Friday, July 16, 2010

മാധ്യമത്തിന്റെ പത്രധര്‍മ്മം

മാധ്യമത്തിന്റെ പത്രധര്‍മ്മം

നിര്‍ണായകമായ സന്ദര്‍ഭങ്ങളിലെല്ലാം സ്വതസിദ്ധമായ വൃത്തികേടിന്റെ വികൃത മുഖം പുറത്തു കാട്ടുന്ന പത്രമാണു മാധ്യമം. അതിനൊരു ദൃഷ്ടാന്തമാണ് പ്രതികരണമെന്നോണം ഒരു അമുസ്ലിം പേരില്‍ ഇന്നു പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനം. പ്രൊ.ജോസഫിനൊരു തുറന്ന കത്ത് എന്നാണു ശീര്‍ഷകം.
ആശുപത്രിക്കിടക്കയില്‍ വേദന കടിച്ചമര്‍ത്തിക്കഴിയുന്ന ആ മനുഷ്യനെ അദ്ദേഹം ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കിക്കൊടുക്കാനുദ്ദേശിച്ച് എഴുതിയതാണീ കുറിപ്പ്. അതു പ്രസിദ്ധീകരിക്കാന്‍ ഈ സമയം തെരഞ്ഞെടുത്ത മാധ്യമക്കാരന്റെ ഔചിത്യബോധവും ഉള്ളിലെ വര്‍ഗ്ഗീയവിഷത്തിന്റെ ആഴവും നോക്കുക !

ചോദ്യപ്പേപ്പറിലെ സംഭാഷണ ശകലത്തില്‍ ഭ്രാന്തന്‍ കഥാപാത്രത്തിനു മുഹമ്മദ് എന്നു പേരു നല്‍കിയത് പ്രവാചകനെ നിന്ദിക്കാന്‍ വേണ്ടി തന്നെയാണെന്നു സ്ഥാപിച്ചെടുക്കാന്‍ യുക്തി കണ്ടെത്തുകയാണു ലേഖകന്‍ . അത് എത്രയോ തവണ ചര്‍ച്ച ചെയ്തതാണ്. പ്രൊഫസര്‍ അക്കാര്യത്തില്‍ തനിക്കുള്ള വിശദീകരണം നല്‍കിയതുമാണ്.
പ്രൊഫസറോടുള്ള ലേഖകന്റെ ഏറ്റവും യുക്തിസഹമായ ഒരു ചോദ്യം ഇതാണ്: ‘പടച്ചോനേ’ എന്ന വിളി മുസ്ലിമിന്റേതാണെന്നു തിരിച്ചറിഞ്ഞ താങ്കള്‍ക്ക് മുഹമ്മദ് അവരുടെ പ്രവാചകനാണെന്ന അറിവുണ്ടായില്ല എന്നതു ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാ പാത്രത്തിന് ‘യേശു’ എന്നു പേരിടാന്‍ പ്രിയപ്പെട്ട പ്രൊഫസര്‍ , താങ്കള്‍ തയ്യാറാകുമോ?

ആ പാവം പ്രൊഫസര്‍ ഇപ്പോള്‍ ഇതിനൊന്നും മറുപടി പറയാവുന്ന അവസ്ഥയിലല്ല എന്നു നമുക്കറിയാം.
പക്ഷേ ഈ മണ്ടന്‍ ചോദ്യം ചോദിക്കുന്ന മന്ദബുദ്ധിയോട് ഒരു മറു ചോദ്യം ചോദിക്കട്ടെ. നമ്മുടെ നാട്ടില്‍ നിത്യവും പിടിക്കപ്പെടുന്ന വിവിധ തരം ക്രിമിനല്‍ കുറ്റവാളികളില്‍ നിങ്ങളാരെങ്കിലും യേശു എന്നു പേരുള്ള നസ്രാണിയെ കണ്ടിട്ടുണ്ടോ?
എന്നാല്‍ മുഹമ്മദ് എന്ന പേരുള്ള ഒരു ക്രിമിനലെങ്കിലും പിടിക്കപ്പെടാത്ത ദിവസമുണ്ടോ?
മുസ്ലിം ആണ്‍ കുട്ടികളുടെ പേരുകള്‍ നിങ്ങള്‍ ഒരു സ്കൂള്‍ റജിസ്റ്റര്‍ എടുത്തൊന്നു പരിശോധിച്ചാല്‍ കാണാം മുഹമ്മദിന്റെ പ്രാതിനിധ്യം . ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന ക്ലാസിലെ പട്ടികയില്‍ 50%മുസ്ലിം ആണ്‍കുട്ടികളുടെ പേര്‍ മുഹമ്മദ് കൊണ്ടു തുടങ്ങുതാണ്.

13 വയസ്സുള്ള പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന മഞ്ചേരിയിലെ ആ കശ്മലന്റെ പേരും മുഹമ്മദ് ആയിരുന്നു. അവനെ മനസ്സുകൊണ്ടെങ്കിലും “നായിന്റെ മോന്‍ “ എന്നു വിളിക്കാത്തവര്‍ കേരളത്തിലുണ്ടാകുമോ?

ഒരു മുസ്ലിം കഥാപാത്രത്തിന്റെ പേരാലോചിച്ചപ്പോള്‍ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മുസ്ലിം പേര്‍ എന്ന നിലയില്‍ ‘മുഹമ്മദ്‘ മനസ്സില്‍ വന്നു എന്നാണു പ്രൊഫസര്‍ എന്നോടു പറഞ്ഞത്.
എന്നാല്‍ അതു തങ്ങളുടെ നബി തന്നെ എന്നു ശാഠ്യം പിടിച്ചു കൊണ്ട് ഈ ഹീനകൃത്യത്തിനു ന്യായീകരണം ഉണ്ടാക്കുക തന്നെയാണു മാധ്യമവും കൂട്ടരും ഇപ്പോള്‍ ചെയ്യുന്നത്. ഇത് പുതിയ കാര്യമൊന്നുമല്ല. ഇവര്‍ എല്ലാ കാല‍ത്തും ഇതു തന്നെയാണു ചെയ്തിട്ടുള്ളത്. ഇസ്ലാമിന്റെ പേരില്‍ എന്തു തെമ്മാടിത്തം നടന്നാലും ആ തെമ്മാടികളെ ന്യായീകരിക്കാന്‍ ലൊട്ടു ലൊടുക്കു വാദങ്ങള്‍ നിരത്തുകയെന്നത് ഇക്കൂട്ടരുടെ പതിവാണ്. ഇതു തന്നെയാണു മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ശാപവും.

മുമ്പ് ചേകനൂര്‍ മൌലവിയെ തട്ടിക്കൊണ്ടു പോയി കൊല ചെയത സന്ദര്‍ഭത്തിലും ഈ പത്രം ഇതു തന്നെയാണു ചെയ്തത്. ആ ഹീനകൃത്യത്തെ അപലപിക്കുകയോ അത്തരക്കാരെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുകയോ ചെയ്യുന്നതിനു പകരം ആ പണ്ഡിതനെ കുറിച്ച് അപവാദപ്രചാരണം നടത്താനാണു ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയത്.

എന്നു വെച്ചാല്‍ അതിന്റെ പച്ച മലയാളം, “അയാള്‍ കൊല്ലപ്പെടേണ്ട ആള്‍ തന്നെ “ എന്നു മാലോകരെ ബോദ്യപ്പെടുത്തുക എന്ന പത്ര ധര്‍മ്മം അവര്‍ നിര്‍വ്വഹിച്ചു.
തസ്ലീമ നസ്രീന്‍ ലജ്ജ എന്ന പുസ്തകം എഴുതിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വധഭീഷണി നേരിടുകയും പുറത്താക്കപെടുകയും ചെത സന്ദര്‍ഭം മാധ്യമം എങ്ങനെ ഉപയോഗിച്ചു എന്നു നാം ഈ മുഖപ്രസംഗത്തിലൂടെ മനസ്സിലാക്കിയതാണല്ലോ.
ഇപ്പോള്‍ ഈ പ്രൊഫസര്‍ കൈവെട്ടപ്പെടേണ്ടവന്‍ തന്നെ എന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു !

41 comments:

ea jabbar said...

ഒരു ക്രിമനല്‍ മുഹമ്മദെങ്കിലും പിടിക്കപ്പെടാത്ത ദിവസമുണ്ടോ നാട്ടില്‍ ?
“മുഹമ്മദി“നെന്താ കൊമ്പുണ്ടോ ?
ഇതൊക്കെ പ്രവാചകന്മാരാണെങ്കില്‍ പ്രവാചകനിന്ദ മാത്രമല്ലേ നാട്ടില്‍ നടക്കുന്നത്?

ea jabbar said...

ഈ ക്രിമിനല്‍ കുറ്റത്തില്‍ ഒട്ടും ചെറുതല്ലാത്ത പങ്കു ജമാ അത്തെ ഇസ്ലാമിയും വഹിച്ചിട്ടുണ്ട്. തൊടുപുഴയില്‍ ഈ പ്രശ്നം ആളിക്കത്തിച്ച് ഇല്ലാത്ത പ്രവാചകനിന്ദ മെനഞ്ഞുണ്ടാക്കി ഈ ഹീനകൃത്യത്തിനു കള‍മൊരുക്കിക്കൊടുക്കാന്‍ ജമാ അത്തും മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. അതിന്റെ ജാള്യത മറയ്ക്കാനാണീ നുണപ്രചരണം !

//ചാട്ടവാര്‍// said...

ഇതല്ലേ മാഷേ ആ കത്ത്? കത്തെഴുതിയത് ആരാണെന്നു നോക്ക്.നമ്മുടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ആ “ഗൊണാണ്ടര്‍“ തന്നെയല്ലേ ഈ കത്തെഴുത്തുകാരന്‍?

ea jabbar said...

മാധ്യമ ത്തിന്റെ ഉള്ളിലെ പേപ്പട്ടി ആട്ടിന്‍ തോല്‍ പൊക്കി തല കാട്ടുന്നു !

പ്രതികരണം എന്ന പംക്തിയാണു പലപ്പോഴും മാധ്യമം അവരുടെ ഉള്ളിലെ വിഷം ചീറ്റാന്‍ ഉപയോഗിക്കുക. അതിനു മറ്റുള്ളവരുടെ പേരും വ്യാജപ്പേരുമൊക്കെ ഉപയോഗിക്കും ഇതെത്രയോ തവണ നാം കണ്ടതാണ്.

ea jabbar said...

ലേഖനത്തിലെ തുടര്‍ന്നുള്ള വരികള്‍, കേട്ടു തഴമ്പിച്ച “ ആഗോള സയണിസ്റ്റ് സാമ്രാജ്യത്വ“ മണ്ണാങ്കട്ട ....!
ഇസ്രായേലും അമേരിക്കയും യൂറോപ്യന്‍ യൂണിയനുമെല്ലാം ചേര്‍ന്ന് ബഹിരാകശത്തു വെച്ച് ഗൂഡാലോചന നടത്തിയാണു പോല്‍ ന്യൂമാന്‍ കോളേജിലെ ചോദ്യപ്പേപ്പര്‍ ഉണ്ടാക്കിയത്.!!

ഇതും നമ്മള്‍ കേരളീയര്‍ക്കു പുതുമയുള്ള കാര്യമല്ല. തൃശൂര്‍ പൂരത്തിനിടെ വെയിലു കൊണ്ട് ആന ഇടഞ്ഞാല്‍ മതി; ഉടനെ വരും സാമ്രാജ്യത്വം ! ഗവേഷണം നടത്തി ആ ആനയിടച്ചിലിനു പിന്നിലും സാമ്രാജ്യത്വം എന്നു കണ്ടെത്താന്‍ കുറേയേറെ ഡയലക്റ്റികല്‍ ബുദ്ധിജീവികളും നമുക്കുണ്ടല്ലോ?

ea jabbar said...

തൊടുപുഴയിലെ മുസ്ലിം സംഘടനകള്‍ ഈ കാര്യത്തില്‍ എടുത്ത നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടൊരു കത്ത് മാധ്യമത്തിലേക്കയച്ചു നോക്കൂ . അപ്പോള്‍ അറിയാം ഇവരുടെ നിഷ്പക്ഷതയുടെ തനിനിറം !

ബിജു ചന്ദ്രന്‍ said...

ശിവകുമാരന്റെ ലേഖനം വായിച്ചു, മുസ്ലിങ്ങളേക്കാളധികം വികാരം കൊള്ളുകയും പ്രവാചകനിന്ദ(?) യെപ്പറ്റി എഴുതി നിറയ്ക്കുകയും ചെയ്തതിനു ശേഷം ജോസഫ്‌ മാസ്ടര്‍ക്ക് ആശംസകളും നേരുന്നു! തനി ചെന്നായ തന്നെ! രക്തം കൊടുത്ത തന്ത്രം പോലെ ! ഇപ്പറഞ്ഞത്‌ പോലെ എവിടെ ചെറിയ ഒരു പ്രശ്നമുണ്ടായാലും പാവം സാമ്രാജ്യത്വത്തിനും സയണിസത്തിനുമൊന്നും കിടക്കപ്പൊറുതി ഇല്ല എന്ന സ്ഥിതി ആയിട്ടുണ്ട്‌. ഇര, വേട്ടക്കാരന്‍, ദളിത്‌ , സയണിസം, യാങ്കി , ഡോങ്കി , സാമ്രാജ്യത്വം , സൈഡുവല്‍ക്കരണം, മാങ്ങാത്തൊലി... ഇത്യാതി പദാവലികള്‍ നിറച്ച് ദളിതരെയും പിന്നോക്കക്കാരെയും കയ്യിലെടുക്കാനുള്ള തന്ത്രങ്ങളുമായി സ്ഥിരം ലേഖനങ്ങളും. ഇത്തരം തന്ത്രങ്ങളില്‍ ദളിത്‌ പക്ഷ ചിന്തകരൊക്കെ വീഴും എന്നതിന് ബ്ലോഗില്‍ തന്നെയുണ്ട് ഉദാഹരണങ്ങള്‍ ...
മാധ്യമത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിച്ചതിന് നന്ദി! (ഇത്തരം വര്‍ഗ്ഗീയ ലേഖനം പ്രസിദ്ധീകരിക്കാന്‍ പ്രതികരണം പംക്തി തന്നെ തിരഞ്ഞെടുക്കുന്നതിന്റെ തന്ത്രം നോക്കുക! )

കുരുത്തം കെട്ടവന്‍ said...

ഇ എ ജബ്ബാറിണ്റ്റെ കൂട്ടുകാരുടെയും അസഹിഷ്ണുത അണപൊട്ടിയൊഴുകുകയാണു.! എവിടെ എന്ത്‌ നടന്നാലും അതില്‍ ഒരു ജമാഅത്തെ ഇസ്‌ലാമി 'പ്രാതിനിധ്യം' നമ്മുടെ 'മനുഷ്യകുലത്തിണ്റ്റെ' അഭിനവ അപ്പോസ്തലന്‍ കണ്ടുപിടിക്കും.! അതില്‍ പലതുപോലെ ഒന്നാണിതും. വായനക്കാരുടെ കുറിപ്പുകളാണു 'പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍' എന്ന കോളത്തില്‍ 'മാധ്യമം' വര്‍ഷങ്ങളായി നല്‍കുന്നത്‌. അത്‌ നമ്മുടെ അഭിനവ അപ്പോസ്തലന്‍മാരെ വിറളി പിടിപ്പിച്ചിട്ടുണ്ടെങ്കില്‍ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും അത്‌ പലതും തുറന്ന് കാണിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നു. ഡോ. എം എസ്‌ ജയപ്രകാശ്‌ എന്നുള്ളത്‌ ഒരു അമുസ്ളിമിണ്റ്റെ പേരില്‍ 'മാധ്യമം' പത്രാധിപര്‍ എഴുതി ഉണ്ടാക്കിയതല്ല. അത്തരം വേലകളൊക്കെ 30 വര്‍ഷമായി മുടങ്ങാതെ ചെയ്യുന്നത്‌ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡോ. എം എസ്‌ ജയപ്രകാശ്‌ എന്ന വ്യ്കതി ഒരു ദളിത്‌ ചിന്തകനാണെന്ന് കേരളത്തിലെ ഒരു സാധാരണ പത്ര വായനക്കാറനും അറിയാം. എന്നിട്ടോ, ഇ എ ജബ്ബാറ്‍ ഈ പോസ്റ്റിലൂടെ ചെയ്യുന്നതോ?! തണ്റ്റെ സില്‍ബന്ധികളെ തെറ്റിദ്ദരിപ്പിക്കുക. അങ്ങിനെ ഒരു വ്യാജനാമത്തിലൂടെ 'മാധ്യമം' എഴുതിയത്‌ എന്ന് വരുത്തിതീര്‍ക്കുക! ഇനി ഇതേ 'മാധ്യമ'ത്തിണ്റ്റെ 'പ്രശ്നങ്ങള്‍ പ്രതികരനങ്ങള്‍' എന്ന കോളത്തില്‍ തന്നെ ഡോ എം സ്‌ ജയപ്രകാശ്‌ എഴുതിയ പോലെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ (വര്‍ഷ്ം ക്രിത്യമായി ഒാര്‍മയില്ല എന്നാലും 1990 കളീലാണെന്നണു ഒാര്‍മ) 'മെക്ക' എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്ന സി എ വാഹിദ്‌ (ഇപ്പോള്‍ ജീവീച്ചിരിപ്പില്ല) സാക്ഷാള്‍ മഅദനിക്കെതിരില്‍ ഒരു കുറിപ്പെഴുതി. മഅദനിയുടെ ചില വിശ്വാസാചാരങ്ങളെയും അദ്ദേഹം കൊണ്ടു നടക്കുന്ന ഒരു 'തങ്ങളുടെ' മന്ത്രവാദങ്ങളെകുറിച്ചുമായിരുന്നു എഴുതിയത്‌. ഇതുവായിച്ച്‌ മഅദനി ഇളകി. 'മാധ്യമം' പത്രകെട്ടുകള്‍ കത്തിച്ചു, പുഴയില്‍ ഒഴുക്കി. ഒടുക്കം അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഇ. കെ നായനാര്‍ മഅദനിയെ വിളിച്ച്‌ അക്രമം തുടര്‍ന്നാല്‍ അറസ്റ്റ്‌ ചെയ്യേണ്ടിവരും എന്ന് പറഞ്ഞപ്പോള്‍ മത്ര്‍മാണു മഅദനി പിന്‍വാങ്ങിയത്‌. ഇത്‌ പറയാന്‍ കാരണം ഒന്ന്, ജബ്ബാറിനിഷ്ടമില്ലാത്തതും ഇഷ്ടമുള്ളതും 'മാധ്യമം' പ്രസിദ്ദീകരിച്ചെന്നിരിക്കും. ഈ സംഭവം താങ്കള്‍ക്കിഷ്ടപ്പെട്ടതായിരിക്കും. മറ്റൊന്ന് ജബ്ബാറിനെ പോലുള്ളവര്‍ പറയാറുണ്ട്‌ മഅദനിയെ വളര്‍ത്തിയത്‌ 'മാധ്യമം' പത്രമാണെന്ന്. മഅദനി 'മാധ്യമ'ത്തോട്‌ എങ്ങിനെയായിരുന്നു പെരുമാറിയിരുന്നെതെന്നിനു ഒരുദാഹരനം കൂടിയാണിത്‌. പറഞ്ഞു വന്നത്‌ വായനക്കരുടെ അഭിപ്രായവും താങ്കള്‍ക്ക്‌ 'മാധ്യമ'ത്തിണ്റ്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെ 'പിടലിയില്‍' കെട്ടിവെക്കാതെ ഉറക്കം വരുന്നില്ലെന്ന് ഈ പോസ്റ്റും തെളിയിക്കുന്നു. ഇനി ഇതേ 'മാധ്യമ'ത്തിലെ തന്നെ ജബ്ബറിനെപോലുള്ളവര്‍ വായിക്കാന്‍ കെ പി രാമനുണ്ണിയും എഴുതിയിട്ടുണ്ട്‌. ആ ചോരയുെട വില അപ്പോളെന്തായി?! പുതിയ വിശകലനം പ്രതീക്ഷിക്കുന്നു. !

സുശീല്‍ കുമാര്‍ said...

ഹിന്ദു ഭീകരതയെ അപലപിക്കാനെന്ന വ്യാജേന മുസ്ലിം ഭീകരതയെ ലഘൂകരിക്കാനാണ്‌ ഡോ. ജയപ്രകാശ് തന്റെ തുറന്ന കത്തിന്റെ മുഖ്യ പങ്കും ചെലവഴിച്ചത്. ഫലസ്തീനിലെ അമേരിക്കന്‍ ഇസ്രയേല്‍ ഭീകരതാണ്ഡവത്തെക്കുരിച്ച് വാചാലനാകുന്ന ഡോ. എം എസ് ജയപ്രകാശ് തൊട്ടയല്പക്കത്ത് പാക്കിസ്ഥാനില്‍ മൗദൂദിസ്റ്റ് ഭീകരര്‍ അഹമ്മദീയര്‍ക്കെതിരെ നടത്തിവരുന്ന കൂട്ടക്കൊലകളെ കണ്ട മട്ടില്ല. ഈ സാറിന്‌ ഒരു വശത്തേ കാഴ്ചയുള്ളോ ആവോ!!!!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഡാക്കീട്ടർ ജയപ്രകാശ് ദളിത് ചിന്തകനോ!!!

എന്നാപിന്നെ പോപ്പുലർ ഫ്രണ്ട് ദളിത് പ്രസ്ഥാനമാണെന്നു പറയുക..പ്ലീസ്

സുശീല്‍ കുമാര്‍ said...

മറ്റെല്ലാ പത്രങ്ങളും മുസ്ലിം ഭീകരത മുഖ്യ വിഷയമാക്കിയപ്പോള്‍ മാധ്യമം തൂക്കമൊപ്പിക്കാന്‍ പാടുപെടുകയായിരുന്നു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പോപ്പുലർഫ്രണ്ട് എന്ന് മതഭീകരസംഘടനയുടെ ജിഹ്വയായ ജയപ്രകാശ് ചേട്ടന്റ്റെ ചില ‘നവോത്ഥാന പ്രസ്താവനകൾ”

വിണ്ണിലെ താരമാവാനല്ല, മണ്ണിലെ വീര്യമാവാനുള്ള പുറപ്പാടാണു ആധുനിക ഇന്ത്യാ ചരിത്രത്തിലെ നൂതന അധ്യായമായി മാറിക്കൊണ്ടിരിക്കുന്ന പോപ്പുലർ ഫ്രണ്ട് ചെയ്യുന്നതു

സമത്വം കൊണ്ട് ഞങ്ങളുടേയും നിങ്ങളുടെയും നാടിന്റെയും സ്വാതന്ത്ര്യും സുരക്ഷിതമാക്കും എന്ന സ്വപ്നസാക്ഷാൽക്കാരത്തിന്റെ വിളനിലമാണു പോപ്പുലർഫ്രണ്ട് ഒരുക്കി കൊടുത്തിരിക്കുന്നത്

അടുത്തനിമിഷം തന്നെ മാധവന്റെ അയിത്തൊച്ചാടനപ്രമേയം അവതരിപ്പിക്കാൻ അനുവാദവും കൊടുത്തു. ‘അള്ളാഹു അക്ബർ’ എന്നല്ലാതെ ഈ ചരിത്രനിമിഷത്തെപറ്റി മറ്റെന്താണു പറയാൻ കഴിയുക.

തുടർന്നു വായിക്കൂ : പോപ്പുലർഫ്രണ്ടിന്റെ പൊന്നോമനയൂടെ ഉപകാരസ്മരണകലിലൊന്ന് : പുതിയവിമൊചകർ വരുന്നു

MirrorisM said...

പ്രമുഖ ദളിത്‌ സൈദ്ധാന്തികന്‍ കാഞ്ചാ ഇളയ്യയുറെ ഒട്ടു മിക്ക പുസ്തകങ്ങളും
ഞാന്‍ വായിച്ചിട്ടുണ്ട്, ഹിന്ദു ജാതി ഭീകരതയുടെ കാഠിന്യം മൂലം പലപ്പോഴുംഅദ്ദേഹവും ആദ്യ കാലങ്ങളില്‍ ഇസ്‌ലാം എന്ന alternative നോട് താല്പര്യംപ്രകടിപ്പിക്കുന്നതായികണ്ടിട്ടുണ്ട്.എന്നാല്‍, അദ്ദേഹത്തിന്റെ പില്‍ക്കാല ലേഖനങ്ങളും
പുസ്തകങ്ങളും പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത്, ആ ചിന്താ ധാരയില്‍ നിന്നും
അദ്ദേഹം മാറിക്കഴിഞ്ഞു എന്നാണ്. വാള്‍ക്കരുത്ത് കൊണ്ടു പ്രചരിച്ച ഇസ്‌ലാം മതം,ഇന്ത്യയിലെ ദളിതരോടോ മറ്റു പിന്നാക്കകാരോടോ എന്തെങ്കിലും consideration കാട്ടിയതായിചരിത്രത്തില്‍ ഇല്ലല്ലോ, മാത്രവുമല്ല ഇസ്ലാമിനുള്ളിലും ജാതി ഉണ്ടല്ലോ. തങ്ങള്‍ മുസ്ലിം, മരക്കാര്‍
മുസ്ലിമിനോട്‌ കാട്ടുന്നത് ജാതിക്കോയ്മ തന്നെയല്ലേ?

ഇസ്ലാം ഒരു liberatingതത്വസംഹിതയാനെങ്കില്‍, ജാതി വെറി കൊണ്ടു പൊറുതിമുട്ടിയിരുന്ന ദളിത്‌ ബഹുജനങ്ങള്‍ ബാബാ അംബേദ്‌കാറുടെ നേതൃത്വത്തില്‍ ഇസ്ലാം സ്വീകരിക്കാതെ എന്തിനാണ് ബുദ്ധമതം തിരഞ്ഞെടുത്തത്?

തീവ്ര ഫ്യൂഡല്‍, പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥ നില നില്‍ക്കുന്ന ഇസ്ലാം ദളിതര്‍ക്ക് എന്ത്
മോചനം ആണ് നല്‍കുക? വിഭജന കാലത്ത് പാകിസ്ഥാനിലേക്ക് പോയ യു പി, ആന്ധ്ര മുസ്ലിങ്ങലുറെ(മോഹാജിറുകള്‍) കാര്യം നമുക്ക് അറിവുള്ളതാണല്ലോ.

ഇസ്ലാമിക ഭീകരതയും അംബേദ്‌കര്‍ ഭക്തിയും ബുദ്ധ ദര്‍ശനങ്ങളും എല്ലാംകലര്‍ത്തി ആശയക്കുഴപ്പം ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്ന ചില ബ്ലോഗര്‍മാരും
ഇവിടെ ഉണ്ടല്ലോ. ബാമിയാന്‍ ബുദ്ധനെ ഇസ്‌ലാം വാരിപ്പുണര്‍ന്ന വിവരംഅങ്ങേരിപ്പോഴും അറിഞ്ഞില്ല എന്ന് തോന്നുന്നു! (to be contd)

MirrorisM said...

പൊതുവേ വൈകാരികമായി ചിന്തിക്കുന്ന ദളിത്‌, ഈഴവ വിഭാഗങ്ങളില്‍ നിന്നും ആളെ പിടിച്ചു എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കി തങ്ങളുടെ ദാര്‍ എസ് സലാം സാക്ഷാത്കരിക്കുകഎന്ന മൌദൂദിയന്‍ അജെണ്ട തന്നെ ആണിത്. ഇസ്ലാം ആയാല്‍ തങ്ങള്‍ക്കു ഈജിപ്ഷ്യന്‍ ഹൂറിമാരെ കിട്ടും എന്ന് പോലും ധരിച്ചു വശായവര്‍ ഉണ്ട്! അവരൊക്കെ രണ്ടു ദിവസം സൌദിയില്‍വന്നു തങ്ങിയിട്ടു , അറബികള്‍ നാട്ടു മുസ്ലിങ്ങളെ സ്നേഹിക്കുന്ന വിധം നേരിട്ട് കണ്ടു
മനസ്സിലാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

ജാന്ജവീദ് അറബ് കൊള്ള സംഘങ്ങള്‍ ആഫ്രിക്കയിലെ ആദിവാസി ഗോത്രങ്ങളെ
ഒന്നാകെ ഉന്മൂല നാശം ചെയ്തു കൊണ്ടിരിക്കുന്നതിന്റെ ചിത്രം നമുക്ക് സുഡാനില്‍ നിന്നും,സോമാലിയയില്‍ നിന്നും ഒക്കെലഭിക്കുന്നു.ഇത് വരെ യമലോകത്തെത്തിയവര്‍ രണ്ടും മൂന്നും ലക്ഷം കവിയും. ഗ്രാമങ്ങള്‍ മുച്ചൂടുംമുടിക്കുകയുംകൊള്ളയും കൊള്ളി വെയ്പ്പും. ഇതല്ലേ അറബ് സംസ്ക്കാരം? ഇവരിലൂറെയാണോ ദളിതന്റെയും ആദിവാസിയുറെയും
ഉന്നമനം?

ഓ, ചിലപ്പോള്‍ നേരെ സ്വര്ഗ്ഗത്തിലെക്കായിരിക്കും!

ദളിത്‌ ആദിവാസി പ്രേമം കലശലായ ജമായത്ത് ചോറ്റു പട്ടാളം (വിജു വി നായര്‍ മുതല്‍ പേര്‍) ഇതൊന്നും അറിഞ്ഞിട്ടില്ലേ ?

ഓ, അക്കാര്യം മറന്നു, ആശാന്‍ പാലസ്തീനിലെ കുട്ടികള്‍ക്ക് ചായപ്പെന്‍സില്‍ കൊടുക്കാന്‍ പോയിരിക്കായാണല്ലോ!

ദളിത്‌- പിന്നാക്ക-മുസ്ലിം മുന്നണി എന്നത് പാക് ഐ എസ് ഐ യുടെ യുദ്ധ തന്ത്രം അല്ലാ എന്ന് കരുതാന്‍ ആവില്ല,ഇന്ത്യയെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത തന്ത്രം. ഇതിനെതിരെ ദളിത്‌, പിന്നാക്ക നേതാക്കള്‍തങ്ങളുടെ യുവത്വത്തെ ജാഗരൂകരാക്കിയില്ലാ എങ്കില്‍ നമ്മുടെ രാജ്യം അനുഭവിക്കുക തന്നെ ചെയ്യും.ഇംഗ്ലീഷുകാരന്റെ ചവിട്ടും തൊഴിയും കൊണ്ടു നേടിയ സ്വാതന്ത്ര്യം, പറാനിക്കും അറബിക്കും അടിയറ വെക്കണോ?

Sudheer said...

ഈ പരിവാറികള്‍ ഒരു ആന മന്ദന്മാര്‍ തന്നെ . ഇവന്മാര്‍ ആക്രമിക്കന്‍ പ്ലാന്‍ ചെയ്യുന്നതിന്റെ വീഡിയോ ഒക്കെ എടുത്ത് വെക്കും . പിന്നെ സംഭാഷണം ടെപ് ചെയ്തു വെക്കും . ശിശുക്കള്‍ . പരിശീലനം പോരാ :)

ബിജു ചന്ദ്രന്‍ said...

പ്രവീണ്‍ തന്ന ലിങ്ക് വായിച്ചു. യഥാര്‍ത്ഥത്തില്‍ ഈ ജയപ്രകാശ് ആരാണ്? ഹിന്ദു പേരുള്ള ഇസ്ലാം തീവ്രവാദി ആണോ?

Unknown said...

കുരുത്തം കേട്ടവന്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്ന ആളാന്നു തോന്നുന്നു. :)
മാധ്യമത്തിനെതിരെ ആണോ എന്നറിയില്ല കേന്ദ്രം ദേശവിരുദ്ധത ആരോപിച്ചത്. ചിലപ്പോ തേജസ്‌ ആരിക്കും. രണ്ടും ഈ കാര്യത്തില്‍ മത്സരമല്ലേ.
ബിജു ചന്ദ്രന്‍,
ജയപ്രകാശ് എന്നൊരാള്‍ ഉണ്ട് എന്ന് തോന്നുന്നു. കൊല്ലം കാരന്‍ ആണെന്നും കേട്ട്. വല്ല ആമാശയ രാഷ്ട്രീയക്കാരനോ പത്രഎഴുത്തുകാരനോ ആരിക്കും. മാവോയിസമോ മതപരിവര്‍ത്തനമോ തീവ്രവാദമോ വളര്‍ത്താന്‍ ശ്രമിക്കുന്ന കൂലിപ്പണിക്കാരനോ ആരിക്കും. ഇവര്‍ക്കൊക്കെ കനത്ത കൂലിയല്ലേ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ കൊടുക്കുന്നത്.

shaji.k said...

ഇതിപ്പോള്‍ പണ്ടാരോ പറഞ്ഞപോലെ അരിയും തിന്നു അശാരിയെയും കടിച്ചു..എന്നപോലെയാണ് കാര്യങ്ങള്‍.ചോദ്യപേപ്പര്‍ വിവാദത്തില്‍ ആ അധ്യാപകല്‍ മാപ്പുചോദിച്ചു അയാളുടെ ജോലി പോയി ജയിലില്‍ കിടന്നു അയാളുടെ മകനെ പോലിസ്‌ പീഡിപ്പിച്ചു സമൂഹത്തില്‍ നിന്നും ഒറ്റപെട്ടു ഇതൊന്നും പോരാഞ്ഞ് അയാളുടെ അന്നം കണ്ടത്തേണ്ട കൈ വെട്ടിമാറ്റി ദേഹമാസകലം മാരകമായി മുറിവേല്‍പ്പിച്ചു അയാളുടെ സഹോദരി കൈ വെട്ടിയ സമുദായത്തില്‍ നിന്നും സ്നേഹത്തോടെ സന്തോഷത്തോടെ രക്തം സ്വീകരിച്ചു കൈ വെട്ടിയവരോട് ക്ഷമിക്കുന്നു എന്ന് അയാള്‍ പറഞ്ഞു, ആശുപത്രി കിടക്കയില്‍ നിന്നും ആയാള്‍ വീണ്ടും ഞാന്‍ അങ്ങിനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കണമെന്ന് കേരള സമൂഹത്തോട് യാചിച്ചു.ഇതില്‍ കൂടുതല്‍ ഒരു മനുഷ്യന്‍ എന്താണ് ചെയേണ്ടത് എന്നാണ് 'മാധ്യമം' പറയുന്നത്.ഇതാണോ പത്ര ധര്‍മ്മം മനുഷ്യത്വപരമായ ഒരു കരുണയും അയാള്‍ അര്‍ഹിക്കുന്നില്ലേ. മാധ്യമം പത്രം ദളിത്‌ എഴുത്ത്കാര്‍ക്ക് മറ്റു മുഖ്യധാരാപത്രങ്ങള്‍ അകറ്റി നിര്‍ത്തിയപ്പോള്‍ ഒരു ഇടം കൊടുത്ത പത്രമാണ് അത് കാണാതിരിക്കുന്നില്ല.സവര്‍ണ്ണ ഹിന്ദു ഭീകരവാദികള്‍ സ്വന്തം രാജ്യം രക്ഷിക്കാന്‍ സ്വന്തം ആള്‍ക്കാരെ തന്നെ ബോംബു വെച്ച് പൊട്ടിച്ചു കൊന്നു രാജ്യ സ്നേഹം പ്രകടിപ്പിക്കുന്ന വാര്‍ത്തകള്‍ മുഖ്യധാരാപത്രങ്ങള്‍ ഉള്‍പേജിലേക്കും തമസ്കരിക്കുകയും ചെയുമ്പോള്‍ മാധ്യമം അത് നന്നായി തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് പക്ഷെ മുസ്ലിം തീവ്രവാദം വരുമ്പോള്‍ അതെല്ലാം നുണയാണെന്ന് പറയാന്‍ മുന്‍പിലുമാണ്.

Vivek said...

സവർണ ജാതീയതയും ഹിന്ദു തീവ്രവാദവും ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളും സാമ്രാജ്യത്വവും എല്ലാം യാഥർഥ്യം തന്നെ.പക്ഷേ എല്ലാത്തിനും പിറകിൽ ഇവരുടെ ഗൂഡാലോചനകളാണെന്നു (അതു മാത്രമാണു പ്രശ്നമെന്നു)പറയുന്നതു ഒരു തരം വിഭ്രാന്തിയാണ അല്ലെൻകിൽ ഇസ്ളാമിക തീവ്രവാദത്തെ ഒളിപ്പിക്കാനുള്ള ശ്രമം.ഇത്തരം സംശയരോഗം ഒരു വിഭാഗത്തിന്നാകെ നല്കാനുള്ള ശ്രമം ആപത്തിലേ അവസാനിക്കൂ

ea jabbar said...

കൈപ്പത്തി വെട്ടലും മൌദൂദിയന്‍ ഇസ്ലാമും ഡോ. എന്‍ എം മുഹമ്മദാലിയുടെ ലേഖനം

V.B.Rajan said...

"രാമന്‍ പശുവിനെ തല്ലി" കുട്ടിക്കാലത്ത് മലയാളത്തിലെ കാലങ്ങള്‍ പഠിപ്പിക്കുവാന്‍ പാഠപുസ്തകങ്ങളില്‍ ഉണ്ടായിരുന്ന ഒരു വാക്യമാണ്. ഇപ്പോഴും ഈ വാക്യം ഉണ്ടാവുമെന്ന് കരുതുന്നു. രാമന്‍ ഹിന്ദുക്കള്‍ക്ക് ആരാധ്യനായ ഒരു ദൈവം, പശുവിനേയും അവര്‍ ദൈവതുല്യയായി കരുതുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ മര്‍ദ്ദിച്ചു എന്നു കുട്ടികളെ പഠിപ്പിച്ച് ഹിന്ദു മത നിന്ദ പഠിപ്പിക്കുന്നേ എന്ന്‍ ഒരു ഹിന്ദുവും ബഹളമുണ്ടാക്കിയതായി അറിവില്ല. എന്താവാം കാരണം. അവര്‍ക്ക് വിവരം എന്ന സാധനം കുറച്ചു കൂടുതലുണ്ടായിരിക്കാം. അഥവാ ആരെങ്കിലും ഇത്തരം ആരോപണവുമായി വന്നെങ്കില്‍ അതിനെ ശക്തമായി നേരിടാന്‍ ആ മതത്തിലെ തന്നെ ഉല്പതിഷ്ണുക്കള്‍ തയ്യാറാവും. ഇത്തരം ചെറിയ കാര്യങ്ങളെ സാമൂഹ്യവിരുദ്ധരുടെ കരങ്ങളില്‍ കൊണ്ടെത്തിക്കുന്നതിനെ ചെറുക്കാന്‍ ശകതമായ ഒരു നേതൃത്വമില്ലായ്മ ഇന്ന് മുസ്ലീം മത വിശ്വാസികള്‍ നേരിടുന്നുണ്ട്. ഇവിടെ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടന്മാരെന്ന സ്ഥിതിയാണ്. തോന്നിയപോലെ വ്യാഖ്യാനിക്കാവുന്ന ഒരു പുസ്തകവും അവര്‍ക്ക് കൂട്ടിനുണ്ട്. അതിന് ഇല്ലാത്ത ദിവ്യപരിവേഷം നല്‍കി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച് പറ്റിക്കുകയാണ് പ്രഭാഷകന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഉരിയാടപയ്യന്‍ said...

സംവാദം വായിച്ച്‌ വായിച്ച്‌ ഒരു കാര്യം മനസിലായി ജമാതിന്റെ കയ്യിലുള്ളത് ചലനാക്തമ ഇസ്ലാമാണ് അല്ലഗില്‍ ഇത്ര വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു നിങ്ങള്‍ ശരിക്കും അതിനെ ബയപെടുന്നു എന്നുള്ളതും

CKLatheef said...

മാധ്യമം എന്ത് ചെയ്യണമായിരുന്നു എന്നാണ് ജബ്ബാറും അദ്ദേഹത്തെ പിന്താങ്ങുന്നവരും ഉദ്ദേശിക്കുന്നത്. മറ്റുപത്രങ്ങളെപ്പോലെ മുസ്്‌ലിംകളെ ഭീകരരായി ചിത്രീകരിക്കുന്നതല്ലെങ്കില്‍ റിപ്പോര്‍ട്ടുകളും കത്തുകളും തിരസ്‌കരിണം എന്നാണോ. ജയപ്രകാശ് ആരാകട്ടെ അദ്ദേഹം ആ കത്തില്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍ വെളിച്ചാ കാണാന്‍ പാടില്ലാത്തത്ര പ്രകോപനപരമായി തോന്നുന്നത് ആര്‍ക്കാണ്്. ആ കത്ത് നല്‍കാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നത് ഒരു തരം ഫാസിസമല്ലേ. ആര്‍.എസ്.എസ് ഭീകരത റിപ്പോര്‍ട്ട് ചെയ്ത് ചാനല്‍ ഓഫീസ് ആക്രമിച്ചത് പോലെ. ഇന്ത്യ മുഴുവന്‍ ഞെട്ടിവിറക്കേണ്ട ഭൂരിപക്ഷ സമുദായത്തില്‍നിന്നുള്ള ഭീകരത റിപ്പോര്‍ട്ട് ചെയ്തതിനെയാണോ തൂക്കമൊപ്പിക്കാനുള്ള ശ്രമമായി സുശീല്‍ വിലയിരുത്തിയത്. യുക്തിവാദികള്‍ യഥാര്‍ഥത്തില്‍ ആര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ കുഴലൂത്ത് നടത്തുന്നതെന്ന് വ്യക്തം. മാധ്യമത്തിന്റെ യഥാര്‍ഥമുഖം തുറന്നുകാണിച്ചത്രേ. അതെ നിഷ്പക്ഷതയുടെ മുഖമാണിത്. കടുത്ത ഇസ്്‌ലാം വിരുദ്ധതയാണ് നിഷ്പക്ഷതയായി ഇവിടെ കൊണ്ടാടപ്പെടുന്നത് എന്നതിന് തെളിവുകള്‍ ഈ പോസ്റ്റും ഇതില്‍കാണുന്ന അഭിപ്രായങ്ങളും തന്നെ. മാധ്യമത്തിന് പ്രവാചകനനിന്ദയോടും അത് കൈകാര്യം ചെയ്ത രീതിയോടും വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിനെതിരെ കൈവെട്ടി പ്രതികരിച്ച കാടത്തതോടും അതിന്റെ വിയോജിപ്പ് മറച്ചുവെച്ചിട്ടില്ല. എന്നിരിക്കെ ഒട്ടും വിശ്വാസനീയമല്ലാത്ത ചില കാര്യങ്ങളിലെ ന്യായം തിരിച്ചുചോദിച്ചത് എങ്ങനെ തെറ്റാകും. പിന്നെ ചിലര്‍ക്ക് ഏത് സംഭവവും ജമാഅത്തുമായി ബന്ധപ്പെടുത്തിയാലെ തൃപ്തിയാകൂ. ആ കത്തിലെ വസ്തുതകളോട് വിയേജിപ്പുണ്ടെങ്കില്‍ അതിനെ എതിര്‍ത്ത് പോസ്റ്റിടൂ. അല്ലാതെ ഇത്തരം ഉടായ്പുകളില്‍ അഭിരമിക്കുകയല്ല വേണ്ടത്. ഏതായാലും കേരളത്തിന്റെ നല്ലമനസ്സ് കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അവര്‍ ഓരോ പ്രസ്ഥാനത്തെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുന്നുമുണ്ട്. അതില്‍ അവര്‍ ജമാഅത്തിനും മാധ്യമത്തിനും നല്‍കുന്ന സ്ഥാനം അവരുടെ ഹൃദയത്തില്‍ തന്നെയാണ്. ഇവിടെ ഉറഞ്ഞുതുള്ളുന്ന ഐഡി പോലുമില്ലാത്ത കോമരങ്ങള്‍ക്ക് കൈവെട്ടുകാരുടെ കൂടെ കുപ്പതൊട്ടിലായിരിക്കും കേരളജനത കല്‍പിച്ചരുളുക എന്ന കാര്യത്തില്‍ സംശയമില്ല.

arivu thedi said...

സാഹസിക പത്രപ്രവര്‍ത്തകര്‍ സ്റ്റിംഗ്‌ ഓപ്പെറേഷനിലൂടെ റെക്കോര്‍ഡ്‌ ചെയ്തതാണു ആര്‍ എസ്‌ എസിണ്റ്റെ ഗൂഡാലോചന ചോര്‍ത്തിയത്‌. അല്ലാതെ അവന്‍മാര്‍ തന്നെ റെക്കോറ്‍ഡ്‌ ചെയ്ത്‌ വെച്ചതല്ല.

Ajith said...

Prof Jayaprakash is a noted Historian and scholar whose work works mostly revolved around Dalit issue. He contributes to many malayalam weeklies including Mathrubhumi, keralasabdam etc.

But off-late he has adopted VT Rajasekhar's style of playing to the hosts. With most of his latest articles being on 9/11 , 26/11 David ColemanHeadley(Daud Geelani),Imperialism-Zionism kashmir , the fictitious Jewish-Brahmin - catholic partnerships etc.

Mr Rajasekhar annualy gives leacture on Lahore University's chair for "Forum of persecuted Indian Nationalities". Mr Jayaprakash is now in the same league.

They should be seen through a seperate "school of thought" compared to the mainstream Dalit activists and scholars such as KM Salim kumar ,J Devika , Kancha Illiah, Gail Omvedt, Gopal Guru, JamanDas,ChandraBhan Prasad.

MirrorisM said...

കേരള സാംസ്കാരിക മണ്ഡലത്തില്‍ തീവ്രസവര്‍ണ്ണവല്‍ക്കരണം നടന്നത്
1980 കളോടെ ആയിരുന്നു, ഭൂപരിഷ്ക്കരണ പ്രസ്ഥാനത്തിന്റെ രൂക്ഷതഅനുഭവവേദ്യമായി തുടങ്ങിയകാലം.നിലവുംതെങ്ങിന്‍പറമ്പും,എന്തിനുസര്‍ക്കാര്‍ ജോലി പോലും സവര്‍ണ്ണ ഹിന്ദുവിന് പൊടുന്നനെ നഷ്ടമായി.കെ ആര്‍ ഗൌരിയും ടി വി തോമസും കൊണ്ടുവന്ന ഈ നശിച്ച നിയമംതങ്ങളുടെ അസ്ഥിത്വം തന്നെ തകര്‍ത്തെരിയുന്നത്‌ നായര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ വേദനയോടും പകയോടും നോക്കി കണ്ടു. അവരുടെ പ്രതികരണങ്ങള്‍ അല്ലെ,
നാം എം ടി കൃതികളിലും പ്രിയദര്‍ശന്‍, ഷാജി കൈലാസ് , രണ്ജിത്ത് സിനിമകളിലുംകാണുന്നത്? ഹൃദയത്തില്‍ നന്മ മാത്രമുള്ള, ശാസ്ത്രീയ സംഗീത വിദ്വാനായ , എന്നാല്‍സാഹചര്യ സമ്മര്‍ദ്ദത്താല്‍ ക്രിമിനല്‍ ആകേണ്ടി വന്ന നായരും നമ്പൂതിരിയും ഒക്കെയായിമോഹന്‍ ലാലിന്റെ കൊഴുത്ത സവര്‍ണ്ണ ശരീരം ആ ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്തു.


( to be contd)

MirrorisM said...

തൊണ്ണൂറുകളില്‍ നടന്ന മറ്റൊരു മുഖ്യ സംഭവം ആയിരുന്നു മണ്ഡല്‍ കമ്മീഷന്‍. സവര്‍ണ്ണ ജീവിതത്തിന്‍ മേല്‍ ഇടിത്തീയായി ആണ് വി പി സിംഗ് പറന്നിറങ്ങിയത്.സവര്‍ണ്ണ ഹിന്ദുവിന്റെ പ്രതികരണം ബാബറി മസ്ജിദ് തകര്‍ത്തു കൊണ്ടായിരുന്നു.ഹിന്ദു എന്നാ സ്വത്വം ( ജാതികള്‍ക്കപ്പുരം) ഉണ്ടാക്കി എടുക്കാന്‍ അതിനു സാധിച്ചു.'ഹിന്ദു' എന്ന ഒരു മതമോ സംസ്കാരമോ ഇല്ലെന്നും, സിന്ധു നദീതട വാസികള്‍ക്ക് അറബികള്‍
നല്‍കിയ പേരാണ് അതെന്നു, അല്പനെരത്തെങ്കിലും ദളിതനും ഈഴവനും ആദിവാസിയും മറന്നു .
ജയരാജും, ഷാജി കൈലാസും തകര്‍ത്താടിയ കാലങ്ങളില്‍ ലാലേട്ടന്റെ സംസ്കൃത ശ്ലോകങ്ങളിലും
പാലക്കാടന്‍ സംഭാഷണങ്ങളിലും, മേജര്‍ മഹാദേവനിലും അവര്‍ അവരുടെ ഹിന്ദു രാജ്യം പണിതു.ഓട്ടോ റിക്ഷ ഓടിക്കുന്ന വിശ്വകര്‍മ്മജനും, പട്ടികജാതിക്കാരനും തങ്ങളുടെ മക്കള്‍ക്ക്‌ അശ്വദ്ധമാവെന്നും നചികേതസ്സ് എന്നും പേരിട്ടു, ഓട്ടോക്ക് മംഗലശ്ശേരി തിരു നീലകണ്ഠന്‍ എന്നും.

മുഖ്യധാര മാധ്യമങ്ങളായ ടി വി യിലും പത്രങ്ങളിലും ചലച്ചിത്ര സാഹിത്യങ്ങളിലുംഒന്നും ഇടം കിട്ടാതെ വന്ന ദളിത്‌ പിന്നാക്ക വിഭാഗങ്ങള്‍ സ്വാഭാവികമായും
ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയില്‍ ഇസ്‌ലാമിക ഭീകരതയോടു അടുത്തു.എന്നാല്‍ അവര്‍ക്ക് നീതി ലഭിക്കുമോ എന്നത് മറ്റൊരു കാര്യം. ജമാ അത് കാരും
പി എഫ് ഐ യും സോളിദാരിറ്റിയും ഷിയാകളോടും അഹമദീയരോടും എടുക്കുന്ന
നിലപാടുകള്‍ അത്ര സൌഹര്‍ദ്ദപരം അല്ലല്ലോ.

ബിജു ചന്ദ്രന്‍ said...

തികച്ചും നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു ജോസഫ്‌ മാഷിന്റെ കൈ വെട്ടല്‍ . അത് കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു താലിബാന്‍ മോഡല്‍ കോടതിയുടെ ശിക്ഷാവിധി ആയിരിക്കാനാണ്‌ സാധ്യത എന്ന് മുഹമ്മദാലി മാഷ്‌ അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ ഒരു സംഭവം ഉണ്ടാവുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. അതിനു പകരം ആ ശിക്ഷ ജോസഫ്‌ മാസ്റ്റര്‍ അര്‍ഹിക്കുന്നതാണ് എന്ന് പരോക്ഷമായി വരുത്താനാണ് കത്തെഴുതിയവന്റെയും അയാളെ അനുകൂലിക്കുന്നവരുടെയും ശ്രമം. കൈ വെട്ടു കാടത്തമാണെന്ന് ഒരു തവണ പറയുമ്പോള്‍ 3 തവണ "പ്രവാചക നിന്ദ" (?) യെപ്പറ്റി പറയുന്നത് തന്നെ ശ്രദ്ധിക്കുക :-) എന്തായാലും ബ്ലോഗിലെ പല തീവ്രവാദികളുടെയും മനസ്സിലിരിപ്പ് മനസ്സിലാക്കാന്‍ ഈ സംഭവം കാരണമായി. ...

കുഞ്ഞുമോന്‍ said...

കേരളത്തിലെ താലീബാന്‍ കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പോരാത്തതിന് എന്‍ ഡി എഫ് കേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിശോധിക്കണം എന്നാവശ്യപ്പെട്ടു ഹൈന്ദവ സംഘടനകള്‍ നടത്തിയ സമരത്തില്‍ നുഴഞ്ഞു കയറി ഡി വൈ എഫ് ഐ യുടെ ജാഥക്ക് നേരെ കല്ലെറിഞ്ഞു തമ്മില്‍ തല്ലിക്കാന്‍ നോക്കിയ മുസ്ലീം നാമധാരികളായ പ്രാന്തന്മാരെ കയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചതും കൂടി അറിയണം.
ഡി ഐ ജി പറഞ്ഞ പ്രകാരം പണം എറിഞ്ഞു കളിക്കുവല്ലേ, പിന്നോക്കക്കാരുടെ വക്താക്കള്‍!

MirrorisM said...
This comment has been removed by the author.
MirrorisM said...

സമീപകാലത്ത് കേരളത്തിലെ നിരത്തുകളില്‍ അത്യാടംബാര കാറുകളുടെബാഹുല്യം കണ്ടു നാമെല്ലാം അന്തംവിട്ടിട്ടുണ്ട്, വിശേഷിച്ചും ഒരു വ്യവസായ സംരംഭം പോലും ഇല്ലാത്ത മലപ്പുറം ഗ്രാമങ്ങളില്‍. റെന്ജ് റോവര്‍, പോര്‍ഷെ ,
ലാംബോഗിനി തുടങ്ങി കോടിക്കണക്കിനു രൂപ വിലയുള്ള ഈ കാറുകള്‍ ആരാണ്
ഉപയോഗിക്കുന്നത്? അത്യാഡംബര വസ്ത്രങ്ങള്‍, സ്വര്‍ണ്ണ രത്നാഭരണങ്ങള്‍ വില്‍ക്കുന്ന
കടകള്‍ കൊച്ചിയിലും മറ്റും കൂണ്‍ പോലെ മുളക്കുന്നു... ഇതിന്റെയെല്ലാം ഉടമകള്‍
ആരെന്നു അന്വേഷിച്ചു ചെല്ലുംപോളാണ് ഗെയിം പിടി കിട്ടുന്നത്.

രണ്ടു മൂന്നു വര്ഷം വരെ നാട്ടില്‍ നടന്ന മുസ്ലിം യുവാക്കള്‍ മിഡ്‌ ഈസ്റ്റില്‍ ഒന്ന് പോയി വന്നു കഴിയുമ്പോഴേക്കും നഗരത്തില്‍ നൂറു കണക്കിനു ഏക്കര്‍ സ്ഥലംവാങ്ങികൂട്ടുന്നു, മണലാരണ്യത്തില്‍ നിന്നും ധാര മുറിയാതെ ഒഴുകിയെത്തുന്ന
റിയാലുകള്‍ ആണ് സോളിഡാറിടി പി എഫ് ഐ കളുടെയും ആത്മാവ്.വിജു വി നായര്‍, ജയപ്രകാശ് തുടങ്ങിയവര്‍ക്കുള്ള എല്ലിന്‍ മുട്ടികളും ചവ്വും അതില്‍ ചെറിയ ഒരു ഭാഗം മാത്രം.

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നല്ല ലാഭകരമായി നടക്കുന്ന ബിസിനെസ് ആണല്ലോ മനുഷ്യാവകാശം.
അവരുടെ ഓഫീസിലേക്ക് കുട്ടിച്ചാക്കില്‍ ആണ് റിയാല്‍ എത്തിക്കുന്നത്, അതിനാല്‍ ആവാം
പാവം ജോസഫിനെ കോഴിയെ കണ്ടിക്കുന്നത് പോലെ കണ്ടിച്ചിട്ടും മനുഷ്യാവകാശ മാമന്മാര്‍
മൌനം ഭജിക്കുന്നത്. ഇപ്പോള്‍ പോലും, അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരുകയല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ നമ്മുടെ ഇടതു വലതു രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് സാധിക്കുന്നില്ലല്ലോ.ഇനിയും മിഡ്‌ ഈസ്റ്റില്‍ നിന്ന് ട്രില്യന്‍ കണക്കിന് സൗദി റിയാല്‍ ഇങ്ങോട്ട് ഒഴുകട്ടെ,അറബിപ്പൊന്ന് കണ്ടാല്‍ അമ്മയെ വില്‍ക്കുന്നവര്‍ പേന കൊണ്ടു പിമ്പിംഗ് ചെയ്യട്ടെ.

നമുക്ക് കാത്തിരിക്കാം ഫിലിപ്പിന്‍സില്‍ ഒക്കെ നടക്കും പോലെ ക്രിസ്ത്യന്‍ പള്ളികളില്‍
സ്ഫോടനം നടക്കുന്ന കാലം. സ്കൂള്‍ കുട്ടികളും വീട്ടമ്മമാരും ഷോപിംഗ് മാളില്‍ ചിതറി വീഴുന്ന കാലം...

കേരളക്കരയിലെ മുഴുവന്‍ പേരും പരിച്ചെദം ചെയ്യുന്നത് വരെ നമുക്ക് ഇത് തുടരാം, എന്നിട്ടും
ഹിന്ദുവായും ക്രിസ്ത്യാനി ആയും ജീവിക്കുന്നവന്റെ ഒക്കെ തലയില്‍ കനത്ത ജിസ്യ നമുക്ക് ചുമത്താം.

അങ്ങിനെ ഉണ്ടാകുന്ന ആ ലോക ക്രമം ഉണ്ടല്ലോ, അതാണ്‌ വിമോചനം!

എതിരാളി said...

കേരളത്തിലെ എല്ലാ സംഘടനകള്‍ക്കും ഗള്‍ഫ്‌ പണം വരുന്നുണ്ട്‌. അത്‌ എതെങ്കിലുമൊരു സംഘടനെയില്‍ മാത്രം പരിമിതമല്ല. ഈയടുത്ത കാലത്ത്‌ സഖാവ്‌ പിണറായി വിജയന്‍ എന്തിനായിരുന്നു ഗള്‍ഫില്‍ വന്നിരുന്നത്‌? എതായാലും ലോകത്തിലെ എറ്റവും വലിയ ടവറായ ബര്‍ജ്‌ ഖലീഫ കാണാനല്ലെന്ന് വ്യക്തം. അപ്പോള്‍ പിന്നെ വിവിധ അറബ്‌ രാജ്യങ്ങളില്‍നിന്നും പാര്‍ട്ടിക്ക്‌ വന്ന ഫണ്ട്‌ വിദേശഫണ്ടോ അതോ 'അധ്വാനിക്കുന്ന' തൊഴിലാളികളുടെ ഫണ്ടോ? മുസ്ളിം ലീഗ്‌, കോണ്‍ഗ്രസ്‌, ബി ജെ പി തുടങ്ങിയവരുടെ അവസ്ഥയും ഇതു തന്നെ. ജമാഅത്തെ ഇസ്‌ലാമിക്കെതിരില്‍ വിദേശഫണ്ട്‌ ആരോപണം ഉന്നയിച്ച മന്ത്രി തോമസ്‌ ഐസക്‌, പിന്നീടതും പറഞ്ഞ്‌ ആ വഴി പോകാതിരുന്നതും മറ്റൊന്നും കൊണ്ടല്ല. ഇനി ക്രിസ്ത്യന്‍, ഹിന്ദു സംഘടനകളെ എടുത്താലോ, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കണക്കില്ലാത്ത പണമാണു അവര്‍ക്ക്‌ കിട്ടികൊണ്ടിരിക്കുന്നത്‌. എന്തിനു സംഘടനകളൂടെ കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ തന്നെ, കേരളം മുന്നോട്ട്‌ പോകുന്നത്‌ വല്ല ക്രിഷിയും ചെയ്തിട്ടാണോ? ഈ പറഞ്ഞ വിദേശ ഫണ്ടുണ്ടായിട്ടു തന്നെയാണു. അല്ലെങ്കില്‍ കാണാമായിരുന്നു കേരളീയര്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി കടിപിടി കൂടുന്നത്‌. അപ്പോള്‍ പിന്നെ നാം എങ്ങിനെ വിദേശ ഫണ്ടിനെ കുറ്റപെടുത്തും.

SMASH said...

ചോദ്യപ്പേപ്പറില്‍ ഉണ്ടായത് മത നിന്ദയാണൊ അല്ലെയോ എന്നതൊന്നും ഈ മൗലികന്മാര്‍ക്ക് പ്രശ്നമല്ല! അവര്‍ക്ക് അത് സമുദായത്തിലെ വികാരജീവികളുടെ വികാരം മുതലെടുക്കാന്‍ ഉപയോഗിച്ചേ തീരുമായിരുന്നുള്ളു. അണികളെ എന്നും വികാരജീവികളാക്കി നിര്‍ത്തിയാല്‍ മാത്രമല്ലെ മതത്തിന്‌ രാഷ്ട്രീയത്തില്‍ ഇടപെട്ട് മുതലെടുപ്പ് നടത്താന്‍ പറ്റുകയുള്ളു. ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകളും റെയ്ഡുകളും എല്ലാം സമുദായത്തിന്‌ എതിരേ ആണെന്ന് വരുത്തി തീര്‍ത്ത് മതമൗലീകവാദം കളിച്ച്, മുകളില്‍ പറഞ്ഞ വികാരജീവികളെ വീണ്ടും അവര്‍ മുതലെടുക്കുന്നു.

shaji.k said...

മാതൃഭൂമിയില്‍ വന്ന ഒരു ചെറിയ കുറിപ്പ്, ലിങ്ക് താഴെ.

http://www.mathrubhumi.com/article.php?id=422379

ജബ്ബാര്‍ മാഷേ ലിങ്കിട്ടത് ഇഷ്ടപെട്ടില്ലെങ്കില്‍ നീക്കം ചെയാം:)-

chithrakaran:ചിത്രകാരന്‍ said...

മാധ്യമത്തിന്റെ പത്ര ധര്‍മ്മം പാക്കിസ്ഥാന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, അതിനൊരു മതത്തിന്റെ
തീവ്ര വിശ്വാസികളെ പാകപ്പെടുത്തി ഉപയോഗിക്കുക ...
എന്നൊക്കെയല്ലേ ???

മാധ്യമവും,തേജസ്സും,പാക്കിസ്ഥാനും,ഇസ്ലാമും,സവര്‍ണ്ണ ഹൈന്ദവതയും,ക്രൈസ്തവ വര്‍ഗ്ഗീയതയും,മാവോയിസവും എല്ലാം ഏഷ്യന്‍ ഭൂഖണ്ഡം ജീര്‍ണ്ണിപ്പിച്ചു വിളവെടുക്കാനുള്ള അമേരിക്കന്‍
കാര്‍ഷിക പദ്ധതിയുടെ അത്യുല്‍പ്പാദന ശേഷിയുള്ള വിഷവിത്തുകളല്ലേ ??? ഹഹഹഹ.......

Ajith said...

An insightful article by
'ഇസഹാഖ്‌ ഈശ്വരമംഗലം'


Link:

http://keraleeyamonline.com/php/disArchDetails.php?newsID=82&catID=8&editionID=6

സഹൃദയന്‍ ... said...

ഇത്രയേറെ വിവാദങ്ങള്‍ ഇവിടെ ഉണ്ടായിട്ടും ഒരു മുസ്ലിമും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാര്യം ഉണ്ട്..

വെറും മനുഷ്യനായ മുഹമ്മദിനെ ചീത്ത വിളിച്ചതാണോ മഹാനായ ദൈവത്തെ കൊണ്ട് സഭ്യമല്ലാത്ത ഭാഷ പറയിപ്പിച്ചതാണോ കൂടുതല്‍ ഗുരുതരമായ പ്രശ്നം..

ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസിക്ക് രണ്ടാമത്തേത് തന്നെ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്‌.. ശ്രീരാമനോ ശ്രീകൃഷ്ണനോ തെറി പറയുന്നത് ഒരു ഹിന്ദുവും സഹിക്കില്ല !!!
പക്ഷെ ഇവിടെ ഒരു മുസ്ലിമും പടച്ചോന്‍ തെറി പറഞ്ഞതിനെ അസ്വസ്ഥമായി കണ്ടില്ല..
(ആര്‍ക്കെങ്കിലും അങ്ങനെ വിഷമം തോന്നിയിട്ടുണ്ടെങ്കില്‍, അവര്‍ ക്ഷമിക്കുക..)
അല്ലാത്തവര്‍ ഒരു ആത്മ വിശകലനം നടത്തി നോക്കൂ; എന്ത് കൊണ്ട് എനിക്ക് വിഷമം തോന്നിയില്ല..
ആത്മാര്‍ഥമായ ഉത്തരം മറ്റൊന്നും ആയിരിക്കില്ല; ഞാന്‍ ദൈവ വിശ്വാസി അല്ല.. മത വിശ്വാസി മാത്രം ആണ്..
മുഹമ്മദും മുഹമ്മദിന്റെ വചനങ്ങളും ഇല്ലെങ്കില്‍ ഇസ്ലാം എന്ന മതം ഇല്ല.. സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുന്ന അവസ്ഥ ആയിരിക്കും അത്..
അത് കൊണ്ട് തന്നെ മുഹമ്മദിനെ പല്ലും നഖവും ഉപയോഗിച്ചു സംരക്ഷിക്കുക തന്നെ വേണം..

Rajeeve Chelanat said...

"മ്ലേച്ഛഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം" - ആ ജയപ്രകാശിന്റെ കത്തിലെ ഈ വാചകം ശ്രദ്ധിച്ചില്ലേ ജബ്ബാറും ചാട്ടവാറും..ഈ ടൈപ്പ് സാധനങ്ങളിൽ നിന്ന് ഇമ്മാതിരി കത്തുകളും കൈവെട്ടുകളും ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു. പോപ്പുലർ ഫ്രണ്ടും സംഘപരിവാറുമൊക്കെയാണ് ഇന്ന് മ്ലേച്ഛന്മാരെയും ശ്രേഷ്ഠന്മാരെയും തീരുമാനിക്കുന്നത്. അവരുടെ രാം-റഹീം കാലമാണ് നമ്മെ കാത്തുനിൽക്കുന്നത്. ജാഗ്രതൈ..അഭിവാദ്യങ്ങളോടെ

Nachiketa said...

Madhyamathinte mattoru kallam polinju :

http://www.janayugomonline.com/php/newsDetails.php?nid=69863&cid=7

Ajith said...

ആഗസ്റ്റ് 23ലെ (തിരുവോണദിവസം) മാധ്യമത്തില്‍ റമദാനിലെ സമുദായ സൌഹാര്‍ദ്ദ ചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി എഴുതി:
“കേരളത്തില്‍ രൂപപ്പെട്ട കാര്‍മേഘാവൃതമായ ഒരു പുതിയ സാമൂഹികാന്തരീക്ഷത്തിലാണ്‍ ഈ വര്‍ഷത്തെ റമദാന്‍ ചന്ദ്രിക ഉദയം ചെയ്തത്. പ്രവാചക നിന്ദ, അതിനെ തുടര്‍ന്ന്നുണ്ടായ കൈവെട്ടല്‍ സംഭവം, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്ന അറസ്റ്റുകള്‍, പീഡനങ്ങള്‍ – ഇവയെല്ലാം സംഭവിച്ചതെന്തുകൊണ്ട്? മുസ്ലിം വിശ്വാസികള്‍ക്ക് കടമകളിലും ഇതര സമൂഹങ്ങളോടുള്ള സമീപനങ്ങളിലും വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടോ?“

Link: http://nmmohammedali.blogspot.com/

Subair said...
This comment has been removed by the author.
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.