Sunday, October 3, 2010

കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍

ഒരു കഥ പറയാം:-
ഒരാള്‍ക്ക് പ്രിയപ്പെട്ടവനായി ഒരു മകന്‍ മാത്രമേ ഉണ്ടായരന്നുള്ളു. ഒരു ദിവസം മകന്‍ കളിക്കുന്നതിനിടെ മറ്റൊരു കുട്ടിയുമായി കൂട്ടിമുട്ടി ബോധക്ഷയം വന്നു. അച്ഛന്‍ അതു കണ്ട് അലറി വിളിച്ചു: “എന്റെ മോന്‍ മരിച്ചേ ! ” ആളുകള്‍ ഓടിക്കൂടി അയാളെ ആശ്വസിപ്പിച്ചു. “ഒന്നും പറ്റിയിട്ടില്ല, നമുക്ക് ആശുപത്രിയില്‍ കൊണ്ടു പോകാം “ . അവര്‍ പറഞ്ഞു. “ഇല്ല; എന്റെ മോന്‍ മരിച്ചേ !” അയാള്‍ വീണ്ടും അലറി വിളിച്ചു . ആളുകള്‍ അവനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. അച്ഛനും പോയി. ഡോക്ടര്‍ പരിശോധിച്ച ശേഷം പറഞ്ഞു. “കുഴപ്പമൊന്നുമില്ല, കുറച്ചു കഴിയുമ്പോള്‍ ശരിയാകും. ” അതൊന്നും ആ അച്ഛനു ബോധ്യം വന്നില്ല. അയാള്‍ വിളിച്ചു കൂവി “ ഇല്ല, ഡോക്ടര്‍ എന്നെ ആശ്വസിപ്പിക്കാന്‍ കള്ളം പറയുകയാണ്. എന്റെ മോന്‍ മരിച്ചേ ...”
ഡോക്ടര്‍ അയാളുടെ കയ്യു പിടിച്ച് മകന്റെ ഹൃദയമിഡിപ്പും, ശരീരോഷമാവുമൊക്കെ ബോധ്യപ്പെടുത്താന്‍ നോക്കി. “ഇല്ല, ഡോക്ടര്‍ നുണ പറയുകയാണേ, എന്റെ മോന്‍ മരിച്ചിരിക്കുന്നു ” അയാള്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ഇയാളെ കാര്യം ബോധ്യപ്പെടുത്താന്‍ ഇനി എന്തു ചെയ്യും? ഡോക്ടര്‍ ആലോചിച്ചു. അദ്ദേഹം അയാളെ മോര്‍ച്ചറിയിലേക്കു കൊണ്ടു പോയി. അവിടെ മരിച്ചു കിടക്കുന്ന കുട്ടിയുടെ ശരീരത്തില്‍ തൊടുവിച്ചു വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിച്ചു. അതും ഫലിച്ചില്ല. അപ്പൊഴും അയാള്‍ പഴയതുപോലെ അലറി വിളിക്കുകയായിരുന്നു. ഡോക്ടര്‍ ഒരു ബ്ലേഡ് കൊണ്ടു വന്ന് മോര്‍ച്ചറിയിലെ ശവത്തിന്‍റെ വിരലില്‍ ഒരു മുറിവുണ്ടാക്കി കാണിച്ചു. രക്തം വരുന്നുണ്ടോ എന്നു നോക്കാന്‍ പറഞ്ഞു. ഇല്ല എന്നയാള്‍ സമ്മതിച്ചു. പിന്നീട് അയാളുടെ മകന്റെ വിരലിലും അതേ പോലെ ഒരു മുറിവുണ്ടാക്കി ചോര വരുന്നതു കാണിച്ചുകൊണ്ട് ഡോക്ടര്‍ ചോദിച്ചു “ ഇപ്പോള്‍ കാര്യം മനസ്സിലായോ? ” അയാള്‍ കരഞ്ഞു വിളിച്ചു കൊണ്ടു പറഞ്ഞു “ മരിച്ചാലും ചോര വരുമെന്നു മനസ്സിലായേ ... എന്റെ മോന്‍ മരിച്ചേ.. !”
--------
ഈ കഥ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം നമ്മുടെ സി കെ ലതീഫിന്റെ ബ്ലോഗില്‍ ഞാനിട്ട കമന്റിന് അദ്ദേഹം നല്‍കിയ മറുപടി യാണ്. കുര്‍ ആന്‍ ദൈവികമാണെന്നതിനു തെളിവായി കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്ന അവകാശവാദമായിരുന്നു പോസ്റ്റിലെ വിഷയം. കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഒരു ലളിതമായ ഉദാഹരണം ചൂണ്ടിക്കാണിച്ചിരുന്നു. ആ കമന്റും ലതീഫിന്റെ മറുപടിയും ഇതാ :-

ea jabbar പറഞ്ഞു...
കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യങ്ങളല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളു.
ഒരു ഉദാഹരണം മാത്രം പറയാം:-
നരകവാസികള്‍ക്ക് എന്താണു ഭക്ഷണം ?
കുര്‍ ആന്‍ മൂന്നു വിധത്തില്‍ പരസ്പരവിരുദ്ധമായി പ്രസ്താവിക്കുന്നതു നോക്കൂ:-
لَّيْسَ لَهُمْ طَعَامٌ إِلاَّ مِن ضَرِيعٍ
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല. 88-6
(No food for them) in those abysmal pits (save bitter thorn fruit) the shabraq plant which grows in the roads of Mecca, which is eaten by camels when it is soft but when it is hard it becomes like the claws of cats.
وَلاَ طَعَامٌ إِلاَّ مِنْ غِسْلِينٍ
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. 69-36
(Nor any food) in the Fire (save filth) that which spills from the bellies and skins of the people of the Fire of puss, blood and fluids
فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും. 37-66
(And lo! They) i.e. the people of Mecca as well as all the disbelievers (verily must eat thereof) of the tree of Zaqqum, (and fill (their) bellies therewith) and fill their bellies of it.

CKLatheef പറഞ്ഞു...
ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്നാണെങ്കില്‍ എന്നാല്‍ കണ്ടിട്ടുതന്നെ കാര്യം എന്ന് പ്രഖ്യാപിച്ച് ചില സൂക്തങ്ങളിലില്‍ വൈരുദ്ധ്യം ആരോപിക്കാറുണ്ട് ഖുര്‍ആന്‍ വിമര്‍ശകര്‍. മുന്‍കൂറായി ഇസ്‌ലാമിന്റെ വക്താക്കള്‍ അത് വ്യാഖ്യാനിച്ച് ഒപ്പിക്കുകയാണ് എന്ന ജാമ്യവും എടുക്കും. പലതും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചൂണ്ടികാണിക്കുന്ന സൂക്തങ്ങള്‍ തന്നെയായിരിക്കും. അതിലൊന്നാണ് ജബ്ബാര്‍ മാഷ് ഇവിടെ നല്‍കിയിരിക്കുന്നത്.

വൈരുദ്ധ്യമെന്ന് പറയുന്ന വസ്തുകള്‍ ഒന്ന് ഭക്ഷണമായി നല്‍കുന്നതും മറ്റേത് പാനീയവുമാണ് ആ നിലക്ക് തന്നെ അതില്‍ വൈരുദ്ധ്യമില്ല. മൗദൂദിയുടെ വ്യഖ്യാനം കൂടി കാണുക.

'നരകവാസികള്‍ക്കു തിന്നാനായി `സഖൂം` നല്‍കപ്പെടുമെന്നാണ് ഖുര്‍ആന്‍ ചിലയിടത്ത് പ്രസ്താവിച്ചിട്ടുള്ളത്. ചിലയിടത്തു പറഞ്ഞിട്ടുള്ളത് അവര്‍ക്ക് غِسْلِين (വ്രണങ്ങളില്‍നിന്നുള്ള ദുര്‍നീര്) അല്ലാതെ മറ്റൊന്നും ഭുജിക്കാന്‍ കൊടുക്കില്ലെന്നാണ്. മുള്ളുള്ള ഉണക്കപ്പുല്ലല്ലാതൊന്നും അവര്‍ക്ക് ഭക്ഷിക്കാനുണ്ടാവില്ല എന്നാണ് ഇവിടെ പറയുന്നത്. ഈ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യമൊന്നുമില്ല. അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

വളരെ ചെറിയ ഒരു വ്യവഹാരത്തില്‍ പോലും വിധിയില്‍ വരുത്തുന്ന വൈരുദ്ധ്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നല്ലോ. എന്നിരിക്കെ അതി സങ്കീര്‍ണമായ അനിന്തരാവകാശ നിയമങ്ങളും സാമൂഹിക സാമ്പത്തിക നിയമങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥത്തില്‍ അതുമായിബന്ധപ്പെട്ട അബദ്ധങ്ങളുടെ കൂമ്പാരം കാണപ്പെടേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം നിസ്സാര പദപ്രയോഗങ്ങളെയും മറ്റും വൈരുദ്ധ്യമായി പൊക്കികാണിക്കേണ്ടി വരുന്നത്.


CKLatheef പറഞ്ഞു...
ഇത്രയൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കപ്പെട്ടിട്ടും അത് അവഗണിച്ചുകൊണ്ട് യുക്തിയോ ചിന്തയോ ഉപയോഗിക്കാതെ അഹങ്കാര പൂര്‍വം സത്യത്തെ നിഷേധിക്കുന്നവരുടെ ശിക്ഷകളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് സൂചിപ്പിച്ചത്. ഈ സൂക്തങ്ങള്‍ പോലും നിഷേധിക്കാനുള്ള തെളിവാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.

---------------
ഇവിടെ രണ്ടു സൂക്തങ്ങളിലും طَعَامٌ ഭക്ഷണം എന്ന വാക്കു തന്നെയാണുള്ളത്. എന്നിട്ടും ലതീഫ് പറയുന്നത് ഒന്നു കട്ടിയാഹാരവും മറ്റേതു പാനീയവുമാണെന്നാണ്! നരകവാസികളുടെ ചോരയും ചലവും വിസര്‍ജ്ജ്യങ്ങളുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടില്ല എന്നൊരിടത്തും ضَرِيعല്‍നിന്നല്ലാതെ [ മക്കയിലെ റോഡരികില്‍ വളരുന്ന ഒരു തരം വിഷവൃക്ഷത്തിന്റെ കയ്പ്പുള്ള മുള്ളന്‍ പഴം] മറ്റൊന്നും തിന്നാന്‍ തരില്ലെന്നു മറ്റൊരിടത്തും
ٱلزَّقُّومِ [അറേബ്യന്‍ മരുഭൂമിയില്‍ ചെയ്താന്‍ തല പോലെ കാണപ്പെട്ടിരുന്ന ഒരു മരം] വൃക്ഷത്തില്‍ നിന്നല്ലാതെ തിന്നാനുണ്ടാവില്ല എന്നു വേറൊരു സ്ഥലത്തും പറയുന്നതില്‍ വ്യക്തവും പ്രകടവുമായ വൈരുദ്ധ്യം കാണാം. ഏതു മന്ദബുദ്ധിക്കും ഇതു വൈരുദ്ധ്യമാണെന്നു ബോധ്യപ്പെടും.

മൌദൂദി ഇവിടെ അദ്ദേഹത്തിന്റെ ഊഹം മാത്രമാണ് അവതരിപ്പിക്കുന്നത്.
അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

കുര്‍ ആനില്‍ പറഞ്ഞതിന്റെ അര്‍ത്ഥം തോന്നുമ്പോലെ മൌദൂദിക്കും ലതീഫിനുമൊക്കെ ഊഹിക്കാം. ഞാന്‍ ചരിത്ര വസ്തുതകളുടെ പിന്‍ബലത്തില്‍ ഊഹിച്ചു പറഞ്ഞത് വലിയ ക്രിമിനല്‍ കുറ്റമാണെന്നു വാദിച്ചവര്‍ ഈ ഊഹത്തെകുറിച്ചെന്തു പറയുന്നു? ഇവിടെ ദൈവത്തിന്റെ തെറ്റു തിരുത്താന്‍ ഊഹത്തെ ആശ്രയിക്കേണ്ടി വന്ന ഗതികേടിനെകുറിച്ചെന്തു പറയുന്നു?

വൈരുദ്ധ്യമില്ലായ്മ ദൈവീകതയ്ക്കു ദൃഷ്ടാന്തമായി അവതരിപ്പിക്കുന്ന ലതീഫ് സ്വന്തം ലൊട്ടു ലൊടുക്കു വ്യാഖ്യാനം കൊണ്ട് വൈരുദ്ധ്യം വൈരുദ്ധ്യമല്ല എന്നങ്ങു പ്രഖ്യാപിച്ചു കൊണ്ടാണ് ദൈവത്തിന്റെ രക്ഷക്കെത്തുന്നത്. ഇതാണു വിശ്വാസികളുടെ ഒരു രീതി. തങ്ങള്‍ അള്ളിപ്പിടിച്ചിരിക്കുന്ന മൂഡ വിശ്വാസത്തെ എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കാനല്ലാതെ അതിലെ അശാസ്ത്രീയതയോ വിരോധാഭാസമോ എത്ര പ്രകടമായി കണ്ടാലും വിശ്വാസം വിടാന്‍ അവര്‍ ഒരുക്കമല്ല. ആറാം നൂറ്റാണ്ടില്‍ ഉണ്ടാക്കി വെച്ച കുട്ടിച്ചെരുപ്പിനു പാകമാക്കാന്‍ അവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പെരുംകാല്‍ ചെത്തിച്ചെറുതാക്കുകയാണ്. !!

ഇനി കുര്‍ ആനിലെ മറ്റൊരു വൈരുദ്ധ്യം മൌദൂദിയും കൂട്ടരും എങ്ങനെ ഒപ്പിച്ചെടുത്തു എന്നതിനുള്ള ഒരു ഉദാഹരണം പഴയ ഒരു പോസ്റ്റില്‍ നിന്നും ഉദ്ധരിക്കാം :-
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ ‍. വാള്യം 4. പേജ് 409)

6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.

അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി! ”
----
വിശ്വാസം ശരിയെന്നങ്ങ് ഉറപ്പിച്ച ശേഷം അതിനൊപ്പിച്ചു മറ്റെല്ലാം വളച്ചു മറിക്കുന്ന അന്ധവിശ്വാസികളോട് ആശയ പരമായ സംവാദം നടത്തുന്നത് പാഴ്വേലയാണെന്നു ഞാന്‍ മുമ്പേ മനസ്സിലാക്കിയ കാര്യമാണ്. എങ്കിലും ഇത്തരം മൂഡവിശ്വാസികള്‍ക്കിടയില്‍ ജീവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും ചിന്താശീലരും സംശയാലുക്കളുമായ അത്തരക്കാര്‍ക്കു പ്രയോജനപ്പെടും എന്നതിനാല്‍ മാത്രമാണു സംവാദങ്ങള്‍ തുടരുന്നത്.

374 comments:

1 – 200 of 374   Newer›   Newest»
ea jabbar said...

സി കെ ലതീഫ് പറഞ്ഞു:-
വളരെ ചെറിയ ഒരു വ്യവഹാരത്തില്‍ പോലും വിധിയില്‍ വരുത്തുന്ന വൈരുദ്ധ്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നല്ലോ. എന്നിരിക്കെ അതി സങ്കീര്‍ണമായ അനിന്തരാവകാശ നിയമങ്ങളും സാമൂഹിക സാമ്പത്തിക നിയമങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥത്തില്‍ അതുമായിബന്ധപ്പെട്ട അബദ്ധങ്ങളുടെ കൂമ്പാരം കാണപ്പെടേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം നിസ്സാര പദപ്രയോഗങ്ങളെയും മറ്റും വൈരുദ്ധ്യമായി പൊക്കികാണിക്കേണ്ടി വരുന്നത്.


----
വ്യഭിചാരിക്കുള്ള ശിക്ഷയെന്ത് എന്നു പറയുന്നേടത്തെ വൈരുദ്ധ്യം ഞാന്‍ ഇവിടെ ചൂണ്ടിക്കാണിച്ചിരുന്നു.
ലതീഫിനതും ഗൌരവമുള്ള കാര്യമല്ലേ?

ea jabbar said...

CKLatheef പറഞ്ഞു...
ഇത്രയൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കപ്പെട്ടിട്ടും അത് അവഗണിച്ചുകൊണ്ട് യുക്തിയോ ചിന്തയോ ഉപയോഗിക്കാതെ അഹങ്കാര പൂര്‍വം സത്യത്തെ നിഷേധിക്കുന്നവരുടെ ശിക്ഷകളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് സൂചിപ്പിച്ചത്. ഈ സൂക്തങ്ങള്‍ പോലും നിഷേധിക്കാനുള്ള തെളിവാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.
-------
നിഷേധികളോട് ശിക്ഷാഭീഷണി മുഴക്കുമ്പോഴെങ്കിലും പറയുന്നതില്‍ വൈരുദ്ധ്യം വരാതെ നോക്കാന്‍ ശ്രദ്ധിക്കാത്ത ഒരു സര്‍വ്വജ്ഞാനി ദൈവത്തിന്റെ കാര്യം അതിലും കഷ്ടമാണേ !!

ബയാന്‍ said...

മതാന്ധരോട് സംസാരിക്കേണ്ടത് ഒരു സാമൂഹിക ബാധ്യതയാണ്.

KK Alikoya said...

താന്‍ വളരെ ബുദ്ധിയും യുക്തിയുമുള്ളവനാണെന്ന് അഹങ്കരിച്ചിരുന്ന ഒരു ഗവേഷകനുണ്ടായിരുന്നു. ഒരിക്കല്‍ അയാളൊരു തവളയെ പിടിച്ച് ചൂടു വെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ'.
തവള ചാടി.
പിന്നീടയാള്‍ തവളയുടെ മുന്‍കാലകള്‍ ഛേദിച്ചിട്ട് അതേ വള്ളത്തിലിട്ട് തവളയോട് ചാടാന്‍ പറഞ്ഞു. അപ്പോഴും തവള ചാടി.
അടുത്ത തവണ തവളയുടെ പിന്‍കാലുകള്‍ ഛേദിച്ചിട്ട് വെള്ളത്തിലിട്ടിട്ട് പറഞ്ഞു: ചാടെടാ തവളേ.
ഇത്തവണ തവള ചാടിയില്ല.
അയാള്‍ തന്‍റെ ഗവേഷണ ഫലം ഇങ്ങനെ രേഖപ്പെടുത്തി: 'പിന്‍കാലുകള്‍ മുറിച്ച് കളഞ്ഞാല്‍ പിന്നെ തവളക്ക് ചെവി കേള്‍ക്കുകയില്ല'.

ക്ഷമികണം; താനൊരു 'യുക്തിവാദി'യാണെന്ന് സ്വയം കരുതുന്ന മി. ഇ.എ. ജബ്ബാറിന്‍റെ ചില ഗവേഷണ ഫലങ്ങള്‍ വായിക്കുമ്പോള്‍ ഈ കഥ ഞാന്‍ ഓര്‍ക്കാറുണ്ട്.
ഇനി പുതിയ പോസ്റ്റിലെ വിഷയം: 'ഗിസ്‌ലീന്‍' അല്ലാതെ ഭക്ഷണമില്ലെന്ന് ഒരിടത്തും 'ദരീഅ്‌' അല്ലാതെ ഭക്ഷണമില്ലെന്ന് മറ്റൊരിടത്തും പറഞ്ഞ ഖുര്‍ആന്‍ 'സഖ്ഖൂം' ഭക്ഷണമായി ഉണ്ടാകുമെന്ന് വേറെയും പറഞ്ഞിരിക്കുന്നു.
ഖുര്‍ആനിലെ ഈ പ്രസ്താവനകളെ ആധാരമാക്കിക്കൊണ്ട് മി. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു: "ഏതു മന്ദബുദ്ധിക്കും ഇതു വൈരുദ്ധ്യമാണെന്നു ബോധ്യപ്പെടും." ശരിയാണ്‌ മന്ദബുദ്ധികള്‍ക്ക് അങ്ങനെ പലതും തോന്നും. മന്ദബുദ്ധികള്‍ നിര്‍മ്മിക്കുന്ന ചെരിപ്പിനൊപ്പിച്ച് ഖുര്‍ആനിന്‍റെ കാല്‌ മുറിക്കാനാവില്ലല്ലോ.
മക്കയിലെ റോഡരുകില്‍ വളരുന്ന ചെടിയാണോ നരകത്തിലെ ആഹാരം?
അതല്ലെങ്കില്‍ മരുഭൂമിയില്‍ വളരുന്ന മറ്റൊരു ചെടി?
ആ ചെടികള്‍ നരകത്തില്‍ വളരുമോ? ദരീഅ്‌, സഖ്ഖൂം, ഗിസ്‌ലീന്‍ ഇവ മാത്രമാണോ നരകത്തില ഭക്ഷണം?
വേറെ ഒന്നും ഉണ്ടാവില്ലേ?
ഇതൊനും ഇവിടെ ഗവേഷണ വിധേയമാക്കിയിട്ടില്ല. ഗവേഷണ വിധേയമാക്കിയത് മറ്റൊരു വശമാണ്‌. വൈരുദ്ധ്യം!
വസ്തുത ഇങ്ങനെയും ആവാമല്ലോ: നരകം അദൃശ്യ ലോകത്തിന്‍റെ ഭാഗമാണ്‌. മനുഷ്യന്‍ അത് കണ്ടിട്ടില്ല. അതിന്‍റെ പ്രകൃതി എന്താണെന്ന് അവന്നറിയില്ല. ഏതായാലും ഭൂമിയിലെ പ്രകൃതി അല്ലെന്ന് തീര്‍ച്ച. മനുഷ്യന്ന് ഒട്ടും പരിചയമില്ലാത്ത ആ ലോകത്തെക്കുറിച്ച് എങ്ങനെ മനുഷ്യനെ ബോധ്യപ്പെടുത്തും? അവിടെയുള്ള ഓരോ കാര്യങ്ങളും എപ്രകാരമുള്ളതാണെന്ന് എങ്ങനെ മനുഷ്യനെ തെര്യപ്പെടുത്തും? അതൊന്നും ഇപ്പോള്‍ മനുഷ്യര്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. എന്നാലും അവനോട് പറയേണ്ടതുണ്ടല്ലോ. അതിന്‍റെ ഭീഗരത അവന്‍ മനസ്സിലാക്കുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ടല്ലോ, അപ്പോള്‍ എന്ത് ചെയ്യും? അതാണ്‌ അല്ലാഹു ഖുര്‍ആനിലെ മേല്‍ സൂചിപ്പിച്ചതും അത് പോലുള്ളതുമായ സൂക്തങ്ങളിലൂടെ ചെയ്തത്. അവിടത്തെ ഭക്ഷണത്തെ സംബന്ധിച്ച് പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതിതാണ്‌: കൈപ്പ് രസമുള്ളത്, അസഹ്യമായ ദുര്‍ഗന്ധമുള്ളത്, കാണാന്‍ വൃത്തികേടുള്ളത്, മുള്ളുള്ളത്, നീര്‌ ദേഹത്തായാല്‍ പൊള്ളുന്നത്- ഇവയൊക്കെയാണ്‌ മേല്‍ പറഞ്ഞ ചെടികളുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോള്‍ ആശയം വ്യക്തമായിരിക്കുന്നു. ഈ സ്വഭാവത്തിലുള്ള ഭക്ഷണമേ നരകത്തില്‍ ലഭിക്കുകയുള്ളു. ഇനി ഗിസ്‌ലീന്‍ ആണെങ്കിലോ; വൃത്തികെട്ടതും, അരുചിയുള്ളതും, ഓക്കാനം വരുത്തുന്ന ദുര്‍ഗന്ധമുള്ളതും എല്ലാമാണല്ലോ. അവിടെയും ഉദ്ദേശിക്കപ്പെടുന്നത് നല്‍കപ്പെടുന്ന ഭക്ഷണത്തിന്‍റെ സ്വഭാവമാണെന്ന് മനസ്സിലാക്കിയാല്‍ എന്ത് കൈരുദ്ധ്യമാണ് ഇതില്‍ ഉള്ളത്?
ഖുര്‍ആന്‍ പറഞ്ഞതില്‍ ഒരു വൈരുദ്ധ്യവുമില്ല. വ്യാഖ്യാതാക്കള്‍ പലര്‍ പറഞ്ഞത് തേടിപ്പിടിച്ച് വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാം എന്ന് മാത്രം. ഖുര്‍ആന്‍ എന്നാല്‍ അത് ഖുര്‍ആന്‍ തന്നെയാണ്‌; അല്ലാതെ വ്യാഖ്യാനങ്ങളല്ല.
ജബ്ബാര്‍ പറയുന്നു: "മൌദൂദി ഇവിടെ അദ്ദേഹത്തിന്റെ ഊഹം മാത്രമാണ് അവതരിപ്പിക്കുന്നത്." ഇത് വളരെ ശരിയാണ്‌. ലത്തീഫ് പറഞ്ഞതു അദ്ദേഹത്തിന്റെ ഊഹം തന്നെ. ഞാന്‍ പറഞ്ഞത് എന്‍റെ ഊഹവും! ഈ ഊഹങ്ങളില്‍ കൂടുതല്‍ ഫിറ്റാകുന്നത് സ്വീകരിക്കാം; എന്നല്ലാതെ അല്ലാഹുവിന്‍റെ ഗ്രന്‍ഥത്തില്‍ വൈരുദ്ധ്യം തിരയുനത് നിഷ്‌ഫലമായിരിക്കും. അദൃശ്യ ലോകത്തെക്കുറിച്ച് ഉപമാ രൂപത്തിലാണ്‌ ഖുര്‍ആന്‍ സംസാരിക്കുന്നത്. ഇതില്‍ വ്യാഖ്യനത്തിന്‌ പഴുതുണ്ടായിരിക്കും. ഇങ്ങമെ വ്യാഖ്യനത്തിന്‌ പഴുതുള്ളതില്‍ കയറിപ്പിടിച്ച് കുഴപ്പം സൃഷ്ടിക്കുകയെന്ന ദുരുദ്ദേശ്യത്തോടെ സ്വന്തം ഭാവനകള്‍ നെയ്തെടുക്കുന്നതും അത് മൂലം മനുഷ്യരെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നതും  മനസ്സില്‍ വക്രതയുള്ളവരുടെ സ്വഭാവനാണെന്ന് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു. (കാണുക: ആദ്ധ്യായം 3: സൂക്തം 7)

KK Alikoya said...

Jabbar: പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)

= ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി കര്‍മ്മം മൊത്തം ആറ്‌ ദിവസങ്ങള്‍ കൊണ്ടാണ്‌ നടന്നതെന്ന് ഖുര്‍ആന്‍ ഏഴ് തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും, ജബ്ബാര്‍ സൂചിപ്പിച്ചപോലെ, തെറ്റിദ്ധരിക്കാനുള്ള ഒരു സാധ്യത ഇവിടെ(41:9-12)യുണ്ട്. അതേസമയം മറ്റൊരു രീതിയില്‍ കൂടി ഇതിനെ വ്യാഖ്യാനിക്കാനുള്ള പഴുത് അവശേഷിക്കുന്നുമുണ്ട്:

1. ഭൂമി സൃഷ്ടിച്ചത് രണ്ട് ദിവസം കൊണ്ട്.
2. ആകാശം സൃഷ്ടിച്ചത് രണ്ട് ദിവസം കൊണ്ട്. മൊത്തം നാല്‌ ദിവസം.
3.മലകള്‍ ഭക്ഷണം എന്നിവ ക്രമീകരിച്ചത് (മൊത്തം ആറിലെ ബാക്കി)രണ്ട് ദിവസം കൊണ്ട്.
അതായത്, 41:10 ഇല്‍ നാല്‌ ദിവസം എന്ന് പറഞ്ഞത് ഭൂമിയുടെ സൃഷ്ടിയും മല, ഭക്ഷണം എന്നിവയുടെ ക്രമീകരണവും ഉള്‍പ്പെടെയാണെന്നും കണക്കാക്കാമല്ലോ. സൃഷ്ടി കര്‍മ്മത്തെ സംബന്ധിച്ച് ഈ യൊരു പരാമര്‍ശം (41:9-12) മാത്രമായിരുന്നു ഖുര്‍ആനിലുണ്ടായിരുന്നതെങ്കില്‍ ഇങ്ങനെ വ്യാഖ്യാനിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍,ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി കര്‍മ്മം മൊത്തം ആറ്‌ ദിവസങ്ങള്‍ കൊണ്ടാണ്‌ നടന്നതെന്ന് ഖുര്‍ആന്‍ ഏഴ് തവണ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഈ വ്യാഖ്യാനമേ സാധുവാവുകയുള്ളു എന്ന് ഉറപ്പിച്ചു പറയാം.

ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: ഒരാള്‍ കോഴിക്കോട്ട് നിന്ന് മാനന്തവാടിയിലേക്ക് യാത്ര ചെയ്ത സമയക്രമം താങ്കളോട് പറയുന്നുവെന്നിരിക്കട്ടെ. അയാള്‍ പറയുന്നു: ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് അടിവാരത്തെത്തി. രണ്ടര മണിക്കൂര്‍ കൊണ്ട് കല്‍പ്പറ്റയിലെത്തി. പിന്നെ ഒരു മണിക്കുര്‍ കൊണ്ട് മാനന്തവാടിയില്‍ എത്തി.

ഇപ്പോള്‍ കണക്ക് കൂട്ടിയാല്‍; മൊത്തം യാത്രാ സമയം നാലേമുക്കാല്‍ മണിക്കൂര്‍ എന്ന് തോന്നാനിടയുണ്ട്. എന്നാല്‍ മൊത്തം മൂന്നര മണിക്കൂര്‍ കൊണ്ടാണ്‌ മാനന്തവാടിയിലെത്തിയത് എന്ന് ഏഴ് പ്രാവശ്യം ഒരു അര്‍ത്ഥ ശങ്കക്കും ഇടനല്‍കാത്ത വിധം അയാള്‍ താങ്കളോട് വേറെ പറഞ്ഞിട്ടുണ്ടെങ്കിലോ? അപ്പോള്‍ താങ്കള്‍ എന്ത് മനസ്സിലാക്കണം?
1. കോഴിക്കോട് - അടിവാരം: ഒന്നേകാല്‍ മണിക്കൂര്‍.
2. കല്‍പറ്റ - മനന്തവാടി: ഒരു മണിക്കൂര്‍. മൊത്തം രണ്ടേകാല്‍ മണിക്കൂര്‍.
3. അടിവാരം - കല്‍പറ്റ:(മൊത്തം സമയമായ മൂന്നര മണിക്കൂറില്‍ ഇനി ബാക്കിയുള്ള) ഒന്നേകാല്‍ മണിക്കൂര്‍.

അപ്പോള്‍ കല്‍പറ്റയിലെത്താന്‍ രണ്ടര മണിക്കൂര്‍ എന്ന് പറഞ്ഞത്: കോഴിക്കോട് - കല്‍പറ്റ രണ്ടര മണിക്കൂര്‍ എന്ന അര്‍ത്ഥിലേ ആകാനിടയുള്ളു. അല്ലാതെ എന്ത് വ്യാഖ്യാനമാണ്‌ നിങ്ങള്‍ നല്‍കുക.
എന്നാല്‍ ആ യാത്രക്കാരനെ വാക്കുകളില്‍ വൈരുദ്ധ്യം സംഭവിക്കുന്നവനായി ചിത്രീകരിക്കണമെന്ന നിര്‍ബന്ധബുദ്ധി നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഇഷ്ടം പോലെ വ്യാഖ്യാനിച്ചോളൂ. മേല്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തത്തിന്‍റെ കാര്യത്തിലും എനിക്കിതേ പറയാനുള്ളു.

വിവാദ വിധേയമായ സൂക്തങ്ങള്‍: (41:9-12) "പ്രവാചകന്‍ അവരോടു പറയുക: രണ്ടു നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചവനായ ദൈവത്തെ നിഷേധിക്കുകയും ഇതരന്മാരെ അവന് തുല്യരായി കല്‍പിക്കുകയുമാണോ നിങ്ങള്‍? അവനാകട്ടെ, സര്‍വലോകങ്ങളുടെയും നാഥനാകുന്നു. അവന്‍ (ഭൂമിക്ക് ഉണ്മ നല്‍കിയ ശേഷം) അതില്‍ മീതെനിന്ന് പര്‍വതങ്ങളുറപ്പിച്ചു. അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചു. ചോദിക്കുന്നവര്‍ക്കൊക്കെയും അവരവരുടെ ആവശ്യത്തിനും താല്‍പര്യത്തിനും അനുസൃതമായ ആഹാരവിഭവങ്ങള്‍ അതിനകത്ത് ഒരുക്കിവെക്കുകയും ചെയ്തു. ഇതൊക്കെയും നാലു നാളുകളിലായി നടന്നു. പിന്നെ അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു. ആ ഘട്ടത്തില്‍ അത് പുകമയമായിരുന്നു. ആകാശത്തോടും ഭൂമിയോടും അവന്‍ പറഞ്ഞു: `വരുവിന്‍; നിങ്ങള്‍ ഇച്ഛിച്ചാലും ഇല്ലെങ്കിലും.` അവ രണ്ടും പറഞ്ഞു: `ഞങ്ങളിതാ ആജ്ഞാനുവര്‍ത്തികളായി വന്നിരിക്കുന്നു. അപ്പോള്‍ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു".

സുധീര്‍_ഓയൂര്‍ said...

ജബ്ബാര്‍ മാഷ്‌ ,പതറാതെ , സത്യങ്ങള്‍ തുറന്നു കാട്ടുക , അത് വഴി ഇസ്ലാമിന്തെയും ഖുരന്റെയും പൊള്ളത്തരങ്ങള്‍ അറിയാതെ വിശോസിച്ചു പോയ എന്നെ പോലെ സാദാരണ ക്കാര്‍ക്ക് തിരിച്ചു അറിയാം താങ്കളുടെ ശ്രെമം വളരെ ഉപകാര പ്രധമായിരിക്കും

നിങ്ങളുടെ ചര്‍ച്ചകള്‍ സസൂക്ഷ്മം വീക്ഷിക്കുന്നു

ഇടയ്ക്കു ചിലരുടെ നിലവാരം കുറഞ്ഞ കമന്റുകള്‍ , നിങ്ങളുടെ ചോതിയങ്ങള്‍ക്ക് ഉത്തര കിട്ടാതെ വരുമ്പോള്‍ ഉള്ള വിഭ്രാന്തിയില്‍ നിന്നാണ് എന്ന് കരുതിയാല്‍ മതി
നിങള്‍ കൊടുത്ത ഉദാഹരണ പോലെ യാണ് മത വിശോസികള്‍ , പ്രത്യേകിച്ച് മുസ്ലിങ്ങള്‍ .അവര്‍ക്ക് ഒരിക്കലും അവരുടെ വിശോസത്തിലെ പോരുതകെടുകള്‍ തിരുത്താന്‍ അവകാശമില്ല , അതിനു എത്ര വിരോടഭാസമായ നിലയില്‍ വളച്ചൊടിച്ചു അതാണ്‌ ശേരിയെന്നു വരുത്തുവാന്‍ അവര്‍ സദാ സ്രെമിച്ചു കൊണ്ടേ ഇരിക്കും

ഖുറാന്‍ ഉസ്മാന്റെ കാലത്ത് ക്രോദീകരിച്ചപ്പോള്‍ തന്നെ മുപ്പതില്‍ അതികം തരം ഖുറാന്‍ ഉണ്ടായതായും അതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുതെന്നും ഞാന്‍ കേട്ടിട്ടുണ്ട് ( കേട്ടറിവ് മാത്രമാണ് , തെളിവ് തരാന്‍ എനിക്ക് കഴിയില്ല ) അത് തന്നെ അതിന്റെ വിശ്വാസ്യതക്ക് ചോദ്യമായി നില്‍ക്കുന്നു .

ഇസ്ലാമിക വിശോസികള്‍ക്ക് പോലും ഖുറാനില്‍ പറഞ്ഞിരിക്കുനത് ,ഊഹിച്ചു മനസിലാക്കണേ കഴിയുനുല്ല് എന്ന് പറയുമ്പോള്‍ ദൈവം അവരോടു ചെയ്ത ക്രൂരത എന്ത് മാത്രമാണ് , വെക്തമായി ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ തന്റെ വിശോസികള്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ ദൈവത്തിനു പോലു കഴിഞ്ഞില്ല , കഷ്ടം തന്നെ , അതിനു കഴിഞ്ഞിരുന്നു എങ്കില്‍ ആളികൊയയെ പോലുള്ള വര്‍ക്ക് ഇത്ര കഷ്ടപ്പെട്ട് ഉദാഹരങ്ങള്‍ നിരത്തേണ്ടി വരില്ലായിരുന്നു.

ജബ്ബാര്‍ മാഷ്‌ ഞാന്‍ അടുത്ത കാലത്താണ് നിങ്ങളുടെ ഈ പുരോഗമന പരമായ സ്രെമത്തെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞത്

അഭിനന്ദനങ്ങള്‍

സുധീര്‍_ഓയൂര്‍ said...

tracking

Help said...

ചിലര്‍ ഊഹിക്കുമ്പോള്‍ ചിലര്‍ക്കത് വ്യക്തമായ നിഗമനങ്ങള്‍ ..... അല്ലാത്തപ്പോള്‍ അത് ഊഹകച്ചവടം..... ചില അസഹ്യരായ റെഫെരിമാര്‍ ബ്ലോഗിന്റെ ഫ്ലോ കളയുന്നു.

അത് പോട്ടെന്ന്‍.....

തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും. (37-66). സഖ്ഖൂം വൃക്ഷത്തെയാണോ ഇതില്‍ പറയുന്നത്? ...... അങ്ങിനെയൊരു വൃക്ഷം അറേബ്യയില്‍ ഉണ്ടോ? ....
നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. (64) എന്നാണല്ലോ കുരാനില്‍ പറയുന്നത്.....

അലികോയ പറയുന്നത് ശരിയാണെങ്കില്‍ പ്രവാചകന്‍ പറയുന്നത് അറേബ്യയിലെ മരങ്ങളുടെ ഉദ്ദാഹരണത്തിലൂടെയാകണം.... അതിനു വേറെ വിസദീകരണം വേണ്ടിവരുമോ ?....
അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. (65). എന്നൊക്കെ വിശദീകരണം ഉണ്ടല്ലോ....?

ഇതിലിപ്പോള്‍ ആരുടെ ഊഹാകച്ചവടമാണ് ശരി.....?

എന്റെ മെയില്‍ ബോക്സില്‍ ഒരു ചാല് കോരുവാന്‍ ഈ കമന്റ് മതിയാകും.

Help said...

അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും (65)....

ഈ ഉപമ കേട്ടപ്പോള്‍ അലികോയ സാറിന് വ്യക്തമായി കാണണം ആ മരത്തിന്റെ കുല എങ്ങിനെയിരിക്കുന്നു എന്ന്‍....! കാരണം ഉപമ വളരെ ലളിതമല്ലേ ....? പിശാചുക്കളുടെ തല സ്ഥിരം കണ്ടു പരിചയമുള്ള കാരണം, ആ മരങ്ങളുടെ കുല എങ്ങിനെയിരിക്കും എന്ന്‍ അനെഷിക്കാന്‍ നമ്മുടെ നമ്പൂരിച്ചന്റെ പടിപുര വരെ പോകേണ്ടി വരില്ല....

എന്തൊരു ലളിതമായ സാഹിത്യം ....!

പപ്പൂസ് said...

കോഴിക്കോടു നിന്ന് മാനന്തവാടിക്കു പോകുന്ന മനുഷ്യന്‍റെ സാമര്‍ത്ഥ്യമേ കാര്യങ്ങള്‍ വിവരിച്ചു തരുന്നതില്‍ സര്‍വ്വശക്തന് ഉണ്ടായിരുന്നുള്ളൂ എന്നാവണം, അതോ,

അന്നു ഭാഷയതപൂര്‍ണ്ണമങ്ങഹോ,
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍ ഓ?

എങ്കില്‍ ഭാഷയെയും പുസ്തകത്തെയും പൂര്‍ണ്ണമെന്നും കുറ്റമറ്റതെന്നും വിളിക്കാമോ? ആറാം നൂറ്റാണ്ടിന്‍റെ ഭാഷാപരിമിതിയാവണം.

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍;ജബ്ബാര്‍ മാഷ്‌ അന്ധമായ വിമര്‍ശനത്തിനു വേണ്ടി വികലമാക്കി അവതരിപ്പിക്കുന്ന ചരിത്രം കേട്ട് കയ്യടിക്കുന്ന ചീര്‍ ഗേള്‍സ്‌ ആയി മാറാതെ യുക്തിവാദി ബുദ്ധിജീവികള്‍ ഒരല്പം നിലവാരം കാണിക്കണം എന്ന് അപേക്ഷിക്കുന്നു.പ്രിയ നിഷ്കളങ്കാ ഈ പറയുന്ന നിലവാരം തങ്കള്‍ പലിക്കണം,വെറൂതെ അതും ഇതും പറയാതെ വ്യക്തമായ തെളീവുകളോടേ മാഷിനു തക്ക മറൂപടീ നല്‍കുക.

മുഹമ്മദ് ഖാന്‍(യുക്തി) said...

How are hills formed?
Hills are formed is through any number of geologic processes. Usually, hills are mountains which were worn away over millions of years. Hills can also be in the process of enlarging to become mountains. Mountains are formed as a result of plate tectonics. Imagine the earth's plates as sheets of card...
Answer found on answers.ask.com
http://answers.ask.com/Science/Nature/how_are_hills_for...
മലകള്‍ രുപപ്പെട്ടതിന്റെ ശാസ്ത്രിയ വിവരണമാണ് ടീ വരികള്‍,(അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു)ഇവിടെ പ്രസക്തമല്ലങ്കിലും,അലിക്കോയ സാഹിബിന്റെ -തവളച്ചാട്ടം-ഓര്‍ത്ത് എഴുതിപ്പൊയതാണ്.

നിഷ്കളങ്കന്‍ said...
This comment has been removed by the author.
നിഷ്കളങ്കന്‍ said...

പ്രിയപ്പെട്ട യുക്തി,

വിഷയത്തില്‍ പാണ്ടിത്യമുള്ള ആലിക്കോയ സാറിന് ഇതേക്കുറിച്ച് മറുപടി തരാന്‍ പറ്റിയേക്കും. എങ്കിലും എന്‍റെ ചെറിയൊരു വായനയില്‍ ശ്രദ്ധയില്‍ പെട്ടത് ഇവിടെ എഴുതാം. തെറ്റുണ്ടെങ്കില്‍ ജബ്ബാര്‍ മാഷിനും ആലിക്കോയ സാറിനും അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും തിരുത്താമല്ലോ.

ഖുര്‍ആന്‍ അദ്ധ്യായം അഅറാഫ് സൂക്തം 54 വിശദീകരിക്കവേ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന വ്യാഖ്യാനത്തില്‍ ഇപ്രകാരം ഒരു വിശദീകരണം കണ്ടു. ഇത് താങ്കള്‍ എഴുതിയതുമായി യോജിക്കാനോ വിയോജിക്കാനോ അല്ല. അതിനു ഖുര്‍ആന്‍ ശാസ്ത്രഗ്രന്ഥം അല്ലല്ലോ. അതിന്റെ അഭിസംബോധന ജീവിതമാണ്, ജീവിതത്തിന്‍റെ ലകഷ്യവും മാര്ഗ്ഗവുമാണ്.

////യൌം` എന്ന പദം കൊണ്ടുള്ള വിവക്ഷ, ഭൂലോകവാസികള്‍ അര്‍ഥമാക്കുന്നതുപോലെ 24 മണിക്കൂറുള്ള ഒരു ദിവസമാകാം. ഘട്ടം, ദശ (Period) എന്നീ അര്‍ഥത്തിലുമാവാം അതുപയോഗിച്ചത്. സൂറതുല്‍ ഹജ്ജ് സൂക്തം: 47 22:47-ല്‍ പറഞ്ഞിരിക്കുന്നു: وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ (താങ്കളുടെ നാഥങ്കല്‍ ഒരു ദിനം നിങ്ങള്‍ എണ്ണിപ്പോരുന്ന സഹസ്രാബ്ദത്തിനു സമാനമാണ്.) സൂറ അല്‍മആരിജ് സൂക്തം: 470:4-ല്‍ ഇങ്ങനെ കാണാം: تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ (മലക്കുകളും ജിബ്രീലും അവങ്കലേക്കുയരുന്നു. അമ്പത് സഹസ്രാബ്ദം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍). ഇതിന്റെ കൃത്യമായ വിവക്ഷ അല്ലാഹുവിന്നു മാത്രമേ അറിയൂ//////

സര്‍വ്വജ്ഞനായ ദൈവത്തിനു മാത്രമേ അറിയൂ. സൃഷ്ടിയുടെ കാര്യത്തെ കുറിച്ച് സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്ക് കൃത്യമായ അറിവുണ്ടാകും. ശാസ്ത്രം സൃഷ്ടിയുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന പല സമസ്യക്കും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ അന്വേഷണത്തിന്റെ ഉത്തരമാണ്. അറിയുന്തോറും നിഗൂഡമായ പലതും പ്രകൃതിയില്‍ നമുക്കായി കരുതിവെക്കപ്പെട്ടിരിക്കുന്നു.

ഖുര്‍ആന്‍ ദൈവാസ്ഥിത്വത്തെ കുറിച്ച് സംസാരിക്കുന്നത് നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ്.അനുഭവങ്ങളെ തൊട്ടാണ് ഖുര്‍ആന്‍ സംവദിക്കുന്നത്. അല്ലാതെ യുക്തിയില്ലാത്ത സംവാദരീതിയല്ല.

ഒന്ന് ചോദിച്ചോട്ടെ? ആകാശലോകത്തേക്ക്‌ യുക്തിവാദികള്‍ വെച്ചടിച്ചത് ചരിത്രപഠനം തങ്ങള്‍ക്ക തന്നെ വിനയാകും എന്ന കഴിഞ്ഞ പോസ്റ്റിലെ അനുഭവം കൊണ്ടാണോ?

KK Alikoya said...

സുധീര്‍_ഓയൂര്‍ said...: 'ഇസ്ലാമിക വിശോസികള്‍ക്ക് പോലും ഖുറാനില്‍ പറഞ്ഞിരിക്കുനത് ,ഊഹിച്ചു മനസിലാക്കണേ കഴിയുനുല്ല് എന്ന് പറയുമ്പോള്‍ ദൈവം അവരോടു ചെയ്ത ക്രൂരത എന്ത് മാത്രമാണ് , വെക്തമായി ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ തന്റെ വിശോസികള്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ ദൈവത്തിനു പോലു കഴിഞ്ഞില്ല , കഷ്ടം തന്നെ , അതിനു കഴിഞ്ഞിരുന്നു എങ്കില്‍ ആളികൊയയെ പോലുള്ള വര്‍ക്ക് ഇത്ര കഷ്ടപ്പെട്ട് ഉദാഹരങ്ങള്‍ നിരത്തേണ്ടി വരില്ലായിരുന്നു.'
• ഖുറാനില്‍ പറഞ്ഞിരിക്കുനത് ,ഊഹിച്ചു മനസിലാക്കണേ കഴിയുനുല്ല്..
• ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ തന്റെ വിശോസികള്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍

= ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായ ഭാഷയിലല്ല എന്ന് ആര്‌ പറഞ്ഞു? ഇതാണ്‌ ഖുര്‍ആന്‍ വിമര്‍ശകരുടെ കുഴപ്പം! ഖുര്‍ആനിനെ വിമര്‍ശിക്കണമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മാന്യമായി വിമര്‍ശിക്കാന്‍ പാകത്തില്‍ അതൊന്ന് പഠിക്കാന്‍ മുതിരുമോ? ഇല്ല! അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമല്ലേ! എന്നിട്ട് ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ അതില്‍ കയറിപ്പിടിച്ച് ആളാവാന്‍ നടക്കുന്നു. നാണമില്ലേ നിങ്ങള്‍ക്കോന്നും?
ഖുര്‍ആന്‍ തന്നെ അതിലെ സൂക്തങ്ങളെ (1. സ്പഷ്ടമായത്, 2. ഉപമാ രൂപത്തിലുള്ളത്, എന്നിങ്ങനെ) രണ്ടായി വേര്‍ തിരിച്ചിട്ടുണ്ട്. അദൃശ്യ ലോകത്തെ സംബന്ധിച്ച വിവരണങ്ങള്‍ രണ്ടാം ഇനത്തില്‍ പെട്ടതാണ്‌. അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല. സ്വര്‍ഗ്ഗത്തിലെ അനുഗ്രഹങ്ങളെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞത്: അവ ഒരു കണ്ണൂം കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനസ്സിനും വിഭാവന ചെയ്യാന്‍ സാധിക്കാത്തതുമാണ്‌ എന്നത്രെ. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ പഴങ്ങള്‍, നദികള്‍, മദ്യം, ഹൂറികള്‍ ഇതൊക്കെയോ? അവയത്രയും ഉപമാ രൂപത്തില്‍ പറഞ്ഞതാണ്‌. അവ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പാടില്ല.
ഖുര്‍ആന്‍ സൂക്തങ്ങളിലെ ഈയൊരു ഇനത്തെ സംബന്ധിച്ചാണ്‌ 'നമുക്ക് മനസ്സിലാകില്ല' എന്ന് ഞാന്‍ പറഞ്ഞത്. നമുക്കിത് മനസ്സിലാകാത്തത് ദൈവത്തിന്‍റെ കഴിവ് കേട് കൊണ്ടല്ല. ഉദാഹരണം: നമ്മള്‍ തമ്മില്‍ നടത്തുന്ന ഈ സംവാദം രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ഇല്ലെന്ന് വന്നാല്‍ അത് താങ്കളുടെ പരാചയമാണോ?
'പറ', ഔണ്‍സ് ഗ്ലാസില്‍ കൊള്ളിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ? കടല്‍ക്കരയില്‍ ഒരു കൊച്ചു കുഴിയെടുത്ത്, തന്‍റെ കൈക്കുമ്പിളില്‍ വെള്ളം കോരിക്കൊണ്ട് വന്ന് അതിലൊഴിച്ച് കടല്‍ വറ്റിക്കാന്‍ ശ്രമിച്ച കൊച്ചു കുസൃതിക്കുട്ടിയെ പോലെ ഒരു മുതിര്‍ന്ന യുക്തിവാദി ആകാന്‍ പാടുണ്ടോ?

മാത്രമല്ല; ഉപമാ രൂപത്തില്‍ പറഞ്ഞ കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാകാത്തത് കൊണ്ട് ഒരാള്‍ക്ക് വിശ്വാസിയാകുന്നതിന്നോ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നതിന്നോ ഒരു പ്രയാസവും നേരിടുന്നുമില്ല. കരണം ദൈവത്തിന്‍റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തമായ ഭാഷയിലാണ്‌ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്.
അതാണ്‌ പറഞ്ഞത്: രണ്ട് തരം സൂക്തങ്ങളുണ്ട് എന്ന്. ഖുര്‍ആന്‍ അദ്ധ്യായം: 3, സൂക്തം: 7 വായിക്കുക. വ്യാഖ്യാന സഹിതമായാല്‍ വളരെ നന്ന്. സന്ദര്‍ശിക്കുക: thafheem.net

KK Alikoya said...

സുധീര്‍_ഓയൂര്‍ said...: ഖുറാന്‍ ഉസ്മാന്റെ കാലത്ത് ക്രോദീകരിച്ചപ്പോള്‍ തന്നെ മുപ്പതില്‍ അതികം തരം ഖുറാന്‍ ഉണ്ടായതായും അതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുതെന്നും ഞാന്‍ കേട്ടിട്ടുണ്ട് ( കേട്ടറിവ് മാത്രമാണ് , തെളിവ് തരാന്‍ എനിക്ക് കഴിയില്ല ) അത് തന്നെ അതിന്റെ വിശ്വാസ്യതക്ക് ചോദ്യമായി നില്‍ക്കുന്നു .

= ഇത് കണ്ടില്ലേ? ഇതാണ്‌ യുക്തിവാദം! ഒരു തെളിവിന്‍റെയും പിന്‍ബലം അവര്‍ക്കാവശ്യമില്ല. ഇസ്‌ലാം, ഖുര്‍ആന്‍, പ്രവാചകന്‍ ഇവയെ സംബന്ധിച്ച് എന്ത് അസംബന്ധവും എഴുന്നള്ളിക്കാന്‍ ഇവര്‍ക്കൊരു മടിയുമില്ല. ഇവിടെ ആരെങ്കിലും തെളിവ് ചോദിച്ചെങ്കിലോ എന്ന ശങ്കയുള്ളത് കൊണ്ട് തെളിവൊന്നുമില്ലെന്ന് മുന്‍കൂര്‍ സമ്മതിച്ചിരിക്കുന്നു. ഇനി തെളിവ് ചോദിക്കാനൊന്നും വശമില്ലാത്ത ആളുകളോടാണ്‌ സംസാരിക്കുന്നതെങ്കിലോ അതീവ ഗുരുതരമായ കണ്ടു പിടുത്തമെന്ന രീതിയില്‍ ഇത് അവതരിപ്പിക്കുകയല്ലേ ചെയ്യുക?
ഇവരുടെ സംസ്ഥാന നേതാവിനെ നോക്കൂ! എത്ര വാദങ്ങളാണ്‌ അദ്ദേഹത്തിന്ന് പിന്‍വലിക്കേണ്ടി വരുന്നത്! വല്ല നിശ്ചയവുമുണ്ടോ? എന്നിട്ടും നാണം തോന്നുന്നുണ്ടോ?

KK Alikoya said...

സുധീര്‍_ഓയൂര്‍ said...: ( കേട്ടറിവ് മാത്രമാണ് , തെളിവ് തരാന്‍ എനിക്ക് കഴിയില്ല ) അത് തന്നെ അതിന്റെ വിശ്വാസ്യതക്ക് ചോദ്യമായി നില്‍ക്കുന്നു .


= വളരെ ശരിയാണ്‌. താങ്കളുന്നയിച്ച ആരോപണത്തിന്ന് തെളിവില്ലെന്നത്, താങ്കളുടെ വാദത്തിന്‍റെയും താങ്കളുടെ തന്നെയും വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു.

KK Alikoya said...

പപ്പൂസ് said...:
അന്നു ഭാഷയതപൂര്‍ണ്ണമങ്ങഹോ,
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍ ഓ?

എങ്കില്‍ ഭാഷയെയും പുസ്തകത്തെയും പൂര്‍ണ്ണമെന്നും കുറ്റമറ്റതെന്നും വിളിക്കാമോ? ആറാം നൂറ്റാണ്ടിന്‍റെ ഭാഷാപരിമിതിയാവണം.

= അറബി ഭാഷയുടെ വളര്‍ച്ച അന്ന് തന്നെ പൂര്‍ണ്ണമായിക്കഴിഞ്ഞിട്ടുണ്ട്. അത്കൊണ്ടാവാം ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ ദൈവം അറബി തെരഞ്ഞെടുത്തത്.
വളര്‍ന്ന ഭാഷയുടെ പദസമ്പത്തിന്‍റെ മേഖലയിലെ വികാസം മാത്രമേ പിന്നീട് സംഭവിച്ചിട്ടുള്ളു. ഭാഷയുടെ ഘടന വ്യാകരണം ഇവയൊക്കെ അന്നുള്ളത് തന്നെയാണ്‌ ഇന്നും.
ഖുര്‍ആന്‍ അവതരണ കാലത്തും അതിന്ന് തൊട്ടു മുമ്പും രചിക്കപ്പെട്ട അറബി കവിതകള്‍ ഇന്നും അറബി സാഹിത്യത്തിന്‍റെ ഉത്തമ മാതൃകകളായി യൂണിവേഴ്‌സിറ്റികള്‍ പഠിപ്പിക്കുന്നു എന്നും ഓര്‍ക്കുക. അന്നത്തെ അറബി പിഴയോ അര്‍ത്ഥശങ്കയോ കൂടാതെ വായിച്ചു മനസ്സിലാക്കാന്‍ ഇന്നു അറബി പഠിക്കുന്നവര്‍ക്ക് പ്രയാസമുള്ള കാര്യമല്ല.

ഖുര്‍ആന്‍ പൂര്‍ണ്ണവും കുറ്റമറ്റതും തന്നെ. ഒരു സംശയവും വേണ്ട.

പിന്നെ, ഖുര്‍ആന്‍ അവതരിച്ചത് ആറാം നൂറ്റാണ്ടിലല്ല; ഏഴാം നൂറ്റാണ്ടിലാണ്‌.

Unknown said...

അവന്‍ (ഭൂമിക്ക് ഉണ്മ നല്‍കിയ ശേഷം) അതില്‍ മീതെനിന്ന് പര്‍വതങ്ങളുറപ്പിച്ചു. അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചു. ചോദിക്കുന്നവര്‍ക്കൊക്കെയും അവരവരുടെ ആവശ്യത്തിനും താല്‍പര്യത്തിനും അനുസൃതമായ ആഹാരവിഭവങ്ങള്‍ അതിനകത്ത് ഒരുക്കിവെക്കുകയും ചെയ്തു. ഇതൊക്കെയും നാലു നാളുകളിലായി നടന്നു. ....ഒരു സംശയം മാത്രം ആകാശം ഇല്ലാതെ തന്നെ എല്ലാവരുടെയും താല്പര്യം പോലെ ആഹാരം ഒരുക്കി കൊടുത്തോ?? അപ്പൊ അന്ന് താല്പര്യം പറയാന്‍ മനുഷ്യന്മാര്‍ ഉണ്ടായിരുന്നോ ???

ബയാന്‍ said...

സുധീര്‍_ഓയൂര്‍ said...: ഖുറാന്‍ ഉസ്മാന്റെ കാലത്ത് ക്രോദീകരിച്ചപ്പോള്‍ തന്നെ മുപ്പതില്‍ അതികം തരം ഖുറാന്‍ ഉണ്ടായതായും അതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുതെന്നും ഞാന്‍ കേട്ടിട്ടുണ്ട് ( കേട്ടറിവ് മാത്രമാണ് , തെളിവ് തരാന്‍ എനിക്ക് കഴിയില്ല ) അത് തന്നെ അതിന്റെ വിശ്വാസ്യതക്ക് ചോദ്യമായി നില്‍ക്കുന്നു

സുധീര്‍‌-ഓയൂര്‍; താങ്കളുടെ സംശയം പ്രസ്കമാണ്; മദ്രസ്സയിലെ മൂന്നാം ക്ലാസിലെ ‘താരീഖ്’ എന്ന പാഠപുസ്തകത്തില്‍ നിന്നും ഖലീഫ ഉസ്മാന്‍ ഖുറാന്‍ ക്രോഡീകരിച്ചതും മറ്റൂ കോപ്പികള്‍ നശിപ്പിച്ചതായും പഠിച്ചിരുന്നു. എന്തു കൊണ്ടാണ് മറ്റു ആധികാരികത കൂടുതല്‍ അവകാശപ്പെടാനാവുന്ന കോപ്പികള്‍ നശിപ്പിച്ചതിനെ കുറിച്ച് ഇവിടെ ഒരു പഠനം കാണുന്നു, താല്പര്യമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. Is the Quaran Pure ? Why were these unique versions
of the Qur'an later destroyed by fire?

ബയാന്‍ said...

KK Alikoya പപ്പൂസിനോട് പറയുന്നു:“ = അറബി ഭാഷയുടെ വളര്‍ച്ച അന്ന് തന്നെ പൂര്‍ണ്ണമായിക്കഴിഞ്ഞിട്ടുണ്ട്. അത്കൊണ്ടാവാം ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ ദൈവം അറബി തെരഞ്ഞെടുത്തത്. “


‌@ ആലിക്കോയ: ലോകവസാനം വരെ ലോകത്താകമാനം ജനങ്ങള്‍ക്ക്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുറാന് ലാറ്റിനിലോ കൊറിയനിലോ ചൈനീസിലോ എന്ത്കൊണ്ടയിരുന്നു അവതരിപ്പിക്കാതിരുന്നത് ? കൊറിയന്‍ ഭാഷയില്‍ ഫാതിഹ ഒതാനും, ബാങ്ക് കേള്‍ക്കാനുമുള്ള അവസരമല്ലേ ദൈവം ഇല്ലാതാക്കിയത്. (ഊഹാപോഹങ്ങള്‍ വെച്ച് ഒന്നും മറുപടിക്കരുത്; ഊഹിക്കുന്നത് നിഷ്കളങ്കന് ഇഷ്ടമല്ല എന്നറിയാലോ )

..naj said...

യരല‌വ said...
""ലോകവസാനം വരെ ലോകത്താകമാനം ജനങ്ങള്‍ക്ക്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുറാന് ലാറ്റിനിലോ കൊറിയനിലോ ചൈനീസിലോ എന്ത്കൊണ്ടയിരുന്നു അവതരിപ്പിക്കാതിരുന്നത് ?""

യരല ,
എന്തോ , അറബി ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട് ! ഇന്ന് ലോകത്തില്‍ ഒരു ഗ്രന്ഥം അതിന്റെ ഒറിജിനല്‍ ഭാഷയില്‍ പാരായണം ചെയ്യപെടുന്നുന്ടെങ്കില്‍ അത് Qur an ആണ് . ബൈ ഹാര്ടാകിയിട്ടുള്ളതും. എന്ത് പറഞ്ഞു വേണമെങ്കിലും വിമര്‍ശിക്കാം . നമ്മുടെ ഭാഷയില്‍ വരാതെ മറ്റേതു ഭാഷയില്‍ ആയാലും താങ്കള്‍ ചോദിച്ച ചോദ്യം വരും .ഇനി നമ്മുടെ ഭാഷയില്‍ ആണെങ്കില്‍ മറ്റുള്ളവര്‍ക്കും താങ്കള്‍ ചോദിച്ച പോലെ ചോദിക്കാം. t. യുക്തിയുടെ തകരാര് !

arup said...

"ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു".
ഈ ആശയം Ptolemy വിഭാവനം ചെയ്ത പ്രപഞ്ചം ആയിരിന്നു. ഇതില്‍ സൂര്യന്‍ , ചന്ദ്രന്‍ , അന്ന് അറിവുണ്ടയിരിന്ന അഞ്ചു ഗ്രഹങ്ങള്‍ക്ക്‌ ഓരോ ആകാശം എന്നാ കണക്കില്‍ ഏഴു ആകാശം, പിന്നെ അതിനു മുകളില്‍ നക്ഷത്രങ്ങളുടെ ആകാശം. Ptolemy വിഭാവനം ചെയ്ത ആ പ്രപഞ്ചം churchine സ്വീകാര്യം ആയിരിന്നു, അതെകൊന്ടെന്നാല്‍ ഈ ഏഴു ആകാശത്തിനു മുകളിലായി സ്വര്‍ഗ്ഗവും നരകവും സങ്കല്‍പ്പിക്കാന്‍ പ്രയാസം ഇല്ലായിരിന്നു. ഖുറാനും Ptolemy യുടെ മാതൃക ആണോ സ്വീകരിചിരിനത് എന്ന് സംശയം ഉണ്ടാകുന്നു.

നിഷ്കളങ്കന്‍ said...

നാജ്

താങ്കള്‍ എഴുതിയതിനോട് യോജിക്കുന്നു. യുക്തി എന്നത് തര്‍ക്കശാസ്ത്രമാണ് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം യുക്തിവാദികളില്‍ കൂടുന്നു എന്നതാണ് എന്‍റെ തോന്നല്‍. ചില ചോദ്യങ്ങള്‍ കേട്ടാല്‍ അങ്ങിനെ തോന്നാനെ വകുപ്പുള്ളൂ. നാലാം ക്ലാസിലെ കുട്ടികളുടെ നിലവാരത്തിലുള്ള ചോദ്യങ്ങള്‍. എന്ത് കൊണ്ട് മലയാളത്തില്‍ ഖുര്‍ആന്‍ വന്നില്ല. എന്ത് കൊണ്ട് തുളു ഭാഷ തിരഞ്ഞെടുത്തില്ല. ചോദ്യങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണെങ്കില്‍ എത്ര ചോദ്യം വേണേലും ഉണ്ടാക്കാം.

അതേസമയം വിഷയത്തെ യഥാര്‍ത്ഥ യുക്തി കൊണ്ട് സമീപിക്കുന്നവര്‍ യുക്തിവാദികളില്‍ ഉണ്ട് താനും. ARUP ഉന്നയിച്ച ചോദ്യം അത്തരത്തില്‍ ഒന്നാണ് എന്നാണു എന്റെ പക്ഷം. ടോളമിയുടെ സങ്കല്പമാണോ ഖുര്‍ആന്‍ ആകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ സമര്‍പ്പിക്കുന്നത്? വിഷയത്തെ കുറിച്ച് അറിവുള്ളവരില്‍ നിന്നും ഉത്തരം പ്രതീക്ഷിക്കുന്നു.

ജബ്ബാര്‍ മാഷ്‌ മോഡല്‍ "മഹായുക്തി" ചോദ്യങ്ങള്‍ ഉന്നയിക്കുന്ന അതിബുദ്ധിമാന്മാരെ അവഗണിച്ചേക്കുക.

പിന്നെ ഭാഷയെ കുറിച്ച് യരലവ ഉന്നയിച്ച "അതിഫയങ്കര" സംശയത്തിനു എന്‍റെ വക ഒരു ചെറിയ സംഭാവന

അറേബ്യയില്‍ വന്ന പ്രവാചകന്‍ മലയാളമോ തെലുങ്കോ സംസാരിച്ചാല്‍ അതില്‍ എന്ത് യുക്തിയാണ് ഉള്ളത? അപ്പോള്‍ നമ്മുടെ യുക്തിവാദികള്‍ ചോദിക്കില്ലേ, ദൈവം എന്തിനു ആ സമൂഹത്തിന്‍റെ ഭാഷയില്‍ പ്രവാചകരെ അയച്ചില്ല. ഖുര്‍ആന്‍ അതെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഓരോ ജനതയിലെക്കും അവരുടെ ഭാഷ സംസാരിക്കുന്നവരെയാണ് അയച്ചത് എന്ന്.

ശ്രീജിത് കൊണ്ടോട്ടി. said...

Tracking...

ബയാന്‍ said...

“ = അറബി ഭാഷയുടെ വളര്‍ച്ച അന്ന് തന്നെ പൂര്‍ണ്ണമായിക്കഴിഞ്ഞിട്ടുണ്ട്. അത്കൊണ്ടാവാം ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ ദൈവം അറബി തെരഞ്ഞെടുത്തത്.“

ഹ ഹ ..അന്നു അറബി ‘ഭാഷ‘ മാത്രമല്ല; ലോകത്തിന്റെ ഭരണഘടന യുടെ പൂര്‍ത്തീകരണം തന്നെ ആറാം നൂറ്റാണ്ടില്‍ തീരുമാനമായിരുന്നു. ലോകത്തെ പ്രായപൂര്‍ത്തിയാവാത്ത ഭാഷക്കാരെങ്ങിനെയാവോ ഖുറാന്‍ വായിച്ചു മനസ്സിലാക്കുന്നത്.

ബയാന്‍ said...

"ഓരോ ജനതയിലെക്കും അവരുടെ ഭാഷ സംസാരിക്കുന്നവരെയാണ് അയച്ചത് എന്ന്."

@നിഷ്കളങ്കന്‍ : മുഹമ്മദ് നബിയ്ക്ക് മലയാളം അറിയോ ? പിന്നെങ്ങിനെയാ മുഹമ്മദ് നബി മലയളികളുടെ പ്രവാചകനായത്.

നിഷ്കളങ്കന്‍ said...

മുഹമ്മദ് നബിയ്ക്ക് മലയാളം അറിയോ ? പിന്നെങ്ങിനെയാ മുഹമ്മദ് നബി മലയളികളുടെ പ്രവാചകനായത്

/////

പ്രിയ സഹോദരന്‍ യരലവ,

മുസ്ലിങ്ങളുടെ വിശ്വാസപ്രകാരം ലോകത്ത്‌ എല്ലാ സമൂഹത്തിലും പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ട്. അവരൊക്കെയും അവരുടെ അഭിസംബോധിതരായ ജനതയുടെ ഭാഷയിലാണ് സംസാരിച്ചത്‌. മുഹമ്മദ്‌ നബിയും അദ്ദേഹത്തിന്റെ പ്രഥമ അഭിസംബോധിത ജനതയായ അറബികളുടെ ഭാഷയിലാണ് സംവദിച്ചത്. നാഗരികതയുടെ വികാസം നമ്മെ ഇന്ന് ആശയവിനിമയത്തിന്റെ അതിരുകള്‍ ചുരുങ്ങുന്ന, ദൂരവും അതിരും ഇല്ലാതാവുന്ന ഒരു കാലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഇതൊക്കെ സര്‍വ്വജ്ഞാനിയായ ദൈവം അറിയുന്നത് കൊണ്ടായിരിക്കില്ലേ, പ്രവാചകന്‍ മുഹമ്മദിനെ മുഴുവന്‍ ലോകത്തിനും പ്രവാചകനായി നിയോഗിച്ചത്‌?. അതിലും ഉപരിയായി ഭാഷ തിരഞ്ഞെടുത്ത ദൈവത്തിനു മാത്രമറിയാം അതിന്റെ കാരണം. നമ്മുടെ യുക്തി നമ്മുടെ പദാര്‍ത്ഥ ലോകവുമായി മാത്രം ബന്ധമുള്ളതാണ്. യരലവയുടെ ചോദ്യത്തിനുള്ള ഉത്തരമല്ല ഞാന്‍ തന്നത്. ഇതേക്കുറിച്ച് ഞാന്‍ എന്ത് മനസ്സിലാക്കി എന്നത് മാത്രമാണ്. ചിന്തിക്കാനും യുക്തി പ്രയോഗിക്കാനും കഴിവുള്ള യരലവ ഉത്തരം സ്വയം കണ്ടെത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദര്‍ശനങ്ങള്‍ ഭാഷയുപയോഗിച്ചല്ല, തത്വങ്ങളും മൂല്യങ്ങളും പ്രസരണം ചെയ്ത് മനുഷ്യമനസ്സിനോടാണ് ആശയവിനിമയം നടത്തുന്നത് എന്ന് വിശ്വസിക്കുന്ന ഒരു യുക്തിവാദിയാണ് ഞാന്‍. കേവല വാദങ്ങള്‍ കൊണ്ട് മാത്രം ഒരു ദര്‍ശനവും ജനമനസ്സുകളില്‍ കുടിയേറിയിട്ടില്ല. ശ്രവണസുഖം പൊഴിയുന്ന മൊഴിമുത്തുകള്‍ മാത്രമായി നാഗരികത പടുത്തുയര്‍ത്തിയിട്ടില്ല. ദൈവം സമൂഹത്തിലെ ഏറ്റവും നല്ല വ്യക്തിത്വങ്ങളെ പ്രവാചകരയി തിരഞ്ഞെടുത്തത്‌ ജീവിതം കൊണ്ട് സന്ദേശം പകരാന്‍ കഴിയുന്നവരെ ജനങ്ങള്‍ക്ക് വായിക്കാന്‍ വേണ്ടിയാണ്. അവരാകട്ടെ മധുരം പകരുന്ന ഉപദേശങ്ങള്‍ കൊണ്ട് മാത്രം ജീവിതം തീര്ത്തവരല്ല. നാഗരികതയെ ധാര്‍മികമാക്കാന്‍ വേണ്ടതൊക്കെ ചെയ്ത ഭൂമിയിലൂടെ നടന്ന, സാധാരണ മനുഷ്യരായിരുന്നു അവര്‍.

ജീവിതം തന്നെ വായനക്ക് സമര്‍പ്പിച്ച പ്രവാചകന്മാര്‍ തന്നെയും ദൈവത്തിന്‍റെ സന്ദേശമായിരിക്കെ, അത് വായിക്കാന്‍ സംസാരഭാഷ വേണ്ടാതിരിക്കെ, ഭാഷയെ കുറിച്ച് തര്‍ക്കിക്കുന്ന ചെറിയ യുക്തിയെ എത്ര ചെറുതായാണ്‌ നമുക്ക്‌ മനസ്സിലാക്കാനാവുക.

ആശയങ്ങള്‍ എന്ത് കൊണ്ട് ഭൌതികമായ അതിര്‍വരമ്പുകള്‍ ‍ലംഘിക്കുന്നു എന്നതിന് ഉത്തരം യുക്തിവാദത്തിന് നല്‍കാന്‍ പറ്റുമെങ്കില്‍ വേദഗ്രന്ഥത്തിന്റെ ഭാഷയെ കുറിച്ച് യുക്തിവാദം തലപുകക്കില്ല.

നിഷ്കളങ്കന്‍ said...
This comment has been removed by the author.
നിഷ്കളങ്കന്‍ said...
This comment has been removed by the author.
..naj said...

Nishkalankan,

Accept this flower for your sweet reply.
If his reply understand not, then the problem within !

Unknown said...

almighty god did take 6 or 8 days to create this world ?
had i been that almighty i wouldnt have taken a millisecond !
poor gods, all of them.

Unknown said...

ഹജ്ജ് സൂക്തം: 47 22:47-ല്‍ പറഞ്ഞിരിക്കുന്നു: وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ (താങ്കളുടെ നാഥങ്കല്‍ ഒരു ദിനം നിങ്ങള്‍ എണ്ണിപ്പോരുന്ന സഹസ്രാബ്ദത്തിനു സമാനമാണ്.) ..................ഇത് തന്നെ ബൈബിള്‍ളിലും എഴുതിയിട്ടുന്ടെല്ലോ ?? അപ്പൊ ആരാണ് എവെടിന്നു കോപ്പി അടിച്ചത് ...അല്ല ഇ രണ്ടു പേരും ഒന്ന് തന്നെ ആണോ ???

ബയാന്‍ said...

@നിഷകളങ്കന്‍ : കാലു ചെരുപ്പിനു പാകമാക്കാന്‍ ഇനിയും ശ്രമം തുടരുക.

പപ്പൂസ് said...

കുതുകികള്‍ക്ക് മലയും പുഴയും മരവും എങ്ങനെയുണ്ടായി എന്ന് യുക്തിപൂര്‍വ്വം അറിയാനുള്ള സോഴ്‍സുകള്‍ ഒരു ക്ലിക്ക് ദൂരെ കിടപ്പുണ്ട്. കൗതുകം കുറവുള്ളവര്‍ക്ക് പത്താംക്ലാസ്സ് വരെയുള്ള ശാസ്ത്രപുസ്തകങ്ങളില്‍ കുറേ കാര്യങ്ങള്‍ അറിയാനുള്ള ക്ലൂ എങ്കിലും കിടപ്പുണ്ട്. കൗതുകമില്ലാത്തവര്‍ക്ക് രണ്ട് ഒപ്ഷനുകളാണ്, ഒന്നുകില്‍ അനന്തമജ്ഞാനമവര്‍ണ്ണനീയം എന്നു കണ്ണൂ മിഴിക്കാം, അല്ലെങ്കില്‍ എല്ലാം ദൈവത്തിങ്കലര്‍പ്പിക്കാം.

ആദ്യത്തെ രണ്ടു നാള്‍ കൊണ്ട് ഭൂമിയെ സൃഷ്ടിച്ചു, പിന്നത്തെ രണ്ടു നാള്‍ കൊണ്ട് ആകാശത്തെ സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ കൗതുകമുള്ളവര്‍ സ്വാഭാവികമായും ഭൂമിക്കും മുമ്പത്തെ സ്ഥിതിവിശേഷത്തെപ്പറ്റി ഒന്നാലോചിക്കും.

ക്ഷീരപഥത്തിനും എത്രയോ മുമ്പുണ്ടായ പല ഗാലക്സികളും ഉണ്ടെന്ന് ശാസ്ത്രജ്ഞന്‍മാര്‍ വിവരങ്ങള്‍ നിരത്തി കാണിച്ചു തരുമ്പോള്‍, ഭൂമിയുണ്ടാക്കിയ ശേഷം ആകാശമുണ്ടാക്കിയെന്ന പഴയ വിജ്ഞാനം അവര്‍ തള്ളിക്കളയും. ആകാശത്തിനും ഭൂമിക്കുമിടയിലെ ഓസോണ്‍ പാളിയെക്കുറിച്ചും അതിനു ജീവന്‍റെ ഉത്ഭവവും നിലനില്പുമായുള്ള ബന്ധത്തെക്കുറിച്ചും മറ്റും ചെറുപ്പം മുതലേ കേള്‍വിയുള്ള കുതുകികള്‍ വീണ്ടും യുക്തിപൂര്‍വ്വം അന്വേഷിക്കും. അതു കുറേയൊക്കെ അല്പകുതുകികളെയും അകുതുകികളെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കും. അത്യാവശ്യം അന്വേഷിക്കാനും അറിവുണ്ടാക്കാനും പ്രാപ്തിയുള്ളവരാണെന്ന് മനസ്സിലായാല്‍, ഇങ്ങനത്തെ ഒരു സൂചന കൊടുത്ത് അന്വേഷിച്ച് അറിവു നേടിക്കൊള്ളാന്‍ പറയും.

അല്പം അന്വേഷിച്ചും വായിച്ചും അപഗ്രഥിച്ചും മസ്തിഷ്കത്തെ കഷ്ടപ്പെടുത്താന്‍ വയ്യ, പകരം എളുപ്പം വിദ്യ വേണമെന്നുള്ളവര്‍ക്ക് ആറു നാളത്തെ കണക്കിലെ പിഴവും പിഴവില്ലായ്മയും കണ്ടു പിടിക്കാനിരിക്കാം, സങ്കല്‍പ്പിച്ച് ഉത്തരം കണ്ടെത്തി നിര്‍വൃതിയടയാം, ആരും തടയുകയൊന്നുമില്ല.

ശാസ്ത്രത്തിനൊരു പ്രശ്നമുണ്ട്, മനുഷ്യന്‍ കണ്ടുപിടിക്കുന്നതായതു കൊണ്ട് എല്ലാം ഒരു ’അപ്രോക്സിമേഷന്‍’ ആണ്. ദൈവത്തിന്‍റെ അത്ര കൃത്യത കാണില്ല.

വിചാരം said...

T

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

കുരുത്തംകെട്ടവന്‍ ‘അല്ലാഹു’ എന്ന മുഖം‌മൂടി ആയിരുന്നു മുഹമ്മദ് നബിയ്ക്കു എല്ലാ ക്രൂരതയ്ക്കും കൂട്ടുണ്ടായിരുന്നത്; മുഖം‌മൂടിയില്ലാതെ സമൂഹത്തോട് സംവദിക്കാനുള്ള ആത്മവിശ്വാസമെങ്കിലും താങ്കളുടെ വിശ്വാസം താങ്കളില്‍ ബാക്കിയാക്കിയെങ്കില്‍. താങ്കള്‍ പ്രൊഫൈല്‍ ഫോട്ടോവിന് നാണക്കേടുണ്ടാക്കുന്നു.

മുഹമ്മദ് എന്ന മനുഷ്യന്‍ അറബിഭാഷ സംസാരിച്ചത് കൊണ്ട് ആറാം നുറ്റാണ്ടില്‍ തന്നെ അറബിഭാഷയുടെ വളര്‍ച്ച പൂര്‍ത്തിയായി,

മുഹമ്മദ് നബി ദൈവത്തിന്റെ അവസാനദൂതനാണെന്ന് പറഞ്ഞതിനാല്‍ പിന്നെ വരുന്നവരുടെ അവസരം ഇല്ലാതായി;

മുഹമ്മദ് ഇസ്ലാമാണ് ദൈവത്തിന് സ്വീകാര്യമായ ഏകമതം എന്ന് പറഞ്ഞതിനാല്‍ മറ്റു മതങ്ങള്‍ കളവായി;

ലോകവസാനംവരെയുള്ള ശാസ്ത്രഞ്ജാനം മുഹമ്മദിന്റെ പുസ്തകത്തിലെഴുതിവെച്ചതിനാല്‍ ശാസ്ത്രകുതുകികളുടെ കാര്യവും കട്ടപ്പുറത്തായി.

എങ്കിലും, തന്റെ ജീവിതരീതിയാണ് തിരുത്താന്‍ പാടില്ലാത്ത എന്നത്തേക്കുമുള്ള ആഗോളജീവിതരീതിയെന്ന് പറഞ്ഞതിനാല്‍ മുഹമ്മദ് എന്ന ആറാംനൂറ്റാണ്ടില്‍ ജീവിച്ചുമരിച്ചുപോയ ഒരറബിക്ക് വേണ്ടി സ്വജീവിതം പാകപ്പെടുത്തുന്നവരോട് ഇത്രയെങ്കിലും ചെയ്യേണ്ടേ വിചാരം.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ നിഷ്കളങ്കന്‍, താങ്കളുടേ വാദം അംഗീകരിഛാല്‍ പൊലും 1000*4=4000 വര്‍ഷമെ ആകുന്നുള്ളൂ മലകള്‍ സ്രിഷ്ടീക്കന്‍ വേന്ടീവന്ന കാലം,ഇതു ഞാന്‍ സൂചിപ്പിച്ച ക്വാട്ടുമായി ഒത്തൂപൊവുകയില്ല.പിന്നെ ശാസ്ത്രഗ്രന്ഥമല്ലങ്കില്‍ എണ്ണവും മറ്റും പറയാതിരിക്കണമായിരുന്നു.ഖുറാനില്‍ ശാസ്ത്രത്തെ കണ്ടെത്തലാണല്ലൊ പലരുടേയും മുഖ്യപണീ.44;58-നിനക്കു നിന്റെഭാഷയില്‍ ഇതിനെ(ഖുറാനെ)നാം ലളീതമാക്കീതന്നിട്ടുള്ളത് അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടീമാത്രമാകുന്നു.അലിക്കോയ;ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായ ഭാഷയിലല്ല എന്ന് ആര്‌ പറഞ്ഞു.താങ്കള്‍ പറയുന്നു;
സര്‍വ്വജ്ഞനായ ദൈവത്തിനു മാത്രമേ അറിയൂ.ഇവിടേ മനുഷ്യര്‍ ലളിതമായ ദൈവത്തീന്റെ ഭാഷ മനസ്സിലക്കാന്‍ ഒത്തിരി തവളാച്ചാട്ടം നടാത്തേണ്ണ്ടീവരുന്ന ഗതികേടിലാണ്.പിന്നെ ചരിത്രം ആരുടെയും കുത്തകയല്ല.താങ്കളുടേ വിയോജിപ്പാണ് സംവാദത്തിന്റെ ആരോഗ്യം.തുടരുക.

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍;അറിയുന്തോറും നിഗൂഡമായ പലതും പ്രകൃതിയില്‍ നമുക്കായി കരുതിവെക്കപ്പെട്ടിരിക്കുന്നു;ഇതില്‍ പലതും അറിയുന്നതുവരെ മനുഷ്യരില്‍ അനേകം കോടി വസൂരി,പേപ്പട്ടിവിഷഭാധ,എന്നിവയാല്‍ മരണപ്പെട്ടു.പെന്‍സിലിന്‍ അറിയുന്നതുവരെ അണുബാധയാല്‍ എണ്ണിയാല്‍ ഒടൂങ്ങാത്തയാളുകള്‍ ചത്തൊടൂങ്ങി.കാരുണ്യവാനായ പടച്ചോന്‍ ഇനിയുംക്യാന്‍സറിനെ നിഗൂഡമാക്കി വെച്ചിരിക്കുന്നതിനാല്‍ നാം അറിയുന്നതുവരെ നമ്മില്‍ പലരും മരിക്കും.അച്ചടി അറിയാതെ പലതും ഒര്‍ജിനലായി സൂക്ഷിക്കാനവാതായി.ഒരു നൂറൂവര്‍ഷത്തിനുമുന്നേവരെ ഇരുട്ടില്‍ കഴിയേണ്ടിവന്നു.പ്രവാചകന്മാര്‍ക്കെങ്ങിലും പെട്രോള്‍വിദ്യ പിടികിട്ടിയില്ലേലും സൈക്കില്‍ സവാരിയെങ്ങിലുംവെളിവാക്കികോടൂക്കണമായിരുന്നു.വെളിവാക്കപ്പെടലിലൂടേ കാരുണ്യത്തിനു എന്തേങ്കിലും പറ്റുമൊ?

KK Alikoya said...

വിചാരം: എന്റെ സംശയം ഇതാണ് … ഞാനിതുവരെ മനസ്സിലാക്കിയത് ഭൂമി സ്വയം 24 മണിക്കൂർ കൊണ്ട് കറങ്ങി തിരിയുന്നതിനെ ഒരു ദിവസം എന്ന് …. ഭൂമിയെ ഉണ്ടാക്കിയത് രണ്ടു ദിവസംകൊണ്ടാണന്ന് , എന്റെ ചോദ്യം ഇതാണ് … ? ) ഭൂമിയെ ഉണ്ടാക്കുമ്പോൾ എന്തടിസ്ഥാനപ്പെടുത്തിയാണ് ദിവസം ഉണ്ടായത് ?

= ഈ ചോദ്യം ആരെങ്കിലും ഉന്നയിക്കുന്നതിന്ന് മുമ്പ് തന്നെ നിഷ്‌കളങ്കന്‍ മറുപടി നല്‍കിയിട്ടുണ്ട്. അത് വായിക്കുക:

നിഷ്‌കളങ്കന്‍: ഖുര്‍ആന്‍ അദ്ധ്യായം അഅറാഫ് സൂക്തം 54 വിശദീകരിക്കവേ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന വ്യാഖ്യാനത്തില്‍ ഇപ്രകാരം ഒരു വിശദീകരണം കണ്ടു. ഇത് താങ്കള്‍ എഴുതിയതുമായി യോജിക്കാനോ വിയോജിക്കാനോ അല്ല. അതിനു ഖുര്‍ആന്‍ ശാസ്ത്രഗ്രന്ഥം അല്ലല്ലോ. അതിന്റെ അഭിസംബോധന ജീവിതമാണ്, ജീവിതത്തിന്‍റെ ലകഷ്യവും മാര്ഗ്ഗവുമാണ്.
////യൌം` എന്ന പദം കൊണ്ടുള്ള വിവക്ഷ, ഭൂലോകവാസികള്‍ അര്‍ഥമാക്കുന്നതുപോലെ 24 മണിക്കൂറുള്ള ഒരു ദിവസമാകാം. ഘട്ടം, ദശ (Period) എന്നീ അര്‍ഥത്തിലുമാവാം അതുപയോഗിച്ചത്. സൂറതുല്‍ ഹജ്ജ് സൂക്തം: 47 22:47-ല്‍ പറഞ്ഞിരിക്കുന്നു: وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ (താങ്കളുടെ നാഥങ്കല്‍ ഒരു ദിനം നിങ്ങള്‍ എണ്ണിപ്പോരുന്ന സഹസ്രാബ്ദത്തിനു സമാനമാണ്.) സൂറ അല്‍മആരിജ് സൂക്തം: 470:4-ല്‍ ഇങ്ങനെ കാണാം: تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ (മലക്കുകളും ജിബ്രീലും അവങ്കലേക്കുയരുന്നു. അമ്പത് സഹസ്രാബ്ദം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍). ഇതിന്റെ കൃത്യമായ വിവക്ഷ അല്ലാഹുവിന്നു മാത്രമേ അറിയൂ//////

KK Alikoya said...

വിചാരം said... "മതാന്ധരായ ആലികോയ,നാജ്, നിഷ്കളങ്കൻ, കുരുത്തം കെട്ടവൻ, എന്നിവരോട് സംവദിക്കുന്നതിന് പകരം വല്ല കഴുതകളെ കെട്ടിയിട്ട് വല്ലതും പറഞ്ഞുകൊടുക്കുകയാണെങ്കിൽ ഒരല്പം ബുദ്ധി അവയ്ക്കെങ്കിലും വന്നേനേ."

= * അന്ധമായ വിശ്വാസം ഖുര്‍ആന്‍ ആവശ്യപ്പെടുന്നില്ല. ചിന്തിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാനാണ്‌ അത് ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ ദൈവ ദാസന്‍മാരുടെ അടയാളം എണ്ണിപ്പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞു: തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് അവരെ ഉല്‍ബോധിപ്പിച്ചാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായി അവരതില്‍ ചെന്ന് വീഴുകയില്ല. (25:73)
* ബുദ്ധിക്കും ചിന്തക്കും ഖുര്‍ആന്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്.
'ഇക്കൂട്ടര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അതല്ല; അവരുടെ മനസ്സുകള്‍ക്ക് പൂട്ടുകള്‍ ഇടപെട്ടിട്ടുണ്ടോ?' (47:24)
* അതോടൊപ്പം ബുദ്ധി പ്രയോജനപ്പെടുത്താത്തവരെ ഖുര്‍ആന്‍ അതി നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു: 'മനുഷ്യരിലും ജിന്നുകളിലും ധാരാളം പേരെ നാം നരകത്തിന്ന് വേണ്ടി സൃഷ്ടിച്ചിരിക്കുന്നു. അവര്‍ക്ക് മനസ്സുകളുണ്ട്; എന്നാലവര്‍ ചിന്തിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്; എന്നാലവര്‍ കാണുകയില്ല. അവര്‍ക്ക് കാതുകളുണ്ട്; എന്നാലവര്‍ കേള്‍ക്കുകയില്ല. അവര്‍ കന്നുകാലികളെപ്പോലെയാകുന്നു; അല്ല; അവര്‍ ഏറ്റവും വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധരുമാണ്‌. (7:179)

* പ്രപഞ്ചത്തിലെ പല വസ്തുക്കളും പ്രതിഭാസങ്ങളും ചൂണ്ടിക്കാണിച്ചു കൊണ്ട് അവയെക്കുറിച്ച് ചിന്തിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. "ഒട്ടകം എങ്ങനെ സൃഷ്ടിക്കപെട്ടുവെന്നും: ആകാശം എങ്ങനെ ഉന്നതമാക്കപെട്ടുവെന്നും; പര്‍വ്വതങ്ങള്‍ എങ്ങനെ നാട്ടപ്പെട്ടുവെന്നും; ഭൂമി എങ്ങെനെ വിരിക്കപ്പെട്ടുവെന്നും അവര്‍ നോക്കുന്നില്ലേ? (89:17-20)
* ഇത്തരം ആഹ്വാനങ്ങള്‍ ശ്രവിച്ച പലരും പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുകയും പലതും കണ്ടെത്തുകയും അവ ആധുനിക ശസ്ത്രത്തിന്‍റെ അടിത്തറയാവുകയും ചെയ്തത് ചരിത്രം തിരുത്താന്‍ താല്‍പര്യമില്ലാത്തവര്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.
. " ഗണിതം, ഫിസിക്സ്, കെമിസ്‌ട്രി, വൈദ്യശാസ്ത്രം പോലുള്ള ഭൌതിക വിദ്യകള്‍ക്ക് അക്കാലത്തെ അറബികള്‍ നല്‍കിയ പ്രോല്‍സാഹനത്തിന്ന് ചരിത്രത്തില്‍ വേറെ ഉദാഹരണങ്ങളില്ല. വിസ്‌തൃതമായ ഗ്രീക്ക് വിജ്ഞാനം മുഴുവന്‍ അവര്‍ കുഴിച്ച് പുറത്തെടുത്തു. മൌലികമായ ഗവേഷണങ്ങള്‍ ചെയ്തു. പരീക്ഷണങ്ങള്‍ നടത്തി. ഈ പാറക്കെട്ടിന്‍റെ താഴ്വരയില്‍ ഗണിതവും ഫിസിക്‌സും കെമിസ്‌ട്രിയും വൈദ്യവും എഞ്ചിനീയറിംഗും മുളപൊട്ടുക മാത്രമല്ല, ഫലഭൂയിഷ്ഠമായ മണ്ണിലെന്ന പോലെ പടര്‍ന്നു പന്തലിക്കുക യും ചെയ്തു. " (ആനന്ദ്, ജൈവമനുഷ്യന്‍, പേജ് 69)
ലോകത്തിലെ എല്ലാ മതങ്ങളെയും അപേക്ഷിച്ച്, ഇസ്‌ലാമിന്‍റെ ചിറകിന്‍റെ അടിയിലാണ്‌ ഭൌതിക ശസ്ത്രങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രൊല്‍സാഹനം ലഭിച്ചത്. (ആനന്ദ്, അഭയാര്‍ത്ഥികള്‍, പേജ് 113)

* വിശ്വാസ കാര്യങ്ങള്‍, അനുഷ്ഠാന കാര്യങ്ങള്‍, നിയമങ്ങള്‍, തത്വങ്ങള്‍ എന്നിവ വിവരിക്കുമ്പോള്‍ കേള്‍വി, കാഴ്ച, ബുദ്ധി, ചിന്ത, പഠനം, മനനം, ഗ്രഹിക്കല്‍, ഗുണപാഠമുള്‍ക്കൊള്ളല്‍ മുതലായവ ഇടക്കിടെ ഖുര്‍ആന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് കാണാം.
ഉള്‍ക്കാഴ്ചയോട് കൂടി വിശ്വസിക്കാനും അനുസരിക്കാനുമാണ്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്: 'പറയുക: ഇതാണെന്‍റെ മര്‍ഗ്ഗം; ഞാനും എന്നെ പിന്‍പറ്റിയവരും ഉള്‍ക്കാഴ്ചയോട് കൂടി അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു. (12:108)

* ബുദ്ധിയും യുക്തിയും ചിന്തയും ആലോചനയും മനനവും പണയം വയ്ക്കാനനുവദിക്കാത്ത മതമാണിസ്‌ലാം. അതിന്ന് ആവശ്യമുള്ളത് ചിന്തിക്കുന്ന മനുഷ്യരെയാണ്‌; ചിന്തിക്കാത്ത കഴുതകളെയല്ല.

* ഒരിക്കല്‍ ഒരാളൊരു മൃഗശാല സന്ദര്‍ശിച്ചു. അപ്പോള്‍ എല്ലാ മൃഗങ്ങളും ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കഴുത മാത്രം എന്തോ ഗൌരവത്തില്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു.
അടുത്ത ആഴ്ചയും അയാള്‍ ആ മൃഗശാല സന്ദര്‍ശിച്ചു. അപ്പോള്‍ കഴുത ചിരിച്ചുകൊണ്ടിരിക്കുന്നു. മുറ്റുള്ള മൃഗങ്ങളൊക്കെ മറ്റു പലതില്‍ ഏര്‍പ്പെട്ടിരിക്കകയായിരുന്നു.
ഇതിന്‍റെ കാരണമെന്തെന്ന് അയാള്‍ പുലിയോട് ചോദിച്ചു. പുലി പറഞ്ഞു: കഴിഞ്ഞ ആഴ്ച സിംഹം ഒരു തമാശ പറഞ്ഞിരുന്നു; അത് കേട്ടാണ്‌ ഞങ്ങളെല്ലാം ചിരിച്ചത്. കഴുതക്ക് അത് ഇന്നാണ്‌ മനസ്സിലായത്; അത്കൊണ്ടാണ്‌ അവന്‍ ഇപ്പോള്‍ ചിരിക്കുന്നത്.

KK Alikoya said...

ഖുര്‍ആന്‍ പഠിപ്പിച്ച ചില പ്രാര്‍ത്ഥനകള്‍:
* ഞാന്‍ വിവരദോഷികളില്‍ പെട്ടു പോകുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് അഭയം ചോദിക്കുന്നു. (2:67)
* എനിക്ക് വിവരമില്ലാത്ത കാര്യങ്ങളില്‍, നിന്നെ ഞാന്‍ ചോദ്യം ചെയ്തു പോകുന്നതില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം ചോദിക്കുന്നു. (11:47)
* ഞങ്ങളുടെ കാര്യങ്ങള്‍ വിവേക പൂര്‍വ്വം നിര്‍വഹിക്കാന്‍ ഞങ്ങള്‍ക്ക് സൌകര്യം നല്‍ക്കേണമേ. (18:10)
* എന്‍റെ മനസ്സ് വിശാലമാക്കി തരേണമേ. (20:25)
* എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ. (20:114)
* എനിക്ക് നീ ജ്ഞാനം നല്‍കേണമേ. (37:100)

ബയാന്‍ said...

“= * അന്ധമായ വിശ്വാസം ഖുര്‍ആന്‍ ആവശ്യപ്പെടുന്നില്ല. ചിന്തിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാനാണ്‌ അത് ആവശ്യപ്പെടുന്നത്.“

@ ആലിക്കൊയ:
ബുദ്ധിയുദിക്കുന്നതിന് മുന്നേ കുഞ്ഞുകുട്ടികളില്‍ മദ്രസ്സകളിലും പള്ളികളില്‍ നിന്നും അടിച്ചും തൊഴിച്ചും ഖുറാനും മുഹമ്മദിന്റെ അപദാനങ്ങളും പാടി-പഠിപ്പിക്കുന്നത് - ചിന്തിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാനാണോ ? അതോ അവരെ കഴുതകളാക്കി വരിനിര്‍ത്തിക്കാനോ ?

വര്‍ത്തമാന ഇസ്ലാം മനുഷ്യന്റെ ചിന്താശേഷിയ്ക്ക് അല്പം വിലകല്പിക്കുന്നുണ്ടെങ്കില്‍ - മനുഷ്യന്റെ ബുദ്ധിവളരുന്നത് വരെയെങ്കിലും മതം വിശ്വാസം കുഞ്ഞുമനസ്സില്‍ കുത്തിവെക്കാതിരിക്കണമായിരുന്നു.

പ്രായപൂര്‍ത്തിയാവുന്നവരെയെങ്കിലും രാജ്യതാല്പര്യത്തിന് ഹാനികരമായ മത-ദൈവ-അന്ധവിശ്വാസങ്ങള്‍ തങ്ങളുടെ പൌരനെ പഠിപ്പിക്കരുതെന്ന് നിയമുണ്ടാക്കാന്‍ ഇവിടത്തെ സര്‍ക്കാറിനോ ധൈര്യമുണ്ടായെങ്കില്‍....

KK Alikoya said...

യരല‌വ: "പ്രായപൂര്‍ത്തിയാവുന്നവരെയെങ്കിലും രാജ്യതാല്പര്യത്തിന് ഹാനികരമായ മത-ദൈവ-അന്ധവിശ്വാസങ്ങള്‍ തങ്ങളുടെ പൌരനെ പഠിപ്പിക്കരുതെന്ന് നിയമുണ്ടാക്കാന്‍ ഇവിടത്തെ സര്‍ക്കാറിനോ ധൈര്യമുണ്ടായെങ്കില്‍..."

= അയ്യയ്യോ; രാജ്യ താല്‍പര്യത്തിലും കയറിപ്പിടിച്ചോ?
യുക്തിവാദം ചെലവാക്കാന്‍ വേറെ ഒരു വഴിയും കാണുന്നില്ല; അല്ലേ!
സോവിയറ്റ് യൂണിയനില്‍ മത കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുകയും മതം ആചരിക്കുന്നതും  പഠിപ്പിക്കുന്നതും  നിരോധിക്കുകയും  ചെയ്തിരുന്നു. ആ അവസ്ഥ മുക്കാല്‍ നൂറ്റാണ്ട് തുടര്‍ന്നു. എന്നിട്ടും മതമോ വിശ്വാസമോ ഇല്ലാതാക്കാന്‍ സധിച്ചിരുന്നില്ല. പിന്നീട് ആ അസുര ഭരണം നിലം പതിച്ചപ്പോള്‍ അവിടെ മതത്തിനും വിശ്വാസത്തിനും എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
പിന്നെ ഒരു കാര്യം കൂടി: ഇതേ നിലപാട് തന്നെയായിരുന്നു മക്കയില്‍ മുഹമ്മദ് നബിയോട് അവിടത്തെ ഖുറൈശികള്‍ കാണിച്ചിരുന്നത്. നിങ്ങള്‍ ഒരേ തൂവല്‍ പക്ഷികള്‍!
അല്ല; ഇസ്‌ലാമിനെ നിരോധിച്ചിട്ട് പകരം നല്‍കാന്‍ നിങ്ങളുടെ പക്കല്‍ എന്തുണ്ട്? അതൊന്ന് സമര്‍പ്പിക്കൂ. അത് ഇസ്‌ലാമിനേക്കാള്‍ മെച്ചമാണെങ്കില്‍ ആളുകള്‍ അത് സ്വീകരിച്ചു കൊള്ളുമല്ലോ.

KK Alikoya said...

യരല‌വ said..:
സുധീര്‍‌-ഓയൂര്‍; താങ്കളുടെ സംശയം പ്രസ്കമാണ്; മദ്രസ്സയിലെ മൂന്നാം ക്ലാസിലെ ‘താരീഖ്’ എന്ന പാഠപുസ്തകത്തില്‍ നിന്നും ഖലീഫ ഉസ്മാന്‍ ഖുറാന്‍ ക്രോഡീകരിച്ചതും മറ്റൂ കോപ്പികള്‍ നശിപ്പിച്ചതായും പഠിച്ചിരുന്നു. എന്തു കൊണ്ടാണ് മറ്റു ആധികാരികത കൂടുതല്‍ അവകാശപ്പെടാനാവുന്ന കോപ്പികള്‍ നശിപ്പിച്ചതിനെ കുറിച്ച് ഇവിടെ ഒരു പഠനം കാണുന്നു, താല്പര്യമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. Is the Quaran Pure ? Why were these unique versions
of the Qur'an later destroyed by fire?

= അക്ഷരജ്ഞാനം ഏറെക്കുറെ ഇല്ലെന്ന് തന്നെ പറയാവുന്ന ഒരു ജനത! അവര്‍ കവിതകളും മറ്റും മനഃപാഠമാക്കാറുള്ളവരായിരുന്നു. അതേ പോലെ ഖുര്‍ആനും മനഃപാഠമക്കി സൂക്ഷിച്ചു.എഴുത്ത് വശമുള്ളവര്‍ എഴുതിയും സൂക്ഷിച്ചു. പ്രവാചകന്ന് പ്രത്യേകം എഴുത്തുകാര്‍ ഉണ്ടായിരുന്നു. അവര്‍ ഖുര്‍ആന്‍ മുഴുവനും എഴുതി തന്നെ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍, അത് ഒരു പുസ്തക രൂപത്തില്‍ ആക്കിയിരുന്നില്ല. അത് പിന്നീടാണ്‌ സംഭവിച്ചത്.

താങ്കള്‍ (യരല‌വ) നല്‍കിയ ലിങ്ക് ഞാന്‍ ഫോളോ ചെയ്തു നോക്കി:

* ഉസ്‌മാന്‍റെ ഭരണകാലത്ത് (644 - 656) ഖുര്‍ആന്‍ ക്രോഡീകരിച്ചുവെന്നല്ല; അബൂ ബകറിന്‍റെ കാലത്ത് ഭരണകാലത്ത് (632 - 634) ക്രോഡീകരിച്ചുവെന്നാണ്‌ ആ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്; അതാണ്‌ ശരിയും.

* ആ കോപ്പി നബിയുടെ പത്നിയും ഉമറിന്‍റെ മകളുമായ ഹഫ്‌സയുടെ (മരണം 667) കൈവശമാണുണ്ടായിരുന്നത്. അത് ഉസ്‌മാന്‍റെ കാലത്ത് (644 - 656) അവരോട് വാങ്ങി, പകര്‍പ്പെടുത്താണ്‌ ആറ്‌ സുപ്രധാന കേന്ദ്രങ്ങളിലേക്ക് ഖുര്‍ആന്‍ പ്രതികള്‍ അയച്ചു കൊടുത്തത്.

* രണ്ടു ചട്ടക്കുള്ളിലുള്ള ഒരു ഗ്രന്‍ഥമായി ഖുര്‍ആന്‍ ഒരു മിച്ചു കൂട്ടിയത് അബൂബകറിന്‍റെ ഭരണകാലത്ത് ആണ്‌. ഇതിന്ന് കാരണം ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ മരിച്ചാല്‍ ഖുര്‍ആനിന്‍റെ പൂര്‍ണ്ണ രൂപം നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു.

* ഉസ്‌മാന്‍ കോപ്പികെളെടുത്ത് അയച്ചുകൊടുത്തത് നാട്ടിന്‍റെ പല ഭാഗത്തും ആളുകള്‍ തെറ്റായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കാരണത്താലായിരുന്നു. ഈ ഘട്ടത്തില്‍ തെറ്റായ കോപ്പികള്‍ കത്തിച്ചിട്ടുണ്ട്.

* എന്നാല്‍ ഹഫ്‌സയുടെ ഖുര്‍ആന്‍ വാങ്ങി കത്തിച്ചു എന്ന് പറയുന്നത് ശരിയല്ല.

* ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന് കോപ്പി 667 ഇല്‍ മുസ്‌ലിംകള്‍ നശിപ്പിച്ചുവെന്നാണല്ലോ ഈ ലേഖനത്തില്‍ ഒരിടത്ത് പറയുന്നത്.

* അതേസമയം മറ്റൊരിടത്ത് പറയുന്നു: ഉസ്‌മാന്‍റെ ഭരണ കാലത്ത് (644 - 656) ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍റെ കോപ്പിയെടുത്ത് ഇസ്‌ലാമിക ഭരണപ്ര്ദേശത്തിന്‍റെ നാനാ ദിക്കിലേക്ക് അയച്ചു കൊടുത്തുവെന്ന്.

* ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍റെ കോപ്പി നാട്ടിന്‍റെ നാനാ ഭാഗത്തും അയച്ച് കൊടുത്ത് ഒരു ദശാബ്ദത്തിലേറെ ക്ഴിഞ്ഞ ശേഷം ആ കോപ്പി കത്തിക്കുകയോ? ആ ഖുര്‍ആന്‍റെ കോപ്പിയല്ലേ നാട്ടുന്‍റെ നാനാ ഭാഗത്തുമുള്ളാത്? പിന്നെ ഒറിജിനല്‍ കത്തിക്കുന്നതെന്തിന്‌?

* ഈ പ്രക്രിയയിലൂടെ ഗുരുതരമായ തിരുത്തലും കൈകടത്തലും നടന്നുവെന്നാണ്‌ ലേഖനം പറയുന്നത്, പക്ഷെ, അതിന്നെവിടെയാണവസരം ലഭിച്ചത്?

* സിറിയയിലെയും ഇറാഖിലെയും ജനങ്ങളെ സംബന്ധിച്ച്, അവരുടെ കൈവശം ഉണ്ടായിരുന്ന ഖുര്‍ആനിന്‍റെ പതിപ്പില്‍ തെറ്റുണ്ടെന്നായിരുന്നു ഹുദൈഫ പറഞ്ഞത്.
കേട്ട് പഠിച്ചതും എവിടെ നിന്നോ പകര്‍ത്തെഴുതിയതുമായ ഖുര്‍ആന്‍ ഭാഗങ്ങളാണ്‌ അവരുടെ കൈവശം ഉണ്ടായിരുന്നത്.

* ഇതിന്‍റെ പരിഹാരമായി, ഒരു പുസ്തകത്തില്‍ ക്രോഡീകരിക്കപെട്ട,ഖുര്‍ആന്‍റെ ഏറ്റവും പഴയ (632 - 634) പതിപ്പ് അവലംബിക്കാനാണ്‌ അന്നവര്‍ തീരുമാനിച്ചത്; അല്ലാതെ മാറ്റിയെഴുതാനല്ല.

Sulfikar said...

ആലികോയ

"* ബുദ്ധിക്കും ചിന്തക്കും ഖുര്‍ആന്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്.
'ഇക്കൂട്ടര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അതല്ല; അവരുടെ മനസ്സുകള്‍ക്ക് പൂട്ടുകള്‍ ഇടപെട്ടിട്ടുണ്ടോ?' (47:24)
* അതോടൊപ്പം ബുദ്ധി പ്രയോജനപ്പെടുത്താത്തവരെ ഖുര്‍ആന്‍ അതി നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു: 'മനുഷ്യരിലും ജിന്നുകളിലും ധാരാളം പേരെ നാം നരകത്തിന്ന് വേണ്ടി സൃഷ്ടിച്ചിരിക്കുന്നു. അവര്‍ക്ക് മനസ്സുകളുണ്ട്; എന്നാലവര്‍ ചിന്തിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്; എന്നാലവര്‍ കാണുകയില്ല. അവര്‍ക്ക് കാതുകളുണ്ട്; എന്നാലവര്‍ കേള്‍ക്കുകയില്ല. അവര്‍ കന്നുകാലികളെപ്പോലെയാകുന്നു; അല്ല; അവര്‍ ഏറ്റവും വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധരുമാണ്‌. (7:179 "

നരകം നിറക്കാന്‍ ദൈവം നേര്‍ന്നു നിര്‍ത്തിയിരിക്കുന്ന ചീര്‍ഗെള്സിനെ വ്യാഖ്യാനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണോ. ഞങ്ങള്‍ എങ്ങാനും നന്നായിപോയാല്‍ ദൈവം താങ്കളോട് കോപിക്കും. സാദാരണക്കാരന്‍ ഇതൊക്കെ കണ്ടിട്ടില്ല. പക്ഷെ മുഹമ്മദ്‌ തന്റെ ആകാശ യാത്രയില്‍ ഇതെല്ലാം കണ്ടതല്ലേ. അത് മാത്രമല്ലല്ലോ ഖുറാനില്‍ അന്ത്യ നാള്‍ കഴിഞ്ഞു മാത്രം നരകത്തിലേക്ക് അയക്കും എന്നുപറഞ്ഞിട്ടും മുഹമ്മദിനുവേണ്ടി നരക ശിക്ഷയുടെ ട്രെയിലറും കാണിച്ചു കൊടുത്തില്ലേ. പൂര്‍ണമായ ഒരു ഭാഷ ഉപയോഗിച്ചിട്ടും ഇതൊന്നും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ലോകത്തിലെ അവസാന മനുഷ്യന് വരെ പ്രവാചകനായ മുഹമ്മദിനു സാധിച്ചില്ലേ. താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉപമ ഒരുപാട് പറഞ്ഞതല്ലേ ഒന്ന് ഞാനും പറയാം ഭൂമിയെ മനുഷ്യന്‍ വ്യക്തമായി കണ്ടത് പുറത്തു നിന്നും നോക്കിയപ്പോള്‍ ആയിരുന്നു.

Sulfikar said...
This comment has been removed by the author.
നിഷ്കളങ്കന്‍ said...

ഊഹാധിഷ്ടിതമോ, തെറിവിളിയോ നടത്താതെ മാന്യമായ സംവാദത്തിനു താല്പര്യമുള്ള യുക്തിവാദി സുഹൃത്തുക്കള്‍ക്ക് സംവദിക്കാന്‍ ഒരിടം.

നാവു എന്നാ ബ്ലോഗ്ഗര്‍ പോസ്റ്റു ചെയ്ത വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

മതം യുക്തിവാദം -ഒരു സംവാദം (രണ്ട്)

പപ്പൂസ് said...
This comment has been removed by the author.
പപ്പൂസ് said...

ഞാന്‍ ഒരു സംശയം ചോദിച്ചിരുന്നു.

ക്ഷീരപഥം (milky way) എന്ന നമ്മുടെ ഗാലക്സിയുടെ പ്രായം ഏതാണ്ട് നാലര ബില്യണ്‍ വര്‍ഷങ്ങളാണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണക്കാക്കുന്നത്. 15-18 വരെ ബില്യണ്‍ വര്‍ഷങ്ങള്‍ മുമ്പേ ഉണ്ടായിരുന്ന ഗാലക്സികളെക്കുറിച്ചും അവര്‍ പറയുന്നു. അതിനര്‍ത്ഥം ഈ വിളക്കു വച്ചു പിടിപ്പിച്ച ആകാശം ഭൂമിയെക്കാളും മുമ്പ് ഉണ്ടായതാണ് എന്നല്ലേ? അപ്പൊ പുസ്തകത്തിലെ ആ പ്രസ്താവന എങ്ങനെ ശരിയാവും? ആരെങ്കിലും സഹായിക്കൂ.

കഴുത‍ക്ക് സിംഹം പറഞ്ഞ തമാശ മനസ്സിലാവാന്‍ ഒരാഴ്ചയേ എടുത്തുള്ളു. ഏഴാം നൂറ്റാണ്ടില്‍ പറഞ്ഞു വച്ച ഒരു വലിയ തമാശ ഇനിയും മനസ്സിലാവാത്തവരെ എന്തു വിളിക്കണം?

KK Alikoya said...

സുല്‍ഫികര്‍: 'നരകം നിറക്കാന്‍ ദൈവം നേര്‍ന്നു നിര്‍ത്തിയിരിക്കുന്ന ചീര്‍ഗെള്സിനെ വ്യാഖ്യാനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണോ. ഞങ്ങള്‍ എങ്ങാനും നന്നായിപോയാല്‍ ദൈവം താങ്കളോട് കോപിക്കും.'

= അങ്ങനെയല്ല, സുല്‍ഫീകര്‍. ഞാന്‍ നിങ്ങളോട് ഇത് പറയാതിരുന്നാലാണ്‌ ദൈവം കോപിക്കുക. അത്കൊണ്ടാണ്‌ പറയുന്നത്.
* അവനവന്‍ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം ദൈവത്തിന്‌ മേല്‍ കെട്ടിയേല്‍പ്പിക്കേണ്ടതില്ല. ഓരോ മനുഷ്യനും വിശ്വസിക്കാനും അവിശ്വസിക്കാനും ദൈവം സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വിശ്വാസത്തിനും അവിശ്വാസത്തിനും അവനവന്‍ തന്നെയാണ്‌ ഉത്തരവാദിയാവുക എന്ന് അറിയിച്ചിട്ടുമുണ്ട്. അല്ലാതെ ഇന്ന ആളുകളൊക്കെ നരകത്തില്‍ പോകണം ഇന്നവരൊക്കെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന് ദൈവം സ്വയം തീരുമാനിച്ചിട്ടില്ല. ഉണ്ടെന്ന് അവന്‍ അറിയിച്ചിട്ടുമില്ല.

* നടക്കാന്‍ പോകുന്ന സകല കാര്യങ്ങളും ദൈവം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അത്, ഓരോരുത്തരും എന്താണ്‌ ചെയ്യുകയെന്ന ദൈവത്തിന്‍റെ അറിവനുസരിച്ചാണ്‌ രേഖപ്പെടുത്തിയത്. ഉദാഹരണം; സുല്‍ഫീകര്‍ എന്തൊക്കെ ചെയ്യുമെന്ന് ദൈവത്തിന്ന് നേരത്തെ അറിയാം, ആ അറിവാണ്‌ രേഖപ്പെടുത്തിയത്. അത് തെറ്റുകയില്ല. എന്താണോ രേഖപ്പെടുത്തിയത് അത് തന്നെ സംഭവിക്കും. അതിന്‍റെ ഉത്തരവാദി ദൈവമല്ല; നാം ഓരോരുത്തരും തന്നെയാണ്‌. തീരുമാനമെടുക്കുന്നതാരോ അവര്‍ക്കാണല്ലോ ഉത്തരവാദിത്തം.

ea jabbar said...

44;58-നിനക്കു നിന്റെഭാഷയില്‍ ഇതിനെ(ഖുറാനെ)നാം ലളീതമാക്കീതന്നിട്ടുള്ളത് അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടീമാത്രമാകുന്നു.
.....

47 22:47-ല്‍ പറഞ്ഞിരിക്കുന്നു: وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ (താങ്കളുടെ നാഥങ്കല്‍ ഒരു ദിനം നിങ്ങള്‍ എണ്ണിപ്പോരുന്ന സഹസ്രാബ്ദത്തിനു സമാനമാണ്.) സൂറ അല്‍മആരിജ് സൂക്തം: 470:4-ല്‍ ഇങ്ങനെ കാണാം: تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ (മലക്കുകളും ജിബ്രീലും അവങ്കലേക്കുയരുന്നു. അമ്പത് സഹസ്രാബ്ദം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍). ഇതിന്റെ കൃത്യമായ വിവക്ഷ അല്ലാഹുവിന്നു മാത്രമേ അറിയൂ//////
.....
ലളിതം മനോഹരം !!

Sulfikar said...

"* അവനവന്‍ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം ദൈവത്തിന്‌ മേല്‍ കെട്ടിയേല്‍പ്പിക്കേണ്ടതില്ല. ഓരോ മനുഷ്യനും വിശ്വസിക്കാനും അവിശ്വസിക്കാനും ദൈവം സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വിശ്വാസത്തിനും അവിശ്വാസത്തിനും അവനവന്‍ തന്നെയാണ്‌ ഉത്തരവാദിയാവുക എന്ന് അറിയിച്ചിട്ടുമുണ്ട്. അല്ലാതെ ഇന്ന ആളുകളൊക്കെ നരകത്തില്‍ പോകണം ഇന്നവരൊക്കെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന് ദൈവം സ്വയം തീരുമാനിച്ചിട്ടില്ല. ഉണ്ടെന്ന് അവന്‍ അറിയിച്ചിട്ടുമില്ല."

താന്‍ ആഗ്രഹിക്കുന്നവരെ നേര്‍ വഴിയില്‍ കൊണ്ടുവരുമെന്നും അല്ലാത്തവരെ തള്ളി കളയും എന്നും അവരുടെ ഹൃദയങ്ങളും ചെവികളും അടച്ചിരിക്കുന്നു എന്നും ഖുറാനില്‍ തന്നെയല്ലേ ഉള്ളത്?

ea jabbar said...

താന്‍ ആഗ്രഹിക്കുന്നവരെ നേര്‍ വഴിയില്‍ കൊണ്ടുവരുമെന്നും അല്ലാത്തവരെ തള്ളി കളയും എന്നും അവരുടെ ഹൃദയങ്ങളും ചെവികളും അടച്ചിരിക്കുന്നു എന്നും ഖുറാനില്‍ തന്നെയല്ലേ ഉള്ളത്?
------
വൈരുദ്ധ്യങ്ങളില്ലേയില്ല !! ഏത്? !

ea jabbar said...

സുല്‍ഫീകര്‍ എന്തൊക്കെ ചെയ്യുമെന്ന് ദൈവത്തിന്ന് നേരത്തെ അറിയാം, ആ അറിവാണ്‌ രേഖപ്പെടുത്തിയത്.

അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സുല്‍ഫിക്കര്‍ ഉദ്ദേശിക്കുകയില്ല എന്നു പറഞ്ഞിട്ടുണ്ട്. വൈരുദ്ധ്യങ്ങളില്ലാത്ത കുര്‍ ആനില്‍ !!!!!!

നിഷ്കളങ്കന്‍ said...

താങ്കള്‍ അവസാനം എഴുതിയ കമന്റ് ഒന്ന് ശരിക്കും വായിച്ചു നോക്കൂ

////

47 22:47-ല്‍ പറഞ്ഞിരിക്കുന്നു: وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ (താങ്കളുടെ നാഥങ്കല്‍ ഒരു ദിനം നിങ്ങള്‍ എണ്ണിപ്പോരുന്ന സഹസ്രാബ്ദത്തിനു സമാനമാണ്.) സൂറ അല്‍മആരിജ് സൂക്തം: 470:4-ല്‍ ഇങ്ങനെ കാണാം: تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ (മലക്കുകളും ജിബ്രീലും അവങ്കലേക്കുയരുന്നു. അമ്പത് സഹസ്രാബ്ദം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍). ഇതിന്റെ കൃത്യമായ വിവക്ഷ അല്ലാഹുവിന്നു മാത്രമേ അറിയൂ//////

ഇതിനുള്ള മറുപടിയും അങ്ങ് തന്നെ അതേ കമന്റില്‍ കൊടുത്തു

44;58-നിനക്കു നിന്റെഭാഷയില്‍ ഇതിനെ(ഖുറാനെ)നാം ലളീതമാക്കീതന്നിട്ടുള്ളത് അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടീമാത്രമാകുന്നു.

//////

ലളിതം മനോഹരം !!

ea jabbar said...

‘വൈരുദ്ധ്യമില്ലായ്മ‘ യാണു കുര്‍ ആനിന്റെ ദൈവീകതയ്ക്കുള്ള തെളിവുകളില്‍ ഒന്ന് എന്ന മട്ടിലുള്ള അവകാശവാദത്തെയാണു ഞാന്‍ ഈ പോസ്റ്റിലെ ഉദാഹരണങ്ങളിലൂടെ ഖണ്ഡിക്കാന്‍ ശ്രമിച്ചത്. പരോക്ഷമായി വിശ്വാസി സുഹൃത്തുക്കളും വൈരുദ്ധ്യമുണ്ടെന്നു സമ്മതിക്കുന്നു. പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം തോന്നും , എങ്കിലും വിശദീകരിച്ചു വരുദ്ധ്യം ഇല്ലാതാക്കം എന്നും , മുഫസ്സിറുകള്‍ക്കു തന്നെ ആശയക്കുഴപ്പമുണ്ടായി എന്നും നാം മനസ്സിലാക്കി.
കുര്‍ ആന്‍ മനുഷ്യനാല്‍ രചിക്കപ്പെട്ടതാണെങ്കില്‍ അതിലൊന്നും അസ്വാഭാവികതയില്ല. എന്നാല്‍ സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ ഒരു ദൈവത്തിനു തന്റെ വാക്യങ്ങളെ ആളുകള്‍ക്ക് ആശയക്കുഴപ്പം തോന്നാത്ത വിധം ലളിതമായി പറഞ്ഞുകൊടുക്കാനുള്ള ഭാഷാപരിജ്ഞാനവും പരിശീലനവും കിട്ടാതെ പോയതു മഹാ കഷ്ടം തന്നെ !

ea jabbar said...

ചലവും ചോരയുമല്ലാതെ മറ്റൊന്നും ഭക്ഷിക്കാന്‍ കിട്ടില്ല, മറ്റേ മരത്തിന്റെ കായല്ലാതെ ഒന്നും തിന്നാന്‍ കിട്ടൂല. എന്നിങ്ങനെ പ്രയോഗിക്കുന്നതിനു പകരം,
ചലവും ചോരയും ഭക്ഷണമായി കിട്ടും, എന്നും ആ മരത്തിന്റെ കായും ഈ മരത്തിന്റ് മുള്ളും കിട്ടും എന്നും പറഞ്ഞാല്‍ മതിയായിരുന്നു. അതല്ലെങ്കില്‍ ആ പറഞ്ഞ മൂന്നു സാധനങ്ങളും ചേര്‍ത്ത് ഒരു വാചകത്തില്‍ പറഞ്ഞാലും ശരിയാകും. അശ്രദ്ധകൊണ്ടു സംഭവിക്കുന്ന വൈരുദ്ധ്യങ്ങളാണിതൊക്കെ. അത്തരം വൈരുദ്ധ്യങ്ങള്‍ തന്റെ കൃതിയിലുണ്ടെന്നു മനസ്സിലാക്കാതെ ഇതില്‍ വൈരുദ്ധ്യങ്ങളില്ല എന്നു വീമ്പു പറയാന്‍ പോയതാണിവിടെ കൂടുതല്‍ വിനയായത്. അതും വൈരുദ്ധ്യമായി മാറി !!

ea jabbar said...

"വിചാരം" തുടങ്ങി യുക്തിയും ബുദ്ധിയും സംസ്കാരവും കൊണ്ട് അനുഗ്രഹീതരായ ചിലര്‍ ഇവിടെ നിറച്ച തെറികള്‍ അത് പോലെ ഇവിടെ സൂക്ഷിക്കാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.


----
മുന്നറിയിപ്പ് എല്ലാവര്‍ക്കും ബാധകമായിരിക്കും

ea jabbar said...

ഗൌരവതരമായ വായന ആഗ്രഹിക്കുന്നവര്‍ക്ക് അരോചകമായിത്തീരും ഇത്തരം കമന്റുകള്‍ എന്നതിനാല്‍ എല്ലാവരും സഹകരിക്കുക. ചര്‍ച്ചയില്‍ വന്ന എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി.

KK Alikoya said...

പപ്പൂസ് said...: ക്ഷീരപഥം (milky way) എന്ന നമ്മുടെ ഗാലക്സിയുടെ പ്രായം ഏതാണ്ട് നാലര ബില്യണ്‍ വര്‍ഷങ്ങളാണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണക്കാക്കുന്നത്. 15-18 വരെ ബില്യണ്‍ വര്‍ഷങ്ങള്‍ മുമ്പേ ഉണ്ടായിരുന്ന ഗാലക്സികളെക്കുറിച്ചും അവര്‍ പറയുന്നു. അതിനര്‍ത്ഥം ഈ വിളക്കു വച്ചു പിടിപ്പിച്ച ആകാശം ഭൂമിയെക്കാളും മുമ്പ് ഉണ്ടായതാണ് എന്നല്ലേ? അപ്പൊ പുസ്തകത്തിലെ ആ പ്രസ്താവന എങ്ങനെ ശരിയാവും? ആരെങ്കിലും സഹായിക്കൂ.

= ഇത് വ്യാഖ്യാനിച്ച പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത് ഈ വിവരണത്തില്‍ ക്രമം ഉദ്ദേശിക്കപ്പെട്ടിട്ടില്ല എന്നാണ്‌. പിന്നെ, വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്ന് മറുപടി ശാസ്ത്രത്തിലാണ്‌ അന്വേഷിക്കേണ്ടത്. ആകാശം, ഭൂമി, അവയിലുള്ളവ.. എല്ലാറ്റിനെക്കുറിച്ചും ചിന്തിക്കാന്‍ ആവശ്യപ്പെടുകയാണ്‌ ഖുര്‍ആന്‍ ചെയ്തത്. അതൊരു ശസ്ത്ര കൃതി അല്ലാത്തതിനാല്‍ ഈ വിഷയത്തിന്‍റെ വിശദീകരണം അതില്‍ നല്‍കിയില്ലെന്നത് ഒരു കുറവല്ല. ഖുര്‍ആന്‍ ഒരു മാര്‍ഗ്ഗദര്‍ശന ഗ്രന്‍ഥമാണ്‌. അതിന്നാവശ്യമായതാണ്‌ ഖുര്‍ആനിലുണ്ടാവുക.

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെക്കുറിച്ച് മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു:

"നിങ്ങളുടെ13 സൃഷ്ടിയാണോ കൂടുതല്‍ പ്രയാസകരം, അതല്ല ആകാശത്തിന്റെയോ?14 അല്ലാഹു അതിനെ നിര്‍മിച്ചു. അതിന്റെ മേല്‍പ്പുര നന്നായി ഉയര്‍ത്തി, എന്നിട്ട് സന്തുലിതമായി സ്ഥാപിച്ചു. അതിന്റെ രാവിനെ അവന്‍ മൂടി. പകലിനെ വെളിപ്പെടുത്തുകയും ചെയ്തു.15 ഭൂമിയോ, അനന്തരം അവന്‍ അതിനെ വിസ്തൃതമാക്കി.16അതിനകത്തുനിന്നുതന്നെ അതിലെ ജലവും സസ്യങ്ങളും ഉല്‍പാദിപ്പിച്ചു.17 അതില്‍ പര്‍വതങ്ങളുറപ്പിച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ജീവിത വിഭവമായിട്ടത്രെ ഇതൊക്കെ."18 (Quran 79:27-33)

ഈ സൂക്തങ്ങള്‍ക്ക് മൌലാനാ മൌദൂദി നല്‍കുന്ന വ്യാഖ്യാനം:
16. `അനന്തരം ഭൂമിയെ പരത്തി` എന്നു പറഞ്ഞതിനര്‍ഥം, ആകാശം സൃഷ്ടിച്ച ശേഷമാണ് ഭൂമിയെ സൃഷ്ടിച്ചത് എന്നല്ല. ഇത് നാം ഒരു കാര്യം പറഞ്ഞുകഴിഞ്ഞശേഷം `പിന്നെ ഈ കാര്യം ചിന്തിക്കുക` എന്നു പറയുന്നതുപോലുള്ള ഒരു ശൈലിയാണ്. അതിനര്‍ഥം ഈ രണ്ടു കാര്യങ്ങള്‍ തമ്മില്‍ ഇന്നത് ആദ്യമുണ്ടായി, അനന്തരം മറ്റേതുണ്ടായി എന്ന മട്ടിലുള്ള സംഭവപരമായ ഗതാനുഗതികത്വം ഉണ്ട് എന്നല്ലല്ലോ. രണ്ടും ഒരുമിച്ചുണ്ടായതാണെങ്കിലും ഒരു കാര്യത്തിനുശേഷം മറ്റേ കാര്യം പരിഗണിക്കുക എന്നേ അതിനര്‍ഥമുള്ളൂ. ഈ ശൈലിയിലുള്ള പ്രസ്താവനകള്‍ക്ക് ഖുര്‍ആനില്‍തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. ഉദാഹരണമായി സൂറ അല്‍ഖലമില്‍ പറയുന്നു: عُتُلٍّ بَعْدَ ذَلِكَ زَنِيم (നിഷ്ഠുരനും അതിനുശേഷം ജാരസന്തതിയും). ആദ്യം അയാള്‍ നിഷ്ഠുരനായി, അനന്തരമാണ് ജാരസന്തതിയായിത്തീര്‍ന്നത് എന്ന് അതിനര്‍ഥമില്ല. അയാള്‍ നിഷ്ഠുരനാണ്; അതിനു പുറമേ ജാര സന്തതിയുമാണ് എന്നാണര്‍ഥം. ഇതേപ്രകാരം സൂറ അല്‍ബലദില്‍ പ്രസ്താവിക്കുന്നു: فَكُّ رَقَبَة....... ثُمَّ كَانَ مِنَ الَّذِينَ آمَنُوا (അടിമമോചനം..... പിന്നെ സത്യവിശ്വാസികളില്‍ പെട്ടവനാവുക). ആദ്യം അയാള്‍ സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുക, പിന്നെ സത്യവിശ്വാസം സ്വീകരിക്കുക എന്നല്ല ഇവിടെയും അര്‍ഥം. ഈ സല്‍ക്കര്‍മങ്ങളോടൊപ്പം അവനില്‍ `വിശ്വാസി` എന്ന ഗുണവും ഉണ്ടായിരിക്കണമെന്നാണ്. ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യവും കൂടി ഓര്‍ക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ചിലേടത്ത് ആദ്യം ഭൂമിയുടെ സൃഷ്ടിയും ആകാശസൃഷ്ടി അതിനുശേഷവും പറഞ്ഞിട്ടുണ്ട്. ഉദാഹരണം സൂറ അല്‍ബഖറ 29-ാം 2:29 സൂക്തം. ചിലേടത്ത് ആദ്യം ആകാശത്തിന്റെ സൃഷ്ടിയും അതിനുശേഷം ഭൂമിയുടെ സൃഷ്ടിയും പരാമര്‍ശിച്ചിരിക്കുന്നു. ഈ സൂക്തങ്ങള്‍തന്നെ ഉദാഹരണം. ഇത് വൈരുധ്യമൊന്നുമല്ല. ഇത്തരം സ്ഥലങ്ങളിലൊന്നുംതന്നെ ആകാശമാണോ അതല്ല ഭൂമിയാണോ ആദ്യം സൃഷ്ടിച്ചത് എന്നു പഠിപ്പിക്കുകയല്ല ഉദ്ദേശ്യം. സന്ദര്‍ഭത്തിന്റെ ഔചിത്യം അല്ലാഹുവിന്റെ കഴിവിന്റെ അപാരത ചൂണ്ടിക്കാണിക്കാന്‍ താല്‍പര്യപ്പെടുന്ന സ്ഥലങ്ങളില്‍ ആകാശങ്ങളെ ആദ്യവും ഭൂമിയെ അതിനുശേഷവും പരാമര്‍ശിച്ചിരിക്കുന്നു. വചനസന്ദര്‍ഭം ജനങ്ങള്‍ക്ക് ഭൂമിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ദൈവാനുഗ്രഹങ്ങളെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ താല്‍പര്യപ്പെടുന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ സൃഷ്ടിയെ ആകാശസൃഷ്ടിയുടെ മുമ്പായും പ്രസ്താവിച്ചിരിക്കുന്നു. (കൂടുതല്‍ വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ നാലാംഭാഗം ഹാമീം അസ്സജദഃ 13 (41:13), 14 (41:14) വ്യാഖ്യാനക്കുറിപ്പുകള്‍ കാണുക) Visit: thafheem.net

KK Alikoya said...

Arup said:
"ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു".
ഈ ആശയം Ptolemy വിഭാവനം ചെയ്ത പ്രപഞ്ചം ആയിരിന്നു. ഇതില്‍ സൂര്യന്‍ , ചന്ദ്രന്‍ , അന്ന് അറിവുണ്ടയിരിന്ന അഞ്ചു ഗ്രഹങ്ങള്‍ക്ക്‌ ഓരോ ആകാശം എന്നാ കണക്കില്‍ ഏഴു ആകാശം, പിന്നെ അതിനു മുകളില്‍ നക്ഷത്രങ്ങളുടെ ആകാശം. Ptolemy വിഭാവനം ചെയ്ത ആ പ്രപഞ്ചം churchine സ്വീകാര്യം ആയിരിന്നു, അതെകൊന്ടെന്നാല്‍ ഈ ഏഴു ആകാശത്തിനു മുകളിലായി സ്വര്‍ഗ്ഗവും നരകവും സങ്കല്‍പ്പിക്കാന്‍ പ്രയാസം ഇല്ലായിരിന്നു. ഖുറാനും Ptolemy യുടെ മാതൃക ആണോ സ്വീകരിചിരിനത് എന്ന് സംശയം ഉണ്ടാകുന്നു.

= ആകാശം, ഭൂമി എന്നിവയെക്കുറിച്ചുള്ള ഏതാനും സൂക്തങ്ങളുടെ നമ്പര്‍ ഇവിടെ നല്‍കാം. അവ thafheem.net വെബ് സൈറ്റിന്‍റെ സഹായത്താല്‍ വായിച്ചു നോക്കുക. താങ്കള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരും എന്ന് പ്രതീക്ഷിക്കുന്നു. ഖുര്‍ആന്‍: 2/29, 3/190-191, 7/54, 10/3, 21/30, 21/32, 32/4-5, 41/9-12, 50/6-7, 51/47-48, 79/27-32, 91/5-6.

ea jabbar said...

‘സുമ്മ’ എന്ന പദം ,രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് ‘ചുമ്മാ’ പ്രയോഗിച്ചതാണെന്നും അതു കാലക്രമത്തെ സൂചിപ്പിക്കുന്നതല്ലെന്നുമുള്ള ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ ദുര്‍ബ്ബലമാണ്; യുക്തിരഹിതമാണ്. ‘പിന്നെ’ എന്നു വെറുതെ പ്രയോഗിച്ചുകൊണ്ട് ബന്ധിപ്പിക്കാവുന്ന വിധം പരസ്പരബന്ധമില്ലത്ത രണ്ടു കാര്യങ്ങളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.

സൃഷ്ടികര്‍മ്മത്തിന്റെ ക്രമം സൂചിപ്പിക്കുകയാണെന്ന് ഏതു വായനക്കാരനും ധരിച്ചു പോകുന്ന വിധം കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവിടെ സുമ്മ എന്ന വാക്കുപയോഗിച്ചിട്ടുള്ളത്. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥത്തില്‍ ‘സുമ്മ’ എന്ന പദം അറബി ഭാഷയില്‍ ഉപയോഗിക്കാറുമില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം അല്ലാഹു ആകാശത്തിന്റെ കാര്യത്തിലേക്കു തിരിഞ്ഞു എന്നു തന്നെയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകടമായ ഒരു വൈരുദ്ധ്യത്തില്‍നിന്നു ഖുര്‍ ആനിനെയും ‘അല്ലാഹു’വിനെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു മലക്കം മറിച്ചിലായി മാത്രമേ ഈ വ്യാഖ്യാനത്തെ കാണേണ്ടതുള്ളു.

ഈ വിഷയം ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നതാകും ഉചിതം.

ea jabbar said...

مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌? [2-106]
(Nothing of our revelation (even a single verse) do we abrogate or cause be forgotten, but we bring (in place) one better or the like thereof) [2:106]. The commentators of the Qur’an said: “The idolaters said: ‘Do you not see that Muhammad commands his Companions with something and then forbids them from the same and commands them to the exact opposite. One day he says something and the following day he retracts it. This Qur’an is nothing but the speech of Muhammad who has invented it. It is a speech that contradicts itself’. Allah, exalted is He, therefore revealed this verse (And when We put a revelation in place of (another)…) [16:101] and also (Nothing of our revelation (even a single verse) do we abrogate or cause be forgotten, but we bring (in place) one better or the like thereof…)”. [vakhidi]
(ഒരു സൂക്തത്തില്‍ തന്നെയുള്ള വൈരുദ്ധ്യം കാണുക )

ea jabbar said...

സര്‍വ്വശക്തന്‍ തന്റെ ആയത്തുകള്‍ മെച്ചപ്പെടുത്തുകയും മാറ്റം വരുത്തുകയും ചെയ്യുമെന്ന്!

“...അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ യാതൊരു മാറ്റവുമില്ല.“[10-64]

ആദ്യം മോശപ്പെട്ടത് ഇറക്കി പിന്നെ അല്‍പ്പം കൂടി മെച്ചപ്പെട്ടതുകൊണ്ട് ആദ്യത്തേതു ക്യാന്‍സല്‍ ചെയ്യുമത്രേ സര്‍വ്വശക്തന്‍ !! ഇതിലും വലിയ വൈരുദ്ധ്യം മറ്റെന്തുണ്ട്?

ea jabbar said...

കുര്‍ ആന്‍ എഴുതിയ “ദൈവം” ഏതെന്നു സാമാന്യബുദ്ധി മരവിച്ചിട്ടില്ലാത്തവര്‍ക്കൊക്കെ മനസ്സിലാക്കാന്‍ ഈ ഒരൊറ്റ ആയത്തു മതി !

Help said...

കുരുത്തം കെട്ടവന്‍ ....
മി. ആലിക്കോയയോട്‌ പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ എരണം കെട്ട Helpര്‍ മാരുടെ സഹായം താങ്കള്‍ക്ക്‌ കൂടിയേ തീരൂ. നടക്കട്ടെ, നടക്കട്ടെ.

ഒരു കാര്യം .... ചര്‍ച്ച അലി മാഷും ജബ്ബാര്‍ മാഷും തമ്മില്‍ നടക്കട്ടെ... രണ്ടേ രണ്ടു പേര്‍ മാത്രം ... ബാക്കിയുള്ള ആരും ഇടപെടരുത്.... ട്രാക്കിംഗ് കമന്റുകള്‍ ഇടാം....റെഫരിമാര്‍ ആരും വേണ്ട.... ബാക്കിയുള്ളവര്‍ പുറമേ നിന്ന് കളി വീക്ഷിച്ചാല്‍ മതി.... എല്ലാവര്ക്കും സമ്മതമാണെങ്കില്‍ ...!

ea jabbar said...

idolaters said: ‘Do you not see that Muhammad commands his Companions with something and then forbids them from the same and commands them to the exact opposite. One day he says something and the following day he retracts it. This Qur’an is nothing but the speech of Muhammad who has invented it. It is a speech that contradicts itself’. Allah, exalted is He, therefore revealed this verse

ഈ വൈരുദ്ധ്യം അന്നത്തെ മുശ്രിക്കുകള്‍ ചൂണ്ടിക്കാട്ടിയ സന്ദര്‍ഭത്തില്‍ അവര്‍ക്കുള്ള മറുപടിയായാണ് ഈ മഹാ വൈരുദ്ധ്യം വിളമ്പിയത് !!

നിഷ്കളങ്കന്‍ said...
This comment has been removed by the author.
നിഷ്കളങ്കന്‍ said...
This comment has been removed by the author.
നിഷ്കളങ്കന്‍ said...
This comment has been removed by the author.
KK Alikoya said...

രണ്ടും ഒരുമിച്ചുണ്ടായതാണെങ്കിലും ഒരു കാര്യത്തിനുശേഷം മറ്റേ കാര്യം പരിഗണിക്കുക എന്നേ അതിനര്‍ഥമുള്ളൂ. ഈ ശൈലിയിലുള്ള പ്രസ്താവനകള്‍ക്ക് ഖുര്‍ആനില്‍തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. ഉദാഹരണമായി സൂറ അല്‍ഖലമില്‍ പറയുന്നു: عُتُلٍّ بَعْدَ ذَلِكَ زَنِيم (നിഷ്ഠുരനും അതിനുശേഷം ജാരസന്തതിയും). ആദ്യം അയാള്‍ നിഷ്ഠുരനായി, അനന്തരമാണ് ജാരസന്തതിയായിത്തീര്‍ന്നത് എന്ന് അതിനര്‍ഥമില്ല. അയാള്‍ നിഷ്ഠുരനാണ്; അതിനു പുറമേ ജാര സന്തതിയുമാണ് എന്നാണര്‍ഥം. ഇതേപ്രകാരം സൂറ അല്‍ബലദില്‍ പ്രസ്താവിക്കുന്നു: فَكُّ رَقَبَة....... ثُمَّ كَانَ مِنَ الَّذِينَ آمَنُوا (അടിമമോചനം..... പിന്നെ സത്യവിശ്വാസികളില്‍ പെട്ടവനാവുക). ആദ്യം അയാള്‍ സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുക, പിന്നെ സത്യവിശ്വാസം സ്വീകരിക്കുക എന്നല്ല ഇവിടെയും അര്‍ഥം. ഈ സല്‍ക്കര്‍മങ്ങളോടൊപ്പം അവനില്‍ `വിശ്വാസി` എന്ന ഗുണവും ഉണ്ടായിരിക്കണമെന്നാണ്. ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യവും കൂടി ഓര്‍ക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ചിലേടത്ത് ആദ്യം ഭൂമിയുടെ സൃഷ്ടിയും ആകാശസൃഷ്ടി അതിനുശേഷവും പറഞ്ഞിട്ടുണ്ട്.

KK Alikoya said...

വിചാരം: "എടോ മണ്ട ശിരോമണി ഖുറാനെ പോലെ ഒരു ഫക്ക് സാധനത്തെ പറ്റി ചിന്തിച്ച് സമയം കളയാതെ എം,ടിയുടെ വല്ല നോവലും വായിച്ച് സമയത്തെ ഉപയുക്തമാക്കൂ സകോദരാ…"

I have always held the religion of Muhammad in high estimation because of its wonderful vitality. It is the only religion which appears to me to possess that assimilating capacity to the changing phase of existence which can make its appeal to every age. I have studied him -the wonderful man and in my opinion far from being an anti-Christ, he must be called the savior of humanity. I believe if a man like him were to assume the dictatorship of the modern world, he would bring it the much needed peace and happiness. I prophesied about the faith of Muhammad that it would be acceptable to the Europe of tomorrow as it is to be acceptable to the Europe of today.
(George Bernard Shaw: The Genuine Islam.)

പപ്പൂസ് said...

ചിലേടത്ത് ഒന്നും ചിലേടത്ത് വേറൊന്നും പറയുന്നതിനെയല്ലേ, ആലിക്കോയാക്കാ വൈരുദ്ധ്യം എന്നു പറയുന്നത്?

സര്‍വശക്തന്‍റെ ഒരു ദിവസത്തിന് ഒരു സഹസ്രാബ്ദം കണക്കു കൂട്ടിയാലും അമ്പത് സഹസ്രാബ്ദം കണക്കു കൂട്ടിയാലും ഭൂമിയില്‍ വെള്ളവും ആഹാരവും ഉണ്ടാക്കാനെടുത്ത ദിവസക്കണക്ക് ശാസ്ത്രജ്ഞന്മാരുടെ കണക്കുകളുമായി ചേരില്ലെന്നു പറഞ്ഞാല്‍ താങ്കള്‍ക്ക് മറ്റു വ്യാഖ്യാനങ്ങളുണ്ടാവും.

"KK Alikoya said: നടക്കാന്‍ പോകുന്ന സകല കാര്യങ്ങളും ദൈവം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അത്, ഓരോരുത്തരും എന്താണ്‌ ചെയ്യുകയെന്ന ദൈവത്തിന്‍റെ അറിവനുസരിച്ചാണ്‌ രേഖപ്പെടുത്തിയത്. ഉദാഹരണം; സുല്‍ഫീകര്‍ എന്തൊക്കെ ചെയ്യുമെന്ന് ദൈവത്തിന്ന് നേരത്തെ അറിയാം, ആ അറിവാണ്‌ രേഖപ്പെടുത്തിയത്. അത് തെറ്റുകയില്ല. എന്താണോ രേഖപ്പെടുത്തിയത് അത് തന്നെ സംഭവിക്കും. അതിന്‍റെ ഉത്തരവാദി ദൈവമല്ല; നാം ഓരോരുത്തരും തന്നെയാണ്‌. തീരുമാനമെടുക്കുന്നതാരോ അവര്‍ക്കാണല്ലോ ഉത്തരവാദിത്തം."

അപ്പോള്‍ ദുര്‍ന്നടത്തക്കാരന്‍ അങ്ങനെയാവണമെന്ന് ദൈവം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെന്നല്ലേ ആലിക്കോയാക്ക തന്നെ പറയുന്നത്? അതിന്‍റെ ഉത്തരവാദിത്തം പിന്നെങ്ങനെ മനുഷ്യനില്‍ കെട്ടി വക്കാനാവും? ഞാനെന്താ ഇങ്ങനെ വേണ്ടാത്ത ചോദ്യം ചോദിച്ചു പോകുന്നത്!

സത്യത്തില്‍ ഖുര്‍ആന്‍ ദുരുപയോഗം () ചെയ്യപ്പെടുകയാണ്. പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിലൂടെ ഖുര്‍ആന്‍ വളച്ചൊടിക്കപ്പെടുകയാണ്. അതില്‍ നേരെ ചൊവ്വേ പറഞ്ഞിട്ടുള്ള കാര്യങ്ങളെ സമകാലികമായ അറിവുകളുടെ ബലത്തില്‍ കരുതിക്കൂട്ടിയുള്ള വളച്ചൊടിക്കല്‍. ഏതായാലും എനിക്കു ഭൂമിയോ ആകാശമോ കോഴിയോ മുട്ടയോ ആദ്യമുണ്ടായതെന്ന കാര്യത്തില്‍ ഇനി സംശയമില്ല. എന്തിനു സംശയിക്കണം. പടച്ചവന്‍ ഏതാദ്യം ഉണ്ടാക്കിയോ അത് ആദ്യം ഉണ്ടായി.

ചിന്തകന്‍ said...

ഒരു കാര്യം .... ചര്‍ച്ച അലി മാഷും ജബ്ബാര്‍ മാഷും തമ്മില്‍ നടക്കട്ടെ... രണ്ടേ രണ്ടു പേര്‍ മാത്രം ... ബാക്കിയുള്ള ആരും ഇടപെടരുത്.... ട്രാക്കിംഗ് കമന്റുകള്‍ ഇടാം....റെഫരിമാര്‍ ആരും വേണ്ട.... ബാക്കിയുള്ളവര്‍ പുറമേ നിന്ന് കളി വീക്ഷിച്ചാല്‍ മതി.... എല്ലാവര്ക്കും സമ്മതമാണെങ്കില്‍ ...!

എനിക്ക് സമ്മതമാണ്...

മുഹമ്മദ് ഖാന്‍(യുക്തി) said...

KK Alikoya said..
= * അന്ധമായ വിശ്വാസം ഖുര്‍ആന്‍ ആവശ്യപ്പെടുന്നില്ല. ചിന്തിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാനാണ്‌ അത് ആവശ്യപ്പെടുന്നത്. /അദ്രശ്യ കാര്യങ്ങളില്‍ വിശ്വസിക്കുകയുംനിസ്ക്കാരം നിലനിര്‍ത്തൂകയും നാം നല്‍കിയതില്‍നിന്നും ധര്‍മ്മം കൊടുക്കുകയും ചെയ്യുന്നവരും-ഖുറാന്‍ 2:3/- ഇവിടെ അലിസാഹിബാണോ വൈരുദ്യം വരുത്തിവെക്കുന്നത്.
അവര്‍ക്ക് മനസ്സുകളുണ്ട്; എന്നാലവര്‍ ചിന്തിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്; എന്നാലവര്‍ കാണുകയില്ല. അവര്‍ക്ക് കാതുകളുണ്ട്; എന്നാലവര്‍ കേള്‍ക്കുകയില്ല. അവര്‍ കന്നുകാലികളെപ്പോലെയാകുന്നു; അല്ല; അവര്‍ ഏറ്റവും വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധരുമാണ്‌. (7:179)/. ഖുറാ‍ന്‍- 2:7-അവരുടെ ഹ്രദയങ്ങള്‍ക്കും കാതിനു അല്ലാഹു മുദ്രവെച്ചിരിക്കുന്നു,അവരുടെ കണ്ണകള്‍ക്ക് മൂടീയുണ്ട്.-ഇവിടേ വൈരുദ്യം അല്ലാഹുവിന്റെ വകയോ. alikoya said...ആകാശം എങ്ങനെ ഉന്നതമാക്കപെട്ടുവെന്നും; Pikthal: who hath appointed earth a resting place and the SKY a CANOPY-മേല്‍ക്കുര-ഖുറാന്‍ 2:22/ ഇവിടെ മേല്‍ക്കുരയെ അലിക്കോയ സാഹിബ് -ഉന്നതമാക്കി-എന്തിനു വേണ്ടിയാണ് ഈ തവളച്ചാട്ടം?അലിക്കൊയ സാഹിബേ 89:17-20 അല്ല 88:17-20 ആണ് താങ്കള്‍ ക്വാട്ട് ചെയ്തത് (സൂറത്തൂല്‍ ഗ്വാശിയാ).പിക്ക്താളിന്റെ പരിഭാഷ-and the heaven how it is RAISED/.

സുധീര്‍_ഓയൂര്‍ said...

യരലവ :
എന്തു കൊണ്ടാണ് മറ്റു ആധികാരികത കൂടുതല്‍ അവകാശപ്പെടാനാവുന്ന കോപ്പികള്‍ നശിപ്പിച്ചതിനെ കുറിച്ച് ഇവിടെ ഒരു പഠനം കാണുന്നു, താല്പര്യമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. Is the Quaran Pure ? Why were these unique versions
of the Qur'an later destroyed by fire?

യരലവ ലിങ്ക് തന്നതിന് വളരെ അധികം നന്ദി , അതൊന്നും അലികോയ പോലുള്ളവര്‍ക്ക് മനസിലാകില്ല , മനസിലായാലും വളച്ചൊടിച്ചു അതിനു ഞായീകരണങ്ങളും കണ്ടുപിടിക്കും . മുഹമ്മദിന്റെ ശേഷം വളരെ താമസിക്കാതെ തന്നെ ദൈവത്തിന്റെ പോത്തകത്തില്‍ തെറ്റുകള്‍ വന്നു , കുറെ കത്തിച്ചു കളഞ്ഞു എന്നും ഒക്കെ വെക്തമാണ് , അത് അക്ഷര തെറ്റായാലും , ആശയ തെറ്റായാലും , ദൈവത്തിന്റെ കഴിവുകേട് എന്നല്ലാതെ എന്ത് പറയാന്‍ . സൊന്തം പൊത്തകം തെറ്റുകൂടാതെ സംരക്ഷിക്കാനുള്ള ഒരു മാര്‍ഗം പോലും ദൈവത്തിനു അറിയില്ലായിരുന്നു .

അലികോയ :ഖുര്‍ആന്‍ തന്നെ അതിലെ സൂക്തങ്ങളെ (1. സ്പഷ്ടമായത്, 2. ഉപമാ രൂപത്തിലുള്ളത്, എന്നിങ്ങനെ) രണ്ടായി വേര്‍ തിരിച്ചിട്ടുണ്ട്. അദൃശ്യ ലോകത്തെ സംബന്ധിച്ച വിവരണങ്ങള്‍ രണ്ടാം ഇനത്തില്‍ പെട്ടതാണ്‌. അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല.

മനുഷ്യന് മനസിലാക്കാന്‍ പറ്റാത്തതും മനുഷ്യന് മനസിലാക്കാന്‍ കഴിവ് നല്‍കാത്തതും മായ കാര്യങ്ങള്‍ എന്തിനു മനുഷ്യന് വേണ്ടി സൃഷ്ടിച്ചു എന്ന് പറയുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തി . അത് കൊണ്ടല്ലേ മനുഷ്യന്‍ തന്റെ യുക്തി ഉപയോഗിച്ചു ദൈവത്തിനു നേരെ ചോധിയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ നിങ്ങളെ പോലെ യുള്ള വര്‍ക്ക് മറുപടി പറയാന്‍ ഇത്ര വിയര്‍പ്പു ഒഴുക്കേണ്ടി വരുന്നത് .

അലികോയ
'പറ', ഔണ്‍സ് ഗ്ലാസില്‍ കൊള്ളിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ? കടല്‍ക്കരയില്‍ ഒരു കൊച്ചു കുഴിയെടുത്ത്, തന്‍റെ കൈക്കുമ്പിളില്‍ വെള്ളം കോരിക്കൊണ്ട് വന്ന് അതിലൊഴിച്ച് കടല്‍ വറ്റിക്കാന്‍ ശ്രമിച്ച കൊച്ചു കുസൃതിക്കുട്ടിയെ പോലെ ഒരു മുതിര്‍ന്ന യുക്തിവാദി ആകാന്‍ പാടുണ്ടോ?

........

ഇതൊക്കെ സംഭവിച്ചത് നിങളുടെ മഹാനായ പ്രവാചകനാണ് , പ്രപഞ്ചമാകുന്ന മാകുന്ന മഹാരഹസ്യതിന്റെ അറ്റവും മൂലയും ഒക്കെ ഏതോ പൂര്‍വികന്‍ മാര്‍ സങ്കല്‍പ്പിച്ചു വെച്ചത് ഒക്കെ അങ്ങേരുടെ കൂടെ പോടുപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് ദൈവം എന്നോട് അരുളിയത് അആനു എന്ന് പറഞ്ഞു മനുഷ്യരെ പറ്റിക്കാന്‍ സ്രെമിച്ചപ്പോള്‍ മനുഷ്യന്‍ പുരോഗമിക്കും എന്നും പ്രപഞ്ചത്തെ കുറിച്ചു അവന്‍ അറിയാന്‍ സ്രെമിക്കും എന്ന് പാവം കക്ഷി മന്സിലാക്കിയിരുനില്ല . ഒപ്പം അലികൊയയെ പോലുള്ളവര്‍ കുഴിയില്‍ വീണുകിടന്നു ഉപമകളും , കഥകളും തപ്പെണ്ട് വരുമെന്നും .

പിന്നെ അലികോയ, ഒരു കേട്ടറിഞ്ഞ ഒരു കാര്യം പറഞ്ഞു പോയതില്‍ ഒരു യുക്തിവാദി സങ്കടനയിലെയും അംഗം അല്ലത്ത എന്നെ യുക്തിവാദി അക്കിയത്തിലും , നിങ്ങളുടെ മറ്റു വിമര്‍ശങ്ങളും സീകരിക്കുന്നു , നിങ്ങളുടെ ദൈവം നിങ്ങള്ക്ക് ഒരിക്കി വെച്ചിരിക്കുന്ന കള്ളിനും പെണ്ണിനും വേണ്ടി വെറുതെ ഒരു മതവിശോസി ആയി ജീവിക്കുനതിലും നല്ലത് , ഈ മനോഹര തീരത്ത് , മറ്റാര്‍ക്കും ഉപദ്രവം അകാതെയും , സോയം ശേരിയെന്നു തോന്നുനത് വിസോസിച്ചും ,അത് അനുസരിച്ച് ജീവിക്കുനത് ആണ് നല്ലത് എന്ന് കരുതുന്നു

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍ said....ലളിതം മനോഹരം !! മനുഷ്യരോടു സംവദിക്കുബോള്‍ 2 ദിനം എന്നു പറയുകയും ആ 2ദിനത്തേ ആയിരം കൊല്ലമെന്നു മറ്റൊരിടത്തൂ വിവരിക്കുകയും അല്ല അന്‍പതിനായിരമെന്നു വേറോരു ഭാഗത്ത് വിശദീകരിക്കുകയും ചെയ്യുന്നത് ‌-‌ലളിതം മനോഹരം- തന്നെ!നിഷ്കളങ്കന്‍- ഇതിന്റെ കൃത്യമായ വിവക്ഷ അല്ലാഹുവിന്നു മാത്രമേ അറിയൂ//////
-എത്ര ലളിതം മനോഹരമീ.....

അവര്‍ണന്‍ said...

ദൈവത്തെ അന്വേഷിച്ചു നടന്നു നേരം കളയാതെ എല്ലാവരും സമാധാനത്തില്‍ ജീവിക്കാന്‍ നോക്കുന്നതല്ലേ ബുദ്ധി.?

മുഹമ്മദ് ഖാന്‍(യുക്തി) said...

അലിക്കോയ സഹിബ് * എനിക്ക് വിവരമില്ലാത്ത കാര്യങ്ങളില്‍, നിന്നെ ഞാന്‍ ചോദ്യം ചെയ്തു പോകുന്നതില്‍ നിന്ന് നിന്നോട് ഞാന്‍ അഭയം ചോദിക്കുന്നു. (11:47)വീണ്ടും അലിക്കോയ സഹിബ് said... എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ. (20:114)
* എനിക്ക് നീ ജ്ഞാനം നല്‍കേണമേ. (37:100) അലിക്കോയ സാഹിബേ ഈ പ്രാര്‍തനകളില്‍ താങ്കള്‍ ഒരു വൈരുധ്യവും കണുന്നില്ലേ!അലിക്കോയ സാഹിബ് said...
ലോകത്തിലെ എല്ലാ മതങ്ങളെയും അപേക്ഷിച്ച്, ഇസ്‌ലാമിന്‍റെ ചിറകിന്‍റെ അടിയിലാണ്‌ ഭൌതിക ശസ്ത്രങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രൊല്‍സാഹനം ലഭിച്ചത്. (ആനന്ദ്, അഭയാര്‍ത്ഥികള്‍, പേജ് 113)--ലോകത്തൂ ജനിച്ച ഒന്നാമത്തെ മനുഷ്യനാണ് ആദമെന്ന് പറഞ്ഞത് ഇടമറുകിനെ അല്‍ഭുതപ്പെടുത്തിയിട്ടു ണ്ട്.പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ ഇതംഗീകരിക്കുകയില്ല, പരിണാമ സിദ്ധാന്തം സുസ്ഥാപിതവും അനിഷേധ്യവുമായ യാഥാര്‍ത്യമാണന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലന്നിരിക്കെ--(ഒ അബ്ദുറഹിമാന്‍ സഹിബ് -യുക്തിവാദികളും ഇസ്ലാമും പേജ് 25)എങ്ങനെയുണ്ട് ഇസ്ലാമിന്റെ കീഴിലെ ശാസ്ത്ര വളര്‍ച്ച...
Home
What is the evidence for evolution?

Sub-topics (containing additional resources):

Homology and analogy , Observations of evolution

Resources:
Lines of evidence: The science of evolution
The theory of evolution is broadly accepted by scientists — and for good reason! Learn about the diverse and numerous lines of evidence that support the theory of evolution.

15 evolutionary gems
This succinct briefing describes 15 examples drawn from recent research that demonstrate evolutionary theory’s power to explain natural phenomena, along with some of their supporting lines of evidence--from whale fossils to the latest in genetics.
This resource is available from Nature magazine.

നിഷ്കളങ്കന്‍ said...

പ്രിയ യുക്തി,

ഐന്‍സ്റ്റീന്‍ പ്രപഞ്ചത്തെ കുറിച്ച് എന്ത് പറയുന്നു?


Do you believe in God? "I'm not an atheist. I don't think I can call myself a pantheist. The problem involved is too vast for our limited minds. We are in the position of a little child entering a huge library filled with books in many languages. The child knows someone must have written those books. It does not know how. It does not understand the languages in which they are written. The child dimly suspects a mysterious order in the arrangement of the books but doesn't know what it is. That, it seems to me, is the attitude of even the most intelligent human being toward God. We see the universe marvelously arranged and obeying certain laws but only dimly understand these laws."


എത്ര ലളിതം മനോഹരമീ.....

അനന്തമാജ്ഞാതമവര്‍ണ്ണനീയം ......

Read more: http://www.time.com/time/magazine/article/0,9171,1607298-2,00.html

നിഷ്കളങ്കന്‍ said...
This comment has been removed by the author.
നിഷ്കളങ്കന്‍ said...

യുക്തി പറഞ്ഞു:

എങ്ങനെയുണ്ട് ഇസ്ലാമിന്റെ കീഴിലെ ശാസ്ത്ര വളര്‍ച്ച...

///////


പ്രമുഖ യുക്തിവാദിയും ഇടത്‌സഹയാത്രികനുമായ ഡോ. മുഹമ്മദലിയുടെ പുസ്തകത്തില്‍ നിന്ന്.

ജ്ഞാനോദയം ഇസ്ലാമിലൂടെ

മുഹമ്മദ് ഖാന്‍(യുക്തി) said...

..naj said...എന്തായാലും ഹോപ്കിന്സിനെ ഞമ്മക്ക് പുടിക്കൂല. മാറ്റി പറയുന്ന മണ്ടത്തരത്തിന് എന്റെ യുക്തിയെ പണയം വെക്കുന്നില്ല..../. സ്റ്റീഫന്‍ ഹോക്കിങ്ക് ഒരിത്തും ദൈവത്തേകൂറിച്ചുള്ള അഭിപ്രായം മാറ്റി പറഞ്ഞിട്ടില്ല. അദ്ധേഹത്തിന്റെ A Brief history Of time എന്ന പുസ്തകം അവസാനിപ്പിക്കുന്നത് ‘If we find the answer to that,it would be the ultimate triumph of human reason-for then we would know the mind of god' എന്നെഴുതിയാണ്.ഇവിടെ God എന്നത് മെറ്റാഫറീക് ആയ പ്രയോഗമാണ്.ആ പുസ്തകത്തിലെ പേജ് 149ല്‍ ഹാക്കിങ് പറയുന്നു-But if the universe is really completely self-contained ,having no boundary or edge ,it would have neither beginning nor end ;it would simply be, what place ,then for a creator.ഇതു തന്നെയാണ് ഇപ്പേള്‍ അടുത്തിടെ മറ്റോരു വിധത്തില്‍ പറഞ്ഞതും.

നിഷ്കളങ്കന്‍ said...

യുക്തി പറഞ്ഞു:

What is the evidence for evolution?

/////

യുക്തി,

Darwinism refuted

visit:


ഡാര്‍വിനും പരിണാമവും, കുറെ തട്ടിപ്പുകളും. ശാസ്ത്രവിദ്യാര്‍ഥികളുടെ അന്ധവിശ്വാസങ്ങള്‍

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ നിഷ്കളങ്കന്‍,രാത്രിയിലെ കമന്റുകള്‍ സാംവാദപരം തന്നെയാണ്. നമുക്ക് തുടരാം....സമയം 3.pm 7/10/10.

KK Alikoya said...

പപ്പൂസ്: സര്‍വശക്തന്‍റെ ഒരു ദിവസത്തിന് ഒരു സഹസ്രാബ്ദം കണക്കു കൂട്ടിയാലും അമ്പത് സഹസ്രാബ്ദം കണക്കു കൂട്ടിയാലും ഭൂമിയില്‍ വെള്ളവും ആഹാരവും ഉണ്ടാക്കാനെടുത്ത ദിവസക്കണക്ക് ശാസ്ത്രജ്ഞന്മാരുടെ കണക്കുകളുമായി ചേരില്ലെന്നു പറഞ്ഞാല്‍ താങ്കള്‍ക്ക് മറ്റു വ്യാഖ്യാനങ്ങളുണ്ടാവും.
= സൃഷ്ടിപ്പ് എത്ര ഘട്ടങ്ങളില്‍ എന്ന് മാത്രമേ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളു. ഓരോ ഘട്ടത്തിന്‍റെയും ദൈര്‍ഘ്യമെത്ര എന്ന് ഖുര്‍ആന്‍ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ, ശാസ്ത്രജ്ഞന്‍ ഇന്ന് പറയുന്ന കണക്കല്ല നാളെ പറയുക. ഇപ്പോള്‍ തന്നെ എല്ലാവരും പറയുന്നതും ഒരേ കണക്കല്ല. ആ കണക്കുകളെല്ലാം 'ശാസ്ത്ര നിഗമനങ്ങള്‍' മാത്രമാണ്‌. ശാസ്ത്ര സത്യങ്ങളുമായി ഖുര്‍ആന്‍ ഏറ്റുമുട്ടുകയില്ല; എന്നേ പറയാന്‍ കഴിയുകയുള്ളു. ശാസ്ത്ര നിഗമനങ്ങള്‍ അന്തിമമല്ലാത്തതിനാല്‍ അവയെ അവലംബിച്ച് ഖുര്‍ആനെ ചോദ്യം ചെയ്യുന്നത് യുക്തിയല്ല.


പപ്പൂസ്: അപ്പോള്‍ ദുര്‍ന്നടത്തക്കാരന്‍ അങ്ങനെയാവണമെന്ന് ദൈവം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെന്നല്ലേ ആലിക്കോയാക്ക തന്നെ പറയുന്നത്?
* തീരുമാനിച്ചിട്ടുണ്ടെന്നല്ലേ
= അങ്ങനെ ഉണ്ടെന്നോ ഇല്ലെന്നോ ഞാന്‍ എന്താ പറഞ്ഞത്? ഒരാഴ്ച കഴിയുമ്പോള്‍ മനസ്സിലാകുനുണ്ടോ എന്ന് നോക്കണം.

KK Alikoya said...

പപ്പൂസ്: ചിലേടത്ത് ഒന്നും ചിലേടത്ത് വേറൊന്നും പറയുന്നതിനെയല്ലേ, ആലിക്കോയാക്കാ വൈരുദ്ധ്യം എന്നു പറയുന്നത്?
= ആദ്യം ഖുര്‍ആന്‍ എന്താണെന്നും അത് എങ്ങനെയാണ്‌ പഠിക്കേണ്ടത് എന്നും പഠിക്കണം. അങ്ങനെ പഠിച്ചാല്‍ ഖുര്‍ആനില്‍ വൈരുദ്ധ്യം കാണില്ല. പിന്നെ, ഇപ്പോള്‍ താങ്കളും മറ്റു ചിലരും ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് 'ഖുര്‍ആനില്‍ വൈരുദ്ധ്യം ഉണ്ടെന്ന് വരുത്താനുള്ള അഭ്യാസമാണ്‌. (ഖുര്‍ആന്‍ കൊണ്ട് ചീലരെ നേര്‍മാര്‍ഗ്ഗത്തിലും വേറെ ചിലരെ ദുര്‍മാര്‍ഗ്ഗത്തിലും ആക്കുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. രണ്ടു തരം പഠനങ്ങളുടെ അനന്തര ഫലം!!) അതോടൊപ്പം വല്ലപ്പോഴുമൊക്കെ ഈ ഖുര്‍ആന്‍ പഠിക്കേണ്ടത് പോലെ ഒന്ന് പഠിക്കാന്‍ ശ്രമിക്കണം. മൌദൂദി എഴുതി:
"അതേപോലെ, ബഹുമുഖമായ ജീവിതത്തിന്റെ ഓരോ വകുപ്പും ഓരോ മേഖലയും വേറിട്ടെടുത്ത് തല്‍സംബന്ധമായ നിയമനിര്‍ദേശങ്ങളെല്ലാം ക്രമത്തില്‍ പ്രതിപാദിച്ചിരിക്കും- ഇതൊക്കെയാവും അയാളുടെ പ്രതീക്ഷ. പക്ഷേ, വായിച്ചുതുടങ്ങുമ്പോള്‍ ഇതിനെല്ലാം തീരെ വിപരീതമായി, തനിക്കിതുവരെ അന്യവും അപരിചിതവുമായ മറ്റൊരു പ്രതിപാദനരീതിയാണ് ഖുര്‍ആനില്‍ അയാള്‍ കണ്ടുമുട്ടുന്നത്. ഇവിടെ വിശ്വാസപരമായ പ്രശ്നങ്ങള്‍, ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍, ശരീഅത്വിധികള്‍, ആദര്‍ശപ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപ-വിമര്‍ശനങ്ങള്‍, താക്കീത്, ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, ചരിത്രകഥകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് സൂചനകള്‍ എന്നിവയെല്ലാം ഇടവിട്ട്, മാറിമാറി വരുന്നു; ഒരേ വിഷയം ഭിന്നരീതികളില്‍, വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിക്കപ്പെടുന്നു; വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മൂന്നാമതൊന്നും പൊടുന്നനെയാണ് ആരംഭിക്കുന്നത്. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന്, മറ്റൊരു വിഷയം കടന്നുവരുന്നു; സംബോധകനും സംബോധിതരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു; വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും ഒരടയാളം പോലും ഒരിടത്തും കാണ്‍മാനില്ല. ചരിത്രമാണ് വിവരിക്കുന്നതെങ്കില്‍ ചരിത്രാഖ്യാനരീതിയിലല്ല; തത്ത്വശാസ്ത്രമോ ദൈവശാസ്ത്രമോ ആണ് പ്രതിപാദ്യമെങ്കില്‍ പ്രകൃത ശാസ്ത്രങ്ങളുടെ ഭാഷയിലല്ല പ്രതിപാദനം. മനുഷ്യനെയും ഇതര സൃഷ്ടിജാലങ്ങളെയും കുറിച്ച പരാമര്‍ശം പദാര്‍ഥ- ശാസ്ത്രവിവരണരീതിയിലോ, നാഗരിക - രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക കാര്യങ്ങളുടെ പ്രതിപാദനം സാമൂഹിക വിജ്ഞാനീയങ്ങള്‍ പ്രതിപാദിക്കുന്ന വിധത്തിലോ അല്ല. നിയമവിധികളും നിയമങ്ങളുടെ മൌലികതത്ത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമപണ്ഡിത•ാരുടെതില്‍നിന്ന് തീരെ ഭിന്നമായ ഭാഷയിലാണ്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് വ്യതിരിക്തമായ വിധത്തിലത്രേ ധാര്‍മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ഇങ്ങനെ, തനിക്ക് ചിരപരിചിതമായ 'ഗ്രന്ഥസങ്കല്പ'ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു. ക്രമാനുസൃതം ക്രോഡീകരിക്കപ്പെടാത്ത ശിഥില ശകലങ്ങളുടെ സമാഹാരമാണിതെന്നും, ചെറുതും വലുതുമായി ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത് മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു. പ്രതികൂല വീക്ഷണകോണില്‍നിന്നു നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശനങ്ങളും സംശയങ്ങളും കെട്ടിപ്പൊക്കുന്നു." (ഖുര്‍ആന്‍പഠനത്തിനു ഒരു മുഖവുര)
എല്ലവരും ഈ കൃതി ഒന്ന് വായിക്കണം. അതിവിടെ:
http://thafheem.net/padanam.html
ഖുര്‍ആന്‍ വായിക്കണമെങ്കില്‍ അത് എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കിയിട്ട് വായിക്കണമല്ലോ. വിമര്‍ശിക്കുന്നവരും ഈ മര്യാദ പാലിക്കുന്നത് നന്ന്. അപ്പോള്‍ മാത്രമാണ്‌ ആരോഗ്യകരമായ ചര്‍ച്ച നടക്കുക.

KK Alikoya said...

ഹെല്‍പ്: അവര്‍ രാത്രിയാണ് രക്ഷപ്പെട്ടത്‌ എന്നും....... ഫറവോ കടലില്‍ ചാടിയാണ് മരിച്ചതെന്നും ഉള്ള കഥകള്‍ താങ്കള്‍ക്ക് എങ്ങിനെ കിട്ടി..... എവിടുന്നു കിട്ടി?
താങ്കള്‍ക്കു മാത്രം ഊഹിക്കാനുള്ള അവകാശം ആരും തന്നിട്ടില്ല എന്ന് കരുതുന്നു.... പഴയ പോസ്റ്റുകളില്‍ അങ്ങിനെയൊന്നു കണ്ടില്ല.....'
= ഇതാണ്‌ താങ്കളുടെ കുഴപ്പം. മുമ്പത്തെ പോസ്റ്റില്‍ കാണുന്നത് വച്ച് ഒരു കാച്ച് അങ്ങ് കാച്ചുക തന്നെ. കൊണ്ടെങ്കില്‍ കൊള്ളട്ടെ. ഇല്ലെങ്കില്‍ എന്താ? കുറച്ച് ആളുകള്‍ക്ക് മുമ്പില്‍ ഒന്ന് വഷളാകുമെന്നല്ലേ ഉള്ളു. അപ്പോള്‍ പ്രയാസമൊന്നും തോന്നാറില്ലല്ലോ! അത് ഒരു നിത്യാനുഭവമാണല്ലോ അല്ലേ?

ea jabbar said...

ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ പ്രചരിച്ചിരുന്ന മുത്തശ്ശിക്കഥകളും മൂഡവിശ്വാസങ്ങളും അന്നത്തെ ഭൂകേന്ദ്രീകൃത പ്രപഞ്ചവിജ്ഞാനവുമല്ലാതെ ശാസ്ത്രീയമായ ഒരു അറിവും കുര്‍ ആനില്‍ ഇല്ല. ഇതാണു പകല്‍ വെളിച്ചം പോലെ വ്യക്തമായ സത്യം.
ഭൂമി ശരിപ്പെടുത്താന്‍ നാലു ദിവസവും ബാക്കിയുള്ള പ്രപഞ്ചം മുഴുവനും ഉണ്ടാക്കാന്‍ രണ്ടു ദിവസവുമൊക്കെ എടുത്തതിന്റെ ഗുട്ടന്‍സ് അതാണ്. ഭൂമിക്കു മുകളില്‍ കുട നിവര്‍ത്തി വെച്ച ആകാശവും അതില്‍ ഭംഗിക്കായി പറ്റിച്ചു വെച്ച നക്ഷത്രങ്ങളും ആകാശത്തു കൂടി സഞ്ചരിക്കുന്ന സൂര്യനും ചന്ദ്രനും.... ! ഇതൊക്കെയാണു കുര്‍ ആനിലെ പ്രപഞ്ച വിവരണത്തിലുള്ളത്. ഇരുപതാം നൂറ്റാണ്ടു വരെ മുഫസ്സിറുകളും ഇതൊക്കെത്തന്നെയാണു വിശദീകരിച്ചിരുന്നത്. എന്നാല്‍ മൌദൂദിയുടെ കാലമായപ്പോഴേക്കും ശാസ്ത്ര വിജ്ഞാനം ഈ മൂഢത്വങ്ങള്‍ക്കു മേല്‍ ഇടിത്തീ വീഴ്ത്തി. അതോടെ ചക്രശ്വാസം വലിക്കാന്‍ തുടങ്ങിയ ദൈവത്തിന്റെ ആയുസ്സു നീട്ടിക്കിട്ടാനായി വ്യാഖ്യാനമാകുന്ന ഓക്സിജന്‍ സിലിണ്ടറുകളുമായി വിശ്വാസികള്‍ നെട്ടോട്ടം തുടങ്ങി.!! ആ നെട്ടോട്ടമാണിവിടെയും കാണുന്നത്.

ea jabbar said...

هُوَ ٱلَّذِي خَلَقَ لَكُمْ مَّا فِي ٱلأَرْضِ جَمِيعاً ثُمَّ ٱسْتَوَىٰ إِلَى ٱلسَّمَآءِ فَسَوَّٰهُنَّ سَبْعَ سَمَٰوَٰتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
2-29
He it is Who created for you all that is in the earth, that is, the earth and all that is in it, so that you may benefit from and learn lessons from it; then, after creating the earth, He turned to, that is, He made His object, heaven and levelled them.....[jalalain]
...(Then turned He to the heaven) i.e. He turned to the creation of the heaven,..[.ibnu abbas]
ഭൂമിയുണ്ടാക്കി അതില്‍ മനുഷ്യര്‍ക്കു വേണ്ടതൊക്കെ ഒരുക്കിയ ശേഷം തന്നെയാണ് അല്ലാഹു ആകാശമുണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ! അതൊക്കെ ഇപ്പോള്‍ അട്ടിമറിക്കാന്‍ നോക്കുകയാണ് നമ്മുടെ പുത്തന്‍ മുഫസ്സിറുകള്‍ ! അവര്‍ ഒരു കാര്യം ഓര്‍ക്കുന്നതു നന്ന് : സദുദ്ദേശ്യത്തോടെയാണെങ്കില്‍ പോലും അല്ലാഹൂ പറഞ്ഞതും നബി വിശദീകരിച്ചു തന്നതുമായ കാര്യങ്ങളെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കാന്‍ നോക്കുന്നവര്‍ തങ്ങളുടെ സീറ്റ് നരകത്തില്‍ ബുക്കു ചെയ്തു കഴിഞ്ഞു എന്നു നബി തന്നെ അരുളിയിട്ടുണ്ട്. വെറുതെ നരകം ബുക്കു ചെയ്യണ്ട. അല്ലാഹുവിനെ രക്ഷിക്കാന്‍ വേണ്ടിയാണെങ്കിലും !!

ea jabbar said...

ഇങ്ങനെ, തനിക്ക് ചിരപരിചിതമായ 'ഗ്രന്ഥസങ്കല്പ'ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു. ക്രമാനുസൃതം ക്രോഡീകരിക്കപ്പെടാത്ത ശിഥില ശകലങ്ങളുടെ സമാഹാരമാണിതെന്നും, ചെറുതും വലുതുമായി ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത് മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു.
-----
മനുഷ്യര്‍ക്കു മനസ്സിലാക്കാന്‍ വേണ്ടി ലളിതഭാഷയില്‍ അവതരിപ്പിച്ച കൃതിയുടെ കോലമാണിത്. ! നരകം മനസ്സിലാക്കാന്‍ അറേബ്യ മരുഭൂമിയിലുള്ള മുള്ളും മരവും പറഞ്ഞ ദൈവത്തിനു മനുഷ്യന്റെ ഭാഷയെന്താണെന്നും അവര്‍ക്കു അമ്പരപ്പും ആശയക്കുഴപ്പവുമില്ലാതെ മനസ്സിലാകുന്ന ലളിതശൈലി എന്താണെന്നും അറിയാതെ പോയി. പാവം അല്ലാഹു!
23 കൊല്ലക്കാലത്തെ മാറിമറിഞ്ഞു വന്ന തന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് മുഹമ്മദ് അപ്പപ്പോള്‍ തോന്നുന്നതൊക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ കാലശേഷം അതില്‍ കിട്ടിയതൊന്നാകെ വാരിക്കൂട്ടി ഒരു മാനദണ്ഡവുമില്ലാതെ തുന്നിച്ചേര്‍ത്ത് പുസ്തകമാക്കി. കുറേ നഷറ്റപ്പെട്ടും പോയി... ! ഇതാണു സത്യം. !! ദൈവം സംരക്ഷണമേറ്റെടുത്ത വേദഗ്രന്ഥത്തിന്റെ ഗതികേട് !!

Help said...

അലികോയ സാറേ,
താങ്കള്‍ പോസ്റ്റ്‌ മാറിയാണ് കമന്റു ചെയ്തത്.... പോട്ടേന്ന്.... താങ്കളോട് ചോദിച്ചതിനു മറുപടിയുണ്ടോ ...അതുമില്ല. ..അതും പോട്ടേന്ന്... ഇതേ പോസ്റ്റില്‍ October 4, 2010 9:32 AM നു ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു.... അതിനു മറുപടിയുണ്ടോ...? ഇതുവരെയില്ല....
മുങ്ങാം കുഴിയിട്ട് ശീലമായല്ലേ...?

KK Alikoya said...

To Mr. Help:
ഞാന്‍ കമന്റിട്ടത് ഇടേണ്ടിടത്ത് തന്നെയാണ്. പോസ്റ്റ് മാറിയെന്ന് താങ്കള്‍ക്ക് തോന്നുന്നത്, മറ്റ് പലതും പോലെ ഇതും, വായിച്ചിട്ട് മനസ്സിലാകുന്നില്ല എന്ന കാരണത്താലാണ്‌. വിഷയം പഠിച്ചിട്ടാണ്‌ സംവാദം നടത്തേണ്ടത് എന്ന് നേരത്തെ ഞാന്‍ താങ്കളോട് പറയാനുണ്ടായ കാരണവും മറ്റൊന്നായിരുന്നില്ല.

Help said: "അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും (65)....

"ഈ ഉപമ കേട്ടപ്പോള്‍ അലികോയ സാറിന് വ്യക്തമായി കാണണം ആ മരത്തിന്റെ കുല എങ്ങിനെയിരിക്കുന്നു എന്ന്‍....! കാരണം ഉപമ വളരെ ലളിതമല്ലേ ....? പിശാചുക്കളുടെ തല സ്ഥിരം കണ്ടു പരിചയമുള്ള കാരണം, ആ മരങ്ങളുടെ കുല എങ്ങിനെയിരിക്കും എന്ന്‍ അനെഷിക്കാന്‍ നമ്മുടെ നമ്പൂരിച്ചന്റെ പടിപുര വരെ പോകേണ്ടി വരില്ല....

"എന്തൊരു ലളിതമായ സാഹിത്യം ....!

"October 4, 2010 9:32 AM"

= = ഇതിന്ന് ഞാന്‍ നേരത്തെ മറുപടി നല്‍കിയിരുന്നില്ല. ക്ഷമിക്കണം.

മറുപടി: മി. ഹെല്‍പിന്‍റെ തല കാണാന്‍ തുടങ്ങിയതോടെ, ആ മരത്തിന്‍റെ കുല എങ്ങനെയിരിക്കുമെന്ന് എനിക്ക് ശരിക്കും മനസ്സിലായി.

Help said...

ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം എന്ന ബ്ലോഗിലാണ് ഞാന്‍ കമന്റ് ചെയ്തത്..... അവിടെ പോയി നോക്ക് മാഷേ....

KK Alikoya...
മറുപടി: മി. ഹെല്‍പിന്‍റെ തല കാണാന്‍ തുടങ്ങിയതോടെ, ആ മരത്തിന്‍റെ കുല എങ്ങനെയിരിക്കുമെന്ന് എനിക്ക് ശരിക്കും മനസ്സിലായി.


എന്തൊരു രാജകീയമായ മറുപടി..... ഇത് ശീലമായല്ലേ..... ? താങ്കള്‍ക്ക് എന്റെ തലയും പിശാചിന്റെ തലയും ആ മരത്തിന്റെ കുലകളും എങ്ങിനെയെന്ന് മനസിലായല്ലേ..... ? പാവം നബി,.... ആ മരത്തിന്റെ തല ഹെല്പിന്റെ പോലെ ഇരിക്കും എന്ന് എഴുതിയാല്‍ മതിയായിരുന്നു.... അലികോയ മാഷ്‌ ഇപ്പോള്‍ പിശാചിന്റെ തലയും തപ്പി നടക്കാന്ന്... പുവര്‍ ഓള്‍ഡ്‌ മാന്‍ !

അവിടെ നിന്ന് മുങ്ങി ഇവിടെ മറുപടി... മുങ്ങാം കുഴി തന്നെ ശീലം അല്ലെ....?

KK Alikoya said...

ഹെല്‍പ് നേരത്തെ പറഞ്ഞത്: " ഇതേ പോസ്റ്റില്‍ October 4, 2010 9:32 AM നു ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു.... അതിനു മറുപടിയുണ്ടോ...? ഇതുവരെയില്ല....
മുങ്ങാം കുഴിയിട്ട് ശീലമായല്ലേ...?

ഹെല്‍പ് ഇപ്പോള്‍ പറയുന്നത്: 'ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം' എന്ന ബ്ലോഗിലാണ് ഞാന്‍ കമന്റ് ചെയ്തത്..... അവിടെ പോയി നോക്ക് മാഷേ....

= ആ പോസ്റ്റില്‍, October 4, 2010 9:32 AM നു ആരും ഒരു കമന്‍റും ഇട്ടിട്ടില്ല.

Dear help, this may help you; please read:
Disorganized behavior = characteristic of extreme emotional conditions where the individual's behavior lacks harmony and may show unintelligible relationship with environmental conditions, such as occurs in hysterical laughter induced by tragic loss or disaster.

ഇത്, മുഹമ്മദ് നബിക്ക് ഉണ്ടെന്ന് യുക്തിവാദികള്‍ ആരോപിക്കുന്ന, സ്കിസോഫ്രേനിയയുടെ അത്രയും കടുപ്പം വരില്ലെന്ന് തോന്നുന്നു. ഇനി അതിന്‍റെ തന്നെ ഒരു വകഭേദമാണോ എന്നും അറിയില്ല. എന്നുവച്ച്; മനഃശാസ്ത്ര വിദഗ്ദനെ കാണാനൊന്നും ശ്രമിക്കണ്ട. രോഗത്തിന്‍റെ കടുപ്പം കൂടുന്നതാണ്‌ നല്ലത്. അപ്പോള്‍ താങ്കള്‍ ലോകമറിയുന്ന ഒരു പ്രവാചകനും പരിഷ്‌കര്‍ത്താവും മറ്റും മറ്റും  ആയി വളര്‍ന്നേക്കാം.

Help said...

പൊട്ടന്‍ കളിക്കുകയാണല്ലേ .... മുമ്പേ മനസിലായില്ല കേട്ടാ ... ഒരാഴ്ച കഴിഞ്ഞെങ്കിലും മനസിലാക്കിയാല്‍ നിങ്ങള്‍ ഗ്രേറ്റ്‌ എന്ന് പറയേണ്ടി വരും ....

ഇതിപ്പാ തമ്മില്‍ തല്ലായി... ഞാന്‍ വിട്ട്.... Unsubscribed

Help said...

= ആ പോസ്റ്റില്‍, October 4, 2010 9:32 AM നു ആരും ഒരു കമന്‍റും ഇട്ടിട്ടില്ല.


scroll up old man... you will see this comment...

Help said...

അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും (65)....

ഈ ഉപമ കേട്ടപ്പോള്‍ അലികോയ സാറിന് വ്യക്തമായി കാണണം ആ മരത്തിന്റെ കുല എങ്ങിനെയിരിക്കുന്നു എന്ന്‍....! കാരണം ഉപമ വളരെ ലളിതമല്ലേ ....? പിശാചുക്കളുടെ തല സ്ഥിരം കണ്ടു പരിചയമുള്ള കാരണം, ആ മരങ്ങളുടെ കുല എങ്ങിനെയിരിക്കും എന്ന്‍ അനെഷിക്കാന്‍ നമ്മുടെ നമ്പൂരിച്ചന്റെ പടിപുര വരെ പോകേണ്ടി വരില്ല....

എന്തൊരു ലളിതമായ സാഹിത്യം ....!
October 4, 2010 9:32 AM

നിഷ്കളങ്കന്‍ said...

ഹെല്‍പ്‌, ആലിക്കോയ

അതവിടെ ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ.

ഏതായാലും ഹെല്‍പ്‌ ഇപ്പോള്‍ ഇത് ഇവിടെ ഉയര്ത്തിയല്ലോ ഹിജ്റയെക്കുറിച്ചുള്ള ചര്‍ച്ച ആരും ഇപ്പോള്‍ തുടരാത്തതിനാല്‍ ചോദ്യം ഇവിടെ പോസ്റ്റു ചെയ്‌താല്‍ മതിയായിരുന്നു ഹെല്പ്പിനു.

എന്താണ് ഹെല്പ്പിന്റെ ചോദ്യം? മരുഭൂമിയിലെ ചെടിയോ? സാഹിത്യമോ? ഹെല്പിനു അറബ്‌ സാഹിത്യമോ ലക്ഷണമോ അറിയോ? എനിക്കറിയില്ല. എനിക്ക് ഹെല്‍പ്‌ ചോദിച്ചത എന്താണ് എന്തിനാണ് എന്ന് പോലും മനസ്സിലായില്ല. ഹെല്പ്പിനെ പോലെ വിവരം ഇല്ലാത്തത്‌ കൊണ്ടായിരിക്കും.

ചോദ്യം ചോദിക്കുന്നവര്‍ അത് വ്യക്തതയോടെ ഉന്നയിക്കാന്‍ കൂടി ശ്രമിക്കുന്നത് മോശമാവില്ലല്ലോ. വായനക്കാര്‍ക്ക്‌ കൂടി മനസ്സിലാക്കാന്‍ വേണ്ടി, ഹെല്പ്പിനു ഒന്ന് കൂടി ചോദ്യം ആവര്ത്തിക്കാമോ?

എന്‍റെ ഈ കമന്റ് സഹിഷ്ണുതാപൂര്‍വ്വം വായിക്കുന്നതിനു നന്ദി.

നിഷ്കളങ്കന്‍ said...

Help,

ഈ ഉപമ കേട്ടപ്പോള്‍ അലികോയ സാറിന് വ്യക്തമായി കാണണം ആ മരത്തിന്റെ കുല എങ്ങിനെയിരിക്കുന്നു എന്ന്‍....! കാരണം ഉപമ വളരെ ലളിതമല്ലേ ....? പിശാചുക്കളുടെ തല സ്ഥിരം കണ്ടു പരിചയമുള്ള കാരണം, ആ മരങ്ങളുടെ കുല എങ്ങിനെയിരിക്കും എന്ന്‍ അനെഷിക്കാന്‍ നമ്മുടെ നമ്പൂരിച്ചന്റെ പടിപുര വരെ പോകേണ്ടി വരില്ല....

/////

സഹോദരന്‍ ഹെല്‍പ്‌,

മേല്ക്കൊടുത്ത വാക്കുകള്‍ വായിച്ചു ഒന്നും എനിക്ക് മനസ്സിലായില്ല. മലയാളം തന്നെയാണ്. ലളിതമായി എഴുതിയിട്ടുമുണ്ട്. പക്ഷെ, എന്താണ് ഉദ്ദേശിക്കുന്നത്? എന്താണ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് എന്നൊന്നും മനസ്സിലായില്ല. തോല്പിക്കാന്‍ വേണ്ടി ആയിരിക്കും എന്നത് മാത്രം "ഊഹിച്ചു".

തലയും വാലും മുറിച്ചു, കൂട്ടിക്കലര്‍ത്തി, ഖുര്‍ആന്‍ സാഹിത്യം, നിയമം, ചരിത്രം,പാരായണ രീതി, തുടങ്ങി സകലതും ഒരു പാത്രത്തില്‍ വിളമ്പി കുടിക്കുന്ന രീതി അതിഭയങ്കരം തന്നെ. നമുക്ക്‌ ഓരോ വിഷയമായി ചര്‍ച്ച ചെയ്യുന്നതല്ലേ അതിന്‍റെ ഭംഗി. അപ്പോഴല്ലേ വിഷയത്തെ കുറിച്ച് സമഗ്രമായ ചര്‍ച്ച നടക്കൂ? പല കോണിലൂടെയും വിഷയത്തെ സമീപിക്കാം എന്നിരിക്കെ, ഒരു തരാം അവിയലു പരുവത്തില്‍ ചര്‍ച്ച ചെയ്തു ചര്‍ച്ചയുടെ ഉദ്ദേശമായ പഠനത്തെ പരാജയപ്പെടുത്തി ആരെങ്കിലും വിജയിച്ചിട്ടു എന്ത് കാര്യം?

ഇപ്പോള്‍ തന്നെ, ഹെല്‍പ്‌ ഉന്നയിച്ച ചോദ്യം ഏതു വിഭാഗത്തില്‍ പെടും? ഖുര്‍ആന്‍ ചരിത്രം? അല്ലെങ്കില്‍ വൈരുധ്യം? അല്ലെങ്കില്‍ ഭാഷാശാസ്ത്രം? അതുമല്ലെങ്കില്‍ വേറെ ഏതു വിഭാഗത്തില്‍ പെടുത്തി ഖുര്‍ആന്‍ വിമര്‍ശനം നടത്തുന്നത്തിലാണ് ഈ ചോദ്യം ഉള്കൊള്ളിക്കാനവുക?

ചര്‍ച്ചയില്‍ പങ്കുകൊള്ളുന്ന പലര്‍ക്കും ഞാന്‍ ഉന്നയിക്കുന്ന ഈ ചോദ്യങ്ങളോട് താല്പര്യം ഉണ്ടാവില്ല. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇത് ഒരു പഠന വേദിയായി മാറണം എന്നുള്ള ആഗ്രഹം ഉള്ളത് കൊണ്ട് പറഞ്ഞു പോയതാണെ. ഇല്ലെങ്കില്‍ ഇത് വെറും വാക്ക്‌ യുദ്ധമായി മാരും. സമയം വെറുതെ കളയുക എന്നല്ലാതെ, കുറെ പേര്‍ വെറുതെ ആത്മരതി അനുഭവിക്കുക എന്നല്ല്ലാതെ ഒരു ഫലവും അതുകൊണ്ടുണ്ടാവില്ല.

ചിന്തകന്‍ said...

അലികോയ സാറേ,
1)
Help said...
താങ്കള്‍ പോസ്റ്റ്‌ മാറിയാണ് കമന്റു ചെയ്തത്.... പോട്ടേന്ന്.... താങ്കളോട് ചോദിച്ചതിനു മറുപടിയുണ്ടോ ...അതുമില്ല. ..അതും പോട്ടേന്ന്... ഇതേ പോസ്റ്റില്‍ October 4, 2010 9:32 AM നു ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു.... അതിനു മറുപടിയുണ്ടോ...? ഇതുവരെയില്ല....
മുങ്ങാം കുഴിയിട്ട് ശീലമായല്ലേ...?

KK Alikoya said...
To Mr. Help:
ഞാന്‍ കമന്റിട്ടത് ഇടേണ്ടിടത്ത് തന്നെയാണ്. പോസ്റ്റ് മാറിയെന്ന് താങ്കള്‍ക്ക് തോന്നുന്നത്, മറ്റ് പലതും പോലെ ഇതും, വായിച്ചിട്ട് മനസ്സിലാകുന്നില്ല എന്ന കാരണത്താലാണ്‌. വിഷയം പഠിച്ചിട്ടാണ്‌ സംവാദം നടത്തേണ്ടത് എന്ന് നേരത്തെ ഞാന്‍ താങ്കളോട് പറയാനുണ്ടായ കാരണവും മറ്റൊന്നായിരുന്നില്ല.

2)
Help said...
ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം എന്ന ബ്ലോഗിലാണ് ഞാന്‍ കമന്റ് ചെയ്തത്..... അവിടെ പോയി നോക്ക് മാഷേ....

KK Alikoya said...
ഹെല്‍പ് നേരത്തെ പറഞ്ഞത്: " ഇതേ പോസ്റ്റില്‍ October 4, 2010 9:32 AM നു ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു.... അതിനു മറുപടിയുണ്ടോ...? ഇതുവരെയില്ല....

മുങ്ങാം കുഴിയിട്ട് ശീലമായല്ലേ...?

ഹെല്‍പ് ഇപ്പോള്‍ പറയുന്നത്: 'ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം' എന്ന ബ്ലോഗിലാണ് ഞാന്‍ കമന്റ് ചെയ്തത്..... അവിടെ പോയി നോക്ക് മാഷേ....

= ആ പോസ്റ്റില്‍, October 4, 2010 9:32 AM നു ആരും ഒരു കമന്‍റും ഇട്ടിട്ടില്ല.



3)
[[[scroll up old man... you will see this comment...


Help said...

അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും (65)....

ഈ ഉപമ കേട്ടപ്പോള്‍ അലികോയ സാറിന് വ്യക്തമായി കാണണം ആ മരത്തിന്റെ കുല എങ്ങിനെയിരിക്കുന്നു എന്ന്‍....! കാരണം ഉപമ വളരെ ലളിതമല്ലേ ....? പിശാചുക്കളുടെ തല സ്ഥിരം കണ്ടു പരിചയമുള്ള കാരണം, ആ മരങ്ങളുടെ കുല എങ്ങിനെയിരിക്കും എന്ന്‍ അനെഷിക്കാന്‍ നമ്മുടെ നമ്പൂരിച്ചന്റെ പടിപുര വരെ പോകേണ്ടി വരില്ല....


എന്തൊരു ലളിതമായ സാഹിത്യം ....!
October 4, 2010 9:32 AM]]]

പ്രിയ ഹെല്പ്

ഞാൻ നോക്കിയിട്ട് ഇങ്ങനെയൊരു കമന്റ് ഈ പോസ്റ്റിൽ(കാലു ചെത്തി ചെരുപ്പ് പാകപെടുത്തുന്നവർ) ഇവിടെ മാത്രമേ കണ്ടുള്ളൂ

ഇപ്പോഴും മനസ്സിലായില്ലെങ്കിൽ രണ്ട് പോസ്റ്റിലും പോയി Edit-Find ൽ , October 4, 2010 9:32 AM , എന്നു സർച്ചു ചെയ്യൂ.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇത് ഒരു പഠന വേദിയായി മാറണം എന്നുള്ള ആഗ്രഹം ഉള്ളത് കൊണ്ട് പറഞ്ഞു പോയതാണെ. ഇല്ലെങ്കില്‍ ഇത് വെറും വാക്ക്‌ യുദ്ധമായി മാരും. സമയം വെറുതെ കളയുക എന്നല്ലാതെ, കുറെ പേര്‍ വെറുതെ ആത്മരതി അനുഭവിക്കുക എന്നല്ല്ലാതെ ഒരു ഫലവും അതുകൊണ്ടുണ്ടാവില്ല.

നിഷ്കളങ്കന്റെ അഭിപ്രായം ഞാനും ശരിവെക്കുന്നു.

Help said...

Blogger ചിന്തകന്‍ said...

അലികോയ സാറേ,
1)
Help said...
താങ്കള്‍ പോസ്റ്റ്‌ മാറിയാണ് കമന്റു ചെയ്തത്.... പോട്ടേന്ന്.... താങ്കളോട് ചോദിച്ചതിനു മറുപടിയുണ്ടോ ...അതുമില്ല. ..അതും പോട്ടേന്ന്... ഇതേ പോസ്റ്റില്‍ October 4, 2010 9:32 AM നു ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു.... അതിനു മറുപടിയുണ്ടോ...? ഇതുവരെയില്ല....
മുങ്ങാം കുഴിയിട്ട് ശീലമായല്ലേ...?


___________________

പ്രിയ ഹെല്പ്

ഞാൻ നോക്കിയിട്ട് ഇങ്ങനെയൊരു കമന്റ് ഈ പോസ്റ്റിൽ(കാലു ചെത്തി ചെരുപ്പ് പാകപെടുത്തുന്നവർ) ഇവിടെ മാത്രമേ കണ്ടുള്ളൂ
__________________________

പിശാച്, തല, കുല , മരം കാര്യങ്ങള്‍
ഇവിടെ എന്ന് തന്നെ എന്ന് തന്നെയാണ് ഞാന്‍ എഴുതിയതും.....

മോസ, ഫറവോ, വെള്ളത്തില്‍ ചാടല്‍ എന്നിവ ഇതിന്റെ മുമ്പത്തെ പോസ്റ്റിലും.... വിഷയത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ പലരും പലതും ചെയ്യും എന്ന് മനസ്സിലാക്കാം......

Help said...

Blogger KK Alikoya said...

ഹെല്‍പ്: അവര്‍ രാത്രിയാണ് രക്ഷപ്പെട്ടത്‌ എന്നും....... ഫറവോ കടലില്‍ ചാടിയാണ് മരിച്ചതെന്നും ഉള്ള കഥകള്‍ താങ്കള്‍ക്ക് എങ്ങിനെ കിട്ടി..... എവിടുന്നു കിട്ടി?
താങ്കള്‍ക്കു മാത്രം ഊഹിക്കാനുള്ള അവകാശം ആരും തന്നിട്ടില്ല എന്ന് കരുതുന്നു.... പഴയ പോസ്റ്റുകളില്‍ അങ്ങിനെയൊന്നു കണ്ടില്ല.....'
= ഇതാണ്‌ താങ്കളുടെ കുഴപ്പം. മുമ്പത്തെ പോസ്റ്റില്‍ കാണുന്നത് വച്ച് ഒരു കാച്ച് അങ്ങ് കാച്ചുക തന്നെ. കൊണ്ടെങ്കില്‍ കൊള്ളട്ടെ. ഇല്ലെങ്കില്‍ എന്താ? കുറച്ച് ആളുകള്‍ക്ക് മുമ്പില്‍ ഒന്ന് വഷളാകുമെന്നല്ലേ ഉള്ളു. അപ്പോള്‍ പ്രയാസമൊന്നും തോന്നാറില്ലല്ലോ! അത് ഒരു നിത്യാനുഭവമാണല്ലോ അല്ലേ?

October 6, 2010 5:46 PM

______________________



മുകളില്‍ കൊടുത്തിരിക്കുന്ന മറുപടി ഈ പോസ്റ്റില്‍ എന്തിനു വന്നു....? അതെ ഞാന്‍ അന്വേഷിച്ചുള്ളൂ.... അതിനു കളിയാക്കലത്രേ മറുപടി.... നബിയുടെ ശിഷ്യരല്ലേ .... ഗുരു എങ്ങിനയോ അത് പോലെ തന്നെ ശിഷ്യരും.... എന്തിനത്ഭുതം ...?

Help said...

നമ്മള്‍ ആകെ ea jabbar റിന്റെ രണ്ടേ രണ്ട് പോസ്റ്റിലെ കമന്റ് ചെയ്തിട്ടുള്ളൂ..... അലി സാര്‍ പലയിടത്തും മറുപടി പറഞ്ഞു തളര്‍ന്നിരിക്കുന്നു.... മാറി പോസ്റ്റ്‌ ചെയ്തതായിരിക്കാം ..... ഈ വിഷയത്തില്‍ തൂങ്ങാന്‍ താത്പര്യമില്ല ....

നിഷ്കളങ്കന്‍, അറബി വായിച്ചിട്ട് അതിന്റെ സാഹിത്യ ഭംഗി അളക്കാന്‍ നിങ്ങള്ക്ക് സാധിക്കും.... മലയാളം അറിയില്ല എന്നത് ഒരു കുറ്റമല്ല...എല്ലാവര്ക്കും എല്ലാം അറിയാന്‍ പറ്റില്ലല്ലോ...?

Help said...

"പഠന വേദിയായി മാറണം എന്നുള്ള ആഗ്രഹം ഉള്ളത് കൊണ്ട് പറഞ്ഞു പോയതാണെ. "

പേരും നുണയാണിത്‌. പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തി പരാമര്സങ്ങളിലെക്ക് പോകില്ല.... നിങ്ങള്‍ രണ്ട് പേരും ഈ ചര്‍ച്ചയുടെ വിഷയതിലെക്കാലേറെ മറു വിഷയങ്ങളാണ് കൊണ്ട് വന്നത്.... കുളം കലക്കല്‍ മാത്രമേ ഞാന്‍ ഇവിടെ കണ്ടുള്ളൂ.... യെന്തിരോ എന്തോ... പറച്ചില്‍ ഒന്ന്‍ കമന്റുകള്‍ വേറൊന്ന്..... എന്റെ ഒബ്‌സര്‍വേഷന്‍ തെറ്റാം... എങ്കിലും...

മറ്റു പലരും ഇവിടെ കുളം കലക്കുന്നുന്ടെന്കിലും അവര്‍ ഞമ്മള്‍ പഠിക്കാന്‍ വന്നതാണേ എന്ന മൂടുപടം ധരിച്ചു കണ്ടില്ല.

ea jabbar said...

വൈരുദ്ധ്യമില്ലായ്മ യാണു കുര്‍ ആന്റെ ദൈവീകതയ്ക്കുള്ള യോഗ്യതയെങ്കില്‍ ആ ദൈവീകത പൊളിഞ്ഞു പാളീസാകുന്ന രണ്ടു വെളിപാടുകള്‍ ഇതാ, ഒരേ അധ്യായത്തില്‍ തൊട്ടുരമ്മി മുഖാമുഖം !

وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْراً فَإِذَا بَلَغْنَ أَجَلَهُنَّ فَلاَ جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِيۤ أَنْفُسِهِنَّ بِٱلْمَعْرُوفِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
.[2-234]
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً وَصِيَّةً لأَزْوَاجِهِمْ مَّتَاعاً إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍ فَإِنْ خَرَجْنَ فَلاَ جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِيۤ أَنْفُسِهِنَّ مِن مَّعْرُوفٍ وَٱللَّهُ عَزِيزٌ حَكِيمٌ
നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ ( സ്വയം ) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.
. [2-240]

ea jabbar said...

ഭര്‍ത്താവു മരിച്ചാല്‍ വിധവ ഇദ്ദ എന്ന പേരില്‍ ചടഞ്ഞിരിക്കുക എന്ന ഒരു ഗോത്രാചാരം അക്കാല‍ത്തുണ്ടായിരുന്നു. മുന്‍ പിന്‍ നോക്കാതെ അതും അള്ളാഹു ആഗോളവല്‍ക്കരിച്ചു. ആദ്യം ജാഹിലിയാക്കാരെപ്പോലെത്തന്നെ ഒരു കൊല്ലം അതാചരിക്കണമെന്നു തിട്ടൂരമിറക്കി. പിന്നെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അത് അല്‍പ്പം കൂടുതലാണെന്നു തോന്നിയതിനാലോ അതോ വല്ലവരും പരാതിപ്പെട്ടതിനാലോ എന്തോ മൂപ്പര്‍ക്കതൊന്നു വെട്ടിച്ചുരുക്കണമെന്നു തോന്നി. അങ്ങനെ നാലു മാസവും പത്തു ദിവസവും മാത്രം മതിയെന്ന് മൊഴി മാറ്റിപ്പറഞ്ഞു.
സര്‍വ്വജ്ഞാനിയുടെ വെട്ടിത്തിരുത്തി മെച്ചപ്പെടുത്തലിലെ വൈരുദ്ധ്യം തല്‍ക്കാലം വിടാം. ഇവിടെ കുര്‍ ആനില്‍ വൈരുദ്ധ്യമില്ല എന്ന വാദം എങ്ങനെയാണു ന്യായീകരിക്കപ്പെടുക? നാലു മാസവും പത്തു ദിവസവും ഇദ്ദയാചരിക്കണം എന്നു പറയുന്ന അതേ അധ്യായത്തില്‍ വെറും അഞ്ചു വാക്യങ്ങള്‍ അകലേ ഒരു കൊല്ലം ഇദ്ദയാചരിക്കണം എന്നു മാറ്റിപ്പറയുകയും , അതില്‍ ആദ്യം പറഞ്ഞതാണു അവസാനം അവതരിച്ചതെന്നു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാം ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവിനെക്കുറിച്ച് എന്താണു മനസ്സിലാക്കേണ്ടത്?
ഒരു വാക്യം മറ്റേതിനെ ക്യാന്‍സല്‍ ചെയ്തു എന്നാണു മുഫസ്സിറുകള്‍ പറയുന്നത്. അതുകൊണ്ടു പക്ഷേ കുര്‍ ആനിലെ വൈരുദ്ധ്യം ഇല്ലാതാകുന്നില്ല. ആ രണ്ടു വാക്യങ്ങളും ഒരേ അധ്യായത്തില്‍ നില നില്‍ക്കെ കുര്‍ ആനില്‍ വൈരുദ്ധ്യമില്ല എന്നു പറയുന്ന വിശ്വാസികളുടെയും വൈരുദ്ധ്യമില്ലായ്മയാണു ദൈവീക ലക്ഷണം എന്നു സ്വയം അവകാശപ്പെടുന്ന ദൈവത്തിന്റെയും തൊലിക്കട്ടിക്കു മുമ്പിലല്ലേ നാം സുജൂദ് ചെയ്യേണ്ടത് !

ea jabbar said...

നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌.
--------
ഈ വാചകത്തിലെ വ്യാകരണത്തെറ്റ് നോക്കുക: - ഇവിടെ അവര്‍ എന്നതുകൊണ്ടുദ്ദേശിച്ചത് വിധവകള്‍ എന്നാണ്. പക്ഷേ വാചകഘടനയനുസരിച്ച് നാലു മാസം കാത്തിരിക്കേണ്ടത് മരിച്ചവരാണ് !

ea jabbar said...

അറബി ഭാഷ “പൂര്‍ണത കൈവരിച്ച കാലത്തും“ [ആലിക്കോയ പറഞ്ഞതാണ്.]അല്ലാഹുവിനു തന്റെ സൃഷ്ടികള്‍ക്കു ഗ്രഹിക്കാവുന്ന വിധം ഭാഷ പ്രയോഗിക്കാന്‍ കഴിഞ്ഞില്ല ! അതും വൈരുദ്ധ്യം തന്നെ !

KK Alikoya said...

ജബ്ബാര്‍: മനുഷ്യര്‍ക്കു മനസ്സിലാക്കാന്‍ വേണ്ടി ലളിതഭാഷയില്‍ അവതരിപ്പിച്ച കൃതിയുടെ കോലമാണിത്.
= ആ കൃതി മനുഷ്യര്‍ക്ക് മനസ്സിലായില്ലെന്ന് താങ്കളോടാരു പറഞ്ഞു. അത് മനസ്സിലാകാതെയാണോ ജനം അതിനെ അനുഗമിച്ചത്. ഇപ്പോഴും അനുഗമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ, മനസ്സിലാക്കാന്‍ ശ്രമിച്ചാലേ മനസ്സിലാകൂ. അത് ഖുര്‍ആനിന്‍റെ ഒരു കുഴപ്പം തന്നെയാണ്‌.

ജബ്ബാര്‍: നരകം മനസ്സിലാക്കാന്‍ അറേബ്യ മരുഭൂമിയിലുള്ള മുള്ളും മരവും പറഞ്ഞ ദൈവത്തിനു മനുഷ്യന്റെ ഭാഷയെന്താണെന്നും അവര്‍ക്കു അമ്പരപ്പും ആശയക്കുഴപ്പവുമില്ലാതെ മനസ്സിലാകുന്ന ലളിതശൈലി എന്താണെന്നും അറിയാതെ പോയി.
= അങ്ങനെയൊക്കെ ആണെന്ന് താങ്കള്‍ വരുത്തിത്തീര്‍ക്കുകയാണ്‌. ഒരു ആശയക്കുഴപ്പവും അന്ന് ഉണ്ടായിരുന്നില്ല; ഇപ്പോഴും ഇല്ല; ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല.
നരകത്തെ സംബന്ധിച്ച് മനുഷ്യര്‍ മനസ്സിലാക്കേണ്ടതെല്ലാം അവര്‍ മനസ്സിലാക്കി. അവര്‍ അതിനെ പേടിച്ചു. തിന്‍മകളില്‍ നിന്നകന്നു നിന്നു. നന്‍മ ധാരാളം ചെയ്തു. അവര്‍ സമൂലമായി മാറി. ഇതൊന്നും ആശയക്കുഴപ്പത്തോടൊപ്പം സാധിക്കുന്ന കാര്യങ്ങളല്ല.

ജബ്ബാര്‍: 23 കൊല്ലക്കാലത്തെ മാറിമറിഞ്ഞു വന്ന തന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് മുഹമ്മദ് അപ്പപ്പോള്‍ തോന്നുന്നതൊക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ കാലശേഷം അതില്‍ കിട്ടിയതൊന്നാകെ വാരിക്കൂട്ടി ഒരു മാനദണ്ഡവുമില്ലാതെ തുന്നിച്ചേര്‍ത്ത് പുസ്തകമാക്കി. കുറേ നഷറ്റപ്പെട്ടും പോയി... ! ഇതാണു സത്യം. !! ദൈവം സംരക്ഷണമേറ്റെടുത്ത വേദഗ്രന്ഥത്തിന്റെ ഗതികേട് !!'
= ഇങ്ങനെയൊക്കെയാണ്‌ സംഭവിച്ചിരുന്നതെങ്കില്‍ ആ ഖുര്‍ആന്` ലോകത്ത് വല്ല സ്വധീനവും ചെലുത്താന്‍ കഴിയുമായിരുന്നോ എന്ന് കൂടി ആലോചിക്കുക. ഒരു പാട് വെളിവില്ലാത്ത മനുഷ്യര്‍ ലോകത്തുണ്ട്. അവരാരും ഒരു ജനതയെ പരിവര്‍ത്തിപ്പിച്ചിട്ടില്ല. മാനസിക രോഗികളും ലക്കും ലഗാനുമില്ലതെ സംസാരിക്കുന്നവരും ലോകത്ത് മാനസികരോഗ ചികില്‍സാ കേന്ദ്രങ്ങളില്‍ അടയ്ക്കപ്പെടാറാണ്‌ പതിവ്. മുഹമ്മദ് എന്ന മഹാ പ്രവാചകന്‍ ലോക ജനതയുടെ മനസ്സില്‍ ഇപ്പോഴും സജീവമായി ജീവിച്ചുകൊണ്ടിരിക്കുന്നു. ഒന്നര സഹസ്രാബ്ദമായി ഇത് തുടരുര്‍ന്നു കൊണ്ടിരിക്കുന്നു. ലോകം നിലനില്‍ക്കുവോളം ഇസ്‌ലാമും നിലനില്‍ക്കും. ഇല്ലെന്ന് പറയാന്‍ ഒരു യുക്തിവദിക്കും കഴിയില്ല.
മനുഷ്യനെ മനുഷ്യനാക്കാന്‍ പോന്ന നിരവധി കല്‍പനകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന വേദഗ്രന്‍ഥത്തില്‍ നിന്ന് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പഴുതുണ്ടെന്ന് തോന്നുന്നവ മാത്രം പൊക്കിയെടുത്ത് ഹാലിളകി നടക്കുന്ന നേരം കൊണ്ട് ഖുര്‍ആന്‍ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക.

* റോബര്‍ട്ട് ഫുള്‍ട്ടണ്‍ സ്റ്റീം ബോട്ട് കണ്ടുപിടിച്ചു. ഹഡ്‌സണ്‍ നദിയില്‍ അതിന്‍റെ പ്രദര്‍ശന ഓട്ടം നടക്കുകയാണ്‌. അവിടെ ദോഷൈക ദൃക്കുകളായ ചിലരുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ഇത് സ്റ്റാര്‍ട്ടാവുകയില്ല.
പക്ഷെ അത് സ്റ്റാട്ടായി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് ഓടുകയില്ല.
എന്നാല്‍ അത് ഓടി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇനി അത് നിറുത്താന്‍ കഴിയില്ല.

* ഖുര്‍ആനിനോടും മുഹമ്മദ് നബിയോടും ഇസ്‌ലാമിനോടുമുള്ള ജബ്ബാറിന്‍റെ നിലപാട് ഇതിന്ന് സമനമല്ലേ എന്ന് ആലോചിക്കണം.

=

പപ്പൂസ് said...

ആലിക്കോയ,

ഞാന്‍ താങ്കള്‍ തന്ന ലിങ്ക് (http://thafheem.net/padanam.html) വായിക്കുകയായിരുന്നു. മനോഹരമായ വാക്‍ചാതുരിയോടെ അദ്ദേഹം നിരത്തിയ വാദമുഖങ്ങളുടെ രത്നച്ചുരുക്കം ഖുര്‍ ആന്‍ എന്ന പുസ്തകം പഠിക്കുമ്പോള്‍ ലോജിക്ക് ഉപയോഗിക്കരുത് എന്നു മാത്രമാണ്. താങ്കള്‍ ക്വോട്ട് ചെയ്ത ഭാഗം വളരെ വ്യക്തമായി പറയുന്നതും അതാണ്.

"ഖുര്‍ ആന്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അതു കയ്യിലേന്തി കര്‍മ്മരംഗത്തിറങ്ങുകയും സത്യപ്രബോധനധര്‍മ്മം നിര്‍വഹിച്ചു തുടങ്ങുകയും നാനാ ജീവിതമേഖലകളില്‍ ഖുര്‍ആനിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുന്നോട്ടു നീങ്ങുകയും വേണ്ടതാകുന്നു" എന്ന പ്രസ്താവന തന്നെ അര്‍ദ്ധവിശ്വാസികള്‍ക്ക് സംശയിക്കാനുള്ള പഴുതു പോലും നിഷേധിക്കുന്ന അതിബുദ്ധിയല്ലാതെ മറ്റെന്താണ്? അതും ആ ലിങ്കിലുള്ളതു തന്നെ. അപ്പോള്‍ ആരാണ് അഭ്യാസം കാണിക്കുന്നത്? ഈ മര്യാദ പാലിച്ച് വിമര്‍ശനത്തിനിറങ്ങിയാല്‍ ഞാന്‍ താങ്കളുടെ പക്ഷത്തു നിന്ന് ജബ്ബാര്‍മാഷോടു വാദിക്കേണ്ടി വരുമല്ലോ. ഖുര്‍ആന്‍ പൂര്‍ണ്ണമായി ഞാന്‍ ഒരു തവണ വായിച്ചിട്ടുണ്ട്. മലയാളം പരിഭാഷ, അഞ്ചെട്ടു കൊല്ലമായി.

പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഭാഷയില്‍ ഇറങ്ങിയ പൂര്‍ണ്ണതയും ലാളിത്യവും അവകാശപ്പെടുന്ന ഒരു പുസ്തകത്തെ ദൈവീകമാക്കി നിലനിര്‍ത്താന്‍ ഇത്ര കഷ്ടപ്പെടേണ്ടി വരുന്നത് ഗതികേട് അല്ലാതെ മറ്റെന്താണ്?

ആരോഗ്യകരമായ ചര്‍ച്ച ഞാന്‍ അങ്ങനെ ഖുര്‍ആന്‍ പഠിച്ചാലേ നടക്കൂ എന്നു പറഞ്ഞ് അടിവര ഇടരുത്. ഞാന്‍ ഇതു വരെ അനാരോഗ്യകരമായ പ്രവണത കാണിച്ചിട്ടില്ല, ഇവിടെ. ചില ഹ്യുമിലിയേറ്റിങ് വാചകങ്ങള്‍ക്ക് പ്രാസമൊപ്പിച്ച് മറുപടി പറഞ്ഞിട്ടുണ്ടാവാം.

സൃഷ്ടിപ്പിന്‍റെ ഓരോ ഘട്ടത്തിന്‍റെയും ദൈര്‍ഘ്യം കോഴിക്കോടു നിന്നു മാനന്തവാടിയിലേക്കു പോവുന്നവന്‍റെ കണക്കു കാണിച്ച് താങ്കള്‍ ന്യായീകരിക്കുന്നു. ഓരോ ഘട്ടത്തിന്‍റെയും ദൈര്‍ഘ്യമെത്ര എന്ന് പറഞ്ഞിട്ടില്ലെന്ന് വീണ്ടും താങ്കള്‍ തന്നെ പറയുന്നു. ഞാന്‍ എന്ത് മനസ്സിലാക്കണം?

രണ്ട് ദിവസം, നാലു ദിവസം, ആറു ദിവസം എന്നിങ്ങനെയുള്ള വാക്കുകളില്‍ ’ദിവസം’ എന്ന പദം സൂചിപ്പിക്കുന്നത് ദൈര്‍ഘ്യം അല്ലെന്നാണോ പറയുന്നത്?

താങ്കള്‍ വീണ്ടും: സുല്‍ഫീകര്‍ എന്തൊക്കെ ചെയ്യുമെന്ന് ദൈവത്തിന്ന് നേരത്തെ അറിയാം, ആ അറിവാണ് രേഖപ്പെടുത്തിയത്. അത് തെറ്റുകയില്ല. എന്താണോ രേഖപ്പെടുത്തിയത് അത് തന്നെ സംഭവിക്കും"

Surah Al-Baqarah 2:255-

"Who is he that can intercede with Him except with His Permission? He knows what happens to them (His creatures) in this world, and what will happen to them in the Hereafter . And they will never compass anything of His Knowledge except that which He wills."

അവനെല്ലാം അറിയാം, അവന്‍ ആഗ്രഹിക്കാത്ത പക്ഷം അതു മാറുകയില്ല. സപ്പോസ്, നാളെ മുതല്‍ ഞാന്‍ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നു വക്കുക. അവന്‍റെ സൃഷ്ടിയുടെ മനസ്സില്‍ ഇന്ന മാറ്റം ഉണ്ടാവും എന്നും അവന്‍ രേഖപ്പെടുത്തി വച്ചിരിക്കുമല്ലോ! മറിച്ചു സംഭവിക്കണമെങ്കില്‍ അവന്‍ ഇച്ഛിക്കുകയും വേണമല്ലോ. തീരുമാനം ആരുടെയാണ്? ഒരാഴ്ച കാത്തിരിക്കേണ്ടി വരുമോ അറിയാന്‍?

താങ്കള്‍ തന്ന ലിങ്കിലെ കാര്യങ്ങള്‍ വായിച്ചു ധരിക്കാന്‍ ഇത്തിരി സമയമെടുത്തു. ഓഫീസില്‍ പണിയും. വരാന്‍ വൈകിയത് അതു കൊണ്ടാണ്.

KK Alikoya said...

ജബ്ബാര്‍: നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌.
--------
ഈ വാചകത്തിലെ വ്യാകരണത്തെറ്റ് നോക്കുക: - ഇവിടെ അവര്‍ എന്നതുകൊണ്ടുദ്ദേശിച്ചത് വിധവകള്‍ എന്നാണ്. പക്ഷേ വാചകഘടനയനുസരിച്ച് നാലു മാസം കാത്തിരിക്കേണ്ടത് മരിച്ചവരാണ് !

= മി. ജബ്ബാര്‍: പഠിക്കാതെ വിമര്‍ശിക്കാന്‍ മുതിര്‍ന്നാല്‍ ഇങ്ങനെയുണ്ടാകും. കടുത്ത അക്കിടിയാണ്‌ താങ്കള്‍ക്കിപ്പോള്‍ പറ്റിയിരിക്കുന്നത്. ഖുര്‍ആന്‍ ആര്‍ക്കും മനസിലാകില്ലെന്ന് താങ്കള്‍ പറഞ്ഞു കൊണ്ട് നടക്കാനുള്ള കാരണം ഇപ്പോള്‍ ശരിക്കും മനസ്സിലായി. താങ്കള്‍ക്ക് മനസ്സിലാകുന്നില്ല. താങ്കളെപ്പോലെ തന്നെയാണ്‌ എല്ലാവരും എന്നങ്ങ് വിധിച്ചു കളഞ്ഞു. മോശമായിപ്പോയി.

* ഒരു ഹര്‍ത്താല്‍ ദിവസത്തിന്‍റെ പിറ്റേന്ന് പത്രത്തില്‍ വന്ന വാര്‍ത്ത: പോലീസിന്‍റെ സഹായത്താല്‍ ഗര്‍ഭിണിയായ യുവതിയെ ഹോസ്പിറ്റലെത്തിച്ചു.
വാര്‍ത്തയിലെ പദപ്രയോഗം തെറ്റിദ്ധാരണയ്ക്കിടം നല്‍കുന്നുണ്ടെങ്കിലും 'ഹോസ്പിറ്റലിലെത്തിക്കാണാണ്‌ പോലീസ് സഹായിച്ചത്' എന്നേ ആരും മനസ്സിലാക്കുകയുള്ളു.
അതേ പോലെ കാത്തിരിക്കന്‍ പറഞ്ഞത് ജീവിച്ചിരിക്കുന്നവരോടല്ലാതെ, മരിച്ചവരോടാകാന്‍ ഒരു ന്യായവുമില്ലല്ലോ. ഖുര്‍ആനിനെ വിമര്‍ശിക്കണമെന്ന് നേര്‍ച്ച നേര്‍ന്നവര്‍ക്ക് ഇതും വിമര്‍ശിക്കാന്‍ പറ്റുന്ന ഒരു പഴുത് തന്നെ.

എന്നാല്‍, ജബ്ബാറിന്ന് അക്കിടി പറ്റിയെന്ന് ഞാന്‍ പറയാന്‍ കാരണം ഇതല്ല. ഈ ദുരര്‍ത്ഥ സാധ്യത ഇതിന്റെ മലയാള പരിഭാഷയിലേ ഉള്ളൂ. അറബിയിലില്ല എന്നതാണ്‌.(നിഴലിലേ ഉള്ളൂ; യാഥാര്‍ത്ഥ്യത്തിലില്ല. ഒന്നാം തരം നിഴല്‍ യുദ്ധമാണിത്.)

വചന- ലിംഗ ഭേദമനുസരിച്ച് ക്രിയയുടെ രൂപം മാറുന്ന ഭഷയാണ്‌ അറബി. അതിനാല്‍  'അവരുടെ കാര്യത്തില്‍ അവര്‍ കാത്തിരിക്കണം' എന്ന് സ്ത്രീകളോട് പറയുമ്പോള്‍ يَتَرَبَّصْنَ بِأَنْفُسِهِنَّ (യതറബ്ബസ്‌ന ബി അന്‍ഫുസിഹിന്ന)എന്നാണ്‌ പറയേണ്ടത്. എന്നാല്‍ ഇത് പുരുഷനോടാണ്‌ പറയുന്നതെങ്കില്‍ يَتَرَبَّصُوا بِأَنْفُسِهِمْ (യതറബ്ബസൂ ബി അന്‍ഫുസിഹിം)എന്ന് വേണം പറയാന്‍. ഖുര്‍ആനില്‍ പറഞ്ഞത് ആദ്യത്തേതാണ്‌. അറബി ഭാഷയുടെ ബാലപാഠമറിയുന്ന ആരും ഇവിടെ വ്യാകരണത്തെറ്റുണ്ട് എന്ന് വിളിച്ച് കൂവുകയില്ല.
ആദ്യം പഠിക്കുക; അത് കഴിഞ്ഞാകാം വിമര്‍ശനം. അല്ലാതിരുന്നാല്‍ ചരിത്രം പറഞ്ഞപ്പോള്‍ പറ്റിയതും ഇതും പോലെ ഇനിയും ഒരു പാട് അക്കിടികള്‍ പറ്റിക്കൊണ്ടിരിക്കും. മാനം കെടാതെ നോക്കണം മി. ജബ്ബാര്‍.

KK Alikoya said...

പപ്പൂസ് സൈദ്...: സൃഷ്ടിപ്പിന്‍റെ ഓരോ ഘട്ടത്തിന്‍റെയും ദൈര്‍ഘ്യം കോഴിക്കോടു നിന്നു മാനന്തവാടിയിലേക്കു പോവുന്നവന്‍റെ കണക്കു കാണിച്ച് താങ്കള്‍ ന്യായീകരിക്കുന്നു. ഓരോ ഘട്ടത്തിന്‍റെയും ദൈര്‍ഘ്യമെത്ര എന്ന് പറഞ്ഞിട്ടില്ലെന്ന് വീണ്ടും താങ്കള്‍ തന്നെ പറയുന്നു. ഞാന്‍ എന്ത് മനസ്സിലാക്കണം?
രണ്ട് ദിവസം, നാലു ദിവസം, ആറു ദിവസം എന്നിങ്ങനെയുള്ള വാക്കുകളില്‍ ’ദിവസം’ എന്ന പദം സൂചിപ്പിക്കുന്നത് ദൈര്‍ഘ്യം അല്ലെന്നാണോ പറയുന്നത്?"
= പപ്പൂസിന്` നന്ദി. ഈ ചോദ്യം  തര്‍ക്കത്തിനല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. താങ്കള്‍ കാണിച്ച ഈ ശൈലിയാണ്‌ എനിക്കിഷ്ടം. ഇനി വിഷയത്തിലേക്ക് വരാം. 'ആറ്‌ ദിവസം' എന്ന് പറഞ്ഞാല്‍ '24 മണിക്കൂറുള്ള ആറ്‌ ദിവസ'മല്ലെന്നും 'അളവെത്രയെന്ന് ദൈവത്തിന്‍ മാത്രമറിയുന്ന ആറ്‌ ഘട്ടങ്ങളാ'ണെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ശ്രദ്ധിച്ചു കാണില്ല എന്ന് കരുതുന്നു. കോഴിക്കോട് - മാനന്തവടി ഉദാഹരണം പറഞ്ഞത് മൊത്തം ആറോ എട്ടോ എന്ന തര്‍ക്കത്തിന്ന് മറുപടി ആയിട്ടാണ്‌. ആറ്‌ 'യൌം' എന്നാണ്‌ ഖുര്‍ആനില്‍ പറഞ്ഞത്. ഇത് 24 മ്ണിക്കൂറുള്ള ദിവസത്തിനെന്ന പോലെ സുദീര്‍ഗ്ഗമായ ഏത് അളവിന്നും ഉപയോഗിക്കാം. 'ഘട്ടം' എന്ന അര്‍ത്ഥമാണ്‌ അപ്പോഴുണ്ടാവുക.

"ഖുര്‍ ആന്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അതു കയ്യിലേന്തി കര്‍മ്മരംഗത്തിറങ്ങുകയും സത്യപ്രബോധനധര്‍മ്മം നിര്‍വഹിച്ചു തുടങ്ങുകയും നാനാ ജീവിതമേഖലകളില്‍ ഖുര്‍ആനിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുന്നോട്ടു നീങ്ങുകയും വേണ്ടതാകുന്നു" മൌലാനാ മൌദൂദി യുടെ ഈ വാക്കുകള്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് മാത്രമുള്ള നിര്‍ദ്ദേശമായേ മനസ്സിലാക്കാവൂ. അല്ലാത്തവരുടെ കാര്യത്തില്‍ ഇത് ശരിയാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തങ്കള്‍ സ്വതന്ത്രമായി പഠിക്കുക. ദൈവം താങ്കള്‍ക്ക് വെളിച്ചം കാണിക്കും.

പപ്പൂസ്: അവനെല്ലാം അറിയാം, അവന്‍ ആഗ്രഹിക്കാത്ത പക്ഷം അതു മാറുകയില്ല. സപ്പോസ്, നാളെ മുതല്‍ ഞാന്‍ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നു വക്കുക. അവന്‍റെ സൃഷ്ടിയുടെ മനസ്സില്‍ ഇന്ന മാറ്റം ഉണ്ടാവും എന്നും അവന്‍ രേഖപ്പെടുത്തി വച്ചിരിക്കുമല്ലോ! മറിച്ചു സംഭവിക്കണമെങ്കില്‍ അവന്‍ ഇച്ഛിക്കുകയും വേണമല്ലോ. തീരുമാനം ആരുടെയാണ്? ഒരാഴ്ച കാത്തിരിക്കേണ്ടി വരുമോ അറിയാന്‍?
= നാം എന്ത് ചിന്തിക്കുമെന്ന് ദൈവത്തിന്‌ മുന്‍കൂട്ടി അറിയാം എന്ന് വരുന്നത് കൊണ്ടും ആ അറിവ് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് കൊണ്ടും എന്താണ്‌ കുഴപ്പം? നാം നേര്‍മാര്‍ഗ്ഗത്തിലാകണോ ദുര്‍മാര്‍ഗ്ഗത്തിലാകണോ എന്ന് തീരുമാനിക്കനുള്ള സ്വാതന്ത്ര്യം നമുക്ക് നല്‍കിയിരിക്കുന്നു; നാം അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. 'അറിയുന്നു' എന്ന് പറയുന്നതും 'തീരുമാനിക്കുന്നു' എന്ന് പറയുന്നതും രണ്ടല്ലേ?

പപ്പൂസ് said...

"24 മണിക്കൂറുള്ള ആറ്‌ ദിവസ'മല്ലെന്നും 'അളവെത്രയെന്ന് ദൈവത്തിന്‍ മാത്രമറിയുന്ന ആറ്‌ ഘട്ടങ്ങളാ'ണെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു"

പിടി കിട്ടിയിട്ടില്ലാത്തതിനെ പൊടുന്നനെ ദൈവത്തിനു വിട്ടു കൊടുത്ത് അതദ്ദേഹത്തിനേ അറിയൂ എന്നു പറയുന്നത് മറ്റൊരു തന്ത്രമല്ലേ? മറ്റു കോംപ്ലക്സ് സംഗതികള്‍ക്കെല്ലാം ഉദാഹരണങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും വിശദീകരണം നല്കുന്ന പണ്ഡിതര്‍ക്ക് ഇവിടെ മാത്രം വ്യക്തത കൈവിട്ടു പോവാന്‍ എന്തുണ്ടായി. നിഷ്പക്ഷമായി ചിന്തിക്കുമ്പോളുണ്ടാവുന്ന സംശയമാണ്. സണ്‍ഡേ, മണ്‍ഡേ തുടങ്ങിയ ദിവസങ്ങള്‍ക്ക് അറബിയില്‍ യൗം ചേര്‍ത്താണ് പറയുന്നതെന്ന് കണ്ടു. ഖുര്‍ആനില്‍ത്തന്നെ മുന്നൂറ്ററുപത്തഞ്ചു തവണ യൗം ആവര്‍ത്തിക്കുന്നെന്ന അവകാശവാദവും ഉണ്ട്. ഇവിടെയൊക്കെ ദിവസമെന്ന് അര്‍ത്ഥം കല്പിക്കുന്ന പദത്തിന് പൊടുന്നനെ എങ്ങനെയാണ് ഘട്ടമെന്ന അര്‍ത്ഥം വന്നു ചേരുന്നത്? അറബി പരിജ്ഞാനം എനിക്കില്ല, എങ്കിലും ന്യായീകരിക്കാനുള്ള മലക്കം മറിച്ചില്‍ പോലെ അനുഭവപ്പെടുന്നു.

"ഖുര്‍ ആന്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അതു കയ്യിലേന്തി കര്‍മ്മരംഗത്തിറങ്ങുകയും സത്യപ്രബോധനധര്‍മ്മം നിര്‍വഹിച്ചു തുടങ്ങുകയും നാനാ ജീവിതമേഖലകളില്‍ ഖുര്‍ആനിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുന്നോട്ടു നീങ്ങുകയും വേണ്ടതാകുന്നു"

മൗദൂദിയുടെ വാക്കുകള്‍ ഇസ്ലാം മതവിശ്വാസികളെ ഉദ്ദേശിച്ചാണെന്ന് താങ്കള്‍ പറയുന്നു. പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അങ്ങനെയൊക്കെ ചെയ്യണമെന്ന് മൗദൂദിയും പറയുന്നു. അപ്പോള്‍ ഖുര്‍ ആന്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണ് ആളുകള്‍ വിശ്വാസികളായിത്തീരുന്നത് എന്നു വരുമല്ലോ. അതു സംഭാവ്യം തന്നെ. എന്നിരിക്കിലും, മറ്ററിവുകള്‍ നേടി മുതിരുന്നവരോട് ഖുര്‍ ആന്‍ വിശദീകരിച്ചാല്‍ ചോദ്യം ചെയ്യപ്പെടേണ്ടി വരുമെന്നുള്ളതു കൊണ്ടല്ലേ പിഞ്ചു കുഞ്ഞുങ്ങളെ പുലര്‍ച്ചയും രാത്രിയുമായി മതപഠന ക്ലാസ്സുകളിലിരുത്തി മുന്‍വിധികള്‍ സൃഷ്ടിച്ചു കൊടുക്കുന്നത്? ഭയവും ധാരണകളും ചെറുപ്രായത്തില്‍ തന്നെ മനസ്സില്‍ പതിഞ്ഞവര്‍ മൗദൂദി പറഞ്ഞ ഇല്ലോജിക്കല്‍ രീതിയിലേ മുന്നോട്ട് ചിന്തിക്കുകയുള്ളുവല്ലോ. അതിനു വേണ്ടിയല്ലേ മതവിശ്വാസികളോട് ആദ്യം വിശ്വസിക്കൂ, പിന്നെ പറഞ്ഞതു പോലെ ചെയ്യൂ, എന്നിട്ട് അന്വേഷിക്കൂ എന്നു പറഞ്ഞു കൊടുക്കുന്നത്? താങ്കള്‍ തന്നെ പറയുന്നു, രണ്ടു തരത്തില്‍ ഖുര്‍ആന്‍ പഠിക്കുന്നവരെ ദൈവം നേര്‍മാര്‍ഗ്ഗത്തിലും ദുര്‍മാര്‍ഗ്ഗത്തിലുമായി വിഭജിക്കുമെന്ന്. എന്നോട് സ്വതന്ത്രമായി പഠിക്കാനും വിശ്വാസികള്‍ പഠിക്കുന്ന രീതി എന്‍റെ കാര്യത്തില്‍ ശരിയാവില്ലെന്നും താങ്കള്‍ തന്നെ പറയുന്നു. ഞാന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ പോവട്ടെ എന്ന് താങ്കള്‍ ആഗ്രഹിക്കുകയാണോ?

നാം എന്തു ചിന്തിക്കുമെന്ന് അവന് മുന്‍കൂട്ടി അറിയാം. അവന്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു. സൃഷ്ടി അവന്‍റേതു തന്നെ. സൃഷ്ടിക്കും മുമ്പേ സ്രഷ്ടാവ് രേഖപ്പെടുത്തി വച്ചിരിക്കുന്നു ഞാന്‍ എന്തു ചെയ്യാന്‍ പോവുന്നു എന്ന്. അവന്‍ ഇച്ഛിച്ചാലല്ലാതെ അതൊന്നും മാറുകയില്ലെന്ന്. ഉത്തരവാദിത്തം ആര്‍ക്കെന്ന് താങ്കള്‍ തന്നെ പറയണം. കുഴപ്പം കാണുന്നില്ലേ? ഒരു സൃഷ്ടി പാഴായെന്നല്ലാതെ മറ്റെന്തു പറയാന്‍!

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ നിഷ്കളങ്കന്‍, ഐന്‍സ്റ്റീനെ ഉദ്ദരിച്ചത് നന്നായി.ഇതു കൂടി കാണുക,The religion of the future will be a cosmic religion. It should transcend personal God and avoid dogma and theology. Covering both the natural and the spiritual, it should be based on a religious sense arising from the experience of all things natural and spiritual as a meaningful unity. Buddhism answers this description. If there is any religion that could cope with modern scientific needs it would be Buddhism. (Albert Einstein) ഐന്‍സ്റ്റീന്‍;എന്റെ മതവിശ്വാസത്തേപറ്റി നിങ്ങള്‍ കേള്‍ക്കുന്നത് തീര്‍ച്ചയായും നുണയാണ് ഈ നുണ വളരെ ആസൂത്രിതമായി ആവര്‍ത്തിക്കപ്പെടുകയാണ്,ഞാന്‍ വ്യക്തി ദൈവത്തില്‍ വിശ്വസിക്കുന്നില്ല,എന്നില്‍ മതപരമെന്നു വിളിക്കത്തക്ക എന്തങ്കിലും ഉണ്ടെങ്കില്‍ അത് ശാസ്ത്രം വെളിവാക്കിതന്ന ഈ പ്രപഞഘടനയേടുള്ള സീമാതീതമായ ആരാധന മാത്രമാണ.ഐന്‍സ്റ്റീന് അല്ലാഹുവില്‍ വിശ്വാസമില്ല.The idea of a personal God is an anthropological concept which I am unable to take seriously. (Albert Einstein, letter to Hoffman and Dukas, 1946)ത്വഹീതത്തൂ കലിമയെ എന്തിനീ ഐന്‍സ്റ്റീന്‍ ഇങ്ങനെ നൊബരപ്പെടുത്തൂന്നു.

നിഷ്കളങ്കന്‍ said...

യുക്തി,

ഐന്‍സ്റ്റീനെ ഉദ്ധരിച്ചത്, ശാസ്ത്രത്തെ ദൈവവമാക്കുന്ന പ്രവണതയുടെ അര്‍ത്ഥരാഹിത്യം വ്യക്തമാക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഈ പ്രപഞ്ചത്തിനു മുന്നില്‍ നാം മനുഷ്യര്‍ അനന്തമാജ്ഞാതം എന്ന മട്ടില്‍ തന്നെയാണ് നില്‍ക്കുന്നത്‌. ശാസ്ത്രമാവട്ടെ അതിന്‍റെ നിഗൂഡതകളുടെ ഉത്തരം തേടുന്ന തപസ്യയും. പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളുടെ മുന്നില്‍ വിനയാന്വിതനാവുന്ന മഹാന്‍റെ വാക്കുകളാണ് ഐന്‍സ്റ്റീന്‍റെത്. അതുകൊണ്ട് ശാസ്ത്രത്തെ ആരാധിക്കുകയല്ല, മറിച്ച് അത് വെളിപ്പെടുത്തുന്ന പ്രപഞ്ചരഹസ്യങ്ങള്‍ നമ്മെ കൂടുതല്‍ അത്ഭുതപ്പെടുത്തുകയാണ് വേണ്ടത്. ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഒന്നുമില്ലാതെ, എല്ലാം ഇങ്ങിനെ പരിണമിച്ചുണ്ടായി എന്ന് പറയുന്ന ലളിതവല്‍ക്കരണം സ്വീകാര്യമാവാത്തത് അതുകൊണ്ട് തന്നെയാണ്.

മതവും ശാസ്ത്രവും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നു എന്ന തെറ്റായ സങ്കല്‍പം മതവിശ്വാസികള്‍ വെച്ച് പുലര്‍ത്തുന്നില്ല. രണ്ടും സംബോധന ചെയ്യുന്ന മേഖലകള്‍ വ്യത്യസ്തമാണ് താനും. ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ ദൈവാനുഗ്രഹമാണ്, ധാര്‍മിക നിര്‍ദേശങ്ങളും അപ്രകാരം തന്നെ.ശാസ്ത്രം ദൈവത്തെ വെല്ലുവിളിക്കുന്നില്ല, രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിക്കുന്തോറും നമുക്ക്‌ മുന്നില്‍ തുറക്കുന്ന നിഗൂഡതകള്‍ ബാക്കിയാവുന്നു. മതം ആവശ്യപ്പെടുന്നത് ഇത് അംഗീകരിക്കാനുള്ള വിനയമാണ്.

മുഹമ്മദ് ഖാന്‍(യുക്തി) said...

KK alikoya said......നാം എന്ത് ചിന്തിക്കുമെന്ന് ദൈവത്തിന്‌ മുന്‍കൂട്ടി അറിയാം എന്ന് വരുന്നത് കൊണ്ടും ആ അറിവ് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് കൊണ്ടും എന്താണ്‌ കുഴപ്പം? നാം നേര്‍മാര്‍ഗ്ഗത്തിലാകണോ ദുര്‍മാര്‍ഗ്ഗത്തിലാകണോ എന്ന് തീരുമാനിക്കനുള്ള സ്വാതന്ത്ര്യം നമുക്ക് നല്‍കിയിരിക്കുന്നു; നാം അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. 'അറിയുന്നു' എന്ന് പറയുന്നതും 'തീരുമാനിക്കുന്നു' എന്ന് പറയുന്നതും രണ്ടല്ലേ?//.എന്നാല്‍ അല്ലഹു അവന്‍ ഉദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും അവനുദേശിക്കുന്നവരെ നേര്‍ വഴിയിലാക്കുകയും ചെയ്യുന്നു....ഖുറാന്‍ 35;8 /.ലോകത്തെ സ്ര ഷ്ടീടിക്കുന്നതിനുമുന്‍പുതന്നെ ഒരു ഗ്രന്ഥത്തില്‍ നാം രേഖപ്പെടുത്തിയിട്ടുള്ളതല്ലാതെ ഒരു സംഗതിയും ഭുമിയിലോ നിങ്ങളിലോ സംഭവിക്കുന്നില്ല...ഖുറാന്‍ 57;22 /.പ്രിയ അലിക്കോയ സഹിബ്ബേ അറിഞ്ഞും തീരുമാനിച്ചും എന്തിനീ തവളച്ചാട്ടം?

















ലൊ

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍ said...മതം ആവശ്യപ്പെടുന്നത് ഇത് അംഗീകരിക്കാനുള്ള വിനയമാണ്./. ഏതു മതം ആരുടെ മതം? നിഷ്കളങ്കന്‍ said...ശാസ്ത്രത്തെ ദൈവവമാക്കുന്ന പ്രവണതയുടെ അര്‍ത്ഥരാഹിത്യം വ്യക്തമാക്കാന്‍ വേണ്ടി മാത്രമായിരുന്നു. /.ആരാണ് എന്തിനു വേണ്ടിയാണ് ശാസ്ത്രത്തെ ദൈവമാക്കീയത് .

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍ said....ഈ പ്രപഞ്ചത്തിനു മുന്നില്‍ നാം മനുഷ്യര്‍ അനന്തമാജ്ഞാതം എന്ന മട്ടില്‍ തന്നെയാണ് നില്‍ക്കുന്നത്‌./. ഈ അജ്ഞാതമായ കര്യത്തില്‍ മതം എന്തു വിഡ്ഡിത്തരം പറഞ്ഞാലും അത് അപ്പടിക്കു വിശ്വസിച്ചൂകൊള്ളണം?

KK Alikoya said...

പപ്പൂസ്: "നാം എന്തു ചിന്തിക്കുമെന്ന് അവന് മുന്‍കൂട്ടി അറിയാം. അവന്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു. സൃഷ്ടി അവന്‍റേതു തന്നെ. സൃഷ്ടിക്കും മുമ്പേ സ്രഷ്ടാവ് രേഖപ്പെടുത്തി വച്ചിരിക്കുന്നു ഞാന്‍ എന്തു ചെയ്യാന്‍ പോവുന്നു എന്ന്. അവന്‍ ഇച്ഛിച്ചാലല്ലാതെ അതൊന്നും മാറുകയില്ലെന്ന്. ഉത്തരവാദിത്തം ആര്‍ക്കെന്ന് താങ്കള്‍ തന്നെ പറയണം. കുഴപ്പം കാണുന്നില്ലേ? ഒരു സൃഷ്ടി പാഴായെന്നല്ലാതെ മറ്റെന്തു പറയാന്‍!"

= "മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും "ദൈവം തീരുമാനിക്കുന്നു". ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആനില്‍ താങ്കള്‍ കണ്ടിട്ടുണ്ടോ?

Help said...

KK Alikoya ....
എന്നാല്‍, ജബ്ബാറിന്ന് അക്കിടി പറ്റിയെന്ന് ഞാന്‍ പറയാന്‍ കാരണം ഇതല്ല. ഈ ദുരര്‍ത്ഥ സാധ്യത ഇതിന്റെ മലയാള പരിഭാഷയിലേ ഉള്ളൂ. അറബിയിലില്ല എന്നതാണ്‌.(നിഴലിലേ ഉള്ളൂ; യാഥാര്‍ത്ഥ്യത്തിലില്ല. ഒന്നാം തരം നിഴല്‍ യുദ്ധമാണിത്.)
___________
എന്തുകൊണ്ട് മലയാള പരിഭാഷകര്‍ അതിനെ ശരിയായി പരിഭാഷപ്പെടുതിയില്ല എന്ന് ചോദിച് സമയം കളയുന്നില്ല.....


ea jabbar സാറ് [2-234],[2-240], എന്നീ രണ്ടു വരികളിലെ വൈരുദ്ധ്യം പറഞ്ഞിരുന്നു.... അതിന്റെ മറുപടി അറിയുന്ന വല്ലവരുമുണ്ടോ...? ഇതില്‍ ഏതാണ് ആദ്യം പറഞ്ഞത്‌... ? [2-240] ലെ വരിയാണ് ആദ്യം പറഞ്ഞതെങ്കില്‍ എന്ത് കൊണ്ട് അത് കുറാനില്‍ രണ്ടാമത്‌ വന്നു.....? എന്ത് കൊണ്ട് ആദ്യ ദൈവവചനം മാറ്റി രണ്ടാമത്തേത്‌ കൊണ്ട് വന്നു. ആദ്യമേ നല്ല ദൈവവചനം തന്നാല്‍ മതിയായിരുന്നില്ലേ?

പഠിച്ചിട്ട് വരൂ ... വായിച്ചിട്ട് വരൂ ... എന്ന പതിവ് പല്ലവി ഒഴിവാക്കിയാല്‍ നന്ന്‍.... സ്വന്തമായി പഠിച്ചിട്ടുണ്ടെങ്കില്‍ അതിവിടെ പറയാന്‍ ആരുമില്ലേ....?

KK Alikoya said...

പപ്പൂസ് said: "24 മണിക്കൂറുള്ള ആറ്‌ ദിവസ'മല്ലെന്നും 'അളവെത്രയെന്ന് ദൈവത്തിന്‍ മാത്രമറിയുന്ന ആറ്‌ ഘട്ടങ്ങളാ'ണെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു"

പിടി കിട്ടിയിട്ടില്ലാത്തതിനെ പൊടുന്നനെ ദൈവത്തിനു വിട്ടു കൊടുത്ത് അതദ്ദേഹത്തിനേ അറിയൂ എന്നു പറയുന്നത് മറ്റൊരു തന്ത്രമല്ലേ? മറ്റു കോംപ്ലക്സ് സംഗതികള്‍ക്കെല്ലാം ഉദാഹരണങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും വിശദീകരണം നല്കുന്ന പണ്ഡിതര്‍ക്ക് ഇവിടെ മാത്രം വ്യക്തത കൈവിട്ടു പോവാന്‍ എന്തുണ്ടായി. നിഷ്പക്ഷമായി ചിന്തിക്കുമ്പോളുണ്ടാവുന്ന സംശയമാണ്. സണ്‍ഡേ, മണ്‍ഡേ തുടങ്ങിയ ദിവസങ്ങള്‍ക്ക് അറബിയില്‍ യൗം ചേര്‍ത്താണ് പറയുന്നതെന്ന് കണ്ടു. ഖുര്‍ആനില്‍ത്തന്നെ മുന്നൂറ്ററുപത്തഞ്ചു തവണ യൗം ആവര്‍ത്തിക്കുന്നെന്ന അവകാശവാദവും ഉണ്ട്. ഇവിടെയൊക്കെ ദിവസമെന്ന് അര്‍ത്ഥം കല്പിക്കുന്ന പദത്തിന് പൊടുന്നനെ എങ്ങനെയാണ് ഘട്ടമെന്ന അര്‍ത്ഥം വന്നു ചേരുന്നത്? അറബി പരിജ്ഞാനം എനിക്കില്ല, എങ്കിലും ന്യായീകരിക്കാനുള്ള മലക്കം മറിച്ചില്‍ പോലെ അനുഭവപ്പെടുന്നു.
* ഇവിടെയൊക്കെ ദിവസമെന്ന് അര്‍ത്ഥം കല്പിക്കുന്ന പദത്തിന് പൊടുന്നനെ എങ്ങനെയാണ് ഘട്ടമെന്ന അര്‍ത്ഥം വന്നു ചേരുന്നത്?

= ഖുര്‍ആനില്‍ 365 അല്ല, അതിലേറെ തവണ 'യൌം' എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഒന്നാമത്തെ 'യൌം' ഒന്നാം അദ്ധ്യായത്തിലാണുള്ളത്. "പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍" (1:4) എന്ന ദൈവവിശേഷണം! ഇത് 24 മണിക്കൂറുള്ള ഒരു ദിവസമല്ല.
രണ്ടാമത്തെയും മൂന്നാമത്തെയും  'യൌം' 2:8 ഇലും 2:62 ഇലും ആണുള്ളത്. 'അന്ത്യ നാള്‍' എന്ന പ്രയോഗം. ഇതും 24 മണിക്കൂറുള്ള ഒരു ദിവസമല്ല. നാലാമത്തെയും അഞ്ചാമത്തെയും 'യൌം' വരുന്നത് 2:85 ഇലും 2:113 ഇലുമാണ്‌. 'പുനരുത്ഥാന നാള്‍' എന്ന പ്രയോഗം. ഇതിന്‍റെ ദൈര്‍ഘ്യവും 24 മണിക്കൂര്‍ അല്ല. ഇങ്ങനെ ഖുര്‍ആനിലെ 'യൌം' ഉള്ള മുഴുവന്‍ സൂക്തങ്ങളും പരിശോധിച്ചല്‍ കാണാന്‍ കഴിയുക: '24 മണിക്കൂറുള്ള ദിവസം" എന്ന അര്‍ത്ഥത്തില്‍ വളരെ കുറച്ച് തവണ മാത്രമേ ആ പദം ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ളു എന്നാണ്‌. ബാക്കിയുള്ളവ മുഴുവന്‍ 'അളവെത്രയെന്ന് അല്ലാഹുവിന്ന് മാത്രം അറിയുന്ന സുദീര്‍ഘമായ ഘട്ടങ്ങളെ' സൂചിപ്പിക്കുന്നു. എന്നിരിക്കെ ആര്‌, എന്തിന്` മലക്കം മറിയണം?

KK Alikoya said...

To Pappus:
മൌദൂദി പറഞ്ഞു: "ഖുര്‍ ആന്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അതു കയ്യിലേന്തി കര്‍മ്മരംഗത്തിറങ്ങുകയും സത്യപ്രബോധനധര്‍മ്മം നിര്‍വഹിച്ചു തുടങ്ങുകയും നാനാ ജീവിതമേഖലകളില്‍ ഖുര്‍ആനിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മുന്നോട്ടു നീങ്ങുകയും വേണ്ടതാകുന്നു"

ഇതിന്ന് മുന്നോടിയായി അദ്ദേഹം ഇത്ര കൂടി പറഞ്ഞിട്ടുണ്ട്: "വിശുദ്ധ ഖുര്‍ആന്‍ പോലൊരു ഗ്രന്ഥത്തെ അനേകായിരമാളുകള്‍ ഭിന്നങ്ങളായ അനേകം ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്‌. ഈ എല്ലാ തരക്കാരുടേയും ഉദ്ദേശ്യതാല്‍പര്യങ്ങള്‍ കണക്കിലെടുത്ത്‌ ഒരുപദേശം നല്‍കുക സാധ്യമായ കാര്യമല്ല. അന്വേഷകരുടെ ഈ ഘോഷയാത്രയില്‍, ഖുര്‍ആന്‍ മനസ്സിലാക്കാനും മനുഷ്യന്റെ ജീവിതപ്രശ്നങ്ങളില്‍ എന്തു മാര്‍ഗനിര്‍ദേശമാണത്‌ നല്‍കുന്നതെന്നറിയാനും ആഗ്രഹിക്കുന്ന സത്യാന്വേഷകരില്‍ മാത്രമേ എനിക്ക്‌ താല്‍പര്യമുള്ളൂ. അങ്ങനെയുള്ളവര്‍ക്ക്‌ ഖുര്‍ആന്‍ പഠനസംബന്ധമായി ചില ഉപദേശങ്ങള്‍ നല്‍കുവാനും പൊതുവില്‍ ഈ വിഷയകമായി നേരിടാവുന്ന ചില പ്രയാസങ്ങള്‍ പരിഹരിക്കാനും ഞാന്‍ ശ്രമിക്കാം."

അദ്ദേഹത്തിന്‍റെ ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കുമല്ലോ: "ഒരാള്‍-ഖുര്‍ആനില്‍ വിശ്വസിക്കട്ടെ, വിശ്വസിക്കാതിരിക്കട്ടെ-ഈ ഗ്രന്ഥം മനസ്സിലാക്കാന്‍ യഥാര്‍ഥത്തിലാഗ്രഹിക്കുന്നുവെങ്കില്‍ ആദ്യമായി ചെയ്യേണ്ടത്‌ നേരത്തെ രൂപവല്‍കൃതമായ ധാരണകളില്‍നിന്നും സിദ്ധാന്തങ്ങളില്‍നിന്നും അനുകൂലമോ പ്രതികൂലമോ ആയ താല്‍പര്യങ്ങളില്‍ നിന്നും മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുകയും ഗ്രഹിക്കാനുദ്ദേശിച്ചു മാത്രം തുറന്നഹൃദയത്തോടെ പഠനം ആരംഭിക്കുകയുമാണ്‌. അങ്ങനെയല്ലാതെ, ചില പ്രത്യേക ചിന്താഗതികള്‍ മനസ്സില്‍വെച്ച്‌ പാരായണം ചെയ്യുന്നവര്‍ ഖുര്‍ആന്റെ വരികളില്‍ സ്വന്തം ചിന്താഗതികളാണ്‌ വായിക്കുക. ഖുര്‍ആന്റെ ഗന്ധംപോലും അവരെ സ്പര്‍ശിക്കുകയില്ല. ഒരു ഗ്രന്ഥത്തെസംബന്ധിച്ചും ആശാസ്യമല്ല ഈ പഠനരീതി. വിശേഷിച്ച്‌, ഖുര്‍ആന്‍ ഇത്തരം വായനക്കാര്‍ക്ക്‌ അതിന്റെ ആശയപ്രപഞ്ചത്തിലേക്ക്‌ വാതില്‍ തുറന്നുകൊടുക്കുകയേ ഇല്ല."
സന്ദര്‍ശിക്കുക: http://thafheem.net/padanam.html#pad

KK Alikoya said...

Pappus said: "എന്നിരിക്കിലും, മറ്ററിവുകള്‍ നേടി മുതിരുന്നവരോട് ഖുര്‍ ആന്‍ വിശദീകരിച്ചാല്‍ ചോദ്യം ചെയ്യപ്പെടേണ്ടി വരുമെന്നുള്ളതു കൊണ്ടല്ലേ പിഞ്ചു കുഞ്ഞുങ്ങളെ പുലര്‍ച്ചയും രാത്രിയുമായി മതപഠന ക്ലാസ്സുകളിലിരുത്തി മുന്‍വിധികള്‍ സൃഷ്ടിച്ചു കൊടുക്കുന്നത്?"

= പിഞ്ചു കുഞ്ഞുങ്ങള്‍ മദ്‌റസയില്‍ പോകാനും  സ്കൂളിലില്‍ പോകാനും തുടങ്ങുന്നത് ഒരേ പ്രായത്തിലാണ്‌. ഒന്നോ രണ്ടോ മണിക്കൂര്‍  സമയമാണ്‌ മദ്‌റസയില്‍ കുട്ടി ചെലവഴിക്കുന്നത്. ബാക്കി സ്‌കൂളിലായിരിക്കും. മദ്‌റസാ പഠനം, 95% കുട്ടികളുടെ കാര്യത്തിലും പ്രൈമറി ഘട്ടത്തോട് കൂടി അവസാനിക്കുകയും ചെയ്യുന്നു; ഇതില്‍ തന്നെ ഭൂരിഭാഗവും അഞ്ചാം ക്ലാസോടെ പഠനം നിറുത്തിയവരായിരിക്കും. ഇതാണ്‌ നമ്മുടെ കുട്ടികളുടെ മത പഠനത്തിന്‍റെ അവസ്ഥ. എന്നിട്ട് പോലും അവര്‍ക്കിടയില്‍  യുക്തിവാദ പ്രചാരണം ഏശുന്നില്ലെങ്കില്‍  അതിന്‍റെ കാരണം അന്വേഷിക്കേണ്ടത് അവര്‍ക്ക് നല്‍കപ്പെടുന്ന മത പഠനത്തിന്‍റെ കടുപ്പത്തിലല്ല; യുക്തിവാദത്തിന്‍റെ ദൌര്‍ബല്യത്തിലാണ്‌. മനുഷ്യപ്രകൃതിക്ക് വിരുദ്ധമാണ്‌ യുക്തിവാദം. അത് കൊണ്ടാണത് സ്വീകരിക്കപ്പെടാത്തത്. മതപഠനം ഒരു വ്യവസ്ഥാപിത സമ്പ്രദായമായി നിലവിലില്ലാത്ത ഹിന്ദു സമൂഹത്തില്‍ പോലും യുക്തിവാദ പ്രചാരണം ഏശാത്തത് എന്ത് കൊണ്ടാണ്‌ എന്നും അന്വേഷിക്കുന്നത് നന്ന്. അപ്പോള്‍ മദ്‌റസയെ കയറി പിടിക്കേണ്ടി വരില്ല. (മദ്‌റസാ വിദ്യാഭ്യാസത്തെ യുക്തിവാദികള്‍ വിമര്‍ശിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് മുസ്‌ലിംള്‍ക്ക് മനസ്സിലാകുന്നുണ്ട്.) അതോടൊപ്പം അഞ്ചാം 
ക്ലാസ് വരെയുള്ള മദ്‌റസാ പാഠപുസ്തകം ഒന്ന് വായിച്ചു നോക്കുന്നതും കൊള്ളാം.

* യുക്തിവാദ പ്രചാരണം ഏശാന്‍  പാകത്തില്‍, നമ്മുടെ നാട്ടിലെ മുഴുവന്‍ കുട്ടികളെയും, പ്രായപൂര്‍ത്തി ആകും വരെ, മതത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ ഒന്നും പറഞ്ഞു കേള്‍പ്പിക്കാതിരിക്കണം എന്ന് യുക്തിവദികള്‍  പറയുമ്പോള്‍, യുക്തിവാദത്തിന്‍റെ ദൌര്‍ബല്യം ഒന്ന് കൂടി വ്യക്തമാവുകയാണ്‌ ചെയ്യുന്നത്. പല മതത്തിന്‍റെയും  പ്രബോധകന്‍മാര്‍  നമ്മുടെ നാട്ടിലുണ്ട്. ഇവരാരും ഇങ്ങനെയൊരു ആവശ്യം മറ്റു മതക്കാരോട് ഉന്നയിച്ചതായി അറിയില്ല. യ്ക്തിവാദികളുടെ കാര്യം കഷ്ടം തന്നെ!

ea jabbar said...

= ഇങ്ങനെയൊക്കെയാണ്‌ സംഭവിച്ചിരുന്നതെങ്കില്‍ ആ ഖുര്‍ആന്` ലോകത്ത് വല്ല സ്വധീനവും ചെലുത്താന്‍ കഴിയുമായിരുന്നോ എന്ന് കൂടി ആലോചിക്കുക.
-------
കുര്‍ ആന്‍ ലോകത്തെന്തു സ്വാധീനമാണു വരുത്തിയത് എന്നാദ്യം നിഷ്പക്ഷമായി ഒന്നന്യേഷിക്കുക. ഞാന്‍ മലപ്പുറത്തെ ഒരു മുസ്ലിം കുഗ്രാമത്തിലാണു ജനിച്ചു വളര്‍ന്നത്. ഇപ്പോഴും ജീവിക്കുന്നതും. ഇവിടെയുള്ള 90% പേരും മുസ്ലിംങ്ങളാണ്. എനിക്കു വ്യക്തമായി പറയാന്‍ കഴിയും. ഈ മുസ്ലിംങ്ങളില്‍ 0.01% ആളുകള്‍ പോലും ഈ കുര്‍ ആന്‍ ഒരു തവണ എങ്കിലും അര്‍ത്ഥമറിഞ്ഞു വായിച്ചവരല്ല. അതു മനസ്സിരുത്തി വായിക്കാന്‍ ശ്രമിച്ചവരിലാകട്ടെ നല്ല ഒരു പങ്കും അക്കാരണത്താല്‍ തന്നെ വിശ്വാസം പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടവരുമാണ്. എന്റെ അനുഭവം അതാണ്. ആ പുസ്തകം വായിക്കും വരെ ഞാന്‍ ഒരു വിശ്വാസിയായിരുന്നു. യുക്തിവാദികളായി പുറത്തു വന്ന മുസ്ലിം സുഹൃത്തുക്കളില്‍ 99% പേരും കുര്‍ ആന്‍ വായിച്ചു തല തിരിഞ്ഞവരാണ്. പിന്നെ എന്തു സ്വാധീനം ചെലുത്തി എന്ന കാര്യമാ നിങ്ങളൊക്കെ ഈ പറയുന്നത്?

ea jabbar said...

മുസ്ലിംങ്ങള്‍ ലോകത്തു പെറ്റു പെരുകുന്നതിന് കുര്‍ ആന്‍ ആണോ കാരണം? ലോകമാകെ ഈ മതം വ്യാപിച്ചതെങ്ങനെയെന്ന് ചരിത്രം നമ്മെ അറിയിക്കുന്നു. അതില്‍ കുര്‍ ആനിന്റെ സ്വാധീനം വട്ടപ്പൂജ്യമാണ്.

ea jabbar said...

വൈരുദ്ധ്യങ്ങളുടെ മാലപ്പടക്കമാണു കുര്‍ ആനില്‍. എന്നിട്ടൂം അതിന്റെ ദൈവീകതയ്ക്കു ദൃഷ്ടാന്തം വൈരുദ്ധ്യമില്ലായ്മയാണെന്നു വിശദീകരിക്കുന്ന്തിലെ പരിഹാസ്യതയാണിവിടെ നിരവധി വ്യക്തവും ശക്തവുമായ ഉദാഹണങ്ങളിലൂടെ തെളിയിച്ചത്. അതേകുറിച്ചൊന്നും പറയാനില്ല. അല്ലേ ?
ഇദ്ദയുടെ കാലയളവെത്രയാ കുര്‍ ആനില്‍? ആ രണ്ടായത്തുകളും നിലനില്‍ക്കുമ്പോള്‍ കുര്‍ ആനില്‍ വൈരുദ്ധ്യം തേടി വേറെയെവിടെ പോകണം?

ബയാന്‍ said...

"= ആ കൃതി മനുഷ്യര്‍ക്ക് മനസ്സിലായില്ലെന്ന് താങ്കളോടാരു പറഞ്ഞു. അത് മനസ്സിലാകാതെയാണോ ജനം അതിനെ അനുഗമിച്ചത്. ഇപ്പോഴും അനുഗമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ, മനസ്സിലാക്കാന്‍ ശ്രമിച്ചാലേ മനസ്സിലാകൂ. അത് ഖുര്‍ആനിന്‍റെ ഒരു കുഴപ്പം തന്നെയാണ്‌."

@ആലിക്കോയ:

ജന്മം കൊണ്ട് മുസ്ലിമായിപ്പോയവര്‍ വീണ്ടും ഖുര്‍‌ആന്‍ പഠിച്ച് മനസ്സിലാക്കി സത്യം ബോധ്യം വന്നതിലാണോ മുസ്ലിം ആവുന്നത് ? എന്റെ ഉപ്പയും ഉമ്മയും ഉമ്മൂമ്മയ്ക്കും ഖുര്‍‌ആന്‍ അറബിയില്‍ തപ്പിത്തടഞ്ഞ് പാരായണം ചെയ്യും എന്നല്ലാതെ അറബി ഭാഷയുടെ അര്‍ത്ഥങ്ങളോ വ്യാകരണങ്ങളോ അറിയുമായിരുന്നില്ല. മലയാള പരിഭാഷ അവര്‍ കണ്ടിട്ടുമില്ല; എങ്കിലും അവരും ‘മുസ്ലിം’ ആയിരുന്നു. അവരുടെ മുതുമുത്തച്ഛന്മാരുടെ മേല്‍ ആരെങ്കിലും ആയുധം പ്രയോഗിച്ച് കാണും; അതായിരിക്കും പാരമ്പര്യമായി ഞാനും ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചുപോയത്. എന്റെ മുത്തച്ഛന്മാരെയോര്‍ത്ത് ഞാന്‍ ദു:ഖിക്കുന്നു :(

ea jabbar said...

ആളുകള്‍ വിശ്വാസികളായിത്തീരുന്നതിന്റെ മനശ്ശാസ്ത്രം ലളിതമാണ്. ഏതെങ്കിലും കിതാബിന്റെ സ്വാധീനമല്ല അവിടെ പ്രവര്‍ത്തിന്ക്കുന്നത്. മുലപ്പാലിനൊപ്പം കുരുന്നുകളുടെ തലച്ചോറിലേയ്ക്ക് പടി പടിയായി അടിച്ചു കയറ്റപ്പെടുകയാണു വിശ്വാസം. അതവരുടെ ജീവിതത്തെ മൊത്തമായും സ്വാധീനിക്കും. മുസ്ലിം ഉമ്മമാര്‍ പെറ്റിടുന്നു എന്നതാണു മുസ്ലിം വിശ്വാസത്തിന്റെ അടിസ്ഥാനം. അതു പിന്നെ കിതാബിന്റെ സ്വാധീനമായൊക്കെ വ്യാഖ്യാനിക്കപ്പെടുന്നു.
കിതാബു പഠിക്കുന്നതോടെ വിശ്വാസം ചിലരിലെങ്കിലും ഭീകരവാദമായും മാറുന്നു. ബോമ്പും തോക്കും വാളും എടുത്ത് അന്യരെ കൊല്ലാന്‍ പോകുന്ന ഭീകരവാദിയില്‍ കുര്‍ ആന്‍റ്റെ സ്വാധീനം ഇല്ല എന്നു പറഞ്ഞുകൂടാ ! കൊല്ല് കൊല്ല് , കഴുത്തു വെട്ട് ഞാനും സഹായിക്കാം , ഞാന്‍ പേടിപ്പിച്ചു തരാം ,നിങ്ങള്‍ വെട്ടിക്കോ എന്നിങ്ങനെ ദൈവം തന്നെ പറയുന്നതു കാണുമ്പോള്‍ കടുത്ത വിശ്വാസി ആവേശഭരിതനായി ശഹീദാകാന്‍ പോകും.
എന്നാല്‍ വിശ്വാസത്തിലേക്കു കടന്നു വരുന്നത് കുര്‍ ആന്റെ സ്വാധീനം കൊണ്ടല്ല.

ബയാന്‍ said...

‘സുന്നി’ ‘മുജാഹിദ്’ ‘ ജമാ‌അത്ത്’ എന്നീ അവാന്തര ഇസ്ലാം വിഭാഗങ്ങളെ പോലെ ; എന്റെ നാട്ടില്‍ ‘അഹ്ലുല്‍-ഖുറാന്‍’ എന്നൊരു വിഭാഗമുണ്ട്; ഖുര്‍‌ആന്‍ മാത്രം പിന്തുടരുന്ന ഇവര്‍ അവകാശപ്പെടുന്നത് ഖുറാനില്‍ ഇസ്ലാമിന്റെ നെടുംതൂണ്‍ എന്നറിയപ്പെടുന്ന ‘അഞ്ചുനേരത്തെ’ നിസ്കാരം ‘മൂന്നുനേരം’ ആയേ കാണുന്നുള്ളൂ എന്നാണ്; അതായത് ഖുറാനില്‍ എവിടേയും അഞ്ചുനേരം നിസ്കരിക്കാന്‍ പറയുന്നില്ല എന്ന്.

കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയിലൂടെ ഭാരതത്തിലെ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞത് പോലെ ‘അല്ലാഹു’ എന്ന കിളിയെ കൊണ്ട് മുഹമ്മദ് എല്ലിലും തോലിലും എഴുതിവെക്കപ്പെട്ടിരുന്ന കഥകളും കവിതകളും വായ്പ്പാട്ടും ഗോത്രനിയമങ്ങളും ; നിയമമാക്കുന്നതാണ് ഖുറാനിന്റെ ആകെത്തുക.

ea jabbar said...

ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളാണ്. അവരൊക്കെ ഭഗവദ് ഗീതയാലോ രാമായണ മഹാഭാരതാ ദികളാലോ സ്വാധീനിക്കപ്പെട്ട് ഹിന്ദു മതം സ്വീകരിച്ചവരല്ല. എന്നാല്‍ ഈ കഥകളെ അവര്‍ വെറും കഥകളായല്ല കാണുന്നത്. അത്യധികം ഭക്തിയോടെയും അന്ധമായ വിശ്വാസത്തോടെയും സമീപിക്കുന്നു. അതോടെ രാമഭക്തിയും കൃഷ്ണഭക്തിയുമൊക്കെ അവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു.
ദൂരദര്‍ശന്‍ ടി വിയില്‍ രാമായണവും മഹാഭാരതവും സീരിയലായി വന്നതോടെയാണ് ഹിന്ദുത്വം രാഷ്ട്രീയമുതലെടുപ്പിനുപകരിക്കുമെന്നു കൂടുതല്‍ വ്യക്തമായത്. ആ സീരിയലുകളില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിടീനടന്മാരൊക്കെ ഇന്ത്യന്‍ പാര്‍ളമെന്റിലേക്കും മറ്റും തെരഞ്ഞെടുക്കപ്പെട്ടു. അവരെ സാക്ഷാല്‍ രാമനായും സീതയായുമൊക്കെ വോട്ടര്‍മാര്‍ കണക്കാക്കി. പുരാണസിനിമയില്‍ നായകവേഷമിട്ടു സിനിമയില്‍ തിളങ്ങിയ എന്‍ ടി രാമറാവു ആന്ത്രയുടെ രാഷ്ട്രീയ അമരക്കാരനായി മാറിയതും നാം കണ്ടു. ഇതൊക്കെ രാമയണത്തിന്റെയോ മഹാഭാരതത്തിഒന്റെയോ സ്വാധീനം കൊണ്ടായിരുന്നൊ? അതോ ജനങ്ങളുടെ അന്ധവിശ്വാസത്തിന്റെ സ്വാധീനമോ?
ഈ രാമനും കൃഷ്ണനുമൊക്കെ വെറും കല്‍പ്പിത കഥാപത്രങ്ങളാണെന്നു ഞാന്‍ മനസ്സിലാകുമ്പോലെത്തന്നെ ആലിക്കോയയും ലതീഫും മനസ്സിലാക്കുന്നു. എന്നാല്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അങ്ങനെയല്ല കാര്യം. ഇസ്ലാമും ഖുര്‍ ആനും ആലിക്കോയ വിശ്വസിക്കും പോലെ അവര്‍ ആ അകഥയിലും വിശ്വസിക്കുന്നു. അത്രയേയുള്ളു. ഞാന്‍ ഈ രണ്ടു മതവിശ്വാസത്തെയും ഒരേ പോലെ നിരൂപണം ചെയ്യുന്നതിനാല്‍ രണ്ടും അന്ധവിശ്വാസന്മാണെന്നു തിരിച്ചറിയുന്നു. കിതാബിന്റെ സ്വാധീനം മിഥ്യ തന്നെ !

ea jabbar said...

സാധ്യമാക്കാനുള്ള വഴി ദൈവത്തിനും ആലിക്കോയക്കും അറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു കൊടുക്കാം. !

ea jabbar said...

"ഒരാള്‍-ഖുര്‍ആനില്‍ വിശ്വസിക്കട്ടെ, വിശ്വസിക്കാതിരിക്കട്ടെ-ഈ ഗ്രന്ഥം മനസ്സിലാക്കാന്‍ യഥാര്‍ഥത്തിലാഗ്രഹിക്കുന്നുവെങ്കില്‍ ആദ്യമായി ചെയ്യേണ്ടത്‌ നേരത്തെ രൂപവല്‍കൃതമായ ധാരണകളില്‍നിന്നും സിദ്ധാന്തങ്ങളില്‍നിന്നും അനുകൂലമോ പ്രതികൂലമോ ആയ താല്‍പര്യങ്ങളില്‍ നിന്നും മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുകയും ഗ്രഹിക്കാനുദ്ദേശിച്ചു മാത്രം തുറന്നഹൃദയത്തോടെ പഠനം ആരംഭിക്കുകയുമാണ്‌.
------
അതെ! തീര്‍ച്ചയായും ഞാന്‍ അങ്ങനെയാണു കുര്‍ ആന്‍ വായിച്ചു തുടങ്ങിയത്. ഏതാനും അധ്യായങ്ങള്‍ വായിച്ചപ്പോഴേക്കും ഈ കൃതി ദൈവം എഴുതിയതല്ല എന്നും മുഹമ്മദിന്റെ വികാരവിചാരങ്ങളും അദ്ദേഹത്തിന്റെ ഗോത്രകാല വിജ്ഞാനവുമൊക്കെയാണിതില്‍ ഉള്ളതെന്നും എനിക്കു മനസ്സിലായി. പിന്നീടുള്ള പഠനം അക്കാര്യം കൂടുതല്‍ ഉറപ്പിക്കാനും സഹായിച്ചു.
ഇത് എന്റെ മാത്രം അനുഭവമല്ല, നിരവധി പേര്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച്ച ഞങ്ങള്‍ കോഴിക്കോട്ട് ഒരു കുടുംബ സംഗമം ചേര്‍ന്നു. അതില്‍ പങ്കെടുത്ത 50ലധികം കുടുംബങ്ങളില്‍ പകുതിയിലേറെയും മുസ്ലിം സമുദായത്തില്‍ ജനിച്ചു വളര്‍ന്നവരും അവിശ്വാസികളായി മാറിയവരുമായിരുന്നു. അനുഭവങ്ങള്‍ പങ്കു വെച്ച മിക്കവരും പറഞ്ഞത് കുര്‍ ആനിലെ വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളുമാണു തങ്ങളെ അവിശ്വാസത്തിലേക്കു നയിച്ചത് എന്നാണ്. അതിനുള്ള ഉദാഹരണങ്ങളും അവര്‍ നിരത്തുകയുണ്ടായി.

ea jabbar said...

അഷ്രഫ് എന്ന ഒരു സുഹൃത്ത് പറഞ്ഞത്, കുര്‍ ആനിലെ “മലകതു ഐമാനുകും “ എന്ന പ്രയോഗമാണു തന്റെ ചിന്തയില്‍ ആദ്യം തീ കോരിയിട്ടത് എന്നാണ്. അതായത് അടിമസ്ത്രീകളെ ഉടമകള്‍ക്ക് ലൈംഗികമായി ഭോഗിക്കാന്‍ അനുവാദം നല്‍കുന്ന കുര്‍ ആന്‍ വാക്യം ! അത് ദൈവം പറഞ്ഞതാകാന്‍ ഇടയില്ല എന്നു പെട്ടെന്നു തന്നെ തോന്നി എന്നാണു പറഞ്ഞത്. ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. സംശയം തീര്‍ക്കാന്‍ മതപണ്ഡിതന്മാരെ സമീപിച്ചപ്പോള്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ആവുകയാണു ചെയ്തത്.

ea jabbar said...

ഈ അധ്യായമാണ് എന്നെ തീര്‍ത്തും അവിശ്വാസിയാക്കി മാറ്റിയത് !

ea jabbar said...

ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയ മറ്റൊരു കാര്യം കുര്‍ ആനില്‍ മഹാവൈരുദ്ധ്യങ്ങളില്‍ ഒന്നായ തലയിലെഴുത്തു സിദ്ധാന്തമാണ്.
അല്ലാഹു തന്നെയാണു നമ്മെ വഴി പിഴപിക്കുന്നത് എന്നും അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരെയും നേര്‍മ്മാര്‍ഗ്ഗത്തിലാക്കുമായിരുന്നു; എന്നാല്‍ മഹാഭൂരിപക്ഷം മനുഷ്യരെയും ജിന്നുകളെയും? നരകത്തില്‍ നിറയ്ക്കാനാണു മൂപ്പര്‍ തീരുമാനിച്ചിട്ടുള്ളതെന്നും, മൂപ്പര്‍ നേരിട്ടു വഴി പിഴപ്പിച്ചവരെ മറ്റാര്‍ക്കും നേരെയാക്കാനാവില്ല എന്നും മറ്റും വിശദീകരിക്കുന്ന അതേ കുര്‍ ആന്‍ അല്ലാഹു മഹാ കാരുണ്യവാനാണെന്നും പറയുന്നു. ഇത് വൈരുദ്ധ്യമല്ല എന്നു വിശദീകരിക്കാന്‍ ഉരുണ്ടു മറിഞ്ഞവരൊക്കെ കൂടുതല്‍ ചളി പുരണ്ടു വീണേടത്തുനിന്നെണിക്കാന്‍ കഴിയാതെ ഉഴലുന്നതാണു കാണുന്നത്. ഇവിടെയും ആ കാഴ്ച്ച കാണാം !

ea jabbar said...


പിശാചിന്റെ പണി അല്ലാഹു തന്നെയാണു ചെയ്യുന്നതെന്ന കുര്‍ ആന്റെ പ്രസ്താവനയും കുര്‍ ആനില്‍ പിശാചു തന്നെ കൈകടത്തിയ സംഭവവും എല്ലാ ദൈവീക ഗ്രന്ഥങ്ങളിലും പിശാചിന്റെ ഇടപടലുണ്ടായിട്ടുണ്ടെന്ന കുരാന്‍ വാക്യവും എല്ലാം കൂടി ചേര്‍ത്തു വായിച്ചപ്പോള്‍ ഈ കുര്‍ ആന്‍ പിശാചിന്റെ തന്നെ കൃതിയാണോ എന്നു പോലും ഞാന്‍ സംശയിച്ചു പോയി !

ea jabbar said...

* റോബര്‍ട്ട് ഫുള്‍ട്ടണ്‍ സ്റ്റീം ബോട്ട് കണ്ടുപിടിച്ചു. ഹഡ്‌സണ്‍ നദിയില്‍ അതിന്‍റെ പ്രദര്‍ശന ഓട്ടം നടക്കുകയാണ്‌. അവിടെ ദോഷൈക ദൃക്കുകളായ ചിലരുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ഇത് സ്റ്റാര്‍ട്ടാവുകയില്ല.
പക്ഷെ അത് സ്റ്റാട്ടായി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് ഓടുകയില്ല.
എന്നാല്‍ അത് ഓടി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇനി അത് നിറുത്താന്‍ കഴിയില്ല.

* ഖുര്‍ആനിനോടും മുഹമ്മദ് നബിയോടും ഇസ്‌ലാമിനോടുമുള്ള ജബ്ബാറിന്‍റെ നിലപാട് ഇതിന്ന് സമനമല്ലേ എന്ന് ആലോചിക്കണം.
------
ആലിക്കോയക്ക് ശാസ്ത്രം എന്താണെന്നതിനെകുറിച്ച് ഒരറിവുമില്ല എന്ന് ഈ കളിയാക്കല്‍ തെളിയിക്കുന്നു.
ശാസ്ത്രം അവലംബിക്കുന്ന രീതിയുടെ ഏറ്റവും പ്രധാന സവിശേഷതയാണു ഫാത്സിഫിക്കേഷന്‍ . അതായത് ഒരു ശാസ്ത്രജ്ഞന്‍ ഇരു സിദ്ധാന്തം അവതരിപ്പിച്ചാല്‍ , പിന്നെ ആ ശാസ്ത്രജ്ഞനും മറ്റു ശാസ്ത്ര ഗവേഷകരും ചെയ്യേണ്ടത് , ആ സിദ്ധാന്തം ശരിയാണെന്നു സ്ഥാപിക്കനോ അങ്ങനെ വിശ്വസിക്കാനോ ശ്രമിക്കുകയല്ല; മറിച്ച് ആ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. അതാണു ശാസ്ത്രത്തിന്റെ രീതി. ആ ശ്രമം തീര്‍ത്തും പരാജയപ്പെടുംപോള്‍ ആ സിദ്ധാന്തം ശാസ്ത്രലോകം അംഗീകരിക്കും. അല്ലാതെ മതവിശ്വാസം പോലെ ഒരാള്‍ ഒരു വിഡ്ഡിത്തം പറഞ്ഞാല്‍ മറ്റെല്ലാവരും കൂടി ആ വിഡ്ഡിത്തം ശരിയാണെന്നു സ്ഥാപിക്കാന്‍ മസാലകള്‍ തെരയുകയല്ല ശാസ്ത്രം ചെയ്യുക. മനസ്സിലായോ എന്നറിയില്ല .

ea jabbar said...

മക്കയില്‍ പ്രവാചത്വം അവകാശപ്പെട്ടുകൊണ്ടു രംഗത്തു വന്ന മുഹമ്മദിനെ അന്നത്തെ ഖുറൈശികള്‍ നേരിട്ടതും ഇതേ ശാസ്ത്രീയമാര്‍ഗ്ഗം അവലംബിച്ചുകൊണ്ടാണ്. താങ്കള്‍ പ്രവാചകനാണെന്നാദ്യം തെളിയിക്കൂ എന്നായിരുന്നു അവരുന്നയിച്ച ആവശ്യം . മുഹമ്മ്ദ് അവരുടെ മുമ്പില്‍ തികച്ചും തോറ്റു തൊപ്പിയിട്ടു. പരാജയം ഉണ്ടാക്കിയ നിരാശയാണദ്ദേഹത്തെ ഒരു സംഹാരമൂര്‍ത്തിയാക്കി പരിണമിപ്പിച്ചത് !

ea jabbar said...

കുര്‍ ആന്‍ ദൈവീകമല്ല എന്നു തെളിയിക്കാനുള്ള ഞങ്ങളുടെ ശ്രമത്തെ യുക്തിസഹമായും വസ്തുതാപരമായും പരാജയപ്പെടുത്തുന്നതില്‍ നിങ്ങള്‍ വിജയിക്കുന്ന പക്ഷം കുര്‍ ആനിന്റെ ദൈവീകത സര്‍വ്വരാലും അംഗീകരിക്കപ്പെടും. അതല്ല ഞങ്ങളുടെ ശ്രമത്തെ നേരിടാന്‍ ബുദ്ധിമുട്ടാണെന്നു നിങ്ങള്‍ തന്നെ ബോധ്യപ്പെടുത്തിയാല്‍ കുര്‍ ആന്‍ ദൈവീകമല്ല എന്നു സ്ഥാപിക്കപ്പെടും. ആത്മവിശ്വാസത്തോടെ മുന്നോട്ട് !

ശരിയാണെന്ന മുന്‍ വിധിയോടെയല്ല തെറ്റായിരിക്കാനുള്ള സാധ്യത കൂടി കണക്കാക്കി വേണം പഠനവും ചര്‍ച്ചയും മുന്നോട്ടു നയിക്കേണ്ടത് എന്നു ചുരുക്കം.
കുര്‍ ആനിലുള്ളതെല്ലാം സത്യമാണെന്നു വിശ്വസിച്ചു കൊണ്ടു വായിക്കുന്നവര്‍ക്കു മാത്രമേ ആ ഗ്രന്ഥം മാര്‍ഗ്ഗ ദര്‍ശനം നല്‍കൂ എന്നു വരുകില്‍ അതിനൊരു ദൈവീകതയും ഇല്ല എന്നു വ്യക്തം.

ea jabbar said...

* യുക്തിവാദ പ്രചാരണം ഏശാന്‍ പാകത്തില്‍, നമ്മുടെ നാട്ടിലെ മുഴുവന്‍ കുട്ടികളെയും, പ്രായപൂര്‍ത്തി ആകും വരെ, മതത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ ഒന്നും പറഞ്ഞു കേള്‍പ്പിക്കാതിരിക്കണം എന്ന് യുക്തിവദികള്‍ പറയുമ്പോള്‍, യുക്തിവാദത്തിന്‍റെ ദൌര്‍ബല്യം ഒന്ന് കൂടി വ്യക്തമാവുകയാണ്‌ ചെയ്യുന്നത്.
----
യുക്തിവാദം , മതം പോലെ ഒരു കിതാബും പ്രവാചകനും മുന്നില്‍ വെച്ചുള്ള കളിയല്ല സുഹൃത്തേ ! അതൊരു സമീപനരീതി മാത്രമാണ്. സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും ശാസ്ത്രീയ രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്ന രീതിക്കാണു യുക്തിവാദം എന്നു പറയുന്നത്. അത് ആരിലും അടിച്ചേല്‍പ്പിക്കാനാവില്ല. സ്വതന്ത്രമായി ചിന്തിക്കാനും വിലയിരുത്താനും കഴിയുന്ന ഒരു സാഹചര്യം കുട്ടികള്‍ക്കുണ്ടായാല്‍ എല്ലാ കുട്ടികളും അന്ധവിശ്വാസങ്ങള്‍ കൈ വെടിയും. മതം പക്ഷെ അനുവദിക്കാത്തതും അതാണ്.

ea jabbar said...

= മി. ജബ്ബാര്‍: പഠിക്കാതെ വിമര്‍ശിക്കാന്‍ മുതിര്‍ന്നാല്‍ ഇങ്ങനെയുണ്ടാകും. കടുത്ത അക്കിടിയാണ്‌ താങ്കള്‍ക്കിപ്പോള്‍ പറ്റിയിരിക്കുന്നത്. ഖുര്‍ആന്‍ ആര്‍ക്കും മനസിലാകില്ലെന്ന് താങ്കള്‍ പറഞ്ഞു കൊണ്ട് നടക്കാനുള്ള കാരണം ഇപ്പോള്‍ ശരിക്കും മനസ്സിലായി. താങ്കള്‍ക്ക് മനസ്സിലാകുന്നില്ല. താങ്കളെപ്പോലെ തന്നെയാണ്‌ എല്ലാവരും എന്നങ്ങ് വിധിച്ചു കളഞ്ഞു. മോശമായിപ്പോയി
---------
പരിഭാഷമാത്രം കണ്ടാണു ഞാന്‍ ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ആലിക്കോയ ഇവിടെ ആവേശം കൊള്ളുന്നത്. എന്നാല്‍ ഈ സൂക്തമുള്‍പ്പെടെ ഇതേ പോലുള്ള ഭാഷാ പ്രയോഗങ്ങള്‍ കുര്‍ ആനില്‍ നിരവധിയുണ്ടെന്ന് അറബി ഭാഷാ പണ്ഡിതന്മാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചു തന്നെയാണ് ഞാന്‍ ഈ കമന്റിട്ടത്. സ്തീലിംഗ പദം ഉപയോഗിച്ചതുകൊണ്ട് ആശയം മനസ്സിലാക്കാമെന്നതല്ല പ്രശ്നം. ആശയം അല്ലെങ്കിലും മനസ്സിലാകും . കൊച്ചു കുട്ടികള്‍ ഗ്രാമറില്ലതെയും വ്യക്തതയില്ലാതെയും പറയുന്നതിന്റെ ആശയം കുട്ടിയുടെ അമ്മയ്ക്കും അച്ഛനുമൊക്കെ മനസ്സിലാകും. അതു പോലെ കുര്‍ ആനില ഈ വാക്യംകൊണ്ടുദ്ദേശിക്കുന്നതെന്താണെന്നും മനസ്സിലാകും. പക്ഷെ ആ പ്രയോഗം കുറെക്കൂടി നല്ല വാക്യ ഘടനയില്‍ പറയാവുന്നതേയുള്ളു. അതിനുള്ള വിവരം ഈ ദൈവത്തിനില്ലാതെ പോയി !

ea jabbar said...

* ഒരു ഹര്‍ത്താല്‍ ദിവസത്തിന്‍റെ പിറ്റേന്ന് പത്രത്തില്‍ വന്ന വാര്‍ത്ത: പോലീസിന്‍റെ സഹായത്താല്‍ ഗര്‍ഭിണിയായ യുവതിയെ ഹോസ്പിറ്റലെത്തിച്ചു.
വാര്‍ത്തയിലെ പദപ്രയോഗം തെറ്റിദ്ധാരണയ്ക്കിടം നല്‍കുന്നുണ്ടെങ്കിലും 'ഹോസ്പിറ്റലിലെത്തിക്കാണാണ്‌ പോലീസ് സഹായിച്ചത്' എന്നേ ആരും മനസ്സിലാക്കുകയുള്ളു.
------
അതു തന്നെയാണു ഞാനും വിമര്‍ശനമായി പറഞ്ഞത്. പോലീസുകാര്‍ സഹായിച്ചത് ഗര്‍ഭമുണ്ടാക്കാനല്ല എന്നും ആശുപത്രിയിലെത്തിക്കാനാണ് എന്നും വായനക്കാര്‍ മനസ്സിലാക്കുന്നത് അവരുടെ സാമന്യ ബുദ്ധി കൊണ്ടാണ്.
‘ഗര്‍ഭിണിയെ പോലീസ് സഹയത്തോടെ ആശുപത്രിയിലെത്തിച്ചു‘ എന്നു തലക്കെട്ടു നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു പരിഹാസത്തിനു പത്രക്കാരന്‍ ഇരയാകുമായിരുന്നില്ല. കുര്‍ ആനിലെ പ്രസ്തുത വാക്യത്തിലും ഇദ്ദയാചരിക്കേണ്ടതു മരിച്ച ഭര്‍ത്താക്കന്മാരല്ല എന്നു മനസ്സിലാക്കുന്നതും വായനക്കാരുടെ സാമാന്യബുദ്ധികൊണ്ടാണ്. പത്രക്കാരന്റെ ഭാഷ അങ്ങനെയായത് അയാളുടെ വിവര‍ക്കുറവുകൊണ്ടാണെന്നു പറയാം. പക്ഷെ സര്‍വ്വജ്ഞാനിയായ ദൈവവും
നമ്മുടെ പത്രക്കാരെപ്പോലെത്തന്നെയാണു വന്നാലോ? കഷ്ടം !!
ആ വാചകം ആശയം വ്യക്തമാകും വിധം; ഒരു യുക്തിവാദിക്കും പരിഹസിക്കാനാവാത്ത വിധം; ലളിതമായി പറയാന്‍ ഈ ദൈവത്തിനു കഴിയേണ്ടതായിരുന്നു !

ea jabbar said...

മനുഷ്യപ്രകൃതിക്ക് വിരുദ്ധമാണ്‌ യുക്തിവാദം. അത് കൊണ്ടാണത് സ്വീകരിക്കപ്പെടാത്തത്. മതപഠനം ഒരു വ്യവസ്ഥാപിത സമ്പ്രദായമായി നിലവിലില്ലാത്ത ഹിന്ദു സമൂഹത്തില്‍ പോലും യുക്തിവാദ പ്രചാരണം ഏശാത്തത് എന്ത് കൊണ്ടാണ്‌ എന്നും അന്വേഷിക്കുന്നത് നന്ന്.
----------
ഈ പറഞ്ഞതില്‍ അല്‍പ്പം കാര്യമില്ലാതില്ല. ഇക്കാര്യം ഞാന്‍ എന്റെ ഈ കുറിപ്പിലുംപ്രഭാഷണത്തിലും സമ്മതിച്ചിട്ടുണ്ട്.

KK Alikoya said...

Jabbaar: "നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌.
--------
"ഈ വാചകത്തിലെ വ്യാകരണത്തെറ്റ് നോക്കുക: - ഇവിടെ അവര്‍ എന്നതുകൊണ്ടുദ്ദേശിച്ചത് വിധവകള്‍ എന്നാണ്. പക്ഷേ വാചകഘടനയനുസരിച്ച് നാലു മാസം കാത്തിരിക്കേണ്ടത് മരിച്ചവരാണ് !"

Alikoya: എന്നാല്‍, ജബ്ബാറിന്ന് അക്കിടി പറ്റിയെന്ന് ഞാന്‍ പറയാന്‍ കാരണം ഇതല്ല. ഈ ദുരര്‍ത്ഥ സാധ്യത ഇതിന്റെ മലയാള പരിഭാഷയിലേ ഉള്ളൂ. അറബിയിലില്ല എന്നതാണ്‌.(നിഴലിലേ ഉള്ളൂ; യാഥാര്‍ത്ഥ്യത്തിലില്ല. ഒന്നാം തരം നിഴല്‍ യുദ്ധമാണിത്.)

വചന- ലിംഗ ഭേദമനുസരിച്ച് ക്രിയയുടെ രൂപം മാറുന്ന ഭഷയാണ്‌ അറബി. അതിനാല്‍ 'അവരുടെ കാര്യത്തില്‍ അവര്‍ കാത്തിരിക്കണം' എന്ന് സ്ത്രീകളോട് പറയുമ്പോള്‍ يَتَرَبَّصْنَ بِأَنْفُسِهِنَّ (യതറബ്ബസ്‌ന ബി അന്‍ഫുസിഹിന്ന)എന്നാണ്‌ പറയേണ്ടത്. എന്നാല്‍ ഇത് പുരുഷനോടാണ്‌ പറയുന്നതെങ്കില്‍ يَتَرَبَّصُوا بِأَنْفُسِهِمْ (യതറബ്ബസൂ ബി അന്‍ഫുസിഹിം)എന്ന് വേണം പറയാന്‍. ഖുര്‍ആനില്‍ പറഞ്ഞത് ആദ്യത്തേതാണ്‌. അറബി ഭാഷയുടെ ബാലപാഠമറിയുന്ന ആരും ഇവിടെ വ്യാകരണത്തെറ്റുണ്ട് എന്ന് വിളിച്ച് കൂവുകയില്ല.

Jabber: പരിഭാഷമാത്രം കണ്ടാണു ഞാന്‍ ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ആലിക്കോയ ഇവിടെ ആവേശം കൊള്ളുന്നത്. എന്നാല്‍ ഈ സൂക്തമുള്‍പ്പെടെ ഇതേ പോലുള്ള ഭാഷാ പ്രയോഗങ്ങള്‍ കുര്‍ ആനില്‍ നിരവധിയുണ്ടെന്ന് അറബി ഭാഷാ പണ്ഡിതന്മാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചു തന്നെയാണ് ഞാന്‍ ഈ കമന്റിട്ടത്. സ്തീലിംഗ പദം ഉപയോഗിച്ചതുകൊണ്ട് ആശയം മനസ്സിലാക്കാമെന്നതല്ല പ്രശ്നം. ആശയം അല്ലെങ്കിലും മനസ്സിലാകും .

ആലിക്കോയ: പ്രസ്തുത സൂക്തം അറബിയില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളും അതില്‍ വ്യാകരണതെറ്റുണ്ടെന്ന് പറയില്ല. പുരുഷനോട് പറയുമ്പോഴും സ്ത്രീയോട് പറയുമ്പോഴും ഉപയോഗിക്കേണ്ട രണ്ട് പദഘടനകള്‍ ഞാന്‍ അവിടെ വ്യക്തമാക്കിയതാണ്‌. മലയാള പരിഭാഷ വായിക്കുമ്പോള്‍ തെറ്റിദ്ധാരണക്ക് ഇട വന്നേക്കാം . മി. ജബ്ബാറിന്ന് ഇവിടെ സംഭവിച്ചത് പോലെ.
ഒരു സംശയവും വേണ്ട! പരിഭാഷ വായിച്ചപ്പോള്‍ തോന്നിയ പൊരുത്തക്കേട് വച്ചാണ്‌ അദ്ദേഹം അല്ലാഹുവിനെ കുതിര കയറാന്‍ ശ്രമിക്കുന്നത്. അത് വേണ്ടായിരുന്നു. അക്കിടി പറ്റാന്‍ അതായിരുന്നു കാരണം. ഇനി കുറെ ഉരുണ്ടത് കൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

KK Alikoya said...

Jabbaar: സ്തീലിംഗ പദം ഉപയോഗിച്ചതുകൊണ്ട് ആശയം മനസ്സിലാക്കാമെന്നതല്ല പ്രശ്നം. ആശയം അല്ലെങ്കിലും മനസ്സിലാകും .

Alikoya: അറബിയിലാണ്‌ പറയുന്നതെങ്കില്‍, ആ സ്ഥലത്ത് പുല്ലിംഗ പദം ഉപയോഗിക്കാന്‍ പറ്റില്ല. ഉപയോഗിച്ചാല്‍ മരിച്ച പുരുഷന്‍മാരാണ്‌ ഇദ്ദ ആചരിക്കേണ്ടത് എന്ന അര്‍ത്ഥം വന്നു ചേരും. അത് നിഷേധിക്കാന്‍ കഴിയുകയുമില്ല. കാരണം, സ്ത്രീകളോടാണ്‌ ഇദ്ദ ആചരിക്കാന്‍ പറയുന്നതെങ്കില്‍ സ്ത്രീ ലിംഗ പദം ഉപയോഗിച്ചു തന്നെ പറയണം. ഇത് ഇത്രയൊക്കെ വിശദീകരിച്ചിട്ടും മി. ജബ്ബാറിന്ന് മനസ്സിലാകുനില്ല. കഷ്ടം തന്നെ.

KK Alikoya said...

Jabber: ‘ഗര്‍ഭിണിയെ പോലീസ് സഹയത്തോടെ ആശുപത്രിയിലെത്തിച്ചു‘ എന്നു തലക്കെട്ടു നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു പരിഹാസത്തിനു പത്രക്കാരന്‍ ഇരയാകുമായിരുന്നില്ല. കുര്‍ ആനിലെ പ്രസ്തുത വാക്യത്തിലും ഇദ്ദയാചരിക്കേണ്ടതു മരിച്ച ഭര്‍ത്താക്കന്മാരല്ല എന്നു മനസ്സിലാക്കുന്നതും വായനക്കാരുടെ സാമാന്യബുദ്ധികൊണ്ടാണ്. പത്രക്കാരന്റെ ഭാഷ അങ്ങനെയായത് അയാളുടെ വിവര‍ക്കുറവുകൊണ്ടാണെന്നു പറയാം. പക്ഷെ സര്‍വ്വജ്ഞാനിയായ ദൈവവും
നമ്മുടെ പത്രക്കാരെപ്പോലെത്തന്നെയാണു വന്നാലോ? കഷ്ടം !!
ആ വാചകം ആശയം വ്യക്തമാകും വിധം; ഒരു യുക്തിവാദിക്കും പരിഹസിക്കാനാവാത്ത വിധം; ലളിതമായി പറയാന്‍ ഈ ദൈവത്തിനു കഴിയേണ്ടതായിരുന്നു !

Alikoya: ആ സൂക്തത്തിന്‍റെ ഇപ്പോഴുള്ള ഘടന കുറ്റമറ്റതാണ്‌. ആശയം വ്യക്തമാക്കുന്നതും ഒരാള്‍ക്കും പരിഹസിക്കാന്‍ കഴിയാത്തതും തന്നെയാണ്‌. അറബി ഭാഷ അറിയുന്ന ആരും ഇത് സമ്മതിക്കും. മേല്‍ ഫലിതത്തിലെ സൂക്ഷ്മതക്കുറവാകുന്ന കുറ്റം ഖുര്‍ആന്‍ സൂക്തത്തിലില്ല. ഉണ്ടെന്ന് ഇപ്പോഴും വാദിക്കുന്നത് അപാരമായ ചര്‍മ്മസൌഭാഗ്യം കൊണ്ടാണെന്നേ പറയാന്‍ കഴിയൂ.

ജബ്ബാര്‍: വാക്യത്തിലും ഇദ്ദയാചരിക്കേണ്ടതു മരിച്ച ഭര്‍ത്താക്കന്മാരല്ല എന്നു മനസ്സിലാക്കുന്നതും വായനക്കാരുടെ സാമാന്യബുദ്ധികൊണ്ടാണ്.

ആലിക്കോയ: ഭര്‍ത്താക്കന്‍മാരല്ല ഇദ്ദ ആചരിക്കേണ്ടത് എന്ന് മനസിലാകുന്നത്, വായനക്കാരന്‍റെ കേവലം സാമാന്യ ബുദ്ധി കൊണ്ടുള്ള തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലല്ല; അതിന്‍റെ പദ ഘടനയില്‍ നിന്നു തന്നെയാണ്‌. അല്ലാതെ, ഞാന്‍ സൂചിപ്പിച്ച ഫലിതത്തിലേത് പോലുള്ള ഒരു ആശയക്കുഴപ്പത്തിനും ഇവിടെ ഒരു സാധ്യതയും ഇല്ല. ഉണ്ടെന്ന് തെളിയിക്കാന്‍ ഒരു ജബ്ബാറിന്നും കഴിയില്ല.

KK Alikoya said...

Jabber: യുക്തിവാദം , മതം പോലെ ഒരു കിതാബും പ്രവാചകനും മുന്നില്‍ വെച്ചുള്ള കളിയല്ല സുഹൃത്തേ ! അതൊരു സമീപനരീതി മാത്രമാണ്. സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും ശാസ്ത്രീയ രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്ന രീതിക്കാണു യുക്തിവാദം എന്നു പറയുന്നത്. അത് ആരിലും അടിച്ചേല്‍പ്പിക്കാനാവില്ല. സ്വതന്ത്രമായി ചിന്തിക്കാനും വിലയിരുത്താനും കഴിയുന്ന ഒരു സാഹചര്യം കുട്ടികള്‍ക്കുണ്ടായാല്‍ എല്ലാ കുട്ടികളും അന്ധവിശ്വാസങ്ങള്‍ കൈ വെടിയും. മതം പക്ഷെ അനുവദിക്കാത്തതും അതാണ്.

Alikoya: ഞങ്ങളുടെ പക്കല്‍ വ്യതമായ ഒരു ജീവിത വ്യവസ്ഥയായി ഇസ്‌ലാമുണ്ട്. അത് കൈവെടിഞ്ഞാല്‍ പകരം തരാന്‍ നിങ്ങളുടെ പക്കല്‍ ഒന്നുമില്ലെന്ന ഈ കുറ്റസമ്മതം ഇപ്പോഴെകിലും നടത്തിയത് വളരെയേറെ നന്നായി. ഇതോട ആ അന്വേഷണം അവസാനിപ്പിക്കാമല്ലോ. നിങ്ങളുടെ വട്ട പൂജ്യത്തിന്‌ പകരം ഞങ്ങളുടെ കിതാബ് വലിച്ചെറിയാന്‍ ഞങ്ങളൊരുക്കമല്ലെന്നേ മുസ്‌ലിംകള്‍ പറയുകയുള്ളു. കാരണം,"സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" നടത്തുന്ന ബുദ്ധിപരമായ അഭ്യാസങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതി സാധ്യമാവില്ല. അതിന്ന് ഉറച്ച അടിത്തറ വേണം. വ്യക്തമായ കാഴ്ചപ്പാട് വേണം. ഇസ്‌ലാമില്‍ അതെല്ലാം ഉണ്ട്. അത് യുക്തിവാദം പോലെയുള്ള കേവലം  ബുദ്ധിപരമായ വ്യായാമത്തിന്‍റെ പേരല്ല. മുഹമ്മദ് നബിയുടെ വിജയം അത് മൂലമായിരുന്നു സംഭവിച്ചത്. ഇസ്‌ലാം ഇന്നും നിലനില്‍ക്കുന്നതും അത് മൂലം തന്നെ. വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ഏത് കാല്‍ ആദ്യം വയ്ക്കണമെന്ന നിസ്സാര പ്രശ്നം മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ ആരോഗ്യ കരമാം വിധം കൈകാര്യം ചെയ്യാന്‍ ഒരു സമൂഹത്തെ പ്രാപ്തമാക്കുന്ന ഒരു ദര്‍ശനം  ഇസ്‌ലാം സമര്‍പ്പിക്കുന്നുണ്ട്. ഇതിന്ന് പകരം നിങ്ങളുടെ വട്ടപ്പൂജ്യം പോര മി, ജബ്ബാര്‍.

V.B.Rajan said...

KK Alikoya said...
<< "സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" നടത്തുന്ന ബുദ്ധിപരമായ അഭ്യാസങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതി സാധ്യമാവില്ല. അതിന്ന് ഉറച്ച അടിത്തറ വേണം. വ്യക്തമായ കാഴ്ചപ്പാട് വേണം. ഇസ്‌ലാമില്‍ അതെല്ലാം ഉണ്ട്.>>

സാങ്കല്പിക സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ഒരു സാങ്കല്പിക ദൈവം മലക്ക് എന്ന വിചിത്ര സാങ്കല്പിക ജീവിയില്‍ കൂടി മുഹമ്മദ് എന്ന മനുഷ്യനു നല്‍കി എന്ന്‍ അദ്ദേഹം അവകാശപ്പെടുന്ന സൂക്തങ്ങളാണ് ഇസ്‌ലാമിന്റെ ഉറച്ച അടിത്തറ. ആലിക്കോയ അവകാശപ്പെടുന്ന ഉറപ്പുള്ള ഈ അടിത്തറ "സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" പരിശോധനക്ക് വിധേയമാക്കിയാല്‍ തകര്‍ന്നു

വീഴുന്ന ചീട്ടുകൊട്ടാരത്തിനു സമമാണ്. ഇത്തരം സങ്കല്പങ്ങളെ ഇനിയും സമൂഹത്തില്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഠിന ശ്രമം ആവശ്യമാണ്‍. ഇസ്‌ലാമും മറ്റു മതങ്ങളും ഇന്ന്‍ നിലനില്‍ക്കുന്നത് അവയുടെ അടിത്തറക്ക് ബലമുള്ളതുകൊണ്ടല്ല, സാമാന്യ ജനത്തിന്റെ അജ്ഞതയും, മതത്തില്‍ നിന്നകന്നാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നുള്ള ഭയവുമാണ് കാരണം.

KK Alikoya said...

* റോബര്‍ട്ട് ഫുള്‍ട്ടണ്‍ സ്റ്റീം ബോട്ട് കണ്ടുപിടിച്ചു. ഹഡ്‌സണ്‍ നദിയില്‍ അതിന്‍റെ പ്രദര്‍ശന ഓട്ടം നടക്കുകയാണ്‌. അവിടെ ദോഷൈക ദൃക്കുകളായ ചിലരുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ഇത് സ്റ്റാര്‍ട്ടാവുകയില്ല.
പക്ഷെ അത് സ്റ്റാട്ടായി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇത് ഓടുകയില്ല.
എന്നാല്‍ അത് ഓടി.
അപ്പോള്‍ അവര്‍ പറഞ്ഞു: ഇനി അത് നിറുത്താന്‍ കഴിയില്ല.

* ഖുര്‍ആനിനോടും മുഹമ്മദ് നബിയോടും ഇസ്‌ലാമിനോടുമുള്ള ജബ്ബാറിന്‍റെ നിലപാട് ഇതിന്ന് സമനമല്ലേ എന്ന് ആലോചിക്കണം.
------

ഈ ശൈലിക്ക് ഫാള്‍സിഫികേഷന്‍ എന്നല്ല പറയുന്നത്. അതിന്‍റെ പേര്‌ വേറെയാണ്‌.
Robert Fulton invented the steamboat. On the bank of the Hudson River he was displaying his new invention. The pessimists and skeptics were gathered around to observe. They commented that it would never start. Lo and behold, it did. As it made its way down the river, the pessimists who said it would never go, started shouting that it would never stop. What an attitude! (Page 14, You Can Win By Shiv Khera.)

KK Alikoya said...
This comment has been removed by the author.
KK Alikoya said...

V.B.Rajan said...: സാങ്കല്പിക സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ഒരു സാങ്കല്പിക ദൈവം മലക്ക് എന്ന വിചിത്ര സാങ്കല്പിക ജീവിയില്‍ കൂടി മുഹമ്മദ് എന്ന മനുഷ്യനു നല്‍കി എന്ന്‍ അദ്ദേഹം അവകാശപ്പെടുന്ന സൂക്തങ്ങളാണ് ഇസ്‌ലാമിന്റെ ഉറച്ച അടിത്തറ. ആലിക്കോയ അവകാശപ്പെടുന്ന ഉറപ്പുള്ള ഈ അടിത്തറ "സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" പരിശോധനക്ക് വിധേയമാക്കിയാല്‍ തകര്‍ന്നു

വീഴുന്ന ചീട്ടുകൊട്ടാരത്തിനു സമമാണ്.
= ഖുര്‍ആന്‍ വിമര്‍ശകരാണ്‌ തകര്‍ന്നു വീണുകൊണ്ടിരിക്കുന്നത്, അത് കണ്ണു തുറന്നൊന്നു കാണണം.

Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ ( സ്വയം ) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.

. [2-240] സമമല്ല [2-234]
--------------------------------------------------------------------------------------------------------------
ഈ രണ്ടു വചനങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടെന്നു ജബ്ബാര്‍ മാഷ്‌ പറഞ്ഞെങ്കിലും,അവ തമ്മില്‍ വൈരുദ്ധ്യം ഇല്ലാത്തത് കൊണ്ട് ആരുമത് കാര്യമായിട്ടെടുത്തിട്ടില്ലായിരുന്നു.
..എന്നാല്‍ വീണ്ടുമത് ആവര്‍ത്തിക്കുകയും മറ്റു ചിലരുമത് ഓര്‍മിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് അവ തമ്മില്‍ യഥാര്‍ത്ഥമായും വൈരുദ്ധ്യം ഉണ്ടെന്നു അവര്‍ വിചാരിക്കുന്നുണ്ടെന്ന് കരുതേണ്ടിയിരികുന്നു.
ഈ രണ്ടു വചനത്തിലും സമാനമായ പദങ്ങള്‍ ഉണ്ടെങ്കിലും,രണ്ടു വിഷയമാണ് പറയുന്നതെന്ന് സൂത്രിച്ച് വായിച്ചാല്‍ മനസ്സിലാകും.
....അതായത് ,34ല്‍ ഇദ്ദയെ കുറിച്ചാണെങ്കില്‍ 40ല്‍ ..ഒരു വര്‍ഷം ഭര്‍ത്താവിന്റെ വീട്ടുക്കാര്‍ നിര്‍ബന്ധമായും ചിലവ് (ജീവിതവിഭവം)നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതിനെ കുറിച്ചാണ്.
ഒരു വര്‍ഷത്തിനു മുമ്പ് (ഇദ്ദക്ക് ശേഷം) സ്വന്തം ഇഷ്ടപ്രകാരം സ്വന്തം വീട്ടില്‍ പോകുകയോ,അതല്ലെങ്കില്‍ ഭര്‍തൃ വീട്ടുകാരുടെ സമ്മതത്തോടു കൂടി ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയോ ചെയ്യാം.

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

@jabbar
വൈരുദ്ധ്യമില്ലായ്മ യാണു കുര്‍ ആന്റെ ദൈവീകതയ്ക്കുള്ള യോഗ്യതയെങ്കില്‍ ആ ദൈവീകത പൊളിഞ്ഞു പാളീസാകുന്ന രണ്ടു വെളിപാടുകള്‍ ഇതാ, ഒരേ അധ്യായത്തില്‍ തൊട്ടുരമ്മി മുഖാമുഖം !

وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْراً فَإِذَا بَلَغْنَ أَجَلَهُنَّ فَلاَ جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِيۤ أَنْفُسِهِنَّ بِٱلْمَعْرُوفِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
.[2-234]
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً وَصِيَّةً لأَزْوَاجِهِمْ مَّتَاعاً إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍ فَإِنْ خَرَجْنَ فَلاَ جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِيۤ أَنْفُسِهِنَّ مِن مَّعْرُوفٍ وَٱللَّهُ عَزِيزٌ حَكِيمٌ
നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ ( സ്വയം ) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.
. [2-240]

ea jabbar said...

ഞങ്ങളുടെ പക്കല്‍ വ്യതമായ ഒരു ജീവിത വ്യവസ്ഥയായി ഇസ്‌ലാമുണ്ട്.
---
അതു തന്നെയാണേറ്റവും വലിയ കുഴപ്പവും !
ആറാം നൂറ്റാണ്ടിലെ ഗോത്രജീവിതത്തിനു വേണ്ടി തയ്യാറാക്കിയ വ്യവസ്ഥയാണു ലോകാവസാനം വരെ മനുഷ്യര്‍ പിന്‍ തുടരേണ്ടതെന്ന ശാഠ്യം തന്നെയാണു മുസ്ലിംങ്ങളെ കുഴപ്പത്തിലാക്കുന്നത്. അതില്‍ മാറ്റം വേണ്ട എന്ന അന്ധവിശ്വാസം അവരെ പിന്നാക്കം നയിക്കുന്നു.

ea jabbar said...

വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ഏത് കാല്‍ ആദ്യം വയ്ക്കണമെന്ന നിസ്സാര പ്രശ്നം മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ ആരോഗ്യ കരമാം വിധം കൈകാര്യം ചെയ്യാന്‍ ഒരു സമൂഹത്തെ പ്രാപ്തമാക്കുന്ന ഒരു ദര്‍ശനം ഇസ്‌ലാം സമര്‍പ്പിക്കുന്നുണ്ട്.
-----
90% വും വിസര്‍ജ്ജനകാര്യങ്ങള്‍ തന്നെ . അന്താരാഷ്ട്രം എന്താണാവോ കുര്‍ ആനിലുള്ളത്. ഇന്നത്തെ മനുഷ്യര്‍ക്കാവശ്യമുള്ളതൊന്നും കുര്‍ ആനില്‍ ഞാന്‍ കണ്ടിട്ടില്ല.

KK Alikoya said...

ഖുര്‍ആന്‍ 2:234 ഉമായി ബന്ധപ്പെട്ട് ഇനിയും സംശയമുണ്ടെങ്കില്‍ ഈ (http://corpus.quran.com/wordbyword.jsp?chapter=2&verse=234) ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ ആ സൂക്തവും അതിന്‍റെ പദാനുപദ അര്‍ത്ഥവും വ്യാകരണവും എല്ലാം കാണാം. ഇത് വായിക്കുമ്പോള്‍ അല്ലാഹുവിനെ സഹായിക്കാന്‍ ഒരുങ്ങുന്നയാളുടെ മിടുക്ക് ബോധ്യമാകും.

ea jabbar said...

[2-234]And those of you who pass away, die, leaving, behind, wives, they shall wait by themselves, after their death, refraining from marriage, for four months and ten, nights: this applies to women who are not pregnant. The waiting period in the case of pregnant women is for them to give birth — as stated by a verse in sūrat al-Talāq [Q. 65:4]. The slavegirl must wait for half this period [of four months] according to the Sunna; when they have reached, completed, their term, of waiting, then you would not be at fault, O guardians, regarding what they may do with themselves, in the way of adorning themselves and offering themselves before suitors, honourably, in accordance with the Law; God is aware of what you do, both secretly and openly.
--------
[2-240]And those of you who die, leaving wives, let them, make testament (wasiyyatan, or wasiyyatun) for their wives, as an obligation, and give them provision, what they can enjoy of property and clothes, for, until the completion of, a year (matā‘an ilā l-hawl, ‘provision for a year’, is a circumstantial qualifier), that is, without expelling them from their habitations; but if they go forth, of their own accord, you would not be at fault, [you] the guardians of the dead one, regarding what they may do with themselves honourably, in accordance with the Law, such as adorning themselves or abandoning the mourning, or that you should cut off their expenditure; God is Mighty, in His Kingdom, Wise, in His actions. The testament mentioned here was abrogated by the ‘inheritance’ verse [Q. 4:12], and the waiting of one year [without expulsion] was abrogated by the previous verse four months and ten [Q. 2:234] which was revealed later. In the opinion of al-Shāfi‘ī, may God have mercy on him, the habitation remains hers.

ബയാന്‍ said...
This comment has been removed by the author.
ea jabbar said...

The slavegirl must wait for half this period....
ഇത് ഏതു കാലത്തെ സദാചാരം?

KK Alikoya said...

Jabbar: അതു തന്നെയാണേറ്റവും വലിയ കുഴപ്പവും !
ആറാം നൂറ്റാണ്ടിലെ ഗോത്രജീവിതത്തിനു വേണ്ടി തയ്യാറാക്കിയ വ്യവസ്ഥയാണു ലോകാവസാനം വരെ മനുഷ്യര്‍ പിന്‍ തുടരേണ്ടതെന്ന ശാഠ്യം തന്നെയാണു മുസ്ലിംങ്ങളെ കുഴപ്പത്തിലാക്കുന്നത്. അതില്‍ മാറ്റം വേണ്ട എന്ന അന്ധവിശ്വാസം അവരെ പിന്നാക്കം നയിക്കുന്നു.

Jabbar, please keep silense, Let scholars speak:
I have always held the religion of Muhammad in high estimation because of its wonderful vitality. It is the only religion which appears to me to possess that assimilating capacity to the changing phase of existence which can make its appeal to every age. I have studied him -the wonderful man and in my opinion far from being an anti-Christ, he must be called the savior of humanity. I believe if a man like him were to assume the dictatorship of the modern world, he would bring it the much needed peace and happiness. I prophesied about the faith of Muhammad that it would be acceptable to the Europe of tomorrow as it is to be acceptable to the Europe of today.
(George Bernard Shaw: The Genuine Islam.)

ea jabbar said...

....അതായത് ,34ല്‍ ഇദ്ദയെ കുറിച്ചാണെങ്കില്‍ 40ല്‍ ..ഒരു വര്‍ഷം ഭര്‍ത്താവിന്റെ വീട്ടുക്കാര്‍ നിര്‍ബന്ധമായും ചിലവ് (ജീവിതവിഭവം)നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതിനെ കുറിച്ചാണ്.
----
രണ്ടും ഇദ്ദ തന്നെ യെന്നാണു മുഫസ്സിറുകള്‍ പറയുന്നത്.ഒന്ന് മറ്റേതിനെ ക്യാന്‍സല്‍ ചെയ്തു എന്നും.
മരിക്കാന്‍ പോകുന്നവര്‍ വസിയ്യത്തു ചെയ്യണമെന്ന്! അതെങ്ങനെ പ്രായോഗികമാകും? മരണം മുന്‍ കൂട്ടി അറിയുമോ? നിര്‍ബ്ബന്ധ നിയമമാണെങ്കില്‍ പിന്നെ വസിയ്യത്തിന്റെ ആവശ്യമെന്ത്?

ea jabbar said...

Jabbar, please keep silense, Let scholars speak:
I have always held the religion of Muhammad in high estimation because of its wonderful vitality.....
-----
ഹാവൂ ! ആലിക്കോയക്കു നേരം വെളുത്തു തുടങ്ങി. ഇസ്ലാം മുഹമ്മദിന്റെ മതമാണെന്നെങ്കിലും സമ്മതിച്ചല്ലോ.

CKLatheef said...

>>> ഈ കഥ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം നമ്മുടെ സി കെ ലതീഫിന്റെ ബ്ലോഗില്‍ ഞാനിട്ട കമന്റിന് അദ്ദേഹം നല്‍കിയ മറുപടി യാണ്. കുര്‍ ആന്‍ ദൈവികമാണെന്നതിനു തെളിവായി കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്ന അവകാശവാദമായിരുന്നു പോസ്റ്റിലെ വിഷയം. കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഒരു ലളിതമായ ഉദാഹരണം ചൂണ്ടിക്കാണിച്ചിരുന്നു. ആ കമന്റും ലതീഫിന്റെ മറുപടിയും ഇതാ :- <<<

വിശുദ്ധഖുര്‍ആനിന്റെ ദൈവികതക്ക് തെളിവായി ഖുര്‍ആന്‍ തന്നെ നല്‍കിയ ഒരു പ്രസ്താവനയാണ് ഇത് ദൈവത്തില്‍നിന്നല്ലായിരുന്നെങ്കില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കാണുമായിരുന്നുവെന്നത്. ഇത് ഞാന്‍ എന്റെ ബ്ലോഗില്‍ ഒമ്പതാമത്തെ ഖുര്‍ആന്റെ ദൈവികതക്ക് ഒമ്പതാമത്തെ തെളിവായി വിശദീകരിച്ചിരിക്കുന്നു. നൂറുകണക്കിന് വൈരുദ്ധ്യങ്ങളുണ്ടെന്ന് ജബ്ബാര്‍മാഷ് അവകാശപ്പെടുന്നുണ്ടെങ്കിലും അത്തരം സൂക്തങ്ങള്‍ എടുത്തുവെച്ച് ചര്‍ചചെയ്യുന്നതിനപ്പുറം പതിവു പോലെ തോന്നിയ വിഷയങ്ങളൊക്കെ ചര്‍ചചെയ്യുകയും തന്റെ അനുചരന്‍മാരെ വിട്ട് മറുപടി പറയുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന രീതി തുടരുന്നത് കൊണ്ടാണ് ഇവിടെനിന്നും ഇതുവരെ മാറിനിന്നത്. ജബ്ബാര്‍മാഷിന് താങ്കളുടെ വാദത്തില്‍ സത്യസന്ധനാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ ചെയ്യേണ്ടത്. ആ വിഷയത്തില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു ചര്‍ച സംഘടിപ്പിക്കുകയാണ്. വെറുതെ പരിഹസിക്കാന്‍ മാത്രമറിയുന്ന 'വിചാര'ത്തെ പോലുള്ളവരെ നിയന്ത്രിക്കുകയും ചെയ്യേണ്ടി വരും. (cont.)

ea jabbar said...

ലതീഫിന്റെ നിര്‍ദേശം സ്വാഗതം ചെയ്യുന്നു. വൈരുദ്ധ്യങ്ങള്‍ മാത്രം ഒരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.
ഇക്കാര്യത്തില്‍ നിങ്ങള്‍ വിശ്വാസികളെക്കാള്‍ ഞങ്ങള്‍ക്കൊരു സൌകര്യമുണ്ട്. കുര്‍ ആനില്‍ ഒരു വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാല്‍ തന്നെ അതിന്റെ ദൈവീകത തകര്‍ന്നടിയും. ഒരു ചങ്ങലയില്‍ നൂറു കണ്ണികളുണ്ടെങ്കില്‍ അതിലെ 99 കണ്ണികളും ബലമുള്ളതാണെങ്കിലും ഒരു കണ്ണി ദുര്‍ബലമാണെങ്കില്‍ ആ ചങ്ങല മൊത്തം ദുര്‍ബലമാകുമല്ലോ.

CKLatheef said...

>>> @jabbar

വൈരുദ്ധ്യമില്ലായ്മ യാണു കുര്‍ ആന്റെ ദൈവീകതയ്ക്കുള്ള യോഗ്യതയെങ്കില്‍ ആ ദൈവീകത പൊളിഞ്ഞു പാളീസാകുന്ന രണ്ടു വെളിപാടുകള്‍ ഇതാ, ഒരേ അധ്യായത്തില്‍ തൊട്ടുരമ്മി മുഖാമുഖം ! <<<

ഒരു മുരത്തയുക്തിവാദിയുടെ സ്വരമാണല്ലോ ഇത്. ഏതായാലും ഒരു പാവം മുസ്ലിം പെണ്‍കുട്ടിയുടെ ഫോട്ടോ വെക്കേണ്ടതില്ലായിരുന്നു. :)

പലസൂക്തങ്ങളും വ്യഖ്യാനിച്ച് അതിന്റെ വൈരുദ്ധ്യം പരിഹരിക്കുന്നു എന്നാണല്ലോ താങ്കളുടെ വാദം. (സത്യത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വൈരുദ്ധ്യമെന്ന് വരുത്തുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്.) ഇംഗ്ലീഷ് സൈറ്റില്‍നിന്നും സൂക്തങ്ങളെടുത്ത് അതിന്റെ മലയാളം കൊടുത്ത് വൈരുദ്ധ്യമുണ്ടെന്ന് വരുത്താനുള്ള ശ്രമം കണ്ടിരുന്നു. ഇയ്യിടെ ഒരു ക്രൈസ്തവ സൈറ്റ് കണ്ടിരുന്നു. അതില്‍ മുഴുവന്‍ സൂക്തങ്ങളും ചിഹ്നങ്ങള്‍ നല്‍കി വര്‍ഗീകരിച്ചിരിക്കുന്നു. സ്ത്രിയെ പരാമര്‍ശിച്ചാല്‍ സെക്‌സ്. യുദ്ധമോ അല്ലെങ്ക്ില്‍ നരകമോ പരമര്‍ശിച്ചാല്‍ വയലന്‍സ്. വൈരുദ്ധ്യങ്ങള്‍ പറയുകയും വേണ്ട. മിക്കവാറും സൂക്തങ്ങള്‍ വൈരുദ്ധ്യം. ഇതൊക്കെയാണ് പലപ്പോഴും യുക്തിവാദികളുടെയും അവലംബം എന്ന് ചിലത് ആരോപണങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട്.

ഇവിടെ താങ്കള്‍ നല്‍കിയ സൂക്തങ്ങള്‍ മുസ്ലിംകള്‍ നല്‍കുന്ന വ്യഖ്യാനമനുസരിച്ച് ഒരു വൈരുദ്ധ്യവുമില്ല. ഇതിലേത് നിയമം പാലിക്കണം എന്ന് ഇസ്ലാമിക പണ്ഡിതര്‍ക്ക് ഒരു ആശയക്കുഴപ്പവും ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. കാരണം പ്രത്യക്ഷത്തില്‍ തന്നെ രണ്ട് കാര്യമാണ് പറയുന്നത്. (cont.)

CKLatheef said...

[നിങ്ങളില്‍നിന്നു മരിച്ചുപോകുന്നവരുടെ ശേഷിച്ചിരിക്കുന്ന ഭാര്യമാര്‍, നാലുമാസവും പത്തുനാളും സ്വയം വിലക്കിനിര്‍ത്തേണ്ടതാകുന്നു. അവരുടെ ഇദ്ദ പൂര്‍ത്തിയായാല്‍ പിന്നീട് സ്വന്തം കാര്യത്തില്‍ ന്യായമായ രീതിയില്‍ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് അതിന്റെ യാതൊരു ഉത്തരവാദിത്വവുമില്ല. അല്ലാഹു നിങ്ങളെല്ലാവരുടെയും കര്‍മങ്ങളെ സൂക്ഷ്മമായറിയുന്നവനാകുന്നു.] (2:234)

[നിങ്ങളില്‍ ഭാര്യമാരെ വിട്ടു മരിച്ചുപോകുന്നവര്‍, തങ്ങളുടെ ഭാര്യമാര്‍ക്കുവേണ്ടി ഒരുവര്‍ഷത്തേക്കുള്ള ജീവിത വിഭവങ്ങള്‍ ഒസ്യത്തു ചെയ്യേണ്ടതാകുന്നു. അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാവതുമല്ല. അവര്‍ സ്വയം ഇറങ്ങിപ്പോകുന്നുവെങ്കില്‍, സ്വന്തം കാര്യത്തില്‍ അവര്‍ ന്യായമായി പ്രവര്‍ത്തിക്കുന്നതിലൊന്നും നിങ്ങള്‍ക്ക് ഉത്തരവാദിത്വമേതുമില്ല. അല്ലാഹു സകലരിലും അധികാരമുള്ളവനും യുക്തിജ്ഞനുമല്ലോ.] (2:240)

ആദ്യത്തേത്. ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയുടെ ഇദ്ദകാലയളവാണ്. അത് നാലു മാസവം പത്ത് ദിവസവുമെന്ന് നിജപ്പെടുത്തിയിരിക്കുന്നു.

രണ്ടാമത്തേതില്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീക്ക് ഒരു വര്‍ഷത്തേക്കുള്ള ജീവിതവിഭവം നല്‍കേണ്ടത് ഭര്‍ത്താവിന്റെ സമ്പത്തില്‍നിന്നാണ് എന്ന നിയമമാണ് പറയുന്നത്. ഒരു വര്‍ഷത്തിനിടക്ക് അവരെ ഭര്‍തൃഗൃഹത്തില്‍നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. പക്ഷെ സ്ത്രീക്ക് സ്വന്തമായി ഇറങ്ങി പോകുന്നതിന് വിരോധമില്ല.

ഈ സൂക്തങ്ങളില്‍ വൈരുദ്ധ്യം ദര്‍ശിക്കണമെങ്കില്‍ വിശുദ്ധഖുര്‍ആനോട് ആജീവനാന്ത ശത്രുത നേരത്തെ തന്നെ പ്രഖ്യാപിക്കണം.

എവിടെയാണ് ഈ സൂക്തങ്ങളില്‍ വൈരുദ്ധ്യമുള്ളത്. ഇത് വ്യാഖ്യാനം പോലുമല്ല ഞാന്‍ ആ സൂക്തങ്ങളിലുള്ളത് പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. അതാകട്ടേ ആര്‍ക്കും വായിക്കാവുന്നവിധം വ്യക്തമാണു താനും.

ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന് പറഞ്ഞതിനാല്‍ നൂറുകണക്കിന് വൈരുദ്ധ്യമുണ്ടെന്നും എന്നാല്‍ വിശ്വാസികള്‍ അത് അംഗീകരിക്കാത്തത് കൊണ്ടാണെന്നും പറയണം. ജനങ്ങളെ കുപ്പിയിലാക്കാന്‍ എവിടുന്നെങ്കിലും രണ്ട് സൂക്തമെടുത്ത് വിരുദ്ധമാണെന്ന് പറയാനുള്ള തിടുക്കത്തില്‍ സംഭവിക്കുന്ന അബദ്ധമാണിവിടെ നിങ്ങള്‍ കണ്ടത്.

ea jabbar said...

ഇതിലേത് നിയമം പാലിക്കണം എന്ന് ഇസ്ലാമിക പണ്ഡിതര്‍ക്ക് ഒരു ആശയക്കുഴപ്പവും ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.
--------
കുര്‍ ആനില്‍ പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉണ്ടോ എന്നതു മാത്രമാണു വിഷയം. അതിനെ പണ്ഡിതന്മാര്‍ക്കു വ്യാഖ്യാനിക്കാന്‍ പറ്റുന്നു എന്നതല്ല. കുര്‍ ആന്‍ തന്നെ വെല്ലുവിളിക്കുന്നതുകൊണ്ടാണു വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുന്നത്.
ഇദ്ദയുടെ കാലം ഒരു കൊല്ലം എന്നും നാലുമാസവും പത്തു ദിവസവും എന്നും രണ്ടു വിധത്തില്‍ കുര്‍ ആനില്‍ ഉണ്ടെന്നിരിക്കെ കുര്‍ ആനില്‍ വൈരുദ്ധ്യമില്ല എന്നെങ്ങനെ പറയാന്‍ കഴിയും?

ea jabbar said...

ലതീഫ് പറയുമ്പോലെയാണെങ്കില്‍ പിന്നെ ആ സൂക്തം മറ്റേ സൂക്തത്തെ നസ്ഖ് ചെയ്തു എന്നു മുഫസ്സിറുകളെല്ലാം പറയുന്നതെന്തിന്? ഇദ്ദയുടെ കാലയളവ് തന്നെയാണെന്നല്ലേ അതിന്റെയര്‍ത്ഥം?

CKLatheef said...

ea Jabbar said..

>>> കുര്‍ ആനില്‍ ഒരു വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാല്‍ തന്നെ അതിന്റെ ദൈവീകത തകര്‍ന്നടിയും. ഒരു ചങ്ങലയില്‍ നൂറു കണ്ണികളുണ്ടെങ്കില്‍ അതിലെ 99 കണ്ണികളും ബലമുള്ളതാണെങ്കിലും ഒരു കണ്ണി ദുര്‍ബലമാണെങ്കില്‍ ആ ചങ്ങല മൊത്തം ദുര്‍ബലമാകുമല്ലോ. <<<

പറഞ്ഞത് ശരിയാണ് നൂറെണ്ണമൊന്നും വേണ്ട ഒരു വൈരുദ്ധ്യം കാണിച്ചാല്‍ മതി. (നൂറെന്ന് ഞാന്‍ പറഞ്ഞെങ്കിലും അത്രയൊന്നുമില്ല ഒന്നെങ്കിലും ഒപ്പിക്കാന്‍ സാധിച്ചാല്‍ അതുതന്നെ ഭാഗ്യം എന്ന ഒരു ധ്വനി ഇതില്‍ കാണുന്നു) പക്ഷെ അത് വൈരുദ്ധ്യമാകണം. താങ്കള്‍ക്ക് വൈരുദ്ധ്യമെന്ന് തോന്നിയത് കൊണ്ട കാര്യമില്ല.
അതിനാധ്യം വേണ്ടത് വൈരുദ്ധ്യമെന്ന് താങ്കള്‍ കാണുന്ന രണ്ടോ അതിലധികമോ സൂക്തങ്ങള്‍ താങ്കളുടെ പരിഹാസവും ദുര്‍വ്യാഖ്യാനവുമില്ലാതെ എടുത്ത് ചേര്‍ക്കുക. പശ്ചാതലവും അതിന്റെ നിയമവശവും വെച്ച് അതിന് പണ്ഡിതരാരെങ്കിലും നല്‍കിയ വ്യാഖ്യാനം പരിശോധിക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് അത് ഖണ്ഡിക്കാം. അപ്രകാരം വൈരുദ്ധ്യം അനുഭവപ്പെടുകയും മറ്റൊരു തരത്തിലും അതിലെ ദൈവികത ഒരാള്‍ക്ക് ബോധ്യപ്പെടുന്നുമില്ലെങ്കില്‍ അദ്ദേഹം ഖുര്‍ആനെക്കുറിച്ച് എന്തോ ധരിക്കട്ടെ. ഇനി ഒരാള്‍ക്ക് അതില്‍ വൈരുദ്ധ്യമില്ല എന്ന വാദമാണ് ശരിയായി തോന്നുന്നതെങ്കില്‍ മറ്റു തെളിവുകളിലൂടെ ഖുര്‍ആന്റെ ദൈവികത ബോധ്യപ്പെടുകയും ചെയ്യുന്നെങ്കില്‍ അയാള്‍ വിശ്വസിക്കുകയും ചെയ്യട്ടേ. ഇതാണ് ഈ വിഷയത്തില്‍ സ്വീകാര്യയോഗ്യമായ ശൈലി.

CKLatheef said...

>>> ലതീഫ് പറയുമ്പോലെയാണെങ്കില്‍ പിന്നെ ആ സൂക്തം മറ്റേ സൂക്തത്തെ നസ്ഖ് ചെയ്തു എന്നു മുഫസ്സിറുകളെല്ലാം പറയുന്നതെന്തിന്? ഇദ്ദയുടെ കാലയളവ് തന്നെയാണെന്നല്ലേ അതിന്റെയര്‍ത്ഥം? <<<

താങ്കള്‍ ഒരു വ്യാഖ്യാതാവിന്റെയും വാദം കേള്‍ക്കേണ്ട. താങ്കളുടെ വ്യാഖ്യാനവും വേണ്ട. സൂക്തങ്ങള്‍ മാത്രമെടുക്കുക. ഇദ്ദയോ അല്ലെയോ എന്നും നോക്കേണ്ടതില്ല അതൊക്കെ വ്യാഖ്യാനത്തില്‍ വരുന്നതാണ്. രണ്ട് സൂക്തങ്ങളും രണ്ട് നിയമ വശമാണ് പറയുന്നത് ഒന്ന് വിവാഹമുക്തയുടെ മറ്റൊന്ന് വിധവയുടെ. എവിടെയാണ് വൈരുദ്ധ്യം.

ചിന്തകന്‍ said...

ഖുര്‍ആനില്‍ ഒരു പാട് വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്ന് പോസ്റ്റിട്ട ജബ്ബാര്‍ മാഷിന് ഒരു വൈരുദ്ധ്യം പോലും ഇതു വരെ വ്യക്തമായി ചൂണ്ടിക്കാനോ തെളിയിക്കാനോ പറ്റിയിട്ടില്ല.

ഈ പോസ്റ്റിന്റെ തലക്കെട്ട് ശരിക്കും അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ജബ്ബാര്‍ മാഷിന്റെ കാര്യത്തിലാണ്.

തന്റെ ഉണങ്ങിപോയ യുക്തിക്കനുസരിച്ച് ഖുര്‍ആനെ മുറിക്കാന്‍(വ്യാഖ്യാനിക്കാന്‍) കൈകാലിട്ടടിച്ച് കസര്‍ത്തു കാണിച്ചു കൊണ്ടിരിക്കുകയാണ് എന്നാല്‍... ആലിക്കോയ മാഷുടെയും ലത്തീഫിന്റെ മുന്നില്‍ ഒന്നും വിലപോവുന്നില്ല.

കഴിഞ്ഞപോസ്റ്റില്‍ ഇസ്ലാം സമാധാനപരമായി തന്നെയാണ് പ്രചരിച്ചത് എന്നത് കക്ഷിക്ക് പറയാതെ പറയേണ്ടി വന്നു. വിഷയം മാറ്റാന്‍ പടിച്ച പണി പതിനെട്ടും അദ്ദേഹം പയറ്റിയുണ്ട്. ഒന്നും വിജയം കണ്ടില്ല.


എനിക്ക് ജബ്ബാര്‍ മാഷോട് പറയാനുള്ളത്, ഖുര്‍ ആനെ പൊളിച്ചടക്കണമെന്ന് താങ്കള്‍ക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍, ഇവിടേ താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിലൂന്നി കൊണ്ട് ഖുര്‍ ആനിലെ ഓരോ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിക്കൂ. കഴിഞ്ഞ പത്ത് മുപ്പത്തഞ്ച് കൊല്ലാമായി വൈരുദ്ധ്യം കണ്ടുപിടിക്കാനും, ഇസ്ലാമിനോട് വിദ്വേഷം പ്രചരിപ്പിക്കാനും എന്നിട്ട് പോളിച്ചടക്കാനും ജീവിതം ഉഴിഞ്ഞ് വെച്ച താങ്കള്‍ക്ക് അതിന് പ്രയാസപെടേണ്ടതില്ലല്ലോ....

KK Alikoya said...

jabbar: "മുസ്ലിംങ്ങള്‍ ലോകത്തു പെറ്റു പെരുകുന്നതിന് കുര്‍ ആന്‍ ആണോ കാരണം? ലോകമാകെ ഈ മതം വ്യാപിച്ചതെങ്ങനെയെന്ന് ചരിത്രം നമ്മെ അറിയിക്കുന്നു. അതില്‍ കുര്‍ ആനിന്റെ സ്വാധീനം വട്ടപ്പൂജ്യമാണ്."

താഴെ പറഞ്ഞവരെയൊക്കെ ഏത് മുസ്‌ലിം ഉമ്മ പെറ്റതാണെന്ന് ഒന്ന് പറയാമോ?
1. Muhammad Asad (Poland)
2. Dr. abdul kareem Germanus (Hungary)
3. Major Abdulla battersbey (England)
4. Abdul al-nasir (Former bishop john Jacob)
5. Saikh Abdul Vahid Yahya (France)
6. Dr, Khalid Sheldrik (England)
7. Dr. Harun Musthafa leon (England)
8. Offsprings of Tanzanian President
9. Salahuddim (Italy)
10. Yusf Islam (England)
11. Muhammad al-Mahdi (England)
12. Mussa Rwechungura (Tanzania)
13. Lord Headly al-Farooq (England)
14. Sir ABdulla Archibald Hamilton (England)
15. Sir Jalaluddin Lauder Brunton (England)
16. Muhammad Suleman takenci (Japan)
17. Dr. RL Mallema (Holland)
18. Abdulla Copanski (Poland)
19. Nuruddin Derki (America)
20. Lady Barns (England)
21. Mrs. Maulana Aziz Gul (England)
22. Maryam Jameela (America)
23. Laial lessalut Watman (America)
24. Fathima Hereen (Germany)
25. Miss Masoodhah Stemen (Britain)
26. Mewess B Juli (Britain)
27. Lady Evlen Zainab Kobold (Britain)
28. Mrs. Sabsila Mahmood Kanoli (Australia)
29. Miss Fatima Kaus (Jpan)
30. Mrs. Amina Mosler (Germany)
31. Khalid lateef Gaba (Lahore)
32. Ismail weislaw Jazirki (Poaland)
33. Abdulla Adiyar (Tamil Nadu)
34. Dr. Fanduback
35. Dr, Abdulla budgan (Poland)
36. Thomas Irving (Canada)
37. Ali Sulaiman Banoist (france)
38. Dr. Hameed Marcos (Germany)
39. HF Fellows (England)
40. Muhammad Marmaduke Picktal
41. Fauzuddin Ahmad Aurang (Holand)
42. Ali Muhammad Mori (Japan)
43. Muhammad Ali Clay (America)
44. Rajkumari Javed Banu Begum (India)
45. Sulaiman Shahid Mufassir (America)
46. Shaikh Abdul majeed Sindhi (India)
47. Maulana Ubaidulla sindhi (India)
48. Dr. Umar Rolf Baron (Austria)
49. Umar Farooq Abdulla (America)
50. Muhammad Alexander Russel Webb (America)
51. Musthafa Yusuf, Fais Rahmathulla, Aysha abdulla (America)
52. William Burchell bashyr Pickrd (England)
53. Fathima (Czechoslovakia)
54. Ibrahim Kuan (Malaysia)
55. Cont Edward Vigiyawa (England)
56. Khadija Fauzi (England)
Source: Islam the Final Choice. By badr Azimabadi. Adam Publishers & Distributers New Delhi- 2

CKLatheef said...

ഈ പോസ്റ്റില്‍ സംവദിക്കാന്‍ പ്രയാസമുണ്ട് തെറിവിളിയും ബഹളവുമായി മുന്നേറിയ ഈ പോസ്‌റ് അതുകൊണ്ടുതന്നെ ഗൗരവം നഷ്ടപ്പെടുത്തിയിരിക്കുന്നു. കെ.കെ. ആലിക്കോയ സാഹിബ് നിങ്ങളുടെ വാദങ്ങള്‍ക്കെല്ലാം ഭംഗിയായി മറുപടി പറഞ്ഞിരിക്കുന്നു എന്നുതന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ നിങ്ങളുടെ കുതന്ത്രങ്ങള്‍ അദ്ദേഹം വേണ്ടത്ര പരിചിതമല്ലാത്തതിനാല്‍ വിഷയങ്ങള്‍ മാറിമാറി നല്‍കി എവിടെയും പിടികൊടുക്കാതിരിക്കാനുള്ള ശ്രമം ധാരാളം നടത്തിയിട്ടുണ്ട്. അതുകൊണ്ട് നമ്മുക്ക് ഒരു പുതിയ ചര്‍ച തുടങ്ങാം. ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്നത് തന്നെയാകട്ടേ. നിങ്ങള്‍ നല്‍കുന്ന സൂക്തങ്ങളേതൊക്കെ എന്ന് കാണാന്‍ താല്‍പര്യമുണ്ട്. പരിഗണിക്കുമല്ലോ.

ചിന്തകന്‍ said...


ഇദ്ദയുടെ കാലം ഒരു കൊല്ലം എന്നും നാലുമാസവും പത്തു ദിവസവും എന്നും രണ്ടു വിധത്തില്‍ കുര്‍ ആനില്‍ ഉണ്ടെന്നിരിക്കെ കുര്‍ ആനില്‍ വൈരുദ്ധ്യമില്ല എന്നെങ്ങനെ പറയാന്‍ കഴിയും?


കോഴിക്കോട്ടു നിന്ന് മഞ്ചേരിക്ക് 50 കിലോമിറ്റര്‍.
മലപ്പൂറത്ത് നിന്ന് മഞ്ചേരിക്ക് 25 കിലോമീറ്റര്‍ ....... നിങ്ങളിലാരെങ്കിലും പറയുമോ ഇത് രണ്ടും പരസ്പര വിരുദ്ധങ്ങളാണെന്ന് ....

എന്നാല്‍ ഇത് രണ്ടും വിരുദ്ധങ്ങളാണെന്ന് മനസ്സിലാക്കുന്ന പ്രക്രിയക്കാണ് യുക്തിവാദം എന്നു പറയുന്നത് :)

സുധീര്‍_ഓയൂര്‍ said...

താഴെ പറഞ്ഞവരെയൊക്കെ ഏത് മുസ്‌ലിം ഉമ്മ പെറ്റതാണെന്ന് ഒന്ന് പറയാമോ?
1. Muhammad Asad (Poland)
2. Dr. abdul kareem Germanus (Hungary)
3. Major Abdulla battersbey (England)
4. Abdul al-nasir (Former bishop john Jacob)
5. Saikh Abdul Vahid Yahya (France)
6. Dr, Khalid Sheldrik (England)

.......................................


ഇവരുടെ ഒക്കെ ഫോണ്‍ നമ്പരും അഡ്രസ്സും കൂടെ അറിയിക്കുമോ
ഒന്ന് വിളിച്ചു ചോതിച്ചിട്ടു പറയാമായിരുന്നു


ലെത്തീഫ്‌

ഈ രണ്ടു വചനങ്ങളില്‍ ഒന്ന് തല്ലാക് ചെയ്ത പെണ്ണിനും , മറ്റേതു വിധവക്കും വേണ്ടിയാണ് എന്ന് എങ്ങനെ മനസിലാക്കാന്‍ പറ്റും

ആക്ഷേപിക്കുന്ന കാര്യം , ശെരിയാണ് ആരോഗ്യകരമായ സംവാദംത്തിനു അത് വിലങ്ങു തടിയാകും , അലിക്കൊയക്കും ബാധകമാണ്

ഖുറാനെയും ദൈവത്തിനെയും നിങ്ങള്‍ ബഹുമാനിക്കുനത് പോലെയുള്ള പദങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരും സംബോദന ചെയ്യണം എന്ന് വാശിപിടിക്കുനത് ( അതാണ്‌ ആക്ഷേപം എങ്കില്‍ )
ശേരിയാനെന്നു എനിക്ക് അഭിപ്രായം ഇല്ല

ചിന്തകന്‍ said...


ജബ്ബാര്‍ പറഞ്ഞു:
മുസ്ലിംങ്ങള്‍ ലോകത്തു പെറ്റു പെരുകുന്നതിന് കുര്‍ ആന്‍ ആണോ കാരണം? ലോകമാകെ ഈ മതം വ്യാപിച്ചതെങ്ങനെയെന്ന് ചരിത്രം നമ്മെ അറിയിക്കുന്നു. അതില്‍ കുര്‍ ആനിന്റെ സ്വാധീനം വട്ടപ്പൂജ്യമാണ്."


പ്രിയ സുധീര്‍

മുസ്ലീങ്ങള്‍ പെറ്റു പെരുകുന്നത്കൊണ്ടാണ് ഇസ്ലാം പ്രചരിക്കുന്നത് എന്ന അഭിപ്രായം താങ്കള്‍ക്കുണ്ടോ?

നേരെത്തെ ജബ്ബാര്‍ പറഞ്ഞത് അക്രമത്തിലൂടെയാണെന്നായിരുന്നു... ഇപ്പോള്‍ അതേ ജബ്ബാര്‍ തന്നെ പറയുന്നു പെറ്റു പെരുകിയത് കൊണ്ടാണെന്ന്.

അതെങ്ങനെ മുസ്ലീങ്ങള്‍ മാത്രമായി ഇങ്ങനെ പെറ്റുപെരുകി?

നമ്പര്‍ നെറ്റില്‍ അന്വേഷിച്ചാല്‍ കിട്ടും...ഇതൊക്കെ ഒരു വലിയ പ്രയാസമുള്ള കാര്യമാണോ സുധീറേ?

സുധീര്‍_ഓയൂര്‍ said...

ലെത്തീഫ്‌ :"പറഞ്ഞത് ശരിയാണ് നൂറെണ്ണമൊന്നും വേണ്ട ഒരു വൈരുദ്ധ്യം കാണിച്ചാല്‍ മതി".

ഒരെണ്ണം കാണിച്ചു തന്നാല്‍ നിങ്ങള്ക്ക് ഖുറാന്‍ ദൈവത്തിന്റെ വെളിപാടല്ല എന്ന് പറയാന്‍ നിങ്ങള്‍ തയ്യാറാകുമോ ? ഒരിക്കലും ഇല്ല നിങ്ങള്ക്ക് അതിനു കഴിയില്ല , നിങ്ങള്‍ അന്ധമായി ദൈവത്തില്‍ വിസോസിക്കുന്നു . തെറ്റാണ് എന്ന് നിങ്ങള്ക്ക് ബോദ്യപെട്ടാല്‍ കൂടിയും അതാണ്‌ ശേരിയെന്നു നിങ്ങള്‍ സോയം ഞായീകാരങ്ങള്‍ കണ്ടെത്തുകയെ നിങ്ങള്ക്ക് നിവര്‍ത്തിയുള്ളു

ഒന്നല്ല ഒരായിരം പൊട്ട തെറ്റുകള്‍ കുരാനില്‍ ഉണ്ട്
പക്ഷെ അതൊക്കെ മനസിലാകണം എങ്കില്‍ നിങ്ങള് പുറത്തു വന്നു ഖുറാനെ ഒന്ന് വീക്ഷിക്കുക . അതിനു നിങ്ങള്ക്ക് അനുവാദം ഇല്ല .

ഖുറാന്റെ പൊട്ടത്തരങ്ങള്‍ കുറെ ഒക്കെ ഈ ലിങ്കില്‍ നിന്ന് മനസിലാക്കാന്‍ പറ്റും .

http://www.1000mistakes.com/1000mistakes/index.php

ബയാന്‍ said...

സുധീര്‍: ലാഹോറ് അഹ്മ്മദിയ്യാ മൂവ്മെന്റിന്റെ സൈറ്റില്‍ നിന്നാണ് ആലിക്കോയയുടെ ഈ ലിസ്റ്റ്. ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ച അഹ്മദിയ്യാക്കളെ ആലിക്കോയ മുസ്ലിമായി അംഗീകരിക്കുകയാണെങ്കില്‍ അതേ സൈറ്റില്‍ പറയുന്ന പോലെ ബുദ്ധനേയും കൃഷ്ണനേയും കണ്‍ഫ്യൂഷസിനേയും പ്രവാചകന്‍ മുഹമ്മദിന്റെ ഗണത്തില്‍ എണ്ണുമെന്ന് കരുതാം. ബുദ്ധനെ കുറിച്ച് ഖുറാനില്‍ പറയുന്നതായി അവരുടെ സൈറ്റില്‍ പറയുന്നതിങ്ങിനെ. “ It has been suggested that Buddha is mentioned in the Holy Quran by the name Dhul Kifl, meaning man of Kifl, where Kifl is the Arabic form of the name of his birth-place Kapilvestu.“

അഞ്ഞൂറ്കോടി non-muslim ജനസംഖ്യയില്‍ നിന്നും മുഹമ്മദലി കാഷ്യസ് ക്ലേ യുടെ കാലം മുതല്‍ 56 പേരെങ്കിലും മുസ്ലിം ആയല്ലോ ? മൈക്കള്‍ ജാക്സനും മുസ്ലിമായി മിഖായീല്‍ ആയി എന്ന കേട്ടിരുന്നു. ദൈവീകം എന്നവകാശപ്പെടുന്ന ഒരു മതത്തിന്റെ ഗതികേട്.

KK Alikoya said...
This comment has been removed by the author.
സുധീര്‍_ഓയൂര്‍ said...

ചിന്തകന: "മുസ്ലീങ്ങള്‍ പെറ്റു പെരുകുന്നത്കൊണ്ടാണ് ഇസ്ലാം പ്രചരിക്കുന്നത് എന്ന അഭിപ്രായം താങ്കള്‍ക്കുണ്ടോ"?

മുസ്ലിങ്ങള്‍, പെറ്റ് ഇടുന്ന കുട്ടികളില്‍ കണ്ണ് തുറക്കുന്ന തിനു മുപ് തന്നെ, ഇസ്ലാം എന്നാ വിഷം കുത്തി വെക്കുനത് ആകാം കാരണം എന്നാ അഭിപ്രായം എനിക്കുണ്ട്

ഇതൊക്കെ ഒരു വലിയ പ്രയാസമുള്ള കാര്യമാണോ സുധീറേ?

അത് പോലെ തന്നെ അലികോയ ചെയ്തത് പോലെ , കുറെ പേരുടെ ലിസ്റ ഉണ്ടാക്കുനതും വലിയ പ്രയാസം ഒന്നും ഇല്ല .

അലികോയ പറയേണ്ടി ഇരുനത് , ഇസ്ലാം മിലും ഖുറാനിലും അതിന്റെ മഹാതോം മനസിലാക്കി ഏതെന്കിലും ഒരു സമൂഹത്തിനു പരിവര്‍ത്തനത്തിന് കാരണമാകാന്‍ കഴിഞ്ഞിട്ടുണ്ടോ ?( വര്‍ത്തമാന കാലത്തില്‍ പഴയ കെട്ടുകഥകള്‍ ഇവിടെ വലിച്ചു കീറിയത് ആണ് )

പോട്ടെ ഇന്ന് ലോകത്തുള്ള മുസ്ലിങ്ങളില്‍( എണ്ണം ) എത്ര പേര് ഖുറാനെ പൂര്‍ണ്ണ മായി മനസിലാക്കി മുസ്ലിം ആയി ജീവിക്കുനവരാന്

എന്റെ അഭിപ്രായത്തില്‍ മുസ്ലിങ്ങളില്‍ 99 ശതമാനവും മുസ്ലിം നാമ ദാരികള്‍ ആണ് ( അതില്‍
ഞാനും പെടും, )

ശെരിയായ ഒരു കണക്കെടുത്താല്‍ ലോകത്ത് മതവിശോസികളെ ക്കള്‍ കൂടുതല്‍ യുക്തിവാദികള്‍ ആയിരിക്കും . ( യുക്തിവാദ സന്കടനയിലെ മെമ്പര്‍ അല്ല )മനസ്സില്‍ ആക്കുമെന്ന് വിശോസിക്കുന്നു

KK Alikoya said...

jabbar: "വൈരുദ്ധ്യമില്ലായ്മ യാണു കുര്‍ ആന്റെ ദൈവീകതയ്ക്കുള്ള യോഗ്യതയെങ്കില്‍ ആ ദൈവീകത പൊളിഞ്ഞു പാളീസാകുന്ന രണ്ടു വെളിപാടുകള്‍ ഇതാ, ഒരേ അധ്യായത്തില്‍ തൊട്ടുരമ്മി മുഖാമുഖം !

وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْراً فَإِذَا بَلَغْنَ أَجَلَهُنَّ فَلاَ جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِيۤ أَنْفُسِهِنَّ بِٱلْمَعْرُوفِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
.[2-234]
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً وَصِيَّةً لأَزْوَاجِهِمْ مَّتَاعاً إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍ فَإِنْ خَرَجْنَ فَلاَ جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِيۤ أَنْفُسِهِنَّ مِن مَّعْرُوفٍ وَٱللَّهُ عَزِيزٌ حَكِيمٌ
നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ ( സ്വയം ) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.
. [2-240]"

=== [2-240] ഇല്‍ ഉള്ളത് രണ്ട് കാര്യത്തിലുള്ള പഴയ വിധികളാണ്‌.
1. മരിച്ചു പോകുന്ന ആള്‍ ഭാര്യക്ക് ജീവിതച്ചെലവ് വസിയ്യത്ത് ചെയ്യണം.
2. ഒരു വര്‍ഷം വിധവയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിപ്പിക്കണം.
* ഇതില്‍ ഒന്നാമത്തെ നിയമം അനന്തരവകാശ നിയമം ഉള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍ അവതരിച്ചതോടെ റദ്ദായി. അവിടെ ഭാര്യയുടെ വിഹിതം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
* രണ്ടാമത്തെ നിയമം 234 ആം സൂക്തത്തിലൂടെ, വിധവയുടെ ഇദ്ദ നാല്‌ മാസവും പത്ത് ദിവസവുമാണെന്ന് നിശ്ചയിക്കപെട്ടതോടെ, റദ്ദായി.
അഥവാ ഈ രണ്ട് (234, 240) സൂക്തങ്ങള്‍ തമ്മില്‍ ഒരു വൈരുദ്ധ്യവും ഇല്ല.

* പിന്നെ സുക്തങ്ങളുടെ ക്രമം! അത് നിശ്ചയിച്ചത് അല്ലാഹു തന്നെയാണ്‌. രചയിതാവാണല്ലോ അത് ചെയ്യേണ്ടതും. അവതരണ ക്രമമനുസരിച്ചല്ല സൂക്തങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത് എന്നതും പുതിയ കാര്യമല്ല. ഉദാഹരണം: ഒന്നാമതായി അവതരിച്ച അഞ്ച് സൂക്തങ്ങള്‍ 96 ആം അദ്ധ്യായത്തിന്‍റെ ആദ്യത്തിലാണ്‌ ഉള്‍പ്പെടുത്തിയത്.

സുധീര്‍_ഓയൂര്‍ said...

അലികോയ എന്നെ ഒന്ന് തിരുത്തുമോ ?

* ദൈവം ഖുരനാണോ( ദൈവത്തിന്റെ നിയമ സംഹിത) , മനുഷ്യനെ ആണോ ആദ്യം ഉണ്ടാക്കിയത് ?
* എന്ത് കൊണ്ടാണ് ദൈവംത്തിനു തന്റെ നിയമങ്ങളില്‍ അവസരങ്ങള്‍ക്ക് അനുസരിച്ച് തിരുത്താനും , റദ്ദ്‌ ചെയ്യാനും ഒക്കെ ഇടവന്നത് ?

* സര്‍വശക്തനായ ദൈവം ഒരു ദീര്‍ഘ ദൃഷ്ടി ഉള്ള അലായിരുനില്ലേ

മദ്യം നിഷിദ്ധം ആക്കിയത്തിലും ഇത് പോലെ ഉള്ള അബതങ്ങള്‍ ദൈവത്തിനു പറ്റിയതായി കേട്ടിട്ടുണ്ട്

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍....പ്രയുക്തിവാദിയും ഇടത്‌സഹയാത്രികനുമായ ഡോ. മുഹമ്മദലിയുടെ പുസ്തകത്തില്‍ നിന്ന്-ജ്ഞാനോദയം ഇസ്ലാമിലൂടെ-/

ഈ ലേഖനത്തിലെ ഈ വരികള്‍ ശ്രധിക്കുക

ഇതേ കാലഘട്ടത്തിലോ അതിനു മുമ്പായോ ഇന്ത്യയിലെ ഋഷിമാരുടെ ഉപനിഷദ്ദര്‍ശനങ്ങളെ തത്വചിന്തകളായി അദ്ദേഹം പരിഗണിച്ചതേയില്ല.
പുരാതന ഈജിപ്തിലെ നൈല്‍തടങ്ങളിലും മെസപ്പൊട്ടോമിയയിലെ യൂഫ്രിറ്റീസ്, ടൈഗ്രീസ് തടങ്ങളിലും പ്രാചീന ഇന്ത്യയിലെ സിന്ധു തടങ്ങളിലും അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് വികസിച്ച നാഗരികതകള്‍ ഉല്പാദിപ്പിച്ച ശാസ്‌ത്രങ്ങളാണ് മനുഷ്യവംശത്തിന് പൈതൃകമായിക്കിട്ടിയ ബൌദ്ധികസ്വത്ത്

ഇസ്ലാംമതത്തിന്റെ ജ്ഞാനോദയത്തിന് തുടക്കം കുറിക്കുന്നതില്‍ ജിര്‍ജിസിന് ഒരു പ്രധാന പങ്കുണ്ടായിരുകൊട്ടാരസദസ്സുകള്‍ക്ക് പുറത്ത് ബാഗ്ദാദിലെയും സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയും സാധാരണ ജനങ്ങള്‍ക്കിടയില്‍ ശാസ്‌ത്രാഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല. അറബികളായ മതവിശ്വാസികള്‍ക്ക് താല്പര്യം ഖുര്‍ആന്‍, ഹദീസ് (നബിചര്യകള്‍), ഫിഖ്‌ഹ്(മതനിയമശാസ്‌ത്രം)10 തുടങ്ങിയ മതപരമായ വിഷയങ്ങള്‍ പഠിക്കുന്നതിലായിരുന്നു. ഹാറൂണ്‍ അല്‍-റശീദ് 808-ല്‍ അന്തരിച്ചപ്പോള്‍ ആഭ്യന്തര യുദ്ധം തുടങ്ങി.


ഇസ്ലാമികലോകത്ത് ഗ്രീക്ക് ചിന്തയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നത് തടയാനും സ്വതന്ത്രചിന്തയുടെ വേരറുക്കാനും വേണ്ടിയാണ് ഇമാം ഗസ്സാലി തത്ത്വചിന്തകരുടെ അസാംഗത്യം എഴുതിയത്. മനുഷ്യന്റെ ചിന്തകള്‍ ഖുര്‍ആനും ഹദീസിനും (നബിവചനങ്ങള്‍) വിധേയമായിരിക്കണമെന്നും അല്ലാഹുവിന്റെ വചനങ്ങളു ടെ സമാഹാരമായ ഖുര്‍ആന്‍ അല്ലാതെ മനുഷ്യന് മറ്റു ജ്ഞാനസ്രോതസ്സു കള്‍ ഇല്ലെന്നുമായിരുന്നു ഗസ്സാലിയുടെ ശാഠ്യം.

സ്വയം സംസരിക്കുന്ന വരികള്‍

KK Alikoya said...

സുധീര്‍_ഓയൂര്‍ said: ഒന്നല്ല ഒരായിരം പൊട്ട തെറ്റുകള്‍ കുരാനില്‍ ഉണ്ട്
പക്ഷെ അതൊക്കെ മനസിലാകണം എങ്കില്‍ നിങ്ങള് പുറത്തു വന്നു ഖുറാനെ ഒന്ന് വീക്ഷിക്കുക . അതിനു നിങ്ങള്ക്ക് അനുവാദം ഇല്ല .

= ഉഗ്രന്‍ ഐഡിയ! ആദ്യം നിഷേധിയാവുക; പിനെ ഖുര്‍ആനിലെ തെറ്റ് കണ്ടെത്തുക. സ്വന്തം അനുഭവമാകുമല്ലോ സുധീര്‍ പറഞ്ഞത്. അഥവാ ഖുര്‍ആനില്‍ തെറ്റുണ്ടെന്ന് കണ്ട് നിഷേധികളായതല്ലെന്ന്. ഇത് സമ്മതിച്ചതിന്ന് നന്ദി.

KK Alikoya said...

യുക്തി said: "ഇസ്ലാമികലോകത്ത് ഗ്രീക്ക് ചിന്തയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നത് തടയാനും സ്വതന്ത്രചിന്തയുടെ വേരറുക്കാനും വേണ്ടിയാണ് ഇമാം ഗസ്സാലി തത്ത്വചിന്തകരുടെ അസാംഗത്യം എഴുതിയത്. മനുഷ്യന്റെ ചിന്തകള്‍ ഖുര്‍ആനും ഹദീസിനും (നബിവചനങ്ങള്‍) വിധേയമായിരിക്കണമെന്നും അല്ലാഹുവിന്റെ വചനങ്ങളു ടെ സമാഹാരമായ ഖുര്‍ആന്‍ അല്ലാതെ മനുഷ്യന് മറ്റു ജ്ഞാനസ്രോതസ്സു കള്‍ ഇല്ലെന്നുമായിരുന്നു ഗസ്സാലിയുടെ ശാഠ്യം."

= ഗ്രീക് തത്വചിന്തയെ തൊട്ടാല്‍ യുക്തിവാദിക്ക് കലി വരും. കാരണം അതിന്‍റെ മാറാപ്പാണല്ലോ ഇവര്‍ പേറിനടക്കുന്നത്.
ഗ്രീക് സ്വാധീനം റോമന്‍ സംസ്കാരത്തില്‍ കടന്നു കൂടി.
റോമന്‍ സ്വാധീനം ആധുനിക പാശ്ചാത്യ ചീന്തയില്‍ കടന്നു കൂടി.
അതാണ്‌ യുക്തിവാദമെന്ന പേരില്‍ ഇവിടെ ചെലവാക്കുന്നത്.
എന്നാല്‍ പുറത്ത് പറയുന്നതോ, ആധുനിക ശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ഫലമായി രൂപപ്പെട്ടു വന്ന ഒരു പുതിയ പ്രതിഭാസമാണ്‌ യുക്തിവാദം എന്നാണ്‌.

"On the other hand, there were people such as Greek philosopher Aristotle who did not like the idea that the universe had a beginning. They felt that would imply divine intervention. They preferred to believe that the universe had existed and would exist for ever. Something that was eternal was more perfect than something that had to be created." Page 78, Black Holes and Baby Universe By Stephen Hawking)

സുധീര്‍_ഓയൂര്‍ said...

അലികോയ അങ്ങനെയാണോ നിങ്ങള്‍ മനസിലാക്കിയത് ?
അങ്ങനെ എങ്കില്‍ അങ്ങനെ ,

ദൈവത്തിന്റെ പൊത്തകം എന്ന് പറഞ്ഞു മനുഷ്യനെ പരിചയ പെടുത്തിയ ആള്‍ തന്നെ തനിക്ക് പെണ്ണ് കേട്ടാനും , പെണ്ണ് പിടിക്കാനും
, കൊള്ള അടിക്കാനും വേണ്ടി ആ പൊത്തകം ഉപയോഗിച്ചതായി മനസിലാക്കിയപ്പോള്‍ അതിലെന്തോ പന്തികേട് തോന്നി "നിഷേദിആയി " വിമര്‍ശന ബുതിയോടെ ഒന്ന് പഠിക്കാന്‍ സ്രെമിക്കുന്നു

ഇസ്ലാമിനെ അലികോയ എന്ന മനുഷ്യന്‍ ഒന്ന് പഠിക്കാന്‍ സ്രെമിക്ക് അലികൊയ എന്ന തീവ്ര മതവിശോസി ആയി അല്ലാതെ , അപ്പോള്‍ മനസിലാകും , എനിട്ടു യുക്തിവാദി ആകുക ഒന്നും വേണ്ട മനുഷ്യനായി ജീവിക്ക് ,

വെക്തിപരയമായ ആക്ഷേപങ്ങള്‍ ഒഴിവാക്കി നിങ്ങളുടെ സുഹൃത്ത്‌ പറഞ്ഞത് പോലെ ആരോഗ്യപരമായ സംവാദം നടത്തു. അതല്ലേ നമുക്ക് നല്ലത് , എന്താ അങ്ങനെ ആയി കൂടെ ?ഞാനും സ്രെമിക്കാം

അതല്ലേ അലികോയ ഉഗ്രന്‍ ഐഡിയ

ചിന്തകന്‍ said...


മുസ്ലിങ്ങള്‍, പെറ്റ് ഇടുന്ന കുട്ടികളില്‍ കണ്ണ് തുറക്കുന്ന തിനു മുപ് തന്നെ, ഇസ്ലാം എന്നാ വിഷം കുത്തി വെക്കുനത് ആകാം കാരണം എന്നാ അഭിപ്രായം എനിക്കുണ്ട്


അപ്പോള്‍ പെറ്റിടുന്നത് കൊണ്ടല്ല; വിഷം കുത്തിവെക്കുന്നത് കൊണ്ടാ ഇസ്ലാം പ്രചരിക്കുന്നത്...വീണ്ടും മാറി
ഈ കണ്ണു തുറക്കുന്നതിന് മുമ്പ് വിഷം കുത്തിവെക്കുന്നതെങ്ങനെയെന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാം :)


അലികോയ പറയേണ്ടി ഇരുനത് , ഇസ്ലാം മിലും ഖുറാനിലും അതിന്റെ മഹാതോം മനസിലാക്കി ഏതെന്കിലും ഒരു സമൂഹത്തിനു പരിവര്‍ത്തനത്തിന് കാരണമാകാന്‍ കഴിഞ്ഞിട്ടുണ്ടോ ?

തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. അന്തം കെട്ടയുക്തിവാദത്തിന്റെ തിമിരം ബാധിച്ചവര്‍ക്ക് അത് ഒരിക്കലും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതിനപ്പുറത്തേക്ക് അവരുടെ യുക്തിവളര്‍ന്നിട്ടില്ല.വളരുമെന്ന് തോന്നുന്നുമില്ല. ആ മഹത്വം മനസ്സിലാക്കി കൊണ്ട് അതില്‍ നില്‍ക്കുന്നവര്‍ തന്നെയാ‍ണ് ഞാനും ലത്തീഫും ആലിക്കോയ മാഷുമെല്ലാം.


പോട്ടെ ഇന്ന് ലോകത്തുള്ള മുസ്ലിങ്ങളില്‍( എണ്ണം ) എത്ര പേര് ഖുറാനെ പൂര്‍ണ്ണ മായി മനസിലാക്കി മുസ്ലിം ആയി ജീവിക്കുനവരാന്

ബില്യണ്‍ കണക്കിന്.

എന്റെ അഭിപ്രായത്തില്‍ മുസ്ലിങ്ങളില്‍ 99 ശതമാനവും മുസ്ലിം നാമ ദാരികള്‍ ആണ് ( അതില്‍
ഞാനും പെടും, )

അറബി പേരുള്ളവര്‍ എല്ലാവരും മുസ്ലീങ്ങളാണെന്ന് അഭിപ്രായം ആര്‍ക്കുമില്ല. സുധീര്‍ എന്നത് ഒരറബി പേരുമല്ല....
എന്തൊക്കെ വൈരുദ്ധ്യങ്ങളാണിപ്പറയുന്നത് സുധീറെ.

ഒരു വിവരവുമില്ലായ്മക്ക് പറയുന്ന പേരാണോ യുക്തിവാദം?

ശെരിയായ ഒരു കണക്കെടുത്താല്‍ ലോകത്ത് മതവിശോസികളെ ക്കള്‍ കൂടുതല്‍ യുക്തിവാദികള്‍ ആയിരിക്കും . ( യുക്തിവാദ സന്കടനയിലെ മെമ്പര്‍ അല്ല )മനസ്സില്‍ ആക്കുമെന്ന് വിശോസിക്കുന്നു
എന്നിട്ടെന്തേ എടുക്കാത്തത്.... ഒരു സാമാന്യബോധവുമില്ലാത്തവരാണ് യുക്തിവാദികളാവുന്നത് എന്ന് മനസ്സിലായി :)
സ്വന്തം വിവരക്കേടുകള്‍ ജനങ്ങളുടെ മേല്‍ ആരോപിക്കാന്‍ ശ്രമിക്കല്ലെ സുധീറെ

KK Alikoya said...

സുധീര്‍_ഓയൂര്‍: "ഇസ്ലാമിനെ അലികോയ എന്ന മനുഷ്യന്‍ ഒന്ന് പഠിക്കാന്‍ സ്രെമിക്ക് അലികൊയ എന്ന തീവ്ര മതവിശോസി ആയി അല്ലാതെ , അപ്പോള്‍ മനസിലാകും , എനിട്ടു യുക്തിവാദി ആകുക ഒന്നും വേണ്ട മനുഷ്യനായി ജീവിക്ക് ",

= മനുഷ്യന്ന് സധ്യമാകും വിധം ഏറ്റവും നല്ല മനുഷ്യനായി ജീവിക്കാനാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്. അത് കാണാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കില്ല. അങ്ങനെ നിഷേധിയായി എന്നു പറ.

ചിന്തകന്‍ said...

വെക്തിപരയമായ ആക്ഷേപങ്ങള്‍ ഒഴിവാക്കി നിങ്ങളുടെ സുഹൃത്ത്‌ പറഞ്ഞത് പോലെ ആരോഗ്യപരമായ സംവാദം നടത്തു. അതല്ലേ നമുക്ക് നല്ലത് , എന്താ അങ്ങനെ ആയി കൂടെ ?ഞാനും സ്രെമിക്കാം


നല്ല കാര്യം..
ആദ്യം യൂണികോഡ് ടൈപിങ്ങൊക്കെ ഒന്ന് പഠിച്ച് മലയാളം അക്ഷരങ്ങളും വാക്യങ്ങളും വൃത്തികേടക്കാതെ എഴുതാന്‍ പഠിക്കൂ. എന്നിട്ട് പോരെ മറ്റുള്ളവരോട് പഠിക്കാന്‍ ആവശ്യപെടുന്നത്?

സംവദിക്കാന്‍ അത്പം വിവരമൊക്കെ വേണ്ടെ സുധീറെ... എന്തെങ്കിലും വിഡ്ഢിത്തം വിളിച്ചു പറഞ്ഞാല്‍ സംവാദമാകുമോ?

സുധീര്‍_ഓയൂര്‍ said...

ഒരു നല്ല മുസ്ലിം മനുഷ്യനെ നിങ്ങള്ക്ക് ചൂണ്ടി കാണിക്കാന്‍ പറ്റുമോ ? ( സര്‍വ്വ സമ്മതനായ )

ഇനി അത് മുഹമ്മദ്‌ ആണെങ്കില്‍ ( അറുപതാമത്തെ വയസ്സില്‍ ആര് വയസ്സുള്ള പെണ്ണ് കെട്ടിയ ആളെ , മകന്റെ ഭാര്യേ അടിച്ചു മാറ്റിയാളെ) എങ്ങനെ ഒരു നല്ല സോഭാവ ഗുണമുള്ള മനുഷ്യനായി ഗന്ധിജി യും മതര്‍ തെരാസസ പോലുള്ള വരോട് കൂടിഇചെര്‍ക്കാന്‍ പറ്റും ,


ഇതല്ല ഈ ബ്ലോഗിലെ വിഷയം എന്ന് മനസിലാക്കുന്നു

«Oldest ‹Older   1 – 200 of 374   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.