Monday, October 11, 2010

കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!!!!!

ഖദ്രും ഖളായും ചര്‍ച്ചയ്ക്കു വെക്കാനുദ്ദേശിച്ചല്ല ഞാന്‍ ഈ പോസ്റ്റിട്ടിരുന്നത്. കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളേയില്ല എന്നും അതു കുര്‍ ആന്റെ ദൈവീകതയ്ക്കു തെളിവാണെന്നുമുള്ള ലതീഫിന്റെ വാദം [കുര്‍ ആന്റെ തന്നെ അവകാശവാദം] പൊള്ളയാണെന്നും ആ ഗ്രന്ഥത്തില്‍ പ്രകടമായിത്തന്നെ ധാരാളം വൈരുധ്യങ്ങളുണ്ടെന്നും തെളിയിക്കാനായിരുന്നു മുഖ്യമായും ഉദ്ദേശിച്ചത്. ഇത് വിശ്വാസികളായ മതപണ്ഡിതന്മാര്‍ക്കറിയാമെങ്കിലും അവര്‍ വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യരഹിതമാക്കി മാറ്റുകയാണെന്നും ഞാന്‍ ആദ്യമേ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ തലവാചകം തന്നെ “കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍” എന്നായിരുന്നല്ലോ. കാലു ചെത്താന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളും രീതികളുമാണ് ഇവര്‍ അവലംബിക്കുന്നതെന്ന് ഈ ചര്‍ച്ച വായിച്ചവര്‍ക്കൊക്കെ മനസ്സിലാവുകയും ചെയ്തു. !

വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്‍ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചിന്താരംഗത്ത് ഏറ്റവുമധികം വിവാദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണമായ ഒന്നാണിത്. പിശാച് ദൈവത്തിന്റെ സൃഷ്ടിയല്ലെന്നും അതു മറ്റൊരു സമാന്തര ശക്തിയാണെന്നും വാദിച്ച ചിന്താശാഖകള്‍ വന്നിട്ടുണ്ട്. നന്മയും തിന്മയും ഒരേ ദൈവത്തിനു സൃഷ്ടിക്കാനാവില്ല എന്ന യുക്തിചിന്തയില്‍നിന്നാണ് ദ്വിത്വ വാദം [DUALISM] ഉടലെടുത്തത്. പൈശാചികതയും ദൈവീകതയും അഥവാ നന്മയും തിന്മയും ഒരാള്‍ തന്നെ സൃഷ്ടിച്ചു എന്ന വാദം യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ല എന്നു കണ്ട ചിന്തകരാണ് ഈ വൈരുദ്ധ്യത്തില്‍ നിന്നും ദൈവത്തെയും മതത്തെയും രക്ഷിക്കാന്‍ പിശാചിന്റെ അസ്തിത്വം സ്വതന്ത്രമാണെന്നു വ്യാഖ്യാനിച്ചത്. പക്ഷെ അതുകൊണ്ടും വൈരുദ്ധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കും.

ഖദ്ര് വാദത്തെ ന്യായികരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനും മൌദൂദി മാത്രമല്ല ഒരു പാടു പേര്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമാണ്. അതൊക്കെ വളരെക്കാലം മുമ്പു തന്നെ വായിച്ചിട്ടുണ്ട്. മൌദൂദിയുടേതായി ആലിക്കോയ ഇവിടെ ഉദ്ധരിച്ചതൊക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വായിച്ചതാണ്. പക്ഷെ മൌലികമായി ഈ സിദ്ധാന്തത്തില്‍ അടങ്ങിയ വൈരുദ്ധ്യം, എന്തൊക്കെ മലക്കം മറിയല്‍ നടത്തിയാലും മറച്ചു വെക്കാന്‍ കഴിയില്ല.

മനുഷ്യനെ വഴി പിഴപ്പിക്കുന്നത് അല്ലാഹുതന്നെയാണെന്ന് കുര്‍ ആന്‍ വ്യക്തമായിത്തന്നെ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. അതു മനുഷ്യര്‍ സ്വയം പിഴച്ചതുകൊണ്ടാണ് എന്ന് വ്യാഖ്യാനിച്ചാലും അല്ലാഹുവിന്റെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം പൂര്‍ണമായും നീങ്ങുന്നില്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു. ദൈവം സ്വയം നന്മയുള്ളവനായിരുന്നെങ്കില്‍ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുമായിരുന്നില്ല. അതല്ല ദൈവം നന്മ ആഗ്രഹിച്ചിട്ടും അതു മറ്റു കാരണങ്ങളാല്‍ നടക്കാതെ പോവുന്നു എന്നാണെങ്കില്‍ ദൈവം നിസ്സഹായനുമാണ്. സര്‍വ്വശക്തന്‍ നിസ്സഹായനാവുക സാധ്യമല്ല.

കരുതിക്കൂട്ടി സ്വന്തം സൃഷ്ടികളെ വഴി പിഴപ്പിച്ച് നരകത്തില്‍ തള്ളി അത് ആസ്വദിക്കുന്നവനാണു ദൈവമെങ്കില്‍ ആ ദൈവം കാരുണ്യവാന്‍ എന്ന വിശേഷണം അര്‍ഹിക്കുന്നില്ല. ക്രൂരവിനോദക്കാരന്‍ എന്നേ പറയാന്‍ പറ്റൂ. എങ്ങിനെ നോക്കിയാലും വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര തന്നെ !

നിങ്ങളില്‍ സ്വയം ഉദ്ദേശിക്കുന്നവര്‍ക്കു നേര്‍മാര്‍ഗ്ഗം പ്രാപിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല എന്ന വാക്യം എങ്ങനെയൊക്കെ ഉരുണ്ടു മറിഞ്ഞു വ്യാഖ്യാനിച്ചാലും വിരോധാഭാസമായിത്തന്നെ നിലനില്‍ക്കും. കാരണം മനുഷ്യന്റെ ഇച്ഛ സ്വതന്ത്രമല്ല, അത് അല്ലാഹുവിന്റെ ഇച്ഛയാല്‍ നിര്‍ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നു വ്യക്തം. ആ ഇച്ഛകള്‍ നാം ഓരോരുത്തരും ജനിക്കും മുമ്പേ നിര്‍ണയിക്കപ്പെട്ടതാണെന്നും രേഖപ്പെടുത്തി വെച്ചതാണെന്നും ഏറ്റവും ആധികാരികമെന്നു പറയപ്പെടുന്ന ഹദീസില്‍ വിവരിക്കുന്നുണ്ട്. ഓരോരുത്തരും അമ്മമാരുടെ ഗര്‍ഭത്തില്‍ നാല മാസം പ്രായമായിരിക്കെ ഒരു മലക്ക് റൂഹ് ഊതാന്‍ വരുമെന്നും ആ മലക്ക് , ജനിക്കാന്‍ പോകുന്ന വ്യക്തിയുടെ വിധി രേഖപ്പെടുത്തുമെന്നുമാണു പറയുന്നത്. ആ വിധി രേഖയില്‍ നമ്മുടെ എല്ലാ പ്രവൃത്തികളും വള്ളിപുള്ളി തെറ്റാതെ രേഖപ്പെടുത്തിയിരിക്കും.

എന്നു വെച്ചാല്‍ നാം എന്തൊക്കെ ഇച്ഛിക്കുമെന്ന കാര്യം നേരത്തേ ദൈവം തന്റെ ഇച്ഛയാല്‍ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നു സാരം. ഒരു ഉദാഹരണം പറയാം: എന്റെ കാര്യം തന്നെയെടുക്കാം. ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല. സാധ്യമാകണമെങ്കില്‍ അല്ലാഹുവിന്റെ വിധി പുസ്തകത്തില്‍ അതും ഉണ്ടായിരിക്കണം. ഞാന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്ത കുറിപ്പുകളെല്ലാം തന്നെ വെറും സിറോക്സ് കോപ്പി മാത്രം. അതിന്റെയൊക്കെ ഒറിജിനല്‍ കോപ്പി മലക്കിന്റെ കിതാബിലുണ്ട്. അല്ലാഹു തന്നെയാണതിന്റൊയൊക്കെ യഥാര്‍ത്ഥ രചയിതാവ്.

അതേ അല്ലാഹു അതേ കാരണം പറഞ്ഞ് എന്നെ നരകത്തിലിട്ടു കരിച്ചുകൊണ്ടിരിക്കും ; അനന്തകാലം !

ഇനി ആലിക്കോയയും ലതീഫും മൌദൂദിയുമൊക്കെ പറയുമ്പോലെ ഈ കാര്യത്തില്‍ ഞാന്‍ തന്നെയാണ് ഉത്തരവാദി എന്നും അല്ലാഹു ഇതൊക്കെ മുങ്കൂട്ടി അറിയുക മാത്രമേ ചെയ്യുന്നുള്ളു എന്നും സമ്മതിച്ചാലോ? പ്രശ്നം പരിഹരിക്കപ്പെടുമോ? ഞാന്‍ ഇച്ഛിച്ചാല്‍ എനിക്ക് ഇതൊക്കെ വിട്ട് സത്യമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വരാം. പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ ഞാന്‍ ഇച്ഛിക്കുകയില്ലല്ലോ? അങ്ങനെയാണെങ്കില്‍ അല്ലാഹുവിനോട് എല്ലാവരും കൂടി പ്രാര്‍ത്ഥിച്ചപേക്ഷിച്ചു എന്നു സങ്കല്‍പ്പിക്കുക. അല്ലാഹു നേരത്തെ എഴുതി വെച്ചതു മായ്ക്കുമോ? മാറ്റിയെഴുതുമോ? അങ്ങനെ മാറ്റിയെഴുതിയാല്‍ അല്ലാഹുവിന്റെ മുന്നറിവ് ശരിയാകുമോ? അതു തെറ്റിപ്പോകില്ലേ? സര്‍വ്വജ്ഞാനം അതോടെ വെള്ളത്തിലാകും ! അപ്പോള്‍ പ്രാര്‍ത്ഥന എന്നത് വെറും പാഴ്വേലയാണെന്നു വ്യക്തമായി. പ്രാര്‍ത്ഥന കോണ്ട് ഒരു കാര്യവും മാറ്റി വിധിക്കാന്‍ അല്ലാഹുവിനാകില്ല. അഥവാ മാറ്റി വിധിച്ചാലോ? അതോടെ അല്ലാഹു സര്‍വ്വജ്ഞാനിയല്ലാതാകും !

മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല.

ഇനി നമുക്കു വിഷയത്തിലേക്കു വരാം. കുര്‍ ആനില്‍ ഇതു മാത്രമാണോ വൈരുദ്ധ്യം?

ഞാന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം എങ്ങനെയാണു നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ ചെത്തിപ്പാകമാക്കിയതെന്നു നാം കണ്ടു. നരകത്തില്‍ കാഞ്ഞിരക്കായ അല്ലാതെ മറ്റൊന്നും ആഹാരമായി ലഭിക്കില്ല; എന്ന് ഒരിടത്തും , നരകത്തില്‍ കാട്ടു ചേന മാത്രമേ തിന്നാന്‍ കിട്ടൂ എന്നു മറ്റൊരിടത്തും, നരകത്തില്‍ നിങ്ങള്‍ക്ക് ഉമ്മത്തും കായ തിന്നാന്‍ തരും എന്നു വേറൊരിടത്തും പറയുന്നു. [അറേബ്യന്‍ സാധനങ്ങള്‍ക്കു പകരം അല്പം കേരള ടച്ച് വരുത്തി എന്നേയുള്ളു]

ഈ പറഞ്ഞതില്‍ വൈരുദ്ധ്യമുണ്ടെന്നു യുക്തിവാദികള്‍ക്കു തോന്നുന്നു. എന്നാല്‍ വിശ്വാസി പറയുന്നത് കാഞ്ഞിരക്കായയുടെ കയ്പും കാട്ടു ചേനയുടെ ചൊറിയും ഉമ്മത്തുംകായുടെ വിഷവും ചേര്‍ന്ന വേറൊരു സാധനമാണത്, അതിനാല്‍ വൈരുദ്ധ്യമില്ല എന്ന് ! നരകക്കാര്യമായതിനാല്‍ മനുഷ്യര്‍ക്കു മനസ്സിലാവുകയില്ലെന്നും !

അല്ലാഹുവിന് ആ കാര്യം ഇങ്ങനെ പറയാമായിരുന്നു : “നിങ്ങള്‍ക്ക് നരകത്തില്‍ കാഞ്ഞിരക്കായയും ഉമ്മത്തും കായയും കാട്ടു ചേനയുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടുകയില്ല.”

എങ്കില്‍ ആരും വൈരുദ്ധ്യം ആരോപിക്കുമായിരുന്നില്ല.

ഏതായാലും കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി. ഒപ്പം മറ്റൊന്നു കൂടി മനസ്സിലായി; വൈരുദ്ധ്യം എന്നൊരു സംഗതി പ്രപഞ്ചത്തിലേയില്ല. നിഘണ്ടുവില്‍നിന്നും ആ പദം തന്നെ ഇനി എടുത്തു മാറ്റാം. വൈരുദ്ധ്യമില്ലായ്മയാണു ഒരു ഗ്രന്ഥത്തിന്റെ ദൈവീകതയ്ക്കു നിദാനമെങ്കില്‍ ദുനിയാവിലുള്ള എല്ലാ പുസ്തകങ്ങളും ദൈവീകമാണെന്ന് നിസ്സംശയം ഇനി പറയാം ! ഞാനും വെല്ലു വിളിക്കുന്നു. ഞാന്‍ എഴുതുന്നതൊക്കെ ദൈവീകമാണ് എന്തുകൊണ്ടെന്നാല്‍ അതില്‍ നിങ്ങള്‍ക്കു യാതൊരു വൈരുദ്ധ്യവും കാണാന്‍ സാധ്യമല്ല. . നിങ്ങള്‍ അങ്ങനെയൊരെണ്ണം കാണിച്ചു തന്നാല്‍ നിഷ്പ്രയാസം അതു ഞാന്‍ ചെത്തി ശരിപ്പെടുത്തിക്കാണിക്കാം !

716 comments:

«Oldest   ‹Older   201 – 400 of 716   Newer›   Newest»
Ashiq said...

http://en.wikipedia.org/wiki/Artificial_heart

മുഹമ്മദ് ഖാന്‍(യുക്തി) said...

ചര്‍ച്ച ആരോഗ്യകരമായി മുന്നേറിയപ്പോള്‍ ഖുറാനിലെ വൈരുദ്ധ്യം തുറന്നുക്കാട്ടപ്പെട്ടു.പിന്നെ ചര്‍ച്ചയെ വഴി തിരിച്ചുവിടാനായി ശ്രമം.ഇതിന്റെ കാര്‍മികത്വം ഫസിലിനാണ്.ഫസില്‍,ഡിട്ടര്‍മിനിസം,ഫ്രീവില്‍,മല്‍ട്ടിവെര്‍സ് തുടങ്ങിയ തുറൂപ്പുചീട്ടുകള്‍ പുറത്തെടുത്തു.ഇത് പരാജയഭീധിയുടെ പരിണിതിയാണ്.

നമുക്കു വ്യക്തത കൈവരിക്കാനായി ഇവയൊക്കെ ഒന്നു പരിശോധിക്കാം.ആദ്യം ഡിറ്റര്‍മിനിസം തന്നെ എടുക്കാം,ഇതിനെ മൂന്നായി തിരിക്കാം

1)ശാസ്ത്രവും ഡിറ്റര്‍മിനിസവും;-നമ്മുടെ പ്രപഞ്ചത്തിലെ ഭൌതിക നിയമങ്ങള്‍ മാറുന്നവയല്ല.ഉദാ;-ഗ്രഹങ്ങളുടെ ചലനം,ഗുരുത്വാകര്‍ഷണബലം തുടങ്ങിയവ.ഇവയൊക്കെ ഡിറ്റര്‍മിനിസ്റ്റിക്കണ്.

2)ഫിലോസഫിയും ഡിറ്റര്‍മിനിസവും;-ഈ ലോകത്തെ എല്ലാകര്യവും മറ്റെന്നിന്റെ തുടര്‍ചയാണ്,അതായത് കാര്യകാരണബന്ധം.
എല്ലത്തിനും ഒരു കാരണമുണ്ടാവും.

3)മതവും ഫിലോസഫിയും;-
പ്ലിസ് തുടര്‍ന്നു വായിക്കുക.

മുഹമ്മദ് ഖാന്‍(യുക്തി) said...

മതവും ഡിറ്റര്‍മിനിസവും;-എല്ലാ കാര്യത്തിനും കാരണമുണ്ട്, അപ്പോള്‍ കാരണത്തിന്റെ കാരണമോ,അതായത് ആദികാരണം-മനുഷ്യ മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു ഉഗ്രന്‍ ചോദ്യം.ദാ വരുന്നു മറുപടി -ദൈവം-സര്‍വ്വസംശയരോഗനിവാരിനി,ഒരു ഒറ്റമൂലി .ഈ ഒറ്റമൂലിയെ വിശദീകരിക്കാനായി സ്വര്‍ഗ്ഗം ദാസി ചുറ്റിത്തിരിയുന്ന പയ്യന്‍ നരകം പാമ്പ് തേള് കയ്പക്കാ തീപിശാച് എന്നിവയൊടോപ്പം “വിധി” എന്ന ചേരുവയും ചേര്‍ത്തു,അപ്പതുടങ്ങി ദഹനക്കേട്.ഒറ്റമൂലി+വിധി
+ഡിറ്റര്‍മിനിസം=സ്വര്‍ഗ്ഗം+നരകം>"G+D=FV"ആകെ ഒരു ഏനക്കേട്,ഇതു മാറാനായി ഒരു മറുമരുന്ന് -ഫ്രീവില്‍.ദഹനക്കേടു മാറി ,വയറിളക്കം തുടങ്ങി .അതാണ് ഈ പോസ്റ്റിന്റെ സുഗന്ധ നഷ്ടത്തിനു കാരണം.
പ്ലീസ് തുടര്‍വായന പ്രതിക്ഷിക്കുന്നു.

KK Alikoya said...

യുക്തി said...
ചര്‍ച്ച ആരോഗ്യകരമായി മുന്നേറിയപ്പോള്‍ ഖുറാനിലെ വൈരുദ്ധ്യം തുറന്നുക്കാട്ടപ്പെട്ടു.പിന്നെ ചര്‍ച്ചയെ വഴി തിരിച്ചുവിടാനായി ശ്രമം.ഇതിന്റെ കാര്‍മികത്വം ഫസിലിനാണ്.ഫസില്‍,ഡിട്ടര്‍മിനിസം,ഫ്രീവില്‍,മല്‍ട്ടിവെര്‍സ് തുടങ്ങിയ തുറൂപ്പുചീട്ടുകള്‍ പുറത്തെടുത്തു.ഇത് പരാജയഭീധിയുടെ പരിണിതിയാണ്.

= മി. യുക്തി,
ജബ്ബാറിന്റെ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യ വിഷയവുമായി അങ്ങേയറ്റം  ബന്ധപ്പെട്ടു നില്‍ക്കുന്ന കാര്യങ്ങളാണ്‌ ഫാസില്‍ ഇവിടെ പറഞ്ഞത്. യുക്തിക്ക് അത് മനസ്സിലായില്ലായിരിക്കാം. വിഷയം ​മാറ്റാന്‍ ശ്രമിക്കുന്നവര്‍ വേറെ ചിലരാണ്‌.

KK Alikoya said...

Jabbar: "നിങ്ങളില്‍ സ്വയം ഉദ്ദേശിക്കുന്നവര്‍ക്കു നേര്‍മാര്‍ഗ്ഗം പ്രാപിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല എന്ന വാക്യം എങ്ങനെയൊക്കെ ഉരുണ്ടു മറിഞ്ഞു വ്യാഖ്യാനിച്ചാലും വിരോധാഭാസമായിത്തന്നെ നിലനില്‍ക്കും. കാരണം മനുഷ്യന്റെ ഇച്ഛ സ്വതന്ത്രമല്ല, അത് അല്ലാഹുവിന്റെ ഇച്ഛയാല്‍ നിര്‍ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നു വ്യക്തം".

= സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു ഖുര്‍ആന്‍ വാക്യം കൊണ്ട് തന്റെ വിതണ്ഡ വാദം തെളിയിച്ചു കളയാമെന്ന വ്യാമോഹത്തിലാണ ജബ്ബാര്‍. പക്ഷെ അതസാദ്ധ്യമാണന്നറിയുമ്പോള്‍ അദ്ദേഹത്തിന്ന് നിരാശപ്പെടേണ്ടി വരും.

"അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല" എന്ന് അല്ലാഹു പറഞ്ഞത് ആരോടാണ്‌?
ലോകത്തുള്ള സകല മനുഷ്യരോടും നടത്തിയ ഒരു പൊതു പ്രസ്താവനയാണോ?
അതല്ല; സമൂഹത്തിലെ ചിലരോട് മാത്രം പറഞ്ഞതാണോ?
അത് മനസ്സിലാക്കാന്‍ ആ സൂക്തം അതിന്റെ സന്ദര്‍ഭത്തില്‍ വച്ചു തന്നെ വായിക്കണം.

"നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല; തെളിഞ്ഞ മണ്ഡലത്തില്‍ അവന്‍ (പ്രവാചകന്‍) അവനെ (സന്ദേശ വാഹകനെ, ജിബ്‌രീലിനെ) കണ്ടിരിക്കുന്നു. മറഞ്ഞ കാര്യങ്ങളില്‍ അവന്‍ പിശുക്ക് കാണിക്കുന്നുമില്ല. ഇത് ശപിക്കപ്പെട്ട പിശാചിന്റെ വാക്കുകളല്ല. അപ്പോള്‍ എങ്ങോട്ടാണ്‌ നിങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്? ഇത് ലോകര്‍ക്കുള്ള ഒരു സന്ദേശം തന്നെയാണ്‌; അതായത്, നിങ്ങളില്‍ നിന്ന് നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്ന് ഇച്ഛിക്കുന്നവര്‍ക്ക്. എന്നാല്‍ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല." (ഖുര്‍ആന്‍ 81: 22-29)

1. ദൈവേച്ഛയും മനുഷ്യേച്ഛയും ഉണ്ടെന്ന് നേരത്തെ സൂചിപ്പിച്ചത് ഓര്‍ക്കുമല്ലോ.
2. ഇവയില്‍ മനുഷ്യേച്ഛയനുസരിച്ചാണ്‌ അവനവന്‌ വേണ്ടി സ്വര്‍ഗ്ഗ-നരകങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
3. രണ്ടില്‍ ഏത് വേണമെങ്കിലും ഒരാള്‍ക്ക് തെരഞ്ഞെടുക്കാം.
4. ഏത് തെരഞ്ഞെടുത്താലും അവന്‍ തെരഞ്ഞെടുത്ത വഴിക്ക് അല്ലാഹു അവനെ നയിക്കും.
ഇതും ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിച്ച് ഞാന്‍ തെളിയിച്ചു കഴിഞ്ഞതാണ്‌.
എന്നാല്‍ ഈ ഇച്ഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യന്‍മാരില്‍ ചിലര്‍ അത് തിന്‍മ തെരഞ്ഞെടുക്കാന്‍ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളു. അങ്ങനെ തിന്‍മ അഥവാ അവിശ്വാസം തങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത് കഴിഞ്ഞ ഒരു വിഭാഗത്തോട് അല്ലാഹു പറയുകയാണ്‌: 'നിങ്ങള്‍ക്ക് നല്‍കപ്പെട്ട ഇച്ഛാ സ്വാതന്ത്ര്യം നിങ്ങള്‍ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു. അഥവാ നിഷേധം തെരഞ്ഞെടുത്തിരിക്കുന്നു. മാത്രമല്ല; അതില്‍ സംതൃപ്തരായി മാറുകയും ചെയ്തിരിക്കുന്നു. ഇനി നിങ്ങള്‍ നന്നാവണമെങ്കില്‍, നിങ്ങളുടെ ഇച്ഛയെ മറികടന്ന് കൊണ്ട് നിങ്ങള്‍ക്ക് വേണ്ടി അല്ലാഹു ഇച്ഛിക്കണം; എന്നാലേ നിങ്ങള്‍ നന്നാവുകയുള്ളു. ഇതാകട്ടെ അല്ലാഹുവിന്റെ നടപടിക്രമത്തില്‍ ഇല്ലാത്ത കാര്യമാണ്‌. "ഇച്ഛിക്കുന്നവര്‍ വിശ്വസിക്കട്ടെ, ഇച്ഛിക്കുന്നവര്‍ നിഷേധിക്കട്ടെ" എന്ന നിലപാടാണ്‌ ഈ കാര്യത്തില്‍ അല്ലാഹു സ്വീകരിക്കുക. അത് ഖുര്‍ആണ്‍ പലതവണ വ്യക്തമാക്കിയതാണ്‌.

ചുരുക്കത്തില്‍: കടുത്ത നിഷേധികളോട് അല്ലാഹു പറയുന്നതിതാണ്‌:
1. നിങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച് നിങ്ങള്‍ നന്നാകാനുള്ള ഒരു സാധ്യതയും ഇനി അവശേഷിക്കുന്നില്ല.
2. ഇനി നിങ്ങള്‍ നനാകണമെങ്കില്‍ നിങ്ങളുടെ ഇച്ഛയെ മറി കടന്നു കൊണ്ട് അല്ലാഹുവിന്റെ ഇച്ഛ ഉണ്ടാകണം.
3. അതാകട്ടെ അല്ലാഹുവിന്റെ നടപടി ക്രമത്തിന്ന് വിരുദ്ധമാണ്‌ താനും.
4. ആകയാല്‍ നിങ്ങള്‍ ഇനി വിശ്വസിക്കുകയില്ല.
ഇതാണ്‌ മേല്‍ സൂക്തത്തിന്റെ ചുരുക്കം. ഈതില്‍ ജബ്ബാറിനോ അദ്ദേഹത്തിന്റെ 'മത'ക്കാര്‍ക്കോ കയറിപ്പിടിക്കാന്‍ തക്ക ഒരു പഴുതും ഇല്ല.

ചില ആളുകളെക്കുറിച്ച്, സാധാരണക്കാര്‍  പറയാറുണ്ടല്ലോ: 'ഇനി പടച്ചവന്‍ നന്നാക്കിയാലല്ലാതെ അവന്‍ നന്നാവില്ല'എന്ന്. എന്ന് വച്ചാല്‍ സ്വയം നനാവില്ലെന്നും, പടച്ചവന്‍ തീരുമാനിച്ച് നന്നാക്കിയാലേ അവന്‍ നന്നാകൂ എന്നുമാണ്‌ അര്‍ത്ഥം.
ഇങ്ങനെ നിര്‍ബന്ധപൂര്‍വ്വം അല്ലാഹു ആരെയും നന്നാക്കുന്നില്ല; ചീത്തയാക്കുന്നുമില്ല. അതുണ്ടെന്ന് തെളിയിക്കാന്‍ ആര്‍ക്കും സാധ്യവുമല്ല; നേരത്തെ ഒരു കമന്റിലൂടെ, ആര്‍ക്കെങ്കിലും പറ്റുമെങ്കില്‍ തെളിയിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ആരും തെളിയിച്ചത് കണ്ടിട്ടില്ല.

KK Alikoya said...

Jabbaar: "لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
for those of you who (li-man shā’a minkum is a substitution for li’l-‘ālamīna, ‘for all worlds’, using the same preposition) wish to go straight, by following the truth;
وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
but you will not [wish], to go straight along the [path of] truth, unless God, the Lord of the Worlds, [of all] creatures, wills, that you should go straight along it.[ജലാലൈന്‍]
നിങ്ങളില്‍ ആര്‍ ഇച്ഛിക്കുന്നുവോ അവര്‍ക്കു നേര്‍മാര്‍ഗം സ്വീകരിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല [കുര്‍ ആന്‍ ]
ഈ കുറാന്‍ സൂക്തം അല്ലാഹുവ്നെ പറ്റിക്കാന്‍ പിശാച് ഇറക്കിയതാകാനാണു സാധ്യത !!"


= നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു എന്ന കാര്യം മുന്‍ കമന്റുകളില്‍ ഞാന്‍ വ്യക്തമാക്കിയതാണ്‌. അതാകട്ടെ ആരും നിഷേധിച്ചതായി കണ്ടിട്ടുമില്ല.
ദൈവേച്ഛയും മനുഷ്യേച്ഛയും ഒരേ സമയം നില നില്‍ക്കുന്നു എന്ന കാര്യവും തെളിവ് സഹിതം വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ. ഇതും ആരും നിഷേധിച്ചിട്ടില്ല.
മറിച്ച് ഇസ്‌ലാമിന്റെ വിധിവിശ്വാസത്തെ എതിര്‍ക്കാന്‍ വേണ്ടി യുക്തിവാദികള്‍ പ്രയോഗിക്കുന്നത് വളച്ചൊടിക്കല്‍ തന്ത്രം മാത്രമാണ്‌. തന്റെ പഴയ പല്ലവി ആവര്‍ത്തിക്കുക മാത്രമാണ്‌ മി. ജബ്ബാറും ചെയ്‌തിട്ടുള്ളത്. ഈ വാദത്തിന്ന് നല്‍കപ്പെട്ട മറുപടികള്‍ പരിഗണിക്കാതെ, പഴയ പല്ലവി ആവര്‍ത്തിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകില്ല.

Read: http://rationalism-malayalam.blogspot.com/2010/10/blog-post_16.html

CKLatheef said...

ദൈവമുണ്ടോ ഇല്ലേ എന്ന് തീരുമാനമാകാതെ ദൈവത്തിന്റെ ഇഛയുമായി ബന്ധപ്പെട്ട ചര്‍ച എവിടെയുമെത്തില്ല എന്നറിയാത്തവരുണ്ടാകില്ല. ഇവിടെ പ്രശ്‌നം 'വമാതശാഊന ഇല്ലാ അന്‍ യശാഅല്ലാഹു' എന്ന സൂക്തഭാഗം ഖുര്‍ആനിലെ വൈരുദ്ധ്യത്തിന് ഒരു തെളിവായി തോന്നിയത് കൊണ്ട് ഇവിടെ എടുത്തിട്ടതാണ്. അല്ലാതെ ഈ പോസ്റ്റ് വിധിയെ സംബന്ധിച്ചല്ല. ഒരു ദൈവനിഷേധി ദൈവേഛയെ സംബന്ധിച്ച് ചര്‍ചക്ക് തുടക്കം കുറിക്കുന്നത് തന്നെ അസംബന്ധമാണ്.

എന്നാല്‍ മനുഷ്യന്റെ ഫ്രീ വില്ലുമായി ബന്ധപ്പെട്ട് ദൈവനിഷേധികള്‍ക്കും ഒരു കാഴ്ചപാടുണ്ടാകണമല്ലോ. ആ അര്‍ഥത്തിലുള്ള ഒരു ഭൗതിക ചര്‍ചക്ക് തുടക്കം കുറിക്കുകയാണ് ഫാസില്‍ ചെയ്തത്. പക്ഷെ നേരത്തെത്തന്നെ നിഷേധിക്കാനും കുതര്‍ക്കത്തിനും ഉദ്ദേശിച്ചവര്‍ക്ക് എല്ലാം നിഷ്ഫലം.

KK Alikoya said...

വിചാരം said...:
>>> ഹൃദയം രക്തം പമ്പ് ചെയ്യാനുള്ള ഉപകരണമല്ലേ ആലിക്കോയ സാര്‍, അലോചിക്കാനുള്ളതാണോ? അതിന്‌ തലച്ചോറല്ലേ നമ്മള്‍ മനുഷ്യര്‍ ഉപയോഗിക്കുന്നത്? ഇത് ഹൃദയം കൊണ്ടാണ്‌ ചിന്തിക്കുന്നതെന്ന അറിവുമാത്രമുള്ള കാലത്തെ വെളിപാടാണെന്ന് മനസിലാക്കാന്‍ അധികം ആലോചിക്കുകയൊന്നും വേണ്ട.
ചുമ്മാ വാളെടുക്കുന്ന ആലിക്കോയ സാറെന്താ സുനിൽ കുമാറിന്റെ ഈ ചിന്തയോട് പ്രതികരിക്കാത്തത് ? ഉത്തരം കിട്ടാഞ്ഞിട്ടാണോ അതോ ഉത്തരമില്ലാത്തത് കൊണ്ടോ ?

= ഉത്തരം ഇവിടെ പലരും പറഞ്ഞല്ലോ. ഒരു കാര്യം മനസ്സിലാക്കുക. ഭൌതികവാദത്തെ താങ്ങിനിറുത്താന്‍ പറ്റും വിധം മാത്രം ആളുകള്‍ ശാസ്ത്രം കൈകാര്യം ചെയ്തിരുന്ന കാലം അവസാനിച്ചിരിക്കുന്നു. മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് തലച്ചോറിലാണെന്ന ധാരണയും കടപുഴകിയിരിക്കുന്നു. മനസ്സ് എവിടെയാണിരിക്കുന്നതെന്ന് ഇപ്പോഴും ശാസ്ത്രം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. പല സിദ്ധാന്തങ്ങള്‍ നിലവിലുണ്ടെങ്കിലും പൂര്‍ണ്ണമായ ഒരുത്തരം ഇനിയും ശാസ്ത്രം നല്‍കിയിട്ടില്ല. ശാസ്ത്രത്തിന്റെ അവസാന വാക്ക് (വരുമെങ്കില്‍) വരട്ടെ; അപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞത് തെറ്റല്ലെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമാകും. അല്‍പജ്ഞാനം ശരിയാണെന്ന് വാദിക്കാതിരിക്കുന്നതും വല്ലാതെ ധൃതി കാണിക്കാതിരിക്കുന്നതുമല്ലേ നല്ലത്.

സന്തോഷ്‌ said...

ഇത് ലോകര്‍ക്കുള്ള ഒരു സന്ദേശം തന്നെയാണ്‌; അതായത്, നിങ്ങളില്‍ നിന്ന് നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്ന് ഇച്ഛിക്കുന്നവര്‍ക്ക്. എന്നാല്‍ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല." (ഖുര്‍ആന്‍ 81: 27-29)

ലോകര്‍ക്കുള്ള സന്ദേശം എന്ന് പറയുമ്പോള്‍ എല്ലാ കാലത്തുമുള്ള എല്ലാ മനുഷ്യര്‍ക്ക്‌ വേണ്ടിയും എന്ന് അല്ലെ? ഇത് എങ്ങനെയാണ് സമൂഹത്തിലെ ചിലരോട് മാത്രം എന്ന രീതിയില്‍ ആവുന്നത്? താങ്കളുടെ വിശദീകരണം ശരിയാണോ എന്ന് എനിയ്ക്ക് സംശയം ഉണ്ട്. കാരണം ഈ ഖുര്‍ ആന്‍ സൂക്തത്തില്‍ പറയുന്നത് "അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല" എന്നല്ലേ? ഇതു ഏതു സാഹചര്യത്തിലെ ഏതു വ്യക്തികളെ ഉദ്ദേശിച്ചു പറഞ്ഞതായാലും, ഇതില്‍ "നിങ്ങള്‍" എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഒരു സാധ്യതയും അല്ലാഹു നല്‍കുന്നില്ല.

CKLatheef said...
This comment has been removed by the author.
CKLatheef said...

സന്തോഷ് പറഞ്ഞതില്‍ ന്യായമുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അത് ആലിക്കോയ സാഹിബ് പറഞ്ഞതിന് വിരുദ്ധമെന്നും ഞാന്‍ മനസ്സിലാക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഖുര്‍ആനിക സൂക്തങ്ങള്‍ ഒരു പ്രത്യേക സംഭവവും ആളുകളുമായി ബന്ധപ്പെട്ടാണ് അവതരിക്കാറുള്ളതെങ്കിലും അതിനോട് യോജിക്കുന്ന സന്ദര്‍ഭങ്ങളോട് അത് ബന്ധപ്പെടുത്താവുന്നതാണ്. ചിലതിന് വ്യാപകമായ അര്‍ഥവും വരും. ഇവിടെ സൂചിപ്പിച്ച സൂക്തം പൊതുവാണെന്ന് വ്യാഖ്യാനിച്ചാലും കെ.കെ. പരാമര്‍ശിച്ച നാല് കാര്യവും പ്രസക്തമാകും. അതിനാല്‍ 'നിങ്ങള്‍' എന്നത് മനുഷ്യസമൂഹം എന്ന അര്‍ഥകല്‍പനക്കാണ്‌ ഞാന്‍ മുന്ഗണന നല്ക്കുന്നത്.

സുശീല്‍ കുമാര്‍ said...

സി കെ ലത്തീഫ് പറഞ്ഞു:

"സുശീലിനെ ഈ ചോദ്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല. അദ്ദേഹം അന്വേഷിക്കുകയായിരുന്നു. വിചാരമാണ് ഈ ചോദ്യത്തിന് പരിഹാസത്തിന്റെ ധ്വനി നല്‍കിയത്. ഹൃദയത്തിന് രക്തം പമ്പുചെയ്യുന്നതിനപ്പുറം ചില ധര്‍മങ്ങള്‍കൂടിയുണ്ട് എന്ന് വ്യക്തമാക്കുന്ന പഠനം മലയാളത്തില്‍ തന്നെ വായിച്ചതോര്‍ക്കുന്നു. ഹൃദയ ശസ്ത്രക്രിയ നടത്തിയവരില്‍ സംഭവിച്ച മാറ്റങ്ങള്‍ ഉദാഹരിച്ചുകൊണ്ട്. തലച്ചോറിലേക്ക് ഹൃദയവുമായുള്ള നാഡീബന്ധം അതിശക്തമാണ്. തലച്ചോറിന് ചിന്തിക്കാനുള്ള പങ്ക് നിഷേധിക്കുന്നില്ല"

തലച്ചോറിനു മാത്രമല്ല, വിസര്‍ജനാവയവത്തിനും ഹൃദയവുമായി നാഡീ ബന്ധമുണ്ട്. അതുകൊണ്ട് മലവിസര്‍ജ്ജനം നടത്തുന്നത് ഹൃദയം കൊണ്ടാണെന്ന് ആരെങ്കിലും പറയുമോ?

സുശീല്‍ കുമാര്‍ said...

ഖു ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്ന് അസന്ദിഗ്ദമായി തെളിയിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിയ്ക്ക് ഇനിയും ഈ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതിന്റെ ഔചിത്യമെന്താണ്‌?
ഒടുവില്‍ ചിന്തകന്‍ ആ സത്യം വെട്ടിത്തുറന്നു പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ആലിക്കോയ സാറും നാജും ലത്തീഫുമാല്ലാം തുറന്നടിക്കാന്‍ ലജ്ജിക്കുന്ന ആ പരമ സത്യം:

"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും.."

ഇക്കാര്യം മേല്‍ പറഞ്ഞവരൊക്കെ സര്‍വാതമനാ അംഗീകരിക്കുന്ന മഹാ സത്യമാകുന്നു. അതിനാല്‍ ഖുര്‍ ആനില്‍ ആനയുണ്ടെന്നു പറഞ്ഞാല്‍ അത് ഉറുമ്പാണെന്ന്‌ ഇവര്‍ തെളിയിക്കും. അത് സമ്മതിക്കാതെ തരമില്ല. കാരണം:"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും.."

ആയതിനാല്‍ ചിന്തകന്‍ പറഞ്ഞ മഹാ സത്യത്തെ ഉള്‍ക്കൊണ്ട് ഒരു ചെറിയ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നു:

ചിന്തകന്‍ എന്ന പേര്‌ ഇനിയും ചുമന്നുകൊണ്ട് നടക്കുന്നതില്‍ അര്‍ത്ഥമില്ല അത് വല്ല അന്ത(ന്ധ)കന്‍ എന്നോ മറ്റോ ആക്കിയാല്‍ കൂടുതല്‍ ഉചിതമാകും.

CKLatheef said...

>>> തലച്ചോറിനു മാത്രമല്ല, വിസര്‍ജനാവയവത്തിനും ഹൃദയവുമായി നാഡീ ബന്ധമുണ്ട്. അതുകൊണ്ട് മലവിസര്‍ജ്ജനം നടത്തുന്നത് ഹൃദയം കൊണ്ടാണെന്ന് ആരെങ്കിലും പറയുമോ? <<<

അപ്പോള്‍ പരിഹാസം തന്നെയായിരുന്ന ചോദ്യത്തിന്റെ ഉദ്ദേശ്യം അല്ലേ. നാഴികക്ക് നാല്‍പത് വട്ടം ശാസ്ത്രം എന്ന് പറയുന്നതല്ലേ അതുകൊണ്ട് ചിന്തുയും മനസുമൊക്കെയായി ഹൃദയത്തിനുള്ള ബന്ധം പരാമര്‍ശിക്കുന്ന അഭിപ്രായങ്ങളില്‍ ചിലതൊക്കെ സുശീല്‍ വായിച്ചിട്ടുണ്ടാകും എന്ന് ധരിച്ചു പോയി. ക്ഷമിക്കുക. നാഡീബന്ധമുള്ളതുകൊണ്ട് മാത്രല്ലല്ലോ ഞാനപ്രകാരം പറഞ്ഞത്. ഇക്കാര്യത്തില്‍ താങ്കളോട് സംസാരിക്കുന്നതിലര്‍ഥമില്ലെന്ന് താങ്കള്‍ തെളിയിച്ചു.

ea jabbar said...

വൃഷണം മുതുകിലെത്തിക്കാന്‍ കഴിഞ്ഞവര്‍ക്ക് തലച്ചോറിനെ ഹൃദയത്തിലെത്തിക്കാനും നിഷ്പ്രയാസം കഴിയും !
അതാനു വിശ്വാസം !!!
ദൈവത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ ഇതും ഇതിലപ്പുറവും ചെയ്യും !!!!

CKLatheef said...

മനുഷ്യന്റെ ഇഛാസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ശാസ്ത്രവാദികളുടയും ദൈവനിഷേധികളുടെയും അഭിപ്രായമെന്ത് എന്ന് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ മാത്രമേ ഈ ചര്‍ചക്ക് പൂര്‍ണത വരൂ. ഇതിലെ അസംബന്ധം ഏറ്റവും കൂടുതല്‍ ബോധ്യപ്പെടുന്നത് അവര്‍ക്ക് തന്നെയായതിനാലാകാം ഇസ്‌ലാമിലെ വിധിയും മനുഷ്യേഛയും വിമര്‍ശിക്കപ്പെടുമ്പോളും തങ്ങളുടെ കാഴ്ചപ്പാട് വിശദീകരിക്കാന്‍ ശ്രമിക്കാത്തത് എന്ന് ഞാന്‍ കരുതുന്നു.

CKLatheef said...

>>> വൃഷണം മുതുകിലെത്തിക്കാന്‍ കഴിഞ്ഞവര്‍ക്ക് തലച്ചോറിനെ ഹൃദയത്തിലെത്തിക്കാനും നിഷ്പ്രയാസം കഴിയും ! <<<

ഒരു ആത്മാര്‍ഥതയുള്ള അധ്യാപകനെന്ന നിലക്ക് ഒട്ടേറെ സമയം ഇത്തരം ചര്‍ചകള്‍ക്കും പഠനത്തിനും ചെലവഴിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ കഴിയും. പ്രത്യേകിച്ച് സമുഹത്തിന് ഗുണമൊന്നും നേടിക്കൊടുക്കാന്‍ ഇതുകൊണ്ട് കഴിയില്ല എന്ന് മനസ്സാക്ഷി പറയുമ്പോള്‍. എങ്കിലും ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ് മുതല്‍ പറഞ്ഞ് വരുന്ന പ്രയോഗത്തിലെങ്കിലും അല്‍പം മാറ്റം വരുത്തി ആവര്‍ത്തന വിരസത ഒഴിവാക്കിക്കൂടെ.

ea jabbar said...

വിശ്വാസികള്‍ അവരുടെ ചിന്താശേഷി എന്തിനുപയോഗിക്കുന്നു എന്നീ ചര്‍ച്ചയിലൂടെ വ്യക്തമയി.
വിശ്വാസി: കുര്‍ ആന്‍ ദൈവത്തിന്റെ വചനങ്ങളാണ്. അതിനാല്‍ വൃഷണം മുതുകിലായിരിക്കും. മനസ്സും ബുദ്ധിയും ഹൃദയത്തിലായിരിക്കാനേ നിവൃത്തിയുള്ളു. കുറാനില്‍ എന്തു പറഞ്ഞിരിക്കുന്നുവോ അതാണു സത്യം. ശാസ്ത്രമൊന്നും കാര്യമാക്കേണ്ടതില്ല. ശാസ്ത്രത്തെ നമുക്ക് വളച്ചു കെട്ടി കുര്‍ ആനില്‍ കെട്ടിയിടാം.

യുക്തിവാദി: കുറാനില്‍ വിഡ്ഢിത്തങ്ങളും വൈരുദ്ധ്യങ്ങളും കാണുന്നു. അതിനാല്‍ അതു ദൈവത്തിന്റെ വചനങ്ങള്‍ അല്ല !

ഇതില്‍ ഏതു നിലപടാണു ശരി???? ചിന്തയെ കെട്ടിയിട്ടിട്ടില്ലാത്തവര്‍ തീരുമാനിക്കട്ടേ !

ea jabbar said...

1400 കൊല്ലമായി ഒരേ പല്ലവി പാടിക്കൊണ്ടിരിക്കുന്നവര്‍ ആവര്‍ത്തനത്തില്‍ വിരസത കാണുന്നതിന്റെ മനശ്ശാസ്ത്രം വ്യക്തം !

CKLatheef said...

മനുഷ്യന്റെ ഇഛയുമായി ബന്ധപ്പെട്ട വിഷയത്തിലെ നാം അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ് നമ്മുക്ക് വില്‍പവറുണ്ടെന്നത്. നമ്മുടെ കര്‍മങ്ങള്‍ക്ക് നാം ഉത്തരവാദികളാണ്. കോടതിയും പോലീസും അതനുസരിച്ചാണ് കാര്യങ്ങളെ കാണുന്നത്. നിത്യജീവിതത്തിലെ ഓരോ സന്ദര്‍ഭവും അത് നമ്മെ ഓര്‍മിപ്പിക്കുന്നു. തനി ഭ്രാന്തന്‍മാരെ മാത്രമേ നാം അത്തരം കാര്യത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്താറുള്ളൂ. കുട്ടികള്‍ക്ക് ബുദ്ധിവികസിക്കാത്തതിനാല്‍ ചില ഒഴിവുകഴിവുകള്‍ നാം നല്‍കാറുണ്ട്. ഖുര്‍ആനിക സൂക്തങ്ങളും മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം അവനില്‍ ചുമത്തുന്നു. എന്നാല്‍ ശാസ്ത്രവാദികള്‍ മനുഷ്യന് പ്രവര്‍ത്ത സ്വാതന്ത്ര്യം താത്വികമായെങ്കിലും നിഷേധിക്കുന്നു. അതിന് ശക്തിപകരുന്നതിനും മനുഷ്യന് സ്വന്തം ഇഷ്ടം പോലെ പ്രവര്‍ത്തിച്ച് അതിന്റെ കുറ്റം ദൈവത്തിലോ മറ്റെന്തിങ്കിലോ അര്‍പ്പിച്ച് തങ്ങള്‍ മനസ്സിലാക്കുന്ന ഭൗതികാസ്വാദനം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് തടസ്സം നീക്കുക എന്നതാണ് ഈ ചര്‍ചയിലുള്ള യുക്തിവാദി താല്‍പര്യത്തിന്റെ മറ്റൊരു വശം.

CKLatheef said...

>>> യുക്തിവാദി: കുറാനില്‍ വിഡ്ഢിത്തങ്ങളും വൈരുദ്ധ്യങ്ങളും കാണുന്നു. അതിനാല്‍ അതു ദൈവത്തിന്റെ വചനങ്ങള്‍ അല്ല ! <<<

അല്ലാതെ ദൈവമില്ലാത്തതുകൊണ്ടല്ല യുക്തിവാദികള്‍ക്ക് ഖുര്‍ആന്‍ ദൈവവചനമാകാത്തത്. അതില്‍ തെറ്റുള്ളത് കൊണ്ടാണ്. അപ്പോള്‍ തെറ്റില്ലെന്നറിയുന്നതൊടെ ഖുര്‍ആന്‍ ദൈവിക വചനമാണ് എന്ന് അംഗീകരിക്കുമായിരിക്കും. :)

സന്തോഷ്‌ said...

ലത്തീഫ് പറഞ്ഞു: മനുഷ്യന്റെ ഇഛയുമായി ബന്ധപ്പെട്ട വിഷയത്തിലെ നാം അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ് നമ്മുക്ക് വില്‍പവറുണ്ടെന്നത്. നമ്മുടെ കര്‍മങ്ങള്‍ക്ക് നാം ഉത്തരവാദികളാണ്. ഖുര്‍ആനിക സൂക്തങ്ങളും മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം അവനില്‍ ചുമത്തുന്നു.

ഖുര്‍ആന്‍ : അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല.

ഇവ രണ്ടും തമ്മില്‍ യോജിക്കുന്നില്ലല്ലോ?

CKLatheef said...

'ഭൌതികവാദികള്‍ അപ്രമാദിത്വം കല്‍പിച്ച ജനിതകശാസ്ത്രമനുസരിച്ച് മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. അവന്റെ വികാര വിചാരങ്ങളും തീരുമാനങ്ങളും കര്‍മങ്ങളുമെല്ലാം ശരീരഘടനയുടെ സൃഷ്ടിയാണ്. ജൈവവസ്തുക്കള്‍ രൂപംകൊള്ളുന്നത് ജീവകോശങ്ങളില്‍ നിന്നാണ്. അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളാണ് ജീവികളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. മനുഷ്യന്റെ സ്ഥിതിയും ഇതുതന്നെ. അതിനാല്‍ കരുണയും ക്രൂരതയും സല്‍സ്വഭാവവും ദുഃസ്വഭാവവും സത്കര്‍മങ്ങളും ദുഷ്കര്‍മങ്ങളുമെല്ലാം ജനിതക കോഡുകള്‍ക്കനുസരിച്ചാണുണ്ടാകുന്നത്. മനുഷ്യന്റെ ശരീരപ്രകൃതം മുതല്‍ വികാര വിചാരങ്ങള്‍ വരെ അവയെ അന്ധമായി അനുധാവനം ചെയ്യുകയാണ്. ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും കര്‍മങ്ങളും ഈ വിധം ജനിതക കോഡുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അതുസംബന്ധമായ ശാസ്ത്രം അവകാശപ്പെടുന്നു. അവയില്‍നിന്ന് അണുഅളവ് തെറ്റാനോ അവയെ ലംഘിക്കാനോ ആര്‍ക്കും സാധ്യമല്ല. അഥവാ മനുഷ്യന്‍ തീര്‍ത്തും തന്റെ ശരീരഘടനക്ക് വിധേയനാണ്. മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പദാര്‍ഥപരമായ ഘടനയാണ് അവന്റെ ഭാഗധേയം പരിപൂര്‍ണമായും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. അതില്‍ ആര്‍ക്കും ഇടപെടാനോ ഏതെങ്കിലും വിധത്തില്‍ പങ്കുവഹിക്കാനോ സാധ്യമല്ല. അതിനാല്‍ ആധുനിക ഭൌതിക ജനിതക ശാസ്ത്രമനുസരിച്ച് മനുഷ്യന്‍ പ്രകൃതിവിധിക്ക് വിധേയനാണ്. അതില്‍നിന്ന് പുറത്തുകടക്കാനാകാത്തവിധം പൂര്‍ണമായും അസ്വതന്ത്രനും. നാം ശരി, തെറ്റ്, നന്മ, തിന്മ, ധര്‍മം, അധര്‍മം, വിനയം, അഹങ്കാരം, കനിവ്, ക്രൂരത എന്നൊക്കെ പറയുന്നത് ജീനുകളിലെ ജനിതകകോഡുകളുടെ ഫലമായുണ്ടാകുന്നവയാണ്. ശാരീരികാരോഗ്യം പോലെ തന്നെയാണ് ജീവിത വിശുദ്ധിയും. മ്ളേഛത അനാരോഗ്യം പോലെയും. അതിനാല്‍ മഹല്‍കൃത്യങ്ങളുടെ പേരില്‍ ആളുകളെ വാഴ്ത്തുന്നത് ശാരീരികാരോഗ്യത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നതുപോലെ അര്‍ഥശൂന്യമത്രെ. ഹീനകൃത്യങ്ങളുടെ പേരില്‍ ഇകഴ്ത്തുന്നത് അനാരോഗ്യത്തിന്റെ പേരില്‍ അപലപിക്കുന്നതുപോലെയും.' (സ്നേഹ സംവാദം പേജ് 149)

ea jabbar said...

മനുഷ്യന്റെ പ്രവൃത്തികള്‍ക്ക് മനുഷ്യര്‍ ഉത്തരവാദികളല്ലെന്നും എല്ലാം ദൈവനിശ്ചയമാണെന്നും പറയുന്നതും പ്രതികൂല സാഹചര്യങ്ങളില്‍ വിധിയില്‍ ആശ്വാസം കണ്ടെത്തുന്നതും വിശ്വാസികളാണ്. [ചേകനൂര്‍ മൌലവിയുടെ കൊലപാതകത്തെപോലും വിധി കൊണ്ട് ന്യായീകരിക്കാന്‍ ഒരു മുസ്ല്യാര്‍ ശ്രമിച്ചത് ഓര്‍ക്കുന്നു] .കുര്‍ ആന്‍ ഇതു രണ്ടും അവതരിപ്പിക്കുന്നതിനാല്‍ വൈരുദ്ധ്യത്തില്‍ ചെന്നു ചാടി എന്നാണിവിടെ ചര്‍ച്ച ചെയ്തത്. കുര്‍ ആനിലെ വൈരുദ്ധ്യങ്ങള്‍ക്ക് ഉദാഹരണം എന്ന നിലയില്‍ മാത്രമാണ് ഈ വിഷയം ഇവിടെ ചര്‍ച്ചക്കു വന്നത്. വിഷയം മാറ്റാന്‍ ശ്രമിക്കുന്നത് ആരെന്ന് ഈ ചര്‍ച്ച സൂഷ്മമായി വീക്ഷിക്കുന്നവര്‍ക്കു മനസ്സിലാകും.
മനുഷ്യന്റെ പ്രവൃത്തികള്‍ക്ക് അവര്‍ തന്നെയാണുത്തരവാദി എന്നു കുര്‍ ആനില്‍ പറയുന്നു. അതു സ്ഥാപിക്കാന്‍ വിശ്വാസികള്‍ ഒരു പാട് ഊര്‍ജ്ജം ചെലവഴിക്കേണ്ടതില്ല. അതു പറയുന്ന കുര്‍ ആന്‍ തന്നെ മനുഷ്യന്റെ ഇച്ഛ സ്വതന്ത്രമല്ല, ദൈവേച്ഛയാല്‍ നിയന്ത്രിതമാണെന്നും പറയുന്നു. അതാണു വൈരുദ്ധ്യം എന്നു പറഞ്ഞത്. ആ വൈരുദ്ധ്യം വ്യാഖ്യാന അഭ്യാസങ്ങള്‍ കൊണ്ട് തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിയില്ല.

ea jabbar said...

അപ്പോള്‍ തെറ്റില്ലെന്നറിയുന്നതൊടെ ഖുര്‍ആന്‍ ദൈവിക വചനമാണ് എന്ന് അംഗീകരിക്കുമായിരിക്കും. :)
---
ലതീഫേ ! കുര്‍ ആന്‍ ദൈവീകമാണെങ്കില്‍ ലോകത്തുള്ള എല്ലാ പുസ്തകങ്ങളും ദൈവീകം തന്നെ ! നിഷ്പ്രയാസം ഇതു തെളിയിക്കാം. വിഷയം അതല്ലല്ലോ ! കുറാനെ ദൈവീകമാക്കാന്‍ ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ നൂറിലൊന്നു മതിയാകും അതു സ്ഥാപിക്കാന്‍!

ea jabbar said...

ഒന്നാം ക്ലാസിലെ പാഠപുസ്തകം ദൈവീകമാണെന്നു ഞാന്‍ തെളിയിക്കാം.
അതില്‍ തെറ്റുകളില്ല. തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അതു തെറ്റല്ല എന്നു ഞാന്‍ വ്യാഖ്യാനിക്കാം. അതില്‍ വൈരുദ്ധ്യങ്ങളില്ല. വൈരുദ്ധ്യം കാണിച്ചുതന്നാല്‍ അതു വൈരുദ്ധ്യമല്ലെന്നു ഞാന്‍ സ്ഥാപിക്കാം. അതിലെ രണ്ടു വരി കവിത ഞാന്‍ ചൊല്ലാം. അതിനു തുല്യമോ അതിനെക്കാള്‍ മികച്ചതോ ആയ രണ്ടു വരി ലോകത്താര്‍ക്കും രചിക്കാനാവില്ല എന്നു ഞാന്‍ വെല്ലു വിളിക്കാം. ആ വെല്ലു വിളി സ്വീകരിച്ച് ആരെങ്കിലും എന്തെങ്കിലും എഴുതിക്കൊണ്ടു വന്നാല്‍ അത് ഇതിനു തുല്യമല്ല എന്നു തെളിയിക്കുകയും അവനെ പിടിച്ചു കൊല്ലുകയും ചെയ്യും !
ഒന്നാംക്ലാസ് പുസ്തകം ദൈവീകമല്ല എന്നു തെളിയിക്കാന്‍ ഞാന്‍ മാലോകരെ വെല്ലു വിളിക്കുന്നു !!

CKLatheef said...

>>> നിങ്ങളില്‍ ആര്‍ ഇച്ഛിക്കുന്നുവോ അവര്‍ക്കു നേര്‍മാര്‍ഗം സ്വീകരിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല. <<<

അടുത്തടുത്ത ഈ വചനങ്ങളുടെ അര്‍ഥം മനസ്സിലാക്കുന്നതിനല്‍ 1400 വര്‍ഷത്തിനിടയില്‍ മഹാഭൂരിപക്ഷം വിശ്വാസികള്‍ക്കും തെറ്റ് പറ്റിയിട്ടില്ല. ചരിത്രത്തിലെപ്പോഴോ വളരെ ചെറിയ ഒരു വിഭാഗം മനുഷ്യന്റെ പ്രവര്‍ത്തന ഉത്തരവാദിത്തം ദൈവത്തിലര്‍പ്പിച്ച്, മനുഷ്യന്‍ കാറ്റിലാടുന്ന ഇലകള്‍ പോലെ അസ്വതന്ത്രരാണെന്ന് വാദിച്ചിരുന്നു. 'ജബ് രികള്‍' എന്ന് അവര്‍ അറിയപ്പെട്ടു. ഇപ്പോള്‍ ആരെങ്കിലും തങ്ങളുടെ കുറ്റങ്ങള്‍ക്ക് മറയിടാല്‍ പറഞ്ഞുപോകുന്നുണ്ടാകാം. കുറ്റവാളികള്‍ ഖുര്‍ആനെ കൂട്ടുപിടിക്കുന്നത് തന്നെ വൈരുദ്ധ്യമാണല്ലോ. തെറ്റ് ചെയ്യാനല്ല. നന്മ ചെയ്യാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. കല്‍പന പ്രസക്തമാകുന്നത് അത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുമ്പോള്‍ മാത്രമാണ്. എന്നാല്‍ മനുഷ്യേഛയിലും അതിലൂടെയുണ്ടാകുന്ന പ്രതികരണവും ദൈവത്താല്‍ നിയന്ത്രിതമാണെന്ന കാര്യം ദൈവം തന്നെയാണ് പറഞ്ഞുതന്നത്. അവയെ പരസ്പരം ഏറ്റുമുട്ടാത്ത വിധത്തിലാണ് അവയുടെ വ്യവസ്ഥ എന്നതാണ് അതിലൂടെ തന്നെ വ്യക്തമാണ്.

ഇതൊന്നും പറയുന്നത് ഇവിടെ ജബ്ബാറോ സുശീലോ അംഗീകരിക്കും എന്ന് കരുതിയല്ല. അവരുടെ ആകെ ആവശ്യം ഒന്നേയുള്ളൂ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് തെളിയിക്കുക. അവരതിന് പിടിക്കുന്ന സൂക്തങ്ങളിലെ വസ്തുത വ്യക്തമാക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുക മാത്രമാണ് വിശ്വാസികളിവിടെ ചെയ്യുന്നത്. ഖുര്‍ആനില്‍ തെറ്റുണ്ടായതുകൊണ്ടോ വൈരുദ്ധ്യമുണ്ടായതുകൊണ്ടോ അല്ല അവര്‍ ദൈവത്തെ അംഗീകരിക്കാത്തത്. ദൈവമില്ല എന്ന മുന്‍ധാരണക്കും അന്ധവിശ്വാസത്തിനും അടിപ്പെട്ടതുകൊണ്ടാണ്. അങ്ങനെ അല്ലായിരുന്നെങ്കില്‍ ഇഷ്ടം പോലെ ദൈവത്ത നിര്‍മിക്കാവുന്ന വേദങ്ങളുള്ള ഒരു മതത്തില്‍ നിന്ന് സുശീല്‍ നിരീശ്വരവാദി ആകുമായിരുന്നില്ലല്ലോ.

ea jabbar said...

ഒരു ഇല വീഴുന്നതു പോലും അല്ലാഹു ഒരു കിതാബില്‍ മുന്‍ കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സിദ്ധാന്തമനുസരിച്ചും ഒന്നാം പാഠം ദൈവീകമാണ്. കാരണം ആ പുസ്തകത്തിലെ എല്ലാ രചനകളും അല്ലാഹു അതാതു വ്യക്തികളുടെ വിധി പുസ്തകത്തില്‍ നേരത്തെ രേഖപ്പെടുത്തിയതാണ്. ആ പുസ്തകത്തിന്റെ യഥാര്‍ത്ഥ രചയിതാവ് അല്ലാഹു തന്നെ !
എങ്ങനെയുണ്ടെന്റെ വ്യാഖ്യാനം ?
വൃഷണം മുതുകിലാണെന്നും മനസ്സ് ഹൃദയത്തിലാണെന്നും വ്യാഖ്യാനിക്കുന്നതിനെക്കാള്‍ എത്രയോ ലളിതമല്ലേ ഈ വ്യാഖ്യാനം !

ea jabbar said...

ലതീഫേ ഇനിയും ഉരുണ്ടു മറിയണോ? ഒരു ചോദ്യം ചോദിച്ചോട്ടെ?
നാം തന്നെയാണു നിങ്ങളെ വഴി പിഴപ്പിക്കുന്നത് , അല്ലാഹു ഇച്ഛിച്ചാലേ നിങ്ങള്‍ ഇച്ഛിക്കൂ, തുടങ്ങിയ വാക്യങ്ങള്‍ ഈ കുര്‍ ആനില്‍ നിന്നും ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്രയൊക്കെ ഉരുളേണ്ടി വരുമായിരുന്നോ? ഈ തലയിലെഴുത്തു സിദ്ധാന്തം കൊണ്ട് എന്തു പ്രയോജനമാണു ദൈവത്തിനും മനുഷ്യനും ഉള്ളത്? വൈരുദ്ധ്യങ്ങള്‍ വരാതെ ഒരു ഗ്രന്ഥം ഇറക്കാനുള്ള സാമാന്യ ബുദ്ധി നിങ്ങളുടെ ഈ ദൈവം തമ്പുരാനില്ലാതെ പോയതല്ലേ ഈ കുഴപ്പത്തിനെല്ലാം കാരണം? അതു തന്നെയല്ലേ നമ്മുടെ ചര്‍ച്ചയുടെ മര്‍മ്മവും.

CKLatheef said...

>>> സാമാന്യ ബുദ്ധി നിങ്ങളുടെ ഈ ദൈവം തമ്പുരാനില്ലാതെ പോയതല്ലേ ഈ കുഴപ്പത്തിനെല്ലാം കാരണം? അതു തന്നെയല്ലേ നമ്മുടെ ചര്‍ച്ചയുടെ മര്‍മ്മവും. <<<

ചര്‍ചയുടെ മര്‍മ ഇതൊന്നുമല്ല. ബുദ്ധിമാനായ ദൈവം താങ്കള്‍ക്ക് സാമാന്യബുദ്ധി നല്‍കാത്തതുമല്ല. ദൈവത്തെ നിഷേധിക്കാന്‍ നല്‍കിയ കഴിവുപയോഗപ്പെടുത്തി നിങ്ങള്‍ നിഷേധം തെരഞ്ഞെടുത്തു. എക്കാലത്തെയും നിഷേധികള്‍ ചെയ്ത പോലെ നിഷേധത്തിന് ദൈവത്തെത്തന്നെ ഉത്തരവാദിയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

CKLatheef said...

>>> ഒന്നാംക്ലാസ് പുസ്തകം ദൈവീകമല്ല എന്നു തെളിയിക്കാന്‍ ഞാന്‍ മാലോകരെ വെല്ലു വിളിക്കുന്നു !! <<<

ഇപ്രകാരം വെല്ലുവിളിക്കാനുള്ള വിഢിത്തവും താങ്കള്‍ക്ക് നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യത്തിന്റെ പ്രതിലോമപരമായ ദുരുപയോഗമാണ്.

CKLatheef said...

>>> കുറാനെ ദൈവീകമാക്കാന്‍ ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ നൂറിലൊന്നു മതിയാകും അതു സ്ഥാപിക്കാന്‍! <<<

ലോകത്തുള്ള ഏത് പുസ്തകവും ദൈവികമാക്കാന്‍ താങ്കള്‍ക്ക് എതിര്‍പ്പുണ്ടാകില്ലെന്നറിയാം. അതിനാല്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്. കാരണം ഖുര്‍ആനെ പോലെ അത് മനുഷ്യന്റെ മൃഗീയ ഇഛകള്‍ക്കനുസരിച്ച് ചരിക്കുന്നതില്‍നിന്ന് അവനെ തടയുന്നില്ലല്ലോ. പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നും ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നുമില്ല.

ea jabbar said...

ദൈവത്തെ നിഷേധിക്കാന്‍ നല്‍കിയ കഴിവുപയോഗപ്പെടുത്തി നിങ്ങള്‍ നിഷേധം തെരഞ്ഞെടുത്തു.
-----
ഞാന്‍ ദൈവത്തെ നിഷേധിച്ചില്ലല്ലോ? എനിക്ക് എന്റേതായ ദൈവമുണ്ട്. അല്ലാഹുവിനെപ്പോലെയുള്ള നിലവാരം കുറഞ്ഞ ഗോത്ര ദൈവങ്ങളെ മാത്രമേ ഞാന്‍ നിഷേധിക്കുന്നുള്ളു. ദൈവം ഉണ്ടോ എന്ന ചര്‍ച്ച വേറെത്തന്നെ നടന്നതല്ലേ?

ea jabbar said...

അല്ലാഹുവല്ലാത്ത മുപ്പത്തി മുക്കോടി ദൈവങ്ങളെയും നിഷേധിക്കുന്ന ലതീഫും ഒരു ദൈവനിഷേധി തന്നെയല്ലേ??????

CKLatheef said...

>>> ഞാന്‍ ദൈവത്തെ നിഷേധിച്ചില്ലല്ലോ? എനിക്ക് എന്റേതായ ദൈവമുണ്ട്. <<<

ആ ദൈവത്തെ ഇതിനകം പരിചയപ്പെടുത്തിയിട്ടുണ്ടോ. ഇല്ലെങ്കില്‍ അടുത്ത് പരിചയപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടോ. ജബ്ബാര്‍ മാഷേ ഇത്ര സ്വാര്‍ഥനാകരുത്. ഞങ്ങളൊക്കെ ഇപ്പോള്‍ വിശ്വസിക്കുന്ന ദൈവത്തെ നിഷേധിച്ചാലെ നിങ്ങളുടെ ദൈവത്തെ കാണിച്ചു തരൂ എന്നുണ്ടോ. മാജിക്ക് ഉപകരണം വില്‍ക്കുന്നവര്‍ അത് വാങ്ങുന്നവര്‍ക്കേ സൂത്രം പറഞ്ഞുകൊടുക്കൂ എന്ന പോലെ ഒരു കച്ചവട തന്ത്രം.

CKLatheef said...

>>> അല്ലാഹുവല്ലാത്ത മുപ്പത്തി മുക്കോടി ദൈവങ്ങളെയും നിഷേധിക്കുന്ന ലതീഫും ഒരു ദൈവനിഷേധി തന്നെയല്ലേ?????? <<<

അതെ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുപരി മറ്റൊരു കുട്ടിദൈവത്തിന് സ്ഥാനമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട് മുപ്പത്തിമുക്കോടി ദൈവങ്ങളെയും അതിനപ്പുറമുള്ളതിനേയും ഞാന്‍ നിഷേധിക്കുന്നു. പക്ഷെ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ ദൈവനിഷേധി എന്നെന്നെ പറയാനാവില്ല.

ea jabbar said...

ഖുര്‍ആനെ പോലെ അത് മനുഷ്യന്റെ മൃഗീയ ഇഛകള്‍ക്കനുസരിച്ച് ചരിക്കുന്നതില്‍നിന്ന് അവനെ തടയുന്നില്ലല്ലോ. പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നും ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നുമില്ല.
-------
ഒന്നാം ക്ലാസിലെ ഓരോ പാഠവും ഓരോ സാമൂഹ്യ ഉത്തരവാദിത്തം മുന്നോട്ടു വെക്കുന്ന തരത്തിലാണു സംവിധാനം ചെയ്തിട്ടുള്ളത്. ഹാന്‍ഡ് ബുക് നോക്കിയാല്‍ മനസ്സിലാകും.
ലക്ഷക്കണക്കിനു കുഞ്ഞുഞ്ഞുങ്ങള്‍ക്ക് അറിവിന്റെയും സാമൂഹ്യ മൂല്യങ്ങളുടെയും ആദ്യ പഠങ്ങള്‍ നല്‍കുന്ന ആ പുസ്തകം നിങ്ങളുടെ ആറാം നൂറ്റാണ്ടിലെ കുര്‍ ആനിനേക്കാള്‍ പതിനായിരം മടങ്ങ് മഹത്വമുള്ളതാണ്.

ബയാന്‍ said...

@ലതീഫ്: മുഹമ്മദിനേയും മുഹമ്മദിന്റെ ദൈവമായ അല്ലാഹുവിനേയും മുഹമ്മദിന്റെ വികാരവിചാരങ്ങളായ ഖുറാനും, താന്കളുടെ അസ്തിത്വ ചിന്തയില്‍ നിന്ന് സ്വയം കണ്ടെത്തേണ്ട യഥാര്‍ത്ഥ ദൈവീക ബോധം ഇല്ലാതാക്കിയിരിക്കുന്നു.

കുഞ്ഞുന്നാളിലേ ഭയം ജനിപ്പിക്കുന്ന ഒരു ദൈവസങ്കല്പം ബോധമനസ്സില്‍ കുടിയിരുത്തപ്പെട്ടതിന്റെ പ്രതികരണമാണ് താന്കളുടെ പ്രകടനങ്ങള്‍; ഈ സത്യം ബോധ്യപ്പെടുത്തുന്നതില്‍ സഹതപിക്കുന്നതിനും അപ്പുറമാണ് ഞങ്ങളുടെ നിസ്സഹായാവസ്ഥ. താങ്കളെപോലുള്ളവരുടെ ചിന്താവൈകല്യം തിരിച്ചറിയുന്നത് കൊണ്ടാണ്. അമ്മേം പെങ്ങളേം ചീത്തവിളിച്ചാലും ഞങ്ങള്‍ സഹിക്കുന്നത്.

CKLatheef said...

>>> ഈ സത്യം ബോധ്യപ്പെടുത്തുന്നതില്‍ സഹതപിക്കുന്നതിനും അപ്പുറമാണ് ഞങ്ങളുടെ നിസ്സഹായാവസ്ഥ. <<<

ഒന്നാം ക്ലാസിലെയും രണ്ടാക്ലാസിലെയും പുസ്തകങ്ങളാണ് വേദഗ്രന്ഥമാകാന്‍ യോഗ്യമെന്ന് കരുതുന്ന നിങ്ങളുടെ ദാര്‍ശനിക ശക്തിയില്‍ ഞാന്‍ അമ്പരക്കുന്നു. ഖുര്‍ആനെ ഇനിയും താങ്കളും ഇ.എ.ജബ്ബാറും വായിക്കേണ്ടതായിട്ടാണിരിക്കുന്നത് എന്ന് മാത്രം പറഞ്ഞുകൊണ്ട് തല്‍കാലം വിരാമമിടുന്നു.

ചിന്തകന്‍ said...

ea jabbar Said:
ഒന്നാം ക്ലാസിലെ പാഠപുസ്തകം ദൈവീകമാണെന്നു ഞാന്‍ തെളിയിക്കാം.

ck latheef Said:

ഒന്നാം ക്ലാസിലെയും രണ്ടാക്ലാസിലെയും പുസ്തകങ്ങളാണ് വേദഗ്രന്ഥമാകാന്‍ യോഗ്യമെന്ന് കരുതുന്ന നിങ്ങളുടെ ദാര്‍ശനിക ശക്തിയില്‍ ഞാന്‍ അമ്പരക്കുന്നു.



ഇപ്പോഴും ഒന്നാ ക്ലാസിലെ നിലവാരത്തിൽ പോലും എത്താത്ത ചിന്താ ശൂന്യരായവർ ഖുർ ആനെ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ലത്തീഫ്!!!

ലോകത്ത് ബില്യൺ കണക്കിന് അനുയായികളെ സൃഷ്ടിച്ച ഒരു വേദഗ്രന്ഥത്തെ കുറിച്ച് അത്പമെങ്കിലും സാമാന്യ ബോധമുള്ളവർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുമോ?

ഒരു യുക്തിയുമില്ലാത്തവരാണ് ‘യുക്തിവാദി‘ എന്നവകാശപെടുന്നവർ എന്ന് മനസ്സിലായി. ഇവരാണ് ദൈവേച്ഛയെയും മനുഷ്യേച്ഛയെയും കുറിച്ച് ചർച്ചിക്കാൻ വരുന്നത്.:(

പ്രകോപനമാണ് ജബ്ബാറിന്റെ ഉള്ളിരിപ്പ്.. ആ പരിപ്പ് ഇവിടെ വേവൂല ജബ്ബാർ മാഷെ :)

ചിന്തകന്‍ said...

സുശീൽ പറഞ്ഞു.
[["ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും.."

ഇക്കാര്യം മേല്‍ പറഞ്ഞവരൊക്കെ സര്‍വാതമനാ അംഗീകരിക്കുന്ന മഹാ സത്യമാകുന്നു. അതിനാല്‍ ഖുര്‍ ആനില്‍ ആനയുണ്ടെന്നു പറഞ്ഞാല്‍ അത് ഉറുമ്പാണെന്ന്‌ ഇവര്‍ തെളിയിക്കും. അത് സമ്മതിക്കാതെ തരമില്ല. കാരണം:"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും.."

ആയതിനാല്‍ ചിന്തകന്‍ പറഞ്ഞ മഹാ സത്യത്തെ ഉള്‍ക്കൊണ്ട് ഒരു ചെറിയ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നു:

ചിന്തകന്‍ എന്ന പേര്‌ ഇനിയും ചുമന്നുകൊണ്ട് നടക്കുന്നതില്‍ അര്‍ത്ഥമില്ല അത് വല്ല അന്ത(ന്ധ)കന്‍ എന്നോ മറ്റോ ആക്കിയാല്‍ കൂടുതല്‍ ഉചിതമാകും.
]]

=
സുശീൽ എന്റെ ചോദ്യത്തിനൊന്നും താങ്കൾ ഉത്തരം തന്നില്ല....

സ്രഷ്ടാവിനേക്കാൾ യോഗ്യനാണോ സൃഷ്ടി? ഇതൊക്കെ മനസ്സിലാക്കാൻ ഇതിന് മാത്രം യുക്തി ആവശ്യമുണ്ടോ സുശീൽ?

ഈ യുക്തിവാദികൾ എന്നു പറഞ്ഞാൽ ഇത്രയും അന്തം കമ്മികാളാണോ?

..naj said...

ജബ്ബാര്‍ മാഷ്: -----"ഞാന്‍ ദൈവത്തെ നിഷേധിച്ചില്ലല്ലോ? എനിക്ക് എന്റേതായ ദൈവമുണ്ട്. അല്ലാഹുവിനെപ്പോലെയുള്ള നിലവാരം കുറഞ്ഞ ഗോത്ര ദൈവങ്ങളെ മാത്രമേ ഞാന്‍ നിഷേധിക്കുന്നുള്ളു."
എന്റെ ഒരു മുജാഹിദ് സുഹൃത്ത് ഒരു സംഭാഷനത്തിനോടുവില്‍ എന്നെ കാഫിര്‍ എന്ന് വിളിച്ചു: ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, നിങ്ങള്‍ കരുതുന്ന ഒരു അല്ലാഹു അല്ല ഞാന്‍ കാണുന്ന, വിശ്വസിക്കുന്ന അല്ലാഹു. എന്റെ വിശാലമായ ചിന്താലോകത്ത് അത് വിത്യസ്തമാണ്. സൂഫി കവിയത്രിയായ റാബിയ യുടെ ഒരു കവിത അല്ലാഹുവിനെ കുറിച്ച് ഇങ്ങിനെ പറയുന്നു. "യു നോ ഹൌ ഹി ഈസ്, ഐ നോ ഹൌ ലെസ്സ് ഹി ഈസ്". ഞാന്‍ സുഹൃത്തിനോട്‌ പറഞ്ഞു നിങ്ങള്‍ ചില കര്‍മങ്ങള്‍ ചെയ്തു കിട്ടുമെന്ന് പറയുന്ന ആ സ്വര്‍ഗ്ഗം എനിക്ക് വേണ്ട.

ഞാന്‍ പറഞ്ഞു വരുന്നത്, താങ്കള്‍ അടിസ്ഥാനപരമായി ദൈവത്തെ നിഷേടിക്കുന്നില്ല. അംഗീകരിക്കുന്നു. പിന്നെ വിഷയം പൌരോഹിത്യം കുര്‍ആന്‍ എടുത്തു അവരുടെ ഭാഷയിലും, ഭാവനയിലും ഭാഷാന്തരം ചെയ്തതിന്റെ കുഴപ്പമായിരിക്കും ഈ "അല്ലാഹുവില്‍" ഉള്ള നിഷേദം ! താങ്കള്‍ നിഷ്പക്ഷമായി പഠിക്കുമെന്ന് കരുതുന്നൂ. (മുന്‍ ധാരണയും, പക്ഷപാടിത്വതവും ഒഴിവാക്കുന്നത് നന്നായിരിക്കും, ചിന്ത ബ്രൈറ്റ് ആവാന്‍ സഹായിക്കും)
ചില യുക്തിവാദി സുഹൃത്തുക്കളുടെ കാര്യങ്ങള്‍ ഉള്കൊല്ലാതെയുള്ള കമന്റുകള്‍ ഒഴിച്ചാല്‍ ഇത് ആരോഗ്യകരമായിരുന്നു. മനസ്സിലാക്കെണ്ടാവര്‍ക്ക് മനസ്സിലാക്കാന്‍ ഇതുമതിയാകും. നിഷ്പക്ഷമായി തീരുമാനിക്കട്ടെ.
ലത്തീഫും, ആലികോയയും, ഫൈസലും, ഭാഷയില്‍ പരമാവധി ലാളിത്യം സീകരിച്ചതിനു സന്തോഷമുണ്ട്. യുക്തിയുടെ ഭാഷയും. സുശീല്‍ ഇടയ്ക്കു തെറ്റുന്നു. "മൂരാച്ചികള്‍ , പക്വതയുള്ള പോസ്റ്റുകള്‍ ഇടുന്ന അദ്ദേഹത്തിന് ഈ ഭാഷ ചേരില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പലതിലേക്കും എടുത്തു ചാടിയ ഈ ചര്‍ച്ച ജബ്ബാര്‍ മാഷ് ഇവിടെ കണ്ക്ലുദ് ചെയ്യുമെന്ന് കരുതുന്നു.

ചിന്തകന്‍ said...


സന്തോഷ പറഞ്ഞു:

ലത്തീഫ് പറഞ്ഞു: മനുഷ്യന്റെ ഇഛയുമായി ബന്ധപ്പെട്ട വിഷയത്തിലെ നാം അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ് നമ്മുക്ക് വില്‍പവറുണ്ടെന്നത്. നമ്മുടെ കര്‍മങ്ങള്‍ക്ക് നാം ഉത്തരവാദികളാണ്. ഖുര്‍ആനിക സൂക്തങ്ങളും മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം അവനില്‍ ചുമത്തുന്നു.

ഖുര്‍ആന്‍ : അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല.

ഇവ രണ്ടും തമ്മില്‍ യോജിക്കുന്നില്ലല്ലോ?



ഇവ തമ്മിൽ ഒരു വിയോജിപ്പുമില്ല സന്തോഷ്

മനുഷ്യൻ ഇച്ഛിക്കണമെന്ന് ദൈവം ഇച്ഛിച്ചത്(ഉദ്ദേശിച്ചത്‌) കൊണ്ടാണ് മനുഷ്യന് ഇച്ഛിക്കാൻ കഴിയുന്നത്. അതായത് ദൈവത്തിന്റെ ഇച്ഛ മനുഷ്യന്റെ ഇച്ഛക്ക് മുകളിലാണ്.

ea jabbar said...

ലതീഫ്, ചിന്തകന്‍ , നിങ്ങള്‍ കുര്‍ ആന്‍ വ്യാഖ്യാനിച്ചൊപ്പിക്കും പോലെ വ്യാഖ്യാനിച്ചാല്‍ ഒന്നാംക്ലാസ് പുസ്തകത്തിനു പോലും “ദൈവീകത“ അവകാശപ്പെടാം എന്നാണു ഞാന്‍ പറഞ്ഞതിന്റെ മലയാളം. വാസ്തവം പറഞ്ഞാല്‍ ഇന്നത്തെ പാഠപുസ്തകങ്ങളെയൊന്നും ഖുര്‍ ആനുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ക്രൈം വാരിക പോലുള്ള നിലവാരം കുറഞ്ഞ ബുക്കുകളോടേ കുറാനെ സാമ്യപ്പെടുത്താനൊക്കൂ. മക്കയിലെ ഖുറൈശി നേതാക്കളെ പേരു വിളിച്ചുകൊണ്ട് തന്തയില്ലാത്തൊനെന്നും ഹമ്മാലതല്‍ ഹതബ് എന്നും മറ്റും പുലഭ്യം പറയുന്ന ഒരു പുസ്തകം നമ്മുടെ സംസ്കാരത്തിനു തന്നെ ചേര്‍ന്നതല്ല !

CKLatheef said...

ഇതിനൊക്കെ നേരത്തെ മറുപടി പറഞ്ഞിട്ടുണ്ട്

ea jabbar said...

ലോകത്ത് ബില്യൺ കണക്കിന് അനുയായികളെ സൃഷ്ടിച്ച ഒരു വേദഗ്രന്ഥത്തെ കുറിച്ച് അത്പമെങ്കിലും സാമാന്യ ബോധമുള്ളവർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുമോ?
-------
ആള്‍ക്കൂട്ടത്തെ മനദണ്ഡമാക്കി ആധികാരികത നിശ്ചയിക്കുന്ന രീതി യുക്തിവാദികള്‍ അംഗീകരിക്കുന്നില്ല. ആ ബില്യണ്‍ കണക്കില്‍ എത്ര പേര്‍ ആ ഗ്രന്ഥം അര്‍ത്ഥമറിഞ്ഞു വായിക്കുകയും അതിന്റെ ദൈവീകത പരിശോധിക്കുകയും ചെയ്തു? അത്തരം പരിശോധനയില്‍ അതു ദൈവീകമല്ല എന്നു മനസ്സിലാക്കി എത്ര പേര്‍ പുറത്തു പോയി. നിലനില്പു പേടിച്ച് എത്ര മില്യണ്‍ ആളുകള്‍ ഈ മതത്തിന്റെ തോടിനുള്ളില്‍ കപടവിശ്വാസികളായി കഴിഞ്ഞു കൂടുന്നുണ്ട്?
കുറെ ആളുകള്‍ കൂട്ടം കൂടുന്നേടത്താണൊ സത്യം നില കൊള്ളുന്നത്? ഭൂമി ഉരുണ്ടതാണെന്ന് ആദ്യം കണ്ടെത്തിയ ശാസ്ത്രകാരന്മാര്‍ അതു പറഞ്ഞപ്പോള്‍ ഈ ഭൂമിയിലുള്ളവരൊക്കെ അതു പരന്നിട്ടാണെന്നു വിശ്വസിച്ചിരുന്നു. എന്നിട്ടും അതു സത്യമായില്ലല്ലോ !

ea jabbar said...

ഈ മതമൂഢവിശ്വാസങ്ങളൊക്കെ ഏതാനും തലമുറകള്‍ കൂടി കഴിയുന്നതോടെ മണ്ണടിയുക തന്നെ ചെയ്യും. ഇപ്പോള്‍ തന്നെ മതത്തെ തകര്‍ക്കുന്നതില്‍ ഗണ്യമായ പങ്കാണു നിങ്ങള്‍ വ്യഖ്യാന സര്‍ക്കസ്സുകാര്‍ വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ വരെ മതം എന്തൊക്കെയായിരുന്നുവോ അതൊക്കെ നിങ്ങള്‍ വ്യാഖ്യാനിച്ച് മറ്റെന്തൊക്കെയോ ആക്കി. കുളിപ്പിച്ച് കുളിപ്പിച്ച് ഈ കുട്ടിയെ നിങ്ങള്‍ തന്നെ കൊല്ലും . അതുറപ്പാണ്. അതിനു നിങ്ങളെത്തന്നെ നിര്‍ബന്ധിതരാക്കുക എന്ന പണിയാണു ഞങ്ങള്‍ വിമര്‍ശകര്‍ ചെയ്യുന്നത്. പഴയ ആകാശമല്ല ഇന്നത്തെ ആകാശം. പഴയ ഭൂമിയല്ല ഇന്നത്തെ ഭൂമി. പഴയ അല്ലാഹുവല്ല ഇന്നത്തെ അല്ലാഹു. നാളെ ഇതൊക്കെ ഇനിയും മാറും എല്ലാം പുകയാകും കട്ടപ്പുക !!

ea jabbar said...

അര നൂറ്റാണ്ടു മുമ്പ് മൌദൂദി പറഞ്ഞതും ഇന്ന് ആ മൌദൂദിയുടെ അനുയായികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം പരിശോധിച്ചാല്‍ തന്നെ , ആവാസവ്യവസ്ഥയ്ക്കനുസരിച്ചുള്ള ഈ പരിണാമം പ്രകടമായി കാണാം !

KK Alikoya said...

സന്തോഷ്‌ said...:

"ഇത് ലോകര്‍ക്കുള്ള ഒരു സന്ദേശം തന്നെയാണ്‌; അതായത്, നിങ്ങളില്‍ നിന്ന് നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്ന് ഇച്ഛിക്കുന്നവര്‍ക്ക്. എന്നാല്‍ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല." (ഖുര്‍ആന്‍ 81: 27-29)

ലോകര്‍ക്കുള്ള സന്ദേശം എന്ന് പറയുമ്പോള്‍ എല്ലാ കാലത്തുമുള്ള എല്ലാ മനുഷ്യര്‍ക്ക്‌ വേണ്ടിയും എന്ന് അല്ലെ? ഇത് എങ്ങനെയാണ് സമൂഹത്തിലെ ചിലരോട് മാത്രം എന്ന രീതിയില്‍ ആവുന്നത്? താങ്കളുടെ വിശദീകരണം ശരിയാണോ എന്ന് എനിയ്ക്ക് സംശയം ഉണ്ട്. കാരണം ഈ ഖുര്‍ ആന്‍ സൂക്തത്തില്‍ പറയുന്നത് "അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല" എന്നല്ലേ? ഇതു ഏതു സാഹചര്യത്തിലെ ഏതു വ്യക്തികളെ ഉദ്ദേശിച്ചു പറഞ്ഞതായാലും, ഇതില്‍ "നിങ്ങള്‍" എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഒരു സാധ്യതയും അല്ലാഹു നല്‍കുന്നില്ല."

= ലോകര്‍ക്കുള്ള സന്ദേശമെന്നാല്‍ ലോകത്ത് എല്ലാവര്‍ക്കുമുള്ള സന്ദേശം തന്നെ; സംശയമില്ല. പക്ഷെ, ആരോടാണ്‌, അഥവാ ആരെ അഭിസംബോധന ചെയ്തുകൊണ്ടാണ്‌ ഇത് പറയുന്നത്?
അത് വ്യക്തമാക്കാന്‍ വേണ്ടിയാണ്‌ ഈ അദ്ധ്യായത്തിലെ 22 മുതലുള്ള സൂക്തങ്ങള്‍ ഞാന്‍ ഉദ്ധരിച്ചത്.
"നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല" ഇത് അല്ലാഹു ആരോട് പറഞ്ഞതാണ്‌? മുഹമ്മദ് നബി ഭ്രാനതനാണെന്ന് വാദിക്കുന്നവരോട്. അല്ലാതെ ആരോടാ ഇത് പറയുക?
"ഇത് ശപിക്കപ്പെട്ട പിശാചിന്റെ വാക്കുകളല്ല." ആരോടാണ്‌ ഇത് പറയുക? ഖുര്‍ആന്‍ പൈശാചിക വചനമാണെന്ന് വാദിക്കുന്നവരോട് തന്നെ. അല്ലതെ ആരോടാണ്‌ ഇത് പറയുക?
"അപ്പോള്‍ എങ്ങോട്ടാണ്‌ നിങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്?" ഖുര്‍ആനിനെ അവഗണിച്ച് പോയ്‌കൊണ്ടിരികുന്നവരോടല്ലാതെ ആരോടാണ്‌ ഇത് ചോദിക്കുക?

അഭിസംബോധിതര്‍ ആരെന്ന് വ്യക്തമാക്കുന്ന ഈ വാക്യങ്ങള്‍ എന്റെ കമന്റില്‍ ഞാന്‍ ഉദ്ധരിച്ചിരുന്നു. എന്നാല്‍, ആ ഭാഗം പൂര്‍ണ്ണമായും വിട്ടുകളഞ്ഞിട്ട് നേരത്തെ ജബ്ബാര്‍ ഉദ്ധരിച്ചതും, പിന്നീട് അദ്ദേഹം തന്നെ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തതുമായ, വിമര്‍ശിക്കാന്‍ സൌകര്യം തോന്നുന്ന ഭാഗം മാത്രം ഉദ്ധരിച്ചാണ്‌ ഇവിടെ സന്തോഷ് ചര്‍ച്ച നടത്തുന്നത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താല്‍ ഒരു വാക്യത്തിന്ന് വക്താവ് ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കാന്‍ എളുപ്പമാണ്‌. അത് വേണ്ട; അത് നല്ല ശൈലിയല്ല. ഈ വാക്യങ്ങള്‍ അതിന്റെ സന്ദര്‍ഭത്തില്‍ വച്ച് വായിച്ചാല്‍ ഞാന്‍ പറഞ്ഞ ആശയം സന്തോഷും ലത്തീഫും ഉള്‍പ്പെടെ ആര്‍ക്കും ബോദ്ധ്യമാകും.

അഥവാ അവരോട് അല്ലാഹു പറയുകയാണ്‌ ഇനി നിങ്ങള്‍ സ്വയം ഇച്ഛിച്ചിട്ട് നിങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. ഇനി നിങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഞാന്‍ അങ്ങനെ ഇച്ഛിക്കണം, പക്ഷെ അത് എന്‍റെ നടപടിക്രമമല്ല. വിശ്വാസം അല്ലെങ്കില്‍ നിഷേധം അത് നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തെരഞ്ഞെടുക്കണം.

ബിജു ചന്ദ്രന്‍ said...

track

ബയാന്‍ said...

"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും...
"


@ ചിന്തകന്‍: 'അല്ലാഹു' സൃഷ്ടാവ് ആണെന്നതും ഖുറാന്‍ അല്ലാഹുവിന്റെ വാക്കുകളാണെന്നും താന്കളുടെ വിശ്വാസമാണ്. താന്കളുടെ അന്ധവിശ്വാസമല്ല ലോകത്തിലെ പരമമായ സത്യം.

അല്ലാഹുവില്‍ വിശ്വാസമില്ലാത്തവന് അല്ലാഹു ദൈവമല്ലാത്തത് പോലെ;
'ഖുറാനില്‍’ വിശ്വാസമില്ലാത്തവര്‍ക്ക് ഖുറാന്‍ വിശുദ്ധ ഗ്രന്ഥവുമല്ല. മുസ്ലിം അല്ലാത്തവര്‍ ‘ഖുറാനെ’ വിശുദ്ധ ഗ്രന്ഥമായി ബഹുമാനിക്കുന്നുവെങ്കില്‍, അത് പേടികൊണ്ടാണ്; അല്ലാതെ സത്യസന്ധമായ ബഹുമാനം കൊണ്ടല്ല.

പിന്നെ ‘അത് തന്നെ ആവാനെ തരമുള്ളൂ‘ എന്ന ‘അത് താനല്ലയോയിത്’ എന്ന ഉല്പ്രേക്ഷ എനിക്കിഷ്ടായി. താന്കളും ഇവിടെ എഴുതി തള്ളി വിടുന്നത് പേടികൊണ്ടാണോ ?

ea jabbar said...

"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും..."
------
ഇതാണു വിശ്വാസിയുടെ സത്യസന്ധമായ നിലപാട്. യുക്തിയും ശാസ്ത്രവും പറഞ്ഞു വരുമ്പോഴാണു നമുക്ക് ഇടപെടേണ്ടി വരുന്നത്.
ഈ ചെരുപ്പാണു പാകം എന്നു ഞങ്ങള്‍ ഉറച്ചു തന്നെ വിശ്വസിക്കുന്നു. ഇനി കാല്‍ അതിനനുസരിച്ചു ചെത്തി ശരിയാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല !
യുക്തിവാദി കാലിനു പാകമുള്ള ചെരുപ്പ് തെരയുകയാണു ചെയ്യുക !!

ea jabbar said...

കാലു വളരുന്നതിനനുസരിച്ച് ചെരുപ്പ് മാറും. ചെരുപ്പ് കേടാകുമ്പോഴും പുതിയതു വാങ്ങും..

ea jabbar said...

അഥവാ അവരോട് അല്ലാഹു പറയുകയാണ്‌ ഇനി നിങ്ങള്‍ സ്വയം ഇച്ഛിച്ചിട്ട് നിങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല.
-----
അല്ലാഹു ഇങ്ങനെ പറഞ്ഞ് -
കുറ്റം സ്വയം ഏറ്റെടുക്കാന്‍ പോയി-സ്വയം പരിഹാസ്യനാകേണ്ടിയിരുന്നില്ല !
ഒന്നും മിണ്ടാതിരുന്നാല്‍ മതിയായിരുന്നു !!
ദേഷ്യം വന്നപ്പോള്‍ അറിയാതങ്ങു പറഞ്ഞു പോയതാകും. പാവം അല്ലാഹു !!

ea jabbar said...

>>> ഞാന്‍ ദൈവത്തെ നിഷേധിച്ചില്ലല്ലോ? എനിക്ക് എന്റേതായ ദൈവമുണ്ട്. <<<

ആ ദൈവത്തെ ഇതിനകം പരിചയപ്പെടുത്തിയിട്ടുണ്ടോ. ഇല്ലെങ്കില്‍ അടുത്ത് പരിചയപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടോ. ജബ്ബാര്‍ മാഷേ ഇത്ര സ്വാര്‍ഥനാകരുത്. ഞങ്ങളൊക്കെ ഇപ്പോള്‍ വിശ്വസിക്കുന്ന ദൈവത്തെ നിഷേധിച്ചാലെ നിങ്ങളുടെ ദൈവത്തെ കാണിച്ചു തരൂ എന്നുണ്ടോ.
---
പക്ഷെ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ ദൈവനിഷേധി എന്നെന്നെ പറയാനാവില്ല.
-----
പരിചയപ്പെടുത്താനും തൊട്ടു കാണിക്കാനും എണ്ണി നോക്കാനുമൊക്കെ പറ്റിയ ഒരു “സാധനം” ആണു ദൈവം എന്നു ഞാന്‍ കരുതുന്നില്ല ലതീഫേ !

ea jabbar said...

ദേഷ്യം പിടിച്ച് തെറി വിളിക്കുന്ന ക്ഷിപ്രകോപിയായ ഒരു “വ്യക്തി”യായും ദൈവത്തെ സങ്കല്പിക്കാനാവുന്നില്ല.

..naj said...

"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും..."
------
ea jabbar said...
യുക്തിയും ശാസ്ത്രവും പറഞ്ഞു വരുമ്പോഴാണു നമുക്ക് ഇടപെടേണ്ടി വരുന്നത്.
ഈ ചെരുപ്പാണു പാകം എന്നു ഞങ്ങള്‍ ഉറച്ചു തന്നെ വിശ്വസിക്കുന്നു. ഇനി കാല്‍ അതിനനുസരിച്ചു ചെത്തി ശരിയാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല !
യുക്തിവാദി കാലിനു പാകമുള്ള ചെരുപ്പ് തെരയുകയാണു ചെയ്യുക !!
___________________________________
ജബ്ബാര്‍ മാഷെ,
ഈ ലോകത്ത് ഒരു ജബ്ബാര്‍ മാഷ്‌ മാത്രമല്ലല്ലോ ഉള്ളത്. ആയിരത്തി നാനൂറു വര്‍ഷം പിറകിലേക്ക് പോയാല്‍ വിജ്ഞാനം എന്തെന്നറിയാത്ത ജന സമൂഹം മുതല്‍ ഈ കാലഘട്ടത്തിലുള്ള സമൂഹത്തോട് വരെ സംവദിക്കുന്ന ഒരു ഗ്രന്ഥം. അത് എല്ലാവരെയും ഒരേ പോലെ ആകര്‍ഷിക്കുന്നു. അതുകൊണ്ടാണ് അന്ജരായ സമൂഹവും, വിദ്യാ സമ്പന്നരായ ബുദ്ധിജീവികളും തങ്ങളുടെ അറിവനുസരിച്ച് അതിനെ മനസ്സിലാക്കുന്നത്. അന്ജരായ മനുഷ്യന്‍ തന്റെ അറിവിന്റെ ലോകം വെച്ച് മനസ്സിലാക്കുകയും ഉള്കൊള്ളുകയും ചെയ്യുമ്പോള്‍ അറിവുള്ളവരെ കുര്‍ആന്‍ വിശാലമായ ലോകത്തേക്ക് കൊണ്ട് പോകുന്നു. ഒരേ പോലെയുള്ള ഈ ബാലന്‍സിംഗ് കുര്‍ അന്റെ മാത്രം പ്രത്യേകതയാണ്.
ഒരു ഉദാ: മാഷ്‌ കണ്ടെത്തിയ ഒരു ശാസ്ത്ര സത്യം ആ ഭാഷ ഉപയോഗിച്ച് ആദിവാസികളോട് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകില്ല. ഇനി പിന്നീട് അവര്‍ കേട്ടതും, വായിക്കാന്‍ അറിവുള്ളവര്‍ വായിച്ചതും വെച്ച് വിശദീകരിച്ചാല്‍ പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയില്ല. വിജ്ഞാനത്തില്‍ മനുഷ്യര്‍ എല്ലാവരും ഒരുപോലെ അല്ലല്ലോ. പക്ഷെ കുര്‍ ആണ്‍ എല്ലാവര്ക്കും ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് അവതരിചീട്ടുള്ളത്. ഇവിടെ അറിവില്ലാത്തവര്‍ അവരുടെ അറിവ് വെച്ച് കൊണ്ട് വിശദീകരിച്ചതിനെ അറിവുള്ളവര്‍ എടുത്തു വിമര്‍ശിക്കുന്നത് വിവേകമില്ലായ്മയാണ് എന്ന് പറയേണ്ടിവരും. അറിവും, വിവേകവും രണ്ടും രണ്ടാണ്. സംവാദത്തിനു ഇത് പ്രധാന ഘടകമാണ്. അതില്ലാത്തതിന്റെ കുഴപ്പം പലരുടെയും കമന്റില്‍ കാണുന്നുണ്ട്.

ലോകത്തിലെ സകല മനുഷ്യരോടും ഈ ഗ്രന്ഥം സംവദിക്കുന്നു എന്നത് തന്നെ അത്ഭുതമാണ് മാഷെ.

KK Alikoya said...

ആലിക്കോയ: അഥവാ അവരോട് അല്ലാഹു പറയുകയാണ്‌ ഇനി നിങ്ങള്‍ സ്വയം ഇച്ഛിച്ചിട്ട് നിങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല.
-----
ജബ്ബാര്‍: അല്ലാഹു ഇങ്ങനെ പറഞ്ഞ് -
കുറ്റം സ്വയം ഏറ്റെടുക്കാന്‍ പോയി-സ്വയം പരിഹാസ്യനാകേണ്ടിയിരുന്നില്ല !
ഒന്നും മിണ്ടാതിരുന്നാല്‍ മതിയായിരുന്നു !!
ദേഷ്യം വന്നപ്പോള്‍ അറിയാതങ്ങു പറഞ്ഞു പോയതാകും. പാവം അല്ലാഹു !!

= ഇവിടെ ഒരു ജോക്കറിന്റെ റോളിലല്ല ജബ്ബാറിനെ ഞാന്‍ പ്രതീക്ഷിക്കുന്നത്.

KK Alikoya said...

ജബ്ബാര്‍: "മനുഷ്യന്റെ പ്രവൃത്തികള്‍ക്ക് മനുഷ്യര്‍ ഉത്തരവാദികളല്ലെന്നും എല്ലാം ദൈവനിശ്ചയമാണെന്നും പറയുന്നതും പ്രതികൂല സാഹചര്യങ്ങളില്‍ വിധിയില്‍ ആശ്വാസം കണ്ടെത്തുന്നതും വിശ്വാസികളാണ്."

= മനുഷ്യന്റെ എല്ലാ പ്രവൃത്തികളെ കുറിച്ചും ഇപ്പോള്‍ ഇവിടെ ചര്‍ച്ച നടക്കുന്നില്ല. മറിച്ച് നേര്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യന്ന് ഉണ്ടോ; അതല്ല അതും ദൈവനിശ്ചയമാണോ എന്നാണ്‌ ചര്‍ച്ച. മനുഷ്യന്ന് ലഭിക്കുന്ന മറ്റു കാര്യങ്ങള്‍ ആയുസ്സ്, സമ്പത്ത്, ആരോഗ്യം, സൌന്ദര്യം, അവസരങ്ങള്‍ എന്നിത്യാതികള്‍ ഇവിടെ ഇത് വരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഈ പോസ്റ്റില്‍ അതും കൂടി വേണ്ട. 'വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നുവോ? എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടുന്നുവോ? അതല്ല മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കി അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നുവോ? ഇതാണ്‌ ഇവിടെ ചര്‍ച്ച ചെയ്തു വരുന്ന വിഷയം.

KK Alikoya said...

ജബ്ബാര്‍: "ഈ മതമൂഢവിശ്വാസങ്ങളൊക്കെ ഏതാനും തലമുറകള്‍ കൂടി കഴിയുന്നതോടെ മണ്ണടിയുക തന്നെ ചെയ്യും."

= സ്വപ്നം കാണുന്നതിന്ന് ടാക്സ് കൊടുക്കേണ്ടതില്ല. മുക്കാല്‍ നൂറ്റാണ്ട് മത നശീകരണത്തിന്ന് വേണ്ടി ചെലവഴിച്ച 'യശഃശരീരയായ' സോവിയറ്റ് യൂണിയന്റെ കാര്യം മറക്കരുത്.

Fazil said...

ea jabbar said...
വൃഷണം മുതുകിലെത്തിക്കാന്‍ കഴിഞ്ഞവര്‍ക്ക് തലച്ചോറിനെ ഹൃദയത്തിലെത്തിക്കാനും നിഷ്പ്രയാസം കഴിയും !
അതാനു വിശ്വാസം !!!


ഈ വിഷയത്തില്‍ മാഷെ "ഭ്രൂണശാസ്ത്രം ഖുര്‍ആനില്‍(ജബ്ബാര്‍ മാഷിനുള്ള മറുപടി)" എന്ന ബ്ലോഗിലേക്ക് ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു എന്നോര്‍മിപ്പിക്കുന്നു.

പിന്നെ ചിന്താശക്തി നല്‍കുന്നത് ഹൃദയമാണോ തലച്ചോറാണോ എന്ന് തീരുമാനിക്കും മുന്‍പ് അങ്ങനെ ഒരു വസ്തുത ഉണ്ടോ എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. ചിന്താശക്തി Quantum Mechanics ഉപയോഗിച്ച് വിശദീകരിക്കാന്‍ സാധിച്ചേക്കാം എന്നുപറയുന്ന പഠനത്തെക്കുറിച്ച് അറിയാന്‍ "Quantum mind" എന്ന ലേഖനം വായിക്കുക.

ചിന്താശക്തിയില്‍ തലച്ചോറിന്‍റെ പങ്കിനെക്കുറിച്ച് ഖുര്‍ആന്‍ അവതരിക്കുന്നതിനു 900 വര്‍ഷങ്ങള്‍ക്കു മുന്‍പെങ്കിലും മനുഷ്യന് അറിവുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു.

Men ought to know that from nothing else but the brain come joys, delights, laughter and sports, and sorrows, griefs, despondency, and lamentations. … And by the same organ we become mad and delirious, and fears and terrors assail us, some by night, and some by day, and dreams and untimely wanderings, and cares that are not suitable, and ignorance of present circumstances, desuetude, and unskilfulness. All these things we endure from the brain, when it is not healthy…
— Hippocrates (BC 460 – BC 370), On the Sacred Disease

ഈ വിഷയത്തില്‍ എന്‍റെ വിശദമായ അഭിപ്രായങ്ങള്‍ ഇവിടെ വായിക്കാം.

..naj said...

ലത്തീഫ്, ആലികോയ, & ഫസല്‍,
ജബ്ബാര്‍ മാഷ്ടെ ആരോപണങ്ങള്‍ക്ക് കുര്‍ ആന്‍ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ വിശദീകരണം ധാരാളം മതി. ഒരേ സമയം പലരും കമന്റു ചെയ്യുമ്പോള്‍ വിഷയം ഇടയ്ക്കു മാറി പോകുന്നു. സംവാദം ആരോഗ്യകരമാകുന്നതിനു ഇടയ്ക്കു കയറി വിഷയം മാറ്റുന്ന യുക്തിവാദി സുഹൃത്തുക്കളും ഗാലറിയില്‍ ഇരിക്കുന്നതാകും അഭികാമ്യം. ഇവിടെ ചോദ്യങ്ങള്‍ക്ക് ജബ്ബാര്‍ മാഷ് തന്നെ ധാരാളം. !

മുഹമ്മദ് ഖാന്‍(യുക്തി) said...

എന്റെ മുന്‍ കമന്റിന്റെ തുടര്‍ച...
ഇനി ഫസിലിയന്‍ ഡിറ്റര്‍മിനിസവും ഫ്രീവില്ലും എന്തെന്നു പരിശോധിക്കാം;-ആദി കാരണത്തെ ദൈവമെന്നു വിലയിരുത്തി ടിയാനെ വിധികര്‍താവാക്കി വാഴിക്കുമ്പോള്‍,മനുഷ്യരുടെ പ്രവര്‍ത്തിക്കു ടിയാന്‍ ഉത്തരവാദിയായി,അപ്പോള്‍ സ്വര്‍ഗവും നരകവും കീറാമുട്ടിയാവും.അതിനുള്ള പരിജയാണ് ഫ്രീവില്‍.ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഫ്രീ യുടെകാലഘട്ടമാണല്ലോ,ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ഫാന്‍ ഫ്രീ,ഗ്രയിന്റര്‍ വാങ്ങുമ്പൊള്‍
മിക്സി ഫ്രീ,വിധിയെ വിശ്വസിക്കുമ്പോള്‍ ഫ്രീവില്ല് ഫ്രീ.
ഇത് തെറ്റായ ഊഹത്തില്‍ നിന്നും അടിസ്ഥാന രഹിതമായ നിഗമനത്തിലെത്തുമ്പോഴുള്ള ഒരു ഗതികേടാണ്.വീണു കാലോടിഞ്ഞവന്റെ ട്രപ്പീസു കളി, ഫലമോ കയ്യും ഒടിയും.
തുടരും....

മുഹമ്മദ് ഖാന്‍(യുക്തി) said...

തുടര്‍ച...
മല്‍ട്ടിവേര്‍സ്,മള്‍ട്ടി വേള്‍ഡ്;-
ഫസില്‍ തന്നലിങ്ക് ആദ്യം നോക്കാം-The multiverse (or meta-universe, metaverse) is the hypothetical set of multiple possible universes,
അതായത് ഇതു വെറും സാങ്കല്പിക സിദ്ധാന്തമാണ്.

ഇനി ഒരു ചെറിയ സംഭവത്തിലേക്കു കണ്ണോടിക്കാം-രണ്ടു കൂട്ടുകാര്‍ ലോകത്തെ പഠിക്കാനായി ഇറങ്ങി തിരിച് കാടും മലയും ചുറ്റി
കുറെ മനസ്സിലാക്കിയതിനുശേഷം കടലിനുമുമ്പില്‍ എത്തി,ഒരാള്‍ പറഞ്ഞു-നാവിഗേറ്റുചെയ്തു പഠിക്കാനുള്ള കോപ്പുകള്‍ നമുക്കില്ല,അതുകൊണ്ട് ഇനിയുള്ളത് നമുക്കറിയില്ല എന്നുതീരുമാനിച്ചു പിരിയാം,
മറ്റെയാള്‍ പറഞ്ഞു-ഇല്ല എനിക്കറിയാം;-
ഇതാ ഞാന്‍ കാണുന്നു,ഏഴുകടലും ഏഴാകാശവും,എഴാനാകാശത്തില്‍ ഖരവെള്ളത്തിനു മീതെ കറുത്തപൂവിലെ വെളുത്തപ്രതലത്തില്‍ ഉരുണ്ടസമചതുരത്തില്‍ ഒരു സിംഹാസനം അതില്‍ ഒരു ഒറ്റമൂലി “കാരണ”വര്‍ ഇരിക്കുന്നു.,ടിയാന്‍ അശരീരിയാണ്,സന്താനമേതുമില്ല,സര്‍വ്വശക്തനാണ്,ഇടക്കിടയ്ക്ക് കോപം വരും,സര്‍വജ്ഞനാണ്,എഴുത്തുമാലാഖയുടെ കിത്താബ് പരിശോധിക്കുകയാണ്,ആളുകള്‍ നഗ്നരായി നിരന്നുനില്‍പ്പുണ്ട്,ടിയാന്‍ ഒരു മുടിയെടുത്തു ഏഴായിക്കിറി ഒരുകീറുനു മുകളില്‍ കൂടി നടക്കാന്‍ ആവശ്യപ്പെടുന്നു,ബോംബെ സര്‍ക്കസിലും ജമിനിമക്കസിലും ഉണ്ടയിരുന്നവര്‍ നടന്നുകേറി,ഫിലോസഫിസര്‍ക്കസ് അറിഞ്ഞവര്‍
വല്ലവിധേനയും ഒപ്പിച്ചു,
ഇനിയുള്ളത് ഒരു സുവര്‍ണ്ണരാജ്യം,അവിടെ മമ്മക്കാ കള്‍ട്ടിലുള്ളവര്‍ മാത്രം,പുളിക്കാത്തതൈരില്‍ തികട്ടുന്നതേഞ്ചേര്‍ത്ത ലസ്സിയുടെ ബിവറേജ് നദി,ദാസികള്‍, എന്നാലും ജോലിതേടിവരുന്ന ബാലന്മാര്‍ ,അടിപ്പൊളി സദാചാരം,ദാസന്മാരുടെ ഒരുകുറവ്,....
ആദ്യ കൂട്ടുകാരന്റെ മനോഗതം”കാടു കയറുന്ന ചിന്ത”.
അറിയില്ല എന്നു പറയാനുള്ള മാന്യത ,അതാണ് അന്തസും വിവേകവും.

ചിന്തകന്‍ said...

ആലിക്കോയ: അഥവാ അവരോട് അല്ലാഹു പറയുകയാണ്‌ ഇനി നിങ്ങള്‍ സ്വയം ഇച്ഛിച്ചിട്ട് നിങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല.
-----
ജബ്ബാര്‍: അല്ലാഹു ഇങ്ങനെ പറഞ്ഞ് -
കുറ്റം സ്വയം ഏറ്റെടുക്കാന്‍ പോയി-സ്വയം പരിഹാസ്യനാകേണ്ടിയിരുന്നില്ല !
ഒന്നും മിണ്ടാതിരുന്നാല്‍ മതിയായിരുന്നു !!
ദേഷ്യം വന്നപ്പോള്‍ അറിയാതങ്ങു പറഞ്ഞു പോയതാകും. പാവം അല്ലാഹു !!

= ഇവിടെ ഒരു ജോക്കറിന്റെ റോളിലല്ല ജബ്ബാറിനെ ഞാന്‍ പ്രതീക്ഷിക്കുന്നത്.


ജോക്കറിന്റെ റോള്‍ ജബ്ബാര്‍ മാഷ് ഉപേക്ഷിക്കുമെന്ന യാതൊരു പ്രതീക്ഷയും എനിക്കില്ല. പത്ത് മുപ്പത്തഞ്ച് കൊല്ലമായിട്ട് തുടരുന്നതല്ലേ...

ആലിക്കോയ മാഷെ
വസ്തുതകള്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് താങ്കളുടെ കമന്റുകള്‍ ഉപകാരപെടാതിരിക്കില്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

ചിന്തകന്‍ ചിന്തിക്കുന്നു....
ജോക്കറിന്റെ റോള്‍ ജബ്ബാര്‍ മാഷ് ഉപേക്ഷിക്കുമെന്ന യാതൊരു പ്രതീക്ഷയും എനിക്കില്ല. പത്ത് മുപ്പത്തഞ്ച് കൊല്ലമായിട്ട് തുടരുന്നതല്ലേ...

അപ്പോള്‍ ചിന്തകാ ഉത്തരം മുട്ടുമ്പോള്‍ ചോദ്യകര്‍ത്താവ് “ജോക്കറാ“വും?

മുഹമ്മദ് ഖാന്‍(യുക്തി) said...

ഫസിലിയന്‍ ക്വാണ്ടം തിയറി നാളെ...

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രപഞ്ചത്തെ പൂര്‍ണ്ണമായി മനുഷ്യനു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല,സങ്കല്‍പ്പങ്ങള്‍ ചിന്തയുടെ ഭംഗിയാണ്,എന്നാല്‍ സങ്കല്‍പ്പത്തെ സത്യമായി കരുതുന്നത് മടയത്തരമാണ്,അവയെ തെളിവുകള്‍ കിട്ടുന്നതുവരെ പാട്ടിനു വിടുക.ഇത് ,hypothesis നെ എടുത്ത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന പ്രിയ ഫസില്‍ ശ്രദ്ധിക്കുമല്ലോ.

ചിന്തകന്‍ said...

അപ്പോള്‍ ചിന്തകാ ഉത്തരം മുട്ടുമ്പോള്‍ ചോദ്യകര്‍ത്താവ് “ജോക്കറാ“വും?


ഉത്തരം മുട്ടിച്ചാലല്ലേ അങ്ങനെയൊരു പ്രശ്നം ഉദിക്കുന്നുള്ളൂ.. യുക്തീ‍...

മുകളില്‍ ജബ്ബാര്‍ മാഷ് ആലിക്കോയ മാഷിന് നല്‍കിയ മറുപടി ശ്രദ്ധിക്കൂ. അതില്‍ ഉത്തരം മുട്ടുന്ന എന്ത് ചോദ്യമാ ഉള്ളത്? ജോക്കറു കളിയല്ലാതെ.

ജോക്കര്‍ കളി ഉത്തരം മുട്ടലിന്റെ ലക്ഷണമാണെന്ന ‘യുക്തി‘, യുക്തിക്കില്ലാതെ പോയല്ലോ!

മുഹമ്മദ് ഖാന്‍(യുക്തി) said...

ചിന്തകന്‍....
മുകളില്‍ ജബ്ബാര്‍ മാഷ് ആലിക്കോയ മാഷിന് നല്‍കിയ മറുപടി ശ്രദ്ധിക്കൂ. അതില്‍ ഉത്തരം മുട്ടുന്ന എന്ത് ചോദ്യമാ ഉള്ളത്? ജോക്കറു കളിയല്ലാതെ
പ്രിയ ചിന്തകാ ആ മഞ്ഞ കണ്ണട ഒന്നെടുത്തു മാറ്റു അപ്പോള്‍ മനസ്സിലാകും വൈരുദ്ധ്യങ്ങളാല്‍ ആടി ഉലയുന്നവരെ, ശരിക്കും ഉത്തരം മുട്ടിയവരെ.

സന്തോഷ്‌ said...

ആലിക്കോയ,

ഞാന്‍ ഇങ്ങനെ എഴുതിയിരുന്നത് - ഏതു സാഹചര്യത്തിലെ ഏതു വ്യക്തികളെ ഉദ്ദേശിച്ചു പറഞ്ഞതായാലും - കാണാതെയാണോ താങ്കള്‍ ഈ വാക്കുകള്‍ എഴുതിയത് - അഭിസംബോധിതര്‍ ആരെന്ന് വ്യക്തമാക്കുന്ന ഈ വാക്യങ്ങള്‍ എന്റെ കമന്റില്‍ ഞാന്‍ ഉദ്ധരിച്ചിരുന്നു. എന്നാല്‍, ആ ഭാഗം പൂര്‍ണ്ണമായും വിട്ടുകളഞ്ഞിട്ട് നേരത്തെ ജബ്ബാര്‍ ഉദ്ധരിച്ചതും, പിന്നീട് അദ്ദേഹം തന്നെ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തതുമായ, വിമര്‍ശിക്കാന്‍ സൌകര്യം തോന്നുന്ന ഭാഗം മാത്രം ഉദ്ധരിച്ചാണ്‌ ഇവിടെ സന്തോഷ് ചര്‍ച്ച നടത്തുന്നത്.

താങ്കള്‍ എഴുതി - അവരോട് അല്ലാഹു പറയുകയാണ്‌ ഇനി നിങ്ങള്‍ സ്വയം ഇച്ഛിച്ചിട്ട് നിങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. ഇനി നിങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഞാന്‍ അങ്ങനെ ഇച്ഛിക്കണം, പക്ഷെ അത് എന്‍റെ നടപടിക്രമമല്ല. വിശ്വാസം അല്ലെങ്കില്‍ നിഷേധം അത് നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തെരഞ്ഞെടുക്കണം. -

(ഖുര്‍ആന്‍ 81: 22-29) (ഹേ, മക്കാവാസികളേ) നിങ്ങളുടെ സഖാവ് ഭ്രാന്തനല്ല. അദ്ദേഹം തെളിഞ്ഞ ചക്രവാളത്തില്‍ ആ സന്ദേശവാഹകനെ കണ്ടിട്ടുണ്ട്. അതിഭൌതികമായ (ഈ ജ്ഞാനം ലോകര്‍ക്കെത്തിക്കുന്ന) കാര്യത്തില്‍ അദ്ദേഹം ലുബ്ധനല്ല. ഇതൊരിക്കലും അഭിശപ്തനായ ചെകുത്താന്റെ വചനമല്ല. ഇനിയും നിങ്ങള്‍ എങ്ങോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്? ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്. നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ

താങ്കളുടെ വാക്കുകളിലെ "വിശ്വാസം അല്ലെങ്കില്‍ നിഷേധം അത് നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തെരഞ്ഞെടുക്കണം" എന്നത് ഖുര്‍ആന്‍ 81: 22-29 ലെ ഏതു വാക്യത്തിന്റെ വ്യാഖ്യാനം ആണ്? ഞാന്‍ വായിച്ച ഖുര്‍ആന്‍ പരിഭാഷയില്‍ "നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" എന്നതിന് നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:

മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്. മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.

സന്തോഷ്‌ said...

<> നേര്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യന്ന് ഉണ്ടോ; അതല്ല അതും ദൈവനിശ്ചയമാണോ എന്നാണ്‌ ചര്‍ച്ച. മനുഷ്യന്ന് ലഭിക്കുന്ന മറ്റു കാര്യങ്ങള്‍ ആയുസ്സ്, സമ്പത്ത്, ആരോഗ്യം, സൌന്ദര്യം, അവസരങ്ങള്‍ എന്നിത്യാതികള്‍ ഇവിടെ ഇത് വരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഈ പോസ്റ്റില്‍ അതും കൂടി വേണ്ട. 'വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നുവോ? എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടുന്നുവോ? അതല്ല മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കി അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നുവോ? ഇതാണ്‌ ഇവിടെ ചര്‍ച്ച ചെയ്തു വരുന്ന വിഷയം. <>

@ ആലിക്കോയ,

നേര്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യന്ന് ഉണ്ടോ; അതല്ല അതും ദൈവനിശ്ചയമാണോ? -

മദൂദിയുടെ ഉത്തരം : മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്.

'വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നുവോ? എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടുന്നുവോ? അതല്ല മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കി അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നുവോ?

മദൂദിയുടെ ഉത്തരം : തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.

സന്തോഷ്‌ said...

<> നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു എന്ന കാര്യം മുന്‍ കമന്റുകളില്‍ ഞാന്‍ വ്യക്തമാക്കിയതാണ്‌. അതാകട്ടെ ആരും നിഷേധിച്ചതായി കണ്ടിട്ടുമില്ല. ദൈവേച്ഛയും മനുഷ്യേച്ഛയും ഒരേ സമയം നില നില്‍ക്കുന്നു എന്ന കാര്യവും തെളിവ് സഹിതം വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ. ഇതും ആരും നിഷേധിച്ചിട്ടില്ല. മറിച്ച് ഇസ്‌ലാമിന്റെ വിധിവിശ്വാസത്തെ എതിര്‍ക്കാന്‍ വേണ്ടി യുക്തിവാദികള്‍ പ്രയോഗിക്കുന്നത് വളച്ചൊടിക്കല്‍ തന്ത്രം മാത്രമാണ്‌.<>

@ ആലിക്കോയ,

താങ്കളുടെ അഭിപ്രായത്തില്‍ "നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു", എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാതാവും ഇസ്ലാമിക പണ്ഡിതനുമായ മദൂദിയുടെ അഭിപ്രായത്തില്‍ "തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ" ദൈവേച്ഛയും മനുഷ്യേച്ഛയും ഒരേ സമയം നിലനില്‍ക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍ നന്മതിന്മകളുടെ കാര്യത്തില്‍ മനുഷ്യേച്ഛയ്ക്ക് ഉപരിയായി ദൈവേച്ഛ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് മദൂദി പറയുന്നു. താങ്കളുടെയും മദൂദിയുടെയും അഭിപ്രായത്തില്‍ പരസ്പരവിരുദ്ധത പ്രകടമാണ്. ഇവയില്‍ ഏതാണ് ശരി?

..naj said...
This comment has been removed by the author.
paltalk said...

ആടിനേ പറ്ടിയാക്കുന്ന വാദങ്ങളാണ് ഇവിടെ. മനുഷ്യന്‍ ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നതെന്ന് ഖൂരാണേ ന്യായീകരിക്കാന്‍ വേണ്ടി ഒരു ഉളുപ്പും ഇല്ലാതെ എഴുതുന്നത്‌ കണ്ടില്ലേ?

അപ്പോ കൃത്രിമ ഹൃദയം ഉള്ളവര്‍ ചിന്തിക്കില്ല .. അല്ലേ മക്കളെ?

..naj said...

paltalk said...
"...അപ്പോ കൃത്രിമ ഹൃദയം ഉള്ളവര്‍ ചിന്തിക്കില്ല .. അല്ലേ മക്കളെ?"
______________________________
പല്‍താക്,

ഹൃദയം എന്നാ പ്രയോഗം ഒരു സാങ്കേതിക പദം മാത്രമാണ്. ചിന്ത എന്ന് പറയുന്ന പ്രോസെസ്സ് എങ്ങിനെ നടക്കുന്നു എന്നുള്ളത് ഇന്നും അന്ജാതമാണ്. അതുകൊണ്ട്, കൃത്രിമം എന്നതോ, ഒറിജിനല്‍ എന്നത് വിഷയമല്ല. അത് ഫങ്ക്ഷന്‍ ചെയ്യുന്നു എന്നതാണ് വിഷയം. ആ ഫന്ക്ഷനിലൂടെ പ്രോസെസ്സ് നടക്കുന്നു. ചിന്ത stored അല്ല എന്ന് മനസ്സിലാക്കുക.

I hope your heart functions if you could understand well !

ബയാന്‍ said...

naj: എങ്കിലും താന്കളുടെ അത്ര വിവരം മുഹമ്മദിന് ഇല്ലാതെ പോയി.


മുഹമ്മദ് നബി പറയുന്നു. “അറിയുക! ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്‌. അത്‌ നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത്‌ ദുഷിച്ചാലോ, ശരീരം മുഴുവന്‍ ദുഷിച്ചു. ഹൃദയമാണ്‌ അത്‌.”(ബുഖാരി)

മുഹമ്മദ് നബി കുഞ്ഞുന്നാളില്‍ ആട് മേക്കാന്‍ പോയപ്പോള്‍ അഞ്ജാതരായ ആള്‍ക്കാര്‍ വന്ന് നബിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതായ ഒരു കഥ മദ്രസ്സയില്‍ പഠിപ്പിക്കാറുണ്ടായിരുന്നു.

നാജേ..ഇതൊരു തമാശയായികരുതിയാല്‍ മതി. വാളെടുക്കാന്‍ പോവേണ്ട. താന്കളുടെ വിശ്വാസത്തിലെ അനേകം വൈരുദ്ധ്യങ്ങളില്‍ ഒന്നു മാത്രം.

..naj said...

യരല‌വ said...
""മുഹമ്മദ് നബി പറയുന്നു. “അറിയുക! ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്‌. അത്‌ നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത്‌ ദുഷിച്ചാലോ, ശരീരം മുഴുവന്‍ ദുഷിച്ചു. ഹൃദയമാണ്‌ അത്‌.”(ബുഖാരി)
___________________________________

വെറും ആലങ്കാരിക പ്രയോഗം, യരലവ.
വിശ്വാസിയുടെ കളഞ്ഞു പോയ ""സമ്പത്താണ്‌"" വിജ്ഞാനം, അത് എവിടെ കാണ്ടാലും എടുക്കുക !
മറ്റുള്ളവരോടുള്ള "ഒരു പുഞ്ചിരി" പോലും സദഖയാണ് !
പ്രവാചകന്റെ ഹദീസുകള്‍ ഉറങ്ങാത്തവര്‍കുള്ളതാണ് . ഉറക്കം നടിക്കുന്നവര്‍ക്കുല്ലതല്ല, യരലവ.
ഞാനും മദ്രസയില്‍ പഠിച്ചതാണ്, പക്ഷെ എന്നെ പോലുള്ളവര്‍ക്ക് കാര്യം മനസ്സിലായി. ചിലര്‍ വാകുകളില്‍ തൂങ്ങി നടക്കും.
ഇങ്ങിനെയെങ്കില്‍ ഞാന്‍ കുറെ അങ്ങോട്ട്‌ കേള്‍പ്പിച്ചു തരാം!
മാംസ കഷ്ണം (ഹൃദയം) ചീത്തയാകുമോ ?? ചീത്തയായാല്‍ കളയെണ്ടാതല്ലേ ?
അപ്പൊ അതല്ല വിഷയം, കമ്മൂണികേഷന് മീഡിയ ആകുന്ന അവയവം അതിന്റെ ചിന്തകല്‍ക്കൊണ്ട് മലീമാസമാകുന്നു. എന്നര്‍ത്ഥം. നല്ല ചിന്ത നല്ല പ്രവര്‍ത്തിക്കു കാരണമാകുന്നു.

yarala, Is it called your "yukthivadam" ! Very low !

അപ്പൂട്ടൻ said...

നാജ്‌,
ഇങ്ങിനെ എത്ര കാര്യങ്ങൾ ആലങ്കാരികമായി എടുക്കാം? What is literal and what is figurative? ആർക്കാണിത്‌ ആധികാരികമായി പറയുവാൻ കഴിയുക?

ചിന്തയ്ക്ക്‌ പകരമാണ്‌ ഹൃദയം എന്ന് പ്രയോഗിച്ചിരിക്കുന്നത്‌ എന്ന വാദം അംഗീകരിച്ചാൽപ്പോലും പ്രശ്നം തീരുന്നില്ലല്ലൊ. എന്തുകൊണ്ട്‌ ഹൃദയം എന്ന് ഉപയോഗിച്ചു, ഹൃദയമല്ല ചിന്തിക്കുന്നത്‌ എന്നിരിക്കെ? തലച്ചോറിനെക്കുറിച്ച്‌ ഒന്നും ഖുർആനിൽ പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല.

ചിന്തകൻ പറയുന്നു ഇതാണ്‌ ആത്യന്തികസത്യമെന്ന്. താങ്കൾ പറയുന്നു ഇത്‌ വെറും ആലങ്കാരികമാണെന്ന്. ഏത്‌ അംഗീകരിക്കും?

മുഹമ്മദ് ഖാന്‍(യുക്തി) said...

ലത്തീഫ് പറയുന്നു.....ഭൌതികവാദികള്‍ അപ്രമാദിത്വം കല്‍പിച്ച ജനിതകശാസ്ത്രമനുസരിച്ച് മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. അവന്റെ വികാര വിചാരങ്ങളും തീരുമാനങ്ങളും കര്‍മങ്ങളുമെല്ലാം ശരീരഘടനയുടെ സൃഷ്ടിയാണ്. ജൈവവസ്തുക്കള്‍ രൂപംകൊള്ളുന്നത് ജീവകോശങ്ങളില്‍ നിന്നാണ്. അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളാണ് ജീവികളുടെ സ്വഭാവം നിര്‍ണയിക്കുന്നത്

ലത്തീഫ് ആദമാണ് ആദി മനുഷ്യന്‍ എന്നു തെറ്റിദ്ധരിക്കുന്നതു മൂലമാണ് ഇതു പറയുന്നത്,ഏതായാലും സെല്‍ ബയോളജിയെ എടുത്തുദ്ധരിച്ചതിനാല്‍ പരിണാമം ബ്ലോഗില്‍ മുങ്ങിതപ്പി കിട്ടിയില്ലങ്കിലും മറ്റു വിധോന പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

KK Alikoya said...

= ലോകത്തുള്ള സകല മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്നത് സാധിക്കുമായിരുന്നു; ഒരു സംശയവുമില്ല. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. പക്ഷെ, അപ്പോള്‍ അവന്ന് 'മനുഷ്യനെ', ഇന്ന് നാം കാണുന്ന മനുഷ്യനെ, സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ മഹത്വമറിയുന്നവരോടേ ഇത് പറഞ്ഞിട്ട് കാര്യമുള്ളു. മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു മൃഗമാണ്‌ താനും എന്ന് വിചാരിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സധിക്കുകയില്ലെന്നറിയാം. ഓരോ വസ്തുവിന്നും ദൈവം അതിന്റെ ഉണ്മ നല്‍കിയത് ഓരോ ദൌത്യം നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ്‌.
മനുഷ്യന്ന് ഈ ലോകം ഒരു പരീക്ഷണ ഗേഹമാണ്‌; അതാണ്‌ ദൈവനിശ്ചയം. ഇത് നടക്കണമെങ്കില്‍ എല്ലാവരെയും ദൈവം നല്ലവരാക്കാനോ ചീത്തയാക്കാനോ തീരുമനിക്കുകയല്ല; അവന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കുകയാണ്‌ വേണ്ടത്. അതാണ്‌ താന്‍ ചെയ്തതെന്ന് ദൈവം വ്യക്തമാക്കിയിട്ടുണ്ട്; നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ:

"നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

"പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

" പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

"വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)
(തുടരും)

KK Alikoya said...

= ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍:
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌.


മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിന്റെ അനന്തരഫലമായിട്ടാണ്‌ ദൈവത്തിന്ന് ഇത് പറയാന്‍ സധിക്കുന്നത്. ഈ ഇച്ഛാസ്വാതന്ത്ര്യം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സര്‍വ്വതന്ത്ര സ്വതന്ത്രമല്ല; അല്ലാഹുവിന്റെ ഇച്ഛയ്ക്ക്, അഥവാ നാം ജീവിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാണ്‌. ആ സാഹചര്യം നാം സ്വയം തീരുമാനിക്കുന്നതല്ലല്ലോ.
അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.
(തുടരും)

KK Alikoya said...

= ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍:
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌.


മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിന്റെ അനന്തരഫലമായിട്ടാണ്‌ ദൈവത്തിന്ന് ഇത് പറയാന്‍ സധിക്കുന്നത്. ഈ ഇച്ഛാസ്വാതന്ത്ര്യം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സര്‍വ്വതന്ത്ര സ്വതന്ത്രമല്ല; അല്ലാഹുവിന്റെ ഇച്ഛയ്ക്ക്, അഥവാ നാം ജീവിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാണ്‌. ആ സാഹചര്യം നാം സ്വയം തീരുമാനിക്കുന്നതല്ലല്ലോ.
അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.
(തുടരും)

KK Alikoya said...

ദൈവേച്ഛയുടെയും മനുഷ്യേച്ഛയുടെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം; മനുഷ്യേച്ഛയുടെ അളവെത്രയോ അതിന്റെ തോതനുസരിച്ചുള്ള ഉത്തരവാദിത്തമാണ്‌ നമുക്കുണ്ടാവുക. 'മറന്നുകൊണ്ടോ അറിവില്ലാതെയോ നിര്‍ബന്ധിതനായിട്ടോ ചെയ്യുന്ന ഒരു കാര്യത്തിന്നും മനുഷ്യന്‍ ഉത്തരവദിയല്ലെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. എന്നിരിക്കെ അല്ലാഹു മനുഷ്യനെ കൊണ്ട് നിര്‍ബന്ധിച്ച് കുറ്റം ചെയ്യിക്കുക എന്നിട്ട് അവനെ ശിക്ഷിക്കുകയും ചെയ്യുക; ഇത് അസംഭവ്യമാണ്‌. ഇങ്ങനെ സംഭവിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടില്ല. അല്ലാഹു നീതിമാനും ദയാലുവും കാരുണ്യവാനും പാപങ്ങള്‍ പൊറുക്കുന്നവനുമാണ്‌. ഇ വിശേഷണങ്ങളുടെ നിഷേധമായി പരിണമിക്കുന്ന ഒരു നീക്കവും അല്ലാഹുവില്‍ നിന്നുണ്ടാവുകയില്ല.

ഇനി ചോദിക്കട്ടെ: "മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?

KK Alikoya said...

" സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാ രമുണ്ട്." (Quran 14/27)

"ആര്‍ പരലോകവിള കാംക്ഷിക്കുന്നുവോ, അവനു നാം ആ വിള വളര്‍ത്തിക്കൊടുക്കുന്നതാകുന്നു. ഐഹികവിള കാംക്ഷിക്കുന്നവന്നോ, നാമത് ഇഹത്തില്‍നിന്നുതന്നെ നല്‍കുന്നു. പക്ഷേ, പരലോകത്തില്‍ അവന് യാതൊരു വിഹിതവുമുണ്ടായിരിക്കുന്നതല്ല." (Quran 42/20)

"യാഥാര്‍ഥ്യം ഇതത്രെ: ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്തുവാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല." (Quran 13/11)

"എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (Quran 4/115)

"തുറന്നുപറഞ്ഞുകൊള്ളുക: ഇത് നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിധേഷിക്കാം. " (Quran 18/29)

മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കാന്‍ അവനെ അല്ലാഹു അനുവദിക്കുന്നു. അവന്‍ ഇച്ഛിക്കും പ്രകാരം അവനെ നയിക്കുനു. ഇതിനെയാണ്‌ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി എന്നും ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്നും പറയുന്നത്. (അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു.) ഒരു കാര്യം പ്രത്യേകം ഓര്‍മ്മികുക: പരലോകത്ത് വിചാരണ വേളയില്‍, 'അല്ലഹുവേ, നീ വഴിപിഴപ്പിച്ചത് കൊണ്ടാണല്ലോ ഞാന്‍ പിഴച്ചു പോയത്' എന്ന് ഒരു കുറ്റവാളിയും പറയില്ലെന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. അഥവാ അങ്ങനെ ഒരേര്‍പ്പാട് ഇല്ല. മറിച്ച് മനുഷ്യന്‍ എങ്ങോട്ട് തിരിയുന്നുവോ അവനെ അങ്ങോട്ട് തന്നെ തിരിച്ചുവിടുകയാണ്‌ അല്ലാഹു ചെയ്യുന്നത്. തികഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം അല്ലാഹു അനുവദിച്ചിരിക്കുന്നു. ഈ ഖുര്‍ആന്‍ സൂക്തങ്ങളുള്‍പ്പെടെ സകല ന്യായങ്ങളും നാളെ അല്ലാഹുവിന്റെ മുമ്പില്‍ നിഷേധിക്ക് പ്രതികൂലമായ തെളിവായിരിക്കുമെന്നും ഓര്‍ക്കുക.

KK Alikoya said...

" സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാ രമുണ്ട്." (Quran 14/27)

"ആര്‍ പരലോകവിള കാംക്ഷിക്കുന്നുവോ, അവനു നാം ആ വിള വളര്‍ത്തിക്കൊടുക്കുന്നതാകുന്നു. ഐഹികവിള കാംക്ഷിക്കുന്നവന്നോ, നാമത് ഇഹത്തില്‍നിന്നുതന്നെ നല്‍കുന്നു. പക്ഷേ, പരലോകത്തില്‍ അവന് യാതൊരു വിഹിതവുമുണ്ടായിരിക്കുന്നതല്ല." (Quran 42/20)

"യാഥാര്‍ഥ്യം ഇതത്രെ: ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്തുവാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല." (Quran 13/11)

"എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (Quran 4/115)

"തുറന്നുപറഞ്ഞുകൊള്ളുക: ഇത് നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിധേഷിക്കാം. " (Quran 18/29)

മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കാന്‍ അവനെ അല്ലാഹു അനുവദിക്കുന്നു. അവന്‍ ഇച്ഛിക്കും പ്രകാരം അവനെ നയിക്കുനു. ഇതിനെയാണ്‌ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി എന്നും ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്നും പറയുന്നത്. (അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു.) ഒരു കാര്യം പ്രത്യേകം ഓര്‍മ്മികുക: പരലോകത്ത് വിചാരണ വേളയില്‍, 'അല്ലഹുവേ, നീ വഴിപിഴപ്പിച്ചത് കൊണ്ടാണല്ലോ ഞാന്‍ പിഴച്ചു പോയത്' എന്ന് ഒരു കുറ്റവാളിയും പറയില്ലെന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. അഥവാ അങ്ങനെ ഒരേര്‍പ്പാട് ഇല്ല. മറിച്ച് മനുഷ്യന്‍ എങ്ങോട്ട് തിരിയുന്നുവോ അവനെ അങ്ങോട്ട് തന്നെ തിരിച്ചുവിടുകയാണ്‌ അല്ലാഹു ചെയ്യുന്നത്. തികഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം അല്ലാഹു അനുവദിച്ചിരിക്കുന്നു. ഈ ഖുര്‍ആന്‍ സൂക്തങ്ങളുള്‍പ്പെടെ സകല ന്യായങ്ങളും നാളെ അല്ലാഹുവിന്റെ മുമ്പില്‍ നിഷേധിക്ക് പ്രതികൂലമായ തെളിവായിരിക്കുമെന്നും ഓര്‍ക്കുക.

KK Alikoya said...

സുശീല്‍ കുമാര്‍ പി പി said...: ">>>> മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച ദൈവം അവനെ പരീക്ഷിക്കുകയും ചയ്യുന്നു. ദൈവത്തിന്‌ മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി അറിയുമെങ്കില്‍ പിന്നെ പരീക്ഷിക്കേണ്ട കാര്യമില്ലല്ലോ? ഒരാള്‍ നന്ദിയുള്ളവനാകണോ നന്ദി കെട്ടവനാകണൊ എന്ന് തീരുമാനിക്കുന്നതും ദൈവം. എന്നിട്ട് ശിക്ഷ അയാള്‍ക്കും.

"ഇതെന്തുന്യായം എതെന്തു നീതി..........,
മറുപടിപറയൂ മൂരാച്ചികളെ............)"

• മുന്‍കൂട്ടി തീരുമാനിച്ച ദൈവം
= അല്ല; ഏത് വഴിയാണ്‌ തനിക്ക് വേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് സ്വാതന്ത്ര്യം നല്‍കിയ ദൈവം; അതാണ്‌ ശരി. അതാണ്‌ ഖുര്‍ആനിലുള്ളത്.
• ദൈവം അവനെ പരീക്ഷിക്കുകയും ചയ്യുന്നു. ദൈവത്തിന്‌ മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി അറിയുമെങ്കില്‍ പിന്നെ പരീക്ഷിക്കേണ്ട കാര്യമില്ലല്ലോ?
= ദൈവത്തെ സംബന്ധിച്ചിടത്തോളം പരിക്ഷണത്തിന്റെ ഒരു ആവശ്യവുമില്ല. എന്നാല്‍, പരിക്ഷണത്തിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. അത് നമ്മെ ബോധ്യപ്പെടുത്തേണ്ടതില്ലേ? അതിന്നാണ്‌ പരീക്ഷണം. ദൈവം നമ്മെ പരീക്ഷിക്കുകയല്ല; പരീക്ഷണത്തില്‍ അകപ്പെടുത്തുകയാണ്‌ ചെയ്യുന്നത്. അവന്ന് ബോദ്ധ്യപ്പെടാന്‍ വേണ്ടിയല്ല; നമ്മെ ബോദ്ധ്യപ്പെടുത്താന്‍.

• ഒരാള്‍ നന്ദിയുള്ളവനാകണോ നന്ദി കെട്ടവനാകണൊ എന്ന് തീരുമാനിക്കുന്നതും ദൈവം. എന്നിട്ട് ശിക്ഷ അയാള്‍ക്കും.
" അതുകൊണ്ട് നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍. ഞാന്‍ നിങ്ങളേയും സ്മരിക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കാതിരിക്കുക." (Quran 2/152)
" അല്ലാഹുവിന് നിങ്ങളെ വെറുതെ പീഡിപ്പിച്ചിട്ടെന്തുകാര്യം; നിങ്ങള്‍ നന്ദിയുള്ളവരാവുകയും വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുകയുമാണെങ്കില്‍? അല്ലാഹു വളരെ നന്ദിയുള്ളവനാകുന്നു. സകലരുടെയും അവസ്ഥകളറിയുന്നവനുമാകുന്നു." (Quran 4/147)
" നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍, അല്ലാഹു നിങ്ങളുടെ ആശ്രയം വേണ്ടാത്തവനാകുന്നു. എന്നാല്‍ അവന്‍ തന്റെ ദാസന്മാര്‍ക്കായി നിഷേധം ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നന്ദികാണിക്കുന്നുവെങ്കില്‍, അതാണവന്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്നത്. ഭാരം വഹിക്കുന്ന യാതൊരുവനും മറ്റൊരുവന്റെ ഭാരം വഹിക്കുന്നതല്ല. ഒടുവില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങേണ്ടതുണ്ട്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്തെന്ന്, അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. അവനോ, മനോഗതങ്ങള്‍ പോലും അറിയുന്നവനാകുന്നു." (Quran 39/7)
"നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം." (Quran 76/3)

• "എന്നിട്ട് ശിക്ഷ അയാള്‍ക്കും.
"ഇതെന്തുന്യായം എതെന്തു നീതി..........,
മറുപടിപറയൂ മൂരാച്ചികളെ............)"
= മേല്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്, ശിക്ഷാര്‍ഹരെ മാത്രമേ അല്ലാഹു ശിക്ഷിക്കുകയുള്ളു എന്നാണ്‌. ഇത് നീതിയല്ലെങ്കില്‍ പിന്നെവിടെയാണ്‌ നീതിയുള്ളത്? അല്ലാഹു നീതിമാനല്ലെങ്കില്‍ പിന്നെ ആരാണ്‌ നീതിമാന്‍?

KK Alikoya said...

ദൈവനിഷേധത്റ്റിന്റെയും മതനിഷേധത്തിന്റെയും വഴി സ്വയം തെരഞ്ഞെടുക്കുകയും എന്നിട്ട് അതിന്റെ ഉത്തരവാദിത്തം അല്ലാഹുവില്‍ കെട്ടിവയ്ക്കുകയും ചെയ്യുകയെന്നത് പുതിയ കാരയമല്ല. മക്കയിലെ അവിശ്വാസികള്‍ പ്രവാചകന്റെ കാലത്ത് തന്നെ ഇത് ചെയ്തിരുന്നു. ഇത് അല്ലഹു സമ്മതിച്ചു കൊടുക്കുകയല്ല ചെയ്തത്. ഖുര്‍ആന്‍ പറയുന്നു: " (നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: `അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.` അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: `നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.` ഇനിയും പറയുക: `(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.`" (6/148)
ഒരാള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ തടയുന്ന സ്വഭാവം അല്ലാഹുവിന്ന് ഉണ്ടായിരുന്നുവെങ്കില്‍ മേല്‍ സൂക്തം ഖുര്‍ആനില്‍ ഉണ്ടാകുമായിരുന്നില്ലല്ലോ.

KK Alikoya said...

ഖുര്‍ആന്‍ പറയുന്നു: "വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)
പിശാച് മനുഷ്യനെ അവന്റെ വഴിയിലേക്ക് ക്ഷണിക്കുന്നു; ചില മനുഷ്യര്‍ ആ ക്ഷണം സ്വീകരികുന്നു. അവരും പിശാചും തമ്മില്‍ പരലോകത്ത് വച്ച് നടക്കുന്ന ഈ സംഭാഷണത്തില്‍ നിന്ന് മനുഷ്യന്റെ ഇച്ഛാശക്തിയും ഉത്തരവാദിത്തവും വ്യക്തമാണല്ലോ.
വഴിതെറ്റിഅക്കഴിഞ്ഞ ആളുകളോട് പിശാച് പറയുന്നത് എന്നാണ്‌. മനുഷ്യന്‍ തന്നെയാണ്‌ ഉത്തരവാദി എന്ന് പറയുമ്പോള്‍ മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം ഉണ്ടെന്ന് വ്യക്തമാണല്ലോ.
ഇത് നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ തെളിയിക്കപെട്ട കാര്യമാണ്‌. അതിനാല്‍ മറ്റ് സൂക്തങ്ങള്‍ ഇതിന്ന് വിരുദ്ധമായി വ്യാഖ്യാനിക്കാവതല്ല.

ea jabbar said...

അതിനാല്‍ മറ്റ് സൂക്തങ്ങള്‍ ഇതിന്ന് വിരുദ്ധമായി വ്യാഖ്യാനിക്കാവതല്ല.

------
അല്ലാഹുവാണു വഴി പിഴപ്പിക്കുന്നത്... തുടങ്ങിയ വാക്യങ്ങള്‍ കുര്‍ ആനില്‍നിന്നും ഒഴിവാക്കാമായിരുന്നു. അതിനുള്ള സാമാന്യ വിവേകം അല്ലാഹുവിനില്ലാതെ പോയി. അല്ലെങ്കില്‍ ഇതില്‍ വൈരുദ്ധ്യങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ സാധ്യമല്ല എന്ന വീമ്പു പറച്ചിലെങ്കിലും ഒഴിവാക്കാമായിരുന്നു !!

KK Alikoya said...

ഖുര്‍ആന്‍ പറയുന്നു: എന്നാല്‍, ആര്‍ (ദൈവമാര്‍ഗത്തില്‍) ധനം നല്‍കുകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ, അവന് നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു. എന്നാല്‍ ആര്‍ ലുബ്ധനാവുകയും (ദൈവത്തിന്റെ) ആശ്രയംവേണ്ടെന്നു നടിക്കുകയും നന്മയെ തള്ളിപ്പറയുകയും ചെയ്യുന്നുവോ അവന് നാം ദുര്‍ഘടമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു. (92:5-10)

ഏത് വഴിയാണോ മനുഷ്യന്‍ തെരഞ്ഞെടുക്കുന്നത് ആ വഴിക്ക് അല്ലാഹു മനുഷ്യനെ നയിക്കുമെന്നാണ്‌ ഇവിടെ പറയുന്നത്. നന്‍മ തെരഞ്ഞെടുത്തവനെ നന്‍മയുടെയും എളുപ്പത്തിന്റെയും വഴിയില്‍ നയിക്കുന്നു. അത്പോലെ തിന്‍മ തെരഞ്ഞെടുത്തവനെ പ്രയാസത്തിന്റെ വഴിയിലേക്ക് നയിക്കുന്നു. ഇവിടെ ദൈവം മനുഷ്യേച്ഛ നടപ്പിലാക്കിക്കൊടുക്കുകയാണ്‌ ചെയ്യുന്നത്. വിശ്വാസ കാര്യത്തില്‍ ഈ ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തിരിക്കയാണ്‌. ഇവിടെ മനുഷ്യേച്ഛ നടപ്പിലാകുന്നത് ദൈവേച്ഛ അനുസരിച്ച് തന്നെയാണ്‌. അതായത് മനുഷ്യേച്ഛ നടപ്പിലാക്കിക്കൊടുക്കുകയെന്നത് അല്ലാഹു തന്റെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. അല്ലാതെ മനുഷ്യേച്ഛക്ക് വിധേയമാണ്‌ ദൈവേച്ഛ എന്ന് ഇതിന്നര്‍ത്ഥമില്ല. അതേ പോലെ മനുഷ്യന്റെ തെരഞ്ഞെടുപ്പിനെ അല്ലാഹു നിരാകരിക്കുമെന്നും ഖുര്‍ആന്‍ പറയുന്നില്ല. മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം സ്വതന്ത്രമല്ല; അത് ദൈവം നല്‍കിയതാണ്‌. അത്കൊണ്ട് അവന്ന് വിധേയവുമാണ്‌.

ea jabbar said...

പഴയ കമന്റുകള്‍ അതേ പടി ആവര്‍ത്തിച്ചു കോപി പേസ്റ്റ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഉപകാരം !

ea jabbar said...

ഒരാള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ തടയുന്ന സ്വഭാവം അല്ലാഹുവിന്ന് ഉണ്ടായിരുന്നുവെങ്കില്‍ മേല്‍ സൂക്തം ഖുര്‍ആനില്‍ ഉണ്ടാകുമായിരുന്നില്ലല്ലോ.
------
നേര്‍മാര്‍ഗം പ്രാപിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കണമെങ്കില്‍ അല്ലാഹു ഉദ്ദേശിക്കണം എന്ന വാക്യം പിശാചിന്റെ വകയായിരുന്നു എന്നു റപ്പ് !!

Fazil said...

യുക്തി said...
പ്രപഞ്ചത്തെ പൂര്‍ണ്ണമായി മനുഷ്യനു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല,സങ്കല്‍പ്പങ്ങള്‍ ചിന്തയുടെ ഭംഗിയാണ്,എന്നാല്‍ സങ്കല്‍പ്പത്തെ സത്യമായി കരുതുന്നത് മടയത്തരമാണ്,അവയെ തെളിവുകള്‍ കിട്ടുന്നതുവരെ പാട്ടിനു വിടുക.ഇത് ,hypothesis നെ എടുത്ത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന പ്രിയ ഫസില്‍ ശ്രദ്ധിക്കുമല്ലോ.


മനുഷ്യന് ചിന്തിക്കാന്‍ കഴിവുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ ശാസ്ത്രീയമായ സാങ്കല്‍പ്പികമല്ലാത്ത എന്തൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ കരുതുന്നത്? താങ്കള്‍ക്കു പേരില്‍ മാത്രമല്ല യുക്തിയുള്ളത് എന്ന് തെളീക്കാന്‍ ഇതൊരു സുവര്‍ണ്ണാവസരമാണ്.

ഞാന്‍ scientific hypothesis ഉകളെ കുറിച്ച് പറഞ്ഞത്, ശാസ്ത്രീയമായി തന്നെ അങ്ങനെയും സാധ്യതകള്‍ ഉണ്ട് എന്ന് കാണിക്കാനാണ്. അല്ലാതെ അത് പ്രകാരമുള്ളതാണ് യഥാര്‍ത്ഥ പ്രപഞ്ചം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ വെറും hypothesis ഉം scientific hypothesis ഉം തമ്മില്‍ വ്യത്യാസം ഉണ്ട്.

Scientists generally base scientific hypotheses on previous observations that cannot satisfactorily be explained with the available scientific theories.

അതുകൊണ്ട് ഇതിനെ വെറും ചിന്തയുടെ ഭംഗിയായി എഴുതിതള്ളാന്‍ വരട്ടെ.

ea jabbar said...

ഇത്രയൊക്കെ ഉരുണ്ടു മറിയുന്നതുകൊണ്ടു ചോദിക്കുകയാണ്.
ദൈവം സര്‍വ്വശക്തനല്ലേ?
മനുഷ്യരാരും വഴി പിഴക്കരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു നടപ്പില്‍ വരുത്താന്‍ അദ്ദേഹത്തിനു കഴിയും. എന്നാല്‍ ദൈവം അതാഗ്രഹിക്കുന്നില്ല. ദൈവം ആഗ്രഹിക്കാത്ത ഒരു കാര്യത്തിനു മനുഷ്യരെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നത് എന്തിന്? ദൈവം ആഗ്രഹി‍ക്കുന്നത് ഭൂരിഭാഗം പേരെയും നരകത്തിലെറിയാനാണ്. ആ നിലയ്ക്ക് തന്റെ ഇച്ഛ നിവൃത്തിച്ചു കൊടുക്കുന്ന മനുഷ്യരോട് ദൈവത്തിനു നന്ദിയല്ലേ ഉണ്ടാകേണ്ടത്?
മനുഷ്യര്‍ വഴി പിഴക്കുന്നത് മുന്‍ കൂട്ടി അറിയുമായിരുന്നിട്ടും അവരെ അതില്‍ നിന്നും തടയാതെ നിസ്സംഗനായിരിക്കുന്നതും അവരെ കരുതിക്കൂട്ടി വഴി പിഴപ്പിക്കുന്നതും ഫലത്തില്‍ ഒന്നു തന്നെയല്ലേ?

ea jabbar said...

ദൈവത്തിന്റെ മുന്നറിയിപ്പ് ഗൌനിച്ചില്ല എന്നാണു ന്യായമെങ്കില്‍ .. അതു ഗൌനിക്കാവുന്ന വിധം അവരെ മാനസാന്തരപ്പെടുത്താന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയുമെന്നിരിക്കെ അവരെ എന്തിനു കുറ്റപ്പെടുത്തണം? ആ പാവം മനുഷ്യരുടെ “ഹൃദയങ്ങളില്‍ ഭയം ഇട്ടു കൊടുത്ത ശേഷം അവരുടെ കഴുത്തു വെട്ടാന്‍ “ കല്‍പ്പിക്കുന്നുണ്ടല്ലോ ഈ കാരുണ്യവാന്‍. ആ‍ ക്രൂരതക്കു പകരം അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടു കൊടുക്കാതിരുന്നതെന്തേ?
അപ്പോള്‍ എല്ലാം ഈ ദൈവത്തിന്റെ കപടനാടകം തന്നെയല്ലേ?

ea jabbar said...

മനുഷ്യരെല്ലാം, തന്നെ ആരാധിച്ചു കൊണ്ടിരിക്കണമെന്നു ദൈവത്തിനാഗ്രഹമുണ്ടായിരുന്നെങ്കില്‍ എല്ലാവരെയും വെറും ആരാധനാ തൊഴിലാളികളായി സൃഷ്ടിക്കാമായിരുന്നല്ലോ. ആരാണു ദൈവത്തെ ഇതില്‍ നിന്നെല്ലാം തടഞ്ഞ് വെറും ക്രൂരവിനോദക്കാരനാകാന്‍ പ്രേരിപ്പിച്ചത്? ദൈവം ചെയ്യുന്ന ഈ അനീതികള്‍ക്ക് ആരു ശിക്ഷ നല്‍കും ?

ea jabbar said...

ദൈവം എന്ന കഥാപാത്രം തന്നെ വൈരുദ്ധ്യങ്ങളുടെ അവിയലാണ്. മനുഷ്യന്‍ അവനെപ്പോലെ ദൈവത്തെ മെനഞ്ഞതുകൊണ്ടു സംഭവിച്ച ദുരന്തം !!

സന്തോഷ്‌ said...

ആലിക്കോയ,

(ഖുര്‍ആന്‍ 81: 22-29) (ഹേ, മക്കാവാസികളേ) നിങ്ങളുടെ സഖാവ് ഭ്രാന്തനല്ല. അദ്ദേഹം തെളിഞ്ഞ ചക്രവാളത്തില്‍ ആ സന്ദേശവാഹകനെ കണ്ടിട്ടുണ്ട്. അതിഭൌതികമായ (ഈ ജ്ഞാനം ലോകര്‍ക്കെത്തിക്കുന്ന) കാര്യത്തില്‍ അദ്ദേഹം ലുബ്ധനല്ല. ഇതൊരിക്കലും അഭിശപ്തനായ ചെകുത്താന്റെ വചനമല്ല. ഇനിയും നിങ്ങള്‍ എങ്ങോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്? ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്. നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ.

ഇതായിരുന്നു നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ഖുര്‍ആന്‍ സൂക്തം. ഈ സൂക്തത്തിന് മദൂദി നല്‍കിയിരിക്കുന്ന വ്യാഖ്യാനത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്ന വിശദീകരണം ആണ് ഞാന്‍ കുറച്ചു മുകളിലായി എഴുതിയിരുന്നത്. അവിടെ ഞാന്‍ താങ്കളോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിരുന്നു.

താങ്കളുടെ അഭിപ്രായത്തില്‍ "നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു", എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാതാവും ഇസ്ലാമിക പണ്ഡിതനുമായ മദൂദിയുടെ അഭിപ്രായത്തില്‍ "തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ" ദൈവേച്ഛയും മനുഷ്യേച്ഛയും ഒരേ സമയം നിലനില്‍ക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍ നന്മതിന്മകളുടെ കാര്യത്തില്‍ മനുഷ്യേച്ഛയ്ക്ക് ഉപരിയായി ദൈവേച്ഛ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് മദൂദി പറയുന്നു. താങ്കളുടെയും മദൂദിയുടെയും അഭിപ്രായത്തില്‍ പരസ്പരവിരുദ്ധത പ്രകടമാണ്. ഇവയില്‍ ഏതാണ് ശരി?

എന്റെ ചോദ്യത്തിനു ശേഷം താങ്കള്‍ ഇവിടെ എഴുതിയ അഭിപ്രായങ്ങളില്‍ ഒന്നിലും എന്റെ ചോദ്യത്തിനുള്ള മറുപടി കാണാത്തത് കൊണ്ട് ചോദിക്കുന്നതാണ്. താങ്കള്‍ എന്റെ ചോദ്യം കാണാഞ്ഞതാണോ അതോ കണ്ടില്ല എന്ന് നടിക്കുന്നത് ആണോ? (ഖുര്‍ആന്‍ 81: 22-29) എന്ന സൂക്തം ചര്‍ച്ച ചെയ്തിട്ട് പോരെ മറ്റുള്ള സൂക്തങ്ങളിലേക്ക് പോകുന്നത്.

ea jabbar said...

"തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ" ...ദൈവേച്ഛയും മനുഷ്യേച്ഛയും ഒരേ സമയം നിലനില്‍ക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍ നന്മതിന്മകളുടെ കാര്യത്തില്‍ മനുഷ്യേച്ഛയ്ക്ക് ഉപരിയായി ദൈവേച്ഛ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് മദൂദി പറയുന്നു. താങ്കളുടെയും മദൂദിയുടെയും അഭിപ്രായത്തില്‍ പരസ്പരവിരുദ്ധത പ്രകടമാണ്. ഇവയില്‍ ഏതാണ് ശരി?..
---
സന്തോഷിന്റെ ഈ ചോദ്യത്തിനു വ്യക്തമായ മറുപടിയുണ്ടായില്ല !!

ea jabbar said...

മൌദൂദി മാത്രമല്ല, മിക്ക വ്യാഖ്യാതാക്കളും അതേ അഭിപ്രായക്കാരാണ്. വിശ്വാസവും യുക്തിയും തമ്മില്‍ പൊരുത്തപ്പെടണമെന്നില്ല എന്ന് പലരും ഇവിടെ തുറന്നു സമ്മതിക്കുന്നുമുണ്ട്...!

KK Alikoya said...

To സുശീല്‍ കുമാര്‍
"ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്. നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ"
ഈ ഭാഗം താങ്കള്‍ തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ നിന്ന് ഉദ്ധരിച്ചതാണ്‌. തഫ്‌ഹീമിന്റെ വെബ്‌സൈറ്റില്‍ (thafheem.net) ആശയ പരിഭാഷയ്ക്ക് പുറമെ പദാനുപദ വിവര്‍ത്തനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് കാണുക:
إِنْ هُوَ = ഇതല്ല
إِلَّا ذِكْرٌ = ഒരു ഉദ്ബോധനമല്ലാതെ
لِّلْعَالَمِينَ = സര്‍വലോകര്‍ക്കും
لِمَن شَاءَ = അഥവാ ഉദ്ദേശിച്ചവര്‍ക്ക്
مِنكُمْ = നിങ്ങളില്‍നിന്ന്
أَن يَسْتَقِيمَ = നേര്‍വഴിയില്‍ നിലകൊള്ളാന്‍
وَمَا تَشَاءُونَ = നിങ്ങള്‍ ഉദ്ദേശിക്കുകയില്ല
إِلَّا أَن يَشَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ
رَبُّ = നാഥനായ
الْعَالَمِينَ = സര്‍വലോകങ്ങളുടെയും

ഇത് പരിഗണിക്കുമ്പോള്‍ "നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" എന്ന ഭാഗം ഇങ്ങനെ വായിക്കേണ്ടി വരും: "നിങ്ങള്‍ ഉദ്ദേശിക്കുകയില്ല; പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ"

1. അഥവാ സ്വന്തം നിലയില്‍ നിങ്ങള്‍ ഉദ്ദേശിക്കാനുള്ള ഒരു സാധ്യതയും ഇനി അവശേഷിക്കുന്നില്ല. ഇതാണ്‌ "നിങ്ങള്‍ ഉദ്ദേശിക്കുക്കയില്ല;" എന്ന ഭാഗം സൂചിപ്പിക്കുന്നത്. 2. ഇനിയും നിങ്ങള്‍ വിശ്വസിക്കണമെങ്കില്‍ അത് പ്രപഞ്ചനാഥനായ അല്ലാഹു നിങ്ങള്‍ വിശ്വസിക്കണമെന്ന് ഒരു തീരുമാനമെടുത്തെങ്കില്‍ മാത്രമേ നടക്കുകയുള്ളു. അതാണ്‌ " പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" എന്ന ഭാഗം ഉള്‍ക്കൊള്ളുന്നത്.

തഫ്‌ഹീമില്‍ 'നിങ്ങളുദ്ദേശിക്കുന്നതൊന്നും നടക്കുകയില്ല' എന്ന് പറഞ്ഞത് ഖുര്‍ആന്‍ സൂക്തത്തിന്റെ സൂക്ഷ്മമായ വിവര്‍ത്തനമല്ല; വിവര്‍ത്തകന്റെ അഭിപ്രായം കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു വിവര്‍ത്തനമാണ്‌. ഇസ്‌ലാമിന്റെ പ്രമാണം വിവര്‍ത്തനങ്ങളോ വ്യാഖ്യാനങ്ങളോ അല്ല; ഖുര്‍ആന്‍ തന്നെയാണ്‌.

മനുഷ്യന്റെ വിശ്വാസത്തിന്നും അവിശ്വസത്തിന്നും മനുഷ്യന്‍ ഉത്തരവാദിയാണെന്ന് ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടുണ്ടല്ലോ. എന്നിരിക്കെ, ചില ആളുകള്‍ വിശ്വസിക്കണമെന്ന് സ്വയം ഉദ്ദേശിക്കുമ്പോള്‍, അത് അല്ലാഹു തടഞ്ഞാല്‍ പിന്നെ എവിടെയാണ്‌ ഇച്ഛാസ്വാതന്ത്ര്യം അവശേഷിക്കുക? ഇച്ഛാസ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ്‌ സ്വര്‍ഗ്ഗനരകങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്? ഇച്ഛാസ്വാതന്ത്ര്യം ഇല്ലെങ്കില്‍ എന്തിനാണ്‌ പ്രവാചകന്‍മാരെ നിശ്ചയിക്കുകയും വേദങ്ങളിറക്കുകയും ചെയ്തത്?
ഇവയെല്ലാം സൂചിപ്പിക്കുനത്: വിശ്വാസിക്കാന്‍ അല്ലെങ്കില്‍ അവിശ്വാസിക്കാനുള്ള തീരുമാനം മനുഷ്യന്ന് സ്വയം എടുക്കാന്‍ കഴിയുമെന്ന് തന്നെയാണ്‌. ഈ മനുഷ്യേച്ഛ ദൈവേച്ഛയ്ക്ക് വിധേയമായി നടപ്പില്‍ വരും എന്നും മനസ്സിലാക്കാം.

ഖുര്‍ആനില്‍ വൈരുധ്യമില്ലെന്നും ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു.
'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ആവന്‍ ലോകത്തുള്ള സകലരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്‌. അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പരീക്ഷണം, മനുഷ്യേച്ഛ ഇതൊക്കെ അര്‍ത്ഥരഹിതമാകും. അത്കൊണ്ടാണ്‌ അല്ലാഹു അത് ചെയ്യാത്തത്.

അതേസമയം ഈ വിഷയത്തില്‍ മനുഷ്യേച്ഛ നടപ്പില്‍ വരണമെന്നാണ്‌ ദൈവേച്ഛ. എന്നിട്ട് മനുഷ്യന്‍ ദൈവത്തിന്‌ മുമ്പില്‍ ഉത്തരവാദി ആകണമെന്നും. ഇത് നടപ്പില്‍ വരുക ദൈവേച്ഛ നുസരിച്ചാണ്‌ എന്നാണ്‌ പറയുന്നതെങ്കില്‍ അത് 100% ശരിയാണ്‌. അതേ പോലെ സന്‍മാര്‍ഗ്ഗം അല്ലെങ്കില്‍ ദുര്‍മാര്‍ഗ്ഗന്‍ തെരഞ്ഞെടുത്ത് കഴിഞ്ഞ മനുഷ്യരുടെ എല്ലാ ഉദ്ദേശ്യങ്ങളും ലക്‌ഷ്യങ്ങളും തീരുമാനങ്ങളും നടപ്പിലാവുകയില്ല. അവയില്‍ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്നതേ നടപ്പില്‍ വരുകയുള്ളൂ. മോഷ്ടാവിന്റെ ഉദാഹരണത്തിലൂടെ മൌദൂദി സാഹിബ് ഇതാണ്‌ ഉദ്ദേശിച്ചതെന്നാണ്‌ ഞാന്‍ കരുതുന്നത്. "നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" എന്ന വ്യഖ്യാന പരിഭാഷകൊണ്ട് മൌദൂദി സാഹിബ് ഉദ്ദേശിച്ചതും ഇതാകാനേ തരമുള്ളു. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണെന്ന വാക്കുകളില്‍ ഞാന്‍ നേരത്തെ പറഞ്ഞതും ഇത് തന്നെയാണ്‌.

V.B.Rajan said...

KK Alikoya said...

>>അതേ പോലെ സന്‍മാര്‍ഗ്ഗം അല്ലെങ്കില്‍ ദുര്‍മാര്‍ഗ്ഗന്‍ തെരഞ്ഞെടുത്ത് കഴിഞ്ഞ മനുഷ്യരുടെ എല്ലാ ഉദ്ദേശ്യങ്ങളും ലക്‌ഷ്യങ്ങളും തീരുമാനങ്ങളും നടപ്പിലാവുകയില്ല. അവയില്‍ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്നതേ നടപ്പില്‍ വരുകയുള്ളൂ.<<

അതായത് ജപ്പാനില്‍ ആറ്റംബോംബിടാനുള്ള തീരുമാനം അമേരിക്കയുടേയും ആ ബോംബുവര്‍ഷത്തില്‍ ലക്ഷക്കണക്കിനാളുകള്‍ മരണപ്പെട്ടത് അല്ലാഹുവിന്റെ ഉദ്ദേശപ്രകാരവുമാണെന്നു വരുന്നു. അമേരിക്കന്‍ ജനതയെ നരകത്തിലിട്ടു കത്തിക്കാന്‍ അല്ലാഹു ജപ്പാനിലെ ജനലക്ഷങ്ങളെ കുരുതികൊടുത്തു എന്നു ചുരുക്കം. ഈ തെറ്റിന്നു അമേരിക്കയോടൊപ്പം അല്ലാഹുവും തെറ്റുകാരനല്ലേ? അല്ലാഹുവിനെ നരകത്തിലിട്ട് കത്തിക്കേണ്ടതല്ലേ?

സന്തോഷ്‌ said...

ആലിക്കോയ,

താങ്കള്‍ ദയവായി ക്ഷമിക്കുക,

<> ഇത് പരിഗണിക്കുമ്പോള്‍ "നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" എന്ന ഭാഗം ഇങ്ങനെ വായിക്കേണ്ടി വരും: "നിങ്ങള്‍ ഉദ്ദേശിക്കുകയില്ല; പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" <>

* നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ

* നിങ്ങള്‍ ഉദ്ദേശിക്കുകയില്ല; പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ

ഇവ തമ്മിലുള്ള അര്‍ത്ഥ വ്യത്യാസം എന്താണ് ?

KK Alikoya said...

Jabbar: "ഇത്രയൊക്കെ ഉരുണ്ടു മറിയുന്നതുകൊണ്ടു ചോദിക്കുകയാണ്.
ദൈവം സര്‍വ്വശക്തനല്ലേ?
മനുഷ്യരാരും വഴി പിഴക്കരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു നടപ്പില്‍ വരുത്താന്‍ അദ്ദേഹത്തിനു കഴിയും. എന്നാല്‍ ദൈവം അതാഗ്രഹിക്കുന്നില്ല. ദൈവം ആഗ്രഹിക്കാത്ത ഒരു കാര്യത്തിനു മനുഷ്യരെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നത് എന്തിന്? ദൈവം ആഗ്രഹി‍ക്കുന്നത് ഭൂരിഭാഗം പേരെയും നരകത്തിലെറിയാനാണ്. ആ നിലയ്ക്ക് തന്റെ ഇച്ഛ നിവൃത്തിച്ചു കൊടുക്കുന്ന മനുഷ്യരോട് ദൈവത്തിനു നന്ദിയല്ലേ ഉണ്ടാകേണ്ടത്?
മനുഷ്യര്‍ വഴി പിഴക്കുന്നത് മുന്‍ കൂട്ടി അറിയുമായിരുന്നിട്ടും അവരെ അതില്‍ നിന്നും തടയാതെ നിസ്സംഗനായിരിക്കുന്നതും അവരെ കരുതിക്കൂട്ടി വഴി പിഴപ്പിക്കുന്നതും ഫലത്തില്‍ ഒന്നു തന്നെയല്ലേ?"

= നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയുമ്പോള്‍  അതംഗീകരിക്കാന്‍ യുക്തിവാദികള്‍ കൂട്ടാക്കാത്തത് കൊണ്ടാണ്‌ ഇങ്ങനെയൊക്കെ വിശദീകരിക്കേണ്ടി വരുന്നത്. ഇതിനെ ഉരുണ്ടു മറിയല്‍ എന്ന് വിശേഷിപ്പികുന്നതില്‍ ഒരു സൌകര്യമുണ്ട്. ഇതൊന്നും വിലയിരുത്താതെയും  മറുപടി പറയാതെയും ചില ജോക്കിങ് കമന്റുകള്‍ നല്‍കി രക്ഷപ്പെടാം.

= നേര്‍മാര്‍ഗ്ഗവും ദുര്‍മാര്‍ഗ്ഗവുമായി ബന്ധപ്പെട്ട ദൈവേഛ എന്തെന്ന കാര്യം പലതവണ വ്യക്തമാക്കി ക്കഴിഞ്ഞു. അത് വിലയിരുത്തിയിട്ട് വല്ലതും പറയാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. ഈ ചോദ്യം ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ പഴയ കമന്റുകള്‍ ഇനിയും ആവര്‍ത്തിക്കേണ്ടി വരും.

= മനുഷ്യന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ അകപ്പെടുന്നത് നിസ്സംഗനായി നോക്കിനില്‍ക്കുകയല്ല അല്ലാഹു. അവരെ നേര്‍വഴിയില്‍ നയിക്കാന്‍ വേണ്ടി പ്രവാചകന്‍മാരെ അയക്കുകയും ഗ്രന്‍ഥങ്ങള്‍ ഇറക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടും കാണാത്ത പോലെയും കേട്ടിട്ടും കേള്‍ക്കാത്ത പോലെയും ആരെങ്കിലും 'എനിക്ക് നരകം മതിയേ' എന്ന കരഞ്ഞു പറഞ്ഞാല്‍ അല്ലാഹു എന്ത് ചെയ്യും? അവരെ നിര്‍ബന്ധിച്ച് സ്വര്‍ഗ്ഗത്തിന്റെ വഴിയില്‍ നടത്തണമെന്ന് അല്ലാഹു തീരുമാനിക്കുകയില്ല. കാരണം, അത് മനുഷ്യേച്ഛയുടെ നിരാകരണമായിരിക്കും. ഏത് വഴിയാണ്‌ തനിക്ക് വേണ്ടതെന്ന് അവരവര്‍ തന്നെ തെരഞ്ഞെടുക്കണം. ഒരാള്‍ ഏത് വഴി തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അയാളെ നയിക്കും. ഖുര്‍ആന്‍ 4/115 കാണുക.

ea jabbar said...

നേര്‍വഴിയില്‍ നയിക്കാന്‍ വേണ്ടി പ്രവാചകന്‍മാരെ അയക്കുകയും ഗ്രന്‍ഥങ്ങള്‍ ഇറക്കുകയും എല്ലാം ചെയ്തിട്ടുണ്ട്.
------
ഒപ്പം പ്രവാചകന്മാര്‍ക്കെതിരെ കുതന്ത്രം പ്രയോഗിക്കാന്‍ നാട്ടു പ്രമാണിമാരെ മൂപ്പര്‍ തന്നെ നിയോഗിച്ചിട്ടുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല !!!

ea jabbar said...

ആലിക്കോയ വിശദീകരിക്കും തോറും വൈരുദ്ധ്യം മറനീക്കി പുറത്തു വന്നുകൊണ്ടേയിരിക്കുന്നു !
മനുഷ്യനു ഇച്ഛാ സ്വാതന്ത്യമുണ്ടെന്നു കുര്‍ ആന്‍ വിശദീകരിക്കുന്നു . അതു ഞങ്ങളും സമ്മതിക്കുന്നു. എന്നാല്‍ മനുഷ്യേച്ഛ ദൈവേച്ഛയ്ക്കു വിധേയമാണെന്ന് അതേ കുര്‍ ആന്‍ പറയുന്നു. അതോടെ വൈരുദ്ധ്യം വരുന്നു സുഹൃത്തേ ! അതങ്ങു സമ്മതിക്കാന്‍ എന്താ ഇത്ര മടി ?

ea jabbar said...

وَلَوْ شِئْنَا لآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّي لأَمْلأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു.
God, exalted be He, says: ‘And had We [so] willed, We could have given every soul its [means to] guidance, so that it may be guided through faith and obedience, through its own choice, but My Word became due, and it is that: “Verily I shall fill Hell with jinn and mankind together”.

ea jabbar said...

അല്ലാഹു ആദ്യമേ വാക്കു കൊടുത്തുപോയി. മനുഷ്യരെക്കൊണ്ടു നരകം നിറയ്ക്കുമെന്ന്. അല്ലായിരുന്നെങ്കില്‍ മൂപ്പര്‍ എല്ലാവരെയും നന്നാക്കി സ്വര്‍ഗ്ഗത്തിലാക്കിയേനേ!!!

KK Alikoya said...

Jabbaar: ദൈവത്തിന്റെ മുന്നറിയിപ്പ് ഗൌനിച്ചില്ല എന്നാണു ന്യായമെങ്കില്‍ .. അതു ഗൌനിക്കാവുന്ന വിധം അവരെ മാനസാന്തരപ്പെടുത്താന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയുമെന്നിരിക്കെ അവരെ എന്തിനു കുറ്റപ്പെടുത്തണം? ആ പാവം മനുഷ്യരുടെ “ഹൃദയങ്ങളില്‍ ഭയം ഇട്ടു കൊടുത്ത ശേഷം അവരുടെ കഴുത്തു വെട്ടാന്‍ “ കല്‍പ്പിക്കുന്നുണ്ടല്ലോ ഈ കാരുണ്യവാന്‍. ആ‍ ക്രൂരതക്കു പകരം അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടു കൊടുക്കാതിരുന്നതെന്തേ?
അപ്പോള്‍ എല്ലാം ഈ ദൈവത്തിന്റെ കപടനാടകം തന്നെയല്ലേ?

=മനുഷ്യന്ന് ദൈവം ആദരവ് കല്‍പ്പിച്ചിട്ടുണ്ട്. അവന്നൊരു വ്യക്തിത്വം നല്‍കിയിട്ടുണ്ട്. മൃഗത്തിന്റെയല്ല; മനുഷ്യോചിത വ്യക്തിത്വം. തന്റെ മഹത്വം തിരിച്ചറിയാന്‍ കഴിയാത്ത വിധം സ്വന്തം വ്യക്തിത്വത്തെ മലിനപ്പെടുത്തിയവരോട് എന്ത് പറഞ്ഞിട്ടെന്താ? അത് കൊണ്ടാണല്ലോ 'കഴുത്ത് വെട്ടുന്ന' കമന്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആ വിഷയം കൈകാര്യം ചെയ്തപ്പോള്‍ ചര്‍ച്ച ചെയ്യാനുള്ള ധൈര്യം കാണിക്കാതെ ഇപ്പോള്‍ വീണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയാണോ? ബദറുണ്ട് ഉഹ്‌ദുണ്ട് ഖന്ദഖുണ്ട് എന്ന് ഭീഷണിപ്പെടുത്തിയിരുന്നല്ലോ എവിടെ ബദ്‌റും ഉഹ്ദും ഖന്ദഖും? വരൂ അതാണ്‌ വേണ്ടതെങ്കില്‍ നമുക്കത് തന്നെ ചര്‍ച്ച ചെയ്യാം.

KK Alikoya said...

ജബ്ബാര്‍: അല്ലാഹു ആദ്യമേ വാക്കു കൊടുത്തുപോയി. മനുഷ്യരെക്കൊണ്ടു നരകം നിറയ്ക്കുമെന്ന്. അല്ലായിരുന്നെങ്കില്‍ മൂപ്പര്‍ എല്ലാവരെയും നന്നാക്കി സ്വര്‍ഗ്ഗത്തിലാക്കിയേനേ!!!

= കമന്റ് ആവര്‍ത്തിക്കുന്നതിനെ കുറിച്ച് താങ്കള്‍ എഴുതിയിരുന്നല്ലോ. മേല്‍ കമന്റ് എത്രാമത്തെ പ്രാവശ്യമാണ്‌ തങ്കള്‍ ഇവിടെ ഇടുന്നത്?

ea jabbar said...

وَكَذَٰلِكَ جَعَلْنَا لِكُلِّ نِبِيٍّ عَدُوّاً شَيَٰطِينَ ٱلإِنْسِ وَٱلْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُوراً وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ

അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അത്‌ കൊണ്ട്‌ അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.

And so We have appointed to every Prophet an enemy, just as We have appointed these your enemies (and this [‘adūwwan, ‘an enemy’, is substituted by [the following, shayātīn, ‘devils’]) devils, the rebels, of mankind and jinn who inspire, whisper, fine speech to each other, the falsehood that is disguised as such [fine speech], in delusion, that is, in order to delude them; yet, had your Lord willed, they would never have done it, that mutual inspiration. So leave them, let the disbelievers be, with what they fabricate, of disbelief and otherwise, of what has been adorned for them — this was [revealed] before the command to fight [them].

ea jabbar said...

രണ്ടു തലയും കത്തിക്കുന്നത് ഒരേ ദൈവം തന്നെയാണെങ്കില്‍ പിന്നെ ദൈവനീതി എന്നു പറയുന്നത് വെറും കാപട്യമല്ലേ? ഇതൊന്നും വൈരുദ്ധ്യമല്ല എന്നു പറയുന്നതിന്റെ ലോജിക് ??????

സന്തോഷ്‌ said...

ആലിക്കോയ,

താങ്കള്‍ ഈ ചോദ്യത്തിനു ഒരു മറുപടി തരൂ, അതിനു ശേഷം നമുക്ക് ജബ്ബാറിന് പിന്നാലെ പോകാം.


* നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ

* നിങ്ങള്‍ ഉദ്ദേശിക്കുകയില്ല; പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ


ഇവ തമ്മിലുള്ള അര്‍ത്ഥ വ്യത്യാസം എന്താണ് ?

ea jabbar said...

അത് കൊണ്ടാണല്ലോ 'കഴുത്ത് വെട്ടുന്ന' കമന്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
----
കഴുത്ത് വെട്ടലല്ല ഇവിടെ വിഷയം. മനുഷ്യരുടെ മനസ്സില്‍ ഭയം ഇട്ടു കൊടുക്കുന്ന അല്ലാഹുവിനു അവരുടെ ഹൃദയത്തില്‍ ഈമാന്‍ ഇട്ടു കൊടുക്കുന്നതിനെന്താണു തടസ്സം ? എന്നാണു ചോദ്യം. മനുഷ്യര്‍ സ്വന്തം ഇച്ഛയാലാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരുടെ ദൈനംദിന കാര്യങ്ങളില്‍ അല്ലാഹു നേരിട്ടു വന്ന് ഇടപെടുന്നതെന്തിന്? യുദ്ധത്തിലും മറ്റും .

ea jabbar said...

ബദറുണ്ട് ഉഹ്‌ദുണ്ട് ഖന്ദഖുണ്ട് എന്ന് ഭീഷണിപ്പെടുത്തിയിരുന്നല്ലോ എവിടെ ബദ്‌റും ഉഹ്ദും ഖന്ദഖും?
----
ഖദ് ര്‍ കഴിയട്ടെ ബദ് ര്‍ തുടങ്ങാം !

Fazil said...

ea jabbar said...
ആ‍ ക്രൂരതക്കു പകരം അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടു കൊടുക്കാതിരുന്നതെന്തേ?


മാഷേ,
മാഷെന്തിനാ എല്ലാ അദ്ധ്യായനവര്‍ഷവും ഇങ്ങനെ ബുദ്ധിമുട്ടി വിദ്ധ്യാര്‍ത്തികളെ പഠിപ്പിക്കുന്നത്‌. കൊല്ലപ്പരീക്ഷക്ക് മാര്‍ക്കിടുന്നത്‌ മാഷ്‌ തന്നെയല്ലേ. അപ്പോള്‍ എല്ലാവര്‍ക്കും ഫുള്‍മാര്‍ക്ക്‌ നല്‍കി അങ്ങ് പാസ്സാക്കി വിട്ടാല്‍ പോരെ?

മുഹമ്മദ് ഖാന്‍(യുക്തി) said...

ഫസില്‍ പറയുന്നു.....ഞാന്‍ scientific hypothesis ഉകളെ കുറിച്ച് പറഞ്ഞത്, ശാസ്ത്രീയമായി തന്നെ അങ്ങനെയും സാധ്യതകള്‍ ഉണ്ട് എന്ന് കാണിക്കാനാണ്. അല്ലാതെ അത് പ്രകാരമുള്ളതാണ് യഥാര്‍ത്ഥ പ്രപഞ്ചം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല

പ്രിയ ഫാസിലെ താങ്കളുടെ ഒരു മുന്‍കമന്റ്...
ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്. അതുകൊണ്ട് തലച്ചോറും അങ്ങനെ തന്നെ. അതായത്, ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്. മറിച്ചുള്ള തിയറികള്‍ ഉണ്ടെങ്കിലും തെളീക്കപ്പെട്ടിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം. അപ്പോള്‍ മാഷ്‌ പറഞ്ഞ ശാസ്ത്രം അവലംബിക്കുന്നവരുടെ സ്വതന്ത്രചിന്ത എന്നത് പൂര്‍ണ്ണമായും ശാസ്ത്രവൈരുദ്ധ്യമാണ്.

ഇത് ശസ്ത്രവൈരുദ്ധ്യമോ ഫസീലിയന്‍ വൈരുദ്ധ്യമോ.

ഇനി മറ്റോന്നുകൂടി കാണം..ഫസില്‍ പറഞ്ഞു....മനുഷ്യ മസ്തിഷ്കത്തിന് ചിതിക്കാന്‍ കഴിവുണ്ട് എന്നും ഈ പ്രപഞ്ചം deterministic അല്ല എന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. തീര്‍ച്ചയായും ഈ വിശ്വാസങ്ങള്‍ ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അങ്ങനെ വിശ്വസിക്കുന്നത്. നാളെ ശാസ്ത്രം ഇതെല്ലാം തെളിയിക്കും എന്ന ശുഭാപ്തിവിശ്വാസവും ഉണ്ട്

പ്രിയ ഫസിലെ താങ്കള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണോ,ഒറ്റമൂലിയെ ഒഴിവാക്കി ശസ്ത്രീയ ചികിത്സ തേടുക.

KK Alikoya said...

സന്തോഷ്‌ said...
ആലിക്കോയ,

താങ്കള്‍ ഈ ചോദ്യത്തിനു ഒരു മറുപടി തരൂ, അതിനു ശേഷം നമുക്ക് ജബ്ബാറിന് പിന്നാലെ പോകാം.


* നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ

* നിങ്ങള്‍ ഉദ്ദേശിക്കുകയില്ല; പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ

ഇവ തമ്മിലുള്ള അര്‍ത്ഥ വ്യത്യാസം എന്താണ് ?

To സുശീല്‍ കുമാര്‍
"ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്. നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ"
ഈ ഭാഗം താങ്കള്‍ തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ നിന്ന് ഉദ്ധരിച്ചതാണ്‌. തഫ്‌ഹീമിന്റെ വെബ്‌സൈറ്റില്‍ (thafheem.net) ആശയ പരിഭാഷയ്ക്ക് പുറമെ പദാനുപദ വിവര്‍ത്തനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് കാണുക:
إِنْ هُوَ = ഇതല്ല
إِلَّا ذِكْرٌ = ഒരു ഉദ്ബോധനമല്ലാതെ
لِّلْعَالَمِينَ = സര്‍വലോകര്‍ക്കും
لِمَن شَاءَ = അഥവാ ഉദ്ദേശിച്ചവര്‍ക്ക്
مِنكُمْ = നിങ്ങളില്‍നിന്ന്
أَن يَسْتَقِيمَ = നേര്‍വഴിയില്‍ നിലകൊള്ളാന്‍
وَمَا تَشَاءُونَ = നിങ്ങള്‍ ഉദ്ദേശിക്കുകയില്ല
إِلَّا أَن يَشَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ
رَبُّ = നാഥനായ
الْعَالَمِينَ = സര്‍വലോകങ്ങളുടെയും

ഇത് പരിഗണിക്കുമ്പോള്‍ "നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" എന്ന ഭാഗം ഇങ്ങനെ വായിക്കേണ്ടി വരും: "നിങ്ങള്‍ ഉദ്ദേശിക്കുകയില്ല; പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ"

1. അഥവാ സ്വന്തം നിലയില്‍ നിങ്ങള്‍ ഉദ്ദേശിക്കാനുള്ള ഒരു സാധ്യതയും ഇനി അവശേഷിക്കുന്നില്ല. ഇതാണ്‌ "നിങ്ങള്‍ ഉദ്ദേശിക്കുക്കയില്ല;" എന്ന ഭാഗം സൂചിപ്പിക്കുന്നത്. 2. ഇനിയും നിങ്ങള്‍ വിശ്വസിക്കണമെങ്കില്‍ അത് പ്രപഞ്ചനാഥനായ അല്ലാഹു നിങ്ങള്‍ വിശ്വസിക്കണമെന്ന് ഒരു തീരുമാനമെടുത്തെങ്കില്‍ മാത്രമേ നടക്കുകയുള്ളു. അതാണ്‌ " പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" എന്ന ഭാഗം ഉള്‍ക്കൊള്ളുന്നത്.

തഫ്‌ഹീമില്‍ 'നിങ്ങളുദ്ദേശിക്കുന്നതൊന്നും നടക്കുകയില്ല' എന്ന് പറഞ്ഞത് ഖുര്‍ആന്‍ സൂക്തത്തിന്റെ സൂക്ഷ്മമായ വിവര്‍ത്തനമല്ല; വിവര്‍ത്തകന്റെ അഭിപ്രായം കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു വിവര്‍ത്തനമാണ്‌. ഇസ്‌ലാമിന്റെ പ്രമാണം വിവര്‍ത്തനങ്ങളോ വ്യാഖ്യാനങ്ങളോ അല്ല; ഖുര്‍ആന്‍ തന്നെയാണ്‌.

മനുഷ്യന്റെ വിശ്വാസത്തിന്നും അവിശ്വസത്തിന്നും മനുഷ്യന്‍ ഉത്തരവാദിയാണെന്ന് ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടുണ്ടല്ലോ. എന്നിരിക്കെ, ചില ആളുകള്‍ വിശ്വസിക്കണമെന്ന് സ്വയം ഉദ്ദേശിക്കുമ്പോള്‍, അത് അല്ലാഹു തടഞ്ഞാല്‍ പിന്നെ എവിടെയാണ്‌ ഇച്ഛാസ്വാതന്ത്ര്യം അവശേഷിക്കുക? ഇച്ഛാസ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ്‌ സ്വര്‍ഗ്ഗനരകങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്? ഇച്ഛാസ്വാതന്ത്ര്യം ഇല്ലെങ്കില്‍ എന്തിനാണ്‌ പ്രവാചകന്‍മാരെ നിശ്ചയിക്കുകയും വേദങ്ങളിറക്കുകയും ചെയ്തത്?
ഇവയെല്ലാം സൂചിപ്പിക്കുനത്: വിശ്വാസിക്കാന്‍ അല്ലെങ്കില്‍ അവിശ്വാസിക്കാനുള്ള തീരുമാനം മനുഷ്യന്ന് സ്വയം എടുക്കാന്‍ കഴിയുമെന്ന് തന്നെയാണ്‌. ഈ മനുഷ്യേച്ഛ ദൈവേച്ഛയ്ക്ക് വിധേയമായി നടപ്പില്‍ വരും എന്നും മനസ്സിലാക്കാം.

ഖുര്‍ആനില്‍ വൈരുധ്യമില്ലെന്നും ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു.
'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ആവന്‍ ലോകത്തുള്ള സകലരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്‌. അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പരീക്ഷണം, മനുഷ്യേച്ഛ ഇതൊക്കെ അര്‍ത്ഥരഹിതമാകും. അത്കൊണ്ടാണ്‌ അല്ലാഹു അത് ചെയ്യാത്തത്.

അതേസമയം ഈ വിഷയത്തില്‍ മനുഷ്യേച്ഛ നടപ്പില്‍ വരണമെന്നാണ്‌ ദൈവേച്ഛ. എന്നിട്ട് മനുഷ്യന്‍ ദൈവത്തിന്‌ മുമ്പില്‍ ഉത്തരവാദി ആകണമെന്നും. ഇത് നടപ്പില്‍ വരുക ദൈവേച്ഛ നുസരിച്ചാണ്‌ എന്നാണ്‌ പറയുന്നതെങ്കില്‍ അത് 100% ശരിയാണ്‌. അതേ പോലെ സന്‍മാര്‍ഗ്ഗം അല്ലെങ്കില്‍ ദുര്‍മാര്‍ഗ്ഗന്‍ തെരഞ്ഞെടുത്ത് കഴിഞ്ഞ മനുഷ്യരുടെ എല്ലാ ഉദ്ദേശ്യങ്ങളും ലക്‌ഷ്യങ്ങളും തീരുമാനങ്ങളും നടപ്പിലാവുകയില്ല. അവയില്‍ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്നതേ നടപ്പില്‍ വരുകയുള്ളൂ. മോഷ്ടാവിന്റെ ഉദാഹരണത്തിലൂടെ മൌദൂദി സാഹിബ് ഇതാണ്‌ ഉദ്ദേശിച്ചതെന്നാണ്‌ ഞാന്‍ കരുതുന്നത്. "നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ" എന്ന വ്യഖ്യാന പരിഭാഷകൊണ്ട് മൌദൂദി സാഹിബ് ഉദ്ദേശിച്ചതും ഇതാകാനേ തരമുള്ളു. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണെന്ന വാക്കുകളില്‍ ഞാന്‍ നേരത്തെ പറഞ്ഞതും ഇത് തന്നെയാണ്‌.

KK Alikoya said...

Jabbar: "ആലിക്കോയ വിശദീകരിക്കും തോറും വൈരുദ്ധ്യം മറനീക്കി പുറത്തു വന്നുകൊണ്ടേയിരിക്കുന്നു !
മനുഷ്യനു ഇച്ഛാ സ്വാതന്ത്യമുണ്ടെന്നു കുര്‍ ആന്‍ വിശദീകരിക്കുന്നു . അതു ഞങ്ങളും സമ്മതിക്കുന്നു. എന്നാല്‍ മനുഷ്യേച്ഛ ദൈവേച്ഛയ്ക്കു വിധേയമാണെന്ന് അതേ കുര്‍ ആന്‍ പറയുന്നു. അതോടെ വൈരുദ്ധ്യം വരുന്നു സുഹൃത്തേ ! അതങ്ങു സമ്മതിക്കാന്‍ എന്താ ഇത്ര മടി ?"

= ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.

KK Alikoya said...

ea jabbar said...:
നേര്‍വഴിയില്‍ നയിക്കാന്‍ വേണ്ടി പ്രവാചകന്‍മാരെ അയക്കുകയും ഗ്രന്‍ഥങ്ങള്‍ ഇറക്കുകയും എല്ലാം ചെയ്തിട്ടുണ്ട്.
------
ഒപ്പം പ്രവാചകന്മാര്‍ക്കെതിരെ കുതന്ത്രം പ്രയോഗിക്കാന്‍ നാട്ടു പ്രമാണിമാരെ മൂപ്പര്‍ തന്നെ നിയോഗിച്ചിട്ടുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല !!!

= "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.

KK Alikoya said...

Jabbar:
അത് കൊണ്ടാണല്ലോ 'കഴുത്ത് വെട്ടുന്ന' കമന്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
----
കഴുത്ത് വെട്ടലല്ല ഇവിടെ വിഷയം. മനുഷ്യരുടെ മനസ്സില്‍ ഭയം ഇട്ടു കൊടുക്കുന്ന അല്ലാഹുവിനു അവരുടെ ഹൃദയത്തില്‍ ഈമാന്‍ ഇട്ടു കൊടുക്കുന്നതിനെന്താണു തടസ്സം ? എന്നാണു ചോദ്യം. മനുഷ്യര്‍ സ്വന്തം ഇച്ഛയാലാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരുടെ ദൈനംദിന കാര്യങ്ങളില്‍ അല്ലാഹു നേരിട്ടു വന്ന് ഇടപെടുന്നതെന്തിന്? യുദ്ധത്തിലും മറ്റും

= മനുഷ്യന്‍ സ്വന്തം ഇച്ഛയാലാണ്‌ പ്രവര്‍ത്തിക്കുന്നത് എന്ന് ആരാ പറഞ്ഞത്?

അല്ലാഹു ഒന്നിലും ഇടപെടുകയില്ല എന്ന് ആരാ പറഞ്ഞത്?

അല്ലാഹു ഇടപെടേണ്ട ആവശ്യമില്ലെന്ന് ആരെങ്കിലും പറഞ്ഞോ?

ഈമാനിന്റെ വെളിച്ചം തിരസ്‌കരിക്കുന്നവരെ കൊണ്ട് അല്ലാഹു നിര്‍ബന്ധിച്ച് സ്വീകരിപ്പിക്കുമെന്ന് ആര്‌ പറഞ്ഞു?

നേര്‍മാര്‍ഗ്ഗം കാണിക്കാനാവശ്യമായ എല്ലാം ഈ ജബ്ബാറിന്റെ കാര്യത്തിലുള്‍പ്പെടെ ഇപ്പോള്‍ തന്നെ നടന്നു കൊണ്ടിരിക്കുന്നുണ്ട്.

മുഹമ്മദ് ഖാന്‍(യുക്തി) said...

ഫസില്‍ പറയുന്നു...താങ്കള്‍ക്കു പേരില്‍ മാത്രമല്ല യുക്തിയുള്ളത് എന്ന് തെളീക്കാന്‍ ഇതൊരു സുവര്‍ണ്ണാവസരമാണ്.

ഫസിലെ അങ്ങനെ തെളിയിക്കാന്‍ ആവേശം മൂത്ത് നെട്ടോട്ടം ഓടെണ്ട കാര്യമൊന്നുമില്ല .ഇവിടെ അറിയാനും പറയാനും വേണ്ടിയാകണം സംവാദം.താങ്കളുടെ പരിശ്രമത്തെ അങ്ങേയറ്റം ബഹുമാനത്തോടേ ഞാന്‍ നോക്കി കാണുന്നു.ഒരു പരിഭവം മാത്രം-കളം മാറേണ്ടിയിരിക്കുന്നു.

Fazil said...

യുക്തി said...
ഇത് ശസ്ത്രവൈരുദ്ധ്യമോ ഫസീലിയന്‍ വൈരുദ്ധ്യമോ.


"ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്" എന്നുള്ളത് ഒരു scientific hypothesis ആണോ യുക്തി? അതൊരു scientific theory അല്ലെ?

യുക്തി said...
തീര്‍ച്ചയായും ഈ വിശ്വാസങ്ങള്‍ ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അങ്ങനെ വിശ്വസിക്കുന്നത്.


എന്‍റെ വിശ്വാസങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ പ്രപഞ്ചം എന്ന് ഞാന്‍ പറഞ്ഞിരുന്നോ? ശാസ്ത്രം പറയുന്ന യഥാര്‍ത്ഥ പ്രപഞ്ചവും എന്‍റെ വിശ്വാസങ്ങളും കൂട്ടി കുഴക്കരുത്.

എന്‍റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ചോദ്യം ആവര്‍ത്തിക്കുന്നു.

മനുഷ്യന് ചിന്തിക്കാന്‍ കഴിവുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ ശാസ്ത്രീയമായ സാങ്കല്‍പ്പികമല്ലാത്ത എന്തൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ കരുതുന്നത്? താങ്കള്‍ക്കു പേരില്‍ മാത്രമല്ല യുക്തിയുള്ളത് എന്ന് തെളീക്കാന്‍ ഇതൊരു സുവര്‍ണ്ണാവസരമാണ്.

KK Alikoya said...

ea jabbar said...
നേര്‍വഴിയില്‍ നയിക്കാന്‍ വേണ്ടി പ്രവാചകന്‍മാരെ അയക്കുകയും ഗ്രന്‍ഥങ്ങള്‍ ഇറക്കുകയും എല്ലാം ചെയ്തിട്ടുണ്ട്.
------
ഒപ്പം പ്രവാചകന്മാര്‍ക്കെതിരെ കുതന്ത്രം പ്രയോഗിക്കാന്‍ നാട്ടു പ്രമാണിമാരെ മൂപ്പര്‍ തന്നെ നിയോഗിച്ചിട്ടുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല !!!


= "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (Quran 4/115)

Fazil said...

യുക്തി said...
ഫസിലെ അങ്ങനെ തെളിയിക്കാന്‍ ആവേശം മൂത്ത് നെട്ടോട്ടം ഓടെണ്ട കാര്യമൊന്നുമില്ല .ഇവിടെ അറിയാനും പറയാനും വേണ്ടിയാകണം സംവാദം.


അപ്പോള്‍ ഇതാണോ യുക്തിക്ക് പറയാനുള്ള മറുപടി. അരിയെത്രാ എന്ന് ചോദിക്കുമ്പോം പയറു ഉപ്പേരിക്ക് എന്ന് മറുപടി.

KK Alikoya said...

ea jabbar said...
അതിനാല്‍ മറ്റ് സൂക്തങ്ങള്‍ ഇതിന്ന് വിരുദ്ധമായി വ്യാഖ്യാനിക്കാവതല്ല.

------
അല്ലാഹുവാണു വഴി പിഴപ്പിക്കുന്നത്... തുടങ്ങിയ വാക്യങ്ങള്‍ കുര്‍ ആനില്‍നിന്നും ഒഴിവാക്കാമായിരുന്നു. അതിനുള്ള സാമാന്യ വിവേകം അല്ലാഹുവിനില്ലാതെ പോയി. അല്ലെങ്കില്‍ ഇതില്‍ വൈരുദ്ധ്യങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ സാധ്യമല്ല എന്ന വീമ്പു പറച്ചിലെങ്കിലും ഒഴിവാക്കാമായിരുന്നു !!

=ഇതിന്റെ മറുപടി ഈ ഖുര്‍ആന്‍ സൂക്തങ്ങളിലുണ്ട്.:
"…..അതിന് അവര്‍ തയ്യാറാവുന്നില്ലെങ്കില്‍ മനസ്സിലാക്കിക്കൊള്ളുക: വാസ്തവത്തില്‍ അവര്‍ പിന്‍പറ്റുന്നത് സ്വേച്ഛകളെയാകുന്നു. ദൈവികമാര്‍ഗദര്‍ശനമില്ലാതെ, സ്വേച്ഛകളെ പിന്‍പറ്റുന്ന മനുഷ്യനേക്കാള്‍ വഴിപിഴച്ചവനാരുണ്ട്? അല്ലാഹു ഇത്തരം ധിക്കാരികള്‍ക്ക് ഒരിക്കലും സന്മാര്‍ഗമരുളുന്നില്ല. നാം (ഉപദേശ) വചനം അടിക്കടി അവര്‍ക്ക് എത്തിച്ചുകഴിഞ്ഞിരിക്കുന്നു; അവര്‍ പ്രബുദ്ധരായെങ്കിലോ." (Quran 28/50-51)

"അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുകയും സത്യം വന്നുകിട്ടുമ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുന്നവനേക്കാള്‍ വലിയ ധിക്കാരി ആരുണ്ട്? അത്തരക്കാര്‍ക്ക് നരകത്തില്‍ സ്ഥലമില്ലെന്നോ? യാതൊരാള്‍ സത്യവുമായി വരികയും, യാതൊരു കൂട്ടര്‍ അതിനെ സത്യമെന്നംഗീകരിക്കുകയും ചെയ്തുവോ, അവര്‍ മാത്രമാകുന്നു ശിക്ഷയില്‍നിന്നും രക്ഷപ്പെടുന്നവര്‍. റബ്ബിന്റെ സന്നിധിയില്‍, അവര്‍ക്ക് ആഗ്രഹിക്കുന്നതൊക്കെയും ലഭിക്കുന്നു. ഇതത്രെ നന്മ ചെയ്തവര്‍ക്കുള്ള പ്രതിഫലം-അവര്‍ ചെയ്ത തിന്മകളെ അല്ലാഹു അവരുടെ കണക്കില്‍നിന്ന് മായ്ച്ചുകളയേണ്ടതിനും ചെയ്തുകൊണ്ടിരുന്ന ഏറ്റവും വിശിഷ്ടമായ കാര്യങ്ങള്‍ പരിഗണിച്ച് അവര്‍ക്ക് പ്രതിഫലം നല്‍കേണ്ടതിനും. (പ്രവാചകാ) അല്ലാഹുവിന്റെ ദാസന് അവന്‍ തന്നെ മതിയായവനല്ലയോ? ഈ ജനം അവനെ കൂടാതുള്ളവരാല്‍ നിന്നെ ഭയപ്പെടുത്തുന്നു. എന്നാല്‍ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുന്നവനെ സന്മാര്‍ഗദര്‍ശനം ചെയ്യുന്നവരാരുമില്ല. അവന്‍ സന്മാര്‍ഗത്തിലാക്കുന്നവനെ വഴിപിഴപ്പിക്കുന്നവരും ആരുമില്ല. എന്ത്, അല്ലാഹു അജയ്യനും പ്രതികാരം ചെയ്യുന്നവനുമല്ലെന്നോ? (Quran 39/32-37)

മുഹമ്മദ് ഖാന്‍(യുക്തി) said...

അലിക്കോയാ സാഹിബ് പറയുന്നു....
തഫ്‌ഹീമില്‍ 'നിങ്ങളുദ്ദേശിക്കുന്നതൊന്നും നടക്കുകയില്ല' എന്ന് പറഞ്ഞത് ഖുര്‍ആന്‍ സൂക്തത്തിന്റെ സൂക്ഷ്മമായ വിവര്‍ത്തനമല്ല; വിവര്‍ത്തകന്റെ അഭിപ്രായം കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു വിവര്‍ത്തനമാണ്‌. ഇസ്‌ലാമിന്റെ പ്രമാണം വിവര്‍ത്തനങ്ങളോ വ്യാഖ്യാനങ്ങളോ അല്ല; ഖുര്‍ആന്‍ തന്നെയാണ്‌.

പ്രിയ അലിക്കോയാസാഹിബെ എപ്പോഴും തഫ്ഹീമിനെ റഫറന്‍സിനു നിര്‍ദ്ദേശിക്കുന്ന താങ്കളണോ ഇതു പറയുന്നത്,അലക്കുന്തോറും മുഷിയുകയാണല്ലോ.

KK Alikoya said...

സുശീല്‍ കുമാര്‍:
"താങ്കളുടെ അഭിപ്രായത്തില്‍ "നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു", എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാതാവും ഇസ്ലാമിക പണ്ഡിതനുമായ മദൂദിയുടെ അഭിപ്രായത്തില്‍ "തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ" ദൈവേച്ഛയും മനുഷ്യേച്ഛയും ഒരേ സമയം നിലനില്‍ക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍ നന്മതിന്മകളുടെ കാര്യത്തില്‍ മനുഷ്യേച്ഛയ്ക്ക് ഉപരിയായി ദൈവേച്ഛ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് മദൂദി പറയുന്നു. താങ്കളുടെയും മദൂദിയുടെയും അഭിപ്രായത്തില്‍ പരസ്പരവിരുദ്ധത പ്രകടമാണ്. ഇവയില്‍ ഏതാണ് ശരി? "

= മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണെന്നും അത് രണ്ടും ഒരേ സമയത്ത് നിലനില്‍ക്കുന്നതും പരസ്പരം ഏറ്റുമുട്ടാതിരിക്കുന്നതും എങ്ങനെയെന്ന് ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌ എന്നാണല്ലോ തുടക്കം മുതല്‍ ഞാന്‍ പറഞ്ഞത്. മനുഷ്യേച്ഛ നടപ്പില്‍ വരണമെങ്കില്‍ ദൈവേച്ഛ വേണമെന്ന് തന്നെയല്ലേ അതിന്നര്‍ത്ഥം. എന്നാല്‍, വിശ്വാസം-അവിശ്വാസം ഈ വിഷയത്തില്‍ മനുഷ്യേച്ഛ നടപ്പില്‍ വരുത്തുകയാണ്‌ ദൈവേച്ഛ ചെയ്യുക. ഇത് രണ്ടും തമ്മില്‍ വൈരുദ്ധ്യമുള്ളതായി എനിക്ക് തോന്നുന്നില്ല.

സുശീല്‍ കുമാര്‍: "താങ്കളുടെ അഭിപ്രായത്തില്‍ "നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു"

= തെരഞ്ഞെടുക്കാനുള്ള അവകാശമാണ്‌ നല്‍കിയത്; നടപ്പില്‍ വരുത്താനുള്ള അധികാരവും കഴിവും  നല്‍കിയിട്ടില്ല. നടപ്പില്‍ വരുത്തേണ്ടത് അല്ലാഹു തന്നെയാണ്‌. ഇത് നേരത്തെ പലതവണ വ്യക്തമാക്കി കഴിഞ്ഞു. ഇതാണ്‌ മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌ എന്ന് പറയുന്നത്.

സുശീല്‍ കുമാര്‍: എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാതാവും ഇസ്ലാമിക പണ്ഡിതനുമായ മദൂദിയുടെ അഭിപ്രായത്തില്‍ "തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ"

= അതെ. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌. എന്ന് തന്നെയല്ലേ ഇതിന്റെയും അര്‍ത്ഥം?

ഒരാള്‍ സന്‍മാര്‍ഗ്ഗം ഇച്ഛിക്കുമ്പോള്‍, ദൈവം അയാള്‍ക്കത് നല്‍കാതെ, അയാളെ ദുര്‍മാര്‍ഗ്ഗത്തിലാക്കും എന്ന് മൌദൂദി സാഹിബ് പറഞ്ഞിട്ടുണ്ടോ?

മുഹമ്മദ് ഖാന്‍(യുക്തി) said...

ഫസില്‍പറയുന്നു....അപ്പോള്‍ ഇതാണോ യുക്തിക്ക് പറയാനുള്ള മറുപടി. അരിയെത്രാ എന്ന് ചോദിക്കുമ്പോം പയറു ഉപ്പേരിക്ക് എന്ന് മറുപടി. സമാധാനപ്പെട് ഫസിലെ,ഈ രാത്രി കൊണ്ടു എല്ലാംഅസ്തമിക്കുകയില്ലല്ലോ,എനിക്കു അല്പം ക്വാണ്ടം കളികളിക്കേണ്ടിയിരിക്കുന്നു.അതു കഴിഞ്ഞ് നമുക്ക് അരിയും പയറും ചേര്‍ത്ത് പായസമുണ്ടാക്കി ഉപ്പെരി ചേര്‍ത്തു നുകരാം.

Fazil said...

A,
1. പ്രപഞ്ചത്തില്‍ determinism നിലനില്‍ക്കുന്നു.
2. പ്രപഞ്ചത്തില്‍ indeterminism നിലനില്‍ക്കുന്നു.

B,
1. وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ ۚ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
ഇതൊരുദ്ബോധനമാകുന്നു. ഇനി ഇഷ്ടമുള്ളവന്‍ തന്റെ റബ്ബിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഇച്ഛയാല്‍ യാതൊന്നുമുണ്ടാകുന്നില്ല-അല്ലാഹു ഇച്ഛിക്കുന്നതുവരെ. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.(76:30)

2. إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا﴿٢﴾ إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا﴿٣﴾
അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം.(76:2-3)

C,
1. ഒരു നാണയത്തിന്‍റെ ഒരു വശത്ത് head ആണ്.
2. ഒരു നാണയത്തിന്‍റെ ഒരു വശത്ത് tail ആണ്.

ഇവയെല്ലാം വൈരുദ്ധ്യങ്ങള്‍ ആണോ?

യഥാര്‍ത്ഥത്തില്‍ ഒന്ന് മറ്റൊന്നിന്‍റെ തുടര്‍ച്ചയാണ്. എന്നാല്‍ രണ്ടും ചേരുമ്പോള്‍ മാത്രമേ അതിനു പൂര്‍ണ്ണത ലഭിക്കുകയുള്ളൂ.

മാഷേ, ഞങ്ങള്‍ ശാസ്ത്രവാദികള്‍ ആണെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞു നടക്കുന്നതോടോപ്പോം ശാസ്ത്രീയമായി ഇതെല്ലാം സാധ്യമാണോ എന്ന് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

KK Alikoya said...

സുശീല്‍ കുമാര്‍:
"'വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നുവോ? എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടുന്നുവോ? അതല്ല മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കി അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നുവോ?

മദൂദിയുടെ ഉത്തരം : തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ."


= "'വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നു" എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?

"എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടും" എന്നും മൌദൂദി സാഹിബ് പറഞ്ഞോ?

"മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കുന്നില്ല" എന്നും മൌദൂദി സാഹിബ് പറഞ്ഞോ?

"അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നത്" എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?

പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കാണിക്കണം.

Fazil said...

ദൈവം സര്‍വ്വ ശക്തനായിരുന്നെങ്കില്‍ എല്ലാവരുടേയും മനസ്സില്‍ നന്മ നല്‍കിയേനെ എന്ന മാഷിന്‍റെ നിരീക്ഷണം ആപേക്ഷികമാണ്. മാഷിന്‍റെ സങ്കല്‍പ്പത്തിലുള്ള ദൈവത്തിനു അത്രയ്ക്കുള്ള ശക്തിയേ ഉള്ളൂ എന്നതാണ് സത്യം.

എന്നാല്‍ മനസ്സിന് നന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം നല്‍കാന്‍ കഴിവുള്ള സര്‍വ്വശക്തനായ ദൈവത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

താഴെ പറയുന്ന കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല സര്‍വ്വശക്തനായ ദൈവത്തിന്‍റെ അറിവ്.

1. Knowledge of past
2. Knowledge of present
3. Knowledge of future
4. Knowledge of what did not happened

KK Alikoya said...

സുശീല്‍ കുമാര്‍: "നേര്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യന്ന് ഉണ്ടോ; അതല്ല അതും ദൈവനിശ്ചയമാണോ? -

മദൂദിയുടെ ഉത്തരം : മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്."

= മനുഷ്യേച്ഛക്ക് വിരുദ്ധമായി അല്ലാഹു മനുഷ്യനെ സന്‍മാര്‍ഗ്ഗത്തിലോ ദുര്‍മാര്‍ഗ്ഗത്തിലോ ആക്കും എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?

KK Alikoya said...

യുക്തി: "അലിക്കോയാ സാഹിബ് പറയുന്നു....
തഫ്‌ഹീമില്‍ 'നിങ്ങളുദ്ദേശിക്കുന്നതൊന്നും നടക്കുകയില്ല' എന്ന് പറഞ്ഞത് ഖുര്‍ആന്‍ സൂക്തത്തിന്റെ സൂക്ഷ്മമായ വിവര്‍ത്തനമല്ല; വിവര്‍ത്തകന്റെ അഭിപ്രായം കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു വിവര്‍ത്തനമാണ്‌. ഇസ്‌ലാമിന്റെ പ്രമാണം വിവര്‍ത്തനങ്ങളോ വ്യാഖ്യാനങ്ങളോ അല്ല; ഖുര്‍ആന്‍ തന്നെയാണ്‌.

പ്രിയ അലിക്കോയാസാഹിബെ എപ്പോഴും തഫ്ഹീമിനെ റഫറന്‍സിനു നിര്‍ദ്ദേശിക്കുന്ന താങ്കളണോ ഇതു പറയുന്നത്,അലക്കുന്തോറും മുഷിയുകയാണല്ലോ.'

= തഫ്‌ഹീം റഫര്‍ ചെയ്യുന്ന ആളാണ്‌ ഞാന്‍. അത്കൊണ്ടാണ്‌ അത് റഫര്‍ ചെയ്യാന്‍ ആവശ്യപ്പെടാറുള്ളത്. തഫ്‌ഹീമിന്റെ വിവര്‍ത്തനം പദാനുപദ വിവര്‍ത്തനമല്ലെന്നും ആശയവിവര്‍ത്തനമാണെന്നും മൌദൂദി തന്നെ വ്യക്തമാക്കിയ കാര്യമാണ്‌. ആശയ വിവര്‍ത്തനം എന്ന് പറയുമ്പോള്‍ സ്വാഭാവികമായും വിവര്‍ത്തകന്റെ വ്യാഖ്യാനപരമായ പരാമര്‍ശം കൂടി ചെറിയ തോതിലെങ്കിലും അത് ഉള്‍ക്കൊണ്ടിരിക്കുമല്ലോ. " 'നിങ്ങളുദ്ദേശിക്കുന്നതൊന്നും നടക്കുകയില്ല'" എന്നത് വിവര്‍ത്തകന്റെ വ്യഖ്യാനം തന്നെയാണ്‌. ആ സൂക്തത്തെ മറ്റു തരത്തിലും വ്യാഖ്യാനിക്കാം; അതാണ്‌ ഞാന്‍ ചൂണ്ടിക്കാണിച്ചത്.

KK Alikoya said...

ഖുര്‍ആന്‍ അദ്ധ്യായം 2; സൂക്തം 6,7 കാണുക:
(6-7) (ഈ യാഥാര്‍ഥ്യങ്ങള്‍) നിഷേധിച്ചവരോ നീ അവരെ താക്കീതുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാകുന്നു. അവര്‍ ഒരിക്കലും വിശ്വസിക്കുകയില്ല. അല്ലാഹു അവരുടെ മനസ്സുകളും കാതുകളും അടച്ചു മുദ്ര വെച്ചിരിക്കുകയാണ് അവരുടെ കണ്ണുകള്‍ക്ക് മറ വീണിരിക്കുന്നു. അവര്‍ കഠിനശിക്ഷക്കര്‍ഹരാകുന്നു.

(വിവര്‍ത്തനവും വ്യാഖ്യാനവും തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്)

`അല്ലാഹു മുദ്രവെച്ചിരുന്നതുകൊണ്ട് അവര്‍ വിശ്വസിക്കാതിരുന്നു` എന്നല്ല വിവക്ഷ. പ്രസ്ത്യുത, മേല്‍പ്രസ്താവിച്ച അടിസ്ഥാന കാര്യങ്ങള്‍ അവര്‍ തള്ളിക്കളയുകയും ഖുര്‍ആന്‍ ഉന്നയിച്ച മാര്‍ഗത്തിനെതിരെ സ്വയം മറ്റൊരു മാര്‍ഗം ഇഷ്ടപ്പെടുകയും ചെയ്തപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്കും കാതുകള്‍ക്കും മുദ്രവെച്ചു എന്നാണര്‍ഥം. ഈ മുദ്രവെയ്ക്കലിന്റെ സ്വഭാവമെന്തന്ന് വല്ലപ്പോഴും ആദര്‍ശപ്രബോധനത്തിന് സന്ദര്‍ഭം ലഭിച്ചിട്ടുള്ളവരെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ടായിരിക്കും. നാം ഉന്നയിച്ച മാര്‍ഗ്ഗം ഒരാള്‍ ഒരിക്കല്‍ പരിശോധിച്ചു തള്ളിക്കളഞ്ഞാല്‍ പിന്നീട് നമ്മുടെ യാതൊരു വാക്കും മനസ്സിലാവാത്തവിധം, അയാളുടെ ഹൃദയം എതിര്‍ഭാഗത്തേക്ക് ചരിച്ചു തുടങ്ങുന്നതാണ്. അനന്തരം, നമ്മുടെ പ്രബോധനത്തെ സംബന്ധിച്ചിടത്തോളം അയാളുടെ കാത് ബധിരവും നമ്മുടെ മാര്‍ഗത്തിന്റെ മെച്ചങ്ങളെക്കുറിച്ച് അയാളുടെ കണ്ണ് അന്ധവുമായിത്തീരും. അങ്ങനെ വാസ്തവത്തില്‍ അയാളുടെ ഹൃദയം മുദ്രവെക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമായും തോന്നുന്നതാണ്.

മൌദൂദിയുടെ ഈ വ്യഖ്യാനം, യഹൂദന്‍മാരെ സംബന്ധിച്ചുള്ള ഒരു പരാമര്‍ശത്തില്‍, ഖുര്‍ആന്‍ തന്നെ ശരിവയ്ക്കുന്നത് കാണുക:

"അവര്‍ ആ പ്രതിജ്ഞ ലംഘിച്ചതുകൊണ്ടും ദൈവികസൂക്തങ്ങളെ നിഷേധിച്ചതുകൊണ്ടും നിരവധി പ്രവാചകന്മാരെ അന്യായമായി വധിച്ചതുകൊണ്ടും, എത്രത്തോളമെന്നാല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ പുറംതോടുകള്‍ക്കുള്ളില്‍ സൂക്ഷിക്കപ്പെട്ടതാണ് എന്നുവരെ പറഞ്ഞതുകൊണ്ടും - വാസ്തവത്തില്‍ അവരുടെ നിഷേധപ്രവണതമൂലം - അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ മുദ്രവെച്ചിരിക്കുന്നു. അക്കാരണത്താല്‍തന്നെ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Quran 4:155)

V.B.Rajan said...

എന്റെ ആറ്റം ബോംബ് കേസ് ആലിക്കോയ മാഷ് പരിഗണിച്ചില്ല. ഒന്നുകൂടി

ഞാന്‍ ഒരു പുലിക്കുട്ടിയെ കൂട്ടിലിട്ടു വളര്‍ത്തുന്നുണ്ടെന്നു വയ്ക്കുക. എനിക്ക് ഒരു ദിവസം അതിനെ ഒന്നു പരീക്ഷിക്കണമെന്നു തോന്നുന്നു. ഞാന്‍ അതിന്റെ കൂട്ടിലേക്ക് ഒരു മനുഷ്യക്കുട്ടിയെ കൈകാലുകള്‍ ബന്ധിച്ച് ഇടുന്നു. പുലിയുടെ കഴുത്തില്‍ ബന്ധിച്ച കയറ് എന്റെ കൈയിലുമാണ്. പുലി ചാടിവീണ് ആ കുട്ടിയെ കൊല്ലുന്നു. എനിക്ക് വേണമെങ്കില്‍ പുലിയെ അതില്‍നിന്നു തടയാമായിരുന്നു. പക്ഷെ പുലി സ്വയം തീരുമാനിക്കട്ടെയെന്നു കരുതി ഞാന്‍ കയറ് അയച്ചു വിടുകയാണ് ചെയ്തത്. സംഭവശേഷം ഞാന്‍ പുലിയെ തീക്കുണ്ടത്തിലിട്ട് കത്തിക്കുന്നു. കാരണം അത് പാപം ചെയ്തു.

ഈ സംഭവത്തില്‍ തെറ്റുകാരന്‍ ഞാന്‍ ആല്ലേ. പുലിക്ക് വേണമെങ്കില്‍ കുട്ടിയെ തൊടാതിരിക്കാമായിരുന്നു. പക്ഷേ പുലി അങ്ങിനെ ചെയ്യില്ല അത് ആക്രമിക്കുമെന്ന് എനിക്കു മുന്‍‌കൂട്ടി അറിയാമായിരുന്നു.

ഇതുപോലെയാണ് അള്ളായുടെ പ്രവര്‍ത്തിയും. ലോകത്തില്‍ നടക്കുന്ന എല്ലാ തെമ്മാടിത്തങ്ങള്‍ക്കും അള്ളാ ഒരു കൂട്ടുപ്രതിയാണ്. ആലിക്കോയമാഷും മറ്റുള്ളവരും അള്ളായുടെ കേസ് എത്ര വാദിച്ചാലും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സാധ്യമല്ല.

KK Alikoya said...

ദൈവേച്ഛയും മനുഷ്യേച്ഛയും

ഖുര്‍ആന്‍ പറയുന്നു: " (നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: `അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.`124 അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: `നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.` ഇനിയും പറയുക: `(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.`125 (6/148)

ഈ സൂക്തത്തിന്ന് മൌദൂദി എഴുതിയ രണ്ട് വ്യാഖ്യാനക്കുറിപ്പുകള്‍ (124, 125) കൂടി കണുക:

124. തങ്ങളുടെ അബദ്ധചെയ്തികള്‍ ന്യായീകരിക്കുവാന്‍ വേണ്ടി എക്കാലത്തും കുറ്റവാളികളും കേഡികളും ഉന്നയിക്കാറുള്ള ഒരൊഴികഴിവാണിത്: ഞങ്ങള്‍ ബഹുദൈവത്വം സ്വീകരിക്കുകയും ചില വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു ദൈവത്തിന്റെ വേണ്ടുകയോടെയാണ്. അല്ലാഹു ഇഛിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളില്‍നിന്ന് ഇത്തരം പ്രവൃത്തികള്‍ എങ്ങനെ ഉണ്ടാവും? അപ്പോള്‍ പടച്ചവന്റെ വേണ്ടുകയായതുകൊണ്ടു ഇതൊന്നും ഒരു തെറ്റല്ല; കുറ്റവുമല്ല. അഥവാ വല്ല കുറ്റവുമുണ്ടെങ്കില്‍ അതു ഞങ്ങളുടെതല്ല, അവന്റെതാണ്. ഞങ്ങള്‍ എന്തൊന്നു ചെയ്തുവോ അതു ദൈവം ചെയ്യിച്ചതാണ്. മറ്റൊന്നു ചെയ്യുക ഞങ്ങളുടെ കഴിവിന്നതീതമായിരുന്നു.
(തുടരും) (125 ആം വ്യാഖ്യാനക്കുറിപ്പ് അടുത്ത കമന്റില്‍)

KK Alikoya said...

125. പ്രസ്തുത ഒഴികഴിവിന്നുള്ള പൂര്‍ണ്ണമായ മറുപടിയത്രെ ഇത്. ഈ വിശകലനത്തില്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്. ഒന്നാമതായി അല്ലാഹു പറഞ്ഞു: സ്വന്തം തെറ്റുകുറ്റങ്ങള്‍ക്ക് പടച്ചവന്റെ വേണ്ടുകയെന്നു ഒഴികഴിവ് പറയുന്നതും ശരിയായ മാര്‍ഗനിര്‍ദേശം സ്വീകരിക്കാതിരിക്കുന്നതും പണ്ടുമുതല്‍ക്കേ കുറ്റവാളികള്‍ സ്വീകരിച്ചുപോന്ന ഒരടവാണ്. അതിന്റെ പരിണാമമോ നാശവും. സത്യത്തിന്നെതിരായി ജീവിച്ചതിന്റെ ദുഷ്ഫലം അവരനുഭവിക്കുക തന്നെ ചെയ്തു. രണ്ടാമതായി, അല്ലാഹു പറഞ്ഞു: ഒഴികഴിവിനായി നിങ്ങളുന്നയിക്കുന്ന ഈ ന്യായം ശരിയായ ജ്ഞാനത്തെ ആധാരമാക്കിയുള്ളതല്ല. വെറും ഊഹവും അനുമാനവും മാത്രമാണ്. അല്ലാഹുവിന്റെ വേണ്ടുകയെന്നൊരു പ്രയോഗം നിങ്ങള്‍ എവിടെനിന്നോ കേട്ടു. അതിന്മേല്‍ അനുമാനങ്ങളുടെ ഒരു കോട്ട കെട്ടിപ്പടുക്കുകയും ചെയ്തു. മനുഷ്യനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ വേണ്ടുക എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയതേയില്ല. ദൈവേഛയെ നിങ്ങള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്. ഒരുത്തന്‍ അല്ലാഹുവിന്റെ വേണ്ടുകയോടെ മോഷണം നടത്തുന്നുവെങ്കില്‍ മോഷ്ടാവ് കുറ്റക്കാരനല്ല. കാരണം, ദൈവേഛക്ക് വിധേയമാണ് അവനത് ചെയ്തിരിക്കുന്നത്. വാസ്തവമാകട്ടെ, മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ ഒരിക്കലും അതല്ല. മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു. അതാണ് വേണ്ടുകയുടെ ശരിയായ സാരം. അതിനാല്‍ ശിര്‍ക്ക് പ്രവര്‍ത്തിപ്പാനും വിശുദ്ധ ഭോജ്യങ്ങളെ നിഷിദ്ധമാക്കാനും മറ്റും നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികന്മാര്‍ക്കും ഉതവി തന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ല, ദൈവത്തിനാണെന്ന് പറയുന്നതിനര്‍ഥമില്ല. രണ്ടിലൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും സൌകര്യവും നല്‍കിയിരിക്കെ തെറ്റായത് തെരഞ്ഞെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനുത്തരവാദികള്‍ നിങ്ങള്‍ മാത്രമാണ്. അവസാനമായി ഒരൊറ്റവാക്കില്‍ കാര്യത്തിന്റെ കഴമ്പ് എടുത്തുകാണിക്കുകയും ചെയ്യുന്നു. فَلِلَّهِ الْحُجَّةُ الْبَالِغَةُ ۖ فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ ﴿١٤٩﴾ അതായത്,‘`അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല.` എന്ന നിങ്ങളുടെ ഒഴികഴിവും ന്യായീകരണവും കൊണ്ട് വാദം പൂര്‍ണമാകുന്നില്ല. വാദം പൂര്‍ത്തീകരിച്ചുകൊണ്ട് നിങ്ങള്‍ പറയേണ്ടിയിരുന്നത് ഇപ്രകാരമാണ്. ‘അല്ലാഹു ഇഛിച്ചെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു’. മറ്റൊരുവിധം പറഞ്ഞാല്‍ നിങ്ങള്‍ സ്വന്തം തിരഞ്ഞെടുപ്പ് സ്വാതന്ത്യ്രത്തെ ഉപയോഗപ്പെടുത്തി നേര്‍വഴിക്ക് നടപ്പാന്‍ ഒരുക്കമില്ല. മലക്കുകളെയെന്നപോലെ നിങ്ങളെയും അല്ലാഹു ജന്മനാ സന്മാര്‍ഗികളാക്കണമെന്നാണ് നിങ്ങളുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇഛ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവനതു ചെയ്യുമായിരുന്നു. പക്ഷേ, ദൈവേഛ അതല്ല. അതുകൊണ്ടാണ് നിങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്ന ദുര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ നിങ്ങളെ അനുവദിച്ചത്". (thafheem.net)
(തുടരും)

KK Alikoya said...

1. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്.
2. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌.
3. സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും.
4. മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും.
5. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിആക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്‌.
6. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.
7. അത്കൊണ്ട് തന്റെ തെരഞ്ഞെടുപ്പിന്‌ മനുഷ്യനാണ്‌ ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല.

ഇതൊക്കെയാണ്‌ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മൌദൂദി സാഹിബ് ഇതിന്ന് വിരുദ്ധമായി എന്തോ എഴുതിയിരിക്കുന്നു എന്ന രീതിയിലായി പിന്നെ പ്രചാരണം. ഈ കാര്യങ്ങള്‍ക്ക് വിരുദ്ധമായി മൌദൂദി സാഹിബ് വല്ലതും എഴുതിയത് ആര്‍ക്കെങ്കിലും കാണിക്കാമോ?

KK Alikoya said...
This comment has been removed by the author.
സന്തോഷ്‌ said...

ആലിക്കോയ,

താങ്കള്‍ മനസ്സിലാക്കുന്ന മലയാളവും ഞാന്‍ മനസ്സിലാക്കുന്ന മലയാളവും രണ്ടാണ് എന്ന് എനിയ്ക്ക് ഇപ്പോഴാണ് മനസ്സിലായത്‌.

മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്. മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.

മൌദൂദിയുടെ ഈ വാക്കുകളില്‍നിന്നും എനിയ്ക്ക് മനസ്സിലായത്‌ അല്ല താങ്കള്‍ക്കു മനസ്സിലായത്‌.

KK Alikoya said...

സന്തോഷ്‌ said...:

"ആലിക്കോയ,

താങ്കള്‍ മനസ്സിലാക്കുന്ന മലയാളവും ഞാന്‍ മനസ്സിലാക്കുന്ന മലയാളവും രണ്ടാണ് എന്ന് എനിയ്ക്ക് ഇപ്പോഴാണ് മനസ്സിലായത്‌.

മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്. മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.

മൌദൂദിയുടെ ഈ വാക്കുകളില്‍നിന്നും എനിയ്ക്ക് മനസ്സിലായത്‌ അല്ല താങ്കള്‍ക്കു മനസ്സിലായത്‌".


= മനുഷ്യേച്ഛ ദൈവേച്ഛയ്ക്ക് വിധേയമാണ്‌ എന്ന ആശയമാണ്‌ മൌദൂദി സാഹിബ് ഇവിടെ വിശദീകരിക്കുന്നത്.

സന്‍മാര്‍ഗവും ദുര്‍മാര്‍ഗ്ഗവും തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മനുഷ്യേച്ഛ നടപ്പില്‍ വരുത്തുകയാണ്‌ അല്ലാഹു ചെയ്യുക എന്ന ആശയമാണ്‌ ഖുര്‍ആന്‍ 6/148 ന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹം എഴുതിയത്. ഇവ രണ്ടും അവിഭജ്യമാണ്‌. താങ്കള്‍  എല്ലാ ചോദ്യത്തിന്റെയും ഉത്തരം, ഒരിടത്ത് നിന്ന് തന്നെ, (81:29) മനസിലാക്കാന്‍ ശ്രമിക്കുന്നു. അതിന്ന് ഞാന്‍ ഉത്തരവാദിയല്ല.
എല്ലാ വശങ്ങളും പരിഗണിക്കാന്‍ താങ്കള്‍ കൂട്ടാക്കാത്തത് കൊണ്ടാണ്‌ ഞാന്‍ മനസ്സിലാക്കിയ പോലെ താങ്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്.

സന്തോഷ്‌ said...

<> മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു. <>

@ ആലിക്കോയ

മനുഷ്യന് അനുസരണത്തിനും ധിക്കാരത്തിനും അവസ്സരം നല്‍കുന്നത് ഒരേ ദൈവം ആണ്, കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ നല്‍കുന്നതും ഒരേ ദൈവം ആണ് എന്ന് പറയുന്നിടത്താണ് ജബ്ബാര്‍ വൈരുദ്ധ്യം ഉണ്ട് എന്ന് വാദിക്കുന്നത്.

മനുഷ്യന്‍ തെറ്റിലേയ്ക്ക് പോകുമ്പോള്‍ അതിനുള്ള സൗകര്യം ദൈവം ഒരുക്കി കൊടുക്കുന്നു എന്ന് പറയുന്നത് ദൈവത്തെ പരിഹസ്സിക്കുന്നതിനു തുല്യമാണ്. ദൈവത്തിനു ഒരിയ്ക്കലും നന്മയും തിന്മയും, ശരിയും തെറ്റും, കൃതജ്ഞതയും കൃതഘ്നതയും ആകുവാന്‍ സാധിക്കില്ല. ഒന്നുകില്‍ നന്മ, ശരി, കൃതജ്ഞത അല്ലെങ്കില്‍ തിന്മ, തെറ്റ്, കൃതഘ്നത. ദൈവത്തില്‍നിന്നും തിന്മ / തെറ്റ് / കൃതഘ്നത ഇവ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ജബ്ബാര്‍ ഉള്‍പ്പെടെയുള്ള പല നിരീശ്വരവാദികളും നിഷേധിക്കുന്നത് അവര്‍ മനസ്സിലാക്കിയ ദൈവത്തെ മാത്രമാണ്. അതുകൊണ്ട്, അവരുടെ ദൈവനിഷേധത്തിനു ഒരു പരിധിയോളം ഉത്തരവാദികള്‍, അവരുടെ മുമ്പില്‍ ദൈവത്തെ തെറ്റായി അവതരിപ്പിച്ചവരാണ്.

Unknown said...

ആലിക്കോയമാഷേ മനുഷ്യന് തെരഞ്ഞെടുക്കാന്‍ അവസരം എവിടെ? ഗര്‍ഭത്തില്‍ വച്ചുതന്നെ അള്ളായുടെ നിര്‍ദ്ദേശപ്രകാരം ഒരു മലക്ക് മനുഷ്യന്റെ ഭാവികാര്യങ്ങളെല്ലാം എഴുതി ഒരു പുസ്തകത്തില്‍ സൂക്ഷിച്ചു വയ്ക്കുകയല്ലെ പതിവ്. അതനുസരിച്ചല്ലേ അവന്റെ ജീവിതം പുരോഗമിക്കുന്നത്. പിന്നെ എന്തു തെരഞ്ഞെടുപ്പ്.

ഇതെല്ലാം മനുഷ്യന്‍ അള്ളായെ സൃഷ്ടിച്ചപ്പോള്‍ വന്ന പാകപ്പിഴകളാണ്. ഇനി ഉരുണ്ടു മറിഞ്ഞിട്ട് ഒരു കാര്യവുമില്ല. പരിഭാഷയില്‍ വന്ന് പാകപ്പിഴ എന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് രക്ഷപെടാന്‍ നോക്ക്

CKLatheef said...

ആലിക്കോയ സാഹിബ്,

താങ്കളുടെ ക്ഷമയെ അംഗീകരിക്കാതിരിക്കാനാവില്ല. ഈ വിഷയത്തില്‍ ഇവിടെ പറയേണ്ടതും അതിലപ്പുറവും പറഞ്ഞു കഴിഞ്ഞു. ദൈവവിശ്വാസത്തിന്റെ ഒരു ഭാഗമായ ദൈവവിധിയിലുള്ള വിശ്വാസമാണ് ഇവിടെ ചര്‍ചവിഷയം. ദൈവത്തെ തന്നെ നിഷേധിക്കുന്നവര്‍ക്ക് അതിന്റെ ഒരു ഭാഗമായ വിധിവിശ്വാസത്തെ ഉള്‍കൊള്ളാന്‍ കഴിയില്ല എന്നത് സത്യം. അഥവാ മനസ്സിലായാലും അതി നിഷേധിക്കാന്‍ തീരുമാനിച്ചുറപ്പിച്ചാണ് സംവാദത്തില്‍ ഏര്‍പ്പെടുന്നത്. ജബ്ബാര്‍ മാഷ് ഇവിടെ വിധിവിശ്വാസം എടുത്തിട്ടത്. അതില്‍ പ്രത്യക്ഷത്തില്‍ തോന്നിയ വൈരുദ്ധ്യം കണ്ടാണ്. ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ അത് ദൈവികമല്ല എന്ന വാദത്തിന് ശക്തി ലഭിക്കും. ഖുര്‍ആന്‍ ദൈവികമല്ലെങ്കില്‍ അതില്‍ പറഞ്ഞതിന് അടിസ്ഥാനമില്ലാതെ വരും. തന്റെ മൂഢസങ്കല്‍പത്തിന്റെ കാമ്പും കാതലുമായ ദൈവനിഷേധത്തിന് അത് ശക്തിപകരും. യുക്തിവാദികള്‍ക്ക് ഒരു സൗകര്യമുണ്ട് അവര്‍ക്ക് ഒന്നും സ്ഥാപിക്കേണ്ടതില്ല. എന്നാല്‍ ഈ വിഷയത്തില്‍ സജീവമായ സന്തോഷിന്റെ അവസ്ഥ അതല്ല. അദ്ദേഹം ദൈവവിശ്വാസിയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ദൈവവീക്ഷണമനുസരിച്ച ഇക്കാര്യങ്ങളില്‍ എന്തെങ്കിലും കാഴ്ചപ്പാടുണ്ടോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടേ. തന്റെ ബ്ലോഗില്‍ ചേര്‍ക്കുകയും ചെയ്യട്ടേ. മനുഷ്യന്റെ ഇഛാസ്വാതന്ത്ര്യത്തെപ്പറ്റി ഭൗതികവാദികള്‍ക്കും ഒരു കാഴ്ചപ്പാടുണ്ടാകണം. അത് ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. അതിനെ നിഷേധിക്കാത്തതിനാല്‍ അവര്‍ അത് അംഗീകരിക്കുന്നുവെന്ന് കരുതുന്നു. അതിലൂടെവന്ന് ചേരുന്ന വൈരുദ്ധ്യവും യുക്തിഹീനത്വവും പരിഗണിക്കുമ്പോഴാണ് ഖുര്‍ആനിലെ വിധിവിശ്വാസത്തിന്റെ മനുഷ്യേഛയുടെയും മഹത്വം മനസ്സിലാക്കാന്‍ കഴിയുക. (cont.)

Reaz said...

Rajan Said...
"ഞാന്‍ ഒരു പുലിക്കുട്ടിയെ കൂട്ടിലിട്ടു വളര്‍ത്തുന്നുണ്ടെന്നു വയ്ക്കുക. എനിക്ക് ഒരു ദിവസം അതിനെ ഒന്നു പരീക്ഷിക്കണമെന്നു തോന്നുന്നു. ഞാന്‍ അതിന്റെ കൂട്ടിലേക്ക് ഒരു മനുഷ്യക്കുട്ടിയെ കൈകാലുകള്‍ ബന്ധിച്ച് ഇടുന്നു. പുലിയുടെ കഴുത്തില്‍ ബന്ധിച്ച കയറ് എന്റെ കൈയിലുമാണ്. പുലി ചാടിവീണ് ആ കുട്ടിയെ കൊല്ലുന്നു. എനിക്ക് വേണമെങ്കില്‍ പുലിയെ അതില്‍നിന്നു തടയാമായിരുന്നു. പക്ഷെ പുലി സ്വയം തീരുമാനിക്കട്ടെയെന്നു കരുതി ഞാന്‍ കയറ് അയച്ചു വിടുകയാണ് ചെയ്തത്. സംഭവശേഷം ഞാന്‍ പുലിയെ തീക്കുണ്ടത്തിലിട്ട് കത്തിക്കുന്നു. കാരണം അത് പാപം ചെയ്തു. "

അല്ലാഹു മനുഷ്യന് നല്‍കിയ കഴിവും സ്വാതന്ത്ര്യവും താങ്കള്‍ പുലികുട്ടിക്കും നല്‍കിയിരുന്നെങ്കില്‍ ഇതൊരു പരീക്ഷണമാണ് എന്ന് പറയാമായിരുന്നു. മനുഷ്യനായ താങ്കള്‍ക്ക് അതൊട്ട്‌ നല്‍കല്‍ സാധ്യവുമല്ല. വെറും ഒരു മൃഗത്തോടാണ് താങ്കള്‍ താങ്കളെ തന്നെ ഉപമിച്ചത്.

CKLatheef said...

വിശുദ്ധഖുര്‍ആനെ അംഗീകരിക്കുന്ന ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതില്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പത്തിനും വകുപ്പില്ല. കാരണം. രണ്ടു തരത്തിലുള്ള വിജ്ഞാനമുണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നു. ഒന്ന് അവന് പരീക്ഷണ നിരീക്ഷണത്തിലുടെ അവന് സ്വയം കണ്ടെത്താവുന്ന അറിവ്. മറ്റൊന്ന് മറഞ്ഞ അറിവ് (ഇല്‍മുല്‍ ഗൈബ്). മനുഷ്യജീവിതത്തിന്റെ സമാധാനപൂര്‍ണമായ നിലനില്‍പിന് വിശ്വാസത്തിലധിഷ്ഠിതമായ ഈ അറിവും ആവശ്യമുണ്ട്. അത് മനുഷ്യന് ദൈവം അറിയിച്ച് തന്നാല്‍ മാത്രമേ അവന് കരസ്ഥമാക്കാന്‍ കഴിയൂ. 'അദൃശ്യജ്ഞാനത്തിന്റെ താകോലുകള്‍ അവന്റെ പക്കലാകുന്നു. അവനല്ലാതെ അവ അറിയുകയില്ല' (6:59). ദിവ്യബോധനമാണ് ആ അറിവ് ലഭിക്കാനുള്ള സംവിധാനം. അപ്രകാരം ലഭിച്ചതാണ് വിധിയെക്കുറിച്ചുള്ള അറിവ്. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ വെച്ച്, മനുഷ്യന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്, നന്മയുടെ മാര്‍ഗം തെരഞ്ഞെടുക്കാനാണ്. ദൈവിക ഇഛ ഊഹിച്ച് നിഷ്‌ക്രിയമാകാനോ തിന്‍മയുടെ മാര്‍ഗം തെരഞ്ഞെടുക്കാനോ ന്യായമൊന്നുമില്ല. നന്മചെയ്താല്‍ അതിന്റെ പ്രതിഫലം ലഭിക്കും. തിന്മചെയ്തവര്‍ക്ക് അതിന്റെ ദുഷ്ഫലവും. ഭൗതികവാദികള്‍ നന്മയുടെ പാരത്രിക പ്രതിഫലത്തെ നിഷേധിച്ചാല്‍ പോലും. നന്മയുടെ ഫലം ഈ ജീവിതത്തിലും മനുഷ്യന് ശാന്തിയും സ്വസ്തതയും നല്‍കും എന്നത് വ്യക്തമാണല്ലോ.

എന്നാല്‍ മനുഷ്യനെ നിര്‍ബന്ധിച്ച് നന്മയുടെ മാര്‍ഗത്തിലൂടെ ചരിപ്പിക്കണം എന്ന് ദൈവം ഇഛിക്കാത്തതിനാല്‍ കുറേ പേര്‍ അതിനെ നിഷേധിച്ചുകൊണ്ടിരിക്കുന്നു. അതാകട്ടെ പ്രവാചകന്‍മാരുടെ ആഗമന കാലം മുതല്‍ തുടങ്ങിയതാണ്. അത് ഇന്നും തുടരുന്നു. ഇവിടെയും.

സന്തോഷ്‌ said...

<> എന്നാല്‍ ഈ വിഷയത്തില്‍ സജീവമായ സന്തോഷിന്റെ അവസ്ഥ അതല്ല. അദ്ദേഹം ദൈവവിശ്വാസിയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ദൈവവീക്ഷണമനുസരിച്ച ഇക്കാര്യങ്ങളില്‍ എന്തെങ്കിലും കാഴ്ചപ്പാടുണ്ടോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടേ. തന്റെ ബ്ലോഗില്‍ ചേര്‍ക്കുകയും ചെയ്യട്ടേ. <>

ലത്തീഫ്, എന്റെ കാഴ്ചപ്പാട് ഇവിടെ തന്നെയുണ്ട്‌, അല്‍പ്പം മുകളിലായി.

V.B.Rajan said...

റിയാസേ പുലി പിടിച്ചുതിന്നുമെന്ന് എനിക്ക് മുന്‍‌കൂട്ടി അറിയാമായിരുന്നു എന്നതാണ് വിഷയം. അപ്പോള്‍ ഞാന്‍ ചെയ്തത് തെറ്റല്ലേ? അള്ളായ്ക്കും ഭാവിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മുന്‍‌കൂട്ടി അറിയാന്‍ സാധിക്കുമെന്നാണ് മതവാദികള്‍ പറയുന്നത്.

അപ്പൂട്ടൻ said...

ലതീഫ്‌/ആലിക്കോയ മാഷെ
ചെറിയൊരു സംശയം ചോദിച്ചോട്ടെ.


ഒരു വെളിപാട്‌ നീക്കം ചെയ്ത്‌ പകരം മറ്റൊന്ന് (മെച്ചപ്പെട്ടത്‌) കൊണ്ടുവന്നു എന്ന് പറയുമ്പോൾ തന്നെ ഒരു വൈരുദ്ധ്യമല്ലെ?

ഖുർആനിൽ ആ നീക്കം ചെയ്ത വെളിപാട്‌ ഇല്ലായിരിക്കാം, പക്ഷെ ദൈവത്തിന്റെ പുസ്തകത്തിൽ നിന്നും അത്‌ ഒഴിവാക്കാനാവില്ലല്ലൊ. അപ്പോൾ വൈരുദ്ധ്യമുള്ള രണ്ട്‌ വെളിപാടുകളും ദൈവത്തിന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കും.

..naj said...

സന്തോഷ്‌: ""ജബ്ബാര്‍ ഉള്‍പ്പെടെയുള്ള പല നിരീശ്വരവാദികളും നിഷേധിക്കുന്നത് """അവര്‍ മനസ്സിലാക്കിയ ദൈവത്തെ"" മാത്രമാണ്. അതുകൊണ്ട്, ""അവരുടെ ദൈവനിഷേധത്തിനു ഒരു പരിധിയോളം ഉത്തരവാദികള്‍, അവരുടെ മുമ്പില്‍ ദൈവത്തെ തെറ്റായി അവതരിപ്പിച്ചവരാണ്"".
__________________________________
ഒരു പക്ഷെ ഞാന്നും/ഞങ്ങളും ജബ്ബാര്‍ മാഷ് മനസ്സിലാക്കിയ പോലെയാണ് മനസ്സിലാക്കിയതെങ്കില്‍ തീര്‍ച്ചയായും അദ്ധേഹത്തിന്റെ പോലെയേ ആകൂ. പക്ഷെ ഞങ്ങള്‍ മനസ്സിലാക്കിയതില്‍ വന്ന പിഴവുകളെ തിരുത്താന്‍ പിന്നീട് ഞങ്ങളുടെ ചിന്തകളും, വിവരമുള്ളവരെ ആശ്രയിച്ചുള്ള സംശയ നിവാരണങ്ങളും സഹായിച്ചിരുന്നു. ഒരാള്‍ വ്യക്തമാക്കി തരുമ്പോള്‍ അതിനെ നിഷേദിച്ചു തന്റെ വാദത്തില്‍ തുടരുമെന്ന ദു:ശാട്യം ഞങ്ങള്‍ക്കില്ലായിരുന്നു. ഇവിടെ ഞങ്ങള്‍ വിശദീകരിക്കുമ്പോള്‍ ജബ്ബാര്‍ മാഷ് തിരുത്താന്‍ തയ്യാരാകുന്നതിനു പകരം പ്രകൊപനമെന്നു കരുതാവുന്ന കമന്റുകള്‍ ഇട്ടു വാദം തുടരുന്നതില്‍ ഹരം കണ്ടെത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു.

അപ്പൂട്ടൻ said...

Naj,
Could you please have a look at this comment too

..naj said...
This comment has been removed by the author.
..naj said...

സന്തോഷ്‌: "...മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ""ഇച്ഛിക്കുമ്പോഴേ"" അതു ചെയ്യാന്‍ കഴിയൂ.
മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു ""വിധിക്കണം"", അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. "
___________________________________
മേല്പറഞ്ഞ വാചകത്തില്‍, അല്ലാഹു "ഇച്ചിക്കണം ", "വിധിക്കണം" എന്നതിന് മനുഷ്യ പ്രകൃതിയില്‍ നിന്ന് നമ്മള്‍ ചിന്തിചെടുക്കുന്ന അര്‍ത്ഥമല്ല നല്‍കേണ്ടത്. ഈ പ്രപഞ്ചത്തില്‍ സകലതും അല്ലാഹുവിന്റെ "ഇച്ചയില്‍" ആണ് സംഭവിക്കുന്നത്‌. നന്മ തിന്മ എന്നത് മനുഷ്യന്റെ പ്രകൃതിയിലാണ് നല്കിയീട്ടുള്ളത്. സൃഷ്ടാവിന്റെ പ്രാപഞ്ചിക വ്യവസ്ഥിതിയില്‍ മനുഷ്യന്റെ കാര്യത്തില്‍ മാത്രം നല്കിയീട്ടുള്ള വഴികള്‍, പരിതികള്‍ ആണ് അവ നിശ്ചയിക്കുന്നത്. അവയില്ല എങ്കില്‍ മനുഷ്യ സൃഷ്ടി എന്നത് ഈ വ്യവസ്ഥിതിയുടെ ഭാഗമാവില്ല. മനുഷ്യനു സാഹചര്യം നല്‍കി, ഫ്രീടവും നല്‍കി. ഇനി മനുഷ്യന് സ്വയം വഴി തിരഞ്ഞെടുക്കാം. എന്താണോ തിരഞ്ഞെടുക്കുന്നത് ആ സാഹചര്യത്തില്‍ അവനു സ്വയം നീങ്ങാം. അവിടെ അല്ലാഹു തടയുക എന്നത്, നല്‍കിയ ഫ്രീടതിനു, ചോയ്സിനു വിരുദ്ധമാകും. ഇനി ഒരാള്‍ തിന്മ ചെയ്യുവാനുള്ള സാഹചര്യത്തില്‍ നില്‍ക്കുകയും, എന്നാല്‍ ചെയ്യാതിരിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്‌താല്‍ ആ സാഹചര്യം നല്‍കുകയും ചെയ്യും.
എന്റെ ചിന്തയില്‍ വരുന്നത് വിശദീകരിച്ചു മനസ്സിലാക്കി തരുന്നതില്‍ എന്റെ ഭാഷ പരിമിതി എനിക്ക് തടസ്സം സൃഷ്ടിക്കുന്നു. പരയാതത്തിനു അപ്പുറമുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതില്‍ നിന്ന് കൊണ്ട് സ്വയം ചിന്തിക്കുക.

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

@Fazil said...
ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ കൊണ്ടായിരിക്കും എന്റെ ചോദ്യങ്ങള്‍ക്ക്‌ താങ്കളിവിടെ മറുപടി പറയാത്തതെന്നു തോന്നുന്നു."കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!!!!" എന്ന ടൈറ്റില്‍ കാണുമ്പോള്‍ കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ലെന്ന് യുക്തിവാദികള്‍ സമ്മതിച്ചതായി നിഷ്കളങ്കരായ മന്ദബുദ്ധികള്‍ക്ക് തോന്നാവുന്നതാണ്.പക്ഷെ ,താങ്കള്‍.....?!
ഇവിടെ വിഷയം .വൈരുദ്ധ്യം തന്നെയാണ്,അതല്ലെങ്കില്‍ ഖുര്‍ആനിന്റെ മറ്റൊരു അവകാശവാദമായ വചനങ്ങള്‍ തമ്മിലുള്ള ആശയ/യുക്തി ഭദ്രത, ഇനി ഖദ്ര്‍ നെ കുറിച്ചാണെങ്കില്‍ എന്റെ ചോദ്യത്തിന് കാരണമായ വചനത്തില്‍ അതും വരുന്നുണ്ടല്ലോ.

وَأَنزَلْنَا مِنَ ا"لسَّمَاءِ " "مَاءً " ب"ِقَدَرٍ " فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ
ആകാശത്തുനിന്ന് നാം കണിശമായ കണക്കു പ്രകാരം ജലമിറക്കി. അതിനെ ഭൂമിയില്‍ പാര്‍പ്പിച്ചു.17.... قَدَرٍ

"بِقَدَرٍ" എന്നാണു ആ വചനത്തില്‍ ഉള്ളത്, ‍ഖദ്ര്‍ എന്നാല്‍ പ്രക്രതി നിയമമാണെന്നാണ് ഇവിടെ ഒരു കമെന്റില്‍ നിന്ന് മനസ്സിലായത്‌.അതായത് സ്രഷ്ടിയുടെ ആരംഭത്തില്‍, സ്രഷ്ടിക്ക് സപ്പോര്ട്ടീവ് ആയി നിര്‍മിച്ചതും എല്ലാകാലത്തെക്കും ബാധകമായതും ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും സ്രഷ്ടികളെ പരസ്പ്പരം ബന്ധിപ്പിക്കുന്നതുമായ നിയമം അഥവാ അങ്ങനെയുള്ള സ്രഷ്ടികള്‍.അത് മഴയല്ലെന്നു മൌദൂദിക്കും താങ്കള്‍ക്കും മനസ്സിലായിട്ടുണ്ട്,എന്ന് വെച്ചാല്‍ മഴ "ഖദ്ര്‍ അല്ല വേണമെങ്കില്‍ "ഖുദ്റത്ത് ആണെന്ന് പറയാം.എന്നാല്‍ മൌദൂദിയും താങ്കളും പറയുന്നത് പോലെ..."സൃഷ്ടിയുടെ പ്രാരംഭവേളയില്‍തന്നെ അല്ലാഹു അവന്റെ ജ്ഞാനപ്രകാരം അന്ത്യദിനം വരെ ഭൂഗോളത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയാകുന്നത്ര ജലം മണ്ണില്‍ നിക്ഷേപിച്ചിരിക്കുന്നു. ".....എന്നാണെങ്കില്‍ അഥവാ അതാണോ "ഖദ്ര്‍ ?..അതും ഇനിഷ്യല്‍ സൃഷ്ടി തന്നെയല്ലേ?.സെകന്റെറി സൃഷ്ടിയായ ഖദ്ര്‍ അല്ലാലോ. മാത്രമല്ല ഭൂമിയിലെ,നിങ്ങള്‍ പറയുന്ന ആ ജലത്തിനു ചെറിയ തോതില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാലും ജീവികളെ അത് ബാധിക്കുകയില്ല അഥവാ ആ ജലത്തിനു കണിശമായ കണക്കൊന്നുമില്ല.എന്നാല്‍ കണിശമായ കണക്കോടെ ഇറക്കുന്ന, വചനത്തില്‍ പറയുന്ന ആ വെള്ളത്തിനു എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ ജീവികളെ അത് ഗുരുതരമായി ബാധിക്കുമെന്ന ഭീഷണിയുടെ സ്വരവും ആ വചനത്തില്‍ ഉണ്ട്".وَإِنَّا عَلَىٰ ذَهَابٍ بِهِ ل"َقَادِرُونَ
മാത്രമല്ല ഈ വചനവും മുന്‍ കമെന്റില്‍ സൂചിപ്പിച്ച 8;11ലെ വചനവും തമ്മിലോ അഥവാ അതിന്റെ ആശയം തമ്മിലോ വൈരുദ്ധ്യമുണ്ട്.ആ വചനം ഇങ്ങനെയാണ് ....

إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم " مِّن " السَّمَاء " مَاء " ل ِّيُطَهِّرَكُم بِهِ وَيُذْهِبَ عَنكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الأَقْدَامَ
അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ "നിദ്രാമയക്കം" കൊണ്ട്‌ ആവരണം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) "നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന്‌ പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന്‌ ""വെള്ളം"" ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും" ( ഓര്‍ക്കുക. )

രണ്ടിലും ഒരേ പദങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്! " مِّن " السَّمَاء " مَاء " ഒരേ പദങ്ങള്‍ ഉപയോഗിക്കുന്ന രണ്ടു വചനത്തില്‍ വെത്യസ്ഥ ആശയം ഉണ്ടാകുന്നത് വൈരുദ്ദ്യമല്ലേ !മാത്രമല്ല 8;11ന്റെ ആശയം യുക്തിഭദ്രമല്ല.ഉറങ്ങുമ്പോള്‍ ആകാശത്തില്‍ നിന്ന് വെള്ളം ചൊരിയുക, എന്നിട്ട് ഉറക്കം നഷ്ടപെടുന്നതിനു പകരം ഒരു പാട് ഗുണങ്ങളുണ്ടാവുക!!! അതും വിശദീകരിച്ചു തരേണ്ടതാണ്.
വചനം 23:18 ആണ് ,"ആകാശത്തില്‍ വെള്ളം കെട്ടി നിര്‍ത്തിയതായി"യുക്തിവാദികള്‍ പരിഹസിക്കുന്നത് എന്നാണല്ലോ താങ്കളുടെ പരാതി,അങ്ങനെ പരിഹസിക്കാന്‍ ഈ വചനത്തില്‍ കാരണമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
അതായത് സമാഉ,/لسَّمَاءِ എന്ന ആകാശത്തില്‍ തന്നെ മാഉ/مَاءً എന്ന വെള്ളമുണ്ടെല്ലോ!പിന്നെ,ഭൂമി എന്ന് പറയുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവും ഉള്‍പ്പെടുമല്ലോ.
എന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ആശിക്കുന്നു.സഹായികളെ വേണമെങ്കില്‍ വിളിക്കാവുന്നതാണ് അഥവാ ആലിക്കോയ മാഷിനോ ലതീഫിനോ മറ്റു ഇസ്ലാമിസ്റ്റുകള്‍ക്കോ ഇതിനു മറുപടി പറയാവുന്നതാണ് .
തുടരും ....

Reaz said...

പ്രിയ രാജന്‍,
സുശീലിന് ആലിക്കോയ മാഷ് നല്‍കിയ മറുപടി ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. ഇവിടെ വായിക്കാം.

ea jabbar said...

ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു.[ആലിക്കോയ]..
---
കൊല്ലപ്പരീക്ഷക്ക് മാര്‍ക്കിടുന്നത്‌ മാഷ്‌ തന്നെയല്ലേ. അപ്പോള്‍ എല്ലാവര്‍ക്കും ഫുള്‍മാര്‍ക്ക്‌ നല്‍കി അങ്ങ് പാസ്സാക്കി വിട്ടാല്‍ പോരെ?[ഫാസില്‍]..
---
ഞങ്ങള്‍ മാഷന്മാര് അല്ലാഹുവിന്റെ പണി ചെയ്യാറില്ല. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ അവരുടെ വഴിക്കങ്ങു വിട്ട് തോല്‍പ്പിക്കുകയല്ല. അവരുടെ കഴിവനുസരിച്ച് പരമാവധി പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പ്രോത്സാഹിപ്പിക്കും.
അല്ലാഹുവാണെങ്കില്‍ കുട്ടികള്‍ പഠിക്കാന്‍ മോശമാണെന്നു കണ്ടാല്‍ പിന്നെ അവരെ പഠനത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പകരം അവരുടെ പുസ്തകം കീറിയെറിയുക. അവരുടെ ചെവിയില്‍ അടപ്പിട്ടു മൂടുക, കണ്ണൂ കുത്തിപൊട്ടിക്കുക അവര്‍ വല്ല പാഠവും കേട്ടു പഠിക്കാതിരിക്കാന്‍ മറ കെട്ടി വേര്‍തിരിക്കുക, അവരെ ഭീഷണിപ്പെടുത്തുക മുതലായ തറ വേലകളാണു ചെയ്യുന്നത് !

സന്തോഷ്‌ said...

<> മേല്പറഞ്ഞ വാചകത്തില്‍, അല്ലാഹു "ഇച്ചിക്കണം ", "വിധിക്കണം" എന്നതിന് മനുഷ്യ പ്രകൃതിയില്‍ നിന്ന് നമ്മള്‍ ചിന്തിചെടുക്കുന്ന അര്‍ത്ഥമല്ല നല്‍കേണ്ടത്. <>

നാജ്,

താങ്കള്‍ പറയുന്നതുപോലെ മനുഷ്യ പ്രകൃതിയില്‍ നിന്ന് ചിന്തിചെടുക്കുന്ന അര്‍ത്ഥമല്ല ഈ വാചകത്തിലെ "ഇച്ചിക്കണം ", "വിധിക്കണം" എന്നീ വാക്കുകള്‍ക്കു ഉള്ളതെങ്കില്‍ വേറെ എന്ത് അര്‍ത്ഥമാണ് ഇവയ്ക്കുള്ളത് എന്ന് താങ്കള്‍ വിശദീകരിക്കൂ. എനിയ്ക്ക് മനസ്സിലായവ ഇവയാണ്.

ഇച്ഛിക്കണം = ആഗ്രഹിക്കണം / അനുവദിക്കണം
വിധിക്കണം = തീരുമാനിക്കണം

<> എന്റെ ചിന്തയില്‍ വരുന്നത് വിശദീകരിച്ചു മനസ്സിലാക്കി തരുന്നതില്‍ എന്റെ ഭാഷ പരിമിതി എനിക്ക് തടസ്സം സൃഷ്ടിക്കുന്നു. പരയാതത്തിനു അപ്പുറമുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതില്‍ നിന്ന് കൊണ്ട് സ്വയം ചിന്തിക്കുക. <>

താങ്കളും ഞാനും ഉപയോഗിക്കുന്ന മലയാള ഭാഷയ്ക്ക് താങ്കള്‍ പറയുന്നതുപോലെ എന്തെങ്കിലും പരിമിതി ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. താങ്കളുടെ ചിന്തകളെ വിശദീകരിക്കുവാന്‍ മാത്രം വിശാലമല്ല മലയാള ഭാഷ എങ്കില്‍ അങ്ങനെ ഒരു പരിമിതി ഇല്ലാത്ത മറ്റേതെങ്കിലും ഭാഷയില്‍ വിശദീകരിക്കൂ. താങ്കള്‍ പറയാത്തതിനു അപ്പുറമുള്ള കാര്യങ്ങള്‍ ഞാന്‍ എന്തിനു ചിന്തിക്കണം?

ഖുര്‍ആന്‍ 81:29 > നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ - തഫ് ഹീമുല്‍ ഖുര്‍ആന്‍ പരിഭാഷ

നിങ്ങള്‍ ഉദ്ദേശിക്കുകയില്ല; പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ - ആലിക്കോയ പരിഭാഷ

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല - ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് പരിഭാഷ

ഈ സൂക്തത്തില്‍ നിന്നും എനിയ്ക്ക് മനസ്സിലായത്‌ നന്മ ആയാലും തിന്മ ആയാലും അവസാന തീരുമാനം അല്ലാഹുവിന്റെതാണ്. മനുഷ്യന് നല്ലതോ ചീത്തയോ ഏതു പ്രവൃത്തിയും ആഗ്രഹിക്കാം പക്ഷെ അതൊക്കെ നടപ്പാകണം എങ്കില്‍ അല്ലാഹു അനുവദിക്കണം. ഇവിടെ എന്റെ സംശയം ഇതായിരുന്നു തിന്മ ചെയ്യുന്നത് നല്ലതല്ല എന്ന് അറിയാവുന്ന അല്ലാഹു എന്തുകൊണ്ട് തിന്മ ചെയ്യുവാന്‍ മനുഷ്യനെ അനുവദിക്കുന്നു. എന്റെ സംശയത്തിന്റെ കാരണം ഞാന്‍ എല്ലാം ഒരിടത്തുനിന്നും മനസ്സിലാക്കുവാന്‍ ശ്രമിച്ചതാണ് എന്ന് ശ്രീ ആലിക്കോയ അഭിപ്രായപ്പെട്ടു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ എന്ന് വിശദീകരിക്കുവാന്‍ ശ്രീ ആലിക്കോയ ഇവിടെ എഴുതിയ ഒരു കമന്റില്‍ നിന്നും :

"മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു".

തെറ്റിന്റെ മാര്‍ഗ്ഗവും ശരിയുടെ മാര്‍ഗ്ഗവും അല്ലാഹു തന്നെ മനുഷ്യന്റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നു, ഇവയില്‍ ഏതു തിരഞ്ഞെടുത്താലും ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും സൌകര്യവും അള്ളാഹു തന്നെ മനുഷ്യന് നല്‍കുന്നു. അങ്ങനെയാവുമ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന ഏതു പ്രവൃത്തിയും അവ ശരിയോ തെറ്റോ ആവട്ടെ അവ പൂര്‍ണ്ണമായും അല്ലാഹുവിന്റെ സമ്മതവും സൌകര്യവും ഉപയോഗിപ്പെടുത്തി ഉള്ളതാവില്ലേ? തെറ്റും ശരിയും വച്ചു നീട്ടുന്നത് അല്ലാഹു. കുറെ മനുഷ്യര്‍ ശരി തിരഞ്ഞെടുക്കുന്നു കുറെ മനുഷ്യര്‍ തെറ്റ് തിരഞ്ഞെടുക്കുന്നു. ശരി തിരഞ്ഞെടുത്തവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുന്നു, തെറ്റ് തിരഞ്ഞെടുത്തവര്‍ക്ക് നരകം നല്‍കുന്നു.

എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?

ea jabbar said...

അപക്വവും വികലവുമായിരുന്നു മുഹമ്മദിന്റെ ചിന്തകളും ഭാവനകളും. അതാണ് ഈ അല്ലാഹു ഇത്രയും കോലം കെട്ടു പോകാന്‍ കാരണം !!
ദൈവങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വികൃതമായ ദൈവം അല്ലാഹു തന്നെ !!

ea jabbar said...

എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?
-----
ഈ ചോദ്യം ഇവരോടു ചോദിച്ചിട്ടു കാര്യമില്ല സന്തോഷ് !
നമുക്ക് നരകത്തില്‍ വെച്ച് മൂപ്പരോടു തന്നെ ചോദിക്കാം !!!
നന്മയുള്ള ഒരു ദൈവം എന്തായാലും തിന്മയുടെ വഴി തുറന്നിട്ടു കൊടുക്കുകയില്ല. അപ്പോള്‍ ദൈവത്തിനും എന്തോ കുഴപ്പമുണ്ട്.

..naj said...
This comment has been removed by the author.
..naj said...

ജബ്ബാര്‍ മാഷ്:"...ഞങ്ങള്‍ മാഷന്മാര് അല്ലാഹുവിന്റെ പണി ചെയ്യാറില്ല. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ അവരുടെ വഴിക്കങ്ങു വിട്ട് തോല്‍പ്പിക്കുകയല്ല. അവരുടെ കഴിവനുസരിച്ച് പരമാവധി പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പ്രോത്സാഹിപ്പിക്കും. ""
_______________________________
മാഷ്, now you are coming to the point. അല്ലാഹു നല്‍കിയ ഈ ഗുണമാണ് വിവേകം. ഈ ഗുണം ഉപയോഗിച്ച് തിരഞ്ഞെടുക്കുന്ന തിനെ പറയുന്ന പേരാണ് മാഷ്ടെ ആഗ്രഹം, ഇച്ച എന്ന് പറയുന്നത്. ഇത് മാഷ്ക്ക് ഉപയോഗിക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. ഈ കുട്ടികളുടെ ഈ കാര്യത്തില്‍ മാഷ്‌ അത് ഉപയോഗിച്ചില്ലെങ്കില്‍ ആ ജോലിയോട് ചെയ്യുന്ന അനീതിയായിരിക്കും, അത് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് അറിഞ്ഞാല്‍ ആക്ഷന്‍ ഉറപ്പാണ്. (കൃത്യവിലോപതിനു !).
ഈ ഇച്ചാ ശക്തിയെ കുറിച്ചാണ് നമ്മുടെ സംവാദം, ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ.

ea jabbar said...

അത് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് അറിഞ്ഞാല്‍ ആക്ഷന്‍ ഉറപ്പാണ്.
----
ഇവിടെ ഹെഡ് ഓഫ് ദ ഡിപാര്‍ട്മെന്റ് തന്നെ അഴിമതിക്കു വേണ്ട എല്ലാ ഏര്‍പ്പാടും ചെയ്തു വെച്ച് കാത്തിരിക്കുകയല്ലേ? നാജേ ?
പിന്നെ അയാള്‍ക്ക് ആക്ഷന്‍ എടുക്കാന്‍ എന്തര്‍ഹത?

Unknown said...

അല്ലാഹു എന്ന ദൈവം സന്മാര്‍ഗവും ദുര്‍മാര്‍ഗവും മനുഷ്യനു മുന്നില്‍ തുറന്നുകാട്ടുന്നു. തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കുന്നു. തെരഞ്ഞെടുത്ത വഴികളിലെ നന്മതിന്മകള്‍ മനുഷ്യര്‍ അനുഭവിക്കും.

വിചാരം said...

"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും..."
ചിന്തകന്റെ തികച്ചും അന്ധമായ ഈ കാഴ്ച്ചപ്പാടാണ് ശരിയായ ഇസ്ലാമിക വിശ്വാസം എന്നത് അടിവരയിടേണ്ട കാര്യം, ലോകത്തുള്ള എല്ലാ മുസ്ലിംങ്ങളും ചിന്തകന്റെ ഈ മണ്ടൻ ചിന്താഗതി പുലർത്തുന്നവരായതുകൊണ്ടാണ് അവർ ഭൌതീകമായി വളരാത്തത്. Assalamualikum brothers ,

As much you spread the know ledge and information it will be a great thing in this precious month, almighty will protect you


Extracts of speech by Hafez A.B Mohamed: Director-General, Al Baraka Bank.

Demographics:
o World Jewish Population. 14 million
o Distribution: 7 m in America
5 m in Asia
2 m in Europe
100 thousand in Africa
o World Muslim Population: 1.5 billion
o Distribution: 1 billion in Asia/Mid-East
400 M in Africa
44 M in Europe
6 M in the Americas
o Every fifth human being is a Muslim.
o For every single Hindu there are two Muslims
o For every Buddhist there are two Muslims
o For every Jew there are 107 Muslims
o Yet the 14 million Jews are more powerful than the entire 1.5 billion Muslims

Why?

Here are some of the reasons.

Movers of Current History
o Albert Einstein Jewish
o Sigmund Freud Jewish
o Karl Marx Jewish
o Paul Samuelson Jewish
o Milton Friedman Jewish

Medical Milestones
o Vaccinating Needle: Benjamin Ruben Jewish
o Polio Vaccine Jonas Salk Jewish
o Leukaemia Drug Gertrude Elion Jewish
o Hepatitis B Baruch Blumberg Jewish
o Syphilis Drug Paul Ehrlich Jewish
o Neuro muscular Elie Metchnikoff Jewish
o Endocrinology Andrew Schally Jewish
o Cognitive therapy. Aaron Beck Jewish
o Contraceptive Pill Gregory Pincus Jewish
o Understanding of Human Eye. G. Wald Jewish
o Embryology. Stanley Cohen Jewish
o Kidney Dialysis Willem Kloffcame Jewish

വിചാരം said...

Nobel Prize Winners
o In the past 105 years, 14 million Jews have won 180 Nobel prizes whilst 1.5 billion Muslims have contributed only 3 Nobel winners

Inventions that changed History
o Micro- Processing Chip. Stanley Mezor Jewish
o Nuclear Chain Reactor Leo Sziland Jewish
o Optical Fibre Cable Peter Schultz Jewish
o Traffic Lights Charles Adler Jewish
o Stainless Steel Benno Strauss Jewish
o Sound Movies Isador Kisee Jewish
o Telephone Microphone Emile Berliner Jewish
o Video Tape Recorder Charles Ginsburg Jewish

Influential Global Business
o Polo Ralph Lauren Jewish
o Coca Cola Jewish
o Levi's Jeans Levi Strauss Jewish
o Sawbuck's Howard Schultz Jewish
o Google Sergey Brin Jewish
o Dell Computers Michael Dell Jewish
o Oracle Larry Ellison Jewish
o DKNY Donna Karan Jewish
o Baskin & Robbins Irv Robbins Jewish
o Dunkin Donuts Bill Rosenberg Jewish

Influential Intellectuals/Politicians
o Henry Kissinger , US Sec of State Jewish
o Richard Levin, PresidentYaleUniversity Jewish
o Alan Greenspan , US Federal Reserve Jewish
o Joseph Lieberman Jewish
o Madeleine Albright , US Sec of State Jewish
o CasperWeinberger , US Sec of Defence Jewish
o Maxim Litvinov , USSR Foreign Minister Jewish
o DavidMarshal , Singapore Chief Minister Jewish
o Isaacs Isaacs, Gov-GenAustralia Jewish
o Benjamin Disraeli, British Statesman Jewish
o Yevgeny Primakov, Russian PM Jewish
o Barry Goldwater , US Politician Jewish
o Jorge Sampaio, President Portugal Jewish
o Herb Gray, Canadian Deputy - PM Jewish
o Pierre Mendes, French PM Jewish
o Michael Howard, British Home Sec. Jewish
o Bruno Kriesky, Austrian Chancellor Jewish
o Robert Rubin , US Sec of Treasury Jewish

Global Media Influential
o Wolf Blitzer, CNN Jewish
o Barbara Walters ABC News Jewish
o EugeneMeyer , Washington Post Jewish
o Henry Grunwald, Time Magazine Jewish
o Katherine Graham , Washington Post Jewish
o Joseph Lelyeld, New York Times Jewish
o Max Frankel, New York Times Jewish

Global Philanthropists
o George Soros Jewish
o Walter Annenberg Jewish

Unknown said...

ഞാന്‍ ഒരു ഗ്ലാസില്‍ ആറ്റിത്തണുപ്പിച്ച പാലും വേറൊരു ഗ്ലാസില്‍ വെട്ടിത്തിളയ്ക്കുന്ന ചായയും എന്റെ രണ്ടുവയസ്സായ കുട്ടിയുടെ മുന്നില്‍ വെയ്ക്കുന്നു. ചായഗ്ലാസിനാണ് ഭംഗി കൂടുതല്‍. മധുരം കുടിക്കണോ ചുണ്ടു പൊള്ളണോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യം അവനുണ്ട്.

പക്ഷേ അതിനിത്തിരി പുളിക്കും.

എന്റെ സംരക്ഷണയില്‍ കഴിയുന്നവര്‍ക്ക് അപകടം പറ്റിയാല്‍ എനിക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല

അതിനാല്‍ തന്നെ എന്റെ കുട്ടി ചുടുചായ മോന്താതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. അത് ഇതു ചുടുചായയാണ് , ഇതു കുടിച്ചാല്‍ പൊള്ളും എന്ന് അവനെ പ്രബോധിപ്പിച്ചല്ല , മറിച്ച് ചായഗ്ലാസ് അവനുകിട്ടാത്തിടത്തേയ്ക്ക് മാറ്റിവെച്ചാണ് ചെയ്യുക.

വിചാരം said...

Why are they powerful? Why are Muslims powerless?
Here's another reason. We have lost the capacity to produce knowledge.

o In the entire Muslim World (57 Muslim Countries) there are only 500 universities.
o In USA alone, 5,758 universities
o In India alone, 8,407 universities
o Not one university in the entire Islamic World features in the Top 500 Ranking Universities of the World
o Literacy in the Christian World 90%
o Literacy in the Muslim World 40%
o 15 Christian majority-countries, literacy rate 100%
o Muslim majority - countries , None
o 98% in Christian countries completed primary
o Only 50% in Muslim countries completed primary.
o 40% in Christian countries attended university
o In Muslim countries a dismal 2% attended.
o Muslim majority countries have 230 scientists per one million Muslims
o The USA has 5000 per million
o The Christian world 1000 technicians per million.
o Entire Arab World only 50 technicians per million.
o Muslim World spends on research/development 0.2% of GDP
o Christian World spends 5 % of GDP

Conclusion.
o The Muslim World lacks the capacity to produce knowledge.

Another way of testing the degree of knowledge is the degree of diffusing knowledge.

o Pakistan 23 daily newspapers per 1000 citizens
o Singapore 460 per 1000 citizens.
o In UK book titles per million is 2000
o In Egypt book titles per million is only 17

Conclusion.
o Muslim World is failing to diffuse knowledge

Applying Knowledge is another such test.
o Exports of high tech products from Pakistan is 0.9% of its exports.
o In Saudi Arabia is 0.2%
o Kuwait , Morocco and Algeria 0.3%
o Singapore alone is 68%

Conclusion.
o Muslim World is failing to apply knowledge.

What do you conclude? No need to tell - the figures are speaking themselves. Very loudly. We are unable to listen

Advice:
Please educate yourself and your children. Always promote education, Don't compromise on it, don't ignore your children's slightest misguidance from education (and please, for God's Sake, don't use your personal contacts or sources to promote your children in their education; if they fail, let them and make them learn to pass; b/c if they can't do it now, they can't ever).
We are World's biggest and strongest nation, all we need is to identify and explore our ownselves. Our victory is with our knowledge, our creativity, our literacy...And nothing else.

....Wake up...

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

@ Fazil
പഴയ കമെന്റുകള്‍ വായിച്ച കൂട്ടത്തില്‍ ഇവിടെ പേസ്റ്റ്‌ ചെയ്ത ലിങ്കിലൂടെ താങ്കളുടെ പോസ്റ്റില്‍, ഞാനും വന്നിരുന്നു. ,ആ പോസ്റ്റില്‍,23:18 നെ ഉദ്ദേശിച്ചു .ഇങ്ങനെ പറയുന്നുണ്ട് ......
തുടര്‍ന്ന് പറയുന്ന കാര്യങ്ങള്‍ കാലവര്‍ഷം എന്നതിലുപരി ഭൂമിയിലേക്ക്‌ ആദ്യമായി ജലമെത്തിച്ചതിനെ കുറിച്ചാകാം എന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള സൂക്തങ്ങളെയാണ് “ആകാശത്തു ""വെള്ളം"" കെട്ടിനിര്‍ത്തിയതായി ഖുര്‍ആന്‍ പറയുന്നു” എന്ന ആരോപണത്തിനുവേണ്ടി യുക്തിവാദികള്‍ ഉപയോഗിക്കുന്നത്.
...അപ്പോള്‍ അത് വെള്ളം തന്നെയാണെങ്കിലും,മഴ വെള്ളം അല്ലെന്നാണല്ലോ താങ്കള്‍ പറയുന്നത്.അത് തന്നെയാണ് മൌദീദിയും പറയുന്നത്,അതങ്ങനെ തന്നെയായിക്കോട്ടേ ..അതോടപ്പം ഈ വചനവും വായിക്കൂ ...

അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട്‌ ആവരണം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) "നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന്‌ പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന്‌ ""വെള്ളം"" ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും" ( ഓര്‍ക്കുക. )

ഈ രണ്ടു വചനത്തിലും വെള്ളം എന്നതിന് അറബിയില്‍ ഒരേ പദം തന്നെയാണുള്ളത്
അങ്ങനെയാണെങ്കില്‍, ഈ വചനത്തിലെ വെള്ളവും മഴ വെള്ളമാവില്ലലോ?..എന്നാല്‍,മൌദൂദി പറയുന്നത് അത് മഴയാണെന്നാണ്.
..എന്നാല്‍ ..."ആ മഴ, "നിങ്ങള്‍ക്ക്‌ മേല്‍" ആകാശത്ത്‌ നിന്ന് ചോരിയുന്നതാണെന്നും അത് നിദ്രാമയക്കത്തിന്റെ സന്ദര്‍ഭത്തിലാണെന്നും മാത്രമല്ല...ശുദ്ധീകരിക്കുക,പൈശാചിക ദുര്‍ബോധനം നീക്കി കളയുക,മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുക,പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക മുതലായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും ഈ വചനത്തില്‍ മനസ്സിലാകുന്നുണ്ടെങ്കിലും,.....അതെങ്ങനെയാണെന്നു പുടി കിട്ടുന്നുമില്ല !
എന്നാല്‍ മൌദൂദി ....."നിങ്ങള്‍ക്ക്‌മേല്‍"എന്നുള്ളത് "നിങ്ങള്‍ക്ക്‌ വേണ്ടി" എന്നും അത് യുദ്ധ സന്ദര്‍ഭാത്തിലാണെന്നും ആ മഴ ഗുണകരമായിരുന്നെന്നും വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.എന്നാല്‍,യുദ്ധ സന്ദര്‍ഭത്തിലെ മഴ ശല്ല്യമാകുന്നതിനെ കുറിച്ചാണ് Surah 4 Aya 102ല്‍ സൂചിപ്പിക്കുന്നത്!!
ഖുറാന്‍ വചനങ്ങള്‍ക്ക്‌ inner മീനിംഗ് ഉണ്ടെന്നും,അതിന് ഏഴു dimensions വരെയുണ്ടെന്നും പറഞ്ഞല്ലോ...അതിലോന്നായിരിക്കുമല്ലോ ഇത് ബാക്കി ആറെണ്ണം എങ്ങനെയൊക്കെയാണ്?ആ അര്‍ഥങ്ങള്‍ ആരാണ് പറയേണ്ടത്??സാഹിത്യം വ്യാഖ്യാനിക്കുന്നത് പോലെയാണോ ഖുറാന്‍ വ്യാഖ്യാനിക്കുന്നത്?അല്ലെങ്കില്‍ അതിനൊരു പ്രത്യാക മെതേഡ് ഉണ്ടോ

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

@Fazil
ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ കൊണ്ടായിരിക്കും എന്റെ ചോദ്യങ്ങള്‍ക്ക്‌ താങ്കളിവിടെ മറുപടി പറയാത്തതെന്നു തോന്നുന്നു."കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!!!!" എന്ന ടൈറ്റില്‍ കാണുമ്പോള്‍ കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ലെന്ന് യുക്തിവാദികള്‍ സമ്മതിച്ചതായി നിഷ്കളങ്കരായ മന്ദബുദ്ധികള്‍ക്ക് തോന്നാവുന്നതാണ്.പക്ഷെ ,താങ്കള്‍.....?!
ഇവിടെ വിഷയം .വൈരുദ്ധ്യം തന്നെയാണ്,അതല്ലെങ്കില്‍ ഖുര്‍ആനിന്റെ മറ്റൊരു അവകാശവാദമായ വചനങ്ങള്‍ തമ്മിലുള്ള ആശയ/യുക്തി ഭദ്രത, ഇനി ഖദ്ര്‍ നെ കുറിച്ചാണെങ്കില്‍ എന്റെ ചോദ്യത്തിന് കാരണമായ വചനത്തില്‍ അതും വരുന്നുണ്ടല്ലോ.

وَأَنزَلْنَا مِنَ ا"لسَّمَاءِ " "مَاءً " ب"ِقَدَرٍ " فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ
ആകാശത്തുനിന്ന് നാം കണിശമായ കണക്കു പ്രകാരം ജലമിറക്കി. അതിനെ ഭൂമിയില്‍ പാര്‍പ്പിച്ചു.17.... قَدَرٍ

"بِقَدَرٍ" എന്നാണു ആ വചനത്തില്‍ ഉള്ളത്, ‍ഖദ്ര്‍ എന്നാല്‍ പ്രക്രതി നിയമമാണെന്നാണ് ഇവിടെ ഒരു കമെന്റില്‍ നിന്ന് മനസ്സിലായത്‌.അതായത് സ്രഷ്ടിയുടെ ആരംഭത്തില്‍, സ്രഷ്ടിക്ക് സപ്പോര്ട്ടീവ് ആയി നിര്‍മിച്ചതും എല്ലാകാലത്തെക്കും ബാധകമായതും ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും സ്രഷ്ടികളെ പരസ്പ്പരം ബന്ധിപ്പിക്കുന്നതുമായ നിയമം അഥവാ അങ്ങനെയുള്ള സ്രഷ്ടികള്‍.അത് മഴയല്ലെന്നു മൌദൂദിക്കും താങ്കള്‍ക്കും മനസ്സിലായിട്ടുണ്ട്,എന്ന് വെച്ചാല്‍ മഴ "ഖദ്ര്‍ അല്ല വേണമെങ്കില്‍ "ഖുദ്റത്ത് ആണെന്ന് പറയാം.എന്നാല്‍ മൌദൂദിയും താങ്കളും പറയുന്നത് പോലെ..."സൃഷ്ടിയുടെ പ്രാരംഭവേളയില്‍തന്നെ അല്ലാഹു അവന്റെ ജ്ഞാനപ്രകാരം അന്ത്യദിനം വരെ ഭൂഗോളത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയാകുന്നത്ര ജലം മണ്ണില്‍ നിക്ഷേപിച്ചിരിക്കുന്നു. ".....എന്നാണെങ്കില്‍ അഥവാ അതാണോ "ഖദ്ര്‍ ?..അതും ഇനിഷ്യല്‍ സൃഷ്ടി തന്നെയല്ലേ?.സെകന്റെറി സൃഷ്ടിയായ ഖദ്ര്‍ അല്ലാലോ. മാത്രമല്ല ഭൂമിയിലെ,നിങ്ങള്‍ പറയുന്ന ആ ജലത്തിനു ചെറിയ തോതില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാലും ജീവികളെ അത് ബാധിക്കുകയില്ല അഥവാ ആ ജലത്തിനു കണിശമായ കണക്കൊന്നുമില്ല.എന്നാല്‍ കണിശമായ കണക്കോടെ ഇറക്കുന്ന, വചനത്തില്‍ പറയുന്ന ആ വെള്ളത്തിനു എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ ജീവികളെ അത് ഗുരുതരമായി ബാധിക്കുമെന്ന ഭീഷണിയുടെ സ്വരവും ആ വചനത്തില്‍ ഉണ്ട്".وَإِنَّا عَلَىٰ ذَهَابٍ بِهِ ل"َقَادِرُونَ
മാത്രമല്ല ഈ വചനവും മുന്‍ കമെന്റില്‍ സൂചിപ്പിച്ച 8;11ലെ വചനവും തമ്മിലോ അഥവാ അതിന്റെ ആശയം തമ്മിലോ വൈരുദ്ധ്യമുണ്ട്.ആ വചനം ഇങ്ങനെയാണ് ....

إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم " مِّن " السَّمَاء " مَاء " ل ِّيُطَهِّرَكُم بِهِ وَيُذْهِبَ عَنكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الأَقْدَامَ
അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ "നിദ്രാമയക്കം" കൊണ്ട്‌ ആവരണം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) "നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന്‌ പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന്‌ ""വെള്ളം"" ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും" ( ഓര്‍ക്കുക. )

രണ്ടിലും ഒരേ പദങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്! " مِّن " السَّمَاء " مَاء " ഒരേ പദങ്ങള്‍ ഉപയോഗിക്കുന്ന രണ്ടു വചനത്തില്‍ വെത്യസ്ഥ ആശയം ഉണ്ടാകുന്നത് വൈരുദ്ദ്യമല്ലേ !മാത്രമല്ല 8;11ന്റെ ആശയം യുക്തിഭദ്രമല്ല.ഉറങ്ങുമ്പോള്‍ ആകാശത്തില്‍ നിന്ന് വെള്ളം ചൊരിയുക, എന്നിട്ട് ഉറക്കം നഷ്ടപെടുന്നതിനു പകരം ഒരു പാട് ഗുണങ്ങളുണ്ടാവുക!!! അതും വിശദീകരിച്ചു തരേണ്ടതാണ്.
വചനം 23:18 ആണ് ,"ആകാശത്തില്‍ വെള്ളം കെട്ടി നിര്‍ത്തിയതായി"യുക്തിവാദികള്‍ പരിഹസിക്കുന്നത് എന്നാണല്ലോ താങ്കളുടെ പരാതി,അങ്ങനെ പരിഹസിക്കാന്‍ ഈ വചനത്തില്‍ കാരണമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
അതായത് സമാഉ,/لسَّمَاءِ എന്ന ആകാശത്തില്‍ തന്നെ മാഉ/مَاءً എന്ന വെള്ളമുണ്ടെല്ലോ!പിന്നെ,ഭൂമി എന്ന് പറയുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവും ഉള്‍പ്പെടുമല്ലോ.
എന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ആശിക്കുന്നു.സഹായികളെ വേണമെങ്കില്‍ വിളിക്കാവുന്നതാണ് അഥവാ ആലിക്കോയ മാഷിനോ ലതീഫിനോ മറ്റു ഇസ്ലാമിസ്റ്റുകള്‍ക്കോ ഇതിനു മറുപടി പറയാവുന്നതാണ് .
തുടരും ....

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ മീതെ നാം ഏഴുപഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല.
ഇതിനെ വിശദീകരിച്ചു കൊണ്ട് മൌദൂദി പറയുന്നു.....!
മൂലത്തിലുള്ള طرائق എന്ന പദത്തിന് `മാര്‍ഗങ്ങള്‍` എന്നും `പടികള്‍` എന്നും അര്‍ഥമുണ്ട്. ആദ്യത്തെ അര്‍ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളതെങ്കില്‍ ഏഴു ഗ്രഹങ്ങളുടെ സഞ്ചാരപഥമായിരിക്കണം മിക്കവാറും അതിന്റെ ഉദ്ദേശ്യം. അക്കാലത്തെ ജനങ്ങള്‍ക്ക് സപ്തഗ്രഹങ്ങളെക്കുറിച്ചേ അറിവുണ്ടായിരുന്നുള്ളൂ അതിനാല്‍ ഏഴു സഞ്ചാരപഥങ്ങളെക്കുറിച്ചു പറഞ്ഞു. അതു കൂടാതെ വേറെ ഭ്രമണപഥങ്ങളൊന്നുമില്ലെന്ന് അതിന് ഏതായാലും അര്‍ഥമില്ല.

അത് തന്നെയാണ് യുക്തിവാദികള്‍ക്കും ചോദിക്കാനുള്ളത്,അക്കാലത്തെ ജനങ്ങള്‍ക്ക്‌ വേണ്ടി മാത്രമുള്ളതല്ലേ ഇസ്ലാം ?.

ആകാശത്തു നിന്ന്‌ നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട്‌ നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത്‌ വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.
അങ്ങനെ അത്‌ ( വെള്ളം ) കൊണ്ട്‌ നാം നിങ്ങള്‍ക്ക്‌ ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക്‌ ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
അവയില്‍ നിങ്ങള്‍ക്ക്‌ ധാരാളം പഴങ്ങളുണ്ട്‌...
ഇതിനെ വിശദീകരിച്ചു കൊണ്ട് മൌദൂദി പറയുന്നു!
ഈത്തപ്പഴവും മുന്തിരിയും കൂടാതെ വേറെയും പലതരം പഴങ്ങളും കായ്കനികളും എന്നര്‍ഥം!!!
അതായത് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടത്തില്‍ ചക്കയും മാങ്ങയും തേങ്ങയും അങ്ങനെ ഏതു പഴവും ഉണ്ടാകുമെന്നോ???!!!

..naj said...

ea jabbar said... "ഇവിടെ ഹെഡ് ഓഫ് ദ ഡിപാര്‍ട്മെന്റ് തന്നെ അഴിമതിക്കു വേണ്ട എല്ലാ ഏര്‍പ്പാടും ചെയ്തു വെച്ച് കാത്തിരിക്കുകയല്ലേ? നാജേ ?
പിന്നെ അയാള്‍ക്ക് ആക്ഷന്‍ എടുക്കാന്‍ എന്തര്‍ഹത?
___________________________________
ജബ്ബാര്‍ മാഷ്, നമ്മള്‍ സംസാരിക്കുന്നത്, ഇച്ചയെ കുറിച്ചാണ്. കുട്ടികളെ പഠിപ്പിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ട്. മാഷ്‌ പഠിപ്പിക്കുന്നു. കുട്ടികളില്‍ ചിലര്‍ തോല്‍ക്കുന്നു. (കാരണം, അശ്രദ്ധ, അലസത..), മാഷ്ടെ വിവേകം ഉപയോഗിക്കുന്നു, (ഉപയോഗിക്കാതിരിക്കാം..), മാഷ് അവര്‍ക്ക് വേണ്ടി ടുഷന്‍ കൊടുക്കുന്നു.(എന്നീട്ടും ചിലര്‍ തോല്‍ക്കുന്നു..എങ്കില്‍ മാഷ് ഉത്തരവാദിയല്ല..) ഡിപ്പാര്‍ട്ട് മെന്റിന് കാര്യം അറിയാം.
ഇവിടെ വിവേകം നല്‍കിയ അല്ലാഹു എങ്ങിനെയാണ് കൂട്ട് നില്‍ക്കുന്നു എന്ന് പറയുന്നത്. എല്ലാ എര്‍പാടും ചെയ്തത് മനുഷ്യനും, മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കുന്ന സാഹചര്യത്തിന്.
(കത്തി: ഒരാളെ മുറിപെടുതാനും കൊല്ലാനും, പച്ചക്കറി മുറിക്കാനും ഉപയോഗിക്കാം. ഫ്രൂട്ട്: കഴിക്കാനും, മദ്യം ഉദാക്കാനും ഉപയോഗിക്കാം. ധനം: ഉപയോഗിക്കാനും, പലിശ വാങ്ങി ചൂഷണം ചെയ്യാനും ഉപയോഗിക്കാം, ലൈംഗിക ബന്ധം: വിവാഹം കഴിച്ചു, കുടുമ്പമായി ജീവിക്കാം, വ്യഭിജാരത്തിലൂടെ നടത്താം...) ഇപ്രകാരം ഒരു കാര്യത്തിന്റെ രണ്ടു വശങ്ങള്‍ നമുക്ക് മുമ്പില്‍ നമ്മുടെ വിവേകമെന്ന ഗുണം നല്‍കിയതിനു ശേഷം മനസ്സിലാക്കി തന്നിരിക്കുന്നു.

നിങ്ങളുടെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങള്‍, നന്മ, തിന്മ..ഇനി നിങ്ങളുടെ ഇച്ചാ ശക്തി ഉപയോഗിച്ച് നിങ്ങള്ക്ക് തിരഞ്ഞെടുക്കാം..ഈ സാഹചര്യം മനുഷ്യന്‍ ജീവിക്കുന്ന പ്രകൃതിയില്‍ നിഷിപ്തമാക്കിയിരിക്കുന്നു. അതിനെ മാഷ്‌ നാടന്‍ ഭാഷ ഉപയോഗിച്ച് മേല്‍ പറഞ്ഞ പോലെ പറയുന്നതിനെ യുക്തി വാദം എന്ന് പറഞ്ഞു ആ വാക്കിനെ അപമാനിക്കാന്‍ എന്റെ യുക്തിയെ ഞാന്‍ ഉപയോഗിക്കുന്നില്ല. ഇറ്റ്‌ ഈസ്‌ സൊ ക്ലിയര്‍ ഫോര്‍ ദോസ് ഹു യുസ് വിസ്ഡം ആന്‍ഡ്‌ സെന്‍സ് !

ea jabbar said...

വിചാരം , ഇതാ ഇതും കൂടി..

“..ദശകങ്ങള്‍ക്ക് മുമ്പ്-എന്റെ ബാല്യകാലത്ത്-മാപ്പിളമാരുടെ ശകാരപദങ്ങളിലൊന്നായിരുന്നു 'കള്ള യഹൂദി'. അതെന്തായാലും എല്ലാ യഹൂദികളും (ജൂതവംശജര്‍) കള്ള യഹൂദികളല്ല എന്നതാണ് വസ്തുത.
റോസാ ലക്‌സംബര്‍ഗ്, ട്രോട്‌സ്‌കി, നോംചോംസ്‌കി, കാള്‍മാര്‍ക്‌സ്, ടോണി ക്ലിഫ് -മനുഷ്യ സ്‌നേഹികളായ ജൂതവംശജരുടെ പട്ടിക ഇങ്ങനെ നീളുന്നു. എം. വനുനു എന്ന ശാസ്ത്രജ്ഞനും ഇതിലിടം നേടിയിട്ടുണ്ട്...”M Rasheed. [ഇന്നത്തെ മാധ്യമം]

വിചാരം said...

ഇവിടെ ഞാനിട്ട് മൂന്ന് കമന്റുകൾ ആരോ എനിക്കയച്ച ഒരു മെയിലായിരുന്നു.. ഇവിടെ പരിതപിയ്ക്കുന്ന ഒരു പാവം മുസ്ലിം .. പറഞ്ഞിട്ടെന്ത് കാര്യം എല്ലാ മുസ്ലിംങ്ങളും ചിന്തകന്റെ ചിന്തയല്ലേ ഉള്ളത് .1400 വർഷം മുൻപുള്ള ചിന്തയാണ് ഇന്നത്തെ കാലത്തിന് യോജിച്ചത് എന്ന് ചിന്തിയ്ക്കുന്ന പാവം നാജിനെ പോലുള്ള ഉള്ള ബുദ്ധിയെ മതം ചങ്ങലയ്ക്കിട്ടവർ ഉള്ളിടം കാലം മുസ്ലിംങ്ങൾ ഇങ്ങനെ പരിതപിച്ച് ലോകം മുഴുവൻ മെയിൽ അയച്ചുകൊണ്ടിരിക്കും .. കഷ്ടം അല്ലാതെന്ത് പറയാൻ ….
നാജിന്റെ ഈ വാക്കുകൾ “വിജ്ഞാനം എന്തെന്നറിയാത്ത ജന സമൂഹം മുതല്‍ ഈ കാലഘട്ടത്തിലുള്ള സമൂഹത്തോട് വരെ സംവദിക്കുന്ന ഒരു ഗ്രന്ഥം. അത് എല്ലാവരെയും ഒരേ പോലെ ആകര്ഷിനക്കുന്നു.“ ഈ ധാരണ മാറ്റുക എല്ലാവരും താങ്കളുടെ ഖുരാനെ വിശ്വസിക്കുന്നില്ല കേവലം ലോക ജനതയിൽ 21% പേർ മാത്രമേ അംഗീകരിക്കുന്നൊള്ളൂ അതിലും എത്രയോ പേർ ഇതംഗീകരിക്കാത്തവരുണ്ട്.

സന്തോഷ്‌ said...

ജബ്ബാര്‍ മാഷ്, നമ്മള്‍ സംസാരിക്കുന്നത്, ഇച്ചയെ കുറിച്ചാണ്.
------

നാജ്,

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ എന്താണ് എന്ന് വിശദീകരിക്കുവാന്‍ ശ്രീ ആലിക്കോയ ഇവിടെ എഴുതിയ ഒരു കമന്റില്‍ നിന്നും :

"മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു".

തെറ്റിന്റെ മാര്‍ഗ്ഗവും ശരിയുടെ മാര്‍ഗ്ഗവും അല്ലാഹു തന്നെ മനുഷ്യന്റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നു, ഇവയില്‍ ഏതു തിരഞ്ഞെടുത്താലും ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും സൌകര്യവും അള്ളാഹു തന്നെ മനുഷ്യന് നല്‍കുന്നു. അങ്ങനെയാവുമ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന ഏതു പ്രവൃത്തിയും അവ ശരിയോ തെറ്റോ ആവട്ടെ അവ പൂര്‍ണ്ണമായും അല്ലാഹുവിന്റെ സമ്മതവും സൌകര്യവും ഉപയോഗിപ്പെടുത്തി ഉള്ളതാവില്ലേ? തെറ്റും ശരിയും വച്ചു നീട്ടുന്നത് അല്ലാഹു. കുറെ മനുഷ്യര്‍ ശരി തിരഞ്ഞെടുക്കുന്നു കുറെ മനുഷ്യര്‍ തെറ്റ് തിരഞ്ഞെടുക്കുന്നു. ശരി തിരഞ്ഞെടുത്തവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുന്നു, തെറ്റ് തിരഞ്ഞെടുത്തവര്‍ക്ക് നരകം നല്‍കുന്നു.

എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?

ea jabbar said...

ഡിപ്പാര്‍ട്ട് മെന്റിന് കാര്യം അറിയാം.
ഇവിടെ വിവേകം നല്‍കിയ അല്ലാഹു എങ്ങിനെയാണ് കൂട്ട് നില്‍ക്കുന്നു എന്ന് പറയുന്നത്
------
HOD തന്നെ പറയുന്നതിങ്ങനെ:
“എന്റെ ഈ ഡിപാര്‍ട്മെന്റ് അഴിമതിയില്ലാത്ത ഒന്നാംതരം ഡിപാര്‍ട്മെന്റാക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം കഴിയും. പക്ഷെ ഈ ഡിപാര്‍ട്മെന്റ് അഴിമതിക്കാരെക്കൊണ്ടു നിറയ്ക്കാനും കുളം തോണ്ടാനുമാണു ഞാന്‍ തീരുമാനിച്ചിട്ടുള്ളത് .”

ഈ ഹെഡ് ഓഫ് നെ തലപ്പത്തു നിര്‍ത്തണോ നാജേ? അയാളെ ഊളമ്പാറക്കയച്ച് ഡിപ്പാര്‍റ്റ്മെന്റിനെ രക്ഷിക്കുകയല്ലേ നാം ചെയ്യേണ്ടത്?

..naj said...

Dear Jabbar Mash

മനുഷ്യന് സ്വയം ഓരോ പ്രവര്‍ത്തനത്തിലൂടെ സ്വയം ബോദ്യമാകുന്ന രീതിയില്‍ ചിന്തയും, വിവേകവും നല്‍കി.

മനുഷ്യന്‍ എന്നാ സൃഷ്ടി ഇല്ലാതിരിക്കെ ആ വിഭാഗത്തിന് ദൈവthine angeekarikkuka, nishedikkuka സാദ്യമ്മല്ലല്ലോ.

ഉണ്ടായതിനു ശേഷം ചിന്ത നല്‍കിയ അതെ ശക്തിയെ ആണ് മനുഷ്യരില്‍ ചിലര്‍ നിഷേധിക്കുന്നത്.

നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് കൊടുത്തതിനു ശേഷമാണ് അവയെ കുറിച്ച് ബോദ്യ്പെടുതുന്നത്.

അതില്ലാതെ സൃഷ്ടിക്കാമെന്ന് സൃഷ്ടാവ് പറയുന്ന ഉത്തരം ""മറ്റു ജീവികളുടെ സൃഷ്ടിയിലൂടെ"" പറയുന്നുണ്ട്.

മനുഷ്യന്‍ വിത്യസ്തനാകുന്നതും അത് കൊണ്ടാണ്.

for further read: www.dharshanam.blogspot.com

അപ്പൂട്ടൻ said...

Naj,
There are many questions unanswered, from either side :)

Could you please have a look at this comment too. The question was for you to answer.

സന്തോഷ്‌ said...

മുകളിലെ കമന്റില്‍ നാജ് നല്‍കിയിരിക്കുന്ന ലിങ്കില്‍ ഉള്ള "പുരോഗമനം പറഞ്ഞു പറഞ്ഞു എത്തിച്ചത് എവിടെക്കെന്നു ഇവര്‍ അറിയുന്നില്ലേ
ഇവര്‍ ബുദ്ധി പ്രയോഗിക്കുന്നില്ലേ" എന്ന് കൂടുതല്‍ അറിയേണ്ടുന്നവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇവിടെനിന്നും വായിക്കാം

..naj said...

അപ്പൂട്ടന്‍: and Santhosh
രണ്ടു വട്ടം ഞാന്‍ താങ്കള്‍ക്കും, സന്തോഷിനുമുള്ള മറുപടി പോസ്റ്റു ചെയ്തു. എന്റെ കമന്റുകല്‍ (മറുപടി) ജബ്ബാര്‍ മാഷ് ഡിലീറ്റു ചെയ്തു കളയുന്നു. സന്തോഷിന്റെ കമന്റിനു കാരണമായ ജബ്ബാര്‍ മാഷ്ടെ മറുപടിക്ക് വേണ്ടിയുള്ള കമന്റും dileettinu ഇരയായി
(താങ്കള്‍ ജബ്ബാര്‍ മാഷോട് റിക്വെസ്റ്റ് ചെയ്തു എന്റെ ഡിലീറ്റു ചെയ്ത കമന്റു വാങ്ങുക !
മാന്യമായ എന്റെ മറുപടി എന്ത് കൊണ്ടാണ് ഡിലീറ്റു ചെയ്തതെന്ന് ജബ്ബാര്‍ മാഷ് പറയട്ടെ.
ഇതും ഡിലീറ്റു ചെയ്യും.

ഇനി തുടരാന്‍ ജബ്ബാര്‍ മാഷ് അനുവധിക്കുമെന്നു തോന്നുന്നില്ല.

സന്തോഷ്‌ said...

<> അപ്പൂട്ടന്‍: and Santhosh രണ്ടു വട്ടം ഞാന്‍ താങ്കള്‍ക്കും, സന്തോഷിനുമുള്ള മറുപടി പോസ്റ്റു ചെയ്തു. എന്റെ കമന്റുകല്‍ (മറുപടി) ജബ്ബാര്‍ മാഷ് ഡിലീറ്റു ചെയ്തു കളയുന്നു. സന്തോഷിന്റെ കമന്റിനു കാരണമായ ജബ്ബാര്‍ മാഷ്ടെ മറുപടിക്ക് വേണ്ടിയുള്ള കമന്റും dileettinu ഇരയായി
(താങ്കള്‍ ജബ്ബാര്‍ മാഷോട് റിക്വെസ്റ്റ് ചെയ്തു എന്റെ ഡിലീറ്റു ചെയ്ത കമന്റു വാങ്ങുക! മാന്യമായ എന്റെ മറുപടി എന്ത് കൊണ്ടാണ് ഡിലീറ്റു ചെയ്തതെന്ന് ജബ്ബാര്‍ മാഷ് പറയട്ടെ. ഇതും ഡിലീറ്റു ചെയ്യും. ഇനി തുടരാന്‍ ജബ്ബാര്‍ മാഷ് അനുവധിക്കുമെന്നു തോന്നുന്നില്ല. <>

നാജ്,

ബ്ലോഗില്‍ ചില കമന്റുകള്‍ ബ്ലോഗ്ഗര്‍ തന്നെ സ്പാം ആയി വേര്‍തിരിക്കാറുണ്ട്. അത്തരം കമന്റുകള്‍ ബ്ലോഗിന്റെ ഉടമ സ്പാം അല്ല എന്ന് അംഗീകരിച്ചാല്‍ മാത്രമേ ബ്ലോഗില്‍ ലഭ്യമാവുകയുള്ളൂ, എങ്കിലും ഈ കമന്റുകള്‍ മെയിലില്‍ ലഭ്യമാകാറുണ്ട്. ഒരു പക്ഷെ ഇതാവാം താങ്കളുടെ കമന്റുകളുടെ കാര്യത്തില്‍ സംഭവിച്ചത്. മറ്റുള്ള സൈറ്റുകളില്‍ നിന്നും കോപ്പി-പേസ്റ്റ് പരമാവധി കുറയ്ക്കുകയാണെങ്കില്‍ ഇത്തരം പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം.

സന്തോഷ്‌ said...

<> മേല്‍ പറഞ്ഞ പ്രവര്‍ത്തിയിലൂടെ ഇല്ലാതാക്കുക അതാണ്‌ vishwaasam, എനിക്ക് മദ്യപിക്കാന്‍ ഇഷ്ടാമില്ലാന്ജീട്ടല്ല, പക്ഷെ എന്റെ വിശ്വാസം എനിക്ക് നല്‍കിയ വിവേകം ഉപയോഗിച്ച് ഞാനത് എനിക്ക് നിഷേദിക്കുന്നു. അതിനെയാണ് ഞാന്‍ വിശ്വാസം എന്നും, വിശ്വാസത്തിന്റെ പ്രായോഗികത എന്നും പറയുന്നത്. വിത്യാസം മനസ്സിലായി കാണുമല്ലോ. തിന്മയാണ് എന്ന് സന്തോഷിനു തോന്നിയാല്‍ അതിനെ എതിര്‍ക്കുക. യുക്തിവാദം എന്ന് അവകാശപെട്ടീട്ടല്ല തിന്മകള്‍ സമൂഹത്തില്‍ കയ്യേറുന്നത്, അത്തരം മനസ്സുകള്‍ അവര്‍ക്കനുസരിച്ച്‌ യുക്തി കൈകാര്യം ചെയ്യുമ്പോഴാണ് ഇത് പോലുള്ള പ്രശ്നങ്ങള്‍ തലപൊക്കുന്നത്. യുക്തി എന്നത് പലര്‍ക്കും ചെയ്യുന്ന പല കാര്യങ്ങള്‍ക്കുള്ള ന്യായീകരണങ്ങള്‍ ആണ്. അതാണ്‌ HPV അവസ്ഥയ്ക്കും കാരണം <>

നാജ്,

HPV അവസ്ഥയുടെ കാര്യവും കാരണവും നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. പക്ഷെ അതിനു മുന്‍പ് താങ്കള്‍ ദയവായി ഈ ചോദ്യത്തിനു ഒരു മറുപടി തരൂ.

Fazil said...

അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...
ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ കൊണ്ടായിരിക്കും എന്റെ ചോദ്യങ്ങള്‍ക്ക്‌ താങ്കളിവിടെ മറുപടി പറയാത്തതെന്നു തോന്നുന്നു.


താങ്കളുടെ കമെന്റിനു മറുപടി നല്‍കിയിരുന്നു. താങ്കള്‍ അത് വിട്ടു പോയതായിരിക്കും.

അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...
രണ്ടിലും ഒരേ പദങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്! " مِّن " السَّمَاء " مَاء " ഒരേ പദങ്ങള്‍ ഉപയോഗിക്കുന്ന രണ്ടു വചനത്തില്‍ വെത്യസ്ഥ ആശയം ഉണ്ടാകുന്നത് വൈരുദ്ദ്യമല്ലേ !


രണ്ടു സൂക്തങ്ങളിലും "വെള്ളം ഇറക്കി തന്നു" എന്ന് പറയുന്നത് കൊണ്ട് മാത്രം അവ രണ്ടും ഒരേ പശ്ചാത്തലം ആണെന്ന നിരീക്ഷണം ശരിയല്ല. ഒന്ന് സൃഷ്ടിയുടെ പശ്ചാത്തലവും മറ്റത് ബദര്‍ യുദ്ധത്തിന്‍റെ പശ്ചാത്തലവും ആണ്.

ഒരേ പദങ്ങള്‍ ഉപയോഗിച്ചത്കൊണ്ട് മാത്രം, പശ്ചാത്തലത്തിനു പ്രാധാന്യം നല്‍കാതെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരു ഭാഷയിലും സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മലയാളത്തില്‍ നിന്ന് ഒരു ഉദാഹരണം നല്‍കുന്നു.

1. 1903 ഇല്‍ Wright brothers "വിമാനം കണ്ടു പിടിച്ചു".
2. അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണു കാണാതായ "വിമാനം കണ്ടു പിടിച്ചു".

ഇവിടെ "വിമാനം കണ്ടു പിടിച്ചു" എന്നത് രണ്ടു പശ്ചാത്തലത്തില്‍ രണ്ടു അര്‍ഥങ്ങള്‍ നല്‍കുന്നു.

താങ്കള്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ വൈരുദ്ധ്യത്തിന്‍റെ കൂടെ ചര്‍ച്ച ചെയ്യേണ്ടവയല്ല എന്നാണു എനിക്ക് തോനുന്നത്. അതുകൊണ്ട് മുന്‍പത്തെ മറുപടിയില്‍ പറഞ്ഞത് പോലെ എന്‍റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാം. അറബി ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലിക്കോയ സാഹിബിന്‍റെയോ ലത്തീഫിന്റെയോ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നതാകും നല്ലത്. ഭൂമിയല്‍ വെള്ളത്തിന്‍റെ അളവ് കുറയുന്നുണ്ടോ ഏഴുപഥങ്ങള്‍ എന്നതിന് പണ്ടിതലോകത്തു വേറെ അഭിപ്രായങ്ങള്‍ ഉണ്ടോ തുടങ്ങിയ സംശയങ്ങള്‍ എന്‍റെ ബ്ലോഗില്‍ തന്നെ ചര്‍ച്ച ചെയ്യാന്‍ സാധിക്കും.

സന്തോഷ്‌ said...

<> ഒരേ പദങ്ങള്‍ ഉപയോഗിച്ചത്കൊണ്ട് മാത്രം, പശ്ചാത്തലത്തിനു പ്രാധാന്യം നല്‍കാതെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരു ഭാഷയിലും സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മലയാളത്തില്‍ നിന്ന് ഒരു ഉദാഹരണം നല്‍കുന്നു.

1. 1903 ഇല്‍ Wright brothers "വിമാനം കണ്ടു പിടിച്ചു".

2. അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണു കാണാതായ "വിമാനം കണ്ടു പിടിച്ചു".

ഇവിടെ "വിമാനം കണ്ടു പിടിച്ചു" എന്നത് രണ്ടു പശ്ചാത്തലത്തില്‍ രണ്ടു അര്‍ഥങ്ങള്‍ നല്‍കുന്നു.

ഫാസില്‍,

മലയാളഭാഷയില്‍ നഷ്ട്ടപെട്ടവ / കാണാതായവ തിരികെ ലഭിക്കുമ്പോള്‍ അവ കണ്ടുപിടിച്ചു എന്ന് പറയുകയോ എഴുതുകയോ ചെയ്യാറില്ല എന്നാണു എന്റെ അറിവ്. അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണു കാണാതായ വിമാനം കണ്ടെത്തി എന്നല്ലേ സാധാരണ പറയുള്ളൂ. താങ്കള്‍ പറയുന്ന ഉദാഹരണത്തില്‍ രണ്ടു വ്യത്യസ്ത പശ്ചാത്തലത്തില്‍ ഉപയോഗിക്കുവാന്‍ മലയാള ഭാഷയില്‍ വ്യത്യസ്ത പദങ്ങള്‍ ലഭ്യമാണ്.

(താങ്കളും അനന്തം അജ്ഞാതം അവര്‍ണ്ണനീയവും തമ്മിലുള്ള ചര്‍ച്ച നടക്കട്ടെ. താങ്കളുടെ ഉദാഹരണത്തിലെ ഭാഷാശൈലിയില്‍ സംശയം തോന്നിയത് കൊണ്ട് സൂചിപ്പിച്ചു എന്നുമാത്രം)

മുഹമ്മദ് ഖാന്‍(യുക്തി) said...

ഈ പോസ്റ്റില്‍ നിഴലിച്ചു നില്‍ക്കുന്ന ഒരു കാര്യം ,ഒരു ചോദ്യമോ ഒരു വിഷയമോ ഉന്നയിക്കപ്പെടുമ്പൊള്‍ അതിനു തക്കതായ വിശദീകരണം പൂര്‍ണമായി നല്‍കി വ്യക്തത കൈവരിക്കുന്നതിനു മുമ്പേ മറ്റെരു വിഷയത്തിലേക്കുള്ള ഒരു തവളച്ചാട്ടമാണ്.അലിക്കോയാസാഹിബും ഫാസിലുമോക്കെ ഗതികേടുകൊണ്ടു ചെയ്തുപൊകുന്നതാണീത്.

ഞാന്‍ ഡിറ്റൈര്‍മിനിസവും ഫ്രീവില്ലുമോക്കെ പ്രതിപാധിച്ചു,ക്വാണ്ടം പറയാന്‍ പോവുകയാണ്,
പറഞ്ഞ കാര്യങ്ങളില്‍ അഭിപ്രായമേതും ഉരിയാടാതെ“ ചിന്ത“ഉമ്മാക്കിയുമായി ഫസില്‍ ഇന്നലെ പയറുകഞ്ഞി കഴിക്കുന്ന ദയനീയതയാണ് കണ്ടത്.

പാര്‍ത്ഥന്‍ said...

:)
follow up

Fazil said...

വിചാരം said...
Nobel Prize Winners

o In the past 105 years, 14 million Jews have won 180 Nobel prizes whilst 1.5 billion Muslims have contributed only 3 Nobel winners


ഭൂരിപക്ഷം യുക്തിവാദികള്‍ ഉള്ള ചൈനയിലെ കണക്കുകൂടി ഒന്ന് കാണാം. 1,340 million ജനങ്ങളുള്ള ചൈനയ്ക്കു ആകെ കിട്ടിയത് 8 എണ്ണം. വെറും 310 million ജനങ്ങളുള്ള അമേരിക്കക്ക് 236 എണ്ണം കിട്ടിയിട്ടുണ്ട്.

ഇനി literacy rate ഇന്‍റെ കാര്യത്തിലാണെങ്കില്‍ ഏറ്റവും അധികം മുസ്ലിങ്ങള്‍ ഉള്ള മലേഷ്യയില്‍ 91.9% literacy rate ഉണ്ട്. literacy rate ഇന്‍റെ list ഇവിടെ കാണുക.

ഇസ്ലാമിക സമൂഹം പഠനത്തില്‍ പിന്നോകാവസ്ഥ കാട്ടി എന്നുള്ള താങ്കളുടെ നിരീക്ഷണം പൂര്‍ണമായും ശരിയാണ്. ഖുര്‍ആനില്‍ ഏറ്റവും ആദ്യം അവതരിപ്പിക്കപ്പെട്ട ആയത്തുകള്‍ മനുഷ്യനോടു എഴുതാനും വായിക്കാനും ആണ് ആവശ്യപ്പെട്ടത്. എന്നിട്ടും അത് ചെവികൊള്ളാതെ തള്ളിക്കളഞ്ഞതാണ് ഇസ്ലാമിക ലോകത്തിന്‍റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.

ജൂതന്മാര്‍ ആണ് ലോകത്തില്‍ പ്രമുഖര്‍ എന്ന താങ്കളുടെ നിരീക്ഷണവും ശരിയാണ്.

يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ
അല്ലയോ ഇസ്രാഈല്‍വംശമേ, ഞാന്‍ നിങ്ങളില്‍ വര്‍ഷിച്ച അനുഗ്രഹങ്ങളും നിങ്ങളെ സകല ജനത്തെക്കാളും ശ്രേഷ്ഠരാക്കിയതും ഓര്‍ക്കുവിന്‍.(2:122)


തുടര്‍ന്നുള്ള താങ്കളുടെ ഉപദേശങ്ങള്‍ക്കും നന്ദി. 21 ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ വളരെ അധികം മാറി വരുന്നതായി കാണുന്നുണ്ട്. Census of India 2011 പരിശോധിച്ചാല്‍ ഈ മാറ്റം മനസ്സിലാക്കാം.

20 നൂറ്റാണ്ടിന്‍റെ അവസാന കാലങ്ങളിലോക്കെ മത സംവാദങ്ങളില്‍ ശാസ്ത്രം യുക്തിവാദികളുടെ കുത്തകയായിരുന്നു. കളിയാക്കിയും മറ്റുമാണ് മിക്ക വിശ്വാസികളും യുക്തിവാദികളുടെ ആരോപണങ്ങളെ നേരിട്ടിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. വിശ്വാസികള്‍ ശാസ്ത്രീയമായി തന്നെ കാര്യങ്ങള്‍ പഠിക്കാനും വിശദീകരിക്കാനും തുടങ്ങിയിരിക്കുന്നു. അതിനെ പരിഹാസം കൊണ്ട് മാത്രം പ്രധിരോധിക്കാനാണ് മിക്ക യുക്തിവാദികളും ശ്രമിക്കുന്നത്. Blogging attitude വിശ്വാസികളും വിദ്വേഷികളും പരസ്പരം വച്ച് മാറിയിരിക്കുന്നു. ലളിതമായ കാര്യങ്ങള്‍ പോലും വായിച്ചു മനസ്സിലാക്കി സംവദിക്കുന്നവര്‍ വളരെ ചുരുക്കം.

Fazil said...

സന്തോഷ്‌ said...
താങ്കളുടെ ഉദാഹരണത്തിലെ ഭാഷാശൈലിയില്‍ സംശയം തോന്നിയത് കൊണ്ട് സൂചിപ്പിച്ചു എന്നുമാത്രം


താങ്കളുടെ അഭിപ്രായങ്ങളെ മാനിക്കുന്നു. അത് പെട്ടെന്ന് കണ്ടെത്തിയ ഒരു ഉദാഹരണമായിരുന്നു. എങ്കിലും ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യം താങ്കള്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചു എന്ന് കരുതട്ടെ. ഭാഷാപ്രശ്നങ്ങള്‍ ഇല്ലാത്ത നിരവധി ഉദാഹരണങ്ങള്‍ താങ്കള്‍ക്കു തന്നെ കണ്ടുപിടിക്കാന്‍ സാധിക്കും എന്ന് കരുതുന്നു.

..naj said...

മേല്‍ പറഞ്ഞ പ്രവര്‍ത്തിയിലൂടെ ഇല്ലാതാക്കുക അതാണ്‌ vishwaasam, എനിക്ക് മദ്യപിക്കാന്‍ ഇഷ്ടാമില്ലാന്ജീട്ടല്ല, പക്ഷെ എന്റെ വിശ്വാസം എനിക്ക് നല്‍കിയ വിവേകം ഉപയോഗിച്ച് ഞാനത് എനിക്ക് നിഷേദിക്കുന്നു. അതിനെയാണ് ഞാന്‍ വിശ്വാസം എന്നും, വിശ്വാസത്തിന്റെ പ്രായോഗികത എന്നും പറയുന്നത്. വിത്യാസം മനസ്സിലായി കാണുമല്ലോ. തിന്മയാണ് എന്ന് സന്തോഷിനു തോന്നിയാല്‍ അതിനെ എതിര്‍ക്കുക. യുക്തിവാദം എന്ന് അവകാശപെട്ടീട്ടല്ല തിന്മകള്‍ സമൂഹത്തില്‍ കയ്യേറുന്നത്, അത്തരം മനസ്സുകള്‍ അവര്‍ക്കനുസരിച്ച്‌ യുക്തി കൈകാര്യം ചെയ്യുമ്പോഴാണ് ഇത് പോലുള്ള പ്രശ്നങ്ങള്‍ തലപൊക്കുന്നത്. യുക്തി എന്നത് പലര്‍ക്കും ചെയ്യുന്ന പല കാര്യങ്ങള്‍ക്കുള്ള ന്യായീകരണങ്ങള്‍ ആണ്. അതാണ്‌ HPV അവസ്ഥയ്ക്കും കാരnam.

അപ്പൂട്ടന്‍: എന്റെ ഒരു കമന്റില്‍താങ്കള്‍ക്കും, സന്തോഷിനും ഉള്ള മറുപടിയായിരുന്നു. അതില്‍ നിന്നും സന്തോഷിനുള്ള മറുപടി കിട്ടി ശേഷിക്കുന്നത് അപ്പൂട്ടനുള്ള മറുപടിയായിരുന്നു. അത് താങ്കളുടെ സംശയം ക്ലിയര്‍ ചെയ്യും.
പിന്നെ, സന്തോഷ്‌ താങ്കള്‍ പറഞ്ഞതിനുള്ള മറുപടിയാണ് ഞാന്‍ പറഞ്ഞത്. അതിനോടുള്ള താങ്കളുടെ സമീപനം പറയാതെ വേറെ ലിങ്ക് തന്നു ചാടുന്നത് എന്തിനാണ്. ഇറ്റ്‌ ഈസ്‌ സൊ സിമ്പിള്‍ വെതെര്‍ യു എഗ്രീ ഓര്‍ നോട്.

..naj said...

the missing part is the answer for appoottan.മേല്‍ പറഞ്ഞ പ്രവര്‍ത്തിയിലൂടെ ഇല്ലാതാക്കുക അതാണ്‌ vishwaasam, എനിക്ക് മദ്യപിക്കാന്‍ ഇഷ്ടാമില്ലാന്ജീട്ടല്ല, പക്ഷെ എന്റെ വിശ്വാസം എനിക്ക് നല്‍കിയ വിവേകം ഉപയോഗിച്ച് ഞാനത് എനിക്ക് നിഷേദിക്കുന്നു. അതിനെയാണ് ഞാന്‍ വിശ്വാസം എന്നും, വിശ്വാസത്തിന്റെ പ്രായോഗികത എന്നും പറയുന്നത്. വിത്യാസം മനസ്സിലായി കാണുമല്ലോ. തിന്മയാണ് എന്ന് സന്തോഷിനു തോന്നിയാല്‍ അതിനെ എതിര്‍ക്കുക. യുക്തിവാദം എന്ന് അവകാശപെട്ടീട്ടല്ല തിന്മകള്‍ സമൂഹത്തില്‍ കയ്യേറുന്നത്, അത്തരം മനസ്സുകള്‍ അവര്‍ക്കനുസരിച്ച്‌ യുക്തി കൈകാര്യം ചെയ്യുമ്പോഴാണ് ഇത് പോലുള്ള പ്രശ്നങ്ങള്‍ തലപൊക്കുന്നത്. യുക്തി എന്നത് പലര്‍ക്കും ചെയ്യുന്ന പല കാര്യങ്ങള്‍ക്കുള്ള ന്യായീകരണങ്ങള്‍ ആണ്. അതാണ്‌ HPV അവസ്ഥയ്ക്കും കാരnam.

അപ്പൂട്ടന്‍: എന്റെ ഒരു കമന്റില്‍താങ്കള്‍ക്കും, സന്തോഷിനും ഉള്ള മറുപടിയായിരുന്നു. അതില്‍ നിന്നും സന്തോഷിനുള്ള മറുപടി കിട്ടി ശേഷിക്കുന്നത് അപ്പൂട്ടനുള്ള മറുപടിയായിരുന്നു. അത് താങ്കളുടെ സംശയം ക്ലിയര്‍ ചെയ്യും.
പിന്നെ, സന്തോഷ്‌ താങ്കള്‍ പറഞ്ഞതിനുള്ള മറുപടിയാണ് ഞാന്‍ പറഞ്ഞത്. അതിനോടുള്ള താങ്കളുടെ സമീപനം പറയാതെ വേറെ ലിങ്ക് തന്നു ചാടുന്നത് എന്തിനാണ്. ഇറ്റ്‌ ഈസ്‌ സൊ സിമ്പിള്‍ വെതെര്‍ യു എഗ്രീ ഓര്‍ നോട്.

മുഹമ്മദ് ഖാന്‍(യുക്തി) said...

if you say you understand quantum theory,you dont understand quantum theory.ക്വാണ്ടം സിദ്ധാന്തം നിങ്ങള്‍ക്കു മനസ്സിലായി എന്നു പറഞ്ഞാല്‍ അത് നിങ്ങള്‍ക്കു മനസ്സിലായിട്ടില്ല എന്നു തന്നെയാണ് ശരിയായ അര്‍ഥം-മഹാനായ ശാസ്ത്രജ്ജ്ന്‍ റിച്ചാര്‍ഡ് ഫെയ്ന്മാന്‍.ക്വാണ്ടം മെക്കാനിക്സ് വിഭാവനം ചെയ്യുന്ന ലോകം നിങ്ങള്‍ക്കു മനസ്സിലായി എന്നു പറയുന്നത് അബദ്ധമായിരിക്കും.
ഇനി വിക്കി....The principles of quantum mechanics are difficult for the human mind to understand, because humans are accustomed to reasoning about the world on a scale where classical physics is an excellent approximation. Quantum mechanics is counterintuitive; in the words of Richard Feynman, it deals with "Nature as She is—absurd.

ഇനി ഫസില്‍ പറായുന്നതു കാണാം....തെളീകപ്പെട്ടിട്ടില്ലെങ്കിലും Quantum Mechanics പറയുന്ന Probabilistic തിയറികളാണ് എനിക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത് (തീര്‍ത്തും വ്യക്തിപരം).

തീ‍ര്‍ത്തും വ്യക്തിപരം എന്ന മുങ്കൂര്‍ ജാമ്യം ബഹു കേമം?

Quantum mechanics is a body of scientific principles describing the behavior of matter and its interactions on the atomic and subatomic scales.

ഇതു ഞാന്‍ നേരത്തേ ചൂണ്ടികാണിച്ചപ്പോള്‍ ഫസിലിന്റെ വേസ്റ്റ് ബക്കറ്റിനു ജോലിയായി.ക്വാണ്ടം മെക്കനിക്സിലെ പ്രൊബബിലിറ്റി എന്തെന്നു കാണാം
തുടരും...

മുഹമ്മദ് ഖാന്‍(യുക്തി) said...

Quantum mechanics is a body of scientific principles describing the behavior of matter and its interactions on the atomic and subatomic scales.

ചിലവേളകളില്‍ തരംഗങ്ങളായും ചിലപ്പോള്‍ കണങ്ങാളായും മറ്റുചിലപ്പോള്‍ ഊര്‍ഞപാക്കറ്റുകളായും രൂപം മാറുന്ന പരമാണുക്കളാണ് ഇലക്ട്രോണുകളും പ്രൊട്ടോണുകളും .ഇതിന്റെ നിരീക്ഷണവുമായി ബന്ധപ്പെട്ടതാണ് ക്വാണ്ടം മെക്കനിക്സ് പറയുന്ന പ്രോബബിലിറ്റി ,ഇതൊന്നും അറീയാത്ത ആളല്ല ഫസില്‍.പക്ഷെ സാമ്പാറില്‍ ഇറച്ചിയിട്ട് പുത്തന്‍(?) മട്ടന്‍ കറി വിളമ്പാനുള്ള പാള്‍ ശ്രമമാണ് ഇവിടെ നടത്തിയത്.ഇതുകൊണ്ടൊന്നും മുഹമ്മദ് പടച്ചുകൊണ്ടുവന്ന അല്ലഹുവും ഖുറാനും രക്ഷപെടില്ല.

സാമ്പാറിലെ ചേരുവളെക്കുറിച്ച് നാളെ നമുക്കു ഫസിലിനോടുതന്നെ ചോദിക്കാം.

അടിക്കുറിപ്പ്....ഒരു ഭക്തനുമായി ബുദ്ധിയുടെ തലത്തില്‍ ന്യായമായ ഒരു സംഭാഷണം സാദ്ധ്യമല്ല. ഈ വസ്തുത നിഷേധിക്കാനാവാത്ത ഒരു സാമാന്യസത്യമായി നമ്മള്‍ അംഗീകരിക്കണം എന്നാണു് എനിക്കു് തോന്നുന്നതു്.(കടപ്പാട് സി കെ ബാബു)

സന്തോഷ്‌ said...

നാജ്‍,

ഞാന്‍ തന്ന ലിങ്ക് ഈ പോസ്റ്റിലെ തന്നെ മറ്റൊരു കമന്റിലേക്ക് ആയിരുന്നു. അത് ആവര്‍ത്തിച്ചു എഴുതുന്നത്‌ ഒഴിവാക്കുവാന്‍ വേണ്ടി ലിങ്ക് തന്നതാണ്. താങ്കള്‍ക്കു അത് മനസിലായില്ല എങ്കില്‍ അത് ഞാന്‍ ആവര്‍ത്തിക്കാം. ഒരേ ചോദ്യം തന്നെ വീണ്ടും എഴുതേണ്ടി വരുന്നത് ഇത് മൂന്നാം തവണ ആണ്.
------

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ എന്താണ് എന്ന് വിശദീകരിക്കുവാന്‍ ശ്രീ ആലിക്കോയ ഇവിടെ എഴുതിയ ഒരു കമന്റില്‍ നിന്നും :

"മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു".

തെറ്റിന്റെ മാര്‍ഗ്ഗവും ശരിയുടെ മാര്‍ഗ്ഗവും അല്ലാഹു തന്നെ മനുഷ്യന്റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നു, ഇവയില്‍ ഏതു തിരഞ്ഞെടുത്താലും ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും സൌകര്യവും അള്ളാഹു തന്നെ മനുഷ്യന് നല്‍കുന്നു. അങ്ങനെയാവുമ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന ഏതു പ്രവൃത്തിയും അവ ശരിയോ തെറ്റോ ആവട്ടെ അവ പൂര്‍ണ്ണമായും അല്ലാഹുവിന്റെ സമ്മതവും സൌകര്യവും ഉപയോഗിപ്പെടുത്തി ഉള്ളതാവില്ലേ? തെറ്റും ശരിയും വച്ചു നീട്ടുന്നത് അല്ലാഹു. കുറെ മനുഷ്യര്‍ ശരി തിരഞ്ഞെടുക്കുന്നു കുറെ മനുഷ്യര്‍ തെറ്റ് തിരഞ്ഞെടുക്കുന്നു. ശരി തിരഞ്ഞെടുത്തവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുന്നു, തെറ്റ് തിരഞ്ഞെടുത്തവര്‍ക്ക് നരകം നല്‍കുന്നു.

എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?

താങ്കള്‍ ആദ്യം ഈ ചോദ്യത്തിന്റെ മറുപടി തരൂ, അതിനു ശേഷം "തിന്മകള്‍ ചെയ്യുന്നത് യുക്തിവാദികള്‍ മാത്രമാണോ / മദ്യപാനിയുടെ വിശ്വാസത്തിന്റെ പ്രായോഗികത / HPV" ഇവയെക്കുറിച്ച് പറയാം.

KK Alikoya said...

ജബ്ബാര്‍ എഴുതി: "ഞങ്ങള്‍ മാഷന്മാര് അല്ലാഹുവിന്റെ പണി ചെയ്യാറില്ല. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ അവരുടെ വഴിക്കങ്ങു വിട്ട് തോല്‍പ്പിക്കുകയല്ല. അവരുടെ കഴിവനുസരിച്ച് പരമാവധി പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പ്രോത്സാഹിപ്പിക്കും."
= അതെ. പഠിപ്പിക്കുന്ന സമയത്ത് അത് തന്നെ ചെയ്യണം. ഇല്ലെങ്കില്‍ അദ്ധ്യാപകന്‍ കുറ്റകാരനാകും. കുട്ടി പഠിക്കാത്തതിന്നും തോറ്റതിന്നും കുട്ടിയെ കുറ്റം പറയാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. 100% ശരി.

പക്ഷെ, കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുക്കുമ്പോള്‍, ഉത്തരം എഴുതുമ്പോള്‍, ഒരു അദ്ധ്യാപകന്‍ എന്ത് ചെയ്യണം?
ഉദാഹരണം: 'ഇന്ത്യന്‍ പ്രധാനമന്ത്രി ആര്‌?' എന്ന ചോദ്യത്തിന്ന് ഒരു കുട്ടി 'വി.എസ്. അച്യുതാനന്ദന്‍' എന്ന് ഉത്തരമെഴുതുന്നത് അദ്ധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടെന്നിരിക്കട്ടെ: ആ ഘട്ടത്തില്‍ സത്യസന്ധനായ ഒരു അദ്ധ്യാപകന്ന് എന്ത് ചെയ്യാന്‍ സാധിക്കും?
കുട്ടി എഴുതുന്ന ഉത്തരം തെറ്റാണെന്നറിയാം. താന്‍ പഠിപ്പിച്ചു കൊടുത്തതല്ല എഴുതുന്നത് എന്നറിയാം. ഇങ്ങനെ എഴുതിയാല്‍ കുട്ടി തോല്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്നറിയാം. എന്നാലും ഉണ്ടല്ലോ ഒരു നിസ്സഹായത. കാരണം ഇത് പഠിപ്പിക്കേണ്ട സമയമല്ലല്ലോ. പരീക്ഷിക്കേണ്ട സമയമല്ലേ? ഇത്തരം ഒരു സാഹചര്യത്തില്‍ എത്തിപ്പെടുന്നത് മി. ജബ്ബാര്‍ ആണെങ്കില്‍ അദ്ദേഹം എന്താണ്‌ ചെയ്യുകയെന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്.

ജബ്ബാര്‍ എഴുതി: "അല്ലാഹുവാണെങ്കില്‍ കുട്ടികള്‍ പഠിക്കാന്‍ മോശമാണെന്നു കണ്ടാല്‍ പിന്നെ അവരെ പഠനത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പകരം അവരുടെ പുസ്തകം കീറിയെറിയുക. അവരുടെ ചെവിയില്‍ അടപ്പിട്ടു മൂടുക, കണ്ണൂ കുത്തിപൊട്ടിക്കുക അവര്‍ വല്ല പാഠവും കേട്ടു പഠിക്കാതിരിക്കാന്‍ മറ കെട്ടി വേര്‍തിരിക്കുക, അവരെ ഭീഷണിപ്പെടുത്തുക മുതലായ തറ വേലകളാണു ചെയ്യുന്നത് !"

= വേണ്ടത്ര വിശദീകരിച്ചു കഴിഞ്ഞ കര്യങ്ങളെ ഇങ്ങനെ കുതിര കയറ്റത്തിന്ന് ഇരയാക്കരുത്.
മതവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മി. ജബ്ബാര്‍ പഠിക്കാന്‍ വളരെ മോശമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ക്ലാസില്‍ ശ്രദ്ധ ഇല്ലെന്ന് മാത്രമല്ല; പറയുന്നതൊന്നും കേട്ട് മനസ്സിലാക്കുന്നുമില്ല. ഇടക്ക് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും അത് പറയപ്പെടുന്ന വിഷയത്തെ സംബന്ധിച്ചല്ല. എന്നിട്ടും ജബ്ബാറിനോട് ഇത്തരം കാര്യങ്ങളൊക്കെ വീണ്ടും സംസാരിക്കുന്നവരിലൂടെ അല്ലാഹുവിന്റെ കാരുണ്യം ജബാറിന്ന് സമൃദ്ധമായി നല്‍കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പഠിക്കാന്‍ മോശമായ ഈ 'കുട്ടി'യ തള്ളിക്കളയുകയല്ല; കൂടുതല്‍ കൂടുതല്‍ പാഠങ്ങള്‍ പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുകയാണ്‌ ചെയ്യുന്നത്. ഇതും അല്ലാഹു താങ്കളോട് കാണിക്കുന്ന മഹത്തായ കാരുണ്യത്തിന്റെ ഭാഗമാണ്‌.
ഈ ശൈലി സ്വീകരിക്കുകപഠിപ്പിക്കുമ്പോള്‍ (ആ പദം ഉപയോഗിച്ചത് ക്ഷമിക്കണം!) മാത്രമാണ്‌; പരീക്ഷ എഴുതുമ്പോള്‍ ഒരു ഇടപെടലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല; സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പോലും! ഉണ്ടായാല്‍ പരീക്ഷ നടക്കുകയില്ല.

പരീക്ഷാ വിജയത്തെ അടിസ്ഥാനമാക്കി ക്ലാസ് കയറ്റം നല്‍കേണ്ട ഘട്ടത്തില്‍, എല്ലാ പരീക്ഷയിലും തോറ്റുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ ഒരു അദ്ധ്യാപകന്ന്, ഒരു വിദ്യാലയത്തിന്ന്, എന്ത് ചെയ്യാന്‍ സാധിക്കും?

KK Alikoya said...

ea jabbar said...:

"എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?
-----
ഈ ചോദ്യം ഇവരോടു ചോദിച്ചിട്ടു കാര്യമില്ല സന്തോഷ് !
നമുക്ക് നരകത്തില്‍ വെച്ച് മൂപ്പരോടു തന്നെ ചോദിക്കാം !!!
നന്മയുള്ള ഒരു ദൈവം എന്തായാലും തിന്മയുടെ വഴി തുറന്നിട്ടു കൊടുക്കുകയില്ല. അപ്പോള്‍ ദൈവത്തിനും എന്തോ കുഴപ്പമുണ്ട്."

= ഇങ്ങനെ നരകത്തില്‍ പോകാന്‍ തീരുമാനിച്ച ആളുകളെ നിര്‍ബന്ധപൂര്‍വ്വം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ അല്ലാഹു ഒരുക്കമല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു. അതേ പ്പൊലെ, സ്വര്‍ഗ്ഗത്തില്‍ പോകാന്‍ തീരുമാനിച്ചവരെ നരകത്തില്‍ ഇടുകയെന്നതും അല്ലാഹുവിന്റെ പരിപാടിയല്ല.

നമുക്ക് ഏത് വേണമെന്ന് നമുക്ക് തെരഞ്ഞെടുക്കാം. അതിന്നാണ്‌ 'ഇച്ഛാസ്വാതന്ത്ര്യം' എന്ന് പറയുന്നത്. നാം ഏത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു നമ്മെ നയിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും തെറ്റായ ഉത്തരം തന്നെ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിയെ സമയം  അവസാനിക്കും വരെ ഉത്തരമെഴുതാന്‍ അനുവദിക്കേണ്ടത് പരീക്ഷ നടത്തിപ്പുകാരുടെ ചുമതലയാണ്‌. ഉത്തരമെഴുത്തില്‍ ഒരു ഇടപെടലും നടത്താതെ അവന്ന് അവസരം കൊടുത്തേ മതിയാകൂ. അത് മാത്രമാണ്‌ നീതി. അതേ അല്ലാഹുവും ചെയ്യുന്നുള്ളു.

പഠിപ്പിക്കേണ്ടത് പഠിപ്പിക്കുന്നു; ഉത്തരമെഴുതാന്‍ സ്വാതന്ത്ര്യം കൊടുക്കുന്നു. മി. ജബ്ബാറിന്ന് ഏത് ഉത്തരവും എഴുതാം. അല്ലാഹു കൈക്ക് പിടിക്കുകയില്ല. കാരണം, അല്ലാഹു നീതിമനാകുന്നു.

KK Alikoya said...

സന്തോഷ്‌ said...:
"എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?"

= അല്ലാഹു രണ്ട് മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്ക് കാണിച്ചു കൊടുക്കുന്നു. ഒന്ന് നന്‍മയുടെ മാര്‍ഗ്ഗം. മറ്റേത് തിന്‍മയുടേതും. രണ്ടില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് സ്വാതന്ത്ര്യവും നല്‍കുന്നു. ഒന്നിന്റെ പരിണതി സ്വര്‍ഗ്ഗം. മറ്റേതിന്റേത് നരകം. സ്വര്‍ഗ്ഗമോ നരകമോ ഏത് വേണമെങ്കിലും മനുഷ്യന്ന് തെരഞ്ഞെടുക്കാം. അഥവാ, മനുഷ്യന്ന് അവന്‍ ഇച്ഛാസ്വാതന്ത്ര്യവും നല്‍കി.
ഇതൊക്കെ നേരത്തെ വിശദീകരിച്ചു കഴിഞ്ഞതാണ്‌. എന്നിരിക്കെ, സന്തോഷിന്റെ ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണെന്ന്‌ മനസ്സിലാകുന്നില്ല.
ഒരു പക്ഷെ ഈ ഖുര്‍ആന്‍ വാക്യത്തില്‍ താങ്കള്‍ക്കുള്ള മറുപടി ഉണ്ടാകുമായിരിക്കാം:
"(പ്രപഞ്ചത്തിന്റെ) ആധിപത്യം ആരുടെ ഹസ്തത്തിലാണോ അവന്‍ അത്യന്തം മഹത്വമുടയവനും ഉന്നതനുമത്രെ. അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനുമാകുന്നു. മരണവും ജീവിതവുമുണ്ടാക്കിയവന്‍-നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍- അവന്‍ അജയ്യനാകുന്നു. (67/1)

സുശീല്‍ കുമാര്‍ said...

ദൈവത്തിന്റെ വക്കീലന്മാര്‍ അവരുടെ പണി നന്നായി ചെയ്യുന്നുണ്ട്. ദൈവത്തിന്റെ വക്കാലത്ത് സ്വയം ഏറ്റെടുത്തവര്‍!!!! ഇതുപോലെ എത്ര ദൈവങ്ങള്‍ എത്ര വക്കീലന്മാര്‍!! ഈ ദൈവങ്ങള്‍ക്ക് ഇതൊക്കെ 'ജബ്ബാര്‍മാഷ'ന്മാരുടെ മനസ്സിലേക്ക് എത്തിക്കാന്‍ ഈ വക്കിലന്മാരുടെ സഹായം കൂടിയേ തീരൂ എന്നുണ്ടൊ? അതിനുള്ള കഴിവുപോലും ദൈവങ്ങള്‍ക്കില്ലേ? കഷ്ടം!

സന്തോഷ്‌ said...

<> ഈ ശൈലി സ്വീകരിക്കുക പഠിപ്പിക്കുമ്പോള്‍ (ആ പദം ഉപയോഗിച്ചത് ക്ഷമിക്കണം!) മാത്രമാണ്‌; പരീക്ഷ എഴുതുമ്പോള്‍ ഒരു ഇടപെടലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല; സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പോലും! ഉണ്ടായാല്‍ പരീക്ഷ നടക്കുകയില്ല. <>

താങ്കള്‍ സൂചിപ്പിച്ച കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദാഹരണം മനുഷ്യ ജീവിതത്തിന്റെ കാര്യത്തില്‍ യോജിക്കുമോ? മനുഷ്യരുടെ ജീവിതത്തില്‍ ദൈവത്തിന്റെ പഠിപ്പിക്കല്‍ ഏതാണ് പരീക്ഷ ഏതാണ് എന്ന് തിരിച്ചറിയുന്നത്‌ എങ്ങനെ? ജബ്ബാര്‍ മാഷ്‌ പറയുന്നത് പഠനകാലത്ത് മോശമായാല്‍ മെച്ചപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കും, പ്രോത്സാഹിപ്പിക്കും എന്നൊക്കെയാണ്. കാരണം പരീക്ഷ നടക്കുന്ന തിയതി പഠിപ്പിക്കുന്ന മാഷിനു കൃത്യമായി അറിയാം (വിദ്യാര്‍ഥിക്ക് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും). താങ്കളും ജബ്ബാറും ഞാനും ഉള്‍പ്പെടെയുള്ള മനുഷ്യര്‍ അല്ലാഹുവിനു വിദ്യാര്‍ഥികള്‍ ആണ്, പഠനം എന്ന് അവസാനിക്കും എന്നോ പരീക്ഷയുടെ തിയതി എന്നാണ് എന്നോ നമുക്ക് അറിയില്ലല്ലോ? (പഠനം മരണത്തോടെ അവസ്സാനിക്കും, എന്നാണ് മരണം?) പക്ഷെ അതിനെക്കുറിച്ച് അറിവുള്ള അദ്ധ്യാപകന്‍ ആയ അല്ലാഹു പഠനത്തില്‍ മോശമായിപ്പോയ ജബ്ബാറിന് പഠിക്കുവാന്‍ വേണ്ടി ഒരു പ്രോത്സാഹനവും നല്‍കില്ല എന്നാണു അദ്ദേഹം പറയുന്നത്. പഠിക്കുവാന്‍ മോശമായവര്‍ ജയിക്കണ്ട എന്ന് അള്ളാഹു തീരുമാനിച്ചിട്ടുണ്ട് എന്നും ചില ഖുര്‍ ആന്‍ സൂക്തങ്ങള്‍ ഉയര്‍ത്തി അദ്ദേഹം വാദിക്കുന്നു. അദ്ദേഹത്തിന്റെ ഈ വാദം തെറ്റാണ് എങ്കില്‍, പഠിക്കുവാന്‍ മോശമായവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്ന നല്ല അദ്ധ്യാപകന്‍ ആണ് അള്ളാഹു എങ്കില്‍ താങ്കള്‍ അത് വിശദീകരിക്കൂ.
-----

<> അല്ലാഹു രണ്ട് മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്ക് കാണിച്ചു കൊടുക്കുന്നു. ഒന്ന് നന്‍മയുടെ മാര്‍ഗ്ഗം. മറ്റേത് തിന്‍മയുടേതും.<>

എന്തുകൊണ്ട് അല്ലാഹു തിന്മയുടെ മാര്‍ഗ്ഗവും കാണിച്ചു കൊടുക്കുന്നു? അള്ളാഹു എങ്ങനെയാണ് ഒരേ സമയം ശരിയും തെറ്റും ആകുന്നതു അഥവാ എങ്ങനെയാണ് നന്മയും തിന്മയും പുറപ്പെടുവിക്കുന്നത്? താങ്കള്‍ നല്‍കിയ ഖുര്‍ആന്‍ വാക്യത്തില്‍ (67:1) എനിയ്ക്കുള്ള മറുപടി ഇല്ല.

KK Alikoya said...

അരുണ്‍/arun said...:

"ഞാന്‍ ഒരു ഗ്ലാസില്‍ ആറ്റിത്തണുപ്പിച്ച പാലും വേറൊരു ഗ്ലാസില്‍ വെട്ടിത്തിളയ്ക്കുന്ന ചായയും എന്റെ രണ്ടുവയസ്സായ കുട്ടിയുടെ മുന്നില്‍ വെയ്ക്കുന്നു. ചായഗ്ലാസിനാണ് ഭംഗി കൂടുതല്‍. മധുരം കുടിക്കണോ ചുണ്ടു പൊള്ളണോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യം അവനുണ്ട്.
പക്ഷേ അതിനിത്തിരി പുളിക്കും."

= ഇതോ ഇതിന്ന് സമാനമോ ആയ ഉദാഹരണങ്ങള്‍ ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ആളുകള്‍ പറയാറുണ്ട്. അത് പക്ഷെ, 'വിവേകമില്ലായ്‌മ'യെ, 'തിരിച്ചറിയാനുള്ള ശേഷിയില്ലയ്‌മ'യെ ഉദാഹരിക്കാന്‍ വേണ്ടിയാണ്‌. ഇവിടെ യുക്തിവദികള്‍ക്കിത് മറ്റെന്തിനോ ഉള്ള ഉദാഹരണമാണത്രെ. ഓരോരുത്തരും അവരവരുടെ നിലവാരത്തിലല്ലേ ചിന്തിക്കുക?


അരുണ്‍/arun said...:

"എന്റെ സംരക്ഷണയില്‍ കഴിയുന്നവര്‍ക്ക് അപകടം പറ്റിയാല്‍ എനിക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല

അതിനാല്‍ തന്നെ എന്റെ കുട്ടി ചുടുചായ മോന്താതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. അത് ഇതു ചുടുചായയാണ് , ഇതു കുടിച്ചാല്‍ പൊള്ളും എന്ന് അവനെ പ്രബോധിപ്പിച്ചല്ല , മറിച്ച് ചായഗ്ലാസ് അവനുകിട്ടാത്തിടത്തേയ്ക്ക് മാറ്റിവെച്ചാണ് ചെയ്യുക."

= സ്വന്തം കുഞ്ഞുങ്ങളോട് സ്നേഹമുള്ള ഏതൊരച്ഛനും ഇത് തന്നെ ചെയ്യണം. എന്നാല്‍ ഇത് കുഞ്ഞുങ്ങളുടെ കാര്യം. എന്നാല്‍, ആവശ്യത്തിന്ന് വിവേകമുള്ള മുതിര്‍ന്ന കുട്ടികളുടെ കാര്യമോ?

'സ്കൂളില്‍ പോകുമ്പോള്‍ റോഡിന്റെ സൈഡിലൂടെ നടക്കണം, റോഡ് മുറിച്ച് കടക്കുമ്പോള്‍ ശ്രദ്ധിക്കണം' എന്നൊക്കെ ഉപദേശിച്ച് വിടും. അല്ലാതെ 'അങ്ങോട്ട് നട; ഇങ്ങോട്ട് നട' എന്ന് കൂടെ നടന്ന് തെളിക്കാറില്ല.
വിവേകമുള്ളവരുടെ കാര്യം വേറെ; അതില്ലാത്തവരുടെ കാര്യം വേറെ. ഇത് രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകമാണ്‌ ഈ യുക്തിവാദികള്‍ ആദ്യം കാണിക്കേണ്ടത്.

എന്നാലും ഇത് നേരത്തെ ഒരാള്‍ ചോദിച്ച, പുലിയുടെ വിവേകത്തെ സംബന്ധിച്ചുള്ള, ചോദ്യത്തെക്കാള്‍ എന്ത്കൊണ്ടും വളരെയേറെ മെച്ചമാണ്‌. അത് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

«Oldest ‹Older   201 – 400 of 716   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.