മക്കയില്‍ തന്റെ പ്രവാചകത്വം അംഗീകരിക്കപ്പെടില്ല എന്നുറപ്പായതോടെ മുഹമ്മദ് മറ്റു മാര്‍ഗ്ഗങ്ങള്‍ അന്യേഷിക്കാന്‍ തുടങ്ങി . ഓരോ വര്‍ഷവും അന്യ ദേശങ്ങളില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തുന്ന വിവിധ ഗോത്രക്കാരുമായി അദ്ദേഹം ബന്ധം സ്ഥാപിക്കാനും അഭയം ചോദിക്കാനും തുടങ്ങി. തായിഫിലെയും മറ്റും പലഗോത്രക്കാരെയും നേരിട്ടു കണ്ടുവെങ്കിലും ഫലമുണ്ടായില്ല. മദീനയിലെ നിരവധി ഗോത്രങ്ങളെ സ്വാധീനിക്കാനും ശ്രമം നടന്നു. ഒടുവില്‍ ഔസ് ഖസ്രജ് എന്നീ ഗോത്രക്കാര്‍ മുഹമ്മദിനെ പിന്തുണയ്ക്കാന്‍ സമ്മതിച്ചു. അവരുമായി മൂന്നു വര്‍ഷം നീണ്ടു നിന്ന ഗൂഡാലോചനകള്‍ക്കൊടുവിലാണു മുഹമ്മദും അനുയായികളും മദീനയിലേക്കു പുറപ്പെട്ടത്.
മക്കയിലെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരു ദിവസം നാടകീയമായും യാദൃച്ഛികമായും ഹിജ്ര പോയി എന്നൊക്കെയാണു സാധാരണ മുസ്ലിംങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കാറെങ്കിലും, ചരിത്ര രേഖകള്‍ നിരത്തുന്ന വസ്തുതകള്‍ വ്യത്യസ്ഥമായ ഒരു ചിത്രമാണു നല്‍കുന്നത്. ഹിജ്രയ്ക്കു പശ്ചാത്തലമൊരുക്കിയ ഗൂഡാലോചനകളുടെ ചിത്രം ഇതാ: -
“....ആണ്ടു തോറും മക്കയില്‍ ഹജ്ജിനു വരുന്ന അറബികള്‍ ശവ്വാല്‍ മാസത്തില്‍ തന്നെ ഉക്കാള്‍ എന്ന സ്ഥലത്തെത്തിച്ചേരും .അവിടെ വെച്ചാണു വാര്‍ഷികമേള നടക്കുക. ആ മേള കഴിഞ്ഞാല്‍ മജ്നത്ത് എന്ന ചന്തസ്ഥലത്ത് അവര്‍ മൂന്നാഴ്ച്ചകളോളം കഴിച്ചുകൂട്ടും. ഹജ്ജിന്റെ ദിവസം അടുക്കുമ്പോള്‍ , അവിടെനിന്ന് അവര്‍ ദുല്‍ മജാസിലേക്കു യാത്ര തിരിക്കും. തിരുമേനി മേല്‍പ്പറഞ്ഞ മൂന്നു സ്ഥലങ്ങളിലും ചെന്ന് തംബുകള്‍ തോറും കയറിയിറങ്ങി ഓരോ ഗോത്രക്കാരെയും ഇസ്ലാമിലേക്കു ക്ഷണിച്ചു വന്നു. .
ബനൂ ആമിര്‍ , മുഹാരിബ്, ഹസാറത്, മുറത്, ഗസ്സാന്‍ , ഹനീഫ, ബനൂസുലൈം , ബനൂ അബസ്, ബനൂ നളര്‍ , ബകാഅ, കന്തത്, കഅബ്, ഹാരിസ്, ഹദ്രത്, ഹളാരിമത്, എന്നീ പതിനഞ്ചു ഗോത്രക്കാരില്‍ പ്രത്യേക ശ്രദ്ധ പതിച്ചുകൊണ്ടാണ് തിരുന്മേനി പ്രബോധനപ്രവര്‍ത്തനം നടത്തിയത്. അവര്‍ തിരുമേനിയെ വിശ്വസിച്ചില്ല. ...മിനായിലെ ജഹതുല്‍ അഖബ എന്ന സ്ഥലത്തു വെച്ച് ഔസ് ഖസ്രജ് എന്ന രണ്ടു ഗോത്രക്കാരെ തിരുമേനി കണ്ടുമുട്ടി. തിരുമേനി അവരെ ഇസ്ലാമിലേക്കു ക്ഷണിക്കുകയും ഖുര്‍ ആന്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. അവര്‍ ഈ വിഷയത്തില്‍ പരസ്പരം ഒരു കൂടിയാലോചന നടത്തി. തല്‍ഫലമായി , ഖസ്രജ് ഗോത്രക്കാരായ അബൂ ഉമാമത്, ഔഫുബിനുല്‍ ഹറസ്, റാഫി ഇബ്നുല്‍ മാലിക, ഖുത്ബതുബ്നു ആമിര്‍ ,ഉഖബതിബ്നു ആമിര്‍ , ജാബിറുബ്നു അബ്ദുല്ല , എന്നിവര്‍ ഇസ്ലാം മതം സ്വീകരിച്ചു. നിങ്ങളോടൊപ്പം ഞാനും നിങ്ങളുടെ നാട്ടിലേക്കു വരട്ടെയോ എന്നു തിരുമേനി അവരോടു അന്യേഷിച്ചപ്പോള്‍ , യുഗാസ് യുദ്ധം ഹേതുവായി നാട്ടുകാര്‍ പരസ്പരം ഭിന്നിച്ചു നില്‍ക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി പോവട്ടെ, അടുത്ത വര്‍ഷം ഇതേ സ്ഥലത്തു വെച്ചു ഞങ്ങള്‍ കണ്ടുകൊള്ളാം എന്നവര്‍ മറുപടി നല്‍കി.
അടുത്ത വര്‍ഷം മദീനക്കാരായ പന്ത്രണ്ടു പേര്‍ അഖബായില്‍ വെച്ചു തിരുമേനിയെ കാണുകയും സംസാരിക്കുകയും ചെയ്തു. അവരില്‍ പത്തു പേര്‍ ഖസ്രജ് കാരും രണ്ടു പേര്‍ ഔസ് കാരുമായിരുന്നു. അവര്‍ അഖബാ കുന്നിന്മേല്‍ വെച്ച് തിരുമേനിയുമായി ഒരു ഉടംബടിയില്‍ ഏര്‍പ്പെട്ടു..... സന്തോഷകാലത്തും സന്താപകാലത്തും തങ്ങള്‍ തിരുമേനിയെ അനുസരിക്കും എന്ന് അവര്‍ സമ്മതിച്ചു. തിരുമേനി അരുളി “ ഈ ഉടംബടി വ്യക്തമായും പൂര്‍ണ്ണമായും പാലിച്ചാല്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗം ലഭിക്കും. ഈ ഉടമ്പടിയെ നിങ്ങളില്‍നിന്നു ആരെങ്കിലും ലംഘിക്കുന്ന പക്ഷം , അയാളുടെ കാര്യം അല്ലാഹുവിന്റെ കരങ്ങളിലത്രേ. അവന്‍ രക്ഷിച്ചെങ്കില്‍ രക്ഷപ്പെടും . ഇല്ലെങ്കില്‍ ശിക്ഷ തന്നെ .
അഖബായില്‍ വെച്ചു നടന്ന ഒന്നാമത്തെ ഉടമ്പടിയില്‍ യുദ്ധത്തെ സംബന്ധിച്ച വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. കാരണം അന്നു ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. ...
അടുത്ത വര്‍ഷം മദീനക്കാരായ അഞ്ഞൂറോളം ആളുകള്‍ ഹജ്ജിന്നായി മക്കയിലേക്കു വന്നു. മിസ് അബും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരില്‍ എഴുപത്തഞ്ചു പേര്‍ തിരുമേനിയെ സന്ദര്‍ശിച്ച് കുശലപ്രശ്നം നടത്തുകയും അയ്യാമുത്തശ്രീഖിന്റെ മൂന്നാം രാവില്‍ അഖബയില്‍ വെച്ച് കാര്യങ്ങള്‍ രഹസ്യമായി സംസാരിക്കാമെന്ന് പറഞ്ഞുറക്കുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ,മുസ്ലിംങ്ങളായ എഴുപത്തഞ്ചു പേര്‍ നിശ്ചയമനുസരിച്ച് അഖബയിലേക്കു പുറപ്പെട്ടു. അപ്പോഴേക്കും തിരുമേനി അവിടെ എത്തിക്കഴിഞ്ഞിരുന്നു. ...അലിയും അബൂബക്കറും അഖബയുടെ പ്രവേശനകവാടത്തില്‍ കാവല്‍ നിന്നു. മദീനക്കാര്‍ തിരുമേനിക്കു ചുറ്റുമായി ഇരുന്നു. അബ്ബാസ് അവരെ അഭിമുഖീകരിച്ചുകൊണ്ടു പറഞ്ഞു. “എന്റെ സഹോദരപുത്രനും മക്കക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നല്ലവണ്ണം അറിയുമല്ലോ. ഇസ്ലാം വിശ്വസിക്കുക വഴി നിങ്ങള്‍ ആപത്തുകളെ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. തിരുമേനിയെ നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്കു ക്ഷണിക്കുന്നുണ്ട്. നിങ്ങള്‍ ഏറ്റെടുപ്പാന്‍ ഒരുങ്ങുന്ന ഉത്തരവാദിത്തത്തിന്റെ ഗൌരവം നിങ്ങള്‍ അറിയണം. നിങ്ങള്‍ അദ്ദേഹവുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. ആ ഉടമ്പടി തികച്ചും പാലിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു നിങ്ങള്‍ക്കുറപ്പുള്ള പക്ഷം നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ വിരോധമില്ല. നേരെ മറിച്ച് അദ്ദേഹവുമായുള്ള ബന്ധത്താല്‍ ആപത്തു സംഭവിക്കുന്ന പക്ഷം അദ്ദേഹത്തെ കയ്യൊഴിയാന്‍ ഇടവരുമെന്നു തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാതിരിക്കുന്നതാണു നല്ലത്. ”
അനന്തരം , അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനും വേണ്ടി വ്യക്തമായ ഒരു ഉടമ്പടി അരുളുവാന്‍ അവര്‍ തിരുമേനിയോടപേക്ഷിച്ചു. തിരുമേനി ഖുര്‍ ആനില്‍ നിന്നും ചില ആയത്തുകള്‍ ഓതുകയും ഇസ്ലാമിന്റെ അനുഗ്രഹങ്ങളെ വിവരിക്കുകയും അവരെയെല്ലാവരെയും ഇസ്ലാമിലേക്കു ക്ഷണിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന്, അല്ലാഹുവൊഴികെ മറ്റൊന്നിനെയും ആരാധിക്കുകയില്ലെന്നും ഇസ്ലാമിന്റെ നിയമങ്ങളെ അനുസരിച്ചു ജീവിക്കുമെന്നും നബി തിരുമേനിയെ എല്ലാ കാര്യങ്ങളിലും അനുസരിക്കുമെന്നും തങ്ങളുടെ സ്വന്തം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതുപോലെ തിരുമേനിയെ കാത്തുരകഷിക്കുമെന്നും ഉള്ള പഴയ ഉടംബടി ആവര്‍ത്തിക്കപ്പെട്ടു.
യുദ്ധം അനിവാര്യമായി വരുമ്പോള്‍ അറബികളെന്നോ അനറബികളെന്നോ ഉള്ള പരിഗണന പാടില്ലെന്നു തിരുമേനി പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മരിക്കുന്നതിനുള്ള പ്രതിഫലമെന്തായിരിക്കുമെന്ന് ഇബ്നു റവാഹത് ചോദിച്ചു. ‘സ്വര്‍ഗ്ഗം’ എന്നു തിരുമേനി മറുപടി നല്‍കി.
“ എങ്കില്‍ അതി മഹത്തായ ഈ ലാഭക്കച്ചവടത്തില്‍ നിന്നു ഞങ്ങള്‍ ഒരിക്കലും പിന്‍ വാങ്ങുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബറാഉബ്നു മ അദൂര്‍ തിരുമേനിയുടെ കൈ പിടിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു:- “ഈ ദീനുമായി താങ്കളെ നിയോഗിച്ച അല്ലാഹുവാണെ സത്യം. ഞങ്ങളുടെ സ്വന്തം ശരീരങ്ങളെയും ഭാര്യമക്കളെയും കാത്തു രക്ഷിക്കുന്നതുപോലെ , താങ്കളെ ഞങ്ങള്‍ കാത്തു രക്ഷിക്കും. ഞങ്ങള്‍ യുദ്ധ ശാലികളാകുന്നു. ഞങ്ങളുടെ ആയുധങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും അനന്തരാവകാശമായി ഞങ്ങള്‍ക്കു സിദ്ധിച്ച കൈമുതലുകളാകുന്നു. ആ അവകാശത്തെ ഞങ്ങള്‍ കയ്യൊഴിക്കുകയില്ല. യോദ്ധാക്കളുടെ മക്കളാണു ഞങ്ങള്‍ . യുദ്ധത്തില്‍ അകപ്പെട്ടാല്‍ ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക, അതാണു ഞങ്ങളുടെ പതിവ്. പിന്തിരിയുക എന്നത് ഞങ്ങള്‍ക്കു പരിചയമില്ലാത്ത കാര്യമാണ്. ..”
പക്ഷെ “ശുഭകാലം വരുമ്പോള്‍ താങ്കള്‍ ഞങ്ങളെ ഉപേക്ഷിച്ച് സ്വന്തക്കരിലേക്കു തിരിഞ്ഞു കളയുമോ” എന്ന സംശയം കൂടി ഉന്നയിക്കപ്പെട്ടു. “ഇല്ല; ഒരിക്കലുമില്ല .നിങ്ങളുടെ രക്തം എന്റെയും രക്തമാണ്. ഞാന്‍ നിങ്ങളുടേതാണ്. നിങ്ങള്‍ എന്റേതും “ എന്നു തിരുമേനി പുഞ്ചിരി തൂകിക്കൊണ്ടു അവര്‍ക്കുറപ്പു കൊടുത്തു. അവരിലോരോരുത്തരും തിരുമേനിയുടെ തൃക്കരത്തില്‍ കൈ വെക്കുകയും ഉടംബടി അംഗീകരിച്ചു പ്രതിജ്ഞ ചെയ്യുകയും ചെയ്തു.”
[താരീഖുല്‍ ഇസ്ലാം ]
ഈ വിവരണം സസൂക്ഷമം നിരീക്ഷിച്ചാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ചില വസ്തുതകള്‍ ഇതാണ്: -
* രാവിന്റെ മറവില്‍ നടന്ന ഈ ഗൂഡാലോചനയാണ് ഇസ്ലാം ചരിത്രത്തില്‍ വഴിത്തിരിവായത്.
* മൂന്നു കൊല്ലം നീണ്ട ആസൂത്രിത ഗൂഡാലോചനയുടെ പര്യവസാനമായിരുന്നു ഈ ഉടമ്പടിയും പാലായനവും .
* കൃഷിയും കച്ചവടവും മറ്റു മാന്യമായ തൊഴിലും സ്വീകരിച്ചു ജീവിച്ചിരുന്ന ഗോത്രക്കാരാരും മുഹമ്മദിനെ അംഗീകരിക്കാനോ അദ്ദേഹത്തിനു അഭയം നല്‍കാനോ തയ്യാറായില്ല.
* സ്വന്തം രക്തബന്ധുക്കളായ മക്കക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തണമെന്ന വ്യക്തമായ ഉദ്ദേശ്യം മുഹമ്മദിനുണ്ടായിരുന്നു.
* അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി.
Subscribe to:
Post Comments (Atom)
377 comments:
«Oldest ‹Older 201 – 377 of 377ഹുദൈബിയാ സന്ധിയും ബദര്‍ കൊള്ളയുമൊക്കെ നമുക്കു ചര്‍ച്ച ചെയ്യാം . കാത്തിരിക്കുക.
ജബ്ബാറിന്ന് ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത /കഴിയാത്ത നിരവധി ചോദ്യങ്ങളുണ്ടായിരുന്നു അവിടെ.
-----
മൊത്തമായ ഉത്തരം മൌദൂദി തന്നെ തരുന്നുണ്ടല്ലോ !
മക്കയിലെ മുശ്രിക്കുകള്‍ ചോദിച്ച ഒരു ചോദ്യത്തിനെങ്കിലും സാമാന്യ യുക്തിക്കു നിരക്കുന്ന ഒരുത്തരം നല്‍കാന്‍ മുഹമ്മ്ദിനോ അദ്ദേഹത്തിന്റെ ദൈവത്തിനോ കഴിഞ്ഞോ?
എന്റെ ഈ ചോദ്യവും ഉത്തരം കിട്ടാതെ കിടപ്പുണ്ടല്ലോ
ഉമര്‍ പറയുന്നു: `ബനൂ നളീര്‍` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതില്‍നിന്ന് തിരുമേനി കോടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാനുപയോഗിക്കുകയും ചെയ്യും. [1216]
ഉമര്‍ പറയുന്നു: തിരുമേനി ബനൂനളീര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ ഒരു കൊല്ലത്തെ ചെലവിലേക്ക് നീക്കി വെക്കുകയും ചെയ്തിരുന്നു. [1837]
ഉമര്‍ പറയുന്നു: അല്ലാഹു യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്കു ചെലവിന് ആവശ്യമുള്ളതു നീക്കിവെക്കുകയായിരുന്നു തിരുമേനിയുടെ പതിവ്. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കും.....[1280]
യുദ്ധമില്ലാതെ എതിരാളി കീഴടങ്ങിയാല്‍ ഗനീമത് [കൊള്ളമുതല്‍] മുഴുവന്‍ മുഹമ്മദ് കൈല്ക്കലാക്കിയിരുന്നു. യുദ്ധം നടന്നാല്‍ അഞ്ചിലൊന്നു കഴിച്ചുള്ളത് സംഘാംഗങ്ങള്‍ക്കു പങ്കിട്ടു കൊടുക്കും. അഞ്ചിലൊന്ന് “അല്ലാഹു”വിനും ദൂതനും !
പ്രപഞ്ചത്തിന്റെ മുഴുവന്‍ ഉടമസ്ഥനായ ദൈവത്തിന് ആ പാവങ്ങളുടെ സ്വത്തുക്കള്‍ വേണമെന്ന് !
ഞാന്‍ ഊഹം എന്നു പറഞ്ഞത് ചരിത്രവുമായി മാത്രം ബന്ധപ്പെട്ട ക്കര്യങ്ങളെ പരാമര്‍ശിക്കവെയാണ്.
ജബ്ബാര്‍ മാഷെ
ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ചല്ലേ നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത്? ഇസ്ലാം പ്രചരിച്ചത് സമാധാനത്തിലൂടെയോ അതോ അക്രമത്തിലൂടെയോ എന്നത് ചരിത്രവുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ലേ?
ഇവിടെ താങ്കള്‍ പറയുന്ന കാര്യങ്ങളില്‍ ഊഹങ്ങള്‍ അല്ലാത്തത് എന്തൊക്കെയാണെന്ന് താങ്കള്‍ തന്നെ വ്യക്തമാക്കൂ.
ഇസ്ലാമിന്റെ ചരിത്രം ഇസ്ലാമിസ്റ്റുകള്‍ അവരുടെ മാത്രം വേര്‍ഷന്‍ ഉള്‍പ്പെടുത്തി രചിച്ചതാണ്.
എന്ന് പറയുന്നതും താങ്കള്‍ തന്നെ!
മറ്റാരും രചിച്ചില്ലാ എന്നത് ഇസ്ലാമിന്റെ കുറ്റം കൊണ്ടാണോ? അതോ മറ്റൊരുടേയെങ്കിലും പക്ഷത്തു നിന്നുള്ള ഒരു വേര്‍ഷന്‍ കൂടി മുസ്ലിങ്ങള്‍ തന്നെ രചിക്കണമെന്നാണോ?
[[നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.]] ഇത് പറയുന്നതും ജബ്ബാര്‍ മാഷ് തന്നെ!!
ഒരു ചരിത്ര സംഭവത്തില്‍ നിന്ന് കുറച്ച് ഭാഗം മാത്രം എടുത്ത് ആര്‍ക്ക് എന്ത്/എങ്ങിനെ വേണമെങ്കിലും ഊഹിച്ച് വ്യാഖ്യാനിച്ചെടുക്കാം. ആലിക്കോയമാഷ് ഇസ്ലാമിന്റെ ചരിത്രം അതിന്റെ പുര്‍ണ്ണമായ രൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നു. അപ്പോള്‍ താങ്കള്‍പറയുന്നൂ ഇസ്ലാമിക് വേര്‍ഷന്മാത്രമേ ലഭ്യമായുള്ളൂ എന്ന്.
താങ്കള്‍ ചെയ്യുന്നത് ഒരു ചരിത്ര സംഭവത്തില്‍ നിന്ന് ഊഹം ‘പ്രൊഡ്യൂസ്‘ ചെയ്യാന്‍ പാകമുള്ള ഭാഗം മാത്രം മുറിച്ചെടുത്ത് അത് ഇവിടെ അവതരിപ്പിക്കുകയാണ്. ആലിക്കോയമാഷ് ആ സംഭവത്തെ മൊത്തത്തില്‍ അവതരിപ്പിച്ച് താങ്കളുടെ വാദങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് സ്ഥാപിക്കുമ്പോള്‍ .... അതില്‍ നിന്ന് രക്ഷ്പ്പെടാന്‍ താങ്കള്‍ പറയുന്നു...
.. ഇസ്ലാമിസ്റ്റുകള്‍ക്ക് അവരുടെ രേഖകള്‍ മാത്രം അവലംബിച്ചു ഖണ്ഡിക്കാന്‍ എളുപ്പമാണ്. നമ്മുടെ പക്കല്‍ ഊഹങ്ങള്‍ മാത്രമല്ലേ തെളിവായുള്ളൂ... എന്ന്!!!
ഇതിനാണോ യുക്തിവാദം എന്നു പറയപ്പെടുന്നത്??????
ea jabbar said...
പിന്നെ ഭക്ഷണത്തിന്റെ കാര്യം . ആദ്യ കാലത്ത് കുറെ ദാരിദ്ര്യം അനുഭവിച്ചു കാണും
/////////
ദേ പിന്നേം ഊഹം വന്നിരിക്കണു. ദാരിദ്ര്യം അനുഭവിച്ചു കാണും. ഊഹം. എന്താത് മാഷേ. അതിലും ഉറപ്പില്ലെ?
Ghandhiji said: 'I wanted to know the best of life of one who holds today undisputed sway over the hearts of millions of mankind. I became more than convinced that it was not the sword that won a place for Islam in those days in the scheme of life. It was the rigid simplicity, the utter self-effacement of the prophet, the scrupulous regard for pledges, his intense devotion to his friends and followers, his intrepidity, his fearlessness, his absolute trust in God and in his mission. Those and not the sword carried everything before them and surmounted every obstacle.' (Young India 1924)
jabbaar: മക്കയിലെ മുശ്രിക്കുകള്‍ ചോദിച്ച ഒരു ചോദ്യത്തിനെങ്കിലും സാമാന്യ യുക്തിക്കു നിരക്കുന്ന ഒരുത്തരം നല്‍കാന്‍ മുഹമ്മ്ദിനോ അദ്ദേഹത്തിന്റെ ദൈവത്തിനോ കഴിഞ്ഞോ?
എന്റെ ഈ ചോദ്യവും ഉത്തരം കിട്ടാതെ കിടപ്പുണ്ടല്ലോ
....
ഇതൊക്കെ നാം നേരത്തെ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്. അവിടെ നിന്നാണ് താങ്കള്‍ ഈ പോസ്റ്റിലേക്ക് പലായനം നടത്തിയത്. അവിടെ എന്ത് കൊണ്ട് അത് പൂര്‍ത്തിയാകും വ്രെ കാത്തു നിന്നില്ല? അവിടെ ഞാന്‍ ചോദിച്ചത് ഇതായിരുന്നു:
ജബ്ബാര്‍ എഴുതി: "മക്കക്കാര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച നിര്‍ദേശങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ യുക്തിസഹമായ ഒരു മറുപടിയും പറഞ്ഞില്ല എന്നു ഖുര്‍ ആന്‍ വായിച്ചാല്‍ തന്നെ ഏതൊരു സാധാരണ ബുദ്ധിക്കാരനും മ്മനസ്സിലാകും."
ഇത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ചില ചോദ്യങ്ങള്‍:
1. ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
2. ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
3. ഇവയില്‍ ഏതാണ് ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
4. നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
5. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍ സഹിച്ചൂം മക്കയിലെ വിശ്വാസികള്‍ ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
7. സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
8. ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
..
ഇതിന്ന് മറുപടി നല്‍കിയോ? ഈ ചോദ്യം ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ 'അവരോട് ചോദിക്കണമെ'ന്ന് പറഞ്ഞ് കൊഞ്ഞനം കാണിക്കുകയാണ് താങ്കള്‍ ചെയ്തത്.
യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല.
-------
അപ്പോള്‍ ലോകാവസാനം വരേക്കുമുള്ള ഉത്തമ മാതൃക ഇതായിരിക്കും. എന്തു കൊണ്ടെന്നാല്‍ ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരെ അയച്ച് സന്മാര്‍ഗ്ഗം പഠിപ്പിച്ച ദൈവം തമ്പുരാന്‍ തന്റെ ഒടുക്കത്തെ ദൂതനെക്കൊണ്ട് കാണിച്ച മാതൃക പരിപൂര്‍ണവും ശാശ്വതവുമായിരിക്കുമല്ലോ. ഏറ്റവും ഉത്തമമായ ഉപജീവനമാര്‍ഗ്ഗം കൊള്ളമുതലാണെന്ന് !!! ഈ സമുദായം ധാര്‍മ്മികമായി ഇത്രയും പിന്നിലാകാന്‍ കാരണമന്യേഷിച്ചിനി നാം ബുദ്ധിമുട്ടണോ?
അവിടെ എന്ത് കൊണ്ട് അത് പൂര്‍ത്തിയാകും വ്രെ കാത്തു നിന്നില്ല?
---
അവിടെയും ഇവിടെയും രണ്ടല്ല, ഒന്നാണെന്നും ആ ചര്‍ച്ച, വായിക്കുന്നവരുടെ സൌകര്യത്തിനായി ഇവിടെ തുടരുകയാണെന്നും ആദ്യമേ പറഞ്ഞിട്ടുണ്ട്. കമന്റുകള്‍ കൂടുതലാകുമ്പോള്‍ ലോഡ് ആയി വരാനും മറ്റും ബുദ്ധിമുട്ടാകും. അതു കൊണ്ട് കമന്റ് പോസ്റ്റാക്കിയെന്നേയുള്ളു.
ആലിക്കോയ ഇവിടെ ചോദിച്ച ചോദ്യങ്ങളെല്ലാം എന്റെ പോസ്റ്റില്‍ തന്നെ മറുപടി പറഞ്ഞ കാര്യങ്ങളാണ്. അതിനാല്‍ ആവര്‍ത്തിക്കാന്‍ താല്പര്യമില്ല. കുര്‍ ആനിലെ “മുശ്രിക് അല്ലാഹു-സംവാദം“ തന്നെ ചിന്താശേഷി മരവിച്ചിട്ടില്ലാത്തവര്‍ക്ക് കാര്യം മനസ്സിലാക്കാന്‍ ധാരാളം മതി. ആ സംവാദത്തിലൊരു ദൈവത്തിന്റെ പോകട്ടെ സാമാന്യ യുക്തിയുള്ള ഒരു മനുഷ്യന്റെ നിലവാരമുള്ള വല്ലതുമുണ്ടോ?
ഗാന്ധിജിയുടെ സര്‍ടിഫിക്കറ്റ് നോക്കി ഇസ്ലാമിനെ വിലയിരുത്താന്‍ എനിക്കു താല്പര്യമില്ല. കാരണം അദ്ദേഹം ഒരു ഇസ്ലാം പണ്ഡിതനായിരുന്നില്ല. കുര്‍ ആനും ഹദീസുമാണു ഞാന്‍ അവലംബമാക്കുന്നത്.
ഇസ്ലാം ചരിത്രം നിഷ്പക്ഷമായി പഠിച്ചെഴുതിയ ധാരാളം പണ്ഡിതന്മാരുണ്ട്. അവരുടെയൊക്കെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.
വില്യം മൂര്‍, മോണ്‍ഗോമറി വാട്, ഗോള്‍സിയര്‍, മാക്സിം റോഡിന്‍സണ്‍ , ഗുല്യാം, അലി ദാസ്തി , മാര്‍ ഗോളിയോത് .... തുടങ്ങി നിരവധി പേര്‍ രചിച്ച ചരിത്ര കൃതികള്‍ ഇസ്ലാം ചരിത്രം പഠിക്കാന്‍ സഹായകമായുണ്ട്. അവയില്‍ നിന്നൊന്നും ഉദ്ധരിക്കാതിരിക്കുന്നത് ബോധപൂര്‍വ്വമാണ്. കാരണം അതുദ്ധരിച്ചാല്‍ ഉടന്‍ വരും “ ഓറിയന്റലിസ്റ്റുകളുടെ നുണകള്‍ “ എന്ന വിമര്‍ശനം. അതിനാല്‍ സാക്ഷാല്‍ ഇബ്നു ഹിഷാമും തബ് രി യുമൊക്കെ ഉദ്ധരിക്കാമെന്നു വെച്ചു. ഗാന്ധിജിയൊന്നും ഇസ്ലാമിനെ പഠിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
മക്കക്കാര്‍ ചോദിച്ച ഏതോ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാഞ്ഞിട്ട് അതിന്‍റെ നാണക്കേട് കൊണ്ടാണ് മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയത് എന്നാണാല്ലോ താങ്കളുടെ കണ്ടുപിടുത്തം. ഈ കണ്ടു പിടുത്തം തെളിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.
അവര്‍ ചോദിച്ചതും പ്രവാചകന്ന് ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ചോദ്യങ്ങള്‍ ഏതായിരുന്നു?
ഞാനുള്‍പ്പെടെ പലരും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാത്തത് കൊണ്ടാണ് താങ്കള്‍ കഴിഞ്ഞ പോസ്റ്റിന്‍റെ ചര്‍ച്ച ഇറ്റയ്ക്ക് വച്ച് നിറുത്തി പുതിയ പോസ്റ്റിട്ട് വിഷയം മാറ്റാന്‍ ശ്രമിച്ചത്. വേണമെങ്കില്‍ ഞാന്‍ അത് തെളിയിക്കാം.
പല തവണ ഇതിനെക്കുറിച്ച് ചോദിച്ചിട്ടും താങ്കള്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
അപ്പോഴാണ് എന്തു കൊണ്ട് നബി മക്ക വിട്ടുവെന്ന് വ്യക്തമാക്കുന്ന ചരിത്രവുമായി നിഷ്കളങ്കനും ഞാനുമൊക്കെ ചില കമന്‍റുകളയച്ചത്.(See: http://rationalism-malayalam.blogspot.com/2010/09/blog-post_29.html ) ഒരു മനുഷ്യനും പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത്ര കടുത്ത പീഡനങ്ങള്‍കും സമ്മര്‍ദ്ദങ്ങള്‍ക്കും അവര്‍ വിധേയരായത് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചു. പക്ഷെ ജബ്ബാര്‍ ഒരക്ഷരം മിണ്ടിയില്ല. മക്കയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം മുശ്‌രിക്കുകള്‍ ഉണ്ടാക്കിയത് മൂലമാണ് പ്രവാചകന്‍റെ അനുയായികള്‍ ആദ്യം അബ്സീനിയായിലേക്കും, പിന്നെ ബാക്കി വന്നവര്‍ മുഴുവന്‍, പ്രവാചകനുള്‍പ്പെടെ, മദീനയിലേക്കും പലായനം ചെയ്തതെന്ന സര്‍വ്വംഗീകൃത ചരിത്ര സത്യത്തെ നിഷേധിക്കാന്‍ എന്ത് തെളിവാണ് താങ്കളുടെ പക്കലുള്ളത്?
Alikoya: ഇവരുടെ ഉപജീവന മാര്‍ഗ്ഗം കൊള്ളയായിരുന്നു എന്നതിന്ന് തങ്കളുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?
-----
Jabbar: "..ഞങ്ങള്‍ യുദ്ധ ശാലികളാകുന്നു. ഞങ്ങളുടെ ആയുധങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും അനന്തരാവകാശമായി ഞങ്ങള്‍ക്കു സിദ്ധിച്ച കൈമുതലുകളാകുന്നു. ആ അവകാശത്തെ ഞങ്ങള്‍ കയ്യൊഴിക്കുകയില്ല. യോദ്ധാക്കളുടെ മക്കളാണു ഞങ്ങള്‍ . യുദ്ധത്തില്‍ അകപ്പെട്ടാല്‍ ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക, അതാണു ഞങ്ങളുടെ പതിവ്. പിന്തിരിയുക എന്നത് ഞങ്ങള്‍ക്കു പരിചയമില്ലാത്ത കാര്യമാണ്. ..”
ഇതു ഞാന്‍ പോസ്റ്റില്‍ ഉദ്ധരിച്ച ഭാഗം. ഇത് ഒന്നാമത്തെ തെളിവ്.
മുഹമ്മദും കൂട്ടരും ഉപജീവനത്തിനായി തെരഞ്ഞെടുത്തത് കൊള്ളയായിരുന്നു എന്ന ചരിത്ര വസ്തുത രണ്ടാമത്തെ തെളിവ്.
....
Alikoya: ഔസും ഖസ്‌റജും കൊള്ള നടത്തിയത് എപ്പോള്‍? ആരെ കൊള്ള ചെയ്തു? മുഹമ്മദ് ആരെ കൊള്ള ചെയ്തു? അതിന്‍റെ തെളിവ് സമര്‍പ്പിക്കുക. യുദ്ധശാലികള്‍ എന്നാല്‍ കൊള്ളക്കാര്‍ എന്നാണോ അര്‍ത്ഥം? അവര്‍ ആരോടൊക്കെയാണ് യുദ്ധം ചെയ്തത്? യുദ്ധം എന്നാല്‍ കൊള്ളയാണോ?
ജബ്ബാര്‍ എഴുതി: * അതിനായി കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചിരുന്ന രണ്ടു അപരിഷ്കൃത ഗോത്രങ്ങളുമായി മുഹമ്മദ് കൂട്ടു കൂടി.'
= ഔസ്, ഖസ്‌റജ് എന്നി രണ്ട് സഹോദരന്‍മാരുടെ സന്താന പരമ്പരയില്‍ പെട്ട അവര്‍, യമനില്‍ നിന്ന് വന്ന് മദീനയില്‍ താമസമാക്കിയ കര്‍ഷകരായിരുന്നു. യമനിലുണ്ടായിരുന്ന ഒരു അണക്കെട്ട് തകരുകയും അത് മൂലം കൃഷിഭൂമി നശിക്കുകയും ചെയ്തപ്പോള്‍ നാട് വിടേണ്ടി വന്നവര്‍. കര്‍ഷകരായിരുന്ന ആ ജനത ഇസ്‌ലാമിനെ തങ്ങളുടെ ജീവിത വ്യവസ്ഥയായി സ്വീകരിക്കുകയായിരുന്നു. 'താങ്കളെ സംരക്ഷിച്ചാല്‍ പകരം ഞങ്ങള്‍ക്കെന്ത് ലഭിക്കുമെ'ന്ന് അവര്‍ ചോദിച്ചപ്പോള്‍ 'സ്വര്‍ഗ്ഗം' എന്ന പ്രവാചകന്‍റെ മറുപടിയില്‍ സംതൃപ്തരായ ഭക്തന്‍മാരാണവര്‍. കൊള്ള കുലത്തൊഴിലാക്കിയവര്‍ക്ക് തൃപ്തിയടയാന്‍ 'പരലോകത്തെ സ്വര്‍ഗ്ഗം' മതിയാക്കുമോ? പ്രവാചകന്‍ അവരുമായി കരാര്‍ ചെയ്തത് കൊള്ള നടത്താനായിരുന്നുവെങ്കില്‍ പരലോകത്തെ സ്വര്‍ഗ്ഗത്തെക്കുറിച്ച് അവരോട് സംസാരിക്കാണ്‍ പ്രവാചകന്ന് സാധിക്കുമായിരുന്നോ?
അന്‍സാറുകള്‍ (സഹായികള്‍) എന്നാണ് ചരിത്രത്തില്‍ അവര്‍ അറിയപ്പെടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവര്‍ 'സഹായികളാ'യിരുന്നു. ആദര്‍ശ സംരക്ഷണാര്‍ത്ഥം സ്വന്തം വീടും സ്വത്തും ഉപേക്ഷിച്ച് മക്കയില്‍ നിന്ന് പലായനം ചെയ്ത് വന്നവവര്‍ക്ക് തങ്ങളുടെ വീടും സ്വത്തും ഭാഗിച്ച് കൊടുത്ത മഹാ ത്യാഗിവര്യന്‍മാര്‍. ഇവരെയാണ് യാതൊരു തെളിവിന്‍റെയും പിന്‍ബലമില്ലാതെ മി. ജബ്ബാര്‍ കൊള്ളക്കാരെന്ന് കളിയാക്കുന്നത്. അവരുടെ സഹായത്താലാണ് ഇസ്‌ലാം ലോകത്ത് നിലനിന്നതും പ്രചരിച്ചതും. ഇത് യുക്തിവാദിക്ക് ഇഷ്ടമില്ലാത്ത കാര്യമായിരിക്കാം. ഇഷ്ടമില്ലാത് ചെയ്യുന്നവരെയൊക്കെ കൊള്ളക്കാര്‍ എന്ന് അടച്ചാക്ഷേപിക്കുന്നത് എവിടത്തെ നീതിയാണ്. എന്നിട്ട് തെളിവ് ചോദിച്ചാലോ സ്വന്തം നിഗമനമാണെന്ന്! ഒരു തെളിവും ചൂണ്ടിക്കാണിക്കാനില്ലാത്ത ഊഹങ്ങള്‍ അക്രമമാണ്. ആ അക്രമം കാണിച്ചെങ്കില്‍ മാത്രമേ അവര്‍ കൊള്ളക്കാരാണെന്ന് താങ്കള്‍ക്ക് പറയാന്‍ കഴിയുകയുള്ളു. അങ്ങനെയൊക്കെയേ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ കഴിയുകയുള്ളൂ; അല്ലേ?
ഔസും ഖസ്‌റജും കൊള്ളയും യുദ്ധവും കുലത്തൊഴിലായി സ്വീകരിച്ചവരായിരുന്നു എന്ന ആരോപണത്തിന്ന് താങ്കളുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?
അതും ഊഹം തന്നെയാവുമോ?
ഒരു ജനതയെ അടച്ചാക്ഷേപിക്കുന്നതിന്ന് തെളിവായി താങ്കളുടെ ഊഹം മാത്രം മതിയോ?
ജബ്ബാര്‍ എഴുതി: 1. 'ഇസ്ലാമിന്റെ ചരിത്രം ഇസ്ലാമിസ്റ്റുകള്‍ അവരുടെ മാത്രം വേര്‍ഷന്‍ ഉള്‍പ്പെടുത്തി രചിച്ചതാണ്. അതു നിഷ്പക്ഷമല്ല. മുഹമ്മദിനോടു ഏറ്റു മുട്ടിയ മക്കയിലെയോ മദീനയിലെയോ എതിര്‍ പക്ഷത്തിന്റെ നിലപാടുകള്‍ നമുക്ക് അറിയാന്‍ നിവൃത്തിയില്ല, മുഹമ്മദും കൂട്ടരും അവരോടു ചെയ്ത ക്രൂരതകളുടെ ചിത്രം ഇസ്ലാമിസ്റ്റുകളുടെ ചരിത്രത്തില്‍നിന്നു തന്നെ ഏറെക്കുറെ ലഭിക്കുന്നതിനാല്‍ കുറേയേറെ കാര്യങ്ങള്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിച്ചെടുക്കാം. ഇതാണു ഞാന്‍ പറഞ്ഞത്.'
2. 'മദീനയിലെത്തിയ മുഹമ്മദ് മക്കന്‍ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണുണ്ടായതെന്ന് എല്ലാ ചരിത്രഗ്രന്ഥങ്ങളും മറയില്ലാതെ സമ്മതിക്കുന്നു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പ്രധാനമായും എഴുതിയതും അക്കാര്യമാണ്. ആലിക്കോയ പോലും അതേ കുറിച്ചു മിണ്ടുന്നില്ല !!'
3. 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
……
= അപ്പോള്‍ മുസ്‌ലിംകളെ വിമര്‍ശിക്കാന്‍ പറ്റുന്ന കാര്യങ്ങളും മുസ്‌ലിംകള്‍ രേഖപ്പെടുത്തിയ ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ഉണ്ടെന്നര്‍ത്ഥം. രേഖപ്പെടുത്തുന്ന ചരിത്രം മുസ്‌ലിംകള്‍ക്ക് അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന ചിന്ത അത് രേഖപ്പെടുത്തിയവരെ സ്വാധീനിച്ചിരുന്നില്ലെന്ന് വ്യക്തം. സത്യസന്ധമായി സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു അവര്‍ ചെയ്തത്. അല്ലായിരുന്നെവെങ്കില്‍ ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒന്നും അതില്‍ ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും ചരിത്രം പക്ഷപാതപരമായാണ് രേഖപ്പെടുത്തിയത് എന്ന് പറയുന്നതെങ്ങനെ? സത്യ സന്ധമായാണ് അവര്‍ ചരിത്രം രേഖപ്പെടുത്തിയത് എന്നതിന്ന് ഇതില്‍ പരം എന്ത് തെളിവാണ് വേണ്ടത്?
ജബ്ബാറിന്‍റെ മൂന്നാമത്തെ പ്രസ്താവന ഞാന്‍ അല്‍പം എഡിറ്റ് ചെയ്ത് പുനരവതരിപ്പിക്കുന്നു: 'നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ .... നില നില്‍ക്കുന്ന കാലത്തോളം ... സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.'
ഇത് ഞങ്ങളും സമ്മതിക്കുന്നു. താങ്കള്‍ കൂടി ഇത് സമ്മതിച്ചാല്‍ നമ്മള്‍ തമ്മിലുള്ള പ്രശ്നം തീര്‍ന്നു.
[[നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ തന്നെയാണ് ആലിക്കോയാ നിങ്ങളെ കൊഞ്ഞനം കാട്ടുന്നത്. അവ നില നില്‍ക്കുന്ന കാലത്തോളം നിങ്ങള്‍ എന്തൊക്കെ കരണം മറിഞ്ഞാലും സത്യം തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യും.]] ഇത് പറയുന്നതും ജബ്ബാര്‍ മാഷ് തന്നെ!!
-----
സമാധാനമാര്‍ഗ്ഗത്തിലൂടെയാണു മതം പ്രചരിച്ചതെന്നു സ്ഥാപിക്കാന്‍ മത ഗ്രന്ഥങ്ങള്‍ നിലവിലിരിക്കുന്ന കാലത്തോളം നിങ്ങള്‍ക്കു സാധ്യമല്ല എന്നാണു പറഞ്ഞത്. സന്ദര്‍ഭത്തില്‍ നിന്നും മുറിച്ചെടുത്ത ചില ശകലങ്ങള്‍ മാത്രം പൊക്കിക്കാട്ടി ഊതി വീര്‍പ്പിച്ചുണ്ടാക്കുന്ന “സമാധാനം” അപ്പാടെ തകര്‍ന്നു തരിപ്പണമാക്കാന്‍ പോന്ന നിരവധി നിരവധി തെളിവുകള്‍ ഹദീസുകളിലും ചരിത്ര പുസ്തകങ്ങളിലും ഉണ്ട് എന്നര്‍ത്ഥം. അവയില്‍ ചിലതാണു ഞാന്‍ ഉദ്ധരിക്കുന്നത്.
എന്നാല്‍ ഏകപക്ഷീയമായി രചിക്കപ്പെട്ട ചരിത്രമായതിനാല്‍ പല കാര്യങ്ങളും മറച്ചു വെക്കപ്പെട്ടിട്ടുമുണ്ടാകാം എന്നതും സത്യമാണ്. സ്വാഭാവികവുമാണ്. അതൊന്നും തമ്മില്‍ വൈരുദ്ധ്യം കാണേണ്ടതില്ല.
ജബ്ബാര്‍ എഴുതി: "മദീനയില്‍ 10 വര്‍ഷന്മാണു മുഹമ്മദ് ജീവിച്ചത്. ആ കാലയളവില്‍ 80ല്‍ പരം യുദ്ധങ്ങളാണു നടന്നത്. അതില്‍ 20 ലേറെ യുദ്ധങ്ങളില്‍ അദ്ദേഹം നേരിട്ടു പങ്കെടുത്തു . ഓരോ യുദ്ധത്തിനും മാസങ്ങള്‍ നീണ്ട യാത്ര വേണ്ടിയിരുന്നു. ഒന്നു കണക്കി കൂട്ടി നോക്ക് അദ്ദേഹം എത്ര ദിവസം വീട്ടിലിരുന്നിട്ടുണ്ടാവുമെന്ന്. പിന്നെയെന്തിനാ വീടും കൊട്ടാരവുമൊക്കെ? അവര്‍ നാടോടികളായിരുന്നു. സ്ഥിരം ആവാസമുറപ്പിച്ച് കൃഷി ചെയ്തു ജീവിച്ചിരുന്നത് അക്കാലത്ത് ജൂതഗോത്രങ്ങള്‍ മാത്രമാണ്. അവര്‍ക്ക് സ്ഥിരം വീടുകളും ഉണ്ടായിരുന്നു."
വെളിവോടും ബോധത്തോടും കൂടിയാണ് ഇതൊക്കെ എഴുതുന്നതെങ്കില്‍ താങ്കള്‍ ആറ് കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
1. നബിയുടെ കാലത്ത് മുസ്‌ലിംകള്‍ 80 "യുദ്ധങ്ങള്‍" ചെയ്തു.
2. നബി 20 'യുദ്ധങ്ങളില്‍' നേരിട്ട് പങ്കെടുത്തു.
3. ഓരോ യുദ്ധത്തിന്നും മാസങ്ങള്‍ നീണ്ട യത്ര വേണ്ടി വന്നു.
4. വളരെക്കുറച്ച് നളുകള്‍ മാത്രമേ നബി മദീനയില്‍ ഉണ്ടായിരുന്നുള്ളു.
5. നബിയ്ക്ക് വീടുണ്ടായിരുന്നില്ല. വീടിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല; അദ്ദേഹം നാടോടിയായിരുന്നു.
6. സഹാബികള്‍ (മുഹാജിറുകളും അന്‍സാറുകളും നാടോടികളായിരുന്നു.
കാല്‍ കാശ് വിലമതിക്കാന്‍ പറ്റാത്ത ഊഹങ്ങളല്ല ചരിത്ര പരമായ തെളിവുകളാണ് വേണ്ടത്.
ഇതിന്‍റെ മറുപടി ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഹുദൈബിയ സന്ധി നില നിന്ന കാലത്ത് ഇസ്‌ലമിന്‍റെ അംഗ സംഖ്യ പല മടങ്ങായി വര്‍ദ്ധിക്കാന്‍ കാരണം ഇരു വിഭാഗവും തമ്മില്‍ ഉള്ളു തുറന്ന ചര്‍ച്ച നടന്നിരുന്നു എന്നതാണ്. ആ "സമാധാനാതരീക്ഷവും" "ചര്‍ച്ചകളും" ഇസ്‌ലാമിന്ന് ഗുണകരമാകുന്നു എന്ന് കണ്ടപ്പോഴാണ് മറു കക്ഷി സന്ധി വ്യവസ്ഥകള്‍ ലംഘിച്ചത്. പക്ഷെ അപ്പോഴേക്കും അവരുടെ എല്ല കണക്ക് കൂട്ടലും തെറ്റിക്കും വിധം ഇസ്‌ലാം ശക്തി പ്രാപിച്ചു കഴിഞ്ഞിരുന്നു. വരുടെ സന്ധി ലംഘനം മക്ക വിജയത്തില്‍ കലാശിച്ചു. ഇതൊക്കെ ഞാന്‍ നേരത്തെ എഴുതിയിട്ടും അതിനെക്കുറിച്ച് എന്താ ഒന്നും മിണ്ടാത്തത്?
കാത്തിരിക്കൂ. എല്ലാ യുദ്ധങ്ങളും വിശദമായി എഴുതാം. ഇസ്ലാമിന്റെ ചരിത്രബുക്കുകളില്‍ തന്നെ പറയുന്ന കണക്കാണു ഞാന്‍ പറഞ്ഞത്.
ഹുദൈബിയാ സന്ധിയിലേക്കൊന്നും നമ്മള്‍ എത്തിയില്ലല്ലോ. എന്തിനു ധൃതി കൂട്ടുന്നു. അഖബാ ഉടംബടി കഴിയട്ടെ. ബദറും ഉഹ്ദും ഖന്ദക്കുമൊക്കെ വരും . ക്ഷമിക്കൂ!
jabbaar: എന്നാല്‍ ഏകപക്ഷീയമായി രചിക്കപ്പെട്ട ചരിത്രമായതിനാല്‍ പല കാര്യങ്ങളും മറച്ചു വെക്കപ്പെട്ടിട്ടുമുണ്ടാകാം എന്നതും സത്യമാണ്. സ്വാഭാവികവുമാണ്. അതൊന്നും തമ്മില്‍ വൈരുദ്ധ്യം കാണേണ്ടതില്ല.
....
ചരിത്രത്തിന്‍റെ കൈപ്പും മധുരവും വേര്‍തിരിക്കാതെ സംഭവങ്ങള്‍ എല്ലാം രേഖപ്പെടുത്തുകയാണ് അന്ന് ചെയ്തതെന്ന് ഉദാഹരണ സഹിതം ഞാന്‍ തെളിയിച്ചു കഴിഞ്ഞതാണ്. അത്കൊണ്ടാണ് വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നത്. കാരണം അവര്‍ അങ്ങേയറ്റം സത്യസന്ധരായിരുന്നു. ഇല്ലെങ്കില്‍ ചില കൈപ്പുള്ള ഭാഗങ്ങാള്‍ അവര്‍ മുറിച്ചു മാറ്റുമായിരുന്നു. അതുണ്ടായില്ലെന്നതിന്ന് ഇസ്‌ലാമിക ചരിത്രം സാക്ഷിയാണ്.
ജബ്ബര്‍ എഴുതി: "ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു
---
ഇതില്‍ നിന്നും ഞാന്‍ എന്താ ഊഹിക്കേണ്ടത്?
പ്രപഞ്ച സ്രഷ്ടാവായ ദൈവം തന്റെ ഒടുക്കത്തെ മാതൃകാ ദൂതനെക്കൊണ്ട് കൊള്ള ചെയ്യിച്ചു ലോകത്തിനു മാതൃക കാട്ടി എന്നോ?"
= 'ഭയം ജനിപ്പിച്ചു' എന്നാല്‍ 'കൊള്ള ചെയ്തു' എന്നാണോ അര്‍ത്ഥം? ഏത് മാനദണ്ഡപ്രകാരമാണ് താങ്കള്‍ ഈ അര്‍ത്ഥം കല്‍പ്പിക്കുന്നത്?
ജബ്ബാര്‍ എഴുതി: "മക്കാവിജയ സമയത്ത് അവര്‍ കൂട്ടത്തോടെ കീഴടങ്ങിയില്ലേ ? അതുതന്നെയായിരുന്നില്ലേ മുഹമ്മദിന്റെ ലക്ഷ്യവും. പിന്നെ എന്തിനവരെ ആക്രമിക്കണം. അപ്പോഴും അദ്ദേഹത്തിനു ദൈരാഗ്യമുണ്ടായിരുന്ന പലരെയും തേടിപ്പിടിച്ച് കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്."
......
മുഹമ്മദ് നബി ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച ദൈവിക ദര്‍ശനത്തിന്‍റെ അനിവര്യമായ വിജയമായിരുന്നു മക്കാ വിജയം. ഏക ദൈവാരാധനയുടെ കേന്ദ്രമായി, മുഹമ്മദ് നബിയുടെ പൂര്‍വ്വ പിതാവ്, ഇബ്‌റാഹീം നബി പണിത ക അ്‌ബയെ ബഹുദൈവത്വത്തിന്‍റെ മാലിന്യങ്ങളില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒന്നാം നാള്‍ മുതല്‍ തന്നെ അദ്ദേഹം മക്കക്കാരോട് പറഞ്ഞതും അത് തന്നെയായിരുന്നു. പക്ഷെ അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തെ നട്ടില്‍ നിന്നോടിച്ചു. മദീനക്കാര്‍ അദ്ദേഹത്തിന്നഭയം നല്‍കി. പിന്നെ ഇസ്‌ലാം ക്രമേണ ശക്തി പ്രാപിച്ചു. മദീനയിലും ഇസ്‌ലാമിനെ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടായിരുന്നു മക്കക്കാര്‍ക്ക്. പക്ഷെ നബിയും അനുചരന്‍മാരും പൊരുതി ജയിച്ചു. ഏത് നാട്ടില്‍ നിന്നാണോ നബിയെ അവര്‍ പുറത്താക്കിയിരുന്നത്; അവിടെ വിജശ്രീ ലാളിതനായി അദ്ദേഹം തിരിച്ചെത്തിയ സന്ദര്‍ഭം. മക്കയിലെ ജനങ്ങളെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാന്‍ അദ്ദേഹത്തിന്ന് സാധിക്കുമയിരുന്നു. അതിന്നുള്ള ന്യായങ്ങളും വേണ്ടുവോളമുണ്ടായിരുന്നു. പക്ഷെ അദ്ദേഹം അവര്‍ക്ക് പൊതു മാപ്പ് നല്‍കി. ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ കാര്യം ചൂണ്ടിക്കാണിച്ചാല്‍ അവിടെയും ചോര കണ്ടെത്തുവാന്‍ ശ്രമിക്കുകയും, ആ ചോരയില്‍ ഒരു മഹാ സംഭവത്തെ ആകമാനം മുക്കിക്കളയാമെന്ന് മോഹിക്കുകയുമാണ് ജബ്ബാര്‍ ചെയ്യുന്നത്. ചിലരെ പൊതുമാപ്പില്‍ നിന്നൊഴിവാക്കിയെന്ന 'തിളക്കം കുറഞ്ഞ' കാര്യവും ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഥവാ അതും മറച്ചു വയ്ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. മുസ്‌ലിം ചരിത്രകാരന്‍മാര്‍ മറച്ച് വയ്ക്കുകയും എന്നിട്ട് ജബ്ബാര്‍ അത് കണ്ടെത്തുകയും ചെയ്തതായിരുന്നുവെങ്കില്‍ കൊട്ടിഘോഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തിയെന്നതിന്‍റെ മറ്റൊരു തെളിവ് കൂടിയാണിത്.
എന്നാല്‍ ഇങ്ങനെ പൊതുമാപ്പില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ട വെറും 17 പേരില്‍ മഹാഭൂരിപക്ഷത്തിന്നും പിന്നീട് പ്രവാചകന്‍ മാപ്പ് നല്‍കിയ കാര്യം തിളക്കമാര്‍നത് തന്നെയാണ്. 17 ഇല്‍ മൂന്ന് പേര്‍ നടുവിട്ടു. പിനെ അവരില്‍ നിന്ന് നാല് പേരെ മാത്രമേ വധിച്ചിട്ടുള്ളു. ബാക്കിയുള്ലവര്‍ക്ക് അദ്ദേഹം വീണ്ടും മാപ്പ് നല്‍കുകയായിരുന്നു. ഇതിനെ പറ്റി ജബ്ബാറിന്ന് അറിയുകയില്ല; ഇനി അറിഞ്ഞാലും മിണ്ടുകയില്ല; അതിന്നൊരു ന്യായീകരണവുമുണ്ട്: 'ഞാന്‍ ഇസ്‌ലാമിന്‍റെ കുറ്റവും കുറവും മാത്രം പറയാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവനാണ്; നന്‍മ പറയാന്‍ നിങ്ങളൊക്കെയുണ്ടല്ലോ'. അതെ, ഈ കാഴ്ചപ്പാട് തന്നെയാണ് താങ്കളുടെ കുഴപ്പം. ഉള്ളത് ഉള്ളത് പോലെ, സത്യം സത്യമായിട്ട് പറയാന്‍ താങ്കള്‍ക്ക് കഴിയാതെ പോകുന്നതിന്ന് മറ്റു കാരണങ്ങളൊന്നുമില്ല.
"ഇരുപത്തൊമ്പതു യുദ്ധ സംരംഭങ്ങളില്‍ തിരുമേനി(സ) പങ്കെടുക്കുകയുണ്ടായി. അവയുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു. :-
1.വദ്ദാന്‍ യുദ്ധം, 2.ബവാത് യുദ്ധം, 3.അശീറത് യുദ്ധം, 4,സഫ്വാന്‍ യുദ്ധം [ബദ് റുല്‍ ഊലാ], 5.ബദറുല്‍ കുബ്രാ, 6.ബനീ സുലൈം യുദ്ധം, 7.ഖൈനുഖാ അ യുദ്ധം, 8.സവീഖ് യുദ്ധം, 9. ഖര്‍ഖറതുല്‍ ഖദര്‍ 10.ഗത്ഫാന്‍ യുദ്ധം, 11. ബഹ്രാന്‍ യുദ്ധം, 12. ഉഹ്ദ് യുദ്ധം, 13. ഹമ്രാഉല്‍ അസദ് യുദ്ധം, 14. ബനി നുളൈര്‍ യുദ്ധം, 15. ദാതുര്രുഖാ യുദ്ധം, 16.ബദ്രുല്‍ അഖീറത് യുദ്ധം, 17.ദൂമതുല്‍ ജന്തല്‍ യുദ്ധം, 18. ബനൂ മുസ്തലഖ് യുദ്ധം, 19. ഖന്തഖ് യുദ്ധം, 20. ബനൂഖുറൈള യുദ്ധം, 21. ബനീ ലഹ്യാന്‍ യുദ്ധം, 22. ഹുദൈബിയാ യുദ്ധം, 23.ദീഖുര്‍ദ് യുദ്ധം, 24. ഖൈബര്‍ യുദ്ധം, 25. വാദില്‍ ഖുറാ യുദ്ധം, 27. മക്കം ഫത് ഹ് യുദ്ധം, 28. ഹുനൈന്‍ തായിഫ് യുദ്ധം, 29. തബൂക് യുദ്ധം, ....
തിരുമേനി സന്നിഹിതനാവാത്ത നിലയില്‍ സഹാബിമാ നേരിട്ട യുദ്ധങ്ങളുടെ എണ്ണം 47 എന്നും, 58 എന്നും, 70ല്‍ പരം എന്നും പറയപ്പെട്ടിട്ടുണ്ട്....”
[താരീഖുല്‍ ഇസ്ലാം പേജ് 233. മൂന്നാം എഡീഷന്‍ 1988.]
കാരണം അവര്‍ അങ്ങേയറ്റം സത്യസന്ധരായിരുന്നു. ഇല്ലെങ്കില്‍ ചില കൈപ്പുള്ള ഭാഗങ്ങാള്‍ അവര്‍ മുറിച്ചു മാറ്റുമായിരുന്നു.
-----
സത്യസന്ധത മാത്രമല്ല പ്രശ്നം കൊള്ളയും യുദ്ധവും യുദ്ധത്തടവുകാരെ അടിമകളാക്കി കച്ചവടം ചെയ്യലും സ്ത്രീകളെ തടവുകാരാക്കി വെപ്പാട്ടികളാക്കലുമൊന്നും അക്കാലത്ത് മോശപ്പെട്ട കാര്യങ്ങളായി ആരും കരുതിയിരുന്നില്ല. അതുകൊണ്ടാണ് ഓരോ യുദ്ധത്തിലും കിട്ടിയ ഒട്ടകങ്ങളുടെയും ആടുകളുടേയും അടിമകളുടേയും വെപ്പാട്ടികളുടേയുമൊക്കെ എണ്ണം പോലും അഭിമാനത്തോടെ അവര്‍ രേഖപ്പെടുത്തി വെച്ചത്.
യുദ്ധങ്ങള്‍:-കണക്കു കൂട്ടിക്കോ. ഞാന്‍ 20ല്‍ പരം എന്നേ പറഞ്ഞുള്ളൂ. ആകെ 80ല്‍ പരം എന്നും.
ഈ പറഞ്ഞത് വാളും കുന്തവുമെടുത്ത് പുറപ്പെട്ട സംരംഭങ്ങളാണ്. ചിലതൊക്കെ ഏറ്റുമുട്ടല്‍ നടക്കാതെ പോയിട്ടുണ്ട്. ചിലതു യുദ്ധം ഇല്ലാതെ ത്തന്നെ എതിരാളികള്‍ കീഴടങ്ങിയിട്ടുമുണ്ട്.
ഉള്ളത് ഉള്ളത് പോലെ, സത്യം സത്യമായിട്ട് പറയാന്‍ താങ്കള്‍ക്ക് കഴിയാതെ പോകുന്നതിന്ന് മറ്റു കാരണങ്ങളൊന്നുമില്ല.
താങ്കളുടെ അന്ധമായ വിശ്വാസമല്ലാതെ !
യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല.
-------
അപ്പോള്‍ ലോകാവസാനം വരേക്കുമുള്ള ഉത്തമ മാതൃക ഇതായിരിക്കും. എന്തു കൊണ്ടെന്നാല്‍ ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരെ അയച്ച് സന്മാര്‍ഗ്ഗം പഠിപ്പിച്ച ദൈവം തമ്പുരാന്‍ തന്റെ ഒടുക്കത്തെ ദൂതനെക്കൊണ്ട് കാണിച്ച മാതൃക പരിപൂര്‍ണവും ശാശ്വതവുമായിരിക്കുമല്ലോ. ഏറ്റവും ഉത്തമമായ ഉപജീവനമാര്‍ഗ്ഗം കൊള്ളമുതലാണെന്ന് !!! ഈ സമുദായം ധാര്‍മ്മികമായി ഇത്രയും പിന്നിലാകാന്‍ കാരണമന്യേഷിച്ചിനി നാം ബുദ്ധിമുട്ടണോ?
ഉമര്‍ പറയുന്നു: അല്ലാഹു യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്കു ചെലവിന് ആവശ്യമുള്ളതു നീക്കിവെക്കുകയായിരുന്നു തിരുമേനിയുടെ പതിവ്. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കും.....[1280]ബുഖാരി
മുഹമ്മദ് നബി ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച ദൈവിക ദര്‍ശനത്തിന്‍റെ അനിവര്യമായ വിജയമായിരുന്നു മക്കാ വിജയം.
------
തന്ത്രശാലിയും ക്രൂരനും ചതിപ്രയോഗത്തില്‍ അതീവ നിപുണനുമായിരുന്ന മുഹമ്മദിന്റെ രാഷ്ട്രീയ വിജയമായിരുന്നു അത്. ദൈവത്തിനോ ദര്‍ശനത്തിനോ അതില്‍ ഒരു പങ്കും ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും ആകര്‍ഷകമായ വെളിപാടുകളുമായി 13 കൊല്ലം മക്കയില്‍ “പ്രവാചകനായി“ ജീവിച്ചപ്പോള്‍ അവര്‍ ദീനിലേക്കു വരുമായിരുന്നു. ശക്തികൊണ്ട് കീഴടക്കേണ്ടി വന്നത് ദര്‍ശനത്തിന്റെ പാപ്പരത്തം കൊണ്ടു തന്നെയാണ്.
1. വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ മുസ്‌ലിംകള്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?
2. ഇവ ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ എങ്ങനെ കടന്ന് കൂടി? യുക്തിവാദികളോ മക്കാ മുശ്‌രിക്കുകളോ എഴുതിച്ചേര്‍ത്തതാണോ?
3, ചരിത്രത്തിന്‍റെ കൈപ്പും മധുരവും വേര്‍തിരിക്കണമെന്നും മധുരമുള്ളത് മാത്രം രേഖപ്പെടുത്തണമെന്നും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ തീരുമാനിച്ചിരുന്നാതായും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും തെളിയിക്കാമോ?
4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?
5. ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന കൈപ്പുള്ള ചില കാര്യങ്ങള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടല്ലോ. ഇത്തരം കാര്യങ്ങളാണോ മധുരമുള്ള കാര്യങ്ങളോ ഏതാണ് കൂടുതല്‍?
6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ് താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
7. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമ്പോള്‍ എന്ത്‌കൊണ്ടാണ് താങ്കള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്?
8. മധുരമുള്ള നൂറുക്കണക്കിന് സംഭവങ്ങള്‍ക്കിടയില്‍ നിന്ന് കൈപ്പുള്ള, ഒറ്റപെട്ട, ചില സംഭവങ്ങള്‍ മാത്രം പൊക്കിയെടുത്ത് ഇസ്‌ലാമിക ചരിത്രം മൊത്തത്തില്‍ തന്നെ കൈപ്പുള്ളത് മാത്രമാണെന്ന് വാദിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം വിരോധം തന്നെയല്ലേ?
9. ഹിജ്‌റക്ക് മുന്നോടിയായി സംഭവിച്ച അഖബാ ഉടമ്പടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഹിജ്‌റയിലേക്ക് നയിച്ചതും മക്കക്കാരില്‍ നിന്ന് പ്രവാചകന്നും അനുയായികള്‍ക്കും ഉണ്ടായതുമായ കൈപ്പേറിയ നൂറുനൂറനുഭവങ്ങള്‍ താങ്കള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തിന്?
മറുപടി പറഞ്ഞു കഴിഞ്ഞ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്നതിന്റെ ഉദ്ദേശ്യം ചര്‍ച്ച അലങ്കോലപ്പെടുത്തി ശ്രദ്ധ തെറ്റിക്കുക എന്നതല്ലേ?
ജബ്ബാര്‍: "തന്ത്രശാലിയും ക്രൂരനും ചതിപ്രയോഗത്തില്‍ അതീവ നിപുണനുമായിരുന്ന മുഹമ്മദിന്റെ രാഷ്ട്രീയ വിജയമായിരുന്നു അത്. ദൈവത്തിനോ ദര്‍ശനത്തിനോ അതില്‍ ഒരു പങ്കും ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും ആകര്‍ഷകമായ വെളിപാടുകളുമായി 13 കൊല്ലം മക്കയില്‍ “പ്രവാചകനായി“ ജീവിച്ചപ്പോള്‍ അവര്‍ ദീനിലേക്കു വരുമായിരുന്നു. ശക്തികൊണ്ട് കീഴടക്കേണ്ടി വന്നത് ദര്‍ശനത്തിന്റെ പാപ്പരത്തം കൊണ്ടു തന്നെയാണ്."
…..
മക്കയിലെ പ്രബോധന ചരിത്രം നേരത്തെ ഞാന്‍ ചൂണ്ടിക്കാണിച്ചതാണ്. (See: http://rationalism-malayalam.blogspot.com/2010/09/blog-post_29.html) പ്രവാചകനെ സംസാരിക്കാന്‍ സമ്മതിക്കാതിരിക്കുന്നത് മുതല്‍ വിശ്വസിച്ചവരെ കൊല്ലുന്നതുള്‍പ്പെടെയുള്ള കഠിനമായ പീഡനങ്ങള്‍ അതാണ് മക്കയില്‍ ഇസ്‌ലാം പ്രചരിക്കാതിരിക്കാന്‍ കാരണം. ഇസ്‌ലാം അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയാണെന്ന് ബോധ്യം വന്നപ്പോഴാണ് അവര്‍ കണ്ണ് തുറന്നതും ഹുദൈബിയാ സന്ധിക്ക് വഴങ്ങിയതും. ഹുദൈബിയാ സന്ധിയുടെ ഘട്ടത്തില്‍ മക്കയില്‍ നിന്ന് ധാരാളം പേര്‍ ഇസ്‌ലാം മതം വിശ്വസിച്ചിട്ടുണ്ട്. സ്വതന്ത്രമായ സംവാദം നടന്നുവെന്നതായിരുന്നു അതിന്ന് കാരണം. നേരത്തെ ഇത് സാധ്യമായിരുന്നില്ല. വിശ്വാസികള്‍ക്കോ പ്രവാചകന്നോ അവിടെ ജീവിക്കുക പോലും അതീവ ദുഷ്കരമായിരുന്നു. അതാണ് അവരെ സ്വന്തം നാടും വീടും സ്വത്തും ഉപേക്ഷിച്ച് ആദ്യം അബ്സീനിയായിലേക്ക്കും പിന്നെ മദീനയിലേക്കും പലായനം നടത്താന്‍ നിര്‍ബന്ധിതരാക്കിയത്. അല്ലാതെ മി. ജബ്ബാര്‍ പറയും പ്രകാരം അവരുടെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ പറ്റാത്തത്കൊണ്ട് ഒളിച്ചോടിയതല്ല. ഇതിന് നേര കണ്ണടച്ചിട്ട് കാര്യമില്ല. ജബ്ബാര്‍ കണ്ണടച്ചത് കൊണ്ട് ലോകം ഇരുട്ടിലാണ്‍ടു പോവുകയില്ല. മറ്റുള്ളവര്‍ സത്യം കാണാതെ പോവുകയുമില്ല.
1. വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ മുസ്‌ലിംകള്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?
------
പതിനെട്ടാം നൂറ്റാണ്ടിനു ശേഷം , മനുഷ്യന്‍ സ്വാതന്ത്രത്തെ കുറിച്ചും സമത്വത്തെകുറിച്ചും മനുഷ്യാവകാശങ്ങളെകുറിച്ചുമൊക്കെ പുതിയ അവബോധം ആര്‍ജ്ജിച്ചതിനെ തുടര്‍ന്നാണു മതചരിത്രത്തെയും മതധാര്‍മ്മികതയേയുമൊക്കെ കാര്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയത്. അതു വരെ ഇതൊക്കെത്തന്നെയായിരുന്നു നീതിയും നിയമവും ധാര്‍മ്മികതയുമെല്ലാം. അതൊന്നും മോശമാണെന്നോ കയ്പ്പാണെന്നോ മനുഷ്യര്‍ക്കു ചിന്തിക്കാനാവുമായിരുന്നില്ല. അതുകൊണ്ട് മത ചരിത്രകാരന്മാര്‍ കൈപ്പുള്ള കാര്യങ്ങളും രേഖപ്പെടുത്തി, അതിനാല്‍ അവയൊക്കെ പൂര്‍ണവും സത്യസന്ധവുമാണ് എന്നൊക്കെ പറയുന്നത് ചരിത്രബോധത്തിന്റെ കുറവുകൊണ്ടാണ്.
4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?
-----
ചരിത്രം പലവിധത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. എഴുതുന്നവരുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കാത്ത ചരിത്രം വിരളവുമാണ്. ഒരേ സംഭവങ്ങളുടെ വിവിധ വേര്‍ഷനുകള്‍ ലഭിച്ചാലേ അല്‍പ്പമെങ്കിലും നിഷ്പക്ഷമായ നിരൂപണം സാധ്യമകൂ. ഇസ്ലാമില്‍ അതിനുള്ള സാധ്യത തീരെയില്ലാതെ പോയി.
കാരണം അവര്‍ അങ്ങേയറ്റം സത്യസന്ധരായിരുന്നു. ഇല്ലെങ്കില്‍ ചില കൈപ്പുള്ള ഭാഗങ്ങാള്‍ അവര്‍ മുറിച്ചു മാറ്റുമായിരുന്നു.
-----
സത്യസന്ധത മാത്രമല്ല പ്രശ്നം കൊള്ളയും യുദ്ധവും യുദ്ധത്തടവുകാരെ അടിമകളാക്കി കച്ചവടം ചെയ്യലും സ്ത്രീകളെ തടവുകാരാക്കി വെപ്പാട്ടികളാക്കലുമൊന്നും അക്കാലത്ത് മോശപ്പെട്ട കാര്യങ്ങളായി ആരും കരുതിയിരുന്നില്ല. അതുകൊണ്ടാണ് ഓരോ യുദ്ധത്തിലും കിട്ടിയ ഒട്ടകങ്ങളുടെയും ആടുകളുടേയും അടിമകളുടേയും വെപ്പാട്ടികളുടേയുമൊക്കെ എണ്ണം പോലും അഭിമാനത്തോടെ അവര്‍ രേഖപ്പെടുത്തി വെച്ചത്.
...
അതെ. ഇസ്‌ലാമിക ചരിത്രം മുസ്‌ലിംകള്‍ രേഖപ്പെടുത്തിയത് ഏകപക്ഷീയമായല്ല എന്ന് സമ്മതിച്ചോ?
6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ് താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
--
അതു ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ കാക്കത്തൊള്ളായിരം പേരുണ്ടല്ലോ. നിങ്ങള്‍ തിരിച്ചൊന്നു ചിന്തിക്കൂ. എന്തേ കയ്പ്പുള്ള കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ത്തും മറയ്ച്ചു വെയ്ക്കുന്നു? അതു കൊണ്ടു തന്നെ ഞാനും എന്നെപ്പോലുള്ളവരും മറുവശം തുറന്നു കാട്ടാന്‍ നിര്‍ബന്ധിതരാകുന്നു.
8. മധുരമുള്ള നൂറുക്കണക്കിന് സംഭവങ്ങള്‍ക്കിടയില്‍ നിന്ന് കൈപ്പുള്ള, ഒറ്റപെട്ട, ചില സംഭവങ്ങള്‍ മാത്രം പൊക്കിയെടുത്ത് ഇസ്‌ലാമിക ചരിത്രം മൊത്തത്തില്‍ തന്നെ കൈപ്പുള്ളത് മാത്രമാണെന്ന് വാദിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് ഇസ്‌ലാം വിരോധം തന്നെയല്ലേ?
------
ഇസ്ലാം പ്രാകൃതമാണ്. മനുഷ്യത്വഹീനമാണ്. ഈ കാലത്തിനു യോജിക്കാത്ത ഗോത്രനീതിയാണ്. അതുകൊണ്ടു ഞാന്‍ ഇസ്ലാം വിരോധി തന്നെയാണ്. മനുഷ്യനെ സ്നേഹിക്കുന്ന ഒരാള്‍ക്കും ഇസ്ലാമിനെ സ്നേഹിക്കാനാവില്ല. ലോകം ശാന്തിയും സമാധാനവും പൂത്തുലയുന്ന ഒന്നായി മാറണമെങ്കില്‍ ഇസ്ലാം പോലുള്ള പ്രാകൃത പ്രത്യയ ശാസ്ത്രങ്ങള്‍ മണ്ണടിയുക തന്നെ വേണം.
അതെ. ഇസ്‌ലാമിക ചരിത്രം മുസ്‌ലിംകള്‍ രേഖപ്പെടുത്തിയത് ഏകപക്ഷീയമായല്ല എന്ന് സമ്മതിച്ചോ?
-----
ഇല്ല, അവര്‍ ഏകപക്ഷീയമായിത്തന്നെയാണു രേഖപ്പെടുത്തിയത്. അവരുടെ മൂല്യസങ്കല്‍പ്പമനുസരിച്ച് മറയ്ച്ചു വെക്കണമെന്നു തോന്നിയതൊക്കെ അവര്‍ മറച്ചു വെച്ചു. ഉദാഹരണം ഹുദൈബിയ ചര്‍ച്ച ചെയ്യുമ്പോള്‍ കാണാം
ഇസ്‌ലാം അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയാണെന്ന് ബോധ്യം വന്നപ്പോഴാണ് അവര്‍ കണ്ണ് തുറന്നതും ഹുദൈബിയാ സന്ധിക്ക് വഴങ്ങിയതും. ഹുദൈബിയാ സന്ധിയുടെ ഘട്ടത്തില്‍ മക്കയില്‍ നിന്ന് ധാരാളം പേര്‍ ഇസ്‌ലാം മതം വിശ്വസിച്ചിട്ടുണ്ട്.
-----
ശക്തി കണ്ടു പേടിച്ച് വിശ്വാസത്തിലേക്കു വന്നു എന്നു പറഞ്ഞാല്‍ അത് വിശ്വാസമല്ല, കപടവിശ്വാസമാണെന്നു വ്യക്തം ! വിശ്വ്വാസിയായി അഭിനയിക്കുന്നതും ബോധ്യപ്പെട്ടു വിശ്വസിക്കുന്നതും രണ്ടാണു സുഹൃത്തേ!
1. വിമര്‍ശകര്‍ക്ക് തെളിവാക്കാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ മുസ്‌ലിംകള്‍ രചിച്ച ഇസ്‌ലാമിക ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?
------
പതിനെട്ടാം നൂറ്റാണ്ടിനു ശേഷം , മനുഷ്യന്‍ സ്വാതന്ത്രത്തെ കുറിച്ചും സമത്വത്തെകുറിച്ചും മനുഷ്യാവകാശങ്ങളെകുറിച്ചുമൊക്കെ പുതിയ അവബോധം ആര്‍ജ്ജിച്ചതിനെ തുടര്‍ന്നാണു മതചരിത്രത്തെയും മതധാര്‍മ്മികതയേയുമൊക്കെ കാര്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയത്. അതു വരെ ഇതൊക്കെത്തന്നെയായിരുന്നു നീതിയും നിയമവും ധാര്‍മ്മികതയുമെല്ലാം. അതൊന്നും മോശമാണെന്നോ കയ്പ്പാണെന്നോ മനുഷ്യര്‍ക്കു ചിന്തിക്കാനാവുമായിരുന്നില്ല. അതുകൊണ്ട് മത ചരിത്രകാരന്മാര്‍ കൈപ്പുള്ള കാര്യങ്ങളും രേഖപ്പെടുത്തി, അതിനാല്‍ അവയൊക്കെ പൂര്‍ണവും സത്യസന്ധവുമാണ് എന്നൊക്കെ പറയുന്നത് ചരിത്രബോധത്തിന്റെ കുറവുകൊണ്ടാണ്.
....
താങ്കള്‍ ഇങ്ങനെയൊക്കെ പറയുന്നത് ഇസ്‌ലാം വിരോധത്തിന്‍റെ കാഠിന്യം കൊണ്ടല്ലേ?
ഇസ്‌ലാം അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയാണെന്ന് ബോധ്യം വന്നപ്പോഴാണ് അവര്‍ കണ്ണ് തുറന്നതും ഹുദൈബിയാ സന്ധിക്ക് വഴങ്ങിയതും. ഹുദൈബിയാ സന്ധിയുടെ ഘട്ടത്തില്‍ മക്കയില്‍ നിന്ന് ധാരാളം പേര്‍ ഇസ്‌ലാം മതം വിശ്വസിച്ചിട്ടുണ്ട്.
-----
ശക്തി കണ്ടു പേടിച്ച് വിശ്വാസത്തിലേക്കു വന്നു എന്നു പറഞ്ഞാല്‍ അത് വിശ്വാസമല്ല, കപടവിശ്വാസമാണെന്നു വ്യക്തം ! വിശ്വ്വാസിയായി അഭിനയിക്കുന്നതും ബോധ്യപ്പെട്ടു വിശ്വസിക്കുന്നതും രണ്ടാണു സുഹൃത്തേ!
...
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം.
വിശ്വാസികള്‍ക്കോ പ്രവാചകന്നോ അവിടെ ജീവിക്കുക പോലും അതീവ ദുഷ്കരമായിരുന്നു.
-------
അവരുടെ ആരാധനാലയത്തില്‍ കയറിയും ഹജ്ജിനു വന്നവരുടെ തമ്പുകളില്‍ കയറിയിറങ്ങിയുമൊക്കെ മുഹമ്മദ് തന്റെ തൌഹീദ് സുവിശേഷം പ്രചരിപ്പിച്ചിരുന്നുവല്ലോ. ഇന്നത്തെ മുസ്ലിം വിശ്വാസികള്‍ സമ്മതിക്കുമോ അത്തരം ആശയപ്രചാരണം. ഞാന്‍ ഒരു പള്ളിയില്‍ കയറി ജുമുഅ നിസ്കരിക്കാന്‍ വന്നവരോട് യുക്തിവാദം പ്രസംഗിച്ചാല്‍ നിങ്ങള്‍ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കും? മുഹമ്മദിനെ ഉപദ്രവിക്കാന്‍ അവര്‍ മുതിര്‍ന്നു വെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ അവര്‍ കൊന്നു കുഴിച്ചു മൂടുമായിരുന്നില്ലേ?
ഈ പറഞ്ഞത് വാളും കുന്തവുമെടുത്ത് പുറപ്പെട്ട സംരംഭങ്ങളാണ്. ചിലതൊക്കെ ഏറ്റുമുട്ടല്‍ നടക്കാതെ പോയിട്ടുണ്ട്. ചിലതു യുദ്ധം ഇല്ലാതെ ത്തന്നെ എതിരാളികള്‍ കീഴടങ്ങിയിട്ടുമുണ്ട്.
....
ഇതിന്ന് മുന്‍കൂര്‍ ജാമ്യം എന്നു പേര്‍.
താങ്കള്‍ ഇങ്ങനെയൊക്കെ പറയുന്നത് ഇസ്‌ലാം വിരോധത്തിന്‍റെ കാഠിന്യം കൊണ്ടല്ലേ?
----
താങ്കള്‍ ഇങ്ങനെയൊക്കെ ഉരുളുന്നത് വിശ്വാസത്തിന്റെ കാഠിന്യം കൊണ്ടോ അസഹിഷ്ണുത കൊണ്ടോ?
ഇതിന്ന് മുന്‍കൂര്‍ ജാമ്യം എന്നു പേര്‍.
-----
ഞാന്‍ ഒരു ചരിത്ര പുസ്തകത്തില്‍നിന്നും ഉദ്ധരിക്കുകയാണു ചെയ്തത്. ഇസ്ലാമില്‍ യുദ്ധം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് അതാണ്. യുദ്ധം ലക്ഷ്യമാക്കിയുള്ള ഓരോ കാലടികളും എണ്ണി അല്ലാഹു കൂലി കൊടുക്കും എന്നാണു നബിയും ദൈവവും പറഞ്ഞു വെച്ചിട്ടുള്ളത്.
സുഹൃത്തേ, വ്യക്തിയെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള ചര്‍ച്ച ഒഴിവാക്കി വിഷയത്തിലൂന്നി മാന്യമായി സംവദിക്കാനാണെനിക്കു താല്പര്യം. ജബ്ബാറിനെ“തോല്‍പ്പിക്കാനുള്ള“ ഉദ്ദേശ്യത്തോടെയാണു ചര്‍ച്ചയെങ്കില്‍ എനിക്കും അതേ നാണയത്തില്‍ പ്രതികരിക്കേണ്ടി വരും.
വിശ്വാസികള്‍ക്കോ പ്രവാചകന്നോ അവിടെ ജീവിക്കുക പോലും അതീവ ദുഷ്കരമായിരുന്നു.
-------
അവരുടെ ആരാധനാലയത്തില്‍ കയറിയും ഹജ്ജിനു വന്നവരുടെ തമ്പുകളില്‍ കയറിയിറങ്ങിയുമൊക്കെ മുഹമ്മദ് തന്റെ തൌഹീദ് സുവിശേഷം പ്രചരിപ്പിച്ചിരുന്നുവല്ലോ. ഇന്നത്തെ മുസ്ലിം വിശ്വാസികള്‍ സമ്മതിക്കുമോ അത്തരം ആശയപ്രചാരണം. ഞാന്‍ ഒരു പള്ളിയില്‍ കയറി ജുമുഅ നിസ്കരിക്കാന്‍ വന്നവരോട് യുക്തിവാദം പ്രസംഗിച്ചാല്‍ നിങ്ങള്‍ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കും? മുഹമ്മദിനെ ഉപദ്രവിക്കാന്‍ അവര്‍ മുതിര്‍ന്നു വെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ അവര്‍ കൊന്നു കുഴിച്ചു മൂടുമായിരുന്നില്ലേ?
.....
മുഹമ്മദ് നബിയും വിശ്വാസികളും എതിര്‍പ്പ് നേരിട്ടിരുന്നുവെന്ന് തന്നെയല്ലേ ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം? അത് തൌഹീദ് പ്രചരിപ്പിച്ചപ്പോഴായിരുന്നു എന്നും. ആ എതിര്‍പ്പിന്‍റെ കാഠിന്യമാണ് ഹിജ്‌റയ്ക്ക് കാരണമായതെന്നും. എതിര്‍പ്പ് നേരിട്ടുവെന്ന് സമ്മതിക്കാന്‍ എന്താ ഒരു മടി? അത് സമ്മതിക്കേണ്ടി വരുമ്പോള്‍ എന്തിനാ പള്ളിയുടെയും ഹജ്ജിന്‍റെയും പേര് പറഞ്ഞ് വിഷയം മാറ്റുന്നത്? മക്കക്കാരുടെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ കഴിയാഞ്ഞിട്ട് നബി നാടുവിട്ടെന്ന വാദം പിന്‍വലിച്ചതായി കണക്കാക്കാമോ? ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള ഈ കടുത്ത എതിര്‍പ്പിന്ന് കാരണമെന്താണ്?
ആ കാലഘട്ടവുമായി ബന്ധിപ്പിച്ച് ഇസ്ലാമിന്റെയും മുഹമ്മദിന്റെയും ചരിത്രത്തെ വായിച്ചാല്‍ അസ്വാഭാവികമായും അസാധാരണമായും ഒന്നുമില്ല എന്നു മനസ്സിലാക്കാം. എന്നാല്‍ ഇതില്‍ “പ്രപഞ്ച നാഥനായ ഒരു ദൈവം “ കടന്നു വരുമ്പോഴാണിതൊക്കെ ബാലിശവും വിമര്‍ശനാത്മകവുമായി മാറുന്നത്. മുഹമ്മ്ദ് ഒരു സാധാരണ മനുഷ്യനോ രാജ്യ തന്ത്രജ്ഞനോ യോദ്ധാവോ മാത്രമാണെങ്കില്‍ അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച ഒരു മഹാന്‍ തന്നെയായിരുന്നു എന്നു സമ്മതിക്കാം. പക്ഷെ അദ്ദേഹം ദൈവം പറഞ്ഞയച്ച അവസാനത്തെ മാതൃകയാണെങ്കില്‍ അതു വിമര്‍ശനവിധേയമാക്കുക തന്നെ വേണം.
ആ വാദം പിന്‍ വലിച്ചാല്‍ പിന്നെ എനിക്കൊരു തര്‍ക്കവുമില്ല.
“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.
അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം പേജ് 137]
ഇതിന്ന് മുന്‍കൂര്‍ ജാമ്യം എന്നു പേര്‍.
-----
ഞാന്‍ ഒരു ചരിത്ര പുസ്തകത്തില്‍നിന്നും ഉദ്ധരിക്കുകയാണു ചെയ്തത്. ഇസ്ലാമില്‍ യുദ്ധം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് അതാണ്. യുദ്ധം ലക്ഷ്യമാക്കിയുള്ള ഓരോ കാലടികളും എണ്ണി അല്ലാഹു കൂലി കൊടുക്കും എന്നാണു നബിയും ദൈവവും പറഞ്ഞു വെച്ചിട്ടുള്ളത്.
......
27 എണ്ണത്തിന്‍റെ ലിസ്റ്റ് പുറത്ത് വിട്ട് അധിക നേരമായില്ലല്ലോ. ഇത്ര പെട്ടെന്നങ്ങ് പിന്‍വാങ്ങിയാലോ? ഈ സത്യം താങ്കളുടെ വാക്കുകളില്‍ വെളിക്ക് വരണമെന്ന് തന്നെയായിരുന്നു ഞാനും ഉദ്ദേശിച്ചത്. പ്രവാചകന്‍ പങ്കെടുത്തതോ അല്ലാത്തതോ ആയ എല്ലാ സൈനിക റെയ്ഡുകളും ചാരപ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്‍റെ ആദ്യ കാല ചരിത്ര കാരന്‍മാര്‍ ഗസ്‌വഃ എന്നും സരിയ്യഃ എന്നും വിശേഷിപ്പിച്ചു കാണാം. അവര്‍ അതിര്‍ത്തിയില്‍ ഒന്ന് റോന്ത് ചുറ്റിയിട്ടേ ഉണ്ടാകൂ. വഴിയില്‍ ആരെയും ഒന്ന് കണ്ടുമുട്ടുക പോലും ചെയ്തിട്ടുണ്ടാവില്ല. എന്നാലും അതിന്ന് സരിയ്യഃ എന്നും ഗസ്‌വഃ എന്നും പേര് പറയും. ഇത് മനസ്സിലാക്കാത്ത ആളുകള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിലെ യുദ്ധത്തിന്‍റെ മലവെള്ളപ്പാച്ചില്‍ കാണിച്ച് അല്‍ഭുതപ്പെടുത്താന്‍ ഇത് ഉപകരിച്ചേക്കാം. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന് തെളിവ് ചോദിച്ചാല്‍ സാഷ്ടാനംഗം നമിക്കുകയും ചെയ്യും. ഇപ്പോള്‍ ഇവിടെ കണ്ടത് പോലെ.
ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ കഴിയാഞ്ഞിട്ട് നബി നാടുവിട്ടെന്ന വാദം പിന്‍വലിച്ചതായി കണക്കാക്കാമോ?
-----
മറുപടി മൌദൂദിയുടെ വാക്കുകളില്‍ [ഹൈലൈറ്റ് ചെയ്ത ഭാഗത്ത്] ഉണ്ട്.
ജബ്ബാര്‍: " മുഹമ്മദിനെ ഉപദ്രവിക്കാന്‍ അവര്‍ മുതിര്‍ന്നു വെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ അവര്‍ കൊന്നു കുഴിച്ചു മൂടുമായിരുന്നില്ലേ?"
....
രാമായണം മുഴുവനും വായിച്ചിട്ടും രാമനും സീതയും തമ്മിലുള്ള ബന്ധം മനസ്സിലായില്ലെന്ന് പറഞ്ഞ പോലെയായല്ലോ ഈ ജബ്ബാറിന്‍റെ കാര്യം. ഇസ്‌ലാമിക ചരിത്രം കുറെ യേറെ വായിച്ചിട്ടുണ്ടത്രെ. എന്നിട്ടും അബൂത്വാലിബിനെക്കുറിച്ച് കേട്ടിട്ടില്ലേ? അതോ മറന്നോ? അദ്ദേഹം അവിടെ ഗോത്രത്തലവനായിരുന്നു. മുഹമ്മദ് ആ ഗോത്രത്തിലെ അംഗവും അബൂത്വാലിബിന്‍റെ സഹോദരപുത്രനും ആയിരുന്നു. മുഹമ്മദിന്ന് അബൂത്വാലിബ് സംരക്ഷണം നല്‍കിയിരുന്നു. ആ സംരക്ഷണം നിലനില്‍ക്കെ ആര്‍ക്കും മുഹമ്മദിന്ന് മേല്‍ കൈവയ്ക്കാന്‍ ധൈര്യമുണ്ടാകുമായിരുന്നില്ല. കൈവച്ചാല്‍ ഹാശിമികള്‍ തന്നെ അവരെ കൈകാര്യം ചെയ്യുമായിരുന്നു. അവിടെ അവര്‍ വിശ്വാസത്തിലെ വ്യത്യാസം പരിഗണിക്കുമായിരുന്നില്ല. ഇതില്‍ മറ്റുള്ളവര്‍ക്ക് പേടിയുണ്ടായിരുന്നു. അത്കൊണ്ടാണ് അബൂത്വാലിബിന്‍റെ പിന്നാലെ നടന്ന് 'മുഹമ്മദിനെ ഞങ്ങള്‍ക്ക് വിട്ട് തരൂ; ഞങ്ങള്‍ അവനെയൊന്ന് കൊന്നോട്ടെ' എന്ന് അവര്‍ കെഞ്ചിയിരുന്നത്. അബൂത്വാലിബ് സമ്മതിച്ചിരുന്നുവെങ്കില്‍ അത് സംഭവിക്കുമായിരുന്നു. ഇപ്പോഴെങ്കിലും ഇതൊന്ന് വായിക്കുക: (http://rationalism-malayalam.blogspot.com/2010/09/blog-post_29.html) അബൂ ത്വാലിബിന്‍റെ മരണശേഷം എന്ത് സംഭവിച്ചുവെന്നും അവിടെ വിശദീകരിച്ചിട്ടുണ്ട്. അവരുടെ ഈ ശൈലി ഗോത്ര വര്‍ഗ്ഗ സംസ്കാരത്തിന്‍റെ ഭാഗമാണ്. മുഴുവന്‍ ഹാശിമികളെയും മൂന്ന് വര്‍ഷക്കാലം മറ്റു ഖുറൈശികള്‍ ബഹിഷ്കരിച്ചിട്ടും അവര്‍ മുഹമ്മദിനെ വിട്ടുകൊടുത്തില്ല. അത് അവര്‍ മുസ്‌ലിംകളായത് കൊണ്ടായിരുന്നില്ല. ആദ്യം ചരിത്രം പഠിക്കുക; എന്നിട്ടാവാം വിമര്‍ശനം.
ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ കഴിയാഞ്ഞിട്ട് നബി നാടുവിട്ടെന്ന വാദം പിന്‍വലിച്ചതായി കണക്കാക്കാമോ?
-----
മറുപടി മൌദൂദിയുടെ വാക്കുകളില്‍ [ഹൈലൈറ്റ് ചെയ്ത ഭാഗത്ത്] ഉണ്ട്.
...
ഒളിച്ചോട്ടത്തിന്‍റെ ജബ്ബാറിയന്‍ ശൈലി.
അവര്‍ക്ക അവരുടെ ഗോത്ര മര്യാദകളായിരുന്നു പ്രധാനം എന്നു സമ്മതിച്ചല്ലോ. അതു തന്നെയാ പറഞ്ഞത്, അവരുടെ മതത്തെ വെല്ലുവിളിച്ചിട്ടും അവര്‍ അദ്ദേഹത്തെ കൊല്ലാതിരുന്നത് അവരുടെ മര്യാദയും സഹിഷ്ണുതയും മൂലമായിരുന്നു എന്ന്. അബൂ താലിബ് എന്തേ അദ്ദേഹത്തെ കൊല്ലുകയോ കൊല്ലാന്‍ വിട്ടുകൊടുക്കുകയോ ചെയ്യാതിരുന്നത്? അദ്ദേഹം ഉയര്‍ന്ന സംസ്കാരമുള്ള ഖുറൈശീ ഗോത്രക്കരനായിരുന്നു. അദ്ദേഹം മുഹമ്മ്ദിന്റെ വിശ്വാസങ്ങളെ ഗൌനിച്ചിട്ടില്ല.
"അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം!"
മൌലാനാ മൌദൂദിയുടെ ഈ ഉദ്ധരണിയെ സംബന്ധിച്ചാണല്ലോ ചോദ്യം. ഇതിന്ന് ഞാന്‍ നേരത്തെ മറുപടി എഴുതിയിട്ടുണ്ട്. അതിവിടെ ഒരിക്കല്‍ കൂടി വായിക്കാം:
ഖുറൈശികളുടെ മര്‍ക്കടമുഷ്ടി നയം മൂലം പ്രവാചകന്ന് സ്വസ്ഥമായും സ്വതന്ത്രമായും പ്രബോധനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. (എട്ട് പോസ്റ്റുകളിലായി ഞാനത് വ്യക്തമാക്കിയിട്ടുണ്ട്. can be seen here also: http://rationalism-malayalam.blogspot.com/2010/09/blog-post_29.html) പിന്നീട് മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായി. അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്‌ര്‍, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു. ഇസ്‌ലാമിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്തു. നേരത്തെ ചെയ്ത പോലെ ബഹിഷ്കരിക്കാനോ മര്‍ദ്ദിക്കാനോ പട്ടിണിക്കിടാനോ ഒന്നും അവര്‍ക്ക് ഇനി മേല്‍ കഴിയില്ലെന്ന നില വന്നു. ഇസ്‌ലാമിന് നേരെ കൈ ഉയര്‍ത്തിയാല്‍ മറുഭാഗത്ത് അതിനേക്കാള്‍ ശക്തമായ കൈ ഉയരുമെന്ന തിരിച്ചറിവുണ്ടായി.
ആ ഘട്ടത്തില്‍ പ്രവാചകന്‍ അവരുമായി യുദ്ധമില്ലാ കരാറിലേര്‍പ്പെട്ടു. അതോടെ വിശ്വാസികള്‍ക്ക് മക്കയില്‍ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന അവസ്ഥയുണ്ടായി. മക്കാക്കാര്‍ വ്യാപാരാവശ്യാര്‍ത്ഥവും മറ്റും മദീനാ സന്ദര്‍ശനവും നടത്തുമായിരുന്നു.
സ്വസ്ഥവും സ്വതന്ത്രവുമായ പ്രബോധനത്തിന്ന് ഇത് വഴി തെളിച്ചു. ഇസ്‌ലാമിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടന്നു. ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കിലും അത് രഹസ്യമാക്കി വച്ചിരുന്നവര്‍ പേടിയില്ലാതെ രംഗത്ത് വരാന്‍ തുടങ്ങി. ഇസ്‌ലാമിന്‍റെ അംഗ സംഗ്യ പതിന്‍മടങ്ങ് വര്‍ദ്ധിക്കാന്‍ ഇതിടയാക്കി. ഇതിന്ന് സാധിക്കും വിധം 'മണ്ണ് പാകപ്പെടുത്തിയത്' ഇസ്‌ലാമിക രാഷ്ട്രവും അതിന്‍റെ ശക്തിയുമായിരുന്നു. ആ ശക്തിയുടെ പര്യായമായാണ് വാള്‍ എന്ന വാക്ക് മൌലാനാ മൌദൂദി ഉപയോഗിച്ചത്. അല്ലാതെ യുദ്ധത്തിലൂടെ പ്രചരിച്ചു എന്ന അര്‍ത്ഥത്തിലല്ല. പത്ത് വര്‍ഷത്തേക്കേര്‍പ്പെടുത്തിയ പ്രസ്തുത കരാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ മക്കക്കാര്‍ ലംഘിച്ചത് ഈ സമാധാനാന്തരീക്ഷം അവര്‍ക്ക് ഗുണകരമായിരുന്നില്ല എന്ന കാരണത്താലായിരുന്നു.
വാളിന്‍റെ പൊരുള്‍ എന്താണെന്ന് മൌലാനാ മൌദൂദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്: 'ഇസ്‌ലാം അതിന്‍റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് വസ്തുത ഈ ചര്‍ച്ചയില്‍ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്‍മാര്‍ഗ്ഗത്തിന്‍റെ രാജപാത ദുര്‍മാര്‍ഗ്ഗത്തിന്‍റെ പാതയില്‍ നിന്ന് വ്യവഛേദിച്ച് കാണിച്ചതിന്ന് ശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യ നഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതിന്ന് മുമ്പ് ഇസ്‌ലാമിന്‍റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന് ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രബോധനത്തോടൊപ്പം വേറെ ചിലതിന്‍റെ സഹായംകൊണ്ട് കൂടിയാണ് ലോകത്ത് ഇസ്‌ലാം പ്രചരിച്ചത്. അവിടെ ശക്തിയും ഒരു ഘടകമായിരുന്നു.' (ജിഹാദ് പേ. 145)
ഒളിച്ചോട്ടത്തിന്‍റെ ജബ്ബാറിയന്‍ ശൈലി.
----
വ്യക്തിയെ വിടാന്‍ ഭാവമില്ല അല്ലേ? ഇസ്ലാമിന്റെ സംസ്കാരം അതാണല്ലോ!
ആ ഘട്ടത്തില്‍ പ്രവാചകന്‍ അവരുമായി യുദ്ധമില്ലാ കരാറിലേര്‍പ്പെട്ടു.
-----
അവര്‍ ഇങ്ങോട്ടു യുദ്ധത്തിനു വന്നതെപ്പഴാ? നിരന്തരം ആവരുടെ കാരവന്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു നില്‍ക്കക്കള്ളിയില്ലാതായ് സന്ദര്‍ഭത്തില്‍ മാത്രമാണവര്‍ പ്രതിരോധത്തിനൊരുങ്ങിയത്. ഇതാണു ചരിത്രം. യുദ്ധമില്ലാ കരാര്‍ മുഹമ്മദിന്റെ ഏറ്റവും ഹീനമായ ചതിയായിരുന്നു., അതൊക്കെ ഇനി വരാനിരിക്കുന്ന അധ്യായമായതുകൊണ്ടാണു വിശദീകരിക്കാത്തത്. ചര്‍ച്ച അവിടെ വെച്ചാകാം.
. അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്‌ര്‍, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു.
--
എവടന്നാ താങ്കള്‍ ചരിത്രം പഠിച്ചത്? നട്ടാല്‍ മുളയ്ക്കാത്ത നുണ !
പിന്നീടു ചര്‍ച്ച ചെയ്യാം.
താന്‍ ദൈവം പറഞ്ഞയച്ച പ്രവാചകനാണെന്ന് ആ മക്കക്കാരെ -അബൂതാലിബിനെ പോലും -ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മ്ദ് ദയനീയമായി പരാജയപ്പെട്ടു. അതേ തുടര്‍ന്ന് വാള്‍ കയ്യിലേന്തി. ഇതു തന്നെയാണു മൌദൂദി പറഞ്ഞതിന്റെ നേരര്‍ത്ഥം ! ആലിക്കോയ ഉരുണ്ടു മറിയുകയാണ്.
ജബ്ബാര്‍ മാഷ് പറഞ്ഞു:
മുഹമ്മ്ദ് ഒരു സാധാരണ മനുഷ്യനോ രാജ്യ തന്ത്രജ്ഞനോ യോദ്ധാവോ മാത്രമാണെങ്കില്‍ അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച ഒരു മഹാന്‍ തന്നെയായിരുന്നു എന്നു സമ്മതിക്കാം
/////////
മാഷേ അപ്പോള്‍ നമ്മുടെ അഭിപ്രായവ്യത്യാസത്തിന്റെ ഒരു ഭാഗം തീര്‍ന്നതായി പ്രഖ്യാപിക്കാം അല്ലേ? മുഹമ്മദ് സാധാരണ ഭൌതിക മാനദണ്ടപ്രകാരം ജനങ്ങളെ സ്വാധീനിച്ച മഹാന്‍ ആയിരുന്നു. മാഷ് തന്നെ അത് പറഞ്ഞല്ലോ. ആകെ അഭിപ്രായവ്യത്യാസം പ്രവാചകനോ എന്നതില്‍ മാത്രമാണ്. അത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ജബ്ബാര്‍ മാഷ് മുഹമ്മദിനെ "മഹാന്‍" എന്ന് നേരത്തെ അംഗീകരിക്കാതിരുന്നത്. പ്രവാചകന്‍ എന്ന സ്ഥാനം ഒഴിവാക്കിയാല്‍ മുഹമ്മദ് മഹാന്‍ തന്നെ.
സന്തോഷം തോന്നുന്നു മാഷേ. അങ്ങ് ഇതൊക്കെ അംഗീകരിക്കുന്നുവല്ലോ.
“തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു.....
.....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല......
ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.
....കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]
ഇസ്ലാം പ്രചരിച്ചത് വാള്‍ കൊണ്ട് കൂടിയായിരുന്നു എന്നാണ് മൌദൂദിയുടെ സുവ്യക്തമായ നിലപാട്. അതെന്താണ് ആലിക്കോയക്ക് അങ്ങട്ട് ദഹിക്കാത്തത്? ഉരുണ്ടു കളിക്കുന്നതൊക്കെ എല്ലാരും കാണുന്നുണ്ട് കേട്ടോ.
ഞാന്‍ ആദ്യം വായിച്ച ഇസ്ലാം ചരിത്ര പുസ്തകമാണ് സി എന്‍ അഹമദ് മൌലവിയുടേത്. എന്റെ പതിനേഴാം വയസ്സില്‍ വായിച്ച ആ പുസ്തകത്തിലെ ഈ വിവരണം എന്റെ മനസ്സില്‍ പതിഞ്ഞു കിടക്കുന്നതിനാലാണു അതു തപ്പിയെടുക്കാന്‍ കഴിഞ്ഞത്. ഇസ്ലാമിനെ ഒരു പാടു വെള്ള പൂശാന്‍ ശ്രമിച്ച പണ്ഡിതനാനദ്ദേഹം എന്നതു കൂടി ഓര്‍ക്കുക.
ബദര്‍ യുദ്ധം ആരംഭിക്കും മുമ്പ് രക്തബന്ധുക്കള്‍ തമ്മിലുള്ള ആ യുദ്ധം ഒഴിവാക്കാന്‍ വേണ്ടി ആഖുറൈശി നേതാക്കള്‍ നടത്തിയ ശ്രംങ്ങളെ ഹൃദയസ്പര്‍ക്കായി മൌലവി ആ പുസ്തകത്തില്‍ വരച്ചു കാണിച്ചിട്ടുണ്ട്.
ആലിക്കോയ ഏതു ചരിത്രമാണാവോ വായിച്ചത്!
അത് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ജബ്ബാര്‍ മാഷ് മുഹമ്മദിനെ "മഹാന്‍" എന്ന് നേരത്തെ അംഗീകരിക്കാതിരുന്നത്
----
വര്‍ത്തമാന കാല മൂല്യബോധം വെച്ച് വിലയിരുത്തിയാല്‍ മുഹമ്മദ് ഒരു മഹാനല്ല, വെറുമൊരു കൊള്ളത്തലവന്‍ മാത്രം. ആ കാലത്തെ പരിഗണിച്ചു വിലയിരുത്തിയാല്‍ മഹാന്‍ . ഇതാണു പറഞ്ഞത്.
ദൈവം അയച്ച ദൂതനാണെങ്കില്‍ വട്ടപ്പൂജ്യം !!
ജബ്ബാര്‍: "അവര്‍ക്ക അവരുടെ ഗോത്ര മര്യാദകളായിരുന്നു പ്രധാനം എന്നു സമ്മതിച്ചല്ലോ. അതു തന്നെയാ പറഞ്ഞത്, അവരുടെ മതത്തെ വെല്ലുവിളിച്ചിട്ടും അവര്‍ അദ്ദേഹത്തെ കൊല്ലാതിരുന്നത് അവരുടെ മര്യാദയും സഹിഷ്ണുതയും മൂലമായിരുന്നു എന്ന്. അബൂ താലിബ് എന്തേ അദ്ദേഹത്തെ കൊല്ലുകയോ കൊല്ലാന്‍ വിട്ടുകൊടുക്കുകയോ ചെയ്യാതിരുന്നത്? അദ്ദേഹം ഉയര്‍ന്ന സംസ്കാരമുള്ള ഖുറൈശീ ഗോത്രക്കരനായിരുന്നു. അദ്ദേഹം മുഹമ്മ്ദിന്റെ വിശ്വാസങ്ങളെ ഗൌനിച്ചിട്ടില്ല."
....
ഗോത്ര വര്‍ഗ്ഗ പക്ഷപാതിത്തം എന്ന "ഗുണം." എന്നാലും ജബ്ബാറിന്‍റെ കാഴ്ചപ്പാടില്‍ മുഹമ്മദ് നബി കൊള്ളരുതാത്തവന്‍. മറ്റുള്ളവരെല്ലാം നല്ലവര്‍.
Dr.Doodu said...
ഇസ്ലാം പ്രചരിച്ചത് വാള്‍ കൊണ്ട് കൂടിയായിരുന്നു എന്നാണ് മൌദൂദിയുടെ സുവ്യക്തമായ നിലപാട്. അതെന്താണ് ആലിക്കോയക്ക് അങ്ങട്ട് ദഹിക്കാത്തത്? ഉരുണ്ടു കളിക്കുന്നതൊക്കെ എല്ലാരും കാണുന്നുണ്ട് കേട്ടോ.
….
മൌദൂദി: ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന് ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
മൌദൂദി ഴുതുയത് മനസ്സിലാകുവോളം ആവര്‍ത്തിച്ച് വായിക്കുക. വേറെ വഴിയില്ല.
മൌദൂദി എഴുതിയത് ഏതൊക്കെ ആംഗിളില്‍ വായിച്ചാലും തിരിയുന്നത് ഒരുകാര്യം മാത്രം. ഇസ്ലാം പ്രചരിച്ചത് പ്രബോധനത്തിലൂടെ മാത്രമല്ല , വാളും (യുദ്ധം ) അതില്‍ പങ്കു വഹിച്ചിരുന്നു എനാണ്. സത്യസന്ധനായ മൌദൂദി ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു. പിന്നെ അഭിനവ മൌദൂദിസ്റ്റുകള്‍ക്ക് അതൊക്കെ സമ്മതിക്കാന്‍ എന്താണ് ഇത്ര മടി?
ജബ്ബാറിനെ“തോല്‍പ്പിക്കാനുള്ള“ ഉദ്ദേശ്യത്തോടെയാണു ചര്‍ച്ചയെങ്കില്‍ എനിക്കും അതേ നാണയത്തില്‍ പ്രതികരിക്കേണ്ടി വരും.
--------------------
ഇതു നിങ്ങള്‍ എടുക്കാത്ത ഏതു നാണയം ആണ്?
പിന്നാ....... എന്തൊക്കെ സംഭവിച്ചാലും താങ്കള്‍ തോല്‍ക്കരുത്......
മുഹമ്മ്ദ് ഒരു സാധാരണ മനുഷ്യനോ രാജ്യ തന്ത്രജ്ഞനോ യോദ്ധാവോ മാത്രമാണെങ്കില്‍ അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച ഒരു മഹാന്‍ തന്നെയായിരുന്നു എന്നു സമ്മതിക്കാം
-------------------
അപ്പോള്‍ മുഹമ്മദ് നീചന് എന്നതും , കൊള്ളാക്കാരന്‍ എന്നതും അങ്ങു മാറ്റിപറയുന്നതായി കരുതാമോ? അതോ അദ്ദേഹത്തിന്റെ
പ്രവാചകത്തിനു ശേഷം അതൊക്കെ ആയി എന്നു താങ്കള്‍ പറയുന്നതായി കരുത്നമോ?
@royal;
ജബ്ബാര്‍മാഷിന്റെ തൊട്ടുമെകളിലെ കമെന്റ് കണ്ടില്ലല്ലെ ! ഇന്നലെ ‘ഊഹത്തില്‍’ പിടിച്ചായിരുന്നു തൂങ്ങിയത്; ഇന്നു ‘മഹാന്‍‘ ല്‍ തൂങ്ങാനാണോ ഭാവം.
പ്രബോധനത്തിലൂടേയുള്ള ഏതൊരു പ്രചാരണത്തിനും, അത് ആളുകള്‍ സ്വീകരിക്കാന്‍ ആവശ്യമായ സമാധാന പൂര്‍ണ്ണവും വളരെ നിര്‍ഭയവുമായ ഒരന്തരീഷം ആവശ്യമാണ്. ഇത് അത്പം സാമന്യബോധവും യുക്തിയും ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാല്‍ യുക്തിവാദി എന്നവകാശപെടുന്ന ചിലര്‍ക്ക് മാത്രം അതില്ലാത്തത് സഹതാപം ഉണ്ടാക്കുന്നു. നമ്മുടെ നാട്ടില്‍ തന്നെയുള്ള അവസ്ഥ നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമീക്കാം. കക്കോടിയില്‍ പഞ്ചായത്ത് ഇലക്ഷനോടനുബന്ധിച്ച് ചിലകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും നാടിന്റെ പുരോഗതിക്കായി എന്തൊക്കെ ആളുകള്‍ക്ക് ക്രിയാത്മകമായി ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കാനുമായി നടന്ന യോഗത്തിലേക്ക് നിലവിലുള്ള ഭരണത്തില്‍പെട്ട ചില ഗുണ്ടകള്‍ ഇരച്ചുകയറി അക്രമം അഴിച്ചുവിടുകയും, ആ യോഗം അലങ്കോലപെടുത്തുകയും, യോഗത്തില്‍ വന്ന ആളുകളുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഭരണകൂടത്തിന് ഇവരെ നിലക്കുനിര്‍ത്താന്‍ കഴിയില്ല എന്ന ഒരു അവസ്ഥ വന്നാല്‍ ഫലത്തില്‍ ഇവിടെ എന്താണ് ഉണ്ടാകാന്‍ പോകുന്നത്; മാറ്റം ആഗ്രഹിക്കുന്ന ആളുകള്‍ പോലും ശാരീരികമായ പീഢനങ്ങള്‍ ഭയന്ന്, പ്രത്യക്ഷത്തിലുള്ള ഒരു മാറ്റത്തെ ഭയപെടും. ഇത് വെറും സാഭാവികമാണ്. എന്നാല്‍ വളരെ ചുരുക്കം ആളുകള്‍ പീഢനങ്ങള്‍ സഹിക്കാന്‍ തയ്യാറായെന്നുമിരിക്കും.
മക്കയില്‍ പ്രബോധനത്തിന്റെ ആദ്യ കാലഘട്ടത്തില്‍ സംഭവിച്ചതും ഇതാണ്. ഒരു പാട് പേര്‍ ഇസ്ലാമിലേ ആകൃഷ്ടരായിരുന്നു. എന്നാല്‍ വിശ്വാസികളായ ആളുകള്‍ അനുഭവിക്കുന്ന കടുത്ത പീഢനങ്ങള്‍ അവരെ പ്രത്യക്ഷമായി വിശ്വാസം പ്രഖ്യാപിക്കുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്തി. മുഹമ്മദിനെ കൊല്ലാനിറങ്ങിയ ഉമറിനെ(ഖലീഫാ ഉമര്‍) പോലുള്ളവര്‍ ഖുര്‍ ആന്റെ വശ്യതയില്‍ ഉടനെ തന്നെ ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന് സ്വതേയുള്ള ധീരതയും കായികശേഷിയുമായിരുന്നു. എന്നാല്‍ എല്ലാവരും ഇത് പോലെ ആയിക്കൊള്ളണമെന്നില്ലല്ലോ. മക്കയിലെ കൊടിയ പീഢനങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ആലിക്കോയമാഷ് വളരെ വ്യക്തമായി തന്നെ നല്‍കി കഴിഞ്ഞു. മുഹമ്മദ് പറയുന്നത് സത്യമാണെന്ന് ബോധ്യപെട്ട പലരും പ്രത്യക്ഷത്തില്‍ ഇസ്ലാം സ്വീകരിക്കാതിരുന്നതിന്റെ കാരണം സാമാന്യയുക്തിയുള്ള ആര്‍ക്കും ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതേ ഉള്ളൂ.
മൌദൂതിയുടെ ഖഢ്കം എന്ന പ്രയോഗം, ശക്തി/അധികാരം എന്നതിന് പകരം ആലങ്കാരികമായി ഉപയോഗിക്കപെട്ടതാണ്. സമാധാനമുണ്ടാവണമെങ്കില്‍ അധികാരവും കൂടെ ശക്തിയും ആവശ്യമാണ്. ഏതൊരു രാജ്യത്തും സമാധാനം നിലനില്‍ക്കണമെങ്കില്‍ ഇത് രണ്ടുമുള്ള ഭരണകൂടം ആവശ്യമാണെന്ന് സമാന്യബോധമുള്ള ഏവര്‍ക്കും അറിയാം. എന്നാല്‍ ചിലയുക്തിവാദികള്‍ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല/മനസ്സിലാക്കില്ല.
[[ഇസ്ലാം പ്രാകൃതമാണ്. മനുഷ്യത്വഹീനമാണ്. ഈ കാലത്തിനു യോജിക്കാത്ത ഗോത്രനീതിയാണ്. അതുകൊണ്ടു ഞാന്‍ ഇസ്ലാം വിരോധി തന്നെയാണ്. മനുഷ്യനെ സ്നേഹിക്കുന്ന ഒരാള്‍ക്കും ഇസ്ലാമിനെ സ്നേഹിക്കാനാവില്ല. ലോകം ശാന്തിയും സമാധാനവും പൂത്തുലയുന്ന ഒന്നായി മാറണമെങ്കില്‍ ഇസ്ലാം പോലുള്ള പ്രാകൃത പ്രത്യയ ശാസ്ത്രങ്ങള്‍ മണ്ണടിയുക തന്നെ വേണം. ]]
ഇത്തരത്തില്‍ വിദ്വേഷവും മുന്‍ വിധി വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഇങ്ങനെയൊക്കെയെ മനസ്സിലാക്കാന്‍ പറ്റൂ. അവര്‍ എന്തും ഊഹിച്ചു മാത്രമേ ഗണിക്കുകയുള്ളൂ. നേരായ സത്യത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ ഒരിക്കലും തയ്യാറാവില്ല തന്നെ!
മുസ്ലീങ്ങളില്‍ അധികാരം കൈവന്നപ്പോള്‍ രാജ്യത്ത് സമാധാനപരവും നിര്‍ഭയത്വമുള്ളതുമായ ഒരന്തരീക്ഷം കൈവന്നു. മാത്രമല്ല മുഹമ്മദ് പ്രവാചകന്‍ തന്നെയാണെന്ന് ആളുകള്‍ക്ക് കൂടുതല്‍ നന്നായി ബോധ്യം വന്നു. ആയുധങ്ങളും ശക്തിയും ആള്‍ഭലവും വളരെ കുറഞ്ഞ അവസ്ഥയില്‍, പ്രവാചകനല്ലാത്ത ഒരാള്‍ക്ക് വിജയിക്കാന്‍ സാധ്യമല്ല എന്ന സത്യം അവര്‍ മനസ്സിലാക്കി.
ഉദാ: അമേരിക്ക ശ്രിലങ്കയെ ആക്രമിക്കാന്‍ വന്നാല്‍ ശ്രീലങ്ക ആയുദ്ധത്തില്‍ ജയിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവരാരെങ്കിലും ഇന്ന് വിശ്വസിക്കുമോ? എന്നാല്‍ അത്തരത്തിലുള്ളത് മുഹമ്മദിന്റെയും അനുയായികളുടെയും കാര്യത്തില്‍ സംഭവിച്ചു. അത് ആളുകളെ എളുപ്പത്തില്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നതിന് സഹായിച്ചു.
ഇക്കാര്യങ്ങളാണ് മൌദൂതി വളരെ സത്യ സന്ധമായി പറഞ്ഞത്. മൌദൂതിയുടെ “ഇസ്ലാമിലെ ജിഹാദ്“ എന്ന പുസ്തകം എല്ലാവരും ഒന്ന് വായിക്കണം എന്നാണ് ഞാന്‍ പറയുന്നത്. അപ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
ഇനി ജബ്ബാര്‍ മാഷ് പറയുന്നപോലെ ബലപ്രയോഗത്തിലൂടെ ഇസ്ലാം പ്രചരിപ്പിക്കാനായിരുന്നു ശ്രമമെങ്കില്‍, വിശ്വസിക്കാത്തവരെ, യാസറിനെയും സുമയ്യയെയും ഖുറൈശികള്‍ ചെയ്ത പോലെയുള്ള കടുത്ത പീഢനങ്ങള്‍ക്ക് വിധേയമക്കാതെ തന്നെ, അത് ചെയ്യാമായിരുന്നു. എന്നാല്‍, മക്കാ വിജയത്തിന് ശേഷമുള്ള ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പോലും ഒരു പേട് പേര്‍ വിശ്വസികള്‍ അല്ലാതെ ഉണ്ടായിരുന്നു എന്ന് ചരിത്രം രേഖപെടുത്തുന്നു. ബലപ്രയോഗത്തിലൂടെയാണ് വിശ്വസിപ്പിച്ചതെങ്കില്‍ അവരെ കൂടെ അങ്ങിനെ ചെയ്യാമായിരുന്നില്ലേ?. ഇതൊക്കെ സമാന്യമായി ചിന്തിച്ചു മനസ്സിലാക്കാനുള്ള യുക്തിയോ ബോധമോ, വിദ്വേഷത്തിന്റെ തിമിരം ബാധിച്ച, യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍ക്കുണ്ടാവുകയാണെങ്കില്‍ മാത്രം അത്ഭുതപെട്ടാല്‍ മതി!
Alikoya: . അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്‌ര്‍, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു.
--
jabbaar: എവടന്നാ താങ്കള്‍ ചരിത്രം പഠിച്ചത്? നട്ടാല്‍ മുളയ്ക്കാത്ത നുണ !
പിന്നീടു ചര്‍ച്ച ചെയ്യാം.
Alikoya: പ്രവാചകന്‍ പങ്കെടുത്ത 29 "മഹായുദ്ധങ്ങളു"ടെ കണക്കുമായി താങ്കള്‍ രംഗത്ത് വന്നിരുന്നല്ലോ. ഒരു ചരിത്ര ഗ്രന്‍ഥത്തിന്‍റെ പിന്തുണയുമായി. അവയിലെ ആദ്യത്തെ നാലെണ്ണത്തെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ട് എന്താ മിണ്ടാത്തത്?
ആ യുദ്ധങ്ങള്‍ ആരുമായി നടന്നു?
ആര് ജയിച്ചു?
എത്ര പേര്‍ ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടു?
ഗനീമത്ത് എത്ര കിട്ടി?
ഇതിനൊന്നും ഉത്തരമില്ല അല്ലെ?
അപ്പോള്‍ ഞാന്‍ അങ്ങോട്ട് പ്രതികരിക്കേണ്ടിയിരുന്നത് "എവടന്നാ താങ്കള്‍ ചരിത്രം പഠിച്ചത്? നട്ടാല്‍ മുളയ്ക്കാത്ത നുണ !" എന്നായിരുന്നുവല്ലേ?
അതെ. ഈ നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി എത്ര കാലം ഈ ഭൂമിയില്‍ കഴിയും? അല്ലാഹു നിശ്ചയിച്ച ഒരവധി എല്ലാവര്‍ക്കുമുണ്ടല്ലോ. പിന്നെ മരിച്ച് അവന്‍റെ മുമ്പില്‍ ചെല്ലണ്ടേ? അപ്പോള്‍ അവന്‍ ചോദിക്കില്ലേ ഈ ബ്ലോഗിനെക്കുറിച്ചും ഇതിലൂടെ ചെലവഴിക്കാന്‍ ശ്രമിച്ച നട്ടാല്‍ മുളയ്ക്കാത്ത നുണകളെക്കുറിച്ചും. എന്ത് ചെയ്യും? നരകത്തിലേക്ക് തന്നെ പോകാന്‍ തീരുമാനിക്കുന്നതെന്തിനാണ്? പ്രവാചകന്‍റെ ചരിത്രത്തില്‍ നിന്ന് താങ്കള്‍ ചൂണ്ടിക്കാണിക്കുന്നതൊന്നും നിഷേധിക്കുകയോ തമസ്കരിക്കുകയോ ചെയ്യാതെ തന്നെ താങ്കള്‍ക്ക് ഒരു മുസ്‌ലിമാകാമല്ലോ. എന്നാല്‍ പ്രവാചക ചരിത്രത്തില്‍ നിന്ന് ആ മഹല്‍ ജീവിതത്തിന്‍റെ തിളക്കമാര്‍ന്ന വശങ്ങള്‍ നിഷേധിക്കുകയോ തമസ്കരിക്കുകയോ ചെയ്യാതെ താങ്കള്‍ക്ക് ഒരു പ്രവാചക വിമര്‍ശകനാകാന്‍ കഴിയുന്നില്ലെന്ന് അനുഭവം ബോദ്ധ്യപ്പെടുത്തുന്നുമുണ്ടല്ലോ. ഒന്നു നേര്‍ക്ക് നേരെ ചിന്തിക്കുക. അത്രയേ വേണ്ടൂ. ഇപ്പോള്‍ താങ്കള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന പ്രവാചകമഹത്വങ്ങള്‍ ഒന്ന് തുറന്നു സമ്മതിക്കുകയേ വേണ്ടൂ. അതിനെന്താ ഇത്ര പ്രയാസം. ഉള്ളത് ഉള്ള പോലെ പറയൂ. പ്രവാചക ചരിത്രത്തില്‍ കൈപ്പും മധുരവും; രണ്ടും ഒരേ പോലെ ചര്‍ച്ചാ വിഷയമാക്കുക.
29 യുദ്ധത്തിന്‍റെ കഥ ആവിയായില്ലേ? ഇതേ പോലെ മറ്റ് ആരോപണങ്ങളുടെ കഥകളും ആവിയാകും; സത്യം പറയാന്‍ താങ്കള്‍ ശ്രമിക്കുമ്പോള്‍!
താന്‍ ദൈവം പറഞ്ഞയച്ച പ്രവാചകനാണെന്ന് ആ മക്കക്കാരെ -അബൂതാലിബിനെ പോലും -ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മ്ദ് ദയനീയമായി പരാജയപ്പെട്ടു. അതേ തുടര്‍ന്ന് വാള്‍ കയ്യിലേന്തി. ഇതു തന്നെയാണു മൌദൂദി പറഞ്ഞതിന്റെ നേരര്‍ത്ഥം ! ആലിക്കോയ ഉരുണ്ടു മറിയുകയാണ്.
......
താങ്കളുടെ ആരോപണം അര്‍ത്ഥശൂന്യമാണെന്നും, ഞാന്‍ പറയുന്നത് സത്യമാണെന്നും താങ്കള്‍ക്ക് കൂടി അറിയാവുന്നതണല്ലോ.
അന്നത്തെ മക്കയില്‍ വാളിന്‍റെ പേറ്റന്‍റ് മുഹമ്മദ് നബിക്കായിരുന്നോ?
അത്കൊണ്ട് മറുകക്ഷിക്ക് വാളുണ്ടാക്കാന്‍ കഴിയാത്തത്കൊണ്ടാണോ അവര്‍ തോറ്റുപോയത്?
അല്ലെങ്കില്‍ നിഷ്‌കളങ്കന്‍ ചൂണ്ടിക്കാണിച്ചത് പോലെ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പ്രവാചകന്‍ വിജയിക്കുകയും ഈ അല്‍ഭുതം കണ്ട് ആളുകള്‍ വിശ്വസിക്കുകയും ചെയ്തുവോ? വന്‍ ശക്തികള്‍ പോലും പ്രവാചകന്‍റെ ചെറു സൈന്യങ്ങള്‍ക്ക് മുമ്പില്‍ പരാചയപ്പേട്ടതിന്‍റെ കാരണമെന്തായിരുന്നു? പ്രവാചകന്‍റെ 313 ന്നെതിരില്‍ ശത്രുക്കളുടെ 1000, 700 ന്നെതിരില്‍ 3000, 3000 ന്നെതിരില്‍ 10000 ഇങ്ങനെ പോകുന്നുവല്ലോ ആ അനുപാതം. എന്നിട്ടും വിശ്വാസികള്‍ വിജയിച്ചു. എല്ലായിടത്തും. 10000 പേരുമായി മദീന വളഞ്ഞ മക്കക്കാര്‍ക്ക് ഒന്നും നേടാതെ തിരിച്ച് പോകേണ്ടി വന്നു. എന്നാല്‍ 10000 പേരുമായി പ്രവാചകന്‍ മക്കയില്‍ ചെന്നപ്പോള്‍ അദ്ദേഹം മക്ക ജയിച്ചടക്കി. ഈ അല്‍ഭുതം അവരുടെ മനസ്സിനെ സ്വാധീനിച്ചിരുന്നു. മക്കാ വിജയ വേളയില്‍ അബൂ സുഫ്‌യാന്‍ പറഞ്ഞു: 'അല്ലാഹുവിനോട് ഞങ്ങള്‍ പങ്ക് ചേര്‍ത്തവയ്ക്ക് ഒരു ശക്തിയുമുണ്ടായിരുന്നില്ലെന്ന് ഇന്ന് എനിക്ക് ബോദ്ധ്യം വന്നിരിക്കുന്നു. അവയ്ക്ക് വല്ല ശക്തിയും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.' അന്ധവിശ്വാസം എന്ന് വിളിച്ച് കൂവുനതിന്ന് മുമ്പ് ആലോചിക്കുക; അവര്‍ ഇങ്ങനെയും ചിന്തിച്ചിരുന്നു എന്ന്. അത് ഇസ്‌ലാമിന്‍റെ വിജയത്തിന്ന് കൂടുതല്‍ വഴിയൊരുക്കി എന്നും.
ജബ്ബാര്‍: "അവര്‍ക്ക അവരുടെ ഗോത്ര മര്യാദകളായിരുന്നു പ്രധാനം എന്നു സമ്മതിച്ചല്ലോ. അതു തന്നെയാ പറഞ്ഞത്, അവരുടെ മതത്തെ വെല്ലുവിളിച്ചിട്ടും അവര്‍ അദ്ദേഹത്തെ കൊല്ലാതിരുന്നത് അവരുടെ മര്യാദയും സഹിഷ്ണുതയും മൂലമായിരുന്നു എന്ന്. "
...
അങ്ങനെയല്ല ചരിത്രം പറയുന്നത്. മക്കക്കാര്‍ ബനൂഹാശിമിനെ ഭയപ്പെട്ടത് മൂലം കൊന്നില്ല എന്നാണ്. ബനൂ ഹാശിമിനോടുള്ള അവരുടെ പേടിയെ വലിയ മര്യാദയായി ചിത്രീകരിക്കുകയെന്ന മഹാ ചരിത്ര വഞ്ചന കാണിച്ചാലും വിരോധമില്ല; മക്കയില്‍ പ്രവാചകനും വിശ്വാസികളും എതിര്‍പ്പ് നേരിട്ടത് മൂലം പലായനം ചെയ്തു എന്ന വസ്തുത മാത്രം സമ്മതിക്കില്ലെന്ന്. അത് സമ്മതിച്ചാല്‍ പിന്നെ സ്വയം കെട്ടിപ്പൊക്കിയ "ഉത്തരം മുട്ടിയപ്പോള്‍ പലായനം ചെയ്തു"വെന്ന കള്ളക്കഥ എന്ത് ചെയ്യും അല്ലേ?
ജബ്ബാര്‍: "മുഹമ്മ്ദ് ഒരു സാധാരണ മനുഷ്യനോ രാജ്യ തന്ത്രജ്ഞനോ യോദ്ധാവോ മാത്രമാണെങ്കില്‍ അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച ഒരു മഹാന്‍ തന്നെയായിരുന്നു എന്നു സമ്മതിക്കാം."
....
= മുഹമ്മദ്: സാധാരണ മനുഷ്യനും, പ്രവാചകനും, രാജ്യ തന്ത്രജ്ഞനും, യോദ്ധാവും, സൈന്യാധിപനും, ന്യായാധിപനും, കുടുംബ നാഥനും, അയല്‍ക്കാരനും, ഭക്തനും, പ്രബോധകനും, സമാധാന കാംക്ഷിയും, മാര്‍ഗ്ഗദര്‍ശകനും, ഉപദേശകനും, ജനക്ഷേമ തല്‍പരനും, അധഃസ്ഥിതന്‍റെ മോചകനും, പാവങ്ങളെ സഹായിക്കുന്നവനും, അഗതികളുടെയും അനാഥരുടെയും രക്ഷിതാവും ..... എല്ലാമെല്ലാം ആയിരുന്നു അദ്ദേഹം. ഈ മേഖലകളിലൊക്കെ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ അദ്ദേഹത്തിന്ന് കഴിഞ്ഞിട്ടുമുണ്ട്. നിഷ്‌പക്ഷമായി പ്രവാചക ചരിത്രം വായിച്ചാല്‍ ഇത് ബോദ്ധ്യമാകും.
ജബ്ബാര്‍: "അവര്‍ ഇങ്ങോട്ടു യുദ്ധത്തിനു വന്നതെപ്പഴാ? നിരന്തരം ആവരുടെ കാരവന്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു നില്‍ക്കക്കള്ളിയില്ലാതായ് സന്ദര്‍ഭത്തില്‍ മാത്രമാണവര്‍ പ്രതിരോധത്തിനൊരുങ്ങിയത്. ഇതാണു ചരിത്രം. യുദ്ധമില്ലാ കരാര്‍ മുഹമ്മദിന്റെ ഏറ്റവും ഹീനമായ ചതിയായിരുന്നു., അതൊക്കെ ഇനി വരാനിരിക്കുന്ന അധ്യായമായതുകൊണ്ടാണു വിശദീകരിക്കാത്തത്. ചര്‍ച്ച അവിടെ വെച്ചാകാം."
......
അവരുടെ കാരവന്‍ മുസ്‌ലിംകള്‍ ആക്രമിച്ചത് എപ്പോഴാണ്? അതെന്താ ചര്‍ച്ച ചെയ്യാത്തത്? 10 വര്‍ഷക്കാലത്തെ നിരന്തര പീഡനം സഹിക്ക വയ്യാതെ നാടു വിട്ടവരാണവര്‍! അതോര്‍മ്മയുണ്ടോ? ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ പറ്റുമെന്ന് തോന്നുന്ന ചിലത് പൊക്കിയെടുത്ത് യുറീക്കാ വിളിച്ചാല്‍ പോരാ.
ഇസ്‌ലാമിക ചരിത്രം തുടങ്ങുന്നത് കാരവന്‍ ആക്രമണത്തോട് കൂടിയല്ല. കാരവന്‍ ആക്രമണത്തോടെ അത് അവസാനിക്കുന്നുമില്ല. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം എന്ന ശൈലി മാറ്റിയിട്ട് ഇസ്‌ലാമിക ചരിത്രത്തെ മൊത്തത്തിലെടുത്ത് ചര്‍ച്ച ചെയ്യുക. അപ്പോള്‍ കാരവന്‍ ആക്രമണം എത്ര നിസ്സാരം എന്ന് മനസ്സിലാകും. ശക്തി ഉപയോഗിച്ച് പ്രവാചകനെയും ഇസ്‌ലാമിനെയും ഒതുക്കിയവരോട് ശക്തി കാണിച്ച് തന്നെ മറുപടി പറയേണ്ടതുണ്ടായിരുന്നു.
അവര്‍ക്കതേ മനസ്സിലാകുമായിരുന്നുള്ളു. എന്നാല്‍ അക്രമം പ്രവാചകന്‍റെ ലക്‌ഷ്യമായിരുന്നില്ല. അവരെ നല്ല വഴിയിലേക്ക് നയിക്കാന്‍ വേണ്ടി ചെയ്തതാണ്. അവര്‍ അത് മനസ്സിലാക്കുകയും നന്നാവുകയും ചെയ്തത് പില്‍ക്കാല ചരിത്രം. ഇസ്‌ലാമിന്‍റെ ശത്രുക്കളായിരുന്ന പലരും പില്‍ക്കാലത്ത് ഇസ്‌ലാമിന്ന് മഹത്തായ സേവനം ചെയ്തിട്ടുണ്ട്. അതിന്നവര്‍ക്ക് സാധിച്ചത് പ്രവാചകന്‍ പഠിപ്പിച്ച ദൈവിക ദര്‍ശനം അവര്‍ ഉള്‍ക്കൊണ്ടതിനാലാണ്. പ്രവാചകന്ന് മുമ്പില്‍ കേവലം കീഴടങ്ങുകയായിരുന്നില്ല അവര്‍. എന്നാല്‍ ഇസ്‌ലാമിന്‍റെ നന്‍മ കാണാന്‍ ആദ്യ ഘട്ടത്തില്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇസ്‌ലാം ശക്തി പ്രാപിച്ചപ്പോള്‍ മാത്രമാണ് അവര്‍ കണ്ണു തുറന്നതും ഇസ്‌ലാമിനെ മനസ്സിലാക്കിയതും. അത് വരെ ഇസ്‌ലാമിനെ മുളയിലേ നുള്ളിക്കളയാമെന്ന് കരുതിയിരുന്നു അവര്‍. ഇസ്‌ലാം വളരുന്നത് കണ്ടപ്പോള്‍ ഇസ്‌ലാമിന്ന് അല്ലാഹുവിന്‍റെ പിന്തുണയുണ്ടെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ പലരും അതേറ്റു പറഞ്ഞിട്ടുണ്ട്. വാളിന്‍റെ പങ്ക് ഇതൊക്കെയാണ് എന്നാണ് മൌദൂദി സാഹിബ് പറഞ്ഞത്.
അല്ലാതെ യുദ്ധത്തിലൂടെ പ്രവാചകന്‍ ആരെയും വിശ്വസികളാക്കിയതായി മൌദൂദി എവിടെയും എഴുതിയതായി അറിയില്ല. അങ്ങനെ പാടില്ലെന്നാണ് ഇസ്‌ലാമിന്‍റെ നിയമമെന്ന് അദ്ദേഹം പലതവണ എഴുതിയിട്ടുണ്ട്. പിന്നെ, ചില വിമര്‍ശകരുടെ കാര്യം; അത് പറയാതിരിക്കുന്നതാണ് ഭേദം. കാരണം, മൌദൂദിയുടെ ഗ്രന്‍ഥം വായിച്ചിട്ടല്ല അവര്‍ വിമര്‍ശിക്കുന്നത്. മൌദൂദിയുടേതായി എവിടെയോ ആരോ ഉദ്ധരിച്ചു കണ്ട ചിലത് മാത്രം പൊക്കിക്കൊണ്ട് നടക്കുകയാണവര്‍. ഒരു ഗ്രന്‍ഥത്തെ വിമര്‍ശ്ക്കുന്നതിന്ന് മുമ്പ് അത് വായിക്കണമെന്നോ ഏറ്റവും ചുരുങ്ങിയത് അതിന്‍റെ ഉള്ളടക്കം മൊത്തത്തില്‍ ഒന്ന് മനസ്സിലാക്കുകയെങ്കിലും ചെയ്യണമെന്നോ ഒന്നും അവര്‍ക്കറിയില്ല. അത് കൊണ്ട് തന്നെ 'മൌദൂദി എഴുതിയത് അങ്ങനെയല്ല; ഇങ്ങനെയാണ്' എന്നൊന്നും ആരും ഇവരോട് പറഞ്ഞിട്ട് കാര്യവുമില്ല. കാരണം മൌദൂദിയെന്നാല്‍ ഏതോ വിമര്‍ശകന്‍ കാണിച്ചു കൊടുത്ത ഉദ്ധരണി മാത്രമാണവര്‍ക്ക്. പിന്നെന്ത് ചെയ്യും? മൌദൂദിയുടെ 'ജിഹാദ്' എന്ന കൃതിയില്‍ നിനുള്ളതാണ് മേല്‍ ഉദ്ധരണി. ആ ഗ്രന്‍ഥം വായിക്കുക.
ജിഹാദ്, By മൌലാനാ മൌദൂദി
വില: 180 രൂപ.
പ്രസാധനം: IPH, Fourland Building, Rajaji Road, Calicut, 673004.
വെളിവോടും ബോധത്തോടും കൂടിയാണ് ഇതൊക്കെ എഴുതുന്നതെങ്കില്‍ താങ്കള്‍ ആറ് കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
1. നബിയുടെ കാലത്ത് മുസ്‌ലിംകള്‍ 80 "യുദ്ധങ്ങള്‍" ചെയ്തു.
2. നബി 20 'യുദ്ധങ്ങളില്‍' നേരിട്ട് പങ്കെടുത്തു.
3. ഓരോ യുദ്ധത്തിന്നും മാസങ്ങള്‍ നീണ്ട യത്ര വേണ്ടി വന്നു.
4. വളരെക്കുറച്ച് നളുകള്‍ മാത്രമേ നബി മദീനയില്‍ ഉണ്ടായിരുന്നുള്ളു.
5. നബിയ്ക്ക് വീടുണ്ടായിരുന്നില്ല. വീടിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല; അദ്ദേഹം നാടോടിയായിരുന്നു.
6. സഹാബികള്‍ (മുഹാജിറുകളും അന്‍സാറുകളും നാടോടികളായിരുന്നു.
കാല്‍ കാശ് വിലമതിക്കാന്‍ പറ്റാത്ത ഊഹങ്ങളല്ല ചരിത്ര പരമായ തെളിവുകളാണ് വേണ്ടത്.
.....
ഇതിന്‍റെ മറുപടി കിട്ടിയില്ലല്ലോ.
പിന്നെ മരിച്ച് അവന്‍റെ മുമ്പില്‍ ചെല്ലണ്ടേ? അപ്പോള്‍ അവന്‍ ചോദിക്കില്ലേ ഈ ബ്ലോഗിനെക്കുറിച്ചും ഇതിലൂടെ ചെലവഴിക്കാന്‍ ശ്രമിച്ച നട്ടാല്‍ മുളയ്ക്കാത്ത നുണകളെക്കുറിച്ചും. എന്ത് ചെയ്യും? നരകത്തിലേക്ക് തന്നെ പോകാന്‍ തീരുമാനിക്കുന്നതെന്തിനാണ്?
-----
ആലിക്കോയയുടെ ഓലപ്പാമ്പ് !
ഞാന്‍ എന്റെ ഉമ്മാന്റെ ഗര്‍ഭത്തിലായിരിക്കെ നാലാം മാസം മലക്കു വന്ന് എഴുതി വെച്ച കിതാബിലുണ്ട് എന്റെ ബ്ലോഗിന്റെ പൂറ്ണമായ ഓ സി ! ഞാന്‍ അതിന്റെ കാര്‍ബണ്‍ കോപ്പിയാണിവിടെ പോസ്റ്റുന്നതൊക്കെ ! ഇത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്. അപ്പൊ നരകം എനിക്കു മുന്‍ കൂട്ടി വിധിച്ചതാ ! പിന്നെ ഞാനെന്തു ചെയ്യും സുഹൃത്തേ ?
ആ കിതാബ് മാറ്റിയെഴുതണ പണി അല്ലാക്കുണ്ടോ?
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പ്രവാചകന്‍ വിജയിക്കുകയും ഈ അല്‍ഭുതം കണ്ട് ആളുകള്‍ വിശ്വസിക്കുകയും ചെയ്തുവോ?
-----
ഹിറ്റ്ലര്‍ക്കും അല്ലാഹുവിന്റെ സഹായം ഉണ്ടായിരുന്നോ? യുദ്ധം ജയിക്കുന്നത് ശക്തിയും തന്ത്രവും കൊണ്ടാണ്. അല്ലാഹുവിന് വല്ലതും ചെയ്യാനാവുമായിരുന്നെങ്കില്‍ യുദ്ധത്തിന്റെ ആവശ്യമേ വരില്ലായിരുന്നു. അവരുടെ മനസ്സില്‍ നിഷ്പ്രയാസം “ഇമാന്‍“ നിറയ്ക്കാമായിരുന്നു. അല്ലാഹു വെറും മിഥ്യയാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകുന്നത് ഇക്കാരണം കൊണ്ടു തന്നെ !
മക്കക്കാര്‍ ബനൂഹാശിമിനെ ഭയപ്പെട്ടത് മൂലം കൊന്നില്ല എന്നാണ്.
----
വിഡ്ഡിത്തം വിളമ്പാതെ സുഹൃത്തേ !
ഈ ബനൂ ഹാഷിം എന്തേ കൊല്ലാതിരുന്നേ? അവര്‍ക്ക് കുടുംബ ബന്ധത്തെക്കാള്‍ വലുതായിരുന്നോ മതം ? വിശ്വാസം?
നിഷ്‌പക്ഷമായി പ്രവാചക ചരിത്രം വായിച്ചാല്‍ ഇത് ബോദ്ധ്യമാകും.
-----
കൊലച്ചതിയനും കൊടും ക്രൂരനും ആയിരുന്നു എന്നും മനസ്സിലാകും !
10 വര്‍ഷക്കാലത്തെ നിരന്തര പീഡനം സഹിക്ക വയ്യാതെ നാടു വിട്ടവരാണവര്‍!
----
13 വര്‍ഷത്തിനിടയില്‍ മുഹമ്മ്ദുമായി ഒരു യുദ്ധത്തിന് ആരെങ്കിലും വാളുമായി വന്നതിനു താങ്കളുടെ പക്കല്‍ എന്തു തെളിവാണുള്ളത്? ചുമ്മാ പറഞ്ഞ നുണ ആവര്‍ത്തിച്ചു കോണ്ടേയിരുന്നാല്‍ വായനക്കാര്‍ വിഡ്ഡികളാകുമെന്നാണോ? മുഹമ്മദും സംഘവുമാണ് ആദ്യം വാളെടുത്തത് എന്ന കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
ഇതിന്‍റെ മറുപടി കിട്ടിയില്ലല്ലോ.
----
കണ്ണൊന്നു കഴുകി നോക്കിയാല്‍ കാണും താരീഖുല്‍ ഇസ്ലാമിലെ വരികള്‍ ഉദ്ധരിച്ചത്.
"ഇരുപത്തൊമ്പതു യുദ്ധ സംരംഭങ്ങളില്‍ തിരുമേനി(സ) പങ്കെടുക്കുകയുണ്ടായി. അവയുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു. :-
1.വദ്ദാന്‍ യുദ്ധം, 2.ബവാത് യുദ്ധം, 3.അശീറത് യുദ്ധം, 4,സഫ്വാന്‍ യുദ്ധം [ബദ് റുല്‍ ഊലാ], 5.ബദറുല്‍ കുബ്രാ, 6.ബനീ സുലൈം യുദ്ധം, 7.ഖൈനുഖാ അ യുദ്ധം, 8.സവീഖ് യുദ്ധം, 9. ഖര്‍ഖറതുല്‍ ഖദര്‍ 10.ഗത്ഫാന്‍ യുദ്ധം, 11. ബഹ്രാന്‍ യുദ്ധം, 12. ഉഹ്ദ് യുദ്ധം, 13. ഹമ്രാഉല്‍ അസദ് യുദ്ധം, 14. ബനി നുളൈര്‍ യുദ്ധം, 15. ദാതുര്രുഖാ യുദ്ധം, 16.ബദ്രുല്‍ അഖീറത് യുദ്ധം, 17.ദൂമതുല്‍ ജന്തല്‍ യുദ്ധം, 18. ബനൂ മുസ്തലഖ് യുദ്ധം, 19. ഖന്തഖ് യുദ്ധം, 20. ബനൂഖുറൈള യുദ്ധം, 21. ബനീ ലഹ്യാന്‍ യുദ്ധം, 22. ഹുദൈബിയാ യുദ്ധം, 23.ദീഖുര്‍ദ് യുദ്ധം, 24. ഖൈബര്‍ യുദ്ധം, 25. വാദില്‍ ഖുറാ യുദ്ധം, 27. മക്കം ഫത് ഹ് യുദ്ധം, 28. ഹുനൈന്‍ തായിഫ് യുദ്ധം, 29. തബൂക് യുദ്ധം, ....
തിരുമേനി സന്നിഹിതനാവാത്ത നിലയില്‍ സഹാബിമാ നേരിട്ട യുദ്ധങ്ങളുടെ എണ്ണം 47 എന്നും, 58 എന്നും, 70ല്‍ പരം എന്നും പറയപ്പെട്ടിട്ടുണ്ട്....”
[താരീഖുല്‍ ഇസ്ലാം പേജ് 233. മൂന്നാം എഡീഷന്‍ 1988.]
ഇസ്ലാമിന്റെ ആധികാരിക ചരിത്രങ്ങളില്‍ അക്കമിട്ടു പറഞ്ഞ കാര്യമേ ഞാന്‍ പറഞ്ഞുള്ളു. ഇനി ആലിക്കോയക്കു കുറേ ഉരുളാം ! മറിയാം !!
ഇസ്‌ലാമിക ചരിത്രം തുടങ്ങുന്നത് കാരവന്‍ ആക്രമണത്തോട് കൂടിയല്ല. കാരവന്‍ ആക്രമണത്തോടെ അത് അവസാനിക്കുന്നുമില്ല.
----
ഇസ്ലാമിന്റെ ആക്രമണ പരമ്പര ആരംഭിക്കുന്നത് ഈ കാരവന്‍ കൊള്ളകളിലൂടെത്തന്നെയാണ്. അത് അവസാനിക്കുകയില്ല എന്നതു നാം ജീവിക്കുന്ന ലോകത്തു തന്നെ നാം കാണുന്നതാണല്ലോ. അതു സത്യം തീര്‍ച്ച !!
4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?
-----
ചരിത്രം പലവിധത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. എഴുതുന്നവരുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കാത്ത ചരിത്രം വിരളവുമാണ്. ഒരേ സംഭവങ്ങളുടെ വിവിധ വേര്‍ഷനുകള്‍ ലഭിച്ചാലേ അല്‍പ്പമെങ്കിലും നിഷ്പക്ഷമായ നിരൂപണം സാധ്യമകൂ. ഇസ്ലാമില്‍ അതിനുള്ള സാധ്യത തീരെയില്ലാതെ പോയി.
....
Alikoya: 4. ലോക ചരിത്രം വിശദമായി എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നിട്ടും അതില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം മാത്രം എന്ത് കൊണ്ട് ഏകപക്ഷീയമായിപ്പോയി?
-----
Jabbar: ചരിത്രം പലവിധത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. എഴുതുന്നവരുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കാത്ത ചരിത്രം വിരളവുമാണ്. ഒരേ സംഭവങ്ങളുടെ വിവിധ വേര്‍ഷനുകള്‍ ലഭിച്ചാലേ അല്‍പ്പമെങ്കിലും നിഷ്പക്ഷമായ നിരൂപണം സാധ്യമകൂ. ഇസ്ലാമില്‍ അതിനുള്ള സാധ്യത തീരെയില്ലാതെ പോയി.
....
Alikoya: (നേരത്തെ സൂചിപ്പിച്ചത് പോലെ) ഇസ്‌ലാമിക ചരിത്രം മുസ്‌ലിംകള്‍ രേഖപ്പെടുത്തിയത് നിഷ്‌പക്ഷമായാണ്. സംഭവങ്ങള്‍' 'സംഭവങ്ങളെന്ന നിലയില്‍' റിപ്പോര്‍ട്ട് ചെയ്യുകയല്ലാതെ അവ കൈപ്പുള്ളതെന്നും മധുരമുള്ളതെന്നും അവര്‍ വേര്‍തിരിച്ചിട്ടില്ല. ഈ പാഠം അവര്‍ക്ക് കിട്ടിയത് ഖുര്‍ആനില്‍ നിന്നാണ് . പ്രവാചകന്‍റെയും
അനുചരന്‍മാരുടെയും വീഴ്ചകള്‍ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ശക്തമായ ഭാഷയില്‍ അവരെ ശാസിച്ചിട്ടുണ്ട്. ഇത്തരം സൂക്തങ്ങള്‍ ഖുര്‍ആനില്‍ ഇപ്പോഴും കാണാന്‍ കഴിയുന്നവയാണ്. ഇത് കണ്ടു പഠിച്ച മുസ്‌ലിം ചരിത്രകാരന്‍മാര്‍ ചരിത്രം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. അതാണ് വേണ്ടതെന്നേ അവര്‍ക്ക് ചിന്തിക്കാണ്‍ കഴിയുമായിരുന്നുള്ളു.
ഇങ്ങനെയല്ല സംഭവിച്ചതെന്ന് അഭിപ്രായമുള്ളവര്‍, സ്വന്തം ഊഹങ്ങള്‍ക്ക് പകരം, തെളിവുമായി വരുക. തെളിവ് തന്നാല്‍ നമുക്കത് അംഗീകരിച്ച് കൊടുക്കാം. യുക്തിവാദികളെപ്പോലെ പിടിവാശിയും ശാഠ്യവുമുള്ളവരല്ലല്ലോ നമ്മള്‍ മുസ്‌ലിംകള്‍.
ആയുധങ്ങളും ശക്തിയും ആള്‍ഭലവും വളരെ കുറഞ്ഞ അവസ്ഥയില്‍, പ്രവാചകനല്ലാത്ത ഒരാള്‍ക്ക് വിജയിക്കാന്‍ സാധ്യമല്ല എന്ന സത്യം അവര്‍ മനസ്സിലാക്കി.
ഉദാ: അമേരിക്ക ശ്രിലങ്കയെ ആക്രമിക്കാന്‍ വന്നാല്‍ ശ്രീലങ്ക ആയുദ്ധത്തില്‍ ജയിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവരാരെങ്കിലും ഇന്ന് വിശ്വസിക്കുമോ?
------
സര്‍വ്വശക്തനായ അല്ലാഹു തന്റെ ശക്തിയും പ്രതാപവും പ്രകടിപ്പിക്കുന്നത് ഈ പാവം മനുഷ്യപ്പുഴുക്കളെ യുദ്ധത്തില്‍ സഹായിച്ചുകൊണ്ടാണെന്ന് !
“കഷ്ടം മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ “ [ചങ്ങമ്പുഴ]
ആ ബാബറി മസ്ജിദ് പൊളിച്ചപ്പൊ ഈ അല്ലാഹു ഉറങ്ങുകയായിരുന്നു പാവം !
അമേരിക്ക മധ്യേഷ്യയില്‍ താവളമുറപ്പിച്ച് മുസ്ലിം രാജ്യങ്ങളുടെ മേല്‍ കുതിര കയറുമ്പോഴും അല്ലാഹു ഉറങ്ങുകയായിരുന്നു.!
Dr.Doodu said...
മൌദൂദി എഴുതിയത് ഏതൊക്കെ ആംഗിളില്‍ വായിച്ചാലും തിരിയുന്നത് ഒരുകാര്യം മാത്രം. ഇസ്ലാം പ്രചരിച്ചത് പ്രബോധനത്തിലൂടെ മാത്രമല്ല , വാളും (യുദ്ധം ) അതില്‍ പങ്കു വഹിച്ചിരുന്നു എനാണ്. സത്യസന്ധനായ മൌദൂദി ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു. പിന്നെ അഭിനവ മൌദൂദിസ്റ്റുകള്‍ക്ക് അതൊക്കെ സമ്മതിക്കാന്‍ എന്താണ് ഇത്ര മടി?
.....
താങ്കള്‍ 'ഇസ്‌ലാം വിരോധമെ'ന്ന ഒരു ആങ്‌കിളില്‍ മാത്രമെ അത് വായിച്ചിട്ടുണ്ടാവൂ. അത്കൊണ്ടാണ് അങ്ങനെ തോന്നുന്നത്. അല്ലായിരുന്നുവെങ്കില്‍ മൌദൂദിയുടെ ഈ വാക്കുകള്‍ കൂടി താങ്കള്‍ കണക്കിലെടുക്കുമായിരുന്നു: "ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന് ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല."
ഇത് കണക്കിലെടുക്കാത്തത്കൊണ്ടാണ് മൌദൂദിയുടെ 'വാള്‍' പ്രയോഗത്തിന്ന് താങ്കളുടെ വകയായി 'യുദ്ധം' എന്ന വിശദീകരണം ബ്രാക്കറ്റില്‍ എഴുതിച്ചേര്‍ത്തത്. മൌദൂദി എഴുതിയ ഗ്രന്‍ഥം താങ്കള്‍ വായിച്ചിട്ടില്ലെന്ന് ഇത് മൂലം വ്യക്തമാകുന്നുണ്ട്. മൌദൂദി തന്നെ 'വാള്‍ കൊണ്ട് വിശ്വസിപ്പിക്കുക' എന്ന ആശയത്തെ പറ്റി മറ്റൊരിടത്ത് പറഞ്ഞത് 'കുറെ ആഭ്യന്തര ശത്രുക്കളെ സൃഷ്ടിക്കാന്‍ മാത്രം ഉപകരിക്കുന്ന ഒരു പ്രക്രിയ' എന്നാണ്. 'ബുദ്ധിയുള്ള വല്ലവരും ഇത് ചെയ്യുമോ' എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. മൌദൂദിയുടെ വാദം എന്താണെന്ന് ഞാന്‍ നെരത്തെ എഴുതിയിട്ടുണ്ട്: " ഇതിന്ന് സാധിക്കും വിധം 'മണ്ണ് പാകപ്പെടുത്തിയത്' ഇസ്‌ലാമിക രാഷ്ട്രവും അതിന്‍റെ ശക്തിയുമായിരുന്നു. ആ ശക്തിയുടെ പര്യായമായാണ് വാള്‍ എന്ന വാക്ക് മൌലാനാ മൌദൂദി ഉപയോഗിച്ചത്. അല്ലാതെ യുദ്ധത്തിലൂടെ പ്രചരിച്ചു എന്ന അര്‍ത്ഥത്തിലല്ല. "
അതായത് ഇസ്‌ലാം ഒരു ശക്തിയായി വളര്‍ന്നപ്പോള്‍ അതിനെ നേരത്തെ എതിര്‍ത്തിരുന്നത് പോലെ അത്ര എളുപ്പത്തില്‍ അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്ന നില വന്നു ചേര്‍ന്നു. നേരത്തെ അവര്‍ മുസ്‌ലിംകളെ കൊന്നിരുന്നു, പലതരത്തില്‍ അക്രമിച്ചിരുന്നു, സമ്പത്ത്പിടിച്ചെടുത്തിരുന്നു, നാട്ടില്‍ നിന്ന് ബഹിഷ്‌കരിച്ചിരുന്നു, പലായനം നടത്താന്‍ തക്ക സാഹചര്യം ഇവ മൂലം സൃഷ്ടിച്ചിരുന്നു. അത്കൊണ്ട് ചുരുക്കം ചിലരല്ലാതെ, അവര്‍ 200 നു മേലെ വരും, ആരും ഇസ്‌ലാം സ്വീകരിക്കാന്‍ മുമ്പോട്ട് വന്നില്ല. ഇസ്‌ലാമിന്ന് ശക്തി കൈവന്നപ്പോള്‍ ഈ അവസ്ഥ മാറി. ഇസ്‌ലമിനെ എതിര്‍ക്കുകയെന്നത് പഴയ കാലത്തെത് പോലെ നിഷ്‌പ്രയാസം സാധിക്കുന്നതല്ലെന്ന ബോദ്ധ്യം അവര്‍ക്കുണ്ടായി. മക്കയില്‍ നിന്ന് ഒരാള്‍ വിശ്വാസിയായാല്‍ അയാള്‍ക്ക് മക്കയില്‍ തന്നെ അവിശ്വാസികളുടെ പീഡനവും സഹിച്ചു കഴിയേണ്ട ഗതിക്ക്കേട് ഇല്ലാതെയായി, അയാള്‍ക്ക് മദീനയിലേക്ക് പലായനം നടത്തിയാല്‍ വിശ്വാസം കാത്തു സൂക്ഷിച്ചുകൊണ്ട് അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുമെന്ന നില വന്നു. ഇതൊക്കെയാണ് മൌദൂദി 'വാള്‍' അഥവാ 'ശക്തി' എന്നത് കൊണ്ട് ഉദ്ദേശിച്ചത്. മൌദൂദി എഴുതിയ 'ജിഹാദ്' എന്ന കൃതി വായിച്ചാല്‍ ഇതേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. "സത്യസന്ധനായ മൌദൂദി ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു." താങ്കള്‍ക്കിത് നിഷേധിക്കാം; പക്ഷെ, തെളിവ് ഹാജറാക്കുകയെന്ന ഒരു മാന്യത സംവാദത്തിന്‍റെ മര്യാദയില്‍ പെട്ടതാണ്. ഇക്കാര്യം മി. ജബ്ബാറിനെ കണ്ട് പഠിക്കരുത്.
ആലിക്കോയ: "ഒളിച്ചോട്ടത്തിന്‍റെ ജബ്ബാറിയന്‍ ശൈലി.
----
ജബ്ബാര്‍: വ്യക്തിയെ വിടാന്‍ ഭാവമില്ല അല്ലേ? ഇസ്ലാമിന്റെ സംസ്കാരം അതാണല്ലോ!"
...
ആലിക്കോയ: മനുഷ്യന്‍റെ മാര്‍ഗ്ഗദര്‍ശനത്തിന്നായി ദൈവം നിശ്ചയിച്ച പ്രവാചകന്നെതിരെ താങ്കള്‍ പറയുന്ന തെറിയുമായി ഇത് താരതമ്യം ചെയ്യുക. അപ്പോള്‍ മനസ്സിലാകും: മക്കയില്‍ വിശ്വാസികള്‍ അനുഭവിച്ച പീഡനവും നഖ്‌ലഃ സംഭവവും തമ്മുലിള്ളത്രയും സദൃശ്യമേ ഇവ തമ്മിലുള്ളൂ എന്ന്.
ea jabbar said...
കൊലച്ചതിയനും കൊടും ക്രൂരനും ആയിരുന്നു എന്നും മനസ്സിലാകും
//////
ജബ്ബാര്‍ മാഷ് പ്രവാചകനെ മേല്‍ പറഞ്ഞ പോലെ വിശേഷിപ്പിച്ചു. ഇതിനു ജബ്ബാര്‍ മാഷ് തന്നെ കുറച്ചു മുന്‍പ് മറുപടി പറഞ്ഞു. നമുക്ക് അത് വായിക്കാം.
///മുഹമ്മ്ദ് ഒരു സാധാരണ മനുഷ്യനോ രാജ്യ തന്ത്രജ്ഞനോ യോദ്ധാവോ മാത്രമാണെങ്കില്‍ അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച ഒരു മഹാന്‍ തന്നെയായിരുന്നു എന്നു സമ്മതിക്കാം///
ഒരേ ചര്‍ച്ചയില്‍ പ്രവാചകനെ കുറിച്ച് മാഷ് നല്‍കിയ വൈരുധ്യം നിറഞ്ഞ അഭിപ്രായമാണിത്.
ജബ്ബാര്‍; ആ 75 പേര്‍ വിശ്വസിച്ചു വന്നവരായിരുന്നോ?
....
അഖബ ഉടമ്പടിയില്‍ പങ്കെടുത്ത 75 പേരെക്കുറിച്ചാണ് ഈ ചോദ്യം. ആ വര്‍ഷം മദീനയില്‍ നിന്ന് ഹജ്ജിന്ന് വന്ന 500 പെട്ട വിശ്വാസികളായ 75 പേരായിരുന്നു ഇവര്‍. മാത്രമല്ല; പ്രവാചകസംരക്ഷണം ഏറ്റെടുക്കുന്നതിന്‍റെ പ്രതിഫലമായി ലഭിക്കുക സ്വര്‍ഗ്ഗമാണെന്ന പ്രവാചകന്‍റെ മറുപടിയില്‍ തൃപ്തിയടഞ്ഞ ഭക്തന്‍മാര്‍ കൂടിയായിരുന്നു ഇവര്‍. മദീനയിലേക്ക് പലായനം ചെയ്തെത്തിയ വിശ്വാസികളെ സ്വീകരിക്കുകയും അവര്‍ക്ക് തങ്ങളുടെ വീടും കൃഷിയിടവും പങ്കിട്ടുകൊടുക്കുകയും ചെയ്തവരുമാണിവര്‍.
അഥവാ കൊള്ള നടത്താമെന്ന കരാറല്ല ഇവരുമായി പ്രവാചകന്‍ ഉണ്ടാക്കിയത് എന്ന് സാരം.
ചിന്തകൻ പറഞ്ഞു:
ആയുധങ്ങളും ശക്തിയും ആള്‍ഭലവും വളരെ കുറഞ്ഞ അവസ്ഥയില്‍, പ്രവാചകനല്ലാത്ത ഒരാള്‍ക്ക് വിജയിക്കാന്‍ സാധ്യമല്ല എന്ന സത്യം അവര്‍ മനസ്സിലാക്കി.
ഉദാ: അമേരിക്ക ശ്രിലങ്കയെ ആക്രമിക്കാന്‍ വന്നാല്‍ ശ്രീലങ്ക ആയുദ്ധത്തില്‍ ജയിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവരാരെങ്കിലും ഇന്ന് വിശ്വസിക്കുമോ?
------
ജബ്ബാർ പറഞ്ഞു :
സര്‍വ്വശക്തനായ അല്ലാഹു തന്റെ ശക്തിയും പ്രതാപവും പ്രകടിപ്പിക്കുന്നത് ഈ പാവം മനുഷ്യപ്പുഴുക്കളെ യുദ്ധത്തില്‍ സഹായിച്ചുകൊണ്ടാണെന്ന് !
“കഷ്ടം മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ “ [ചങ്ങമ്പുഴ]
ജബ്ബാർ മാഷ് വിഷയത്തിൽ നിന്ന് കുതറിയോടുന്നത് എങ്ങനെയെനന്നുള്ളതിന് ഒരു ചെറിയ ഉദാഹരണമാണിത്.
ഇവിടെ കുറേ കാര്യങ്ങൾ ജബ്ബാർ മാഷ് അങ്ങീകരിച്ചിരിക്കുന്നു:-
അല്ലാഹു സർവ്വ ശക്തനും പ്രതാപിയുമാണ്.
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകണ്.
അത് കൊണ്ട് മുഹമ്മദ് യുദ്ധത്തിൽ ജയിക്കുന്നു.
മുഹമ്മദിനെ യുദ്ധത്തിൽ ജയിപ്പിച്ചത് കൊണ്ട് അല്ലാഹു വളരെ ക്രൂരനാണ്.
അക്രമികൾ ഒരു രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം ശിക്ഷിക്കപെടുകയാണെങ്കിൽ ആ ഗവണ്മെന്റുകൾ ക്രൂരന്മാരാണ്....
ഇവിടെ ചങ്ങമ്പുഴ വരികളുടെ റോൾ എന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഈ ചർച്ച ദൈവത്തെ കുറിച്ചല്ല എന്ന് അതു തുടങ്ങിവെച്ച ആൾക്ക് തന്നെ അറിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാൻ പറ്റും. :(
ജബ്ബാര്‍: അഖബ ഉടമ്പടി കേവലം മതപരമോ വിശ്വാസപരമോ ആയ ഒന്നായിരുന്നില്ല എന്നാണു ഞാന്‍ വരികള്‍ക്കിടയില്‍നിന്നും ഊഹിക്കുന്നത്. അത് ഒരു രാഷ്ട്രീയ ഗൂഡാലോചനയായിരുന്നു. ആഭ്യന്തരകലാപങ്ങളാല്‍ പാപ്പരായിരുന്ന ആ ഗോത്രക്കാര്‍ക്ക് അവരുടെ “കുലത്തൊഴില്‍ “ ശക്തിപ്പെടുത്താന്‍ ഒരു ശക്തനായ നേതാവിന്റെ ആവശ്യന്മുണ്ടായിരുന്നു. അതായിരിക്കാം മുഹമ്മദിനെ അവര്‍ സ്വീകരിക്കാന്‍ കാരണം. അക്കാര്യങ്ങളൊക്കെത്തന്നയായിരിക്കാം മുഹമ്മദ് അവരുമായി ചര്‍ച്ച ചെയ്തതും.
....
അല്ല; അവരുടെ കുലത്തൊഴിലായ കൃഷി നബിയ്ക്ക് പരിചയമില്ലാത്ത കാര്യമായിരുന്നല്ലോ. ഒരിക്കല്‍ കൃഷിയെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞു. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു. അത് മൂലം ആ വര്‍ഷം വിളവ് വല്ലാതെ കുറഞ്ഞു. എന്നിട്ട് അവര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞു. അപ്പോള്‍ 'നിങ്ങളുടെ ഐഹിക കാര്യങ്ങളൊക്കെ നിങ്ങള്‍ക്കാണ് കൂടുതല്‍ അറിയുക' എന്ന് പറഞ്ഞ് കൈ മലര്‍ത്തിയതും ഹദീസ് ഗ്രന്‍ഥങ്ങളിലുണ്ടല്ലോ. അപ്പോള്‍ പിന്നെ ഈ കുലത്തൊഴിലിന്ന് എന്ത് സഹായമാണ് അവര്‍ക്ക് പ്രവാചകനില്‍ നിന്ന് ലഭിക്കാനിടയുണ്ടായിരുന്നത്? അവരുടെ കൃഷിയെന്ന “കുലത്തൊഴില്‍“ ശക്തിപ്പെടുത്താന്‍ ഒരു ശക്തനായ നേതാവിന്റെ ആവശ്യമെന്തായിരുന്നു?
അത് കൊണ്ട് മാഷ് തന്നെ പറ, മക്കയില്‍ ഇസ്ലാം പ്രചരിച്ചത് എങ്ങിനെയായിരുന്നു?
------
മക്കയില്‍ ഇസ്ലാം പ്രചരിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ നബി മദീനയിലേക്കു പോയതും മക്കക്കാരെ ആക്രമിക്കാന്‍ കോപ്പു കൂട്ടിയതും.
......
അപ്പോള്‍ മദീനയില്‍ ഇസ്‌ലാം പ്രചരിച്ചത് എങ്ങനെയായിരുന്നു?
മദീനയിലെ ആ രണ്ടു ഗോത്രക്കാര്‍ മുഹമ്മദിനൊപ്പം കൂടിയത് ഇസ്ലാം ദീനിലുണ്ടായ വിശ്വാസം കൊണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. ഉടമ്പടിയുടെ കൂടിയിരുപ്പില്‍ മുഹമ്മദ് അവരെ ഇസ്ലാമിലേമ്ക്കു ക്ഷണിക്കുന്നുണ്ടല്ലോ. ഇസ്ലാം വിശ്വസിച്ചവരെ പിന്നെയും ക്ഷണിക്കേണ്ടതുണ്ടോ? അവര്‍ വന്നത് എന്തിനായിരുന്നു എന്ന് പിന്നീടു നടന്ന സംഭവങ്ങളില്‍നിന്നു തന്നെ വ്യക്തമാണ്.
ബദര്‍ യുഇദ്ധം ചര്‍ച്ച ചെയ്യുമ്പോള്‍ അതു കൂടൂതല്‍ വ്യക്തമാക്കിത്തരാം. അവരുടെ മോട്ടിവേഷന്‍ എന്തായിരുന്നുവെന്ന് അവിടെ കാണുന്നുണ്ട്. നല്ലവണ്ണം !
ജബ്ബാർ മാഷ് വിഷയത്തിൽ നിന്ന് കുതറിയോടുന്നത് എങ്ങനെയെനന്നുള്ളതിന് ഒരു ചെറിയ ഉദാഹരണമാണിത്.
------
കുതറിയോടാന്‍ മാത്രം എന്തേ ഉണ്ടായേ ?
യുദ്ധങ്ങള്‍ ജയിച്ചതാണു ദൈവസഹായത്തിന്റെ തെളിവെന്നു പറഞ്ഞപ്പോള്‍ ദൈവത്തിനു മനുഷ്യനെ യുദ്ധം ചെയ്യിക്കുന്ന പണിയാണോ എന്നും മക്കയില്‍ സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ ബോധവല്‍ക്കരണം നടത്തുമ്പോള്‍ എന്തേ ഈ ദൈവം സഹായിക്കാതിരുന്നത് എന്നും ചോദിച്ചു. അതു വിഷയത്തില്‍ നിന്നും കുതറിയോടലായൊക്കെ തോന്നുന്നതിന്റെ മന്‍ശ്ശാസ്ത്രം വ്യക്തം. !ഉത്തരം ബുദ്ധിമുട്ടാകുമ്പോള്‍ ചര്‍ച്ച “ജബ്ബാറിലേക്കു“ തിരിക്കുന്നു അത്രയേയുള്ളു.!!
അത് കൊണ്ട് മാഷ് തന്നെ പറ, മക്കയില്‍ ഇസ്ലാം പ്രചരിച്ചത് എങ്ങിനെയായിരുന്നു?
---
ഇത് മാത്രേയുള്ളോ? മരുന്നു തീര്‍ന്നോ?
ആലിക്കോയ പരത്തി പറയുന്ന മൌദൂദി പുരാണത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. മക്കയില്‍ മുഹമ്മദിന്റെ ദൌത്യം പരാജയമായിരുന്നു എന്നും അതിനാല്‍ വാള്‍ എടുത്തു എന്നും മൌദൂദി തുറന്നു പറഞ്ഞു. അതു ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ സമ്മതിച്ചില്ല .അത്രയേ ആ കാര്യം ഉദ്ധരിച്ചു കൊണ്ടു ഞാന്‍ പറഞ്ഞുള്ളു. വാള്‍ എടുത്തതിന്റെ മറ്റു വിശദീകരണങ്ങളൊന്നും ഇവിടെ പ്രസക്തമല്ല.
ഇവിടെ ചങ്ങമ്പുഴ വരികളുടെ റോൾ എന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഈ ചർച്ച ദൈവത്തെ കുറിച്ചല്ല എന്ന് അതു തുടങ്ങിവെച്ച ആൾക്ക് തന്നെ അറിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാൻ പറ്റും. :(
---
ദൈവം യുദ്ധം ചെയ്യാന്‍ സഹായിച്ചു എന്നും പറഞ്ഞു വന്നത് ഞാനല്ല്ല്ലോ. അതിനു മറുപടി പറയുംപോള്‍ വിഷയം മാറുന്നു എന്നും പറഞ്ഞു വരുന്നതെന്തിനാ?
ഒരേ ചര്‍ച്ചയില്‍ പ്രവാചകനെ കുറിച്ച് മാഷ് നല്‍കിയ വൈരുധ്യം നിറഞ്ഞ അഭിപ്രായമാണിത്.
-----
ആ “വൈരുദ്ധ്യ“ത്തിനുള്ള വിശദീകരണം മുമ്പു നല്‍കിയിരുന്നു. ആദ്യം സമചിത്തതയോടെ ഒന്നു മനസ്സിരുത്തി എല്ലാ കമന്റുകളും വായിച്ചു നോക്കുക.
Jabber: മക്കയിലെ മുശ്രിക്കുകള്‍ ചോദിച്ച ഒരു ചോദ്യത്തിനെങ്കിലും സാമാന്യ യുക്തിക്കു നിരക്കുന്ന ഒരുത്തരം നല്‍കാന്‍ മുഹമ്മ്ദിനോ അദ്ദേഹത്തിന്റെ ദൈവത്തിനോ കഴിഞ്ഞോ?
എന്റെ ഈ ചോദ്യവും ഉത്തരം കിട്ടാതെ കിടപ്പുണ്ടല്ലോ
…..
Alikoya: ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ ഇവയായിരുന്നു:
1. ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
2. ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
3. ഇവയില്‍ ഏതാണ് ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
4. നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
5. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍ സഹിച്ചൂം മക്കയിലെ വിശ്വാസികള്‍ ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
7. സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
8. ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
..
jabbar: ആലിക്കോയ ഇവിടെ ചോദിച്ച ചോദ്യങ്ങളെല്ലാം എന്റെ പോസ്റ്റില്‍ തന്നെ മറുപടി പറഞ്ഞ കാര്യങ്ങളാണ്.
…….
Alikoya: ഇല്ല, ജബ്ബാര്‍. താങ്കള്‍ ഉത്തരം പറഞ്ഞിട്ടില്ല.
മരുമകള്‍: അരിയെത്ര?
അമ്മായിയമ്മ: പയറഞ്ഞാഴി.
ഇതും മറുപടിയാണ്. എന്നാല്‍, ചോദ്യത്തിന്‍റെ ഉത്തരമല്ല.
ഞാന്‍ ചോദ്യം ആവര്‍ത്തിക്കുകയല്ലാതെ അതിന്ന് ഫലമൊന്നും കാണുന്നില്ല. 'നബി ഉത്തരം മുട്ടിപ്പോകും വിധം മക്കക്കാര്‍ ചോദിച്ച ചോദ്യങ്ങളേതെ'ന്നായിരുന്നു എന്‍റെ ചോദ്യം. ആ ചോദ്യങ്ങള്‍ ഒന്ന് അക്കമിട്ട് നിരത്തിയാല്‍ പുതിയ വായനക്കാര്‍ക്ക് കൂടി ഉപകാരപ്പെടും. ഉത്തരം മുട്ടിയപ്പോള്‍ ഹിജ്‌റ നടത്തിയെന്ന താങ്കളുടെ സിദ്ധാനതത്തിന് അതോടെ നല്ല മാര്‍ക്കറ്റ് കിട്ടുകയും ചെയ്യും. അല്ലാതെ- 'അപ്പോള്‍ പറഞ്ഞു, മുമ്പേ പറഞ്ഞു, ആ പോസ്റ്റിലുണ്ട്, ഈ ലിങ്കിലുണ്ട്', എന്നൊക്കെയുള്ള കേവലം പുകമറകള്‍ സൃഷ്ടിച്ച് തടിതപ്പുന്നത് യുക്തിവാദമല്ല മി. ജബ്ബാര്‍.
കുതറിയോടാന്‍ മാത്രം എന്തേ ഉണ്ടായേ ?
ഉണ്ടായല്ലോ. എന്ത് കൊണ്ടാണ് ആളുകൾ ഇസ്ലാമിലേക്ക് വരാൻ കാരണം എന്നാണല്ലോ നമ്മൾ അന്വേഷിക്കുന്നത്? വളരെ വലിയ സർവ്വായുധ സജ്ജരായ സൈന്യങ്ങൾക്ക് മുന്നിൽ, ആയുധം കൊണ്ടും ആൾ ബലത്തിലും വളരെ ചെറുതായ മുസ്ലീം സൈന്യം ജയിച്ചു കയറുന്നത് പ്രവാചകത്വത്തിന്റെ തെളിവായി അവിടെയുള്ളവർ കണക്കാക്കി എന്നാണ് ഞാൻ എന്റെ മുൻ കമന്റിൽ വ്യക്തമാക്കിയത്. വേറെയും കാര്യങ്ങൾ കൂട്ടത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതെല്ലാം താങ്കൾ അങ്ങീകരിച്ചതായി കണക്കാക്കാം അല്ലേ?
ഇവിടെ നാം ചർച്ച ചെയ്യുന്ന വിഷയം ഇസ്ലാം പ്രചരിച്ചത് സമാധാനത്തിലൂടേയോ അതോ അക്രമത്തിലൂടെയോ എന്നതാണ്. അല്ലാതെ ദൈവം ക്രൂരനാണോ തമ്മിൽ തല്ലിപ്പിക്കുന്നവനാണോ എന്നല്ല. ഇത് ഈ പോസ്റ്റിട്ട താങ്കൾക്ക് തന്നെയറിയില്ലെങ്കിൽ ... അത് ഇടക്കിടക്ക് താങ്കളെ ഓർമ്മപെടുത്തേണ്ടി വരുന്നതിൽ .... കഷ്ടം.... അല്ലാതെന്താ പറയുക!
ഉത്തരം ബുദ്ധിമുട്ടാകുമ്പോള്‍ ചര്‍ച്ച “ജബ്ബാറിലേക്കു“ തിരിക്കുകയല്ല, മറിച്ച് ജബ്ബാർ തിരിക്കുകയാണ്!!!
ആലിക്കോയ: മനുഷ്യന്‍റെ മാര്‍ഗ്ഗദര്‍ശനത്തിന്നായി ദൈവം നിശ്ചയിച്ച പ്രവാചകന്നെതിരെ താങ്കള്‍ പറയുന്ന തെറിയുമായി ഇത് താരതമ്യം ചെയ്യുക.
-----
നേരും നെറിയുമുള്ള ഒരു ദൈവം ഇങ്ങനെയൊരാളെ മനുഷ്യരാശിക്കാകമാനം മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ അയക്കും എന്നു വിശ്വസിക്കാന്‍ എന്റെ സാമാന്യ നീതിബോധം എന്നെ അനുവദിക്കുന്നില്ല സുഹൃത്തേ . അതാണു കാര്യം !
മുഹമ്മദ് ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ച വെറുമൊരു മനുഷ്യനായിരുന്നെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയേണ്ട കാര്യം എനിക്കില്ല. എന്നാല്‍ ആ മനുഷ്യന്‍ കാണിച്ച “മാതൃകകളാണു“ ലോകാവസാനം വരെ മനുഷ്യര്‍ പിന്തുടരേണ്ടതെന്നു നിങ്ങള്‍ വാദിക്കുംപ്പോല്‍ എനിക്കിതൊക്കെ പറയാതിരിക്കാനാവില്ല.
1. ബുദ്ധിപരമായി മുഹമ്മദ് നബിയെ തോല്‍പ്പിക്കാന്‍ പോന്നവയായിരുന്നു എതിരാളികളുന്നയിച്ച വാദങ്ങളെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
-------
തീര്‍ച്ചയായും.
അതാണല്ലോ ഞാന്‍ പോസ്റ്റില്‍ ആ സംവാദം ഉദ്ധരിച്ചു വിശദീകരിച്ചത്.
2. ആശയപരമായി നബിയെ നേരിടാന്‍ അവര്‍ ഉന്നയിച്ച വാദങ്ങള്‍ എന്തെല്ലാമായിരുന്നു?
----
പ്രാഥമികമായി വേണ്ടത് പ്രവാചകത്വം തെളിയിക്കാനുള്ള ദൃഷ്ടാന്തമായിരുന്നു. അതു ചോദിച്ചപ്പോള്‍ തന്നെ വെള്ളം കുടിച്ചു. പിന്നെയെന്ത് ആശയം?
4. നബിയോ എതിരാളികളോ ആരായിരുന്നു സംവാദത്തില്‍ ജയിച്ചു നിന്നത്?
---
മുഹമ്മ്ദും അദ്ദേഹത്തിന്റെ ദൈവവും തീര്‍ത്തും പരിഹാസ്യരായി!
7. സംവാദത്തില്‍ നബി തോറ്റുകൊണ്ടിരിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ പരലോക ശിക്ഷയെക്കുറിച്ചുള്ള താക്കീത് അവര്‍ പേടിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
-----
അവര്‍ ശിക്ഷ ഇറക്കിക്കാണിക്കാന്‍ വെല്ലു വിളിച്ചവരാണ്. അവര്‍ക്കത്രയ്ക്കുറപ്പായിരുന്നു ഇദ്ദേഹം പ്രവാചകനൊന്നുമല്ല എന്ന്.
5. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, നബി മക്കയിലായിരിക്കെ തന്നെ ഇസ്‌ലാമിന്‍റെ അംഗസംഗ്യ വര്‍ദ്ധിക്കാന്‍ കാരണമെന്തായിരുന്നു?
6. സംവാദങ്ങളില്‍ നബി തോല്‍ക്കുകയായിരുന്നു ചെയ്തിരുന്നതെങ്കില്‍, കഠിനമായ പീഡനങ്ങള്‍ സഹിച്ചൂം മക്കയിലെ വിശ്വാസികള്‍ ഇസ്‌ലാമില്‍ ഉറച്ച് നില്‍ക്കാന്‍ കാരണമെന്തായിരുന്നു?
----
13 കൊല്ലം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആളെ കിട്ടിയില്ല. അതൊക്കെ എത്ര തവണ പറഞ്ഞു കഴിഞ്ഞു.
8. ഇഹലോകത്ത് വച്ച് എന്തെങ്കിലും ചെയ്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് മക്കയിലെ ചിലരെ നബി മതം മാറ്റുകയും, ഇസ്‌ലാമില്‍ തന്നെ അവരെ പിടിച്ചു നിറുത്തുകയും ചെയ്തത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
-----
അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. കുറച്ചു പേര്‍ അദ്ദേഹത്തിന്റെ വാക് സാമര്‍ത്ഥ്യത്തില്‍ വീണുകാണും. അതു സ്വാഭാവികം മാത്രം. ഏതു സിദ്ധന്മാര്‍ക്കും കുറെ അനുയായികള്‍ ഉണ്ടാകും . അവരെ ചൂണ്ടിക്കാട്ടി സിദ്ധിക്കു തെളിവു പറയുന്നത് ബാലിശമാണ്.
'നബി ഉത്തരം മുട്ടിപ്പോകും വിധം മക്കക്കാര്‍ ചോദിച്ച ചോദ്യങ്ങളേതെ'ന്നായിരുന്നു എന്‍റെ ചോദ്യം. ആ ചോദ്യങ്ങള്‍ ഒന്ന് അക്കമിട്ട് നിരത്തിയാല്‍ പുതിയ വായനക്കാര്‍ക്ക് കൂടി ഉപകാരപ്പെടും.
----
ആ പോസ്റ്റ് ഒന്നു മനസ്സു തുറന്നു വെച്ചു വായിച്ചാല്‍ അക്കമിട്ടു നിരത്തിയതു കാണാം.
ഉത്തരം മുട്ടി കൊഞ്ഞനം കുത്തുന്നതിന്റെ വ്യക്തമായ ചിത്രം ഖുര്‍ ആനിലുണ്ട്. അതാണു ഞാന്‍ ഉദ്ധരിച്ചത്.
3. ഇവയില്‍ ഏതാണ് ഖുര്‍ആന്‍ അല്ലെങ്കില്‍ മുഹമ്മദ് നബി മറുപടി പറയാതെ വിട്ടുകളഞ്ഞത്?
----
അതറിയാന്‍ നിവൃത്തിയില്ലല്ലോ. മറുപടി പറഞ്ഞതിന്റെ കോലമാണു നാം കണ്ടത്. അപ്പോള്‍ പറയാതിരുന്ന ചോദ്യങ്ങളുടെ കാര്യം പറയണോ?
ആലിക്കോയ: മനുഷ്യന്‍റെ മാര്‍ഗ്ഗദര്‍ശനത്തിന്നായി ദൈവം നിശ്ചയിച്ച പ്രവാചകന്നെതിരെ താങ്കള്‍ പറയുന്ന തെറിയുമായി ഇത് താരതമ്യം ചെയ്യുക.
--------
ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.ബുഖാരി [217]
-----
ഇവിടെ മനുഷ്യരാശിക്കാകമാനം പ്രളയ കാലം വരേയ്ക്കും ഉത്തമ മാതൃകയായി[ أُسْوَةٌ حَسَنَةٌ ] വന്ന ഒരു ദൈവദൂതനാണു പറയുന്നത് അന്യരുടെ സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യാന്‍ എനിക്കു മുമ്പ് ആര്‍ക്കുമില്ലാത്ത അനുവാദം ദൈവം തന്നിട്ടുണ്ട് എന്ന്.
ഞാന്‍ ചോദിക്കട്ടെ : ഇതിലും വലിയ ദൈവനിന്ദ മറ്റെന്തുണ്ട്? ഈ മനുഷ്യന്‍ പ്രവാചകനാണോ? എന്ന ന്യായമായ ചോദ്യം എങ്ങനെയാണു തെറിയാകുന്നത്? ദൈവം എന്ന ഒരാള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇത്രയും ഗുരുതരമായ ദൈവനിന്ദ നടത്തുന്നവരെ ആ ദൈവം വെറുതെ വിടുമോ?
Jabber: 13 കൊല്ലം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആളെ കിട്ടിയില്ല. അതൊക്കെ എത്ര തവണ പറഞ്ഞു കഴിഞ്ഞു.
Jabber: അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. കുറച്ചു പേര്‍ അദ്ദേഹത്തിന്റെ വാക് സാമര്‍ത്ഥ്യത്തില്‍ വീണുകാണും. അതു സ്വാഭാവികം മാത്രം. ഏതു സിദ്ധന്മാര്‍ക്കും കുറെ അനുയായികള്‍ ഉണ്ടാകും . അവരെ ചൂണ്ടിക്കാട്ടി സിദ്ധിക്കു തെളിവു പറയുന്നത് ബാലിശമാണ്
....
ഹുദൈബിയഃ സന്ധിയുടെ കാലത്ത് സ്വതന്ത്രമായ സംവാദം നടന്നപ്പോള്‍ ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വന്നതോ?
ജിഹാദ് എന്ന കൃതിയുടെ നാലാം അദ്ധ്യയത്തില്‍ മൌലാനാ മൌദൂദി എഴുതുന്നു:
"ഇസ്‌ലാമിലെ യുദ്ധത്തിന്‍റെ ലക്‌ഷ്യങ്ങള്‍ ഖുര്‍ആന്‍റെയും ഹദീസിന്‍റെയും പ്രാമാണിക ഗ്രന്‍ഥങ്ങളുടെയും വെളിച്ചത്തില്‍ വിശദീകരിച്ചത് വായനക്കാര്‍ കണ്ടു, അതില്‍ എവിടെയും അമുസ്‌ലിംകളെ ബലപ്രയോഗത്തിലൂടെ മുസ്‌ലിമാക്കണമെന്ന ശാസന കണ്ടെത്താനാവില്ല. മാത്രമല്ല; ഇസ്‌ലാം വാളിന്‍റെ ശക്തികൊണ്ട് ആളുകളെ സ്വന്തം സത്യസന്ധത അംഗീകരിപ്പിക്കുന്നു എന്ന് തോന്നാനിടയുള്ള സൂചന പോലും അതിലില്ല. പകരം എതിരാളികള്‍ ഉന്നയിക്കുന്ന അത്തരം വിമര്‍ശനങ്ങളെ ശക്തമയി ഖണ്ഡിക്കുകയാണ് അവ ചെയ്യുന്നത്. എന്നാല്‍ പക്ഷപാതികളായ ഗ്രന്‍ഥകാരന്‍മാരും അവരുടെ അജ്ഞരായ അനുകര്‍ത്താക്കളും ഇക്കാര്യത്തില്‍ ലോകത്തെ കഠിനമായി വഞ്ചിക്കുകയും ധാരാളമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക തത്വങ്ങളും വിധികളും അനാവരണം ചെയ്യേണ്ടത് ആവശ്യമാണ്." (Page 132)
"സത്യ ദീനിന്‍റെയും (മതത്തിന്‍റെയും) അതിന്‍റെ വാഹകരുടെയും ശത്രുക്കളായ സത്യനിഷേധികളോട് മാത്രമേ മുസ്‌ലിംകള്‍ക്ക് വിരോധമുള്ളുവെന്ന് ഖുര്‍ആന്‍ അല്‍ മുംതഹിന അദ്ധ്യായത്തില്‍ (അദ്ധ്യായം 60) വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കരല്ലാത്ത സത്യനിഷേധികളോട് നീതിയിലും നന്‍മയിലും വര്‍ത്തിക്കുന്നതിനും അവര്‍ക്ക് ഉപകാരം ചെയ്യുന്നതിനും മുസ്‌ലിംകളെ യാതൊന്നും വിലക്കുന്നില്ല." (Page 133-134)
"ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തകര്‍ക്കാനും ഭൂമിയില്‍ കുഴപ്പവും നാശവും പടര്‍ത്താനും ശ്രമിക്കുന്നവര്‍ക്കെതിരെ ഇസ്‌ലാം തീര്‍ച്ചയായും വാളെടുത്തിട്ടുണ്ട്. അത് ന്യായമല്ലെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍ അക്രമികളോ മര്‍ദ്ദകരോ അല്ലാത്ത, ഭൂമിയില്‍ ശന്തിയും സമാധാനവു കെടുത്തി ദൈവമാര്‍ഗ്ഗത്തില്‍ വിലങ്ങുതടിയാവാത്ത ആളുകള്‍ ഏത് സമൂഹത്തില്‍ പെട്ടവരായിരുന്നാലും എത്ര കടുത്ത അവിശ്വാസികളായിരുന്നാലും അവരുടെ ധനത്തിനോ ജീവനോ ഏന്തെങ്കിലും ഹാനി വരുത്തുന്നതും അവര്‍ക്കെതിരെ ആയുധമെടുക്കുന്നതും നിഷിദ്ധമണ്. മുസ്‌ലിംകളുടെയെന്ന പോലെ അവരുടെയും രക്തം പരിശൂദ്ധവും നിഷിദ്ധവുമാണ്." (Page 134)
... മറിച്ച് ഇസ്‌ലാമിക പ്രബോധനത്തിലും പ്രചരണത്തിലും നിര്‍ബന്ധത്തിനോ ബലാല്‍ക്കാരത്തിനോ ഒരിടവുമില്ലെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം അത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. സൂറ അല്‍ ബഖറയില്‍ (ഖുര്‍ആന്‍ രണ്ടാം അദ്ധ്യായം) പറയുന്നു: ദീന്‍ (മത) കാര്യത്തില്‍ ബലാല്‍ക്കാരമില്ല..... (2:256)
Jabber: "സമാധാനമാര്‍ഗ്ഗത്തിലൂടെയാണു മതം പ്രചരിച്ചതെന്നു സ്ഥാപിക്കാന്‍ മത ഗ്രന്ഥങ്ങള്‍ നിലവിലിരിക്കുന്ന കാലത്തോളം നിങ്ങള്‍ക്കു സാധ്യമല്ല എന്നാണു പറഞ്ഞത്.
= അക്രമത്തിലൂടെയും നിര്‍ബന്ധം ചെലുത്തിയും ഇസ്‌ലാം മതം പ്രചരിപ്പിക്കാന്‍ അല്ലാഹുവോ ഖുര്‍ആനൊ ആഹ്വാനം ചെയ്തതായി തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല. അതിന്നുള്ള ശ്രമം അമ്പേ പരാചയപ്പെട്ടുകൊണ്ടിരിക്കയാണ്. അതിന്‍റെ തളിവാണ് പറഞ്ഞ പലതും താങ്കള്‍ക്ക് മാറ്റിപ്പറയേണ്ടി വരുന്നതും ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കേണ്ടി വരുന്നതും.
Jabber: സന്ദര്‍ഭത്തില്‍ നിന്നും മുറിച്ചെടുത്ത ചില ശകലങ്ങള്‍ മാത്രം പൊക്കിക്കാട്ടി ഊതി വീര്‍പ്പിച്ചുണ്ടാക്കുന്ന “സമാധാനം” അപ്പാടെ തകര്‍ന്നു തരിപ്പണമാക്കാന്‍ പോന്ന നിരവധി നിരവധി തെളിവുകള്‍ ഹദീസുകളിലും ചരിത്ര പുസ്തകങ്ങളിലും ഉണ്ട് എന്നര്‍ത്ഥം. അവയില്‍ ചിലതാണു ഞാന്‍ ഉദ്ധരിക്കുന്നത്.
= ഇസ്‌ലാമിക ചരിത്രത്തിലെ അപൂര്‍വ്വം ചില കൈപ്പുള്ള കാര്യങ്ങള്‍ പൊക്കിക്കാണിക്കുകയും മധുരമുള്ളതും ആദ്യം പറഞ്ഞതിന്‍റെ നൂറിരട്ടി വരുന്നതുമായ കാര്യങ്ങള്‍ തമസ്‌കരിക്കുകയുമാണ് താങ്കള്‍ ചെയ്യുന്നത്. അത് താങ്കള്‍ തന്നെ സമ്മതിച്ചു കഴിഞ്ഞതുമാണ്. ഇസ്‌ലാമിക ചരിത്രം മൊത്തത്തിലെടുത്താല്‍ താങ്കള്‍ പ്രവാചകന്നെതിരെ ഉന്നയിക്കുന്ന, താങ്കളുടെ ഭാവനയില്‍ വിരിഞ്ഞ, ആരോപണങ്ങള്‍ ചേര്‍ത്തു പറയാന്‍ പറ്റുന്നതല്ല അദ്ദേഹത്തിന്‍റെ വ്യക്തിത്വം എന്ന് വ്യക്തമാകും. പക്ഷെ ആ പഠനത്തിന്ന് താങ്കള്‍ ഒരുക്കമല്ലെന്ന് മാത്രം. പ്രവാചകന്‍റെ പേരില്‍ ആരോപണങ്ങള്‍ ചൊരിയാനല്ലാതെ അതിന്ന് നല്‍കപ്പെടുന്ന മറുപടികള്‍ ശ്രദ്ധിച്ച് വിശകലം നടത്താന്‍ പോലും താങ്കള്‍ക്ക് താല്‍പര്യമില്ല. അങ്ങോട്ട് വല്ല ചോദ്യവും ചോദിച്ചാലോ; 'മറുപടി അവിടെയുണ്ട്, ഇവിടെയുണ്ട്, ആ പോസ്റ്റിലുണ്ട്, ഈ പോസ്റ്റിലുണ്ട്' എന്ന പല്ലവി; ഇത് കേട്ടു മടുത്തു. വിഷയത്തെ പറ്റി ആത്മാര്‍ത്ഥവും സത്യസന്ധവുമായ ചര്‍ച്ചയാണ് നടക്കേണ്ടത്. ഇതിന്ന് എപ്പോഴാണ് താങ്കള്‍ തയ്യാറാവുക?
jabbaar: എന്നാല്‍ ഏകപക്ഷീയമായി രചിക്കപ്പെട്ട ചരിത്രമായതിനാല്‍ പല കാര്യങ്ങളും മറച്ചു വെക്കപ്പെട്ടിട്ടുമുണ്ടാകാം എന്നതും സത്യമാണ്. സ്വാഭാവികവുമാണ്. അതൊന്നും തമ്മില്‍ വൈരുദ്ധ്യം കാണേണ്ടതില്ല."
""പല കാര്യങ്ങളും മറച്ചു വെക്കപ്പെട്ടിട്ടുമുണ്ടാകാം"" ഇത് താങ്കളുടെ വെറും ഊഹം മാത്രമാണ്. അത് ഞാന്‍ തെളിയിച്ചു തന്നതാണ്. ഇങ്ങനെയൊരു കള്ളം പറഞ്ഞു പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ചെങ്കില്‍ മാത്രമേ താങ്കള്‍ പ്രചരിപ്പിക്കുന്ന ഊഹങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാവുകയുള്ളു. അപ്പോള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ അവിശ്വസം ജനിപ്പിക്കുന്നത് താങ്കളുടെ ഊഹങ്ങളാകുന്ന പച്ചക്കള്ളങ്ങള്‍ ഇസ്‌ലാമിക ചരിത്രം അറിയാത്തവരെക്കൊണ്ട് വിശ്വസിപ്പിക്കുന്നതിന്ന് വേണ്ടിയാണ്. എന്നാല്‍
ഖുര്‍ആനും ഹദീസും പോലും ചരിത്രത്തിലെ കൈപ്പുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രവാചകനെയും അനുചരന്‍മാരെയും വിമര്‍ശിക്കുന്നതും തിരുത്തുന്നതും ശാസിക്കുന്നതുമായ സൂക്തങ്ങള്‍ ഖുര്‍ആനില്‍ തന്നെയുണ്ട്. ഇതേ മാതൃകയില്‍ ഇസ്‌ലാമിക ചരിത്രം രചിച്ച മുസ്‌ലിം ചരിത്രകാരന്‍മാര്‍, കൈപ്പുള്ള കാര്യങ്ങള്‍ ഒട്ടും മറച്ച് വയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. അഥവാ ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തപ്പെട്ടത് തികച്ചും സത്യസന്ധമായാണ്. മറിച്ചുള്ള ചില ആരോപണങ്ങള്‍ ഗീബല്‍സിന്‍റെ ശൈലിയില്‍ ആവര്‍ത്തിക്കാമെന്നേയുള്ളൂ. പക്ഷെ, ഫലം കാണുകയില്ല.
Treaty of Hudaibia
http://ismaili.net/histoire/history03/history325.html
It was one of the most outstanding events in the life of Muhammad. According to R.V.C. Bodley in "The Messenger" (London, 1946, p. 257), "In point of fact, that the treaty was Mohammad's masterpiece of diplomacy. It was a triumph." Tor Andrae writes in "Mohammed the Man and his Faith" (London, 1936, p. 229) that, "The self-control which Mohammed revealed at Hodaibiya, his ability to bear occasional humiliation in unimportant issues, in order to achieve an exalted goal, shows that he was a person of unique ability."
ജബ്ബാറിന്‍റെ ലിസ്റ്റില്‍ ഇതും ഒരു ""യുദ്ധം"" തന്നെ. (22. ഹുദൈബിയാ യുദ്ധം. അദ്ദേഹം സമര്‍പ്പിച്ച യുദ്ധത്തിന്‍റെ ലിസ്റ്റ് കാണുക. ഇത് പോലെയോ ഇതിലും കഷ്ടമോ ആണ് മറ്റുള്ളവയുടെ കാര്യം. അത്കൊണ്ടാണ് അതില്‍ ആദ്യത്തെ നാലെണ്ണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ കക്ഷി കീഴടങ്ങിയത്.)ആരും ആരോടും ഏറ്റു മുട്ടിയിട്ടില്ലാത്ത യുദ്ധം!!!! യുദ്ധവും സന്ധിയും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാതായാല്‍ എന്ത് ചെയ്യും?
ജബ്ബാര്‍ മാഷേ,
സമ്മതിച്ചു തന്നിരിക്കുന്നു. ഈ തൊലിക്കട്ടി. അപാരമായ കീഴ്മേല്‍ മറിയല്‍ കഴിവ്. താങ്കള്‍ വിശുദ്ധന്‍ തന്നെ.
മുഹമ്മദിനെ കുറിച്ച് ഒരിടത്ത് പറഞ്ഞു കൊള്ളക്കാരന്‍, ക്രൂരന്‍, നീചന്‍
മറ്റൊരിടത്ത് പറയുന്നു, ദൈവദൂതന്‍ അല്ല എന്ന് സമ്മതിക്കുമെങ്കില്‍ അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച മഹാന്‍ തന്നെ എന്ന്.
എന്നിട്ടും ഈ വൈരുധ്യം സമ്മതിക്കാതെ കണകുണാ പറയുന്നു. അങ്ങയെ നമിക്കുന്നു. മാഷ് പഠിപ്പിച്ച കുട്ടികളെ ആലോചിച്ചാ എനിക്ക് സങ്കടം.
ഊഹങ്ങള്‍ കൊണ്ടാണ് ഇങ്ങിനെ ഒത്തിരി വൈരുധ്യങ്ങള്‍ അങ്ങയുടെ വാക്കുകളില്‍ വരുന്നത്. കൂടാതെ അങ്ങേയ്ക്ക് ചെറിയ ലക്ഷ്യങ്ങളെ ഉള്ളൂ. ഒരു വാദം സമര്‍ഥിക്കാന്‍ എന്തും പറയും. പിന്നീട് മറ്റൊന്ന് സമര്‍ഥിക്കാന്‍ ആദ്യം പറഞ്ഞതില്‍ നിന്നും തീര്‍ത്തും വിരുദ്ധമായ മറ്റൊന്നും പറയും.
എങ്ങിനെയാ ഒരാള്‍ ഒരേ സമയം ക്രൂരനും, നീചനും, മഹാനുമാവുന്നത്. അങ്ങ് ഒന്ന് വിവരിച്ചാല്‍ കൊള്ളാമായിരുന്നു.
കലികാലം തന്നെ!!!!!!!
ഹുദൈബിയാ യുദ്ധം
ജബ്ബാര്‍ മാഷ് ചരിത്രം രചിക്കുന്നു. ഊഹങ്ങള്‍ കൊണ്ട് എഴുതുന്ന സ്വപ്ന ചരിത്രം രചിച്ച് ചരിത്രത്തില്‍ സ്ഥാനം നേടാനുള്ള ജബ്ബാര്‍ മാഷിന്റെ പരിശ്രമങ്ങള്‍ അഭംഗുരം മുന്നോട്ട് പോവുകയാണ്. ഹുദൈബിയ സന്ധിയെ ഹുദൈബിയ യുദ്ധമാക്കി മാറ്റിയ അങ്ങേയ്ക്ക്, സ്വന്തം മനസ്സാക്ഷിയോട് കൂറ് പുലര്‍ത്താന്‍ കഴിയുന്നുണ്ടോ ഇതൊക്കെ പറയുമ്പോള്‍? ( ഈ ചോദ്യത്തിനും മുഹമ്മദിനെയും ഇസ്ലാമിനെയും കുറ്റപ്പെടുത്തി മറുപടി പറയുന്ന പതിവ് അസുഖം വേണ്ട).
####മുഹമ്മദിനെ കുറിച്ച് ഒരിടത്ത് പറഞ്ഞു കൊള്ളക്കാരന്‍, ക്രൂരന്‍, നീചന്‍... മറ്റൊരിടത്ത് പറയുന്നു, ദൈവദൂതന്‍ അല്ല എന്ന് സമ്മതിക്കുമെങ്കില്‍ അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച മഹാന്‍ തന്നെ എന്ന്. ####
മുസ്ലീമുകള്‍ക്ക് മനസ്സിലാകുന്ന ഒരു ഉദാഹരണം പറയാന്‍ നോക്കാം.
യേശു താന്‍ ദൈവമാണെന്ന് പറഞ്ഞാല്‍ നുണയന്‍.... അല്ലെങ്കില്‍ ഒരു നല്ല പ്രവാചകന്‍.....
ആരോടാ ഞാന്‍ ഈ പറയുന്നേ .....അല്ലാണ്ട് പിന്നെ
Alikoya: 6. ഇസ്‌ലാമിക ചരിത്രത്തിലെ മധുരമുള്ള സംഭവങ്ങളില്‍ ഒന്നെങ്കിലും എന്ത് കൊണ്ടാണ് താങ്കളുടെ ചര്‍ച്ചാ വിഷയമാകാത്തത്?
--
Jabbar: അതു ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ കാക്കത്തൊള്ളായിരം പേരുണ്ടല്ലോ. നിങ്ങള്‍ തിരിച്ചൊന്നു ചിന്തിക്കൂ. എന്തേ കയ്പ്പുള്ള കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ത്തും മറയ്ച്ചു വെയ്ക്കുന്നു? അതു കൊണ്ടു തന്നെ ഞാനും എന്നെപ്പോലുള്ളവരും മറുവശം തുറന്നു കാട്ടാന്‍ നിര്‍ബന്ധിതരാകുന്നു.
……
Alikoya: ഇസ്‌ലാമിക ചരിത്രത്തിലെ കൈപ്പുള്ള ഏത് കാര്യമാണ് മുസ്‌ലിം ചരിത്രകാരന്‍മാര്‍ മറച്ച് വച്ചത്? അങ്ങനെ മറച്ച് വയ്‌ക്കപെട്ട വല്ലതും താങ്കള്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി താങ്കളുപയോഗിക്കുന്ന സകല 'ചരിത്ര വസ്‌തുത'കളും ഇസ്‌ലാമിക ചരിത്ര കൃതികളിലുള്ളവ തന്നെയല്ലേ? ഖുര്‍ആനില്‍ പോലും പ്രവാചകനെയും അനുചരന്‍മാരെയും വിമര്‍ശിക്കുന്നതും ശാസിക്കുന്നതുമായ വചനങ്ങള്‍ ഉണ്ടല്ലോ. താങ്കള്‍ അത് ശ്രദ്ധിച്ചിട്ടില്ലേ? ഹദീസുകളിലും ഇത്തരം സംഭവങ്ങളുണ്ടല്ലോ. അതേ പോലെ ചരിത്ര കൃതികളിലും കാണാം. പിന്നെ ആര് എന്ത് മറച്ചു വച്ചെന്നാണ് താങ്കള്‍ പറയുന്നത്? അതിന്ന് എന്ത് തെളിവാണ് ഉള്ളത്? തെളിവില്ലാത്ത കാര്യങ്ങള്‍ പറയുന്നതിന്നാണോ യുക്തിവാദം എന്ന് പറയുന്നത്?
അതേസമയം, താങ്കള്‍ ചെയ്യുന്നത് കൈപ്പുള്ളവ തുറന്നു കാട്ടുക മാത്രമല്ല; ഇസ്‌ലാമിക ചരിത്രം മൊത്തം തന്നെ കൈപ്പേറിയ സംഭവങ്ങള്‍ മാത്രമാണെന്ന് വാദിക്കുകയും, അതോടൊപ്പം ഇല്ലാത്ത ഒരു പാട് കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും, സകല നന്‍മകളെയും തമസ്‌കരിക്കുകയും ചെയ്യുന്നു. അങ്ങനെ ഊഹിക്കാം, ഇങ്ങനെ ഊഹിക്കാം എന്നാണ് താങ്കളുടെ കള്ള ന്യായം! ഇവിടെയാണ് താങ്കള്‍ വിമര്‍ശിക്കപ്പെടുന്നത്. ഇതേപോലെ ഏകപക്ഷീയമായി ചരിത്രം കൈകാര്യം ചെയ്യുമ്പോള്‍ താങ്കളുടെ വിശ്വാസ്യത തകരുകയാണ് ചെയ്യുന്നത്. പക്ഷെ, പ്രവാചക വിരോധത്താലും ഇസ്‌ലാം വിരോധത്താലും ആന്ധ്യം ബാധിച്ചതിനാല്‍ താങ്കള്‍ അത് കാണുന്നില്ലെന്ന് മാത്രം.
എന്‍റെ ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു:
വെളിവോടും ബോധത്തോടും കൂടിയാണ് ഇതൊക്കെ എഴുതുന്നതെങ്കില്‍ താങ്കള്‍ ആറ് കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
1. നബിയുടെ കാലത്ത് മുസ്‌ലിംകള്‍ 80 "യുദ്ധങ്ങള്‍" ചെയ്തു.
2. നബി 20 'യുദ്ധങ്ങളില്‍' നേരിട്ട് പങ്കെടുത്തു.
3. ഓരോ യുദ്ധത്തിന്നും മാസങ്ങള്‍ നീണ്ട യത്ര വേണ്ടി വന്നു.
4. വളരെക്കുറച്ച് നളുകള്‍ മാത്രമേ നബി മദീനയില്‍ ഉണ്ടായിരുന്നുള്ളു.
5. നബിയ്ക്ക് വീടുണ്ടായിരുന്നില്ല. വീടിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല; അദ്ദേഹം നാടോടിയായിരുന്നു.
6. സഹാബികള്‍ (മുഹാജിറുകളും അന്‍സാറുകളും നാടോടികളായിരുന്നു.
കാല്‍ കാശ് വിലമതിക്കാന്‍ പറ്റാത്ത ഊഹങ്ങളല്ല ചരിത്ര പരമായ തെളിവുകളാണ് വേണ്ടത്.
ഹുദൈബിയ സന്ധിയെ ഹുദൈബിയ യുദ്ധമാക്കി മാറ്റിയ അങ്ങേയ്ക്ക്, സ്വന്തം മനസ്സാക്ഷിയോട് കൂറ് പുലര്‍ത്താന്‍ കഴിയുന്നുണ്ടോ ഇതൊക്കെ പറയുമ്പോള്‍?
----
ഞാന്‍ ഒരു ഇസ്ലാം ചരിത്രപുസ്തകത്തിലെഴുതി വെച്ചത് ഉദ്ധരിക്കുകയാണു ചെയ്തത്. അത് എന്റെ വാക്കുകളായി മനസ്സിലാക്കിയ നിങ്ങള്‍ ആദ്യം മലയാളഭാഷയുടെ ബാല പാഠം പഠിച്ചു വാ ചര്‍ച്ചയ്ക്ക് . അത്രയേ പറയാനുള്ളു.
"ഇരുപത്തൊമ്പതു യുദ്ധ സംരംഭങ്ങളില്‍ തിരുമേനി(സ) പങ്കെടുക്കുകയുണ്ടായി. അവയുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു. :-
1.വദ്ദാന്‍ യുദ്ധം, 2.ബവാത് യുദ്ധം, 3.അശീറത് യുദ്ധം, 4,സഫ്വാന്‍ യുദ്ധം [ബദ് റുല്‍ ഊലാ], 5.ബദറുല്‍ കുബ്രാ, 6.ബനീ സുലൈം യുദ്ധം, 7.ഖൈനുഖാ അ യുദ്ധം, 8.സവീഖ് യുദ്ധം, 9. ഖര്‍ഖറതുല്‍ ഖദര്‍ 10.ഗത്ഫാന്‍ യുദ്ധം, 11. ബഹ്രാന്‍ യുദ്ധം, 12. ഉഹ്ദ് യുദ്ധം, 13. ഹമ്രാഉല്‍ അസദ് യുദ്ധം, 14. ബനി നുളൈര്‍ യുദ്ധം, 15. ദാതുര്രുഖാ യുദ്ധം, 16.ബദ്രുല്‍ അഖീറത് യുദ്ധം, 17.ദൂമതുല്‍ ജന്തല്‍ യുദ്ധം, 18. ബനൂ മുസ്തലഖ് യുദ്ധം, 19. ഖന്തഖ് യുദ്ധം, 20. ബനൂഖുറൈള യുദ്ധം, 21. ബനീ ലഹ്യാന്‍ യുദ്ധം, 22. ഹുദൈബിയാ യുദ്ധം, 23.ദീഖുര്‍ദ് യുദ്ധം, 24. ഖൈബര്‍ യുദ്ധം, 25. വാദില്‍ ഖുറാ യുദ്ധം, 27. മക്കം ഫത് ഹ് യുദ്ധം, 28. ഹുനൈന്‍ തായിഫ് യുദ്ധം, 29. തബൂക് യുദ്ധം, ....
തിരുമേനി സന്നിഹിതനാവാത്ത നിലയില്‍ സഹാബിമാ നേരിട്ട യുദ്ധങ്ങളുടെ എണ്ണം 47 എന്നും, 58 എന്നും, 70ല്‍ പരം എന്നും പറയപ്പെട്ടിട്ടുണ്ട്....”
[താരീഖുല്‍ ഇസ്ലാം പേജ് 233. മൂന്നാം എഡീഷന്‍ 1988.]
ഇത് എന്റെ മുമ്പിലുള്ള ഒരു ഇസ്ലാം ചരിത്ര പുസ്തകത്തില്‍നിന്നും അതേ പടി ഉദ്ധരിച്ചതാണ്. ഈ തെളിവുള്ളതുകൊണ്ടു തന്നെയാണു ഞാന്‍ അപ്രകാരം പറഞ്ഞതും. നിങ്ങളും പല പുസ്തകങ്ങളിനിന്നുദ്ധരിക്കുന്നുണ്ടല്ലോ. അതൊക്കെ നിങ്ങളുടെ സ്വന്തം അഭിപ്രായം എന്ന മട്ടില്‍ തള്ളിക്കളയാമല്ലോ ? അല്ലേ? ആലിക്കോയ മൌദൂദിയുടെ വരികള്‍ എന്ന മട്ടില്‍ എഴുതി വെച്ചതൊക്കെ ആലിക്കോയയുടെ വാക്കുകളാണോ? അതോ മൌദൂദിയുടേതോ?
ഒരു നിലവാരവുമില്ലാതെ കണകുണ പറയാനാണെങ്കില്‍ താല്പര്യമില്ല !
Help Said....
യേശു താന്‍ ദൈവമാണെന്ന് പറഞ്ഞാല്‍ നുണയന്‍.... അല്ലെങ്കില്‍ ഒരു നല്ല പ്രവാചകന്‍.....
///////
ഹെല്‍പ്പേ
യേശു നുണയന്‍ എന്നാരും പറയില്ല. യേശു അങ്ങിനെ പറഞ്ഞോ എന്ന് അന്വേഷിക്കുക മാത്രമേ ചെയ്യൂ. യേശുവിനെ കുറിച്ച് എന്തെങ്കിലും മോശം ആരെങ്കിലും രേഖപ്പെടുത്തി കണ്ടാല്‍, യേശുവിനെ പോലുള്ള മഹാനായ പ്രവാചകന്‍ അങ്ങിനെ ചെയ്യുമോ, ചെയ്തെങ്കില്‍ അതിനു തക്കതായ എന്തെങ്കിലും കാരണം ഉണ്ടോ എന്നിങ്ങനെ അന്വേഷിക്കാതെ, യേശുവിനെ അസഭ്യം പറയുകയില്ല. അങ്ങിനെ യേശുവിനെ അസഭ്യം പറയുന്നതല്ല ക്രിസ്തുമതത്തെ വിമര്‍ശിക്കല്‍. യേശുവിനെ അസഭ്യം പറയുന്നത് ക്രിസ്തുമതത്തെ നിന്ദിക്കലാണ്. ജബ്ബാര്‍ മാഷ് അസഭ്യം പറയുന്നത് പോലെ ഒരു മുസ്ലിം ക്രുസ്തുമതത്തെ കുറിച്ച് അസഭ്യം പറഞ്ഞാല്‍ അതും നമ്മള്‍ വിമര്‍ശിക്കുക തെന്നെ വേണം. പിന്നെ, ഐക്യമുന്നണി ഉണ്ടാക്കാന്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് നല്ലൊരു സാധ്യതയാണല്ലോ. അതില്‍ ധാര്‍മികത, സത്യസന്ധത,സത്യാന്വേഷണം ഈ വക കാര്യങ്ങളൊന്നും ആവശ്യമില്ലല്ലോ.
:) :)
സാങ്കേതികമായി പറഞ്ഞാല്‍ ഇസ്ലാമില്‍ ‘യുദ്ധം‘ എന്ന സംഗതി തന്നെ നടന്നിട്ടുണ്ടോ എന്നു സംശയമാണ്. കാരണം കച്ചവടക്കാരെയും ഗ്രാമീണരെയും പതുങ്ങിച്ചെന്നു കവര്‍ച്ച ചെയ്യുന്നതിനു നാം യുദ്ധം എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്ന അര്‍ത്ഥം നല്‍കാനേ കഴിയില്ല. കൊള്ള , കവര്‍ച്ച, അക്രമം എന്നൊക്കെയേ പറയാന്‍ പറ്റൂ. മുഹമ്മദ് നടത്തിയതൊന്നും യുദ്ധമല്ല. മേല്‍പ്പറഞ്ഞ തരത്തിലുള്ള ഏകപക്ഷീയമായ അക്രമങ്ങളായിരുന്നു. വരുന്നു വിശ്വദമായി എല്ലാം ചര്‍ച്ച ചെയ്യാം .
നിഷ്കളങ്കന്‍:
ഹുദൈബിയ സന്ധിയെ ഹുദൈബിയ യുദ്ധമാക്കി മാറ്റിയ അങ്ങേയ്ക്ക്, സ്വന്തം മനസ്സാക്ഷിയോട് കൂറ് പുലര്‍ത്താന്‍ കഴിയുന്നുണ്ടോ ഇതൊക്കെ പറയുമ്പോള്‍?
----
ജബ്ബാര്‍ മാഷ്:
ഞാന്‍ ഒരു ഇസ്ലാം ചരിത്രപുസ്തകത്തിലെഴുതി വെച്ചത് ഉദ്ധരിക്കുകയാണു ചെയ്തത്. അത് എന്റെ വാക്കുകളായി മനസ്സിലാക്കിയ നിങ്ങള്‍ ആദ്യം മലയാളഭാഷയുടെ ബാല പാഠം പഠിച്ചു വാ ചര്‍ച്ചയ്ക്ക് . അത്രയേ പറയാനുള്ളു.
////////
മാഷേ, മലയാളം അത്യാവശ്യം പഠിച്ചിട്ടാണ് ഇവിടെ ചര്‍ച്ച വീക്ഷിക്കുന്നത്. ചരിത്രപുസ്തകത്തില്‍ എഴുതി എന്ന് താങ്കള്‍ കണ്ടത്, ഒരു നിരൂപണവും കൂടാതെ ഇവിടെ പകര്‍ത്തിവിടുന്നതില്‍ താങ്കള്‍ക്ക് ഒരു അസ്വാഭാവികതയും തോന്നുന്നില്ലേ? ഇത് തന്നെയാണ് താങ്കളുടെ ഒരു ദൌര്‍ബല്യം. എതിരാളിക്കെതിരെ എന്ത് എവിടെ നിന്ന് കിട്ടിയാലും അത് പകര്‍ത്തി ഇവിടെ എഴുന്നള്ളിക്കും. അതിന്‍റെ ആധികാരികത നോക്കാനുള്ള യുക്തിബോധം താങ്കള്‍ക്ക് തോന്നാത്തത് അന്ധമായ വിരോധം, അല്ലെങ്കില്‍ ബാലിശമായ വാശി എന്നിവ കൊണ്ടാണ്. ഒരു നല്ല സംവാദകന്‍ ഏതു വിധേനയും സംവാദം ജയിക്കാനല്ല ശ്രമിക്കേണ്ടത്. ആധികാരികമായ അറിവ് പകരുന്ന ചര്‍ച്ചയാവണം സംവാദം. ഇവിടെ താങ്കള്‍ അതിനൊന്നും മിനക്കെടാതെ ആധികാരികത ഒട്ടുമില്ലാത്ത ചവറുകള്‍ മുഴുവന്‍ കോപ്പി ചെയ്തിടുകയാണ്. ഇത് താങ്കളുടെ മനസാക്ഷിയോട് ചെയ്യുന്ന നീതിയാണോ? ഇനി യുക്തിവാദിക്ക് മനസ്സാക്ഷി ഇല്ല എന്നാണോ?
എതിരാളിക്കെതിരെ ആധികാരികത പരിഗണിക്കാതെ എന്തും പകര്‍ത്തിവിടാന്‍ ആണെങ്കില്‍ താങ്കളെ പോലുള്ള ബഹുമാന്യവ്യക്തിത്വങ്ങള്‍ അത് ചെയ്യണം എന്നില്ല. ആര്‍ക്കും ഗൂഗിളും തുറന്നു എഴുതാവുന്നതെ ഉള്ളൂ. ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാനതല നേതാവില്‍ നിന്നും ഞങ്ങള്‍ സാധാരണക്കാര്‍ പ്രതീക്ഷിക്കുന്ന ധാര്‍മികത ചര്‍ച്ചയില്‍ പുലര്‍ത്തണം എന്ന് അപേക്ഷിക്കുന്നു.ധാര്‍മികത എന്നൊന്ന് യുക്തിവാദിക്ക് ഇല്ല എന്നാണെങ്കില്‍ താങ്കള്‍ പറയുന്ന പലതും ഇത് പോലെ ആധികാരികത ഇല്ലാത്ത ചവറുകള്‍ ആയിത്തീരും.
താങ്കള്‍ ആറ് കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
-----
തെളിവ് ? അതെന്താണാവോ? ചരിത്രപുസ്തകം ഉദ്ധരിച്ചാല്‍ അതു നിങ്ങള്‍ക്കു ജബ്ബാറിന്റെ വാക്കുകളാണ്. പിന്നെ ഞാന്‍ എവിടുത്തെ തെളിവാ തരേണ്ടതാവോ? മുഹമ്മ്ദ് നബിയുടെ അക്രമങ്ങളുടെ വീഡിയോ കാണിക്കണമായിരിക്കും !
ജബ്ബാര്‍ മാഷ് പറഞ്ഞു:
സാങ്കേതികമായി പറഞ്ഞാല്‍ ഇസ്ലാമില്‍ ‘യുദ്ധം‘ എന്ന സംഗതി തന്നെ നടന്നിട്ടുണ്ടോ എന്നു സംശയമാണ്. കാരണം കച്ചവടക്കാരെയും ഗ്രാമീണരെയും പതുങ്ങിച്ചെന്നു കവര്‍ച്ച ചെയ്യുന്നതിനു നാം യുദ്ധം എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്ന അര്‍ത്ഥം നല്‍കാനേ കഴിയില്ല. കൊള്ള , കവര്‍ച്ച, അക്രമം എന്നൊക്കെയേ പറയാന്‍ പറ്റൂ. മുഹമ്മദ് നടത്തിയതൊന്നും യുദ്ധമല്ല. മേല്‍പ്പറഞ്ഞ തരത്തിലുള്ള ഏകപക്ഷീയമായ അക്രമങ്ങളായിരുന്നു.
////
ഊഹം?
ഒരു പുഞ്ചിരി മാഷ്ക്ക് സമ്മാനമായി തരുന്നു.
മുഹമ്മദ് പറഞ്ഞു: ശരീരത്തിനും സക്കാത്ത് ഉണ്ട്. പുഞ്ചിരിയാണ് ശരീരത്തിന്റെ സക്കാത്ത്.
ഇബ്നുഹിഷാമും തബ്രിയും വാഖിദിയുമൊക്കെ ചവറ്. ആലിക്കോയയും കൂട്ടരും അവര്‍ക്കു തോന്നിയതു വിളിച്ചു പറയുന്നത് ആധികാരികം !
ഞാന്‍ ഇസ്ലാമിനെക്കുറിച്ചാണു സംവാദം നടത്തുന്നത്. അതിന്റെ ആധികാരിക രേഖകള്‍ നിങ്ങള്‍ എഴുന്നള്ളിക്കുന്ന കാര്യങ്ങളല്ല. ഇസ്ലാമിന്റെ കിതാബുകള്‍ തന്നെയാണ്.
ജബ്ബാര്‍ മാഷ് പറഞ്ഞു:
തെളിവ് ? അതെന്താണാവോ? ചരിത്രപുസ്തകം ഉദ്ധരിച്ചാല്‍ അതു നിങ്ങള്‍ക്കു ജബ്ബാറിന്റെ വാക്കുകളാണ്. പിന്നെ ഞാന്‍ എവിടുത്തെ തെളിവാ തരേണ്ടതാവോ? മുഹമ്മ്ദ് നബിയുടെ അക്രമങ്ങളുടെ വീഡിയോ കാണിക്കണമായിരിക്കും
//////
വെറുതെ ഉധരിക്കാതെ പലരും ഉദ്ധരിച്ചത്തിന്റെ അടിസ്ഥാനതെളിവ് ചരിത്രപ്രമാണത്തില്‍ നിന്നും കണ്ടെത്തി ഇവിടെ ഹാജരാക്കണം എന്നുള്ള സാമാന്യ സംവാദ തത്വമാണ് ആലിക്കോയ സാര്‍ താങ്കളോട് പറയുന്നത്. ഇല്ലെങ്കില്‍ ആരെയെങ്കിലും ഉദ്ധരിച്ചു ഹുദൈബിയ സന്ധി ഹുദൈബിയ യുദ്ധമായി അങ്ങയുടെ ബ്ലോഗില്‍ കയറിക്കൂടി യുക്തിവാദികളെ വിഡ്ഢികളാക്കും. ഊഹത്തില്‍ അഭിരമിക്കുന്ന അങ്ങയെ തെളിവ് തരാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയോ?
ജബ്ബാര്‍ മാഷ് പറഞ്ഞു:
അതിന്റെ ആധികാരിക രേഖകള്‍ നിങ്ങള്‍ എഴുന്നള്ളിക്കുന്ന കാര്യങ്ങളല്ല. ഇസ്ലാമിന്റെ കിതാബുകള്‍ തന്നെയാണ്.
//////
ഹുദൈബിയ യുദ്ധത്തിന്റെ ആധികാരിക രേഖ ഇസ്ലാമിന്റ കിത്താബില്‍ നിന്നും കിട്ടിയത് ഇവിടെ ഒന്ന് ഹാജരാക്കിയാലും.
അതിര്‍ത്തികാക്കാന്‍ റോന്ത് ചുറ്റുന്നത് പോലും യുദ്ധം എന്നാക്കി ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച താങ്കളുടെ കാര്യം വളരെ പരിതാപകരമാണ്. അതെക്കുറിച്ചുള്ള ആലിക്കോയ സാറിന്റെ വിശദീകരണം അങ്ങ് വായിച്ചുവല്ലോ
ജബ്ബാര്‍ മാഷ് പറഞ്ഞു:
ആലിക്കോയ മൌദൂദിയുടെ വരികള്‍ എന്ന മട്ടില്‍ എഴുതി വെച്ചതൊക്കെ ആലിക്കോയയുടെ വാക്കുകളാണോ? അതോ മൌദൂദിയുടേതോ?
/////
മൌദൂദിയെ ആദ്യം ഉദ്ധരിച്ചത് ജബ്ബാര്‍ മാഷാണ്. ആലിക്കോയ സാര്‍ അപ്പോള്‍ അതിനു മറുപടി മൌദൂദിയെ തന്നെ ഉദ്ധരിച്ചു തന്നു എന്നേയുള്ളൂ. അത് കൊണ്ട് മൌദൂദിയെ തെളിവായി ഉദ്ധരിച്ച ജബ്ബാര്‍ മാഷ് അതെക്കുറിച്ച് ആലിക്കോയ സാറിനെ വിമര്‍ശിക്കുന്നത് യുക്തിസഹമല്ല. ബ്ലോഗ് പോസ്റ്റ് ആദ്യം മുതല്‍ വായിക്കാന്‍ അപേക്ഷ
ഹുദൈബിയ യുദ്ധത്തിന്റെ ആധികാരിക രേഖ ഇസ്ലാമിന്റ കിത്താബില്‍ നിന്നും കിട്ടിയത് ഇവിടെ ഒന്ന് ഹാജരാക്കിയാലും.
----
ഹുദൈബിയാ യുദ്ധം എന്ന ഒരു വാക്ക് ഞാന്‍ പറഞ്ഞതെവിടെയാണെന്നാദ്യം ഒന്നു കാണിച്ചു താ. ആദ്യം പോയി മലയാളഭാഷയുടെ വ്യാകരണം പഠിക്ക്.
ജബ്ബാര്‍ മാഷ് പറഞ്ഞു:
ഹുദൈബിയാ യുദ്ധം എന്ന ഒരു വാക്ക് ഞാന്‍ പറഞ്ഞതെവിടെയാണെന്നാദ്യം ഒന്നു കാണിച്ചു താ. ആദ്യം പോയി മലയാളഭാഷയുടെ വ്യാകരണം പഠിക്ക്.
////
എന്ത് കിട്ടിയാലും അത് ഇസ്ലാമിന് എതിരാണെങ്കില്‍ അത് പകര്‍ത്തിവെക്കുന്ന രീതി മാറ്റി, പഠിച്ച ശേഷം അത് ഇവിടെ പകര്‍ത്തുന്നത്, ഇത്തരം വീഴ്ചകള്‍ ഭാവിയിലെങ്കിലും സംഭവിക്കാതിരിക്കാന്‍ സഹായിക്കും. പ്രവാചകന്‍ പങ്കെടുത്ത യുദ്ധങ്ങള്‍ എന്നത് എവിടെയോ കിട്ടിയത് പകര്‍ത്തി എഴുതിയപ്പോള്‍ സ്വന്തം ബുദ്ധി പണയം വെച്ചും മനസാക്ഷിയെ വഞ്ചിച്ചും പകര്‍ത്തി വെച്ചപ്പോള്‍ സംഭവിച്ച ഭീമാബദ്ധം ആണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇതൊരു മനോഭാവമാണ്. ഒരു സംവാദകന്‍ അയാള്‍ ജനങ്ങള്‍ക്ക് സത്യവും യാഥാര്‍ത്യവും പകര്‍ന്നു കൊടുക്കുകയാണെങ്കില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാതെ തോല്പിക്കാന്‍ വേണ്ടി എന്തും എവിടെ നിന്നും കിട്ടുന്നത് പകര്‍ത്തി എഴുതും എന്ന രോഗാതുരമായ മനോഭാവം. വൈരുധ്യങ്ങളുടെ ഘോഷയാത്ര ഇവിടെ പലരും ചൂണ്ടിക്കാനിക്കുന്നതും സങ്കുചിതത്വം മുഴച്ചു നില്‍ക്കുന്ന സംവാദശൈലി അങ്ങ് ഇവിടെ ഉപയോഗിക്കുന്നത് കൊണ്ടാണ്. വികാരത്തിനു പകരം വിവേകം അങ്ങയെ ഭരിച്ചാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ ഇത്.
വ്യാകരണം പഠിക്കാത്തത് ആരാണ് എന്ന്, മൌദൂദിയുടെ പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗം അങ്ങ് ഇവിടെ വിശദീകരിച്ചപ്പോള്‍ മനസ്സിലായി.
നിഷ്കളങ്കന്റെ ഒരു മുന്‍ കമെന്റില്‍ നിന്നു:
" ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് ഞങ്ങള്‍ കുട്ടികള്‍ക്കുള്ള. പരിശീലനക്കളരി എന്നതില്‍ ഉപരിയായി കാണണം എന്നു മുസ്ലിം പണ്ടിതരോടു അഭ്യര്‍ത്ഥിക്കുന്നു. അത് വഴി യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നു കാണിക്കാനും ഊഹിച്ച് പറയുന്ന നുണകള്‍ തുറന്നു കാണിക്കാനും കഴിയും. ഇപ്പോള്‍ തന്നെ കാണുന്നില്ലേ, മാഷ് പഴയ പോലെ ചരിത്രഗ്രന്ഥങ്ങള്‍ ഉദ്ധരിക്കില്ല. കാരണം, എതിരാളി ആലിക്കോയ സാര്‍ അതെക്കുറിച്ച് അറിവുള്ളയാളാണ്. അപ്പോള്‍ ഒന്ന് ശങ്കിച്ചേ മാഷ് പെരുമാറൂ.
September 29, 2010 10:10 AM
\\\\
@നിഷ്കളങ്കന്‍:ജബ്ബാര്‍മാഷിന്റ് സമയപരിമിതി കണക്കിലെടുക്കണം; ആലിക്കോയയും ജബ്ബാര്‍മാഷും തമ്മിലുള്ള സംവാദം താങ്കള്‍ ഒരു 'കുട്ടിക്കളിയാക്കി' അലങ്കോലപ്പെടുത്തരുത്. താങ്കള്‍ നേരത്തെ മുസ്ലിം പണ്ഡിതരുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു; അങ്ങിനെയാരെങ്കിലും വന്നിരുന്നെങ്കില്‍ ചര്‍ച്ച കുറേക്കൂടി അര്‍ത്ഥവത്തായേനെ. വിവരമുള്ളവരുടെ സംവാദം കേള്‍ക്കാനാണ് എനിക്ക് താല്പര്യം.
യരലവ പറഞ്ഞു:
ജബ്ബാര്‍മാഷിന്റ് സമയപരിമിതി കണക്കിലെടുക്കണം; ആലിക്കോയയും ജബ്ബാര്‍മാഷും തമ്മിലുള്ള സംവാദം താങ്കള്‍ ഒരു 'കുട്ടിക്കളിയാക്കി' അലങ്കോലപ്പെടുത്തരുത്. താങ്കള്‍ നേരത്തെ മുസ്ലിം പണ്ഡിതരുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു; അങ്ങിനെയാരെങ്കിലും വന്നിരുന്നെങ്കില്‍ ചര്‍ച്ച കുറേക്കൂടി അര്‍ത്ഥവത്തായേനെ. വിവരമുള്ളവരുടെ സംവാദം കേള്‍ക്കാനാണ് എനിക്ക് താല്പര്യം.
/////
പ്രിയപ്പെട്ട യരലവ,
എനിക്കും ഇതൊരു കുട്ടിക്കളിയായി കാണാന്‍ താല്പര്യമില്ല. മുസ്ലിം പണ്ഡിതര്‍ മാഷേ ഒട്ടും വിലവെക്കാതെ അവഗണിക്കുന്നത് ശരിയല്ല എന്ന അഭിപ്രായവും എനിക്കുണ്ട്. പക്ഷെ, കുട്ടികള്‍ക്ക് പോലും മനസ്സിലാവുന്ന വിധത്തില്‍ നെല്ലും പതിരും കൂട്ടിക്കലര്‍ത്തി ചരിത്രവും ഊഹവും സ്വപ്നവും എല്ലാം കലര്‍ത്തി യുക്തിവാദം എന്ന് പറഞ്ഞു ഇവിടെ ഇസ്ലാമിക വിമര്‍ശനം എന്ന പൊറാട്ടുനാടകം നാടകം അരങ്ങേറുമ്പോള്‍ ഇതില്‍ വിവരമുള്ളവര്‍ക്ക് കാര്യമില്ലാതെ വരും. അതാണ് മുസ്ലിം പണ്ഡിതര്‍ മാഷെ അവഗണനയുടെ ആഴങ്ങളിലേക്ക് വലിച്ചറിയുന്നത്. മാഷ്ക്ക് തന്നെ നല്ലൊരു സംവാദത്തിന്റെ വാതില്‍ തുറന്നിടാന്‍ കഴിയും എന്നിരിക്കെ ഇത്തരം കസര്‍ത്തുകള്‍ നടത്തി സമയം കഴിക്കുന്നത് നമുക്കെല്ലാവര്‍ക്കും നഷ്ടമാണെന്ന് മാഷ് തന്നെയും അറിയേണ്ടിയിരിക്കുന്നു.
ഇവിടെ തന്നെയും സൂചിപ്പിക്കപ്പെട്ട പോലെ മാഷിന്‍റെ നിഷേധാത്മകമായ സമീപന രീതി നല്ലൊരു സംവാദത്തിനു വഴിവെക്കും എന്ന് വിശ്വസിക്കുന്നുവെങ്കില്‍ താങ്കള്‍ യുക്തിവാദിയായത് കൊണ്ട് മാത്രമായിരിക്കാനാണ് സാധ്യത. എല്ലാവരുടെയും വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ഉണ്ടെന്നിരിക്കെ അത് ഉദ്ധരിക്കുകയും ഊഹബലത്തില്‍ നിരൂപണം നടത്തുകയും ചെയ്യുന്നതിന് സമയം മാത്രമേ വേണ്ടൂ,ഗവേഷണം വേണമെന്നില്ല. അത്തരം നിരൂപണം നടത്താന്‍ ജബ്ബാര്‍ മാഷ് തന്നെയും വേണമെന്നില്ല. എന്നെയും യരലവയെയും പോലുള്ള കുട്ടികള്‍ക്കും അതിനു കഴിയും.നമ്മുടെ മുന്‍ധാരണകള്‍ അനുസരിച്ച് ഓരോ ഉദ്ധരണിയെയും അനുകൂല തെളിവാക്കി വ്യാഖ്യാനിക്കാനുള്ള മിടുക്ക് ഇന്ന് ഏതു സാക്ഷരനും സാധ്യമാവുന്ന ഒന്നാണ്.
അതൊന്നുമല്ല ഞാനും യരലവയും പോലുള്ള സാധാരണ വായനക്കാര്‍ കാത്തിരിക്കുന്നത്. ചരിത്രവസ്തുതകളെ അതിന്‍റെ യഥാര്‍ത്ഥ പരിസരത്ത് നിന്നും പഠിച്ചു വിശദീകരിക്കാനുള്ള ആധികാരികതയുള്ള ഗവേഷണബുദ്ധി സംവാദകന് വേണം എന്നുള്ളതാണ്. നെല്ലും പതിരും തിരിച്ചറിഞ്ഞ് അത് അവതരിപ്പിക്കുന്ന രീതിയിലേക്ക് മാഷ് വരണം എന്നാണ് നല്ലൊരു വൈജ്ഞാനികവിരുന്നിനായി കാത്തിരിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത്. ഹിജ്റ പോകാനുണ്ടായ കാരണം തന്നെയും ഇത്ര അന്ധമായി തെളിവുകളില്ലാതെ ഊഹിച്ച് വികലമാക്കി അവതരിപ്പിച്ച രീതി നമുക്ക് എത്രത്തോളം നേരായ വിവരം കിട്ടും എന്നതിന്‍റെ ഉദാഹരണമാണ്. പകര്‍ത്തിയെഴുതുമ്പോള്‍ പോലും നിരൂപണം ചെയ്യാതെ ഭീമാബദ്ധങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ സംവാദകന് വായനക്കാരുടെ മുന്നില്‍ വിശ്വാസ്യതയാണ് നഷ്ടമാവുന്നത്. വൈരുധ്യങ്ങളുടെ ഘോഷയാത്ര സംവാദം എത്രത്തോളം മാന്യമായാണ് നടക്കുന്നത് എന്നതിന്‍റെ തെളിവാണ്. ഊഹങ്ങള്‍ മാത്രം തെളിവാക്കി സംവദിക്കുന്നത് പരിഹാസ്യമാണ്.
നമുക്ക് കാത്തിരിക്കാം, അന്ധമായ വിരോധം പ്രകടിപ്പിക്കാതെ നമുക്കെല്ലാവര്‍ക്കും അറിവിന്‍റെ നല്ല വിരുന്നു മാഷ് ഒരുക്കുമെന്ന്. എന്തിനെയും വികലമാക്കി എതിരാളിക്കെതിരെ ആക്ഷേപം ചൊരിയാതെ, തര്‍ക്കുത്തരം കൊണ്ട് പകിട കളിക്കാതെ സംവദിക്കുന്ന നല്ല സംവാദം പ്രതീക്ഷിച്ചു കൊണ്ട്
നിഷ്കളങ്കന്‍
പ്രവാചകന്‍ 29 യുദ്ധം ചെയ്തു എന്നത് പോലുള്ള അടിസ്ഥാന രഹിതമായ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ അല്‍പം വിവേകം കാണിക്കണം. പ്രവാചക വിരോധവും ഇസ്‌ലാം വിരോധവും മി. ജബ്ബാറിന് ഒരു ഒഴിയാ ബാധയായതിനാല്‍ അദ്ദേഹം ഒട്ടും വിവേകം കാണിക്കാതെ വാദിച്ചുകൊണ്ടിരിക്കയാണ്. ഈ വാദത്തിന്‍റെ പേരാണ് യുക്തിവാദമെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഇതാണ് വസ്തുത.
29 യുദ്ധങ്ങളുടെ ലിസ്റ്റ് അദ്ദേഹം ഉദ്ധരിച്ച കൃതിയിലുണ്ടത്രെ. ഒരു പക്ഷെ ഉണ്ടാവാം. എന്നാല്‍, പ്രവാചകന്‍ അത്രയൊന്നും യുദ്ധം ചെയ്തിട്ടില്ല. ഇത് നാം പറയുമ്പോള്‍ ഇബ്‌നു ഹിശാമിനെയോ ത്വബ്‌രിയെയോ വാഖിദിയെയോ നാം നിഷേധിക്കുന്നു എന്നര്‍ത്ഥമില്ല. അവര്‍ എഴുതിയത് ജബ്ബാര്‍ വായിച്ചോ എന്ന് എനിക്കറിയില്ല. വലിയ ചരിത്ര വിജ്ഞാനമൊക്കെ അദ്ദേഹം ഇടക്കിടെ അവകാശപ്പെടാറുണ്ടെങ്കിലും അതിന്‍റെ ലക്ഷണമൊന്നും ചര്‍ച്ചയില്‍ നിഴലിച്ചു കാണാറില്ല.
അതിന്‍റെ ഏറ്റവും വലിയ തെളിവാണ് പ്രവാചകന്‍ പങ്കെടുത്ത 29 യുദ്ധത്തിന്‍റെ വെടിക്കെട്ട് ലിസ്റ്റ്. അദേഹം ഉദ്ധരിച്ച ഗ്രന്‍ഥം തയ്യാറാക്കിയവരും വിവേകം കാണിച്ചില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. കാരണം, അറബിയില്‍ എഴുതപ്പെട്ട പ്രവാചക ചരിത്ര കൃതികളില്‍ പ്രവാചകന്‍ പങ്കെടുത്ത യുദ്ധങ്ങള്‍ക്ക് ഗസ്‌വഃ എന്നും അദ്ദേഹം നിയോഗിച്ചതും എന്നാല്‍ നേരിട്ട് സംബന്ധിച്ചിട്ടില്ലാത്തതുമായ യുദ്ധങ്ങള്‍ക്ക് സരിയ്യഃ എന്നും പറയുന്നു.
എന്നാല്‍ ഗസ്‌വഃ എന്നും സരിയ്യഃ എന്നും അവര്‍ വിളിച്ചിട്ടുള്ളത് യുദ്ധങ്ങളെ മാത്രമല്ല. ഇത് മനസ്സിലാക്കാന്‍ 'ഹുദൈബിയ സന്ധി' എന്ന് നാം പറയുന്ന സംഭവം ഉദാഹരണമായെടുക്കാം. അത് നടന്നത് ഹിജ്‌റ ആറാം വര്‍ഷമാണ്. പ്രവാചകന്‍ ദുല്‍ഖഅ്‌ദ മാസത്തില്‍ തീര്‍ത്ഥാടനാര്‍ത്ഥം മക്കയിലേക്ക് പുറപ്പെടുന്നു. പക്ഷെ, മക്കക്കാര്‍ അദ്ദേഹത്തോടും അനുചരന്‍മാരോടും (അവര്‍ 1400 പേരുണ്ടായിരുന്നു.) മക്കയില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞു. അതോടെ മക്കക്കടുത്ത് ഹുദൈബിയയില്‍ ആ യാത്ര അവസാനിച്ചു. അവിടെ വച്ച് ഇരു ഭാഗവും തമ്മില്‍ സംഭാഷണം നടക്കുകയും ഒരു സന്ധി ഉണ്ടാക്കുകയും ചെയ്തു. ഇതാണ് ഹുദൈബിയ സന്ധി. (പത്ത് വര്‍ഷക്കാലം തമ്മില്‍ യുദ്ധം ചെയ്യില്ലെന്നതാണ് പ്രധാന വ്യവസ്ഥ.) എന്നാല്‍ നേരത്തെ പറഞ്ഞതും അല്ലാത്തതുമായ, അറബിയില്‍ എഴുതപ്പെട്ട, ചരിത്ര ഗ്രന്‍ഥങ്ങളില്‍ ഇതിനെ 'ഗസ്‌വഃ ഹുദൈബിയ്യഃ' എന്ന് വിശേഷിപ്പിച്ചത് കാണാം. അറബിയിലെ ഗസ്‌വഃ എന്ന വാക്കിന് (അതേ പോലെ സരിയ്യഃ) യുദ്ധം എന്ന് മാത്രമല്ല അര്‍ത്ഥമുള്ളത്..
നമ്മുടെ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാ തരം പോലീസ്, സൈനിക നീക്കങ്ങള്‍ക്കും പ്രവാചകന്‍ പങ്കെടുത്തതിന്ന് ഗസ്‌വഃ എന്നും പങ്കെടുത്തിട്ടില്ലാത്തതിന്ന് സരിയഃ എന്നും പറയുന്നു. ഹുദൈബിയ സന്ധിയെ ഗസ്‌വഃ എന്ന് വിശേഷിപ്പിച്ചത് ഏറ്റവും നല്ല ഉദാഹരണം. ഇതിനെയാകട്ടെ പോലീസ് അല്ലെങ്കില്‍ സൈനിക നടപടിയെന്ന് പോലും തീര്‍ത്തും വിളിക്കാന്‍ കഴിയില്ലല്ലോ. അത്കൊണ്ടാണ് വിവേക പൂര്‍വ്വം ഈ ചരിത്ര സംഭവങ്ങള്‍ മലയാളത്തിലേക്കോ ഇങ്ഗ്ളീഷിലേക്കോ വിവര്‍ത്തനം ചെയ്തവര്‍ 'ഹുദൈബിയ സന്ധി, ഹുദൈബിയ ട്രീറ്റി' എന്നൊക്കെ ഇതിനെ വിശേഷിപ്പിച്ചത്. ഈ സാമാന്യ വിവേകം പോലും കാണിക്കാത്ത ഒരു കൃതി മാത്രമേ ജബ്ബാറിന്ന് അവലംബിക്കാന്‍ കിട്ടിയുള്ളു എന്നത് ഏറെ സങ്കടകരമാണ്. ഈ ബ്ലോഗ് വായിക്കുന്ന, ഞാനിവിടെ സുചിപ്പിച്ച കാര്യങ്ങള്‍ അറിഞ്ഞു കൂടാത്ത, ഒരാള്‍ ജബ്ബാറിന്‍റെ വെടിക്കെട്ട് ലിസ്റ്റ് കാണുമ്പോള്‍ പ്രവാചകനെക്കുറിച്ച് എന്താണ് ധരിക്കാനിടയുള്ളത്? അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ യുദ്ധമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല എന്ന് തന്നെ. ഈ ധാരണ പരത്താനാണ് ജബ്ബാര്‍ ആഗ്രഹിക്കുന്നത്. അത് സാധിപ്പിച്ചു കൊടുക്കാന്‍ ചില പൊട്ടക്കിത്താബുകള്‍ മുസ്‌ലിംകള്‍ തന്നെ തയ്യാറാക്കിക്കൊടുക്കുക കൂടി ചെയ്താല്‍ പിന്നെ വിമര്‍ശകന്‍മാര്‍ക്ക് കാര്യം എളുപ്പമാകുമല്ലോ.
ഇനി ആ ലിസ്റ്റിലെ ഒന്നാമത്തെ (1.വദ്ദാന്‍ യുദ്ധം,) "മഹായുദ്ധ"ത്തിന്‍റെ കഥ കേള്‍ക്കുക: ഗസ്‌വഃ വുദ്ദാന്‍ എന്നും ഗസ്‌വഃ അബവാഅ് എന്നും ഇതറിയപ്പെടുന്നു. മദീനയ്ക്ക് സമീപം താമസിക്കുന്ന ദംറഃ ഗോത്രത്തലവന്‍ മഖ്‌ശിയ്യ് ബിന്‍ അംറിനെ നബി ചെന്ന് കാണുന്നു. എന്നിട്ട് തമ്മില്‍ യുദ്ധം ചെയ്യുകയോ, ഇരു വിഭാഗങ്ങള്‍ക്കുമെതിരില്‍ നടന്നേക്കാവുന്ന യുദ്ധങ്ങളില്‍ ശത്രുക്കള്‍ക്ക് യുദ്ധസഹായം നല്‍കുകയോ ഇല്ലെന്നും ഒരു ഉടമ്പടിയുണ്ടാക്കി. ഇത് എഴുതി സൂക്ഷിച്ചു. ഇതാകുന്നു നബി നടത്തിയ ഒന്നാമത്തെ "വദ്ദാന്‍ യുദ്ധം" എന്ന "ലോകമഹായുദ്ധം"! ഇതിനെ 'വദ്ദാന്‍ സന്ധി' എന്ന് വിളിക്കാം. ആ ലിസ്റ്റിലെ മഹാ ഭൂരിഭാഗവും ഇത് പൊലെയുള്ള സംഭവങ്ങളാണ്: അവയില്‍ അപൂര്‍വ്വം ചില യുദ്ധങ്ങളും ഉണ്ട്.
മി. ജബ്ബാര്‍, താങ്കള്‍ നിരത്തിയ 29 ഇല്‍ എത്രയെണ്ണം ശരിക്കും യുദ്ധമുണ്ടെന്ന് ഒന്ന് വ്യക്തമാക്കാമോ?
ആലിക്കോയ: താങ്കള്‍ ആറ് കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
-----
ജബ്ബാര്‍: തെളിവ് ? അതെന്താണാവോ? ചരിത്രപുസ്തകം ഉദ്ധരിച്ചാല്‍ അതു നിങ്ങള്‍ക്കു ജബ്ബാറിന്റെ വാക്കുകളാണ്. പിന്നെ ഞാന്‍ എവിടുത്തെ തെളിവാ തരേണ്ടതാവോ? മുഹമ്മ്ദ് നബിയുടെ അക്രമങ്ങളുടെ വീഡിയോ കാണിക്കണമായിരിക്കും !
....
ആലിക്കോയ: ഇതാണ് ജബ്ബാറിന്‍റെ സംവാദശൈലി. ഞാന്‍ തെളിവ് ചോദിച്ച ആറ് കാര്യങ്ങള്‍ ഇവയാണ്:
1. നബിയുടെ കാലത്ത് മുസ്‌ലിംകള്‍ 80 "യുദ്ധങ്ങള്‍" ചെയ്തു.
2. നബി 20 'യുദ്ധങ്ങളില്‍' നേരിട്ട് പങ്കെടുത്തു.
3. ഓരോ യുദ്ധത്തിന്നും മാസങ്ങള്‍ നീണ്ട യത്ര വേണ്ടി വന്നു.
4. വളരെക്കുറച്ച് നളുകള്‍ മാത്രമേ നബി മദീനയില്‍ ഉണ്ടായിരുന്നുള്ളു.
5. നബിയ്ക്ക് വീടുണ്ടായിരുന്നില്ല. വീടിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല; അദ്ദേഹം നാടോടിയായിരുന്നു.
6. സഹാബികള്‍ (മുഹാജിറുകളും അന്‍സാറുകളും നാടോടികളായിരുന്നു.
(ഇതൊക്കെ ജബ്ബാറിന്‍റെ വാദങ്ങളാണ്. അത്കൊണ്ട് തന്നെ ഇത് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്.)
ജബ്ബാര്‍ നല്‍കിയ തെളിവിന്‍റെ കോലം നിങ്ങള്‍ കണ്ടില്ലേ? അല്‍പം വെളിവോട് കൂടിയുള്ള തെളിവാണ് നല്‍കേണ്ടത്. അപ്പോള്‍ എല്ലാവരും അത് സ്വീകരിക്കും. എങ്ങനെയെങ്കിലും പ്രവാചകനെ അക്രമിയും കൊള്ളക്കാരനുമായി ചിത്രീകരിക്കണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം അവിവേകങ്ങള്‍ സംഭവിക്കുന്നത്. സത്യം സത്യമായി പറയണമെന്ന് എപ്പോള്‍ ജബ്ബാര്‍ തീരുമാനിക്കുന്നുവോ അപ്പോള്‍ മുതല്‍ ഇത്തരം അബദ്ധങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.
@നിഷ്കളങ്കന്‍: സ്വയം പരിഹാസ്യനാവാതെ ഒന്ന് വഴിമാറിക്കൊടുക്കൂ സഹോദരാ..;ജബ്ബാര്‍ മാഷിനെ ഇങ്ങിനെ പേടിക്കാതെ, ആരാ സ്വപ്നം കാണുന്നതെന്ന് വായനക്കാരന്‍ തീരുമാനിക്കട്ടെ. ബൈ.
യരലവ പറഞ്ഞു:
ജബ്ബാര്‍ മാഷിനെ ഇങ്ങിനെ പേടിക്കാതെ
////
അപ്പോള്‍ ഈ ചര്‍ച്ച ഇതുവരെ വായിച്ചിട്ടും ജബ്ബാര്‍ മാഷ് നടത്തിയ കസര്‍ത്തുകള്‍ കണ്ടില്ല താങ്കള്‍. ഓരോരുത്തരുടെ വിശ്വാസമല്ലേ, ജബ്ബാര്‍ മാഷിലും കാണും പലര്‍ക്കും വിശ്വാസം. വിശുദ്ധന്മാര്‍ക്ക് തെറ്റ് പറ്റില്ലല്ലോ.
അല്ലെങ്കില്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പ്രവാചകന്‍ വിജയിക്കുകയും ഈ അല്‍ഭുതം കണ്ട് ആളുകള്‍ വിശ്വസിക്കുകയും ചെയ്തുവോ? വന്‍ ശക്തികള്‍ പോലും പ്രവാചകന്‍റെ ചെറു സൈന്യങ്ങള്‍ക്ക് മുമ്പില്‍ പരാചയപ്പേട്ടതിന്‍റെ കാരണമെന്തായിരുന്നു? പ്രവാചകന്‍റെ 313 ന്നെതിരില്‍ ശത്രുക്കളുടെ 1000, 700 ന്നെതിരില്‍ 3000, 3000 ന്നെതിരില്‍ 10000 ഇങ്ങനെ പോകുന്നുവല്ലോ ആ അനുപാതം. എന്നിട്ടും വിശ്വാസികള്‍ വിജയിച്ചു. എല്ലായിടത്തും. 10000 പേരുമായി മദീന വളഞ്ഞ മക്കക്കാര്‍ക്ക് ഒന്നും നേടാതെ തിരിച്ച് പോകേണ്ടി വന്നു. എന്നാല്‍ 10000 പേരുമായി പ്രവാചകന്‍ മക്കയില്‍ ചെന്നപ്പോള്‍ അദ്ദേഹം മക്ക ജയിച്ചടക്കി. ഈ അല്‍ഭുതം അവരുടെ മനസ്സിനെ സ്വാധീനിച്ചിരുന്നു. മക്കാ വിജയ വേളയില്‍ അബൂ സുഫ്‌യാന്‍ പറഞ്ഞു: 'അല്ലാഹുവിനോട് ഞങ്ങള്‍ പങ്ക് ചേര്‍ത്തവയ്ക്ക് ഒരു ശക്തിയുമുണ്ടായിരുന്നില്ലെന്ന് ഇന്ന് എനിക്ക് ബോദ്ധ്യം വന്നിരിക്കുന്നു. അവയ്ക്ക് വല്ല ശക്തിയും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.' അന്ധവിശ്വാസം എന്ന് വിളിച്ച് കൂവുനതിന്ന് മുമ്പ് ആലോചിക്കുക; അവര്‍ ഇങ്ങനെയും ചിന്തിച്ചിരുന്നു എന്ന്. അത് ഇസ്‌ലാമിന്‍റെ വിജയത്തിന്ന് കൂടുതല്‍ വഴിയൊരുക്കി എന്നും.
+
ഈ പോസ്റ്റില്‍ വളരെ പ്രധാനപ്പെട്ട ഒരെണ്ണം വിട്ടു പോയി: പ്രവാചകന്‍റെ 3000 ത്തിനെതിരല്‍ ശത്രു പക്ഷത്തിന്‍റെ ഒരു ലക്ഷം അംഗ സംഖ്യയുള്ള അതി ഗംഭീര സൈന്യം; മുഅ്‌ത്തഃ യുദ്ധത്തില്‍! അവിടെയും മുസ്‌ലിംകളായിരുന്നു വിജയിച്ചത്.
കിടക്കട്ടെ, ഒരു ട്രാക്കിംഗ്...
>>>>>ശക്തി ഉപയോഗിച്ച് പ്രവാചകനെയും ഇസ്‌ലാമിനെയും ഒതുക്കിയവരോട് ശക്തി കാണിച്ച് തന്നെ മറുപടി പറയേണ്ടതുണ്ടായിരുന്നു.
അവര്‍ക്കതേ മനസ്സിലാകുമായിരുന്നുള്ളു. എന്നാല്‍ അക്രമം പ്രവാചകന്‍റെ ലക്‌ഷ്യമായിരുന്നില്ല. അവരെ നല്ല വഴിയിലേക്ക് നയിക്കാന്‍ വേണ്ടി ചെയ്തതാണ്. അവര്‍ അത് മനസ്സിലാക്കുകയും നന്നാവുകയും ചെയ്തത് പില്‍ക്കാല ചരിത്രം.<<<<
ആലിക്കോയ മാഷെ
അപ്പോള്‍ മുഹമ്മദ് അക്രമം നടത്തി എന്നത് സത്യം.തീര്‍ച്ചയായും അത് ലക്ഷ്യമല്ല. മാര്‍ഗ്ഗം മാത്രമാണ് എന്നും സമ്മതിക്കുന്നു.
അപ്പോള്‍ ഒരു സംശയം ഈ ദൈവത്തിന്റെ ആളിന് ശത്രുക്കളെ ഒതുക്കാന്‍ ദൈവത്തിനോട് പറഞ്ഞാല്‍ പോരാരുന്നോ ?
പിന്നെ ഖുരെഷികള്‍ ഇസ്ലാമിനെ ഒതുക്കാന്‍ നോക്കിയത് അവരുടെ വിശ്വാസത്തെ എതിര്‍ത്തതുകൊണ്ട് അല്ലേ ?
അത് പ്രാകൃതമാണ് എങ്കില്‍ മുഹമ്മദ് പിന്നീട് രൂപപ്പെടുത്തിയ വ്യവസ്ഥയും ഇന്നത്തെ ഇസ്ലാമിക രാഷ്ട്രങ്ങലും ഏറ്റവും പ്രകൃതമല്ലേ?
പിന്നെ ഒരു കാര്യം കൂടി ...ഇനി 29 വേണ്ട ..ഒരു യുദ്ധത്തില്‍ എങ്കിലും മുഹമ്മദ് പങ്കെടുത്തോ? ഒരാളെ എങ്കിലും വധിച്ചോ ? എന്താണ് ആലിക്കോയ മാഷുടെ അഭിപ്രായം.
ബി.എം: അപ്പോള്‍ ഒരു സംശയം ഈ ദൈവത്തിന്റെ ആളിന് ശത്രുക്കളെ ഒതുക്കാന്‍ ദൈവത്തിനോട് പറഞ്ഞാല്‍ പോരാരുന്നോ ?
= മനുഷ്യസാദ്ധ്യമായ രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ട് പോകണമെന്നാണ് ദൈവം ഉദ്ദേശിച്ചിരുന്നത്. അത്കൊണ്ട് അല്‍ഭുതകരമായ രീതിയല്‍ കാര്യങ്ങള്‍ നടത്തും വിധമുള്ള ദൈവിക ഇടപെടല്‍ വളരെ കുറച്ച് മാത്രമെ ഉണ്ടായിട്ടുള്ളു; അതും കേവലം മാനുഷികമായ ഇടപെടല്‍ മതിയാകാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം!
ബി.എം: പിന്നെ ഖുരെഷികള്‍ ഇസ്ലാമിനെ ഒതുക്കാന്‍ നോക്കിയത് അവരുടെ വിശ്വാസത്തെ എതിര്‍ത്തതുകൊണ്ട് അല്ലേ ?
= അവരുടെ വിശ്വാസത്തേക്കാള്‍ മെച്ചപെട്ടത് പകരം നല്‍കുകയാണ് പ്രവാചകന്‍ ചെയ്തത്. അതിലൂടെ ലക്‌ഷ്യം വച്ചതാകട്ടെ സമൂലമായ ഒരു സാമൂഹിക വിപ്ലവമായിരുന്നു. അന്ന് ഗോത്രവര്‍ഗ്ഗ പക്ഷപാതിത്തം മൂലം ചിന്നി ചിതറി കഴിഞ്ഞു കൂടിയ ഒരു ജനതയായിരുന്നു അവിടെയുണ്ടായിരുന്നത്. കൊള്ളയും കൊലയും വ്യഭിചാരവും ചൂതാട്ടവും പലിശയും എല്ലാതരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുറ്റകൃത്യങ്ങളും അവിടെ വ്യാപകമായിരുന്നു. 'ശക്തിയാണ് ശരി, എന്‍റെ ഗോത്രമാണ് ശരി' ഇതൊക്കെയായിരുന്നു അവരുടെ പോളിസി. അവരോട് പരവാചകന്‍ പറഞ്ഞു: "ഈ കാര്യം - ഇസ്‌ലാം - ഇവിടെ പൂര്‍ണ്ണമാകുമ്പോള്‍ ഹീറയില്‍ നിന്ന് - ഇറാഖിന്‍റെ അതിര്‍ത്തിയിലുള്ള ഒരു സ്ഥലം - ഒരു യുവതിക്ക് തന്‍റെ ഒട്ടകപ്പുറത്ത് ഒറ്റയ്ക്ക് സഞ്ചരിച്ച് കഅ്‌ബയില്‍ വന്ന് ഹജ്ജ് നിര്‍വ്വഹിക്കാനും സുരക്ഷിതയായി തന്‍റെ വീട്ടില്‍ തിരിച്ചെത്താനും കഴിയുന്ന സാഹചര്യമുണ്ടാകും. (ഹദീസ്)"
ഇസ്‌ലാമിക വിപ്ലവത്തിന്ന് ശേഷം അതവിട നടപ്പില്‍ വരുക തന്നെ ചെയ്തു. ഗോത്ര വര്‍ഗ്ഗ പക്ഷപാത്തിത്തങ്ങള്‍ മിക്കവാറും അസ്തമിച്ചു; കുറ്റകൃത്യങ്ങള്‍ അപൂര്‍വ്വ സംഭവമായി മാറി; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതെയായി; ചുരുക്കി പറഞ്ഞാല്‍ അവിടെ ഒരു 'ദൈവ രാജ്യം' സ്ഥാപിതമായി. ഈ അതി മഹത്തായ നേട്ടമാണ് പ്രവാചകന്‍റെ പ്രവര്‍ത്തനത്തിലൂടെ അവര്‍ക്ക് ലഭിക്കാനിരുന്നത്. അതിനെയാണ് വിവരക്കേടും അഹന്തയും മൂലം അവര്‍ എതിര്‍ത്തിരുന്നത്.
ബി.എം: അത് പ്രാകൃതമാണ് എങ്കില്‍ മുഹമ്മദ് പിന്നീട് രൂപപ്പെടുത്തിയ വ്യവസ്ഥയും ഇന്നത്തെ ഇസ്ലാമിക രാഷ്ട്രങ്ങലും ഏറ്റവും പ്രകൃതമല്ലേ?
= 'അത് പ്രാകൃതമെങ്കില്‍ ഇത് ഏറ്റവും പ്രാകൃതം' എന്നതിന്‍റെ ലോജിക്ക് മനസ്സിലാവുന്നില്ല.
ഇസ്‌ലാം എക്കാലത്തും പ്രായോഗികമായ ഒരു ദൈവിക ദര്‍ശനമാണ്. ഇസ്‌ലാമിക് ബാങ്കിങ് ഇന്ന് ലോകത്ത് വലിയ സ്വീകാര്യത നേടുന്നുണ്ട്. അത് പ്രാകൃതമല്ലെന്ന് ഇത് തെളിയിക്കുന്നുവല്ലോ. പിന്നെ, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കഠിന ശത്രുത ജനിപ്പിക്കും വിധം, ഇസ്‌ലാമിനെതിരെ അതി ശക്തമായ കള്ളപ്രചരണങ്ങളാണ് പാശ്ചാത്യ സാമ്രാജ്യത്വം അഴിച്ചു വിടുന്നത്. അത് തിരിച്ചറിയാന്‍ ഒരു നിഷ്‌പക്ഷ മതിക്ക് കഴിയും.
ഏതായാലും ഇസ്‌ലാമിനെ കുറിച്ച് പഠിക്കുക; അത് കാലഹരണമില്ലാത്തതാണെന്ന് ബോദ്ധ്യമാകും.
ബി.എം: പിന്നെ ഒരു കാര്യം കൂടി ...ഇനി 29 വേണ്ട ..ഒരു യുദ്ധത്തില്‍ എങ്കിലും മുഹമ്മദ് പങ്കെടുത്തോ? ഒരാളെ എങ്കിലും വധിച്ചോ ? എന്താണ് ആലിക്കോയ മാഷുടെ അഭിപ്രായം.
= യുദ്ധത്തെ പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല; എന്നാല്‍, ഇസ്‌ലാമിക സമൂഹത്തിന്‍റെ നിലനില്‍പ്പ് ഉറപ്പ് വരുത്താനും അക്രമവും അനീതിയും ഇല്ലാതാക്കാനും ശാന്തിയും സമാധാനം സ്ഥാപിക്കാനും വേണ്ടി വളരെ അനിവാര്യമായ ഘട്ടങ്ങളില്‍, ഏറ്റവും മിതമായ രീതിയില്‍, അദ്ദേഹം അത് ചെയ്തിട്ടുണ്ട്; അതാരും നിഷേധിക്കുന്നില്ല. അതേസമയം അതിര്‍ത്തിയിലെ റോന്ത് ചുറ്റല്‍ മുതല്‍ സമാധാന സംഭാഷണത്തിന് വേണ്ടി ചെയ്ത യാത്രയെ വരെ യുദ്ധമാക്കി ചിത്രീകരിക്കുന്നതിനെയാണ് ചോദ്യം ചെയ്തിട്ടുള്ളത്.
Jabbar: ഇബ്നുഹിഷാമും തബ്രിയും വാഖിദിയുമൊക്കെ ചവറ്. ആലിക്കോയയും കൂട്ടരും അവര്‍ക്കു തോന്നിയതു വിളിച്ചു പറയുന്നത് ആധികാരികം !
ഞാന്‍ ഇസ്ലാമിനെക്കുറിച്ചാണു സംവാദം നടത്തുന്നത്. അതിന്റെ ആധികാരിക രേഖകള്‍ നിങ്ങള്‍ എഴുന്നള്ളിക്കുന്ന കാര്യങ്ങളല്ല. ഇസ്ലാമിന്റെ കിതാബുകള്‍ തന്നെയാണ്.
....
= ഇസ്‌ലാമിന്‍റെ ആധികാരിക ചരിത്ര ഗ്രന്‍ഥം താങ്കളുദ്ധരിച്ച പൊട്ടക്കിത്താബല്ല; ഇബ്‌നു ഹിശാമും ത്വബ്‌രിയും വാഖിദിയുമൊക്കെ യാണ് എന്നാണ് ഞങ്ങള്‍ പറയുന്നത്. അവയില്‍ നിന്നുദ്ധരിക്കൂ; നമുക്ക് ചര്‍ച്ച തുടരാം.
>>>>>ബി.എം: പിന്നെ ഒരു കാര്യം കൂടി ...ഇനി 29 വേണ്ട ..ഒരു യുദ്ധത്തില്‍ എങ്കിലും മുഹമ്മദ് പങ്കെടുത്തോ? ഒരാളെ എങ്കിലും വധിച്ചോ ? എന്താണ് ആലിക്കോയ മാഷുടെ അഭിപ്രായം.
= യുദ്ധത്തെ പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല; എന്നാല്‍, ഇസ്‌ലാമിക സമൂഹത്തിന്‍റെ നിലനില്‍പ്പ് ഉറപ്പ് വരുത്താനും അക്രമവും അനീതിയും ഇല്ലാതാക്കാനും ശാന്തിയും സമാധാനം സ്ഥാപിക്കാനും വേണ്ടി വളരെ അനിവാര്യമായ ഘട്ടങ്ങളില്‍, ഏറ്റവും മിതമായ രീതിയില്‍, അദ്ദേഹം അത് ചെയ്തിട്ടുണ്ട്; അതാരും നിഷേധിക്കുന്നില്ല. അതേസമയം അതിര്‍ത്തിയിലെ റോന്ത് ചുറ്റല്‍ മുതല്‍ സമാധാന സംഭാഷണത്തിന് വേണ്ടി ചെയ്ത യാത്രയെ വരെ യുദ്ധമാക്കി ചിത്രീകരിക്കുന്നതിനെയാണ് ചോദ്യം ചെയ്തിട്ടുള്ളത്.>>>>
ആലിക്കോയ മാഷെ
ഈ സംവാദത്തില്‍ നിന്നും എനിക്ക് മനസ്സിലായ കാര്യങ്ങള്‍ :
1.ഇസ്ലാമിക സമൂഹത്തിന്‍റെ നിലനില്‍പ്പ് ഉറപ്പ് വരുത്താന്‍ മുഹമ്മദും വാളെടുത്തു യുദ്ധം ചെയ്തു എന്നും മനുഷ്യരെ കൊന്നിട്ടുണ്ട് എന്നും ആണ്. തീവ്ര മത വിശ്വാസിയായ ആലിക്കോയ മാഷിന് പോലും സമ്മതിക്കേണ്ടി വരുന്നു.
2.മുഹമ്മദ് യുദ്ധം ചെയ്തത് അന്യ വിശ്വാസികളോട് ആണ്.
3.ഖുരെഷികള്‍ യുദ്ധംചെയ്തത് അവരുടെ വിശ്വാസം നിലനിര്‍ത്താന്‍ ആണ്.
4.മുഹമ്മദ് പറഞ്ഞ മുന്‍ പ്രവാചകന്‍മാരെ പോലെ എന്തെങ്കിലും ദൈവീകമായ അത്ഭുതം കാണിച്ചു കൊടുത്തു എങ്കില്‍ യുദ്ധം ഇല്ലാതെ ലക്ഷ്യം നേടാന്‍ കഴിയുമായിരുന്നു.
അങ്ങനെ വിസ്വസിനീയമായ ഒന്നും കൊടുക്കാന്‍ മുഹമ്മദിന് കഴിഞ്ഞിരുന്നില്ല.
5.ലക്ഷ്യം നേടാന്‍ തന്‍റെ പ്രബോധനങ്ങള്‍ക്ക് കഴിയാതെ വന്ന അവസരങ്ങളില്‍ യുദ്ധം നടത്തി.
6.ശരിയായ നീതി ന്യായം എന്നൊക്കെ പറയുന്നത് ഇസ്ലാം പറയുന്നത് ആണ്.
7.ആ ശരി നടപ്പാക്കാന്‍ വേണ്ടി വന്നാല്‍ യുദ്ധവും ചെയ്യാം.
ചുരുക്കത്തില്‍ അത് തന്നെ അല്ലെ ഇന്നത്തെ ലോകത്തെ ഇസ്ലാമിക തീവ്രവാദികളുടെ താത്വിക അടിത്തറ.
>>>>>>ഇസ്ലാമിക വിപ്ലവത്തിന്ന് ശേഷം അതവിട നടപ്പില്‍ വരുക തന്നെ ചെയ്തു. ഗോത്ര വര്‍ഗ്ഗ പക്ഷപാത്തിത്തങ്ങള്‍ മിക്കവാറും അസ്തമിച്ചു; കുറ്റകൃത്യങ്ങള്‍ അപൂര്‍വ്വ സംഭവമായി മാറി; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതെയായി; ചുരുക്കി പറഞ്ഞാല്‍ അവിടെ ഒരു 'ദൈവ രാജ്യം' സ്ഥാപിതമായി.<<<<
എന്നിട്ട് ആ ദൈവ രാജ്യത്തിന് പിന്നീട് എന്ത് സംഭവിച്ചു?
ദൈവ രാജ്യത്തിലെ സന്താനങ്ങള്‍ സാബത്തികമായും സാംസ്കാരിക മായും സാമൂഹ്യമായും ഇത്രയ്ക്കു അങ്ങു അധപധിച്ചു പോകുമോ ?അത്രക്ക് കെട്ടുരപ്പില്ലത്തതായിരുന്നോ ആ ദൈവ രാജ്യം?
ഓഫ് ടോപിക്ക് ആണ് .എന്നാലും ചോദിച്ചു പോയതാ.
1.ഇസ്ലാമിക സമൂഹത്തിന്‍റെ നിലനില്‍പ്പ് ഉറപ്പ് വരുത്താന്‍ മുഹമ്മദും വാളെടുത്തു യുദ്ധം ചെയ്തു എന്നും മനുഷ്യരെ കൊന്നിട്ടുണ്ട് എന്നും ആണ്. തീവ്ര മത വിശ്വാസിയായ ആലിക്കോയ മാഷിന് പോലും സമ്മതിക്കേണ്ടി വരുന്നു.
= അനിവാര്യമായ തിന്‍മ എന്ന നിലയില്‍ പ്രവാചകന്‍ യുദ്ധം ചെയ്തിട്ടുണ്ടെന്നത് ചരിത്ര വസ്തുതയാണ്. പുതുതായി സമ്മതിക്കേണ്ട കര്യമൊന്നുമല്ല; ഒരിക്കലും അത് നിഷേധിച്ചിട്ടില്ലല്ലോ.
2.മുഹമ്മദ് യുദ്ധം ചെയ്തത് അന്യ വിശ്വാസികളോട് ആണ്.
= മുഹമ്മദ് യുദ്ധം ചെയ്തത് ഇസ്‌ലമിന് നേരെ ഭീഷണി ഉയര്‍ത്തിയവരോട് മാത്രമാണ്. അന്യമത വിശ്വാസികളായ എല്ലാവരോടും യുദ്ധം ചെയ്യൂകയെന്നത് അദ്ദേഹത്തിന്‍റെ നയമായിരുന്നില്ല. പ്രവാചകന്‍റെ ഭരണപ്രദേശത്ത് തന്നെ ധാരാളം അമുസ്‌ലിംകള്‍ വസിച്ചിരുന്നു.
3.ഖുരെഷികള്‍ യുദ്ധംചെയ്തത് അവരുടെ വിശ്വാസം നിലനിര്‍ത്താന്‍ ആണ്.
= പ്രവാചകനെ നശിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരാണവര്‍. 10 വര്‍ഷക്കാലം കഠിനമായ പീഡനങ്ങള്‍ക്കിരയായി പ്രവാചകനും അനുചരന്‍മാരും. ആദ്യം അബ്‌സീനിയയിലേക്കും രണ്ടാം ഘട്ടത്തില്‍ മദീനയിലേക്കും പലായനം നടത്താന്‍ നിര്‍ബന്ധിതരായി. അബ്‌സീനിയയില്‍ പോയപ്പോള്‍ അവിടത്തെ രാജാവിനെ സ്വാധീനിച്ച് മുസ്‌ലിംകളെ തിരിച്ച് കൊണ്ട് വന്ന് പീഡീപ്പിക്കാന്‍ ശ്രമിച്ചു; രാജാവ് നീതിമാനായത കൊണ്ട് അദ്ദേഹം വിശ്വാസികള്‍ക്ക് അഭയം നല്‍കി. മദീനയില്‍ പ്രവാചകന്‍ എത്തിയപ്പോള്‍ അവിടെയും ചെന്ന് യുദ്ധം ചെയ്തു തകര്‍ക്കാന്‍ ശ്രമിച്ചു. ഇസ്‌ലാമിക ചരിത്രം വായിച്ചാല്‍ ഇത് മനസ്സിലാക്കാം.
4.മുഹമ്മദ് പറഞ്ഞ മുന്‍ പ്രവാചകന്‍മാരെ പോലെ എന്തെങ്കിലും ദൈവീകമായ അത്ഭുതം കാണിച്ചു കൊടുത്തു എങ്കില്‍ യുദ്ധം ഇല്ലാതെ ലക്ഷ്യം നേടാന്‍ കഴിയുമായിരുന്നു.
അങ്ങനെ വിസ്വസിനീയമായ ഒന്നും കൊടുക്കാന്‍ മുഹമ്മദിന് കഴിഞ്ഞിരുന്നില്ല.
= മുഹമ്മദിന്‍റെ പ്രവാചകത്വത്തിന്‍റെ അടയാളം ഖുര്‍ആനായിരുന്നു. അത് നേരത്തെ ചര്‍ച്ച ചെയ്തതാണ്. പ്രവാചകത്വത്തിന്‍റെ അടയാളമായി മറ്റു തരം അല്‍ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെയും അവരുടെ കാലത്തെ ജനത വിശ്വസിച്ചിരുന്നില്ല. മരിച്ചവരെ ജീവിപ്പിക്കുന്നതുള്‍പ്പെടെയുള്ള അല്‍ഭുതങ്ങള്‍ കാണിച്ച യേശുവിനെ അദ്ദേഹത്തിന്‍റെ ജനത കുരിശിലേറ്റാനാണ് ശ്രമിച്ചത്.
5.ലക്ഷ്യം നേടാന്‍ തന്‍റെ പ്രബോധനങ്ങള്‍ക്ക് കഴിയാതെ വന്ന അവസരങ്ങളില്‍ യുദ്ധം നടത്തി.
= പച്ചക്കള്ളം.
6.ശരിയായ നീതി ന്യായം എന്നൊക്കെ പറയുന്നത് ഇസ്ലാം പറയുന്നത് ആണ്.
= താങ്കള്‍ക്ക് പരിശോധിച്ച് ബോധ്യം വരുത്താവുന്നതാണ്.
7.ആ ശരി നടപ്പാക്കാന്‍ വേണ്ടി വന്നാല്‍ യുദ്ധവും ചെയ്യാം.
ചുരുക്കത്തില്‍ അത് തന്നെ അല്ലെ ഇന്നത്തെ ലോകത്തെ ഇസ്ലാമിക തീവ്രവാദികളുടെ താത്വിക അടിത്തറ.
= ഇതൊക്കെ താങ്കളുടെ നിഗമനം മാത്രം.
പ്രവാചകത്വത്തിന്റെ അടയാളം കാണിച്ചിട്ടും അവരുടെ ജനത വിശ്വസിച്ചില്ല എന്ന് കെ.കെ അലികോയ എഴുതികണ്ട്....പ്രവാചകനും അത് തന്നെ പറയുന്നു....!
ഇത് തെറ്റല്ലേ....?
മോശ കടല്‍ പിളര്ത്തിയപ്പോള്‍ ആ ജനത വിശ്വസിചില്ലേ....? മോസ കാണിച്ച അത്ഭുതങ്ങള്‍ കണ്ടല്ലേ ഫറവോന്‍ മോശയുടെ ജനതയെ വിട്ടയച്ചത്....?
ഏതു ഊഹത്തിന്റെ ബലത്തിലാണ് അലികോയ സാര്‍ മുന്‍ പ്രവാചകന്മാരുടെ അത്ഭുതങ്ങള്‍ അവരുടെ ജനത വിശ്വസിച്ചില്ല എന്ന് പറയുന്നത്.....?
യേശു മരിച്ചവരെ ഉയിര്പിച്ചത് കണ്ടവര്‍ അത് വിസ്വസിച്ചിട്ടുണ്ട്.... മഹാത്ഭുതമായ ഉയിര്‍പ്പ് കണ്ട യേശുവിന്റെ ശിഷ്യര്‍ അത് വിശ്വസിചിട്ടില്ലേ .... ?
അതുപോലെന്നു കാണിക്കാന്‍ പ്രവാചകന് കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്....?
10 വര്ഷം പ്രവാചകനെ കഠിനമായി ഉപദ്രവിച്ചു എന്ന് എഴിതി കണ്ടു. എന്ത് പീഡനങ്ങളാണ് അത്....?
29 യുദ്ധം പ്രവാചകന്‍ നടത്തിയിട്ടില്ല എന്ന് അലികോയ സാര്‍ പറയുന്നു.... പക്ഷെ എത്ര യുദ്ധങ്ങള്‍ നടത്തി എന്ന് വ്യക്തമായി പറയുന്നില്ല... നിങ്ങള്‍ അംഗീകരിക്കുന്ന യുദ്ധങ്ങളുടെ ഒരു ലിസ്റ്റ് ഇ.എ. ജബ്ബാറിന് നല്‍കിയാല്‍ ചര്‍ച്ച അതിലേക്കു ചുരുക്കം....
ആര് ആദ്യം യുദ്ധം തുടങ്ങി...അതിന്റെ കാരണം എന്ത്... എന്നൊക്കെ ചര്‍ച്ചയായി കൂടെന്നുണ്ടോ...?
ഹെല്‍പ്: പ്രവാചകത്വത്തിന്റെ അടയാളം കാണിച്ചിട്ടും അവരുടെ ജനത വിശ്വസിച്ചില്ല എന്ന് കെ.കെ അലികോയ എഴുതികണ്ട്....പ്രവാചകനും അത് തന്നെ പറയുന്നു....!
ഇത് തെറ്റല്ലേ....?
മോശ കടല്‍ പിളര്ത്തിയപ്പോള്‍ ആ ജനത വിശ്വസിചില്ലേ....?
മോസ കാണിച്ച അത്ഭുതങ്ങള്‍ കണ്ടല്ലേ ഫറവോന്‍ മോശയുടെ ജനതയെ വിട്ടയച്ചത്....?
ഏതു ഊഹത്തിന്റെ ബലത്തിലാണ് അലികോയ സാര്‍ മുന്‍ പ്രവാചകന്മാരുടെ അത്ഭുതങ്ങള്‍ അവരുടെ ജനത വിശ്വസിച്ചില്ല എന്ന് പറയുന്നത്.....?
= മി. ഹെല്‍പ്; താങ്കള്‍ ഈ പറഞ്ഞതെല്ലാം താങ്കളുടെ ഊഹങ്ങളോ കേട്ടുകേള്‍വികളോ മാത്രമാണ്. വസ്തുതകളല്ല.
ഹെല്‍പ്: യേശു മരിച്ചവരെ ഉയിര്പിച്ചത് കണ്ടവര്‍ അത് വിസ്വസിച്ചിട്ടുണ്ട്.... മഹാത്ഭുതമായ ഉയിര്‍പ്പ് കണ്ട യേശുവിന്റെ ശിഷ്യര്‍ അത് വിശ്വസിചിട്ടില്ലേ .... ?
= ക്രൂശിക്കാന്‍ ശ്രമിച്ചത് ആരായിരുന്നു?
ഹെല്‍പ്: അതുപോലൊന്നു കാണിക്കാന്‍ പ്രവാചകന് കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്....?
= ഞാന്‍ നേരത്തെ ഈ വിഷയത്തെ സംബന്ധിച്ച് എഴുതിയത് താങ്കള്‍ ഒന്നുകില്‍ വായിച്ചിട്ടില്ല; അല്ലെങ്കില്‍ വായിച്ചിട്ടും മനസ്സിലയിട്ടില്ല. മുഹമ്മദ് അല്‍ഭുതം കാണിച്ചിട്ടില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ദയവ് ചെയ്ത് താങ്കള്‍ പഴയ പോസ്റ്റുകള്‍ വായിക്കുക.
ഹെല്‍പ്: 10 വര്ഷം പ്രവാചകനെ കഠിനമായി ഉപദ്രവിച്ചു എന്ന് എഴിതി കണ്ടു. എന്ത് പീഡനങ്ങളാണ് അത്....?
= ഇതൊക്കെ പലതവണ എഴുതിക്കഴിഞ്ഞു.
ഹെല്‍പ്: 29 യുദ്ധം പ്രവാചകന്‍ നടത്തിയിട്ടില്ല എന്ന് അലികോയ സാര്‍ പറയുന്നു.... പക്ഷെ എത്ര യുദ്ധങ്ങള്‍ നടത്തി എന്ന് വ്യക്തമായി പറയുന്നില്ല... നിങ്ങള്‍ അംഗീകരിക്കുന്ന യുദ്ധങ്ങളുടെ ഒരു ലിസ്റ്റ് ഇ.എ. ജബ്ബാറിന് നല്‍കിയാല്‍ ചര്‍ച്ച അതിലേക്കു ചുരുക്കം....
= ഈ ചോദ്യം ജബ്ബാറിനോട് ഞാ ചോദിച്ചിട്ടുണ്ട്. അദ്ദേഹം ഉത്തരം പറയട്ടെ. 29 ന്‍റെ ലിസ്റ്റ് സമര്‍പ്പിച്ച ആള്‍ക്ക് അത് വ്യക്തമാക്കേണ്ട ബാധ്യതയില്ലേ?
പിന്നെ ചരിത്രത്തിലെ ഒരു സംഭവം ആരുടെയും അംഗീകാരത്തെ ആശ്രയിച്ചല്ല തീരുമാനിക്കുന്നത്.
ഹെല്‍പ്: ആര് ആദ്യം യുദ്ധം തുടങ്ങി...അതിന്റെ കാരണം എന്ത്... എന്നൊക്കെ ചര്‍ച്ചയായി കൂടെന്നുണ്ടോ...?
= ആവാം. പക്ഷെ, ഇവിടത്തെ വിഷയം "ഇസ്‌ലാം പ്രചരിച്ചതെങ്ങനെ" എന്നതാണ്.
താങ്കളുടെ വിശ്വാസ പുസ്തകത്തില്‍ നിനാണ് ഞാന്‍ "ഊഹിചെടുത്തത്" .... വെടിപ്പായി എഴുതി പിടിപ്പിച്ചിട്ടുണ്ട് സാറേ ...നോക്കിയാലും....
Sura 7:120 :122
120 അവര്‍ ( ആ ജാലവിദ്യക്കാര്‍ ) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.
121 അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.
122 മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.
മൂസാ അടയാളം കാണിച്ചപ്പോള്‍ തന്നെ മൂസയുടെ ശത്രുക്കള്‍ വരെ അതില്‍ വിശ്വസിച്ചു.... കണ്ട കണ്ടാ ...
136 അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
138 ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി ( രക്ഷപ്പെടുത്തി. )
മൂസയില്‍ വിശ്വാസമിലാത്തത് കൊണ്ടാണോ ഇസ്രായേല്‍ ജനത അവനെ അനുഗമിച്ചത്......?
158 പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.
159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച് തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്.
കുരാന്‍ തന്നെ പറയുന്നു.... മൂസയുടെ ജനതയില്‍ തന്നെ വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നു....!
ഹ ഹ താന്കള്‍ക്ക് കുരാനില്‍ പോലും വിസ്വാസമില്ലല്ലേ.....?
ശത്രുകള്‍ ചോദിച്ചപ്പോള്‍ മൂസയ്ക്ക് വേണ്ടി അല്ലാഹു ഞൊടിയിടയില്‍ അടയാളങ്ങള്‍ അയച്ചു കൊടുത്തു.... നിങ്ങടെ പ്രവാച്ചകനാണെന്കില്‍ വെള്ളം കുടിച്ചു.....! അതാണ് വ്യത്യാസം..... കുറാന്‍ തന്നെ രേഖപെടുത്തി വച്ച കാര്യം തന്നെയെ ഇവിടെ പറഞ്ഞുള്ളൂ.... അതും ഊഹം ... കൊള്ളാം സാറേ !
താങ്കളുടെ വിശ്വാസ പുസ്തകത്തില്‍ നിനാണ് ഞാന്‍ "ഊഹിചെടുത്തത്" .... വെടിപ്പായി എഴുതി പിടിപ്പിച്ചിട്ടുണ്ട് സാറേ ...നോക്കിയാലും....
Sura 7:120 :122
120 അവര്‍ ( ആ ജാലവിദ്യക്കാര്‍ ) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.
121 അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.
122 മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.
മൂസാ അടയാളം കാണിച്ചപ്പോള്‍ തന്നെ മൂസയുടെ ശത്രുക്കള്‍ വരെ അതില്‍ വിശ്വസിച്ചു.... കണ്ട കണ്ടാ ...
136 അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
138 ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി ( രക്ഷപ്പെടുത്തി. )
മൂസയില്‍ വിശ്വാസമിലാത്തത് കൊണ്ടാണോ ഇസ്രായേല്‍ ജനത അവനെ അനുഗമിച്ചത്......?
158 പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.
159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച് തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്.
കുരാന്‍ തന്നെ പറയുന്നു.... മൂസയുടെ ജനതയില്‍ തന്നെ വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നു....!
ഹ ഹ താന്കള്‍ക്ക് കുരാനില്‍ പോലും വിസ്വാസമില്ലല്ലേ.....?
ശത്രുകള്‍ ചോദിച്ചപ്പോള്‍ മൂസയ്ക്ക് വേണ്ടി അല്ലാഹു ഞൊടിയിടയില്‍ അടയാളങ്ങള്‍ അയച്ചു കൊടുത്തു.... നിങ്ങടെ പ്രവാച്ചകനാണെന്കില്‍ വെള്ളം കുടിച്ചു.....! അതാണ് വ്യത്യാസം..... കുറാന്‍ തന്നെ രേഖപെടുത്തി വച്ച കാര്യം തന്നെയെ ഇവിടെ പറഞ്ഞുള്ളൂ.... അതും ഊഹം ... കൊള്ളാം സാറേ !
താങ്കളുടെ വിശ്വാസ പുസ്തകത്തില്‍ നിനാണ് ഞാന്‍ "ഊഹിചെടുത്തത്" .... വെടിപ്പായി എഴുതി പിടിപ്പിച്ചിട്ടുണ്ട് സാറേ ...നോക്കിയാലും....
Sura 7:120 :122
120 അവര്‍ ( ആ ജാലവിദ്യക്കാര്‍ ) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.
121 അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.
122 മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.
മൂസാ അടയാളം കാണിച്ചപ്പോള്‍ തന്നെ മൂസയുടെ ശത്രുക്കള്‍ വരെ അതില്‍ വിശ്വസിച്ചു.... കണ്ട കണ്ടാ ...
136 അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
138 ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി ( രക്ഷപ്പെടുത്തി. )
മൂസയില്‍ വിശ്വാസമിലാത്തത് കൊണ്ടാണോ ഇസ്രായേല്‍ ജനത അവനെ അനുഗമിച്ചത്......?
158 പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.
159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച് തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്.
കുരാന്‍ തന്നെ പറയുന്നു.... മൂസയുടെ ജനതയില്‍ തന്നെ വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നു....!
ഹ ഹ താന്കള്‍ക്ക് കുരാനില്‍ പോലും വിസ്വാസമില്ലല്ലേ.....?
ശത്രുകള്‍ ചോദിച്ചപ്പോള്‍ മൂസയ്ക്ക് വേണ്ടി അല്ലാഹു ഞൊടിയിടയില്‍ അടയാളങ്ങള്‍ അയച്ചു കൊടുത്തു.... നിങ്ങടെ പ്രവാച്ചകനാണെന്കില്‍ വെള്ളം കുടിച്ചു.....! അതാണ് വ്യത്യാസം..... കുറാന്‍ തന്നെ രേഖപെടുത്തി വച്ച കാര്യം തന്നെയെ ഇവിടെ പറഞ്ഞുള്ളൂ.... അതും ഊഹം ... കൊള്ളാം സാറേ !
ഹെൽപ്പെ,
എന്ത്‌കൊണ്ട് വിശൂദ്ധ ഖുർആൻ മലയാളത്തിൽ ഇറങ്ങിയില്ല എന്ന് ചോദിക്കുന്ന ഹെൽപ്പിനോട്, ഒരു അറബി, എന്ത്‌കോണ്ട് ഹെൽപ്പ് അമേരിക്കയിൽ ജനിച്ചില്ലെന്ന് ചോദിക്കുന്നതിന് സമമല്ലെ. ആണോ?.
ഹെൽപ്പ്, പ്ലീസ്, ഇതോന്ന് മലയാളത്തിൽ പറയുമോ?.
도움, 당신은 말라얄람어에서 이것을 쓸 수 잘했어
ഞാന്‍ ചോദിച്ചത് മറ്റു പലതുമാണ് ..... അബ്ദുല്‍ അലി . കമന്റുകള്‍ വായിക്കൂ...
ആലിക്കോയ, വളരെ മനോഹരമായിരിക്കുന്നു.
ജബ്ബാര്‍ മാഷിന്‍റെ പ്രശ്നം അദ്ദേഹത്തിന്‍റെ വിമര്‍ശനം ശത്രുതയില്‍ നിന്നും വെറുപ്പില്‍ നിന്നും വരുന്നതാണ് എന്നതാണ്. ഒരാള്‍ക്ക് ഒരു വിഷയത്തോട് ശത്രുതയുണ്ട് എങ്കില്‍ അയാള്‍ എന്ത് തെന്നെ ചെയ്താലും പറഞ്ഞാലും വിമര്‍ശിക്കാം.
ഹുദൈബിയ്യ യുദ്ധം (മലയാളത്തില്‍ ഇറങ്ങിയ പുസ്തകം ആണോ അത് ജബ്ബാര്‍ ???) എന്നൊക്കെയുള്ള വിഡ്ഢിത്തം തട്ടിവിടാന്‍ കാരണം മാഷിന്‍റെ പോസ്റ്റുകളുടെയും "വിപ്ലവകരമായ ചരിത്ര നിര്മിതികളുടെയും" ഉറവിടം വര്‍ഗീയ വിഷം ചീറ്റുന്ന, അഡ്രസ് ഇല്ലാത്ത ആളുകള്‍ എഴുതിയ, മാഷിന്‍റെ ബ്ലോഗില്‍ ലിങ്ക് കൊടുത്തിട്ടുള്ള തരം വെബ്സൈറ്റുകളും പുസ്തകങ്ങളും ആണ് എന്നതാണ്. ജബ്ബാറിന്റെ നിഗമങ്ങള്‍ സാമാന്യബുദ്ധിയെ തെന്നെ കൊഞ്ഞനം കുത്തുന്നതാണ് എന്നും അദ്ദേഹം കാണുന്നില്ല.
ആലിക്കോയ മാഷിനോടുള്ള അപേക്ഷ, ഇവിടെ എഴുതിയ കാര്യങ്ങള്‍, ഈ മറുപടിക്ക് വേണ്ടി മാത്രമാകരുത് എന്നതാണ്. ഇവ വിഷയക്രമത്തില്‍ ക്രോടീകരിച്ചു, സ്വന്തം ബ്ലോഗില്‍ സ്വതന്ത്ര പോസ്റ്റുകളായി കൊടുത്താല്‍ എന്നെ പോലെയുള്ളവര്‍ക്ക് ഉകാരപ്രദമാകും.
ഹെല്‍പ്: മൂസാ അടയാളം കാണിച്ചപ്പോള്‍ തന്നെ മൂസയുടെ ശത്രുക്കള്‍ വരെ അതില്‍ വിശ്വസിച്ചു.... കണ്ട കണ്ടാ ...
= മൂസായോട് എതിരിടാനായി ഫറോവ കൊണ്ട് വന്ന് മജീഷ്യന്‍മാര്‍ മാത്രമ്മാണ് വിശ്വസിച്ചത്. " മൂസയുടെ ശത്രുക്കള്‍ വരെ അതില്‍ വിശ്വസിച്ചു " എന്നൊക്കെ മൊത്തത്തില്‍ പറയാന്‍ മാത്രം അതില്ല. അവരാകട്ടെ ശത്രുക്കളായിരുന്നില്ല, തങ്ങളുടെ തൊഴില്‍ ചെയ്ത് ധനം സമ്പാദിക്കാന്‍ വേണ്ടി വന്നവരായിരുന്നു. അതോടൊപ്പം സത്യസന്ധരുമായിരുന്നു. താങ്കള്‍ ഉദ്ധരിക്കാതെ വിട്ടു കളഞ്ഞ ഭാഗം (123-135) വായിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും.
ഹെല്‍പ്: മൂസയില്‍ വിശ്വാസമിലാത്തത് കൊണ്ടാണോ ഇസ്രായേല്‍ ജനത അവനെ അനുഗമിച്ചത്......?
= ആരെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്? ഇസ്‌റയേല്യരെ കുറിച്ചോ അതോ മൂസായുടെ ശത്രുക്കളെ കുറിച്ചോ?
ഹെല്‍പ്: കുരാന്‍ തന്നെ പറയുന്നു.... മൂസയുടെ ജനതയില്‍ തന്നെ വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നു....!
ഹ ഹ താന്കള്‍ക്ക് കുരാനില്‍ പോലും വിസ്വാസമില്ലല്ലേ.....?
= താങ്കള്‍ പറയുന്നതെന്താണെന്ന് താങ്കള്‍ക്ക് മ്നസ്സിലാവുന്നുണ്ടോ?
ഹെല്‍പ്: ശത്രുകള്‍ ചോദിച്ചപ്പോള്‍ മൂസയ്ക്ക് വേണ്ടി അല്ലാഹു ഞൊടിയിടയില്‍ അടയാളങ്ങള്‍ അയച്ചു കൊടുത്തു.... നിങ്ങടെ പ്രവാച്ചകനാണെന്കില്‍ വെള്ളം കുടിച്ചു.....! അതാണ് വ്യത്യാസം..... കുറാന്‍ തന്നെ രേഖപെടുത്തി വച്ച കാര്യം തന്നെയെ ഇവിടെ പറഞ്ഞുള്ളൂ.... അതും ഊഹം ... കൊള്ളാം സാറേ !
= മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്ന് അടയാളമില്ലെന്ന് ആരെങ്കിലും താങ്കളോട് പറഞ്ഞുവോ? താങ്കളുടെ ചോദ്യം കേട്ടാല്‍ അങ്ങനെ തോന്നുമല്ലോ. ഖുര്‍ആനാണ് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്‍റെ അടയാളം. അവര്‍ മറ്റു പ്രവാചകന്‍മാര്‍ കാണിച്ച അടയാളങ്ങളേക്കാള്‍ വലുതാണ്, ലോകാവസാനം വരെ നില നില്‍ക്കുന്നതാണ്. ഈ വിഷയം ഞാന്‍ ഈ ബ്ലോഗില്‍ നേരത്തെ എഴുതിയതാണ്. അത് ഇവിടെ വായിക്കാം:
http://rationalism-malayalam.blogspot.com/2010/09/blog-post_6736.html
ഹെല്‍പ്: 159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച് തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്. .. കുരാന്‍ തന്നെ പറയുന്നു.... മൂസയുടെ ജനതയില്‍ തന്നെ വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നു....!
ഹ ഹ താന്കള്‍ക്ക് കുരാനില്‍ പോലും വിസ്വാസമില്ലല്ലേ.....?
= ആദ്യം പറഞ്ഞത് (ഏഴം അദ്ധ്യായം 103 മുതല്‍) മൂസായുടെ കാലത്തെ കാര്യമായിരുന്നുവെങ്കില്‍ പിന്നീട് പറഞ്ഞത് (158, 159) മുഹമ്മദ് നബിയുടെ കാലത്തെ യഹൂദന്‍മാരെ സംബന്ധിച്ചാണ്.
ഹെല്‍പ്: മോസ കാണിച്ച അത്ഭുതങ്ങള്‍ കണ്ടല്ലേ ഫറവോന്‍ മോശയുടെ ജനതയെ വിട്ടയച്ചത്....?
= ഫറോവ വിട്ടയച്ചതക്ല്ലല്ലോ; അവര്‍ രാത്രിയില്‍ ഒളിച്ചോടിയതല്ലേ?
വിട്ടയച്ചതായിരുന്നുവെങ്കില്‍ പിന്നാലെ പോയി പിടിക്കാന്‍ ശ്രമിച്ചത് എന്തിനായിരുന്നു? അപ്പോഴല്ലേ ഫറോവയും സൈന്യവും മുങ്ങി മരിച്ചത്?
വളരെ വിനയത്തോടെ ഒര്‍ കാര്യം ഉണര്‍ത്താനുണ്ട്: ആദ്യം ഇതൊക്കെ അല്‍പം പഠിക്കുക; തര്‍ക്കം അതു കഴിഞ്ഞാവം.
KK Alikoya .......
പ്രവാചകത്വത്തിന്‍റെ അടയാളമായി മറ്റു തരം അല്‍ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെയും അവരുടെ കാലത്തെ ജനത വിശ്വസിച്ചിരുന്നില്ല. മരിച്ചവരെ ജീവിപ്പിക്കുന്നതുള്‍പ്പെടെയുള്ള അല്‍ഭുതങ്ങള്‍ കാണിച്ച യേശുവിനെ അദ്ദേഹത്തിന്‍റെ ജനത കുരിശിലേറ്റാനാണ് ശ്രമിച്ചത്.
ഇതില്‍ പറഞ്ഞിരിക്കുന ജനത ഏതാണ്.....? ഫരവോന്റെയോ....? മൂസയുടെ ആ കാലത്തെ ജനതയോ...? അത് നബിയുടെ കാലത്തുണ്ടായിരുന്ന യാഹൂടരെയോ.....?
യേശു മരിച്ചവരെ ജീവിപ്പിച്ചു എന്നാ കഥ എവിടെനിന്നാണ് താങ്കള്‍ക്ക് കിട്ടിയത്.....? ആ അത്ഭുതങ്ങള്‍ ആരുടെ മുമ്പിലാണ് കാണിച്ചത്....?
KK Alikoya .......
ഫറോവ വിട്ടയച്ചതക്ല്ലല്ലോ; അവര്‍ രാത്രിയില്‍ ഒളിച്ചോടിയതല്ലേ?
വിട്ടയച്ചതായിരുന്നുവെങ്കില്‍ പിന്നാലെ പോയി പിടിക്കാന്‍ ശ്രമിച്ചത് എന്തിനായിരുന്നു? അപ്പോഴല്ലേ ഫറോവയും സൈന്യവും മുങ്ങി മരിച്ചത്?
അവര്‍ രാത്രിയാണ് രക്ഷപ്പെട്ടത് എന്നും....... ഫറവോ കടലില്‍ ചാടിയാണ് മരിച്ചതെന്നും ഉള്ള കഥകള്‍ താങ്കള്‍ക്ക് എങ്ങിനെ കിട്ടി..... എവിടുന്നു കിട്ടി?
താങ്കള്‍ക്കു മാത്രം ഊഹിക്കാനുള്ള അവകാശം ആരും തന്നിട്ടില്ല എന്ന് കരുതുന്നു.... പഴയ പോസ്റ്റുകളില്‍ അങ്ങിനെയൊന്നു കണ്ടില്ല.....
ea jabbar,
ചര്‍ച്ച ഹിജ്രയില്‍ നിന്ന്‍ വഴി തെറ്റി കടലില്‍ ചാടിയോ...? ഖേദിക്കുന്നു. :-(
ഹെല്‍പര്‍,
ചരിത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും മുങ്ങി ആകാശത്ത് പൊങ്ങിയത് യുക്തിവാദികളാണ്. ഇപ്പോള്‍ ആകാശത്തിരുന്നു തെറിവിളി നടത്തുകയാണ് പല യുക്തിവാദികളും.
നാവ് എന്ന ബ്ലോഗ്ഗര്‍ മതം-യുക്തിവാദം എന്നൊരു ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ലിങ്ക്, യുക്തിവാദികള്‍ ആകാശത്തെറി മുഴക്കുന്ന പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. താങ്കള്‍ക്കും നല്ലൊരു ആശയക്കൈമാറ്റം നടത്തുവാന്‍ താല്പര്യമുണ്ടെങ്കില്‍ പങ്കെടുക്കുക.
പരസ്പരം അറിയുന്നതിലും ബഹുമാനിക്കുന്നതിലും നമുക്ക് യോജിച്ചു നില്‍ക്കാം.
മതം യുക്തിവാദം - ഒരു സംവാദം
tracking
Much has been said of Muhammad's propagating his religion by the sword. It is no doubt far nobler what we have to boast of the Christian religion, that it propagated itself peaceably in the way of preaching and conviction.
(Thomas Carlyle, Heroes and Hero Worships.)
ഭൂമി ഉരുണ്ടത് ആണെന്നുള്ളത് ഒരു കാലത്ത് യുക്തിക്ക് നിരക്കാത്ത സത്യമായിരുന്നു...സത്യം എല്ലായ്പ്പോഴും യുക്തിക്ക് അധിഷ്ഠിതമായിരിക്കില്ല.യുക്തി എന്നത് ഒരു കാര്യം മനുഷ്യൻ്റെ അറിവുമായി താരതമ്യം ചെയ്യുന്ന പ്രക്രിയ മാത്രമാണ്.
Post a Comment