Thursday, July 29, 2010

ശത്രുവിനെ തിരിച്ചറിയുക

യുദ്ധവെറിയന്മാരായ സാമ്രാജ്യത്വത്തെയും മതവെറിയന്മാരായ സംഘപരിവാരത്തെയും ചെറുക്കേണ്ടതാര് ? എങ്ങനെ?
------------
മതത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ക്കതീതമായി ലോകത്തെല്ലായിടത്തും നല്ല മനുഷ്യരുണ്ട്. സ്വതന്ത്ര ചിന്തയും ജനാധിപത്യസംസ്കാരവും മതനിരപേക്ഷ മാനവികതയും ഇന്നു ലോകത്താകെ ശക്തിപ്പെട്ടിട്ടുണ്ട്. ഇസ്ലാമിന്റെയും കമ്യൂണിസത്തിന്റെയും ഇരുമ്പു മറകള്‍ക്കകത്തു മാത്രമേ മാനവികത മരവിച്ചു കിടക്കുന്നുള്ളു ! പടിഞ്ഞാറന്‍ രാജ്യങ്ങളിലും അമേരി‍ക്കയിലും ഇസ്രായേലില്‍ പോലും മന്‍ഷ്യത്വത്തെ മാനിക്കുന്ന ലക്ഷക്കണക്കിനാളികളുണ്ട്. ഇറാക് യുദ്ധ സമയത്ത് ഇവരെയാണു നാം തെരുവില്‍ കണ്ടത്. ജനാധിപത്യത്തെ കുറിച്ചു കേട്ടറിവു പോലുമില്ലാത്ത, ഇന്നും ഏകാധിപത്യവും രാജഭരണവും നിലനില്‍ക്കുന്ന അറബ് രാജ്യങ്ങളിലോ കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗങ്ങളിലോ കണ്ടതിനേക്കാള്‍ എത്രയോ മഹത്തായ പ്രതികരണങ്ങളാണു സമാധാനവാദികളുടെ ലോകത്തു നാം കണ്ടത്. അതു നല്‍കുന്ന പാഠം ഇതാണ്: ആഗോളവല്‍കൃതമായ ഇന്നത്തെ ലോകത്ത് സാമൂഹ്യ തിന്മകളെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ലോകമെമ്പാടുമുള്ള മാനവികവാദികളുടെ കൂട്ടായ്മയും സഹകരണവും മാത്രമാണ്.

അതിനു പകരം താലിബാന്‍ ലാദനാദി വിഷജന്തുക്കള്‍ക്ക് ഈ ലോകത്തെ ഏല്‍പ്പിച്ചു കൊടുത്താല്‍ അവര്‍ അമേരിക്കയെ മാത്രമല്ല, മനുഷ്യരാശിയെ ഒന്നടങ്കം ചാംബലാക്കും. ആറാം നൂറ്റാണ്ടിലെ കാടത്തത്തിലേക്കവര്‍ ലോകത്തെ തിരിച്ചു നടത്തും. ഇതിനും നമ്മുടെ മുമ്പില്‍ ദൃഷ്ടാന്തങ്ങളേറെയുണ്ട്.

യു എന്‍ എംബസിയില്‍നിന്നും നജീബുള്ളയെ വലിച്ചിറക്കി തല്ലിക്കൊന്ന് തെരുവിലൂടെ വലിച്ചിഴച്ച് ലിംഗം മുറിച്ച് വായില്‍ തിരുകി വിളക്കു കാലില്‍ കെട്ടിത്തൂക്കിക്കൊണ്ട് തുടക്കമിട്ട ഇസ്ലാമിക നവജാഗരണം അഫ്ഗാനിസ്ഥാനില്‍ നമ്മള്‍ കണ്ടു. 5 വര്‍ഷത്തോളം ആ നാട്ടില്‍ നടന്ന ഇസ്ലാമികവല്‍ക്കരണം മനുഷ്യരാശിയെ എക്കാലത്തേക്കും ലജ്ജിപ്പിക്കുന്ന കാട്ടാളത്തമായിരുന്നില്ലേ?


[താലിബാന്‍ ഭടന്മാര്‍ മൂക്കും കാതും അരിഞ്ഞ ഈ പെണ്‍ കുട്ടി ചെയ്ത കുറ്റം ഭര്‍ത്താവിനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്കു പോയി എന്നതാണത്രേ ]

ഇറാനില്‍ അമേരിക്കന്‍ പാവകളായിരുന്ന ഷാചക്രവര്‍ത്തിമാരെ പുറത്താക്കാന്‍ അവിടെയുള്ള ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകളും മതേതരക്കാരുമൊക്കെ ഖുമയ്നി മൊല്ലാക്കയോടൊപ്പം കൂടി. അവസാനം മുല്ലാക്ക അധികാരം പിടിച്ചപ്പോള്‍ ആദ്യം ചെയ്തത് ഒപ്പമുണ്ടായിരുന്ന മതേതര കമ്യൂണിസ്റ്റ് ബുദ്ധിജീവികളെ മുഴുവന്‍ കൊന്നൊടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. ജീവനും കൊണ്ടന്നു പാലായനം ചെയ്ത പതിനായിരക്കണക്കിനു മാനവികവാദികള്‍ക്ക് അഭയം നല്‍കാന്‍ പടിഞ്ഞാറന്‍ ബൂര്‍ഷ്വാ രാജ്യങ്ങള്‍ മാത്രമേയുണ്ടായുള്ളു. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ പോലും പടിഞ്ഞാറാണഭയം കണ്ടെത്തിയത്. ഇന്ന് ഇസ്ലാമിനെതിരെ ആശയപ്രചാരണരംഗത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്നത് അന്ന് ഇറാനില്‍ നിന്നും പാലായനം ചെയ്ത മതേതരബുദ്ധിജീവികളാണെന്ന കാര്യം ശ്രദ്ധേയമാണ്. മുസ്ലിം വേട്ടനായ്ക്കളുടെ വായില്‍ നിന്നും രക്ഷപ്പെടാന്‍ തസ്ലീമയുള്‍പ്പെടെയുള്ള മനുഷ്യസ്നേഹികള്ക്കും യൂറോപ്പിനെ തന്നെ ആശ്രയിക്കേണ്ടി വന്നു.

ഇസ്ലാമിന്റെ ആധിപത്യം ഉള്ള ഭൂപ്രദേശങ്ങളിലൊന്നും സമാധാനം എന്നതു കണികാണാനില്ല. വെള്ളിയാഴ്ച്ച ജുമുഅ യ്ക്കു പോകുന്നത് പാകിസ്ഥാനില്‍ ഓരോ മുസ്ലിമിനും യുദ്ധഭൂമിയിലേക്കു പോകുന്ന പോലെ ഭീതിജനകമായ കാര്യമാണ്. കാരണം പള്ളിയില്‍ നിന്നും പലപ്പോഴും തിരിച്ചു വരുന്നത് ചിതറിയ മാംസക്കഷ്ണങ്ങളും കരിഞ്ഞ എല്ലിന്‍ കഷ്ണങ്ങളുമായിരിക്കും. ഇറാഖില്‍ ഇന്നും ശരാശരി‍ ദിവസം 500 പേരെങ്കിലും പൊട്ടിത്തെറിച്ചും വെടി കൊണ്ടും മരിക്കുന്നു .

ഈ ഇസ്ലാമിനെയും താലിബാനെയുമാണോ അമേരിക്കന്‍ ലോകപോലീസിനു നാം പകരം വെക്കേണ്ടത്? ഒരു നാടന്‍ മുസ്ലിം ചൊല്ലുണ്ട്. “:പുലി വരാന്‍ യാസീനോതി; ഒടുവില്‍ പുലി പോകാന്‍ ഖത്തം ഓതേണ്ടി വന്നു ! ”. ഇതു പോലാകും കാര്യം.

പിന്നെയെന്തുണ്ടു മാര്‍ഗ്ഗം ? ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളുടെ ആഗോള കൂട്ടായ്മയിലൂടെ ഒരു നല്ല ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുക. അതു മാത്രമേ പോംവഴിയുള്ളു.

ഇനി സംഘപരിവാറിനെ എങ്ങനെ ചെറുക്കാം :
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ പരമാവധി ഒറ്റക്കെട്ടായി സംഘടിച്ച് ആയുധങ്ങള്‍ കുന്നു കൂട്ടി അങ്ങു ജിഹാദ് നടത്തിയാല്‍ മതിയോ? അല്ലാഹു സഹായത്തിനുണ്ടാകുമോ? അല്ലാഹുവിന്റെ പള്ളി പൊളിക്കുമ്പോള്‍ മലക്കുകളെയും അബാബീല്‍ പക്ഷികളെയുമൊക്കെ ചുടുകട്ടയുമായി പറഞ്ഞയച്ച് അല്ലാഹു സഹായിക്കും എന്നാണു ഖുര്‍ ആനില്‍ പറയുന്നത്. പക്ഷെ ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഒരു കാക്കച്ചി വന്ന് അപ്പിയിടുന്നതു പോലും അവിടെയൊന്നും കണ്ടില്ല!

പിന്നെ എന്താണു പരിഹാരം ?
ഇന്ത്യയിലുമുണ്ട് മതനിരപേക്ഷമായും മനുഷ്യത്വപരമായും ചിന്തിക്കുന്ന കുറേയേറെ നല്ല മനുഷ്യര്‍. അവരുടെ കൂട്ടായ്മയിലൂടെയാണു വര്‍ഗ്ഗീയതയെ ചെറുത്തു തോല്‍പ്പിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ ഒറ്റയ്ക്കു സംഘടിക്കുന്നതും അക്രമങ്ങള്‍ നടത്തുന്നതും ഭൂരിപക്ഷവര്‍ഗ്ഗീയതയ്ക്കു സഹായകമാവുകയേയുള്ളു. ഇതു മനസ്സിലാക്കാന്‍ ഒരു പാടു ബുദ്ധിയൊന്നും വേണ്ട. കോയംബത്തൂര്‍ ബോംബാക്രമണത്തിന്റെ “ഫലം” എന്തായിരുന്നു എന്നു നാം മുമ്പു ചര്‍ച ചെയ്തതാണല്ലോ .

ഇവിടെ ഒരു കാര്യം ആവര്‍ത്തിക്കുന്നു. ന്യൂനപക്ഷങ്ങളെ പിരി കയറ്റി ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നവരും അമേരിക്കന്‍ ഇംബാക്കി കാട്ടി ലോകമെമ്പാടും നടക്കുന്ന ഇസ്ലാമിക കാട്ടാളത്തങ്ങളെ നീതീകരിക്കുന്നവരും ഒരിക്കലും നന്‍മയുടെയും സമാധാനത്തിന്റെയും പക്ഷക്കാരല്ല. അവര്‍ എരിതീയില്‍ എണ്ണ പകരുന്ന പ്രതിലോമശക്തികളാണ്. അവരെ തിരിച്ചറിയുക.
കേരളത്തില്‍ സംഘപരിവാരം ഹിന്ദു സമൂഹം തന്നെ ഒറ്റപ്പെടുത്തിയതിനാല്‍ ഇവിടെ ഒരു രാഷ്ട്രീയ ശക്തിയേയല്ല. എന്നാല്‍ ഇല്ലാത്ത ഈ കരിമ്പൂച്ചയെ കാട്ടി ഇവിടെ കെട്ടിപ്പടുത്ത മുസ്ലിം വര്‍ഗ്ഗീയതയും ഭീകരവാദവും അന്യ സംസ്ഥാനങ്ങളിലേക്കും അയല്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന പരുവത്തിലെത്തി നില്‍ക്കുന്നു. ഇടതു വലതു രാഷ്ട്രീയക്കാര്‍ മാറി മാറി കൂട്ടു പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തതുകൊണ്ടാണീ ദുരന്തം സംഭവിച്ചത്., ഇനിയെങ്കിലും കണ്ണു തുറന്നില്ലെങ്കില്‍ കാര്യങ്ങള്‍ പിടി വിട്ടു പോകും !
ആറാം നൂറ്റാണ്ടിലെ കാടത്തം ഈ നൂറ്റാണ്ടിലും ആവര്‍ത്തിക്കുന്ന :‌-
ഇങ്ങനെയുള്ള ഒരു ലോകമാണോ നമുക്കിനി വേണ്ടത്?

65 comments:

ea jabbar said...

ബംഗ്ലാദേശ് പള്ളി ലൈബ്രറികളിലെ ഗ്രന്ഥവിലക്ക് ചരിത്രപരമായ അബദ്ധം- ജമാഅത്ത് അമീര്‍
Thursday, July 29, 2010
[madhyamam]
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 24,000 പള്ളികളിലെ ഗ്രന്ഥാലയങ്ങളില്‍നിന്ന് സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനം ദുഃഖകരവും ചരിത്രപരമായ അബദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പ്രതികരിച്ചു.....

മൗദൂദിയുടെ ചിന്തകളോട് വിയോജിക്കാം. എന്നാല്‍, അത് തീവ്രവാദവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം സാമ്രാജ്യത്വവാദികളുടെയും നിര്‍മതവാദികളുടെയും ആരോപണങ്ങള്‍ മാത്രമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ തങ്ങളുടെ അവിശുദ്ധ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ മൗദൂദി കൃതികള്‍ തടസ്സമാവുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണിത്.

ബംഗ്ലാദേശ്‌സര്‍ക്കാറിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യര്‍ഥിച്ച ഉമരി, ചില മൗദൂദി ഗ്രന്ഥങ്ങളുടെ ബംഗാളി പരിഭാഷകള്‍ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന് ഉപഹാരമായി അയച്ചുകൊടുക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ 2,70,000 പള്ളികളില്‍ സര്‍ക്കാര്‍ഫണ്ട് പറ്റുന്ന മസ്ജിദുകളുടെ ലൈബ്രറികളില്‍നിന്ന് മൗദൂദിയുടെ കൃതികള്‍ നീക്കംചെയ്യാനുള്ള തീരുമാനം സര്‍ക്കാറിനു കീഴിലുള്ള ഇസ്‌ലാമിക് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ശമീം മുഹമ്മദ് അഫ്‌സല്‍ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്.
----
മൌദൂദി വിഷം ബംഗ്ലദേശില്‍ പോലും വിലക്കപ്പെടുന്നു !!

കുഞ്ഞുമോന്‍ said...

അമരേഷ് മിശ്രയെ പൊക്കിക്കൊണ്ട് നടക്കുന്ന വേണുവിനു ബംഗ്ലാദേശിലോ പാകിസ്ഥാനിലോ കൊന്നു തള്ളുന്ന ഹിന്ദുക്കളെക്കുറിച്ച് വിഷമമില്ല. ദിവസവും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോയി മുസ്ലീമാക്കുന്ന കാടത്തത്തെക്കുറിച്ച് വ്യാകുലത ഇല്ല. ഓ അത് നമ്മടെ രാജ്യത്തല്ലല്ലോ! അല്ലേല്‍ തന്നെ കല്ലും മണ്ണും ആരാധിക്കുന്ന വൃത്തികെട്ടവര്‍ ജീവിച്ചിരുന്നിട്ട് എന്തോന്നിനാ?

നമ്മടെ രാജ്യത്തിലെ കലാപങ്ങള്‍ മിക്കവയ്ക്കും വഴി മരുന്നിട്ടത് മുസ്ലീം വികാരജീവികള്‍ ആസൂത്രിതമായി ഹിന്ദുക്കളെ അക്ക്രമിച്ചത് കൊണ്ടാണെന്ന് പഠിച്ചിട്ടില്ല. വാള്‍ മുനയില്‍ മതത്തിന്റെ "വലിപ്പം" കൂട്ടാന്‍ നടത്തിയ സംഭവങ്ങള്‍ കേട്ടിട്ടില്ല. മാറാടോ മാപ്പളലഹളയോ കാശ്മീരില്‍ മുസ്ലീം യുവാക്കള്‍ യുദ്ധത്തിനു പോയതോ കൈവെട്ടോ കേരളത്തില്‍ നടന്നതായി ഓര്‍മ്മ പോലുമില്ല. കാരണം അതെല്ലാം അമേരിക്കയുടെയോ ഹിന്തു പരിവാരങ്ങളുടെയോ പ്രചാരണം മാത്രമായി പുള്ളി "തള്ളിക്കളഞ്ഞിരിക്കുന്നു".

ഈ പ്രാന്തന്മാരെ സഹിക്കാന്‍ വയ്യാതെ സ്വയരക്ഷക്കാണ് സംഗപരിവാര്‍ ഉടലെടുത്തത് എന്ന് പറഞ്ഞാല്‍ അതൊരു തെറ്റാകില്ല. കാരണം മുസ്ലീങ്ങള്‍ കൂട്ടമായി താമസിക്കുന്നിടത്ത് ഇന്ത്യയില്‍ ഇപ്പോളും ഹിന്ദുക്കള്‍ക്ക് പോയിട്ട് പോലീസിനു പോലും വഴി നടക്കാന്‍ പറ്റില്ല എന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍. പലയിടത്തും ഇത്തരത്തില്‍ താമസിക്കുന്നിടത്ത് നിന്നാണ് മുസ്ലീം പ്രാന്ത് ഉയരുന്നതും മറ്റു ജനങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹം കൂടുന്നതും. ഇതൊക്കെ വേണു ചിരിച്ചു തളളും. എന്നിട്ട് മൂല കാരണം തേടി അമേരിക്കയിലോട്ടു വണ്ടി കേറും.

മുസ്ലീങ്ങള്‍ ഹിന്ദൂജാതി പറഞ്ഞു നടക്കുന്നതും അധസ്ഥിത-മുസ്ലീം ഭായി ഭായി അഭിനയിക്കുന്നതും പോപ്പ് ഫ്രെണ്ടുകാരുടെ അജണ്ട പോലെ മതപരിവര്‍ത്തനത്തിനായിയുള്ള ഒരു ഗൂടാലോചനയായി സംശയിച്ചാലും തെറ്റില്ല. അധസ്ഥിത വര്‍ഗം വലിയ വിശ്വാസികള്‍ അല്ലല്ലോ, കഴുകന്മാര്‍ക്ക് സോഫ്റ്റ്‌ ടാര്‍ഗെറ്റ്. ഏത്? ഹിന്ദുക്കള്‍ എന്നത് മുസ്ലീം-ക്രിസ്ത്യന്‍ സത്യാവിശ്വാസികള്‍ക്ക് വിളവെടുക്കാനുള്ള ദൈവം സൃഷ്ടിച്ച നിലമല്ലേ?

ea jabbar said...

ബംഗ്ല്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തെ വംശനാശം വരുത്തിയതിനു മുന്‍പന്തിയില്‍ നിന്നു പൊരുതിയ മഹാപ്രസ്ഥാനമാണു ജമാ അത്തെ ഇസ്ലാമി !
പാകിസ്ഥാനില്‍ അഹമ്മദിയാ ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാന്‍ കൂട്ടക്കൊല സംഘടിപ്പിച്ചതും ഇന്നും അവരെ വേട്ടയാടല്‍ മുഖ്യ കര്‍മ്മ പദ്ധതിയായി കൊണ്ടു നടക്കുന്നതും ഈ വിഷ ജന്തുക്കള്‍ തന്നെ !
ആട്ടിന്‍ തോലണിഞ്ഞ് ഇവിടെ കേരളത്തില്‍ മാത്രം പുരോഗമനം വില്‍ക്കാന്‍ നടക്കുന്നു !!
.

പോപ്പുലര്‍ ഫ്രണ്ടും സിമിയും താലിബാനും അല്‍കൊയ്ദയുമൊക്കെ ഈ വിഷ സര്‍പ്പത്തിന്റെ മുട്ട വിരിഞ്ഞുണ്ടായ അരുമ സന്തതികളാണെന്നു ലോകം തിരിച്ചറിയുന്നു !
ഇവരെ ഒറ്റപ്പെടുത്താന്‍ മനുഷ്യസ്നേഹികള്‍ ഒന്നായി ശ്രമിക്കണം

ea jabbar said...

ഇളയ പുത്രനെ കൈ വെട്ടാനയച്ച് അതിനു പിന്നാലെ മൂത്ത മകനെ ചോര കൊടുക്കാനയക്കുന്ന ഈ കുറുക്കന്മാരെ ജനം തിരിച്ചറിയുന്നു. രാമനുണ്ണി വേണുഗോപാലനാദി മന്ദബുദ്ധികളൊഴികെ !

അമ്മാവന്‍ / AMMAVAN said...

എണ്പതു ശതമാനം ജനങ്ങള്‍ തീവ്രവാദികള്‍ ആയതു കൊണ്ടല്ലേ ഈ പതിനഞ്ചിനു തീവ്രവാദികള്‍ ആകണ്ടി വന്നത്


എന്നാലും റിയാലിന്റെ ഒരു കാര്യം

ബിജു ചന്ദ്രന്‍ said...

കാഴ്ചകള്‍ ഭീകരം. ഇത്തരം പ്രാകൃത ശിക്ഷാ രീതികളും ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കപ്പെട്ട കൈ മുറിക്കല്‍ ശിക്ഷയും തമ്മില്‍ എന്താണ് വ്യത്യാസം? ഇത്തരം താലിബാന്‍ ശിക്ഷാവിധികള്‍ ഇപ്പോള്‍ തന്നെ കേരളത്തിലുള്ള തീവ്രവാദി കോടതികള്‍ എടുത്തിട്ടുണ്ടാവാം.. ജബ്ബാര്‍ മാഷിന്റെ സമയോചിതമായ പോസ്റ്റിനു നന്ദി.

സഹൃദയന്‍ ... said...

Computer Evidence Ties Leaks to Soldier

An extract:
Pfc. Manning believed in the theory of evolution, for example, and was intolerant of those who disputed it due to traditional religious views, associates said.

സാമ്രാജ്യത്വ വിരുദ്ധ മുസ്ലിങ്ങള്‍ക്ക്‌ സന്തോഷിക്കാനുള്ള വക നല്കുന്നില്ലല്ലോ മാഷേ !!!

royal said...

ജബ്ബര്‍ക്കാന്ടെ മത ഇതരവാദം പോയി പ്പോയി ഇപ്പോള്‍ മുസ്ലിം വിരുധ വാദം ആയി മാറിയിരിക്കുന്നു. മുസ്ലിം പേരു ഉള്ള ഒരു യുക്തിവാധിക്ക് ഇങ്ങനെ ഒക്കെ അല്ലേ യുക്തിവാടികളുടെ ഇടയില്‍ നിക്ഷപക്ഷന്‍ ആകാന്‍ പറ്റൂ. കൂടാതെ ജബ്ബാര്‍ന്റെ മനുഷ്യ
സ്നേഹത്തില്‍ ഇസ്ലാം വിശ്വാസികള്‍ ഉണ്ടാകില്ല കാരണം അവര്‍ മനുഷ്യര്‍ അല്ലല്ലോ, ഇനി മനുഷ്യര്‍ ആകണം എങ്കില്‍ ജബ്ബാറിക്ക
പറയുന്ന പോലെ ഖുറാന്‍ മാറ്റി എഴുതണം.

ea jabbar said...

മുസ്ലിംങ്ങള്‍ ഇരകളാണ്.
സാമ്രാജ്യത്വത്തിന്റെയോ സംഘപരിവാറിന്റെയോ അല്ല;
ഇസ്ലാം എന്ന പ്രാകൃത പ്രത്യയശാസ്ത്രത്തിന്റെ ഇരകള്‍ !
അതിനാല്‍ തന്നെ ഞാന്‍ മുസ്ലിം വിരുദ്ധനല്ല. ഇസ്ലാം വിരുദ്ധന്‍ മാത്രമാണ്.
മുസ്ലിം രക്തത്തില്‍ നിന്നും ഇസ്ലാമാകുന്ന വിഷം വലിച്ചെടുക്കാന്‍ മാത്രമാണു ഞാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ മുസ്ലിംങ്ങളെ സ്നേഹിക്കുന്നു. മറ്റു സമുദായങ്ങളെക്കാള്‍. അതെന്റെ സമുദായമായതുകൊണ്ട്. ഒരു ആത്മബന്ധം ! അല്ലെങ്കില്‍ രക്തബന്ധം !!

ea jabbar said...

മനുഷ്യന്റെ കൈകാലുകള്‍ കൊത്തി മുറിക്കുകയും തല വെട്ടി മാറ്റുകയും കല്ലെറിഞ്ഞു കൊല്ലുകയുമൊക്കെ ചെയ്യുന്ന ഒരു ലോകം ഇന്നും നിലനിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ എനിക്കുള്‍ക്കൊള്ളാനേ ആവുന്നില്ല.
മനുഷ്യരെല്ലാം പരസ്പരം സ്നേഹം പങ്കു വെച്ചു ജീവിക്കുന്ന ഒരു ലോകമാണു ഞാന്‍ സ്വപ്നം കാണുന്നത്. ആ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നതിന് ഏറ്റവും വലിയ വിഘാതം അന്ധവിശ്വാസങ്ങളല്ലാതെ മറ്റെന്താണ്?

royal said...

ജബ്ബറിനു കൈ വെട്ടും കല്ലെറു തല വെട്ടും എന്തിനാണ്‌ അതു ചെയ്യുന്നത്‌ പോലും അറിയാതെ എങ്ങിനെ ആണ് പ്രാക്രതം
ആകുന്നത്‌? മോഷണവും , കൊള്ളയുമ് , കൊലയ്‌ അഴിമതിയും റേപ്പുമ് എല്ലാം പുരൊഗമനM ആണോ? അതൊക്കെ
ഈപറന്ജതിനുള്ള ശിക്ഷ അല്ലേ? അതൊന്നും ഇല്ലാത്തതിനാല്‍ അല്ലേ ഇപ്പോള്‍ ഇതൊക്കെ സദരണം ആയത്‌? ഇതൊക്കെ ഈ
തെറ്റുകള്‍ക്കു ശിക്ഷ അല്ലേ മാഷേ? ഇതല്ലാതെ ബോംബ്‌ എറിഞ്ഞും മിസൈല്‍ ഇട്ടും വെടിവെച്ചും , മതവും, പ്രായവും ലിങ്കവും
നോക്കാതെ മനുഷ്യരേ കൊല്ലണതു ഉല്കൊള്ളാന് അങ്ങേക്ക്‌ ഒരു ഉളുപ്പുമ് ഇല്ലയോ? മാഷ് സ്വപ്നം കാണുന്ന
ലോകമാണൊ ഇന്നുള്ളത്? ആ യാഥര്‍ത്തിയം അങ്ങേക്ക്‌ ഉല്‍കൊള്ളാന്‍ കഴിന്നുവോ?
അങ്ങയുടെ സ്വപ്നം പൂവണിയുന്നത്നു മതങ്ങളാണോ മാഷേ വിലങ്ങ് തടി? അതാല്ലാതെ അങ്ങു വേറെ ഒന്നും കാണുന്നില്ലയോ?
മത വെറി അങ്ങയുടെ കണ്ണിനെ ഇരുട്ട് ആക്കിയോ? അതോ കണ്ണ് അടച്ചു പിടിക്കുന്നതോ?
ഇസ്ലാം മുസ്ലീങ്ങളെ നേര്‍വഴ്ക്ക് തന്നെയാണ് നയിക്കുന്നത്, കുറേ പേര്‍ വഴി തെറ്റി പോകുന്നതിനു ഇസ്ലാം അല്ല കാരണM.
അങ്ങയുടെ ലേഖനത്തില്‍ NDF = സമുദായം എന്നൊക്കെ കണ്ടത്‌ കൊണ്ട്‌ ആണ് അങ്ങേക്ക്‌ മനുഷ്യ സ്നേഹം ഇല്ലാന്നു ഞാന്‍
പറഞ്ഞത്.

ea jabbar said...

അങ്ങയുടെ ലേഖനത്തില്‍ NDF = സമുദായം എന്നൊക്കെ കണ്ടത്‌ കൊണ്ട്‌ ആണ് അങ്ങേക്ക്‌ മനുഷ്യ സ്നേഹം ഇല്ലാന്നു ഞാന്‍
പറഞ്ഞത്.
----
സുഹൃത്തേ അതിലൊരു ചോദ്യചിഹ്നവും ഇട്ടിരുന്നു.
സമുദായം ഒറ്റക്കെട്ടായി ഭീകരവാദികളെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടെടുക്കുന്നതു കൊണ്ടാണങ്ങനെ ചോദിച്ചത് . ഭീകരമായ കുറ്റകൃത്യം ചെയ്തവരെ കണ്ടെത്താനും നിയമത്തിനു മുമ്പിലെത്തിക്കാനും പോലീസ് ശ്രമിക്കുന്നതിനെയാണിവിടെ “മുസ്ലിം വേട്ട”യായി ചിത്രീകരിക്കുന്നത്.

Calicocentric കാലിക്കോസെന്‍ട്രിക് said...

ആ ചിത്രങ്ങള്‍ എവിടെനിന്നാണ്?

ea jabbar said...

സൊമാലിയ(?)

royal said...

ജബ്ബാര്‍ക്കാ,
NDF നേ എതിര്‍ക്കുന്ന അസംക്യം മുസ്ലീങ്ങളില്‍ ഒരു വനാണു ഈ ഉള്ളവനും. ആ ക്ര്‍ത്യം ചെയ്ത ഒരാളെ നാട്ടുകാര്‍ പിടിച്ചു
കൊടുത്ത വാര്‍ത്ത അങ്ങു വായിച്ചിരിക്കുമോ ? RSS നു ഹിന്ദുക്കളില്‍ ഉള്ള അത്രയും സ്വാധീനം മാത്രമേ NDF നു മുസ്ലീങ്ളില്
ഉള്ളൂ എന്നു അങ്ങേക്കും അറിയാം എന്നു വിശ്വസിക്കുന്നു. എന്നിരുന്നാലും മുസ്ലിംകള്‍ അല്ലേ അവര്‍ NDF കാര്‍ ആയിതതന്നെ ഇരുന്നോട്ടെ എന്നുള്ള അങ്ങേയുടെ ആ വക്റ ബുദ്ധിയെ ആണ് ഞാന്‍ പറഞ്ഞത്. അതിനു താങ്കള്‍ ഒരു question mark ഇട്ട്‌ എന്നു
മാത്രം. താങ്കള്‍ ഒരു മനുഷ്യ സ്നേഹി ആണ് എങ്കില്‍ താങ്കള്‍ ചെയ്യേണ്ടി ഇരുന്നതു മുസ്ലിമീങ്ളെ അടച്ചു question mark
ഇടുന്നതിനു പകരം എല്ലാ മുസ്ലിമീങ്ളും അതിനു ഉത്തരവാദികള്‍ അല്ല എന്നു പറഞ്ഞു യുക്തി വാദികളും, ഇതര മത വിശ്വാസികളും
തമ്മിലുള്ള മനുഷ്യ സോധര്യം വളര്‍ത്ത്‌കയണു വേണ്ടത്‌, അതാണു ഏതു വിശ്വാസി ആയാലും ചെയ്യെണ്ടത്‌, അതാണു മാഷേ മനുഷ്യ സ്നേഹം. ആശയ സംവാദം സമാധാന പരമായി നടക്കട്ടെ, അതു വായിക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കട്ടെ.
താങ്കളുടെ ലേഖനങ്ങള്‍ കണ്ടു ഇനി ഒരു ക്രിസ്തീയ ഭീകര സമ്ഖട കൂടെ ഉടലെടുത്താല്‍ അങ്ങയുടെ ഉള്ളിലുള്ള മനുഷ്യ സ്നേഹിക്ക്‌
സമാധാനം കിട്ടുമോ? ജബ്ബാറിക്ക മനുഷ്യ സ്നേഹി അതു തന്നെ തെളിയിക്കണം, അല്ലാതെ അവസരം കിട്ടുമ്പോള്‍ തമ്മില്‍
അടിപിച്ചു രസിക്കരുത്‌, എന്നിട്ടു മനുഷ്യ സ്നേഹി എന്നു അടിവരെ ഇട്ട്‌ പറയുകയുമ് അരുത്‌.

chithrakaran:ചിത്രകാരന്‍ said...

മാനവിക സ്നേഹത്തിന്റെ
മഹത്തരമായ ഇസ്ലാമിക ചിത്രങ്ങളാണല്ലോ
ഭഗവാനേ !!!
കൈപ്പത്തി കൊത്തിയെടുക്കുന്ന മാനവിക സ്നേഹം,
കുഴിച്ചിട്ട് തലക്ക് കല്ലെറിഞ്ഞു കൊല്ലുന്ന
മാനവിക സ്നേഹം...
ഇന്ത്യ അമാന്തം കൂടാതെ ഇസ്ലാമീകരിച്ചാല്‍
ആ സ്വര്‍ഗ്ഗരാജ്യം നേരില്‍ കാണാമായിരുന്നു !!!
ചിത്രകാരന്റ് കമന്റ് പോസ്റ്റ് : ബൂലോഗത്ത് ഇസ്ലാമിസ്റ്റ് ബുജികളുടെ കൂട്ടക്കരച്ചില്‍ !!!

bright said...

The Plight of Afghan Women: A Disturbing Picture

Read more: http://www.time.com/time/world/article/0,8599,2007269,00.html?xid=rss-mostpopular#ixzz0vEYvZQwL

Rejesh Paul said...

നക്സലിസം പ്രസംഗിച്ചു നടന്നവന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായ ബോധോദയം,
മതഭികരതയെ മരവെച്ചുകൊണ്ട് കമ്മ്യൂണിസത്തെ എങ്ങനെ ആക്രമിക്കാം എന്നത് വെളിപെടുതുന്നു.
പ്രിയപ്പെട്ട ജനാധിപത്യ വാദികളെ, നാം ജീവികുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ്. 50 വര്‍ഷങ്ങളിലതികം ജനാധിപത്യം തഴച്ചു വളര്‍ന്ന നാട്.
എന്ത് സംഭാവനയാണ് ജനാധിപത്യം നമുക്ക് നല്‍കിയത്?
ലോകത്തില്‍ തന്നെ ഏറ്റവും അധികം ഭക്ഷണം ലഭികാത്ത ജനങ്ങളുള്ള രാജ്യം നമ്മുടെതാണ്‌ എന്ന് ഓര്‍ത്തു ലജ്ജിച്ചു തല തഴ്ത്താം. 25 ലക്ഷങ്ങളിധികം കുട്ടികള്‍ നമ്മുടെ നട്ടില്‍ ഓരോവര്‍ഷവും ഭക്ഷണം കിട്ടാതെ മരിക്കുന്നു. ഇവിടെ അന്പതുശതമാനതിലധികം കുട്ടികള്‍ പോഷക അഹാരകുരവുള്ളവരാന്. (ഇതു യുണിസെഫിന്റെ കണക്ക്) നിങ്ങള്‍ സ്വാതന്ത്ര്യം ഹനികപെടുന്നു എന്ന് പറയുന്ന ചൈനയില്‍ കേവലം അഞ്ചു ശതമാനം കുട്ടികളില്‍ മാത്രമേ പോഷക അഹാരകുരവ് കനപേടുനുള്ളു.
ഒരുമനുഷ്യന്റെ പ്രാദമിക ആവിശ്യങ്ങള്‍ ഭക്ഷണം, വസ്ത്രം, താമസസ്ഥലം ഇവയാണ്. ഇവയൊന്നും നല്‍കാതെ ഒരു മനുഷ്യന് സ്വാതന്ത്ര്യം കൊണ്ട് എന്ത് പ്രയോജനം?
നമുക്ക് സ്വാതന്ത്ര്യം ഉണ്ടോ?
ഇവിടെ ഒന്നു പ്രണയിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടോ?
കാമം തോന്നുമ്പോള്‍ അത് തീര്‍ക്കാന്‍ സ്വാതന്ത്ര്യം ഉണ്ടോ?
ഇഷ്ടപെട്ട വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടോ ?
വിദ്യാഭ്യാസം അത് തിരഞ്ഞെടുക്കാന്‍ ഇവിടെ എത്ര പേര്‍ക്ക് കഴിയും?
70% ജനങ്ങളുടെ ദിവസവരുമാനം ഇരുപതു രൂപയുള്ള രാജ്യത്തുനിന്നും ജനാധിപത്യത്തിന്റെ മേന്മകള്‍ പറയുന്ന നാവ് ആരുടെ തന്നെ ആയാലും പറയുന്ന ആള്‍ ഒരു മനുഷ്യ സ്നേഹിയല്ല.

santhoshhk said...

മികച്ച ലേഖനം. ശരിയായ കാഴ്ചപ്പാടുകള്‍ .

അപ്പൊകലിപ്തോ said...

>>> ea jabbar : ഞാന്‍ മുസ്ലിം വിരുദ്ധനല്ല. ഇസ്ലാം വിരുദ്ധന്‍ മാത്രമാണ്.
മുസ്ലിം രക്തത്തില്‍ നിന്നും ഇസ്ലാമാകുന്ന വിഷം വലിച്ചെടുക്കാന്‍ മാത്രമാണു ഞാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ മുസ്ലിംങ്ങളെ സ്നേഹിക്കുന്നു <<<


ഒരേസമയം പേപ്പട്ടിയും "മനുഷ്യസ്നേഹി !! "യുമായിരിക്കുന്ന ഒരാളുടെ അധ:പതനം ... . പമ്പരവിഡ്ഡിയും സ്വബോധവുമില്ലാത്ത ഒരാല്‍ക്ക്‌ മാത്രമേ ഇത്രയും നാറ്റത്തോടെ ആര്‍ത്തവരക്തത്തില്‍ മനസ്സ്‌ മുക്കിയെഴുതാനൊക്കൂ....

Abhilash said...

rajesh plul
if you are aginst democracy then we hindus have an another solution for you we all will support HINDUTWA gruop let them implement 'HINDUTWA RULLING' in india is it accseptable for you?
in india minoritees are geting all the benefit of democracy and they dont belive in democracy what **** is this?

Dr.Doodu said...

ഹഹഹഹഹ! മണ്ടന്‍ അപ്പൊകാലി എന്ന ജന്തുവിന്റെ വാക്കുകള്‍ അയാളുടെ പ്രത്യയ ശാസ്ത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. എല്ലാരും കാലിയുടെ മതത്തില്‍ ചേരുവിന്‍ .....

Dr.Doodu said...

ഒരു എല്ലാം തികഞ്ഞ ഇസ്ലാമിസ്റ്റ് തീവ്രവാദി ആണ് ഈ അപ്പൊ കലിപ്ടോ എന്ന് തിരിച്ചറിയുക..

കുരുത്തം കെട്ടവന്‍ said...

ചിത്രങ്ങള്‍ 'സോമാലിയയില്‍'നിന്നു 'ഉഗാണ്ട' യില്‍ നിന്നുമൊക്ക്‌ കൊണ്ട്‌ വരേണ്ടി വന്നു!! ഇസ്‌ലാമിക 'ഭീകരത' കാണിക്കാന്‍. അതും സത്യം തന്നെയാണോന്ന് ആര്‍ക്കറിയാം. സോമാലിയ എന്ന് കേള്‍ക്കുബ്ബോള്‍ തന്നെ മനസ്സില്‍ വരുന്ന ചിത്രം പട്ടിണിയുടെയും ദാരിദ്ര്യത്തിണ്റ്റെയുമാണു. ഇങ്ങേര്‍ക്കിതെവിടന്ന് കിട്ടി എന്നറിയില്ല. ഇനി ഇതുപോലുള്ള ചിത്രങ്ങള്‍ മുന്‍പ്‌ ഇ-മെയില്‍ വന്നിരുന്നു. ഒരു ബാലണ്റ്റെ കൈയില്‍ ട്രയിലര്‍ കയറ്റുന്നതായിരുന്നു ചിത്രം. "ഇറാനില്‍ റൊട്ടി മോഷ്ടിച്ച ബാലനുള്ള ശിക്ഷ"! എന്നായിരുന്നു അടിക്കുറിപ്പ്‌! പിന്നീടാണാ ആ ചിത്രത്തിണ്റ്റെ സത്യാവസ്ഥ ബോദ്യപെട്ടത്‌ ഒരു നാടോടി ബാലണ്റ്റെ അഭ്യാസ പ്റകടനത്തിണ്റ്റെ ഫോട്ടൊ മുസ്ളീങ്ങളെ 'സ്നേഹിക്കുന്ന' ജബ്ബാറിനെ പോലുള്ള ആരോ പ്രസ്തുത അടിക്കുറിപ്പുമെഴുതി ഇമെയിലില്‍ പ്രചരിപ്പിച്ചു. അതേ ബാലന്‍ അഭ്യാസം കഴിഞ്ഞ്‌ 'ഒന്നും പറ്റാതെ' എണീറ്റു പോകുന്ന ഒരു ചിത്രവും അതിണ്റ്റെ ബാക്കി ഭാഗമായി മറ്റൊരു സുഹ്രുത്തില്‍ നിന്നും കിട്ടിയപ്പോഴാണു സംഗതി ബോധ്യമായത്‌. അത്‌ കിട്ടാത്തവര്‍ എന്തായാലും, ഇസ്‌ലാം പ്രാക്രതം തന്നെ, എത്ര ഭീകര ശിക്ഷ എന്നൊക്കെ തെറ്റിദ്ദദരിച്ചു കാണും. കാരണം ഇത്തരം 'മനുഷ്യ സ്നേഹികള്‍ക്ക്‌' സമൂഹത്തില്‍ ഒരു കുറവും ഇല്ലല്ലോ?! ഇതിലും നല്ലത്‌ ഇന്ത്യയിലെ ബീഹാര്‍, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാട്ടാചാര പ്രകാരം എറിഞ്ഞും തല മുണ്ടനം ചെയ്തും മണ്ണില്‍ കുഴിച്ചിട്ടും വധിക്കുന്ന യദാര്‍ത്ഥ ചിത്രങ്ങള്‍ നല്‍കുകയായിരുന്നു! സോമാലിയ വരെ പോകേണ്ടിയിരുന്നില്ല!! വരികള്‍കൊണ്ട്‌ 'ഭീകരത' പോരാത്തത്‌ കൊണ്ടാവും ചിത്രങ്ങള്‍ കൊണ്ട്‌ ഒരു 'കൈ' നോക്കുന്നത്‌! എതായാലും താങ്കളൂടെ 'തമാശ' എനിക്കിഷ്ടായി!
[".....എന്തുകൊണ്ടെന്നാല്‍ ഞാന്‍ മുസ്ലിംങ്ങളെ സ്നേഹിക്കുന്നു. മറ്റു സമുദായങ്ങളെക്കാള്‍. അതെന്റെ സമുദായമായതുകൊണ്ട്. ഒരു ആത്മബന്ധം ! അല്ലെങ്കില്‍ രക്തബന്ധം !!"]

Anonymous said...

കുരുത്തം കെട്ടവന്‍,

ഇത്തരം ശിക്ഷകള്‍ ലോകത്ത് ഇസ്ലാമിന്റെ പേരില്‍ നടക്കുന്നില്ല എങ്കില്‍ ജോസെഫിന്റെ "കൈ വെട്ടിയത്" എന്ത് ശിക്ഷയാണ്?? അത് ഇസ്ലാമിന്റെ പേരില്‍ അല്ലെ?? ഇസ്ലാമിന്റെ പേരില്‍ നടക്കുന്നതിനെ "സാദാ" സംഭവം ആയി കാണണോ?

കുരുത്തം കെട്ടവന്‍ said...

ജോസഫിണ്റ്റെ കൈ വെട്ടിയത്‌ 'ഇസ്‌ലാമിക ശിക്ഷ' യാണെന്ന് സത അങ്ങോട്ട്‌ ഉറപ്പിചോ? ഇസ്‌ലാമില്‍ 'കൈവെട്ടണം' എന്ന് പറഞ്ഞ എക ശിക്ഷ മോഷണത്തിനാണു. അതും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലായ ഒരു രാജ്യത്ത്‌, തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രം നടപ്പിലാക്കേണ്ട ഭരണാധികാരികള്‍ക്ക്‌ നടപ്പിലാക്കാം. എതെങ്കിലും മുസ്ളിം ഒരുത്തനെ പിടിച്ച്‌ മോഷണം ആരോപിച്ച്‌ അവനോ അവണ്റ്റെ സുഹ്രുത്തുക്കള്‍ക്കോ സ്വയം നടപ്പിലാക്കാന്‍ പറ്റുന്നതല്ല ഇസ്‌ലാമിക നിയമങ്ങള്‍. അധ്യാപകണ്റ്റെ കൈവെട്ടിയതാകാട്ടെ എന്‍ ഡി എഫിണ്റ്റെ പതിവു അക്രമങ്ങളില്‍ മറ്റൊന്നു മാത്രം. ഇതേ അക്രമം കേരളത്തില്‍ തന്നെ മുന്‍പ്‌ സി പി എം ആര്‍ എസ്‌ എസുകാരനെ വെട്ടികൊന്ന് ചെയ്തിട്ടുണ്ട്‌. അതെന്താ കമ്മ്യുണിസ്റ്റ്‌ നിയമമോ കോടതിയോ തീരുമാനിച്ചതായിരുന്നോ?! മുസ്ളിം ലീഗുകാര്‍ സമരം ചെയ്യുബ്ബോള്‍ അധ്യാപകനെ ചവിട്ടി കൊന്നിട്ടുണ്ട്‌. അതേത്‌ കോടതിയുടെ ഭാഗമാണെന്ന് ആരും പറഞ്ഞു കേട്ടില്ല. ആര്‍ എസ്‌ എസുകാരും ഒട്ടും മോഷമല്ല. തിരൂരില്‍ യാസിര്‍ എന്ന യുവാവിനെ വെട്ടി കൊലപെടുത്തിയത്‌ രാമണ്റ്റെ കോടതിവിധിയല്ലെന്ന് വ്യക്തം! പിന്നെങ്ങിനെ എന്‍ ഡി എഫുകാരുടെ അക്രമം മാത്രം ഇസ്‌ലാമിക ശിക്ഷയായി?!!

Anonymous said...

ക്ഷമിക്കണം കുരുത്തം കെട്ടവന്‍,

കൈവെട്ട് എന്നതു ഇസ്ലാമികശിക്ഷ നടപ്പാക്കിയതാണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം ലഭിക്കുക?? സത എന്തുറപ്പിച്ചു എന്നതില്‍ പ്രസക്തിയില്ല.. പ്രസക്തി അത് ഒരു പറ്റം മുസ്ലീം തീവ്രവാദികള്‍ മതനിന്ദക്ക് വിധിച്ച ശിക്ഷയാണോ അല്ലയോ എന്നതാണ് വിഷയം!! ഇത് വരെ പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം "ആണ്" എന്ന് തന്നെയാണ് എന്റെ ഉത്തരം. കുരുത്തത്തിന് മറ്റു ഉത്തരങ്ങള്‍ ഉണ്ടെങ്കില്‍ പറയാം. ഇസ്ലാമിക ശിക്ഷ ആര് വിധിക്കണം, എങ്ങനെ വിധിക്കണം എന്ന് ഖുറാനിലോ മറ്റോ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിലും അതേപടി മാത്രമേ മുസ്ലീം തീവ്രവാദികള്‍ പ്രവര്‍ത്തിക്കൂ, അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ മുസ്ലീമാകുന്നുള്ളൂ എന്നൊക്കെ വാദിക്കാമോ??

ഒരു വ്യക്തിയോ ഏതാനും വ്യക്തികളോ അല്ലല്ലോ ചെയ്തത്!! മുസ്ലീം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് വാദിക്കുന്ന ഒരു സംഘടനയല്ലേ ഇതിനുത്തരവാദി?? അപ്പോള്‍ അവരെ എങ്ങനെ കാണണം? കുരുത്തം കെട്ടവന്‍ തന്നെ യുക്തികള്‍ പറഞ്ഞു തരിക. പൊതുവേ ചെയ്യുന്നത് പോലെ അവര്‍ അങ്ങനെ ചെയ്തിട്ടുണ്ട് എന്നെല്ലാം പറഞ്ഞു നില്‍ക്കാന്‍ നോക്കരുത്. മുസ്ലീം സമുദായത്തിന്റെ പേരില്‍ ലോകത്താകമാനം ഇത്തരത്തില്‍ നല്ലൊരു പറ്റം യുവാക്കള്‍ കാടത്തത്തിലേക്ക് നീങ്ങുമ്പോള്‍ അതൊരു പൊതു സ്വഭാവമല്ല എന്ന് സമര്‍ധിക്കാന്‍ പാടുപെടും.. ഇത്തരം സമര്‍ധനങ്ങള്‍ തീവ്രവാദികളെ മലപോലെ വളര്‍ത്തുന്നുണ്ട് എന്നത് മറ്റൊരു കാര്യം.

ഒഴിവു കഴിവുകള്‍ അല്ല വേണ്ടത്.. ശതമായി ഇത്തരം കിരാതബോധത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് തന്നെ നീക്കാന്‍ ആര്‍ജവം കാട്ടണം. ഹിന്ദുക്കളില്‍ ജാതീയത എന്ന വ്യവസ്ഥിതി ഉണ്ടായിരുന്നത് പോലെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ സമുദായത്തില്‍ നിന്ന് കര്‍ശനമായി നേരിടണം. സതി, ബാലവിവാഹം എന്നിവയ്ക്ക് ഹിന്ദു വിശ്വാസങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു.. പക്ഷെ ഒഴിവു കഴിവുകള്‍, മറ്റുള്ളവയെ പഴിക്കല്‍, മാനസിക പിന്തുണ കൊടുക്കല്‍, രാഷ്ട്രീയ ലക്ഷ്യത്തിനായി കണ്ണടക്കല്‍ തുടര്‍ന്നാല്‍ ഈ പഴി സമുദായം കേട്ട് കൊണ്ടിരിക്കും.. ശത്രുക്കളെ സൃഷ്ടിക്കാനല്ല നോക്കേണ്ടത്.. യാധാര്ധ്യം ഉള്‍ക്കൊണ്ടു ഇതരവിശ്വാസങ്ങളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം.. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സമുദായത്തിന്റെ മറവില്‍ രക്ഷിക്കാന്‍ നോക്കരുത്..

എന്റെ അഭിപ്രായത്തില്‍ ഈയടുത്ത പല സംഭവങ്ങളും നിങ്ങള്‍ നിസ്സാരവല്‍ക്കരിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.. അതുകൊണ്ടാണ് എതിര്‍പ്പുകള്‍ വര്‍ധിക്കുന്നത്..

Anonymous said...

ഇപ്പോളും മുസ്ലീം നേതാക്കള്‍ കൈ വെട്ട് സംഭവത്തെ രാഷ്ട്രീയമായ പ്രതിരോധത്തില്‍ ആക്കി എന്ന മട്ടിലാണ് വിലയിരുത്തിയിട്ടുള്ളത്. അല്ലാതെ സാമൂഹിക വശത്തിലല്ല.. മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ ആ തരത്തില്‍ മാത്രമേ വിലയിരുത്താന്‍ സാധിക്കൂ..

ഇതിനെ ഒന്നും രാഷ്ട്രീയ വിഷയമായിട്ടല്ല കാണേണ്ടത്.. സാമൂഹിക വിഷയമായിട്ടാണ്.. ദുഖമെന്ന് പറയട്ടെ,, കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് സാമൂഹികപരമായ അവലോകനം നടത്താനുള്ള കഴിവ് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു!! ഓരോ വിഷയവും മുസ്ലീം കൊച്ചു കുട്ടികള്‍ പോലും വല്ലാത്തൊരു ആംഗിളില്‍ മാത്രമേ പഠിക്കുന്നുള്ളൂ.. പഠിപ്പിക്കുന്നുള്ളൂ.. എന്നൊക്കെ ഫീല്‍ ചെയ്യുന്നുണ്ട്..

അതാണ്‌ ലോക മുസ്ലീങ്ങളുടെ ഇന്നത്തെ ദുരവസ്ഥക്ക് വലിയ നിദാനം എന്ന് പറയാം.. ഇതെല്ലാം എന്റെ കാഴ്ചപ്പാടുകള്‍ മാത്രം!! വികാരം കൊള്ളരുത് എന്നപേക്ഷ.

അപ്പൊകലിപ്തോ said...

>>. DooDu : ഒരു എല്ലാം തികഞ്ഞ ഇസ്ലാമിസ്റ്റ് തീവ്രവാദി ആണ് ഈ അപ്പൊ കലിപ്ടോ എന്ന് തിരിച്ചറിയുക.. <<<


ഇസ്ളാമിസ്റ്റായിരിക്കുക എന്ന ആനന്ദവും സമാധാനവും അനുഭവിക്കാന്‍ ഭാഗ്യമുണ്ടാവുക ഒരു സുകൃതമാണു. പക്ഷേ തീവ്രവാദിയായിക്കുക എന്നതു അതിണ്റ്റെ ചക്കളാ ശത്രുക്കളുടെ ആഗ്രഹമാണു.

മുസ്ളിംകളെ തീവ്രവാദികളെന്നും ഭീകരരെന്നും ഭിന്നിപ്പിച്ചു അതില്‍ നിന്നും പുറപ്പെടുന്ന ചവറുകള്‍ ഭക്ഷിക്കുക ഈ പോസ്റ്റിണ്റ്റെ കൂലി എഴുത്തുകാരന്‍ മുതല്‍ വര്‍ഗീയ ഭീകരരുള്‍പ്പെടുന്നവന്‍മാരുടെ ജീവിതോപാധിയാണു. ചിലര്‍ ജീവിക്കാനായി കൂട്ടികൊടുപ്പു നടത്താറില്ലെ, അതിലപ്പുറം ഈ ഇസ്ളാംഫോബിയ കാടിളക്കലുകള്‍ക്ക്‌ ഒരു രോമവുമില്ല ...

ചാർ‌വാകൻ‌ said...

തൊടുപുഴ കൈവെട്ടുകേസ്സുമായി ബന്ധപ്പെട്ട് കേരളീയ സമൂഹം രണ്ടായി പിളർന്നെന്നു തോന്നും ഒരോ പോസ്റ്റും കമന്റും കണ്ടാൽ.അതായത് മുസ്ലീം തീവ്രവാദികൾ ഒരുവശത്തും മനുഷ്വത്വം ഉള്ളവരും മതേതരരും മറ്റൊരു വശത്തും.ഈ ഒരു സന്ദർഭത്തിൽ എത്ര പ്രസ്ഥാനങ്ങളാണന്നോ വിശുദ്ധപദവിയിലേക്കുയർന്നത്.പുരോഗമന വാദികൾ ഗ്രൌണ്ടു നിറഞ്ഞു കളിക്കുകയാണ്.പ്രതിരോധക്കാർ കടുത്ത സമ്മർദത്തിലും.ഇതിനിടെ ചില ഫൌളു വിളികൾ കേൾക്കുന്നുണ്ട്.അതാരും ശ്രദ്ധിക്കുന്നുപോലുമില്ല.
കളി അങ്ങനെ തന്നെ തുടരുക.

അറുകൊല said...

പാവം ചാര്‍വാകന്‍..!
നല്ല അറിവുണ്ട്.വായനയുണ്ട്.
പക്ഷേ ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചോ,ഇസ്ലാമിന്റെ യഥാര്‍ത്ഥചരിത്രത്തെക്കുറിച്ചോ വലിയപിടിയില്ല എന്നു തോന്നുന്നു.ഇന്ത്യയിലെ ദളിത്-പിന്നോക്ക വിമോചനത്തിനു പറ്റിയ കൂട്ടാളിയായും ഓപ്ഷന്‍ ആയുമായാണ് പാവം “ഇസ്ലാമിനെ” കാണുന്നത്.

കുരുത്തം കെട്ടവന്‍ said...

സത: "ഒരു വ്യക്തിയോ ഏതാനും വ്യക്തികളോ അല്ലല്ലോ ചെയ്തത്!! മുസ്ലീം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് വാദിക്കുന്ന ഒരു സംഘടനയല്ലേ ഇതിനുത്തരവാദി?? അപ്പോള്‍ അവരെ എങ്ങനെ കാണണം? കുരുത്തം കെട്ടവന്‍ തന്നെ യുക്തികള്‍ പറഞ്ഞു തരിക"

ഈ ചോദ്യത്തിനുള്ള എണ്റ്റെ ഉത്തരം ഒരു മറുചോദ്യമാണു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മലപ്പുറം ജില്ലയിലെ തിരൂരില്‍ അയ്യപ്പന്‍ എന്ന യുവാവ്‌ മതം മാറി യാസിര്‍ ആയി. യാസിര്‍ ആയ ശേഷം അദ്ദേഹത്തെ ആര്‍ എസ്‌ എസുകാര്‍ വെട്ടി കൊലപെടുത്തി. മതം മാറി എന്ന 'കുറ്റ'ത്തിനു 'ഹിന്ദു സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു' എന്ന് പറയാറുള്ള ആര്‍ എസ്‌ എസുകാര്‍ അയാളെ കാലപുരിക്കയച്ചത്‌! മതം മാറ്റത്തിനു ഹിന്ദു മതത്തില്‍ 'വധ ശിക്ഷയാണോ' നിയമം?! ആണെങ്കില്‍ താങ്കള്‍ക്ക്‌ എന്‍ ഡി എഫുകാരുടെ ചെയ്തിയെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല (അവകാശമില്ലെന്നല്ല). ഇനി മതം മാറ്റത്തിനു വധ ശിക്ഷയല്ല ഹിന്ദു മതത്തിലെ നിയമം എങ്കില്‍ താങ്കള്‍ എങ്ങിനെയാണു എന്‍ ഡി എഫുകാരുടെ അക്രമത്തെ ഇസ്‌ലാം മതത്തിണ്റ്റെ ശിക്ഷാ രീതികളിലേക്ക്‌ വരവുവെക്കുന്നത്‌!! എണ്റ്റെ ഈ ചോദ്യത്തില്‍ താങ്കള്‍ക്കുള്ള ഉത്തരമുണ്ട്‌.

അറുകൊല said...

" മതം മാറ്റത്തിനു വധ ശിക്ഷയല്ല ഹിന്ദു മതത്തിലെ നിയമം എങ്കില്‍ താങ്കള്‍ എങ്ങിനെയാണു എന്‍ ഡി എഫുകാരുടെ അക്രമത്തെ ഇസ്‌ലാം മതത്തിണ്റ്റെ ശിക്ഷാ രീതികളിലേക്ക്‌ വരവുവെക്കുന്നത്‌!!"

@കുരുത്തംകെട്ടവന്‍,

ആര്‍.എസ്.എസുകാര്‍ കൊന്നതിനു ഹിന്ദുമതത്തിന്റെ ന്യായീകരണം ഇല്ല.പക്ഷേ പ്രവാചകനിന്ദ,അന്യമതത്തിലേക്കുള്ള മതം മാറ്റം എന്നിവയ്ക്കു ഇസ്ലാം ചില ശിക്ഷാവിധികള്‍ നിര്‍ദേശിച്ചിട്ടുണ്ടല്ലോ.അതനുസരിച്ചല്ലേ എന്‍.ഡി.എഫുകാര്‍ ശിക്ഷ നടപ്പാക്കുന്നത്? അപ്പോള്‍ ഇസ്ലാമിനു ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിയാന്‍ പറ്റുമോ?
മറുപടി തരാന്‍ പോകുന്നത് ഊഹിക്കാന്‍ പറ്റും.”ഇസ്ലാമിക ഭരണകൂടത്തിനും മതകോടതികള്‍ക്കും മാത്രമേ അത്തരം ശിക്ഷാവിധികള്‍ നടപ്പാക്കാന്‍ അനുവാദമുള്ളൂ എന്നല്ലേ? ലവന്മാര്‍ അങ്ങനെ ചില സെറ്റപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നല്ലേ വാര്‍ത്തകള്‍ (ദാറുല്‍ഖദകള്‍).അപ്പോള്‍ അതു മതം അനുശാസിക്കുന്ന തരത്തില്‍ തന്നെയാണ് എക്സിക്യൂട്ട് ചെയ്തതെന്നര്‍ത്ഥം.അങ്ങെനെയിരിക്കെ ഇവിടെ ഇസ്ലാം കുറ്റവിമുക്തമാവുന്നതെങ്ങനെ?

കുരുത്തം കെട്ടവന്‍ said...

അറുകൊല: ആര്‍.എസ്.എസുകാര്‍ കൊന്നതിനു ഹിന്ദുമതത്തിന്റെ ന്യായീകരണം ഇല്ല.പക്ഷേ പ്രവാചകനിന്ദ,അന്യമതത്തിലേക്കുള്ള മതം മാറ്റം എന്നിവയ്ക്കു ഇസ്ലാം ചില ശിക്ഷാവിധികള്‍ നിര്‍ദേശിച്ചിട്ടുണ്ടല്ലോ.അതനുസരിച്ചല്ലേ എന്‍.ഡി.എഫുകാര്‍ ശിക്ഷ നടപ്പാക്കുന്നത്?

താങ്കളുടെ നിലപാട്‌ വളരെ വ്യക്തം. ആര്‍ എസ്‌ എസുകാര്‍ കൊലയോ അക്രമമോ ചെയ്താല്‍ അത്‌ അവരുടെ സ്വന്തം നിലപാട്‌! എന്‍ ഡി എഫ്‌ ചെയ്താല്‍ അത്‌ മത വിധി!! ഇനി ഞാന്‍ എന്തു പറയാന്‍?! ഒന്ന് പറയാം. ഇസ്‌ലാമിക ശിക്ഷാവിധികള്‍ താങ്കള്‍ ആദ്യം പടിക്കുക. താങ്കളുടെ മനസ്സില്‍ ആകെ കൈവെട്ട്‌, കാല്‍വെട്ട്‌ എന്നതാണു ഇസ്‌ലാമിക ശിക്ഷാ വിധി! അഫ്സല്‍ ഗുരുവിനെ തൂക്കികൊല്ലാന്‍ വിധിച്ചു. എന്ന് കരുതി ഇന്ത്യയിലെ നിയമം വെറും 'തൂക്കികൊല്ലല്‍' നിയമമാണെന്ന് പറയുന്നത്‌ എത്ര വിഡ്ഡിത്തരമാണു!! അതു പോലെ തന്നെയാണു താങ്കള്‍ ഉന്നയിക്കുന്നതും. ഇസ്‌ലാമില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ശിക്ഷകളും ഉണ്ട്‌. അതൊന്നുമില്ലെങ്കില്‍ പിന്നെന്ത്‌ മതം?! പക്ഷേ, താങ്കള്‍ ഉദ്ദേശിക്കുന്ന പോലെ അത്‌ വെറും കൈ, കാല്‍ വെട്ട്‌ ശിക്ഷയല്ല. കൈവെട്ട്‌ എന്തിനുള്ള ശിക്ഷയാണെന്ന് 'സത'ക്കുള്ള മറുപടിയില്‍ സൂചിപ്പിച്ചിരൂന്നു. പക്ഷേ, പിന്നെയും പിന്നെയും അത്‌ തന്നെ പറയുന്നത്‌ എന്തിണ്റ്റെ 'അസുഖമാണെന്ന്' മനസ്സിലായി. എതായാലും ഐ ഡി പുതിയത്‌ സ്വീകരിച്ചാലും ചോദ്യത്തില്‍, പഴയ ബ്ളോഗറായതുകൊണ്ട്‌ പുതുമയില്ല!

അറുകൊല said...

@കുരുത്തംകെട്ടവന്‍,
താങ്കള്‍ തെറ്റിദ്ധരിക്കേണ്ട.ഞാന്‍ ബ്ലോഗ്ഗുകള്‍ വായിക്കാറുണ്ടെങ്കിലും കമന്റ് ഇടുന്നത് ആദ്യമായിട്ടാണ്.പുതിയ ബ്ലോഗര്‍ തന്നെയാണ്.
എന്റെ ഭാഷാസ്വാധീനത്തിന്റെ പരിധിക്കുള്ളില്‍ നിന്നു പരമാവധി വ്യക്തത വരുത്താന്‍ ശ്രമിച്ചാണ് മേല്‍കമന്റ് ഞാന്‍ ഇട്ടത്.സാരാംശം ഇതായിരുന്നു.
തങ്ങള്‍ ചെയ്ത കൊലപാതകത്തെ ന്യായീകരിക്കാന്‍ ആര്‍.എസ്.എസുകാര്‍ക്കു ഹിന്ദുമതഗ്രന്ഥങ്ങളിലെ ഏതെങ്കിലും വരികള്‍ ഉദ്ധരിക്കാന്‍ കഴിയില്ല.കാരണം ഹിന്ദുമതം ഉപേക്ഷിക്കുന്നവനെ വധിക്കണം എന്ന വിധി അവയിലൊന്നുമില്ല.ആര്‍.എസ്.എസിനേയും എന്‍.ഡി.എഫിനെയും തുല്യതപ്പെടുത്തി കാണുമ്പോളും അവര്‍ തമ്മില്‍ വ്യത്യാസം കാണുന്നത് ഇങ്ങനെയുള്ള ചില കാര്യങ്ങളിലാണ്.അതുകൊണ്ടാണ് തങ്ങള്‍ ചെയ്യുന്നത് മതപരമായ കര്‍ത്തവ്യമാണ് എന്നു പറഞ്ഞു ഹൈന്ദവസമൂഹത്തില്‍ നിന്നു പിന്തുണ നേടാന്‍ ആര്‍.എസ്.എസിനു കഴിയാത്തതും അവര്‍ അതിനു ശ്രമിക്കാത്തതും.
മറിച്ചു എന്‍.ഡി.എഫിന്റെ കാര്യത്തില്‍ ആണെങ്കില്‍ മതപരമായ ചില വിധിവിലക്കുകളില്‍ നിന്നാണ് അവര്‍ അക്രമത്തിനു പ്രചോദനം കണ്ടെത്തുന്നത് തന്നെ.ഞാന്‍ എട്ട് വര്‍ഷത്തോളം സൌദി അറേബ്യയില്‍ താമസിച്ച ആളാണ്.ഒരു ഇസ്ലാമിക രാജ്യത്ത് ഒരു അമുസ്ലീമിനു എന്തായിരിക്കും പരിഗണന എന്നതിന്റെ ഏറ്റവും നല്ല മാതൃക സൌദിയിലെ അമുസ്ലീം ജീവിതം ആയിരിക്കും.ചുരുക്കിപ്പറയാം.
ഒരു പരിഷ്കൃതസമൂഹമുള്ളതും ജനാധിപത്യം പുലരുന്നതുമായ ഒരു രാജ്യത്തെ ശിക്ഷാവിധികളില്‍ വധശിക്ഷ ഉണ്ടാവാമെങ്കിലും പ്രവാചകന്റെ ചിത്രം വരച്ചു, മറ്റൊരു മതം സ്വീകരിച്ചു എന്ന മട്ടിലുള്ള കാര്യങ്ങള്‍ക്കു വധശിക്ഷ ഇല്ല.(പല ആധുനിക സമൂഹങ്ങളും വധശിക്ഷ പോലും നിര്‍ത്തലാക്കുന്നതിനെ പറ്റി ചിന്തിക്കുന്നു).
ഇനി കൈവെട്ടിന്റെ കാര്യം.
ഇസ്ലാമില്‍ പ്രവാചകനിന്ദ എന്ന് വിലയിരുത്തപ്പെട്ടേക്കാവുന്ന എന്തിനും ശിക്ഷ മരണം ആണ്.അതുപോലെ തന്നെയാണ് മതപരിത്യാഗത്തിനും.ഇതുരണ്ടും പരിഷ്കൃതസമൂഹത്തിനു ചേരുന്നതല്ല.
ഇന്ത്യയിലെ പീനല്‍കോഡിനെ “തൂക്കിക്കൊല്ലല്‍” നിയമം എന്നു വിളിച്ചു പരിഹസിക്കാന്‍ പറ്റുമോ? അപൂരവങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്കേ വധശിക്ഷ നല്‍കാന്‍ പാടുള്ളു എന്നാണ്.

royal said...

>>ഒരു ഇസ്ലാമിക രാജ്യത്ത് ഒരു അമുസ്ലീമിനു എന്തായിരിക്കും പരിഗണന എന്നതിന്റെ ഏറ്റവും നല്ല മാതൃക സൌദിയിലെ അമുസ്ലീം ജീവിതം ആയിരിക്കും.<<

സൌദിയില്‍ ആള്‍കാരുടെ മതവും നിറവുമ് നോക്കിയല്ല കല്ലെറിയുന്നഥുമ് മറ്റു പരിഹാസവും. അവിടെ ഉണ്ടായിരുന്ന എല്ലാര്‍ക്കും
കാണും അത്തരം ഒരു ദൂരനുഭവം. അത്‌ ഇസ്ലാമിന്റെ പേരില്‍ വരവു വെക്കുന്നത്‌ അതിനോടുള്ള അറിവില്ലായ്മ മാത്രം.
സുഹ്റ്ഥ് വേറെ ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിക്കാത്തത്‌ കൊണ്ടോ അവിടെ ജീവിക്കുന്ന മറ്റു ആളുകളെ പരിചയം ഇല്ലാത്തത്‌ കൊണ്ട്‌ ആയിരിക്കാം ഈ അഭിപ്രായം.
കൂടാതെ ചിത്രം , പ്രവാചകനിന്ദ , മതം മാറ്റം ഇത്യാധി ഉള്ള എത്ര തല വെട്ട്‌ കണ്ടു സൌദിയില്‍?

പാര്‍ത്ഥന്‍ said...

ഇവിടത്തെ രണ്ടു കമന്റുകൾ വായിച്ചതിൽ നിന്നും എനിക്കുണ്ടായിരുന്ന സംശയം മാറിക്കിട്ടി. അത് ഇവിടെ വീണ്ടും സൂചിപ്പിക്കുന്നു.

‘ഇസ്ലാമിലെ കൈവെട്ട് എന്തിനുള്ള ശിക്ഷയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ , ജോസഫ് മാഷിന്റെ കൈ വെട്ടിയതും അദ്ദേഹം ചെയ്ത കുറ്റവും തമ്മിൽ പൊരുത്തക്കേടുള്ളതുകൊണ്ട്, ഇത് ഇസ്ലാം നിയമത്തിന്റെ അതിർത്തിയിൽ പെടുന്നതല്ല’. ഇസ്ലാം നിയമമാകണമെങ്കിൽ ഒരു ഇസ്ലാമിക രാജ്യത്ത് ഇസ്ലാമിക കോടതി തീരുമാനിക്കുന്ന നിയമമാണ് നടപ്പാക്കുന്നതെങ്കിൽ മാത്രമെ ഇസ്ലാമിക ഭീകര നിയമമാകുന്നുള്ളൂ. അത് ഇന്ത്യയിൽ നടപ്പിലായിട്ടും ഇല്ല. അപ്പോൾ ഇതെല്ലാം വെറുതെ പറഞ്ഞു പരത്തുന്നത് ഏതോ കുബുദ്ധികൾ തന്നെ.

“ഇസ്ലാം മുസ്ലീങ്ങളെ നേര്‍വഴ്ക്ക് തന്നെയാണ് നയിക്കുന്നത്, കുറേ പേര്‍ വഴി തെറ്റി പോകുന്നതിനു ഇസ്ലാം അല്ല കാരണം”.
പിന്നെയാര്, ആരാണ് കാരണം എന്നു ചോദിക്ക്. അപ്പോ നിങ്ങൾക്ക് മനസ്സിലാകും. ആരാണവൻ ; സംഘപരിവാർ.

കാര്യങ്ങള് മനസ്സിലായപ്പോൾ എന്തോ ഒരു കുളിര്.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

കുരുത്തം കെട്ടവന്‍,

മറുചോദ്യം ചോദിക്കേണ്ടത്‌ ചോദ്യത്തിന്റെ യുക്തിയെ ചോദ്യം ചെയ്യാന്‍ ആയിരിക്കണം. അല്ലെങ്കില്‍ അത് തടി തപ്പല്‍ കര്‍മ്മമായി അവശേഷിക്കും.

കൂടാതെ, ആ മറുചോദ്യം മറുപടി അര്‍ഹിക്കുക പോലും ചെയ്യാത്തതാണ്‌!! കാരണം അത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആര്‍ എസ് എസ്സുകാരാണോ ചെയ്തത്, ആണെങ്കില്‍ മതം മാറിയതിനാണോ..എന്നൊക്കെ നിരവധി ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും!! ഒരു സംവാദത്തില്‍ ഉയര്‍ത്താന്‍ പറ്റുന്ന വിശ്വാസ്യതയുള്ള മറുചോദ്യം ഉന്നയിക്കാന്‍ ചില മര്യാദകള്‍ വേണ്ടേ? എന്താണിത്??!!

ഈ രീതികള്‍ അവലംബിക്കുന്നത് വിഷയത്തില്‍ കഴമ്പുള്ള വാദങ്ങള്‍ ഇല്ല എന്ന് വിളിച്ചു പറയലാണ്.. അല്ലെങ്കില്‍ പലതിനെയും സംരക്ഷിക്കാനുള്ള വെമ്പല്‍!! എന്തായാലും അത് നന്നല്ല..

അത്രേ പറയാന്‍ ഉള്ളു..

Ajith said...

From Bangladesh:
In its second ruling on Monday, the International Crimes Tribunal (1971 war crimes)ordered four top leaders of the Jamaat-e-Islami to be held in custody until further orders.

Link:
http://www.bdnews24.com/details.php?id=169633&cid=3


The genoecide committed during the 1971 liberartion war against Bangla nationalists and minorities will outnumber that committed by dictators like Stalin.
To read more about the 1971 war atrocities and the role played By Jamaat, please find the link bellow.

Link:
http://en.wikipedia.org/wiki/1971_Bangladesh_atrocities

chithrakaran:ചിത്രകാരന്‍ said...

ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

Ajith said...

Today's The Hindu Daily has an article by a reknowned bangladeshi freedom fighter & Humar rights activist Haroon Habib . It defenitely worth going through

Column title: Restoring Bangladesh's core values

link:

http://www.thehindu.com/opinion/lead/article546258.ece?homepage=true

കുരുത്തം കെട്ടവന്‍ said...

@ സത;
അങ്ങിനെ ഒരു സംഭവം നടന്നിട്ടുണ്ട്‌. അതും 'മതം മാറിയ കുറ്റത്തിനു തന്നെ'! ഹിന്ദുക്കള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍ എസ്‌ എസുകാരുടെ കൈയ്യാല്‍. കോടതിയില്‍ അതിണ്റ്റെ കേസും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. മൂവാറ്റുപുഴയിലെ അധ്യാപണ്റ്റെ കൈവെട്ടിയത്‌ എത്രത്തോളം സത്യമാണോ അത്രത്തോളം സത്യം തന്നെ ഇതും. ഒരു പക്ഷേ, ആര്‍ഷഭാരത സംസ്ക്റിതിയില്‍ ഊറ്റം കൊള്ളുന്നവര്‍ക്ക്‌ ഇങ്ങനെ ചെയ്യാമോ എന്ന സന്ദേഹമായിരിക്കും താങ്കളുടെ അവിശ്വസനീയതക്ക്‌ കാരണം. അതു തന്നെയാണു എന്‍ ഡി എഫിണ്റ്റെയു പ്രശ്നം. പക്ഷേ, എതെങ്കിലും മുസ്ളിം നാമധാരിയോ സംഘടനകളോ അക്രമം ചെയ്താല്‍ അത്‌ ഇസ്‌ലാമിണ്റ്റെയും ശരീഅത്തിണ്റ്റെയും തലയില്‍ കെട്ടിവെക്കാന്‍ വല്ലാത്ത ഒരു വെബ്ബല്‍ ആണു. മറ്റുള്ള അക്രമങ്ങള്‍ അവര്‍ ആരു നടത്തിയാലും ഈ പ്രശനം ഇല്ല താനും!

M.A Bakar said...

മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത്രത്തില്‍ നടന്നിട്ടുള്ളത്‌ .. ?

ഒരു താലിബാന്‍ ഗോത്ര സമൂഹം മാത്രമാണോ കടുംകൈകള്‍ ചെതിട്ടുള്ളത്‌ .. ?

അല്ലെങ്കില്‍ ഈ അഫ്ഗാന്‍ പ്രാദേശിക ഗോത്ര ആചാരങ്ങള്‍ എന്തുകൊണ്ട്‌ ഇസ്ളാമികവല്‍ക്കരിക്കപ്പെടുന്നു ?

എന്തുകൊണ്ട്‌ മറ്റുമത ഭീകരതകള്‍ മാനവീകരിക്കപ്പെടുന്നു .. അതായത്‌ ശത്രുവിനെ എങ്ങനെ തിരിച്ചറിയാം .. ???

ea jabbar said...

മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത്രത്തില്‍ നടന്നിട്ടുള്ളത്‌ .. ?

ഒരു താലിബാന്‍ ഗോത്ര സമൂഹം മാത്രമാണോ കടുംകൈകള്‍ ചെതിട്ടുള്ളത്‌ .. ?

അല്ലെങ്കില്‍ ഈ അഫ്ഗാന്‍ പ്രാദേശിക ഗോത്ര ആചാരങ്ങള്‍ എന്തുകൊണ്ട്‌ ഇസ്ളാമികവല്‍ക്കരിക്കപ്പെടുന്നു ?
------
അല്ല; കോടിക്കണക്കിനു മനുഷ്യരെ മതം കൊന്നൊടുക്കിയിട്ടുണ്ട്. കുരിശുയുദ്ധങ്ങളില്‍ മാത്രം ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടുവെന്നാണു ചരിത്രം

മുഹമ്മാദ് തുടങ്ങി വെച്ച ക്രൂരതകള്‍ പിന്‍ഗാമികള്‍ തുടര്‍ന്നു. അഫ്ഗാനിലും ഇറാക്കിലും മാത്രമല്ല, ഇസ്ലാം ഉള്ളിടത്തൊക്കെ ആറാം നൂറ്റാണ്ടിലെ ഗോത്ര സംസ്കാരം നിലനിര്‍ത്താനായി ഇസ്ലാമിക ഭ്രാന്തന്മാര്‍ മനുഷ്യക്കുരുതി നടത്തിയിട്ടുണ്ട്. ഇന്നും തുടരുന്നുമുണ്ട്.

അഫ്ഗാന്‍ ഗോര്ത്രനിയമങ്ങളല്ല, താലിബാന്‍ നടപ്പിലാക്കിയത് യഥാര്‍ത്ഥ ഇസ്ലാം തന്നെയാണത്.
അതുകൊണ്ടാണല്ലോ നമ്മുടെ മാധ്യമം നിരവധി തവണ താലിബാന്‍ ഭരണത്തെ പാടിപ്പുകഴ്ത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കുരുത്തം കെട്ടവന്‍ said...

പ്രവാചകന്‍ കാരണം നടന്ന യുദ്ദങ്ങള്‍!! ഒന്നാം ലോക മഹായുദ്ദം, രണ്ടാം ലോക മഹായുദ്ദം, അങ്ങിനെ നിരവധി യുദ്ദങ്ങള്‍ നടന്നതും ഇനി നടക്കാനിരിക്കുന്നതും ഒരൊറ്റ 'മുഹമ്മദ്‌' കാരണം!! കഷ്ടം! ഇതിനു 'മഞ്ഞ' എന്ന് പോലും പറയാന്‍ പറ്റില്ല വേറെ എന്തോ മരുന്നില്ലാത്ത അസുഖമാണു.

ravi said...

കുരുതംകെട്ടവനും സതയും ഒരു മതത്തിന്റെ ഭാഗത്തുനിന്നു മറ്റേ മതത്തെ കുറ്റം പറയുന്നതായിട്ടാണ് കാണുന്നത്. ഇന്ത്യന്‍ അനുഭവം നോക്കിയാല്‍ സംഘപരിവാര്‍ ഹിന്ദുത്വത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് കണക്കില്ല. ഈ ആര്‍.എസ്.എസ് ഒക്കെ വരുന്നതിനു മുമ്പ് അവരുടെ പങ്കു നിറവേറ്റിയിരുന്നത് ബ്രാഹ്മണമേധാവിത്വമായിരുന്നു എന്ന് മാത്രം. അതിന്റെ ചരിത്രമൊന്നും വിശദീകരിക്കേണ്ടതില്ല. പക്ഷെ ഇന്നിപ്പോള്‍ ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന കാട്ടാളത്തങ്ങള്‍ക്ക് ഇസ്ലാമിന്റെ പരോക്ഷമായെങ്കിലുമുള്ള പിന്തുണ ഇല്ലാ എന്ന് പറയാന്‍ കഴിയുമോ? എന്നാല്‍ സംഘപരിവാറിന്റെ കുടിലതകള്‍ക്ക് ഹിന്ദു സമുദായത്തിന്റെ പിന്തുണ ഇല്ല എന്നതാണ് രണ്ടിന്റെയും തമ്മിലുള്ള വ്യത്യാസം. അതിനു ഒരു കാരണം ഹിന്ദു മതം ഒരു സംഘടിത മതം അല്ല എന്നുള്ളതാണ്. മതസ്വത്വതെക്കാള്‍ ഉപരി മറ്റു സ്വതങ്ങളാണ് അവരുടെ വികാരത്തെ സ്വാധീനിക്കുന്നത്. മതങ്ങളുടെ പേരില്‍ മാത്രമല്ല മനുഷ്യക്കുരുതികള്‍ ഉണ്ടാവുന്നത് എന്നതു ശരി തന്നെ. പക്ഷെ മതത്തിന്റെ പേരില്‍ നടക്കുന്ന രക്തച്ചോരിചിലിനു കാരണം മതത്തിലുള്ള കടുത്ത അന്ധവിശ്വാസമാനെന്ന സത്യത്തെ നിഷേധിച്ചിട്ട് കാര്യമില്ല. ഒരു വശത്ത് സഹിഷ്ണുതയുടെ മതമാണ്‌ ഇസ്ലാം എന്ന് പറയുക. എന്നാല്‍ ഒരു കഥാപാത്രത്തിന് മുഹമ്മദ്‌ എന്ന് പേരിട്ടാല്‍ (muhammed the idiot എന്ന കഥ കര്‍ണാടകത്തില്‍ ഉണ്ടാക്കിയ രക്തചൊരിച്ചില്‍ ഓര്‍ക്കുക) അത് പ്രവാചകനാണെന്ന് വ്യാഖ്യാനിച്ചു കലാപമുണ്ടാക്കുക, കാര്ടൂനിന്റെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുക. ഇത് തലതിരിഞ്ഞ തീവ്രവാദികളുടെ ദുര്‍വ്യാഖ്യാനമാണെന്ന് പറഞ്ഞു കൈ കഴുകാന്‍ പറ്റുമോ? മതനിന്ദയാണ് ഇതൊക്കെ എന്ന് പറഞ്ഞു ന്യായീകരിക്കുകയല്ലേ എല്ലാവരും? മതത്തെ വിമര്‍ശിക്കാന്‍ പാടില്ലേ? വിമര്‍ശനം നിന്ദയാകുമോ? പ്രവാചകനെ അവഹേളിച്ച ആളോട് പോലും അദ്ദേഹം ക്ഷമിച്ചു എന്നാണല്ലോ പറയുന്നത്? അങ്ങനെയുള്ള ആളുടെ അനുയായികള്‍ എന്തെ വികാരജീവികളായിപ്പോയി? ഇതൊക്കെ സോപ്പിടാന്‍ പറയുന്നതാണ്. തീവ്രമായ ആശയങ്ങളുടെ, അസഹിഷ്ണുതയുടെ കാരണം മതഗ്രന്ഥങ്ങള്‍ തന്നെയാണ്. മൌലാന മൌദൂദിയുടെ ആശയങ്ങള്‍ അദ്ദേഹം സ്വയം ഉണ്ടാക്കിയതല്ല. അതിനൊക്കെ ഖുര്‍ ആനില്‍ തന്നെ വകുപ്പുകളുണ്ട്. മതം ഉപേക്ഷിച്ചു മനുഷ്യനാവുകയാണ് ഇതില്‍ നിന്നൊക്കെ മോചനം നേടാനുള്ള വഴി. ഈ നാട്ടില്‍ മതം ആചരിക്കാത്തവരാന് നല്ല ജീവിതം നയിക്കുന്നത്.

ravi said...

കുരുതംകെട്ടവനും സതയും ഒരു മതത്തിന്റെ ഭാഗത്തുനിന്നു മറ്റേ മതത്തെ കുറ്റം പറയുന്നതായിട്ടാണ് കാണുന്നത്. ഇന്ത്യന്‍ അനുഭവം നോക്കിയാല്‍ സംഘപരിവാര്‍ ഹിന്ദുത്വത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് കണക്കില്ല. ഈ ആര്‍.എസ്.എസ് ഒക്കെ വരുന്നതിനു മുമ്പ് അവരുടെ പങ്കു നിറവേറ്റിയിരുന്നത് ബ്രാഹ്മണമേധാവിത്വമായിരുന്നു എന്ന് മാത്രം. അതിന്റെ ചരിത്രമൊന്നും വിശദീകരിക്കേണ്ടതില്ല. പക്ഷെ ഇന്നിപ്പോള്‍ ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന കാട്ടാളത്തങ്ങള്‍ക്ക് ഇസ്ലാമിന്റെ പരോക്ഷമായെങ്കിലുമുള്ള പിന്തുണ ഇല്ലാ എന്ന് പറയാന്‍ കഴിയുമോ? എന്നാല്‍ സംഘപരിവാറിന്റെ കുടിലതകള്‍ക്ക് ഹിന്ദു സമുദായത്തിന്റെ പിന്തുണ ഇല്ല എന്നതാണ് രണ്ടിന്റെയും തമ്മിലുള്ള വ്യത്യാസം. അതിനു ഒരു കാരണം ഹിന്ദു മതം ഒരു സംഘടിത മതം അല്ല എന്നുള്ളതാണ്. മതസ്വത്വതെക്കാള്‍ ഉപരി മറ്റു സ്വതങ്ങളാണ് അവരുടെ വികാരത്തെ സ്വാധീനിക്കുന്നത്. മതങ്ങളുടെ പേരില്‍ മാത്രമല്ല മനുഷ്യക്കുരുതികള്‍ ഉണ്ടാവുന്നത് എന്നതു ശരി തന്നെ. പക്ഷെ മതത്തിന്റെ പേരില്‍ നടക്കുന്ന രക്തച്ചോരിചിലിനു കാരണം മതത്തിലുള്ള കടുത്ത അന്ധവിശ്വാസമാനെന്ന സത്യത്തെ നിഷേധിച്ചിട്ട് കാര്യമില്ല. ഒരു വശത്ത് സഹിഷ്ണുതയുടെ മതമാണ്‌ ഇസ്ലാം എന്ന് പറയുക. എന്നാല്‍ ഒരു കഥാപാത്രത്തിന് മുഹമ്മദ്‌ എന്ന് പേരിട്ടാല്‍ (muhammed the idiot എന്ന കഥ കര്‍ണാടകത്തില്‍ ഉണ്ടാക്കിയ രക്തചൊരിച്ചില്‍ ഓര്‍ക്കുക) അത് പ്രവാചകനാണെന്ന് വ്യാഖ്യാനിച്ചു കലാപമുണ്ടാക്കുക, കാര്ടൂനിന്റെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുക. ഇത് തലതിരിഞ്ഞ തീവ്രവാദികളുടെ ദുര്‍വ്യാഖ്യാനമാണെന്ന് പറഞ്ഞു കൈ കഴുകാന്‍ പറ്റുമോ?

ravi said...

ഒരു വശത്ത് സഹിഷ്ണുതയുടെ മതമാണ്‌ ഇസ്ലാം എന്ന് പറയുക. എന്നാല്‍ ഒരു കഥാപാത്രത്തിന് മുഹമ്മദ്‌ എന്ന് പേരിട്ടാല്‍ (muhammed the idiot എന്ന കഥ കര്‍ണാടകത്തില്‍ ഉണ്ടാക്കിയ രക്തചൊരിച്ചില്‍ ഓര്‍ക്കുക) അത് പ്രവാചകനാണെന്ന് വ്യാഖ്യാനിച്ചു കലാപമുണ്ടാക്കുക, കാര്ടൂനിന്റെ പേരില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുക. ഇത് തലതിരിഞ്ഞ തീവ്രവാദികളുടെ ദുര്‍വ്യാഖ്യാനമാണെന്ന് പറഞ്ഞു കൈ കഴുകാന്‍ പറ്റുമോ? മതനിന്ദയാണ് ഇതൊക്കെ എന്ന് പറഞ്ഞു ന്യായീകരിക്കുകയല്ലേ എല്ലാവരും? മതത്തെ വിമര്‍ശിക്കാന്‍ പാടില്ലേ? വിമര്‍ശനം നിന്ദയാകുമോ? പ്രവാചകനെ അവഹേളിച്ച ആളോട് പോലും അദ്ദേഹം ക്ഷമിച്ചു എന്നാണല്ലോ പറയുന്നത്? അങ്ങനെയുള്ള ആളുടെ അനുയായികള്‍ എന്തെ വികാരജീവികളായിപ്പോയി? ഇതൊക്കെ സോപ്പിടാന്‍ പറയുന്നതാണ്. തീവ്രമായ ആശയങ്ങളുടെ, അസഹിഷ്ണുതയുടെ കാരണം മതഗ്രന്ഥങ്ങള്‍ തന്നെയാണ്. മൌലാന മൌദൂദിയുടെ ആശയങ്ങള്‍ അദ്ദേഹം സ്വയം ഉണ്ടാക്കിയതല്ല. അതിനൊക്കെ ഖുര്‍ ആനില്‍ തന്നെ വകുപ്പുകളുണ്ട്. മതം ഉപേക്ഷിച്ചു മനുഷ്യനാവുകയാണ് ഇതില്‍ നിന്നൊക്കെ മോചനം നേടാനുള്ള വഴി. ഈ നാട്ടില്‍ മതം ആചരിക്കാത്തവരാന് നല്ല ജീവിതം നയിക്കുന്നത്.

Abhilash said...

please read this
http://www.thejasnews.com/?tp=det&det=yes&news_id=201007101184110134

Abhilash said...
This comment has been removed by the author.
Anonymous said...

ravi,

സത "മറ്റേ മതത്തിന്റെ" കുറ്റം പറയുന്നതായി തോന്നിയോ? സത ഒരു മതത്തിന്റെ വക്താവാകുന്നില്ല.. മത സഹിഷ്ണുതയുടെയും സഹവര്ത്തിത്വത്തിന്റെയും വക്താവാണ്‌.. സംഘപരിവാര്‍ അനുഭാവിയാണ് എന്നത് കൊണ്ടാണോ മറ്റൊരു മതവിശ്വാസി ആണെന്ന് രവിക്ക് തോന്നിയത് കൊണ്ടാണോ എന്റെ വാചകങ്ങള്‍ "മറ്റേ മതത്തിന്റെ" കുറ്റം പറയുന്നതായി തോന്നിയത്??

സംഘപരിവാര്‍ അനുഭാവിയാണ് എന്നത് കൊണ്ടാണെങ്കില്‍ ആര്‍ എസ് എസ് എന്ന സംഘടന മുസ്ലീം വിരുദ്ധരല്ല., അങ്ങനെ രാഷ്ട്രീയക്കാരും "സ്വതന്ത്ര" ചിന്തകരും മുസ്ലീം മതമൌലികവാദികളും മുസ്ലീം വിരുദ്ധര്‍ ആക്കിയതാണ്.. ഇവിടെ ഇന്ന് മുസ്ലീം മത മൌലികവാദത്തെക്കുറിച്ച് പ്രതികരിക്കുന്ന/മനസ്സിലാക്കുന്ന സാമൂഹിക-സാംസ്കാരിക-സമാധാന സ്നേഹികളെപ്പോലെ ആര്‍ എസ് എസ് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ചൂണ്ടിക്കാണിച്ച യാഥാര്‍ത്യങ്ങള്‍ ആണ് ആര്‍ എസ് എസിന് ഇത്തരത്തില്‍ ഒരു മുഖം നിര്‍മിച്ചു കൊടുക്കാന്‍ മറ്റുള്ളവരെ സഹായിച്ചത്.. ഈ ജബ്ബാര്‍ മാഷിനെപ്പോലും ആര്‍ എസ് എസ്സുമായി കൂട്ടിക്കെട്ടുന്ന മത മൌലികവാദികള്‍ ഹൈന്ദവ സംസ്കാരത്തില്‍ അഭിമാനിക്കുന്ന ആര്‍ എസ് എസ്സിനെ എന്ത് കൊണ്ട് മുസ്ലീം വിരുദ്ധരാക്കി എന്ന് മനസ്സിലാക്കാന്‍ എം എ വരെ പഠിക്കുകയൊന്നും വേണ്ട.. എന്തിനും ഏതിനും മുസ്ലീം വിരുദ്ധത ചാര്‍ത്തി കൊടുക്കുന്ന രീതി മുസ്ലീം മത മൌലിക വാദത്തില്‍ ഉണ്ട് എന്നും പറഞ്ഞു തരേണ്ടതില്ലല്ലോ.. അന്ന് മുസ്ലീം മതമൌലികത, ഭീകരത എല്ലാം മുസ്ലീം വിരുദ്ധതക്ക് ആര്‍ എസ് എസ് ഇറക്കുന്ന അജണ്ടകള്‍ ആണെന്ന് വാദിച്ചിരുന്ന ഇടതുപക്ഷം പോലും ഇപ്പോള്‍ എത്രയോ പടി കടന്നു മുസ്ലീം മത മൌലിക പ്രവണതകളെ വിമര്‍ശിക്കുന്നു?? അവര്‍ക്കും ലേബല്‍ കൊടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും കൂട്ടി വായിക്കുക..

ഇനി ഹിന്ദു മത/സംസ്കാര വിശ്വാസിയാണ് എന്നത് കൊണ്ടാണെങ്കില്‍,, ഹിന്ദു എന്ന സംസ്കാരം ഇതര വിശ്വാസങ്ങളെ അസഹിഷ്ണുതയോടെ കണ്ടിട്ടില്ല എന്ന് സമ്മതിക്കും എന്ന് കരുതട്ടെ.. എന്നാല്‍ അതിന്റെ പേരില്‍ നാടിനെ കുട്ടിച്ചോറാക്കുന്ന മത അധിനിവേശ ശ്രമങ്ങളെ പിന്താങ്ങിക്കൊള്ളണം എന്നെങ്ങാന്‍ ഉണ്ടോ?? എതിര്‍ത്താല്‍ വര്‍ഗീയവാദികള്‍ ആകുമോ?? ഒരു വിശ്വാസിയായി ഇരിക്കുന്ന വ്യക്തിക്ക് മറ്റു വിശ്വാസികള്‍ ചെയ്യുന്ന സാമൂഹിക വിരുദ്ധതയെ വിമര്‍ശിക്കാന്‍ ധാര്‍മികത ഇല്ല എന്ന് വാദിക്കുന്നുവോ??

ആര്‍ എസ് എസ്സിന് വോട്ട് ബാങ്ക് വളര്‍ത്തുക എന്നൊരു ഉദ്ദേശം ഇല്ലാത്തത് കൊണ്ട് യാഥാര്‍ത്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.. അത് ഇതര മതങ്ങളെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ അത് ചെയ്യട്ടെ.. പക്ഷെ അതിന്റെ യുക്തിയാണ് ഇവിടെ ഉയര്ത്തിയതെങ്കില്‍,, ബ്ലോഗില്‍ ഇത്തരം യുക്തികളെ പൊളിച്ചടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ല,, വാദങ്ങള്‍ തടി തപ്പാണോ തെറ്റിദ്ധരിപ്പിക്കാനോ മനപ്പൂര്‍വം നടത്തുന്നില്ലെങ്കില്‍..

പാര്‍ത്ഥന്‍ said...

ഇപ്പോൾ ഞാൻ കുരുത്തം കെട്ടവന്റെ ഭാഗത്താണ്. ഈ പോസ്റ്റ് ഒന്നു വായിക്കൂ. ഇത് ബുദ്ധന്റെ ചേട്ടനായിട്ടുവരും. ഈ ലേഖനം എല്ലാ പള്ളികളിലും പ്രചാരണ കേന്ദ്രങ്ങളിലും ജുമായ്ക്കും "ഇസ്ലാമിക ഇടയലേഖനമായി" പ്രചരിപ്പിക്കേണ്ടതാകുന്നു. ഇതെല്ലാം മനസ്സിലാക്കിക്കാത്തതായിരുന്നു ഇന്ന് ഇസ്ലാമിനെ കളങ്കപ്പെടുത്തുന്ന വിമർശനങ്ങൾക്ക് കാരണമായത്.

Ajith said...

An article was posted in the website of Human Rights organisation - CHRO (Known better under Mukundan C Menon). The post is as follows.

"Thiruvananthapuram: Human rights activists condemned police atrocities against Muslims in the name of investigation into the assault on college teacher. They demanded to stop unwarranted statewide raids in the offices of Popular Front of India and Social Democratic Party of India (SDPI) and houses of its activists. There are reports of illegal custodies and custodial tortures. And police are also giving false reports to the media about the seized materials during raids as if the CDs and booklets were having anti national features.
The duty of the police is to find out real culprits behind the attack and produce them before the law. The law enforcers should not become law breakers. There was more serious crimes in the state in the past committed by various groups like CPM and RSS including murder. But there were no police activities of this kind then. This kind of discrimination will cause unrest and insecurity in the society, opined statement by human rights activists.
The statement was signed by C R Neelakandan, A Vasu, Prof. T B Vijayakumar, Dr. M S Jayaprakash, Reni Ilin, Nikhila Henry, N P Chekkutty, Jamal Kochangadi, K M Rama, Selvaraj, K Prasannakumar, K M VenuGopalan, Dr. J Devika ".

Link:

http://nchro.org/index.php?option=com_content&view=article&id=7108:save-india-day-9-august-pfi-campaign-stop-torturing-innocents-human-rights-activists&catid=9:minorities&Itemid=19

chithrakaran:ചിത്രകാരന്‍ said...

വിമര്‍ശനത്തില്‍ അസിഹിഷ്ണുത പുലര്‍ത്തുന്ന ജാതികളും,
മതങ്ങളും,ദൈവങ്ങളും,പ്രവാചകന്മാരും,പുരോഹിതരം,വിശ്വാസികളും
സാമൂഹ്യ തിന്മയുടെ മൂര്‍ത്തീകരണങ്ങളാണ്.

Ajith said...

News : മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി

തിരുവനന്തപുരം: വനം മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈല സി. ജോര്‍ജിന്റെയും മകള്‍ രശ്മി വിവാഹിതയായി. കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് പൂളക്കൂല്‍ അമ്മദിന്റെയും അയിഷയുടെയും മകന്‍ ഷംസുദ്ദീനാണ് വരന്‍.

തിരുവനന്തപുരത്തെ പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തികച്ചും ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങ്. രാവിലെ പതിനൊന്നോടെ വധൂവരന്മാര്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ടു. മന്ത്രി തന്നെയായിരുന്നു മകളുടെ വിവാഹത്തിന്റെ ഒന്നാം സാക്ഷി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്.

ഷംസുദ്ദീനും രശ്മിയും പത്രപ്രവര്‍ത്തകരാണ്. ഷംസുദ്ദീന്‍ 'ദേശാഭിമാനി'യിലും രശ്മി 'ഹിന്ദു'വിലും ജോലി ചെയ്യുന്നു.

Link: http://www.mathrubhumi.com/online/malayalam/news/story/454304/2010-08-06/kerala

Nachiketa said...

http://www.youtube.com/watch?v=24LNQfIxbXI&feature=related

Another horrifying video. Taliban apologists should be pushed out of secular India.

Nachiketa said...

@അപ്പൊകലിപ്തോ There is nothing like bad blood and good blood. Blood coming out during menstrual cycle is not bad blood, it is as pure as the blood running through your veins. So stop using your vulgar analogies dear.

സന്ദേഹി-cinic said...

യിവോൺ റിഡ്ലിയെ കൊണ്ടു നടന്ന് ഫലത്തിൽ താലിബാനെ വെള്ളപൂശുന്ന ജമാ-അത്ത്/സോളിഡാരിറ്റിക്കാർ കൈവെട്ടുകാരെയും വളഞ്ഞവഴിയിൽ വെള്ളപൂശുന്നതാണ് കാണാൻ കഴിയുന്നത്.ചുരുങ്ങിയത് താലിബാന് രണ്ടു മുഖങ്ങളെങ്ങിലുമുണ്ടെന്ന് കേരളത്തിലെ താലിബാൻ അനുകൂലികൾ സമ്മതിക്കണം.ജമാ-അത്തിനു മുഖവും മുഖം മൂടിയും അനേകമാണെന്നത് വേറെ കാര്യം.

യിവോൺ റിഡ്ലി ആരുടെ ഏജെന്റാണെന്ന് ആർക്കറിയാം? താലിബാനെ നല്ല പിള്ളയാക്കുന്ന അവർക്ക് മുകുന്ദൻ മേനോനെപ്പോലുള്ളവരെ പോലെയായിരിക്കാം.എൻ ഡി എഫിനെ ന്യായീകരിക്കുന്ന പ്രസ്താവന ഇറക്കുന്നവർ പ്രബോധനത്തിലും ആ കാര്യങ്ങൾ പറഞ്ഞ് എഴുതുന്നു.ദൈവമേ 'സമാധാന'(ഇസ്ലാം) മതത്തെ മറ്റുള്ളവരുടെ മുമ്പിൽ ഒരു കാപട്യമതമാക്കി നിരന്തരം അവതരിപ്പിക്കുന്ന പഴയതും പുതിയതുമായ പൗരോഹിത്യസംഘങ്ങൾ കപടമതവാദികളണ്.മുനാഫിഖുകൾ.
സുന്നി-മുജാഹിദ്-ജമാ-അത്താദി സകലമുനാഫിഖു മതക്കാർക്കും സൂഫികളുടെ ആദ്ധ്യാത്മികമതം വഴികാണിക്കട്ടേ.

read these posts

ജമാ-അത്തിന്റേത് സാമ്രാജ്യത്വ ഹിഡൻ അജണ്ട?
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും


ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?
http://maudoodism.blogspot.com/

സന്ദേഹി-cinic said...

ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപിച്ച് ഔറങ്ങസീബിന്റെ കിങ്കരന്മാർ സൂഫിയായ സർമ്മദിനെ പിടി കൂടി വധിക്കാനൊരുങ്ങുന്നു.അദ്ദേഹം ദാരാഷുക്കോവിന്റെ അനുകൂലിയായിരുന്നു.അദ്ദേഹത്തെ കൊല്ലാൻ വാളുയർന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ചെവിയിൽ ചെന്നു പറഞ്ഞു."ഇല്ലള്ളാഹ്(അള്ളാഹുവല്ലാതെ)എന്നു കൂടിപറയൂ.എന്നിട്ട് ജീവൻ രക്ഷിക്കൂ".
സർമ്മദ് പറഞ്ഞു."ജീവൻ രക്ഷിക്കാൻ വേണ്ടി കളവു പറയാൻ ആവശ്യപ്പെടുകയാണോ നിങ്ങൾ?"
അനുയായി അത്ഭുതപ്പെട്ടു."ഇല്ലള്ളാഹ് എന്ന് പറയൽ നുണയാണോ?"
"അല്ല.അതൊരു വലിയ സത്യമാണ്.പക്ഷെ എന്നെ സംബന്ധിച്ച് അത് നുണയാണ്".
"എങ്ങനേ"
സൂഫി പ്രഞ്ഞു."എനിക്കെന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന ആഗ്രഹമൂർത്തിയകളെ ഇന്യും ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാൻ ഇല്ലള്ളാഹ് എന്നു പറയും?ഞാനിപ്പോഴും നിരവധി ആഗ്രഹമൂർത്തികളെ ഉപാസിക്കുന്നു.ഞാനിനിയും അവയിൽ നിന്ന് മോചനം നേടിയിട്ടില്ല".അങ്ങനെ അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
രണ്ടു ജിഹാദുകളാണിവിടെ മുഖാമുഖം നിന്നത്.കൈവെട്ടുന്നവരും തലവെട്ടുന്നവരും അതിനെ പലവഴിക്ക് ന്യായീകരിക്കുന്നവരും ഭൗതികവാദികളായ/പദാർത്ഥവാദികളായ കപടമതക്കാരാണ്.അക്ഷരാർത്ഥത്തിൽ എടുക്കുന്നവർ എന്നും പദാർത്ഥവാദത്തെ പറയാമല്ലോ.
www.maudoodism.blogspot.com

bijumon said...

ഞാന്‍ ഒരു ഹിന്ദു ആണ്‌. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു കാരണം എന്റെ വിശ്വാസം ഞാന്‍ പിറന്ന മണ്ണിന്റെ സംസ്കാരത്തില്‍ നിന്ന് ഉടലെടുത്തതാണ്. പഷേ ഇന്ഡ്യന ഒരു ഹിന്ദു ഭൂരിപക്ഷരാജ്യംമായി നിലകൊള്ളണം എന്ന ആഗ്രഹം എനിക്ക് ഇല്ല. എന്നാല്‍ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യം ആവരുത് എന്ന ആഗ്രഹിക്കുന്നു. ഇന്ഡ്യ് ഒരു കൃസ്ത്യന്‍ ഭൂരിപക്ഷരാജ്യംമായി മാറുന്നതിനെ ഞാന്‍ ഭയപ്പെട്ുന്നില്ലാ കാരണം അവര്‍ ജനാധിപത്യത്തെയോ എന്റെര വിശ്വാസത്തേയോ അടിച്ചഅമറ്ത്തില്ലാ എന്ന് കൃസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങള്‍ എനിക്ക് കാണിച്ചു തരുന്നു. എന്നാല്‍ ഒരു മുസ്ലീം ഭൂരിപക്ഷമായുള്ള ഭൂരിപക്ഷം രാജ്യങ്ങളിലും ജനാധിപത്യവും മറ്റു വശ്വാസങ്ങളും ഇല്ലതാക്കപ്പടുകയാണ്. എന്നെ കാഫിര്‍ ആയി നരകത്തില്പോികാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവനായി വിശേഷിപ്പിക്കുന്നവന് എന്നെ സഹോദരന്‍ ആയി കാണാന്കഴിയും എന്റെ് വിശ്വാസത്തെ ബഹുമാനിക്കാിന്‍ കഴിയും എന്ന് വിശ്വാസിക്കാന്‍ മാത്രം വിഡ്ഢി യാവന്‍ എനിക്ക് കഴിയില്ല. അത് കോണ്ട് ഞാന്‍ മുസ്ലീം അധിനിവേശം ഭയക്കുന്നത് എനിക്ക് രോഗം (ഇസ്ലാം ഫോബിയ) ഉള്ളത് കൊണ്ടല്ല മറിച്ച്‌ രോഗാതുരമായ വിശ്വാസവും രാഷ്ട്രീയ കാഴ്ച്ചപ്പാട്ുമാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നത് എന്നതുകോണ്ടാണ്. കൃസ്ത്യസിനെപോലെ കാലത്തിനനുസരിച്ച് പരിഷ്കൃത കഴ്ചപ്പാട് മുന്നോട്ട്‌ വയ്ക്കാന്‍ കഴിഞ്ഞങിലെ ഇസ്ലാമിനോടു എന്നെപ്പോലുള്ളവരുടെ ഭയം മാറൂ.
നോട്ട്: ബൈബിള്‍ പഠിച്ചിട്ടോന്നുമല്ല ഈ ഒരു നിലപാട് കൃസ്ത്യസിനോട് അത്കൊണ്ട് ഖുറാന്‍ പഠക്കാന്‍ പറയരുത് ഭയം മാറാന്‍

NANDAN said...

പാകിസ്ഥാനില്‍ വിമാനാപകടം നടന്നപ്പോ കൊല്ലപ്പെട്ട ഹിന്ദുവിന്റെ ശവപ്പെട്ടിയില്‍ ചുവന്ന അക്ഷരത്തില്‍ "കാഫിര്‍" എന്ന് എഴുതിവിട്ട മതബോധം കുറാനില്‍ ഇല്ല എന്ന് മാത്രം പറയരുത്. യു ക്കെയില്‍ പോലും ശരിയാ നിയമം വേണം എന്ന് വാശി പിടിക്കുന്ന ജനതയ്ക്ക് ഇസ്ലാം ഒരു മതമല്ല, മദമാണ്. മദം മുസ്ലീങ്ങള്‍ക്ക് ഇളകാന്‍ വലിയ പ്രകോപനം ഒന്നും ആവശ്യമില്ല. അതിനായുള്ള പ്രകോപനങ്ങള്‍ ലോകത്തെവിടെയും അവര്‍ ഉണ്ടാക്കിക്കോളും. അത്തരത്തില്‍ പലതുമാണ് സാമ്രാജ്യത്വവും ജൂത-ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും

Ajith said...

u012Article from mathrubhumi, Based on the book by nobel laurate 'Shirin Ebadi ' -

'Iran Awakening'


Title : കയ്ചുപോയ വിപ്ലവവും ഇറാനിലെ സ്ത്രീ ജീവിതവും

Link:

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/penma-article-105522

Ajith said...

Lets leave the Taliban for the time being, as they are dwellers of a region where even basic necessities of life does not exists as some parts of India.
Similar is the case of 'Al-Shabab' controlled areas of Somalia

What about the "Talibans in luxury".

Please go through a report published by AP(Associated Press) which is as follows:

" A Saudi judge has asked several hospitals in the country whether they could damage a man's spinal cord as punishment after he was convicted of attacking another man with a cleaver and paralyzing him ...".

Title:
'Saudi judge considers paralysis punishment'

Link:
http://news.yahoo.com/s/ap/20100820/ap_on_re_mi_ea/ml_saudi_justice

Ajith said...

Article :ഇന്റലക്ച്വൽ ജിഹാദും ജെ ദേവികയും

Link:

http://www.svathvam.blogspot.com/

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.