Friday, August 6, 2010
മാതൃകാ വിവാഹം !
മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി
തിരുവനന്തപുരം: വനം മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈല സി. ജോര്‍ജിന്റെയും മകള്‍ രശ്മി വിവാഹിതയായി. കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് പൂളക്കൂല്‍ അമ്മദിന്റെയും അയിഷയുടെയും മകന്‍ ഷംസുദ്ദീനാണ് വരന്‍.
തിരുവനന്തപുരത്തെ പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തികച്ചും ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങ്. രാവിലെ പതിനൊന്നോടെ വധൂവരന്മാര്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ടു. മന്ത്രി തന്നെയായിരുന്നു മകളുടെ വിവാഹത്തിന്റെ ഒന്നാം സാക്ഷി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്.
ഷംസുദ്ദീനും രശ്മിയും പത്രപ്രവര്‍ത്തകരാണ്. ഷംസുദ്ദീന്‍ 'ദേശാഭിമാനി'യിലും രശ്മി 'ഹിന്ദു'വിലും ജോലി ചെയ്യുന്നു.
സമൂഹത്തിനാകെ ഉത്തമ മാതൃകയായ വിവാഹം !
നവദമ്പതികള്‍ക്കും മന്ത്രി ബിനോയ് വിശ്വത്തിനും ഷൈല സി ജോര്‍ജ്ജിനും അഭിവാദ്യങ്ങള്‍ !!
Subscribe to:
Post Comments (Atom)
75 comments:
സമൂഹത്തിനാകെ ഉത്തമ മാതൃകയായ വിവാഹം !
മത കാലുഷ്യങ്ങളാല്‍ ഇരുള്‍ മൂടിയ ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും !!
മതമല്ല, മന:പ്പൊരുത്തമാണ് പ്രധാനം!
മതനിരപേക്ഷമായ.. പുരോഗമനപരമായ...
ഈ മാതൃകാവിവാഹത്തിന് ചിത്രകാരന്റെ ആശംസകള്‍.
നമ്മുടെ രാഷ്ട്രീയക്കാരും,പത്രപ്രവര്‍ത്തകരും തന്നെയാണ്
സ്വന്തം ജീവിതത്തിലൂടെ മഹനീയമായ
സാമൂഹ്യമാറ്റത്തിന്റെ പാത വെട്ടിത്തെളിക്കേണ്ടത്.
ബിനോയ് വിശ്വത്തിനും,ഭാര്യ ഷൈല സി. ജോര്‍ജിനും,നവ ദമ്പതികളായ ഷംസുദ്ദീനും,രശ്മിക്കും
അഭിവാദ്യങ്ങള്‍ !!!
കമ്മ്യൂണിസത്തിന്റെ നന്മകളില്‍ അല്പമെങ്കിലും ശേഷിക്കുന്നത് ചില സി.പി.ഐ.ക്കാരില്‍ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മാത്രകാപരമായ ഒരു വിവാഹം തന്നെ. നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നു ..
രാഷ്ട്രീയക്കാരുടെ ഇടയില്‍ വിരളമായിക്കൊണ്ടിരിക്കന്ന ആദര്‍ശ വിവാഹത്തിന് ആശംസകള്‍. പല ആദര്‍ശവാദികളും കിലോക്കണക്കിന് സ്വര്‍ണവും പണവും വാങ്ങുന്നതു പോകട്ടെ അത് പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ പോലും മടിക്കാത്ത ഈ കാലത്ത് ഇത് അഭിനന്ദാര്‍ഹം തന്നെ !
കോടികള്‍ പട്ടിണി കിടക്കുന്ന ഈ നാട്ടില്‍ ആഹാരം വെറുതെ വലിച്ചെറിഞ്ഞു കളയാന്‍ ഇടം നല്‍കാതെ, വളരെ ലളിതമായി, മത ജാതി ചിന്തകളെ പടിക്ക് പുറത്തു നിര്‍ത്തി മകളുടെ വിവാഹം നടത്തി സമൂഹത്തിനാകെ മാതൃകയായ ശ്രീ. ബിനോയ് വിശ്വത്തിന് അഭിവാദ്യങ്ങള്‍...
മൌദൂദിസത്തെ കുറിച്ച് ഹമീദ് ചേന്നമംഗലൂര്‍
ആശംസകള്‍, അഭിവാദ്യങ്ങള്‍
വരട്ടെ മുന്നോട്ട് ഇതു പോലെ കൂടുതല്‍ ആളുകള്‍. കേരളത്തിന്റെ പൊതുബോധത്തില്‍ ഒരറിവുണ്ടാകട്ടെ, ഇഷ്ടപ്പെട്ടവരെ വിവഹം കഴിക്കുന്നതൊരു സാധാരണ സംഭവമാണെന്ന്.
വിവരം അറിയിച്ചതില്‍ ജബ്ബാറു മാഷിനു നന്ദി.
വർഗ്ഗീയത നട്ടു നനക്കുന്ന ചില പത്രപ്രവർത്തകർക്കു മാതൃകയാവട്ടെ ഈ പത്രപ്രവർത്തക ദമ്പതികൾ.
ഒ വി ഉഷ ഇവരെ അനുഗ്രഹിക്കുന്നതു കാണൂ
“....മറ്റുമനുഷ്യരോടും ജീവജാലങ്ങളോടും പരിസ്ഥിതിയോടുമൊക്കെയുളള പരിഗണനയില്‍ അധിഷ്ഠിതമായ ഒരു ജീവിതവീക്ഷണം ഉണ്ടാവണം. അവനവന്റെ വിശ്വാസങ്ങളും താല്‍പര്യങ്ങളും അപരനും സുഖത്തിനായി വരുന്ന വര്‍ഗ,വര്‍ണ,ലിംഗ,സാമ്പത്തികസാംസ്‌കാരിക ഭിന്നതകള്‍ മറന്നുകൊണ്ടുള്ള ഒരു സഹകരണജീവിതം വരണം.
ഈ വക സ്വപ്‌നങ്ങള്‍ നിരര്‍ഥകങ്ങളല്ല എന്ന തോന്നല്‍ വീണ്ടുമെനിക്കുണ്ടാവുന്നതിനു കാരണം നമ്മുടെ ബഹുമാനപ്പെട്ട വനംമന്ത്രി ബിനോയ് വിശ്വവും അദ്ദേഹത്തിന്റെ പത്‌നി ഷൈല സി. ജോര്‍ജുമാണ്. അഥവാ അവര്‍ ഈയിടെ പത്രത്തില്‍കൊടുത്ത ഒരറിയിപ്പാണ്. 'കല്യാണം' എന്നാണതിന്റെ തലക്കെട്ട്. അവര്‍ അതില്‍ പറയുന്നതിന്റെ ചുരുക്കം ഇതാണ്: ആഗസ്റ്റ് അഞ്ചാം തീയതി ഞങ്ങളുടെ മകള്‍ രശ്മി വിവാഹിതയാവുന്നു. ശംസുദ്ദീന്‍ ആണ് വരന്‍. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. ഞങ്ങളുടെ കുട്ടികളെ അനുഗ്രഹിക്കണം.
ഒരച്ഛന്റെയും അമ്മയുടെയും ലളിതമായ ഒരു പ്രസ്താവം. ഒരു നെയ്ത്തിരിനാളംപോലെ ശാന്തമായി അത് സമൂഹമനസ്സിനോട് വളരെ കൂടുതല്‍, പറഞ്ഞതിലെത്രയോ കൂടുതല്‍, പറയുന്നു. അവരുടെ കുട്ടികള്‍ക്ക് സര്‍വേശ്വരന്‍ സാര്‍ഥകമായ ജീവിതം നയിക്കാന്‍ തുണയായിരിക്കട്ടെ.“
ഒ വി ഉഷ
മതേതര മാനവികത മരിച്ചിട്ടില്ല.
മാതൃകാപരം, അഭിനന്ദാര്‍ഹം!
ഇങ്ങനെ വിവാഹങ്ങള്‍ നടന്നിരുന്നെകില്‍...
മന്ത്രി ബിനോയ് വിശ്വത്തിനും,ഷൈല സി. ജോര്‍ജിനും,
നവ ദമ്പതികളായ ഷംസുദ്ദീനും,രശ്മിക്കും
അഭിവാദ്യങ്ങള്‍ !!!
A true seculer family
ഗിരിജയുടെ അമ്മ മേരിയും ബിനോയിയുടെ അച്ഛന്‍ സീ .കെ.വിശ്വനാഥനും എന്റെ വെല്ലിചാച്ചന്റെ സഹ പ്രവര്‍ത്തകരാണ് (പി.പി.എസ്തോസ് എക്സ്.എം.പി.).ഇപ്പോള്‍ ആ വീട്ടില്‍ മൂന്നു ജാതികളും വന്നല്ലോ , വളരെ സന്തോഷം
K
വളരെ സന്തോഷം തോന്നുന്നു. മംഗളാശംസകള്‍
മതിലില്ലാ മനസ്സുകളുടെ പ്രണയപ്രളയത്തില്‍...
മതങ്ങള്‍ മണ്ണടിയട്ടേ !
മനുഷ്യര്‍ ഒന്നാകട്ടെ!!
Really happy to see them. Best wishes to them.
തല്‍ക്കാലത്തേക്ക് (രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിലിറ്റാവുന്നതാണ്)ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്കുള്ള ഒരു അറിയിപ്പ് :
കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്
പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.
ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.
"അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്."
മാതൃക വിവാഹം തന്നെ... ആശംസകൾ...
All the very best.
തികച്ചും മാത്രുകാപരം .
പ്രവര്‍ത്തിയിലാണു കാര്യം . നവദമ്പതികള്‍ക്ക് ആശംസകള്‍
നന്മ നേരുന്നു ...
നവദമ്പതികള്‍ക്കും മന്ത്രി ബിനോയ് വിശ്വത്തിനും ഷൈല സി ജോര്‍ജ്ജിനും അഭിവാദ്യങ്ങള്‍ !! n
ആശംസകള്‍ വധൂവരന്മാര്‍ക്ക്..
വില കുറച്ചു കാണിക്കുകയല്ല., മറ്റൊരു ആംഗിള്‍ അത്രേയുള്ളൂ..
അതായത് ഈ ദമ്പതികള്‍ ഹിന്ദുവോ മുസ്ലീമോ ആണ് എന്ന് കരുതുന്നില്ല. രണ്ടു കുടുംബവും ഒരു മതരീതികളും പിന്തുടരാത്തവര്‍ ആയിരിക്കും. പ്രണയിച്ചു വിവാഹം കഴിക്കുന്ന ഇത്തരം എക്സാംബിളുകള്‍ കാണും. അവര്‍ ഒന്നുകില്‍ ഏതെങ്കിലും ഒരു മതത്തിലേക്ക് പിന്നീട് മാറുകയാണ് ചെയ്യുക.
എന്നാല്‍ കുടുംബങ്ങള്‍ രണ്ടും രണ്ടു മത വിഭാഗത്തില്‍ വിശ്വസിക്കുന്നവരും ദമ്പതികളെ അവരുടെ വിശ്വാസത്തില്‍ തുടരാന്‍ പരസ്പരം സമ്മതിക്കുകയും ചെയ്യുന്ന ഒന്നായിരുന്നെങ്കില്‍ അതിന്റെ മഹത്വം ഒന്ന് വേറെ തന്നെയാകും. അത്തരം ഒന്ന് എന്നെങ്കിലും??
ഹലോ ..എല്ലാരും എല്ലാം കയ്യടിച്ചു പസ്സക്കിയല്ലോ.നിങ്ങളുടെ ആരുടെയെങ്കിലും മകനോ മകളോ ആണ് ഇത് ചെയ്തിരുന്നതെങ്കില്‍ നിങ്ങള്‍ സഹിക്കുമാരുന്നോ?ഇല്ല എന്നാണ് ഉത്തരം എന്ന് എല്ലാരെ പോലെ എനിക്കും അറിയാം.ആദര്‍ശം നല്ലത് തന്നെ പക്ഷെ അത് തന്റെ അപ്പന്റെയും അമ്മയുടെയും നെഞ്ചത്ത് ചവുട്ടുന്ന പ്രവര്‍ത്തി ചെയ്യുന്നവരെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടാകരുത്..സെരിക്കും ഞാന്‍ ഞെട്ടി പൊയ്.എന്തൊരു വിസലമാനസ്കാത്ത..ഈ പറയുന്ന മഹാന്മാര്‍ ഒക്കെ നാളെ തന്റെ മകലയെ മകനെയോ ഒരു അന്യ ജാതിയെക്കൊണ്ട് കേട്ടികാന്‍ മടിക്കുനവരന്..എന്തിനു ഈ പുറം പൂച്ച്..ഇത്രയും പറഞ്ഞതില്‍ നിന്ന് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ തെറ്റി.ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ്.മനുഷതമുള്ള കമ്മ്യൂണിസ്റ്റ്.കണ്ണീരു കാണാന്‍ കഴിവുള്ള കമ്മ്യൂണിസ്റ്റ്.വേദനിക്കുന്ന കമ്മ്യൂണിസ്റ്റ്....
ദമ്പതികളെ അവരുടെ വിശ്വാസത്തില്‍ തുടരാന്‍ പരസ്പരം സമ്മതിക്കുകയും ചെയ്യുന്ന ഒന്നായിരുന്നെങ്കില്‍ അതിന്റെ മഹത്വം ഒന്ന് വേറെ തന്നെയാകും.
---
“നരകത്തിലേക്കുള്ള ഒരു വിറകു കൊള്ളിയെ“ കൂടേ പൊറുപ്പിക്കാന്‍ കഴിയുമോ സുഹൃത്തേ ?
@ tibinkkthomas .ഇയാള്‍ ഏത് കാലത്താണ് ജീവിക്കുന്നത്? സ. ബിനൊയിയും ഷൈലയും ജന്മം കൊണ്ട് 2 മതത്തില്‍ പിറന്ന് കര്‍മ്മം കൊണ്ട് നല്ല കമ്മ്യൂണിസ്റ്റായവരാണ്. ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന ഷംസും അങ്ങനെ ആകാനെ തരമുള്ളൂ.അവരുടെ ഇടയിലേക്ക് കണ്ണിരുള്ള കമ്മ്യൂണിസ്റ്റേ താങ്കളുടെ മനുകാലചിന്തകളുമായി ചെല്ലല്ലേ
സ. ബിനോയ് വിശ്വത്തിലെ ശുദ്ധമായ കമ്മ്യൂണിസ്റ്റ് ചിന്ത
പ്രാവര്‍ത്തികമാക്കാനുള്ള ഒരു നല്ല പരിശ്രമം........
ലാല്‍ സലാം സഘാക്കളെ ലാല്‍ സലാം
Engane okkeulla rashtreeyakkarude vamsanaasam sambavikkathathu nammude nadinte parama bhagyam thanne anu
RAMACHANDRAN P.T.
example for aother love jihad
example for aother love jihad
@radheyan.ഞാനും താങ്കള്‍ ജീവിക്കുന്ന കാലത്ത് തന്നെയാണ് ജീവിക്കുന്നത് സുഹൃത്തേ..ആദ്യം താങ്കള്‍ ഒരു കാര്യം മനസിലാക്കണം.ഞാന്‍ മുന്പ് പറഞ്ഞ കമന്റ് ,വിവാദ വിപ്ലവ ആശയങ്ങള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചു പട്ടനല്ല.മറിച്ച്,കമ്മ്യൂണിസം,pseudo liberalism എന്നിവയുടെ പേരില്‍ മനുഷ്യ ബന്ധങ്ങള്‍ക്ക് പുല്ലു വില നല്കരുതെന്ന്നു അപേക്ഷിക്കാനാണ്.ജാതി മതം എന്നിവ നമുക്ക് വേണ്ട.എനിക്കും വിജോചിപ്പില്ല.പക്ഷെ സഖാവെ,ഇതെല്ലം നിലനില്കുന്ന ഈ നാട്ട്ടില്‍ മകളെയോ മകനെയോ നാലാളറിയെ കെട്ടിച്ചയക്കണം എന്ന് മാതാപിതാക്കള്‍ ആസിക്കുനത് ഒരു തെറ്റാണോ ഏന് എനിക്കൊന്നു പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.
തെറ്റാണ്.ഓരോ വ്യക്തിക്കും ഇഷ്ടമുള്ള വ്യക്തിയെ പങ്കാളിയാക്കാന്‍, ഇനി പങ്കാളി വേണ്ടെങ്കില്‍ അങ്ങനെ ജീവിക്കാന്‍ അനുവദിക്കുന്ന ഒരു ഭരണഘടന ഉള്ള നാട്ടിലാണ് നാം ജീവിക്കുന്നത്.സ്വന്തം മക്കളായാലും വളര്‍ന്നു പ്രായപൂര്‍ത്തിയായാല്‍ അവരുടെ വ്യക്തിത്വം മാതാപിതാക്കള്‍ അംഗീകരിക്കണം.അതിലപ്പുറമുള്ള ഇടപെടലുകള്‍ അവരുടെ ഭാഗത്തു നിന്നുള്ള ക്രൂരതയാണ്.മാതാപിതാക്കള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നത് ഉചിതവും യുക്തവുമായ തീരുമാനങ്ങളെടുക്കാന്‍ മക്കളെ പ്രാപ്തരാക്കുകയാണ്.അല്ലാതെ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് തങ്ങളുടെ ചുരുങ്ങിയത് 20 വര്‍ഷം (2 ജനറേഷന്‍) പഴക്കമുള്ള തലച്ചോര്‍ ഇമ്പ്ലാന്റ് ചെയ്യുകയല്ല.
ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുക എന്നാല്‍ സ്നേഹിക്കുക,ബഹുമാനിക്കുക,പരിചരിക്കുക,കെയര്‍ ചെയ്യുക എന്നൊക്കെയാണ് എന്റെ നിഘണ്ടുവില്‍.അല്ലാതെ അന്ധമായ അനുസരണയല്ല.അതിനായിട്ട് ഞാന്‍ ഒരു പട്ടിയെ വളര്‍ത്തു,മക്കളെ വളര്‍ത്തില്ല.അര്‍ത്ഥശൂന്യമായ അതിവൈകാരികതയുടെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി തനിക്ക് താല്‍പ്പര്യമുള്ള സംഗതികള്‍ മക്കള്‍ക്കിഷ്ടമല്ലെങ്കില്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുകയാണ് നല്ല തന്തയും തള്ളയും ചെയ്യേണ്ടത്.
മനുഷ്യ സൗഹാര്‍ദത്തിന്റെ പൊന്‍ കിരണങ്ങള്‍!!
ബിനോയ് വിശ്വം സ്വന്തം ജീവത്തില്‍ കാണിച്ച മാതൃക അദ്ദേഹത്തിന്റെ മകളും പിന്തുടര്‍ന്നിരിക്കുന്നു, നവ ദമ്പദിമാര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.....മതത്തെക്കള്‍ വലുതാണ് മനുഷ്യനും മനുഷ്യത്വവും എന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു!!
was it a love marriage or arranged one?
great.. words of appreciation to wedd pairs as well as binoy vishwam.
പേടിയാകുന്നു മാഷേ ഇത് കാണുമ്പോള്‍ .........കാരണം ഭര്‍ത്താവു മുസ്ലിം ആന്നു .ഇനി അവനു ചുറ്റും ദൈവത്തിന്റെ കാര്യസ്തന്മാര്‍ ഇറങ്ങും .ഇസ്ലാം കാര്യം പഠിപ്പിക്കണം എന്നും പറഞ്ഞും കൊണ്ട് .എന്താണ് ഈ ഇസ്ലാം കാര്യങ്ങള്‍ എന്നല്ലേ .സലാം ചൊല്ലിക്കുക .......ദൈവം എന്നു വിളിക്കാതെ അള്ളാഹു എന്നു വിളിക്കുക .........നാവ് വളച്ചു പല്ലില്‍ തട്ടാതെ ...........സ്ലീവ് നീളം കുറഞ്ഞത് മാറ്റി നീളത്തില്‍ ആക്കുക .........തലയില്‍ തട്ടമിടീകുക..........പൊട്ടു കുത്താതെ സുക്ഷിക്കുക ...........ആദ്യപടി
സ്നേഹം അതല്ലേ എല്ലാം .....അതുകൊണ്ട് വളരെ വേഗം നടക്കും ........പിന്നെ നോമ്പ് എടുക്കല്‍ ........പരധ ഇടല്‍ ........ഖുരനെ പറ്റി പഠിപ്പിക്കല്‍ .......അത് മാറ്റമില്ലാതെ ലോകാവസാനം വരേക്കു മുള്ള താനെന്നു വിശ്വസിപ്പികള്‍ ..... ഹിന്ദുവനെകില്‍ എളുപ്പമാന്ന് കല്ലിനെ ആരാധിക്കുന്ന മൌഡ്യം എന്നൊക്കെ പറഞ്ഞാല്‍ രാജാവിനെക്കാളും വലിയ രാജ്യ ഭക്തി യായീ കൊളളും .ക്രിസ്ത്യാനിയ ണെങ്കില്‍ കുറച്ചു കൂടി പാട് പെടാം .മറിയത്തിനെ നിങ്ങളെക്കാള്‍ കൂടുതല്‍ ബഹുമാനിക്കുന്നു .യേശു ഇനിയും വരും ......നമ്മള്‍ ആദരവോടെ നബി എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ കള്ളു ഉണ്ടാക്കിയവന്‍ ആക്കി .പിന്നെ ഉറപ്പിച്ചു പറയും മരിച്ചിട്ടില്ലട്ടോ ....................പെണ്ണ് കരുതും ഇനി ഇപ്പോ മരിച്ചാല്‍ എന്ത് മരിചില്ലേല്‍ എന്ത് .............ഒരു നേരം നിസ്കരിക്കാത്ത നതൂന്മാര്‍ അഞ്ചു നേരം നിസ്കാര പായ വിരിച്ചു കൊടുക്കും . അവള്‍ക് വേണ്ടി മുജയിദും ജമായത് ഇസ്ലാമി പെണ്ണുങ്ങള്‍ തിക്കി തിരക്കി വരും .ഭയങ്കര ഡിമാന്റാണ് ജാതിമാറി വന്നവര്‍ക്ക് .
ഒരു വിശ്വാസവും അനുഷ്ടിക്കെണ്ടാതില്ല എന്ന വാഗ്ദാനം കൊടുത്തു കൂട്ടി കൊണ്ട് വന്നവളെ മാറ്റി എടുത്ത മൂന്ന് അനുഭവങ്ങള്‍ .തട്ടമില്ലാതെ കൂടെ കൊണ്ട് നടക്കാന്‍ ദൈര്യം കാണിച്ചവര്‍ ..........സ്ത്രീകള്‍ വിശ്വാസികള്‍ ആകുന്നതിലും തീഷ്ണതയില്‍ വിശ്വാസികള്‍ ആകുകയും .......അവരുടെ പങ്കാളികള്‍ ചിരിക്കാന്‍ മറക്കുന്നവര്‍ ആയതിനും ഒരുപാടു വര്‍ഷത്തെ സാക്ഷി .
ഒരാള്‍ പ്രാര്‍ത്ഥിക്കാന്‍ സ്വന്തമായീ ദൈവം പോലും ഇല്ലെന്നു അടക്കം പറഞ്ഞവള്‍ ........
മറ്റൊരാള്‍ ഏതു ദൈവം കോപിച്ചത് കൊണ്ടാന്നു തന്റെ കുഞ്ഞു മരിച്ചതെന്ന് സംശയത്തില്‍ ആയവള്‍.യേശുവിനെ ദൈവമയീ കാണാത്തതിനാല്‍ ആണെന്ന് അവളുടെ വീട്ടു കാരും പ്രവാചകന്‍ ആയീ കാണാത്തതിനാല്‍ ആണെന്ന് അവന്റെ വീട് കാരും .ദൈവമില്ലാത്ത മനസുകൊണ്ട് പര്ധയിടുന്നവള്‍ അവള്‍ .
മുകളിലതെതിനെക്കാള്‍ ദയനീയമാന്നു മുജയിധു കൊണ്ട് പോയ മൂന്നമാതെയവള്‍.
അക്ബറിന്റെ ബുക്കില്‍ തട്ടി തടഞ്ഞു വലിയ വിശ്വാസിയായ അവള്‍ പിന്നെ ഖുറാന്റെ പരിഭാഷ വായിച്ചു .
ഇതിലും കുറെ തെറ്റുകള്‍ ഉണ്ടല്ലോ എന്നയീ .ഖുറാന്‍ വായിച്ചു നന്നാകുന്നവരും ഉണ്ട് ചീത്തയാകുന്നവരും ഉണ്ട്.നീ തലതിരിഞ്ഞു പോയീ ഇനീ ഈ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ .......................................
എന്നിട്ടും മണ്ടി ഭര്‍ത്താവിനോട് പിന്നെയും പറഞ്ഞു .നിങ്ങള്‍ ഒന്ന് വായിച്ചു നോക്കൂ .
നീ ഉത്തമയായ പങ്കാളി യാന്നു പക്ഷെ ഖുറാനില്‍ തെറ്റ് ഉണ്ടെന്നു പറഞ്ഞാല്‍ അത് എനിക്ക് സഹിക്കാനാകാത്ത വലിയ തെറ്റാന്ന്
നിനക്ക് കുടുംബം വേന്ണോ യുക്തി വേന്ണോ .
ആന്നു സൂക്ഷിച്ചു വച്ച പ്രണയ ലേഖനമൊക്കെ അവള്‍ എന്റെ മുന്‍പില്‍ വച്ച് കീറി കളഞ്ഞു .
കാമുകിയില്‍ നിന്ന് ഭാര്യ്യയീ ............പ്രണയ വിവാഹങ്ങള്‍ പരാജയമാണെന്ന് ആരെ കൊണ്ടും പറയിക്കില്ലെന്ന് അവള്‍ .
നീ മാത്രമല്ല കുട്ടി ഞങ്ങളും കല്യാണം കഴികുന്നത് എന്തിനാണെന്ന് അറിയാതെ കഴിക്കുന്നവര്‍ ആന്നു സ്നേഹത്തിന്റെ അളവിന് അനുസരിച്ച് കാല് മുറിക്കുന്നവര്‍ .
സ്നേഹം മുത്വവ ആണെങ്കില്‍ ഞങ്ങളും മുത്വവ . .സ്നേഹം പരധ നോക്കിയാല്‍ ഞങ്ങള്‍ പരധ സ്വാതന്ത്ര്യം ആണെന്ന് വലിയ വായില്‍ പറയും .എന്നിട്ട് കണ്ണില്‍ നിന്ന് ഹ്രെധയതിലേക്കുള്ള ജാലകം അടച്ചു കളയും .
പണം മാത്രമല്ല അധികാരവും കൂടി ഉള്ളത് കൊണ്ട് ഈ കുട്ടിക്ക് അങ്ങിനെയൊന്നും ചെയേണ്ടി വരില്ലെന്ന് ആശ്വസിക്കാം .അവളെ അവള്‍ ആയെ കാണാന്‍ ദൈര്യ്മുള്ള ആണ്‍കുട്ടി ആയിരിക്കട്ടെ അവനും .
ഒരു മുസ്ലീം കുടുംബത്തിലേക്ക് മറ്റൊരു മതത്തിലെ പെണ്‍കുട്ടി കടന്നു വരുമ്പോള്‍ പുറത്തേക്കു തുറക്കാത്ത വാതിലുള്ള വീട്ടിലേക്കാണ് അവള്‍ ചെന്ന് കയറുന്നത് .ഈയം പാറ്റകളെ പോലെ .......
ഒരു മാതൃക വിവാഹം?
ജബ്ബാര്‍ മുമ്പ് ബ്ലോഗില്‍ ആഘോഷിച്ച ഒരു മാതൃക വിവാഹം?!!!
സഖാവിച്ചി റജീനയും (DYFI മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി പി റജീന) യുക്തിവാദി റഫീകും തമ്മില്‍ മഞ്ചേരി വച്ച് നടന്ന വിവാഹ മാമാങ്കത്തില്‍ ഭക്ഷണം കഴിക്കാനാളില്ലാതെ ബാക്കിയായി അയല്‍ വാസികള്‍ക്കോ, പട്ടിണി പാവങ്ങള്‍ക്ക് പോലുമോ കൊടുക്കാന്‍ പറ്റാതെ കുഴിച്ചു മുടി എന്നത് പിന്നാമ്പുറ വര്‍ത്തമാനം.
ഒരു യുവ സംഘടയുടെ ജില്ലാ നേതാവയിട്ടു പോലും പാര്‍ട്ടി അണികളെ പോലും പങ്കെടുപ്പിക്കാന്‍ സാധിക്കാതെ ദേശീയ നഷ്ടം വരുത്തി വച്ച് അതിനെ മാതൃകയായി എഴുന്നള്ളിച്ച ജബ്ബാരിയന്‍ സുത്രവക്യവും അയാളുടെ പുത്തിയും ഉപ്പിലിട്ടു സൂക്ഷിക്കണം.
മതത്തിനു പുറത്തു നടക്കുന്ന ഏതു ആഭാസതെയും ന്യായീകരിക്കേണ്ട ഗതികേട് കഷ്ടം
ഇനിയുമുണ്ട് യുക്തിവാദ കുപ്രസിദ്ധ മാതൃക കല്യാണങ്ങള്‍
ആവശ്യമെങ്കില്‍ തുടരാം
അഭിവാദ്യങ്ങള്‍ .. ആശംസകള്‍
ഇത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയില്ല...
മക്ക ക്ലോക്ക്
മക്കയാണ് ഭൂമിയുടെ കേന്ദ്രം എന്ന് ആംസ്ട്രോങ്ങ്
ദിവസത്തിനു 24 മണിക്കൂര്‍ എന്നത് കാഫിറുകള്‍ കൊണ്ട് വന്നതാണെന്ന് പറഞ്ഞു പുതിയ യൂണിറ്റ് എന്നാണാവോ കൊണ്ട് വരുന്നത് !!!
nattukaru sadya unnan vannillenkilano vivaham parajayamayennu parayunnath?.oru kalyanathinu kurachu biryani bakki vannathokke desiya nashtamayi kanakkakano sanchari?
sanchariyude nilavaram ethratholam undennu athil ninnum manasilakam
Baiju The Jungle Boy said...
കോടികള്‍ പട്ടിണി കിടക്കുന്ന ഈ നാട്ടില്‍ ആഹാരം വെറുതെ വലിച്ചെറിഞ്ഞു കളയാന്‍ ഇടം നല്‍കാതെ, വളരെ ലളിതമായി, മത ജാതി ചിന്തകളെ പടിക്ക് പുറത്തു നിര്‍ത്തി മകളുടെ വിവാഹം നടത്തി സമൂഹത്തിനാകെ മാതൃകയായ ശ്രീ. ബിനോയ് വിശ്വത്തിന് അഭിവാദ്യങ്ങള്‍...
August 6, 2010 6:24 AM
Vivek said...
nattukaru sadya unnan vannillenkilano vivaham parajayamayennu parayunnath?.oru kalyanathinu kurachu biryani bakki vannathokke desiya nashtamayi kanakkakano sanchari?
August 13, 2010 6:35 AM
@വിവേക് മാതൃക വിവാഹത്തിന്റെ വിശദീകരണം Baiju The Jungle Boy മുകളില്‍ നല്‍കിയത് വായിക്കാം. ഇനി ഒരു കാര്യം മത്രികയാവണം എങ്കില്‍ അത് എല്ലാം തികഞ്ഞത് ആവണം അല്ലാതെ ക്വിന്റല്‍ കണക്കിന് ഭക്ഷണം ഉണ്ടാക്കി അത് കുഴിച്ചിട്ടാല്‍ അതിനു മലയാളത്തില്‍ മാതൃക എന്ന് പറയാന്‍ പറ്റില്ല. എന്തിനു ധുര്ത് എന്ന് പോലും പറയാവതല്ല,. അതിനു വേണമെങ്കില്‍ "നശീകരണം" എന്ന് പറയാം.,
മനുഷ്യര്‍ക്ക് ഭക്ഷണത്തിന്റെ വില അറിയാം., പക്ഷെ കുരങ്ങുകള്‍ക്കും പോതുകള്‍ക്കും അത് മനസ്സിലാക്കാനുള്ള വിവേകമില്ലല്ലോ അത്തരക്കാര്‍ക്ക് അതും മാതൃക തന്നെ.,
(പോത്ത് എന്ന പ്രയോഗം ജബ്ബാറിന്റെ ഭാഷ കടമെടുത്തതാണ് അയാള്‍ പ്രതിപക്ഷത്തെ സാധാരണ അഭിസംബോധന ചെയ്യുന്ന ഭാഷ അല്ലാതെ എന്റെ ഭാഷയല്ല., കുരങ്ങെന്നത് നിങ്ങളുടെ മുത്തച്ചനും)
sinan said...
sanchariyude nilavaram ethratholam undennu athil ninnum manasilakam
August 14, 2010 10:56 PM
സഞ്ചാരിയുടെ നിലവാരം അളക്കാന്‍ മിലി മീറ്റര്‍ എട്ടുക്കുന്നതിനു മുമ്പ് ജബ്ബാറിന്റെ നിലവാരം അളക്കാന്‍ കിലോ മീറ്റര്‍ എടുക്കുക സിനാന്‍ എന്റെ മുന്‍ കമന്റ് താങ്കള്‍ക്കും വായിക്കാം
alla kuprasidha mathruka ennu kettappo njan vicharichu nattukaru muzhuvzn biryani thinu happy ayi matangiya utane aa pennine mozhi cholliyennu...nilavaram alakkan kilo meter um mathiyakumennu thonnunilla enthayalum onnu theliyichu kalimannu kuzhachu thanneyanundakkiyathu atleast brain enkilum
sammathichu.ippo piti kitti parinamavadam thettanu.kalimannu kondu thanne undakkiyatha.27 pravasyam sammathichu
ക്ഷമ ചോദിക്കുന്നു
സാങ്കേതിക തകരാര്‍ കാരണം ഒരേ കമന്റ് പല പ്രാവശ്യം ആവര്തിച്ചതിനു.
@ Sahridayan,
ഇത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയില്ല...
മക്ക ക്ലോക്ക്
മക്കയാണ് ഭൂമിയുടെ കേന്ദ്രം എന്ന് ആംസ്ട്രോങ്ങ്
ദിവസത്തിനു 24 മണിക്കൂര്‍ എന്നത് കാഫിറുകള്‍ കൊണ്ട് വന്നതാണെന്ന് പറഞ്ഞു പുതിയ യൂണിറ്റ് എന്നാണാവോ കൊണ്ട് വരുന്നത് !!!
1. I read the link. This is similar to the explanation given by Hindus on Idol worship and Chaithanya of idols.
2. Neil Armstrong is not a scientist. Just like our Rakesh Sharma and Kalpana chawla who are sent to space. Even Leika , the dog, was sent to space by scientist. Alas, people are listening to the Dog instead of the scientists who sent it! Makka Bhhomiyute centre anathre? Patachonumayi Samvadam cheythathu ee Leika ano?
IS IT NOT LOVE JIHAD ???
Post a Comment