മതസ്‌പര്‍ധ വളര്‍ത്തുന്ന ഇ മെയിലുകള്‍ പ്രചരിക്കുന്നു
Sunday, July 11, 2010 [madyamam]
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് മതസ്‌പര്‍ധ വളര്‍ത്തുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു.
അധ്യാപകന്‍ നിരപരാധിയാണെന്നും ഒറ്റ പുസ്തകവും വായിക്കാത്ത മതഭ്രാന്തന്മാരാണ് കൈപ്പത്തി വെട്ടിയതെന്നുമാണ് സന്ദേശം. പ്രമുഖ സിനിമാ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് രചിച്ച 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്ന്ഒരുഭാഗം പകര്‍ത്തിയതിനാണ് അധ്യാപകനെ ഉപദ്രവിച്ചതെന്നും സന്ദേശം കുറ്റപ്പെടുത്തുന്നു.
തെളിവായി നിര്‍ദിഷ്ട വാചകങ്ങള്‍ അടിവരയിട്ട പുസ്തകത്താളും ചോദ്യപേപ്പറും ഉള്ളടക്കം ചെയ്തിട്ടുണ്ട്. അധ്യാപകനെ ഉപദ്രവിച്ചവര്‍ പുസ്തക രചയിതാവിനെ തൊടാത്തത് അദ്ദേഹം മുസ്‌ലിമായതിനാലാണ് എന്നാണ്് പ്രചാരണം. കൂടാതെ, മറ്റു മതവിഭാഗത്തിനെതിരെ ആസൂത്രിത ആക്രമണം അഴിച്ചുവിടുന്നുവെന്നും ഭൂരിഭാഗം പേരും കുറ്റപ്പെടുത്തുന്നു.
ഈ ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തിയ സര്‍വകലാശാലയും അന്വേഷണം നടത്തുന്ന പൊലീസും പുസ്തകത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല, കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഭരണവര്‍ഗ ഒത്താശയോടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നീ ആക്ഷേപങ്ങളും ഉന്നയിക്കുന്നു.
എന്നാല്‍, തിരക്കഥയുടെ രീതിശാസ്ത്രം എന്നൊരു പുസ്തകം താന്‍ രചിച്ചിട്ടില്ലെന്ന് ചോദ്യപേപ്പര്‍ വിവാദമുണ്ടായ കാലത്ത് പി.ടി. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസംഗങ്ങള്‍ക്കിടെ ഭ്രാന്തനും പടച്ചവനും തമ്മിലെ സംഭാഷണം പറയാറുണ്ടെന്നത് മാത്രമാണ് വസ്തുതയെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
എന്നാല്‍, ഇദ്ദേഹത്തിന്റെതന്നെ പുസ്തകത്തിലാണ് വിവാദമായ പരാമര്‍ശങ്ങളുള്ളതെന്ന് ഇ-മെയില്‍ ഉറപ്പിച്ചുപറയുന്നു. എന്നാല്‍, നിര്‍ദിഷ്ട പുസ്തകത്താളില്‍ രചയിതാവ് പി.ടി. കുഞ്ഞുമുഹമ്മദാണെന്ന് വ്യക്തമാക്കുന്ന ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
പുസ്തകത്തിന്റെ 58, 59 പേജുകളില്‍ 'ഒരു വിശ്വാസിയുടെ കണ്ടെത്തല്‍, തിരക്കഥയുടെ രീതിശാസ്ത്രം' എന്നീ തലക്കെട്ടുകള്‍ മാത്രമാണുള്ളത്.
അതേസമയം, പി.എം. ബിനുകുമാര്‍ തയാറാക്കിയതാണ് ഈ പുസ്തകം. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടാണ് പ്രസാധകര്‍. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റിലും കാറ്റലോഗുകളിലും ഇതേപ്പറ്റി വിവരണമുണ്ട്. പുസ്തകം തയാറാക്കിയ വ്യക്തി ഇതുവരെ രംഗത്ത് വന്നിട്ടുമില്ല.
----------------
തെറ്റിദ്ധരിപ്പിക്കുന്നതാര് ?
മാധ്യമം പത്രത്തില്‍ ഇന്നു കണ്ട ഒരു വാര്‍ത്തയാണിത്. ഈ വാര്‍ത്ത വായിച്ചാല്‍ എന്താണു മനസ്സിലാകുന്നത് ? മുസ്ലിംങ്ങളുടെ പ്രവാചകനെ നിന്ദിക്കാനായി ജോസഫ് മാഷ് ബോധപൂര്‍വ്വം മെനഞ്ഞുണ്ടാക്കിയ ഒരു സംഭാഷണമാണു ചോദ്യപ്പേപ്പറിലേതെന്ന മുസ്ലിം വര്‍ഗ്ഗീയവാദികളുടെ പ്രചാരണത്തെ ശരിവക്കാനും , മറിച്ചുള്ള വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നു സ്ഥാപിക്കാനും വേണ്ടി വളച്ചൊടിച്ചുണ്ടാക്കിയ വാര്‍ത്തയല്ലേ ഇത്? പ്രചരിക്കപ്പെടുന്ന ഇ മെയ്ല് എങ്ങനെയാണു വര്‍ഗ്ഗീയസ്പര്‍ദ്ധയുണ്ടാക്കുന്നത്? മുസ്ലിം വര്‍ഗ്ഗീയവാദികള്‍ ബോധപൂര്‍വ്വം വികാരം ആളിക്കത്തിക്കാന്‍ നടത്തിയ കള്ളപ്രചാരണത്തെ തുറന്നു കാട്ടുകയല്ലേ ഈ പുതകത്തിന്റെ താളുകള്‍? മാധ്യമം എത്ര സമര്‍ത്ഥമായാണു തെറ്റിദ്ധരിപ്പിക്കുന്നതെന്നു നോക്കൂ. പിടി കുഞ്ഞിമുഹമ്മദിന്റേതല്ല പുസ്തകം എന്ന അര്‍ദ്ധസത്യം വിളിച്ചു കൂവുക വഴി എന്താണു മാധ്യമം ലേഖകന്‍ ലക്ഷ്യമാക്കുന്നത് ? പുസ്തകം കുഞ്ഞിമുഹമ്മദിന്റേതാണെന്ന് ആരെങ്കിലും പറഞ്ഞോ? പുസ്തകത്തിലെ അനുഭവക്കുറിപ്പ് കുഞ്ഞിമുഹമ്മദിന്റേതാണെന്ന് ആ പേജ് വായിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതല്ലേയുള്ളു. എന്നിട്ടും കുഞ്ഞിമുഹമ്മദിന്റെ കഥാപാത്രത്തിന്റെ സംഭാഷണമാണ് ചോദ്യപ്പേപ്പറില്‍ ഉദ്ധരിച്ചിട്ടുള്ളതെന്ന സത്യം എല്ലാവരും മറച്ചു വെച്ചത് എന്തിനായിരുന്നു? അതല്ലേ ഈ കുഴപ്പത്തിനെല്ലാം കാരണമായത്? മാധ്യമങ്ങളോടും പോലീസിനോടും ഈ അധ്യാപകന്‍ ഈ കാര്യം ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അതു മാത്രം എല്ലാവരും മറച്ചു വെച്ചു,. പി ടി കുഞ്ഞി മുഹമ്മദും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനായാണു നല്‍കിയത്. മാധ്യമം ആ തെറ്റിദ്ധാരണ നിലനിര്‍ത്താന്‍ നടത്തുന്ന ഹീനശ്രമമാണീ വാര്‍ത്തയിലൂടെ ആവര്‍ത്തിക്കുന്നത്.
Subscribe to:
Post Comments (Atom)
204 comments:
«Oldest ‹Older 201 – 204 of 204മതങ്ങള്‍ ഇല്ലാതായാല്‍ ഭൂമിയില്‍ സ്വര്‍ഗം ഉണ്ടാകും എന്നു വിളിച്ചു കൂവുന്നവര്‍ കഴിഞ്ഞ ആഴ്ച മാധ്യമങ്ങള്‍ പുറത്തു വിട്ട ഈ വാര്‍ത്ത വായിച്ചോ? ആകെ ജനസംഖ്യയുടെ 64.31% (ആകെ 24,051,218 ജനങ്ങളില്‍ 15,460,000 പേര്‍) ജനങ്ങളും യുക്തിവാദികള്‍ ആയ ഉത്തര കൊറിയയില്‍, ലോക കപ്പില്‍ തോറ്റു എന്ന കുറ്റത്തിന് കോച്ചിന് തൂക്കുമരം കിട്ടിയേകാം എന്നു റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ ഇയാളെ പരസ്യ വിചാരണ നടത്തി കെട്ടിട നിര്‍മാണ തൊഴിലാളിയായി തരം താഴ്ത്തി കഴിഞ്ഞു. ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കണ്ട എന്നും തീരുമാനിച്ചു. ഈ കാടന്‍ നിയമ വ്യവസ്ഥ നടക്കുന്നത് ശരിയത് കോടതികള്‍ ഉള്ള ഇസ്ലാമിക രാജ്യങ്ങളിലോ കോടതികളെ ഇല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലോ അല്ല; നല്ല ഒന്നാം നമ്പര്‍ യുക്തിവാദി രാജ്യത്താണ്. കൂടുതല്‍ അറിയാന്‍ താഴെ ഉള്ള ലേഖനങ്ങള്‍ വായിക്കുക.
1. മനോരമ
2. The Times Of India
ea jabbar said...
> മനുഷ്യന്റെ യുക്തികൊണ്ട് സമൂഹത്തെ നിയന്ത്രിക്കാനാവില്ല എന്ന വാദം പരിഹാസ്യമാണ്.
മനുഷ്യന്റെ യുക്തികൊണ്ട് സമൂഹത്തെ നിയന്ത്രിക്കാനാവില്ല എന്ന വാദം ശാസ്ത്രീയമാണ്; താഴെ വിശദീകരിക്കുന്നു.
ea jabbar said...
> കാരണം മനുഷ്യരാശി ഭൂമിയില്‍ ഉടലെടുത്ത നാള്‍ മുതല്‍ ഇന്നു വരെ മനുഷ്യ സമൂഹത്തെ നിയന്ത്രിച്ചതു മനുഷ്യയുക്തി തന്നെയാണ്. മറ്റൊരു ആകാശജീവിയും വന്നു നമ്മെ നിയന്ത്രിച്ചിട്ടില്ല. മുഴുവന്‍ പെര്‍ഫെക്റ്റ് ആയ ഒന്നുണ്ടാകും വരെ കാത്തിരിക്കുകയാണെന്ന് ഒരു യുക്തിവാദിയും പറയില്ല. നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് യുക്തി പ്രയോഗിച്ച് സുഖമായും സന്തോഷമായും ജീവിക്കാന്‍ ശ്രമിക്കുകയാണു യുക്തിവാദി ചെയുക.
മാഷെ, ഈ "യുക്തി" യും "ചിന്ത" (consciousness) യും എന്താണെന്ന് ശാസ്ത്രീയമായി ഒന്നു വിശദീകരിക്കാമോ?
Deterministic Universe എന്നാല്‍, ഈ പ്രപഞ്ചത്തിന്‍റെ ഏതൊരു സമയത്തിലും ഉള്ള അവസ്ഥ ഒരുകൂട്ടം നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. sub atomic കണങ്ങള്‍ മുതല്‍ ഭീമന്‍ നക്ഷത്രങ്ങള്‍ വരെ ചലിക്കുന്നതും മറ്റും ശാസ്ത്രത്തിലെ (പ്രധാനമായും ഫിസിക്സിലെ) ഒരുകൂട്ടം നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. Newton’s laws of motion, Classical electrodynamics, thermodynamics, the Special theory of relativity, the General theory of relativity, chaos theory, nonlinear dynamics എന്നിവ അത്തരത്തിലുള്ള നിയമങ്ങള്‍ക് ഉദാഹരണങ്ങളാണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും രണ്ടു വ്യത്യസ്ത സമയങ്ങളിലുള്ള പ്രപഞ്ചത്തിന്‍റെ സ്ഥിതിവിവരം രേഖപ്പെടുത്താന്‍ സാധിച്ചാല്‍, മറ്റേതു സമയത്തിലെയും പ്രപഞ്ചത്തിന്‍റെ സ്ഥിതി ഫിസിക്സ് ഉപയോഗിച്ചു കണക്കു കൂട്ടിയെടുക്കാം.
കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ മാഷ് അടുത്ത വര്‍ഷം ഈ ദിവസം ഈ സമയം എവിടെ ആയിരിക്കും എന്നും എന്ത് ചിന്തിക്കും എന്നും എന്ത് പ്രവര്‍ത്തിക്കും എന്നും ഒക്കെ തിയറിറ്റിക്കലീ ഇപ്പോഴേ കണക്കുകൂട്ടി എടുക്കാവുന്നതാണ്.
ഇത്തരത്തില്‍ deterministic ആയ പ്രപഞ്ചത്തില്‍ യുക്തിക്കും ചിന്തക്കും എന്ത് പ്രസക്തിയാണ് ഉള്ളത്? അപ്പോള്‍ യുക്തിവാദി ആരായീ?
Determinism ത്തെ കുറിച്ച് ഐന്‍സ്റ്റീന്‍റെ പ്രശസ്തമായ വാചകം കൂടി ചേര്‍കുന്നു.
“God does not play dice with the universe”
നമ്മടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍,
"ദൈവം പ്രപഞ്ചം കൊണ്ട് പാമ്പും കോണിയും കളിക്കില്ല".
കപാട് പ്രസംഗത്തില്‍ വെച്ചു മാഷ് പറഞ്ഞു, മാഷിനെ കൊണ്ട് തെറ്റ് ചെയ്യിക്കുന്നതും മാഷിനെ ശിക്ഷിക്കുന്നതും ഒരേ ദൈവമാണെങ്കില്‍ ആ ദൈവത്തില്‍ വിശ്വസിക്കാന്‍ മാഷിന്‍റെ യുക്തിബോധം മാഷിനെ സമ്മതിക്കുന്നില്ല എന്ന്. ഇവിടെ മനുഷ്യനെ കൊണ്ട് തെറ്റ് ചെയ്യിക്കുന്നത് ശാസ്ത്രമാണ്, അവനെ ശിക്ഷിക്കുന്നതും ശാസ്ത്രം. അപ്പോള്‍ ഒന്നുകില്‍ ശാസ്ത്രം ശരിയല്ല, അല്ലെങ്കില്‍ മാഷിന്‍റെ യുക്തിബോധം ശരിയല്ല (അഥവാ ശാസ്ത്രം പറയുന്നത് പോലെ മനുഷ്യ മസ്തിഷ്കം deterministic ആണ്, അതിനു ചിന്തിക്കാന്‍ കഴിവില്ല). ഇതില്‍ ഏതെങ്കിലും ഒന്നു സമ്മതിക്കേണ്ടിവരും.
ഒരു പഠനവുമായി ബന്ധപ്പെട്ട് ചികഞ്ഞപ്പോഴാണീ പ്രതികരണം കണ്ടത്. കാലഹരണപ്പെട്ടതെന്നു തോന്നാമെങ്കിലും വസ്തുത പറയാതെ വയ്യല്ലോ.
ഒരു ചലച്ചിത്രമേളയിൽ PTKM ചെയ്ത പ്രഭാഷണമാണ് 'വിശ്വാസിയുടെ വെളിപ്പെടുത്തലാ'യി തിരക്കഥയുടെ രീതിശാസ്ത്രത്തിൽ PMബിനുകുമാർ ഉൾപ്പെടുത്തിയത്.
ദൈവവും പാവറട്ടിയിലെ ഒരു ഭ്രാന്തനും തമ്മിലുള്ള സംഭാഷണം ഭ്രാന്തന്റെ ഏകാഭിനയ ശൈലിയിൽ കണ്ടിട്ടുള്ളതിന്റെ #ഫോമിൽ നിന്നാണ് താൻ ഗർഷോമിലെ നാസറുദ്ദീന്റെ ദൈവഭാഷണങ്ങളെ കരുപ്പിടിപ്പിച്ചിരിക്കുന്നത് എന്നാണ് PTKM ന്റെ വെളിപ്പെടുത്തൽ.
ഈ ഭാഗമാണ് ബിനുകുമാർ വിശ്വാസിയുടെ കണ്ടെത്തൽ എന്ന പാഠമായി തിരക്കഥയുടെ രീതിശാസ്ത്രത്തിൽ (P58) ചേർത്തിട്ടുള്ളത്. ബിനുവോ PTKമുഹമ്മദോ വിവാദ സംഭവത്തിൽ കക്ഷികളല്ല താനും. ചോദ്യം തയ്യാർ ചെയ്ത വ്യക്തി മാത്രമാണ് സംഭവത്തിനുള്ളിലെ വില്ലൻ. കാരണം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച, സർവകലാശാലാ ബിരുദ റഫറൻസ് പുസ്തകമായ രീതിശാസ്ത്രത്തിലെ ഭ്രാന്തൻ എന്ന കഥാപാത്രത്തെ, മുഹമ്മദ് എന്നല്ല ജോസഫ് എന്നു പോലും ടിപ്പണി ചെയ്തു മാറ്റിമറിക്കാൻ ഒരദ്ധ്യാപകനും അവകാശമില്ല. ഇവിടെയാണ് നമ്മുടെ വില്ലൻ-ടേൺഡ്-ഹീറോയ്ക്ക് പാളിയത്.
-കഥയ്ക്കു പുറത്ത്: മാധ്യമത്തിന്റെയും കൈവെട്ടു പാർട്ടിയുടെയും വർഗീയ പ്രവർത്തനങ്ങളെ എന്തു വില കൊടുത്തും എതിർക്കുന്ന ഒരു മതനിരപേക്ഷൻ.
ഒരു പുസ്തകത്തിലെ കഥാപാത്രങ്ങളെ മാറ്റിമറിക്കാൻ മറ്റൊരാൾക്കും അവകാശമില്ല.
പിഴച്ചത് പിള്ളാരുടാശാനു തന്നെ
Post a Comment