Sunday, March 21, 2010

ഹെര്‍ണിയയും പരിണാമവും

a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ibKrDGWWL3c/S6XrHT3tQpI/AAAAAAAAAfE/Lk_W6MgY33A/s1600-h/hernia.jpg">
ഹെര്‍ണിയ റിപ്പയര്‍ ചെയ്യുന്നതിനു മുമ്പ്


റിപ്പയര്‍ ചെയ്ത ശേഷം
---------------------------------------------------------------

എനിക്ക് ഹെര്‍ണിയ ലക്ഷണങ്ങള്‍ തുടങ്ങിയിട്ട് 3 മാസത്തോളമായി. നാളെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പോവുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു കുറിപ്പെഴുതുന്നത് എന്റെ ശാരീരികവും വ്യക്തിപരവുമായ ഒരു അനുഭവം ബ്ലോഗ് വായനക്കാരുമായി പങ്കു വെക്കാനല്ല. മറിച്ച് ഈ രോഗത്തെപ്പറ്റി കൂടുതല്‍ വായിച്ചപ്പോള്‍ ഇതിന്റെ യുക്തിപരമായ ചില പ്രസക്തിയും പ്രാധാന്യവും ശ്രദ്ധയില്‍ പെട്ടു അക്കാര്യം ചര്‍ച്ച ചെയ്യാമെന്നു കരുതുന്നു.
എന്താണു ഹെര്‍ണിയ?
വയറിന്റെ ഭിത്തിയിലുണ്ടാകുന്ന ബലം കുറഞ്ഞ ഭാഗത്തു കൂടെ കുടല്‍ തള്ളി പുറത്തേക്കു വരുന്നതാണ് ഈ രോഗം . ഇങ്ങനെ തള്ളി വരുന്ന ഭാഗത്ത് ഒരു മുഴ പോലെ പൊങ്ങി നില്‍ക്കുകയും കൈ കൊണ്ടു തള്ളിയാല്‍ കുടല്‍ ഉള്ളിലേക്കു തന്നെ കയറിപ്പോവുകയും ചെയ്യും. മലര്‍ന്നു കിടന്നാല്‍ മുഴ അപ്രത്യക്ഷമാകും. എഴുന്നേറ്റു നിന്നാല്‍ താഴേക്കു തന്നെ തൂങ്ങി വരും . ചിലപ്പോള്‍ തൂങ്ങിയ കുടല്‍ വിടവില്‍ കുടുങ്ങി കൂടുതല്‍ അപകടം സംഭവിക്കുകയും ചെയ്യും.
ശസ്ത്രക്രിയ ചെയ്ത് ശരിയാക്കുകയല്ലാതെ മറ്റു ചികിത്സകള്‍ ഇല്ല. വയറിന്റെ അടിഭാഗത്ത് കുടലിനു പ്രത്യേകം താങ്ങ് [additional support] കൊടുത്താണ് ഇത് റിപ്പയര്‍ ചെയ്യുന്നത്.
ലോകത്തേറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടക്കുന്നത് ഹെര്‍ണിയ രോഗത്തിനാണ് എന്നതു തന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ക്ക് ഈ അവസ്ഥയുണ്ടാകുന്നത്? കാരണം വ്യക്തം. മനുഷ്യന്‍ നാലു കാലില്‍ നടക്കുന്ന മൃഗങ്ങളില്‍നിന്നും പരിണമിച്ചുണ്ടായതാണ്. പ്രത്യേക സാഹചര്യത്തില്‍ കൈകള്‍ക്കു വേറെ ജോലി കിട്ടിയതു മൂലം കാലുകളില്‍ എഴുന്നേറ്റു നടക്കാന്‍ പരിശീലിച്ച മനുഷ്യന്‍ ഇരു കാലി മൃഗമായി മാറി. പക്ഷെ കുടലിന്റെ ഭാരം താങ്ങാന്‍ മനുഷ്യന്റെ വയറിന്റെ ഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളു. ഭൂഗുരുത്വാകര്‍ഷണം മൂലം കുടലിന്റെ ഭാരം നേരെ താഴോട്ടനുഭവപ്പെടുന്നുവെങ്കിലും താഴെ കുടലിനെ താങ്ങാന്‍ വേണ്ടത്ര ഉറപ്പുള്ള സംവിധാനം രൂപപ്പെട്ടില്ല. എല്ലാം മുന്‍ കൂട്ടി മനസ്സിലാക്കി ആസൂത്രണം ചെയ്യുന്ന ഒരു സര്‍വ്വജ്ഞ ദൈവമാണു മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. പരിണാമത്തിന്റെ പാര്‍ശ്വഫലമായി സംഭവിച്ച ഒരു ന്യൂനതയാണ് ഹെര്‍ണിയ എന്നു ചുരുക്കം . റിച്ചാര്‍ഡ് ഡോകിന്‍സ് ഉള്‍പ്പെടെയുള്ള പരിണാമശാസ്ത്രജ്ഞര്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

7 comments:

ea jabbar said...

എല്ലാം മുന്‍ കൂട്ടി മനസ്സിലാക്കി ആസൂത്രണം ചെയ്യുന്ന ഒരു സര്‍വ്വജ്ഞ ദൈവമാണു മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. പരിണാമത്തിന്റെ പാര്‍ശ്വഫലമായി സംഭവിച്ച ഒരു ന്യൂനതയാണ് ഹെര്‍ണിയ എന്നു ചുരുക്കം .

നിലാവ്‌ said...

Get well soon!

chithrakaran:ചിത്രകാരന്‍ said...

ദൈവത്തിന്റെ നിര്‍മ്മാണ വൈകല്യത്തോടും പരിണാമ ശാസ്ത്രത്തോടും സ്വന്തം അസുഖത്തെ ബന്ധിപ്പിച്ച് ചിന്തിക്കുന്ന പൊസ്റ്റ് നന്നായി.

Unknown said...

ജബ്ബാര്‍ മാഷ് പതിവുപോലെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. തന്നെ അനുസരിക്കാത്ത മനുഷ്യന്മാരെ ഇടക്കിടെ ഒന്ന് ഭീഷണിപ്പെടുത്താന്‍ വേണ്ടി അവന്റെ ശരീരം ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ദൈവം ഒരുപാട് കോമ്പ്ലിക്കേഷന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഇതില്‍ പെട്ട ഒരു അസുഖം മാത്രമാണ് ഹെര്‍ണിയ.

ea jabbar said...

ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഇന്നലെ വീട്ടില്‍ തിരിച്ചെത്തി. സുഖം പ്രാപിച്ചു വരുന്നു. പരിണാമത്തെക്കുറിച്ച് രാജു വാടാനപ്പള്ളി ഒരു ലേഖനം കൂടി അയച്ചു തന്നിട്ടുണ്ട്. ടൈപ് ചെയ്യാന്‍ പറ്റുന്ന മുറയ്ക്ക് അതു പ്രസിദ്ധീകരിക്കുന്നതാണ്. കുറച്ചു ദിവസത്തെ വിശ്രമം വേണം.
എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും വായനക്കാര്‍ക്കും നന്ദി !

സുശീല്‍ കുമാര്‍ said...

മാഷ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

ea jabbar said...

റിങ് ടോണ്‍ മനസ്സിലാകാത്ത ദൈവം

പുതിയ പോസ്റ്റ്

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.