ഞാന്‍ ഒരു അധ്യാപകനാണ്. ഈ വര്‍ഷം റിട്ടയര്‍ ചെയ്യുകയാണ്. എന്റെ ശിഷ്യരില്‍ കുറേ പേരെങ്കിലും പഠിച്ചു വളരെ ഉയര്‍ന്ന നിലയില്‍ എത്തി സുഖമായി ജീവിക്കുന്നു. അവരെ കാണുംപോഴും അവരെക്കുറിച്ചറിയുമ്പോഴുമാണു ഞാന്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. എന്നാല്‍ വളരെയേറെ പേര്‍ പഠനത്തില്‍ കാര്യമായി മുന്നേറാനാവാതെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ എത്തിപ്പെട്ട് ഒരു വിധം നന്നായി ജീവിക്കുന്നു. കുറച്ചു പേരെങ്കിലും തെറ്റായ വഴികളിലൂടെയും സഞ്ചരിക്കുന്നുണ്ടാവാം.
എന്നെക്കാണുമ്പോള്‍ ബഹുമാനിക്കുന്നവരോടോ എന്നോടു പ്രത്യേകമായ സ്നേഹവും മമതയും കാണിക്കുന്നവരോടോ മാത്രമായി എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടം തോന്നാറില്ല. അവരെയും മറ്റുള്ളവരെപ്പോലെ സ്നേഹിക്കുന്നു എന്നല്ലാതെ !
മക്കളെ സ്നേഹിക്കുന്ന അച്ഛനമ്മമാരുടെ സ്ഥിതിയും അങ്ങനെത്തന്നെ . തന്റെ മക്കള്‍ ഏറ്റവും നല്ല നിലയില്‍ എത്തി സന്തോഷമായും നന്മയുള്ളവരായും ജീവിക്കുന്നു എന്നറിയുന്നതിലായിരിക്കും ഒരു നല്ല അച്ഛന്റെ / അമ്മയുടെ സന്തോഷം !
എന്നാര്‍ സ്വാര്‍ത്ഥരും അല്‍പ്പന്മാരുമായ ആളുകള്‍ കരുതുന്നത് തന്റെ മക്കള്‍ എന്നും തന്റെ സുഖ സൌകര്യങ്ങള്‍ മാത്രം നോക്കി തനിക്കു ചുറ്റും കഴിയണമെന്നും തനിക്കു പ്രായമായാല്‍ പിന്നെ തന്റെ കാലുഴിഞ്ഞും ചൊറി മാന്തിയും തന്നെ സുശ്രൂഷിച്ചും അടുത്തുണ്ടാവണമെന്നും അവര്‍ മറ്റാരുടെയും കാര്യത്തിലോ സ്വന്തം കാര്യത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നുമൊക്കെയായിരിക്കും ! മക്കളെ സൃഷ്ടിക്കുന്നതും വളര്‍ത്തുന്നതുമൊക്കെ വയസ്സുകാലത്തു തങ്ങള്‍ക്ക് ഒരു താങ്ങും തണലും ലഭിക്കാന്‍ മാത്രമാണെന്നു കരുതുന്നവരുമുണ്ട്. അതു സ്വാര്‍ത്ഥത മാത്രമാണ്. അങ്ങനെ ചിന്തിക്കുന്നവര്‍ തങ്ങള്‍ ജീവിച്ചത് സ്വന്തം അച്ഛനമ്മമാരെ സുഖിപ്പിക്കാന്‍ മാത്രമായിരുന്നോ എന്നു പോലും തിരിഞ്ഞു ചിന്തിക്കാറില്ല.
മനുഷ്യര്‍ സൃഷ്ടിച്ച ദൈവങ്ങളുടെ കാര്യവും ഇങ്ങനെയാണു. മനുഷ്യര്‍ക്ക് നൈസര്‍ഗ്ഗികമായ നിരവധി സിദ്ധികള്‍ “ദൈവം” നല്‍കിയിട്ടുണ്ട്. ആ സിദ്ധികള്‍ ആവും വിധം പ്രയോജനപ്പെടുത്തി തന്റെ സൃഷ്ടികള്‍ തന്നെ പ്പോലെ ഉയരങ്ങളിലേക്കെത്തുമ്പോഴാണു യഥാര്‍ത്ഥത്തില്‍ “ദൈവം” സന്തോഷഭരിതനാകേണ്ടത്. എന്നാല്‍ മതദൈവങ്ങള്‍ അതൊന്നുമല്ല ആഗ്രഹിക്കുന്നത്. മനുഷ്യര്‍ അവരുടെ സിദ്ധികളെല്ലാം അട്ടത്തു വെച്ച് തന്നെ സദാ സമയം സ്തുതിച്ചും പുകഴ്ത്തിയും തനിക്കു ചുറ്റും വട്ടം കറങ്ങിയും തനിക്കു കൈക്കൂലിയും ബലിയും തന്നും തന്റെ വരട്ടു ചൊറി മാന്തിയും കാലു തിരുമ്മിയും .....കഴിഞ്ഞു കൂടിയാല്‍ മതി എന്നാണീ അല്പന്മാരായ ദൈവങ്ങള്‍ ആഗ്രഹിക്കുന്നത്. തന്നെ സ്തുതിക്കാതെ വേറെ വല്ലോരുടെയും കാര്യം നോക്കിയാല്‍ താന്‍ അവരെ തീയില്‍ പൊള്ളിക്കും കണ്ണു കുത്തിപ്പൊട്ടിക്കും എന്നൊക്കെ ഈ ദൈവങ്ങള്‍ ആക്രോശിക്കുന്നു. 24 മണിക്കൂറും തന്റെ കാര്യം മാത്രം ചിന്തിച്ചു നേരം കൊല്ലുന്നവര്‍ക്ക് കള്ളും പെണ്ണും കൊടുക്കും എന്ന നിലവാരം കുറഞ്ഞ പ്രലോഭനവും ഈ ദൈവങ്ങള്‍ വെച്ചു നീട്ടുന്നു . പ്രാകൃത മനുഷ്യര്‍ അവരുടെ നിലവാരത്തില്‍ ദൈവങ്ങളെ മെനഞ്ഞുണ്ടാക്കിയതാണെന്ന സത്യം ഇവിടെ വ്യക്തം !
Friday, January 20, 2012
Wednesday, January 4, 2012
ഇസ്ലാം അടിവസ്ത്ര പ്രതിസന്ധിയില്‍ !!!!!
അടിവസ്ത്രം വില്‍ക്കുന്ന കടകളില്‍ ഇനി സെയിത്സ് ഗേള്‍സ് മാത്രം !
ജിദ്ദ: സൌദി അറേബ്യയില്‍ സ്ത്രീകളുടെ അടിവസ്ത്രം വില്‍ക്കുന്ന കടകളില്‍ ഇനി മുതല്‍ വനിതാ ജീവനക്കാരെ നിയമിക്കനമെന്ന് നിയമം വ്യാഴാഴ്ച്ച മുതല്‍ ന്‍അടപ്പിലാക്കും. ഈ വര്‍ഷം ജൂലയി യോടെ സൌന്ദര്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും ഈ നിയമം നടപ്പാക്കും. നേരത്തെ പുരുഷന്മാര്‍ മാത്രമായിരുന്നു ഇത്തരം കടകളില്‍ ജോലി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അടിവസ്ത്രം വാങ്ങാന്‍വരുന്ന സ്ത്രീകല്‍ തങ്ങളുടെ ആവശ്യം സെയിത്സ്മാന്മാരെ ധരിപ്പിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. .. രാജ്യത്തെ ഉന്നത പുരോഹിതന്മാരടക്കമുള്ളവരുടെ എതിര്‍പ്പു കാരണം നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഉത്തരവൂണ്ടായത്. 40000 സ്ത്രീകള്‍ക്ക് ഈ നിയമമനുസരിച്ചു ജോലി ലഭിക്കും. മലയാളികളുള്‍പ്പെടെ അത്രയും പുരുഷന്മാര്‍ക്കു ജോലി നഷ്ടപ്പെടും.
അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതാ ജീവനക്കാര്‍ വേണമെന്ന ആവശ്യവുമായി സൌദിയിലെ സ്ത്രീകള്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു . ഫേസ് ബുക്കിലിതിനായി ഒരു കൂട്ടായ്മയും അവര്‍ ഉണ്ടാക്കിയിരുന്നു..
ദേശാഭിമാനി 5-1-12
ലോകാവസാനം വരെ കുത്തും കോമയും മാറ്റാതെ നടപ്പിലാക്കേണ്ട സമഗ്ര സമ്പൂര്‍ണ മതം അടിവസ്ത്ര പ്രതിസന്ധിയില്‍ !!!!!!!!!
താലിബാന്റെ ഭരണത്തിലും ഇതു പോലുള്ള പ്രതിസന്ധികള്‍ ഉണ്ടായി. സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ ഡോക്ടര്‍മാരും നെര്‍സുമാരും വേണം വനിതകള്‍ ജോലിക്കും വിദ്യാഭ്യാസത്തിനും പുറത്തിറങ്ങാനും പാടില്ല. ! ഒടുവില്‍ രോഗിക്കും ഗ്ഗോക്ടര്‍ക്കും മധ്യേ ഹിജാബ് വെക്കാനും ഹിജാബ് സ്ക്രീനിന്റെ തുളയിലൂടെ സ്റ്റെതസ്കോപ്പ് കടത്തി രോഗി തന്നെ നെഞ്ചത്തു വെച്ച് ഡോക്ടറെ ശബ്ദം കേള്‍പ്പിക്കാനുമൊക്കെ നിര്‍ദേശം വന്നു.!
സൌദിയിലെ ഡ്രൈവിങ് പ്രതിസന്ധിക്കു മുഫ്തികള്‍ നല്‍കിയ പ്രതിവിധിയും ഇതിനകം ലോകം ചര്‍ച്ച ചെയ്തു ചിരിച്ചതാണല്ലോ ! ഡ്രൈവര്‍ക്കു മുല കൊടുത്തു പരിഹരിച്ച കാര്യം !!!!
ഈ മതം ദൈവം ആകാശത്തു നിന്നിറക്കിയതാണെന്നതിന് ഇതൊക്കെ ഒന്നാംതരം ദൃഷ്ടാന്തം !
Subscribe to:
Posts (Atom)