരം പോക്കായിരുന്നു !

യുക്തിവാദം ഒരു ചിന്താ രീതി


മദ്രസാ നിലവാരത്തിലുള്ള വിശ്വാസികള്യുക്തിവാദത്തെ മനസ്സിലാക്കിയിരിക്കുന്നത് അവരുടെ നിലവാരത്തിനു യോജിച്ച വിധത്തിലാണെന്നതു സ്വാഭാവികമാണു.
അവര്ക്കു പ്രവാചകനുണ്ട്, കിതാബുണ്ട്, ഈമാന്കാര്യങ്ങളും ഇസ്ലാം കാര്യങ്ങളുമുണ്ട്. കര്മ്മശാസ്ത്രവും നിയമാവലിയുമൊക്കെയുണ്ട്. ഇതൊന്നും മാറ്റത്തിനു സ്കോപ്പില്ലാത്ത്തും സര്വ്വകാലത്തേക്കായി ആകാശത്തു നിന്നും കെട്ടിയിറക്കിയതുമാണു.
യുക്തിവാദം എന്നാല്ഇവരുടെ ഈ പറഞ്ഞ സാധനങ്ങള്ക്കെല്ലാമുള്ള ബദല്കിതാബുകളും പ്രമാണങ്ങളും പ്രവാചകരുമൊക്കെയാണു എന്നവര്ധരിച്ചു വശായിട്ടുമുണ്ട്.
യുക്തിവാദം ഒരു ചിന്താ രീതി മാത്രമാണെന്നും അതു സ്വതന്ത്ര ചിന്തയാണെന്നും പറഞ്ഞാല്അവര്ക്കതു ദഹനക്കേടുണ്ടാക്കും. അവര്പിന്നെയും പഴയ ചോദ്യങ്ങള്ആവര്ത്തിച്ചു കൊണ്ടേയിരിക്കും ?
ഏതാ നിങ്ങളുടെ കിതാബ് ?  ആരാ നിങ്ങളുടെ പ്രവാചകന്‍ ? എന്താ നിങ്ങളുടെ കര്മ്മ ശാസ്ത്രം ?
ഈ ചോദ്യങ്ങള്ക്കു സാംഗത്യമില്ല എന്ന് നമ്മള്പറയുമ്പോള്അവര്തന്നെ ഇതിനെല്ലാം സ്വയം ഉത്തരങ്ങളും ഉണ്ടാക്കി വെച്ച് ആശ്വാസം കൊള്ളും.
അങ്ങനെ അവര്യുക്തിവാദികളുടേതാണെന്ന് പറഞ്ഞു  തയ്യാറാക്കുന്ന ഈമാന്കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും എന്തൊക്കെയാണെന്നു നോക്കിയാല്മതി ഇക്കൂട്ടരുടെ ചിന്താ നിലവാരം മനസ്സിലാക്കാന്‍ !
സ്വതന്ത്ര ചിന്ത എന്നു കേള്ക്കുമ്പോഴേക്കും ഉസ്താദുമാരുടെയും അനുയായികളുടെയും മനസ്സിലേക്ക് കടന്നു വരുന്ന സുപ്രധാന വിഷയങ്ങള്ഇതൊക്കെയാണു :-
1.  അമ്മയേയും പെങ്ങളെയും സ്വതന്ത്രമായി വ്യഭിചരിക്കുക,
2.  നാട്ടിലുള്ള എല്ലാ പെണ്ണുങ്ങളുമായും സെക്സില്ഏര്പ്പെടുക,
3.  എല്ലാവരും അവരവര്ക്കു തോന്നിയ പോലെ ക്രിമിനല്കുറ്റങ്ങളില്വ്യാപൃതരാവുക,
4.  കുടുംബ ബന്ധങ്ങളോ സാമൂഹ്യ മര്യാദകളോ ഒന്നും പാലിക്കാതെ തോന്നിയ പോലെ അര്മാദിക്കുക,
 [ പുരുഷന്മാര്മാത്രമാണിക്കൂട്ടര്ക്ക് മനുഷ്യര്‍. സ്ത്രീകള്വെറും ആസ്വാദനത്തിനുള്ള വിഭവങ്ങള്മാത്രവും ]
5.  …….
ഇനി ഇവരുടെ ചിന്തയില്നമുക്കായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഈമാന്കാര്യങ്ങള്‍ (വിശ്വാസകാര്യങ്ങള്‍) എന്തൊക്കെയാണെന്നു നോക്കാം :-
1. ചോദിക്കാനും പറയാനും ഒരു ദൈവം ഇല്ല എന്നു വിശ്വസിക്കുക.
2. പ്രപഞ്ചം താനേ പൊടുന്നനേ അങ്ങുണ്ടായി എന്നു വിശ്വസിക്കുക.
3. ഒരു കുരങ്ങന്മരക്കൊമ്പില്കിനാവുകണ്ടങ്ങിനെ ഇരിക്കുമ്പോള്പെട്ടെന്ന് മനുഷ്യന്റെ കോലത്തിലായി താഴേക്കു ചാടി; അങ്ങനെയാണു മനുഷ്യന്ഉണ്ടായത് എന്നു വിശ്വസിക്കുക,
4.  ഡാര്വിന്ഉള്പ്പെടെയുള്ള ചില പ്രവാചകന്മാരില്വിശ്വസിക്കുക,
5. അവരുടെ കിതാബുകളില്വിശ്വസിക്കുക,
6. ………
ഇപ്പറഞ്ഞതൊക്കെ വിശ്വാസപ്രമാണമായും കര്മ്മപ്രമാണമായുംവിശ്വസിക്കുന്നഒരു കൂട്ടരാണു യുക്തിവാദികള്എന്ന് സ്വയം ആരോപിച്ചു കൊണ്ട് അക്കൂട്ടരെ വ്യക്തിപരമായും സംഘപരമായും പുലഭ്യം പറഞ്ഞു കൊണ്ടിരിക്കുക എന്നതിനപ്പുറം ഒരു അജണ്ടയും ഉസ്താദ് സംഘത്തിനില്ല !
മതാന്ധതയുടെ ഗര്ത്തത്തില്അകപ്പെട്ടു പോയ മനുഷ്യ ജന്മങ്ങളുടെ ചിന്താ ഇടങ്ങള്എത്ര മാത്രം ഇടുങ്ങിയതും ഇരുണ്ടതുമാണെന്ന് ഈ വക പ്രതികരണങ്ങള്നമ്മെ ബോധ്യപ്പെടുത്തുന്നു. സഹതാപാര്ഹമായ അവസ്ഥ !
ഇവരുമായി നിലവാരമുള്ള ഒരു വൈജ്ഞാനിക സംവാദവും നമുക്കു സാധ്യമാവുകയില്ല. അതിനാല്ഈ വക പ്രതികരണങ്ങളെ അവഗണിക്കുകയേ നിര്വ്വാഹമുള്ളു.  എന്നാല്വിശ്വാസികളായിരിക്കെ തന്നെ അല്പസ്വല്പ്പമൊക്കെ സ്വതന്ത്രമായി ചിന്തിക്കുകയും കാലോചിതമായ സമീപനങ്ങള്ആഗ്രഹിക്കുകയും ചെയ്യുന്ന ധാരാളം പേരും ഇവിയ്ടെയൊക്കെയുണ്ട്. അവര്നമ്മുടെ ചര്ച്ചകളും സംവാദങ്ങളും ശ്രദ്ധിക്കുന്നുമുണ്ട്. പ്രതികരണങ്ങള്പ്രത്യക്ഷത്തില്കാണുന്നില്ലെങ്കിലും ചിന്താപരമായ മാറ്റങ്ങള്സമൂഹത്തില്സൃഷ്ടിക്കപ്പെടുന്നു എന്നതു നാം വിസ്മരിക്കാവതല്ല. പറഞ്ഞു വരുന്നത് ചളി നിലവാരത്തിലുള്ള തര്ക്കങ്ങളും പരിഹാസങ്ങളും വെറും നേരം പോക്കുകളും ഒഴിവാക്കി നിലവാരമുള്ള ആശയ സംവാദങ്ങള്തുടരുകയും തീരെ തറ നിലവാരമുള്ള പോസ്റ്റുകളും കമന്റുകളും ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യുകയും ആയിരിക്കും നല്ലത് എന്നാണു !
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.