Sunday, October 3, 2010

കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍

ഒരു കഥ പറയാം:-
ഒരാള്‍ക്ക് പ്രിയപ്പെട്ടവനായി ഒരു മകന്‍ മാത്രമേ ഉണ്ടായരന്നുള്ളു. ഒരു ദിവസം മകന്‍ കളിക്കുന്നതിനിടെ മറ്റൊരു കുട്ടിയുമായി കൂട്ടിമുട്ടി ബോധക്ഷയം വന്നു. അച്ഛന്‍ അതു കണ്ട് അലറി വിളിച്ചു: “എന്റെ മോന്‍ മരിച്ചേ ! ” ആളുകള്‍ ഓടിക്കൂടി അയാളെ ആശ്വസിപ്പിച്ചു. “ഒന്നും പറ്റിയിട്ടില്ല, നമുക്ക് ആശുപത്രിയില്‍ കൊണ്ടു പോകാം “ . അവര്‍ പറഞ്ഞു. “ഇല്ല; എന്റെ മോന്‍ മരിച്ചേ !” അയാള്‍ വീണ്ടും അലറി വിളിച്ചു . ആളുകള്‍ അവനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. അച്ഛനും പോയി. ഡോക്ടര്‍ പരിശോധിച്ച ശേഷം പറഞ്ഞു. “കുഴപ്പമൊന്നുമില്ല, കുറച്ചു കഴിയുമ്പോള്‍ ശരിയാകും. ” അതൊന്നും ആ അച്ഛനു ബോധ്യം വന്നില്ല. അയാള്‍ വിളിച്ചു കൂവി “ ഇല്ല, ഡോക്ടര്‍ എന്നെ ആശ്വസിപ്പിക്കാന്‍ കള്ളം പറയുകയാണ്. എന്റെ മോന്‍ മരിച്ചേ ...”
ഡോക്ടര്‍ അയാളുടെ കയ്യു പിടിച്ച് മകന്റെ ഹൃദയമിഡിപ്പും, ശരീരോഷമാവുമൊക്കെ ബോധ്യപ്പെടുത്താന്‍ നോക്കി. “ഇല്ല, ഡോക്ടര്‍ നുണ പറയുകയാണേ, എന്റെ മോന്‍ മരിച്ചിരിക്കുന്നു ” അയാള്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ഇയാളെ കാര്യം ബോധ്യപ്പെടുത്താന്‍ ഇനി എന്തു ചെയ്യും? ഡോക്ടര്‍ ആലോചിച്ചു. അദ്ദേഹം അയാളെ മോര്‍ച്ചറിയിലേക്കു കൊണ്ടു പോയി. അവിടെ മരിച്ചു കിടക്കുന്ന കുട്ടിയുടെ ശരീരത്തില്‍ തൊടുവിച്ചു വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിച്ചു. അതും ഫലിച്ചില്ല. അപ്പൊഴും അയാള്‍ പഴയതുപോലെ അലറി വിളിക്കുകയായിരുന്നു. ഡോക്ടര്‍ ഒരു ബ്ലേഡ് കൊണ്ടു വന്ന് മോര്‍ച്ചറിയിലെ ശവത്തിന്‍റെ വിരലില്‍ ഒരു മുറിവുണ്ടാക്കി കാണിച്ചു. രക്തം വരുന്നുണ്ടോ എന്നു നോക്കാന്‍ പറഞ്ഞു. ഇല്ല എന്നയാള്‍ സമ്മതിച്ചു. പിന്നീട് അയാളുടെ മകന്റെ വിരലിലും അതേ പോലെ ഒരു മുറിവുണ്ടാക്കി ചോര വരുന്നതു കാണിച്ചുകൊണ്ട് ഡോക്ടര്‍ ചോദിച്ചു “ ഇപ്പോള്‍ കാര്യം മനസ്സിലായോ? ” അയാള്‍ കരഞ്ഞു വിളിച്ചു കൊണ്ടു പറഞ്ഞു “ മരിച്ചാലും ചോര വരുമെന്നു മനസ്സിലായേ ... എന്റെ മോന്‍ മരിച്ചേ.. !”
--------
ഈ കഥ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കാരണം നമ്മുടെ സി കെ ലതീഫിന്റെ ബ്ലോഗില്‍ ഞാനിട്ട കമന്റിന് അദ്ദേഹം നല്‍കിയ മറുപടി യാണ്. കുര്‍ ആന്‍ ദൈവികമാണെന്നതിനു തെളിവായി കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്ന അവകാശവാദമായിരുന്നു പോസ്റ്റിലെ വിഷയം. കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഒരു ലളിതമായ ഉദാഹരണം ചൂണ്ടിക്കാണിച്ചിരുന്നു. ആ കമന്റും ലതീഫിന്റെ മറുപടിയും ഇതാ :-

ea jabbar പറഞ്ഞു...
കുര്‍ ആനില്‍ നൂറുകണക്കിനു വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യങ്ങളല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളു.
ഒരു ഉദാഹരണം മാത്രം പറയാം:-
നരകവാസികള്‍ക്ക് എന്താണു ഭക്ഷണം ?
കുര്‍ ആന്‍ മൂന്നു വിധത്തില്‍ പരസ്പരവിരുദ്ധമായി പ്രസ്താവിക്കുന്നതു നോക്കൂ:-
لَّيْسَ لَهُمْ طَعَامٌ إِلاَّ مِن ضَرِيعٍ
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല. 88-6
(No food for them) in those abysmal pits (save bitter thorn fruit) the shabraq plant which grows in the roads of Mecca, which is eaten by camels when it is soft but when it is hard it becomes like the claws of cats.
وَلاَ طَعَامٌ إِلاَّ مِنْ غِسْلِينٍ
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. 69-36
(Nor any food) in the Fire (save filth) that which spills from the bellies and skins of the people of the Fire of puss, blood and fluids
فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും. 37-66
(And lo! They) i.e. the people of Mecca as well as all the disbelievers (verily must eat thereof) of the tree of Zaqqum, (and fill (their) bellies therewith) and fill their bellies of it.

CKLatheef പറഞ്ഞു...
ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്നാണെങ്കില്‍ എന്നാല്‍ കണ്ടിട്ടുതന്നെ കാര്യം എന്ന് പ്രഖ്യാപിച്ച് ചില സൂക്തങ്ങളിലില്‍ വൈരുദ്ധ്യം ആരോപിക്കാറുണ്ട് ഖുര്‍ആന്‍ വിമര്‍ശകര്‍. മുന്‍കൂറായി ഇസ്‌ലാമിന്റെ വക്താക്കള്‍ അത് വ്യാഖ്യാനിച്ച് ഒപ്പിക്കുകയാണ് എന്ന ജാമ്യവും എടുക്കും. പലതും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചൂണ്ടികാണിക്കുന്ന സൂക്തങ്ങള്‍ തന്നെയായിരിക്കും. അതിലൊന്നാണ് ജബ്ബാര്‍ മാഷ് ഇവിടെ നല്‍കിയിരിക്കുന്നത്.

വൈരുദ്ധ്യമെന്ന് പറയുന്ന വസ്തുകള്‍ ഒന്ന് ഭക്ഷണമായി നല്‍കുന്നതും മറ്റേത് പാനീയവുമാണ് ആ നിലക്ക് തന്നെ അതില്‍ വൈരുദ്ധ്യമില്ല. മൗദൂദിയുടെ വ്യഖ്യാനം കൂടി കാണുക.

'നരകവാസികള്‍ക്കു തിന്നാനായി `സഖൂം` നല്‍കപ്പെടുമെന്നാണ് ഖുര്‍ആന്‍ ചിലയിടത്ത് പ്രസ്താവിച്ചിട്ടുള്ളത്. ചിലയിടത്തു പറഞ്ഞിട്ടുള്ളത് അവര്‍ക്ക് غِسْلِين (വ്രണങ്ങളില്‍നിന്നുള്ള ദുര്‍നീര്) അല്ലാതെ മറ്റൊന്നും ഭുജിക്കാന്‍ കൊടുക്കില്ലെന്നാണ്. മുള്ളുള്ള ഉണക്കപ്പുല്ലല്ലാതൊന്നും അവര്‍ക്ക് ഭക്ഷിക്കാനുണ്ടാവില്ല എന്നാണ് ഇവിടെ പറയുന്നത്. ഈ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യമൊന്നുമില്ല. അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

വളരെ ചെറിയ ഒരു വ്യവഹാരത്തില്‍ പോലും വിധിയില്‍ വരുത്തുന്ന വൈരുദ്ധ്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നല്ലോ. എന്നിരിക്കെ അതി സങ്കീര്‍ണമായ അനിന്തരാവകാശ നിയമങ്ങളും സാമൂഹിക സാമ്പത്തിക നിയമങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥത്തില്‍ അതുമായിബന്ധപ്പെട്ട അബദ്ധങ്ങളുടെ കൂമ്പാരം കാണപ്പെടേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം നിസ്സാര പദപ്രയോഗങ്ങളെയും മറ്റും വൈരുദ്ധ്യമായി പൊക്കികാണിക്കേണ്ടി വരുന്നത്.


CKLatheef പറഞ്ഞു...
ഇത്രയൊക്കെ വ്യക്തമായ തെളിവുകള്‍ നല്‍കപ്പെട്ടിട്ടും അത് അവഗണിച്ചുകൊണ്ട് യുക്തിയോ ചിന്തയോ ഉപയോഗിക്കാതെ അഹങ്കാര പൂര്‍വം സത്യത്തെ നിഷേധിക്കുന്നവരുടെ ശിക്ഷകളെക്കുറിച്ചാണ് ജബ്ബാര്‍ മാഷ് സൂചിപ്പിച്ചത്. ഈ സൂക്തങ്ങള്‍ പോലും നിഷേധിക്കാനുള്ള തെളിവാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.

---------------
ഇവിടെ രണ്ടു സൂക്തങ്ങളിലും طَعَامٌ ഭക്ഷണം എന്ന വാക്കു തന്നെയാണുള്ളത്. എന്നിട്ടും ലതീഫ് പറയുന്നത് ഒന്നു കട്ടിയാഹാരവും മറ്റേതു പാനീയവുമാണെന്നാണ്! നരകവാസികളുടെ ചോരയും ചലവും വിസര്‍ജ്ജ്യങ്ങളുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടില്ല എന്നൊരിടത്തും ضَرِيعല്‍നിന്നല്ലാതെ [ മക്കയിലെ റോഡരികില്‍ വളരുന്ന ഒരു തരം വിഷവൃക്ഷത്തിന്റെ കയ്പ്പുള്ള മുള്ളന്‍ പഴം] മറ്റൊന്നും തിന്നാന്‍ തരില്ലെന്നു മറ്റൊരിടത്തും
ٱلزَّقُّومِ [അറേബ്യന്‍ മരുഭൂമിയില്‍ ചെയ്താന്‍ തല പോലെ കാണപ്പെട്ടിരുന്ന ഒരു മരം] വൃക്ഷത്തില്‍ നിന്നല്ലാതെ തിന്നാനുണ്ടാവില്ല എന്നു വേറൊരു സ്ഥലത്തും പറയുന്നതില്‍ വ്യക്തവും പ്രകടവുമായ വൈരുദ്ധ്യം കാണാം. ഏതു മന്ദബുദ്ധിക്കും ഇതു വൈരുദ്ധ്യമാണെന്നു ബോധ്യപ്പെടും.

മൌദൂദി ഇവിടെ അദ്ദേഹത്തിന്റെ ഊഹം മാത്രമാണ് അവതരിപ്പിക്കുന്നത്.
അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ളാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൌരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ളാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.' (Thafheemul Quran 88:6)

കുര്‍ ആനില്‍ പറഞ്ഞതിന്റെ അര്‍ത്ഥം തോന്നുമ്പോലെ മൌദൂദിക്കും ലതീഫിനുമൊക്കെ ഊഹിക്കാം. ഞാന്‍ ചരിത്ര വസ്തുതകളുടെ പിന്‍ബലത്തില്‍ ഊഹിച്ചു പറഞ്ഞത് വലിയ ക്രിമിനല്‍ കുറ്റമാണെന്നു വാദിച്ചവര്‍ ഈ ഊഹത്തെകുറിച്ചെന്തു പറയുന്നു? ഇവിടെ ദൈവത്തിന്റെ തെറ്റു തിരുത്താന്‍ ഊഹത്തെ ആശ്രയിക്കേണ്ടി വന്ന ഗതികേടിനെകുറിച്ചെന്തു പറയുന്നു?

വൈരുദ്ധ്യമില്ലായ്മ ദൈവീകതയ്ക്കു ദൃഷ്ടാന്തമായി അവതരിപ്പിക്കുന്ന ലതീഫ് സ്വന്തം ലൊട്ടു ലൊടുക്കു വ്യാഖ്യാനം കൊണ്ട് വൈരുദ്ധ്യം വൈരുദ്ധ്യമല്ല എന്നങ്ങു പ്രഖ്യാപിച്ചു കൊണ്ടാണ് ദൈവത്തിന്റെ രക്ഷക്കെത്തുന്നത്. ഇതാണു വിശ്വാസികളുടെ ഒരു രീതി. തങ്ങള്‍ അള്ളിപ്പിടിച്ചിരിക്കുന്ന മൂഡ വിശ്വാസത്തെ എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കാനല്ലാതെ അതിലെ അശാസ്ത്രീയതയോ വിരോധാഭാസമോ എത്ര പ്രകടമായി കണ്ടാലും വിശ്വാസം വിടാന്‍ അവര്‍ ഒരുക്കമല്ല. ആറാം നൂറ്റാണ്ടില്‍ ഉണ്ടാക്കി വെച്ച കുട്ടിച്ചെരുപ്പിനു പാകമാക്കാന്‍ അവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പെരുംകാല്‍ ചെത്തിച്ചെറുതാക്കുകയാണ്. !!

ഇനി കുര്‍ ആനിലെ മറ്റൊരു വൈരുദ്ധ്യം മൌദൂദിയും കൂട്ടരും എങ്ങനെ ഒപ്പിച്ചെടുത്തു എന്നതിനുള്ള ഒരു ഉദാഹരണം പഴയ ഒരു പോസ്റ്റില്‍ നിന്നും ഉദ്ധരിക്കാം :-
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ ‍. വാള്യം 4. പേജ് 409)

6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.

അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി! ”
----
വിശ്വാസം ശരിയെന്നങ്ങ് ഉറപ്പിച്ച ശേഷം അതിനൊപ്പിച്ചു മറ്റെല്ലാം വളച്ചു മറിക്കുന്ന അന്ധവിശ്വാസികളോട് ആശയ പരമായ സംവാദം നടത്തുന്നത് പാഴ്വേലയാണെന്നു ഞാന്‍ മുമ്പേ മനസ്സിലാക്കിയ കാര്യമാണ്. എങ്കിലും ഇത്തരം മൂഡവിശ്വാസികള്‍ക്കിടയില്‍ ജീവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും ചിന്താശീലരും സംശയാലുക്കളുമായ അത്തരക്കാര്‍ക്കു പ്രയോജനപ്പെടും എന്നതിനാല്‍ മാത്രമാണു സംവാദങ്ങള്‍ തുടരുന്നത്.

374 comments:

«Oldest   ‹Older   201 – 374 of 374
സുധീര്‍_ഓയൂര്‍ said...

അപ്പോള്‍ പെറ്റിടുന്നത് കൊണ്ടല്ല; വിഷം കുത്തിവെക്കുന്നത് കൊണ്ടാ ഇസ്ലാം പ്രചരിക്കുന്നത്...വീണ്ടും മാറി
ഈ കണ്ണു തുറക്കുന്നതിന് മുമ്പ് വിഷം കുത്തിവെക്കുന്നതെങ്ങനെയെന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാം


ഒന്ന് ചിന്തിച്ചു നോക്ക് ചിന്തകാ . അപ്പോള്‍ മനസിലാകും എന്താണ് ഉദേശിച്ചത് എന്ന് ?
പേരില്‍ മാത്രമേ ഉള്ളോ ചിന്തകന്‍ എന്ന്

അല്ല "ചിന്തകന്‍ " എന്നത് ഒരു മുസ്ലിം പേരാണോ
കൊള്ളാം

ശെരിയാ പേരിലൊക്കെ എന്തിരിക്കുന്നു അര്‍ഥം , അല്ലെ ചിന്തകാ

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ നിഷ്കളങ്കന്‍, ഡോ.എന്‍.എം.മുഹമ്മദലിയുടെ: മുഹമ്മദ് എന്ന മനുഷ്യന്‍:എന്ന പുസ്റ്റകത്തിലെ ഈ വരികല്‍ കൂടെ ശ്രധിക്കുക-

ചിലപ്പൊള്‍ വിശ്വാസം മിഥ്യയാകാം.സമൂഹത്തില്‍ മറ്റാര്‍ക്കുമില്ലാത്ത വിശ്വാസത്തെ മിഥ്യാവിശ്വാസം(dilution)എന്നാണ് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.മാനസികമായ ആതുരാവസ്തയിലേ സാധാരണമായി മിഥ്യാവിശ്വാസങ്ങള്‍ ഉണ്ടാകാറുള്ളൂ.മനോരോഗം ഇല്ലാതെ തന്നെ ചില സവിശേഷ സാഹചര്യങ്ങളില്‍ ചിലരുടേ മനസ്സില്‍ മിഥ്യാവിശ്വാസം രൂപപ്പെടറുണ്ട്.വ്യക്തിയുടെ ഈ വിശ്വാസം കാലക്രമേണ സമൂഹമം അംഗീകരിചെന്നുവരാം. അപ്പോള്‍ അത് ഒരു മതവിശ്വാസമായി മാറുന്നു.ഒരു വ്യക്തി ദൈവദൂതനാണെന്നൊ മറ്റൊ വിശ്വസിക്കാന്‍ തുടങ്ങുബ്ബൊള്‍ അത് വക്തിയുടെ മിഥ്യാവിശ്വാസം(dilution)മാത്രമായിരിക്കും.വ്യക്തിയുടെ വിശ്വാസം സമൂഹം അംഗീകരിക്കുകയാണെങ്കില്‍ അത് സമൂഹത്തിന്റെ പൊതുവിശ്വാസം അഥവാ മതവിശ്വാസം ആയി മാറുന്നു.

എങ്ങനയുണ്ട് മുഹമ്മാലിയുടെ വിലയിരുത്തലുകള്‍, അതും മനശാസ്ത്രപരമായി. ഇവിടെ നബിയാണ് വിലയിരുത്തപ്പെടുന്നത്. ഡോക്ടാര്‍ മനശാസ്ത്രവിദഗ്ദനാനന്നു അറിയാമല്ലൊ.

KK Alikoya said...
This comment has been removed by the author.
ചിന്തകന്‍ said...

ഒന്ന് ചിന്തിച്ചു നോക്ക് ചിന്തകാ . അപ്പോള്‍ മനസിലാകും എന്താണ് ഉദേശിച്ചത് എന്ന് ?

സുധീര്‍ തന്നെ ഒന്നു പറഞ്ഞ് താ... എന്താ ഉദ്ദേശിച്ചതെന്ന്.

വിഷയത്തില്‍ ഒന്നും പറയാനില്ലെ സുധീറെ? സുധീര്‍ ഖുര്‍ ആനൊക്കെ പഠിച്ചു മനസ്സിലാക്കിയിരിക്കുകയല്ലേ....

വിഷയത്തീലൂന്നി ചര്‍ച്ച നടത്താന്‍ കെല്പില്ലാത്തവരാണോ യുക്തിവാദികള്‍?

എന്ത് പറഞ്ഞാല്‍ പ്രവാചകന്റെ വിവാഹത്തിലെത്തിക്കാന്‍ തിരക്ക് കൂട്ടുന്നത് യുക്തിവാദികളുടെ ഒരു അസുഖമായി മാറിയിട്ടുണ്ട്.

KK Alikoya said...

സുധീര്‍്‌ഓയൂര്‍ സൈദ്..: "അലികോയ എന്നെ ഒന്ന് തിരുത്തുമോ ?

* ദൈവം ഖുരനാണോ( ദൈവത്തിന്റെ നിയമ സംഹിത) , മനുഷ്യനെ ആണോ ആദ്യം ഉണ്ടാക്കിയത് ?
* എന്ത് കൊണ്ടാണ് ദൈവംത്തിനു തന്റെ നിയമങ്ങളില്‍ അവസരങ്ങള്‍ക്ക് അനുസരിച്ച് തിരുത്താനും , റദ്ദ്‌ ചെയ്യാനും ഒക്കെ ഇടവന്നത് ?

* സര്‍വശക്തനായ ദൈവം ഒരു ദീര്‍ഘ ദൃഷ്ടി ഉള്ള അലായിരുനില്ലേ

മദ്യം നിഷിദ്ധം ആക്കിയത്തിലും ഇത് പോലെ ഉള്ള അബതങ്ങള്‍ ദൈവത്തിനു പറ്റിയതായി കേട്ടിട്ടുണ്ട്."

= താങ്കള്‍ മുന്‍വിധികള്‍ക്കടിമയാണെങ്കില്‍ താങ്കളെ തിരുത്താന്‍ ആര്‍ക്കും കഴിയില്ല. അല്ലെങ്കില്‍ തീര്‍ച്ചയായും സാധിക്കും.
* കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന ശൈലിയിലുള്ള ചോദ്യം ഞാന്‍ അവഗണിക്കുന്നു.
* നിയമങ്ങളിലെ തിരുത്തല്‍ മനുഷ്യനെ പരിഗണിച്ചു കൊണ്ടുള്ളതാണ്‌. മനുഷ്യരെ പരിവര്‍ത്തിപ്പിക്കാനാവശ്യമായ രീതിയില്‍ ക്രമപ്രവൃദ്ധമായാണ്‌ അവന്‍ നിയമം നല്‍കിയത്. മദ്യത്തിന്‍റെ കാര്യത്തില്‍ ദൈവത്തിന്ന് ഒരു അവ്യക്തതയും ഉണ്ടായിരുന്നില്ല. എന്നാല്‍ മദ്യം ശീലമാക്കിയ മനുഷ്യനെ മദ്യമുക്തനാക്കാന്‍ ആവശ്യമായ മൂന്നു പടിയായാണ്‌ ദൈവം മദ്യം നിരോധിച്ചത്. വളരെ വ്യക്തമായ മനഃശാസ്ത്ര സമീപനമായിരുന്നു അത്.
1. ആദ്യ ഘട്ടത്തില്‍, മദ്യത്തില്‍ നന്‍മയും തിന്‍മയുമുണ്ടെന്നും എന്നാല്‍ നന്‍മ കുറവും തിന്‍മ കൂടുതലുമാണെന്നും പറഞ്ഞു വച്ചു.
2. രണ്ടാം ഘട്ടത്തില്‍ നമസ്‌കാര വേളയില്‍ മത്ത് ബാധിച്ചവരാകാന്‍ പാടില്ലെന്ന നിബന്ധനയോടെ മദ്യം കഴിക്കുന്നത് തുടരാന്‍ അനുവദിച്ചു.
3. മൂന്നാം ഘട്ടത്തില്‍ പൂര്‍ണ്ണമായും മദ്യം നിരോധിച്ചു.

ആ ഘട്ടത്തില്‍ മദീനയിലെ തെരുവില്‍ മദ്യം ഒഴുക്കിക്കളഞ്ഞു കൊണ്ട് വളരെ പെട്ടെന്ന് തന്നെ അവര്‍ ആ കല്‍പ്പന അനുസരിച്ചു. മദ്യപിക്കാന്‍ വേണ്ടി ജീവിച്ചിരുന്ന ആ ജനത മദ്യത്തെ വെറുക്കാന്‍ ഖുര്‍ആനിന്‍റെ ഒരു കല്‍പ്പന മതിയായിരുന്നു എന്ന് അറിയണം. ഈ വിധം മദ്യം വര്‍ജ്ജിക്കാന്‍ കഴിഞ്ഞ ഒരു സമൂഹത്തെ ലോക ചരിത്രത്തില്‍ വേറെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? അതായിരുന്നു ഖുര്‍ആനിന്‍റെ കഴിവ്. അതൊന്ന് പഠിച്ചു നോക്കാന്‍ ശ്രമിക്കുക.
thafheem.net

സുധീര്‍_ഓയൂര്‍ said...

അപ്പോള്‍ മദ്യപിച്ചു മസ്കരിച്ചപ്പോള്‍ ഉണ്ടായ തെറ്റല്ല അല്ലെ പെട്ടാന്നുണ്ടായ നിരോധനത്തിന് കാരണം ?


പിന്നെ നിങ്ങള്‍ തരുന്ന (ഖുറാന്‍ മനസിലാക്കാന്‍ ) വെബ് , യുനീകോഡ് വിദഗ്ധന്‍ ചിന്തകന്റെ സഹായത്തോടെ തിരുത്തണേ ?

അര്‍ഥം മാറിപോകുന്ന അക്ഷര തെറ്റുകള്‍ എങ്കിലും ഒഴിവാക്കും അല്ലോ ?

നിഷ്കളങ്കന്‍ said...

പ്രിയ യുക്തി,

മുഹമ്മദലി വിവരിച്ചത് ഇസ്ലാമിക ആധിപത്യം വാണ സ്ഥലങ്ങളില്‍ ശാസ്ത്ര വിജ്ഞാന രംഗങ്ങളില്‍ ഉണ്ടായ ഉണര്വ്വിനെ കുറിച്ചാണ്. അതില്‍ താങ്കള്‍ ചികഞ്ഞെടുത്ത ഒന്നോ രണ്ടോ വരികള്‍ ഇവിടെ ഉദ്ധരിച്ചു താങ്കള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് എന്താണ്? ഇസ്ലാമിക സംസ്കാരം വൈജ്ഞാനിക ഉണരവ്വിനെ പ്രോത്സാഹിപ്പിച്ചില്ല എന്നാണോ? എങ്കില്‍ ആ ലേഖനം താങ്കള്‍ വായിച്ചില്ല എന്ന് ഞ്ഞാന്‍ പറയും. അല്ലെങ്കില്‍ വായിച്ചത് കണ്ണ് തുറന്നല്ല എന്നും.

മുഹമ്മദലി എന്ന യുക്തിവാദി അവിടെ സമര്‍ഥിക്കുന്നത് ഇസ്ലാമിക സംസ്കാരം ഉണ്ടാക്കിയ ഉണരവ്വിനെ കുറിച്ചാണു. ലേഖനത്തിന്‍റെ തലക്കെട്ട്‌ " ജ്ഞാനോദയം ഇസ്ലാമിലൂടെ" എന്നും. അതിലും താങ്കള്‍ തിരഞ്ഞത് ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ യുക്തിവാദിക്ക് കൌതുകം.

ഒന്നറിയുക, ഞാന്‍ ഉദ്ധരിച്ചത് യുക്തിവാദി മുഹമ്മദലിയെയാണ്. അദ്ദേഹം തന്നെയും അംഗീകരിക്കുന്നു ഇസ്ലാമിക സംസ്കാരം നവോത്ഥാനത്തിനു നല്‍കിയ സംഭാവന. ആനന്ദിന്‍റെ നിരീക്ഷണം ആലിക്കോയ സാര്‍ മുന്‍പ് ഇവിടെ ഉധരിച്ച്ചിരുന്നു. ഇവിടെ ഇവരെ ഉദ്ധരിക്കുന്നത് ഇവരെ ഈ കാര്യത്തില്‍ ഗുരുക്കന്മാര്‍ ആയി കരുതിയല്ല, മറിച്ച്, ചില അല്പജ്ഞാനികള്‍ ഇസ്ലാമിക സംസ്കാരം ശാസ്ത്ര പുരോഗതിക്ക്‌ നല്‍കിയ സംഭാവനകള്‍ ജബ്ബാറിയന്‍ യുക്തി പ്രകാരം കണ്ണടച്ചു നിഷേധിക്കുന്നത് കണ്ടത്‌ കൊണ്ടാണ്.

ഒന്ന് കൂടി ആവര്‍ത്തിക്കാം,

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ യുക്തിവാദിക്ക് കൌതുകം.

ക്രിയാത്മക വിമര്‍ശനം ഇനിയും വരേണ്ടിയിരിക്കുന്നു.

നിഷ്കളങ്കന്‍ said...

യുക്തി,

എന്‍ എം മുഹമ്മദലി എഴുതുന്നു.

മനുഷ്യമനസ്സിന്റെ സ്വാഭാവികമായ അന്വേഷണത്വരയും ജ്ഞാനതൃഷ്ണയും ജ്ഞാനം സമ്പാദിക്കാനുള്ള ഇസ്ലാം മതത്തിന്റെ പ്രേരണയുമാണ് അറബികള്‍ കീഴടക്കിയ പ്രദേശങ്ങളിലെ വിജ്ഞാനഗ്രന്ഥങ്ങളെ സ്വന്തം ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനും അവയെ സ്വായത്തമാക്കാനും ഖലീഫമാരെ പ്രേരിപ്പിച്ചത്

നിഷ്കളങ്കന്‍ said...

പ്രിയപ്പെട്ട യുക്തി,

വീണ്ടും എന്‍ എം മുഹമ്മദലി എഴുതുന്നു

ലോകത്ത് ജ്ഞാനോദയമുണ്ടായത് ഇറ്റലിയിലെ നവോത്ഥാനത്തിന്റെ ഫലമായാണെന്നാണ് പാശ്ചാത്യരുടെ അവകാശവാദം. ഇത് ചരിത്ര വിരുദ്ധമായ യൂറോകേന്ദ്രിത ചിന്തയാണ്.

നിഷ്കളങ്കന്‍ said...

യുക്തി,

ഇനിയും മുഹമ്മദലിയെ വായിക്കൂ

യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും.

നിഷ്കളങ്കന്‍ said...

യുക്തി,

വായന നിര്‍ത്താതെ മുന്നോട്ടു പോകൂ. മുഹമ്മദലി എഴുതുന്നു.


യൂറോപ്പ് മധ്യയുഗത്തിന്റെ അന്ധകാരത്തില്‍ കഴിയുമ്പോള്‍ ഇന്ത്യയിലെയും ഗ്രീസിലെയും നിദ്രാവസ്ഥയിലായിപ്പോയ ശാസ്‌ത്ര, വൈജ്ഞാനിക, സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് പഠിക്കുകയും സ്വന്തമായി സംഭാവനകള്‍ ചെയ്യുകയും ചെയ്തുകൊണ്ട് ഇസ്ലാംമതം ലോകത്തിനുമേല്‍ ജ്ഞാനോദയത്തിന്റെ പ്രകാശം ചൊരിയുകയായിരുന്നു. അറബികളുടേത്, അതായത് ഇസ്ലാമിന്റേത് മൌലികമായ സംഭാവനകളല്ലെന്നും മറ്റുള്ള സംസ്കാരങ്ങള്‍ ലോകത്തിനു സംഭാവന ചെയ്ത വിജ്ഞാനഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് പ്രതിഫലിപ്പിക്കുക മാത്രമാണവര്‍ ചെയ്തതെന്നുമാണ് പാശ്ചാത്യരുടെ വിലയിരുത്തല്‍. ഇത് ചരിത്രപരമായ വസ്തുതകള്‍ക്കു നിരക്കുന്നതല്ല.

നിഷ്കളങ്കന്‍ said...

വീണ്ടും എന്‍ എം മുഹമ്മദലിയെ ഉദ്ധരിക്കട്ടെ,

മരൂഭൂവാസികളും നാടോടികളുമായിരുന്ന അറബികളെ പൌരാണിക നാഗരികതകളും സംസ്കാരങ്ങളും ജന്മമെടുത്ത ഭൂഭാഗങ്ങളുടെയും അവിടങ്ങളിലെ വിജ്ഞാനഭണ്ഡാഗാരങ്ങളുടെയും ഉടമകളാക്കിയതും അവരെക്കൊണ്ട് വിജ്ഞാനഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യിച്ച് വായിപ്പിച്ചതും ഇസ്ലാം മതമാണ്

നിഷ്കളങ്കന്‍ said...

യുക്തി,

എന്‍ എം മുഹമ്മദലി എഴുതിയത് മനസ്സിലായിക്കാണുമെന്നു കരുതട്ടെ.

മുഹമ്മദ് ഖാന്‍(യുക്തി) said...

KK alikoya said...= ഗ്രീക് തത്വചിന്തയെ തൊട്ടാല്‍ യുക്തിവാദിക്ക് കലി വരും. കാരണം അതിന്‍റെ മാറാപ്പാണല്ലോ ഇവര്‍ പേറിനടക്കുന്നത്.
ഗ്രീക് സ്വാധീനം റോമന്‍ സംസ്കാരത്തില്‍ കടന്നു കൂടി.
റോമന്‍ സ്വാധീനം ആധുനിക പാശ്ചാത്യ ചീന്തയില്‍ കടന്നു കൂടി.
അതാണ്‌ യുക്തിവാദമെന്ന പേരില്‍ ഇവിടെ ചെലവാക്കുന്നത്.
എന്നാല്‍ പുറത്ത് പറയുന്നതോ, ആധുനിക ശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ഫലമായി രൂപപ്പെട്ടു വന്ന ഒരു പുതിയ പ്രതിഭാസമാണ്‌ യുക്തിവാദം എന്നാണ്‌.

പ്രിയ സാഹിബേ,ഭാരതത്തിലേ ചാര്‍വാകനുള്‍പ്പെയുള്ള എത്രയേ മഹാന്മാരാണ് സ്വതന്ത്രചിന്തയുടെ മുന്‍ തലമുറക്കാര്‍, അവരില്‍ പല ദേശക്കാരുണ്ട്.ഏതു ആശയവും പുത്തന്‍ അറിവുകളുടെ അടിസ്ഥാനത്തില്‍ നവീകരണത്തിനു വിധേയമാണ്.മാറുകയ്യില്ലാ എന്നു വാദിക്കപ്പെടുന്നവയെല്ലാം അന്തവിശ്വാസങ്ങള്‍ തന്നെയാണ് ,അതാണ് മതങ്ങള്‍.അല്ലാഹുവിനു കലി വരുമായിരിക്കും,യുക്തിവാധിക്കു അതിന്റെ ആവാശ്യമില്ല,നരകം കാത്തിരിക്കുന്നുമില്ല, അതവര്‍ കേപത്താല്‍ ഒരുക്കിയിട്ടുമില്ല. വിശ്വാസത്തിന്റെ മനശാസ്ത്രം അറിയാത്തവരല്ല യുക്തിവാദികള്‍. താങ്കളോടുള്ള എന്റെ മുന്‍ കമന്റൂകള്‍ക്കുകൂടീ മറുപടി കിട്ടിയാല്‍ നന്നയിരിക്കും.യുക്തിവാദം ചിലവാകുന്നുവോ?

നിഷ്കളങ്കന്‍ said...

യുക്തി,

എന്‍ എം മുഹമ്മദലി ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്.

ശാസ്‌ത്രവിഷയങ്ങളില്‍ കാണിച്ചതുപോലെ ചരിത്രം, കല, സാഹിത്യം തുടങ്ങിയ മാനവിക വിഷയങ്ങളിലും ഇസ്ലാമിക ലോകം താല്പര്യം കാണിച്ചു. യൂറോപ്പിലെ നവോത്ഥാനത്തിനും ജ്ഞാനോദയത്തിനും പ്രേരകമായത് ഇസ്ലാമിലൂടെ യൂറോപ്പിലേയ്ക്ക് സംക്രമിച്ച വിജ്ഞാനമായിരുന്നു.

നിഷ്കളങ്കന്‍ said...

യുക്തി പറഞ്ഞു....

ഏതു ആശയവും പുത്തന്‍ അറിവുകളുടെ അടിസ്ഥാനത്തില്‍ നവീകരണത്തിനു വിധേയമാണ്.

//////

ഭൌതികമായ അറിവുകളെ ഇസ്ലാം പ്രോല്‍സാഹിപ്പിച്ചതായി നമുക്ക്‌ നേരത്തെ ഉദ്ധരിച്ച മുഹമ്മദലിയുടെ ലേഖനം വായിച്ചാല്‍ മനസ്സിലാവും. അതിനു ആരെങ്കിലും എതിര്‍ നില്‍ക്കുന്നുവെങ്കില്‍ അവര്‍ ഇസ്ലാമിക അധ്യാപനം അനുസരിക്കുന്നില്ല എന്നേ കരുതാനാവൂ.

യുക്തിവാദികള്‍ അറിവ് എന്ന് ഉദ്ദേശിക്കുന്നത് ശാസ്ത്രീയ അറിവുകളെ കുറിച്ചാണെങ്കില്‍ അതെക്കുറിച്ച് മതവിശ്വാസികള്‍ക്കും മറിച്ചൊരു അഭിപ്രായം ഇല്ല എന്നാണു എന്‍റെ നിഗമനം. എന്നാല്‍ ശാസ്ത്രമാണ് സംസ്കാരം, ശാസ്ത്രമാണ് ദൈവം, ശാസ്ത്രമാണ് കല, ശാസ്ത്രമാണ് സദാചാരം. അത് യുക്തിവാദി തന്നെയും അംഗീകാരിക്കും എന്ന് തോന്നുന്നില്ല.

പ്രിയ യുക്തി,

താങ്കള്‍ക്ക് നല്ല സംഭാവന ചെയ്യാവുന്ന ഒരു പ്ലാറ്റ്‌ഫോം നാവ് എന്ന പേരില്‍ http://tpmshameem.blogspot.com ഒരുക്കിയിട്ടുണ്ട്. യുക്തിവാദി വിശ്വാസി ചര്‍ച്ച മറ്റൊരു വീക്ഷണ കോണിലൂടെ അവിടെ നടക്കുന്നുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ സന്ദര്‍ശിക്കുക.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ നിഷ്കളങ്കന്‍ ഞാന്‍ പൂ‍ര്‍ണ്ണമായി വായിച്ചിട്ടുതന്നയാന്ണ് പോസ്റ്റിയത്.ഇസ്ലാമിനുള്ളിലെ സ്വതന്ത്രചിന്തയെ എങ്ങനെ അതിനുള്ളിലെ മൌലികവാദികള്‍ ഒതുക്കാന്‍ ശ്രമിച്ചൂ എന്ന ഡേക്ടറുടെ വിലയിരുത്തല്‍ ചൂണ്ടികാണിചെന്നുമാത്ര

മുഹമ്മദലി ഡോക്റ്റര്‍ നബിയെകുറിച്ച് എഴുതിയതും മനസ്സിലായിക്കണുമല്ലൊ.

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍ said...

യുക്തി പറഞ്ഞു....

ഏതു ആശയവും പുത്തന്‍ അറിവുകളുടെ അടിസ്ഥാനത്തില്‍ നവീകരണത്തിനു വിധേയമാണ്

ഭൌതികമായ അറിവുകളെ ഇസ്ലാം പ്രോല്‍സാഹിപ്പിച്ചതായി നമുക്ക്‌ നേരത്തെ ഉദ്ധരിച്ച മുഹമ്മദലിയുടെ ലേഖനം വായിച്ചാല്‍ മനസ്സിലാവും. അതിനു ആരെങ്കിലും എതിര്‍ നില്‍ക്കുന്നുവെങ്കില്‍ അവര്‍ ഇസ്ലാമിക അധ്യാപനം അനുസരിക്കുന്നില്ല എന്നേ കരുതാനാവൂ.

പ്രിയനെ എങ്കില്‍ ഖുറാനും ഇതു ബാധകമാണോ.

KK Alikoya said...

യുക്തി said...:
* മാറുകയ്യില്ലാ എന്നു വാദിക്കപ്പെടുന്നവയെല്ലാം അന്തവിശ്വാസങ്ങള്‍ തന്നെയാണ് ,അതാണ് മതങ്ങള്‍.
= അപ്പോള്‍ സഹസ്രാബ്ദങ്ങളായി മാറാതെ നില്‍ക്കുന്ന ഭൌതിക വാദാശയങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെ. "പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്നും എന്നും ഉണ്ടായിരിക്കും എന്നും വിശ്വസിക്കാനാണ്‌ അവര്‍ (ഗ്രീക്ക്) താല്‍പര്യം കാണിച്ചത്." (സ്റ്റീഫന്‍ ഹോകിങ്)
"പ്രപഞ്ചത്തിന്ന് തുടക്കമുണ്ടെന്ന് സമ്മതിച്ചാല്‍ അത് ദൈവത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമാകും, അതവര്‍ ഇഷ്ടപ്പെട്ടില്ല." (സ്റ്റീഫന്‍ ഹോകിങ്)
ഇത് തന്നെയല്ലേ യുക്തിവാദികളുടെയും പ്രശ്നം?

യുക്തി said...: "അല്ലാഹുവിനു കലി വരുമായിരിക്കും,യുക്തിവാധിക്കു അതിന്റെ ആവാശ്യമില്ല,നരകം കാത്തിരിക്കുന്നുമില്ല, അതവര്‍ കേപത്താല്‍ ഒരുക്കിയിട്ടുമില്ല."

= കലിവരാത്ത യുക്തിവാദികളുടെ വാക്കുകള്‍ക്ക് ഒന്നു രണ്ട് ഉദാഹരണങ്ങള്‍: "എടോ മണ്ട ശിരോമണി ഖുറാനെ പോലെ ഒരു ഫക്ക് സാധനത്തെ പറ്റി ചിന്തിച്ച് സമയം കളയാതെ ……"
" മണ്ടൻ ബുദ്ധൂസ് ആയ ആലികോയയാണോ ഇപ്പോഴത്തെ ബ്ലോഗിലെ പുന്ധിതൻ, ഇവന്റെയൊക്കെ ശിക്ഷ്യത്വം സ്വീകരിക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ … തീർത്തും ലജ്ജാവഹം. അല്ലയോ മണ്ട ശിരോമണികളായ ആലിക്കോയയയും ശിങ്കിടികളുമേ…."

യുക്തി said...: വിശ്വാസത്തിന്റെ മനശാസ്ത്രം അറിയാത്തവരല്ല യുക്തിവാദികള്‍.

= "പ്രപഞ്ചത്തിന്ന് തുടക്കമുണ്ടെന്ന് സമ്മതിച്ചാല്‍ അത് ദൈവത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമാകും, അതവര്‍ ഇഷ്ടപ്പെട്ടില്ല." (സ്റ്റീഫന്‍ ഹോകിങ്)
ഇത് യുക്തിവാദത്തിന്‍റെ മനഃശാസ്ത്രം!!

* താങ്കളോടുള്ള എന്റെ മുന്‍ കമന്റൂകള്‍ക്കുകൂടീ മറുപടി കിട്ടിയാല്‍ നന്നയിരിക്കും.യുക്തിവാദം ചിലവാകുന്നുവോ?

= മറുപടി അര്‍ഹിക്കുന്നതിനൊക്കെ മറുപടി നല്‍കിക്കഴിഞ്ഞെന്നാണ്‌ ഞാന്‍ കരുതുന്നത്. പ്രസക്തമായ വല്ലതും ബാക്കിയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.

KK Alikoya said...

സുധീര്‍_ഓയൂര്‍ said...:
അപ്പോള്‍ മദ്യപിച്ചു മസ്കരിച്ചപ്പോള്‍ ഉണ്ടായ തെറ്റല്ല അല്ലെ പെട്ടാന്നുണ്ടായ നിരോധനത്തിന് കാരണം ?

= പെട്ടെന്നുണ്ടാകുന്ന 'പ്രകോപന'ങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല അല്ലാഹു മനുഷ്യന്ന് നിയമം നല്‍കുന്നത്. മദ്യത്തിന്‍റെ കാര്യത്തിലെന്ന പോലെ എല്ലാ കാര്യങ്ങളിലും അവന്‍ യുക്തി പൂര്‍വ്വമാണ്‌ ഇടപെട്ടത്. ആ ജനതയ പരിവര്‍ത്തിപ്പിക്കാന്‍ ഖുര്‍ആനിന്‌ സാധിച്ചത് അത്കൊണ്ടാണ്‌. "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു" എന്ന് അല്ലാഹു പറഞ്ഞപ്പോഴുള്ള അവസ്ഥ പ്രവാചകത്വത്തിന്‍റെ ഒന്നാം നാളില്‍ തന്നെ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. ഈ പടിപടിയായുള്ള വളര്‍ച്ചയുടെ ഭാഗമായാണ്‌ ഖുര്‍ആനില്‍ അദ്യമവതരിപ്പിച്ചത് റദ്ദ് ചെയ്യുന്നതും മറ്റും നാം കാണുന്നത്. ഖുര്‍ആനിന്‍റെ പ്രഖ്യാപിത ശത്രുക്കള്‍ക്ക് 'മുഹമ്മദ് അപ്പപ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ പറഞ്ഞു; പിന്നെ തോന്നുമ്പോള്‍ തോന്നുന്നത് തോന്നുമ്പോള്‍ തിരുത്തി' എന്നൊക്കെ വിളിച്ചു കൂവിക്കൊണ്ടിരുന്നാല്‍ മതി. ഖുര്‍ആനെ കുറിച്ച് വ്യവസ്ഥാപിതമായ ചര്‍ച്ചയ്ക്ക് അവര്‍ ഒരുക്കമല്ലെന്നതിന്ന് ഈ ബ്ലോഗ് തന്നെ ഏറ്റവും വലിയ തെളിവാണല്ലോ. ചര്‍ച്ച ചെയ്താലല്ലേ കാര്യം ഗ്രഹിക്കുക. ഒളിച്ചോട്ടം മാത്രമാണല്ലോ അവര്‍ക്കറിയാവുന്ന ഒരേയൊരടവ്. പ്രവാചക ചരിത്രം ഈ ബ്ലോഗില്‍ വളരെ നനായി ചര്‍ച്ച ചെയ്തു വരുകയായിരുന്നു. ചര്‍ച്ചക്കിടയില്‍ 'ഇതാ ബദറുണ്ട്, ഉഹ്‌ദുണ്ട്, ഖന്ദഖുണ്ട്.... എന്നൊക്കെ ഇടയ്ക്കിടെ ജബ്ബാര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ എത്ര പെട്ടെന്നാണ്‌ ആ ഭീഷണികള്‍ ആവിയായിപ്പോയത്? ബദ്‌ര്‍ എവിടെ? ബാക്കിയുള്ളവയും എവിടെ? വരൂ നമുക്ക് ചര്‍ച്ച നടത്താം. ഇസ്‌ലാമിന്ന് ഒളിയ്ക്കാനും മറയ്ക്കാനും ഒന്നുമില്ല. ഇസ്‌ലാമാകുന്ന തെളിഞ്ഞ വെളിച്ചത്തിന്ന് മുമ്പില്‍ യുക്തിവാദത്തിന്‍റെ ഇരുളുകള്‍ നിലനില്‍ക്കുകയുമില്ല. ആരോപണങ്ങള്‍ ഓരോന്നോരോന്ന് തകര്‍ന്നടിയുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ.

ea jabbar said...

രണ്ട് സൂക്തങ്ങളും രണ്ട് നിയമ വശമാണ് പറയുന്നത് ഒന്ന് വിവാഹമുക്തയുടെ മറ്റൊന്ന് വിധവയുടെ. എവിടെയാണ് വൈരുദ്ധ്യം.[ലതീഫ്]


* രണ്ടാമത്തെ നിയമം 234 ആം സൂക്തത്തിലൂടെ, വിധവയുടെ ഇദ്ദ നാല്‌ മാസവും പത്ത് ദിവസവുമാണെന്ന് നിശ്ചയിക്കപെട്ടതോടെ, റദ്ദായി.
അഥവാ ഈ രണ്ട് (234, 240) സൂക്തങ്ങള്‍ തമ്മില്‍ ഒരു വൈരുദ്ധ്യവും ഇല്ല.[ആലിക്കോയ]
-----
വിധവയുടെ ഇദ്ദ കാലം എത്ര?
കുര്‍ ആനില്‍ രണ്ടുത്തരം. ഒന്ന് റദ്ദ് !
അതെന്തിനു നിലനിര്‍ത്തി? അതു രണ്ടും നിലനില്‍ക്കുമ്പോള്‍ അതു വൈരുദ്ധ്യമല്ലാതാകുന്നതെങ്ങനെ?
റദ്ദാക്കിയെന്നു മറ്റു കിതാബുകളില്‍ പറഞ്ഞാല്‍ കുര്‍ ആനിലെ വൈരുദ്ധ്യം ഇല്ലാതാകുമോ?

ea jabbar said...

ഞാന്‍ 2007 നവംബറില്‍ പോസ്റ്റ് ചെയ്ത ഈ ലേഖനത്തില്‍ ദൈവത്തിന്റെ സവിശേഷഗുണങ്ങളെ കുറിച്ചുള്ള ഖുര്‍ ആനിലെ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ വിശദീകരിച്ചിട്ടുണ്ട്.
----
ലതീഫ് ഒരു വൈരുദ്ധ്യമെങ്കിലും കാണിച്ചു തരൂ എന്നു പറഞ്ഞതിനാല്‍ ചോദിക്കാം:-
അള്ളാഹു തന്നെയാണു മനുഷ്യരെ വഴി പിഴപ്പിക്കുന്നത് എന്നും അല്ലാഹു പിഴപ്പിച്ചവരെ മറ്റാര്‍ക്കും നന്നാക്കാനാവില്ല എന്നും കുര്‍ ആനില്‍ ആവര്‍ത്തിച്ചു പറയുന്നു.
അല്ലാഹു കാരുണ്യവാനാണെന്നും പറയുന്നു.
മനുഷ്യര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും , എന്നാല്‍ അല്ലാഹു ഇച്ഛിക്കാതെ മനുഷ്യര്‍ ഇച്ഛിക്കുകയില്ല എന്നു വേറെയും പറയുന്നു.
കാരുണ്യവാന്‍ പിശാചിനെ സൃഷ്ടിച്ച് സ്ന്വന്തം സൃഷ്ടികളെ വഴി പിഴപ്പിച്ച് നരകത്തിലിട്ട് ശിക്ഷിക്കുമെന്നൊക്കെ പറഞ്ഞാല്‍ വൈരുദ്ധ്യങ്ങളുടെ മാല കോര്‍ത്തപോലെയാണെനിക്കു മനസ്സിലാകുന്നത്.
---

മാവില്‍ ചക്ക യാണു കായ്ക്കുക എന്നൊരിടത്തും അതല്ല മാവില്‍ മാങ്ങയാണു കായ്ക്കുക എന്നു വേറൊരിടത്തും പറഞ്ഞാല്‍ അതു വൈരുദ്ധ്യമല്ലേ?
അല്ലാഹുവിന്റെ ചക്ക നാം മനസ്സിലാക്കും പോലെയല്ല അതു മാങ്ങ തന്നെയാണ് എന്ന വ്യാഖ്യാനം എനിക്കങ്ങട്ടു ദഹിക്കുന്നുമില്ല. എന്തു പറയുന്നു?

KK Alikoya said...

ജബ്ബാര്‍: "വിധവയുടെ ഇദ്ദ കാലം എത്ര?
കുര്‍ ആനില്‍ രണ്ടുത്തരം. ഒന്ന് റദ്ദ് !
അതെന്തിനു നിലനിര്‍ത്തി? അതു രണ്ടും നിലനില്‍ക്കുമ്പോള്‍ അതു വൈരുദ്ധ്യമല്ലാതാകുന്നതെങ്ങനെ?
റദ്ദാക്കിയെന്നു മറ്റു കിതാബുകളില്‍ പറഞ്ഞാല്‍ കുര്‍ ആനിലെ വൈരുദ്ധ്യം ഇല്ലാതാകുമോ?"

= = ഖുര്‍ആന്‍ എന്താണെന്നും എങ്ങനെയാണ്‌ അത് പഠിക്കേണ്ടതെന്നും ആദ്യം പഠിക്കുക.
Visit: http://thafheem.net/padanam.html ഇത്തരം ചോദ്യങ്ങള്‍ അസ്ഥാനത്താണെന്ന് അപ്പോള്‍ മനസ്സിലാകും. ഖുര്‍ആനിലുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ താങ്കള്‍ ശ്രമിക്കുന്ന ആശയക്കുഴപ്പം മുസ്‌ലിംകളെ ഒരിക്കലും ബാധിച്ചിരുന്നില്ലെന്നും അറിയുക. ആ സൂക്തം അവതരിപ്പിച്ചപ്പോഴോ പിന്നീടോ ഇസ്‌ലാമിക സമൂഹത്തെ ഒരു കുഴപ്പവും ബാധിച്ചിട്ടില്ലെങ്കില്‍ പിന്നെ താങ്കള്‍ക്കെന്താ കുഴപ്പം? അവര്‍ അത് മനസ്സിലാക്കേണ്ടപോലെ മനസ്സിലാക്കിയിരുന്നു. നിങ്ങളാകട്ടെ 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്ന ശൈലിയില്‍ ഖുര്‍ആനെ കാണുന്നു. അഥവാ കുഴപ്പം ഖുര്‍ആനിന്‍റെ യല്ല; താങ്കളുടെ സമീപനത്തിന്‍റെയാണ്‌. തങ്കളുടെ നിഷേധാത്മക സമീപനം മാറ്റുക. എല്ലാം ശരിയാകും.

ഇനി ഒരു ചോദ്യം: ഈ രണ്ട് സൂക്തങ്ങളെ ചൊല്ലി ഇസ്‌ലാമിക സമൂഹത്തില്‍, നിയമ നിര്‍മ്മാണ മേഖലയിലോ ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തോ, വല്ല കുഴപ്പവും എപ്പോഴെങ്കിലും ഉണ്ടായിരുന്നതായോ ഇപ്പോള്‍ ഉള്ളതായോ തെളിയിക്കാമോ?

ഇല്ലെങ്കില്‍, മനുഷ്യന്ന് പ്രയോജനപ്രദമായ വല്ലതും എഴുതാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാമോ?

KK Alikoya said...

ജബ്ബാര്‍: "മാവില്‍ ചക്ക യാണു കായ്ക്കുക എന്നൊരിടത്തും അതല്ല മാവില്‍ മാങ്ങയാണു കായ്ക്കുക എന്നു വേറൊരിടത്തും പറഞ്ഞാല്‍ അതു വൈരുദ്ധ്യമല്ലേ?
അല്ലാഹുവിന്റെ ചക്ക നാം മനസ്സിലാക്കും പോലെയല്ല അതു മാങ്ങ തന്നെയാണ് എന്ന വ്യാഖ്യാനം എനിക്കങ്ങട്ടു ദഹിക്കുന്നുമില്ല. എന്തു പറയുന്നു?"

= ഉദാഹരണം ഉഗ്രന്‍! ഈ ഉദാഹരണത്തിന്‍റെ സ്പിരിറ്റ് അല്‍പ്പം പോലും ചോര്‍ന്നു പോകാത്തവിധം, അതിന്ന് പാകമാകും വിധമുള്ള വൈരുദ്ധ്യങ്ങള്‍, ഖുര്‍ആനില്‍ നിന്ന് ചൂണ്ടിക്കാണിക്കുക.
* ഒരു ഉദാഹരണത്തെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്നതിന്നിടയില്‍ മുങ്ങി വേറെ കമന്‍റുമായി പൊങ്ങുകയില്ലെന്നും; ഒരിടത്ത് ഉറച്ചു നിന്ന് രണ്ടിലൊന്ന് തീരുമാനിക്കും വരെ ചര്‍ച്ച തുടരുമെന്നും പ്രതീക്ഷിക്കുന്നു.

* 2:240 ലെ വ്യാകരണ പ്രശ്നം പരിഹരിച്ചു കാണും എന്ന് വിശ്വസിക്കാമല്ലോ; അല്ലേ?

CKLatheef said...

ea Jabbar said..

>>> വിധവയുടെ ഇദ്ദ കാലം എത്ര?
കുര്‍ ആനില്‍ രണ്ടുത്തരം. ഒന്ന് റദ്ദ് !
അതെന്തിനു നിലനിര്‍ത്തി? അതു രണ്ടും നിലനില്‍ക്കുമ്പോള്‍ അതു വൈരുദ്ധ്യമല്ലാതാകുന്നതെങ്ങനെ?
റദ്ദാക്കിയെന്നു മറ്റു കിതാബുകളില്‍ പറഞ്ഞാല്‍ കുര്‍ ആനിലെ വൈരുദ്ധ്യം ഇല്ലാതാകുമോ? <<<

പ്രിയ ആലിക്കോയ സാഹിബ്,

ജബ്ബാര്‍ മാഷ് വര്‍ഷങ്ങളായി തുടരുന്ന ഒരു ആരോപണമാണ് ഇസ്്‌ലാമിലെ കുടുംബനിയമത്തില്‍ പെട്ട ഇദ്ദ. സത്യത്തില്‍ അതെന്താണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. അതിന്റെ പ്രയോജനവും. അത് പറഞ്ഞാലും അദ്ദേഹം കളിയാക്കുമായിരിക്കും. ആളുകള്‍ നോക്കിക്കൊണ്ടിരിക്കെ തോറ്റു എന്ന് മറ്റുള്ളവര്‍ക്ക് തോന്നാന്‍ പാടില്ലല്ലോ. എങ്കിലും അത് അവഗണിച്ച് എന്തുകൊണ്ട് ഇദ്ദ എന്നോരു നിയമം ഇസ്്‌ലാം വെച്ചു എന്ന് വിശദീകരിക്കുന്നത് നന്നായിരിക്കും. ജബ്ബാര്‍മാഷിന്റെ ഈ ചോദ്യം നമ്മുക്ക് മുഖവിലക്കെടുക്കാമെന്ന് ചുരുക്കം.

ഖുര്‍ആനിലെ വൈരുദ്ധ്യം വേറെ തന്നെ ചര്‍ചചെയ്യാം. എല്ലാം ഈ പോസ്റ്റില്‍ തന്നെ അദ്ദേഹം സൂചിച്ച പോലെ ഇസ്്‌ലാമെന്നാല്‍ ഖുര്‍ആന്‍ അര്‍ഥമറിയാതെ ഓതലാണ് എന്ന് മനസ്സിലാക്കിയ ഒരു സമൂഹത്തിന്റെ പ്രതിനിധിയായി. ആരൊക്കെയോ അത് ഒരു പക്ഷെ തനിക്കേറ്റം ഇഷ്ടപ്പെടുന്ന ഭാര്യയോ അല്ലെങ്കില്‍ അതേപോലെ ഇഷ്ടപ്പെടുന്നവരൊ ഒക്കെ ആവാം. ഇതാ ഇനിനുള്ളിലുള്ളത് ഇങ്ങനെയുള്ള ചില അബദ്ധങ്ങളൊക്കെയാണെന്നും ചില ഗോത്രാചാരങ്ങളെ പുതിയ മതമാക്കി പരിവര്‍ത്തിപ്പിച്ചതാണെന്നുമൊക്കെ പറഞ്ഞുകൊടുത്തിരിക്കാം. അതേ ചിന്ത വെച്ച് വായിച്ചപ്പോള്‍ അവര്‍ ചൂണ്ടികാണിച്ച സൂക്തങ്ങളെ അതേ മനസോടെ വായിച്ചപ്പോഴുള്ള അമ്പരപ്പ് യുക്തിവാദ പ്രസ്ഥാനത്തിലെത്തിച്ചതാകാം. അദ്ദേഹം പറയുന്നത് അതല്ലെങ്കിലും. അദ്ദേഹത്തിന്റെ വാദങ്ങള്‍ നല്‍കുന്ന സൂചന അതാണ്. അദ്ദേഹത്തിന്റെ സമീപനവും അതിന് പിന്തുണ നല്‍കുന്നു. സത്യസന്ധനായ പ്രവാചകനിലൂടെ നല്‍കപ്പെട്ടത് പോലും അംഗീകരിക്കാനാവാത്ത ഒരാളെ പറ്റി. അദ്ദേഹം പറയുന്നത് തന്നെ വിശ്വസിച്ചു കൊടുക്കണം എന്ന് അദ്ദേഹവും വാശിപിടിക്കില്ല എന്ന് കരുതുന്നു. ചര്‍ച വ്യക്തിപരമാക്കി മാറ്റിയതല്ല.

എന്താണ് ഇദ്ദ തുടങ്ങിയ കാര്യങ്ങള്‍ ഗൗരവത്തിലെടുത്ത് മറുപടി പറയാന്‍ യുക്തിവാദികളെക്കുറിച്ചുള്ള നമ്മുടെ ധാരണ തടസ്സമാകേണ്ടതില്ല എന്ന് സൂചിപ്പിക്കുകയാണ്.

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

കണ്ടുകൊണ്ടിരിക്കുന്നല്ലോ. എന്നിരിക്കെ അതി സങ്കീര്‍ണമായ അനിന്തരാവകാശ നിയമങ്ങളും സാമൂഹിക സാമ്പത്തിക നിയമങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥത്തില്‍ അതുമായിബന്ധപ്പെട്ട അബദ്ധങ്ങളുടെ കൂമ്പാരം കാണപ്പെടേണ്ടതായിരുന്നു. പക്ഷെ അതിനൊന്നും സാധ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം നിസ്സാര പദപ്രയോഗങ്ങളെയും മറ്റും വൈരുദ്ധ്യമായി പൊക്കികാണിക്കേണ്ടി വരുന്നത്.

CKLatheef said...

>>> ഒന്ന് ചിന്തിച്ചു നോക്ക് ചിന്തകാ . അപ്പോള്‍ മനസിലാകും എന്താണ് ഉദേശിച്ചത് എന്ന് ?
പേരില്‍ മാത്രമേ ഉള്ളോ ചിന്തകന്‍ എന്ന്

അല്ല "ചിന്തകന്‍ " എന്നത് ഒരു മുസ്ലിം പേരാണോ
കൊള്ളാം

ശെരിയാ പേരിലൊക്കെ എന്തിരിക്കുന്നു അര്‍ഥം , അല്ലെ ചിന്തകാ <<

ഇയ്യിടെയായി പുറത്തിറങ്ങി പ്രവാചകനെ അഭിശംസിക്കുന്നവരുടെ ഭാഷക്കും ശൈലിക്കും ഒരോ ടോണാണ്. അതാകട്ടെ വെറിമൂത്ത് പ്രവാചകന്റെ അശ്ലീല ചിത്രമാക്കിയ, അതിന് ന്യായം ചമക്കാന്‍ ഫസ്ലി എന്ന അപരനെ നിര്‍മിച്ച് സഹതാപം പിടിച്ചു പറ്റിയ, ഗംഭീരമായി ചര്‍ചയില്‍ പങ്കെടുക്കുമെങ്കിലും എന്തിന് വേണ്ടിയാണെന്നോ ഏതിന് വേണ്ടിയാണെന്നോ പറയാത്ത പ്രവാചകനെ ചീത്തപറയുന്നതില്‍ ഒരു മനസുഖം കണ്ടെത്തുന്നയാളുടെ അതേ വാക്കുകളും ശൈലിയുമാണ് സുധീര്‍ ഓയൂരിനും. സുധീര്‍ എന്നത് ചിന്തകന്‍ എന്നത് പോലെ ഒരു പ്രദര്‍ശന നാമമാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയും ചെയ്തു. ആദ്യം പുള്ളി വിചാരിച്ചത് സുദീര്‍ എന്ന് പറഞ്ഞാല്‍ മുസ്ലിം നാമധാരി എന്ന് വിശേഷിപ്പിക്കാം എന്നാണ്. മുസ്ലിം പേരില്‍ ഖുര്‍ആനെയും പ്രവാചകനെയും അഭിശംസിക്കുന്നതില്‍ പ്രയാസമില്ലല്ലോ. വാക്കുകളും അക്ഷരങ്ങളുമൊക്കെ തെറ്റിച്ച് ടൈപ്പുചെയ്താല്‍ പിന്നെ സംശയിക്കാനുമില്ല.

ഇവിടെ ചിലര്‍ക്ക് തോന്നാം. ഞാന്‍ ഊഹം കെട്ടി ചമക്കുകയാണെന്ന്. മറുപടി പറഞ്ഞാല്‍ പോരെ എന്ന്. എന്നാല്‍ ഈ സംശയം യുക്തിയുടെ ലക്ഷണമാണ്. വ്യക്തമായ തെളിവുംഅറിവും ലഭിക്കുന്നത് വരെ സംശയം നിലനില്‍ക്കും. തെറ്റാകാന്‍ സാധ്യതയുള്ള ചില തെളിവുകള്‍ ലഭിച്ചാല്‍ അത് ഊഹമായി മാറും. എന്നാലും ഖുര്‍ആനെക്കുറിച്ച് ബാലപാഠം പോലും മനസ്സിലാകാത്ത ചിലര്‍ ആരോ എന്തോ പറയുന്നത് കേട്ട് അതിനെ സത്യപ്പെടുത്തുന്നതും നിഷേധിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. അതാണ് ഇവിടെ പലപ്പോഴും സംഭവിക്കുന്നത്.

O.T. മാന്യമായ ചര്‍ചക്കോ, സത്യാന്വേഷണാര്‍ത്ഥം വിമര്‍ശിക്കാന് തയ്യാറാകുന്നവരെക്കുറിച്ച്, അവരാരാകട്ടെ ഐഡിയും പേരും നോക്കാതെ മറുപടി പറയണം എന്ന് തന്നെയാണ് പിന്തുടരപ്പെടേണ്ട ശൈലി. എന്നാല്‍ പരിഹാസവും ആക്ഷേപവും മാത്രം കൈമുതലാക്കിയവരെ ഒന്ന് പഠിക്കാന്‍ ശ്രമിക്കണം. അവരുമായുള്ള ചര്‍ച നന്മയെക്കാളേറെ തിന്മയാണ് കൊണ്ടുവരിക എന്നതാണ് കാരണം.

CKLatheef said...

>>> ലതീഫ് ഒരു വൈരുദ്ധ്യമെങ്കിലും കാണിച്ചു തരൂ എന്നു പറഞ്ഞതിനാല്‍ ചോദിക്കാം:-
അള്ളാഹു തന്നെയാണു മനുഷ്യരെ വഴി പിഴപ്പിക്കുന്നത് എന്നും അല്ലാഹു പിഴപ്പിച്ചവരെ മറ്റാര്‍ക്കും നന്നാക്കാനാവില്ല എന്നും കുര്‍ ആനില്‍ ആവര്‍ത്തിച്ചു പറയുന്നു.
അല്ലാഹു കാരുണ്യവാനാണെന്നും പറയുന്നു.
മനുഷ്യര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും , എന്നാല്‍ അല്ലാഹു ഇച്ഛിക്കാതെ മനുഷ്യര്‍ ഇച്ഛിക്കുകയില്ല എന്നു വേറെയും പറയുന്നു.
കാരുണ്യവാന്‍ പിശാചിനെ സൃഷ്ടിച്ച് സ്ന്വന്തം സൃഷ്ടികളെ വഴി പിഴപ്പിച്ച് നരകത്തിലിട്ട് ശിക്ഷിക്കുമെന്നൊക്കെ പറഞ്ഞാല്‍ വൈരുദ്ധ്യങ്ങളുടെ മാല കോര്‍ത്തപോലെയാണെനിക്കു മനസ്സിലാകുന്നത്. <<<

താങ്കള്‍ ഉദാഹരണത്തില്‍ പറഞ്ഞതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഇനിയും പറഞ്ഞിട്ട് വേണം. പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമെന്ന് തോന്നാവുന്ന ഇത്തരം സൂക്തങ്ങളില്‍ ഒരു വൈരുദ്ധ്യവും അതിന്റെ ആശയത്തില്‍ കാണപ്പെടുന്നില്ല എന്ന് മാത്രമല്ല. ആ കാര്യം വ്യക്തമാക്കാന്‍ അങ്ങിനെത്തന്നെ പറയുകയല്ലാതെ മാര്‍ഗവുമില്ല.

മനുഷ്യന് തെരഞ്ഞെടുക്കാനുള്ള കഴിവ് നല്‍കപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ മനുഷ്യന്റെ പ്രവര്‍ത്തനത്തിന് അവനെത്തന്നെ ഉത്തരവാദിയാക്കുന്നതിനാണ് മനുഷ്യനോട് ചേര്‍ത്ത് പറഞ്ഞത്. എന്നാല്‍ ഈ പ്രവര്‍ത്തനകഴിവ് ആരുടെയും സ്വധീനമില്ലാത്തവിധം അനിയന്ത്രിതമല്ല എന്ന് വ്യക്തമാക്കാന്‍ മനുഷ്യപ്രവര്‍ത്തനങ്ങളില്‍ ദൈവത്തിന്റെ ഇഛ ചേര്‍ത്ത് പറഞ്ഞിട്ടുമുണ്ട്. നന്മയും തിന്‍മയുമുണ്ടാകുകയും അതില്‍ തിന്‍മക്ക് പേരിപ്പിക്കുന്നവരെ പിശാച് എന്ന് വിവക്ഷിക്കുകയുമാണ് ഖുര്‍ആന് . അല്ലാതെ പിശാചെന്ന് പറഞ്ഞാല്‍ മലക്കുകളെ പോലെയോ മനുഷ്യരെ പോലെയോ ഒരു പ്രത്യേക സൃഷ്ടിയല്ല. ആ അര്‍ഥത്തില്‍ ജനങ്ങളെ സത്യമാര്‍ഗത്തില്‍നിന്ന് തെറ്റിക്കുന്ന യുക്തിവാദികളും ആ നിര്‍വചനത്തില്‍ പെടും. ഇവിടെ മനുഷ്യന് നന്മയുടെ മാര്‍ഗം കണ്ടെത്താനുള്ള എല്ലാ അവസരവും നല്‍കപ്പെട്ടിട്ടും തിന്‍മയുടെ പിന്നാലെ പോകുന്നവരെ ദൈവം ശിക്ഷിക്കുമെന്ന് പറയുന്നത് ദൈവിക കാരുണ്യത്തിന്റെ ലംഘനമല്ല. കൂടുതല്‍ വായനക്ക് ഇതാ ഇവിടെ.

CKLatheef said...

താങ്കള്‍ 2007 ല്‍ എഴുതിയ പ്രസ്തുത ലേഖനത്തിന് ഇതുവരെ മറുപടി പറഞ്ഞില്ല എന്ന് ധൈര്യമായ പറയാം. ഞാന്‍ ദൈവത്തെക്കുറിച്ച് ചര്‍ചചെയ്തപ്പോള്‍ പലപ്പോഴും അതിന് മറുപടി പറയാന്‍ കഴുയുമോ എന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷെ എനിക്കതിന് സാധിച്ചിട്ടില്ല.

അതിന് ഞാന്‍ കണ്ടെത്തിയ കാരണം. ആ ലേഖനം വൈജ്ഞാനികമെന്നതിനെക്കാളെറെ വൈകാരികമായി അവതരിപ്പിച്ചിരിക്കുന്നുവെന്നതാണ്. ആളുകളുടെ ചിന്തിക്കാനുള്ള കഴിവില്‍ വിശ്വാസമര്‍പ്പിക്കുന്നതിനേക്കാളേറെ അവരുടെ അജ്ഞതയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. വസ്തുതകളെക്കാള്‍ താങ്കളുടെയും നിലവിലുള്ള മുസ്ലിം ജനസാമാന്യത്തിന്റെ പലതെറ്റുദ്ധാരണകളെയും അവലംബിച്ചിരിക്കുന്നു. ഖുര്‍ആന്‍ എങ്ങനെയായിരിക്കണമെന്നും ദൈവമെങ്ങനെയായിരിക്കണമെന്നും നിങ്ങള്‍ ഒരു ധാരണയില്‍ എത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു. അതിന്റെ ഫലം:

ദൈവം സര്‍വശക്തനാണെന്ന പരാമര്‍ശത്തെ ദൈവത്തിന് പൊക്കാന്‍ കഴിയാത്ത ഒരു കല്ല് നിര്‍മിക്കാനാകുമോ എന്ന് അസംബന്ധ ചോദ്യത്തിലൂടെ നിരസിക്കുന്നു!!???.

ദൈവം പൂര്‍ണനാണ് എന്നതിന് പൂര്‍ണനായ ദൈവം സൃഷ്ടി നടത്തുമോ എന്ന ചോദ്യത്തിലൂടെ താങ്കളുടെതായ അപൂര്‍ണത കണ്ടെത്തുന്നു!?.

ദൈവ സര്‍വജ്ഞനല്ല എന്ന് തെളിയിക്കാന്‍, നിങ്ങളില്‍ ആരാണ് നന്നായി സല്‍കര്‍മം ചെയ്യുക എന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന സൂക്തത്തെ അവലംബിക്കുന്നു.!

കുറ്റവാളികളെ ശിക്ഷിക്കുമെന്നതിന് ദൈവത്തിന്റെ ക്രൂരത എന്ന് പേര് വെക്കുകയും ചെയ്തപ്പോള്‍ നിങ്ങളാരായി, ദൈവം ആരായി?!!. ഖുര്‍ആന്‍ എന്തായി, നിങ്ങളുടെ ലേഖനമെന്തായി?!!!.

യുക്തിയും ചിന്തയും അറിവും കൂടാതെ പിന്തുടരുന്നവര്‍ക്ക് താങ്കള്‍ ദൈവത്തെ കൊച്ചാക്കിയ മഹാദൈവമാണ്!!!. താങ്കളുടെ ലേഖനം ഖുര്‍ആനെ ഒന്നുമല്ലാതാക്കി മാറ്റിയ വേദവുമാണ്!!!.

പക്ഷെ ഇസ്‌ലാമിനെക്കുറിച്ച സമാന്യഅറിവും അല്‍പം യുക്തിയും ബുദ്ധിയും ഉപയോഗിക്കുന്നവര്‍ക്ക് അങ്ങനെ തോന്നുന്നില്ല എന്ന് പറയാനുള്ള അവകാശം ഞാന്‍ ഉപയോഗിച്ചുകൊള്ളട്ടേ.

CKLatheef said...

>>> പ്രിയ യുക്തി,

താങ്കള്‍ക്ക് നല്ല സംഭാവന ചെയ്യാവുന്ന ഒരു പ്ലാറ്റ്‌ഫോം നാവ് എന്ന പേരില്‍ http://tpmshameem.blogspot.com ഒരുക്കിയിട്ടുണ്ട്. യുക്തിവാദി വിശ്വാസി ചര്‍ച്ച മറ്റൊരു വീക്ഷണ കോണിലൂടെ അവിടെ നടക്കുന്നുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ സന്ദര്‍ശിക്കുക. <<<

അവിടെ നടക്കുന്ന ചര്‍ച അടിസ്ഥാനപരമായ വിഷയത്തിലാണ്. അത് ഇവിടെ നടത്തുന്ന പോലെ ഹരംകൊള്ളിക്കുന്ന വിഷയമാണ്. ആ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇവര്‍ക്ക് ഇങ്ങനെ അബദ്ധം എഴുന്നള്ളിക്കാന്‍ കഴിയുമായിരുന്നോ എന്നാലോചിക്കുക. അതിനാല്‍ ഇസ്‌ലാമിനെ എതിര്‍ക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ അബദ്ധത്തില്‍ പോലും അവിടെ പോകരുത്.

നിഷ്കളങ്കന്‍ said...

യുക്തി,

എന്താണ് മൌലികവാദം, ആരാണ് മൌലികവാദികള്‍?

ആരെക്കെയോ പറയുന്നത് കേട്ട് അത് പോലെ ഇവിടെ ഉപയോഗിച്ചു എന്നതല്ലാതെ സ്വന്തമായ വിലയിരുത്തല്‍ ഇക്കാര്യത്തില്‍ യുക്തിക്കോ യുക്തിവാദികള്‍ക്കോ ഉണ്ടോ? താങ്കള്‍ ഈ സംവാദത്തില്‍ തീര്‍ച്ചയായും മാന്യമായ ഇടപെടലാണ് ഇതുവരെ നടത്തിയത്‌ എന്നത്‌ അഭിനന്ദനാര്‍ഹമാണ്.

മൌലികവാദികള്‍ വൈജ്ഞാനികത്വരയെ അടിച്ചമര്‍ത്തി എന്നാണല്ലോ? എന്നാല്‍ ചരിത്രം പറയുന്നത് ഇസ്ലാം വൈജ്ഞാനികത്വരയെ പ്രോത്സാഹിപ്പിച്ചു എന്നാണു. മൌലികവാദം എന്നതിന്റെ നിര്‍വ്വചനം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ലോകത്ത്‌ ആ പദം രാഷ്ട്രീയപ്രേരിതമായാണ് പൊതുവില്‍ ഉപയോഗിക്കപ്പെടുന്നത്. താങ്കളുടെ വീക്ഷണം അറിഞ്ഞ ശേഷം മാത്രമേ ഉത്തരം നല്‍കാനാവൂ.

മുഹമ്മദലിയെ ഉദ്ധരിച്ചത് അദ്ദേഹം അവസാന വാക്കായത്‌ കൊണ്ടല്ല, മറിച്ചു ജബ്ബാര്‍ മാഷിന്‍റെ ശൈലിയില്‍ നിന്നും ഭിന്നമായി അദ്ദേഹം കാര്യങ്ങളെ മാന്യമായി അവതരിപ്പിക്കുന്നു എന്നതാണ്. ഇസ്ലാം ഉണ്ടാക്കിയ വൈജ്ഞാനിക ഉണര്വ്വിനെ കുറിച്ച് ഇനിയും ചര്‍ച്ചയാവാം.

മതം എന്നതിനോട് വിയോജിക്കുന്നു എന്നതിനര്‍ത്ഥം അതിന്‍റെ എല്ലാ നന്മകളെയും നാം കാണാതിരിക്കുക എന്നതല്ല. യുക്തിവാദം വെറും തര്‍ക്കവാദം മാത്രമായി മാറുവാന്‍ കാരണം ഈ സമീപന രീതിയാണ്. എതിര്‍ക്കുന്നതിനെ നീതി പൂര്‍വ്വം എതിര്‍ക്കാന്‍ അവര്‍ക്ക്‌ അറിയില്ല തന്നെ. യുക്തിവാദികള്‍ അന്ധവിശ്വാസികളാണ്. എതിര്‍ക്കുന്നതിനെ പഠിച്ചു എതിര്‍ക്കുന്നതിനു പകരം കണ്ണടച്ചു കേട്ടത് ഉരുവിടുക എന്ന അന്ധവിശ്വാസമാണ് അവരുടെ സമീപന രീതി. എന്‍ എം മുഹമ്മദലിയുടെ ലേഖനം താങ്കള്‍ വായിച്ചെടുത്ത രീതി തന്നെ താങ്കള്‍ വെച്ച് പുലര്‍ത്തുന്ന മുന്‍ധാരണ വ്യക്തമാക്കുന്നു. പഠനം ഇങ്ങിനെയാവാമോ?

CKLatheef said...

ജബ്ബാര്‍ മാഷിന് നന്ദിപറയാതെ പോകുന്നത് ശരിയല്ല. ഖുര്‍ആനില്‍ വൈരുദ്ധ്യമില്ല എന്ന എന്റെ പോസ്റ്റിന് പ്രതികരണമായി ഒരു പോസ്റ്റും ചര്‍ചയും സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ട്. ഈ വിഷയത്തില്‍ ഊന്നിനിന്ന് കൊണ്ട് എത്ര ദീര്‍ഘമായ ചര്‍ചചെയ്താലും അത് വൈരുദ്ധ്യമില്ല എന്ന അവകാശവാദം കൂടുതല്‍ വെളിപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ. ഖുര്‍ആന്‍ ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് എന്ന പോസിറ്റീവ് ചിന്താഗതി വെച്ചും അതൊന്ന് വായിച്ചുകൂടെ. ഒരു പുസ്തകം എന്തിന് വേണ്ടിയാണോ എഴുതപ്പെട്ടത് അതിന് വേണ്ടി വായിക്കുകയും. അതില്‍നിന്ന് ആ ഗ്രന്ഥം ലക്ഷ്യം വെക്കുന്നത് ലഭ്യമാകുന്നുണ്ടോ എന്ന് മനസ്സിലാക്കുകയും ചെയ്യുക എന്നതല്ലേ യുക്തിയുടെ തേട്ടം. അതല്ല; കഥവായിക്കുമ്പോള്‍ കവിതയുടെ പ്രാസവും ഭംഗിയും ആഗ്രഹിച്ച് വിമര്‍ശിക്കുന്നതില്‍ എന്തര്‍ത്ഥം.

CKLatheef said...

മനുഷ്യന് സന്‍മാര്‍ഗം ആവശ്യമുണ്ട്. അതെവിടെ നിന്ന് ലഭിക്കും?. ഒരു മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കാനും ധാര്‍മിക സദാചാരനിയമം നിര്‍മിക്കാനും മറ്റൊരു മനുഷ്യന് എന്തര്‍ഹത?. അതിനേക്കാള്‍ യുക്തിസഹവും മാന്യവുമല്ലേ മനുഷ്യസ്രഷ്ടാവായ ദൈവം മനുഷ്യനാവശ്യമായ വഴിയും കാണിച്ചുതന്നിട്ടുണ്ട് എന്ന് അംഗീകരിക്കാവുന്ന വല്ലതുമുണ്ടോ എന്ന അന്വേഷണം. ഒരു ഗ്രന്ഥം അതിന്റെ തുടക്കത്തില്‍ തന്നെ. 'ഇതാ ആ ഗ്രന്ഥം, ഇതില്‍ യാതൊരു സംശയത്തിനും അവകാശമില്ല. ധാര്‍മിക നിഷ്ഠ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സന്‍മാര്‍ഗ ദായകമാണ്' എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഒരു മനുഷ്യനെന്ന നിലക്ക് ആ വാദത്തില്‍ സത്യമുണ്ടോ എന്ന് അന്വേഷിച്ചുകൂടെ. സന്‍മാര്‍ഗമല്ല അതില്‍നിന്ന് ലഭിക്കുന്നത് ദുര്‍മാര്‍ഗമാണ് എന്ന് മനസ്സിലാകുന്നുവെങ്കില്‍ അതിനെ യുക്തിസഹമായി തുറന്ന് കാണിക്കുക. അതല്ലേ മനുഷ്യത്വത്തോട് യോജിക്കുന്നത്. അതിന് പകരം പ്രകോപനവും അക്ഷേപവും മനുഷ്യനെ മാറ്റാന്‍ കഴിയുന്ന രണ്ട് ടൂളുകളായി യുക്തിയും ശാസ്ത്രവും അടിത്തറയാണ് എന്നവകാശപ്പെടുന്ന ഒരു വിഭാഗം നിലപാടായി സ്വീകരിക്കുന്നതിലെ ശാസ്ത്രീയത എനിക്ക് മനസ്സിലാകുന്നില്ല. സാമൂഹ്യശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും പിന്തുണ ഈ നിലപാടിനുണ്ടോ?.

ലോകത്തിന് മാതൃകയായി നിശ്ചയിക്കപ്പെട്ടതിനാല്‍ പ്രവാചകന്റെ രഹസ്യവും പരസ്യവും ഗാര്‍ഹിവും വൈവാഹികവും സാമുഹികവുമായ ജീവിതമെല്ലാം പരിശോധിക്കാം വിയോജിക്കാം വിമര്‍ശിക്കാം. എന്നാല്‍ അതിന് അതിഭീഷണവും തെറ്റിദ്ധാരണാജനകവുമായ ചിത്രങ്ങള്‍ അവലംബിക്കുന്നതിന്റെ ന്യയമെന്താണ്. എന്നിട്ട് ഇവരാണ് മനുഷ്യസ്‌നേഹികളെന്ന് നാം സമ്മതിച്ചു കൊടുക്കുകയും വേണം. ഈ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് യുക്തിവാദി ബ്ലോഗില്‍നിന്ന് വിട്ടു നില്‍ക്കുന്നത്. സത്യാന്വേഷണത്തിനായി ഇത്തരം ബ്ലോഗുകളെ അവലംബിക്കുന്നവര്‍ക്ക് തെറ്റുപറ്റാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. അത്തരം ആളുകള്‍ ഇവിടെ വായനക്കാരായി വരും എന്ന് എനിക്ക് ചിന്തിക്കാനാവുന്നുമില്ല.

സത്യം മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ സ്വതന്ത്രമായ വായനയും ചിന്തയും യുക്തിയും പ്രയോഗിക്കട്ടെ. അപ്പോള്‍ മനസിലാകും എന്തുകൊണ്ട് യുക്തിവാദികള്‍ ഇത്രയധികം മലീമസമാക്കി അവതരിപ്പിക്കപ്പെടുന്ന ഒരു മതം ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മതമായി മാറുന്നുവെന്ന്!!.

എല്ലാവര്‍ക്കും നന്മ നേരുന്നു.

Subair said...

ഇസ്ലാം മതം സ്വീകരിച്ച ഏതാനും വ്യക്തികളുടെ ലിസ്റ്റ് ആലികോയ കൊടുത്തപ്പോള്‍ മറുപടിയായി കിട്ടിയ കമ്മന്റുകള്‍ ആണ് താഴെ:

ഇവരുടെ ഒക്കെ ഫോണ്‍ നമ്പരും അഡ്രസ്സും കൂടെ അറിയിക്കുമോ
ഒന്ന് വിളിച്ചു ചോതിച്ചിട്ടു പറയാമായിരുന്നു
..
അഞ്ഞൂറ്കോടി non-muslim ജനസംഖ്യയില്‍ നിന്നും മുഹമ്മദലി കാഷ്യസ് ക്ലേ യുടെ കാലം മുതല്‍ 56 പേരെങ്കിലും മുസ്ലിം ആയല്ലോ ? മൈക്കള്‍ ജാക്സനും മുസ്ലിമായി മിഖായീല്‍ ആയി എന്ന കേട്ടിരുന്നു. ദൈവീകം എന്നവകാശപ്പെടുന്ന ഒരു മതത്തിന്റെ ഗതികേട്.
===============


ഇവിടെ ആദ്യത്തെ ചോദ്യം ആലികോയ നല്‍കിയ ലിസ്റ്റിലെ ആളുകളുടെ credibility യെ ക്കുറിച്ചാണ് എന്ന് കരുതുന്നു. രണ്ടാമത്തെ കമ്മന്റ് കാരന്‍ ഉദ്ദേശിക്കുന്നത്, ഇസ്ലാം പ്രചരിക്കുന്നുണ്ട് എങ്കില്‍ അത് മുസ്ലിംകള്‍ കൂടുതലായി പെട്ട് പെരുകുന്നത് കൊണ്ട് മാത്രമാണ് എന്നും. ഈ രണ്ടു കാര്യങ്ങളെയും കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ അറിയപ്പപെടുന്ന പ്രതിഭാധനരും, ബുദ്ധി ജീവികളും ആയ പലരും ഇസ്ലാം പഠിച്ചറിഞ്ഞു സ്വീകരിക്കുകയും അതില്‍ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ random ആയിട്ടെടുത്ത അഞ്ചു ആളുകളുടെ "അഡ്രസ്‌" ഇവിടെ കൊടുക്കുന്നു. ഇവരെല്ലാം വിത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്നവരും വിത്യസ്ത കാലങ്ങളില്‍ ഇസ്ലാമിനെ പഠിച്ചറിഞ്ഞ് അത് സ്വീകരിച്ചതും, ഇസ്ലാമിനെ ക്കുറിച്ച് കനപ്പെട്ട ക്ലാസ്സിക്കുകള്‍ രചിച്ചവരും ആണ്.

1. മൊഹമ്മദ്‌ ആസദ്‌ (Leopold Weiss)

മൊഹമ്മദ്‌ അസദിനെ പ്രസിദ്ധനാക്കുന്നത് അദ്ദേഹത്തിന്‍റെ "മക്കയിലേക്കുള്ള പാത" എന്ന കൃതിയാണ്.മലയാളത്തില്‍ ഇത് എം യെന്‍ കാരശ്ശേരി പരിഭാഷപ്പെടുത്തി IPH പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക സാഹിത്യത്തിന് തെന്നെ മുതല്‍കൂട്ടാണ് ഈ കൃതി. The Messaage of Quran എന്നാ കൃതിയും അസദിന്‍റെതായുണ്ട്

ഇസ്ലാമിനെ ക്കുറിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍:

"Islam appears to me like a perfect work of architecture. All its parts are harmoniously conceived to complement and support each other; nothing is superfluous and nothing lacking; and the result is a structure of absolute balance and solid composure."
http://en.wikipedia.org/wiki/Muhammad_Asad

2. പിക്താള്‍ (Marmaduke Pickthall)

പിക്താള്‍ പ്രസിദ്ധനായ ഇന്ഗ്ലീഷ്‌ സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ആയിരിന്നു. വിശുദ്ധ ഖുര്‍ആന്‍ ഇന്ഗ്ലിഷിലെക്ക് പരിഭാഷപ്പെടുത്തിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഇന്ന് സ്മരിക്കപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ഇന്ഗ്ലിഷ് പരിഭാഷ ഇന്നും വ്യാപകമായി വായിക്കപ്പെടുന്നു.

http://en.wikipedia.org/wiki/Marmaduke_Pickthall

3. യഹ്യ എമെറിക്ക്

അമേരികക്കകാരനായ Yahiya Emerick, ക്രിസ്ത്യന്‍ പ്രോടസ്ടന്റ്റ്‌ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് ഇസ്ലാമിലേക്ക് വരുന്നത്. Islamic Foundation of North America എന്നാ സംഘടനയുടെ പ്രസിടന്റ്റ് ആണ്. ഇസ്ലാമിലേക്ക് വന്നതിനു ശേഷം ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഇദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ലോക പ്രശസ്തമായ അല്‍-അസ്ഹര്‍ ഇസ്ലാമിക സര്‍വകാലശാലയില്‍ പാഠപുസ്തകമായി അന്ഗീകരിച്ചിട്ടുണ്ട്. A complete idiot's guide to understanding Islam എന്ന പുസ്തകം ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങളെ സരളമായി വിവരിക്കുന്ന പുസ്തകം Yahiya Emerick രചിച്ചതാണ്.

http://en.wikipedia.org/wiki/Yahiya_Emerick

Subair said...

4.ജഫ്രി ലാന്ഗ്(Jeffrey Lang)

Jeffrey Lang അമേരിക്കയിലെ കന്‍സാസ് യൂണിവേര്‍സിറ്റിയില്‍ ഗണിതശാസ്ത്ര പ്രൊഫസ്സര്‍ ആയി ജോലി ചെയ്യുന്നു. Purdue University യില്‍ നിന്നും ഇദ്ദേഹം ഗണിതശാസ്ത്രത്തില്‍ doctarate ഉം എടുത്തിട്ടുണ്ട്. യുക്തിവാദത്തില്‍ നിന്നും ഇസ്ലാമിലേക്ക് വന്നയാളാണ് ജഫ്രി ലാന്ഗ്. Struggling to Surrender, Even agels ask തുടങ്ങിയ പുസ്തകങ്ങള്‍ Jeffrey Lang ന്‍റെതായിട്ടുണ്ട്. ഇതില്‍ Even agels ask എന്ന പുസ്തകം IPH മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

5.മുറാദ് ഹോഫ്മാന്‍ (Murad Wilfried Hofmann)

മുറാദ് ഹോഫ്മാന്‍ പ്രസിദ്ധനായ ജര്‍മന്‍ നയതന്ത്രജ്ഞനും സാമൂഹിക ശാസ്ത്രജ്ഞനും ആണ്. ഇദ്ദേഹം ലോക പ്രശസ്തമായ ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ doctarate എടുത്തിട്ടുള്ള വ്യത്ക്തിയാണ്. ഇസ്ലാമിനെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഹോഫ്മാന്‍. മുസ്ലിംകളും പാശ്ചാത്യ ലോകവും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ വരാറുണ്ട്. Central Council of Muslims in Germany എന്ന സംഘടയുടെ ഉപദേശകനായും മുറാദ് ഹോഫ്മാന്‍ പ്രവര്‍ത്തിക്കുന്നു.
http://en.wikipedia.org/wiki/Murad_Wilfred_Hofmann

മറ്റു ചില പേരുകള്‍ താഴെ കൊടുക്കുന്നു. ഇവരുടെ ക്രെടിബിലിടി അറിയാന്‍ ലിങ്കുകള്‍ പരിശോധിക്കുക

Bilal Philips

http://en.wikipedia.org/wiki/Bilal_Philips
http://www.bilalphilips.com/

Yvonne Ridley

http://en.wikipedia.org/wiki/Yvonne_Ridley
Official site: http://www.yvonneridley.org/

Siraj Wahaj

http://en.wikipedia.org/wiki/Siraj_Wahaj
Official site: http://www.imamswahhaj.com/

Abdul Raheem Green

http://en.wikipedia.org/wiki/Abdul_Raheem_Green
Official website: http://www.islamsgreen.org/ .

Yusuf Islam

http://en.wikipedia.org/wiki/Yusuf_Islam
Offical website: http://www.yusufislam.org.uk/

Yusuf Estes, PhD.
http://en.wikipedia.org/wiki/Yusuf_Estes
Official website: http://www.yusufestes.com/

Subair said...

ഇനി രണ്ടാമത്തെ പ്രശ്നം. ഇതല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മുസ്ലിംകള്‍ പെരുപ്പിച്ച് കാണിക്കുന്നതെല്ലേ എന്നതായിരിക്കും. യഥാര്‍ത്ഥത്തില്‍ പാശ്‌ചാത്യ ലോകത് കൂടുതല്‍ ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നുണ്ട് എന്നത് മുഖ്യധാര മാധ്യമങ്ങള്‍ അന്ഗീകരിക്കുന്നതാണ്. Times ല്‍ വന്ന ഒരു റിപ്പോര്‍ട്ട്‌ കാണുക.

The new study by Yahya (formerly Jonathan) Birt, son of Lord Birt, former director-general of the BBC, provides the first reliable data on the sensitive subject of the movement of Christians into Islam. He uses a breakdown of the latest census figures to conclude that there are now 14,200 white converts in Britain.
http://www.timesonline.co.uk/tol/news/uk/article1026534.ece

ഈ പഠനം നടത്തിയ Yahya (formerly Jonathan) Birt, BBC യുടെ മുന്‍ irector-general ന്‍റെ മകനും ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക്‌ വന്ന വ്യക്തിയുമാണ്.

രസകരമായ വസ്തുത പാശ്ചാത്യ ലോകത് ഇസ്ലാമിലേക്ക് കടന്ന് വരുന്നവരില ഭൂരിഭാഗവും വനിതകള്‍ ആണ് എന്നുള്ളതാണ്. (ഇസ്ലാം ഏറ്റവും അധികം സ്ത്രീ വിരുദ്ധമായ മതമാണ്‌ എന്നാണു പ്രചരണം എന്നോര്‍ക്കുക). മുസ്ലി പേരുള്ളവരെപോലും സംശയ ദൃഷിടിയോടു കൂടി നോക്കുന്ന, പാശ്ചാത്യ ലോകത്തെ ഇന്നത്തെ സാഹചര്യത്തില്‍, സ്ത്രീകള്‍(ഹിജാബ് ധരിക്കെണ്ടതിനാല്‍ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് തങ്ങളുടെ ഇസ്ലാമിക identity ഒളിച്ചു വെച്ച് പുറത്തു ഇറങ്ങാന്‍ കഴിയില്ല) കൂടുതലായി ഇസ്ലാമിലേക്ക് കടന്ന് വരുന്നത് പല പാശ്ചാത്യരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുക്കൊണ്ട് തെന്നെ ഇതിനെ ക്കുറിച്ച് പഠനങ്ങളും നടന്നിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങള്‍, താ താഴെകൊടുക്കുന്നു:

Women Embracing Islam: Gender and Conversion in the West
Author: Karin Van Nieuwkerk
Publisher: University of Texas Press

http://www.amazon.com/Women-Embracing-Islam-Gender-Conversion/dp/0292713029/ref=pd_sim_b_4
ഗൂഗിള്‍ ബുക്സില്‍ പ്രീവ്യൂ ഉണ്ട്.

താഴെ കൊടുത്ത പുസ്തകങ്ങളും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്

Islam Our Choice: Portraits of Modern American Muslim Women (Paperback)
http://www.amazon.com/Islam-Our-Choice-Portraits-American/dp/1590080181/ref=pd_sim_b_1

Becoming Muslim: Western Women's Conversions to Islam (Culture, Mind and Society) (Hardcover)
http://www.amazon.com/Becoming-Muslim-Western-Conversions-Culture/dp/1403976112/ref=sr_1_8?ie=UTF8&s=books&qid=1266557904&sr=1-8

Subair said...

Carol L. Anway എന്ന അമേരിക്കകാരി ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് "Daughters of Another Path: Experiences of American Women Choosing Islam?". ഈ പുസ്തകം online ല്‍ ഉണ്ട്. Link: "Daughters of Another Path: Experiences of American Women Choosing Islam?".

350 വനിതകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠനം ആണ് ആ പുസ്തകത്തില്‍. അതില്‍ അവര്‍ പറയുന്നത് നോക്കൂ.

"A growing number of American-born women in the United ' States and Canada have converted to Islam and call themselves Muslim like any other follower of Islam.
...
The educational level of the women responding ranges from high school graduate to doctorate. Fifty-three percent hold a bachelor's degree or above. Thirty-five percent of the women have B.A. or B.S. degrees, 12 percent have M.A. or M.S. degrees and 6 percent have MD. or Ph.D. degrees. At the time they responded, seven of the women were college students working toward a higher degree.

The age range was from twenty-one to forty-seven years of age with 40 percent of the respondents in their twenties, 48 percent in their thirties, and 12 percent in their forties. The number of years the women have been Muslim ranged from six months to twenty-two years. Those who have been Muslim six months to three years constitute 32 percent; four to six years, 24 percent; and seven to ten years, 20 percent. Twenty-four percent of the respondents have been Muslim eleven years or longer with the two longest at nineteen years and twenty-two years.

Approximately 40 percent of the women work outside the home either part-time or full-time, two women have their own in- home businesses, and 12 percent are working toward college degrees. One-half are full-time homemakers with 25 percent of those choosing to home school their children of school age. Although 75 percent of the women have children, not all of the children are of school age. Forty-seven percent send their children to public schools, 11 percent have children enrolled in non- Muslim private schools, 26 percent have children in Islamic schools, and 26 percent home school. ..." ..

സുധീര്‍_ഓയൂര്‍ said...

സുബൈര്‍

ഇസ്ലാമിന്റെയും ഖുര്‍ആന്റെയും പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി ഇസ്ലാം ഉപേക്ഷിച്ചവരുടെ ലിസ്റ്റും
അതെ വിക്കിയില്‍ നിന്ന് തന്നെ കിട്ടും

http://en.wikipedia.org/wiki/List_of_former_Muslims

സുധീര്‍_ഓയൂര്‍ said...

2+2 = ? എന്ന ചോദ്യത്തിനു 15 എന്ന് ഉത്തരം പറഞ്ഞു (ഖുറാനെ രേക്ഷിക്കാന്‍ വേണ്ടി ), വാചക കസര്‍ത്ത് നടത്തുകയും ചോതിച്ചവരെ ആക്ഷേപിച്ചും രേക്ഷപെടാനുള്ള ശ്രേമം ആണ് ലെത്തീഫും അലികൊയയും ഒക്കെ നടത്തുന്നത് .

നിങ്ങള്‍ പാടി പുകഴ്ത്തി നടക്കുന്ന ഖുരന്റെയും , മുഹമ്മദിന്റെയും കൊള്ളരുതായ്മകള്‍ കൂടി പറയുമ്പോള്‍ എന്തിനാ നിങ്ങള്‍ ഇങ്ങനെ വികാരം കൊള്ളുകയും ഭീഷണി പെടുത്തുകയും ഒക്കെ ചെയ്യുന്നത് .

ഇസ്ലാം ലോകത്ത് പ്രചരിക്കുന്നു എന്ന് പറഞ്ഞു വിളിച്ചു കൂകുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങളോട് സഹാതാപം തോനുന്നു . ലോകജെനത എത്ര അവജ്ഞയോടെ യാണ് ഇസ്ലാമിനെ പുച്ചിച്ചു തള്ളുന്നത്.നിങ്ങളുടെ വാചക കസര്‍ത്ത് കൊണ്ടെന്നും അത് മറച്ചു വെക്കാന്‍ കഴിയില്ല . ഇസ്ലാം ഉണ്ടായി എന്ന് പറയപ്പെടുന്ന ഇരുണ്ട കാലഖട്ടം അല്ല ഇന്നത്തേത് . ഖുറാനിലെ പൊള്ളത്തരങ്ങള്‍ മനസിലാകാന് ഉതകും വിതം ലോകവും മനുഷ്യരും മാറിയത് അറിയുനില്ലേ .
ഇനിയെങ്കിലും വലിച്ചു എറിഞ്ഞു കൂടെ നിങ്ങളുടെ ഈ പഴഞ്ചന്‍ വേദങ്ങള്‍

ചിന്തകന്‍ said...


ഇസ്ലാമിന്റെയും ഖുര്‍ആന്റെയും പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി ഇസ്ലാം ഉപേക്ഷിച്ചവരുടെ ലിസ്റ്റും
അതെ വിക്കിയില്‍ നിന്ന് തന്നെ കിട്ടും


@സുധീര്‍
ഇസ്ലാം ഉപേക്ഷിക്കുന്നവര്‍ ഉണ്ടോ ഇല്ലേ എന്നതല്ലല്ലോ ഇവിടെ പ്രശ്നം. സുധീറും ജബ്ബാറുമൊക്കെ ആ ഗണത്തില്‍ പെടുന്നവര്‍ തന്നെയാണ്. പിന്നെയെന്തിന് വിക്കിയില്‍ പോകണം?

ഇസ്ലാം പ്രചരിച്ചത് പെറ്റുപെരുകി മാത്രമാണെന്നും, അതില്‍ ഖുര്‍ആ‍ന്റെ പങ്ക് വട്ട പൂജ്യമാണെന്നും പ്രസ്ഥാവിച്ച ജബ്ബാറിന്റെ പ്രസ്ഥാവനക്കുള്ളതാണ് ആലിക്കോയ മാഷിന്റെയും സുബൈറിന്റെയും മറുപടികള്‍....

ഇസ്ലാം ബോധ്യപെടാത്തവര്‍ക്ക് പുറത്ത് പോകാനുള്ള സ്വാതന്ത്രവുമുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് സുധീര്‍ നല്‍കിയിരിക്കുന്നത്. മുസ്ലീമിന്റെ മക്കളായി ജനിച്ചവര്‍ മുസ്ലീമല്ലാതെ ജീവിച്ചു മരിക്കുന്നുണ്ടെന്നതിനും.

ചിന്തകന്‍ said...

നിങ്ങള്‍ പാടി പുകഴ്ത്തി നടക്കുന്ന ഖുരന്റെയും , മുഹമ്മദിന്റെയും കൊള്ളരുതായ്മകള്‍ കൂടി പറയുമ്പോള്‍ എന്തിനാ നിങ്ങള്‍ ഇങ്ങനെ വികാരം കൊള്ളുകയും ഭീഷണി പെടുത്തുകയും ഒക്കെ ചെയ്യുന്നത് .

ഇവിടെ ആരും വികാരം കൊണ്ടില്ലല്ലോ സുധീറെ... ആരെങ്കിലും സുധീറിനെ ഭീഷണി പെടുത്തിയോ? പച്ചക്കള്ളം മുഖത്തു നോക്കി പറയുന്നതിനാണോ യുക്തിവാദം എന്നു പറയുന്നത്?

Subair said...

ഇസ്ലാമിന്റെയും ഖുര്‍ആന്റെയും പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി ഇസ്ലാം ഉപേക്ഷിച്ചവരുടെ ലിസ്റ്റും
അതെ വിക്കിയില്‍ നിന്ന് തന്നെ കിട്ടും
================


അത് കൊണ്ട്????????

സുധീര്‍ യുക്തിവാദിയാണോ ? എന്തിനാണ് ഇത്ര അന്ധമായ വിരോധം? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചിട്ട് അതിന് വേണ്ടേ മറുപടി എഴുതാന്‍ ?.

ഞാന്‍ ഇസ്ലാമിനെ വിമര്‍ശിച്ച, അതല്ലെങ്കില്‍ ഇസ്ലാം ഉപേക്ഷിച്ച മുസ്ലിം നാമധാരികള്‍ ആരും ഇല്ല എന്ന് പറഞ്ഞിട്ടില്ല. എന്തിന് വികിപീഡിയ, ഇ എ ജബ്ബാറും, സൈത് മുഹമ്മദ്‌ ആനക്കയവും, ഹമീദും, കരശ്ശേരിയും എല്ലാം ഒളിഞ്ഞും തെളിഞ്ഞും ഇത് ചെയ്യുന്നുണ്ട്. പാശ്ചാത്യ രാജ്യത് Ayaan Ali Hisri പോലെയുള്ളവരും ഉണ്ട്.

ഇസ്ലാമിനെ വിമര്‍ശിക്കുന്ന മുസ്ലിം നാമധാരികളും അല്ലാത്തവരും ആയ ആളുകള്‍ ഉള്ളത് കൊണ്ടാണ് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടി വന്നതും. പക്ഷെ ഞാന്‍ ഇവിടെ കാണിക്കാന്‍ ശ്രമിച്ചത് ഇസ്ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വിരുദ്ധമായി ധാരാളം ബുദ്ധിജീവികളെ ഇസ്ലാം ആകര്‍ഷിക്കുന്നു എന്നതാണ്. പ്രതേകിച്ചും ഇസ്ലാമിനെതെരെ ഏറ്റവും അധികം പ്രോപഗണ്ടകല്‍ നടക്കുന്ന പാശ്ചാത്യ ലോകത് ഇസ്ലാമിന് സ്വീകാര്യത ലഭിക്കുന്നു. അതെ പോലെതെന്നെ ചിന്താ ശേഷിയുള്ള ധാരാളം പാശ്ചാത്യ വനിതകള്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നുണ്ട്. താങ്കള്‍ ഇത് നിഷേധിക്കുന്നുണ്ടോ ? ഇസ്ലാം ഇത്രമാത്രം പിന്തിരരിപ്പെനാണെങ്കില്‍, ഇസ്ലാമിനെതിരെ ഏറ്റവും അധികം
പ്രചാരരണം നടക്കുന്ന, പൂര്‍ണമായ മത ചിന്താ സ്വാതന്ത്ര്യമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ ഇസ്ലാം, നശിക്കുകയായിരുന്നില്ലേ വേണ്ടത് ?? അല്ലെങ്കില്‍ കുറഞ്ഞ പക്ഷം അതിന്‍റെ ജന പ്രീതി കുറയുകയെങ്കിലും വേണ്ടേ? ഇതാണ് ചോദ്യം. എന്ത് കൊണ്ട് ഇന്നും അനേകായിരം പേരെ ഇസ്ലാം ആകര്‍ഷിക്കുന്നു? എന്ത് കൊണ്ട് ക്രിസ്തുമതത്തെയും കവച്ച് വച്ച്കൊണ്ട് അത് അവിടെ വളരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കറിയാംമ കാനഡയിലും അമേരികയിലും ഒക്കെ മുന്‍കാലങ്ങളില്‍ നിന്നും വിത്യസ്തമായി, ഷോപിംഗ് മാള്ലുകളിലും പാര്‍ക്കുകളിലും മറ്റും ഹിജാബ് ധരിച്ച വനിതകളെ കാണാന്‍ പ്രയാസമില്ല എന്ന്.

ചിന്തകന്‍ said...

ലോകജെനത എത്ര അവജ്ഞയോടെ യാണ് ഇസ്ലാമിനെ പുച്ചിച്ചു തള്ളുന്നത്.

ഇങ്ങനെയൊക്കെയുള്ള ഒരു പ്രസ്ഥാവന ഇറക്കുമ്പോള്‍ അതിന് പറ്റിയ ഒരു കണക്ക് സുധീറിന്റെ കയ്യില്‍ കാണുമല്ലോ... തെളിവോടെ അതിവിടെ അവതരിപ്പിക്കു...’

വികാരം കൊള്ളുന്നത് ആര്‍ക്കാണെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. :)

Subair said...

ലോകജെനത എത്ര അവജ്ഞയോടെ യാണ് ഇസ്ലാമിനെ പുച്ചിച്ചു തള്ളുന്നത്
==============


നോക്കൂ, ആരാണ് വികാരം കൊള്ളുന്നത്‌ എന്ന്?

ഇത് വെറുതെ പറഞ്ഞാല്‍ പോര,ഈ പ്രസ്താവനക്ക് അവലംബമായി എന്തെങ്കിലും സൂചനകളോ തെളിവുകളോ താങ്കള്‍ നല്‍കണം.

CNN ല്‍ വന്ന ഒരു റിപ്പോര്‍ട്ടിന്റെ ഹെഡിംഗ് ഇങ്ങനെയാണ്.

Fast-growing Islam winning converts in Western world

അതില്‍ പറയുന്നത് നോക്കൂ.

The second-largest religion in the world after Christianity, Islam is also the fastest-growing religion. In the United States, for example, nearly 80 percent of the more than 1,200 mosques have been built in the past 12 years.
http://www.cnn.com/WORLD/9704/14/egypt.islam/

നോക്കൂ സുധീര്‍, ഇതൊരു സൂചനയാണ്, പാശ്ചാത്യ ലോകത് ഇസ്ലാം വളരുന്നു എന്നതിന്‍റെ. താങ്കള്‍ ചെയ്യുന്നത് വികാരാവേശിതനായി നിഷേധ പ്രസ്താവന നടത്തുക എന്നത് മാത്രമാണ്.

Subair said...

ചിന്തകന്‍,

താങ്കളുടെ മറുപടി =വായിച്ചപ്പോള്‍ തോന്നി, താങ്കളും ഞാനും ഒരേ പോലെ ചിന്തിക്കുന്നു എന്ന്!. നന്ദി.

രണ്ടു കൂട്ടര്‍ക്കും ഈ വിഷയത്തില്‍ പറയാനുള്ളത് പറഞ്ഞു എന്ന് കരുതുന്നതിനാല്‍, ഞാന്‍ ഇത് ഇവിദെ൩ അവസാനിപ്പിക്കുന്നു.

വിചാരം said...

ചിന്തകന്‍ said... ഈ കണ്ണു തുറക്കുന്നതിന് മുമ്പ് വിഷം കുത്തിവെക്കുന്നതെങ്ങനെയെന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാം :)
A)..ചിന്തകന്റെ നാട്ടിലുണ്ടോന്നറിയില്ല എന്നാൽ എന്റെ നാട്ടിലുള്ള ഒരു ഏർപ്പാട് കുഞ്ഞ് ജനിച്ച് കണ്ണൊന്ന് ശരിക്കും തുറക്കുനതിന് മുൻപ് തന്നെ അവന്റെ ചെവിയിൽ ബാങ്ക് വിളിയ്ക്കും ഇതിനെയാണ് വിഷം കുത്തി വെയ്ക്കുക എന്നു പറയുന്നത് എന്റെ ചിന്തകാ…അതിന് ശേഷം രക്ഷിതാക്കളുടെ വക ഖുർആൻ ആനയാണ് ചേനയാണ് അതിനെ ധിക്കരിച്ചാൽ നരഗത്തിൽ പോവേണ്ടി വരും അങ്ങനെ ബ്രയിൻ വാഷ് അവിടെ തുടങ്ങും പിന്നെ മദ്രസ്സാ മൌലവിമാരുടെ വക പൊട്ടത്തരങ്ങൾ വേറെ ഇങ്ങനെയുള്ള പഠനത്തിൽ നിന്ന് ഒരു മുസ്ലിം രക്ഷപ്പെട്ട് നല്ലൊരു മനുഷ്യനാവണമെങ്കിൽ അവനിത്തിരി ധൈര്യവും ബുദ്ധിയും ഉണ്ടാവണം അല്ലെങ്കിൽ മരണം വരെ ഒരു കഴുതയായി ജീവിതം അവസാനിപ്പിയ്കേണ്ടി വരും (ഓ:ടോ..അവിടെ എല്ലാവർക്കും സുഖമല്ലേ ?, എല്ലാവരും ഒരുമിയ്ക്കാറുണ്ടോ).

വിചാരം said...

നല്ല കാര്യം..
ആദ്യം യൂണികോഡ് ടൈപിങ്ങൊക്കെ ഒന്ന് പഠിച്ച് മലയാളം അക്ഷരങ്ങളും വാക്യങ്ങളും വൃത്തികേടക്കാതെ എഴുതാന്‍ പഠിക്കൂ. എന്നിട്ട് പോരെ മറ്റുള്ളവരോട് പഠിക്കാന്‍ ആവശ്യപെടുന്നത്?..... ചിന്തകാ ഇത് ഒരല്പം കടന്നു പോയതുകൊണ്ടായിരിക്കും ചിന്തകൻ തന്നെ ഒരു വാക്ക് തെറ്റിച്ചെഴുതി “സംവദിക്കാന്‍ ""അത്പം"" വിവരമൊക്കെ വേണ്ടെ സുധീറെ...“

വിചാരം said...

ബ്ലോഗിലെ 8 വർഷത്തെ അനുഭവം കൊണ്ട് മനസ്സിലാക്കിയത്, വിശ്വാസി തന്റെ വിശ്വാസത്തിലെ ഒരു തെറ്റും അംഗീകരിക്കില്ല ആരെങ്കിലും വല്ല ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിച്ചാൽ പിന്നെ അവനെ അനോണിയായി വന്ന് ആക്രമിയ്ക്കും, അവസാനം എവിടേയും അവസാനിക്കാതെ നല്ല ചർച്ചയെ കൊല്ലും …
ജബ്ബാർ മാഷോട് ഒരു അഭ്യർത്ഥന .. മാഷേ എന്തിനാ താങ്കളുടെ വിലപ്പെട്ട സമയത്തെ മതാന്ധരോട് സംവദിച്ച് ഇല്ലാതാക്കുന്നത്, ഇവർക്കൊരിക്കലും ഈ ചീഞ്ഞു നാറിയ ഇസ്ലാം തത്ത്വസംഹിദയിൽ നിന്ന് പുറത്ത് വരാനൊക്കില്ല, ഇവർ സ്വയം ചിന്തിയ്ക്കാൻ കഴിയുന്നതിന് മുൻപ് തന്നെ ഇസ്ലാമത വിശ്വാസികളായവരാണ്, ഇവരുടെ ചിന്താശേഷിയെ ആകെമൊത്തത്തിൽ ഇല്ലായ്മ ചെയ്തിട്ടാണ് ഇവരുടെ മനസ്സിൽ വിഷ വിത്ത് പാകിയിട്ടുള്ളത്, ഇതിനെ മറി കടക്കണമെങ്കിൽ ഇവർ വായനയുടെ ലോകത്ത് വിരാജിക്കണം, എല്ലാ മതങ്ങളെ കുറിച്ചും വിശദമായി പഠിക്കണം, യുക്തിപരമായി സ്വയം ചിന്തിയ്ക്കണം എങ്കിൽ ഇവരുടെ മനസ്സിൽ വെളിച്ചം വിതറനാവും അല്ലാതെ സംവാദംകൊണ്ടിവരുടെ മനസ്സിലേക്ക് സത്യവെളിച്ചം വീശാനാവില്ല 1400 വർഷം മുൻപുള്ള മണ്ടൻ ചിന്തകൾ ശരിയല്ലാന്ന് ഇവർക്ക് സ്വയം തോന്നണം അല്ലാതെ ഒരു രക്ഷയുമില്ല.

CKLatheef said...

>>> A)..ചിന്തകന്റെ നാട്ടിലുണ്ടോന്നറിയില്ല എന്നാൽ എന്റെ നാട്ടിലുള്ള ഒരു ഏർപ്പാട് കുഞ്ഞ് ജനിച്ച് കണ്ണൊന്ന് ശരിക്കും തുറക്കുനതിന് മുൻപ് തന്നെ അവന്റെ ചെവിയിൽ ബാങ്ക് വിളിയ്ക്കും ഇതിനെയാണ് വിഷം കുത്തി വെയ്ക്കുക എന്നു പറയുന്നത് എന്റെ ചിന്തകാ…അതിന് ശേഷം രക്ഷിതാക്കളുടെ വക ഖുർആൻ ആനയാണ് ചേനയാണ് അതിനെ ധിക്കരിച്ചാൽ നരഗത്തിൽ പോവേണ്ടി വരും അങ്ങനെ ബ്രയിൻ വാഷ് അവിടെ തുടങ്ങും പിന്നെ മദ്രസ്സാ മൌലവിമാരുടെ വക പൊട്ടത്തരങ്ങൾ വേറെ ഇങ്ങനെയുള്ള പഠനത്തിൽ നിന്ന് ഒരു മുസ്ലിം രക്ഷപ്പെട്ട് നല്ലൊരു മനുഷ്യനാവണമെങ്കിൽ അവനിത്തിരി ധൈര്യവും ബുദ്ധിയും ഉണ്ടാവണം... <<<

വിചാരം എല്ലായ്‌പോഴും ആവര്‍ത്തിക്കുന്ന ഒരു വാദമാണിത്. സ്വന്തം ധൈര്യവും ബുദ്ധിയും അതില്‍നിന്ന് വായനക്കാര്‍ മനസ്സിലാക്കണം എന്നാണ് പരോക്ഷമായി ആവശ്യപ്പെടുന്നത്. അതെന്തെങ്കിലുമാകട്ടേ.

അതൊടൊപ്പമുള്ള ഒരു സംശയം, എന്തേ മനുഷ്യ വര്‍ഗം ഇത്ര ധൈര്യവും ബുദ്ധിയുമില്ലാത്തവനായി. ഇവിടെ മുസ്‌ലിമായി പിറന്ന് അതിന്റെ ചിട്ടകളനുസരിച്ച് നടക്കുന്ന ഒരു വിശ്വാസിയെക്കാള്‍ വിചാരത്തിനെന്ത് സംഭാവനയാണ് സമൂഹത്തിന് ചെയ്യാന്‍ കഴിഞ്ഞത്. മതം പ്രതിലോമപരമായിരുന്നെങ്കില്‍ മനുഷ്യരില്‍ 90%ലധികം ഒരു മതം തെരഞ്ഞെടുത്തതെന്ത്. ജനിച്ചപ്പോള്‍ കുത്തിവെച്ചു എന്നത് യുക്തിശൂന്യമായ ഒരു ആരോപണമല്ലേ. യുക്തിവാദമനുസരിച്ച് മനുഷ്യരിലെ ലക്ഷോപലക്ഷം തലമുറ കഴിഞ്ഞുപോയല്ലോ വിശ്വാസികളെ പോലെ നല്ല ഒരു വിഭാഗം മതരഹിതരായി മാറിയിരുന്നെങ്കില്‍ വിശ്വാസം കുത്തിവെച്ച അതേ സ്ഥാനത്ത് മതനിഷേധം കുത്തിവെച്ചും തങ്ങളുടെ സന്താനങ്ങളെ മതവിരുദ്ധരായി വളര്‍ത്താമായിരുന്നല്ലോ. അതല്ല തങ്ങളുടെ മതവിരുദ്ധത തങ്ങളുടെ കുട്ടികളില്‍ വേണ്ട എന്ന തലമുറകളായി മതവിരുദ്ധര്‍ തീരുമാനിച്ചതാണോ. എങ്കില്‍ സ്വന്തം മക്കളോട് അതിലും വലിയ ക്രൂരത അവര്‍ക്ക് ചെയ്യാന്‍ കഴിയുമോ
പലയുക്തിവാദികള്‍ക്കും എല്ലാക്കുത്തിവെപ്പും പരീക്ഷിച്ചിട്ടും സ്വന്തം സന്താനപരമ്പരകളെയും ഭാര്യമാരെയും യുക്തിവാദമെന്ന മതനിഷേധത്തിന് ലഭിക്കാതെ പോയതെന്ത്. മദ്രസാ മൗലവിമാര്‍ക്ക് പകരം സൈതുമുഹമ്മദിന്റെയും ജബ്ബാര്‍മാഷിന്റെയും പുസതകം വായിപ്പിച്ച് പരിഹരിക്കാന്‍ ശ്രമിച്ചുകൂടെ.

CKLatheef said...

>>> ജബ്ബാർ മാഷോട് ഒരു അഭ്യർത്ഥന .. മാഷേ എന്തിനാ താങ്കളുടെ വിലപ്പെട്ട സമയത്തെ മതാന്ധരോട് സംവദിച്ച് ഇല്ലാതാക്കുന്നത്, ഇവർക്കൊരിക്കലും ഈ ചീഞ്ഞു നാറിയ ഇസ്ലാം തത്ത്വസംഹിദയിൽ നിന്ന് പുറത്ത് വരാനൊക്കില്ല, ഇവർ സ്വയം ചിന്തിയ്ക്കാൻ കഴിയുന്നതിന് മുൻപ് തന്നെ ഇസ്ലാമത വിശ്വാസികളായവരാണ്, ഇവരുടെ ചിന്താശേഷിയെ ആകെമൊത്തത്തിൽ ഇല്ലായ്മ ചെയ്തിട്ടാണ് ഇവരുടെ മനസ്സിൽ വിഷ വിത്ത് പാകിയിട്ടുള്ളത്, ഇതിനെ മറി കടക്കണമെങ്കിൽ ഇവർ വായനയുടെ ലോകത്ത് വിരാജിക്കണം, <<<

ജബ്ബാര്‍മാഷിന്റെ ഈ ചര്‍ചയെങ്കിലും യുക്തിവാദികളുടെയും അതൊടൊപ്പം അനോണികളായി പ്രത്യക്ഷപ്പെട്ട ഇസ്ലാം വിദ്വേഷികളുടെയും പിടുത്തത്തില്‍നിന്ന് പോയി എന്നതിന്റെ തെളിവാണ് വിചാരത്തിന്റെ ഈ വരികള്‍.

വിഷവിത്ത് ചെറുപ്പത്തില്‍ തന്നെ നട്ടതാണല്ലോ പ്രശ്‌നം. യുഗങ്ങളായി മതനിഷേധികള്‍ മതവിശ്വാസകളോടോപ്പം ഉണ്ട്. ബുദ്ധിയും ചിന്തയും വായനയുമൊക്കെ സ്വയം അവകാശപ്പെടുന്നവര്‍. എന്നാല്‍ അതിന്റെയൊന്നും സ്വാധീനം എഴുത്തിലോ വാചകങ്ങളിലോ പ്രവൃത്തിയിലോ കാണിക്കാത്തവര്‍. പ്രവൃത്തിയില്‍ കാണിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ വിലപിക്കേണ്ടി വരുമായിരുന്നില്ല. മതനിഷേധമാണ് മനുഷ്യത്വം എന്ന ഉറപ്പുണ്ടായിരുന്നെങ്കില്‍ ആ നന്മ ചെറുപ്പത്തില്‍ തന്നെ മറ്റുകുത്തിവെപ്പുകളോടൊപ്പം നല്‍കുമായിരുന്നു. വൈകി പോയിട്ടില്ല. ഇപ്പോള്‍ വിശ്വാസികളായ വരെ വിടുക അവര്‍ക്ക് ബുദ്ധിയില്ല. ഇനി സ്വന്തം മക്കളില്‍ പരീക്ഷിക്കുക. അങ്ങനെ അടുത്ത തലമുറയെങ്കിലും മതരഹിതമായി മനുഷ്യത്വം വിളയുന്ന സമൂഹമായി പൂത്തുല്ലസിക്കട്ടേ. ലാല്‍സലാം.

Subair said...

ഒരാളുടെ എഴുത്തും, സംസാരവും അയാളുടെ സംസ്കാരത്തെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെ ക്കുറിച്ചും പറഞ്ഞു തരുന്നു എന്നാണല്ലോ. വിചാരം എന്ന പേരില്‍ എഴുതിയ ഒരാളുടെ കമ്മന്റുകള്‍ ആണ് താഴെ. ബ്ലോഗ്‌ ലോകത്ത് ഇതര "യുക്തിവാദികളു" മായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ കമ്മന്റുകളെ മാന്യം എന്ന് തെന്നെ വിളിക്കാം എന്നത് ശരിയാണ്. പക്ഷെ അങ്ങേയറ്റം പ്രതിപക്ഷ ബഹുമാനത്തോടും, സംസ്കാരത്തോടും കൂടി മാന്യമായി സംവദിക്കുന്ന ലതീഫ്‌ , ആലികോയ പോലെയുല്ലവരോട്, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും, അതി വൈകാരികതയുടെയും ഭാഷയില്‍ സംസ്കാരശൂന്യമായി പ്രതികരിക്കുന്ന വിചാരത്തെപോലെയുള്ളവര്‍, ഇനി മുതല്‍ സ്നേഹത്തെയും സഷിഷ്ണുതെയും പെറ്റി പറയരുത് എന്നോരപെക്ഷയുണ്ട്. ഇത്രയും വൃത്തി കെട്ട ഭാഷയില്‍ വ്യക്തിഹത്യ നടത്തുന്നവര്‍, മനുഷ്യ സാഹോടരത്തെ ക്കുറിച്ചു പറയുന്നത്, വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തെക്കാള്‍ പരിഹാസ്യമാണ്.

ജബ്ബാർ മാഷ് & യരലവ … മതാന്ധരായ ആലികോയ,നാജ്, നിഷ്കളങ്കൻ, കുരുത്തം കെട്ടവൻ, എന്നിവരോട് സംവദിക്കുന്നതിന് പകരം വല്ല കഴുതകളെ കെട്ടിയിട്ട് വല്ലതും പറഞ്ഞുകൊടുക്കുകയാണെങ്കിൽ ഒരല്പം ബുദ്ധി അവയ്ക്കെങ്കിലും വന്നേനേ.. മണ്ടൻ ബുദ്ധൂസ് ആയ ആലികോയയാണോ ഇപ്പോഴത്തെ ബ്ലോഗിലെ പുന്ധിതൻ, ഇവന്റെയൊക്കെ ശിക്ഷ്യത്വം സ്വീകരിക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ … തീർത്തും ലജ്ജാവഹം. അല്ലയോ മണ്ട ശിരോമണികളായ ആലിക്കോയയയും ശിങ്കിടികളുമേ…. ഒരു സംശയം … നിങ്ങടെ ഖുർആൻ പറഞ്ഞത് ഇങ്ങനെ
..

എടോ മണ്ട ശിരോമണി ഖുറാനെ പോലെ ഒരു ഫക്ക് സാധനത്തെ പറ്റി ചിന്തിച്ച് സമയം കളയാതെ എം,ടിയുടെ വല്ല നോവലും വായിച്ച് സമയത്തെ ഉപയുക്തമാക്കൂ സകോദരാ…

...മതാന്ധരോട് സംവദിച്ച് ഇല്ലാതാക്കുന്നത്, ഇവർക്കൊരിക്കലും ഈ ചീഞ്ഞു നാറിയ ഇസ്ലാം തത്ത്വസംഹിദയിൽ നിന്ന് പുറത്ത് വരാനൊക്കില്ല,


മുകളില്‍ എഴുതിയ കമ്മന്റുകള്‍ ഇട്ട വ്യക്തിയെ

CKLatheef said...

Sudheer Oyur said..

>>> 2+2 = ? എന്ന ചോദ്യത്തിനു 15 എന്ന് ഉത്തരം പറഞ്ഞു (ഖുറാനെ രേക്ഷിക്കാന്‍ വേണ്ടി ), വാചക കസര്‍ത്ത് നടത്തുകയും ചോതിച്ചവരെ ആക്ഷേപിച്ചും രേക്ഷപെടാനുള്ള ശ്രേമം ആണ് ലെത്തീഫും അലികൊയയും ഒക്കെ നടത്തുന്നത് .

നിങ്ങള്‍ പാടി പുകഴ്ത്തി നടക്കുന്ന ഖുരന്റെയും , മുഹമ്മദിന്റെയും കൊള്ളരുതായ്മകള്‍ കൂടി പറയുമ്പോള്‍ എന്തിനാ നിങ്ങള്‍ ഇങ്ങനെ വികാരം കൊള്ളുകയും ഭീഷണി പെടുത്തുകയും ഒക്കെ ചെയ്യുന്നത് . <<<

പ്രിയ സുധീര്‍,

താങ്കളെ കാളിദാസന്‍ എന്ന അനോണിയോട് ബന്ധപ്പെടുത്തി സംസാരിക്കേണ്ടി വന്നതില്‍ പ്രയാസമുണ്ട്. അതല്ല താങ്കളെങ്കില്‍ അത് താങ്കളെ സംബന്ധിച്ചിടത്തോളം പ്രകോപനപരമായിരിക്കും എന്നറിയാത്തതല്ല. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞതിന് ശേഷം തന്നെയാണ്. താങ്കളുടെ വെറികമന്റുകളെ അവഗണിക്കേണ്ടതാണെന്ന സൂചന നല്‍കിയത്.

ഞാന്‍ താങ്കളെ മേല്‍ പറയപ്പെട്ട പ്രകാരം ധരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ പദങ്ങളും പ്രയോഗങ്ങളും മാത്രമല്ല അതേ ശൈലിയും പിന്തുടര്‍ന്നതുകൊണ്ടാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും താങ്കള്‍ക്കുണ്ട്. അതെന്തന്നാല്‍ അദ്ദേഹം ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി സംസാരിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ല ഒരൊറ്റ അജണ്ട ഇസ്്‌ലാമിനെകുറച്ച് പരിഹസിക്കണം കോച്ചാക്കാന്‍ ശ്രമിക്കണം. പ്രവാചകന്റെ കഴുത്തിന് തന്നെ പിടിക്കണം ചര്‍ചയേതെന്ന് പ്രസക്തമല്ല. പിന്നെ ഖുര്‍ആനെ പൊത്തകം എന്നേ പറയാവൂ. മതത്തിന് വേണ്ടി സംസാരിക്കുന്നവരൊക്കെ മതതീവ്രവാദികളാണ്. പിന്നെ വികാരം കൊള്ളുക മുഖംമൂടി എന്നിങ്ങിനെ ഇടക്ക് പറയണം. ആകെയുള്ള ഒരു വ്യത്യാസം ടൈപിംഗിലെ അക്ഷരത്തെറ്റ് മാത്രമാണ്. അതുകൊണ്ട് എന്താണ് ഇസ്‌ലാം എന്ന സംപൂര്‍ണ മതം ഞങ്ങള്‍ ഉപേക്ഷിച്ചിട്ട് ചെയ്യേണ്ടതെന്ന് വ്യക്തമായി പറഞ്ഞ് കാളിദാസനില്‍നിന്ന് ഭിന്നനാകുക. അല്ലെങ്കില്‍ ആ നിലക്ക് തന്നെ കണ്ട് താങ്കളെ അവഗണിക്കാനെ കഴിയൂ.

മനുഷ്യത്വത്തെ ഏറെ പരിഗണിച്ച ഒരു ദര്‍ശനത്തിന്റെ ആളുകളോട് നിങ്ങള്‍ ഇസ്ലാം വലിച്ചെറിഞ്ഞ് മനുഷ്യരാകൂ എന്ന് പറയുന്നത് മനസ്സിലാക്കാനാവുന്നില്ല.

ചിന്തകന്‍ said...

ജബ്ബാർ മാഷോട് ഒരു അഭ്യർത്ഥന .. മാഷേ എന്തിനാ താങ്കളുടെ വിലപ്പെട്ട സമയത്തെ മതാന്ധരോട് സംവദിച്ച് ഇല്ലാതാക്കുന്നത്,

പ്രിയ വിചാരം
അഭിനന്ദനീയമായ ചോദ്യം...സമൂഹത്തില്‍ എന്തൊക്കെ നന്മകള്‍ ചെയ്യാന്‍ കിടക്കുന്നു!!!

--‘യുക്തിവാദം‘ എന്ന മഹത്തായ വ്യസ്ഥിതിയെ കുറിച്ച് സമൂഹത്തെ പഠിപ്പിക്കാം.

--ഒരു നേരത്തെയെങ്കിലും ഭക്ഷണത്തിനു വേണ്ടി കഷ്ടപെടുന്ന ഒരു പാട് പേര്‍ സമൂഹത്തിലുണ്ട് അവര്‍ക്ക് ഒരു നേരത്തെയെങ്കിലും ആഹാരം കണ്ടെത്തുന്നതിന് സഹായിക്കാം.

---പ്രകൃതി വിരുദ്ധ വികസനത്തിന്റെ പേരില്‍ നീതി നിഷേധിക്കപെട്ട ഒരു പാട് പേരുണ്ട് നാട്ടില്‍ അവരുടെ നീതിക്ക് വേണ്ടി സമരം ചെയ്യാം.

--കേറികിടക്കാന്‍ വീടില്ലാത്ത എത്രയോ പേര്‍ നാട്ടിലും പരിസരത്തുമുണ്ട്.. അവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു കൂരയുണ്ടാക്കാന്‍ സഹായിക്കാം.....

ഇങ്ങനെ നൂറ്കണക്കിന് കാര്യങ്ങള്‍ മനുഷ്യത്വത്തിന് വേണ്ടി ചെയ്യാന്‍ ഇവിടെ ഉണ്ട്.


എന്നാല്‍, മതങ്ങളെയെല്ലാം കൊന്നൊടുക്കുന്നതാണ് മനുഷ്യത്വം എന്നും, അതിനെ മണ്ണടിയിപ്പിച്ചാല്‍ മാത്രമേ ഇവിടെ മനുഷ്യസ്നേഹം ഉണ്ടാവാന്‍ പോകുന്നുള്ളൂ എന്നും വാദിച്ചു നടക്കുന്ന ഊഡായിപ്പ് വാദക്കാര്‍ക്ക് ഇതിനൊക്കെ എവിടെയാ സമയം?


യുക്തിയെ തൃപ്തിപെടുത്താന്‍ ഏറ്റവും കുറഞ്ഞത് പറയുന്നത് സത്യസന്ധമായിരിക്കണം എന്നെങ്കിലും മനസ്സിലാക്കാ‍ന്‍ കഴിയാത്ത ഒരു വിഭാഗത്തിന് താങ്കള്‍ സൂചിപിച്ച നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ല വിചാരം. ഇത് കാട്ടായം! :)

നിഷ്കളങ്കന്‍ said...

"വിചാരം" പഠിച്ചത്രയും ലോകം ഞാന്‍ പഠിച്ചോ എന്ന് അറിയില്ല. എട്ടു വര്‍ഷത്തെ ബ്ലോഗ്‌ പരിചയം എനിക്കില്ല. എന്നാലും ഒന്നറിയാം. സോവിയറ്റ് യൂനിയന് എന്നൊരു സംഭവം മസ്ജിദുകള്‍ ചര്‍ച്ചുകള്‍ എല്ലാം അടച്ചു പൂട്ടിയത്രേ, മതത്തെ മുഴുവന്‍ ഒരു വഹയാക്കി.

എന്നിട്ടെന്തായി? ഇരുമ്പുമറ തകര്‍ന്നപ്പോള്‍ മനുഷ്യന്‍ ദൈവത്തെയും മതത്തെയും തേടി പോയി. അതാണ്‌ മനുഷ്യന്‍റെ യഥാര്‍ത്ഥ പ്രകൃതം. സോവിയറ്റ്‌ യൂണിയന്‍ മാത്രമാക്കേണ്ട, ലോകം മുഴുവന്‍ പഠിച്ചോ, അത് തന്നെയാണ് അവസ്ഥ.

വിഷം കുത്തിവെക്കുന്ന യുക്തിവാദം ഗതിപിടിക്കാത്തത് അത് പ്രകൃതിവിരുദ്ധമായതു കൊണ്ട് തന്നെയാണ്. ചെറുപ്പം മുതലേ പരിണാമസിദ്ധാന്തം പഠിപ്പിച്ചിട്ടും പരീക്ഷക്ക്‌ എഴുതാന്‍ വേണ്ടിയല്ലാതെ ആരും അത് ഗൌരവത്തില്‍ എടുക്കാത്തത്‌ എന്ത് കൊണ്ടാണ് വിചാരം?

കമ്മ്യൂണിസ്റ്റ്‌ ബ്ലോക്കുകളില്‍ നിരീക്ഷരത്വം ചെറുപ്പം മുതലേ കുത്തിവെച്ചിട്ടും എന്തേ മനുഷ്യന്‍ മതവും തേടി പോയത്‌?

അബ്ദുല്‍ അലി said...

ജബ്ബാർ മാഷെ,

വ്യാകരണതെറ്റ്‌ മാത്രമല്ല, ആ വചനത്തിൽ അക്ഷരത്തെറ്റുമുണ്ട്‌. കണ്ണട മാറ്റി നോക്കൂ. സൂക്ഷിച്ച്‌.

കഷ്ടം.

വിചാരം,

എംടിയുടെയും തകഴിയുടെയും നോവലുകൾ വായിച്ചാണോ ഖുർആൻ വിമർശിക്കാൻ ടിക്കറ്റെടുത്ത്‌ വന്നത്‌!!!

ബാങ്ക്‌ വിഷമാണെങ്കിൽ, അത്‌ നിരോധിക്കാൻ ശ്രമിക്കൂ സുഹൃത്തെ.

സാജൻ,

യുക്തിവാദികളുടെ ചിലവിൽ, യേശുവിനെ ക്രൂശിക്കല്ലെ സഹോദര. കുരിശ്‌വിറ്റ്‌ അവർ നിങ്ങൾക്ക്‌ കുരിശ്‌ പണിയും. എങ്കിലും കിടക്കട്ടെ നബിക്കിട്ട്‌ രണ്ടെണ്ണം അല്ലെ.

ea jabbar said...

പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമെന്ന് തോന്നാവുന്ന ഇത്തരം സൂക്തങ്ങളില്‍ ഒരു വൈരുദ്ധ്യവും അതിന്റെ ആശയത്തില്‍ കാണപ്പെടുന്നില്ല എന്ന് മാത്രമല്ല. ആ കാര്യം വ്യക്തമാക്കാന്‍ അങ്ങിനെത്തന്നെ പറയുകയല്ലാതെ മാര്‍ഗവുമില്ല.

----
ആശയത്തില്‍ തന്നെയാണു വൈരുദ്ധ്യമുള്ളത്.

“നിങ്ങളില്‍ ആര്‍ ഇച്ഛിക്കുന്നുവോ , അവര്‍ക്കു നേര്‍മാര്‍ഗ്ഗം പ്രാപിക്കാം; എന്നാല്‍ അല്ലാഹു ഇച്ഛിച്ചാലല്ലാഠെ നിങ്ങള്‍ ഇച്ഛിക്കുന്നതല്ല.“
ഇത് കുര്‍ ആനിലുള്ള ഒരു വാക്യമാണ്. ഈ ഒറ്റ വാക്യം തന്നെ രണ്ടറ്റവും പരസ്പരവിരുദ്ധമാണ്. മനുഷ്യര്‍ക്ക് അവരുടെ ഇച്ഛ പ്രകാരം പ്രവര്‍ത്തിക്കാം, പക്ഷെ അവരുടെ ഇച്ഛ അല്ലാഹുവിന്റെ ഇച്ഛയാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ ഉത്തരവാദിത്തം മനുഷ്യനും. അതിന്റെ കാരണക്കാരന്‍ ദൈവവും ആണെന്നു വ്യക്തം. അല്ലാഹുവിന്റെ ഇച്ഛക്കനുസരിച്ചു മാത്രം ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന മനുഷ്യപ്പാവകളെ ഇതേ അല്ലാഹു ശിക്ഷിക്കുമെങ്കില്‍ ആ അല്ലാഹു എങ്ങനെ കാരുണ്യവാന്‍ എന്ന വിശേഷണത്തിനര്‍ഹനാകും?
വൈരുദ്ധ്യം ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞു വന്ന ലതീഫും മറ്റു സുഹൃത്തുക്കളും ‘പയറഞ്ഞാഴി‘ പറഞ്ഞും മറ്റു സൈറ്റുകളിലേക്കു റഫര്‍ ചെയ്തും വിഷയം മാറ്റിയും ഇസ്ലാമിലേക്കു വന്ന മഹാന്മാരുടെ ലിസ്റ്റ് ഹാജറാക്കിയും മറ്റും ഒഴിയുന്നതെന്തുകൊണ്ട്?

CKLatheef said...

>>> വൈരുദ്ധ്യം ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞു വന്ന ലതീഫും മറ്റു സുഹൃത്തുക്കളും ‘പയറഞ്ഞാഴി‘ പറഞ്ഞും മറ്റു സൈറ്റുകളിലേക്കു റഫര്‍ ചെയ്തും വിഷയം മാറ്റിയും ഇസ്ലാമിലേക്കു വന്ന മഹാന്മാരുടെ ലിസ്റ്റ് ഹാജറാക്കിയും മറ്റും ഒഴിയുന്നതെന്തുകൊണ്ട്? <<<

താങ്കളിവിടെ പരാമര്‍ശിച്ച സൂക്തത്തെക്കുറിച്ച് പറയാനുള്ളത്ര പറയുകയും ചോദിക്കാനുള്ളതെല്ലാം കേട്ട് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. അപ്പൂട്ടനടക്കമുള്ളവര്‍ മാന്യമായി സംവാദത്തിലിടപെടുകയും ഉന്നത നിലവാരത്തില്‍ സംവാദത്തിന് അവസരം ഒരുക്കുകുയം ചെയ്തിട്ടുണ്ട്. താങ്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഞങ്ങളുടെ ആരുടെയും കുറ്റമല്ല. ഇനിയും അത് ചര്‍വിത ചര്‍വണം നടത്താന്‍ ഞാന്‍ ഒരുക്കമല്ല. ഇതൊക്കെ വായിച്ചിട്ട് ഞാന്‍ പറഞ്ഞത് തെറ്റും ഉരുണ്ടുകളിയും, താങ്കള്‍ രണ്ട് വാക്കില്‍ പറഞ്ഞത് ശരിയുമാണ് എന്ന് തോന്നുന്നവര്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് വിശ്വസിച്ചു കൊള്ളട്ടേ എന്നേ എനിക്ക് പറയാനുള്ളൂ. സകല ജനത്തേയും എല്ലാം ബോധ്യപ്പെടുത്താം എന്ന് പ്രവാചകന് പോലും സാധിക്കാത്ത കാര്യമാണ്. എങ്കിലും നിഷ്പക്ഷര്‍ക്ക് മനസ്സിലാക്കാന്‍ ആവശ്യമായത്രയും പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതാ ഇവിടെയും അതുതന്നെയാണ് വിഷയം.

ea jabbar said...

= ഉദാഹരണം ഉഗ്രന്‍! ഈ ഉദാഹരണത്തിന്‍റെ സ്പിരിറ്റ് അല്‍പ്പം പോലും ചോര്‍ന്നു പോകാത്തവിധം, അതിന്ന് പാകമാകും വിധമുള്ള വൈരുദ്ധ്യങ്ങള്‍, ഖുര്‍ആനില്‍ നിന്ന് ചൂണ്ടിക്കാണിക്കുക.
------
അല്ലാഹു തന്നെയാണു മനുഷ്യനെ വഴി പിഴപ്പിക്കുന്നത് എന്നു പറയുന്ന കുര്‍ ആന്‍ അല്ലാഹു കാരുണ്യവാനാണെന്നും പറയുന്നു. “കാരുണ്യവാന്‍ “ എന്ന വാക്കിനു നാം വിവക്ഷിക്കുന്ന അര്‍ത്ഥം വെച്ച് നോക്കിയാല്‍ ഇത് കാരുണ്യവാന്റെ പ്രവൃത്തിയല്ല. ക്രൂരവിനോദക്കാരന്റെ പ്രവൃത്തിയാണ്.
പിന്നെ അല്ലാഹുവിന്റെ കാരുണ്യത്തിനു വേറെ അര്‍ത്ഥമാണെന്നും അതു നമുക്കു മനസ്സിലാവില്ല എന്നുമാണു മറുപടിയെങ്കില്‍ - അതു ഞാന്‍ പറഞ്ഞ ചക്കയ്ക്കൊക്കുന്ന വാദമാണ്. അല്ലാഹുവിന്റെ ചക്ക നമ്മുടെ മാങ്ങ തന്നെ എന്ന വ്യാഖ്യാനക്കസര്‍ത്ത്.
ഇത് വൈരുദ്ധ്യത്തെ വൈരുദ്ധ്യമല്ലാതാക്കാനുള്ള ഒരു വൃഥാശ്രമം മാത്രമേ ആകുന്നുള്ളു. ലതീഫ് സമ്മതിക്കും പോലെ പ്രകടമായിത്തന്നെ കാണുന്ന വൈരുദ്ധ്യം ഇവിടെ ഉണ്ട്.

ea jabbar said...

ലതീഫേ പ്രകടമായ വൈരുദ്ധ്യം ഉണ്ടെന്നു ബോധ്യമായിട്ടും കുര്‍ ആനില്‍ വൈരുദ്ധ്യമില്ല. അതു കുര്‍ ആന്റെ ദൈവീകതയ്ക്കു തെളിവാണ് എന്നു വാദിക്കുന്നതു നിങ്ങള്‍ തന്നെയാണ്. ഇവിടെ വൈരുദ്ധ്യം ഇല്ല എങ്കില്‍ എന്താണു വൈരുദ്ധ്യം എന്നതുകൊണ്ടു നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്ന് ഉദാഹരണസഹിതം ഒന്നു വ്യക്തമാ‍ക്കുക. എന്നിട്ടാകാം ചര്‍ച്ച.

ea jabbar said...

എങ്കിലും നിഷ്പക്ഷര്‍ക്ക് മനസ്സിലാക്കാന്‍ ആവശ്യമായത്രയും പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
---
നിഷ്പക്ഷര്‍ക്കെല്ലാം മനസ്സിലായി കുര്‍ ആനില്‍ വൈരുദ്ധ്യമുണ്ടെന്ന്. വിശ്വാസികള്‍ക്കു പിന്നെ മന്‍സ്സിലാകേണ്ട ആവശ്യമില്ലല്ലോ. അവര്‍ക്കു വിശ്വസിച്ചാല്‍ മതി. ഞാനും എന്നെപ്പോലെ നിരവധി പേരും മതവിശ്വാസം ഉപേക്ഷിച്ചത് ഇതുപോലുള്ള വൈരുദ്ധ്യങ്ങള്‍ കണ്ടതുകൊണ്ടാണ്. തൃപ്തികരമായ ഒരു മറുവാദവും ഇന്നു വരെ കാ‍ണാന്‍ കഴിഞ്ഞിട്ടുമില്ല.

CKLatheef said...

ജബ്ബാര്‍ മാഷ് പറഞ്ഞതിന്റെ ചുരുക്കം ഖുര്‍ആനിലൂടെ അറിയിച്ച് തന്ന മാര്‍ഗത്തിന് വിരുദ്ധമായ മാര്‍ഗം തെരഞ്ഞെടുക്കാന്‍ കാരണം ഖുര്‍ആനാണ് എന്നതാണല്ലോ. അതില്‍ പ്രത്യേകിച്ച് അത്ഭുതത്തിന് വകയൊന്നുമില്ല. നോക്കുക ഒരേ സംഗതി ചിലര്‍ക്ക് ദൈവിശ്വാസം വര്‍ദ്ധിക്കുന്നതിനും ചിലര്‍ക്ക് നിഷേധം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നതെങ്ങനെയെന്ന്:

'കൊതുകിനെയോ അതിനെക്കാള്‍ നിസ്സാര വസ്തുക്കളെയോ ഉപമയാക്കാന്‍ അല്ലാഹു ഒട്ടും ലജ്ജിക്കുന്നില്ല. സത്യം അംഗീകരിക്കുന്നവരാകട്ടെ, ആ ഉപമകള്‍ കണ്ട്, അത് തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമെന്നറിയുന്നു. നിഷേധികളോ, അവ കേള്‍ക്കുമ്പോള്‍ പറയുന്നത്, `ഇത്തരം ഉപമകള്‍കൊണ്ട് അല്ലാഹുവിനെന്തുകാര്യം?` എന്നത്രെ. ഇവ്വിധം ഒരേ വചനത്തിലൂടെതന്നെ അല്ലാഹു പെരുത്തുപേരെ വഴികേടിലാക്കുകയും പെരുത്തുപേരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ അവന്‍ വഴികേടിലകപ്പെടുത്തുന്നത് ധിക്കാരികളെ മാത്രമാകുന്നു;' (2:26)

നിഷ്കളങ്കന്‍ said...

ജബ്ബാര്‍ മാഷ്‌ പറഞ്ഞു:

ഞാനും എന്നെപ്പോലെ നിരവധി പേരും മതവിശ്വാസം ഉപേക്ഷിച്ചത് ഇതുപോലുള്ള വൈരുദ്ധ്യങ്ങള്‍ കണ്ടതുകൊണ്ടാണ്. തൃപ്തികരമായ ഒരു മറുവാദവും ഇന്നു വരെ കാ‍ണാന്‍ കഴിഞ്ഞിട്ടുമില്ല.

///////

അപ്പോള്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍ ഇപ്പോഴും ഇസ്ലാം മതം സ്വീകരിക്കുന്നതോ? എന്നെ പോലുള്ള പലര്‍ക്കും മാഷ്‌ പറയുന്ന വൈരുധ്യം ഒട്ടും തോന്നാത്തതോ? ഒത്തിരി യുക്തിവാദികള്‍ ഇസ്ലാം മതം സ്വീകരിച്ചു ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നതോ?

ലോകം കേരളത്തോളം ചെറുതാണോ?

എല്ലാവരും മാഷെ പോലെ "യുക്തി" ഉള്ളവരാണോ?

നമ്മുടെ ജഫ്രി ലാംഗ് ഒക്കെ ജബ്ബാര്‍ മാഷ്ടെ അത്ര വരില്ലല്ലോ

ചിന്തകന്‍ said...


നിഷ്പക്ഷര്‍ക്കെല്ലാം മനസ്സിലായി കുര്‍ ആനില്‍ വൈരുദ്ധ്യമുണ്ടെന്ന്.


ആരാണീ നിഷ്പക്ഷര്‍? യുക്തിവാദികളോ? നാവെടുത്താല്‍ കളവു പറഞ്ഞു തങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ നടക്കുന്നവരോ? ഇസ്ലാമിനോടെനിക്ക് തീര്‍ത്താല്‍ തീരാത്ത പകയാണെന്ന് പറഞ്ഞ് സ്വയം പരിചയപെടുത്തുന്നവരോ?

ഈ പോസ്റ്റില്‍ താങ്കള്‍ നിരത്തിയ പ്രധാന വാദങ്ങള്‍ക്കെല്ലാം ഇവിടെ വ്യക്തമായ മറുപടി തന്നിട്ടുണ്ട്.

ദൈവേച്ചയും മനുഷ്യേച്ഛയും എന്ന വിഷയം പലതവണ ചര്‍ച്ച ചെയ്തതാണ് അപ്പോഴൊക്കെ വ്യക്തമായ മറുപടിയും തന്നതാണ്.

വിദ്വേഷവും പകയുമായി നടക്കുന്നവര്‍ ഇതൊന്നും അങ്ങീകരിച്ച് കൊള്ളണമെന്നില്ല.


ea jabbar said..
മറ്റു സൈറ്റുകളിലേക്കു റഫര്‍ ചെയ്തും വിഷയം മാറ്റിയും ഇസ്ലാമിലേക്കു വന്ന മഹാന്മാരുടെ ലിസ്റ്റ് ഹാജറാക്കിയും മറ്റും ഒഴിയുന്നതെന്തുകൊണ്ട്?


പച്ച നുണകള്‍ തട്ടിവിടുന്നതിന് യാതൊരു മനപ്രയാസവുമില്ലേ ഈ യുക്തിവാദികള്‍ക്ക്...
ea jabbar said..: "മുസ്ലിംങ്ങള്‍ ലോകത്തു പെറ്റു പെരുകുന്നതിന് കുര്‍ ആന്‍ ആണോ കാരണം? ലോകമാകെ ഈ മതം വ്യാപിച്ചതെങ്ങനെയെന്ന് ചരിത്രം നമ്മെ അറിയിക്കുന്നു. അതില്‍ കുര്‍ ആനിന്റെ സ്വാധീനം വട്ടപ്പൂജ്യമാണ്."

ജബ്ബാറിന്റെ ഈ പ്രസ്ഥാവനക്ക് മറുപടിയായിട്ടാണ് ആലിക്കോയ മാഷ് ഖുര്‍ആന്റെ സ്വാധീനത്താല്‍ ഇസ്ലാം സ്വീകരിച്ച ആളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

ഒരു വിഷയത്തില്‍ പോസ്റ്റിടുകയും അതിന് മറുപടി പറയപ്പെട്ടാല്‍ മറ്റു പലതിലേക്കും ചാഞ്ചാടി കളിക്കുകയും ചെയ്യുന്ന ഈ സ്വഭാവം നിര്‍ത്തിയാല്‍ ഒരു പക്ഷേ ചര്‍ച്ച വിഷയാധിഷ്ടിതമായി മുന്നോട്ട് പോകും...

ഇപ്പോഴത്തെ വിഷയം ദൈവേച്ഛയും മനുഷ്വേച്ഛയും തമ്മിലുള്ളതാണ്. ഈ വിഷയത്തില്‍ ഉറച്ച് നിന്ന് മാന്യമായ ഭാഷയില്‍ സംവദിക്കാനുള്ള ചങ്കൂറ്റമുണ്ടോ ജബ്ബാര്‍, താങ്കള്‍ക്ക്?

CKLatheef said...

"പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമെന്ന് തോന്നാവുന്ന ഇത്തരം സൂക്തങ്ങള്‍" എന്ന് ഞാന്‍ പറഞ്ഞത് "പ്രകടമായ വൈരുദ്ധ്യം" എന്നാക്കി. അത് രണ്ടും ഒന്നാണോ. നിങ്ങള്‍ പൊക്കിപിടിക്കുന്ന സൂക്തങ്ങളില്‍ ഞാന് പറഞ്ഞതേ ഉള്ളൂ. വിശദമാക്കാം.

താങ്കള്‍ക്ക് വേണ്ടിയല്ല ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പറയട്ടേ. അതിന് മുമ്പ് നിഷ്പക്ഷരുടെ മൊത്തം കുത്തക താങ്കള്‍ ഏറ്റെടുക്കാതെ കുറച്ചൊക്കെ വിശ്വാസികള്‍ക്കും നല്‍കണേ എന്നരപേക്ഷയുണ്ട്. താങ്കള്‍ നല്‍കിയ സൂക്തം തന്നെ ചര്‍ച ചെയ്യാം.

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

സാങ്കല്പിക സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ഒരു സാങ്കല്പിക ദൈവം മലക്ക് എന്ന വിചിത്ര സാങ്കല്പിക ജീവിയില്‍ കൂടി മുഹമ്മദ് എന്ന മനുഷ്യനു നല്‍കി എന്ന്‍ അദ്ദേഹം അവകാശപ്പെടുന്ന സൂക്തങ്ങളാണ് ഇസ്‌ലാമിന്റെ ഉറച്ച അടിത്തറ. ആലിക്കോയ അവകാശപ്പെടുന്ന ഉറപ്പുള്ള ഈ അടിത്തറ "സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" പരിശോധനക്ക് വിധേയമാക്കിയാല്‍ തകര്‍ന്നു

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

സാങ്കല്പിക സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ഒരു സാങ്കല്പിക ദൈവം മലക്ക് എന്ന വിചിത്ര സാങ്കല്പിക ജീവിയില്‍ കൂടി മുഹമ്മദ് എന്ന മനുഷ്യനു നല്‍കി എന്ന്‍ അദ്ദേഹം അവകാശപ്പെടുന്ന സൂക്തങ്ങളാണ് ഇസ്‌ലാമിന്റെ ഉറച്ച അടിത്തറ. ആലിക്കോയ അവകാശപ്പെടുന്ന ഉറപ്പുള്ള ഈ അടിത്തറ "സംശയത്തോടെയും വിമര്‍ശനബുദ്ധിയോടെയും" പരിശോധനക്ക് വിധേയമാക്കിയാല്‍ തകര്‍ന്നു

CKLatheef said...

ഇനിയും നിങ്ങള്‍ എങ്ങോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്? ഇത് ലോകര്‍ക്കൊക്കെയുമുള്ള ഉദ്ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്. നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ.

ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ചചെയ്യേണ്ടത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും അവന്റെ ഇഛയും ദൈവേഛയും എങ്ങനെ ബന്ധപ്പെടുന്നുവെന്നതാണ്. ഈ സൂക്തം നല്‍കിയതിന് ശേഷം ദൈവം കാരുണ്യവാനാണോ എന്ന് ചോദിക്കുന്നത്. ഈ സൂക്തത്തിന്റെ പ്രത്യക്ഷ വിവക്ഷയെക്കുറിച്ചു പോലും ധാരണയില്ല എന്നതിന് തെളിവാണ്.

നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ ഉദ്‌ബോധനം സ്വീകരിച്ച് അതിന് സാധ്യമാണ് എന്നാണ് ആദ്യം പറഞ്ഞത്. അത് സാധ്യമാണോ അല്ലേ എന്ന് സ്വയം ചിന്തിക്കുക. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ചതുകൊണ്ട് ഒന്നും നടക്കുന്നില്ല എന്നാണ്. ഇതിലെവിടെയാണ് വൈരുദ്ധ്യം. പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മനുഷ്യേഛയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് അത് സംഭവിക്കുന്നത് ദൈവേഛയുടെ അടിസ്ഥാനത്തിലാണ്. അപ്പോഴാണ് ദൈവിക പരമാധികാരം പൂര്‍ണമാകുന്നത്. അല്ലാതെ ആര് ഇഛിച്ചാലും ദൈവേഛക്ക് വിധേയമായല്ലാതെ കാര്യങ്ങള്‍ നടക്കുന്നെങ്കില്‍ അത് ദൈവത്തിന്റെ അപൂര്‍ണതക്കുള്ള ഒന്നാം തരം തെളിവാണ്. എന്നുവെച്ചാല്‍ മനുഷ്യന്റെ ഇഛവരെ ദൈവേഛക്ക് വിധേയമാണ്. (cont.)

ea jabbar said...

ഇവിടെ വൈരുദ്ധ്യം ഇല്ല എങ്കില്‍ എന്താണു വൈരുദ്ധ്യം എന്നതുകൊണ്ടു നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്ന് ഉദാഹരണസഹിതം ഒന്നു വ്യക്തമാ‍ക്കുക.

CKLatheef said...

'അതായത്, ഒരുവന്‍ സന്മാര്‍ഗബോധം ഉള്‍ക്കൊള്ളുക എന്നത് അവന്റെ ഇച്ഛയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന കാര്യമല്ല; മറിച്ച്, അവന് സന്മാര്‍ഗബോധമുള്‍ക്കൊള്ളാന്‍ ഉതവിയേകണമെന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ ആര്‍ക്കും സന്മാര്‍ഗബോധമുണ്ടാകൂ. ഈ യാഥാര്‍ഥ്യം മറ്റു വാക്കുകളില്‍ ഇങ്ങനെ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു: അടിമയുടെ ഒരു കര്‍മവും അവന്റെ ഇച്ഛകൊണ്ടുമാത്രം പ്രത്യക്ഷമാകുന്നില്ല. അടിമയുടെ ഇച്ഛ ദൈവേച്ഛയുമായി യോജിക്കുമ്പോഴേ ഏതു കര്‍മവും പ്രാവര്‍ത്തിക രൂപം പ്രാപിക്കൂ. വളരെ സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഇത് മനസ്സിലാകാത്തതുമൂലം മനുഷ്യബുദ്ധി തപ്പിത്തടഞ്ഞു വീഴേണ്ടിവന്നിട്ടുള്ളത് കുറച്ചൊന്നുമല്ല. സംക്ഷിപ്തവാക്കുകളില്‍ അതിങ്ങനെ മനസ്സിലാക്കാവുന്നതാണ്: ഭൌതികലോകത്ത് ഓരോ വ്യക്തിക്കും അയാളാഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള കഴിവ് ലഭിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചസംവിധാനമാകെ താറുമാറായിപ്പോകുമായിരുന്നു. ദൈവേച്ഛ മറ്റെല്ലാ ഇച്ഛകള്‍ക്കും ഉപരിയായി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് ഈ പ്രപഞ്ചവ്യവസ്ഥ ഇവ്വിധം നിലനില്‍ക്കുന്നത്. മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്. തനിക്ക് സന്മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.' (Thafheemul Quran)

ഇതില്‍നിന്ന് കാര്യം വളരെ വ്യക്തമാണ്. ഈ രുപമല്ലാതെ മറ്റെന്ത് രൂപം പറഞ്ഞാലും അതില്‍ ദൈവത്തിന്റെ അറിവില്ലായ്മ, അവന്റെ നിയന്ത്രണവും യുക്തിയുമില്ലായ്മ എന്നിവയെല്ലാം സംഭവിക്കും. പിന്നെ ഒരു പ്രശ്‌നമുള്ളത്. ഒരു നിഷേധിക്ക് ഇങ്ങനെ വാദിക്കാം. 'എന്ത് ചെയ്യാം എനിക്ക് വിശ്വസിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ദൈവം എന്നെ അപ്രകാരം ആഗ്രഹിക്കാന്‍ അനുവദിക്കുന്നില്ല ' എന്ന് പറയാനുള്ള പ്രത്യക്ഷത്തിലുള്ള ഒരു ന്യായമാണ്. എന്നാല്‍ അദ്ദേഹത്തിന് തന്നെ ഇങ്ങനെയും ചിന്തിക്കാം. ദൈവം എനിക്ക് നന്മയാണ് ഉദ്ദേശിക്കുന്നത് അതിനാല്‍ ഞാന്‍ അന്വേഷിക്കുകയും സത്യം കണ്ടെത്തുകയും അങ്ങനെ അവന്‍ എനിക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം കരസ്ഥമാക്കുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ ദൈവത്തിന്റെ ക്രൂരത ഇതില്‍ എവിടെയാണ്. ജബ്ബാര്‍ വിശ്വസിക്കാന്‍ ആത്മാര്‍ഥമായി ഉദ്ദേശിച്ചാല്‍ അത് നടപ്പാകുക തന്നെ ചെയ്യും. വല്ല വിധേനയും നിയന്ത്രണവിധേയമല്ലാത്ത കാരണങ്ങളാല്‍ അതിന് സാധിക്കാതെ പോയാല്‍ ദൈവം പൊറുത്തുതന്നേക്കും. എങ്ങനെയായാലും ദൈവത്തിന്റെ ക്രൂരതയായി ഇതിനെ കാണണമെങ്കില്‍ പ്രവാചകന്റെ കാലത്ത് അബൂജഹ് ല്‍ ചെയ്ത പോലെ തന്റെ ജീവിത വ്രതം നിഷേധിക്കലും ഇസ്ലാമിനെ തകര്‍ക്കലുമാണ് (നടപ്പില്ലെങ്കിലും) ആണെന്ന് കരുതണം.

CKLatheef said...

>> ഇവിടെ വൈരുദ്ധ്യം ഇല്ല എങ്കില്‍ എന്താണു വൈരുദ്ധ്യം എന്നതുകൊണ്ടു നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്ന് ഉദാഹരണസഹിതം ഒന്നു വ്യക്തമാ‍ക്കുക. <<

പ്രപഞ്ചവിധാതാവയ അല്ലാഹു ഉദ്ദേശിച്ചതല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞത് ഏത് തരം വൈരുദ്ധ്യമാണ് എന്ന് പറയേണ്ടത് നിങ്ങളാണ്. കാരണം ഇവിടെ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞത് നിങ്ങളാണ്.

>>> മാവില്‍ ചക്ക യാണു കായ്ക്കുക എന്നൊരിടത്തും അതല്ല മാവില്‍ മാങ്ങയാണു കായ്ക്കുക എന്നു വേറൊരിടത്തും പറഞ്ഞാല്‍ അതു വൈരുദ്ധ്യമല്ലേ? <<<

അതെ, ഇതിനെ നമ്മുക്ക് വൈരുദ്ധ്യം എന്ന് പറയാം. ഇതുപോലുള്ള വൈരുദ്ധ്യങ്ങള്‍ കാണിക്കൂ.

തോട്ടത്തില്‍ മാവുണ്ട് എന്ന് ഒരിടത്ത് പറഞ്ഞതും മറ്റൊരിടത്ത് തോട്ടത്തില്‍ പ്ലാവുണ്ട് എന്ന് പറഞ്ഞതും വൈരുദ്ധ്യമായി പൊക്കികൊണ്ടുവന്നാല്‍ അതംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. ഇതിനെ പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമെന്ന് തോന്നുന്ന പ്രയോഗമെന്ന് പറയാം. എന്നാല്‍ തോട്ടത്തില്‍ രണ്ടുമുണ്ട് രണ്ട് സന്ദര്‍ഭത്തില്‍ ഓരോന്ന് പറഞ്ഞതാണ് എന്ന് പറയുന്നതോടെ പ്രത്യക്ഷത്തില്‍ തോന്നിയ വൈരുദ്ധ്യം പിന്നെ നിലനില്‍ക്കില്ല.

ea jabbar said...

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
for those of you who (li-man shā’a minkum is a substitution for li’l-‘ālamīna, ‘for all worlds’, using the same preposition) wish to go straight, by following the truth;
وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
but you will not [wish], to go straight along the [path of] truth, unless God, the Lord of the Worlds, [of all] creatures, wills, that you should go straight along it.[ജലാലൈന്‍]
ലതീഫിന്റെ പരിഭാഷയിലെ ട്വിസ്റ്റിങ് ശ്രദ്ധിക്കുക:-

നിങ്ങളില്‍ നേര്‍വഴിക്ക് നടക്കണമെന്നുദ്ദേശിക്കുന്നവര്‍ക്ക്. നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ.

തുടര്‍ന്ന് ലതീഫ് ചോദിക്കുന്നു:-
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ചതുകൊണ്ട് ഒന്നും നടക്കുന്നില്ല എന്നാണ്. ഇതിലെവിടെയാണ് വൈരുദ്ധ്യം.
----
എന്നാല്‍ കുര്‍ ആന്‍ പറയുന്നത് وَمَا تَشَآءُونَ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല, إِلاَّ أَن يَشَآءَ ٱللَّهُ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ; എന്നാണ്.
അതായത് മനുഷ്യര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കണമെങ്കില്‍ ആദ്യം അല്ലാഹു ഉദ്ദേശിക്കണം എന്ന്. അല്ലാഹുവിന്റെ ഉദ്ദേശപ്രകാരം മാത്രമേ മനുഷ്യര്‍ക്ക് ഇച്ഛിക്കാന്‍ പോലും സാധ്യമാകൂ എന്ന്.
ഇവിടെ മനുഷ്യര്‍ക്ക് പൂര്‍ണവും മൌലികവുമായ ഇച്ഛാ സ്വാതന്ത്ര്യം ഉണ്ടോ? അല്ലാഹു എന്നെ വിശ്വാ‍സിയാക്കണം എന്നുദ്ദേശിച്ചാലും അതിനെ മറി കടന്ന് എനിക്ക് അവിശ്വാസിയാകാന്‍ കഴിയുമോ? അതോ എന്റെ ഉദ്ദേശ്യത്തില്‍ എന്തെങ്കിലും നിയന്ത്രണമോ മാറ്റമോ വരുത്താന്‍ ദൈവത്തിനു കഴിയില്ല എന്നാണോ? ഞാന്‍ ഒരു അവിശ്വാസിയാകണം എന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ പിന്നെ മേല്പറഞ്ഞ കുറാന്‍ വാക്യം അല്ലാഹുവിന്റേതല്ല എന്നു വരും. അതല്ല അല്ലാഹുവിന്റെ ഇച്ഛപ്രകാരമാണു ഞാന്‍ യുക്തിവാദിയായതെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അല്ലാഹുവിനല്ലെന്നു പറയാന്‍ പറ്റുന്നതെങ്ങനെ?

ea jabbar said...

മനുഷ്യനെ അവന്റെ പരിപൂര്‍ണ ഇച്ഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അല്ലാഹു അനുവാദം കൊടുത്തിട്ടുണ്ടെങ്കില്‍ “നിങ്ങള്‍ ഇച്ഛിക്കണമെങ്കില്‍ ഞാന്‍ ഇച്ഛിക്കണം “ എന്നു പറയുന്നത് ആ സ്വാതന്ത്രത്തിനു വിരുദ്ധമാകും. അതാണിവിടെ വൈരുദ്ധ്യം എന്നു പറയുന്നത്.
വിധിയും ഫ്രീ വില്ലും പരസ്പരം വിരുദ്ധമാണ് എന്ന്.

ea jabbar said...

ഇനി വിധി എന്ന ഒന്നില്ല എന്നു വാദിച്ചാലും പ്രശ്നം തീരുന്നില്ല.
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ദൈവം തന്റെ സൃഷ്ടികള്‍ സ്വയം വഴി പിഴക്കുമ്പോള്‍ നിസ്സംഗനായി നോക്കിയിരുന്നാല്‍ ഫലത്തില്‍ അതു വിധിക്കു തുല്യമാകും. കാരണം ആ സൃഷ്ടി വഴി പിഴക്കും എന്നു ദൈവത്തിനു നേരത്തെ അറിയും. ആ സൃഷ്ടിയെ നേര്‍വഴിക്കു തന്നെ തിരിക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയുകയും ചെയ്യും . എന്നിട്ടും ദൈവം ആ സൃഷ്ടി നരകത്തില്‍ ചെന്നു പതിക്കുന്നതു വരെ നിസംഗനായി നോക്കിയിരുന്നാല്‍ അതു കാരുണ്യവാനായ ഒരു ദൈവത്തിനു ഭാഷണമാകുമൊ?

സുധീര്‍_ഓയൂര്‍ said...

താങ്കളെ കാളിദാസന്‍ എന്ന അനോണിയോട് ബന്ധപ്പെടുത്തി സംസാരിക്കേണ്ടി വന്നതില്‍ പ്രയാസമുണ്ട്. അതല്ല താങ്കളെങ്കില്‍ അത് താങ്കളെ സംബന്ധിച്ചിടത്തോളം പ്രകോപനപരമായിരിക്കും എന്നറിയാത്തതല്ല.

ലെത്തീഫ്‌ :
നിങ്ങള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ മാത്രമാണ് നിങ്ങള്‍ ആക്ഷേപങ്ങളുടെ സാരം മനസിലായത് , താങ്കള്‍ ഉദ്ദേശിച്ച കാളിദാസനയോ മറ്റു അനോണിമസ് കളയോ കുറിച്ച് എനിക്കറിയില്ല .കാരണം ഞാന്‍ ഈ ബ്ലോഗ്‌ ശ്രേധിച്ചു തുടങ്ങിയിട്ട് വളരെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ , ഒരു പോസ്റ്റില്‍ കമന്റു ചെയ്യുനത് തന്നെ ആദ്യമായിട്ടാണ് , പിന്നെ എനിക്ക് ഒരു അഭിപ്രായം പറയാനുണ്ടെങ്കില്‍ സൊന്തം പേരില്‍ തന്നെ പറയാനും തെറ്റുണ്ടെങ്കില്‍ തിരുത്താനും ഒരു മടിയും ഇല്ല .

നിങ്ങള്‍ കമന്റുകളില്‍ ചോത്യങ്ങള്‍ക്കുള്ള ഉത്തരം നല്കുനതിനെക്കാള്‍ ചോത്യം ചോതിച്ച ആളിനെ അതിക്ഷേപിക്കാനുള്ള ശ്രേമം വളരെ കൂടുതല്‍ ആയി കാണുന്നു . അക്ഷേപിക്കുനത് മഹാ പാപമാണ് എന്ന് ദൈവം കല്പ്പിചിട്ടുന്ടെന്നു നിങ്ങള്‍ തന്നെ ഇതേ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് അല്ലെ ?

എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കുമ്പോള്‍ അതില്‍ പോരിളില്ലെന്കില്‍ നിങ്ങള്ക്ക് അവഗണിക്കുകയോ , ഈ ബ്ലോഗിന്റെ ഉടമക്ക് അത് ഡിലീറ്റ്‌ ചെയ്യുകയോ ചെയ്യാം .

ഇസ്ലാമിനെ കുറിച്ച് എനിക്ക് തോനുന്ന അഭിപ്രായങ്ങള്‍ തുറന്നു പറയുക തന്നെയാണ് എന്റെ ഉദേശം , അത് നിങ്ങളുടെ വികാരങ്ങളെ മുരിവേല്‍പ്പിക്കുന്നു എങ്കില്‍ എന്റെ അഭിപ്രായങ്ങള്‍ അവഗണിച്ചു തളളുക

CKLatheef said...

>>> ഞാന്‍ ഒരു അവിശ്വാസിയാകണം എന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ പിന്നെ മേല്പറഞ്ഞ കുറാന്‍ വാക്യം അല്ലാഹുവിന്റേതല്ല എന്നു വരും. അതല്ല അല്ലാഹുവിന്റെ ഇച്ഛപ്രകാരമാണു ഞാന്‍ യുക്തിവാദിയായതെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അല്ലാഹുവിനല്ലെന്നു പറയാന്‍ പറ്റുന്നതെങ്ങനെ? <<<

മനുഷ്യനോട് ദൈവം ആവശ്യപ്പെട്ടത് ദൈവേഛ കണ്ടെത്തി പ്രവര്‍ത്തിക്കാനല്ല. സാധ്യമായ നന്മകള്‍ ചെയ്യാനാണ്. അതിന് താങ്കള്‍ക്ക് സാധ്യമാകുന്നുണ്ടോ. സത്യം കണ്ടെത്തുന്നതിന് താങ്കളെ തടയുന്ന വല്ലതുമുണ്ടോ. അതിന് ശ്രമം നടത്തുന്നുണ്ടോ എന്നൊക്കെ നിങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്. നിങ്ങള്‍ ഇപ്പോള്‍ യുക്തിവാദിയും ഇസ്ലാം വിരുദ്ധനുമാണ്. എനിക്കും നിങ്ങള്‍ക്കും അറിയാവുന്നത് ഇത്രമാത്രം. ഇത്രയും കാലം ദൈവവിധി ഇതായിരുന്നു. ഇനി എന്ത് സംഭവിക്കും എന്നെനിക്കറിയില്ല. അതിലുള്ള ദൈവവിധിയും. അത് നിങ്ങള്‍ കുറേകൂടി യുക്തി പ്രയോഗിച്ച് സത്യം കണ്ടെത്താനും അങ്ങനെ ഖുര്‍ആന്റെ ദൈവികത ബോധ്യപ്പെടുകയും ചെയ്യുന്നെങ്കില്‍ അപ്പോള്‍ നമ്മുക്ക് പറയാം കുറേ കാലം യുക്തിവാദിയായി പിന്നീട് വിശ്വസിക്കാനായിരുന്നു എന്റെ വിധി. സകല മനുഷ്യരെ സംബന്ധിച്ചും നടന്നുകൊണ്ടിരിക്കുന്നത് ഇത് തന്നെ. പക്ഷെ കുതര്‍ക്കികള്‍ എക്കാലത്തും തങ്ങളുടെ നിഷേധത്തിനും അക്രമത്തിനും ദൈവവിധിയെ മറയാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. അത് ദൈവത്തിങ്കല്‍ സ്വീകാര്യമല്ലെന്ന് പ്രത്യേകം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സുധീര്‍_ഓയൂര്‍ said...

ദൈവം എത്ര മലക്കുകളെ മറിയമിന്റെ അടുത്തേക്ക് അയച്ചു ?
സൂറ 19 , (16-21 )“ ഈ അവസരത്തില്‍ നാം നമ്മുടെ റൂഹിനെ (അഥവാ മലക്കിനെ) അവരിലേക്കയച്ചു.” .....................

സൂറ 3 (42-43) പിന്നീട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ട് മര്യഹമിനോട് ഓതിയതോര്ക്കു ക:...........................

ഒരിടത് ഒന്ന് , മറ്റൊരിടത്ത് ഒന്നിലധികം



ആദു വര്ഗ,ഗത്തെ നശിപ്പിക്കുവാന്‍ ദൈവം എത്ര ദിവസം എടുത്തു ?
സൂറ : 41(15-16) ഒടുവില്‍ നാം ഏതാനും ദുര്ദിസനങ്ങളില്‍ അവര്ക്കു നേരെ ഭീകരമായ കൊടുങ്കാറ്റയച്ചു20.........


സൂറ : 54(18-22) ഒരു നാളില്‍,അവര്ക്കു നേരെ അതിശക്തമായ കൊടുങ്കാറ്റിനെ നിയോഗിച്ചു. .........

ഒരിടത് ഒരു ദിവസം കൊണ്ട് , മറ്റൊരിടത്ത് പല ദിവസം

ea jabbar said...

മനുഷ്യനോട് ദൈവം ആവശ്യപ്പെട്ടത് ദൈവേഛ കണ്ടെത്തി പ്രവര്‍ത്തിക്കാനല്ല. സാധ്യമായ നന്മകള്‍ ചെയ്യാനാണ്.
------
നന്മകള്‍ ചെയ്യണമെങ്കില്‍ ദൈവം അങ്ങനെ ഉദ്ദേശിച്ചിരിക്കണ്ടേ? ദൈവം ഉദ്ദേശിക്കാതെ ഞാന്‍ എന്തു ചെയ്യും?
ദൈവേച്ഛ കണ്ടെത്തണമെന്നായിരിക്കും ദൈവേച്ഛ !
എല്ലാറ്റിനും കാരണക്കാരന്‍ ദൈവം തന്നെ !!
ദൈവത്തിന്റെ ഇച്ഛ തന്നെ!!!
ആ ദൈവേഛയനുഇസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ആ ദൈവത്തിനു കോപം വരും. തീയിലിട്ടു ശിക്ഷിക്കും. പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം !!!!

CKLatheef said...

ഏതായാലും നിങ്ങളുടെ വിധി പ്രവാചകന്‍മാരോട് അവരുടെ അനുയായികളില്‍ നിഷേധിക്കാന്‍ തീരുമാനിച്ചവരുടെ അതേ വാദങ്ങള്‍ എടുത്തോതാനും. എന്റെ വിധി പ്രവാചകന്‍മാര്‍ അവരോട് പറഞ്ഞത് തിരിച്ചു പറയാനുമാണ്. അതിനാല്‍ ഞാന്‍ അതിന് ശ്രമിക്കുകയാണ്.

ഈ ബഹുദൈവവിശ്വാസികള്‍ പറയുന്നു: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും അവന്നല്ലാതെ മറ്റൊരു വസ്തുവിനും ഇബാദത്ത് ചെയ്യുകയില്ലായിരുന്നു. അവന്റെ വിധിയില്ലാതെ യാതൊരു വസ്തുവിനും നിഷിദ്ധത കല്‍പിക്കുകയുമില്ലായിരുന്നു.' ഇത്തരം കുതര്‍ക്കങ്ങള്‍ അവര്‍ക്കു മുമ്പുള്ള ജനങ്ങളും ഉന്നയിച്ചിട്ടുള്ളതാകുന്നു. സന്ദേശം സുസ്പഷ്ടമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്തുത്തരവാദിത്വമാണുള്ളത്? നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവര്‍ക്കും ഇപ്രകാരം അറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്: 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍, ത്വാഗൂത്തിന് ഇബാദത്തു ചെയ്യുന്നത് വര്‍ജിക്കുവിന്‍.' അനന്തരം അവരില്‍ ചിലര്‍ക്ക് അല്ലാഹു സന്മാര്‍ഗം പ്രദാനം ചെയ്തു. ചിലരെയാവട്ടെ, ദുര്‍മാര്‍ഗം കീഴടക്കിക്കളഞ്ഞു. നിങ്ങള്‍ ഭൂമിയില്‍ കുറച്ചു സഞ്ചരിച്ചുനോക്കൂ; കളവാക്കിയവരുടെ പരിണാമം എന്തായിരുന്നുവെന്ന്. അവരുടെ സന്മാര്‍ഗപ്രാപ്തിക്കുവേണ്ടി പ്രവാചകന്‍ എത്ര കൊതിച്ചാലും ശരി, അല്ലാഹു വഴിതെറ്റിക്കുന്നവന് അവന്‍ സന്മാര്‍ഗം നല്‍കുകയില്ല. ഇത്തരമാളുകളെ യാതൊരാള്‍ക്കും സഹായിക്കാന്‍ സാധിക്കുകയുമില്ല. (16:35-37)

(നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.' അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: 'നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.' ഇനിയും പറയുക: '(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.' (6:148-149)

ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് നിഷേധിക്കാന്‍ ആദ്യമേ തീരുമാനിച്ചവര്‍ ഇതൊരു മറയായി സ്വീകരിക്കുകയാണ്. ഇവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം വെറുതെയാണ്. ദൈവം അവന്റെ സന്‍മാര്‍ഗം നിങ്ങളെ അടിച്ചേല്‍പ്പിക്കണം എന്നുദ്ദേശിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ അതാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ചിന്തയെ കീഴ്‌പെടുത്തി അതില്‍ സന്‍മാര്‍ഗമല്ലാതെ സ്വീകരിക്കാന്‍ കഴിയാതിരിക്കുമാറ് മനുഷ്യനെ അസ്വാതന്ത്ര്യനാക്കണം എന്ന്. ശരിയല്ലേ ചിന്തിച്ചു നോക്കൂ.

CKLatheef said...

വിശുദ്ധഖുര്‍ആന്‍ പ്രവാചകനോട് പറഞ്ഞത് ഇപ്പോള്‍ എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നുന്നത്:

'അവരില്‍ ചിലയാളുകളുണ്ട്; അവര്‍ നിന്റെ വചനങ്ങള്‍ ചെവികൊടുത്തു കേള്‍ക്കുന്നു. പക്ഷേ, നാം അവരുടെ ഹൃദയങ്ങളില്‍ മൂടുപടമിട്ടിരിക്കുന്നു. തന്നിമിത്തം അവരത് ഗ്രഹിക്കുന്നില്ല. നാം അവരുടെ ചെവികളില്‍ അടപ്പിടുകയും ചെയ്തിരിക്കുന്നു. (എല്ലാം കേട്ടാലും അവര്‍ ഒന്നും മനസ്സിലാക്കുകയില്ല). ഏതു ദൃഷ്ടാന്തം കണ്ടാലും അവരതു വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്നെ സമീപിച്ചു തര്‍ക്കിക്കയാണെങ്കില്‍ അവരില്‍ നിഷേധിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളവര്‍ (എല്ലാം കേട്ടുകഴിഞ്ഞ ശേഷവും) `ഇതു പൂര്‍വികരുടെ ഇതിഹാസങ്ങളല്ലാതൊന്നുമല്ല` എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. കഷ്ടം! അവര്‍ നരകതീരത്തു നിര്‍ത്തപ്പെടുമ്പോഴുള്ള അവസ്ഥ നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! ആ സന്ദര്‍ഭത്തില്‍ അവര്‍ വിലപിച്ചുകൊണ്ടിരിക്കും: `ഹാ കഷ്ടം! ഞങ്ങള്‍ ഇഹലോകത്തേക്കു തിരിച്ചയയ്ക്കപ്പെടുന്നതിനും റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയാതിരിക്കുന്നതിനും സത്യവിശ്വാസികളില്‍ പെട്ടുകിട്ടുന്നതിനും വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍!` ഏതൊരു യാഥാര്‍ഥ്യത്തിന്മേല്‍ അവര്‍ തിരശ്ശീലയിട്ടിരുന്നുവോ ആ യാഥാര്‍ഥ്യം മറനീക്കി മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതുനിമിത്തം തന്നെയാകുന്നു അവര്‍ ഇവ്വിധം കേഴുന്നത്. എന്നാല്‍ പൂര്‍വജീവിതത്തിലേക്കു തിരിച്ചയയ്ക്കുകയാണെങ്കില്‍, നിരോധിക്കപ്പെട്ട അതേ സംഗതികളൊക്കെത്തന്നെ അവര്‍ വീണ്ടും അനുവര്‍ത്തിക്കുന്നതായിരിക്കും. അവരോ, നുണയന്മാര്‍ മാത്രമാകുന്നു. (അതിനാല്‍ തങ്ങളുടെ ഈ ആഗ്രഹപ്രകടനത്തിലും അവര്‍ നുണ തന്നെയാണ് പറയുന്നത്.) ഇന്ന് അവര്‍ പറയുന്നു: `ജീവിതമെന്നാല്‍ നമ്മുടെ ഈ ഭൌതികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാം ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല.` കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: `ഇതു യാഥാര്‍ഥ്യമല്ലെയോ?` അവര്‍ പറയും: `അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.` അപ്പോള്‍ അല്ലാഹു കല്‍പിക്കും: `ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.` (6:25-30)

CKLatheef said...

>>> ആ ദൈവേഛയനുഇസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ആ ദൈവത്തിനു കോപം വരും. തീയിലിട്ടു ശിക്ഷിക്കും. പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം !!!!<<<

കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: `ഇതു യാഥാര്‍ഥ്യമല്ലെയോ?` അവര്‍ പറയും: `അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.` അപ്പോള്‍ അല്ലാഹു കല്‍പിക്കും: `ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.`

CKLatheef said...

'ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല.'

നിഷേധികളുടെ പ്രവര്‍ത്തനം സ്വയം വഴികേടാവുക മാത്രമല്ല. മറ്റുള്ളവരെ വഴിതെറ്റിക്കുക കൂടിയാണ്. അതിനാവശ്യമായ സഹായികളുമുണ്ടാകും. അതിലൂടെ വിശ്വാസികള്‍ക്ക് എന്തൊ നാശം ചെയ്യുകയാണ് എന്ന് നിങ്ങള്‍ വിചാരിക്കുന്നു. ശരിയല്ലേ. എന്നാല്‍ സത്യത്തിലെന്താണ് സംഭവിക്കുന്നത്. നിങ്ങളുടെ നാശത്തിന് വഴിയൊരുക്കുക മാത്രം. അതും ശരിയല്ലേ നിങ്ങള്‍ നിഷേധിച്ചാലും വിശ്വസിച്ചാലും എനിക്കെന്ത്. ഇവിടെ എന്നെ പിന്തുണക്കുന്നവര്‍ക്കെന്ത്. പക്ഷെ നിങ്ങള്‍ക്ക് ബോധമില്ല. ഇപ്പോള്‍ മനസ്സിലാകുന്നില്ലെങ്കില്‍ ഇനി മനസ്സിലായി കൊള്ളും. അന്ന് ഭൂമിയിലേക്ക് ഒരു മടക്കം ആഗ്രഹിക്കും പക്ഷെ സാധ്യമാകില്ല. സ്വയം തിരിച്ചറിയുക. ഇതില്‍ കൂടുതല്‍ ഇന്ന് ഇനി എനിക്കൊന്നും പറയാനില്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

KK alikoya said...അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല

ഖുറാന്‍ said.....അറിവുള്ള ജനതക്കായി വ്യക്തതയുള്ള വചനങ്ങളോടുകൂടി അറബിയിലുള്ള ഗ്രന്ഥമാണിത്-41;3

ഇമ്മാതിരിയുള്ള കമന്റുകള്‍ എന്തുകൊണ്ടോ അലിക്കോയാ സഹിബിന്റെ ശ്രധയില്‍ പെടാറില്ല.ഇനി അഥവാ പ്രതികരിച്ചാല്‍ അത് രസമുള്ള മലക്കം മറീച്ചിലായിരിക്കും

മുഹമ്മദ് ഖാന്‍(യുക്തി) said...

KK alikoya siad....അപ്പോള്‍ സഹസ്രാബ്ദങ്ങളായി മാറാതെ നില്‍ക്കുന്ന ഭൌതിക വാദാശയങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെ

ഏതു ആശയത്തേയും നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി തീരുമാനിക്കലാണ് ശാസ്ത്രരീതി .അല്ലാതെ വിശുധ ഗ്രന്ഥത്തില്‍ പറയപ്പെട്ടതിനാലല്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

KK alikoya said..കലിവരാത്ത യുക്തിവാദികളുടെ വാക്കുകള്‍ക്ക് ഒന്നു രണ്ട് ഉദാഹരണങ്ങള്‍: "എടോ മണ്ട ശിരോമണി ഖുറാനെ പോലെ ഒരു ഫക്ക് സാധനത്തെ പറ്റി ചിന്തിച്ച് സമയം കളയാതെ ……"
മണ്ടൻ ബുദ്ധൂസ് ആയ ആലികോയയാണോ ഇപ്പോഴത്തെ ബ്ലോഗിലെ പുന്ധിതൻ, ഇവന്റെയൊക്കെ ശിക്ഷ്യത്വം സ്വീകരിക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ … തീർത്തും ലജ്ജാവഹം. അല്ലയോ മണ്ട ശിരോമണികളായ ആലിക്കോയയയും ശിങ്കിടികളുമേ…."

ഇതു കലിയാണോ പരിഹാസമാണോ.താങ്കല്‍ എന്തായാലും യുക്തിവാദികളുടെ നരകത്തിലല്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍ said....എന്താണ് മൌലികവാദം ആരാണ് മൌലികവാദികള്‍?

ഇതിനും ഞാന്‍ ഉത്തരം പറയണമൊ.യാഥാസ്ഥിതക മനോഭാവം പുലര്‍ത്തുന്നവര്‍.പിന്നെ മുഹമ്മദലിയുടെ പ്രസംശകള്‍ കൊള്ളാം ,കാര്യം പറഞ്ഞാല്‍ അത് അന്തിമ വാക്ക് ആവുകയില്ല.

ഡോക്ടര്‍ മുഹമ്മദലിsaid .....മുഹമ്മദെന്ന മനുഷ്യന്‍ തന്റെ മനസ്സില്‍ രൂപപ്പെട്ട വചനങ്ങള്‍ ഉരുവിട്ടതാണ് ഖുറാന്‍ എന്ന ഗ്രന്ഥം.
ഇടതിന്റെ നേതാക്കള്‍ 4 വോട്ടിനുവേണ്ടി നബിയെയും മറ്റും പുകള്‍ത്തി നടക്കുന്നുണ്ട്.അവര്‍ നിര്‍മതരായതിനാല്‍ ഈ മടയത്തരം എല്ലവരും അംഗീകരിക്കണമെന്നില്ല,

ബിന്‍ഷേഖ് said...

ഇവിടെ നടക്കുന്ന ചര്‍ച്ച തുടക്കം മുതല്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചോട്ടെ. ജബ്ബാര്‍ മാഷ്‌ ഏതായാലും തന്റെ അവശേഷിക്കുന്ന ആയുസ്സ് കൂടി ഈ യത്നത്തിനു വേണ്ടി ഉഴിഞ്ഞു വെച്ച ഒരാളാണ്.അതദ്ദേഹം നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. എതിര്‍ പക്ഷത്തുള്ളവര്‍ അവരുടെ വാദങ്ങളും സന്ദര്‍ഭോചിതം സമര്‍പ്പിക്കുന്നു.പക്ഷെ,ചര്‍ച്ച ഈ വിധം മുന്നോട്ടു പോവുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ചില കമന്റുകളും അതിലെ ശ്ലീലമല്ലാത്ത പരാമര്‍ശങ്ങളും വല്ലാതെ അരോചകമാവുന്നുവെന്നത് പറയാതെ വയ്യ.
ചര്‍ച്ചയുടെ വഴി തെറ്റുക എന്നതില്‍ കവിഞ്ഞു മറ്റെന്തെങ്കിലും നേട്ടം അതുകൊണ്ടുണ്ടോ? കുറെ ശകാരവും ഭര്‍ത്സനങ്ങളും കിട്ടിയാല്‍,അല്ലെങ്കില്‍ കൊടുത്താല്‍ എന്ത് ഗുണമാണ് ലഭിക്കുക.അതില്‍ ഏറ്റവും ഉത്തരവാദിത്തം ആതിഥേയന്‍ എന്ന നിലക്ക് ജബ്ബാര്‍ മാഷിനാണെന്ന് ഞാന്‍ പറയും.പക്ഷെ താങ്കളുടെ ബ്ലോഗിന്റെ പൂമുഖത്തു കാര്‍ട്ടൂണിന്റെ അടിക്കുറിപ്പായി കൊടുത്ത വാചകം തന്നെ അത്തരക്കാരെ പ്രലോഭിപ്പിക്കുന്നുവെന്നു വന്നാല്‍ പിന്നെ ഈ "സര്‍ഗസംവാദം" എന്ന തലക്കെട്ടിനു എന്തര്‍ത്ഥം?
പറഞ്ഞതിന്റെ പൊരുള്‍ മാഷിനു മനസ്സിലായിക്കാണുമെന്നു കരുതുന്നു.

KK Alikoya said...

മി. യുക്തി എഴുതുന്നു:
"KK alikoya said...അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല

"ഖുറാന്‍ said.....അറിവുള്ള ജനതക്കായി വ്യക്തതയുള്ള വചനങ്ങളോടുകൂടി അറബിയിലുള്ള ഗ്രന്ഥമാണിത്-41;3

"ഇമ്മാതിരിയുള്ള കമന്റുകള്‍ എന്തുകൊണ്ടോ അലിക്കോയാ സഹിബിന്റെ ശ്രധയില്‍ പെടാറില്ല.ഇനി അഥവാ പ്രതികരിച്ചാല്‍ അത് രസമുള്ള മലക്കം മറീച്ചിലായിരിക്കും"

Alikoya: മി.യുക്തിയുടെ യുക്തിരഹിത വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ എന്‍റെ വാക്കുകളില്‍ അദ്ദേഹം കാണിച്ച കൃത്രിമം ശ്രദ്ധിക്കുക. വളരെ വ്യക്തമായി മറുപടി പറയപ്പെട്ട ഒരു വിഷയത്തോടുള്ള, ഇദ്ദേഹത്തിന്‍റെ ഈ സമീപനം സത്യസന്ധമായ അന്വേഷണത്തെയല്ല സൂചിപ്പിക്കുന്നതെന്ന് വ്യക്തം. വിമര്‍ശിക്കുക, വീണ്ടും വിമര്‍ശിക്കുക; വ്യക്തമായും വിശദമായും മറുപടി നല്‍കപ്പെട്ടത്തിന്ന് ശേഷം ആ മറുപടിയുടെ ഒരു വാചകത്തില്‍ നിന്ന് ഒരു കഷ്ണം വെട്ടിയെടുക്കുക. എന്നിട്ട് മറുപടി പറയപ്പെട്ട ആരോപണങ്ങള്‍ ഈ വാചകത്തില്‍ വീണ്ടും ആരോപിക്കുക. ഇതൊന്നും ചെയ്യാതെ പിടിച്ചു നില്‍ക്കാന്‍ മി. യുക്തിക്കോ മറ്റ് യുക്തിവാദികള്‍ക്കോ സാധ്യമല്ലെന്ന് ഈ ചര്‍ച്ച ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു, സംശയമുള്ളവര്‍ എന്‍റെ മറുപടിയുടെ പൂര്‍ണ്ണ രൂപം ഒരിക്കല്‍കൂടി വായിക്കുക:
" = ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായ ഭാഷയിലല്ല എന്ന് ആര്‌ പറഞ്ഞു? ഇതാണ്‌ ഖുര്‍ആന്‍ വിമര്‍ശകരുടെ കുഴപ്പം! ഖുര്‍ആനിനെ വിമര്‍ശിക്കണമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മാന്യമായി വിമര്‍ശിക്കാന്‍ പാകത്തില്‍ അതൊന്ന് പഠിക്കാന്‍ മുതിരുമോ? ഇല്ല! അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമല്ലേ! എന്നിട്ട് ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ അതില്‍ കയറിപ്പിടിച്ച് ആളാവാന്‍ നടക്കുന്നു. നാണമില്ലേ നിങ്ങള്‍ക്കോന്നും?
ഖുര്‍ആന്‍ തന്നെ അതിലെ സൂക്തങ്ങളെ (1. സ്പഷ്ടമായത്, 2. ഉപമാ രൂപത്തിലുള്ളത്, എന്നിങ്ങനെ) രണ്ടായി വേര്‍ തിരിച്ചിട്ടുണ്ട്. അദൃശ്യ ലോകത്തെ സംബന്ധിച്ച വിവരണങ്ങള്‍ രണ്ടാം ഇനത്തില്‍ പെട്ടതാണ്‌. അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല. സ്വര്‍ഗ്ഗത്തിലെ അനുഗ്രഹങ്ങളെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞത്: അവ ഒരു കണ്ണൂം കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനസ്സിനും വിഭാവന ചെയ്യാന്‍ സാധിക്കാത്തതുമാണ്‌ എന്നത്രെ. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ പഴങ്ങള്‍, നദികള്‍, മദ്യം, ഹൂറികള്‍ ഇതൊക്കെയോ? അവയത്രയും ഉപമാ രൂപത്തില്‍ പറഞ്ഞതാണ്‌. അവ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പാടില്ല.
ഖുര്‍ആന്‍ സൂക്തങ്ങളിലെ ഈയൊരു ഇനത്തെ സംബന്ധിച്ചാണ്‌ 'നമുക്ക് മനസ്സിലാകില്ല' എന്ന് ഞാന്‍ പറഞ്ഞത്. നമുക്കിത് മനസ്സിലാകാത്തത് ദൈവത്തിന്‍റെ കഴിവ് കേട് കൊണ്ടല്ല. ഉദാഹരണം: നമ്മള്‍ തമ്മില്‍ നടത്തുന്ന ഈ സംവാദം രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ഇല്ലെന്ന് വന്നാല്‍ അത് താങ്കളുടെ പരാചയമാണോ?
'പറ', ഔണ്‍സ് ഗ്ലാസില്‍ കൊള്ളിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ? കടല്‍ക്കരയില്‍ ഒരു കൊച്ചു കുഴിയെടുത്ത്, തന്‍റെ കൈക്കുമ്പിളില്‍ വെള്ളം കോരിക്കൊണ്ട് വന്ന് അതിലൊഴിച്ച് കടല്‍ വറ്റിക്കാന്‍ ശ്രമിച്ച കൊച്ചു കുസൃതിക്കുട്ടിയെ പോലെ ഒരു മുതിര്‍ന്ന യുക്തിവാദി ആകാന്‍ പാടുണ്ടോ?

മാത്രമല്ല; ഉപമാ രൂപത്തില്‍ പറഞ്ഞ കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാകാത്തത് കൊണ്ട് ഒരാള്‍ക്ക് വിശ്വാസിയാകുന്നതിന്നോ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നതിന്നോ ഒരു പ്രയാസവും നേരിടുന്നുമില്ല. കരണം ദൈവത്തിന്‍റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തമായ ഭാഷയിലാണ്‌ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്.
അതാണ്‌ പറഞ്ഞത്: രണ്ട് തരം സൂക്തങ്ങളുണ്ട് എന്ന്. ഖുര്‍ആന്‍ അദ്ധ്യായം: 3, സൂക്തം: 7 വായിക്കുക. വ്യാഖ്യാന സഹിതമായാല്‍ വളരെ നന്ന്. സന്ദര്‍ശിക്കുക: thafheem.net "

KK Alikoya said...

Jabbar: മനുഷ്യനോട് ദൈവം ആവശ്യപ്പെട്ടത് ദൈവേഛ കണ്ടെത്തി പ്രവര്‍ത്തിക്കാനല്ല. സാധ്യമായ നന്മകള്‍ ചെയ്യാനാണ്.
------
നന്മകള്‍ ചെയ്യണമെങ്കില്‍ ദൈവം അങ്ങനെ ഉദ്ദേശിച്ചിരിക്കണ്ടേ? ദൈവം ഉദ്ദേശിക്കാതെ ഞാന്‍ എന്തു ചെയ്യും?
ദൈവേച്ഛ കണ്ടെത്തണമെന്നായിരിക്കും ദൈവേച്ഛ !
എല്ലാറ്റിനും കാരണക്കാരന്‍ ദൈവം തന്നെ !!
ദൈവത്തിന്റെ ഇച്ഛ തന്നെ!!!
ആ ദൈവേഛയനുഇസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ആ ദൈവത്തിനു കോപം വരും. തീയിലിട്ടു ശിക്ഷിക്കും. പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം !!!!

= ജബ്ബാറിന്‍റെ ഈ ചോദ്യങ്ങള്‍ക്ക് ലത്തീഫ് വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞു. ഖുര്‍ആനിലെ രണ്ട് ആദ്ധ്യായങ്ങളില്‍ നിന്നായി നാല്‌ സൂക്തങ്ങള്‍ (16:35-37; 6:148-149)ഉദ്ധരിച്ച ശേഷം അദ്ദേഹം എഴുതി: "ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് നിഷേധിക്കാന്‍ ആദ്യമേ തീരുമാനിച്ചവര്‍ ഇതൊരു മറയായി സ്വീകരിക്കുകയാണ്. ഇവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം വെറുതെയാണ്. ദൈവം അവന്റെ സന്‍മാര്‍ഗം നിങ്ങളെ അടിച്ചേല്‍പ്പിക്കണം എന്നുദ്ദേശിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ അതാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ചിന്തയെ കീഴ്‌പെടുത്തി അതില്‍ സന്‍മാര്‍ഗമല്ലാതെ സ്വീകരിക്കാന്‍ കഴിയാതിരിക്കുമാറ് മനുഷ്യനെ അസ്വാതന്ത്ര്യനാക്കണം എന്ന്. ശരിയല്ലേ ചിന്തിച്ചു നോക്കൂ."

= ജബ്ബാറിന്‍റെ മേല്‍ ചോദ്യത്തിന്‍റെ ഉത്തരം അദ്ദേഹം എവിടെയാണ്‌ അന്വേഷിക്കേണ്ടിയിരുന്നത്?
സമാനമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും ഖുര്‍ആനിലുണ്ടെങ്കില്‍ അവിടെത്തന്നെ. അതാണ്‌ ലത്തീഫ് ചൂണ്ടിക്കാണിച്ച സൂക്തങ്ങള്‍. (16:35-37; 6:148-149). സത്യമാര്‍ഗ്ഗത്തിലേക്കുള്ള പ്രവാചകന്‍റെ ക്ഷണം നിരസിക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ കുതര്‍ക്കമായിരുന്നു ആ ചോദ്യങ്ങള്‍ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജബ്ബാറിന്‍റെ അവസ്ഥയും മറ്റൊന്നല്ല. 14 നൂറ്റാണ്ട് മുമ്പ് മക്കയിലെ അവിശ്വാസികള്‍ ചോദിക്കുകയും, ഖുര്‍ആന്‍ മറുപടി നല്‍കുകയും ചെയ്ത അതേ ചോദ്യം, വീണ്ടും ചോദിക്കുന്നതിലെ യുക്തിരാഹിത്യം പോലും ഇവരുടെ ബുദ്ധിയില്‍ തെളിയുന്നില്ല.

KK Alikoya said...

ഇനി ജബ്ബാര്‍ ഖുര്‍ആനില്‍ നിന്നുള്ള വേറെ ചില സൂക്തങ്ങള്‍ വായിക്കട്ടെ:

"നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

"പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

" പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

"വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)

= ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍:
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.

* ഖുര്‍ആനില്‍ ഒരു വിഷയം അന്വേഷിക്കേണ്ടത് ആ വിഷയം വിഷയം പ്രതിപാതിച്ച സൂക്തങ്ങളിലാണ്‌; മറ്റിടങ്ങളിലല്ല.

KK Alikoya said...

യുക്തി said...
KK alikoya siad....അപ്പോള്‍ സഹസ്രാബ്ദങ്ങളായി മാറാതെ നില്‍ക്കുന്ന ഭൌതിക വാദാശയങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെ

ഏതു ആശയത്തേയും നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി തീരുമാനിക്കലാണ് ശാസ്ത്രരീതി .അല്ലാതെ വിശുധ ഗ്രന്ഥത്തില്‍ പറയപ്പെട്ടതിനാലല്ല.

=ഞാന്‍ എഴുതിയതിന്‍റെ പൂര്‍ണ്ണ രൂപം:
"അപ്പോള്‍ സഹസ്രാബ്ദങ്ങളായി മാറാതെ നില്‍ക്കുന്ന ഭൌതിക വാദാശയങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെ. "പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്നും എന്നും ഉണ്ടായിരിക്കും എന്നും വിശ്വസിക്കാനാണ്‌ അവര്‍ (ഗ്രീക്ക്) താല്‍പര്യം കാണിച്ചത്." (സ്റ്റീഫന്‍ ഹോകിങ്)
"പ്രപഞ്ചത്തിന്ന് തുടക്കമുണ്ടെന്ന് സമ്മതിച്ചാല്‍ അത് ദൈവത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമാകും, അതവര്‍ ഇഷ്ടപ്പെട്ടില്ല." (സ്റ്റീഫന്‍ ഹോകിങ്)
ഇത് തന്നെയല്ലേ യുക്തിവാദികളുടെയും പ്രശ്നം?"

= ഇതില്‍ സ്റ്റീഫന്‍ ഹോക്കിങ് പറയുന്നത് ഗ്രീക്കുകാരുടെ 'വിശ്വാസ'ത്തെക്കുറിച്ചാണ്‌. ആ 'വിശ്വാസം' തന്നെ യുക്തിവാദികളും സ്വീകരിച്ചിരിക്കുന്നു. അത് പുതിയതല്ല; ശാസ്ത്രീയവുമല്ല; ഒരു മൂഢവിശ്വാസം മാത്രം. ഗ്രീക്ക് സംസ്കാര കാലഘട്ടത്തോളം പഴക്കമുള്ള മൂഢവിശ്വാസം. ആളുകളോടെത്ര തവണ പറഞ്ഞിട്ടും ആളുകള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത മൂഢവിശ്വാസം.
ഇനി ആ മൂഢവിശ്വാസം സ്വീകരിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് അന്വേഷിക്കുകയാണ്‌ നമ്മുടെ നാട്ടിലെ യുക്തിവാദികള്‍. അതിന്‍ ഫലമായി വിശ്വാസികള്‍ക്ക് മുമ്പില്‍ അവര്‍ ഒരപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു: കുഞ്ഞുങ്ങളെ മതം പഠിപ്പിക്കരുതെന്ന്. എന്നിട്ടെങ്കിലും ഈ പൊട്ടത്തരം ആരെങ്കിലും സ്വീകരിക്കുമോ എന്ന് പരീക്ഷിക്കാനിരിക്കയാണവര്‍. ഈ ഗതികേടിന്ന് 'യുക്തിവാദം' എന്ന് പേര്‍ ഒട്ടും ചേരുന്നില്ല.

KK Alikoya said...

സുധീര്‍_ഓയൂര്‍ said...
ദൈവം എത്ര മലക്കുകളെ മറിയമിന്റെ അടുത്തേക്ക് അയച്ചു ?
സൂറ 19 , (16-21 )“ ഈ അവസരത്തില്‍ നാം നമ്മുടെ റൂഹിനെ (അഥവാ മലക്കിനെ) അവരിലേക്കയച്ചു.” .....................

സൂറ 3 (42-43) പിന്നീട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ട് മര്യഹമിനോട് ഓതിയതോര്ക്കു ക:...........................

ഒരിടത് ഒന്ന് , മറ്റൊരിടത്ത് ഒന്നിലധികം
ഇസ്‌ലാമിനെ വിമര്‍ശിക്കാ വേണ്ടി ഉണ്ടാക്കപ്പെട്ട ചില വെബ്‌സൈറ്റുകളിലും പുസ്തകങ്ങളിലും ഇത് പോലെ കുറെ ലിസ്റ്റുകള്‍ ലഭ്യമാണ്‌. എന്നാല്‍ ഇതില്‍ വസ്തുതയില്ല.
രണ്ട് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത ഉദാഹരണമായെടുത്ത് ഇത് വ്യക്തമാക്കാം. 1. കൊലക്കേസ് പ്രതിയെ പോലീസുകാര്‍ അറസ്റ്റ് ചെയ്തു. 2. കൊലക്കേസ് പ്രതിയെ എസ്.ഐ. അറസ്റ്റ് ചെയ്തു.
ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ തമ്മില്‍ അല്‍പം വ്യത്യാസമുണ്ടെന്നത് ശരിയാണ്‌. എന്നാല്‍, അവ രണ്ടും പരസ്പര വിരുദ്ധമാണെന്ന് എങ്ങനെ പറയും?

ഇത്രയേ ഉള്ളു സുധീര്‍ ചൂണ്ടിക്കാണിച്ച രണ്ട് സൂക്തങ്ങളുടെ കാര്യവും. ഇത് മനസ്സിലാകാന്‍ ആദ്യം ചില വസ്തുതകള്‍ അറിയണം.
1. റൂഹ് പല അര്‍ത്ഥങ്ങളില്‍ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്.
2. അവയി ഒരര്‍ത്ഥം 'ജിബ്‌രീല്‍' എന്നാണ്‌.
3. ജിബ്‌രീല്‍ മലക്കുകളുടെ നേതാവാണ്‌.
ഇനി 19:17, 3:45 (അതാണ്‌ ശരിയായ നമ്പര്‍) എന്നീ സൂക്തങ്ങള്‍ സംയോജിപ്പിച്ച് വായിക്കുമ്പോള്‍ ഒരു ആശയക്കുഴപ്പവും തോന്നേണ്ടതില്ല. അതായത്, ജിബ്‌രീലിന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകളാണ്‌ മര്‍യമിനെ സന്ദര്‍ശിച്ചതും സന്തോഷവാര്‍ത്ത അറിയിച്ചതും. ഉദാഹരണമായി ചൂണ്ടിക്കാണിച്ച രണ്ട് പത്ര വാര്‍ത്തകള്‍ സംയോജിപ്പിച്ചത് പോലെ ഇതും സംയോജിപ്പിക്കാവുന്നതേയുള്ളു. അപ്പോള്‍ ആശയക്കുഴപ്പമോ വൈരുദ്ധ്യമോ അല്ല; ആശയ വ്യക്തതയാണ്‌ കൈവരുന്നത്.

KK Alikoya said...

സുധീര്‍_ഓയൂര്‍ said...
ആദു വര്ഗ,ഗത്തെ നശിപ്പിക്കുവാന്‍ ദൈവം എത്ര ദിവസം എടുത്തു ?
സൂറ : 41(15-16) ഒടുവില്‍ നാം ഏതാനും ദുര്ദിസനങ്ങളില്‍ അവര്ക്കു നേരെ ഭീകരമായ കൊടുങ്കാറ്റയച്ചു20.........


സൂറ : 54(18-22) ഒരു നാളില്‍,അവര്ക്കു നേരെ അതിശക്തമായ കൊടുങ്കാറ്റിനെ നിയോഗിച്ചു. .........

ഒരിടത് ഒരു ദിവസം കൊണ്ട് , മറ്റൊരിടത്ത് പല ദിവസം
നേരത്തെ സൂചിപ്പിച്ചത് പോലെ, ഒരു സംഭവം ഒന്നിലേറെ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അവ സംയോജിപ്പിച്ച് വായിക്കുകയാണ്‌ ചെയ്യേണ്ടത്. ആദിനെ നശിപ്പിച്ച കാര്യം ഈ രണ്ടിന്‌ പുറമെ വേറെയും സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണം: "ആദുവംശം, അതിരൂക്ഷമായി ചീറിയടിക്കുന്ന കൊടുങ്കാറ്റിനാലും ഉന്മൂലനം ചെയ്യപ്പെട്ടു. അല്ലാഹു തുടര്‍ച്ചയായി ഏഴു രാവും എട്ടു പകലും അതിനെ അവരുടെമേല്‍ അടിച്ചേല്‍പിച്ചു." (69:6-7)
ഏഴ് രാവും എട്ട് പകലും നീണ്ടു നിന്ന കൊടുങ്കാറ്റാണ്‌ അവര്‍ക്ക് നേരെ അഴിച്ചുവിട്ടത്. അതിന്‍റെ കാല ദൈര്‍ഘ്യം സൂചിപ്പിക്കാന്‍ ഒരിടത്ത് 'ദിവസങ്ങള്‍' എന്ന് പറഞ്ഞു. ഇത് ശരിയല്ലെന്ന് ആരും പറയില്ലല്ലോ. രണ്ടാമിടത്ത് 'ഒരു ദിവസം' (യൌം) എന്ന് പറഞ്ഞു; അത് തെറ്റാണെന്നാണ്‌ വാദം. ഇവിടെയാണ്‌ 'യൌം' എന്ന വാക്കിന്‍റെ രണ്ടാമത്തെ അര്‍ത്ഥം, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച അര്‍ത്ഥം, നാം പരിഗണിക്കേണ്ടി വരുന്നത്. 'ഘട്ടം' എന്നാണല്ലോ ആ അര്‍ത്ഥം. അപ്പോള്‍, ഏഴ് രാവും എട്ട് പകലും നീണ്ടു നിന്ന 'ഒരു യൌം' എന്നാല്‍; അത്രയും ദൈര്‍ഘ്യം വരുന്ന ഒരു 'ഘട്ടം' എന്നര്‍ത്ഥം. ഇങ്ങനെ മനസ്സിലാക്കുമ്പോള്‍ കുഴപ്പമൊന്നുമില്ലല്ലോ.
ഒരു പദത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ പോലും അന്വേഷിക്കാതെയും പരിഗണിക്കാതെയും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളാണ്‌ ഖുര്‍ആനിനെതിരെ ഉന്നയിക്കപ്പെടുന്നവയില്‍ മിക്കവയും. അത്കൊണ്ടാണ്‌ അവ നിലനില്‍ക്കാത്തതും.
ഖുര്‍ആനെക്കുറിച്ചുള്ള ആരോപകരുടെ കാഴ്ചപ്പാടാണ്‌ ഇത്തരം വില കുറഞ്ഞ ആരോപണങ്ങളുന്നയിക്കാന്‍ അവര്‍ക്ക് 'ധൈര്യം' നല്‍കുന്നത്. ആറാം (ആറല്ല; ഏഴാണ്‌ ശരി) നൂറ്റാണ്ടുകാരനായ, അക്ഷരജ്ഞാനം പോലുമിലാത്ത, സാധാരണക്കാരനായ, ഒരറബി- പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ പല വാക്കുകളുടെ ക്രമരഹിതമായ സമാഹാരം. ഇതാണല്ലോ ആ കാഴ്ചപ്പാട്. വില കുറഞ്ഞ ആ കാഴ്ചപ്പാട് മാറ്റുക. എന്നിട്ട്, ഇതൊരു ദൈവിക ഗ്രന്‍ഥം തന്നെ ആയിരിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന പോസിറ്റീവ് ആയ ഒരന്വേഷണത്തിന്` മുതിരുക. എന്നാലേ ഇത്തരം അബദ്ധങ്ങളില്‍ നിന്ന് മുക്തമാകാന്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ക്ക് സാധിക്കുകയുള്ളു.

അവര്‍ണന്‍ said...

ഇവിടെനടക്കുന്ന എന്ത് സംഭവത്തിലും തൂക്കം ഒപ്പിക്കാന്‍ മുസ്ലിംകള്‍ക്കെതിരെ എന്തെങ്കിലും രണ്ടു വാക്ക് എഴുതിയില്ലെങ്കില്‍, അവന്‍ ജനാധിപത്യ വാദിയോ, മതേതര വാദിയോ, പുരോഗമന വാദിയോ ആകില്ല എന്നൊരു പൊതു ബോധം സംഘ പരിവാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനാല്‍ തന്നെ സാമൂഹ്യ പ്രശ്നങ്ങളെ സത്യ സന്ധമായി വിശകലനം ചെയ്യാന്‍ ഇടതു പക്ഷ കാഴ്ചപ്പാടുള്ളവര്‍ വരെ മടിക്കുന്നു എന്നതാണ് സത്യം.

സിനിമയിലെ പോലെ പ്രേമിക്കാനും വിവാഹം കഴിക്കാനും നമ്മുടെ പൊതു സമൂഹം തയ്യാറാവാത്തത് മുസ്ലിംകളുടെ മാത്രം കുറ്റമായി കാണുന്നത് ശരിയല്ല എന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സമൂഹത്തിലെ തിന്മകള്‍ എല്ലാ മത വിശ്വാസികള്‍ക്കിടയില്‍ കാണും.

വിചാരം said...

പ്രിയ ലത്തീഫ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എനിക്കിത്തിരി ബുദ്ധിയും ധൈര്യവുമുണ്ട് താങ്കളേക്കാൾ അധികം എന്നു തന്നെ പറയാം, അതിന് വിഷമിച്ചിട്ട് കാര്യമില്ല കാരണം നിങ്ങടെ ബുദ്ധിയും ധൈര്യവുമെല്ലാം നിങ്ങളുടെ തന്നെ രക്ഷിതാക്കളും മറ്റും ഇല്ലാത്ത അള്ളാവിലും മറ്റും നിക്ഷേപിച്ചതിനാലാണ്, ആ മത ജാതി വർഗ്ഗ ചിന്തകളിൽ നിന്നല്ലാം ഒന്ന് പുറത്ത് വരൂ അപ്പോൾ കിട്ടും എന്റെ ധൈര്യവും ബുദ്ധിയുമെല്ലാം (ഇത്തിരി അഹങ്കാരത്തോടെ എന്നു തന്നെ കരുതുക ) പിന്നെ താങ്കളെ ഞാൻ എന്നോ എഴുതി തള്ളിയതാണ് പിന്നെ ഞാൻ ചിന്തകനെഴുതിയ കാര്യത്തിന് താങ്കൾ മറുപടി പറഞ്ഞപ്പോൾ അതിനുത്തരം പറയാതിരിക്കാനാവില്ല .
മനുഷ്യരില്‍ 90%ലധികം ഒരു മതം തെരഞ്ഞെടുത്തതെന്ത് …. താങ്കൾ ഇന്ന് വിശ്വസിയ്ക്കുന്ന മതം താങ്കൾ തിരഞ്ഞെടുത്തതാണോ ? അത് സ്വാഭാവികമായും താങ്കളിൽ വന്നു ചേർന്നതാണ്, താങ്കളുടെ രക്ഷിതാക്കൾ ആ മതത്തിൽ വിശ്വസിച്ചതുകൊണ്ട് താങ്കൾ ഒരു വിശ്വാസിയായി അതേത മതവിശ്വാസികളുടെ കാര്യവും അങ്ങനെ തന്നെ അല്ലതെ അതിൽ വലിയ ഡയലോഗ് വേണ്ട.പിന്നെ മനുഷ്യരിൽ 90% പോയിട്ട് 60 ശതമാനം പോലും മത വിശ്വാസികളല്ല താങ്കൾക്ക് സംശയമുണ്ടെങ്കിൽ നെറ്റിൽ ഒന്ന് സെർച്ച് ചെയ്യുക ലോകത്ത് ഒന്നാം സ്ഥാനത്ത് വ്യത്യസ്ഥ ക്രിസ്ത്രീയ വിഭാഗങ്ങൾ ചേർന്നാൽ ഒന്നാം സ്ഥാനത്തും ഷിയാ സുന്നീ വിഭാഗങ്ങൾ ചേർന്നാൽ രണ്ടാം സ്ഥാനത്ത് മുസ്ലിംങ്ങളും പിന്നെയുള്ള ഇന്ത്യാ മഹാരാജ്യത്തെ ഹിന്ദുക്കളല്ല മറിച്ച് ജാതി മത ചിന്തകളില്ലാത്ത ഒരു കൂട്ടം മനുഷ്യരാണ് .
യുക്തിവാദമനുസരിച്ച് മനുഷ്യരിലെ ലക്ഷോപലക്ഷം തലമുറ കഴിഞ്ഞുപോയല്ലോ വിശ്വാസികളെ പോലെ നല്ല ഒരു വിഭാഗം മതരഹിതരായി മാറിയിരുന്നെങ്കില്‍ വിശ്വാസം കുത്തിവെച്ച അതേ സ്ഥാനത്ത് മതനിഷേധം കുത്തിവെച്ചും തങ്ങളുടെ സന്താനങ്ങളെ മതവിരുദ്ധരായി വളര്ത്താങമായിരുന്നല്ലോ. പ്രിയ ലത്തീഫ് മനുഷ്യർ ഉണ്ടായതു മുതൽ ഏതെങ്കിലും തരത്തിൽ വിശ്വാസികളാണ് അതിന് കാരണം അവനിലെ ഭയമാണ് അവനെ കാറ്റിനെ ഭയപ്പെട്ടു, തീയെ ഭയപ്പെട്ടു പ്രളയത്തെ ഭയപ്പെട്ടു, പാമ്പിനെ ഭയപ്പെട്ടു ഇവയിലെല്ലാം അവൻ മറ്റെന്തോ ദർശ്ശിച്ചു അതിൽ പല ശക്തികളേയും സങ്കല്പിച്ചു വിശ്വസിച്ചു കാലമിത്ര കഴിഞ്ഞിട്ടും മനുഷ്യരിൽ ആ ഭയത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ വിശ്വാസങ്ങൾ പല രൂപത്തിൽ ഇന്നും നില നിൽക്കുന്നു എന്നാൽ 1000 വർഷം മുൻപുള്ള സ്ഥിതിയല്ല ഇന്നുള്ളത് മനുഷ്യരിൽ അങ്ങനെയുള്ള ഭയചിന്തകൾ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യപ്പെട്ടതുകൊണ്ടാണ് ലോക ജനസംഖ്യയുടെ 16% പേർ യുക്തിചിന്തയിലധിഷ്ടിതമായിരിക്കുന്നത്, ലത്തീഫിനിതൊന്നും കാണാനാവില്ല കാരണം ലത്തീഫ് ചിന്ത 1400 വർഷം മുൻപുള്ള ചിന്തകളാൽ ഫ്രീസ് ചെയ്യപ്പെട്ടിരിക്കുന്നു. പ്രിയ ലത്തീഫ് യുക്തിവാദം ആരെങ്കിലും ആരുടെയെങ്കിലും തലയിലെ മനസ്സിലെ മതം പോലെ കുത്തിവെയ്ക്കാവുന്ന ഒന്നല്ല അത് സ്വയം ചിന്തയിൽ നിന്ന് വരുന്ന, നല്ല തെളിഞ്ഞ ബുദ്ധിയിൽ (അത് ഇല്ലാത്തതാണ് താങ്കളും താങ്കളുടെ മൂഡ് താങ്ങികളും ഇന്നും അന്ധവിശ്വാസങ്ങളിൽ വിരാജിക്കുന്നത്)വരുന്നതാണ്.
തങ്ങളുടെ മതവിരുദ്ധത തങ്ങളുടെ കുട്ടികളില്‍ വേണ്ട എന്ന തലമുറകളായി മതവിരുദ്ധര്‍ തീരുമാനിച്ചതാണോ….. എനിക്ക് രണ്ടു കുട്ടികാളാണുള്ളത് അവർക്ക് പേര് നിശ്ചയിക്കുക എന്നത് എന്റെ സ്വാതന്ത്രത്തിൽ പെട്ടതിനാൽ അവർക്ക് ഞാനിട്ടിരിക്കുന്ന പേരുകൾക്ക് പോലും മതത്തിന്റേയോ ജാതിയുടേയോ അതിർവരമ്പുകൾ ഒട്ടും ഇല്ല (മകൾ-സ്നേഹ സെലിൻ, മകൻ- സിനോവ് സെലിൻ) പിന്നെ ഒരു മതം വിശ്വാസപരമായി ഞാൻ അവരെ മനസ്സിലാക്കില്ല മറിച്ച് മതങ്ങൾ മനുഷ്യരുടെ സൃഷ്ടിയാണന്ന് മനസ്സിലാക്കി കൊടുക്കും 18 വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ അവരെന്താവണമെന്ന് അവർ തീരുമാനിക്കും .
മദ്രസാ മൗലവിമാര്ക്ക് പകരം സൈതുമുഹമ്മദിന്റെയും ജബ്ബാര്മായഷിന്റെയും പുസതകം വായിപ്പിച്ച് പരിഹരിക്കാന്‍ ശ്രമിച്ചുകൂടെ…. പ്രിയ ലത്തീഫ് ഈ പറഞ്ഞ രണ്ടു വ്യക്തികളേയും ഞാൻ നേരിട്ട് പരിചയമുണ്ട് ഇവരെ ഞാൻ പരിചയപ്പെട്ടിട്ട് കേവലം മൂന്ന് വർഷമേ ആകുന്നൊള്ളൂ ., ഇവരുടെ പുസ്തകങ്ങൾ ഞാൻ ഇതുവരെ വായിച്ചിട്ടില്ല. എന്നാ എന്റെ ചിന്ത എന്നിൽ വന്നിട്ട് 30 വർഷത്തിലധികമായി , യുക്തിചിന്താധിഷ്ടിതമായ പുസ്തകങ്ങൾ എന്റെ ചിന്തയ്ക്ക് വല്ലാത്ത ഉണർവേകിയിട്ടുണ്ട് എന്നത് സത്യമാണെങ്കിലും യുക്തിവാദം എന്നത് ഏതെങ്കിലും പുസ്തകതാളുകളിൽ നിന്നാണ് ഉണരുന്നത് എന്ന് തറപ്പിച്ച് പറയാനാവില്ല.

ലത്തീഫിന് ഈ ജന്മം ഒരു യുക്തിവാദിയാവാൻ ആവില്ലാന്നൊന്നും എനിക്ക് പറയാനാവില്ല ഒന്ന് നന്നായി ശ്രമിച്ചാൽ നല്ലൊരു മനുഷ്യനാവാൻ ഇനിയും സമയമുണ്ട് ലത്തീഫ് മാത്രമല്ല ഇവിടെ മതം പ്രസംഗിയ്ക്കുന്ന ഏവർക്കും നല്ലൊരു മനുഷ്യനാവാൻ ആവും.

ബിന്‍ഷേഖ് said...

{{ലത്തീഫിന് ഈ ജന്മം ഒരു യുക്തിവാദിയാവാൻ ആവില്ലാന്നൊന്നും എനിക്ക് പറയാനാവില്ല ഒന്ന് നന്നായി ശ്രമിച്ചാൽ നല്ലൊരു മനുഷ്യനാവാൻ ഇനിയും സമയമുണ്ട് ലത്തീഫ് മാത്രമല്ല ഇവിടെ മതം പ്രസംഗിയ്ക്കുന്ന ഏവർക്കും നല്ലൊരു മനുഷ്യനാവാൻ ആവും}}

"നല്ല മനുഷ്യന്‍" എന്നത് കൊണ്ട് വിചാരം വച്ചുപുലര്‍ത്തുന്ന വിചാരങ്ങള്‍ എന്തൊക്കെയാണ്?

..naj said...

good to read KP Sukumaran's
ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും

വിചാരം said...

ചിന്തകാ… ഇതിന് മുൻപ് തന്നെ ഒരു വ്യക്തി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നമ്മൾ സംവദിച്ച സ്ഥിതിയ്ക്ക് ഇനിയൊരു ചർച്ചയുടെ ആവശ്യമില്ല,താങ്കളിവിടെ പറഞ്ഞതൊക്കെ ഇപ്പോൾ സോളിഡാരിറ്റിക്കാർ മാത്രം ചെയ്യുന്നു എന്ന മൌഢ്യമായ ധാരണയും മാറ്റുക, രാജ്യദ്രോഹികളാൽ കൈവെട്ടി മാറ്റപ്പെട്ട ജോസഫ് സാറിനെ സഹായിക്കാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ രംഗത്ത് വന്നിട്ടുണ്ട് പറ്റുമെങ്കിൽ സഹായിക്കുക.Prof.T.J Joseph A/C No.67129766711,IFSC Code SBTR0000788 or Cheques to Prasanth R dotcompals’HS Road Tattamangalam Palakkad678102.
ചിന്തകന്റെ ഈ വാക്കുകൾക്ക് (എന്നാല്‍, മതങ്ങളെയെല്ലാം കൊന്നൊടുക്കുന്നതാണ് മനുഷ്യത്വം എന്നും, അതിനെ മണ്ണടിയിപ്പിച്ചാല്‍ മാത്രമേ ഇവിടെ മനുഷ്യസ്നേഹം ഉണ്ടാവാന്‍ പോകുന്നുള്ളൂ എന്നും വാദിച്ചു നടക്കുന്ന ഊഡായിപ്പ് വാദക്കാര്ക്ക്7 ഇതിനൊക്കെ എവിടെയാ സമയം? ) ഞങ്ങളുടെ ജീവിതത്തിൽ യാതൊരു വിലയും കൽപ്പിയ്ക്കുന്നില്ല കാരണം ഞങ്ങൾക്ക് ധാരാളം സമയം കിട്ടുന്നുണ്ട് ആ സമയത്തെ മൂല്യവത്തായി ഉപയോഗിയ്ക്കുന്നുമുണ്ട്.
നിഷ്കളങ്കം എന്ന പദത്തിനപമാനമാണ് താങ്കളുടെ ഇസ്ലാമിക വാദങ്ങൾ …. റഷ്യയിൽ ഇന്ന് പട്ടിണിയകറ്റാൻ വേശ്യവൃത്തി ചെയ്യുന്നത് ആരൊക്കെയെന്ന് ഒന്നന്വേഷിക്കുക കമ്യൂണിസം തകർത്തറിഞ്ഞപ്പോൾ സന്തോഷിച്ചവർ ഇന്ന് കണ്ണീരൊപ്പുന്ന കാഴ്ച്ച എന്നത് താങ്കൾ കണ്ടിട്ടും കണ്ടില്ലാന്ന് നടിയ്ക്കുന്നു, പിന്നെ റഷ്യയിൽ യുക്തിവാദമാണ് പ്രചരിപ്പിച്ചിരുന്നത് എന്നത് പുതിയ വർത്തമാനമാണ് . അരുടെ മനസ്സിലും ഒരു യുക്തിവാദിയും ഒരു വിഷവും കുത്തിവെയ്ക്കാറില്ല ഞങ്ങൾ മതാന്ധരായവരുടെ മനസ്സിലെ വിഷം കഴുകി കളയുകയാണ് ചെയ്യുന്നത്.
അബ്ദുൽ അലി… എം.ടിയുടെ ഒരു നോവലിന്റെ ആഖ്യായന ഭംഗിപോലുമില്ലാത്ത ഒരു സാദാ പുത്തകമായ ഖുറാനെ അങ്ങനെയല്ലാതെ മറ്റൊരു കോണിലൂടെയും കാണാനൊക്കില്ല, ബാങ്ക് കുഞ്ഞുചെവികളിൽ വിളിച്ച് കൊടുക്കുന്നത് എന്നാൽ വിഷം കുത്തിവെയ്ക്കുന്നു എന്നത് പ്രതീകാത്മകമായൊരു വാചാകമാണ് മനസ്സിലാവേണ്ടവർ മനസ്സിലാവും അല്ലാത്തവർ കുറുക്കന്മാരെ പോലെ ഓളിയിട്ട് കൊണ്ടിരിക്കും … ശല്യമാവുന്ന എന്തും നിരോധിക്കപ്പെടും അത് ബാങ്കായാലും മറ്റെന്തായാലും എന്താ ബാങ്ക് വിളി നിരോധിച്ചാൽ സർക്കാറിന്റെ തലവെട്ടുമോ , കൈവെട്ടുമോ ?..അതാണല്ലോ മുസ്ലിംങ്ങളുടെ ശൈലി.

ബിൻഷേഖ് ….. നല്ല മനുഷ്യൻ എന്നതിന് വിവക്ഷ … ജോസഫ് സാറിന്റെ കൈവെട്ടി മാറ്റപ്പെട്ടപ്പോൾ മനസ്സ്കൊണ്ടെങ്കിലും കണ്ണീർ പൊയിച്ച ഏതൊരു മനുഷ്യനും നല്ലവൻ തന്നെ അല്ലാതെ അദ്ദേഹം മനസ്സുകൊണ്ടെങ്കിലും തെറ്റെന്ന് കരുതാത്തൊരു കാര്യത്തിനെ തെറ്റെന്ന് പറഞ്ഞ് സമർത്ഥിച്ച , ആ കാപാലികർ അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റിയപ്പോൾ സന്തോഷിച്ച എല്ലാ മനുഷ്യരും മൃഗതുല്യരായവരാണ്, ഇനിയും വേണോ ബിൻഷേഖ് … നല്ല മനുഷ്യനുള്ള വിവക്ഷ .

നിഷ്കളങ്കന്‍ said...

വിചാരവും ഇതര യുക്തിവാദി നല്ല മനുഷ്യരും മതങ്ങളില്‍ വിശ്വസിക്കുന്നതോടു കൂടി എല്ലാവരും മോശം മനുഷ്യരാവും എന്ന് അഭിപ്രായപ്പെടുന്നില്ലല്ലോ? ഭാഗ്യം.

സാധാരണയായി യുക്തിവാദികള്‍ മതവിശ്വാസികളെക്കാള്‍ സങ്കുചിത ചിന്ത പുലര്‍ത്തുന്നവരാണ്. ഹിന്ദുക്കളോ മുസ്ലിങ്ങലോ, ക്രിസ്ത്യാനികളോ പറയുമോ അവരുടെ മതത്തില്‍ വിശ്വസിക്കാത്തവര്‍ മോശം മനുഷ്യരാണെന്ന്? അങ്ങിനെ ഒന്ന് ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ യുക്തിവാദികള്‍ പറയുന്നു, മതത്തില്‍ നിന്നും പുറത്ത് വന്നാലേ നല്ല മനുഷ്യനാകൂ.ഇപ്പോള്‍ വിചാരം കുറച്ചു കൂടി വിശാലമായി ചിന്തിച്ചിട്ടുണ്ട്.

യുക്തിവാദികള്‍ മനുഷ്യസ്നേഹത്തിന്‍റെ കുത്തക കൈയടക്കി വെച്ചിരിക്കുകയല്ലേ. നമ്മള്‍ മതവിശ്വാസികള്‍ക്ക് അവരെ നോക്കി കൊതിചിരിക്കാം. പിന്നെ പ്രാര്‍ഥിക്കാം, ദൈവമേ ഇവരെ പോലെ ഞങ്ങളെ സങ്കുചിത ചിന്ത കൊണ്ട് തളച്ചിടല്ലേ, മറ്റുള്ളവരുടെ നന്മ അംഗീകരിക്കാന്‍ കഴിയാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ താഴിടല്ലേ.

നിഷ്കളങ്കന്‍ said...

യുക്തിവാദികളുടെ മനോഹരമായ ഒരു സമര്‍ത്ഥന രീതി ശ്രദ്ധിക്കൂ.

A major atheist (Richard Dawkins, I believe) was interviewed not long ago on a national station. During the interview, he was asked to justify the evils perpetrated on tens of millions by the atheist leader, Stalin. The atheist’s response was that the connection between Stalin’s atheism and his great crimes is unfounded. Stalin, he said, had mustaches; could you not use the same logic, he added, and conclude that he killed people because he had mustaches?

നിഷ്കളങ്കന്‍ said...

"Whatever the motives for atheist bloodthirstiness, the indisputable fact is that all the religions of the world put together have in 2,000 years not managed to kill as many people as have been killed in the name of atheism in the past few decades.

It's time to abandon the mindlessly repeated mantra that religious belief has been the greatest source of human conflict and violence. Atheism, not religion, is the real force behind the mass murders of history.”

D’Souza, Dinesh, “Atheism, Not Religion is the Real Force Behind the Mass Murders of History.” The Christian Science Monitor. (November 21, 2006 edition). < http://www.csmonitor.com/2006/1121/p09s01-coop.html> (9 July, 2008).

നിഷ്കളങ്കന്‍ said...

"In his book Modern Times, the historian Paul Johnson referred to Hitler, Stalin, and Mussolini as the three devils of the twentieth century. Interestingly, Nietzshean dogma influenced each of them." - Ravi Zacharias

നിഷ്കളങ്കന്‍ said...

Nietzsche was critical of religion in general, though especially Christianity, which he described as the "religion of pity." Nietzsche is perhaps most famous for his declaration that “God is dead,” which, rather than a theological argument, suggests that Western culture seemed no longer rooted in Christian dogmatism and a faith-based worldview. Without God, the idea of absolutes are difficult to come by, and Nietzsche thus suggested ways for people to cope with this loss of "Good" and "Evil".

“ When Adolf Hitler first met Benito Mussolini, he presented him with a gift of the collected works of Nietzsche. It was an appropriate memento. Hitler's ideas about life and politics were largely derived from Nietzsche. Hitler subscribed to the Nietzschean idea that superior people have an inborn right to rule. - William Kilpatrick


യുക്തിവാദി മനുഷ്യസ്നേഹികളെ, നിങ്ങള്‍ മുന്നോട്ട് വെക്കുന്ന മനുഷ്യസ്നേഹം ഒരു മുഖംമൂടി മാത്രമോ അല്ലെങ്കില്‍ ഒരു വ്യക്തിയുടെ മനസ്സിലെ ലോലവികാരമോ മാത്രമാണെന്നും ഒരു സമൂഹത്തിനു മനുഷ്യമുഖം നല്‍കാന്‍ നിങ്ങള്‍ക്ക്‌ ആവില്ല എന്നതിനും നിങ്ങളുടെ നേതാക്കളായ ഹിറ്റ്‌ലറും സ്റ്റാലിനും ഉദാഹരണമല്ലേ?

അതിന്‍റെ ചരിത്രമല്ലേ നാം മുകളില്‍ വായിച്ചത്?

നിഷ്കളങ്കന്‍ said...

AYN RAND (Atheist philosopher)

“ To live for his own sake means that the achievement of his own happiness is man’s highest moral purpose.”


ഇതാണ് യുക്തിവാദം മുന്നോട്ട് വെക്കുന്ന മനുഷ്യസ്നേഹ തത്വശാസ്ത്രം. ഇന്നിപ്പോള്‍ മതങ്ങളുടെ സ്വാധീനം കൊണ്ട് മനുഷ്യനെ സ്നേഹിക്കണം എന്നും മറ്റും പറയുമെങ്കിലും ഉത്തരവാദിത്വമില്ലാത്ത ജീവിതത്തില്‍ സ്വന്തം കാര്യം നോക്കുന്നത് തന്നെയല്ലേ യുക്തിവാദികളുടെ യുക്തിക്ക് സ്വീകാര്യമാവുക?

നിഷ്കളങ്കന്‍ said...

WERNER HEISENBERG, Nobel Laureate in Physics:

1. ¨ Heisenberg wrote: “The first gulp from the glass of natural sciences will turn you into an atheist, but at the bottom of the glass God is waiting for you.” [“Der erste Trunk aus dem Becher der Naturwissenschaft macht atheistisch, aber auf dem Grund des Bechers wartet Gott.”] (Heisenberg, as cited in Hildebrand 1988, 10).

നിഷ്കളങ്കന്‍ said...

MAX PLANCK, Nobel Laureate in Physics

1. ¨ In his famous lecture Religion and Science (May 1937) Planck wrote: “Both religion and science need for their activities the belief in God, and moreover God stands for the former in the beginning, and for the latter at the end of the whole thinking. For the former, God represents the basis, for the latter - the crown of any reasoning concerning the world-view.” (Max Planck, Religion und Naturwissenschaft, Leipzig: Johann Ambrosius Barth Verlag, 1958, 27).

2. ¨ “Religion represents a bond of man to God. It consists in reverent awe before a supernatural Might [Macht], to which human life is subordinated and which has in its power our welfare and misery. To remain in permanent contact with this Might and keep it all the time inclined to oneself, is the unending effort and the highest goal of the believing man. Because only in such a way can one feel himself safe before expected and unexpected dangers, which threaten one in his life, and can take part in the highest happiness - inner psychical peace - which can be attained only by means of strong bond to God and unconditional trust to His omnipotence and willingness to help.” (Max Planck 1958, 9).

നിഷ്കളങ്കന്‍ said...

GUGLIELMO MARCONI, Nobel Laureate in Physics:

1. ¨ "Guglielmo Marconi wrote: “The more I work with the powers of Nature, the more I feel God’s benevolence to man; the closer I am to the great truth that everything is dependent on the Eternal Creator and Sustainer [Creatore e Reggitore Eterno]; the more I feel that the so-called ‘science’ I am occupied with is nothing but an expression of the Supreme Will, which aims at bringing people closer to each other in order to help them better understand and improve themselves.” (Marconi, as cited in Maria Cristina Marconi 1995, 244).

2. ¨ In his letter to his wife Maria Cristina (Savoy Hotel, London, 17 March 1927) Marconi wrote:

“I know how much you love and cherish the beautiful Nature - the expression of God’s Will - where one can find the ideal eternal values: the Truth, the Beauty and the Good (and you possess the three of them). The harmonious unity of causes and laws forms the Truth; the harmonious unity of lines, colors, sounds, and ideas forms the Beauty; while the harmony of emotions and the will forms the Good, which in being the ultimate expression of the Eternal and Supreme Creator brings man to completion and drives us to seek absolute perfection.” (Marconi, as cited in Maria Cristina Marconi 1995, 260).

വിചാരം said...

പ്രിയ സുഹൃത്തേ…. ഇവരെയൊന്നും ഞങ്ങളധികം പേരും അംഗീകരിക്കുന്നവരല്ല.. ഇവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റല്ലാതാവുന്നില്ല, മുഹമദ് ചെയ്ത തെറ്റിനെ നിങ്ങൾ ന്യായീകരിക്കുന്നത് പോലെ ഞങ്ങളൊരിക്കലും സ്റ്റാലിൻ ചെയ്ത അല്ലെങ്കിൽ അതുപോലുള്ളവർ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുന്നില്ല … ചൈനയിലെ ജയിലിൽ കഴിയുന്ന ലീയുവിനെ അംഗീകരിക്കുന്നവരും അദ്ദേഹത്തെ മോചിപ്പിയ്ക്കണമെന്ന് പറയുന്നവരിൽ പെട്ടവരാണ് ഞങ്ങളധികവും , ഇവിടെ ഖുറാനിലെ വൈരുദ്ധ്യങ്ങളെ കുറിച്ചുള്ള ചർച്ച തുടരുക…

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

നബിയെ ഗര്‍ഭം ധരിച്ചതോട് കൂടി ഉപ്പ മരിച്ചു,ജനിക്കുന്നതിനു 58ദിവസം മുമ്പ്‌ ആന കലഹം എന്ന ഏറ്റവും വലിയൊരു പ്രശ്നം മക്കകാര്‍ അഭിമുഖീകരിക്കേണ്ടി വന്നു,അത് കഴിഞ്ഞപ്പോള്‍ മക്കയില്‍ വസൂരി പടര്‍ന്നു പിടിച്ചു,നബിക്ക്‌ ആറ് വയസ്സായപ്പോള്‍ ഉമ്മ മരിച്ചു അങ്ങനെ അങ്ങനെ...ഇതൊക്കെ കൊണ്ട് നബിക്ക്‌ എന്തെങ്കിലും ശക്തി ലഭിക്കുന്നുണ്ടങ്കില്‍ അത് പൈശാചിക ശക്തിയാണെന്ന് മക്കകാര്‍ വിശ്വസിക്കുകയും,ഇക്കാലത്തെ ഇസ്ലാമിസ്റ്റുകള്‍ ഭവിഷ്യപുരാണം ഉദ്ധരിച്ചു കൊണ്ടത്‌ സമ്മതിക്കുകയും ചെയ്യുന്നു.
പണ്ടെന്നോ പരമശിവന്‍ നശിപ്പിച്ച അസുരനാണ് ,അതില്‍ പറയുന്ന മോഹമാദ്‌ .

സുധീര്‍_ഓയൂര്‍ said...

അലികോയ " ഇസ്‌ലാമിനെ വിമര്‍ശിക്കാ വേണ്ടി ഉണ്ടാക്കപ്പെട്ട ചില വെബ്‌സൈറ്റുകളിലും പുസ്തകങ്ങളിലും ഇത് പോലെ കുറെ ലിസ്റ്റുകള്‍ ലഭ്യമാണ്‌. എന്നാല്‍ ഇതില്‍ വസ്തുതയില്ല.
രണ്ട് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത ഉദാഹരണമായെടുത്ത് ഇത് വ്യക്തമാക്കാം. 1. കൊലക്കേസ് പ്രതിയെ പോലീസുകാര്‍ അറസ്റ്റ് ചെയ്തു. 2. കൊലക്കേസ് പ്രതിയെ എസ്.ഐ. അറസ്റ്റ് ചെയ്തു.
ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ തമ്മില്‍ അല്‍പം വ്യത്യാസമുണ്ടെന്നത് ശരിയാണ്‌. എന്നാല്‍, അവ രണ്ടും പരസ്പര വിരുദ്ധമാണെന്ന് എങ്ങനെ പറയും?"


1. കൊലക്കേസ് പ്രതിയെ പോലീസുകാര്‍ അറസ്റ്റ് ചെയ്തു
2. കൊലക്കേസ് പ്രതിയെ എസ്.ഐ. അറസ്റ്റ് ചെയ്തു..

ഇത് രണ്ടു പത്രങ്ങളില്‍ ആയി വന്ന വാര്‍ത്തയാണ് , ഇത് വായിക്കുന്ന ആള്‍ക്ക് , എസ്. ഐ യും പോലീസ് കാരും ചേര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു എന്ന നിഗമനത്തില്‍ എത്താം കഴിയുമായിരിക്കാം . രണ്ടു വെത്യസ്ഥ വാര്‍ത്തകളും ആകാം

ഇവിടെ ( ഖുറാനില്‍ സംഭവിച്ചത് ) ഒരു പത്രത്തിന്റെ രണ്ടു താളുകളില്‍ ആയി ആണ് വാര്‍ത്ത‍ വന്നിരിക്കുനത് . സോഭാവികം ആയി വാര്‍ത്ത‍ വായിക്കുന്ന ആള്‍ക്ക് സംശയം തോന്നാം , വാര്‍ത്തയുടെ നിജസ്ഥിതി ചൊദിയം ചെയ്യപെടും . തെറ്റി ധാരണക്ക് ഇടയായ വാര്‍ത്ത‍ തിരുത്താനും , ശെരിയായി അറിയിക്കാനും പത്രാധിപര്‍ക്ക് ബാദ്യത യുണ്ട്

ഇത് പോലെ ആയിരത്തില്‍ പരം തെറ്റുകളും സംശയം ഉണ്ടാക്കുന്ന വാക്യങ്ങളില്‍ കുരാനില്‍ കാണാം , നിങ്ങളെ പോലെ അന്ധമായി ഖുറാനില്‍ വിശോസിക്കുന്നവര്‍ക്ക് , ഈ തെറ്റുകള്‍ ഒന്നും അംഗീകരിക്കാന്‍ കഴിയില്ല , മാത്രമല്ല വ്യാഖ്യാനങ്ങളില്‍ കൂടി ഉരുണ്ടു മറിഞ്ഞു , നിലവാരം കുറഞ്ഞ ഉദാഹരങ്ങളില്‍ കൂടിയും ആ തെറ്റിനെ ശെരിയാക്കാന്‍ സ്രെമിക്കുക ഒരു ബാദ്യത ആയി മാറുന്നു .

നിങ്ങള്ക്ക് കഴിയുമോ , ഇത്തരം സംശയം ഉണ്ടാക്കുന്ന വക്യങ്ങളിലെ വസ്തുതകള്‍ മാത്രം ഉള്‍പെടുത്തി തിരുത്തി ഒരിക്കല്‍ കൂടി കുരാന്‍ ക്രോടീകരിക്കാന്‍ , തെറ്റുകള്‍ നിന്റഞ്ഞ ഈ ഖുറാന്‍ ഉസ്മാന്റെ കാലത്ത് ചെയ്തത് പോലെ കത്തിച്ചു കളയാന്‍ ? അത് വഴി ഖുരനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയും , ഖുറാനിലെ ഇത്തരം തെറ്റുകളില്‍ സംശയം ഉണ്ടായി ഖുരനെ തള്ളിപറഞ്ഞ്‌ പുറത്തു പോകുന്നവരെ തടയാനും പറ്റും ,
കഴിയില്ല , നിങ്ങള്ക്ക് പൊള്ളയായ വ്യാഖ്യാനങ്ങള്‍ ലൂടെയും , പോട്ട ഉദാഹരങ്ങള്‍ നിരത്തിയും പുകമറ സൃഷ്ടിച്ചു രെക്ഷപ്പെടനെ നിങ്ങള്ക്ക് കഴിയു , അതിനു കഴിയുമായിരുന്നെങ്കില്‍ ഇന്ന് മുസ്ലിങ്ങളുട ഇടയില്‍ തന്നെ പരസ്പരം കടിച്ചു കീറുന്ന വിഭാഗങ്ങള്‍ ഉണ്ടാകുമായിരുനില്ല .

നിങ്ങള്‍ പറയുന്നത് പോലെ ആദ്യം ഖുരനെയും ഇസ്ലാമിനെയും അന്തമായി വിശോസിക്കുക , എനിട്ട്‌ ഖുരനെ പഠിക്കുക . അവിടെ പഠിക്കുക എന്നതിന് പ്രശക്തിയില്ല , അന്തമായി വിശോസിക്കുക അത് മാത്രമേ കഴിയു . അതാണ്‌ നിങ്ങള്‍ ചെയ്യുനത് .

നിങ്ങള്‍ പറഞ്ഞത് പോലെ ഖുറാനിലെ പൊട്ടത്തരങ്ങള്‍ എല്ലാം ഇന്‍റര്‍നെറ്റില്‍ ലെഭ്യമാണ് , ഒന്ന് മനസിലാക്കി തിരുത്തി ഒരു പുതിയ ഖുറാന്‍ ഉണ്ടാക്കാന്‍ ശ്രെമിക്ക് . അല്ലാതെ ഇങ്ങനെ വ്യാഖ്യാനങ്ങള്‍ നിരത്തി എത്ര പേരെ പോട്ടമാര്‍ ആക്കുവാന്‍ നിങ്ങള്ക്ക് കഴിയും .

ഖുറാന്‍ ശാസ്ത്രീയമാണ് , കലാദീതമാണ് എന്നൊക്കെ അല്ലെ വിളിച്ചു കൂകി നടക്കുന്നത് , അങ്ങനെ എങ്കില്‍ ശാസ്ത്രീയ മായ തെളിവ് കല്‍ നിരത്തി മറുപടി പറയാന്‍ ശ്രേമിക്ക് .

ഇവിടെ ഈ ബ്ലോഗ്‌ വായിച്ചതിനു ശേഷം എനിക്കുള്ള അഭിപ്രായങ്ങള്‍ കുരിചിട്ടതായി ഞാന്‍ കരുതുന്നു , ബ്ലോഗര്‍ ഉന്നയിച്ച ഒരു അക്ഷേപങ്ങള്‍ക്കും ശെരിയായ മറുപടി ഇവിടെ കണ്ടില്ല , പുകമറ സൃഷ്ടിച്ചു രേക്ഷപ്പെടുനത് അല്ലാതെ

എന്റെ മാതാപിതാക്കള്‍ പിന്തുടരുന്ന ( way of ലൈഫ് എന്ന രീതിയില്‍) ഇസ്ലാമിനോട് എനിക്ക് നിലനില്‍ക്കുന്ന ചെറിയ ബഹുമാനം പോലും ഈ ചര്‍ച്ചകള്‍ വീക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്‌താല്‍ പോകും ( കാരണം കൂടുതല്‍ കൂടുതല്‍ സംശയകരമായ ചോത്യങ്ങള്‍ ആണ് ഇവിടെ നിന്ന് എനിക്ക് കിട്ടുനത് ) , അത് കൊണ്ട് ഞാന്‍ പിവാങ്ങുന്നു .

എല്ലാപേര്‍ക്കും നന്മകള്‍ നേരുന്നു

KK Alikoya said...

വിചാരം said...:
"ചിന്തകാ… ഇതിന് മുൻപ് തന്നെ ഒരു വ്യക്തി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നമ്മൾ സംവദിച്ച സ്ഥിതിയ്ക്ക് ഇനിയൊരു ചർച്ചയുടെ ആവശ്യമില്ല,താങ്കളിവിടെ പറഞ്ഞതൊക്കെ ഇപ്പോൾ സോളിഡാരിറ്റിക്കാർ മാത്രം ചെയ്യുന്നു എന്ന മൌഢ്യമായ ധാരണയും മാറ്റുക, രാജ്യദ്രോഹികളാൽ കൈവെട്ടി മാറ്റപ്പെട്ട ജോസഫ് സാറിനെ സഹായിക്കാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ രംഗത്ത് വന്നിട്ടുണ്ട് പറ്റുമെങ്കിൽ സഹായിക്കുക.Prof.T.J Joseph A/C No.67129766711,IFSC Code SBTR0000788 or Cheques to Prasanth R dotcompals’HS Road Tattamangalam Palakkad678102."

= പ്രൊ. ജോസഫിനെ സഹായിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, യുക്തിവാദികള്‍ ഇതിന്നൊരുങ്ങാനുള്ള കാരണം സംശയാസ്പദമാണ്‌. ഇസ്‌ലാമിന്‍റെ പ്രവാചകനെ തെറി വിളിക്കുകയോ, ഏറ്റവും ചുരുങ്ങിയത് അങ്ങനെ ധ്വനിപ്പിക്കുകയോ ചെയ്ത ഒരാളെ സഹായിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്. അത് തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തിരിക്കുന്നു. നാട്ടില്‍ കഷ്ടപ്പെടുന നിരവധി പേരുണ്ട്. അവര്‍ക്കൊന്നും നേരെ നീളാത്ത ഈ 'സഹായ ഹസ്തം'(?) ഉദാരതയുടേതല്ല. ഇസ്‌ലാം വിരോധത്തിന്‍റേതാണ്‌. അതി ക്രൂരവും നികൃഷ്ടവുമായ അക്രമത്തിന്നിരയായ വ്യക്തിയാണദ്ദേഹം എന്നതില്‍ സംശയമില്ല. ആ പരിഗണയുടെ അടിസ്ഥാനത്തില്‍, ഒരു സഹജീവിക്ക് ചെയ്യുന്ന സഹായമെന്ന നിലയില്‍ ചില ക്രൈസ്തവ കൂട്ടായ്മകളും അദ്ധ്യാപക സംഘടനകളും അദ്ദേഹത്തിന്ന് സഹായം നല്‍കിയിരുന്നു. മതമൌലിക വദികളെന്ന് നിങ്ങള്‍ ആരോപിക്കാറുള്ള ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും രക്തം നല്‍കി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കൈവെട്ടിന്‍റെ പേരില്‍ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ കുതിര കയറുന്ന യുക്തിവാദികള്‍ പോലും ക്രിയാത്മകമായ ഈ പങ്കിനെ അംഗീകരിക്കുകയല്ല ചെയ്തിട്ടുള്ളത്. ഇതിനെ കുറിച്ച് മി. ജബ്ബാറിന്‍റെ പ്രതികരണം 'തട്ടിപ്പ്, വെറും തട്ടിപ്പ്' എന്നായിരുന്നു. ഇതില്‍ നിന്നെല്ലാം യുക്തിവാദികളുടെ ഉള്ളിലിരിപ്പ് പുറത്താകുന്നുണ്ടെന്ന്.

മനുഷ്യസ്നേഹമാണ്‌ ഇവരെ നയിക്കുന്നതെങ്കില്‍ ആ സഹായ ഹസ്തം ഈ നാട്ടില്‍ കഷ്ടപ്പെടുന്ന പലര്‍ക്ക് നേരെയും ഇനിയും നീളുന്നത് കാണണം. അല്ലാതെ, ഈ ഒരു കര്‍മ്മം കൊണ്ട് മാത്രം നിങ്ങള്‍ മനുഷ്യസ്നേഹികള്‍ ആയി അംഗീകരിക്കപ്പെടുകയില്ല. മാത്രമല്ല, പ്രവാചക വിരോധികള്‍ എന്ന മുദ്ര ഒന്നു കൂടി നന്നായി പതിയുകയും ചെയ്യും. അല്ലെങ്കിലും അതാണല്ലോ നിങ്ങളുടെ മുഖമുദ്ര!

വിചാരം said...

നിഷ്കളങ്കാ .. മുകളിലെ ആലികോയ എന്ന വർഗ്ഗീയ വിഷം ചീറ്റുന്ന വ്യക്തിയുടെ കമന്റ് കണ്ടല്ലോ ഇതാ ഞാൻ പറഞ്ഞത് ഇസ്ലാം തലയിലേറ്റുന്നവർ മനുഷ്യരേ അല്ലാന്ന്… ഇതിൽ കൂടുതൽ തെളിവെന്തിനാണ്.
മി.ആലികോയ ആദ്യം താനൊരു മനുഷ്യനാവൂ എന്നിട്ട് ഒരു ഇസ്ലാമാവുക, ആദ്യം ഇസ്ലാമായാൽ ആർക്കും പിന്നെ നല്ലൊരു മനുഷ്യനാവാൻ പറ്റില്ല, തന്റെ (ഒട്ടും ബഹുമാനമില്ലാതെ തന്നെ) മുകളിലെ കമന്റിന് ഒരു നായക്കാട്ടത്തിന്റെ വിലപോലും കൽപ്പിക്കാനൊക്കില്ല അത്രയ്ക്ക് മനുഷ്യത്ത്വ രഹിമാണത്. ആദ്യം തൊട്ടടുത്തുള്ള ഏതെങ്കിലുമൊരു യുക്തിവാദിയുടെ ജീവിതം കണ്ടു മനസ്സിലാക്കൂ എന്നിട്ട് കമന്റുക…. കേരളത്തിൽ ഇ.എം.എസ്. മുതൽ വി.സ് വരെയുള്ള മുഖ്യമന്ത്രിമാരുടെ അതുപോലെ മന്ത്രിമാരുടെ ലിസ്റ്റെടുക്കുക അവർ സമൂഹത്തിന് ചെയ്ത കാര്യങ്ങളും ജനമനസ്സുകളിൽ സ്ഥാനം നേടിയ ആ വ്യക്തികളുടെ വിശ്വാസങ്ങളും ഒന്ന് വിലയിരുത്തുക അപ്പോൾ അറിയാം യുക്തിവാദികളുടെ മനസ്സിന്റെ ആഴം… ലജ്ജാവഹം മി. ആലികോയ .. താങ്കളൊരു മനുഷ്യനാണോ ?

ചിന്തകന്‍ said...

ആലിക്കോയ മാഷുടെ കമന്റും അതിനുള്ള വിചാരത്തിന്റെ മറുപടി കമന്റിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

എന്താണ് യുക്തിവാദം എന്ന് ഞങ്ങളാരും പറയാതെ തന്നെ ആളുകളെ ബോധ്യപെടുത്തുന്നതിന് വളരെ നന്ദിയുണ്ട് വിചാരം.

വിചാരം said...

ചിന്തകാ ഈ ദൃഷ്ടാന്തക്കാരായ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ,ഏതൊരു തെറ്റും ന്യായീകരിക്കാനുള്ള അപാര കഴിവുള്ള ഇസ്ലാമിസ്റ്റുകളെ ലോകം തിരിച്ചറിഞ്ഞതുകൊണ്ടാണ് ആകെ മൊത്തത്തിൽ ഇസ്ല്ലാം വേട്ടയാടപ്പെടുന്നത് . ആലികോയയെ എന്ന വർഗ്ഗീയ വിഷം ചീറ്റുന്നവനെ മാഷ് എന്ന മഹത്തായ പദം കൊണ്ടലങ്കരിക്കുന്നത് പോലും ആ പദത്തിന് പോലും നാണക്കേട് ഉണ്ടാക്കും ചിന്തകാ ..

KK Alikoya said...

സുധീര്‍_ഓയൂര്‍ said...:
"ഇത് രണ്ടു പത്രങ്ങളില്‍ ആയി വന്ന വാര്‍ത്തയാണ് , ഇത് വായിക്കുന്ന ആള്‍ക്ക് , എസ്. ഐ യും പോലീസ് കാരും ചേര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു എന്ന നിഗമനത്തില്‍ എത്താം കഴിയുമായിരിക്കാം ."

= 'കഴിയുമായിരിക്കാം' എന്ന ആവണക്കെണ്ണ നയം വളരെ വ്യക്തമായ ഒളിച്ചോട്ടമാണ്‌. അത് കൊണ്ടാണല്ലോ ഉദാഹരണത്തിനപ്പുറത്തേക്ക് ചര്‍ച്ച നീളാതെ പോകുന്നത്. താങ്കള്‍ വിശുദ്ധ ഖുര്‍ആനിനെതിരെ ഉന്നയിച്ച ആരോപണം എന്‍റെ വിശദീകരണത്തോടെ മണ്ണടിഞ്ഞിരിക്കുന്നു. അപ്പോള്‍ പിന്നെങ്ങനെ ചര്‍ച്ച ചെയ്യും അല്ലേ? (ഉദാഹരണത്തിന്ന് ശേഷം) വിഷയത്തെക്കുറിച്ച് ഞാന്‍ എഴുതിയത് ഇപ്രകാരമായിരുന്നു:

"ഇത്രയേ ഉള്ളു സുധീര്‍ ചൂണ്ടിക്കാണിച്ച രണ്ട് സൂക്തങ്ങളുടെ കാര്യവും. ഇത് മനസ്സിലാകാന്‍ ആദ്യം ചില വസ്തുതകള്‍ അറിയണം.
1. റൂഹ് പല അര്‍ത്ഥങ്ങളില്‍ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്.
2. അവയി ഒരര്‍ത്ഥം 'ജിബ്‌രീല്‍' എന്നാണ്‌.
3. ജിബ്‌രീല്‍ മലക്കുകളുടെ നേതാവാണ്‌.
ഇനി 19:17, 3:45 (അതാണ്‌ ശരിയായ നമ്പര്‍) എന്നീ സൂക്തങ്ങള്‍ സംയോജിപ്പിച്ച് വായിക്കുമ്പോള്‍ ഒരു ആശയക്കുഴപ്പവും തോന്നേണ്ടതില്ല. അതായത്, ജിബ്‌രീലിന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകളാണ്‌ മര്‍യമിനെ സന്ദര്‍ശിച്ചതും സന്തോഷവാര്‍ത്ത അറിയിച്ചതും. ഉദാഹരണമായി ചൂണ്ടിക്കാണിച്ച രണ്ട് പത്ര വാര്‍ത്തകള്‍ സംയോജിപ്പിച്ചത് പോലെ ഇതും സംയോജിപ്പിക്കാവുന്നതേയുള്ളു. അപ്പോള്‍ ആശയക്കുഴപ്പമോ വൈരുദ്ധ്യമോ അല്ല; ആശയ വ്യക്തതയാണ്‌ കൈവരുന്നത്."

= വല്ലതും പറയാനുണ്ടെങ്കില്‍ ഇതിനെ കുറിച്ച് പറയുക, നമുക്ക് ഇനിയും ചര്‍ച്ച ചെയ്യാം.

Sudheer: "ഇത് പോലെ ആയിരത്തില്‍ പരം തെറ്റുകളും സംശയം ഉണ്ടാക്കുന്ന വാക്യങ്ങളില്‍ കുരാനില്‍ കാണാം ,"
= ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ കഴിയാ ത്ത സാഹചര്യത്തിലാണോ 'ആയിരത്തില്‍ പര'ത്തിന്‍റെ ഭീഷണി?

Sudheer: "നിങ്ങളെ പോലെ അന്ധമായി ഖുറാനില്‍ വിശോസിക്കുന്നവര്‍ക്ക് , ഈ തെറ്റുകള്‍ ഒന്നും അംഗീകരിക്കാന്‍ കഴിയില്ല ,"

= ഖുര്‍ആനില്‍ അബദ്ധങ്ങളുണ്ടെന്ന താങ്കളുടെ മൂഢവിശ്വാസമാണ്‌ ഇപ്പോള്‍ ഇവിടെ ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുന്നത്.

Sudheer: "മാത്രമല്ല വ്യാഖ്യാനങ്ങളില്‍ കൂടി ഉരുണ്ടു മറിഞ്ഞു , നിലവാരം കുറഞ്ഞ ഉദാഹരങ്ങളില്‍ കൂടിയും ആ തെറ്റിനെ ശെരിയാക്കാന്‍ സ്രെമിക്കുക ഒരു ബാദ്യത ആയി മാറുന്നു ."

= ഒരേ വിഷയം പ്രതിപാദിച്ച വ്യത്യസ്ത സൂക്തങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ താങ്ക്ളുടെ ആരോപണം തകര്‍ന്നില്ലേ? പിന്നെന്തിനാ വ്യാഖ്യാനം?
പിന്നെ, ഉദാഹരണം: അത് ആശയം വ്യക്തമാക്കാന്‍ വേണ്ടിയുള്ളതാണ്‌. ആശയം വ്യക്തമാകുന്നുവെങ്കില്‍ അത് വിലയുള്ളതാണ്‌. ആശയം വ്യക്തമാക്കാന്‍ കഴിയുന്നില്ലെങ്കിലാണ്‌ അത് വിലകുറഞ്ഞതാകുന്നത്.

Sudheer: "നിങ്ങള്ക്ക് കഴിയുമോ , ഇത്തരം സംശയം ഉണ്ടാക്കുന്ന വക്യങ്ങളിലെ വസ്തുതകള്‍ മാത്രം ഉള്‍പെടുത്തി തിരുത്തി ഒരിക്കല്‍ കൂടി കുരാന്‍ ക്രോടീകരിക്കാന്‍ , തെറ്റുകള്‍ നിന്റഞ്ഞ ഈ ഖുറാന്‍ ഉസ്മാന്റെ കാലത്ത് ചെയ്തത് പോലെ കത്തിച്ചു കളയാന്‍ ?"

= താങ്കളുന്നയിച്ച ആരോപണം ആദ്യം തെളിയിക്കുക. അഥവാ ഖുര്‍ആനില്‍ തെറ്റുകളുണ്ടെന്ന് തെളിയിക്കുക. അതിന്ന് ശേഷമാവാം ഇത്തരം ഉപദേശ നിര്‍ദ്ദേശങ്ങള്‍. ഇപ്പോള്‍ ഇത് വിലകെട്ട ജല്‍പ്പനങ്ങള്‍ മാത്രമാണ്‌.

Sudheer: "നിങ്ങള്‍ പറയുന്നത് പോലെ ആദ്യം ഖുരനെയും ഇസ്ലാമിനെയും അന്തമായി വിശോസിക്കുക , എനിട്ട്‌ ഖുരനെ പഠിക്കുക . അവിടെ പഠിക്കുക എന്നതിന് പ്രശക്തിയില്ല , അന്തമായി വിശോസിക്കുക അത് മാത്രമേ കഴിയു . അതാണ്‌ നിങ്ങള്‍ ചെയ്യുനത് ."

= വിശ്വസിച്ചിട്ട് പഠിക്കാന്‍ ആരാ താങ്കളോട് പറഞ്ഞത്? നിഷ്പക്ഷമായ മനസ്സോടെ പഠിക്കാനാണ്‌ പറഞ്ഞത്. അങ്ങനെ പഠിച്ചാല്‍ വിശ്വാസിയായിപ്പോകുമെന്ന് താങ്കള്‍ ഭയക്കുന്നുണ്ടാകാം.
പിന്നെ, എന്‍റെ വിശ്വാസം അന്ധമല്ലെന്ന് താങ്കള്‍ ഇപ്പോള്‍ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കയാണല്ലോ.

Sudheer: "ഖുറാന്‍ ശാസ്ത്രീയമാണ് , കലാദീതമാണ് എന്നൊക്കെ അല്ലെ വിളിച്ചു കൂകി നടക്കുന്നത് , അങ്ങനെ എങ്കില്‍ ശാസ്ത്രീയ മായ തെളിവ് കല്‍ നിരത്തി മറുപടി പറയാന്‍ ശ്രേമിക്ക് . "

= ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടോ എന്നതാണ്‌ ഇപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ പുതിയ മേഖല അന്വേഷിക്കുകയാണല്ലേ? കൊള്ളാം. നല്ല യുക്തിബോധം!

CKLatheef said...
This comment has been removed by the author.
KK Alikoya said...
This comment has been removed by the author.
KK Alikoya said...

"ചിന്തകാ ഈ ദൃഷ്ടാന്തക്കാരായ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ,ഏതൊരു തെറ്റും ന്യായീകരിക്കാനുള്ള അപാര കഴിവുള്ള ഇസ്ലാമിസ്റ്റുകളെ ലോകം തിരിച്ചറിഞ്ഞതുകൊണ്ടാണ് ആകെ മൊത്തത്തിൽ ഇസ്ല്ലാം വേട്ടയാടപ്പെടുന്നത് . ആലികോയയെ എന്ന വർഗ്ഗീയ വിഷം ചീറ്റുന്നവനെ മാഷ് എന്ന മഹത്തായ പദം കൊണ്ടലങ്കരിക്കുന്നത് പോലും ആ പദത്തിന് പോലും നാണക്കേട് ഉണ്ടാക്കും ചിന്തകാ .."

= ആരുടെ ഏത് തെറ്റിനെയാണ്‌ ഞാന്‍ ന്യായീകരിച്ചത്? ആദ്യം അത് വ്യക്തമാക്കുക. എന്നിട്ടാകാം ഉറഞ്ഞു തുള്ളല്‍.
താങ്കള്‍ അള്ളിപ്പിടിച്ചിരിക്കുന്ന മൂഢവിശ്വസത്തിന്‍റെ ദൌര്‍ബല്യം വെളിവാകുന്നത് താങ്കളെ വേദനിപ്പിക്കുന്നുണ്ടാകാം. ക്ഷമിക്കുക; ഇനി ക്ഷമിച്ചില്ലെങ്കിലും കുഴപ്പമില്ല.
പിന്നെ, തെറി! അത് എന്‍റെ സംസ്കാരമല്ല.

നിഷ്കളങ്കന്‍ said...

വിചാരം പറഞ്ഞു:

കേരളത്തിൽ ഇ.എം.എസ്. മുതൽ വി.സ് വരെയുള്ള മുഖ്യമന്ത്രിമാരുടെ അതുപോലെ മന്ത്രിമാരുടെ ലിസ്റ്റെടുക്കുക അവർ സമൂഹത്തിന് ചെയ്ത കാര്യങ്ങളും ജനമനസ്സുകളിൽ സ്ഥാനം നേടിയ ആ വ്യക്തികളുടെ വിശ്വാസങ്ങളും ഒന്ന് വിലയിരുത്തുക അപ്പോൾ അറിയാം യുക്തിവാദികളുടെ മനസ്സിന്റെ ആഴം

///////

എന്നാല്‍ പിന്നെ ഹിറ്റ്‌ലര്‍, മുസ്സോളിനി. സ്റ്റാലിന്‍ തുടങ്ങി പലരെയും നമുക്ക്‌ എടുക്കാം എന്നിട്ട് അവരെ സ്വാധീനിച്ച ദര്‍ശനങ്ങളും നോക്കൂ, യുക്തിവാദം അതിന്റെ മഹത്വം അതിവേ കാണാം. സ്റ്റാലിന്‍ മാത്രം മതി. :) ഇഎംഎസ്‌ വി എസ് ഒക്കെ ഇവിടെയുള്ള മതപശ്ചാത്തലത്തില്‍ നിന്നും ധാര്‍മികത സ്വീകരിച്ചവരാണ്. മനുഷ്യന്‍ സാഹചര്യത്തിന്റെ സൃഷ്ടി കൂടിയാണല്ലോ. അല്ലാതെ അവര്‍ക്കെവിടുന്നാ ധാര്‍മികത, സമൂഹമാല്ലാതെ, സമൂഹകമാവട്ടെ മതകീയവും

എന്റെ വിചാരം, നിങ്ങള്‍ ആളു ഇത്ര നിഷ്കളങ്കന്‍ ആയിപ്പോയല്ലോ

CKLatheef said...

>>> ആലികോയയെ എന്ന വർഗ്ഗീയ വിഷം ചീറ്റുന്നവനെ മാഷ് എന്ന മഹത്തായ പദം കൊണ്ടലങ്കരിക്കുന്നത് പോലും ആ പദത്തിന് പോലും നാണക്കേട് ഉണ്ടാക്കും ചിന്തകാ ..<<<

ഇപ്പോഴാണ് ഈ നെടുങ്കന്‍ ഡയലോഗുകള്‍ കാണന്നത്. സ്‌ക്രോള്‍ ചെയ്തപ്പോള്‍ ആദ്യം ഈ ഡയലോഗ് കണ്ട് എന്താണ് ആലിക്കോയ സാഹിബ് ചീറ്റിയ വര്‍ഗീയ വിഷം എന്ന് അന്തം വിട്ടാണ് വായന തുടര്‍ന്നത്. അപ്പോഴാണ് താങ്കളൊരു മനുഷ്യനാണോ എന്ന ചോദ്യം കാണുന്നത്. ഞാന്‍ രാവിലെ നോക്കുന്നത് വരെ അദ്ദേഹത്തിന് ഒരു കുഴപ്പവും കണ്ടിരുന്നില്ല. ഇവിടെ നല്‍കുന്ന എല്ലാ അഭിപ്രായങ്ങളോടും വളരെ ആധികാരികമായി പ്രതികരണമറിയിക്കുന്നു എന്ന ഒരു കുറ്റമേ അദ്ദേഹത്തില്‍നിന്ന് ശ്രദ്ധയില്‍ പെട്ടുള്ളൂ.

വിചാരത്തിനെ ഇങ്ങനെ പ്രകോപിപ്പിക്കാന്‍ കാരണമായ ആലിക്കോയയുടെ കമന്റ് വായിച്ചത് പിന്നെയാണ്.

പ്രഫസര്‍ ജോസഫിനെ സഹായിക്കുന്നതിനെ എതിര്‍ക്കുന്നില്ല എന്നും. എന്നാല്‍ യുക്തിവാദികളുടെ സഹായത്തിന് പ്രേരകം മനുഷ്യസ്‌നേഹം മാത്രമല്ലെന്നും ആയിരുന്നെങ്കില്‍ ആ ആവേശം നാട്ടില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനും കാണിക്കണമെന്നും പറഞ്ഞ ആലിക്കോയ, അതിക്രൂരവും നികൃഷ്ടവുമായ ആക്രമത്തിനിരയായ വ്യക്തിയാണ് പ്രഫസറെന്ന കാര്യവും എടുത്ത് പറഞ്ഞിട്ടുണ്ട്. സോളിഡാരിറ്റിയുടെ രക്തദാനത്തില്‍ കാപട്യം കണ്ട യുക്തിവാദികളുടെ ഇപ്പോഴത്തെ സഹായത്തില്‍ കാപട്യം കാണുന്നതില്‍ എന്താണ് ഇത്ര വര്‍ഗീയവിഷം. താങ്കളൊരു മനുഷ്യനാണോ എന്ന് ചോദിക്കാന്‍ മാത്രം ഇതിലെന്താണ് എന്ന് ആലിക്കോയ സാഹിബ് ചിന്തിക്കുന്നുണ്ടാകും.

അദ്ദേഹത്തിന് തെറ്റുപറ്റി എന്നുതന്നെ ഞാന്‍ കരുതുന്നു. കാരണം അദ്ദേഹത്തിന് ഇവിടുത്തെ യുക്തിവാദികളുടെ സ്വഭാവത്തെക്കുറിച്ച് നല്ല ധാരണയില്ല. അദ്ദേഹം നേരിട്ട് അതറിയട്ടെ എന്ന് കരുതിയാണ് മുമ്പ് അദ്ദേഹം ഇടപെട്ടപ്പോഴൊന്നും കൂടെ ചേരാതിരുന്നത്. എന്നാല്‍ ഈ പോസ്റ്റ് എന്റെ പോസ്റ്റിന്റെ പേരില്‍ ഇട്ടതായതുകൊണ്ട് ഇതില്‍ അദ്ദേഹത്തെ മാത്രം മറുപടി പറയാന്‍ വിടുന്നത് നീതിയല്ലെന്ന് കരുതി ഇടപെട്ടതാണ്. ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ്. ആശയപരമായ ചര്‍ചയില്‍ ഉത്തരം മുട്ടിയാല്‍ പിന്നെ വ്യക്തികളെ തേജോവധം ചെയ്യുക എന്ന ഒരു തലത്തിലേക്ക് വരും. വിചാരമാണ് ഇവിടെ ഇപ്പോള്‍ ആ ജോലി ഭംഗിയായി നിര്‍വഹിക്കുന്നത്. യുക്തിവാദികള്‍ക്ക് മാത്രം യോജിച്ച ശൈലിയിലൂടെ.

ഏതായാലും തന്റെ പിന്‍ഗാമിയായി ഈ രംഗത്ത് യോജിച്ച ഒരാള്‍ വളര്‍ന്ന് വടവൃക്ഷം പോലെയായത് കണ്ട് ജബ്ബാര്‍ മാഷിന് സന്തോഷിക്കാം. പിന്‍ഗാമി എന്ന് പറയുന്നതില്‍ വിചാരം കോപിക്കരുത്. 8 വര്‍ഷം ബ്ലോഗിലും 30 വര്‍ഷം ജീവിതത്തിലും മതത്തോട് പടവെട്ടിയ അങ്ങാണ് യഥാര്‍ഥത്തില്‍ മുന്‍ഗാമി എന്നറിയാത്തതുകൊണ്ടല്ല. പക്ഷെ ബ്ലോഗിലെ യുക്തിവാദി സംഭാവന നോക്കുമ്പോള്‍് ജബ്ബാര്‍ മാഷിന്റെ ശിഷ്യനാകാനെ വകുപ്പ് കാണുന്നുള്ളൂ.

ചിന്തകന്‍ said...

ഇവിടെയുള്ള എല്ലാ യുക്തിവാദികൾക്കും വിചാരത്തിന്റെ അതേ നിലപാടും നിലവാരവും ആണോ ഉള്ളത് എന്നറിയാൻ ആഗ്രഹമുണ്ട്.

മനുഷ്യത്വത്തിനും സഹിഷ്ണുതക്കുമുള്ള യുക്തിവാദികളുടെ ഒരു റോൾമോഡലായി വിചാരത്തെ കണക്കാക്കാം അല്ലേ?

ബിന്‍ഷേഖ് said...

@ വിചാരം
നല്ല മനുഷ്യന്‍ എന്നാലാരാന്നു മനസ്സിലായി. :)

ഇനി എന്താണ് "വര്‍ഗ്ഗീയത" എന്ന് കൂടി "വ്യക്തമാക്കുമോ"?

വിചാരം said...

ഞാൻ ആലികോയയിൽ കണ്ട മനുഷ്യത്വരഹിതമായ വാക്കുകൾ “ഇസ്‌ലാമിന്റെ പ്രവാചകനെ തെറി വിളിക്കുകയോ, ഏറ്റവും ചുരുങ്ങിയത് അങ്ങനെ ധ്വനിപ്പിക്കുകയോ ചെയ്ത ഒരാളെ സഹായിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്. അത് തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തിരിക്കുന്നു.“ ആ പാവം മനുഷ്യൻ മനസ്സാ ആണയിട്ട് പലവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ പ്രവാചകനെ നിന്ദിക്കാനല്ല ഇങ്ങനെ എഴുതിയതെന്ന് “ അത് വിശ്വസിക്കാതെ പരോക്ഷമായി അദ്ദേഹത്തിന്റെ കൈവെട്ടിമാറ്റിയതിനെ ന്യായീകരിക്കുന്ന വാക്കുകളായി എന്നതിൽ തർക്ക്മുണ്ടോ വർഗ്ഗീയത മനസ്സിൽ താലോലിക്കുന്ന ലത്തീഫിനും ചിന്തകനും ? എന്താ ചിന്തിക്കുന്നവർക്ക് മനസ്സിലായികൂടെ … കൈവെട്ടിയതിനെ ന്യായികരിക്കുന്ന ചിന്തയാണ് ആലികോയയുടേതും ലത്തീഫിന്റേതും അതിന് പുറമെ ചിന്തകന്റേതും..
= ആരുടെ ഏത് തെറ്റിനെയാണ്‌ ഞാന്‍ ന്യായീകരിച്ചത്? ആദ്യം അത് വ്യക്തമാക്കുക. എന്നിട്ടാകാം ഉറഞ്ഞു തുള്ളല്‍…. ചിന്തകൻ ഇതിന് മുൻപും കൈവെട്ടിനെ ന്യായീകരിച്ചിട്ടുണ്ട് അതാണ് ചിന്തകനോട് പറഞ്ഞത് ..ഇന്നലെ വന്ന തനിക്കിതറിയില്ല ആലികോയ.

ചിന്തകാ….അതേ ഞാൻ റോൾ മോഡൽ തന്നെയാണ് … പൊന്നാനിയിൽ വന്നാൽ കാണാം അത് യുക്തിവാദികൾക്ക് മാത്രമല്ല സോളിഡാരിറ്റിക്കാർക്കു കൂടി റോൾ മോഡലാണ്

CKLatheef said...

ബിന്‍ഷേഖ് said...

>>>> ഇനി എന്താണ് "വര്‍ഗ്ഗീയത" എന്ന് കൂടി "വ്യക്തമാക്കുമോ"? <<<<

അതും തീരുമാനമായല്ലോ.:) പ്രഫസറെ സഹായിക്കുന്ന പോലെ ഇവിടെയുള്ള പാവങ്ങളെയും സഹായക്കണം എന്ന് പറയുന്നത് വര്‍ഗീയത. ജമാഅത്ത് എങ്ങനെയാണ് വര്‍ഗീയമായതെന്നും ഈ 'നിര്‍വചന'ത്തില്‍ നിന്ന് വ്യക്തമാകും.!!!

CKLatheef said...

>>>> ചിന്തകാ….അതേ ഞാൻ റോൾ മോഡൽ തന്നെയാണ് … പൊന്നാനിയിൽ വന്നാൽ കാണാം അത് യുക്തിവാദികൾക്ക് മാത്രമല്ല സോളിഡാരിറ്റിക്കാർക്കു കൂടി റോൾ മോഡലാണ്. <<<<

താങ്കളോട് സംവദിക്കാന്‍ അവസരം ലഭിച്ച ഞങ്ങള്‍ അനുഗൃഹീതരാണെന്ന് പറഞ്ഞാല്‍ താങ്കള്‍ നിഷേധിക്കുമോ ?.

..naj said...

from Janashakthionline (e magazine).........മുഹമ്മദ്‌ നബിയുടെ മരണത്തെത്തുടര്‍ന്നുള്ള അഞ്ചുനൂറ്റാണ്ടുകളില്‍, മുസ്ലീം ജനത യൂറോപ്പിലുടനീളം ഉല്‍കൃഷ്‌ടമായൊരു സംസ്‌കാരം പടുത്തുയര്‍ത്തി. കൃഷിയുടെയും വ്യവസായത്തിന്റെയും വികാസത്തിന്‌ അത്‌ വമ്പിച്ച പ്രോത്സാഹനം നല്‍കി. എച്ച്‌ ജി വെത്സിന്റെ അഭിപ്രായത്തില്‍, ഇസ്ലാമിന്റെ ഉദയമില്ലായിരുന്നെങ്കില്‍ യൂറോപ്പില്‍ വ്യവസായ വിപ്ലവം നടക്കുമായിരുന്നില്ല. കൂടാതെ, ക്രൈസ്‌തവ യൂറോപ്പില്‍ അനേകം നൂറ്റാണ്ട്‌ കാലത്തേക്ക്‌ മറ്റ്‌ സര്‍വകലാശാലകള്‍ക്ക്‌ കിടപിടിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നിരവധി സര്‍വ്വകലാശാലകള്‍ മുസ്ലീങ്ങള്‍ സ്ഥാപിച്ചു. പി കെ മുഹമ്മദ്‌ കുഞ്ഞി എഴുതുന്നു; ഗണിതം, രസതന്ത്രം, പദാര്‍ത്ഥ വിജ്ഞാനം, ക്ഷേത്രഗണിതം, തര്‍ക്കശാസ്‌ത്രം, മിസ്റ്റിസിസം എന്നിവയിലൊക്കെ മുസ്ലീങ്ങള്‍ ഗണനീയവും നൂതനവുമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. യൂറോപ്പില്‍ നവോത്ഥാനത്തിന്‌ പിറവി നല്‍കിയത്‌ മുസ്ലീം പണ്‌ഡിതന്മാര്‍ വ്യാഖ്യാനിച്ച യവനദര്‍ശനങ്ങളും മുസ്ലീംശാസ്‌ത്രഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകളുമാണെന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. ഇസ്ലാം എന്ന വിശ്വാസം അങ്ങിനെയൊരു സംസ്‌കാരമായി മാറി.....

CKLatheef said...

പ്രിയ ആലിക്കോയ സാഹിബ്,

താങ്കളെ ഇങ്ങനെ ഉപദേശിക്കേണ്ടി വന്നതില്‍ പ്രയാസമുണ്ട്. ഇവിടെ അനോണികളായി വന്ന് എന്തെങ്കിലും പറയുന്നവരുടെ കമന്റുകള്‍ ഗൗരവത്തിലെടുത്ത് മറുപടി പറയാന്‍ ശ്രമിക്കരുത്. ഖുര്‍ആനിലെ വൈരുദ്ധ്യം എന്ന് സര്‍ച് ചെയ്താല്‍ യുക്തിവാദി ബ്ലോഗുകളില്‍നിന്ന് ഖുര്‍ആനിലെ വൈരുദ്ധ്യം എന്ന് പേരില്‍ ചില സൂക്തങ്ങള്‍ ലഭിക്കും. അത് പേസ്റ്റ് ചെയ്യുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അതിനപ്പുറം അത് വായിക്കുകയോ ബോധ്യപ്പെടുകയോ ചെയ്തിട്ടല്ല. അവര്‍ നല്‍കുന്ന ചോദ്യം തന്നെ ബോധ്യപ്പെടാത്തവര്‍ക്ക് താങ്കളുടെ മറുപടി ഗ്രഹിക്കാനും സാധിക്കില്ല. ഫലം മറുപടി പറഞ്ഞ് കഴിഞ്ഞാലും ചങ്കരന്‍ തെങ്ങില്‍ തന്നെയായിരിക്കും. ആ അവസരം രണ്ട് തെറികൂടി പറയാനും മറുപടി പറഞ്ഞവരെ കൊച്ചാക്കാനും പ്രയോജനപ്പെടുത്തും. അത്തരം മറുപടി താങ്കളുടെ ബ്ലോഗില്‍ നല്‍കുക. ദയവായി ഇവിടെ ഗഹനമായ ഒരു ചര്‍ചക്ക് ശ്രമിക്കരുത്.

..naj said...

Br. Jabbar Master,

Would you please conclude this post as some comment like “Vicharam”and yaralava are merely provocative and have no minimum intellectual standard.
For a healthy debate, if you think so, pls. block such people from commenting here.

Hope you understand.

നിഷ്കളങ്കന്‍ said...

പ്രിയപ്പെട്ട വിചാരമേ,

മതവിശ്വാസികള്‍ ഒരാളെ സഹായിച്ചാല്‍ അതില്‍ അജണ്ട, യുക്തിവാദികള്‍ എപ്പോഴെന്കിലും ആരെയെങ്കിലും സഹായിച്ചുപോയാല്‍ അത് മനുഷ്യസ്നേഹം,

ഇതാണോ യുക്തിവാദം? എങ്കില്‍ ഈ യുക്തി എന്ന അടഞ്ഞ കണ്ണുകള്‍ നമുക്ക്‌ വേണ്ട,

ഒറ്റക്കണ്ണന്‍ നോട്ടവും, അടഞ്ഞ ചിന്തയും, എന്തൊരു യുക്തിവാദം. ഇതാണോ മനുഷ്യരിലെ നന്മ കാണുന്ന തത്വശാസ്ത്രം? ഇത് പകയാണ്, വിദ്വേഷമാണ്.

ഒരു സമൂഹത്തോടുള്ള വിദ്വേഷം അവരോടു നീതിനിഷേധം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ എന്നത് ഖുര്‍ആന്‍ വചനം.

KK Alikoya said...

* പ്രൊ. ജോസഫ് ചെയ്തത് പ്രവാചക നിന്ദ തന്നെയാണ്‌; അത് തെറ്റാണ്‌. അത്കൊണ്ടാണല്ലോ അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തത്.(അന്തിമ തീരുമാനം കോടതിയുടേതാണെങ്കിലും) അദ്ദേഹം ഇപ്പോഴും ജാമ്യത്തിലാണ്‌ പുറത്ത് കഴിയുന്നതെന്നാണ്‌ എന്‍റെ ഓര്‍മ്മ.

* ഈ തെറ്റ് തെറ്റാണെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ്‌ കൈവെട്ടിനെ ന്യായീകരിക്കലാവുക? അദ്ദേഹത്തിന്‍റെ കൈവെട്ടിയത് മറ്റൊരു തെറ്റാണ്‌. രണ്ട് തെറ്റിനെയും തെറ്റായിട്ട് കാണാന്‍ കഴിയുകയാണ്‌ വേണ്ടത്.

* കൈവെട്ട് തെറ്റാണെന്ന് യുക്തിവാദികള്‍ക്കും അഭിപ്രായമുണ്ടാകാം. അതിന്ന് ജോസഫ് ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നതെന്തിന്‌? കേരളത്തിലെ മഹാ ഭൂരിപക്ഷവും പറയുന്നത് പോലെ രണ്ടും തെറ്റാണെന്ന് പറയാന്‍ എന്താ നിങ്ങള്‍ക്ക് കഴിയാത്തത്?

* ഈ വിഷയത്തില്‍ എന്ത് കൊണ്ടാണ്‌ നിങ്ങള്‍ 'കൈവെട്ടുപാര്‍ട്ടി'യുടെ കൌണ്ടര്‍ പാര്‍ട്ടായി മാറുന്നത്? (അവര്‍ ജോസഫില്‍ കുറ്റം കാണുന്നു; കൈവെട്ടിനെ ന്യായീകരിക്കുന്നു. നിങ്ങള്‍ കൈവെട്ടിനെ വിമര്‍ശിക്കുന്നു; ജോസഫിനെ ന്യായീകരിക്കുന്നു.) ഈ രണ്ടു നിലപാടും പക്ഷപാത പരമാണ്‌.

* രണ്ട് തെറ്റും തെറ്റ് തന്നെയാണ്‌. ഇതാണ്‌ ഈ വിഷയത്തില്‍ മദ്ധ്യമമായ നിലപാട്‌.

* ജോസഫ് ചെയ്തത് തെറ്റാണെന്ന് ആരെങ്കിലും പറയുമ്പോള്‍ നിങ്ങള്‍ 
കെറുവിക്കുന്നത് നിങ്ങളുടെ മനസ്സിലടിഞ്ഞു കൂടിയ പ്രവാചക വിരോധം മൂലമാണ്‌. അത് നിങ്ങള്‍ക്ക് മറച്ചുവയ്ക്കാന്‍ കഴിയില്ല; എത്ര തന്നെ ശ്രമിച്ചാലും.

ഈ വിഷയത്തെ കുറിച്ച് ഞാന്‍ നേരത്തെ എഴുതിയത് ഇവിടെ വായിക്കാം: http://rationalism-malayalam.blogspot.com/2010/09/blog-post_20.html 

ചിന്തകന്‍ said...

ചിന്തകൻ ഇതിന് മുൻപും കൈവെട്ടിനെ ന്യായീകരിച്ചിട്ടുണ്ട് അതാണ് ചിന്തകനോട് പറഞ്ഞത്

എവിടെയാണ് പ്രിയ വിചാരം ഞാൻ കൈവെട്ടിനെ ന്യായീകരിച്ചത്? കൈവെട്ടിനെ ഞാൻ ഒരിക്കലും ന്യയീകരിച്ചിട്ടില്ല.ന്യായീകരിക്കുകയുമില്ല. അത് പോലെ ജോസഫിന്റെ ചെയ്തിയെയും ന്യാ‍യീകരിക്കയില്ല. ജോസഫ് ചെയ്തത് ഒരു സല്പ്രവൃത്തിയാണെന്ന അഭിപ്രായവും എനിക്കില്ല.യുക്തിവാദികൾ ജോസഫിനെ സഹായിക്കാനിറങ്ങിയതിന് പിന്നിലെ വികാരം എനിക്ക് മനസ്സിലാവും.മുസ്ലീംങ്ങളുടെ വികാ‍രത്തെ വൃണപെടുത്തുന്ന ഒരു കാര്യം അയാൾ ചെയ്തു എന്നുള്ളത് കൊണ്ട് മാത്രമാണ്.

പോലീസുകർ ഉരുട്ടികൊന്ന ഒരാളുണ്ടായിരുന്നു. അയാളുടെ കുടുംബത്തെ എന്തുകൊണ്ട് യുക്തിവാദികൾ സഹായിച്ചില്ല?
മലപ്പുറത്ത് മദ്യദുരന്തത്തിൽ മരിച്ചവരുടെ നിരാലംഭരായ കുടുംബങ്ങൾക്ക് യുക്തിവാദികൾ എന്ത് ചെയ്തു എന്നറിയാൻ എനിക്കാഗ്രഹമുണ്ട്. അത്പോലെ വീടില്ലാത്ത എത്രപേർക്ക് വീട് വെച്ച് കൊടുത്ത് എന്നറിയാനും.

ഇനി അഥവാ ഞാൻ ന്യായീകരിച്ചിട്ടുണ്ടെങ്കിൽ തന്നെ അതിന് ആലിക്കോയ മാഷെ തെറിപറയുന്നതെന്തിന്? അതിന് എന്നെയല്ലേ പറയേണ്ടത്? :)

അബ്ദുല്‍ അലി said...

വിചാരമെ,

ഇത്രയും കാലം ജബ്ബർ മാഷെ, മാഷെ എന്ന പദംകൊണ്ടാണ്‌ ഞാൻ അലങ്കരിച്ചത്‌. ഞാൻ മാത്രമല്ല, ബ്ലോഗിലെ എലികൾ പുലികളായി രൂപം പ്രാപിച്ച്‌, ബ്ലോഗ്‌ പിടിച്ചടക്കാമെന്ന് വ്യമോഹിക്കുകയും പല പരിശ്രമങ്ങൾ നടത്തുകയും, മുസ്ലിങ്ങളെ ബ്ലോഗിൽനിന്നുമകറ്റാൻ ശ്രമിച്ചവർ വരെ, അദ്ദേഹത്തെ, മാഷെ എന്നാണെഭിസംബോധന ചെയ്തത്‌. വർഗ്ഗിയ വിഷം മാത്രമല്ല, മറ്റു പലതും ജബാർ ബ്ലോഗിലൂടെ ഒഴുക്കാൻ ശ്രമിച്ചിട്ടുണ്ട്‌. എന്നിട്ടും മുസ്ലിം സുഹൃത്തുകൾ അതിര്‌ വിട്ടില്ല. അത്‌ ഞങ്ങളുടെ മനസ്സിലെ നന്മയാണ്‌ ബക്കറെ.

നീ, 30 കൊല്ലമല്ല മുന്നുറ്‌ കൊല്ലം കഴില്‌ കുത്തിയാലും, ഇസ്ലാമെന്താണെന്ന്, ഖുർആൻ എന്താണെന്ന് അറിയാൻ പോവുന്നില്ല. 8 അല്ല 80 വർഷം നെറ്റിൽ കയറിയിരുന്നാലും, നിന്റെ നെറ്റ്‌, നിനക്ക്‌ നെറ്റായിട്ട്‌ തന്നെയിരിക്കും.

വിഢികളുടെ സ്വർഗ്ഗത്തിൽനിന്ന് ഇടക്ക്‌ തഴെ ഭൂമിയിലേക്ക്‌ നോക്ക്‌ ബക്കറെ.

പലപേരിലും നീ വന്ന് പോവുന്നല്ലോ, നിന്റെ നട്ടെല്ല് വഴപിണ്ടിയാണെന്ന് അറിയാഞ്ഞിട്ടല്ല, എങ്കിലും പുതുതായി വരുന്നവർ പഠിക്കട്ടെ.

നിന്റെ സ്വർണ്ണവർണ്ണമുള്ള വാക്കുകൾക്ക്‌ നന്ദി ബക്കറെ.


പോസ്റ്റിന്റെ ഉദ്ദേശം യുക്തിപണയംവെച്ച വാദികൾ പൂർത്തികരിച്ചല്ലോ അല്ലെ.

KK Alikoya said...

മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നത് മുസ്‌ലിം സ്ത്രീകള്‍ 'കൂടുതലായി പെറ്റുകൂട്ടുന്നത് കൊണ്ടാണെ'ന്നാണല്ലോ സംഘ് പരിവാര്‍ കാഴ്ചപ്പാട്. ഇത് തന്നെയാണ്‌ യുക്തിവാദികളുടെയും കാഴ്‌ചപ്പാടെന്ന് ജബ്ബാര്‍ തുറന്നു പറഞ്ഞു കഴിഞ്ഞു. ഇതിന്ന് ഞാന്‍ ചെറിയ രൂപത്തില്‍ മറുപടി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് വളരെ വിശദമായ മറുപടി സുബൈര്‍ നല്‍കി. അദ്ദേഅഹം നല്‍കിയ ലിങ്കുകള്‍ കൂടി പരിഗണിച്ചാല്‍ ഈ വിഷയത്തില്‍ ഒരു പുസ്‌തകം രചിക്കാന്‍ മാത്രമുള്ള വിവരങ്ങള്‍ അദ്ദേഹം നല്‍കിക്കഴിഞ്ഞു. പിന്നെ ആരും അതിനെ കുറിച്ചൊന്നും മിണ്ടിയിട്ടില്ല. എല്ലാവര്‍ക്കും കാര്യങ്ങള്‍ ബോദ്ധ്യം വന്നു കാണും എന്ന് കരുതുന്നു.

V.B.Rajan said...

ഖുറാനിലെ ചിലഭാഗങ്ങളെക്കുറിച്ച് ആലിക്കോയ മാഷിന്റെ കമന്റാണ് താഴെ കൊടുക്കുന്നത്.

<< "അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല.

നമ്മള്‍ തമ്മില്‍ നടത്തുന്ന ഈ സംവാദം രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ഇല്ലെന്ന് വന്നാല്‍ അത് താങ്കളുടെ പരാചയമാണോ?

'പറ', ഔണ്‍സ് ഗ്ലാസില്‍ കൊള്ളിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ?"

കരണം ദൈവത്തിന്‍റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തമായ ഭാഷയിലാണ്‌ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്.

അതാണ്‌ പറഞ്ഞത്: രണ്ട് തരം സൂക്തങ്ങളുണ്ട് എന്ന്. >>

പ്രധാനമായും അദ്ദേഹം മനസ്സിലാകാത്ത ഭാഗമായി പറയുന്നത് സ്വര്‍ഗ്ഗത്തിലെ മദ്യവിതരണവും, നരകത്തിലെ ചുടീലുമാണെന്നു തോന്നുന്നു.

മനുഷ്യരാശിക്കുവേണ്ടി ദൈവം കൊടുത്തയച്ച പുസ്തകത്തിലേ കുറച്ചു ഭാഗം മനുഷ്യന്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല, അതിനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല എന്നാണ് ആലിക്കോയ മാഷ് ഈ വാദമെല്ലാം വാദിച്ച് അവസാനം പറയുന്നത്. തനിക്ക് വ്യക്തമായി മനസ്സിലാക്കാത്ത ഭാഗമുള്ള ഖുറാനില്‍ ഒരു വൈരുദ്ധ്യവുമില്ല എന്ന കാര്യത്തില്‍ നല്ല മാഷിനും ലത്തീഫിനും മറ്റു വിശ്വാസികള്‍ക്കും നല്ല ഉറപ്പുമാണ്. ഇതിലും വലിയ ഒരു തട്ടിപ്പു വേറെയുണ്ടോ. തനിക്ക് മനസ്സിലായ ഭാഗത്ത് വൈരുദ്ധ്യങ്ങളില്ല എന്നു പറഞ്ഞിരുന്നെങ്കില്‍ ആ വാദങ്ങളില്‍ അല്പം സത്യസന്ധത ഉണ്ടെന്നു പറയാമായിരുന്നു.

നിഷ്കളങ്കന്‍ said...

രാജന്‍ സാര്‍ എഴുതിയതില്‍ കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ കാര്യമില്ല എന്ന് ഉത്തരം പറയാം.

ആലിക്കോയ സാര്‍ പറഞ്ഞത്‌ ഇപ്രകാരമാണ്.

ഉപമാലങ്കരം ഉപയോഗിച്ചുള്ള സൂക്തങ്ങള്‍ ഉണ്ട്. രാജന്‍ സാര്‍ പറഞ്ഞത്‌ പോലെ, സ്വര്ഗ്ഗത്തെയും നരകത്തെയും കുറിച്ചുള്ള സൂക്തങ്ങള്‍ അപ്രകാരമാണ്. (ഞാന്‍ മനസ്സിലാക്കിയത്‌ തെറ്റാണെങ്കില്‍ വിഷയത്തെ കുറിച്ച് അറിവുള്ളവര്‍ തിരുത്തുക)

അതിനെ അക്ഷരാര്‍ഥത്തില്‍ അല്ല മനസ്സിലാക്കേണ്ടത്‌. അതിന്‍റെ ശരിയായ വിവക്ഷ ദൈവത്തിനു മാത്രമേ അറിയൂ.

ഇതില്‍ എവിടെയാ രാജന്‍ സാറേ വൈരുധ്യം? ഇതൊക്കെ യുക്തിവാദികള്‍ മനസ്സിലാകി എന്നാണോ? അറബി വ്യാകരണത്തില്‍ സ്ത്രീലിംഗ പദവും പുല്ലിംഗ പദവും മനസ്സിലാക്കാന്‍ ആവാത്ത യുക്തിവാദികള്‍ എന്ത് വൈരുധ്യമാണ് കണ്ടു പിടിക്കുക?

നേരത്തെ ജബ്ബാര്‍ മാഷ്‌ ഉന്നയിച്ച ഒരു വൈരുദ്ധ്യം ആലിക്കോയ സാര്‍ അറബി വ്യാകരണ നിയമം കാണിച്ചു കൊടുത്തപ്പോള്‍ പിന്നെ ഉന്നയിച്ചില്ല.

ഇതിപ്പോള്‍ യുക്തിവാദികള്‍ പറയുന്നു എന്നത് കൊണ്ട് മാത്രം വൈരുദ്ധ്യം എന്നത് തെളിവില്ലാതെ അംഗീകരിക്കാന്‍ ആവുമോ? കണ്ണടച്ചു അംഗീകരിക്കാന്‍ സത്യസന്ധമല്ലാത്ത രീതിയില്‍ ആരോപണം ഉന്നയിച്ചവരെ വിശ്വസിക്കാനാവുമോ?

ബയാന്‍ said...

"Br. Jabbar Master,

Would you please conclude this post as some comment like “Vicharam”and yaralava are merely provocative and have no minimum intellectual standard."

------

Dear Naj; thanks for your compliments.

കൂടെ ജബ്ബാര്‍മാഷിന്റെ കഴിഞ്ഞപോസ്റ്റിലെ ഈ കമെന്റ് ഒന്നൂടെ വായിക്കുക.

“The Prophet said, 'If somebody (a Muslim) discards his religion, kill him.' " (Sahih Bukhari 4.260)

ഇസ്ലാമില്‍നിന്നും പുറത്തു പോകുന്ന യുക്തിവാദികളുടെയും മറ്റു മുര്‍തദ്ദുകളുടെയും മഹത്വം അതുകൊണ്ടു തന്നെ ഇതര മതനിഷേധികളുടേതിനേക്കാള്‍ പതിന്മടങ്ങ് മാറ്റു കൂടിയതാണ്.
ഇസ്ലാമിലെക്കു വരുന്നവരുടെ ലിസ്റ്റുമായി വന്ന് മേനി പറയുന്നവര്‍ ഓര്‍ക്കുക. എന്നിട്ടും ലക്ഷക്കണക്കിനാളുകള്‍ ഇസ്ലാം ഉപേക്ഷിക്കുന്നു. പരസ്യമായിത്തന്നെ. രഹസ്യമായി മതം ഉപേക്ഷിച്ചവര്‍ കോടിക്കനക്കിനുണ്ടാകും.

September 25, 2010 7:24 AM“

naj: ഞങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കേണ്ട; മുസ്ലിംകളില്‍ കൂടുതലും ജന്മംകൊണ്ട് മുസ്ലിമായിപ്പോയി എന്നതല്ലാതെ എല്ലാ മുസ്ലിംകളും ‘മുസ്ലിം’കളല്ല. സമൂഹത്തിന്റെ ഒറ്റപ്പെടല്‍ ഭയന്ന് പൈതൃകമായി കിട്ടിയ മതം ഇറക്കിവെക്കാതെ ജീവിച്ച് തീര്‍ക്കുന്ന നൂറുക്കണക്കിന് പേരെ എനിക്കു നേരിട്ടറിയാം.

KK Alikoya said...

ഒരാള്‍ ഉന്നയിച്ച ഒരു വിമര്‍ശനത്തിന്ന് നല്‍കപെട്ട മറുപടിയില്‍ നിന്നാണ്‌ മി. രാജന്‍ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് കമന്‍റ്‌ പാസാക്കിയിരിക്കുന്നത്. അതിങ്ങനെ: "പ്രധാനമായും അദ്ദേഹം മനസ്സിലാകാത്ത ഭാഗമായി പറയുന്നത് സ്വര്‍ഗ്ഗത്തിലെ മദ്യവിതരണവും, നരകത്തിലെ ചുടീലുമാണെന്നു തോന്നുന്നു."
വല്ലാത്ത തോന്നല്‍ തന്നെയാണത്. ഖുര്‍ആനിനെ കുറിച്ച് ആളുകളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ദുരുദ്ദേശ്യമല്ലാതെ മറ്റൊന്നും ഈ കമന്‍റിന്‌ പിന്നിലില്ല. അത് കൊണ്ട് തന്നെ ഇത് മറുപടി അര്‍ഹിക്കുന്നുമില്ല. മാത്രമല്ല; ഇന്നലെ മി,യുക്തിയുടെ ഒരു ചോദ്യത്തിന്ന് ഞാന്‍ ഉത്തരം നല്‍കിയതുമാണ്‌. എങ്കിലും എന്‍റെ പഴയ മറുപടി ഒരിക്കല്‍ കൂടി: " = ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായ ഭാഷയിലല്ല എന്ന് ആര്‌ പറഞ്ഞു? ഇതാണ്‌ ഖുര്‍ആന്‍ വിമര്‍ശകരുടെ കുഴപ്പം! ഖുര്‍ആനിനെ വിമര്‍ശിക്കണമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മാന്യമായി വിമര്‍ശിക്കാന്‍ പാകത്തില്‍ അതൊന്ന് പഠിക്കാന്‍ മുതിരുമോ? ഇല്ല! അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമല്ലേ! എന്നിട്ട് ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ അതില്‍ കയറിപ്പിടിച്ച് ആളാവാന്‍ നടക്കുന്നു. നാണമില്ലേ നിങ്ങള്‍ക്കോന്നും?
ഖുര്‍ആന്‍ തന്നെ അതിലെ സൂക്തങ്ങളെ (1. സ്പഷ്ടമായത്, 2. ഉപമാ രൂപത്തിലുള്ളത്, എന്നിങ്ങനെ) രണ്ടായി വേര്‍ തിരിച്ചിട്ടുണ്ട്. അദൃശ്യ ലോകത്തെ സംബന്ധിച്ച വിവരണങ്ങള്‍ രണ്ടാം ഇനത്തില്‍ പെട്ടതാണ്‌. അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല. സ്വര്‍ഗ്ഗത്തിലെ അനുഗ്രഹങ്ങളെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞത്: അവ ഒരു കണ്ണൂം കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനസ്സിനും വിഭാവന ചെയ്യാന്‍ സാധിക്കാത്തതുമാണ്‌ എന്നത്രെ. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ പഴങ്ങള്‍, നദികള്‍, മദ്യം, ഹൂറികള്‍ ഇതൊക്കെയോ? അവയത്രയും ഉപമാ രൂപത്തില്‍ പറഞ്ഞതാണ്‌. അവ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പാടില്ല.
ഖുര്‍ആന്‍ സൂക്തങ്ങളിലെ ഈയൊരു ഇനത്തെ സംബന്ധിച്ചാണ്‌ 'നമുക്ക് മനസ്സിലാകില്ല' എന്ന് ഞാന്‍ പറഞ്ഞത്. നമുക്കിത് മനസ്സിലാകാത്തത് ദൈവത്തിന്‍റെ കഴിവ് കേട് കൊണ്ടല്ല. ഉദാഹരണം: നമ്മള്‍ തമ്മില്‍ നടത്തുന്ന ഈ സംവാദം രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ഇല്ലെന്ന് വന്നാല്‍ അത് താങ്കളുടെ പരാചയമാണോ?
'പറ', ഔണ്‍സ് ഗ്ലാസില്‍ കൊള്ളിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ? കടല്‍ക്കരയില്‍ ഒരു കൊച്ചു കുഴിയെടുത്ത്, തന്‍റെ കൈക്കുമ്പിളില്‍ വെള്ളം കോരിക്കൊണ്ട് വന്ന് അതിലൊഴിച്ച് കടല്‍ വറ്റിക്കാന്‍ ശ്രമിച്ച കൊച്ചു കുസൃതിക്കുട്ടിയെ പോലെ ഒരു മുതിര്‍ന്ന യുക്തിവാദി ആകാന്‍ പാടുണ്ടോ?

മാത്രമല്ല; ഉപമാ രൂപത്തില്‍ പറഞ്ഞ കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാകാത്തത് കൊണ്ട് ഒരാള്‍ക്ക് വിശ്വാസിയാകുന്നതിന്നോ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നതിന്നോ ഒരു പ്രയാസവും നേരിടുന്നുമില്ല. കരണം ദൈവത്തിന്‍റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തമായ ഭാഷയിലാണ്‌ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്.
അതാണ്‌ പറഞ്ഞത്: രണ്ട് തരം സൂക്തങ്ങളുണ്ട് എന്ന്. ഖുര്‍ആന്‍ അദ്ധ്യായം: 3, സൂക്തം: 7 വായിക്കുക. വ്യാഖ്യാന സഹിതമായാല്‍ വളരെ നന്ന്. സന്ദര്‍ശിക്കുക: thafheem.net " മി. രാജന്‌ നന്ദി.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ നിഷ്കളങ്കന്‍ ഐന്‍സ്റ്റീനും മുഹമ്മദലിയും അല്ലാഹുവിനെ രക്ഷിക്കില്ലന്നു മനസ്സിലാക്കിട്ടാണേ പുതിയ എഴുന്നള്ളിപ്പുകള്‍.മതം എന്നു പറയപ്പെടുബ്ബൊള്‍ ഏതു മതം .ഇവരില്‍ ആരെക്കയാണ് മുസ്ലിംങ്ങള്‍.
മൈക്കല്‍ഫാരഡേ,ജയിംസ് മാക്സ്വെല്‍,ലൊര്‍ഡ് കെല്വിന്‍ തുടങ്ങിയ ശസ്ത്രഞന്മാര്‍ മതവിശ്വാസികളായിരുന്നു.അവര്‍ ജീവിച്ച പത്തൊന്‍പതാം നൂറ്റാണ്ട് മറിച്ഛൊന്നു അനുവദിക്കുമായിരുന്നില്ല.ഗലീലിയൊ കോപ്പര്‍നിക്കസ് എന്നിവരുടേ അനുഭവം അവരുടേ ഓര്‍മയില്‍ ഉണ്ട്.ജയിംസ് വാട്സണ്‍ വിശ്വായണേങ്കിലും വെളിപാടുകളില്‍ വിശ്വാസമില്ലയിരുന്നു.പ്രാന്‍സിസ് ക്രിക്ക് വിശ്വാസിയല്ല.അമേരിക്കയിലെ നാസില്‍ (നാസയിലല്ല)നടത്തിയ സര്‍വ്വേയില്‍ അതി പ്രഗല്‍ഭരായ ശാസ്ത്രഞരില്‍ 90 ശതമാനം പേരും അവിശ്വാസികളേന്നു കണ്ടെത്തപ്പെട്ടു.

നിഷളങ്കന്‍ പറഞ്ഞു.....
ചെറുപ്പം മുതലേ പരിണാമസിദ്ധാന്തം പഠിപ്പിച്ചിട്ടും പരീക്ഷക്ക്‌ എഴുതാന്‍ വേണ്ടിയല്ലാതെ ആരും അത് ഗൌരവത്തില്‍ എടുക്കാത്തത്‌ എന്ത് കൊണ്ടാണ് വിചാരം?

മനസ്സിലാക്കാന്‍ വേണ്ടി പടിക്കാത്തതുകൊണ്ട്.ഈപടീപ്പിക്കല്‍ നിര്‍ത്തിക്കാന്‍ സമയമായില്ലേ.ജിഹാദ് വെണ്ടിവരുമോ.

മുഹമ്മദ് ഖാന്‍(യുക്തി) said...

chinthakan said...--ഒരു നേരത്തെയെങ്കിലും ഭക്ഷണത്തിനു വേണ്ടി കഷ്ടപെടുന്ന ഒരു പാട് പേര്‍ സമൂഹത്തിലുണ്ട് അവര്‍ക്ക് ഒരു നേരത്തെയെങ്കിലും ആഹാരം കണ്ടെത്തുന്നതിന് സഹായിക്കാം.

---പ്രകൃതി വിരുദ്ധ വികസനത്തിന്റെ പേരില്‍ നീതി നിഷേധിക്കപെട്ട ഒരു പാട് പേരുണ്ട് നാട്ടില്‍ അവരുടെ നീതിക്ക് വേണ്ടി സമരം ചെയ്യാം.

--കേറികിടക്കാന്‍ വീടില്ലാത്ത എത്രയോ പേര്‍ നാട്ടിലും പരിസരത്തുമുണ്ട്.. അവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു കൂരയുണ്ടാക്കാന്‍ സഹായിക്കാം.....

ഇങ്ങനെ നൂറ്കണക്കിന് കാര്യങ്ങള്‍ മനുഷ്യത്വത്തിന് വേണ്ടി ചെയ്യാന്‍ ഇവിടെ ഉണ്ട്

അല്ലാഹു ഈപണിയൊക്കെ മതിയാക്കിയോ

നിഷ്കളങ്കന്‍ said...

യുക്തി,

ഞാന്‍ എഴുതിയത വായിക്കില്ല എന്ന വാശി യുക്തിക്ക് ഉണ്ടെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല.

മുഹമ്മദലിയെ ഉദ്ധരിച്ചത്, ഇസ്ലാം ലോകത്തിനു നല്‍കിയ വൈജ്ഞാനിക സംഭാവനയെ അദ്ദേഹം അംഗീകരിച്ചത്‌ കാണിക്കാനാണ്. അത് യുക്തി കണ്ണടച് ഉറങ്ങിയാല്‍ മാത്രമേ നിഷേധിക്കാനാവൂ.

ഐന്‍സ്റ്റീന്‍ ചര്‍ച്ചയില്‍ വന്നത്, ഇതാ ശാസ്ത്രമെന്ന ദൈവം എന്ന മട്ടില്‍ യുക്തിവാദി അല്പജ്ഞാനികള്‍ കമന്റ് എഴുതുമ്പോള്‍, ശാസ്ത്രത്തിന്റെ കുലപതി വിനയത്തോടെ പ്രപഞ്ച വിസ്മയം തുറന്നു കാണുന്നു എന്നത് സ്ഥാപിക്കാനാണ്. ഇവിടെ യുക്തിവാദി അല്പജ്ഞാനികള്‍ അഹങ്കാരികളും ശാസ്ത്രകുലപതി വിനയാന്വിതനുമാണ്.

സ്റ്റാലിന്‍, ഹിറ്റ്ലര്‍ തുടങ്ങി മഹാന്മാര്‍ ഊര്‍ജ്ജം കൊണ്ട ഭൌതിക തത്വശാസ്ത്രങ്ങള്‍ ദൈവനിഷേധത്തില്‍ ഊന്നിയതായിരുന്നു. അവരെ പ്രചോദിപ്പിച്ചത് നിഷെയെ പോലുള്ള ദൈവനിഷേധികള്‍ ആയിരുന്നു. അതിന്റെ ഫലം ലോകം കണ്ടു. ആ പ്രത്യയശാസ്ത്രങ്ങള്‍ കൊന്നൊടുക്കിയ മനുഷ്യരുടെ അത്രയും ഒരു മതവും മനുഷ്യരെ കൊന്നില്ല.

ശാസ്ത്രകാരന്മാരെ പലരെയും ഉദ്ധരിച്ചു, ദൈവിക സാനിധ്യത്തെ വിനയത്തോടെ അംഗീകരിച്ച മഹാന്മാര്‍ ആയിരുന്നു അവര്‍. ഇവിടെ പരിണാമസിദ്ധാന്തം എന്ന ഊഹസിദ്ധാന്തം സത്യമാണെന് അന്ധവിശ്വാസികളായ ചില യുക്തിവാദികള്‍ അല്ലാതെ ആരും വിശ്വസിക്കുന്നില്ല.

വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നന്ദി, ശ്രീ യുക്തി.

നിഷ്കളങ്കന്‍ said...

Albert Einstein (1879-1955)

Einstein is probably the best known and most highly revered scientist of the twentieth century, and is associated with major revolutions in our thinking about time, gravity, and the conversion of matter to energy (E=mc2). Although never coming to belief in a personal God, he recognized the impossibility of a non-created universe. The Encyclopedia Britannica says of him: "Firmly denying atheism, Einstein expressed a belief in "Spinoza's God who reveals himself in the harmony of what exists." This actually motivated his interest in science, as he once remarked to a young physicist: "I want to know how God created this world, I am not interested in this or that phenomenon, in the spectrum of this or that element. I want to know His thoughts, the rest are details." Einstein's famous epithet on the "uncertainty principle" was "God does not play dice" - and to him this was a real statement about a God in whom he believed. A famous saying of his was "Science without religion is lame, religion without science is blind."

മുഹമ്മദ് ഖാന്‍(യുക്തി) said...

അലിക്ക്ക്കൊയാ സാഹിബ് പറയുന്നു..../
അദൃശ്യ ലോകത്തെ സംബന്ധിച്ച വിവരണങ്ങള്‍ രണ്ടാം ഇനത്തില്‍ പെട്ടതാണ്‌. അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല
ഖുര്‍ആന്‍ സൂക്തങ്ങളിലെ ഈയൊരു ഇനത്തെ സംബന്ധിച്ചാണ്‌ 'നമുക്ക് മനസ്സിലാകില്ല' എന്ന് ഞാന്‍ പറഞ്ഞത്./

മനസ്സിലാക്കന്‍ പറ്റാത്തവയെ എന്തിനു ആയത്താക്കണം

ഇവിടെ അല്ലഹുവാണ് ‘പറയെ ‘ പറയില്‍ നിറയ്ക്കാത്തയ്ഹ്.

അലിക്കൊയാ സഹിബ് പറയുന്നു...../നമ്മള്‍ തമ്മില്‍ നടത്തുന്ന ഈ സംവാദം രണ്ട് വയസ്സുള്ള ഒരു കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ഇല്ലെന്ന് വന്നാല്‍ അത് താങ്കളുടെ പരാചയമാണോ?/

മുതിര്‍ന്നവരുടെ ഭാഷ കുട്ടികളോടു സംസാരിച്ച് അവരെ വട്ടം ചുറ്റിക്കണോ.

അലിക്കൊയ സാഹിബ് പറയുന്നു..../അദൃശ്യ ലോകത്തെ സംബന്ധിച്ച വിവരണങ്ങള്‍ രണ്ടാം ഇനത്തില്‍ പെട്ടതാണ്‌. അവ വ്യക്തമായി മനുഷ്യന്ന് മനസ്സിലാകണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടില്ല. അത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന്ന് നല്‍കിയിട്ടുമില്ല/

അദ്രശ്യ ലോകത്തില്‍ ഭുമിയുടെ സ്രിഷ്റ്റിപ്പ് പെടുമെങ്കില്‍ 2;29 /79;27-30 /18;86 എന്നീആയത്തുകള്‍ ശാസ്ത്രം കണ്ടത്തിയവയ്ക്കു വിരുദ്ദമാണ്.

ഇനി നക്ഷത്രങ്ങളെ പറ്റിയാണ് പറായുന്നതെങ്കില്‍ 67;5/37;/6-8/81;2 എന്നീ സൂക്തങ്ങള്‍ ആധുനിക മനുഷ്യന്‍ കണ്ടത്തിയതിനു വിരുദ്ദമാണ്.

ആകശത്തെ പറ്റിയാണേല്‍ 21;32/31;10/2;22 എന്നിവ അബധ്ദ്ങ്ങളാണ്.

സൂര്യന്റെ കറക്കത്തിനെ കുറിച്ചായാല്‍ 31;29/21;33/എന്നിവ വെറൂം മധ്യകാല അറിവാണ്.

ഇനിയും ചൂണ്ടിക്കണിക്കന്‍ ഒത്തിരിയുണ്ട്.വിഷദീകരണഭയം അനുവതികൂന്നില്ല.

11;1/6;114 എല്ലത്തിനെയും വിശദീകരിക്കുന്നതായി പറയുന്നു

16;89/4;13 തഥയ്‌വ.

മലക്കം മറച്ചില്‍ ലത്തീഫുമായി ചെര്‍ന്ന് ‘തഫ്ത്തീമിനെ’ കൂട്ടുപിടിച്ചാണെങ്കില്‍ പോലും contradictions മുഴച്ചുതന്നെ നില്‍ക്കും

ചിന്തകന്‍ said...


യുക്തി പറഞ്ഞു:-
chinthakan said...--ഒരു നേരത്തെയെങ്കിലും ഭക്ഷണത്തിനു വേണ്ടി കഷ്ടപെടുന്ന ഒരു പാട് പേര്‍ സമൂഹത്തിലുണ്ട് അവര്‍ക്ക് ഒരു നേരത്തെയെങ്കിലും ആഹാരം കണ്ടെത്തുന്നതിന് സഹായിക്കാം.

---പ്രകൃതി വിരുദ്ധ വികസനത്തിന്റെ പേരില്‍ നീതി നിഷേധിക്കപെട്ട ഒരു പാട് പേരുണ്ട് നാട്ടില്‍ അവരുടെ നീതിക്ക് വേണ്ടി സമരം ചെയ്യാം.

--കേറികിടക്കാന്‍ വീടില്ലാത്ത എത്രയോ പേര്‍ നാട്ടിലും പരിസരത്തുമുണ്ട്.. അവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു കൂരയുണ്ടാക്കാന്‍ സഹായിക്കാം.....

ഇങ്ങനെ നൂറ്കണക്കിന് കാര്യങ്ങള്‍ മനുഷ്യത്വത്തിന് വേണ്ടി ചെയ്യാന്‍ ഇവിടെ ഉണ്ട്

അല്ലാഹു ഈപണിയൊക്കെ മതിയാക്കിയോ

=
നല്ല ഉത്തരം പ്രിയ യുക്തീ. യുക്തിവാദികള്‍ എല്ലാം ഇങ്ങനെ അല്ലാഹുവിനെ ഏത്പിച്ചു എന്നെനിക്കറിയില്ലായിരുന്നു. ദൈവത്തെയും മതത്തെയും മണ്ണടിയിപ്പിക്കാന്‍ നടക്കുകയാണെന്നായാണ് യുക്തിവാദികളെല്ലാം എന്നാണ് ഞാന്‍ കരുതിയിരുന്നത്. നല്ലകാര്യങ്ങളെല്ലാം ദൈവത്തെയും മതങ്ങളെയും ഏത്പിച്ച് കൊണ്ടാണ്, യുക്തിവാദികളെല്ലാം മതങ്ങളെ മണ്ണടിയിപ്പിക്കാന്‍ നടക്കുന്നത് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി. അപ്പോം പിശാചിന്റെ പണിമാത്രമേ യുക്തിവാദികള്‍ ചെയ്യുകയുള്ളൂ അല്ലേ? .കോള്ളാം.... വിചാരം ജബ്ബാര്‍ മാഷെ ഉപദേശിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു പോയി. എന്നോട് ക്ഷമി യുക്തി... :)

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ നിഷ്കലങ്കന്‍
Although never coming to belief in a personal God,


ഐന്‍സ്റ്റിന്റെ ഈ നിലപാടാണ് ഞാന്‍ ഉയര്‍ത്താന്‍ ശ്രമിച്ചത്

മുഹമ്മദലിയും ഖുറാനെ നബിയുടെ വ്ക്കുകളായി കാണുന്നു

ഇവ ശ്രദ്ദിക്കാതെയുള്ള ട്രപ്പീസു കളി സംവാദത്തിനു ചേര്‍ന്നതാണോ.

മുഹമ്മദ് ഖാന്‍(യുക്തി) said...

നിഷ്കളങ്കന്‍ പറയുന്നു.....Science without religion is lame, religion without science is blind."/

i;e which religion here Einstein refers?

ചിന്തകന്‍ said...

ആലിക്കോയ മാഷുടെ മുന്നില്‍ അടിപതറിയ ജബ്ബാര്‍ മാഷ് ചില ചാവേറുകളെ അയച്ച് അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിച്ചും തെറിപറഞ്ഞും വ്യക്തഹത്യക്ക് ശ്രമിക്കുന്നുണ്ട് എന്നത് യുക്തിവാദം ഈ ലോകത്ത് വളര്‍ന്നാലുണ്ടാകാന്‍ പോകുന്ന മഹാവിപത്തിനെകുറിച്ച് സൂചന നല്‍കുന്നുണ്ട്.!

ഇത് വരെ ജബ്ബാര്‍ മാഷു ഉയര്‍ത്തിയ വാദങ്ങളെല്ലാം ആലിക്കോയ മാഷിന്റെയും ലത്തീഫിന്റെയും ആധികാരികതക്ക് മുന്നില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം വ്യക്തി ഹത്യ ശ്രമങ്ങള്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു!!

മുഹമ്മദ് ഖാന്‍(യുക്തി) said...

nishkalankan said....ഇവിടെ പരിണാമസിദ്ധാന്തം എന്ന ഊഹസിദ്ധാന്തം സത്യമാണെന് അന്ധവിശ്വാസികളായ ചില യുക്തിവാദികള്‍ അല്ലാതെ ആരും വിശ്വസിക്കുന്നില്ല./

പരിണാമ സിദ്താന്തം എന്റെ ഇഷ്ടവിഷയമാണ്.പരിണാമ വിരുദ്ധ ലിങ്കുകള്‍ ഞാന്‍ കാണുന്നവയാണ്. ഈ വിഷയതില്‍ താങ്കളുടേ എതിര്‍പ്പ് ച്ചുരുക്കി പറയുക. പോസ്റ്റിന്റെ വിഷയത്തില്‍ നിന്നും നാം മാറാതെ ശ്രദ്ധിക്കണമല്ലൊ./

മുഹമ്മദ് ഖാന്‍(യുക്തി) said...

പവം ചിന്തകനെ ഇങ്ങനെ ചൊടിപ്പിച്ച് അധ്ധേഹതിന്റെ രക്തസമ്മര്‍ദ്ധം കൂടാതിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ദിക്കണമെന്ന് അപേക്ഷിക്കുന്നു

ചിന്തകന്‍ said...

അതെ യുക്തി... ശരിക്കും എനിക്ക് വല്ലാത്ത ചൊടിപ്പുണ്ട്... എന്നെ ഒരു പാവമാക്കിയതിലും താങ്കളിങ്ങനെ വില്ലനായി വിലസുന്നതിലും :-)

പാവമായാല്‍ രക്തസമ്മര്‍ദ്ധം കൂ‍ൂ‍ൂ‍ൂടും.... :)

KK Alikoya said...

യുക്തി എഴുതി: "അദ്രശ്യ ലോകത്തില്‍ ഭുമിയുടെ സ്രിഷ്റ്റിപ്പ് പെടുമെങ്കില്‍ 2;29 /79;27-30 /18;86 എന്നീആയത്തുകള്‍ ശാസ്ത്രം കണ്ടത്തിയവയ്ക്കു വിരുദ്ദമാണ്.

"ഇനി നക്ഷത്രങ്ങളെ പറ്റിയാണ് പറായുന്നതെങ്കില്‍ 67;5/37;/6-8/81;2 എന്നീ സൂക്തങ്ങള്‍ ആധുനിക മനുഷ്യന്‍ കണ്ടത്തിയതിനു വിരുദ്ദമാണ്.

"ആകശത്തെ പറ്റിയാണേല്‍ 21;32/31;10/2;22 എന്നിവ അബധ്ദ്ങ്ങളാണ്.

"സൂര്യന്റെ കറക്കത്തിനെ കുറിച്ചായാല്‍ 31;29/21;33/എന്നിവ വെറൂം മധ്യകാല അറിവാണ്.

"ഇനിയും ചൂണ്ടിക്കണിക്കന്‍ ഒത്തിരിയുണ്ട്.വിഷദീകരണഭയം അനുവതികൂന്നില്ല.

"11;1/6;114 എല്ലത്തിനെയും വിശദീകരിക്കുന്നതായി പറയുന്നു

"16;89/4;13 തഥയ്‌വ.

"മലക്കം മറച്ചില്‍ ലത്തീഫുമായി ചെര്‍ന്ന് ‘തഫ്ത്തീമിനെ’ കൂട്ടുപിടിച്ചാണെങ്കില്‍ പോലും contradictions മുഴച്ചുതന്നെ നില്‍ക്കും"

= ഇങ്ങനെ കൊട്ടക്കണക്കില്‍ ആരോപണങ്ങള്‍ അവ്യക്തമായി ഉന്നയിച്ചാല്‍ അതിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ കഴിയുകയില്ല. അത്കൊണ്ട് ഓരോന്ന് ഓരോന്നായി പറയുക. പറയുമ്പോള്‍ ശാസ്ത്രം കണ്ടെത്തിയത് എന്താണെന്നും അതിന്ന് ഏതര്‍ത്ഥത്തിലാണ്‌ ഖുര്‍ആന്‍ എതിരാകുന്നത് എന്നും വ്യക്തമാക്കണം. വിഷയവുമായി ബന്ധം കുറഞ്ഞവര്‍ക്ക് കൂടി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കും വിധമുള്ള വിശദീകരണം പ്രതീക്ഷിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ കോണ്ട്രഡിക്‌ഷന്‍ ഇല്ലെന്ന് നമ്മുടെ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ താങ്കള്‍ക്ക് ബോധ്യമാകും.

KK Alikoya said...

യുക്തി എഴുതി: "പ്രിയ നിഷ്കലങ്കന്‍
Although never coming to belief in a personal God,"

= ഇപ്പോള്‍ ആരാണ്‌ ട്രിപ്പീസ് കളിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. താങ്കള്‍ വെട്ടിയെടുത്ത അപൂര്‍ണ്ണ വാചകം അത് വെളിവാക്കുന്നുണ്ട്.

CKLatheef said...

യുക്തി said...

>>> നിഷ്കളങ്കന്‍ പറയുന്നു.....Science without religion is lame, religion without science is blind."/

i;e which religion here Einstein refers? <<<

ഇതാരെങ്കിലും ഒന്നുപറഞ്ഞുകൊടുക്കൂ. യുക്തിക്ക് അതില്‍ ചേരാനാണ്.??!!.

പ്രിയ യുക്തി,

യുക്തി എന്ന് പേരുവെച്ചതുകൊണ്ടായില്ല. മതം എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത് എന്താണെന്നെങ്കിലും മനസ്സിലാക്കൂ.

മതങ്ങള്‍ പൊതുവെ പങ്കുവെക്കുന്ന ചില ധാര്‍മിക സദാചാര മാനുഷിക മൂല്യങ്ങളുണ്ട്. ദൈവം ആത്മീയത തുടങ്ങിയ ചില വിശ്വാസങ്ങളുണ്ട്. ഇവയാണ് ശാസ്ത്രത്തിനുപരിയായ മതകീയമായ കാര്യങ്ങള്‍ ഇവയെ പൊതുവായി സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് മതങ്ങളെന്ന് സൂചിപ്പിക്കുന്നത്. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക മതത്തെ പരാമര്‍ശിച്ചു കൊണ്ടല്ല ആ പറയുന്നതെന്നാണ് എന്റെ യുക്തി എന്നോട് പറയുന്നത്. ആര്‍ക്കും വിയോജിക്കാം.

ശാസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന മാനവിക വിരുദ്ധമായ മുഴുവന്‍ സംഗതികള്‍ക്കും കാരണം ഈ മൂല്യങ്ങള്‍ പരിഗണിക്കാത്തതുകൊണ്ടാണ്. മതങ്ങളില്‍നിന്നല്ലാതെ ഈ മൂല്യങ്ങള്‍ ലഭ്യമാവുകയില്ല. ശാസ്ത്രം ഈ മൂല്യങ്ങള്‍ക്ക് ജന്‍മം നല്‍കുകയില്ല. അതിന്റെ പ്രവര്‍ത്തന മണ്ഡലം വേറെയാണ്.

ഏതെങ്കിലും ശാസ്ത്രജ്ഞന്റെ അന്ധവിശ്വാസ ജഡിലമായ 'തേങ്ങയുടക്കല്‍' 'ശകുനം നോക്കല്‍' ചൂണ്ടിക്കാണിച്ചല്ല ഈ പ്രസ്താവനയെ ഖണ്ഡിക്കേണ്ടത് എന്നുണര്‍ത്തട്ടേ.

CKLatheef said...

@Yukthi said.

>>> പരിണാമ സിദ്താന്തം എന്റെ ഇഷ്ടവിഷയമാണ്.പരിണാമ വിരുദ്ധ ലിങ്കുകള്‍ ഞാന്‍ കാണുന്നവയാണ്. ഈ വിഷയതില്‍ താങ്കളുടേ എതിര്‍പ്പ് ച്ചുരുക്കി പറയുക. പോസ്റ്റിന്റെ വിഷയത്തില്‍ നിന്നും നാം മാറാതെ ശ്രദ്ധിക്കണമല്ലൊ.<<<

ഒരു വര്‍ഷമായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് തനി മലയാളത്തില്‍ ഈ പരിണാമവിശ്വാസികളാരെങ്കിലും തങ്ങളുടെ വിശ്വാസം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഒരു പോസ്‌റ്റെങ്കിലും എവിടെയെങ്കിലും ഇട്ടിട്ടുണ്ടോ എന്ന്. പരിണാമത്തെക്കുറിച്ച് ഗംഭീര ചര്‍ച നടക്കാറുണ്ട്. മതവിശ്വാസികള്‍ പറയുന്നതൊന്നും അങ്ങനെയല്ല, നിങ്ങള്‍ക്കൊന്നും ഒരു ചുക്കും അറിയില്ല, ഇന്ന പുസ്തകം വായിക്കൂ, നിങ്ങളങ്ങനെ ചുളുവില്‍ മനസ്സിലാക്കേണ്ട തുടങ്ങിയ വാചകങ്ങളല്ലാതെ ബൂലോകത്ത് ഒരു പരിണാമ വാദിയും അതേ കുറിച്ച് ക്രിയാത്മകമായി പറയാറില്ല. ബ്രൈറ്റിന്റെ ബ്ലോഗില്‍ അത് കണ്ടെത്താന്‍ ഞാന്‍ നടത്തിയ ശ്രമം പോലും നടന്നില്ല. ഇനിയിപ്പോള്‍ നിഷ്‌കളങ്കന്‍ വിഷയമവതരിപ്പിക്കണം ഇതുപോലെ പരിഹസിക്കാന്‍ യുക്തിവാദികളുടെ പടതന്നെ രംഗത്തുണ്ടാവും. അതുനമ്മുക്കുറപ്പിക്കാം.

എന്റെ ധാരണയും വിവരവും തെറ്റാണെങ്കിലും അത്തരം ഒരു പോസ്റ്റിലേക്ക് ലിങ്ക് നല്‍കി എന്നെ സഹായിക്കുക.

CKLatheef said...

>>> "മലക്കം മറച്ചില്‍ ലത്തീഫുമായി ചെര്‍ന്ന് ‘തഫ്ത്തീമിനെ’ കൂട്ടുപിടിച്ചാണെങ്കില്‍ പോലും contradictions മുഴച്ചുതന്നെ നില്‍ക്കും" <<<

ഇതാണ് ഞാന്‍ നേരത്തെ ആലിക്കോയ സാഹിബിനോട് സൂചിപ്പിച്ചത്. (ആലിക്കോയ സാഹിബിന്റെ നരച്ചതാടി മാത്രം എനിക്കദ്ദേഹത്തെ ബഹുമാനിക്കാനുള്ള കാരണമാണ്. കാരണം മുതിര്‍ന്നവരെ ബഹുമാനിക്കുകയും വയസിന് താഴെയുള്ളവരോട് കാരുണ്യം കാണിക്കുകയും ചെയ്യാത്തവര്‍ക്ക് ഞാന്‍ വിശ്വസിക്കുന്ന ദര്‍ശനത്തില്‍ പിന്നെ സ്ഥാനമില്ല. മറ്റൊന്നും ചെയ്തിട്ട് കാര്യവുമില്ല. എന്തുകൊണ്ട് വിചാരത്തിന് ഈ കാണുന്ന 'ധൈര്യം' എന്ന് വായനക്കാര്‍ക്ക ഇപ്പോള് മനസ്സിലായിക്കാണും). ഇവിടെ ചോദ്യം ചോദിക്കുന്നവരോ വായനക്കാരില്‍ ഒരു വിഭാഗമോ ഉല്ലാസത്തിന് വേണ്ടിയാണ് ചര്‍ചയില്‍ പങ്കെടുക്കുന്നത് അവര്‍ ലിങ്ക് പോയിനോക്കുകയോ ചര്‍ചയില്‍ നല്‍കപ്പെട്ട തെളിവുകള്‍ പരിശോധിക്കുകയോ ചെയ്യുന്നില്ല. 'തഫ്ത്തീം' എന്നെഴുതിയത് കേവലം ഒരു അക്ഷരത്തെറ്റ് മാത്രമല്ല. ഞാന്‍ സൂചിപ്പിച്ച നിസംഗതയില്‍നിന്നുണ്ടായതാണ്.

ea jabbar said...

മനുഷ്യര്‍ വഴി പിഴക്കുന്നത് അവരുടെ സ്വന്തം തീരുമാനപ്രകാരമാണ്. എന്നാല്‍ അവരെ വഴി പിഴപ്പിക്കുന്നത് അല്ലാഹുവാണ്. ഇതില്‍ വൈരുദ്ധ്യം തോന്നുന്നത് അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്കു മേല്‍ അടപ്പിട്ടു മൂടിയതുകൊണ്ടാണ്.

എന്റെ പണി അനായാസമാക്കിത്തന്നതിന് ലതീഫിനും ആലിക്കോയക്കും മറ്റു കൂട്ടുകാര്‍ക്കും നന്ദി !!!!!

CKLatheef said...

യുക്തി said...

>>> മുഹമ്മദലിയും ഖുറാനെ നബിയുടെ വ്ക്കുകളായി കാണുന്നു

ഇവ ശ്രദ്ദിക്കാതെയുള്ള ട്രപ്പീസു കളി സംവാദത്തിനു ചേര്‍ന്നതാണോ. <<<

ദൈവവിശ്വാസിയല്ലാത്ത ഡോ. മുഹമ്മദാലി പ്രവാചകത്വത്തെ താന്‍ പഠിച്ച മനശാസ്ത്ര സങ്കേതങ്ങള്‍ വെച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അദ്ദേഹത്തില്‍ കണ്ട നല്ല ഒരു ഗുണമാണ്. അദ്ദേഹം ജബ്ബാര്‍ മാഷില്‍നിന്ന് ഭിന്നമായി മനസ്സിലാക്കിയ സത്യങ്ങളെ തുറന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. യുക്തിവാദികളെ സംബന്ധിച്ച് ഏറെ അസഹ്യമായ മഅ്ദനിയുടെ വിഷയത്തില്‍പോലും സന്തുലിതമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്. അതേ പ്രകാരം ഇസ്‌ലാമിന്റെ സ്വാധീനം അതിലൂടെ ലോകത്തിനുണ്ടായ നേട്ടങ്ങള്‍ ഇവയെല്ലാം അദ്ദേഹം അംഗീകരിക്കുന്നു. എന്നാല്‍ ഇവിടെ യുക്തിവാദികള്‍ എന്നറിയപ്പെടുന്നവര്‍ ആകെ അദ്ദേഹത്തില്‍ കാണുന്നത് പ്രവാചകനോടുള്ള അദ്ദേഹത്തിന്റെ സമീപനം മാത്രമാണ്.

എന്നാല്‍ യുക്തിയെപോലുള്ള അനോണികള്‍ക്ക് തിരിച്ചു ചോദിക്കാം. നിങ്ങളെന്തുകൊണ്ട് അദ്ദേഹത്തിന്റെ ചില വാദങ്ങള്‍ സ്വീകരിക്കുന്നുവെന്ന്. അതിനുള്ള മറുപടി ഞങ്ങള്‍ക്ക് ബോധ്യമാകുന്ന അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിക്കുകയും അല്ലാത്തവ വ്യക്തമായ തെളിവുകളാല്‍ ഖണ്ഡിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം ഇസ്ലാമിനെക്കുറിച്ച് പറയുകയും നിഷ്‌കളങ്കന്‍ ഉദ്ധരിക്കുകയും ചെയ്ത ചരിത്ര വസ്തുതതകളെ നിങ്ങള്‍ ഖണ്ഡിക്കുകയാണോ അതല്ല, ദൈവം വിശ്വാസം പോലെ വെറുതെ തള്ളുകയാണോ ചെയ്തത് എന്ന് സ്വയം പരിശോധിക്കുക.

അപ്പോള്‍ കാണാം ആരാണ് ട്രപ്പീസു കളിക്കുന്നതെന്ന്.

ea jabbar said...

' അനന്തരം അവരില്‍ ചിലര്‍ക്ക് അല്ലാഹു സന്മാര്‍ഗം പ്രദാനം ചെയ്തു. ചിലരെയാവട്ടെ, ദുര്‍മാര്‍ഗം കീഴടക്കിക്കളഞ്ഞു. നിങ്ങള്‍ ഭൂമിയില്‍ കുറച്ചു സഞ്ചരിച്ചുനോക്കൂ; കളവാക്കിയവരുടെ പരിണാമം എന്തായിരുന്നുവെന്ന്. അവരുടെ സന്മാര്‍ഗപ്രാപ്തിക്കുവേണ്ടി പ്രവാചകന്‍ എത്ര കൊതിച്ചാലും ശരി, അല്ലാഹു വഴിതെറ്റിക്കുന്നവന് അവന്‍ സന്മാര്‍ഗം നല്‍കുകയില്ല. ഇത്തരമാളുകളെ യാതൊരാള്‍ക്കും സഹായിക്കാന്‍ സാധിക്കുകയുമില്ല. (16:35-37)
---
ഇത് ലറ്റീഫിന്റെ ഉദ്ധരണം...!

ea jabbar said...

കുര്‍ ആനില വിശദീകരണം ഉദ്ധരിക്കുകയാണു ലതീഫും ആലിക്കോയയും ചെയ്തത്. അതിനപ്പുറം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.

KK Alikoya said...

വിചാരം said...: "അമ്പടാ വീരാ …. നാജേ ആലികോയ എന്ന വർഗ്ഗീയവാദിയെ തുറന്ന് കാട്ടിയപ്പോൾ ഇങ്ങനെയാണോ ഈർഷ്യ തീർക്കുന്നത്,
"ആലികോയ എന്ന തനി വർഗ്ഗീയവാദിയുടെ തനി നിറം അദ്ദേഹം തന്നെയാണ് ഇവിടെ പുറത്ത് കാട്ടിയത്, അതിനൊരു നിമിത്തം ഞാൻ ആയി എന്നെയൊള്ളൂ,
"എടോ നാജെ ……. ധൈര്യത്തോട് നിന്നെ പോലുള്ള വർഗ്ഗീയ ശക്തികളെ എതിർക്കുന്നു "

= ഈ കമന്‍റിലൂടെ മി. വിചാരം, ക്ഷമിക്കണം വികാരം, എന്നെയും നാജിനെയും 'വര്‍ഗ്ഗീയവാദികള്‍' എന്ന് വിളിച്ചിരിക്കുന്നു. ഇതിന്‍റെ കാരണം വ്യക്തമാക്കണം. ഇതൊരു സാമാന്യ മര്യാദയാണ്‌. ആരോപണമുന്നയിച്ചയാള്‍ മാന്യനാണെങ്കില്‍ …..

പിന്നെ, തെറി: ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ 'ശേഷി'യുള്ളവര്‍ അത് ചെയ്യട്ടെ; തെറി പറയാന്‍ മാത്രം കഴിയുന്നവര്‍ അതെങ്കിലും ചെയ്യട്ടെ. അങ്ങനെ മഹത്തായ വര്‍ഗ്ഗീയ വിരുദ്ധ യുക്തിവാദ പോരാട്ടത്തിനുള്ള വിലയേറിയ സംഭാവനയായി അത് നിലനില്‍ക്കട്ടെ, മി. ജബ്ബാറിന്‍റെ ഈ ബ്ലോഗില്‍!

ഈ ബ്ലോഗിന്‍റെ സാംസ്കാരിക നിലവാരം തീരുമാനിക്കേണ്ടത് ഇതിന്റെ ഓണറും മോഡറേറ്ററുമായ, യുക്തിവാദി സംഘം സംസ്ഥാന നേതാവ് ആണല്ലോ. ഇസ്‌ലാമിന്‍റെ പക്ഷത്ത് നിന്ന് സംസാരിക്കുന്നവര്‍ക്കെതിരെയുള്ള, തെറികള്‍ അദ്ദേഹത്തിന്‍റെ ബ്ലോഗിന്‌ അലങ്കാരമാണെങ്കില്‍ അവ അവിടെ തന്നെ ഇരിക്കട്ടെ.
ആപ്‌തവചനം:
പട്ടി കുരയ്ക്കാറുണ്ട്; മനുഷ്യന്‍ തിരിച്ചു കുരയ്ക്കാറില്ല.
എന്നാല്‍, നായ്‌ക്കോലം കെട്ടിയാല്‍ കുരയ്ക്കണമെന്നുമുണ്ട്.

ea jabbar said...

ഇനി വൈരുദ്ധ്യം ചര്‍ച്ച ചെയ്യണമെങ്കില്‍ എന്താണു വൈരുദ്ധ്യം എന്നു വ്യക്തമാക്കണം. ഉദാഹരണ സഹിതം.

CKLatheef said...

@ea Jabbar

>>> മനുഷ്യര്‍ വഴി പിഴക്കുന്നത് അവരുടെ സ്വന്തം തീരുമാനപ്രകാരമാണ്. എന്നാല്‍ അവരെ വഴി പിഴപ്പിക്കുന്നത് അല്ലാഹുവാണ്. ഇതില്‍ വൈരുദ്ധ്യം തോന്നുന്നത് അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്കു മേല്‍ അടപ്പിട്ടു മൂടിയതുകൊണ്ടാണ്. <<<

സ്വന്തം ഹൃദയം അടക്കാന്‍ താങ്കള്‍ തീരുമാനിച്ചപ്പോള്‍ അല്ലാഹു അതിന് മൂടിയിട്ടു. നിങ്ങളുടെ തീരുമാനം കൊണ്ടുമാത്രം അത് സംഭവിക്കുമായിരുന്നില്ല. അല്ലാഹു അരോടും അക്രമം പ്രവര്‍ത്തിക്കുന്നില്ല.

>>> എന്റെ പണി അനായാസമാക്കിത്തന്നതിന് ലതീഫിനും ആലിക്കോയക്കും മറ്റു കൂട്ടുകാര്‍ക്കും നന്ദി !!!!! <<<

ഞങ്ങളുടെ പണി ജബ്ബാര്‍ മാഷും വിചാരവും യുക്തിയും കൂടി അനായാസമാക്കി എന്ന് എനിക്കും അഭിപ്രായമുണ്ട്. ഇരട്ടി നന്ദി.

CKLatheef said...

>>> കുര്‍ ആനില വിശദീകരണം ഉദ്ധരിക്കുകയാണു ലതീഫും ആലിക്കോയയും ചെയ്തത്. അതിനപ്പുറം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. <<<

ഖുര്‍ആനിലെ ആശയങ്ങളെ വിശദീകരിക്കേണ്ടത് ആദ്യമായി ഖുര്‍ആന്‍ തന്നെയാണ്. സൂക്തങ്ങള്‍ പരസ്പരം വിശദീകരിക്കുന്നു (تفسر بعضها بعضا) എന്ന ഒരു തത്വം തന്നെയുണ്ട് ഖുര്‍ആന്‍ വിജ്ഞാന ശാസ്ത്രത്തില് (علوم القرآن)‍.

താങ്കളെന്താണ് പ്രതീക്ഷിച്ചത്. ചിലര്‍ ഇവിടെ ഹാലിളകി തെറിവിളിച്ചപ്പോള്‍ തിരിച്ചും അതുപോലെ പ്രതികരിക്കുമെന്നോ???.

സന്തോഷ്‌ said...

ഈ വിഷയത്തില്‍ ഇവിടെയുള്ളവരുടെ പ്രതികരണം എന്താണ്?

ഖുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടാവുമോ?

KK Alikoya said...

= വിധി വിശ്വാസവുമായി ബന്ധപ്പെട്ട ജബ്ബാറിന്‍റെ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങളിലും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളിലുമുണ്ട്.

ഖുര്‍ആന്‍ അദ്ധ്യായം 36, സൂക്തം 7-11: അവരിലധികമാളുകളും ശിക്ഷാവിധിക്ക് അര്‍ഹരായിക്കഴിഞ്ഞിരിക്കുകയാല്‍ സത്യവിശ്വാസം കൈക്കൊള്ളുന്നതല്ല.5 നാം അവരുടെ കഴുത്തുകളില്‍ ചങ്ങലകളിട്ടിരിക്കുന്നു. അവ താടിയെല്ലുകള്‍വരെ ഇറുകിക്കിടക്കുകയാണ്. തന്‍മൂലം അവര്‍ തലപൊക്കി നില്‍ക്കുകയാകുന്നു.6 നാം അവര്‍ക്കുമുന്നില്‍ ഒരു മതില്‍ക്കെട്ടുണ്ടാക്കിയിരിക്കുന്നു. അവര്‍ക്കു പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞിരിക്കുന്നു. ഇനി അവര്‍ യാതൊന്നും കാണുകയില്ല.7 നീ മുന്നറിയിപ്പു നല്‍കിയാലും ഇല്ലെങ്കിലും ഒരുപോലെയാണ്, അവര്‍ വിശ്വസിക്കുകയില്ല.8ഉദ്ബോധനത്തെ പിന്‍പറ്റുകയും ദയാപരനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമേ നിനക്ക് ഉണര്‍ത്താന്‍ കഴിയൂ. അവനെ പാപമുക്തിയുടെയും മഹത്തായ കര്‍മഫലത്തിന്റെയും സുവിശേഷമറിയിച്ചുകൊള്ളുക.

മൌദൂദി നല്‍കിയ അടിക്കുറിപ്പുകള്‍:
5. നബി(സ)യുടെ പ്രബോധനത്തെ ദുശ്ശാഠ്യത്തോടെ അക്രമപരമായി നേരിടുകയും അദ്ദേഹം പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുകയും ചെയ്തവരെയാണിവിടെ പരാമര്‍ശിക്കുന്നത്. `അവര്‍ ശിക്ഷാവിധിക്ക് അര്‍ഹരായിരിക്കുന്നു. അതിനാല്‍, അവര്‍ വിശ്വാസം കൈക്കൊള്ളുകയില്ല` എന്ന് പ്രവചിക്കപ്പെട്ടിരിക്കയാണ്. ഉദ്ബോധനം കേള്‍ക്കാനേ കൂട്ടാക്കാതെ, പ്രവാചകന്‍മാര്‍ ന്യായം പൂര്‍ത്തീകരിച്ചുകഴിഞ്ഞ ശേഷവും, നിഷേധവും സന്മാര്‍ഗ വിരോധവും തന്നെ തെരഞ്ഞെടുത്തവരാണ് ഇതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. സ്വകര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ അവരെ ഗ്രസിക്കുമെന്നും പിന്നീടവര്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടാവില്ലെന്നും സാരം. ഉദ്ബോധനത്തെ പിന്തുടരുകയും പരമകാരുണികനായ ദൈവത്തെ കാണാതെതന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവാചകന്റെ മുന്നറിയിപ്പുകള്‍ പ്രയോജനം ചെയ്യൂ എന്ന് തുടര്‍ന്നുള്ള വാക്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

6. ഇവിടെ ചങ്ങലകള്‍ കൊണ്ടുദ്ദേശിക്കുന്നത്, അവരെ സത്യം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കുന്ന ദുശ്ശാഠ്യങ്ങളത്രെ. `താടിയെല്ലുകള്‍വരെ എത്തുക,` `തലപൊക്കി നിലകൊള്ളുക` എന്നീ പ്രയോഗങ്ങള്‍കൊണ്ട് വ്യജ്ഞിപ്പിക്കപ്പെടുന്നത് അഹന്തയാലും ദുരഭിമാനത്താലും പ്രേരിതനായി കഴുത്തുനിവര്‍ത്തി തലയെടുത്തുപിടിച്ചു നടക്കുന്നതിനെയാണ്. ദുശ്ശാഠ്യവും ദുര്‍വാശിയും നാം അവരുടെ പിരടികളിലെ കുരുക്കുകളാക്കിയിരിക്കയാണെന്നും തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഏത് സുവ്യക്തമായ പരമാര്‍ഥത്തെയും തിരിഞ്ഞുനോക്കാനാവാത്തവിധം, അഹന്തയും ഗര്‍വുംമൂലം അവരുടെ കഴുത്തുകള്‍ കോടിപ്പോയിരിക്കുകയുമാണെന്നാണ് അല്ലാഹു പ്രസ്താവിക്കുന്നത്.

7. ഒരു മതില്‍ മുന്നിലും മറ്റൊന്ന് പിന്നിലും ഉയര്‍ത്തിയിരിക്കുന്നു എന്നതിന്റെ താല്‍പര്യമിതാണ്: ദുശ്ശാഠ്യത്തിന്റെയും ഗര്‍വിന്റെയും ഫലമായി ഇക്കൂട്ടര്‍ പൂര്‍വചരിത്രത്തില്‍നിന്ന് യാതൊരു പാഠവും പഠിക്കുന്നില്ല. ഭാവിഭവിഷ്യത്തുകളെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നുമില്ല. ശുദ്ധപ്രകൃതരും നിഷ്പക്ഷമതികളുമായ ഏവര്‍ക്കും കാണാവുന്ന സുവ്യക്തമായ യാഥാര്‍ഥ്യങ്ങള്‍പോലും കാണാനാവാത്തവിധം പക്ഷപാതിത്വങ്ങള്‍ അവരെ നാനാഭാഗത്തുനിന്നും വലയം ചെയ്യുകയും അബദ്ധജടിലമായ മുന്‍ധാരണകള്‍ അവരുടെ കണ്ണുകള്‍ക്ക് മുമ്പില്‍ മറയായിത്തീരുകയും ചെയ്തിരിക്കുന്നു എന്നര്‍ഥം.

8. ഈ സാഹചര്യത്തില്‍ പ്രബോധനം ചെയ്യുന്നതുതന്നെ നിഷ്ഫലമാണെന്നല്ല ഇതിന്നര്‍ഥം. പ്രത്യുത താല്‍പര്യമിതാണ്: താങ്കളുടെ പ്രബോധനം മൊത്തത്തില്‍ എല്ലാതരമാളുകളിലേക്കും എത്തുന്നുണ്ട്. അവരില്‍ ചിലരെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. മറ്റു ചിലരെ അടുത്ത സൂക്തത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആദ്യം പറഞ്ഞ വിഭാഗവുമായി ബന്ധപ്പെടേണ്ടിവരുമ്പോള്‍, അവരുടെ രൂക്ഷമായ എതിര്‍പ്പും നിഷേധവും അഹന്തയും ദുശ്ശാഠ്യവും കണ്ട് മനംമടുത്ത് പ്രബോധനകര്‍ത്തവ്യം ഉപേക്ഷിക്കാവതല്ല. കാരണം, മര്‍ത്യപാരാവാരത്തില്‍ സദുപദേശം സ്വീകരിക്കുന്നവരും ദൈവഭയംമൂലം സന്മാര്‍ഗമവലംബിക്കുന്നവരുമായ ആളുകള്‍ എവിടെയാണുള്ളതെന്ന് താങ്കള്‍ക്കറിയില്ല. താങ്കളുടെ ദൌത്യത്തിന്റെ ലക്ഷ്യംതന്നെ ഈ രണ്ടാമതു പറഞ്ഞ ആളുകളെ പരതിപ്പിടിക്കുക എന്നതത്രെ. അതിനാല്‍, ദുശ്ശാഠ്യക്കാരെ അവഗണിച്ച് മേല്‍പറഞ്ഞ വിഭാഗത്തിലുള്ള അമൂല്യരായ വ്യക്തികളെ സംഘടിപ്പിച്ച് മുന്നോട്ടുപോവുക.

CKLatheef said...

@സന്തോഷ്

താങ്കള്‍ നല്‍കിയ ലിങ്കു സന്ദര്‍ശിച്ചു. വായിച്ചു. ഖുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ട് എന്ന് തെളിയിക്കാനുള്ള ശ്രമം. പക്ഷെ അത് നടത്തുന്ന ആളെ ബൂലോകത്ത് എല്ലാവര്‍ക്കും അറിയാം. ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും അസഭ്യം പറയുക ആക്ഷേപിക്കുക എന്നതില്‍ കവിഞ്ഞ് അദ്ദേഹത്തിന് ഒരു ലക്ഷ്യവുമില്ല. ഉണ്ടെങ്കിലും അതിലേക്ക് വിമര്‍ശിക്കപ്പെടുന്നവര്‍ എത്തിനോക്കിയാലോ എന്ന് ഭയപ്പെട്ടതിനാല്‍ അത് മറുച്ചുവെക്കുന്നു. ഇവിടെ ജബ്ബാര്‍മാഷുമായി സംവദിക്കുന്നതിനും സന്തോഷുമായി എന്തെങ്കിലും പറയുന്നതിനും അതിന്റെതായ ഒരു തലമുണ്ട്. യുക്തിവാദവും മത-ദൈവനിഷേധവും എന്ന ഒരു അടിത്തറയില്‍നിന്നാണ് ജബ്ബാര്‍ മാഷ് സംസാരിക്കുന്നതെങ്കില്‍ താങ്കള്‍ ക്രൈസ്തവ മതത്തിന്റെ ഭൂമികയില്‍നിന്നാണ് സംസാരിക്കുന്നത്.

ഇസ്ലാമിന് വേണ്ടി സംസാരിക്കുന്നവരൊക്കെ തീവ്രവാദിമുസ്ലിം എന്ന വിളി അംഗീകരിച്ചുകൊണ്ടേ ആ ചര്‍ചയില്‍തന്നെ പങ്കെടുക്കാന്‍ കഴിയൂ. എന്നിട്ട് വിഷയം തുടങ്ങുന്നത് നോക്കൂ.

>>> മൊഹമ്മദ് ജീവിച്ചിരുന്ന കാലത്ത് കുര്‍ആന്‍ ആരും പുസ്തകരൂപത്തില്‍ എഴുതിയിരുന്നില്ല. അദ്ദേഹം മരിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്‌ കുര്‍ആന്‍ പുസ്തകരൂപത്തില്‍ ആക്കിയത്. കുര്‍ആന്‍ ആദ്യമായി പുസ്തകരൂപത്തില്‍ ആക്കിയ വ്യക്തി അദ്ദേഹത്തിന്റെ സെക്രട്ടറി എന്നു വിശേഷിപ്പിക്കപ്പെടുന്ന സയദ് ഇബന് താബിറ്റ്. ആണ്. <<<

ഈ പ്രസ്താവനയില്‍ മാത്രമുള്ള അബദ്ധങ്ങള്‍ എത്രയാണ് എന്നറിയാന്‍ ഖുര്‍ആനിന്റെ ക്രോഡീകരണ ചരിത്രത്തെക്കുറിച്ച സാമാന്യം അറിവുമതി.

നിഷ്‌കളങ്കന്‍ അവിടെ ഇടപെട്ടിട്ടുണ്ട്. നിഷ്‌കളങ്കമായി തന്നെ. പക്ഷെ ഈ ചര്‍ചയുടെ പര്യവസാനം എങ്ങനെയായിരിക്കും എന്ന് ഇതിന് മുമ്പുള്ള ചര്‍ചകള്‍ വീക്ഷിച്ചിട്ടുള്ളവര്‍ക്ക് അറിയാം. വര്‍ഗീയ തിമിരം ബാധിച്ച ബ്ലോഗര്‍ എന്ത് പറഞ്ഞാലും അതിനെ ജയജയ പാടാനും മാന്യമായി മറുപടി പറയുന്നവരെ പരിഹസിക്കാനും തേജോവധം ചെയ്യാനും അനോണികള്‍ നിരന്നു കഴിഞ്ഞു. തല്‍കാലം എനിക്ക് അത്തരം വിഷയത്തില്‍ പറയാനുള്ളത് എന്റെ ബ്ലോഗില്‍ പറയുന്നുണ്ട്. വേറെ ആരെങ്കിലും അവിടെ ചര്‍ചയില്‍ പങ്കെടുക്കുന്നതിനെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയല്ല പറഞ്ഞത്. പല പുതുബ്ലോഗര്‍മാരും. ഗൗരവത്തില്‍ ഇടപെടുകയും ബ്ലോഗറുടെ പിന്തുണയാല്‍ അനോണികളുടെ പരിഹാസം ഏല്‍ക്കാനും ചര്‍ചയുടെ നിലവാരവും കണ്ട് പിന്‍മാറുന്നത് സാധാരണ സംഭവമാണ്.

മുകളിലെ സന്തോഷിന്റെ ലിങ്കാണ് ഇങ്ങനെ പറയാന്‍ ഇടവരുത്തിയത്.

OpenThoughts said...

tracking

KK Alikoya said...

ഖുര്‍ആന്‍ പതിനൊന്നം അദ്ധ്യയം 118, 119 സൂക്തങ്ങളും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനവും:
"നിസ്സംശയം നിന്റെ റബ്ബ് ഇച്ഛിച്ചുവെങ്കില്‍, മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നമാര്‍ഗങ്ങളിലൂടെത്തെന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. നിന്റെ നാഥന്റെ കാരുണ്യം സിദ്ധിച്ചവര്‍ മാത്രമേ ദുര്‍മാര്‍ഗങ്ങളില്‍നിന്നു രക്ഷപ്പെടൂ. ഇതിനു(ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പരീക്ഷിക്കപ്പെടാനും) വേണ്ടിത്തന്നെയാകുന്നു അവന്‍ അവരെ സൃഷ്ടിച്ചിട്ടുള്ളത്.116 `ജിന്നുവംശത്താലും മനുഷ്യവംശത്താലും ഞാന്‍ നരകത്തെ നിറക്കുന്നതാണ്` എന്ന നിന്റെ റബ്ബിന്റെ വചനം പൂര്‍ത്തിയായിരിക്കുന്നു".

വ്യഖ്യാനം:
116. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ `ഖദ്റി `ന്റെ പേരില്‍ ഉന്നയിക്കപ്പെടുന്ന സംശയത്തിന്റെ മറുപടിയാണിത്. മുകളില്‍ മുന്‍ സമുദായങ്ങളെ നശിപ്പിക്കാന്‍ എന്തുകാരണം പറഞ്ഞുവോ അതിന്നെതിരില്‍ ഇങ്ങനെ ഒരു സംശയം ഉന്നയിക്കാം: അവരില്‍ സദ്വൃത്തര്‍ ഇല്ലാതിരിക്കുകയോ ഉള്ളവര്‍ വളരെ വിരളമായിരിക്കുകയോ ചെയ്യാന്‍ കാരണം, അന്തിമ വിശകലനത്തില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമാണ്. എന്നിരിക്കെ, അവരുടെ പേരില്‍ എങ്ങനെയാണ് കുറ്റം ചുമത്തുക? അല്ലാഹുവിന് അവര്‍ക്കിടയില്‍ കൂടുതല്‍ സദ്വൃത്തരെ ഉണ്ടാക്കാമായിരുന്നില്ലേ? ഇതിന്, മറുപടിയായി ഒരു യാഥാര്‍ഥ്യം വളരെ വ്യക്തമായി വിവരിച്ചുകൊടുക്കുകയാണ്: മനുഷ്യനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഉദ്ദേശ്യം (مشيئة)മറ്റു ജീവികളെപ്പോലെയോ സസ്യങ്ങളെപ്പോലെയോ ഇതരസൃഷ്ടികളെപ്പോലെയോ നിര്‍ബന്ധിതമായി ഒരേ മാര്‍ഗത്തിലൂടെ മാത്രം നീങ്ങാന്‍ സാധിക്കുക, അണുഅളവും അതില്‍നിന്ന് തെറ്റാന്‍ സാധിക്കാതിരിക്കുക എന്നല്ല. ഇതായിരുന്നു അവന്റെ ഉദ്ദേശ്യമെങ്കില്‍ വിശ്വാസത്തിലേക്ക് പ്രബോധനം ചെയ്യുകയോ, പ്രവാചകന്മാരെ നിയോഗിക്കുകയോ, ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമെന്തായിരുന്നു? മുഴുവന്‍ മനുഷ്യരും, മുസ്ലിംകളും മുഅ്മിനുകളുമായിത്തന്നെ ജനിക്കുമായിരുന്നു. കുഫ്റിന്നും ധിക്കാരത്തിന്നും സാധ്യതപോലുമുണ്ടാകുമായിരുന്നില്ല. പക്ഷേ, മനുഷ്യരുടെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ അല്ലാഹു ഉദ്ദേശിച്ചത് ഇങ്ങനെയാണ്: അവന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും അവകാശവും നല്‍കുക; തന്റെ ഇഷ്ടാനുസാരം വിവിധ മാര്‍ഗങ്ങളിലൂടെ ചരിക്കാന്‍ കഴിവു നല്‍കുക; അവന്റെ മുമ്പില്‍ നരകത്തിലേക്കും സ്വര്‍ഗത്തിലേക്കുമുളള മാര്‍ഗം തുറന്നു കാണിച്ചുകൊടുക്കുക. എന്നിട്ട്, എല്ലാ മനുഷ്യര്‍ക്കും എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കും തങ്ങളിഛിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കാന്‍ അവസരം നല്‍കുക. എന്തുകൊണ്ടെന്നാല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് അവരവരുടെ പ്രവര്‍ത്തനത്തിന്റെയും സമ്പാദ്യത്തിന്റെയും ഫലങ്ങളായിരിക്കും. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിലും, ഈമാനും കുഫ്റും സ്വീകരിക്കാനുള്ള സ്വാതന്ത്യ്രത്തിലും അധിഷ്ഠിതമായിട്ടാണെങ്കില്‍, ഏതെങ്കിലും ജനത സ്വേഛാനുസാരം ദുര്‍മാര്‍ഗം സ്വീകരിക്കുമ്പോള്‍ അല്ലാഹു അവരെ നിര്‍ബന്ധിച്ച് സന്മാര്‍ഗത്തിലാക്കുന്നത് എങ്ങനെ? ഒരു ജനത തങ്ങളുടെ സ്വാതന്ത്യ്രമുപയോഗിച്ച് `മനുഷ്യവസ്തുക്കള്‍` ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടാക്കുകയും ഒന്നിനൊന്ന് ദുര്‍വൃത്തരും അക്രമികളും അധര്‍മികളുമായ മനുഷ്യരെ അവിടെ വാര്‍ത്തെടുക്കുകയും ചെയ്യുക. എന്നിട്ട് അല്ലാഹു തന്റെ കഴിവുപയോഗിച്ച് അതില്‍ ഇടപെട്ടുകൊണ്ട് ഈ ഉല്‍പന്നങ്ങളെ നന്നാക്കുകയും അവരുടെ ചീത്തയായ മൂശ ശരിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള കൈകടത്തലുകള്‍ ഒരിക്കലും അല്ലാഹുവിന്റെ ഭരണഘടനയിലില്ല. സദ്വൃത്തരാകട്ടെ, ദുര്‍വൃത്തരാകട്ടെ, ഇരു വിഭാഗത്തിനും തങ്ങളുടെ മാര്‍ഗം സ്വയം തീരുമാനിക്കാം. ഏത് ജനത ഒരു സമൂഹമെന്ന നിലയില്‍ ദുര്‍മാര്‍ഗം സ്വീകരിക്കുകയും, നന്മയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പ്പുള്ള ഒരു വിഭാഗം ഉണ്ടാവാതിരിക്കുകയും, നന്മവളര്‍ത്തുന്നതിനുള്ള സംരംഭം പോലും അസംഭവ്യമാകുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവോ, അവരെ ദൈവം നിര്‍ബന്ധിച്ച് നന്നാക്കുന്നതെങ്ങനെ? അവര്‍ സ്വയം തിരഞ്ഞെടുത്തത് അനുഭവിക്കാന്‍ തന്നെ അല്ലാഹു അവരെ വിടുന്നു. ഇനി ഏതെങ്കിലും ജനത അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹമാവുകയാണെങ്കില്‍, അത് നന്മയെ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാവുകയും പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുന്ന ഒരന്തരീക്ഷം നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹം മാത്രമായിരിക്കും. (കൂടുതല്‍ വിശദീകരണത്തിന് സൂറ അല്‍അന്‍ആം കുറിപ്പ്: 24 (6:24)കാണുക. )

KK Alikoya said...

ഖുര്‍ആന്‍ അദ്ധ്യയം 6, സൂക്തം 35. മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാന സഹിതം:

"അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം സന്മാര്‍ഗത്തില്‍ ഒന്നിപ്പിക്കുവാന്‍ അവനു കഴിയുമായിരുന്നു.24 അതിനാല്‍ മൂഢനാവാതിരിക്കുക. കേള്‍ക്കുന്ന ജനങ്ങള്‍ മാത്രമേ സത്യപ്രബോധനത്തിന് ഉത്തരം നല്‍കുകയുള്ളൂ."

വ്യാഖ്യാനം:
24. മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ആവശ്യമെങ്കില്‍ പ്രവാചകനിയോഗം, വേദാവതരണം, വിശ്വാസികളും അവിശ്വാസികളുമായുള്ള സംഘട്ടനം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം- ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിശക്തിയുടെ നേരിയൊരാഗ്യംകൊണ്ടുമാത്രം സാധിക്കാവതായിരുന്നുവല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്. അതു പ്രകാരം സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളെ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ചു തങ്ങളുടെ സദാചാരമേന്മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുല്‍കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചമായ ജീവിത സിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിയ്ക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഈ പ്രവര്‍ത്തനത്തില്‍ അല്ലാഹു തങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതുമായിരിക്കും. ഏതേതു ഘട്ടങ്ങളില്‍ ഏതുതരം സഹായത്തിനാണോ അവര്‍ അര്‍ഹരായിട്ടുള്ളത് അത്രകണ്ട് സഹായവും നല്‍കും. എന്നാല്‍ ഈ പ്രകൃതിയുക്തമായ മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്റെ ശക്തിയുടെ വിളയാട്ടം കൊണ്ടുമാത്രം, ദുഷിച്ച ചിന്താഗതികളെയും നിഷിദ്ധ ജീവിതരീതികളെയും തുടച്ചുനീക്കി, ജനസാമാന്യത്തില്‍ പരിശുദ്ധ ആദര്‍ശങ്ങളും ഉത്തമ നാഗരികതയും വളര്‍ത്തണമെന്നു അഭിലഷിക്കുന്നുവെങ്കില്‍ അതു നടപ്പുള്ള കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ നയതന്ത്രത്തിനും യുക്തിവൈഭവത്തിനും നിരക്കാത്ത ഒന്നാണിത്. അല്ലാഹു മനുഷ്യനെ ഒരുത്തരവാദപ്പെട്ട സൃഷ്ടിയെന്ന നിലയില്‍ ഇഹലോകത്ത് നിയോഗിച്ചയച്ചതും, തന്റെ ജീവിത വ്യാപാരങ്ങളില്‍ സ്വാധികാരം കല്‍പിച്ചരുളിയതും, അനുസരണത്തിനും അനുസരണക്കേടിനും സ്വാതന്ത്യ്രം നല്‍കിയതും, ഐഹികജീവിതത്തെ പരീക്ഷണഘട്ടമാക്കിവെച്ചതും, സ്വന്തം പരിശ്രമത്തിനൊത്ത് നല്ലതോ തിയ്യതോ ആയ പ്രതിഫലദാനത്തിന് ഒരു സമയം നിശ്ചയിച്ചതുമെല്ലാം ആ മഹത്തായ യുക്തി വൈഭവത്തിന്റെ താല്‍പര്യമത്രെ.

ചിന്തകന്‍ said...


എന്റെ പണി അനായാസമാക്കിത്തന്നതിന് ലതീഫിനും ആലിക്കോയക്കും മറ്റു കൂട്ടുകാര്‍ക്കും നന്ദി !!!!!


നമ്മുടെ ജബ്ബാർ മാഷിന്റെ ചർമ്മ സൌഭാഗ്യത്തെ കുറിച്ചോർത്ത് എനിക്ക് അത്പം അസൂയ ഇല്ലാതെയില്ല!!!!!!!!!! :)

ചിന്തകന്‍ said...

ea jabbar said...

ഇനി വൈരുദ്ധ്യം ചര്‍ച്ച ചെയ്യണമെങ്കില്‍ എന്താണു വൈരുദ്ധ്യം എന്നു വ്യക്തമാക്കണം. ഉദാഹരണ സഹിതം


വൈരുദ്ധ്യമുണ്ടെന്ന് വാദിക്കുന്നവർ തന്നെയല്ലേ അതിനെ ഡിഫൈൻ ചെയ്യേണ്ടതും.... ജബ്ബാർ മാഷു തന്നെ വിശദീകരിക്കൂ...ഉദ്ദാഹരണ സഹിതം!

..naj said...

യുക്തി said...
""Science without religion is lame, religion without science is blind."/
i;e which religion here Einstein refers? <<<

ഇതാരെങ്കിലും ഒന്നുപറഞ്ഞുകൊടുക്കൂ. യുക്തിക്ക് അതില്‍ ചേരാനാണ്.??!!.

ലത്തീഫ് പറഞ്ഞു
"മതങ്ങള്‍ പൊതുവെ പങ്കുവെക്കുന്ന ചില ധാര്‍മിക സദാചാര മാനുഷിക മൂല്യങ്ങളുണ്ട്. ദൈവം ആത്മീയത തുടങ്ങിയ ചില വിശ്വാസങ്ങളുണ്ട്. ഇവയാണ് ശാസ്ത്രത്തിനുപരിയായ മതകീയമായ കാര്യങ്ങള്‍ ഇവയെ പൊതുവായി സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് മതങ്ങളെന്ന് സൂചിപ്പിക്കുന്നത്. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക മതത്തെ പരാമര്‍ശിച്ചു കൊണ്ടല്ല ആ പറയുന്നതെന്നാണ് എന്റെ യുക്തി എന്നോട് പറയുന്നത്. "
...................................................................
വക്രതയെതുമില്ലാത്ത പാത. മനുഷ്യ വിഭാഗത്തെ ഇതൊരു ഗുണവിശേഷതിലാണോ സൃഷ്ടി നടത്തീയിട്ടുള്ളത് അതില്‍ നിലകൊള്ളുക. (കുര്‍ആന്‍ ). അതിങ്ങനെ മനസ്സിലാക്കാം. ഒരു സസ്യം എങ്ങിനെയാണോ അതിന്റെ പ്രകൃതി സംവിധാനിക്കപെട്ടത്‌, അതില്‍ നിലകൊള്ളുന്ന അതിന്റെ അവസ്ഥയെ ഇസ്ലാം എന്ന് പറയാം. ഒരാള്‍ നിങ്ങളോട് എങ്ങിനെയാണോ പെരുമാറുവാന്‍ ഇഷ്ടപെടുന്നത്, നീതി പ്രതീക്ഷിക്കുന്നത് അത് തന്നെ തിരിച്ചു നല്‍കുക എന്നതാണ് ഇസ്ലാം. നിങ്ങള്‍ നീതി കാണിക്കുക. നീതി കാണിക്കുന്നവരെ സൃഷ്ടാവ് ഇഷ്ടപെടുന്നു. അക്രമികളെ വെറുക്കുന്നു.
ഇവിടെ മതം എന്നത്, പൌരോഹിത്യ നിര്‍മിതമായ കഥകളും, ആചാരങ്ങളും ആണ്. ഭരണ കൂടങ്ങളും, അവരുടെ ഒതാശയോട്‌ കൂടി ജങ്ങളെ ചൂഷണം ചെയ്യാന്‍ പൌരോഹിത്യത്തിന്റെ കപട അത്മീയതക്കും എതിരെയാണ് എന്നും പ്രവാചകര്‍ നിലകൊണ്ടത്. അവിടെയാണ് കാറല്‍ മാര്‍ക്സ് മതത്തിനെ കറുപ്പിനോട് ഉപമിക്കേണ്ടി വന്നത്.
ഇസ്ലാമിന്റെ ലക്‌ഷ്യം അത്തരത്തിലുള്ള കപട ആത്മീയതക്ക് എതിരെ നിലകൊള്ളുക എന്നതാണ്. അതുകൊണ്ടാണ് അതിനെതിരെ എല്ലാ കാലത്തും ഈ കൂട്ട് കെട്ടിന്റെ വക്താക്കള്‍ ശബ്ദിക്കുന്നത്‌.
ഇവിടെ യഥാര്‍ത്ഥ ഇസ്ലാം (ഇന്ന് ഇസ്ലാമിലും ഈ പൌരോഹിത്യം ധ്യാനങ്ങളും മന്ത്രങ്ങളുമായി ഉണ്ട് !) സയന്‍സും, സയന്‍സ് ഇസ്ലാമും ആണ്. കുര്‍ ആനിനെ ശരിയായി മനസ്സിലാക്കുന്നു എങ്കില്‍ !
ഐന്‍സ്റീന്‍ റെഫര്‍ ചെയ്യുന്നത് സെന്സിനു യോജിക്കുന്ന മതം ആയിരിക്കും, സംശയം ഇല്ല.
Big topic.. and I conclude here.

ea jabbar said...

{ وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجاً يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْراً فَإِذَا بَلَغْنَ أَجَلَهُنَّ فَلاَ جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِيۤ أَنْفُسِهِنَّ بِٱلْمَعْرُوفِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ }
The direct and exact meaning of the above verse (2:234) is as follows:-. 

ِAnd those of you who die, leaving wives, they shall wait by themselves for four months and ten ; when they have reached their term, then it is no fault in you what they did by themselves honorably; God is aware of what you  do.
 
      {Of course, here 'they' should refer to women because the verb form is feminine plural. Then there is a grammatical error: the subject (mubtada') - those of you who die - has no predicate. "They shall wait by themselves for four months and ten" should be the predicate for   'wives' .
      But, there can be no error in Allah's words.
 
      So,   "And those of you who die"  is conveniently changed as " If any of you die" (Ref: the Saudi government official translation of the Quran).  

     The early commentators like Zamakhshari, Raazi, Qurtubi and Baydavi   have different arguments such as:-
     "And those of you who die" should be understood to mean: "the wives of those of you who die", (with the word "the wives"  implied at the beginning of the sentence. Or the verse as a whole would be ِlike this: - "And those of you who die, leave wives. Such wives   shall wait by themselves for four months and ten; …………………… …………………….. ……………………………………………"
        
        In "Four months and ten"  "Ten" is taken to mean ten nights seemingly from the context. Why did Allah leave it to be understood from the context as is his practice in several places?

ea jabbar said...

കലികറ്റ് യൂണിവേര്‍സിറ്റിയിലെ മുന്‍ പ്രൊഫസറും അറബിക് വിഭാഗം തലവനുമായിരുന്ന എന്റെ ഒരു സുഹൃത്ത് എനിക്കു അയച്ചു തന്നതാണു മേല്‍ കമന്റില്‍ ഉള്ളത്.

ulul absar said...

vivaram ketta padu themmaadikkoottangaloode samsarichum avar parayunna viddithangalkkum vivarakkedulkalkkum Marupadi ezhuthunnathum samsaarikkunnathum Aaalkkoya, Latheef thudangiya Sahodaranmar Avasaanippikkunnathaanu MAANAVIKATHA.

Kaaranam, vivaramketta Yukthi vaadikalodum matha virodhikaloodum ITHU SWARNAMAANU, ITHAAANU VAIDOORYAM ITHAANU MAANIKKA KKALLU ITHAANU MUTHU CHIPPI INNU KAYYILEDUTHU KAAANICHU KODUTHAALUM avarude KANNINUM Manassinum THIMIRAVUM ANDHAVUM BAADHICHIRIKKUKAYAANU.

30 VARSHAM MUDANGAATHE NADATHUNNA EEE SAMVAADAM 30000 KOLLAM KAZHINJAALUM AVAR INGINE THANNEE PARAYOOOO. KAAANJIRA MARATHINTE CHUVATTIL 30000 LITTER MILK - PAAALUM SUGAR- PANCHASAARAYUM OZHICHAAALUM KAANJIRA MARATHINTEYUM KAANJIRA KURUVINTEYUM RUCHIKKUM SWABAAVATHINUM ORIKKALUM MAATAM UNDAAVILLA. ATHINTE KAIPU ATHE POOLE UNDAAAVUM. ORIKKALUM MAARUKAYILLA.

Eee Vivarakkedum Viddithavum maaraanum Sathyam Manassilaakkaanum EEE VIVARAM KETTA PAMBARA VIDDIKAL AAAAGRAHIKKUNNILLA. Angine oru aaagraham Avarkku undayirunnengil 30 Varsham eee Samvaadam Nadathendi Varilllaayirunnu. Athinu 30 MINITO 3 MINITO MAATHRAM MATHIYAAKUNNATHAAANU.

ALIKKOYA SAHIB, LATHEEF SAHIB Thudangiya Sahodaranmaarodu Parayaanullath ithaanu.

1- Yukthivadikal Lokathe eettavum valiya VIVARAM ILLAATHA PAMPARA VIDDIKALAANU, AVARKKU NINGAL Ethra Sathyam paranjaalum ORU KAARYAVUM UNDAAVILLA. KAARANAM AVARUDE CHEVIDU POTTANMAARUM SAMSAARIKKAAN KAZHIYAATHA OOMAKALUM SATHYAM KAANAAN KAZHIYAAATHA ANDHANMAARUM AVARUDE HRIDAYAM THAZHITTTU POOOTIYAVARUMAANU.

2- Quraanil Vairudhyam aaropikkunnavar Swantham Jeevithathil 24 manikkoorum Vairudhyam Cheyyunnavaraanu.

3- Quraanil Vairudhyam Undu Athu Daivikamalla Mohammed Nabi Moshakkaaranaanu Ennu Parayunnavar Swantham JEEVITHATHIL Pishaachine DAIVAMAAYI SWEEKARICHU YUKTHIVAADAM ENNA Lokathe Ettavum Yukthi illaatha Vivarathinteyo Yunthiyudeyooo ORU AMSHAM ORU KANIKA POOLUM ILLAATHA YUKTHI RAHITHA MATHAM SWEEKARICHAVARAANU.

AVARUDE DAIVAM IBLEES- SHAITHAANUM , MATHAM YUKTHI RAHITHA MATHAVUM AVARUDE VISHUDDHA VEDA GRANDHAM - VIVARAMILLAATHA KURE CHAPPU CHAVARUKALAAYA VAAROLAKALUM ABHIPRAAYANGALUMAANU.

4- ORU VELLU VILI SWEEKARIKKAAN AVAR THAYYAARUNDENGIL THAAZHE PARAYUNNATHU POLE CHEYYUKA:

ulul absar said...

4- ORU VELLU VILI SWEEKARIKKAAN AVAR THAYYAARUNDENGIL THAAZHE PARAYUNNATHU POLE CHEYYUKA:

Veda grandhangalile ettavum parishuddhavum Avasaanathe Grandhavumaaya vishudha Quraanil Vairudhyam und ennu parachunnu Vivaram illathavare Muttu kuttippikkuvaaan 1 classil MADRASAYIL PADIKKUNNA ORU Vidhyaarthi maathram MATHI. 30 SECOND KONDU AAA ONNAAM CLASSIL PADKIKKUNNA KOCHU KUTTIKK KAZHIYUMENGIL PINNE Enthinaa IVAR 30 VARSHAM CHARVITHA CHARVANAM nadathi Samayam Waist aakkunnu ????

2- ONNAAAM CLAASSILE KUTTIYUMAAAYULLA SAMVAADATHINTE POORNA ROOPAM:
( SAMVAADAM NADAKKUNNA VEDIYIL YUKTHI VAAADIKALUDE Nethaakkanmaarude oru Nirathanne undaayirunnu…. MADHAM ULLAVARUM ILLAATHAVARUM RAASHTREEYAKKAARUM,, SAAHITHYAA KAARANMAARUM, KAVIKALUM,,, THUDANGI Angine AAABAALA VRIDHAM AAALUKAL ULLA Keralam ithu vare kandittillaatha Ettavum Valiya SADASS……..)

Samvadam thayaaaraayi nilkkunnath : JABBAR MAASH V/s Onnaaam Classile Madrassa Vidhyaarthi

JABAAR MAASH: MOONEE , KUTTEEE,,, SAMVAADATHINU THAYYAARAANOO MONE

ONNAAM CLASSILE MADRASA VIDHYARTHI: ATHEE MAASHEEE, I AM READY YOU CAN GO HEAD.....

JABBAR MASH: MON PADIKKUNNA QURAANUNDALLOO, ATHU POTTATHARAMAANU, ATHU 6 AAM NOOTAANDIL MOHAMMED ENNA PRAANDHAN EZHUTHIYA ORU VAAROLAYAANU MOONEEE, ALLAHU ENNA ORU SADHANAM ILLAA MONNEEE, MATHAMONNUM ILLA ENTE KUTTIAAA,,,,, MARICHAAAL MONUM JNAANUM EE PATTIYE POLE PE PATTIYE POLE KAZHUTHAYE POLLEYAAANU MONNAAA,,,,, JABBAARU MAASHUM KAZHUTHAYUM MOONUMOKKE ORE GROOPIL PETTAVARAANU MONNEEE....
Athu MONEEE ALLAH ENNONNUM ENTE KUTTI VILIKKARUTH... MONU VISHAKKUMBOL BAKSHANAM NALKUNNATH,, DAAHIKKUMBOL VELLAM THARUNNATH ALLAAYANNOO ... ALLAA.....Namukk ee Aaakaashavum,monu kalikkanum odaanumokke yulla ee BHOOMI THANNATHUM VAAYIKKANUM PAATUPAADANUMOKKE KAZHIVU THANNATHUM MONU PAKAL velichavum,,Rathi urangan iruttum, NAMMUDE JEEVAN NILA NIRTHAAN AAVASHYMAAYA VAAYU ITHOKKE NALKIYATH NJANGAL PRAKRITHI VAATHIKLAALAAA JABBAR MAASSINTE SANGHADAYAAANU MOONNEEE ???ALLAHU.... SWARGAM NARAKAM MALAKK,, JINN,,,, ITHOKKE ANDHA VISHVAASAMAANU MONNEEEEEE....( Jabbar Mashinte Samvaadavum Vishadeekaranavum Kuttiye Muttu Kuttikkaanulla Chodyavumokke 1std kutti oru 30 minutoolam Sahikkendi vannu!!!)

ENI KUTTIYUDE OOZHAM aDDHAVAA kuttiyude Marupadi: Maashee ,,,, Maashu paranjathu poleyaanu Kaaryam engil njaaan parayunnu ENIKK SHVASIKKAANULLA VAAAYU THANNATH ENNE UNDAAKKIYA SRISHTICHA ALLAAHU VAANU,,, ATHU SWAYAM UNDAAYATHAANU ENNU THELIYIKKAAAN MAASHUKKU KAZHIYUMENGIL MASSH ORU 30 Minute maashinte MOOOKKum vaayayum Shwaasam Kadakkaanulla Ellaa pazhuthum adachu kondu BANDHIPPIKKAAAN PATTUMOOO..... onnu taitaayi murukki pidikkukaaaa....

JABBAAR MAASH : ...Mooneee ath.... ath... Pakshe MASH THOLKKAAN PAADILLALO Mashh Mookkum VAAYAYUM VARINJU MURUKKI.... ORU SHWAASAVUM EDUKKAATHE (ALLAHUVINNATE VAAYU ALLEE...Kuttiyoodu thotupovuolaaa!!!!)


minute one .... two..... three..... four...... five...... JABBAAR MAASH Aswasthanaakaan Thudangi eniyum 25 Minutes BAKKII...............

30 MINUTE AAYAPPOZHEKKUM AAMBULANSEUM DOCTOR MAAARUM..... YUKTHIVAADIKALUMOKKE VAADAPRATHIVAADA HAALINTE PURATHUM AAKATHUM AAYI ORU BAHALA MAAYIRUNNU........

Angine YUKTHIVAADIYAAAYA JABBAARINU 30 MINUTES KONDU ETE ALLAAAAAHHHHH ENNE NEEE KAATHU RAKSHIKKANEEEE NJAAN CHEITHA THETTINU NEEE ENIKK PORUTHU THARANAMAAA ENNU MARANAASANNANAAAYI KIDAKKUNNA AAA JABBAR MASHINUM ATHU KANDAVARUM KETTAVARUMOKKE
ONNAAAM CLASSILE MADRASAA VIDHAARTHIYE EDUTHU UMMA VECHU THALAYIL KAYATI ALLAAHU AKBAR ALLAHU AKBAR ENNU PARAYUKAYAAAAYIRUNNU....... ATHU KETTU MATTU YUKTHI VAADIKALUM ETTU PARAYAAN THUDANGI........ ALLAHU AKBAR ALLAHU AKBAR ALLAHU AKBAR....

ALLAHUVAANU VALIYAVAVAM ...... ALLAHU AAANU VALIYAVAN...... ALLAHU AAANU VALIYAVAN.....

Angine ADUTHA CHODYAM CHODIKKAAN AVIDE YUKTHI VAADIKAL ILLAAYIRUNNU..................

MASSALAAAAAMAAAA.....

ELLAAVARKKUM NANDI……….

«Oldest ‹Older   201 – 374 of 374   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.