Monday, October 11, 2010

കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!!!!!

ഖദ്രും ഖളായും ചര്‍ച്ചയ്ക്കു വെക്കാനുദ്ദേശിച്ചല്ല ഞാന്‍ ഈ പോസ്റ്റിട്ടിരുന്നത്. കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളേയില്ല എന്നും അതു കുര്‍ ആന്റെ ദൈവീകതയ്ക്കു തെളിവാണെന്നുമുള്ള ലതീഫിന്റെ വാദം [കുര്‍ ആന്റെ തന്നെ അവകാശവാദം] പൊള്ളയാണെന്നും ആ ഗ്രന്ഥത്തില്‍ പ്രകടമായിത്തന്നെ ധാരാളം വൈരുധ്യങ്ങളുണ്ടെന്നും തെളിയിക്കാനായിരുന്നു മുഖ്യമായും ഉദ്ദേശിച്ചത്. ഇത് വിശ്വാസികളായ മതപണ്ഡിതന്മാര്‍ക്കറിയാമെങ്കിലും അവര്‍ വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് അതൊക്കെ വൈരുദ്ധ്യരഹിതമാക്കി മാറ്റുകയാണെന്നും ഞാന്‍ ആദ്യമേ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ തലവാചകം തന്നെ “കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍” എന്നായിരുന്നല്ലോ. കാലു ചെത്താന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളും രീതികളുമാണ് ഇവര്‍ അവലംബിക്കുന്നതെന്ന് ഈ ചര്‍ച്ച വായിച്ചവര്‍ക്കൊക്കെ മനസ്സിലാവുകയും ചെയ്തു. !

വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്‍ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചിന്താരംഗത്ത് ഏറ്റവുമധികം വിവാദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണമായ ഒന്നാണിത്. പിശാച് ദൈവത്തിന്റെ സൃഷ്ടിയല്ലെന്നും അതു മറ്റൊരു സമാന്തര ശക്തിയാണെന്നും വാദിച്ച ചിന്താശാഖകള്‍ വന്നിട്ടുണ്ട്. നന്മയും തിന്മയും ഒരേ ദൈവത്തിനു സൃഷ്ടിക്കാനാവില്ല എന്ന യുക്തിചിന്തയില്‍നിന്നാണ് ദ്വിത്വ വാദം [DUALISM] ഉടലെടുത്തത്. പൈശാചികതയും ദൈവീകതയും അഥവാ നന്മയും തിന്മയും ഒരാള്‍ തന്നെ സൃഷ്ടിച്ചു എന്ന വാദം യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ല എന്നു കണ്ട ചിന്തകരാണ് ഈ വൈരുദ്ധ്യത്തില്‍ നിന്നും ദൈവത്തെയും മതത്തെയും രക്ഷിക്കാന്‍ പിശാചിന്റെ അസ്തിത്വം സ്വതന്ത്രമാണെന്നു വ്യാഖ്യാനിച്ചത്. പക്ഷെ അതുകൊണ്ടും വൈരുദ്ധ്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. സര്‍വ്വശക്തനായ ദൈവത്തിനു പിശാചിനെ പൂര്‍ണമായും നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവില്ല എന്നു വരുന്നതും മറ്റൊരു വൈരുദ്ധ്യത്തിലേക്കു നയിക്കും.

ഖദ്ര് വാദത്തെ ന്യായികരിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനും മൌദൂദി മാത്രമല്ല ഒരു പാടു പേര്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമാണ്. അതൊക്കെ വളരെക്കാലം മുമ്പു തന്നെ വായിച്ചിട്ടുണ്ട്. മൌദൂദിയുടേതായി ആലിക്കോയ ഇവിടെ ഉദ്ധരിച്ചതൊക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വായിച്ചതാണ്. പക്ഷെ മൌലികമായി ഈ സിദ്ധാന്തത്തില്‍ അടങ്ങിയ വൈരുദ്ധ്യം, എന്തൊക്കെ മലക്കം മറിയല്‍ നടത്തിയാലും മറച്ചു വെക്കാന്‍ കഴിയില്ല.

മനുഷ്യനെ വഴി പിഴപ്പിക്കുന്നത് അല്ലാഹുതന്നെയാണെന്ന് കുര്‍ ആന്‍ വ്യക്തമായിത്തന്നെ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. അതു മനുഷ്യര്‍ സ്വയം പിഴച്ചതുകൊണ്ടാണ് എന്ന് വ്യാഖ്യാനിച്ചാലും അല്ലാഹുവിന്റെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം പൂര്‍ണമായും നീങ്ങുന്നില്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു. ദൈവം സ്വയം നന്മയുള്ളവനായിരുന്നെങ്കില്‍ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുമായിരുന്നില്ല. അതല്ല ദൈവം നന്മ ആഗ്രഹിച്ചിട്ടും അതു മറ്റു കാരണങ്ങളാല്‍ നടക്കാതെ പോവുന്നു എന്നാണെങ്കില്‍ ദൈവം നിസ്സഹായനുമാണ്. സര്‍വ്വശക്തന്‍ നിസ്സഹായനാവുക സാധ്യമല്ല.

കരുതിക്കൂട്ടി സ്വന്തം സൃഷ്ടികളെ വഴി പിഴപ്പിച്ച് നരകത്തില്‍ തള്ളി അത് ആസ്വദിക്കുന്നവനാണു ദൈവമെങ്കില്‍ ആ ദൈവം കാരുണ്യവാന്‍ എന്ന വിശേഷണം അര്‍ഹിക്കുന്നില്ല. ക്രൂരവിനോദക്കാരന്‍ എന്നേ പറയാന്‍ പറ്റൂ. എങ്ങിനെ നോക്കിയാലും വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര തന്നെ !

നിങ്ങളില്‍ സ്വയം ഉദ്ദേശിക്കുന്നവര്‍ക്കു നേര്‍മാര്‍ഗ്ഗം പ്രാപിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല എന്ന വാക്യം എങ്ങനെയൊക്കെ ഉരുണ്ടു മറിഞ്ഞു വ്യാഖ്യാനിച്ചാലും വിരോധാഭാസമായിത്തന്നെ നിലനില്‍ക്കും. കാരണം മനുഷ്യന്റെ ഇച്ഛ സ്വതന്ത്രമല്ല, അത് അല്ലാഹുവിന്റെ ഇച്ഛയാല്‍ നിര്‍ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നു വ്യക്തം. ആ ഇച്ഛകള്‍ നാം ഓരോരുത്തരും ജനിക്കും മുമ്പേ നിര്‍ണയിക്കപ്പെട്ടതാണെന്നും രേഖപ്പെടുത്തി വെച്ചതാണെന്നും ഏറ്റവും ആധികാരികമെന്നു പറയപ്പെടുന്ന ഹദീസില്‍ വിവരിക്കുന്നുണ്ട്. ഓരോരുത്തരും അമ്മമാരുടെ ഗര്‍ഭത്തില്‍ നാല മാസം പ്രായമായിരിക്കെ ഒരു മലക്ക് റൂഹ് ഊതാന്‍ വരുമെന്നും ആ മലക്ക് , ജനിക്കാന്‍ പോകുന്ന വ്യക്തിയുടെ വിധി രേഖപ്പെടുത്തുമെന്നുമാണു പറയുന്നത്. ആ വിധി രേഖയില്‍ നമ്മുടെ എല്ലാ പ്രവൃത്തികളും വള്ളിപുള്ളി തെറ്റാതെ രേഖപ്പെടുത്തിയിരിക്കും.

എന്നു വെച്ചാല്‍ നാം എന്തൊക്കെ ഇച്ഛിക്കുമെന്ന കാര്യം നേരത്തേ ദൈവം തന്റെ ഇച്ഛയാല്‍ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നു സാരം. ഒരു ഉദാഹരണം പറയാം: എന്റെ കാര്യം തന്നെയെടുക്കാം. ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല. സാധ്യമാകണമെങ്കില്‍ അല്ലാഹുവിന്റെ വിധി പുസ്തകത്തില്‍ അതും ഉണ്ടായിരിക്കണം. ഞാന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്ത കുറിപ്പുകളെല്ലാം തന്നെ വെറും സിറോക്സ് കോപ്പി മാത്രം. അതിന്റെയൊക്കെ ഒറിജിനല്‍ കോപ്പി മലക്കിന്റെ കിതാബിലുണ്ട്. അല്ലാഹു തന്നെയാണതിന്റൊയൊക്കെ യഥാര്‍ത്ഥ രചയിതാവ്.

അതേ അല്ലാഹു അതേ കാരണം പറഞ്ഞ് എന്നെ നരകത്തിലിട്ടു കരിച്ചുകൊണ്ടിരിക്കും ; അനന്തകാലം !

ഇനി ആലിക്കോയയും ലതീഫും മൌദൂദിയുമൊക്കെ പറയുമ്പോലെ ഈ കാര്യത്തില്‍ ഞാന്‍ തന്നെയാണ് ഉത്തരവാദി എന്നും അല്ലാഹു ഇതൊക്കെ മുങ്കൂട്ടി അറിയുക മാത്രമേ ചെയ്യുന്നുള്ളു എന്നും സമ്മതിച്ചാലോ? പ്രശ്നം പരിഹരിക്കപ്പെടുമോ? ഞാന്‍ ഇച്ഛിച്ചാല്‍ എനിക്ക് ഇതൊക്കെ വിട്ട് സത്യമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വരാം. പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ ഞാന്‍ ഇച്ഛിക്കുകയില്ലല്ലോ? അങ്ങനെയാണെങ്കില്‍ അല്ലാഹുവിനോട് എല്ലാവരും കൂടി പ്രാര്‍ത്ഥിച്ചപേക്ഷിച്ചു എന്നു സങ്കല്‍പ്പിക്കുക. അല്ലാഹു നേരത്തെ എഴുതി വെച്ചതു മായ്ക്കുമോ? മാറ്റിയെഴുതുമോ? അങ്ങനെ മാറ്റിയെഴുതിയാല്‍ അല്ലാഹുവിന്റെ മുന്നറിവ് ശരിയാകുമോ? അതു തെറ്റിപ്പോകില്ലേ? സര്‍വ്വജ്ഞാനം അതോടെ വെള്ളത്തിലാകും ! അപ്പോള്‍ പ്രാര്‍ത്ഥന എന്നത് വെറും പാഴ്വേലയാണെന്നു വ്യക്തമായി. പ്രാര്‍ത്ഥന കോണ്ട് ഒരു കാര്യവും മാറ്റി വിധിക്കാന്‍ അല്ലാഹുവിനാകില്ല. അഥവാ മാറ്റി വിധിച്ചാലോ? അതോടെ അല്ലാഹു സര്‍വ്വജ്ഞാനിയല്ലാതാകും !

മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല.

ഇനി നമുക്കു വിഷയത്തിലേക്കു വരാം. കുര്‍ ആനില്‍ ഇതു മാത്രമാണോ വൈരുദ്ധ്യം?

ഞാന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം എങ്ങനെയാണു നമ്മുടെ വിശ്വാസി സുഹൃത്തുക്കള്‍ ചെത്തിപ്പാകമാക്കിയതെന്നു നാം കണ്ടു. നരകത്തില്‍ കാഞ്ഞിരക്കായ അല്ലാതെ മറ്റൊന്നും ആഹാരമായി ലഭിക്കില്ല; എന്ന് ഒരിടത്തും , നരകത്തില്‍ കാട്ടു ചേന മാത്രമേ തിന്നാന്‍ കിട്ടൂ എന്നു മറ്റൊരിടത്തും, നരകത്തില്‍ നിങ്ങള്‍ക്ക് ഉമ്മത്തും കായ തിന്നാന്‍ തരും എന്നു വേറൊരിടത്തും പറയുന്നു. [അറേബ്യന്‍ സാധനങ്ങള്‍ക്കു പകരം അല്പം കേരള ടച്ച് വരുത്തി എന്നേയുള്ളു]

ഈ പറഞ്ഞതില്‍ വൈരുദ്ധ്യമുണ്ടെന്നു യുക്തിവാദികള്‍ക്കു തോന്നുന്നു. എന്നാല്‍ വിശ്വാസി പറയുന്നത് കാഞ്ഞിരക്കായയുടെ കയ്പും കാട്ടു ചേനയുടെ ചൊറിയും ഉമ്മത്തുംകായുടെ വിഷവും ചേര്‍ന്ന വേറൊരു സാധനമാണത്, അതിനാല്‍ വൈരുദ്ധ്യമില്ല എന്ന് ! നരകക്കാര്യമായതിനാല്‍ മനുഷ്യര്‍ക്കു മനസ്സിലാവുകയില്ലെന്നും !

അല്ലാഹുവിന് ആ കാര്യം ഇങ്ങനെ പറയാമായിരുന്നു : “നിങ്ങള്‍ക്ക് നരകത്തില്‍ കാഞ്ഞിരക്കായയും ഉമ്മത്തും കായയും കാട്ടു ചേനയുമല്ലാതെ മറ്റൊന്നും ആഹാരമായി കിട്ടുകയില്ല.”

എങ്കില്‍ ആരും വൈരുദ്ധ്യം ആരോപിക്കുമായിരുന്നില്ല.

ഏതായാലും കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി. ഒപ്പം മറ്റൊന്നു കൂടി മനസ്സിലായി; വൈരുദ്ധ്യം എന്നൊരു സംഗതി പ്രപഞ്ചത്തിലേയില്ല. നിഘണ്ടുവില്‍നിന്നും ആ പദം തന്നെ ഇനി എടുത്തു മാറ്റാം. വൈരുദ്ധ്യമില്ലായ്മയാണു ഒരു ഗ്രന്ഥത്തിന്റെ ദൈവീകതയ്ക്കു നിദാനമെങ്കില്‍ ദുനിയാവിലുള്ള എല്ലാ പുസ്തകങ്ങളും ദൈവീകമാണെന്ന് നിസ്സംശയം ഇനി പറയാം ! ഞാനും വെല്ലു വിളിക്കുന്നു. ഞാന്‍ എഴുതുന്നതൊക്കെ ദൈവീകമാണ് എന്തുകൊണ്ടെന്നാല്‍ അതില്‍ നിങ്ങള്‍ക്കു യാതൊരു വൈരുദ്ധ്യവും കാണാന്‍ സാധ്യമല്ല. . നിങ്ങള്‍ അങ്ങനെയൊരെണ്ണം കാണിച്ചു തന്നാല്‍ നിഷ്പ്രയാസം അതു ഞാന്‍ ചെത്തി ശരിപ്പെടുത്തിക്കാണിക്കാം !

716 comments:

1 – 200 of 716   Newer›   Newest»
സുധീര്‍_ഓയൂര്‍ said...

മാഷ്‌ ,
എന്ത് തെറ്റ് ചൂണ്ടി കാണിച്ചാലും , മത ഭ്രാന്തന്‍ മാര്‍ അത് അംഗീകരക്കുവാന്‍ തയ്യാറാകില്ല ,മാത്രമല്ല വ്യാഖ്യാനങ്ങള്‍ക്ക് നിരത്തി പുകമറ സൃഷ്ടിച്ചു രെക്ഷപെടാനെ അവര്‍ ക്ക് കഴിയുകയുള്ളൂ ,അത് അവരുടെ നിലനില്‍പ്പിന്റെ പ്രശനമാണ് .

പിന്നെയും എന്തിനാ ഈ പാഴ് ശ്രേമം ,

പട്ടികളുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല

സന്തോഷ്‌ said...

ലത്തീഫ്,

ഖുര്‍ആനിന്റെ ക്രോഡീകരണചരിത്രത്തെക്കുറിച്ചു ഏകരൂപമായ ഒരു വിശദീകരണം ഇസ്ലാമിക സൈറ്റുകളില്‍ പോലും കണ്ടെത്തുവാന്‍ എനിയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഖുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടാവുമോ എന്നുള്ളതിന്റെ ശരിയായ വിശദീകരണം താങ്കള്‍ ഉള്‍പ്പെടെയുള്ളവരോട് ഞാന്‍ ചോദിച്ചത്.

എന്താണ് ഖുര്‍ആനിന്റെ ക്രോഡീകരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?

ഖുര്‍ ആനിന്റെ ഗ്രന്ഥരൂപമായ "മുസ്ഹഫ്" ആദ്യമായി രചിയ്ക്കപ്പെട്ടത്‌ എന്നാണു?

"മുസ്ഹഫ്"ന്റെ ലഭ്യമായ ഏറ്റവും പ്രാചീനമായ പകര്‍പ്പ് ആരാണ് സൂക്ഷിച്ചിരിക്കുന്നത്? അതിനു എന്ത് പഴക്കം വരും?

ഒരു കാലത്ത് അന്ന് ലഭ്യമായിരുന്ന "മുസ്ഹഫ്"കള്‍ ഭൂരിഭാഗവും മുസ്ലിങ്ങള്‍ തന്നെ കത്തിച്ചുകളഞ്ഞു എന്ന് പറയുന്നതിന്റെ സത്യാവസ്ഥ എന്താണ്?

ഈ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ടമായ മറുപടിയും ചര്‍ച്ചയും പ്രതീക്ഷിക്കുന്നു. താങ്കള്‍, ചിന്തകന്‍, ആലിക്കോയ, ബീമാപള്ളി, കാട്ടിപരുത്തി, നിഷ്കളങ്കന്‍, പിന്നെ ഇസ്ലാമിനെക്കുറിച്ച് / ഖുര്‍ആനിനെക്കുറിച്ച് എന്നെക്കാളും അറിവുള്ള ആര്‍ക്കും ഈ വിഷയത്തില്‍ സ്വന്തം ബ്ലോഗുകളില്‍ ഉത്തരം പറയാവുന്നതെയുള്ളൂ. ലഭ്യമായ തെളിവുകള്‍ (ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ) ലിങ്കുകള്‍ ഉള്‍പ്പെടെ നല്‍കിയാല്‍ നന്നായിരുന്നു.

CKLatheef said...

മനുഷ്യന്‍ കണ്ടില്ലയോ, നാമവനെ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ടവനിതാ തെളിഞ്ഞ കുതര്‍ക്കിയായിരിക്കുന്നു; (36:77)

ഈ സൂക്തം വിശദീകരിച്ചുകൊണ്ട് മൗദൂദി ഇങ്ങനെ പറഞ്ഞു:

'അതായത്, ഒരു പ്രാരംഭ ജീവാണു മാത്രമായിരുന്ന ആ ഇന്ദ്രിയകണത്തെ വികസിപ്പിച്ച് നാം എത്രത്തോളമെത്തിച്ചുവെന്നോ? അവന്‍ ജീവികളെപ്പോലെ നടക്കാനും ഇരിക്കാനും തിന്നാനും കുടിക്കാനും തുടങ്ങി. മാത്രമല്ല അതിനുപരിയായി മറ്റു ജീവികള്‍ക്കില്ലാത്ത വിചാരശീലവും ഗ്രഹണശക്തിയും ചിന്തിക്കുവാനും ചര്‍ച്ച നടത്തുവാനുമുള്ള കഴിവുകളും പ്രസംഗിക്കുവാനും എഴുതുവാനുമുള്ള യോഗ്യതകളും അവനില്‍ സൃഷ്ടിച്ചു. എന്നിട്ട് ഇപ്പോഴിതാ അവന്‍ സ്വന്തം സ്രഷ്ടാവിനെത്തന്നെ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു.'

ഒരു ആമുഖത്തിന് വേണ്ടി ഒരു ഖുര്‍ആനികസൂക്തം ഉദ്ധരിച്ചു എന്ന് മാത്രം. നമ്മുക്ക് ചര്‍ചയിലേക്കു കടക്കാം.

ea jabbar said...

ഇപ്പോഴിതാ അവന്‍ സ്വന്തം സ്രഷ്ടാവിനെത്തന്നെ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു.'
-----
ലതീഫേ ഞാന്‍ പരിഹസിക്കുന്നത് ഈ ----“ദൈവത്തിന്റെ” സ്രഷ്ടാക്കളെയാണ്. അതായത് പ്രാകൃതകാലത്തെ വിവരം കെട്ട മനുഷ്യരെയും അവരെ അന്ധമായി പിന്‍ തുടരുന്ന ഇന്നത്തെ ചിന്താശൂന്യരെയും !
എന്റെ സ്രഷ്ടാവ് എന്തായാലും നിങ്ങളുടെ ഈ അല്ലാഹുവല്ല. അക്കാര്യം എനിക്കുറപ്പുണ്ട് !!

CKLatheef said...

ചര്‍ചക്ക് മുമ്പ് തെറിവിളിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടല്ലോ അല്ലേ. അത് നടക്കട്ടെ പിന്നെ കാണാം.

സന്തോഷിന്റെ അന്വേഷണം വിശദീകരണം അര്‍ഹിക്കുന്നു. താമസിയാതെ താങ്കള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതാണ്.

ea jabbar said...

وَكَذَٰلِكَ جَعَلْنَا لِكُلِّ نِبِيٍّ عَدُوّاً شَيَٰطِينَ ٱلإِنْسِ وَٱلْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُوراً وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ
അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അത്‌ കൊണ്ട്‌ അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.
وَكَذٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَٰبِرَ مُجْرِمِيهَا لِيَمْكُرُواْ فِيهَا وَمَا يَمْكُرُونَ إِلاَّ بِأَنْفُسِهِمْ وَمَا يَشْعُرُونَ
അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവര്‍ക്കെതിരില്‍ തന്നെയാണ്‌. അവര്‍ ( അതിനെപ്പറ്റി ) ബോധവാന്‍മാരാകുന്നില്ല.

-----
പിശാചോ പിശാചിനെ നിയോഗിക്കുന്ന അല്ലാഹുവോ പെരും പിശാച്????

CKLatheef said...

സന്തോഷ്‌ said...

>>> ലത്തീഫ്,

ഖുര്‍ആനിന്റെ ക്രോഡീകരണചരിത്രത്തെക്കുറിച്ചു ഏകരൂപമായ ഒരു വിശദീകരണം ഇസ്ലാമിക സൈറ്റുകളില്‍ പോലും കണ്ടെത്തുവാന്‍ എനിയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഖുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടാവുമോ എന്നുള്ളതിന്റെ ശരിയായ വിശദീകരണം താങ്കള്‍ ഉള്‍പ്പെടെയുള്ളവരോട് ഞാന്‍ ചോദിച്ചത്. <<<

എന്താണ് ഖുര്‍ആനിന്റെ ക്രോഡീകരണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?

CKLatheef said...

പരമാവധി ഇവിടുന്ന് മാറിനില്‍ക്കാനുള്ള കാരണം അതുതന്നെയാണ്. ഇനി മറുഭാഗത്ത് നിന്നും ഏതെങ്കിലും വിഢി അതിന് പകരം പറഞ്ഞെന്നിരിക്കും അതിനിടക്ക് എങ്ങനെയാണ് ആരോഗ്യകരമായ ചര്‍ചനടക്കുക (താങ്കളത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍). താങ്കള്‍ ചെയ്യേണ്ടിയിരുന്നത് അത് ചൂണ്ടികാണിച്ചതിന്റെ പേരില്‍ എന്നെ പ്രതിയാക്കുകയായിരുന്നോ. അതല്ല സുധീറിനെ പോലുള്ളവരോട് മാന്യമായി ഇടപെടണം എന്ന് പറയുകയായിരുന്നോ.

CKLatheef said...

'അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അത്‌ കൊണ്ട്‌ അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.'

സന്തോഷ്‌ said...

ലത്തീഫ്,

ഇവിടെഎന്റെ ചോദ്യത്തിന്റെയും ശ്രീ ജബ്ബാറിന്റെ ലേഖനത്തിന്റെയും കേന്ദ്രബിന്ദു ഖുര്‍ആന്‍ ആണെങ്കിലും ശ്രീ ജബ്ബാര്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തില്‍ നിന്നും വ്യത്യസ്തമായ ഒരു വിഷയമാണ് എന്റെ സംശയത്തില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ താങ്കളുടെ മറുപടികള്‍ ഇവിടെ നല്‍കുമ്പോള്‍ അവയോടുള്ള എന്റെ സംശയങ്ങള്‍ / ചോദ്യങ്ങള്‍ ഈ ലേഖനത്തിന്റെ വിഷയത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുവാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ശ്രീ ജബ്ബാറിന്റെ അനുമതിയോടെ മാത്രം ഇവിടെ നല്‍കുന്നതാവും ഉചിതം എന്ന് ഞാന്‍ കരുതുന്നു. എങ്കിലും താങ്കളുടെ മറുപടിയോടുള്ള എന്റെ പ്രതികരണം ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.

താങ്കള്‍ തന്ന ലിങ്കില്‍ ഉള്ളത് : ഖുര്‍ആന്റെ ക്രമത്തെ സംബന്ധിച്ച്‌ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത, പില്‍ക്കാലക്കാരല്ല അതിന്റെ കര്‍ത്താക്കളെന്നതാണ്‌. പ്രത്യുത, നബിതിരുമേനി തന്നെയാണ്‌ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്‌. ഒരധ്യായം അവതരിക്കുമ്പോള്‍ തന്നെ തിരുമേനി തന്റെ എഴുത്തുകാരില്‍ ഒരാളെ വിളിപ്പിച്ച്‌ അത്‌ എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകില്‍ അല്ലെങ്കില്‍ മുമ്പില്‍ ചേര്‍ക്കണമെന്ന്‌ നിര്‍ദേശിക്കുകയും പതിവായിരുന്നു.

മറ്റൊരു ലിങ്കില്‍ വായിച്ചത് : ഒന്നാം ഖലീഫ അബൂബക്കറി(റ)ന്റെ കാലത്താണ് രണ്ടു പുറം ചട്ടകള്‍ക്കുള്ളില്‍ ഒരൊറ്റ ഗ്രന്ഥമായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത്. മുഹമ്മദി(സ)ന്റെ ജീവിതകാലത്തുതന്നെ തുകല്‍ചുരുളുകളിലും മറ്റുമായി ഖുര്‍ആന്‍ രേഖപ്പെടുത്തപ്പെട്ടിരുന്നുവെങ്കിലും ഖുര്‍ആന്‍ പഠനത്തിനുള്ള സമൂഹത്തിന്റെ പ്രധാനപ്പെട്ട ആശ്രയം പ്രസ്തുത ഏടുകളായിരുന്നില്ല. പ്രത്യുത, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരുടെ സേവനമായിരുന്നു.


താങ്കള്‍ പറയുന്നു: "നബിതിരുമേനി തന്നെയാണ്‌ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്‌ "

മറ്റൊരാള്‍ പറയുന്നു : "ഒന്നാം ഖലീഫ അബൂബക്കറി(റ)ന്റെ കാലത്താണ് രണ്ടു പുറം ചട്ടകള്‍ക്കുള്ളില്‍ ഒരൊറ്റ ഗ്രന്ഥമായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത്"

ഏതാണ് ശരി?

ബയാന്‍ said...

ലതീഫ്: ‘തെറിവിളി’ക്കുന്നു എന്ന ഒഴിവ്കഴിവ് ഒരുത്തരമല്ല;ജബ്ബാര്‍ മാഷിന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ അവശേഷിക്കുകയാണ്. ചര്‍ച്ച ‘ജബ്ബാര്‍മാഷ്’ലേക്കും, ബ്ലോഗിലെ അഞ്ജാതചര്യ പതിവാക്കിയവരുടെ വ്യക്തിവിദ്വേഷത്തിലും പ്രതിപക്ഷ ബഹുമാനമില്ലാത്ത പദപ്രയോഗങ്ങളിലും നിന്നുപോകാതെ ഒരു സംവാദം പ്രതീക്ഷിക്കാമല്ലെ.

പപ്പൂസ് said...

൪:൩ - അനാഥരുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതി പുലര്‍ത്താനാവുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക).

൪:൧൨൯ - നിങ്ങള്‍ എത്ര തന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലൂം സാധിക്കുകയില്ല.

---- അപ്പോള്‍ നീതി പാലിക്കില്ല എന്നു ഉറച്ച ബോദ്ധ്യമുണ്ടെങ്കിലും ഭയമുള്ളവന് മാത്രമേ നാലു കെട്ടുന്നതില്‍ നിന്നു വിലക്കുള്ളു.----

൪:൧൨ - അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മാതാവുമില്ലാത്ത ആളായിരിക്കുകയും അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും.

൪:൧൭൬ - ഇനി രണ്ട് സഹോദരികളാണുള്ളതെങ്കില്‍ അവന്‍ വിട്ടേച്ച് പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാണ്. ഇനി സഹോദരന്‍മാരും സഹോദരിമാരും കൂടിയാണുള്ളതെങ്കില്‍, ആണിന് രണ്ട് പെണ്ണിന്‍റേതിന് തുല്യമായ ഓഹരിയാണുള്ളത്.

----ആദ്യം പറഞ്ഞത് എല്ലാവര്‍ക്കും ആറില്‍ ഒരംശം. പിന്നീട് സഹോദരിമാര്‍ക്ക് മൂന്നില്‍ രണ്ടെന്നും, സഹോദരീസഹോദരന്മാരുണ്ടെങ്കില്‍ ആണിന് രണ്ട് പെണ്ണിനു തുല്യമായ ഓഹരിയെന്നും. രണ്ടിലും ഒരാളുടെ സ്വത്തില്‍ നിന്നുള്ള രണ്ടാം കൈമാറ്റമാണ് പറയുന്നതെന്നാണ് വായിച്ചിട്ടു മനസ്സിലായത്.-----

ഇനി കപടവിശ്വാസികളുടെ കാര്യമാണ്.

൪:൮൮;൮൯ - അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ നാമത്തില്‍ സ്വന്തം നാട് വിട്ടു വരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല്‍ അവര്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളവരെ പിന്തുടരുകയും അവരെ കണ്ടു മുട്ടിയേടത്ത് വച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക.

---ഇതു തന്നല്ലേ തീവ്രവാദം? ഇതു പോലുള്ള ആഹ്വാനങ്ങള്‍ നിരത്തി പരത്തി കാണാനുണ്ട്!!!!----

൬:൧൦൮- അല്ലാഹുവിനു പുറമേ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലഹുവെ ശകാരിക്കാന്‍ അതു കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു.

---സെല്‍ഫ് എക്സ്‍പ്ലനേറ്ററി. ആരാണ് എന്താണ് തോന്നിപ്പിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ശകാരം കിട്ടുമെന്ന് ചെറിയ ഉത്കണ്ഠയും.---

൬:൧൧൨ - ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുകളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. അതുകൊണ്ട് അവര്‍ ചെയ്യുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.

---കൊല്ലണ്ട, അദ്ദേഹം ഉദ്ദേശിച്ച് അങ്ങനെ ആയവരെ വെറുതെ വിട്ടേക്കുക. മുകളില്‍ പറഞ്ഞ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കുന്നവരെ കാണുന്നിടത്തു വച്ച് കൊന്നേക്കുക.---

൬:൧൩൭ - ബഹുദൈവവാദികളില്‍ പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു.

---അപ്പൊ അല്ലാഹുവല്ലാതെ വേറെയും ദൈവങ്ങളുണ്ട്, തോന്നിപ്പിക്കുന്നത് വേണ്ടാത്തീനമാണെങ്കിലും.-----

൪:൧൪൦ - അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതു വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെ തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ.

--- അപ്പോ ഈ സത്യനിഷേധികള്‍ക്കൊപ്പം ഇവിടെ കമന്‍റിടുന്ന ഓരോ വിശ്വാസിക്കു വേണ്ടിയും നരകവാതില്‍ തുറന്നു കിടക്കുന്നുണ്ട്.-----

അടിക്കടി അതിഭയങ്കരവും കഠിനവും അത്യന്തവുമായ ശിക്ഷയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് തീരെ ദഹിക്കാതെ പോവുന്നത്.

ഈ കമന്‍റ് പബ്ലിഷ് ആയതിന് ശേഷം പെട്ടെന്ന് കാണാതായി... അതു കൊണ്ട് രണ്ടാമതും ഇടുന്നു. വ്യക്തിവിമര്‍ശനവും തെറിയുമൊന്നും ഇതില്‍ ഇല്ലെന്നു കരുതുന്നു, മണ്ടത്തരങ്ങളുണ്ടെങ്കില്‍ ക്ഷമിക്കുക, മനുഷ്യനല്ലേ, തെറ്റു പറ്റാം.

ea jabbar said...

وَكَذٰلِكَ زَيَّنَ لِكَثِيرٍ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُواْ عَلَيْهِمْ دِينَهُمْ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ

അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത്‌ അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക്‌ അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ്‌ അതുകൊണ്ടുണ്ടായിത്തീരുന്നത്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.
(
കുഞ്ഞിമുഹമ്മദ് പറപ്പൂരിന്റെ പരിഭാഷ)

ea jabbar said...

സന്തോഷ് !
കുര്‍ ആനിന്റെ ക്രോഡീകരണം സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ ഉള്ളത് ജലാലുദ്ദീന്‍ സുയൂതിയുടെ ‘ഇത്ഖാന്‍’ എന്ന കൃതിയിലാണ്. അതിന്റെ പരിഭാഷകള്‍ എവിടെ കിട്ടും എന്നറിയില്ല.
നെറ്റിലുണ്ടോ എന്നും അറിയില്ല.

ea jabbar said...

وَلاَ تَسُبُّواْ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّواْ ٱللَّهَ عَدْواً بِغَيْرِ عِلْمٍ كَذَلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِمْ مَّرْجِعُهُمْ فَيُنَبِّئُهُمْ بِمَا كَانُواْ يَعْمَلُونَ

അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത്‌ കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട്‌ അവരുടെ രക്ഷിതാവിങ്കലേക്കാണ്‌ അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്‌.

ea jabbar said...

വഴി പിഴച്ചു പോയവര്‍ക്ക് അവരുടെ പ്രവൃത്തികളും വിശ്വാസങ്ങളും ഭംഗിയായി തോന്നിപ്പിക്കുന്നത് അല്ലാഹു തന്നെയെന്ന് ഒരിടത്ത്, മറ്റൊരിടത്ത് ഇതര ദൈവങ്ങളാണു തോന്നിപ്പിക്കുന്നതെന്നും !
വേറെ ദൈവങ്ങള്‍ അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരമെന്നും !
വൈരുദ്ധ്യങ്ങളേയില്ലാത്ത ഗ്രന്ഥം !!!

മുഹമ്മദ് ഖാന്‍(യുക്തി) said...

എന്നെ അനൊണി എന്നു വിശെഷിപ്പിച്ച ലത്തിഫ് അടക്കം അന്റെ കമന്റുകള്‍ക്കു പ്രതികരികുന്നതിനു നന്ദി.

<>

ലത്തീഫിന്റെ ഈ ഉപദേശം അലിക്കൊയാ സഹിബ് പരിഗണീക്ക്ക്കേണ്ടതില്ല എന്നാനെന്റെ അഭിപ്രായം.

മുഹമ്മദ് ഖാന്‍(യുക്തി) said...

അലിക്കേയാ സാഹിബ് പറായുന്നു.....ഈ ബ്ലോഗിന്‍റെ സാംസ്കാരിക നിലവാരം തീരുമാനിക്കേണ്ടത് ഇതിന്റെ ഓണറും മോഡറേറ്ററുമായ, യുക്തിവാദി സംഘം സംസ്ഥാന നേതാവ് ആണല്ലോ. ഇസ്‌ലാമിന്‍റെ പക്ഷത്ത് നിന്ന് സംസാരിക്കുന്നവര്‍ക്കെതിരെയുള്ള, തെറികള്‍ അദ്ദേഹത്തിന്‍റെ ബ്ലോഗിന്‌ അലങ്കാരമാണെങ്കില്‍ അവ അവിടെ തന്നെ ഇരിക്കട്ടെ.
ആപ്‌തവചനം:
പട്ടി കുരയ്ക്കാറുണ്ട്; മനുഷ്യന്‍ തിരിച്ചു കുരയ്ക്കാറില്ല.
എന്നാല്‍, നായ്‌ക്കോലം കെട്ടിയാല്‍ കുരയ്ക്കണമെന്നുമുണ്ട്.

പ്രിയ വിചാരം,താങ്കള്‍ please ഭാഷയില്‍ സൌമ്യത പുലര്‍ത്തണം.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ നിസ്കളങ്കന്‍ താങ്കള്‍ ലിങ്ക് തന്ന മുഹമ്മദലിയുടേ ലേഖനം തുടങ്ങുന്നത് കാണുക,

ജ്ഞാനം അഥവാ അറിവ് രണ്ടു തരത്തിലാണ്. ഭൌതികമായ അറിവും ആത്മീയജ്ഞാനവും. ഭൌതികമായ അറിവ് ജ്ഞാനേന്ദ്രിയങ്ങളുടെ സഹായത്തോടെ മനുഷ്യമനസ്സിന്റെ ബോധമണ്ഡലം സ്വായത്തമാക്കുന്ന സംവേദനങ്ങളെ (perceptions) അടിസ്ഥാനമാക്കിയുള്ള മനനം, നിഗമനം, വിചിന്തനം, ഊഹാധിഷ്ഠിത ചിന്തനം (speculative thinking) തുടങ്ങിയ ജ്ഞാനഗോചരതാ പ്രക്രിയകളിലൂടെ (cognitive process) മനുഷ്യന്‍ ആര്‍ജിക്കുന്ന വിജ്ഞാനമാണ്. ആത്മീയജ്ഞാനം മനുഷ്യമനസ്സില്‍ ആന്തരികമായി ഉണ്ടാകുന്ന ഒരു ഭാവമാണ്. അത് അറിവല്ല. ഭൂതോദയം (intuition), ധ്യാനം (contemplation), സ്വപ്നം തുടങ്ങിയ മാനസിക പ്രക്രിയകളിലൂടെ കൈവരുന്നതാണ് ആത്മീയജ്ഞാനം. അതിന്റെ ഭൂമിക മതത്തില്‍ അല്ലെങ്കില്‍ ആത്മീയതയില്‍ ഉള്ള വിശ്വാസമാണ്. മറിച്ച് പ്രാപഞ്ചിക വിജ്ഞാനത്തിന്റെ നിലപാടുതറ ഭൌതിക പ്രപഞ്ചമാണ്. ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് ഇസ്ലാം കാഴ്ചവച്ച ആത്മീയജ്ഞാനത്തെക്കുറിച്ചല്ല, ഭൌതിക വിജ്ഞാനങ്ങളെക്കുറിച്ചാണ്.


ഇവിടേയും മുഹമ്മദാലി ഡോക്റ്റര്‍ ആത്മീയജ്ഞാനത്തെ അറിവല്ലാ എന്നാണ് സൂചിപ്പിക്കുന്നത്.

ഇനിയും കാണുക

പിടിച്ചടക്കലുകള്‍ പരിസമാപ്തിയിലെത്തുകയും സമ്പദ്സമൃദ്ധി കൈവരികയും ചെയ്തപ്പോള്‍ സഹജാവബോധത്തിന്റെ (natural instinct) ഭാഗമായ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുള്ള അവസരം ഖലീഫമാര്‍ക്ക് കൈവന്നു

ഇവിടേ മുഹമ്മദലി സഹജാവബേധത്തെയാണ് ജ്ഞാനവുമായി ബന്തിപ്പിക്കുന്നത്.

ഇവകൂടി വിചിന്തനം ചെയ്യുക

മുഹമ്മദലി;ഖലീഫമാരായ അല്‍-മഹ്ദിയുടെയും (ഭരണം 775-785) ഹാറൂന്‍ അല്‍-റശീദിന്റെയും (ഭരണം 785-809) സൈന്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ബദ്ധശത്രുവായ ബൈസാന്റിയം സാമ്രാജ്യത്തിന്റെ സമ്പദ്സമൃദ്ധ പ്രവിശ്യകളായ സിറിയയും പലസ്തീനും ഈജിപ്തും പിടിച്ചടക്കിയതോടെ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിസ്‌തൃതി വര്‍ധിക്കുക മാത്രമല്ല, സമ്പത്ത് ഖജനാവിലേക്കൊഴുകാനും തുടങ്ങി. വരേണ്യരുടെ ജീവിതം ആര്‍ഭാടപൂര്‍ണമായിത്തീര്‍ന്നു. സമൃദ്ധിയിലെ സാമൂഹിക ജീവിതത്തിന് ജീര്‍ണതയുടെയും ജ്ഞാനാഭിവൃദ്ധിയുടെയും ആയ രണ്ട് വശങ്ങളുണ്ടായിരിക്കും. ഇസ്ലാമിക സാമ്രാജ്യത്തിലെ സമൃദ്ധി മൂലമുണ്ടായ ജീര്‍ണതയാണ് പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രപണ്ഡിതന്‍ ഇബ്‌നു ഖല്‍ദൂന്‍ 'മുഖദ്ദിമ’യില്‍ പറഞ്ഞതുപോലെ ‘അറബികളുടെ സംഘബോധം’ കുറയാനും ‘ഖിലാഫത്തിന്റെ അധികാരം നഷ്ടപ്പെടാനും’കാരണം. സമൃദ്ധിയുടെ ഗുണപരമായ വശം ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയമാണ്. മേധാശക്തി യഥേഷ്ടം ഉപയോഗിച്ച് ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവസരം സമ്പദ്സമൃദ്ധി നല്‍കി.

സമ്രദ്ധിയും അറിവും മുഹമ്മദലി പൂരകമാക്കുന്നതു കാണുന്നില്ലെ.



പിടിച്ചടക്കലുകള്‍ പരിസമാപ്തിയിലെത്തുകയും;;
ഈ മുഹമ്മദലിയുടേ ഓരൊ വേണ്ടാതീനങ്ങള്‍ ആണിതൊക്കയും,ആരു പറഞ്ഞു ഇയാളോടു പിടിച്ചടക്കിയതാണെന്ന്.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ലത്തീഫെ,എല്ലാമതവും ഒന്നണോ,അല്ലഹു അല്ലതെ വെറേ ദൈവമുണ്ടോ?ആരെങ്കിലും മതമെന്നുപറഞ്ഞല്‍ അതില്‍ അമ്രതനന്തമയീ മതവും പെടൂമൊ ,ഈ പൊസ്റ്റിന്റെ ഉദ്ദെശവും എന്റെ കമന്റുകളും ദയവായി ചേര്‍ത്തു വായിക്കുക.

മുഹമ്മദ് ഖാന്‍(യുക്തി) said...

അലിക്കോയാ സഹിബ് പറയുന്നു.....= ഇപ്പോള്‍ ആരാണ്‌ ട്രിപ്പീസ് കളിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. താങ്കള്‍ വെട്ടിയെടുത്ത അപൂര്‍ണ്ണ വാചകം അത് വെളിവാക്കുന്നുണ്ട്.

പ്രിയ സാഹിബെ പരാമര്‍ഷ തുടര്‍ കമന്റുകള്‍ ഒന്നുകൂടി പൂര്‍ണമായി വായിക്കുമല്ലേ.

മുഹമ്മദ് ഖാന്‍(യുക്തി) said...

ലത്തീഫ് പറയുന്നു.....അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക മതത്തെ പരാമര്‍ശിച്ചു കൊണ്ടല്ല ആ പറയുന്നതെന്നാണ് എന്റെ യുക്തി എന്നോട് പറയുന്നത്

എന്‍സ്റ്റീന്റെ വിഷയത്തില്‍ ഇതു തന്നെയാണ് ശരി.അദ്ദെഹം മതത്തെ പറ്റി പറഞ്ഞത് ഞാന്‍ മുന്‍ബു സൂചിപ്പിച്ചിട്ടുണ്ട്.

മുഹമ്മദ് ഖാന്‍(യുക്തി) said...

ലത്തീഫ് പറായുന്നു...
പരിശോധിക്കുകയോ ചെയ്യുന്നില്ല. 'തഫ്ത്തീം' എന്നെഴുതിയത് കേവലം ഒരു അക്ഷരത്തെറ്റ് മാത്രമല്ല. ഞാന്‍ സൂചിപ്പിച്ച നിസംഗതയില്‍നിന്നുണ്ടായതാണ്

ഞാന്‍ ലിങ്കുകള്‍ പരമാവദി നോക്കാറുണ്ട് .ഈ ലിങ്ക് ഞാന്‍ നോക്കിയതാണ്.മുന്‍വിധി എന്റെ രീതിയല്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

ലത്തീഫ് വീണ്ടും പറയുന്നു....ഇനിയിപ്പോള്‍ നിഷ്‌കളങ്കന്‍ വിഷയമവതരിപ്പിക്കണം ഇതുപോലെ പരിഹസിക്കാന്‍ യുക്തിവാദികളുടെ പടതന്നെ രംഗത്തുണ്ടാവും. അതുനമ്മുക്കുറപ്പിക്കാം.

എന്റെ ധാരണയും വിവരവും തെറ്റാണെങ്കിലും അത്തരം ഒരു പോസ്റ്റിലേക്ക് ലിങ്ക് നല്‍കി എന്നെ സഹായിക്കുക.



ഒരു വര്‍ഷമായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് തനി മലയാളത്തില്‍ ഈ പരിണാമവിശ്വാസികളാരെങ്കിലും തങ്ങളുടെ വിശ്വാസം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഒരു പോസ്‌റ്റെങ്കിലും എവിടെയെങ്കിലും ഇട്ടിട്ടുണ്ടോ എന്ന്. പരിണാമത്തെക്കുറിച്ച് ഗംഭീര ചര്‍ച നടക്കാറുണ്ട്.


ലത്തീഫെ നിഷ്കളങ്കന്റെ വിലാപം ശ്രധിക്കുക..
ചെറുപ്പം മുതലേ പരിണാമസിദ്ധാന്തം പഠിപ്പിച്ചിട്ടും പരീക്ഷക്ക്‌ എഴുതാന്‍ വേണ്ടിയല്ലാതെ ആരും അത് ഗൌരവത്തില്‍ എടുക്കാത്തത്‌ എന്ത് കൊണ്ടാണ് വിചാരം?

ലത്തീഫിനു ഇവിടെ നിന്നും തുടങ്ങാം.അല്‍പ്പം കട്ടിയുള്ള പണിയാണ്.ഇംഗ്ലീഷില്‍ അനേകം സയിറ്റുകള്‍ ഉണ്ട്,ധാരാളം മലയാളം പുസ്തകവുമുണ്ട്.പത്താം ക്ലാസ്സിലെ ബയൊളജി പ്ലസ് ഒന്നിലെ ബയൊളജി പാടങ്ങള്‍ ശ്രദ്ദിക്കാം. മുന്‍വിധികള്‍ തടസ്സമാകാന്‍ സാധ്യത യുണ്ട്

സുധീര്‍_ഓയൂര്‍ said...

ലെതീഫ് : "അതല്ല സുധീറിനെ പോലുള്ളവരോട് മാന്യമായി ഇടപെടണം എന്ന് പറയുകയായിരുന്നോ"

പ്രിയ ലെത്തീഫ് ,
ഇങ്ങനെ പറഞ്ഞത് കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിച്ചത് , ദയവായി പറയുക ,എന്ത് മാന്യത കുറവാണ് എന്നില്‍ നിന്ന് ഉണ്ടായത് ? അതിനുള്ള ധാര്‍മിക ഉത്തരവധിത്വോം നിങ്ങള്‍ കാണിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു . അങ്ങനെ എന്തെങ്കിലും എന്നില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ താങ്കളോട് ക്ഷേമ ചോതിച്ചു എന്റെ കമന്റ്‌ പിന്‍വലിക്കാന്‍ എനിക്ക് മടിയില്ല .
അതല്ല , ഇവിടെ ഉന്നയിക്കപെടുന്ന ചോത്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാതെ , എന്റെ ഏതെങ്കിലും പരാമര്‍ശം ഒരു കാരണമായി എടുത്തു ഒളിച്ചോടാനാണ് നിങ്ങള്‍ ശ്രെമിച്ചത് എങ്കില്‍ എനിക്ക് ഒന്നും പറയാനില്ല . നിങ്ങളുടെ ദൈവം പറയുന്നത് എങ്കിലും കേള്‍ക്കു
"........അവരില്‍ നിന്നു ( ശത്രുക്കളുടെ മുമ്പില്‍ നിന്ന്‌ ) വല്ലവനും പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. " ....................ഭൂമിയില്‍ ഉള്ള ഒരു സഹ്ജീവിക്കും കൊള്ളരുതായ്മ വരാന്‍ ഞാന്‍ ആഗ്രഹിക്കുനില്ല

ഒന്ന് കൂടി ഓര്‍ക്കുക , നിങ്ങളും നിങ്ങളുടെ ഭാഗത്ത്‌ സംസാരിക്കുന്നവരും , ഇവിടെ കെട്ടഴിച്ചു വിട്ട അതിക്ഷേപങ്ങള്‍ മറച്ചു വെച്ച് എന്റെ പേരില്‍ മാത്രം ആരോപണം ഉന്നയിച്ചത് തീര്‍ത്തും അനുചിതമായി പോയി , അതോ നിങ്ങള്‍ മാത്രം മാന്യനാണ് എന്ന് സോയം വരുത്തി തീര്‍ക്കാനുള്ള ശ്രേമം ആണോ നിങ്ങള്‍ നടത്തിയത് . എന്തായാലും , എന്നില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും മന്യതക്ക് നിരക്കാത്ത പരാമര്‍ശം , ഇവിടെ നടന്നിരുന്ന ചര്‍ച്ചകള്‍ക്ക് വിഖാധമായി തീര്നിട്ടുന്ടെങ്കില്‍
എല്ലാപേരോടും ക്ഷേമ ചോതിക്കുന്നു .

". നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ക്ക്‌ ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം ( നശിച്ചു ) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു" ലെത്തീഫ്‌ നിങ്ങള്‍ കയ്യ് വെട്ടുനവരുടെ കൂടെ അല്ലെന്നു ഞാന്‍ കരുതുന്നു

ജബ്ബാര്‍ മാഷിനോട് .
എന്റെ പരാമര്‍ശങ്ങളില്‍ മന്യതക്ക് നിരക്കാത്ത ,സഭ്യമല്ലാത്ത എന്തെങ്കിലും സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കുകയും അത് റിമൂവ് ചെയ്യുകയും ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ......
ഇസ്ലാമിക നരകത്തില്‍ ഉമ്മത്തിന്‍ കായയും,കാഞിരക്കുരുവും,കാട്ടുചേനയും ഭക്ഷണമായി വിതരണം ചെയ്യുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു :)
ഈ വസ്തുക്കള്‍ വേവിച്ചോ അതോ വേവിക്കാതെയോ എങ്ങനെയായിരിക്കും വിതരണം ? ഇത്രയതികം ഉമ്മത്തിന്‍ കായയും,കാട്ടു ചേംബും,കാഞ്ഞിരക്കുരുവും ഏതു രാജ്യത്തു നിന്നുമാണ് പടച്ചോന്‍ ഇറക്കുമതി ചെയ്യുന്നത് !!!
സ്വര്‍ഗ്ഗത്തില്‍ കോഴി ബിരിയാണിയും,ബീഫ് ഫ്രയും,ഷവര്‍മ്മയും,കിട്ടാനിടയുണ്ടെന്ന് പ്രതീക്ഷിക്കട്ടെ ... !!! സ്വര്‍ഗ്ഗത്തില്‍ മുസ്ലി പവര്‍ എക്സ്ട്ര ലഭിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ ഉണ്ടെന്നതിന് വല്ല ക്ലൂവും കിത്താബിലുണ്ടോ ???
ഇത്രയും മഹത്തരമായ ഒരു ദൈവീക ഗ്രന്ഥം അതിന്റെ തമാശകളുടേയും വിഢിത്തങ്ങളുടേയും പേരില്‍ ബാലരമയിലോ,ബാല മംഗളത്തിലോ,ബാലഭൂമിയിലോ,പൂമ്പാറ്റയിലോ പ്രസിദ്ധീകരിക്കാനുള്ള നിലവാരമ്പോലുമില്ലാത്തതല്ലേ എന്ന് വിശ്വാസിക്കു മനസ്സിലാകാത്തതിന്റെ ഗുട്ടന്‍സിനേയാണോ മതാന്ധത എന്നു പറയുന്നത് ???? സ്വന്തമായി ഒരു മൊബൈല്‍ ഫോണുപോലുമില്ലാത്ത പടച്ചോനെയും, പ്രവാചകന്‍‌മാരേയും സര്‍വ്വചരാചരങ്ങളേയും നിയന്ത്രിക്കുന്നവരായി വിശ്വസിക്കാന്‍ ശക്തമായ മത ഭ്രാന്തുതന്നെ വേണം. അല്ലെങ്കില്‍ ബുദ്ധിവളരാത്ത അസുഖം വല്ലതുമുണ്ടായിരിക്കണം :)
(സര്‍വ്വശക്തനായ ദൈവം തോന്നിച്ചതു പ്രകാരം എഴുതിവക്കുന്നതാണ്.)

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

ഖുര്‍ആന്‍ വചനങ്ങള്‍ പരസ്പരമുള്ള വൈരുദ്ധ്യം മാത്രമല്ല !അവയും നബി വചനം തമ്മിലും !!ഇവയൊക്കെയുമായി മുസ്ലിങ്ങളുടെ വിശ്വാസ/കര്‍മ്മ ശാസ്ത്രവുമായും മാത്രമല്ല!!!അങ്ങനെ ..അങ്ങനെ ഇവയെല്ലാം ആധുനിക ശാസ്ത്ര സത്യവുമായും വൈരുദ്ധ്യം ഉണ്ടാകുന്നുണ്ട് !!!!....ഇതിന്റെയൊക്കെ ഫലമായി മുസ്ലിങ്ങളുടെ അതല്ലെങ്കില്‍ അതിന്റെ ബ്ലോഗ്‌ പ്രബോധകന്മാരുടെ വ്യക്തിത്വത്തിലും വൈരുദ്ധ്യം ഉണ്ടാവുകയും,അവരുടെ കമെന്റിലൂടെ അത് പ്രകടമാവുകയും ചെയ്യുന്നുണ്ട്.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ലത്തീഫ്
പരിണാമ വിരുദ്ധപരമായ പുസ്തകങ്ങള്‍ IPH ഉം പ്രസിദ്ധീകരിച്ചുണ്ടല്ലോ ഇവയുമായി താരതമ്യ വിശകലനവുമാകാം.

ബയാന്‍ said...

"കുര്‍ആന്‍ ദൈവീകമല്ല എന്നു തെളിയിക്കാനുള്ള ഞങ്ങളുടെ ശ്രമത്തെ യുക്തിസഹമായും വസ്തുതാപരമായും പരാജയപ്പെടുത്തുന്നതില്‍ നിങ്ങള്‍ വിജയിക്കുന്ന പക്ഷം കുര്‍ ആനിന്റെ ദൈവീകത സര്‍വ്വരാലും അംഗീകരിക്കപ്പെടും. അതല്ല ഞങ്ങളുടെ ശ്രമത്തെ നേരിടാന്‍ ബുദ്ധിമുട്ടാണെന്നു നിങ്ങള്‍ തന്നെ ബോധ്യപ്പെടുത്തിയാല്‍ കുര്‍ആന്‍ ദൈവീകമല്ല എന്നു സ്ഥാപിക്കപ്പെടും. ആത്മവിശ്വാസത്തോടെ
മുന്നോട്ട് !


ജബ്ബാര്‍മാഷ് പറയുന്നത്പോലെ ഖുറ്‌ആന്റെ ദൈവീകത തെളിയിക്കാനും സര്‍വ്വരാലും അംഗീകരിക്കപ്പെടാനുമുള്ള ഒരു സുവര്‍ണ്ണാവസരമായി ഈ സംവാദത്തെ മുസ്ലിം എഴുത്തുകാര്‍ കാണേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്.

ea jabbar said...

മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല.

സന്തോഷ്‌ said...

<> പക്ഷെ ഒരു ഗ്രന്ഥത്തെ, അതുള്‍കൊള്ളുന്ന ലക്ഷങ്ങളുടെ , അവര്‍ വിശ്വസിക്കുന്ന രീതി, അതിന്റെ ലക്ഷ്യത്തില്‍ നിന്നും താങ്കളുടെ വ്യാക്യാനം പോലെ തെറ്റിയതോ, എന്തുമാകട്ടെ, പരിഹസിക്കുന്നതിനെ താങ്കള്‍ മേല്‍ പറഞ്ഞ രീതിക്ക് അനുഗുനമാകുമെന്ന് കരുതാനാവില്ല. വ്യക്തിയല്ലല്ലോ, അനേക ലക്ഷം വരുന്ന ഒരു വിശ്വാസി സഞ്ചയം! <>

ഒരു ഗ്രന്ഥത്തെ - അതുള്‍കൊള്ളുന്ന ലക്ഷങ്ങളുടെ - അവര്‍ വിശ്വസിക്കുന്ന രീതി

ബൈബിളിനെ - ക്രിസ്ത്യാനികളുടെ - ക്രിസ്തുമത വിശ്വാസങ്ങളെ പരിഹസിക്കുന്ന ഖുര്‍ആന്റെ സൂക്തങ്ങളെയും നാജ് ഇതേ മാനദന്ധം ഉപയോഗിച്ച് വിലയിരുത്തുമോ?

ബയാന്‍ said...

“വ്യക്തിയല്ലല്ലോ, അനേക ലക്ഷം വരുന്ന ഒരു വിശ്വാസി സഞ്ചയം !
എന്നെ പരിഹസിക്കാം, ഞാന്‍ അതങ്ങീകരിക്കാം, “

നാജ്: എന്നെ തൊടാം, എന്റെ വിശ്വാസത്തെ തൊടരുത്; കാരണം ഞങ്ങള്‍; ഒന്നല്ല , ഞങ്ങളുടെ സംഘബലം ഭീഷണമാണ്, വിശ്വാസികളുടെ ഭീഷണിയെ കരുതിയിരിക്കുക. വിശ്വാസം വര്‍ഗ്ഗീയവും വര്‍ഗ്ഗീയതയുമായി എപ്പോഴാണ് സന്ധിയായത് ? എന്തിനായിരുന്നു അത് ? മനുഷ്യനെ കൊലയ്ക്കുകൊടുക്കുന്ന ഇത്തരം വിശ്വാസങ്ങളെ ചങ്ങലിക്കിടുക തന്നെ വേണം.

Fazil said...

@സന്തോഷ്‌,
ഖുര്‍ആന്‍ ക്രോഡീകരണത്തെക്കുറിച്ച് ഇവിടെയും വായിക്കാം.

@മാഷ്,
വൈരുദ്യം എന്നത് ആപേക്ഷികമാണ്. താങ്കള്‍ക്കു വൈരുദ്യമായി തോനുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും വൈരുദ്യമായി തോന്നണം എന്നില്ല. മനുഷ്യനെക്കൊണ്ട് തെറ്റുചെയ്യിക്കുന്നത് അള്ളാഹുതന്നെ എന്ന് മാഷും മനുഷ്യന്‍ സ്വതന്ത്രനാണെന്ന് CK Latheef ഉം ഖുര്‍ആന്‍ ഉദ്ദരിച്ച്‌ പറയുന്നു. പക്ഷെ ഇത് വൈരുദ്യമായി കാണാന്‍ എനിക്ക് സാധിക്കുന്നില്ല. തെളീക്കപ്പെട്ടിട്ടില്ലെങ്കിലും മനുഷ്യന്‍റെ കാര്യത്തില്‍ ഇത് രണ്ടും സാധ്യമാണ് എന്ന് വിശദീകരിക്കുന്ന തിയറികള്‍ ഉണ്ടല്ലോ. Probabilistic തിയറികളെ പറ്റി കൂടുതല്‍ അറിയാന്‍ താഴെയുള്ള ലേഖനങ്ങള്‍ വായിക്കുക.

1. Multiverse
2. Many-worlds interpretation
3. Quantum superposition

വേണമെങ്കില്‍ മാഷ്‌ നിരത്തിയ വൈരുദ്ധ്യങ്ങള്‍ ശാസ്ത്രീയമല്ല എന്നും പറയാം. ഈ കാര്യങ്ങള്‍ മാഷ്‌ സ്വര്‍ഗ്ഗവും വ്യപിചാരവും ചര്‍ച്ച ചെയ്ത ബ്ലോഗില്‍ നല്‍കിയിരുന്നെങ്കിലും നാളിതുവരെ മാഷതു moderate ചെയ്തിട്ടില്ല. മാഷിന്‍റെ തിരക്കുകള്‍ കാരണമായിരിക്കാം. എങ്കിലും ചര്‍ച്ചയുടെ തുടര്‍ച്ച നഷ്ട്ടപെടാതിരിക്കാന്‍ ആ മറുപടികള്‍ കഴിയുന്നതും വേഗം moderation കടത്തിവിടണം എന്നും കൂടി ഈയവസരത്തില്‍ അപേക്ഷിക്കുന്നു.

ഏതു വൈരുദ്യവും ചെത്തി നേരാക്കും എന്ന് വെല്ലുവിളിക്കുന്ന മാഷിനു ഒരു വിഷയം തരാം.

"ഒരു സമീപനരീതി മാത്രമാണു യുക്തിവാദം. അതായത് ശാസ്ത്രം അവലംബിക്കുന്ന രീതി.
റെഡിമെയ്ഡ് ജീവിത വ്യവസ്ഥയല്ല അത്. ഒരു തത്വശാസ്ത്രം പോലുമല്ല. പ്രശ്നങ്ങളെ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്യുന്ന സ്വതന്ത്ര ചിന്താരീതിയാണു യുക്തിവാദം."


മുകളില്‍ നല്‍കിയത് മാഷ്‌ തന്നെ സുബൈറിന്‍റെ "യുക്തിവാദികളോട് സംവദിക്കുമ്പോള്‍" എന്ന ബ്ലോഗില്‍ നല്‍കിയ മറുപടിയാണ്. ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്. അതുകൊണ്ട് തലച്ചോറും അങ്ങനെ തന്നെ. അതായത്, ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്. മറിച്ചുള്ള തിയറികള്‍ ഉണ്ടെങ്കിലും തെളീക്കപ്പെട്ടിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം. അപ്പോള്‍ മാഷ്‌ പറഞ്ഞ ശാസ്ത്രം അവലംബിക്കുന്നവരുടെ സ്വതന്ത്രചിന്ത എന്നത് പൂര്‍ണ്ണമായും ശാസ്ത്രവൈരുദ്ധ്യമാണ്. സാധിക്കുമെങ്കില്‍ യുക്തിവാദികളുടെ ഈ അടിസ്ഥാനനിയമത്തെ ഒന്ന് ചെത്തി ശരിയാക്കൂ.

സുശീല്‍ കുമാര്‍ said...

"ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്. മറിച്ചുള്ള തിയറികള്‍ ഉണ്ടെങ്കിലും തെളീക്കപ്പെട്ടിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം. അപ്പോള്‍ മാഷ്‌ പറഞ്ഞ ശാസ്ത്രം അവലംബിക്കുന്നവരുടെ സ്വതന്ത്രചിന്ത എന്നത് പൂര്‍ണ്ണമായും ശാസ്ത്രവൈരുദ്ധ്യമാണ്"

>>>> ആ തളിയിക്കപ്പെട്ട 'തിയറികള്‍' ഏതൊക്കെയാണ്‌? അതിന്റെ 'ഉസ്താദുമാര്‍' ആരൊക്കെ?

"സാധിക്കുമെങ്കില്‍ യുക്തിവാദികളുടെ ഈ അടിസ്ഥാനനിയമത്തെ ഒന്ന് ചെത്തി ശരിയാക്കൂ"

>>>> 'യുക്തിവാദികളുടെ അടിസ്ഥാനനിയമം' പോലും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെങ്കില്‍ പിന്നെ ആര്‍ക്ക് ചെത്തി ശരിയാക്കാന്‍ കഴിയും?

എല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടുവെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഒരാളിന്റെ ആവശ്യമില്ലല്ലോ? അപ്പോള്‍ 'എല്ലാം നിയന്ത്രിക്കുന്നവന്‍' എന്ന വാദത്തിന്റെ സംഗത്യമെന്ത്? മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഒരു തീരുമാനം പ്രാര്‍ത്ഥനയിലൂടെ മാറ്റാന്‍ കഴിയുമോ? എങ്കില്‍ പ്രാര്‍ത്ഥനയുടെ പ്രസക്തിയെന്ത്?

>>>> ഇതെല്ലാം ആരോട് ചോദിക്കാന്‍? ഞാന്‍ എന്ന് ചോദിക്കണമെന്നുപോലും മുന്‍കൂട്ടി തീരുമാനിച്ചതല്ലേ?

സന്തോഷ്‌ said...

@ ഫാസില്‍

താങ്കള്‍ തന്ന ലിങ്കില്‍ നിന്നും:

Muslims believe that the Qur’an was revealed from God to Muhammad through the angel Gabriel from 610 to 632 CE, the year of his death. Muhammad recited the Qur’an to his followers, numbering tens of thousands, who recited after him, until they had memorized it. He also dictated it to his scribes (Muhammad was illiterate) who wrote down its verses during his life. Shortly after Muhammad's death the Qur’an was established textually into a single book form by the order of the first Caliph Abu Bakr.During the reign of Uthman, the third Caliph, the Qur'an was standardized: Uthman compiled Abu Bakr's copy of the Qur’anic text, set it in the standard Quraish dialect called Fus'ha (Modern Standard Arabic), made several copies of the now standardized text and burned the non-standard texts.

ഇത് വായിച്ചപ്പോള്‍ എനിയ്ക്ക് മനസ്സിലായത്‌ ഉസ്മാന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പല പകര്‍പ്പുകളില്‍ നിന്നും വിശ്വസ്സനീയം എന്ന് അദ്ദേഹത്തിനു തോന്നിയവ മാത്രം നിലനിര്‍ത്തിക്കൊണ്ട് ബാകിയുള്ളവ നശിപ്പിക്കപെട്ടു. ഏഴാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന ഖുര്‍ആന്റെ ഒരു ചിത്രവും വിക്കിയില്‍ ഉണ്ട്, പക്ഷെ നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയ ഒരു പകര്‍പ്പ് പോലും വിക്കിയില്‍ ലഭ്യമല്ല. ഒരു പക്ഷെ അവ ഉസ്മാന്റെ കാലത്ത് നശിപ്പിക്കപ്പെട്ടെക്കാം. നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ ഈ സൂക്തത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്?

ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു (15:9)

നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടില്ല എങ്കില്‍ അവ നെറ്റില്‍ ലഭ്യമായ ലിങ്കുകള്‍ വല്ലതും ഉണ്ടോ?

Fazil said...

സുശീല്‍ കുമാര്‍ പി പി said...
ആ തളിയിക്കപ്പെട്ട 'തിയറികള്‍' ഏതൊക്കെയാണ്‌? അതിന്റെ 'ഉസ്താദുമാര്‍' ആരൊക്കെ?


Newton’s laws of motion, Classical electrodynamics, thermodynamics, the Special theory of relativity, the General theory of relativity, chaos theory, nonlinear dynamics തുടങ്ങിയ തിയറികളാണവ. ഇതിന്‍റെ ഉസ്താദുമാരില്‍ പ്രധാനി നമ്മടെ Albert Einstein ആണ്. ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രശസ്തമായ വാചകം കേട്ടുകാണുമായിരിക്കും.

“God does not play dice with the universe”
നമ്മടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍,
"ദൈവം പ്രപഞ്ചം കൊണ്ട് പാമ്പും കോണിയും കളിക്കില്ല".

നമ്മുടെ പ്രപഞ്ചത്തില്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കും. ഇതിനെയാണ് Deterministic universe എന്ന് വിളിക്കുന്നത്‌.

സുശീല്‍ കുമാര്‍ പി പി said...
'യുക്തിവാദികളുടെ അടിസ്ഥാനനിയമം' പോലും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെങ്കില്‍ പിന്നെ ആര്‍ക്ക് ചെത്തി ശരിയാക്കാന്‍ കഴിയും?


ഇത് മാഷോട് ചോദിക്കേണ്ട ചോദ്യമാണ്. വെല്ലുവിളി നടത്തിയത് അദ്ദേഹമല്ലേ, ഞാനല്ലല്ലോ..:)

സുശീല്‍ കുമാര്‍ പി പി said...
എല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടുവെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഒരാളിന്റെ ആവശ്യമില്ലല്ലോ? അപ്പോള്‍ 'എല്ലാം നിയന്ത്രിക്കുന്നവന്‍' എന്ന വാദത്തിന്റെ സംഗത്യമെന്ത്? മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഒരു തീരുമാനം പ്രാര്‍ത്ഥനയിലൂടെ മാറ്റാന്‍ കഴിയുമോ? എങ്കില്‍ പ്രാര്‍ത്ഥനയുടെ പ്രസക്തിയെന്ത്?

>>>> ഇതെല്ലാം ആരോട് ചോദിക്കാന്‍? ഞാന്‍ എന്ന് ചോദിക്കണമെന്നുപോലും മുന്‍കൂട്ടി തീരുമാനിച്ചതല്ലേ?


ശാസ്ത്രം ഇങ്ങനെയാണ് പറയുന്നത് എന്നെ ഞാന്‍ പറഞ്ഞുള്ളൂ. ഞാന്‍ അത് അന്ഗീകരിക്കുന്നെന്നോ വിശ്വസിക്കുന്നെന്നോ പറഞ്ഞില്ല. തെളീകപ്പെട്ടിട്ടില്ലെങ്കിലും Quantum Mechanics പറയുന്ന Probabilistic തിയറികളാണ് എനിക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത് (തീര്‍ത്തും വ്യക്തിപരം). നിരീശ്വരവാദികളെപ്പോലെ തെളീക്കപ്പെട്ടത്‌ മാത്രമേ വിശ്വസിക്കൂ എന്ന കടുംപിടുത്തമൊന്നും നമക്കില്ല.

ഈ പ്രപഞ്ചത്തില്‍ രണ്ടു സുശീല്‍മാര്‍ ഉണ്ടെന് കരുതുക. അവര്‍ രണ്ടും താങ്കള്‍ തന്നെ എന്നും കരുതുക. അതില്‍ ഒരാള്‍ മാത്രം ഇങ്ങനെ പോസ്റ്റ്‌ ഇട്ടു. മറ്റെയാള്‍ പോസ്റ്റിട്ടില്ല. പോസ്റ്റിടല്‍ തെറ്റാണു എന്ന് കൂടി ഊഹിക്കുക. അപ്പോള്‍ താങ്കള്‍ നരകത്തിലും മറ്റേ സുശീല്‍ സ്വര്‍ഗത്തിലും പോകും. ഇതാണ് Many-worlds interpretation. ഇത് derive ചെയ്തത് Quantum superposition എന്ന Quantum Mechanics തിയറിയില്‍നിന്നാണ്. കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ എന്‍റെ ആദ്യത്തെ മറുപടിയിലെ മൂന്ന് ലിങ്കുകളും സന്ദര്‍ശിക്കുക.

Fazil said...

@സന്തോഷ്‌,
താങ്കള്‍ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത് എന്ന് മനസ്സിലാകുന്നില്ല. Abu Bakr, മുഹമ്മദ്‌ (PBUH) നബിയുടെ കാലത്ത് തന്നെ ജീവിച്ചിരുന്ന ആളായിരുന്നില്ലേ? മുഹമ്മദ്‌ (PBUH) നബിയുടെ ഏറ്റവും അടുത്ത companion. താങ്കള്‍ നല്‍കിയ paragraph ഇന്‍റെ മുഴുവന്‍ രൂപവും നല്‍കുന്നു.

Muslims believe that the Qur’an was revealed from God to Muhammad through the angel Gabriel from 610 to 632 CE, the year of his death. Muhammad recited the Qur’an to his followers, numbering tens of thousands, who recited after him, until they had memorized it. He also dictated it to his scribes (Muhammad was illiterate) who wrote down its verses during his life. Shortly after Muhammad's death the Qur’an was established textually into a single book form by the order of the first Caliph Abu Bakr. During the reign of Uthman, the third Caliph, the Qur'an was standardized: Uthman compiled Abu Bakr's copy of the Qur’anic text, set it in the standard Quraishdialect called Fus'ha (Modern Standard Arabic), made several copies of the now standardized text and burned the non-standard texts. Muslims hold the present form of the Qur’an as exactly the same as that revealed to Muhammad. Most scholars and historians accept the present day Qur'an is the original version compiled by Abu Bakr shortly after Muhammad's death.

Uthman ഖുര്‍ആനിന് അര്‍ത്ഥവ്യത്യാസം നല്‍കി എന്ന് എവിടെയും പറഞ്ഞിട്ടില്ല. അദ്ദേഹം അത് Quraish dialect ആകിയതും മുഹമ്മദ്‌ (PBUH) നബി പറഞ്ഞതുകൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

Narrated Anas bin Malik: (The Caliph 'Uthman ordered Zaid bin Thabit, Said bin Al-As, 'Abdullah bin Az-Zubair and 'Abdur-Rahman bin Al-Harith bin Hisham to write the Quran in the form of a book (Mushafs) and said to them. "In case you disagree with Zaid bin Thabit (Al-Ansari) regarding any dialectic Arabic utterance of the Quran, then write it in the dialect of Quraish, for the Quran was revealed in this dialect." So they did it. (Book #61, Hadith #507, Sahih Bukhari)

മുഹമ്മദ്‌ (PBUH) നബിതന്നെ ഏഴു വ്യത്യസ്ത dialect ഉകളില്‍ ഖുര്‍ആന്‍ പാരായണം നടത്തിയതായും ഹദീസുകള്‍ പറയുന്നുണ്ട്.

Narrated Ibn Abbas: Allah's Apostle said, "Gabriel read the Qur'an to me in one way (i.e. dialect) and I continued asking him to read it in different ways till he read it in seven different ways." (Book #54, Hadith #442, Sahih Bukhari)

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. [55;15]

കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അഥവാ യുക്തിക്ക് കാലങ്ങളായി ഉദാഹരണമായി പറയാറുള്ളത്
തീയില്ലാതെ പുകയും പുകയില്ലാതെ തീയുമുണ്ടാവിലെന്നാണ്.ഇവിടെ ഇസ്ലാമില്‍,ഇതൊന്നു
ബാധകമല്ല അഥവാ യുക്തി ബാധകമല്ല, അത് അന്വേഷികുന്നത് വെറുതെയാണ്.എന്നിട്ടും
പറച്ചിലിന് കുറവൊന്നുമില്ല...
യുക്തിദീക്ഷയോടു” കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ
ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക.
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം
അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണംഅറിയുന്നവനത്രെ
@സുധീര്‍_ഓയൂര്‍
"പട്ടികളുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല"എന്ന് താങ്കള്‍ പറഞ്ഞത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു ഫാക്ട്‌ എന്ന നിലക്കായിരിക്കും.എന്നാല്‍ ..പട്ടി ..എന്നത് അയാളെയാണ് (ലത്തീഫ്‌)ഉദ്ദേശിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു.അക്കാരണം കൊണ്ടാണ് അയാള്‍ പോയതെന്ന് മറ്റുള്ളവര്‍ വിചാരിച്ചോളുമെന്നു അയാള്‍ കരുതുന്നുണ്ടാവും.എന്നാല്‍ ,ഈ പോസ്റ്റില്‍ ..പട്ടി ..പ്രയോഗമുള്ള താങ്കളുടെ ആദ്യത്തെ കമെന്റിനു ശേഷവും അയാള്‍ കമെന്റിടുകയും ..പട്ടി..എന്ന് വിളിക്കുന്നത്‌ തന്നെയല്ലേ എന്ന രീതിയില്‍ ജബ്ബാര്‍ മാഷോട് പരാതി പെട്ടതിനു ശേഷവും അയാള്‍ കമെന്റിട്ടിട്ടുണ്ട് .പരാതി ഉന്നയിക്കുന്നത് തന്നെ അയാളുടെ ഒരു കമെന്റിനോട് ജബ്ബാര്‍ മാഷ്‌ പ്രതികരിച്ചപ്പോളായിരുന്നു. അപ്പൊ ..അതാണയാള്‍ക്ക് വേണ്ടത്,തന്റെ ബ്ലോഗില്‍ പോസ്റ്റിടുന്നത് പോലെ മറ്റുള്ളവരുടെ ബ്ലോഗില്‍ കമെന്റിടണം ആ കമെന്റിനെതിരെ ആരും പ്രതികരിക്കാന്‍ പാടില്ല!!എന്നാലും,അയാള്‍ പോവരുതായിരുന്നു,അയാളുണ്ടെങ്കില്‍ "യുക്തിവാദത്തിന്റെ " വിജയം എളുപ്പമാവുമായിരുന്നു.

സന്തോഷ്‌ said...

@ ഫാസില്‍,

താങ്കള്‍ പറഞ്ഞത് ശരിയാണ്; ഖുര്‍ആന്‍ അര്‍ത്ഥ വ്യത്യാസം വരുത്തി എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല ഏഴാം നൂറ്റാണ്ടു മുതല്‍ ഇന്നുവരെയും അത് ഒരേ രീതിയില്‍ ഒരേ അക്ഷരങ്ങളും ഒരേ സൂക്തങ്ങളും ഉള്ളവയായി നിലകൊള്ളുന്നുമുണ്ടാവാം. പക്ഷെ എന്റെ ചോദ്യം ഇതായിരുന്നു.

നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ ഈ സൂക്തത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്?
ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു (15:9) നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടില്ല എങ്കില്‍ അവ നെറ്റില്‍ ലഭ്യമായ ലിങ്കുകള്‍ വല്ലതും ഉണ്ടോ?

അബൂ ബക്കര്‍ മുഹമ്മദ്‌ നബിയുടെ കാലത്ത് തന്നെ ജീവിച്ചിരുന്ന ആളായിരിക്കാം. എന്റെ അറിവ് ശരിയാണെങ്കില്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ ഒരുമിച്ചു ചേര്‍ത്ത് പുസ്തക രൂപത്തില്‍ സൂക്ഷിക്കണം എന്ന ഉത്തരവ് നല്‍കി എന്നുള്ളതാണ് അദ്ദേഹവും ഗ്രന്ഥരൂപത്തിലുള്ള ഖുര്‍ ആനും തമ്മിലുള്ള ബന്ധം. താങ്കള്‍ നല്‍കിയ ഖണ്ഡികയില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് മൂന്നാം ഖലീഫ ഉസ്മാന്‍ ആണ് ഖുര്‍ ആനിന്റെ ഗ്രന്ഥ രൂപത്തിന് ഇന്ന് കാണുന്ന രൂപം നല്‍കിയത് എന്ന്.

dialect എന്നതിന് "സംഭാഷണശൈലി / അവതരണരീതി" എന്നല്ലേ അര്‍ത്ഥമുള്ളൂ. കേരളത്തില്‍ പല വ്യത്യസ്ത ഭാഗങ്ങളില്‍ പല രീതിയില്‍ മലയാളം സംസാരിക്കുന്നവര്‍ ഉള്ളതുപോലെ മുഹമ്മദ്‌ നബിയുടെ കാലത്ത് ആ നാട്ടിലും പല സംഭാഷണശൈലികള്‍ ആളുകള്‍ ഉപയോഗിചിട്ടുണ്ടാവണം. അതുകൊണ്ടാവാം ഏഴു വ്യത്യസ്ത ശൈലികളില്‍ നബി ഖുര്‍ആന്‍ പാരായണം നടത്തിയിരുന്നത്.

മുഹമ്മദ്‌ നബിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന സയ്ദ് ഇബന്‍ താബിത് ഉള്‍പ്പെടെയുള്ള അനുയായികള്‍ അദ്ദേഹത്തില്‍ നിന്നും നേരിട്ട് കേട്ടെഴുതി സൂക്ഷിച്ച, മുഹമ്മദ്‌ നബി നേരിട്ട് അംഗീകരിച്ച ഖുര്‍ആന്‍ പകര്‍പ്പുകള്‍ മുഹമ്മദ്‌ നബിയുടെ കാലശേഷം എന്തുകൊണ്ട് നശിപ്പിക്കപ്പെട്ടു? നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടില്ല എങ്കില്‍ അവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?

ea jabbar said...

ഖുറാന്‍ ക്രോഡീകരണം മറ്റൊരു വിഷയമാണ്.
ആ ചര്‍ച്ച ഇവിടെയുണ്ട്

ea jabbar said...

ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്.
-------
ക്രമാനുഗതമായ വികാസവും പരിണാമവും പ്രകൃതി നിര്‍ധാരണവും ഒക്കെ മുങ്കൂട്ടി നിര്‍ണയിച്ചതാണെന്ന് ! എങ്കില്‍ പിന്നെ എല്ലാം ആദ്യമേ പെര്‍ഫെക്റ്റായി അങ്ങു വെച്ചാല്‍ പോരേ? എന്തിനു പരിണമിക്കണം ? വികസിക്കണം? അല്ലാഹുവിന്റെ കിതാബില്‍ പോലും വെട്ടും തിരുത്തും മെച്ചപ്പെടുത്തലും നാം കാണുന്നു. ... !

ea jabbar said...

വൈരുദ്യം എന്നത് ആപേക്ഷികമാണ്. താങ്കള്‍ക്കു വൈരുദ്യമായി തോനുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും വൈരുദ്യമായി തോന്നണം എന്നില്ല. മനുഷ്യനെക്കൊണ്ട് തെറ്റുചെയ്യിക്കുന്നത് അള്ളാഹുതന്നെ എന്ന് മാഷും മനുഷ്യന്‍ സ്വതന്ത്രനാണെന്ന് CK Latheef ഉം ഖുര്‍ആന്‍ ഉദ്ദരിച്ച്‌ പറയുന്നു.
--------
പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഒരേ ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കാനാവും എന്നു സമ്മതിച്ചല്ലോ. അതേ ഞാനും പറഞ്ഞുള്ളു.
23 കൊല്ലത്തെ ജീവിത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമാണ് മുഹമ്മദിന്റെ വെളിപാടുകളില്‍ വൈരുദ്ധ്യങ്ങള്‍ വരുത്തിയത്. ആ സത്യം അംഗീകരിക്കാന്‍ എന്തിനു മടിക്കണം ?
മക്കായില്‍ സമാധാനവും മദീനയില്‍ യുദ്ധവും പറഞ്ഞപ്പോള്‍ ഒരേ ഗ്രന്ഥത്തില്‍ വൈരുദ്ധ്യം വന്നു. സന്ദര്‍ഭങ്ങള്‍ വിശദീകരിക്കുന്നതാകട്ടെ വേറെ കിതാബുകളിലും !
അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 1000 കൊല്ലത്തിനു സമമാണെന്ന് ഒരിക്കല്‍ പറഞ്ഞതോര്‍ക്കാതെ മറ്റൊരിക്കല്‍ അത് 50000 കൊല്ലമാണെന്നു പറഞ്ഞു മുഹമ്മദ്. അതുകൊണ്ട് കുര്‍ ആനില്‍ വൈരുദ്ധ്യം വന്നു.
നരകത്തില്‍ ചലവും ചോരയും മാത്രമാണു ഭക്ഷണം എന്നു പറഞ്ഞ കാര്യം മറന്ന് അവിടെ സഖൂം മരത്തിന്റെ കായ തിന്നാന്‍ കിട്ടും എന്ന് പിന്നെ പറഞ്ഞു. അതും ദൈവത്തിന്റെ കിതാബില്‍ വൈരുദ്ധ്യമായി. .. അങ്ങനെ പലതും !

ea jabbar said...

മനുഷ്യനു മനസ്സിലാകാത്ത കാര്യങ്ങള്‍ മനുഷ്യനോടു വിശദീകരിക്കാന്‍ നോക്കിയതാണു ദൈവത്തിന്റെ ഗുണഗണങ്ങളെല്ലാം പരസ്പര വിരുദ്ധമാകാന്‍ കാരണം. എല്ലാം ദൈവം മുന്‍ കൂട്ടി വിധിച്ചതാണെന്നും മനുഷ്യര്‍ക്കു സ്വതന്ത്രമായ ഇച്ഛയുണ്ടെന്നും പറഞ്ഞു വൈരുദ്ധ്യത്തില്‍ ചെന്നു ചാടി. കാരുണ്യവാനാണു ദൈവം എന്നു പറഞ്ഞു മനുഷ്യരെ മുഴുവന്‍ നന്മയിലാക്കാന്‍ ആദൈവം ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു ദൈവകാരുണ്യം ക്രൂരവിനോദമാക്കി ! സര്‍വ്വശകതനായ ദൈവം തന്റെ സൃഷ്ടികളുടെ സ്തുതിയും നിസ്കാരവും കിട്ടാന്‍ അവരെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും അവരുടെ പിന്നാലെ തെറിയും പറഞ്ഞു നടകുക്കുകയുമൊക്കെ ചെയ്യുന്നു ! പാവം നിസ്സഹായരും നിസ്സാരരുമായ ഈ മനുഷ്യപ്പുഴുക്കളെ വാളും കുന്തവുമെടുത്ത് വെട്ടാനും കുത്താനും അവരുടെ ഈത്തപ്പഴം കൊള്ളയടിക്കാനുമൊക്കെ ഈ ദൈവം നെട്ടോട്ടമോടുന്നു ! ഇതൊന്നും വൈരുദ്ധ്യമല്ല എന്നു പറയണമെങ്കില്‍ ഇത്തിരി തൊലിക്കട്ടി തന്നെ വേണം !!

സന്തോഷ്‌ said...

<> ഖുറാന്‍ ക്രോഡീകരണം മറ്റൊരു വിഷയമാണ്. ആ ചര്‍ച്ച ഇവിടെയുണ്ട് <>

@ ഇ. എ. ജബ്ബാര്‍

എന്റെ ഈ കമന്റു ഞാന്‍ അവിടെയും ചേര്‍ത്തിട്ടുണ്ട്. അവിടെ കമന്റു മോഡറേഷന്‍ ഉണ്ട്. അത് ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ സൌകര്യപ്രദം ആയിരുന്നു.

@ ഫാസില്‍,

എനിയ്ക്കുള്ള മറുപടി ശ്രീ ജബ്ബാര്‍ സൂചിപ്പിച്ച ലിങ്കിലുള്ള പോസ്റ്റില്‍ തന്നാല്‍ മതിയാവും. കാരണം ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി അതിനെ കൂട്ടികുഴയ്ക്കുന്നത് ശരിയല്ല എന്ന് എനിയ്ക്കും തോന്നുന്നു.

CKLatheef said...

പരിഹസിക്കണോ ആക്ഷേപിക്കണോ എന്ന് ഓരോരുത്തരും തീരുമാനിക്കട്ടെ. അത് വേണ്ടെന്ന് പറയാനോ അത് തെറ്റെന്ന് പറയാനോ. ഞാനിവിടെ മിനക്കെടുന്നില്ല. കാരണം ദൈവമില്ല. പ്രവാചകനില്ല. പ്രവാചകനിലൂടെ പ്രത്യേകിച്ച് ഒരു നിയമവ്യവസ്ഥയും നല്‍കപ്പെട്ടിട്ടില്ല. എന്റെ മതം എന്റെ യുക്തി എന്ന് പറയുന്നവരോട് അത്തരം നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് വാദിക്കേണ്ടതില്ല.

അതോടൊപ്പം നാജ് പറഞ്ഞതിനോട് ഏറെക്കുറെ ഞാന്‍ യോജിക്കുന്നു. പരിഹസിക്കുന്നവരോടും പുഛിക്കുന്നവരെയും അഭിമുഖീകരിച്ച് എന്തെങ്കിലും സംസാരിക്കണോ എന്നതാണത്. അതിനും വ്യക്തികള്‍ക്കുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നതാണ് നല്ലത്. ജബ്ബാര്‍ മാഷിന്റെ കമന്റുകളിലെല്ലാം ഒരു നിര്‍ബന്ധം കാണപ്പെടുന്നു. അദ്ദേഹം മനസ്സിലാക്കിയത് പോലെ ബാക്കിയുള്ളവരും അംഗീകരിക്കണം എന്നാണത്. ന്യായം സ്ഥാപിക്കുന്നതിന് മുമ്പ് വിധിപ്രസ്താവിക്കാനാണ് അദ്ദേഹം പോസ്റ്റിടുന്നതെന്ന് തോന്നും.

വിഷയവുമായി ബന്ധമില്ലെങ്കിലും സന്തോഷിന് ഒരു വിഷയം കിട്ടിയിട്ടുണ്ട്. അതില്‍നിന്ന് മാറാന്‍ അദ്ദേഹം തയ്യാറാകാതെ കമന്റുന്നുണ്ട്. ഖുര്‍ആന്റെ ക്രോഡീകരണവുമായി ബന്ധപ്പെട്ടാണത്. ഖുര്‍ആനെക്കുറിച്ചുള്ള സംശയമാകുമ്പോള്‍ പരമാവധി മറുപടി പറയുക എന്നത് ബാധ്യതയായി തന്നെ ഏല്‍കുന്നു. മേല്‍ കമന്റ് നിലനില്‍ക്കുന്നതിനാല്‍ വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഒരു ലിങ്ക് ഇവിടെ നല്‍കുന്നത് അധികപ്പറ്റാവില്ലെന്ന് കരുതുന്നു. ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും.

arup said...

@Fazil
"ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്. "
ഒരു വല്യ metaphysical പ്രശ് നതിനെ ഈ ചര്‍ച്ചയില്‍ കൊണ്ട് വന്നതിനു ഒരു അര്‍ത്ഥവും ഇല്ല.Even if the universe is deterministic the role of the ‘GOD ‘would be limited entirely to setting the whole thing into motion at the beginning of the universe. ആ ഒറ്റ ജോലി മാത്രമേ ഇപ്പൊ ദൈവത്തിന് ഉള്ളല്ലോ. :)
"ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം."
വളരെ രസികന്‍ conclusion . ഇങ്ങനൊക്കെ പറഞ്ഞു പാവം മത വിശ്വാസികളെ ചിന്തികാന്‍ അനുവതികാതെ നശിപ്പികരുത്. അവരെ അവര്‍ കിടക്കുന്ന കുഴിയില്‍ നിന്നും കരകയറ്റാന്‍ ശാസ്ത്രത്തെ ഉപയോഗിക്കൂ.

Fazil said...

ea jabbar said...
പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഒരേ ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കാനാവും എന്നു സമ്മതിച്ചല്ലോ. അതേ ഞാനും പറഞ്ഞുള്ളു.


അങ്ങനെ ഒന്നും ഞാന്‍ സമ്മതിച്ചില്ലല്ലോ മാഷേ. മാഷ്‌ കണ്ടുപിടിച്ച വൈരുധ്യങ്ങള്‍ Quantum Mechanics പ്രകാരം അശാസ്ത്രീയമാണ് എന്നാണു ഞാന്‍ പറഞ്ഞത്. അതിനോട് മാഷ്‌ പ്രതികരിച്ചു കണ്ടില്ല. മിനുട്ടില്‍ 60 തവണ ഞങ്ങള്‍ ശാസ്ത്രവാദികള്‍ ആണെന്ന് വീമ്പു പറയുന്ന യുക്തിവാദികള്‍ സമകാലിക ശാസ്ത്രം എന്താണെന്ന് പഠിക്കാന്‍ കൂടി തയ്യാറാകണം എന്നപേക്ഷിക്കുന്നു.

പുസ്തകത്തിന്‍റെ ആമുഖം മാത്രം വായിച്ചു നിരൂപനമെഴുതുന്ന രീതിയിലാണ് മാഷ് എന്‍റെ വിഷയത്തോട് പ്രതികരിച്ചത്. ഇതിനെയാണോ മാഷ്‌ ചെത്തി ശരിപ്പെടുത്തും എന്ന് പറഞ്ഞത്? അങ്ങനെയെങ്കില്‍ മാഷിന്‍റെ വെല്ലുവിളി സഹതാപം മാത്രം അര്‍ഹിക്കുന്നു.

മാഷേ എന്‍റെ ലേഖനം അത്രയ്ക്ക് നീണ്ടാതായിരുന്നില്ല. അതിലും വലിയ ലേഖനങ്ങള്‍ ആ ബ്ലോഗില്‍ തന്നെ (സ്വര്‍ഗം വ്യപിചാരശാലയോ) നിരവധിയുണ്ടല്ലോ. മാത്രവുമല്ല 4Kb യില്‍ കൂടുതല്‍ ഉള്ള മറുപടികള്‍ blog-spot സ്വീകരിക്കുകയുമില്ല എന്നാണു കേട്ടിട്ടുള്ളത്. ഒരു മറുപടി മാത്രം നല്‍കുന്നതിനു വേണ്ടി ഒരു ബ്ലോഗ്‌ എഴുതുക എന്നത് ബുണ്ടിമുട്ടാകില്ലേ? പിന്നെ സ്വന്തമായി ബ്ലോഗുള്ളവര്‍ മാത്രം മറുപടി നല്‍കിയാല്‍ മതി എന്ന സമീപനം മാഷ്‌ ഈ ബ്ലോഗിലടക്കം സ്വീകരിച്ചതായി കണ്ടിട്ടില്ല. നിര്‍ബന്ധമാണെങ്കില്‍ എന്‍റെ ബ്ലോഗു ഇവിടെ (http://fazilblogs.wordpress.com/) ഉണ്ട്. ഇനി ഞാന്‍ WordPress ഇല്‍ ആണ് ബ്ലോഗെഴുതുന്നത് എന്നത് ഒരു തെറ്റായി കണ്ടു moderation വൈകിപ്പിക്കരുത് എന്നപേക്ഷിക്കുന്നു. എന്‍റെ മറുപടി മാഷ്‌ delete ചെയ്തിട്ടുണ്ടെങ്കിലോ എന്ന് കരുതി ഒരിക്കല്‍ കൂടി പോസ്റ്റ്‌ ചെയ്യുന്നു. ദുരഭിമാനം പോലയുള്ള complex ഉകള്‍ വേട്ടയാടുന്നില്ലെങ്കില്‍ approve ചെയ്യാം.

"ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്" എന്ന് ഞാന്‍ പറഞ്ഞതിനു പരിണാമവും പ്രപഞ്ച വികാസവും ആയി വലിയ ബന്ധം ഒന്നും ഇല്ല. അതൊക്കെ വിഷയത്തില്‍ നിന്ന് ഒളിച്ചിടാനുള്ള ശ്രമങ്ങളാണ് എന്ന് തിരിച്ചറിയുന്നു. ഞാന്‍ ഉദ്ദേശിച്ചത് മാഷ്‌ അടുത്ത വര്‍ഷം ഈ സമയം എവിടെ ആയിരിക്കും എന്നും എന്ത് ചെയ്യും എന്നും എന്ത് ചിന്തിക്കും എന്നും ഇപ്പോഴേ കണക്കുകൂട്ടി പ്രവചിക്കാന്‍ സാധിക്കും (theoretically) എന്നാണു physics പറയുന്നത്. ഇതാണ് determinism. മനുഷ്യന്‍ വിചാരിച്ചാല്‍ അതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല, മനുഷ്യ മസ്തിഷ്കത്തിന് ചിതിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല എന്ന് പറയുന്നത് അതുകൊണ്ടാണ്.

Fazil said...

@സന്തോഷ്‌,
മാഷിന്‍റെ moderation ഉള്ള ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യുന്നത് സമയം കളയല്‍ മാത്രമാകും (എന്‍റെ 110 ഓളം മറുപടികള്‍ അദ്ദേഹത്തിന്‍റെ moderation wall ഇല്‍ തങ്ങി കിടപ്പുണ്ട്). മുഹമ്മദ്‌ (PBUH) നബിക്ക് നേരിട്ട് അവതരിപ്പിക്കട്ട ഖുര്‍ആന്‍ തന്നെയാണ് Abu Bakr ഇന്‍റെ കൈവശം ഉണ്ടായിരുന്നത്, ഇത് എഴുതപ്പെട്ട ഒരു പുസ്തകം തന്നെയായിരുന്നു, ഇത് തന്നെയാണ് Uthman ക്രോഡീകരിച്ച ഇന്നത്തെ ഖുര്‍ആന്‍. ഇനി non standard dialect ഇല്‍ ഉള്ള ഖുര്‍ആന്‍ ആണ് താങ്കള്‍ തിരയുന്നത് എങ്കില്‍ അത് ലഭ്യമാണോ എന്നറിയില്ല. എന്നാല്‍ അത്തരം dialect ഇല്‍ ഉള്ള ഖുര്‍ആന്‍ തെറ്റല്ല എന്ന് ചില ഹദീസുകളില്‍ വായിച്ചതായി ഓര്‍ക്കുന്നു. ഒരു uniform ഖുര്‍ആന്‍ നു വേണ്ടി മാത്രമാണ് non standard dialect ഉള്ള ഖുര്‍ആന്‍ ഭാഗങ്ങള്‍ നശിപ്പിച്ചത് (അല്ലാതെ അവ തെറ്റായതുകൊണ്ടല്ല). ഈ വിഷയത്തില്‍ മുഴുവന്‍ കാര്യങ്ങളും Wiki വ്യക്തമാക്കിയിട്ടുണ്ട് എന്നാണു എനിക്ക് തോന്നുന്നത്. താങ്കള്‍ക്കു മറിച്ചൊരു അഭിപ്രായമുണ്ടാങ്കില്‍ wiki discussion ഇല്‍ ചര്‍ച്ച ചെയ്യാം. താങ്കളുടെ അഭിപ്രായങ്ങള്‍ reasonable ആണെങ്കില്‍ Wiki അത് തീര്‍ച്ചയായും സ്വീകരിക്കും. അവിടെ വിശ്വാസികളോ വിദ്വേഷികളോ താങ്കളെ തടയുകയില്ല എന്ന് ഉറപ്പു തരുന്നു.

@Arup,
സുഹൃത്തേ, മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നത് എന്‍റെ conclusion ഒന്നും അല്ല. ഇതൊക്കെ ശാസ്ത്രം ചൂടോടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. മാഷ്‌ ചര്‍ച്ച ചെയ്യുന്ന വിഷയം Freewill ലുമായും Determinism വുമായും ബന്ധപ്പെട്ടു കാലങ്ങളായി ശാസ്ത്രം ചര്‍ച്ച ചെയ്തുവരുന്ന ഒന്നാണ്. അതുകൊണ്ടാണ് determinism കൊണ്ടുവന്നത്. ഞാന്‍ നല്‍കിയ ലിങ്കുകള്‍ ഒന്ന് തുറന്നു നോകിയിരുന്നെങ്കില്‍ താങ്കള്‍ക്കത്‌ മനസ്സിലായേനെ.

പിന്നെ ഇതില്‍ ദൈവത്തിന്‍റെ റോളിനെക്കുറിച്ച്; ശാസ്ത്രം തെളീച്ച കാര്യങ്ങള്‍ മാത്രമേ വിശ്വസിക്കൂ എന്ന് കടുംപിടുത്തം നിരീശ്വര വാദികള്‍ക്കെ ഉള്ളൂ, വിശ്വാസികള്‍ക്കില്ല. അത് കൊണ്ട് തന്നെ മനുഷ്യ മസ്തിഷ്കത്തിന് ചിതിക്കാന്‍ കഴിവുണ്ട് എന്നും ഈ പ്രപഞ്ചം deterministic അല്ല എന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. തീര്‍ച്ചയായും ഈ വിശ്വാസങ്ങള്‍ ശാസ്ത്രീയമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അങ്ങനെ വിശ്വസിക്കുന്നത്. നാളെ ശാസ്ത്രം ഇതെല്ലാം തെളിയിക്കും എന്ന ശുഭാപ്തിവിശ്വാസവും ഉണ്ട്. എന്നാല്‍ നിരീശ്വരവാദികള്‍ ഇത്തരത്തില്‍ ശാസ്ത്രീയമല്ലാത്ത വിശ്വാസങ്ങള്‍ എങ്ങനെ പിന്തുടരും എന്നായിരുന്നു എന്‍റെ ചോദ്യം?

Fazil said...

@സന്തോഷ്‌,
താങ്കള്‍ ഉന്നയിച്ച കാര്യത്തില്‍ വ്യക്തമായ ഒരു വിശദീകരണം "ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും" എന്ന ബ്ലോഗില്‍ CK Latheef നല്‍കിയിരിക്കുന്നു. താങ്കളുടെ സംശയങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തിനാകും എന്ന് പ്രതീക്ഷിക്കുന്നു.

മുഹമ്മദ് ഖാന്‍(യുക്തി) said...

എന്റെ പ്രിയ നിഷ്കലങ്കന്‍ എന്തോ തിരക്കിലാണ്.

പരിണാമ വിഷയത്തില്‍ ലത്തീഫിനു എന്തു പരിണാമം സംഭവിച്ചുവോ ?

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ഫസില്‍,
താങ്കള്‍ കൊടുത്ത ലിങ്കും താങ്കളുടെ വിലയിരുത്തലുകളുമായി വൈരുദ്ധ്യമില്ലെ.?

Determinism should not be confused with self-determination of human actions by reasons, motives, and desires, or with predestination, which specifically factors the existence of God into its tenets.

ഇതു ലിങ്ക് പറയുന്നത്
എന്നാല്‍ തങ്കളോ,

ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്. അതുകൊണ്ട് തലച്ചോറും അങ്ങനെ തന്നെ. അതായത്, ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്. മറിച്ചുള്ള തിയറികള്‍ ഉണ്ടെങ്കിലും തെളീക്കപ്പെട്ടിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം. അപ്പോള്‍ മാഷ്‌ പറഞ്ഞ ശാസ്ത്രം അവലംബിക്കുന്നവരുടെ സ്വതന്ത്രചിന്ത എന്നത് പൂര്‍ണ്ണമായും ശാസ്ത്രവൈരുദ്ധ്യമാണ്

വീണ്ടും താങ്കളിലേക്ക്,
ഞാന്‍ ഉദ്ദേശിച്ചത് മാഷ്‌ അടുത്ത വര്‍ഷം ഈ സമയം എവിടെ ആയിരിക്കും എന്നും എന്ത് ചെയ്യും എന്നും എന്ത് ചിന്തിക്കും എന്നും ഇപ്പോഴേ കണക്കുകൂട്ടി പ്രവചിക്കാന്‍ സാധിക്കും (theoretically) എന്നാണു physics പറയുന്നത്. ഇതാണ് determinism.

ഇതാണോ ഡിറ്റര്‍മിനിസം?

ഇനി predestination എന്താണെന്നു നോക്കാം-Predestination is a religious concept, which involves the relationship between God and God's creation. The religious character of predestination distinguishes it from other ideas about determinism and free will. Those who believe in predestination, such as John Calvin, believe that, before the Creation, God determined the fate of the universe throughout all of time and space.

determinism ഉം -Predestination ഉം
തമ്മില്‍ എന്തു പൂരകമാണുള്ളത്.ഇനി തിയോളജിക്കല്‍ ഡിറ്റര്‍മിനിസം ആണേല്‍ കടലിനും കടലാടിക്കും എന്തു ബന്ധം.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ഫാസില്‍,
ക്വാണ്ടം മെക്കനിക്സ് എന്നാല്‍=Quantum mechanics is a body of scientific principles describing the behavior of matter and its interactions on the atomic and subatomic scales.

താങ്കള്‍ പറംഞ്ഞു...ങ്ങനെ ഒന്നും ഞാന്‍ സമ്മതിച്ചില്ലല്ലോ മാഷേ. മാഷ്‌ കണ്ടുപിടിച്ച വൈരുധ്യങ്ങള്‍ Quantum Mechanics പ്രകാരം അശാസ്ത്രീയമാണ് എന്നാണു ഞാന്‍ പറഞ്ഞത്

പ്രിയ ഫാസിലെ ഒന്നുകൂടി വിശദീകരിക്കാമോ.

ഫസില്‍ പറയുന്നു....;‘നിരീശ്വരവാദികളെപ്പോലെ തെളീക്കപ്പെട്ടത്‌ മാത്രമേ വിശ്വസിക്കൂ എന്ന കടുംപിടുത്തമൊന്നും നമക്കില്ല.‘

മതവിശ്വാസിയാകാന്‍ ഇതില്‍പരം യോഗ്യത വേറേവേണോ.

മുഹമ്മദ് ഖാന്‍(യുക്തി) said...

ഫാസില്‍ പറഞ്ഞു....ഇതിന്‍റെ ഉസ്താദുമാരില്‍ പ്രധാനി നമ്മടെ Albert Einstein ആണ്.

ഫസിലെ, ഐന്‍സ്റ്റീന്‍ ഉസ്താതിന്റെ തൌഹീതത്തു കലിമ എതാണാവോ.വ്യക്തി ദൈവത്തെ പുള്ളിക്കു പുഛമാണുപോലും .പോയി പണിനോക്കാന്‍ പറ.

പകിട കളി ഏത് അവസരത്തിലാണ് അദ്ദേഹം പറഞ്ഞത്?

arup said...

"നുഷ്യ മസ്തിഷ്കത്തിന് ചിതിക്കാന്‍ കഴിവുണ്ട് എന്നും ഈ പ്രപഞ്ചം deterministic അല്ല എന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍."
താങ്കളുടെ മുന്‍‌കൂര്‍ ജാമ്യം ഏടുതത് നന്നായി . ഈ പ്രപഞ്ചം deterministic അല്ല എങ്കില്‍ താങ്കള്‍ libertarian incompatibilism പറയുന്ന ഫ്രീ വില്‍ ഉണ്ടെന്നു അങ്ങികരികുന്നല്ലോ. പിന്നെങ്ങനെ ജബ്ബാര്‍ മാഷ്‌ കണ്ടുപിടിച്ചത്ത്‌ വൈരുധ്യങ്ങള്‍ അല്ലാതാകും.

THELIMA said...

ഈ സംവാദം വളരെ താല്‍പര്യപൂര്‍വം ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നു.

Fazil said...

യുക്തി said...,
ഇതാണോ ഡിറ്റര്‍മിനിസം?


പ്രിയ യുക്തി, Free Will എന്നത് എന്താണ് എന്നതിനെക്കുറിച്ച് താങ്കള്‍ക്ക് അറിവുണ്ട് എന്ന് കരുതട്ടെ. ഇല്ലെങ്കില്‍ ഇവിടെ വായിക്കുക. ഇനി താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം "Standard argument against free will" എന്ന ലേഖനത്തില്‍ ഉണ്ട്. അതില്‍ നിന്ന് ഒരു വാചകം മാത്രം താഴെ ചേര്‍ക്കുന്നു.

"If determinism is true, we are predictable and not free."

ഇനി Predestination കുറിച്ചാണെങ്കില്‍ God predicted (but not determined without free will) the fate of the universe throughout all of time and space എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പിന്നെ determinism വും determination ഉം തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നത് ശരിതന്നെ. പകഷെ ഞാന്‍ ഇവിടെ determination കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. പിന്നെ താങ്കള്‍ എന്തിനാണ് അത് ഇവിടെ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലായില്ല.

യുക്തി said...,
ക്വാണ്ടം മെക്കനിക്സ് എന്നാല്‍=Quantum mechanics is a body of scientific principles describing the behavior of matter and its interactions on the atomic and subatomic scales.


ആമുഖത്തില്‍ നിന്ന് മാത്രം വിശദീകരിക്കാവുന്ന കാര്യമല്ല അത്. ഈ വിഷയത്തില്‍ താഴെ നല്‍കുന്ന ലേഖനങ്ങള്‍ താങ്കളെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

1. Multiverse
2. Many-worlds interpretation
3. Quantum superposition

ഒരാള്‍ക്ക്‌ (ഓരോ സാധനത്തിനും) ഒന്നിലേറെ ഇമേജുകള്‍ ഉള്ള ഒരു രീതിയാണ് Many-worlds interpretation വിശദീകരിക്കുന്നത്. ആദ്യം നമ്മുടെ ജീവിതത്തെ ഒരു probabilistic tree ആയി വരക്കുക, എന്ന് വച്ചാല്‍ നടന്നു പോകുന്ന ഒരു വ്യക്തി ഇടത്തോട്ടും വലത്തോട്ടും പോകാന്‍ സാധ്യതയുണ്ടെങ്കില്‍ ആ രണ്ടു probability യും തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ ഭാവിയും tree യില്‍ രേഖപ്പെടുത്താം. ഇതില്‍ ഒന്ന് മാത്രം സംഭവിക്കുന്നതായി നമ്മള്‍ കാണുന്നു; എന്നാല്‍ ഇതിലെ രണ്ടു സാധ്യതകളും സംഭവിക്കുന്നു എന്ന് ഈ തിയറി പറയുന്നു. ഇതുപോലെ സാധ്യമായ എല്ലാ ഭൂതകാല സംഭവങ്ങളും യഥാര്‍ത്ഥമാണെന്നും തിയറി പറയുന്നു. നാം ഓരോരുത്തരും ഈ tree യുടെ ഏതെങ്കിലും ഒരു branch ഇലൂടെ മാത്രം സഞ്ചരിക്കുന്നതുകൊണ്ട് ഇതറിയാന്‍ സാധിക്കുന്നില്ല എന്ന് മാത്രം. ഇതില്‍ നിന്നുള്ള ഒരു വാചകം താഴെ ചേര്‍ക്കുന്നു.

Many-worlds is a postulate of quantum mechanics that asserts the objective reality of the universal wavefunction, but denies the reality of wavefunction collapse, which implies that all possible alternative histories and futures are real —each representing an actual "world" (or "universe").

ഈ തിയറി പ്രകാരം tree യുടെ ഒരു branch ഇല്‍ നിന്നുകൊണ്ട് വീക്ഷിച്ചാല്‍ പ്രപഞ്ചം deterministic ആണെന്നും ഒന്നാകെ വീക്ഷിക്കുമ്പോള്‍ non deterministic ആണെന്നും പറയാം. ഇനി ശരിയുടേയും തെറ്റിന്റെയും അടിസ്ഥാനത്തില്‍ ഒരു probabilistic tree ഉണ്ടാക്കിയാല്‍ തെറ്റിന്റെ ചില node കളില്‍ നിന്ന് നല്ലതിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ല (zero probability to move to good nodes or no leafs nodes are good) എന്നും പറയാം. ഈ കാര്യങ്ങളും ഇതുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളും പരിശോധിച്ചാല്‍ Quantum Mechanics പ്രകാരം ഖുര്‍ആനില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ല എന്ന് മനസ്സിലാകും.പരിശോധിക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ മലയാളത്തില്‍ ഉള്ള ഖുര്‍ആന്‍ പരിഭാഷ ഇവിടെ ലഭ്യമാണ്.

തീര്‍ച്ചയായും ഈ വിഷയത്തെക്കുറിച്ച് എന്‍റെ ബ്ലോഗില്‍ വിശദമായ ഒരു ചര്‍ച്ച ഉടനെതന്നെ സംഘടിപ്പിക്കുന്നതാണ്. അപ്പോള്‍ കൂടുതലായി വിശദീകരിക്കാം.

യുക്തി said...,
പകിട കളി ഏത് അവസരത്തിലാണ് അദ്ദേഹം പറഞ്ഞത്?


Quantum Mechanics ഉം Determinism തമ്മില്‍ ഉള്ള വൈരുധ്യങ്ങളെ വിമര്‍ശിക്കാനാണ് Albert Einstein ഇപ്രകാരം പറഞ്ഞത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പ്രപഞ്ചം deterministic ആണെന്നായിരുന്നു. അതിനെ ക്കുറിച്ച് Quantum Mechanics എന്ന ലേഖനത്തില്‍ തന്നെ വായിക്കാം.

Fazil said...

@arup,
ഞാന്‍ compatibilism എന്നത് ഒരു പരിധിവരെ അംഗീകരിക്കുന്നു (Not libertarian incompatibilism or Metaphysical Libertarianism fully) എന്ന് പറയാം. വ്യക്തമായി പറഞ്ഞാല്‍ പ്രപഞ്ചം deterministic ആണെന്നോ non deterministic ആണെന്നോ വിശ്വസിക്കുന്നതിന് പകരം പ്രപഞ്ചം probabilistic ആണെന്ന് കരുതുന്നു. ഇത് പ്രകാരം മാഷ്‌ കണ്ടെത്തിയത് വൈരുദ്ധ്യങ്ങള്‍ അല്ല എന്ന് യുക്തിക്ക് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇനി താങ്കള്‍ എങ്ങനെ വിശ്വസിക്കുന്നൂ എന്നറിയാന്‍ താല്‍പര്യം ഉണ്ട്.

Fazil said...

@സന്തോഷ്‌,
Latheef ഇന്‍റെ ബ്ലോഗ്‌ താങ്കള്‍ക്കു പ്രയോച്ചനപ്പെട്ടില്ല എന്നറിഞ്ഞതില്‍ വിഷമം ഉണ്ട്. How about wiki discussion? Have you tried that? പക്ഷെ ലത്തീഫിന്റെ ബ്ലോഗില്‍ താങ്കളുടെ ചോദ്യങ്ങള്‍ ഒന്നും കാണാന്‍ സാധിച്ചില്ലല്ലോ!

CKLatheef said...

@ഫാസില്‍

എന്തുകൊണ്ടാണ് സന്തോഷ് നേരിട്ട് ചോദിക്കാത്തത് എന്ന് എനിക്കുമറിയില്ല. അദ്ദേഹത്തിന്റെ ചോദ്യം മുന്‍നിര്‍ത്തിയാണ് ഞാന്‍ പോസ്റ്റിട്ടതുതന്നെ. അതിനുള്ള മറുപടി പോസ്റ്റില്‍ വന്നിരിക്കുന്നു എന്നാണ് ഞാന്‍ അര്‍ഥമാക്കിയത്. വീണ്ടും അദ്ദേഹം കത്തിച്ചുകളഞ്ഞിട്ടില്ലെങ്കില്‍ അതെവിടെ അതിന്റെ ലിങ്ക് തരൂ ചിത്രം തരൂ എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. ബൈബിളിനെക്കുറിച്ച് തല്‍കാലം ഞാന്‍ അദ്ദേഹത്തോട് തിരിച്ചുചോദിക്കാനൊന്നും പോകുന്നില്ല. ബൈബിളില്‍ വൈരുദ്ധ്യമില്ലെന്ന് ആദ്യം തന്നെ പറഞ്ഞുവെച്ചിട്ടുമുണ്ട്.

santhosh said..

'ശത്രുക്കളുടെ നാശത്തിനു വേണ്ടി പഴയനിയമം പ്രാര്‍ഥിക്കുമ്പോള്‍ പുതിയനിയമത്തില്‍ യേശു പഠിപ്പിക്കുന്നത്‌ ശത്രുവിനെ സ്നേഹിക്കുവാനാണ്. മരണത്തോടെ എല്ലാം അവസാനിച്ചു എന്ന ചിന്ത പഴയനിയമത്തില്‍ (മക്കബായര്‍ ഒഴിച്ച്) പ്രബലപ്പെട്ടു നില്‍ക്കുമ്പോള്‍ കണ്ണ് കണ്ടിട്ടില്ലാത്തതും, കാത് കേട്ടിട്ടില്ലാത്തതും ആയ സ്വഗ്ഗത്തെപ്പറ്റിയും, ചിതലിന് നശിപ്പിക്കാനോ കള്ളനു മോഷ്ടിക്കാനോ സാധിക്കാത്ത സൌഭാഗ്യത്തെപറ്റിയും പുതിയനിയമം വിശദീകരിക്കുന്നു. ദീര്‍ഘായുസ് ഭക്തന്റെ അവകാശമായി പഴയനിയമം കാണുന്നു. എന്നാല്‍ അങ്ങനെ ഒരു ചിന്ത പോലും പുതിയനിയമത്തില്‍ ഇല്ല. മരണാനന്തര ജീവിതത്തിന്റെ സ്വഭാവം പൊടിയും ചാരവുമായി പഴയനിയമം കാണുമ്പോള്‍ പുതിയനിയമത്തില്‍ സ്വര്‍ഗത്തിലെ ദൂദന്മാരുടെ സ്ഥാനമായി കാണുന്നു. പഴയനിയമത്തില്‍ പാവപ്പെട്ടവനും ദരിദ്രനും ദൈവത്താല്‍ ശപിക്കപ്പെട്ടവരായി കാണുമ്പോള്‍ പുതിയനിയമം പാവപ്പെട്ടവനും ദരിദ്രനും ഭാഗ്യവാന്മാരായി കാണുന്നു.

പല വസ്തുക്കളും സാധനങ്ങളും പഴയനിയമത്തില്‍ അശുദ്ധമായി കാണുമ്പോള്‍ പുതിയനിയമത്തില്‍ എല്ലാം നല്ലതായി കാണുവാനുള്ള ആഹ്വാനം നല്‍കുന്നു. അനുഷ്ഠാനങ്ങളുടെ ആവര്‍ത്തനവും വേഷഭൂഷാദികളുടെ വര്‍ണ്ണനയും യുദ്ധങ്ങളുടെ തേര്‍വാഴ്ച്ചകളും പ്രവാചകന്മാരുടെ ശാപങ്ങളും കൊണ്ട് പഴയനിയമം നിറയുമ്പോള്‍ പുതിയനിയമം ഇതിലൊന്നും ശ്രദ്ധ വയ്ക്കുന്നില്ല. പഴയനിയമം യഹൂദചരിത്രമാവുമ്പോള്‍ പുതിയനിയമം ദൈവജനചരിത്രം ആയിത്തീരുന്നു. പാപബന്ധങ്ങളുടെ ശ്വാസംമുട്ടലുകള്‍ പഴയനിയമത്തില്‍ ഉള്ളപ്പോള്‍ പാപമോചനങ്ങളുടെ പ്രസാദാത്മകതയാണ് പുതിയനിയമത്തില്‍ ഉള്ളത്. ബലി അനുഷ്ഠാനങ്ങളുടെ ആവര്‍ത്തനം പഴയനിയമത്തില്‍ കാണുമ്പോള്‍ പുതിയനിയമത്തില്‍ യേശുവിന്റെ ഒരു ബലിയില്‍ സര്‍വ്വതും പൂര്‍ത്തിയാവുന്ന ചിത്രം കാണുന്നു. ഈ അര്‍ത്ഥത്തില്‍ പുതിയത് പഴയതിനേക്കാള്‍ ശ്രേഷ്ഠമാണ്. അതെ സമയം പഴയനിയമവും പുതിയനിയമവും വൈരുദ്ധ്യാത്മകമെന്നു അര്‍ത്ഥമില്ല.'

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ഫാസില്‍

താങ്കള്‍ വരുത്തിവെക്കുന്ന വൈരുദ്ധ്യങ്ങള്‍ കാണുക.

Determinism should not be confused with self-determination of human actions by reasons, motives, and desires, or with predestination, which specifically factors the existence of God into its tenets.


ലിങ്കില്‍ ഇതാണ് കണ്ടത്.

സുഹൃത്തേ, മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നത് എന്‍റെ conclusion ഒന്നും അല്ല. ഇതൊക്കെ ശാസ്ത്രം ചൂടോടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. മാഷ്‌ ചര്‍ച്ച ചെയ്യുന്ന വിഷയം Freewill ലുമായും Determinism വുമായും ബന്ധപ്പെട്ടു കാലങ്ങളായി ശാസ്ത്രം ചര്‍ച്ച ചെയ്തുവരുന്ന ഒന്നാണ്. അതുകൊണ്ടാണ് determinism കൊണ്ടുവന്നത്

ഈ നിങ്ങളുടെ വാക്കില്‍ വൈരുദ്ധ്യമില്ലെ.

നിങ്കള്‍ മൊഴിയുന്നു...ഇനി Predestination കുറിച്ചാണെങ്കില്‍ God predicted (but not determined without free will) the fate of the universe throughout all of time and space എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.

ലിങ്ക് പറയുന്നത്...Those who believe in predestination, such as John Calvin, believe that, before the Creation, God determined the fate of the universe throughout all of time and space,

വീണ്ടും നിങ്ങള്‍....ഇനി Predestination കുറിച്ചാണെങ്കില്‍ God predicted (but not determined without free will) the fate of the universe throughout all of time and space എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍

പ്രിയ ഫാസിലെ പച്ച മലയാളത്തില്‍ എന്താണ് വൈരുദ്ധ്യം ?

ഉസ്താദ് ഐന്‍സ്റ്റീന്‍ എന്തായി.

Fazil said...

@യുക്തി,

self-determination നെക്കുറിച്ച് ഞാന്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്ന് വ്യക്തമാക്കണം.

"If determinism is true, we are predictable and not free." എന്നതില്‍ നിന്ന് താങ്കള്‍ക്കു എന്താണ് മനസ്സിലായത്‌?

"God determined" എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണ്? "God predicted" എന്നല്ലേ ഞാന്‍ പറഞ്ഞത്. John Calvin മറിച്ച് വിശ്വസിക്കുന്നതിന് ഞാന്‍ എന്ത് പിഴച്ചു? ഇനി determined ഉം predicted ഉം തമ്മിലുള്ള വ്യത്യാസം താങ്കള്‍ക്കു മനസ്സിലാകുന്നില്ലെങ്കില്‍ ഉദാഹരണ സഹിതം വ്യക്തമാക്കിത്തരാം.

ഞാന്‍ ഒരു program എഴുതി. യുക്തി ആ program review ചെയ്തു. program ഇന്‍റെ output എന്താണെന്ന് determine ചെയ്യുന്നത് അതിന്‍റെ programmer ആയ ഞാനാണ്. എന്നാല്‍ review ഇന് ശേഷം output എന്തായിരിക്കും എന്ന് predict ചെയ്യാന്‍ യുക്തിക്ക് സാധിക്കും.

ഇനി God doesn't determined without free will എന്ന് ഞാന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ ഞാന്‍ തന്ന ലിങ്കുകള്‍ ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ മതി. എല്ലാ കാര്യങ്ങളും പച്ച മലയാളത്തില്‍ വിശദീകരിക്കാന്‍ സമയക്കുറവുണ്ട്.

ഉസ്താദ് ഐന്‍സ്റ്റീനെക്കുറിച്ച് അറിയാന്‍ ആദ്യം സുശീലിന്‍റെ ചോദ്യം വായിക്കണം എന്നഭ്യര്‍തിക്കുന്നു.

Fazil said...

പ്രിയ യുക്തി,
മനുഷ്യനടക്കമുള്ള ഓരോ വസ്തുവിനും അനേഘം വഴികളിലൂടെയുള്ള state changes സാധ്യമാണ്. ഓരോ state ഇല്‍ നിന്നും ഉള്ള അനേഘം വഴികളില്‍ ഒരെണ്ണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നത് ആപേക്ഷികമാണ്. കാരണം ഇതില്‍ എല്ലാ വഴികളിലൂടെയുമുള്ള state changes സംഭവിക്കുന്നുണ്ട്. ഈ വഴികളെല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ് എന്ന നിലക്ക് പ്രപഞ്ചം deterministic ആണ്. എന്നാല്‍ അപേക്ഷികമായെങ്കിലും ഒരു വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന നിലക്ക് പ്രപഞ്ചം non deterministic ആണ്. എന്നാല്‍ സാധ്യമായ വഴികള്‍ ഏതൊക്കെയാണ് എന്ന് തീരുമാനിക്കുന്നത് probability ആണ്. അതുകൊണ്ട് ഏറ്റവും ഉചിതമായി പ്രപഞ്ചം probabilistic ആണെന്ന് പറയാം.

ഈ തിയറികള്‍ പ്രകാരം ഖുര്‍ആനില്‍ വൈരുദ്ധ്യം ഉണ്ട് എന്ന് കാണാന്‍ സാധിക്കുന്ന സൂക്തങ്ങള്‍ ഏതൊക്കെയാണ് എന്ന് പറഞ്ഞാന്‍ ചര്‍ച്ച ചെയ്യാം. മാഷ് നല്‍കിയിട്ടുള്ളത് deterministic character കാണിക്കുന്ന സൂക്തങ്ങളും Latheef നല്‍കിയത് non deterministic character കാണിക്കുന്ന സൂക്തങ്ങളും ആണ്. നാണയത്തിന്‍റെ ഒരു വശത്ത് തലയാണെന്നു (Head) ഒരു സ്ഥലത്തും, നാണയത്തിന്‍റെ ഒരു വശത്ത് വാലാണെന്ന് (Tail) മറ്റൊരു സ്ഥലത്തും പറഞ്ഞാല്‍ അത് വൈരുദ്ധ്യം ആകുമോ?

Fazil said...

@Latheef,

ഖുര്‍ആന്‍ ഒന്നേയുള്ളൂ എന്ന് ആധികാരിക രേഖകള്‍ സഹിതം കാണിച്ചു കൊടുത്തിട്ടും പിന്നെയും പഴയ ഖുര്‍ആന്‍ എവിടെ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്ന സന്തോഷ്‌, പ്രപഞ്ചത്തിലെ determinism വും non determinism വും probabilistic ആണെന്ന് മനസ്സിലാക്കികൊടുത്തിട്ടും വൈരുദ്ധ്യം എന്ത് എന്ന് ചോദിക്കുന്ന യുക്തി. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം, ഉറക്കം നടിക്കുന്നവരെയോ..

ബൈബിള്‍ ഒരു ശക്തമായ ശത്രുവല്ല എന്ന് മാഷടക്കമുള്ള യുക്തിവാദികള്‍ കരുതുന്നുണ്ടെങ്കില്‍ അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. എന്നാല്‍ തിരുത്തപ്പെട്ട ഗ്രന്ഥമാണെങ്കിലും ബൈബിള്‍ നിരവധി ദൈവീകമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. യുക്തിവാദം അടക്കമുള്ള ഒരു ചിന്താഗതിക്കും 100% തെറ്റാകാന്‍ സാധിക്കില്ല എന്നാണ് എന്‍റെ അഭിപ്രായം.

arup said...

"വ്യക്തമായി പറഞ്ഞാല്‍ പ്രപഞ്ചം deterministic ആണെന്നോ non deterministic ആണെന്നോ വിശ്വസിക്കുന്നതിന് പകരം പ്രപഞ്ചം probabilistic ആണെന്ന് കരുതുന്നു"
നോക്കൂ ഫാസില്‍, ഇത് ഒരു 'agnostic അപ്പ്രോച് ആണ്. ഒരു വിശ്വാസിയെ സംബധിചിടതോല്ലം പ്രപഞ്ചം deterministic ആണ് ,പക്ഷെ അങ്ങനെ ആണെങ്ങില്‍ ഞാന്‍ നേരെത്തെ പറഞ്ഞ പോലെ ദൈവത്തിന്റെ റോള്‍ വളരെ കുറവാകും. എങ്കിലും ദൈവം ഉണ്ടേ എന്ന് വിശ്വസിച്ചു ജീവിക്കാം. ഈ പ്രപഞ്ചം ത്തിലെ ഓരോ കാര്യവും പ്രോബളിസ്റിക് ആണെങ്ങില്‍ ആ probability ക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോ ഇല്ലേ എന്നാ ചോത്യത്തിനു ഇല്ല എന്നാ ഉത്തരം ആണ് ethist കല്‍ നല്‍കുന്നത്.
"If determinism is true, we are predictable and not free." എന്നതില്‍ നിന്ന് താങ്കള്‍ക്കു എന്താണ് മനസ്സിലായത്‌?
'God determined" എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണ്? "God predicted" എന്നല്ലേ ഞാന്‍ പറഞ്ഞത്"
താങ്കള്‍ പറയുന്നത് വളരെ രസകരം ആണ് . "God predicted" വും 'God determined" വും തമ്മില്‍ എന്താണ് വ്യത്യാസം.ഞാന്‍ ഇന്ന് പോര്‍ക്ക്‌ കഴിക്കും എന്ന് ദൈവം തീരുമാനിച്ചിട്ടില്ല പക്ഷെ അറിയുന്നു. അപ്പൊ ഞാന്‍ പോര്‍ക്ക്‌ കഴികാതിരിന്നാല്‍ ദൈവത്തിന് ഇഷ്ടപെടുംമോ?
ജബ്ബാര്‍ മാഷ് പറഞ്ഞ വൈരുധ്യം "മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. " എന്നതിലാണ് . ഇതില്‍ ഖുറാന്‍ മനുഷ്യ മനസിനെ കുറിച്ചാണ് സംസരികുനത്. താങ്കള്‍ പറയുന്ന causal determinism ത്തിനു ഇതില്‍ ഒരു പങ്കും ഇല്ല. അവിശ്വാസിയേയും വിശ്വാസിയേയും ഒന്നും തെരയാതെ ഒരു blind wach maker ആയി ,പോട്ടെ ബിഗ്‌ ബങ്ങും നടത്തി ഇരിക്കുന്ന ഒരു ദൈവം ആണെങ്ങില്‍ നമ്മുക്കെ Quantum mechanics പ്രകാരം ഫ്രീ വില്‍ ഇല്ല( അല്ല ഫ്രീ വില്‍ ഉണ്ടേ എന്ന് പറയുന്ന തിയറികള്‍ ഇഷ്ടം പോലെ ഉണ്ടെങ്കില്‍ കൂടി ) എന്ന് പറഞ്ഞു നമ്മുക്കെ ജീവിക്കാം. പക്ഷെ ഖുറാന്‍ കാണിച്ചു തരുന്ന ദൈവം judgement ദിവസം എനിക്ക് പണി തരും എന്ന് പരയ്മ്പോള്‍ ജബ്ബാര്‍ മാഷ് ചൂണ്ടി കാണിച്ചത്‌ വൈരുധ്യം തന്നെ അല്ലെ.

CKLatheef said...

ദൈവത്തിന്റെ പൂര്‍ണതയുടെ ഭാഗമാണ്, പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും നടക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് മുന്‍കൂട്ടി അറിയുക എന്നത്. അവന്റെ ആസൂത്രത്തിന്റെ ഭാഗമാണ് എല്ലാ കാര്യങ്ങളും അവന്റെ ഇഛയനുസരിച്ച് നടക്കണമെന്നത്. അവന്റെ കാരുണ്യത്തിന്റെ ഭാഗമാണ് മനുഷ്യന്‍ അവന്‍ തെരെഞ്ഞെടുക്കുന്നതിനനുസരിച്ച് അവന് രക്ഷയോ ശിക്ഷയോ നല്‍കണമെന്നത്. മനുഷ്യനിഛിക്കുന്നതില്‍ ഒരു നിയന്ത്രണവും ഇല്ലെങ്കില്‍ ദൈവം അപൂര്‍ണനും പ്രപഞ്ചത്തില്‍ മനുഷ്യനുമായി ബന്ധപ്പെട്ട കാര്യത്തിലെങ്കിലും നിഷ്‌ക്രിയനുമാണ് എന്ന് പറയേണ്ടിവരും. മനുഷ്യേഛ ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പക്ഷം, ദൈവിക ആസൂത്രണം അപ്രസക്തമായിതീരുന്നു. അതുകൊണ്ട് മനുഷ്യന് പരിമിതമായി നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യം അനുസരിച്ച് നല്ലത് തെരഞ്ഞെടുത്താല്‍ പ്രതിഫലവും തിന്മ തെരഞ്ഞെടുത്താല്‍ ശിക്ഷയും ലഭിക്കും. നന്മയെന്തെന്നും ദൈവ പ്രീതി എന്തിലാണെന്നും മനുഷ്യനെ അറിയിക്കുകകയും ചെയ്തിരിക്കുന്നു.

'മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം. നിഷേധികള്‍ക്ക് നാം ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.' (76:3,4)

സുശീല്‍ കുമാര്‍ said...

CKLatheef said...
ദൈവത്തിന്റെ പൂര്‍ണതയുടെ ഭാഗമാണ്, പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും നടക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് മുന്‍കൂട്ടി അറിയുക എന്നത്. അവന്റെ ആസൂത്രത്തിന്റെ ഭാഗമാണ് എല്ലാ കാര്യങ്ങളും അവന്റെ ഇഛയനുസരിച്ച് നടക്കണമെന്നത്. അവന്റെ കാരുണ്യത്തിന്റെ ഭാഗമാണ് മനുഷ്യന്‍ അവന്‍ തെരെഞ്ഞെടുക്കുന്നതിനനുസരിച്ച് അവന് രക്ഷയോ ശിക്ഷയോ നല്‍കണമെന്നത്. മനുഷ്യനിഛിക്കുന്നതില്‍ ഒരു നിയന്ത്രണവും ഇല്ലെങ്കില്‍ ദൈവം അപൂര്‍ണനും പ്രപഞ്ചത്തില്‍ മനുഷ്യനുമായി ബന്ധപ്പെട്ട കാര്യത്തിലെങ്കിലും നിഷ്‌ക്രിയനുമാണ് എന്ന് പറയേണ്ടിവരും. മനുഷ്യേഛ ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പക്ഷം, ദൈവിക ആസൂത്രണം അപ്രസക്തമായിതീരുന്നു. അതുകൊണ്ട് മനുഷ്യന് പരിമിതമായി നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യം അനുസരിച്ച് നല്ലത് തെരഞ്ഞെടുത്താല്‍ പ്രതിഫലവും തിന്മ തെരഞ്ഞെടുത്താല്‍ ശിക്ഷയും ലഭിക്കും. നന്മയെന്തെന്നും ദൈവ പ്രീതി എന്തിലാണെന്നും മനുഷ്യനെ അറിയിക്കുകകയും ചെയ്തിരിക്കുന്നു.. നന്മയെന്തെന്നും ദൈവ പ്രീതി എന്തിലാണെന്നും മനുഷ്യനെ അറിയിക്കുകകയും ചെയ്തിരിക്കുന്നു.


>>>> ദൈവത്തിന്റെ പൂര്‍ണത, ആസൂത്രണം, കാരുണ്യം, രക്ഷ, ശിക്ഷ, നിയന്ത്രണം, ഇത്യാദികളെല്ലാം ദൈവം ലത്തീഫിന്‌ വെളിപാട് കൊടുത്തിട്ടുണ്ട്. അതാണ്‌ അദ്ദേഹം കാര്യങ്ങള്‍ ഇത്ര കൃത്യമായി പറയുന്നത്. ഇത്രയും കാര്യങ്ങളൊക്കെ അറിയുന്ന സ്ഥിതിക്ക് ഈ ദൈവത്തെ എന്ത് അന്വേഷിക്കാന്‍? ലത്തീഫിന്റെ കിതാബിലുള്ളത് എല്ലാവരും അങ്ങ് വിശ്വസിക്കുകതന്നെ. ഇതിലും കൂടുതല്‍ വ്യക്തമായി പറഞ്ഞുതാരന്‍ സാക്ഷാല്‍ ദൈവത്തിനുപോലും കഴിയുമെന്ന് കരുതാന്‍ നിവൃത്തിയില്ല. അതുകൊണ്ട് ഏജന്‍സികള്‍ പറായുന്നത് നമുക്ക് വിശ്വസിക്കാം. 'നല്ലത് തെരഞ്ഞെടുത്താല്‍ പ്രതിഫലവും തിന്മ തെരഞ്ഞെടുത്താല്‍ ശിക്ഷയും ലഭിക്കും' എന്നതുകൊണ്ട് ഇനി ഒന്നും ചിന്തിക്കാനില്ല.

അല്ല, അപ്പോഴാണൊരു പ്രശ്നം. നല്ലതേത്‌ ചീത്തയേത്‌ എന്നെങ്ങനെ തീരുമാനിക്കും. അതും ലത്തീഫ് തന്നെ പറഞ്ഞുതരും. പ്രശ്നം തീര്‍ന്നല്ലോ?

സുശീല്‍ കുമാര്‍ said...

'"മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം. നിഷേധികള്‍ക്ക് നാം ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.' (76:3,4)"

>>>> മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച ദൈവം അവനെ പരീക്ഷിക്കുകയും ചയ്യുന്നു. ദൈവത്തിന്‌ മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി അറിയുമെങ്കില്‍ പിന്നെ പരീക്ഷിക്കേണ്ട കാര്യമില്ലല്ലോ? ഒരാള്‍ നന്ദിയുള്ളവനാകണോ നന്ദി കെട്ടവനാകണൊ എന്ന് തീരുമാനിക്കുന്നതും ദൈവം. എന്നിട്ട് ശിക്ഷ അയാള്‍ക്കും.

"ഇതെന്തുന്യായം എതെന്തു നീതി.........., മറുപടിപറയൂ മൂരാച്ചികളെ............)

സുശീല്‍ കുമാര്‍ said...

"നിഷേധികള്‍ക്ക് നാം ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.' (76:3,4)"

>>>> തോക്കും ബോംബുമൊന്നും ഒരിക്കിവെച്ചിട്ടില്ല. ബാങ്ക്‌ ലോക്കര്‍ വരെ പൊളിക്കുന്നവര്‍ക്ക് എന്ത് ചങ്ങല? അഗ്നിശമനയന്ത്രങ്ങള്‍ കണ്ടെത്തിയ കാര്യം അവിടേയൊന്നും പറയുന്നില്ലല്ലോ? ഏതായാലും നമുക്ക് ഫയര്‍ ഫോഴ്സുകാരെ വിളിച്ച് പരിഹരിക്കാവുന്ന നിസ്സാര പ്രശ്നം. ഈ ദൈവത്തിന്റെ ഒരു കാര്യം!!!!

ബയാന്‍ said...

"....അതുകൊണ്ട് മനുഷ്യന് പരിമിതമായി നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യം അനുസരിച്ച് നല്ലത് തെരഞ്ഞെടുത്താല്‍ പ്രതിഫലവും തിന്മ തെരഞ്ഞെടുത്താല്‍ ശിക്ഷയും ലഭിക്കും. നന്മയെന്തെന്നും ദൈവ പ്രീതി എന്തിലാണെന്നും മനുഷ്യനെ അറിയിക്കുകകയും ചെയ്തിരിക്കുന്നു."

സുശീല്‍ : ദൈവത്തിന്റെ ഒന്നാമത്തെ നന്മ അല്ലാഹുവിനെ ദൈവമായി അംഗീകരിക്കുക. രണ്ടാമത്തെ നന്മ മുഹമ്മദിന്റെ നാവ് അല്ലാഹുവിന്റെ നാവാണെന്നും അംഗീകരിക്കുക; പരിമിതമായി ദൈവം നല്‍കിയ ഇച്ഛാസ്വാതന്ത്ര്യവും ഇവിടെ തീരുന്നു. ബാക്കിയെല്ലാം മുഹമ്മദ് പറയുന്നപോലെ. മുഹമ്മദിന്റെ നന്മ നന്മയും മുഹമ്മദിന്റെ തിന്മ തിന്മയും.

നന്മയെന്നാല്‍ ഒരു ദിവസം മിനിമം 34 തവണയെങ്കിലും നെറ്റിത്തടം കൊണ്ട് നിലം തൊടുക. ഇങ്ങിനെ പരീക്ഷണത്തിനായാണ് അല്ലാഹു ശുക്ലത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചത്. ഈ പരീക്ഷണത്തില്‍ വിജയിക്കാത്തപക്ഷം നന്ദികെട്ടവനായി വിധിക്കുന്നതും ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും ഒരുക്കി അല്ലാഹു കാത്തിരിക്കുകയും ചെയ്യുന്നു.

‘കാരുണ്യവനായ അല്ലാഹുവേ’ - നാല്പത്തിമൂന്നാമത്തെ വയസ്സിലാണ് മുഹമ്മദ് നബി നിസ്കാരം തുടങ്ങിയത്; എന്നിട്ടും നിരവധി തവണ നിസ്കാരം അദ്ദേഹം സമയബന്ധിതമായി നിര്‍വ്വഹിച്ചിട്ടില്ല; പ്രായപൂര്‍ത്തിയാവുന്നതോടെ അഞ്ചുനേരത്തെ നിസ്കാരം നിര്‍ബന്ധമായിട്ടുള്ള അടിയാറുകള്‍ക്ക് ഇതിനേക്കാളും വലിയ ശിക്ഷ എന്താണ് ? ഇഷ്ടത്തോടെ ചെയ്യുന്നത് പോലെയല്ലല്ലോ; നിര്‍ബന്ധിപ്പിച്ച് ചെയ്യിക്കുന്നത് ? എരിയുന്ന തീകുണ്ഢമൊരുക്കി കാത്തിരിക്കുന്ന കരുണാനിധിയായ അല്ലാഹുവേ, സത്യത്തില്‍ നീ കാരുണ്യവാനാണെങ്കില്‍; ‘ദൈവത്തിന്റെ’ എന്തെങ്കിലും സ്വഭാവം നിന്നിലുണ്ടെങ്കില്‍... നിന്റെ വിശ്വാസികള്‍ക്ക് ആയുസ്സുതീരുംവരെയെങ്കിലും ഒന്നു സ്വൈരം കൊടുത്തുകൂടെ. ഒരു നരകാവകാശിയുടെ അപേക്ഷയാണ്.

ea jabbar said...

പരിമിതപ്പെടുത്തിയാണെങ്കിലും “അല്ലാഹു എനിക്കു തന്ന“ ഇച്ഛാസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും ഞാന്‍ എന്റെ പരിമിതിക്കുള്ളില്‍ പരമാവധി ഉപയോഗിച്ചപ്പോള്‍ അല്ലാഹു തന്നെ വെറുമൊരു നുണയാണെന്നും മതം മനുഷ്യനാവശ്യമില്ലെന്നും ബോധ്യമായി. അങ്ങനെ വലിയ ഒരു ചങ്ങലയില്‍നിന്നും മോചനം കിട്ടി. അല്ലാഹുവിനു നന്ദി !
എന്റെ എല്ലാ സഹജീവികള്‍ക്കും ആ മോചനം ലഭിക്കട്ടെ എന്നു ഞാന്‍ -എന്നിലെ നനമ- ആഗ്രഹിക്കുന്നു.

ea jabbar said...

പരിമിതമായ ആ ഇച്ഛാ സ്വാതന്ത്ര്യം അല്ലാഹുവിന്റെ ഇച്ഛയാല്‍ ഇങ്ങനെയായി. അല്ലാഹു ഇങ്ങനെ ഇച്ഛിച്ചിരുന്നില്ലെങ്കില്‍ ഞാനും ഒരു മൂഢവിശ്വസിയായി കാലം കഴിച്ചേനെ !

CKLatheef said...

susheel said..

>>> "ഇതെന്തുന്യായം എതെന്തു നീതി.........., മറുപടിപറയൂ മൂരാച്ചികളെ............) <<<

:)

Fazil said...

>ഒരു വിശ്വാസിയെ സംബധിചിടതോല്ലം പ്രപഞ്ചം deterministic ആണ് ,പക്ഷെ അങ്ങനെ ആണെങ്ങില്‍ ഞാന്‍ നേരെത്തെ പറഞ്ഞ പോലെ ദൈവത്തിന്റെ റോള്‍ വളരെ കുറവാകും.

ഇത് ആപേക്ഷികമായ നിരീക്ഷണമാണ്. എല്ലാ വിശ്വാസികളും അങ്ങനെയാണെന്ന് പറഞ്ഞുകൂടാ.

>"God predicted" വും 'God determined" വും തമ്മില്‍ എന്താണ് വ്യത്യാസം.ഞാന്‍ ഇന്ന് പോര്‍ക്ക്‌ കഴിക്കും എന്ന് ദൈവം തീരുമാനിച്ചിട്ടില്ല പക്ഷെ അറിയുന്നു. അപ്പൊ ഞാന്‍ പോര്‍ക്ക്‌ കഴികാതിരിന്നാല്‍ ദൈവത്തിന് ഇഷ്ടപെടുംമോ?

വ്യത്യാസം ഉദാഹരണ സഹിതം മുകളില്‍ വിശദീകരിച്ചതാണ്. ആവര്‍ത്തിക്കുന്നില്ല.

ജബ്ബാര്‍ മാഷ് പറഞ്ഞ വൈരുധ്യം "മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. " എന്നതിലാണ് .

ഇവിടെ "പരിമിതമായി നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യം" എന്നാ ലത്തീഫിന്‍റെ വാക്ക് കടമെടുക്കുന്നു. അതിന്‍റെ probabilistic വിശദീകരണം മുകളിലുള്ള മറുപടികളില്‍ നല്‍കിയതാണ്. അത് പരിശോധിക്കണം എന്നഭ്യര്‍തിക്കുന്നു.

നമ്മുക്കെ Quantum mechanics പ്രകാരം ഫ്രീ വില്‍ ഇല്ല

Free Will ഇല്ല എന്ന് പറയുന്നത് Relativity യാണ്. Quantum mechanics അല്ല.

ഖുറാന്‍ കാണിച്ചു തരുന്ന ദൈവം judgement ദിവസം എനിക്ക് പണി തരും എന്ന് പരയ്മ്പോള്‍ ജബ്ബാര്‍ മാഷ് ചൂണ്ടി കാണിച്ചത്‌ വൈരുധ്യം തന്നെ അല്ലെ.

പണി മേടിക്കാതെ രക്ഷപ്പെടാനുള്ള ഇഛാസ്വാതന്ത്ര്യം താങ്കള്‍ക്കു നല്‍കിയിട്ടുണ്ട്. അതിനുള്ള വഴികളും അതെ ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്.

ea jabbar said...

ഇഹലോകത്തു വധശിക്ഷയും പരലോകത്തു നിത്യനരകവും അര്‍ഹിക്കുന്ന ഭീകരമായ ക്രിമിനല്‍ കുറ്റമാണു അവിശ്വാസം.
എന്നാല്‍ വിശ്വാസം എന്നത് ഒരാള്‍ക്കു സ്വന്തം ഇച്ഛയാല്‍ കരുതിക്കൂട്ടി ചെയ്യാവുന്ന ഒരു പ്രവൃത്തിയേ അല്ല. അത് ഒരു നൈസര്‍ഗ്ഗികവും സ്വാഭാവികവുമായ ബോധ്യപ്പെടലിന്റെ പ്രശ്നമാണ്. ഒരുദഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒരാള്‍ ഒരു വെളുത്ത പൂവു ചൂണ്ടിക്കാണിച്ചുകൊണ്ട് അതു ചുവന്ന പൂവണെന്നു വിശ്വസിക്കണമെന്നു ശഠിക്കുന്നു. വിശ്വസിച്ചാല്‍ പത്തു ലക്ഷം രൂപ ഇനാം ഒഫര്‍ ചെയ്യുന്നു. വിശ്വസിച്ചില്ലെങ്കില്‍ വെടിവെച്ചു കൊല്ലുമെന്നു തോക്കു ചൂണ്ടി ഭീഷനിപ്പെടുത്തുകയും ചെയ്യുന്നുവെന്നു കരുതുക. ആ പൂവു ചുവന്നതാണെന്നു “വിശ്വസിക്കാന്‍” കഴിയുമോ? ഇല്ല ! പിന്നെ ആകെക്കൂടി ചെയ്യാന്‍ പറ്റുന്നത് അങ്ങനെയാണെന്നു സമ്മതിച്ചുകൊണ്ടു തടി രക്ഷിക്കാന്‍ നോക്കാം എന്നു മാത്രം. അതു വിശ്വാസമല്ലല്ലോ. എനിക്കു ബോധ്യപ്പെടത്ത ഒരു കാര്യം ഞാന്‍ വിശ്വസിക്കുന്നില്ല എന്നത് എങ്ങനെയാണു കൊടിയ സിക്ഷക്കര്‍ഹമായ കുറ്റമാകുന്നത്? അതും അല്ലാഹുവിന്റെ ഇച്ഛപ്രകാരമെങ്കില്‍ ആ കുറ്റത്തിനു ഞാനെങ്ങനെയാണര്‍ഹനാകുന്നത്? ഈ അല്ലാഹുവെങ്ങനെ കരുണാനിധിയാകുന്നത്?

Fazil said...

എനിക്കു ബോധ്യപ്പെടത്ത ഒരു കാര്യം ഞാന്‍ വിശ്വസിക്കുന്നില്ല എന്നത് എങ്ങനെയാണു കൊടിയ സിക്ഷക്കര്‍ഹമായ കുറ്റമാകുന്നത്?

താങ്കളുടെ ഈ വാദത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ ഈ കാര്യം ബോധ്യപ്പെടുവാന്‍ താങ്കള്‍ എത്രത്തോളം ശ്രമിച്ചു എന്നുള്ളത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും.

ea jabbar said...

ഒരു വിശ്വാസിയാകുന്നതിന് ഞാന്‍ പ്രത്യേകിച്ച് ഒരു ശ്രന്മവും നടത്തേണ്ടി വന്നിട്ടില്ല. എന്നാല്‍ പ്രായപൂര്‍ത്തിയും ചിന്താശേഷിയും ആര്‍ജ്ജിച്ച ശേഷം എന്റെ വിശ്വാസങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ ഞാന്‍ ഒരു പാടു കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒട്ടേറെ മാനസിക സംഘര്‍ഷങ്ങളും അനുഭവിച്ചു. എന്റെ ഓരോ ശ്രമവും ഈ വിശ്വാസം പമ ദരിദ്രവും അസംബന്ധവുമാണെന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അതിന്റെ പേരില്‍ ഞാന്‍ ഒരു ക്രിമിനല്‍ കുറ്റവാളിയാകുന്നതിന്റെ യുക്തിയാണു പിടി കിട്ടേണ്ടത്.

ea jabbar said...

എന്നാല്‍ ഈ കാര്യം ബോധ്യപ്പെടുവാന്‍ താങ്കള്‍ എത്രത്തോളം ശ്രമിച്ചു എന്നുള്ളത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും.
------
എന്തിനു ചോദ്യം ചെയ്യണം? എന്റെ മനസ്സില്‍ ഈ പ്രക്രിയകള്‍ എങ്ങനെ വ്യവഹരിക്കുന്നു എന്ന് എന്നെപ്പോലെത്തന്നെ അറിയണമല്ലോ സര്‍വ്വജ്ഞാനിയും. അദേഹത്തിന് ഇക്കാര്യത്തില്‍ എന്റെ നിരപരാധിത്വം ഇപ്പഴേ ബോധ്യമാണല്ലോ. പിന്നെയെന്തിനു വിചാരണ? എന്തിനു ക്രൂരമായ ശിക്ഷ? അവിശ്വാസത്തില്‍ എന്താണു തെറ്റായുള്ളത്? വിശ്വസിച്ചതുകൊണ്ട് ദൈവത്തിനെന്തു പ്രയോജനം? വിശ്വസിക്കാത്തതുകൊണ്ട് അയാള്‍ക്കെന്തു ചേതം? എന്തിനയാള്‍ എന്നെ നരകത്തിലിട്ടു പീഢിപ്പിക്കണം? അതാണറിയേണ്ടത്. എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു കാര്യത്തിന് എനെ എന്തിനു ശിക്ഷിക്കുന്നു????????????

CKLatheef said...

ജബ്ബാര്‍ മാഷേ,

ഇനി നിങ്ങളുടെ മനസ്സിലുള്ള ദൈവ സങ്കല്‍പമൊന്ന് പറയാമോ. അങ്ങനെ ഒന്ന് ഇല്ല എന്നാണെങ്കില്‍ താങ്കളീ നിസ്സാരകാര്യത്തില്‍ തര്‍ക്കിക്കുന്നതെന്തിനാണ്. ഇല്ലാത്ത ഒരു കാര്യം നിഷേധിക്കാന്‍ ഇത്ര പാടുപെടണോ. ഇല്ലാത്ത കാര്യത്തിലാണ് ചിലര്‍ വിശ്വസിക്കുന്നതെങ്കില്‍ താങ്കള്‍ക്കെന്ത്. താങ്കളെ നിഷേധം പഠിപ്പിക്കാന്‍ ആരെങ്കിലും നിയോഗിച്ചതാണോ. മതം കളഞ്ഞിട്ട് നിങ്ങള്‍ അവര്‍ക്ക് നല്‍കാനുള്ളത് എന്താണ് എന്ന് ഈ വൈകിയ വേളയിലെങ്കിലും പറയുമോ.????

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

@CKLatheef
CKLatheef said...ദൈവത്തിന്റെ പൂര്‍ണതയുടെ ഭാഗമാണ്, പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും നടക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് മുന്‍കൂട്ടി അറിയുക എന്നത്. അവന്റെ ആസൂത്രത്തിന്റെ ഭാഗമാണ് എല്ലാ കാര്യങ്ങളും അവന്റെ ഇഛയനുസരിച്ച് നടക്കണമെന്നത്.
അവന്റെ കാരുണ്യത്തിന്റെ ഭാഗമാണ് മനുഷ്യന്‍ അവന്‍ തെരെഞ്ഞെടുക്കുന്നതിനനുസരിച്ച് അവന് രക്ഷയോ ശിക്ഷയോ നല്‍കണമെന്നത്.
...അതെ,അതാണ്‌ ചോദിക്കുന്നത് അല്ലാഹുവിന്റെ സർവജ്ഞന്‍ എന്ന ഗുണവും കാരുണൃവാന്‍ എന്ന ഗുണവും തമ്മില്‍ വൈരുദ്ധ്യമുണ്ടോ?...സർവജ്ഞനായ അല്ലാഹുവിനു ആര്‍ക്കും Free will കൊടുക്കാന്‍ പറ്റില്ല എന്ന് മുകളിലെ കമെന്റുകളില്‍ നിന്ന് മനസ്സിലായത് കൊണ്ടാണോ ...കുറച്ചോക്കെ will കൊടുക്കുന്ന കാരുണ്യവാനായ അല്ലാഹുവിനെ കൊണ്ട് വരുന്നത്?.ഇനി ഈ രണ്ടു അല്ലാഹുവും ഒന്നല്ലെന്നു പറയേണ്ടി വരുമോ??

ea jabbar said...

കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ല, അതിനാല്‍ അതു ദൈവീകമാണ് എന്ന അവകാശവാദവുമായി ബ്ലോഗിലെ വായനക്കാരെ ഈ അന്ധവിശ്വാസത്തിലേക്കു ക്ഷണിക്കാന്‍ താങ്കള്‍ നടത്തിയ ശ്രമമാണ് ഈ പോസ്റ്റിന് എന്നെ പ്രേരിപ്പിച്ചത്. ആ വിഷയം കഴിയട്ടെ ലതീഫേ !
കുര്‍ അനില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ ഞാന്‍ കാണുന്നു. അതു മറ്റുള്ളവരെക്കൂടി കാണിക്കേണ്ടത് എന്റെ ബാധ്യതയാണ്. കാരണം ഞാന്‍ ഈ മണ്ടത്തരങ്ങള്‍ വിശ്വസിക്കാനാവാതെ മതത്തിനു പുറത്തു പോയ വ്യക്തിയാണ്. അക്കാരണത്താല്‍ തന്നെ എന്നെ വധശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റവാളിയായി ലതീഫിന്റെ മതം ചിത്രീകരിക്കുന്നു. അതെനിക്കു സഹിക്കാവുന്ന കാര്യമല്ല. അതുകൊണ്ടാണു ഞാന്‍ ഈ ബ്ലോഗെഴുതുന്നത്. ഞാന്‍ ഒരു കുറ്റവാളിയല്ല എന്നു ലോകത്തോടു പറയേണ്ടത് എന്റെ നിലനില്പിനാവശ്യമാണ്.

ea jabbar said...

മതം കളഞ്ഞിട്ട് നിങ്ങള്‍ അവര്‍ക്ക് നല്‍കാനുള്ളത് എന്താണ് എന്ന് ഈ വൈകിയ വേളയിലെങ്കിലും പറയുമോ.????
------
ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട ഒരാളെ കെട്ടഴിച്ചു വിടാന്‍ ശ്രമിക്കുമ്പോള്‍ “ അയാളെ കെട്ടഴിച്ചിട്ട് നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു ?“ എന്നു ചോദിച്ചുകൊണ്ട് ആ സദുദ്യമത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളോട് എനിക്കുള്ള മറുപടിയിതാണ്. മോചനം നേടിയ ശേഷം അയാള്‍ തീരുമാനിക്കട്ടെ എന്തു വേണമെന്ന്. അയാളെ ചങ്ങലയില്‍ നിന്നു മോചിപ്പിക്കുക എന്നതാണു പ്രാഥമികമായ കടമ.

ea jabbar said...

മനുഷ്യനിഛിക്കുന്നതില്‍ ഒരു നിയന്ത്രണവും ഇല്ലെങ്കില്‍ ദൈവം അപൂര്‍ണനും പ്രപഞ്ചത്തില്‍ മനുഷ്യനുമായി ബന്ധപ്പെട്ട കാര്യത്തിലെങ്കിലും നിഷ്‌ക്രിയനുമാണ് എന്ന് പറയേണ്ടിവരും. മനുഷ്യേഛ ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പക്ഷം, ദൈവിക ആസൂത്രണം അപ്രസക്തമായിതീരുന്നു. അതുകൊണ്ട് മനുഷ്യന് പരിമിതമായി നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യം അനുസരിച്ച് നല്ലത് തെരഞ്ഞെടുത്താല്‍ പ്രതിഫലവും തിന്മ തെരഞ്ഞെടുത്താല്‍ ശിക്ഷയും ലഭിക്കും.
------
അപ്പോള്‍
ദൈവത്തിന്റെ പൂര്‍ണത പരിമിതമായതോതിലെങ്കിലും നഷ്ടപ്പെടുന്നു. ദൈവീകാസൂത്രണവും ഭാഗികമായി അപ്രസക്തമാകുന്നു !
അല്ലേ?
നനമ ദൈവം ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ തിന്മ എന്തിനു സൃഷ്ടിച്ചു? മനുഷേച്ഛയെ പൂര്‍ണമായും നിയന്ത്രിച്ച് നനമ മാത്രം പ്രവര്‍ത്തിക്കുന്നതിന് ദൈവത്തിനെന്താ തടസ്സം? ക്രൂരതയില്‍ സംതൃപ്തി കണ്ടെത്തുന്ന എന്തോ മനോരോഗം ദൈവത്തിനെ ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു !

സുശീല്‍ കുമാര്‍ said...

October 16, 2010 6:38 AM
CKLatheef said...
susheel said..

>>> "ഇതെന്തുന്യായം എതെന്തു നീതി.........., മറുപടിപറയൂ മൂരാച്ചികളെ............) <<<

:)

>>>>> മൂരാച്ചിയില്‍ പിടിച്ച്‌ വലിക്കല്ലേ ലത്ഥീഫ്, അത് ഞാന്‍ എന്റെ ഇളയ കുട്ടിയെ വിളിക്കുന്ന പേരാണ്‌.

സുശീല്‍ കുമാര്‍ said...

ഞാന്‍ ഇപ്പോള്‍ എന്റെ കയ്യില്‍ കടിച്ച് ചോര കുടിച്ചുകൊണ്ടിരുന്ന ഒരു കൊതുകിനെ അടിച്ചു കൊന്നു.

> ഇവിടെ കൊതുകിന്‌ കുടിക്കേണ്ടത് മനുഷ്യന്റെ ചോരയാണ്‌ എന്ന് തീരുമാനിച്ചത് അല്ലാഹുവാണ്.
> കൊതുക് എന്റെ കയ്യില്‍ തന്നെ കടിക്കണം എന്ന് തീരുമാനിച്ചതും അല്ലാഹുതന്നെ.
> കടിക്കുന്ന കൊതുകിനെ ഞാന്‍ അടിച്ചുകൊല്ലണം എന്ന് തീരുമാനിച്ചതും അല്ലാഹു.

ഇവിടെ ഈ മൂന്ന് കാര്യവും ചെയ്യണമെന്ന് തീരുമാനിച്ചത് അല്ലാഹുതന്നെ. അല്ലാഹു കൊതുകിനെ കൊല്ലുക മാത്രമല്ല, കൊന്നതിന്‌ എന്നെ നരകത്തിലിട്ട് പൊരിക്കാനും പോകുന്നു.

>> (ഇതെന്തു ന്യായം ഇതെന്തു നീതി.... മറുപടി പറയൂ മൂരാച്ചികളേ....)

ഇനി പണ്ട് മൂന്നാം ക്ലാസില്‍ പഠിച്ച ഒരു പാഠം:

നെല്ല് കുത്തിയതാര്?

കോഴിയമ്മ.

അരിയിടിച്ചതാര്‌?

കോഴിയമ്മ..

അപ്പം ചുട്ടതാര്‌?

കോഴിയമ്മ..

എന്നാല്‍ കോഴിയമ്മ തന്നെ തിന്നോളാം..

>>>> ഈ കോഴിയമ്മയുടെ മിനിമം നീതി ബോധമെങ്കിലും എന്തേ അല്ലാഹുവിനില്ലാതെ പോയി?

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

Apostasy NOT a crime in ISLAM

മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല.(ഖുറാന്‍ 2: 256)

നിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ നീ അവരെ നിർബന്ധിക്കുകയോ?
യാതൊരാൾക്കും അല്ലാഹുവിൻറെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാൻ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവർക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌ (ഖുറാന്‍ 10 : 99-100)

നീ അവരെ വിട്ടേക്കുക. അവർ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തിൽ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. ( പിന്നീട്‌ ) അവർ മനസ്സിലാക്കിക്കൊള്ളും (ഖുറാന്‍ 15:3)

...വല്ലവനും വ്യതിചലിച്ചു പോകുന്ന പക്ഷം നീ പറഞ്ഞേക്കുക: ഞാൻ മുന്നറിയിപ്പുകാരിൽ ഒരാൾ മാത്രമാകുന്നു.(ഖുറാന്‍ 27:92)


കറക്കിക്കുത്തിയാല്‍ പോലും ഖുറാനില്‍ ഒരു വൈരുദ്ധ്യം കാണില്ല. !!!.

പ്രിയ ജബ്ബാര്‍‌മാഷ്: നിലനില്‍പ്പിനുവേണ്ടി ഇടിച്ചു നില്‍ക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല. ഇസ്ലാം മതം വേണ്ട എന്ന് തീരുമാനിച്ചവന്‍ സമൂഹത്തില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ അസാമാന്യ ചങ്കൂറ്റം വേണം; വിരട്ടലും, ഭീഷണിയും, ഒറ്റപ്പെടുത്തലും ഭയന്ന് വായതുറക്കാത്തവര്‍ക്ക് ധൈര്യം നല്കാന്‍ യൂറോപ്പിലെ ex-muslim council പോലെ ഒരു കൂട്ടായ്മ നല്ലൊരാശയമാണ്.

ഇബ്രാഹിം കുട്ടി കാരത്തൂര്‍ said...

@ Fazil
പഴയ കമെന്റുകള്‍ വായിച്ച കൂട്ടത്തില്‍ ഇവിടെ പേസ്റ്റ്‌ ചെയ്ത ലിങ്കിലൂടെ താങ്കളുടെ പോസ്റ്റില്‍, ഞാനും വന്നിരുന്നു. ,ആ പോസ്റ്റില്‍,23:18 നെ ഉദ്ദേശിച്ചു .ഇങ്ങനെ പറയുന്നുണ്ട് ......
തുടര്‍ന്ന് പറയുന്ന കാര്യങ്ങള്‍ കാലവര്‍ഷം എന്നതിലുപരി ഭൂമിയിലേക്ക്‌ ആദ്യമായി ജലമെത്തിച്ചതിനെ കുറിച്ചാകാം എന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള സൂക്തങ്ങളെയാണ് “ആകാശത്തു ""വെള്ളം"" കെട്ടിനിര്‍ത്തിയതായി ഖുര്‍ആന്‍ പറയുന്നു” എന്ന ആരോപണത്തിനുവേണ്ടി യുക്തിവാദികള്‍ ഉപയോഗിക്കുന്നത്.
...അപ്പോള്‍ അത് വെള്ളം തന്നെയാണെങ്കിലും,മഴ വെള്ളം അല്ലെന്നാണല്ലോ താങ്കള്‍ പറയുന്നത്.അത് തന്നെയാണ് മൌദീദിയും പറയുന്നത്,അതങ്ങനെ തന്നെയായിക്കോട്ടേ ..അതോടപ്പം ഈ വചനവും വായിക്കൂ ...

അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട്‌ ആവരണം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) "നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന്‌ പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന്‌ ""വെള്ളം"" ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും" ( ഓര്‍ക്കുക. )

ഈ രണ്ടു വചനത്തിലും വെള്ളം എന്നതിന് അറബിയില്‍ ഒരേ പദം തന്നെയാണുള്ളത്
അങ്ങനെയാണെങ്കില്‍, ഈ വചനത്തിലെ വെള്ളവും മഴ വെള്ളമാവില്ലലോ?..എന്നാല്‍,മൌദൂദി പറയുന്നത് അത് മഴയാണെന്നാണ്.
..എന്നാല്‍ ..."ആ മഴ, "നിങ്ങള്‍ക്ക്‌ മേല്‍" ആകാശത്ത്‌ നിന്ന് ചോരിയുന്നതാണെന്നും അത് നിദ്രാമയക്കത്തിന്റെ സന്ദര്‍ഭത്തിലാണെന്നും മാത്രമല്ല...ശുദ്ധീകരിക്കുക,പൈശാചിക ദുര്‍ബോധനം നീക്കി കളയുക,മനസ്സുകള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‍കുക,പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക മുതലായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും ഈ വചനത്തില്‍ മനസ്സിലാകുന്നുണ്ടെങ്കിലും,.....അതെങ്ങനെയാണെന്നു പുടി കിട്ടുന്നുമില്ല !
എന്നാല്‍ മൌദൂദി ....."നിങ്ങള്‍ക്ക്‌മേല്‍"എന്നുള്ളത് "നിങ്ങള്‍ക്ക്‌ വേണ്ടി" എന്നും അത് യുദ്ധ സന്ദര്‍ഭാത്തിലാണെന്നും ആ മഴ ഗുണകരമായിരുന്നെന്നും വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.എന്നാല്‍,യുദ്ധ സന്ദര്‍ഭത്തിലെ മഴ ശല്ല്യമാകുന്നതിനെ കുറിച്ചാണ് Surah 4 Aya 102ല്‍ സൂചിപ്പിക്കുന്നത്!!
ഖുറാന്‍ വചനങ്ങള്‍ക്ക്‌ inner മീനിംഗ് ഉണ്ടെന്നും,അതിന് ഏഴു dimensions വരെയുണ്ടെന്നും പറഞ്ഞല്ലോ...അതിലോന്നായിരിക്കുമല്ലോ ഇത് ബാക്കി ആറെണ്ണം എങ്ങനെയൊക്കെയാണ്?ആ അര്‍ഥങ്ങള്‍ ആരാണ് പറയേണ്ടത്??സാഹിത്യം വ്യാഖ്യാനിക്കുന്നത് പോലെയാണോ ഖുറാന്‍ വ്യാഖ്യാനിക്കുന്നത്?അല്ലെങ്കില്‍ അതിനൊരു പ്രത്യാക മെതേഡ് ഉണ്ടോ?

മുഹമ്മദ് ഖാന്‍(യുക്തി) said...

“ശാസ്ത്രത്തിലെ ഉദ്ധരണികളെ എടുത്ത് ഫിലോസഫിയില്‍ വെച്ച് വാദിക്കുന്നത് -അവ്യക്തമാണ്‍,വ്യക്തിനിഷ്ടമാണ്,പ്രയോജനരഹിതമാണ്“,-ഇമ്മനുവല്‍ കാന്റ്.

ജബ്ബര്‍ മാഷ് ഖുറാആനിലെ വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടിയതിനാലാണ് ഈ ഗതികെട്ട കളി നിങ്ങള്‍ കളിക്കുന്നത്.അലിക്കോയാ സഹിബ് കമന്റുകളുമായി വന്നു,ഇപ്പോള്‍ മറ്റുഎതോ തിരക്കിലാണ്,ലത്തീഫിന്റെ വകയും കൂട്ടിനുണ്ട്.ഇതു കൊണ്ടോന്നും മുഹമ്മദെന്ന മനുഷ്യന്റെ വാക്കുകളായ”ഖുറാ‍നിലെ”വൈരുദ്ധ്യങ്ങള്‍ ഇല്ലതാവാന്‍ പോണില്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ഫാസിലെ,താങ്കള്‍ പറഞ്ഞു..ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്. അതുകൊണ്ട് തലച്ചോറും അങ്ങനെ തന്നെ. അതായത്, ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്. മറിച്ചുള്ള തിയറികള്‍ ഉണ്ടെങ്കിലും തെളീക്കപ്പെട്ടിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം. അപ്പോള്‍ മാഷ്‌ പറഞ്ഞ ശാസ്ത്രം അവലംബിക്കുന്നവരുടെ സ്വതന്ത്രചിന്ത എന്നത് പൂര്‍ണ്ണമായും ശാസ്ത്രവൈരുദ്ധ്യമാണ്.

താങ്കള്‍ തന്ന ലിങ്കിലെ വരികള്‍...Determinism should not be confused with self-determination of human actions by reasons, motives, and desires,

ഇതു ഞാന്‍ പല ആവര്‍ത്തി പറഞ്ഞിട്ടും താങ്കള്‍ ഗൌനിക്കാത്തതിനു കാരണം ശാസ്ത്രം പറയുന്ന determinism ത്തെ ഫിലോസഫൊക്കല്‍ determinism ഉമായി അശാസ്ത്രിമായി കൂട്ടികുഴക്കുന്നതിനാലാണ്.

മുഹമ്മദ് ഖാന്‍(യുക്തി) said...

അനൂപ് പറയുന്നു...ഒരു വല്യ metaphysical പ്രശ് നതിനെ ഈ ചര്‍ച്ചയില്‍ കൊണ്ട് വന്നതിനു ഒരു അര്‍ത്ഥവും ഇല്ല.

പ്രിയ അനൂപേ ഫാസിലന്മാര്‍ക്ക് ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല,ഗതികെട്ട പുലി അഴുകിയ പുല്ലു തിന്നുന്നു.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ഫസിലെ,
എന്തിനും ഏതിനും ഐന്‍സ്റ്റിനെ ഉദ്ധരിക്കുന്നതിനാലാണ്.. ഐന്‍സ്റ്റീന്‍ ഉസ്താതിന്റെ തൌഹീതത്തു കലിമ എതാണാവോ.വ്യക്തി ദൈവത്തെ പുള്ളിക്കു പുഛമാണുപോലും .പോയി പണിനോക്കാന്‍ പറ.

എന്നകമന്റ് ഞാനിട്ടത് ,എന്താണ് പറായാനുള്ളത്?

CKLatheef said...

>>> മോചനം നേടിയ ശേഷം അയാള്‍ തീരുമാനിക്കട്ടെ എന്തു വേണമെന്ന്. അയാളെ ചങ്ങലയില്‍ നിന്നു മോചിപ്പിക്കുക എന്നതാണു പ്രാഥമികമായ കടമ. <<<

അന്ധവിശ്വാസത്തിന്റെ ചങ്ങലയിലായിരുന്നു താങ്കള്‍ പക്ഷെ എരിച്ചട്ടിയില്‍നിന്ന് വറച്ചട്ടിയിലേക്ക് ചാടിയ പോലെ അതിലും വലിയ ഒരു അന്ധവിശ്വാസത്തില്‍ താങ്കള്‍ പെട്ടുപോയി. ദൈവമില്ലെന്ന അന്ധവിശ്വാസത്തില്‍ അതിനനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിച്ചപ്പോള്‍ സംഭവിച്ചതാണ് ഇപ്പോള്‍ കാണുന്നതെല്ലാം.

'തൗഹീദത്തു കലിമ' എന്ന് ഉപയോഗിക്കുന്നവരാണ് ഇവിടെ ഖദാ ഖദ് ര്‍ ചര്‍ചയില്‍ പങ്കെടുക്കുന്നത്. തങ്ങളുടെ നിഷേധത്തിന് ന്യായമായി ദൈവിക വിധിയെ കാണുന്നത് പ്രവാചകന്റെ കാലത്തെ മാത്രം സംഭവമായിരുന്നില്ല. അതിന് മുമ്പ് എപ്പോഴൊക്കെ ദൈവദൂതന്‍മാര്‍ വന്നോ അപ്പോഴൊക്കെ സംഭവിച്ചിട്ടുള്ളതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് ഞാന്‍ ബോഗില്‍ ഉദ്ധരിക്കുകയും ആലിക്കോയ സാഹിബ് കഴിഞ്ഞ പോസ്റ്റില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അത് ഇപ്പോള്‍ പറയാന്‍ പാടില്ലെന്ന് ജബ്ബാര്‍ മാഷെ പോലുള്ള നിഷേധികളോട് കല്‍പിക്കുന്നതില്‍ ഒരു ന്യായവുമില്ല.

CKLatheef said...

മുകളില്‍ ഞാനൊരു സൂക്തം നല്‍കിയിരുന്നു. പക്ഷെ അതിന്റെ മര്‍മഭാഗം കളഞ്ഞ്. നരകത്തിലും ചങ്ങലയിലും തൂങ്ങി പരിഹസിക്കാനാണ് സുശീലിനെ പോലുള്ളവര്‍ സമയം കണ്ടത്. മര്‍മം ഇതാണ്.

ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം.

ഇവിടെ രണ്ട് വഴി മനുഷ്യര്‍കൊക്കെയും കാണാം. ഒന്ന് ജബ്ബാര്‍ മാഷും അദ്ദേഹത്തിന്റെ സഹചിന്തകരും കാണിക്കുന്ന ദൈവനിഷേധത്തിന്റെയും പരലോകത്തെ രക്ഷാ ശിക്ഷകളെയും നിഷേധിക്കുന്ന തത്വശാസ്ത്രത്തിന്റെ വഴി. മറ്റൊന്ന് ദൈവത്തെയും പ്രവാചകനെയും പരലോക രക്ഷാശിക്ഷകളെയും അംഗീകരിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ വഴി. രണ്ട് വഴികളും അതുള്‍കൊണ്ട മനുഷ്യരിലൂടെ തന്നെയാണ് ദൈവം കാണിച്ചുകൊടുക്കുന്നത്. ഇനി ഒരാള്‍ക്ക് ദൈവിക മാര്‍ഗം സ്വീകരിച്ച് ദൈവത്തോട് നന്ദിയുള്ളവനാകാം. പൈശാചിക മാര്‍ഗം സ്വീകരിച്ച് ദൈവത്തോട് നന്ദികെട്ടവനുമാകാം. രണ്ടിന്റെയും പാരത്രിക ഫലം ഒന്നായിരിക്കില്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ്. നന്ദികേടിന് നരകവും അതില്‍ ചങ്ങലകളുമുണ്ടെന്ന് തൊട്ടുടനെ പരാമര്‍ശിച്ചത്.

ea jabbar said...

ദൈവമില്ലെന്ന അന്ധവിശ്വാസത്തില്‍ അതിനനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിച്ചപ്പോള്‍ സംഭവിച്ചതാണ് ഇപ്പോള്‍ കാണുന്നതെല്ലാം.
-------
ദൈവമില്ല എന്ന അന്ധവിശ്വാസം ! അതെന്താ ലതീഫേ? അല്ലാഹുവല്ലാതെ ദൈവമില്ല എന്നാണു നിങ്ങളുടെ വിശ്വസം. അല്ലാഹുവും ദൈവമല്ല എന്ന് എനിക്കു മനസ്സിലയി. ഇനി വേറെ വല്ല ദൈവവും ഉണ്ടോ എന്ന് എനിക്കറിയില്ല. എന്റെ പക്കല്‍ അതേ കുറിച്ച് ആധികാരികമായ ഒരറിവും ഇല്ല .
സുശീല്‍ മുമ്പൊരു ഉദാഹരണം പറഞ്ഞിരുന്നു. സ്റ്റാമ്പ് ശേഖരണമാണ് ഒരാളുടെ ഹോബി. മറ്റൊരാള്‍ സ്റ്റാമ്പു ശേഖരിക്കാറില്ല. സ്റ്റാമ്പു ശേഖരിക്കാതിരിക്കലാണ് അയാളുടെ ഹോബി എന്നു പറയാന്‍ പറ്റുമോ? ദൈവമുണ്ട് എന്നു പലരും വിശ്വസിക്കുന്നു. അല്ലാഹു മാത്രമാണു ദൈവം എന്നു ചിലര്‍ വിശ്വസിക്കുന്നു. എനിക്കതൊന്നും ബോധ്യപ്പെട്ടിട്ടില്ല. എന്റെ പക്കല്‍ അതിനൊന്നും തെളിവും കിട്ടിയിട്ടില്ല. അതിനാല്‍ ഞാന്‍ തെളിവില്ലാത്ത കേട്ടു കേള്‍വികളെ അവഗണിക്കുന്നു. അതെങ്ങനെ ദൈവമില്ല എന്ന അന്ധവിശ്വാസമാകും?
അല്ലാഹു എന്ന ഗോത്രദൈവമൊഴികെയുള്ള എത്രയോ നിലവാരമുള്ള ദൈവങ്ങളെ കണ്ണും പൂട്ടി നിഷേധിക്കുന്ന ലതീഫും ഒരു ദൈവനിഷേധി തന്നെയല്ലേ?
വൈരുദ്ധ്യം ചര്‍ച്ച അവസാനിപ്പിക്കാം അല്ലേ?

CKLatheef said...

>>> ജബ്ബര്‍ മാഷ് ഖുറാആനിലെ വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടിയതിനാലാണ് ഈ ഗതികെട്ട കളി നിങ്ങള്‍ കളിക്കുന്നത്.അലിക്കോയാ സഹിബ് കമന്റുകളുമായി വന്നു,ഇപ്പോള്‍ മറ്റുഎതോ തിരക്കിലാണ്,ലത്തീഫിന്റെ വകയും കൂട്ടിനുണ്ട്.ഇതു കൊണ്ടോന്നും മുഹമ്മദെന്ന മനുഷ്യന്റെ വാക്കുകളായ”ഖുറാ‍നിലെ”വൈരുദ്ധ്യങ്ങള്‍ ഇല്ലതാവാന്‍ പോണില്ല. <<<

ജബ്ബാര്‍ മാഷ് ഒരു വൈരുദ്ധ്യവും ചൂണ്ടികാണിച്ചിട്ടില്ല. അദ്ദേഹത്തിന് വൈരുദ്ധ്യമെന്ന് തോന്നിയവ അദ്ദേഹത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളുമായി നല്‍കിയപ്പോള്‍ ചിലര്‍ക്ക് വൈരുദ്ധ്യമായി തോന്നി എന്നു മാത്രം. അതിന്റെ മറുവശവും ചിന്തിക്കുന്ന പക്ഷം ചിലര്‍ക്കെങ്കിലും അത് ബോധ്യപ്പെട്ടിരിക്കും. ഇല്ലെങ്കിലും പ്രശ്‌നമില്ല. രണ്ടും ഉള്‍കൊള്ളാവുന്ന വിധമാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. രണ്ടിനും എന്ത് ശ്രമം നടത്തി എന്ന് ദൈവം നോക്കുക തന്നെ ചെയ്യും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും വിചാരണ. നിഷ്പക്ഷമായി ചിന്തിച്ചിട്ടും പഠിച്ചിട്ടും ബോധ്യപ്പെടാതെ പോയെങ്കില്‍ ദൈവം അത്തരക്കാരെ ശിക്ഷിക്കില്ല എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

ആലിക്കോയ പങ്കെടുക്കാത്തത് സമയക്കുറവ് കൊണ്ടായിരിക്കണം എന്നില്ല. ഇവിടെ ആഴത്തിലുള്ള ഒരു ചര്‍ചയുടെ ഫലശൂന്യത ബോധ്യപ്പെട്ടതുകൊണ്ടാകണം. മാത്രമല്ല് അദ്ദേഹത്തിനും ബ്ലോഗുണ്ട്. ഖുര്‍ആനിലെ വൈരുദ്ധ്യം ആത്മാര്‍ഥമായി ചര്‍ചചെയ്യേണ്ടവര്‍ പ്രസതുത വിഷയത്തില്‍ അവിടെ ചെന്നും ചോദിക്കാവുന്നതാണ്. ഇല്ലെങ്കിലും സത്യാന്വേഷണപരമായ നിലപാട് ഇവിടെ വന്ന് ബഹളം കൂട്ടലല്ല. രണ്ട് വശവും ശാന്തമായി അന്വേഷിച്ചറിയുകയാണ്.

CKLatheef said...

>>> അല്ലാഹു എന്ന ഗോത്രദൈവമൊഴികെയുള്ള എത്രയോ നിലവാരമുള്ള ദൈവങ്ങളെ കണ്ണും പൂട്ടി നിഷേധിക്കുന്ന ലതീഫും ഒരു ദൈവനിഷേധി തന്നെയല്ലേ?
വൈരുദ്ധ്യം ചര്‍ച്ച അവസാനിപ്പിക്കാം അല്ലേ? <<<

ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാമിക പണ്ഡിതന്‍മാരും തമ്മില്‍ നടത്തിയ ഒട്ടേറെ സംവാദങ്ങള്‍ നേരിട്ട് കേള്‍ക്കുയും വീഡിയോ കാണുകയും ചെയ്തിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ ചില വിശേഷണങ്ങളിലും പദപ്രയോഗങ്ങളിലുമല്ലാതെ കാര്യമായ വ്യത്യാസം ഈ ദൈവ വീക്ഷണങ്ങളില്‍ കാണാറില്ല. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവത്തെ അവരെല്ലാവരും ഒന്നാകെ അംഗീകരിക്കുന്നതായി കാണാറുണ്ട്. അവരൊക്കെ അനേകം ദൈവമുണ്ടെന്ന കാഴ്ചപ്പാടിനെയും പൊതുവെ പ്രോത്സാഹിപ്പിക്കുന്നതായി അനുഭവപ്പെടാറില്ല. അതേ ദൈവത്തെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. അത് ഗോത്രദൈവമല്ല. നിലവാരമുള്ള ദൈവം എന്ന് പറഞ്ഞത് ഏത് ദൈവത്തെക്കുറിച്ചാണ എന്ന് നിങ്ങള്‍ തന്നെ വിശദീകരിച്ചിട്ട് വേണം. കല്ല് കാഞ്ഞീരക്കുറ്റിമുതല്‍ മുര്‍ഖന്‍ പാമ്പ് വരെയുള്ളവയെ ദൈവങ്ങളായി ആരാധിക്കുന്നവരുണ്ട്. അതാണ് അവരുടെ ബോധ്യമെങ്കില്‍ അതവര്‍ നിര്‍വഹിക്കട്ടേ. പക്ഷെ അവയെയും സൃഷ്ടിച്ച ഒര പടച്ചതമ്പുരാനെ അവരും അംഗീകരിക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് അതേ ദൈവമാണ് എന്റെയും ദൈവം.

വൈരുദ്ധ്യം ചര്‍ച താങ്കളുടെ സ്റ്റോക്ക് തീര്‍ന്നെങ്കില്‍ അവസനാനിപ്പിക്കാം.

ea jabbar said...

വിശന്നു വരുന്ന ഒരു അഗതിക്ക് ഞാന്‍ ഒരു പാത്രം ചോറു കൊടുക്കുന്നു. ഒപ്പം മറ്റൊരു പാത്രത്തില്‍ സാമ്പാറും വേറൊരു പാത്രത്തില്‍ കുറച്ച് മോരുകറിയും നല്‍കുന്നു. പക്ഷെ സാമ്പാറില്‍ അയാള്‍ കാണാതെ അല്‍പ്പം ഫുരുഡാന്‍ കലക്കി ഒഴിച്ചിരുന്നു. !!
ആ പാവം വിശപ്പിന്റെ കാഠിന്യം മൂലം പെട്ടെന്ന് സാമ്പാറൊഴിച്ച് അതു കഴിച്ചു. അല്‍പ്പം കഴിഞ്ഞ് കൊട്ടിപ്പിടഞ്ഞ് മരിച്ചു.
ഞാന്‍ ചെയ്തത് പുണ്യപ്രവൃത്തിയല്ലേ? വിശക്കുന്നവനു ഞാന്‍ ആഹാരം കൊടുത്തില്ലേ? ആ മനുഷ്യന്‍ ആ സാമ്പാറില്‍ വിഷം ചേര്‍ത്തിട്ടുണ്ടോ എന്നു മണത്തു നോക്കാതെ കഴിച്ചത് അയളുടെ കുറ്റമല്ലേ? അക്കാര്യത്തില്‍ ഞാന്‍ പ്രവാചകന്‍മാര്‍ മുഖേന മുന്നറിയിപ്പു കൊടുത്തിരുന്നില്ലേ? ആഹാരം കഴിക്കും മുമ്പേ അതില്‍ വിഷം ചേര്‍ത്തിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന് . എന്നിട്ടും അയാള്‍ അശ്രദ്ധമായി അതു കഴിച്ചു. അതല്ലേ കുഴപ്പമായത്? ചോറു വിളമ്പിക്കൊടുത്തതിന് അയാള്‍ ഒരു നന്ദി പോലും പറഞ്ഞില്ല ദുഷ്ടന്‍ ! ..
--
ചോദ്യം: ഞാന്‍ കാരുണ്യവാനോ ക്രൂരവിനോദക്കാരനോ?
ആ അഗതി കുറ്റക്കാരനോ?
ലതീഫിന്റെ ദൈവം ഈ പണി തന്നെയാണു ചെയ്യുന്നത്. നന്മയും തിന്മയും ഒരേ പാത്രത്തില്‍ വിളമ്പി പാവം മനുഷ്യനെ തീറ്റിച്ച് നരകത്തില്‍ പൊരിച്ച് അതാസ്വദിക്കുന്നു. കാ‍ാ‍ാ‍ാരുണ്യമൂര്‍ത്തീ നമസ്കാരം.. !!!

ea jabbar said...

പിശാചിനെ സൃഷ്ടിച്ച് വഴി പിഴപ്പിക്കുകയും നബിമാരെ വിട്ട് വഴി നന്നാക്കുകയും , ആ നബിമാര്‍ക്കെതിര്‍റ്റെ കുതന്ത്രം പ്രയോഗിക്കാന്‍ നാട്ടുപ്രമാണിമാരെ ഏര്‍പ്പാടു ചെയ്യുകയും , താന്‍ വഴി പിഴപ്പിച്ചവരെ അതേ കാരണം പറഞ്ഞു നരകത്തിലിടുകയുമൊക്കെ ചെയ്യുന്ന മനോരോഗിയായ ഒരു ദൈവത്തെ ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല. ഇത്രയും വൈരുദ്ധ്യം നിറഞ്ഞ ഒരു തത്വശാസ്ത്രവും ലോകത്തു വേറെയില്ല !!!

ea jabbar said...

ജബ്ബാര്‍ മാഷ് ഒരു വൈരുദ്ധ്യവും ചൂണ്ടികാണിച്ചിട്ടില്ല.
----
എന്താണീ “വൈരുദ്ധ്യം” ????
അതൊന്നു പറഞ്ഞു തരാമോ?

CKLatheef said...

>>> പക്ഷെ സാമ്പാറില്‍ അയാള്‍ കാണാതെ അല്‍പ്പം ഫുരുഡാന്‍ കലക്കി ഒഴിച്ചിരുന്നു. !!
ആ പാവം വിശപ്പിന്റെ കാഠിന്യം മൂലം പെട്ടെന്ന് സാമ്പാറൊഴിച്ച് അതു കഴിച്ചു. അല്‍പ്പം കഴിഞ്ഞ് കൊട്ടിപ്പിടഞ്ഞ് മരിച്ചു. <<<

വിശന്ന് വീട്ടില്‍ വന്ന ഒരു അഗതിക്ക് ഞാന്‍ ഭക്ഷണം നല്‍കി. കറിയും കൂട്ടാനുമൊക്കെ വിളമ്പിവെച്ചു. അതേ സമയം പച്ചക്കറിക്ക് അടിക്കാനുള്ള ഫുരുഡാന്‍ അവിടെ കലക്കി വെച്ചിരുന്നു. ഞാന്‍ അതേ കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് വേണ്ടത് ഭക്ഷണമായിരിക്കെ അനാവശ്യമായി അദ്ദേഹം മനപ്പൂര്‍വം വിഷമെടുത്ത് കുടിച്ചു. ഇത്ര മാത്രമാണ് ദൈവത്തെ ധിക്കരിക്കുമ്പോള്‍ സംഭവിക്കുന്നത്. കാരണം ദൈവം നല്ല വസ്തുക്കള്‍ അനുവദിക്കുകയും ചീത്തവസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്തു. മനുഷ്യന്‍ ദോശമുള്ള ചീത്ത വസ്തുക്കള്‍ തെരഞ്ഞെടുക്കുകയും അന്യായമായി അവന്റെ ശരീരത്തെയും സമൂഹത്തെയും അക്രമിക്കുകയും ചെയ്തു. ദൈവം ആരോടും അക്രമം പ്രവര്‍ത്തിക്കുന്നില്ല പക്ഷെ മനുഷ്യന്‍ അവനോട് തന്നെയാണ് അക്രമം പ്രവര്‍ത്തിക്കുന്നത്. മനുഷ്യനെ വരിഞ്ഞുമുറുക്കിയ ചങ്ങലയില്‍നിന്നും രക്ഷപ്പെടുത്താനും അവന്റെ മുതുകിനെ ഞെരുക്കുന്ന ഭാരം ഇറക്കിവെക്കാനുമാണ് പ്രവാചകന്‍ നിയുക്തനായത്. ഖുര്‍ആന്‍ തന്നെ പറയട്ടേ.... (cont..)

CKLatheef said...

[[[ 'ജനം ഭൌതികജീവിതത്തിന്റെ ബാഹ്യമുഖം മാത്രമാണറിയുന്നത്. അവര്‍ പരലോകത്തെ സംബന്ധിച്ച് ബോധമില്ലാത്തവരാകുന്നു. അവരൊരിക്കലും തങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു ആകാശ-ഭൂമികളെയും അവക്കിടയിലുളള സകല വസ്തുക്കളെയും യാഥാര്‍ഥ്യമായിക്കൊണ്ടും ഒരു കൃത്യമായ അവധി നിശ്ചയിച്ചുകൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ, വളരെ ജനങ്ങള്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവരാണ്. ഈ ജനം ഒരിക്കലും ഭൂമിയില്‍ സഞ്ചരിക്കുകയും അങ്ങനെ തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ പര്യവസാനം എന്തായിരുന്നുവെന്ന് കാണുകയും ചെയ്തിട്ടില്ലെന്നോ? അവര്‍ ഇവരേക്കാള്‍ പ്രബലന്മാരായിരുന്നു. ഭൂമിയെ നന്നായി കിളച്ചുമറിച്ചിരുന്നു. ഇവര്‍ വാസയോഗ്യമാക്കിയതിലേറെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു. അവര്‍ക്കുള്ള ദൈവദൂതന്മാര്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി അവരില്‍ ആഗതരായി. എന്നിട്ട്, അല്ലാഹു അവരെ ദ്രോഹിക്കുകയായിരുന്നില്ല; പിന്നെയോ അവര്‍ തന്നെയാണ് അവരെ ദ്രോഹിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ തിന്മകളനുവര്‍ത്തിച്ചവരുടെ പര്യവസാനം അതിദുഷ്ടമായിത്തീര്‍ന്നു- അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുകയും അവയെ പുച്ഛിക്കുകയും ചെയ്തതിനാല്‍.(30:7-10) ]]]

ea jabbar said...

എനിക്കു ബോധ്യപ്പെടത്ത ഒരു കാര്യം ഞാന്‍ വിശ്വസിക്കുന്നില്ല എന്നത് എങ്ങനെയാണു കൊടിയ ശിക്ഷക്കര്‍ഹമായ കുറ്റമാകുന്നത്? അതും അല്ലാഹുവിന്റെ ഇച്ഛപ്രകാരമെങ്കില്‍ ആ കുറ്റത്തിനു ഞാനെങ്ങനെയാണുത്തരവാദിയാകുന്നത്? ഈ അല്ലാഹുവെങ്ങനെ കരുണാനിധിയാകുന്നത്?
-----
മൂന്നു പതിറ്റാണ്ടിലേറെയായി ഞാന്‍ ഈ ചോദ്യം വിശ്വാസികളായ സുഹൃത്തുക്കളോടു ചോദിച്ചുകൊണ്ടിരിക്കുന്നു. യുക്തിക്കു നിരക്കുന്ന ഒരു മറുപടി ആരില്‍നിന്നും ലഭിക്കുന്നില്ല.

ea jabbar said...

ഞാന്‍ മറ്റൊരാള്‍ക്കു ദ്രോഹകരമായ ഒരു പ്രവൃത്തി ചെയ്താല്‍ ഞാന്‍ കുറ്റക്കാരനാണ്. ശിക്ഷക്കര്‍ഹനുമാണ്. അതെനിക്കു മനസ്സിലാകും. പക്ഷെ “വിശ്വസിക്കായ്ക” എങ്ങനെയാണു കുറ്റമാകുന്നത് എന്നു മനസ്സിലാകുന്നില്ല. കാരണം കരുതിക്കൂട്ടി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ലല്ലോ “വിശ്വാസം”

CKLatheef said...

[[[' തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍. പറയുക: `അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.` (7:157-158) ]]]

ഖുര്‍ആന്‍ മുഴുവന്‍ വായിക്കേണ്ട ഈ രണ്ട് സൂക്തങ്ങള്‍ മാത്രം വായിച്ച ഒരാള്‍ക്ക് കഴിയുമോ താങ്കളുടെ ഉദാഹരണം ദൈവത്തെക്കുറിച്ച ശരിയാണ് എന്ന് പറയാന്‍. വേണമെങ്കില്‍ ഒരാള്‍ക്ക് ബോധ്യപ്പെട്ടില്ല എന്ന് പറയാം. പക്ഷെ അയാള്‍ തെളിവുകള്‍ അന്വേഷിച്ചുവോ എന്നത് പ്രസക്തമാണ്.

CKLatheef said...

>>> എനിക്കു ബോധ്യപ്പെടത്ത ഒരു കാര്യം ഞാന്‍ വിശ്വസിക്കുന്നില്ല എന്നത് എങ്ങനെയാണു കൊടിയ ശിക്ഷക്കര്‍ഹമായ കുറ്റമാകുന്നത്? അതും അല്ലാഹുവിന്റെ ഇച്ഛപ്രകാരമെങ്കില്‍ ആ കുറ്റത്തിനു ഞാനെങ്ങനെയാണുത്തരവാദിയാകുന്നത്? ഈ അല്ലാഹുവെങ്ങനെ കരുണാനിധിയാകുന്നത്?
-----
മൂന്നു പതിറ്റാണ്ടിലേറെയായി ഞാന്‍ ഈ ചോദ്യം വിശ്വാസികളായ സുഹൃത്തുക്കളോടു ചോദിച്ചുകൊണ്ടിരിക്കുന്നു. യുക്തിക്കു നിരക്കുന്ന ഒരു മറുപടി ആരില്‍നിന്നും ലഭിക്കുന്നില്ല. <<<

ലക്ഷക്കണക്കിനാളുകള്‍ക്ക് ഇപ്പോള്‍ ഉള്ള തെളിവുകള്‍ വെച്ച് ബോധ്യപ്പെട്ടിട്ടും ഇപ്പോഴും ബോധ്യപ്പെട്ടുകൊണ്ടിരുന്നിട്ടും താങ്കള്‍ക്ക് അപ്രകാരം കഴിയുന്നില്ലെങ്കില്‍ മുന്‍വിധി എന്ന കാര്യം എത്രമാത്രം താങ്കളിലുണ്ട് എന്ന് സ്വയം ചിന്തിക്കുക. നിഷേധിക്കാനുള്ള തെളിവുകളല്ലാതെ സ്ഥിരപ്പെടുത്താനുള്ള എത്രതെളിവകളെക്കുറിച്ച് താങ്കള്‍ ഇതുവരെ അന്വേഷിച്ചിട്ടുണ്ട് എന്നും ചിന്തിക്കുക.

ea jabbar said...

ഒരുദാഹരണം കൂടി പറയാം. ക്രിസ്തു മതമാണു സത്യം എന്നും ഇസ്ലാം ഒരു വ്യാജമതമാണെന്നും -ക്രിസ്ത്യാനികള്‍ അങ്ങനെയാണു മനസ്സിലാക്കുന്നത്- കരുതുക. ലതീഫും ആലിക്കോയയും ക്രിസ്തുമതം വിശ്വസിച്ചില്ല എന്നതിനാല്‍ അവരെ ദൈവം നരകത്തിലിടുന്നു. കാരണം അവര്‍ കാര്യവിചാരം ചെയ്യാതെ വ്യാജമതത്തില്‍ ചെന്നു പെട്ടുവെന്ന കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്കു കിട്ടുന്നു. ഇവിടെ ലതീഫിന്റെയും ആലിക്കോയയുടെയും ഭാഗത്തുനിന്നു ചിന്തിക്കുമ്പോള്‍ ഈ ദൈവം ചെയ്യുന്നതു നീതിയാകുമോ? ലതീഫ് കരുതിക്കൂട്ടി സത്യം നിഷേധിക്കുകയായിരുന്നോ? അതോ അദ്ദേഹത്തിനു സത്യമെന്നു ബോധ്യപ്പെട്ട മതത്തില്‍ അദ്ദേഹം വിശ്വസിക്കുകയല്ലേ ചെയ്തത്? അതെങ്ങനെ ക്രിമിനല്‍ കുറ്റമാകും? എല്ലാ വിശ്വാസികളും അവരവര്‍ക്കു ശരിയെന്നു ബോധ്യപ്പെട്ടതു തന്നെയല്ലേ വിശ്വസിക്കുന്നത്? ദൈവത്തിനിതൊന്നും മനസ്സിലാകാത്തതെന്തുകൊണ്ടാ? ദൈവത്തെ നിഷെധിക്കുന്നവര്‍ക്കല്ല;
മറ്റു ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്കാണു ഏറ്റവും കഠിനമായ ശിക്ഷയെന്നാണു ഇസ്ലാമിന്റെ നിലപാട്. എത്ര വിചിത്രം ഈ വിഡ്ഡിത്തം !!!

ea jabbar said...

ലക്ഷക്കണക്കിനാളുകള്‍ക്ക് ഇപ്പോള്‍ ഉള്ള തെളിവുകള്‍ വെച്ച് ബോധ്യപ്പെട്ടിട്ടും ഇപ്പോഴും ബോധ്യപ്പെട്ടുകൊണ്ടിരുന്നിട്ടും താങ്കള്‍ക്ക് അപ്രകാരം കഴിയുന്നില്ലെങ്കില്‍ മുന്‍വിധി എന്ന കാര്യം എത്രമാത്രം താങ്കളിലുണ്ട് എന്ന് സ്വയം ചിന്തിക്കുക.
ക്രിസ്തുമതം വിശ്വസിക്കാതിരിക്കുന്ന കാര്യത്തില്‍ ഇതേ വാചകം താങ്കളെ കുറിച്ച് അവര്‍ക്കും പറയാം. കേരളത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ പതിനായിരം മുസ്ലിം കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ടെന്നാണ്‍ അവര്‍ അവകാശപ്പെടുന്നത്. ലോകത്താകെ നോക്കിയാലും ഏറ്റവും കൂടുതല്‍ മാര്‍ക്കം കൂട്ടല്‍ നടത്തുന്നത് അവര്‍ തന്നെ.

CKLatheef said...
This comment has been removed by the author.
CKLatheef said...

>>> മറ്റു ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്കാണു ഏറ്റവും കഠിനമായ ശിക്ഷയെന്നാണു ഇസ്ലാമിന്റെ നിലപാട്. എത്ര വിചിത്രം ഈ വിഡ്ഡിത്തം !!! <<<

ജബ്ബാര് മാഷിന്റെ ഈ നിലപാടിനെക്കുറിച്ച് ലജ്ജാകരം എന്നേ പറയാനാകൂ. ഇവിടെ ചര്‍ച ഇസ്ലാമും ഇതര മതങ്ങളും എന്നതല്ല. ഒരോ മതവിശ്വാസികളും അവരവരുടെ മതം പ്രചരിപ്പിക്കുന്നു അത് ബോധ്യപ്പെടുന്നവര്‍ അത് ഉള്‍കൊള്ളുകയും ചെയ്യുന്നു. അത്രയേ ഇസ്ലാമും ചെയ്യുന്നുള്ളൂ. യേശുവില്‍ വിശ്വസിക്കാത്തവര്‍ മോക്ഷം പ്രാപിക്കില്ല എന്ന ക്രൈസ്തവ നിലപാടിലുള്ള വിഡ്ഢിത്തം മാത്രമേ ഇസ്‌ലാമിന്റെ കാര്യത്തിലുമൊള്ളൂ. ചര്‍ച ഇവിടെ നിങ്ങളുമായിട്ടാകുമ്പോള്‍ ദൈവവിശ്വാസവും ദൈവനിഷേധവും തമ്മിലാണ്. ഇവിടെ താങ്കളിങ്ങനെ ഒരു ട്വിസ്റ്റ് നടത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം.

ഇവിടെയുള്ള ചര്‍ച അവസാനിപ്പിക്കാറായി എന്ന് താങ്കളുടെ ഈ കമന്റില്‍നിന്ന് മനസ്സിലാകുന്നു.

ea jabbar said...

അതേ സമയം പച്ചക്കറിക്ക് അടിക്കാനുള്ള ഫുരുഡാന്‍ അവിടെ കലക്കി വെച്ചിരുന്നു
------
അത് ആ പാവം എടുത്ത് കഴിക്കും എന്ന് ഇയാള്‍ക്കറിയാമായിരുന്നു. എന്നിട്ടും ഒളിഞ്ഞിരുന്ന് ആ ക്രൂര രംഗം കണ്ട് ആസ്വദിച്ചു പഹയന്‍ !!!

ea jabbar said...

അതേ സമയം പച്ചക്കറിക്ക് അടിക്കാനുള്ള ഫുരുഡാന്‍ അവിടെ കലക്കി വെച്ചിരുന്നു
------
അത് ആ പാവം എടുത്ത് കഴിക്കും എന്ന് ഇയാള്‍ക്കറിയാമായിരുന്നു. എന്നിട്ടും ഒളിഞ്ഞിരുന്ന് ആ ക്രൂര രംഗം കണ്ട് ആസ്വദിച്ചു പഹയന്‍ !!!

CKLatheef said...

അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...

>>> നബിയെ ഗര്‍ഭം ധരിച്ചതോട് കൂടി ഉപ്പ മരിച്ചു,ജനിക്കുന്നതിനു 58ദിവസം മുമ്പ്‌ ആന കലഹം
എന്ന ഏറ്റവും വലിയൊരു പ്രശ്നം മക്കകാര്‍ അഭിമുഖീകരിക്കേണ്ടി വന്നു,ആ വര്ഷം തന്നെ മക്കയില്‍ വസൂരി പടര്‍ന്നു പിടിച്ചു,നബിക്ക്‌ ആറ് വയസ്സായപ്പോള്‍ ഉമ്മ മരിച്ചു അങ്ങനെ അങ്ങനെ... <<<

യരലവ സംശയിച്ച പോലെ ആലിക്കോയ സാഹിബ് മറ്റുതിരക്കിലൊന്നുമല്ല. അനന്തമെന്ന വിവരക്കേടിന്റെ അസംബന്ധം തുറന്നുകാണിച്ചുകൊണ്ട് അദ്ദേഹം ഇതാ ഇവിടെ.

CKLatheef said...

>>> അത് ആ പാവം എടുത്ത് കഴിക്കും എന്ന് ഇയാള്‍ക്കറിയാമായിരുന്നു. എന്നിട്ടും ഒളിഞ്ഞിരുന്ന് ആ ക്രൂര രംഗം കണ്ട് ആസ്വദിച്ചു പഹയന്‍ !!! <<<

എന്നെയാണോ ഉദ്ദേശിച്ചത്. ഭക്ഷണം നല്‍കിയ എല്ലാം വ്യക്തമാക്കി കൊടുത്തിട്ടും ഞാന്‍ പറഞ്ഞത് അനുസരിക്കാതിരുന്നവന്‍ പാവവും എനിക്ക് തടയാന്‍ കഴിയുന്നതിന് മുമ്പ് കുടിച്ചതിന്റെ പേരില്‍ ഞാന്‍ പഹയനും. സുഹൃത്തേ ഞാന്‍ ആസ്വദിച്ചു എന്ന് പറഞ്ഞിട്ടില്ല. എനിക്ക് വലിയ സങ്കടമാണ് തോന്നിയത്. അത് താങ്കള്‍ മനസ്സിലാക്കേണ്ടിയിരുന്നു. വിശന്ന് വന്ന ഒരഗതിക്ക് ആഹാരം നല്‍കിയ ഞാന്‍ അത് കണ്ട് ആസ്വദിക്കും എന്ന് താങ്കള്‍ അതിനെക്കുറിച്ച് മനസ്സിലാക്കും എന്ന് ഞാന്‍ നിരൂപിച്ചില്ല.

ഇനി ദൈവത്തെയാണ് ഉദ്ദേശിച്ചതെങ്കില്‍ ഉപമയുടെ ബാക്കി ഭാഗവും അതിനനുസരിച്ച് വികസിപ്പിക്കണം. അദ്ദേഹത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും കണ്ണും കാതും ഇഛാ സ്വാതന്ത്ര്യവും നല്‍കി നന്മയുടെയും തിന്‍മയുടെയും മാര്‍ഗം വ്യക്തമാക്കി കാണിച്ചു കൊടുത്തതിന് ശേഷം മനുഷ്യരുടെ തന്നെ ഗുണത്തിന് വേണ്ടി നിര്‍മിച്ച നിയമം പിന്തുടരാതെ അതിന് വിരുദ്ധമായത് പിന്തുടരാന്‍ തീരുമാനിച്ചയാള്‍ അയാള്‍ തെരഞ്ഞെടുത്തതിന്റെ ഫലം അനുഭവിക്കുക തന്നെ എന്നതാണ് നീതിപൂര്‍വകമായിട്ടുള്ളത്. ഇവിട മനുഷ്യന്‍ അക്രമിയും ദൈവം നീതിമാനും കാരുണ്യവാനും തന്നെ. ഇവിടെ നല്‍കപ്പെടുന്ന ശിക്ഷയില്ലായിരുന്നെങ്കില്‍ അത് ദൈവിക കാരുണ്യത്തിന് തന്നെ നിരക്കുന്നതാകുമായിരുന്നില്ല.

മാറാട് രണ്ടാം കലാപത്തില്‍ ഏതാണ് നൂറോളം ആളുകള്‍ ശിക്ഷിക്കപ്പെട്ടു വെറുതെ വിടപ്പെട്ടവരും 4 വര്‍ഷം ജയിലില്‍ കഴിഞ്ഞു. അതും പോരെന്ന് കണ്ട് എന്‍.ഐ.എ ഏറ്റെടുത്ത് അന്വേഷണം തുടരുന്നു. അതെന്തോ ഇവിടെ വിഷയമല്ല. പറഞ്ഞവരുന്നത് ഇവിടെ ഗവണ്‍മെന്റ് കുറ്റവാളികളെ ശിക്ഷിക്കുന്നത് ഇന്ത്യക്കാരോടുള്ള ക്രൂരതയുടെ ഫലമോ അതോ അതിലെ നിവാസികളോടുള്ള കാരുണ്യവും അവരുടെ സുരക്ഷിതത്വവും പരിഗണിച്ചോ.

KK Alikoya said...

Jabber: "മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല."

= ലോകത്തുള്ള സകല മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്നത് സാധിക്കുമായിരുന്നു; ഒരു സംശയവുമില്ല. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. പക്ഷെ, അപ്പോള്‍ അവന്ന് 'മനുഷ്യനെ', ഇന്ന് നാം കാണുന്ന മനുഷ്യനെ, സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ മഹത്വമറിയുന്നവരോടേ ഇത് പറഞ്ഞിട്ട് കാര്യമുള്ളു. മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു മൃഗമാണ്‌ താനും എന്ന് വിചാരിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സധിക്കുകയില്ലെന്നറിയാം. ഓരോ വസ്തുവിന്നും ദൈവം അതിന്റെ ഉണ്മ നല്‍കിയത് ഓരോ ദൌത്യം നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ്‌.
മനുഷ്യന്ന് ഈ ലോകം ഒരു പരീക്ഷണ ഗേഹമാണ്‌; അതാണ്‌ ദൈവനിശ്ചയം. ഇത് നടക്കണമെങ്കില്‍ എല്ലാവരെയും ദൈവം നല്ലവരാക്കാനോ ചീത്തയാക്കാനോ തീരുമനിക്കുകയല്ല; അവന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കുകയാണ്‌ വേണ്ടത്. അതാണ്‌ താന്‍ ചെയ്തതെന്ന് ദൈവം വ്യക്തമാക്കിയിട്ടുണ്ട്; നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ:

"നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

"പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

" പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

"വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)
(തുടരും)

KK Alikoya said...

= ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍:
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌.


മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിന്റെ അനന്തരഫലമായിട്ടാണ്‌ ദൈവത്തിന്ന് ഇത് പറയാന്‍ സധിക്കുന്നത്. ഈ ഇച്ഛാസ്വാതന്ത്ര്യം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സര്‍വ്വതന്ത്ര സ്വതന്ത്രമല്ല; അല്ലാഹുവിന്റെ ഇച്ഛയ്ക്ക്, അഥവാ നാം ജീവിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാണ്‌. ആ സാഹചര്യം നാം സ്വയം തീരുമാനിക്കുന്നതല്ലല്ലോ.
അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.
(തുടരും)

KK Alikoya said...

ദൈവേച്ഛയുടെയും മനുഷ്യേച്ഛയുടെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം; മനുഷ്യേച്ഛയുടെ അളവെത്രയോ അതിന്റെ തോതനുസരിച്ചുള്ള ഉത്തരവാദിത്തമാണ്‌ നമുക്കുണ്ടാവുക. 'മറന്നുകൊണ്ടോ അറിവില്ലാതെയോ നിര്‍ബന്ധിതനായിട്ടോ ചെയ്യുന്ന ഒരു കാര്യത്തിന്നും മനുഷ്യന്‍ ഉത്തരവദിയല്ലെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. എന്നിരിക്കെ അല്ലാഹു മനുഷ്യനെ കൊണ്ട് നിര്‍ബന്ധിച്ച് കുറ്റം ചെയ്യിക്കുക എന്നിട്ട് അവനെ ശിക്ഷിക്കുകയും ചെയ്യുക; ഇത് അസംഭവ്യമാണ്‌. ഇങ്ങനെ സംഭവിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടില്ല. അല്ലാഹു നീതിമാനും ദയാലുവും കാരുണ്യവാനും പാപങ്ങള്‍ പൊറുക്കുന്നവനുമാണ്‌. ഇ വിശേഷണങ്ങളുടെ നിഷേധമായി പരിണമിക്കുന്ന ഒരു നീക്കവും അല്ലാഹുവില്‍ നിന്നുണ്ടാവുകയില്ല.

ഇനി ചോദിക്കട്ടെ: "മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?

KK Alikoya said...

?: മതം കളഞ്ഞിട്ട് നിങ്ങള്‍ അവര്‍ക്ക് നല്‍കാനുള്ളത് എന്താണ് എന്ന് ഈ വൈകിയ വേളയിലെങ്കിലും പറയുമോ.????
------
Jabbar: ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട ഒരാളെ കെട്ടഴിച്ചു വിടാന്‍ ശ്രമിക്കുമ്പോള്‍ “ അയാളെ കെട്ടഴിച്ചിട്ട് നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു ?“ എന്നു ചോദിച്ചുകൊണ്ട് ആ സദുദ്യമത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളോട് എനിക്കുള്ള മറുപടിയിതാണ്. മോചനം നേടിയ ശേഷം അയാള്‍ തീരുമാനിക്കട്ടെ എന്തു വേണമെന്ന്. അയാളെ ചങ്ങലയില്‍ നിന്നു മോചിപ്പിക്കുക എന്നതാണു പ്രാഥമികമായ കടമ.

= പകരം തരാന്‍ ഒന്നുമില്ലെന്ന് സമ്മതിക്കുന്നു എന്നര്‍ത്ഥം!!

KK Alikoya said...

അനന്തം അജ്ഞാതം അവര്‍ണ്ണനീയം said...
തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. [55;15]

കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അഥവാ യുക്തിക്ക് കാലങ്ങളായി ഉദാഹരണമായി പറയാറുള്ളത്
തീയില്ലാതെ പുകയും പുകയില്ലാതെ തീയുമുണ്ടാവിലെന്നാണ്.ഇവിടെ ഇസ്ലാമില്‍,ഇതൊന്നു
ബാധകമല്ല അഥവാ യുക്തി ബാധകമല്ല, അത് അന്വേഷികുന്നത് വെറുതെയാണ്.എന്നിട്ടും
പറച്ചിലിന് കുറവൊന്നുമില്ല...

= കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അഥവാ യുക്തിക്ക് കാലങ്ങളായി ഉദാഹരണമായി പറയാറുള്ളത്
'തീയില്ലാതെ പുകയുണ്ടാകില്ല' എന്ന് മാത്രമാണ്‌. കൂട്ടത്തില്‍ 'പുകയില്ലാതെ തീയുമുണ്ടാവില്ലെ'ന്ന് ആരും പറയാറില്ല. സ്വന്തം അടുക്കള വരെ ഒന്ന് ചെന്നു നോക്കിയാല്‍ ഈ വിഷയത്തില്‍ ഒരു ഗവേഷണം നടത്തി കാര്യം ബോദ്ധ്യപ്പെടാവുന്നതാണ്‌.

KK Alikoya said...

ea jabbar said...: "ഞാന്‍ മറ്റൊരാള്‍ക്കു ദ്രോഹകരമായ ഒരു പ്രവൃത്തി ചെയ്താല്‍ ഞാന്‍ കുറ്റക്കാരനാണ്. ശിക്ഷക്കര്‍ഹനുമാണ്. അതെനിക്കു മനസ്സിലാകും. പക്ഷെ “വിശ്വസിക്കായ്ക” എങ്ങനെയാണു കുറ്റമാകുന്നത് എന്നു മനസ്സിലാകുന്നില്ല. കാരണം കരുതിക്കൂട്ടി ചെയ്യാവുന്ന ഒരു പ്രവൃത്തിയല്ലല്ലോ “വിശ്വാസം”"

= Quran: "ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുളളത്! ഈ ജനം അവയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അവര്‍ അവയെ പരിഗണിക്കുന്നേയില്ല". (12/104)
"അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുകളഞ്ഞിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കാര്യം ഗ്രഹിക്കാത്ത ജനമാകുന്നു".(9/127)

" നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച അറിവ് നല്‍കിയിട്ടുണ്ടായിരുന്ന ആ മനുഷ്യന്റെ അവസ്ഥ പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക. ആ ജ്ഞാനി തന്റെ ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. നീ ഈ കഥകള്‍ അവരെ കേള്‍പ്പിച്ചുകൊണ്ടിരിക്കുക-അവര്‍ കുറച്ച് ആലോചിച്ചെങ്കിലോ. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്ന ജനത്തിനുള്ള ഉദാഹരണം വളരെ ദുഷിച്ചതുതന്നെ. അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാകുന്നു. അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നവന്‍ മാത്രമാകുന്നു സന്മാര്‍ഗം പ്രാപിക്കുന്നവന്‍. അല്ലാഹു അവന്റെ മാര്‍ഗദര്‍ശനം വിലക്കിയവര്‍ പരാജിതരും ലക്ഷ്യമില്ലാത്തവരും തന്നെയാകുന്നു. ഇതു സത്യമാകുന്നു, നാം നരകത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണ്ട്. അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു."
(7: (175-179)

ea jabbar said...

ആലിക്കോയ , ഇതുവരെ ഇവിടെ വിശ്വാസികള്‍ പറ്ഞ്ഞുകൊണ്ടിരുന്നത് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുന്നുള്ളു. ആലിക്കോയയുടെ അത്രയെങ്കിലും യുക്തിയും ബുദ്ധിയും ഈ ദൈവത്തിനുണ്ടായിരുന്നെങ്കില്‍ “ഞാന്‍ തന്നെയാണു നിങ്ങളെ വഴി പിഴപ്പിക്കുന്നത് “ എന്ന് മനുഷ്യരോട് പറയുമായിരുന്നില്ല. അങ്ങനെ പറഞ്ഞതാണു വൈരുദ്ധ്യമായി കലാശിച്ചത്. അതുകൊണ്ടാണ് ഈ ഉരുണ്ടു മറിയലൊക്കെ വേണ്ടി വന്നത്.
ഏതായാലും സര്‍വ്വശക്തനും സര്‍വ്വജ്ഞനുമണു ദൈവമെങ്കില്‍ അയാള്‍ കാരുണ്യവാനോ നീതിമാനോ അല്ല എന്നു വ്യക്തം !

Fazil said...

@യുക്തി,
>ഇതു ഞാന്‍ പല ആവര്‍ത്തി പറഞ്ഞിട്ടും താങ്കള്‍ ഗൌനിക്കാത്തതിനു കാരണം ശാസ്ത്രം പറയുന്ന determinism ത്തെ ഫിലോസഫൊക്കല്‍ determinism ഉമായി അശാസ്ത്രിമായി കൂട്ടികുഴക്കുന്നതിനാലാണ്.

സുഹൃത്തേ, ചോദിച്ച ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കാതെ അതിനു നല്‍കിയ ഉത്തരം കൂടി ഒന്ന് വായിക്കൂ, please. ഉത്തരം "Standard argument against free will" എന്ന ലേഖനത്തില്‍ ഉണ്ട്. "If determinism is true, we are predictable and not free." എന്നതില്‍ നിന്ന് താങ്കള്‍ക്കു എന്ത് മനസ്സിലായി എന്ന് ഞാനും ചോദിച്ചിരുന്നു. എന്‍റെ ഏതു മറുപടികളാണ് താങ്കള്‍ക്കു determination ആയി തോന്നിയത്. താങ്കള്‍ ആ വാക്കിന്‍റെ അര്‍ഥം ഒന്ന് കൂടി പരിശോധിക്കണം എന്ന് പറയുന്നു. Firmness of purpose, മലയാളത്തില്‍ ദൃഡനിശ്ചയം എന്നൊക്കെപ്പറയാവുന്ന എന്ത് കാര്യമാണ് താങ്കള്‍ എന്‍റെ മറുപടിയില്‍ കണ്ടത്. ഞാന്‍ determinism വും determination ഉം കൂട്ടിക്കുഴച്ചു എന്ന താങ്കള്‍ ആരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.

>എന്നകമന്റ് ഞാനിട്ടത് ,എന്താണ് പറായാനുള്ളത്?

താങ്കള്‍ അപ്പോള്‍ തരുന്ന മറുപടികള്‍ ഒന്നും തന്നെ വായിക്കാതെ പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടേ ഇരിക്കുകയാണ് എന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടു. മുകളില്‍ നല്‍കിയ മറുപടികള്‍ വീണ്ടും പരിശോധിക്കണം എന്നഭ്യര്‍തിക്കുന്നു. താങ്കള്‍ കാണിക്കുന്ന അബദ്ധങ്ങള്‍ക്കു ചിലവഴിക്കാന്‍ എന്‍റെ കയ്യില്‍ സമയമില്ല.

Fazil said...

@അനന്തം അജ്ഞാതം അവര്‍ണ്ണനീയം,

ബ്ലോഗു സന്ദര്‍ശിച്ചതിനു നന്ദി. താങ്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ നമുക്കവിടെ തന്നെ ചര്‍ച്ച ചെയ്യാം.

ea jabbar said...

ആലിക്കോയക്കും കൂട്ടര്‍ക്കും തെറി പറയാനും വളരെ സൌകര്യം. എല്ലാം കുര്‍ ആനില്‍നിന്നങ്ങുദ്ധരിച്ചാല്‍ മതിയല്ലോ അവരുടെ ദൈവത്തിന്റെ സംസ്കാരം അവരുടേതിനേക്കാള്‍ മ്ലേഛം തന്നെ !!

വിചാരം said...

യുക്തി said...പ്രിയ വിചാരം,താങ്കള്‍ please ഭാഷയില്‍ സൌമ്യത പുലര്‍ത്തണം.

പ്രിയ യുക്തി ഖേദത്തോടെ പറയട്ടെ … നാടിനും നാട്ടിലെ നല്ല മനുഷ്യർക്കുമെതിരെ വാളും വാക്കും ഓങ്ങുന്ന (ലത്തീഫ്,ആലിക്കോയ,നാജ്,അങ്ങനെ തുടങ്ങിയവർ)ചില വർഗ്ഗീയ കോമരങ്ങൾക്കെതിരെ പോരാടാനാണ് എന്റെ വിധി അത് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചാണ് എന്നെയിങ്ങോട്ട് ഇറക്കിയത് ഏതോ ഒരു നായിന്റെ മോൻ (ഈ വാക്കുകൾ പോലും മുൻനിശ്ചയിച്ച പ്രകാരമുള്ളതിനാൽ ഞാൻ കുറ്റക്കാരനല്ല) എന്റെ നാലാം മാസത്തിൽ വന്ന് ഊതിയതുകൊണ്ട് എനിക്ക് ഇങ്ങനെയൊക്കെ പെരുമാറാനാവൂ ഞാനിവിടെ ഇടുന്ന കമന്റുകൾ എന്റെ നിയന്ത്രണത്തിന് അപ്പുറത്താണ്, ഇനി അതൊക്കെ തിരുത്തണമെങ്കിൽ മൂപ്പർ വിചാരിക്കണം അതുകൊണ്ട് യുക്തി പ്രാർത്ഥിച്ചാലും പറഞ്ഞാലും അതൊക്കെ എനിക്ക് മാറ്റാനാവുമോ ?.

ea jabbar said...

ഒട്ടകത്തിന്റെ പൂഞ്ഞയിലും ആകാശത്തിന്റെ തൂണിലും മാത്രമല്ല ചിന്തിക്കുന്നവര്‍ക്കു ദൃഷ്ടാന്തങ്ങളുള്ളത്. ഈ പ്രകൃതിയെ യുക്തിപൂര്‍വ്വം നിരീക്ഷിക്കുന്നവര്‍ക്ക ഒരുപാടു ദൃഷ്ടാന്തങ്ങള്‍ കണാം. വിവേകവും തിരിച്ചറിവും നീതിബോധവുമുള്ള ഒരു “വ്യക്തി ദൈവം” ഈ പ്രകൃതിയെ നിയന്ത്രിക്കുന്നു എന്ന വാദം ശുദ്ധ അസംബന്ധമാണെന്നതിനു കോടാനുകോടി ദൃഷ്ടാന്തങ്ങളാണു പ്രകൃതിയിലും നിങ്ങളുടെ വേദപുസ്തകമുള്‍പ്പെടെയുള്ള മനുഷ്യഭാവനകളിലും ഉള്ളത്. മറ്റൊരു വിഷയമായി ഇതു ചര്‍ച്ച ചെയ്യാം.

ea jabbar said...

അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാകുന്നു പ്രകൃതി ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ.

ea jabbar said...

ഓരോ നബിമാര്‍ക്കും ശത്രുക്കളായി നാട്ടിലെ പ്രമാണിമാരെത്തന്നെ നിയോഗിക്കുന്നതു താന്‍ തന്നെയാണെന്നാണയിടുന്ന അല്ലാഹു അതേ നാട്ടുപ്രമാണിമാരെ തന്തയില്ലാത്തവന്‍ എന്നും പട്ടിയെന്നുമൊക്കെ പുലഭ്യം പറയുകയും ചെയ്യുന്നുണ്ട് കുര്‍ ആനില്‍. ചിന്തിക്കുന്നവര്‍ക്കതൊക്കെ തന്നെ ധാരാളം മതി വെളിപാടിന്റെ ഉറവിടം ഏതെന്നു മനസ്സിലാക്കാന്‍ !!

ea jabbar said...

അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു.
-----
ഏതു പെരും പിശാചാണ് ഈ അല്ലാഹുവിന്റെ ഇച്ഛയെ നനമയില്‍നിന്നും തടയുന്നത്?

Fazil said...

@യുക്തി,
>അനൂപ് പറയുന്നു...ഒരു വല്യ metaphysical പ്രശ് നതിനെ ഈ ചര്‍ച്ചയില്‍ കൊണ്ട് വന്നതിനു ഒരു അര്‍ത്ഥവും ഇല്ല.

പ്രിയ അനൂപേ ഫാസിലന്മാര്‍ക്ക് ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല,ഗതികെട്ട പുലി അഴുകിയ പുല്ലു തിന്നുന്നു.


മാഷ്‌ നല്‍കിയ പ്രശ്നങ്ങളും determinsm, Free Will എന്നിവ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളും ഒന്ന് തന്നെ എന്ന് മനസിലാക്കാന്‍ Moral responsibility എന്ന ലേഖനം കൂടി വായിക്കുക. Wiki യില്‍ നിന്നൊരു ഭാഗം.

Determinism is the philosophical proposition that every event, including human cognition, decision and action, is causally determined by an unbroken chain of prior occurrences.

മാഷ് ഉന്നയിച്ചത് ഇതിന്‍റെ ദൈവീകമായ version ആണ് എന്ന് മാത്രം.

ea jabbar said...

= പകരം തരാന്‍ ഒന്നുമില്ലെന്ന് സമ്മതിക്കുന്നു എന്നര്‍ത്ഥം!!
-----
അല്ല, ചങ്ങലയ്ക്കു പകരം തരാനുണ്ട് ; സ്വാതന്ത്ര്യം !!

ea jabbar said...

= ലോകത്തുള്ള സകല മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്നത് സാധിക്കുമായിരുന്നു; ഒരു സംശയവുമില്ല. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. പക്ഷെ, അപ്പോള്‍ അവന്ന് 'മനുഷ്യനെ', ഇന്ന് നാം കാണുന്ന മനുഷ്യനെ, സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നില്ല.
--------
സര്‍വ്വശക്തനു സാധിക്കാത്ത സാഹചര്യം ?????

------
മനുഷ്യനെ ഇങ്ങനെത്തന്നെ സൃഷ്ടിക്കണമെന്നു നമ്മളാരും അങ്ങേരോടാവശ്യപ്പെട്ടില്ലല്ലോ.
നന്മ മാത്രമായി സൃഷ്ടിക്കുന്നതില്‍നിന്നും ആരാണു ദൈവത്തെ തടഞ്ഞത്?

ea jabbar said...

മനുഷ്യന്ന് ഈ ലോകം ഒരു പരീക്ഷണ ഗേഹമാണ്‌; അതാണ്‌ ദൈവനിശ്ചയം.
-----
എന്നു ദൈവം പറഞ്ഞില്ല. വിഡ്ഡികളായ മനുഷ്യര്‍ ദൈവത്തെ സൃഷ്ടിച്ചതുകൊണ്ടുണ്ടായ മണ്ടത്തരമാണിത്.

എല്ലാം മുന്‍ കൂട്ടി അറിയുന്ന, എന്തിനും കഴിവുള്ള ഒരാള്‍ക്ക് ഇങ്ങനെയൊരു പരീക്ഷണത്തിലൂടെ കുറേ പേരെ നരകത്തിലെത്തിക്കേണ്ട യാതൊരു കാര്യവുമില്ല; അയാള്‍ അല്പമെങ്കിലും നന്മയുള്ളവനായിരുന്നെങ്കില്‍ !!
അയാള്‍ക്കെന്തോ കാര്യമായ കുഴപ്പമുണ്ട്. പിശാച് അയാളെയും ബാധിച്ചിട്ടുണ്ട് ??

ea jabbar said...

ദൈവത്തിന്റെ വേഷം കെട്ടി പിശാചു തന്നെയാണോ കുര്‍ ആനിലൂടെ നമ്മെ വഴി തെറ്റിക്കാന്‍ വരുന്നത്?
ചിന്തിക്കുന്നവര്‍ക്കിതും ദൃഷ്ടാന്തം തന്നെ !!

Fazil said...

ea jabbar said...
അല്ലാഹു മാത്രമാണു ദൈവം എന്നു ചിലര്‍ വിശ്വസിക്കുന്നു. എനിക്കതൊന്നും ബോധ്യപ്പെട്ടിട്ടില്ല. എന്റെ പക്കല്‍ അതിനൊന്നും തെളിവും കിട്ടിയിട്ടില്ല. അതിനാല്‍ ഞാന്‍ തെളിവില്ലാത്ത കേട്ടു കേള്‍വികളെ അവഗണിക്കുന്നു. അതെങ്ങനെ ദൈവമില്ല എന്ന അന്ധവിശ്വാസമാകും?


പിന്നീടു മാഷ്‌ പറഞ്ഞു,

ea jabbar said...
അല്ല, ചങ്ങലയ്ക്കു പകരം തരാനുണ്ട് ; സ്വാതന്ത്ര്യം !!


ഇതാണ് യഥാര്‍ത്ഥ വരുദ്ധ്യം. മനുഷ്യന് സ്വാതന്ത്ര്യം ഉണ്ട് എന്നുള്ളതിന് മാഷിന്‍റെ പക്കല്‍ എന്തൊക്കെ തെളിവുകള്‍ ആണ് ഉള്ളത്? അതൊരു വിശ്വാസം മാത്രമല്ലേ? കാരണം ശാസ്ത്രം ഇത് തെളീച്ചിട്ടില്ല. അതുകൊണ്ട് സ്വാതന്ത്ര്യം ഇല്ല എന്ന് വിശ്വസിക്കണ്ട. പക്ഷെ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിക്കാതെ ഇരിക്കുകയല്ലേ വേണ്ടത്.

Quoting from wiki,

Determinism is the philosophical proposition that every event, including human cognition, decision and action, is causally determined by an unbroken chain of prior occurrences.

അപ്പോള്‍ സ്വാതന്ത്ര്യം മാഷിന്‍റെ പക്കല്‍ ഉണ്ട് എന്ന് പറയും മുന്‍പ് indeterminism സ്വയം തെളീക്കുകയോ മറ്റാരെങ്കിലും തെളീക്കുന്നത് വരെ കാത്തിരിക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതൊന്നുമല്ലെങ്കില്‍ determinism ആണ് യഥാര്‍ത്ഥ ചങ്ങല എന്ന് തിരിച്ചറിയുകയെങ്കിലും വേണം.

ഇനി ഈ കാര്യത്തില്‍ വിശ്വാസികളുടെ നിലപാട് ചോദിക്കണ്ട, തെളിവില്ലാതെ വിശ്വസിക്കുന്നവര്‍ എന്നൊരു പേര് അവര്‍ക്ക് പണ്ടേ ഉണ്ടല്ലോ.

ea jabbar said...

1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
----
താന്‍ ഇച്ഛിക്കുന്നവരെ താന്‍ വഴി പിഴപ്പിക്കും എന്നു പറയുന്നുണ്ട്.
------
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
----
പിന്നെ ആരാണാവോ പിശാചിനെ സൃഷ്ടിച്ചതും ഇങ്ങോട്ടു കെട്ടിയെഴുന്നള്ളിച്ചതും?
-----
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
----
അതൊക്കെ അല്ലാഹുവ്ന്റെ നിശ്ചയമനുസരിച്ചും അവന്റെ ഇച്ഛപ്രകാരവും മാത്രം !
----
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
---
ഒരിക്കലുമല്ല, പിശാചിനെ നിയോഗിച്ച ദൈവത്തിനാണുത്തരവാദിത്തം.
-----
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
---
പക്ഷെ അവന്റെ ഇച്ഛയാല്‍ ഈ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടും എന്നും പറയുന്നു.
---
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
---
ദൈവം സര്‍വ്വശക്തനാണെങ്കില്‍ എല്ലാറ്റിനും അയാള്‍ തന്നെയണുത്തരവാദി.കാരണം മനുഷ്യന്‍ ചെയ്യുന്ന തെറ്റുകള്‍ ഒഴിവാക്കാന്‍ അയാള്‍ക്കു കഴിയുമായിരുന്നു.
-----
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
---
എല്ലാ തിന്മയുടെയും യഥാര്‍ത്ഥ കാരണക്കാരനായ ദൈവത്തെയാണു ശിക്ഷിക്കേണ്ടത്. ആരുണ്ട് ഈ പെരും പിശാചിനെ ശിക്ഷിക്കാന്‍ ??????

ea jabbar said...

കോടിക്കണക്കിനു മനുഷ്യരെ തിന്മയിലേക്കാനയിച്ച് നരകം നിറയ്ക്കാനായി സര്‍വ്വ തന്ത്ര സ്വതന്ത്രനായി ഇവിടെ വിലസുകയാണു പിശാച്. ആ പിശാചിനെ കെട്ടിയിട്ടാല്‍ തന്നെ ഒരു വലിയ ദുരന്തം തടയാം. സര്‍വ്വശക്തനായിട്ടും അതു ചെയ്യാതെ നിസ്സംഗനായി നോക്കി നില്‍ക്കുന്നു ദൈവം. ആ ദൈവം കുറ്റവാളിയല്ലേ? അയാള്‍ ശിക്ഷയര്‍ഹിക്കുന്നില്ലേ? ആരുണ്ടിവിടെ അയാളെ ശിക്ഷിക്കാന്‍ ??

ea jabbar said...

determinism ആണ് യഥാര്‍ത്ഥ ചങ്ങല എന്ന് തിരിച്ചറിയുകയെങ്കിലും വേണം.
----
അതെങ്ങനെ തിരിച്ചറിയാനാ ? തിരിച്ചറിയാതിരിക്കലും determin ചെയ്തു വെച്ചതല്ലേ !!!!

..naj said...

പ്രിയ ജബ്ബാര്‍ മാഷ്,
".....ആ ജ്ഞാനി തന്റെ ""ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു"" ഒഴിഞ്ഞുമാറി''.
അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ
ദൃഷ്ടാന്തങ്ങള്‍വഴി ""ഔന്നത്യം പ്രദാനം"" ചെയ്യുമായിരുന്നു.
പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും
''സ്വേച്ഛകളെത്തന്നെ പിന്തുടരുകയും" ചെയ്തു. ""
_____________________________________________________________________________________
മാഷ്ടെ ജ്ഞാനം കണ്ടീട്ടു ഹെഡ് മാഷ് പൊസിഷന്‍ ഉയര്തുമായിരുന്നു. പക്ഷെ
ഹെഡ്മാഷ് ഇചിച്ചില്ല. കാരണം ഈ മാഷ് തന്റെ ""ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു"" ഒഴിഞ്ഞുമാറി''. അര്‍ഹിക്കുന്നവര്‍ക്കല്ലേ സ്ഥാനം കൊടുക്കുക !
____________________________
ഒരു മാഷ്ക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടോ !

Fazil said...

ea jabbar said...
അതെങ്ങനെ തിരിച്ചറിയാനാ ? തിരിച്ചറിയാതിരിക്കലും determin ചെയ്തു വെച്ചതല്ലേ !!!!


അങ്ങനെ കരുതുന്നവര്‍ യുക്തിവാദികള്‍ അല്ലെ, വിശ്വാസികള്‍ അല്ലല്ലോ. അതുകൊണ്ടാണ് വൈരുദ്ധ്യം എന്ന് പറഞ്ഞത്. കൂടുതല്‍ തൃപ്തികരമായ മറുപടികള്‍ പ്രതീക്ഷിക്കുന്നു.

Btw, മാഷെ, "പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!" എന്ന ബ്ലോഗില്‍ മറുപടികള്‍ നല്‍കുന്നതോടോപ്പോം moderation കൂടി ശ്രദ്ധിക്കണം എന്നഭ്യര്‍തിക്കുന്നു.

Aakash :: ആകാശ് said...

ഇവിടെ എത്തിയ പുതിയ വായനക്കാര്‍ക്ക് വേണ്ടി സി കെ ബാബു എഴുതിയ
കാര്യകാരണബന്ധവും ആദ്യകാരണവും
എന്ന ലേഖനത്തിന്റെ ലിങ്ക് നല്‍കുന്നു..

വിഡ്ഢിത്തം scientific jargon ചേര്‍ത്ത് വിളമ്പുന്നവര്‍ അവഗണിച്ചേക്കുക.

അബ്ദുല്‍ അലി said...

ഫുരുഡാൻ കഴിക്കരുത്‌, അത്‌ വിഷമാണ്‌. അത്‌ കീടനാശിനിയാണ്‌ എന്ന് പറയുന്നവരെ പുശ്ചിച്ച്‌, ഫുറുഡാനും ഫാലുഡയും തമ്മിൽ ഒരു വിത്യാസവുമില്ലെന്ന് വാദിക്കുന്നവർ, ഫുരുഡാൻ ചോദിച്ച്‌ വാങ്ങി കഴിച്ചാൽ പിന്നെ കണ്ട്‌നിൽക്കുന്നവർക്ക്‌ എന്ത്‌ചെയ്യാനാവും മാഷെ.

KK Alikoya said...

Alikoya: പകരം തരാന്‍ ഒന്നുമില്ലെന്ന് സമ്മതിക്കുന്നു എന്നര്‍ത്ഥം!!
-----
Jabbar: അല്ല, ചങ്ങലയ്ക്കു പകരം തരാനുണ്ട് ; സ്വാതന്ത്ര്യം !!

= ആ സ്വാതന്ത്ര്യത്തിന്റെ സമ്പിള്‍ ഇവിടെ കാണാം:
http://rationalism-malayalam.blogspot.com/2010/09/blog-post_21.html
ഇവിടെയും:
http://rationalism-malayalam.blogspot.com/2010/09/blog-post.html

Fazil said...

CKLatheef said...
മതം കളഞ്ഞിട്ട് നിങ്ങള്‍ അവര്‍ക്ക് നല്‍കാനുള്ളത് എന്താണ് എന്ന് ഈ വൈകിയ വേളയിലെങ്കിലും പറയുമോ.????


പകരം വെക്കാന്‍ ഉണ്ട് ലത്തീഫ്;
പകരം വെക്കാനുള്ള യുക്തിവാദി സമൂഹത്തിന്‍റെ ഒരു sample ഇവിടെ കാണുക. ഇതൊരു sample മാത്രമാണ്, പൂര്‍ണ്ണമാണെന്ന് തെറ്റിദ്ധരിക്കരുത്.

KK Alikoya said...

Jabbar: "കോടിക്കണക്കിനു മനുഷ്യരെ തിന്മയിലേക്കാനയിച്ച് നരകം നിറയ്ക്കാനായി സര്‍വ്വ തന്ത്ര സ്വതന്ത്രനായി ഇവിടെ വിലസുകയാണു പിശാച്. ആ പിശാചിനെ കെട്ടിയിട്ടാല്‍ തന്നെ ഒരു വലിയ ദുരന്തം തടയാം. സര്‍വ്വശക്തനായിട്ടും അതു ചെയ്യാതെ നിസ്സംഗനായി നോക്കി നില്‍ക്കുന്നു ദൈവം. ആ ദൈവം കുറ്റവാളിയല്ലേ? അയാള്‍ ശിക്ഷയര്‍ഹിക്കുന്നില്ലേ? ആരുണ്ടിവിടെ അയാളെ ശിക്ഷിക്കാന്‍ ??"

ഇത്തരം ആരോപണങ്ങള്‍ക്ക് ഖുര്‍ആന്‍ നേരത്തെ മറുപടി പറഞ്ഞിട്ടുണ്ട്: "വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു."(14/22)
മനുഷ്യന്റെ സമ്മതത്തിന്ന് വിരുദ്ധമായി, മനുഷ്യനെ വഴിതെറ്റിക്കാനുള്ള അധികാരമോ ശക്തിയോ അല്ലാഹു പിശാചിന്ന് നല്‍കിയിട്ടില്ല. ദുര്‍ബോധനം നടത്താനേ പിശാചിന്ന് കഴിയുകയുള്ളു; മി. ജബ്ബാറും മറ്റും ചെയ്യുന്നത് പോലെ. അത് തിരസ്‌കരിക്കാന്‍ മനുഷ്യന്ന് കഴിയും. ഈ വസ്തുതയാണ്‌ പിശാചും മനുഷ്യനും തമ്മില്‍ നരകത്തില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയത്. ഇതും ഒരു ദൃഷ്ടാന്തമാണ്‌. ചിന്തിക്കുന്നവര്‍ക്ക് ഇതിലും പാഠമുണ്ട്. ഇച്ഛാ സ്വാതന്ത്ര്യം മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌; ആര്‍ക്കും അത് നിഷേധിക്കാനാവില്ല.
പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്‌ മനുഷ്യര്‍ക്ക് വേണ്ടി അവന്‍ വേദങ്ങളിറക്കിയതും പ്രവാചകന്‍മാരെ അയച്ചതും. കൂടാതെ അല്ലാഹുവിന്റെ മലക്കുകള്‍ സദാ സമയത്തും മനുഷ്യന്ന് നല്ല കാര്യങ്ങള്‍ തോന്നിപ്പിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. പിശാചിനെ പിന്‍പറ്റണോ മലക്കിനെ പിന്‍പറ്റണോ എന്ന് മി. ജബ്ബാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും തീരുമാനികാവുന്നതാണ്‌. അഥവാ നമുക്ക് സ്വര്‍ഗ്ഗം വേണോ നരകം വേണോ എന്ന് നാം തെരഞ്ഞെടുക്കണം. നാം ഏത് തെരഞ്ഞെടുത്താലും ശരി ആ വഴിക്ക് അല്ലാഹു നമ്മെ നടത്തും. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്നും അല്ലാഹു വഴിപിഴപ്പിക്കുന്നു എന്നും പറയുന്നതിന്റെ പൊരുള്‍ ഇതാണ്‌.

roop/രൂപ് said...

ആലിക്കോയ ; നിങ്ങള്‍ക്ക് ഈ ഒരു വിചാരം തന്നേ യുള്ളോ ! സ്വാതന്ത്ര്യം എന്ന് കേള്‍ക്കുമ്പോള്‍ കയറ് പൊട്ടിക്കും. കഷ്ടം. നിങ്ങളൊക്കെ ഇസ്ലാമായി നില്‍ക്കുന്നതാ നല്ലത്.

Fazil said...

@Aakash :: ആകാശ്,
"കാര്യകാരണബന്ധവും ആദ്യകാരണവും" വളരെ മികച്ച ലേഖനം തന്നെ. തെളീക്കപ്പെട്ട ശാസ്ത്രങ്ങളെ മാത്രമേ വിശ്വസിക്കൂ എന്ന് വാശിപിടിക്കുന്നവര്‍ക്കു സി കെ ബാബു ഒരു മാതൃകയാണ്. ചില വിയോചിപ്പുകളും അറിയിക്കട്ടെ.

ഐന്‍സ്റ്റൈന്‍, ബോര്‍, സൊമ്മര്‍ഫെല്‍ഡ്‌ എന്നിവര്‍ ഏറ്റെടുത്തു് പൂര്‍ത്തിയാക്കിയ ജോലികളിലൂടെ ലഭിച്ച അറിവുകള്‍ ഡിറ്റര്‍മിനിസം എന്ന ആശയത്തെത്തന്നെ കൈവെടിയുവാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിക്കുകയായിരുന്നു.

ഐന്‍സ്റ്റൈന്‍ determinism അനുകൂലിച്ചിരുന്ന വ്യക്തിയായിരുന്നില്ലേ? സി കെ ബാബു വിശദീകരിച്ച loss of determinism ത്തിനെതിരെ local hidden variable theory മുന്നോട്ടു വച്ചത് അദ്ദേഹമായിരുന്നില്ലേ?

പിന്നെ മത ഗ്രന്ഥങ്ങളില്‍ പറയുന്നത് determinism ആണോ indeterminism ആണോ എന്നൊക്കെയുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍ വെറും മുന്‍വിധി അല്ലെങ്കില്‍ കേട്ടുകേള്‍വി ആയെ തോന്നിയുള്ളൂ.

KK Alikoya said...

Alikoya. 1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
----
Jabbaar: താന്‍ ഇച്ഛിക്കുന്നവരെ താന്‍ വഴി പിഴപ്പിക്കും എന്നു പറയുന്നുണ്ട്.
------
A. 2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
----
J. പിന്നെ ആരാണാവോ പിശാചിനെ സൃഷ്ടിച്ചതും ഇങ്ങോട്ടു കെട്ടിയെഴുന്നള്ളിച്ചതും?
-----
A. 3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
----
J. അതൊക്കെ അല്ലാഹുവ്ന്റെ നിശ്ചയമനുസരിച്ചും അവന്റെ ഇച്ഛപ്രകാരവും മാത്രം !
----
A. 4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
---
J. ഒരിക്കലുമല്ല, പിശാചിനെ നിയോഗിച്ച ദൈവത്തിനാണുത്തരവാദിത്തം.
-----
A. 5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.
---
J. പക്ഷെ അവന്റെ ഇച്ഛയാല്‍ ഈ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടും എന്നും പറയുന്നു.
---
A. 6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌.
---
J. ദൈവം സര്‍വ്വശക്തനാണെങ്കില്‍ എല്ലാറ്റിനും അയാള്‍ തന്നെയണുത്തരവാദി.കാരണം മനുഷ്യന്‍ ചെയ്യുന്ന തെറ്റുകള്‍ ഒഴിവാക്കാന്‍ അയാള്‍ക്കു കഴിയുമായിരുന്നു.
-----
A. 7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
---
J. എല്ലാ തിന്മയുടെയും യഥാര്‍ത്ഥ കാരണക്കാരനായ ദൈവത്തെയാണു ശിക്ഷിക്കേണ്ടത്. ആരുണ്ട് ഈ പെരും പിശാചിനെ ശിക്ഷിക്കാന്‍ ??????

= ഇതൊക്കെ പഴയ ജാഹിലിയ്യാ ക്കലത്തെ ആരോപണങ്ങളാണ്‌. മറുപടി ഖുര്‍ആനില്‍ കാണാം. ചില ഉദാഹരണങ്ങള്‍ മാത്രം ഇപ്പോള്‍ കാണുക:

" സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാ രമുണ്ട്." (Quran 14/27)

"ആര്‍ പരലോകവിള കാംക്ഷിക്കുന്നുവോ, അവനു നാം ആ വിള വളര്‍ത്തിക്കൊടുക്കുന്നതാകുന്നു. ഐഹികവിള കാംക്ഷിക്കുന്നവന്നോ, നാമത് ഇഹത്തില്‍നിന്നുതന്നെ നല്‍കുന്നു. പക്ഷേ, പരലോകത്തില്‍ അവന് യാതൊരു വിഹിതവുമുണ്ടായിരിക്കുന്നതല്ല." (Quran 42/20)

"യാഥാര്‍ഥ്യം ഇതത്രെ: ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്തുവാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല." (Quran 13/11)

"എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (Quran 4/115)

"തുറന്നുപറഞ്ഞുകൊള്ളുക: ഇത് നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിധേഷിക്കാം. " (Quran 18/29)

മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കാന്‍ അവനെ അല്ലാഹു അനുവദിക്കുന്നു. അവന്‍ ഇച്ഛിക്കും പ്രകാരം അവനെ നയിക്കുനു. ഇതിനെയാണ്‌ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി എന്നും ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്നും പറയുന്നത്. (അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു.) ഒരു കാര്യം പ്രത്യേകം ഓര്‍മ്മികുക: പരലോകത്ത് വിചാരണ വേളയില്‍, 'അല്ലഹുവേ, നീ വഴിപിഴപ്പിച്ചത് കൊണ്ടാണല്ലോ ഞാന്‍ പിഴച്ചു പോയത്' എന്ന് ഒരു കുറ്റവാളിയും പറയില്ലെന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. അഥവാ അങ്ങനെ ഒരേര്‍പ്പാട് ഇല്ല. മറിച്ച് മനുഷ്യന്‍ എങ്ങോട്ട് തിരിയുന്നുവോ അവനെ അങ്ങോട്ട് തന്നെ തിരിച്ചുവിടുകയാണ്‌ അല്ലാഹു ചെയ്യുന്നത്. തികഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം അല്ലാഹു അനുവദിച്ചിരിക്കുന്നു. ഈ ഖുര്‍ആന്‍ സൂക്തങ്ങളുള്‍പ്പെടെ സകല ന്യായങ്ങളും നാളെ അല്ലാഹുവിന്റെ മുമ്പില്‍ നിഷേധിക്ക് പ്രതികൂലമായ തെളിവായിരിക്കുമെന്നും ഓര്‍ക്കുക.

ചിന്തകന്‍ said...

= പകരം തരാന്‍ ഒന്നുമില്ലെന്ന് സമ്മതിക്കുന്നു എന്നര്‍ത്ഥം!!
-----
അല്ല, ചങ്ങലയ്ക്കു പകരം തരാനുണ്ട് ; സ്വാതന്ത്ര്യം !!


ജബ്ബാർ മാഷിന്റെ ‘താന്തോന്നിത്തരമാണോ‘ ആ സ്വാതന്ത്ര്യം...!!
ഇത് വംശ നാശം വന്നുകൊണ്ടിരിക്കുകയാണല്ലോ മാഷേ!!!

അല്ല ഈ സ്വതന്ത്ര്യത്തിന്റെ നിർവ്വചനമൊക്കെ യുക്തിവാദികൾ മാറ്റിയോ? :)

Fazil said...

തെളിവില്ലെങ്കിലും തന്‍റെ പഠനങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും പ്രപഞ്ചം indeterministic ആണെന്ന് വിശ്വസിക്കുന്ന സി കെ ബാബുവിന്‍റെ നിലപാട് സ്വാഗതം ചെയ്യുന്നു. ഇത് പോലെയാണ് എന്‍റെ ദൈവ വിശ്വാസവും. തെളീച്ചിട്ടില്ലെങ്കിലും എന്‍റെ നിരീക്ഷണങ്ങളില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ട കാര്യം. എന്നാല്‍ ജബ്ബാര്‍ മാഷിനെ പോലെയുള്ള നിരീശ്വര വാദികള്‍ പ്രപഞ്ചം indeterministic ആണെന്ന് കരുതുന്നുണ്ടോ? തെളീക്കപ്പെടാത്ത വിഷയങ്ങളില്‍ അവര്‍ പരമ്പരാകതമായി കൈകൊള്ളാറുള്ള അതേ നിലപാടുതന്നെ ഇവിടെയും സ്വീകരിക്കുമോ? അതായത് പ്രപഞ്ചം indeterministic ആണെന്ന് വിശ്വസിക്കാതെ ഇരിക്കുമോ? ഇനി സംവാദങ്ങളില്‍ ദൈവം ഇല്ല എന്ന് വാദിക്കുംപോലെ പ്രപഞ്ചം indeterministic അല്ലെന്നു വാദിക്കുമോ എന്നും അറിയാന്‍ താല്പര്യം ഉണ്ട്.

KK Alikoya said...

സുശീല്‍ കുമാര്‍ പി പി said...: ">>>> മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച ദൈവം അവനെ പരീക്ഷിക്കുകയും ചയ്യുന്നു. ദൈവത്തിന്‌ മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി അറിയുമെങ്കില്‍ പിന്നെ പരീക്ഷിക്കേണ്ട കാര്യമില്ലല്ലോ? ഒരാള്‍ നന്ദിയുള്ളവനാകണോ നന്ദി കെട്ടവനാകണൊ എന്ന് തീരുമാനിക്കുന്നതും ദൈവം. എന്നിട്ട് ശിക്ഷ അയാള്‍ക്കും.

"ഇതെന്തുന്യായം എതെന്തു നീതി..........,
മറുപടിപറയൂ മൂരാച്ചികളെ............)"

• മുന്‍കൂട്ടി തീരുമാനിച്ച ദൈവം
= അല്ല; ഏത് വഴിയാണ്‌ തനിക്ക് വേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യന്ന് സ്വാതന്ത്ര്യം നല്‍കിയ ദൈവം; അതാണ്‌ ശരി. അതാണ്‌ ഖുര്‍ആനിലുള്ളത്.
• ദൈവം അവനെ പരീക്ഷിക്കുകയും ചയ്യുന്നു. ദൈവത്തിന്‌ മനുഷ്യന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി അറിയുമെങ്കില്‍ പിന്നെ പരീക്ഷിക്കേണ്ട കാര്യമില്ലല്ലോ?
= ദൈവത്തെ സംബന്ധിച്ചിടത്തോളം പരിക്ഷണത്തിന്റെ ഒരു ആവശ്യവുമില്ല. എന്നാല്‍, പരിക്ഷണത്തിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. അത് നമ്മെ ബോധ്യപ്പെടുത്തേണ്ടതില്ലേ? അതിന്നാണ്‌ പരീക്ഷണം. ദൈവം നമ്മെ പരീക്ഷിക്കുകയല്ല; പരീക്ഷണത്തില്‍ അകപ്പെടുത്തുകയാണ്‌ ചെയ്യുന്നത്. അവന്ന് ബോദ്ധ്യപ്പെടാന്‍ വേണ്ടിയല്ല; നമ്മെ ബോദ്ധ്യപ്പെടുത്താന്‍.

• ഒരാള്‍ നന്ദിയുള്ളവനാകണോ നന്ദി കെട്ടവനാകണൊ എന്ന് തീരുമാനിക്കുന്നതും ദൈവം. എന്നിട്ട് ശിക്ഷ അയാള്‍ക്കും.
" അതുകൊണ്ട് നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍. ഞാന്‍ നിങ്ങളേയും സ്മരിക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കാതിരിക്കുക." (Quran 2/152)
" അല്ലാഹുവിന് നിങ്ങളെ വെറുതെ പീഡിപ്പിച്ചിട്ടെന്തുകാര്യം; നിങ്ങള്‍ നന്ദിയുള്ളവരാവുകയും വിശ്വാസത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുകയുമാണെങ്കില്‍? അല്ലാഹു വളരെ നന്ദിയുള്ളവനാകുന്നു. സകലരുടെയും അവസ്ഥകളറിയുന്നവനുമാകുന്നു." (Quran 4/147)
" നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍, അല്ലാഹു നിങ്ങളുടെ ആശ്രയം വേണ്ടാത്തവനാകുന്നു. എന്നാല്‍ അവന്‍ തന്റെ ദാസന്മാര്‍ക്കായി നിഷേധം ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നന്ദികാണിക്കുന്നുവെങ്കില്‍, അതാണവന്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്നത്. ഭാരം വഹിക്കുന്ന യാതൊരുവനും മറ്റൊരുവന്റെ ഭാരം വഹിക്കുന്നതല്ല. ഒടുവില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങേണ്ടതുണ്ട്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്തെന്ന്, അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. അവനോ, മനോഗതങ്ങള്‍ പോലും അറിയുന്നവനാകുന്നു." (Quran 39/7)
"നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം." (Quran 76/3)

• "എന്നിട്ട് ശിക്ഷ അയാള്‍ക്കും.
"ഇതെന്തുന്യായം എതെന്തു നീതി..........,
മറുപടിപറയൂ മൂരാച്ചികളെ............)"
= മേല്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്, ശിക്ഷാര്‍ഹരെ മാത്രമേ അല്ലാഹു ശിക്ഷിക്കുകയുള്ളു എന്നാണ്‌. ഇത് നീതിയല്ലെങ്കില്‍ പിന്നെവിടെയാണ്‌ നീതിയുള്ളത്? അല്ലാഹു നീതിമാനല്ലെങ്കില്‍ പിന്നെ ആരാണ്‌ നീതിമാന്‍?

KK Alikoya said...

roop said...: ആലിക്കോയ ; നിങ്ങള്‍ക്ക് ഈ ഒരു വിചാരം തന്നേ യുള്ളോ ! സ്വാതന്ത്ര്യം എന്ന് കേള്‍ക്കുമ്പോള്‍ കയറ് പൊട്ടിക്കും. കഷ്ടം. നിങ്ങളൊക്കെ ഇസ്ലാമായി നില്‍ക്കുന്നതാ നല്ലത്.

= അതെന്തിനാ roop എനിക്ക് നേരെ തിരിയുന്നത്? ഞാന്‍ എന്റെ വക ഒന്നും പറഞ്ഞില്ലല്ലോ. യുക്തിവാദികളുടെ ഔദ്യോഗിക പ്രസിദ്ധീകരണം സ്വാതന്ത്ര്യം നിര്‍വ്വചിച്ചത് ഇവിടെ എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടു വരുക മാത്രമല്ലേ ഞാന്‍ ചെയ്തുള്ളൂ. നാണം കെട്ട ആ നിലപാട് തെറ്റാണെന്ന് യുക്തിവാദികള്‍ക്ക് കൂടി തോന്നുന്നുവെങ്കില്‍  അവര്‍ അത് തിരുത്തി മാപ്പ് പറയട്ടെ. നമുക്ക് അംഗീകരിക്കാം.

Aakash :: ആകാശ് said...

@ Fazil

ഐന്‍സ്റ്റൈന്‍ എതിര്‍ വാദവുമായി ഇതില്‍ പങ്കാളി യായി എന്നാണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു..."ഐന്‍സ്റ്റൈന്‍ - ക്വാണ്ടം ഫിസിക്സ്" സി കെ ബാബു തന്നെ 3 ലേഖനങ്ങളിലൂടെ വിശദീകരിച്ചിട്ടുണ്ട്..

ഐന്‍സ്റ്റൈനു് പിഴച്ചിടം
ഐന്‍സ്റ്റൈനും ബോറും തമ്മിലെ മത്സരം
അകലമറിയാത്ത “ആത്മബന്ധം”

പിന്നെ "ക്വാണ്ടം ഇന്‍ഡിറ്റര്‍മിനസിയെ" ദൈവവുമായി കൂട്ടികെട്ടിയ ഉടായിപ്പിനു "കാര്യകാരണബന്ധവും ആദ്യകാരണവും" എന്ന പോസ്റ്റില്‍ സൂരജ് നല്‍കിയ ഈ മറുപടിയേ ഇപ്പോള്‍ ഉള്ളൂ..

KK Alikoya said...

Fazil said...: "എന്നാല്‍ ജബ്ബാര്‍ മാഷിനെ പോലെയുള്ള നിരീശ്വര വാദികള്‍ പ്രപഞ്ചം indeterministic ആണെന്ന് കരുതുന്നുണ്ടോ? തെളീക്കപ്പെടാത്ത വിഷയങ്ങളില്‍ അവര്‍ പരമ്പരാകതമായി കൈകൊള്ളാറുള്ള അതേ നിലപാടുതന്നെ ഇവിടെയും സ്വീകരിക്കുമോ? അതായത് പ്രപഞ്ചം indeterministic ആണെന്ന് വിശ്വസിക്കാതെ ഇരിക്കുമോ? ഇനി സംവാദങ്ങളില്‍ ദൈവം ഇല്ല എന്ന് വാദിക്കുംപോലെ പ്രപഞ്ചം indeterministic അല്ലെന്നു വാദിക്കുമോ എന്നും അറിയാന്‍ താല്പര്യം ഉണ്ട്."

= ഇസ്‌ലാമിനെ വിമര്‍ശിക്കുക എന്നതാണ്‌ ജബാറിന്റെ ജീവിത ലക്‌ഷ്യം. ഈ വിഷയത്തില്‍ എന്ത് അഭിപ്രായം പറഞ്ഞാലാണോ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ പറ്റുക ആ അഭിപ്രായം അദ്ദേഹം പറയും. ഇല്ലെങ്കില്‍ മൌനം പാലിക്കും. ഇസ്‌ലാം വിമര്‍ശനമൊഴികെയുള്ള ലോക കാര്യങ്ങളിലൊന്നും അദ്ദേഹത്തിന്ന് അശേഷം താല്പര്യമില്ല.ഒരുദാഹരണമിതാ:

Fazil said...
"അങ്ങനെ ഒന്നും ഞാന്‍ സമ്മതിച്ചില്ലല്ലോ മാഷേ. (Jabbar) മാഷ്‌ കണ്ടുപിടിച്ച വൈരുധ്യങ്ങള്‍ Quantum Mechanics പ്രകാരം അശാസ്ത്രീയമാണ് എന്നാണു ഞാന്‍ പറഞ്ഞത്. അതിനോട് മാഷ്‌ പ്രതികരിച്ചു കണ്ടില്ല. മിനുട്ടില്‍ 60 തവണ ഞങ്ങള്‍ ശാസ്ത്രവാദികള്‍ ആണെന്ന് വീമ്പു പറയുന്ന യുക്തിവാദികള്‍ സമകാലിക ശാസ്ത്രം എന്താണെന്ന് പഠിക്കാന്‍ കൂടി തയ്യാറാകണം എന്നപേക്ഷിക്കുന്നു."

ea jabbar said...

സമകാലികസാസ്ത്രവും വരാനിരിക്കുന്ന ശാസ്ത്രവും പഠിച്ചാലും ആറാം നൂറ്റാണ്ടില്‍ മുഹമ്മദ് എഴുതി വെച്ച മരമണ്ടത്തരങ്ങളൊന്നും ശാസ്ത്രീയമായി മാറാന്‍ ഇടയില്ല.

ea jabbar said...

ലൈംഗിക സദാചാരം ഇസ്ലാമിന്റെ വക ഇവിടെയും ഇവിടെയും
മുഹമ്മദ് നബിയുടെ ഈ കാര്യത്തിലുള്ള ഉത്തമ മാതൃക ഉടന്‍ ഒരു പോസ്റ്റില്‍ വിശദീകര്‍ക്കാം. ആലിക്കോയയും കൂട്ടരും മൂക്കു പൊത്തി ഓടരുത് ...!

ea jabbar said...

യുക്തിരേഖയില്‍ അങ്ങനെയൊരു ലേഖനം കണ്ടതോര്‍ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര്‍ പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്. ആ ലേഖനത്തിന്റെ ഒറിജിനല്‍ ഒന്നു കാണിക്കാമോ? അതു മുഴുവന്‍ വായിച്ചിട്ടു പ്രതികരിക്കം.

ബയാന്‍ said...

‘യുക്തിരേഖ’ യിലെ ലേഖനം വ്യാജനായാലും ഒറിജിനല്‍ ആയാലും; ആധുനിക സമൂഹത്തിന്റെ സാദാചാര ബോധത്തിന് നിരക്കാത്ത എന്ത് എഴുതി വിട്ടാലും ‘യുക്തിരേഖ’ മത്തിപൊതിയാനെങ്കിലും കൊള്ളാം; ഖുറാന്‍ അങ്ങിനെയാണോ ?

വിചാരം said...

ആലികോയ … ചിലത് പറയട്ടെ, ആദ്യമായാണ് 2003 മുതൽ ഞാൻ അമേരിക്കൻ ക്യാമ്പിലേക്ക് ജോലിക്ക് പോയത് (ഇറാഖ്) ഒത്തിരി വിദേശികളെ 9 വർഷ കുവൈറ്റ് ജീവിതത്തിനിടയിൽ കണ്ടുവെങ്കിലും അവരുമായി അധികം ഒത്തൊരുമിച്ച് ജീവിച്ചിട്ടില്ലായിരുന്നു അതുകൊണ്ട് തന്നെ അവരുടെ പൂർണ്ണമായൊരു സംസ്ക്കാരത്തെ കുറിച്ചൊന്നും വലിയ പിടിപാടില്ലായിരുന്നു, അങ്ങനെ ഇറാഖിലെത്തിയെപ്പോൾ എന്റെ ബോസിന്റെ ചില കുടുംബ ചിത്രങ്ങൾ കാണാനിടയായി, ഓരോ വ്യക്തികളേയും എനിക്ക് പരിചയപ്പെടുത്തി തന്നു .. ഇതെന്റെ മകൾ അവളുടെ കുട്ടി കൂടെയുള്ളത് കാമുകൻ … അപ്പോളെനിക്കൊരു സന്ദേഹം
“ അപ്പോ ഈ കുട്ടിയുടെ അച്ഛൻ ? “
ഇവൻ (കാമുകൻ) തന്നെ.. ആദ്യമാദ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെങ്കിലും കാലേകാലേ ആ അത്ഭുതം ഇല്ലാതായി 6 വർഷത്തെ അവരോടൊത്തുള്ള ജീവിതം കൊണ്ട് അവരുടെ സംസ്ക്കാരം എന്തന്ന് മനസ്സിലായി.
ഇവിടെ താങ്കളുടെ ആരോപണം ഇങ്ങനെ ചെയ്യുന്നത് യുക്തിവാദികൾ എന്നതാണ്, അമേരിക്കൻ ജനത 90% മതവിശ്വാസികളാണ് , വിവാഹേതര ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിൽ അമേരിക്കയിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും മത വിശ്വാസ സംഹിതടിസ്ഥാനപ്പെടുത്തിയല്ല മറിച്ച് മനുഷ്യന്റെ സ്വന്തമായ ചിന്തയ്ക്കടിസ്ഥാനമാക്കിയാണ്, ഇസ്ലാമിക രാജ്യമായ(അങ്ങനെയൊരു രാജ്യ ഇന്നെവിടേയും നിലവില്ലില്ലാന്ന് മുസ്ലിംങ്ങൾ തന്നെ അവകാശപ്പെടുന്നുണ്ട്) കുവൈറ്റ് ,സൌദി, ബഹറൈൻ രാജ്യങ്ങളിലെ പൌരന്മാർ ചെയ്യുന്ന പ്രവർത്തി അവർ ഏത് തരത്തിലുള്ള വിശ്വാസികളായാലും അത് അവർ വിശ്വസിക്കുന്ന തത്ത്വസംഹിതയുടെ കുഴപ്പമാണന്ന് പറയുന്നതിൽ അത്രകാര്യമില്ല, ഒരു മുസ്ലിമായിട്ടും ഇസ്ലാമിക വിശ്വാസങ്ങൾക്ക് എതിരെ പ്രവർത്തിയ്ക്കുന്നത് ആ വ്യക്തിയുടെ സ്വതന്ത്രമായ ചിന്തയ്ക്കടിസ്ഥാനമാക്കിയാണ് , യുക്തിവാദികൾ തുറന്ന് പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ് .. വ്യക്തിയ്ക്ക് അവന്റെ സ്വന്തം ഇഷ്ടാനുസരണമുള്ള ചിന്തകൾക്ക് സ്വാതന്ത്രം നൽകണം പ്രത്യേകിച്ച് ഇന്ത്യാരാജ്യത്ത് , നമ്മുടെ പരമോന്നത കോടതി ഈ അടുത്ത് കാലത്തായി ഒരു വിധി പുറപ്പെടുവിപ്പിച്ചിട്ടുണ്ട് “ ഇന്ത്യൻ ഭരണഘടനാസൃതമായി ഒരു സ്ത്രീയും പുരുഷനും പ്രായ പൂർത്തിയായാൽ ഒരുമിച്ച് ഉഭയകക്ഷി സമ്മതത്തോടെ ഒരുമിച്ച് താമസിക്കാമെന്ന് , അത് പോലെ ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിൽ വിവാഹം വരെ കഴിക്കുന്നതിൽ എതിർപ്പ് വേണ്ടാന്നും അവർ ഒരുമിയ്ക്കാനുള്ള അവസരം നിയമം മൂലം ഉണ്ടാക്കണമെന്നും ഇതിനെതിരെ മതചിന്തകർ എതിർത്തെങ്കിലും അത് ഫലവത്തായില്ല.

..naj said...

മാഷെ ,
മാഷ്‌ സത്യാസന്ധനായ യുക്തിവാടിയാനെന്നു ആണ് എന്റെ ഉറച്ച വിശ്വാസം !
അത് കൊണ്ട് ഇനി ഡിലീറ്റ് ആരുത്.
ഇവിടെ തന്നെ കിടക്കട്ടെ, പ്ലീസ്. ഇഷ്ടമുള്ളവര്‍ക്ക് വായിക്കാനുള്ള സ്വാതന്ത്ര്യം(ആവിഷ്കാരവും) കൊടുക്കുക ..

വിചാരം said...

മതങ്ങൾ വളരുന്നു എന്നൊക്കെ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും അതിനേക്കാളധികം മനുഷ്യന്റെ സ്വതന്ത്രചിന്തകളാണ് വളരുന്നത് അതേ വളരൂ , നമ്മുടെ കോടതിയിലെ ജഡ്ജിമാരൊക്കെ യുക്തിവാദികളായതുകൊണ്ടാണ് ഇങ്ങനെയുള്ള വിധികകൾ വരുന്നത് എന്നു വരെ ആലികോയയെ പോലുള്ളവർ പറഞ്ഞേക്കാം , മനുഷ്യൻ എന്ത് വേണമെന്ന് മതസംഹിതയല്ല അവന്റെ തന്നെ ചിന്തകളായിരിക്കണമെന്നാണ് സ്വതന്ത്ര ചിന്താവാദികളായ യുക്തിവാദികൾ വാദിക്കുന്നത്, ഇന്ത്യാ രാജ്യത്ത് താമസിക്കുന്നവർ ഇന്ത്യൻ ഭരണഘടനനാസൃതമായിട്ട് ജീവിക്കണമെന്നത് ഏതൊരു പൌരന്റെ കടമയാണ് അതാണ് അനുസരണയുള്ള ഒരു പൌരന്റെ ലക്ഷണവും രീതിയും അല്ലാതെ ഇന്ത്യയിൽ നിന്ന് കൊണ്ടു ഇന്ത്യൻ നയങ്ങൾക്കെതിരെ പ്രവർത്തിയ്ക്കുന്നത് മതം തലയിലേറ്റി നടയ്ക്കുന്നവരാണ് ഈ ചിന്താഗതി നിരൂത്സാഹപ്പെടുത്തുകയും യുക്തിവാദികൾ ചെയ്യുന്ന സമരങ്ങളിലൊന്നാണ് അതിന്റെ ഭാഗമാണ് ഇവിടെ (ബ്ലോഗിൽ) ഞങ്ങൾ ആലികോയയെ പോലുള്ളവരുടെ ദുഷിച്ച ചിന്തകളെ എതിർക്കുന്നത്.
വിവാഹപൂർവ്വ ലൈംഗീക ബന്ധത്തിൽ എല്ലാവരും ഏർപ്പെടണമെന്ന് യുക്തിവാദികൾ എവിടേയും പറയുന്നില്ല പക്ഷെ അങ്ങനെ ചിന്തിയ്ക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്രം വേണം എന്നു തന്നെയാണ് എന്നെ പോലുള്ളവർ വാദിക്കുന്നത് പിന്നെ ഞാൻ യുക്തിവാദിയാണ് എന്നത് ശരിയായിരിക്കാം പക്ഷെ അതൊരിക്കലും ജബ്ബാർ മാഷിന്റെ അതേ ചിന്താഗതിക്കാരൻ എന്നർത്ഥമാക്കരുത് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ചിന്തകളുണ്ട് അതാണ് സ്വതന്ത്ര ചിന്ത എന്നത് .

..naj said...

വിചാരം : "വിവാഹപൂർവ്വ ലൈംഗീക ബന്ധത്തിൽ എല്ലാവരും ഏർപ്പെടണമെന്ന് യുക്തിവാദികൾ എവിടേയും പറയുന്നില്ല.
""അങ്ങനെ ചിന്തിയ്ക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്രം വേണം എന്നു തന്നെയാണ് എന്നെ പോലുള്ളവർ വാദിക്കുന്നത്.""
അതായത് ഒരാളുടെ അമ്മ
അല്ലെങ്കില്‍ ഭാര്യ
അല്ലെങ്കില്‍ മകള്‍
ഇതാണ് സ്ത്രീയുടെ റോള്‍.
ഇനി യുക്തി വാദത്തിന്റെ അഭിപ്രായത്തില്‍ , പുരുഷനും ഇതില്‍ പെടുന്നവര്‍ക്കും തമ്മില്‍ ലൈംഗിക ബന്ധം ആകാം, അവര്‍ ഇതു സമയത്ത് അങ്ങിനെ ഒരു ആവശ്യം വന്നാല്‍. അതിനു തടസ്സം പറയരുത്. (എങ്ങിനെയുണ്ട് )
എനിക്കും എന്റെ കുടുമ്പത്തിനും, എന്നെ വഴി നടത്തിയ വിശ്വാസം ഉള്ളവര്‍ക്കും , പകര്‍ന്നു തന്ന ധാര്‍മിക അടിത്തറ ഉള്ളത് കൊണ്ട് അങ്ങിനെ ചിന്തിക്കാന്‍ പോലും കഴിയില്ല.
ഇനി യുക്തിവാധികള്‍ക്ക് അത് പ്രശ്നമല്ലെങ്കില്‍ ആ വഴിക്ക് ഒരു ഉദാരത, ഒരു വണ്‍ സൈഡ് എന്ന പോലെ ആവശ്യമെങ്കില്‍ (വിശ്വാസം തടയും എന്നാലും) ......! ""അങ്ങനെ ചിന്തിയ്ക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്രം വേണം എന്നാണു അഭിപ്രായമെങ്കില്‍ !!! (അപ്പോള്‍ പറയും ഞങ്ങള്‍ക്ക് ലൈംഗിക ചിന്ത മാത്രേ ഉള്ളുവെന്ന്, അതെ സുഹൃത്തേ, പൂര്‍ണ മനുഷ്യന്‍ എന്ന നിലയില്‍, ഇതൊക്കെ പിടിച്ചു നിര്‍ത്തുന്നത് വിശ്വാസമാണ്.നിങ്ങള്‍ക്ക് ""അതില്ലാ"" എങ്കില്‍ ഒന്നും പറയാനില്ല. പക്ഷെ അതുവെച്ചു അഭിപ്രായം പറയരുത് ! മോശമാണ്.

..naj said...

വിചാരം : "വിവാഹപൂർവ്വ ലൈംഗീക ബന്ധത്തിൽ എല്ലാവരും ഏർപ്പെടണമെന്ന് യുക്തിവാദികൾ എവിടേയും പറയുന്നില്ല.
""അങ്ങനെ ചിന്തിയ്ക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്രം വേണം എന്നു തന്നെയാണ് എന്നെ പോലുള്ളവർ വാദിക്കുന്നത്.""
അതായത് ഒരാളുടെ അമ്മ
അല്ലെങ്കില്‍ ഭാര്യ
അല്ലെങ്കില്‍ മകള്‍
ഇതാണ് സ്ത്രീയുടെ റോള്‍.
ഇനി യുക്തി വാദത്തിന്റെ അഭിപ്രായത്തില്‍ , പുരുഷനും ഇതില്‍ പെടുന്നവര്‍ക്കും തമ്മില്‍ ലൈംഗിക ബന്ധം ആകാം, അവര്‍ ഇതു സമയത്ത് അങ്ങിനെ ഒരു ആവശ്യം വന്നാല്‍. അതിനു തടസ്സം പറയരുത്. (എങ്ങിനെയുണ്ട് )
_________________________________________________________________
ക്ഷമിക്കണം മാഷ്:
എന്തായാലും മേല്‍ പറഞ്ഞ അഭിപ്രായത്തോട് (യുക്തിയോടു) കുടുമ്പമായി ജീവിക്കുന്ന മാഷ് യോജിക്കുമെന്നു കരുതുന്നില്ല !

വിചാരം said...

നാജ്… മുഹമദിനെ ആവോളം സ്നേഹിക്കുന്നൊരു വ്യക്തിയുണ്ട് , പണ്ടദ്ദേഹം ഒരു സിമിക്കാരനായിരുന്നു, ഇപ്പോൾ മുസ്ലിം ലീഗിന്റെ പ്രമുഖ പ്രാസംഗികനും,അദ്ദേഹം രണ്ടാം വിവാഹം ചെയ്യുന്നതിന് മുൻപ് അവളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടന്നൊരു സ്തുതിയുണ്ട്, മാഷേ മനുഷ്യനുള്ള കാലം മുതൽ അവന്റെ/അവളുടെ വികാരങ്ങൾക്കപ്പുറമായിരുന്നു അവർ വിശ്വസിച്ചിരുന്ന എല്ലാ സംഹിതകളും , താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ , അതാരെതിർത്താലും തടയാനാവില്ല ഒരു സംഹിതയ്ക്കും അതിനെ തടുക്കാനുമാവില്ല, സ്വന്തം ഭർത്താവിനെ മറ്റൊരു മുറിയിൽ ഉറക്കി കിടത്തി 45 വയസ്സുക്കാരിയായ ഒരു മുസ്ലിം സ്ത്രീ മറ്റൊരു സമുദായത്തിൽ പെട്ട ഒരു പയ്യനുമായി രമിച്ച് , അവന് പണത്തിന് അത്യാർത്തി വന്നപ്പോൾ അവളെ കൊന്നത് നാജ് കണ്ടില്ലാന്നുണ്ടോ ? എവിടെ പോയി ആ സ്ത്രീക്ക് ഇസ്ലാമിക വിശ്വാസം ?

..naj said...

വിചാരം, വെറുതെ തര്‍ക്കിച്ചു കമന്സു കൂട്ടല്ലേ.
വിശ്വാസം എന്നത്, താന്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ മാനധണ്ടാമാകേണ്ട ഒന്നാണ്. ഇവിടെ അതുമായി യാതൊരു ബന്ടവുമില്ല ഈ പ്രവര്‍ത്തിക്കു. ഒരാള്‍ വിശസിച്ചു എന്നതല്ല വിശ്വാസത്തിന്റെ മാനദണ്ഡം. പ്രവര്‍ത്തി നോക്കിയിട്ടാണ് അത് വിലയിരുത്ത പെടെണ്ടത്. മുസ്ലിം പേര് എവിടെ കണ്ടാലും എടുത്തു വിശ്വാസി എന്നാ ലേബല്‍ ഒട്ടിച്ചു അവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ (ഇസ്ലാമിക വിരുദ്ധം പോലും ഇസ്ലാമിന്റെ എക്കൌണ്ടില്‍ വരവ് വെക്കാന്‍ താങ്കള്‍ക്കും, മറ്റുള്ള വര്‍ക്കും ആര്‍ത്തിയാണ്. മേല്‍ പറഞ്ഞത് ഉദാഹരണം!. ചിന്തിക്കുന്ന താങ്കളോടെ ഇത് മനസ്സിലാക്കി തരെണ്ടാതുന്ടെങ്കില്‍ താങ്കളുടെ ചിന്തക്ക് എവിടെയോ തകരാര് ഉണ്ട് എന്ന് കരുതേണ്ടി വരും. പിന്നെ ഒറ്റപെട്ട സംഭവങ്ങളെ നോക്കി സാര്‍വത്രികമാക്കേണ്ട അഭിപ്രായതെയാണ് ഞാന്‍ വിമര്‍ശിച്ചത്. ഇനി വിചാരത്തിന്റെ കാഴ്ചപാടിനെ സ്വയം മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാനില്ല.

Kamar said...

ട്രാക്കിംഗ്...

KK Alikoya said...
This comment has been removed by the author.
KK Alikoya said...

Vicharam:(ജബ്ബാറിന്ന് നല്‍കുന്ന ഉപദേശം) താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ ,

= ഈ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ട്.

visit: ആദര്‍ശവിവാഹം http://rationalism-malayalam.blogspot.com/2010/09/blog-post_21.html

KK Alikoya said...

ജബ്ബാര്‍: "യുക്തിരേഖയില്‍ അങ്ങനെയൊരു ലേഖനം കണ്ടതോര്‍ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര്‍ പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്. ആ ലേഖനത്തിന്റെ ഒറിജിനല്‍ ഒന്നു കാണിക്കാമോ? അതു മുഴുവന്‍ വായിച്ചിട്ടു പ്രതികരിക്കം"

= യുക്തിരേഖയില്‍ ഇങ്ങനെയൊരു ലേഖനം വരാന്‍ സാദ്ധ്യതയുണ്ടോ?
ഇത്തരം കാഴ്ചപ്പാടുകള്‍ യുക്തിവദികള്‍ വച്ചുപുലര്‍ത്തുന്നുണ്ടോ?
ഇതൊക്കെ യുക്തിവാദികള്‍ക്ക് അനുവദനീയമാണോ?
അല്ലെങ്കില്‍ ഇതിനെയൊക്കെ എതിര്‍ക്കലാണോ യുക്തിവാദം?
ഈ വിഷയത്തില്‍ ഒരു ക്ലാരിഫികേഷന്‍ കിട്ടിയാല്‍ നന്നായിരിക്കും.

സുധീര്‍_ഓയൂര്‍ said...

വിവാഹ പൂര്‍വ്വ ലൈംഗികത എങ്ങനെ ഒരു പാവം ആകും ,അത് അങ്ങനെ ആഗ്രഹിക്കുനവരുടെ വെക്തി സോതന്ത്ര്യം ആണ് ,പക്ഷെ മനുഷ്യന്‍ അലിഖിതമായി ഉണ്ടാക്കിയ സംസ്കാരം വെച്ച് നോക്കുമ്പോള്‍ പലര്‍ക്കും അത് അംഗീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നത് ഒരു സത്യം ആണ്.

ആറു വയസ്സുള്ള ഒരു പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രവാചകന്റെ അനുയായികള്‍ക്ക് സദാചാരത്തെ കുറിച്ച് സംസാരിക്കാന്‍ എന്ത് അര്‍ഹാതയാ ഉള്ളത് , അതും തെറ്റാന്നു പറയാന്‍ ഞാന്‍ ഇല്ല , കാരണം അത് അയാളുടെ വെക്തി സോതന്ത്ര്യം ആയിരിക്കും , ആ കുട്ടിയോടെ ചെയ്ത ക്രൂരതയും .

സഹിഷ്ണുതാ എന്ന വാക്ക് ഉച്ചരിക്കാനുള്ള അര്‍ഹത ഒരു മുസ്ലിം പ്രാന്തന് ഉദ്ണോ ?

Kamar said...

@ ജബ്ബാര്‍ മാഷ്‌ ,

"പക്ഷെ അവന്റെ ഇച്ഛയാല്‍ ഈ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടും എന്നും പറയുന്നു."

ജബ്ബാര്‍ പറഞ്ഞു....
"അല്ല, ചങ്ങലയ്ക്കു പകരം തരാനുണ്ട് ; സ്വാതന്ത്ര്യം !!"

നിയന്ത്രിക്കപെടാത്ത സ്വാതന്ത്ര്യം നിങ്ങള്‍ക്ക് നല്കാന്‍ കഴിയുമെങ്കില്‍ അത് പിന്‍പറ്റാന്‍ തയ്യാറാണ്.

എനിക്ക് ആജീവനാന്തം ജീവിക്കണം. ആ സ്വാതന്ത്ര്യത്തില്‍ ആരും ഇടപെടരുത് ?
വിശ്വസിക്കുന്നതിനു മുന്‍പ്‌ ആ സ്വാതന്ത്ര്യം പിന്‍പറ്റി ഇപ്പോഴും ജീവിക്കുന്ന ഏതാനും ഉദാഹരണം ( Atleast 200 years age) പ്രതീക്ഷിക്കുന്നു.

ബയാന്‍ said...

@ ആലിക്കോയ,

യുക്തിവാദം ഒരു സമീപനമാണ്;അതു കിതാബ് വെച്ച് കളിയല്ല. അതു ‘ഖുറാനായാലും’ ‘യുക്തിരേഖ’യായാലും.

തിരുത്താന് കഴിയാത്ത മതഗ്രന്ഥങ്ങളെ തങ്ങളുടെ യുക്തികൊണ്ട് സമര്ത്ഥിക്കുന്ന താന്കളെ പോലെയുള്ള മുല്ല ‘യുക്തിവാദികളെ’ ഏതു ഗണത്തില് പെടുത്തും;

മതങ്ങളുടെ കെട്ടുപാടുകള്ക്കപ്പുറം ദൈവീകചിന്ത തന്റെ സ്വകാര്യമായി കരുതുന്ന ‘യുക്തിവാദത്തെ’ എന്തു വിളിക്കും.

ദൈവീക ചിന്ത എന്ന ഊന്നുവടി വലിച്ചെറിഞ്ഞ് തന്റെ ചുറ്റുപാടും ആത്മവിശ്വാസത്തോടെ വാരിപ്പുണരുന്ന യുക്തിവാദിയെ എന്തായിക്കാണണം.


'യുക്തിരേഖ’ കൊണ്ട് ചാള പൊതിയുന്നത് പോലെ ‘ഖുറാന്‍’ കൊണ്ട് ആവരുത് എന്നിടത്താണ് ഈ ചര്‍ച്ചയുടെ പ്രസക്തി; താന്കള്‍ അത് മറക്കുന്നു.


അപ്പൂട്ടന്റെ ‘യുക്തിവാദി എന്നത് വട്ടപ്പേരോ‘ എന്ന പോസ്റ്റ് ഇവിടെ പ്രസക്തമാവുന്നു

"തങ്ങൾക്ക് എതിർപ്പുള്ള പലരേയും, പല സംഭവങ്ങളേയും യുക്തിവാദവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും കാണാറുണ്ട്. മുതലാളിത്തവും ഫാസിസവും കമ്മ്യൂണിസവും എന്നുവേണ്ടാ, ഈ ലോകത്തുള്ള സകല സംഭവങ്ങളും യുക്തിവാദികൾ ഏറ്റെടുക്കേണ്ടിവരുന്നു. ബുഷും സ്റ്റാലിനും ഹിറ്റ്ലറും ഒന്നിച്ച്, ഒരേ പോസ്റ്റിൽ, യുക്തിവാദികളായി അവതരിച്ചിട്ടുണ്ട്
This is my main point which I wanted to stress upon."

പപ്പൂസ് said...

ആലിക്കോയ,

ഉഭയസമ്മതത്തോടെയുള്ള ലൈംഗികത എന്നത് കക്കൂസില്‍ കയ്യിടുന്നതു പോലത്തെ ഒരു വൃത്തികേടാണെന്ന് ധരിച്ചു വക്കരുത്. ജനിറ്റിക്കലായ ചില അടിസ്ഥാന സവിശേഷതകളെ മുന്‍നിര്‍ത്തി എല്ലാ സമൂഹങ്ങളും, ഹിന്ദു-മുസ്ലിം-ക്രിസ്ത്യാനി-അവിശ്വാസി ഭേദമെന്യേ നിലനിര്‍ത്തിപ്പോരുന്ന ചില പൊതുശീലങ്ങളാണ് ലൈംഗികതയില്‍ സാധാരണ കാണാന്‍ കഴിയുന്നത്. അതില്‍ത്തന്നെ സാമാന്യം വികസിച്ച സമൂഹങ്ങളിലൊന്നും പോളിഗമി നിലവിലില്ല. ശരീയത് നിയമം അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ സര്‍ക്കാര്‍ വരെ ഇസ്ലാം മതവിശ്വാസിക്കു നാലു കെട്ടാം എന്നനുവദിച്ചു കൊടുത്തത് മതപ്രീണനതന്ത്രത്തിന്‍റെ ഭാഗമായിട്ടാണ്. മറ്റിടങ്ങളില്‍ പോളിഗമി കാണാറുള്ളത് പുറംലോകവുമായി ബന്ധം വളരെ കുറഞ്ഞ ചില സമൂഹങ്ങളില്‍ മാത്രമാണ്. ഗോഡ്‍സ് മസ്റ്റ് ബി ക്രേസി എന്ന പടം കണ്ടിട്ടുണ്ടോ? അതില്‍ ബുഷ്‍മെന്‍ എന്ന ഒരു സമൂഹത്തെ പറ്റി പറയുന്നുണ്ട്. അവരെപ്പോലെ.

ലൈംഗികസ്വാതന്ത്ര്യത്തെ കുറിച്ചു പറയുമ്പോളേക്കും മതത്തിന്‍റെ കൊടുവാളൂരുന്നത് കണ്ട് ചിരിക്കാതെ എന്തു ചെയ്യും. ലൈംഗികപൊതുബോധങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതൊരു പുരുഷകേന്ദ്രീകൃത ബോധമായി, പുരുഷന് സുരക്ഷിതത്വം നല്‍കുന്ന സാമൂഹ്യവ്യവസ്ഥയായി പരിണമിച്ചതെങ്ങനെ എന്ന അന്വേഷണം നിശ്ചയമായും ചെന്നു നില്‍ക്കുന്നത് മതങ്ങളിലാണ്. ജന്‍ഡര്‍ ഇനീക്വാലിറ്റി ദൈവം അനുവദിച്ചു തന്നതാണെന്നാവും ഇനിയുള്ള വാദം. അടിമസ്ത്രീയെ നിനക്ക് അനുവദിച്ചു തന്നിട്ടുള്ളതും ഒന്നോ രണ്ടോ മൂന്നോ നാലോ സ്ത്രീകളെ നിനക്ക് വിവാഹം ചെയ്യാമെന്ന് ഉദ്‍ബോധിപ്പിച്ചതും ദൈവം തന്നെ ആണല്ലോ. അഭിസംബോധനകളെല്ലാം നിന്നോടാണല്ലോ, അവളോടല്ലല്ലോ.

വാളെടുത്തു കഴുത്തു വെട്ടാനാജ്ഞാപിച്ചതിലും വലിയ ആഹ്വാനമല്ല എന്തായാലും യുക്തിരേഖയില്‍ കണ്ടത്.

സുശീല്‍ കുമാര്‍ said...

"നാജ്… മുഹമദിനെ ആവോളം സ്നേഹിക്കുന്നൊരു വ്യക്തിയുണ്ട് , പണ്ടദ്ദേഹം ഒരു സിമിക്കാരനായിരുന്നു, ഇപ്പോൾ മുസ്ലിം ലീഗിന്റെ പ്രമുഖ പ്രാസംഗികനും,അദ്ദേഹം രണ്ടാം വിവാഹം ചെയ്യുന്നതിന് മുൻപ് അവളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടന്നൊരു സ്തുതിയുണ്ട്,"

>>> അത് വെറും ശ്രുതിയല്ല വിചാരം സത്യമാണ്‌. പ്രശ്നമായപ്പോള്‍ രണ്ടാം ഭാര്യയാക്കി. അത്രയേ ഉള്ളു.

ബയാന്‍ said...

@ ആലിക്കോയ,

യുക്തിവാദം ഒരു സമീപനമാണ്;അതു കിതാബ് വെച്ച് കളിയല്ല. അതു ‘ഖുറാനായാലും’ ‘യുക്തിരേഖ’യായാലും.

തിരുത്താന് കഴിയാത്ത മതഗ്രന്ഥങ്ങളെ തങ്ങളുടെ യുക്തികൊണ്ട് സമര്ത്ഥിക്കുന്ന താന്കളെ പോലെയുള്ള മുല്ല ‘യുക്തിവാദികളെ’ ഏതു ഗണത്തില് പെടുത്തും;

മതങ്ങളുടെ കെട്ടുപാടുകള്ക്കപ്പുറം അസ്തിത്വബോധം നല്‍കുന്ന ദൈവചിന്ത തന്റെ സ്വകാര്യമായി കൊണ്ടുനടക്കുന്ന ‘യുക്തിവാദത്തെ’ എന്തു വിളിക്കും.

ദൈവീകചിന്ത എന്ന ഊന്നുവടി വലിച്ചെറിഞ്ഞ് തന്റെ ചുറ്റുപാടും ആത്മവിശ്വാസത്തോടെ വാരിപ്പുണരുന്ന യുക്തിവാദിയെ എന്തായിക്കാണണം.


'യുക്തിരേഖ’ കൊണ്ട് ചാള പൊതിയുന്നത് പോലെ ‘ഖുറാന്‍’ കൊണ്ട് ആവരുത് എന്നിടത്താണ് ഈ ചര്‍ച്ചയുടെ പ്രസക്തി; താന്കളും കൂട്ടുകാരും അത് മറന്നുപോകുന്നിടത്തുനിന്നാണ് ചര്‍ച്ച വഴിമാറുന്നത്.

ബയാന്‍ said...

അതായത് ഖുറാനില്‍ വൈരുദ്ധ്യങ്ങളില്ല; അല്ലാഹു എന്ന ദൈവമുണ്ടെന്നും അവന്റെ വാക്കുകളാണ് ഖുറാനെന്നും ആലിക്കോയയും കൂട്ടുകാരും തെളിയിക്കാനാകില്ലെങ്കില്‍ ‘ഖുറാന്’ വെറും കടലാസിന്റെ വില പോലും കാണില്ല.

സുശീല്‍ കുമാര്‍ said...

Alikkoya sir,

മനുഷ്യര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. അയാള്‍ എന്ത് തീരുമാനമെടുക്കുമെന്ന് അല്ലാഹുവിന്‌ മുന്‍ക്കൂട്ടി അറിയുകയും ചെയ്യാം. പക്ഷേ നമുക്കത് മുന്‍കൂട്ടി അറിയില്ല. അല്ലാഹുവിന്റെ തീരുമാനപ്രകരം തന്നെയാണ്‌ നമുക്ക് മുന്‍കൂട്ടി അറിയില്ലെനിലും നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് മുന്‍കൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ട ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പോലെയാണ്‌ മനുഷ്യന്‍ എന്ന് സാരം. ഇവിടെ ദൈവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഒരു തെറ്റ് ചെയ്യുന്ന മനുഷ്യന്‍ അതിലെങ്ങനെ കുറ്റക്കാരനാകും? മുന്‍ കൂട്ടി തീരുമാനിച്ച ദൈവം തന്നെയല്ലേ കുറ്റക്കാരന്‍? മനുഷ്യന്‍ വിചാരിച്ചാലും മുന്‍ കൂട്ടി ദൈവം തയ്യാറാക്കിയ റൂട്ട് മാറ്റാന്‍ കഴിയില്ലല്ലോ?

എത്ര വിചിത്രമായ വാദഗതിയാണ്‌ ആലിക്കോയസര്‍ ഇത്? ദൈവത്തെ കുറ്റവിമുക്തനാക്കാന്‍ എന്തൊരു ധൃതി?

..naj said...

വിചാരം: "വിവാഹപൂർവ്വ ലൈംഗീക ബന്ധത്തിൽ എല്ലാവരും ഏർപ്പെടണമെന്ന് യുക്തിവാദികൾ എവിടേയും പറയുന്നില്ല.
""അങ്ങനെ ചിന്തിയ്ക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്രം വേണം എന്നു തന്നെയാണ് എന്നെ പോലുള്ളവർ വാദിക്കുന്നത്.""
അതായത് ഒരാളുടെ അമ്മ
അല്ലെങ്കില്‍ ഭാര്യ
അല്ലെങ്കില്‍ മകള്‍
ഇതാണ് സ്ത്രീയുടെ റോള്‍.
ഇനി യുക്തി വാദത്തിന്റെ അഭിപ്രായത്തില്‍ , പുരുഷനും ഇതില്‍ പെടുന്നവര്‍ക്കും തമ്മില്‍ ലൈംഗിക ബന്ധം ആകാം, അവര്‍ ഇതു സമയത്ത് അങ്ങിനെ ഒരു ആവശ്യം വന്നാല്‍. അതിനു തടസ്സം പറയരുത്. (എങ്ങിനെയുണ്ട് )
....................................
ഇതാ വന്നൂ അപ്പൂസിന്റെ യുക്തി: ""ഉഭയസമ്മതത്തോടെയുള്ള ലൈംഗികത എന്നത് കക്കൂസില്‍ കയ്യിടുന്നതു പോലത്തെ ഒരു വൃത്തികേടാണെന്ന് ധരിച്ചു വക്കരുത്.""
ആയിക്കോളൂ അപ്പൂസേ, മൃഗങ്ങളും അങ്ങിനെയല്ലേ അപ്പൂസേ, ആദ്യം കുടുമ്പങ്ങളില്‍ നിന്നാവണം പ്രബോദനം, മാതൃക തുടങ്ങേണ്ടത്.
ബന്ധമൊന്നും നോക്കേണ്ടതില്ല. "ശമനം""മാത്രം നോക്കിയാല്‍ മതി. മതം, ധാര്‍മികത മണ്ണാങ്കട്ട, അല്ലെ അപ്പൂസേ !
ഈ കാര്യത്തില്‍ യരലവ, വിചാരം, അപ്പൂസേ, ഇനി ഇതേ അഭിപ്രായമുള്ള കൂട്ടുകാരും, കുടുമ്പങ്ങളും സമയം കളയാതെ ഒന്നിചോളൂ. അങ്ങിനെയല്ലേ ഒരു സമൂഹം ആകുന്നതു. (പരസ്പരം വാളെടുക്കാതിരുന്നാല്‍ മതി കക്കൂസില്‍ കയ്യിടുന്നത്‌ പോലെയല്ലാത്ത ഈ '"യുക്തി കര്‍മത്തില്‍"" !) ഇനി നേരിട്ട് ചോദിച്ചാല്‍ '"സമ്മതം"" കൊടുക്കുന്നതിനു യുക്തിക്ക് പ്രയാസം കാണില്ലെന്ന് കരുതട്ടെ. എന്തായാലും മുന്‍കൂട്ടി പരസ്പരം അറിഞ്ഞിരിക്കുന്നത് ജീവന്‍ നിലനിര്‍ത്തുന്നതിന് സഹായിക്കും.
(I feel Jabbar Mash is innocent and has no connection with this comment whatsoever !)

സുശീല്‍ കുമാര്‍ said...

പ്രിയപ്പെട്ട നാജ് ഉപദേശീ,

ക്ഷമിക്കണം. ഞങ്ങള്‍ യുക്തിവാദികള്‍ക്ക് മിനിമത്തില്‍ താഴെ വിവേകവും ബുദ്ധിയുമല്ലേ നിങ്ങളുടെ അല്ലാഹു തരൂ. അത് ഞങ്ങളുടെ കുഴപ്പമല്ലല്ലൊ? നഴ്സറികുട്ടികളുടെ കുഴപ്പവുമല്ല. അത് 'ദാനംചെയ്തയാളുടെ' കുഴപ്പമാകാനേ വഴിയുള്ളു. ഞങ്ങള്‍ നിസ്സഹായര്‍..

സുശീല്‍ കുമാര്‍ said...

യുക്തിവാദികള്‍ പറയുന്ന ലൈംഗിക സ്വാതന്ത്ര്യമൊക്കെ വെറും വട്ടപൂജ്യം. പരസ്പര സമ്മതപ്രകാരം നാലില്‍ കൂടുതലൊന്നും അവര്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടുമെന്ന് തോന്നുന്നില്ല. ഇവിടെ നാലെണ്ണം വരെ നേരിട്ടും അതില്‍ കൂടുതല്‍ മറ്റുവിധത്തിലും അനുവദിക്കപ്പെടുമ്പോള്‍ പിന്നെന്ത് എക്സ്ട്രാ സ്വാതന്ത്ര്യം, മണ്ണാങ്കട്ട. അങ്ങനെ പറഞ്ഞു കൊടുക്കൂ നാജ്.. അല്ല പിന്നെ..

ബയാന്‍ said...

"(I feel Jabbar Mash is innocent and has no connection with this comment whatsoever !)"

@ ..naj:

അപ്പൂസിന്റേയും വിചാരത്തിന്റേയും കമെന്റില്‍ എനിക്കും has no connection; എന്നിട്ടും എന്തേ ജബ്ബാര്‍ മാഷിന് മാത്രം has no connection; ലൈഗീകവിഷയങ്ങളില്‍ നല്ല താല്പര്യമുള്ള ആളാണല്ലേ നാജ്; ലൈഗീകത അത്ര മോശം വികാരമൊന്നുമല്ല. നാജിനും സ്വാഗതം.

KK Alikoya said...

സുശീല്‍ കുമാര്‍ പി പി said...
Alikkoya sir,

മനുഷ്യര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. അയാള്‍ എന്ത് തീരുമാനമെടുക്കുമെന്ന് അല്ലാഹുവിന്‌ മുന്‍ക്കൂട്ടി അറിയുകയും ചെയ്യാം. പക്ഷേ നമുക്കത് മുന്‍കൂട്ടി അറിയില്ല. അല്ലാഹുവിന്റെ തീരുമാനപ്രകരം തന്നെയാണ്‌ നമുക്ക് മുന്‍കൂട്ടി അറിയില്ലെനിലും നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് മുന്‍കൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ട ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പോലെയാണ്‌ മനുഷ്യന്‍ എന്ന് സാരം. ഇവിടെ ദൈവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഒരു തെറ്റ് ചെയ്യുന്ന മനുഷ്യന്‍ അതിലെങ്ങനെ കുറ്റക്കാരനാകും? മുന്‍ കൂട്ടി തീരുമാനിച്ച ദൈവം തന്നെയല്ലേ കുറ്റക്കാരന്‍? മനുഷ്യന്‍ വിചാരിച്ചാലും മുന്‍ കൂട്ടി ദൈവം തയ്യാറാക്കിയ റൂട്ട് മാറ്റാന്‍ കഴിയില്ലല്ലോ?

എത്ര വിചിത്രമായ വാദഗതിയാണ്‌ ആലിക്കോയസര്‍ ഇത്? ദൈവത്തെ കുറ്റവിമുക്തനാക്കാന്‍ എന്തൊരു ധൃതി?"

= മി. സുശീല്‍ കുമാര്‍:
'വിധിവിശ്വാസം' എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ വിജയിക്കണമെന്ന് താങ്കള്‍ക്ക് ആഗ്രഹമുണ്ടെന്ന് മനസ്സിലായി. കുഴപ്പമില്ല; മനുഷ്യസഹജമാണത്.
* എതിരാളിയുടെ വാദം സത്യസന്ധമായി വിശകലനം ചെയ്ത്,
* തെളിവുകള്‍ സമാഹരിച്ച്,
* വിഷയം പഠിച്ച്,
* എതിരാളിയുടെ വാദം ഖണ്ഡിച്ച്,
* താങ്കളുടെ വാദം ശക്തമായി സമര്‍ത്ഥിച്ച്,
* നിഷ്പക്ഷര്‍ക്ക് കാര്യം ബോദ്ധ്യപ്പെടുത്തിക്കൊടുത്ത്,
* എതിരാളിയെ നിശ്ശബ്ദനാക്കിക്കൊണ്ടാണ്‌ സംവാദത്തില്‍ വിജയിക്കേണ്ടത്; അതാണ്‌ വിജയം.
എന്നാല്‍, ഇതൊന്നുമല്ലല്ലോ താങ്കളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ***'എതിരാളിയുടെ വാദത്തെ വികലമാക്കി അവതരിപ്പിക്കുക****'യെന്ന ഒരു കുറ്റം താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്താലല്ലാതെ വിജയിക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ക്ക് ബോദ്ധ്യം വന്നുവെങ്കില്‍ അതിന്നര്‍ത്ഥം, മറുകക്ഷിയുടെ വാദം ശക്തമാണെന്നാണ്‌. മാത്രമല്ല; അവയെ സത്യസന്ധമായി സമീപിക്കാന്‍ പോലും കഴിയാത്ത വിധം താങ്കളുടെ വാദവും താങ്കളുടെ പക്കലുള്ള തെളിവുകളും അതീവ ദുര്‍ബലമാണെന്നും ഇത് തെളിയിക്കുന്നു.

KK Alikoya said...

സുശീല്‍ കുമാര്‍ എഴുതി: "ഇവിടെ ദൈവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഒരു തെറ്റ് ചെയ്യുന്ന മനുഷ്യന്‍ അതിലെങ്ങനെ കുറ്റക്കാരനാകും? മുന്‍ കൂട്ടി തീരുമാനിച്ച ദൈവം തന്നെയല്ലേ കുറ്റക്കാരന്‍? മനുഷ്യന്‍ വിചാരിച്ചാലും മുന്‍ കൂട്ടി ദൈവം തയ്യാറാക്കിയ റൂട്ട് മാറ്റാന്‍ കഴിയില്ലല്ലോ?"

= മി. സുശീല്‍ കുമാര്‍, താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ വാദങ്ങള്‍? ഖുര്‍ആനില്‍ ഈ വിഷയത്തെക്കുറിച്ച് ധാരാളം സൂക്തങ്ങളുണ്ട്. അവയില്‍ നിന്ന് വ്യക്തമാകുന്നതെന്താണെന്ന് ഞാനുള്‍പ്പെടെ പലരും ഇവിടെ കമന്റ് എഴുതിക്കഴിഞ്ഞു. ഇനി താങ്കള്‍ സംസാരിക്കേണ്ടത് ആ വാദങ്ങള്‍ കൂടി വിശകലനം ചെയ്തുകൊണ്ടാണ്‌. അല്ലാതെ മി. ജബ്ബാര്‍ പോസ്റ്റില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടല്ല.

ഈ പോസ്റ്റില്‍ ഞാനെഴുതിയ ഒരു കമന്റീല്‍ നിന്ന്: "അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല."

ഈ വാദങ്ങളൊക്കെ കേള്‍ക്കാനും മനസ്സിലാക്കാനും ഒരു യുക്തിവാദിക്ക് കഴിയണമെങ്കില്‍ ഇസ്‌ലാമിനെ വളരെ പുച്ഛത്തോടെ കാണുന്ന അവസ്ഥ മാറണം. കേവലം സംവാദ മര്യാദയെന്ന നിലയിലെങ്കിലും ഇത് ചെയ്യാത്തിടത്തോളം ഈ സംവദത്തില്‍ നിന്ന് ഒന്നും പഠിക്കാന്‍ യുക്തിവാദിക്ക് കഴിയുകയില്ല.

KK Alikoya said...

സുശീല്‍ കുമാര്‍ പി പി said...:

"പ്രിയപ്പെട്ട നാജ് ഉപദേശീ,

ക്ഷമിക്കണം. ഞങ്ങള്‍ യുക്തിവാദികള്‍ക്ക് മിനിമത്തില്‍ താഴെ വിവേകവും ബുദ്ധിയുമല്ലേ നിങ്ങളുടെ അല്ലാഹു തരൂ. അത് ഞങ്ങളുടെ കുഴപ്പമല്ലല്ലൊ? നഴ്സറികുട്ടികളുടെ കുഴപ്പവുമല്ല. അത് 'ദാനംചെയ്തയാളുടെ' കുഴപ്പമാകാനേ വഴിയുള്ളു. ഞങ്ങള്‍ നിസ്സഹായര്‍.."

Quran said: "അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു." (7:179)

സുശീല്‍ കുമാര്‍ said...

ആലിക്കോയ സാര്‍,

താങ്കളെയോ നാജിനെയോ വാദത്തില്‍ തോല്പിക്കാന്‍ കഴിയുമെന്ന വിശ്വാസം എനിക്കില്ല. അത് ലക്ഷ്യവുമല്ല. ഇത് വായിക്കുന്ന പലരുമുണ്ടാകും. അവര്‍ക്ക് ഇരു വാദങ്ങളുടെയും സത്യാസത്യങ്ങളെ വിവേചിച്ചറിയാന്‍ സഹായകമാകുമെന്ന തോന്നലിലാണ്‌ ഈ സമയം ചെലവഴിക്കുന്നത്.

ഖുര്‍ ആനിലെ വിഡ്ഠിത്തങ്ങള്‍ എല്ലാ കാലത്തേക്കുമുള്ള ശാശ്വത സത്യങ്ങളാണെന്ന് കരുതാനുള്ള താങ്കളുടെ സ്വാതന്ത്യം മാനിക്കുന്നു.
പക്ഷേ ഈ ഒരൊറ്റ വിഡ്ഠിത്തം മാത്രം മതി എനിക്കതിന്റെ ഉറവിടം മനസ്സിലാക്കാന്‍:-

" "അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല"

>>> ഹൃദയം രക്തം പമ്പ് ചെയ്യാനുള്ള ഉപകരണമല്ലേ ആലിക്കോയ സാര്‍, അലോചിക്കാനുള്ളതാണോ? അതിന്‌ തലച്ചോറല്ലേ നമ്മള്‍ മനുഷ്യര്‍ ഉപയോഗിക്കുന്നത്? ഇത് ഹൃദയം കൊണ്ടാണ്‌ ചിന്തിക്കുന്നതെന്ന അറിവുമാത്രമുള്ള കാലത്തെ വെളിപാടാണെന്ന് മനസിലാക്കാന്‍ അധികം ആലോചിക്കുകയൊന്നും വേണ്ട.

"അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു"

>>>> ഇത് ഒരു രക്ഷിതാവും തന്റെ മക്കളെ ശപിക്കാന്‍ ഉപയോഗിക്കാത്തത്ര നികൃഷ്ടമായ വാക്കുകളാകുന്നു. ഞങ്ങളുടെ നാട്ടില്‍ ചില പഴയ ആളുകളൊക്കെ സ്വന്തം മക്കളെ നായിന്റെ മോനേ എന്ന് വിളിച്ച് ശകാരിക്കാണുണ്ട്. അത് കൊള്ളുന്നത് എവിടെയാണെന്ന് അവര്‍ അറിയുന്നില്ല.

സുശീല്‍ കുമാര്‍ said...

"എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)

>>>> കാര്യങ്ങള്‍ വളരെ വ്യക്തമാണ്‌. നിങ്ങള്‍ വിളമ്പുന്ന 'സന്മാര്‍ഗം' ഞങ്ങളെല്ലാം ഞങ്ങളെല്ലാം പരിശോധനലേശമില്ലാതെ വെട്ടിവിഴുങ്ങിക്കൊള്ളണം. അല്ലെങ്കില്‍ ഞങ്ങളെയൊക്കെ നരകത്തിലിട്ട് പൊരിക്കും. അതിനാല്‍ ദയവായി ആ 'സന്മാര്‍ഗം' വെളിപ്പെടുത്താതിരിക്കുകയാകും ഉചിതം, ഞങ്ങള്‍ക്ക് മനസ്സമാധാനത്തോടെ കഴിഞ്ഞുകൂടാമല്ലോ?

സത്യവിശ്വാസികളുടെതല്ലാത്ത പാത എന്നുവെച്ചാല്‍ ഇസ്ലാമല്ലാത്ത പാത എന്നര്‍ത്ഥം അല്ലേ ആലിക്കോയ സര്‍?

KK Alikoya said...

സുശീല്‍ കുമാര്‍ പി പി said...
യുക്തിവാദികള്‍ പറയുന്ന ലൈംഗിക സ്വാതന്ത്ര്യമൊക്കെ വെറും വട്ടപൂജ്യം. പരസ്പര സമ്മതപ്രകാരം നാലില്‍ കൂടുതലൊന്നും അവര്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടുമെന്ന് തോന്നുന്നില്ല. ഇവിടെ നാലെണ്ണം വരെ നേരിട്ടും അതില്‍ കൂടുതല്‍ മറ്റുവിധത്തിലും അനുവദിക്കപ്പെടുമ്പോള്‍ പിന്നെന്ത് എക്സ്ട്രാ സ്വാതന്ത്ര്യം, മണ്ണാങ്കട്ട. അങ്ങനെ പറഞ്ഞു കൊടുക്കൂ നാജ്.. അല്ല പിന്നെ..

= വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. "അതില്‍ കൂടുതല്‍ മറ്റുവിധത്തിലും" എന്നത് കൊണ്ട് അടിമസ്ത്രീകളെയാകും ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാം. ഇതും ഇസ്‌ലാം അനുവദിക്കുന്നത് വിവാഹം പോലെ ശക്തമായ നിയമങ്ങള്‍ക്ക് വിധേയമായിട്ട് മാത്രമാണ്‌. ഇക്കാര്യത്തില്‍ പോലും യുക്തിവാദികള്‍ ആഗ്രഹിക്കുന്ന കുത്തഴിഞ്ഞ അവസ്ഥ ഇസ്‌ലാം അനുവദിക്കുന്നില്ല. ആദ്യം വിഷയം പഠിക്കുക; എന്നിട്ട് പോരേ വിമര്‍ശനം?

പപ്പൂസ് said...

നാജിനോട് ഇനി എന്തെങ്കിലും പറയണമെന്ന് തോന്നുന്നില്ല. ലൈംഗികത എന്നു പറഞ്ഞപ്പോളേക്ക് മൃഗരതി, കുടുംബരതി, ശമനം ആഹാ, പാഹാ എന്ന നിലയിലേക്ക് ചിന്ത വളര്‍ന്നു പോയ ഒരു ശുദ്ധനാണ് അദ്ദേഹം. കുടുംബങ്ങളെ ഒന്നിച്ചു വിളിച്ച് അധിക്ഷേപം തുടങ്ങിയാല്‍ എല്ലാവരും തെറി പറഞ്ഞു പ്രതികരിക്കുമെന്നും, പിന്നെ വാദങ്ങള്‍ നിര്‍ത്തി തെറിവിളിയിലേക്കു മാത്രം കാര്യങ്ങള്‍ ചുരുക്കാം എന്നുമായിരിക്കും പ്രതീക്ഷ.

യുക്തിവാദിക്കു അമ്മയും പെങ്ങളുമായി ലൈംഗികബന്ധം ആകാം എന്ന വളച്ചുകെട്ടിലേക്ക് കാര്യങ്ങള്‍ പോവുന്നതിന്‍റെ ദുഷ്ടലാക്ക് മനസ്സിലാക്കാന്‍ "ദൈവം തന്ന വിവേചനശക്തി" ധാരാളം മതി. ധാര്‍മ്മികത മതത്തെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ടതാണെന്നും അല്ലാത്തവന്‍ അമ്മയെയും പെങ്ങളെയും എടുത്തുപയോഗിക്കും എന്ന ഈ വാദമാണല്ലോ പരമ്പരാഗതമായി അവിശ്വാസികള്‍ക്കെതിരെ ഉപയോഗിക്കുന്ന വാളുകളില്‍ മൂര്‍ച്ചയേറിയ ഒന്ന്.

മൃഗങ്ങളും അങ്ങിനെയല്ലേ എന്നാണ് വിദ്വാന്‍റെ ചോദ്യം. മൃഗങ്ങളുടെ ലൈംഗികതയെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ പഠിച്ചു വന്ന ശേഷം ഇപ്പറഞ്ഞതിന് ഒന്നുകൂടി അടിവരയിടാമോ നാജേ.

ഇസ്ലാം പോളിഗമി അനുവദിക്കുന്നത് ശക്തമായ നിയമങ്ങള്‍ക്കു വിധേയമായിട്ടാണു പോലും. "ഭാര്യമാര്‍ക്കിടയില്‍ തുല്യമായ നീതി പുലര്‍ത്താന്‍ കഴിയുമെങ്കില്‍" എന്നതാണ് ശക്തമായ നിയമം. "നിനക്ക് ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്താന്‍ കഴിയില്ല" എന്ന് മറ്റൊരിടത്തും. നിയമം പറയുമ്പോളെങ്കിലും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിരുന്നെങ്കില്‍. വളച്ചു കെട്ടി സന്ദര്‍ഭവുമായി കൂട്ടിക്കെട്ടി ഈ ഖുറാന്‍ വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യുമെന്നറിയാം.

ea jabbar said...

Blogger KK Alikoya said...

Vicharam:(ജബ്ബാറിന്ന് നല്‍കുന്ന ഉപദേശം) താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ ,

= ഈ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ട്.
--------
കുര്‍ ആനിലെ വൈരുദ്ധ്യം ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ട് നമുക്ക് ‘ലൈംഗിക സദാചാരം ഇസ്ലാമിലും യുക്തിവാദത്തിലും‘ എന്ന വിഷയം വിശദമായി ചര്‍ച്ച ചെയ്യാം. ആലിക്കോയ പോകരുത് !!

ea jabbar said...

"അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല...alikoya.


لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ

for those of you who (li-man shā’a minkum is a substitution for li’l-‘ālamīna, ‘for all worlds’, using the same preposition) wish to go straight, by following the truth;
وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ
but you will not [wish], to go straight along the [path of] truth, unless God, the Lord of the Worlds, [of all] creatures, wills, that you should go straight along it.[ജലാലൈന്‍]
നിങ്ങളില്‍ ആര്‍ ഇച്ഛിക്കുന്നുവോ അവര്‍ക്കു നേര്‍മാര്‍ഗം സ്വീകരിക്കാം , പക്ഷെ അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല [കുര്‍ ആന്‍ ]
ഈ കുറാന്‍ സൂക്തം അല്ലാഹുവ്നെ പറ്റിക്കാന്‍ പിശാച് ഇറക്കിയതാകാനാണു സാധ്യത !!

ea jabbar said...

പിശാച് ഇതിനു മുമ്പും അങ്ങനെ പറ്റിച്ചിട്ടുണ്ടെന്നു കുര്‍ ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ ആശയക്കുഴപ്പവും വൈരുദ്ധ്യവും തോന്നിക്കുന്ന ഇത്തരം നിരവധി “വെളിപാടുകള്‍ “ കുര്‍ ആനില്‍ കാണുന്നു. അതിന്റെയെല്ലാം പിന്നില്‍ പിശാചിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരിക്കാനിടയുണ്ട് !!!

Reaz said...

സുശീല്‍ കുമാര്‍ എഴുതി:
"അതായത് മുന്‍കൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ട ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പോലെയാണ്‌ മനുഷ്യന്‍ എന്ന് സാരം. "
അതെ സുശീല്‍.. മുന്‍കൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ടതു തന്നെയാണ്. ഇത്തരം വാദങ്ങള്‍ ഉന്നയികുന്നതിനു മുന്‍പ് കമ്പ്യൂട്ടര്‍ എന്താണെന്നും പ്രോഗ്രാം എന്താണെന്നും അറിയണം എന്ന് മാത്രം.
ഒരു കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ സിസ്റ്റംതിന് പല ഭാഗങ്ങള്‍ ഉണ്ട്. ഇവിടെ ആവശ്യ മായത് മാത്രം നമുക്ക് പരിഗണിക്കാം...സിസ്റ്റം മാറുന്നതിനു അനുസരിച് അവ മാറുകയും ചെയ്യും. ഉദാഹരണമായി ബാങ്കിംഗ് സിസ്ടവും , ടെലികമ്മുനീക്കേഷെന്‍ സിസ്ടവും വ്യത്യസ്തമാണ്...പക്ഷേ അടിസ്ഥാന ഭാഗങ്ങള്‍ common ആകുന്നു.

1. ഹാര്‍ഡ്‌വെയര്‍ ( പ്രോഗ്രാം അണ്‍ലോഡ് ആയാല്‍ വേസ്റ്റ് ആകുന്ന താങ്കളുടെയും എന്റെയും ശരീരം )
2. പ്രോഗ്രാം ( സാക്ഷാല്‍ ദൈവം ഇന്‍സ്റ്റോള്‍ ചെയ്ത - താങ്കള്‍ മേല്‍പറഞ്ഞത് )
3. Data ( The actual ഇന്‍ഫര്‍മേഷന്‍ - നമ്മുടെ /താങ്കളുടെ പ്രവര്‍ത്തങ്ങളും പ്രവര്‍ത്തന മേഖലകളും )


Data മാറുന്നതിന് അനുസരിച് പ്രോഗ്രാം ഫ്ലോ മാറും എന്ന അടിസ്ഥാന തത്ത്വം മറക്കരുത്.

പ്രോഗ്രാമര്‍ മാരും , IT കമ്പനികളും പ്രോഗ്രാം മാത്രമാണ് ചെയ്യുനത്, Data യുടെ ഉത്തരവാദികള്‍ അത് ഉപയോകിക്കുന കമ്പനികളും ഉപഭോഗ്താകലുമാണ്.
അത് തന്നെയാണ് ഖുര്‍ആനും പറഞ്ഞത്
"നാം അവന് രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും നല്‍കിയില്ലയോ? (നന്മയുടെയും തിന്മയുടെയും) വ്യക്തമായ രണ്ട് വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലയോ? പക്ഷേ, അവന്‍ ദുര്‍ഘടമായ മാര്‍ഗം താണ്ടുവാന്‍ തയാറായില്ല. ദുര്‍ഘടമായ മാര്‍ഗമെന്തെന്ന് നിനക്കെന്തറിയാം? " ( 90 : 8- 10)

വിശദീകരണം ഇങ്ങിനെ വായിക്കാം...
" അതായത്, നാം അവന് ബുദ്ധിശക്തിയും ചിന്താശക്തിയും നല്‍കിയിട്ട്, ഇനി അവന്‍ സ്വയംതന്നെ വഴി കണ്ടുപിടിച്ചുകൊളളട്ടെ എന്നുവെച്ച് വിട്ടയച്ചിരിക്കുകയല്ല. നാം അവനെ മാര്‍ഗദര്‍ശനം ചെയ്തിട്ടുമുണ്ട്. അവന്റെ മുമ്പില്‍ നന്മയുടെയും തിന്‍മയുടെയും രണ്ടു വഴികള്‍ തുറന്നുവെക്കുകയും ചെയ്തിരിക്കുന്നു. അവന് നന്നായി ചിന്തിച്ച് ഗ്രഹിച്ച് അതില്‍ ബോധിച്ച വഴി സ്വന്തം ഉത്തരവാദിത്വത്തില്‍ തിരഞ്ഞെടുക്കാം. ഇതേ ആശയംതന്നെയാണ് സൂറ അദ്ദഹ്ര്‍ 2-3 സൂക്തങ്ങളില്‍ ഇപ്രകാരം ഉണര്‍ത്തിയിട്ടുളളത്: "നാം മനുഷ്യനെ ഒരു മിശ്രിത ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു-അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥമാണ് നാം അവനെ കേള്‍ക്കുന്നവനും കാണുന്നവനുമാക്കി നിര്‍മിച്ചത്. നാം അവന് വഴികാട്ടിക്കൊടുത്തിരിക്കുന്നു. വേണമെങ്കില്‍ അവന് നന്ദിയുളളവനാകാം, അല്ലെങ്കില്‍ നന്ദികെട്ടവനാകാം.`` "

Reaz said...
This comment has been removed by the author.
Reaz said...
This comment has been removed by the author.
ea jabbar said...

അവന് നന്നായി ചിന്തിച്ച് ഗ്രഹിച്ച് അതില്‍ ബോധിച്ച വഴി സ്വന്തം ഉത്തരവാദിത്വത്തില്‍ തിരഞ്ഞെടുക്കാം
-------
അങ്ങനെ നന്നയി ചിന്തിച്ചപ്പോഴാണ് ഈ കുര്‍ ആനും മതങ്ങളുമൊക്കെ പ്രാകൃത കാലത്തെ മനുഷ്യര്‍ അവരുടെ അറിവിനും ചിന്തക്കും അനുസരിച്ച് ആവിഷ്കരിച്ച വിഡ്ഢിത്തങ്ങളാണെന്നു മനസ്സിലായത്. അക്കാര്യമാണു ഞങ്ങള്‍ മറ്റുള്ളവരോടു പറയുന്നതും. മനുഷ്യര്‍ സന്ദര്‍ഭാനുസൃതം പലതും പറഞ്ഞതുകൊണ്ടാണു വൈരുദ്ധ്യങ്ങളുണ്ടായത്.

CKLatheef said...

ചര്‍ച നീണ്ടു പോകുകയാണ്... ഖുര്‍ആനില്‍ വൈരുദ്ധ്യവും ആശയക്കുഴപ്പവുമുണ്ട് എന്നതാണല്ലോ ഇവിടെ വാദം. അതുണ്ടെങ്കില്‍ അതുകൊണ്ടുള്ള പ്രയാസം അനുഭവിക്കേണ്ടി വരിക ജബ്ബാര്‍ മാഷോ സുഷീലോ യരലവയോ ഒന്നുമല്ല. അതിന്റെ അനുയായികളാണ്. എന്നാല്‍ അവര്‍ക്കാകട്ടെ നിങ്ങളിവിടെ ചൂണ്ടിക്കാണിച്ച സൂക്തങ്ങള്‍ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായതായി അറിവില്ല. ഖുര്‍ആനെയും ഇസ്‌ലാമിനെ യുക്തിയുക്തമായി പഠിക്കുന്നവര്ക്കാകട്ടേ, നിങ്ങള്‍ ചൂണ്ടികാണിക്കുന്ന സൂക്തങ്ങള്‍
വിഷയത്തിന്റെ വിവിധ വശങ്ങളെ വിശദീകരിക്കുകയും ഏറ്റവും യുക്തിപൂര്‍ണമായ ഒരു ആശയം നല്‍കി ഞങ്ങളുടെ അന്വേഷണ ത്വരയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു അത് അപ്രകാരം നല്‍കിയില്ലായിരുന്നെങ്കില്‍ താങ്കളകപ്പെട്ടതുപോലുള്ള അബദ്ധത്തില്‍ കുടുങ്ങി പോയേനെ. എന്നാല്‍ - അല്ലാഹു പരിശുദ്ധന്‍ - അത്തരം യാതൊരു ആശയക്കുഴപ്പവും അവന്റെ ദര്‍ശനത്തില്‍ ഉണ്ടാക്കിവെച്ചിട്ടില്ല.

വിചാരം said...

യരല‌വ said...
അതായത് ഖുറാനില്‍ വൈരുദ്ധ്യങ്ങളില്ല; അല്ലാഹു എന്ന ദൈവമുണ്ടെന്നും അവന്റെ വാക്കുകളാണ് ഖുറാനെന്നും ആലിക്കോയയും കൂട്ടുകാരും തെളിയിക്കാനാകില്ലെങ്കില്‍ ‘ഖുറാന്’ വെറും കടലാസിന്റെ വില പോലും കാണില്ല.
യരലവ… അല്ലെങ്കിലതിന് കടലാസ്സിന്റേതല്ലാത്ത മറ്റെന്ത് വിലയാണുള്ളത് ?...

സുശീല്‍ കുമാര്‍ പി പി said...
ആലിക്കോയ സാര്‍,

" "അവര്ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല"

>>> ഹൃദയം രക്തം പമ്പ് ചെയ്യാനുള്ള ഉപകരണമല്ലേ ആലിക്കോയ സാര്‍, അലോചിക്കാനുള്ളതാണോ? അതിന്‌ തലച്ചോറല്ലേ നമ്മള്‍ മനുഷ്യര്‍ ഉപയോഗിക്കുന്നത്? ഇത് ഹൃദയം കൊണ്ടാണ്‌ ചിന്തിക്കുന്നതെന്ന അറിവുമാത്രമുള്ള കാലത്തെ വെളിപാടാണെന്ന് മനസിലാക്കാന്‍ അധികം ആലോചിക്കുകയൊന്നും വേണ്ട.
ചുമ്മാ വാളെടുക്കുന്ന ആലിക്കോയ സാറെന്താ സുനിൽ കുമാറിന്റെ ഈ ചിന്തയോട് പ്രതികരിക്കാത്തത് ? ഉത്തരം കിട്ടാഞ്ഞിട്ടാണോ അതോ ഉത്തരമില്ലാത്തത് കൊണ്ടോ ? ആലിക്കോയ സാറേ … വേഗം സ്ഥലം വിട്ടോ ഇവിടെ (ബൂലോകത്ത് നിന്ന്) അല്ലെങ്കിൽ ഉള്ള ഈമാനും ഇവിടെ ഉപേക്ഷിക്കേണ്ടി വരും കാരണം സത്യം എന്നത് എന്തന്ന് ഇല്ലാത്തൊരു ഗ്രന്ഥമാണ് നിങ്ങൾ അന്ധമായി വിശ്വസിക്കുന്ന ഖുറാൻ..

ചിന്തകന്‍ said...

അതിന്‌ തലച്ചോറല്ലേ നമ്മള്‍ മനുഷ്യര്‍ ഉപയോഗിക്കുന്നത്? ഇത് ഹൃദയം കൊണ്ടാണ്‌ ചിന്തിക്കുന്നതെന്ന അറിവുമാത്രമുള്ള കാലത്തെ വെളിപാടാണെന്ന് മനസിലാക്കാന്‍ അധികം ആലോചിക്കുകയൊന്നും വേണ്ട.

സുശീൽ
തലച്ചോറിൽ നിന്നാണ് ചിന്തവരുന്നത് എന്നതിന് ശാസ്ത്രീയമായ വല്ലതെളിവുമുണ്ടോ?
ഉണ്ടെങ്കിൽ അതിവിടെ പറയുമല്ലോ?

ഏതായാലും ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.(ആധികാരികതയെ കുറിച്ചെനിക്കറിയില്ല)

ഖുർ ആൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ , ആത്യന്തിക സത്യം അത് തന്നെ ആവാനെ തരമുള്ളൂ.
ശാസ്ത്രം എന്നത് സൃഷ്ടിയുടെ വാക്കുകളാണ്. ഖുർ ആൻ സ്രഷ്ടാവിന്റെയും...

അപ്പൂട്ടൻ said...

ചിന്തകൻ,
ഇതിത്തിരി കടന്ന കയ്യായിപ്പോയി, അത്രയ്ക്കും വേണ്ടായിരുന്നു!!!!

Aakash :: ആകാശ് said...

ചിന്ത വരുന്നത് ഹൃദയത്തില്‍ നിന്നുമാണ്. ദീപക് ചോപ്ര മാത്രമല്ല, വിവരമുള്ള മറ്റു പലരും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഈ വാര്‍ത്ത‍ നോക്കൂ...

അധികം ചിന്താശേഷി ഇല്ലാത്തവര്‍ ഇത് കൊണ്ട്തൃപ്തിപ്പെടൂ...

CKLatheef said...

>>> "ഹൃദയം രക്തം പമ്പ് ചെയ്യാനുള്ള ഉപകരണമല്ലേ ആലിക്കോയ സാര്‍, അലോചിക്കാനുള്ളതാണോ?
അതിന്‌ തലച്ചോറല്ലേ നമ്മള്‍ മനുഷ്യര്‍ ഉപയോഗിക്കുന്നത്?" <<<

സുശീലിനെ ഈ ചോദ്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല. അദ്ദേഹം അന്വേഷിക്കുകയായിരുന്നു. വിചാരമാണ് ഈ ചോദ്യത്തിന് പരിഹാസത്തിന്റെ ധ്വനി നല്‍കിയത്. ഹൃദയത്തിന് രക്തം പമ്പുചെയ്യുന്നതിനപ്പുറം ചില ധര്‍മങ്ങള്‍കൂടിയുണ്ട് എന്ന് വ്യക്തമാക്കുന്ന പഠനം മലയാളത്തില്‍ തന്നെ വായിച്ചതോര്‍ക്കുന്നു. ഹൃദയ ശസ്ത്രക്രിയ നടത്തിയവരില്‍ സംഭവിച്ച മാറ്റങ്ങള്‍ ഉദാഹരിച്ചുകൊണ്ട്. തലച്ചോറിലേക്ക് ഹൃദയവുമായുള്ള നാഡീബന്ധം അതിശക്തമാണ്. തലച്ചോറിന് ചിന്തിക്കാനുള്ള പങ്ക് നിഷേധിക്കുന്നില്ല.

അപ്പോള്‍ ഒറ്റയടിക്ക് പരിഹസിച്ച് തള്ളേണ്ടതല്ല ഖുര്‍ആന്റെ പ്രയോഗം. അല്ലങ്കിലും മനസ്സാക്ഷിയില്ലാത്തവരെ ഹൃദയമില്ലാത്തവര്‍ എന്നൊക്കെയുള്ള പ്രയോഗം സര്‍വസാധാരണയല്ലേ. ഏതായാലും ശാസ്ത്രം കൂറെകൂടി വ്യക്തതവരുത്തുന്നത് വരെ അതില്‍ അശാസ്ത്രീയത ആരോപിക്കാതിരിക്കലായിരിക്കും കുറെകൂടി ശാസ്ത്രീയം, യുക്തിപരവും.

«Oldest ‹Older   1 – 200 of 716   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.