Monday, October 11, 2010

കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!!!!!

ഖദ്രും ഖളായും ചര്‍ച്ചയ്ക്കു വെക്കാനുദ്ദേശിച്ചല്ല ഞാന്‍ ഈ പോസ്റ്റിട്ടിരുന്നത്. കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളേയില്ല എന്നും അതു കുര്‍ ആന്റെ ദൈവീകതയ്ക്കു തെളിവാണെന്നുമുള്ള ലതീഫിന്റെ വാദം [കുര്‍ ആന്റെ തന്നെ അവകാശവാദം] പൊള്ളയാണെന്നും ആ ഗ്രന്ഥത്തില്‍ പ്രകടമായിത്തന്നെ ധാരാളം വൈരുധ്യങ്ങളുണ്ടെന്നും തെളിയിക്കാനായിരുന്നു മുഖ്യമായും ഉദ്ദേശിച്ചത്. ഇത് വിശ്വാസികളായ മതപണ്ഡിതന്മാര്‍ക്കറിയാമെങ്കിലും അവര്‍ വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യരഹിതമാക്കി മാറ്റുകയാണെന്നും ഞാന്‍ ആദ്യമേ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ തലവാചകം തന്നെ “കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍” എന്നായിരുന്നല്ലോ. കാലു ചെത്താന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളും രീതികളുമാണ് ഇവര്‍ അവലംബിക്കുന്നതെന്ന് ഈ ചര്‍ച്ച വായിച്ചവര്‍ക്കൊക്കെ മനസ്സിലാവുകയും ചെയ്തു. !

വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്‍ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചിന്താരംഗത്ത് ഏറ്റവുമധികം വിവാദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണമായ ഒന്നാണിത്. പിശാച് ദൈവത്തിന്റെ സൃഷ്ടിയല്ലെന്നും അതു മറ്റൊരു സമാന്തര ശക്തിയാണെന്നും വാദിച്ച ചിന്താശാഖകള്‍ വന്നിട്ടുണ്ട്. നന്മയും തിന്മയും ഒരേ ദൈവത്തിനു സൃഷ്ടിക്കാനാവില്ല എന്ന യുക്തിചിന്തയില്‍നിന്നാണ് ദ്വിത്വ വാദം [DUALISM] ഉടലെടുത്തത്. പൈശാചികതയും ദൈവീകതയും അഥവാ നന്മയും തിന്മയും ഒരാള്‍ തന്നെ സൃഷ്ടിച്ചു എന്ന വാദം യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ല എന്നു കണ്ട ചിന്തകരാണ് ഈ വൈരുദ്ധ്യത്തില്‍ നിന്നും ദൈവത്തെയും മതത്തെയും രക്ഷിക്കാന്‍ പിശാചിന്റെ അസ്തിത്വം സ്വതന്ത്രമാണെന്നു വ്യാഖ്യാനിച്ചത്. പക്ഷെ അതുകൊണ്ടും വൈരുദ്ധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കും.

ഖദ്ര് വാദത്തെ ന്യായികരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനും മൌദൂദി മാത്രമല്ല ഒരു പാടു പേര്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമാണ്. അതൊക്കെ വളരെക്കാലം മുമ്പു തന്നെ വായിച്ചിട്ടുണ്ട്. മൌദൂദിയുടേതായി ആലിക്കോയ ഇവിടെ ഉദ്ധരിച്ചതൊക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വായിച്ചതാണ്. പക്ഷെ മൌലികമായി ഈ സിദ്ധാന്തത്തില്‍ അടങ്ങിയ വൈരുദ്ധ്യം, എന്തൊക്കെ മലക്കം മറിയല്‍ നടത്തിയാലും മറച്ചു വെക്കാന്‍ കഴിയില്ല.

മനുഷ്യനെ വഴി പിഴപ്പിക്കുന്നത് അല്ലാഹുതന്നെയാണെന്ന് കുര്‍ ആന്‍ വ്യക്തമായിത്തന്നെ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. അതു മനുഷ്യര്‍ സ്വയം പിഴച്ചതുകൊണ്ടാണ് എന്ന് വ്യാഖ്യാനിച്ചാലും അല്ലാഹുവിന്റെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം പൂര്‍ണമായും നീങ്ങുന്നില്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു. ദൈവം സ്വയം നന്മയുള്ളവനായിരുന്നെങ്കില്‍ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുമായിരുന്നില്ല. അതല്ല ദൈവം നന്മ ആഗ്രഹിച്ചിട്ടും അതു മറ്റു കാരണങ്ങളാല്‍ നടക്കാതെ പോവുന്നു എന്നാണെങ്കില്‍ ദൈവം നിസ്സഹായനുമാണ്. സര്‍വ്വശക്തന്‍ നിസ്സഹായനാവുക സാധ്യമല്ല.

കരുതിക്കൂട്ടി സ്വന്തം സൃഷ്ടികളെ വഴി പിഴപ്പിച്ച് നരകത്തില്‍ തള്ളി അത് ആസ്വദിക്കുന്നവനാണു ദൈവമെങ്കില്‍ ആ ദൈവം കാരുണ്യവാന്‍ എന്ന വിശേഷണം അര്‍ഹിക്കുന്നില്ല. ക്രൂരവിനോദക്കാരന്‍ എന്നേ പറയാന്‍ പറ്റൂ. എങ്ങിനെ നോക്കിയാലും വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര തന്നെ !

നിങ്ങളില്‍ സ്വയം ഉദ്ദേശിക്കുന്നവര്‍ക്കു നേര്‍മാര്‍ഗ്ഗം പ്രാപിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല എന്ന വാക്യം എങ്ങനെയൊക്കെ ഉരുണ്ടു മറിഞ്ഞു വ്യാഖ്യാനിച്ചാലും വിരോധാഭാസമായിത്തന്നെ നിലനില്‍ക്കും. കാരണം മനുഷ്യന്റെ ഇച്ഛ സ്വതന്ത്രമല്ല, അത് അല്ലാഹുവിന്റെ ഇച്ഛയാല്‍ നിര്‍ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നു വ്യക്തം. ആ ഇച്ഛകള്‍ നാം ഓരോരുത്തരും ജനിക്കും മുമ്പേ നിര്‍ണയിക്കപ്പെട്ടതാണെന്നും രേഖപ്പെടുത്തി വെച്ചതാണെന്നും ഏറ്റവും ആധികാരികമെന്നു പറയപ്പെടുന്ന ഹദീസില്‍ വിവരിക്കുന്നുണ്ട്. ഓരോരുത്തരും അമ്മമാരുടെ ഗര്‍ഭത്തില്‍ നാല മാസം പ്രായമായിരിക്കെ ഒരു മലക്ക് റൂഹ് ഊതാന്‍ വരുമെന്നും ആ മലക്ക് , ജനിക്കാന്‍ പോകുന്ന വ്യക്തിയുടെ വിധി രേഖപ്പെടുത്തുമെന്നുമാണു പറയുന്നത്. ആ വിധി രേഖയില്‍ നമ്മുടെ എല്ലാ പ്രവൃത്തികളും വള്ളിപുള്ളി തെറ്റാതെ രേഖപ്പെടുത്തിയിരിക്കും.

എന്നു വെച്ചാല്‍ നാം എന്തൊക്കെ ഇച്ഛിക്കുമെന്ന കാര്യം നേരത്തേ ദൈവം തന്റെ ഇച്ഛയാല്‍ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നു സാരം. ഒരു ഉദാഹരണം പറയാം: എന്റെ കാര്യം തന്നെയെടുക്കാം. ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല. സാധ്യമാകണമെങ്കില്‍ അല്ലാഹുവിന്റെ വിധി പുസ്തകത്തില്‍ അതും ഉണ്ടായിരിക്കണം. ഞാന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്ത കുറിപ്പുകളെല്ലാം തന്നെ വെറും സിറോക്സ് കോപ്പി മാത്രം. അതിന്റെയൊക്കെ ഒറിജിനല്‍ കോപ്പി മലക്കിന്റെ കിതാബിലുണ്ട്. അല്ലാഹു തന്നെയാണതിന്റൊയൊക്കെ യഥാര്‍ത്ഥ രചയിതാവ്.

അതേ അല്ലാഹു അതേ കാരണം പറഞ്ഞ് എന്നെ നരകത്തിലിട്ടു കരിച്ചുകൊണ്ടിരിക്കും ; അനന്തകാലം !

ഇനി ആലിക്കോയയും ലതീഫും മൌദൂദിയുമൊക്കെ പറയുമ്പോലെ ഈ കാര്യത്തില്‍ ഞാന്‍ തന്നെയാണ് ഉത്തരവാദി എന്നും അല്ലാഹു ഇതൊക്കെ മുങ്കൂട്ടി അറിയുക മാത്രമേ ചെയ്യുന്നുള്ളു എന്നും സമ്മതിച്ചാലോ? പ്രശ്നം പരിഹരിക്കപ്പെടുമോ? ഞാന്‍ ഇച്ഛിച്ചാല്‍ എനിക്ക് ഇതൊക്കെ വിട്ട് സത്യമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വരാം. പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ ഞാന്‍ ഇച്ഛിക്കുകയില്ലല്ലോ? അങ്ങനെയാണെങ്കില്‍ അല്ലാഹുവിനോട് എല്ലാവരും കൂടി പ്രാര്‍ത്ഥിച്ചപേക്ഷിച്ചു എന്നു സങ്കല്‍പ്പിക്കുക. അല്ലാഹു നേരത്തെ എഴുതി വെച്ചതു മായ്ക്കുമോ? മാറ്റിയെഴുതുമോ? അങ്ങനെ മാറ്റിയെഴുതിയാല്‍ അല്ലാഹുവിന്റെ മുന്നറിവ് ശരിയാകുമോ? അതു തെറ്റിപ്പോകില്ലേ? സര്‍വ്വജ്ഞാനം അതോടെ വെള്ളത്തിലാകും ! അപ്പോള്‍ പ്രാര്‍ത്ഥന എന്നത് വെറും പാഴ്വേലയാണെന്നു വ്യക്തമായി. പ്രാര്‍ത്ഥന കോണ്ട് ഒരു കാര്യവും മാറ്റി വിധിക്കാന്‍ അല്ലാഹുവിനാകില്ല. അഥവാ മാറ്റി വിധിച്ചാലോ? അതോടെ അല്ലാഹു സര്‍വ്വജ്ഞാനിയല്ലാതാകും !

മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല.

ഇനി നമുക്കു വിഷയത്തിലേക്കു വരാം. കുര്‍ ആനില്‍ ഇതു മാത്രമാണോ വൈരുദ്ധ്യം?

ഞാന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം എങ്ങനെയാണു നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ ചെത്തിപ്പാകമാക്കിയതെന്നു നാം കണ്ടു. നരകത്തില്‍ കാഞ്ഞിരക്കായ അല്ലാതെ മറ്റൊന്നും ആഹാരമായി ലഭിക്കില്ല; എന്ന് ഒരിടത്തും , നരകത്തില്‍ കാട്ടു ചേന മാത്രമേ തിന്നാന്‍ കിട്ടൂ എന്നു മറ്റൊരിടത്തും, നരകത്തില്‍ നിങ്ങള്‍ക്ക് ഉമ്മത്തും കായ തിന്നാന്‍ തരും എന്നു വേറൊരിടത്തും പറയുന്നു. [അറേബ്യന്‍ സാധനങ്ങള്‍ക്കു പകരം അല്പം കേരള ടച്ച് വരുത്തി എന്നേയുള്ളു]

ഈ പറഞ്ഞതില്‍ വൈരുദ്ധ്യമുണ്ടെന്നു യുക്തിവാദികള്‍ക്കു തോന്നുന്നു. എന്നാല്‍ വിശ്വാസി പറയുന്നത് കാഞ്ഞിരക്കായയുടെ കയ്പും കാട്ടു ചേനയുടെ ചൊറിയും ഉമ്മത്തുംകായുടെ വിഷവും ചേര്‍ന്ന വേറൊരു സാധനമാണത്, അതിനാല്‍ വൈരുദ്ധ്യമില്ല എന്ന് ! നരകക്കാര്യമായതിനാല്‍ മനുഷ്യര്‍ക്കു മനസ്സിലാവുകയില്ലെന്നും !

അല്ലാഹുവിന് ആ കാര്യം ഇങ്ങനെ പറയാമായിരുന്നു : “നിങ്ങള്‍ക്ക് നരകത്തില്‍ കാഞ്ഞിരക്കായയും ഉമ്മത്തും കായയും കാട്ടു ചേനയുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടുകയില്ല.”

എങ്കില്‍ ആരും വൈരുദ്ധ്യം ആരോപിക്കുമായിരുന്നില്ല.

ഏതായാലും കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി. ഒപ്പം മറ്റൊന്നു കൂടി മനസ്സിലായി; വൈരുദ്ധ്യം എന്നൊരു സംഗതി പ്രപഞ്ചത്തിലേയില്ല. നിഘണ്ടുവില്‍നിന്നും ആ പദം തന്നെ ഇനി എടുത്തു മാറ്റാം. വൈരുദ്ധ്യമില്ലായ്മയാണു ഒരു ഗ്രന്ഥത്തിന്റെ ദൈവീകതയ്ക്കു നിദാനമെങ്കില്‍ ദുനിയാവിലുള്ള എല്ലാ പുസ്തകങ്ങളും ദൈവീകമാണെന്ന് നിസ്സംശയം ഇനി പറയാം ! ഞാനും വെല്ലു വിളിക്കുന്നു. ഞാന്‍ എഴുതുന്നതൊക്കെ ദൈവീകമാണ് എന്തുകൊണ്ടെന്നാല്‍ അതില്‍ നിങ്ങള്‍ക്കു യാതൊരു വൈരുദ്ധ്യവും കാണാന്‍ സാധ്യമല്ല. . നിങ്ങള്‍ അങ്ങനെയൊരെണ്ണം കാണിച്ചു തന്നാല്‍ നിഷ്പ്രയാസം അതു ഞാന്‍ ചെത്തി ശരിപ്പെടുത്തിക്കാണിക്കാം !

716 comments:

«Oldest   ‹Older   401 – 600 of 716   Newer›   Newest»
KK Alikoya said...

സുശീല്‍ കുമാര്‍: "താങ്കള്‍ സൂചിപ്പിച്ച കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദാഹരണം മനുഷ്യ ജീവിതത്തിന്റെ കാര്യത്തില്‍ യോജിക്കുമോ? മനുഷ്യരുടെ ജീവിതത്തില്‍ ദൈവത്തിന്റെ പഠിപ്പിക്കല്‍ ഏതാണ് പരീക്ഷ ഏതാണ് എന്ന് തിരിച്ചറിയുന്നത്‌ എങ്ങനെ? "

= ക്ലാസ്, പരിക്ഷ എന്നൊക്കെ അളവും അവധിയും നിശ്ചയിച്ചുള്ള ഏര്‍പ്പാടല്ല ജീവിതം. അവിടെ പഠനവും പരീക്ഷയും ഒരേ സമയം നടന്നുകൊണ്ടിരിക്കുന്നു. സുശീല്‍ കുമാര്‍ ഇപ്പോള്‍ പഠിക്കുന്നു; പരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. പക്ഷെ പഠിച്ചിട്ടില്ലാത, അതായത് പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത കാര്യത്തില്‍ പരീക്ഷ ഇല്ല. നമുക്ക് എന്തെല്ലാം പഠിക്കാനുള്ള അവസരം കിട്ടിയെന്നും നാം ഏതൊക്കെ പഠിച്ചിട്ടുണ്ടെന്നും  ഏതൊക്കെയാണ്‌ മനസ്സ് തുറന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചതെന്നും  ഏതെല്ലാം കാര്യങ്ങളാണ്‌ കുരുട്ടു ചോദ്യങ്ങള്‍ കൊണ്ട് മറികടക്കാന്‍ ശ്രമിച്ചതെന്നും അവന്നറിയാം. ഇതെല്ലാം പരിഗണിച്ച് അവന്‍ നമ്മുടെ വിധിയെഴുതും. ആ വിധി അന്തിമമായിരിക്കും. ആ വിധി തന്നെയാണ്‌ ശരിയെന്ന് വിധിനാളില്‍ എല്ലാവരും സമ്മതിക്കുകയും ചെയ്യും; അഥവാ എല്ലാവര്‍ക്കും ബോദ്ധ്യം വരുക തന്നെ ചെയ്യും. അന്ന് ഖേദിച്ചിട്ട് പ്രയോജനമുണ്ടാവുകയില്ല. അത് കൊണ്ട് കുരുട്ട് ബുദ്ധി മാറ്റിവച്ച് ഇപ്പോള്‍ തന്നെ ചിന്തിച്ചു ഗ്രഹിക്കുക.

അപ്പൂട്ടൻ said...

ആലിക്കോയ മാഷെ,
ഞാനും ഒരു ചോദ്യം ചോദിച്ചിരുന്നു. അതിൽ താങ്കളുടെ കാഴ്ചപ്പാട്‌ അറിയാൻ താൽപര്യമുണ്ട്‌. ചോദ്യം ഇതായിരുന്നു.

ഒരു വെളിപാട്‌ നീക്കം ചെയ്ത്‌ പകരം മറ്റൊന്ന്‌ (മെച്ചപ്പെട്ടത്‌) കൊണ്ടുവന്നു എന്ന്‌ പറയുമ്പോൾ തന്നെ ഒരു വൈരുദ്ധ്യമല്ലെ?

ഖുർആനിൽ ആ നീക്കം ചെയ്ത വെളിപാട്‌ ഇല്ലായിരിക്കാം, പക്ഷെ ദൈവത്തിന്റെ പുസ്തകത്തിൽ നിന്നും അത്‌ ഒഴിവാക്കാനാവില്ലല്ലൊ. അപ്പോൾ വൈരുദ്ധ്യമുള്ള രണ്ട്‌ വെളിപാടുകളും ദൈവത്തിന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കും.
അങ്ങിനെയല്ലേ മനസിലാക്കേണ്ടത്‌?

നാജ്‌,
എന്റെ ചോദ്യത്തിനുള്ള ഉത്തരം കണ്ടില്ല, എനിക്ക്‌ തെറ്റിയതാവാം. താങ്കൾ ഉത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ ഒരിക്കൽക്കൂടി പോസ്റ്റ്‌ ചെയ്യുന്നതിൽ വിരോധമുണ്ടാവില്ലെന്നു കരുതുന്നു.

ചോദ്യം ഇതായിരുന്നു.
ഇങ്ങിനെ എത്ര കാര്യങ്ങൾ ആലങ്കാരികമായി എടുക്കാം? What is literal and what is figurative? ആർക്കാണിത് ആധികാരികമായി പറയുവാൻ കഴിയുക?
ചിന്തയ്ക്ക് പകരമാണ് ഹൃദയം എന്ന് പ്രയോഗിച്ചിരിക്കുന്നത് എന്ന വാദം അംഗീകരിച്ചാൽപ്പോലും പ്രശ്നം തീരുന്നില്ലല്ലൊ. എന്തുകൊണ്ട് ഹൃദയം എന്ന് ഉപയോഗിച്ചു, ഹൃദയമല്ല ചിന്തിക്കുന്നത് എന്നിരിക്കെ? തലച്ചോറിനെക്കുറിച്ച് ഒന്നും ഖുർആനിൽ പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല.
ചിന്തകൻ പറയുന്നു ഇതാണ് ആത്യന്തികസത്യമെന്ന്. താങ്കൾ പറയുന്നു ഇത് വെറും ആലങ്കാരികമാണെന്ന്. ഏത് അംഗീകരിക്കും?


നിങ്ങളിരുവരും സജീവമായിത്തന്നെ ഈ പോസ്റ്റിൽ കമന്റുകളിടുന്നതുകൊണ്ടാണ്‌ വീണ്ടും ചോദിക്കുന്നത്‌. ബുദ്ധിമുട്ടില്ലെങ്കിൽ ഉത്തരം പറയുമല്ലൊ.

ea jabbar said...

ഞാന്‍ ഒരു അധ്യാപകനാണ്. എന്റെ ക്ലാസിലെ കുട്ടികള്‍ ബുദ്ധിപരമായും കുടുംബസാഹചര്യ പരമായും വിഭിന്ന നിലവാരത്തിലുള്ളവരാണ്. അവരെ എല്ലാവരെയും ഒരു പരീക്ഷ കടത്തി വിടുക എന്നതല്ല പുതിയ വിദ്യാഭ്യാസകാഴ്ച്ചപ്പാടനുസരിച്ച് ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും അവന്റെ/അവളുടെ നിലവിലുള്ള അവസ്ഥയില്‍നിന്നും പരമാവധി മെച്ചപ്പെട്ട അവസ്ഥയിലേക്കു നയിക്കുക എന്നതാണ്. പരീക്ഷയിലും അതനുസരിച്ചാണു അധ്യാപകര്‍ ഇടപെടുക. പരീക്ഷയില്‍ തോല്‍പ്പിക്കുക എന്നത് പഠിക്കാത്തതിനുള്ള ശിക്ഷയുമല്ല. പരീക്ഷ നടത്തുന്നത് കുട്ടികളോട് പ്രതികാരം ചെയ്യാനുമല്ല.
ഇവിടെ കുട്ടികളുടെ ബുദ്ധിപരമായ കഴിവിന്റെ ഏറ്റക്കുറച്ചില്‍ കുട്ടിയുടെയോ അധ്യാപകന്റെയോ നിയന്ത്രണത്തിലുള്ള കാര്യവുമല്ല.
സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായിരുന്നു അധ്യാപകനെങ്കില്‍ ഈ പറയുന്ന കാര്യങ്ങളൊന്നും പ്രസകതമേയല്ല. കുട്ടിയുടെ ബുദ്ധി നിലവാരം പോലും തന്റെ ഇച്ഛയ്ക്കനുസരിച്ച് നിജപ്പെടുത്താന്‍ അധ്യാപകനു കഴിയുമായിരുന്നെങ്കില്‍ നേരും നെറിയുമുള്ള ഒരധ്യാപകനും കുട്ടികളെ മോശമായ ബുദ്ധി നല്‍കി തോല്‍പ്പിച്ച് അവരെ മുക്കാലിയില്‍ കെട്ടി തല്ലുകയില്ല !

ea jabbar said...

കുട്ടി എഴുതുന്ന ഉത്തരം തെറ്റാണെന്നറിയാം. താന്‍ പഠിപ്പിച്ചു കൊടുത്തതല്ല എഴുതുന്നത് എന്നറിയാം. ഇങ്ങനെ എഴുതിയാല്‍ കുട്ടി തോല്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്നറിയാം.
--------
ഒരോ ക്ലാസിലേക്കും തെറ്റു പഠിപ്പിക്കാനായി വ്യാജ അധ്യാപകരെ ഹെഡ്മാഷ് തന്നെ നിയോഗിക്കുന്ന ഒരു സ്കൂളിലാണു പരീക്ഷ നടക്കുന്നത്. അറബി മാഷ് വന്ന് ഭൂമി പരന്നതാണെന്നും സയന്‍സ് മാഷ് വന്ന് ഉരുണ്ടതാണെന്നും പഠിപ്പിക്കുന്ന സ്കൂളില്‍ കുട്ടികള്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. ഒരു മാഷ് വന്ന ഞാനാണു മാഷെന്നു പറയുന്നു. പിന്നെ വേറൊരാള്‍ വന്ന് അയാള്‍ മാഷല്ല, ഞാനാണു മാഷെന്നു പറയുന്നു. കുട്ടികള്‍ക്ക് ആരാണു മാഷെന്നോ ആരാണു പിയൂണെന്നോ ആരാണു ഉപ്പ്മാവുണ്ടാക്കുന്നവനെന്നോ ഒന്നും തിരിച്ചറിയാന്‍ പറ്റാത്ത സ്കൂള്‍. ഏതാണു പരീക്ഷ എന്നോ ഏതാണു ക്ലാസ് എന്നോ എതാണു സാഹിത്യസ്മാജമെന്നോ തിരിച്ചറിയാനാവാത്ത സ്കൂള്‍ !ആദ്യം ഹെഡ് മാഷിന്‍ ഒരു കാഴ്ച്ചപ്പാടും ലക്ഷ്യവും വേണം. എന്റെ സ്കൂളിലെ മഹാഭൂരിപക്ഷം കുട്ടികളെയും വഴി തെറ്റിക്കാനാണു ഞാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നു പരസ്യപ്രഖ്യാപനം നടത്തുന്ന ഒരു ഹെഡ്മാഷിന്റെ സ്കൂളില്‍ കുട്ടികളെ അയക്കാതിരിക്കുക എന്നതാണു സാമാന്യബുദ്ധിയുള്ളവര്‍ ആദ്യം ചെയ്യേണ്ടത്.

KK Alikoya said...

ഒരു കുസൃതി ചോദ്യം:
മൂന്ന് പേര്‍ ചേര്‍ന്ന്, 75 രൂപ മാസവാടകയ്ക്ക്, ഒരു റൂമെടുത്ത് കച്ചവടം തുടങ്ങി. ഒരു മാസം പൂര്‍ത്തിയായപ്പോള്‍ കെട്ടിടയുടമയ്ക്ക് നല്‍കേണ്ട വാടക അവര്‍ ഒരു കുട്ടിയുടെ കയ്യില്‍ കൊടുത്തയച്ചു. അയാള്‍  70 രൂപ സ്വീകരിച്ച് ബാക്കി അഞ്ച് തിരിച്ചുനല്‍കി. 2 രൂപയ്ക്ക് കുട്ടി കടല വാങ്ങി തിന്നു. ബാക്കി മൂന്നില്‍ ഓരോ രൂപ ഒരോരുത്തര്‍ക്കും തിരിച്ചു കൊടുത്തു.
ഇപ്പോള്‍ വാടകയിനത്തില്‍ ഓരോരുത്തര്‍ക്കും ചെലവായത് 24 വീതം. 24*3 = 72. കുട്ടി കടല വാങ്ങിയത് 2 രൂപ. അപ്പോള്‍ 72+2 = 74. ബാക്കി ഒരു രൂപ എവിടെപ്പോയി എന്ന് ചോദിച്ചാല്‍ അതിന്ന് ഉത്തരം പറയാന്‍ കഴിയുമോ?

ea jabbar said...

= ക്ലാസ്, പരിക്ഷ എന്നൊക്കെ അളവും അവധിയും നിശ്ചയിച്ചുള്ള ഏര്‍പ്പാടല്ല ജീവിതം. അവിടെ പഠനവും പരീക്ഷയും ഒരേ സമയം നടന്നുകൊണ്ടിരിക്കുന്നു.
-----
ശരിയുത്തരങ്ങളും തെറ്റുത്തരങ്ങളും നിരത്തിവെച്ച് പരീക്ഷയേതെന്നും ക്ലാസേതെന്നും തിരിച്ചറിയാനാവാത്ത കുത്തഴിഞ്ഞ സ്കൂളന്തരീക്ഷം തന്നെയാണു പ്രശ്നം ! ആ സ്കൂളില്‍ കുട്ടി തോല്‍ക്കുന്നതിനു കുട്ടിയല്ല ഉത്തരവാദി. കരുതിക്കൂട്ടി കുട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സ്കൂള്‍ നടത്തിപ്പുകാരാണുത്തരവാദി.

ea jabbar said...

ഞാന്‍ ഇച്ചിക്കുന്നവരെ ഞാന്‍ തോല്‍പ്പിക്കും . ഞാന്‍ ഇച്ഛിക്കുന്നവരെ ഞാന്‍ ജയിപ്പിക്കും എന്ന് ഹെഡ്മാഷ് ബോര്‍ഡെഴുതി വെച്ച സ്കൂളിലേക്ക് കുട്ടികളെ അയക്കരുതേ !

ea jabbar said...

മരണവും ജീവിതവുമുണ്ടാക്കിയവന്‍-നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍-
----
സര്‍വ്വജ്ഞാനിക്ക് ഇതറിയാന്‍ പ്രാക്ടിക്കല്‍ പരീക്ഷ തന്നെ നടത്തണം !!

ea jabbar said...

പഠിപ്പിക്കേണ്ടത് പഠിപ്പിക്കുന്നു; ഉത്തരമെഴുതാന്‍ സ്വാതന്ത്ര്യം കൊടുക്കുന്നു. മി. ജബ്ബാറിന്ന് ഏത് ഉത്തരവും എഴുതാം. അല്ലാഹു കൈക്ക് പിടിക്കുകയില്ല. കാരണം, അല്ലാഹു നീതിമനാകുന്നു.
-----
ഒരു ചോദ്യത്തിന് ഒരുത്തരം മാത്രം പറഞ്ഞുകൊടുക്കുന്ന സ്കൂളല്ല എന്റേത്. ഒരാള്‍ തന്നെ പല ഉത്തരങ്ങള്‍ പറഞ്ഞു തരുന്നു. വേറെ പലരും വന്ന് പല ഉത്തരങ്ങള്‍ പറയുന്നു. ഏതാണു ശരിയുത്തരം എന്നറിയാതെ ഞാന്‍ വട്ടം കറങ്ങുന്നു. മൌദൂദി മാഷ് പറഞ്ഞ ഉത്തരം ശരിയല്ല എന്ന് ആലിക്കോയ മാഷ് വന്നു പറയുന്നു. അവര്‍ രണ്ടാളും പറഞ്ഞതു തെറ്റാണെന്ന് നാജ് മാഷ് പറയുന്നു.
ജേക്കബ് മാഷ് പറയുന്നത് അവര്‍ മൂന്നാളും മാഷന്മാരേയല്ല. അവര്‍ പറയുന്നതൊക്കെ പൊട്ടത്തരമാണെന്ന്. സന്ദീപാനന്ദന്‍ മാഷും അമൃതാനന്ദ ടീച്ചറും വന്നു പറയുന്നു ഈ സ്കൂളേ ശരിയല്ല ഇവിടെ പഠിക്കുന്നതേ അബദ്ധമാണെന്ന്. ഹെഡ്മാഷും മാനേജറും ഇതൊക്കെ കണ്ട് ചിരിക്കുന്നു. കൊലച്ചിരി പോലെ !!
ഞാന്‍ പരീക്ഷ ജയിക്കുമോ ആലിക്കോയ മാഷേ ?

ea jabbar said...

സ്കൂളിന്റെ ഗെയ്റ്റില്‍ എഴുതി വെച്ച ബോര്‍ഡ് ഇങ്ങനെ:-
ഈ സ്കൂള്‍ അധികൃതര്‍ വിചാരിച്ചാല്‍ എല്ലാ കുട്ടികളെയും നല്ല നിലവാരത്തില്‍ പഠിപ്പിച്ച് ജയിപ്പിക്കാമായിരുന്നു. പക്ഷേ മഹാഭൂരിപക്ഷം കുട്ടികളെയും ആശയക്കുഴപ്പത്തിലാക്കി തോല്‍പ്പിക്കാനാണു ഞങ്ങളുടെ തീരുമാനം !!!!!

അപ്പൂട്ടൻ said...

ആലിക്കോയ മാഷിന്റെ കുസൃതിച്ചോദ്യം എന്നോടായിരുന്നോ എന്നറിയില്ല. അതിനുള്ള ഉത്തരം നെറ്റിൽ തപ്പിയാൽ തന്നെ കിട്ടും. രണ്ടുരൂപ എവിടെയാണ്‌ ഉൾക്കൊള്ളിക്കുന്നത്‌ എന്നതിനനുസരിച്ചിരിക്കും കിട്ടുന്ന ഉത്തരം, just as simple as that
അതും എന്റെ ചോദ്യവും തമ്മിൽ എന്താണ്‌ ബന്ധം? ഞാനറിഞ്ഞിടത്തോളം എന്റെ ചോദ്യം straight-forward ആണ്‌.

ea jabbar said...

സന്തോഷ്‌ said...:
"എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?"
------
എന്തുകൊണ്ട് എല്ലാ ക്ലാസിലേക്കും വ്യാജ അധ്യാപകരെ അയച്ച് തെറ്റു പഠിപ്പിക്കാന്‍ ഹെഡ്മാഷ തന്നെ ശ്രമിക്കുന്നു?
യഥാര്‍ത്ഥ അധ്യാപകര്‍ ആരാണെന്നറിയാന്‍ കുട്ടികള്‍ തെളിവു ചോദിക്കുമ്പോള്‍ ആ കുട്ടികളെ കണ്ണൂരുട്ടി പേടിപ്പിക്കുകയും വടി വീശി വിരട്ടുകയും ചെയ്യുന്നതെന്തുകൊണ്ട്?

ea jabbar said...

സ്കൂളില്‍ ഉച്ചഭക്ഷണം വിളമ്പുന്നേടത്ത് ഒരു പാത്രം മോരു കറിയും ഒരു പാത്രം സാമ്പാറും വെച്ചിരിക്കുന്നു. സാമ്പാറില്‍ ഹെഡ്മാഷ് ഫുരുഡാന്‍ കലക്കിയിട്ടുണ്ട്. അദ്ദേഹം പക്ഷെ എല്ലാ ക്ലാസിലും പിയൂണിനെ വിട്ട് മെമ്മൊ വായിച്ചിട്ടുണ്ട്. സാമ്പാറില്‍ വിഷമുണ്ട് അതൊഴിച്ച് ആരും ചോറു തിന്നരുത് എന്ന് !
എന്നാല്‍ ആസ്കൂളില്‍ അനേകം വ്യാജ പ്യൂണുമാരെയും ആ ഹെഡ്മാഷ് നേരത്തെ നിയോഗിച്ചിട്ടുണ്ട്. ആ വ്യാജന്മാര്‍ ഓരോ ക്ലാസിലും ചെന്നു മെമ്മോ വായിച്ചു. “ഇന്ന് മോരുകറിയും സാമ്പാറുമുണ്ട് എല്ലാവരും നന്നായി ഭക്ഷണം കഴിക്കണം “. വ്യാജ ടീച്ചര്‍മാരും ക്ലാസു തോറും കയറിയിറങ്ങി സാമ്പാര്‍ നല്ലതാണെന്നു പറഞ്ഞു. കുറെ കുട്ടികള്‍ ആ വിഷക്കറി കഴിച്ചു സ്കൂള്‍ മുറ്റത്ത് പിടഞ്ഞു മരിച്ചു. പിറ്റേന്ന് അസംബ്ലിയില്‍ ഹെഡ്മാഷ് ആ മരിച്ച കുട്ടികളെ ചീത്ത പറഞ്ഞുകൊണ്ട് പ്രസംഗിക്കുന്നു. എന്റെ മുന്നറിയിപ്പു വക വെക്കാതെ കണ്ട അലവലാതികളും വ്യാജന്മാരും പറഞ്ഞതു കേട്ട് സാമ്പാറു കഴിച്ചതാണു കുഴപ്പമായത് . ...!
പരമ കാരുണികനും നീതിമാനുമായ ഹെഡ്മാഷ് അല്ലേ????

ea jabbar said...

ഞാനാണു സ്കൂളിലെ ഹെഡ്മാഷെങ്കില്‍ കുട്ടികളുടെ കയ്യില്‍ അബദ്ധത്തില്‍ പോലും എത്തിപ്പെടാവുന്ന വിധം ഒരു വിഷവസ്തുവും സ്കൂളില്‍ സൂക്ഷിക്കുകയില്ല. ഒരു വ്യാജനെയും സ്കൂളിന്റെ പടിക്കകത്തു കയറ്റുകയുമില്ല. എന്റെ സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും ഞാന്‍ തോല്‍പ്പിക്കാനാണു തീരുമാനിച്ചിരിക്കുനത് എന്ന് കുട്ടികളെ ചേര്‍ക്കാന്‍ വരുന്ന രക്ഷിതാക്കളോടു പറയുകയുമില്ല.

Unknown said...

ആലിക്കോയമാഷിന്റെ ചോദ്യം കുസൃതി തന്നെ.
ആള്‍ക്കൊന്നിന് വാടക ഇനത്തില്‍ 23.333333 രൂപയും കടല ഇനത്തില്‍ .666666 രൂപയും ചെലവായി. ബാക്കി ഒരു രൂപ കയ്യിലുമുണ്ട്.

എന്നാല്‍ ഈ കണക്ക് തന്നെ ആലിക്കോയമാഷ് നേരത്തെ പറഞ്ഞ പോലെ പറഞ്ഞാല്‍ ആള്‍ക്കാരെ പറ്റിക്കാനും ഗണിതപ്രശ്നത്തിന് ദൈവീകത വരുത്താനും ഉപയോഗിക്കാം.അതിന് ചില്ലറ തട്ടിപ്പുകള്‍ ആവശ്യമുണ്ടെന്ന് മാത്രം.

അതായത് കടല തിന്ന പൈസയെ വാടക ഇനത്തിലേയ്ക്ക് മാറ്റുക. ആള്‍ക്കാര്‍ക്ക് മടക്കിക്കിട്ടിയ പൈസയെപ്പറ്റി മിണ്ടാതിരിക്കുക. കൂടാതെ കടലപ്പൈസ രണ്ടാമതും ചെലവായതായി വരുത്തിവെയ്ക്കുക.

എന്നിട്ട് മുഴങ്ങുന്നവാക്കുകളാലും പടരുന്ന വികാരത്താലും തന്റെ വാദഗതിക്ക് ഒരു ആധികാരികതവരുത്തുക. ഒടുക്കം ആ കാണാതായ ഒരു രൂപ ദൈവത്തിങ്കലാണെന്നും സമര്‍ഥിക്കാം. എന്റെ മറുപടിയിലും ഏതാനും പൈസകള്‍ ദൈവത്തിങ്കലേയ്ക്ക് പോയിട്ടുണ്ടല്ലോ

ഒരു കുസൃതി ഉത്തരമായി എടുത്താല്‍ മതി.

V.B.Rajan said...

രണ്ടു മുസ്ലീയാക്കന്മാര്‍ അടി കൂടുന്നത് കണ്ടോ. വിഷയത്തില്‍ നിന്നും മാറിയാണു. അല്പം തമാശ കൂടി ഇതിനിടയില്‍ ആകാമല്ലോ?

http://www.youtube.com/watch?v=DVS-8f7l4Jo&p=42A7404B97BA1C01&index=77&playnext=13

..naj said...

അപ്പൂട്ടന്‍:
""നാജ്‌,
എന്റെ ചോദ്യത്തിനുള്ള ഉത്തരം കണ്ടില്ല, എനിക്ക്‌ തെറ്റിയതാവാം. താങ്കൾ ഉത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ ഒരിക്കൽക്കൂടി പോസ്റ്റ്‌ ചെയ്യുന്നതിൽ വിരോധമുണ്ടാവില്ലെന്നു കരുതുന്നു""
__________________________________
അപ്പൂട്ടന്‍, ഞാന്‍ മറുപടി തന്നിരുന്നു, എന്റെ കമന്റില്‍ നിന്നും സന്തോഷിനുള്ളത് ജബ്ബാര്‍ മാഷ് കൊടുത്തു (എങ്ങിനെയെന്ന് എനിക്കല്‍ഭുതം സന്തോഷും, ജാബ്ബാര്‍ മാഷും ഒന്ന് തന്നെയാണോ ! നേരിട്ടുള്ള ബന്ധമുണ്ടോ !) കമന്റിന്റെ ആദ്യ ഭാഗം താങ്കള്‍ക്കുള്ള വ്യക്തമായ മറുപടി ആയിരുന്നു, പോസ്റ്റു ചെയ്തു മിനിട്ടുകള്‍ക്കകം അവിടെ ഇവിടെ നിന്നും അപ്രത്യക്ഷമായി. ഇനി ചെയ്താലും അത് തന്നെയാകും ഫലം. ചില യുക്തിവാദി സുഹൃത്തുക്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കിയാലും, അതും ഡിലീറ്റ് ചെയ്യും, ഒന്നല്ല പലവട്ടം. (വിചാരത്തിന്റെ ചോദ്യത്തിന് യുക്തിവാദി സുഹൃത്തുക്കളുടെ സമീപനം അറിയാന്‍ ഞാന്‍ യുക്തിപൂര്‍വ്വംമറുപടി നല്‍കിയിരുന്നു. പക്ഷെ അവിടെ യുക്തി ഡിലീറ്റ് ചെയ്യുക എന്നാതായിരുന്നു മറുപടി. !

KK Alikoya said...

ചോദ്യം: കുതിരയെ കുറിച്ച് ഒരു പ്രബന്ധമെഴുതുക.

ഉത്തരം: കുതിര നാലു കാലുള്ള ഒരു ജീവിയാണ്‌. നാലു കലുള്ള പലതും നമ്മുടെ നാട്ടിലുണ്ട്. കസേര ഇതിന്നുദാഹരണമാണ്‌. മന്ത്രിക്കസേര മോഹിക്കുന്ന ഒരു പാട് പേര്‍ നമ്മുടെ രാഷ്ട്രീയക്കാരിലുണ്ട്. അവര്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി സദാ ദൃശ്യമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. എല്ലാ ടി.വി.ചാനലുകളിലും ഇപ്പോള്‍  ധാരാളം കണ്ണീര്‍ സീരിയലുകള്‍ പ്രദര്‍ശിപ്പിച്ചു വരുന്നു.
* എങ്ങനെയുണ്ട് കുതിരയെകുറിച്ചുള്ള പ്രബന്ധം?

സമാനമായ പ്രബന്ധം വായിക്കാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ജബ്ബാറിന്റെ പുതിയ കമന്റുകള്‍ വായിക്കുക. ചര്‍ച്ചയുടെ ഏതോ ഒരു ഘട്ടത്തില്‍ 'അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി' എന്നിവ ഉദാഹരണമയി ഉനയിച്ചിരുന്നു. ഇപ്പോള്‍ ഖുര്‍ആനിനിലെ വൈരുദ്ധ്യം വിട്ട് അദ്ദേഹം സ്കൂളിന്റെ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണ്‌. വിഷയത്തെ സംബന്ധിച്ച് ഒന്നും പറയാനില്ലെങ്കില്‍ .......

KK Alikoya said...

സന്തോഷ്‌ said...:

"താങ്കള്‍ സൂചിപ്പിച്ച കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദാഹരണം മനുഷ്യ ജീവിതത്തിന്റെ കാര്യത്തില്‍ യോജിക്കുമോ? മനുഷ്യരുടെ ജീവിതത്തില്‍ ദൈവത്തിന്റെ പഠിപ്പിക്കല്‍ ഏതാണ് പരീക്ഷ ഏതാണ് എന്ന് തിരിച്ചറിയുന്നത്‌ എങ്ങനെ? ജബ്ബാര്‍ മാഷ്‌ പറയുന്നത് പഠനകാലത്ത് മോശമായാല്‍ മെച്ചപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കും, പ്രോത്സാഹിപ്പിക്കും എന്നൊക്കെയാണ്. കാരണം പരീക്ഷ നടക്കുന്ന തിയതി പഠിപ്പിക്കുന്ന മാഷിനു കൃത്യമായി അറിയാം (വിദ്യാര്‍ഥിക്ക് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും). താങ്കളും ജബ്ബാറും ഞാനും ഉള്‍പ്പെടെയുള്ള മനുഷ്യര്‍ അല്ലാഹുവിനു വിദ്യാര്‍ഥികള്‍ ആണ്, പഠനം എന്ന് അവസാനിക്കും എന്നോ പരീക്ഷയുടെ തിയതി എന്നാണ് എന്നോ നമുക്ക് അറിയില്ലല്ലോ? (പഠനം മരണത്തോടെ അവസ്സാനിക്കും, എന്നാണ് മരണം?) പക്ഷെ അതിനെക്കുറിച്ച് അറിവുള്ള അദ്ധ്യാപകന്‍ ആയ അല്ലാഹു പഠനത്തില്‍ മോശമായിപ്പോയ ജബ്ബാറിന് പഠിക്കുവാന്‍ വേണ്ടി ഒരു പ്രോത്സാഹനവും നല്‍കില്ല എന്നാണു അദ്ദേഹം പറയുന്നത്. പഠിക്കുവാന്‍ മോശമായവര്‍ ജയിക്കണ്ട എന്ന് അള്ളാഹു തീരുമാനിച്ചിട്ടുണ്ട് എന്നും ചില ഖുര്‍ ആന്‍ സൂക്തങ്ങള്‍ ഉയര്‍ത്തി അദ്ദേഹം വാദിക്കുന്നു. അദ്ദേഹത്തിന്റെ ഈ വാദം തെറ്റാണ് എങ്കില്‍, പഠിക്കുവാന്‍ മോശമായവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്ന നല്ല അദ്ധ്യാപകന്‍ ആണ് അള്ളാഹു എങ്കില്‍ താങ്കള്‍ അത് വിശദീകരിക്കൂ'.

ഉദാഹരണം വിട്ട് വിഷയത്തിലേക്ക് തിരിച്ചു വരുക.

..naj said...
This comment has been removed by the author.
..naj said...
This comment has been removed by the author.
KK Alikoya said...

സന്തോഷ്‌ said...:
"താങ്കള്‍ സൂചിപ്പിച്ച കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദാഹരണം മനുഷ്യ ജീവിതത്തിന്റെ കാര്യത്തില്‍ യോജിക്കുമോ? മനുഷ്യരുടെ ജീവിതത്തില്‍ ദൈവത്തിന്റെ പഠിപ്പിക്കല്‍ ഏതാണ് പരീക്ഷ ഏതാണ് എന്ന് തിരിച്ചറിയുന്നത്‌ എങ്ങനെ? ജബ്ബാര്‍ മാഷ്‌ പറയുന്നത് പഠനകാലത്ത് മോശമായാല്‍ മെച്ചപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കും, പ്രോത്സാഹിപ്പിക്കും എന്നൊക്കെയാണ്. കാരണം പരീക്ഷ നടക്കുന്ന തിയതി പഠിപ്പിക്കുന്ന മാഷിനു കൃത്യമായി അറിയാം (വിദ്യാര്‍ഥിക്ക് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും). താങ്കളും ജബ്ബാറും ഞാനും ഉള്‍പ്പെടെയുള്ള മനുഷ്യര്‍ അല്ലാഹുവിനു വിദ്യാര്‍ഥികള്‍ ആണ്, പഠനം എന്ന് അവസാനിക്കും എന്നോ പരീക്ഷയുടെ തിയതി എന്നാണ് എന്നോ നമുക്ക് അറിയില്ലല്ലോ? (പഠനം മരണത്തോടെ അവസ്സാനിക്കും, എന്നാണ് മരണം?) പക്ഷെ അതിനെക്കുറിച്ച് അറിവുള്ള അദ്ധ്യാപകന്‍ ആയ അല്ലാഹു പഠനത്തില്‍ മോശമായിപ്പോയ ജബ്ബാറിന് പഠിക്കുവാന്‍ വേണ്ടി ഒരു പ്രോത്സാഹനവും നല്‍കില്ല എന്നാണു അദ്ദേഹം പറയുന്നത്. പഠിക്കുവാന്‍ മോശമായവര്‍ ജയിക്കണ്ട എന്ന് അള്ളാഹു തീരുമാനിച്ചിട്ടുണ്ട് എന്നും ചില ഖുര്‍ ആന്‍ സൂക്തങ്ങള്‍ ഉയര്‍ത്തി അദ്ദേഹം വാദിക്കുന്നു. അദ്ദേഹത്തിന്റെ ഈ വാദം തെറ്റാണ് എങ്കില്‍, പഠിക്കുവാന്‍ മോശമായവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്ന നല്ല അദ്ധ്യാപകന്‍ ആണ് അള്ളാഹു എങ്കില്‍ താങ്കള്‍ അത് വിശദീകരിക്കൂ".

= ദൈവം മനുഷ്യനെ പരീക്ഷിക്കുന്നു; ആ പരീക്ഷയില്‍ വിജയത്തിന്റെ വഴിയും പരാജയത്തിന്റെ വഴിയും തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് സ്വാതന്ത്ര്യമുണ്ട്. ദൈവമതില്‍ ഇടപെടുന്നില്ല. എന്നതിന്ന് ഉദാഹരണമായി അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി, പരീക്ഷ എന്നിവ ചൂണ്ടിക്കാണിച്ചാല്‍ അതിന്റെ അര്‍ത്ഥം നമ്മുടെ വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങളാണ്‌ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം നിര്‍ണ്ണയിക്കുന്നത് എന്നാണോ?

= അല്ലെങ്കിലും ഇവിടെ നടക്കുന്ന വിഷയ ചര്‍ച്ചയില്‍ യുക്തിവാദികള്‍ക്ക് താല്‍പര്യമില്ലല്ലോ. കുറെ കുസൃതിച്ചോദ്യങ്ങള്‍ ചോദിക്കുന്നതിന്നപ്പുറം വിഷയവുമായി ബന്ധപ്പെട്ട് വല്ലതും പറയുന്നവര്‍ എത്ര പേരുണ്ട്? ഗൌരവപ്പെട്ട വല്ല ചോദ്യവും ചോദിക്കുന്നവാന്‍ ആരുണ്ട്? വല്ലതും അങ്ങോട്ട് ചോദിച്ചാല്‍ അത് കണ്ട ഭാവം നടിക്കാതെ മറ്റു വല്ലതും പറഞ്ഞു സമയം പോക്കാനല്ലാതെ വല്ലതും ഇവര്‍ക്കുദ്ദേശ്യമുണ്ടെന്ന് തോന്നുന്നില്ല.

അപ്പൂട്ടൻ said...

ആലിക്കോയ മാഷെ,
ഞാൻ ചോദിച്ച ചോദ്യം വൈരുദ്ധ്യം എന്ന വിഷയവുമായി ബന്ധമുള്ളതായിരുന്നല്ലൊ. അതിനോടുള്ള പ്രതികരണം കണ്ടില്ല.

ദൈവം മനുഷ്യനെ പരീക്ഷിക്കുന്നു; ആ പരീക്ഷയിൽ വിജയത്തിന്റെ വഴിയും പരാജയത്തിന്റെ വഴിയും തെരഞ്ഞെടുക്കാൻ മനുഷ്യന്ന്‌ സ്വാതന്ത്ര്യമുണ്ട്‌. ദൈവമതിൽ ഇടപെടുന്നില്ല.

ഇതൊരു പിശകുള്ള സ്റ്റേറ്റ്‌മന്റ്‌ ആണ്‌, കാരണം ദൈവവിശ്വാസത്തിലെ മറ്റുപലതും ഇതുമായി ബന്ധപ്പെട്ടുപോകുന്നില്ല. അതിലേയ്ക്ക്‌ പിന്നെ വരാം. ആദ്യം എന്റെ ആദ്യചോദ്യം വിശദീകരിക്കപ്പെടട്ടെ.

KK Alikoya said...

അപ്പൂട്ടൻ said...:
"ആലിക്കോയ മാഷെ,
ഞാനും ഒരു ചോദ്യം ചോദിച്ചിരുന്നു. അതിൽ താങ്കളുടെ കാഴ്ചപ്പാട്‌ അറിയാൻ താൽപര്യമുണ്ട്‌. ചോദ്യം ഇതായിരുന്നു.

ഒരു വെളിപാട്‌ നീക്കം ചെയ്ത്‌ പകരം മറ്റൊന്ന്‌ (മെച്ചപ്പെട്ടത്‌) കൊണ്ടുവന്നു എന്ന്‌ പറയുമ്പോൾ തന്നെ ഒരു വൈരുദ്ധ്യമല്ലെ?

ഖുർആനിൽ ആ നീക്കം ചെയ്ത വെളിപാട്‌ ഇല്ലായിരിക്കാം, പക്ഷെ ദൈവത്തിന്റെ പുസ്തകത്തിൽ നിന്നും അത്‌ ഒഴിവാക്കാനാവില്ലല്ലൊ. അപ്പോൾ വൈരുദ്ധ്യമുള്ള രണ്ട്‌ വെളിപാടുകളും ദൈവത്തിന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കും.
അങ്ങിനെയല്ലേ മനസിലാക്കേണ്ടത്‌?"

= ഇല്ല.
ഒരനിവാര്യതയാണത്.
മനുഷ്യനെ പരിവര്‍ത്തിപ്പിക്കുന്നതിന്ന് വേണ്ടി പടിപടിയായിട്ട് ചെയ്ത ചില നടപടികളാണവ. അങ്ങനെയേ അത് നടക്കുമായിരുന്നുള്ളു.
ഈ വിഷയത്തെ കുറിച്ച് ചില കാര്യങ്ങള്‍ ഇവിടെ വയിക്കാം:
http://rationalism-malayalam.blogspot.com/2010/10/blog-post_4977.html

..naj said...

Dear Br. ജബ്ബാര്‍ മാഷ്, സന്തോഷ്‌, അപ്പൂട്ടന്‍, യരലവ,etc.

ഒരു വ്യക്തിയിലെ ഇച്ചാ ശക്തി, വിവേകം എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് അല്ലാഹു സംവിധാനിച്ച രീതി പറയാം:
ജബ്ബാര്‍ മാഷ് റോഡില്‍ ഡ്രൈവ് ചെയ്തു പോകുന്നു.. സിഗ്നലിനെ കുറിച്ച് ആദ്യമേ നിര്‍ദേശം നല്‍കുകയും, അറിയിക്കുകയും ചെയ്തീട്ടുണ്ട്. റെഡ് ലൈറ്റ് കത്തിയാല്‍ സ്റ്റോപ്പ്‌ ചെയ്യണമെന്നു ജബ്ബാര്‍ മാഷ്ക്ക് അറിയാം. പക്ഷെ ജബ്ബാര്‍ മാഷ്ക്ക് നിര്‍ദേശംലംഘിക്കാം , ലങ്ഘിക്കാതിരിക്കാം. ലംഘിച്ചാല്‍ ശിക്ഷ ഉറപ്പു. സിഗ്നലിന്റെ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് സ്വയ രക്ഷക്കും, മറ്റുള്ളവരുടെ രക്ഷക്കുമാണ്. ഇവിടെ ചോയ്സ് ആണ്. ശിക്ഷ കൊടുക്കുന്നതിനു മുമ്പ് അവര്‍ ചോദിക്കും, നിങ്ങള്ക്ക് ഈ നിര്‍ദേശങ്ങള്‍ നല്കിയീട്ടില്ലായിരുന്നോ. അപ്പോള്‍ മാഷ്‌ പറയുന്നത് ഇങ്ങിനെയാകും. ഞാന്‍ ലംഘിക്കും, ഇവര്‍ ആരാ, നിര്‍ദേശിക്കാന്‍, ഇവരുടെ ഒരു നിയമം. മാഷ്ടെ ഭാഷയില്‍ പറഞ്ഞാല്‍, ഈ നിയമ ഉണ്ടാക്കിയ ആളെ öഓലന്‍ പരക്കു ഊളന്‍പാരക്ക് അയക്കണം. അപ്പോള്‍ എന്താണ് പ്രതികരണം എന്ന് മാഷ്‌ ഊഹിക്കുക, ആരെ ഊളന്‍ പാറക്കു പറഞ്ഞയക്കുമെന്നും തീരുമാനിക്കുക.
മനസ്സിലാകാന്‍ ഈ ഉദാഹരണം മതിയാകുമെന്ന് കരുതുന്നു. ഇവിടെ ഇച്ച, ചോയ്സ്, വിവേകം എല്ലാം പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് വ്യക്തം.
മനുഷ്യന് നല്‍കപ്പെട്ട ഈ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നീതി അല്ലാഹു നടപ്പിലാക്കുന്നത്. ഇപ്രകാരമുള്ള സാഹചര്യം ഉണ്ടാകുക സൃഷ്ടി ഘടനയുടെ യും, അവര്‍ ജീവിക്കുന്ന സാമൂഹിക അവസ്തയുടെയും ഭാഗമാണ്. അതാണ്‌ മനുഷ്യനെ വേര്‍തിരിക്കുന്നത്. ഇവിടെ മൃഗങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാതെ സൃഷ്ടിച്ചത് അല്ലാഹുവിനു അത് കഴിയും എന്ന് പ്രകടമായി മനുഷ്യന്റെ മുമ്പില്‍ കാണിച്ചു കൊണ്ടാണ്.

welcome further question, if any.
I love you to take it as a challenge !

അപ്പൂട്ടൻ said...

ആലിക്കോയ മാഷെ,
ഒരു വെളിപാട്‌ നീക്കി പകരം മറ്റൊന്ന്‌ കൊണ്ടുവരുന്ന കാര്യമാണ്‌ ഞാൻ ചോദിച്ചത്‌. നസ്‌ഖ്‌ ചെയ്യപ്പെട്ട വചനങ്ങൾ ഇല്ലേ? അവയുടെ കാര്യമാണ്‌ എനിക്കറിയേണ്ടിയിരുന്നത്‌.

വല്ല ആയത്തും നാം ദുർബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം അതിനേക്കാൾ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞുകൂടെ, അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?

ദൈവത്തിന്റെ പുസ്തകത്തിൽ ഉള്ള വചനങ്ങളാണ്‌ ഖുർആൻ ആയി അവതരിപ്പിക്കപ്പെട്ടത്‌ എന്നാണല്ലൊ വിശ്വാസം. ദൈവം ആദ്യം ഒരു വചനം വെളിപാടായി അവതരിപ്പിക്കുന്നു. ശേഷം, എന്ത്‌ കാരണം കൊണ്ടായാലും, ആ വചനത്തെ നീക്കി പകരം മറ്റൊന്ന് കൊണ്ടുവരുന്നു. (അത്‌ പഴയതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കാം)

ഇവിടെ ചോദ്യം അതിന്റെ അനിവാര്യതയെക്കുറിച്ചല്ല. പ്രശ്നം വൈരുദ്ധ്യത്തെക്കുറിച്ചാണ്‌. നീക്കപ്പെട്ട വെളിപാട്‌ അപ്പോഴും ദൈവത്തിന്റെ പുസ്തകത്തിൽ കാണുമല്ലൊ, മനുഷ്യൻ പരിപാലിക്കേണ്ടതില്ല എന്നല്ലേയുള്ളു?

അപ്പൂട്ടൻ said...

നാജ്‌,
ജബ്ബാർ മാഷ്‌ കമന്റ്‌ ഡിലീറ്റ്‌ ചെയ്യുന്നു എന്ന പരാതിയുണ്ടെങ്കിൽ എനിക്ക്‌ മെയിൽ അയയ്ക്കൂ. മെയിൽ ഐഡി എന്റെ ബ്ലോഗിൽ ഉണ്ട്‌.

താങ്കൾ ഇവിടെ പറഞ്ഞകാര്യം വിശദീകരിക്കാൻ ബുദ്ധിമുട്ടില്ല.

വെറും ശിക്ഷയോടുള്ള ഭയം കൊണ്ടാണ്‌ തെറ്റ്‌ ചെയ്യാതിരിക്കുന്നത്‌ എന്ന കാഴ്ചപ്പാടാണ്‌ ഇവിടെ പ്രശ്നം. ട്രാഫിക്‌ സിഗ്നൽ വെച്ചിരിക്കുന്നത്‌ എന്തിനെന്ന്‌ എല്ലാവർക്കുമറിയാം, താങ്കൾ പറഞ്ഞതുപോലെ സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കുമാണ്‌. ഈ ബോധം ഉണ്ടെങ്കിൽ ട്രാഫിക്‌ സിഗ്നൽ കണ്ടാൽ വണ്ടി നിർത്തും.

പണ്ടൊക്കെ ട്രാഫിക്‌ സിഗ്നലുകൾ പ്രവർത്തിപ്പിച്ചിരുന്നത്‌ ട്രാഫിക്‌ പോലീസ്‌ തന്നെയായിരുന്നു. ഒരിക്കൽ ഒരു പോലീസുകാരൻ അത്യാവശ്യത്തിന്‌ പുറത്തിറങ്ങിയപ്പോൾ രണ്ട്‌-മൂന്ന് മിനിറ്റോളം ഒരു ഡയറക്ഷനിൽ ചുവപ്പ്‌ കത്തി യാത്രക്കാർ ബഹളമുണ്ടാക്കിയ സംഭവത്തെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌. ഇന്നും അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായാണ്‌ എല്ലാം ഓട്ടോമാറ്റിക്‌ ആക്കുന്നത്‌. ആധാരനിയമങ്ങൾ മാറിയില്ലെങ്കിലും finer aspects കാലാനുസൃതമായിരിക്കണം. പോലീസുകാരൻ നിയന്ത്രിച്ചാലേ മതിയാവൂ എന്ന് പറയാനാവില്ലല്ലൊ.

ഇനി, അതല്ല, ശിക്ഷ മാത്രമാണ്‌ ചിന്തയെങ്കിൽ പോലീസ്‌ ഇല്ലാത്ത സമയത്ത്‌ റെഡ്‌ സിഗ്നൽ കണ്ടാൽ നിർത്താതെ ഓടിച്ചുപോകുകയും ചെയ്യും.

KK Alikoya said...

അപ്പൂട്ടൻ said:
"ആലിക്കോയ മാഷെ,
ഒരു വെളിപാട്‌ നീക്കി പകരം മറ്റൊന്ന്‌ കൊണ്ടുവരുന്ന കാര്യമാണ്‌ ഞാൻ ചോദിച്ചത്‌. നസ്‌ഖ്‌ ചെയ്യപ്പെട്ട വചനങ്ങൾ ഇല്ലേ? അവയുടെ കാര്യമാണ്‌ എനിക്കറിയേണ്ടിയിരുന്നത്‌.

വല്ല ആയത്തും നാം ദുർബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം അതിനേക്കാൾ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞുകൂടെ, അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?

ദൈവത്തിന്റെ പുസ്തകത്തിൽ ഉള്ള വചനങ്ങളാണ്‌ ഖുർആൻ ആയി അവതരിപ്പിക്കപ്പെട്ടത്‌ എന്നാണല്ലൊ വിശ്വാസം. ദൈവം ആദ്യം ഒരു വചനം വെളിപാടായി അവതരിപ്പിക്കുന്നു. ശേഷം, എന്ത്‌ കാരണം കൊണ്ടായാലും, ആ വചനത്തെ നീക്കി പകരം മറ്റൊന്ന് കൊണ്ടുവരുന്നു. (അത്‌ പഴയതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കാം)

ഇവിടെ ചോദ്യം അതിന്റെ അനിവാര്യതയെക്കുറിച്ചല്ല. പ്രശ്നം വൈരുദ്ധ്യത്തെക്കുറിച്ചാണ്‌. നീക്കപ്പെട്ട വെളിപാട്‌ അപ്പോഴും ദൈവത്തിന്റെ പുസ്തകത്തിൽ കാണുമല്ലൊ, മനുഷ്യൻ പരിപാലിക്കേണ്ടതില്ല എന്നല്ലേയുള്ളു?"

= നസ്‌ഖ് ചെയ്യപ്പെട്ട വചനങ്ങള്‍ ഖുര്‍ആനില്‍ തന്നെ കാണും. അത് വൈരുദ്ധ്യമല്ല എന്നാണ്‌ ഞാന്‍ പറഞ്ഞത്. അത് പുരോഗമനത്തിന്റെ അടയാളമാണ്‌.
നേരത്തെ ഇന്ന നിയമമാണുണ്ടായിരുന്നത്; ഇപ്പോള്‍ നിലവിലുള്ളത് ഇന്ന നിയമമാണ്‌. ഈ മാറ്റത്തിന്റെ കാരാമിന്നതാണ്‌ എന്നൊക്കെ വ്യക്തമായാല്‍ പിന്നെ എവിടെയാണ്‌ വൈരുദ്ധ്യം ഉണ്ടാകുന്നത്? ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ ഇതൊക്ക അനിവാര്യമാണ്‌. ഖുര്‍ആന്‍ പഠിക്കുമ്പോള്‍ അവ വൈരുദ്ധ്യമായി അനുഭവപ്പെടാറില്ല. കുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് തെളിയിച്ചേ അടങ്ങൂ എന്ന വാശിയുള്ളവര്‍ക്ക് ഈ വഴിക്കും ഒന്ന് ശ്രമിക്കാവുന്നതാണ്‌ എന്നേയുള്ളൂ. പക്ഷെ, ഫലം കാണില്ല.
ഞാന്‍ നേരത്തെ തന്ന (http://rationalism-malayalam.blogspot.com/2010/10/blog-post_4977.html) ലിങ്കിലുള്ള, മദ്യത്തിന്റെ വിധിയില്‍ വന്ന മാറ്റങ്ങള്‍, നസ്‌ഖ് തന്നെയാണ്‌.

അപ്പൂട്ടൻ said...

Naj
ഇതേ ലൈനിൽ ചോദ്യങ്ങൾ ചോദിക്കാമല്ലൊ.

റോഡ്‌ സൈഡിൽ ഒരു വൃദ്ധൻ റോഡ്‌ മുറിച്ചുകടക്കാനാവാതെ വിഷമിച്ച്‌ നിൽക്കുന്നു. പെഡസ്‌ട്രിയൻ ക്രോസിങ്ങ്‌ അല്ല, താങ്കൾക്ക്‌ നിർത്താനുള്ള ബാധ്യതയൊന്നുമില്ല. സ്വാഭാവികമായും ശിക്ഷയുമില്ല. താങ്കൾ എന്ത്‌ ചെയ്യും?

ഒരു റോഡിൽ 60 കിമി സ്പീഡ്‌ ആണ്‌ ലിമിറ്റ്‌. താങ്കൾ കാറോടിക്കുന്നത്‌ 30 കിമി സ്പീഡിൽ, അതിനാൽ പലർക്കും യാത്രാതടസം ഉണ്ടാകുന്നു. താങ്കൾ നിയമം ലംഘിക്കുന്നില്ല, ശിക്ഷിക്കാനുള്ള വകുപ്പുമില്ല. പക്ഷെ താങ്കൾ ചെയ്യുന്നത്‌ ശരിയാണോ?

എവിടെയെങ്കിലും സ്പീഡ്‌ ലിമിറ്റ്‌ 10 കിമി എന്ന്‌ കണ്ടാൽ താങ്കൾ എന്ത്‌ ചെയ്യും? പ്രതികരിക്കുമോ അതോ ശിക്ഷ ഭയന്ന്‌ ഫസ്റ്റ്‌ ഗിയറിൽ വണ്ടിയോടിക്കുമോ അതോ ആ വഴി ഒഴിവാക്കി വേറെ വഴിയിലൂടെ പോകുമോ?

ഈ ഉദാഹരണങ്ങളുമായി ബന്ധമില്ലെങ്കിലും ഒരു ചോദ്യം ചോദിച്ചോട്ടെ.
അടിയന്തരാവസ്ഥയ്ക്കും റൗളറ്റ്‌ ആക്റ്റിനും എതിരെ ഇന്ത്യൻ ജനത പ്രതികരിച്ചത്‌ എന്തിനായിരുന്നു? അതും, ശിക്ഷ ഉറപ്പായിരുന്നിട്ടും?


ഇവിടെയൊക്കെ താങ്കൾ നൽകാനാഗ്രഹിക്കുന്ന ഉത്തരങ്ങൾ എന്തെന്ന് ഏതാണ്ട്‌ ഊഹിക്കാം. ഞാൻ പറഞ്ഞുവരുന്നതും അതാണ്‌.

ഉത്തരവാദിത്വബോധമുള്ള ഓരോ വ്യക്തിയും തീരുമാനങ്ങൾ എടുക്കുന്നത്‌ സ്വന്തവും സാമൂഹികവുമായ കാര്യങ്ങൾ കണക്കിലെടുത്തുതന്നെയാണ്‌. മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുക എന്നതുതന്നെയാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന്‌ ആവശ്യമായി വേണ്ടത്‌ സാമൂഹ്യബോധം തന്നെയാണ്‌. ആ ബോധമുണ്ടെങ്കിൽ ഊളമ്പാറയ്ക്ക്‌ അയയ്ക്കേണ്ട നിയമജ്ഞനേയും മനസിലാക്കാനാവും.
അതല്ലാതെ ശിക്ഷ കിട്ടും എന്ന കാരണം കൊണ്ട്‌ മാത്രം പണ്ടെഴുതിവെച്ച നിയമങ്ങൾ അതേപടി നടപ്പിലാക്കുന്നതിൽ വലിയ കാര്യമില്ല.

KK Alikoya said...

യുക്തി said:

"ഈ പോസ്റ്റില്‍ നിഴലിച്ചു നില്‍ക്കുന്ന ഒരു കാര്യം ,ഒരു ചോദ്യമോ ഒരു വിഷയമോ ഉന്നയിക്കപ്പെടുമ്പൊള്‍ അതിനു തക്കതായ വിശദീകരണം പൂര്‍ണമായി നല്‍കി വ്യക്തത കൈവരിക്കുന്നതിനു മുമ്പേ മറ്റെരു വിഷയത്തിലേക്കുള്ള ഒരു തവളച്ചാട്ടമാണ്.അലിക്കോയാസാഹിബും ഫാസിലുമോക്കെ ഗതികേടുകൊണ്ടു ചെയ്തുപൊകുന്നതാണീത്."

= ആരാണ്‌ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നതെന്ന് ഈ ബ്ലോഗ് കാണുന്നവര്‍ മനസ്സിലാക്കുന്നുണ്ടാകും. ഞാന്‍ ഒളിച്ചോടിയിട്ടില്ല; ഫാസില്‍ ഒളിച്ചോടിയതായി ഞാന്‍ കണ്ടിട്ടില്ല. ഇനി രണ്ടാളും ഒളിച്ചോടിയിട്ടുണ്ടെന്ന് യുക്തിയുടെ യുക്തി പറയുന്നുവെങ്കില്‍ അക്കാര്യം ഞങ്ങളുടെ യുക്തിക്ക് കൂടി ബോധ്യം വരും വിധം യുക്തി ഒന്ന് തെളിയിച്ചാല്‍ നന്നായിരിക്കും. ഒളിച്ചോടേണ്ട ഗതികേടൊക്കെ ദൈവം യുക്തിവാദികള്‍ക്കാണ്‌ വിധിച്ചിട്ടുള്ളത്.

KK Alikoya said...
This comment has been removed by the author.
KK Alikoya said...

അപ്പൂട്ടൻ: "അതല്ലാതെ ശിക്ഷ കിട്ടും എന്ന കാരണം കൊണ്ട്‌ മാത്രം പണ്ടെഴുതിവെച്ച നിയമങ്ങൾ അതേപടി നടപ്പിലാക്കുന്നതിൽ വലിയ കാര്യമില്ല.''

= സാമൂഹ്യ ബോധമുണ്ടാക്കി, ആളുകളെ മുഴുവന്‍ നിയമനുസരിക്കുന്നവരാക്കി മാറ്റി; ശിക്ഷാ സമ്പ്രദായങ്ങളും ശിക്ഷാ നിയമങ്ങളും കോടതിയും പോലീസും ഒന്നും വേണ്ടാത്ത ഒരു സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ലോക ചരിത്രത്തില്‍ വല്ലപ്പോഴും ഇങ്ങനെ സംഭവിച്ചതിന്ന് തെളിവുണ്ടോ?

അപ്പൂട്ടൻ said...

ആലിക്കോയ മാഷെ,
പുരോഗമനം ആയിക്കോള്ളട്ടെ.
പക്ഷെ അങ്ങിനെ വരുമ്പോൾ ആദ്യം ഇറങ്ങിയ വെളിപാടിന്‌ എന്താണ്‌ പ്രസക്തി? നേരത്തെ ഇന്ന നിയമമാണുണ്ടായിരുന്നത്‌, ഇപ്പോൾ നിലവിലുള്ളത്‌ ഈ നിയമമാണ്‌ എന്ന് പറഞ്ഞാൽ നേരത്തെ ഉണ്ടായിരുന്ന "ഇന്ന" നിയമം ഇനിമേൽ അപ്രസക്തമായി എന്നല്ലേ അത്‌ അർത്ഥമാക്കുന്നത്‌? സമൂഹത്തിന്റെ പരിവർത്തനത്തിന്റെ പാതയിൽ അത്‌ ആവശ്യമായിരിക്കാം, പക്ഷെ ആ നിയമങ്ങൾ പാലിച്ച്‌ സമ്പൂർണ്ണതയിലെത്തിയ സമൂഹത്തിൽ ആദ്യനിയമത്തിന്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌?
പ്രസക്തമായ നിയമവും അതിനാൽ തന്നെ അപ്രസക്തമായതും ഒന്നിച്ച്‌ വരുന്നതും ഒരു വൈരുദ്ധ്യം തന്നെയല്ലെ?

എല്ലാ ദൈവവചനങ്ങളും എക്കാലത്തേയ്ക്കും ഉള്ളതാണെന്നാണ്‌ പറഞ്ഞുകേട്ടിട്ടുള്ളത്‌. ദൈവത്തിന്റെ പുസ്തകത്തിൽ തന്നെ short term നിയമങ്ങൾ എങ്ങിനെ വന്നു? (പരിഹാസം ഉദ്ദേശിച്ചിട്ടില്ല, ക്ഷമിക്കൂ)

തിരുവനന്തപുരത്ത്‌ ഒരു ജങ്ങ്ഷനിൽ റോഡിൽ ലേൻ തിരിച്ചിട്ടുണ്ട്‌, റോഡ്‌ മൂന്നാക്കി ഇടത്തോട്ട്‌, നേരെ, വലത്തോട്ട്‌ എന്നിങ്ങിനെ മാർക്ക്‌ ചെയ്തിട്ടുമുണ്ട്‌. കുറച്ച്‌ കഴിഞ്ഞപ്പോൾ ജങ്ങ്ഷനിലെ തിരക്ക്‌ മൂലം വലത്തോട്ട്‌ ടേണിങ്ങ്‌ നിരോധിച്ചു (കാലാനുസൃതമായ നീക്കം). പക്ഷെ റോഡിലെ മാർക്കറുകൾ ഇപ്പോഴും കാണാം. അത്‌ വൈരുദ്ധ്യമല്ലെന്ന് ആർക്ക്‌ പറയാനാവും? ജനം പുതുക്കിയ നിയമം അനുസരിക്കുന്നുണ്ടാവാം, പക്ഷെ റോഡിലെ മാർക്കറുകൾ വേറൊരു നിർദ്ദേശമല്ലേ തരുന്നത്‌?

അപ്പൂട്ടൻ said...

"ശിക്ഷ മാത്രം" എന്നെഴുതിയത്‌ ശ്രദ്ധിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു.

മതങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച്‌ എനിക്ക്‌ സംശയമൊന്നുമില്ല. ഇതല്ലാത്ത മറ്റൊരു വഴി അറിയാവുന്ന മനുഷ്യചരിത്രത്തിൽ ഇല്ലാത്തതിനാൽ ദൈവവിശ്വാസം തീരെയില്ലാത്ത മനുഷ്യസമൂഹം എങ്ങിനെയുണ്ടായിരിക്കും എന്ന് പറയാനാവില്ലതാനും. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ മൃഗങ്ങൾ ജീവിയ്ക്കുന്നുണ്ട്‌ എന്നത്‌ താങ്കൾക്ക്‌ സ്വീകാര്യമായ വാദമല്ലെന്നറിയാം, പക്ഷെ അതിജീവനത്തിന്റെ കാര്യം വരുമ്പോൾ സമൂഹങ്ങൾ സ്വയം ഒരു ഓർഡർ ഉണ്ടാക്കിയേ മതിയാവൂ എന്നത്‌ അവരിൽ നിന്നും മനസിലാക്കാവുന്നതാണ്‌. മനുഷ്യൻ എഴുതിവെച്ച നിയമത്തിന്റെയും ശിക്ഷയുടേയും വഴിയാണ്‌ പഠിച്ചത്‌. അങ്ങിനെയല്ലായിരുന്നെങ്കിൽ ഒരുപക്ഷെ രീതികൾ വ്യത്യസ്തമായേനെ. But at the end of it, there would be some order which would help the population grow and sustain

പ്രശ്നം സമൂഹങ്ങളുടെ പരിണാമത്തിൽ ഇന്നെവിടെ നിൽക്കുന്നു എന്നതിലാണ്‌. സമൂഹപരിഷ്കർത്താക്കൾ എല്ലാവരും തന്നെ അന്നത്തെ സാമൂഹികാവസ്ഥയിൽ അവർക്കുള്ള ആശങ്ക പങ്കുവെച്ചവരാണ്‌. ആ അവസ്ഥ മാറ്റാൻ അവർ തങ്ങളുടേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്നത്തെ സമൂഹത്തിനാവശ്യം സാമൂഹികാവസ്ഥയ്ക്കനുസരിച്ചുള്ള ചട്ടങ്ങളാണ്‌. അത്‌ ഒരു evolving കാര്യമാണുതാനും. അല്ലാതെ hard-and-fast-rules അല്ല.

ea jabbar said...

ചര്‍ച്ചയുടെ ഏതോ ഒരു ഘട്ടത്തില്‍ 'അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി' എന്നിവ ഉദാഹരണമയി ഉനയിച്ചിരുന്നു. ഇപ്പോള്‍ ഖുര്‍ആനിനിലെ വൈരുദ്ധ്യം വിട്ട് അദ്ദേഹം സ്കൂളിന്റെ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണ്‌. വിഷയത്തെ സംബന്ധിച്ച് ഒന്നും പറയാനില്ലെങ്കില്‍ .......
-------
ആലിക്കോയ മാഷിന് എന്റെ സ്കൂള്‍ ഏതെന്നും ഹെഡ്മാഷ് ആരെന്നും മനസ്സിലായിട്ടില്ല !!
മാഷേ ആ സ്കൂള്‍ ഈ ലോകം തന്നെ, ഹെഡ്മാഷ് അല്ലാഹു; കുട്ടികള്‍ മനുഷ്യര്‍ മുഴുവനും . ഇനി ആ കമന്റ് വായിച്ചു നോക്കൂ. അപ്പോള്‍ ഞാന്‍ വിഷയത്തില്‍ നിന്നും മാറിയോ എന്നു പിടി കിട്ടും.
അള്ളാഹുവിന്റെ പരീക്ഷണവും സ്കൂളിലെ പരീക്ഷയും കൂട്ടിക്കുഴച്ചത് ഞാനല്ലല്ലോ !

ea jabbar said...

ea jabbar said...

ഞാനാണു സ്കൂളിലെ ഹെഡ്മാഷെങ്കില്‍ കുട്ടികളുടെ കയ്യില്‍ അബദ്ധത്തില്‍ പോലും എത്തിപ്പെടാവുന്ന വിധം ഒരു വിഷവസ്തുവും സ്കൂളില്‍ സൂക്ഷിക്കുകയില്ല. ഒരു വ്യാജനെയും സ്കൂളിന്റെ പടിക്കകത്തു കയറ്റുകയുമില്ല. എന്റെ സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും ഞാന്‍ തോല്‍പ്പിക്കാനാണു തീരുമാനിച്ചിരിക്കുനത് എന്ന് കുട്ടികളെ ചേര്‍ക്കാന്‍ വരുന്ന രക്ഷിതാക്കളോടു പറയുകയുമില്ല.
-------
ആലിക്കോയമാഷിനു വേണ്ടി ഒരു വിശദീകരണം:
ഞാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാ മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു. എന്നാല്‍ ഭൂരിഭാഗം മനുഷ്യരെയും നരകത്തിലിടാനാണു ഞാന്‍ ഉദ്ദേശിക്കുന്നത് എന്ന് അല്ലാഹു കുര്‍ ആനില്‍ പറയുന്നു.[ ഈ സ്കൂളിലെ കുട്ടികളെ തോല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സ്കൂള്‍ ഗെയ്റ്റിനു മുമ്പില്‍ ബോര്‍ഡെഴുതി വെക്കുന്നു]

നബിമാരെ അയച്ചു നേര്‍മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നതോടൊപ്പം പിശാചുക്കളെ വിട്ട് നബിമാരെത്തന്നെ കുഴപ്പത്തിലാക്കുന്നതും അല്ലാഹു തന്നെ എന്നും പറയുന്നു.[അധ്യാപകരെ ക്ലാസിലയച്ചു ശരി പഠിപ്പിക്കുന്നു, ഒപ്പം വ്യാജന്മാരെ ക്ലാസിലേക്കു പറഞ്ഞയച്ച് കുട്ടികള്‍ക്കു തെറ്റു പഠിപ്പിക്കുന്നു]

തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന എല്ലാ സാഹചര്യങ്ങളും അല്ലാഹു തന്നെ ഏര്‍പ്പാടാക്കി പരീക്ഷിക്കുന്നു . [സാമ്പാറില്‍ വിഷം ചേര്‍ത്ത് കുട്ടികള്‍ക്കു കിട്ടാവുന്ന സ്ഥലത്തു തന്നെ വെക്കുന്നു.]
വൈരുദ്ധ്യമുണ്ടോ ഇതില്‍ ?

ea jabbar said...

= സാമൂഹ്യ ബോധമുണ്ടാക്കി, ആളുകളെ മുഴുവന്‍ നിയമനുസരിക്കുന്നവരാക്കി മാറ്റി; ശിക്ഷാ സമ്പ്രദായങ്ങളും ശിക്ഷാ നിയമങ്ങളും കോടതിയും പോലീസും ഒന്നും വേണ്ടാത്ത ഒരു സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ലോക ചരിത്രത്തില്‍ വല്ലപ്പോഴും ഇങ്ങനെ സംഭവിച്ചതിന്ന് തെളിവുണ്ടോ?
----
നമ്മുടെ വിഷയം ഇതല്ല, എങ്കിലും പറയട്ടെ:
ഒരു പരിഷ്കൃത സമൂഹം സ്വയം നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകും എന്നു തന്നെയാണു നാം പ്രതീക്ഷിക്കുന്നത്. പക്ഷെ ഇതു വരെ അങ്ങനെയൊരു സമൂഹം പൂര്‍ണമായി ഉണ്ടായിട്ടില്ല. എന്നാല്‍ പരിഷ്കൃത രാജ്യങ്ങളില്‍ നമ്മുടേതിനേക്കാളും മതരാഷ്ട്രങ്ങളിലേതിനേക്കാളും ഈ കാര്യത്തില്‍ മുന്നേറിയതായി കാണാം. യൂറോപ്പിലെ നഗര പ്രദേശങ്ങളില്‍ ആരും തന്നെ ഒരു കടലാസ് തുണ്ടം പോലും പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നില്ല. രോഡരുകില്‍ വിസര്‍ജ്ജിക്കുന്നില്ല. ശബ്ദമലിനീകരണമുണ്ടാക്കി ആളുകളെ ശല്യപ്പെടുത്തുന്നില്ല.... അങ്ങനെ പല കാര്യത്തിലും അവര്‍ ഈ ലക്ഷ്യത്തിലേക്കു മുന്നേറിയതായി കാണാം. നമ്മുടെ നാട്ടിലെ ശീലങ്ങള്‍ മാത്രം വെച്ച് എല്ലാ സമൂഹങ്ങളെയും വിലയിരുത്തിക്കൂടാ. നമ്മുടേത് ഒരു അപരിഷ്കൃത സമൂഹമാണ്.

Fazil said...

An Offside: യുക്തിവാദികള്‍ "Aid Prof. T.J. Joseph Campaigne" വേണ്ടി നല്‍കിയ വിശദീകരണത്തില്‍ നിന്ന്,

Aid Prof. T.J. Joseph Campaigne:
Hands chopped and life destroyed by the fundamentalist groups belong to two global religions.


ഇസ്ലാമിക തീവ്രവാദികള്‍ കാണിച്ച പോക്രിത്തരത്തിന് ക്രിസ്ത്യാനികളെ തുല്യം ചാര്‍ത്തിയത് ഒട്ടും ശരിയായില്ല. ഈ വിഷയത്തില്‍ ക്രിസ്ത്യാനികളുടെ ഭാഗത്ത്‌ നിന്നുണ്ടായ പ്രതികരണം സമൂഹത്തിനു തന്നെ മാതൃകാപരമായ രീതിയിലായിരുന്നില്ലേ?

KK Alikoya said...

അരുണ്‍/arun said...
"ആലിക്കോയമാഷിന്റെ ചോദ്യം കുസൃതി തന്നെ.
ആള്‍ക്കൊന്നിന് വാടക ഇനത്തില്‍ 23.333333 രൂപയും കടല ഇനത്തില്‍ .666666 രൂപയും ചെലവായി. ബാക്കി ഒരു രൂപ കയ്യിലുമുണ്ട്."

= താങ്കള്‍ പറഞ്ഞത് പോലെ, ചോദ്യം തെറ്റാണ്‌ എന്നതാണ്‌ ശരിയുത്തരം.

72+2=74 കഴിച്ച് 'ബാക്കി ഒരു രൂപ എവിടെ?' എന്ന ശൈലിയിലാണ്‌ ചില യുക്തിവാദികള്‍ ചോദ്യം ചോദിക്കുന്നത്. എന്നിട്ട് 'എന്റെ ചോദ്യത്തിന്ന് ഉത്തരം കിട്ടിയില്ല' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. ഈ ശൈലി മാറ്റിയിട്ട്; നേര്‍ക്കു നേരെ ചോദ്യം ചോദിക്കുക. അപ്പോള്‍ കൃത്യമായ ഉത്തരം ലഭിക്കും.

ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞപ്പോള്‍ ഞാന്‍ ചില ഖുര്‍ആന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചിരുന്നു. അതിന്നുള്ള പ്രതികരണത്തില്‍ ചോദ്യ കര്‍ത്താവ് പറഞ്ഞത് ആദ്യം ഉദ്ധരിച്ച ഒരു ഖുര്‍ആന്‍ വാക്യമുണ്ട് അതേ ഉദ്ധരിക്കാവൂ എന്നായിരുന്നു. ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പല ഖുര്‍ആന്‍ സൂക്തങ്ങളും ഉദ്ധരിക്കേണ്ടി വരും. 'അതേ ഉദ്ധരിക്കാവൂ, ഇത് ഉദ്ധരിക്കരുത്' എന്നൊക്കെ പറഞ്ഞാല്‍ ചര്‍ച്ച നടക്കുമോ?

അരുണ്‍/arun said...
"എന്നാല്‍ ഈ കണക്ക് തന്നെ ആലിക്കോയമാഷ് നേരത്തെ പറഞ്ഞ പോലെ പറഞ്ഞാല്‍ ആള്‍ക്കാരെ പറ്റിക്കാനും ഗണിതപ്രശ്നത്തിന് ദൈവീകത വരുത്താനും ഉപയോഗിക്കാം.അതിന് ചില്ലറ തട്ടിപ്പുകള്‍ ആവശ്യമുണ്ടെന്ന് മാത്രം."

= ഇതാണ്‌ യുക്തിവാദികളുടെ കുഴപ്പം. ഒരു കുസൃതിക്കണക്ക് ചോദിച്ചാല്‍ അതിനെ കുറിച്ച് സംസാരിക്കുന്നിടത്തും ആവശ്യമില്ലാതെ ദൈവത്തെയും മതത്തെയും വിശ്വാസികളെയും പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുക. ഓരോരുത്തര്‍ക്ക് കഴിയുന്നതല്ലേ ചെയ്യാന്‍ പറ്റൂ; അല്ലേ?

ഖുര്‍ആനില്‍ വൈരുധ്യം തേടിയുള്ള ഈ അലച്ചില്‍ അവസാനിപ്പിച്ച് അതൊന്ന് പഠിക്കാന്‍ ശ്രമിക്കുക. സത്യ സന്ധമായി സമീപിച്ചാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും വഴി കാണിക്കും.

ea jabbar said...

ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ ഇതൊക്ക അനിവാര്യമാണ്‌.
-----
ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരെ കിതാബുകളും കൊണ്ട് അയച്ച ശേഷം എല്ലാ കാര്യവും പൂര്‍ത്തിയാക്കിക്കൊണ്ട് അയച്ച ഒടുക്കത്തെ കിതാബാണ് . ലോകാവസാനം വരേക്കുള്ളതാണ്. പ്രപഞ്ചം ഉണ്ടാക്കും മുമ്പേ തയ്യാറാക്കി വെച്ചതാണ് എന്നൊക്കെയാണല്ലോ അവകാശവാദം. അപ്പോള്‍ ആ നസ്ഖ് ചെയ്യലും മെച്ചപ്പെടുത്തലുമൊക്കെ കഴിഞ്ഞ് വൈരുദ്ധ്യങ്ങളില്ലാത്ത ഒരു കിതാബ് അവസാനത്തേതായി ഇറക്കുകയായിരുന്നില്ലേ വേണ്ടത്? സര്‍വ്വജ്ഞാനിയായ ഒരു ദൈവത്തിന് ,വിധവ ഇദ്ദയാചരിക്കേണ്ടത് ഒരു കൊല്ലമാണെന്നു പറഞ്ഞ് അല്‍പ്പം കഴിഞ്ഞ് അതു നാലു മാസം മതി എന്നു തിരുത്തിപ്പറയേണ്ടി വരുമോ?
ഇങ്ങനെയുള്ള വെട്ടും തിരുത്തുമൊക്കെ കഴിഞ്ഞു പോരായിരുന്നോ ഒടുക്കത്തെ കിതാബ്?

ea jabbar said...

അല്ലാഹു പ്രപഞ്ചമുണ്ടാക്കും മുമ്പേ തയ്യാറാക്കിയ കിതാബില്‍ വെട്ടും തിരുത്തും വന്നതെങ്ങനെയെന്നതിന് ഒരു ഉദാഹരണം നോക്കുക:-
“ പ്രാരംഭ ഘട്ടത്തില്‍ റമളാനില്‍ രാത്രി ഇശാ നിസ്കാരം കഴിഞ്ഞാല്‍ പിന്നെ ഇണ ചേരാ‍ന്‍ പാടില്ല എന്നായിരുന്നു നിയമം. ഖുര്‍ ആന്‍ പറഞ്ഞു: “വിശ്വാസികളേ നിങ്ങള്‍ക്കു നാം നോമ്പു ഫര്‍ളാക്കി-പൂര്‍വ്വ വേദക്കാര്‍ക്കു ഫര്‍ളാക്കിയപോലെ.”
പൂര്‍വ്വ വേദക്കാര്‍ക്കു വ്രതനാളുകളില്‍ രാത്രിയും ഇണ ചേര്‍ന്നു കൂടാ. അങ്ങനെയായിരുന്നു ആദ്യം നമ്മള്‍ക്കും നിയമം. പക്ഷെ സഹാബികളില്‍ പലരും ഇതു പാലിക്കുന്നതില്‍ പരാജിതരായി. റമളാനില്‍ പലരും ഇണ ചേര്‍ന്നു. ഉമര്‍ ഫാറൂഖിനു പോലും അബദ്ധം പറ്റി. അദ്ദേഹം നബിയോടു പിറ്റേന്നു സങ്കടം പറഞ്ഞു. “ഈ നിയമം പാലിക്കാന്‍ കഴിയുന്നില്ല മനുഷ്യനല്ലേ എന്തു ചെയ്യും?” ഉടനെ ഈ ആയത്ത് അവതരിച്ചു:-
“നോമ്പിന്റെ നാളുകളില്‍ സ്ത്രീകളുമായി ഇണ ചേരല്‍ നിങ്ങള്‍ക്കു ഹലാലാക്കിയിരിക്കുന്നു. അവര്‍ നിങ്ങളുടെയും നിങ്ങള്‍ അവരുടെയും വസ്ത്രമാണ്. നിങ്ങള്‍ തന്നത്താന്‍ വഞ്ചിച്ചിരുന്നത് അല്ലാഹു അറിഞ്ഞു. നിങ്ങള്‍ക്കു മാപ്പു തന്നിരിക്കുന്നു..”
ഇവിടെയാണ് ഇടമറുക് എന്ന കുരുത്തം കെട്ടവന്‍ ചോദിച്ചത് -ഉമര്‍ ഖത്താബ് തുറന്നു പറഞ്ഞതു കൊണ്ടല്ലേ ഇതല്ലാഹു അറിഞ്ഞത്? എന്ന്.....”[ഖുര്‍ ആനിലെ അറിയപ്പെടാത്ത ഏടുകള്‍ . കെ വി എം പന്താവൂര്‍]

..naj said...

അപ്പൂട്ടന്‍: ""ഇനി, അതല്ല, ശിക്ഷ മാത്രമാണ്‌ ചിന്തയെങ്കിൽ പോലീസ്‌ ഇല്ലാത്ത സമയത്ത്‌ റെഡ്‌ സിഗ്നൽ കണ്ടാൽ നിർത്താതെ ഓടിച്ചുപോകുകയും ചെyyum"">

""സാമൂഹികാവസ്ഥയ്ക്കനുസരിച്ചുള്ള ചട്ടങ്ങളാണ്‌. അത്‌ ഒരു evolving കാര്യമാണുതാനും. അല്ലാതെ hard-and-fast-rules അല്ല"""

"ഒരു ജങ്ങ്ഷനിൽ റോഡിൽ ലേൻ തിരിച്ചിട്ടുണ്ട്‌, റോഡ്‌ മൂന്നാക്കി ഇടത്തോട്ട്‌, നേരെ, വലത്തോട്ട്‌ എന്നിങ്ങിനെ മാർക്ക്‌ ചെയ്തിട്ടുമുണ്ട്‌. കുറച്ച്‌ കഴിഞ്ഞപ്പോൾ ജങ്ങ്ഷനിലെ തിരക്ക്‌ മൂലം വലത്തോട്ട്‌ ടേണിങ്ങ്‌ നിരോധിച്ചു (കാലാനുസൃതമായ നീക്കം). പക്ഷെ റോഡിലെ മാർക്കറുകൾ ഇപ്പോഴും കാണാം. അത്‌ വൈരുദ്ധ്യമല്ലെന്ന് ആർക്ക്‌ പറയാനാവും? ജനം പുതുക്കിയ നിയമം അനുസരിക്കുന്നുണ്ടാവാം, പക്ഷെ റോഡിലെ മാർക്കറുകൾ വേറൊരു നിർദ്ദേശമല്ലേ തരുന്നത്‌?"""
????????????______________________

അപ്പൂട്ടന്‍, നിങ്ങള്‍ ഇത്തരം തര്‍ക്കത്തിന് ഉപയോഗിക്കുന്ന ഇത്തരം കാരണം മരിചിലുകല്‍ക്കാണോ യുക്തി വാദം എന്ന് പറയുന്നത് !

ഞാന്‍ മാഷോട് പറഞ്ഞിരുന്നു, യുക്തിവാദം എന്ന് നിങ്ങള്‍ പറയുന്ന യുക്തി, യുക്തിയല്ല. അതിനു എന്തോ കാര്യമായ തകരാറുണ്ട്.
എന്റെ കമന്റു വളരെ വ്യക്തമാണ്, ഞാന്‍ പോലീസിനെയോ, അവരില്‍ നിന്നുമുള്ള കട്ടുവെട്ടിച്ചു ചെയ്യുന്ന കാര്യങ്ങളെ കുറിച്ചുമല്ല സംസാരിക്കുന്നത്.
ഞാന്‍ പറഞ്ഞ കമന്റിനെ ഏതു അളവ് കോള് വെച്ച് നിഷേടിക്കാന്‍ ശ്രമിച്ചാലും, സത്യം നിഷേടിക്കാന്‍ കഴിയില്ല.

ഇനി ജബ്ബാര്‍ മാഷ് പറഞ്ഞ പോലെ, ഈ നന്മയും, തിന്മയും ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കാംആയിരുന്നില്ലേ. എന്തിനാ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുന്നത്.
മൃഗങ്ങള്‍ അത്തരത്തിലുള്ള സൃഷ്ടികള്‍ക്ക് ഉത്തരമായി മുമ്പിലുണ്ട്. ഇനി വിവേകവും, തിരിച്ചറിവും തന്നീട്ടു ഞങ്ങള്‍ തോന്നിയപോലെ ചെയ്യും എന്ന് പറയുന്നത്, മനുഷ്യനായി ജനിച്ചീട്ടു, മറ്റു സൃഷ്ടികളിലെക്കുള്ള ചുവടു മാട്ടമായിട്ടു മാത്രമേ ഇതിനെ കാണാനാവു. സ്വയം തീരുമാനിക്കുക. ജന്തു ലോകത്ത് അനേകായിരം സൃഷ്ടിയുണ്ടായിരിക്കെ മനുഷ്യരില്‍ മനുഷ്യന്‍ മാത്രമായി നില നില്‍ക്കുന്നതിനു പിന്നില്‍ യുക്തിയുണ്ട്. ആ തിരിച്ചറിവില്‍ നിന്നാണ് ഞാന്‍ സംവദിക്കുന്നത്.

Appoottan, you are wise enough to understand my statement below. read it again and apply to all angle in our topic.

""Dear Br. ജബ്ബാര്‍ മാഷ്, സന്തോഷ്‌, അപ്പൂട്ടന്‍, യരലവ,etc.

ഒരു വ്യക്തിയിലെ ഇച്ചാ ശക്തി, വിവേകം എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് അല്ലാഹു സംവിധാനിച്ച രീതി പറയാം:
ജബ്ബാര്‍ മാഷ് റോഡില്‍ ഡ്രൈവ് ചെയ്തു പോകുന്നു.. സിഗ്നലിനെ കുറിച്ച് ആദ്യമേ നിര്‍ദേശം നല്‍കുകയും, അറിയിക്കുകയും ചെയ്തീട്ടുണ്ട്. റെഡ് ലൈറ്റ് കത്തിയാല്‍ സ്റ്റോപ്പ്‌ ചെയ്യണമെന്നു ജബ്ബാര്‍ മാഷ്ക്ക് അറിയാം. പക്ഷെ ജബ്ബാര്‍ മാഷ്ക്ക് നിര്‍ദേശംലംഘിക്കാം , ലങ്ഘിക്കാതിരിക്കാം. ലംഘിച്ചാല്‍ ശിക്ഷ ഉറപ്പു. സിഗ്നലിന്റെ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് സ്വയ രക്ഷക്കും, മറ്റുള്ളവരുടെ രക്ഷക്കുമാണ്. ഇവിടെ ചോയ്സ് ആണ്. ശിക്ഷ കൊടുക്കുന്നതിനു മുമ്പ് അവര്‍ ചോദിക്കും, നിങ്ങള്ക്ക് ഈ നിര്‍ദേശങ്ങള്‍ നല്കിയീട്ടില്ലായിരുന്നോ. അപ്പോള്‍ മാഷ്‌ പറയുന്നത് ഇങ്ങിനെയാകും. ഞാന്‍ ലംഘിക്കും, ഇവര്‍ ആരാ, നിര്‍ദേശിക്കാന്‍, ഇവരുടെ ഒരു നിയമം. മാഷ്ടെ ഭാഷയില്‍ പറഞ്ഞാല്‍, ഈ നിയമ ഉണ്ടാക്കിയ ആള ഊളന്‍പാരക്ക് അയക്കണം. അപ്പോള്‍ എന്താണ് പ്രതികരണം എന്ന് മാഷ്‌ ഊഹിക്കുക, ആരെ ഊളന്‍ പാറക്കു പറഞ്ഞയക്കുമെന്നും തീരുമാനിക്കുക.
മനസ്സിലാകാന്‍ ഈ ഉദാഹരണം മതിയാകുമെന്ന് കരുതുന്നു. ഇവിടെ ഇച്ച, ചോയ്സ്, വിവേകം എല്ലാം പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് വ്യക്തം.
മനുഷ്യന് നല്‍കപ്പെട്ട ഈ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നീതി അല്ലാഹു നടപ്പിലാക്കുന്നത്. ഇപ്രകാരമുള്ള സാഹചര്യം ഉണ്ടാകുക സൃഷ്ടി ഘടനയുടെ യും, അവര്‍ ജീവിക്കുന്ന സാമൂഹിക അവസ്തയുടെയും ഭാഗമാണ്. അതാണ്‌ മനുഷ്യനെ വേര്‍തിരിക്കുന്നത്. ഇവിടെ മൃഗങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാതെ സൃഷ്ടിച്ചത് അല്ലാഹുവിനു അത് കഴിയും എന്ന് പ്രകടമായി മനുഷ്യന്റെ മുമ്പില്‍ കാണിച്ചു കൊണ്ടാണ്.
_______________________________

ea jabbar said...

വെട്ടിത്തിരുത്തിന്റെ കൂടുതല്‍ ഉദാഹരണങ്ങള്‍ ഇവിടെ

ചിന്തകന്‍ said...

ഞാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാ മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു. എന്നാല്‍ ഭൂരിഭാഗം മനുഷ്യരെയും നരകത്തിലിടാനാണു ഞാന്‍ ഉദ്ദേശിക്കുന്നത് എന്ന് അല്ലാഹു കുര്‍ ആനില്‍ പറയുന്നു.[ ഈ സ്കൂളിലെ കുട്ടികളെ തോല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സ്കൂള്‍ ഗെയ്റ്റിനു മുമ്പില്‍ ബോര്‍ഡെഴുതി വെക്കുന്നു]


എല്ലാത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിനാണ് പരമാധികാ‍രം. എന്ത് കൊണ്ട് ദൈവം അങ്ങിനെ ചെയ്യ്തില്ല ഇങ്ങിനെ ചെയ്തില്ല എന്ന് ചോദിക്കുന്നവര്‍ തങ്ങളുടെ ചോദ്യത്തിലെ വിണ്ഡിത്തം മനസ്സിലാക്കുമെന്ന പ്രതീക്ഷയുമില്ല. ഇനി അത് മനസ്സിലാക്കിയാല്‍, അവര്‍ക്ക് തന്നെ നല്ലത്.

#1“ദൈവം ഉദ്ദേശിച്ചിരിന്നെങ്കീല്‍ എല്ലാവരെയും നേര്‍മാര്‍ഗ്ഗാ‍ത്തിലാക്കാന്‍ കഴിയുമായിരുന്നു.“

ഇതിന് യുക്തിവാദിയുടെ ചോദ്യം:

എന്ത് കൊണ്ട് ദൈവം എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കിയില്ല?

ഉത്തരം മുകളില്‍ തന്നെയുണ്ട്.അങ്ങനെ ദൈവം ഉദ്ദേശിച്ചിട്ടില്ല.

പിന്നെ എന്തിനാണ് നേര്‍മാര്‍ഗ്ഗത്തിലാവത്തവരെ ശിക്ഷിക്കുന്നത്?

എന്താണ് നേര്‍ന്മാര്‍ഗ്ഗം എന്ന് ദൈവം പറഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമില്ലാത്തവര്‍ക്ക് സ്വീകരിക്കാതിരിക്കാ‍ം
അതിനുള്ള സ്വതന്ത്ര്യം ദൈവം നല്‍കിയിട്ടുണ്ട്.


എന്തിനാണ് അങ്ങിനെയൊരു സ്വാതന്ത്ര്യം നല്‍കിയത്?

ഉ: ഇതിന്റെ ഉത്തരവും #1 ല്‍ ഉണ്ട്. ഇങ്ങിനെയൊരു സ്വതന്ത്രം നല്‍കാനാണ് ദൈവം ഉദ്ദേശിച്ചത്.

വിവരവും ബുദ്ധിയും വിവേകവും നല്‍കപെട്ട ഒരുവനെ സംബന്ധിച്ചിടേത്തോളമേ തെരെഞ്ഞെടുപ്പ് പ്രാശ്നമാവുന്നുള്ളൂ. ബ്രാന്തന്മരുടെയൂം മാനസ്സികരോഗികളുടെയുമ്ം കാര്യത്തില്‍ ബാധകമല്ല.

ea jabbar said...

എന്ത് കൊണ്ട് ദൈവം എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കിയില്ല?

ഉത്തരം മുകളില്‍ തന്നെയുണ്ട്.അങ്ങനെ ദൈവം ഉദ്ദേശിച്ചിട്ടില്ല.
-----
സ്വന്തം സൃഷ്ടികളെ നേര്‍മാര്‍ഗത്തിലാക്കാന്‍ ഉദ്ദേശിക്കാതിരുന്നതെന്തുകൊണ്ട് ? എന്നാണു ചോദ്യം. സര്‍വ്വശക്തനായിട്ടും അങ്ങനെ ഉദ്ദേശിക്കാതിരുന്ന ദൈവം നീതിമാനാണെന്നു പറയുന്നതു വൈരുദ്ധ്യമല്ലേ?

ea jabbar said...

സ്വയം കുറ്റാവാളിയായി പ്രഖ്യാപിക്കുന്ന മട്ടില്‍ സൃഷ്ടികള്‍ക്കു മുമ്പില്‍ ഞാനാണു നിങ്ങളെ വഴി പിഴപ്പിക്കുന്നത് എന്നു പറയാതിരിക്കാനുള്ള ഔചിത്യം പോലും ഈ ദൈവത്തിനുണ്ടായില്ല !!

ചിന്തകന്‍ said...

സ്വന്തം സൃഷ്ടികളെ നേര്‍മാര്‍ഗത്തിലാക്കാന്‍ ഉദ്ദേശിക്കാതിരുന്നതെന്തുകൊണ്ട് ? എന്നാണു ചോദ്യം.
=
എനിക്കറിയില്ല. ദൈവത്തിന് മാത്രമേ അറിയൂ.

ദൈവത്തിന്റെ പരമാധികാരത്തെ ഞാന്‍ അംഗീകരിക്കുന്നു. ദൈവത്തിന്റെത് മാത്രമേ അംഗീകരിക്കുന്നുള്ളൂ. സ്രഷ്ടാവായ ദൈവം എന്നോട് എന്ത് ആവശ്യപെടുന്നുവോ അത് ഞാ‍ന്‍ അനുസരിക്കുന്നു. അത് എന്റെ ബാധ്യതായി ഞാന്‍ മനസ്സിലാക്കുന്നു.

ഒരു സ്രഷ്ടാവുണ്ടെന്ന് വിശ്വസിക്കാത്ത താങ്കളെ സംബന്ധിച്ചേടൊത്തോളം ഇത്തരം ചോദ്യങ്ങളൊന്നും പ്രസക്തമല്ല.



സര്‍വ്വശക്തനായിട്ടും അങ്ങനെ ഉദ്ദേശിക്കാതിരുന്ന ദൈവം നീതിമാനാണെന്നു പറയുന്നതു വൈരുദ്ധ്യമല്ലേ?
=
എന്താണ് നീതി? എന്നിട്ട് പറയാം ഇതിനുള്ള ഉത്തരം.

ചിന്തകന്‍ said...

സ്വയം കുറ്റാവാളിയായി പ്രഖ്യാപിക്കുന്ന മട്ടില്‍ സൃഷ്ടികള്‍ക്കു മുമ്പില്‍ ഞാനാണു നിങ്ങളെ വഴി പിഴപ്പിക്കുന്നത് എന്നു പറയാതിരിക്കാനുള്ള ഔചിത്യം പോലും ഈ ദൈവത്തിനുണ്ടായില്ല !!

സ്വയം ഒരു ജോക്കറാവാതിരിക്കാനുള്ള ഔചിത്യം താങ്കള്‍ കാണിക്കണം.

ea jabbar said...

സ്രഷ്ടാവായ ദൈവം എന്നോട് എന്ത് ആവശ്യപെടുന്നുവോ അത് ഞാ‍ന്‍ അനുസരിക്കുന്നു. അത് എന്റെ ബാധ്യതായി ഞാന്‍ മനസ്സിലാക്കുന്നു.....
------
എന്നോട് മൂപ്പരൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റടുത്തു വന്നിട്ടുമില്ല. ആരോ പണ്ട് ഏതോ പാറയിടുക്കില്‍ അന്തിപ്പാതിരാനേരത്തൊറ്റക്കിരിക്കുമ്പോള്‍ ആരും കാണാത്ത ഏതോ ജന്തു വന്ന് ആരും കേള്‍ക്കാതെ എന്തോ പറഞ്ഞൂന്ന് മറ്റാരോ പറഞ്ഞു കേട്ടതിനെപ്പറ്റി ആളുകള്‍ കിംവദന്തി പറഞ്ഞു കേട്ട അറിവേ ഇക്കാര്യത്തില്‍ എന്റെ അടുത്തുള്ളു. സ്രഷ്ടാവിനു തന്റെ സൃഷ്ടികള്‍ കാര്യം മനസ്സിലാക്കണമെന്നുദ്ദേശ്യമുണ്ടെങ്കില്‍ ഇങ്ങനെ നൂറു തോട്ടി ഏച്ചുകെട്ടി ഒളിച്ചു കളി നടത്തി ഒരു മാതിരി പറ്റിക്കല്‍ ഏര്‍പ്പാടിന്റെയൊന്നും ആവശ്യമില്ലല്ലോ! ആരും വിശ്വസിച്ചു പോകരുത് എന്ന വാശിയോടെയുള്ള ക്രൂര നാടകം !!!

മുഹമ്മദ് ഖാന്‍(യുക്തി) said...

അലിക്കോയാ സാഹിബ് പറയുന്നു....ഒളിച്ചോടേണ്ട ഗതികേടൊക്കെ ദൈവം യുക്തിവാദികള്‍ക്കാണ്‌ വിധിച്ചിട്ടുള്ളത്./

അലിക്കോയാ സാഹിബേ,ഇങ്ങനെ ഒരു വിധിയെ മറികടക്കാനുള്ള ഏക മാര്‍ഗ്ഗം ഖുറാനെ പഠിക്കുക എന്നുള്ളതാണ്. അതിനെ ആരെങ്കിലും പഠിച്ചാല്‍ അതിലെ വൈരുദ്ധ്യവും അശാസ്ത്രിയതയും(ഫസീലിയന്‍ ബ്ലോഗിലെ വിശദീകരണം- ക്യന്‍സര്‍ രോഗിക്കു ഹാര്‍ട്ടറ്റാക് വന്ന അവസ്ഥ)മറ്റും അയാളെ മുഹമ്മദിനെയും അള്ളാഹുവിനെയും അവിശ്വസിക്കുന്ന കടവിലേക്കു തന്നേ നയിക്കും.മറിച്ചുള്ള താങ്കളുടെ ഈ അഭ്യാസ പ്രകടനം അയാളില്‍ താങ്കളോടുള്ള സഹതാപമേ ഉണ്ടാക്കൂ.ലത്തീഫ് താങ്കളോടു പലതും പറയുമെങ്കിലും താങ്കള്‍ക്കു താങ്കളുടെ വിശ്വാത്തോടുള്ള അചഞ്ചലമായ കൂറും മറ്റും എന്നെ അസൂയാലുവാക്കുന്നു.best wishes.

ചിന്തകന്‍ said...

എന്നോട് മൂപ്പരൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റടുത്തു വന്നിട്ടുമില്ല.

=
താങ്കള്‍ അങ്ങിനെ വരുമ്പോള്‍ മാത്രം വിശ്വച്ചാല്‍ മതി!

മുമ്പില്‍ കണ്ട് മനസ്സിലാക്കാന്‍ യുക്തിയുടെ ആവശ്യവുമില്ല.


ഞാ‍ന്‍ യുക്തിപയോഗിക്കുന്നു. അത് കൊണ്ട് എന്റ മുന്നിലുള്ള തെളിവുകള്‍/ദൃഷ്ടാന്തങ്ങള്‍ ഉപയോഗപെടുത്തി ഒരു സ്രഷ്ടാ‍വുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

മുഹമ്മദ് ഖാന്‍(യുക്തി) said...

അലിക്കോയ സാഹിബ് പറയുന്നു...ആരാണ്‌ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നതെന്ന് ഈ ബ്ലോഗ് കാണുന്നവര്‍ മനസ്സിലാക്കുന്നുണ്ടാകും. ഞാന്‍ ഒളിച്ചോടിയിട്ടില്ല; ഫാസില്‍ ഒളിച്ചോടിയതായി ഞാന്‍ കണ്ടിട്ടില്ല. ഇനി രണ്ടാളും ഒളിച്ചോടിയിട്ടുണ്ടെന്ന് യുക്തിയുടെ യുക്തി പറയുന്നുവെങ്കില്‍ അക്കാര്യം ഞങ്ങളുടെ യുക്തിക്ക് കൂടി ബോധ്യം വരും വിധം യുക്തി ഒന്ന് തെളിയിച്ചാല്‍ നന്നായിരിക്കും

ക്വാണ്ടം പ്രൊബബിലിറ്റിയും ഡിറ്റര്‍മിനിസവും ഫീവില്ലും ഉയര്‍ത്തിയ ഫസില്‍ പിന്നെ “ചിന്ത”
ഉയര്‍തിക്കൊണ്ടു വന്നതിനാലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.താങ്കളുടെയും ഫസിലിന്റെയും ഉദ്യമങ്ങളെ വിലകുറച്ചു കാണുന്നില്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

ചിന്തകന്‍ പറഞ്ഞു....എന്നോട് മൂപ്പരൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റടുത്തു വന്നിട്ടുമില്ല./

ചിന്തകാ ഒറ്റമൂലി മൂപ്പരെയാണു ഉദ്ദേശിക്കുന്നതെങ്കില്‍ അയാള്‍ ഒരു ലക്ഷത്തില്‍പ്പരം പ്രാവശ്യം ദൂതനെ അയച്ചിട്ടുണ്ട്.,ദയനീയമായ പരാജയം ഏറ്റുവാങ്ങിയിട്ടുമുണ്ട്,.

CKLatheef said...

അത്തകാസുര് (102)

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.


(1-8) മറ്റുള്ളവരെ കവച്ചുവെച്ച് അധികമധികം ഭൌതിക നേട്ടങ്ങളാര്‍ജിക്കാനുള്ള ആര്‍ത്തി നിങ്ങളെ ബോധശൂന്യരാക്കിയിരിക്കുന്നു -(അതേ വിചാരത്തോടെ) നിങ്ങള്‍ കല്ലറകളിലെത്തിച്ചേരുവോളം. ഒരിക്കലുമല്ല. അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഇനിയും(കേട്ടുകൊള്ളുക) ഒരിക്കലുമല്ല. അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഒരിക്കലുമല്ല. (ഈ നിലപാടിന്റെ അനന്തരഫലത്തെക്കുറിച്ച്) നിങ്ങള്‍ക്ക് സുദൃഢമായ ജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ (ഈ നടപടി അനുവര്‍ത്തിക്കുമായിരുന്നില്ല). നിങ്ങള്‍ നരകത്തെ കാണുകതന്നെ ചെയ്യും. ഇനിയും (കേട്ടുകൊള്ളുക) നിങ്ങള്‍ തികഞ്ഞ ബോധ്യത്തോടെ അതിനെ കാണുകതന്നെ ചെയ്യും. പിന്നെ ഇന്നത്തെ സൌഭാഗ്യത്തെക്കുറിച്ച് അന്നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.

Kamar said...

ജബ്ബാര്‍ മാഷുടെ പഴയ കുപ്പിയിലെ പുതിയ വീഞ്ഞ്...

"
ഞാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാ മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുമായിരുന്നു.
എന്നാല്‍ ഭൂരിഭാഗം മനുഷ്യരെയും നരകത്തിലിടാനാണു ഞാന്‍ ഉദ്ദേശിക്കുന്നത് എന്ന് അല്ലാഹു കുര്‍ ആനില്‍ പറയുന്നു.
[ ഈ സ്കൂളിലെ കുട്ടികളെ തോല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സ്കൂള്‍ ഗെയ്റ്റിനു മുമ്പില്‍ ബോര്‍ഡെഴുതി വെക്കുന്നു]
....
സ്വന്തം സൃഷ്ടികളെ നേര്‍മാര്‍ഗത്തിലാക്കാന്‍ ഉദ്ദേശിക്കാതിരുന്നതെന്തുകൊണ്ട് ? "

വായനക്കാരെ കബളിപ്പിക്കുക എന്നതല്ലാതെ ഈ പുതിയ വീഞ്ഞിന് ഒരു ഗുണവുമില്ല...

പഴയ വീഞ്ഞിന് ആലിക്കോയ സാര്‍ നല്‍കിയ മറുപടി ഇവിടെ.
കമന്റുകളെ പോലെ തന്നെ ചോദ്യങ്ങളും ആവര്‍ത്തിക്കാതിരിക്കാം. ഇതൊരു പര്യായ മത്സരമാണോ ?

എന്തായാലും ഞാനുള്‍പെടെ ധാരാളം ആളുകള്‍ക്ക് അവരുടെ ഈമാന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതൊരു നിമിത്തമായി.
ഇത് ആരുടേയും വിജയമോ, പരാജയമോ അല്ല.
ഇതില്‍ സംവദിചവരും വായനക്കാരും പൂര്‍ണമായി വായിച് വിലയിരുത്തട്ടെ.

CKLatheef said...

കാര്യമിതാകുന്നു: അവരുടെ അറിവിന്റെ പരിധിക്കപ്പുറമുളളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു. ഇതുപോലെ ഇവര്‍ക്കു മുമ്പുളള ജനവും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുക. ഇവരില്‍ ചിലയാളുകള്‍ വിശ്വസിക്കുന്നു. ചിലര്‍ വിശ്വസിക്കുന്നില്ല. നിന്റെ നാഥന്‍ ആ നാശകാരികളെ നന്നായറിയുന്നു. അവര്‍ നിന്നെ തള്ളിക്കളയുന്നുവെങ്കില്‍, പറഞ്ഞേക്കുക: `എനിക്ക് എന്റെ കര്‍മം. നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കശേഷമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എനിക്കുമില്ല.` (Quran 10:39-41)

മുഹമ്മദ് ഖാന്‍(യുക്തി) said...

ചിന്തകാ, ദ്രഷ്ടാന്തം ജീവിച്ചു മരിച്ചവര്‍ക്കും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍പേര്‍ക്കും ബോധ്യപ്പെടുന്ന രീതിയിലാവുന്നതല്ലെ ഭംഗി.

CKLatheef said...

പ്രവാചകന്‍ ഇവിടെ ഞങ്ങള്‍ വിശ്വാസികള്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധികളോട് നേര്‍ക്ക് നേരെ പറയുകയായിരുന്നു. (ഇതുപോലെ 464 കമന്റിന് ശേഷം) പ്രവാചകനോട് അല്ലാഹു നിഷേധികളെപ്പറ്റി ഇങ്ങനെ പറഞ്ഞു.
----------

(10:42-46) അവരില്‍ നിന്റെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്ന ധാരാളമാളുകളുണ്ട്. പക്ഷേ, നീ ബധിരന്മാരെ കേള്‍പ്പിക്കുമോ; അവര്‍ യാതൊന്നും ഗ്രഹിക്കാത്തവരാണെങ്കിലും? അവരില്‍ വളരെപ്പേര്‍ നിന്നെ നോക്കുന്നുമുണ്ട്. പക്ഷേ, നീ അന്ധന്മാര്‍ക്കു വഴി കാണിക്കുമോ; അവര്‍ യാതൊന്നും കാണുന്നില്ലെങ്കിലും? അല്ലാഹു ജനങ്ങളെ ഒട്ടും അക്രമിക്കുന്നില്ല എന്നതത്രെ സത്യം. ജനം തങ്ങളോടു തന്നെ അക്രമം ചെയ്യുകയാകുന്നു. (ഇന്നിവര്‍ ലൌകികജീവിതത്തിന്റെ ലഹരിയിലാണ്.) അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുന്ന നാളില്‍ (ഇതേ ലൌകികജീവിതത്തെക്കുറിച്ച്) പരസ്പരം തിരിച്ചറിയാന്‍ നിശ്ചയിക്കപ്പെട്ട ഒരു നാഴിക നേരമല്ലാതെ തങ്ങളവിടെ താമസിച്ചിട്ടില്ലാത്തതുപോലെ (അവര്‍ക്ക് തോന്നും). ഒരിക്കലും സന്മാര്‍ഗം പ്രാപിച്ചിട്ടില്ലാത്തവരും അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനെ തളളിപ്പറഞ്ഞവരും വാസ്തവത്തില്‍ നഷ്ടത്തില്‍ തന്നെയാണകപ്പെട്ടതെന്ന് (അന്നേരം അവര്‍ക്കു ബോധ്യമാകുന്നു). നാം അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ചിലത് നിന്റെ ജീവിതത്തില്‍ തന്നെ കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ നിന്നെ അതിനുമുമ്പായി ഉയര്‍ത്തിയെന്നും വന്നേക്കാം. ഏതു നിലക്കും അവര്‍ക്ക് നമ്മുടെ സമക്ഷത്തിലേക്കു വരേണ്ടതുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.

അപ്പൂട്ടൻ said...

അപ്പൂട്ടൻ, നിങ്ങൾ ഇത്തരം തർക്കത്തിന്‌ ഉപയോഗിക്കുന്ന ഇത്തരം കാരണം മരിചിലുകൽക്കാണോ യുക്തി വാദം എന്ന്‌ പറയുന്നത്‌ !

എന്റെ നാജേ... ഇത്‌ രണ്ട്‌ വ്യത്യസ്ത്‌ കമന്റുകളിലുള്ള കാര്യങ്ങളല്ലേ, അവയുടേതായ ചോദ്യങ്ങൾക്കുള്ള മറുപടി. താങ്കൾ ക്വോട്ട്‌ ചെയ്തതിൽ ആദ്യത്തേതിൽ മാത്രമേയുള്ളു താങ്കൾക്കുള്ള മറുപടി.

എന്റെ കമന്റിൽ ഞാൻ പറയാനുദ്ദേശിച്ചത്‌ ഇത്രയുമാണ്‌.

സാമൂഹികബോധം (താങ്കൾ പറഞ്ഞ വിവേകം) ഉള്ള ഒരു വ്യക്തി ശിക്ഷയെ പേടിച്ചല്ല നിയമം അനുസരിക്കുന്നത്‌. അനുബന്ധമായി ചോദിച്ച ചോദ്യങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലൊ. ശിക്ഷയെ ഭയന്നാണ്‌ നിയമം അനുസരിക്കുന്നതെങ്കിൽ പഴുതന്വേഷിക്കുന്നത്‌ സ്വാഭാവികം മാത്രം.

താങ്കൾ പറഞ്ഞ ഉദാഹരണത്തിൽ പ്രശ്നമൊന്നുമില്ല, പക്ഷെ അതിൽ കൂടുതൽ ശ്രദ്ധ ശിക്ഷയിലാണെന്നുമാത്രം. ശിക്ഷയെക്കുറിച്ച്‌ bothered ആകാത്ത എല്ലാവരും നിയമം തെറ്റിക്കണമെന്നില്ല. അങ്ങിനെ ശിക്ഷയെ ഭയക്കാതെ തന്നെ, സ്വന്തം സ്വാതന്ത്ര്യത്തേയും അന്യരുടെ സ്വാതന്ത്ര്യത്തേയും മാനിച്ച്‌, ജീവിയ്ക്കാൻ സാധിക്കുമെങ്കിൽ, അതല്ലേ നല്ലത്‌?

CKLatheef said...

യുക്തി said...

>>> ചിന്തകാ, ദ്രഷ്ടാന്തം ജീവിച്ചു മരിച്ചവര്‍ക്കും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍പേര്‍ക്കും ബോധ്യപ്പെടുന്ന രീതിയിലാവുന്നതല്ലെ ഭംഗി. <<<

'....നിങ്ങളുടെ അടുക്കല്‍ റബ്ബിങ്കല്‍നിന്നുള്ള തെളിഞ്ഞ വെളിച്ചവും സന്മാര്‍ഗവും അനുഗ്രഹവും വന്നുകഴിഞ്ഞിരിക്കുന്നു. ഇനി അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അതില്‍നിന്നു പുറംതിരിയുകയും ചെയ്യുന്നവനെക്കാള്‍ വലിയ ധിക്കാരി ആരാണുണ്ടാവുക! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു പിന്‍മാറുന്നവര്‍ക്കാകട്ടെ, ആ പിന്‍മാറ്റത്തിന്റെ പ്രതിഫലമായി നാം ദുഷ്ടമായ ശിക്ഷ നല്‍കുന്നതാകുന്നു. ഇപ്പോള്‍ ജനം പ്രതീക്ഷിക്കുന്നുണ്ടോ, അവരുടെ മുമ്പില്‍ മാലാഖമാര്‍ വന്നുനില്‍ക്കണമെന്ന്, അല്ലെങ്കില്‍ റബ്ബ് നേരിട്ടെഴുന്നെള്ളണമെന്ന്, അതുമല്ലെങ്കില്‍ റബ്ബിന്റെ ചില സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകണമെന്ന്? എന്നാല്‍ നിന്റെ റബ്ബിന്റെ ചില സവിശേഷ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകുന്ന നാളില്‍, നേരത്തെ വിശ്വാസിയായിരുന്നിട്ടില്ലാത്തവനോ അല്ലെങ്കില്‍ തന്റെ വിശ്വാസത്തില്‍ യാതൊരു പുണ്യവും നേടിയിട്ടില്ലാത്തവനോ ആയ ഒരാള്‍ക്കും അയാളുടെ വിശ്വാസം യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. പ്രവാചകന്‍, അവരോടു പറയുക: `ആട്ടെ, നിങ്ങള്‍ കാത്തിരിക്കുക, ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.` (6:-157-158)

CKLatheef said...

>>> സ്രഷ്ടാവിനു തന്റെ സൃഷ്ടികള്‍ കാര്യം മനസ്സിലാക്കണമെന്നുദ്ദേശ്യമുണ്ടെങ്കില്‍ ഇങ്ങനെ നൂറു തോട്ടി ഏച്ചുകെട്ടി ഒളിച്ചു കളി നടത്തി ഒരു മാതിരി പറ്റിക്കല്‍ ഏര്‍പ്പാടിന്റെയൊന്നും ആവശ്യമില്ലല്ലോ! ആരും വിശ്വസിച്ചു പോകരുത് എന്ന വാശിയോടെയുള്ള ക്രൂര നാടകം !!! <<<

ഒരു മനുഷ്യനും തന്റെ പുത്രന്‍മാരോട് പോലും ഇത്രയും കാരുണ്യം കാണിച്ചിട്ടുണ്ടാവില്ല. എത്രമാന്യമായും കാരുണ്യത്തോടെയുമാണ് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നത്.

ഇപ്പോള്‍ നിങ്ങള് പ്രതീക്ഷിക്കുന്നുണ്ടോ, നിങ്ങളുടെ മുമ്പില്‍ മാലാഖമാര്‍ വന്നുനില്‍ക്കണമെന്ന്, അല്ലെങ്കില്‍ റബ്ബ് നേരിട്ടെഴുന്നെള്ളണമെന്ന്, അതുമല്ലെങ്കില്‍ റബ്ബിന്റെ ചില സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകണമെന്ന്?

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

‘ചിന്തകന്‍' പറയുന്നു.

“വിവരവും ബുദ്ധിയും വിവേകവും നല്‍കപെട്ട ഒരുവനെ സംബന്ധിച്ചിടേത്തോളമേ തെരെഞ്ഞെടുപ്പ് പ്രാശ്നമാവുന്നുള്ളൂ. ഭ്രാന്തന്മാരുടേയും മാനസ്സികരോഗികളുടെയും കാര്യത്തില്‍ ബാധകമല്ല."

‘ചിന്തകന്‍‘ ശരിയാണ്; ഭ്രാന്തന്മാര്‍ക്കും മാനസിക രോഗികള്‍ക്കും കുറിച്ച് നല്‍കുന്ന മരുന്ന് കഴിക്കുക എന്നതല്ലാതെ വേറെന്ത് ചെയ്യാനാണ്. ‘പരമാധികാരിയായ‘ ഡോകടറില്‍ വിശ്വസിക്കുക, അംഗീകരിക്കുക, അത് നിങ്ങളുടെ ബാധ്യതയാണ്. പിന്നെ ഖുര്‍‌ആനില്‍ കുറിച്ചിട്ട മരുന്നകളാണ് ഭ്രാന്തിനുള്ള ‘ആത്യന്തിക’ ചികിത്സയും. ‘ചിന്തകന്‍’ എന്ന താങ്കളുടെ പ്രൊഫൈല്‍ നാമം ഇവിടെ ഒരു കളങ്കമാവുന്നു.

ചിന്തകന്‍ said...

യരലവ പറഞ്ഞു:
ഭ്രാന്തിനുള്ള ‘ആത്യന്തിക’ ചികിത്സയും. ‘ചിന്തകന്‍’ എന്ന താങ്കളുടെ പ്രൊഫൈല്‍ നാമം ഇവിടെ ഒരു കളങ്കമാവുന്നു.

=
യരലവക്കാണോ കളങ്കം?

എന്തൊക്കെയാ യരലവ പിറുപിറുക്കുന്നത്?
തലയും വാലുമില്ലാതെ എന്തെങ്കിലും വിളിച്ചുപറയുന്നതിനാണോ ‘യ‘ ‘ര‘ ‘ല‘ ‘വ‘ എന്നു പറയുന്നത്? :)

ബയാന്‍ said...

“സ്വന്തം സൃഷ്ടികളെ നേര്‍മാര്‍ഗത്തിലാക്കാന്‍ ഉദ്ദേശിക്കാതിരുന്നതെന്തുകൊണ്ട് ? എന്നാണു ചോദ്യം.“ എന്ന ജബ്ബാര്‍ മാഷിന്റെ ചോദ്യത്തിന് താന്ക‍ള്‍ പറഞ്ഞതിങ്ങിനെ:
=
ചിന്തകന്‍ says: “എനിക്കറിയില്ല. ദൈവത്തിന് മാത്രമേ അറിയൂ.

ദൈവത്തിന്റെ പരമാധികാരത്തെ ഞാന്‍ അംഗീകരിക്കുന്നു. ദൈവത്തിന്റെത് മാത്രമേ അംഗീകരിക്കുന്നുള്ളൂ. സ്രഷ്ടാവായ ദൈവം എന്നോട് എന്ത് ആവശ്യപെടുന്നുവോ അത് ഞാ‍ന്‍ അനുസരിക്കുന്നു. അത് എന്റെ ബാധ്യതായി ഞാന്‍ മനസ്സിലാക്കുന്നു.


മുന്നെ ഒരു കമെന്റില്‍ താങ്കള്‍ ഇങ്ങിനേയും പറയുന്നു.

"ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും..."


മുഹമ്മദ് പറഞ്ഞു. ഞാന്‍ അനുസരിക്കുന്നു. മുഹമ്മദ് തട്ടിക്കൂട്ടിയുണ്ടാക്കിയ ഖുറാനാണ് ആത്യന്തിക സത്യം എന്ന് മൂഡമായി വിശ്വസിക്കുന്ന താങ്കള്‍ എന്തുകൊണ്ടാണ് ചിന്തിക്കുന്നത്. ചിന്തകന്‍ എന്ന പ്രൊഫൈല്‍ നാമത്തേക്കാളും താങ്കള്‍ക്ക് യോജിക്കുക ‘മൂഢന്‍’ എന്നായിരിക്കും. ഒരു സജഷനാണ്. വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതി.

ചിന്തകന്‍ said...


യരലവ പറഞ്ഞു:

മുഹമ്മദ് പറഞ്ഞു. ഞാന്‍ അനുസരിക്കുന്നു. മുഹമ്മദ് തട്ടിക്കൂട്ടിയുണ്ടാക്കിയ ഖുറാനാണ് ആത്യന്തിക സത്യം എന്ന് മൂഡമായി വിശ്വസിക്കുന്ന താങ്കള്‍ എന്തുകൊണ്ടാണ് ചിന്തിക്കുന്നത്.

=
ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്ടിയാണെന്ന് കരുതുന്നവര്‍ക്ക് അങ്ങിനെ വിശ്വസിക്കാനുള്ള സ്വതന്ത്ര്യമുണ്ട്. അതും ഒരു വിശ്വാസം മാത്രമാണ്.

ഖുര്‍ആന്‍ ദൈവത്തില്‍ നിന്നുള്ളതാണെന്നത് എന്റെ യുക്തിയുടെ ബോധ്യമാണ്. അതിന് യരലവ, അസഹിഷ്ണു ആകേണ്ടതില്ല.

കണ്ണില്‍ കണ്ടാല്‍ മാത്രമേ അങ്ങീകരിക്കൂ എന്നു പറയുന്നതാണ് യുക്തിവാദ യുക്തി!!! അവര്‍ക്കങ്ങിനെയാവാം!!! കണ്ട് ബോധ്യപെടാന്‍ എന്തിനാ ‘യുക്തി‘ എന്ന് ജബ്ബാര്‍ മാഷോട് തന്നെ ചോദിക്കണം!!!

യുക്തിവാദിയുടെ ശരി തെറ്റുകളുടെ അടിസ്ഥാനമെന്താണ്? എന്റെ വിശ്വാസം തെറ്റാണെന്ന് തെളിയിക്കാനുള്ള എന്ത് മാനദണ്ഡമാണ് യുക്തിവാദിയുടെ കയ്യിലുള്ളത് ?

യുക്തിവാദം തെറ്റാണെന്ന് തെളിയിക്കാന്‍ യുക്തിവാദികളുടെ എണ്ണവും വംശനാശവും തന്നെ ധാരാളം മതി. കാരണം, യുക്തിവാദമനുസരിച്ച് തന്നെ നിലനില്‍ക്കേണ്ടത് യുക്തിവാദമായിരിക്കണം... ഉള്ളത് തന്നെ വംശം നാശ ഭീഷണിയിലാണിപ്പോള്‍....!!!


യരലവ പറഞ്ഞു:
ചിന്തകന്‍ എന്ന പ്രൊഫൈല്‍ നാമത്തേക്കാളും താങ്കള്‍ക്ക് യോജിക്കുക ‘മൂഢന്‍’ എന്നായിരിക്കും. ഒരു സജഷനാണ്. വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതി.

=
ഒരു യുക്തിവാദിക്ക് അവന്റ് സംസ്കാരവും നിലവാരവും മാത്രമേ സാധ്യമാവുകയുള്ളൂ എന്നത് യരലവയുടെയും ജബ്ബാറിന്റെയും കമന്റുകള്‍ വായിക്കുന്നവര്‍ക്കു മനസ്സിലാവും.

മുഹമ്മദ് ഖാന്‍(യുക്തി) said...

ലത്തീഫ് പറയുന്നു....
ഇപ്പോള്‍ നിങ്ങള് പ്രതീക്ഷിക്കുന്നുണ്ടോ, നിങ്ങളുടെ മുമ്പില്‍ മാലാഖമാര്‍ വന്നുനില്‍ക്കണമെന്ന്, അല്ലെങ്കില്‍ റബ്ബ് നേരിട്ടെഴുന്നെള്ളണമെന്ന്, അതുമല്ലെങ്കില്‍ റബ്ബിന്റെ ചില സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാകണമെന്ന്?/

പ്രിയ ലത്തിഫെ,മുഹമ്മദിനെ അവിശ്വാസമുള്ളവര്‍ക്ക്, ഖുറാനെ മുഹമ്മദിന്റെ വചനങ്ങളായി കാണുന്നവര്‍ക്കു,ദൈവമുണ്ടെങ്കില്‍
ആ ദൈവം നെരിട്ടു തന്നെ തെളിവുനല്‍കാം.ദൈവത്തിനു എന്തു നഷ്ടം,വിശ്വാസികള്‍ക്കോ ലാഭവും .ലത്തീഫിനു ഇങ്ങനെ പട്ട മരത്തിനു വെള്ളമൊഴിക്കുന്ന പാള്‍ ജോലിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം,നരകത്തിനു ഇന്ധന ലാഭവും.പക്ഷെ ഒരു കുഴപ്പം കൂടിയുണ്ട്,സ്വര്‍ഗത്തില്‍ HOUSE FULL ബോര്‍ഡ് തൂക്കേണ്ടിവരും,മമ്മക്കാ കള്‍ട്ടിലുള്ള കുഞ്ഞാലിയും കുട്ടിമാരും സീറ്റുകിട്ടാതെ പുറത്താവുകയും ചെയ്യും.റജീന കോപിക്കരുത്???? .

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

“ഒരു മനുഷ്യനും തന്റെ പുത്രന്‍മാരോട് പോലും ഇത്രയും കാരുണ്യം കാണിച്ചിട്ടുണ്ടാവില്ല “

ലതീഫെ: ഒരു ദൈവവും മനുഷ്യനെ ഇങ്ങിനെ വഞ്ചിച്ചിട്ടുണ്ടാവുകയില്ല എന്നതാണ് അല്ലാഹുവിന്റെ കാര്യത്തില്‍ യോജിക്കുക.

1.ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോവുന്നു എന്ന് മലക്കുകളുമായി കൂടിയാലോചിച്ച ശേഷം ആദമിനെ സൃഷ്ടിച്ചു സ്വര്‍ഗ്ഗത്തില്‍ അക്കമേഡഷനും ഫുഡും ശരിയാക്കിക്കൊടുത്തതെന്തിനായിരുന്നു ?

2.സര്‍ഗ്ഗത്തില്‍ സുഭിക്ഷമായി ഫൂഡ് കഴിക്കാന്‍ പറഞ്ഞിട്ട് ഒരു മരത്തിലെ ഫ്രൂട്ട് മാത്രം കഴിക്കരുതെന്ന് പറഞ്ഞതും ശൈത്താനെ വിട്ട് ആദമിന്റെ പണി തെറിപ്പിച്ചതും വഞ്ചനയല്ലെ ?
3.ഒരു വാണിങ്ങ് ലറ്ററില്‍ ഒതുക്കാമായിരുന്ന നിസ്സാരതെറ്റിനല്ലേ ആദമിനേയും അയാളുടെ മക്കളേയും വഴിയാധാരമാക്കിയത് ?

4.ഒടുക്കം ആദമിനെ വഞ്ചിക്കാന്‍ അല്ലാഹുവിന്റെ കൂടെ കൂട്ടുനിന്ന ശൈതാന് പ്രമോഷന് പകരം ആദമിന്റെ കൂടെ ഡിസ്മിസ് ചെയ്തത് മലക്കുകളുമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നില്ലേ ?

5.ആദമിന്റെ മക്കള്‍ അടങ്ങിയിരിക്കില്ല; കൊഴപ്പക്കാരാണ് എന്ന് മലക്കുകള്‍ ആദ്യത്തെ മീറ്റിങ്ങില്‍ തന്നെ പറഞ്ഞിരുന്നതല്ലേ ? അപ്പോള്‍ ‘നിങ്ങളേക്കാളും വിവരം എനിക്കുണ്ട്’ എന്ന പറഞ്ഞ് മലക്കുകളോട് യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ചത് വിശ്വാസവഞ്ചനയല്ലെ ?

6.തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇബ്ലീസിനേയും മലക്കിനേയും ശൈത്താനേയും ഒരുപോലെ ബലിയാടാക്കുകയല്ലെ അല്ലാഹു ചെയ്തത് ?

7.ആദം തന്റെ തെറ്റിന് അപോളഗൈസ് ലറ്റര്‍ കൊടുത്തപ്പോള്‍ അത് ഫയലില്‍ സ്വീകരിക്കുകയും മാപ്പുകൊടുത്തിട്ടും പിന്നേയും കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടത് മാന്യതയാണോ ?
8.ഭൂമിയില്‍ താല്‍കാലിക ജോലിയും നല്ലനടപ്പുകഴിഞ്ഞാലും അല്ലാഹുവിന് തോന്നിയവനെ മാത്രം തിരികെ സ്വര്‍ഗ്ഗത്തിലേക്കു സെലക്ഷന്‍ എന്ന് പറയുന്നത് എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് ?

Notice Board - " നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്റെപക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക്‌ വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക്‌ ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല.
39- അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും" (ഖുറ്‌ആന്‍: അല്‍ ബഖറ 38-39)

പ്രിയരെ,
ഈ നോട്ടീസ് ബോറ്ഡില്‍ പറയുന്ന അന്യായമായ പുറത്താക്കല്‍, പരിമിതവും വഴിവിട്ടതുമായ മാര്‍ഗ്ഗദര്‍ശന വിതരണം, അവിശ്വാസം പാപമാക്കല്‍ തുടങ്ങിയ നീതികേടിനെതിരെ.

വന്ദ്യപിതാവിനെതിരേയും ബഹു: ഇബ്ലീസിനെതിരേയും ബഹു: ശൈതാനെതിരേയും നടത്തിയ അതിക്രൂരവും പശാചികവുമായ വിശ്വാസവഞ്ചനയക്കും ഗൂഡാലോചനയ്ക്കും തന്റെ സ്വന്തക്കാരെയും ഇഷ്ടക്കാരേയും സ്വര്‍ഗ്ഗത്തില്‍ തള്ളിവിടാന്‍ വഴിവിട്ടരീതിയില്‍ ‘സന്മാര്‍ഗ്ഗത്തിലാ’ക്കുകയും ‘ നിരപരാധികളായ ഭൂരിപക്ഷ വിഭാഗത്തെ എന്നത്തേക്കും നരകത്തില്‍ സ്ഥിരപ്പെടുത്തും എന്ന അല്ലാഹുവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ താന്തോന്നിത്തരത്തിനെതിരെ അനിശ്ചിതകാല സമരം നാളെ ‘മഹ്‌ശറ’ മൈതാനിയില്‍ ആരംഭിക്കുന്നതായിരിക്കും. നീതിബോധമുള്ള എല്ലാവരേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

മുന്നറിയിപ്പ് : സൂര്യന്‍ തലയുടെ ഒരു മുഴം മുകളില്‍ ആയിരിക്കുന്നതിനാല്‍ സൂര്യതാപം ഏല്‍ക്കുന്നതിനുള്ള മുന്കരുതല്‍ സ്വീകരിക്കുക. പിന്നെ വളണ്ടിയര്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് മൈതാനിയുടെ തെക്ക് ഭാഗത്തായി പണികഴിപ്പിച്ചതായി കണ്ടെത്തിയ തണല്‍പന്തലും വാട്ടര്‍കൂളറും സൂര്യനുദിക്കുന്നതിനു മുന്നെ തകര്‍ത്തിരിക്കേണ്ടതാണ്.

ബയാന്‍ said...
This comment has been removed by the author.
KK Alikoya said...

അപ്പൂട്ടന്‍: "സാമൂഹികബോധം (താങ്കൾ പറഞ്ഞ വിവേകം) ഉള്ള ഒരു വ്യക്തി ശിക്ഷയെ പേടിച്ചല്ല നിയമം അനുസരിക്കുന്നത്‌. അനുബന്ധമായി ചോദിച്ച ചോദ്യങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലൊ. ശിക്ഷയെ ഭയന്നാണ്‌ നിയമം അനുസരിക്കുന്നതെങ്കിൽ പഴുതന്വേഷിക്കുന്നത്‌ സ്വാഭാവികം മാത്രം."

= ഒരു സ്വപ്ന ജീവിയാകാനാണ്‌ തങ്കല്‍ക്ക് താല്‍പര്യമെങ്കിലേ ഈ വിഷയം ഈ രീതിയില്‍ കാണുകയുള്ളു.
1. സാമൂഹികബോധവും/ അഥവാ മറ്റു പേരിട്ട് വിളിക്കാവാവുന്ന ഉത്തരവാദിത്ത ബോധവും
2. ശിക്ഷാ ഭയവും
രണ്ടും കാരണമായാണ്‌ മനുഷ്യന്‍ നിയമമനുസരിക്കുന്നതും അത് ലംഘിക്കാതിരിക്കുന്നതും.

ഇവയില്‍ ഒന്ന് മതി എന്ന താങ്കളുടെ കമന്റിലെ ധ്വനിയാണ്‌ ഇവിടെ ചര്‍ച്ചാ വിഷയമായത്.
ഉത്തരദിത്ത ബോധം വേണ്ടെന്നോ അത് സമൂഹത്തില്‍ ഉണ്ടാക്കേണ്ടതില്ലെന്നോ ഉള്ള കാഴ്ചപ്പാട് ഇസ്‌ലാമിനില്ല. എന്നാല്‍, ശിക്ഷ വേണ്ടെന്ന് വച്ച് സാമൂഹിക ബോധം വളര്‍ത്തുനതിലൂടെ മാത്രം കാര്യം സാധിക്കുമെന്ന കാഴ്ചപ്പാടും ഇസ്‌ലാമിനില്ല. അത് അസാധ്യമാണെന്ന് മനുഷ്യ ചരിത്രം തെളിയിക്കുകയും ചെയ്തിരിക്കുന്നു. പാശ്ചാത്യ ലോകത്തിന്ന് മാനസികമായി അടിമപ്പെട്ടവര്‍ എതെങ്കിലും വിളിച്ചു പറയുന്നത് വേറെ കാര്യം. അവര്‍ ശീക്ഷയെ എതിര്‍ക്കുന്നത് സാമൂഹിക ബോധം കൊണ്ട് കുറ്റം ഇല്ലാതാക്കാം എന്ന് കരുതിയിട്ടല്ല. മറിച്ച് കുറ്റങ്ങളില്‍ പലതും ഇപ്പോള്‍ അവര്‍ കുറ്റമായി കാണാത്തത് കൊണ്ടും കുറ്റങ്ങളോട് തന്നെ അവര്‍ രാജിയായത് കൊണ്ടുമാണ്‌. കുറ്റകൃത്യങ്ങളുടെ പറുദീസയാണ്‌ പാശ്ചാത്യ രാജ്യങ്ങളില്‍ പലതും.

ശിക്ഷാ നിയമങ്ങളില്ലാതെ തന്നെ എല്ലാ മനുഷ്യരെയും നിയമം അസുസരിക്കുന്നവരാക്കാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ആ രീതി ഇസ്‌ലാമില്‍ ഉണ്ടാകുമായിരുന്നു. അല്ലാഹു മനുഷ്യന്ന് നല്‍കിയ പ്രകൃതിയനുസരിച്ച് അത് നടക്കില്ലെന്ന് അല്ലാഹുവിന്നറിയാം. അത് കൊണ്ടാണ്‌ സാമൂഹികബോധം  വളര്‍ത്തുന്ന ഉപദേശങ്ങളും അതിന്ന് പുറമെ ശിക്ഷാ നിയമവും ആവശ്യമാണെന്ന് അല്ലാഹു തീരുമാനിച്ചത്.

ഇതില്ലാതെ ഒരു സമൂഹത്തെ ഭരിക്കാന്‍ കഴിയുമെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അതിന്ന് തെളിവ് നല്‍കേണ്ടത് അവരുടെ ബാദ്ധ്യതയാണ്‌. തെളിവ് എന്ന് പറഞ്ഞാല്‍  വാദത്തിന്റെ ആവര്‍ത്തനമല്ലെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
ഭരണകൂടം കൊഴിഞ്ഞു പോകുമെന്നൊക്കെ പറഞ്ഞ ഒരു മുത്തച്ഛനുണ്ടായിരുന്നു അങ്ങ് പടിഞ്ഞാറൊരിടത്ത്. അങ്ങേരെ സമൂഹം ഇപ്പോള്‍ വല്ലാതെ ഗൌനിക്കാറില്ല. കുറച്ച് കാലം കൂടി കൂടി കഴിയുമ്പോള്‍ തീരെ ഗൌനിക്കാത്ത അവസ്ഥ വരും. 1400 വര്‍ഷത്തെ പഴക്കമുള്ള ഇസ്‌ലാം ആ ലോകത്ത് ഇന്ന് കൂടുതല്‍ ആളുകളെ ആകര്‍ശിച്ചു വരുന്നുണ്ട്. അതും മറക്കണ്ടാ.

KK Alikoya said...

Vicharam:(ജബ്ബാറിന്ന് നല്‍കുന്ന ഉപദേശം) താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ ,

= ഈ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ട്.

പാശ്ചാത്യലോകത്തെക്കുറിച്ച് ജബ്ബാറിനുള്ള മതിപ്പിന്റെ കാരണം ഇവിടെ വായിക്കാം:
http://rationalism-malayalam.blogspot.com/2010/09/blog-post_21.html

KK Alikoya said...

an old comment by me:
* എതിരാളിയുടെ വാദം സത്യസന്ധമായി വിശകലനം ചെയ്ത്,
* തെളിവുകള്‍ സമാഹരിച്ച്,
* വിഷയം പഠിച്ച്,
* എതിരാളിയുടെ വാദം ഖണ്ഡിച്ച്,
* താങ്കളുടെ വാദം ശക്തമായി സമര്‍ത്ഥിച്ച്,
* നിഷ്പക്ഷര്‍ക്ക് കാര്യം ബോദ്ധ്യപ്പെടുത്തിക്കൊടുത്ത്,
* എതിരാളിയെ നിശ്ശബ്ദനാക്കിക്കൊണ്ടാണ്‌ സംവാദത്തില്‍ വിജയിക്കേണ്ടത്; അതാണ്‌ വിജയം.
എന്നാല്‍, ഇതൊന്നുമല്ലല്ലോ താങ്കളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ***'എതിരാളിയുടെ വാദത്തെ വികലമാക്കി അവതരിപ്പിക്കുക****'യെന്ന ഒരു കുറ്റം താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്താലല്ലാതെ വിജയിക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ക്ക് ബോദ്ധ്യം വന്നുവെങ്കില്‍ അതിന്നര്‍ത്ഥം, മറുകക്ഷിയുടെ വാദം ശക്തമാണെന്നാണ്‌. മാത്രമല്ല; അവയെ സത്യസന്ധമായി സമീപിക്കാന്‍ പോലും കഴിയാത്ത വിധം താങ്കളുടെ വാദവും താങ്കളുടെ പക്കലുള്ള തെളിവുകളും അതീവ ദുര്‍ബലമാണെന്നും ഇത് തെളിയിക്കുന്നു.

KK Alikoya said...

an old comment by me:
= നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു എന്ന കാര്യം മുന്‍ കമന്റുകളില്‍ ഞാന്‍ വ്യക്തമാക്കിയതാണ്‌. അതാകട്ടെ ആരും നിഷേധിച്ചതായി കണ്ടിട്ടുമില്ല.
ദൈവേച്ഛയും മനുഷ്യേച്ഛയും ഒരേ സമയം നില നില്‍ക്കുന്നു എന്ന കാര്യവും തെളിവ് സഹിതം വ്യക്തമാക്കിയത് ഓര്‍ക്കുമല്ലോ. ഇതും ആരും നിഷേധിച്ചിട്ടില്ല.
മറിച്ച് ഇസ്‌ലാമിന്റെ വിധിവിശ്വാസത്തെ എതിര്‍ക്കാന്‍ വേണ്ടി യുക്തിവാദികള്‍ പ്രയോഗിക്കുന്നത് വളച്ചൊടിക്കല്‍ തന്ത്രം മാത്രമാണ്‌. തന്റെ പഴയ പല്ലവി ആവര്‍ത്തിക്കുക മാത്രമാണ്‌ മി. ജബ്ബാറും ചെയ്‌തിട്ടുള്ളത്. ഈ വാദത്തിന്ന് നല്‍കപ്പെട്ട മറുപടികള്‍ പരിഗണിക്കാതെ, പഴയ പല്ലവി ആവര്‍ത്തിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകില്ല.

Read: http://rationalism-malayalam.blogspot.com/2010/10/blog-post_16.html

KK Alikoya said...

old comment:
= മനുഷ്യന്റെ എല്ലാ പ്രവൃത്തികളെ കുറിച്ചും ഇപ്പോള്‍ ഇവിടെ ചര്‍ച്ച നടക്കുന്നില്ല. മറിച്ച് നേര്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യന്ന് ഉണ്ടോ; അതല്ല അതും ദൈവനിശ്ചയമാണോ എന്നാണ്‌ ചര്‍ച്ച. മനുഷ്യന്ന് ലഭിക്കുന്ന മറ്റു കാര്യങ്ങള്‍ ആയുസ്സ്, സമ്പത്ത്, ആരോഗ്യം, സൌന്ദര്യം, അവസരങ്ങള്‍ എന്നിത്യാതികള്‍ ഇവിടെ ഇത് വരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഈ പോസ്റ്റില്‍ അതും കൂടി വേണ്ട. 'വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നുവോ? എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടുന്നുവോ? അതല്ല മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കി അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നുവോ? ഇതാണ്‌ ഇവിടെ ചര്‍ച്ച ചെയ്തു വരുന്ന വിഷയം.

KK Alikoya said...

old comment:
= മനുഷ്യന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ അകപ്പെടുന്നത് നിസ്സംഗനായി നോക്കിനില്‍ക്കുകയല്ല അല്ലാഹു. അവരെ നേര്‍വഴിയില്‍ നയിക്കാന്‍ വേണ്ടി പ്രവാചകന്‍മാരെ അയക്കുകയും ഗ്രന്‍ഥങ്ങള്‍ ഇറക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടും കാണാത്ത പോലെയും കേട്ടിട്ടും കേള്‍ക്കാത്ത പോലെയും ആരെങ്കിലും 'എനിക്ക് നരകം മതിയേ' എന്ന കരഞ്ഞു പറഞ്ഞാല്‍ അല്ലാഹു എന്ത് ചെയ്യും? അവരെ നിര്‍ബന്ധിച്ച് സ്വര്‍ഗ്ഗത്തിന്റെ വഴിയില്‍ നടത്തണമെന്ന് അല്ലാഹു തീരുമാനിക്കുകയില്ല. കാരണം, അത് മനുഷ്യേച്ഛയുടെ നിരാകരണമായിരിക്കും. ഏത് വഴിയാണ്‌ തനിക്ക് വേണ്ടതെന്ന് അവരവര്‍ തന്നെ തെരഞ്ഞെടുക്കണം. ഒരാള്‍ ഏത് വഴി തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അയാളെ നയിക്കും. ഖുര്‍ആന്‍ 4/115 കാണുക.

KK Alikoya said...

old comment:
ജബ്ബാര്‍: അല്ലാഹു ആദ്യമേ വാക്കു കൊടുത്തുപോയി. മനുഷ്യരെക്കൊണ്ടു നരകം നിറയ്ക്കുമെന്ന്. അല്ലായിരുന്നെങ്കില്‍ മൂപ്പര്‍ എല്ലാവരെയും നന്നാക്കി സ്വര്‍ഗ്ഗത്തിലാക്കിയേനേ!!!

= കമന്റ് ആവര്‍ത്തിക്കുന്നതിനെ കുറിച്ച് താങ്കള്‍ എഴുതിയിരുന്നല്ലോ. മേല്‍ കമന്റ് എത്രാമത്തെ പ്രാവശ്യമാണ്‌ തങ്കള്‍ ഇവിടെ ഇടുന്നത്?

സന്തോഷ്‌ said...

@ നാജ് / ആലിക്കോയ / ലത്തീഫ് / ചിന്തകന്‍ / ഫാസില്‍,

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ എന്താണ് എന്ന് വിശദീകരിക്കുവാന്‍ ശ്രീ ആലിക്കോയ ഇവിടെ എഴുതിയ ഒരു കമന്റില്‍ നിന്നും :

"മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു".

തെറ്റിന്റെ മാര്‍ഗ്ഗവും ശരിയുടെ മാര്‍ഗ്ഗവും അല്ലാഹു തന്നെ മനുഷ്യന്റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നു, ഇവയില്‍ ഏതു തിരഞ്ഞെടുത്താലും ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും സൌകര്യവും അള്ളാഹു തന്നെ മനുഷ്യന് നല്‍കുന്നു. അങ്ങനെയാവുമ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന ഏതു പ്രവൃത്തിയും അവ ശരിയോ തെറ്റോ ആവട്ടെ അവ പൂര്‍ണ്ണമായും അല്ലാഹുവിന്റെ സമ്മതവും സൌകര്യവും ഉപയോഗിപ്പെടുത്തി ഉള്ളതാവില്ലേ? ശരിയും തെറ്റും വച്ചു നീട്ടുന്നത് അല്ലാഹു. കുറെ മനുഷ്യര്‍ ശരി തിരഞ്ഞെടുക്കുന്നു കുറെ മനുഷ്യര്‍ തെറ്റ് തിരഞ്ഞെടുക്കുന്നു. ശരി തിരഞ്ഞെടുത്തവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുന്നു, തെറ്റ് തിരഞ്ഞെടുത്തവര്‍ക്ക് നരകം നല്‍കുന്നു.

എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?

KK Alikoya said...

സന്തോഷ്‌ said:
"എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?"

=ലോകാവസാനം വരെ ഈയൊരു ചോദ്യം ചോദിച്ചുകൊണ്ടിരുന്നാല്‍ മതിയോ? പുതിയതൊന്നും ഇല്ലേ?
ഏറ്റവും ചുരുങ്ങിയത് ഈ ചോദ്യത്തിന്ന് നല്‍കപ്പെട്ട മറുപടികള്‍ വിലയിരുത്തിയിട്ട് വല്ലതും ചോദിച്ചു കൂടേ?
ഇങ്ങനെ വാദിച്ചത് തന്നെ വീണ്ടും വാദിക്കുക; ചോദിച്ചത് തന്നെ വീണ്ടും ചോദിക്കുക. മറുപടി നല്‍കപ്പെട്ടത് പരിഗണിക്കാതിരിക്കുക. നാണം കെട്ട ഈ ഏര്‍പ്പാടിന്റെ പേരാണോ യുക്തിവാദം?

KK Alikoya said...

1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌.

ഇതൊക്കെ നിഷേധിക്കാന്‍ പറ്റുന്ന വല്ലതും ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാന്‍ സാധ്യമാണോ?
ഒരു വിഷയം തെളിയിക്കേണ്ടത് ആ വിഷയം കൈകാര്യം ചെയ്ത സൂക്തം ഉപയോഗിച്ചുകൊണ്ടാണെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.

KK Alikoya said...

ഉത്തരം ലഭിച്ചിട്ടില്ലാത്ത മറ്റൊരു ചോദ്യം:
"മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?

KK Alikoya said...

1. ദൈവേച്ഛയും മനുഷ്യേച്ഛയും ഉണ്ടെന്ന് നേരത്തെ സൂചിപ്പിച്ചത് ഓര്‍ക്കുമല്ലോ.
2. ഇവയില്‍ മനുഷ്യേച്ഛയനുസരിച്ചാണ്‌ അവനവന്‌ വേണ്ടി സ്വര്‍ഗ്ഗ-നരകങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
3. രണ്ടില്‍ ഏത് വേണമെങ്കിലും ഒരാള്‍ക്ക് തെരഞ്ഞെടുക്കാം.
4. ഏത് തെരഞ്ഞെടുത്താലും അവന്‍ തെരഞ്ഞെടുത്ത വഴിക്ക് അല്ലാഹു അവനെ നയിക്കും.
ഇതും ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിച്ച് ഞാന്‍ തെളിയിച്ചു കഴിഞ്ഞതാണ്‌.


ഇത് നിഷേധിക്കുന്ന വല്ലതും ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാന്‍ സാദ്ധ്യമണോ?

KK Alikoya said...

മറുപടി ലഭിച്ചിട്ടില്ലാത്ത ചില ചോദ്യങ്ങള്‍:

= "'വിശ്വാസം, നിഷേധം' ഇവ രണ്ടും അല്ലാഹു അടിച്ചേല്‍പ്പിക്കുന്നു" എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?

"എന്നിട്ട് അകാരണമായി മനുഷ്യനെ നരകത്തിലിടും" എന്നും മൌദൂദി സാഹിബ് പറഞ്ഞോ?

"മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കുന്നില്ല" എന്നും മൌദൂദി സാഹിബ് പറഞ്ഞോ?

"അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നത്" എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?


= മനുഷ്യേച്ഛക്ക് വിരുദ്ധമായി അല്ലാഹു മനുഷ്യനെ സന്‍മാര്‍ഗ്ഗത്തിലോ ദുര്‍മാര്‍ഗ്ഗത്തിലോ ആക്കും എന്ന് മൌദൂദി സാഹിബ് പറഞ്ഞോ?

പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കാണിക്കണം.

KK Alikoya said...

1. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്.
2. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌.
3. സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും.
4. മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും.
5. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിആക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്‌.
6. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.
7. അത്കൊണ്ട് തന്റെ തെരഞ്ഞെടുപ്പിന്‌ മനുഷ്യനാണ്‌ ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല.

ഇതൊക്കെയാണ്‌ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മൌദൂദി സാഹിബ് ഇതിന്ന് വിരുദ്ധമായി എന്തോ എഴുതിയിരിക്കുന്നു എന്ന രീതിയിലായി പിന്നെ പ്രചാരണം. ഈ കാര്യങ്ങള്‍ക്ക് വിരുദ്ധമായി മൌദൂദി സാഹിബ് വല്ലതും എഴുതിയത് ആര്‍ക്കെങ്കിലും കാണിക്കാമോ?

KK Alikoya said...

മനുഷേച്ഛയും ദൈവേച്ഛയും

ഈ വിഷയ ചര്‍ച്ച ഇവിടെയും ആകാം എന്ന് കരുതുന്നു:
http://rationalism-malayalam.blogspot.com/2010/10/blog-post_22.html

എല്ലാവര്‍ക്കും സ്വാഗതം.

CKLatheef said...

Yaralava said..

>>> “ഒരു മനുഷ്യനും തന്റെ പുത്രന്‍മാരോട് പോലും ഇത്രയും കാരുണ്യം കാണിച്ചിട്ടുണ്ടാവില്ല “

ലതീഫെ: ഒരു ദൈവവും മനുഷ്യനെ ഇങ്ങിനെ വഞ്ചിച്ചിട്ടുണ്ടാവുകയില്ല എന്നതാണ് അല്ലാഹുവിന്റെ കാര്യത്തില്‍ യോജിക്കുക.

1.ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോവുന്നു എന്ന് മലക്കുകളുമായി കൂടിയാലോചിച്ച ശേഷം ആദമിനെ സൃഷ്ടിച്ചു സ്വര്‍ഗ്ഗത്തില്‍ അക്കമേഡഷനും ഫുഡും ശരിയാക്കിക്കൊടുത്തതെന്തിനായിരുന്നു ?
................

പ്രിയരെ,
ഈ നോട്ടീസ് ബോറ്ഡില്‍ പറയുന്ന അന്യായമായ പുറത്താക്കല്‍, പരിമിതവും വഴിവിട്ടതുമായ മാര്‍ഗ്ഗദര്‍ശന വിതരണം, അവിശ്വാസം പാപമാക്കല്‍ തുടങ്ങിയ നീതികേടിനെതിരെ.....

<<<

ആദമിനെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചതിനെക്കുറിച്ചും പുറത്താക്കിയതിനെക്കുറുച്ചുമൊക്കെ അറിവുതന്നത് ഖുര്‍ആനായത് കൊണ്ട് ഖുര്ആന്റെ ബാക്കിയുള്ള നിലപാടുകൂടി യഥാവിധി മനസ്സിലാക്കിയതിന് ശേഷം തീരുമാനമെടുക്കുന്നതല്ലേ നല്ലത്.

ഇവിടെ ആദം പ്രപഞ്ചനാഥനായ ദൈവത്തിന്റെ കൂലിക്കാരനല്ല. നക്കാപിച്ച ശംബളം നല്‍കുന്നതിന്റെ പേരില്‍ താങ്കള്‍ക്ക് ഒരുത്തനില്‍ ഉണ്ടാകുന്ന അധികാരത്തേക്കാള്‍ ഉപരിയായിരിക്കുമല്ലോ സൃഷ്ടിക്കുമേല്‍ സ്രഷ്ടാവിനുള്ള അധികാരം. ആ നിലക്ക് നോക്കുമ്പോള്‍ യാതൊരു അന്യായവും ആദമിന്റെ കാര്യത്തില്‍ ചെയ്തിട്ടില്ല.

മനുഷ്യന് സ്വര്‍ഗത്തിന് അവകാശികളാകാന്‍ ദൈവികമായ ചിലനിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്ന് മനുഷ്യസമൂഹത്തെ കാണിച്ചുകൊടുക്കുകയായിരുന്നു അതിന്റെ ലക്ഷ്യം എന്നാണ് വിശ്വാസി മനസ്സിലാക്കുന്നത്. അതനുസരിച്ചാണ് അവന്‍ പ്രവര്‍ത്തിക്കുന്നതും.

പുറത്താക്കലിനെതിരെ പ്രതിഷേധിക്കാന്‍ താങ്കള്‍ ആഹ്വാനം ചെയ്ത സ്ഥലവും ശരിയായില്ല.

അന്നേ ദിവസം അവരുടെ വായകള്‍ നാം മൂടിക്കെട്ടുന്നു. അവരുടെ കരങ്ങള്‍ നമ്മോടു സംസാരിക്കും; കാലുകള്‍ സാക്ഷിനില്‍ക്കുകയും ചെയ്യും, അവര്‍ ഇഹലോകത്ത് നേടിക്കൊണ്ടിരുന്നത് എന്തായിരുന്നുവെന്ന്.(36:65)

ഇപ്പോഴത്തെ പുട്ട് അവിടെ നടക്കില്ല എന്ന് ചുരുക്കം.

CKLatheef said...

>>> ചോദിച്ചത് തന്നെ വീണ്ടും ചോദിക്കുക. മറുപടി നല്‍കപ്പെട്ടത് പരിഗണിക്കാതിരിക്കുക. നാണം കെട്ട ഈ ഏര്‍പ്പാടിന്റെ പേരാണോ യുക്തിവാദം? <<<

സന്തോഷ് ക്രൈസ്തവ വിശ്വാസി ഇതിനിടയില്‍ കളിക്കുന്നത് കൊണ്ടുണ്ടായ ആശയക്കുഴപ്പമാണിത്. അദ്ദേഹം ചോദ്യമുയര്‍ത്തുന്നത് മറ്റൊരു ലക്ഷ്യം വെച്ചാണ്. അതുകൊണ്ടാണ് നേരത്തെ ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിച്ചത്. താങ്കളുടെ ഈ വിഷയത്തിലുള്ള അഭിപ്രായം വേറെത്തന്നെ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അതിന് നല്ലത് താങ്കളുടെ ബ്ലോഗാണെന്നും.

@Santhosh

ഞാന്‍ മനസ്സിലാക്കിയിടത്തോളം ക്രൈസ്തവ വിശ്വാസമനുസരിച്ച് നന്മയുടെ ഉറവിടം ദൈവവും തിന്‍മയുടെ പൂര്‍ണ ഉത്തരവാദി പിശാചുമാണ്. ലോകം ദൈവവും പിശാചും തമ്മിലുള്ള സംഘടനമാണ്. രണ്ട് അധികാര ശക്തികള്‍ തമ്മിലുള്ള വടം വലി. എന്നാല്‍ ഇസ്‌ലാമില്‍ പിശാച് ഒരു പ്രതീകവും ഒരു പരീക്ഷണോപകരണവുമാണ്. അത് പ്രത്യേകം ഒരു സൃഷ്ടിയല്ല. ദൈവികനിര്‍ദ്ദേശങ്ങളില്‍ നിന്ന് മനുഷ്യനെ വഴിതെറ്റിക്കുന്ന ആര്‍ക്കും എന്തിനും പിശാച് എന്നുപയോഗിക്കാം. ഞാനാണ് ജബ്ബാര്‍ മാഷ് ചെയ്യുന്ന പ്രവര്‍ത്തനം ചെയ്യുന്നെങ്കില്‍ ഞാന്‍ പിശാച് എന്ന വിശേഷണത്തിന് അര്‍ഹനാണ്. കര്‍മമാണ് ഒരാളെ പിശാച് ആക്കുന്നതെന്നര്‍ഥം.

CKLatheef said...

>>> പ്രിയ ലത്തിഫെ,മുഹമ്മദിനെ അവിശ്വാസമുള്ളവര്‍ക്ക്, ഖുറാനെ മുഹമ്മദിന്റെ വചനങ്ങളായി കാണുന്നവര്‍ക്കു,ദൈവമുണ്ടെങ്കില്‍
ആ ദൈവം നെരിട്ടു തന്നെ തെളിവുനല്‍കാം.ദൈവത്തിനു എന്തു നഷ്ടം,വിശ്വാസികള്‍ക്കോ ലാഭവും .ലത്തീഫിനു ഇങ്ങനെ പട്ട മരത്തിനു വെള്ളമൊഴിക്കുന്ന പാള്‍ ജോലിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം,നരകത്തിനു ഇന്ധന ലാഭവും. <<<

ദൈവത്തെ നേരിട്ടുകണ്ടില്ലെങ്കിലും മലക്കുകള്‍ ഇറങ്ങിവന്നില്ലെങ്കിലും വിശ്വസിക്കാവുന്ന തെളിവുകള്‍ ദൈവം നല്‍കിയിട്ടുണ്ട്. അത് സ്വീകരിക്കാന്‍ കഴിയുന്ന ബുദ്ധിയും യുക്തിയും നല്‍കിയിട്ടുണ്ട്. ദൈവത്തെ നേരിട്ട് കണ്ടിട്ട് നിങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും. മലക്കിനെ തൊട്ടുനോക്കി നിങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നുമാണ് ദൈവിക തീരുമാനം.
അന്ത്യദിനം വരെ ഇത് ബോധ്യമാകാത്തവര്‍ക്ക് ഈ സന്ദേശമെത്താനുള്ള മാര്‍ഗമാണ് വിശ്വാസികളിലൂടെ ഈ ഉണ്ടാക്കിവെച്ചിട്ടുള്ളത്. അതുകൊണ്ട് ഞങ്ങളുടെ കാര്യത്തില്‍ പ്രയാസപ്പെടേണ്ടതില്ല.

ea jabbar said...

ഞാ‍ന്‍ യുക്തിപയോഗിക്കുന്നു. അത് കൊണ്ട് എന്റ മുന്നിലുള്ള തെളിവുകള്‍/ദൃഷ്ടാന്തങ്ങള്‍ ഉപയോഗപെടുത്തി ഒരു സ്രഷ്ടാ‍വുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
-------
സ്രഷ്ടാവുണ്ടോ എന്നത് യുക്തികൊണ്ട് അന്യേഷിക്കാം. ഞാനും തയ്യാറാണ്. പക്ഷെ ഇവിടെ വിഷയം സ്രഷ്ടാവുണ്ടോ ഇല്ലേ എന്നതല്ല, കുര്‍ ആനും ആ സ്രഷ്ടാവും തമ്മില്‍ ബന്ധമുണ്ടോ എന്നതാണ്. ഇല്ല എന്ന് സാമാന്യ ബുദ്ധിയുടെ ഒരംശമെങ്കിലും വര്‍ക് ചെയ്യുന്നവര്ക്ക് മനസ്സിലാക്കാന്‍ ഈ ചര്‍ച്ച തന്നെ ധാരാളം മതി. കുര്‍ ആന്‍ പോലൊരു നിലവാരം കുറഞ്ഞ പുസ്തകത്തിന്റെ കര്‍ത്താവായി ചിത്രീകരിച്ചുകൊണ്ട് പ്രപഞ്ചസ്രഷ്ടാവിനെ അവഹേളിക്കുന്നവരോട് ഒരു പ്രതിഷേധം പോലും സ്രഷ്ടാവിന്റെ ഭാഗത്തുനിന്നുണ്ടായിക്കാണാത്തതാണ് എന്നെപ്പോലുള്ളവര്‍ക്ക് സ്രഷ്ടാവിന്റെ അസ്തിത്വത്തില്‍ തന്നെ സംശയം ജനിപ്പിക്കുന്നത്.
കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്ന് യുക്തി കൊണ്ട് തെളിയിക്കാന്‍ ഞാന്‍ ഇനിയും തയ്യാറാണ്. അതു തെളിയിച്ചു കഴിഞ്ഞു !!!

ea jabbar said...

ഞാന്‍ പിശാചാണെന്ന ലതീഫിന്റെ സര്‍ടിഫികറ്റില്‍ എനിക്ക് അഭിമാനമുണ്ട്. കാരണം നിങ്ങളുടെ ഈ അല്ലാഹു എന്ന ദൈവത്തെക്കാള്‍ എത്രയോ മാന്യനാണു പിശാച് എന്നു കുര്‍ ആന്‍ വായിച്ചപ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്.
ശിര്‍ക് എന്ന മഹാപാപം ചെയ്യാതിരുന്ന കുറ്റത്തിനാണല്ലോ പരിശുദ്ധനായ ആ മാലാഖ? അതോ ജിന്നോ? സ്വര്‍ഗ്ഗത്തില്‍ നിന്നും ആട്ടിയിറക്കപ്പെട്ടത്. അതു തന്നെ ഒരു പരീക്ഷണമാണെങ്കിലോ? തൌഹീദില്‍ ഉറച്ചു നിന്ന ഇബ്ലീസിനെ പിന്‍പറ്റുന്നവര്‍ക്ക് സ്വര്‍ഗ്ഗവും ഹജറുല്‍ അസ്വദിനു ചുറ്റും വട്ടം കറങ്ങുന്ന വിഡ്ഢികള്‍ക്കു നരകവും നല്‍കി മറ്റൊരു ക്രൂരനാടകത്തിനാണു ദൈവം ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ നിങ്ങളുടെയൊക്കെ കാര്യം കട്ടപ്പൊഹയാവില്ലേ?

ചിന്തകന്‍ said...


ea jabbar Said:
സ്രഷ്ടാവുണ്ടോ എന്നത് യുക്തികൊണ്ട് അന്യേഷിക്കാം. ഞാനും തയ്യാറാണ്.

=
അന്വേഷിച്ചിട്ട് കണ്ടെത്തിയോ?



ea jabbar Said:
കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്ന് യുക്തി കൊണ്ട് തെളിയിക്കാന്‍ ഞാന്‍ ഇനിയും തയ്യാറാണ്. അതു തെളിയിച്ചു കഴിഞ്ഞു !!!

=
ആരുടെ യുക്തി കൊണ്ട്? ആ യുക്തിയുടെ മാനദണ്ഡമെന്ത്? താങ്കള്‍ ഇവിടെ ഒന്നും തെളിയിച്ചിട്ടില്ല. ആകെ തെളിഞ്ഞത് യുക്തിവാദികളുടെ യുക്തിയില്ലായ്മ മാത്രമാണ്!!!

മനപ്പായസമുണ്ണാന്‍ ആര്‍ക്കാ സാധിക്കാത്തത്?

ചിന്തകന്‍ said...

തൌഹീദില്‍ ഉറച്ചു നിന്ന ഇബ്ലീസിനെ പിന്‍പറ്റുന്നവര്‍ക്ക് സ്വര്‍ഗ്ഗവും ഹജറുല്‍ അസ്വദിനു ചുറ്റും വട്ടം കറങ്ങുന്ന വിഡ്ഢികള്‍ക്കു നരകവും നല്‍കി മറ്റൊരു ക്രൂരനാടകത്തിനാണു ദൈവം ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ നിങ്ങളുടെയൊക്കെ കാര്യം കട്ടപ്പൊഹയാവില്ലേ?

എന്തൊക്കെയാ മാഷെ ഇപ്പറയുന്നത്?
വായില്‍ തോന്നിയത് കോതക്ക് പാട്ട്!!!

CKLatheef said...

>>> കുര്‍ ആന്‍ പോലൊരു നിലവാരം കുറഞ്ഞ പുസ്തകത്തിന്റെ കര്‍ത്താവായി ചിത്രീകരിച്ചുകൊണ്ട് പ്രപഞ്ചസ്രഷ്ടാവിനെ അവഹേളിക്കുന്നവരോട് ഒരു പ്രതിഷേധം പോലും സ്രഷ്ടാവിന്റെ ഭാഗത്തുനിന്നുണ്ടായിക്കാണാത്തതാണ് എന്നെപ്പോലുള്ളവര്‍ക്ക് സ്രഷ്ടാവിന്റെ അസ്തിത്വത്തില്‍ തന്നെ സംശയം ജനിപ്പിക്കുന്നത്.
കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്ന് യുക്തി കൊണ്ട് തെളിയിക്കാന്‍ ഞാന്‍ ഇനിയും തയ്യാറാണ്. അതു തെളിയിച്ചു കഴിഞ്ഞു !!! <<<

ദൈവത്തെ മൊത്തമായി നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന താങ്കളുടെ കാര്യം പോലും നീട്ടിവെച്ച സ്ഥിതിക്ക് അതിലും നിസ്സാരമായ ഖുര്‍ആന്റെ ദൈവിക അംഗീകരിക്കാത്തവരെയും നീട്ടിവിട്ടിരിക്കുകയാണ്. ദൈവം അവധിയെത്തിയാല്‍ പിടികൂടുകതന്നെ ചെയ്യും. അപ്പോള്‍ ഓര്‍ത്തിരിക്കാനായി മാത്രം ചില സൂക്തങ്ങളാണ് ഞാന്‍ മുകളില്‍ നല്‍കിയത്.

(35:36-37)
സത്യനിഷേധികളായവര്‍ക്കുള്ളത് നരകാഗ്നിയാകുന്നു. അവരുടെ കഥകഴിക്കുകയില്ല; മരിച്ച് മുക്തരാകാന്‍. നരകശിക്ഷയില്‍ അല്‍പം പോലും ലഘൂകരിച്ചുകൊടുക്കുകയുമില്ല. ഓരോ നിഷേധിക്കും നാം പ്രതിഫലം നല്‍കുക ഈവിധമത്രെ. അതില്‍ കിടന്ന് അവര്‍ ഇങ്ങനെ അട്ടഹസിച്ചുകൊണ്ടിരിക്കും: `ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇതില്‍നിന്ന് മോചിപ്പിച്ചുതരേണമേ, നേരെത്തേ ചെയ്തുകൊണ്ടിരുന്നതില്‍നിന്ന് വ്യത്യസ്തമായി, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം. `(അവര്‍ക്ക് ഉത്തരം നല്‍കപ്പെടും:) പാഠമുള്‍ക്കൊള്ളാനാശിക്കുന്നവന് അതുള്‍ക്കൊള്ളാന്‍ സാധിക്കുന്നത്ര ആയുസ്സ് നാം നല്‍കിയിരുന്നില്ലയോ? മുന്നറിയിപ്പ് നല്‍കുന്നവര്‍ നിങ്ങളില്‍ വന്നിട്ടുമുണ്ടായിരുന്നുവല്ലോ. ഇനിയിപ്പോള്‍ അനുഭവിച്ചുകൊള്ളുക. ധിക്കാരികള്‍ക്കിവിടെ തുണയാരുമില്ല.'

പരലോകത്തെയും വിചാരണയെയും മുന്നില്‍ കാണുമ്പോള്‍ അട്ടഹസിക്കുന്നവരോട് ദൈവത്തിന് ചോദിക്കാനുണ്ടാകും. നിങ്ങള്‍ക്ക് ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള സമയം നാം നല്‍കിയില്ലേ. മുന്നറിയിപ്പ് നല്‍കുന്നവര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ. ഈ സാവകാശം കണ്ട് തെറ്റിദ്ധരിക്കേണ്ടതില്ല എന്നുണര്‍ത്തുന്നു. ഖുര്‍ആനെ കൊച്ചാക്കുന്നവര്‍ ആരാണെന്ന് അന്ന് മനസ്സിലാകും.

ea jabbar said...

വന്ദ്യപിതാവിനെതിരേയും ബഹു: ഇബ്ലീസിനെതിരേയും ബഹു: ശൈതാനെതിരേയും നടത്തിയ അതിക്രൂരവും പശാചികവുമായ വിശ്വാസവഞ്ചനയക്കും ഗൂഡാലോചനയ്ക്കും തന്റെ സ്വന്തക്കാരെയും ഇഷ്ടക്കാരേയും സ്വര്‍ഗ്ഗത്തില്‍ തള്ളിവിടാന്‍ വഴിവിട്ടരീതിയില്‍ ‘സന്മാര്‍ഗ്ഗത്തിലാ’ക്കുകയും ‘ നിരപരാധികളായ ഭൂരിപക്ഷ വിഭാഗത്തെ എന്നത്തേക്കും നരകത്തില്‍ സ്ഥിരപ്പെടുത്തും എന്ന അല്ലാഹുവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ താന്തോന്നിത്തരത്തിനെതിരെ അനിശ്ചിതകാല സമരം നാളെ ‘മഹ്‌ശറ’ മൈതാനിയില്‍ ആരംഭിക്കുന്നതായിരിക്കും. നീതിബോധമുള്ള എല്ലാവരേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.[യരലവ]
----
ആ സമരം വിജയിപ്പിക്കാന്‍ ഞാനും വരാം

ea jabbar said...

തന്റെ സൃഷ്ടികളെ സംസ്കാരശൂന്യമായ രീതിയില്‍ ഭീഷണിപ്പെടുത്തുന്ന ഒരു സ്രഷടാവിന്റെ വൃത്തി കെട്ട മുഖം ഇവിടെ തുടരെ തുടരെ അനാവരണം ചെയ്തുകൊണ്ടിരിക്കുന്ന ലതീഫിനും ആലിക്കോയക്കും നന്ദി !!
ചിന്തിക്കുന്നവര്‍ക്ക് ഇതു തന്നെ നല്ല ദൃഷ്ടാന്തമാണ്.

ea jabbar said...

കുര്‍ ആനിലെ ഈ വക വൈരുദ്ധ്യങ്ങളും മുഹമ്മദ് എന്ന പ്രവാചകന്റെ ജീവിത ചര്യകളും , ബൈബിള്‍ ലക്ഷണ ശാസ്ത്രപ്രകാരം വിശകലനം ചെയ്തപ്പോള്‍ മുഹമ്മദ് പിശാചിന്റെ ജനുസ്സില്‍ പെട്ടവനോ സാക്ഷാല്‍ അന്തിക്കൃസ്തുവോ ആയിരിക്കാനാണു സാധ്യത എന്ന കണ്ടെത്തലാണു ‘ചിന്‍വാദ് പാലം‘ എന്ന വിവാദ കൃതിയിലെ പ്രതിപാദ്യം !

ea jabbar said...

തൌഹീദില്‍ ഉറച്ചു നിന്ന ഇബ്ലീസിനെ പിന്‍പറ്റുന്നവര്‍ക്ക് സ്വര്‍ഗ്ഗവും ഹജറുല്‍ അസ്വദിനു ചുറ്റും വട്ടം കറങ്ങുന്ന വിഡ്ഢികള്‍ക്കു നരകവും നല്‍കി മറ്റൊരു ക്രൂരനാടകത്തിനാണു ദൈവം ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ നിങ്ങളുടെയൊക്കെ കാര്യം കട്ടപ്പൊഹയാവില്ലേ?

എന്തൊക്കെയാ മാഷെ ഇപ്പറയുന്നത്?
വായില്‍ തോന്നിയത് കോതക്ക് പാട്ട്!!!
------
ചിന്തകന്‍ കുര്‍ ആനിലെ ഇബ്ലീസിന്റെ കഥയൊന്നു മനസ്സിരുത്തി വായിക്ക് . അപ്പോള്‍ അറിയാം ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍.
സൃഷ്ടിയെ വണങ്ങാന്‍ [ശിര്‍ക് ചെയ്യാന്‍] തയ്യാറല്ല എന്നു പറഞ്ഞതിനാണു ഇബ്ലീസിനെ ആട്ടിയോടിച്ചത്. ശിര്‍കാണ് ഏറ്റവും വലിയ പാപം എന്ന കാര്യത്തില്‍ ചിന്തകനു സംശയമുണ്ടോ?

ea jabbar said...

ഒരു മനുഷ്യനും തന്റെ പുത്രന്‍മാരോട് പോലും ഇത്രയും കാരുണ്യം കാണിച്ചിട്ടുണ്ടാവില്ല. എത്രമാന്യമായും കാരുണ്യത്തോടെയുമാണ് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നത്.
-----
ലതീഫ് !
കുര്‍ ആനില്‍ ഏതെങ്കിലുമൊരു പേജ് എടുത്ത് ഒന്നു വായിച്ചു നോക്കുക.
ഭീഷണി, ചീത്തവിളി, പ്രലോഭനം, പ്രതികാര ദാഹം , വിദ്വേഷപ്രകടനം ... ഇതല്ലാതെ സ്നേഹത്തിന്റെയോ കാരുണ്യത്തിന്റെയോ ഒരു ലാഞ്ചന പോലും ആ ഭാഷയില്‍ കാണാനാവില്ല.
മുഹമ്മദ് എന്ന പച്ച മനുഷ്യന്റെ പ്രതികാരബുദ്ധി മാത്രമാണാ പുസ്തകം പ്രതിഫലിപ്പിക്കുന്നത്.

ea jabbar said...

ഭവിഷ്യല്‍ പുരാണത്തില്‍ പറയുന്ന “മഹാമദന്‍ “ എന്ന ലക്ഷണമൊത്ത അസുരന്‍ ഞങ്ങളുടെ നബിയാണെന്ന് എം എം അക്ബറും കൂട്ടരും ഇപ്പോഴും പ്രചരിപ്പിക്കുന്നു. അതു നൂറു ശതമാനം ശരിയാണെന്ന് മുഹമ്മദിന്റെ കുര്‍ ആന്‍ തെളിയിക്കുന്നു !!

CKLatheef said...

>>> ഇതല്ലാതെ സ്നേഹത്തിന്റെയോ കാരുണ്യത്തിന്റെയോ ഒരു ലാഞ്ചന പോലും ആ ഭാഷയില്‍ കാണാനാവില്ല. <<<

(39:53-57) (പ്രവാചകന്‍ ) പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചുവരുവിന്‍. അവന്നു കീഴ്പ്പെട്ടവരാകുവിന്‍- നിങ്ങളില്‍ ശിക്ഷ ഭവിക്കുകയും പിന്നെ എങ്ങുനിന്നും സഹായം കിട്ടാതാവുകയും ചെയ്യുന്നതിനു മുമ്പായി. നിങ്ങളുടെ റബ്ബിങ്കല്‍ നിന്നവതീര്‍ണമായ വേദത്തിലെ സദ്വചനങ്ങളെ പിന്തുടരുകയും ചെയ്യുവിന്‍ - നിങ്ങള്‍ അറിയാതെ, ആകസ്മികമായി ദൈവികശിക്ഷ വന്നുപതിക്കും മുമ്പായി. യാതൊരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാകാതിരിക്കട്ടെ: `ഞാന്‍, അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി, ഞാന്‍ അതിനെ പുച്ഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ.` അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍: `കഷ്ടം! അല്ലാഹു എനിക്ക് സന്മാര്‍ഗദര്‍ശനമരുളിയിരുന്നുവെങ്കില്‍ ഞാനും ഭക്തന്മാരുടെ കൂട്ടത്തിലായേനെ!` അല്ലെങ്കില്‍ ശിക്ഷയെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പറയാന്‍: `എനിക്ക് ഒരവസരവും കൂടി ലഭിച്ചെങ്കില്‍! അങ്ങനെ ഞാനും സല്‍ക്കര്‍മികളില്‍ ഉള്‍പ്പെട്ടെങ്കില്‍!`

(ഈ സൂക്തങ്ങളില്‍ കാരുണ്യാവാനായ ഒരു ദൈവത്തെ കാണാന്‍ ആര്‍ക്കും സാധിക്കും. മനസ് കടുത്തുപോയവര്‍ക്കൊഴികെ)

ബയാന്‍ said...

"പുറത്താക്കലിനെതിരെ പ്രതിഷേധിക്കാന്‍ താങ്കള്‍ ആഹ്വാനം ചെയ്ത സ്ഥലവും ശരിയായില്ല."

@ ലതീഫ്:വായ് മൂടിക്കെട്ടലും, കൈകള്‍ കൊണ്ട് സംസാരിപ്പിക്കലും മരിച്ചു കഴിഞ്ഞിട്ടുള്ള കാര്യല്ലേ ? ജനിക്കുന്നതിനെ മുന്നേ ഞാന്‍ എങ്ങിനെയായിരുന്നു എന്നൊന്നും എനിക്ക് അനുഭവമില്ല.(അറ്‌വാഹിയാ ലോകം, ആദമിന്റെ മുതുക്, ആത്മാവ്, അലസ്തുബിറബ്ബിക്കും എന്ന ഖുറാനിലെ തിരക്കഥ എഴുതി എന്നെ ബോറടിപ്പിക്കരുത്, ) പിന്നെ മരിച്ച് കഴിഞ്ഞിട്ടുള്ള കാര്യം അന്നേരം ആലോചിക്കാം; പടച്ചോനെ നേരിട്ട് കണ്ടിട്ടുവേണം കുറച്ച് കാര്യത്തില്‍ തീരുമാനമാക്കാന്‍. പടച്ചോന്‍ നേരും നെറിയുമൊള്ളോനാണെങ്കില്‍ അവനെന്റെ നല്ല കൂട്ടുകാരനായിരിക്കും. തീര്‍ച്ച.

CKLatheef said...

>>> സൃഷ്ടിയെ വണങ്ങാന്‍ [ശിര്‍ക് ചെയ്യാന്‍] തയ്യാറല്ല എന്നു പറഞ്ഞതിനാണു ഇബ്ലീസിനെ ആട്ടിയോടിച്ചത്. ശിര്‍കാണ് ഏറ്റവും വലിയ പാപം എന്ന കാര്യത്തില്‍ ചിന്തകനു സംശയമുണ്ടോ? <<<

ദൈവിക കല്‍പനകള്‍ അനുസരിക്കുക എന്നതാണ് ഇബാദത്ത്. ആ ഇബാദത്ത് ചെയ്യാനാണ് ഇബ്‌ലീസ് വിസമ്മതിച്ചത്. അതിന് അഹങ്കാരവും ഗര്‍വും കാരണമാക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ അടിസ്ഥാന പാഠമായ ഇതുപോലും അറിയാതെയാണ് താങ്കള്‍ പോസ്റ്റുകളിടുന്നതെങ്കില്‍. :( താങ്കള്‍ അവസാനം കണ്ട പോലെ പ്രകോപിതനായില്ലെങ്കിലേ അത്ഭുതമുള്ളൂ.

ചിന്തകന്‍ said...


ea jabbar Said:
ശിര്‍കാണ് ഏറ്റവും വലിയ പാപം എന്ന കാര്യത്തില്‍ ചിന്തകനു സംശയമുണ്ടോ?


എനിക്കൊരു സംശയവുമില്ല! ശിര്‍ക് എന്നാല്‍ എന്താണെന്ന് താങ്കള്‍ക്കറിയില്ല എന്നും ഒരു സംശയത്തിനും ഇടയില്ലാത്തവിധം എനിക്ക് മനസ്സിലായി!

ബയാന്‍ said...

നരകത്തില്‍ നിത്യവാസം വിധിക്കുന്ന ഇസ്ലാമിക വിധിവിശ്വാസത്തേക്കാള്‍ മനുഷ്യനെ നേരെനടത്തിക്കാന്‍ എത്ര നല്ല ഭാവനയാണ് ഹൈന്ദവദര്‍ശനത്തിലെ കര്‍മ്മഫല-പുനര്‍ജന്മ ചിന്തകള്‍.

CKLatheef said...

>>>അല്ലാഹുവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ താന്തോന്നിത്തരത്തിനെതിരെ അനിശ്ചിതകാല സമരം നാളെ ‘മഹ്‌ശറ’ മൈതാനിയില്‍ ആരംഭിക്കുന്നതായിരിക്കും. നീതിബോധമുള്ള എല്ലാവരേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു. <<<


ഇതൊക്കെ മരിക്കുന്നതിന് മുമ്പാണെന്ന് യരലവ വിചാരിച്ചുവോ. പരിഹസിക്കാന്‍ ഏത് കഥയും പറയാം. പക്ഷെ ഖുര്‍ആനിലുള്ളത് അതേ പോലെ പറയുമ്പോള്‍ ബോറടിക്കുന്നു.

>>>ഖുറാനിലെ തിരക്കഥ എഴുതി എന്നെ ബോറടിപ്പിക്കരുത്,<<<

'അവരെ നമ്മുടെ സുവ്യക്തമായ സൂക്തങ്ങള്‍ കേള്‍പ്പിക്കുമ്പോള്‍ സത്യത്തെ നിഷേധിക്കുന്നവരുടെ മുഖത്ത് വെറുപ്പു പ്രകടമാകുന്നതായി നിനക്കു കാണാം. അവര്‍ നമ്മുടെ സൂക്തങ്ങള്‍ കേള്‍പ്പിക്കുന്നവന്റെ നേരെ ഉടനെ ചാടിവീഴുമെന്നു തോന്നിപ്പോകും. അവരോടു പറയുക: `ഇതിനെക്കാള്‍ ദുഷ്ടമായ കാര്യമെന്തെന്നു ഞാന്‍ പറഞ്ഞുതരട്ടെയോ? നരകം! സത്യനിഷേധികള്‍ക്ക് ആ നരകമാണുള്ളതെന്ന് അല്ലാഹു വാഗ്ദാനം ചെയ്തുവെച്ചിരിക്കുന്നു. അതു വളരെ ദുഷിച്ച സങ്കേതം തന്നെ.` (22:72)

ea jabbar said...

ദൈവിക കല്‍പനകള്‍ അനുസരിക്കുക എന്നതാണ് ഇബാദത്ത്.
----
തന്റെ സൃഷ്ടികളില്‍ ചിന്ത മരവിച്ചിട്ടില്ലാത്തവര്‍ ആരൊക്കെ എന്നറിയാന്‍ അല്ലാഹു നടത്തിയ ഒരു പരീക്ഷണമായിക്കൂടേ അത്? സ്രഷ്ടാവിനെ മാത്രമേ വണങ്ങൂ എന്ന ഉറച്ച നിലപാടുള്ളവര്‍ ആരെന്നു കണ്ടത്താന്‍ നടത്തിയ ആ പരീക്ഷണത്തില്‍ ഇബ്ലീസ് മാത്രം വിജയിയായി. ഇബ്ലീസിന്റെ ആത്മാര്‍ത്ഥതയും ഈശ്വരസ്നേഹവും മനസ്സിലാക്കി പിപറ്റുന്നവരും !

ea jabbar said...

കാരുണ്യത്തിനു തെളിവായി ലതീഫ് ഉദ്ധരിക്കുന്ന വാക്യത്തില്‍ പോലും ശിക്ഷാഭീഷണിയുടെ അംശം കാണാം . അതാണു കുര്‍ ആന്‍ !!

CKLatheef said...

>>> കുര്‍ ആനില്‍ ഏതെങ്കിലുമൊരു പേജ് എടുത്ത് ഒന്നു വായിച്ചു നോക്കുക.
ഭീഷണി, ചീത്തവിളി, പ്രലോഭനം, പ്രതികാര ദാഹം , വിദ്വേഷപ്രകടനം ...<<<

സ്വന്തം പുത്രന് പഠിക്കാനാവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുത്തതിന് ശേഷം മകനേ നീ പഠിച്ച് ഉന്നത നിലയിലെത്തൂ. നീ അതിന് വിസമ്മതിച്ചാല്‍ ജീവിതം പ്രയാസകരമാകും. നീ അലഞ്ഞ് തിരിയേണ്ടിവരും... എന്നൊക്കെ ഒരു പിതാവ് പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ വിഢിപോലും പിതാവ് മകനെ ഭീഷണിപ്പെടുത്തി എന്ന് പറയില്ല. ഇനി അപ്രകാരം ആരെങ്കിലും പറഞ്ഞാല്‍ അദ്ദേഹത്തെ സാമാന്യബുദ്ധിയില്ലാത്തവനെന്ന നിലക്ക് നാം അത് വിട്ടുകളയും.

ea jabbar said...

കാര്യം ബോധ്യപ്പെടുത്തി വിശ്വസിപ്പിക്കാനല്ല കൊടിയ ഭീഷണി മുഴക്കി അനുസരിപ്പിക്കാനാണ് ശ്രമം.
മനസ്സില്‍ ഈമാന്‍ സൃഷ്ടിക്കാനല്ല, ഭീതി സൃഷ്ടിച്ച് കഴുത്തു വെട്ടിക്കാനാണു പരിപാടി. വികലവും വികൃതവുമായ ഒരു മുരടന്‍ മനസ്സിന്റെ ഭാവനയാണിതെന്ന് നിസ്സംശയം പറയാം !!

CKLatheef said...

>>> തന്റെ സൃഷ്ടികളില്‍ ചിന്ത മരവിച്ചിട്ടില്ലാത്തവര്‍ ആരൊക്കെ എന്നറിയാന്‍ അല്ലാഹു നടത്തിയ ഒരു പരീക്ഷണമായിക്കൂടേ അത്? <<<

ഇപ്രകാരം ഊഹിച്ച് തെറ്റായ ഒരു ധാരണയിലെത്തിചേരേണ്ട ആവശ്യം വിശ്വാസികള്‍ക്കില്ല.

പിശാചിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ഒരു പരീക്ഷണമായരുന്നു അത്. പിശാചിന്റെ സ്വാഭാവം അഹങ്കാരമാണെന്നും അതിലൂടെ വ്യക്തമാക്കപ്പെടുകയുണ്ടായി.

ea jabbar said...

മക്കളെ പേടിപ്പിച്ച് അനുസരിപ്പിക്കുന്ന - ഭീഷണിപ്പെടുത്തി പഠിപ്പിക്കുന്ന -കാലമൊക്കെ പോയി ലതീഫേ!
സ്നേഹപൂര്‍വ്വം പെരുമാറി, ആവ്ശ്യമായ പ്രോത്സാഹനം നല്‍കി സഹായിച്ച് പഠിക്കാന്‍ പ്രേരിപ്പിക്കുകയാണ് സ്നേഹമുള്ള അഛനമ്മമാര്‍ ഇന്നു ചെയ്യുക !
മുഹമ്മദിന്റെ കാലമല്ലല്ലോ ഇത്.

ea jabbar said...

Blogger യരല‌വ said...

നരകത്തില്‍ നിത്യവാസം വിധിക്കുന്ന ഇസ്ലാമിക വിധിവിശ്വാസത്തേക്കാള്‍ മനുഷ്യനെ നേരെനടത്തിക്കാന്‍ എത്ര നല്ല ഭാവനയാണ് ഹൈന്ദവദര്‍ശനത്തിലെ കര്‍മ്മഫല-പുനര്‍ജന്മ ചിന്തകള്‍.
--
ഒരു കയ്യൊപ്പ് !

ea jabbar said...

ഇപ്രകാരം ഊഹിച്ച് തെറ്റായ ഒരു ധാരണയിലെത്തിചേരേണ്ട ആവശ്യം വിശ്വാസികള്‍ക്കില്ല.
---
അന്ധവിശ്വാസികള്‍ക്ക് ചിന്തിക്കേണ്ട കാര്യമില്ലെന്നറിയാം ലതീഫേ
അവര്‍ക്ക് ഇപ്പൊഴേ കിട്ടിയിരിക്കുന്നു സ്വര്‍ഗ്ഗം !
അതെ! വിഡ്ഢികളുടെ സ്വര്‍ഗ്ഗം !!

ea jabbar said...

പിശാചിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ഒരു പരീക്ഷണമായരുന്നു അത്. പിശാചിന്റെ സ്വാഭാവം അഹങ്കാരമാണെന്നും അതിലൂടെ വ്യക്തമാക്കപ്പെടുകയുണ്ടായി.
--
നീ എന്നോടു കാണിച്ച ഈ വഞ്ചനയ്ക്കു പകരം നിന്റെ സൃഷ്ടികളെ ഞാന്‍ വഴി തെറ്റിക്കും എന്നു പറഞ്ഞാണു ഇബ്ലീസ് ഇങ്ങോട്ടു പോന്നത്. അല്ലാഹു അവനെ തടഞ്ഞുമില്ല. അല്ലാഹുവിന്റെ മനസ്സിലിരിപ്പ് അല്ലാഹുവിനേ അറിയൂ. !!!

KK Alikoya said...

Jabbar: "തൌഹീദില്‍ ഉറച്ചു നിന്ന ഇബ്ലീസിനെ പിന്‍പറ്റുന്നവര്‍ക്ക് സ്വര്‍ഗ്ഗവും ഹജറുല്‍ അസ്വദിനു ചുറ്റും വട്ടം കറങ്ങുന്ന വിഡ്ഢികള്‍ക്കു നരകവും നല്‍കി മറ്റൊരു ക്രൂരനാടകത്തിനാണു ദൈവം ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ നിങ്ങളുടെയൊക്കെ കാര്യം കട്ടപ്പൊഹയാവില്ലേ?

എന്തൊക്കെയാ മാഷെ ഇപ്പറയുന്നത്?
വായില്‍ തോന്നിയത് കോതക്ക് പാട്ട്!!!
------
ചിന്തകന്‍ കുര്‍ ആനിലെ ഇബ്ലീസിന്റെ കഥയൊന്നു മനസ്സിരുത്തി വായിക്ക് . അപ്പോള്‍ അറിയാം ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍.
സൃഷ്ടിയെ വണങ്ങാന്‍ [ശിര്‍ക് ചെയ്യാന്‍] തയ്യാറല്ല എന്നു പറഞ്ഞതിനാണു ഇബ്ലീസിനെ ആട്ടിയോടിച്ചത്. ശിര്‍കാണ് ഏറ്റവും വലിയ പാപം എന്ന കാര്യത്തില്‍ ചിന്തകനു സംശയമുണ്ടോ?"

= ഇബ്‌ലീസിന്റെ പ്രബോധനത്തില്‍ ജബ്ബാര്‍ എത്ര മാത്രം വീണുപോയിട്ടുന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.
ഇബ്‌ലിസ് പണ്ട് അല്ലാഹുവിനോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: 'എന്നെ നീ സൃഷ്ടിച്ചത് തീ കൊണ്ടാണ്‌; ആദമിനെ സൃഷ്ടിച്ചതാകട്ടെ മണ്ണ്‌ കൊണ്ടും. അതിനാല്‍ ഞാനണ്‌ ശ്രേഷ്ഠന്‍, അത് കൊണ്ട് ഞാന്‍ അവന്റെ മുമ്പില്‍ നമിക്കുകയില്ല'

1. ഇബ്‌ലീസ് അല്ലാഹുവിനെ അംഗീകരിക്കുനു.
2. അല്ലാഹു സ്രഷ്ടാവാണെന്ന് സമ്മതിക്കുന്നു.
3. പക്ഷെ, അതേ അല്ലാഹു മണ്ണ്‌ കൊണ്ട് സൃഷ്ടിച്ച മനുഷ്യന്ന് മുമ്പില്‍ നമിച്ചു കൂടാ എന്നൊരു അഹങ്കാരം.
അതണ്‌ ഇബ്‌ലീസ് വഴിപിഴക്കാന്‍ കാരണം.

ഇത് വേദം സാക്‌ഷ്യപ്പെടുത്തിയ കാര്യം!

എന്നിട്ട് അല്ലാഹു നമ്മെ അറിയിച്ചു; ഈ പിശാച് നിങ്ങളുടെ ശത്രുവാണ്‌; അവനും അവന്റെ ആളുകളും നിങ്ങളെ വഴിതെറ്റിക്കാന്‍ പല അടവുകളും പയറ്റും; അതിലൊന്നും വീണ്‌ പോകരുത്. ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാത്ത ജബ്ബാറിനെ ഇബ്‌ലീസ് സന്ദര്‍ശിച്ചു. എന്നിട്ട് പറഞ്ഞു: ഞാനാണ്‌ തൌഹീദിന്റെ ആള്‍. " സൃഷ്ടിയെ വണങ്ങാന്‍ [ശിര്‍ക് ചെയ്യാന്‍] തയ്യാറല്ല എന്നു പറഞ്ഞതിനാണു എന്നെ അല്ലാഹു ആട്ടിയോടിച്ചത്."
ജബ്ബാര്‍ കരുതി നേരാണെന്ന്. എന്നിട്ട് ഇപ്പോള്‍ ഏറ്റു പറയുന്നു: ഇബ്‌ലീസ് ആണ്‌ മഹാന്‍. തൌഹീദിന്റെ ആളാണ്‌. അത്കൊണ്ട് എല്ലാവരും ഇബ്‌ലീസിനെ പിന്‍പറ്റിക്കൊള്ളുക.
ഇത് പറയുമ്പോഴും:
1. ഇബ്‌ലീസ് അല്ലാഹുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന കാര്യം അദ്ദേഹം മറന്നു പോയി.
2. തൌഹീദെന്നാല്‍ അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്ന വിശ്വാസമാണെന്നതും മറന്നു പോയി.

ഇബ്‌ലീസ് ഈ പറഞ്ഞത് അല്ലാഹുവിനേക്കാള്‍ വലിയ തൌഹീദാണ്‌. രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്ന് കേട്ടിട്ടില്ലേ? അതും ഇബ്‌ലീസിന്റെ തന്ത്രമാണ്‌. അല്ലെങ്കിലും ഇതൊക്കെ മനസ്സറീഞ്ഞു പറയുന്നതൊന്നുമല്ലല്ലോ. ഇസ്‌ലാമിനെതിരെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം എന്നല്ലേയുള്ളൂ. അല്ലാതെ അത് ശരിയാകണമെന്നോ കുറിക്ക് കൊള്ളണമെന്നോ ഇല്ലല്ലോ. താന്‍ തന്നെ മുമ്പ് പറഞ്ഞതിന്ന് വിരുദ്ധമാകരുതെന്നും ഇല്ലല്ലോ. ആളുകളെ ഇസ്‌ലാമില്‍ നിന്നകറ്റാന്‍ അവരെ ചുറ്റിക്കുക. സര്‍ക്കസിലെ കോമാളിയുടെ റോള്‍!
അല്ലാഹു ദൈവമല്ല എന്ന് പറയാനല്ലാതെ, ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവില്ലെന്ന് പറയാനുള്ള ചങ്കൂറ്റം പോലും ഈ യുക്തിവാദി നേതാവിനില്ലെന്ന് തോന്നുന്നു. ദൈവാസ്തിക്യത്തെ ക്കുറിച്ചുള്ള ചര്‍ച്ച എന്നും ഇവര്‍ക്ക് ഭയമാണല്ലോ.
(ആരുടെ മുമ്പില്‍ സുജൂദ് ചെയ്യുന്നു എന്നതല്ല; ആരുടെ കല്‍പ്പനയനുസരിച്ച് സുജൂദ് ചെയ്യുന്നു എന്നതാണ്‌ ഇസ്‌ലാമിലെ തൌഹീദിന്റെ പ്രധാ നവശം.)

CKLatheef said...

>>> കാര്യം ബോധ്യപ്പെടുത്തി വിശ്വസിപ്പിക്കാനല്ല കൊടിയ ഭീഷണി മുഴക്കി അനുസരിപ്പിക്കാനാണ് ശ്രമം.
മനസ്സില്‍ ഈമാന്‍ സൃഷ്ടിക്കാനല്ല, ഭീതി സൃഷ്ടിച്ച് കഴുത്തു വെട്ടിക്കാനാണു പരിപാടി. വികലവും വികൃതവുമായ ഒരു മുരടന്‍ മനസ്സിന്റെ ഭാവനയാണിതെന്ന് നിസ്സംശയം പറയാം !! <<<

6346 സൂക്തങ്ങളുള്ള ഖുര്‍ആനില്‍ 6000 സൂക്തങ്ങള്‍ ബോധ്യപ്പെടുത്താനുപയോഗിച്ച് 346 സൂക്തങ്ങളില് (ഞാന്‍ എണ്ണിനോക്കി പറയുന്നതല്ല ഉദ്ദേശം പറയുന്നതാണ്) അവഗണിക്കുകുകയോ, ബോധ്യപ്പെട്ടിട്ടും വേണ്ടെന്ന് വെക്കുകയോ ചെയ്തവരെ താക്കീത് ചെയ്യാന് ഉപയോഗിച്ചാല് അത് അധികമല്ല എന്നാണ് എന്റെ അഭിപ്രായം. ദൈവമില്ല എന്ന ഉറച്ച ബോധ്യമുള്ളവര്‍ ഇല്ലാത്ത ഒരാളുടെ ഭീഷണിയില്‍ അസ്വസ്തനാകേണ്ടതില്ല.

ea jabbar said...

തൌഹീദില്‍ ശിര്‍ക് കലര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രധാന കര്‍മ്മ പദ്ധതിയായി അദ്ദേഹം ഏറ്റെടുത്തത്. ലാത്തയും മനാത്തയും ഉന്നത ദേവതകള്‍ തന്നെ എന്ന് മുഹമ്മദിന്റെ വായിലൂടെത്തന്നെ ആയത്തിറക്കിയത് ഉദാഹരണം. ഹജ്ജ് എന്ന പേരില്‍ മുസ്ലിംങ്ങളെ ഒന്നടങ്കം ശിര്‍ക്കില്‍ തളച്ചിടാനും മൂപ്പര്‍ക്കു കഴിഞ്ഞു !
അല്ലാഹു ഈ ക്രൂര നാടകമെല്ലാം കണ്ടു ചിരിക്കുകയാകും ! ഈ [അ]സത്യവിശ്വാസികളായ വിഡ്ഢികള്‍ മുഴുവന്‍ നരകത്തില്‍ കിടന്നു പൊരിയുന്നത് മനസ്സില്‍ കണ്ട് !!!!!

KK Alikoya said...

jabbar: "കുര്‍ ആനിലെ ഈ വക വൈരുദ്ധ്യങ്ങളും മുഹമ്മദ് എന്ന പ്രവാചകന്റെ ജീവിത ചര്യകളും , ബൈബിള്‍ ലക്ഷണ ശാസ്ത്രപ്രകാരം വിശകലനം ചെയ്തപ്പോള്‍ മുഹമ്മദ് പിശാചിന്റെ ജനുസ്സില്‍ പെട്ടവനോ സാക്ഷാല്‍ അന്തിക്കൃസ്തുവോ ആയിരിക്കാനാണു സാധ്യത എന്ന കണ്ടെത്തലാണു ‘ചിന്‍വാദ് പാലം‘ എന്ന വിവാദ കൃതിയിലെ പ്രതിപാദ്യം !"

= ജബ്ബാറിന്റെ മമോദീസാ ചടങ്ങ് കഴിഞ്ഞോ?

ബയാന്‍ said...

"ഇതൊക്കെ മരിക്കുന്നതിന് മുമ്പാണെന്ന് യരലവ വിചാരിച്ചുവോ. പരിഹസിക്കാന്‍ ഏത് കഥയും പറയാം. പക്ഷെ ഖുര്‍ആനിലുള്ളത് അതേ പോലെ പറയുമ്പോള്‍ ബോറടിക്കുന്നു. "


@ ലതീഫ്: ‘മഹ്ശറ’ മൈതാനം മരണത്തിനും ലോകവസാനത്തിനും ശേഷമാണെന്ന് ഏത് മുസ്ലിമിനാണ് അറിയാത്തത്. മനുഷ്യനെ സൃഷ്ടിപ്പിന്റെ തിരക്കഥ ഖുറാനിലെ അല്‍-ബഖറ സൂറയില്‍ 30- മുതല്‍ 38 വരെ അവതരിപ്പിച്ചത് ഖുറാന്‍ നേര്‍ക്ക് നേരെ എഴുതി വായനക്കാര്‍ക്ക് ബോറടിക്കാന്‍ വേണ്ടിയാണ്.

“ >>>ഖുറാനിലെ തിരക്കഥ എഴുതി എന്നെ ബോറടിപ്പിക്കരുത്,<<<“

പിന്നെ വീണ്ടും ലോകത്ത് ജനിക്കാനിരിക്കുന്നവരുടെ ആത്മാക്കളെ ആദമിന്റെ മുതുകിലൂടെ പുറപ്പെടുവിച്ച വേറൊരു കഥയുണ്ട്; ഇനിയും ഖുറാനെ സഹിക്കാന്‍ ആവാത്തത് കൊണ്ടാമാഷെ ഇത്തരം കഥകള്‍ പറഞ്ഞ് ബോറടിപ്പികരുത് എന്ന് പറഞ്ഞത്. these kind of Quran teaching haunting me ever since i was a little, free me; let me live rest of my days without nasty thoughts.

ea jabbar said...

ദൈവമില്ല എന്ന ഉറച്ച ബോധ്യമുള്ളവര്‍ ഇല്ലാത്ത ഒരാളുടെ ഭീഷണിയില്‍ അസ്വസ്തനാകേണ്ടതില്ല.
---
എങ്ങാനും ദൈവം ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മാനം കാക്കാന്‍ പാടു പെടുന്ന [ കുര്‍ ആനിന്റെ കര്‍തൃത്വാരോപണം വഴി നേരിട്ട അപമാനത്തിന് അല്പമെങ്കിലും ആശ്വാസം പകരുന്ന ] എന്നെയും യരലവ , യുക്തി , വിചാരം തുടങ്ങിയവരെയും അദ്ദേഹത്തിന്റെ പൂന്തോട്ടത്തിലും ഏസി മുറിയിലും മാന്യമായ സ്വീകരണം തന്നു ആദരിക്കുക തന്നെ ചെയ്യും. അല്‍പ്പമെങ്കിലും നേരും നെറിയുമുള്ള ഒരുത്തനാണു ദൈവമെങ്കില്‍ ! ഒരു സംശയവും അക്കാര്യത്തിലില്ല !!!

ea jabbar said...

ഇബ്ലീസ് കഥയിലുമുണ്ട് വൈരുദ്ധ്യം .
ജിന്നുകളില്‍ പെട്ട ആളായിരുന്നു ഇബ്ലീസ് എന്ന് ഒരിടത്തു പറയുന്നു.
മലക്കുകളോട് ആദന്മിനെ കുമ്പിട്ടു നമിക്കാന്‍ പറഞ്ഞപ്പോല്‍ എല്ലാവരും കുമ്പിട്ടു; ഇബ്ലീസ് ഒഴികെ . എന്നാണു കുര്‍ ആനിലുള്ളത്.

പുരുഷന്മാരോടെല്ലാം പുറത്തു പോകാന്‍ പറഞ്ഞു. എല്ലാവരും പോയി, പാത്തുമ്മ ഒഴികെ !
എന്നു പറഞ്ഞപോലെയല്ലേ ഇത് ?
എന്നിട്ട് ആ പാത്തുമ്മയ്ക്കു കുറ്റവും !!

CKLatheef said...

>>> പുരുഷന്മാരോടെല്ലാം പുറത്തു പോകാന്‍ പറഞ്ഞു. എല്ലാവരും പോയി, പാത്തുമ്മ ഒഴികെ !
എന്നു പറഞ്ഞപോലെയല്ലേ ഇത് ? <<<

അല്ല. സ്‌കൂളില്‍നിന്ന് വിദ്ധ്യാര്‍ഥികളെല്ലാം തിരിച്ചു പോയി അധ്യാപകനൊഴിച്ച് എന്ന പോലെ ഒരു പ്രയോഗം. ഭാഷയില്‍ അത് സര്‍വസാധാരണം. ഇബ്‌ലീസ് ആരാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കിയതിനാല്‍ താങ്കള്‍ സൂചിപ്പിച്ച സംശയത്തിനും അവകാശമില്ല.

KK Alikoya said...

യരല‌വ:
"നരകത്തില്‍ നിത്യവാസം വിധിക്കുന്ന ഇസ്ലാമിക വിധിവിശ്വാസത്തേക്കാള്‍ മനുഷ്യനെ നേരെനടത്തിക്കാന്‍ എത്ര നല്ല ഭാവനയാണ് ഹൈന്ദവദര്‍ശനത്തിലെ കര്‍മ്മഫല-പുനര്‍ജന്മ ചിന്തകള്‍."

= ഇതാണ്‌ നമ്മുടെ നാട്ടിലെ യുക്തിവാദികളുടെ കുഴപ്പം, ഇസ്‌ലാമല്ലാത്തതെല്ലാം നല്ലതാണെന്നേ അവര്‍ക്ക് തോന്നുകയുള്ളു. കുഴപ്പം ഇസ്‌ലാമിനേ ഉള്ളു. ഇത് രോഗം വേറെയാണ്‌. ഇതിന്റെ പേര്‌ യുക്തിവാദം എന്നല്ല.

ഭാരതത്തിലെ അതി ക്രൂരമായ ജാതി സമ്പ്രദായം ഒരു വിശ്വാസപ്രമാണമായി, താഴ്ന്നവരായി കണക്കാക്കപ്പെടുന്നവരെ കൊണ്ട്, അംഗീകരിപ്പിച്ച് അവരെ ചൂഷണം ചെയ്യാനുള്ള സൌകര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തപ്പെടുന്ന ഒന്നാണ്‌ പുരര്‍ജന്മ വിശ്വാസം. വേദങ്ങളില്‍ ഇതില്ല; ഉപനിഷത്തുകളില്‍ മാത്രമാണുള്ളത്. ഉയര്‍ന്ന ജാതിക്കാരായി ഗണിക്കപ്പെടുന്നവരും ഭൌതിക സമ്പത്തിന്റെ സൌകര്യം ആസ്വദിക്കുന്നവരും തങ്ങള്‍ക്കിത് കിട്ടിയത് കഴിഞ്ഞ ജന്മത്തിലെ സല്‍ക്കര്‍മ്മങ്ങളുടെ അനന്തര ഫലമാണെന്ന് അവകാശപ്പെടാന്‍ ഇത് സഹായിച്ചു. അതേ പോലെ താഴ്ന്ന നിലവാരങ്ങളില്‍ കഴിയേണ്ടി വന്നവരോട് ഇത് നിങ്ങളുടെ കഴിഞ്ഞ ജന്മത്തില കര്‍മ്മങ്ങളുടെ ദോഷം കൊണ്ട് സംഭവിച്ചതാണ്‌, അത് കൊണ്ട് അനുഭവിച്ചോളൂ. ഞങ്ങളെ സേവിച്ച് ജീവിച്ചോളൂ, എന്നാല്‍ അടുത്ത ജന്മത്തില്‍ ക്ലാസ് കയറ്റം കിട്ടും എന്ന് പറഞ്ഞ് ചൂഷണം ചെയ്യാനുപയോഗിച്ച ഒരു വിശ്വാസം  ഇസ്‌ലാമിന്റെ പരലോക സങ്കല്‍പ്പത്തേക്കാള്‍ ഉത്തമമാകുന്നത്, പറയുന്ന ആള്‍ക്ക് യുക്തിവാദം എന്താണെന്ന് മനസ്സിലായിട്ടില്ലാത്തതിനാലാണ്‌.

ഭാരതത്തിലെ വേദങ്ങള്‍ അവതരിപ്പിച്ചത് പരലോക വിശ്വാസമാണ്‌; ഹിന്ദു മതത്തിന്റെ അടിത്തറ വേദങ്ങളാണ്‌ എന്ന് കൂടി അറിയണം.

KK Alikoya said...

യരലവ: "പടച്ചോനെ നേരിട്ട് കണ്ടിട്ടുവേണം കുറച്ച് കാര്യത്തില്‍ തീരുമാനമാക്കാന്‍. പടച്ചോന്‍ നേരും നെറിയുമൊള്ളോനാണെങ്കില്‍ അവനെന്റെ നല്ല കൂട്ടുകാരനായിരിക്കും. തീര്‍ച്ച."

= ഇല്ലെങ്കില്‍ അവനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല.

Unknown said...

ഹഹഹ
വേദം , ഉപനിഷത്ത് , ക്രൂരമായ ജാതിചിന്ത , ചൂഷണം , പുനര്‍ജന്മം , പരലോകം

ആലിക്കോയേ
ഒരു സ്മൈലിയുമിട്ട്ഈ കമന്റും ട്രാക്ക് ചെയ്ത് നോക്കിയിരിക്കുന്ന പാര്‍ത്ഥനൊരു പണിയായി.
പിന്നാലെ പാണ്ഡവസൈന്യവും

ധര്‍മസംസ്ഥാപനാര്‍ഥായ
സംഭവാമിയുഗേയുഗേ

CKLatheef said...

>>> എങ്ങാനും ദൈവം ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മാനം കാക്കാന്‍ പാടു പെടുന്ന [ കുര്‍ ആനിന്റെ കര്‍തൃത്വാരോപണം വഴി നേരിട്ട അപമാനത്തിന് അല്പമെങ്കിലും ആശ്വാസം പകരുന്ന ] എന്നെയും യരലവ , യുക്തി , വിചാരം തുടങ്ങിയവരെയും അദ്ദേഹത്തിന്റെ പൂന്തോട്ടത്തിലും ഏസി മുറിയിലും മാന്യമായ സ്വീകരണം തന്നു ആദരിക്കുക തന്നെ ചെയ്യും. അല്‍പ്പമെങ്കിലും നേരും നെറിയുമുള്ള ഒരുത്തനാണു ദൈവമെങ്കില്‍ ! ഒരു സംശയവും അക്കാര്യത്തിലില്ല !!! <<<

ഖുര്‍ആനിലെ ദൈവത്തെക്കുറിച്ച് ഇത്തരം അബദ്ധങ്ങള്‍ പുലര്‍ത്തേണ്ടതില്ല. എന്തിന് വെറുതെ വ്യാമോഹം പുലര്‍ത്തുന്നു. മനുഷ്യാരംഭം തുടങ്ങി ഒരു വ്യക്തി അവന്റെ കര്‍മ്മ ഫലം അനുഭവിച്ചുതുടങ്ങുന്നത് വരെയും അവിടുത്തെ അവസ്ഥകളും വിവരിച്ചുകൊണ്ടാണ് ഖുര്‍ആന്‍ മനുഷ്യന്റെ മുമ്പില്‍ നില്‍ക്കുന്നത്. താഴെയുള്ള സൂക്തം വായിക്കുക. 'ദൈവത്തെ കണക്കാക്കേണ്ട പോലെ അവര്‍ കണക്കാക്കിയില്ല' എന്ന തുടക്കം പ്രത്യേകം ശ്രദ്ധിക്കുക. (cont..)

CKLatheef said...

(39:67-70) ഈ ജനം അല്ലാഹുവിന്റെ മഹത്വം മാനിക്കേണ്ടവിധം മാനിച്ചിട്ടേയില്ല. (അല്ലാഹുവിന്റെ ശക്തിമാഹാത്മ്യമെന്തെന്നാല്‍) പുനരുത്ഥാന നാളില്‍ ഭൂലോകമാസകലം അവന്റെ കൈപ്പിടിയിലൊതുങ്ങുന്നു. വാനലോകമോ, അവന്റെ വലംകൈയില്‍ ചുരുട്ടപ്പെട്ടതാകും. ഈ ജനം ആരോപിക്കുന്ന പങ്കാളിത്തങ്ങളില്‍നിന്നെല്ലാം പരിശുദ്ധനും അത്യുന്നതനുമത്രെ അവന്‍. അന്നാളില്‍ കാഹളം ഊതപ്പെടുന്നു. അപ്പോള്‍ വാന-ഭുവനങ്ങളിലുള്ളവരൊക്കെയും മരിച്ചുവീഴുന്നു- ജീവനുള്ളവരായിരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നെ മറ്റൊരു ഊത്തുണ്ടാകും. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു. ഭൂമി അതിന്റെ റബ്ബിന്റെ ചൈതന്യത്താല്‍ പ്രശോഭിതമാകുന്നു. കര്‍മപുസ്തകങ്ങള്‍ സമര്‍പ്പിക്കപ്പെടുന്നു. പ്രവാചകന്മാരും എല്ലാ സാക്ഷികളും ഹാജരാക്കപ്പെടുന്നു. ജനങ്ങള്‍ക്കിടയില്‍ തികച്ചും ന്യായമായ വിധി പ്രസ്താവിക്കപ്പെടുന്നു. ആര്‍ക്കെതിരെയും യാതൊരു അനീതിയുമുണ്ടാവുകയില്ല. ഓരോ ആത്മാവും അത് പ്രവര്‍ത്തിച്ചതെന്തിനും പരിപൂര്‍ണമായി പ്രതിഫലം നല്‍കപ്പെടുന്നു. ജനം പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായറിയുന്നുണ്ട്.

ea jabbar said...

അല്ല. സ്‌കൂളില്‍നിന്ന് വിദ്ധ്യാര്‍ഥികളെല്ലാം തിരിച്ചു പോയി അധ്യാപകനൊഴിച്ച് എന്ന പോലെ ഒരു പ്രയോഗം. ഭാഷയില്‍ അത് സര്‍വസാധാരണം.
---
അല്ല ലതീഫ്! ഇത് ഒരു ആജ്ഞ ലംഘിച്ച കാര്യമാണ്. അക്കാരണത്താലുള്ള കുറ്റപ്പെടുത്തലാണ്.
സ്കൂളിലെ എല്ലാ കുട്ടികളോടും അസംബ്ലിയില്‍ കയ് കെട്ടി നില്‍ക്കാന്‍ ഹെഡ്മാഷ് കല്‍പ്പിച്ചു. എല്ലാവരും അനുസരിച്ചു. ആലിക്കോയമാഷ് ഒഴികെ !. അതിന്റെ പേരില്‍ ആ മാഷിനു ജോലിയും പോയി !

KK Alikoya said...

ജബ്ബാര്‍: "ഇബ്ലീസ് കഥയിലുമുണ്ട് വൈരുദ്ധ്യം .
ജിന്നുകളില്‍ പെട്ട ആളായിരുന്നു ഇബ്ലീസ് എന്ന് ഒരിടത്തു പറയുന്നു.
മലക്കുകളോട് ആദന്മിനെ കുമ്പിട്ടു നമിക്കാന്‍ പറഞ്ഞപ്പോല്‍ എല്ലാവരും കുമ്പിട്ടു; ഇബ്ലീസ് ഒഴികെ . എന്നാണു കുര്‍ ആനിലുള്ളത്.

പുരുഷന്മാരോടെല്ലാം പുറത്തു പോകാന്‍ പറഞ്ഞു. എല്ലാവരും പോയി, പാത്തുമ്മ ഒഴികെ !
എന്നു പറഞ്ഞപോലെയല്ലേ ഇത് ?
എന്നിട്ട് ആ പാത്തുമ്മയ്ക്കു കുറ്റവും !!"

= ആദമിന്ന് സുജൂദ് ചെയ്യാതിരുന്ന ഇബ്‌ലീസിനെ അന്ന് അല്ലാഹു വിചാരണ നടത്തിയിരുന്നു. 'ജിന്നായ എന്നോട് സുജൂദ് ചെയ്യാന്‍ നീ കല്‍പ്പിച്ചിട്ടില്ലല്ലോ; മലക്കുകളോട് മാത്രമല്ലേ കല്‍പിച്ചിട്ടുള്ളു; പിന്നെ ഞാനെന്തിനാണ്‌ സുജൂദ് ചെയ്യുന്നത്' എന്ന് ഇബ്‌ലീസ് ചോദിച്ചിരുന്നില്ല. ആ കല്‍പ്പന ഏതോ അര്‍ത്ഥത്തില്‍ ഇബ്‌ലീസിനും ബാധകമായിരുന്നുവെന്ന്, ഇബ്‌ലീസ് തന്നെ അംഗീകരിച്ചിരുന്നുവെന്ന്, ഇതില്‍ നിന്ന് മനസ്സിലാക്കാം. ഏതായാലും സക്ഷാല്‍ ഇബ്‌ലീസിനേക്കാള്‍ വലിയ ഇബ്‌ലീസാകാനുള്ള മല്‍സരത്തിലാണ്‌ മി. ജബ്ബാര്‍.

ea jabbar said...

ജനങ്ങള്‍ക്കിടയില്‍ തികച്ചും ന്യായമായ വിധി പ്രസ്താവിക്കപ്പെടുന്നു. ആര്‍ക്കെതിരെയും യാതൊരു അനീതിയുമുണ്ടാവുകയില്ല. ഓരോ ആത്മാവും അത് പ്രവര്‍ത്തിച്ചതെന്തിനും പരിപൂര്‍ണമായി പ്രതിഫലം നല്‍കപ്പെടുന്നു. ജനം പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായറിയുന്നുണ്ട്.
-----
അപ്പൊ പ്രതീക്ഷയ്ക്കു വകയുണ്ട് !!!

CKLatheef said...

>>> അല്ല ലതീഫ്! ഇത് ഒരു ആജ്ഞ ലംഘിച്ച കാര്യമാണ്. അക്കാരണത്താലുള്ള കുറ്റപ്പെടുത്തലാണ്.
സ്കൂളിലെ എല്ലാ കുട്ടികളോടും അസംബ്ലിയില്‍ കയ് കെട്ടി നില്‍ക്കാന്‍ ഹെഡ്മാഷ് കല്‍പ്പിച്ചു. എല്ലാവരും അനുസരിച്ചു. ആലിക്കോയമാഷ് ഒഴികെ !. അതിന്റെ പേരില്‍ ആ മാഷിനു ജോലിയും പോയി !<<<

അതെയോ???!! സംഭവം ഞാനറിഞ്ഞിട്ടില്ല. :)

ea jabbar said...

നീ എന്നോടു കാണിച്ച ഈ വഞ്ചനയ്ക്കു പകരം നിന്റെ സൃഷ്ടികളെ ഞാന്‍ വഴി തെറ്റിക്കും എന്നു പറഞ്ഞാണു ഇബ്ലീസ് ഇങ്ങോട്ടു പോന്നത്. അല്ലാഹു അവനെ തടഞ്ഞുമില്ല. അല്ലാഹുവിന്റെ മനസ്സിലിരിപ്പ് അല്ലാഹുവിനേ അറിയൂ. !!!
അല്ലാഹു ഇബ്ലീസിനെ വഞ്ചിക്കുകയായിരുന്നു എന്നു വ്യക്തം !!

CKLatheef said...

>>> അപ്പൊ പ്രതീക്ഷയ്ക്കു വകയുണ്ട് !!! <<<

ശരിയാണ്. അതാണല്ലോ ഞാന്‍ നേരത്തെ നല്‍കിയ സൂക്തത്തിലുള്ളത്.

(പ്രവാചകന്‍ ) പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.

KK Alikoya said...

ലത്തീഫ്: "...6346 സൂക്തങ്ങളുള്ള ഖുര്‍ആനില്‍..."

= 6236 ആണ്‌ ശരി.

ea jabbar said...

വഞ്ചകനായ അല്ലാഹുവും നല്ലവനായ ഇബ്ലീസും !!!
മനുഷ്യരെ വഴി പിഴപ്പിക്കുന്നത് ഞാന്‍ തന്നെയാണ് എന്ന പോലുള്ള കുറാന്‍ വാക്യങ്ങള്‍ ഇബ്ലീസ് അല്ലാഹുവിനെ പറ്റിക്കാന്‍ ഇറക്കിയതാണെന്നല്ലേ നാം മനസ്സിലാക്കേണ്ടത് ???

CKLatheef said...

>>> നീ എന്നോടു കാണിച്ച ഈ വഞ്ചനയ്ക്കു പകരം നിന്റെ സൃഷ്ടികളെ ഞാന്‍ വഴി തെറ്റിക്കും എന്നു പറഞ്ഞാണു ഇബ്ലീസ് ഇങ്ങോട്ടു പോന്നത്. <<<

ഇബ്‌ലീസ് അവന്റെ കേസെടുത്ത് വാദിക്കാന്‍ താങ്കളെ ഏല്‍പിച്ചപ്പോള്‍ താങ്കളോട് സ്വകാര്യമായി പറഞ്ഞതാണോ ഈ വഞ്ചനയുടെ കഥ.

Unknown said...

പ്രശ്നം ഒന്ന്

ജൂത, ക്രൈസ്തവ , ഇസ്ലാമിക ഐതിഹ്യപ്രകാരം ആദ്യത്തെ മനുഷ്യനെ ദൈവം സൃഷ്ടിച്ച് അധികം വൈകുന്നതിനുമുന്‍പെ ദൈവത്തിന്റെ മറ്റു സൃഷ്ടികളില്‍ പ്രധാനിയായ പിശാച്/ലൂസിഫര്‍ ദൈവത്തെ ധിക്കരിച്ചു. ദൈവം ഏറെ വിലമതിക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് നേരെയാണ് , അവരെ വഴിതെറ്റിക്കാനാണ് ഈ വിമതന്റെ പോക്കെന്ന് ദൈവത്തിന് അന്ന് മനസ്സിലായിരുന്നില്ല എന്നുള്ളത് ആശ്ചര്യകരം തന്നെ.

Unknown said...

പ്രശ്നം രണ്ട്:

ആദ്യത്തെ മനുഷ്യനെ പിശാച് വഴിതെറ്റിച്ചുകഴിഞ്ഞപ്പൊളെങ്കിലും ദൈവം ഈ അപകടം മനസ്സിലാക്കേണ്ടതല്ലേ. അപ്പോള്‍ തന്നെ പിശാചിനെ പിടിച്ച് എരിയുന്ന നരകക്കുണ്ടില്‍ ഇട്ടിരുന്നെങ്കില്‍ ഈ ലോകം , നമ്മളീ കാണുന്ന ഭൂമി സ്വര്‍ലോകതുല്യമായേനെ. ആ ഏദന്‍ തോട്ടം എന്നെന്നും നിലനിന്നേനേ.
അതിനുപകരം പിശാചിനെ പിടിക്കലും സൃഷ്ടിക്കലും ചുമ്മാ ദൈവമങ്ങ് മാറ്റിവെച്ചു. അതുകൊണ്ട് തന്നെ ശതകോടിക്കണക്കിന് മനുഷ്യരെ അവിശ്വാസം വഴിതെറ്റിച്ചു.

ഇതില്‍ ദൈവത്തിന് എന്താണ് മറുപടിയുള്ളത് ?

Unknown said...

പ്രശ്നം മൂന്ന്

ദൈവം തന്നെ നേരിട്ട് സൃഷ്ടിച്ച , പിശാചിനേക്കാള്‍ വിലമതിക്കുന്നതെന്ന് ദൈവം കരുതിയ ആദ്യമനുഷ്യന്‍ ആദം ദൈവത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുവോ ? ഇല്ല. തീയില്‍ കുരുത്ത പിശാച് മണ്ണില്‍ കുരുത്ത ആദത്തെ വഴിതെറ്റിച്ചു എന്ന് നാം വിശ്വസിക്കുന്നു. തന്റെ നേരിട്ടുള്ള സൃഷ്ടിക്ക് തന്നെ പിശാചിനെ നേരിടാന്‍ കഴിവില്ലെന്നിരിക്കെ ആ സൃഷ്ടിയുടെ സൃഷ്ടികള്‍ പിശാചിനെ നേരിടും എന്ന് കരുതുന്നത് യുക്തമാണോ ? അതിലും നല്ലത് ഇടിമിന്നലില്‍ നിന്നും ദൈവം നേരിട്ട് തന്നെ ഒരു ആദം വേര്‍ഷന്‍ 2 ഉണ്ടാക്കുകയും അവനെ ശരിയായ മനുഷ്യനായി അംഗീകരിക്കുകയും ആയിരുന്നില്ലേ ?

ea jabbar said...

ഇബ്‌ലീസ് അവന്റെ കേസെടുത്ത് വാദിക്കാന്‍ താങ്കളെ ഏല്‍പിച്ചപ്പോള്‍ താങ്കളോട് സ്വകാര്യമായി പറഞ്ഞതാണോ ഈ വഞ്ചനയുടെ കഥ.
-----



قَالَ فَبِمَآ أَغْوَيْتَنِي لأَقْعُدَنَّ لَهُمْ صِرَاطَكَ ٱلْمُسْتَقِيمَ

അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ ( ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.15-39

ea jabbar said...

ഇബ്ലീസ് അല്ലാഹുവിന്റെ ഡമ്മി മാത്രമാണു അരുണ്‍ !
യഥാര്‍ത്ഥ ഇബ്ലീസ് അല്ലാഹു തന്നെ !!!
പിശാചിനെ സൃഷ്ടിച്ച പെരും പിശാച് !!!!

ea jabbar said...

ഇത്രയും വിരോധാഭാസം നിറഞ്ഞ ഒരു കെട്ടുകഥ ലോകത്തു വേറെയുണ്ടോ?

Unknown said...

പ്രശ്നം നാല് :

അരുതുകളും അരുതായ്മകളും സൃഷ്ടിച്ചത് ദൈവം തന്നെയാണെന്ന് വിശ്വാസികള്‍ സമ്മതിക്കുന്നു. ദൈവത്തിന്റെ പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്ക് സ്വര്‍ഗവും അല്ലാത്തവര്‍ക്ക് നരകവും കിട്ടുമെന്നും അവര്‍ പറയുന്നു.
ഈ അരുതുകള്‍ എന്തൊക്കെയാണ് എന്ന് വിവിധ പ്രവാചകര്‍ പറയുന്നത് തമ്മില്‍ വ്യത്യാസമുണ്ട്. താനാണ് അന്ത്യപ്രവാചകനെന്ന് അറേബ്യയിലെ മുഹമ്മദ് നബി പറഞ്ഞു. എന്നാല്‍ അതിനു ശേഷം അഹമ്മദ് നബി വന്നു , ഗുരു നാനാക്ക് വന്നു. ധര്‍മത്തെ രക്ഷിക്കാന്‍ അവസാനത്തെ അവതാരം ഇനി വരാനിരിക്കുന്നു എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.

ഈ ആശയക്കുഴപ്പം എന്തുകൊണ്ട് ഇസ്ലാം ഉണ്ടായി കഷ്റ്റി ആയിരത്തിനാനൂറ് കൊല്ലമായിട്ടും സിഖ് മതമുണ്ടായി ഏറെക്കാലമായിട്ടും തീര്‍ന്നില്ല ? ഈ വിഷയത്തില്‍ അഭിപ്രായൈക്യം കെ.എസ്.ടി.പി യുടെ റോഡ് പണി പോലെ സ്മാര്‍ട്ട് സിറ്റി പദ്ധതി പോലെ ഗണപതിക്കല്യാണം പോലെ ഒരിക്കലും വരാത്ത ഒന്നാവാന്‍ ദൈവം എന്തിന് അനുവദിക്കുന്നു ?

KK Alikoya said...

അരുണ്‍:
"ഹഹഹ
വേദം , ഉപനിഷത്ത് , ക്രൂരമായ ജാതിചിന്ത , ചൂഷണം , പുനര്‍ജന്മം , പരലോകം

ആലിക്കോയേ
ഒരു സ്മൈലിയുമിട്ട്ഈ കമന്റും ട്രാക്ക് ചെയ്ത് നോക്കിയിരിക്കുന്ന പാര്‍ത്ഥനൊരു പണിയായി.
പിന്നാലെ പാണ്ഡവസൈന്യവും

ധര്‍മസംസ്ഥാപനാര്‍ഥായ
സംഭവാമിയുഗേയുഗേ"


=
ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം 
ഗുണകര്‍മ്മ വിഭാഗശഃ
തസ്യ കര്‍ത്താരമപി മാം 
വിദ്ധ്യ കര്‍ത്താരമവ്യയം 

......
പരിചര്യാത്മകം കര്‍മ്മ
ശൂദ്രസ്യാപി സ്വഭാവജം 

സ്വേ സ്വേ കര്‍മ്മണ്യഭിരതഃ
സംസിദ്ധി ലഭതേ നരഃ
സ്വകര്‍മ്മ നിരതഃ സിദ്ധിം 
യഥാ വിന്ദതി തച്ഛ്‌റുണു

ea jabbar said...

arun !
വല്ലാത് ചോദ്യങ്ങള്‍ ചോദിക്കരുത് അല്ലാഹുവിന്റെ ബുദ്ധിമുട്ട് ഇതാ :-


# يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ

സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക്‌ അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത്‌ മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത്‌ നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. ( നിങ്ങള്‍ ചോദിച്ച്‌ കഴിഞ്ഞതിന്‌ ) അല്ലാഹു ( നിങ്ങള്‍ക്ക്‌ ) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.5-101
#
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ
നിങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നെ അവയില്‍ അവര്‍ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.5-102

The following was revealed when they began to ask the Prophet (s) too many questions: O you who believe, do not ask about things which, if disclosed to you, [if] revealed, would trouble you, because of the hardship that would ensue from them; yet if you ask about them while the Qur’ān is being revealed, during the time of the Prophet (s), they will be disclosed to you: meaning that if you ask about certain things during his lifetime, the Qur’ān will reveal them, but once these things are disclosed, it will grieve you. So do not ask about them; indeed: God has pardoned those things, you asked about, so do not ask again; for God is Forgiving, Forbearing.

Unknown said...

ആലിക്കോയ:

പറഞ്ഞോ പറഞ്ഞോ
അതാതിന്റെ ആള്‍ക്കാര്‍ക്ക് സൌകര്യമുണ്ടെങ്കില്‍ സമാധാനം പറയട്ടെ. ഞാനാ നാട്ടുകാരനല്ല.

:)


ജബ്ബാര്‍ മാഷേ :

അല്ലാഹു മാപ്പു തന്നാലും എനിക്ക് മുപ്പത്തിമുക്കോടി ദൈവങ്ങള്‍ മാപ്പുതരുമെന്ന് തോന്നുന്നില്ല.

ആലിക്കോയ :

ജബ്ബാര്‍ മാഷ് തൊട്ടുമുകളിലെഴുതിയ വരികള്‍ എന്തിനെപ്പറ്റി ഏതു സാഹചര്യത്തിലെഴുതിയതാണ് എന്ന് പറയാമോ ?

ea jabbar said...

ആലിക്കോയ !
ചാതുര്‍ വര്‍ണ്യം മയാസൃഷ്ടം എന്നു സിദ്ധാന്തിക്കുന്ന അവരുടെ ദൈവവും , അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും യജമാനനവളെ ഭോഗിക്കാമെന്നും സ്ത്രീക്ക് പുരുഷന്റെ പകുതിയാണവകാശങ്ങള്‍ എന്നും ജല്‍പ്പിക്കുന്ന നിങ്ങളുടെ ദൈവവും കാലഹരണപ്പെട്ട ദൈവങ്ങള്‍ തന്നെ !!
അതുകൊണ്ട് അങ്ങോട്ടൊന്നും മേക്കിട്ടു കയറാന്‍ പോകണ്ട !

KK Alikoya said...

സുധീര്‍_ഓയൂര്‍ said:

"മാഷ്‌ ,
എന്ത് തെറ്റ് ചൂണ്ടി കാണിച്ചാലും , മത ഭ്രാന്തന്‍ മാര്‍ അത് അംഗീകരക്കുവാന്‍ തയ്യാറാകില്ല ,മാത്രമല്ല വ്യാഖ്യാനങ്ങള്‍ക്ക് നിരത്തി പുകമറ സൃഷ്ടിച്ചു രെക്ഷപെടാനെ അവര്‍ ക്ക് കഴിയുകയുള്ളൂ ,അത് അവരുടെ നിലനില്‍പ്പിന്റെ പ്രശനമാണ് .

പിന്നെയും എന്തിനാ ഈ പാഴ് ശ്രേമം ,

പട്ടികളുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല"

= ഇത് ഈ പോസ്റ്റിന്റെ ഒന്നാമത്തെ കമന്റാണ്‌. പട്ടിയെന്ന് വിളിച്ചത് ആരെയാണെന്ന് മനസ്സിലായി.
വിശ്വാസികളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ, വളഞ്ഞ വാല്‌ ഇട്ടു വയ്ക്കാന്‍ പറ്റുന്ന യുക്തിവാദികളുടെ നിവര്‍ന്ന ഓടക്കുഴലെവിടെ എന്ന് ഞങ്ങള്‍ നിരവധി തവണ അന്വേഷിച്ചല്ലോ. എന്നിട്ടെന്താ മിണ്ടാത്തത്?
മനസ്സിലായില്ലേ?
ഇസ്‌ലാമിന്ന് പകരം വയ്ക്കാന്‍ യുക്തിവാദികളുടെ പക്കല്‍ എന്താണുള്ളത് എന്ന്.
യുക്തിവാദിയുടെ ഒന്നര മുഴം നീളമുള്ള നാക്ക് വരെ ഇറങ്ങിപ്പോകുമല്ലോ ഈ ചോദ്യം കേള്‍ക്കുമ്പോള്‍!
പിന്നെങ്ങനെയാണ്‌ ഈ വളഞ്ഞ വാല്‌ നേരെയാക്കാന്‍ നിങ്ങള്‍ക്കാവുക?

Unknown said...

കഥ ഒന്ന്:

പണ്ടൊരു സന്യാസിയ്ക്ക് ഒരാളൊരു സ്വര്‍ണപ്പാത്രം കൊടുത്തു. അതിലെ ഇളകുന്ന വെള്ളത്തില്‍ ഒരു സ്വര്‍ണമത്സ്യം. സന്യാസിക്കുള്ള ഒരു സമ്മാനമായിരുന്നു സ്വര്‍ണപ്പാത്രവും സ്വര്‍ണമത്സ്യവും. അല്പനേരം കഴിഞ്ഞപ്പോള്‍ സന്യാസിക്ക് ആ സ്വര്‍ണമത്സ്യത്തോട് ദയ തോന്നി.ഈ കൊച്ചുപാത്രത്തില്‍ ആ ജീവനെ തടവുകാരനാക്കിയത് ശരിയായില്ലെന്ന് പിശാച് അദ്ദേഹത്തോട് പറഞ്ഞു. സന്യാസി ആ മത്സ്യത്തെ നിര്‍മലജലമുള്ള ഒരു കുളത്തിലേയ്ക്ക് ഒഴുക്കി വിട്ടു. സ്വര്‍ണമത്സ്യം നീന്തിയകന്നു. ഉടനേ സന്യാസിയ്ക്ക് തന്റെ കയ്യില്‍ ആ സ്വര്‍ണപ്പാത്രം വെച്ചുകൊണ്ടിരിക്കുന്നത് അനാവശ്യമാണെന്ന് മനസ്സിലായി . അദ്ദേഹം ആ പാത്രവും ഈ കുളത്തിലേയ്ക്ക് തന്നെ വലിച്ചെറിഞ്ഞു. അദ്ദേഹം തന്റെ വഴിക്ക് പോയി.

പിറ്റേന്ന് ആ വഴി തന്നെ മടങ്ങിവന്ന സന്യാസി കൌതുകം മൂലം ആ കുളത്തിലേയ്ക്ക് നോക്കി.
എന്തൊരത്ഭുതം.

ആ സ്വര്‍ണമത്സ്യം പഴയ സ്വര്‍ണപ്പാത്രത്തില്‍ തന്നെ നീന്തുന്നു. അതു വിട്ട് എങ്ങും പോവാന്‍ ആ മത്സ്യം തയ്യാറല്ല. അതു വിട്ട് ഒന്നിനെയും സ്വീകരിക്കാനും മത്സ്യം തയ്യാറല്ല !

KK Alikoya said...
This comment has been removed by the author.
..naj said...

Jabbar Mash, pls. reply.
I reiterate my comment for those who has functional sense.

""Dear Br. ജബ്ബാര്‍ മാഷ്, സന്തോഷ്‌, അപ്പൂട്ടന്‍, യരലവ,etc.
ഒരു വ്യക്തിയിലെ ഇച്ചാ ശക്തി, വിവേകം എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് അല്ലാഹു സംവിധാനിച്ച രീതി പറയാം:
ജബ്ബാര്‍ മാഷ് റോഡില്‍ ഡ്രൈവ് ചെയ്തു പോകുന്നു.. സിഗ്നലിനെ കുറിച്ച് ആദ്യമേ നിര്‍ദേശം നല്‍കുകയും, അറിയിക്കുകയും ചെയ്തീട്ടുണ്ട്. റെഡ് ലൈറ്റ് കത്തിയാല്‍ സ്റ്റോപ്പ്‌ ചെയ്യണമെന്നു ജബ്ബാര്‍ മാഷ്ക്ക് അറിയാം. പക്ഷെ ജബ്ബാര്‍ മാഷ്ക്ക് നിര്‍ദേശംലംഘിക്കാം , ലങ്ഘിക്കാതിരിക്കാം. ലംഘിച്ചാല്‍ ശിക്ഷ ഉറപ്പു. സിഗ്നലിന്റെ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് സ്വയ രക്ഷക്കും, മറ്റുള്ളവരുടെ രക്ഷക്കുമാണ്. ഇവിടെ ചോയ്സ് ആണ്. ശിക്ഷ കൊടുക്കുന്നതിനു മുമ്പ് അവര്‍ ചോദിക്കും, നിങ്ങള്ക്ക് ഈ നിര്‍ദേശങ്ങള്‍ നല്കിയീട്ടില്ലായിരുന്നോ. അപ്പോള്‍ മാഷ്‌ പറയുന്നത് ഇങ്ങിനെയാകും. ഞാന്‍ ലംഘിക്കും, ഇവര്‍ ആരാ, നിര്‍ദേശിക്കാന്‍, ഇവരുടെ ഒരു നിയമം. മാഷ്ടെ ഭാഷയില്‍ പറഞ്ഞാല്‍, ഈ നിയമ ഉണ്ടാക്കിയ ആള ഊളന്‍പാരക്ക് അയക്കണം. അപ്പോള്‍ എന്താണ് പ്രതികരണം എന്ന് മാഷ്‌ ഊഹിക്കുക, ആരെ ഊളന്‍ പാറക്കു പറഞ്ഞയക്കുമെന്നും തീരുമാനിക്കുക.
മനസ്സിലാകാന്‍ ഈ ഉദാഹരണം മതിയാകുമെന്ന് കരുതുന്നു. ഇവിടെ ഇച്ച, ചോയ്സ്, വിവേകം എല്ലാം പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് വ്യക്തം.
മനുഷ്യന് നല്‍കപ്പെട്ട ഈ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നീതി അല്ലാഹു നടപ്പിലാക്കുന്നത്. ഇപ്രകാരമുള്ള സാഹചര്യം ഉണ്ടാകുക സൃഷ്ടി ഘടനയുടെ യും, അവര്‍ ജീവിക്കുന്ന സാമൂഹിക അവസ്തയുടെയും ഭാഗമാണ്. അതാണ്‌ മനുഷ്യനെ വേര്‍തിരിക്കുന്നത്. ഇവിടെ മൃഗങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാതെ സൃഷ്ടിച്ചത് അല്ലാഹുവിനു അത് കഴിയും എന്ന് പ്രകടമായി മനുഷ്യന്റെ മുമ്പില്‍ കാണിച്ചു കൊണ്ടാണ്.

..naj said...

appoottan said, "..താങ്കൾ പറഞ്ഞ ഉദാഹരണത്തിൽ പ്രശ്നമൊന്നുമില്ല, പക്ഷെ അതിൽ കൂടുതൽ ശ്രദ്ധ ശിക്ഷയിലാണെന്നുമാത്രം.""
__________________________________
അപ്പൂട്ടന്‍, താങ്കള്‍ക്കോ, താങ്കളുടെ കുടുമ്പതിനോ ഏതെങ്കിലും തരത്തിലുള്ള, ഉപദ്രവം, വഞ്ചന ഇവ നടത്തിയവര്‍ക്കെതിരെ താങ്കളുടെ നിലപാട് എന്തായിരിക്കും. ഇവിടെ ശിക്ഷ ഉണ്ടെന്നു പറയുക മാത്രമല്ല, നന്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും ഉണ്ടെന്നുള്ള കാര്യവും നിങ്ങള്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. രണ്ടിനും ഒരേ സമയം പ്രാധാന്യമുണ്ട്. തെറ്റ് ചെയ്യുന്ന്വര്‍വ്ക്കാന്‍ ശിക്ഷ എന്ന് പറയുന്നത്. തെറ്റ് ചെയ്യുന്നവന്‍ ഒരാളെ, കുടുംപതിനെ, സമൂഹത്തെ ഇരയക്കുന്നുണ്ട്. ഇരയില്ലാതെ ഒരു തെറ്റ് സംഭാവ്യമല്ല. ഇവിടെ നീതിയെ കുറിച്ചാണ് ഇസ്ലാം പറയുന്നത്. ചതി, വഞ്ചന, കൊലപാതകം, സമൂഹത്തെ ദുഷിപ്പിക്കുന്ന പലിശ, മദ്യം ഇവയൊക്കെ വേണ്ടെന്നു വക്കാന്‍ അവക്കെതിരെ ശക്തമായി നിലകൊള്ളുന്ന ഒരു ധര്ഷനതിനും, അവ പ്രായോഗിക തലത്തില്‍ ഏറ്റുവാങ്ങിയ യഥാര്‍ത്ഥ വിശ്വാസിക്കും സമൂഹത്തിനും മാത്രമേ കഴിയൂ. ഇവ സാധ്യമാക്കുന്നത് അവ ആവശ്യപെടുന്ന ഒരു സൃഷ്ടാവിന്റെ യുക്തി ഭദ്രമായ നിര്ധെശന്ഗലുമാനു. അവയെ എതിര്‍ക്കുക എന്നത് കൊണ്ട് സൃഷ്ടാവിന് പ്രശ്നമൊന്നുമില്ല, ജബ്ബാര്‍ മാഷിനെ പോലെ "യുക്തി പറഞ്ഞു" ആയിരങ്ങള്‍ മുമ്പും കഴിഞ്ഞു പോയീട്ടുണ്ട്.

ea jabbar said...

ജബ്ബാര്‍ മാഷ് തൊട്ടുമുകളിലെഴുതിയ വരികള്‍ എന്തിനെപ്പറ്റി ഏതു സാഹചര്യത്തിലെഴുതിയതാണ് എന്ന് പറയാമോ ?
---
Ibn 'Abbas who said: “Some people used to put questions to the Prophet, to mock him. One would ask him: 'Who is my father?' and another who has lost his camel: 'Where is my camel?' And so Allah, exalted is He, revealed about them this verse (O ye who believe! Ask not of things which, if they were made unto you, would trouble you) up to the end of the verse”. [വാഖിദി]
നിസ്സാരമായ കാര്യങ്ങള്‍ക്കു പോലും അല്ലാഹു ആയത്തുകള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ സ്വാഭാവികമായി വന്ന ചോദ്യങ്ങളെ നേരിടാനാകാതെ വെള്ളം കുടിച്ചതാണു സന്ദര്‍ഭം.

ഒരിക്കല്‍ മുഹമ്മദിന്റെ ഒട്ടകങ്ങളെ കാണാതായി. അല്ലാഹുവിനോടു ചോദിച്ചാല്‍ അവയെവിടെ എന്നു കണ്ടെത്താമല്ലോ എന്നു ചിലര്‍ കളിയാക്കി ചോദിച്ചു.
അതില്‍ കുപിതനായി മുഹമ്മദ് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു.
അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചവരൊക്കെ വഴി പിഴച്ചു പോയിട്ടുണ്ട് എന്ന പ്രസ്താവന ചിന്തിക്കുന്നവര്‍ക്കൊരു ദൃഷ്ടാന്തം തന്നെ !

Unknown said...

നന്ദി മാഷേ :

ബയാന്‍ said...

ജബ്ബാര്‍ മാഷ്; എന്ത് പറഞ്ഞിട്ടെന്താ ...!

“ആ സ്വര്‍ണമത്സ്യം പഴയ സ്വര്‍ണപ്പാത്രത്തില്‍ തന്നെ നീന്തുന്നു. അതു വിട്ട് എങ്ങും പോവാന്‍ ആ മത്സ്യം തയ്യാറല്ല. അതു വിട്ട് ഒന്നിനെയും സ്വീകരിക്കാനും മത്സ്യം തയ്യാറല്ല ! “

ea jabbar said...

ആലിക്കോയ മാഷേ ഇസ്ലാമിനു സമ്പൂര്‍ണ ബദല്‍ വേണോ? ഏതാനും ദിവസം കൊണ്ടു ഞാനുണ്ടാക്കിത്തരാം.
ഇസ്ലാമിലെ തുപ്പലും യുക്തിവാദത്തിലെ തുപ്പലും വിവരിക്കണൊ?
ഇസ്ലാമിലെ കുളിയും യുക്തിവാദക്കുളിയും പറയണോ?

....?

Dr.Doodu said...

ആലിക്കോയ , ലത്തീഫ്, ചിന്തകന്‍ മുതലായവരൊക്കെ വിയര്‍പ്പോഴുക്കിയിട്ടും ഇസ്ലാം രക്ഷപ്പെടുന്നില്ലല്ലോ! ലത്തീഫോക്കെ വിവരിക്കുന്ന പല നരക വിവരണങ്ങളും പണ്ട് വായിച്ച ബാലരമ , പൂമ്പാറ്റ മുതലായവയിലെ സാഹിത്യ കൃതികളിലെ സൃഷ്ടികളുടെ നിലവാരം മാത്രം പുലര്‍ത്തുന്നവയാണല്ലോ! ലത്തീഫും ആലിക്കോയയും യഥാര്‍ത്ഥത്തില്‍ ഇസ്ലാം എന്ന മതത്തിന്റെ ബലിയാടുകളാണ്. അവര്‍ തീര്‍ച്ചയായും സഹതാപമാര്‍ഹിക്കുന്നു. :-(

Unknown said...

ഒരു ചെറിയ തമാശ കൂടി

പിശാചിനെ ഉണ്ടാക്കിയത് തീയില്‍ നിന്നായതിനാലാവും ദൈവം ഇങ്ങനെ നിസ്സഹായനാ‍വുന്നത്. ദൈവത്തിന്റെ പരമാവധി ശിക്ഷ എരിതീയിലെറിയലല്ലേ ..തീയില്‍ കുരുത്ത പിശാചിനെ തീയിലെറിഞ്ഞാല്‍ അവനെന്ത് കുഴപ്പം !

ea jabbar said...

നമുക്കിന്നാവശ്യമുള്ള 99% കാര്യങ്ങളും ഇസ്ലാമില്‍ ഇല്ല. അതിനൊക്കെ നമുക്കു കൂട്ടായി അലോചിച്ചു പരിഹാരം കാണാം.
ട്രാഫിക് സിഗനല്‍ ലംഘിച്ചു കാറോടിക്കുന്നവര്‍ക്ക് കുര്‍ ആനില്‍ ശിക്ഷയെന്താ ?
അന്താരാഷ്ട്ര വ്യോമഗതാഗത നിയമങ്ങളെന്തൊക്കെയാ സമഗ്ര സമ്പൂര്‍ണ കുര്‍ ആനില്‍ ?
മത്സ്യബന്ധനം തടഞ്ഞു പ്രജനനകാലത്തു ട്രോളിങ് നിരോധിക്കുന്നതിനെപ്പറ്റി കുര്‍ ആന്‍ എന്തു പറയുന്നു?
ഹിജഡകള്‍ക്കെത്രയാ സ്വത്തവകാശം ?
ചന്ദ്രനിലോ ബഹിരാകാശത്തോ ടൂറിസ്റ്റ് കേന്ദ്രം പണിയുന്നതില്‍ അല്ലാഹുവിനു വല്ല വിരോധവും ഉണ്ടോ? ബാബേല്‍ ഗോപുരം പണിതപ്പോള്‍ അസൂയ മൂത്ത് ഭാഷ കലക്കിയ യഹോവ തന്നെയല്ലേ അല്ലാഹു?
റ്റെസ്റ്റ് ട്യൂബ് ശിശു , ക്ലോണിങ് തുടങ്ങിയ പ്രജനന രീതി മൂപ്പര്‍ക്കു പിടിക്കുമോ?

ഈ വക ആധുനിക പ്രശ്നങ്ങള്‍ക്കൊക്കെ ഇസ്ലാം പരിഹാരം കാണുന്നത് യുക്തി ഉപയോഗിച്ചാണല്ലോ. അപ്പോള്‍ പിന്നെ കക്കൂസിലും കുളിമുറിയിലും യുക്തി തന്നെ പോരേ ? ബദലുണ്ടാക്കാന്‍ !

ea jabbar said...

മൂന്തായം തകര്‍ന്ന് അപകടകരമായ നിലയില്‍ ദ്രവിച്ചു നില്‍ക്കുന്നു പൊളിഞ്ഞു വീഴാറായ തറവാട്. . ഒരു നല്ല വീടുണ്ടാക്കണം. ആസ്ഥലം മാത്രമേയുള്ളു. ആദ്യം ആ തറവാടു പൊളിക്കണം പിന്നെ നല്ല വീടു പണിയാം എന്ന കാര്യം പറയുമ്പോല്‍ ആലിക്കോയയും ലതീഫും പകരം വീടെവിടെ എന്നു ചോദിച്ചുകൊണ്ടിരിക്കുന്നു. തറവാടു തന്നെ മതി , അതിനൊരു കുഴപ്പവുമില്ല എന്നു വാദിച്ചുകൊണ്ടിരിക്കുന്നു. അതു തെളിയിക്കാനായി ആ തറവാട്ടു പുരയില്‍ കേറിയതും ഓടു പൊട്ടി തലയില്‍ വീണതും ഒപ്പം. പിന്നെയും തറവാടിന്റെ മഹിമ തന്നെ പറയുകയാണ്. അപ്പോഴതാ പട്ടികയും കഴുക്കോലും പൊട്ടി തലയില്‍ വീഴുന്നു. .. തറവാടുപൊളിക്കേണ്ടതിന്റെ ആവശ്യകത ഇവരെ ബോധ്യപ്പെടുത്താന്‍ ഇനിയെന്താണു ചെയ്യേണ്ടതു ഞാന്‍ ??
പുതിയ വീടിന്റെ പ്ലാന്‍ കാണിച്ചു കൊടുത്തിട്ടും രക്ഷയില്ല.

Dr.Doodu said...

നാജിനെപ്പോലെയുള്ള അല്‍പ്പ ബുദ്ധികളുമായി ചര്‍ച്ച നടത്തുന്ന ജബ്ബാര്‍ മാഷിന്റെ ക്ഷമയ്ക്ക് മുന്നില്‍ പ്രണാമങ്ങള്‍ . നാജിന്റെ റേഞ്ചില്‍ ഉള്ള മന്ദ ബുദ്ധികളൊക്കെ മരണം വരെ മതം കെട്ടിപ്പിടിച്ചിരിക്കാനാണ് സാധ്യത. നാജിനു പോലും മനസ്സിലാകുന്ന രീതിയിലാണ് മാഷ് കക്കൂസ്‌ ഉദാഹരണം അവതരിപ്പിച്ചത്. അത് പോലും മനസ്സിലാക്കാതെ ആ ചങ്ങായി മറ്റെന്തോ പുലമ്പുന്നു!

nb : മുകളില്‍ പറഞ്ഞ പൊളിഞ്ഞ തറവാടിന്റെ ഉദാഹരണം ബ്ലോഗില്‍ മതം പടര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാ ഇസ്ലാമിസ്റ്റുകളും ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നു. ചിലപ്പോ ഒരു മാറ്റം ഉണ്ടായേക്കാം....

പപ്പൂസ് said...

ആഹാ! ഇസ്ലാമിന്/മതത്തിന് ബദലിന് ആവശ്യക്കാരുണ്ടെങ്കില്‍ പ്രവാചകന്മാര്‍ക്കിനിയും സ്കോപ്പുണ്ട്.

പണ്ട് പുകവലി നിര്‍ത്തുന്ന കാര്യം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോളാ, ഒരുത്തന്‍ "നിര്‍ത്തിയിട്ട് പിന്നെ എന്തു ചെയ്യാനാ?" എന്നു ചോദിച്ചത്. വേറൊരുത്തന്‍റെ ഉത്തരവും പെട്ടെന്നായിരുന്നു. "ഇലക്‍ട്രിക് സിഗററ്റുണ്ടെടോ" എന്ന്.

ബയാന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

ഒരു യുക്തിവാദി ഒരിക്കലും യുക്തി ഉപയോഗിക്കുന്നില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ഇത് പോലുള്ള പോസ്റ്റുകള്‍ സഹായകമാണ്. നേര്‍ക്കുനേരെ, പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് കണ്ടാല്‍ എതിര്‍ പക്ഷത്തെ പരിഹസിച്ച് തോത്പിച്ച് കളയാം എന്നാണ് ജബ്ബാറും അനോണികൂട്ടങ്ങളും വ്യാമോഹിക്കുന്നത്.

സ്വയം തന്നെയാണ് ഇവര്‍ പരിഹാസ്യരാ‍യി കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഈ പാവങ്ങള്‍ക്ക് ഇല്ലാതെ പോയല്ലോ!!!

ബയാന്‍ said...

ആലൊക്കോയ പറഞ്ഞു.
ഭാരതത്തിലെ വേദങ്ങള്‍ അവതരിപ്പിച്ചത് പരലോക വിശ്വാസമാണ്‌; ഹിന്ദു മതത്തിന്റെ അടിത്തറ വേദങ്ങളാണ്‌ എന്ന് കൂടി അറിയണം

ശ്രീ: ആലിക്കോയ സാഹിബേ,

വേദക്കാരില്‍ നിന്നുള്ള സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാമെന്ന് ഖുറ്‌ആനില്‍ പറയുന്നു. ഇതില്‍ ഭാരതത്തിലെ വേദവിശ്വാസിനികളായ പതിവ്രതകളെ വിവാഹം കഴിക്കാന്‍ അനുവദനീയമാണോ ? ഖുറാനില്‍ പറയുന്ന വേദക്കാര്‍ ആരൊക്കെയാണ് ?

'എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നൽകപ്പെട്ടവരുടെ ഭക്ഷണം നിങ്ങൾക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവർക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളിൽ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങൾക്ക്‌ മുമ്പ്‌ വേദം നൽകപ്പെട്ടവരിൽ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങളവർക്ക്‌ വിവാഹമൂല്യം നൽകിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ - ( നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. )'- ഖുര്‍‌ആന്‍ (മായിദ) 5-5.

നമ്മുടെ ബഹുസ്വര സമൂഹത്തില്‍ ഈ സൂക്തം ‘ലൌ ജിഹാദിനെ മുസീബത്തിന് ഒരു ശമനം തരും.പിന്നെ വിഷു, ക്രിസ്മസ്, ഓണം എന്നീ ആഘോഷങ്ങളില്‍ മൌലവിമാര്‍ക്കും പങ്കു ചേരാനും നിവേദ്യങ്ങള്‍ കഴിക്കാനും അവസരം കിട്ടിയേക്കും.

സന്തോഷ്‌ said...

<> സന്തോഷ് ക്രൈസ്തവ വിശ്വാസി ഇതിനിടയില്‍ കളിക്കുന്നത് കൊണ്ടുണ്ടായ ആശയക്കുഴപ്പമാണിത്. അദ്ദേഹം ചോദ്യമുയര്‍ത്തുന്നത് മറ്റൊരു ലക്ഷ്യം വെച്ചാണ്. അതുകൊണ്ടാണ് നേരത്തെ ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിച്ചത്. താങ്കളുടെ ഈ വിഷയത്തിലുള്ള അഭിപ്രായം വേറെത്തന്നെ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അതിന് നല്ലത് താങ്കളുടെ ബ്ലോഗാണെന്നും.<>

ഇത് നിരീശ്വരവാദികളും മുസ്ലിങ്ങളും തമ്മിലുള്ള വടംവലിയാണ് എന്നറിയില്ലായിരുന്നു. ഞാന്‍ കരുതി ബ്ലോഗിലുള്ള എല്ലാവര്‍ക്കും കളിക്കുവാന്‍ പറ്റുന്ന കളിയാണ് ഇതെന്ന്, അതുകൊണ്ട് ഇടയ്ക്ക് കയറി കളിച്ചു നോക്കിയതാ, ലത്തീഫ് ക്ഷമിക്കൂ. എന്റെ അഭിപ്രായം ഞാന്‍ വേറെ തന്നെ പ്രകടിപ്പിച്ചിരുന്നു താങ്കളുടെ ബ്ലോഗില്‍. ഇതുവരെയും മറുപടികള്‍ ഒന്നും കണ്ടില്ല. അതെ ചോദ്യം ഇവിടെയും ആവര്‍ത്തിക്കാം, മറുപടി ഇവിടെ നല്‍കിയാലും മതി

"താങ്കളുടെ വിശ്വാസ പ്രകാരം ദൈവവും യേശുവും മുഹമ്മദ്‌ നബിയും കളവു പറയുകയില്ല. പക്ഷെ ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌ നബിയും പല വിഷയങ്ങളിലും വിരുദ്ധ ദ്രുവങ്ങളില്‍ ആണ്. യേശു ക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട് (യുദ്ധം, ബഹുഭാര്യാത്വം, വിവാഹമോചനം, തെറ്റുകള്‍ക്കുള്ള ശിക്ഷ തുടങ്ങിയവ). എന്തുകൊണ്ട് ഈ വ്യത്യാസം?"

സാധിക്കുമെങ്കില്‍ ഖുര്‍ ആനില്‍ നിന്നും ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുക. ലത്തീഫിനോപ്പം വേണമെങ്കില്‍ ചിന്തകനും ഇതിന്റെ ഉത്തരം നല്‍കുവാന്‍ പരിശ്രമിക്കാം. താങ്കള്‍ക്കും മുഹമ്മദ്‌ നബി യേശിക്രിസ്തുവിന്റെ പിന്ഗാമി ആണ് എന്ന് തെളിയിച്ചു പരിചയം ഉള്ളതാണല്ലോ.

(@ ജബ്ബാര്‍ മാഷ്‌, ലേഖനത്തിന്റെ വിഷയവുമായി ഈ കമന്റിനു ബന്ധം ഇല്ല എന്നതില്‍ ഖേദിക്കുന്നു.)

KK Alikoya said...

ജബ്ബാര്‍: "[തുമ്മലുണ്ടാക്കുന്നത് പിശാചാണെന്നും പിശാചിനെ തുരത്താനുള്ള അല്ലാഹുവിന്റെ ഒരേര്‍പ്പാടാണു തുമ്മല്‍ എന്നുമായിരുന്നു മുഹമ്മദിന്റെ അന്ധവിശ്വാസം.] "

= ഇങ്ങനെയൊരന്ധ വിശ്വാസം പ്രവാചകന്നുണ്ടായിരുന്നു എന്ന് എവിടെ നിന്ന് കിട്ടി?

KK Alikoya said...

Jabbar: "യുക്തിവാദം: തുമ്മുമ്പോള്‍ മറ്റുള്ളവര്‍ക്കു ശല്യമാകാത്തവിധം മുഖം തിരിക്കുകയും തൂവാല കൊണ്ടു പൊത്തിപ്പിടിക്കുകയും വേണം."

= ഇത് യുക്തിവാദത്തിന്റെ ഏത് കിതാബിലാണുള്ളത്?
കിതാബില്ല; നിയമങ്ങളില്ല എന്നയിരുന്നല്ലോ കുറച്ച് മുമ്പ് താങ്കള്‍ പറഞ്ഞത്. അത് മറന്നതാണോ?
അതല്ല; നിങ്ങളും കിതാബുണ്ടാക്കിത്തുടങ്ങിയോ?
യുക്തിവാദികള്‍ക്ക് വേണ്ടി കിതാബുണ്ടാക്കാനുള്ള ചുമതല ജബ്ബറിനെ ഏല്‍പിച്ചത് ആരാണ്‌?

കോട്ടുവാ ഇടുമ്പോള്‍ പോലും വാ പൊത്തണമെന്നാണ്‌ ഇസ്‌ലാമിന്റെ പ്രവാചകന്‍ പഠിപ്പിച്ചത്. ഇതൊന്നും ജബ്ബാര്‍ കണ്ടിട്ടില്ലായിരിക്കാം.

ea jabbar said...

അതൊക്കെ നിങ്ങളുടെ ഹദീസ് കിതാബുകളില്‍ വായിച്ച ഓര്‍മ്മയുണ്ട്. കോട്ടുവായും പിശാചിന്റെ വക തന്നെ !
മൂക്കിലാണു രാത്രി പിശാച് കിടന്നുറങ്ങുക എന്നും ബുഖാരി കിതാബിലുണ്ട്. വുളു എടുക്കുമ്പോള്‍ ചെവിയിലും മൂക്കിലും തലയിലും വെള്ളം തടവുന്നത് പിശാചിനെ ഓടിക്കാനാ‍ണ്.
യുക്തിവാദി കിതാബു നോക്കുന്നില്ല , പഠിച്ച ശാസ്ത്രവും ആരോഗ്യ ശീലങ്ങളുമൊക്കെ പരിഗണിച്ചു പറഞ്ഞതാണ്. ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതാണതൊക്കെ !

Dr.Doodu said...

ചിന്തകാ .....കാ കാ ....
അനോണി ക്കൂട്ടങ്ങളുടെ ജല്പ്പനങ്ങളിലും യുക്തിയുണ്ട്.
മതം എന്ന വിഷം കുടിച്ചു വിഡ്ഢിത്തം ചര്‍ദ്ധിക്കുന്ന വിശ്വാസിക്കൂട്ടങ്ങളുടെ ജല്പ്പനങ്ങളില്‍ എന്താണുള്ളത്?
1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിളമ്പിയ ഗോത്ര നീതി ചുവയ്ക്കുന്ന വിഭവങ്ങള്‍ മാത്രം!

KK Alikoya said...

Jabbar: "കാലഹരണപ്പെട്ട സദാചാരം മാറ്റി കാലോചിതമായവ പകരം വെക്കാന്‍ സ്വതന്ത്ര ചിന്തയെ പ്രയോജനപ്പെടുത്താം."

= വ്യഭിചാരം പാടില്ല; വ്യഭിചാരത്തിലേക്ക് നയിക്കുന്ന ശൃംഗാരമുള്‍പ്പെടെ പലതും പാടില്ല; എന്നെല്ലാമുള്ള ഇസ്‌ലാമിന്റെ "കാലഹരണപ്പെട്ട" സദാചാര നിയമത്തിന്ന് പകരം യുക്തിവാദികളുടെ അതിനൂതനവും ശാസ്ത്രീയവുമായ സദാചാര നിയമം അറിയാന്‍ ഇത് വായിക്കുക: http://rationalism-malayalam.blogspot.com/2010/09/blog-post_21.html കന്നുകാലികള്‍ക്ക് ഹലാലായതൊക്കെ ഇവര്‍ക്കും ഹലാലാണത്രെ. ഥൂ!

ജബ്ബറിന്റെ ഒരു സുഹൃത്ത് (ഈ ശൈലി അംഗീകരിക്കുന്ന ആള്‍!) അദ്ദേഹത്തിന്ന് നല്‍കുന്ന ഉപദേശം ഇതാ: "താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ , അതാരെതിർത്താലും തടയാനാവില്ല ഒരു സംഹിതയ്ക്കും അതിനെ തടുക്കാനുമാവില്ല,"

വേണ്ട, ജബ്ബാര്‍, ഈ വൃത്തികേട് ഞങ്ങള്‍ക്ക് വേണ്ടാ. സദാചരം കൈവെടിഞ്ഞ് തെമ്മാടിത്തം പകരം  സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. പ്രവാചകന്‍ പഠിപ്പിച്ച അതി മഹത്തായ സദാചാര നിയമങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ വളഞ്ഞ ഓടക്കുഴല്‍ ഞങ്ങള്‍ക്ക് വേണ്ടാ. നിവര്‍ന്ന ഓടക്കുഴലുണ്ടെങ്കില്‍ കൊണ്ട് വരൂ, നമുക്ക് നോക്കാം. അതായിരുന്നല്ലോ ഞാന്‍ അന്വേഷിച്ചത്. ഇസ്‌ലാമിനേക്കാള്‍ മെച്ചമായത് കൊണ്ട് വരൂ; ഞാന്‍ സ്വീകരിക്കാം.

സന്തോഷ്‌ said...

@ ആലിക്കോയ മാഷ്‌,

വ്യഭിചാരം എന്നത് കൊണ്ട് ഇസ്ലാം അര്‍ത്ഥമാക്കുന്നത് എന്താണ്? പ്രവാചകന്‍ മുഹമ്മദ്‌ നബി പഠിപ്പിച്ച സദാചാര നിയമങ്ങള്‍ അനുസരിച്ച് എന്താണ് അതിനുള്ള ശിക്ഷ?

ea jabbar said...

ആലിക്കോയ മാഷേ ! ഇതിനൊക്കെ പലതവണ മറുപടി പറഞ്ഞതാണ്.

ബയാന്‍ said...

"= ഇത് യുക്തിവാദത്തിന്റെ ഏത് കിതാബിലാണുള്ളത്?
കിതാബില്ല; നിയമങ്ങളില്ല എന്നയിരുന്നല്ലോ കുറച്ച് മുമ്പ് താങ്കള്‍ പറഞ്ഞത്. അത് മറന്നതാണോ?
അതല്ല; നിങ്ങളും കിതാബുണ്ടാക്കിത്തുടങ്ങിയോ?
യുക്തിവാദികള്‍ക്ക് വേണ്ടി കിതാബുണ്ടാക്കാനുള്ള ചുമതല ജബ്ബറിനെ ഏല്‍പിച്ചത് ആരാണ്‌? "


@ആലിക്കോയ : എന്റെ മകന് ഇസ്ലാമിക് പാഠ്യങ്ങളൊന്നും ഞാന്‍ പഠിപ്പിക്കുന്നില്ല. അവന്റെ സ്കൂളില്‍ അവന്‍ LSE-life skill based Education പാഠപുസ്തകത്തിലൂടെ നല്ല ആരോഗ്യ-പെരുമാറ്റ ശീലങ്ങള്‍ പഠിപ്പിക്കപ്പെടുന്നു. മുന്നെ ജീവിച്ചുപോയവരുടെ നല്ല ലോകം ഉണ്ടാക്കിയെടുക്കാനുള്ള പ്രയത്നത്തിന്റെ ഫലമാണ് നമ്മുടെ ഇന്ന്. നല്ല ഒരു നാളെയ്ക്കു വേണ്ടിയുള്ള ശ്രമം നല്ല മനസ്സുകള്‍ ഇനിയും തുടരുന്നു.

ഇതിന്നിടയില്‍ അല്ലാഹു നൂലില്‍ കെട്ടിയിറക്കിയ കിതാബും പൊത്തിപ്പിടിച്ച് ; ലോകം അവസാനിക്കുള്ളതാണ്; ലോകത്തിലെ സര്‍വ്വ വിഭവങ്ങളും തനിക്കുവേണ്ടി സൃഷ്ടിച്ചതാണ് എന്ന വിശ്വാസത്തില്‍ പരിസ്ഥിതി-പ്രകൃതി ബോധമില്ലാതെ എല്ലാം അല്ലാഹുവില്‍ ഭരമേല്പിച്ച് പരലോക തൊഴിലാളിയായി ജീവിക്കുന്നത് കൊണ്ട് താങ്കള്‍ ഒരു സ്വയം ബാധ്യതയാവുകയാണ് - താങ്കള്‍ക്കും സമൂഹത്തിനും.

സന്തോഷ്‌ said...

@ നാജ്‌,

നിങ്ങളുടെ കമന്റുകള്‍ ജബ്ബാര്‍ മാഷ്‌ ഇല്ലാതാക്കുന്നതാവില്ല. ഒരേ കമന്റു തന്നെ ഒന്നിലധികം പ്രാവശ്യം അടുത്തടുത്ത കമന്റുകളായി എഴിതിയാല്‍ അവ ബ്ലോഗ്ഗര്‍ സ്പാം ആയി കരുതും. അവ ബ്ലോഗില്‍ കാണില്ല എങ്കിലും കമന്റുകള്‍ പിന്തുടരുന്നവരുടെ മെയില്‍ ബോക്സില്‍ അവ ലഭിക്കും. താങ്കള്‍ കമന്റുകള്‍ പിന്തുടരുന്നു എങ്കില്‍ താങ്കള്‍ എഴുതിയ കമന്റുകള്‍ താങ്കളുടെ മെയില്‍ ബോക്സില്‍ ലഭിച്ചിട്ടുണ്ടാവും. പോസ്റ്റില്‍ കാണുന്നില്ല എന്ന് കരുതി അവ വീണ്ടും എഴുതിയാല്‍ മറ്റുള്ളവരുടെ മെയില്‍ ബോക്സ്‌ നിറയ്ക്കാം എന്നല്ലാതെ മറ്റു പ്രയോജനങ്ങള്‍ ഉണ്ടാവും എന്ന് തോന്നുന്നില്ല.

ea jabbar said...

ഇസ്ലാമിന്റെ കുത്തഴിഞ്ഞ ലൈംഗിക സദാചാരം ഇവിടെയും ഇവിടെയും

ea jabbar said...

പ്രവാചകന്‍ പഠിപ്പിച്ച അതി മഹത്തായ സദാചാര നിയമങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്.
---
അതൊക്കെയാണു മഹത്തായ സദാചാരമെങ്കില്‍ ഇക്കാലത്ത് മുന്‍ കരുതല്‍ നല്ലതാണ് . HIV ഇടയ്ക്കു പരിശോധിക്കുന്നതും നല്ലതാണ്.

KK Alikoya said...

ജബ്ബാര്‍: "അതൊക്കെ നിങ്ങളുടെ ഹദീസ് കിതാബുകളില്‍ വായിച്ച ഓര്‍മ്മയുണ്ട്. കോട്ടുവായും പിശാചിന്റെ വക തന്നെ !
മൂക്കിലാണു രാത്രി പിശാച് കിടന്നുറങ്ങുക എന്നും ബുഖാരി കിതാബിലുണ്ട്. വുളു എടുക്കുമ്പോള്‍ ചെവിയിലും മൂക്കിലും തലയിലും വെള്ളം തടവുന്നത് പിശാചിനെ ഓടിക്കാനാ‍ണ്.
യുക്തിവാദി കിതാബു നോക്കുന്നില്ല , പഠിച്ച ശാസ്ത്രവും ആരോഗ്യ ശീലങ്ങളുമൊക്കെ പരിഗണിച്ചു പറഞ്ഞതാണ്. ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതാണതൊക്കെ !"

= ഇസ്‌ലാമിന്റെ നിയമങ്ങള്‍ക്ക് പകരം യുക്തിവാദിയുടെ നിയമങ്ങള്‍ നല്‍കുമ്പോള്‍ 'ഇത് ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാറുള്ളതാണ്‌' എന്ന് പറഞ്ഞാല്‍ പോരല്ലോ. കിതാബ് ഇല്ലേ? ഇല്ലെങ്കില്‍ നിയമങ്ങള്‍ എവിടെയാണുള്ളത്? കോട്ടുവാ ഇടുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട അതിനൂതന ശാസ്ത്രീയ നിയമങ്ങള്‍ ഏഴാം നൂറ്റാണ്ടു കാരനായ മുഹമ്മദ് നബിയുടെ വാക്കുകളില്‍ എങ്ങനെ കടന്ന് വന്നു എന്നൊന്ന് ആലോചിച്ചു കൂടേ? 'അല്ലഹുവിന്റെ ദൂതന്‍ തുമ്മുമ്പോള്‍ തന്റെ കയ്യോ വസ്ത്രമോ തന്റെ വായിന്മേല്‍ വയ്ക്കുമായിരുന്നു.' (അബൂ ദാവൂദ്, തിര്‍മിദി) 1400 വര്‍ഷം കഴിഞ്ഞിട്ടും ഇതിനേക്കാള്‍ മെച്ചമായ എന്താണ്‌ നിങ്ങള്‍ മര്യാദ എന്ന ഇനത്തില്‍ കണ്ടു പിടിച്ചത്? 1400 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും പഴഞ്ചനാകാത്ത മര്യാദയല്ലേ ഇത്. നിഷേധിക്കാന്‍ കഴിയുമോ നിങ്ങള്‍ക്ക്?
പിന്നെ പിശാചുമായി ബന്ധപ്പെട്ടവ അത് മനസ്സിലായില്ലെങ്കില്‍ ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒറ്റവാക്കില്‍ വിശദീകരിക്കന്‍ ഞാന്‍ മുതിരുന്നില്ല.

KK Alikoya said...

yaralava: "@ആലിക്കോയ : എന്റെ മകന് ഇസ്ലാമിക് പാഠ്യങ്ങളൊന്നും ഞാന്‍ പഠിപ്പിക്കുന്നില്ല. അവന്റെ സ്കൂളില്‍ അവന്‍ LSE-life skill based Education പാഠപുസ്തകത്തിലൂടെ നല്ല ആരോഗ്യ-പെരുമാറ്റ ശീലങ്ങള്‍ പഠിപ്പിക്കപ്പെടുന്നു."

vicharam: "താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ , അതാരെതിർത്താലും തടയാനാവില്ല ഒരു സംഹിതയ്ക്കും അതിനെ തടുക്കാനുമാവില്ല."

jabbar: "അതൊക്കെയാണു മഹത്തായ സദാചാരമെങ്കില്‍ ഇക്കാലത്ത് മുന്‍ കരുതല്‍ നല്ലതാണ് . HIV ഇടയ്ക്കു പരിശോധിക്കുന്നതും നല്ലതാണ്."

= ഈ പരിശോധനയ്ക്കും മി. വിചാരത്തിന്റെ സഹായം തേടാവുന്നതാണ്‌. അതിനുള്ള ധാര്‍മ്മിക ബാധ്യത അദ്ദേഹത്തിനുണ്ടല്ലോ. ഇസ്‌ലാമിക സദാചരമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഈ പരിശോധനയുടെ ആവശ്യം വളരെ വളരെ അപൂര്‍വ്വമായ ചില സാഹചര്യങ്ങളിലേ ഉണ്ടാകൂ.

KK Alikoya said...

യരലവ: "ഇതിന്നിടയില്‍ അല്ലാഹു നൂലില്‍ കെട്ടിയിറക്കിയ കിതാബും പൊത്തിപ്പിടിച്ച് ; ലോകം അവസാനിക്കുള്ളതാണ്; ലോകത്തിലെ സര്‍വ്വ വിഭവങ്ങളും തനിക്കുവേണ്ടി സൃഷ്ടിച്ചതാണ് എന്ന വിശ്വാസത്തില്‍ പരിസ്ഥിതി-പ്രകൃതി ബോധമില്ലാതെ എല്ലാം അല്ലാഹുവില്‍ ഭരമേല്പിച്ച് പരലോക തൊഴിലാളിയായി ജീവിക്കുന്നത് കൊണ്ട് താങ്കള്‍ ഒരു സ്വയം ബാധ്യതയാവുകയാണ് - താങ്കള്‍ക്കും സമൂഹത്തിനും."

* "നൂലില്‍ കെട്ടിയിറക്കിയ കിതാബും"
= അസഹിഷ്ണുത സഹിക്കാന്‍ വയ്യാതാകുമ്പോള്‍ ഇങ്ങനെ അല്‍പ്പം കരഞ്ഞു തീര്‍ക്കുന്നത് ആരോഗ്യത്തിന്ന് നല്ലതാണ്‌.

* "ലോകത്തിലെ സര്‍വ്വ വിഭവങ്ങളും തനിക്കുവേണ്ടി സൃഷ്ടിച്ചതാണ് "
= ഇതാരുടെ വിശ്വാസമാണ്‌?

* "പരിസ്ഥിതി-പ്രകൃതി ബോധമില്ലാതെ "
= ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിച്ച അത്രയും നന്നായി പരിസ്ഥിതി പ്രകൃതി ബോധം മറ്റെവിടെയാണുള്ളത്?
ചില നബി വചനങ്ങള്‍ കാണുക:
1. അകാരണമായി തണല്‍ മരം മുറിക്കുന്നവന്‍ നരകത്തിലാണ്‌.
2. ഒഴുകുന്ന പുഴയിലായിരുന്നാല്‍ പോലും അമിതമായി വെള്ളം ചെലവഴിക്കരുത്; നമസ്‌കാരത്തിന്ന് ശുദ്ധി വരുത്തുമ്പോള്‍ പോലും.
3. അനാവശ്യമായി ഒരു ചെടിയുടെയും ഇല പോലും നുള്ളരുത്.
4. ഒരാള്‍ ഒരു പക്ഷിക്കുഞ്ഞിനെ പിടിച്ചത് കണ്ടപ്പോള്‍, അയാളോടത് എടുത്തേടത്ത് തിരിച്ചെത്തിക്കാന്‍ നബി കല്‍പ്പിച്ചു.
5. ഒരിക്കല്‍  ഒരു മെലിഞ്ഞ ഒട്ടകത്തെ കണ്ടപ്പോള്‍, അതിന്റെ ഉടമയോട് അതിന്ന് നന്നായി തീറ്റ കൊടുക്കണമെന്നും അല്ലെങ്കില്‍ അതിനെ അതിന്റെ പാട്ടിന്‌ അഴിച്ചു വിടണമെന്നും നബി കല്‍പ്പിച്ചു.

പരിസ്ഥിതി പ്രകൃതി പാഠങ്ങള്‍ കൂടുതല്‍ പഠികന്‍ ഖുര്‍ആനും ഹദീസും വായിക്കുക.

* "എല്ലാം അല്ലാഹുവില്‍ ഭരമേല്പിച്ച് "
= അതെ, അതാണ്‌ വിശ്വാസിയുടെ കരുത്ത്.

* "പരലോക തൊഴിലാളിയായി ജീവിക്കുന്നത് കൊണ്ട്"
= അതിനോളം സ്വയം മെച്ചമുള്ളതും സമൂഹത്തിന്ന് ഗുണം ചെയ്യുന്നതുമായ ഒരു തൊഴില്‍ വേറെയില്ല.

* "താങ്കള്‍ ഒരു സ്വയം ബാധ്യതയാവുകയാണ് - താങ്കള്‍ക്കും സമൂഹത്തിനും"
= ഉന്നതനായ ഒരു യുക്തിവാദിയേക്കാള്‍ സമൂഹത്തിന്ന് ഉപകാരപ്പെടുന്നവനായിരിക്കും ഒരു വിശ്വാസി. സമൂഹത്തിന്നും പ്രകൃതിക്കും എല്ലാം അവന്‍ നല്ലതേ ചെയ്യുകയുള്ളു. അതെല്ലാം അവന്‍ പരലോകത്തിന്‌ വേണ്ടി ചെയ്യുന്നവയായിരിക്കുകയും ചെയ്യും.

KK Alikoya said...

സദാചാരം പറയാന്‍ വിചാരത്തെ ഏല്‍പ്പിക്കുന്നതാണ്‌ നല്ലത്.

ea jabbar said...

ഇസ്ലാമിലെ ലൈംഗിക അദാചാരം കണ്ട് ഓക്കാനം വന്നപ്പോഴാണു ഞാന്‍ യുക്തിവാദത്തിലേക്കു തിരിഞ്ഞത്.
ആദം നബി മുതല്‍ അന്ത്യപ്രവാചകന്‍ വരെയുള്ളവരുടെ കുത്തഴിഞ്ഞ സദാചാരം !!

ea jabbar said...

ആദ്യം നിങ്ങളുടെ ദൈവത്തിന് സദാചാരം എന്താണെന്ന വ്യക്തതയുണ്ടാകട്ടെ ! പിന്നെ പ്രവാചകന്മാര്‍ക്കും. എന്നിട്ടു നമുക്ക് യുക്തിവാദികളുടെ സദാചാരം തീരുമാനിക്കാം.

ea jabbar said...

ആദ്യമനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബിയുടെ മക്കള്‍ക്ക് എങ്ങനെയാണു മക്കളുണ്ടായത്? അമ്മയും മകനും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണോ? അതോ സഹോദരിയും സഹോദരനും തമ്മിലോ? ആദമിനു വേണ്ടി “മണ്ണു കുഴച്ച” ദൈവം എന്തുകൊണ്ട് അല്‍പ്പം കൂടി മണ്ണെടുത്ത് രണ്ടു ജോടി മനുഷ്യരെ സൃഷ്ടിച്ചുകൊണ്ട് സാഹോദര്യബന്ധത്തിന്റെ പവിത്രത കാത്തില്ല?

മാതൃകാ പ്രവാചകനായിരുന്ന ഇബ്രാഹിം നബിക്ക് വേലക്കാരിയിലാണു മക്കള്‍ ജനിച്ചത്? ഇത് സദാചാര വിരുദ്ധമല്ലേ?

ലൂത്ത് നബിയുടെ ‘സദാചാരം’ഇക്കാല‍ത്തു പരസ്യമായിപ്പറയാന്‍ കൊള്ളുന്നതാണോ? അച്ഛനും മകളും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ ദൈവത്തിനൊരു മനപ്രയാസവും കാണുന്നില്ലല്ലോ? സ്വന്തം പെണ്മക്കളെ ഒരാള്‍ക്കൂട്ടത്തിനെറിഞ്ഞു കൊടുത്തു കൊണ്ട് “നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ” എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെയാണു കുര്‍ ആനും പരിചയപ്പെടുത്തുന്നത്.

സുലൈമാന്‍ എന്ന മറ്റൊരു പ്രവാചകന്‍ 1000 പെണ്ണുങ്ങളെ ഭാര്യമാരായി കൂടെ പാര്‍പ്പിച്ചിരുന്നുവെന്നു ചരിത്രം. ഇതെന്തു തരം സദാചാരമാണ്?

99 ഭാര്യമാരുണ്ടായിരുന്ന ദാവീദ് 100 തികച്ച കഥയും പ്രസിദ്ധമാണല്ലോ.

അവസാനത്തെ റോള്‍ മാതൃക യായ മുഹമ്മദിനും അനേകം ഭാര്യമാരും പിന്നെ സമ്മാനം കിട്ടിയ വെപ്പാട്ടിയുമൊക്കെയുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനു മാത്രമായി കുറെ “പ്രത്യേകാനുമതി”യും![33:50-52]

ആറു വയസ്സുള്ള ബാലികയെ അമ്പതു വയസ്സുള്ള പുരുഷന്‍ വിവാഹം ചെയ്യുന്നതും പ്രവാചക ചര്യയിലെ “ഉത്തമ മാതൃക”യായി നാം സ്വീകരിക്കണോ?

ea jabbar said...

ഇതൊക്കെ വായിച്ചാണു ഞാന്‍ ഈ മതം വേണ്ടെന്നു വെച്ചത്. പ്രാകൃത സദാചാരം മാത്രം കൈമുതലായുള്ള ഒരു ദൈവത്തെയാണു ഞാന്‍ ഈ മതങ്ങളില്‍ കണ്ടത്. മനുഷ്യത്വമുള്ളവര്‍ക്ക് അംഗീകരിക്കാനാവാത്ത സദാചാരം !!

said...

അയ്യോ!......ന്റുമ്മച്ചിയേ..... ഞാന്‍ ചിര്‍ച്ച് ചിര്‍ച്ച് ഒരു പരുവമായേ,

ഹിഹിഹിഹി ......... ഹീ

ഹാവൂ

ന്റെ ലത്തീബെ,ആലുക്കോയാ,ചിന്തൂ....ങ്ങളൊന്ന് നിര്‍ത്തി നിര്‍ത്തി കമന്റീന്ന്‍.

KK Alikoya said...

സുധീര്‍_ഓയൂര്‍:
"ആറു വയസ്സുള്ള ഒരു പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രവാചകന്റെ അനുയായികള്‍ക്ക് സദാചാരത്തെ കുറിച്ച് സംസാരിക്കാന്‍ എന്ത് അര്‍ഹാതയാ ഉള്ളത് , അതും തെറ്റാന്നു പറയാന്‍ ഞാന്‍ ഇല്ല , കാരണം അത് അയാളുടെ വെക്തി സോതന്ത്ര്യം ആയിരിക്കും , ആ കുട്ടിയോടെ ചെയ്ത ക്രൂരതയും ."
= പ്രവാചകനെ നിങ്ങള്‍ ആദരിക്കണം എന്ന് ഞാന്‍ പറയില്ല; എങ്കിലും അല്‍പം മാന്യത കാണിക്കാവുനതാണ്‌.ആരോപണമുന്നയിക്കുന്നതിന്ന് മുമ്പ്, അതിന്ന് തെളിവുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അത് മാന്യതയുടെ ലക്ഷണമാണ്‌. അതൊരു സാമാന്യ മര്യാദയാണ്‌.
ആറ്‌ വയസ്സുള്ള കുഞ്ഞിനെ പ്രവാചകന്‍ ബലാല്‍സംഗം ചെയ്തെന്ന് എവിടെ നിന്ന് കിട്ടി? തെളിവെവിടെ?

സുധീര്‍_ഓയൂര്‍: "വിവാഹ പൂര്‍വ്വ ലൈംഗികത എങ്ങനെ ഒരു പാവം ആകും ,അത് അങ്ങനെ ആഗ്രഹിക്കുനവരുടെ വെക്തി സോതന്ത്ര്യം ആണ്"

ea jabbar said...

KK Alikoya said...

കന്നുകാലികള്‍ക്ക് ഹലാലായതൊക്കെ ഇവര്‍ക്കും ഹലാലാണത്രെ. ഥൂ!

Blogger KK Alikoya said...

സുധീര്‍_ഓയൂര്‍:

= പ്രവാചകനെ നിങ്ങള്‍ ആദരിക്കണം എന്ന് ഞാന്‍ പറയില്ല; എങ്കിലും അല്‍പം മാന്യത കാണിക്കാവുനതാണ്‌.

----
മാന്യത ഈ പ്രവാചകന്മാര്‍ക്കു നേരെ മാത്രം മതിയൊ?

KK Alikoya said...

KK Alikoya:
കന്നുകാലികള്‍ക്ക് ഹലാലായതൊക്കെ ഇവര്‍ക്കും ഹലാലാണത്രെ. ഥൂ!

Alikoya said:

സുധീര്‍_ഓയൂര്‍, പ്രവാചകനെ നിങ്ങള്‍ ആദരിക്കണം എന്ന് ഞാന്‍ പറയില്ല; എങ്കിലും അല്‍പം മാന്യത കാണിക്കാവുനതാണ്‌.

----
Jabbar: മാന്യത ഈ പ്രവാചകന്മാര്‍ക്കു നേരെ മാത്രം മതിയൊ?

= തെളിവില്ലാത്ത വല്ല ആരോപണവും ഞാന്‍ ഉന്നയിച്ചുവോ? ഉണ്ടെങ്കില്‍ അത് പറയണം.
സുധീര്‍ ഉന്നയിച്ച ആരോപണത്തിന്റെ തെളിവെവിടെ?

KK Alikoya said...

ജബ്ബാര്‍:
"ഇടത്തോട്ടു ചെരിഞ്ഞാണു നബി കക്കൂസിലിരുന്നത് എന്നാണു ഇസ്ലാമിക സദാചാരം"

= അപ്പോള്‍ ഇതിന്റെ പേരാണല്ലേ സദാചാരം!

നബി ഇടത്തോട്ട് ചരിഞ്ഞിരുന്നെന്നതിന്ന് സ്വീകാര്യമായ എന്ത് തെളിവാണ്‌ താങ്കളുടെ പക്കലുള്ളത്?

KK Alikoya said...

അരുണ്‍:
"ഒരു ചെറിയ തമാശ കൂടി

പിശാചിനെ ഉണ്ടാക്കിയത് തീയില്‍ നിന്നായതിനാലാവും ദൈവം ഇങ്ങനെ നിസ്സഹായനാ‍വുന്നത്. ദൈവത്തിന്റെ പരമാവധി ശിക്ഷ എരിതീയിലെറിയലല്ലേ ..തീയില്‍ കുരുത്ത പിശാചിനെ തീയിലെറിഞ്ഞാല്‍ അവനെന്ത് കുഴപ്പം !"

= മണ്ണില്‍ നിന്ന് ഉണ്ടാക്കപ്പെട്ട അരുണിനെ മണ്ണില്‍ കുഴിച്ചു മൂടിയാല്‍ എങ്ങനെയിരിക്കും? അല്ലെങ്കില്‍ മണ്ണിലേക്കെറിഞ്ഞാല്‍? അല്ലെങ്കില്‍ മണ്‍ കട്ട കൊണ്ട് എറിഞ്ഞാല്‍? (ചൂളയ്ക്ക് വച്ച ഇഷ്ടികയും മണ്ണ്‌ തന്നെയാണ്‌.) ഒന്നും സംഭവിക്കില്ലായിരിക്കും?

KK Alikoya said...

ജബ്ബാര്‍:
"നബി പലപ്പോഴും അനസ് എന്ന പരിചാരകന്റെ കാലില്‍ ഇരുന്നാണു സംഗതി നടത്തിയിരുന്നത് എന്നും ബുഖാരിയിലുണ്ട്. "

= ഉണ്ടെന്ന് താങ്കള്‍ തെളിയിക്കുക.

KK Alikoya said...

jabbar: "ഹിജഡകള്‍ക്കെത്രയാ സ്വത്തവകാശം ?"

= താങ്കള്‍ ഒട്ടും ഭയപ്പെടേണ്ടാ. അതിന്റെ പരിഹാരവും ഇസ്‌ലാമിലുണ്ട്.

KK Alikoya said...

jabbar: "ഈ വക ആധുനിക പ്രശ്നങ്ങള്‍ക്കൊക്കെ ഇസ്ലാം പരിഹാരം കാണുന്നത് യുക്തി ഉപയോഗിച്ചാണല്ലോ. അപ്പോള്‍ പിന്നെ കക്കൂസിലും കുളിമുറിയിലും യുക്തി തന്നെ പോരേ ? ബദലുണ്ടാക്കാന്‍ !"

= ഈ വക ആധുനിക പ്രശ്നങ്ങള്‍ക്കൊക്കെ ഇസ്‌ലാം പരിഹാരം കാണുന്നത് കേവല യുക്തി ഉപയോഗിച്ചല്ല. ഖുര്‍ആന്റെയും തിരു സുന്നത്തിന്റെയും വെളിച്ചത്തില്‍ യുക്തി ഉപയോഗിച്ചാണ്. ഇസ്‌ലാമില്‍ വളയമില്ലാത്ത ചാട്ടമില്ല. അത് യുക്തിവാദമാണല്ലോ.

* "യുക്തി തന്നെ പോരേ ? ബദലുണ്ടാക്കാന്‍ !
= ബദല്‍ എവിടെ എന്നാണ്‌ ചോദിക്കുന്നത്?

മുഹമ്മദ് ഖാന്‍(യുക്തി) said...

ലത്തീഒഹ് പറയുന്നു...നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.

ലത്തീഫ് വീണ്ടും...സത്യനിഷേധികളായവര്‍ക്കുള്ളത് നരകാഗ്നിയാകുന്നു. അവരുടെ കഥകഴിക്കുകയില്ല; മരിച്ച് മുക്തരാകാന്‍. നരകശിക്ഷയില്‍ അല്‍പം പോലും ലഘൂകരിച്ചുകൊടുക്കുകയുമില്ല. ഓരോ നിഷേധിക്കും നാം പ്രതിഫലം നല്‍കുക ഈവിധമത്രെ. അതില്‍ കിടന്ന് അവര്‍ ഇങ്ങനെ അട്ടഹസിച്ചുകൊണ്ടിരിക്കും: `ഞങ്ങളുടെ നാഥാ, ഞങ്ങളെ ഇതില്‍നിന്ന് മോചിപ്പിച്ചുതരേണമേ, നേരെത്തേ ചെയ്തുകൊണ്ടിരുന്നതില്‍നിന്ന് വ്യത്യസ്തമായി, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം./

മുന്നറിയിപ്പ്;-മാപ്പിനും Expiry Date ബാധകമാണ്.ഒറ്റമൂലി കാരണവര്‍ക്കു പിന്നീട് വേറെ പണീയുണ്ട്.Dont disturb.മമ്മക്കായുടെ ഇപ്പോഴത്തെ ചുമതല “ഹൂര്‍ലി” “ഉമ്മ”departmentകള്‍ ആണ്,Please dont interfere.

മുഹമ്മദ് ഖാന്‍(യുക്തി) said...

KK Alikoya said...

an old comment by me:
= നന്‍മയും തിന്‍മയും തനിക്ക് വേണ്ടി തെരഞ്ഞെടുക്കാനുള്ള അവകാശം അല്ലാഹു മനുഷ്യന്ന് നല്‍കിയിരിക്കുന്നു എന്ന കാര്യം മുന്‍ കമന്റുകളില്‍ ഞാന്‍ വ്യക്തമാക്കിയതാണ്‌. അതാകട്ടെ ആരും നിഷേധിച്ചതായി കണ്ടിട്ടുമില്ല./

അലിക്കോയാ മാഷെ
ജബ്ബാര്‍മാഷിന്റെ മുന്‍ കമന്റുകള്‍ കാണുക. .

മുഹമ്മദ് ഖാന്‍(യുക്തി) said...

അലിക്കൊയ സാഹിബ് പറയുന്നു..അതല്ല മനുഷ്യന്ന്‌ ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ട് അവനെ പരീക്ഷണ വിധേയനാക്കി അവന്റെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗ നരകങ്ങള്‍ നല്‍കുന്നുവോ./

അലിക്കോയാ മാഷെ,
സര്‍വ്വഞ്ജന്‍ പരീക്ഷണം നടത്തേണ്ട ഗതികേടിലോ?

മുഹമ്മദ് ഖാന്‍(യുക്തി) said...

ലത്തീഫ് പറയുന്നു...ദൈവത്തെ നേരിട്ടുകണ്ടില്ലെങ്കിലും മലക്കുകള്‍ ഇറങ്ങിവന്നില്ലെങ്കിലും വിശ്വസിക്കാവുന്ന തെളിവുകള്‍ ദൈവം നല്‍കിയിട്ടുണ്ട്./

പ്രിയ ലത്തീഫേ,
ഈ തെളിവുകള്‍ തെളിവായി തെളിയാത്തവര്‍ക്കു, വെറെ തെളിവുകള്‍, തെളിവായി തെളിയിച്ചു നല്‍കുന്നതല്ലെ കൂടുതല്‍ തെളിവ്.ഇതാവണം ദൈവീക തെളിവ്.മറിച്ചുള്ള കോലാഹലങ്ങള്‍ വെറും “തെളിവുകേടുകള്‍.”

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ഫസിലെ,
താങ്കളുടെ ശാസ്ത്രബ്ലോഗിലേക്കു ലത്തീഫിയന്‍ വക കുറെ ഫ്രീ”വില്ലുകള്‍”-പുനരുത്ഥാന നാളില്‍ ഭൂലോകമാസകലം അവന്റെ കൈപ്പിടിയിലൊതുങ്ങുന്നു. വാനലോകമോ, അവന്റെ വലംകൈയില്‍ ചുരുട്ടപ്പെട്ടതാകും,

പിന്നെ മറ്റൊരു ഊത്തുണ്ടാകും.>>>

കുഴലൂതും കണ്ണനുക്ക് കുയില്‍ പാടും.....
ഫസിലേ,
എടുക്കുക അമ്പ് തൊടുക്കുക “വില്ല്”.

മുഹമ്മദ് ഖാന്‍(യുക്തി) said...

ജബ്ബാര്‍ മാഷ് യരലവ യോടു പറയുന്നു..... വന്ദ്യപിതാവിനെതിരേയും ബഹു: ഇബ്ലീസിനെതിരേയും ബഹു: ശൈതാനെതിരേയും നടത്തിയ അതിക്രൂരവും പശാചികവുമായ വിശ്വാസവഞ്ചനയക്കും ഗൂഡാലോചനയ്ക്കും തന്റെ സ്വന്തക്കാരെയും ഇഷ്ടക്കാരേയും സ്വര്‍ഗ്ഗത്തില്‍ തള്ളിവിടാന്‍ വഴിവിട്ടരീതിയില്‍ ‘സന്മാര്‍ഗ്ഗത്തിലാ’ക്കുകയും ‘ നിരപരാധികളായ ഭൂരിപക്ഷ വിഭാഗത്തെ എന്നത്തേക്കും നരകത്തില്‍ സ്ഥിരപ്പെടുത്തും എന്ന അല്ലാഹുവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ താന്തോന്നിത്തരത്തിനെതിരെ അനിശ്ചിതകാല സമരം നാളെ ‘മഹ്‌ശറ’ മൈതാനിയില്‍ ആരംഭിക്കുന്നതായിരിക്കും. നീതിബോധമുള്ള എല്ലാവരേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.[യരലവ]
----
ആ സമരം വിജയിപ്പിക്കാന്‍ ഞാനും വരാം/>>>

മാഷെ,മമ്മക്കാ ഗുണ്ടകളുടെ കൈവെട്ടും മലായിക്കീ പോലീസിന്റെ തീയേറും സൂക്ഷിക്കുക.

«Oldest ‹Older   401 – 600 of 716   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.