Sunday, October 24, 2010

അല്ലാഹുവും ലൈംഗിക സദാചാരവും !

ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?

യുക്തിവാദികളുടെ സദാചാരം തുടര്‍ന്നു ചര്‍ച്ച ചെയ്യാം.
ഇസ്ലാമികവാദികളുടെ മറുപടി വരട്ടെ !

181 comments:

ea jabbar said...

ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു സദാചാരം പിടി കിട്ടാതെ പോയത്?

ea jabbar said...

യുക്തിവാദികള്‍ക്കു സദാചാരമില്ല എന്നു നിരന്തരം കൂവി യാര്‍ക്കുന്നവര്‍ക്കു വേണ്ടി ഇനി ഈ വിഷയം ചര്‍ച്ച ചെയ്യാം. യുക്തിവാദികള്‍ ലൈംഗികതയെ എങ്ങനെ കാണുന്നു എന്ന് ഈ ചര്‍ച്ചയുടെ അവസാനം വ്യക്തമാക്കുന്നതാണ്.

ea jabbar said...

ആദമിനു വേണ്ടി “മണ്ണു കുഴച്ച” ദൈവം എന്തുകൊണ്ട് അല്‍പ്പം കൂടി മണ്ണെടുത്ത് രണ്ടു ജോടി മനുഷ്യരെ സൃഷ്ടിച്ചുകൊണ്ട് സാഹോദര്യബന്ധത്തിന്റെ പവിത്രത കാത്തില്ല?

മാതൃകാ പ്രവാചകനായിരുന്ന ഇബ്രാഹിം നബിക്ക് വേലക്കാരിയിലാണു മക്കള്‍ ജനിച്ചത്? ഇത് സദാചാരമാണെന്നു കരുതാമോ?

ലൂത്ത് നബിയുടെ ‘സദാചാരം’ഇക്കാല‍ത്തു പരസ്യമായിപ്പറയാന്‍ കൊള്ളുന്നതാണോ? അച്ഛനും മകളും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ ദൈവത്തിനൊരു മനപ്രയാസവും കാണുന്നില്ലല്ലോ? സ്വന്തം പെണ്മക്കളെ ഒരാള്‍ക്കൂട്ടത്തിനെറിഞ്ഞു കൊടുത്തു കൊണ്ട് “നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ” എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെയാണു കുര്‍ ആനും പരിചയപ്പെടുത്തുന്നത്.

സുലൈമാന്‍ എന്ന മറ്റൊരു പ്രവാചകന്‍ 1000 പെണ്ണുങ്ങളെ ഭാര്യമാരായി കൂടെ പാര്‍പ്പിച്ചിരുന്നുവെന്നു ചരിത്രം. ഇതെന്തു തരം സദാചാരമാണ്?

99 ഭാര്യമാരുണ്ടായിരുന്ന ദാവീദ് 100 തികച്ച കഥയും പ്രസിദ്ധമാണല്ലോ.

അവസാനത്തെ റോള്‍ മാതൃക യായ മുഹമ്മദിനും അനേകം ഭാര്യമാരും പിന്നെ സമ്മാനം കിട്ടിയ വെപ്പാട്ടിയുമൊക്കെയുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനു മാത്രമായി കുറെ “പ്രത്യേകാനുമതി”യും![33:50-52]

ആറു വയസ്സുള്ള ബാലികയെ അമ്പതു വയസ്സുള്ള പുരുഷന്‍ വിവാഹം ചെയ്യുന്നതും പ്രവാചക ചര്യയിലെ “ഉത്തമ മാതൃക”യായി നാം സ്വീകരിക്കണോ?

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ.... കഥയില്‍ ചോദ്യല്ല !!!

Unknown said...

ഈ സുലൈമാന്‍ എന്ന ചങ്ങാതിയല്ലേ ബൈബിളിലെ സാക്ഷാല്‍ ദാവീദ് രാജാവിന്‍റെ മകനും അപാരപണ്ഡിതനുമായിരുന്ന ശലോമോന്‍രാജാവ്? ഒരുവശത്ത് പൊരിയുന്ന യുദ്ധങ്ങളും മറുവശത്ത് പത്തുനൂറ് എരിയുന്ന ഭാര്യമാരും കൂടി ദാവീദിനെ നിലത്ത് നിര്‍ത്തിയിരുന്നില്ല എന്നതിനാല്‍ യേറുശലേം ദേവാലയം പണിയാന്‍ മതിയായ സമയമോ സ്വൈര്യമോ അവനുണ്ടായിരുന്നില്ല. അതിനാല്‍ പള്ളിപ്പണിയുടെ ചുമതല ശലോമോന്‍ ഏറ്റെടുത്തു. എഴുവര്‍ഷം കൊണ്ട് യേറുശലേം ദേവാലയത്തിന്റെ മുഴുവന്‍ പണിയും തീര്‍ത്ത മഹാജ്ഞാനിയായ ശലോമോൻ തന്റെ അരമന പണികഴിപ്പിക്കാന്‍ ചിലവഴിക്കുന്നത് പതിമൂന്ന് വര്‍ഷങ്ങള്‍ ! അതില്‍ അത്ഭുതം വേണ്ട. എഴുന്നൂറ് കുലീനപത്നികള്‍ക്കും മുന്നൂറ് വെപ്പാട്ടികള്‍ക്കും പാര്‍ക്കാന്‍ ദേവാലയത്തിന്റെ മാതൃകയിലുള്ള ചെറിയ അരമനകൊണ്ട് വല്ലതുമാവുമോ?

ശലോമോന്‍ ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍ അമ്മോന്യര്‍ എദോമ്യര്‍ സീദോന്യര്‍ ഹിത്യര്‍ മുതലായ പലവിധ അന്യജാതികളില്‍ നിന്നും ഭാര്യമാരെ എടുത്തിരുന്നു. "നിങ്ങള്‍ക്ക് അവരോടോ അവര്‍ക്ക് നിങ്ങളോടോ യാതൊരു കലര്‍ച്ചയും പാടില്ല" എന്നൊക്കെ യഹോവ പ്രത്യേകം തീട്ടൂരം ഇറക്കിയിരുന്ന നികൃഷ്ടജാതികളില്‍പെട്ട അശുദ്ധജീവികള്‍ . വെറൈറ്റി ഇഷ്ടപ്പെട്ടിരുന്നവനായിരുന്നതുകൊണ്ട് കണ്ടതിനോടൊക്കെ പോന്നോളൂ എന്ന് പറയാന്‍ ശലോമോന്‍ മടിച്ചിരുന്നില്ല. പക്ഷേ അവന് വയസ്സാവുന്നതുവരെ അവന്റെ ഈ തോന്ന്യാസം എന്തുകൊണ്ടോ യഹോവ അറിഞ്ഞില്ല, അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിച്ചില്ല.

ഇപ്പറഞ്ഞ ജാതികളിലെ മോവാബ്യരും അമ്മോന്യരുമാണെങ്കില്‍ ലോത്തിന്റെ രണ്ട് പെണ്‍മക്കളും അവനെ മദ്യം നല്‍കി മയക്കി ഗര്‍ഭിണികളായപ്പോള്‍ ജനിച്ച മോവാബിന്‍റേയും ബെന്‍-അമ്മീയുടെയും പിന്‍തലമുറകളും! എന്താ പോരേ?

ശലോമോന്‍ വയോധികനായപ്പോള്‍ അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്‍മാരിലേക്ക് വശീകരിച്ചു. "അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയം പോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല." പുരുഷന്റെ വാരിയെല്ലില്‍ നിന്നുണ്ടാക്കിയ സ്ത്രീകള്‍ പോലും യഹോവയ്ക്ക് ദുഃഖം വരുത്താനായി പണ്ഡിതശിരോമണിയായ ശലോമോന്‍റെ തല അന്യദൈവങ്ങളിലേക്ക് തിരിക്കുന്നു! എന്തൊരു കഷ്ടമെന്ന് നോക്കൂ.(1. രാജാക്കന്മാര്‍ 6: 37. 7: 1, 11: 1-5, ഉല്‍പത്തി 19: 36-38)

യഹോവ ഒരു കല്‍പനയിറക്കും, മനുഷ്യര്‍ അതൊന്നും വകവയ്ക്കാതെ അവര്‍ക്ക് രസമെന്ന് തോന്നുന്നത് ചെയ്യും. യഹോവ തന്നെയും പിന്നെയും കോപിക്കും, പ്രളയം വരുത്തും, തീ വയ്ക്കും, കുറേ മനുഷ്യരെ കൊല്ലും, വീണ്ടും കല്‍പനകളിറക്കും. എന്നാലും മനുഷ്യര്‍ തന്നെയും പിന്നെയും അവര്‍ക്ക് ഇഷ്ടമെന്ന് തോന്നുന്നത് ചെയ്യും. ഇതെല്ലാം കണ്ട് അന്യദൈവങ്ങളാണെങ്കില്‍ ചിരിയോടുചിരി! അങ്ങനെ സ്വന്തം വാലില്‍ ഇരിക്കുന്ന ഈച്ചയെ കടിക്കാന്‍ വൃഥാ വട്ടം തിരിയുന്ന പട്ടിയെപ്പോലെ ലോകാരംഭം മുതല്‍ ദൈവവും മനുഷ്യരും നടത്തിയ ഈ കസേരകളിയുടെ റണ്‍ണിംഗ് കമന്‍റ്റിയാണ് പഴയനിയമം എന്ന പേരില്‍ അറിയപ്പെടുന്ന കഥാപ്പുസ്തകം. കണ്ണുതുറന്ന് നോക്കിയാല്‍ ഏത് മതഗ്രന്ഥവും പുരോഹിതവര്‍ഗ്ഗം എഴുതിയുണ്ടാക്കിയ കഥാപ്പുസ്തകങ്ങള്‍ മാത്രമാണെന്ന് ആര്‍ക്കും കാണാവുന്നതേയുള്ളു. പക്ഷേ, എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഒരുവന്‍ കാണാന്‍ ആഗ്രഹിക്കുന്ന, അഥവാ, കാണാന്‍ ആഗ്രഹിക്കണമെന്ന് ബാല്യത്തിലേ അവനെ പഠിപ്പിച്ചിട്ടുള്ള വസ്തുതകള്‍ മാത്രം കാണാനേ അവന് കഴിയൂ എന്നതിനാല്‍ ഒരു മതഗ്രന്ഥത്തില്‍ ഒരു സ്വതന്ത്രബുദ്ധി കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അതേപോലെ കാണാന്‍ ഒരിക്കലും ആ മതത്തില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് കഴിയുകയില്ലതന്നെ.

പത്തായിരം ഭാര്യമാരുമായി ജീവിക്കുന്ന ഒരുത്തന്‍ ഒരു ദിവസം എത്ര ഷിഫ്റ്റ് ചെയ്താല്‍ ഒരുവിധം തോരെപ്പാരെ ഒന്നോടിയെത്താനാവുമെന്ന് സമയം കിട്ടുമ്പോള്‍ ഒന്ന് കണക്കുകൂട്ടി നോക്കണം. പണ്ഡിതനായ ശലോമോന്‍ ഇതിനൊക്കെ ശേഷം സാഹിത്യപരമായ കാര്യങ്ങളില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുകയും ബൈബിളിനുവേണ്ടി (ആര്‍ക്കറിയാം, ഒരുപക്ഷേ കാമുകിമാര്‍ക്കുവേണ്ടി വേറേയും) സ്വന്തമായി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിരുന്നത്രേ!

സന്തോഷ്‌ said...

ലോകാരംഭം മുതല്‍ ദൈവവും മനുഷ്യരും നടത്തിയ ഈ കസേരകളിയുടെ റണ്‍ണിംഗ് കമന്‍റ്റിയാണ് പഴയനിയമം എന്ന പേരില്‍ അറിയപ്പെടുന്ന കഥാപ്പുസ്തകം.

:)

ബയാന്‍ said...

മാഷെ; മുഹമ്മദും അദ്ദേഹത്തിന്റെ ഖുറ്‌ആന്‍ എഴുത്തുകാരും കോപ്പിയടിക്കുമ്പോള്‍ ഇത്രയ്ക്ക് ആലോചിച്ചില്ല.

ചിത്രകാരന്‍ കമെന്റിയ പോലെ “കഥയില്‍ ചോദ്യല്ല !!1”

-------
“ കണ്ണുതുറന്ന് നോക്കിയാല്‍ ഏത് മതഗ്രന്ഥവും പുരോഹിതവര്‍ഗ്ഗം എഴുതിയുണ്ടാക്കിയ കഥാപ്പുസ്തകങ്ങള്‍ മാത്രമാണെന്ന് ആര്‍ക്കും കാണാവുന്നതേയുള്ളു. പക്ഷേ, എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഒരുവന്‍ കാണാന്‍ ആഗ്രഹിക്കുന്ന, അഥവാ, കാണാന്‍ ആഗ്രഹിക്കണമെന്ന് ബാല്യത്തിലേ അവനെ പഠിപ്പിച്ചിട്ടുള്ള വസ്തുതകള്‍ മാത്രം കാണാനേ അവന് കഴിയൂ എന്നതിനാല്‍ ഒരു മതഗ്രന്ഥത്തില്‍ ഒരു സ്വതന്ത്രബുദ്ധി കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അതേപോലെ കാണാന്‍ ഒരിക്കലും ആ മതത്തില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് കഴിയുകയില്ലതന്നെ.“
------------
സി.കെ. ബാബുവിന്റെ ഈ വാചകത്തിന് ഒരു കൈയ്യൊപ്പ്.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
ea jabbar said...

കുര്‍ ആനിലെ വൈരുദ്ധ്യം ചര്‍ച്ച മുറുകിയപ്പോള്‍ ആലിക്കോയക്കും കൂട്ടര്‍ക്കും യുക്തിവാദിയുടെ സദാചാരം ചര്‍ച്ച ചെയ്യാന്‍ തോന്നി. നിരന്തരം അതു തന്നെ ആവര്‍ത്തിച്ചുകൊണ്ട് അവിടെ സിഷയം മാറ്റാന്‍ വന്നു. ഇപ്പോള്‍ സദാചാരം ചര്‍ച്ച തുടങ്ങിയതോടെ നാസ്തികനായ ദൈവം ചര്‍ച്ചയുമായി വന്നു സത്യാന്യേഷി ! ആദമിന്റെ മക്കള്‍ക്കെങ്ങിനെ മക്കളുണ്ടായി? എന്ന് ആലിക്കോയയോടാണു പ്രധാനമായും ചോദിച്ചത്. അദ്ദേഹം മിണ്ടുന്നില്ല !!

മുഹമ്മദ് ഖാന്‍(യുക്തി) said...

സഭ്യമായ വാക്കുകളാല്‍ ശക്തമായ ആശയം പങ്കുവെക്കുന്ന സി കെ ബാബുവിനെ ഇവിടെ കണ്ടതില്‍ പെരുത്തു സന്തോഷം.

ea jabbar said...

ആദമിനു വേണ്ടി “മണ്ണു കുഴച്ച” ദൈവം എന്തുകൊണ്ട് അല്‍പ്പം കൂടി മണ്ണെടുത്ത് രണ്ടു ജോടി മനുഷ്യരെ സൃഷ്ടിച്ചുകൊണ്ട് സാഹോദര്യബന്ധത്തിന്റെ പവിത്രത കാത്തില്ല?

ea jabbar said...

സികെ ബാബു പറഞ്ഞു:-
...പത്തായിരം ഭാര്യമാരുമായി ജീവിക്കുന്ന ഒരുത്തന്‍ ഒരു ദിവസം എത്ര ഷിഫ്റ്റ് ചെയ്താല്‍ ഒരുവിധം തോരെപ്പാരെ ഒന്നോടിയെത്താനാവുമെന്ന് സമയം കിട്ടുമ്പോള്‍ ഒന്ന് കണക്കുകൂട്ടി നോക്കണം...
------
ആ ഭാര്യമാരുടെ കാര്യമൊന്നാലോചിച്ചു നോക്കൂ. അവര്‍ക്കു കിട്ടിയ ഭര്‍തൃസുഖം എത്രയാ ? ആയിരത്തിലൊന്ന് !!
ഒരു പുരുഷന്‍ ആയിരം . ഒരു സ്ത്രീക്ക് ആയിരത്തിലൊന്ന് . പ്രവാചക മാതൃക എത്ര നീതിയുക്തം !!!
ഇമ്മാതിരിക്കാരെയൊക്കെ പ്രവാചകരാക്കി വിടുന്ന ദൈവത്തിന്റെ നീതി ബോധവും സദാചാരബോധവും ....!

ea jabbar said...

ഒന്നും രണ്ടുമല്ല ഇതുപോലത്തെ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം എണ്ണത്തിനെയാണിങ്ങോട്ട് സദാചാരം പഠിപ്പിക്കാന്‍ ദൈവം പറഞ്ഞയച്ചത് !

..naj said...

ജബ്ബാര്‍ മാഷ്,
Qur'aan ഉപയോഗിച്ച ഒരു സംജ്ഞയെ താങ്കള്‍ നാടന്‍ ശൈലി ഉപയോഗിച്ച് മനസ്സിലാക്കുനിടത് വന്ന തകരാര്‍ ആണ് ഈ പരിഹാസത്തിനു ആധാരം. തീര്‍ച്ചയായും, താങ്കളുടെ വിജ്ഞാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. കാരണം ആദമിനെ അറിവ് നല്‍കിയ ശേഷമാണ് മനുഷ്യന്റെ അറിവിന്‌ മുമ്പില്‍ നമിക്കാന്‍ സൃഷ്ടാവ് പറഞ്ഞത്. പക്ഷെ അറിവിനോടൊപ്പം ഉണ്ടാകേണ്ട വിവേകം താങ്കള്‍ മനപ്പൂര്‍വമോ, അറിവില്ലാതെയോ താങ്കള്‍ അന്യമാക്കുന്നുണ്ട്. വിഷയത്തിലേക്ക് വരാം.
ആദം മണ്ണ് കൊണ്ടല്ല സൃഷ്ടിക്കപെട്ടത്‌ എന്ന് കരുതുക, അല്ലെങ്കില്‍ ഇങ്ങിനെയൊരു അറിവ് നമ്മളില്‍ ഇല്ല എന്ന് കരുതുക. അപ്പോള്‍ മാഷോ, അല്ലെങ്കില്‍ മാഷ്‌ ഈ അറിവിനായ് ഫോളോ ചെയ്യുന്ന ഡാര്‍ വിനോ സിധാന്ധിച്ച പ്രകാരം, കുരങ്ങില്‍ നിന്നും നമ്മള്‍ പരിണമിച്ചു ഉണ്ടായി എന്ന നിഗമനത്തില്‍ ഉറക്കും. ഈ അറിവിനായി മനുഷ്യര്‍ പറയുന്ന അഭിപ്രായതിനപ്പുരം ഒന്നും ഉണ്ടാകില്ല. അത് സത്യമാണോ അല്ലയോ എന്നത് തെളിയിക്കാന്‍ സാധ്യമല്ല. ചോദ്യങ്ങളുടെ പ്രളയമായിരിക്കും. എന്ത് കൊണ്ട് മനുഷ്യന്‍ മനുഷ്യനായി തന്നെ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. എന്തുകൊണ്ട് മനുഷ്യര്‍ക്കിടയില്‍ മൃഗങ്ങളെ പോലെ പല ഡിസൈനില്‍ ഇല്ലാതെ പോകുന്നു. എന്തുകൊണ്ട് കുരുങ്ങുകള്‍ പരിണാമത്തില്‍ സ്വയം പണിമുടക്കി തുടരുന്നു. ........

ഇനി ലോജിക്കിലേക്കു വരാം,
സൃഷ്ടാവ് പറഞ്ഞത് മണ്ണ് കൊണ്ട് സൃഷ്ടിച്ചു എന്ന് പറഞ്ഞപ്പോള്‍ മണ്ണ് കുഴച്ചു ശില്‍പ്പി ശില്പ്പമുണ്ടാക്കുന്നത് പോലെയെന്ന് മാഷ്‌ ഭാവനയില്‍ കണ്ടു. അങ്ങിനെ ഞങ്ങള്‍ കാണുനില്ല. പ്രപഞ്ചത്തെ സൃഷ്ടിച്ചവന്‍, ഭൂമിയെ സൃഷ്ടിച്ചവന്‍ അവന്‍ മണ്ണെടുത്ത്‌ കുഴചീട്ടല്ല ഇതൊക്കെ സൃഷ്ടിച്ചത്.
അത് എങ്ങിനെ സൃഷ്ടിക്കപെട്ടു എന്നത് ശാസ്ത്രം-മനുഷ്യന്‍ അവനു വാക്കുകള്‍ വെച്ച് നിഗമനങ്ങള്‍ അവതരിപ്പിക്കാമെന്നല്ലാതെ തെളിയിക്കാന്‍ കഴിയില്ല. മനുഷ്യനോടു ചിന്തിക്കാന്‍ പറയുന്നത് അതുകൊണ്ടാണ്, നിങ്ങള്‍ ചിന്തിക്കുക, ആകാശ ഭൂമികള്‍ എങ്ങിനെ രൂപപെട്ടുവെന്നു. എങ്ങിനെ സംവിധാനിച്ചുവെന്നു. !
സൃഷ്ടാവ് സംസാരിക്കുന്നത് ജബ്ബാര്‍ മാശോട maathramaല്ല. മുഴുവന്‍ മനുഷ്യരോടാണ്. സൃഷ്ടി രഹസ്യത്തെ പറ്റി പഠിപ്പിക്കുകയല്ല ചെയ്യുന്നത്. അതിന്റെ ബേസ് മാത്രം സൂചിപ്പിച്ചു കൊണ്ടാണ് എല്ലാ വിജ്ഞാനവും മനുഷ്യന്റെ മുമ്പില്‍ തുറന്നിട്ടത്. മനുഷ്യ സൃഷ്ടിയുടെ അടിസ്ഥാനം മണ്ണ് എന്ന ഘടകത്തില്‍ അവസാനിക്കുന്നു. പിന്നീട് സൃഷ്ടിയുടെ ക്രമീകരണം മറ്റൊരു തലത്തില്‍ ഒരു ജീവിത വ്യവസ്ഥിതിയും, സാമൂഹിക ബന്ടവും എന്ന നിലയിലേക്ക് നീക്കിയതും അങ്ങിനെയാണ്. സൃഷ്ടി ആരംഭത്തെ കുറിച്ച് പറയുന്ന സൃഷ്ടാവ് തീര്‍ച്ചയായും പിന്നീട് ബന്ടങ്ങളുടെ നീതി തുടര്‍ന്നീട്ടുണ്ടാകും. മാഷ്‌ പറയുന്ന വാദം തികച്ചും മാഷ്ടെ വഴി തെറ്റിയ ഭാവനകള്‍ മാത്രമാണ്. മാഷ്‌ പറയുന്ന അത്തരം ഭാവനകള്‍ ആകട്ടെ തങ്ങളുടെ യുക്തിയുടെ സദാചാര സ്വാതന്ത്ര്യവും, അത് അല്ല എന്ന് മാഷ്ടെ തിരിച്ചറിവാണ് അതിനെ എതിര്‍ക്കാനുള്ള കാരണവും. ഇസ്ലാമിന്റെ സധാച്ചരത്തിന് കുര്‍ ആന്‍ മനസ്സിരുത്തി വായിച്ചാല്‍ മതി.
_________________________
പിന്നെ യുക്തിവാദത്തിന്റെ "ലൈംഗിക സദാചാരം മാഷ്‌ പറയേണ്ടതില്ല" യുക്തിവാദത്തിന്റെ ഒരു ആയതു ഇങ്ങിനെ:
""അത് കക്കൂസാനെന്നു കരുതേണ്ടതില്ല"", ആര്‍ക്കു എപ്പോ ആരെ വേണമെന്നോ തോന്നുന്നോ കാര്യം അവതരിപ്പിക്കുക, ആ സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുക്കുക" പിന്നെ വിവാഹം കഴിച്ചു ഒരാളുടെ ഭാര്യയായി സ്ഥിരമാകെണ്ടാതില്ല, ആരില്‍ നിന്നും കുട്ടിയെ ഉണ്ടാക്കി "തീറ്റ കൊടുത്തു" വളര്‍ത്താം, പിന്നെ അത് വളര്‍ന്നു വീണ്ടും അങ്ങിനെ, അങ്ങിനെ.....
മാഷേ പ്ലീസ്, ഈ സദാചാരം പറഞ്ഞു സ്വയം അപമാനിക്കരുത്, മാഷ്‌ ഒരു അധ്യാപകന്‍ ആണ് ! നാളത്തെ തലമുറകളെ നേരായ രീതിയിലേക്ക് നയിക്കേണ്ട അദ്ധ്യാപകന്‍ !

സുധീര്‍_ഓയൂര്‍ said...

Tracking

Jack Rabbit said...

നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍

Another one to Dawkins' list of fleas

സത്യാന്വേഷി said...

സി കെ ബാബുവിനു നന്ദി. താങ്കളുടെ ഈ അഭിപ്രായം എന്റെ പോസ്റ്റിലിട്ടോട്ടേ?
ജബ്ബാര്‍ മാഷേ,
ചര്‍ച്ച വഴി തെറ്റിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ദയവായി ക്ഷമിക്കുക.

സത്യാന്വേഷി said...

Jack Rabbit:
ലിങ്കിനു നന്ദി.

ea jabbar said...

naj..!
താങ്കളുമായി ഒരു സംവാദത്തിന് എനിക്ക താല്പര്യമില്ല..
ദയവായി ഈ ചര്‍ച്ച വായിച്ച് ക്ഷമിച്ചിരിക്കൂ !
please !!

ea jabbar said...

ഇസ്ലാം ഫ്രീ സെക്സ് അനുവദിക്കുന്നു... സമ്പന്നര്‍ക്കു മാത്രം !


{ وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً }

“(നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു) ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും; -നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകള്‍ ഒഴികെ- ഇത് നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കു പുറമെയുള്ള സ്ത്രീകളെ ,വ്യഭിചാരം എന്ന നിലക്കല്ലാതെ, വിവാഹം എന്നപോലെ ,സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍നിന്നും ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട പ്രതിഫലം കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ) നിങ്ങള്‍ക്കു വിരോധമില്ല.” (4:24)

ea jabbar said...

ആയത്തുല്‍ മുത് അ എന്നപേരില് (സുഖഭോഗത്തിന്റെ സൂക്തം-pleasure sex ) അറിയപ്പെടുന്ന താല്‍ക്കാലിക ക്കരാറിനെ സംബന്ധിച്ചുള്ളതാണ്.

നിങ്ങള്‍ ഏതെങ്കിലും സ്ത്രീയുമായി ലൈംഗികാസ്വാദനം ആഗ്രഹിക്കുന്നുവെങ്കില്‍ അവളുടെ സമ്മതമാരായുകയും നിശ്ചിത കാലയളവിലേക്കുള്ള ഒരു ഉടമ്പടി പ്രകാരം അവളുമായി ബന്ധപ്പെടുകയും , അപ്രകാരം സുഖമനുഭവിച്ചു കഴിഞ്ഞാല്‍ നിശ്ചയിച്ച പ്രതിഫലം നല്‍കുകയും ചെയ്യണം എന്നാണിവിടെ’അല്ലാഹു’ ഉപദേശിക്കുന്നത്. സുഖമെടുക്കല്‍ കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ആവാമെന്നും പറയുന്നു.

ea jabbar said...

അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും അവളെ ഭോഗിക്കാനുള്ള അവകാശം ഉടമക്കു തന്നെ !!
ലോകാവസാനം വരേക്കുള്ള ഈ “സദാചാരം” എങ്ങനെയുണ്ട്?
കുര്‍ ആന്‍ സാക്ഷാല്‍ പ്രപഞ്ചസ്രഷ്ടാവിന്റെ ഒടുക്കത്തെ കിതാബാണെന്നതിനു ഇതിലും വലിയ ഒരു ദൃഷ്ടാന്തം ഇനി വേണോ ?
എന്റെ മനസ്സില്‍ നിന്നും ഇസ്ലാമിന്റെ ഈമാന്‍ , വില്ലില്‍നിന്നും അമ്പെന്ന പോലെ തെറിച്ചു പോകാനിടയാക്കിയ ഒരു ദിവ്യ വെളിപാട് ഇതാണ്. കുര്‍ ആനില്‍ ആദ്യമായി ഇതൊക്കെ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി !!

ea jabbar said...

ഒരുപാട് ആലിക്കോയമാര്‍ ഇന്നും ഈ വിഡ്ഢിത്തം വിശ്വസിക്കുന്നു എന്നതാണിന്നെ അല്‍ഭുതപ്പെടുത്തുന്നത് !!

ea jabbar said...

“പ്രവാചകന്റെ കാലത്തും തുടര്‍ന്ന് അബൂബക്കറിന്റെ കാലത്തും ഒരു പിടി കാരക്കയോ ഗോതമ്പു മാവോ പ്രതിഫലം നല്‍കി ഏതാനും ദിവസത്തേക്ക് ഞങ്ങള്‍ സുഖമനുഭവിക്കാറുണ്ടായിരുന്നു.” എന്ന് ഇബ്നു അബ്ബാസിനെ ഉദ്ധരിച്ചുകൊണ്ട് സഹീഹു മുസ്ലിം റിപ്പോര്‍ട് ചെയ്യുന്നു.
---
ഇവിടെ കുര്‍ ആനിലെ “നിങ്ങള്‍” ഹദീസിലെ “ഞങ്ങള്‍” എന്നതു പുരുഷന്മാര്‍ മാത്രമാണു കെട്ടോ !

ea jabbar said...

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
عدو لكم فاحذروهم

“തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7)

ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-

“അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലുവരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു ചെയ്തിരിക്കുന്നത്..” (കെ വി മുഹമ്മദ് മുസ്ലിയാര് )

ea jabbar said...

സ്ത്രീകള്‍ക്കു സ്വന്തമായി വികാരങ്ങളുണ്ടെന്ന കാര്യം പോലും ഈ സദാചാര നിയമക്കാര്‍ പരിഗണിച്ചിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ ഖുര്‍ ആന്‍ നിയമപ്രകരം തനിക്കും അവകാശമുണ്ടെന്നു വ്യാഖ്യാനിച്ച് പണിയൊപ്പിച്ച ഒരു സ്ത്രീയുടെ അനുഭവം നമ്മുടെ മൌദൂദി സാഹിബ് ഉദ്ധരിക്കുന്നുണ്ട് :-


“സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ പാടില്ല. ഖുര്‍ ആനില്‍ , പുരുഷന്മാര്‍ക്കു അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കതു നിഷേധിക്കുകയും ചെയ്യുന്നു. ഉമറിന്റെ ഭരണകാലത്ത് ഒരു സ്ത്രീ “വമാ മലകത് അയ്മാനുകും” എന്ന ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്തു. തന്റെ അടിമയുമായി ലൈംഗികത പങ്കു വെച്ചു. ഈ വിവരം ഉമറിനു ലഭിച്ചപ്പോള്‍ , അദ്ദേഹം ഈ പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വെച്ചു. എല്ലാവരും ഏകകണ്ഠമായി , അവര്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തു എന്നഭിപ്രായപ്പെട്ടു. മറ്റൊരു സ്ത്രീ ഉമറിനോട് ഇതു പോലൊരു പ്രവൃത്തിക്കു സമ്മതം ചോദിച്ചു. ശക്തമായി എതിര്‍ത്തതിനു ശേഷം ,സ്ത്രീകള്‍ എതിരു പ്രവര്‍ത്തിക്കാത്ത കാലത്തോളം അറബികള്‍ നന്മയില്‍തന്നെയായിരിക്കുമെന്നദ്ദേഹം പറഞ്ഞു.” [പര്‍ദ്ദ, പെജ് 175 ; അബുല്‍ അ അലാ മൌദൂദി] തഫ്ഹീമുല്‍ ഖുര്‍ ആനിലും ഇതുദ്ധരിച്ചിട്ടുണ്ട്.

ea jabbar said...

ഇസ്ലാം, സദാചാരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന അടിമയുടമാ ഗോത്രവ്യവസ്ഥയുടെ പുരുഷാധിപത്യ മൂല്യങ്ങള്‍ മാത്രമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. മറിച്ച് ഇതൊക്കെ ലോകാവസാനം വരെ മനുഷ്യരാശിക്കൊന്നാകെ സ്വീകാര്യമാകേണ്ട ഉത്തമ വ്യവസ്ഥയാണെന്നു തെളിയിക്കാന്‍ ,യുക്തിവാദികളെ സദാചാരം പറഞ്ഞു വിരട്ടാന്‍ വരുന്ന ഇസ്ലാം ബുദ്ധിജീവികളെ വെല്ലു വിളിക്കുന്നു.

ബിജു ചന്ദ്രന്‍ said...

tracking

Sulfikar said...

സദാചാരത്തിന്റെ മറ്റൊരു ഉത്തമ മാത്രകയാണല്ലോ വിവാഹ മോചനം നടത്തിയവര്‍ തമ്മില്‍ തെറ്റു തിരുത്തി ഒന്നാക്കാന്‍ തീരുമാനിച്ചാലും സ്ത്രീ മറ്റൊരു പുരുഷനെ വിവാഹം കഴിച്ചു കൂടെ കഴിഞ്ഞു വീണ്ടും വിവാഹ മോചനം നേടിയ ശേഷം ആദ്യ ഭര്‍ത്താവിലേക്ക് തിരിച്ചു പോകുന്നത്. ജബ്ബാര്മാഷ് വെറുതെ സ്ത്രീകള്‍ക്ക് ഒന്നും കൊടുത്തിട്ടില്ല എന്ന് പറയരുത് ദൈവ കോപം / സാത്താന്‍ കോപം ഉണ്ടാകും.

Sulfikar said...

:(

Unknown said...

tracking

അനാര്യന്‍ said...

sketching...

സുശീല്‍ കുമാര്‍ said...

മുമ്പ് എന്റെയടുത്ത് 'ദൈവികസത്യത്തെ' പരിചയപ്പെടുത്താനെത്തിയ ഞങ്ങളുടേ നാട്ടിലെ ജമാ അത്ത്‌ ലീഡര്‍ മുഹമ്മദ്കുട്ടി മാഷോടും ഞാന്‍ ഈ ചൊദ്യം ചോദിച്ചതാണ്‌. അന്ന് എനിക്ക് മനസ്സിലായ കാര്യം ഇത്തരമൊരു കുരുത്തം കെട്ട ചോദ്യം അദ്ദേഹം ജനിച്ച ശേഷം ആദ്യമായി കേള്‍ക്കുകയാണെന്നാണ്‌. കുറെനേരം ആലോചിച്ചശേഷം അദ്ദേഹം ഒരു മറുപടി തന്നു:
" അന്നത്തെ സാഹചര്യത്തില്‍ അത്രയല്ലെ കഴിയൂ?"

"മുഹമ്മദ് കുട്ടിമാഷുടെ കാര്യമാണ്‌ ഞാന്‍ ചോദിച്ചതെങ്കില്‍ ഇപ്പറഞ്ഞത് ശരി. പക്ഷേ ഞാന്‍ 'സര്‍വ്വശക്തനായ' ദൈവത്തിന്റെ കാര്യമാണ്‌ ചോദിച്ചത്."

ഏതായാലും 'ചോദിച്ച് പിന്നീട് പറയാമെന്ന് ' പറഞ്ഞുപോയ മാഷെ പലവട്ടം കണ്ടെങ്കിലും ഇക്കാര്യം മാത്രം പറഞ്ഞില്ല, ഇനിയും ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഞാന്‍ ചോദിച്ചുമില്ല.

ഇതിലും വലിയ ഉത്തരമൊന്നും ആലിക്കോയസാറില്‍ നിന്നും ലത്തീഫില്‍ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല. മറ്റേ കക്ഷിയില്‍ നിന്ന് മാഷിന്‌ ചില ഉപദേശങ്ങള്‍ കിട്ടിയേക്കും.

സുശീല്‍ കുമാര്‍ said...

വിഷയം മാറ്റുന്നു.

ea jabbar said...

ഇവിടെ ലൈംഗിക സദാചാരം മാത്രം ചര്‍ച്ച ചെയ്യുക. വിഷയം മാറ്റാന്‍ കമന്റിട്ടാല്‍ ഡിലീറ്റ് ചെയ്യും
വൈരുദ്ധ്യം ചര്‍ച്ച ചെയ്യുന്നേടത്ത് ആവര്‍ത്തിച്ചു വന്ന് സദാചാരം പറഞ്ഞവരെയൊന്നും കാണുന്നില്ല !

മനു said...

സദാചാരം ഓരോ സമുഹത്തിനും ഓരോ കാലഗട്ടതിലും വെത്യാസ പെടുന്നത് അല്ലെ . ഇതില്‍ ഏതു ആണ് ദൈവത്തിന്‍റെ സദാചാരം എന്ന് എങ്ങിനെ പറയാന്‍ കഴിയും ? അമേരിക്കകയില്‍ സ്ത്രികള്‍ അല്പവസ്ത്രം ധരിക്കുന്നത് മോശം അല്ല . പക്ഷെ മുസ്ലിം രാജ്യങ്ങളില്‍ അത് സദാചാര വിരുദ്ധം ആകും . ആഫ്രിക്കയില്‍ വസ്ത്രം ഒന്നും ഇല്ലെങ്കിലും സദാചാര വിരുദ്ധം ആവില്ല .ഇതില്‍ നിന്നും തന്നെ മനസിലാവില്ലേ സദാചാരം മനുഷ്യ സൃഷ്ടി ആണെന്ന് .

ea jabbar said...

സദാചാരം എങ്ങനെ മാറിയും പരിണമിച്ചും വികസിക്കുന്നു എന്ന് വിശദമായി ഇവിടെ ചര്‍ച്ച ചെയ്തിരുന്നു.

ea jabbar said...

വസ്ത്രധാരണത്തിന്റെ സദാചാരം ഇസ്ലാമില്‍ വിചിത്രമാണ്.
സ്വതന്ത്ര സ്ത്രീയുടെ തല ഔറത്താണെങ്കിലും അടിമസ്ത്രീയുടെ മുല ഔറത്തല്ല !
[ഔറത്ത്= നിര്‍ബ്ബന്ധമായും മറയ്ക്കേണ്ട ഭാഗം]

Subair said...

അല്ല ജബ്ബാര്‍ മാഷേ, ഈ സദാചാരം എന്ന് പറഞ്ഞാല്‍ എന്താ ?

സുശീല്‍ കുമാര്‍ said...

സുബൈറേ, ഈ സദാചാരം എന്ന് പറഞ്ഞാല്‍ സത് ആചാരമാണല്ലോ? അതായത് നല്ല ആചാരം. നല്ലത് ആരുപറഞ്ഞാലും സ്വീകരിക്കാം. ചീത്ത ആരു പറഞ്ഞാലും സ്വീകാര്യമാകില്ല. പറഞ്ഞത് ആര്‍ എന്ന് നോക്കയല്ല സത് ആണോ അസത് ആണോ എന്ന് തീരുമാനിക്കുക. എന്ത് പറഞ്ഞു എന്നത് നോക്കിയാണ്‌.

സുശീല്‍ കുമാര്‍ said...

അല്ല സുബൈറേ,

"ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?"

-- ഇത് 'ദൈവ'മുണ്ടാക്കിയ ഒരു ആചാരമാണ്‌. ഇത് നല്ല ആചാരമാണോ എന്നതാണല്ലോ ചര്‍ച്ച?

Subair said...

ഞാന്‍ സദാചാരത്തിന്റെ പര്യായപദമോ, നിഘണ്ടുവിലെ അര്‍ത്ഥമോ അല്ല ചോദിച്ചത്.

നല്ലത് എന്ന് പറഞ്ഞാല്‍ എന്താണ്‌? എന്തിനാണ് നാം നല്ലത് മാത്രം ചെയ്യുന്നത്? ഇതാണ് ചോദ്യം?

ഇത് 'ദൈവ'മുണ്ടാക്കിയ ഒരു ആചാരമാണ്‌. ഇത് നല്ല ആചാരമാണോ എന്നതാണല്ലോ ചര്‍ച്ച?
==================


ആദ്യം നമ്മുക്ക് നന്മ എന്താണ്‌ എന്ന് തീരുമാനിക്കാം. അപ്പൊ ഇതിന് ഉത്തരം ആകും.

ea jabbar said...

എന്റെ കാഴ്ച്ചപ്പാടില്‍ എന്താണു നന്മയെന്നും എന്താണു തിന്മയെന്നും പല പോസ്റ്റിലായി ഇതിനകം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ ഇനി സുബൈറിന്റെ നിര്‍വ്വചനം വന്നോട്ടെ . അതിനു ശേഷം പറയാം .

അല്ല സുബൈറേ എ‍ന്താണീ നമ ? എന്താണു തിന്മ? സദാചാരം എന്നു പറയുന്നതെന്താ? അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാ?

ആദം നബിയുടെ കാലത്ത് അമ്മേം പെങ്ങളും നോക്കണ്ടാ . പിന്നെ അതൊക്കെ നോക്കണം എന്ന “ദൈവീക” നിലപാടിന്റെ യുക്തിയാണിവിടെ ചോദ്യം ചെയ്യപ്പെട്ടത്. നിര്‍വ്വചനം കൊണ്ട് അതു പരിഹരിക്കുമെന്നാണു സുബൈറ് പറയുന്നത്. ആയിക്കോട്ടെ; നിര്‍വ്വചനം വരട്ടെ !

ea jabbar said...

മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ക്കു ചില പാരസ്പര്യങ്ങളും ചിട്ടവട്ടങ്ങളും അനിവാര്യമായിത്തീര്‍ന്നു എന്നും സാമൂഹ്യജീവിതം വികാസം പ്രാപിക്കുന്നതിനനുസരിച്ച് ഈ ചട്ടങ്ങളും നിയമങ്ങളും ക്രമാനുഗതമായി വികസിച്ചു വരുകയാണുണ്ടായതെന്നും, ചരിത്രപരമായി നിരീക്ഷിക്കുന്നവര്‍ക്കു കാണാന്‍ പ്രയാസമില്ല. “മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക” എന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു. സാമൂഹികതയാണു ധാര്‍മ്മികതയുടെ അടിസ്ഥാനമെന്നു ചുരുക്കം.

Subair said...

എന്‍റെ നന്മ തിന്മകളിലേക്ക് വരാം.
അതിന് മുമ്പ് യുക്തിവാദികളുടെ നന്മ തിന്മകള്‍ ഒന്ന് മനസ്സിലാക്കട്ടെ.

താങ്കള്‍ തന്ന ലിങ്കില്‍ നമ തിന്മകളെ യുക്തിപരമായി നിര്‍വചിക്കുന്നില്ല. ഇനി ഉണ്ട് എന്നുണ്ടെങ്കില്‍ അത് ചുരിക്കി ഇവിടെ എഴുതുക, നമ്മുക്ക് ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാം.

മനുഷ്യര്‍ സാമൂഹ്യ ജീവിതം ആരംഭിച്ചതു മുതല്‍ അവര്‍ക്കു ചില പാരസ്പര്യങ്ങളും ചിട്ടവട്ടങ്ങളും അനിവാര്യമായിത്തീര്‍ന്നു എന്നും സാമൂഹ്യജീവിതം വികാസം പ്രാപിക്കുന്നതിനനുസരിച്ച് ഈ ചട്ടങ്ങളും നിയമങ്ങളും ക്രമാനുഗതമായി വികസിച്ചു വരുകയാണുണ്ടായതെന്നും, ചരിത്രപരമായി നിരീക്ഷിക്കുന്നവര്‍ക്കു കാണാന്‍ പ്രയാസമില്ല.
========


ഓ അത്രയെയോള്ളൂ. നമ്മുടെ ട്രാഫിക്‌ നിയമങ്ങള്‍ ഒക്കെ പോലെ നാം ഉണ്ടാക്കിയ ചില ചട്ടങ്ങളും നിയമങ്ങളും മാത്ര മാണ് നന്മ എന്ന് പറയുന്നത് അല്ലെ.

ശരി, അപ്പോള്‍ താങ്കള്‍ നന്മ എന്ന് കരുതുന്ന കാര്യങ്ങള്‍ മറ്റൊരു യുക്തിവാദി നന്മയായി കാണണമെന്നോ പിതുടരണമെന്നോ ഇല്ല അല്ലെ? അതെ പോലെ താങ്കള്‍ തിനമായി കാണുന്ന കാര്യങ്ങള്‍ മറ്റൊരു യുക്തിവാടിക്ക് നന്മയി തോന്നവുന്നതും ആണ്.

മാത്രവുമല്ല, നമ്മള്‍ ഉണ്ടാക്കിയ ഈ കൊല്ലരുത് കക്കരുത് പോലെയുള്ള ഈ ചട്ടങ്ങള്‍ ഒന്നുംയുക്തിലധിഷ്ടിതാമല്ലാത്തതുകൊണ്ട്ഒരു യുക്തിവാദിക്ക് ഇതില്‍ പലതും നന്മയായി തോന്നവുന്നതും ചെയ്യാവുന്നതും ആണ്, എന്താ ശരിയില്ലേ ?

“മറ്റുള്ളവര്‍ നിങ്ങളോട് എപ്രകാരം പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക” എന്ന സിദ്ധാന്തത്തെ ഭൌതികവാദികള്‍ ശരി വെക്കുന്നു.
============


ഏത് ഭൌതിക വാദികള്‍? ഭൌതിക വാദികളുടെ ഏത് കിതാബിലാണ് അങ്ങിനെ പറഞ്ഞിട്ടുള്ളത്?

ജബ്ബാര്‍, ഭൌതികവാടി എന്ന് പരിചയപ്പെടുത്തുന്ന ആരെങ്കിലും അങ്ങിനെ പറഞ്ഞിട്ടുണ്ടോ എന്നത് എനിക്ക് വിഷയമല്ല. ഇങ്ങനെ പെരുമാറുന്നത് മാത്രമാണ് യുക്തി എന്നുണ്ടെങ്കില്‍ അത് പറയൂ. യുക്തിവാദത്തെ ക്കുറിച്ച് സംസാരിക്കൂ, യുക്തിവാദികളെ ക്കുറിച്ചല്ല.

Sandhu Nizhal (സന്തു നിഴൽ) said...

ഗണലൈംഗികതയും മതങ്ങളും - ഡോ. പി സോമന്‍
ഇടയവൃത്തിയും കൃഷിയുമായിരുന്നു പ്രാചീനഗോത്രങ്ങളുടെ ജീവിതമാര്‍ഗ്ഗങ്ങള്‍. ഭൂമിയുടെയും പരിസ്ഥിതിയുടെയും സ്വഭാവമനുസരിച്ച്‌ ഇവയില്‍ ഏതിനെങ്കിലും ഒന്നിന്‌ പ്രാമുഖ്യം ലഭിച്ചിരുന്നു. കാര്‍ഷികവൃത്തിയില്‍ നിന്നും ഇടയവൃത്തി പ്രധാനപ്പെട്ട ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ച ഇടയഗോത്രങ്ങളാണ്‌ പില്‌ക്കാലത്തെ സെമറ്റിക്‌ ഗോത്രങ്ങളില്‍ നല്ലൊരു വിഭാഗം. ജൂത - ക്രൈസ്‌തവ - ഇസ്ലാം മതങ്ങളുടെ പ്രഭവ കേന്ദ്രങ്ങളായിരുന്ന ജനവര്‍ഗ്ഗങ്ങള്‍ കാലിവളര്‍ത്തലും വ്യാപാരവും മുഖ്യതൊഴിലുകളായി സ്വീകരിച്ച വിഭാഗങ്ങളാണ്‌. എന്നാല്‍ അവരുടെ പൂര്‍വദശയില്‍ കൃഷിക്കും പ്രാധാന്യമുണ്ടായിരുന്നു എന്ന്‌ സാംസ്‌കാരികാവശിഷ്‌ടങ്ങള്‍ തെളിയിക്കുന്നുണ്ട്‌. പ്രത്യേകിച്ചും ലൈംഗികവും കുടുംബപരവുമായ ബന്ധങ്ങള്‍. ഗണജീവിതത്തിലെ പുനാലുവാന്‍ - യുഗ്മവിവാഹസമ്പ്രദായങ്ങളിലൂടെ തന്നെയാണ്‌ സെമറ്റിക്‌ ഗോത്രങ്ങളും ഉയര്‍ന്നുവന്നത്‌. യൂഫ്രട്ടീസ്‌ - ടൈഗ്രീസ്‌ നദീതടങ്ങളില്‍ വളര്‍ന്നുവികസിച്ച അസ്സിരീയന്‍ - ബാബിലോണിയന്‍ സംസ്‌കാരം ബെദൂയിന്‍ ഗോത്രങ്ങള്‍ സ്ഥാപിച്ചതാണ്‌. (എംഗല്‍സ്‌ മാര്‍ക്‌സിന്‌ എഴുതിയ കത്ത്‌ - 1853 മേയ്‌ 26) അമ്മ ദൈവരാധനയും കാര്‍ഷികാനുഷ്‌ഠാനങ്ങളും നിലനിര്‍ത്തിയിരുന്ന ബെദൂയിന്‍ ഗോത്രങ്ങള്‍ പൊതുവേ പിതൃദായക്കാരായിരുന്നു. ബേനി സലേദ്‌, ബേനി യൂസഫ്‌ എന്നത്‌ വ്യക്തി നാമങ്ങളാണെങ്കിലും അവ ഗോത്രനാമങ്ങളായത്‌ പിതാവിന്റെ വംശാവലികള്‍ കുലങ്ങളായിത്തീര്‍ന്നതിന്‌ തെളിവാണെന്ന്‌ എംഗല്‍സ്‌ സൂചിപ്പിക്കുന്നു. ``പ്രാചീന പിതൃതന്ത്രാത്മകജീവിതരീതിയില്‍ നിന്ന്‌ ഉടലെടുക്കുന്ന ഇത്തരം പേരിടല്‍ ഏര്‍പ്പാട്‌ ഒടുവില്‍ ഈ വിധത്തിലുള്ള വംശാവലിയിലേക്ക്‌ എത്തിക്കും'' (എംഗല്‍സിന്റെ കത്ത്‌) ctin.....

Sandhu Nizhal (സന്തു നിഴൽ) said...

ബെദൂയിന്‍ ഗോത്രംേപാലെ ഒരു ഗ്രോത്രവിഭാഗമായിരുന്നു ജൂതന്മാര്‍. മാതൃദായ സംസ്‌കാരത്തന്റെ സ്വാധീനം നിലനിന്ന ബാബിലോണിയന്‍ സംസ്‌കാരത്തിന്‌ ബദലായി പിതൃദായ ഗോത്രസംസ്‌കാരമുള്ള ജൂതന്മാര്‍ ബെദൂയിന്‍ ഗോത്രങ്ങള്‍ക്ക്‌ എതിരായിരുന്നു. ``പ്രാദേശിക സാഹചര്യങ്ങളും കൃഷിയും മറ്റും കാരണം ഇവര്‍ മറ്റു ബെദൂയിന്‍ ഗോത്രങ്ങള്‍ക്ക്‌ എതിരായി തിരിഞ്ഞതായിരിക്കണം.'' (എംഗല്‍സ്‌ കത്ത്‌) മാതൃദായസംസ്‌കാരവും കൃഷിയും അടിത്തറയായി നിലനിന്ന ഈജിപ്‌തിന്റെ ജീവിതരീതികളോട്‌ ജൂതന്മാര്‍ക്ക്‌ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അവര്‍ മോശയുടെ നേതൃത്വത്തില്‍ അവിടെനിന്നും സിനായ്‌ മരുഭൂമിയിലേക്ക്‌ യാത്രയാകുന്നു. ഈജിപ്‌തില്‍ സഹോദരന്‍ സഹോദരിയെ വിവാഹം കഴിക്കുന്ന കുടുംബരീതിയോട്‌ മോശയ്‌ക്കോ അനുയായികള്‍ക്കോ യോജിക്കാനായില്ല. എന്നാല്‍ പുനാലുവാന്‍ രീതിയിലുള്ള കുടുംബബന്ധങ്ങളിലൂടെയാണ്‌ ജൂതവംശവും പരിണമിച്ചെത്തിയത്‌. എംഗല്‍സ്‌ മാര്‍ക്‌സിന്‌ എഴുതിയ കത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. ``യഹൂദന്മാരുടെ വിശുദ്ധ വേദഗ്രന്ഥമെന്നു പറയുന്ന ആ സംഗതി പഴയ അറേബ്യന്‍ മത - ഗോത്ര പാരമ്പര്യങ്ങളുടെ ഒരു രേഖയില്‍ കവിഞ്ഞൊന്നുമല്ലെന്നത്‌ എനിക്കിപ്പോള്‍ പൂര്‍ണ്ണബോധ്യമായിരിക്കുന്നു. യഹൂദന്മാര്‍ അവര്‍ക്ക്‌ രക്തബന്ധമുള്ള നാടോടി അയല്‌ക്കാരില്‍ നിന്ന്‌ ആദ്യകാലത്തു തന്നെ പിരിഞ്ഞുപോയതുകൊണ്ട്‌ ഇതില്‍ അല്‌പസ്വല്‌പം ഭേദഗതിയും വന്നിരിക്കാമെന്നേയുള്ളൂ. അറേബ്യന്‍ ഭാഗത്തു പാലസ്‌തീനു ചുറ്റും ബെദൂയിന്‍ വക മരുഭൂമികളല്ലാതെ മറ്റൊന്നുമില്ലെന്നത്‌ അവരുടെ പ്രത്യേകമായ വളര്‍ച്ചയ്‌ക്കുള്ള വിശദീകരണം നല്‌കും. എന്നാല്‍, അതിന്റെ പ്രധാന ഉള്ളടക്കം അറേബ്യന്‍ അഥവാ സെമിറ്റിക്‌ ആയിരുന്നെന്നാണ്‌ പ്രാചീന അറേബ്യന്‍ ലിഖിതങ്ങളും പാരമ്പര്യങ്ങളും ഖുറാനും വംശവൃക്ഷങ്ങള്‍സ്ഥാപിക്കാനുമുള്ള എളുപ്പവുമെല്ലാം തെളിയിക്കുന്നത്‌'' (എംഗല്‍ സിന്റെ കത്ത്‌ മാര്‍ക്‌സും എംഗല്‍സും മതത്തെപ്പറ്റി എന്ന കൃതിയില്‍ പേജ്‌ 124) ബൈബിള്‍ പഴയ നിയമം അനുസരിച്ച്‌ ആദമിന്റെ മക്കളായ കയീന്‍ കൃഷിക്കാരനും ഹാബേല്‍ കാലിവളര്‍ത്തലുകാരനുമായിരുന്നു. ഒന്ന്‌ കാര്‍ഷിക ഗോത്രം. മറ്റേത്‌ ഇടയ ഗോത്രം. ഇടയഗോത്രക്കാരനായ ഹാബേലിന്റെ ആട്ടിന്‍കുട്ടിയെ കാഴ്‌ചദ്രവ്യമായി സ്വീകരിച്ച ദൈവം കയിന്റെ കാഴ്‌ചവസ്‌തുവായ നെല്‍ക്കറ്റയെ നിരസിച്ചുകളഞ്ഞു. അതില്‍ കുപിതനായ കയീന്‍ ഹാബേലിനെ കൊന്നു. അങ്ങനെ കാര്‍ഷിക ഗോത്രവും ഇടയഗോത്രവും ബാബിലോണിയന്‍ സംസ്‌കാരവും ജൂതന്മാര്‍ ഉള്‍ക്കൊള്ളുന്ന സെമറ്റിക്‌ ഗോത്രസംസ്‌കാരവും തമ്മിലുള്ള സംഘര്‍ഷമാണ്‌ പ്രാചീന സംസ്‌കാരങ്ങളെ നിലംപരിശാക്കിയതു എന്നുപറയാം. യഹൂദമതവും ക്രിസ്‌തുമതവും തുടര്‍ന്നുവന്ന ഇസ്ലാംമതവും അമ്മദൈവാരാധനകളിലും ബഹുദൈവവിശ്വാസത്തിലും അധിഷ്‌ഠിതമായിരുന്ന ബാബിലോണിയന്‍ സംസ്‌കാരത്തെ - കാര്‍ഷികമതത്തെ - ദുര്‍ബ്ബലമാക്കുകയും തുടച്ചുനീക്കുകയും ചെയ്‌തു. മുഹമ്മദ്‌ നബി മെക്കയിലെ വിഗ്രഹങ്ങള്‍ പിഴുതുമാറ്റിയതിന്റെ പൊരുള്‍ മറ്റൊന്നുമല്ല. എംഗല്‍സ്‌ അതു ഭംഗ്യന്തരേണ വ്യക്തമാക്കിയിട്ടുണ്ട്‌. ``മുഹമ്മദിനെപ്പറ്റിയുള്ള എന്റെ പഠനത്തിന്‌ ഇനിയും കുറച്ചുദിവസം പിടിക്കും. പക്ഷേ, ഇതുവരെയുള്ള പഠനം വെച്ചുനോക്കിയാല്‍ പട്ടണത്തില്‍ കുടിയേറിപ്പാര്‍ത്തെങ്കിലും വീര്യം കെട്ടുപോയിരുന്ന കര്‍ഷകര്‍ക്കെതിരായ ഒരു ബെദൂയിന്‍ പ്രതികരണത്തിന്റെ സ്വഭാവമാണ്‌ ആ പ്രസ്ഥാനത്തിനുള്ളതെന്ന്‌ പറയേണ്ടിയിരിക്കുന്നു. ആ കര്‍ഷകമതവും അക്കാലത്ത്‌ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിയിലായിരുന്നു... യഹൂദമതവും ക്രിസ്‌തുമതവുമായി കൂടിക്കലര്‍ന്നുണ്ടായ സങ്കരമതമായിരുന്നു മഹമ്മദിന്റേത്‌'' (എംഗല്‍സ്‌ മതത്തെപ്പറ്റി - പേജ്‌ 131)

Sandhu Nizhal (സന്തു നിഴൽ) said...

പഴയനിയമത്തിലെലൈംഗിക വിലക്കുകള്‍
ബാബിലോണിയാ മെസപ്പൊട്ടോമിയാ അസ്സീറിയാ ഈജിപ്‌ത്‌ എന്നിവിടങ്ങളില്‍ അമ്മദൈവാരാധനകളും ക്ഷേത്രവ്യഭിചാരവും നിലനിന്നിരുന്നു. കര്‍ക്കശമായ പിതൃദായം നിലനിര്‍ത്തിയ ഇടയഗോത്രങ്ങള്‍ക്കൊപ്പം മാതൃദായകമായിരുന്നു. പഴയ നിയമത്തില്‍ ഗോത്രങ്ങള്‍ പുരുഷനില്‍ നിന്ന്‌ ആരംഭിക്കുന്നതുപോലെ (ഉദാഹരണത്തിന്‌ അബ്രഹാം ഇസഹാക്ക്‌, യാക്കോബ്‌ എന്നിവര്‍ ഗോത്ര പിതാക്കന്മാരാണ്‌) ഗണമാതാക്കളില്‍ നിന്നും (പഴയനിയമം ഇവരെ വെപ്പാട്ടിമാരായി വിശേഷിപ്പിക്കുന്നു) ജനിച്ചതാണ്‌ ഗാദ്‌, ആഷേര്‍, ദാന്‍, നഫ്‌ത്താലി ഗോത്രങ്ങള്‍. എന്നാല്‍ പഴയ നിയമത്തില്‍ സന്തതി പരമ്പരകളെ ഉല്‌പാദിപ്പിക്കുന്നത്‌ പിതാക്കന്മാരാണ്‌. ``തേരഹിന്നു എഴുപതുവയസ്സായപ്പോള്‍ അവന്‍ അബ്രഹാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു. തേരഹിന്റെ വംശപാരമ്പ്യമാവിതു: തേരഹ്‌ അബ്രാഹിമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു. ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു. (ഉല്‌പത്തിപുസ്‌തകം പേജ്‌ 11) ഇവിടെ പെണ്‍മക്കളുടെ പരാമര്‍ശമില്ല. ജനനപ്രക്രിയയില്‍ മാതൃസൂചനയുമില്ല. ബൈബിള്‍ രചയിതാക്കള്‍ രാഷ്‌ട്രീയമായി തന്നെ മാതൃദായത്തിനും അതിന്റേതായ ലൈംഗികവ്യവസ്ഥയ്‌ക്കും എതിരായിരുന്നു. മോശയുടെ കാലത്തിന്‌ മുമ്പ്‌ തന്നെ വ്യഭിചാരത്തെയും അയല്‍ക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നതിനെയും ജൂതഗോത്രമതം വിലക്കിയിരുന്നു. വേശ്യകള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി. ബാബിലോണിയയില്‍ പില്‌ക്കാലത്ത്‌ വ്യഭിചാരം നടത്തിയ സ്‌ത്രീകളെ (ബഹുഭര്‍ത്തൃത്വം സ്വീകരിച്ചവരെ) ജലത്തില്‍ മുക്കിക്കൊന്നിരുന്നു. പാലസ്‌തീനില്‍ വേശ്യകളെ വകവരുത്തിയത്‌ കല്ലെറിഞ്ഞിട്ടാണ്‌. എന്നാലും വേശ്യാവൃത്തി തടയാന്‍ ജൂതന്മാര്‍ക്ക്‌ കഴിഞ്ഞില്ല എന്നതിന്‌ ഉദാഹരണമാണ്‌ മഗ്‌ദലനമറിയത്തിന്റെ കഥ.
പുനാലുവാന്‍ ഗോത്ര ലൈംഗികതയ്‌ക്ക്‌ മേല്‍ കര്‍ക്കശമായ വിലക്കുകളാണ്‌ പഴയ നിയമകര്‍ത്താക്കള്‍ ഏര്‍പ്പെടുത്തിയത്‌. ``ദേശം വേശ്യാവൃത്തി ചെയ്‌തു ദുഷ്‌കര്‍മ്മം കൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക്‌ ഏല്‌പിക്കരുത്‌... ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ... മരണശിക്ഷ അനുഭവിക്കണം<s

Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...

വയിച്ചതന്നു ഗൂഗിള്‍ ബസില്‍ ആരോ ഇട്ടത്.പേര് ഒര്കുന്നില്ല .അനുവാദമില്ലാതെ പകര്ത്തുന്നതിനു മാപ്പ് .

ea jabbar said...

അപ്പോള്‍ താങ്കള്‍ നന്മ എന്ന് കരുതുന്ന കാര്യങ്ങള്‍ മറ്റൊരു യുക്തിവാദി നന്മയായി കാണണമെന്നോ പിതുടരണമെന്നോ ഇല്ല അല്ലെ?
------
യുക്തിവാദികള്‍ തമ്മില്‍ മാത്രമല്ല, സമുദായങ്ങള്‍ തമ്മിലും പ്രാദേശിക സമൂഹങ്ങള്‍ തമ്മിലും ഭാഷാ ഗോത്ര ജാതി മത ഗ്രൂപ്പുകള്‍ തമ്മിലുമൊക്കെ ഈ വ്യത്യാസങ്ങള്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നു. അതെല്ലാം സമന്വയിപ്പിച്ചുകൊണ്ടും പൊതുവായ ചില മാനദണ്ഡങ്ങള്‍ പാലിച്ചുമൊക്കെയാണു മനുഷ്യര്‍ ജീവിക്കുന്നത്. ഇന്ത്യ തന്നെ ഇത്തരം വൈവിധ്യങ്ങളുടെ ഒരു ലക്ഷണമൊത്ത അവിയല്‍ സമൂഹമാണല്ലോ.
പൊതുവായ ഒരു ഭരണഘടനയനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. അവിടെ വ്യക്തിയുടെ മാത്രം യുക്തിയനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നമുക്കു വിയോജിപ്പുണ്ടെങ്കിലും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതു നിയമങ്ങള്‍ അനുസരിക്കേണ്ടി വരും. രാഷ്ട്രങ്ങള്‍ തമ്മിലും വലിയ അളവില്‍ സദാചാര വൈവിധ്യമുണ്ട്. സാമൂഹ്യ ജീവിയായതുകൊണ്ടാണിതെല്ലാം അനുസരിക്കേണ്ടി വരുന്നത്.

ea jabbar said...

എന്റെ അയല്‍ വീട്ടിലെ സരോജിനിക്ക് രണ്ട് അച്ഛന്മാരുണ്ടായിരുന്നു. രാമനും വേലുവും. അവര്‍ സഹോദരന്മാര്‍. അവര്‍ക്കു രണ്ടു പേര്ക്കും കൂടി ഒരു ഭാര്യ. ഇത് അടുത്തകാലം വരെ കേരളത്തില്‍ ചില വിഭാഗങ്ങളിലുണ്ടായിരുന്ന സദാചാരം. മക്കളെ സംബന്ധിച്ച് വളരെ സുരക്ഷിതമാണീ അവസ്ഥ. രണ്ടു പിതാക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കും !
ആന്ത്രാ പ്രദേശില്‍ അമ്മാവന്‍ മരുമകളെയാണു കല്യാണം കഴിക്കുക. നമുക്കത് ആലോചിക്കാനേ വയ്യ. !
മുറപ്പെണ്ണിനെ വേള്‍ക്കുന്നത് ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും സദാചാരം., ക്രിസ്ത്യാനിക്ക് അത് ആലോചിക്കാനാവാത്ത കാര്യം ! ഒരേ കാലത്ത് ഒരേ ദേശത്ത് ഇത്രയും വ്യത്യാസം. അപ്പോള്‍ കാല ദേശ മാറ്റങ്ങള്‍ക്കനുസരിച്ചും മാറ്റങ്ങള്‍ സ്വാഭാവികം.

ea jabbar said...

മ്മള്‍ ഉണ്ടാക്കിയ ഈ കൊല്ലരുത് കക്കരുത് പോലെയുള്ള ഈ ചട്ടങ്ങള്‍ ഒന്നുംയുക്തിലധിഷ്ടിതാമല്ലാത്തതുകൊണ്ട്...
-----
സുബൈറങ്ങു പറഞ്ഞതുകൊണ്ട് അതൊന്നും യുക്തിയിലധിഷ്ഠിതമല്ലാതാകുമോ? അതിന്റെ യുക്തിയാണല്ലോ മേല്പറഞ്ഞത്. കൊല്ലാനും കക്കാനും തുടങ്ങിയാല്‍ സാമൂഹ്യ ജീവിതം അസാധ്യമാകും എന്ന തിരിച്ചറിവാണു സുബൈറേ ഇക്കാര്യത്തിലെ യുക്തി !

ea jabbar said...

ഗോത്രകാലത്ത് ഗോത്രത്തിനകത്തു മാത്രമേ നീതിയും സദാചാരവും ബാധകമായിരുന്നുള്ളു. അന്യഗോത്രങ്ങള്‍ ഒരു നീതിയും അര്‍ഹിച്ചിരുന്നില്ല. അതുകൊണ്ടാണു നമ്മുടെ നബിയും കൂട്ടരും മറ്റു ഗോത്രങ്ങളെ കൊള്ളയടിക്കുകയും പതുങ്ങിച്ചെന്നാക്രമിക്കുകയും അവരുടെ സ്ത്രീകളെ പിടിച്ചു തടവുകാരാക്കി ബലാത്സംഗം ചെയ്യുകയുമൊക്കെ ചെയ്തിരുന്നത്. കൊള്ള ചെയ്തു കൊണ്ടു വന്ന സ്വത്തുക്കള്‍ സ്വന്തം ഗോത്രത്തില്‍ “നീതിപൂര്‍വ്വം” തന്നെ അവര്‍ പങ്കു വെച്ചിരുന്നതായും കാണാം !

ea jabbar said...

ഇതാ ഒരു മാതൃകാ മധുവിധുവിന്റെ വിവരണം !

“തന്റെ പിതാവിനെയും ഭര്‍ത്താവിനെയു വധിച്ച പ്രവാചകന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവിധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )
---
ഇക്കാലത്തു നമുക്ക് ഇങ്ങനെയൊരു മധുവിധു വിനെ കുറിച്ചു ചിന്തിക്കാനാവുമോ???????????

ea jabbar said...

ഏത് ഭൌതിക വാദികള്‍? ഭൌതിക വാദികളുടെ ഏത് കിതാബിലാണ് അങ്ങിനെ പറഞ്ഞിട്ടുള്ളത്?
----
ഏതെങ്കിലും കാലത്ത് ആരെങ്കിലും എഴുതി വെച്ച ഒരു പാളക്കിതാബു നോക്കി ജീവിക്കുന്ന ഏര്‍പ്പാടല്ല യുക്തിവാദം. ഇത് എത്ര തവണ വിശദീകരിച്ചതാ.... !

ea jabbar said...

അംബേദ്കര്‍ നഹ്രു തുടങ്ങിയ ഭൌതികവാദികളായ മഹാരഥന്മാര്‍ തയ്യാറാക്കിയ ഒരു നിയമ സംഹിത യാണു നമ്മള്‍ ഇന്ത്യക്കാര്‍ അനുസരിക്കേണ്ടത്. നമ്മുടെ കിതാബ് നമ്മുടെ ഭരണഘടനയാണ്. സുബൈറേ ! കുര്‍ ആന്‍ അനുസരിച്ചല്ല ഇന്ത്യന്‍ ഭരണഘടനയനുസരിച്ചാണു നമ്മള്‍ ജീവിക്കേണ്ടത്. അതു ലംഘിച്ചാലാണു നമുക്ക് ശിക്ഷ കിട്ടുക. ഇഹലോകത്ത്.

Vayanakkaran said...

mashe, i am copying some selected sentences to this blog:- www.dhaivam.blogspot.com

Subair said...

എന്തിനാ മാഷേ ഇങ്ങനെ ഒരു കാര്യം ചോദിച്ചാല്‍ പത്ത് മറുപടികള്‍ തരുന്നത്. ചോതിച്ചതിന് മറുപടി ഒന്നോ രണ്ടോ കമ്മന്റില്‍ തന്നാല്‍ പോരെ?

ശരി, നമ്മള്‍ ഇപ്പോളും തുടങ്ങിയോടത് തെന്നെ.

യുക്തിവാദികള്‍ തമ്മില്‍ മാത്രമല്ല, സമുദായങ്ങള്‍ തമ്മിലും പ്രാദേശിക സമൂഹങ്ങള്‍ തമ്മിലും ഭാഷാ ഗോത്ര ജാതി മത ഗ്രൂപ്പുകള്‍ തമ്മിലുമൊക്കെ ഈ വ്യത്യാസങ്ങള്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നു. അതെല്ലാം സമന്വയിപ്പിച്ചുകൊണ്ടും പൊതുവായ ചില മാനദണ്ഡങ്ങള്‍ പാലിച്ചുമൊക്കെയാണു മനുഷ്യര്‍ ജീവിക്കുന്നത്
================

അത് കൊണ്ട് ജീവിക്കുന്ന സമൂഹം പറയുന്നതാന് നന്മ എന്നാണോ?

ഒന്നും ഒരു പിടിയും കിട്ടുന്നില്ല.


എന്റെ അയല്‍ വീട്ടിലെ സരോജിനിക്ക് രണ്ട് അച്ഛന്മാരുണ്ടായിരുന്നു. രാമനും വേലുവും. അവര്‍ സഹോദരന്മാര്‍. അവര്‍ക്കു രണ്ടു പേര്ക്കും കൂടി ഒരു ഭാര്യ. ഇത് അടുത്തകാലം വരെ കേരളത്തില്‍ ചില വിഭാഗങ്ങളിലുണ്ടായിരുന്ന സദാചാരം. മക്കളെ സംബന്ധിച്ച് വളരെ സുരക്ഷിതമാണീ അവസ്ഥ. രണ്ടു പിതാക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കും !
ആന്ത്രാ പ്രദേശില്‍ അമ്മാവന്‍ മരുമകളെയാണു കല്യാണം കഴിക്കുക. നമുക്കത് ആലോചിക്കാനേ വയ്യ. !
മുറപ്പെണ്ണിനെ വേള്‍ക്കുന്നത് ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും സദാചാരം., ക്രിസ്ത്യാനിക്ക് അത് ആലോചിക്കാനാവാത്ത കാര്യം ! ഒരേ കാലത്ത് ഒരേ ദേശത്ത് ഇത്രയും വ്യത്യാസം. അപ്പോള്‍ കാല ദേശ മാറ്റങ്ങള്‍ക്കനുസരിച്ചും മാറ്റങ്ങള്‍ സ്വാഭാവികം.
===========

അപ്പൊ ഈ നന്മ തിന്മ എന്ന് പറയുന്നത്, ഓരോരുത്തര്‍ക്കും തന്നോന്നുന്ന പോലെയാണ് അല്ലെ ?


സുബൈറങ്ങു പറഞ്ഞതുകൊണ്ട് അതൊന്നും യുക്തിയിലധിഷ്ഠിതമല്ലാതാകുമോ? അതിന്റെ യുക്തിയാണല്ലോ മേല്പറഞ്ഞത്. കൊല്ലാനും കക്കാനും തുടങ്ങിയാല്‍ സാമൂഹ്യ ജീവിതം അസാധ്യമാകും എന്ന തിരിച്ചറിവാണു സുബൈറേ ഇക്കാര്യത്തിലെ യുക്തി !
===============


അതുകൊണ്ടെന്താ ? സാമൂഹ്യ ജിവിതം കാത്തോളം എന്ന് ഞാന്‍ പറഞ്ഞ ആ യുക്തിവാദി ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.

കൊല്ലുന്നതും കക്കുക്കന്നതും യുക്തിപരമായി നല്ലതാണ് എന്ന് ഒരു യുക്തിവാടിക്ക് തോന്നിയാല്‍ അല്ല അത് തിന്മയാണ് താങ്കള്‍ക്കു തെളിയിക്കാമോ ?

Subair said...

ഏതെങ്കിലും കാലത്ത് ആരെങ്കിലും എഴുതി വെച്ച ഒരു പാളക്കിതാബു നോക്കി ജീവിക്കുന്ന ഏര്‍പ്പാടല്ല യുക്തിവാദം. ഇത് എത്ര തവണ വിശദീകരിച്ചതാ.... !
====================


എങ്കില്‍ പിന്നെ, ഭൌതിക വാതികള്‍ അങ്ങിനെ കരുതുന്നു ഇങ്ങനെ കരുതുന്നു എന്ന് പറയരുത്. ഇതാണ് യുക്തി, അതാണ്‌ യുക്തി എന്നിങ്ങനെ വേണം പറയാന്‍.

ശരി, വിഷയത്തിലേക്ക് വരാം.

അമ്മയെയും പെങ്ങളെയും ഭോഗിക്കുന്നത്, ഒരു യുക്ക്തിവാതിക്ക് യേത് യുക്തിവുടെ അടിസ്ഥാനത്തിലാണ് തിന്മയാകുന്നത് ?

Subair said...

അംബേദ്കര്‍ നഹ്രു തുടങ്ങിയ ഭൌതികവാദികളായ മഹാരഥന്മാര്‍ തയ്യാറാക്കിയ ഒരു നിയമ സംഹിത യാണു നമ്മള്‍ ഇന്ത്യക്കാര്‍ അനുസരിക്കേണ്ടത്. നമ്മുടെ കിതാബ് നമ്മുടെ ഭരണഘടനയാണ്. സുബൈറേ ! കുര്‍ ആന്‍ അനുസരിച്ചല്ല ഇന്ത്യന്‍ ഭരണഘടനയനുസരിച്ചാണു നമ്മള്‍ ജീവിക്കേണ്ടത്. അതു ലംഘിച്ചാലാണു നമുക്ക് ശിക്ഷ കിട്ടുക. ഇഹലോകത്ത്.
==============


കിതാബു നോക്കിയിട്ടാല്ല എന്ന് പറഞ്ഞിട്ട്, വീണ്ടും കിതാബും ആയി വരുന്നു.

ഭൌതിക വാദികളായ "നെഹ്രുവും, അംബേദ്കറും" പറഞ്ഞതാല്ലാം നന്മയും എതിര്ത്ത‍തെല്ലാം തിന്മയും ആണോ?

ഗോത്രകാലത്ത് ഗോത്രത്തിനകത്തു മാത്രമേ നീതിയും സദാചാരവും ബാധകമായിരുന്നുള്ളു. അന്യഗോത്രങ്ങള്‍ ഒരു നീതിയും അര്‍ഹിച്ചിരുന്നില്ല. അതുകൊണ്ടാണു നമ്മുടെ നബിയും കൂട്ടരും മറ്റു ഗോത്രങ്ങളെ കൊള്ളയടിക്കുകയും പതുങ്ങിച്ചെന്നാക്രമിക്കുകയും അവരുടെ സ്ത്രീകളെ പിടിച്ചു തടവുകാരാക്കി ബലാത്സംഗം ചെയ്യുകയുമൊക്കെ ചെയ്തിരുന്നത്. കൊള്ള ചെയ്തു കൊണ്ടു വന്ന സ്വത്തുക്കള്‍ സ്വന്തം ഗോത്രത്തില്‍ “നീതിപൂര്‍വ്വം” തന്നെ അവര്‍ പങ്കു വെച്ചിരുന്നതായും കാണാം !
===========


പച്ചക്കള്ളം പറയുന്നത് യുക്തിവാദം പ്രകാരം നന്മയാണോ തിനമയാണോ മാഷേ?

"ഭൌതികവാദിയായ" അംബേദ്‌കറിന്റെ കിതാബില്‍ അതിനെ ക്കുറിച്ച് വല്ലതും ഉണ്ടോ ?

ബലാല്‍സംഗം ചെയ്യുന്നത് യുക്തിപരമായി തിന്മയാണോ ജബ്ബാര്‍ ? എന്ത് കൊണ്ട് ?

ea jabbar said...

അമ്മയെയും പെങ്ങളെയും ഭോഗിക്കുന്നത്, ഒരു യുക്ക്തിവാതിക്ക് യേത് യുക്തിവുടെ അടിസ്ഥാനത്തിലാണ് തിന്മയാകുന്നത് ?
-----
സുബൈറിന് ഉമ്മാനെത്തന്നെ ഭോഗിക്കണമെങ്കില്‍ ഉമ്മാക്കും അതാണിഷ്ടമെങ്കില്‍ എനിക്കായിട്ട് ഒരു വിരോധവുമില്ല !!!!!!

ea jabbar said...

അള്ളാഹു ഇല്ലെന്നു തോന്നുന്ന നിമിഷം ഉമ്മാന്റെ നെഞ്ചത്തേക്കു പാഞ്ഞു കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന കാളകള്‍ക്ക് ദൈവവിശ്വാസം നഷ്ടപ്പെടാതിരിക്കുന്നതു തന്നെയാണു നല്ലത് !

Subair said...

സുബൈറിന് ഉമ്മാനെത്തന്നെ ഭോഗിക്കണമെങ്കില്‍ ഉമ്മാക്കും അതാണിഷ്ടമെങ്കില്‍ എനിക്കായിട്ട് ഒരു വിരോധവുമില്ല !!!!!!
=================


സോറി, ഞാന്‍ യുക്തിവാദിയല്ല. നന്മ തിന്മകള്‍ യുക്തി ഉപയോഗിച്ച് തീരുമാനിക്കാം എന്ന് ഞാന്‍ കരുതുന്നും ഇല്ല.

യുക്തിവാദികളുടെ കാര്യമാണ് ചോദിച്ചത്? ചോദ്യതിന് ഇപ്പോഴും ഉത്തരം തന്നില്ല.

ea jabbar said...

സുബൈറിന്റെ “നിലവാരം” കൂടിയ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ ഇനി എനിക്കു താല്പര്യമില്ലെന്നു കൂടി അറിയിക്കുന്നു.അതിനുമാത്രം വെവരം എനിക്കില്ല. ലാല്‍ സലാം !!!!

Subair said...

അള്ളാഹു ഇല്ലെന്നു തോന്നുന്ന നിമിഷം ഉമ്മാന്റെ നെഞ്ചത്തേക്കു പാഞ്ഞു കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന കാളകള്‍ക്ക് ദൈവവിശ്വാസം നഷ്ടപ്പെടാതിരിക്കുന്നതു തന്നെയാണു നല്ലത് !
==============


മാഷേ കാള എന്ന് പറയുന്നതും മനുഷ്യന്‍ എന്ന് പറയുന്നതും തമ്മില്‍ അടിസ്ഥാന പരമായി വലിയ വിത്യാസമില്ല - യുക്തിവാദ പ്രകാരം.

മനുഷ്യന്‍ കാളയെക്കാള്‍, പരിണാമ പരമായി അല്പം ഉയര്‍ന്നു നില്‍ക്കും എന്ന് മാത്രം. മനുഷ്യനും കാളയെ പ്പോലെ മറ്റോരു മമൃഗം മാത്രമാണ്.

അപ്പൊ, ചോദ്യം സ്വാഭാവികമാണ്.

കാളകള്‍ക്കാവാമെങ്കില്‍ എന്ത് കൊണ്ട് യുക്തിവാദിക്കയിക്കൂട?

Subair said...

സുബൈറിന്റെ “നിലവാരം” കൂടിയ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ ഇനി എനിക്കു താല്പര്യമില്ലെന്നു കൂടി അറിയിക്കുന്നു.അതിനുമാത്രം വെവരം എ€നിക്കില്ല. ലാല്‍ സലാം !!!!
==============


മാഷ്ക്കും നിലവാരമോ ?കൊള്ളാം.

ഞാന്‍ മാഷേ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല, എന്നെ വ്യക്തിപരമായി മാഷ്‌ പറഞ്ഞിട്ടുണ്ട് താനും.

എന്നാലും, യുക്തിവാദികളുടെ നന്മ തിന്മയെക്കുറിച്ച് ഇപ്പോഴും എനിക്കൊരു പിടിയുമില്ല.

ea jabbar said...

പൌരബോധമുള്ള മനുഷ്യര്‍ തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വൃത്തികളില്‍ വ്യാപൃതരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല. പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല.ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളെല്ലം.

Subair said...

പൌരബോധമുള്ള മനുഷ്യര്‍ തെറ്റുകളില്‍നിന്നകന്നു നില്‍ക്കുന്നതും സദ് വ്ര്ത്തികളില്‍ വ്യാപ്ര്തരാകുന്നതും പരലോകശിക്ഷ ഭയന്നിട്ടോ സ്വര്‍ഗ്ഗത്തിലെ `ഭോഗങ്ങളി`ല്‍ കണ്ണുവച്ചിട്ടോ അല്ല.
==================


മാഷേ നന്മ എന്ത് തിന്മ എന്ത് എന്നതായിരുന്നു ചോദ്യം. എന്നിട്ടല്ലേ തെറ്റുകളില്‍ നിന്ന് മാറി നില്‍കല്‍.

എന്നാലും ശരി, മാഷ്‌ മുകളില്‍ പറഞ്ഞതനുസരിച്ച് ഈ പൌരബോധമുള്ള ജനങ്ങള്‍ (യുക്തി ബോധമുള്ളവര്‍ അല്ല കേട്ടോ) ഒട്ടും സ്വാര്‍തരല്ല അല്ലെ. ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെയാണ് പൌരബോധമുള്ള ജനങ്ങള്‍ "നന്മ" ചെയ്യുന്നത് അല്ലെ. ശരി.

പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ മനുഷ്യനു കഴിവുണ്ട്.
=======

സ്വന്തം സുഖതിനല്ല എന്ന് പറഞ്ഞിട്ട് ഇപ്പൊ പറയുന്നു, സ്വന്തം സുഖതിനാണ് എന്ന്.

മാഷേ പരദ്രോഹം കൂടുതല്‍ ആളുകള്‍ക്കും സ്വയം വിനയായി ഭവിക്കാം, പക്ഷെ ഞാന്‍ പറഞ്ഞ യുക്തിവാദി മിടുക്കനാണ് അയാളെ ആരും ദ്രോഹിക്കുകയില്ല എന്ന് അയാള്‍ക്ക്‌ ഉറപ്പുണ്ട്. അയാള്‍ പരദ്രോഹം തിന്മയാണ് എന്ന് കരുതുന്നില്ല. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ ‍ഗുണങ്ങള്‍ പ്രകൃതി പരമായി കിട്ടിയതാണ് എന്നും, അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വലിയ "നന്മ" യൊന്നും അല്ല എന്ന് കരുത്തുന്നു അയാള്‍.

സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല.ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളെല്ലം. €
============


വളരെ ശെരി.

അപ്പൊ കേവലമായ നന്മ തിന്മ എന്നൊന്നും ഇല്ല. ഇതല്ലാം ജബ്ബാര്‍ മാഷ്‌ നേരെത്തെ പറഞ്ഞ പ്രകാരം മനുഷ്യര്‍ ഉണ്ടാക്കിയ ചില ചട്ടങ്ങള്‍ മാത്രമാണ്. യുക്തിപരമായി ചിന്തിച്ചാല്‍, ഈ ചട്ടങ്ങളും വട്ടങ്ങളും എല്ലാം പാലിച്ചാല്‍ എല്ലാവര്ക്കും എല്ലായിപ്പോഴും ഗുണം ഉണ്ടാകണം എന്നില്ല.
അനീതിയും അസമത്വവും നടമാടുന്ന ഈ ലോകത് ഈ മൂല്യങ്ങള്‍ എന്ന് പറയുന്ന ആരോ ഉണ്ടാക്കിയ ചില നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ യുക്തിവാദികളെ ആല്ല എന്നാണു ഞാന്‍ പറഞ്ഞ ആ യുക്തിവാദി പറയുന്നത്. ഇത് തെറ്റാണോ സാര്‍?

കേവലമായ നന്മ എന്നൊന്നില്ല എന്ന് മാഷ്‌പറഞ്ഞു, എങ്കില്‍ എനിക്ക് സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടാണ്ടാക്കുന്ന ഒരു കാര്യം ഞാന്‍ വേറെ ഒരാള്‍ക്ക്‌ ചെയ്യുന്നത് യുക്ക്തി ശൂന്യതയല്ലേ മാഷേ ?

എന്നെക്കാള്‍ ദുരബലനായി എന്നത് കൊണ്ട് മാത്രം, എന്നെ പോലെ മറ്റൊരു മൃഗമായ ആടിനെയും കോഴിയെയും ഒക്കെ കൊന്നു തിന്നാറുണ്ട് ഞാന്‍, എങ്കഎന്നെക്കാള്‍ ദുര്‍ബലനായ ഒരാളെ പിടിച്ച് തിന്നുന്നതില്‍, ഒരു യുക്തിവാദി എന്ന നിലയില്‍ എന്താണ് സാര്‍ കുഴപ്പഇങ്ങനെ ഒരു യുക്തി വാദി ചോദിച്ചാല്‍ ?

ea jabbar said...

മനുഷ്യര്‍ ജീവിക്കുന്ന ആവാസവ്യവസ്ഥ സമൂഹം കൂടി ഉള്‍പ്പെട്ടതാണ്. ഏതൊരു ജീവിക്കും നില നില്‍ക്കാന്‍ ആ ജീവിയുടെ ആവാസവ്യവസ്ഥ കൂടി നില നില്‍ക്കേണ്ടതുണ്ട്. മനുഷ്യ സമൂഹത്തിനു കുഴപ്പമില്ലാതെ നില നില്ക്കാനുള്ള സാമൂഹ്യ സാഹചര്യം സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യന്റെ അതിജീവനത്തിനാവശ്യമാണെന്നു മനുഷ്യര്‍ സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. അതനുസരിച്ച് , സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയും സമൂഹത്തിന്റെ പൊതു താല്പര്യങ്ങള്‍ക്കനുസരിച്ച് തന്റെ വൈയക്തിക വ്യവഹാരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നു. ഇവിടെയാണു മനുഷ്യര്‍ ഇതരജീവികളില്‍ നിന്നും വ്യത്യസ്ഥമായി സദാചാരവും ധാര്‍മ്മികതയുമൊക്കെയുള്ള പരിഷ്കൃത ജന്തുവാകുന്നതിന്റെ പ്രസക്തി നിലകൊള്ളുന്നത്.
ഒരാളുടെ ഒരു പ്രവൃത്തി അയാള്‍ക്കു ചുറ്റുമുള്ള സമൂഹത്തിനോ പ്രകൃതിക്കോ വരും തലമുറകള്‍ക്കോ ഉപദ്രവകരമാകാത്തതും പരമാവധി ഉപകാരപ്രദമാകുന്നതുമാണെങ്കില്‍ ആ പ്രവൃത്തിയെ നന്മയുടെ ഗണത്തിലും മറിച്ചാണെങ്കില്‍ തിന്മയുടെ ഗണത്തിലും ഉള്‍പ്പെടുത്താമെന്നു തോന്നുന്നു.
ഈ രണ്ടു സവിശേഷതകളും ഒരുമിച്ചു വരുന്നതാണു പ്രവൃത്തിയെങ്കില്‍ തുലാസില്‍ എങ്ങോട്ടു കനം തൂങ്ങുന്നു എന്നു നോക്കി നന്മ തിന്മ കണക്കാക്കാം !

ഇവിടെ യുക്തിവാദിക്കൊരു തരം സദാചാരവും വിശ്വാസിക്കു മറ്റൊരു തരം സദാചാരവുമൊന്നും വരുന്നില്ല. എല്ലാവരും ചേര്‍ന്നതാണു സമൂഹം !

സുശീല്‍ കുമാര്‍ said...

നന്മ എന്ന് പറയുന്നത് തീര്‍ച്ചയായും വിശ്വാസിയെ സംബന്ധിച്ച് അയാള്‍ വിശ്വസിക്കുന്ന ദൈവം കാണിച്ചുതരുന്നതുതന്നെയാകണം. മതവിശ്വാസിയല്ലാത്തയാള്‍ക്ക് മനുഷ്യസമൂഹത്തിന്റെ നിലനില്പ്പിന്‌ ബുദ്ധിമുട്ടില്ലാത്തതും അന്യന് അസൗകര്യമില്ലാത്തതുമായ കാര്യങ്ങളെ നന്മയായി കരുതാം. മതഗ്രന്ഥങ്ങള്‍ എല്ലാ കാലത്തേക്കുമുള്ള ശാശ്വത നിയമ സംഹിതകള്‍ അടങ്ങിയതാണെന്ന് വാദിക്കുമ്പോഴും അവയിലെ കാലഹരണപ്പെട്ട സദാചാരനിയമങ്ങള്‍ പിന്തുടരാന്‍ കടുത്ത മതവിശ്വാസികള്‍ക്ക് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുകാണാം. കാരണം അവര്‍ക്കുള്ളില്‍ മതസദാചാരമൂല്യത്തേക്കാള്‍ താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ കൂടുതല്‍ പുരോഗമിച്ച മൂല്യബോധം മുന്നിട്ടുനില്‍ക്കുന്ന് എന്നതുതന്നെ. ആദമിനും ഹവ്വയ്ക്കും ശേഷം മനുഷ്യകുലം നിലനില്‍ക്കാന്‍ സഹോദര-സഹോദരീ, മാതൃ-പുത്ര, പിതൃ-പുത്രീ ലൈംഗികബന്ധം തന്നെ തെരഞ്ഞെടുത്ത 'ദൈവ'ത്തിന്റെ മൂല്യബോധത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കടുത്ത മതവിശ്വാസിക്കും മേല്‍ ഉളുത്തുകയറുന്നത് അതുകൊണ്ടാണ്‌.

'ദൈവം കാണിച്ചുതന്ന' 'നന്മ' പിന്തുടരാന്‍ സുബൈറിനും വിഷമം തോന്നുന്നത് അദ്ദേഹവും മതമൂല്യബോധത്തില്‍ നിന്നും ഏറെ മുന്നേറിയതുകൊണ്ടുതന്നെയാണ്‌.

Subair said...

മനുഷ്യര്‍ ജീവിക്കുന്ന ആവാസവ്യവസ്ഥ സമൂഹം കൂടി ഉള്‍പ്പെട്ടതാണ്. ഏതൊരു ജീവിക്കും നില നില്‍ക്കാന്‍ ആ ജീവിയുടെ ആവാസവ്യവസ്ഥ കൂടി നില നില്‍ക്കേണ്ടതുണ്ട്. മനുഷ്യ സമൂഹത്തിനു കുഴപ്പമില്ലാതെ നില നില്ക്കാനുള്ള സാമൂഹ്യ സാഹചര്യം സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യന്റെ അതിജീവനത്തിനാവശ്യമാണെന്നു മനുഷ്യര്‍ സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്.
============


മാഷേ, ലോകത്തെ ദശലക്ഷക്കണക്കിന് ജീവ ജാലങ്ങള്‍ കോടാന കോടി വര്‍ഷങ്ങളായി നില നിന്ന് വരുന്നത് ആരും മനാപ്പൂര്വം വിചാരിചിട്ടല്ല - യുക്തിവാദം അനുസരിച്ച്.

പ്രകൃതി നില നില്‍ക്കാന്‍ അര്‍ഹതയുള്ളതിനെ നില നിര്‍ത്തും മനുഷ്യന്‍റെ കാര്യത്തിലും, ശക്തിയുല്ലവാന്‍ മാത്രം അതി ജീവിചെക്കം. അതൊരു പക്ഷെ മറ്റൊരു ജീവി വര്‍ഗമായി പരിണമിചെക്കാം. അല്ലെങ്കില്‍ ദിനോസരുകള്‍ക്ക് സംഭവിച്ച മാതിരി നശിച്ചു പോയേക്കാം. അങ്ങിനെയല്ലനെങ്കിലും ആ യുക്തിവാടിക്ക് കുഴപ്പമൊന്നുമില്ല.

ഒരു യുക്തിവാദി, ഏതാനും വര്ഷങ്ങള്‍ മാത്രം നില നില്‍ക്കുന്ന തെന്റെ ജീവിതത്തില്‍, തെന്റെ ജീവി വര്‍ഗം നില നില്‍ക്കുന്നുണ്ടോ എന്ന് നോക്കണം? അതിനു വേണ്ടി ക്ലേശങ്ങള്‍ അനുഭവിക്കണം?

Subair said...

നന്മ എന്ന് പറയുന്നത് തീര്‍ച്ചയായും വിശ്വാസിയെ സംബന്ധിച്ച് അയാള്‍ വിശ്വസിക്കുന്ന ദൈവം കാണിച്ചുതരുന്നതുതന്നെയാകണം. മതവിശ്വാസിയല്ലാത്തയാള്‍ക്ക് മനുഷ്യസമൂഹത്തിന്റെ നിലനില്പ്പിന്‌ ബുദ്ധിമുട്ടില്ലാത്തതും അന്യന് അസൗകര്യമില്ലാത്തതുമായ കാര്യങ്ങളെ നന്മയായി കരുതാം
================


മനുഷ്യന്‍റെ നിലനില്പിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഉഭയ സമ്മത പ്രകാരമുള്ള ലൈംഗികതയെക്കുറിച്ച് യുക്തിവാടിക്കുള്ള അഭിപ്രായത്തെ പെറ്റി ചോതിച്ചതിനാണ് ജബ്ബാര്‍ മാഷ്‌ എന്‍റെ ഉമ്മക്ക് വിളിച്ചത്.

അത് പോട്ടെ, യുക്തിപരമായ കേവലമായ നന്മ തിന്മകള്‍ ഉണ്ടോ എന്നതാണ് എന്‍റെ ചോദ്യം.

ഇല്ല എങ്കില്‍, ആദ്യ മനുഷ്യനായായ ആദാമിന്‍റെ മക്കള്‍ ചെയ്തത് എന്ന് നിങ്ങള്‍ പറയുന്ന കാര്യം, യുക്തിവാദ പ്രകാരം തിനമയാണോ നന്മയാണോ ?

സുശീല്‍ കുമാര്‍ said...

"ഇല്ല എങ്കില്‍, ആദ്യ മനുഷ്യനായായ ആദാമിന്‍റെ മക്കള്‍ ചെയ്തത് എന്ന് നിങ്ങള്‍ പറയുന്ന കാര്യം, യുക്തിവാദ പ്രകാരം തിനമയാണോ നന്മയാണോ ?"

>>>> ആദമിന്റെ മക്കള്‍ അവരുടെ ഇഷ്ടപ്രകാരം ചെയ്തതാണെങ്കില്‍ അത് നന്മയായാലും തിന്മയായാലും വലിയ കുഴപ്പമില്ലായിരുന്നു. വിവരമില്ലാത്ത മനുഷ്യരല്ലേ എന്നെങ്കിലും കരുതി സമാധാനിക്കാമായിരുന്നു. ഇവിടെ അതല്ലല്ലൊ പ്രശ്നം 'സര്‍വ്വശക്തനായ' ദൈവം അവരെ അതിന്‌ നിര്‍ബന്ധിതരാക്കിയതല്ലേ?

മനുഷ്യനും ഒരിക്കല്‍ 'കാള'യെപ്പോലെതന്നെയായിരുന്നു. അത്‌ ജീവിയുടെ നൈസര്‍ഗിക ചോദന. ആ നൈസര്‍ഗികവാസനയ്ക്ക് അതിര്‍ വരമ്പുകള്‍ നിശ്ചയിച്ച് മനുഷ്യവംശം അതിന്റെ ശരിയായ നിലനില്പ്പിനായി രൂപപ്പെടുത്തിയതാണ്‌ സദാചാരമൂല്യങ്ങള്‍. മതഗ്രന്ഥങ്ങളിലെ സദാചാരമൂല്യങ്ങള്‍ അവ രൂപം കൊണ്ട കാലഘട്ടത്തില്‍ പ്രസക്തമായിരുന്നിരിക്കാം. എന്നാല്‍ എല്ലാ കാലത്തും അത് അങ്ങനെതന്നെയാകണമെന്ന് നിര്‍ബന്ധം പിടിക്കരുത്. അങ്ങനെ വരുമ്പോള്‍ 'ദൈവത്തിന്റെ കഴിവുകേടിനെയും' ന്യായീകരിക്കാന്‍ പുതിയ വിളിപാടുകളുമായി ഇറങ്ങേണ്ടിവരും.

മതവിശ്വാസികളും അല്ലാത്തവരും സമൂഹം രൂപപ്പെടുത്തിയ ചില പൊതുവായ ധാര്‍മിക മൂല്യങ്ങള്‍ അനുസരിക്കുന്നവരാണ്‌. ആ ധാര്‍മിക മൂല്യങ്ങള്‍ എല്ലാ കാലത്തേക്കുമായി ആരുടെയും സംഭാവനയല്ല. കാലദേശങ്ങളില്‍ വ്യത്യസ്തമായ മനുഷ്യനിര്‍മിത നിയമങ്ങളാണ്‌. ഇക്കാര്യത്തെപ്പറ്റി ഒന്നും പറയാനില്ലാതെ വരുമ്പോഴാണ്‌ 'കേവല നന്മ-തിന്മ'കളിലേക്ക് ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ശ്രമിക്കേണ്ടിവരുന്നത്.

സുശീല്‍ കുമാര്‍ said...

"വിവാഹം ഒരു നിയമാനുസൃത നടപടിയായതുപോലെതന്നെയാണ്‌ ഗവണ്മെന്റില്‍നിന്ന് നിയമാനുസാരം നല്‍കപ്പെട്ട ഈ ഉടമാവകാശവും( അടിമസ്ത്രീകളിലുള്ള ഉടമാവകാശം). അതുകൊണ്ട് വൈവാഹികബന്ധത്തില്‍ യാതൊരാള്‍ക്കും അവജ്ഞ തോന്നാത്ത സ്ഥിതിക്ക്, ഗവണ്മെന്റില്‍നിന്ന് നല്‍കപ്പെട്ട ദാസിമാരെ ഭോഗിക്കുന്ന വിഷയത്തില്‍ മാത്രം ഒരനാശാസ്യത തോന്നാന്‍ യുക്തിപൂര്‍വ്വകമായ യാതൊരു ന്യായവുമില്ല."

തഫ്ഹീമുല്‍ ഖുര്‍ ആന്‍- മൗദൂദി (4:24 - viii)

---- മതത്തിന്റെ സദാചാരം ഇവിടെ പച്ചയായി വായിക്കാമെന്നിരിക്കെ യുക്തിവാദികളുടെ കേവല നന്മകള്‍ പറഞ്ഞ് എന്തിന്‌ ബുദ്ധിമുട്ടണം സുബൈര്‍?

സുശീല്‍ കുമാര്‍ said...
This comment has been removed by the author.
ബയാന്‍ said...

മുസ്ലിമല്ലാത്തവര്‍ തുണിയുടുക്കുന്നത് ഏത് കിതാബിന്റെ അടിസ്ഥാനത്തിലാണ് ?

Subair said...

ആദമിന്റെ മക്കള്‍ അവരുടെ ഇഷ്ടപ്രകാരം ചെയ്തതാണെങ്കില്‍ അത് നന്മയായാലും തിന്മയായാലും വലിയ കുഴപ്പമില്ലായിരുന്നു. വിവരമില്ലാത്ത മനുഷ്യരല്ലേ എന്നെങ്കിലും കരുതി സമാധാനിക്കാമായിരുന്നു. ഇവിടെ അതല്ലല്ലൊ പ്രശ്നം 'സര്‍വ്വശക്തനായ' ദൈവം അവരെ അതിന്‌ നിര്‍ബന്ധിതരാക്കിയതല്ലേ
==================


കുഴപ്പമില്ലയോ ഉണ്ടോ എന്നതല്ല വിഷയം. അത് യുക്തിവാദ പ്രകാരം നന്മയാണോ തിനമയാണോ എന്നതാണ്.


മനുഷ്യനും ഒരിക്കല്‍ 'കാള'യെപ്പോലെതന്നെയായിരുന്നു. അത്‌ ജീവിയുടെ നൈസര്‍ഗിക ചോദന. ആ നൈസര്‍ഗികവാസനയ്ക്ക് അതിര്‍ വരമ്പുകള്‍ നിശ്ചയിച്ച് മനുഷ്യവംശം അതിന്റെ ശരിയായ നിലനില്പ്പിനായി രൂപപ്പെടുത്തിയതാണ്‌ സദാചാരമൂല്യങ്ങള്‍.
===============


ഇതല്ലാം പല പ്രാവശ്യം പറഞ്ഞതാണ്. പക്ഷെ ഒരു യുക്തിവാദി ഇതില്‍ ഒരു സാദാചാര മൂല്യം പിന്തുടനരണം എന്ന് പറയുന്നത് എന്തിനാണ് ?

വരട്ട് യുക്തിവാദത്തെ വരട്ട് യുക്തിവാദം കൊണ്ട് തെന്നെ നേരിടുകയാണ് ഞാന്‍.

Subair said...

---- മതത്തിന്റെ സദാചാരം ഇവിടെ പച്ചയായി വായിക്കാമെന്നിരിക്കെ യുക്തിവാദികളുടെ കേവല നന്മകള്‍ പറഞ്ഞ് എന്തിന്‌ ബുദ്ധിമുട്ടണം സുബൈര്‍?
===================


ആ പറഞ്ഞ കാര്യം യുക്തിവാദ പ്രകാരം തിനമയാണോ ?

മുസ്ലിമല്ലാത്തവര്‍ തുണിയുടുക്കുന്നത് ഏത് കിതാബിന്റെ അടിസ്ഥാനത്തിലാണ് ?
============


ആ എനിക്കറിയില്ല.

വിദേശ രാജ്യങ്ങളില്‍ പൂര്‍ണമായും തെന്നെ നഗ്നരാകാന്‍ അനുവദിക്കുന്ന ന്യൂഡ് ബീച്ചുകള്‍ ഉണ്ട്. അത്യാവശ്യം നഗ്നത ആസ്വതിക്കാന്‍ പറ്റുന്ന ഡിസ്കോ കളും, ഡാന്‍സ് ക്ലബുകളും പിന്നെ ഭക്ഷണംതോടൊപ്പം സ്ത്രീ നഗ്നനത ആസ്വതിക്കാന്‍ പറ്റുന്ന ഹൂട്ടെര്സ് പോലയുള്ള രേസ്ടോറന്റുകള്‍ ഉണ്ട്.

പൊതു സ്ഥലങ്ങളില്‍ പൂര്‍ണമായ നഗ്നത അനുവതിക്കുന്ന തരത്തില്‍ ഇപ്പോഴും എതിട്ടിയിട്ടില്ല എന്ന് തോന്നുന്നു. മറ്റാരെയും ഉപദ്രവിക്കുനില്ലല്ലോ.

ബയാന്‍ said...

ആഹാ.. മുഹമ്മദ് നബി പുരുഷനോട് മുട്ടുപോക്കിലിന്നിടയിലും സ്ത്രീകളെ മുഴുവനായി മൂടിപ്പുതപ്പിക്കാനും പറഞ്ഞില്ലായിരുന്നെങ്കില്‍ ....പൊതുസമൂഹം പെട്ടുപോയേനെ. കിതാബില്‍ പറഞ്ഞത് മാത്രമാണല്ലോ സാര്‍വ്വലൌകിക സത്യം.

എങ്കിലും അടിമസ്ത്രീകളെ ആര് മാറുമറപ്പിക്കും. ?

Unknown said...

കായേന്‍ തീര്‍ച്ചയായും സ്വന്തം അനിയത്തിയില്‍ കുട്ടികളുണ്ടായിരുന്നു. അല്ലെങ്കില്‍ സ്വന്തം അമ്മയില്‍. അതുമല്ലെങ്കില്‍ ആദമിന് സ്വന്തം മകളില്‍.തന്റെ വംശത്തിന്റെയും തന്റെയും നിലനില്പ് അപകടത്തിലാവുന്നത് വരെ മാത്രമേ സദാചാരനിയമങ്ങള്‍ക്കും അര്‍ഥമുള്ളൂ.

(കൊമോഡോ ഡ്രാഗണ്‍ എന്നൊരു ജന്തുവുണ്ട്. ഇക്കൂട്ടത്തിലെ പെണ്ണുങ്ങള്‍ക്ക് സവിശേഷമായൊരു കഴിവുണ്ട്. ആണുങ്ങളുടെ അഭാവത്തില്‍ (മാത്രം) ഇവ ബീജസങ്കലനം നടത്താതെ മുട്ടകളിടും. വിരിഞ്ഞിറങ്ങുന്ന കുട്ടികള്‍ ആണ്‍കുട്ടികള്‍ മാത്രമാവും. പിന്നീട് അവരില്‍ നിന്നും ഗര്‍ഭിണിയാവുകയാണ് കൊമോഡോ ഡ്രാഗണുകള്‍ക്ക് വംശം നിലനിര്‍ത്താനുള്ള ഒരു വഴി.)

Vivek said...

jabbar sir

league nte vijayahladam enna photo cheli variyeriyalayille?

ea jabbar said...

അതു പോസിറ്റീവായിത്തന്നെയാണു കാണുന്നത്. പുതിയ പോസ്റ്റ് കാണുമല്ലോ ?

വിചാരം said...

“തന്റെ പിതാവിനെയും ഭര്ത്താ വിനെയു വധിച്ച പ്രവാചകന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്സാറരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്നി ന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവിധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്ന്നയപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്ത്താംവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )
ജബ്ബാർ മാഷേ ഒരു സന്ദേഹം… സഫിയ മുഹമദിന്റെ ഭാര്യയാണന്നാണല്ലോ വെയ്പ്പ്.. ആദ്യ രാത്രി ഇത്ര ഭയപ്പാടുള്ളതാക്കിയതെങ്കിൽ സഫിയയ്ക്ക് ഒട്ടും ഇഷ്ടമല്ലാത്തൊരു ബന്ധമാണന്നുള്ളതിൽ തർക്കം വേണ്ട, ഭർത്താവും അച്ചനും കൊല്ലപ്പെട്ട സ്ഥിതിയ്ക്ക് ഇസ്ലാമിക നിയമ പ്രകാരം ഒരു സ്ത്രീയ്ക്ക് സ്വന്തം ഇഷ്ടാനുസരണം ഒരു പുരുഷനെ തിരഞ്ഞെടുക്കാം എന്റെ സംശയമിതാണ് “ മുഹമദിന് വിവാഹം കഴിച്ചുകൊടുക്കേണ്ട പെണ്ണിന്റെ പിതാവിനെ മുഹമദ് തന്നെ കൊന്നു, സഫിയായ്ക്ക് മുഹമദിനെ ഇഷ്ടമല്ലാന്ന് വ്യക്തവും പിന്നെ (1)ആരാണ് മുഹമദിന് സഫിയയെ വിവാഹം ചെയ്തു കൊടുത്തത് ? (2) വിവാഹത്തിന് മുൻപ് തന്നെ ലൈംഗീകതയിൽ ഏർപ്പെട്ടതാണോ ? (3) അങ്ങനെയെങ്കിൽ ഇസ്ലാമിക സദാചാരത്തിൽ വിവാഹ പൂർവ്വ ലൈംഗീകത അനുവദീയമാകുന്നില്ലേ ?

ea jabbar said...

അതു മാത്രമല്ല പ്രശ്നം. ഭര്‍ത്താവു മരിച്ചാല്‍ മൂന്നു മാസം ഇദ്ദ കഴിഞ്ഞേ മറ്റൊരാള്‍ വിവാഹം ചെയ്യാവൂ എന്നാണു മതനിയമം. ഇവിടെ അതൊന്നും പാലിച്ചതായി കാണുന്നില്ല. പണ്ഡിതന്മാര്‍ ഇതിനൊക്കെ ഞഞ്ഞാ പിഞ്ഞാ പറഞ്ഞ് ഒഴിഞ്ഞു മാറുകയേയുള്ളു. ആ കാലഘട്ടത്തിന്റെ പ്രാകൃത സംസ്കാരം ഇതൊക്കെയായിരുന്നു !
ഭര്‍ത്താവും പിതാവും കൊല്ലപ്പെട്ടനിലയില്‍ കിടക്കുമ്പോള്‍ കൊലയാളിയുമായി നടക്കുന്ന ‘മധുവിധു’ എത്ര മാത്രം മധുരമുള്ളതാകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു !!

സുധീര്‍_ഓയൂര്‍ said...

“തന്റെ പിതാവിനെയും ഭര്ത്താ വിനെയു വധിച്ച പ്രവാചകന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്സാറരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്നി ന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവിധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്ന്നയപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.’എന്തേ ഇവിടെ?’ അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്ത്താംവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” (ഹയാത്തു
മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )


ഇത് എന്ത് സംസ്കാരം , ഇത് എന്ത് സദാചാരം

ഒരു സംശയം , ഇന്ന് കാശ്മീരില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് എതിരെ യുദ്ദം ചെയ്യുന്ന ഇന്ത്യന്‍ പാട്ടാളത്തിനോ , ഇറക്കിലോ , ഇസ്രയിലോ ഉള്ള പട്ടാളക്കാര്‍ക്കോ , ഈ ഇസ്ലാമിക നിയമ പ്രകാരം , കൊല്ലപെടുന്ന ശത്രു സൈന്യത്തിന്റെ അനാഥ കള്‍ ആകപ്പെടുന്ന ഭാര്യ , പെങ്ങള്‍ , ഉമ്മ , എന്നിവരെ വീതം വെച്ച് എടുത്തു ലൈംഗിക മായി ഉപയോഗിക്കാന്‍ ഏതെന്കിലും ഭരണം കൂടം നിയമ പ്രകാരം അനുവാദം കൊടുത്തു നിയമം ഉണ്ടാക്കിയാല്‍ ഇന്നത്തെ പരിഷ്കൃത സമൂഹത്തിനു അത് അംഗീകരിക്കാന്‍ കഴിയുമോ ?എന്തിനു ഇന്നത്തെ മുസ്ലിം സമൂഹത്തിനു പോലും അതിനോട് യോജിക്കാന്‍ കഴിയുമോ , മാത്രം അല്ല അതിനെതിരെ പ്രതിക്ഷേദം ഉണ്ടാകുകയും ചെയ്യാറില്ലേ ?

ea jabbar said...

Volume 8, Book 77, Number 600:
bukhari.

Narrated Abu Said Al-Khudri: That while he was sitting with the Prophet a man from the Ansar came and said, "O Allah's Apostle! We get slave girls from the war captives and we love property; what do you think about coitus interruptus?" Allah's Apostle said, "Do you do that? It is better for you not to do it, for there is no soul which Allah has ordained to come into existence but will be created."

ea jabbar said...

Sahih Muslim Book 008, Number 3371:

Abu Sirma said to Abu Sa'id al Khadri (Allah he pleased with him): O Abu Sa'id, did you hear Allah's Messenger (may peace be upon him) mentioning al-'azl? He said: Yes, and added: We went out with Allah's Messenger (may peace be upon him) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them. So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception). But we said: We are doing an act whereas Allah's Messenger is amongst us; why not ask him? So we asked Allah's Messenger (may peace be upon him), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born.

ea jabbar said...

Sunan Abu Dawud Book 11, Number 2166:

Narrated AbuSa'id al-Khudri:
A man said: Apostle of Allah, I have a slave-girl and I withdraw the penis from her (while having intercourse), and I dislike that she becomes pregnant. I intend (by intercourse) what the men intend by it. The Jews say that withdrawing the penis (azl) is burying the living girls on a small scale. He (the Prophet) said: The Jews told a lie. If Allah intends to create it, you cannot turn it away.

ea jabbar said...

Sunaan Abu Dawud: Book 11, Number 2159:

Narrated Abdullah Ibn Abbas:

Ibn Umar misunderstood (the Qur'anic verse, "So come to your tilth however you will")--may Allah forgive him. The fact is that this clan of the Ansar, who were idolaters, lived in the company of the Jews who were the people of the Book. They (the Ansar) accepted their superiority over themselves in respect of knowledge, and they followed most of their actions. The people of the Book (i.e. the Jews) used to have intercourse with their women on one side alone (i.e. lying on their backs). This was the most concealing position for (the vagina of) the women. This clan of the Ansar adopted this practice from them. But this tribe of the Quraysh used to uncover their women completely, and seek pleasure with them from in front and behind and laying them on their backs.

When the muhajirun (the immigrants) came to Medina, a man married a woman of the Ansar. He began to do the same kind of action with her, but she disliked it, and said to him: We were approached on one side (i.e. lying on the back); do it so, otherwise keep away from me. This matter of theirs spread widely, and it reached the Apostle of Allah (peace_be_upon_him).

So Allah, the Exalted, sent down the Qur'anic verse: "Your wives are a tilth to you, so come to your tilth however you will," i.e. from in front, from behind or lying on the back. But this verse meant the place of the delivery of the child, i.e. the vagina.

ea jabbar said...

Sunaan Abu Dawud: Book 11, number 2150

Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives in the presence of their husbands who were unbelievers. So Allah, the Exalted, sent down the Qur’anic verse, "And all married women (are forbidden) unto your save those (captives) whom your right hand possesses". That is to say, they are lawful for them when they complete their waiting period."" [The Qur’an verse is 4:24].

ea jabbar said...

Shahih Bukhari: Volume 5, Book 59, Number 459:

Narrated Ibn Muhairiz:

I entered the Mosque and saw Abu Said Al-Khudri and sat beside him and asked him about Al-Azl (i.e. coitus interruptus). Abu Said said, "We went out with Allah's Apostle for the Ghazwa of Banu Al-Mustaliq and we received captives from among the Arab captives and we desired women and celibacy became hard on us and we loved to do coitus interruptus. So when we intended to do coitus interruptus, we said, 'How can we do coitus interruptus before asking Allah's Apostle who is present among us?" We asked (him) about it and he said, 'It is better for you not to do so, for if any soul (till the Day of Resurrection) is predestined to exist, it will exist."

ea jabbar said...

ഇസ്ലാമിന്റെ ലൈംഗിക സദാചാരം എത്രത്തോളം പ്രാകൃതവും മനുഷ്യത്വഹീനവുമായിരുന്നു എന്നു മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഹദീസുകളാണു മുകളില്‍. കൂടുതല്‍ വിശദീകരിക്കുന്നില്ല !!

ea jabbar said...

وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَٰنُكُمْ كِتَٰبَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذَٰلِكُمْ أَن تَبْتَغُواْ بِأَمْوَٰلِكُمْ مُّحْصِنِينَ غَيْرَ مُسَٰفِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً

And, forbidden to you are, wedded women, those with spouses, that you should marry them before they have left their spouses, be they Muslim free women or not; save what your right hands own, of captured [slave] girls, whom you may have sexual intercourse with, even if they should have spouses among the enemy camp, .....4-24

ea jabbar said...

ഈ വെളിപാട് അവതരിച്ച പശ്ചാതലമാണ് മേലുദ്ധരിച്ച ഹദീസിലുള്ളത്:

....Some of the Companions of the apostle of Allah were reluctant to have intercourse with the female captives in the presence of their husbands who were unbelievers. So Allah, the Exalted, sent down the Qur’anic verse, "And all married women (are forbidden) unto your save those (captives) whom your right hand possesses"....

തടവുകാരായി പിടിച്ച സ്ത്രീകളുടെ ഭര്‍ത്താക്കന്മാരുടെ സാന്നിധ്യത്തില്‍ അവരെ ബലാത്സംഗം ചെയ്യുന്ന്തു ശരിയല്ല എന്ന് ആ കാട്ടറബികളില്‍ ചിലര്‍ക്കെങ്കിലും തോന്നി. പക്ഷെ അല്ലാഹുവിനും റസൂലിനും തോന്നിയില്ല !!!
ഒരു ദൈവത്തിന്റെ സദാചാരനിലവാരം ഇത്രയും അധപ്പതിക്കുമോ കൂട്ടരേ ?????????????????

ea jabbar said...

ഇതൊക്കെ വായിച്ച് മതം ഉപേക്ഷിച്ച എന്നോടാണ് മ്മുടെ മുസ്ലിം ബ്ലോഗര്‍ സുഹൃത്തുക്കള്‍ യുക്തിവാദികളുടെ സദാചാരം പറഞ്ഞു വരുന്നത് !!

Kamar said...


എല്ലാ കുപ്രചാരണങ്ങളുടെയും വസ്തുനിഷ്ടമായ മറുപടി ഇവിടെ വായിക്കാം.

KK Alikoya said...

"യുദ്ധത്തിലൂടെ അധീനത്തില്‍ വരുന്ന സ്ത്രീകളെ" സംബന്ധിച്ചുള്ള ഇസ്‌ലാമിക നിയമങ്ങള്‍ ഇവിടെ വായിക്കാം:
ഒന്ന്.
രണ്ട്.

ea jabbar said...

ആലിക്കോയ മാഷിന്റെ മറുപടികള്‍ വായിച്ച് ഒരു പാടു ചിരിച്ചു !!
ആദമിന്റെ മക്കളായ സഹോദരീ സഹോദരന്മാര്‍ തമ്മില്‍ ബന്ധപ്പെട്ടത് “ഏകോദരസഹോദരങ്ങള്‍ ” ജനിക്കാനാണെന്ന് !!

KK Alikoya said...

ea jabbar said:
"ആലിക്കോയ മാഷിന്റെ മറുപടികള്‍ വായിച്ച് ഒരു പാടു ചിരിച്ചു !!
ആദമിന്റെ മക്കളായ സഹോദരീ സഹോദരന്മാര്‍ തമ്മില്‍ ബന്ധപ്പെട്ടത് “ഏകോദരസഹോദരങ്ങള്‍ ” ജനിക്കാനാണെന്ന് !!"

= ജബ്ബാര്‍ വിമര്‍ശന വിധേയമാക്കിയ പോസ്റ്റില്‍ നിന്ന്:

"ഇനി സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദിയുടെ ചോദ്യത്തിലെ തെറ്റ് എന്താണെന്ന് നോക്കാം. അല്ലാഹു പറയുന്നു: 'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്.' (ഖുര്‍ആന്‍ 49: 13)

ഇതാണ്‌ അല്ലാഹു ഉദേശിച്ചത്. ലോകത്തുള്ള സകല മനുഷ്യരും ഏകോദര സഹോദരന്മാരായിരിക്കണം. അപ്പോള്‍ പിന്നെ ആദമിന്റെ മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ അല്ലാഹു വേറെ കുറച്ച് മനുഷ്യരെ സൃഷ്ടിച്ചു കൊടുത്താല്‍ ഈ പദ്ധതി എങ്ങനെ നടപ്പിലാകും? മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ വേറെ ആളുകളെ സൃഷ്ടിക്കുന്നതിന്ന് പകരം രണ്ട് ആദമിനെയും രണ്ട് ഹവ്വയെയും സൃഷ്ടിച്ച് അവരുടെ മക്കള്‍ തമ്മില്‍ തമ്മില്‍ കല്യാണം കഴിപ്പിച്ചാലും മതിയായിരുന്നുവല്ലോ. സര്‍വ്വശക്തനായ അല്ലാഹുവിന്ന് ഇത് കഴിയാഞ്ഞിട്ടല്ല. മറിച്ച് മനുഷ്യരെ ഏകോദര സഹോദരന്‍മാരാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണ്‌ അല്ലാഹു ഉദ്ദേശിച്ചത്. ഈ ഉദേശ്യം നടപ്പിലാക്കുവാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടോ?"

ഇതിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം.

..naj said...

Jabbar mas:"..രണ്ടു പിതാക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കും !
1.ആന്ത്രാ പ്രദേശില്‍ അമ്മാവന്‍ മരുമകളെയാണു കല്യാണം കഴിക്കുക. നമുക്കത് ആലോചിക്കാനേ വയ്യ. !

2.മുറപ്പെണ്ണിനെ വേള്‍ക്കുന്നത് ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും സദാചാരം.,
3.ക്രിസ്ത്യാനിക്ക് അത് ആലോചിക്കാനാവാത്ത കാര്യം !

അപ്പോള്‍ കാല ദേശ മാറ്റങ്ങള്‍ക്കനുസരിച്ചും മാറ്റങ്ങള്‍ സ്വാഭാവികം.
_________________________________
ഈ ഉധാഹരണത്തില്‍ മാഷ്ക്ക് യോജിക്കാന്‍ കഴിയുന്ന യുക്തി ഇതാണ് !
________________________________

യുക്തിയെന്നു പറഞ്ഞു നമ്മളില്‍ എത്തിയിരിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനം ദൈവികമായ നിര്‍ദേശങ്ങള്‍ ആയിരുന്നില്ല എന്ന് എങ്ങിനെ പറയാന്‍ കഴിയും .

ആരാണ് , എന്ന് മുതലാണ്‌ നന്മയും തിന്മയും തരാം തിരിച്ചു കാണാന്‍ തുടങ്ങിയത് .

ലൈംഗിക ബന്ദത്തിനു ബന്ധങ്ങളില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചത് ഇതു യുക്തിയുടെ വക്താവാണ്‌ .

അതില്‍ നന്മ തിന്മ എന്നാ വിഭാഗങ്ങള്‍ തിരിച്ചു അംഗീകരിക്കാതിരിക്കാന്‍ ആരുടെ യുക്തിയില്‍ നിന്നാണ് നിയമം വന്നത്. അവരെ ഏല്പിച്ചത് ആരാണ് .

ഇത് ജബ്ബാര്‍ മാഷെ പോലൊരു വ്യക്തിയാണെങ്കില്‍ അയാളുടെ യുക്തിയും , നിര്ധേഷങ്ങളെയും ഫോളോ ചെയ്യണമെന്നു പറയുന്നതിന്റെ യുക്തി എന്താണ് .ഓരോരുത്തര്‍ക്കും ഓരോ യുക്തി !

Unknown said...

അലികോയ .

നിങ്ങള്‍ എന്താണ് ചെയ്യുന്നത് , ഇസ്ലാമിനെയും പരിശുദ്ധ ഖുറാനെയും കരിവാരി തേക്കാന്‍ ശ്രേമിക്കുന്ന യുക്തിവാദികള്ക്കും ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ അറിവില്ലത്ത അന്യ മതത്തില് പെട്ട ആളുകള്ക്കുംോ കൂടുതല്‍ കൂടുതല്‍ ഇസ്ലാമിനെ ആക്ഷേപിക്കാനുള്ള അവസരങ്ങളാണ് നിങ്ങള്‍ ഒരുക്കി കൊടുക്കുനത്. ആദമിനെയും സന്തത്തി പരമ്പര കളെയും കുറിച്ച് വെക്തമായി ഖുരനിലോ ഹദീസുകളിലോ നിവര്ത്തിക്കാത്ത സാഹചര്യത്തില്‍ ആ വിഷയങ്ങളെ കുറിച്ച് സോയം ഊഹിച്ചു ഓരോന്നും പറയുന്നത് ഒരിക്കലും യോജിക്കുവാന്‍ കഴിയുന്ന തല്ല.
എതിര്ക്കു ന്നവരുടെ മുന്നില്‍ ജെയിക്കുക എന്ന ഉദ്ദേശത്തോടെ നിങ്ങള്‍ കാണിക്കുന്ന ഈ തെറ്റ് കൂടുതല്‍ കൂടുതല്‍ ഇസ്ലാമിനെ കുറിച്ച് മറ്റുള്ളവര്ക്ക് തെറ്റി ദാരണ ഉണ്ടാക്കാനേ ഇടവരുകയുള്ളൂ .
യുക്തിവാദികള്‍ ഉന്നയിക്കുന്ന ചോത്യങ്ങള്ക്ക് വിശ്വാസ ത്തില്‍ ഊന്നി നിന്ന് കൊണ്ട് മറുപടി പറയുക വളരെ പ്രയാസമാണ് .അതിനു ശ്രേമിക്കുംപോള്‍ ആണ് ഖുറാനെയും ഹദീസുകളെയും പല രീതിയില്‍ വ്യഖ്യാനിക്കേണ്ടി വരുന്നത് .ഖുറാനെ പരിഭാഷ നടത്തി മനസിലാക്കാന്‍ സ്രെമിക്കുനത് വിഡ്ഢിത്തരമാണ്. അത് തന്നെയാണ് ഇന്ന് ഇസ്ലാമിക ലോകതിനുണ്ടായി കൊണ്ടിരിക്കുന്ന അപചയങ്ങള്ക്ക ഉം, വെത്യസ്ഥ വിഭാഗങ്ങളായി തിരിഞ്ഞു ഇസ്ലാമിക ഐക്യത്തിനും വിഖാതമായി തീരുനതിനും കാരണമായി തീരുനത് .

മി: ജബ്ബാര്‍
കോടി കണക്കിന് ജനങ്ങള്‍ വിശോസിച്ചു വരുന്ന ഒരു മതത്തിനെ ഇത്ര ക്രൂരമായ ഭാഷകള്‍ ഉപയോഗിച്ച് അക്ഷേപിക്കുനത് എത്രത്തോളം ശെരിയാണ് , അത് വെത്യസ്ഥ മതങ്ങള്‍ നിലനില്ക്കുൂന്ന നമ്മുടെ സമൂഹത്തിന്റെ മത സൗഹര്ത്തത്തിനു ഉത്തകുന്നതാണോ . മതവിശോസികള്‍ എല്ലാം യുക്തി ഇല്ലാത്തവര്‍ ആയി ചിത്രീകരിക്കുനത് ശെരിയാണോ ? ലോകത്തിലെ നിരീശ്വരവാതികളെ ക്കാള്‍ ദൈവ വിശോസികള്‍ അല്ലെ കൂടുതല്‍

Unknown said...

നാജ് ,ഫാസില്‍

ശാസ്ത്രീയ മായി പഠിച്ചു അഭിപ്രായങ്ങള്‍ ചെയ്യുന്നതിന് അഭിന്ദങ്ങള്‍ ,

KK Alikoya said...
This comment has been removed by the author.
KK Alikoya said...

Jabbar aid: "തടവുകാരായി പിടിച്ച സ്ത്രീകളുടെ ഭര്‍ത്താക്കന്മാരുടെ സാന്നിധ്യത്തില്‍ അവരെ ബലാത്സംഗം ചെയ്യുന്ന്തു ശരിയല്ല എന്ന് ആ കാട്ടറബികളില്‍ ചിലര്‍ക്കെങ്കിലും തോന്നി. പക്ഷെ അല്ലാഹുവിനും റസൂലിനും തോന്നിയില്ല !!!
ഒരു ദൈവത്തിന്റെ സദാചാരനിലവാരം ഇത്രയും അധപ്പതിക്കുമോ കൂട്ടരേ ?????????????????"

= ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ പറ്റിയ സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി ജബ്ബാര്‍ പറഞ്ഞ കള്ളങ്ങളും കാണിച്ച കൃത്രിമങ്ങളും ഇവിടെ കാണാം:
1.
2.
3.

മുത്ത്‌/muthu said...
This comment has been removed by the author.
മുത്ത്‌/muthu said...

@ Hamza

{{ മി: ജബ്ബാര്‍
കോടി കണക്കിന് ജനങ്ങള്‍ വിശോസിച്ചു വരുന്ന ഒരു മതത്തിനെ ഇത്ര ക്രൂരമായ ഭാഷകള്‍ ഉപയോഗിച്ച് അക്ഷേപിക്കുനത് എത്രത്തോളം ശെരിയാണ് , അത് വെത്യസ്ഥ മതങ്ങള്‍ നിലനില്ക്കുൂന്ന നമ്മുടെ സമൂഹത്തിന്റെ മത സൗഹര്ത്തത്തിനു ഉത്തകുന്നതാണോ . മതവിശോസികള്‍ എല്ലാം യുക്തി ഇല്ലാത്തവര്‍ ആയി ചിത്രീകരിക്കുനത് ശെരിയാണോ ? ലോകത്തിലെ നിരീശ്വരവാതികളെ ക്കാള്‍ ദൈവ വിശോസികള്‍ അല്ലെ കൂടുതല്‍ }}


ശ്രീമാന്‍ ഹംസ,
താങ്കള്‍ക്കു ഒരു സുധീര്‍ ഓയൂര്‍ ഛായ ഉണ്ടോ?

CKLatheef said...

ea jabbar said..

>>> ഇന്ത്യ തന്നെ ഇത്തരം വൈവിധ്യങ്ങളുടെ ഒരു ലക്ഷണമൊത്ത അവിയല്‍ സമൂഹമാണല്ലോ.
പൊതുവായ ഒരു ഭരണഘടനയനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. അവിടെ വ്യക്തിയുടെ മാത്രം യുക്തിയനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നമുക്കു വിയോജിപ്പുണ്ടെങ്കിലും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതു നിയമങ്ങള്‍ അനുസരിക്കേണ്ടി വരും. രാഷ്ട്രങ്ങള്‍ തമ്മിലും വലിയ അളവില്‍ സദാചാര വൈവിധ്യമുണ്ട്. സാമൂഹ്യ ജീവിയായതുകൊണ്ടാണിതെല്ലാം അനുസരിക്കേണ്ടി വരുന്നത്. <<<

ഇതു തന്നെയാണ് മതങ്ങള്‍ ഇത്രകാലം പറഞ്ഞതിന്റെ സാരവും. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷക്ക് പൊതുവായ ചില നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരോരുത്തരുടെയും യുക്തിയും ബുദ്ധിയും നന്മതിന്മകളുടെയും സദാചാരദുരാചാരങ്ങളുടെയും മാനദണ്ഡമാകാവതല്ല. അത്തരം കാര്യങ്ങള്‍ക്ക് പൊതുമാനദണ്ഡം സ്വീകരിക്കാതിരുന്നാല്‍ അരാജകത്വമായിരിക്കും ഫലം.

എല്ലാ നന്മയുടെ മാര്‍ഗവും അടച്ചുകളഞ്ഞ യുക്തിവാദം ഇപ്പോള്‍ സത്യസത്യത്തിന്റെയും നന്മതിന്‍മയുടെയും സദാചാരദുരാചാരത്തിന്റെയും അവസാന വാക്കായി ഇന്ത്യന്‍ ഭരണഘടനയെ കാണുന്നു എന്ന് ഞാനിതില്‍നിന്ന് വായിച്ചെടുത്തോട്ടെ. അങ്ങനെ യുക്തിവാദികള്‍ക്കും പിന്തുടരപ്പെടേണ്ട ഒരു ഗ്രന്ഥം കിട്ടി :) !!

CKLatheef said...

>>> പരദ്രോഹം തനിക്കു തന്നെ വിനയാകുമെന്നും സ്നേഹവും നന്മയും പങ്കിട്ടുള്ള ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നും അനുഭവങ്ങളില്‍നിന്നു തന്നെ വിവേചിച്ചറിയാന്‍ മനുഷ്യനു കഴിവുണ്ട്. സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതല്ല.ജന്മസിദ്ധമായിത്തന്നെ മനുഷ്യരിലും കുറെയൊക്കെ ഇതര ജീവികളിലും ഇത്തരം സദ് വികാരങ്ങള്‍ കാണപ്പെടുന്നു. സാമൂഹ്യ ജീവിത വ്യവഹാരങ്ങളില്‍നിന്നുള്ള അനുഭവപാഠങ്ങളും സഹജമായ ജന്മവാസനകളും ചേര്‍ന്ന് ക്രമത്തില്‍ വികസിച്ചു വന്നതാണ് മനുഷ്യരിലെ സദാചാരസങ്കല്‍പ്പങ്ങളെല്ലം. <<<

മനുഷ്യന്റെ സദാചാര സങ്കല്‍പത്തില്‍ മതങ്ങള്‍ക്ക് ഒരു സ്വാധീനവുമില്ല എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. നന്‍മയും തിന്മയും മനുഷ്യസഹജമായി തന്നെ തിരിച്ചറിയാന്‍ കഴിയുന്ന വിവേചന ബുദ്ധി മനുഷ്യന് ജന്മനാ ഉണ്ടെന്ന കാര്യം ഇവിടെ ഒരു മതവാദിയും നിഷേധിച്ചിട്ടില്ല.

CKLatheef said...

>>> ഏതെങ്കിലും കാലത്ത് ആരെങ്കിലും എഴുതി വെച്ച ഒരു പാളക്കിതാബു നോക്കി ജീവിക്കുന്ന ഏര്‍പ്പാടല്ല യുക്തിവാദം. ഇത് എത്ര തവണ വിശദീകരിച്ചതാ.... ! <<<

യുക്തിവാദി എന്ന വിശ്വാസി ഇപ്പോള്‍ കണ്ടെത്തിയ നിയമവേദ പുസ്തകത്തെ ഇങ്ങനെ പറയാന്‍ കഴിയുമോ. ഭരണഘടനയ പാളക്കിതാബ് (ഇന്ത്യന്‍ ഭരണഘടന വളരെ മഹത്തായതും വിപ്ലവകരമായതും തന്നെയാണ്. അതനുസരിച്ച് ഭരിക്കപ്പെടാത്തതാണ് പലപ്പോഴും പ്രശ്‌നം)എന്നൊക്കെ പറഞ്ഞാല്‍ രാജ്യവികാരം മൊത്തത്തില്‍ വ്രണപ്പെടുകയും ചിലപ്പോള്‍ ആകെ കുഴപ്പതിലാക്കുകയും ചെയ്യും. യുക്തിവാദിക്ക് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞത്.

CKLatheef said...

>>> അല്ല സുബൈറേ എ‍ന്താണീ നമ ? എന്താണു തിന്മ? സദാചാരം എന്നു പറയുന്നതെന്താ? അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാ? <<<

ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഇസ്‌ലാം ദര്‍ശനത്തിന്റെ ഭാഗത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. ഇതൊരു യുക്തിവാദി ബ്ലോഗാണ് നിങ്ങളുടെ ഈ വിഷയത്തിലുള്ള അകെ ഉത്തരം ഇങ്ങോട്ട് പെരുമാറാന്‍ ആഗ്രഹിക്കുന്ന പോലെ അങ്ങോട്ടും പെരുമാറുക എന്ന മഹാവചനത്തില്‍ അവസാനിക്കുന്നതായിട്ടാണ് കാണുന്നത്.

യുക്തിവാദത്തിലെ സദാചാരം അവസാനം പറയാമെന്ന് ആദ്യത്തില്‍ സൂചിപ്പിച്ചല്ലോ അവസാനം എന്നാല്‍ എന്നാണ്. റുഹ് തൊണ്ടക്കുഴിയിലെത്തുമ്പോഴോ. ഇല്ലെങ്കില്‍ ഇപ്പോഴൊന്ന് പറഞ്ഞേക്കൂ.

നിങ്ങള്‍ വരച്ചുവെക്കുന്ന ഒരു പ്രവാചകന്റെ വികൃതരൂപമുണ്ടല്ലോ സദാചാരത്തിന്റെ വ്യാഖ്യാനമനുസരിച്ച് അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ യുക്തിവാദികള്‍ക്ക് വിമര്‍ശിക്കാനൊന്നും കാണില്ല എന്നാണ് എന്റെ അഭിപ്രായം. ഒരര്‍ഥത്തില്‍ യുക്തിവാദി അപ്രകാരം ചിത്രീകരിക്കുന്നതും അതിന് വേണ്ടിയാണ്. മതവാദികളെ പ്രതിരോധിക്കാനും. തങ്ങളുടെ ഇഛകള്‍ക്കൊത്ത് ചരിക്കാനും.

മുഹമ്മദ് നബി വിശ്വാസികളെ പഠിപ്പിച്ചതും മാതൃക കാണിച്ചുതന്നതും വെച്ചാണ് ഇസ്‌ലാമിലെ നന്മതിന്‍മകളും സദാചാര മര്യാദകളുമുള്ളത്.

CKLatheef said...

യുക്തിവാദിയുടെ സദാചാരമായി ഞാന്‍ കണ്ടത് ഇതാണ്. അതിനൊരു തിരുത്ത് ഇവിടെനിന്ന് കിട്ടിയാല്‍ എനിക്ക് സന്തോഷമേയുള്ളൂ.

CKLatheef said...

മഹത്തായ നാലുവരി പോസ്റ്റിനെക്കുറിച്ച് ഒന്നും പറയാതെ പോകുന്നത് ശരിയല്ല. പതിവു പോലെ ജബ്ബാര്‍ മാഷ് ബന്ധപ്പെടുന്ന ഇസ്‌ലാമിക വിഷയത്തെക്കുറിച്ച അജ്ഞത അതിലുണ്ട്.

ഇസ്‌ലാമിലെ സദാചാരം ദൈവദത്തമാണ്. കാലാകാലങ്ങളില്‍ ദൈവം പ്രവാചകന്‍മാരിലൂടെ അറിയിച്ചുതരുന്നതാണ് അതിന്റെ അടിസ്ഥാനം. ആ നിലക്ക് ആദ്യത്തെ പ്രവാചകനായ ആദമിന് നല്‍കപ്പെട്ട നിര്‍ദ്ദേശമനുസരിച്ച് പിന്തുടരപ്പെടേണ്ട സദാചാരത്തില്‍ പെട്ടത് തന്നെയാണ് ഒരു ഗര്‍ഭാശയത്തില്‍ ജനിച്ച സഹോദരങ്ങളുടെ തമ്മതമ്മിലുള്ള വിവാഹം. അന്നതുകൊണ്ട് മറ്റു സാമൂഹിക പ്രശ്‌നങ്ങളൊന്നുമില്ല. ജനങ്ങള്‍ വര്‍ദ്ധിക്കുകയും സമൂഹം വികസ്വരമാകുകയും ചെയ്തപ്പോള്‍ അത്തരം സദാചാരനിയമം റദ്ദുചെയ്തുതും ദൈവമാണ്. ഈ രണ്ട് സന്ദര്‍ഭത്തിലും ദൈവിക കല്‍പന പാലിക്കുക എന്നത് മാത്രമാണ് വിശ്വാസി ചെയ്യുന്നത്. യുക്തിവാദിയുടെ താരതമ്യ സിദ്ധാന്തമനുസരിച്ച് മാത്രമാണ് താങ്കള്‍ക്കതിലെന്തോ കാര്യമായി തടയുന്നുവെന്ന് തോന്നിയത്.

പിന്നെ ഇങ്ങനെ ചിലതിടുന്നത് യുക്തിവാദിയുടെ സദാചാര മര്യാദയും അതിന്റെ മാനദണ്ഡങ്ങളും വിവരിക്കാനല്ല. ഇസ്‌ലാം വിരോധം കരഞ്ഞുതീര്‍ക്കാനാണെന്ന് ആര്‍ക്കാണറിയാത്തത്.

കൊള്ളക്കാരെ തുരത്തുന്നതിന് വേണ്ടി പ്രവാചകന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക രാഷ്ട്രം കൈകൊണ്ട നടപടി കൊള്ളയായി താങ്കള്‍ അവതരിപ്പിക്കുന്നു. കുത്തഴിഞ്ഞ ലൈംഗിക സദാചാര തകര്‍ച്ചയുടെ കാലഘട്ടത്തില്‍ നിയമാനുസൃതമായി അനുവദിച്ച ലൈംഗികത അല്‍പം മസാലചേര്‍ത്ത് കൂട്ടുകാര്‍ക്ക് ആസ്വദിക്കാന്‍ നല്‍കുന്നു.

അപ്പോള്‍ ചര്‍ച നടക്കട്ടേ. യുക്തിവാദികളുടെ ലൈംഗിക സദാചാരം ചര്‍ചയാകാതെ നോക്കണേ എന്നൊരപേക്ഷയുണ്ട്. കാരണം അത് വല്ലാത്തൊരു നാറ്റക്കേസാണ്. ദൈവികവിധിയിലും സഹോദരിസഹോദരന്‍മാര്‍ക്ക് ബന്ധപ്പെടാം എന്ന് സ്ഥാപിക്കുന്നതിനാണ് ഈ പോസ്റ്റിട്ടിട്ടുള്ളത്. സമൂഹം വലുതായതോടെ അത് റദ്ദ് ചെയ്തതിനാല്‍ മതത്തിന്റെ ആളുകള്‍ ഇനിയത് മാതൃകയാക്കില്ല. എന്നാല്‍ യുക്തിവാദികള്‍ക്ക് നിയന്ത്രണം ഇല്ലാത്തതിനാല്‍ അവരപ്രകാരം ചെയ്യുന്നതിന് ആരും എതിര് നില്‍ക്കേണ്ടതുമില്ല. അപ്രകാരം ചെയ്യുന്നതിന്റെ പ്രകൃതിപരമായ പ്രതികരണം അവര്‍ അനുഭവിച്ചോളും. അത് നന്മയായാലും തിന്മയായാലും.

സുധീര്‍_ഓയൂര്‍ said...

ഏകോദര സഹോദരങ്ങളെ ഉണ്ടാക്കാന്‍ ദൈവം കണ്ടെത്തിയ വഴി കൊള്ളാം


ഇസ്ലാമിന്റെ ചീഞ്ഞു നാറുന്ന ആചാരങ്ങള്‍ എല്ലാം ദൈവദത്തം


വീണ്ടും വീണ്ടും കാലു ചെത്തി ചെരുപ്പിന് പകമാക്കാന്‍ പാട് പെടുന്നതു കാണുമ്പോള്‍ സഹതാപം തോനുന്നു

ea jabbar said...

അബൂസയീദ് പറയുന്നു: ഞങ്ങള്‍ ബനൂ മുസ്തലഖ് യുദ്ധത്തില്‍ തിരുമേനിയോടൊപ്പം പോയി. കുറേ സ്ത്രീകളെ തടവുകാരാക്കി പിടിച്ചു. ഞങ്ങള്‍ക്ക് ആ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹമുണ്ടായി. ആ സ്തീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്ക് അസഹ്യമായി തോന്നി. “അസ് ല്‍” ചെയ്യാനാണു ഞങ്ങള്‍ ആഗ്രഹിച്ചത്. തിരുമേനി ഞങ്ങളോടൊപ്പമുണ്ടുതാനും. തിരുമേനിയോടു ചോദിക്കും മുമ്പാണു ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതേപറ്റി തിരുമേനിയോടു ചോദിക്കുക തന്നെ ചെയ്തു. തിരുമേനി അരുളി: “നിങ്ങള്‍ അതു ചെയ്യാതിരുന്നാല്‍ എന്താണു ദോഷം? ലോകാവസാനം വരേക്കും ജനിക്കാനിരിക്കുന്ന ഒരു ജീവി പോലും ജനിക്കാതെ പോവുകയില്ല.”
{ബുഖാരി 1590. സി എന്‍ അഹ്മദ് മൌലവിയുടെ പരിഭാഷ .}
-------
അസ് ല്‍ ചെയ്യുക= ഗര്‍ഭധാരണം തടയാനായി ശുക്ലം പുറത്തേക്കു സ്രവിപ്പിക്കുക

ea jabbar said...

ഇതൊക്കെ പച്ചയായി രേഖപ്പെടുത്തി ഇക്കാലത്തു പോലും ലോകമാകെ പ്രചരിപ്പിക്കാന്‍ ഉളുപ്പില്ലാത്ത ഈ കൂട്ടരാണ് യുക്തിവാദികള്‍ക്കു സദാചാരമുണ്ടോ എന്ന ചോദ്യവുമായി വരുന്നത് !!!
ഗവര്‍മെന്റ്- വ്യവ്സ്ഥാപിതം- സംരക്ഷണം എന്നിത്യാദി ഞഞ്ഞാ പിഞ്ഞകളുമായി ന്യായീകരണവും !!
കോമണ്‍ സെന്‍സുള്ളവര്‍ക്കൊക്കെ വായിച്ചാല്‍ മനസ്സിലാകും ഇതിന്റെയൊക്കെ പൊരുള്‍ !

ea jabbar said...

ആലിക്കോയ ഇതിനു പറഞ്ഞ മറുപടിയും ഈ ഹദീസിന്റെ പശ്ചാതലവും തമ്മില്‍ പുലബന്ധമില്ല. യുദ്ധപ്പറമ്പില്‍ വെച്ച് , യുദ്ധം അവസാനിച്ച സമയത്താണിതൊക്കെ നടക്കുന്നത്. മൂന്നു ദിവസമാണു നബിയും കൂട്ടരും യുദ്ധപ്പറമ്പില്‍ വിജയം ആഘോഷിക്കാന്‍ എടുക്കാറെന്ന് പല ഹദീസുകളിലും പറയുന്നുണ്ട്. ആ പെണ്ണുങ്ങളുടെ ഇദ്ധ കഴിയണമെങ്കില്‍ മാസങ്ങള്‍ കഴിയേണ്ടതുണ്ടെന്നിരിക്കെ ആ പറഞ്ഞതും യുദ്ധത്തടവുകാരെ യുദ്ധപ്പറമ്പില്‍ തന്നെ ബോഗിക്കുന്നതും തമ്മിലെന്തു ബന്ധം? നബി സഫിയ്യയുമായി “മധുവിധു” ആഘോഷിച്ചത് അവളുടെ ഇദ്ദ കാലം കഴിഞ്ഞായിരുന്നൊ? വീട്ടില്‍ മടങ്ങിയെത്താനുള്ള ക്ഷമ പോലും കാണിക്കാതെ ആ യുദ്ധപ്പറമ്പിന് തൊട്ടടുത്തു വെച്ചാണതൊക്കെ നടന്നത്. യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ ചെറുപ്പക്കാരെ പ്രധാനമായും പ്രേരിപ്പിച്ചിരുന്നതും ഈ സൌകര്യം തന്നെ !!

ea jabbar said...

ഇതൊന്നും മോശമായ കാര്യമായി അക്കാലത്ത് ആര്‍ക്കും തോന്നിയിരുന്നില്ല. അന്നത്തെ സദാചാരം അതൊക്കെയായിരുന്നു. അതുകൊണ്ടാണ് അവര്‍ ഉളുപ്പില്ലാതെ ഇതൊക്കെ എഴുതി വെച്ചതും പ്രചരിപ്പിച്ചതും. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകരെ അയച്ച് ലോകത്തിനു സദാചാരം പഠിപ്പിച്ച ഒരു ദൈവത്തിന് തന്റെ ഒടുക്കത്തെ പ്രവാചകനെക്കൊണ്ടെങ്കിലും അല്‍പ്പം നെറിയും നേരും പഠിപ്പിക്കാമായിരുന്നു !
യുദ്ധത്തില്‍ സ്ത്രീകളെ തടവുകാരായി പിടിച്ച് വ്യഭിചരിക്കുന്നതു പോലും തെറ്റാണെന്നു പറയാന്‍ കഴിയാത്ത ഒരു ദൈവം തമ്പുരാന്‍ ഏതു കാലഘട്ടത്തിന്റെ പ്രതിനിധിയാണെന്ന് സാമാന്യ ബുദ്ധി മരവിച്ചിട്ടില്ലാത്തവര്‍ക്കൊക്കെ ഊഹിക്കാവുന്നതേയുള്ളു !!!

ea jabbar said...

അന്ധവിശ്വാസം കൊണ്ടു തലച്ചോറു കരിഞ്ഞു പോയവര്‍ക്കേ ഇതൊക്കെ ന്യായികരിക്കാന്‍ കഴിയൂ !!!

ea jabbar said...

ഞാന്‍ ഇംഗ്ലീഷില്‍ കൊടുത്ത അര്‍ത്ഥവും വ്യാഖ്യാനവും അല്‍തഫ്സീറ് വെബ്സൈറ്റ്ലെ ജലാലൈന്‍, ഇബ്നു അബ്ബാസ് തഫ്സീറുകളില്‍നിന്നും കോപ്പി ചെയ്തതാണ്. എന്റെ സ്വന്തം അര്‍ത്ഥവ്യാഖ്യാനമല്ല.

ea jabbar said...

അതിനാല്‍ ആലിക്കോയ പറയുന്ന മറുപടി എനിക്കു ബാധകമല്ല. ജലാലൈനും ഇബ്നു അബ്ബാസും മറുപടി പറഞ്ഞോളും !!

ea jabbar said...

ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ കുര്‍ ആനിലെ വൈരുദ്ധ്യം വ്യക്തമാക്കിക്കൊടുത്തതോടെ ആലിക്കോയയും കൂട്ടരും പ്രകോപിതരായി യുക്തിവാദികളുടെ സദാചാരവും പൊക്കിക്കൊണ്ടു വന്ന് പ്രകോപനം സൃഷ്ടിച്ചപ്പോള്‍ അള മുറ്റി പറഞ്ഞു പോയതാണ്.
ഞങ്ങളും മനുഷ്യരാണെന്നും ഞങ്ങള്‍ക്കും വികാരങ്ങളും അഭിമാനബോധവുമൊക്കെയുണ്ടെന്നും വിശ്വാസി സുഹൃത്തുക്കളും മനസ്സിലാക്കിയാല്‍ നന്ന് !

ea jabbar said...

മുഹമ്മദിന്റെ ലൈംഗിക സദാചാരത്തെ കുറിച്ച് ഇതിനെക്കാള്‍ ബഹു കേമമായ ഒട്ടേറെ ഉദ്ധരണികള്‍ നല്‍കാനുണ്ട്. അതൊന്നും തല്‍ക്കാലം പുറത്തെടുക്കുന്നില്ല !!
മറ്റു വിഷയങ്ങള്‍ തന്നെ ധാരാളം ഇനിയും ചര്‍ച്ച ചെയ്യാനുണ്ടല്ലോ !

ea jabbar said...

ലതീഫ് പറഞ്ഞു: പ്രവാചകനായ ആദമിന് നല്‍കപ്പെട്ട നിര്‍ദ്ദേശമനുസരിച്ച് പിന്തുടരപ്പെടേണ്ട സദാചാരത്തില്‍ പെട്ടത് തന്നെയാണ് ഒരു ഗര്‍ഭാശയത്തില്‍ ജനിച്ച സഹോദരങ്ങളുടെ തമ്മതമ്മിലുള്ള വിവാഹം. അന്നതുകൊണ്ട് മറ്റു സാമൂഹിക പ്രശ്‌നങ്ങളൊന്നുമില്ല.
------
മറ്റു സാമൂഹ്യപ്രശ്നമൊന്നുമില്ലെങ്കില്‍ പിന്നെ ആര്‍ക്കാ പരാതിയുള്ളത്? നിങ്ങള്‍ ഞങ്ങള്‍ക്ക് അമ്മയും പെങ്ങളും വ്യത്യാസമില്ല എന്നും പറഞ്ഞു പരിഹസിക്കാന്‍ വന്നതു കൊണ്ടാണ് നിങ്ങളുടെ ദൈവങ്ങള്‍ക്കും പ്രവാചകന്മാര്‍ക്കും അതുണ്ടൊ എന്നു ചോദിച്ചത്.
മതം അതുണ്ടായ കാലഘട്ടത്തിലെ സദാചാരം പകര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ദൈവത്തിനു തന്നെ എന്താണു സദാചാരം എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ഇനിയെങ്കിലും സമ്മതിക്കുക.

ea jabbar said...

CKLatheef said...മനുഷ്യന്റെ സദാചാര സങ്കല്‍പത്തില്‍ മതങ്ങള്‍ക്ക് ഒരു സ്വാധീനവുമില്ല എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. നന്‍മയും തിന്മയും മനുഷ്യസഹജമായി തന്നെ തിരിച്ചറിയാന്‍ കഴിയുന്ന വിവേചന ബുദ്ധി മനുഷ്യന് ജന്മനാ ഉണ്ടെന്ന കാര്യം ഇവിടെ ഒരു മതവാദിയും നിഷേധിച്ചിട്ടില്ല.

മതങ്ങള്‍ക്കു സ്വാധീനമുണ്ടെന്നു തന്നെയാണു ഞാനും പറയുന്നത്. ആ സ്വാധീനം കൊണ്ടാണല്ലോ മതത്തിനു വേണ്ടി മനുഷ്യന്‍ ചാവുന്നതും കൊല്ലുന്നതും
മനുഷ്യാവകാശങ്ങളെ ഹനിക്കാന്‍ വേണ്ടി ന്യായീകരണങ്ങള്‍ നിരത്തുന്നതും ...!
മതത്തിനിന്നും മനുഷ്യന്റെ മൂല്യ ബോധത്തെ പരിധി വിട്ടു തന്നെ സ്വാധീനിക്കാന്‍ കഴിയുന്നതു കൊണ്ടു തന്നെയാണു ഞങ്ങള്‍ മതത്തെ വിമര്‍ശിക്കുന്നതും മതവിരുദ്ധപ്രചാരണം നടത്തുന്നതും !
ജന്മസിദ്ധമായി കിട്ടിയ നീതി ബോധത്തെപ്പോലും മതം മരവിപ്പിക്കുന്നു. അതിനു തേളിവാണ് ആലിക്കോയയും ലതീഫും മറ്റും അടിമ സമ്പ്രദായത്തെയും വെപ്പാട്ടി ഭോഗത്തെയും സ്ത്രീക്കു സ്വത്തവകാശം പോലും നിഷേധിക്കുന്ന മതനിയമങ്ങളെയുമൊക്കെ മുട്ടു ന്യായം പറഞ്ഞു നീതീകരിക്കുന്നത് !

ea jabbar said...

ഇസ്‌ലാമിലെ സദാചാരം ദൈവദത്തമാണ്. കാലാകാലങ്ങളില്‍ ദൈവം പ്രവാചകന്‍മാരിലൂടെ അറിയിച്ചുതരുന്നതാണ് അതിന്റെ അടിസ്ഥാനം.
-------
ഈ അന്ധവിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തി വെക്കാതെ മുസ്ലിം സമൂഹത്തില്‍ ഒരു നവോത്ഥാനവും നടക്കില്ല !!
ഇസ്ലാമിലെ സദാചാരം ദൈവദത്തമല്ല. ആറാം നൂറ്റാണ്ടിലെ അറബികളുടെ സദാചാരം മുഹമ്മദ് ക്രോഡീകരിച്ചു വെച്ചതു മാത്രമാണത്. ! അതിന്റെ തെളിവുകളാണു ഞാന്‍ ഇവിടെ നിരത്തിയ ഹദീസുകള്‍ !
അടിമസംസ്കാരത്തെ ന്യായീകരിക്കുന്ന സദാചാരം ദൈവദത്തമാണെന്നു പറയുന്നവര്‍ ദൈവത്തെ അവഹേളിക്കുകയാണു ചെയ്യുന്നത് !!

KK Alikoya said...

ea jabbar said...
ആലിക്കോയ ഇതിനു പറഞ്ഞ മറുപടിയും ഈ ഹദീസിന്റെ പശ്ചാതലവും തമ്മില്‍ പുലബന്ധമില്ല. യുദ്ധപ്പറമ്പില്‍ വെച്ച് , യുദ്ധം അവസാനിച്ച സമയത്താണിതൊക്കെ നടക്കുന്നത്. മൂന്നു ദിവസമാണു നബിയും കൂട്ടരും യുദ്ധപ്പറമ്പില്‍ വിജയം ആഘോഷിക്കാന്‍ എടുക്കാറെന്ന് പല ഹദീസുകളിലും പറയുന്നുണ്ട്. ആ പെണ്ണുങ്ങളുടെ ഇദ്ധ കഴിയണമെങ്കില്‍ മാസങ്ങള്‍ കഴിയേണ്ടതുണ്ടെന്നിരിക്കെ ആ പറഞ്ഞതും യുദ്ധത്തടവുകാരെ യുദ്ധപ്പറമ്പില്‍ തന്നെ ബോഗിക്കുന്നതും തമ്മിലെന്തു ബന്ധം? നബി സഫിയ്യയുമായി “മധുവിധു” ആഘോഷിച്ചത് അവളുടെ ഇദ്ദ കാലം കഴിഞ്ഞായിരുന്നൊ? വീട്ടില്‍ മടങ്ങിയെത്താനുള്ള ക്ഷമ പോലും കാണിക്കാതെ ആ യുദ്ധപ്പറമ്പിന് തൊട്ടടുത്തു വെച്ചാണതൊക്കെ നടന്നത്. യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ ചെറുപ്പക്കാരെ പ്രധാനമായും പ്രേരിപ്പിച്ചിരുന്നതും ഈ സൌകര്യം തന്നെ !!"

= ഇതേ ആരോപണം മറ്റൊരാള്‍  ഉന്നയിച്ചപ്പോള്‍ ഞാന്‍ നല്‍കിയ മറുപടി ഇവിടെ വായിക്കാം.
 

KK Alikoya said...

ea jabbar said...
"ഞാന്‍ ഇംഗ്ലീഷില്‍ കൊടുത്ത അര്‍ത്ഥവും വ്യാഖ്യാനവും അല്‍തഫ്സീറ് വെബ്സൈറ്റ്ലെ ജലാലൈന്‍, ഇബ്നു അബ്ബാസ് തഫ്സീറുകളില്‍നിന്നും കോപ്പി ചെയ്തതാണ്. എന്റെ സ്വന്തം അര്‍ത്ഥവ്യാഖ്യാനമല്ല.
അതിനാല്‍ ആലിക്കോയ പറയുന്ന മറുപടി ( 1 , 2 , 3 , 4 , 5 ) എനിക്കു ബാധകമല്ല. ജലാലൈനും ഇബ്നു അബ്ബാസും മറുപടി പറഞ്ഞോളും !!"

= Jalalain said: "And, forbidden to you are, wedded women, those with spouses, that you should marry them before they have left their spouses, be they Muslim free women or not; save what your right hands own, of captured [slave] girls, whom you may have sexual intercourse with, even if they should have spouses among the enemy camp, but only after they have been absolved of the possibility of pregnancy [after the completion of one menstrual cycle]; this is what God has prescribed for you (kitāba is in the accusative because it is the verbal noun). Lawful for you (read passive wa-uhilla, or active wa-ahalla), beyond all that, that is, except what He has forbidden you of women, is that you seek, women, using your wealth, by way of a dowry or a price, in wedlock and not, fornicating, in illicitly. Such wives as you enjoy thereby, and have had sexual intercourse with, give them their wages, the dowries that you have assigned them, as an obligation; you are not at fault in agreeing together, you and they, after the obligation, is waived, decreased or increased. God is ever Knowing, of His creatures, Wise, in what He has ordained for them."
* but only after they have been absolved of the possibility of pregnancy [after the completion of one menstrual cycle]; ഇതാണ്‌ ജലാലൈനി പറഞ്ഞത്. പിന്നെങ്ങനെയാണ്‌ 'യുദ്ധം നടന്ന അന്ന് രാത്രി തന്നെ' എന്ന ജബ്ബാര്‍ പറഞ്ഞ കള്ളത്തിന്‌ ജലാലൈനിയെ കൂട്ടുപിടിക്കുക? ജബ്ബാറിന്റെ വാദത്തിന്ന് ജലാലൈനിയില്‍ തെളിവെവിടെ? ഒന്നു കാണിക്കാമോ? അല്ലെങ്കില്‍ ഈ പച്ചക്കള്ളം പിന്‍വലിക്കാമോ?

KK Alikoya said...

ജലാലൈനും ഇബ്നു അബ്ബാസും മറുപടി പറഞ്ഞോളും !!"

Ibn Abbaas said: "(And all married women (are forbidden unto you save those (captives) whom your right hands possess) of captives, even if they have husbands in the Abode of War, after ascertaining that they are not pregnant, by waiting for the lapse of one period of menstruation. (It is a decree of Allah for you) that which I have mentioned to you is unlawful in Allah's Book. (Lawful unto you are all beyond those mentioned) as unlawful, (so that ye seek them) marry (with your wealth) up to four wives; it is also said that this means: so that you buy with your wealth captives; and it is also said that this means: so that you should seek with your money marrying women for an agreed period of time (zawaj al-mut'ah) but the lawfulness of this practice was later abrogated, (in honest wedlock) He says: be with them as legitimate husbands, (not debauchery) not indulging in adultery without having a proper marriage. (And those of whom) after marriage (ye seek content) from whom you derive benefit, (give unto them their portions) give to them their full dowry (as a duty) as an obligation upon you from Allah to give the dowry in full. (And there is no sin for you) there is no harm for you (in what ye do by mutual agreement) in increasing or decreasing the amount of the dowry by mutual agreement (after the duty hath been done) after the first obligation to which you have aspired. (Lo! Allah is ever Knower) in relation to making lawful to you marriage for an agreed, limited period of time, (Wise) in later making this practice unlawful; it is also said that this means: Allah is ever Knower of your compulsion for marriage for an agreed, limited period of time, Wise in making such marriage unlawful."

by waiting for the lapse of one period of menstruation.

KK Alikoya said...

"യുദ്ധം നടന്ന അതേ രാത്രി തന്നെ" എന്ന് ജബ്ബാര്‍ തറപ്പിച്ച് പറഞ്ഞ, ഖൈബര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട സഫിയയുടെ കാര്യത്തില്‍ സംഭവിച്ചതെതാണെന്ന് നോക്കൂ: "On the way back from Khaybar, the Muslims camped at a place called Sadd al-Rauha. By now, Safiyya was clean from her menstrual period, and the marriage was thus consummated. Thereafter, Muhammad held a banquet of dates and butter in celebration of the marriage, and then returned to Medina.[12]"

* Safiyya was clean from her menstrual period

..naj said...

jabbar mash:"..ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?""
_______________________

സൃഷ്ടാവിന് സദാചാര ബോധം ഇല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് സൃഷ്ടിപ്പിന്റെ തുടക്കത്തിലേക്ക് ജബ്ബാര്‍ മാഷ്‌ വണ്ടിയോടിച്ചു പോയത്.
ഇനി കഥ അവിടെ നിന്ന് തുടങ്ങാം. പ്രഥമ സൃഷ്ടികള്‍, ആദം, ഹവ്വ. ഒരാണും ഒരു പെണ്ണും. സിവില്‍, ക്രിമിനല്‍, ട്രാഫിക്, ജുദീഷ്യറി നിയമങ്ങള്‍ ഒന്നും നടപ്പിലാക്കാനില്ലാത്ത ഒരു സമയം. രണ്ടു പേരുള്ള ഒരു രാഷ്ട്രം. അവര്‍ക്ക് കുട്ടികള്‍ ജനിച്ചു.
ഇനി അവര്‍ക്ക് ഇണകള്‍ എവിടെ നിന്ന് കിട്ടും. അന്നത്തെ ഈ കാര്യം ആലോചിചീട്ടാണ് ജബ്ബാര്‍ മാഷ് ഉത്തരം കണ്ടെത്തി പരിഹസിക്കുന്നത്. നോ അതര്‍ ഗോ ബട്ട്‌ മാരിയേജ് ബിറ്റ് വീന്‍ ബ്രതെര്‍-സിസ്റര്‍. അത് ഇന്സെസ്റ്റ് അല്ലെ, യുക്തിവാധികള്‍ക്ക് പോലും യോജിക്കാന്‍ കഴിയാത്തതല്ലേ. എങ്കില്‍ സൃഷ്ടാവ് യുക്തിവാധികലെക്കാള് ഒരു പടി കൂടി കടന്നു സധാചാരത്തിന്റെ സകല സീമകളും ലംഘിചില്ലേ എന്ന് പരിഹസിക്കാന്‍ കാരണം. ‍
ഒരു മനുഷ്യ വര്‍ഗ്ഗത്തിന്റെ ആദ്യ പടി എന്നാ നിലയില്‍ സന്താന പരമ്പരകള്‍ അവര്‍ തമ്മിലുള്ള വിവാഹ ജീവിതങ്ങള്‍, പിന്നീട് അകന്നകന്നു പോകുന്ന രക്ത ബന്ധങ്ങള്‍, സമൂഹം വികസിക്കുമ്പോള്‍ യുക്തി എന്നാ അതെ കാര്യം തന്നെയാണ് സൃഷ്ടാവ് മനുഷ്യന് വേണ്ടി ബോധ മണ്ഡലത്തില്‍, വിവേകമെന്ന ഗുണത്തില്‍ തിരിച്ചറിവും നല്‍കിയത്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ വര്‍ദ്ധി കൊണ്ടിരിക്കുമ്പോള്‍ നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടി വരുമെന്ന പോലെ ഈ കാര്യത്തിലും, ജനടിക് ഘടകങ്ങള്‍ പരസ്പരം വിത്യസ്തവും, സമാനവുമായ രീതിയില്‍ നല്കുകയതിലൂടെ ശാരീരികമായ ഒരു നിയമ വ്യവസ്ഥ (ജെനടിക് കോഡ്‌ ) സൃഷ്ടാവ് മനുഷ്യനില്‍ നല്‍കിയിരുന്നിരിക്കണം. അത് കൊണ്ടാണ് സമൂഹം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പിന്നീട് നിയമങ്ങള്‍ സെറ്റ് ചെയ്യേണ്ടി വരുന്നത്. സദാചാര നിയമവും, വ്യഭിചാര സങ്കല്‍പ്പവും ഒരു സമൂഹ സൃഷ്ടിയുടെ തുടക്കത്തില്‍ ഈ കാലഗട്ടത്തില്‍ നിന്ന് അളക്കുന്നത് കൊണ്ടുള്ള പിശകാണ് ജബ്ബാര്‍ മാഷ്ക്ക് ഉള്ളത്. മനുഷ്യ സൃഷ്ടിയുടെ തുടക്കവും പിന്നീടുള്ള വികാസവും, ആ വികാസത്തില്‍ നിന്ന് ആവശ്യമായി വരുന്ന നിയമങ്ങളും അന്ന് ദൈവികമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഇന്നത്തെ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ മാഷ്ക്ക് കിട്ടിയ വിജ്ഞാനവും, യുക്തിയും ഒരു സുപ്രബാടത്തില്‍ മാഷ്ക്ക് ലഭിച്ചതല്ല. മേല്‍ പറഞ്ഞ ദൈവിക അധ്യാപങ്ങളുടെ, വിജ്ഞാനത്തിന്റെ സമൂഹങ്ങളിലൂടെയുള്ള പകര്‍ച്ച ജബ്ബാര്‍ മാഷ്‌ നിലകൊള്ളുന്ന ഈ സമയത്ത് എത്തി നില്‍ക്കുന്നത് അതിന്റെ സ്വാഭാവിക വികാസമാണ്. ഇന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിലൊന്നും, ദൈവിക ദര്‍ശനങ്ങളും, നിയമങ്ങളും ഇല്ല എന്ന് തീര്‍ത്തു പറഞ്ഞു തള്ളുന്നത് ബുധിപരമല്ല എന്ന് പറയട്ടെ.

..naj said...

ഇതും കൂടി കൂട്ടി വായിച്ചാല്‍ സംശയം പൂര്നാകും എന്ന് കരുതട്ടെ.
കുര്‍ ആണ്‍ ജബ്ബാര്‍ മാഷ്ക്കും, മറ്റാര്‍ക്കും സംശയതിനിടയില്ലാത്ത വിധം കാര്യം തുറന്നു പറയുന്നു.
അല്ലയോ മനുഷ്യ സമൂഹമേ ! നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നാം സൃഷ്ടി നടത്തിയീട്ടുള്ളത്...Quran 49:13.

അങ്ങിനെയെങ്കില്‍ നമ്മള്‍ വിവാഹം ചെയ്യുന്നത് പുറത്തുള്ള ഗ്രഹത്തില്‍ നിന്നുമാല്ലല്ലോ, സഹോദരി സഹോദര വിവാഹങ്ങലല്ലേ ഇന്ന് നടക്കുന്നത്.
നമ്മുടെ പൂര്‍വ പിതാവും മാതാവും ഒന്നാനെന്നിരിക്കെ..!

മുത്ത്‌/muthu said...

ജബ്ബാര്‍ മാഷേ,


എനിക്കൊരു സംശയം.
ബൂലോകപരിണാമവാദികളുടെ പിന്നാലെ കുറെ നടന്നു നോക്കി.ഉത്തരമൊന്നും തൃപ്തികരമായി തോന്നുന്നില്ല.

ഇതാണ് സംശയം.

ആണും പെണ്ണും എങ്ങനെ ഉണ്ടായി ?

അതിന്റെ ശേഷമുള്ള കാര്യത്തെ കുറിച്ചാണല്ലോ ചര്‍ച്ച.അതുകൊണ്ട് ചോദ്യം വിഷയസംബന്ധിയാണെന്ന് കരുതുന്നു.

KK Alikoya said...

'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്.'

ഖുര്‍ആന്‍ 49: 13 ഇല്‍ പറഞ്ഞ ഇക്കാര്യം നടപ്പില്‍ വരണമെങ്കില്‍ ആദിയില്‍ ആദമും ഹവ്വയും (അഥവാ ഒരു പുരുഷനും ഒരു സ്ത്രീയും) അല്ലതെ മറ്റ് മനുഷ്യരാരും ഉണ്ടാകാന്‍ പാടില്ല. അടുത്ത പടിയില്‍ ആദമിന്റെ മക്കള്‍ തമ്മില്‍ കല്യാണം കഴിക്കുകയും വേണം. ഇതലല്ലാതെ മറ്റെന്ത് പോംവഴി എന്നാണ്‌ ഞാന്‍ ചോദിച്ചിരുന്നത്.

ഇതിനെയാണ്‌ 'എകോദര സഹോദരന്‍മാരെ ഉണ്ടാക്കാന്‍ വേണ്ടി ആദമിന്റെ മക്കള്‍ തമ്മില്‍ കല്യാണം കഴിച്ചു' എന്നും മറ്റും ജബ്ബാറും കൂട്ടരും കളിയാക്കുന്നത്. ഒരു വിഷയത്തെ കുറിച്ച് നല്‍കുന്ന മറുപടി വിലയിരുത്തി അതിനോട് പ്രതികരിക്കാനുള്ള ധൈര്യം മി. ജബ്ബാറോ അദ്ദേഹത്തിന്റെ ശിങ്കിടികളോ ഇന്ന് വരെ കാണിച്ചിട്ടില്ല.

KK Alikoya said...

Narrated Anas bin Malik:

We arrived at Khaibar, and when Allah helped His Apostle to open the fort, the beauty of Safiya bint Huyai bin Akhtaq whose husband had been killed while she was a bride, was mentioned to Allah's Apostle. The Prophet selected her for himself, and set out with her, and when we reached a place called Sidd-as-Sahba,' Safiya became clean from her menses then Allah's Apostle married her. Hais (i.e. an 'Arabian dish) was prepared on a small leather mat. Then the Prophet said to me, "I invite the people around you." So that was the marriage banquet of the Prophet and Safiya. Then we proceeded towards Medina, and I saw the Prophet, making for her a kind of cushion with his cloak behind him (on his camel). He then sat beside his camel and put his knee for Safiya to put her foot on, in order to ride (on the camel).
(Sahih al bukhari.Volume 5, Book 59, Number 522:)
3889 - حَدَّثَنَا عَبْدُ الْغَفَّارِ بْنُ دَاوُدَ حَدَّثَنَا يَعْقُوبُ بْنُ عَبْدِ الرَّحْمَنِ ح و حَدَّثَنِي أَحْمَدُ حَدَّثَنَا ابْنُ وَهْبٍ قَالَ أَخْبَرَنِي يَعْقُوبُ بْنُ عَبْدِ الرَّحْمَنِ الزُّهْرِيُّ عَنْ عَمْرٍو مَوْلَى الْمُطَّلِبِ عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ
قَدِمْنَا خَيْبَرَ فَلَمَّا فَتَحَ اللَّهُ عَلَيْهِ الْحِصْنَ ذُكِرَ لَهُ جَمَالُ صَفِيَّةَ بِنْتِ حُيَيِّ بْنِ أَخْطَبَ وَقَدْ قُتِلَ زَوْجُهَا وَكَانَتْ عَرُوسًا فَاصْطَفَاهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِنَفْسِهِ فَخَرَجَ بِهَا حَتَّى بَلَغْنَا سَدَّ الصَّهْبَاءِ حَلَّتْ فَبَنَى بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ صَنَعَ حَيْسًا فِي نِطَعٍ صَغِيرٍ ثُمَّ قَالَ لِي آذِنْ مَنْ حَوْلَكَ فَكَانَتْ تِلْكَ وَلِيمَتَهُ عَلَى صَفِيَّةَ ثُمَّ خَرَجْنَا إِلَى الْمَدِينَةِ فَرَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحَوِّي لَهَا وَرَاءَهُ بِعَبَاءَةٍ ثُمَّ يَجْلِسُ عِنْدَ بَعِيرِهِ فَيَضَعُ رُكْبَتَهُ وَتَضَعُ صَفِيَّةُ رِجْلَهَا عَلَى رُكْبَتِهِ حَتَّى تَرْكَبَ
(صحيح البخاري)

* Safiya became clean from her menses then Allah's Apostle married her.
قَوْله : ( حَلَّتْ )
أَيْ طَهُرَتْ مِنْ الْحَيْض
(فتح الباري)
حَلَّتْ
= 'അവള്‍ അനുവദനീയയായി' എന്നാല്‍ അവളുടെ ആര്‍ത്തവം കഴിഞ്ഞു എന്നര്‍ത്ഥം. (ഫത്‌ഹുല്‍ ബാരീ)

മുഹമ്മദ് നബിയെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ചവന്‍ സ്വയം നാണം  കെടുകയേ ഉള്ളൂ. അത്രയ്ക്ക് വിശുദ്ധമാണ്‌ ആ ജീവിതം. ജബ്ബാറിന്റെ വിതണ്ഡ വാദങ്ങള്‍ തകര്‍ക്കുന്ന ഈ തെളിവുകള്‍ പ്രവാചകന്റെ മുഅ്‌ജിസത്തായി കണക്കാക്കാം.

CKLatheef said...

ea Jabbar said..

>>> മറ്റു സാമൂഹ്യപ്രശ്നമൊന്നുമില്ലെങ്കില്‍ പിന്നെ ആര്‍ക്കാ പരാതിയുള്ളത്? നിങ്ങള്‍ ഞങ്ങള്‍ക്ക് അമ്മയും പെങ്ങളും വ്യത്യാസമില്ല എന്നും പറഞ്ഞു പരിഹസിക്കാന്‍ വന്നതു കൊണ്ടാണ് നിങ്ങളുടെ ദൈവങ്ങള്‍ക്കും പ്രവാചകന്മാര്‍ക്കും അതുണ്ടൊ എന്നു ചോദിച്ചത്.
മതം അതുണ്ടായ കാലഘട്ടത്തിലെ സദാചാരം പകര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ദൈവത്തിനു തന്നെ എന്താണു സദാചാരം എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ഇനിയെങ്കിലും സമ്മതിക്കുക. <<<

തങ്ങളുടെ ഭൗതിക സുഖാസ്വാദനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത് മതമാണെന്ന ധാരണയില്‍ മതത്തോട് നിഴല്‍ യുദ്ധം ചെയ്ത് ജീവിതം ഹോമിക്കുന്നവര്‍ക്ക്, ധാര്‍മികതയും സദാചാരവും തമ്മിലുള്ള ബന്ധമോ അവ തമ്മിലുള്ള വ്യത്യാസമോ കണ്ടെത്താന്‍ സമയം കിട്ടില്ല. നേരത്തെ ഉറപ്പിച്ചുവെച്ച ധാരണകള്‍ വിവിധ പരിഹാസവാക്കുകളിലൂടെ അവതരിപ്പിക്കുന്നതില്‍ കവിഞ്ഞ് വല്ല സാമൂഹ്യനന്മയും യുക്തിവാദി ചെയ്യുന്നുമില്ല.

ഇസ്‌ലാമില്‍ ധര്‍മം, അധര്‍മം, ദുരാചാരം, സദാചാരം എന്നിവയൊക്കെ കൃത്യമായി വിവക്ഷിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ നല്‍കിയ ലിങ്ക് ശാന്തമായി വായിച്ച് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് മറുപടിയെന്ന നിലയില്‍ താങ്കള്‍ ഇപ്പോള്‍ നല്‍കിയത് മാത്രമല്ല. ഈ പോസ്റ്റ തന്നെ ഇടുമായിരുന്നില്ല.

മനുഷ്യന് (വിശ്വാസി അവിശ്വാസിഭേതമില്ലാതെ) അറിയുന്നതും ജന്മസിദ്ധമായി അവന്‍ മനസ്സിലാകുന്നതുമായ ധാര്‍മിക മൂല്യങ്ങളുണ്ട്. അതിനെയാണ് മഅ്‌റൂഫ് എന്ന് പറയുന്നത്. ആ ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് സദാചാരം കല്‍പിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യനന്മ അതിലാണുള്ളത്. കുത്തഴിഞ്ഞ ലൈംഗികതക്ക് പ്രേരണയാകും അടുത്ത കുടുംബബന്ധങ്ങള്‍ക്കിടയിലുള്ള വൈവാഹിക ബന്ധം. അതിന്റെ വൈകാരികവും ആരോഗ്യപരവുംമായ കാരണങ്ങള്‍ വേറെയുമുണ്ടാകാം.
അതിനാല്‍ അനിവാര്യമായ ആദം കാലഘട്ടത്തിന് ശേഷം അന്ന് സദാചാരമായി കണ്ട സഹോദരിമാര്‍ തമ്മിലുള്ള ബന്ധം പിന്നീട് സദാചാരമല്ലാതെയായി. ഇത്ര മാത്രമേ സംഭവിച്ചിട്ടുള്ളൂ.

ആലിക്കോയ സാഹിബ് പറഞ്ഞ പോലെ ജബ്ബാറും ഞാനുമൊക്കെ ഒരേ ഉമ്മക്കും ഉപ്പക്കും ജനിച്ചവരാണ് എന്ന ഏകോദരസഹോദര സങ്കല്‍പം നിലനില്‍ക്കാനും അതാവശ്യമാണ് എന്നത് ദൈവിക തീരുമാനമാകാം. (cont..)

ea jabbar said...

ആലിക്കോയമാഷേ !
ഒരു ആര്‍ത്തവം കൊണ്ട് ഇദ്ദ തീരുമെന്നും പെണ്ണ് മറ്റൊരു കല്യാണത്തിന് ക്ലീന്‍ ആകുമെന്നും ഇസ്ലാമിലുള്ളതായി എനിക്കു പുതിയ അറിവാണ്. മൂന്നു മാസം [മൂന്ന് ആര്‍ത്തവകാലം] അല്ലെങ്കില്‍ പ്രസവം എന്നാണു കര്‍മ്മശാസ്ത്ര കിതാബിലും മൌദൂദി കിതാബിലുമൊക്കെ വായിച്ചിട്ടുള്ളത്. സഫിയ്യയുടെ പിതാവിനെയും ഭര്‍ത്താവിനെയും കൊന്ന രാത്രിയില്‍ തന്നെ അവളുടെ ആര്‍ത്തവ ശുദ്ധി കണക്കാക്കിയാണു നബി അവളെ ടെന്റില്‍ കൂട്ടിയതെന്ന വാദം കൊണ്ടു മാത്രം ഈ പ്രവൃത്തി മാതൃകാപരവും മാന്യവുമാകുമെന്നാണോ നാം കരുതേണ്ടത് ? നാണ‍ക്കേടേ നിന്റെ പേരോ ഇസ്ലാം?

CKLatheef said...
This comment has been removed by the author.
CKLatheef said...

സദാചാര സങ്കല്‍പങ്ങള്‍ക്ക് കാലത്തിനും ദേശത്തിനും അനുസരിച്ച് ചില്ലറ വ്യത്യാസം വരാം. എന്നാല്‍ ധാര്‍മികമൂല്യങ്ങള്‍ക്ക് ആദം മുതല്‍ അന്ത്യനാള്‍ വരെ വ്യത്യാസം വരില്ല. നീതിയും, സത്യവും, കാരുണ്യവും, ഔദാര്യവും എന്നും മനുഷ്യന് ആവശ്യമുള്ളതാണ്. അക്രമവും അനീതിയും അസത്യവും എന്നും അധാര്‍മകവുമായിരിക്കും. ഈ മൂല്യങ്ങള്‍ ആര് പറഞ്ഞു തരണം എന്ന് ചോദിച്ചാല്‍ മനുഷ്യനില്‍ ആ ബോധമുണ്ടെങ്കിലും നേരത്തെ താങ്കള്‍ സൂചിപ്പിച്ച പോലെ പൊതുവായി അംഗീകരിക്കാന്‍ കഴിയുക അതിന് നിയതമായ ഒരു ക്രമവും രൂപവും ഉണ്ടാവുകയും എല്ലാവരും പിന്തുടരേണ്ടതായ ഒരു അതോറിറ്റിയില്‍നിന്ന് അത് ലഭിക്കുകയും ചെയ്യുമ്പോഴാണ്. അങ്ങനെയാണ് പ്രാചകന്‍മാരിലൂടെ അവ ലഭിക്കുന്നത്.

ഒരോ കാലത്തും വന്ന പ്രവാചകന്‍മാര്‍ക്ക് വ്യത്യസ്ഥമായ നിയമ ചട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് നല്‍കിയത്. ഒരു കാലത്ത് വിവാഹത്തില്‍ എണ്ണം പരിമിതപെടുത്തപ്പെട്ടില്ലെങ്കില്‍ അക്കാലത്ത് പ്രവാചകന്‍മാരുടെയോ ആ കാലക്കാരുടെയോ അത്തരം വിവാഹം ധാര്‍മികതക്ക് പരിക്കേല്‍പിക്കാത്തതുകൊണ്ടായിരിക്കും. നാല് വിവാഹം കഴിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ തന്നെ, 'നീതിപാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍' ഒന്ന് എന്ന് പറഞ്ഞത് അതിന്റെ അടിസ്ഥാനത്തിലാണ്.

സത്യത്തോടൊപ്പം അസത്യവും നന്മയോടൊപ്പം തിന്‍മയും പ്രവാചകന്‍മാരോടൊപ്പം അതിനെതിരെ ശൈത്വാനും എക്കാലവുമുണ്ടായിരുന്നു. അതിനാല്‍ താങ്കളും തുടരുക ആരായിരുന്നു സത്യത്തിന്റെയും നന്മയുടെയും കൂടെ എന്ന് തീരുമാനിക്കപ്പെടുന്ന ഒരു ദിനം വരാനുണ്ട്. ഞാനും എന്റെ കൂടെയുള്ളവരും തികഞ്ഞ ഉള്‍കാഴ്ചയോടെയാണ് ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നത്.

ea jabbar said...

Blogger ea jabbar said...

Sunaan Abu Dawud: Book 11, number 2150

Abu Said al-Khudri said: "The apostle of Allah sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the apostle of Allah were reluctant to have intercourse with the female captives in the presence of their husbands who were unbelievers. So Allah, the Exalted, sent down the Qur’anic verse, "And all married women (are forbidden) unto your save those (captives) whom your right hand possesses". That is to say, they are lawful for them when they complete their waiting period."" [The Qur’an verse is 4:24].

ഇത് ഞാന്‍ മുകളില്‍ ഉദ്ധരിച്ചിരുന്ന ഒരു ഹദീസാണ്. അതില്‍ ഞാന്‍ കൃത്രിമം കാണിച്ചു എന്ന ആരോപണത്തിനെന്തു സാധുത?
ഇവിടെയും waiting period 3 ആര്‍ത്തവമാണെങ്കില്‍ ആ സഹാബികള്‍ സഹവസിക്കാന്‍ ആഗ്രഹിച്ചതും അതു ചെയ്യാതിരിക്കുന്നത് അസഹ്യമായി തോന്നി എന്നു പറഞ്ഞതും , ആ സന്ദര്‍ഭത്തില്‍ നബി അവരെ ഉപദേശിച്ചതും നബി തന്നെ മാതൃക കാണിച്ചതുമൊന്നും പരസ്പരം പൊരുത്തപ്പെടുന്ന കാര്യമല്ല. മൂന്നു മാസം കഴിഞ്ഞുള്ള കാര്യമല്ല ഇവിടെ പറയുന്നത് എന്നു വ്യക്തം.

ea jabbar said...

'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്.'

ഖുര്‍ആന്‍ 49: 13 ഇല്‍ പറഞ്ഞ ഇക്കാര്യം നടപ്പില്‍ വരണമെങ്കില്‍ ആദിയില്‍ ആദമും ഹവ്വയും (അഥവാ ഒരു പുരുഷനും ഒരു സ്ത്രീയും) അല്ലതെ മറ്റ് മനുഷ്യരാരും ഉണ്ടാകാന്‍ പാടില്ല.

----
ഇതാണോ ആനക്കാര്യം ?
മനുഷ്യരേ നിങ്ങളെ രണ്ടു പുരുഷനില്‍നിന്നും രണ്ടു സ്ത്രീകളില്‍നിന്നും സൃഷ്ടിച്ചു എന്ന് ആ ആയത്തങ്ങു മാറ്റിയാല്‍ പോരേ? സഹോദരി സഹോദരനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അത്ര വലിയ കുറ്റമാണെങ്കില്‍ ഇവിടെ ആ സാഹചര്യം ഒഴിവക്കാനല്ലേ ദൈവം ശ്രദ്ധിക്കേണ്ടിയിരുന്നത്?

ea jabbar said...

ദൈവത്തിനതത്ര വലിയ സദാചാരക്കാര്യമായി തോന്നിയില്ല എന്നേ ഞാനും പറഞ്ഞുള്ളു.

CKLatheef said...

>>> ഒരു ആര്‍ത്തവം കൊണ്ട് ഇദ്ദ തീരുമെന്നും പെണ്ണ് മറ്റൊരു കല്യാണത്തിന് ക്ലീന്‍ ആകുമെന്നും ഇസ്ലാമിലുള്ളതായി എനിക്കു പുതിയ അറിവാണ്. മൂന്നു മാസം [മൂന്ന് ആര്‍ത്തവകാലം] <<<

താങ്കള്‍ക്ക് അത്യാവശ്യമായി വേണ്ട പല അറിവുകളും ഇല്ല എന്നത് ഞങ്ങള്‍ക്ക് ഒരു പുതിയ അറിവല്ല. വിധവയുടെ ഇദ്ദയെക്കുറിച്ച് മാത്രമേ മാസക്കണക്ക് പറഞ്ഞിട്ടുള്ളൂ. അല്ലാത്തിടത്ത് ഖുറൂഅ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് മൂന്ന് ശുദ്ധികാലം അല്ലെങ്കില്‍ മൂന്ന് ആര്‍ത്തവ കാലം എന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഒരു അടിമസ്ത്രീക്ക് അത് ഒന്ന് മാത്രമാണ്. മൂന്ന് ശുദ്ധികാലം എന്ന് പറയുമ്പോള്‍ മൂന്ന് മാസത്തിന്റെ അടുത്ത് ഏതാണ്ട് എത്തും എന്ന് മാത്രം അല്ലാതെ മൂന്ന് മാസം എന്നല്ല കണക്ക്. അനുചരന്‍മാരോട് മൂന്ന് മാസം കാത്തിരിക്കാനല്ല പറഞ്ഞത്. അവരുടെ ഇദ്ദ കാലം കഴിയാനാണ്. അതെപ്പോഴാണെന്ന് പ്രവാചകന്റെ ഈ വിവാഹത്തോടെ കൂടുതല്‍ വ്യക്തമായി. പിന്നെ യുദ്ധം എന്നാല്‍ കോഴിക്കോട് പോയി വരുന്നത് പോലെ ഒരു ദിവസത്തെ പരിപാടിയായിരുന്നില്ല എന്നൊക്കെ താങ്കള്‍ മനസ്സിലാക്കേണ്ടതാണ്.

ചുരുക്കത്തില്‍ നിങ്ങള്‍ അജ്ഞതകൊണ്ടും വിദ്വേഷം കൊണ്ടും സംഭവങ്ങളെ വികൃതമാക്കി അവതരിപ്പിക്കുകയാണ്. എന്നിട്ട് ഇതൊക്കെയാണ് ഇസ്ലാമിന്റെ കുഴപ്പെമെന്ന് വരുത്തിതീര്‍ക്കുകയും. ഇതൊക്കെ ചിന്തിച്ചും പഠിച്ചും പുറത്തുകടന്ന താങ്കള്‍ മഹാമനീഷിയാണെന്ന് സ്വയം ധരിക്കുകയുമാണ്. താങ്കളുടെ കൂട്ടുകാര്‍ക്കിടയില്‍ (സമാന അജ്ഞതയും വിദ്വേഷവുമുള്ള) സമര്‍ഥനാകാമെങ്കിലും ഉരുളുകയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകും.

ea jabbar said...

എന്റെ ധാര്‍മ്മിക ബോധം അനുസരിച്ച് ഇവിടെ ഒരാര്‍ത്തവമോ മൂന്നാര്‍ത്തവമോ കഴിഞ്ഞു എന്നതല്ല, പ്രശ്നം. അക്രമം, കീഴടക്കല്‍ , സ്ത്രീകളെ തടവുകാരാക്കി പങ്കിട്ടു ഭോഗിക്കല്‍ , ഇതൊക്കെ അങ്ങേയറ്റം നീചവും മനുഷ്യത്വം തൊട്ടു തീണ്ടാത്തതുമായ കാര്യങ്ങളാണ്. മനുഷ്യന്‍ മനുഷ്യനോടു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരമായ തിന്മ ഇതൊക്കെയാണ്. അടിമത്വവും അതിന്റെ മറവിലുള്ള ലൈംഗിക ചൂഷണവുമാണു ഞാന്‍ ഈ ലോകത്തു കാണുന്ന ഏറ്റവും ഗൌരവമുള്ള തിന്മ. അതൊക്കെ നിസാരമായി ന്യായീകരിക്കുന്ന ഈ മതത്തിലും പ്രവാചകനിലും ദൈവത്തിലും വിശ്വസിക്കാന്‍ എനിക്കാവുന്നില്ല ! എന്റെ മനസ്സാക്ഷി എന്നെ അതില്‍നിന്നും തടയുന്നു !ഇതിനെയൊക്കെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട പാ‍വങ്ങളോട് എനിക്കു സഹതാപം തോന്നുന്നു.

CKLatheef said...

'ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുളളത്! ഈ ജനം അവയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അവര്‍ അവയെ പരിഗണിക്കുന്നേയില്ല. ദൈവേതരന്മാരെ ദൈവത്തിന്റെ പങ്കാളികളായി സങ്കല്‍പിച്ചുകൊണ്ടല്ലാതെ അവരിലധികമാളുകളും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല. ദൈവികശിക്ഷയുടേതായ ഒരു മഹാവിപത്ത് അവരെ ബാധിക്കുകയില്ലെന്നോ, അല്ലെങ്കില്‍ അവര്‍ ബോധഹീനരായിരിക്കെ ആകസ്മികമായി പുനരുത്ഥാനവേള വന്നെത്തുകയില്ലെന്നോ സമാധാനിക്കുന്നുവോ? നീ അവരോടു തീര്‍ത്തുപറഞ്ഞേക്കുക: `എന്റെ മാര്‍ഗം ഇതാകുന്നു. തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഞാനും എന്നെ അനുഗമിച്ചവരും നിങ്ങളെ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നു. അല്ലാഹു പരിശുദ്ധനാകുന്നു. ബഹുദൈവാരാധകരുടെ കൂട്ടത്തില് പെട്ടവനല്ല.`' (12:105-108)

YUKTHI said...

Sahih Bukhari 1.367

Narrated 'Abdul 'Aziz:

Anas said, 'When Allah's Apostle invaded Khaibar, we offered the Fajr prayer there yearly in the morning) when it was still dark. The Prophet rode and Abu Talha rode too and I was riding behind Abu Talha. The Prophet passed through the lane of Khaibar quickly and my knee was touching the thigh of the Prophet. He uncovered his thigh and I saw the whiteness of the thigh of the Prophet*. When he entered the town, he said, 'Allahu Akbar! Khaibar is ruined. Whenever we approach near a (hostile) nation (to fight) then evil will be the morning of those who have been warned.' He repeated this thrice. The people came out for their jobs and some of them said, 'Muhammad (has come).' (Some of our companions added, "With his army.") We conquered Khaibar, took the captives, and the booty was collected. Dihya came and said, 'O Allah's Prophet! Give me a slave girl from the captives.' The Prophet said, 'Go and take any slave girl.' He took Safiya bint Huyai. A man came to the Prophet and said, 'O Allah's Apostles! You gave Safiya bint Huyai to Dihya and she is the chief mistress of the tribes of Quraiza and An-Nadir and she befits none but you.' So the Prophet said, 'Bring him along with her.' So Dihya came with her and when the Prophet saw her, he said to Dihya, 'Take any slave girl other than her from the captives.' Anas added: The Prophet then manumitted her and married her."**

Thabit asked Anas, "O Abu Hamza! What did the Prophet pay her (as Mahr)?" He said, "Her self was her Mahr for he manumitted her and then married her." Anas added, "While on the way, Um Sulaim dressed her for marriage (ceremony) and at night she sent her as a bride to the Prophet***. So the Prophet was a bridegroom and he said, 'Whoever has anything (food) should bring it.' He spread out a leather sheet (for the food) and some brought dates and others cooking butter. (I think he (Anas) mentioned As-SawTq). So they prepared a dish of Hais (a kind of meal). And that was Walrma (the marriage banquet) of Allah's Apostle ."

* മലയാളത്തിലെ ചില മസാല സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ തങ്ങളുടെ "തുട" പ്രദര്‍ശിപ്പിക്കുന്നതിനു സമാനമായ പരിപാടിയാണ് അല്ലാഹുവിന്റെ അപ്പോസ്തലന്‍ ഇടവഴിയില്‍ ചെയ്തത്. കാല്‍മുട്ട് തുടയില്‍ സ്പര്‍ശിച്ചപ്പോള്‍ തുട പ്രദര്‍ശിപ്പിക്കുവാന്‍ ഉണര്‍ന്ന വികാരം ഏതാണ്?

** നിനക്ക് ഇഷ്ട്ടമുള്ളതിനെ എടുത്തുകൊള്ളൂ എന്ന് ആദ്യം ഭൃത്യനോട് ആവശ്യപ്പെട്ട മുഹമ്മദ്‌ ഭൃത്യന്‍ എടുത്തത് ആ നാട്ടിലെ ഭരണാധികാരിയുടെ ഭാര്യയെ ആണ് എന്ന് മനസ്സിലാക്കിയപ്പോള്‍ തിരികെ വിളിച്ചു അവളെ സ്വന്തമാക്കിയ സ്വാര്‍ഥതയെ എന്ത് പേരില്‍ വിളിക്കണം?

*** വഴിയില്‍ വച്ച് വധുവായി സ്വീകരിച്ചു എന്നല്ലാതെ ഇദ്ദ കഴിഞ്ഞിട്ടാണ് എന്നൊന്നും ഇവിടെ എഴുതിയിട്ടില്ലല്ലോ ആലിക്കോയാ സാഹിബെ?

YUKTHI said...

>>> എന്റെ ധാര്‍മ്മിക ബോധം അനുസരിച്ച് ഇവിടെ ഒരാര്‍ത്തവമോ മൂന്നാര്‍ത്തവമോ കഴിഞ്ഞു എന്നതല്ല, പ്രശ്നം. അക്രമം, കീഴടക്കല്‍ , സ്ത്രീകളെ തടവുകാരാക്കി പങ്കിട്ടു ഭോഗിക്കല്‍, ഇതൊക്കെ അങ്ങേയറ്റം നീചവും മനുഷ്യത്വം തൊട്ടു തീണ്ടാത്തതുമായ കാര്യങ്ങളാണ്. മനുഷ്യന്‍ മനുഷ്യനോടു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരമായ തിന്മ ഇതൊക്കെയാണ്. അടിമത്വവും അതിന്റെ മറവിലുള്ള ലൈംഗിക ചൂഷണവുമാണു ഞാന്‍ ഈ ലോകത്തു കാണുന്ന ഏറ്റവും ഗൌരവമുള്ള തിന്മ. <<<

ലത്തീഫെ "തികഞ്ഞ ഉള്‍ക്കാഴ്ചയോടെ" മുഹമ്മദ്‌ നബി എന്ന നിങ്ങളുടെ പ്രവാചകന്‍ ചെയ്തിരുന്ന പല കാര്യങ്ങളുമാണ് ജബ്ബാര്‍ മുകളിലുള്ള വരികളില്‍ എഴുതിയത്. നിങ്ങള്‍ എങ്ങനെയൊക്കെ ന്യായീകരിക്കുവാന്‍ ശ്രമിച്ചാലും കൂടുതല്‍ മോശമാകും എന്നല്ലാതെ "അക്രമം, കീഴടക്കല്‍, സ്ത്രീകളെ തടവുകാരാക്കി പങ്കിട്ടു ഭോഗിക്കല്‍" ഇതൊന്നും ഒരിക്കാലും നല്ല പ്രവര്‍ത്തികള്‍ ആണ് എന്ന് മറ്റുള്ളവര്‍ അംഗീകരിക്കില്ല.

CKLatheef said...

താങ്കളുടെ പോസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ എനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. പക്ഷെ താങ്കള്‍ക്ക് തൃപ്തിയായിട്ടുണ്ടാവില്ല.

അടിമത്തം ഇന്ന് നിലനില്‍ക്കുന്നില്ല. നിലനിന്ന കാലത്ത് എങ്ങനെയാണ് ഇസ്‌ലാം അതിനെ നേരിട്ടത് എന്ന് ചരിത്രത്തില്‍ വായിച്ചാല്‍ മനസ്സിലാകും. അത് പറഞ്ഞ് ആളെ ഇളക്കുന്നത് നേരത്തെ ഞാന്‍ സൂചിപ്പിച്ച അസുഖത്തിന്റെ ഭാഗമാണ്. ആ വിഷയത്തിലൊതുങ്ങി നിന്ന് ചര്‍ച ചെയ്താല്‍ മാനുഷ്യന്‍ ആഗ്രഹിക്കുന്ന ധാര്‍മികതയുടെയും നീതിയുടെയും കാരുണ്യത്തിന്റെയും ഉന്നതാവസ്ഥയില്‍ ഇസ്ലാം അതിനെ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് കാണാന്‍ ഒരു പ്രയാസവുമില്ല.

മുകളിലെ സൂക്തത്തോടെ ഈ ചര്‍ച അവസാനിപ്പിക്കണം എന്ന് കരുതിയതാണ്. അപ്പോഴാണ് വിഷയത്തില്‍നിന്ന് മാറി അടിമസമ്പ്രദായം കടന്നുവന്നത്. അതിനെകുറിച്ച് ഒന്നും പറയാതെ പോയാല്‍ അതുതന്നെ മതി വെല്ലുവിളിക്കാനും തോറ്റോടി എന്ന് പ്രചരിപ്പിക്കാനും.

കൂടുതല്‍ പറയാനില്ല. നന്മക്കായി പ്രാര്‍ഥിച്ചുകൊണ്ട്.

YUKTHI said...

@ ലത്തീഫ്,

അടിമത്തം ഇന്ന് നിലനില്‍ക്കുന്നില്ല എങ്കില്‍ അത് ഇസ്ലാമിന്റെ മേന്മ കൊണ്ടല്ല, മനുഷ്യരുടെ സാമൂഹികബോധം വളര്‍ന്നത്‌ കൊണ്ടാണ് എന്ന് മനസ്സിലാക്കുക. ആറാം നൂറ്റാണ്ടിലെ ഒരു മനുഷ്യന്‍ (മുഹമ്മദ്‌ നബി) ആഗ്രഹിച്ചിരുന്ന ധാര്‍മികതയുടെയും നീതിയുടെയും കാരുണ്യത്തിന്റെയും ഉന്നതാവസ്ഥയില്‍ ഇസ്ലാം അടിമത്തം കൈകാര്യം ചെയ്തിട്ടുണ്ട്.

Sahih Bukhari :Volume 4, Book 52, Number 280:

Narrated Abu Sa'id Al-Khudri:

When the tribe of Bani Quraiza was ready to accept Sad's judgment, Allah's Apostle sent for Sad who was near to him. Sad came, riding a donkey and when he came near, Allah's Apostle said (to the Ansar), "Stand up for your leader." Then Sad came and sat beside Allah's Apostle who said to him. "These people are ready to accept your judgment." Sad said, "I give the judgment that their warriors should be killed and their children and women should be taken as prisoners." The Prophet then remarked, "O Sad! You have judged amongst them with (or similar to) the judgment of the King Allah."

അല്ലാഹുവിനെ വേണ്ടി യുദ്ധം നടത്തി, ഒരു ഗോത്രത്തെ ഉന്മൂലനം ചെയ്ത വീരസാഹസ്സത്തിന്റെ വിവരണമാണ് മുകളിലെ ഹദീസില്‍ ഉള്ളത്. തന്റെ ചുറ്റുമുള്ള മറ്റു മനുഷ്യരോട് ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്ന ഒരു മനുഷ്യന്‍ ഒരു "മാതൃകാപുരുഷന്‍" ആണ് എന്ന് വിശ്വസിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കില്ല.

ea jabbar said...

latheef said...വിധവയുടെ ഇദ്ദയെക്കുറിച്ച് മാത്രമേ മാസക്കണക്ക് പറഞ്ഞിട്ടുള്ളൂ. അല്ലാത്തിടത്ത് ഖുറൂഅ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് മൂന്ന് ശുദ്ധികാലം അല്ലെങ്കില്‍ മൂന്ന് ആര്‍ത്തവ കാലം എന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഒരു അടിമസ്ത്രീക്ക് അത് ഒന്ന് മാത്രമാണ്.
-----
എന്തൊക്കെയാ ലതീഫേ ഈ പറയുന്നത്? നാം ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്നോര്‍ക്കുക.
സഫിയ ‘വിധവ’യല്ലായിരുന്നോ?
അവളുടെ മൂന്നു ശുദ്ധികാലം കഴിയുവോളം നമ്മുടെ മാതൃകാ പ്രവാചകന്‍ കാത്തു നിന്നോ?
അദ്ദേഹത്തിനിക്കാര്യത്തിലും അള്ളാഹു ഇളവു നല്‍കിക്കാണും അല്ലേ? ഈ വിഷയം നമുക്കു വിടാം ലതീഫേ !

ea jabbar said...

ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചുകൊണ്ട് മാനവകുലത്തിനു ഘട്ടം ഘട്ടമായി സന്മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ ദൈവം ഒടുവില്‍ എല്ലാ ഘട്ടവും പൂര്‍ത്തീകരിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണവും ശാശ്വതവും അന്യൂനവുമായ ഒരു ജീവിത വ്യവസ്ഥയുമായി മുഹമ്മദ് നബിയെ അയച്ചു എന്നാണല്ലോ മതം അവകാശപ്പെടുന്നത്. ഖുര്‍ ആനില്‍ ഇനിയൊരു കുത്തോ കോമയോ പോലും മാറ്റേണ്ടതില്ല എന്നും മതം ശാഠ്യം പിടിക്കുന്നു. അപ്പോള്‍ അടിമത്തം ഒറ്റയടിക്കു മാറ്റാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഖുര്‍ ആന്‍ അതിനെ ന്യായീകരിച്ചു എന്ന വാദം നില നില്‍ക്കുമോ? ഒറ്റയടിയടിച്ചുകൊണ്ട് സന്മാര്‍ഗ്ഗ സംസ്ഥാപനത്തിനു തുടക്കം കുറിക്കാനല്ല; അവസാനത്തെ ‘അടി’അടിച്ചുകൊണ്ട് പ്രവാചകപരമ്പരയുടെ ദൌത്യം പൂര്‍ത്തീകരിക്കാനാണു അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എങ്കില്‍ ഖുര്‍ ആന്‍ അടിമത്തം ഒരു ഇഷ്യൂ ആയി പരിഗണിക്കുകപോലും ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ത്ഥം? ഇനിയൊരു വെളിപാടിന്റെയോ അവതാരപുരുഷന്റെയോ ആവശ്യമില്ലാത്തവിധം ഖുര്‍ ആന്‍ സമ്പൂര്‍ണ്ണമാണെങ്കില്‍ അടിമത്തം ഒരു തിന്മയായി ദൈവം കരുതിയിട്ടില്ല എന്നു വ്യക്തം! അടിമത്തം ഒരു തിന്മയാണെന്ന തിരിച്ചറിവ് ദൈവത്തിനുണ്ടായിരുന്നെങ്കില്‍ അതു നിരോധിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആദ്യകാലപ്രവാചകര്‍ മുഖേന തന്നെ ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ഈ ദൈവം ഒരു പ്രവാചകനോടും ഇങ്ങനെയൊരു കാര്യം പറഞ്ഞതായി കാണുന്നില്ല.

ea jabbar said...

ഏഴാം ശതകത്തിലെ അറബികള്‍ അടിമ വ്യവസ്ഥയെ നിരാകരിക്കാന്‍ പാകപ്പെടാത്തതുകൊണ്ടാണ് ഈ കൊടിയ അനീതിയെ ശരി വെക്കുകയും വെപ്പാട്ടി സമ്പ്രദായം പോലുള്ള ഹീനമായ ആചാരങ്ങള്‍ക്കു പച്ചക്കൊടി കാട്ടുകയും ചെയ്തുകൊണ്ട് ദൈവീക സന്മാര്‍ഗ്ഗ വ്യവസ്ഥ പൂര്‍ത്തീകരിക്കേണ്ടി വന്നത് എന്ന ന്യായീകരണം ദൈവം എന്ന കഥാപാത്രത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അടിമത്തം നിരോധിക്കാന്‍ സമൂഹം പക്വമാകും മുമ്പേ പ്രവാചക പരമ്പരയും വെളിപാടു പ്രസിദ്ധീകരണവും നിര്‍ത്തലാക്കിയതന്റെ ഔചിത്യമെന്ത്? അടിമസമ്പ്രദായത്തെയും അതിലൂടെയുള്ള ലൈംഗിക ചൂഷണത്തെയും ശരി വെക്കുന്ന ഖുര്‍ ആന്‍ വചനങ്ങള്‍ക്കു അന്ത്യപ്രളയം വരെ പ്രസക്തിയുണ്ടോ?

ea jabbar said...

ദൈവങ്ങളും പ്രവാചകന്മാരുമല്ല, യുക്തി ചിന്തകരായ മനുഷ്യസ്നേഹികളാണ് അടിമത്തം ഇല്ലാതാക്കിയത്.
യുദ്ധത്തില്‍ സിവിലിയന്മാരെ തടവിലാക്കുന്ന സമ്പ്രദായം തന്നെ ആധുനിക ധാര്‍മ്മികതയ്ക്കെതിരാണ്. സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കി കച്ചവടം ചെയ്യുന്ന രീതിയൊക്കെ പ്രാകൃതമായിരുന്നു. അതൊക്കെ ശരിയാണെന്നു വെളിപാടെഴുതി വെച്ച അല്ലാഹു ഒരു പ്രാകൃത ഗോത്ര ദൈവം മാത്രമാണെന്ന് തിരിച്ചറിയുക !
ഈ അല്ലാഹുവിന്റെയും മുഹമ്മദിന്റെയും സദാചാര ബോധത്തെക്കാള്‍ ആയിരം കാതം മുന്നിലാണ് ഇന്നത്തെ ലോകത്തു ജീവിക്കുന്ന മതവിശ്വാസികള്‍ പോലും. . യുക്തിവാദികള്‍ അതിലും എത്രയോ ഉന്നതമായ ധാര്‍മ്മിക ചിന്തയുള്ളവരാണ്.

ea jabbar said...

ആലിക്കോയയും ലതീഫും സുബൈറുമൊക്കെ അല്ലാഹുവിനെക്കാള്‍ എത്രയോ ഉയര്‍ന്ന ധാര്‍മ്മിക ബോധമുള്ളവരാണ്. അതുകൊണ്ടാണ് അല്ലാഹുവിന്റെയും നബിയുടെയും നെറികെട്ട പ്രവൃത്തികളെ പുകമറയില്‍ മൂടാന്‍ അവര്‍ ശ്രമിക്കുന്നത്.

ea jabbar said...

തടവുകാരായി കിട്ടിയ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതു തടയാന്‍ അക്കാലത്തെ ആളുകള്‍ ശ്രമിച്ചിരുന്നതായി മുകളില്‍ പറഞ്ഞല്ലോ. അതിനുള്ള കാരണം ഇതായിരിക്കാം :-
“..ഒരു ദാസിയെ വില്‍പ്പന നടത്തുമ്പോള്‍ അവള്‍ വിവാഹിതയോ രക്തസ്രാവമുള്ളവളോ ആയിരുന്നാല്‍ അത് അവളെ സംബന്ധിച്ച് അഭംഗിയാകുന്നു. വില്‍പ്പനക്കുള്ള അടിമ വ്യഭിചരിക്കുകയോ , മോഷണം നടത്തുകയോ ചെയ്ത വ്യക്തിയാണെങ്കില്‍ ആ കാര്യങ്ങള്‍ അടിമയെ സംബന്ധിച്ചിടത്തോളം അഭംഗിയാകുന്നു. ... ഏഴു വയസ്സായിട്ടും പതിവായി കിടന്നു പായയില്‍ മൂത്രിക്കുക എന്ന പതിവ് തുടരുന്ന പക്ഷം , അതു അഭംഗി തന്നെ . വായ , കക്ഷം എന്നിവയുടെ ശക്തിയായ നാറ്റവും അഭംഗിയാവുന്നു. ഏഷണിയുണ്ടാക്കുക, കളവു പറയുക, കളിമണ്ണു തിന്നുക, മദ്യപാനം ചെയ്യുക, നിസ്കാരം ഉപേക്ഷിക്കുക ,എന്നിവയും അടിമകളെ സംബന്ധിച്ചിടത്തോളം അഭംഗിയത്രേ. ബധിരത, വിഡ്ഡിത്തം, നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കല്‍ , ഗുഹ്യസ്ഥാനത്ത് മാംസം തിങ്ങല്‍ , ഗര്‍ഭം എന്നിവ വില്‍പ്പനക്കുള്ള അടിമയെ സംബന്ധിച്ച് അഭംഗിയാകുന്നു. മനുഷ്യസ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഗര്‍ഭം അഭംഗിയാവുകയുള്ളു. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഗര്‍ഭം ഒരു ഭംഗിയാകുന്നു. 20 വയസ്സു കഴിഞ്ഞിട്ടും ഋതുമതിയാവാതിരിക്കുക, രണ്ടു മുലകളില്‍ ഒന്ന് മറ്റേതിനെക്കാള്‍ വലിപ്പം കൂടിയതായിരിക്കുക, എന്നിവ അടിമസ്ത്രീകളെ സംബന്ധിച്ചേടത്തോളം അഭംഗിയാകുന്നു.”(ഫത് ഹുല്‍ മുഈന്‍ ഭാ. 3. പേ. 13)

ea jabbar said...

ഇസ്ലാമിക കര്‍മ്മശാസ്ത്രം അടിമയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് ഇതാ ദൃഷ്ടാന്തം :-

“പണയം കൊടുക്കുകയോ വായ്പ കൊടുക്കുകയോ ചെയ്യുന്ന സാധനത്തിന്റെ ചെലവ് അതിന്റെ ഉടമസ്ഥനാണു വഹിക്കേണ്ടത്. ഇടപാടിനു വിധേയമായ ഒരു വസ്തു ഒരടിമയാണെങ്കില്‍ ആ അടിമയുടെ വസ്ത്രച്ചെലവ് , ഭക്ഷണച്ചെലവ്, മുതലായവയും , മൃഗമാണെങ്കില്‍ അതിന്റെ തീറ്റച്ചെലവ്, ഓടിപ്പോയാല്‍ തിരഞ്ഞു പിടിക്കാനാവശ്യമായ ചെലവ്, അവയുടെ പാര്‍പ്പിടക്കൂലി എന്നിവയും വഹിക്കേണ്ടത് അവയെ പണയം വെച്ച ആളുകളാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ... ഒരാള്‍ ഒരു അടിമസ്ത്രീയെ മറ്റൊരാള്‍ക്കു പണയം വെച്ചാല്‍ , പണയം വാങ്ങിയവന്റെ അനുവാദം കൂടാതെ ആ സ്ത്രീയെ അവള്‍ മച്ചിയായിരുന്നാല്‍ പോലും , പണയം വെച്ചവന്‍ സംയോഗം ചെയ്യുക എന്നതു നിഷിദ്ധമാകുന്നു. കാരണം, പണയം വെച്ചതോടു കൂടി അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സംയോഗം ചെയ്യുകയില്ല എന്നുറപ്പുള്ള പക്ഷം ആ സ്ത്രീയും അവളെ പണയം വെച്ചവനും തമ്മില്‍ മറ്റു ശൃംഗാരകേളികള്‍ നടത്തുന്നത് അനുവദിക്കപ്പെടാവുന്നതാണ്.”( ഫത് ഹുല്‍ മുഈന്‍- മൂന്നാം ഭാഗം, പേജ് 27)

ea jabbar said...

മുന്നൂറു വര്‍ഷത്തിലധികം പഴക്കമുള്ള മതഗ്രന്ഥമാണു ഫത് ഹുല്‍ മുഈന്‍. ലോകോത്തര പണ്ഡിതനായിരുന്ന സെയ്നുദ്ദീന്‍ മഖ്ദൂം ആണതിന്റെ കര്‍ത്താവ്. ഈ ഗ്രന്ഥമാണിന്നും നമ്മുടെ മുസ്ലിം ദര്‍സുകളിലും മര്‍കസുകളിലും പുരോഹിത വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രധാന കര്‍മ്മശാസ്ത്ര- നിയമ സംഹിത !

ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം എത്ര മാത്രം പ്രാകൃതമാണെന്നറിയാന്‍ ഈ പുസ്തകം ഒന്നു വായിച്ചാല്‍ മതി.

ea jabbar said...

“ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ വിവാഹം ചെയ്യല്‍ നിഷിദ്ധമാകുന്നു. സ്വന്തം ദാസിയെയോ , മകന്റെ ദാസിയെയോ , തന്റെ യജമാനത്തിയെയോ വിവാഹം ചെയ്യലും ഹറാമാണ്. എങ്കിലും ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ ഉടമാവകാശത്തിലൂടെ സംയോഗം ചെയ്യല്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.” (ഉംദ. പേ.401)

“നാലില്‍ കൂടുതല്‍ ഭാര്യമാര്‍ സ്വതന്ത്ര പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഹറാമാകുന്നു. ഏകഭാര്യയെക്കൊണ്ടു മതിയാക്കലാണുത്തമം. ഉടമാവകാശത്തിലൂടെ എത്ര സ്ത്രീകളെയും ഭോഗിക്കുന്നതില്‍ വിരോധമില്ല. അടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നത് ഹറാമാണ്. വ്യഭിചാരത്തെ ഭയക്കുകയും സുഖാനുഭവത്തിനു പറ്റുന്ന സ്വതന്ത്ര സ്ത്രീ ഇല്ലാതിരിക്കുകയും സ്വതന്ത്ര സ്ത്രീയുടെ മഹറോ അല്ലെങ്കില്‍ പക്വത പ്രാപിച്ച ദാസിയുടെ വിലയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒഴികെ മുസ്ലിമായ ദാസിയെ നിക്കാഹു ചെയ്യല്‍ സ്വതന്ത്ര പുരുഷന് അനുവദനീയമല്ല. ”( ഉംദ: പേ.401)

“സ്വതന്ത്രനായ പുരുഷനു മൂന്നു തലാഖ് ചൊല്ലുവാന്‍ അധികാരമുണ്ട്. അടിമക്കു രണ്ടു തലാഖിനേ അധികാരമുള്ളു.”( പേ.423)
“അടിമകള്‍, തൂപ്പുവേലക്കാര്‍, കുളിപ്പുര സൂക്ഷിപ്പുകാര്‍, മുതലായ മാന്യതയില്ലാത്ത ജോലികളിലേര്‍പ്പെട്ടവരുടെ സാക്ഷി മൊഴി സ്വീകാര്യമല്ല.”( പേ.482)

ea jabbar said...

ഒരു ദൈവം ഉണ്ടാക്കി വെച്ച ഒടുക്കത്തെ മതം എന്തു തരം സദാചാരമാണു മുന്നില്‍ വെച്ചു തരുന്നതെന്നറിയാന്‍ ഇതൊക്കെ ധാരാളം മതിയാകും !!

ea jabbar said...

Blogger CKLatheef said...

സദാചാര സങ്കല്‍പങ്ങള്‍ക്ക് കാലത്തിനും ദേശത്തിനും അനുസരിച്ച് ചില്ലറ വ്യത്യാസം വരാം. എന്നാല്‍ ധാര്‍മികമൂല്യങ്ങള്‍ക്ക് ആദം മുതല്‍ അന്ത്യനാള്‍ വരെ വ്യത്യാസം വരില്ല. നീതിയും, സത്യവും, കാരുണ്യവും, ഔദാര്യവും എന്നും മനുഷ്യന് ആവശ്യമുള്ളതാണ്. അക്രമവും അനീതിയും അസത്യവും എന്നും അധാര്‍മകവുമായിരിക്കും.
-------
പൂര്‍ണമായും യോജിക്കുന്നു. പക്ഷെ എന്താണു നീതി, എന്താണു സത്യം , കാരുണ്യം ആരോടൊക്കെ, ഔദാര്യത്തിന്റെ മാനം എന്ത് എന്നതൊക്കെയാണു പ്രശ്നം.അക്രമം അനീതിയാണെന്നു കരുതുന്നതുകൊണ്ടാണ് നബിയെ ഞങ്ങള്‍ വിമര്‍ശിക്കുന്നത്. കുര്‍ ആന്‍ സത്യമല്ലാ എന്നുറപ്പുള്ളതുകൊണ്ടാണതിനെയും എതിര്‍ക്കുന്നത്. ജാതി മത ലിംഗ ഭേദമന്യേ എല്ലാ മനുഷ്യരും കാരുണ്യവും നീതിയും അര്‍ഹിന്ക്കുന്നു എന്നാണു യുക്തി വാദികളുടെ പക്ഷം. ഇസ്ലാം അമുസ്ലിംങ്ങളെയും സ്ത്രീകളെയും അടിമകളെയും പൂര്‍ണ വ്യക്തിത്വമുള്ള മനുഷ്യരായേ അംഗീകരിക്കുന്നില്ല. പിന്നെ യെങ്ങനെ ആ മതം ന്യായമാകും?

Sandhu Nizhal (സന്തു നിഴൽ) said...

""
അത്തരമൊരു സാഹചര്യത്തിലാണ് പ്രവാചകന്റെ ആഗമനം ആ ജാഹിലിയാ സമൂഹത്തില്‍ ഉണ്ടായത്.

പെന്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുകയും, സ്ത്രീകളെ വെറും ചൂഷണ വസ്തുവായും, ആനന്ദത്തിനും വേണ്ടി മാത്രം ഉപയോഗിച്ച് വന്നിരുന്ന""


ഞാനും കേട്ടിട്ടുണ്ട് .....പക്ഷെ ഇതിനും അപ്പുറത്തേക്ക് ആരും പറഞ്ഞു കേട്ടിട്ടില്ല .
എന്താണ് ഇതിന്റെ പിന്നിലെ കഥ .
കാരണം സ്വന്തമായീ വ്യവസായം ഉള്ള ....ആ വ്യാപാരം നോക്കി നടത്താന്‍ താന്‍ ആഗ്രെഹിച്ച പുരുഷനോട് വിവാഹ അഭ്യര്‍ഥന നടത്താന്‍ മാത്രം സ്വാതന്ത്ര്യമുള്ള സ്ത്രീ ആയിരുന്നല്ലോ ഖദീജ .അത് ആദ്യ വിവാഹം ആയിരുന്നും ഇല്ല.തന്നെക്കാള്‍ ചെറുപ്പവും യോഗ്യനുമായ ഒരാളെ നെടനുമയീ .ഇന്നത്തെ കാലത്തേ പെണ്ണിന് ചിന്തിക്കുവാന്‍ പോലും കഴിയാത്ത അത്ര "സ്വാതന്ത്ര്യം".
നോട്ട നോടിക്കരുത് ,ഭക്ഷണം കഴിക്കുമ്പോള്‍ ഉറക്കെ സംസാരിക്കരുത് ,വലതു കൈ കൊണ്ട് കഴിക്കണം ,ഇത് പോലുള്ള കാര്യങ്ങള്‍ അലിക്ക് പറഞ്ഞു കൊടുതതയാണ് ഹദീസില്‍ ഉള്ളത് .തന്റെ വിധേയനായ ബന്ധുവിന് പരിഷ്കാരിയായ മകളെ കല്യാണം കഴിച്ചു കൊടുത്ത പിതാവിന്റെ ആ ബന്ധം നിലനിര്തുവനുള്ള പാട് പെടല്‍ ആകാം .ഒടുവില്‍ ആറുമാസം മാറി നിന്നാല്‍ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നേടി എടുത്തു .....പുതിയ നിയമ തിനുമുന്പു അത് ആവശ്യം ഇല്ലായിരുന്നു .അത് തന്നെ യായിരുന്നു പഴി പറയിലിന്റെ കാരണവും .പിന്നെ അങ്ങോട്ടും കാണാം യുദ്ധം ചെയതതിന്റെയും ഒക്കെ ചരിത്രങ്ങള്‍ .കുട്ടി ജനിച്ചാല്‍ പാല്‍ കൊടുക്കാന്‍ പോലും മിനകെടാതെ നാനിയെ(മറ്റൊരു വീടിലേക്ക്‌ ) മാറ്റിയിരുന്നത്ര "പെന്‍ സ്വതന്ത്രം" ഉണ്ടായിരിക്കെ ..എന്തിനാവാം പെണ്‍കുട്ടികളെ കൊല്ലുന്നത്.അതും പെണ്ണ് =പണം എന്നയിരിക്കെ .

..naj said...
This comment has been removed by the author.
ea jabbar said...

Blogger CKLatheef said...

'ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുളളത്!...
-----
കുര്‍ ആനിലും ഹദീസിലുമുള്ള ദൃഷ്ടാന്തങ്ങളാണ് എന്നെ അവിശ്വാസിയാക്കിയത്. ആകാശത്തേക്കൊക്കെ പോകുന്നതിനു മുമ്പേ അതു രണ്ടുമൊന്നു വായിച്ചാല്‍ മതി, സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും കാര്യങ്ങള്‍ !!!

Salim PM said...

ആദം അദ്യത്തെ മനുഷ്യനോ?

..naj said...

യുക്തിവാദികള്‍ക്കു സദാചാരമില്ല എന്നു നിരന്തരം കൂവി യാര്‍ക്കുന്നവര്‍ക്കു വേണ്ടി ഇനി ഈ വിഷയം ചര്‍ച്ച ചെയ്യാം. യുക്തിവാദികള്‍ ലൈംഗികതയെ എങ്ങനെ കാണുന്നു എന്ന് ഈ ചര്‍ച്ചയുടെ അവസാനം വ്യക്തമാക്കുന്നതാണ്.
_______________________________
പിന്നെ മാഷ്‌ പറയുന്ന ആധുനിക സദാചാരത്തെ കുറിച്ച്, തായ്ലണ്ടും, റഷ്യയും, മാതൃക പടിഞ്ഞാറും, ഫ്രാന്‍സും, ഫിളിപൈന്സും തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളെ എങ്ങിനെ ഉപബോഘിക്കാനുള്ള യന്ത്രമാക്കി തെരുവില്‍ വലിച്ചെറിയാം എന്നാ "മഹാ ആധുനിക യുക്തി സദാചാരം" എന്തായാലും മുസ്ലിം പ്രദേശങ്ങളില്‍ കാണാന്‍ കഴിയില്ല.

എന്ന് കമന്റു ചെയ്തത് "യുക്തിക്ക്" സത്യം തീരാ രസിക്കാത്തത് "മാഷ്‌ അത് മാന്യമായി ഡിലീറ്റ് ചെയ്തു"

KK Alikoya said...

ഇസ്‌ലാം വിമര്‍ശകരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കുള്ള മറുപടികള്‍ കാണുക:തുട കാണിച്ചു.

അടിമസ്ത്രീ: 1

അടിമസ്ത്രീ: 2

ea jabbar said...

ഇസ്ലാം അടിമത്തം ഇല്ലാതാക്കന്‍ ശ്രമിച്ചു എന്ന അടിസ്ഥാനരഹിതമായ വാദത്തിനുള്ള വിശദമായ മറുപടി ഇവിടെയുണ്ട്

ea jabbar said...

ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചുകൊണ്ട് മാനവകുലത്തിനു ഘട്ടം ഘട്ടമായി സന്മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ ദൈവം ഒടുവില്‍ എല്ലാ ഘട്ടവും പൂര്‍ത്തീകരിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണവും ശാശ്വതവും അന്യൂനവുമായ ഒരു ജീവിത വ്യവസ്ഥയുമായി മുഹമ്മദ് നബിയെ അയച്ചു എന്നാണല്ലോ മതം അവകാശപ്പെടുന്നത്. ഖുര്‍ ആനില്‍ ഇനിയൊരു കുത്തോ കോമയോ പോലും മാറ്റേണ്ടതില്ല എന്നും മതം ശാഠ്യം പിടിക്കുന്നു. അപ്പോള്‍ അടിമത്തം ഒറ്റയടിക്കു മാറ്റാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഖുര്‍ ആന്‍ അതിനെ ന്യായീകരിച്ചു എന്ന വാദം നില നില്‍ക്കുമോ? ഒറ്റയടിയടിച്ചുകൊണ്ട് സന്മാര്‍ഗ്ഗ സംസ്ഥാപനത്തിനു തുടക്കം കുറിക്കാനല്ല; അവസാനത്തെ ‘അടി’അടിച്ചുകൊണ്ട് പ്രവാചകപരമ്പരയുടെ ദൌത്യം പൂര്‍ത്തീകരിക്കാനാണു അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എങ്കില്‍ ഖുര്‍ ആന്‍ അടിമത്തം ഒരു ഇഷ്യൂ ആയി പരിഗണിക്കുകപോലും ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ത്ഥം? ഇനിയൊരു വെളിപാടിന്റെയോ അവതാരപുരുഷന്റെയോ ആവശ്യമില്ലാത്തവിധം ഖുര്‍ ആന്‍ സമ്പൂര്‍ണ്ണമാണെങ്കില്‍ അടിമത്തം ഒരു തിന്മയായി ദൈവം കരുതിയിട്ടില്ല എന്നു വ്യക്തം! അടിമത്തം ഒരു തിന്മയാണെന്ന തിരിച്ചറിവ് ദൈവത്തിനുണ്ടായിരുന്നെങ്കില്‍ അതു നിരോധിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആദ്യകാലപ്രവാചകര്‍ മുഖേന തന്നെ ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ഈ ദൈവം ഒരു പ്രവാചകനോടും ഇങ്ങനെയൊരു കാര്യം പറഞ്ഞതായി കാണുന്നില്ല.

ea jabbar said...

അടിമത്തം ഇല്ലാതാക്കിയത് യുക്തിചിന്തകരായ മനുഷ്യസ്നേഹികളാണ്. ദൈവങ്ങളോ അവരുടെ പിണിയാളന്മാരോ അല്ല !!!

ea jabbar said...

ഇപ്പോള്‍ ഇക്കാര്യത്തില്‍ എട്ടുകാലി മമ്മൂഞ്ഞുകളായി വരുന്നവര്‍ക്ക് അടിമത്തം തെറ്റാണെന്ന വിവരം എവിടെനിന്നു കിട്ടി?

മുഹമ്മദ് ഖാന്‍(യുക്തി) said...

ഒരു കുരീപ്പുഴ കവിത


എട്ടാംക്ലാസ്സിലെ
എട്ടും പൊട്ടും തിരിയാത്ത
കുഞ്ഞാമിനയെ കാണാന്‍
ഒരാളു വന്നു

ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം
താടി,തലക്കെട്ട്
നെറ്റിയില്‍ ചെമ്പുതുട്ട്

ഉമ്മ പറഞ്ഞു
പുയ്യാപ്ല
ബാപ്പ പറഞ്ഞു
പുയ്യാപ്ല

കുഞ്ഞാമിനയുടെ
ഉള്ളു പറഞ്ഞു
ഉപ്പൂപ്പ-ഉപ്പൂപ്പ.>>>>>>>


1400 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കുട്ടി വെറും മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉപ്പൂപ്പയെ കണ്ടെതെന്ന കാര്യം കുരീപ്പുഴക്കു അറിയില്ല.

എന്തായാലും ക്ലാസ്സുകയറ്റം അടിപ്പൊളി.

KK Alikoya said...

അടിമത്തം:
1
2

ea jabbar said...

അടിമത്തം ഇല്ലാതാക്കാന്‍ ഇസ്ലാം ശ്രമിച്ചു എന്ന പുതിയ കണ്ടുപിടുത്തം പച്ചക്കള്ളം !!!

..naj said...
This comment has been removed by the author.
..naj said...

ജബ്ബാര്‍ മാഷ്: "അടിമത്തം ഇല്ലാതാക്കിയത് യുക്തിചിന്തകരായ മനുഷ്യസ്നേഹികളാണ്. ദൈവങ്ങളോ അവരുടെ പിണിയാളന്മാരോ അല്ല !!!""

അവര്‍ ആരൊക്കെ ആണെന്ന് വിശദമാക്കിയാല്‍ കൊള്ളാം ! വെറുതെ അങ്ങിനെ ഗീര്‍വാനമാടിച്ചുതോന്നിയത് പറഞ്ഞത് കൊണ്ടായില്ലല്ലോ ! ഈ അടിമത്വം തന്നെ നിരീശ്വര വാദത്തിന്റെ ഉല്പന്നമാണ്. വിശ്വാസികള്‍ക്ക് അത് ചിന്തിക്കാനേ കഴിയില്ല. കാരണം സൃഷ്ടികള്‍ എല്ലാം തുല്യരാണ് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍.

അപ്പോള്‍ പിന്നെ യുക്തി ചിന്തകള്‍ എന്ന് പറയുന്നത് ആരെ ഉധേഷിചാനാവോ ! മനുഷ്യ സ്നേഹികളായ പ്രവാചകര്‍ എന്ന് പറയുക,
ഫിരൌനെതിരെ നിലകൊണ്ട മൂസ, നമ്രൂടിനെതിരെ നിലകൊണ്ട അബ്രഹാം...(മനുഷ്യ സ്നേഹികള്‍...)

nice said...

ഖുറാൻ ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ചിന്തിക്കുന്നവർക്കു മനസ്സിലാകും. അതു കൊണ്ടാണു പണ്ടു പല പണ്ഡിതന്മാരും ഇതു പരിഭാഷ ചെയ്യരുതു എന്നു പഞ്ഞതു.. ദൈവത്തിൽ നിന്നു ഇറങ്ങിയതാണു എന്നു ആദ്യം മനസ്സിൽ ഉറപ്പിച്ചാൽ.. അതിൽ കാണുന്ന എന്തു അസംബന്ധവും ചോദ്യം ചെയ്യാൻ ധൈര്യമുണ്ടാവില്ല.. കാരണം അതു ദൈവത്തെ ചോദ്യം ചെയ്യുന്നതു പൊലെയല്ലേ .. ദൈവത്തിനു പ്രശ്നം ഒന്നും ഇല്ലെങ്കിലും ദൈവ വിശ്വാസികൾ അവരെ കൊന്നിരിക്കും.. ഇല്ലെങ്കിൽ മനസ്സിൽ എങ്കിലും അതിനു വേണ്ടി ആഗ്രഹിക്കും.. കാരണം ദൈവത്തെ ചോദ്യം ചെയ്തവനെ ആക്രമിക്കുന്നതു ദൈവത്തിനു ഇഷ്ടമുള്ള കാര്യമല്ലേ? ഈ ഖുറാൻ കൊണ്ടു വന്ന ആളെ വിമർശിക്കുകയാണെങ്കിലും അയാളെ ഉപദ്രവിക്കാം.. അതു ദൈവത്തിനു ഇഷ്ടമുള്ള കാര്യം തന്നെ.
ഞാൻ ഖുറാൻ എന്ന് എഴുതിയ സ്ഥലത്ത് മറ്റ് (തു മത ഗ്രന്ഥങ്ങളുടെ പേരാണെങ്കിലും സ്ഥിതി ഇതു തന്നെ.. ഈ ഗ്രന്ഥങ്ങൾക്കെല്ലാം ഇന്നത്തെ കാലത്തു വല്ല പ്രസക്തിയുമുണ്ടോ? നിലവിലുള്ള എറ്റവും പ്രായോഗികം എന്നു പറയുന്ന ഇസ്ലാം മത നിയമങ്ങൾ ഉള്ള സൌദിയിൽ ഇതു എത്രത്തോളം നടപ്പാക്കൻ കഴിയുന്നു? കഴിഞ്ഞ റമദാനിൽ സൌദിയുടെ തന്നെ ചാനലിൽ ‘താഷ് മാ താഷ്’ എന്ന പരിപാടിയിൽ ശൈശവ വിവാഹത്തെ കളിയാക്കുന്നതും, ഭാര്യയും മകനും 10 വയസ്സുകാരിയെ കെട്ടി കൊണ്ടു വന്ന കിഴവനെ ഉപദേശിക്കുന്നതും കാണിച്ചിരുന്നു.. ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഇങ്ങനെയൊക്കെ ചെയ്യാനെ അവർക്ക് കഴിയൂ.. ശരീ അത്ത് നിയമം ഇന്നു പ്രായോഗികമല്ല എന്നു പറയാൻ ധൈര്യം ഇല്ല.
മനുഷ്യൻ ഇന്നു കാണുന്ന സാമൂഹ്യ പുരോഗതി എല്ലാം കൈവരിച്ചതു എതെങ്കിലും പ്രവാചകൻ കാണിച്ചു തന്ന വഴിയിലൂടെ പോയതു കൊണ്ടാണോ? തലമുറകളായി കിട്ടിയ അറിവും സാമൂഹ്യ ബോധവും അവന്റെ ചിന്തിക്കാനുള്ള കഴിവു കൊണ്ടു വികസിച്ചു കൊണ്ടിരിക്കുന്നു.. എല്ലാ പ്രശ്നങ്ങൾക്കും അന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ചു പരിഹാരം കാണാൻ ശ്രമിചു കൊണ്ടിരിക്കുന്നു. ഇന്നും കാട്ടിൽ കഴിയുന്ന മനുഷ്യരും മറ്റ് ജീവികളും തമ്മിൽ കാര്യമായ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
ചിന്തിക്കാനുള്ള കഴിവു പല ചോദ്യങ്ങൾക്കും ഉത്തരം തേടാൻ പ്രേരിപ്പിക്കുന്നു.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം ദൈവം എന്നു സമാധാനിക്കുന്നു.. ക്രത്യമായ രാപകലുകൾ ഉണ്ടാവുന്നതും, മഴ പെയ്യുന്നതും.. ഭൂമിയിൽ നിന്നും ഭക്ഷണം ലഭിക്കുന്നതും എല്ലാം ഒരു അദ്റ്ശ്യ ശ്ക്തിയുടെ കഴിവു കൊണ്ടാണെന്നു, ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ ചിന്തിക്കുന്നതു സ്വാഭാവികം.. എന്നാൽ ഞാൻ ആ ശ്ക്തിയുടെ (ദൈവത്തിന്റെ ) പ്രവാചകൻ ആണെന്നും എന്റെ ജീവിതവും, എന്റെ കയ്യിലുള്ള പുസ്തകവും ലോകത്തിലെ എല്ലാ ജനങ്ങൾക്കും എക്കാലത്തേക്കുമുള്ള പ്രശ്നങ്ങളുടെ അവസാന വാക്കാണെന്നും ഒരാൾ പറഞ്ഞാൽ ചിലർ വിശ്വസിക്കാം.. ചിലർ ഇതു തട്ടിപ്പു ആണെന്നും പറയും.. ഇന്നു കാണുന്ന പല ആൾ ദൈവങ്ങളുടെയും കാര്യത്തിൽ എന്നതു പോലെ..
ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞു അതിനെ വളർത്തി കൊണ്ടു വരുമ്പോൾ, മോനെ.. നീ ഈ ലോകത്തുള്ള മറ്റ് എല്ലാ ആളുകളേക്കാളും സുന്ദരൻ ആണു.. നിന്നെ പോലെ സുന്ദരൻ മറ്റാരുമില്ല.. ഇനി ഉണ്ടാവുകയുമില്ല.. നിന്റെ കണ്ണ് പോലെ മറ്റാർക്കും ഇല്ല.. നിന്റെ ശരീരം പോലെ ഭംഗി വേറെ ഒരാൾക്കും ഇല്ല.. ഇങ്ങനെ ഒരാൾ വളർന്നു വരുന്നു.. അടുത്ത വീട്ടിലെ കുട്ടിയും ഇതു പോലെയുള്ള വാക്കുകൾ കേട്ട് വളർന്നു വരുന്നു.. ഇവർ പുറത്തിറങ്ങി പരസ്പരം ഞാനാണു സുന്ദരൻ എന്നു പറഞ്ഞു തർക്കിക്കുകയും തല്ലു കൂടുകയും ചെയ്യുന്നു.. ഇതാണു ഇന്നു നടക്കുന്നതു.. മറിച്ചു ഈ പ്രപൻചത്തിൽ അനേകായിരം കോടി ഗ്രഹങ്ങളിൽ വളരെ ചെറിയ ഒരു ഗ്രഹമായ ഈ ഭൂമിയിൽ അനേകായിരം ജീവികളിൽ ഒന്നു മാത്രമായ, ഈ ഭൂമിയിൽ ജീവിക്കാൻ മറ്റു ജീവികൾക്കെന്ന പോലെ ചില പ്രത്യേകതകൾ ഒക്കെ ഉള്ള ഒരു സാധാരണ ജീവിയാണു മനുഷ്യരും എന്നു പഠിപ്പിച്ചാലോ?
ചിന്തിക്കാൻ കഴിവുള്ള മനുഷ്യർ കാലക്രമേണ ഈ നിഗമനങ്ങളിൽ എത്തും എന്നു ഉറപ്പാണു. സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും ഉതകുന്ന പൊതുവായുള്ള അന്നത്തെ സാഹചര്യങ്ങൾകനുസരിചുള്ള നിയമ സംഹിതകളെ അംഗീകരിക്കാനും മതങ്ങൾ മുൻകാലങ്ങളിൽ മനുഷ്യ മനസ്സുകളിൽ ഉടലെടുത്ത ചില സാങ്കല്പിക ഭാവനകൾ മാത്രമണെന്നും തിരിച്ചറിയും. അന്നു മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന, വിശ്വാസം ഉപ ജീവനമാക്കിയ താടിക്കാരും അല്ലാത്തവരും വേറെ വല്ല പണിക്കും പോകേണ്ടി വരും.. അതിനായി കാത്തിരിക്കാം..

nice said...

ഖുറാൻ ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ചിന്തിക്കുന്നവർക്കു മനസ്സിലാകും. അതു കൊണ്ടാണു പണ്ടു പല പണ്ഡിതന്മാരും ഇതു പരിഭാഷ ചെയ്യരുതു എന്നു പഞ്ഞതു.. ദൈവത്തിൽ നിന്നു ഇറങ്ങിയതാണു എന്നു ആദ്യം മനസ്സിൽ ഉറപ്പിച്ചാൽ.. അതിൽ കാണുന്ന എന്തു അസംബന്ധവും ചോദ്യം ചെയ്യാൻ ധൈര്യമുണ്ടാവില്ല.. കാരണം അതു ദൈവത്തെ ചോദ്യം ചെയ്യുന്നതു പൊലെയല്ലേ .. ദൈവത്തിനു പ്രശ്നം ഒന്നും ഇല്ലെങ്കിലും ദൈവ വിശ്വാസികൾ അവരെ കൊന്നിരിക്കും.. ഇല്ലെങ്കിൽ മനസ്സിൽ എങ്കിലും അതിനു വേണ്ടി ആഗ്രഹിക്കും.. കാരണം ദൈവത്തെ ചോദ്യം ചെയ്തവനെ ആക്രമിക്കുന്നതു ദൈവത്തിനു ഇഷ്ടമുള്ള കാര്യമല്ലേ? ഈ ഖുറാൻ കൊണ്ടു വന്ന ആളെ വിമർശിക്കുകയാണെങ്കിലും അയാളെ ഉപദ്രവിക്കാം.. അതു ദൈവത്തിനു ഇഷ്ടമുള്ള കാര്യം തന്നെ.
ഞാൻ ഖുറാൻ എന്ന് എഴുതിയ സ്ഥലത്ത് മറ്റ് (തു മത ഗ്രന്ഥങ്ങളുടെ പേരാണെങ്കിലും സ്ഥിതി ഇതു തന്നെ.. ഈ ഗ്രന്ഥങ്ങൾക്കെല്ലാം ഇന്നത്തെ കാലത്തു വല്ല പ്രസക്തിയുമുണ്ടോ? നിലവിലുള്ള എറ്റവും പ്രായോഗികം എന്നു പറയുന്ന ഇസ്ലാം മത നിയമങ്ങൾ ഉള്ള സൌദിയിൽ ഇതു എത്രത്തോളം നടപ്പാക്കൻ കഴിയുന്നു? കഴിഞ്ഞ റമദാനിൽ സൌദിയുടെ തന്നെ ചാനലിൽ ‘താഷ് മാ താഷ്’ എന്ന പരിപാടിയിൽ ശൈശവ വിവാഹത്തെ കളിയാക്കുന്നതും, ഭാര്യയും മകനും 10 വയസ്സുകാരിയെ കെട്ടി കൊണ്ടു വന്ന കിഴവനെ ഉപദേശിക്കുന്നതും കാണിച്ചിരുന്നു.. ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഇങ്ങനെയൊക്കെ ചെയ്യാനെ അവർക്ക് കഴിയൂ.. ശരീ അത്ത് നിയമം ഇന്നു പ്രായോഗികമല്ല എന്നു പറയാൻ ധൈര്യം ഇല്ല.
മനുഷ്യൻ ഇന്നു കാണുന്ന സാമൂഹ്യ പുരോഗതി എല്ലാം കൈവരിച്ചതു എതെങ്കിലും പ്രവാചകൻ കാണിച്ചു തന്ന വഴിയിലൂടെ പോയതു കൊണ്ടാണോ? തലമുറകളായി കിട്ടിയ അറിവും സാമൂഹ്യ ബോധവും അവന്റെ ചിന്തിക്കാനുള്ള കഴിവു കൊണ്ടു വികസിച്ചു കൊണ്ടിരിക്കുന്നു.. എല്ലാ പ്രശ്നങ്ങൾക്കും അന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ചു പരിഹാരം കാണാൻ ശ്രമിചു കൊണ്ടിരിക്കുന്നു. ഇന്നും കാട്ടിൽ കഴിയുന്ന മനുഷ്യരും മറ്റ് ജീവികളും തമ്മിൽ കാര്യമായ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
ചിന്തിക്കാനുള്ള കഴിവു പല ചോദ്യങ്ങൾക്കും ഉത്തരം തേടാൻ പ്രേരിപ്പിക്കുന്നു.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം ദൈവം എന്നു സമാധാനിക്കുന്നു.. ക്രത്യമായ രാപകലുകൾ ഉണ്ടാവുന്നതും, മഴ പെയ്യുന്നതും.. ഭൂമിയിൽ നിന്നും ഭക്ഷണം ലഭിക്കുന്നതും എല്ലാം ഒരു അദ്റ്ശ്യ ശ്ക്തിയുടെ കഴിവു കൊണ്ടാണെന്നു, ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ ചിന്തിക്കുന്നതു സ്വാഭാവികം.. എന്നാൽ ഞാൻ ആ ശ്ക്തിയുടെ (ദൈവത്തിന്റെ ) പ്രവാചകൻ ആണെന്നും എന്റെ ജീവിതവും, എന്റെ കയ്യിലുള്ള പുസ്തകവും ലോകത്തിലെ എല്ലാ ജനങ്ങൾക്കും എക്കാലത്തേക്കുമുള്ള പ്രശ്നങ്ങളുടെ അവസാന വാക്കാണെന്നും ഒരാൾ പറഞ്ഞാൽ ചിലർ വിശ്വസിക്കാം.. ചിലർ ഇതു തട്ടിപ്പു ആണെന്നും പറയും.. ഇന്നു കാണുന്ന പല ആൾ ദൈവങ്ങളുടെയും കാര്യത്തിൽ എന്നതു പോലെ..
ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞു അതിനെ വളർത്തി കൊണ്ടു വരുമ്പോൾ, മോനെ.. നീ ഈ ലോകത്തുള്ള മറ്റ് എല്ലാ ആളുകളേക്കാളും സുന്ദരൻ ആണു.. നിന്നെ പോലെ സുന്ദരൻ മറ്റാരുമില്ല.. ഇനി ഉണ്ടാവുകയുമില്ല.. നിന്റെ കണ്ണ് പോലെ മറ്റാർക്കും ഇല്ല.. നിന്റെ ശരീരം പോലെ ഭംഗി വേറെ ഒരാൾക്കും ഇല്ല.. ഇങ്ങനെ ഒരാൾ വളർന്നു വരുന്നു.. അടുത്ത വീട്ടിലെ കുട്ടിയും ഇതു പോലെയുള്ള വാക്കുകൾ കേട്ട് വളർന്നു വരുന്നു.. ഇവർ പുറത്തിറങ്ങി പരസ്പരം ഞാനാണു സുന്ദരൻ എന്നു പറഞ്ഞു തർക്കിക്കുകയും തല്ലു കൂടുകയും ചെയ്യുന്നു.. ഇതാണു ഇന്നു നടക്കുന്നതു.. മറിച്ചു ഈ പ്രപൻചത്തിൽ അനേകായിരം കോടി ഗ്രഹങ്ങളിൽ വളരെ ചെറിയ ഒരു ഗ്രഹമായ ഈ ഭൂമിയിൽ അനേകായിരം ജീവികളിൽ ഒന്നു മാത്രമായ, ഈ ഭൂമിയിൽ ജീവിക്കാൻ മറ്റു ജീവികൾക്കെന്ന പോലെ ചില പ്രത്യേകതകൾ ഒക്കെ ഉള്ള ഒരു സാധാരണ ജീവിയാണു മനുഷ്യരും എന്നു പഠിപ്പിച്ചാലോ?
ചിന്തിക്കാൻ കഴിവുള്ള മനുഷ്യർ കാലക്രമേണ ഈ നിഗമനങ്ങളിൽ എത്തും എന്നു ഉറപ്പാണു. സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും ഉതകുന്ന പൊതുവായുള്ള അന്നത്തെ സാഹചര്യങ്ങൾകനുസരിചുള്ള നിയമ സംഹിതകളെ അംഗീകരിക്കാനും മതങ്ങൾ മുൻകാലങ്ങളിൽ മനുഷ്യ മനസ്സുകളിൽ ഉടലെടുത്ത ചില സാങ്കല്പിക ഭാവനകൾ മാത്രമണെന്നും തിരിച്ചറിയും. അന്നു മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന, വിശ്വാസം ഉപ ജീവനമാക്കിയ താടിക്കാരും അല്ലാത്തവരും വേറെ വല്ല പണിക്കും പോകേണ്ടി വരും.. അതിനായി കാത്തിരിക്കാം..

Ajith p said...

ingane paRayunna hadeedunToa,??nampar plees..

Unknown said...

ഖുറാൻ വളരെ ലളിതമായി നിങ്ങൾക്കു മനസ്സിലാക്കാവുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് ഖുറാൻ തന്നെ പറയുന്നു.
അതു കൊണ്ട് താങ്കൾ മുന്നോട്ട് വച്ച സൃഷ്ടി സിദ്ധാന്തം ഖുറാനെ മുൻനിർത്തി ന്യായീകരിക്കാനാവില്ല.
ജബ്ബാർ മാഷ്ൻ്റെ ചോദ്യത്തെ ഇസ്ലാമിനു മാത്രമല്ല ഒരു മത പണ്ഡിതനും വസ്തുനിഷ്ടമായായി ഖണ്ഡിക്കാനാവുന്നില്ല എന്നതാണ് സത്യം

manuprasad said...

ചിരിപ്പിച്ച്കൊല്ലു കയാണ് ല്ലേ...

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.