Thursday, August 26, 2010

രാമനുണ്ണിയുടെ മതപ്രേമം !

ആനന്ദ് അറിഞ്ഞ ഇസ്ലാമും രാമനുണ്ണി അറിയാത്ത ഇസ്ലാമും !


കെ പി രാമനുണ്ണി വീണ്ടും ലേഖനമെഴുതിയിരിക്കുന്നു; മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ . ആനന്ദിനെ മതവും സെക്യുലറിസവും പഠിപ്പിക്കാന്‍ !
സോളിഡാരിറ്റിക്കാരുടെ ലഘുലേഖ വായിച്ച് മതം പഠിച്ച രാമനുണ്ണി ആനന്ദിനെ ഉപദേശിക്കുന്നു ഇസ്ലാം പഠിക്കാനും മുസ്ലിംങ്ങളെ മനസ്സിലാക്കാനും !!
രാമനുണ്ണിയുടെ ഇസ്ലാം ലോകോത്തര മാനവിക ദര്‍ശനവും രാമനുണ്ണി അറിയുന്ന മുഹമ്മദ് നബി ഉദാത്തമായ ദേവത്വ സാക്ഷാല്‍ക്കാരങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച മഹാപ്രവാചകനുമാണ്.

അദ്ദേഹത്തിന്റെ വരികള്‍ കാണുക:
“ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ച മുഹമ്മദ് നബി മുസ്ലിംങ്ങള്‍ക്ക് അവരുടെ പ്രിയങ്കരനായ പ്രവാചകനാണ്. അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ ജീവിതത്തെ കുറിച്ചും ഉന്നതമായ ദര്‍ശനങ്ങളെ കുറിച്ചും കേട്ടുകേള്‍വിക്കപ്പുറം ചരിത്രപരമായ അറിവുകള്‍ ലഭ്യമാണ്. മുഹമ്മദ് നബി തന്റെ ആയുസ്സില്‍ മൃഗത്വത്തിന്റെതായ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നു മാത്രമല്ല, ഉദാത്തമായ ദേവത്വ സാക്ഷാല്‍ക്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. വിവിധ രാജ്യങ്ങളിലായി മുഹമ്മദെന്ന നാമധാരികള്‍ കോടാനു കോടി ഉണ്ടാകാമെങ്കിലും പടച്ചവനുമായി സമ്പര്‍ക്കപ്പെടുന്ന മുഹമ്മദെന്നു പറയുമ്പോള്‍ അത് മുഹമ്മദ് നബിയായിരിക്കുമെന്ന് ആരും ചിന്തിച്ചു പോകുന്നതും സ്വാഭാവികമാണ്. ”

ജോസഫ് മാഷിന്റെ കൈ വെട്ടിയത് ഒരു സ്വാഭാവികപ്രതികരണമാണെന്നു സ്ഥാപിക്കാനും മുസ്ലിം ഭീകരവാദികളെ വെള്ള പൂശി അവരുടെ പ്രീതി സമ്പാദിക്കാനുമുള്ള ഒരു പാഴ്ശ്രമമാണു രാമനുണ്ണിയുടേത്.
ലോകത്തു കോടാനു കോടി മുഹമ്മദുമാര്‍ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ഒരു കുമ്പസാരത്തിന്റെ മണം !
എങ്കിലും പടച്ചോനോടു സംവദിക്കുന്നദു മുഹമ്മദ് നബി തന്നെ എന്ന ശാഠ്യം കുറ്റവാളികളെ കുറ്റവിമുക്തരാക്കാനുള്ള മുസ്ലിം വ്യാഖ്യാനത്തിന്റെ പ്രതിധ്വനി മാത്രം .
പിടി കുഞ്ഞിമുഹമ്മദിന്റെ ഭ്രാന്തന്‍ പടച്ചോനോടു സംവദിക്കുകയായിരുന്നു എന്ന കാര്യം രാമനുണ്ണി മറച്ചു വെക്കുന്നു .
മുഹമ്മദ് നബിയുടെ ജീവിതം കേട്ടുകേള്‍വിക്കപ്പുറം ചരിത്രയാഥാര്‍ത്ഥ്യമായിരുന്നു എന്നു മനസ്സിലാക്കിയ രാമനുണ്ണി പക്ഷെ സോളിഡാരിറ്റി ബ്രോഷറുകള്‍ക്കപ്പുറം ആ ചരിത്രം അന്യേഷിച്ചു പോയില്ല എന്ന് അദ്ദേഹത്തിന്റെ മേലുദ്ധരിച്ച വരികളില്‍നിന്നു തന്നെ വ്യക്തം.
അദ്ദേഹത്തിന്റെ അറിവിലേക്കായി ആ ചരിത്രത്തില്‍ നിന്നും സാക്ഷാല്‍ കുര്‍ ആനിന്റെ സാക്ഷ്യത്തോടെ ചില സംഭവങ്ങള്‍ ഉദ്ധരിക്കുന്നു :
إِنَّمَا جَزَآءُ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُ وَيَسْعَوْنَ فِي ٱلأَرْضِ فَسَاداً أَن يُقَتَّلُوۤاْ أَوْ يُصَلَّبُوۤاْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ ٱلأَرْضِ ذٰلِكَ لَهُمْ خِزْيٌ فِي ٱلدُّنْيَا وَلَهُمْ فِي ٱلآخِرَةِ عَذَابٌ عَظِيمٌ
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. [5-33]

വ്യാഖ്യാനങ്ങള്‍:-
The following was revealed when the ‘Arniyyūn came to Medina suffering from some illness, and the Prophet (s) gave them permission to go and drink from the camels’ urine and milk. Once they felt well they slew the Prophet’s shepherd and stole the herd of camels: Truly the only requital of those who fight against God and His Messenger, by fighting against Muslims, and hasten about the earth to do corruption there, by waylaying, is that they shall be slaughtered, or crucified, or have their hands and feet cut off on opposite sides, that is, their right hands and left feet, or be banished from the land (the aw, ‘or’, is [used] to indicate the [separate] application of [each of] the cases [listed]; thus, death is for those that have only killed; crucifixion is for those that have killed and stolen property; the cutting off [of limbs on opposite sides] is for those that have stolen property but have not killed; while banishment is for those that pose a threat — this was stated by Ibn ‘Abbās and is the opinion of al-Shāfi‘ī; the more sound of his [al-Shāfi‘ī’s] two opinions is that crucifixion should be for three days after [the] death [of the killer], or, it is also said, shortly before [he is killed]; with banishment are included similar punishments, such as imprisonment and the like). That, mentioned requital, is a degradation, a humiliation, for them in this world; and in the Hereafter theirs will be a great chastisement, namely, the chastisement of the Fire. [jalalain]


(The only reward of those who make war upon Allah and His messenger…) [5:33]. Abu Nasr Ahmad ibn ‘Ubayd Allah al-Makhladi informed us> Abu ‘Amr ibn Nujayd> Muslim> ‘Abd al-Rahman ibn Hammad> Sa‘id ibn Abi ‘Arubah> Qatadah> Anas who related that a group of people from ‘Ukal and ‘Uraynah went to see the Messenger of Allah, Allah, bless him and give him peace. They said: “O Messenger of Allah, we were never people of agriculture, and before we settled around Medina we used to be people who looked after cattle”. The Messenger of Allah, Allah bless him and give him peace, ordered that they be given a flock of camels, a shepherd and commanded them to set off with them, with a dispensation to drink their milk and urine. When they reached the region of al-Harrah, they killed the shepherd of the Messenger of Allah, Allah bless him and give him peace, and took off with the camels. The Messenger of Allah, Allah bless him and give him peace, sent after them and when they were captured and brought to him, he cut off their hands and feet and gouged their eyes. They were left in this state in Medina until they died. Said Qatadah: “It was mentioned to us that this verse was revealed about them (The only reward of those who make war upon Allah and His messenger and strive after corruption in the land…)”. Narrated by Muslim from Muhammad ibn al-Muthanna from ‘Abd al-A‘la from Sa‘id up to the quotation of Qatadah. [vakhidi]

മുഹമ്മദിനെയോ ഇസ്ലാമിനെയോ എതിരിടാന്‍ ശ്രമിച്ചാലുള്ള ശിക്ഷയാണിവിടെ വിവരിക്കുന്നത്. ജോസഫിന്റെ കൈ വെട്ടാന്‍ പോപുലര്‍ഫ്രണ്ട് കോടതി വിധിച്ചതും ഈ കുര്‍ ആന്‍ വാക്യത്തിന്റെ വെളിച്ചത്തിലാണ്. ഒട്ടകങ്ങളെ മോഷ്ടിച്ചതാണു ഈ ശിക്ഷ നടപ്പിലാക്കാനിടയാക്കിയ കുറ്റം . യുദ്ധ സന്ദര്‍ഭമൊന്നുമല്ല .

മോഷ്ടാക്കളുടെ കയ്യും കാലും വെട്ടി മാറ്റിയ ശേഷം ഇരുമ്പു സൂചി പഴുപ്പിച്ച് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ആ നിലയില്‍ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന പാറപ്പുറത്ത് കിടത്തി വെള്ളം ചോദിച്ചു നിലവിളിച്ചിട്ടും കൊടുത്തില്ല. പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും നോക്കി ആസ്വദിച്ചു രാമനുണ്ണി യുടെ ഭാഷയില്‍ ഉദാത്ത മാനവികതയുടെ പ്രവാചകന്‍ ! ഈ സംഭവം പ്രമാണപ്പെട്ട എല്ലാ ഹദീസുകളിലും വിവരിച്ചിട്ടുണ്ട്. ഇതു പോലുള്ള ചിത്രവധത്തിന്റെ എത്ര ഉദാഹരണം വേണം രാമനുണ്ണിക്ക് ?
അസ്മ എന്ന സ്ത്രീ മുഹമ്മദിനെ കളിയാക്കി കവിതചൊല്ലിയെന്നു കേട്ട ഉടനെ പ്രവാചകന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു. കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടു കിടന്ന ആസ്ത്രീയുടെ തലയുമായി സംഘം തിരിച്ചെത്തിയപ്പോള്‍ “അല്ലാഹു അകബര്‍ ” എന്നു മൊഴിഞ്ഞുകൊണ്ട് സംഘത്തെ അനുഗ്രഹിക്കുകയും അവര്‍ക്കു പാരിതോഷികം നല്‍കുകയും ചെയ്തു ഈ പ്രവാചകന്‍ . ഗര്‍ഭിണിയായ അടിമപ്പെണ്ണിനെ പ്രവാചകനെ നിന്ദിച്ചു സംസാരിച്ചതിന്റെ പേരില്‍ ഗര്‍ഭത്തിലൂടെ വാളു കയറ്റിക്കൊന്നു മറ്റൊരു പ്രവാചകഭക്തന്‍ .തന്റെ സ്വന്തം കുഞ്ഞിനെയും ദാസിയേയും ഈ വിധം ക്രൂരമായി വധിച്ചവനെയും ഈ പ്രവാചകന്‍ അനുഗ്രഹിക്കുകയാണു ചെയ്തത്.
ഒരു കാര്യം രാമനുണ്ണി പറഞ്ഞതു ശരിയാണ്. അദ്ദേഹത്തിനു മൃഗത്വത്തിന്റെ ലക്ഷണമുണ്ടായിരുന്നില്ല.
എന്തുകൊണ്ടെന്നാല്‍ മൃഗങ്ങള്‍ ഇത്രയും ക്രൂരത കാണിക്കാറില്ലല്ലോ !!

192 comments:

ശ്രീജിത് കൊണ്ടോട്ടി. said...

കെ.പി രാമനുണ്ണി സാറിന്റെ മാത്രുഭുമിയില്‍ വന്ന ലേഖനം വായിച്ചില്ല. ഇദ്ദേഹത്തെ ഇപ്പോള്‍ ഏറ്റവും അധികവും കാണുന്നത് ജമാ-അത്ത് വേദികളിലും എഴുത്തുകള്‍ കൂടുതലും പ്രബോധനതിലും ആണെന്നിരിക്കെ ഈ ലേഖനം അത്ര അത്ബുധമായി കാണേണ്ട ആവശ്യം ഇല്ല. മറ്റു ജമാ-അത്തെ സാമൂഹ്യ വാദികളില്‍ നിന്നും ഇദ്ദേഹം വ്യത്യസ്തനാകുന്നത്, അവരെല്ലാം ഒരു പ്രത്യേക മതത്തെ ന്യായീകരിക്കാനോ, പ്രശംസിക്കണോ മുതിരാറില്ല, അവര്‍ ശബ്ദം ഉയര്‍ത്തുന്നത് അടിച്ചമര്‍ത്തപ്പെട്ട ജന സമൂഹത്തിനു വേണ്ടി ആണ് എന്ന കാരണത്തില്‍ ആണ്...
അദേഹത്തിന്റെ മറ്റൊരു ലേഖനം (പച്ചക്കുതിരയില്‍ )....

chithrakaran:ചിത്രകാരന്‍ said...

ഹഹഹ...
അതു ശരി !!!
ഇങ്ങനെ കൊറെ രാമനുണ്ണിമാര്‍
കേരളത്തിലുണ്ടല്ലേ :)
ഏതായാലും വീക്കിലി സംഘടിപ്പിച്ച്
വായിച്ചാകാം അഭിപ്രായം.

afsal pengattiri said...

പ്രിയ ജബ്ബാര്‍..
താങ്കള്‍ മേല്‍ ഉദ്ധരിച്ച സൂക്തങ്ങള്‍ക്ക്‌ ജമാഅത്തെ നേതാവ് മൌദൂതി നല്‍കിയ വ്യാഖ്യാനം ഇവിടെ പേസ്റ്റ് ചെയ്യുന്നു.

"നാട്ടില്‍ സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ഇസ്ലാമിക ഗവണ്‍മെന്റില്‍ അര്‍പ്പിതമായിരിക്കുന്ന ഭൂപ്രദേശമാണ് ഉദ്ദേശ്യം. അവിടെ സ്ഥാപിതമായ ഉത്തമ വ്യവസ്ഥക്കെതിരായ യുദ്ധമാണ് അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള യുദ്ധം. ഭൂമിയില്‍ ഒരുത്തമ വ്യവസ്ഥ സ്ഥാപിതമാകണമെന്നാണ് അല്ലാഹുവിന്റെ അഭീഷ്ടം. അതേ ആവശ്യാര്‍ഥമാണ് അവന്‍ പ്രവാചകരെ നിയോഗിച്ചയച്ചതും. അവിടെ മനുഷ്യന്നും തിര്യക്കുകള്‍ക്കും വൃക്ഷലതാദികള്‍ക്കും എന്നുവേണ്ട ഭൂമുഖത്തുള്ള സകലത്തിനും ശാന്തി ലഭിക്കണം അവിടെ മനുഷ്യത്വം അതിന്റെ നൈസര്‍ഗികമായ സമ്പൂര്‍ണ്ണത പ്രാപിക്കുമാറാകണം. അവിടെ ഭൂമുഖത്തുള്ള വിഭവങ്ങളും പദാര്‍ഥങ്ങളും വിനിയോഗിക്കപ്പെടുന്നത് മനുഷ്യപുരോഗതിക്ക് ഉതകുന്ന വിധത്തിലാവണം; മനുഷ്യവിനാശത്തിനാവരുത്. ഇങ്ങനെയുള്ള ഒരുത്തമ വ്യവസ്ഥ ഭൂമുഖത്തെവിടെയെങ്കിലും സ്ഥാപിതമായാല്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ ദൈവത്തോടും ദൈവദൂതനോടുമുള്ള യുദ്ധം തന്നെയാണ്. അത് കൊലയും കൊള്ളയും കൊള്ളിവെപ്പും കവര്‍ച്ചയും നടത്തിക്കൊണ്ട് ചെറിയ തോതിലുള്ള അട്ടിമറിയായാലും കൊള്ളാം; ആ വ്യവസ്ഥ മാറ്റി തദ്സ്ഥാനത്ത് മറ്റൊരു ദുര്‍വ്യവസ്ഥ സ്ഥാപിക്കുവാന്‍ വേണ്ടി വന്‍തോതിലുള്ള അട്ടിമറിയായാലും കൊള്ളാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവന്റെ പേരില്‍ രാജാവിനെതിരെ യുദ്ധം ചെയ്ത കുറ്റം ചുമത്തപ്പെടുമെന്ന് ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ടായിരുന്ന വകുപ്പുപോലെയാണിത്....."

ഒരു രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് രാജ്യം അവിടെ ആസൂത്രണം ചെയ്യുന്ന ശിക്ഷാവിധികളെ എങ്ങിനെ എതിര്‍ക്കാന്‍ കഴിയും? മതമില്ലാത്ത കമ്മുനിസ്റ്റ്‌ രാജ്യങ്ങളില്‍ പോലും വ്യവസ്ഥയുടെ നിലനില്‍പ്പിനുതകുന്ന ശിക്ഷവിധികലില്ലേ? വ്യവസ്ഥക്ക് ഭീഷനിയയാവരെ വകവരുത്തിയിട്ടില്ലേ? ജനാധിപത്യ ഇന്ത്യയില്‍ പോലും.

അതിനാല്‍ ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ കൈവെട്ടു കേസിനെ ജമാത്തുകാര്‍ക്ക് അന്ഗീകരിക്കനാവില്ല എന്നല്ലേ നമുക്ക് മനസ്സിലാകുന്നത്‌..

രാമനുണ്ണി ഇസ്ലാമിനെ ന്യയീകരിക്കുന്നതിനാല്‍ ജമാതുകാരില്‍നിന്നു ഇസ്ലാം മനസ്സിലാക്കുന്നു എന്നാ താങ്കളുടെ ആരോപണം പോലെ.. താങ്കള്‍ ഇസ്ലാമിക വിരുധ്ധരില്‍നിന്നു ഇസ്ലാം മനസിലാക്കുന്നു എന്ന്നു മറ്റുള്ളവര്‍ക്കും ആരോപിക്കാം.....രണ്ടും ഒരുപോലെ അബദ്ധം..

afsal pengattiri said...
This comment has been removed by the author.
afsal pengattiri said...
This comment has been removed by the author.
paltalk said...

Really shocking to read that. Unbelievable. This is really brutal to kill a pregnant woman stabbing on her womb.The cruelty done against thieves.. I was terrified after reading that..
Jabbar Sir.. Please check again whether this is really in Quran or related books. I cant believe this.
If what you have written is true, I conclude that religion cannot transform a bad person to a good person.If so what is the need of a religion? To have a heaven which we are not sure about??

paltalk said...

Really shocking to read that. Unbelievable. This is really brutal to kill a pregnant woman stabbing on her womb.The cruelty done against thieves.. I was terrified after reading that..
Jabbar Sir.. Please check again whether this is really in Quran or related books. I cant believe this.
If what you have written is true, I conclude that religion cannot transform a bad person to a good person.If so what is the need of a religion? To have a heaven which we are not sure about??

paltalk said...
This comment has been removed by the author.
paltalk said...

Really shocking to read that. Unbelievable. This is really brutal to kill a pregnant woman stabbing on her womb.The cruelty done against thieves.. I was terrified after reading that..
Jabbar Sir.. Please check again whether this is really in Quran or related books. I cant believe this.
If what you have written is true, I conclude that religion cannot transform a bad person to a good person.If so what is the need of a religion? To have a heaven which we are not sure about??

..naj said...
This comment has been removed by the author.
..naj said...

islaamine aakramikkunnathiloode Jabbar mash entho aathmarathi anubhavikkunnundu. Gujaraathil garbhinikale shoolathil kayattiyathinum, aayirangale konnathinum hindu mathamalla- athine thettaayi kondu nadakkunnavaraanu. ivide oru kaivettil prathi koottil nirthi islaamine aakramikkunnavarude ajanda kaanaathirunnu kooda !

ee blog ezhuthunna thaankalude theevramaaya bhaasha polum thankalkku nere prayogikkaathavaraanu musleengal.

thaangalude ee kandu piduthavum, thangale manushyanenna nilayil amgeekarikkunna muslim samoohavum thammil theere yojikkunnillallo. Mashe. Mash anya grahathil onnumallallo jeevikkunnathum, blogezhuthunnathum.

Jabbar Mash, thaankal iniyum ezhuthuka.

കുരുത്തം കെട്ടവന്‍ said...

ആരെങ്കിലും ഇസ്‌ലാമിനെയോ മുസ്ളീമിനെയോ നല്ലതു പറഞ്ഞാല്‍ ഉടന്‍ ഒരു പോസ്റ്റിടും നമ്മുടെ ഇ എ ജബ്ബാര്‍. പുള്ളിക്കത്രക്കിഷിടമാണു ഇസ്‌ലാമിനോട്‌. ഇനി കുറച്ച്‌ അനോണികളൂടെ വായാടിത്തരങ്ങളും കൂടി ചേര്‍ന്നാല്‍ പൂര്‍ത്തിയായി. താങ്കള്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയതു പോലെ രാമനുണ്ണി മുതല്‍ മറ്റു ഉണ്ണികള്‍ മുഴുവന്‍ മനസ്സിലാക്കണമെന്ന് താങ്കളെക്കെങ്ങിനെ നിര്‍ബന്ധം പിടിക്കാന്‍ കഴിയും? രാമനുണ്ണീക്കും എഴുതിക്കുടേ അദ്ദേഹം ഇസ്‌ലാം മനസ്സിലാക്കിയ പോലെ എല്ലാവരും മനസ്സിലാക്കണമെന്ന്. ജബ്ബാറിനു ഇസ്‌ലാമിനെയും മുസ്ളീങ്ങളെയും ഇകഴ്ത്തിയും പരിഹസിച്ചും എഴുതാം എന്നാല്‍ രാമനുണ്ണിയെ പോലുള്ളവര്‍ ഇസ്‌ലാമിനെയും മുസ്ളീങ്ങളെയും അഭിനന്ദിചെഴുതരുത്‌! അവരുടേ വേദികളില്‍ പ്രത്യക്ഷപെടരുത്‌!! താങ്കളൂടെ ഈ 'മാനവികത' ചവറ്റുകുട്ടയില്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം ഉണര്‍ത്തുന്നു.

@Sreejith kondottY
സത്യം പറയുന്നവനെ ഇഷ്ടപെടാന്‍ ഒരു മടി. അത്‌ രാമനുണ്ണീയായാലും കെ പി സുകുമാരനായാലും. ശ്രീജിത്തിണ്റ്റെ 'അസുഖം' വെളിവായിട്ടുണ്ട്‌.

roop/രൂപ് said...

1. മോഷ്ടാക്കളുടെ കയ്യും കാലും വെട്ടി മാറ്റിയ ശേഷം ഇരുമ്പു സൂചി പഴുപ്പിച്ച് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ആ നിലയില്‍ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന പാറപ്പുറത്ത് കിടത്തി വെള്ളം ചോദിച്ചു നിലവിളിച്ചിട്ടും കൊടുത്തില്ല. പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും നോക്കി ആസ്വദിച്ചു.

2. അസ്മ എന്ന സ്ത്രീ മുഹമ്മദിനെ കളിയാക്കി കവിതചൊല്ലിയെന്നു കേട്ട ഉടനെ പ്രവാചകന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു. കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടു കിടന്ന ആസ്ത്രീയുടെ തലയുമായി സംഘം തിരിച്ചെത്തിയപ്പോള്‍ “അല്ലാഹു അകബര്‍ ” എന്നു മൊഴിഞ്ഞുകൊണ്ട് സംഘത്തെ അനുഗ്രഹിക്കുകയും അവര്‍ക്കു പാരിതോഷികം നല്‍കുകയും ചെയ്തു.

3.ഗര്‍ഭിണിയായ അടിമപ്പെണ്ണിനെ പ്രവാചകനെ നിന്ദിച്ചു സംസാരിച്ചതിന്റെ പേരില്‍ ഗര്‍ഭത്തിലൂടെ വാളു കയറ്റിക്കൊന്നു മറ്റൊരു പ്രവാചകഭക്തന്‍ .തന്റെ സ്വന്തം കുഞ്ഞിനെയും ദാസിയേയും ഈ വിധം ക്രൂരമായി വധിച്ചവനെയും ഈ പ്രവാചകന്‍ അനുഗ്രഹിക്കുകയാണു ചെയ്തത്.

وما أرسلناك إلا رحمة للعالمين ( ലോകങ്ങൾക്ക് മുഴുവൻ കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല )എന്ന് ഖുറാന്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്‍ തന്നെയാണോ ഇത്ര ക്രൂരനായത്. പ്രവാചകന്റെ ഇത്തരം ക്രൂരമുഖങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഭയപ്പെടുന്നത് കുരുത്തക്കേടാണ്.

chithrakaran:ചിത്രകാരന്‍ said...

ബഹു. മൌദൂതി സന്ദേശകാവ്യ കര്‍ത്താവായ കെ.പി.രാമനുണ്ണി ഉദ്ദേശിക്കുന്ന “മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം” നമ്മുടെ മാധ്യമ പരസ്യങ്ങളിലൊക്കെ കാണാറുള്ള “മുസ്ലീം കിഡ്നി” എന്നൊക്കെ പറയപ്പെടുന്ന പച്ച പെയിന്റടിച്ച് ചന്ദ്രക്കല സീല്‍ കുത്തി, പടച്ചോന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഉണ്ടാക്കി വിടുന്ന പച്ച കിഡ്നി പോലുള്ള പച്ചരക്തമായിരിക്കുമോ ?എന്നൊരു സംശയമില്ലാതില്ല !!! നബി തിരുമേനിയെ മാത്രമല്ല, ആശാരി ചെക്കന്‍ യേശുവിനേയും, പോത്തിനെ നോക്കുന്ന യാഥവ ചെക്കന്‍ കൃഷ്ണങ്കുട്ടിയെയും ആരെങ്കിലും നിന്ദിച്ചാല്‍ പോലും ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ അഴിച്ചുവിടേണ്ടിവരുമെന്ന് താങ്കള്‍ ആനന്ദിനോട് പറയണമെന്നാണ് കെ.പി.രാമനുണ്ണിയുടെ മാടംബി ഉത്തരവിലുള്ളത് !!! ഹോ... എന്തൊരു വിനയം !! എന്തൊരു മുടിഞ്ഞ നീതിബോധം !!!
ചിത്രകാരന്റെ പോസ്റ്റ്: കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !

മരത്തലയന്‍ പട്ടേട്ടന്‍ said...

ഇനി കുറച്ച്‌ അനോണികളൂടെ വായാടിത്തരങ്ങളും കൂടി ചേര്‍ന്നാല്‍ .... ഇത് കുരുത്തം കെട്ടവന്‍ തന്നെ പറയണം ഹ ഹ ഹ

ea jabbar said...

അഭിനന്ദനങ്ങള്‍ ചിത്രകാരാ...!
ഞാനതു വായിച്ചു.

ea jabbar said...

12 കുപ്പി ചോരയ്ക്കു 12000 കുപ്പിയുടെ പബ്ലിസിറ്റി .. എന്നു മുമ്പ് ഞാന്‍ എഴുതിയിരുന്നു.
എന്നാല്‍ ആ ചോര ജോസ്ഫിന്റെ ജീവിതത്തെ വിടാതെ പിന്തുടരുന്ന വിഷച്ചോരയായി ഇപ്പോള്‍ തന്നെ മാറിക്കഴിഞ്ഞു. ഇതു തന്നെയായിരുന്നു ഈ ചോരദാതാക്കളുടെ ഗൂഡലക്ഷ്യവും !
രാമനുണ്ണിയും കൂട്ടരും അല്‍പ്പം പോലും മനുഷ്യത്വമില്ലാതെയാണിപ്പോള്‍ ആ മനുഷ്യന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നത് !
ചിത്രകാരന്റെ അഭിപ്രായങ്ങളോട് പൂര്‍ണമായും യോജിക്കുന്നു.
ഇന്നലെ ഞങ്ങള്‍ ജോസഫ് മാഷിനെ കാണാന്‍ പോയിരുന്നു. അദ്ദേഹം പറഞ്ഞത് യുക്തിവാദികള്‍ മാത്രമാണ് ഞങ്ങളെ ആശ്വസിപ്പിക്കുന്ന തരത്തില്‍ പെരുമാറിയത് എന്നാണ്.

ea jabbar said...

മുസ്ലിം വര്‍ഗ്ഗീയവാദികള്‍ മെനഞ്ഞുണ്ടാക്കിയ പൊള്ളയായ വ്യാഖ്യാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് ജോസഫ് മാഷിനെ കുറ്റവാളിയായി പിന്നെയും മുദ്ര കുത്താന്‍ രാമനുണ്ണി നടത്തുന്ന ഹീന ശ്രമം അങ്ങേയറ്റം അപലപനീയമാണ്. കാര്യമെന്തെന്നന്യേഷിക്കാതെ കാള പെറ്റു എന്നു കേട്ട് കയറെടുത്ത വിവരദോഷികളാണീ കാര്യത്തില്‍ കുറ്റവാളികള്‍ . അക്കാര്യം മുമ്പു നാം ചര്‍ച്ച ചെയ്തതാണ്.

ea jabbar said...

ജമാതുകാരില്‍നിന്നു ഇസ്ലാം മനസ്സിലാക്കുന്നു എന്നാ താങ്കളുടെ ആരോപണം പോലെ.. താങ്കള്‍ ഇസ്ലാമിക വിരുധ്ധരില്‍നിന്നു ഇസ്ലാം മനസിലാക്കുന്നു എന്ന്നു മറ്റുള്ളവര്‍ക്കും ആരോപിക്കാം....
-----------
ഞാന്‍ മലപ്പുറത്തെ ഒരു മുസ്ലിം കുടുംബത്തിലാണു ജനിച്ചു വളര്‍ന്നത്. ഇസ്ലാം വിരുദ്ധമായ എന്തെങ്കിലും ലോകത്തുള്ളതായി അറിവുണ്ടായിരുന്നില്ല. കുര്‍ ആന്‍ വായിച്ചതോടെയാണു 17 വയസ്സു മുതല്‍ ഞാന്‍ ഒരു അവിശ്വാസിയായി മാറിയത്.
ഇസ്ലാമിനെ കുറിച്ചു ഞാനുന്നയിക്കുന്ന വിമര്‍ശനങ്ങളൊന്നും ഇസ്ലാം വിരുദ്ധ സാഹിത്യങ്ങളെ അവലംബിച്ചല്ല, സാക്ഷാല്‍ കുര്‍ ആനും ഹദീസും അവലംബിച്ചാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങളും പ്രാമാണികമായ ഹദീസ് ഗ്രന്ധങ്ങളില്‍ രേഖപ്പെട്ട് 14 നൂറ്റാണ്ടായി മുസ്ലിം ലോകം സംരക്ഷിച്ചു പോന്ന ചരിത്ര സത്യങ്ങളാണ്. രാമനുണ്ണി കുര്‍ ആന്‍ വായിച്ചിട്ടുണ്ടോ? ഹദീസ് കണ്ടിട്ടുണ്ടോ? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ ഏതെങ്കിലും മറിച്ചു നോക്കിയിട്ടുണ്ടോ? ആനന്ദിനെ ഇസ്ലാം പഠിപ്പിക്കുന്നതിനു മുമ്പ് അദ്ദേഹം ഇസ്ലാമിന്റെ ബാല പാഠങ്ങളെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു.
ലോക മുസ്ലിംങ്ങളില്‍ കോടാനുകോടി മുഹമ്മദുമാരുണ്ടെന്നു ഇപ്പോള്‍ മനസ്സിലാക്കിയ രാമനുണ്ണിക്ക് പിടി കുഞ്ഞുമുഹമ്മദിന്റെ ഭ്രാന്തന്‍ കഥാപത്രം മുഹമ്മദ് നബിതന്നെയാണെന്ന മുസ്ലിം ശാഠ്യം കൈ വിടാന്‍ പറ്റാത്തതിന്റെ യുക്തിയെന്താ? വീണേടത്തു കിടന്നുരുളുകയാണിപ്പോള്‍ എല്ലാവരും.

നന്ദന said...

എന്തിനേയും ന്യായീകരിക്കുക!!! ഇങ്ങനെ പോയാൽ നാളെ രാമനുണ്ണിയുടെ ..... വെട്ടുമ്പോഴും ആളുകൾ ന്യായീകരിക്കുമെന്ന് മറക്കരുത്.

arup said...

എനിക്കെ തോന്നുനത് പ്രധാനമായും രണ്ടു മൂന്നു കാരണങ്ങള്‍ കൊണ്ടന്നു രാമനുന്നിയെ പോലെയുള്ളവര്‍ ഇങ്ങനെ പ്രത്കരികുനത് …ഒന്ന് എന്തെങ്ങിലും ഭൌതികമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ആക്കാം, അല്ലെങ്ങില്‍ മുസ്ലിം സംഘ ശക്തി യോടുള്ള ഭയം ആക്കാം . പക്ഷെ മൂന്നാമത്തെ കാരണം അവരോടുള്ള അനുകമ്പ ആന്നു. രാമനുണ്ണിയുടെ കഥകള്‍ വായിച്ചിടുല എനിക്ക് തോന്നുതു രാമനുന്നിയെപോലുള്ളവര്‍ക്ക് മിക്കവാറും മൂന്നമാത്തഹ്ത് ആയിരിക്കും ഏറ്റവും യോജിക്കുക . ഈ ലോകത്ത് ഭൂരിഭാകം ആളുകളും വിശ്വാസം എന്നാ കുഴിയില്‍ നിന്നും കരകേറാന്‍ ആകാതെ വിഷമികുകയന്നു ..അതില്‍ ഏറ്റവും വല്യ കുഴിയില്‍ ഇന്ന് വീണു കിടകുന്നത് ഇസ്ലാം മതവിശ്വാസികള്‍ അന്ന് . അവര്‍ക്ക് പുറത്തു വരാന്‍ കൂടിയതോതില്‍ ഉര്‍ജവും അധ്വാനവും ആവശ്യമാന്നു …അപ്പോള്‍ അവരെ അതികം വിഷമിപികാതെ അങ്ങനെ കഴിനോട്ടെ എന്ന് വിചാരികുനവരുടെ കൂടത്തില്‍ ആക്കും രാമന്നുന്നിയുമൊക്കെ … മിക്കവര്രും എല്ലാ സ്ഥാപിത മത രാഷ്ട്രിയ സംഘങ്ങള്‍ മനുഷ്യ പുരോഗതിക്കും, പുതിയ അറിവുകലോടും ഒപ്പം മാറാന്‍ തയാരകുമ്പോള്‍ ഇസ്ലാം ചില സക്ഗേതിക പ്രശ്നങ്ങളില്‍ കുടുങ്ങി മാറ്റം ഉള്‍കൊള്ളാന്‍ ആകാതെ കിടകുയാന്നു...

..naj said...

മാഷ്ടെ കുര്‍ ആന്‍ വിവര്‍ത്തനം
"അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. [5-33]

""മുഹമ്മദിനെയോ ഇസ്ലാമിനെയോ എതിരിടാന്‍ ശ്രമിച്ചാലുള്ള ശിക്ഷയാണിവിടെ വിവരിക്കുന്നത്. ജോസഫിന്റെ കൈ വെട്ടാന്‍ പോപുലര്‍ഫ്രണ്ട് കോടതി വിധിച്ചതും ഈ കുര്‍ ആന്‍ വാക്യത്തിന്റെ വെളിച്ചത്തിലാണ്. ഒട്ടകങ്ങളെ മോഷ്ടിച്ചതാണു ഈ ശിക്ഷ നടപ്പിലാക്കാനിടയാക്കിയ കുറ്റം . യുദ്ധ സന്ദര്‍ഭമൊന്നുമല്ല"
.............................

ജബ്ബാര്‍ മാഷ് കുളം കലക്കി പരമാവതി മീന്‍ പിടിക്കാന്‍ നോക്കുന്നുണ്ട്. ജബ്ബാര്‍ മാഷ് കാലങ്ങള്‍ കുറെയായി പ്രവാചകനെയും, ഇസ്ലാമിനെയും മറ്റാരും പറയാത്ത ഭാഷയില്‍ ഡയരക്ടായി വിമര്‍ശിക്കുന്നു. എന്നീട്ടും ജബ്ബാര്‍ മാഷ്കില്ലാത്ത സഹിഷ്ണുത മുസ്ലീങ്ങള്‍ ഈ രചനകളോട് കാണിക്കുന്നുണ്ട് എന്നത് ജബ്ബാര്‍ മാഷ് പോലും അംഗീകരിക്കും. ഈ എഴുതിയതൊക്കെ വായിക്കുമ്പോഴും ജബ്ബാര്‍ മാഷോട് സഹതാപമല്ലാതെ യാതൊരു വിദ്വേഷവും എനിക്ക് തോന്നാറില്ല. മറ്റാര്‍ക്കും തോന്നുവാന്‍ ഉള്ള ന്യായവും ഇല്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ പരസ്പരം മാനിച്ചാല്‍ മതി. പക്ഷെ, സ്വന്തം അഭിപ്രായവും, കണ്ടെതലുകമാണ് അവസാന വാക്കെന്ന രീതിയിലുള്ള തീ തുപ്പുന്ന ഭാഷയാണ്‌ മാഷ്കുള്ളത് എന്ന് ഈ പോസ്റ്റും തെളിയിക്കുന്നു. അല്ലെങ്കില്‍ സന്ദര്‍ഭത്തില്‍ നിന്നും തന്ത്രപൂര്‍വ്വം അടര്‍ത്തിയെടുത്ത കുര്‍ ആന്‍ വചനം മറ്റുള്ളവരെ തെറ്റി ധരിപ്പിക്കുവാനും, നിര്‍ഭാഗ്യകരമായ ഒരു സംഭവത്തെ ഇസ്ലാമിന്റെ മേല്‍ അടിചെല്‍പ്പിക്കുവാനും വേണ്ടി ഉപയോഗിക്കുംപാല്‍, മാഷടകമുള്ള എത്രയോ പേര്‍ പ്രവാചകനെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ എന്നതില്‍ തന്നെ മേല്‍ പറഞ്ഞ കുര്‍ ആന്‍ വചനം അതുമായി ബന്ടപെട്ടതല്ല എന്ന് തെളിയിക്കുന്നു. മുസ്ലീം സമൂഹവും മാഷ്‌ കുര്‍ ആന്‍ വായിക്കുന്ന പോലെ വായിക്കുന്നവരല്ല എന്ന് തിരിച്ചറിയാന്‍ അത് മതി.
മാഷ്‌ ഇത്തരത്തില്‍ കുര്‍ ആന്‍ വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത് നാമധാരികളായ മുസ്ലീങ്ങളെ തെറ്റി ധരിപ്പിച്ചു സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് പോസ്റ്റുകള്‍ എഴുതുന്നതെന്ന് കാണാന്‍ കഴിയുന്നുണ്ട്. ഫസിസ്ടുകാര്‍ ചെയ്യുന്ന അതെ കാര്യം തന്നെയല്ലേ മാഷും ചെയ്യുന്നത്. നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ് മാഷെങ്കില്‍ ഇത്തരത്തില്‍ തീവ്ര വികാരം ഉണ്ടാക്കുന്നതിനു പകരം, കുര്‍ ആന്‍ വചനത്തെ സമാധാനത്തിനു വേണ്ടി പൊതു സമൂഹത്തില്‍ വ്യാക്ക്യാനിക്കുകയല്ലേ വേണ്ടിയിരുന്നത്. ഈ ആയതു സ്വയം പറയുന്നത് "ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും" മനുഷ്യര്‍ക്ക്‌ സമാധാനത്തോടെ ജീവിക്കാന്‍ പറ്റാത്ത തരത്തില്‍ അക്രമം പ്രവര്തിക്കുന്നതിനെതിരെയാണ്." ഈ നിയമം ഒരു ഇസ്ലാമിക ഭരണ കൂടം ജനങ്ങളുടെ സമാധാനത്തിനു വേണ്ടി, ചെയ്യേണ്ട കാര്യമാണെന്ന സത്യം വ്യക്തമാക്കേണ്ട മാഷ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇതാണോ യുക്തിവാദ സമാധാന പ്രവര്‍ത്തനം!. ഈ ആത്മാര്‍ഥതയെ എങ്ങിനെ അഭിനന്ദിക്കണം !

പ്രവാചകന് മാഷ്ടെ വേറൊരു സര്ടിഫികറ്റ്,
""ഒരു കാര്യം രാമനുണ്ണി പറഞ്ഞതു ശരിയാണ്. അദ്ദേഹത്തിനു മൃഗത്വത്തിന്റെ ലക്ഷണമുണ്ടായിരുന്നില്ല.!!!!!!!!!!
""എന്തുകൊണ്ടെന്നാല്‍ മൃഗങ്ങള്‍ ഇത്രയും ക്രൂരത കാണിക്കാറില്ലല്ലോ !! ""!!!!!!!!!!!!!!!!!

ea jabbar said...

ഇമ്മാതിരി മതങ്ങളെയും പ്രവാചകരെയും ഒഴിവാക്കിക്കൊണ്ടു തന്നെ നല്ല മനുഷ്യരായി ജീവിക്കാം. എന്നാണു നാജേ പറഞ്ഞു വരുന്നത്. മതം ഒരു കുഴപ്പവുമില്ലാത്ത ഒന്നാംതരം സാധനമാണെന്നും കുഴപ്പങ്ങളെല്ലാം മറ്റാര്‍ക്കോ ആണെന്നുമുള്ള നുണയാണു നാമെല്ലാം കേട്ടും വായിച്ചും പൊതുബോധമാക്കി വെച്ചിട്ടുള്ളത്.
അതല്ല സത്യം . മതം തന്നെയാണിത്തരം ഹീനകൃത്യങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണമാകുന്നത് എന്നാണു തെളിവുകളും പ്രമാണങ്ങളും നിരത്തി ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇതു വായിക്കുന്ന മതവിശ്വാസികളെല്ലാം വാളെടുത്തു വെട്ടാന്‍ പുറപ്പെടും എന്നാണു നാജ് പറയുന്നത്. അങ്ങനെ എന്നെ കുറ്റവാളിയാക്കാനാണു ശ്രമം. ഇതൊക്കെ വായിച്ച് വിശ്വാസികള്‍ മതം പഠിക്കാന്‍ ശ്രമിക്കണം എന്നു മാത്രമാണു ഞാന്‍ ആഗ്രഹിക്കുന്നത്.

ea jabbar said...

മതം ഉപേക്ഷിക്കൂ; നല്ല മനുഷ്യരാകൂ...!

afsal pengattiri said...
This comment has been removed by the author.
afsal pengattiri said...

രാമനുണ്ണി കുര്‍ ആന്‍ വായിച്ചിട്ടുണ്ടോ? ഹദീസ് കണ്ടിട്ടുണ്ടോ? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ ഏതെങ്കിലും മറിച്ചു നോക്കിയിട്ടുണ്ടോ? ആനന്ദിനെ ഇസ്ലാം പഠിപ്പിക്കുന്നതിനു മുമ്പ് അദ്ദേഹം ഇസ്ലാമിന്റെ ബാല പാഠങ്ങളെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു.
==================================
പോട്ടെ മാഷെ..,
രാമനുണ്ണി...പാവം ഉണ്ണിയല്ലേ? ജബ്ബാര്‍ മാഷിനെ പ്പോലെ വായിച്ചു മനസ്സിലാക്കാനുള്ള കൈവൊന്നും ഒനിക്കില്ല്ലാ....അതിനൊക്കെ ജബ്ബാരിനെപ്പോലെ നല്ല പുത്തി തന്നെ വേണം..
എന്താ ചെയ്യാ.? നമുക്ക് സഹതപിക്കാം...

മാഷേ..നിങ്ങള്‍ പറഞ്ഞ സൂക്തത്തിന് ഒരുപാടു വ്യാഖ്യാനങ്ങള്‍ പലരും പറഞ്ഞിട്ടുണ്ട്...എന്തിനും ഏതിനും മൌദൂതിയെ ഉദ്ധരിക്കുന്ന മാഷിന് ഈ സൂക്തം വിവരിക്കാന്‍ മൌദൂതി.. പറ്റൂല...അല്ലെ..?
ക്ഷീരാമുല്ലോരകിടിന്‍ ചുവട്ടിലും മാഷ്ക്ക് വേണ്ടത് അത് തന്നെ .....അല്ലെ...

sanchari said...

ജബ്ബാരിയന്‍ നുണകളും തട്ടിപ്പുകളും

@ ജബ്ബാര്‍
ജബ്ബാര്‍ തന്റെ പോസ്റ്റില്‍ പ്രവാചകന്‍ (സ) യെ മൃഗമെന്നു വിളിക്കാനും അദ്ദേഹത്തെ ക്രുരന്‍ എന്ന് ചിത്രീകരിക്കാനും ഉദ്ധരിച്ച ഖുര്‍ആന്‍ വചനമാണ് താഴെ. അതില്‍ അടിവര ചേര്‍ത്ത ഭാഗം ശ്രദ്ധിക്കുക. അവിടെ ആരെയാണ് ശിക്ഷിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് അതില്‍.

അതിനെ വേറെ വ്യാഖ്യാനിച്ചും വിഷധീകരിച്ചും കഷ്ടപ്പെടേണ്ട കാര്യമില്ല. യുദ്ധ മുന്നണിയില്‍ എതിര്‍ ചേരിയിലുള്ള ഭടന്മാരെ ആരും പൂമാല ചാര്‍ത്തി സ്വീകരിക്കുകയില്ല. അവിടെ യുദ്ധത്തില്‍ വിചയിക്കാന്‍ വേണ്ട തത്രങ്ങള്‍ തന്നെയാണ് ആവശ്യം
അക്കാര്യം സാമാന്യ ബുദ്ധിയില്‍ താഴെ ഉള്ള ഏതു മനുഷ്യനും മനസ്സിലാകും, ജബ്ബാരിനും രുപിനും മറ്റു യുക്തിവാദികള്‍ക്കും മനസ്സിലാകാത്തത് അവര്‍ ഹോമോസപിയനില്‍ ഉള്പെടാതത് കൊണ്ടാകാം.

പോത്തുകളെ പൂട്ടുമ്പോള്‍ വലത് ഭാഗത്ത് കെട്ടിയ പോത്തിന്റെ വലതു കാലില്‍ മുരുന്കോല്‍ വടിവച്ച് ""മ്പ മ്പ"" എന്ന് പൂട്ടുകാരന്‍ പറഞ്ഞാല്‍ പോത്തുകള്‍ ഇടത്തോട്ട് തിരിയും അത്രയെങ്കിലും വിവേകം ഇവര്‍ക്കുണ്ടയിരുന്നുവെങ്കില്‍.!! എന്നിട്ടാണിവര്‍ പ്രവാചകനെ മൃഗമെന്നു വിളിക്കുന്നത്.

കഷ്ടം


അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. [5-33]


തുടര്‍ന്നും വായിക്കുക dilittiyilla എങ്കില്‍

sanchari said...

ജബ്ബാരിയന്‍ നുണകളും തട്ടിപ്പുകളും തുടര്‍ച്ച


""മോഷ്ടാക്കളുടെ കയ്യും കാലും വെട്ടി മാറ്റിയ ശേഷം ഇരുമ്പു സൂചി പഴുപ്പിച്ച് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ആ നിലയില്‍ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന പാറപ്പുറത്ത് കിടത്തി വെള്ളം ചോദിച്ചു നിലവിളിച്ചിട്ടും കൊടുത്തില്ല. പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും നോക്കി ആസ്വദിച്ചു രാമനുണ്ണി യുടെ ഭാഷയില്‍ ഉദാത്ത മാനവികതയുടെ പ്രവാചകന്‍""

ജബ്ബാര്‍ താങ്കള്‍ എഴുതയതില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ (ആത്മാവുള്ളവനല്ലേ ആത്മാര്‍ത്ഥത ഉണ്ടാവു) ഈ സംഭവത്തില്‍ ഇവര്‍ ശിക്ഷക്ക് വിധേയരായത് ഒട്ടകങ്ങളെ കട്ടിട്ടാണോ അതോ, പാല് കൊടുത്തു വളര്‍ത്തിയ ഇടയന്മാരെ നിഷ്കരുണം കൊന്നു, കൂടാതെ രാജ്യ സുരക്ഷക്ക് ഭീഷണിയാകും വിധം കുറ്മാറി, മോഷണവും നടത്തി രക്ഷപെടാന്‍ ശ്രമിചിട്ടാണോ അവര്‍ക്ക് നേരെ ശിക്ഷ നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്. പറയണം.
ഒരു പരമാധികാര രാഷ്ട്രത്തില്‍ അതിനു സിവില്‍, ക്രിമിനല്‍, വിദേശകാര്യ, യുദ്ധ നിയമങ്ങലുണ്ടാവും അത് ആ രാജ്യ സുരക്ഷക്കും, പൌരന്മാരുടെ അവകാശ സംരക്ഷന്തിനും, സമാധാനത്തിനും ഒഴിച്ച് കൂടാന്‍ പറ്റാത്തതുമാണ്‌.,

മോഷ്ടാക്കളെ ശിക്ഷിക്കുക എന്ന് കേള്‍ക്കുമ്പോള്‍ യുക്തിവാദികള്‍ക്ക് ഹാലിലകുക സ്വാഭാവികം മാത്രമാണ്. കാരണം സ്വന്തം അണികളെ മോഷണത്തിനും സാമുഹ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹിപ്പിക്കാന്‍ പുതകമെഴുതി ഈ കേരളത്തില്‍ പ്രസിദ്ധീകരിച്ച വിഭാഗം ഇക്കൂട്ടര്‍ മാത്രമാണല്ലോ മാത്രമാണല്ലോ..

ഇനി പ്രവാചകന്‍ നടപ്പിലാക്കിയ ശിക്ഷാ നടപടികളെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയാനുള്ളത്

ജബ്ബാറിന്റെ ബ്ലോഗിലെ മുദ്രാവാക്യം തന്നെ (യുക്തിവാദി പോസ്ടരുകളിളെയും) ""മതങ്ങള്‍ മന്നടിയട്ടെ മനുഷ്യര്‍ ഒന്നാവട്ടെ"" എന്നാണല്ലോ (ആ മുദ്രാവാക്യം ഞാന്‍ മുമ്പ് ചോദ്യം ചെയ്തിട്ട് അതിനോട് ജബ്ബാര്‍ പ്രതികരിക്കുകയോ മുദ്രാവാക്യം പിന്‍ വലിക്കുകയോ ചെയ്തിട്ടില്ല അത് പോട്ടെ)

മതങ്ങളുടെ യാതൊരു സ്വാധീനവും ഇല്ലാത്ത, യുക്തിവാദികള്‍ അവരുടെ അടിസ്ഥാന "വിശ്വസാചാരമായി" ആധരിച്ചനുഷ്ടിച്ചു വരുന്ന സാക്ഷാല്‍ "വൈരുദ്യധിഷ്ടിത ഭൌതികവാദ"മനുസരിച്ച് ഭരണം നടത്തുന്ന മുതലാളിത്വ?, കമ്യുനിസ്റ്റു? ചൈനയില്‍ ദിനേനെ പതിനേഴില്‍ പരം ആളുകളെ നിസ്സാര കുറ്റങ്ങള്‍ക്ക് വധ ശിക്ഷ നടത്തി ആ ശവങ്ങള്‍ വെട്ടിനുറുക്കി കണ്ണും കരളും കയ്യും കാലും വലിച്ചു വാരി ശവം തിന്നുന്നു
ശവങ്ങലോട് എന്തിനു ആതരവ് അല്ലെ അത് കേവലം പദാര്‍ത്ഥം മാത്രം നമുക്കാണെങ്കില്‍ വയറ്റിപ്പിഴപ്പും.,

എന്നിട്ടാണോ പ്രസംഗത്തിന്റെനിങ്ങള്‍ പ്രവാചകനെ ചീത്ത പറയുന്നത്. അതിനു നിങ്ങള്‍ക്ക് എന്തര്‍ഹത .

വേശ്യയുടെ ചാരിത്ര്യ നിലവാരമേ നിങ്ങളുടെ ഇത്തരം പേനയുന്തിനുള്ളൂ

തുടര്‍ന്നും വായിക്കുക

sanchari said...

ജബ്ബാരിയന്‍ നുണകളും തട്ടിപ്പുകളും

അസ്മ എന്ന സ്ത്രീ മുഹമ്മദിനെ കളിയാക്കി കവിതചൊല്ലിയെന്നു കേട്ട ഉടനെ പ്രവാചകന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു. കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടു കിടന്ന ആസ്ത്രീയുടെ തലയുമായി സംഘം തിരിച്ചെത്തിയപ്പോള്‍ “അല്ലാഹു അകബര്‍ ” എന്നു മൊഴിഞ്ഞുകൊണ്ട് സംഘത്തെ അനുഗ്രഹിക്കുകയും അവര്‍ക്കു പാരിതോഷികം നല്‍കുകയും ചെയ്തു ഈ പ്രവാചകന്‍ . ഗര്‍ഭിണിയായ അടിമപ്പെണ്ണിനെ പ്രവാചകനെ നിന്ദിച്ചു സംസാരിച്ചതിന്റെ പേരില്‍ ഗര്‍ഭത്തിലൂടെ വാളു കയറ്റിക്കൊന്നു മറ്റൊരു പ്രവാചകഭക്തന്‍ .തന്റെ സ്വന്തം കുഞ്ഞിനെയും ദാസിയേയും ഈ വിധം ക്രൂരമായി വധിച്ചവനെയും ഈ പ്രവാചകന്‍ അനുഗ്രഹിക്കുകയാണു ചെയ്തത്.


ഈ കള്ളകഥകള്‍ സത്യമെന്ന നിലക്കുദ്ധരിക്കാന്‍ താങ്കള്‍ക്ക് ഒട്ടും മടി കാണില്ല കാരണം മോഷണവും, കൊള്ളയും, സാമുഹ്യ ദ്രോഹ പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് പുത്തകമെഴുതി പ്രസിദ്ധീകരിച്ചു വിറ്റ് കീശ വീര്പിക്കുന്ന കൂട്ടരല്ലേ. അതിനെ ആ അര്‍ത്ഥത്തില്‍ എടുത്താല്‍ മതിയല്ലോ?

തുടര്‍ന്നും വായിക്കുക

ea jabbar said...

തന്നെ ക്രൂശിക്കാനുള്ള കുരിശും ചുമന്നുകൊണ്ടു പോകുമ്പോഴും ആ കുറ്റവാളികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. പിതാവേ ഇവര്‍ ചെയ്യുന്നതെന്താണെന്നിവര്‍ അറിയുന്നില്ല, ഇവര്‍ക്കു മാപ്പു നല്‍കണേ എന്നാണദ്ദേഹം പറഞ്ഞത്. വസ്ത്രം മോഷ്ടിച്ചവനു പുതപ്പു കൂടി നലകണമെന്നും ഒരു കവിളത്തടിച്ചാല്‍ മറു കവിളും കാട്ടിക്കൊടുക്കണമെന്നും ക്രിസ്തു ഉപദേശിച്ചു.
അ ക്രിസ്തുവിനെ പ്രവാചകനായി അയച്ച അതേ ദൈവമാണോ ഈ മുഹമ്മദിനെയും അയച്ചത്?
ക്രിസ്തുവിന്റെ ചെരുപ്പിന്റെ വാറു തുടയ്ക്കാന്‍ പോലും ഈ “പ്രവാചകനു“ യോഗ്യതയുണ്ടോ?

..naj said...

Jabbar is convinced by as he said ".....വസ്ത്രം മോഷ്ടിച്ചവനു പുതപ്പു കൂടി നലകണമെന്നും ഒരു കവിളത്തടിച്ചാല്‍ മറു കവിളും കാട്ടിക്കൊടുക്കണമെന്നും ക്രിസ്തു ഉപദേശിച്ചു.""
..........
ഇത് പറയാനായിരുന്നു താങ്കള്‍ ഇത്രകാലം പണിപെട്ടത്. ക്രിസ്തുവിനെയെങ്കിലും താങ്കള്‍ അമ്ഗീകരിച്ചല്ലോ. അതെങ്കിലും ഫോളോ ചെയ്തു ഇനി നല്ലൊരു സത്യ ക്രിസ്ത്യാനിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കട്ടെ. ! and hope you..ഒരു കവിളത്തടിച്ചാല്‍ മറു കവിളും കാട്ടിക്കൊടുക്കമെന്നും..!

ea jabbar said...

മനുഷ്യനായി ജീവിക്കാന്‍ ഒരു മതവും ആവശ്യമില്ല. എന്നെങ്കിലും അങ്ങനെയൊന്നു വേണമെന്നു തോന്നിയാല്‍ ഇസ്ലാമിനെക്കാള്‍ മുന്തിയ പരിഗണന മറ്റു മതങ്ങള്‍ക്കു നല്‍കും തീര്‍ച്ച !

ea jabbar said...

അന്യരുടെ ആരാധനാലയങ്ങളെ സംരക്ഷിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു മഹാനുഭാവനായ ഈ പ്രവാചകന്‍. രാമനുണ്ണിക്കു വേണ്ടി ഇതാ തെളിവ്:-

ജരീര്‍ പറയുന്നു: “നിങ്ങള്‍ ‘ദുല്‍ ഖലസ’യുടെ കാര്യം വെടിപ്പാക്കിയിട്ട് എനിക്കു മനസ്സമാധാനം കൈവരുത്തി തരികയില്ലേ?”എന്നു തിരുമേനി എന്നോട് ചോദിച്ചു. ‘ഖസ് അം’ ഗോത്രത്തിന്റേതായി , ‘ഖ അബത്തുല്‍ യമാനിയ’എന്നറിയപ്പെടുന്ന വിഗ്രഹാലയമായിരുന്നു ‘ദുല്‍ ഖലസ’. തിരുമേനി ഇതരുളിയ ഉടനെ ‘അഹ്മസ്’ ഗോത്രത്തിലെ 150 പേരുള്ള ഒരു കുതിരപ്പട്ടാളത്തോടൊപ്പം ഞാന്‍ പോയി. ആ ഗോത്രക്കാര്‍ കുതിരകളെ വളര്‍ത്തിയിരുന്നു. എനിക്കാകട്ടെ കുതിരപ്പുറത്തിരുന്ന് പരിചയമുണ്ടായിരുന്നില്ല. ഇതുണര്‍ത്തിയപ്പോള്‍ തിരുമേനി എന്റെ നെഞ്ചില്‍ ഒന്നടിച്ചു. തിരുമേനിയുടെ വിരലടയാളം ഞാന്‍ കണ്ടു. തിരുമേനി പ്രാര്‍ത്ഥിച്ചു:“അല്ലാഹുവേ! നീ ജരീറിന് സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യുകയും അദ്ദേഹത്തെ മാര്‍ഗ്ഗദര്‍ശിയും മാര്‍ഗ്ഗ ദര്‍ശനം ലഭിച്ചവനും ആക്കുകയും ചെയ്യേണമേ!” ജരീര്‍ ആ വിഗ്രഹാലയത്തിലേക്കു പോയി അതെല്ലാം തല്ലിത്തകര്‍ത്തു കത്തിച്ചു കളഞ്ഞു. അനന്തരം തിരുമേനിയെ വിവരമറിയിക്കുവാന്‍ ജരീര്‍ അയച്ചിരുന്ന ആള്‍ തിരുമേനിയുടെ മുന്‍പില്‍ ചെന്നിട്ട് ഉണര്‍ത്തി: “സത്യവും കൊണ്ട് അങ്ങയെ അയച്ചിരിക്കുന്ന അല്ലാഹുവാണേ! ആ വിഗ്രഹാലയത്തെ ചൊറി പിടിച്ച ഒട്ടകത്തെപ്പോലെയാക്കിയല്ലാതെ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിട്ടില്ല. അപ്പോള്‍ അഹ്മസ് ഗോത്രത്തിലെ പുരുഷന്മാര്‍ക്കും കുതിരകള്‍ക്കും ബര്‍കത്തിനു വേണ്ടി തിരുമേനി അഞ്ചു പ്രാവശ്യം പ്രാര്‍ത്ഥിച്ചു.[1258][ബുഖാരി സി എന്‍ പരിഭാഷ]

ബിജു ചന്ദ്രന്‍ said...

:-) !

ea jabbar said...

അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി.”ഉന്നത തത്വങ്ങളുള്‍ക്കൊള്ളുന്ന വാക്യങ്ങളോടുകൂടിയാണു അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലിംങ്ങളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്കു സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്റെ കയ്യില്‍ തന്നു.” “തിരുമേനി പൊയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍നിന്നും ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” [1241]


ജാബിര്‍ പറയുന്നു: തിരുമേനി അരുളി:
“ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.[217]
സമാധാനദൂതനെ ഇവ്വിധം ഭയപ്പെടുന്നതിന്റെ പൊരുളെന്താ?

ea jabbar said...

ഇസ്ലാം ഇന്നും ലോകമാകെയുള്ള മനുഷ്യരാ‍ശിക്കു മേല്‍ സമര്പ്പിക്കുന്നത് ഭീതി[terror] തന്നെ!

ea jabbar said...

ഉര്‍വ്വതുല്‍ ബാരിക്കി പറയുന്നു: തിരുമേനി അരുളി:
“കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.-യുദ്ധം ചെയ്തിട്ടു ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.”[1196]

ea jabbar said...

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി അരുളി:
‘അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല,മുഹമ്മദ് ദൈവദൂതനാണ്,എന്നു സാഷ്യം വഹിക്കുകയും നമസ്കാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യും വരെ മാത്രമേ മനുഷ്യരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പ്പിച്ചിട്ടുള്ളു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തെയും ധനത്തെയും എന്റെ പിടുത്തത്തില്‍നിന്നു അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഇസ്ലാം ചുമത്തിയ ബാധ്യതകളനുസരിച്ച് അവയിന്മേല്‍ കൈ വെക്കാം.അവരുടെ കണക്കുകള്‍ നോക്കേണ്ടത് അല്ലാഹുവിന്റെ ചുമതലയാണ്.’ [സഹീഹുല്‍ ബുഖാരി.ഹദീസ് 24]

ea jabbar said...

അനസ് പറയുന്നു: അല്ലാഹു തിരുമേനിക്ക് ഹവാസീന്‍ യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍ നിന്ന് ചില ഖുറൈശികള്‍ക്ക് 100 ഒട്ടകവും മറ്റും കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അന്‍സാരികളായ ചിലര്‍ പറഞ്ഞു.“ദൈവദൂതന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ .അവിടുന്ന് ഖുറൈശികള്‍ക്കു കൊടുക്കുകയും ഞങ്ങള്‍ക്കു ഒന്നും തരാതെ വിടുകയുമാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അവരുമായി പട വെട്ടിയതിന്റെ രക്തം ഞങ്ങളുടെ വാളുകളില്‍നിന്നും ഇപ്പോഴും ഇറ്റു വീണുകൊണ്ടിരിക്കുകയാണ്.” ഈ വാര്‍ത്ത തിരുമേനിക്കു ലഭിച്ചപ്പോള്‍ അവരുടെയടുത്തേക്ക് തിരുമേനി ആളയച്ച് തോലിന്റെ ഒരു തമ്പില്‍ അവരെ സമ്മേളിപ്പിച്ചു. മറ്റാരെയും വിളിച്ചില്ല.“നിങ്ങള്‍ സംസാരിച്ച ചില കാര്യങ്ങള്‍ ഞാന്‍ കേട്ടു. .അതു ശരിയാണോ”എന്നു തിരുമേനി ചോദിച്ചു.“ഞങ്ങളുടെ കൂട്ടത്തില്‍ സംസാരിക്കാന്‍ കഴിവുള്ളവര്‍ ആരും ഒന്നും പറഞ്ഞിട്ടില്ല.” എന്നു കൂട്ടത്തിലെ ജ്ഞാനികള്‍ പറഞ്ഞു.[1293]

ജുബൈര്‍ പറയുന്നു: ഹുനൈന്‍ യുദ്ധം കഴിഞ്ഞ് അനുചരന്മാരോടൊപ്പം മടങ്ങുമ്പോള്‍ ഒരു കൂട്ടം ഗ്രാമീണര്‍ ധനം ആവശ്യപ്പെട്ടുകൊണ്ട് തിരുമേനിയുടെ ചുറ്റും കൂടി. അവസാനം തിരുമേനിയെ ഒരു സമുറത്ത് വൃക്ഷത്തിന്റെ ചുവട്ടിലേക്ക് തിക്കിത്തിക്കി കൊണ്ട്പോയി. അവിടെ വെച്ച് തിരുമേനിയുടെ തട്ടം അവര്‍ പിടിച്ചെടുത്തു. തിരുമേനി അരുളി : “എന്റെ തട്ടം തിരിച്ചു തരുക. ഈ വൃക്ഷങ്ങളുടെ ഇത്രയും എണ്ണം ആടുകള്‍ എന്റെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍ അതു മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്കു പങ്കുവെച്ചു തരുമായിരുന്നു. പിന്നെ നിങ്ങളെന്നെ പിശുക്കന്‍ എന്നോ നുണയന്‍ എന്നോ ഭീരുവെന്നോ വിളിക്കുമായിരുന്നില്ല”.[1294]

ea jabbar said...

ഉമര്‍ പറയുന്നു: അല്ലാഹു യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്കു ചെലവിന് ആവശ്യമുള്ളതു നീക്കിവെക്കുകയായിരുന്നു തിരുമേനിയുടെ പതിവ്. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കും.....[1280]
----
ഉപജീവനത്തിന് ഏറ്റവും നല്ല മാര്‍ഗ്ഗം ഏതെന്നു നബിതിരുമേനി നമുക്കു കാണിച്ചു തന്നിരിക്കുന്നു !!

ea jabbar said...

10 വര്‍ഷത്തെ മദീന ജീവിതത്തിനിടയില്‍ 80ല്പരം ആക്രമണങ്ങള്‍ നബിയും അനുയായികളും നടത്തി. മാസങ്ങളോളം യാത്ര ചെയ്യേണ്ട വിദൂര ദേശ ഗോത്രങ്ങളെയായിരുന്നു ഇപ്രകാരം ആക്രമിച്ചു കീഴ്പ്പെടുത്തിയിരുന്നത്. അങ്ങനെ കൊള്ള ചെയ്തു കിട്ടിയ സമ്പത്തുകൊണ്ടാണ് നബിയും കുടുംബവും അനുയായികളും ജീവിച്ചത്. സ്വന്തമായി ഒരു ഈത്തപ്പന പോലും കൃഷി ചെയ്യുകയോ ഒരു ഒട്ടകത്തെയെങ്കിലും വളര്‍ത്തുകയോ ചെതതിനു തെളിവു കാണുന്നില്ല.
യുദ്ധമൊഴിഞ്ഞ് ഒരു വിശ്രമ ജീവിതം അദ്ദേഹം നയിച്ചതായും കാണുന്നില്ല. എന്നിട്ടും നമ്മുടെ മുസ്ലിം പ്രചാരകര്‍ പറയുന്നു, ഇസ്ലാം സമാധാനത്തിലൂടെ പ്രചരിച്ചു എന്ന്. ആരാ കള്ളം പറയുന്നത്? യുക്തിവാദികളോ അതോ മതവിശ്വാസികളോ?

paltalk said...

Terrible.
I never thoughts such cruelty was part of a religion.I was always informed about good things about fasting, Zakath and Olu. So other face is surfacing as terrorism?

Naj.. reply with facts. Aviteyum Iviteyum Thotathe ezhuthalle...

ea jabbar said...

ഇതൊന്നും പറയാന്‍ പാടില്ല നുണ മാത്രം പറഞ്ഞ് മതത്തെ വെളുപ്പിച്ചു നില നിര്‍ത്തണം . ഇതാണു നാമൊക്കെ ഉള്‍ക്കൊണ്ടിട്ടുള്ള പൊതുബോധം. ഇല്ല. എനിക്കതിനു കഴിയില്ല. ഞാന്‍ തിരിച്ചറിഞ്ഞ സത്യം ഞാന്‍ തുറന്നടിച്ചു പറയുക തന്നെ ചെയ്യും !

ea jabbar said...

“ജബ്ബാരിയന്‍ നുണ“കളല്ല ഇതൊന്നും ബുഖാരിയന്‍ സത്യങ്ങളും കുര്‍ ആനിയന്‍ സത്യങ്ങളും തന്നെയാണ്. ആരുടെ മുമ്പിലും തെളിയിക്കാം ....!

..naj said...

സംയമനം പാലിക്കൂ ജബ്ബാര്‍ മാഷെ !
സമനില വിടാതെ നോക്കുകയും വേണം. ഫാസിസ്ടുകളെ പോലെ പ്രകോപിപ്പിച്ചു അതില്‍ നിന്നും തങ്ങള്‍ക്കുള്ള വിഹിതം കാത്തിരിക്കുന്ന താങ്കളെ പോലെയുള്ള യുക്തിവാദികള്‍ യഥാര്‍ത്ഥ യുക്തിവാധതിനു അപമാനമാണ്. ഫാസിസ്റ്റ് യുക്തിവാദികള്‍ എന്ന സെക്ടു നമ്മുക്കിടയില്‍ ഉണ്ടെന്നു മാഷ്‌ തന്നെ തെളിയിക്കുന്നു. താങ്കളോട് ബ്ലോഗ്‌ സന്ദര്‍ശിക്കുന്നവരുടെ സമനില എന്നന്നേക്കുമായി നഷ്ടപെടും, സമയവും.....
ഇസ്ലാമിനെ കൂടുതല്‍ പഠിക്കാന്‍ താങ്കളുടെ ഈ തല തിരിഞ്ഞ വിമര്‍ശനം അമുസ്ലീങ്ങള്‍ക്ക് സഹായകമാകും.. അവര്‍ സത്യം അന്വേഷിക്കും...
യിവോണ്‍ രിട്ലി അങ്ങിനെയാണല്ലോ ഇസ്ലാമിലേക്ക് വന്നത്...പിന്നെ താങ്കളുടെ വിഭാഗത്തില്‍ പെട്ട "യു എസ് മാതെമാടിക്സ് പ്രോഫെസ്സര്‍ ജെഫ്രി ലാങ്ങും...(ഓതര്‍ ഓഫ് "മാലാഘമാര്‍ പോലും ചോദിക്കുന്നു" )
മാഷ്ക്ക് ഒരു സന്തോഷ വാര്തയുമുണ്ട് യു എസ്സില്‍ നിന്ന്. (ഗ്രൌണ്ട് സീറോയിലും മസ്ജിദ് ഉയരുന്നു !) " വ മകരൂ മകരല്ലാഹു വല്ലാഹു ഖൈരുള്‍ മാക്കിരീന്‍"- ഖുറാന്‍
താങ്കള്‍ ചര്ധിച്ചു കൊണ്ടേയിരിക്കുക.....

paltalk said...

താങ്കള്‍ സോക്രാതീസീനെപോലെ സത്യം പറഞ്ഞഹുകൊണ്ടേയിരിക്കുക. ഞാന്‍ താങ്കളുടെ ആരാധാകനായിരിക്കുന്ന്. എപ്പോഴും സൂക്ഷിക്കുക. സത്യം ആഗ്രഹിക്കുന്നവര്‍ക്ക് താങ്കളുടെ സാന്നിധ്യം എപ്പോഴും ആവസ്യമുണ്ട്‌.

paltalk said...

ഖുറാന്‍ താങ്കള്‍ ചര്ധിച്ചു കൊണ്ടേയിരിക്കുക.

നാജ് പരഞ്ഹത് എത്ര ശരി!

Ajith said...

കേരളത്തെ താലിബാനാക്കാനുള്ള ശ്രമം മുളയിലേ നുള്ളണം - കവി കുരീപ്പുഴ:

മൂവാറ്റുപുഴ: കേരളത്തെ താലിബാനാക്കാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കേരള യുക്തിവാദി സംഘം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച മതവിരുദ്ധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. പരമാവധി 'മതമില്ലാത്ത ജീവനുകള്‍' ഉണ്ടാവുക മാത്രമാണ് മതഭീകരവാദത്തിനുള്ള മറുപടിയെന്നും കുരീപ്പുഴ പറഞ്ഞു.

സംഘം പ്രസിഡന്റ് യു. കലാനാഥന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് രാജഗോപാല്‍ വാകത്താനം, സംസ്ഥാന സമിതി അംഗം ഇ.എ. ജബ്ബാര്‍, സെക്രട്ടറി സി.എസ്. എലിസബത്ത്, യുക്തിരേഖ മാനേജര്‍ ധനുവച്ചപുരം സുകുമാരന്‍, സംസ്ഥാന സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

link:
http://www.mathrubhumi.com/ernakulam/news/494913-local_news-moovattupuzha-മൂവാറ്റുപുഴ.html

JEEVAN'S THOUGHTS!!! said...

കെ.പി സുകുമാരന്‍ മാഷും (രണ്ടും കെ.പി അല്ലെ) ശിഥിലചിന്തകളിലൂടെ മൌദൂദി സന്ദേശം എഴുതുകയല്ലേ!! ഇതൊന്നു വായിക്കൂ...
http://kpsukumaran.blogspot.com/2010/08/blog-post_25.html

സുകുമാരന്‍ മാഷ്‌ പറയുന്നു...
>>> ജമാ‌അത്തേ ഇസ്ലാമിയെ ഇന്ന് എതിര്‍ക്കുന്നവര്‍ നാളെ സത്യം അംഗീകരിക്കേണ്ടി വരും എന്നതില്‍ എനിക്ക് അശേഷം സംശയമില്ല<<<<<

http://kpsukumaran.blogspot.com/2010/08/blog-post_22.html

മാധ്യമം ദിനപത്രം സുകുമാരന്‍ മാഷിനെ അഭിനന്ദിക്കുന്നു...
http://www.madhyamam.com/sites/default/files/veli_info_30082010.pdf

ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് ഉപകാരസ്മരണ....

sanchari said...

ജബ്ബാര്‍, ജോസെഫിന്റെ കൈ വെട്ടിയ സംഭവം ഈ പോസ്റ്റിലും ആഘോഷിക്കുകയാണല്ലോ
ഈ വിഷയത്തില്‍ മുമ്പ് ഞാനിട്ട പോസ്റ്റിലെ പ്രസക്ത ഭാഗം (ഇന്നലെ ബാക്കിവച്ചത്) തുടര്‍ന്ന് വായിക്കുക

ഇവിടെ എന്താണ് സംഭവിച്ചത്? ഈ പ്രശ്നത്തില്‍ ജോസഫിന്റെ പങ്ക് എന്താണ്? ആരാണ് ജോസഫിനെ സ്വാധീനിച്ച വ്യക്തി? ആരാണ് ജോസഫിന്റെ കൈ വെട്ടി നുറുക്കിയത്? നമുക്ക് പരിശോധിക്കാം

ഈ ചോദ്യ പെപറിലെ സംഭാഷണ ശകലം ജോസഫ് സ്വയം കണ്ടുപിടിച്ചതല്ല. കേവലം വാദ്ധ്യാരായ അയാള്‍ക്ക് അതിനുള്ള കഴിവുമില്ല.

അയാള്‍ കമ്യുനിസ്റ്റു, നിരീശ്വര, യുക്തിവാദ കൂട്ടുകെട്ടിന്റെ കെണിയില്‍ വീണതാണ്., വിദ്യാഭ്യാസ മന്ത്രി പറഞ്ഞപോലെ അയാള്‍ ഒരു വിഡ്ഢിയാണ്.

ഇത്തരം ക്രിസ്ത്യന്‍, യുക്തിവാദ, ഫാസിസ്റ്റു കുട്ട്‌കച്ചവടത്തിന് വര്‍ത്തമാനകാല കേരളം സാക്ഷിയാണല്ലോ?


ജോസഫിന് ഈ സംഭാഷണ കഷ്ണം കമ്യുനിസ്റ്റു നേതാവും MLA യും ആയ PT കുഞ്ഞയ്മുവിന്റെ പുതകത്തില്‍ നിന്ന് കിട്ടിയതാണ്.

അയാള്‍ അത് (ജബ്ബാര്‍ അലിബസ്തിയുടെ പുതകത്തില്‍ നിന്ന് പകര്‍ത്തുന്നത് പോലെ) പകര്‍ത്തിയത് മാത്രമാണ്.

ഇവിടെ ഗൌരവതരമായ വിഷയം അതല്ല. ഇത്തരം തറ സാഹിത്യം എഴുതിയിരിക്കുന്നത് ജബ്ബാറിനെ പോലെ ഏതെങ്കിലും തറ യുക്തിവാദിയല്ല. കേരളം ഭരിക്കുന്ന ഒരു MLA ആണെന്നുള്ളതും അത് പ്രസിദ്ധീകര്ചിരിക്കുന്നത് (എന്തെല്ലാം രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായാലും പാടില്ലായിരുന്നു) കേരള ഭാഷ ഇന്സ്ടിടുറ്റ് ആണെന്നുള്ളതും എത്ര ഗൌരവതരമല്ല.

MLA , ഏത് കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദ കുട്ടുകെട്ടിന്റെ ഭാഗമാണെങ്കിലും അയാളെ തിരഞ്ഞെടുത്ത ജനങ്ങളോടും ഭരണഘടനയോടുമുള്ള ബാധ്യത മറക്കരുതായിരുന്നു.

ഈ പ്രശ്നത്തിന്റെ പേരില്‍ ഉണ്ടായ സകലമാന പ്രശ്നങ്ങള്‍ക്കും (ജോസഫിന്റെ കൈ വെട്ടി നുറുക്കിയതടക്കം) ഉത്തരവാദി കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദ കൂട്ടുകെട്ട് മാത്രമാണ്.

ഈ വിഷയം തുടക്കത്തില്‍ തന്നെ ജോസഫിനെ കുമ്മായമടിക്കാന്‍ ശ്രമിച്ച ജബ്ബാറിനെ പോലെയുള്ളവര്‍ അദ്ധ്യാപക സമുഹത്തിന് തന്നെ അപമാനമാണ്. ഇത്തരം സംസ്കാര ശുന്യര്‍ നമ്മുടെ കുട്ടികളെ പഠിപ്പിചാലുള്ള അവസ്ഥ എത്ര ഭയാനകം അല്ല.

sanchari said...

മുന്‍ കമന്റില്‍ ബാക്കിവച്ചത് തുടര്‍ന്ന് വായിക്കുക

ജോസഫിന്റെ കൈ വെട്ടിയത് പോപ്പുലര്‍ ഫ്രെണ്ടാണല്ലോ, അവര്‍ സിമി യുടെ പുതിയ പതിപ്പും, സിമി ജമാഅത്തെ ഇസ്ലാമിയുടെ വിദ്ധ്യാര്‍ത്തി സംഘവും. സിമി നിരോധിച്ചപ്പോള്‍ അവര്‍ തട്ടികൂട്ടിയ ആള്‍ കൂട്ടമാണ് NDF ഉം പോപ്പുലര്‍ ഫ്രെണ്ടും മറ്റും.

സിമിയെ നയിക്കുന്നത് മൌടുടിയന്‍ ആശയങ്ങള്‍ ആണെന്നുള്ളത് വ്യക്തമാണ്‌. ജമാഅത്തെ ഇസ്ലാമി മൌടുടിയെ തള്ളിപ്പറയാന്‍ വൃതാ ശ്രമിക്കുന്നുണ്ടെങ്കിലും സിമി ഇത് വരെ അതിനു മുതിര്‍ന്നിട്ടില്ല.. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന സകല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മൂലകല്ലായി മാറിയത മൌടുടിയന്‍ സാഹിത്യമാനെന്നുല്ലത് യുക്തിവാദികളും, കേരലശബ്ദവും മാത്രമല്ല കേരളത്തിലെയും ലോകത്തിലെ തന്നെയും നിശ്പക്ഷമതികള്‍ അമ്ഗീകര്‍ക്കുന്നതാണ്. (പിണറായിയെ പോലുള്ള ചില രാഷ്ട്രീയ ജീവികള്‍ ഉണ്ട്. അവര്‍ക്ക് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം)

എന്നാല്‍ മുമ്പ് ജബ്ബാറിന്റെ ഈ പോസ്റ്റില്‍ ഞാന്‍ സുചിപ്പിച്ച പോലെ , ഇതിനപ്പുറമുള്ള ചില കാര്യങ്ങള്‍ സുചിപ്പിക്കട്ടെ മൌടുടിയെ അയളുടെ രാഷ്ട്രീയ, തീവ്രവാദ ആശയങ്ങള്‍ രുപപെടുതുന്നതില്‍ സ്വാധീനിച്ചത് ,,അയാളുടെ ചെറുപ്പത്തില്‍ അയാളെ സ്വാധീനിച്ച,

അയാള്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യുണിസ്റ്റ് ആശയങ്ങളായിരുന്നു. കമ്യുണിസ്റ്റ് ആശയങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിനെ ചെത്തിമിനുക്കാന്‍ ശ്രമിച്ചതിന്റെ ബാക്കി പത്രമാണ്‌ ജമാഅത്തെ ഇസ്ലാമി.

ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രശ്നത്തില്‍ എല്ലാ നിലക്കും ഉത്തരവാദികള്‍ കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദികള്‍ മാത്രമാണ്.

ഈ വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കണമെങ്കില്‍ അത് കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദി കൂട്ട് കേട്ടിനോട് മാത്രമാവണം

ഇവര്‍ വിത്ത് പാകിയ പ്രശ്നം ഇവര്‍ തന്നെ ആഘോഷിക്കുന്നതിലെ അനൌചിത്യം നാം മറക്കുക.

sanchari said...

""ea jabbar said...
“ജബ്ബാരിയന്‍ നുണ“കളല്ല ഇതൊന്നും ബുഖാരിയന്‍ സത്യങ്ങളും കുര്‍ ആനിയന്‍ സത്യങ്ങളും തന്നെയാണ്. ആരുടെ മുമ്പിലും തെളിയിക്കാം ....!

August 31, 2010 2:57 AM ""

""അസ്മ എന്ന സ്ത്രീ മുഹമ്മദിനെ കളിയാക്കി കവിതചൊല്ലിയെന്നു കേട്ട ഉടനെ പ്രവാചകന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു. കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടു കിടന്ന ആസ്ത്രീയുടെ തലയുമായി സംഘം തിരിച്ചെത്തിയപ്പോള്‍ “അല്ലാഹു അകബര്‍ ” എന്നു മൊഴിഞ്ഞുകൊണ്ട് സംഘത്തെ അനുഗ്രഹിക്കുകയും അവര്‍ക്കു പാരിതോഷികം നല്‍കുകയും ചെയ്തു ഈ പ്രവാചകന്‍ .""

മുകളില്‍ കോപി പേസ്റ്റ് ചെയ്തത്
ഒന്ന്‍ താങ്കളുടെ അവസാന കമന്റ്,
രണ്ട്‌ താങ്കളുടെ പോസ്റ്റില്‍ നിന്ന്

താങ്കള്‍ ഇതിനിടക്ക് ഇട്ട എല്ലാ കമന്റുകളും സന്ദര്‍ഭങ്ങള്‍ വിശദീകരിക്കാതെ ദുര്‍വ്യാഖ്യാനം നടത്തി ഉദ്ധരിച്ചതാണ്. അതിലേക്ക് വേണമെങ്കില്‍ പിന്നെ വരാം.
ഇവിടെ താങ്കളെ ഞാന്‍ വെല്ലു വിളിക്കുന്നു. താങ്കള്‍ക്ക് ആര്‍ജവമുന്ടെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ എന്റെ കമന്റ് ഡിലിറ്റ് ചെയ്യാം, അതുമല്ലെങ്കില്‍ അതിനെയും ദുര്വ്യ്ഖ്യനിക്കാം

ചോദിക്കട്ടെ മുകളില്‍ താങ്കളുടെ പോസ്റ്റില്‍ നിന്ന് ഞാന്‍ കോപി ചെയ്ത അസ്മയുടെ സംഭവം ഏതു ഖുര്‍ആനില്‍, എവിടെ ഉണ്ട്?. ഏതു ബുഖാരിയില്‍ എത്രാം വാല്യത്തില്‍ എത്രാം നമ്പര്‍ ഹദീസാണ്?. പറയുക. താങ്കള്‍ പറയുന്നതില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥത?? യും സത്യത്തിന്റെ കണികയും ഉണ്ടെങ്കില്‍
ഇതില്‍ പ്രതികരിക്കാതെ, താങ്കളുടെ സ്ഥിരം അടവായ വിഷയം മാറ്റി മറ്റെന്തെങ്കിലും പറഞ്ഞാല്‍ മറുപടി ആവില്ല എന്ന് കൂടി ഉണര്തട്ടെ.

ea jabbar said...

ഈ സംഭവങ്ങളുടെ വിശദവിവരങ്ങള്‍ അടങ്ങിയ ഹദീസുകളും ചരിത്രവിവരണങ്ങളും റഫറന്‍സ് സഹിതം മുമ്പ് പലതവണ എന്റെ ബ്ലോഗില്‍ വന്നിട്ടുണ്ട്.

ea jabbar said...

രാമനുണ്ണിക്ക് സുശീല്‍കുമാറിന്റെ മറുപടി

ea jabbar said...

From Ibn Sa`d's Kitab al-Tabaqat al-Kabir, translated by S. Moinul Haq, volume 2, pages 30-31.

SARIYYAH OF `UMAYR IBN `ADI
Then (occurred) the sariyyah of `Umayr ibn `Adi Ibn Kharashah al-Khatmi against `Asma' Bint Marwan, of Banu Umayyah Ibn Zayd, when five nights had remained from the month of Ramadan, in the beginning of the nineteenth month from the hijrah of the apostle of Allah. `Asma' was the wife of Yazid Ibn Zayd Ibn Hisn al-Khatmi. She used to revile Islam, offend the prophet and instigate the (people) against him. She composed verses. Umayr Ibn Adi came to her in the night and entered her house. Her children were sleeping around her. There was one whom she was suckling. He searched her with his hand because he was blind, and separated the child from her. He thrust his sword in her chest till it pierced up to her back. Then he offered the morning prayers with the prophet at al-Medina. The apostle of Allah said to him: "Have you slain the daughter of Marwan?" He said: "Yes. Is there something more for me to do?" He [Muhammad] said: "No. Two goats will butt together about her. This was the word that was first heard from the apostle of Allah. The apostle of Allah called him `Umayr, "basir" (the seeing).

ea jabbar said...

തബകത് ജബ്ബാരിയന്‍ കിതാബല്ല സഞ്ചാരീ?

Subair said...

ചരിത്രത്തെ എങ്ങനെ തല കുത്തി നിറുത്തി വിചാരണ ചെയ്യാം എന്നതിനുള്ള നേര്‍ക്കാഴ്ചയാണ് അങ്ങയുടെ ഈ പോസ്റ്റ്‌. ഈ പോസ്റ്റ്‌ വായിക്കുന്ന വല്ല സത്യാന്വേഷികളും ഉണ്ടെങ്കില്‍ അവരുടെ ശ്രദ്ദയിലേക്കായി ഏതാനും ചില കാര്യങ്ങള്‍ കുറിക്കെട്ടെ.

ജബ്ബാര്‍ മാഷ്‌, അങ്ങ് ഇവിടെ ചെയ്യുന്നത്, വിവിധ ഗ്രന്ധങ്ങളിലായി ക്രോഡീകരിക്കപ്പെട്ട ആയിരക്കണക്കിന് ഹദീസുകളില്‍ നിന്നും താങ്കളുടെ താല്പര്യത്തിന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന റിപ്പോര്‍ട്ടുകള്‍ മാത്രം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉദ്ദരിച്ച്, താങ്കളുടെ വാദഗതി സ്ഥാപിക്കുകയാണ്. ഇതിനെയാണ് ഇന്ഗ്ലീഷില്‍ cherry picking എന്ന് പറയുന്നത്. അങ്ങ് മനസ്സിലാക്കേണ്ടത് ഒരു പുസ്തകത്തെയോ, വ്യക്തിയെയോ നിരൂപണം ചെയ്യേണ്ടത്, ആ വ്യക്തി, അല്ലെങ്കില്‍ ആ പുസ്തകം മുന്നോട്ടു വെക്കുന്ന പൊതുവായ ആശയ തലത്തില്‍ നിന്ന്കൊണ്ടാണ്. ഹദീസുകള്‍ പ്രവാചകന്‍റെ ജീവിതത്തെ കുറിച്ച് , അദേഹത്തിന്റെ അനുചാരന്മാരില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപെട്ട കാര്യങ്ങള്‍ പില്‍കാലത്ത് ക്രോടികരിച്ചതാണ്. ഇതില്‍ നിന്നും ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ അതിന്‍റെ ചരിത്രപരമായ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്, ഇസ്ലാം മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ക്ക് എതിരായി വ്യാഖ്യാനിക്കുന്നത് ദുര്‍ഖ്യാനമാണ്. ഇത് ഖുര്‍ആനിനോ, ഹദീസിണോ മാത്രം ബാധകമായുള്ള കാര്യമല്ല, ഏതൊരു ഗ്രന്ഥവും ഇത്തരത്തിലെ വിലയിരുത്താവൂ.

ഉദാഹരണമായി, ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, മലയാളം പാഠപുസ്തകത്തില്‍ സ്ത്രീകളെ കുറിച്ചുള്ള ഒരു ലേഖനം അധ്യായമായിട്ടുണ്ടായിരുന്നു. അതില്‍ മനുസ്മൃതിയിലെ "ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി" പരാമര്‍ശത്തെ വ്യാഖ്യാനിച്ചുകൊണ്ട് എഴിതിയിരുന്നത്, അതിന്‍റെ അര്‍ത്ഥം സ്ത്രീകള്‍ സംരക്ഷിക്കപ്പെടണം എന്ന് മാത്രമാണ് എന്നും, സ്ത്രീകളെ പൂജിക്കണം എന്ന് പറഞ്ഞ മനു ഒരിക്കലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് പറയില്ല എന്നുമായിരുന്നു.! മനുസ്മൃതി മുന്നോട്ടു വെക്കുന്ന സ്ത്രീ സങ്കല്‍പം പുരോഗമനപരം ആയിരുന്നുവെങ്കില്‍, ഈ വാദഗതി പരിഗനിക്കമാമായിരുന്നു. എന്നാല്‍ മനുസ്മ്രിതി വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കും മനുവില്‍ "പ്രയാസമുള്ള" സൂക്തം ഇത് മാത്രമല്ല എന്നും മനു ആദ്യാവസാനം സ്ത്രീവിരുദ്ദമാണ് എന്നും. ഇതുകൊണ്ട്തെന്നെ മനുവിന്റെ ഈ വചനവും, മനുസ്മ്രിതിയുടെ സ്ത്രീയോടുള്ള പൊതുവായ കാഴ്ചപ്പാടിനനുസരിച്ചാണ് മനസ്സിലാക്കേണ്ടത്, അല്ലാതെയുള്ളത് ദുര്‍വ്യാഖ്യാനമാണ്.

ജബ്ബാര്‍ മാഷ്‌ ഇവിടെ ഏതാനും ഹദീസുകള്‍ ഉദ്ദരിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്, പ്രവാചകന്‍ മുഹമ്മദും അദ്ദേഹത്തിന്‍റെ അനുയായികളും തങ്ങളെ എതിര്‍ക്കുന്നവരെ പീഡിപ്പിച്ചു കൊന്നിരുന്നു വെന്നും അങ്ങിനെയാണ് അദ്ദേഹം ഇസ്ലാം സ്ഥാപിച്ചിരുന്നത് എന്നുമാണ്. ഒരു പടികൂടി മുന്നോട്ടു കടന്നു താങ്കള്‍ക്ക് പ്രവാചകനെ മൃഗത്തെക്കാള്‍ അധപതിച്ചവനും(ദൈവം പൊറുക്കട്ടെ), സമാധാനപരമായി കഴിഞ്ഞു കൂടുന്ന ഇതര ആളുകളെ കടന്നാക്രാമിച് ഉപജീവനം നടത്തുകയും ചെയ്യുന്ന ആളുമായി ചിത്രീകരിച്ചു. താങ്കളുടെ ഇസ്ലാം വിമര്‍ശനം, വൃത്തികെട്ട വിദ്വേഷ പ്രചാരണമായി മാറുന്നതിവിടെയാണ്. താങ്കള്‍ അക്കാദമിക നിലവാരമുള്ള ഗ്രന്ഥങ്ങള്‍ വായിച്ച് എത്തിപ്പെട്ട നിഗമാങ്ങളാണ് ഇവ എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം താങ്കളുടെ ഉദ്ധരണികള്‍ എല്ലാം ഇസ്ലാം വിരുദ്ധ വിദ്വേഷ വെബ്സൈറ്റുകളില്‍ നിന്നും ഒന്നും കൂട്ടാതെ ഒന്നും കുറക്കാതെ എടുത്തിട്ടുള്ളതാണ്.

ഏതായിരുന്നാലും താങ്കള്‍ ഉദ്ധരിച്ച ഹദീസുകളും ഖുറാന്‍ ആയത്തും അതിന്‍റെ ചരിത്ര പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

താങ്കള്‍ സൂചിപ്പിക്കുന്നത്, മുഹമ്മദ്‌ നബി, തെന്നെ എതിര്‍ക്കുന്നവരെയെല്ലാം കൊന്നൊടുക്കി എന്നാണ്, ഇത് ചരിത്രത്തിനും സാമാന്യബുദ്ധിക്ക് തെന്നെയും എതിരാണ്. ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചു എന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് തോമസ്‌ കാര്‍ലെ ചോദിക്കുണ്ട് മുഹമ്മദിന് എവിടെ നിന്നാണ് വാള്‍ കിട്ടിയത് എന്ന്.

"The sword indeed: but where will you get your sword! Every new opinion, at its starting, is precisely in a minority of one. In one man’s head alone, there it dwells as yet. One man alone of the whole world believes it; there is one man against all men. That he takes a sword, and try to propagate with that, will do little for him. You must first get your sword! On the whole, a thing will propagate itself as it can (Heroes and Heo-Worship, Thomas Carlyle )".

പ്രവാചകന്‍ മക്കയിലേക്ക് പുറത്ത് നിന്നും മുസ്ലിംകളെയും കൂട്ടി വന്നതായിരുന്നില്ല. അദ്ദേഹം താന്‍ പ്രവാചകനാണ് എന്ന് പ്രഖ്യാപിക്കുമ്പോള്‍ മക്കയില്‍ അദ്ദേഹത്തിന് അനുയായികള്‍ ആരുമുണ്ടായിരുന്നില്ല.

Subair said...

പ്രബോധനത്തിന്റെ ആരംഭം.

നമ്മുക്ക് അറിയാം, മുഹമ്മദ്‌ നബി ഒരു ദിവസം മക്കയിലെ ജനങ്ങളോട്‌ പ്രഖ്യാപിക്കുകയാരിരുന്നു, താന്‍ ദൈവത്തിന്‍റെ ദൂതനാണെന്ന്. ഇത് കേട്ടപ്പോള്‍ വിരലിലെണ്ണാവുന്ന ആളുകളോഴിച്ചു എല്ലാവരും തെന്നെ അദ്ദേഹത്തെ തള്ളിപ്പറയുകയാരിന്നു. മുഹമ്മദ്‌ നിനക്ക് നാശം എന്ന് ആദ്യം പറഞ്ഞത് സ്വന്തം പിത്രുവ്യനായിരുന്ന അബു ലഹബ്‌ ആയിരുന്നു. പിന്നീട് പരസ്യമായി പ്രബോധനം ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതി വിശേഷമായിരുന്നു അദ്ദേഹത്തിന് മക്കയില്‍. അവസാനം വര്‍ഷങ്ങള്‍ക്ക് ശേഷം തുച്ഛമായ ഏതാനും അനുയായികളുമായി പരസ്യ പ്രബോധനത്തിന് ഇറങ്ങിയപ്പോള്‍ കൊടിയ പീഡനമാണ് അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടി വന്നത്. എന്നിട്ടും അദ്ദേഹത്തിന്‍റെ അനുയായികള്‍ അദ്ദേഹത്തിന്‍റെ കൂടെ ഉറച്ചു നിന്നു. പുതിയ ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്തു. പല അനുയായികള്‍ക്കും അബ്സീനിയലേക്ക് പാലയാനം ചെയ്തു. ഏത് വാളായിരുന്നു അവരെ കൊടിയ പീഡനങ്ങളും, ബഹിഷ്കരണങ്ങളും സഹിച്ചും ഇസ്ലാമില്‍ ഉറച്ചു നിറുത്തിയത് ? ഏതു വാളായിരുന്നു മക്കക്കാരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് ?

മുഹമ്മദ്‌ നബിയുടെ അനുയായികളായിപ്പോയതിന്റെ നീചമായ പീഡനങ്ങളായിരുന്നു അവര്‍ക്കനുഭവിക്കേണ്ടി വന്നത്. സുമയ്യ (റ) ഇരുമ്പ് പഴുപ്പിച്ച് ഗുഹ്യസ്ഥാനത് കുത്തികയടറ്റി കൊലപ്പെടുത്തി. ബിലാലുബ്നു രബാഹിനെ (റ) കൈ കാലുകള്‍ ബന്ധിച്ച്, ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ കിടത്തി മാറത്തു പറ കല്ല് വെച്ച് മര്‍ദിച്ചു. എന്നിട്ടും അവരാരും മുഹമ്മദിനെ തള്ളി പറയാന്‍ കൂട്ടാക്കിയില്ല.

Prof. Rama Krishna Rao ചോദിക്കുന്നത് നോക്കൂ.

"Sumayya, an innocent women, is cruelly torn into pieces with spears. An example is made of "Yassir whose legs are tied to two camels and the beast were are driven in opposite directions", Khabbab bin Arth is made lie down on the bed of burning coal with the brutal legs of their merciless tyrant on his breast so that he may not move and this makes even the fat beneath his skin melt. "Khabban bin Adi is put to death in a cruel manner by mutilation and cutting off his flesh piece-meal." In the midst of his tortures, being asked weather he did not wish Mohammad in his place while he was in his house with his family, the sufferer cried out that he was gladly prepared to sacrifice himself his family and children and why was it that these sons and daughters of Islam not only surrendered to their prophet their allegiance but also made a gift of their hearts and souls to their master? Is not the intense faith and conviction on part of immediate followers of Mohammad, the noblest testimony to his sincerity and to his utter self-absorption in his appointed task? ( By Prof. K. S Ramakrishna Rao : Qouted from: http://www.mesmarty.com/2008/11/13/islam-and-hazrat-muhammad-saww-in-the-eyes-of-non-muslim-scholars )

Subair said...

പീഡനങ്ങള്‍ വിലപ്പോവുന്നില്ല എന്ന് കണ്ട്, മക്കക്കാര്‍ മുസ്ലിംകളെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷത്തോളം പച്ചിലകല്ള്‍ തിന്നു പോലും ജീവന്‍ നിലനിര്‍ത്തേണ്ട അവസ്ഥ ഉണ്ടായി. അങ്ങിനെ ഒരു നില നിലക്കും മക്കയില്‍ മുസ്ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പ്രവാചകനും അനുയായികളും ജനിച്ച് വളര്‍ന്ന മണ്ണ് വിട്ടു അന്യ ദേശത്തേക്ക് പാലായനം ചെയ്യാന്‍ തീരുമാനിക്കുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഏതെങ്കിലും ഭൌതികമായ നേട്ടതിനാണ് മുഹമ്മദ്‌ നബി താന്‍ പ്രവാചകനാണ് എന്ന് വാദിച്ചത് എങ്കില്‍ ഒരിക്കലും ഇത്തരം പീഡനങ്ങളെ നേരിടുമായിരുന്നില്ല എന്നതാണ്. ദൌതികമായി ചിന്തിച്ചാല്‍, അന്നത്തെ സമൂഹത്തിലെ ഏറ്റവും ദരിദ്രരും, അടിച്ചമര്‍ത്തപ്പെട്ടവരും ആയ ഒരു ന്യൂനപക്ഷമായ അനുയായികളുമായി അദ്ദേഹത്തിന് അദ്ദേഹത്തിന് മക്കക്കാരെ അതിജീവിക്കുക സാധ്യമല്ലായിരുന്നു.ഒരിയന്ടലിസ്റ്റു ഒരിയന്ടളിസ്റ്റ്‌ പണ്ഡിതന്മാര്‍ തെന്നെ പറയുന്ന കാര്യമാണ് ഇത്.

മദീനയിലേക്കുള്ള പാലായാനം

ജനിച്ച നാട്ടില്‍ വിശ്വാസം അനുസരിച്ച് സമാധപരായി ജീവിക്കാന്‍ സാധ്യമല്ല എന്നതുകൊണ്ടാണ് നബിയും അനുയായികളും മക്കയില്‍ നിന്നും 400 കിലോ മീറ്ററോളം ദൂരമുള്ള മദീനയിലേക്ക് പാലയാനം ചെയ്യുന്നത്. മദീനയിലെ നാട്ടുകാര്‍ നബിയേയും അനുചരന്മാരെയും സ്വീകരിക്കുയും ധാരാളം ആളുകള്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അതെ പോലെ തെന്നെ മദീനയില്‍ വര്‍ഷങ്ങളായി ഗോത്ര വൈരം മൂലം തമ്മില്‍ തല്ലി രക്തം ചിന്തുകയായിരുന്ന വിവിധ ഗോത്രങ്ങള്‍ മുഹമ്മദ്‌ നബിയെ ഭരണാധികാരം ഏല്‍പ്പിക്കുകയും ചെയ്തു. ചരിത്രത്തിലെ ആദ്യത്തെ ഇസ്ലാമിക രാജ്യത്ത് മുസ്ലിംകള്‍ ന്യൂനപക്ഷമായിരുന്നു എന്നര്‍ത്ഥം.

യുദ്ധങ്ങള്‍

ഇസ്ലാമിന് മദീനയില്‍ സ്വീകാര്യത ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ മക്കക്കാര്‍ മുസ്ലിംകളെ മദീനയിലും വച്ച് പൊറുപ്പിക്കില്ല എന്ന ഉദ്ദേശത്തില് ഒന്നിന് പുറകെ ഒന്നൊന്നായി മദീനയെ ആക്രമിക്കുകയും ചെയ്തു. ഇതാണ് പ്രവാചകന്‍ ചെയ്ത യുദ്ധങ്ങളുടെ പശ്ചാത്തലം.‍

മദീനയിലേക്ക് പാലയാനം ചെയ്തതിന്‍റെ രണ്ടാമത്തെ വര്‍ഷം(ഹിജറ രണ്ടാം വര്‍ഷം), മദീനയിലേക്ക് ആയിരത്തോളം വരുന്ന സര്‍വായുധ സജ്ജരായ പടയാളികളുമായി മക്കക്കാര്‍ മദീനയിലേക്ക് മാര്‍ച്ച് നടത്തുകയും, മുസ്ലിംകള്‍ അവരെ ബദര്‍ എന്ന സ്ഥലത്ത് എതിരിടുകയും ഉണ്ടായി. ഇതാണ് ഇസ്ലാമിക ചരിത്രത്തിലെ ഒന്നാമത്തെ യുദ്ധം, ഇത് ബദര്‍ യുദ്ധം എന്ന പേരിsല്‍ അറിയപ്പെടുന്നു. കേവലം 313 ആളുകളാണ് തങ്ങളുടെ മൂന്നിരട്ടി വരുന്ന സൈന്യത്തെ നേരിട്ടത് എന്ന് ഓര്‍ക്കണം.

ബദറില്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ മുസ്ലിമ്കല്‍ക്കായിരുന്നു വിജയം. അടുത്ത വര്‍ഷം (ഹിജറ മൂന്നാം വര്‍ഷം) വീണ്ടും കൂടുതല്‍ സജ്ജീകരണങ്ങളുമായി മക്കക്കാര്‍വരികയും ഉഹദില്‍ മുസ്ലിംകള്‍ അവരെ നേരിടുകയും ചെയ്തു. ഈ യുദ്ധത്തില്‍ മുസ്ലിംകള്‍ തുടക്കത്തില്‍ ജയിച്ചെങ്കിലും, മുസ്ലിംകള്‍ യുദ്ധമുതല്‍ ശേഖരിക്കുന്നതിനടയില്‍, പിന്തിരിഞ്ഞ ശത്രുകള്‍ തരിച്ചു വന്നു ആക്രമിക്കുകയും മുസ്ലിംകളെ തോല്‍പ്പിക്കുകയും ചെയ്തു. ഇതാണ് രണ്ടാമത്തെ യുദ്ധം.

ഇന്ന് ഹജ്ജിന് പോകുന്നവര്‍ മദീന സന്ദര്‍ശിക്കാറുണ്ട്, മദീന സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ അവര്‍ സന്ദര്‍ശിക്കാറുള്ള സ്ഥലമാണ് ബദറും ഉഹദും, അഥവാ മദീനയോടു അടുത്ത് കിടക്കുന്ന സ്ഥലമാണ് ഇവ, മക്കയില്‍ നിന്നും വളരെ ദൂരെയും. മക്കയില്‍നിന്നും വലിയൊരു സൈന്യം ഇത്രയും ദൂരം സഞ്ചരിച്ച് ബദറില്‍ എത്തിയത് ആരാണ് ആക്രമിച്ചത് ആരാണ് പ്രധിരോധിച്ചത് എന്ന് തെളിയിക്കുന്നു.

iഇത്തരം യുദ്ധങ്ങളില്‍ സൈന്യങ്ങള്‍ ദിവസങ്ങളോളം യാത്ര ചെയ്തിട്ടാണ് യുദ്ധ സ്ഥലതെക്കെത്താരുള്ളത്. മക്കയില്‍നിന്നും ബദരിലേക്ക് പത്തു ദിവസത്തെ യാത്രയായിരുന്നെന്ന് പറയപ്പെടുന്നു. അതിനാല്‍ തെന്നെ ഇവര്‍ യാത്ര ചെയ്യുക സാധനങ്ങളുമായിട്ടായിരിക്കും. സ്വാഭിവികമായും ശത്രു യുദ്ദത്തില്‍ നിന്നും പിന്തിരിഞ്ഞാല്‍ അവര്‍ ഉപേക്ഷിച്ച സാധങ്ങള്‍ യുദ്ധമുതലുകള്‍ എന്നാ നിലയില്‍ വിജയിച്ച സൈന്യം പങ്കിട്ടെടുക്കും. ഇതിനെയാണ് ജബ്ബാര്‍ യുദ്ധ മുതലുകള്‍ക്ക് വേണ്ടി യുദ്ധം ചെയ്തു എന്ന് വരുത്തി തീര്‍ത്തത്.!

Subair said...

വീണ്ടും ഹിജറ അഞ്ചാം വര്‍ഷം (മദീനയില്‍ വന്നതിന്‍റെ അഞ്ചാം വര്‍ഷം) ശത്രുക്കളുടെ സഖ്യസൈന്യം മദീന ഉപരോധിക്കുകയും ന്യൂനപക്ഷമായ മുസ്ലിംകള്‍ നേര്‍ക്ക്‌ നേരെ പ്രധിരോധിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കി തങ്ങളുടെ പട്ടണത്തിന് ചുറ്റും കിടങ്ങ്‌ കുഴിച്ച് കിടങ്ങിന് ഇപ്പുറത്ത് നിന്നും ശത്രുസൈന്യം പട്ടണത്തിലേക്ക് കടക്കുന്നത് പ്രധിരോധിക്കുകയും ചെയ്തു. പതിനായിരം ആളുകളും അറുനൂറ് കുതിരകളും, അത് പോലെ ഒട്ടകങ്ങളും ഉള്ള സര്‍വായുധ സജ്ജരായ സൈന്യത്തെയാണ് മൂവായിരത്തോളം വരുന്ന മദീനക്കാര്‍ കിടങ്ങിനിപ്പുറത്ത് നിന്നും ദിവസങ്ങളോളം പ്രധിരോധിച്ചത്. അവസാനം പ്രതികൂല കാലാവസ്ഥ മൂലം ശത്രുക്കള്‍ പിന്തിരിയുകയാരിരുന്നു. ഇതാണ് അഹ്സാബ് യുദ്ധം. പറയൂ ജബ്ബാര്‍ എന്തായിരുന്നു മുസ്ലിംകള്‍ ഇവിടെ ചെയ്യേണ്ടിയിരുന്നതുബ് ? കൊല്ലാന്‍ വരുന്ന ശത്രു സൈന്യത്തിന്‍റെ മുമ്പില്‍ പ്രധിരോധിക്കാതെ കീഴടങ്ങുകയോ ?

വസ്തുത ഇതായിരിക്കെ, താങ്കളുടെ താഴെ കൊടുത്ത പ്രസ്താവന എന്ത് മാത്രം വലിയ നുണയാണെന്ന് ആലോചിച്ചു നോക്കൂ.

10 വര്‍ഷത്തെ മദീന ജീവിതത്തിനിടയില്‍ 80ല്പരം ആക്രമണങ്ങള്‍ നബിയും അനുയായികളും നടത്തി. മാസങ്ങളോളം യാത്ര ചെയ്യേണ്ട വിദൂര ദേശ ഗോത്രങ്ങളെയായിരുന്നു ഇപ്രകാരം ആക്രമിച്ചു കീഴ്പ്പെടുത്തിയിരുന്നത്. അങ്ങനെ കൊള്ള ചെയ്തു കിട്ടിയ സമ്പത്തുകൊണ്ടാണ് നബിയും കുടുംബവും അനുയായികളും ജീവിച്ചത്
.
യുദ്ധമല്ല, സമാധാനം

തൊട്ടടുത്ത വര്‍ഷം (ഹിജറ 6) പ്രവാചകന്‍ തെന്റെ 1400 അനുയായികളുമായി മക്കയിലേക്ക് ഹജ്ജു നിര്‍വഹിക്കാന്‍ പുറപ്പെടുകയും അവരെ മക്കക്കാര്‍ അതില്‍ നിന്നും തടയുകയും ചെയ്തു. മക്കക്കാരായ പ്രവാചകനും അനുയായിള്‍ക്കും ഹജ്ജ്‌ നിര്‍വഹിക്കാന്‍ ഉള്ള എല്ലാ അവകാശവും ഉണ്ടായിരുന്നിട്ടും അദ്ദേഹം വഴങ്ങുകയും മക്കക്കാരുമായി ഉടമ്പടി ഒപ്പ് വക്കുകയും ആണ് ചെയ്തത്. പത്തു വര്‍ഷത്തേക്ക് പരസ്പരം ആക്രമിക്കുകയില്ല എന്ന വ്യവസ്ഥ ഉള്ള ഈ സന്ധി ആണ് ഹുദൈബിയ്യ എന്നാ പേരില്‍ അറിയപ്പെടുന്നതു. അങ്ങിനെ പ്രവാചകനും അനുയായികളും ഉംറ നിര്‍വഹിച്ചു മടങ്ങി, പ്രത്യക്ഷത്തില്‍ മുസ്ലിമ്കള്‍ക്കെതിരെയായിരുന്നു ആ സന്ധിയിലെ പല വ്യവസ്ഥകളും‍. പല അനുയായികളും ഇതൊരു പരാജയമായി കണക്കാകി, പ്രവാചകനോട് പ്രദിഷേധം അറിയിച്ചു. പക്ഷെ നാട്ടില്‍ സമാധാനവും, പ്രബോധന സ്വാതന്ത്യവും നിലവില്‍ വന്ന ഈ സന്ധിയെയാണ് ഖുറാന്‍ ഏറ്റവും വലിയ വിജയം എന്ന് വിശേഷിപ്പിച്ചത്.! അത് ശരിയുമായിരുന്നു, കാരണം ഈ ഉടമ്പടിയുടെ ശേഷമുള്ള സമാധാനം നിലവില്‍ വന്ന പതിനേഴു മാസ കാലയളവില്‍, അതിനു മുമ്പുണ്ടായിരുന്ന പതിനേഴു വര്‍ഷത്തില്‍ വന്നതിനേക്കാള്‍ കൂടതല്‍ ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വന്നു.

കാരുണ്യത്തിന്റെ പ്രവാചകന്‍, പ്രതികാരത്തിന്റെയല്ല

സമാധാനത്തിന്‍റെ ഈ കാലയളവിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്ലാം സ്വീകരിച്ചത് എന്ന് പറഞ്ഞുവല്ലോ. അങിനെ ഹിജറ എട്ടാം വര്‍ഷം ഹുദൈബിയാ സന്ധി മക്കക്കാര്‍ ലംഗിക്കുകയും തല്‍ഫലമായി മുഹമ്മദ്‌ നബി തന്‍റെ പതിനായിരത്തോളം വരുന്ന അനുചരന്‍മാരോട് കൂടി മക്കയിലേക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു. മക്കക്കാര്‍ യാതൊരു എതിര്‍പ്പും രക്ത ചോരിച്ചലും കൂടാതെ നബിയെ അന്ഗീകരിക്കുകയും അങ്ങിനെ മക്ക മുഹമ്മദ്‌ നബിയുടെ കീഴില്‍ ആവുകയും ചെയ്തു.

ആലോചിച്ചു നോക്കൂ. മക്ക പ്രവാചകന് കീഴിലായി. തെന്നെ ആട്ടിയോടിച്ച, പരിസഹിച്ചു കല്ലെറിഞ്ഞ, തെന്നെ കൊല്ലാന്‍ ഗൂഡാലോചനനടത്തിയ, താന്‍ നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല തെന്റെ കഴുത്തില്‍ ചാര്‍ത്തിയ ഒരു ജനതയാണ് ഇന്ന് തെന്റെ കീഴില് വന്നിട്ടുള്ളത്‍. തെന്റെ സ്വന്തം പിതൃവ്യന്‍ ഹംസയെ കൊന്ന്ന വഹ്ഷി, ഹംസയുടെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദ്‌, സുമയ്യയെ മൃഗീയമായി വധിച്ചവര്‍, യാസിറിനെ കൊന്നവര്‍ . തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ട് തെന്നെയും അനുയായികളെയും പീഡിപ്പിച്ചവര്‍, എല്ലാവരും അവിടെയുണ്ട് പ്രവാചകന്വേണങ്കില്‍ പ്രതികാരം ചെയ്യാമായിരുന്നു. ആരുമില്ല എതിര്‍ക്കാന്‍. പക്ഷെ പ്രവാചകന്‍ അവരോടു ചോദിച്ചു, ഇന്ന് നിങ്ങള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ? അവര്‍ പറഞ്ഞു നന്മ, കാരണം താങ്കള്‍ ഒരു മാന്യനും മാന്യന്റെ മകനുമാകുന്നു. മുഹമ്മദ്‌ പ്രതികരിച്ചു: ഇന്ന് യുസുഫ് നബി പറഞ്ഞതാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങള്‍ക്കെതിരെ പ്രതികാരമോന്നുമില്ല. രാജ്യത്തിന്‍റെ സമാധാനത്തിന് ഹാനികരമാകുന്ന വിരലിലെണ്ണാവുന്ന ആളുകളെ മാത്രമാണ് അന്ന് പ്രവാചകന്‍ ശിക്ഷിച്ചത്. പ്രവാചകന്‍ ഒരുക്കലും സ്വന്തതിന് വേണ്ടി പ്രതികാരം ചെയ്തിട്ടില്ല.

Subair said...

വിഗ്രഹ ഭഞ്ജനം

ജബ്ബാര്‍ മാഷിന്‍റെ ഒരാരോപണം നബി മക്കകാരുടെ ആരാധന വിഗ്രഹങ്ങള്‍ തകര്‍ത്തു എന്നതാണ്. കേട്ടാല്‍ തോന്നും ജാഹിലിയ കാലത്ത് അറേബ്യയില്‍ വ്യവസ്ഥാപിതമായ മതവും ആരാധാന രീതികളും ഉണ്ടായിരുന്നു എന്നും എവിടെ നിന്നോ വന്ന മുസ്ലിംകള്‍ അത് ബല പ്രയോഗത്തിലൂടെ നശിപ്പിച്ചു എന്നും. എന്താണ് വസ്തുത ? ഇസ്ലാമിന്‍റെ ആഗമനത്തിന് മുമ്പ് അറേബ്യക്കാര്‍ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നതും, എബ്രഹാം നിര്‍മ്മിച്ചത്‌ എന്ന് അവര്‍ തെന്നെ വിശ്വസിച്ചിരുന്ന കഅബ നിറച്ചും വിഗ്രഹങ്ങളെ പ്രടിഷ്ടിചിരുന്നുംപരിവര്തിപ്പിച്ചത് എന്നതും ശരിയാണ്. പ്രാചീന അറബികളുടെ ഒരു പ്രധാനപ്പെട്ട ആരാധാന കാബക്ക് ചുറ്റും സ്ത്രീ പുരുഷന്മാര്‍ നഗ്നരായി പ്രദക്ഷിണം വെക്കുക എന്നതായിരുന്നു. അമ്പ് ഉപയോഗിച്ച് പ്രവചനങ്ങള്‍ നടത്തുകയും അത് വഴി സമൂഹത്തിലെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ആ സമൂഹം. ഇത് മാത്രമല്ല, പെണ്‍കുഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ച് മൂടിയിരുന്ന, പിതാക്കന്മാരുടെ ഭാര്യമാരെ മക്കള്‍ അനന്തരാവാകാശം എടുത്തിരുന്ന, മദ്യത്തിലും മദിരാശിയിലും അഭിരമിച്ചിരുന്ന, ഗോത്ര മഹിമയുടെ പേരില്‍ കലഹിച്ചിരുന്ന, സംസ്കാരത്തിന്‍റെ എത്ലവുകോല്‍ വെച്ച് നോക്കിയാലും പൂജ്യത്തില്‍ നില്‍ക്കുന്ന ഒരു സമൂഹമായിരുന്നു അവര്‍. തീര്‍ച്ചയായും ഇസ്ലാം ഈ അറബികളെ റോമന്‍ പേര്‍ഷ്യന്‍ സംസകാരങ്ങളെ വെല്ലുന്ന ഒരു സംസ്കാരത്തിന്‍റെ ദ്വജ വാഹകരക്കി മാറ്റി അതും കേവലം ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ കൊണ്ട്. ഇത് പക്ഷെ ബലപ്രയോഗം കൊണ്ട് സാധിക്കുന്നതായിരുന്നില്ല. മക്കാ വിജയത്തിന് ശേഷം കാബയില്‍ നിന്നും വിഗ്രഹങ്ങളെ എടുത്ത് മാറ്റി എന്നത് ശെരിയാണ്, പക്ഷെ അത് ചെയ്തത് ആ വിഗ്രഹങ്ങളെ അവിടെ പ്രതിഷ്ഠിക്കുകയും അത് വരെ അതിനെ പരിപാലിക്കുകയും ചെയ്ത ജനം തെന്നെയാണ്. കാബയില്‍നിന്നും വിഗ്രഹങ്ങളെ എടുത്തു മാറ്റുന്നതിന് മുമ്പ് പ്രവാചകന്‍ അവരുടെ മനസ്സില്‍ നിന്നും അവയെ തുടച്ച് നീക്കിയിരുന്നു. ആ വിഗ്രഹങ്ങള്‍ക്ക്‌ വേണ്ടി കരയാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. മക്ക വിജയ വേളയില്‍ കഅബയുടെ പാരമ്പര്യമായി കഅബയുടെ സൂക്ഷിപ്പുകാരനായ ഉസ്മാനുബ്നുല്‍ തല്‍ഹ യുടെ കയ്യില്‍ തെന്നെയാണ് വിഗ്രഹങ്ങളെ നീക്കിയ ശേഷവും കഅബയുടെ താക്കോല്‍ പ്രവാചകന്‍ നല്‍കിയത്. ഇതേ പോലെ മദ്യത്തില്‍ ആറാടിയിരുന്ന, ഒരു സമൂഹമാണ്, മദ്ധ്യം നിഷിദ്ധമാണ് എന്ന ഖുറാന്‍ വചനം ഇറങ്ങിയപ്പോള്‍ മദ്യവീപ്പകള്‍ വലിച്ചറിഞ്ഞു, സമ്പൂര്‍ണമായ മദ്യ നിരോധനം സ്വയം നടപ്പിലാക്കിയത്. ആരും അവരെ നിരബന്ധിക്കുകായാരിരുന്നില്ല. ഒരു സമൂഹത്തില്‍ മാനസികമായ മാറ്റം വരാത്തിടത്തോളം നിരബന്ധം ഫലം ചെയ്യുകയും ഇല്ല.

താങ്കള്‍ പറഞ്ഞ ദുല്‍ ഖലസ’യുടെ കാര്യവും ഇത് തെന്നെയാണ്. അമ്പ് എയ്ത് പ്രവചനങ്ങള്‍ നടത്താന്‍ ഉപയോഗിച്ചിരുന്ന ഒരു കേന്ദ്രന്മായിരുന്നു
ഇത്തരം പ്രാകൃത കള്‍ട്ടുകളെ എതിര്‍ക്കുന്നതാണ് താങ്കള്‍ക്ക് അസഹിഷ്ണുത എങ്കില്‍, വ്യാജ സ്വാമിമാര്‍ക്കെതിരെ കേരളത്തില്‍ നടന്ന വേട്ടയും താങ്കള്‍ എതിര്‍ക്കണം.

മറുവശത്ത് വ്യവസ്ഥാപിത മതങ്ങളായ ക്രിസ്തു മതത്തിനും ജൂദമതത്തിനും പ്രവാചകന്‍ പൂര്‍ണ ആരാധാന സ്വാതന്ത്ര്യം അനുവദിച്ചു. മദീനയില്‍ ഇസ്ലാമിക ഭരണം വന്നപ്പോള്‍ മുസ്ലിംകള്‍ ന്യൂന പക്ഷമായിരുന്നു എന്ന് പറഞ്ഞല്ലോ, അന്ന് മദീന ചാര്ട്ടറില്‍ ജൂദന്മാര്‍ക്ക് പൂര്‍ണമായ മത സ്വാതന്ത്ര്യം ഉണ്ടായിരുന്നു. യുദ്ധം അനുവടനീയമാകിയ ഖുറാന്‍ വചനത്തില്‍ യുദ്ധം അനുവദിച്ചതിന്റെ ഒരു കാരണമായിട്ടു പറഞ്ഞത് തെന്നെ ക്രിസ്ത്യന്‍ മഠങ്ങളും, സിനഗോകുകളും സംരക്ഷിക്കപ്പെടെണ്ടാതുണ്ട് എന്നതാണ്.

സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ആട്ടിപ്പുറത്താക്കപ്പെട്ടവരാണവര്‍. 'ഞങ്ങളുടെ റബ്ബ് അല്ലാഹുവാകുന്നു' എന്നു പ്രഖ്യാപിച്ചതു മാത്രമാകുന്നു അവരുടെ കുറ്റം. അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ടു തടഞ്ഞുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു. (ഖുറാന്‍ 22:39-40)

യുദ്ധത്തിനുഅനുവാദം കൊടുത്ത്‌ അവതരിച്ച പ്രഥമ സൂക്തമാണ് ഇത്. പ്രവാചകന്‍റെ സന്തത സഹാചാരിയും രണ്ടാം ഖലീഫയും ആയിരുന്ന ഉമര്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ക്ക് ആരാധനക്ക് സ്വന്തം പള്ളിയില്‍ സ്ഥലം അനുവദിച്ചതും ഓര്‍ക്കുക.

മറ്റു ആരോപണങ്ങള്‍

ഒട്ടകത്തെ കട്ടവരെ പീഡിപ്പിച്ചു കൊല്ലാന്‍ പ്രവാചകന്‍ കല്പന കൊടുത്തു എന്നതാണ് താങ്കളുടെ മറ്റൊരു ആരോപണം. വിത്യസ്തമായ രീതികളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഹദീസ്‌ ആണത്. പക്ഷെ അവരുടെ കുറ്റം ഒട്ടകങ്ങളെ മോഷ്ടിച്ചു എന്നതോ പ്രവാചകനെ നിന്നിച്ചു എന്നതോ ആയിരുന്നില്ല മറിച്ചു തങ്ങള്‍ക്കു സഹായിയായി അയക്കെപ്പെട്ട, അസുഖം മാറുന്നതിനു തങ്ങളെ സഹായിച്ച ആട്ടിടയനെ അന്യായമായി വധിച്ചതും അവര്‍ തെന്നെയാണ്. ഇവര്‍ക്ക് മദീനയുടെ ഭരണാധികാരി എന്ന നിലയില്‍ പ്രവാചകന്‍ ശിക്ഷ വിധിചിട്ടുണ്ടായിര്‍ക്കാം. ഇത് തികച്ചും ന്യായമാണ്.

Subair said...

അസ്മ എന്നാ സ്ത്രീയെ വധിക്കാന്‍ കൊട്ടേഷന്‍ സംഘത്തെ അയച്ചു എന്നതാണ് മറ്റൊരു ആരോപണം. യഥാര്‍ത്ഥത്തില്‍ പ്രാമാണികമായ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഒന്നും ഉദ്ധരിചിട്ടില്ലാത്ത ഒരു സംഭവമാണ്. കര്‍മ ശാസ്ത്ര വിഷയങ്ങള്‍ക്ക് പോലും ഹദീസുകളള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ആളുകളുടെ വിശ്വസ്തയും സ്വീകാര്യതയും പരിശോധിച്ച് മാത്രം തള്ലാവുന്നതാണോ കൊള്ളാവുന്നതാണോ എന്ന് തീരുമാനിക്കുന്നവാരാണ് മുസ്ലിംകള്‍. സീറ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്ന സംഭവങ്ങള്‍ക്ക് ഇസ്നദേ (reporters chain) ഇല്ല അത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ ആര് ആരോട് പറഞ്ഞു എന്ന് അറിയാന്‍ ഒരു വഴിയുമില്ല, അത് കൊണ്ട് തെന്നെ സ്വീകാര്യതയുടെ കാര്യത്തില്‍ ഏറ്റവും താഴെ കിടയിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍. ഇനി ഇബ്നു ഇസാകും ഇബ്നു സാടും ഉദ്ധരിക്കുന്ന ഈ സംഭവം മുഖവിലക്കെടുത്താല്‍ തെന്നെ, ഈ സ്ത്രീ രചിച്ചിരുന്ന കവിതകള്‍ ഗോത്ര വികാരം ഇളക്കി വിടുന്നതും, വിത്യസ്ത ഗോത്രങ്ങളെ പരസ്പരം പോരാടാന്‍ ആഹ്വാനം ചെയ്യുന്നതുമായിരുന്നു. പ്രവാചകന്‍ മദീനയിലേക്ക് വരുന്നതിന് മുമ്പ് ഗോത്രകലഹത്താല്‍ തമ്മിലടിച്ചിരുന്ന ഒരു സമൂഹമാണ് മദീനയില്‍ ഉണ്ടായിരുന്നത് എന്നും ഇത് കാരണമാണ് പുറത്ത് നിന്നുള്ള പ്രവാചകനെ അര്വര്‍ ഭരണം ഏല്‍പ്പിച്ചത് എന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ഗോത്ര കലഹം ഇളക്കി വിടുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക എന്ന് നീതിയും സമാധാനവും ആഗ്രഹിക്കുന്ന ഏതൊരു ഭരണാധികാരിയും ചെയ്യേണ്ടതാണ്.

മറുവശത്ത് പ്രാമാണികമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം തനിക്ക് വിഷം തന്ന ജൂദ സ്ത്രീയേ തെന്റെ മുന്നില്‍ ഹാജാരാക്കിയപ്പോള്‍ പോലും പൊറുത്തു കൊടുത്ത മഹാനാണ് പ്രവാചകന്‍.

Narrated Anas bin Malik:

A Jewess brought a poisoned (cooked) sheep for the Prophet who ate from it. She was brought to the Prophet and he was asked, "Shall we kill her?" He said, "No." I continued to see the effect of the poison on the palate of the mouth of Allah's Apostle .
(Sahih al-Bukhârî, Volume 3, Book 47, Number 786)


അവസാനമായി പറയട്ടെ, ജബ്ബാര്‍ വിമര്‍ശങ്ങള്‍ ആരോഗ്യഗരമായ സംവാദത്തിനു ഇടയാക്കുന്നവയാണെയെങ്കില്‍ അത് സമൂഹത്തിനു ഗുണകരമാണ് നല്ലതാണ്. പക്ഷെ അങ്ങയുടെ വിമര്‍ശങ്ങള്‍ നിര്മാനാത്മകമല്ല, അങ്ങയുടെ ഭാഷയും ശൈലിയും മാന്യമല്ല, സഹിഷ്ണുതപരവുമല്ല. സാധാരണഗതിയില്‍ താങ്കളെ പൊലെയുള്ളവരോട് സംവദിക്കുന്നതില്‍ അര്‍ഥം ഇല്ല, പക്ഷെ ഇത് വായിക്കുന്നവര്‍ തെറ്റിദ്ധരിക്കരുത് എന്ന് കരുതി ഏതാനും കാര്യങ്ങള്‍ കുറിച്ചു എന്ന് മാത്രം.

Subair said...

പ്രൊഫസ്സര്‍ രാമകൃഷ്ണ റാവുവിന്‍റെ ലേഖനത്തിന്‍റെ ലിങ്ക് ഞാന്‍ കൊടുത്തത് തെറ്റായിരുന്നു. ശരിയായ ലിങ്ക് ഇതാ ഇവിടെ:

http://www.islaam.net/main/display.php?id=31&category=13

ea jabbar said...

സുബൈറേ ! നന്നായി താങ്കളുടെ ഈ ഇടപെടല്‍. മുഹമ്മദ് നബിയും അനുയായികളും നടത്തിയ മുഴുവന്‍ അക്രമങ്ങളുടെയും ചരിത്ര വിവരണം ഞാന്‍ പരംബരയായി അവതരിപ്പിക്കുകയാണീ ബ്ലോഗില്‍. ഇസ്ലാം ചരിത്രത്തിന്റെ അടിയാധാരമായി ഗണിക്കപ്പെടുന്ന ചരിത്രഗ്രന്ഥത്തെത്തന്നെ അവലംബിക്കുന്നു. സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തി എന്ന വാദം ഒഴിവാക്കാനായി എല്ലാ സംഭവങ്ങളും വിശദ്മായി പ്രസിദ്ധീകരിക്കാം. സുബൈറും കൂട്ടരും ഇവിടെത്തന്നെകാണുമെന്ന വിശ്വാസത്തോടെ.
ചരിത്രഗ്രന്ഥങ്ങളും ഹദീസുകളുമൊന്നും ആധികാരികമോ വിശ്വാസയോഗ്യമോ അല്ല എന്നു മുന്‍ കൂര്‍ ജാമ്യമെടുക്കുന്ന താങ്കള്‍ പിന്നെ ഇസ്ലാമിനെ മനസ്സിലാക്കാന്‍ എവിടെയാ പോകേണ്ടത് എന്നും അതിന്റെ ആധികാരികതയുടെ മാനദണ്ഡമെന്താണെന്നും പറഞ്ഞു തണം.

ea jabbar said...

ഇക്കാലത്തു പറയാന്‍ കൊള്ളാത്തതെല്ലാം ആധികാരികതയില്ലാത്തതും ദുര്‍ബലവും. എന്നാല്‍ കുളിപ്പിച്ചെടുക്കാനും വെള്ള പൂശാനുമായി ഉദ്ധരിക്കുന്നതെല്ലാം ഒരു പ്രമാണത്തിലും കാണാത്ത ആധികാരിക രേഖകളും !

ea jabbar said...

ഭാഷയും ശൈലിയും മാന്യതയുമൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ല. ഉള്ളടക്കം മാത്രം ചര്‍ച്ച ചെയ്യാം. അതൊക്കെ മോശമാണെങ്കില്‍ അതു മതത്തിനും നിങ്ങള്‍ക്കും നല്ലതല്ലേ? പിന്നെയെന്തിനു അതേകുറിച്ചു പറഞ്ഞു സമയം മെനക്കെടുത്തണം?

ea jabbar said...

സുബൈര്‍ ഇവിടെ കോപി പേസ്റ്റ് ചെയ്തിട്ടുള്ള ചരിത്രമൊന്നും ഇസ്ലാമിന്റെ ചരിത്രമല്ല. സ്വന്തം ആഗ്രഹ്വും യുക്തിയും അനുസരിച്ച് ഇക്കാലത്തേക്കു പാകപ്പെടുത്തി ചമച്ചുണ്ടാക്കിയ വ്യാജ ചരിത്രമാണ്. സുബൈറിന്റെ ചരിത്രമല്ല ആധികാരിക ചരിത്രഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണികള്‍ മാതമായിരിക്കും തുടര്‍ന്നു ഞാന്‍ എഴുതുക. വായനക്കാര്‍ തീരുമാനിക്കട്ടെ , ഇസ്ലാം സമാധാനമോ അതോ ....!

ea jabbar said...

Narrated Anas bin Malik:

A Jewess brought a poisoned (cooked) sheep for the Prophet who ate from it. She was brought to the Prophet and he was asked, "Shall we kill her?" He said, "No." I continued to see the effect of the poison on the palate of the mouth of Allah's Apostle .
(Sahih al-Bukhârî, Volume 3, Book 47, Number 786)
----
ചെറി പിക്കിങില്‍ ആര്‍ക്കാ കൂടുതല്‍ കിട്ടുകയെന്നു നോക്കാം. സമാധാനം നാലെണ്ണം പെറുക്കുമ്പോള്‍ അക്രമം ഞാന്‍ നാനൂറു പെറുക്കാം ! എന്താ നോക്കണോ?

sanchari said...
This comment has been removed by the author.
sanchari said...

ea jabbar said...
Narrated Anas bin Malik:

A Jewess brought a poisoned (cooked) sheep for the Prophet who ate from it. She was brought to the Prophet and he was asked, "Shall we kill her?" He said, "No." I continued to see the effect of the poison on the palate of the mouth of Allah's Apostle .
(Sahih al-Bukhârî, Volume 3, Book 47, Number 786)
----
ചെറി പിക്കിങില്‍ ആര്‍ക്കാ കൂടുതല്‍ കിട്ടുകയെന്നു നോക്കാം. സമാധാനം നാലെണ്ണം പെറുക്കുമ്പോള്‍ അക്രമം ഞാന്‍ നാനൂറു പെറുക്കാം ! എന്താ നോക്കണോ?

September 1, 2010 9:39 AM



ഗതികേടേ നിന്റെ പേരോ.......................

paltalk said...

Dear Jabbar Sir
Carry on the good work. You have great potential. Thankalude Chodyangalku utharam parayathe thankalute udhesa sudhiyeyum bhashayeyum akramikkunnavarku utharam muttiyathinu thelivanallo? Thankal Unnayikkunna Prasnangal lokathinu Nallathanu. Matham thettanenkil Maoisavum Thettalle ennu oral ezhuthikandu. Thettanu. Islaminu pakaram Maoism venamennu Jabbar Sir eviteyum paranhittillalo Sancharee

ബിന്‍ഷേഖ് said...
This comment has been removed by the author.
ബിന്‍ഷേഖ് said...

ഞാനൊരു പാവം വഴിപോക്കാനാന്നെ, ഇതെന്താന്ന്നു ആരെങ്കിലും പറഞ്ഞു തരുമോ ...




''നായീന്റെ മോനെ.....!
30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു"

ea jabbar said...

ഞാന്‍ പറയുന്നതെല്ലാം നുണ, ചെറി പിക്കിങ്, എന്ന് പറഞ്ഞ് എന്നെ കള്ളനാക്കുവാന്‍ -ഞാന്‍ ഉദ്ധരിക്കുന്ന രേഖകളും പ്രമാണങ്ങളുമൊക്കെ വ്യാജം, വളച്ചോടി, സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയത് എന്നൊക്കെ ആരോപിച്ച്
എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍, എന്റെ ഭാഷയും ശൈലിയും തറയെന്നാരോപിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാന്‍...
നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഈ വെല്ലുവിളി അരോചകമായി തോന്നിയതെന്തേ ?
യുക്തിവാദികളും മനുഷ്യര്‍ തന്നെ. അവര്‍ക്കുമുണ്ട് വികാരങ്ങളും അഭിമാന‍ബോധവുമെല്ലാം . !
എനിക്കു ശരിയെന്നും വസ്തുതയെന്നും കൃത്യമായി ബോധ്യപ്പെട്ട കാര്യങ്ങളേ ഞാന്‍ പറയാറുള്ളു. അതില്‍ തെറ്റു ചൂണ്ടിക്കാണിച്ചാല്‍ പരിശോധിക്കാനും തിരുത്താനും തയ്യാറുമാണ്. ഇസ്ലാം അക്രമത്തിലൂടെയും കൊള്ളയിലൂടെയുമാണു വ്യാപിപ്പിച്ചതെന്നു പ്രമാണങ്ങളും രേഖകളും തുറന്നു വെച്ചു തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്. മറിച്ചാണു സത്യമെങ്കില്‍ അതു ബോധ്യപ്പെടുത്താന്‍ തെളിവുമായി വരൂ... ! സുബൈറ് അടുത്തകാലത്താണല്ലോ ഇവിടെയെത്തുന്നത്. ഞാന്‍ മൂന്നു വര്‍ഷമായി ബ്ലോഗെഴുതുന്നു. എന്റെ ശൈലിയും ഭാഷയും മാറ്റിയിട്ടില്ല. ഇപ്പോള്‍ മാത്രം ശൈലി പേടിച്ച് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതിന്റെ ഗുട്ടന്‍സ് എന്തേ? ഈ ശൈലിയാണെന്നറിഞ്ഞിട്ടും ഇവിടെ വന്ന് പ്രതികരിക്കാന്‍ തുടങ്ങിയത് ഈ ശൈലി മാറ്റിക്കാമെന്നു മോഹിച്ചായിരുന്നോ?

ea jabbar said...

Thankalude Chodyangalku utharam parayathe thankalute udhesa sudhiyeyum bhashayeyum akramikkunnavarku utharam muttiyathinu thelivanallo? Thankal Unnayikkunna Prasnangal lokathinu Nallathanu. Matham thettanenkil Maoisavum Thettalle ennu oral ezhuthikandu. Thettanu. Islaminu pakaram Maoism venamennu Jabbar Sir eviteyum paranhittillalo Sancharee
-------
ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയ കാലം മുതലുള്ള അനുഭവമാണിത്. വലിയ ആത്മവിശ്വാസത്തോടെ സംവാ‍ദത്തിനായി വന്നവരൊക്കെ കുറേ കഴിയുമ്പോള്‍ എന്റെ ഭാഷയും ശൈലിയും മോശമായതിനാല്‍ ഞാന്‍ ഇതാ പോകുന്നേ... എന്നും പറഞ്ഞു സ്ഥലം വിടും... പിന്നെ മറ്റൊരാള്‍ വരും .. കുറെ കാലം ഉണ്ടാകും. ഒടുവില്‍ ഇയാള്‍ക്കു പ്രതിപക്ഷബഹുമാനമില്ലേ... എന്നും പറഞ്ഞു പോകും.
ഒരു കാര്യം വീണ്ടും ആവര്‍ത്തിക്കുന്നു. എന്റെ ഭാഷയും ശൈലിയും മാറ്റാന്‍ ആരും വരേണ്ടതില്ല. ആശയങ്ങളോടു സംവദിക്കാനാണെങ്കില്‍ ആര്‍ക്കും സ്വാഗതം. വരുന്നവരുടെ ഭാഷയുടെ മാന്യതയൊന്നും എനിക്കു പ്രശ്നമേയല്ല.

ea jabbar said...

എന്റെ ബ്ലോഗില്‍ തുടക്കം മുതല്‍ വന്നു പ്രതികരിച്ചിട്ടുള്ള വിശ്വാസി സുഹൃത്തുക്കളില്‍ എത്ര പേര്‍ മാന്യവും മിതവുമായ ഭാഷയുപയോഗിച്ചിട്ടുണ്ടെന്ന് ഒരു പരിശോധന നടത്താവുന്നതാണ്. ഈ ആരോപണം ഉന്നയിക്കുന്നവരാരും സ്വയം ഒരു മാതൃക അവര്തരിപ്പിക്കുന്നില്ല. അവര്‍ക്കെന്തു തെറിയും വിളിച്ചു കൂവാം. അതൊക്കെ സഹിഷ്ണുതയൊടെയും ക്ഷമയോടെയും നേരിട്ടുകൊള്ളണം.ഒരു പരിഹാസം പോലും പാടില്ല. ഇസ്ലാമിന്റെ പ്രചാരകര്‍ മറ്റു മതവിശ്വാസങ്ങളെയും മതേതര ആശയങ്ങളെയും വിമര്‍ശിക്കുന്നത് മാന്യവും സഹിഷ്ണുതാപരവുമായ ഭാഷയിലും ശൈലിയിലുമാണോ? ശ്രീ എം എം അക്ബറും മറ്റും ക്രിസ്ത്യാനികളുടെ വിശ്വാസത്തെ നിരന്തരം നിന്ദിക്കുന്നതു കണ്ടു സഹികെട്ട ചില ക്രിസ്ത്യന്‍ ഭ്രാന്തന്മാരാണു “ചിന്വാദ്പാലം” എഴുതി പ്രതികരിച്ചത്. ആ സംഭവവുമായി ചേര്‍ത്തു വായിച്ചതു കൊണ്ടാണു ചോദ്യപ്പേപ്പര്‍ വലിയ പ്രകോപനമായി മാറിയത്. രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നു മുസ്ലിംങ്ങള്‍ തെറ്റിദ്ധരിച്ചു.
ദൈവം എഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന സാക്ഷാല്‍ കുര്‍ ആനിലെ ഭാഷ എന്തുമാത്രം മാന്യത പുലര്‍ത്തുന്നതാ....!

ea jabbar said...

ചെറി പിക്കിങില്‍ ആര്‍ക്കാ കൂടുതല്‍ കിട്ടുകയെന്നു നോക്കാം. സമാധാനം നാലെണ്ണം പെറുക്കുമ്പോള്‍ അക്രമം ഞാന്‍ നാനൂറു പെറുക്കാം ! എന്താ നോക്കണോ?
-----
ഈ വെല്ലുവിളിയുടെ പൊരുള്‍ പോലും സുബൈറിനും കൂട്ടര്‍ക്കും പിടി കിട്ടിയില്ല.
ഇസ്ലാമിനെ മഹത്വവല്‍ക്കരിക്കാന്‍ പാടു പെടുന്നവരും ചെറി പിക്കിങ് തന്നെയാണു നടത്തുന്നത് എന്നു പറയാനാണിങ്ങനെ എഴുതിയത്. ഹദീസുകളും കുര്‍ ആന്‍ വാക്യങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്താതെ ഉദ്ധരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. സന്ദര്‍ഭംകൂടി വിവരിച്ചാലോ? കാര്യങ്ങള്‍ പിന്നെയും വിമര്‍ശകര്‍ക്കനുകൂലമായേ വരൂ.. !
അല്‍ അഹ്സാബ് എന്ന അധ്യായം പൂര്‍ണമായി ചര്‍ച്ചക്കിട്ടതോടെയാണു ലതീഫും മറ്റും പ്രതിപക്ഷബഹുമാനം പറഞ്ഞു സ്ഥലം വിട്ടത്. അവിടെ ചെറിപിക്കിങ് പറഞ്ഞ് ഒഴിയാന്‍ പഴുതില്ലായിരുന്നു.

ea jabbar said...

ജബ്ബാരിയന്‍ എന്ന പ്രയോഗത്തിനുള്ള ഒരു മറു വാദം എന്ന നിലക്കാണു ബുഖാരിയന്‍ എന്നു പ്രയോഗിച്ചത്. അതിനെ അസ്മയുടെ സംഭവം ബുഖാരിയിലുണ്ടോ എന്നും ചോദിച്ചു നേരിടുന്നതും കാര്യം പിടി കിട്ടാത്തതു കൊണ്ടാണ്. പൊതുവായി പറഞ്ഞതാണത്. അതല്ലാതെ ഞാന്‍ ഉദ്ധരിച്ച സംഭവ്ങ്ങളെല്ലാം ബുഖാരിയിലും കുറ് ആനിലും മാത്രമുള്ളതാണ് എന്ന അര്‍ത്ഥത്തിലല്ല. ആധികാരികപ്രമാണങ്ങളിലുള്ളതാണ്. എന്റെ സ്വന്തം സൃഷ്ടിയല്ല എന്നേ ഉദ്ദേശിച്ചുള്ളൂ

ea jabbar said...

അസ്മയുടെ സംഭവം ഉള്‍പ്പെടെ എല്ലാ അക്രമങ്ങളുടെയും വിശദവിവരങ്ങള്‍ ചരിത്രഗ്രന്ഥങ്ങളില്‍നിന്നും ഉദ്ധരിച്ചു കാണിക്കാം .. തുടര്‍ന്നുള്ള പോസ്റ്റുകളില്‍.
ഭാഷയും ശൈലിയും മാറ്റുന്നില്ല. താല്പര്യമുള്ളവര്‍ മാത്രം വായിക്കുക. സഹിഷ്ണുതയില്ലാത്തവര്‍ ഈ ബ്ലോഗില്‍ വരാതിരിക്കുക. ആരെയും നിര്‍ബ്ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്നില്ല.

ea jabbar said...

ചരിത്രഗ്രന്ഥങ്ങളും ഹദീസുകളുമൊന്നും ആധികാരികമോ വിശ്വാസയോഗ്യമോ അല്ല എന്നു മുന്‍ കൂര്‍ ജാമ്യമെടുക്കുന്ന താങ്കള്‍ പിന്നെ ഇസ്ലാമിനെ മനസ്സിലാക്കാന്‍ എവിടെയാ പോകേണ്ടത് എന്നും അതിന്റെ ആധികാരികതയുടെ മാനദണ്ഡമെന്താണെന്നും പറഞ്ഞു തണം.
---
ഈ ചോദ്യത്തിനുള്ള ഉത്തര‍മായിരുന്നു സുബൈറില്‍നിന്നും ഞാന്‍ പ്രതീക്ഷിച്ചത്.

ea jabbar said...

സ്ത്രീകളോടും കുട്ടികളോടുമുള്ള നബിയുടെ സമീപനം എന്തായിരുന്നു എന്ന് ഈ ഹദീസില്‍നിന്നു വ്യക്തം:

സ അബ് പറയുന്നു: തിരുമേനി അബവാ ഇല്‍ വെച്ച് എന്റെ അരികിലൂടെ പോയി. അന്നേരം ഒരു വിഷയത്തെകുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവരുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്തു സംഭവിക്കാനിടവരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്ന് നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ സ്ത്രീകളും കുട്ടികളും ബഹുദൈവ വിശ്വാസികളില്‍ പെട്ടവര്‍ തന്നെയാണല്ലോ. അല്ലാഹുവിനും അവന്റെ ദൂതനുമല്ലാതെ മേച്ചില്‍ സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ല.”[ബുഖാരി 1254]സി എന്‍

ea jabbar said...

ഇസ്ലാമിന്റെ കര്‍മ്മശാസ്ത്രവും നിയമങ്ങളും ക്രോഡീകരിക്കുന്നതും പുതുക്കുന്നതും ചെറി പിക്കിങിലൂടെ തന്നെയാണ്. ഒരു പ്രശ്നം വന്നാല്‍ സമാനമായ പ്രശ്നത്തെ നബി എങ്ങനെ കൈകാര്യം ചെയ്തു എന്നാണു കിതാബുകളില്‍ പരതുന്നത്. അല്ലാതെ മനുഷ്യത്വത്തിന്റെയോ സമകാലിക മൂല്യസങ്കല്‍പ്പ്ത്തിന്റെയോ അടിസ്ഥാനത്തില്‍ യുക്തി പ്രയോഗിച്ചല്ല ഫത് വകള്‍ വരുന്നത്. അപ്പോള്‍ ഒറ്റപ്പെട്ട ഹദീസുകള്‍ പോലും മുസ്ലിം ജീവിതത്തെ നേരിട്ടു ബാധിക്കുന്നുണ്ട്. പരസ്പരവിരുദ്ധമായ ഹദീസുകളും ആയത്തുകളും ഉള്ളതാണു ഭിന്നിപ്പുകള്‍ക്കും തമ്മില്‍ തല്ലിനും കാരണമാകുന്നത്.
ഇസ്ലാമിക ശിക്ഷാനിയമം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഒരു കുറ്റത്തിന് എന്തു ശിക്ഷ എന്ന കാര്യത്തില്‍ അങ്ങേയറ്റം ആശയക്കുഴപ്പവും വൈരുദ്ധ്യവുമാണു കാണുന്നത്. കാരണം ഒരേ കുറ്റകൃത്യത്തിനു പല സന്ദര്‍ഭത്തിലും പലതരം ശിക്ഷയാണു നബി നല്‍കിയിരിക്കുന്നത്. വ്യഭിചാരത്തിനുള്ള ശിക്ഷപോലും എന്താണെന്നു കുര്‍ ആനും ഹദീസും വെച്ചു കണ്ടെത്താനാവില്ല

..naj said...

വിവാദമായ ഒരു ചോദ്യവും, അതുണ്ടാക്കിയ പുകിലുമാണ് ഈ പോസ്റ്റു വരെ എഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത്.
ഇതിനു മുമ്പ് ആരും ഇങ്ങിനെ ഒന്നിന്റെ പേരിലും കയ്യും കാലും വെട്ടിയിട്ടില്ല, നവ ജന രാഷ്ട്രീയ പ്രവാചകര്‍ ആഹ്വാനം ചെയ്യുന്ന ബണ്ടിലും, അവരുടെ അനുയായികളും എടുക്കുന്ന തലകളും കയ്യും അല്ലാതെ. (ഈ കയ്യും, പിന്നെ മാദ്യമത്തില്‍ ഒരു ലേഖനത്തില്‍ പറഞ്ഞ പോലെ ഇന്ത്യയില്‍ ആകെ നടന്ന ഒരു അക്രമ സംഭവം എന്ന് പറയുന്ന പോലെയാണ് ആരും കൊല്ലപെടാത്ത കോയമ്പത്തൂരിലെ ഇപ്പോഴും കത്തി കൊണ്ടിരിക്കുന്ന ഒരു ബസ്സും !)
ഒരു മനുഷ്യന്റെയും കയ്യും, തലയും ആരും എടുക്കരുത്, രാഷ്ട്രീയമായാലും, മതം ആയാലും. ഏതു തന്നെയായാലും അത് ഭീകരതയാണ്.
രാജ്യത്തെ നിയമം അനുസരിപ്പിക്കേണ്ട രാഷ്ട്രീയ പാര്‍ടികള്‍ പ്രത്യേകിച്ചും. (പക്ഷെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇളവുണ്ട് !, അത് ആരുടെ മുന്നിലിട്ട് ചെയ്താലും, ഭീകരതയോ, രാഷ്ട്രീയ തീവ്ര വാധാമോ അല്ല !)
മാഷ് ഒരു മാഷ്‌ തന്നെയാണല്ലോ !
ഒരു കാര്യം ചോദിക്കട്ടെ,
ഒരു അധ്യപാകാന്‍ കുട്ടികള്‍ക്ക് കൊടുക്കേണ്ട ചോദ്യമായിരുന്നോ ഇത്, അതോ പ്രകൊപനമോ
ഒരു ചിന്നം ഇടാന്‍ വേണ്ടിയാണ് ഈ തറ ഭാഷ ഇദ്ദേഹം കണ്ടു പിടിച്ചു കൊടുത്തത് (അതോ ഈ തറ സംസ്കാരം മലയാളിക്ക് മാത്രം സ്വന്തമാണോ !), ഒരു അധ്യാപകന്‍ എന്നാ നിലക്ക് ഇത്തരം ഭാഷ തിരസ്കരിക്കേണ്ട അധ്യാപകന്‍
ചോദ്യപേപ്പര്‍ എന്ന് പറയുന്നത്, പഠിച്ചതിനെ കുറിച്ചുള്ള ടെസ്റ്റ്‌ ആണല്ലോ ! അതിങ്ങനെ
ദൈവം : എന്താടാ നായിന്റെ മോനെ !
എത്ര വട്ടം പറഞ്ജീട്ടുന്ടെട നായിന്റെ മോനെ !
ഹ, ഹ, മക്കളെ ഫീസ്‌ കൊടുത്തു വിടുന്നത് ഈ ഭാഷ പടിചീട്ടു തെരുവിലയച്ചു അടിപിടി ഉണ്ടാക്കാന്‍ ആണല്ലോ !
അതോ നിരീശ്വര വാദത്തിനു ഈ ഭാഷ മാത്രേ വശമുള്ളൂ. അത് കൊണ്ടാണല്ലോ അതിന്റെ നിലവാരത്തെ ന്യായീകരിച്ചു പ്രതികരിക്കുന്നത്. ഒരു പ്രശ്നവുമില്ലാതിരുന്ന സമയത്ത് എങ്ങിനോയൊക്കെ പ്രശനമുണ്ടാക്കം എന്നാ സ്പോണ്‍സേര്‍ഡു പരിപാടിയായിരുന്നോ ഇതൊക്കെ എന്ന് തോന്നിപോകുന്നു.
PS: ee postu itteettu maashu enthokkeyaanu vilichu koovunnathu. Atho maashkku post vishayam baadhakamallennaano !
Ithu kandeettu maashkku kaaryamaaya thakaraaru undu ennu thonnipokunnu. Njangalude shramam verutheyaakomo !

ea jabbar said...

എന്നെ നായിന്റെ മോനേ എന്നും എടാ പന്നീ എന്നുമൊക്കെ വിളിക്കുന്നവരുണ്ട്. രണ്ടു തരത്തില്പെട്ടവര്‍. ഒന്ന് എന്നോട് കടുത്ത വിരോധമുള്ള ശത്രുക്കള്‍ . രണ്ട് എന്നോട് ഏറ്റവും ഇന്റിമസിയുള്ള ആത്മസുഹൃത്തുക്കള്‍. ! രണ്ടാമത്തെ വിഭാഗമാണു വിളിക്കുന്നതെങ്കില്‍ അതെനിക്കു കൂടുതല്‍ സന്തോഷപ്രദവും ആശ്വാസവുമായാണ് അനുഭവപ്പെടാറ്.

ആ സംഭാഷണത്തിലെ ഭ്രാന്തനും അയാളുടെ ഏക ആത്മസുഹൃത്ത് ദൈവവുമായി സംവദിക്കുകയാണ്.
ദൈവമല്ലാതെ മറ്റാരും തുണയായില്ലാത്ത മനുഷ്യന്റെ ഒറ്റപ്പെടല്‍ ഇവിടെ കാണാം. മനുഷ്യന്‍ ദൈവത്തോട് എത്ര നിസ്സാരമായ കാര്യങ്ങളാണു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന തിനുദാഹരണമാണ് അയില മുറിക്കുന്ന കാര്യം .അത്തരം നിരര്‍ഥകവും ബാലിശവുമായ കാര്യങ്ങള്‍ മനുഷ്യന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതെത്ര തവണ നിന്നോടു പറഞ്ഞിട്ടുണ്ടെടാ നായേ എന്ന മറുപടി. ... ടി ജെ ജോസഫ് എഴുതിയത് എല്ലാവരും വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

ea jabbar said...

മനുഷ്യന്റെ ബുദ്ധിയും ചിന്താശേഷിയും മരവിപ്പിക്കുന്നതില്‍ മതം എത്രമാത്രം ഫലപ്രദമായ പങ്കാണു വഹിക്കുന്നത് എന്ന് ഈ സംഭവവും ,ഇപ്പോഴും തുടരുന്ന വിഡ്ഡിത്തപ്രസ്താവനകളും ബോധ്യപ്പെടുത്തുന്നു.

ea jabbar said...

മതത്തിന് അനര്‍ഹമായ ആദരവു നല്‍കുന്ന നമ്മുടെ പൊതുബോധവും പൊളിച്ചെഴുതുകതന്നെ വേണം.

ea jabbar said...

നമ്മുടെ രാഷ്ട്രീയക്കാര്‍ പോലും പ്രസംഗിക്കുമ്പോള്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നതിനു പകരം മുഹമ്മദ്,രാമന്‍, ജോസഫ് എന്നാണു പറയാറ്.
കാരണം ഏറ്റവും കോമണ്‍ ആയി അറിയപ്പെടുന്ന പേരുകളാണവ. ജോസഫ് മാഷ് എന്നോടു പറഞ്ഞത് 10% മുസ്ലിം പുരുഷന്മാരെങ്കിലും മുഹമ്മദ് എന്നു പേരുള്ളവരായിരിക്കും എന്നാണ്. ഞാന്‍ അടുത്ത രണ്ടാഴ്ച്ചയായി ഒരു സര്‍വേ നടത്തുന്നുണ്ട്.
പത്രത്തിലെ ചര‍മവാര്‍ത്തകളെ അവലംബിച്ചാണു നിരീക്ഷണം.
ഓരോ ദിവസവും മരിക്കുന്ന മുസ്ലിം പുരുഷന്മാരുടെ എണ്ണവും അതില്‍ മുഹമ്മദ് എന്ന പേരും മുഹമ്മദ് ചേര്‍ന്ന ഇരട്ടപ്പേരും ഉള്ളവര്‍ എത്ര എന്നുമാണു നോക്കുന്നത്. ഇതു വരെയുള്ള നിരീക്ഷണത്തിലെ ശരാശരി 25%ത്തിനു മുകളിലാണ്. ഇന്നത്തെ മാധ്യമം പത്രത്തില്‍ 15 മുസ്ലിം പുരുഷന്മാര്‍ മരിച്ച വാര്‍ത്തയുണ്ട്. അതില്‍ നാലു പേര്‍ മുഹമ്മദ് !
ജോസ്ഫ്മാഷിന്റെ ചോദ്യപ്പേപ്പറിലെ മുഹമ്മദ് പ്രവാചകന്‍ തന്നെ എന്നു ശാഠ്യം പിടിക്കുന്ന രാമനുണ്ണി ഈ കാര്യത്തില്‍ മുന്‍ കൂര്‍ ജാമ്യം എടുത്തിട്ടുമുണ്ട്.

paltalk said...

അധ്യാപകന്റെ കൈവെട്ടിയെടുക്കാനും കര്‍തൂണിന്റെ പേരില്‍ ആളെ കൊള്ളാണും തയ്യരാകുന്നവര്‍ ... ശരിയാണ്.. കുറനില്‍ ജബ്ബാര്‍ സര് കണ്ടെത്തിയ ക്രൂരത സത്യം തന്നെയായിരിക്കണം

paltalk said...

മറ്റുള്ളവരെ പരിഹസിക്കുക.. ഉപദ്രവിക്കുക.. കൊല്ലുക.. അവരുടെ മതപ്രചരണം തടയുക,അന്യ മതത്തില്‍ പോകുന്നവരെ കൊല്ലുക.. ജനാധിപത്യത്തെ എതിര്‍ക്കുക..
എന്നിട്ടു താങ്ങളുടേതു മാത്രം സാരിയെന്നു പ്രചരിപ്പിക്കുക.. എതതിര്‍കുന്നവരെ ഉന്മൂളനം ചെയ്യുക.. എങ്ങനെയാണ് ഇസ്ലാം പ്രചരീച്ചതെന്ന് എല്ലാവര്‍കും അറിയാം..ആനത്മയ വിസ്വാസവും ദൈവത്തോടുള്ള ഭയം കാരണം മുസ്ലിംകള്‍ പുറത്ത് പറയുന്നില്ല എന്നേയുള്ളൂ.. ജബ്ബാര്‍ സാറിനു അഭിനന്ദനങ്ങള്‍..എല്ലാ മതങ്ങളിലേയും തിന്മകള്‍ പുറത്ത് വരട്ടെ.. നല്ലോരെ നാളെ വരട്ടെ...

paltalk said...

ജബ്ബാര്‍ സര്.
ഞാന്‍ ഖത്തറില്‍ ആണ് വര്ക് ചെയ്യുന്നത്‌.. ഇവിടെ താങ്കള്‍ ടൈപ് ചെയ്ത എല്ലാ ലിംക്സും ബ്ലാക്ഡ് ആണ്...ഇസ്ലാമിനെത്ിരായ എല്ലാ സായീടും ബ്ലാക്ഡ്. അതേ സമയം മറ്റുള്ളവരെ നീന്തിച്ചുള്ള എല്ലാ സീറ്റ്‌സും യദ്െസ്റ്ം ഓപന് ചെയ്യാം..

..naj said...

പല്‍താക്
താങ്കള്‍ എന്തെ ഖത്തറില്‍. ഇന്ത്യയില്‍ സ്ഥലമില്ലേ, അവിടെ മൂന്നു നേരം യുക്തിവാദം ഉരുട്ടി വിഴുങ്ങിയിരുന്നാല്‍ പോരെ. ഈ മുസ്ലീങ്ങളുടെ ഇടയില്‍ ജീവിക്കണോ !

അവിടെ ഈ മുസ്ലീങ്ങളല്ലേ കൂടുതല്‍ .

താങ്കളുടെ ബോംബെയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സഹിഷ്ണുത അവിടെ കാണുവാന്‍ കഴിയും .

പ്രവാചകന് മുമ്പുള്ള അമുസ്ലീം കാടന്‍ അറബികള്‍ ആയിരുന്നു അവരെന്കില്‍ താങ്കള്‍ക്ക് ശിവസേനയുടെ മുംബയില്‍ വര്‍ക്ക്‌ ചെയ്യാമായിരുന്നു . !

നിരീശ്വര വാധതിനോടൊപ്പം അവസര വാദവും !

പഷ്ട് !!!!

paltalk said...
This comment has been removed by the author.
paltalk said...

Naj.

I came to Qatar for a week only.Will be back in India on Saturday.
Friday we are not supposed to go to shopping malls or beach. Non Muslims are not supposed to gather or pray. No temple and churches allowed here. No religious books of other religions allowed. Indian Schools are not supposed to teach chapters about holy scripts of Hindus. All pages containing other religious views will be removed or blackened...Shops will be forced to close on friday prayer time .Nobody is allowed to eat during daytime as it is Ramadan..You are also forced to fast even though it is harmful to body and mind..
Bombayilulla Asahishnutha Avite kanilla.. Ethiralikale muzhuvan enno Nasipichallo? Ippol avite ullathu oru avakasavum illatha pravasikal.Velakkar.If you work in Europe or America u get citizenship. Ivite athu illa. Muslimkalku polum ilaa.Eviteyanu Islaminte sahodaryam?Sahishnutha?

paltalk said...

Naj..
My work includes lot of travel. I worked Lebanon recently.I lived near the demarcation lane. It is a lane dividing the people of Lebanon. One side is Muslim and the other side other religions.There is fight between Sunnis and Shiites. Why dont Islam teaches it's followers to live in peace with others?
There is no peace between Sunni and Shiites.During Muharam lot of Muslims are killed in India too by Muslims.Who is killing Muslims in Pakistan? Why today they killed 35 people who is in a pathetic situation after the floods?...very bad ,, It shows that Islam does not change the inner self...

Islamic rulers are resorting to cruelty as a solution to prevent crimes and adultery. It shows Islam is not capable of making good people. They believe cruelty is the solution, not religion..!

paltalk said...
This comment has been removed by the author.
paltalk said...

Naj..
Islaminte Cruelty Maostinte(Nireeswara vadikal) athra varillennu thankal ezhuthiyathu vayichu..

ente daivame ennu ariyathe vilichu poyee..

ബിജു ചന്ദ്രന്‍ said...

അഭിപ്രായ-വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന ജനാധിപത്യ രാജ്യങ്ങളുമായി ഒരു താരതമ്യം ഈ മൂന്നാം കിട മതരാഷ്ട്രങ്ങള്‍ക്കുണ്ടോ? നമ്മള്‍ ഏതു ഡ്രസ്സ്‌ ഇടണം എപ്പോള്‍ ഭക്ഷണം കഴിക്കണം എപ്പോള്‍ കഴിക്കരുത് എന്നൊക്കെ ഈ നാലാം കിട ഷെയ്ക്ക് മാര്‍ തീരുമാനിക്കുന്നു. നല്ല സൂപ്പറ് രാജ്യം. സ്ഥിരം കേള്‍ക്കുന്നതാണ് , അവിടുത്തെ നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ എന്തിനാണ് അവിടെ പോകുന്നത് എന്ന ചോദ്യം. നിവൃത്തി കേടു കൊണ്ടാണ് ഇതര മതസ്ഥരായ പലരും ഇത്തരം രാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്നത്. അത് , അയാളുടെ പൌരാവകാശങ്ങളൊക്കെ നിഷേധിക്കപ്പെടാനുള്ള കാരണമാണോ? പ്രകൃത്യാലുള്ള എണ്ണ സമ്പത്തും ഒരു കിത്താബുമല്ലാതെ മറ്റെന്തു കോപ്പാണ് ഈ അറബികള്‍ക്കുള്ളത്?

ബിജു ചന്ദ്രന്‍ said...

ആണോ നാജേ ജ്ജ് തന്നെ പറയ്‌ ..

Subair said...

മാഷേ, ഞാന്‍ ആരെയും വെല്ലുവിളിക്കാറില്ല, വെല്ലു വിളി ഏറ്റെടുക്കാറുമില്ല. ഇവിടെ സംവദിക്കുന്നത് ആരെയും തോല്‍പ്പിക്കാനല്ല, എനിക്ക് പഠിക്കാനും, ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെക്കാനുമാണ്. പരസ്പര ബഹുമാനത്തോടെയുള്ള സംവാദമേ ആരോഗ്യപരമാവൂ എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.


അത് സൂചിപ്പിച്ചു എന്നേയുള്ളൂ. മാഷിന് അത് ഞാന്‍ "തോറ്റൊടിപ്പോയതായിട്ടാണ്" തോന്നിയതെങ്കില്‍ അങ്ങിനെ വിശ്വസിക്കുന്നത് സംതൃപ്തി തരുമെങ്കില്‍, അങ്ങിനെ വിശ്വസിച്ചു കൊള്ളൂ.

മാഷിന്‍റെ ഭാഷയും ശൈലിയും മാഷിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്, മാഷിന്‍റെ സ്വന്തവും.

ഇനി പറഞ്ഞ കാര്യത്തിലേക്ക് വരാം.

ഈ ശൈലിയാണെന്നറിഞ്ഞിട്ടും ഇവിടെ വന്ന് പ്രതികരിക്കാന്‍ തുടങ്ങിയത് ഈ ശൈലി മാറ്റിക്കാമെന്നു മോഹിച്ചായിരുന്നോ?
============


തീര്‍ച്ചയായും അത്തരം യാതൊരു വ്യാമോഹവും എനിക്കുണ്ടായിരുന്നില്ല. അഴുക്ക്ചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയാല്‍ അല്‍പമെങ്കിലും അഴുക്ക് കയ്യില്‍ പറ്റും എന്ന് അറിയാഞ്ഞിട്ടുമല്ല. പക്ഷെ കഴിവിന്‍റെ പരമാവധി മാഷിന്‍റെ വെറുപ്പും വൈകാരികതയും നിറഞ്ഞ വെല്ലുവിളിക്കും, ഭാഷപ്രയോഗങ്ങള്‍ക്കും അതെ ഭാഷയിലും ശൈലിയിലും മറുപടി പറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നു എന്ന് മാത്രം. പിന്നെ ഇവിടെ വന്നതിന്‍റെ കാരണം ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു, മാഷിനെ ഉത്തരം മുട്ടിക്കാണോ തോല്‍പ്പിക്കാനോ അല്ല, മറിച്ച് ഇത് വായിക്കുന്ന വര്‍ഗീയവാദികല്ലാത്ത സത്യാന്വേഷികള്‍ ഉണ്ടെങ്കില്‍ അവരുടെ അറിവിലെക്കയിട്ടാണ് ഞാന്‍ മാഷിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.


ചരിത്രഗ്രന്ഥങ്ങളും ഹദീസുകളുമൊന്നും ആധികാരികമോ വിശ്വാസയോഗ്യമോ അല്ല എന്നു മുന്‍ കൂര്‍ ജാമ്യമെടുക്കുന്ന താങ്കള്‍ പിന്നെ ഇസ്ലാമിനെ മനസ്സിലാക്കാന്‍ എവിടെയാ പോകേണ്ടത് എന്നും അതിന്റെ ആധികാരികതയുടെ മാനദണ്ഡമെന്താണെന്നും പറഞ്ഞു തണം.
============


മാഷേ, യേശുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്നാ ഒരു പുസ്തകം ഉണ്ട് ഇടമറുകിന്റെതായി. എന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന നാല് സുവിശേഷങ്ങള്‍ യേശുവിന്‍റെ ആരോപിക്കപ്പെട്ട ക്രൂശികരണത്തിന് ശേഷം ഏകദേശം ഒരു നൂറ്റാണ്ടിനുള്ളില്‍ രചിക്കപ്പെട്ടവയാണ്. ഈ നാല് സുവിശേഷങ്ങളും പറയുന്നത് യേശു ജീവിച്ചിരുന്നു എന്നും അത്ഭുതങ്ങള്‍ കാണിച്ചു എന്നും ആണ്. മാഷിന് ഇവ അതെ പടി സ്വീകാര്യമാകുമോ ?? ഒരു ചരിത്ര വിദ്യാര്‍ഥിയെ സംബന്തിചിടത്തോളം ഇവ പൂര്‍ണമായും സ്വീകാര്യമല്ല, കാരണം ഇവയില്‍ മിത്തുകള്‍ കടന്നു കൂടിയിരിക്കാന്‍ സാധ്യതകള്‍ ഉണ്ട്. പക്ഷെ ഇവക്ക് ചരിത്രപരമായ പ്രാധാന്യം ഒട്ടും ഇല്ല എന്നും അതിനര്‍ഥമില്ല, ഈ നാല് സുവിശേഷങ്ങളും വിത്യസ്ത കാലഘട്ടങ്ങളില്‍ വിത്യസ്ത സമൂഹങ്ങളില്‍ പ്രച്ചരിച്ചവയായത് കൊണ്ട്, ഇവതമ്മിലുള്ള താരതമ്യ പഠനം, ചരിത്രപരമായ യേശുവിനെ അതിശയോക്തിപരംയാ കഥകളുടെ അടുക്കുകള്‍ക്കുള്ളില്‍ നിന്നും കണ്ടത്തുന്നതിനു സഹായിക്കും.

Subair said...

ഇത് പോലെ, മുഹമ്മദ്‌ നബിയുടെ ചരിത്രത്തെ കുറിച്ച് മുഹമ്മദ്‌ നബി മരണപ്പെട്ടതിനു നൂറ്റാണ്ടുകള്‍ക്ക് ശേഷം എഴുതപ്പെട്ട ചരിത്രകഥാ പുസ്തകങ്ങള്‍ (സീറ) ഉണ്ട്. മാഷ്‌ ഉദ്ദരിക്കാന്‍ പോകുന്ന ഇബ്നു ഇസ്ഹാകും, ത്വബാരി (പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതന്‍) അവയില്‍ പെട്ടവയാണ്. ഇവക്ക് മതപരമായ യാതൊരു പ്രാധാന്യവും മുസ്ലിംകള്‍ ഒരു കാലത്തും നല്‍കിയിട്ടില്ല. എന്നാല്‍ ഇവക്ക് ചരിത്രപരമായ യാതൊരു പ്രാധാന്യവുമില്ല എന്നോ, ഇതില്‍ വിവരിക്കപ്പെട്ടെ മുഹമ്മദ്‌ നബി മാഷ്‌ ഇവിടെ വിഷ ലിപ്തമായ വാക്കുകള്‍ ഉപയോഗിച്ച് ഭാത്സിക്കാന്‍ ശ്രമിച്ച രീതിയിലുള്ള അക്രമിയാണ് എന്നോ ഇതിനര്‍ഥമില്ല. പ്രവാചക ചരിത്രത്തിലെ സംഭവങ്ങളെ ഇതില്‍ മിതിസൈസ്‌ ചെയ്തിരിക്കാനുള്ള സാധ്യത വളെരെ കൂടുതലാണ്, അതുകൊണ്ട് ഇതില്‍ വിവരിക്കപ്പെട്ട എല്ലാ സംഭവങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ എടുക്കാന്‍ കഴിയില്ല എന്നും ആണ് പറഞ്ഞത്. ഇത് ചരിത്ര വിദ്യാര്‍ഥിക്കും ഉണ്ടായിരിക്കേണ്ട സമീപനം തെന്നെയാണ്.

മാഷിന്‍റെ ചോദ്യം, പിന്നെ എന്താണ് മുസ്ലിംകള്‍ പ്രമാണമായി കരുതുന്ന എന്നാണ്. മുസ്ലിംകളുടെ ഒന്നാമത്തെ പ്രമാണം വിശുദ്ധ ഖുര്‍ആന്‍ ആണ്. പിന്നെ പ്രാമാണികമായ ഹദീസുകളും. ഇതല്പം വിശദീകരിക്കാം.

ഒന്നാമതായി ഖുര്‍ആന്‍: ഇതര മതവേദ ഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി ഖുര്‍ആന്‍ അത് അവതരിച്ചു കൊണ്ടിരുന്ന കാലത്ത് തെന്നെ ജനങ്ങള്‍ ദൈവികമായി കണക്കാക്കിയിരുന്നു. ഇതവരുടെ തെറ്റായ വിസ്വാസമായിരുന്നോ അല്ലയോ എന്നത് വേറെ വിഷയം, പക്ഷെ ചരിത്ര വിദ്യാര്‍ഥിയെ സംബന്തിചിടത്തോളം ഇവര്‍ക്ക്, ഈ വിശ്വാസം ഉണ്ടായിരുന്നതിനാല്‍ അവര്‍ ഖുര്‍ആന്‍ മനപ്പാഠം ആക്കുന്നതിനും, എഴുതിയും മറ്റും സൂക്ഷിച്ചു വെക്കുന്നതിനും ശ്രമിച്ചു എന്നതും ഇന്ന് നമ്മുക്ക് അത് അതെ പോലെ തെന്നെ ലഭിച്ചിട്ടുണ്ട് എന്നതും പ്രധാനമാണ്. അതെ പോലെ തെന്നെ, മുസ്ലിംകള്‍ പ്രാര്‍ഥനയില്‍ മറ്റും ഖുര്‍ആന്‍ പരസ്യമായി തെന്നെ പാരായണം ചെയ്തിരുന്നു. അത് കൊണ്ട് ഖുര്‍ആന്‍ അന്നത്തെ സമൂഹത്തെയോ സംഭവത്തെയോ കുറിച്ച് പ്രസ്ഥാവിക്കുന്നത് ചരിത്രപരമായി ഏറ്റവും ആധികാരികത നല്‍കാം. ഖുര്‍ആന്‍ ദൈവികമാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിംകള്‍ ഏതായാലും ഈ രീതിയിലും ഖുര്‍ആനിനെ ഒന്നാം പ്രമാണമായി കാണുന്നു.

ഇനി ഹദീസ്‌: നേരത്തെ പറഞ്ഞ സീറ ഗ്രന്ഥങ്ങള്‍ക്ക് വിരുദ്ധമായി, ഹദീസുകള്‍ ക്രോഡീകരിച്ച പണ്ഡിതന്മാര്‍ (ബുഖാരി, മുസ്ലിം തുടങ്ങിയവര്‍) തങ്ങള്‍ക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ ആരില്‍ നിന്നാണ് ലഭിച്ചത് എന്നും അവര്‍ക്ക് ആരില്‍ നിന്നാണ് ലഭിച്ചത് എന്നുമുള്ള പ്രവാചകനിലേക്ക് എത്തുന്ന നിവേദക പരമ്പര രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഇതിനെയാണ് ഇസ്നദ്‌ എന്ന് വിളിക്കുന്നത്‌. പണ്ഡിതന്മാര്‍ ഇത്തരം നിവേദകന്മാരുടെ വിശ്വസനീയത വിശദമായി പഠിക്കുകയും, അവരുടെ ജീവ ചരിത്രവും പശ്ചാത്തലവും രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഈ നിവേദക പരമ്പര പ്രവാചകനലേക്ക് എത്താതിരിക്കുകയോ, ഇതിലെ ഏതെങ്കിലും വ്യക്തി വിശ്വസിക്കാന്‍ കൊള്ളാതവനാണ് എങ്കിലോ, ഏതെങ്കിലും വ്യക്തി അറിയപ്പെടത്തവന്‍ ആണെങ്കിലോ ആ ഹദീസുകള്‍ തള്ളികളയും. ഇത് മുസ്ലിംകളുടെ ഇഷടമോ അനിഷ്ടമോ നോക്കി തീരുമാനിക്കുന്നതല്ല, ഹദീസുകള്‍ ക്രോഡീകരിച്ച പണ്ഡിതന്മാര്‍ തെന്നെ അവയുടെ ആധികാരികത പരിശോധിക്കുന്ന്തിനെ കുച്ചുള്ള ഗ്രന്ഥങ്ങള്‍ രചിക്കുകയും, ഒരു പഠന ശാഖ തെന്നെ രൂപികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതെനയാണ് ഹദീസ്‌ നിദാന ശാസ്ത്രം എന്ന് വിളിക്കുന്നത്‌. ബുഖാരി, മുസ്ലിം എന്നിവര്‍ ക്രോഡീകരിച്ച ഹദീസുകള്‍, വളരെ അധികം പരിശോധനകള്‍ക്ക് ശേഷം ചേര്‍ത്തതായത് കൊണ്ട്, കൂടുതലും പ്രാമാനികമാണ് എന്ന് പണ്ഡിതന്മാര്‍ അംഗീകരിക്കുന്നു, എന്നാല്‍ ഇതില്‍ അപവാദങ്ങള്‍ ഇല്ല എന്നര്‍ത്ഥമില്ല.

ഖുര്‍ആനിനും ഹദീസുകള്‍ക്കും ശേഷമാണ് താങ്കള്‍ സ്ഥിരമായി ഉദ്ദരിക്കാറുള്ള സീറ ഗ്രന്ഥങ്ങളുടെ സ്ഥാനം. ഇതില്‍ നിവേദക പരമ്പര ഇല്ല. നിവേദക പരമ്പര ഉള്ള റിപ്പോര്‍ട്ടുകള്‍ തെന്നെ മുസ്ലിംകള്‍ ബലാബലം നോക്കി തള്ളുകയും കൊല്ലുകയും ചെയ്യമ്പോള്‍ ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മുസ്ലിംകള്‍ മറുപടി പറയാന്‍ പോലും ബാധ്യസ്ഥരല്ല. ചുരിക്ക് പറഞ്ഞാല്‍ ഹദീസുകള്‍ ഖുര്‍ആനിന്റെ വെളിച്ചത്തിലും, സീറകള്‍ പ്രാമാണികമായ ഹദീസിന്‍റെ വെളിച്ചത്തിലും ആണ് മനസ്സിലാകേണ്ടത്. താങ്കളുടെ ബ്ലോഗില്‍ കണ്ട ഒരു തട്ടിപ്പ്‌, സീറ ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിച്ചു അത് ഹദീസുകളില്‍ പറഞ്ഞിട്ടുണ്ട് എന്ന് തട്ടിവിടുക എന്നുള്ളതാണ്. രണ്ടും തമ്മിലുള്ള വിത്യാസം അറിയാഞ്ഞിട്ടനണെങ്കില്‍, ദയവു ചെയ്തു ഇനി മുതല്‍ അത് ആവര്‍ത്തിക്കാതിരിക്കുക.

Subair said...

സുബൈര്‍ ഇവിടെ കോപി പേസ്റ്റ് ചെയ്തിട്ടുള്ള ചരിത്രമൊന്നും ഇസ്ലാമിന്റെ ചരിത്രമല്ല. സ്വന്തം ആഗ്രഹ്വും യുക്തിയും അനുസരിച്ച് ഇക്കാലത്തേക്കു പാകപ്പെടുത്തി ചമച്ചുണ്ടാക്കിയ വ്യാജ ചരിത്രമാണ്
==========


ആദ്യമായി പറയട്ടെ ഞാന്‍ മാഷേ പ്പോലെ ഉറവിടം വ്യക്തമാക്കാതെ കോപ്പി-പേസ്റ്റ് ചെയ്യാറില്ല.

പ്രവാചകന്‍റെ ഏകദേശം ഇരുപതു കൊല്ലത്തെ ചരിത്രമാണ് ഞാന്‍ സംക്ഷിപ്തമായി എന്‍റെ മറുപടിയില്‍ അവതരിപ്പിച്ചത്. സ്വന്തം നാട്ടില്‍ പീടിപ്പിക്കപെട്ടു മദീനയിലേക്ക് പാലായനം ചെയ്ത, അവിടെ മക്കക്കാരുടെ നിരന്തരമായ യുദ്ധങ്ങള്‍ക്ക് വിധേയനായി തെന്റെ രാജ്യത്തിന്‍റെ ഭരണം നടത്തിയ, അവസാനം തികച്ചും സമാധാനപരമായി ആട്ടി പുറത്താക്കിയ സ്വന്തം നാടിലേക്ക് ഭരണാധികാരിയായി തിരുച്ചു വന്ന പ്രവാചകന്‍റെ ചിത്രമാണ് ഞാന്‍ നല്‍കിയത്. ഞാന്‍ എന്‍റെ മറുപടിയില്‍ വിശദീകരിച്ചത്തില്‍ എവിടെയാണ് ജബ്ബാര്‍ വ്യാജ ചരിത്രം ?. താങ്കള്‍ വ്യക്തമാക്കിയാല്‍ കൊള്ളാം. അവിടെ നിന്നും ഇവിടെ നിന്നും ഏതാനും ഉദ്ദരണികള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് കൊടുത്താല്‍ ചരിത്രമാകുകയില്ല. ഞാന്‍ പറഞ്ഞത് എന്‍റെ യുക്തി അനുസരിച്ച് രൂപ പ്പെടുത്തിയത് അല്ല. ഞാന്‍ പറഞ്ഞതില്‍ വസ്തുതാപരമായ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. വെറുതെ കാടടച്ചു വേദി വെക്ക്കുന്നതിഇല്‍ അര്‍ഥം ഇല്ലല്ലോ.

ഈ വെല്ലുവിളിയുടെ പൊരുള്‍ പോലും സുബൈറിനും കൂട്ടര്‍ക്കും പിടി കിട്ടിയില്ല.
ഇസ്ലാമിനെ മഹത്വവല്‍ക്കരിക്കാന്‍ പാടു പെടുന്നവരും ചെറി പിക്കിങ് തന്നെയാണു നടത്തുന്നത് എന്നു പറയാനാണിങ്ങനെ എഴുതിയത്. ഹദീസുകളും കുര്‍ ആന്‍ വാക്യങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്താതെ ഉദ്ധരിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
==========


ആറ്‌ പോസ്റ്റുകളോളം വരുന്ന താങ്കള്‍ക്കുള്ള എന്‍റെ മറുപടിയില്‍ ഞാന്‍ കൂടുതലും ചിലവഴിച്ചത് താങ്കള്‍ തെറ്റായി ഉദ്ദരിച്ച റിപ്പോര്‍ട്ടുകളുടെ ചരിത്ര പശ്ചാത്തലം വിവരിക്കാനാണ്. ഞാന്‍ എവിടെ യാണ് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉദ്ടരിചിട്ടുള്ളത് ?. താങ്കളുടെ ഓരോ ആരോപണങ്ങള്‍ക്കും വിശദമായ മറുപടി തെന്നെയാണ് ഞാന്‍ നല്‍കിയത്, അതിനെ കുറിച്ച് ഒന്ന് പരാമര്‍ശിക്കുക പോലും ചെയ്യാതെയാണ് താങ്കള്‍ എന്നെ ഞാന്‍ കാണിച്ചു തെരെട്ടെയോ എന്ന് വെല്ലുവിളിച്ചത്! ജബ്ബാറിന് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുക എന്താണ് എന്ന് മനസിലായിട്ടില്ല എന്ന് തോന്നുന്നു. ഒരു ഉദാഹരണം പറയാം. ഒരു യുക്തി വാദിക്ക് വേണമെങ്കില്‍ പറയാം ബൈബിള്‍ പറയുന്നുണ്ട് ദൈവം ഇല്ല എന്ന്. അദ്ധേഹത്തിനു അധ്യായവും സൂക്തവും നല്‍കാം. അദ്ദേഹം [പറയുന്നത് സത്യവുമായിരിക്കും. എന്നാല്‍ ആ സൂക്തത്തിന്റെ ബാക്കി ഭാഗം കൂടി വായിച്ചാല്‍ മനസ്സിലാകും അത് പറയുന്നത് "വിഡ്ഢി മനസ്സില്‍ പറയുന്നു ദൈവം ഇല്ല" എന്നതാണ് എന്ന്.

Subair said...

മറ്റൊരു ഉദാഹരണമായി താങ്കളെ തെന്നെ ഉദ്ദരിക്കട്ടെ. താങ്കള്‍ പറഞ്ഞു:



സ്ത്രീകളോടും കുട്ടികളോടുമുള്ള നബിയുടെ സമീപനം എന്തായിരുന്നു എന്ന് ഈ ഹദീസില്‍നിന്നു വ്യക്തം:

സ അബ് പറയുന്നു: തിരുമേനി അബവാ ഇല്‍ വെച്ച് എന്റെ അരികിലൂടെ പോയി. അന്നേരം ഒരു വിഷയത്തെകുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവരുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്തു സംഭവിക്കാനിടവരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്ന് നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ സ്ത്രീകളും കുട്ടികളും ബഹുദൈവ വിശ്വാസികളില്‍ പെട്ടവര്‍ തന്നെയാണല്ലോ. അല്ലാഹുവിനും അവന്റെ ദൂതനുമല്ലാതെ മേച്ചില്‍ സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ല.”[ബുഖാരി 1254]സി എന്‍
=====================


എന്താണ് ഇതിന്‍റെ സന്ദര്‍ഭം. ഈ ഉദ്ദരണിയില്‍ നിന്നും ആളുകള്‍ക്ക് അത് മനസ്സിലാക്ക ഇല്ല.

പ്രവാചകന്‍ ചെയ്ത യുദ്ധങ്ങളുടെ പശ്ചാത്തലം ഞാന്‍ എന്‍റെ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. പല യുദ്ധങ്ങളും മക്കയില്‍ നിന്നും മദീനയിലേക്ക് ദിവസങ്ങളോളം യാത്ര ചെയ്തു വന്ന മക്കകാര്‍ അടിചെല്‍പ്പിച്ചതായിരുന്നു. തല്ലാതെ വിശ്വാസം അടിച്ചല്പ്പിക്കാന്‍ വേണ്ടി പ്രവാചകന്‍ യുദ്ധം ചെയ്തിട്ടില്ല. ന്യൂനപക്ഷമായ മുസ്ലിംകള്‍ക്ക് മദീനയില്‍ അത് പ്രായോഗികവുമായിരുന്നില്ല. തോമസ് ആര്‍നോള്‍ഡ് നെ പോലുള്ള ഒരിയന്ടളിസ്റ്റ്‌ പണ്ഡിതന്മാരെ തെന്നെ വേണമെകില്‍ എനിക്ക് ഉദ്ടരിക്കാന്‍ കഴിയും.

എന്തായിരുന്നാലും താങ്കള്‍ ഉദ്ദരിച്ച ഹദീസ്‌ ഇതാണ്.

Narrated As-Sab bin Jaththama:

The Prophet passed by me at a place called Al-Abwa or Waddan, and was asked whether it was permissible to attack the pagan warriors at night with the probability of exposing their women and children to danger. The Prophet replied, "They (i.e. women and children) are from them (i.e. pagans)." I also heard the Prophet saying, "The institution of Hima is invalid except for Allah and His Apostle."

താങ്കള്‍ ഉദ്ധരിച്ച മലയാളം തര്‍ജുമയില്‍ നിരപരാധികളായ ആളുകളുടെ വീട് ആക്രമിക്കുന്നതിനെ ക്കുറിച്ചാണ് ഇത് എന്ന ധ്വനി ഉണ്ട് ഇതിനാലാണ് ഇംഗ്ലീഷ് ഉദ്ധരിച്ചത്.

ഇത് ബുഖാരിയില്‍ ബുക്ക്‌ നമ്പര്‍ നാലില്‍ വാല്യം 52 ല്‍ ഹദീസ്‌ നമ്പര്‍ 256 ആയി കൊടുത്തിരിക്കുന്നു. ഇനി തൊട്ടടുത്ത ഹദീസ്‌ (257) വായിച്ചു നോക്കൂ.

Narrated 'Abdullah:

During some of the Ghazawat of the Prophet a woman was found killed. Allah's Apostle disapproved the killing of women and children.
(Bukhari :: Book 4 :: Volume 52 :: Hadith 257 )

258 മത്തെ ഹദീസും ഇത് തെന്നെ ഇബ്നു ഉമറില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്.

Narrated Ibn 'Umar:

During some of the Ghazawat of Allah's Apostle a woman was found killed, so Allah's Apostle forbade the killing of women and children.
(Bukhari :: Book 4 :: Volume 52 :: Hadith 258 )

എന്താണ് ഇതില്‍ നിന്നും മനസ്സിലാക്കുക. പ്രാവാചകന്‍ സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തില്‍ വധിക്കുന്നത് വിലക്കിയിരുന്നെന്നും എന്നാല്‍ രാത്രി ശത്രുക്കളുടെ ആക്രമണത്തെ പ്രധിരോധിക്കുംമ്പോള്‍ അബദ്ധത്തില്‍ സ്ത്രീകളോ കുട്ടികളോ വധിക്കപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് പ്രവാചകനോട് ചോദിച്ചതിനുള്ള മറുപടിയാണ് ആദ്യത്തെ റിപ്പോര്‍ട്ടില്‍ കൊടുത്തത് എന്നു ആര്‍ക്കും മനസ്സിലാക്കാം. താങ്കളെ ആരെങ്കിലും രാത്രി ആക്രമിക്കുകയും താങ്കള്‍ പ്രധിരോധിക്കുന്നതിനിടയില്‍ ശത്രു സംഘത്തിലെ സ്ത്രീകള്‍ക്ക് അപകടം പെറ്റാന്‍ സാധ്യതയുണ്ട് എങ്കില്‍ താങ്കള്‍ വധിക്കപ്പെടാന്‍ നിന്ന് കൊടുക്കുമോ ?

യുദ്ധത്തെ കുറിച്ചുള്ള ഖുര്‍ആനിക നിലപാടും പ്രവാചകന്‍റെ യുദ്ധനിയമങ്ങളും വളരെ വ്യക്തവും കൃത്യവുമാണ്.

ഖുര്‍ആന്‍ പറഞ്ഞു::

Fight in the cause of Allah those who fight you, but do not transgress limits; for Allah loveth not transgressors. - Quran 2:190

പ്രവാചകന്‍റെ മറ്റൊരു ഹദീസ്‌:

Narrated Anas ibn Malik: The Prophet said: Go in Allah's name, trusting in Allah, and adhering to the religion of Allah's Apostle. Do not kill a decrepit old man, a young infant, or a child, or a woman; do not be dishonest about booty, but collect your spoils, do right and act well, for Allah loves those who do well. (Sunan Abî Dawûd)

Subair said...

@paltalk

ഖത്തറില്‍ താങ്കള്‍ നല്ലതായി ഒന്നും കണ്ടില്ലേ ?.

എന്തായിരുന്നാലും മനസ്സിലാക്കുക ഇസ്ലാമും മുസ്ലിംകളും ഒന്നല്ല. അറബ് രാജ്യങ്ങള്‍ ഇസ്ലാമികമാണ് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. അവിടെ ജനാധിപത്യം ഇല്ല, പൌര സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും പരിമിതികള്‍ ഉണ്ട്. പക്ഷെ ഇത് ആ രാജ്യങ്ങളുടെയും ആ രാജ്യത്തെ ഭാരാധികാരികളുടെയും പ്രശ്നമായി മനസ്സിലാക്കുക.

ഇത് അറബ് രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല. താങ്കളുടെ ബിസിനസ്‌
ലോകത്തെ ഏക ഹിന്ദു രാഷ്ട്രമായിരുന്ന നെപാളില്‍ മത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും ബുധന്മാരും പീടിപ്പിക്കപെടുന്നതായിനാം വായിക്കുന്ന. ഹിന്ദു ജനസംഖ്യ കേവലം എണ്‍പത് ശതമാനം മാത്രം ആയ നേപ്പാളില്‍, ഇതര മത വിശ്വാസികള്‍ക്ക് മത പ്രബോധന സ്വാതന്ത്ര്യം ഇല്ല. ഖത്തറില്‍ ഏതായാലും അമുസ്ലിം പൌരന്മാര്‍ ഉള്ളതായി അറിവില്ല, വിദേശികളെയാണ് അവര്‍ ആരാധാനലയങ്ങള്‍ നിര്‍മിക്കുന്നതില്‍ തടയുന്നത്. ഇസ്രേലില്‍, വത്തിക്കാന്‍ സിടിയിലോ പള്ളിയുണ്ടാക്കാന്‍ ശ്രമിച്ചാലും ഇത് തെന്നെയാരിക്കും സ്ഥിതി എന്നാണു എനിക്ക് തോന്നുന്നത്.

പാകിസ്താനില്‍ ബോംബു പൊട്ടുന്ന പോലെ തെന്നെ, വംശീയ കലാപത്തില്‍ ഹിന്ദു ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയിലും ബോംബുകള്‍ പോട്ടിയുരുന്നു. ഇവരാരും മതഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ചിട്ടല്ല ഇത് ചെയ്യുന്നത്.

താങ്കളോട്‌ മതത്തെ അതിന്‍റെ യഥാര്‍ത്ഥ ഉറവടത്ത്തില്‍ നിന്നും പഠിക്കണം എന്നപേക്ഷിക്കുന്നു. ഡ്രൈവറെ നോക്കി കാറിനെ വിലയിരുതാതിരുക്കുക എന്നത് പോലെ.

paltalk said...

Subair..
Thanks for those comments..Good One..
It answers some of my questions.

Ajith said...

"
1979-ല്‍ സി.എച്ച്.മുഹമ്മദ് കോയ കേരളസംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുണ്ട് . അന്ന് സി.എച്ച്.മുഹമ്മദ് കോയ അടക്കം 11 മെമ്പര്‍മാരാണ് കേരളമന്ത്രി സഭയില്‍ മുസ്ലീങ്ങള്‍ ഉള്ളത് .ആ സ്ഥലമാണിത് .അപ്പോള്‍ അന്യായത്തിന്റെ പേരിലാണ് അവഗണയുടെ പേരിലാണ് ഇവിടെ വാളെടുത്തത് എന്ന് ഈ വികാരത്തിന്റെ പേരില്‍ ഈ വിശ്വാസത്തിന്റെ പേരില്‍ പറയുന്നവര്‍ വാസ്തവത്തില്‍ പാവങ്ങളെ പറ്റിക്കുകയാണ് .ഒന്നുമില്ല,യാതൊന്നുമില്ല . പ്രഭാകരനെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്രീലങ്കയിലെ തമിഴന്‍മാര്‍ക്ക് മാത്രമാണ് .താക്കറെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്തുണ്ടെങ്കില്‍ അത് മഹാരാഷ്ട്രയിലെ മാറാത്തികള്‍ക്ക് മാത്രമാണ് .ബിന്ദ്രന്‍ ബാലയെ കൊണ്ട് ആര്‍ക്കെങ്കിലും ആപത്തുണ്ടായിട്ടുണ്ടെങ്കില്‍ അത് പഞ്ചാബിലെ സിക്കുകാര്‍ക്ക് മാത്രമാണ് . ഇന്നത്തെ ഇവിടുത്തെ പോപ്പുലര്‍ ഫ്രണ്ടിന്റേയും ഇവിടുത്തെ എന്‍.ഡി.എഫിന്റേയും പ്രവര്‍ത്തനം കൊണ്ട് ആര്‍ക്കങ്കിലും ആപത്തുണ്ടെങ്കില്‍ അത് ഇവിടുത്തെ മുസ്ലീങ്ങള്‍ ക്ക് മാത്രമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട .അതുകൊണ്ട് കാശ് കിട്ടാനുള്ള ഒരു ക്വട്ടേഷന്‍ പണിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റേത് അത് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവവും വിവേകവും വഴിതെറ്റിപ്പോകുന്നവര്‍ക്ക് ഉണ്ടാവട്ടെ."


From:(മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് എം.എന്‍ . കാരശ്ശേരി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം')
Link:
http://www.mathrubhumi.com/books/story.php?id=168&cat_id=508

ചിന്തകന്‍ said...

പ്രിയ സുബൈർ
മനോഹരമായ കമന്റുകൾ. താങ്കൾ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. ജബ്ബാർ മാഷ് ഒരു നല്ല മനുഷ്യനായി തിരിച്ചുവരുമെന്ന് നമുക്കാശിക്കാം. ഒപ്പം പ്രാർത്ഥിക്കുകയും ചെയ്യാം. അദ്ദേഹത്തിന്റെ യുക്തി പോസിറ്റീവായി ഉപയോഗപെടുത്താൻ കഴിഞ്ഞാൽ തീർച്ചയായും അത് സമൂഹത്തിന് ഗുണകരമാകാതിരിക്കില്ല!

arup said...

@subair
"ഇസ്ലാമിന് മദീനയില്‍ സ്വീകാര്യത ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ മക്കക്കാര്‍ മുസ്ലിംകളെ മദീനയിലും വച്ച് പൊറുപ്പിക്കില്ല എന്ന ഉദ്ദേശത്തില് ഒന്നിന് പുറകെ ഒന്നൊന്നായി മദീനയെ ആക്രമിക്കുകയും ചെയ്തു. ഇതാണ് പ്രവാചകന്‍ ചെയ്ത യുദ്ധങ്ങളുടെ പശ്ചാത്തലം"
"The Prophet passed by me at a place called Al-Abwa or Waddan, and was asked whether it was permissible to attack the pagan warriors at night with the probability of exposing their women and children to danger."
താങ്കള്‍ പറഞ്ഞ യുത്ധങ്ങളില്‍ എല്ലാം ആര്‍മികള്‍ തമ്മിലുള്ള യൂത്ധം ആയിറ്റ്‌ാണ് എനിക്ക്‌ തോന്നിയത്‌. അപ്പൊ ഈ സംഭവം ഏതു യുദ്ധത്തിലാണ് ?

ea jabbar said...

ഉള്ളടക്കം മാത്രം ചര്‍ച്ച ചെയ്യുക

ea jabbar said...

ഇത് പോലെ, മുഹമ്മദ്‌ നബിയുടെ ചരിത്രത്തെ കുറിച്ച് മുഹമ്മദ്‌ നബി മരണപ്പെട്ടതിനു നൂറ്റാണ്ടുകള്‍ക്ക് ശേഷം എഴുതപ്പെട്ട ചരിത്രകഥാ പുസ്തകങ്ങള്‍ (സീറ) ഉണ്ട്. മാഷ്‌ ഉദ്ദരിക്കാന്‍ പോകുന്ന ഇബ്നു ഇസ്ഹാകും, ത്വബാരി (പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതന്‍) അവയില്‍ പെട്ടവയാണ്. ഇവക്ക് മതപരമായ യാതൊരു പ്രാധാന്യവും മുസ്ലിംകള്‍ ഒരു കാലത്തും നല്‍കിയിട്ടില്ല.
------
കൊള്ളാം ! നല്ല നിരീക്ഷണം!
ചരിത്രത്തെ കുറിച്ചുള്ള എന്റെ വീക്ഷണം മറ്റൊന്നാണ്. നബിയുടെ ജീവിത കാലത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന രേഖകള്‍ക്കാണു ഞാന്‍ കൂടുതല്‍ ആധികാരികത കല്‍പ്പിക്കുന്ന്ത്.. കാലം അകലും തോറും ചരിത്രം വസ്തുതകളില്‍നിന്നും അകന്നു പോവുകയും മായം കലരുകയുമാണു ചെയ്യുക. ചരിത്ര ഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളവയെയാണു ഞാന്‍ യഥാര്‍ത്ഥ വസ്തുതകളോട് അല്‍പ്പമെങ്കിലും ബന്ധമുള്ളവയായി കാണുന്നത്. അതിനാല്‍ തന്നെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളെയാണു ഞാന്‍ മതപഠനത്തിനായി അന്യേഷിക്കുന്നതും.
ഇവിടെ സുബൈര്‍ പരാമര്‍ശിക്കുന്ന ഗ്രന്ഥങ്ങള്‍ അക്കാരണത്താല്‍ തന്നെ വസ്തുതകളോട് വളരെ അടുത്തു നില്‍ക്കുന്നവയുമാണ്. തബ്രീ പത്താം നൂറ്റാണ്ടുകാരനല്ല സുബൈറേ അദ്ദേഹം ജനിക്കുന്നത് ഹിജ്ര 204 ലാണ്. അതായത് നബിയുമായി രണ്ടു നൂറ്റാണ്ടിന്റെ അകലം ! ഇബ്നു ഇഷാഖും ഹിഷാമും അതിനു മുമ്പാണ് . ഇഷാഖ് ഹിജ്ര 105 ലാണു മരിക്കുന്നത്. ഹിഷാം 213ല്‍ മരിച്ചു.വാഖിദി ഹിജ്ര 130ല്‍ ജനിച്ച പണ്ഡിതനാണ്.
ഇവരൊക്കെ എഴുതിയ ചരിത്രം നബി ആരാണെന്നും എങ്ങനെ ജീവിച്ചുവെന്നും ഏറെക്കുറെ സത്യസന്ധമായി നമ്മെ അറിയിക്കുന്നു.
ഇവയൊന്നും മുസ്ലിം ലോകം അംഗീകരിക്കുന്നില്ല എന്ന സുബൈറിന്റെ വാദം വിചിത്രം തന്നെ. ഏതു മുസ്ലിം ലോകത്തെകുറിച്ചാണു പറയുന്നത്. ഇന്നത്തെ സുബൈറിനെപ്പോലുള്ളവര്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയുന്നില്ല എംന്നതു ശരി. പകഷെ അതു കൊണ്ട് അതൊന്നും ഇസ്ലാമല്ല എന്നു പറയാമോ? മുസ്ലിം ലോകം അടയിരുന്നു സംരക്ഷിച്ചു പോന്നതുകൊണ്ടാണല്ലോ നമുക്കീ ഗ്രന്ഥങ്ങളൊക്കെ ഇന്നും വായിക്കാനാവുന്നത്.

ea jabbar said...

എന്നാല്‍ സുബൈറും കൂട്ടരും ഇപ്പോള്‍ ഉദ്ധരിക്കുന്നതെല്ലാം സഹസ്രാബ്ദം കഴിഞ്ഞ് 18, 19,20 നൂറ്റാണ്ടുകളിലും അതിനു ശേഷം ആധുനിക കാലത്തും രചിക്കപ്പെട്ടിട്ടുള്ള താണ്. അവയൊന്നും യഥാര്‍ത്ഥ വസ്തുതകളോട് ഒട്ടും നീതി പുലര്‍ത്തുന്നതല്ല എന്ന് ഒറ്റനോട്ടത്തിലേ മനസ്സിലാക്കാം. കാരണം സുബൈരിനെപ്പോലെ ആധുനിക മൂല്യസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചു മതചരിത്രത്തെ വെള്ളം ചേര്‍ത്തും മൂടിവെച്ചും വളച്ചൊടിച്ചും കുളിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് പതിനെട്ടാം നൂറ്റാണ്ടിനു ശേഷം മതവക്താക്കള്‍ ശ്രമിച്ചിട്ടുള്ളത്. ഞാന്‍ അത്തരം കൃതികളെ ആശ്രയിച്ചു മതം പഠിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവ വ്യാജമാണെന്നതു തന്നെ .

ea jabbar said...

ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള രേഖകള്‍ ഹദീസുകളും അവയെ ആസ്പദമാക്കി ര‍ചിക്കപ്പെട്ടിട്ടുള്ള സീറകളും തന്നെ. കുര്‍ ആന്‍ ഹദീസിന്റെയും തഫ്സീറിന്റെയും അകമ്പടിയില്ലാതെ ആര്‍ക്കും മനസ്സിലാവുകയുമില്ലല്ലോ .

..naj said...
This comment has been removed by the author.
Jack Rabbit said...

Subair said

എന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന നാല് സുവിശേഷങ്ങള്‍ യേശുവിന്‍റെ ആരോപിക്കപ്പെട്ട ക്രൂശികരണത്തിന് ശേഷം ഏകദേശം ഒരു നൂറ്റാണ്ടിനുള്ളില്‍ രചിക്കപ്പെട്ടവയാണ്.

It is good that you are aware of this and Gospel of Mark was written sometime after AD 70. Also it is correct, books in Bible today contains late additions or mistakes. This is acknowledged by Biblical scholars and are taught in universities in Western countries. Many popular books are written on this by people like Bart Ehrman, Robert Price, Hector Avalos etc.

Copying errors cannot be avoided before the invention of printing press.

At the same time, you don't find any problem in swallowing the Islamic tradition that Koran is perfect, timeless, and unchanging Word of God which is immune to any copying errors by invoking extraordinary capability to memorize.

There are Islamic accounts that even Muhammed himself was prone to forgetting
.

For a simple example of later addition, the earliest available manuscripts of Koran like one kept in Bibliotheque Nationale, Paris don't have Surah titles. Who inserted them later in the word of God ? The early manuscripts which are mostly in Hijazi or Kufi scripts don't contain vowels or diacritical markings which provide lot of elbow room for extrapolating the real meanings.

FYI, there are many researchers working on the origins of Koran. Discoveries like the Sana'a manuscripts also show the presence of variants of Koran in its early development phase.

Jack Rabbit said...
This comment has been removed by the author.
sanchari said...

ea jabbar said...

ജബ്ബാരിയന്‍ എന്ന പ്രയോഗത്തിനുള്ള ഒരു മറു വാദം എന്ന നിലക്കാണു ബുഖാരിയന്‍ എന്നു പ്രയോഗിച്ചത്. അതിനെ അസ്മയുടെ സംഭവം ബുഖാരിയിലുണ്ടോ എന്നും ചോദിച്ചു നേരിടുന്നതും കാര്യം പിടി കിട്ടാത്തതു കൊണ്ടാണ്. പൊതുവായി പറഞ്ഞതാണത്. അതല്ലാതെ ഞാന്‍ ഉദ്ധരിച്ച സംഭവ്ങ്ങളെല്ലാം ബുഖാരിയിലും കുറ് ആനിലും മാത്രമുള്ളതാണ് എന്ന അര്‍ത്ഥത്തിലല്ല. ആധികാരികപ്രമാണങ്ങളിലുള്ളതാണ്. എന്റെ സ്വന്തം സൃഷ്ടിയല്ല എന്നേ ഉദ്ദേശിച്ചുള്ളൂ

September 1, 2010 8:09 പം


എന്താ ജബ്ബാര്‍ എന്റെ കമന്റ് ഡിലിറ്റ് ചെയ്തു പിന്നെ ആ കമന്റിനു മറുപടി എഴുതുന്നു

നാണക്കേട്

sanchari said...

ea jabbar said...
തന്നെ ക്രൂശിക്കാനുള്ള കുരിശും ചുമന്നുകൊണ്ടു പോകുമ്പോഴും ആ കുറ്റവാളികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. പിതാവേ ഇവര്‍ ചെയ്യുന്നതെന്താണെന്നിവര്‍ അറിയുന്നില്ല, ഇവര്‍ക്കു മാപ്പു നല്‍കണേ എന്നാണദ്ദേഹം പറഞ്ഞത്. വസ്ത്രം മോഷ്ടിച്ചവനു പുതപ്പു കൂടി നലകണമെന്നും ഒരു കവിളത്തടിച്ചാല്‍ മറു കവിളും കാട്ടിക്കൊടുക്കണമെന്നും ക്രിസ്തു ഉപദേശിച്ചു.
അ ക്രിസ്തുവിനെ പ്രവാചകനായി അയച്ച അതേ ദൈവമാണോ ഈ മുഹമ്മദിനെയും അയച്ചത്?
ക്രിസ്തുവിന്റെ ചെരുപ്പിന്റെ വാറു തുടയ്ക്കാന്‍ പോലും ഈ “പ്രവാചകനു“ യോഗ്യതയുണ്ടോ?

August 30, 2010 9:57 PM
നന്ദി ജബ്ബാര്‍ ഈ കമണ്ട് നേരെത്തെ കാണാത്തത കൊണ്ടല്ല പ്രതികരിക്കാതിരുന്നത്. അവഗണിച്ചതായിരുന്നു. പ്രധാന വിഷയം ചര്‍ച്ച ചെയ്ത ശേഷമാവാം എന്ന് കരുതി

യുക്തിവാദികളും മിഷനറിമാരും തമ്മിലുള്ള, (ഇസ്ലാമിനെയും മുസ്ലിംകളെയും ചീത്ത പറയുന്ന) കൂട്ടുകച്ചവടം മുമ്പേ മലയാളികള്‍ക്ക് അറിയാവുന്നതാണല്ലോ., മലയാളത്തിലെ ഒരു തെറി പുസ്തകം രണ്ടു പേര് നല്‍കി യുക്തിവാദികളും മിഷനറിമാരും ഒരു പോലെ പ്രസിദ്ധീകരിച്ചത് കേരളത്തിലെ വായനക്കാര്‍ക്ക് അറിയാം.

അത് പോലെ മലപ്പുറത്തെ മുസ്ലിം പേരുള്ള കുപ്രസിദ്ധ യുക്തിവാദി ഫാസിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ജന്മഭുമിയിലെ സ്ഥിരം കോളമിസ്റ്റ് ആണെന്നുള്ളതും പരസ്യമാണല്ലോ., അല്ല അതിനു നിങ്ങളെ കുറ്റം പറയുന്നില്ല അത് വയറ്റുപ്പിഴപ്പാണല്ലോ.

sanchari said...

ea jabbar said...

എന്നെ നായിന്റെ മോനേ എന്നും എടാ പന്നീ എന്നുമൊക്കെ വിളിക്കുന്നവരുണ്ട്. രണ്ടു തരത്തില്പെട്ടവര്‍. ഒന്ന് എന്നോട് കടുത്ത വിരോധമുള്ള ശത്രുക്കള്‍ . രണ്ട് എന്നോട് ഏറ്റവും ഇന്റിമസിയുള്ള ആത്മസുഹൃത്തുക്കള്‍. ! രണ്ടാമത്തെ വിഭാഗമാണു വിളിക്കുന്നതെങ്കില്‍ അതെനിക്കു കൂടുതല്‍ സന്തോഷപ്രദവും ആശ്വാസവുമായാണ് അനുഭവപ്പെടാറ്.

ആ സംഭാഷണത്തിലെ ഭ്രാന്തനും അയാളുടെ ഏക ആത്മസുഹൃത്ത് ദൈവവുമായി സംവദിക്കുകയാണ്.
ദൈവമല്ലാതെ മറ്റാരും തുണയായില്ലാത്ത മനുഷ്യന്റെ ഒറ്റപ്പെടല്‍ ഇവിടെ കാണാം. മനുഷ്യന്‍ ദൈവത്തോട് എത്ര നിസ്സാരമായ കാര്യങ്ങളാണു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന തിനുദാഹരണമാണ് അയില മുറിക്കുന്ന കാര്യം .അത്തരം നിരര്‍ഥകവും ബാലിശവുമായ കാര്യങ്ങള്‍ മനുഷ്യന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതെത്ര തവണ നിന്നോടു പറഞ്ഞിട്ടുണ്ടെടാ നായേ എന്ന മറുപടി. ... ടി ജെ ജോസഫ് എഴുതിയത് എല്ലാവരും വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

September 2, 2010 12:36 അം



ഈ വിവരം താങ്കള്‍ക്ക് പി ടി പറഞ്ഞു തന്നതോ അതോ താങ്കളുടെ പുതിയില്‍ നിന്ന് കണ്ടു പിടിച്ചതോ. പി ടി യുടെ പുതകവും, ചോദ്യ പേപ്പര്‍ വിവാദവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ക്രിസ്ത്യാനിക്ക്, കമ്യുനിസ്റ്റു, യുക്തിവാദ കൂട്ട് കെട്ടിന്റെ ബോധപൂര്‍വമായ സൃഷ്ടിയാണെന്നും അതിനോട് കൈ വെട്ടി പ്രതികരിച്ചവരുടെ വേരുകള്‍ എത്തിപ്പെടുന്നത് കമ്യുനിസതിലെക്ക് ആണെന്നുള്ളതും യാത്രിച്ചകമാണോ.

ea jabbar said...

ഈ വിവരം താങ്കള്‍ക്ക് പി ടി പറഞ്ഞു തന്നതോ അതോ താങ്കളുടെ പുതിയില്‍ നിന്ന് കണ്ടു പിടിച്ചതോ.
-------
ആ സംഭാഷണം ക്ലാസില്‍ പഠിപ്പിക്കുകയും ചോദ്യപ്പേപ്പറില്‍ കൊടുക്കുകയും ചെയ്ത മലയാളം അധ്യാപന്‍ എഴുതിയതിന്റെ ചുരിക്കമാണത്.
ഭാഷയെകുറിച്ചും സാഹിത്യത്തെകുറിച്ചുമൊക്കെ സാമാന്യ ധാരണയുള്ളവര്‍ക്കേ അതൊക്കെ മനസ്സിലാകൂ.
മതഭ്രാന്തു മൂലം ചിന്ത മരവിച്ചവര്‍ക്കിതൊന്നും പിടി കിട്ടാനിടയില്ല.

ea jabbar said...

ഇന്നത്തെ മാധ്യമം പത്രത്തിലെ ചരമ പ്പേജില്‍ 18 മുസ്ലിം പേരുള്ളതില്‍ നാലു മുഹമ്മദ് ! 20%ത്തിനു മുകളില്‍!

ea jabbar said...

എന്താ ജബ്ബാര്‍ എന്റെ കമന്റ് ഡിലിറ്റ് ചെയ്തു പിന്നെ ആ കമന്റിനു മറുപടി എഴുതുന്നു
-----
ആ കമന്റ് ഡിലീറ്റ് ചെയ്തിട്ടില്ല നല്ല പോലെ ഒന്നു കൂടി നോക്കൂ....!

ea jabbar said...

വ്യക്തിപരമായ കാര്യം മാത്രം കമന്റിയാല്‍ ഡിലീറ്റ് ചെയ്യും .

ea jabbar said...

അത് പോലെ മലപ്പുറത്തെ മുസ്ലിം പേരുള്ള കുപ്രസിദ്ധ യുക്തിവാദി ഫാസിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ജന്മഭുമിയിലെ സ്ഥിരം കോളമിസ്റ്റ് ആണെന്നുള്ളതും പരസ്യമാണല്ലോ.
-------
ഹിന്ദു പേരുള്ള അനേകം ബുദ്ധിജീവികള്‍ [യുക്തിവാദികള്‍ ഉള്‍പ്പെടെ] മുസ്ലിം ഫാസിസ്റ്റുകളുടെ പത്രങ്ങളിലും സ്ഥിരം കോളമിസ്റ്റുകളായി ഉണ്ടല്ലോ. അപ്പോള്‍ ഇതും ആകാം !
മുസ്ലിം ഭീകരവാദികളെ പിരി കയറ്റാന്‍ എഴുതുന്ന അനേകം രാമനുണ്ണിമാര്‍....!

ea jabbar said...

Blogger paltalk said...

ജബ്ബാര്‍ സര്.
ഞാന്‍ ഖത്തറില്‍ ആണ് വര്ക് ചെയ്യുന്നത്‌.. ഇവിടെ താങ്കള്‍ ടൈപ് ചെയ്ത എല്ലാ ലിംക്സും ബ്ലാക്ഡ് ആണ്...ഇസ്ലാമിനെത്ിരായ എല്ലാ സായീടും ബ്ലാക്ഡ്. അതേ സമയം മറ്റുള്ളവരെ നീന്തിച്ചുള്ള എല്ലാ സീറ്റ്‌സും യദ്െസ്റ്ം ഓപന് ചെയ്യാം..
--------
അതാണു സുഹൃത്തേ ഇസ്ലാം !
ഞാന്‍ ഈ ബ്ലോഗില്‍ അതൊക്കെ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം. പക്ഷെ ഇതും ബ്ലോക് ചെയ്യും... !

ea jabbar said...

ജബ്ബാർ മാഷ് ഒരു നല്ല മനുഷ്യനായി തിരിച്ചുവരുമെന്ന് നമുക്കാശിക്കാം.
----
ചിന്തകന്‍, സഞ്ചാരി , ലതീഫ്.... തുടങ്ങിയ ചീത്ത മനുഷ്യരെല്ലാം നല്ല മനുഷ്യരാകുമെന്നു തന്നെയാണു ഞാനും പ്രതീക്ഷിക്കുന്നത്...!

ea jabbar said...

ഇസ്രേലില്‍, വത്തിക്കാന്‍ സിടിയിലോ പള്ളിയുണ്ടാക്കാന്‍ ശ്രമിച്ചാലും ഇത് തെന്നെയാരിക്കും സ്ഥിതി എന്നാണു എനിക്ക് തോന്നുന്നത്.യ്ത്തോ
----------
വത്തിക്കാന്‍ സിറ്റിയില്‍ സൌദി സഹായത്തോടെ ഒരു മുസ്ലിം പള്ളി പണിതിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിനു സൌദിഭരണാധികാരികളും മറ്റും പോയിരുന്നു. ആശംസകള്‍ അര്‍പ്പിക്കാന്‍ ബിഷപ്പുമാരും കര്‍ദിനാളന്മാരുമൊക്കെ വന്നു. ആ ചടങ്ങിന്റെ ഫോടോ സൌദി പത്രം പ്രസിദ്ധീകരിച്ചു. സ്റ്റേജില്‍ ഇരിക്കുന്ന പാതിരിമാരുടെ ളോഹക്കുമേല്‍ ഉള്ള കുരിശടയാളങ്ങള്‍ കരി തേച്ചു മായ്‌ച്ചുകൊണ്ടാണു പത്രങ്ങള്‍ ഫോടോ കൊടുത്തത്. അതാണ് ഇസ്ലാമിനെ സംസ്കാരം. ഇവര്‍ സംസ്കാരവും മനുഷ്യത്വവുമുള്ളവരാണെങ്കില്‍ ചെയ്യേണ്ടിയിരുന്നത് പകരം മക്കയില്‍ ഹറമിനടുത്ത് ഒരു ക്രിസ്ത്യന്‍ പള്ളി പണിതുകൊണ്ട് അവരെ ആദരിക്കുകയായിരുന്നു. !!1

paltalk said...

മറ്റുള്ളവര്‍ക്‌ വക വെച്ചുകൊടുകത അവകാശങ്ങള്‍ തങ്ങല്‍ക്കു വേണമെന്നു ആവസ്യപെടുന്നവരാണു അവസരാവാധികള്‍.ഘീബാത്സ്‌ തന്റെ തന്ത്രങ്ങള്‍
ഇവരുടെ അടുത്തു നിന്ന് പതീച്ചതായിരിക്കണം

ഫാസിസത്തിന്റെ അച്നാണ്‌ ഇവര്‍

ea jabbar said...

ജോസഫ് മാഷിന്റെ ലേഖനം ഇവിടെ

Subair said...

വത്തിക്കാന്‍ സിറ്റിയില്‍ സൌദി സഹായത്തോടെ ഒരു മുസ്ലിം പള്ളി പണിതിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിനു സൌദിഭരണാധികാരികളും മറ്റും പോയിരുന്നു. ആശംസകള്‍ അര്‍പ്പിക്കാന്‍ ബിഷപ്പുമാരും കര്‍ദിനാളന്മാരുമൊക്കെ വന്നു. ആ ചടങ്ങിന്റെ ഫോടോ സൌദി പത്രം പ്രസിദ്ധീകരിച്ചു. സ്റ്റേജില്‍ ഇരിക്കുന്ന പാതിരിമാരുടെ ളോഹക്കുമേല്‍ ഉള്ള കുരിശടയാളങ്ങള്‍ കരി തേച്ചു മായ്‌ച്ചുകൊണ്ടാണു പത്രങ്ങള്‍ ഫോടോ കൊടുത്തത്. അതാണ് ഇസ്ലാമിനെ സംസ്കാരം.
==============


വത്തിക്കാന്‍ സിറ്റിയില്‍ മുസ്ലിം പള്ളി ????

പോന്നു ജബ്ബാര്‍, വത്തിക്കാന്‍ സിറ്റി എന്ന് പറയുന്നത് കത്തോലികക്കാര്‍ക്ക് മാത്രം പൌരത്വം ഉള്ള, സാങ്കേതികാര്‍ത്ഥത്തില്‍ മാത്രം രാഷ്ട്രം എന്ന് പറയാവുന്ന ഒരു കൊച്ചു ഭൂപ്രദേശമാണ്. അവിടെ മുസ്ലിം പള്ളി പോയിട്ട്, പോട്ടസന്ടന്റ്റ്‌ ചര്‍ച്ച് പോലും ഉണ്ടാവില്ല. എവിടെ നിന്നാണ് താങ്കള്‍ക്ക് ഇത്തരം അറിവുകേടുകള്‍ ലഭിക്കുന്നത് ?. യുക്തിവാദി സംസ്ഥാന സമിതി അങ്ങള്‍ക്കും അല്പം ലോക വിവരം ഉണ്ടാകുന്നതില്‍ തെറ്റില്ല.

ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ഒരു വലിയ മുസ്ലിം പള്ളി ഉണ്ടന്നത് സത്യമാണ്, ഇറ്റലിയില്‍ കുടിയേറിപ്പാര്ത്ത്ത ധാരാളം മുസ്ലിം പൌരന്മാര്‍ ഉണ്ടെന്ന പോലെത്തെ സത്യം.

താങ്കള്‍ ഒരു യുക്തി വാദി എന്ന് പരിചയപ്പെടുത്തുന്നില്‍ കേരളത്തിലെ യുക്തിവാദികള്‍ക്ക് എതിര്‍പ്പില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. കാരണം താങ്കള്‍ ഇവിടെ എഴുതുന്നത്‌ മുഴുവനും കടുത്ത വംശീയവാദവും, വര്‍ഗീയ വാദവും ആണ്. ഒരു വിധം സംസ്കാരവും മാന്യതയുമുള്ള ക്രിസ്ത്യന്‍ വര്‍ഗീയ വാദിപോലും പ്രകടിപ്പിക്കാത്ത അഭിപ്രായങ്ങളാണ് താങ്കള്‍ ഇവിടെ പറയുന്നത്.

താങ്കള്‍ പറഞ്ഞു:

ഇവര്‍ സംസ്കാരവും മനുഷ്യത്വവുമുള്ളവരാണെങ്കില്‍ ചെയ്യേണ്ടിയിരുന്നത് പകരം മക്കയില്‍ ഹറമിനടുത്ത് ഒരു ക്രിസ്ത്യന്‍ പള്ളി പണിതുകൊണ്ട് അവരെ ആദരിക്കുകയായിരുന്നു. !!
=============


മുസ്ലിംകള്‍ക്ക് സംസ്കാരവും മനുഷ്യത്വവും തെളിയിക്കാന്‍ ഹറമിനടുത്ത് ക്രിസ്ത്യന്‍ പള്ളി പണിയണം. എന്നാല്‍ ഒരു ഹിന്ദുവിന് മനുഷ്യത്വം തെളിയിക്കാന്‍ ശബരിമലയില്‍ അമ്പലത്തിനടുത്ത് മുസ്ലിം പള്ളി പനിയനമെന്നോ, ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് ചര്‍ച്ച് പനിയനമെന്നോ താങ്കള്‍ പറയില്ല. എന്തിനേറെ എനിക്കുറപ്പുണ്ട്, മുസ്മ്ലിം പൌരന്മാര്‍ ധാരാളമുള്ള ന്യൂയോര്‍ക്കില്‍, തികച്ചും നിയമ വിധേയമായി സ്വകാര്യ സ്ഥലത്ത് പള്ളി പണിയുന്നത് പോലും, താങ്കള്‍ എതിര്‍ക്കും. കാരണം താങ്കള്‍ക്ക് മുസ്മ്കളുടെ സംസ്കാരവും, മനുഷ്യതവുമെല്ലാം പ്രത്യകം തെളിയിക്കെണ്ടാതാണല്ലോ ?

സൌദിയിലെ ആരെങ്കിലും കുരിശ് മറച്ചു പിടിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ബുദ്ധിശൂന്യത. ഇന്ന് മുസ്ലിംകള്‍ ക്രിസ്ത്യാനികളെ ബൌദ്ധികമായി നേരിടുന്നതിനുള്ള ആയുധങ്ങള്‍ ബൈബിളും കുരിശും ഒക്കെ തെന്നെയാണ്. ഇതിന് നേതൃത്വം നല്‍കുന്നത് അമേരിക്കയും യൂറോപ്പും ഒക്കെയാണ് എന്നതും സത്യമാണ്. ഞാന്‍ ചോദിക്കാതെ തെന്നെ ബാര്‍റ്റ് എഹ്ര്‍മാനേയും, സന കയ്യെഴുത്ത് പ്രതിയും ഒക്കെ എനിക്ക് പറഞ്ഞു തന്ന, എനിക്ക് മുമ്പ് കമ്മന്റിട്ട ക്രിസ്ത്യന്‍ സുഹൃത്തിനോട്‌ ചോദിച്ചാല്‍ മതി, ആരോഗ്യപരവും, പരസ്പര ബഹുമാനത്തോടും കൂടിയുള്ള ക്രിസ്ത്യന്‍ മുസ്ലിം സംവാദങ്ങള്‍ ഇന്ന് എന്ത് മാത്രം നടക്കുന്നുണ്ട് എന്ന്.

എന്നെ സംബത്തിചിടത്തോളം, ലോകത്തെ എല്ലാ മുസ്ലിംകളും താങ്കള്‍ സൂചിപ്പിക്കുന്ന പോലെ കൊള്ളരുതാത്തവര്‍ തെന്നെ യായാലും, ഞാന്‍ മനസ്സിലാകിയ ഇസ്ലാം ശരിയായാണ് എന്ന് എനിക്ക് ഉറപ്പുല്ലതിടത്തോളം കാലം എനിക്കത് പ്രശനമല്ല. അതെ പോലെ തെന്നെ ജബ്ബാര്‍ മാഷ്‌ അടക്കമുള്ള ലോകത്തെ യുക്തിവാദികള്‍ എന്ന് പരിചയപ്പെടഉത്തുന്ന എല്ലാവരും, പരമത വിദ്വേഷം മാറി വച്ച് വെറുപ്പിന്റെ പ്രവാച്ചകന്മാരാകാതെ, സ്നേഹത്തോടും, പരസ്പര ബഹുമാനത്തോടും, സംവാടിക്കാന്‍ പഠിച്ചാലും, യിക്തിവാടത്തെ കുറിച്ച എന്‍റെ കാഴ്ചപ്പാട് മാറില്ല. കാരണം ഞാന്‍ വ്യക്തികളെ നോക്കിയല്ല ആദര്‍ശത്തെ വിലയിരുത്തുന്നത്.

മറ്റു ചില കാര്യങ്ങള്‍ കൂടി പറഞ്ഞു ഇത് അവസാനിപ്പിക്കട്ടെ.

ഞാന്‍ ത്വബരി പത്താം നൂറ്റാണ്ടില്‍ ജീവിച്ച പണ്ഡിതന്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് ക്രിസ്തു വര്‍ഷമാണ്, താങ്കള്‍ മൂന്നാം നൂറ്റാണ്ട് എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് ഹിജറ വര്‍ഷവും. ഇത് പക്ഷേ താങ്കള്‍ക്ക് ഞാന്‍ പറയാതെ തെന്നെ മനസ്സിലാക്കാമായിരുന്നു എന്നാണു ഞാന്‍ കരുതുന്നത്. അത് കൊണ്ട് തെന്നെ എന്നെ തിരുത്തേണ്ട ആവശ്യവുമുണ്ടായിരുന്നില്ല.

സീറകള്‍ എന്ത് കൊണ്ട് അക്ഷരാര്‍ഥത്തില്‍ സ്വീകാര്യമല്ല എന്ന് ഞാന്‍ വിശദീകരിച്ചിരുന്നു. ഹദീസുകള്‍ എന്ത് കൊണ്ട് സ്വീകാര്യമാകുന്നു എന്നും. ഹദീസ്‌ അടിസ്ഥാനമാകി എഴുതിയ സീറ എന്ന് താങ്കള്‍ പറഞ്ഞു. തീര്‍ച്ചയായും ഹദീസുകള്‍ അടിസ്ഥാനമാക്കി എഴുതിയ സീറകള്‍ ഉണ്ട്, പക്ഷെ താങ്കള്‍ ഉദ്ടരിക്കുന്നത് അവയല്ല. താങ്കള്‍ അവ ഉപയോഗിക്കുകയാണെങ്കില്‍ എനിക്ക് വിരോധവുമില്ല. ഇനി അതോ ഇത്രയും വിശദീകരിച്ചിട്ടും ഇവ തമ്മിലുള്ള വിത്യാസം താങ്കള്‍ക്ക് മനസ്സിലായില്ല എന്നുണ്ടോ?

Subair said...

മാഷ്‌ കാര്യങ്ങലെയെല്ലാം മുസ്ലിം വിരുദ്ധതയുടെ മഞ്ഞ കണ്ണട കൊണ്ടാണ് കാണുന്നത് എന്ന് പറയുന്നതില്‍ ഖേദമുണ്ട്. കാരണം വത്തിക്കാന്‍ സിടിയില്‍ ഇല്ലാത്ത പള്ളി താങ്കള്‍ക്ക് കൃസ്ത്യാനികളുടെ മത സഹിഷ്ണുതക്കും, മുസ്‌ലിംകളുടെ അഹഹിഷ്ണുതക്കും തെളിവായി. എന്നാല്‍ അമുസ്ലിം പൌരന്മാര്‍ ഇല്ലാതിരുന്നിട്ടും, ജോലിക്കും മറ്റും വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നും അവിടേക്ക് വന്ന അമുസ്ലിംകള്‍ക്ക് (ഏതെങ്കിലും ഗള്‍ഫ്‌ രാജ്യത് അമുസ്ലിം പുരന്മാര്‍ ഉണ്ടോ എന്നെനിക്കറിയില്ല) വേണ്ടി ഗള്‍ഫ്‌ രാജ്യങ്ങളില്‍ പണിത ചര്‍ച്ചുകളും അമ്പലങ്ങളും താങ്കള്‍ താങ്കളുടെ കണ്ണടയിലൂടെ നോക്കിയപ്പോള്‍ കണ്ടില്ല.

ഖത്തറില്‍ ഉള്ള, Church Of Our Lady Of Rosary എന്ന ക്രിസ്ത്യന്‍ ചര്‍ച്ചിന്‍റെ ഹോം പേജ് ആണിത്.

http://www.rosarychurchqatar.com/

വികി പീഡിയ അനുസരിച്ച്, ഇത് ഉത്ഘാടനം ചെയ്തത് ഖത്തറിലെ ഡെപ്യൂട്ടി പ്രധാനമന്ത്രി യാണ്. വത്തിക്കാനിലെ ആര്‍ച്ച് ബിഷപ്പ്‌ Mounged Al Hachem ന്‍റെ സാനിധ്യത്തില്‍. ചര്‍ച്ചിന് സ്ഥലം സംഭാവന നല്‍കിയത് ഖാത്തറിലെ അമീര്‍ Emir Hamad bin Khalifa യും.

The Catholic Church of Our Lady of the Rosary is a Roman Catholic church in Doha, Qatar, and the first Christian church in Qatar[1]. In a simple function on March 15, 2008, the ₤7.5M saucer-shaped church was opened by Abdullah Bin Hamad Al-Attiyah, Deputy Prime Minister and Minister for Energy and Industry, by way of cutting a ribbon[1] in the presence of Archbishop Mounged Al Hachem, Ambassador of Vatican to the Gulf; Paul Hindr, Apostolic Vicariate of Arabia, Archbishop Giuseppe Andrea, former nuncio of Vatican to the region and several Qatari officials.

http://en.wikipedia.org/wiki/Catholic_Church_of_Our_Lady_of_the_Rosary_(Doha)

ദുബായിലെ സെന്റ്‌ മേരി ചര്‍ച്ചിന്‍റെ ഹോം പേജ് ആണ് താഴെ.

http://www.saintmarysdubai.com/

ഈ ചര്‍ച്ച് 1967 മുതല്‍ ദുബായില്‍ ഉള്ളതായിട്ടാണ് മനസ്സിലാകുന്നത്.

St. Mary's Catholic Church, Dubai is a church founded by the late Sheikh Rashid bin Saeed Al Maktoum, Vice President and Prime Minister of the U.A.E. In 1966 he donated land to build the church. Rev. Fr. Eusebius Daveri and his team pioneered this project. The late Sheikh Rashid bin Saeed Al Maktoum inaugurated St. Mary’s Catholic Church on 7 April 1967.[1]
http://en.wikipedia.org/wiki/St._Mary's_Catholic_Church,_Dubai

Subair said...

ദുബായിലെ മറ്റൊരു ചര്‍ച്ച് ആണ് United Christian Church of Dubai. ഇത് 1962 മുതല്‍ ഇവിടെയുണ്ട്.

The United Christian Church of Dubai[1] (or UCCD) is an evangelical church dedicated to the glory of God in all things. Established in 1962 as a small fellowship of expatriate oil and gas workers in the Emirate of Dubai, they now comprise more than 1,000 worshipers from at least 50 nationalities, meeting in the Dubai Evangelical Church Center on Friday mornings.
http://en.wikipedia.org/wiki/United_Christian_Church_of_Dubai

ഇനി വികിപീഡിയ പ്രകാരം ഗള്‍ഫ്‌ രാജ്യമായ ഒമാനില്‍ താഴെ പറയുന്ന ഹിന്ദു അമ്പലങ്ങള്‍ യാതൊരു കുഴപ്പവും കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

Sri Krishna Temple, Darsait, Muscat
Shiva Temple, Muscat
Shri Swaminarayan Mandir, Muscat
Hindu Temple, Ruwi (Muscat), Sultanate of Oman



U.A.E യിലെ അമ്പലങ്ങളുടെ ലിസ്റ്റ് ഇതാ.

Gayatri Mata Om Samas Temple, Abu Dhabi
Pradosham at Dubai
Shri Swaminarayan Mandir, Dubai
Shiva Mandir & Krishna Mandir, Near Dubai Museum, Bur Dubai, Dubai, U.A.E.


അറബികള്‍ക്ക് പെട്രോ ഡോളറും ഒരു കിതാബും അല്ലാതെ എന്ത് കോപ്പാ ഉള്ളത് എന്ന് വലിയ വായില്‍ ചോദിക്കുന്നവര്‍ അവരുടെ നന്മകള്‍ കാണാനും തയ്യാറാകണം.

ബിജു ചന്ദ്രന്‍ said...

സുബൈര്‍ , മറ്റേതു മതക്കാരനായാലും അമേരിക്കയിലും യുറോപ്പിലും വര്‍ഷങ്ങള്‍ താമസിച്ചാല്‍ പൌരത്വം കിട്ടും. സൌദി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ കിട്ടില്ല. താങ്കള്‍ അതിനെക്കുറിച്ച് എന്ത് പറയുന്നു? ഗള്‍ഫ്‌ രാഷ്ട്രങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് നോമ്പ് കാലത്ത് പരസ്യമായി ഭക്ഷണം കഴിക്കാന്‍ പറ്റില്ല, ശിക്ഷിക്കപ്പെടും. അതിനെപ്പറ്റിയൊക്കെ എന്താണ് പറയാനുള്ളത്? ഗള്‍ഫ്‌ രാജ്യങ്ങളില്‍ ലഭിക്കുന്ന പ്രസിദ്ധീകരണങ്ങളിലെ മറ്റു മതങ്ങളിലെ ദേവീ ദേവന്മാരുടെ ചിത്രങ്ങളൊക്കെ കരിയടിച്ചു മായ്ച്ചാണ് വിതരണം ചെയ്യുന്നത്. ! നല്ല ഒന്നാം തരം സഹിഷ്ണുത!

Subair said...

ബിജു ഞാന്‍ സൌദിയുടെ വക്താവല്ല, എനിക്കത്തിന്റെ പോളിസിയെ ന്യായികെരിക്കേണ്ട ആവശ്യവുമില്ല. ഞാന്‍ ഇവിടെ ചെയ്തതും അതല്ല. ജബ്ബാര്‍ മാഷ്‌ വത്തികാനില്‍ പള്ളി പണിഞ്ഞു കൊടുത്ത ക്രിസ്ത്യന്‍ സഹിഷ്ണുതയും, ഹറമില്‍ ചര്‍ച്ച, -ആരും ആവശ്യപ്പെട്ടിട്ടില്ലങ്കില്‍ കൂടി- പണിത് കൊടുക്കാത്ത മുസ്ലിം അസഹിഷ്ണുതയെകുറിച്ചും പറഞ്ഞപ്പോള്‍, അവരുടെ നന്മ കൂടി കാണണം എന്ന് ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്തത്.

സൗദി എന്തുകൊണ്ടാണ് അമുസ്ലിംകള്‍ക്ക് പൌരത്വം നല്‍കാത്തത് എന്നോ, വത്തിക്കാന്‍ എന്തുകൊണ്ട് കത്തോലിക്കകാര്‍ അല്ലാത്തവര്‍ക്ക് പൌരത്വം നല്‍കാത്തത് എന്നുമെല്ലാം അവരോട് ചോദിക്കേണ്ട കാര്യമാണ്.

നോമ്പ് കാലത്ത് ഭക്ഷണം കഴിക്കുന്നവരെ സിക്ഷിക്കുന്നുന്ടെന്കില്‍ തെറ്റാണ്, മുസ്ലിംകളും (യാത്രക്കാരും, രോഗികളും, ഗര്ഭിനകളും മറ്റും,) റമസാനില്‍ നോമ്പ് ഉപേക്ഷിക്കാറുണ്ട് എന്നും ഒരിക്കുക.

ഇതര ദൈവങ്ങളുടെ ചിത്രതിന്മേല്‍ കരി അടിക്കുന്നുന്ടെങ്കില്‍ അതും തെറ്റ് തെന്നെയാണ്. ഇതര മതസ്ഥര്‍ക്ക് കൂടുതല്‍ പ്രബോധന ആരാധന സ്വാതത്ര്യം നല്‍കുന്നതാണ് യഥാര്‍ത്ഥ ഇസ്ലാമില്കത എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.

ഇതേ പോലെ തെന്നെ ഇതര മതസ്ഥരുടെ അസഹിഷ്ണുതക്ക് തെളിവുകളദ്ദരിക്കാനും ഒരാള്‍ക്ക്‌ കഴിയും, പക്ഷെ അത്തരം ഒരു ചര്‍ച്ച ഒരിക്കലും അവസാനിക്കാത്ത പരസ്പരം ആരോപണ പ്രത്യാരോപനങ്ങളിലായിരിക്കും എത്തുക. അതുകൊണ്ട് ഞാന്‍ വീണ്ടും പറയുന്നു, മതങ്ങളെ അതിന്‍റെ അടിസ്ഥാന സ്രോതസ്സുകളില്‍ മിന്നും മനസ്സിലാക്ക. ഒരു വിഭാഗം മതസ്ഥര്‍ ചെയ്യന്ന തെറ്റുകളെ സാമാന്യ വത്കരിച്ച്, ആ മതത്തില്‍ പെട്ടവര്‍ എല്ലാം എങ്ങനെയാണ് എന്ന മുന്‍വിധിയോടെ പ്രതികരിക്കാതിരിക്കുക.
ലോകത് എണ്‍പത് ശതമാനും മുസ്ലിംകളും അറബികളല്ല എന്നും മനസ്സിലക്കുക.

paltalk said...

Subair
മൊത്തം ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ ആമുസ്ലിം ദേവാലയങ്ങള്‍ ഉള്ളത് Bahrain, Oman, UAE. മാത്രം.വിരലിലെണ്ണം.
അതും വളരെ റെസ്സ്ത്റക്ഷന്‍ ഉണ്ട്‌. നമ്മുടെ ഇന്ത്യയില്‍ ഉള്ള സ്വതത്‌ര്യത്തിന്റെ നാളായാലത്ത് വരുമോ അതു? ഈ ദേവാലയങ്ങള്‍ ഞ്ഞഹാണ് നേരിട്ട് കണ്ടതാണ്. ക്രിസ്ത്യാനികള്‍ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്‌. അല്ലെങ്കില് സായിപ്പ് വെറുതെ വിടുമോ? ഹിന്ദുക്കള്‍ ഇവിടെ അഡ്സ്ത്ിതര് തന്നെ.

പിന്നെ സുബൈര്‍ ഒരു ദിവസം അവിടെ ഹിന്ദു ആയി ജീവിച്ചു നോക്കണം.. അപ്പോള്‍ അറിയാം.. പ്രാര്‍ഥിക്കാന്‍ പതില്ല.വെതുകലില് ദൈവത്തിന്റെ ചിത്രം രഹസ്യമായെ വെക്കാവൂ

കൂടുതല്‍ സ്വാതന്ത്ര്യം ഉള്ള ഒമാനിലെ അമ്പലത്തില്‍ പോയാല്‍ അവിടെ ഗവര്‍മെന്റിന്റെ restriction വലിയ ലിസ്റ്റ്‌ ഉണ്ട്‌. വായിച്ചു നോക്കണം

ഉള്ള സ്വാതന്ത്ര്യം ഇസ്ലാമിന്റെ വക അല്ല. അവിടുത്തെ ഭരണാധികാരിയുടെ വക ആണ്. ഇസ്ലാം സ്വാതന്ത്ര്യം അനുവദിക്കുമെങ്കില്‍ അതു സൌദിയില്‍ വേണമായിരുന്നു

paltalk said...

മുഹമ്മദ്‌ എന്നു കേട്ടാല്‍ മുസ്ലിംകള്‍ നബി ആണെന്ന് വിചാരിക്കും. ആമുസ്ലിംകള്‍ അതു ഒരു മുഹമ്മദ്‌ ആണെന്ന് വിചാരിക്കും. അത്രേ ആണ് പ്രസ്ണം.
കൈവെട്ടിയാറ്‌ സിച്ാരിച്ചുീ നായിന്റെ മൊണ്‍ മുഹമ്മദ്‌ നബി ആണെന്ന്.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

@paltalk

എക്സ്പാട്രിയേറ്റിന് എല്ലാവർക്കും ഇതു പോലുള്ള നിയമങ്ങൾ/നിയന്ത്രണങ്ങൾ ഉണ്ട്. അതിൽ മതത്തിന് പ്രത്യേക പരിഗണയൊന്നുമില്ല. എക്സ്പാട്രിയേറ്റ് മുസ്ലീംങ്ങൾക്കും ഇവിടങ്ങളിൽ സ്വന്തമായി പള്ളിസ്ഥാപിക്കുന്നതിനും യോഗങ്ങൾ ചേരുന്നതിനും ഒക്കെ നിയന്ത്രണങ്ങൾ ഉണ്ട്. അതിൽ വർഗ്ഗീയ ചിന്താഗതിയോടെയുള്ള നിരീക്ഷണം നടത്തേണ്ടതില്ലാ എന്നാണ് പറഞ്ഞുവരുന്നത്.

ജബ്ബാർ മാഷ് വർഗീയതയെ എങ്ങിനെ ഉത്തേജിപ്പിക്കാം എന്നതിനെ കുറിച്ച് ഗവേഷണം നടത്തുന്ന ആളാണ്. അത് കൊണ്ടാണ് വത്തിക്കാനിലെ മുസ്ലീം പള്ളി എന്ന പടു വിഡ്ഡിത്തം ഇവിടെ എഴുന്നള്ളിച്ചത്. കുറച്ചെങ്കിലും മതങ്ങളെ തമ്മിലടിപ്പിക്കാനും സപർദ്ധ വളർത്താനും സാധിച്ചാൽ അത്രയും സംതൃപ്തി ഇക്കാര്യത്തിൽ ജബ്ബാറിനും കിട്ടും. അതാണദ്ദേഹത്തിന്റെ യുക്തി മന്ത്രിക്കുന്നത്. മതവിരുദ്ധതയാണല്ലോ ആപ്തവാക്യ!
സുബൈർ ഇവിടെ തുറന്ന് കാട്ടാൻ ശ്രമിച്ചത് അതാണ്.

വിത്യസ്ഥ മതങ്ങൾ തിങ്ങി താമസിക്കുന്ന ഇന്ത്യയും അറബ് നാടുകളും തമ്മിൽ ഒരു കമ്പാരിസൺ നടത്തുന്നതിൽ വലിയ കാര്യമില്ല.

@ബിജു ചന്ദ്രൻ
സൌദിയടക്കമുള്ള രാജ്യങ്ങൾ ഒരു എക്സ്പാട്രിയേറ്റ്സിനും പൌരാത്വം നൽകുന്നില്ല. അറബികൾക്ക് തന്നെയില്ല എന്നിട്ടല്ലേ മറ്റുള്ളവർക്ക്. വർഗ്ഗീയ മായ കണ്ണ് വെച്ച് മാത്രം ഇത് പോലുള്ള കാര്യങ്ങളെ വീക്ഷിക്കാതിരിക്കുക. അമേരിക്കയിലേക്കും യൂറോപിലേക്കും അത്ര എളുപ്പത്തിൽ ആർക്കും റസിഡൺസ് വിസ കിട്ടില്ല. ഒരു പാട് കണ്ടിഷനുകൾ പുർത്തീകരിക്കപെടണം. അത്തരം കണ്ടീഷൻസൊന്നും ഗൾഫ് നാടുകളിലേക്കില്ല.

ea jabbar said...

വത്തിക്കാന്‍ എന്നെഴുതിയത് അബദ്ധം തന്നെ റോം എന്നാണുദ്ദേശിച്ചിരുന്നത്. ഏതായാലും കുരിശില്‍ കരി തേച്ചതിനിതൊന്നും ന്യായമാകുന്നില്ലല്ലൊ!

ea jabbar said...

ഖത്തറില് ക്രിസ്ത്യന്‍ പള്ളിയും ഹിന്ദു ക്ഷേത്രവും ബാര്‍ ഹോട്ടലുമൊക്കെയുണ്ടെന്നാണു കേട്ടിട്ടുള്ളത്. മറ്റു ചില ഗല്‍ഫ് രാജ്യങ്ങളിലുമുണ്ട്. അതൊക്കെ ഇസ്ലാമിന്റെ മതേതരത്വത്തിനു തെളിവാക്കാനാകുമോ? സൌദിയില്‍ മക്കയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു അമുസ്ലിമിനു പ്രവേശനം പോലുമില്ല. അതല്ലേ ഇസ്ലാം? അതിനു കുര്‍ ആനും ഹദീസും തെളിവുമാണ്.
ഞാന്‍ മുസ്ലിം വിരുദ്ധനല്ല ഇസ്ലാം വിരുദ്ധന്‍ മാത്രമാണ്. ഇക്കാര്യം പല തവണ ആവര്‍ത്തിച്ചിട്ടുള്ളതുമാണ്.

ea jabbar said...

ആതുര ശുശ്രൂഷയ്ക്കെത്തുന്ന ആംബുലന്‍സിന്മേലുള്ള റെഡ് ക്രോസ് പോലും സൌദിയില്‍ നിഷിദ്ധമാണ്. കുരിശുകാണ്ടു കൂടാ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പോലും കരിയടിക്കും. !!
അതാണിസ്ലാം !

ea jabbar said...

ഇതര ദൈവങ്ങളുടെ ചിത്രതിന്മേല്‍ കരി അടിക്കുന്നുന്ടെങ്കില്‍ അതും തെറ്റ് തെന്നെയാണ്. ഇതര മതസ്ഥര്‍ക്ക് കൂടുതല്‍ പ്രബോധന ആരാധന സ്വാതത്ര്യം നല്‍കുന്നതാണ് യഥാര്‍ത്ഥ ഇസ്ലാമില്കത എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.

---
ഈ നീതിബോധം ഇസ്ലാമില്‍നിന്നു വന്നതല്ല; ഒരു മതേതര രാജ്യത്തു ജീവിക്കുകയും ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ അറിയാതെ ഉള്‍ക്കൊള്ളൂകയും ചെയ്തതിന്റെ ഫലമാണ്. ഇസ്ലാമിന്റെ മൂല്യമാണെങ്കില്‍ ഇസ്ലാമിക സമൂഹങ്ങളില്‍ ഇതൊക്കെ കാണേണ്ടതല്ലേ? ഖത്തറിലും ബഹറൈനിലുമൊക്കെയുള്ള ഭരണാധികാരികളെയും സ്വാധീനിച്ചത് ഇസ്ലാമല്ല, ആധുനിക മൂല്യങ്ങളാണ്. ചെറിയ തോതില്‍ മാറ്റം അവിടെയൊക്കെ ഉണ്ടാകുന്നു എന്നത് ആശ്വാസകരവുമാണ്.

Aakash :: ആകാശ് said...

@ Subair,

ആലോചിച്ചു നോക്കൂ. മക്ക പ്രവാചകന് കീഴിലായി. തെന്നെ ആട്ടിയോടിച്ച, പരിസഹിച്ചു കല്ലെറിഞ്ഞ, തെന്നെ കൊല്ലാന്‍ ഗൂഡാലോചനനടത്തിയ, താന്‍ നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല തെന്റെ കഴുത്തില്‍ ചാര്‍ത്തിയ ഒരു ജനതയാണ് ഇന്ന് തെന്റെ കീഴില് വന്നിട്ടുള്ളത്‍. തെന്റെ സ്വന്തം പിതൃവ്യന്‍ ഹംസയെ കൊന്ന്ന വഹ്ഷി, ഹംസയുടെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദ്‌, സുമയ്യയെ മൃഗീയമായി വധിച്ചവര്‍, യാസിറിനെ കൊന്നവര്‍ . തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ട് തെന്നെയും അനുയായികളെയും പീഡിപ്പിച്ചവര്‍, എല്ലാവരും അവിടെയുണ്ട് പ്രവാചകന്വേണങ്കില്‍ പ്രതികാരം ചെയ്യാമായിരുന്നു. ആരുമില്ല എതിര്‍ക്കാന്‍. പക്ഷെ പ്രവാചകന്‍ അവരോടു ചോദിച്ചു, ഇന്ന് നിങ്ങള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ? അവര്‍ പറഞ്ഞു നന്മ, കാരണം താങ്കള്‍ ഒരു മാന്യനും മാന്യന്റെ മകനുമാകുന്നു. മുഹമ്മദ്‌ പ്രതികരിച്ചു: ഇന്ന് യുസുഫ് നബി പറഞ്ഞതാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങള്‍ക്കെതിരെ പ്രതികാരമോന്നുമില്ല. രാജ്യത്തിന്‍റെ സമാധാനത്തിന് ഹാനികരമാകുന്ന വിരലിലെണ്ണാവുന്ന ആളുകളെ മാത്രമാണ് അന്ന് പ്രവാചകന്‍ ശിക്ഷിച്ചത്. പ്രവാചകന്‍ ഒരുക്കലും സ്വന്തതിന് വേണ്ടി പ്രതികാരം ചെയ്തിട്ടില്ല

Aakash :: ആകാശ് said...

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201007101184110134


പ്രവാചകന്‍ ഒരു സന്തുലിത മനുഷ്യനും മാര്‍ഗദര്‍ശിയുമായിരുന്നു. എല്ലാം വിട്ടുവീഴ്ച ചെയ്യുന്ന ഒരാളായിരുന്നു എന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ചൂണ്ടിക്കാണിച്ച നാല് ഉദാഹരണങ്ങള്‍ക്കും ഒരു മറുവശമുണ്ട്. 1. പ്രവാചകന്റെ കഴുത്തില്‍ കുടല്‍മാല കൊണ്ടിട്ട സംഭവം - കഴുത്തില്‍ കുടല്‍മാല കൊണ്ടിട്ടവനോട് പ്രവാചകന്‍ പുഞ്ചിരിച്ചു എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്. അത് ശരിയല്ല. പ്രവാചകന്‍ നമസ്്കാരത്തിലായിരിക്കേയാണ് അബൂജഹലിന്റെ ആഹ്വാനപ്രകാരം ഉഖ്്ബത്ബ്‌നു അബൂ മുഹീത് കുടല്‍മാല കൊണ്ടുവന്ന് പ്രവാചകന്റെ കഴുത്തിലിട്ടത്. പ്രവാചകന് സുജൂദില്‍ നിന്നെഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ചില സ്വഹാബിമാരൊക്കെ ഇത് കണ്ടെങ്കിലും അബുജഹലിനോടുള്ള പേടി കാരണം അവര്‍ അനങ്ങിയില്ല. അവസാനം ഫാത്വിമ(റ) വന്നാണ് കുടല്‍മാല എടുത്ത് മാറ്റിയത്. അത് കഴിഞ്ഞ് പ്രവാചകന്‍ ഇപ്രകാരം പ്രാര്‍ഥിച്ചു- ഈ ഖുറൈശി പ്രമാണികളെ നീ വേണ്ടതു ചെയ്യ്(അല്ലാതെ അദ്ദേഹം പുഞ്ചിരിക്കുകയായിരുന്നില്ല). പിന്നീട് ഈ അബൂ മുഹീതിനെ ബദ്്‌റില്‍ പ്രത്യേകം തിരഞ്ഞ് പിടിച്ച് വെട്ടിക്കൊല്ലുകയും ചെയ്തു.(നൂറുല്‍ യഖീനില്‍ ഇതിന്റെ വിശദാംശങ്ങളുണ്ട്). 2. താഇഫില്‍ മാപ്പ് നല്‍കി- മക്കാ വിജയത്തിന് ശേഷം ഇതേ ത്വാഇഫില്‍ ചെന്ന് പ്രവാചകന്‍ യുദ്ധം ചെയ്തതായി ചരിത്രത്തില്‍ കാണുന്നു. പൊതുവേ സസ്യങ്ങളും മറ്റും നശിപ്പിക്കരുതെന്ന് ഉപദേശിക്കാറുള്ള പ്രവാചകന്‍ ഈ യുദ്ധത്തില്‍ മുന്തിരിത്തോട്ടങ്ങളും മറ്റും നശിപ്പിച്ചതായും ചരിത്രത്തിലുണ്ട്. ത്വഇഫിന്റെ ഒരു ഭാഗം മാത്രം ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്നതിന്റെ ന്യായമെന്താണ്. 3. ജൂതപ്പെണ്‍കൊടി തലയില്‍ ചപ്പുചവറിട്ട സംഭവം -ആധികാരികമായ ഒരു ഗ്രന്ഥത്തിലും ഇങ്ങനെയൊരു സംഭവം കാണാനില്ല(ഉണ്ടെങ്കില്‍ ആരെങ്കിലും സൂചിപ്പിച്ചാല്‍ പരിശോധിക്കാം). ഇത് വ്യാജ ഹദീസാണെന്നാണ് പ്രമുഖ പണ്ഡിതരുടെ അഭിപ്രായം. ഈ ഹദീസ് വ്യാജമാണെന്ന് പ്രബോധനത്തില്‍ ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. മാത്രമല്ല സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുമ്പോഴും ഇത് തെറ്റവാനാണ് സാധ്യത്. കാരണം കുറേ ദിവസം പ്രവാചകന്റെ തലയില്‍ പെണ്‍കുട്ടി ചപ്പുചവറിട്ടു എന്നാണ് ഇതു സംബന്ധിച്ച് വന്ന 'ഹദീസില്‍' കാണുന്നത്. ഒരോ ദിവസവും തലയില്‍ ചപ്പുചവറേറ്റു വാങ്ങാനായി പ്രവാചകന്‍ അതേ വഴിയിലൂടെ സഞ്ചരിച്ചു, ചപ്പുചവറിടുന്നത് കണ്ട് പ്രവാചകന്റെ കൂടെയുള്ളവര്‍ ഒന്നും മിണ്ടാതെ പോയി(പ്രവാചകന്റെ കൂടെ അനുചരന്‍മാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു) എന്നതൊക്കെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ?

ea jabbar said...

ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ഒരു വലിയ മുസ്ലിം പള്ളി ഉണ്ടന്നത് സത്യമാണ്, ഇറ്റലിയില്‍ കുടിയേറിപ്പാര്ത്ത്ത ധാരാളം മുസ്ലിം പൌരന്മാര്‍ ഉണ്ടെന്ന പോലെത്തെ സത്യം.
----
റോം നഗരത്തിന്റെ ഉള്ളില്‍ തന്നെയാണു വത്തിക്കാന്‍ സിറ്റി സ്ഥിതി ചെയ്യുന്നത്.

Aakash :: ആകാശ് said...

Contd...

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201007101184110134


4. മക്കം ഫത്്ഹിന്നു ശേഷം പ്രവാചകന്‍ എല്ലാവര്‍ക്കും മാപ്പു നല്‍കി - ഇത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സമ്പൂര്‍ണമായി ഇസ്്‌ലാമിക ഭരണത്തിന് കീഴടങ്ങാന്‍ സന്നദ്ധരായവര്‍ക്കു മാത്രമേ പ്രവാചകന്‍ മാപ്പു നല്‍കിയുള്ളു. അല്ലാത്ത ഒരു വ്യക്തിയുടെ പേര് ചൂണ്ടിക്കാട്ടാന്‍ സാധ്യമല്ല. മറ്റുള്ളവര്‍ക്ക് മാപ്പ് നല്‍കിയ വേളയില്‍ പതിനാല് പേരെ പേരെടുത്ത് പറഞ്ഞ് കണ്ടിടത്തുവച്ച് കൊല്ലാന്‍ പ്രവാചകന്‍ ഉത്തരവിട്ടു. അവരെ കഅ്ബയുടെ മൂടുപടത്തിന് ചുവട്ടില്‍ നിന്നാണ് കണ്ടുകിട്ടുന്നതെങ്കിലും വധിക്കണമെന്നായിരുന്നു വിധി. ഇബ്്‌നു ഹിഷാം മുതലായവര്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ അവരുടെ ഓരോരുത്തരുടെയും വിശദവിവരങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്(സ്വഫിയ്യുര്‍റഹ്്മാന്‍ മുബാറക്്പുരി, മുഹമ്മദ് നബി(സ) ജീവചരിത്ര സംഗ്രഹം, പേ: 458). ഈ പേരെടുത്തു പറഞ്ഞവരില്‍ ഹംസ(റ)യുടെ ഘാതകന്‍ വഹ്്ശിയും കരള്‍ ചവച്ചുതുപ്പിയ ഹിന്ദും ഉള്‍പ്പെടും. എന്നാല്‍, രണ്ട് പേരും ഇസ്്‌ലാം സ്വീകരിച്ചതിനാലാണ് വെറുതെ വിട്ടത്. ഇക്കൂട്ടത്തില്‍ വധിക്കപ്പെട്ടരില്‍ ഭൂരിഭാഗം പ്രവാചക നിന്ദകരായിരുന്നു(കവിതയിലൂടെയും മറ്റും പ്രവാചകനെ നിന്ദിച്ചവര്‍) എന്നതായിരുന്നു വസ്തുത. കൈവെട്ടിനെ ന്യയീകരിക്കാത്തത് പോലെ തന്നെ പ്രവാചകനെ നിന്ദിച്ചയാള്‍ക്ക് രക്തം കൊടുക്കുന്നതിനെ ന്യായീകരിക്കാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനും സാധ്യമല്ല എന്നതു കൊണ്ടാണ് ഇത്രയും എഴുതുന്നത്. പ്രവാചകന്‍ സമ്പൂര്‍ണ മനുഷ്യനായിരുന്നു. മാപ്പ് കൊടുക്കേണ്ടിടത്ത് മാപ്പു കൊടുക്കുകയും ഇടപെടേണ്ടിടത്ത് ഇടപെടുകയും വാള്‍ ഉപയോഗിക്കേണ്ടിടത്ത് അതുപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാറ്റിനും മാപ്പ് കൊടുക്കുന്ന ഒരു സമൂഹത്തിന് നിലനില്‍ക്കാനാവില്ല എന്നത് കൊണ്ട് തന്നെയാണ് ആ നിലപാടെടുത്തത് എന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും

Aakash :: ആകാശ് said...
This comment has been removed by the author.
Aakash :: ആകാശ് said...
This comment has been removed by the author.
ea jabbar said...

ജബ്ബാര്‍ മാഷ്‌ വത്തികാനില്‍ പള്ളി പണിഞ്ഞു കൊടുത്ത ക്രിസ്ത്യന്‍ സഹിഷ്ണുതയും, ഹറമില്‍ ചര്‍ച്ച, -ആരും ആവശ്യപ്പെട്ടിട്ടില്ലങ്കില്‍ കൂടി- പണിത് കൊടുക്കാത്ത മുസ്ലിം അസഹിഷ്ണുതയെകുറിച്ചും പറഞ്ഞപ്പോള്‍,
....
ആ മുസ്ലിം പള്ളി ഉദ്ഘാടനത്തിന് ആശംസ അര്‍പ്പിക്കാന്‍ വന്നവരുടെ നെഞ്ചിലെ അടയാളം കരി തേച്ചു മറയ്ക്കുന്നവരുടെ അസഹിഷ്ണുതയാണു പറഞ്ഞത്. ചര്‍ച്ചു പണിയാത്തവരുടെ അസഹിഷ്ണുതയല്ല. പകരം അങ്ങനെ ചെയ്യുകയായിരുന്നു വേണ്ടത് എന്നാണു പറഞ്ഞത്.

paltalk said...

Qataril eviteyanu Ambalam????

കുരുത്തം കെട്ടവന്‍ said...

രാജാധിപത്യത്തിനു കീഴിലുള്ള രാജ്യങ്ങളെയും (സൌദി, യു. എ. ഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയവ) ജനാധിപത്യത്തിനു കീഴിലുള്ള രാജ്യങ്ങളെയും താരതമ്യപെടുത്തുന്നത്‌ നിരര്‍ത്ഥകമാണു. രാജാധിപത്യത്തിനു കീഴിലുള്ള രാജ്യങ്ങളില്‍ അവരുടെ പൌരന്‍മാര്‍ക്ക്‌ പോലും പരിമിതമായ സ്വാതന്ത്ര്യമേ ഉള്ളൂ. പിന്നെ വിദേശികളുടെ കാര്യം പറയാനുണ്ടോ?! എന്നിട്ടും വിദേശികളെ ബഹുമാനിക്കണം എന്ന് കരുതി അവര്‍ വിദേശികള്‍ക്ക്‌ സാധ്യമായതൊക്കെ ചെയ്തുകൊടുക്കുന്നുണ്ട്‌. വിദേശികള്‍ക്ക്‌ അവരുടേതായ ആഘോഷങ്ങള്‍ നടത്താം. അവരുടേതായ ആചാരങ്ങള്‍ പിന്തുടരാം. ദുബൈ പോലുള്ള നാടുകളിലൊക്കെ ക്രിസ്ത്യന്‍ ചര്‍ച്ച്‌ നമ്മുടെ നാട്ടിലേതു പോലുള്ളവ തന്നെയുണ്ട്‌. അബ്ബലവും ഉണ്ട്‌. മുസ്ളീങ്ങള്‍ക്ക്‌ വരെ ഒരു പരിധിയില്‍ കവിഞ്ഞ്‌ യോഗങ്ങളോ ഖുറ്‍ആന്‍ സ്റ്റഡി ക്ളാസുകളോ നടത്താന്‍ പറ്റാത്ത സംവിധാനങ്ങളൂള്ള രാജ്യത്താണീത്‌. തീര്‍ച്ചയായും, ഒരു ജനാധിപത്യ രാജ്യത്തോട്‌ തുലനം ചെയ്ത്‌ അതില്ലല്ലോ ഇതില്ലല്ലോ എന്ന് ചോദിച്ച്‌ അതിനെ കൊച്ചാക്കുകയല്ല ചെയ്യേണ്ടത്‌. ചില വര്‍ഗീയ കോമരങ്ങള്‍ക്കൊഴികെ പലരും അത്‌ മനസ്സിലാക്കി അവിടങ്ങളില്‍ യാതൊരു പ്രശ്നവുമില്ലാതെ സന്തോഷം ജീവിക്കുന്നുണ്ട്‌.

മന്ദാരം said...

ജബ്ബാര്‍ ഒരു യുക്തിവാദി ആണെന്ന് തോന്നുന്നില്ല. അയാള്‍ക് ആകെ ഉള്ള സൂകേട്‌ ഇസ്ലാം വിരോധമാണ്. ജോസെഫിനോടുള്ള സഹതാപത്തിനും കാരണം വിഷയത്തില്‍ ഇസ്ലാമും പ്രവച്ചകനുമൊക്കെ ഉള്ളത് കൊണ്ടാണ്. അദ്ദേഹം മലപ്പുറത്തെ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു എന്നും ഖുര്‍ആനും ഹദീസും വായിച്ചപോള്‍ അവിശ്വാസി ആയി എന്നുമൊക്കെ പറയുന്നു. ഖുര്‍ആനും ഹദീസുമൊക്കെ വായിച്ചും പഠിച്ചും ആയിരക്കണക്കിന് ജനങ്ങള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ഇസ്ലാമിനെ ആശ്ലേഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ജബ്ബാറിന് മാത്രം കാര്യങ്ങള്‍ നേരെ വിപരീതമാകുന്നുന്ടെങ്കില്‍ അതിന്റെ കുറ്റം ജബ്ബാറിന് തന്നെയാണ്.

പോത്ത് അല്ലല്ലോ മനുഷ്യന്‍. അത് കൊണ്ട് എന്തിനാണ് ഈ ജീവിതം എന്ന് ഒന്ന് ആലോചിച്ചു നോക്കണം ജബ്ബാരെ.

..naj said...

ജബ്ബാര്‍ മാഷ്ടെ ഹിന്ദു ക്രിസ്ത്യന്‍ വിശ്വാസികലോടുള്ള സ്നേഹം; ഇങ്ങിനെ വായിക്കാം.
""ഖത്തറില് ക്രിസ്ത്യന്‍ പള്ളിയും ഹിന്ദു ക്ഷേത്രവും ബാര്‍ ഹോട്ടലുമൊക്കെയുണ്ടെന്നാണു കേട്ടിട്ടുള്ളത്. മറ്റു ചില ഗല്‍ഫ് രാജ്യങ്ങളിലുമുണ്ട്. അതൊക്കെ ഇസ്ലാമിന്റെ മതേതരത്വത്തിനു തെളിവാക്കാനാകുമോ? സൌദിയില്‍ മക്കയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു അമുസ്ലിമിനു പ്രവേശനം പോലുമില്ല. അതല്ലേ ഇസ്ലാം? ""
സ്നേഹം കൊണ്ട് ചോദിക്കുകയാണ്, താങ്കള്‍ യുക്തിവാധിയോ അതോ യുക്തി രഹിത വാദിയോ !
ഒരുഭാഗത്ത്‌ ഹിന്ദു, ക്രിസ്ത്യാനികളുടെ മത വിശ്വാസത്തെ ആക്രമിക്കുകയും, അതിലെ വിശ്വാസങ്ങളുടെ യുക്തി രാഹിത്യത്തെ പോസ്റ്റ്‌ മോര്ടം ചെയ്തു വിശ്വാസികളെ പരിഹസിക്കുകയും ചെയ്യുന്ന അതെ വ്യക്തി , അത് ഇസ്ലാമിക രാജ്യത്ത് അനുവദിച്ചു കൊടുക്കാതതിനെതിരെ ഉറഞ്ഞു തുള്ളുകയും ചെയ്യുന്നു.
എന്താണ് യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ അസുഖം !
കുറഞ്ഞത്‌ ഈ ജബ്ബാര്‍ മാഷ് പരിഹസിക്കുന്ന അദ്ദേഹം ജീവിത ചര്യയായി എത്റെടുതീത് എതിര്‍ത്ത് കൊണ്ടിരിക്കുന്ന, ചൂഷണ കേന്ദ്രങ്ങലെന്നു പറയുന്ന ഹൈന്ദവ, ക്രൈസ്തവ ആരധാനലായങ്ങള്‍ ഇല്ലാത്തതിനെ അനുകൂളിക്കുയ്കയല്ലേ വേണ്ടിയിരുന്നത്. അപ്പോള്‍ ഇതൊക്കെ അന്യമാക്കി ആ വിശ്വാസികള്‍ കുറയണം എന്നതല്ല ജബ്ബാറിന്റെ ആഗ്രഹം, പകരം ഇസ്ലാമിക രാജ്യത്ത് കൂടി അവയെ ആരാധിക്കാനുള്ള ക്ഷേത്രവും പള്ളിയും ഉണ്ടാകണമെന്ന് പറയുന്ന ഇരട്ട താപിനെ അവസര വാദം എന്നതിന് പകരം ഞാന്‍ "ജബ്ബാര്‍ വാദം" എന്നാ പുതിയ വാക്ക് അദ്ധേഹത്തിന്റെ ഈ തല തിരിഞ്ഞ യുക്തിവാദത്തിന്റെ ദിക്ഷനരിയില്‍ ചേര്‍ക്കട്ടെ.
ക്ഷീരമുല്ലോരകിട്ടില്‍.......ബാക്കി മാഷും, അനുയായികളും സ്വയം ഭജന പാടുക.
ദീപ സ്തംപം മഹാശ്ചര്യം, നമുക്കും കിട്ടണം പലരില്‍ നിന്നും പലതും ! അല്ലെ മാഷേ....
ഇന്നത്തെ മാഷെ കണ്ടു പിടുത്തം:
""സൌദിയില്‍ മക്കയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു അമുസ്ലിമിനു പ്രവേശനം പോലുമില്ല.""
അമുസ്ലീങ്ങള്‍ക്ക് എന്തിനാണാവോ അവിടെ പ്രവേശനം. പ്രവേശനം ആഗ്രഹിക്കുന്ന അമുസ്ലീങ്ങള്‍ ആണല്ലോ മുസ്ലീങ്ങള്‍ ആയി അവിടെ പ്രവേശിക്കുന്നത്.
പ്രവെഷിക്കാനാവശ്യമില്ലാതവര്‍ക്ക് ആവശ്യമുള്ളതെല്ലാം മസ്ജിഥകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ലഭ്യമായിരിക്കെ പ്രവേശനം വേണമെന്ന അനാവശ്യ വാദം, വാദമല്ല അത് മാനസിക രോഗമാണ് ! മാഷ്ടെ വാദങ്ങള്‍ പോലെ !
അമുസ്ലീമും, നീഗ്രോ അടിമയുമായ ബിലാല്‍ ആണ് ജബ്ബാര്‍ മാഷ്ടെ ഈ രോഘതിനു മറുപടി പറഞ്ഞത്, ചരിത്രം വായിക്കൂ മാഷെ !
ഇസ്ലാമാകുക എന്നാല്‍ നന്മയിലേക്കുള്ള സ്വാതന്ത്ര്യാമാണ്, ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ! ഇതൊന്നും പറഞ്ഞാല്‍ മാഷ്ക്ക് മനസ്സിലാകില്ല.
ബുദ്ധിയുള്ളവര്‍ കണ്ടുപിടിച്ചു ലോകത്തിനു സമര്‍പ്പിച്ച ശാസ്ത്ര പുതകങ്ങള്‍ വായിച്ചു കോപി പേസ്റ്റ് ചെയ്യുന്നതാണ് മാഷ്ടെ ശാസ്ത്ര സംഭാവന, അത് സ്വന്തം യുക്തി എക്കൌണ്ടില്‍ വരവ് വെച്ച് പ്രസംഗിച്ചു ബുദ്ധി ജീവി ചമയുന്നത് തീരെ ബുദ്ധി ഉപയോഗിക്കാതെ ചെയ്യുന്ന ഒരു പണിയായി മാത്രമേ കാണാന്‍ കഴിയൂ. കുറച്ചു ശാസ്ത്ര പുത്തകം വായിച്ചു, ദൈവം ഇല്ലെന്നു പറയാന്‍ ഇതു മണ്ടബുധിക്കും കഴിയും.
ഇതൊക്കെ എല്ലാവരും ചിന്തിക്കുന്നതാണ്, മനുഷ്യന്റെ വളര്‍ച്ചയില്‍ ഓരോരുത്തരും സ്വയം ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമായി ലഭിക്കുന്നതാണ് സൃഷ്ടാവ് ഉണ്ട് എന്നാ വിശ്വാസം. അത് യുക്തി ചിന്ത നിങ്ങളില്‍ മാത്രം ഒതുങ്ങിയതല്ല. എല്ലാവരിലും ഉള്ള ചോദ്യമാണ്.

..naj said...
This comment has been removed by the author.
..naj said...

continued..
യുക്തി വാദി അമ്പലങ്ങള്‍ക്കും, ക്രിസ്ത്യന്‍ പള്ളികള്‍ക്കും വേണ്ടി കണ്ണീര്‍ ഒഴിക്കുന്നു. മാഷ്‌ മുസ്ലീം രാജ്യത്തെ പൌരനും യുക്തിവാടിയാനെങ്കില്‍ ആണെങ്കില്‍ അമ്പലവും, ചര്‍ച്ചും പണിതു കൊടുക്കാന്‍ വാദിക്കും ! അല്ലെ മാഷേ !
ഇപ്പൊ ഇന്ത്യന്‍ പൌരന്‍ ആയതു കൊണ്ട് അതിനെതിരെ ഗീര്‍വാണം അടിക്കും. യുക്തി വാധാമോ അതോ യുക്തി പറ്റിയ രോഗമോ !

Subair said...

ആകാശ്‌,

നിക്ഷിപ്ത താല്‍പര്യക്കാര്‍ ചരിത്രത്തെ എന്നും വളച്ചോടിച്ചിട്ടുണ്ട്. സെപ്തംബര്‍ 11 നു ശേഷം ഇസ്ലാം എന്നാല്‍ ഭീകരവാതമാണ് എന്നും മുസ്ലിംകള്‍ എന്നാല്‍ ഭീകരവാദികള്‍ ആണെന്നും വ്യാപകമായ പ്രചാരണമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. മുസ്ലിംകളുടെ ബുദ്ധിശൂന്യമായ പ്രവര്‍ത്തനങ്ങളും അപക്വമായ പ്രതികരങ്ങളും ഇതിന് കാരണമായിട്ടുണ്ട്‌. ഇങ്ങനെ മുസ്ലികള്‍ വ്യാപകായ വിദ്വേഷ പ്രചാരണത്തിന് വിധേയമാകുമ്പോള്‍, ഇസ്ലാമിക പ്രമാണങ്ങളെ ഈ ആവശ്യാര്‍ത്ഥം ശത്രുക്കള്‍ വളച്ചോടിക്കുമ്പോള്‍ മുസ്ലിംകള്‍ യഥാര്‍ത്ഥ ഇസ്ലാം എന്താണ് എന്ന് വിശദീകെഇക്കേണ്ടി വരാറുണ്ട്. എന്നാല്‍ ചിലപ്പോഴല്ലാം മുസ്ലിംകള്‍ക്ക് ജബ്ബാര്‍ മാഷേ പോലെയുള്ള "യുക്തി വാദികളെ" മാത്രമല്ല, അവിവേകികളായ 'പ്രവാചക സ്നേഹികളെ" കൂടി ഇത് പറഞ്ഞു ബോധ്യപ്പ്പെടുതെണ്ടി വരുന്നു എന്നത് നിര്ഭാഗ്യമാണ്.


ആകാശ്, താങ്കള്‍ ഉദ്ദരിച്ച തേജസ്‌ ലേഖനം എന്‍റെ പോസ്ടിനോട് വിയോചിക്കുന്നത് പ്രവാചകന്‍ തെന്നെ നിന്നിച്ചവര്‍ക്ക് മാപ് കൊടുത്തിട്ടില്ല എന്ന് പറയുന്നതിലാണ്. ഞാന്‍ എന്റെ പോസ്റ്റില്‍ വിശദീകരിച്ചിരുന്ന, ഇസ്ലാമിന്‍റെ ചരിത്രതോട് ഞാന്‍ അറിഞ്ഞതോളം ആരു (മുസ്ലിംകളും അമുസ്ലിമകളും ആയ ചരിത്രകാരന്മാര്‍) വിയോചിപ്പ് പ്രകടിപ്പിച്ചിട്ടില്ല, പ്രവാചകന്‍റെ ജീവിതത്തിലെ ഒരു ഭാരണാധിക്കാരി എന്ന നിലയില്‍ ശത്രുക്കളെ ശിക്ഷിക്കുക പോലെയുള്ള സംഭവങ്ങളെ ഇസ്ലാമിന്‍റെ ഈ പൊതു ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. കേവലം ഇരുപത്തി മൂന്നു വര്‍ഷം കൊണ്ട് ശക്തിയോ ആയുദ്ധമോ ഉപയോഗിച്ച് പ്രവാചകന്നു വേണ്ടി ജീവന്‍ തെന്നെ ത്യജിക്കാന്‍ തയ്യാറുള്ള ലക്ഷകണക്കിന് അനുയായികളെ സൃഷിടിക്കാന്‍ അദ്ദേഹത്തിനു സാധ്യമാകുമായിരുന്നില്ല എന്നാണ് ഞാന്‍ സൂചിപ്പിച്ചത്

എം എന്‍ റോയ്‌ പറയുന്നത് നോക്കൂ.

"Every prophet establishes his pretension by the performance of miracles. On that token, Mohammad must be recognized as by far the greatest of all prophets, before or after him. The expansion of Islam is the most miraculous of all miracles. The Roman Empire of Augustus, as later enlarged by the valiant Trajan, was the result of great and glorious victories, won over a period of seven hundred years. Still, it had not attained the proportions of the Arabian Empire established in less than a century. The Empire of Alexander represented but a fraction of the vast domain of the Khalifs. For nearly a thousand years, the Persian Empire resisted the arms of Rome, only to be subdued by the "Sword of God" in less than a decade. Let a modern historian describe the miracle of the rise of Islam."
..
How did that stupendous miracle happen? That has been one of the baffling questions for historians. To-day the educated world has rejected the vulgar theory that the rise of Islam was a triumph of fanaticism over sober and tolerant peoples. The phenomenal success of Islam was primarily due to its revolutionary significance and its ability to lead the masses out of the hopeless situation created by the decay of antique civilizations not only of Greece and Rome but of Persia and China-and of India
(M.N Roy, Historical Role of Islam: An Essay on Islamic Culture )

എം ആന്‍ റോയ്‌ യുക്തിവാദിയും ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനും ഇന്ത്യയിലെ ഹ്യൂമാനിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ആണെന്ന് ഓര്‍ക്കുക.

Subair said...

താങ്കള്‍ ഉദ്ദരിച്ച ലേഖനം പറയുന്നത്, പ്രവാചകന്‍റെ മേലെ ഒട്ടകത്തിന്റെ കുടല്‍മാല ഇട്ട വ്യക്തിയെ ബദര്‍ യുദ്ദത്തില്‍ തിരഞ്ഞു പിടിച്ചു വധിച്ചു എന്നാണ്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, മദീനയിലേക്ക് പാലായനം ചെയ്തതിന്‍റെ രണ്ടാം വര്‍ഷമാണ് ബദര്‍ ഉണ്ടാകുന്നത്. മുസ്ലിംകള്‍ ഒരിക്കലും ആഗ്രഹിച്ച യുദ്ധമായിരുന്നില്ല അത്. മറിച്ചു ഒട്ടേറെ ഭയാശങ്കകളോട് കൂടിയാണ് ബദര്‍ യുദ്ധത്തിനു മുസ്ലിംകള്‍ തയ്യാരുകന്ന്തു. തങ്ങളെക്കാള്‍ ആള്‍ ബലംകൊണ്ട്, ആയുധ ബലം കൊണ്ടും ശക്തരായ ഒരു സൈന്യമായിരുന്നു തങ്ങളെ ആക്രമിക്കാന്‍ വരുന്നത് എന്നതായിരുന്നു കാരണം. ഖുര്‍ആന്‍ വ്യക്തമാക്കുന്ന കാര്യമാണ് ഇത്.

ഈയോരവസ്ഥയില്‍, തങ്ങളെക്കാള്‍ മൂന്നിരട്ടി വരുന്ന ഒരു ശത്രു സൈന്യത്തെ നേരിടുമ്പോള്‍, ആസൈന്യത്തില്‍ ഉള്ളവര്‍ എല്ലാം പ്രവാചകനെ നിന്നിച്ചവരായിരിക്കെ ഒരാളെ മാത്രം തിരഞ്ഞു പിടിച്ച് വധിച്ചു എന്ന് പറയുന്നത് വിശ്വസനീയമല്ല. ആധികാരികമായ ഒരു രേഖയും ആവ്യക്തി അതിന് ഉദ്ദരിചിട്ടുമില്ല.

ഇനി ബദറില്‍ മുസ്ലിമ്കല്‍ക്കായിരുന്നു വിജയം എന്ന് പറഞ്ഞല്ലോ. ബദറില്‍ ശത്രു സൈന്യത്തിലെ 70 പേരെ മുസ്ലിംകള്‍ ബന്ദികളാക്കി, ഇവരെല്ലാവരും തെന്നെ മക്കയില്‍ 13 വര്‍ഷക്കാലം നബിയെ ദ്രോഹിച്ചവരും നിന്നിച്ചവരും തെന്നെയാണ്, പക്ഷെ അവരെയെല്ലാം പിന്നീട് മോചനദ്രവ്യം വാങ്ങി വെറുതെ വിടുകയാണ് ഉണ്ടായത്. തെന്നെ വ്യക്തിപരമായി നിന്നിക്കുന്നതാണ് പ്രശ്നം എന്നുണ്ടെങ്കില്‍ പ്രവാചകന് അവരോട് പ്രതികാരം ചെയ്യാം പറ്റിയ അവസരം ആയിരുന്നു അത്.

നബിയെ ഏറ്റവും അധികം ദ്രോഹിച്ച നബി നിന്ദകന്‍ ആര് എന്നതിന്, അബു ലഹബ്‌ എന്നാ കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകില്ല. ഖുര്‍ആന്‍ നരകത്തിലാണ് എന്ന് പേരെടുത്ത് പറഞ്ഞ വ്യക്തിയാണ് അബു ലഹബും അയാളുടെ ഭാര്യയും. നബിയെ എങ്ങിനെയെല്ലാം നിന്ദിക്കാം അങ്ങിനെയല്ലാം നിന്ദിച്ച വ്യക്ത്യാണ് ഇയാള്‍. നബി ഇപ്പോള്‍ പകലാണ് എന്ന് പറഞ്ഞാല്‍, അല്ല രാത്രിയാണ് എന്ന് പറയുന്ന പ്രകൃതം. നബിയുടെ മക്ക ജീവിത കാലഘട്ടത്തിലാണ് ഈ അബുലഹബിനെ വിമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ ഇറങ്ങുന്നത്. എന്നാല്‍ ഇതിന് ശേഷവും അബുലഹബ്‌ പത്ത് പതിനഞ്ച് വര്‍ഷത്തോളം മക്കയില്‍ ജീവിക്കുകയും അവസാനം മാരക രോകം വന്ന് സ്വാഭാവിക മരണം വരിക്കുകയും ആണ് ചെയ്തത്. മക്കയിലോ മദീനയിലോ ഉള്ള ഒരു പ്രവാചക ശിഷ്യനും ഇരുട്ടിന്‍റെ മറവില്‍ വന്ന് ഇയാളുടെ കയ്യോ കാലോ വേട്ടിയില്ല. ഇസ്ലാം മതം സ്വീകരിച്ച ക്രിസ്ത്യന്‍ വിശ്വാസിയായിരുന്ന Dr. Garry Miller ന്‍റെ The Amazing Quran ല്‍ അദ്ദേഹം ഇത് ഖുര്‍ആനിന്റെ ഒരു അത്ഭുതമായി അവതരിപ്പിക്കുനുണ്ട്. അതായത് മക്കാ കാലഘട്ടത്തിലെ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു അബുലഹബും അദ്ദേഹത്തിന്‍റെ ഭാര്യയും നരകത്തില്‍ ആണെന്ന്. ഇത് പറയുമ്പോള്‍ മക്കയില്‍ ബഹു ഭൂരിപക്ഷവും അമുസ്ലിംകലായിരുന്നു. പിന്നീട് ഇസ്ലാമിന്‍റെ മുന്‍നിര ശത്രുക്കള്‍ എല്ലാവരും തെന്നെ ഇസ്ലാം മതം സ്വീകരിച്ചു. (അബു ലഹബിന്റെ രണ്ട് ആണ്‍മക്കളും ഇസ്ലാം സ്വീകരിച്ചു എന്ന് വായിച്ചതായിട്ടാണ് എന്റെ ഓര്മ) അടക്കം. അബു ലഹബും അദ്ദേഹത്തിന്‍റെ ഭാര്യയും മാത്രം ഒരു കാലത്തും ഇസ്ലാം സ്വീകരിച്ചില്ല. ഇസ്ലാം എല്ലാവര്‍ക്കും സ്വര്‍ഗ്ഗ പ്രവേശനത്തിനുള്ള അവസരം വാഗ്ദാനം ചെയ്യുന്നുണ്ട്, അതെ പോലെ തെന്നെ എത്ര വലിയ തെറ്റ് ചെയ്താലും ആത്മാര്‍ഥമായി പശ്ചാതപിച്ചാല്‍ മാപ്പ് നല്‍കപ്പെടും എന്നും പഠിപ്പിക്കുന്നു. വസ്തുത ഇതായിരിക്കെ, അബു ലഹബ് എങ്ങാനും ഓ മുഹമ്മദ്‌ ഞാന്‍ നീന്നില്‍ വിശ്വസിച്ചിരിക്കുന്നു, എനിക്ക് സ്വര്‍ഗം കിട്ടുമോ എന്ന് കപടമായിട്ടു പറഞ്ഞാല്‍ പോലും, ഖുര്‍ആന്‍ തിരുത്തപെടേണ്ടി വരുമായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല.

Subair said...

നബി മക്കയിലെ ഭരണാധികാരി ആയതിന് ശേഷം (മക്ക വിജയത്തിന് ശേഷം ) വിരലിലെണ്ണാവുന്ന പേരെ ശിക്ഷിച്ചു എന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷം ഇത് നബിയുടെ വ്യക്തിപരമായ പ്രതികാരം ആയിരുന്നില്ല. ഭരണത്തെ അന്ഗീകരിക്കതിരിക്കുകയും ഭരണ കൂടത്തിനെതിരെ പ്രവര്തിക്ക്കയും ചെയ്ത ആളുകളെയാണ് രാജ്യദ്രോഹത്തിന് ശിക്ഷിച്ചത്. മറുവശത്ത് മഹത്തായ ഫ്രെഞ്ച് വിപ്ലവതിലും, റഷ്യന്‍ വിപ്ലവതിലും എത്ര ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടു എന്നോര്‍ക്കുക. നബിക്ക് വിഷം പുരട്ടിയ ഇറച്ചി ഭക്ഷിക്കാന്‍ നല്‍കിയ ജൂത സ്ത്രീയെ നബി ശിക്ഷിക്കാതെ വിട്ടു എന്ന് ഞാന്‍ പറഞ്ഞു. നബിയുടെ മരണത്തിന്‍റെ സമയത്ത് പോലും ഇതിന്‍റെ ഫലം ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. ബുഖാരി, മുസ്ലിം, തുടങ്ങി ആധികാരികമായ ഒരു വിധം എല്ലാ ഹദീഥ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയ ചരിത്രമാണ് ഇത്. നബി സ്വന്തത്തിനു വേണ്ടി പ്രതികാരം ചെയ്യുന്നയാളാന്കില്‍ ഭരണാധികാരിയായ തെന്നെ കൊല്ലാന്‍ ശ്രമിച്ച സ്ത്രീയെ നബി വെറുതെ വിടില്ലായിരുന്നു. മറിച്ച് നബി അവരോടു ചോദിച്ചത് എന്തിനായിരിന്നു ഇത് ചെയ്തത് എന്നായിരുന്നു. അവര്‍ മറുപടി കൊടുത്തു താങ്കള്‍ യഥാര്‍ത്ഥ പ്രവാച്ചകനാണോ എന്ന് പരിശോധിക്കാന്‍ ചെയ്തതാണ്. യഥാര്‍ത്ഥ പ്രവാച്ചകാന് താങ്കള്‍ എങ്കില്‍ ദൈവം താങ്കളെ രക്ഷിക്കും അല്ല എങ്കില്‍ താങ്കള്‍ കൊല്ലപ്പെടുകയും ചെയ്യും. ഹിന്ദുമ വഷിയുമെല്ലാം പ്രവാചക സന്നിധിയില്‍ വരികയും മാപ്പു അപേക്ഷിക്കുകയും, അവര്‍ക്ക് മാപ്പ് കൊടുക്കകയും ചെയ്തതിന് ശേഷമാണ് അവര്‍ ഇസ്ലാം സ്വീകരിക്കുന്നത്.

Subair said...

ഈ നീതിബോധം ഇസ്ലാമില്‍നിന്നു വന്നതല്ല; ഒരു മതേതര രാജ്യത്തു ജീവിക്കുകയും ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ അറിയാതെ ഉള്‍ക്കൊള്ളൂകയും ചെയ്തതിന്റെ ഫലമാണ്. ഇസ്ലാമിന്റെ മൂല്യമാണെങ്കില്‍ ഇസ്ലാമിക സമൂഹങ്ങളില്‍ ഇതൊക്കെ കാണേണ്ടതല്ലേ? ഖത്തറിലും ബഹറൈനിലുമൊക്കെയുള്ള ഭരണാധികാരികളെയും സ്വാധീനിച്ചത് ഇസ്ലാമല്ല, ആധുനിക മൂല്യങ്ങളാണ്. ചെറിയ തോതില്‍ മാറ്റം അവിടെയൊക്കെ ഉണ്ടാകുന്നു എന്നത് ആശ്വാസകരവുമാണ്
===============


ജബ്ബാര്‍, ഇതാണ് വര്‍ഗീയത. ഒരു വിഭാഗം നന്മ എന്തെങ്കിലും ചെയ്‌താല്‍ അത് അവരുടെ വിശ്വാസത്തിന്‍റെ ഭാഗമല്ല തിന്മ ചെയ്‌താലോ അത് അവരുടെ മതം കാരണവും. നിരക്ഷരരും പാകൃതരും ആയ താലിബാന്കാര്‍ അവരുടെ ഗോത്രനിയമങ്ങള്‍ നടപ്പാക്കിയാല്‍ അത് ഇസ്ലാമിന്‍റെ മേല്‍ ചാര്‍ത്തും അങ്ങ്.

മത സഹിഷ്ണുത മുസ്ലിമിന് പുറത്ത് നിന്ന് സ്വീകരിക്കേണ്ട ആവശ്യമില്ല. നാജറാനില്‍ നിന്നും വന്ന ക്രിസ്ത്യാനികള്‍ക്ക് പ്രാര്‍ഥനക്ക് സമയമായപ്പോള്‍ സ്വന്തം പള്ളിയില്‍ സൗകര്യം നല്‍കിയ പ്രവാചകന്‍റെ അനുയായികളാണ് അവര്‍. അതെ പള്ളിയുടെ മറ്റൊരു ഭാഗത്ത്‌ അദ്ദേഹവും അനുചരന്മാരും നമസ്കരിക്കുകയും ചെയ്തു. എത്യോപ്യയില്‍ നിന്നും തെന്നെ സന്ദര്‍ശിക്കാനെത്തിയ ക്രൈസ്തവ സുഹൃത്തുക്കള്‍ക്ക് നബി താമ സൗകര്യം ഒരുക്കിയതും പള്ളിയിലായിരുന്നു. അതെ പോലെ ഇസ്ലാമിക സ്പെയിനിലും, ഈജിപ്തിലും ജൂത ക്രിസ്ത്യാനികള്‍ പൂര്‍ണമായ മത സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. ഇതിന്‍റെ പ്രാധാന്യം അറിയണമെങ്കില്‍ അക്കാലത്തെ ക്രിസ്ത്യന്‍ ഭരണത്തിന് =കീഴില്‍ ജൂതന്മാരും പില്‍ക്കാലത്ത്‌ മുസ്ലിംകള്‍ക്കും എന്ത് സംഭവിച്ചു എന്ന് പഠിച്ചാല്‍ മതി.

ചിന്തകന്‍ said...

എല്ലാം ആന്റി ഇസ്ലാം സൈറ്റുകളിൽ നിന്നും ഓറിയന്റലിസ്റ്റ് സൈറ്റുകളിൽ നിന്നും കോപിപേസ്റ്റു ചെയ്യുന്ന ആൾക്കാണോ ‘യുക്തി‘വാദി എന്നു പറയുന്നത്?


ജബ്ബാറിന്റെ ബ്ലോഗുകളിലും പുസ്തകങ്ങളിലും ഉടനീളമുള്ള ആരോപണങ്ങളിൽ ഒന്നു പോലും ഇദ്ദേഹം ഖുർആനോ ഹദീസോ നബി ചരിത്രമോ വായിച്ച് സ്വന്തമായി എഴുതിയതല്ല. അങ്ങനെയായിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ ‘യുക്തി’ ഇക്കാര്യത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട് എന്നു നമുക്ക് ധരിക്കാമായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെതായി ഇവിടെ ഉന്നയിക്കപെടുന്ന ആരോപണങ്ങളെല്ലാം ഇദ്ദേഹം ജനിക്കുന്നതിന് മുമ്പ് തന്നെ ഓറിയന്റലിസ്റ്റുകളും കൃസ്ത്യൻ മിഷനറിമാരും ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തന്നെയാണ്.

നേരെത്തെ സുബൈർ സൂചിപ്പിച്ച പോലെ തന്നെ മറ്റുള്ളവരുടെ ക്വോ‍ട്ടുകൾ എടുത്തെഴുതുമ്പോൾ അതിന്റെ റഫറൻസോ ലിങ്കോ നൽകുക എന്നത് സാമാന്യ മര്യാദയാണ്.

paltalk said...

A chain is as strong as its weakest link.

Subair, you quoted MN Roy and is asking Jabbar Sir to believe in Roy.
Why dont you read HG Wells?

Lets not discuss about Roy or Wells. Lets discuss about what is written in Quran, Sunna Hadith and Sirat.Let us discuss about what Jabbar Sir told.

paltalk said...

Jabbar Sir,

You are getting justified. People are not countering your arguments, Instead they are answering irrelevant questions like "should rationalist support Church in Mecca?"

ചിന്തകന്‍ said...

@paltalk

ഇവിടെ സുബൈർ ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും താങ്കളുടെ ‘ജബ്ബാർ സർ‘ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. അദ്ദേഹം കോപി പേസ്റ്റ് തുടരുക മാത്രമേ ചെയ്യുന്നുള്ളൂ. അദ്ദേഹം ബ്ലൊഗു തുടങ്ങിയതുമുതൽ ഞാനീ കസർത്തു കാണുന്നു. :)

ജബ്ബാറിനെ ജസ്റ്റിഫൈ ചെയ്യുന്ന താങ്കളുടെ കാരണങ്ങൾ കൂടി വ്യക്തമാക്കപെടട്ടെ.

paltalk said...

Naj,
ഇസ്ലാമാകുക എന്നാല്‍ നന്മയിലേക്കുള്ള സ്വാതന്ത്ര്യാമാണ്, ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ! ഇതൊന്നും പറഞ്ഞാല്‍ മാഷ്ക്ക് മനസ്സിലാകില്ല.

"I am a good singer. But nobody knows that"

Aakash :: ആകാശ് said...

@ Subair,

ഞാന്‍ താങ്കളുടെ വാദം എതിര്‍ക്കാന്‍ എഴുതിയതല്ല. ഒരേ വിഷയം മതവിശ്വാസികള്‍ രണ്ടു നിലയില്‍ വ്യാഖ്യാനിക്കുന്നു എന്ന് കാണിക്കാന്‍ ഇട്ടതാണ്. തേജസ് ഓറിയന്റലിസ്റ്റ് സയോനിസ്റ്റ് സംഘ പരിവാരത്തിന്റെ പത്രമൊന്നും അല്ലല്ലോ..താങ്കള്‍ ചിത്രീകരിക്കുന്ന മുഹമ്മദിന്റെ നേര്‍ വിപരീത ചിത്രമാണ് മറ്റൊരു തീവ്ര വിശ്വാസിയുടെ വാക്കില്‍ കാണുന്നത്....അഥവാ എനിക്ക് രണ്ടും വായിച്ചതില്‍ തോന്നിയത്..രണ്ടും ഒന്ന് തന്നെ ആണെങ്കില്‍ എന്റെ കുഴപ്പമാവാം. അല്ലെങ്കില്‍ എവിടെയൊക്കെയോ ലൂപ് ഹോള്‍ ഇല്ലേ സുബൈറേ...

പിന്നെ M N റോയ് പറയുന്നത് എല്ലാം വിശ്വസിക്കണം കേട്ടോ...

But Mohammad's search for God was not inspired by cynicism as in the case of Voltaire. It was an honest effort on the part of an ignorant man inspired by a zeal.In quest of the God who alone could save the Arabian nation, he retired to the desert and gave himself up to meditation, fastingand prayer those familiar practices adopted by the prejudiced seeking divine inspiration even in these days of the twentieth century. And the result was as usual in all such cases."He was visited by supernatural appearances,mysterious voices accosted him as theProphet of God; even the stones and treesjoined in the whispering" (Draper Ibid.)Such experiences always result from cerebral disorder which takes place whenever theprescribed practices are carried too far.Fixed ideas, however fantastic or imaginary,may appear to take concrete form if the mind is focussed on them so as to exclude the consciousness of other sensations. A scientific study of the psychology of Seers reveals the fact that "inspiration" or anyother "religious experience" is the result of a pathological state brought about either accidentally or purposely through prescribed practices.

..naj said...

Paltak said,
""ഇസ്ലാമാകുക എന്നാല്‍ നന്മയിലേക്കുള്ള സ്വാതന്ത്ര്യാമാണ്, ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ! ഇതൊന്നും പറഞ്ഞാല്‍ മാഷ്ക്ക് മനസ്സിലാകില്ല.

"I am a good singer. But nobody knows that"

എല്ലാവര്ക്കും അറിയും ഹൃധയങ്ങള്‍ക്ക് അന്ധത ബാധിച്ച ചിലര്‍ക്കൊഴികെ. കണ്ണടച്ച് ഇരുട്ടാക്കുകയും, അങ്ങിനെ ഇരുട്ടാണെന്ന് പറയുകയും ചെയ്യുന്നവരെയാണ്‌ ഇവിടെ കാണുന്നത്.
ഇന്ത്യയില്‍ ഒന്ന് ചുറ്റി സഞ്ചരിക്കൂ, അപ്പോള്‍ കാണാം ജാതീയതയുടെയും, വര്‍ഗ്ഗത്തിന്റെയും പേരിലുള്ള വിവേചനവും, അവഗണനയും. ഭൂമിയില്‍ ഒരേ സ്വാതന്ത്ര്യത്തോടെ ജനിക്കുന്നവരാന് ജാതിയുടെ പേരില്‍ ഉന്നതെരെന്നു, കീഴലരെന്നും പറഞ്ഞു തരം തിരിക്കുനത്. ഇസ്ലാം എന്റെ പൂര്‍വികര്‍ അശ്ലെഷിചില്ലായിരുന്നുവെങ്കില്‍ ഞാനും ഈ ജാതികളില്‍ പെട്ട് കറങ്ങിയേനെ. !
""ഈ ജാതീയത ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ എന്നെ ലോകത്തിന്റെ നെറുകയില്‍ എത്തുമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത് കൊണ്ട് നടക്കുന്ന മനുഷ്യരെ ഇങ്ങിനെ തട്ടുകളില്‍ ആക്കുന്ന നിങ്ങള്‍ ഇനി എന്നാണു ബോധമുള്ളവര്‍ ആകുന്നതു""
എന്റെ ഒരു മലേഷ്യന്‍ സുഹൃത്തിന്റെ കമന്റാണിത്.

paltalk said...

Naj,
മലെസിയന്‍ സുഹൃത്തിന്റെ കമ്മന്‍റ്‌ തന്നെ വേണം. ഗുഡ്.

അറബികള്‍ ചെയ്യ്‌ന്ന തെറ്റുകള്‍ ഇസ്ലാമിന്റെ പേരില്‍ എഴുതരുത്‌. പക്ഷേ ഗീത എന്നു പോലും കേട്ടിട്ടില്ലാത്തര്‍ ചെയ്യുന്നത്‌ ഹിന്ദു മതത്തിന്റെ പേരില്‍ എഴുതാം. നല്ല ലാജിക്

paltalk said...

Same discrimination is what preventing arabs from accepting non Arab muslims as brothers. They will give you money and religion, but not a place in their home.
Same like casteism in India. Catholicsum better Alla.
Ellam thettuthanne. Ente Mathathilayathu kondu nyayeekarikkan arum sramikkaruthu.

paltalk said...

രണ്ടു കളിലും മാന്തുള്ളവന്‍ ഒരുകാള്‍ മണ്ധനെ കളിയക്കുന്നു. മറ്റുള്ളവരുടെ തെറ്റുകള്‍ സ്വന്തം തെറ്റിന് ന്യായീകരണമായി എഴുന്നാള്ലിക്കാരുത്‌ നാജേ

ഹ ഹ ഹ said...

ജാതി വ്യവസ്ഥ അറബികളിലും ഉണ്ട്

അതിനെ കുറിച്ച് എന്താ പറയാത്തത് ????

KK Alikoya said...
This comment has been removed by the author.
KK Alikoya said...

ജബ്ബാര്‍ എഴുതുന്നു: "മുഹമ്മദിനെയോ ഇസ്ലാമിനെയോ എതിരിടാന്‍ ശ്രമിച്ചാലുള്ള ശിക്ഷയാണിവിടെ വിവരിക്കുന്നത്. ജോസഫിന്റെ കൈ വെട്ടാന്‍ പോപുലര്‍ഫ്രണ്ട് കോടതി വിധിച്ചതും ഈ കുര്‍ ആന്‍ വാക്യത്തിന്റെ വെളിച്ചത്തിലാണ്. ഒട്ടകങ്ങളെ മോഷ്ടിച്ചതാണു ഈ ശിക്ഷ നടപ്പിലാക്കാനിടയാക്കിയ കുറ്റം . യുദ്ധ സന്ദര്‍ഭമൊന്നുമല്ല."

ജലാലൈനിയില്‍ നിന്നും വാഖിദിയില്‍ നിന്നും ജബ്ബാര്‍ ഉദ്ധരിച്ചതില്‍ (ഇംഗ്ലീഷില്‍) സംഭവത്തിന്‍റെ ഗൌരവം തുറന്നു കാട്ടപ്പെടുന്നുണ്ട്. എന്നാല്‍ അത് മറച്ചു വച്ച് കൃത്രിമം കാണിക്കുകയാണ്‌ അദ്ദേഹം (മലയാളത്തില്‍) ചെയ്യുന്നത്. ശിക്ഷിക്കപ്പെട്ടവര്‍ ചെയ്ത തെറ്റ് വെറും മോഷണമാണെന്ന് വരുത്തിത്തീര്‍ത്താല്‍ മാത്രമേ അദ്ദേഹത്തിന്ന് മുറയ്ക്ക് പ്രവാചക വിമര്‍ശനം നടത്താന്‍ സാധിക്കുകയുള്ളു. ആ സൌകര്യത്തിന്ന് വേണ്ടിയാണ്‌ മറ്റു പലേടത്തുമെന്ന പോലെ ഇവിടെയും കൃത്രിമം കാണിച്ചത്.
ജീവിക്കാന്‍ വകയില്ലാത്തതിന്‍റെ പേരില്‍ മോഷണം നടത്തുന്ന സാധാരണ മോഷ്ടാക്കളെ ഇസ്‌ലാമിക ഭരണകൂടം വെറുതെ വിട്ടത് ചരിത്രത്തില്‍ കാണാം. മനുഷ്യന്ന് ജീവിക്കാനുള്ള വക ഉണ്ടാക്കി കൊടുക്കേണ്ടത്, അഥവാ അതിന്നുള്ള സാഹചര്യമൊരുക്കിക്കൊടുക്കേണ്ടത്, ഭരണകൂടത്തിന്‍റെ ബാധ്യതയാണ്‌. അതില്‍ വീഴ്ച വരുത്തുന്ന ഭരണ്കൂടത്തിന്ന് മോഷ്ടാവിനെ ശിക്ഷിക്കാന്‍ അവകാശമില്ല. രക്ഷിക്കാന്‍ കഴിയുന്നവന്നേ ശിക്ഷിക്കന്‍ അവകാശമുള്ളു. ഇവിടെ ജീവിക്കാന്‍ വകയില്ലാത്തവന്‍ നടത്തുന്ന ഒരു 'സാധു' മോഷണമല്ല നടന്നത്. മറിച്ച് അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രത്തോടുള്ള യുദ്ധപ്രഖ്യാപനത്തിന്ന് തുല്യമായ പ്രവൃത്തികളാണ്‌ അവരുടെ ഭാഗത്ത് നിന്നുണ്ടായത്.
1. തങ്ങള്‍ വിശ്വാസികളാണെന്ന് പ്രവാചകനെ ധരിപ്പിച്ചു.
2. മദീനയിലെ കാലാവസ്ഥ പിടിക്കാത്തതിനാല്‍ രോഗികളാണെന്നറിയിച്ചു.
3. കൃഷി വശമില്ലാത്തവരും കാലിവളര്‍ത്തല്‍ ശീലിച്ചവരുമാണെന്നും പ്രവാചകനെ ധരിപ്പിച്ചു.
4. പ്രവാചകന്‍ അവര്‍ക്ക് ഒരു ഒട്ടകക്കൂട്ടത്തെയും കൂടെ ഒരു ഇടയനെയും നല്‍കി.
5. രോഗം ഭേദമാകുവോളം മദീനയ്ക്ക് പുറത്ത് പോയി കഴിയാന്‍ അവരെ അനുവദിച്ചു.
6. അവരുടെ രോഗം ഭേദമായപ്പോള്‍ അവര്‍ പ്രവാചകന്‍റെ ഇടയനെ വധിച്ചു.
7. എന്നിട്ട് ഒട്ടകവുമായി കടന്നു കളഞ്ഞു.
മി. ജബ്ബാര്‍ ഇതിന്ന് യുക്തിവാദത്തിന്‍റെ സദാചാര സങ്കല്‍പ്പമനുസരിച്ച് "മോഷണം" എന്നാണോ പേര്‌ പറയുക?
ആണെങ്കിലും അല്ലെങ്കിലും ഇസ്‌ലാമിന്‍റെ ഭാഷയില്‍ അതിന്‍റെ പേരെന്താണെന്നാണ്‌ ഈ ഖുര്‍ആന്‍ സൂക്തം വിശദീകരിച്ചത്:
"അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. [5-33]"
തട്ടിപ്പ് നടത്താനുദ്ദേശിച്ചു കൊണ്ട് വിശ്വാസികളായി അഭിനയിക്കല്‍, കടുത്ത നന്ദികേട്, വിശ്വാസ വഞ്ചന, കാപട്യം, കൊലപാതകം, മോഷണം, മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കല്‍, യുദ്ധപ്രഖ്യാപനത്തിനു തുല്യമായ നിലപാട് സ്വീകരിക്കല്‍ അഥവാ രാജ്യദ്രോഹം എന്നിങ്ങനെ കടുത്ത കുറ്റങ്ങളാണ്‌ അവര്‍ ചെയ്തിട്ടുള്ളത്. അതിനുള്ള ശിക്ഷയാണ്‌ മേല്‍ സൂക്തത്തില്‍ പറഞ്ഞതും. കുറ്റത്തിന്‍റെ ഗൌരവം കണക്കിലെടുക്കുമ്പോള്‍ ശിക്ഷ ഒട്ടും കൂടുതലല്ല. കാരണം, ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് ഈ ലോകത്ത് ജീവിക്കന്‍ പറ്റാത്ത സാഹചര്യമാണുണ്ടാവുക.
അതാണ്‌ ഖുര്‍ആന്‍ പറഞ്ഞത്: പ്രതിക്രിയയില്‍, ബുദ്ധിയുള്ളവരേ, നിങ്ങള്‍ക്ക് ജീവിതമുണ്ട്. (2/179)
അതെ, മനുഷ്യ സമൂഹത്തിന്ന് ജീവിച്ചിരിക്കാന്‍ സാധിക്കണമെങ്കില്‍ ഇത്തരം കാന്‍സറുകളെ സമൂഹത്തില്‍ നിന്ന് ഭരണകൂടം ഉന്‍മൂലനം ചെയ്യണം. ഭരണ കൂടത്തിന്ന് മാത്രമേ അത് ചെയ്യാന്‍ അവകാശമുള്ളൂ. അഥവാ എന്‍.ഡി.എഫിന്‍റെ കൈവെട്ടിന്‌ ഈ സൂക്തം തെളിവല്ല. പ്രൊ. ജോസഫിനെ ശിക്ഷിക്കേണ്ടതുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്ത് ശിക്ഷ നല്‍കണം എന്നും തീരുമാനിക്കേണ്ടത് ഇപ്പോള്‍ നാട്ടിലുള്ള ഭരണകൂടമാണ്‌. അത് കൊണ്ടാണ്‌ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെ മുസ്‌ലിം സംഘടനകള്‍ കൈ വെട്ടിനെ അപലപിക്കുന്നത്.

..naj said...

Br. Alikoya,

I think you have concluded this topic here with a well versed sentence and ofcourse this will help our athiest friendS to take this comment with ""YES"".
Ihundred % sure this is known to Br. Jabbbar Mash but he is purposely making this ""Chaos"" !

..naj said...
This comment has been removed by the author.
arup said...

@നാജ്
"ഇന്ത്യയില്‍ ഒന്ന് ചുറ്റി സഞ്ചരിക്കൂ, അപ്പോള്‍ കാണാം ജാതീയതയുടെയും, വര്‍ഗ്ഗത്തിന്റെയും പേരിലുള്ള വിവേചനവും, അവഗണനയും. ഭൂമിയില്‍ ഒരേ സ്വാതന്ത്ര്യത്തോടെ ജനിക്കുന്നവരാന് ജാതിയുടെ പേരില്‍ ഉന്നതെരെന്നു, കീഴലരെന്നും പറഞ്ഞു തരം തിരിക്കുനത്. ഇസ്ലാം എന്റെ പൂര്‍വികര്‍ അശ്ലെഷിചില്ലായിരുന്നുവെങ്കില്‍ ഞാനും ഈ ജാതികളില്‍ പെട്ട് കറങ്ങിയേനെ. !"
നോക്കൂ നാജ് അവിസ്വാസികളും ഇതു പോലെ സ്വാതന്ത്ര്യം അനുഭവികേണ്ടവര് അല്ലേ... പ്രക്ര്ത്ത ഗോത്രങ്ങളില് പെട്ടവരെ ഉല്മ്മൂളനം ചെയുകയും , അടിമകള് ആയി പിടികൂടുകയ്യും,അവരുടെ സ്ത്രീകളെ അവാര്ക്കെ കൊതുകാതെ അനുഭവിക്കുക് ചെയ്തത് ആ പ്രദ്ദേഷ്ങ്ളിലെ പാവപെട്ടവന്റെ ജീണുകളെ മുഴുവന് ഉല്മൂന്നാണ്ം ചെയ്തത് അറബി സംസ്കാരം പിന്തുറന്ന ഇസ്ലാം അല്ലേ ?

..naj said...

താങ്കളുടെ ഗുരു ജബ്ബാര്‍ മാഷല്ലേ, ഇതും ഇതിലപ്പുറവും പറയും.
പുലയനും, പറയനും, ഈഴവനും മൊക്കെ യായിരുന്ന ഞാനറിയുന്ന പലരും ഇസ്ലാം ആശ്ലെഷിചീട്ടു ഒരു വിവേചനവും അവര്‍ക്ക് അനുഭവപെട്ടീട്ടില്ല. താങ്കള്‍ അന്വേഷിക്കുക.
കണ്ണ് തുറന്നു മസ്ജിധുകളില്‍ നോക്കിയാലും മതി. മറ്റുള്ളവര്‍ക്ക് നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നത് വരെ ഇസ്ലാമിലേക്ക് വന്ന ഈ വ്യക്തികലായിരിക്കും. മാറ് മറക്കാനും, ക്ഷേത്ര പ്രവേശനത്തിനും സമരം ചെയ്യേണ്ടി വന്ന സംസ്കാരമായിരുന്നവല്ലോ നമുക്കുണ്ടായിരുന്നത് !

I stop commenting as it only makes blog comment increase and blogger enjoys !

Subair said...

ഞാന്‍ താങ്കളുടെ വാദം എതിര്‍ക്കാന്‍ എഴുതിയതല്ല. ഒരേ വിഷയം മതവിശ്വാസികള്‍ രണ്ടു നിലയില്‍ വ്യാഖ്യാനിക്കുന്നു എന്ന് കാണിക്കാന്‍ ഇട്ടതാണ്.
===========

നിക്ഷിപ്ത താല്‍പര്യക്കാര്‍ വളചൊടിക്കാത്ത, അവര്‍ക്ക് വളച്ചൊടിക്കാന്‍ കഴിയാത്ത ഒരു മതവുമില്ല. ഹിന്ദുമതഗ്രന്ഥങ്ങളും, ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങളും ഈ ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട്, ഇന്നും ആര്‍ക്കും ഉപയോഗിക്കാവുന്നതുമാണ്. പക്ഷെ ഞാന്‍ ഇവിടെ ശ്രമിച്ചത് ഇസ്ലാമിനെ അതിന്‍റെ ശരിയായ രീതിയില്‍ മനസ്സിലാക്കാനാണ്, സുഹൃത്ത്‌ ഞാന്‍ പറഞ്ഞതോ മറ്റൊരാള്‍ പറഞ്ഞതോ വിസ്വസിക്കണമെന്നില്ല, സ്വയം കാര്യങ്ങള്‍ പഠിച്ച് തീരുമാനിക്കാം, ഈ ചര്‍ച്ച അതിനുള്ള ഒരു പ്രചോദനമാകട്ടെ എന്ന് മാത്രമാണ് ഞാന്‍ കരുതുനത്.

പിന്നെ M N റോയ് പറയുന്നത് എല്ലാം വിശ്വസിക്കണം കേട്ടോ...
=========


വേണമെന്നില്ല. എം എന്‍ റോയ്‌ പറഞ്ഞത്‌ എല്ലാം ഞാന്‍ വിശ്വസിക്കണം എന്നുണ്ടങ്കില്‍ ഞാന്‍ യുക്തിവാദിയോ, അദ്ദേഹം എന്നെ പോലെ മുസ്ലിമോ ആയിരിക്കണം. ഒരു വ്യക്തിയെ ഒരു വിഷയത്തില്‍ തെളിവായി ഉദ്ദരിക്കാന്‍ ആ വ്യക്തി എല്ലാ വിഷയങ്ങളിലും പറഞ്ഞ എല്ലാ കാര്യങ്ങളും ഞാന്‍ അന്ഗീകരിക്കണം എന്നില്ല. അങ്ങിനെയാണെങ്കില്‍ ഒരാള്‍ക്കും ഒരു പണ്ടിതനെയും ഉദ്ദരിക്കാന്‍ കഴിയില്ല. എം എന്‍ റോയ്‌ യുക്തിവാദിയും, ഹുമാനിസ്റ്റുമാണ് എന്ന് ഞാന്‍ തെന്നെ പറഞ്ഞതാണല്ലോ. പക്ഷെ യുക്തിവാദിയായ എം എന്‍ റോയ്‌ പോലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നു എന്നതിനാല്‍ അദ്ദേഹത്തെ ഉദ്ദരിക്കുന്നത് എന്റെ വാദഗതിക്ക് കൂടുതല്‍ പിന്‍ബലം കിട്ടും എന്നത് കൊണ്ട് അദ്ദേഹത്തെ ഉദ്ദരിച്ച് എന്ന് മാത്രം. മുസ്ലിംകള്‍ ആയ പണ്ഡിതന്മാരും ഞാന്‍ പറഞ്ഞതും എം എന്‍ റോയ്‌ പറഞ്ഞതും പറയുന്നുണ്ട്, പക്ഷെ അവരെ ഉദ്ദരിച്ചാല്‍ താങ്കള്‍ ചോദിക്കുക, ഇവര്‍ ഇങ്ങനെ തെന്നെയെല്ലേ പറയൂ എന്നാകും. അതുകൊണ്ട് അറിയപ്പെടുന്ന ഒരു അറിയപ്പെടുന്ന ഒരു യുക്തിവാദി എടുത്തു കൊടുത്തു എന്ന് മാത്രം.

ഇനി ആകാശ്‌ ഒരു യുക്തിവാദി അല്ല എന്നാണു ഞാന്‍ ഊഹിക്കുന്നത്.

@paltak
അറബികള്‍ ചെയ്യ്‌ന്ന തെറ്റുകള്‍ ഇസ്ലാമിന്റെ പേരില്‍ എഴുതരുത്‌. പക്ഷേ ഗീത എന്നു പോലും കേട്ടിട്ടില്ലാത്തര്‍ ചെയ്യുന്നത്‌ ഹിന്ദു മതത്തിന്റെ പേരില്‍ എഴുതാം. നല്ല ലാജിക് =========

തീര്‍ച്ചയായും, താങ്കളോട് യോചിക്കുന്നു ഹിന്ദുക്കള്‍ എന്ന് പറയുന്നവര്‍ ചെയ്യുന്നതെല്ലാം ഹിന്ദു മതത്തിന്‍റെ പേരില്‍ എഴുതരുത്.

താങ്കള്‍ ഒരു യുക്തിവാദി ആണെന്നാണ്‌ ഞാന്‍ കരുതിയത്‌ ? താങ്കള്‍ ഹിന്ദു മത വിശ്വാസിയാണോ?

paltalk said...

Subair asked,
താങ്കള്‍ ഒരു യുക്തിവാദി ആണെന്നാണ്‌ ഞാന്‍ കരുതിയത്‌ ? താങ്കള്‍ ഹിന്ദു മത വിശ്വാസിയാണോ?

Dear Subair,

Unlike Islam and Christianity Hinduism doesnt have a founder. In India we have the freedom for logical thinking, and God will not send me to hell for not believing in him until I find out the truth. In that sense, I am a YUKTivadi.I am reading books by Kerala islamic Mission from childhood.I read Christian Literature also.
I am against casteism, Communalism,Jyothishm and other superstitions.i advocate for religious freedom. I respect all good things in all religions and hate all bad things in all religions. I hate when people try to cover up the wrong doings of their religion.
I can still be a Hindu though I dont believe in the God described and believed by Most Hindus.I am not in favor of Idol worship and Calling God by name including the word God. It is normal for people to represent God by some Roopa(Shape)-Idol here, or some name as the thinking power is limited as far as experiencing it is concerned.

അറബികള്‍ ചെയ്യ്‌ന്ന തെറ്റുകള്‍ ഇസ്ലാമിന്റെ പേരില്‍ എഴുതരുത്‌. പക്ഷേ ഗീത എന്നു പോലും കേട്ടിട്ടില്ലാത്തര്‍ ചെയ്യുന്നത്‌ ഹിന്ദു മതത്തിന്റെ പേരില്‍ എഴുതാം. നല്ല ലാജിക് =========
I was just reminding you of the logic in the writing..

I will not call my self as rationalist or anything else, because it is for others to name me something based on what they see in me.

Nice talking to you here. I appreciate your decency and patience in writing. u have a good future

ഹ ഹ ഹ said...

താങ്കളുടെ ഗുരു ജബ്ബാര്‍ മാഷല്ലേ, ഇതും ഇതിലപ്പുറവും പറയും.
പുലയനും, പറയനും, ഈഴവനും മൊക്കെ യായിരുന്ന ഞാനറിയുന്ന പലരും ഇസ്ലാം ആശ്ലെഷിചീട്ടു ഒരു വിവേചനവും അവര്‍ക്ക് അനുഭവപെട്ടീട്ടില്ല. താങ്കള്‍ അന്വേഷിക്കുക.
കണ്ണ് തുറന്നു മസ്ജിധുകളില്‍ നോക്കിയാലും മതി. മറ്റുള്ളവര്‍ക്ക് നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നത് വരെ ഇസ്ലാമിലേക്ക് വന്ന ഈ വ്യക്തികലായിരിക്കും


കൈ വെട്ടു കേസിലെ പ്രതികളുടെ ഫോട്ടോ കണ്ടു. വെട്ടാന്‍ പോയവരുടെയും ആസൂത്രകന്മാരുടെയും .........എല്ലാം മനസ്സിലായി

paltalk said...

കൈ വെട്ടു കേസിലെ പ്രതികളുടെ ഫോട്ടോ കണ്ടു. വെട്ടാന്‍ പോയവരുടെയും ആസൂത്രകന്മാരുടെയും .........എല്ലാം മനസ്സിലായി
Mougly,Your comments are not clear.You have to express clearly here on what you think.We cannot understand things which exists only in your mind

ea jabbar said...

ഇവിടെ സുബൈർ ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും താങ്കളുടെ ‘ജബ്ബാർ സർ‘ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
-----
സുബൈറിനു വേണ്ടിയാണു പുതിയ പോസ്റ്റ്: ഇസ്ലാം പ്രചരിച്ചത്.....

ea jabbar said...

ഒരു വിഭാഗം നന്മ എന്തെങ്കിലും ചെയ്‌താല്‍ അത് അവരുടെ വിശ്വാസത്തിന്‍റെ ഭാഗമല്ല തിന്മ ചെയ്‌താലോ അത് അവരുടെ മതം കാരണവും.
-----
ഒരു മതവിശ്വാസിയുടെ “നന്മ”യും “തിന്മ“യും തീരുമാനിക്കപ്പെടുന്നതിന്റെ മാനദണ്ഡം എന്താ സുബൈറേ?
മതം ശരിയെന്നു പറഞ്ഞത് പിന്നെ മറ്റാരെങ്കിലും തെറ്റാണെന്നു പറഞ്ഞതുകൊണ്ട് മാത്രം തിന്മയാകുന്മോ?

ea jabbar said...

Hadith of Abu Dawud

Book 38, Number 4348:

Narrated Abdullah Ibn Abbas:

A blind man had a slave-mother who used to abuse the Prophet and disparage him. He forbade her but she did not stop. He rebuked her but she did not give up her habit. One night she began to slander the Prophet and abuse him. So he took a dagger, placed it on her belly, pressed it, and killed her. A child who came between her legs was smeared with the blood that was there. When the morning came, the Prophet was informed about it.

He assembled the people and said: I adjure by Allah the man who has done this action and I adjure him by my right to him that he should stand up. Jumping over the necks of the people and trembling the man stood up.

He sat before the Prophet and said: Apostle of Allah! I am her master; she used to abuse you and disparage you. I forbade her, but she did not stop, and I rebuked her, but she did not abandon her habit. I have two sons like pearls from her, and she was my companion. Last night she began to abuse and disparage you. So I took a dagger, put it on her belly and pressed it till I killed her.

Thereupon the Prophet said: Oh be witness, no retaliation is payable for her blood.

KK Alikoya said...

ജബ്ബാര്‍ എഴുതി: "മോഷ്ടാക്കളുടെ കയ്യും കാലും വെട്ടി മാറ്റിയ ശേഷം ഇരുമ്പു സൂചി പഴുപ്പിച്ച് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ആ നിലയില്‍ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന പാറപ്പുറത്ത് കിടത്തി വെള്ളം ചോദിച്ചു നിലവിളിച്ചിട്ടും കൊടുത്തില്ല. പിടഞ്ഞു പിടഞ്ഞു മരിക്കുന്നതും നോക്കി ആസ്വദിച്ചു രാമനുണ്ണി യുടെ ഭാഷയില്‍ ഉദാത്ത മാനവികതയുടെ പ്രവാചകന്‍ !"

ഇതിന്ന് നല്‍കപ്പെട്ട മറുപടികളില്‍ ഒന്ന്: 'തട്ടിപ്പ് നടത്താനുദ്ദേശിച്ചു കൊണ്ട് വിശ്വാസികളായി അഭിനയിക്കല്‍, കടുത്ത നന്ദികേട്, വിശ്വാസ വഞ്ചന, കാപട്യം, കൊലപാതകം, മോഷണം, മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കല്‍, യുദ്ധപ്രഖ്യാപനത്തിനു തുല്യമായ നിലപാട് സ്വീകരിക്കല്‍ അഥവാ രാജ്യദ്രോഹം എന്നിങ്ങനെ കടുത്ത കുറ്റങ്ങളാണ്‌ അവര്‍ ചെയ്തിട്ടുള്ളത്. അതിനുള്ള ശിക്ഷയാണ്‌ മേല്‍ സൂക്തത്തില്‍ പറഞ്ഞതും. കുറ്റത്തിന്‍റെ ഗൌരവം കണക്കിലെടുക്കുമ്പോള്‍ ശിക്ഷ ഒട്ടും കൂടുതലല്ല. കാരണം, ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് ഈ ലോകത്ത് ജീവിക്കന്‍ പറ്റാത്ത സാഹചര്യമാണുണ്ടാവുക.
അതാണ്‌ ഖുര്‍ആന്‍ പറഞ്ഞത്: പ്രതിക്രിയയില്‍, ബുദ്ധിയുള്ളവരേ, നിങ്ങള്‍ക്ക് ജീവിതമുണ്ട്. (2/179)'

മി. ജബ്ബാര്‍, വെറും മോഷ്ടാക്കളെ കൊല്ലാന്‍ പ്രവാചകന്‍ വിധിച്ചു എന്നാണല്ലോ താങ്കള്‍ ആരോപിച്ചത്.
1) അതിന്ന് നല്‍കപ്പെട്ട മറുപടികളെത്തുടര്‍ന്ന് ഈ ആരോപണം താങ്കള്‍ പിന്‍വലിച്ചുവോ?
2)അതല്ല; പഴയ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?
3)പഴയ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് അതിനുള്ള ന്യായീകരണം എന്താണ്‌?

KK Alikoya said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...

ഹ ഹ ജബ്ബാറിണ്റ്റെ സാങ്കല്‍പിക മായ ചോദ്യങ്ങള്‍ക്ക്‌ മറുപടിയോ? കംസന്‍ എന്ന കഥാപാത്രം എന്തിണ്റ്റെ സിംബലാണൂ? ക്രൂരതയുടെ. ഈ കംസനു വേണ്ടിയാണു ജബ്ബാര്‍ വക്കാലത്തേറ്റെടുത്തിരിക്കുന്നത്‌! അതിണ്റ്റെ ഒരുദാഹരണമിതാ... "കംസന്‍ ദ്വാരകയിലെ കുട്ടികളെ കൊന്നുവെന്ന് ശ്രീക്രിഷണന്‍ കള്ളം ചമച്ചതാണു. നല്ലവനായ കംസനെ ഇങ്ങനെ തേജോവധം ചെയ്ത ക്രിഷണനെ എന്താണു വിളിക്കേണ്ടതെന്ന് എനിക്കറിയില്ല" മറ്റൊന്ന് "രാവണനെ മ്രിഗീയമായി കൊന്ന ഹനുമാന്‍ എല്ലാ മനുഷ്യാവകാശങ്ങളൂം ചവിട്ടിമെതിക്കുകയാണു ചെയ്തത്‌! ലങ്കയിലെ സാധാരണ ജനങ്ങളെ വരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണൂ ലങ്കക്ക്‌ തീവെക്കുക മൂലം ഹനുമാന്‍ കാണീച്ചത്‌. ഹനുമാണ്റ്റെ ഈ ക്രൂരത രാമണ്റ്റെ ആളുകള്‍ ചരിത്രത്തില്‍ മറ്റൊരു കള്ള കഥയെഴുതി വെച്ചു!!" ഇതേ രീതിയിലാണു ജബ്ബാറിയന്‍ തിയറി ഇസ്ളാമിനെതിരില്‍ വാളോങ്ങുന്നത്‌. പ്രവാചകനെ ക്രൂരമായി പീഡിപ്പിചിരുന്നവരെയൊക്കെ ദൈവം ശിക്ഷിക്കും എന്ന് പറഞ്ഞപ്പോള്‍, ദേ കിടക്കുന്നു, ദൈവം ഇത്ര ക്രൂരനോ?! അവരുടെ മനുഷ്യാവകാശത്തെ നബി മാനിക്കുന്നില്ല!! ഹ ഹ... ഇമ്മാതിരി പൊട്ടന്‍ ചോദ്യങ്ങള്‍ വായിച്ച്‌ കൈകൊട്ടാന്‍ കുറേ 'വാത'ക്കാരും വര്‍ഗീയ കോമരങ്ങളും! നേരെ ചൊവ്വെ ബുദ്ദിക്ക്‌ വെളിവുള്ള ആരും നിങ്ങളൂടെ കൂട്ടത്തിലില്ലേ? വേറൊരു ബ്ളോഗില്‍ കാളിദാസന്‍ എന്ന അനോണീ പ്രവാചകണ്റ്റെ ശത്രുക്കളൂടെ വക്കിലായിട്ടാണൂ പോസ്റ്റലോട്‌ പോസ്റ്റല്‍!! എന്നിട്ടു ചോദിക്കുന്നു 'ഹൊ ഇസ്‌ലാം ഇത്ര ക്രൂരമോ?! ഇത്ര അസഹിഷ്ണുതയോ?!' കാളിദാസന്‍ എന്ന ബ്ളോഗറെ ആരോ അതേ രീതിയില്‍ നേരിട്ടപ്പോള്‍ 'നിന്ദിച്ചേ' എന്നും പറഞ്ഞു അപ്പി ഉസ്താദ്‌ ബ്ളോഗറായ ചിത്രകാരന്‍ ഒരു നെടുങ്കന്‍ പോസ്റ്റിട്ടു!!. ഹ ഹ അപ്പോള്‍ നിന്ദ എന്നൊക്കെ പറഞ്ഞ വാക്ക്‌ നിങ്ങളുടെ ഡിക്ഷനറിയിലും ഉണ്ടല്ലേ, സമാധാനം! വേറും ഒരു അനോണീയെ ലോകത്തിനു ഒരു സംഭാവനയും നന്‍മയും ചെയ്യാത്ത അനോണിയെ അതേ ഭാഷയില്‍ എതോ ഒരുത്തന്‍ നേരിട്ടപ്പോള്‍ നിന്ദ. അപ്പോള്‍ ലോക മുസ്ളീങ്ങള്‍ ആദരിക്കുന്ന പ്രവാചകനെ തെറി പറഞ്ഞാല്‍ മിണ്ടാതിരുന്നോണം. ഇത്‌ ജനാധിപത്യ രാജ്യമാണൂ!! അസഹിഷ്ണുതയാണു നിങ്ങള്‍ കാണീക്കുന്നത്‌!! എന്തെല്ലാം വാദങ്ങള്‍!!

സഹൃദയന്‍ ... said...

@Subair
1. ഇസ്രായേലില്‍ പള്ളി ഇല്ലെന്ന് താങ്കള്‍ക്ക് എവിടുന്നു അറിഞ്ഞു? തേജസ്സില്‍ നിന്നോ മാധ്യമത്തില്‍ നിന്നോ? അവിടെ 16% പേര്‍ മുസ്ലിങ്ങളാണ്. തദ്ദേശീയരായ മുസ്ലിങ്ങള്‍ യാതൊരു അതൃപ്തിയും ഇല്ലാതെ ആണ് കഴിയുന്നത്‌. പാലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ്‌ ബാങ്കോ ഗാസ്സയോ അക്രമിക്കപ്പെടുന്നതും അവരെ അലട്ടുന്നില്ല. (വര്‍ഷങ്ങളായി ഇസ്രായേലില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ തന്ന വിവരം ആണ്.)
ഇസ്രായേലില്‍ വെള്ളി, ശനി, ഞായര്‍ ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം optional holidays ആയി എടുക്കാം.
വികിപീഡിയ

2. വത്തിക്കാന്‍ സിറ്റി യഥാര്‍ഥത്തില്‍ ഒരു രാജ്യം അല്ല. പോപ്പിന് ആദരണീയ ഒരു സ്ഥാനം ലഭിക്കുവാന്‍, മുസ്സോളനിയുടെ തലയില്‍ ഉദിച്ച ഒരു കിടിലം ആശയം ആണ്. റോമിനകത്തുള്ള 110 ഏക്കര്‍ പള്ളി സമുച്ചയം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. അത് കൊണ്ട് പോപ്പ് എവിടെപ്പോയാലും പ്രോട്ടോകോള്‍ അനുസരിച്ചു, അതതു രാജ്യത്തെ first citizen അങ്ങേരെ സ്വീകരിക്കണം. ഒരു വാഴ പോലും ഇല്ലാത്ത സ്ഥലത്ത് പോയി mosque ഉണ്ടാക്കണമെങ്കില്‍, അവര്‍ സ്ഥലം വിറ്റാലല്ലേ താങ്കള്‍ക്ക് വാങ്ങാന്‍ പറ്റൂ?? (ജബ്ബാര്‍ മാഷെ, അവിടെ mosque ഒന്നും ഇല്ല.)

3. നേപ്പാള്‍ ഇപ്പോള്‍ ഹിന്ദു രാജ്യം അല്ല. മതേതര രാജ്യം ആണ്. മതേതര രാജ്യം ആക്കുന്നതിനു വേണ്ടി കഷ്ടപ്പെട്ട മാവോയിസ്റ്റുകളില്‍ എത്ര അഹിന്ദുക്കള്‍ ഉണ്ടെന്നു നോക്കൂ.

4. ശ്രീലങ്കയില്‍ ബോംബുകള്‍ പൊട്ടിയത് മതത്തിന് വേണ്ടിയല്ല. മാന്യമായി ജീവിക്കാനുള്ള അവകാശത്തിനാണ്. പിന്നീട്, പ്രഭാകരന്‍ അതിനെ ഹൈജാക്ക് ചെയ്തു സ്വാര്‍ത്ഥ താല്പര്യത്തിനാക്കി. (ശ്രീലങ്ക ബുദ്ധ ഭൂരിപക്ഷ രാജ്യമാണ്.)

ചാർവാകം said...

ആധുനിക സമൂഹത്തിൽ പരിഷ്കരിക്കപ്പെട്ടനിയമങ്ങളുമായി ഇതിനൊക്കെ എത്ര അന്തരമുണ്ട്. അതിന്റെ പ്രശ്നങ്ങൾ സൗദി അറേബ്യ ഇപ്പോൾ അനുഭവിക്കുന്നു. ഒറ്റ ഉദാഹരണം, അടിപിടിയിൽ നട്ടെല്ല് തകർന്ന് കാല്‌ മുറിച്ചുമാറ്റേണ്ടിവന്ന ഒരാളുടെ കേസ് ഇപ്പോൾ സൗദി കോടതിയിലുണ്ട്. പ്രതിക്ക് പതിനാല്‌ മാസം ശിക്ഷവിധിച്ചു കോടതി. എന്നാൽ വാദി പറയുന്നത് ഇസ്ലാമികനിയമപ്രകാരം അയാളുടെ നട്ടെല്ലിനും ക്ഷതമേല്പ്പിക്കണമെന്നാണ്‌. പത്രങ്ങളിൽ 24/8/10 ന്‌ വന്ന വാർത്ത. ഈ ആവശ്യത്തിന്‌ ആശുപത്രികൾ മുഴുവൻ കയറി ഇറങ്ങി സർക്കാർ. എന്നാൽ മെഡിക്കൽ എത്തിക്സിന്‌ യോജിക്കാത്തതിനാൽ ഡോക്റ്റർമാർ ഇതിന്‌ തയ്യാറായില്ല. സംസ്കാരം ഉണ്ടോ എന്നതല്ല പ്രശ്നം അത് കാലികമായി പരിഷ്കരിക്കപ്പെടുന്നുണ്ടോ എന്നതാണ്‌.

ea jabbar said...

രാമനുണ്ണിയുടെ പുതിയ ലേഖനം ഒന്നു വായിച്ചു നോക്കൂ . അദ്ദേഹത്തോട് സഹതാപം തോന്നുന്നു !

ea jabbar said...

നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്ക് എപ്പോഴും നിഷ്ഠുരമായ മുഖവും കരാളമായ കൈകളും ഉണ്ടായിരിക്കും. ആരോപിക്കപ്പെടുന്നവരെ കുറ്റവാളികളായി ഉറപ്പിക്കാനുള്ള ഉത്കണ്ഠ, അനുകൂലമായ തെളിവുകള്‍ തേടിപ്പിടിക്കാനുള്ള പ്രവണത, പ്രതികൂലമായവ കാണാതിരിക്കാനുള്ള മയക്കം എന്നിവയെല്ലാം മേല്‍പറഞ്ഞ സ്വഭാവങ്ങളാണ്.
-----
ഇതൊക്കെ ആദ്യം ലേഖനവുമായി വന്നപ്പോള്‍ രാമനുണ്ണിയിലും പ്രകടമായിരുന്നല്ലോ !

സുധീര്‍_ഓയൂര്‍ said...

കൊള്ളാം , ഇനി മുതല്‍ രാമനുണ്ണി , രാമനുണ്ണി(റ) എന്ന് അറിയപ്പെടും .

KK Alikoya said...
This comment has been removed by the author.
സത്യാന്വേഷി said...

നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍
(ശ്രീ സി രവിചന്ദ്രന്‍ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "യുക്തിവാദികളുടെ ബൈബിളാ"യ 'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം)

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.