Friday, August 13, 2010

നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.

ഒരു പഴയ പോസ്റ്റ്

ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ. എന്നാല്‍ ശാസ്ത്രീയം എന്ന പദം ഇന്നു പലരും അശാസ്ത്രീയമായാണു പ്രയോഗിക്കുന്നത്. ഗോത്രകാല വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയുള്ളതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കാലത്തു കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അക്കൂട്ടത്തിലൊന്നാണു റംസാന്‍ നോമ്പിന്റെ `ശാസ്ത്രീയത`യും. നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഇക്കാലമായാല്‍ പത്രമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരില്‍ ശാസ്ത്രം പഠിച്ച ഡോക്ടര്‍മാരും പെടും. പക്ഷെ ഇവരൊക്കെ മറച്ചുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. ഇക്കാലത്തെ നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില്‍ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില്‍ പോയി ഒരന്വേഷണം നടത്തിയാല്‍ മതിയാകും. വിവിധ തരം ഉദരരോഗങ്ങള്‍ ,അള്‍സര്‍ ,ബി പി ,പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതില്‍ മൂര്‍ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാല‍ത്ത് ഡോക്ടര്‍മാരെ തേടി ആശുപത്രികളില്‍ ശരണം പ്രാപിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്.

ഉദയം മുതല്‍ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു മുസ്ലിം നോമ്പിന്റെ രീതി. കടുത്ത വേനല്‍ക്കാലത്തു പോലും 12മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവര്‍ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവര്‍ക്ക് അല്പം ആഹാരനിയന്ത്രണം നല്ലതാണ്‍. പക്ഷെ അതിന് കൊല്ലത്തില്‍ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്ത് കൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകല്‍ വെള്ളം കുടിക്കാതെ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും കൃത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുര്‍ മേദസ്സു കളയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗം.

നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീര്‍ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ `പ്രഥമ`നാണ്‍. ക്ഷാരഗുണമുള്ള ഈ ദ്രവം ,ഭക്ഷണം സമയത്തു ചെന്നില്ലെങ്കില്‍ മറ്റൊരു ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിര്‍വീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാല്‍ ആമാശയത്തില്‍ ആസിഡ് പ്രവര്‍ത്തിച്ച് അള്‍സര്‍ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങള്‍ വര്‍ദ്ധിക്കന്‍ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നത് ഒരു നോമ്പുകാല വിനോദമാണ്. അര്‍ദ്ധരാത്രികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുണ്ടാക്കുന്ന ശബ്ദമലിനീകരണവും നോമ്പിന്റെ മറ്റൊരു നന്മയത്രേ!

കേരളത്തിലെ മുസ്ലിങ്ങള്‍ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള്‍ ആചരിച്ചു വരുന്നത്! ഭക്ഷണച്ചിലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വര്‍ദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചര്‍ച്ചകള്‍ തന്നെ വിഭവങ്ങളെകുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ ` അമൃതേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന്‍ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവര്‍ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണു വേണ്ടത്. പ്രാകൃതകാലത്തെ ആചാരങ്ങള്‍ക്കു ശാസ്ത്രത്തിന്റെ ആവരണം അണിയിക്കാന്‍ ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല.
നോമ്പ് ഒരു സ്വയം പീഡനമാണ്. ദൈവത്തെ സന്തോഷിപ്പിക്കാന്‍ മനുഷ്യര്‍ പലതരം ത്യാഗങ്ങളും പീഡനങ്ങളും സ്വയം ഏറ്റെടുക്കുന്നു. അക്കൂട്ടത്തിലൊന്നല്ലാതെ ആരോഗ്യം നന്നാക്കാന്‍ ദൈവം നിര്‍ദ്ദേശിച്ച ഒരു യോഗാഭ്യാസമൊന്നുമല്ല അത്.
ഗര്‍ഭിണികല്‍ നോമ്പു നോല്‍ക്കുന്നത് അപകടകരം [ബ്രൈറ്റ്]

62 comments:

ea jabbar said...

ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല.

Ashiq said...

ഇന്ന് മാധ്യമത്തില്‍ പുതിയ ശാസ്ത്ര സത്യം കണ്ടു ... ഭൂമിയുടെ സെന്റര് മക്ക ആണ് എന്നും ഇനി മുതല്‍ ഗ്രീനിച് മീന്‍ ടൈം ഉപയോഗ ശൂന്യം ആണ് എന്നും,,,

Ashiq said...
This comment has been removed by the author.
Unknown said...

kanda chathanum maruthayum okke chanalukal ikkaaryatthinu durupayoagam cheyyumpoal yukthivathikalkk enthukond or channel aarampichu koota, churungiyath or sponsered programenkilum

Wash'Allan JK | വഷളന്‍ ജേക്കെ said...

ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!... എന്നൊരു പോസ്റ്റ്‌ ബ്രൈറ്റും ഇട്ടിരുന്നു

Ajith said...

"വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്"

>>

http://en.wikipedia.org/wiki/Ivan_Pavlov#Reflex_system_research

Ajith said...

'Conditioned reflex'


Link:
http://en.wikipedia.org/wiki/Classical_conditioning

رفيق said...

പ്രിയ ജബ്ബാരിയന്‍ വിമര്‍ശകരെ ,

എല്ലാ മാസവും മൂന്നു ദിവസം വ്രതം അനുഷ്ടിക്കാന്‍ ഇസ്ലാം പറയുന്നുണ്ട് , അത് ശസ്ത്രീയമന്നു നിങ്ങള്‍ സമ്മതിക്കുമോ.

Subair said...

കൊടും വേനലില്‍ പോലും പകല്‍ സമയം മുഴുവന്‍ ജലപാനമില്ലാതെ കഴിയുന്നത് മനുഷ്യ ജീവിക്കു ദോഷം വരുത്തും എന്നു മനസ്സിലാക്കാന്‍ വലിയ മെഡിക്കല്‍ ജ്ഞാനമൊന്നും വേണ്ട !
===========


വലിയ മെഡിക്കല്‍ ജ്ഞാനം ഇല്ലങ്കില്‍ ഇതിനെക്കുറിച്ച്‌ അഭിപ്രായം പറയാതിരിക്കുന്നതല്ലേ മാഷേ ഭംഗി ? അതല്ലങ്കില്‍ മെഡിക്കല്‍ ജ്ഞാനമുള്ളആരെങ്കിലും ശാസ്ത്രീയമായി പറഞ്ഞത് ഇവിടെ അവതരിപ്പിക്കുക.

ഇനി ലോകത്ത് ഒരു ജബ്ബാര്‍ മാഷ് മാത്രമേ ഇതൊക്കെ പറയാന്‍ ധൈര്യമുള്ളതായിട്ടുള്ളൂ, മറ്റുള്ളവരല്ലാം "മതവികാരം" പേടിച്ച് മിണ്ടാതിര്‍ക്കുന്നവരാണ് എന്നാണോ ?

റമദാന്‍ നോമ്പ് ആരോഗ്യത്തിന് ഹാനികരമാണ് ശാസ്ത്രീയമായി ആരെങ്കിലും സ്ഥാപിച്ചത് ഞാന്‍ എവിടെയും കണ്ടിട്ടില്ല എന്ന് പറഞ്ഞിരുന്നു, ഇത് ഞാന്‍ അന്വേഷിക്കാത്തത് കാരണമല്ല എന്ന് കൂടി പറയട്ടെ. ഇന്‍റര്‍നെറ്റില്‍ അറിയപ്പെടുന്ന ഇസ്ലാമോഫോബിയ സൈറ്റുകളില്‍ അടക്കം സെര്‍ച്ച് ചെയ്തിട്ടാണ് ഞാന്‍ അത് പറഞ്ഞത്. ലോകത്ത് നോമ്പെടുക്കുന്നമുസ്ലിംകള്‍ കേരളത്തില്‍ മാത്രമല്ല എന്നും അറിയുക.

ഇനി ജബ്ബാര്‍ മാഷിനോട് "സ്വകാര്യമായി" പറഞ്ഞ ഡോക്ടര്‍മാരുടെ കാര്യം. അത് വായിച്ചാല്‍ തോന്നുക റമദാന്‍ പകുതിയാകുംപോഴേക്കും നല്ലൊരു ശതമാനം മുസ്ലിംകള്‍ ഉദര രോഗത്തിന് അടിമപ്പെടും എന്നാണു. ഏകദേശം പതിമൂന്ന് വര്‍ഷത്തോളമായി എല്ലാ വര്‍ഷവും ഞാന്‍ നോമ്പെടുക്കാറുണ്ട്. ഇത് പോലെ ഞാന്‍ നേരിട്ട് അറിയുന്ന, എന്‍റെ കുടുംബത്തിലും, അയല്‍വാസികളിലും, സുഹൃത്തുക്കളിലും പെട്ട ഒട്ടു മിക്ക മുസ്ലിംകളും നോമ്പെടുക്കുന്നവരാന്. ഇവര്‍ക്കാര്‍ക്കും ഇന്നേ വരെ നോമ്പ് കൊണ്ട് ഗുണമാല്ലാതെ ദോഷമുല്ലതായിട്ടു അറിവില്ല. എന്‍റെ വല്യുമ്മ മരിക്കും വരെ നോമ്പെടുത്ത ആളാണ്‌ (മരിക്കുമ്പോള്‍ തൊണ്ണൂറ് വയസ്സ് കാണുമായിരിക്കും), അത്യപൂര്‍വമായി മാത്രമേ അവര്‍ ആശുപത്രിയില്‍ പോയിട്ടുള്ളൂ.

ഇനി പുതു തലമുറയില്‍പെട്ട രക്തസമ്മര്‍ദ്ദവും, പ്രമേഹവമുക്കെ വേണ്ടുവോളമുള്ള ആളുകള്‍ ഡോക്ടറോട് നോമ്പിനെകുറിച്ച് അഭിപ്രായം ചോദിച്ചാല്‍, നോമ്പെടുക്കാന്‍ അനുവദിക്കാറും, മരുന്നിന്‍റെ സമയക്രമം പുനക്രമീകരിക്കാറും ആണ് പതിവ് എന്നതാണ് എന്‍റെ വ്യക്തി പരമായ അനുഭവം.

ഒരു പക്ഷെ അള്‍സര്‍ പോലെയുള്ള അസുഖമുള്ള ആളുകള്‍ ഡോക്ടറുടെ അഭിപ്രായം ചോദിക്കാതെ നോമ്പെടുത്ത്, അസുഖം വഷളാക്കിയ വല്ല സംഭവവും ഉണ്ടായിരിക്കാം. അതല്ലാതെ താങ്കള്‍ പറയുന്ന മാതിരി റമദാന്‍ പകുതിയാകുംമ്പേഴുക്കും നോമ്പെടുക്കുന്നവരില്‍ ഒരു പാട് പേര്‍ക്ക് ഉദര രോഗം വരുമെന്ന് പറയുന്നത് വിശ്വസനീയമല്ല.

Subair said...

വിഷയവുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കണ്ട ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
വിഷയവുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കണ്ട ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഒന്നില്‍ പോലും താങ്കള്‍ പറഞ്ഞ രീതിയിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞിട്ടില്ല.

Thus, observance of the Ramadan fasting has both positive and adverse effects on healthy individuals. The adverse effects, however, are unlikely to persist after Ramadan or to lead to other complications. Healthy individuals can observe Ramadan without anxiety about their health. (SBP Journal)
Ramadan fasting - Effect on healthy Muslims

"Headaches (perhaps because of the daytime withdrawal of caffeine and fluids), dehydration, and sleep deprivation (since long periods are devoted to praying) are a few of the adverse but transient health effects of fasting. Bodyweight might be reduced temporarily, depending on the types of foods that are eaten after the breaking of the fast at sunset. Vahid Ziaee and colleagues have shown reductions in the concentrations of blood glucose and HDL, and increases in LDL in healthy individuals during the period of fasting. (Lancent)

Ramadan: health effects of fasting

റമദാന്‍ വ്രതം പ്രമേഹം, ഹൃദ്രോഗം ,മുതലായ രോഗികളില്‍ എന്ത് മാറ്റം വരുത്തും എന്നും ശാസ്ത്രീയമായി നിരീക്ഷിച്ചിട്ടുണ്ട്. അത്തരത്തില്‍ പെട്ട ഒരു ലിങ്ക് ഇതാ ഇവിടെ.

"Ramadan fasting is commonly seen as beneficial for health. Among disabled individuals with acute or
chronic diseases, certain abetics can be exempted from this sacred obligation. On one hand, many people with this long-term -illness still prefer to observe
fasting, without medical guidance, exposing themselves to certain health risks as a direct consequence of fasting, or of a change in food and frequency of
medication intake. On the other hand, it has been shown that Ramadan fasting can be considered as an ideal hypo-caloric diet and a good opportunity to lose weight
for patients with type 2 diab(American Journal of Applied Sciences)
Ramadan Fasting Diet Entailed a Lipid Metabolic Disorder
Among Type 2 Diabetic Obese Women


പിന്നെ, ജബ്ബാര്‍ മാഷ്‌ നിര്‍ദേശിക്കുന്ന വ്രതം, വെള്ളം കുടിച്ചുകൊണ്ടുള്ളതാണ്, ഇത് ആരോഗ്യത്തിന് ഗുണകരമാണ് എന്നും, ഉദര രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നും, ജബ്ബാര്‍ മാഷിനോട് സ്വകാര്യമായല്ലാതെ പറഞ്ഞ ഡോക്ടര്‍ ആരൊക്കെയാണ് എന്നും അറിയാന്‍ താല്പര്യപ്പെടുന്നു.

Subair said...

"Muslims are victims of Islam" ഇന്റര്‍നെറ്റിലെ ഒരു വിധം എല്ലാ മുസ്ലിം വിരുദ്ധ വിദ്വേഷ സൈറ്റുകളിലും ഉള്ള ഒരു catchword ആണ് ഇത്. മാഷ്‌ ഇത് കോപ്പി അടിച്ച് സ്വന്തം സൈറ്റില്‍ കൊടുത്തത് ഏതായാലും നന്നായി.

Unknown said...

ജബ്ബാര്‍ മാഷ്‌ കു-റാന്‍ മാത്രം അല്ല ഇസ്ലാമിക നിയമങ്ഗങളൊക്കെ മാറ്റി എഴുതണം എന്നാഗ്രഹിക്കുന്ന ഒരു മനുഷ്യ സ്നേഹി
ആണ്,അല്ല മാഷേ അതൊക്കെ ഒന്നു തിരുത്തി ഒരു പുതിയ മതം ഉണ്ടാകാരുതോ?

ea jabbar said...

എല്ലാ മാസവും മൂന്നു ദിവസം വ്രതം അനുഷ്ടിക്കാന്‍ ഇസ്ലാം പറയുന്നുണ്ട് , അത് ശസ്ത്രീയമന്നു നിങ്ങള്‍ സമ്മതിക്കുമോ.
----
നോംബില്‍നിന്നും ജലപാനം ഒഴിവാക്കിയാല്‍ ശാസ്ത്രീയമാണ്. അത് മതം സമ്മതിക്കുമോ?????

അതായത് വെള്ളം ആവശ്യത്തിനു കുടിക്കുകയും മറ്റു ആഹാരം മൊഴിവാക്കുകയും ചെയ്യുക.
എങ്കില്‍ വായ്നാറ്റവും അള്‍സറും ഉണ്ടാകില്ല !
ഡീഹൈഡ്രേഷന്‍ മൂലമുള്ള തളര്‍ച്ചയും ഒഴിവാക്കാം.
ദുര്‍മേദസ്സിനും കുറവുണ്ടാകും
അതൊന്നും മതം സമ്മതിക്കുകയില്ല എങ്കില്‍ പിന്നെ “ശാസ്ത്രീയം” ശാസ്ത്രീയം” എന്ന വിടുവായത്തവും കൊണ്ടു വരാതിരിക്കുക.
അത് ഒരു മതപരമായ വിശ്വ്വാസവും ആചാരവും മാത്രമാണെന്നു സമ്മതിക്കുക. ശാസ്ത്രത്തിനെ അതിന്റെ പാട്ടിനു വിടുക !

ea jabbar said...

സുബൈറേ ! ആ ജാതി കസര്‍ത്തുകളൊന്നും കാണാതെയല്ല ഞാന്‍ ഈ അഭിപ്രായം പറയുന്നത്.
പ്രാകൃതകാലത്തെ മനുഷ്യര്‍ തുടങ്ങിവെച്ച ഇത്തരം കോപ്രായങ്ങള്‍ക്കെല്ലാം “ശാസ്ത്രം“ വ്യാഖ്യാനിക്കുക എന്നത് ഇക്കാല്‍ത്തെ ഒരു മുഖ്യ കലാപരിപാടിയാണ്. ഇത് ഇസ്ലാമില്‍ മാത്രമല്ല. എല്ലാ മതക്കാരും ഈ പണിയാണിപ്പോള്‍ ചെയ്യുന്നത്. ഉടന്തടിച്ചാട്ടം മുതല്‍ നരബലി വരെയുള്ള എല്ലാ ആചാരങ്ങളും ശാസ്ത്രീയമെന്നു വ്യാഖ്യാനിച്ചൊപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞന്മാരെയുമൊക്കെ വിലക്കെടുത്തുകൊണ്ടു തന്നെ ഈ കസര്‍ത്ത് തകൃതിയായി നടക്കുന്നു. കാള പെറ്റു ന്നു കേട്ടാല്‍ കയറെടുക്കുന്ന അന്ധവിശ്വാസികള്‍ ഇക്കാലത്ത് ഏറ്റവുമധികം ഊറ്റം കൊള്ളുന്നത് ഇത്തരം വ്യാഖ്യാനക്കസര്‍ത്തുകളുടെ പേരിലാണുതാനും.

ea jabbar said...

ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഒരു സ്വയം പീഡനം മാത്രമാണു നോമ്പ്. അല്ലാതെ ആരോഗ്യം നന്നാക്കാനുദ്ദേശിച്ച് ഒരു ശാസ്ത്രജ്ഞനായ ദൈവം നിര്‍ദേശിച്ച നടപടിയൊന്നുമല്ല !
---
നിസ്കാരം യുദ്ധത്തിനു പോകുന്ന പട്ടാളക്കാര്‍ക്കുള്ള വ്യായമമാണെന്നു മൌദൂദി വ്യാഖ്യാനിച്ചിരുന്നു.
ഹജ്ജിലെ മൃഗബലി സോമാലിയയിലെ പട്ടിണീ മാറ്റാനാണെന്നു വ്യാഖ്യാനമുണ്ട് !
വെപ്പാട്ടിപ്പണി അനുവദിച്ചത് യുദ്ധത്തടവുകാര്‍ക്കു സംരക്ഷണം നല്‍കാനാണെന്ന് മൌദൂദിയന്‍ അബ്ദുറഹിമാന്മാര്‍ പറയുന്നു !
ബഹുഭാര്യത്വം സന്തുലിതദാംബത്യത്തിനു വേണ്ടിയാണെന്നും പെണ്‍ സാക്ഷ്യം പകുതിയാക്കിയത് അവര്‍ക്ക ആര്‍ത്തവം വരുന്നതുകൊണ്ടാണെന്നുമൊക്കെ കേട്ട് നമ്മള്‍ മൂക്കു പൊത്താറുണ്ടല്ലോ !

Subair said...

സുബൈറേ ! ആ ജാതി കസര്‍ത്തുകളൊന്നും കാണാതെയല്ല ഞാന്‍ ഈ അഭിപ്രായം പറയുന്നത്.
പ്രാകൃതകാലത്തെ മനുഷ്യര്‍ തുടങ്ങിവെച്ച ഇത്തരം കോപ്രായങ്ങള്‍ക്കെല്ലാം “ശാസ്ത്രം“ വ്യാഖ്യാനിക്കുക എന്നത് ഇക്കാല്‍ത്തെ ഒരു മുഖ്യ കലാപരിപാടിയാണ്
============


ഓ, അപ്പൊ മാഷിന് ഞാന്‍ ഉദ്ദരിച്ച ലാന്‍സെന്റും അതുപോലെയുള്ള ശാസ്ത്ര ജെര്‍ണലുകളൊന്നും സ്വീകാര്യമല്ല. അതില്‍ വരുന്ന കാര്യങ്ങളൊക്കെ കസര്‍ത്തുകളാണല്ലേ. കൊള്ളാം. മാഷ്‌ പുതിയ ശാസ്ത്രകാര്യങ്ങള്‍ പഠിക്കുന്നതെവിടെന്നാണ് എന്ന് കൂടി പറഞ്ഞാല്‍ നന്നായിരുന്നു. മാഷ്‌ കോപി അടിക്കാറുള്ള സൈറ്റുകളില്‍ നിന്നാണോ ?

സന്ദേഹി-cinic said...

ഒരു മതാനുഷ്ഠാനത്തെ ശാസ്ത്രത്തിന്റെ മാനദണ്ഡം വെച്ച് അളക്കുന്നത് അസംബന്ധമാണ്.മുസ്ലിംകളുടെ തീറ്റ അതു നോമ്പു കാലത്തായാലും അല്ലെങ്കിലും ഖുർ-ആൻ അനുശാസിക്കുന്ന മിതത്വം പാലിക്കുന്നതായിരിക്കണം.മതാനുഷ്ഠാനത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ആത്മസംസ്കരണമാണ്,ശുദ്ധീകരണമാണ്.
ശരീരത്തെ/ശീലങ്ങളെ പീഡിപ്പിക്കുന്നതിലൂടെ ശരീരത്തിന്റെ ഇച്ഛകളെ പ്രതിരോധിക്കാനുള്ള മനസ്സിന്റെ പ്രാപ്തി വർദ്ധിപ്പിക്കലാണ് ലക്ഷ്യമാക്കുന്നത്.

ശരീരത്തിന്റെ സുഖം/ആരോഗ്യം നോമ്പിന്റെ ലക്ഷ്യം ആകില്ല.നോമ്പിന് അങ്ങനെ ആരോഗ്യശാസ്ത്രവ്യാഖ്യാനം നൽകുന്നത് ആരാധനയുടെ ഭൗതിക വൽക്കരണമാണ്.സക്കാത്ത് സമ്പാദിച്ചുവെച്ച സമ്പത്തിന് ഹാനിയുണ്ടാക്കി സഹാനുഭൂതിയും നിസ്വാർത്ഥതയും മനസ്സിൽ എങ്ങനെ സൃഷ്ടിക്കുന്നുവോ അതുപോലെ വ്രതം ശരീരത്തിന് ഹാനിയുണ്ടാക്കി മനസ്സിനെ സംസകരിക്കുന്നു.

നോമ്പിൽ ശാസ്ത്രം തിരയുന്നത് അൽപന്മാരായ പുരോഹിതമതവിശ്വാസികളാണ്.റംസാൻ സദഖയുടെയും സക്കാത്തിന്റെയു മാസം കൂടിയാണ്.അതായത് ശരീരവും സമ്പത്തും നൽകപ്പെടുന്ന മാസം.

വർഷം മുഴുവൻ ഖുർ-ആന്റെ മിതഭക്ഷനം ശീലമാക്കിയവർക്ക് റംസാൻ ഒരനാരോഗ്യവും വരുത്തില്ല.12 മണിക്കൂർ ജലപാനമില്ലാതിരിക്കുന്നതിന്റെ ദോഷവും അത്രവലുതല്ല.ബുദ്ധിയും വിവേകവും ഉപയോഗിക്കാനാണ് ഖുർ ആൻ പറയുന്നത്.കൊഴുപ്പും ദഹനക്കുറവും ഉണ്ടാക്കുന്ന രുചികരമായ ഭക്ഷണങ്ങൾ ഒഴിവാക്കണം.മതജീവിതം എല്ലാ അർത്ഥത്തിലും സന്തുലിതമായ ജീവിതം ആയിരിക്കണം.ഒന്നിലും പരിധി ലംഘിക്കരുത്.


ഉപഭോഗ സംസ്കാരം/കമ്പോളതാൽപര്യങ്ങളും പ്രകടനാത്മകതയും മേറ്റ്ന്തിനേക്കാളും ഇന്ന് റംസാനിൽ ആധിപത്യം നേറ്റിയിരിക്കുന്നു.റംസാൻ ഫലത്തിൽ ആഘോഷമായിരിക്കുകയാണിന്ന്.രാത്രി പകലാകുകയും പകൽ രാത്രിയാകുകയും ചെയ്താൽ ത്യാഗം/ആത്മസംസ്കരണം എങ്ങനെ സാധ്യമാകും.എന്നത്തേയും പോലെ പകൽ പകലാകുകയും ആ പകലിൽ നോമ്പെടുക്കുകയും ചെയ്യുന്നതല്ലേ ത്യാഗം?

സംഘടനകൾ പൂണ്യകർമ്മങ്ങൾ/ആരാധന(ദാനം,സക്കാത്ത്,കാതടപ്പിക്കുന്ന പ്രാർത്ഥനകൾ/നിസ്കാരങ്ങൾ,ഇഫ്താറുകൾ) ചെയ്ത് മത്സരിച്ച് പരസ്പരം മേനി നടിക്കുന്നു.ഭക്ഷണത്തിന് ഇരട്ടി ചെലവു വരുന്ന തരത്തിൽ റംസാൻ സാധാരണക്കാരന് ഭാരമാകുന്നു.ഈ ഭാരങ്ങൾക്കിടയിൽ അതുകൊണ്ടൊക്കെത്തന്നെ പലർക്കും നോമ്പെടുക്കാനാവാത്ത സ്ഥിതിയുണ്ടാകുന്നുണ്ടോ എന്നൊന്നും ആരും നോക്കുന്നില്ല.
ഇസ്ലാമിനു വേണ്ടി ഘോരഘോരം വാദിചാൽ എല്ലാമായി എന്നാണ് ചിലരുടെ വിചാരം.
അതുകൊണ്ട് പൗരോഹിത്യമതത്തെ അതിന്റെ വ്രതത്തെ,അതുണ്ടാക്കുന്ന മതസംസ്കാരത്തെ ഞാനും എതിർക്കുന്നു.

ea jabbar said...

സന്ദേഹി പറഞ്ഞതാണു കാര്യം
“തീറ്റമഹോത്സവം”
അടിച്ചു പൊളിക്കുകയും ശാസ്ത്രം ശാസ്ത്രം എന്നു മേനി പറയുകയും ചെയ്യുന്ന വൈരുദ്ധ്യം പോലും ഇക്കൂട്ടര്‍ കാണുന്നില്ല !

കുരുത്തം കെട്ടവന്‍ said...

ഇസ്‌ലാം - മുസ്ളിം എന്ന പേരില്‍ എന്ത്‌ കാര്യം നടന്നാലും അതൊന്നും വകവെച്ച്‌ കൊടുക്കാന്‍ 'മനുഷ്യ' സ്നേഹിയായ ഇ എ ജബ്ബാര്‍ ഒരുക്കമല്ല. അതങ്ങ്‌ പറയുന്നതിനു പകരം നോബ്ബിണ്റ്റെ ശാസ്ത്രീയത, അള്‍സര്‍, ദഹനം എന്നൊക്കെ പറഞ്ഞ്‌ ഉരുണ്ടുകളിക്കണോ? എന്തായാലും ഖുര്‍ആന്‍ പൊളിച്ചെഴുതാനുള്ള മാഷിണ്റ്റെ മോഹം ഇനിയും നടപ്പിലാകാത്തതില്‍ അതിയായ ദു:ഖം രേഖപെടുത്തുന്നു. ഒപ്പം ഒരു പുഷ്പാഞ്ചലിയും!

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
സുശീല്‍ കുമാര്‍ said...

ആല്യാക്ക വലിയ ബുദ്ധിമുട്ടിലാണ്‌.

പുലര്‍ച്ചക്ക് ഭാര്യ വിളിച്ചെഴുന്നേല്പിച്ച് വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിക്കണം, രാവിലെ ഹോട്ടലില്‍ നിന്ന് ഒരു ചായ, പിന്നെ ഉച്ചവരെ നോമ്പാണ്‌. ഉച്ചയ്ക്ക് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കും. വൈകിട്ട് പോയി നോമ്പ് തുറക്കണം. രാത്രിവരെ ഭക്ഷണം വീണ്ടും കഴിക്കണം. നോമ്പ് വീട്ടുകരെ ബോധ്യപ്പെടുത്താന്‍ മാത്രം. ഈ മനുഷ്യന്‍ കഴിഞ്ഞ മാസം ഷുഗര്‍ മൂര്‍ച്ഛിച്ച് ഒരാഴ്ച ആശുപത്രിയില്‍ കിടന്നതാണ്‌. എന്നിട്ടും വീട്ടുകാര്‍ക്ക് ഇയാള്‍ നോമ്പെടുക്കണമെന്ന് നിര്‍ബന്ധം!! (പേര്‌ ഒറിജിനലല്ല.)

സാത്വികന്‍ said...

പണ്ട്രണ്ടു മണിക്കൂര്‍ ഒക്കെ വെള്ളം കുടിക്കാതിരുന്നാല്‍ അത് ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കും.
പിന്നെ നോമ്പ് തുറ സമയത്തും അതിനു ശേഷവും എണ്ണ പലഹാരങ്ങള്‍, ബേക്കറി, മത്സ്യം,മാംസം എന്നിവ കഴിച്ചാല്‍ ഗുണത്തെക്കലേറെ(നോമ്പിന്റെ) ദോഷം(ശരീരത്തിനു) ചെയ്യും.അതിനു പകരം ധാരാളം വെള്ളം കുടിക്കുകളും എളുപ്പം ദഹിക്കുകയും ഊര്‍ജ്ജം കുറഞ്ഞ അളവില്‍ ഉള്ള ആഹാരങ്ങളും പച്ചക്കറികളും ഉപയോഗിക്കാം. ചെറിയ രീതിയിലുള്ള വ്യായാമം ചെയ്യുക വഴി അധിക കൊളസ്ട്രോള്‍ കത്തിച്ചു കളയുകയുമാകാം

സുശീല്‍ കുമാര്‍ said...

സുബൈര്‍,
താങ്കള്‍ ഒരു മാന്യനായ ബ്ലോഗറാണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ജബ്ബാര്‍ മാഷിന്റെ ആത്മവീര്യം കെടുത്തി എഴുത്ത് നിര്‍ത്തിച്ചുകളയാം എന്നു കരുതുന്ന ചില കുരുത്തംകെട്ടവരുടെയും അപ്പൊകളുടെയും ഗണത്തിലേക്ക് താങ്കള്‍ തരം താഴുന്നതുകാണുമ്പോള്‍ വിഷമമുണ്ട്. ജബ്ബാര്‍ മാഷ് മൗലിക രചനയായ കഥയോ കവിതയോ ഒക്കെയാണ്‌ എഴുതുന്നതെങ്കില്‍ അത് കോപ്പിയടിച്ചു എന്നൊക്കെ പറയാം. എന്നാല്‍ അദ്ദേഹ ലഭ്യമായ അറിവുകള്‍ പങ്കു വെയ്ക്കുമ്പോള്‍ അത് അദ്ദേഹത്തിന്‌ മറ്റു സോഴ്സുകളില്‍ നിന്നു കിട്ടിയ അറിവുകള്‍ തന്നെയായിരിക്കുമല്ലോ? ഖുര്‍ ആന്‍ പഠിക്കാതെ അതിനെ വിമര്‍ശിക്കാന്‍ കഴിയില്ലല്ലോ? ശസ്ത്രീപുസ്തകങ്ങള്‍ വായിക്കാതെ അതിനെക്കുറിച്ചെഴുതാനും കഴിയില്ല എന്നിരിക്കെ അദ്ദേഹത്തിനെ ആക്ഷേപിച്ച് മനോവീര്യം കെടുത്തിക്കളയാം എന്നു കരുതുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല.

സുശീല്‍ കുമാര്‍ said...

മതങ്ങളിലെ സദാചാര നിയമങ്ങള്‍ അവ രൂപം കൊണ്ട കാലങ്ങളിലെ സദാചാര-മൂല്യ ബോധങ്ങളില്‍നിന്ന് കടം കൊണ്ടവയാണ്‌. അവ തീര്‍ത്തും ആ കാലഘട്ടത്തിന്റെ മൂല്യ സങ്കല്പങ്ങളുടെ പ്രതിഫലനങ്ങളുമാണ്‌ പുതിയ പോസ്റ്റ്.

Subair said...

ജബ്ബാര്‍ മാഷ് മൗലിക രചനയായ കഥയോ കവിതയോ ഒക്കെയാണ്‌ എഴുതുന്നതെങ്കില്‍ അത് കോപ്പിയടിച്ചു എന്നൊക്കെ പറയാം. എന്നാല്‍ അദ്ദേഹ ലഭ്യമായ അറിവുകള്‍ പങ്കു വെയ്ക്കുമ്പോള്‍ അത് അദ്ദേഹത്തിന്‌ മറ്റു സോഴ്സുകളില്‍ നിന്നു കിട്ടിയ അറിവുകള്‍ തന്നെയായിരിക്കുമല്ലോ? ഖുര്‍ ആന്‍ പഠിക്കാതെ അതിനെ വിമര്‍ശിക്കാന്‍ കഴിയില്ലല്ലോ? ശസ്ത്രീപുസ്തകങ്ങള്‍ വായിക്കാതെ അതിനെക്കുറിച്ചെഴുതാനും കഴിയില്ല എന്നിരിക്കെ അദ്ദേഹത്തിനെ ആക്ഷേപിച്ച് മനോവീര്യം കെടുത്തിക്കളയാം എന്നു കരുതുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല
===========


സുശീല്‍, മാന്യതയില്ലത്തതൊന്നും ഞാന്‍ പറയുകയോ ചെയ്യുകയോ, ഉദ്ദരിക്കുകയോ ചെയ്തിട്ടില്ല. മാന്യതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് ജബ്ബാര്‍ മാഷാണ്. ഞാന്‍ ലാന്‍സന്റ് പോലെയുള്ള ആധികാരികമായ മെഡിക്കല്‍ ജേര്‍ണലുകള്‍ എന്‍റെ മറുപടിയില്‍ ഉദ്ദരിച്ചിരുന്നു. തീര്‍ച്ചയായും ഞാന്‍ പറഞ്ഞ കാര്യങ്ങളോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ടാകാം, അത് മറ്റൊരു വിഷയം, എന്നാല്‍ ഞാന്‍ നല്‍കിയ ലിങ്കുകള്‍ ഒന്ന് വായിച്ചു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പറയുന്നത് നോക്കൂ.

സുബൈറേ ! ആ ജാതി കസര്‍ത്തുകളൊന്നും കാണാതെയല്ല ഞാന്‍ ഈ അഭിപ്രായം പറയുന്നത്.

പ്രാകൃതകാലത്തെ മനുഷ്യര്‍ തുടങ്ങിവെച്ച ഇത്തരം കോപ്രായങ്ങള്‍ക്കെല്ലാം “ശാസ്ത്രം“ വ്യാഖ്യാനിക്കുക എന്നത് ഇക്കാല്‍ത്തെ ഒരു മുഖ്യ കലാപരിപാടിയാണ്. ഇത് ഇസ്ലാമില്‍ മാത്രമല്ല. എല്ലാ മതക്കാരും ഈ പണിയാണിപ്പോള്‍ ചെയ്യുന്നത്. ഉടന്തടിച്ചാട്ടം മുതല്‍ നരബലി വരെയുള്ള എല്ലാ ആചാരങ്ങളും ശാസ്ത്രീയമെന്നു വ്യാഖ്യാനിച്ചൊപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞന്മാരെയുമൊക്കെ വിലക്കെടുത്തുകൊണ്ടു തന്നെ ഈ കസര്‍ത്ത് തകൃതിയായി നടക്കുന്നു


എന്താണ് ഇതിനര്‍ത്ഥം ?. ശാസ്ത്ര ജെര്‍ണലുകളൊക്കെ മതക്കാര്‍ വിലക്കെടുത്തുവെന്നോ ?. ഇതിന് ഞാന്‍ നല്‍കിയതിലും മാന്യമായ എന്ത് മറുപടിയാണ് നല്‍കുക ?

ഇനി ജബ്ബാര്‍ മാഷ്‌ കോപ്പി അടിച്ച കാര്യം. ജബ്ബാര്‍ മാഷ്‌ ആശയങ്ങള്‍ എവിടെ നിന്നും കടമെടുക്കുന്നതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷെ വിദ്വേഷ വെബ്സൈറ്റുകളില്‍ നിന്നും കോപ്പി-പേസ്റ്റ് ചെയ്ത്, ജബ്ബാര്‍ മാഷിന്റെതെന്ന നാട്യത്തില്‍ എന്‍റെ കമ്മന്റിനു മറുപടി തന്നാല്‍ ഞാന്‍ വിയോജിക്കും. ഇനി കോപ്പി-പേസ്റ്റ് അത്ര ഇഷ്ടമാണെങ്കില്‍, സോര്‍സ് വ്യക്തമാക്കണം ഇത്രയേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.

ഇനി മാന്യതയുടെ കാര്യം. നോക്കൂ ഈ പോസ്റ്റില്‍ തെന്നെ ഓടി നടക്കുന്ന ടൈറ്റില്‍ ആണ് "MUSLIMS ARE THE VICTIMS OF 'ISLAM' ! ". ഇത് ജബാര്‍ മാഷിന്‍റെ സ്വന്തം അല്ല, അദ്ദേഹം കോപ്പി അടിച്ചതാണ്. സാംമ്രാജ്യത്തതിനും അഫ്ഗാന്‍ ഇറാഖ് കൂട്ടക്കൊലക്കുമെല്ലാം ഓശാന പാടുന്ന കടുത്ത വലതു പക്ഷ വര്‍ഗീയ വെബ്സൈറ്റുകള്‍ ഇസ്ലാം എന്നാല്‍, പാശ്ചാത്യര്‍ വെറുക്കെപെടെണ്ട ഒരു മതമാണ്‌ അതില്‍ നന്മ ഒന്നും തെന്നെയില്ല എന്ന് സ്ഥാപിക്കുന്ന ഒരു വാചകമാണ് ഇത്.

ഇരിക്കട്ടെ, എന്താണ് ഇത് നല്‍കുന്ന സന്ദേശം ? ഒരു യഥാര്‍ത്ഥ മുസ്ലിമിന് ഒരിക്കലും ഒരു നല്ല മനുഷ്യനാകാന്‍ കഴിയില്ല എന്നതല്ലേ? മുസ്ലിംകളല്ലാവരും ഇസ്ലാമിന്‍റെ ഇരകളാണ് എന്നതെല്ലേ ?. ഇതല്ലേ യഥാര്‍ത്ഥ വംശീയത. ഇതല്ലേ യഥാര്‍ത്ഥ വര്‍ഗീയത. സുശീല്‍ മാന്യത പഠിപ്പിക്കേണ്ടത് ആരെയാണ് ?.

അതിന്‍റെ താഴെ ജബ്ബാര്‍ മാഷ്‌ ഒരു ബ്ലോഗിന്‍റെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിലെ ഏതാനും പോസ്റ്റുകളുടെ ടൈറ്റില്‍ ഇതാ.

"Asshole Jesus taunts runner "
"Asshole Jesus tempts priest to take money from stupid people "

എന്തൊരു മാന്യത അല്ലെ ?

Subair said...

മാഷേ ഒരു സംശയം ചോദിച്ചോട്ടെ ?

മാഷ്‌ പറഞ്ഞു:

"നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥ യാണു നമ്മുടേത്.ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ധികള്‍ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതാണിത്. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തില്‍ താളപ്പിഴ ഉണ്ടാക്കുന്നു."

പിന്നെ പറഞ്ഞു:

"ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല"

അപ്പൊ പാലിച്ചു വരുന്ന ആഹാര ക്രമത്തില്‍ നിന്നും, ഒരുമാസവും ഒന്നോ രണ്ടോ ദിവസം തെറ്റിച്ചാല്‍, താങ്കള്‍ പറഞ്ഞ സിസ്റ്റത്തിന് താളപ്പിഴ ഒന്നും ഉണ്ടാകില്ലേ??

ea jabbar said...

ഇല്ല
കണ്ടീഷന്‍ ചെയ്യപ്പെട്ടത് ഒരു ദിവസത്തെ വ്യത്യാസം കൊണ്ടു മാത്രം മാറുകയില്ല.
30 ദിവസം നോമ്പു നോറ്റാല്‍ പിന്നീട് പഴയ രീതിയിലേക്കു തിരിച്ചു പോകാനും ഈ പ്രയാസം അനുഭവപ്പെടും.
പകല്‍ ഭക്ഷണം രാത്രിയിലേക്കു മാറ്റുന്ന കാര്യമാണു ഞാന്‍ പറഞ്ഞത്. ഭക്ഷണത്തിന്റെ അളവില്‍ ക്രമേണ കുറവു വരുത്തുമ്പോള്‍ ഇത് പ്രശ്നമുണ്ടാക്കില്ല.

ea jabbar said...

ശാസ്ത്രം മനുഷ്യന്റെ ഭക്ഷണക്രമം ഏതു വിധമായിരിക്കണം എന്നൊക്കെ വ്യക്തമായി വിശകലനം ചെയ്യുന്നുണ്ട്. ന്യുട്രീഷനിസ്റ്റ് എന്ന പ്രത്യേക വിഭാഗം തന്നെ വൈദ്യശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്നുമുണ്ട്. അവരൊന്നും ഏതെങ്കിലും മതാചാരം ശാസ്ത്രീയമാണോ എന്നല്ല പരിശോധിക്കുന്നത്. മതാചാരത്തെ അടിസ്ഥാന്മാക്കി ഗവേഷണം നടത്തുന്നവര്‍ ഞാന്‍ പറഞ്ഞ ഗണത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും. സ്പോണ്‍സേര്‍ഡ് ശാസ്ത്രജ്ഞന്മാര്‍!

ea jabbar said...

പിന്നെ കോപ്പിയടിച്ചതിന്റെ കാര്യം.
നല്ലതു കണ്ടാല്‍ കോപ്പിയടിക്കും.
എവിടെ കണ്ടാലും.
മറ്റെവിടെയെങ്കിലും ഉള്ളതുകൊണ്ടു മാത്രം അതിന്റെ സാരവും പ്രസക്തിയും ഇല്ലാതാകുമോ?


ഹാവൂ ജബ്ബാര്‍ മാഷ് സ്വന്തം കണ്ടു പിടിച്ചതല്ലല്ലോ അത്രയും ആശ്വാസം എന്നാണു സുബൈര്‍ കരുതുന്നതെങ്കില്‍ വിരോധമില്ല. ആശ്വസിച്ചോളൂ !

ea jabbar said...

ജൂതന്മാരുടെയും പാഗന്‍ അറബികളുടെയും ആചാരങ്ങള്‍ കോപ്പിയടിച്ചാണു മുഹമ്മദ് ഇസ്ലാം മതം ഉണ്ടാക്കിയതെന്നു കൂടി മനസ്സിലാക്കുക.

Subair said...

പിന്നെ കോപ്പിയടിച്ചതിന്റെ കാര്യം.
നല്ലതു കണ്ടാല്‍ കോപ്പിയടിക്കും.
എവിടെ കണ്ടാലും.
മറ്റെവിടെയെങ്കിലും ഉള്ളതുകൊണ്ടു മാത്രം അതിന്റെ സാരവും പ്രസക്തിയും ഇല്ലാതാകുമോ?
==========


കണ്ടോ സുശീല്‍ മാന്യത ? ഞാന്‍ ഇനിയും കോപ്പി അടിക്കും എന്ന്!.

മറ്റൊരാള്‍ എഴുതിയത് അതെ അതെപടി കോപ്പി-പേസ്റ്റ് ചെയ്ത് തെന്റെതെന്ന രീതിയില്‍ പേസ്റ്റ് ചെയ്യുന്നത്, ഒരു തരത്തില്‍ പെട്ട മോഷണമാണ്. അതും ജബ്ബാര്‍ മാഷ് കോപ്പി അടിച്ചത് (ഈ പോസ്റ്റില്‍ അല്ല ) വാളേ കുപ്രസിദ്ധിയുള്ള ഒരു വിദ്വേഷ സൈറ്റില്‍ നിന്നും. സധാരണ ഇന്റര്‍നെറ്റ്‌ കമ്മ്യൂണിറ്റികളില്‍ ഇത് ചെയ്യുന്നവര്‍ പാത്തും പതുങ്ങിയുമാണ് ചെയ്യാറ്.

എന്നാല്‍ പല തവണ ഈ മോഷണം ചൂണ്ടിക്കാട്ടിയുട്ടും ജബ്ബാര്‍ മാഷിന് ഒരു കൂസലുമില്ല, ഞാന്‍ ഇനിയും ചെയ്യുമെന്ന്. ഇനി ഇതാണോ സുശീല്‍ കുമാര്‍ പറയുന്ന കാലഹരണപ്പെട്ടിട്ടില്ലാത്ത ആധുനിക മതേതരത്വ ധാര്‍മികത. ?

വിഷയം വഴിമാറി പോയതില്‍ ഖേദമുണ്ട്. ഈ രീതിയില്‍ വ്യക്തിപരമായിള്ള പ്രതികരണങ്ങള്‍ നല്‍കുക എന്‍റെ രീതിയുമല്ല. എന്നിരുന്നാലും കുട്ടികള്‍ക്ക് നല്ല ശീലങ്ങല്‍ പഠിപ്പിക്കേണ്ട ഒരധ്യാപകന്‍ ഇത്തരത്തില്‍ പറയുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

യുക്തിവാദികളുടെ ധാര്‍ഷ്ട്യം അവരുടെ അജ്തയെക്കാള്‍ ഭീകരമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്.

Subair said...

അവരൊന്നും ഏതെങ്കിലും മതാചാരം ശാസ്ത്രീയമാണോ എന്നല്ല പരിശോധിക്കുന്നത്. മതാചാരത്തെ അടിസ്ഥാന്മാക്കി ഗവേഷണം നടത്തുന്നവര്‍ ഞാന്‍ പറഞ്ഞ ഗണത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും. സ്പോണ്‍സേര്‍ഡ് ശാസ്ത്രജ്ഞന്മാര്‍!
============


ജബ്ബാര്‍ മാഷ്‌, നോമ്പ് മതാചാരമായിപ്പോയതുകൊണ്ട് ആ കാര്യം ശാസ്ത്രീയമായി അപഗ്രന്ധിക്കരുത് എന്ന "പാഠം" ആ ശാസ്ത്രഞ്ഞര്ക്കും അവരുടെ പഠനങ്ങള്‍ പ്രസിദ്ദപ്പെടുത്തിയ ജര്‍ണലുകളുടെ എഡിറ്റോറിയല്‍ ബോബോര്‍ഡിലുള്ളര്‍ക്കും അറിയില്ലായിരിക്കാം. കേരള യുക്തിവാദികള്‍ ശാസ്ത്ര ജര്‍ണലുകള്‍ തുടങ്ങുകയാണെങ്കില്‍ മതവും ആയി വിദൂര ബന്ധമെങ്കിലുമുള്ള ഒന്നും പ്രസിദ്ദീകരിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

പക്ഷെ bright ന്‍റെ "ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്"
എന്ന പോസ്റ്റിന്റെ ഒരു ലിങ്ക് താങ്കളുടെ പോസ്റ്റില്‍ കൊടുത്തിരിക്കുന്നു. ഇതും ഒരു പഠന റിപ്പോര്‍ട്ട് ആണ്. ഇനി താങ്കള്‍ പറഞ്ഞ സ്പോണ്‍സര്‍ട് ശാസ്ത്രന്‍മാരാകുമോ ? കാര്യം അതൊരു statistical study ആണെങ്കിലും, മതാചാരത്തെ പെറ്റിയാണ് പഠനം. അതോ ജബ്ബാര്‍ മാഷ് യോജിക്കുന്നവരൊക്കെ നല്ലവരും വിയോജിക്കുന്നവരൊക്കെ സ്പോന്സേര്‍ഡും ആണെന്നാണോ പുതിയ യുക്തി ?

Subair said...

പകല്‍ ഭക്ഷണം രാത്രിയിലേക്കു മാറ്റുന്ന കാര്യമാണു ഞാന്‍ പറഞ്ഞത്. ഭക്ഷണത്തിന്റെ അളവില്‍ ക്രമേണ കുറവു വരുത്തുമ്പോള്‍ ഇത് പ്രശ്നമുണ്ടാക്കില്ല
===========


മാഷിന്‍റെ നോമ്പ് മനസ്സിലാക്കാന്‍ വേണ്ടിയാണ് ചോദിക്കുന്നത്.

ഭക്ഷണത്തിന്‍റെ അളവില്‍ ക്രമേണ കുറവ് വരുത്തുക എന്ന് പറഞ്ഞത്‍ മനസ്സിലായില്ല. മാഷ്‌ പറഞ്ഞത് പെട്ടന്നൊരു ദിവസം ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തി വെള്ളം മാത്രം കുടിക്കണം എന്നല്ലേ ?

പിന്നെ ഈ "സിസ്റ്റത്തിന്" കുഴപ്പം വരണം എങ്കില്‍ എത്ര ദിവസം നോമ്പെടുക്കണം ?. മാഷ്‌ പറഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായിട്ടെടുക്കാമോ ?

Subair said...

ജൂതന്മാരുടെയും പാഗന്‍ അറബികളുടെയും ആചാരങ്ങള്‍ കോപ്പിയടിച്ചാണു മുഹമ്മദ് ഇസ്ലാം മതം ഉണ്ടാക്കിയതെന്നു കൂടി മനസ്സിലാക്കുക.
==========


മാഷിന് കോപി അടിക്കാന്‍ അത് ന്യായീകരണമാണ് എന്നാണോ പറയുന്നത് ?.

നമ്മുടെ നാട്ടില്‍ ചില സാധാരണക്കാര്‍ തല്ലു കൂടിയാല്‍ കേള്‍ക്കാറുള്ള വര്‍ത്തമാനമാണിത്. നീ കട്ടു, എന്ന് ഒരുതാന്‍ പറഞ്ഞാല്‍ മറ്റവന്‍ പറയുക ഞാന്‍ കട്ടിട്ടില്ല, എന്നല്ല നീയും കട്ടിട്ടില്ലേ എന്നാകും.

ea jabbar said...

ഒരു സാഹിത്യകൃതിയൊന്നാകെ മോഷ്ടിക്കുന്നതും ഒരു ആപ്തവാക്യം ഉദ്ധരിക്കുന്നതും ഒരു പോലെയുള്ള മൊഷണമാണോ സുഹൃത്തേ?
മുസ്ലിംങ്ങള്‍ ഇസ്ലാമിന്റെ ഇരകളാണെന്ന വാചകം എന്റെ മതവിമര്‍ശനത്തിന്റെ മൊത്തം മര്‍മ്മം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അതു ഞാന്‍ ബ്ലോഗില്‍ സ്ക്രോളിങ് റ്റെക്സ്റ്റാക്കി ഇട്ടതിനെയാണല്ലോ സാഹിത്യമോഷണമാക്കി മാറ്റിയത് !
പോസ്റ്റിട്ട വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വരുന്നതു തന്നെ ഗൌളി സൂത്രമാണ്. അതിനാല്‍ ഈ ചര്‍ച്ച തുടരാന്‍ താല്പര്യമില്ല.

സുശീല്‍ കുമാര്‍ said...

നോമ്പ് ശാസ്ത്രീയം, ചേലാകര്‍മ്മം ശാസ്ത്രീയം, ദൈവത്തിന്‌ ജന്തുക്കളെ ബലിനല്‍കുന്നത് ശാസ്ത്രീയം, സാത്താനെ കല്ലെറിയുന്നത് ശാസ്ത്രീയം...

മറ്റേ കൂട്ടര്‍ക്ക് ചൊവ്വാദോഷം ശാസ്ത്രീയം, ജ്യോതിഷം ബഹു ശാസ്ത്രീയം, വാവുബലി ശാസ്ത്രീയം, ഗൗളിശാസ്ത്രം ശാസ്ത്രീയം, പക്ഷിശാസ്ത്രം ശാസ്ത്രീയം, ചാതുര്‍വര്‍ണ്ണ്യം തൊഴില്‍ വിഭജനം, സതി വരെ ശാസ്ത്രീയമാക്കിക്കളയും ഇക്കൂട്ടര്‍...

വേറൊരു കൂട്ടര്‍ക്ക് ധ്യാനം ശാസ്ത്രീയം, വാഴ്തപ്പെടുത്തല്‍ ശാസ്തീയം...

പടച്ചൊനേ, ഈ ശാസ്ത്രീയക്കാരെക്കൊണ്ട് തോറ്റല്ലൊ......!!!!

ea jabbar said...

ഞാന്‍ ആരോടും നോമ്പെടുക്കാനേ പറഞ്ഞില്ല. ശാസ്ത്രീയമായി ആഹാരം നിയന്ത്രിക്കുന്നതും നിങ്ങളുടെ പകല്‍പ്പട്ടിണിയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണു പറഞ്ഞത്. ശാസ്ത്രം പറഞ്ഞു വരുന്നവര്‍ക്കുള്ള മറുപടിയാണത്. അല്ലാതെ എന്റെ പക്കല്‍ ഒരു പകരം നോമ്പും ഇല്ല. ദുര്‍മേദസ്സു മൂലം ഉള്ള പ്രശ്നം പരിഹരിക്കാനാണെങ്കില്‍ ഒരു മാസം തുടര്‍ച്ചയായി പട്ടിണി കിടക്കുകയല്ല , ഇടയ്ക്കിടെ ഭക്ഷണം കുറച്ച് ഉപവസിക്കുകയാകും നല്ലത് എന്നാണു പറഞ്ഞത്.
മനസ്സിലാകുന്നവര്‍ക്കൊക്കെ മനസ്സിലാക്കാന്‍ ഇതു മതി. എന്തെങ്കിലും പറഞ്ഞ്കൊണ്ട് വിമര്‍ശിക്കാനാണെങ്കില്‍ സുബൈറിന് ഇനിയും പലതും കാണും.
---
നോമ്പിന്റെ ഫര്‍ള് ‘നിയ്യത്ത്’ ആണല്ലോ. മെഡിക്കല്‍ സയന്‍സ് അതേകുറിച്ചും ഗവേഷണം നടത്തുമോ?

ea jabbar said...

എന്നാല്‍ ജബ്ബാര്‍ മാഷിന്റെ ആത്മവീര്യം കെടുത്തി എഴുത്ത് നിര്‍ത്തിച്ചുകളയാം എന്നു കരുതുന്ന ചില കുരുത്തംകെട്ടവരുടെയും അപ്പൊകളുടെയും ഗണത്തിലേക്ക് താങ്കള്‍ തരം താഴുന്നതുകാണുമ്പോള്‍ വിഷമമുണ്ട്....
-----
ഇവരൊക്കെയുള്ളതാണു സുശീലേ എനിക്ക് പ്രചോദനം.
ആരും എതിര്‍ക്കാനില്ലാതാകുമ്പോഴാണ് ആത്മവീര്യം ചോരാന്‍ തുടങ്ങുന്നത് !

Subair said...

ഒരു സാഹിത്യകൃതിയൊന്നാകെ മോഷ്ടിക്കുന്നതും ഒരു ആപ്തവാക്യം ഉദ്ധരിക്കുന്നതും ഒരു പോലെയുള്ള മൊഷണമാണോ സുഹൃത്തേ
==========


ജബ്ബാര്‍ മാഷ്‌, താങ്കള്‍ ഒരു ആപ്തവാക്യം മാത്രമല്ല മോഷിട്ച്ചത്, മറ്റൊരു ചര്‍ച്ചയില്‍ എന്‍റെ ഒരു കമ്മന്ടിനു മറുപടിയായി താങ്കള്‍ ഇസ്ലാം വിരുദ്ധ വിദ്വേഷ സൈറ്റില്‍ നിന്നും ഒന്നിലധികം തവണ മോഷ്ടിച്ചിട്ടുണ്ട് (ആശയമല്ല, കോപ്പി-പേസ്റ്റ്). പിന്നെ ഉദ്ദരണം എന്ന് പറയുന്നത് ഉറവിടം വെളിപ്പെടുത്തികൊണ്ട് കൊടുക്കുന്നതിനെയാണ്, അല്ലാത്തത് മോഷണമാണ്.

അതെ പോലെ ലോകത്തുള്ള ഒരു ബില്ലിയണിലധികം മുസ്ലിംകളല്ലാം ഇസ്ലാമിന്‍റെ ഇരകളാണെന്ന് പ്രബോധനം നടത്തുന്നത് കടുത്ത അസഹിഷ്ണുതയും വിദ്വേഷവുമുള്ളതുകൊണ്ടാണെന്നും സൂചിപ്പിക്കെട്ടെ. മാന്യതയെ കുറിചാണല്ലോ പറഞ്ഞു വന്നത്, ഇത് മാന്യവും പ്രതിപക്ഷ ബഹുമാനവുമുള്ള വിമര്‍ശനമല്ല, മറിച്ചു താങ്കളും, താങ്കള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളും തമ്മില്‍ വെറുപ്പിന്റെയും വിദ്വേഷതിന്റെയും കാര്യത്തില്‍ വലിയ വിത്യാസമോന്നും ഇല്ല. നിങ്ങള്‍ രണ്ടു കൂട്ടരും പ്രചരിപ്പിക്കുന്നത് വെറുപ്പാണ്. താങ്കളുടെ പോസ്റ്റു തെന്നെ നോക്കൂ. നോമ്പ് ശാസ്ത്രീയമല്ല എന്നാ രീതിയിലാണ് തുടങ്ങിയത്, ടൈറ്റില്‍ കാണുന്ന ആരും നോമ്പിന്‍റെ ദോഷങ്ങളെ കുറിച്ച് ശാസ്ത്രീയമായി അപ്ഗ്രന്ധിക്കുന്നതാണ് താങ്കളുടെ ലേഖനം എന്ന് ധരിക്കും. പക്ഷെ അവസാനം വന്നപ്പോള്‍ നോമ്പ് എന്നാല്‍ മുസ്ലിംകളുടെ തീറ്റ മഹോത്സവമായി, മുസ്ലിംകളെല്ലാവരരും രാത്രി മുഴുവന്‍ തിന്നുന്നവരായി.

ഞാന്‍ ആരോടും നോമ്പെടുക്കാനേ പറഞ്ഞില്ല
===========


മാഷെ,‌ പറഞ്ഞത് തിരുത്താ, എന്നാല്‍ പറഞ്ഞ കാര്യം പറഞ്ഞിട്ടില്ല എന്ന് പറയരുത്. മാഷ്‌ പറഞ്ഞു:

"ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല"

മാഷ്‌ ആരോഗ്യത്തിന് നല്ലത് എന്ന് പറഞ്ഞ ഈ നോമ്പിനെ കുറിച്ചാണ് ഞാന്‍ ചോതിച്ചത്.ഇത് ഭക്ഷണം കുറയ്ക്കുന്നതിനെ കുരിചായിരുന്നോ ?

Subair said...

നോമ്പ് ശാസ്ത്രീയം, ചേലാകര്‍മ്മം ശാസ്ത്രീയം, ദൈവത്തിന്‌ ജന്തുക്കളെ ബലിനല്‍കുന്നത് ശാസ്ത്രീയം, സാത്താനെ കല്ലെറിയുന്നത് ശാസ്ത്രീയം...
==========


സുശീല്‍ കുമാര്‍, ദയവു ചെയ്തു കാടടച്ചു വേടി വെക്കരുത്. ഇവിടെ നോമ്പ് ശാസ്ത്രീയമാണ് എന്നൊരു അവകാശവാദം ഞാന്‍ ഉന്നയിക്കുകയാണെങ്കില്‍, ഞാന്‍ ശാസ്ത്രീയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നും, ശാസ്ത്രീയമാണ് എന്നതിനുള്ള കാരണങ്ങളും തീര്‍ച്ചയായും ഞാന്‍ നല്‍കിയിരിക്കും. സുശീല്‍ കുമാര്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍, അതിന് മറുപടി പറയാനും ഞാന്‍ ബാധ്യസ്ഥനായിരിക്കും.

അതെ പോലെ ജബ്ബാര്‍ മാഷ്‌, നോമ്പ് ആരോഗ്യ പരമല്ല എന്ന് പറയുമ്പോള്‍, അതിനുള്ള കാരണങ്ങള്‍ അദ്ദേഹം ആധിക്കാരിക രേഖകള്‍ ഉദ്ദരിച്ച് ശാസ്ത്രീയമായി തെന്നെ നിരത്തണം, അല്ലാതെ മെഡിക്കല്‍ ജേര്‍ണല്‍ സ്വീകാര്യമല്ല,എന്നോട് ഡോക്ടര്‍മാര്‍ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്, നോമ്പ് എന്നാല്‍ മുസ്ലിംകളുടെ തീറ്റ മഹോത്സവമാണ് അത് കൊണ്ട് ആരോഗ്യപരമല്ല, ഞാന്‍ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കണം എന്നൊക്കെ പറഞ്ഞാല്‍, യുക്തിവാദി സംഘം മെമ്പര്‍മാര്‍ മിണ്ടാതിരിക്കുമോ എന്നറിയില്ല, എന്നാല്‍ ചിലര്‍ ചോദ്യങ്ങള്‍ ചോദിച്ചു എന്ന് വരും. അവരോടു കെറുവിച്ചിട്ടു കാര്യമില്ല.

Fazil said...

ശരീരത്തിന്റെ പ്രാഥമിക ഇന്ധനം ഗ്ലൂകോസ് ആണ്. 4-8 മണിക്കൂര്‍ സമയത്തേക് ശരീരത്തിന് ഗ്ലൂകോസ് കിട്ടിയില്ലെങ്കില്‍ കരളില്‍ ശേകരിച്ചിട്ടുള്ള ഗ്ലൈകോജെന്‍ ഗ്ലൂകോസ് ആക്കി മാറ്റാന്‍ തുടങ്ങും. ഇത് 12 മണിക്കൂര്‍ വരെ നീണ്ടു നില്കും. അതിനു ശേഷം മസില്സില്‍ ശേകരിച്ച ഗ്ലൈകോജെന്‍ എടുത്തു തുടങ്ങും. എന്നാല്‍ നോമ്പ് വെറും 12 മണിക്കൂര്‍ മാത്രമേ ഉള്ളൂ എന്നതുകൊണ്ട്‌ അതിന്റെ ഒന്നും ആവശ്യം വരില്ല. അതുകൊണ്ട് തന്നെ സാധാരണ ഒരാളില്‍ നോമ്പ്കൊണ്ട് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാകില്ല. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.


ഉപവസിക്കുന്നതിന്റെ ഗുണങ്ങള്‍:

കാലറി ക്രമീകരിക്കുന്നതുകൊണ്ട് ശരീരത്തിന് മഹത്തായ ഗുണങ്ങള്‍ ഉണ്ടെന്നു പഠനങ്ങള്‍ തെളീകുന്നു. ഉപവസിക്കുന്നത് കൊണ്ട് കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, insulin resistance, immune disorders എന്നിവയില്‍ നിന്ന് രക്ഷപ്പെടാം. ഏറ്റവും മുഖ്യമായി ഉപവസിക്കുന്നത് ആയുസ്സ്കൂട്ടുന്നു. കൂടുതല്‍ അറിയാന്‍ worldhealth.net ഇല്‍ വന്ന ഈ ലേഖനം വായിക്കുക. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഉപവസിക്കുന്നത് ഇത്രത്തോളം തന്നെ ഗുണങ്ങള്‍ ഉണ്ടാകും എന്ന് Dr. Mark P. Mattson, chief of the laboratory of neurosciences at the US National Institute on Aging പറയുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. University of Illinois ഇല്‍ നടന്ന പഠനങ്ങളും ഇതേ കാര്യങ്ങള്‍ തന്നെ പറയുന്നു. കൂടുതല്‍ അറിയാന്‍ reuters ഇല്‍ വന്ന ഈ ലേഖനം വായിക്കുക.

റമളാനിലെ നോമ്പിനെ കുറിച്ച് Subair തെളിവുകള്‍ സഹിതം വ്യക്തമാകിയിട്ടുണ്ട്. ആ ലേഖനങ്ങള്‍ കൂടി ചേര്‍ത്ത് വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍ വെറുതെ നോമ്പ് അനുഷ്ടിക്കുന്നത്കൊണ്ട് ഈ ഗുണങ്ങള്‍ മുഴുവനായും കിട്ടണമെന്നില്ല. രോഗികളില്‍ ഇത് ദോഷം ചെയ്യാനും ഇടയുണ്ട്. ഓരോരുത്തരുടെയും ശരീരഘടന വ്യത്യസ്ഥവുമാണ്. അതുകൊണ്ട് ഒരു ഡയറ്റീഷ്യനെ കണ്ടു ഉപദേശം സ്വീകരിച്ചാല്‍ നോമ്പിനെ പൂര്‍ണമായും ആരോഗ്യകരവും ശാസ്ത്രീയവും ആകാം. രോഗികള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല.

Worldhealth.net, Reuters, Wikipedia, SBP, The Lancet, American Journal of Applied Sciences ഇതൊന്നും authentic'ഓ ശാസ്ത്രീയമോ ആയി കണക്കാക്കാതവര്‍കും ഉപവസിക്കുന്നത് കൊണ്ട് മേല്‍പറഞ്ഞ ഗുണങ്ങള്‍ കിട്ടും എന്ന് ഉറപ്പു നല്‍കുന്നു.. :)


@സുശീല്‍ കുമാര്‍ പി പി,
താങ്കള്‍ നോബിന്റെ കൂടെ മറ്റുചില കാര്യങ്ങള്‍കൂടി ശാസ്ത്രീയം എന്ന് പറഞ്ഞല്ലോ. ആ ആരോപണത്തില്‍ പറഞ്ഞ കാര്യങ്ങള്‍കും Subair നല്‍കിയ പോലത്തെ റെഫെറെന്‍സുകളും ഉണ്ടാകുമല്ലോ. അത്തരത്തിലുള്ള എന്തൊക്കെ authentic റെഫെറെന്‍സുകളാണ് താങ്കളുടെ കൈവശം ഉള്ളത് എന്നറിയാന്‍ താല്പര്യം ഉണ്ട്.


@ea jabbar,
മാഷെ ഈ ചൂടുവെള്ളത്തില്‍ കുളിക്കുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? (Just kidding..)


@Subair,
യുക്തിവാദികള്‍ ശാസ്ത്രീയമായി കരുതുന്നത് എന്തൊക്കെയാണെന്നും ഏതൊക്കെ തെളിവുകള്‍ authentic ആയി സ്വീകരിക്കുമെന്നും ഇന്നേവരെ ആര്‍കും പിടികിട്ടിയിട്ടില്ല; യുക്തിവാദികള്‍ക് പോലും. :)

Unknown said...

@Subair,
യുക്തിവാദികള്‍ ശാസ്ത്രീയമായി കരുതുന്നത് എന്തൊക്കെയാണെന്നും ഏതൊക്കെ തെളിവുകള്‍ authentic ആയി സ്വീകരിക്കുമെന്നും ഇന്നേവരെ ആര്‍കും പിടികിട്ടിയിട്ടില്ല; യുക്തിവാദികള്‍ക് പോലും. :)ethinte authenticity aaN thankalkk ventath. manushyn vishakkumpoal bakshanam kzhichillenkinkil prashnangaluntaakum ennathin enthinan authanticity? ഏകദേശം പതിമൂന്ന് വര്‍ഷത്തോളമായി എല്ലാ വര്‍ഷവും ഞാന്‍ നോമ്പെടുക്കാറുണ്ട്. ഇത് പോലെ ഞാന്‍ നേരിട്ട് അറിയുന്ന, എന്‍റെ കുടുംബത്തിലും, അയല്‍വാസികളിലും, സുഹൃത്തുക്കളിലും പെട്ട ഒട്ടു മിക്ക മുസ്ലിംകളും നോമ്പെടുക്കുന്നവരാന്. ഇവര്‍ക്കാര്‍ക്കും ഇന്നേ വരെ നോമ്പ് കൊണ്ട് ഗുണമാല്ലാതെ ദോഷമുല്ലതായിട്ടു അറിവില്ല. എന്‍റെ വല്യുമ്മ മരിക്കും വരെ നോമ്പെടുത്ത ആളാണ്‌
ente chettan 45 varshamayi chain smoker aaN. ithuvare avvishayakamaayi ashupathriyil poyittilla. pukavai ethra sundaramaa padam?

Fazil said...

papiona said...
ethinte authenticity aaN thankalkk ventath. manushyn vishakkumpoal bakshanam kzhichillenkinkil prashnangaluntaakum ennathin enthinan authanticity?


ഹാ..ഹാ..ഹാ, ഇതാണല്ലേ യുക്തിവാദികളുടെ ശാസ്ത്രം? ആദ്യം താങ്കള്‍ ഈ ബ്ലോഗിന്‍റെ ആദ്യത്തെ രണ്ടു വരികള്‍ വായിക്കുക.

papiona said...
ente chettan 45 varshamayi chain smoker aaN. ithuvare avvishayakamaayi ashupathriyil poyittilla. pukavai ethra sundaramaa padam?


തിരുവനന്തപുരത്തെ Regional Cancer Centre ഒന്ന് പോയി സന്ദര്‍ശിച്ചോളൂ. ഇനി നോമ്പ് എടുത്തവരെ ചികില്‍ത്സിക്കുന്ന സ്ഥലം താങ്കള്‍ പറയൂ.

Smoking ഇന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ ഇവിടെ വായിക്കാം.

ktahmed mattanur said...

നോമ്പിനെ ശാസ്ത്രീയമായി മതം പറയുന്നുണ്ടോ ,ശാസ്ത്രം ചിലത് പറയുമ്പോള്‍ മതം കൂടെനില്‍കുന്നതാണ് ,ദുര്‍മേദസ്സ് കൂട്ടാനുള്ള പട്ടിണി കിടക്കുന്നതിനേ ന്യായീകരിക്കുന്നില്ല ,നോമ്പ് തുറയുടെ വിഭവങ്ങളൊരുക്കുന്നതാണ് നോമ്പിനേക്കാള്‍ പുണ്യം എന്ന നിലയിലേക്ക് നോമ്പിനേ ചിലരെങ്കിലും കൊണ്ടെത്തിച്ചതിനേ മതത്തില്‍ കൊണ്ടു കെട്ടുന്നതല്ലെ തെറ്റ് ,പട്ടിണികിടക്കുന്നതില്‍ ഒതുങ്ങുന്നില്ല നോന്‍പ് ,പ്രാര്‍ഥനാപൂര്വം നോന്‍പെടുക്കുക ,മനസിലേക്ക് നിറയുന്ന നന്മകള്‍ സഹോദരന്റെ വിശപ്പിനെ നീ നിന്നിലറിയും

..naj said...

Jabbar Mash said,

കേരളത്തിലെ മുസ്ലിങ്ങള് വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോള് ആചരിച്ചു വരുന്നത്! ` അമൃതേത്തു`കൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാന് പോകുന്നത്?
“”ഇക്കാലത്തെ”” നോമ്പനുഷ്ഠാനം എത്രമാത്രം ആരോഗ്യപരവും ശാസ്ത്രീയവുമാണെന്നറിയണമെങ്കില് മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളില് പോയി ഒരന്വേഷണം നടത്തിയാല് മതിയാകും.

You have given the answer to your observation. Is that the fasting Islam introduce to human. Here you will say no.! So do not accuse Islam, Accuse the current muslims for their food intake !
Jabbar Mash, Be just in your words

..naj said...

for all
ഒരു നന്മ ഗവേഷണം നടത്തി കണ്ടെത്തുവാന്‍ യുക്തിവാധതിനു യുഗങ്ങളോളം കാത്തിരിക്കേണ്ട ഗതികേട് അത് സ്വയം വെളിപെടുതുന്നുണ്ട്. പിന്നെ യുക്തിവാധതിനേക്കാള്‍ ഒരുപാട് നന്മകള്‍ ഇസ്ലാം മുന്നുട്ടു വെക്കുന്നത് കൊണ്ട് തന്നെ ഞാന്‍ ഇസ്ലാമിന്റെ യുക്തിയെ അംഗീകരിച്ചു ഇസ്ലാമിക യുക്തിവാധിയാകാന്‍ ഇഷ്ടപെടുന്നു, എന്നെ പോലെ നന്മയെ സ്നേഹിക്കുന്ന ഒരു പാട് മുസ്ലീംകളും.
പലിശയേയും, മദ്യത്തെയും, ചൂഷണത്തെയും വെറുക്കുന്ന ഇസ്ലാം.. അതാണല്ലോ തിന്മയുടെ പ്രധാന ഹേതു. (യുക്തിവാധതിനു ഇതൊന്നും പ്രശ്നമല്ല. അതൊക്കെ വ്യക്തിയുടെ നിലപാട് ! പിന്നെ കാര്യങ്ങള്‍ എങ്ങിനെ നേരെയാകാന്‍ )
ഒരു മരം നടുന്നത് പുന്യകരമെന്നു പറയുന്ന ഇസ്ലാം..
ലോകം അവസാനിക്കുന്നത് അടുത്ത് എന്നരിയുന്നെങ്കില്‍ പോലും മരം നടാതെ പോകരുത് എന്ന് പറയുന്ന ഇസ്ലാം..
അന്യന്റെ അഭാവത്തില്‍ ആ വ്യക്തിയെ കുറിച്ച് കുറ്റം പറയരുത് എന്ന് പറയരുത് എന്നും, പകരം ആ വ്യകതിയോടു തിരുത്താന്‍ ആവശ്യപെടനമെന്നും പറയുന്ന ഇസ്ലാം..
ഇതിലൊക്കെ യുക്തിക്ക് എന്ത് റോള്‍ !

..naj said...

Jabbar mash said"
""ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കില്‍ അതു കൊല്ലത്തില്‍ ഒരു മാസം തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല."" If so, you can suggest it for all Athiest. No objection for us.

You can then leave muslims to fast according to Islam.

..naj said...
This comment has been removed by the author.
ea jabbar said...

Fasting can have short-term side effects such as headaches, dizziness, fatigue, abnormal heart rhythms, and a fruity taste in the mouth. It can also raise the risk of an attack in people with gout. Longer-term fasting can interfere with the immune system and vital bodily functions and can damage the liver, kidneys, and other organs. Fasting can be especially dangerous in people who are already malnourished, such as those with some forms of advanced cancer. Women who are pregnant or breast-feeding should not fast.

Subair said...

മാഷിന്‍റെ ലിങ്ക് വായിച്ചു. മാഷ്‌ എന്താണ് ഇതില്‍ നിന്നും മനസ്സിലാകിയത് ?. വ്രതം എല്ലാവര്‍ക്കും ദോഷകരമാണ് എന്നാണോ ?

എന്നാല്‍ കേട്ടോളൂ. മാഷ്‌ നല്ലത് എന്ന് പറഞ്ഞു ഇവിടെ പ്രൊമോട്ട് ചെയ്ത വെള്ളം മാത്രം കുടിച്ചുള്ള വ്രതത്തെ കുറിച്ചാണ് ഈ ലിങ്ക്!!. അതിലെ വിഷയം കാന്‍സര്‍ രോഗിക്കള്‍ക്ക് നോമ്പ് ഗുണകരമാകുമോ എന്നതും.

ലിങ്ക് മുഴുവനും വായിച്ചു നോക്കിയിട്ട് വേണ്ടേ മാഷേ പോസ്റ്റ്‌ ചെയ്യാന്‍ ?. ഇതിപ്പോ താങ്കള്‍ താങ്കള്‍ക്ക് തെന്നെ മറുപടി എഴുതുന്ന പോലെയായി.

നോമ്പെടുക്കാന്‍ കേല്‍പ്പില്ലാത്തവരും, അസുഖമുള്ളവരും‍ അതെടുക്കരുത്. അതെ പോലെ തെന്നെ, താങ്കള്‍ പറഞ്ഞ വാട്ടര്‍ ഫാസ്റ്റിംഗുകാര്‍ ചെയ്യാറുള്ളത് പോലെ, ഒന്നിലധികം ദിവസം വ്രതം അനുഷ്ഠിക്കുന്നതും ദോഷം ചെയ്യാം. ഇതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. അതെ പോലെ തെന്നെ കാന്‍സറിന്, വ്രതം നല്ലതാണ് എന്ന അഭിപ്രായമുള്ളവരും ഉണ്ട്.

Faizal Kondotty said...

ഇഷ്ടമില്ലാത്തൊരച്ചി .....................

, അല്ലാതെ എന്ത് പറയാന്‍ ഈ പോസ്റ്റിനെ പറ്റി എന്റെ ജബ്ബാര്‍ മാഷെ...

ea jabbar said...

ഇസ്ലാമിലെ നോമ്പ് വളരെ ശാസ്ത്രീയമാണെന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് ഇസ്ലാമിനെ ശാസ്ത്രക്കുപ്പായമണിയിക്കാ‍ന്‍ പെടാപ്പാടു പെടുന്നവരുടെ അവകാശവാദങ്ങളില്‍ അര്‍ത്ഥമില്ല എന്നും ആരോഗ്യസംരക്ഷണം ഉദ്ദേശിച്ചല്ല ഈ മതാചാരം രൂപപ്പെട്ടതെന്നും പറയാനാണു ഞാന്‍ ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് .

Fazil said...

2010 കണ്ട ഏറ്റവും മികച്ച സെല്‍ഫ് ഗോള്‍ ആയിരുന്നു മാഷിന്‍റെ ആ ലിങ്ക്..:) അതും യുക്തിവാദി സംസ്ഥാന സമിതി അംഗത്തിന്റെ വക. തൃപ്തിയായി.

മാഷിന്‍റെ ഈ ബ്ലോഗ്‌ തുടങ്ങുന്നത് ഇപ്രകാരമാണ്. "ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് പഠനം നടത്തിയ ശേഷം മാത്രമേ ഒരു കാ‍ര്യം ശാസ്ത്രീയമാണെന്നു പ്രസ്താവന നടത്താവൂ." Worldhealth.net, Reuters, Wikipedia, SBP, The Lancet, American Journal of Applied Sciences ഇവയുടെ പഠനങ്ങള്‍ ഒന്നും ശാസ്ത്രീയമല്ലെങ്കില്‍ പിന്നെ എന്താണ് മാഷേ ഈ ശാസ്ത്രം? നോമ്പ് ശാസ്ത്രീയമല്ല എന്ന് പറയാന്‍ മാഷ്‌ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങള്‍ എന്തൊക്കെയാണ്?

ബ്ലോഗില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു നോമ്പ് ശാസ്ത്രീയമല്ല എന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യം? തെളിവുകള്‍ എവിടെ? ആയിരം തവണ ഒരു കളവു ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യമാവില്ല മാഷേ.

മിനുട്ടില്‍ നൂറ്റൊന്നു തവണ ഞങ്ങള്‍ ശാസ്ത്രവാദികള്‍ ആണെന്ന് നിലവിളിക്കുന്ന യുക്തിവാദികള്‍ പിന്‍പറ്റുന്ന ശാസ്ത്രം യഥാര്‍ത്ഥത്തില്‍ ഏതാണെന്നറിയാന്‍ താല്പര്യം ഉണ്ട്. യു കലാനാഥന്റെ യുക്തിരേഖയും ഒരാള്‍ 10 മിനുട്ടില്‍ 68 പട്ടികളെ തിന്നു എന്ന യുക്തി എഴുതിയ ദേശാഭിമാനിയും അല്ലാതെ വല്ലതും ഉണ്ടങ്കില്‍ പറയൂ.

ബിന്‍ഷേഖ് said...

പ്രിയപ്പെട്ട ജബ്ബാര്‍ മാഷേ,
സമീപകാലത്താണ് താങ്കളുടെ "സര്‍ഗസംവാദം" സന്ദര്‍ശിക്കാന്‍ തുടങ്ങിയത്.ഏതാനും പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഒരു മതദര്‍ശനതോട് ഒരാള്‍ക്ക്‌ എങ്ങനെ ഇത്രയും പക വെച്ചുപുലര്‍ത്താന്‍ കഴിയുന്നു എന്നതാണ്.താങ്കള്‍ നിരത്തുന്ന കാരണങ്ങള്‍ ഒരു പക്ഷെ താങ്കളെ സംബന്ടിചിടത്തോളം ശരിയായിരിക്കാം.പക്ഷെ ബ്ലോഗിലുടനീളം കാണുന്ന ഓരോ അക്ഷരങ്ങളിലും താങ്കളുടെ മറ്റുള്ളവരോടുള്ള പ്രതികരണങ്ങളിലും ഈ പക മുറ്റി നില്‍ക്കുന്നു.ബ്ലോഗിന്റെ വാല്‍ ആയി കൊടുത്ത കാര്‍ട്ടൂണില്‍ കൊടുത്ത ആ എക്സ്ട്രാ വാല്‍ വരെ അങ്ങനെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഖുര്‍ആന്‍ വായിച്ചും മറ്റു ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പഠിച്ചും മാത്രമാണ് താങ്കള്‍ ഇങ്ങനെയായത്‌ എന്ന് വിശ്വസിക്കാന്‍ പ്രയാസം.

ബിന്‍ഷേഖ് said...

ഒരു നല്ല മനുഷ്യന്‍ എന്നാല്‍ താങ്കളുടെ കാഴ്ചപ്പാടില്‍ ആരാണ്?
ഒരു മതവിശ്വാസിക്ക് ഒരു നല്ല മനുഷ്യനാകാന്‍ കഴിയില്ലേ?
ബ്ലോഗിന്റെ തലക്കെട്ട്‌ നോക്കൂ ,"മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാവട്ടെ !"
എന്നാല്‍ നേര്‍ വിപരീതമല്ലേ അനുഭവം? മനുഷ്യര്‍ അല്ലെ ദിനേനയെന്നോണം മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നത്.
താങ്കളുടെ അഭിപ്രായത്തില്‍ പ്രസ്തുത മുദ്രാവാക്യം യാതാര്ത്യമാകാന്‍ എത്ര കാലം പിടിക്കും ? ഇനി അങ്ങനെ ഒരു കാലം വരുമെന്ന് സങ്കല്പിക്കുക. അന്ന് താങ്കള്‍ ഉണ്ടാവുമോ ? ഇല്ലെങ്കില്‍ താങ്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്ന സമയം,ബുദ്ധി,പ്രയത്നം,സമ്പത്ത് ഇവയൊക്കെ കൊണ്ട് എന്ത് നേട്ടം ? ഇനി ഒരു നേട്ടവും താങ്കള്‍ ലക്ഷ്യമാക്കുന്നില്ലെങ്കില്‍ ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണ് ? മറുപടി പ്രതീക്ഷിക്കുന്നു .

KK Alikoya said...

പട്ടിണി കിടക്കുകയും ദൈവത്തെ ധ്യാനിക്കുകയും ചെയ്തത് കൊണ്ട് വ്രതം പൂര്‍ണ്ണമാകുന്നില്ല. മനുഷ്യനുമായി കൂടി ബന്ധപ്പെട്ടതാണ്‌ ഇസ്‌ലാമിലെ വ്രതം. ദാനം ചെയ്യുക, സഹാനുഭൂതി വളര്‍ത്തിയെടുക്കുക, മനുഷ്യരോട് കാരുണ്യം കാണിക്കുക, അസത്യമായ വാക്കും പ്രവൃത്തിയും വെടിയുക, ആരോടും കയര്‍ത്ത് സംസാരിക്കാതിരിക്കുക, കൂടുതല്‍ ക്ഷമ കൈക്കൊള്ളുക, ശണ്ഠകൂടാതിരിക്കുക, ആരെങ്കിലും ഇങ്ങോട്ട് ശണ്ഠയ്ക്ക് വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിവാവുക ഇതൊക്കെ വ്രതത്തിന്‍റെ ഭാഗമാണ്‌. ഇതൊന്നും ചെയ്യാന്‍ കൂട്ടാക്കാത്തവന്‍ വിശപ്പും ദാഹവും സഹിക്കണമെന്ന് ദൈവത്തിന്‌ ഒരാവശ്യവുമില്ലെന്ന് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നു. അത്തരക്കാരുടെ വ്രതം വ്രതമാകില്ലെന്നാണല്ലോ ഇതിന്നര്‍ത്ഥം. മേല്‍ പറഞ്ഞ കാര്യങ്ങള്‍ വ്രത കാലത്ത് മാത്രം ചെയ്യാനുള്ളതല്ല; എന്നാല്‍ ഒരു മാസത്തെ വ്രതകാലത്ത് ഒരു ശക്തമായ പരിശീലനം നേടിയെടുക്കാന്‍ വിശ്വാസികളെ അത് പ്രാപ്തമാക്കുന്നു.

ഇതൊന്നും മനസ്സിലാക്കാതെ വ്രതമനുഷ്ഠിക്കുന്നവരുണ്ടാകാം. അത്തരക്കാരെ ഈ പൊരുള്‌ മനസ്സിലക്കി വ്രതമനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്. ഓരോ യുക്തിവാദിയും അതിന്നാണ്‌ ശ്രമിക്കേണ്ടത്. ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കി മാറ്റുന്ന ഈ പ്രക്രിയക്കിടെ വ്രത നാളില്‍ മധ്യാഹ്നത്തിന്‌ ശേഷം വായ്ക്കുണ്ടാകുന്ന ചെറിയ ദുര്‍ഗ്ഗന്ധമാണ്‌ ഗുരുതരമായ പ്രശ്നം എന്ന് വാദിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? പക്ഷെ പ്രവാചകന്‍ പറഞ്ഞത് ഈ ദുര്‍ഗന്ധം ദൈവത്തിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണെന്നാണ്‌.
ഒരു ജനനം നടക്കുമ്പോഴും അതിന്‌ മുമ്പ് മാസങ്ങളോളവും ഒരമ്മ അനുഭവിക്കുന്ന വേദന നമുക്കറിയാമല്ലോ. മനുഷ്യക്കുഞ്ഞെന്ന ഒരു അസംസ്കൃത വസ്തു ഉല്‍പ്പാദിപ്പിക്കാനാണ്‌ ഈ നോവത്രയും സഹിക്കുന്നത്. അതിനെ ഒരു നല്ല മനുഷ്യനാക്കാന്‍ ഇത്തിരി കൂടി നോവ് സഹിച്ചാല്‍ അതൊട്ടും അധികമാകില്ല.
മൂല്യ ബോധമാണ്‌ ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്; മൂല്യ ബോധം ലഭിക്കുന്നത് ശാസ്ത്രത്തില്‍ നിന്നല്ല; യുക്തിവാദത്തില്‍ നിന്നുമല്ല. മതത്തില്‍ നിന്നാണ്‌. അത് കൊണ്ട് മതത്തെ എതിര്‍ക്കരുത്. എന്നാല്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നതിനെ എതിര്‍ക്കണം. അഥവാ എലിയെ പേടിച്ച് ഇല്ലം ചുടരുത്

usman said...

ഒരു നല്ല മനുഷ്യന്‍ എന്നാല്‍ താങ്കളുടെ കാഴ്ചപ്പാടില്‍ ആരാണ്?
ഒരു മതവിശ്വാസിക്ക് ഒരു നല്ല മനുഷ്യനാകാന്‍ കഴിയില്ലേ?
ബ്ലോഗിന്റെ തലക്കെട്ട്‌ നോക്കൂ ,"മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാവട്ടെ !"
എന്നാല്‍ നേര്‍ വിപരീതമല്ലേ അനുഭവം? മനുഷ്യര്‍ അല്ലെ ദിനേനയെന്നോണം മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നത്.
താങ്കളുടെ അഭിപ്രായത്തില്‍ പ്രസ്തുത മുദ്രാവാക്യം യാതാര്ത്യമാകാന്‍ എത്ര കാലം പിടിക്കും ? ഇനി അങ്ങനെ ഒരു കാലം വരുമെന്ന് സങ്കല്പിക്കുക. അന്ന് താങ്കള്‍ ഉണ്ടാവുമോ ? ഇല്ലെങ്കില്‍ താങ്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്ന സമയം,ബുദ്ധി,പ്രയത്നം,സമ്പത്ത് ഇവയൊക്കെ കൊണ്ട് എന്ത് നേട്ടം ? ഇനി ഒരു നേട്ടവും താങ്കള്‍ ലക്ഷ്യമാക്കുന്നില്ലെങ്കില്‍ ഇതിന്റെയൊക്കെ അര്‍ത്ഥമെന്താണ് ? മറുപടി പ്രതീക്ഷിക്കുന്നു .

usman said...

പ്രിയപ്പെട്ട ജബ്ബാര്‍ മാഷേ,
സമീപകാലത്താണ് താങ്കളുടെ "സര്‍ഗസംവാദം" സന്ദര്‍ശിക്കാന്‍ തുടങ്ങിയത്.ഏതാനും പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഒരു മതദര്‍ശനതോട് ഒരാള്‍ക്ക്‌ എങ്ങനെ ഇത്രയും പക വെച്ചുപുലര്‍ത്താന്‍ കഴിയുന്നു എന്നതാണ്.താങ്കള്‍ നിരത്തുന്ന കാരണങ്ങള്‍ ഒരു പക്ഷെ താങ്കളെ സംബന്ടിചിടത്തോളം ശരിയായിരിക്കാം.പക്ഷെ ബ്ലോഗിലുടനീളം കാണുന്ന ഓരോ അക്ഷരങ്ങളിലും താങ്കളുടെ മറ്റുള്ളവരോടുള്ള പ്രതികരണങ്ങളിലും ഈ പക മുറ്റി നില്‍ക്കുന്നു.ബ്ലോഗിന്റെ വാല്‍ ആയി കൊടുത്ത കാര്‍ട്ടൂണില്‍ കൊടുത്ത ആ എക്സ്ട്രാ വാല്‍ വരെ അങ്ങനെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഖുര്‍ആന്‍ വായിച്ചും മറ്റു ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പഠിച്ചും മാത്രമാണ് താങ്കള്‍ ഇങ്ങനെയായത്‌ എന്ന് വിശ്വസിക്കാന്‍ പ്രയാസം.

Abdul Azeez Vengara said...

മോഹനൻ വൈദ്യരെപോലുള്ള പാരമ്പര്യ വൈദ്യന്മാർ വരെ പറയുന്നത് എല്ലാ രോഗത്തിന്റെയും കാരണം ഉദരമാണെന്നും, ഏറ്റവും നല്ല മരുന്ന് വ്രതമാണെന്നുമാണ്. പ്രകൃതിക്കനുസരിച്ച് ജീവിക്കുന്നവർക്ക് ഇതിൽ ഒരു സംശയവുമില്ല. എനിക്ക് പിത്തസഞ്ചിയിലെ കല്ല് വന്ന് ഡോക്ടർമാർ മുറിച്ച് മാറ്റാൻ പറഞ്ഞപ്പോൾ അനുഗ്രഹം പോലെ റമദാൻ കടന്നു വരികയും വെറും പച്ചക്കറികളും പഴങ്ങളും കഴിച്ച് തള്ളിനീക്കുകയും ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോഴെക്കും എന്റെ വയറുവേദന മാറി.

Abdul Azeez Vengara said...

ഇസ്ലാമിലെ വ്രതത്തിന്റെ ലക്ഷ്യം ഒരിക്കലും ആരോഗ്യമല്ല. തലെ ദിവസം വ്രതമെടുക്കാൻ കരുതുന്നവർ നാളെത്തെ നോമ്പ് കൊണ്ട് എനിക്ക് ആരോഗ്യമുണ്ടാവട്ടെ എന്ന് കരുതുന്നുമില്ല. ആരോഗ്യം നോമ്പിന്റെയും നമസ്കാരത്തിന്റെയും ഒരു ചേതമില്ലാത്ത ഉപകാരം മാത്രമാണ്. സ്രഷ്ടാവിന്റെ പ്രീതി കാംക്ഷിച്ച്കൊണ്ടാണ് ഓരോ വിശ്വാസിയും കർമ്മങ്ങൾ ചെയ്യുന്നത്.

Unknown said...

ഈ ജബ്ബാർ മാഷോട് ആരാണ് നോമ്പ് ആരോഗ്യത്തിന് വേണ്ടിയാണ് നോൾക്കുന്നതെന്ന് !

നോമ്പ് ഇസ്‌ലാം കാര്യത്തിൽ പെട്ടതാണ്. അത് നിർവ്വഹിക്കൽ മുസ്ലിമിന് നിർബന്ധമാണ്. അത്കൊകൊണ്ടാ മുസ്ലിലിംകൾ റമദാൻ മാസം മുഴുവൻ നോമ്പെടുക്കുന്നത്. അല്ലാതെ അതിന്റെ ശാസ്ത്രീയത നോക്കിയല്ല.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.