Sunday, July 25, 2010

മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !



ഇന്നത്തെ മുഖപ്രസംഗം നോക്കുക.

കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ് പദ്ധതിയിടുന്നു എന്നും അതിനായി അക്രമപ്രവര്‍ത്തനങ്ങളും പെണ്‍ കുട്ടികളെ തട്ടിയെടുക്കലുമൊക്കെ അവര്‍ നടപ്പിലാക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞത് ഒരു സമുദായത്തെ അടച്ചാക്ഷേപിക്കലാണെന്നാണു മാധ്യമക്കാരന്റെ വ്യാഖ്യാനം. മുഖ്യ മന്ത്രി അങ്ങനെ പറഞ്ഞത് പോലീ‍സ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോപ്പുലര്‍ ഫ്രന്റെന്നും എന്‍ ഡി എഫ് എന്നും മറ്റും മറ്റുമായി പേരുമാറാട്ടക്കളി നടത്തുന്ന ഈ കശ്മലക്കൂട്ടം ലക്ഷ്യമാക്കുന്ന കാര്യങ്ങള്‍ മുഖ്യ മന്ത്രി പറഞ്ഞതൊക്കെത്തന്നെയാണെന്ന് കണ്ണും കാതുമുള്ള എല്ലാവരും എന്നേ മനസ്സിലാക്കിയതാണ്. അതു മാധ്യമക്കാരനും അറിയാം. ഈ ഭീകരസംഘടന അതിന്റെ അജണ്ടയായി പരസ്യപ്പെടുത്തുന്ന കാര്യം മാത്രമേ അദ്ദേഹം പറഞ്ഞുള്ളു.

അതെങ്ങനെ സമുദായത്തിന്റെ മൊത്തം അജണ്ടയായി മാറുന്നു? അതാണു മുസ്ലിം വര്‍ഗ്ഗീയവാദത്തിന്റെ സവിശേഷ സ്വഭാവം. ആര്‍ എസ്സ് എസ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു എന്നു പറയാത്ത രാഷ്ട്രീയക്കാരില്ല. അതു ഹിന്ദു സമുദായത്തെ അടക്ഷാക്ഷേപിക്കലാണെന്നിതുവരെ ആരും [ആര്‍ എസ്സ് എസ്സുകാര്‍ പോലും] വ്യാഖ്യാനിച്ചിട്ടില്ല. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമാക്കുന്നു എന്നു പറഞ്ഞാല്‍ അതു മുസ്ലിം സമുദായത്തെ ആക്ഷേപിക്കലാണെന്നു പറയാന്‍ ഉമ്മന്‍ ചാണ്ടി മുതല്‍ കുഞ്ഞാലിക്കുട്ടിവരെയുള്ളവര്‍ തയ്യാറാകുന്നു. മാധ്യമം മുതല്‍ ചന്ദ്രിക വരെ അതേറ്റു പാടുന്നു.

എന്താണിതിന്റെ അര്‍ത്ഥം ?



പോപ്പുലര്‍ ഫ്രണ്ട് എന്നത് മുസ്ലിം സമുദായത്തെയും ഇസ്ലാം മതത്തെയും പ്രതിനിധീകരിക്കുന്നു എന്നാണോ?
അതോ അവരെ കുറ്റം പറഞ്ഞാല്‍ അതു തങ്ങളുടെ സമുദായത്തെയും മതത്തെയും കുറ്റം പറയുന്നതിനു തുല്യമാണെന്നു മുസ്ലിങ്ങള്‍ പൊതുവില്‍ കരുതുന്നു എന്നാണോ?

ഇതാണു മുസ്ലിം വര്‍ഗ്ഗീയതയും ഭീകരതയും , ഇതരവര്‍ഗ്ഗീയതയുമായുള്ള വ്യത്യാസം.

മാധ്യമത്തിന്റെ പേനയുന്തി പറയുന്നത് ഭീകരവാദികളെ സമുദായം തീര്‍ത്തും ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതു സംഘപരിവാറിന്റെ ഭാഷയാണെന്നുമൊക്കെയാണ്. തീര്‍ത്തും ഒറ്റപ്പെടുത്തപ്പെട്ട ഒരു നിസ്സാര സംഘടനയുടെ അജണ്ട ഇന്നതാണെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ അതെന്തിനാണു സമുദായം ഏറ്റു പിടിക്കുന്നത്? അവരുടെ ലക്ഷ്യം അതായാല്‍ തന്നെ അതിന്റെ പഴി എങ്ങനെയാണു സമുദായത്തിനു മുഴുവനായും ചാര്‍ത്തിക്കിട്ടുന്നത്?

അപ്പോള്‍ മനസ്സിലാകുന്ന കാര്യം ഇതാണ്. സമുദായം ഇക്കൂട്ടരെ ഒറ്റപ്പെടുത്തുകയല്ല ചെയ്തിട്ടുള്ളത്. അവരെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി തന്ത്രം മെനയുകയാണ്. പോപ്പുലര്‍ ഫ്രണ്ടു നേതാക്കള്‍ ഇപ്പോള്‍ അവരുടെ സംഘടനേകുറിച്ചല്ല സംസാരിക്കുന്നത്. മുസ്ലിം സമുദായത്തെ കുറിച്ചാണ്. അതു തന്നെ മറ്റുള്ളവരും ഏറ്റു പറയുന്നു. അതിന്റെ മലയാളം എന്താണ്?

പോപ്പുലര്‍ ഫ്രണ്ട്= മുസ്ലിം സമുദായം. ; ഭീകരവാദം = ഇസ്ലാം ?
പോപ്പുലര്‍ഫ്രണ്ടിന്റെ അജണ്ട = ഇസ്ലാമിന്റെയും സമുദായത്തിന്റെയും പൊതു അജണ്ട?


ഇനി മാധ്യമം അവകാശപ്പെടുന്ന പോലെ ഈ ഭീകരന്മാരെ സമുദായം എവിടെയെങ്കിലും ഒറ്റപ്പെടുത്തിയിട്ടുണ്ടോ? ഇല്ല , ഇല്ല ഇല്ല!!

അവരെല്ലാം സമുദായത്തിനകത്തു വളരെ സുരക്ഷിതരായി ഇന്നും ഉത്തമ ദീനീ സേവകരായിത്തന്നെ സേവനം അനുഷ്ഠിക്കുന്നുണ്ട്. ആരെയും ഒരു മഹല്ലു പോലും - ഒരു കുടുംബം പോലും- വിലക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തതായി അറിവില്ല. മറിച്ചുള്ള ആയിരം തെളിവുകള്‍ എന്റെ കണ്‍ മുമ്പില്‍ എന്റെ സ്വന്തം കുടുംബങ്ങളില്‍ പോലും ഉണ്ടു താനും.

276 comments:

1 – 200 of 276   Newer›   Newest»
ea jabbar said...

പോപ്പുലര്‍ ഫ്രണ്ട്= മുസ്ലിം സമുദായം. ; ഭീകരവാദം = ഇസ്ലാം ?
പോപ്പുലര്‍ഫ്രണ്ടിന്റെ അജണ്ട = ഇസ്ലാമിന്റെയും സമുദായത്തിന്റെയും പൊതു അജണ്ട?

ea jabbar said...

പൊതു മാധ്യമങ്ങള്‍ക്കു മുമ്പിലും പൊതു വേദികളിലും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ നാക്കിട്ടലക്കുന്നതു കൊണ്ടു മാത്രം സമുദായം ഇവരെ കൈവെടിഞ്ഞു എന്നാരും കരുതേണ്ടതില്ല. കുറ്റവാളികളെ കണ്ടത്താനോ പിടി കൂടാനോ ഈ സമുദായത്തില്‍ നിന്നും പോലീസിനും ഭരണകൂടത്തിനും എത്രമാത്രം സഹായവും സഹകരണവും ലഭിക്കുന്നു എന്ന കാര്യം കൂടി സത്യസന്ധമായി വിലയിരുത്തുക. അപ്പോള്‍ അറിയാം ഇക്കൂട്ടരുടെ കാപട്യത്തിന്റെ ആഴം .

ea jabbar said...

സമുദായത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടവര്‍ക്ക് എങ്ങനെയാണ് 5 എഡീഷനുള്ള പത്രം 5 കൊല്ലത്തേക്കു നടത്താന്‍ വേണ്ട വരിക്കാരെയും പണവും മുന്‍ കൂറായി സംഭരിക്കാന്‍ കഴിഞ്ഞത്?
സമുദായം തീര്‍ത്തും ഒറ്റപ്പെടുത്തിയ ഈ കൂട്ടര്‍ക്കെങ്ങനെയാണു നിമിഷങ്ങള്‍ കൊണ്ട് 3000 പേരെ തെരുവില്‍ അണി നിരത്തി “മുസ്ലിം വേട്ട” ക്കെതിരെ പ്രതിഷേധമാര്‍ച്ചു സംഘടിപ്പിക്കാനാവുന്നത്?
ലക്ഷുറി കാറുകളില്‍ വന്ന് പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ഇവര്‍ക്കു കഴിയുന്നതും പിന്നീടവരൊക്കെ ജാമ്യം നേടി വാഹനങ്ങള്‍ വീണ്ടെടുത്ത് സുരക്ഷിതരായി മടങ്ങുന്നതുമൊക്കെ സമുദായം ഒറ്റപ്പെടുത്തിയതിന്റെ ദൃഷ്ടാന്തങ്ങളാണോ?
കോടികളുടെ ആസ്തിയുണ്ടാക്കി അനേകം ചെറുപ്പക്കാര്‍ക്ക് ഉപജീവനം നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നത് സമുദായം ഒറ്റപ്പെടുത്തിയതുകൊണ്ടാണോ?

മൊഴി ചൊല്ലിയ ഭാര്യയോടൊപ്പം താമസിക്കാനെത്തിയ വൃദ്ധനെ മഹല്ലില്‍ നിന്നും ആട്ടിയിറക്കാനും , തട്ടമിടാത്ത പെണ്‍ കുട്ടിക്ക് ഊരു വിലക്കേര്‍പ്പെടുത്താനും, അന്യ ജാതിക്കാരന്റെ കൂടെ ഒളിച്ചോടിയ നിര്‍ദ്ധനപ്പെണ്‍ കുട്ടിയുടെ നിരാലംബയായ ഉമ്മയെ കുടിലില്‍നിന്നും ആട്ടിയോടിക്കാനുമൊക്കെ കൂട്ടം ചേരുന്ന ഒരു സമുദായത്തിനു തങ്ങളുടെ ചെറുപ്പക്കാര്‍ ഭീകരപ്രവര്‍ത്തനത്തിനു പോകുന്നതു തടയാന്‍ കഴിയില്ല എന്നു വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളാണോ കേരളത്തിലുള്ളവര്‍?

ea jabbar said...

കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ് !
സമുദായത്തിനും തന്‍ ഫ്രണ്ട് പൊന്‍ ഫ്രണ്ട് !!

Sulfikar said...

ഇര വാദം സമര്‍ത്ഥമായി പ്രതിരോധിച്ചു നിര്‍ത്തിയാല്‍ മാത്രമല്ലേ മാഷേ നാളെയും കൊല്ലാനും ചാകാനും കുറെ ധീരന്മാരേ സ്രഷ്ടിക്കാന്‍ പറ്റു മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്നും ആരെ കുറിച്ച് ആണെന്നും സാമാന്യ ബോധമുള്ള ജനത്തിനെല്ലാം മനസിലായിട്ടുണ്ട്. ഇതിനെ കാളും വലിയ വ്യാഘ്യാനങ്ങള്‍ സ്ഥിരം ബ്ലോഗുകളില്‍ നമ്മള്‍ വായിക്കുന്നതല്ലേ മാഷേ.

ജാദൂഗര്‍ said...

മാഷ് ചൂണ്ടിക്കാണിച്ചത് പ്രസക്തമായ കാര്യം.

സഹൃദയന്‍ ... said...

ഇത്രയേറെ വിവാദങ്ങള്‍ ഇവിടെ ഉണ്ടായിട്ടും ഒരു മുസ്ലിമും ഉന്നയിക്കാത്ത ഒരു കാര്യം ഉണ്ട്..
വെറും മനുഷ്യനായ മുഹമ്മദിനെ ചീത്ത വിളിച്ചതാണോ മഹാനായ ദൈവത്തെ കൊണ്ട് സഭ്യമല്ലാത്ത ഭാഷ പറയിപ്പിച്ചതാണോ കൂടുതല്‍ ഗുരുതരമായ പ്രശ്നം..
ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസിക്ക് രണ്ടാമത്തേത് തന്നെ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്‌.. ശ്രീരാമനോ ശ്രീകൃഷ്ണനോ തെറി പറയുന്നത് ഒരു ഹിന്ദുവും സഹിക്കില്ല !!!
പക്ഷെ ഇവിടെ ഒരു മുസ്ലിമും പടച്ചോന്‍ തെറി പറഞ്ഞതിനെ അസ്വസ്ഥമായി കണ്ടില്ല..
(ആര്‍ക്കെങ്കിലും അങ്ങനെ വിഷമം തോന്നിയിട്ടുണ്ടെങ്കില്‍, അവര്‍ ക്ഷമിക്കുക..)
അല്ലാത്തവര്‍ ഒരു ആത്മ വിശകലനം നടത്തി നോക്കൂ; എന്ത് കൊണ്ട് എനിക്ക് വിഷമം തോന്നിയില്ല..
ആത്മാര്‍ഥമായ ഉത്തരം മറ്റൊന്നും ആയിരിക്കില്ല; ഞാന്‍ ദൈവ വിശ്വാസി അല്ല.. മത വിശ്വാസി മാത്രം ആണ്..
മുഹമ്മദും മുഹമ്മദിന്റെ വചനങ്ങളും ഇല്ലെങ്കില്‍ ഇസ്ലാം എന്ന മതം ഇല്ല.. സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുന്ന അവസ്ഥ ആയിരിക്കും അത്..
അത് കൊണ്ട് തന്നെ മുഹമ്മദിനെ പല്ലും നഖവും ഉപയോഗിച്ചു സംരക്ഷിക്കുക തന്നെ വേണം..

Kmvenu said...

തെരഞ്ഞ്ര്ടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെന്നനിലക്കും ഭരണാധികാരിയെന്ന നിലക്കും വീയെസ്സിന് നിരുത്തരവാതപരമായ
ഈ പ്രസ്താവന നടത്താന്‍ കഴിയില്ല . കേരളം ഒരു മുസ്ലിം ഭൂരിപക്ഷപ്രടെഷമാക്കാന്‍ ഏതെങ്കിലും ഒരു സംഘടന ശ്രമിക്കുന്നു എന്ന്
പറഞ്ഞു കേള്‍ക്കുന്നത് അടുത്തയിടെയാണ്; എന്നാല്‍ ഇതേ ലക്ഷ്യംവേച്ച്ചാണ് എല്ലാ മുസ്ലിം വിശ്വാസികളും ജനനനിയന്ത്രനമാര്ഗങ്ങള്‍ സ്വീകരിക്കതിരിക്കുന്നത്
എന്ന് പറഞ്ഞു പരത്തുന്ന ആരെസ്സെസ്സ് സാമുദായിക സൌഹാര്ടത്തെ വെല്ലുവുളിക്കാന്‍ തുടങ്ങിയിട്ട് അനേകം പതിറ്റാണ്ടുകളായി.
കേരളജനത അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ ഈ വാദം തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ഉള്ളടക്കം എന്നതാണ് പുരോഗമാനവാടികളെ
ഞെട്ടിക്കുന്നത്.
മാസങ്ങല്‍ക്കുമുന്പു ലവ് ജിഹാദിന്റെ പേരില്‍ ഒരു വിഭാഗം മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ഉണ്ടാക്കിയ പുകിലും ഈ ഗണത്തില്‍പ്പെടുന്ന
വിദ്വേഷപ്രചാരനമാല്ലാതെ മറ്റൊന്നുമല്ല.
സെപ്റ്റംബര്‍ പതിനൊന്നു രണ്ടായിരത്തോന്നിനു ശേഷം അമേരിക്ക ഏറ്റെടുത്തതായി പ്രഖ്യാപിച്ചിട്ടുള്ള 'ഭീകരവാടതിനെതിരായ യുദ്ധം'
നിയോലിബെരല്‍ ലോകക്രമത്തിന്റെ സിരാകെന്ദ്രങ്ങളില്‍ ഉടലെടുക്കുന്ന ഓരോ സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധിയെയും മൂന്നാംലോക
രാജ്യങ്ങളിലേക്ക് അമേരിക്ക കയട്ടിയയച്ച്ചുകൊണ്ടിരിക്കുന്നു. വിദേശപ്പണം പറ്റുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളും നിയോലിബെരല്‍
സാമ്പത്തിക ഘടനയുടെ ചുക്കാന്‍ പിടിക്കുന്നവരും ഒരേ നാണയത്തിന്റെ ഇരു പുറങ്ങള്‍ ആണ്.
എന്നാല്‍, ഭീകരവാദത്തെ ഒരു പ്രതേകമതവിശ്വാസവുമായിമാത്രം ബന്ധപ്പെടുത്തുന്ന കാഴ്ച്ചപ്പാട് തനി നാടന്‍ നിഷ്ക്കളങ്കതയുടെ ഫലമല്ല.
ഇത് ഇറക്കുമാതിചെയ്യപ്പെട്ടതും യഥാര്‍ത്ഥ സൈനിക-ഭീകരവാദികളെ വെള്ളപൂസുന്നതുമാണ്.
അഫ്ഘാനിസ്ടാനിലും ഇറാക്കിലും അടുത്ത്തകാലതും ഹിരോഷിമയിലും നാഗസാക്കിയിലും കുറെ മുമ്പും നടപ്പാക്കിയ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം വഹിച്ച സാമ്രാജ്യത്വ യുധ്ധവെരിയന്മാരെയും
അവരുടെ പാടസേവയാണ് ദേശസ്നേഹത്തിന്റെ ലക്ഷണം എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ടിനെതാക്കന്മാരെയും ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.

അനില്‍@ബ്ലൊഗ് said...

എല്ലാവരും മുഖ്യമന്ത്രിയെ കുറ്റം പറയാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ എതിരാളികള്‍.
അപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് = മുസ്ലീം എന്ന സമവാക്യം തന്നെ വ്യഗ്യമായി പ്രചരിപ്പിക്കപ്പെടുകയാണ്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീമിങ്ങളും കൈവെട്ട് പരിപാടിയോടോ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളോടോ യോജിപ്പില്ലാത്തവരാണെന്ന വസ്തുത എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നു. മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് കുഞ്ഞാലിക്കുട്ടി വരെ പോപ്പുലര്‍ ഫ്രണ്ടിന്റെ പുറം തടവുന്നു. ഒരു രക്തസാക്ഷിയെക്കിട്ടിയിട്ടാണെങ്കില്‍ പോലും നമ്മുടെ നാട് ഇന്ന് വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നു എന്ന് പറയാം. അല്ലായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പടുത്ത ഈ സമയം ഇവന്മാരുടെ വോട്ടിനു പിന്നാലെ പാഞ്ഞ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തെല്ലാം പൊല്ലാപ്പ് ഉണ്ടാക്കി വക്കുമായിരുന്നേനെ. !!!

Sulfikar said...

വേണുഗോപാലന്‍ ചേട്ടാ മുഖ്യമന്ത്രി പറഞ്ഞത് നിരുത്തരവാദപരമായ പ്രസ്താവനയാണ് എന്ന് പറയുന്നതിലെ അര്‍ഥം മനസിലാകുന്നില്ല. കേരളം എന്നല്ല ലോകം മുഴുവന്‍ മുസ്ലീം ആദിപത്യം വരണം എന്നുതന്നെയാണ് മുസ്ലിം തീവ്രവാദികളുടെ (ഇസ്ലാമില്‍ വിശ്വസിക്കുന്നവരുടെത് അല്ല) ശ്രമം. ഇസ്ലാമില്‍ വിശ്വസിക്കുന്നവരുടെ കാര്യമല്ല ഒരു തീവ്രവാദ സംഘടനയുടെ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് എന്നുപറയുന്ന സംഘടനയെ മുസ്ലീങ്ങള്‍ തന്നെ തള്ളി പറഞ്ഞിട്ട് അവരെ പറയുന്നതെല്ലാം ഇതെന്നെയാണ് ഇതെന്നെമാത്രം ഉദ്ദേശിച്ചാണ് (കടപാട്: ജഗതി ശ്രീകുമാര്‍) എന്ന് പറഞ്ഞു തള്ളി കേറി വരുന്നത് ഏതായാലും സാധാരണക്കാരല്ല. അവരുടെ ഉദ്ദേശം കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക മാത്രമാണ്. ഇസ്ലാമുമായി ബന്ധപെട്ട വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അമേരിക്ക കേറി വരുന്നത് ഒരു തമാശയായിട്ടുണ്ട്.

Kmvenu said...

ഈ സംവാടതെയാകെ ഇന്നത്തെ ലോകസാഹച്ചര്യത്ത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണുക. അപ്പോള്‍
കിട്ടുന്നത് ഏറെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും.
( ഇത് കുറിക്കുന്ന വ്യക്തി ഒരു തികഞ്ഞ നിരീസ്വരവാടിയും മതെതരവാടിയുമാണ് താനെന്നു
അവകാസപ്പെടുന്നു; മാത്രമല്ല, മതവിശ്വാസത്തെ ജനങ്ങളുടെ ജീവിതത്തിലെ ഒരു യാതാര്ത്യമായി അമ്ഗീകരിക്കാതിരിക്കല്‍ അല്ല മതേതര നിലപാട്
എന്നും അവകാശപ്പെടുന്നു)
ഏതുസംവാടതെയും കേരളത്തിന്റെ മണ്ഡലത്തില്‍ മാത്രം ഒതുക്കുമ്പോള്‍, നമ്മള്‍ ലോകത്തിന്റെ സങ്കീര്‍ണമായ രാഷ്ട്രീയ ഗതിവിഗതികലെക്കുരിച്ച്ചു
ഒന്നും അറിയാത്തവരോ അഥവാ അറിയാന്‍ താല്പ്പര്യമില്ലതവരോ ആയ പാവങ്ങളായി സ്വയം സങ്കല്‍പ്പിക്കുന്നു. ഇത് ധൈഷണികമായ അലസതയുടെ
മാത്രമല്ല ഭീരുത്വത്തിന്റെ കൂടി ലക്ഷനമാനെന്ന വ്യക്തിപരമായ ഒരു അഭിപ്രായം കൂടി ഇവിടെ പങ്കുവെക്കട്ടെ.

Sulfikar said...

കേരളത്തില്‍ നടക്കുന്ന ഒരു സംഭവത്തെ ലോക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നോക്കികാണണം എന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. ഇത് കുറിച്ച വ്യക്തിയുടെ വിശ്വാസവും ചിന്താ രീതികളും വ്യത്യസ്തമാണ് എന്നത് വിഷയത്തില്‍ മാറ്റവും വരുത്തുന്നില്ല.
"ഏതുസംവാടതെയും കേരളത്തിന്റെ മണ്ഡലത്തില്‍ മാത്രം ഒതുക്കുമ്പോള്‍, നമ്മള്‍ ലോകത്തിന്റെ സങ്കീര്‍ണമായ രാഷ്ട്രീയ ഗതിവിഗതികലെക്കുരിച്ച്ചു
ഒന്നും അറിയാത്തവരോ അഥവാ അറിയാന്‍ താല്പ്പര്യമില്ലതവരോ ആയ പാവങ്ങളായി സ്വയം സങ്കല്‍പ്പിക്കുന്നു. ഇത് ധൈഷണികമായ അലസതയുടെ
മാത്രമല്ല ഭീരുത്വത്തിന്റെ കൂടി ലക്ഷനമാനെന്ന വ്യക്തിപരമായ ഒരു അഭിപ്രായം കൂടി ഇവിടെ പങ്കുവെക്കട്ടെ."
താങ്കള്‍ക്കു തെറ്റി സ്വന്തം വീട്ടില്‍ നടക്കുന്ന പ്രശ്നങ്ങള്‍ ആരും തന്നെ അന്താരാഷ്‌ട്ര നിലവാരത്തില്‍ നോക്കി കാണാന്‍ ശ്രമിക്കാറില്ല. അത് അലസതയും ഭീരുത്വും അല്ല കാര്യ ഗൌരവം തിരിച്ചറിയാനുള്ള സാമാന്യ ബോധമാണ്.

Unknown said...

മൌദൂദിയുടെ വര്‍ഗ്ഗസമരസിദ്ധാന്തമനുസരിച്ചാണ് ജമാ’അത്തെ ഇസ്’ലാമിയും പരിവാരസംഘടനകളും പ്രവര്‍ത്തിക്കുന്നത്. ഇസ്’ലാം എന്നാല്‍ (അല്ലാഹുവിനു) കീഴടങ്ങല്‍ എന്നാണര്‍ഥം. മുസ്’ലിം എന്നാല്‍ കീഴടങ്ങിയവന്‍. (ബഹുവചനം മുസ്’ലിമൂന്‍) കീഴടങ്ങുക എന്നര്‍ഥമുള്ള സില്’മ്’ എന്ന ധാതുവില്‍ നിന്നാണ് ഈ പദങ്ങള്‍ ഉദ്ഭവിച്ചത്. അല്ലാഹുവിന് കീഴടങ്ങിയവര്‍ എന്ന അര്‍ത്ഥത്തില്‍ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും ‘മുസ്’ലിം’ ആണ്. മനുഷ്യരില്‍ ചിലര്‍ മാത്രമേ അല്ലാഹുവിന് കീഴടങ്ങാതെയുള്ളു. അവരെക്കൂടി മുസ്’ലിം ആക്കാനുള്ള ജിഹാദ് ചെയ്യാന്‍ ലോകത്തുള്ള എല്ലാ മുസ്’ലിങ്ങളും മതപരമായി ബാധ്യസ്ഥരാണെന്ന് മൌദൂദി സമര്‍ഥിക്കുന്നു. ലോകത്ത് ഒരു വര്‍ഗ്ഗസമരം നടന്നു കൊണ്ടിരിക്കുന്നു; ഇസ്’ലാമും കുഫറും തമ്മില്‍. അന്തിമ വിജയം ഇസ്’ലാമിനായിരിക്കും. ഇതാണ് മൌദൂദിയന്‍ വര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെ രത്നച്ചുരുക്കം. ഈ വര്‍ഗ്ഗസമരസിദ്ധാന്തമാണ് ലോകത്തെങ്ങുമുള്ള ഇസ്’ലാമിസ്റ്റ് ഭീകരപ്രസ്ഥാനങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്രം. ജമാ’അത്ത് പരിവാറും ആധാരമാക്കിയിട്ടുള്ളത് ഈ പ്രത്യയശാസ്ത്രം തന്നെയാണ്. അമേരിക്കന്‍ ഇമ്പീരിയലിസം മൌദൂദിസ്റ്റ്-ഖുത്ബിസ്റ്റുകളുടെ സഹായത്തോടെ ഇസ്’ലാമിസ്റ്റ് ഭീകരപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചതും ഈ പ്രത്യയശാസ്ത്രം തന്നെയാണ്. കേരളത്തിലെ ചില ദളിതര്‍ ഇസ്’ലാമിസ്റ്റുകളുടെ സാമ്രാജ്യത്വ സ്വഭാവം തിരിച്ചറിയാതെ കീഴാ‍ളവര്‍ഗ്ഗത്തിന്റെ സഖ്യകക്ഷികളാണ് ഇസ്’മിസ്റ്റുകള്‍ എന്ന മിഥ്യാധാരണയിലാണ്.

Kmvenu said...

"ഇസ്ലാമുമായി ബന്ധപെട്ട വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അമേരിക്ക കേറി വരുന്നത് ഒരു തമാശയായിട്ടുണ്ട്."
സോറി; താങ്കളുടെ തമാശ വിവരമില്ലയ്മയാനെന്നു പറയാന്‍ ധാരാളം കാരണങ്ങള്‍ കാണുന്നു.
സെപ്റ്റംബര്‍ ൧൧, ൨൦൦൧ നുശേഷം ലോകത്തില്‍ ഒട്ടേറെ മനുഷ്യസ്നേഹികളും യുക്തിവാദികളും മതവിശ്വാസികളും നടത്തിപ്പോരുന്ന
ഗൌരവമായ ധൈഷണിക സംവാദങ്ങള്‍ യുദ്ധം, സമാധാനം, അമേരിക്ക, ഇസ്ലാം, ക്രിസ്ത്യന്‍ വലതുപക്ഷം, സയണിസം, ഫണ്ടമെന്റലിസം
സാമ്രാജ്യത്വം, കൊര്‍പ്പരെടുകള്‍, കമ്മ്യൂണിസം, ഭീകരവാദം, മില്ടരിസം,നിരായുധീകരണം, വികസനം തുടങ്ങിയ വിഷയങ്ങളെ തമ്മില്‍
ബന്ധപ്പെടുത്താരുന്ടു. ലോകവ്യാപാരകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമാനത്തെക്കുരിച്ചു അമേരിക്ക നല്‍കിയ വിവരങ്ങല്‍പോലും നിരവധി
ചോദ്യങ്ങള്‍ ഉയര്ത്തിയിട്ടുന്ടു.
അഫ്ഘാനിസ്ടാനില്‍ ഗുഹകളില്‍ ഒളിച്ചിരിക്കുന്നതായി അമേരിക്ക 'സംശയിച്ച' ബിന്‍ ലാദനെ കൊല്ലാന്‍ എത്ര ബോംബുവര്‍ഷം നടത്തി, എത്ത്രപേരെ കൊന്നൊടുക്കി
എന്നതിന് ഒരു കണക്കും അമേരിക്കയ്ക്ക് ആരോടും ബോധിപ്പിക്കെന്റാത്ത്ത അവസ്ഥയാണ്. ഇറാക്കിന്റെ കയ്യിലെ നശീകരനായുധങ്ങള്‍ ഇല്ലാതാക്കി ജനാധിപത്യസര്‍ക്കാരിനെ
അവരോധിക്കാന്‍ ചുരുങ്ങിയത് ൧൦ ലക്ഷം സിവിളിയന്മാരെയാണ് ൨൦൦൩ നും ൨൦൦൫ നും ഇടയില്‍ കൂട്ടക്കൊല ചെയ്തത്. ഇപ്പോള്‍ പാക്കിസ്താനില്‍ അനധികൃതമായി അമേരിക്ക
സൈനികാക്രമണങ്ങള്‍ നടത്തിവരുന്നു. അല ഖായിദ, താലിബാന്‍ തുടങ്ങിയ തീവ്രവാദ ഇസ്ലാമിക് ഗ്രൂപ്പുകളുടെ പേര് പറഞ്ഞു ലോകത്തെവിടെയും അതിക്രമിച്ച്ചുകടന്നു
കൂട്ടക്കൊലപാതകങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ തന്നെയാവാം ഈ ഗ്രൂപ്പുകളെയും പ്രത്യക്ഷത്തിലും പരോക്ഷത്ത്തിലും സംരക്ഷിക്കുന്നതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.
മറുവശത്ത് ഇസ്രേല്‍ പലസ്ടിനികല്‍ക്കെതിരെ നടത്തുന്ന ക്രൂരമായ സൈനിക നടപടികള്‍ക്കെതിരെ മുഴുവന്‍ ലോകത്തിന്റെയും പ്രതിഷേധങ്ങളെ ത്രിനവല്ഗനിച്ച്ചു അമേരിക്ക
എല്ലാ പിന്തുണയും നല്‍കുന്നു.
ഇന്ത്യയില്‍ മുസ്ലിം പൌരന്മാരെ രണ്ടാംകിടക്കരായി തരംതാഴ്ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ബീജേപീ- മോഡി നയം അമേരിക്കന്‍ സാമ്രാജ്യത്വ
ആശ്രിത നയത്തോടു കന്നിചെര്‍ക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയത്തില്‍നിന്നു ഉത്ഭവിക്കുന്നതാണ്. ഇസ്രീല്‍ഉമായി നയതന്ത്രബന്ധങ്ങള്‍ക്ക് ഇന്ത്യയില്‍ മുന്കയ്യെടുത്ത്തതും ഹിന്ടുവര്ഗീയവാധികലാണ് എന്നും ഓര്‍ക്കുക.

ea jabbar said...

വേണു മാഷും രാമനുണ്ണിയുമൊക്കെ ശുദ്ധഗതിക്കരാണ്. പക്ഷെ അവര്‍ ഈ സമുദായത്തെ ചീത്തയാക്കുന്നതില്‍ അറിയാതെ പങ്കു ചേരുകയാണ്. ഞാന്‍ ഇവിടെ സൂചിപ്പിച്ച പ്രധാന സംഗതിയോടു വേണു മാഷ് പ്രതികരിച്ചില്ല.
ആര്‍ എസ് എസ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണു ശ്രമിക്കുന്നത് എന്നും അവര്‍ മതപരിവര്‍ത്തനം തടയുന്നതും മിശ്രവിവാഹം വിലക്കുന്നതും പ്രണയജോഡികളെ ആക്രമിക്കുന്നതും മറ്റും ഈ ലക്ഷ്യത്തോടെയാണെന്നും മുഖ്യ മന്ത്രി പറഞ്ഞാല്‍ അദ്ദേഹം നിരു‍ത്തരവാദപരമായി ഒരു സമുദായത്തെ ആക്ഷേപിക്കുന്നു എന്ന് ആരെങ്കിലും പറയുമോ?
ഇല്ല എങ്കില്‍ ഈ പോപുലര്‍ ഫ്രന്റുകാരുടെ അജണ്ട ഇസ്ലാമികവല്‍ക്കരണമാണെന്നും അതിനായി അവര്‍ക്ക് ഇന്ന ഇന്ന കര്‍മ്മ പരിപാടികളാണുള്ളതെന്നും അദ്ദേഹം പറയുമ്പോള്‍ അതെങ്ങനെ മുസ്ലിം സമുദായത്തിന്റെ പൊതു പ്രശ്നമായി മാറുന്നു? അവിടെ എന്തിന് അമേരിക്ക കടന്നു വരുന്നു? മുഖ്യമന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ പതിനഞ്ചു വര്‍ഷം മുമ്പു തൊട്ടു ഞാനൊക്കെ പറയുന്ന വസ്തുതയാണ്. ആ സംഘം ഇവിടെ നടപ്പിലാക്കി വരുന്ന കാര്യങ്ങളാണ്. വേണു മാഷും കൂട്ടരും കണ്ണും കാതും മഞ്ഞളിച്ചവരാണോ? ഈ നാട്ടിലല്ലേ ജീവിക്കുന്നത്?

ea jabbar said...

തൃശൂര്‍ പൂരത്തിനു വെയിലു കൊണ്ടൊരാന വിരണ്ടാല്‍ അതിന്റെ പിന്നിലും അമേരിക്കയാണെന്നു വ്യാഖ്യാനിക്കുന്ന കുറേ മണ്ടന്‍ “ബുദ്ധിജീവി“കളുണ്ടിവിടെ . അവരാണിന്നീ നാടിന്റെ ശാപം!

ea jabbar said...

ഇസ്ലാമിന്റെ ഈറ്റില്ലങ്ങളായ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഈ പറയുന്ന അമേരിക്കയുടെ പാദം നക്കിക്കഴിഞ്ഞു കൂടുമ്പോള്‍ ആ അറബ് രാജ്യങ്ങള്‍ക്കെതിരെ കമാ എന്നുരിയാടാന്‍ ധയ്ര്യം കാണിക്കാത്ത ഭീരുക്കളാണിവിടെ അമേരിക്കക്കെതിരെ വിടുവായത്തം വിളമ്പുന്നതും കൊക്കൊക്കോല കുപ്പി പൊട്ടിച്ച് അധിനിവേശം തടയുന്നതും. എന്തേ അറബ് രാജ്യങ്ങളെയും അവരുടെ ഉല്‍പ്പന്നങ്ങളെയും അവരുടെ സാമ്പത്തിക സ്ഥാപനങ്ങളെയും ബഹിഷ്കരിച്ചു കൊണ്ട് ഇസ്ലാമിന്റെ വീര്യം നിലനിര്‍ത്താന്‍ ഇവിടെ ഒരു സോളിഡാരിറ്റികൂട്ടവും തെരുവിലിറങ്ങാത്തേ?
ഞാനിവിടെ അമേരിക്കയും സാമ്രാജ്യത്വവും ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നില്ല. അത് എന്റെ വിഷയത്തില്‍നിന്നും തെന്നി മാറാനുള്ള ഗൌളി സൂത്രമാണെന്നു ഞാന്‍ തിരിച്ചറിയുന്നു.
-പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം സമുദായവും ഒന്നു തന്നെയാണോ? എന്നാണെന്റെ ചോദ്യം അതിനുള്ള പ്രതികരണങ്ങള്‍ വരട്ടെ !

സഹൃദയന്‍ ... said...

@ വേണുഗോപാല്‍:
സുഹൃത്തെ.. RSS & VHP ഇന്ത്യയെ ഹിന്ദുത്വവല്ക്കരിക്കാന്‍ ആണ് ശ്രമിക്കുന്നതെന്ന് ആഴ്ചതോറും ഏതെങ്കിലും നേതാവ് ആരോപിക്കാറുണ്ട്.. അത് കേട്ട് ഏതെങ്കിലും ഹിന്ദുവിന്റെ "വികാരം വൃണപ്പെട്ടു", ഏതെങ്കിലും രാഷ്ട്രീയ നേതാവ് മറുപടിയുമായി വന്നു എന്നൊന്നും കേട്ടിട്ടില്ല.. കാരണം, RSS & VHP മുഴുവന്‍ ഹിന്ദുക്കളെ പ്രതിനിഥാനം ചെയ്യുന്നില്ല. വെറും ഒരു കൂട്ടം ആളുകളുടെ (ഗുണ്ടകളുടെ) സംഘടന മാത്രം ആണെന്ന് ഇവിടുത്തെ ഹിന്ദുക്കള്‍ക്കറിയാം..
അപ്പോള്‍ popular front, ഇവിടം ഇസ്ലാമീകരിക്കാന്‍ ലക്ഷ്യമിടുന്നു എന്ന വാര്‍ത്ത ആരുടെയെങ്കിലും നെഞ്ചില്‍ തറച്ചിട്ടുന്ടെങ്കില്‍ കാര്യം സുവ്യക്തം.. പിന്നെ, ഉമ്മന്‍ ചാണ്ടിയെപ്പോലെ കുറെ എട്ടുകാലി മമ്മൂഞ്ഞുകള്‍ വോട്ടിനു വേണ്ടി എന്തും പറയും..
"ബാലന്‍ നായര്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു" എന്ന് വാര്‍ത്ത വന്നാല്‍, അത് എല്ലാ നായന്മാര്‍ക്കും എതിരെ ഉള്ള വാര്‍ത്ത ആണെന്ന് വരെ വ്യാഖ്യാനിച്ചേക്കാം.

പിന്നെ, ആരെങ്കിലും പറയുന്നത് കേട്ട് "സാമ്രാജ്യത്വം സാമ്രാജ്യത്വം" എന്ന് ജപിച്ചു കൊണ്ട് നടക്കേണ്ട.. ലോകത്തുള്ള എല്ലാ മുസ്ലിം രാജ്യങ്ങളും സാമ്രാജ്യത്വത്തിന് എതിരായിരിക്കുമല്ലോ? എങ്കില്‍ സൗദി ഉള്‍പ്പെടെ ഉള്ള OPEC മുസ്ലിം രാജ്യങ്ങള്‍ ഈ പറയുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കു എണ്ണ കൊടുക്കേണ്ട എന്നങ്ങു തീരുമാനിച്ചാല്‍ പോരെ, അവരെ തകര്‍ക്കാന്‍..സാമ്രാജ്യത്വം എന്ന പാലത്തില്‍ കൂടെ രണ്ടു കൂട്ടരും നടക്കുന്നുണ്ട് സുഹൃത്തെ.. ആ പാലം തകര്‍ക്കാന്‍ ഇരകള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരും താല്പര്യപ്പെടില്ല..
(സാമ്രാജ്യത്വം എന്ന വാക്ക് neo-communist -കള്‍, ഏതെങ്കിലും ഒരു സമൂഹത്തെ കൂടെ നിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു കുതന്ത്രം മാത്രമാണെന്ന് മനസ്സിലാക്കുക)

Sulfikar said...

"തൃശൂര്‍ പൂരത്തിനു വെയിലു കൊണ്ടൊരാന വിരണ്ടാല്‍ അതിന്റെ പിന്നിലും അമേരിക്കയാണെന്നു വ്യാഖ്യാനിക്കുന്ന കുറേ മണ്ടന്‍ “ബുദ്ധിജീവി“കളുണ്ടിവിടെ . അവരാണിന്നീ നാടിന്റെ ശാപം!"
ഞാന്‍ പറയേണ്ട മറുപടി ജബ്ബാര്‍ മാഷ്‌ പറഞ്ഞു.

ea jabbar said...

ഇത് ഇറക്കുമാതിചെയ്യപ്പെട്ടതും യഥാര്‍ത്ഥ സൈനിക-ഭീകരവാദികളെ വെള്ളപൂസുന്നതുമാണ്.
അഫ്ഘാനിസ്ടാനിലും ഇറാക്കിലും അടുത്ത്തകാലതും ഹിരോഷിമയിലും നാഗസാക്കിയിലും കുറെ മുമ്പും നടപ്പാക്കിയ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം വഹിച്ച സാമ്രാജ്യത്വ യുധ്ധവെരിയന്മാരെയും
അവരുടെ പാടസേവയാണ് ദേശസ്നേഹത്തിന്റെ ലക്ഷണം എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ടിനെതാക്കന്മാരെയും ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.

-------

വി എസ് അച്ച്യുതാനന്ദന്‍ അഫ്ഗാനിസ്ഥാനിലെ മുഖ്യമന്ത്രിയല്ല. അദ്ദേഹം ഈ കൊച്ചു കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ഇവിടെ കൈ വെട്ടും തലവെട്ടും നടത്തുന്ന ഭീകര സംഘടനകളെ കുറിച്ച് അന്യേഷിച്ച് അതിന്‍ അറുതിവരുത്താന്‍ ചുമതലയുള്ള ഭരണാധികാരിയാണദ്ദേഹം. അദ്ദേഹത്തിന്റെ മുമ്പില്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്ന പ്രശ്നത്തെയാണദ്ദേഹം വിശകലനം ചെയ്തത്. ആ സംഘ്ടനയുടെ ഒഫീസും മറ്റും റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് അവരുടെ അജണ്ട ഇതൊക്കെയാണെന്നദ്ദേഹം പറഞ്ഞത്. അതിനപ്പുറം ഈ കാര്യത്തെ അമേരിക്കയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഇപ്പോള്‍ വലിച്ചു കൊണ്ടു പോകുന്നത് ഈ കശ്മലന്മാരെ സഹായിക്കാനും ന്യായീകരിക്കാനും ഈ സമുദായത്തെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിച്ച് ഒറ്റപ്പെടുത്താനുമുള്ള ഹീനശ്രമമല്ലാതെ മറ്റൊന്നുമല്ല !

ea jabbar said...

അമേരിക്ക മിഡില്‍ ഈസ്റ്റില്‍ താവളമുറപ്പിച്ച് രണ്ടു യുദ്ധം നടത്തി. കുവൈത്തിനെ മോചിപ്പിക്കാന്‍ തന്ത ബുഷും, പിന്നെ സദ്ദാമിനെ ശരിപ്പെടുത്താന്‍ മകന്‍ ബുഷും. ലോകം ഈ യുദ്ധങ്ങളോടെങ്ങനെ പ്രതികരിച്ചു?
ആദ്യ യുദ്ധം ന്യായീകരിക്കപ്പെട്ടു. എന്നാല്‍ ഇറാകിനെതിരായ ആക്രമണത്തെ ജനാധിപത്യ ലോകം അതി നിന്ദ്യമായി തന്നെ അപലപിച്ചു. വന്‍ പ്രതിഷേധമാണു പാശ്ചാത്യലോകത്തുയര്‍ന്നു വന്നത്.
ബുഷ്ന്റെ മൂക്കിനു താഴെ ന്യൂ യോര്‍ക്കില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധറാലി നടത്തി. ബ്ലെയറിന്റെ ചന്തിക്കു കീഴില്‍ ലണ്ടനിലും ദശലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധിച്ചു. ജര്‍മ്മനിയില്‍ ലക്ഷക്കണക്കുനു സ്ത്രീ പുരുഷന്മാര്‍ പൂര്‍ണ നഗ്നരായി ശയനപ്രദക്ഷിണം നടത്തി. . എന്തിനേറെ നിങ്ങളൊക്കെ നാഴികക്കു നാല്‍പ്പതു വട്ടം തെറിയഭിഷേകം നടത്തുന്ന ഇസ്രായേലിലെ ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ അണി നിരന്നു യുദ്ധവെറിയോടു പ്രതിഷേധിക്കാന്‍.
ഇസ്ലാമിന്റെ സ്വര്‍ഗ്ഗരാജ്യങ്ങളിലോ? ഒരു ഊച്ചാളിയെയും നമ്മള്‍ തെരുവില്‍ കണ്ടില്ല !

ea jabbar said...

ലോകത്തിന്റെ പ്രതീക്ഷ ഇനി ഈ ജനാധിപത്യ മനസ്സാക്ഷിയുടെ കൂട്ടായ്മയിലാണ് എന്നു തിരിച്ചറിയുക. കാലഹരണപ്പെട്ട സമവാക്യങ്ങളും കാണാപാഠം പഠിച്ച സിദ്ധാന്തങ്ങളുമായി ലോകത്തു നടക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണും കാതും കൊട്ടിയടക്കാതിരിക്കുക
ആറാം നൂറ്റാണ്ടിലെ കാടത്വത്തെ തലയില്‍ പേറുന്ന ഇസ്ലാമികമതഭ്രാന്തരെ ഏല്‍പ്പിച്ച് ഈ ലോകത്തെയും മനുഷ്യരാശിയേയും അറവുശാലയിലേക്കു നയിക്കാതിരിക്കുക വേണു മാഷേ !

കുരുത്തം കെട്ടവന്‍ said...

ആ പോരട്ടെ, എല്ലാ വര്‍ഗീയവാദികളും ൯൧൬ 'മതേതരനായ' ജബ്ബാറിണ്റ്റെ പോസ്റ്റില്‍ ഉറഞ്ഞു തുള്ളട്ടെ. ഇനി ജബ്ബാറിണ്റ്റെ പോസ്റ്റിലെ തലക്കെട്ടു പോലെ 'മാധ്യമം' മാത്രമാണോ (ജബ്ബാറ്‍ ഒരിക്കലും തെറ്റിദ്ദരിപ്പിക്കാറില്ലെന്നറിയാം!) ഈ അഭിപ്രായം പ്രകടിപ്പിച്ചത്‌. ഒന്നു നോക്കു.
പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി.

കോണ്‍ഗ്രസ്‌ വക്താവ്‌ എം എം ഹസന്‍

അപ്പോള്‍ പിന്നെ 'മാധ്യമം' തെറ്റിദ്ദരിപ്പിക്കുന്നു എന്ന് പറയുന്നത്‌?!! എന്തായാലും അചുതാനന്ദന്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത്‌ ഇലക്ഷനില്‍ നിലയില്ലാ കയത്തിലേക്ക്‌ പോകുബ്ബോള്‍ ഒരു കച്ചിതുബ്ബെങ്കിലും കിട്ടട്ടെ എന്ന് കരുതിയാണു. അല്ലാതെ രഹസ്യ വിവരം കിട്ടിയിട്ടൊന്നുമല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ അതില്‍ ഉചിതമായ നടപടികള്‍ എടുക്കുമായിരുന്നു.

ea jabbar said...

ഇവിടെ ഒരു മയമ്മദിന്റെ പേരു കേള്‍ക്കുമ്പോഴേക്കും വാളും കോടാലിയുമെടുത്ത് വെട്ടാന്‍ പുറപ്പെടുന്ന ഭ്രാന്തന്മാരെ ന്യായികരിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം പറഞ്ഞു വരുന്ന സുഹൃത്തുക്കളേ ! ആ രാജ്യത്ത് നമ്മുടെ കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിനു മലയാളികള്‍ തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുന്നുണ്ട്. അതില്‍ മുസ്ലിംങ്ങളുമുണ്ട്.
ലോകം കണ്ട ഏറ്റവും ഹീനമായ ഒരു ഭീകരാക്രമം അവിടെ നടന്നു. ഒരു മുസ്ലിമിന്റെയെങ്കിലും ഒരു രോമത്തിനാരെങ്കിലും പിടിച്ചുവോ? ഈ അക്രമം മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍. മുസ്ലിംങ്ങള്‍ക്കെതിരെയായിരുന്നെങ്കില്‍ ലോകം കത്തിയെരിഞ്ഞിട്ടുണ്ടാവില്ലേ?

അമേരിക്കക്കു രാഷ്ട്രീയമായി അവരുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യുന്ന രാജ്യങ്ങളെ അവര്‍ കടന്നാക്രമിച്ചിട്ടുമുണ്ട്. അതൊന്നും ന്യായിക്കരിക്കപ്പെടേണ്ടതുമല്ല. പക്ഷെ ഇസ്ലാമും ബിന്‍ ലാദനുമാണിതിനൊക്കെ പരിഹാരം എന്നു പറയുന്ന മരപ്പാവകളോട് ഒന്നേ പറയാനുള്ളു: അരുതേ ! ഈ മണ്ടത്തരം ഇനി ആവര്‍ത്തിക്കരുതേ!!

Kmvenu said...

@സുള്‍ഫികര്‍, ജബ്ബാര്‍ & സഹൃദയന്‍
ഇസ്ലാമിക മതരാഷ്ട്രവാടതെക്കുരിച്ച്ചും
ഇസ്ലാമിനെക്കുരിച്ച്ചും
പറയുമ്പോള്‍ സാമ്രജ്യത്വതെക്കുരിച്ചു ഒന്നും പറയാന്പടില്ലെന്നാനെങ്കില്‍ ഞാന്‍ വിട്ടു!
പക്ഷെ..
അറബ് ദേശിയതയ്ക്കെതിരെ സാമ്രാജ്യത്വം ഉയര്ത്തിക്കൊണ്ടുവന്നതാണ്
പാന്‍-ഇസ്ലാമികമതരാഷ്ട്രവാദം എന്ന് വിവരമുള്ളവര്‍ എഴുതിയതും സമകാലിക ഒപെക് രാഷ്ട്രീയത്തില്‍ അത് സംമിശ്രവും
സങ്കീര്‍ണവുമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിക്കൊന്റിടിരിക്കുന്നതും അവഗണിക്കാനാവില്ല.
നാസര്‍ കാലഘട്ടത്തില സയുയെസ് കനാല്‍ ദേശസാല്‍ക്കരണം തൊട്ടു പലസ്തിനെതിരായ ഇസ്രേല്‍
ആക്രമണത്തില്‍ വരെ സാമ്രാജ്യത്വം അറബ് ദേശീയതയെയും ഒപ്പം മൂന്നാംലോക താല്പ്പര്യങ്ങളെയും
ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകര്‍ക്കാനുള്ള നയങ്ങളാണ് അവലംബിച്ച്ച്ചുപോന്നിട്ടുള്ളത്.
യുക്തിവാദത്തിന്റെ ലേബലില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്
'മാന്യമായ'അരാഷ്ട്രീയതയാണ്. പക്ഷെ ഉള്ളടക്കത്തില്‍ ഇത് രാഷ്ട്രീയത്തില്‍നിന്നു
ഒരിക്കലും മുക്തമല്ല എന്നാണ് എന്റെ അഭിപ്രായം; സാമൂഹ്യമാറ്റങ്ങള്‍ക്കുവേണ്ടി
യുള്ള അഭിനിവേശങ്ങളോട് പൊതുവേ പുരംതിരിഞ്ഞുനില്‍ക്കുന്ന
പ്രതിലോമരാഷ്ട്രീയം എന്ന് അതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

Rejesh Paul said...

മുഖ്യമന്ത്രികെതിരെയുള്ള എതിരെയുള്ള പരമര്‍ശതില്ലുടെ നമുക്ക്
ഒരുകാര്യം വെക്തമാകുന്നു മുസ്ലിം ലീഗിന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും അജണ്ട നടപാക്കുക മാത്രമേ പോപ്പുലര്‍ ഫ്രെണ്ട് ചെയ്തിട്ടുള്ളൂ,
പകല്‍ മുസ്ലിം ലീഗിന്റെ കൊടിയെന്തുന്നവര്‍ രാത്രി പോപ്പുലര്‍ ഫ്രണ്ട് ന്‍റെ നോട്ടിസ് വിതരണം ചെയ്യുന്നു.ഇന്ന് കേരളത്തിലുള്ള മുസ്ലിം ഭീകരവധികളുടെ ചരിത്രം പരിശോദിചാല്‍ ഒരു കാര്യം വെകതമാകും ഒരുകാലത്ത് ജമാഅത്തെഇസ്ലാമിയിലോ സിമിയിലോ സോളിടാരിട്ടിയിലോ പ്രവര്‍ത്തിച്ചവര്‍ ആണ് അവരെല്ലാം. ഇവര്കെല്ലാം പ്രചോദനമാകുന്നത് മൌദിദിയുടെ വചനങ്ങളും, ഈ വിഷജന്തുകളെ എല്ലാം പടച്ചുവിട്ട ജമാഅത്തെഇസ്ലാമി ഇന്ന് രകധാനത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നു. മുഖ്യമന്ത്രികെതിരായ പ്രസ്താവനയിലൂടെ തങ്ങളുടെ അജണ്ട ഇവര്‍ പരസ്യപെടുതുന്നു.
പത്ത് വോട്ടിനുവേണ്ടി മത തീവ്രവാദികള്‍ക്ക് കുട്ടുനില്കുന്ന ചാണ്ടിയും ഹസ്സനും തങ്ങള്‍ അധികാരത്തിനായി ആരെയും കൂട്ടികൊടുക്കാന്‍ തയ്യാര്‍ എന്ന് തെളിയിച്ചിരിക്കുന്നു.

Sulfikar said...

സഹോദരാ ഇവിടെ ഇസ്ലാമിനെ ചര്‍ച്ച ഇസ്ലാമിനെ കുറിച്ചായിരുന്നില്ല പോപ്പുലര്‍ഫ്രന്റ് എന്നാ സംഘടനയെ കുറിച്ചായിരുന്നു അല്ലാതെ സാമ്രാജ്യത്വ അധിനിവേശത്തെ കുറിച്ചോ അമേരിക്കയെ വെള്ള പൂശാനോ അല്ലായിരുന്നു. മുഖ്യമന്ത്രി ഒരു സംഘടനയെ പരാമര്‍ശിച്ചപ്പോള്‍ അതൊരു സമുദായത്തെ ആക്കിമാറ്റി വെള്ളം കലക്കി മീന്പിടിക്കുന്നതിനെ ആണ് പ്രതിലോമരാഷ്ട്രീയം എന്ന് വിശേഷിപ്പിക്കേണ്ടത്. ചക്ക് എന്ന് പറയുമ്പോള്‍ ചുക്ക് എന്നുപറയാന്‍ ആണെങ്കില്‍ ഞാനുമില്ല.

ea jabbar said...

കേട്ടു കേട്ടു തഴംബിച്ച വാചകങ്ങള്‍ !!
മടുത്തു മാഷേ !

ea jabbar said...

കുരുത്തോം പൊരുത്തോം കെട്ടോനേ!
ഉമ്മനും ഹസ്സനും സാക്ഷാല്‍ ആര്യാടനുമൊക്കെയുണ്ടാകും ഈ കുളത്തില്‍ വോട്ടു മീനും കൂട്ടു ഞണ്ടും പിടിക്കാന്‍ ! അവര്‍ രാഷ്ട്രീയക്കാരാ ! മാധ്യമം നിഷ്പക്ഷതയുടെ -നീതിയുടെ -മതേതരത്വത്തിന്റെയൊക്കെ കാവല്‍ മാലാഖ യല്ലേ ? അതിന്റെ ആട്ടിന്‍ തോലിനുള്ളില്‍നിന്നുമുള്ള പട്ടിക്കുര കേട്ടാണു ഞാനിന്നുണര്ന്നത് ! അതു കൊണ്ടെഴുതിപ്പോയതാ !

Kmvenu said...

@ ജബ്ബാര്‍
സെപ്റ്റംബര്‍ ൧൧ നു ശേഷം അമേരിക്കയില്‍ മുസ്ലിം ആണെന്ന് ജനക്കൂട്ടം തെട്ടിധ്ധരിച്ച്ച്ച രണ്ടു സിക്കുകാര്‍ കൊല്ലപ്പെട്ടതും, അന്നുമുതല്‍ ഇന്നുവരെ
മുസ്ലിം പേരുകളുള്ള ആരെയും തീവ്രവാദിയായി സംശയിച്ചു നോട്ടപ്പുള്ളികള്‍ ആക്കുന്നതും കാരണമില്ലാതെ പീഡിപ്പിക്കുന്നതും ആയ സംവിധാനങ്ങള്‍
നടപ്പായതുമോന്നും ജബ്ബാര്‍ അറിഞ്ഞില്ലെന്നോ?

ea jabbar said...

എന്റെ സുഹൃത്തുക്കളായ നിരവധി മുസ്ലിംങ്ങള്‍ അമേരിക്കയിലുണ്ട്. അവര്‍ക്കൊന്നും ഒരു പോറലും ഏറ്റതായറിവില്ല. പിന്നെ മുസ്ലിം പേരുള്ളവരെയെല്ലാം അവര്‍ സംശയിക്കുന്നു. കനത്ത പരിശോധനയ്ക്കു വിധേയരാക്കുന്നുമുണ്ട്. അതു നാടിന്റെ സുരക്ഷിതത്വത്തില്‍ താല്പര്യമുള്ളതുകൊണ്ടാണ്. അല്ലാതെ മുസ്ലിം വിരോധം കൊണ്ടല്ല. അതിനു കാരണക്കാര്‍ ആരാ ?
പിന്നെ രണ്ടു സിക്കുകാ‍ര്‍ മരിച്ചിട്ടുണ്ടാകാം. ഒരു ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ആയിരത്തിലധികം സിക്കുകാര്‍ കൂട്ടക്കൊലയ്ക്കു വിധേയമായ നാടാണു നമ്മുടേത്. അതുമായി താരതമ്യം ചെതു നോക്കൂ. ഇതെത്ര നിസ്സാരം.

Kmvenu said...

വിട്ടു..!

ബിജു ചന്ദ്രന്‍ said...

പോപ്പുലര്‍ ഫ്രണ്ടിനെതിരെ വ്യക്തമായ തെളിവുകള്‍ പിടിച്ചെടുക്കപ്പെട്ട പുസ്തകങ്ങളടക്കം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആ പ്രസ്താവന നടത്തിയത്. മൊത്തം സമുദായത്തെയും പറ്റി അല്ല താലിബാനി കൈവെട്ടു ഫ്രണ്ടുകാരെപ്പറ്റിയാണ് പറഞ്ഞത് എന്ന് എത്ര തവണ ആവര്‍ത്തിച്ചിട്ടും ചാണ്ടിയും മറ്റുള്ള താലിബാന്‍ അനുകൂലികളും മീന്‍ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത് നോക്കുക! ഇക്കണക്കിനു പോയാല്‍ കേരളം എന്ന കുളം തന്നെ കാണുമോ എന്ന് സംശയമാണ് മീന്‍ പിടിക്കാന്‍ .
Nb : വേണു ഗോപാല്‍ജി എന്താണ് പറഞ്ഞു വരുന്നത്? ഈ സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നാണോ? :-)

Kmvenu said...

@ Biju Chandran:
നമസ്തേ...

Unknown said...

ഹ ഹ ഇതാണ് നമ്മടെ മതേതരത്വം! വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മതേതര രാഷ്ട്രീയം എന്ന് പേരും ഇട്ടു കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍! മുസ്ലീങ്ങളായാല്‍ അവര്‍ക്ക് എവിടെയും എല്ലാ വിധത്തിലും രാഷ്ട്രീയ സൌജന്യങ്ങള്‍ കൊടുക്കണം എന്ന് വരുത്തി വയ്ക്കുന്ന പിരാന്ത്. ഇപ്പോള്‍ കളിക്കുന്ന മുസ്ലീം ലീഗും കോണ്‍ഗ്രസ്സും മാത്രമല്ല സി പി എമ്മും സി പി ഐയും ഈക്കാര്യത്തില്‍ കേമന്മാരാ.

"സത്യം പറഞ്ഞാല്‍ വര്‍ഗീയവാദികള്‍ ആകുന്ന ഈ നാട്ടില്‍" ആരൊക്കെയാണ് മതേതരവാദികള്‍ എന്ന് പടച്ചവനു പോലും പുടിയുണ്ടാവില്ല!

Unknown said...

പണ്ട് ഇതുപോലെ ഒരു സത്യം പറഞ്ഞത് കൊണ്ട് എ കെ അന്തോണിക്ക് ന്യൂനപക്ഷവിരുദ്ധന്‍ എന്ന് പേരും കൊടുത്തു കസേരയും തെറിപ്പിച്ചു ഇവിടെ നിന്ന് നാട് കടത്തിയതും ഏകദേശം ഇതേ വിധത്തിലാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ എത്ര മാത്രം പ്രീണിപ്പിച്ചു സമൂഹത്തിനെ അപകടത്തിലാക്കി എന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ ആട്ടിന്‍ തോലില്‍ വിരാജിക്കുന്ന ചെന്നായിക്കളെ കൂടുതല്‍ കൂടുതല്‍ ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്‌. ഇനിയും അവര്‍ക്ക് തിരിച്ചറിഞ്ഞു ശബ്ദമുയര്ത്തിയില്ലെങ്കില്‍ പടച്ച തമ്പുരാന്‍ പോലും ഈ സമൂഹത്തെ രക്ഷിക്കാന്‍ ഉണ്ടാവില്ല.

എന്‍ ഡി എഫിനെ എതിര്‍ത്താല്‍ മുസ്ലീങ്ങളെ അവഹേളിക്കുന്നതാകും എന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിയും ഹസനും കൂടുതല്‍ തെളിച്ചു പറയേണ്ടതില്ലല്ലോ.

ബി.എം. said...

mr.venu gopal most of the muslims in US are migreted to there from other countries, even from muslim countries.if they r struggling there, that s the fate they demanded themself. more over mulims in US r far and far well of than muslims in muslim countries.
any way here it is now very clear that there is an organised movement by populor front to convert people through money and marrige. that s a fact everbody must accept and that will bring far reaching cosequence in our society. so still if politicians and intelectuls r defending that,we have to doubt that they got the agenda of protecting popular front.

Kmvenu said...

"..any way here it is now very clear that there is an organised movement by populor front to convert people through money and marrige...that s a fact everbody must accept and that will bring far reaching cosequence in our society. so still if politicians and intelectuls r defending that,we have to doubt that they got the agenda of protecting popular front".

Sorry,Mr Bijumon,
I refuse to accept you as my thought police!

chithrakaran:ചിത്രകാരന്‍ said...

മംഗളം ഓണ്‍ലൈന്‍ പത്രത്തില്‍ ഇസ്ലാമിക രാജ്യദ്രോഹികളുടെ നേതൃത്വത്തില്‍ നടന്ന
കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീഴ്ത്തുന്ന ലേഖനങ്ങള്‍ .
അതിന്റെ ലിങ്കു താഴെ:

മംഗളം ഓന്‍ലൈന്‍ ലിങ്ക്

ea jabbar said...

Hameed Necholy
to me

show details 6:18 PM (4 hours ago)

Now, with their reactions to the Chief Minister's observations, the Muslim League and the Jamaa te Islami are playing the communal card. They are never against the modus operandi of the Popular Front or of the P D P. The chief Minister, as it is obvious to any sensible person, has never uttered anything that hurts muslims' feelings.
Hameed

സഹൃദയന്‍ ... said...

@വേണുഗോപാലന്‍:
ഇസ്ലാമോഫോബിയയുടെ കാരണം താങ്കളുടെ കമന്റില്‍ എവിടെയും കണ്ടില്ല. താങ്കള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല..
ഫോബിയ എന്നാ വാക്കിനര്‍ത്ഥം പേടി എന്നാണു.. വെറും മുന്‍വിധി മാത്രം അല്ല.
ഇസ്ലാമിനെ പേടിക്കണമെങ്കില്‍ അതിനു കാരണവും ഉണ്ടാകണമല്ലോ?

താങ്കള്‍ അമേരിക്ക വരെ പോകേണ്ട.. ഇവിടെ, ഈ കൊച്ചു കേരളത്തില്‍ വരെ ഇസ്ലാമോഫോബിയ ഉണ്ട്!!!
തൊണ്ണൂറുകള്‍ വരെ മറ്റു മതസ്ഥര്‍ക്ക് മുസ്ലിങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തായിരുന്നു, ഇപ്പോള്‍ എന്താണ്, ആ മാറ്റം എങ്ങനെ സംഭവിച്ചു..
ഇത് മൂന്നും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നന്ന്...
താങ്കള്‍ കണ്ണടച്ചാല്‍ താങ്കള്‍ക്കു മാത്രമേ ഇരുട്ടാകൂ സുഹൃത്തേ.. കണ്ണ് തുറന്നിരിക്കുന്നവര്‍ എല്ലാം കൊണ്ട് കൊണ്ടിരിക്കുന്നു..
PS: മാറാട് കലാപത്തില്‍ കൊല്ലാന്‍ വന്നവനും നഷ്ട പരിഹാരം കൊടുത്തു എന്ന് കൂടെ ചേര്‍ത്തു വായിക്കണം.. അപ്പോഴേ മറ്റുള്ളവര്‍ എന്ത് കൊണ്ട് ഇസ്ലാമിനെ പേടിക്കുന്നു എന്ന് മനസ്സിലാവൂ..

മുഹമ്മദ് ഖാന്‍(യുക്തി) said...
This comment has been removed by the author.
Kmvenu said...

@ Sahrudayan:
സഹൃദയന്‍,
ഫോബിയ എന്നുവച്ചാല്‍ വെറും പേടിയല്ല, അയുക്തികമായ ഭയം ആണ്; അതൊരു ലഘുമാനോരോഗംകൂടിയാനെന്നു പറയേണ്ടതില്ലല്ലോ!
നമ്മളൊക്കെ നോര്‍മല്‍ ആണെന്ന് എത്രതന്നെ സ്വയം സങ്കല്പിചാലും ചില്ലറ മാനസികവൈകല്യങ്ങളൊക്കെ ഉണ്ടാകവുന്നവരാന്.
പക്ഷെ അതില്‍ നാം അഭിമാനിക്കുകകൂടി ചെയ്‌താല്‍ നമുക്കൊരിക്കലും കാര്യങ്ങള്‍ പിടികിട്ടില്ല.
നിയോളിബരല്‍ രാഷ്ട്രിയവും സാമൂഹിക- സാമ്പത്ത്തികക്രമവും അത്തരമൊരു പതനത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ പോന്നതാണ്.
രാഷ്ട്രീയ വിവേകം, വിവേച്ചനബുധ്ധി , നന്മകളുടെയും ഉള്‍ക്കര്ശേച്ച്ച്ഹകളുടെയും വീണ്ടെടുക്കലിനുള്ള ജനാധിപത്യപരമായ ശ്രമങ്ങള്‍
ഇവയെല്ലാമാണ് നമുക്കിടയില്‍ പരസ്പരം കരുത്തുപകരുന്ന ചില ഘടകങ്ങള്‍!

SMASH said...

ആര്‍ എസ് എസ്സിനെ കുറിച്ച് ഇതുപോലുള്ള ആരോപണങ്ങള്‍ എല്ലാവരും ഉന്നയിക്കുന്നുണ്ടെങ്കിലും അത് മൊത്തം ഹിന്ദു സമൂഹത്തെ ആണെന്ന് ആരും ആരോപിക്കാറില്ല! എങ്കില്‍ പിന്നെ മുഖ്യമന്ത്രി പറഞതിന്‌ എന്താണ്‌ പ്രശ്നം? ഇസ്ലാമോഫോബിയ എന്നത് ഒരു യാഥാര്‍ഥ്യമാണെന്നിരിക്കേ, ഇത്തരം പ്രസ്താവന നടത്തിയത് ആശാസ്യകരമാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു എങ്കിലും, ഇസ്ലാമോഫോബിയ ഒരു കോടാലിയാക്കി സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ തടഞ്ഞ് ഭീകരന്മാര്‍ക്ക് സുഖവാസം ഏര്‍പ്പാടക്കുന്നവര്‍ക്ക് എന്തൊക്കെയോ അജണ്ടകള്‍ ഉണ്ട്. മുസ്ലീം മനസ്സുകളില്‍ ഭയം വിതറി, തങ്ങള്‍ ഒറ്റപ്പെട്ടവരാണെന്ന ചിന്ത വളര്‍ത്തി വര്‍ഗ്ഗീയ മുതലെടുപ്പിനു നിതാന്തം ശ്രമിച്ചു കൊണ്ടിരിക്കുന്നു, പിഴച്ച കൊറേ പിന്തിരിപ്പന്‍ മത മൂരാച്ചികളും, മുസ്ലീം വോട്ടില്‍ കണ്ണും നട്ട് , ഇതുവരെ ഇല്ലാത്ത മുസ്ലീം മൊഹബ്ബത്തും പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന അണ്ടിയില്ലാത്ത ചാണ്ടിമെത്രാന്മാരും, മുത്തശ്ശിമാത്തുക്കുട്ടികളും എല്ലാം മതനിരപേക്ഷ കേരളത്തിന്‌ ഭീഷണി തന്നെ.

വേണുഗോപാല്‍ജീ, ഇസ്ലാമിക ഭീകരവാദം എന്നത് ഒരു മിഥ്യയാണോ? ലോകം ഇസ്ലാമികവല്‍ക്കരിക്കണം എന്ന ലക്ഷ്യം ആര്‍ക്കെങ്കിലും ഉണ്ടോ? സാമ്രാജ്യത്വം ഇസ്ലാമിക മൗലീകവാദികളെ മുതെലെടുക്കുന്നുണ്ടോ? അവരെ എളുപ്പം മുതലെടുക്കാന്‍ പറ്റുന്നവരാണോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്? പോപ്പുലര്‍ ഫ്രണ്ട് യഥാര്‍ത്ഥ ഇസ്ലാമിന്റെ ഭാഗത്തോ, അതോ ഇസ്ലാമിനെ ഒറ്റപ്പെടുത്താനായുള്ള, സാമ്രാജ്യത്ത്വത്തിന്റെ കേരളത്തിലെ ചട്ടുകമോ?

MirrorisM said...

ശ്രീമാന്‍ വേണുവിനെ പോലെയുള്ളവര്‍ ഇതൊരു ബിസിനസ് ആക്കി മാറ്റിയിരിക്കുന്നു എന്ന് തോന്നുന്നു.
"ഇസ്ലാമിക ഭീകരതയോ? ങേ, അങ്ങനെഒന്നില്ലല്ലോ. ആകെയുള്ളത് സയണിസ്റ്റ്,സംഘ അജണ്ടയും പിന്നെ സാമ്രാജ്യത്വവും.അപ്പൊ കൈ വെട്ടിയതോ? ഹേ, അത് ചില വികാരജീവികലുറെ സ്വാഭാവിക പ്രതികരണം മാത്രം."
കൊള്ളാം വേണുവണ്ണാ! മനുഷ്യന് മനസ്സിലാകാത്ത കുറെ വാഗ്ധോരണികളും : 'ഇര, വേട്ടക്കാരന്‍,
പാന്‍ അറബ്, ജൂത അച്ചുതണ്ട്, പാര്‍ശ്വ വല്‍ക്കരണം, പ്രതിലോമ രാഷ്ട്രീയം, അരാഷ്ട്രീയ വാദം."
അറബി നാട്ടില്‍ നിന്ന് വരുന്ന മണിയോര്‍ഡാര്‍ കൊണ്ടു ജീവിക്കുന്ന നാട്ടില്‍ ബുദ്ധിജീവിയുടെ ലക്ഷണം ആണ് ആത്മവഞ്ചനയും ഭീരുത്വവും. തികഞ്ഞ യുക്തിവാദിയും മനുഷ്യാവകാശ പ്രവര്‍ത്തകനും
ആയിരുന്ന ശ്രീമാന്‍ മുകുന്ദന്‍ സി മേനോന്‍ ആയിരുന്നല്ലോ എന്‍ ഡി എഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍.അല്‍ ജസീറ ചാനലില്‍ ജോലി കിട്ടാതെ വന്നപ്പോള്‍ ആണത്രേ സംഘടനാ ദൌത്യം ഏറ്റെടുത്തത്.


സൌദിയിലെ അല്‍ വലീദ് രാജകുമാരനെ കേട്ടിട്ടുണ്ടോ വേണു അണ്ണന്‍?സാമ്രാജ്യത്വത്തിന്റെ നേടും തൂണുകളില്‍ ഒന്നായ സിറ്റി ബാങ്കിന്റെ ഉടമക്കാരില്‍ ഒരാള്‍ ആണ്.

എന്താ എന്‍ ഡി എഫിലെ വേക്കന്‍സി നോക്കുന്നോ? ഇവിടെ പറഞ്ഞ സാധനങ്ങള്‍ ഒക്കെ മതി അണ്ണാ,
സാമ്രാജ്യത്വ വാദത്തിനു രണ്ടു തെറി, രണ്ടു ഇരാവാദം, സ്ത്രീ ശാക്തീകരണം അര കഴഞ്ച്,
ഇസ്രായേല്‍ വിരോധം അര കിലോ...മതി, മതി അത്രയും മതി ...ബെന്‍സ് കാറ്, മട്ടന്‍ ബിരിയാണി,അറബിപ്പൊന്ന്...എല്ലാം കിട്ടും അണ്ണാ!

MirrorisM said...

ഇപ്പോള്‍ കിട്ടിയത്: ന്യൂയോര്‍ക്കിലെ ഗ്രൌന്റ്റ് സീറോയില്‍ മോസ്ക്ക് പണിയാന്‍ അമേരിക്കന്‍ അധികൃതര്‍സമ്മതം കൊടുക്കുന്നു! സൗദി അറേബ്യയില്‍ ക്ഷേത്രം പണിയാനോ,സിനഗോഗ് കേട്ടാണോ സമ്മതിക്കുമോവേണുവണ്ണാ ? മനുഷ്യനായാല്‍ ആത്മാഭിമാനം വേണമെടോ...റിയാല്‍ കാണുമ്പോള്‍ കണ്ണ് മഞ്ഞളിക്കുന്ന തന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നറിയാം,എങ്കിലും.

അയ്യോ! എന്നെ ഉടനെ സംഘ -സയണിസ്റ്റ് അച്ചുതണ്ടു ആക്കിയെക്കല്ലേ, ജബ്ബാര്‍ മാസ്ടരുറെ മുന്‍ പോസ്റ്റുകള്‍ക്ക്‌(ജൂലായ്‌ മാസത്തിലെ) ഞാന്‍ നന്നായി കമന്റ് ഇട്ടിട്ടുണ്ട്.എല്ലാം വായിച്ചിട്ട് ഒരു മറുപടി നല്‍കാന്‍ അപേക്ഷ.

മുഹമ്മദ് ഖാന്‍(യുക്തി) said...

islam says it is based on truth. but in my experience the leaders of various islamic organisations in kerala have posses double toung . various madyamam dailys editorials contradicts there opinian regarding thodupuzha incidents.it clearly reveals the true colour and they are the true followers of the so called truth religion.in a recent tv talk show cross fire, popular front leader hamid sahib denied the existence of muslim court but in an another talk show he was forced to admit the existence of the same.they can easly cheat the medevial age mind set people and this is the real tragedy that posing threat to democracy.whenever anybody commends they are being twisted accordong to there interest.that is happend in cms remarks.so popular front=islam=truth=threat to democracy .thank u EAJ for ur timely equation.

Kmvenu said...

@മോര്രിസ് എം:
ഒരഭിപ്രായം പ്രകടിപ്പിച്ചതിനു ഇത്രയും അസഭ്യവര്‍ഷം കേള്‍ക്കണമെങ്കില്‍ ഈ വേദിയില്‍ സമയം കളയാന്‍ ഞാനില്ല!
(നന്ദി, സുഹൃത്തുക്കളെ!)

ea jabbar said...

മുഖ്യമന്ത്രി പറഞ്ഞതിന്റെ പ്രസക്തഭാഗം കേള്‍ക്കാം

ea jabbar said...

എല്ലാ മുസ്ലിം സംഘടനകളും മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടും ഇസ്ലാമും ഒന്നു തന്നെ എന്നു വ്യക്തം. അണ്ടിയോടടുത്തപ്പോള്‍ പുളി അറിയുന്നു !

Unknown said...

കെ. എം വേണുഗോപാലന്‍,

ആരാണ് അസഭ്യവര്ഷം നടത്തിയത്? മിറോറിസം പരിഹസിച്ചു എന്നല്ലേ പരാതി പറയേണ്ടത്? അണ്ണന്റെ അഭിപ്രായങ്ങള്‍ അത്രയ്ക്ക് പരിഹാസ്യമായിരുന്നു എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകും. അണ്ണന് ഞ്ഞഞ്ഞപിഞ്ഞ പറയാമെങ്കില്‍ മറ്റേ അണ്ണന് പരിഹാസിച്ചാലെന്തു?

കാരാട്ടും പിണറായിയും അടങ്ങുന്ന ഔദ്യോഗിക സിപിഎം മുസ്ലീം വോട്ട് ബാങ്കിന് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞു പരാജയം ഏകദേശം സമ്മതിച്ചു നില്‍ക്കുന്ന സമയമായതുകൊണ്ട്‌ വി എസ് പറഞ്ഞതിനെ തള്ളിക്കളഞ്ഞില്ല. കുറച്ചു മുന്‍പായിരുന്നെങ്കില്‍ പിണറായിയും പാര്‍ട്ടിയും കോണ്‍ഗ്രെസിനെപ്പോലെയും ലീഗിനെപ്പോലെയും മുഖ്യനെ വിമര്‍ശിച്ചേനെ. ഇതൊക്കെയാണ് മുഖ്യ ധാരാരാഷ്ട്രീയക്കാര്‍ കളിക്കുന്ന കപടനാടകങ്ങള്‍. അവരൊക്കെ വോട്ടിനും വോട്ട് ബാങ്കിനും വേണ്ടി ഭീകരവാദികള്‍ക്ക്‌ ഏതു വിധേനെയും സഹായം ചെയ്യും. ലീഗിന്റെ യഥാര്‍ത്ഥ താല്പര്യങ്ങള്‍ മറനീക്കിപ്പുറത്ത് വന്നല്ലോ. എന്‍ ഡി എഫിനെ പറഞ്ഞപ്പോ മുസ്ലീങ്ങളെ അവഹേളിക്കുന്നു എന്ന് വരുത്തുന്നത് ആരൊക്കെയാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും, തീവ്രവാദത്തിന്റെ പേരില്‍ മുസ്ലീങ്ങളെ അപമാനിക്കാനും അവരെ ഇരകളാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നത് മുസ്ലീങ്ങളിലെ തന്നെ ശക്തികളാണെന്നു. അതിനു ചൂട്ടു പിടിക്കാന്‍ ഇവിടുത്തെ എല്ലാ മുഖ്യധാരാ രാഷ്ട്രീയക്കാരും മത്സരിക്കുവല്ലേ? എങ്ങനെ സാധാരണക്കാരന്‍ പേടിക്കാതിരിക്കും?
തീവ്രവാദികള്‍, അവരെ എതിര്‍ക്കുന്നവര്‍,, ആരെയാണ് നുമ്മ ഭയക്കേണ്ടത്?

V.B.Rajan said...

ഇസ്ലാമിക് തീവ്രവാദി സംഘടനകള്‍ ലോകം മുഴുവന്‍ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. Paul Sperry, Paul David Gaubatz, എന്നിവര്‍ ചേര്‍ന്നെഴുതിയ മുസ്ലിം മാഫിയ എന്ന പുസ്തകത്തില്‍ CAIR (Council on American-Islamic Relations) എന്ന അമേരിക്കന്‍ മുസ്ലിം സംഘടന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറവില്‍ അമേരിക്കയില്‍ തന്ത്രപരമായി നടത്തുന്ന അധോലോക പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഭരണയന്ത്രത്തിലെ പ്രധാന സ്ഥാനങ്ങളില്‍ തീവ്രവാദികളെ പ്രതിഷ്ഠിച്ച് ഗവണ്മെന്റ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാണ് അവരുടെ ശ്രമം. ലോകം മുഴുവന്‍ തീവ്രവാദികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തങ്ങളുടെ ഭാഗമാണ് കേരളത്തിലും കാണുന്നത്. ഇവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തി മുസ്ലിം മതവിശ്വാസികളെ രക്ഷിക്കേണ്ടതുണ്ട്.

Kmvenu said...

Close your eyes to the world outside and enjoy the blissful darkness around..good, good!
You can ridicule and laugh at people who try to make a point.
But please don't be under the delusion that any genuine debate is created amongst this cacophony.

said...

പോപ്പുലര്‍ഫ്രണ്ട് എന്നൊരു തീവ്രവാദാഭിമുഖ്യമുള്ള സംഘടനയെ വിമര്‍ശിച്ചാല്‍ അത് മുസ്ലീമിനെവിമര്‍ശിക്കുന്നതായി വ്യാഖ്യാനം,മുഹമ്മദെന്ന പേരില്‍ ആരെനെങ്കിലും അവതരിപ്പിച്ചാല്‍ അത് മുഹമ്മദ് നബി(സ) ആയി വ്യാഖ്യാനം!!! എന്നിട്ട് 'സത്യാന്വേഷി' എന്നൊക്കെപേരിട്ട തീവ്രവാദത്തിന്റെ അപ്പൊസ്തോലന്മാര്‍ മാറത്തടിച്ച് വിലപിക്കുന്നത് കേരളത്തിന് സംഘ് മനസ്ഥിതിയാണെന്ന്!

Sulfikar said...

ദേ വേണുവേട്ടന്‍ സെന്റിയായി. ഇവിടെ പോയിന്റ്‌ പറഞ്ഞ ആരെയും ആരും കളിയാക്കിയിട്ടില്ല. കേരളത്തിലെ ഒരു സംഘടനയെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ വെച്ച് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചു അമേരിക്ക അഫ്ഘാനില്‍ ഇട്ട ബോംബിന്റെയും പലസ്തീനില്‍ ഇസ്രയേല്‍ ഇട്ട ഉണ്ടയുടെയും കണക്കുമായി വന്നതിനെ മാത്രമേ കളിയാക്കിയുള്ളൂ. ഈ ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ നേരെ കണ്ണടച്ചിരുന്നാല്‍ ജീവിതം ആസ്വദിക്കാം എന്ന് ഏതു മണ്ടനാണ് താങ്കളോട് പറഞ്ഞു തന്നത്. അങ്ങനെ സത്യത്തിനു നേരെ മുഖം തിരിച്ചു നിന്നാല്‍ ജീവിക്കാന്‍ പോലും കഴിയില്ല എന്ന് തിരിച്ചറിയാവുന്ന യുക്തി ഉള്ളവര്‍ തന്നെയാണ് മറ്റുള്ളവരും. വിഷയങ്ങളെ വ്യക്തതയോടുകൂടി കാണണം നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകവും വേണം.

കുരുത്തം കെട്ടവന്‍ said...

ഹ ഹ ജബ്ബാറിണ്റ്റെ മതേതരത്വത്തിനു ഞാനില്ലേ. കണ്ടില്ലേ, മുസ്ളീങ്ങളാണെന്ന കാരണം കൊണ്ട്‌ ആരെങ്കിലും അവരെ ആക്രമിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താല്‍ അത്‌ 'രാജ്യ സുരക്ഷ'!! ഇനി മുസ്ളീങ്ങള്‍ ആരെയെങ്കിലും തിരിച്ചാക്രമിച്ചാല്‍ അത്‌ 'ഭീകരത'!! എനിക്ക്‌ ചിരി അടക്കാന്‍ വയ്യേ. ഞാനിപ്പം മാനത്ത്‌ വലിഞ്ഞുകേറും. ജബ്ബാറിണ്റ്റെ കണക്കില്‍ ലോകത്ത്‌ മുസ്ളീങ്ങള്‍ക്കു നേരെ ഒരു പീഡനവും ഇല്ല. എന്നാല്‍ മുസ്ളീങ്ങളോ മറ്റെല്ലാവരെയും പീഡിപ്പിക്കുന്നു! ഇതു പറയാനാണിത്രയും പോസ്റ്റുകള്‍ പുള്ളി കാച്ചിയത്‌. ആ കൂട്ടിനു ഒരു 'ചിത്രകാരനെയോ' 'ഹമീദിനെയോ' കിട്ടാതിരിക്കില്ല. ജബ്ബാറിണ്റ്റെ 'രാജ്യ സുരക്ഷ' തന്നെയല്ലേ നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്തിയത്‌!!

കുഞ്ഞുമോന്‍ said...

ഒസാമ ബിന്‍ ലാദനെക്കുറിച്ചു മിണ്ടരുത്!

കുഞ്ഞുമോന്‍ said...

കുരുത്തം കേട്ടവനെ
നമ്മക്ക് അഫ്ഗാന്‍ മോഡല്‍ ആയാലോ? പാകിസ്താന്‍ മോഡല്‍ ആയാലോ? ആശാന്‍ മാനത്ത് വലിഞ്ഞു കേറേണ്ടി വരില്ല. ഉടലോടെ സ്വര്‍ഗത്തിലോട്ടു പോകും. ബാക്കിയുള്ള കാഫിറുമാരെ ഇങ്ങള് എങ്ങനെ കൈകാര്യം ചെയ്യും എന്ന് ചരിത്രം വായിക്കുകയൊന്നും വേണ്ടല്ലോ.

ഒസാമ ബിന്‍ ലാദനെ തെറി പറഞ്ഞാല്‍ മുസ്ലീംലീഗും കോണ്‍ഗ്രസും പന്തവുമായി വരുമോ ആവോ? വരാതിരിക്കില്ല.

SMASH said...

I ASKING AGAIN....

ഇസ്ലാമിക ഭീകരവാദം എന്നത് ഒരു മിഥ്യയാണോ? ലോകം ഇസ്ലാമികവല്‍ക്കരിക്കണം എന്ന ലക്ഷ്യം ആര്‍ക്കെങ്കിലും ഉണ്ടോ? സാമ്രാജ്യത്വം ഇസ്ലാമിക മൗലീകവാദികളെ മുതെലെടുക്കുന്നുണ്ടോ? അവരെ എളുപ്പം മുതലെടുക്കാന്‍ പറ്റുന്നവരാണോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്? പോപ്പുലര്‍ ഫ്രണ്ട് യഥാര്‍ത്ഥ ഇസ്ലാമിന്റെ ഭാഗത്തോ, അതോ ഇസ്ലാമിനെ ഒറ്റപ്പെടുത്താനായുള്ള, സാമ്രാജ്യത്ത്വത്തിന്റെ കേരളത്തിലെ ചട്ടുകമോ?

Sulfikar said...

ഒന്നും ചെയ്യില്ല കുഞ്ഞുമോനെ ചോയിക്കണ കായ് കൊടുത്താല്‍ മതി കേട്ടിട്ടില്ലേ ജസിയ.

കുഞ്ഞുമോന്‍ said...

സുഫിക്കര്‍
ചോയിക്കണ കായ എന്ന് പറഞ്ഞാ എത്രയാ ചോയിക്കണേ? ജാതി തിരിച്ചു കായക്കു വത്യാസം വരുമെന്ന് തോന്നുന്നു.ദാ ഈ പോസ്റ്റ്‌ കണ്ടില്ലേ?!

ഇവിടെ മനുഷ്യരെ വീതം വച്ചെടുക്കാന്‍ സത്യവിശ്വാസി മതങ്ങള്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുവല്ലേ? ഏതെങ്കിലും ഒന്നില്‍ പെടാത്തവന്മാര്‍ അളിഞ്ഞവര്‍:ചെകുത്താന്മാര്‍:കാഫിറുകള്‍.

Sulfikar said...

Kunjumon Thanks for the Link.

കുരുത്തം കെട്ടവന്‍ said...

പോസ്റ്റിണ്റ്റെ തലകെട്ട്‌ മാറ്റാനായെന്ന് തോന്നുന്നു. ഒരു ദിവസം വൈകിയിട്ടാണെങ്കിലും 'മലയാള മനോരമയും' വിശ്വരൂപം വെളിവാക്കിയിരിക്കുന്നു!!

കുഞ്ഞുമോനേ........ ഞമ്മക്കിഷ്ടം ഗുജറാത്ത്‌ മോഡലാ!! ന്നാ പിന്നേ കൈയോ കാലോന്ന് നോക്കിയിരിക്കണ്ടാല്ലോ. നേരെ അങ്ങട്ട്‌ കുഴിയിലോട്ടെടുത്താല്‍ മതിയല്ലോ?!!

ചിന്തകന്‍ said...

സത്യത്തിൽ ശ്രീ ഇഎ ജബ്ബാറിന്റെയും അനോണി ശിങ്കിടികളുടെയും വിശ്വരൂപമാണ് വെളിവായികൊണ്ടിരിക്കുന്നത്. :).... എന്റെ അഭിപ്രായത്തിൽ യുക്തിവാദികൾ എന്നവകാശപെടുന്ന ചില ആളുകളോളം വർഗ്ഗീയതയും വിദ്വേഷവും പുലർത്തുന്ന ഒരു വിഭാഗം നമ്മുടെ മലയാളനാട്ടിൽ ഉണ്ടെന്ന് തോന്നിന്നില്ല.

നടത്തുന്നവരുടെ മതം നോക്കി ഊഹം മെനയുന്ന ഒരു തരം മനോരോഗം!!!(സത്യത്തിൽ ഇതിനാണോ യുക്തിവാദം എന്നു പറയുന്നത്????)

ജബ്ബാർ മാഷെ നടക്കട്ടെ... നടക്കട്ടെ :)

Unknown said...

അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങടെ കിടപ്പ്. തീവ്രവാദികളെ എതിര്‍ത്താലും മുസ്ലീങ്ങള്‍ക്ക് കൊള്ളും. മുസ്ലീങ്ങളുടെ പേരില്‍ ആര് എന്ത് തോന്യാസങ്ങള്‍ ചെയ്താലും ആരും ചോദിക്കാന്‍ വന്നേക്കരുത്. അങ്ങനെ വരുന്നവരെ മുസ്ലീം വിരുദ്ധര്‍ എന്ന് മുദ്ര കുത്തും. താലീബാനികള്‍ കേരളത്തില്‍ എത്ര ശക്തരാണെന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

മുസ്ലീങ്ങള്‍ക്ക് ഈ രാജ്യം മൊത്തമായി അങ്ങട് എഴുതിക്കൊടുത്താലെ ഈ ആവലാതികള്‍ അവസാനിക്കൂ.

Kmvenu said...

As covered in the previous section of this paper, defenders of the 'official story' consistently say that a conspiracy of 9/11's magnitude would be impossible to pull off. That though perhaps dishonest and unlawful, not even the Bush regime would stoop this low. That Americans don't kill Americans, that governments don't have the sophistication to pull 'conspiracies' like this off, that there would be a definitive whistleblower, etc. etc. All of these comments are understandable. September 11 is a confusing and emotionally volatile subject, and suggesting that the government may have been involved only amplifies the confusion and emotionality. But unfortunately, general statements of belief in regards to one's personal assessment as to what the U.S. government would or would not do has nothing to do with answering the evidence uncovered by a reasonable investigation into the actual event.
Watch Video
For an interesting video of a British MP and Germany's former Defense Minister who do think the U.S. government was behind 9/11, click here ----------- [video 40]

One of the most common reactions from people when presented with the notion that 9/11 was an inside job is that surely one of the official 'investigations' would have discovered something peculiar, something sinister, something suspicious. But the truth is, the official reports and investigations are rife with mistakes, selective analysis, disinformation, and bad science. Remember what Cofer Black, head of Counter Terrorism for the CIA, said about the mother of all official investigations, the 9/11 Commission. "…there were things the commissions wanted to know about and things they didn't want to know about." There have been many official 'reports' and 'investigations' surrounding 9/11. All of them proved to have certain things they wanted to know about, and certain things they did not want to know about. Below is a list of these official and semi-official reports and investigations, with a response to them all.
http://www.911hardfacts.com/report_21.htm

Sulfikar said...

വന്നല്ലോ വനമാല. വേണു ചേട്ടന്റെ കമന്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം അല്ല നമ്മുടെ അച്ചുമ്മാനും ഇനി ഡോളര്‍ വാങ്ങുന്ന 007 ആണോ.

Kmvenu said...

By Jawed Naqvi

26 July, 2010
Dawn

With clockwork precision and often with a detailed script, fascism
consolidates itself in stages. In the advanced mode, ideologically
driven street lumpens are let loose to terrorise the people and then
quasi-legal measures are summoned comprising police and military to
rein in the minions who were only carrying out orders. To the average
TV watcher in India this may give the impression that rule of law has
been restored when in reality fascism has just got more streamlined,
more institutionalised....
...Recently, the Headlines Today TV channel, on most occasions
sympathetic to rightwing Hindu ferment, was attacked by a group of men
for carrying a report in which the revivalist Rashtriya Swayamsewak
Sangh (RSS) was linked to a series of false flag attacks targeting
Muslims but blamed on Muslim extremists. Those complicit in the
propagation of the planted stories included a section of the media and
the main political players — the ruling Congress and the opposition
Bharatiya Janata Party (BJP), an adjunct of the RSS....

Some would say the state of affairs is symptomatic of
incipient fascism, not as Hitler and Mussolini practised it in Europe,
but as something uniquely Indian. The Sohrabuddin case seems like a
red herring.

http://www.countercurrents.org/naqvi280710.htm
--

Kmvenu said...

http://www.truth-out.org/wikileaks-founder-assange-press-conference-video61712

സഹൃദയന്‍ ... said...
This comment has been removed by the author.
സഹൃദയന്‍ ... said...
This comment has been removed by the author.
സഹൃദയന്‍ ... said...

@Venugopalan:
"രാഷ്ട്രീയ വിവേകം, വിവേച്ചനബുധ്ധി , നന്മകളുടെയും ഉള്‍ക്കര്ശേച്ച്ച്ഹകളുടെയും വീണ്ടെടുക്കലിനുള്ള ജനാധിപത്യപരമായ ശ്രമങ്ങള്‍
ഇവയെല്ലാമാണ് നമുക്കിടയില്‍ പരസ്പരം കരുത്തുപകരുന്ന ചില ഘടകങ്ങള്?"

Finally you agreed; something is wrong here...

എന്റെ ഇത് വരെ ഉള്ള ജീവിതത്തിനിടയില്‍ എവിടെയും മുസ്ലിങ്ങളെ മാറ്റി നിര്‍ത്തപ്പെട്ടതായി കണ്ടിട്ടില്ല.. (താങ്കള്‍ക്കും അങ്ങനെ തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.പട്ടിക ജാതിക്കാരും ഈഴവരും ഒക്കെ അതിനേക്കാള്‍ വിവേചനം അനുഭവിക്കുന്നുണ്ട്..)
നിസ്കാരത്തിന്റെയും ഹലാല്‍ ചിക്കന്റെയും ഒക്കെ പേര് പറഞ്ഞു ഓഫീസിലും വിദ്യാലയങ്ങളിലും മറ്റും അവര്‍ സ്വയം ഒരു ഗ്രൂപ്പ് രൂപീകരിക്കുന്നു.. മറ്റുള്ളവരോട് ബോധപൂര്‍വമോ അല്ലാതെയോ അകലുന്നു.. അങ്ങനെ സ്വയം പാര്‍ശ്വവല്‍കൃതര്‍ ആകുന്നു..
അവര്‍ക്കിടയില്‍ എപ്പോഴോ പാലസ്തീനും കൊസോവയും ഗുജറാത്തും ഒക്കെ കടന്നു വരുന്നു.. ചര്‍ച്ചകള്‍ക്ക് മൂര്‍ച്ച കൂടുന്നു.. ഒരിക്കലും കാണാനോ സംസാരിക്കാനോ സാധ്യത ഇല്ലാത്ത പാലസ്തീന്‍/ഗുജറാത്ത് കാര്‍ക്ക് വേണ്ടി ഇവിടെ ബോംബ്‌ നിര്‍മിക്കുന്നു.. സഹജീവികളെ കൊല്ലുന്നു..
ഇതാണ് വിദ്യാഭ്യാസം ഉള്ളരുടെ ഇടയില്‍ നടക്കുന്നത്.
വിദ്യാഭ്യാസം ഇല്ലാത്തവര്‍ പ്രലോഭനങ്ങളില്‍ വീണു പോകുന്നു..
ഇസ്ലാമോഫോബിയ ഇല്ലാതാക്കാന്‍ മുസ്ലിങ്ങള്‍ക്കെ കഴിയൂ.. അവരെ ആരും ഇല്ലാതാക്കാനും മത പരിവര്‍ത്തനം നടത്താനും ശ്രമിക്കുന്നില്ല, കേരളത്തിലെങ്കിലും..
കുഞ്ഞാലിക്കുട്ടിയുടെയും മറ്റും രൂപത്തില്‍ തീവ്രവാദികളെ സംരക്ഷിച്ചു പോരുന്നതിനു പകരം, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുസ്ലിങ്ങളല്ല.. അവരെയും കുടംബത്തെയും പള്ളികളില്‍ പ്രവേശിപ്പിക്കില്ല എന്നൊരു ഫത്വ മാത്രം ഇറക്കിയാല്‍ തന്നെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരുപാട് മാറ്റം ഉണ്ടാകുന്നത് കാണാന്‍ കഴിയും..

സഹൃദയന്‍ ... said...

@Venugopalan about wikileaks
താങ്കള്‍ രോഷം കൊള്ളുന്ന സാമ്രാജ്യത്വ രാജ്യങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെ ഉള്ള ജന സ്വാതന്ത്രത്തെയാണ് ഇത് കാണിക്കുന്നത് എന്ന് മറക്കരുത്.. middle east- ലെ മിക്ക രാജ്യങ്ങളിലും താങ്കള്‍ ഇപ്പോള്‍ കമ്മന്റുന്ന ഈ ബ്ലോഗ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണെന്ന് അറിയുക. സൗദി government- ന്റെ confidential info ചോര്‍ത്തിയാല്‍ എന്തായിരിക്കും മാഷേ സംഭവിക്കുക..

കുരുത്തം കെട്ടവന്‍ said...

സഹൃദയന്‍ : ...അവരെയും കുടംബത്തെയും പള്ളികളില്‍ പ്രവേശിപ്പിക്കില്ല എന്നൊരു ഫത്വ മാത്രം ഇറക്കിയാല്‍ തന്നെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരുപാട് മാറ്റം ഉണ്ടാകുന്നത് കാണാന്‍ കഴിയും..

ഒരു സംശയം ചോദിച്ചോട്ടെ, ഹിന്ദു ഭീകരര്‍ പലരിലും ഇന്ത്യയിലും കേരളത്തിലുമൊക്കെ ക്ഷേത്ര ഭാരവാഹികളായി കാണാറുണ്ട്‌. എല്ലാ ക്ഷേത്രങ്ങളിലും ഇവരെ കയറ്റില്ലെന്നങ്ങോട്ട്‌ പ്രഖ്യാപിച്ചാല്‍ ഇന്ന് ഇന്ത്യാ രാജ്യത്ത്‌ നടക്കുന്ന പല വര്‍ഗീയ കലാപങ്ങളും ബോംബ്‌ സ്ഫോടനങ്ങളൂം ഒരളവോളമെങ്കിലും ഒഴിവാകുമായിരുന്നില്ലേ!

Kmvenu said...

"അവര്‍ക്കിടയില്‍ എപ്പോഴോ പാലസ്തീനും കൊസോവയും ഗുജറാത്തും ഒക്കെ കടന്നു വരുന്നു.. ചര്‍ച്ചകള്‍ക്ക് മൂര്‍ച്ച കൂടുന്നു.. ഒരിക്കലും കാണാനോ സംസാരിക്കാനോ സാധ്യത ഇല്ലാത്ത പാലസ്തീന്‍/ഗുജറാത്ത് കാര്‍ക്ക് വേണ്ടി ഇവിടെ ബോംബ്‌ നിര്‍മിക്കുന്നു.."
ഇതിനെ 'ഇടവകവാദം' (parochalism) എന്ന് വിളിക്കാം-
അതായത്, നമ്മുടെ ഇടവകയില്പ്പെടുന്ന കാര്യങ്ങളില്‍ മാത്രമേ ചര്‍ച്ചയോ ചിന്തയോ ആകാവൂ!
ലോകസമാധാനത്തിനു ആരാണ് യഥാര്ത്ഥ ഭീഷണി എന്ന് അന്വേഷിക്കുമ്പോള്‍ സ്വാഭാവികമായും ചില
ഉത്തരങ്ങള്‍ വരും.
"അവരെ ആരും ഇല്ലാതാക്കാനും മത പരിവര്‍ത്തനം നടത്താനും ശ്രമിക്കുന്നില്ല, കേരളത്തിലെങ്കിലും.."
ആരാണ് 'അവര്‍'?
എന്തുകൊണ്ട് അവരും ഞങ്ങള്‍ഉം?
മുഖ്ഖ്യമന്ത്രി പറയുന്നു, കേരളം മുസ്ലിം ഭൂരിപക്ഷപ്രടെഷമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ്‌ എന്ന സംഘടന ആയുധവും വിദേശത്തുനിന്നു പണവും സ്വരൂപിക്കുന്നു എന്ന്.
വിദേശ പണത്തെ നിയന്ത്രിക്കാനും ആയുധങ്ങള്‍ കൊണ്ടുള്ള തീക്കളികള്‍ തടയാനും ആണ് ജനാധിപത്യ സര്‍ക്കാര്‍. പക്ഷെ കേരളത്തിലെ
(൨൬% വരുന്ന) മുസ്ലിം മതവിഭാഗത്തെ വരുന്ന ഇരുപതു വര്‍ഷങ്ങള്‍കൊണ്ട്‌ ഭൂരിപക്ഷമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ്‌ ശ്രമിക്കുന്നു എന്ന ഭാഗം
സ്പഷ്ടമായും വിഭാഗീയതയെ സര്‍ക്കാര്‍ പക്ഷത്തുനിന്ന് സ്ത്താപനവല്‍ക്കരിക്കുന്നു.
മുഖ്യമന്ത്രി ഇതില്‍ ഖേദം പ്രകടിപ്പിച്ച്ചില്ലെന്നു മാത്രമല്ല
അദേഹത്തിന്റെ സഖാക്കള്‍ കൂടി ഈ പ്രസ്താവനയെ ടോട്ടല്‍ ആയി അന്ഗീകരിക്കുകകൂടിയാണ് ഉണ്ടായത്.

വാസ്ത്തവത്തില്‍ മാപ്പിളമാര്‍ ഭൂരിപക്ഷമാകാനവേണ്ടി കുടുംബാസൂത്രണം ഒഴിവാക്കുന്നു എന്ന ആരെസ്സെസ്സ് പ്രചാരണം
കേരളത്തില്‍ ഹിന്ദുക്കളും ഇടതുപക്ഷക്കാരും ക്രിസ്ത്യാനികളും എല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ എന്നേ തള്ളിയതാണ്.

മുസ്ലിം തീവ്രവാടസന്ഘ്ടനകല്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ തീര്‍ച്ചയായും ജനാധിപത്യവാദികള്‍ സ്വാഗതം ചെയ്യും;
പക്ഷെ, മുസ്ലിം ലീഗും, കുഞ്ഞാലിക്കുട്ടിയും, യുദീയെഫ് ഉം എല്ലാം തീവ്രവാദികളെ സഹായിക്കുന്നവര്‍ എന്ന് ആരോപിക്കുന്നവര്‍ക്ക്
തങ്ങള്‍ക്കിഷ്ടമാല്ലാത്ത്ത കാര്യങ്ങള്‍ പറയുന്ന ആരെയും ആ ഗണത്തില്‍ പെടുത്താന്‍ ഒരു മനസ്സക്ഷിക്കുത്തുമില്ലെന്നു കാണാം.

മാത്രമല്ല, ആറെസ്സെസ്സിന്റെ അപരിഷ്കൃതമായ അതേ ഫാസ്സിസ്റ്റ് യുക്തി വീയെസ്സിന്റെയും കൂട്ടരുടെയും നിലപാടുകളില്‍ ഇക്കാര്യത്തിലെങ്കിലും
പ്രകടമായി എന്നതാണ് പ്രശ്നം.

അപ്പോള്‍ സ്വാഭാവികമായും, കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും ഉള്ള നിയോ ലിബറല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ അവരുടെ സാമ്പത്തിക അജണ്ട
നടപ്പാക്കാന്‍ മതവിഭാഗീയതയെയും തീവ്രവാദത്തെയും എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കേണ്ടിവരും. ലോകത്തെമ്പാടുമുള്ള
ഇടതുപക്ഷ- പുരോഗമന ശക്തികള്‍ ഏതു പ്രകാരമാണ് അത്തരം സംഭവവികാസങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും എങ്ങിനെയാണ്
ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയ്ക്കെതിരായ യോജിച്ച സമരമുന്നണി രൂപപ്പെടുത്തുന്നതെന്നും പട്ധിക്കെണ്ടിവരും.

കുഞ്ഞുമോന്‍ said...

കുരുത്തം കേട്ടവന്‍ അപ്പിയിട്ട് തോല്‍പ്പിക്കാന്‍ ശ്രമിക്കുവാണെന്ന് തോന്നുന്നു. ആരേലും എന്തെങ്കിലും യുക്തിയുള്ള വല്ലതും വിളമ്പിയാല്‍ അതില്‍ കേറി അപ്പിയിട്ട് മിടുക്കനാകാന്‍ നോക്കുക.

തീവ്രവാദികളെ പള്ളീന്ന് പുറത്താക്കിയില്ലേലും വേണ്ടായിരുന്നു, പോപ്പുലര്‍ ഫ്രണ്ട്കാരെപ്പോലെയുള്ള തീവ്രവാദികളുടെ അജണ്ടകളെയും പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുമ്പോ ഇതുപോലെ അപ്പിയിട്ട് തോല്‍പ്പിക്കാന്‍ മുസ്ലീം വികാരവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഓരോരുത്തര്‍ വരാതിരുന്നാല്‍ മതിയായിരുന്നു. പുത്തിയും പോതവും ഉള്ള കൊറച്ചു പേരേലും ഇവരടെ കൂടെ ഉണ്ടെന്നു വിചാരിക്കാമാരുന്നു.

കുഞ്ഞുമോന്‍ said...

ഈ വേണുഗോപാലന്‍ അണ്ണന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റോ ഇസ്ലാമികവല്‍ക്കരിച്ചു പഠിച്ച ആളാന്നു തോന്നുന്നു. അണ്ണന് പതിനായിരക്കണക്കിനു ദൂരെ കിടക്കുന്ന അമേരിക്കയെ ആണ് പേടി! സ്വന്തം മതകോടതികളും കൈവെട്ടുനീതികളും ഉള്ള അയല്പക്കക്കാരനെ പേടിയില്ല. ഇനി അയല്‍ക്കാരനും അണ്ണനും സഹോദരന്മാരാണോ ആവോ? വാദിക്കാന്‍ വേണ്ടി വാദിക്കാതെ മാഷേ, പോപ്പുലര്‍ ഫ്രണ്ട്കാര്‍ തങ്കക്കുടം ആണെന്ന് നിങ്ങള്‍ക്കൊക്കെ ഇത്ര ഉറപ്പാണോ? അവരെ ചീത്ത പറഞ്ഞപ്പോ എന്തിനാ മുസ്ലീം പട ഇരമ്പി വരുന്നേ? നിങ്ങള്‍ എല്ലാരും അവരുടെ ചാങ്ങായികള്‍ തന്നെ എന്ന് ബിശാരിച്ചോട്ടെ? ഉമ്മനും ചെന്നിയും കുഞാലിക്കും കൂട്ട് കൂടാവെങ്കി ഞമ്മക്കെന്നാ കൊയപ്പം ന്നാണോ?

Kmvenu said...

@Sahrudayan
"middle east- ലെ മിക്ക രാജ്യങ്ങളിലും താങ്കള്‍ ഇപ്പോള്‍ കമ്മന്റുന്ന ഈ ബ്ലോഗ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണെന്ന് അറിയുക. സൗദി government- ന്റെ confidential info ചോര്‍ത്തിയാല്‍ എന്തായിരിക്കും മാഷേ സംഭവിക്കുക.."
saantham paavam!
സൗദിയെ താങ്കള്‍ വെറുമൊരു മുസ്ലിം രാജ്യമായി കാണുന്നു. മുസ്ലിം രാജ്യമെന്നതിലേറെ, അത് ലോകത്തെമ്പാടും 'ഭീകരതയ്ക്കെതിരായ യുദ്ധം' കയറ്റിയയക്കുന്നഅമേരിക്കന്‍
മില്ടരിസ്റ്റ് - കോര്പോരട്ടു ഭീകരഭരണകൂടത്തിന്റെ സക്ഖ്യസക്തിയും ലോകത്തിലെ അഞ്ചാമത്തെ വലിയ സൈനിക ശക്തിയും ആണ്. 'ആധുനിക' ജിഹാദ് അമേരിക്കയുടെ
സൈനിക അധിനിവേശങ്ങള്‍ക്ക് മറയായി ഉപയോഗിക്കാന്‍ ഒത്താശ ചെയ്യുന്ന ഒരു ഭരണകൂടമാണ്‌ സൗദിയിലെ സ്വേച്ച്ചാധിപത്യം; 'ജനാധിപത്യം' കയറ്റുമതി
ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം ആയിട്ടാണ് അതിനു ഏറെ നയതന്ത്രപരവും സൈനികവും ആയ ചങ്ങാത്തം എന്നത് ഒരു രഹസ്യമല്ല!

സുശീല്‍ കുമാര്‍ said...

ജബ്ബാര്‍ മാഷ് തന്റെ പോസ്റ്റില്‍ ഉന്നയിച്ച മുഖ്യ പ്രശ്നം ഇതാണ്‌:
"ആര്‍ എസ്സ് എസ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു എന്നു പറയാത്ത രാഷ്ട്രീയക്കാരില്ല. അതു ഹിന്ദു സമുദായത്തെ അടക്ഷാക്ഷേപിക്കലാണെന്നിതുവരെ ആരും [ആര്‍ എസ്സ് എസ്സുകാര്‍ പോലും] വ്യാഖ്യാനിച്ചിട്ടില്ല. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമാക്കുന്നു എന്നു പറഞ്ഞാല്‍ അതു മുസ്ലിം സമുദായത്തെ ആക്ഷേപിക്കലാണെന്നു പറയാന്‍ ഉമ്മന്‍ ചാണ്ടി മുതല്‍ കുഞ്ഞാലിക്കുട്ടിവരെയുള്ളവര്‍ തയ്യാറാകുന്നു. മാധ്യമം മുതല്‍ ചന്ദ്രിക വരെ അതേറ്റു പാടുന്നു"

>>> ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുന്നതിനു പകരം '
വേണു സാറ് പറയുന്നു:-
"അഫ്ഘാനിസ്ടാനിലും ഇറാക്കിലും അടുത്ത്തകാലതും ഹിരോഷിമയിലും നാഗസാക്കിയിലും കുറെ മുമ്പും നടപ്പാക്കിയ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം വഹിച്ച സാമ്രാജ്യത്വ യുധ്ധവെരിയന്മാരെയും
അവരുടെ പാടസേവയാണ് ദേശസ്നേഹത്തിന്റെ ലക്ഷണം എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ടിനെതാക്കന്മാരെയും ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു."

കുരു പറഞ്ഞു:-
"ഹ ഹ ജബ്ബാറിണ്റ്റെ മതേതരത്വത്തിനു ഞാനില്ലേ. കണ്ടില്ലേ, മുസ്ളീങ്ങളാണെന്ന കാരണം കൊണ്ട്‌ ആരെങ്കിലും അവരെ ആക്രമിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താല്‍ അത്‌ 'രാജ്യ സുരക്ഷ'!! ഇനി മുസ്ളീങ്ങള്‍ ആരെയെങ്കിലും തിരിച്ചാക്രമിച്ചാല്‍ അത്‌ 'ഭീകരത'!! എനിക്ക്‌ ചിരി അടക്കാന്‍ വയ്യേ. ഞാനിപ്പം മാനത്ത്‌ വലിഞ്ഞുകേറും"

>>>>>>ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. കേട്ടാല്‍ അല്പം വൃത്തികേടല്ലേ എന്ന് തോന്നും; പക്ഷേ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ വളരെ സരസമായി എല്ലാവരും ഉപയോഗിച്ചു വരുന്നതിനാല്‍ ഇവിടെ പറയുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.

"ഉപ്പുമാങ്ങ എന്നു ചോദിക്കുമ്പോള്‍ അപ്പ്വായരുടെ കുണ്ടി എന്നു പറയരുത്."

ഇനി കുരുവിന്റെ സംശയം:
"ഒരു സംശയം ചോദിച്ചോട്ടെ, ഹിന്ദു ഭീകരര്‍ പലരിലും ഇന്ത്യയിലും കേരളത്തിലുമൊക്കെ ക്ഷേത്ര ഭാരവാഹികളായി കാണാറുണ്ട്‌. എല്ലാ ക്ഷേത്രങ്ങളിലും ഇവരെ കയറ്റില്ലെന്നങ്ങോട്ട്‌ പ്രഖ്യാപിച്ചാല്‍ ഇന്ന് ഇന്ത്യാ രാജ്യത്ത്‌ നടക്കുന്ന പല വര്‍ഗീയ കലാപങ്ങളും ബോംബ്‌ സ്ഫോടനങ്ങളൂം ഒരളവോളമെങ്കിലും ഒഴിവാകുമായിരുന്നില്ലേ!"

>>>> എന്താ സംശയം, ഉറപ്പല്ലേ. അതുപോലെ കഥകളി പഠിക്കാന്‍ പോകുന്നവനെയും നൃത്തം പഠിക്കുന്നവനെയും വരെ കണ്ണുരുട്ടി പേടിപ്പിക്കുന്ന നേരം കൊണ്ട് 'സമുദായം മൊത്തം എതിരായ തീവ്രവാദികളെ' മഹല്ലില്‍ വെച്ചു പൊറുപ്പിക്കില്ലെന്ന് ഒറ്റ തീരുമാനം മത സംഘടനകള്‍ എടുത്താല്‍ മതി. അവിടെ തീരും തീവ്രവാദം.എന്താ എതിരുണ്ടോ?

സുശീല്‍ കുമാര്‍ said...

ഹിന്ദുവിന്റെ പേരിലുള്ള ഭീകരതയെയും മുസ്ലിമിന്റെ പേരിലുള്ള ഭീകരതയെയും ഒരു പോലെ എതിര്‍ക്കുന്നതിനു പകരം ഒരു കൂട്ടര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന 'നിഷ്പക്ഷരുടെ' ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്.

Kmvenu said...

@ Kunjumon
".. പതിനായിരക്കണക്കിനു ദൂരെ കിടക്കുന്ന അമേരിക്കയെ ആണ് പേടി! സ്വന്തം മതകോടതികളും കൈവെട്ടുനീതികളും ഉള്ള അയല്പക്കക്കാരനെ പേടിയില്ല. വാദിക്കാന്‍ വേണ്ടി വാദിക്കാതെ മാഷേ, പോപ്പുലര്‍ ഫ്രണ്ട്കാര്‍ തങ്കക്കുടം ആണെന്ന് നിങ്ങള്‍ക്കൊക്കെ ഇത്ര ഉറപ്പാണോ?..നിങ്ങള്‍ എല്ലാരും അവരുടെ ചാങ്ങായികള്‍ തന്നെ എന്ന് ബിശാരിച്ചോട്ടെ? ഉമ്മനും ചെന്നിയും കുഞാലിക്കും കൂട്ട് കൂടാവെങ്കി ഞമ്മക്കെന്നാ കൊയപ്പം ന്നാണോ?"
അമേരിക്കയുടെ എത്ര സൈനികത്താവളങ്ങള്‍ , എത്ര ചാരന്മാര്‍, എത്ര പൊട്ടന്‍ വിശ്വാസികള്‍ നമ്മുടെയെല്ലാം അയല്‍വക്കത്ത്‌ ഉണ്ടെന്നരിയാമോ?
നമ്മുടെ രാഷ്ട്രീയപ്പാര്ട്ടികളില്‍ നേതാക്കന്മാരും അനുയായികളുമായി, ജനാധിപത്യത്തിന്റെ ഉദ്യോഗസ്ഥത പ്രമാണിമാരും ബുദ്ധ്ധിജീവികളുമായി എത്ര
പേര്‍ അഹോരാത്രം കൂലിപ്പണി ചെയ്യുന്നുന്ദാവുമെന്നരിയാമൊ? സത്യമായും എനിക്കറിയില്ല. പക്ഷെ ഒരുപാട് പേര്‍ പണ്ടും ഇന്നും ഉണ്ട് എന്നുമാത്രം ഊഹിക്കാം.
അതിനാല്‍ കൈവെട്ടുകാരന്‍ അമേരിക്കയുടെ യോ, സൗദി ആരെബ്യയുടെയോ ഐയെസ്സൈ യുടെയോ ഒക്കെ കൂലിക്കാരനാനെന്നു വരാം.
ചോദ്യക്കടലാസ്സില്‍ ഇസ്ലാം മതവിശ്വാസിയെയും അവരുടെ ദൈവത്തെയും അവഹേളിക്കാനുള്ള ദ്രോഹചിന്തയുണ്ടായതും
(മി ജോസഫ്‌ ഒന്നുകില്‍ ഒരു മണ്ടന്‍ മാഷ്‌; അല്ലെങ്കില്‍ സാഹചര്യങ്ങളുടെ പ്രലോഭനത്താല്‍ മുസ്ലിം വിരോധം fashanable ആണെന്ന് ധരിച്ചുവശായ
പക്വതയില്ലാത്ത ഒരു മനുഷ്യന്‍ എന്ന് ഞാന്‍ വിചാരിക്കുന്നു; അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നടന്ന കാടത്തം നിറഞ്ഞ ആക്രമണത്തെ ഒരിക്കലും ചെരുതായിക്കാണാന്‍
ഇത് പ്രേരിപ്പിക്കുന്നില്ല.)
ഇതുകൊന്ടെല്ലാമാണ് കാരണങ്ങള്‍ തിരയേണ്ടത് അയല്വക്കത്തല്ല എന്നും അവയെ തുറസ്സായ മനസ്സോടെ വിശാലാടിസ്ഥാനത്തില്‍ പരിശോധിക്കണമെന്നും ഞാന്‍
വാദിക്കുന്നത്. ഫാസ്സിസം എന്റെയും നിങ്ങളുടെയും പരിസരങ്ങളില്‍ സ്ഥിതിചെയ്യുന്നു; പക്ഷെ അത് ഉത്ഭവിക്കുന്നത് സാമ്രാജ്യത്വ മൂലധന താല്പ്പര്യങ്ങളില്‍ നിന്നാണ്.
രോഗത്തിന്റെ ലക്ഷണങ്ങള്‍ തീര്‍ച്ചയായും ചികില്സിക്കെണ്ടതുണ്ട്; പക്ഷെ രോഗം ആരും അറിയരുതെന്നും ചികില്സിക്കെന്ടെന്നും തീരുമാനിക്കാന്‍ നമ്മള്‍
ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല! ഫസ്സിസത്തിന്റെ ലക്ഷണങ്ങള്‍ ഇടതുപക്ഷത്തും വലതുപക്ഷത്തും ധാരാളമായി കാണുമ്പോള്‍ നാം കൂടുതല്‍ അന്വേഷിക്കാനും അറിയാനും
കൂടുതല്‍ വിശാല അടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ നടത്തണം; തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം- എന്നാല്‍ അവ ഒളിപ്പിക്കാനുള്ള ബാധ്ധാപ്പാട് കൂടുതല്‍ വലിയതെറ്റുകള്‍ക്ക്
ഇടവരുത്താതുഇരിക്കട്ടെ!

കുഞ്ഞുമോന്‍ said...

എന്‍ ഡി എഫിനെയും തേജസിനെയും അടുത്തറിയുക. ഇനി ഇത് മുസ്ലീം വിരുദ്ധമാകുമോ ആവോ? മാധ്യമം എന്ന പത്രത്തിനെ കവച്ചു വയ്ക്കുന്ന ഒരു ചാനല്‍ ഉടനെ പ്രതീക്ഷിക്കാം. അതുകൂടെ വന്നാല്‍ പിന്നെ ബൂലോകത്തെ തീവ്രവാദികള്‍ക്ക് കുറച്ചു കുറയും. മുസ്ലീം ഭീകരര്‍ക്ക്‌ ആള് പിടിക്കാന്‍ എങ്ങോട്ടും പോകേണ്ടി വരില്ല. വാര്‍ത്തകള്‍ വായിച്ചു ഞരമ്പുകള്‍ വലിഞ്ഞു ഇവറ്റകള്‍ സ്വര്‍ഗത്തിലോട്ടു പോകാന്‍ വിസ കിട്ടുന്നവരെ തേടി ചെല്ലും.

അപ്പൊഴേക്കും നമ്മക്കൊക്കെ നരകത്തിലോട്ട്‌ പോകാനുള്ള വിസയും റെഡിയായിക്കഴിഞ്ഞിരിക്കും. ആ സുദിനത്തിനായി മുട്ടേല്‍ കുത്തി പ്രാര്‍ധിക്കാം.


സുശീല്‍,
അതറിയത്തില്ലേ? മുസ്ലീം തീവ്രവാദത്തിനെതിരെ രണ്ടു വാക്ക് പറയാന്‍ ഹിന്ദു തീവ്രവാദത്തിനെയും(അതായത് ഹിന്തു പരിവാരങ്ങളെ) ക്രിസ്ത്യന്‍ തീവ്രവാദത്തിനെയും(അതായത് സാമ്രാജ്യത്വം) സയനിസത്തിനെയും കുറഞ്ഞത്‌ പത്തു ചീത്ത എങ്കിലും നേരത്തെ പറഞ്ഞിരിക്കണം! ഇല്ലേല്‍ "നിക്ഷ്പക്ഷര്‍" അതിനെ വിലയിരുത്തി മുസ്ലീം വിരുദ്ധം എന്നോ അത് പറഞ്ഞവനെ മേല്‍പ്പറഞ്ഞ തീവ്രവാദത്തിന്റെ പിണിയാളുകളായോ "നിക്ഷ്പക്ഷര്‍" മുദ്ര കുത്തിക്കളയും.

കുഞ്ഞുമോന്‍ said...

വേണുവണ്ണാ,
ഇവിടെ ആരേലും അമേരിക്ക ചെയ്യുന്നതിനേയോ ഹിന്ദു തീവ്രവാദികള്‍ ചെയ്തിട്ടുള്ളതിനെയോ അനുകൂലിക്കുന്നു എന്ന് പറഞ്ഞിട്ടില്ലല്ലോ? പിന്നെ എന്തിനാണ് വണ്ടി അമേരിക്കയിലോട്ടു വിടുന്നത്? ജബ്ബാര്‍ അണ്ണന്റെ ലേഖനത്തില്‍ അന്താരാഷ്‌ട്ര വിഷയങ്ങള്‍ ഒന്നും കൈകാര്യം ചെയ്യുന്നില്ലല്ലോ? ഈ ചെറിയ വിഷയത്തില്‍ അമേരിക്കയില്‍ കിടന്നുരുളുന്നത് അണ്ണന് സാരമായ കുഴപ്പം ഉള്ളത് കൊണ്ടാണ്. അണ്ണന്റെ പറച്ചില്‍ കേട്ടാല്‍ തോന്നും അമേരിക്ക കാരണമാണ് കേരളത്തില്‍ എന്‍ ഡി എഫുകാര്‍ ജോസെഫിന്റെ കൈ വെട്ടിയതെന്ന്! പണം കൊടുത്തും പെണ്ണ് കെട്ടിയും മതം പ്രചരിപ്പിക്കാന്‍ എന്‍ ഡി എഫുകാര്‍ അജണ്ട ഇറക്കുന്നത്‌ അമേരിക്കയെ തോല്പ്പിക്കാനാനെന്നു!

രോഗം എന്നത് വിടെ മുസ്ലീം മത പ്രാന്താണ്. ചികിത്സ മത തീവ്രവാദികളെ ഒറ്റപ്പെടുത്തുക എന്നതും.

അണ്ണന്റെ അഭിപ്രായത്തില്‍ രോഗം അമേരിക്കേടെ മുസ്ലീം വിരോധം ആയിരിക്കും! ചികിത്സ.........................?

ചെരുപ്പിനനുസരിച്ചു കാലു വെട്ടാതെ അണ്ണാ. അത്രയ്ക്ക് വിവരക്കേട് വേറെ ആര്‍ക്കും ഇവിടെ ഇല്ലാ.

Kmvenu said...

@ Kunjumon
എന്താണ് " മുസ്ലിം മതപ്രാന്ത്?
മുസ്ലിം മതപ്രാന്ത്, മുസ്ലിം തീവ്രവാദം എന്നെല്ലാം പറയുമ്പോള്‍, നാട്ടില്‍ ഒരു നിയമവാഴ്ചയുന്ടെന്ന സങ്കല്പം - ഒരു ഭരണഘടനയുന്ടെന്ന
കാര്യത്തെ അവഗണിക്കരുരുത്.
നിങ്ങള്ക്ക് പിടിക്കാത്ത ആരെയും ഏത് പെരുവിളിച്ച്ചും അവര്‍ക്കുമേല്‍ സ്റ്റേറ്റ് നടത്തുന്ന
നിയമവിരുദ്ധമായ ബലപ്രയോഗത്തെ ന്യായീകരിക്കുന്നതിനെയാണ് ഫാസ്സിസം എന്ന് വിളിക്കുന്നത്‌.
തികഞ്ഞ നിരീശ്വരവാടിക്ക് മതേതര ജീവിതം നയിക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും നിയമവിധേയമായി അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള
മനസ്സക്ഷിസ്വാതന്ത്ര്യം freedom of conscience ഭരണഘടനയിലെ മൌലികാവകാശങ്ങളില്‍ പെടുന്നു. നിങ്ങള്ക്ക് മറ്റുള്ളവരുടെ മതവിശ്വാസത്തെ മനപ്പൂര്‍വം
വ്രണപ്പെടുത്താന്‍ അധികാരമില്ലെന്ന് മാത്രമല്ല, അത് സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്ന കുറ്റകൃത്യം കൂടിയാണ്.
മതവിശ്വാസങ്ങളെ വിമര്‍ശിക്കുന്നതും, വര്‍ഗീയതയെ സ്ഥാപനവല്‍ക്കുനന്ന ഫാസ്സിസ്റ്റ് പധ്ധതികള്‍ക്ക് വാക്കിലും പ്രവൃത്തിയിലും
പിന്തുണ നല്‍കുന്നതും വേറെ വേറെ കാര്യങ്ങള്‍ ആണ്.
വിശ്വാസികള്‍ ഭൂരിപക്ഷമായ സമൂഹവുമായി ക്രിയാത്മകമായി സംവദിക്കാന്‍ കഴിവില്ലാത്ത 'യന്ത്രവാദി- സാമ്യവാദി'
ആയി യുക്തിവാദി ജീര്‍നികകുമ്പോള്‍ ജയം ആഘോഷിക്കുക ഫാസ്സിസ്ടുകലാണ് എന്നതില്‍
ആര്‍ക്കാണ് സംശയം?

Kmvenu said...

Afghan War Leaks Expose Costly, Deceitful March of Folly

Monday 26 July 2010

by: Ray McGovern, t r u t h o u t | News Analysis

The brutality and fecklessness of the US-led war in Afghanistan have been laid bare in an indisputable way just days before the House of Representatives is scheduled to vote on whether to throw $33.5 billion more into the Afghan quagmire, when that money is badly needed at home.

On Sunday, the web site WikiLeaks posted 75,000 reports written mostly by US forces in Afghanistan during a six-year period from January 2004 to December 2009. The authenticity of the material - published under the title "Afghan War Diary" - is not in doubt.

Kmvenu said...

Why The World Needs WikiLeaks
Chris Anderson Interviews Julian Assange

http://www.countercurrents.org/assange250710.htm

WikiLeaks collects and posts highly classified documents and video. Founder Julian Assange, who's reportedly being sought for questioning by US authorities, talks to TED's Chris Anderson about how the site operates, what it has accomplished -- and what drives him

സഹൃദയന്‍ ... said...

@വേണുഗോപാലന്‍

താങ്കളുടെ "ഇടവക വാദം" വായിച്ചാല്‍, മലയാളം വാര്‍ത്താ ചാനലുകാര്‍ ആരെങ്കിലും interview പോലും ചെയ്യാതെ ജോലി തരും.. ഒരു statement- ന്റെ ഏതെങ്കിലും ഒരു ഭാഗം എടുത്തു വളച്ചൊടിച്ചു ശവപ്പെട്ടി പണിയാനുള്ള മിടുക്ക് കണ്ടിട്ട്..
ഒരു വിഷയവും ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ആരെയും വിലക്കാന്‍ പറഞ്ഞിട്ടില്ല..
താങ്കള്‍ ബ്രൂണൈ സുല്ത്താന് റോള്‍സ് റോയിസ് ഉണ്ടെന്നുള്ള കാര്യം ചര്‍ച്ച ചെയ്തു എന്നിരിക്കട്ടെ.. എങ്കില്‍ പുള്ളി തന്റെ വീട്ടിലെങ്ങാനും വന്നാല്‍ അത് കേറ്റിയിടാന്‍ ഒരു കാര്‍ പോര്‍ച്ചു ഉണ്ടാക്കിക്കൂടെ എന്ന് തീരുമാനിക്കുമോ?
അത്രയുമേ ഇവിടെയും പറഞ്ഞുള്ളൂ..

(താങ്കളുടെ രീതിയില്‍ ഞാന്‍ ഒന്ന് വ്യാഖ്യാനിക്കാം; പാലസ്തീന്റെ കാര്യം ചര്‍ച്ച ചെയ്തു ഇവിടെ ആളെ കൊല്ലണം എന്നല്ലേ താങ്കള്‍ പറഞ്ഞു വരുന്നത്?)

ഇനി കുഞ്ഞാലിക്കുട്ടി:
ഞാന്‍ മുന്‍പൊരു കമന്റില്‍ മാറാട് ലഹളയില്‍ കൊല്ലാന്‍ വന്ന ആള്‍ക്കും നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപ കൊടുത്ത കാര്യം പറഞ്ഞു. അത്, ഏത് സാമൂഹ്യ നീതിയുടെയം സാമാന്യ യുക്തിയുടെയും പേരില്‍ ആണെന്ന് ആര്‍ക്കും ഇത് വരെ മനസ്സിലായിട്ടില്ല.. കുഞ്ഞാലിക്കുട്ടിയോടു ചാനലുകാര്‍ ചോദിച്ചപ്പോള്‍ "അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ, അതിനെക്കുറിച്ചൊക്കെ ഇനിയും സംസാരിക്കണമോ" എന്ന് പറഞ്ഞു വെളുക്കെ ഒരു ചിരിയും ചിരിച്ചു പോയത് ആരും മറന്നിട്ടുണ്ടാവില്ല..
(ഇവിടെ ആരും ഒന്നാം മാറാടും രണ്ടാം മാറാടും എടുത്തു കൊണ്ട് വരേണ്ട. രണ്ടിനെയും ഞാന്‍ അനുകൂലിക്കുന്നില്ല. തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം.)

പിന്നെ, സൗദിയെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞത്, ഒരു hard core മുസ്ലിമിന്റെ അടുത്തു ചെന്ന് പറയല്ലേ.. തല കാണില്ല!!
ഇസ്ലാമിന്റെ ജന്മ ഗൃഹവും വളര്‍ത്തു ഗൃഹവും ഒക്കെ ആയ സൗദി, സാമ്രാജ്യത്വ രാജ്യം ആണെന്ന് മനസ്സിലാക്കാനുള്ള ബോധം ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ഒരു മുസ്ലിമും സാമ്രാജ്യത്വത്തിന് എതിരെ എന്ന പേരില്‍ സ്വന്തം രാജ്യം കുട്ടിച്ചോറാക്കാന്‍ ശ്രമിക്കില്ല..

PS: "അവര്‍" എന്നുപയോഗിച്ചത്, "ഞാന്‍", "ഞങ്ങള്‍" എന്നൊക്കെ ഉള്ള പദങ്ങള്‍ക്കു മലയാള അര്‍ഥം വേറെ ആയതു കൊണ്ടാണ്. ആല്ലാതെ പാര്‍ശ്വവല്‍ക്കരണം ഒന്നും അല്ല.

ea jabbar said...

അറിവും വിവേകവും പക്വതയുമില്ലാത്ത മുസ്ലിം ചെറുപ്പക്കാരെ മതഭീകരവാദത്തിന്റെ ആലയിലേക്കാനയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സംഘപരിവാറിന്റെ കൂലി ഏജന്റുമാര്‍ മാത്രമാണ്. കാരണം ഇതിന്റെ വിളവെടുക്കുന്നത് അവരായിരിക്കുമെന്ന് ഏതു മന്ദബുദ്ധിക്കും ആലോചിച്ചാല്‍ മനസ്സിലാകും. വേണു മാഷെ പ്പോലുള്ളവരെ ആ നിലയ്ക്കു സംശയിക്കണം. മുകുന്ദന്‍ മേനോന്‍ സംഘപരിവാറിന്റെ മാസപ്പടി പറ്റിയിരുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു തന്നെ എനിക്കു മനസ്സിലായിട്ടുണ്ട്.

ea jabbar said...

അതറിയത്തില്ലേ? മുസ്ലീം തീവ്രവാദത്തിനെതിരെ രണ്ടു വാക്ക് പറയാന്‍ ഹിന്ദു തീവ്രവാദത്തിനെയും(അതായത് ഹിന്തു പരിവാരങ്ങളെ) ക്രിസ്ത്യന്‍ തീവ്രവാദത്തിനെയും(അതായത് സാമ്രാജ്യത്വം) സയനിസത്തിനെയും കുറഞ്ഞത്‌ പത്തു ചീത്ത എങ്കിലും നേരത്തെ പറഞ്ഞിരിക്കണം! ഇല്ലേല്‍ "നിക്ഷ്പക്ഷര്‍" അതിനെ വിലയിരുത്തി മുസ്ലീം വിരുദ്ധം എന്നോ അത് പറഞ്ഞവനെ മേല്‍പ്പറഞ്ഞ തീവ്രവാദത്തിന്റെ പിണിയാളുകളായോ "നിക്ഷ്പക്ഷര്‍" മുദ്ര കുത്തിക്കളയും.
-----
ഹായ് അതു തെറ്റ് !
ഒരു ജന്മം മുഴുവന്‍ ഹിന്ദു വര്‍ഗ്ഗീയതയെ ചെറുക്കാന്‍ നീക്കി വെച്ച ഒരാള്‍ ജീവിതത്തില്‍ ഒരിക്കല്‍- ഒരിക്കല്‍ മാത്രം അബദ്ധത്തില്‍ മുസ്ലിം ഭീകരവാദത്തെ പരാമര്‍ശിച്ച് എന്തെങ്കിലുമൊന്നു പറഞ്ഞു പോയാല്‍ മതി, അയാള്‍ സംഘ പറിവാര, സയണിസ്റ്റ്, അമേരിക്കന്‍ , സാമ്രാജ്യത്വ ഏജന്റായി മുദ്ര ചാര്‍ത്തപ്പെടും !!!

അതിനു ചൂട്ടു തെളിക്കാന്‍ കുറെ വേണുഗോപാലന്മാരും മുകുന്ദന്‍ മേനോന്മാരും രംഗത്തുണ്ടാകും ! മുസ്ലിം സമുദായത്തെ തോളിലിരുന്നു നക്കിക്കൊല്ലാന്‍ കരാറെടുത്തവരാണിവര്‍ !

ea jabbar said...

ഇന്ത്യയില്‍ ആദ്യമായി സംഘപരിവാറിനെ പ്രധാനമന്ത്രിക്കസേരയിലെത്തിച്ചത് കോയംബത്തൂരില്‍ ബോംബു പൊട്ടിച്ച ഭീകരന്മാരാണ്.
ആ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍നിന്നും ബി ജെ പി സഖ്യം നേടിയത് 32 പാര്‍ളമെന്റ് സീറ്റുകളായിരുന്നു. ആ സീറ്റുകളുടെ ബലത്തിലാണ് വാജ്പായ് പ്രധാനമന്ത്രിയായത്.
ആ ബോംബ് സ്ഫോടനം നടന്നില്ലായിരുന്നെങ്കില്‍ തമിഴ്നാട്ടില്‍ 10 സീറ്റു പോലും അവര്‍ നേടുമായിരുന്നില്ല ! അപ്പോള്‍ മുസ്ലിം ഭീകരവാദം ആര്‍ക്കു വേണ്ടി പണിയെടുക്കുന്നു എന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന വേണു ഗോപാലന്മാരുടെ ഉള്ളിലിരിപ്പെന്താണെന്നും ഊഹിക്കാമല്ലോ?

ea jabbar said...

മുസ്ലിം സമുദായം കരുതിയിരിക്കേണ്ടത് പുറത്തുനിന്നുള്ള ഇത്തരം അഭ്യുദയകാംക്ഷികളെയാണ് !

Kmvenu said...

@സഹൃദയന്‍
'ആളെ കൊല്ലണമെന്ന്' ഞാന്‍ പറഞ്ഞുവെന്നു ആരോപിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്ന താങ്കള്‍ എന്ത് നുണയും പരഞ്ഞുപരത്താന്‍ മടിക്കാത്ത വ്യക്തിയാണെന്ന്
ഊഹിക്കുന്നു. എന്റെ പോസ്റ്റില്‍ എവിടെയാണ് ആളെ പോയിട്ട് ഒരു ഉറുമ്പിനെപ്പോലും കൊല്ലണമെന്ന് വാദിച്ചതെന്നു കാട്ടിത്തരാമോ?

ea jabbar said...

മി ജോസഫ്‌ ഒന്നുകില്‍ ഒരു മണ്ടന്‍ മാഷ്‌; അല്ലെങ്കില്‍ സാഹചര്യങ്ങളുടെ പ്രലോഭനത്താല്‍ മുസ്ലിം വിരോധം fashanable ആണെന്ന് ധരിച്ചുവശായ
പക്വതയില്ലാത്ത ഒരു മനുഷ്യന്‍ എന്ന് ഞാന്‍ വിചാരിക്കുന്നു;
------
ന്യൂമാന്‍ കോളേജിലെ ക്ലാസ് പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ആ ചോദ്യപ്പേപ്പര്‍ അമേരിക്കന്‍ ചാരസംഘടന ബുഷിന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിക്കൊടുത്തതാകാനാണു സാധ്യത !
ഇസ്രായേലിന്റെ കയ്യും അതിനു പിന്നിലുണ്ടെന്നു തീര്‍ച്ച !!

ea jabbar said...

അന്യേഷണം ആ വഴിക്കു നടക്കട്ടെ !
ഗവേഷണത്തിനു കെ ഇ എന്നിനെയും വേണു മാഷെയും ഏല്‍പ്പിക്കാം !

Kmvenu said...

"ആ ബോംബ് സ്ഫോടനം നടന്നില്ലായിരുന്നെങ്കില്‍ തമിഴ്നാട്ടില്‍ 10 സീറ്റു പോലും അവര്‍ നേടുമായിരുന്നില്ല ! അപ്പോള്‍ മുസ്ലിം ഭീകരവാദം ആര്‍ക്കു വേണ്ടി പണിയെടുക്കുന്നു എന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന വേണു ഗോപാലന്മാരുടെ ഉള്ളിലിരിപ്പെന്താണെന്നും ഊഹിക്കാമല്ലോ?"

യുക്തിവാദത്തിന്റെ കറകളഞ്ഞ മുഖം?
യുക്തി നിറഞ്ഞു തുളുംബുമ്പോള്‍,
സംവാദത്തിലെ മാന്യതക്ക് എന്ത് വില?
എന്ത് പ്രസക്തി?
അല്ലെ?
(അത് പോട്ടെ..)
കോയമ്പത്തൂര്‍ ബോംബ്‌ സ്പോടനമാണ്, രാമജന്മഭൂമി- ബാബറി മസ്ജിദ് പ്രചാരനാമോ, radhayaathrayo ,
നിയോ ലിബറല്‍ ലോകക്രമത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കോര്‍പ്പറേറ്റ് ശക്തികളോ ഒന്നുമല്ല ബീജെപീയെ സഹായിച്ചത്,
എന്ത് സുന്ദരമായ ഭാവന!

Kmvenu said...

"മുസ്ലിം സമുദായം കരുതിയിരിക്കേണ്ടത് പുറത്തുനിന്നുള്ള ഇത്തരം അഭ്യുദയകാംക്ഷികളെയാണ് !"

മി ജബ്ബാറിന്റെ വിലപ്പെട്ട ഉപദേശം മുസ്ലിം സമുദായം സ്വീകരിക്കുമാരാകട്ടെ;

അദ്ദേഹത്തിന്റെ യുക്തിവാദത്തെ സമുദായം തള്ളിക്കലഞ്ഞാലും 'പുറത്തുള്ള'അഭ്യുദയകാംക്ഷികള്‍ എത്രമാത്രം നീചന്മാരാനെന്നു
സമുദായത്തെ ബോധവല്‍ക്കരിക്കാനുള്ള
സന്മനസ്സ് അദ്ദേഹം കാണിക്കുന്നുണ്ടല്ലോ.

കുഞ്ഞുമോന്‍ said...

ചില വേണുവണ്ണന്മാരുടെ കാര്യം ഇങ്ങനെയാണ്. മുസ്ലീം ഭീകരത ചര്‍ച്ചാ വിഷയമാകുമ്പോള്‍ ഹിന്ദു ഭീകരത, അമേരിക്കന്‍ അധിനിവേശം, ഇസ്രായേല്‍ അതിക്രമം തുടങ്ങിയവയിലോട്ടു മാത്രം ചര്‍ച്ചയെ കൊണ്ടുപോകാന്‍ ശ്രമിക്കും. അതിനെ എല്ലാം എതിര്‍ക്കുന്ന വിവേകശാലികളായി ചമഞ്ഞുകളയും. എന്നാല്‍ ഇസ്ലാമിക ഭീകരത എന്നത് യാധാര്‍ത്യമാണോ അല്ലയോ എന്ന് കമാന്ന് മിണ്ടൂല്ല. നിങ്ങള്‍ ആദ്യം ഞാന്‍ പറഞ്ഞതൊക്കെ ലോകത്ത് നിന്ന് അവസാനിപ്പിക്കൂ എന്ന മട്ടില്‍ പ്രതികരിക്കാതിരുന്നു കളയും!

ഒരാള്‍ കുറെ പ്രാവശ്യം വേണുവണ്ണനോട് ഇവിടെ ഈ ചോദ്യം ചോദിച്ചു. വേണുവണ്ണന്‍ അതൊന്നും അറിഞ്ഞ മട്ടില്ല. പുള്ളിക്ക് വിഷയം മുസ്ലീം മതവര്‍ഗീയതയോ അതിന്റെ ഭീഷണിയോ ഒന്നുമല്ലല്ലോ, അമേരിക്കയല്ലേ, അമേരിക്ക.

സഹൃദയന്‍ ... said...

@Venugopalan:
മാഷേ, സെന്റി ആവേണ്ട.. എനിക്കും വേണമെങ്കില്‍ അങ്ങനെ വ്യാഖ്യാനിക്കാം എന്ന് പറഞ്ഞതേ ഉള്ളൂ..
താങ്കള്‍ എഴുതുന്ന ഈ കമ്മന്റുകളിലേക്ക്, ഇപ്പോള്‍ തന്നെ തീവ്രമായി ചിന്തിക്കുന്ന പല മുസ്ലിം ചെറുപ്പക്കാരുടെയും ബ്ലോഗ്ഗില്‍ നിന്ന് ലിങ്കുകള്‍ വന്നിട്ടുണ്ടാവും.. മാഷിന്റെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുകയേ ഉള്ളൂ.. ഒരു ഹിന്ദു നാമധാരി അവരുടെ പ്രവര്‍ത്തികളെ അനുകൂലിച്ചു എഴുതുന്നത്‌ കണ്ടാല്‍, "ആല് കിളിര്‍ത്തത് സ്വന്തം ആസനത്തില്‍" ആണെന്ന് തിരിച്ചറിയാനുള്ള വിവേകം അവര്‍ക്ക് നഷ്ടപ്പെടും.

കുഞ്ഞുമോന്‍ said...

നാട്ടില്‍ മുസ്ലീം മതമൌലികവാദപ്രവൃത്തികളെ കൈവെട്ടു കേസിന് ശേഷമാണ് കരുതിയെങ്കിലും രാഷ്ട്രീയക്കാര്‍ എതിര്‍ക്കാന്‍ തുനിയുന്നത് തന്നെ. ഇപ്പോള്‍ പോലും എത്രമാത്രം മയപ്പെടുത്തി, ആലോചിച്ചാണ് ഓരോ വാക്കും പ്രയോഗിക്കുന്നത് എന്നും ചിന്തിക്കണം. സര്‍ക്കാരിന് കിട്ടുന്ന മത തീവ്രവാദവിവരങ്ങള്‍ അതേപടി പുറത്തുവിടാന്‍ ആര്‍ക്കും ധൈര്യമില്ല. അതൊക്കെ മതവികാരത്തെ നോവിക്കാതിരിക്കാന്‍ പൂഴ്ത്തി വക്കുകയാണ് ചെയ്യുക. വി എസിന് വരെ സംഘപരിവാരമുഖം ആരോപിക്കുന്ന ഒരു വലിയ മുസ്ലീം മാഫിയ കേരളത്തിലും ഇന്ത്യയിലും ഉണ്ട് എന്നത് പകല്‍ പോലെ വ്യക്തമായി. അവര്‍ക്ക് കുട പിടിക്കാന്‍ ആരൊക്കെ ഏതൊക്കെ അറ്റം വരെ പോകാനും മടിക്കില്ല എന്നും വെളിവായി. രണ്ടാം മാറാട് കലാപത്തില്‍ പോലും അക്ക്രമികളെ സഹായിക്കാന്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഉണ്ടായിരുന്നു എന്നത് ഇനിയെങ്കിലും ആവര്‍ത്തിക്കില്ല എന്ന് പ്രത്യാശിക്കുക മാത്രം തല്‍ക്കാലം ചെയ്യാം.

പൂച്ചക്കാരു മണികെട്ടും എന്നതു ഇപ്പോളും ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്ട്. പൂച്ചക്ക് മണി കെട്ടിയില്ലേലും മീന്‍ മുള്ള് ഇട്ടുകൊടുക്കുന്നവര്‍ക്ക് ആരേലും മണികള്‍ കെട്ടിയാ മതിയാരുന്നു. അതിനുള്ള ആമ്പിയര്‍ ഉള്ളവര്‍ കേരളത്തില്‍ ഉണ്ടോ എന്നത് മറ്റൊരു ചോദ്യം.

വി എസിന് തുണിയില്ലാതായേന്ന് പറഞ്ഞ എല്ലാ അവന്മാരുടെയും തുണിയും മണിയും ജനം കണ്ടത് മിച്ചം.

ചിന്തകന്‍ said...

വേണു മാഷെ...

സത്യത്തില്‍ എന്താണ് നടക്കുന്നതെന്ന് ജബ്ബാര്‍ മാഷെക്കും കൂട്ടര്‍ക്കും അറിയാഞ്ഞിട്ടൊന്നുമില്ല. ഇത് പോലുള്ള അവസരങ്ങള്‍ ഒരു വിഭാഗത്തിനെതിരെ പരാമാവധി വിദ്വേഷ പ്രചരണം അഴിച്ചു വിടുക എന്ന സാമ്രാജ്യത്വ പൈശാചികതയുടെ ഭാഗമാണിവരും. ലൌജിഹാദ് വിഷയത്തില്‍ ജബ്ബാറിട്ട പോസ്റ്റുകളും, ഇത് പോലുള്ള പല സന്ദര്‍ഭങ്ങളില്‍ ഇടുന്ന വിദ്വേഷ പ്രചാരണപോസ്റ്റുകളിലും അദ്ദേഹം തന്നെ പറയുന്ന ഈ ‘സ്വരൂപം’ നമുക്ക് ദര്‍ശിക്കാം.

ജീവിതൊരിക്കലും അച്ചുതാനന്ദനെ ന്യായീകരിച്ചിട്ടില്ലാത്തവര്‍ പോലും ഇപ്പോള്‍ പല പേരുകളിലായി അദ്ദേഹത്തെ ന്യായീകരിക്കാനിറങ്ങിയതിന് പിന്നിലെ വികാരവും അതു തന്നെ.

.. ഒരു ഹിന്ദു നാമധാരി അവരുടെ പ്രവര്‍ത്തികളെ അനുകൂലിച്ചു എഴുതുന്നത്‌ കണ്ടാല്‍, "ആല് കിളിര്‍ത്തത് സ്വന്തം ആസനത്തില്‍" ആണെന്ന് തിരിച്ചറിയാനുള്ള വിവേകം അവര്‍ക്ക് നഷ്ടപ്പെടും....

"മുസ്ലിം സമുദായം കരുതിയിരിക്കേണ്ടത് പുറത്തുനിന്നുള്ള ഇത്തരം അഭ്യുദയകാംക്ഷികളെയാണ് !"


താങ്കള്‍ ഇതില്‍ ഇടപെടുന്നത് അവര്‍ക്ക് സഹിക്കുന്നില്ല. അത് കൊണ്ടാണ് ഇത്തരം വളരെ വില കുറഞ്ഞ വാക്കുകള്‍ അവര്‍ പ്രയോഗിക്കുന്നത്.

സത്യത്തില്‍ പോപുലര്‍ ഫ്രണ്ട് പോലുള്ള ഒരു പ്രസ്ഥാനം മുസ്ലീംങ്ങള്‍ക്കിടയില്‍ ഉണ്ടായതില്‍ ഏറ്റവും അധികം ദു:ഖിക്കുന്നതും അതിനും വളരെയധികം വില നല്‍കേണ്ടിവരുന്നതും മുസ്ലീങ്ങള്‍ തന്നെയാണ്. ഭൂരിപക്ഷം മുസ്ലീങ്ങളും മനസ്സിലാക്കുന്നതും അങ്ങിനെ തന്നെ. ജബ്ബാറിനെ പോലുള്ളവര്‍ക്ക് ആഘോഷിക്കാന്‍ അവസരമൊരുക്കി കൊടുക്കുന്ന ഇവരോട് ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങള്‍ക്കും കടുത്ത വിരോധവും അമര്‍ഷവുമുണ്ട്.

എന്നാല്‍ ജബ്ബാറിന്റെയും ഇപ്പോള്‍ അച്ചുതാനന്ത കൊടിയേരിമാരുമാരുടെയും ലക്ഷ്യം ഇത് പോലുള്ളവരെ ചൂണ്ടി ഇതാണ് യഥാര്‍ത്ഥ ഇസ്ലാം എന്ന് സ്ഥാപിച്ചെടുക്കുകയും അതു മുഖേന അന്യ മതവിഭാഗങ്ങള്‍ക്ക് മുസ്ലീങ്ങളോട് പരമാവധി ശത്രുത വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്.

അച്ചുതാനന്ദ പ്രസ്ഥാവനയുടെ അപകടം എന്താണെന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലേഖനം കൂടി വായിക്കുക

ea jabbar said...

മനോരമ ഉള്ളപ്പോള്‍ യു ഡി എഫിനു വേറെ പത്രം ആവശ്യമില്ല എന്നു പൊതുവെ പറയാറുണ്ട്. അതുപോലെ മാധ്യമം ഉള്ളപ്പോള്‍ പോപുലര്‍ ഫ്രണ്ടിനു വേറെ ഒരു തേജസ്സ് ആവശ്യമുണ്ടോ? ഇന്നത്തെ മാധ്യമം കണ്ടില്ലേ ? സാക്ഷാല്‍ മുസ്ലിം തൊഗാഡിയ (എളമരം നസിറുദ്ദീന്‍) ഇന്നു മാധ്യമത്തില്‍ ലേഖനം [ സോറി ലേഖനമല്ല , പ്രതികരണം] എഴുതിയിരിക്കുന്നു. മാധ്യമം തീവ്രവാദികള്‍ക്കെതിരാണെന്നും നിഷ്പക്ഷ പത്രമാണെന്നും ഇനിയും മനസ്സിലാകാത്തവരുണ്ടാകുമോ?

നാട്ടില്‍ നടന്ന സാധാരണ കൊലപാതകങ്ങളുടെയും കയ്യു വെട്ടലുകളുടെയുമൊക്കെ കണക്കുകള്‍ നസിറുദ്ദീന്‍ വിവരിക്കുന്നു,. എന്നിട്ടു ചോദിക്കുവാ. എന്താ ഒരു മുവാറ്റുപുഴ കൈ വെട്ടു മാത്രം ഇങ്ങനെ അന്യേഷിക്കുന്നേ? എന്ന്.
നാട്ടില്‍ എത്രയോ പള്ളികള്‍ പൊളിഞ്ഞു വീഴുന്നു. പൊളിച്ചു മാറ്റുന്നു. ഭൂകമ്പത്തിലും കാറ്റിലും സുനാമിയിലുമൊക്കെ പള്ളി പൊളിയാറുണ്ട്. അതിനൊന്നുമില്ലാത്ത ഒരു ഹാലിലളക്കം എന്തിനാ ആ ബാബറി മസ്ജിദ് പൊളിഞ്ഞപ്പോ ഉണ്ടായേ ?
അതെന്നെ കാര്യം !

ea jabbar said...

കോയമ്പത്തൂര്‍ ബോംബ്‌ സ്പോടനമാണ്, രാമജന്മഭൂമി- ബാബറി മസ്ജിദ് പ്രചാരനാമോ, radhayaathrayo ,
നിയോ ലിബറല്‍ ലോകക്രമത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കോര്‍പ്പറേറ്റ് ശക്തികളോ ഒന്നുമല്ല ബീജെപീയെ സഹായിച്ചത്,
എന്ത് സുന്ദരമായ ഭാവന!
-------
അവരൊക്കെ സഹായിച്ചിട്ടുണ്ടാകാം. പക്ഷെ ഏറ്റവും ഫലപ്രദമായ സഹായം ചെയ്യുന്നത് മുസ്ലിം തീവ്രവാദികളും അവര്‍ക്കു പിരി കയറ്റുന്ന താങ്കളെപ്പോലുള്ളവരുമാണ്. മോഡിക്കു നാലില്‍ മൂന്നു ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് ആ അക്ഷര്‍ഡാം ക്ഷേത്രത്തില്‍ ബോംബു പൊട്ടിച്ച മഹാന്മാര്‍ ആയിരുന്നില്ലേ ? അവര്‍ ആരായാലും ശരി !

താങ്കള്‍ ഈ സേവനം തുടരുക. സംഘപരിവാര്‍ കൂലി തരാതിരിക്കില്ല !!

ea jabbar said...

മുസ്ലിം ഭീകരവാദം ആര്‍ക്കു വേണ്ടി പണിയെടുക്കുന്നു എന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന വേണു ഗോപാലന്മാരുടെ ഉള്ളിലിരിപ്പെന്താണെന്നും ഊഹിക്കാമല്ലോ?

ea jabbar said...

ചില വേണുവണ്ണന്മാരുടെ കാര്യം ഇങ്ങനെയാണ്. മുസ്ലീം ഭീകരത ചര്‍ച്ചാ വിഷയമാകുമ്പോള്‍ ഹിന്ദു ഭീകരത, അമേരിക്കന്‍ അധിനിവേശം, ഇസ്രായേല്‍ അതിക്രമം തുടങ്ങിയവയിലോട്ടു മാത്രം ചര്‍ച്ചയെ കൊണ്ടുപോകാന്‍ ശ്രമിക്കും.
----
വേണു മാഷ് എന്റെ ബ്ലോഗില്‍ വന്ന് കമന്റ് ഇടുന്നത് ആദ്യമാണ്. വിഷയം ഇതായപ്പോള്‍ അദ്ദേഃഹത്തിന് ഇരിക്കപ്പൊറുതി മുട്ടി !
“ഞാന്‍ വിട്ടു !“ എന്നു പറഞ്ഞിട്ടും വിടാതെ കൂടുന്നതു കണ്ടില്ലേ ?

ea jabbar said...

കാസര്‍കോട്ടെ ലൌ ജിഹാദ് [ലൌ വിരുദ്ധ ജിഹാദ്] പ്രതിയെ ഇന്നലെ പിടികൂടിയ വാര്‍ത്തയുണ്ടിന്ന്. 2001 ലാണു സംഭവം.യൂത്ത് കോണ്‍ഗ്രസ് കാരനും ഓടോ റിക്ഷാ ഡ്രൈവറുമായിരുന്ന ബാലകൃഷ്ണന്‍ ഒരു മുസ്ലിം പെണ്‍ കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തു. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി വെട്ടി നുറുക്കിക്കൊന്നു. എന്‍ ഡി എഫ് പോരാളികളായിരുന്നു പ്രതികള്‍. മുഖ്യ പ്രതി കള്ളപ്പേരില്‍ ഗല്‍ഫിലേക്കു കടന്നതായിരുന്നു. ഇപ്പോള്‍ നാട്ടിലെത്തി പിടിക്കപ്പെട്ടു എന്നാണു വാര്‍ത്ത.
--അമേരിക്കയുടെ കളി ! അല്ലാതെന്താ ?

ea jabbar said...

എന്നാല്‍ ജബ്ബാറിന്റെയും ഇപ്പോള്‍ അച്ചുതാനന്ത കൊടിയേരിമാരുമാരുടെയും ലക്ഷ്യം ഇത് പോലുള്ളവരെ ചൂണ്ടി ഇതാണ് യഥാര്‍ത്ഥ ഇസ്ലാം എന്ന് സ്ഥാപിച്ചെടുക്കുകയും അതു മുഖേന അന്യ മതവിഭാഗങ്ങള്‍ക്ക് മുസ്ലീങ്ങളോട് പരമാവധി ശത്രുത വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്.
--------
യഥാര്‍ത്ഥ ഇസ്ലാം ഇതൊക്കെത്തന്നെയായതുകൊണ്ടാണല്ലോ എല്ലാ ഇസ്ലാമികവാദികളും ഒറ്റക്കെട്ടായി അച്ച്യുതാനന്ദന്റെ മേക്കിട്ടു കയറുന്നത്. അദ്ദേഹം പോപുലര്‍ ഫ്രണ്ടിന്റെ അജണ്ടയല്ലേ പറഞ്ഞത്? അത് ഇസ്ലാം അജണ്ട തന്നെ യെന്ന് എല്ലാവരും മനസ്സിലാക്കുന്നുവെങ്കില്‍ കുറ്റം പറയാനൊക്കുമൊ?

Murali said...

നിങ്ങള്ക്ക് മറ്റുള്ളവരുടെ മതവിശ്വാസത്തെ മനപ്പൂര്‍വം വ്രണപ്പെടുത്താന്‍ അധികാരമില്ലെന്ന് മാത്രമല്ല..

ഭേഷ്! ഇതു പറയുന്ന വേണുമാഷ് മറ്റുഫോറങ്ങളില്‍ ഇടുന്ന കമന്റുകള്‍ ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ തീര്‍ച്ചയായും വ്രണപ്പെടുത്തുമെന്ന് എനിക്ക് നേരിട്ടറിയാം. അതിന്റെ ഒരു ഉദാഹരണം ഇതാ: greenyouth എന്ന ഗൂഗ്‌ള്‍ ഗ്രൂപ്പില്‍ രഞ്ജിത്ത് എന്ന വ്യക്തി ഇങ്ങനെ എഴുതുന്നു: “...Ram THE TERRORIST will led us to our communal frenzied HIndu world...”

അതിനുള്ള് പ്രതികരണമായി വേണുഗോപാലന്‍ മാഷ് എഴുതുന്നു:
“Aptly worded! I want to share both the perspective as well as the emotion expressed by Ranjith ,which, I think is useful in effectively joining at subjective level in resistance against the pedagogical onslaughts on the vast multitudes of people of this country, in the name of defending a 'nation', defined more by a miniscule section of the previleged than by the people of this country.“

ഇപ്പറഞ്ഞതൊക്കെ ഹിന്ദുഭക്തന്മാരുടെ വികാരത്തെ അങ്ങേയറ്റം (മനഃപൂര്‍വം)വ്രണപ്പെടുത്തുന്നതാണെന്ന് പറയേണ്ടതില്ലല്ലോ.

ആ ദേഹമാണ് ഇപ്പോള്‍ ‘മനഃപൂര്‍വ്വം വ്രണപ്പെടുത്താന്‍ അധികാരമില്ല’ എന്ന് മൊഴിയുന്നത്! അതായത്, മതവികാരത്തെ വ്രണപ്പെടുത്തുന്നതിനോട് പൊതുവായി വേണുമാഷിന് വിരോധമില്ല, അത് ചില പ്രത്യേക മതവിഭാഗങ്ങളുടേതാകുമ്പോഴേ പ്രശ്നമുള്ളൂ!

Disclaimer: ഞാന്‍ ഒരു മതവിശ്വ്വാസി അല്ല. മാത്രമല്ല, മതങ്ങളെ ‘വ്രണപ്പെടുത്തുന്ന’ അഭിപ്രായങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ആളുമാണ്. അഭിപ്രായസ്വാതന്ത്ര്യം വേദനയും വിഷമവുമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ക്കേ ആവശ്യമുള്ളൂ. Liberty, if it means anything, is my right to say what you don't want to hear.

Kmvenu said...
This comment has been removed by the author.
Kmvenu said...

വിവേകവും വിവേച്ചനബുധ്ധിയും ഉള്ളവര്‍ ഒരുമിച്ചുനിന്ന് ആകുലതകള്‍ പങ്കിടുകയും, പരിഹാരങ്ങള്‍ തേടുകയും അല്ലാതെ ഒരു വഴിയും ഉണ്ടെന്നു തോന്നുന്നില്ല.
പക്ഷെ ആരാണ് വിവരമുള്ളവര്‍? ഇത് വലിയ ഒരു പ്രശ്നം ആണ്.
എല്ലാവര്ക്കും അവരവര്‍ക്ക് വേണ്ട അറിവ് ഉണ്ട് എന്ന ഔധ്ധത്യത്തില്‍നിന്നു തുടങ്ങുന്ന സംവാദങ്ങള്‍ കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ കാലുഷ്യങ്ങള്‍ വര്ദ്ധിപ്പിക്കുന്നു.
തുറന്ന മനസ്സോടെ സംസാരിക്കാനും ആശയങ്ങള്‍ പങ്കിടാനും താല്‍പ്പര്യം ഇവിടെ കുറഞ്ഞുവരുന്നു.

Kmvenu said...

@ Murali
I didn't mean deliberately doing offence to any ones' faith there..I was just appreciating a friend's criticism of RAM as a 'terrorist'!
But, I also do appreciate RAM of Thyagaraja,the great composer of Indian music the abode of love and all human virtues....
Besides, I myself am a staunch critic of a Brahman-supremacist faith called varnashrama dharma and its God/ King.
This is motivated by my concerns& commitment to the majority of people of India.
I believe that mechanical yukthivaadam is another name for arrogance,shallowness and meanness.

Unknown said...

വേണുമാഷേ,

ഒരു രഞ്ജിത്ത് ഹിന്ദുക്കള്‍ ആരാധിക്കുന്ന ശ്രീരാമന്‍ ടെററിസ്റ്റ് ആണെന്ന് പറഞ്ഞപ്പോ ആവേശത്തോടെ അയാളെ അനുമോദിച്ചു. എന്നാല്‍ അത് വല്ല മുഹമ്മദിനെക്കുറിച്ചും ആയിരുന്നെങ്കില്‍ മാഷിന്റെ കയ്യും തലയും കാണില്ലായിരുന്നു. യുക്തിവാദികള്‍ വേണുമാഷിനെപ്പോലെ അരോഗന്സിനു വേണ്ടിയല്ല വിമര്‍ശിക്കുന്നത്..

വേണു മാഷിന് ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടാക്കിയ മന്ദിരം മാറ്റി പുതിയ ക്ഷേത്രം പണിയണം എന്നാവശ്യപ്പെടുന്നതൊക്കെ വലിയ തീവ്രവാദമായിരിക്കും. അത് മുസ്ലീങ്ങളില്‍ വികാരം ഉണ്ടാക്കാന്‍ ഹിന്ദുക്കള്‍ മനപ്പൂര്‍വം ഉണ്ടാക്കിയെടുത്ത ഒന്നാണെന്നും വാദിക്കാം. ഈ വിഷയം മുന്നില്‍ വച്ചാവും വേണു മാഷ്‌ ശ്രീരാമന്‍ ടെററിസ്റ്റ് ആണെന്ന് കേള്‍ക്കുമ്പോ സന്തോഷിക്കുന്നത്. പക്ഷെ എല്ലാ ഹിന്ദു സംഘടനകളും ആ ക്ഷേത്രത്തിനടുത്ത് തന്നെ പുതിയ മോസ്ക് മുസ്ലീങ്ങള്‍ക്ക് ഹിന്ദുക്കള്‍ തന്നെ പണിതു നല്‍കാമെന്നു ആയിരം വട്ടം മുന്നോട്ടു വച്ചിട്ടുണ്ട് എന്നത് മറക്കരുത്. ഒരു ഹിന്ദുവിനും മുസ്ലീങ്ങളെ അപമാനിക്കാന്‍ ആഗ്രഹമില്ല എന്നത് വ്യക്തമാണ്. പക്ഷെ മുസ്ലീങ്ങളില്‍ വികാരം കയറ്റി സൌഹാര്‍ദം തകര്‍ക്കുന്നത് വേണു മാഷിനെപ്പോലെയുള്ള മൂന്നാം കിട ജന്തുക്കാളാണ്. നിങ്ങളെപ്പോലെയുള്ള ജന്തുക്കള്‍ ഇല്ലായിരുന്നെങ്കില്‍ ശ്രീരാമന്റെ ജന്മ്മസ്ഥലം ലോകത്തിലെ മതസൌഹാര്ദത്തിനു എത്ര ഉദാഹരണമാകുമായിരുന്നു എന്നൊന്ന് ആലോചിച്ചു നോക്കൂ?

ഹിന്ദുക്കളെ മനപ്പൂര്‍വം അപമാനിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുകയും മുസ്ലീങ്ങളെ അപമാനത്തിനു കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ വേണു മാഷേ???

കുഞ്ഞുമോന്‍ said...

>>>വിവേകവും വിവേച്ചനബുധ്ധിയും ഉള്ളവര്‍ ഒരുമിച്ചുനിന്ന് ആകുലതകള്‍ പങ്കിടുകയും, പരിഹാരങ്ങള്‍ തേടുകയും അല്ലാതെ ഒരു വഴിയും ഉണ്ടെന്നു തോന്നുന്നില്ല.
പക്ഷെ ആരാണ് വിവരമുള്ളവര്‍? ഇത് വലിയ ഒരു പ്രശ്നം ആണ്.<<<
ഹ ഹ, വേണുവണ്ണന്‍ മുസ്ലീം ഭീകരത എന്നത് പടിഞ്ഞാറന്‍ സാമ്രാജ്യത്വവും സയനിസ്റുകളും പടച്ചു വിടുന്ന ഗുണ്ടുകള്‍ മാത്രമാണെന്നും പറഞ്ഞു തകര്‍ത്തു വാരിയപ്പോ ആര്‍പ്പുവിളിച്ചു കൂടെയുണ്ടായിരുന്നവര്‍ വിവേകവും വിവേച്ചനബുധ്ധിയും ഉള്ളവര്‍ ആണെന്ന് ധരിച്ചിട്ടുണ്ടാവും. പിന്നെയല്ലേ പിടി കിട്ടിയത് അവരൊക്കെ മുസ്ലീം തീവ്രവാദികള്‍ ആയിരുന്നെന്നു! ചിരിക്കാതെ എന്ത് ചെയ്യും!

>>>എല്ലാവര്ക്കും അവരവര്‍ക്ക് വേണ്ട അറിവ് ഉണ്ട് എന്ന ഔധ്ധത്യത്തില്‍നിന്നു തുടങ്ങുന്ന സംവാദങ്ങള്‍ കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ കാലുഷ്യങ്ങള്‍ വര്ദ്ധിപ്പിക്കുന്നു.<<<
തെറ്റ്.
എല്ലാവരും തങ്ങളുടെ മത:രാഷ്ട്രീയ:വര്‍ഗ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രം കാര്യങ്ങളെ വിലയിരുത്താന്‍ ആഗ്രഹിക്കുകയും പ്രചരിപ്പിക്കാന്‍ മുന്നോട്ടിറങ്ങുകയും ചെയ്യുമ്പോള്‍ സാമൂഹ്യജീവിതത്തില്‍ കാലുഷ്യങ്ങള്‍ വര്ദ്ധിപ്പിക്കുന്നു. ഇതൊന്നും അറിവില്ലാഞ്ഞിട്ടല്ല, മനപ്പൂര്‍വം കണ്ണടക്കുന്നതാണ്.

വേണുവണ്ണ,
എന്‍ ഡി എഫുകാരും പി ഡി പ്പിക്കാരും പോപ്പുലര്‍ ഫ്രാണ്ടുകാരും ജമാത്തെക്കാരും ബ്ലോഗില്‍ ധാരാളം ഉണ്ട്. അവിടെ അണ്ണന് രാജകീയ സ്വീകരണം ലഭിക്കും.

കുഞ്ഞുമോന്‍ said...

നിങ്ങടെ ഒക്കെ ഒരു കാര്യം.

ലവ് ജിഹാദ് പോപ്പുലര്‍ ഫ്രാഡുകള്‍ നടത്തിയാലും മുഖ്യന്‍ അത് വിളിച്ചു പറയാവോ? അവര്‍ മുസ്ലീം രാജ്യം ലക്‌ഷ്യം വച്ചാലും അതൊക്കെ മുഖ്യന്‍ വിളിച്ചു പറയാവോ? ഹിന്തു സംഘടനകള്‍ ഹിന്തുരാഷ്ട്രം ഒണ്ടാക്കാന്‍ പോകുന്നു, മതപരിവര്‍ത്തനം തടയുന്നു, ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ലക്‌ഷ്യം വക്കുന്നു എന്നൊക്കെ പറഞ്ഞാപ്പോരെ? അല്ലേലും മുസ്ലീങ്ങള്‍ എണ്ണം കൂട്ടിയാല്‍ കമ്യൂണിസ്റ്റ്കാരന് ഇത്ര ചൊറിച്ചില്‍ എന്തിനാ?

ദാണ്ടേ കിടക്കുന്നു സാധനം.

കുരുത്തം കെട്ടവന്‍ said...

കുഞ്ഞുമോന്‍ :"എന്‍ ഡി എഫുകാരും പി ഡി പ്പിക്കാരും പോപ്പുലര്‍ ഫ്രാണ്ടുകാരും ജമാത്തെക്കാരും ബ്ലോഗില്‍ ധാരാളം ഉണ്ട്. അവിടെ അണ്ണന് രാജകീയ സ്വീകരണം ലഭിക്കും"

കുഞ്ഞുമോനണ്ണാ, എന്തിരു വേണുമാഷെ വിടാതെ പിടിച്ചിരിക്കുന്നു?! കുഞ്ഞുമോനണ്ണനും സ്വീകരണത്തിനു ഒട്ടും കുറവുണ്ടാകില്ല. കാരണം ആര്‍ എസ്‌ എസ്‌, ബജ്റംഗ്ദള്‍, ബി ജെ പി, യുക്തിവാദി പല സംഘം ബ്ളോഗില്‍ ഇഷ്ടം പോലെ ആണ്‍ പേരിലും പെണ്‍ പേരിലും നീന്തിതുടിക്കയല്ലേ! തീര്‍ചയായും അണ്ണണ്റ്റെ കമണ്റ്റുകള്‍ അവര്‍ കാണാതെ പടിക്കുന്നുണ്ടാകും! ഇവിടപ്പം എന്താ പ്രശ്നം ആര്‍ എസ്‌ എസിനും ബി ജെ പിക്കും സി പി എമ്മിനും മാത്രമായി കൈവെട്ട്‌ കാല്‍വെട്ട്‌ 'ഐറ്റം' സംവരണം ചെയ്യണമെന്നാണോ?! മറ്റുള്ളവരൊന്നും സമരം ചെയ്യരുത്‌, ചാണകം തെളീക്കരുത്‌, ബസ്‌ കത്തിക്കരുത്‌, ഇതൊക്കെ 'ഞങ്ങളുടെ' കുത്തകയാണു!! അതിലേക്കു മറ്റാരും വരണ്ട! ഇല്ല ആരും വരുന്നില്ല. അതിനു നിങ്ങളെതന്നെ ചുമതലപെടുത്തുന്നു. എതെങ്കിലും ഒരുത്തന്‍ വഴിതെറ്റി നിങ്ങളുടെ ഗ്രൂപ്പിലേക്ക്‌ വന്നാല്‍ അവനെ ഞങ്ങള്‍ ശരിയാക്കിക്കോളാം. ഓക്കെ.

ea jabbar: "കാസര്‍കോട്ടെ ലൌ ജിഹാദ് [ലൌ വിരുദ്ധ ജിഹാദ്] പ്രതിയെ ഇന്നലെ പിടികൂടിയ വാര്‍ത്തയുണ്ടിന്ന്. 2001 ലാണു സംഭവം.യൂത്ത് കോണ്‍ഗ്രസ് കാരനും ഓടോ റിക്ഷാ ഡ്രൈവറുമായിരുന്ന ബാലകൃഷ്ണന്‍ ഒരു മുസ്ലിം പെണ്‍ കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തു."

അണ്ണോ, ഇത്രയും കാലം മുസ്ളീങ്ങളൂടെ മേല്‍ കുതിരകയറിയിരുന്നത്‌ അങ്ങിനെയല്ലല്ലോ? മുസ്ളീങ്ങള്‍ യുവാക്കളെ മൊബൈലും പണവുമായി ബാലക്രിഷ്ണണ്റ്റെ സഹോദരിമാരെ ചാക്കിലാക്കി പാട്ടിലാക്കുന്നു എന്നായിരുന്നല്ലോ പരാതി!! അപ്പോള്‍ സംഗതി നേരെ തിരിച്ചാണു. ബാലക്രിഷ്ണന്‍മാരാണൂ മുസ്ളിം യുവതികളെ പാട്ടിലാക്കി കൊണ്ടുപോകുന്നത്‌!! ഇതെന്താ 'ശിര്‍ക്ക്‌ ജിഹാദോ'!! ബാലക്രിഷ്ണന്‍ മുസ്ളിം യുവതിയെ പാട്ടിലാക്കിയാല്‍ മുസ്ളീങ്ങള്‍ കുറ്റക്കാര്‍!!! എതെങ്കിലും ഒരു റിയാസ്‌ ഹിന്ദുയുവതിയെ പ്രേമിച്ചാല്‍ അപ്പോഴും കുറ്റക്കാര്‍ മുസ്ളീങ്ങള്‍ തന്നെ!!! അതെങ്ങാനാ അണ്ണാ ഇരു ടീമുകളും ഗോളടിച്ചാല്‍ ഒരു ടീമിണ്റ്റെ പേരില്‍ മാത്രം വരവ്‌?!!! അപ്പോള്‍ അതാണു മതേതരത്വം! നമ്മള്‍ പറയും മിണ്ടാതിരുന്നോണം! ഹീഹീ.

ചുരുക്കത്തില്‍ പ്രണയമായാലും, കൈവെട്ട്‌, കൊലപാതകം, ബസ്‌ കത്തിക്കല്‍, പള്ളിപൊളിക്കല്‍, ബോംബ്‌ ഉണ്ടാക്കല്‍, തുടങ്ങീ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും 'ഞങ്ങള്‍ക്കാകാം'! നിങ്ങളത്‌ ചെയ്യരുത്‌! ശരി സമ്മതിചു. നമുക്കതിലൊന്നും വലിയ താല്‍പര്യമില്ല. അതൊന്നും ഇഷ്ടവുമില്ല. ഇനി എതെങ്കിലും തല തിരിഞ്ഞവന്‍ നിങ്ങളുടെ 'പണി' എറ്റെടുത്താല്‍ അതിനുമൊത്തമായും ചില്ലറയായും നമ്മുടെ നെഞ്ചത്തോട്ട്‌ വരരുത്‌. നിങ്ങളുടെ നിരന്തരമായ 'അഭ്യാസം' കണ്ട്‌ മോഹിച്ചവനാകും അതെന്ന് കരുതി അങ്ങട്ട്‌ ക്ഷമി! വി എസ്‌ അച്യുതാനന്ദന്‍ എന്ത്‌ പറഞ്ഞാലും അതിനു എതിരു പറയുന്ന പിണറായി സഖാവ്‌ വരെ അതിനെ അനുകൂലിച്ചിരിക്കുന്നു. ഭേഷ്‌, അങ്ങിനെയെങ്കിലും അവരൊന്നായത്‌ കാണാനയല്ലോ!!!

SMASH said...

വേണുഗോപാലാന്‍ ചേട്ടാ..
"സെപ്റ്റംബര്‍11 ഭീകരാക്രമണം - അമേരിക്കന്‍ സയണിസ്റ്റ് ഗൂഢാലോചന" തിയറികളൊക്കെ താങ്കള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നയാളാണെന്ന് അറിഞതില്‍ സന്തോഷം. അതു വിട്, ബാക്കി കാര്യങ്ങള്‍, സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങള്‍ക്കായി അവര്‍ ഇസ്ലാമിക ഭീകരത എന്നത് പൊക്കിക്കൊണ്ട് വരുന്നു എന്നൊക്കെയാണ്‌ താങ്കള്‍ ഇത്രയധികം എഴുതിക്കൂട്ടിയതില്‍ ഉള്ളത്. ഇതൊന്നും അത്ര പുതിയ അറിവുകളൊന്നുമല്ല. സാമ്രാജ്യത്ത്വത്തിന്‌ അവരുടെ ലക്ഷ്യം ലോകത്തിനുമേലുള്ള നിയന്ത്രണം എന്നതുതന്നെ! ഇസ്ലാമിക ലോകത്ത്‌ മാത്രമല്ല ലോകത്തെല്ലായിടത്തും അവരതു ചെയ്യുന്നുമുണ്ട്. ചൈനയൊന്നും വളരുന്നത് ആര്‍ക്കും സാമ്രാജ്യക്കാര്‍ക്ക് അത്ര താല്പര്യമുള്ള കാര്യം അല്ല താനും. പക്ഷേ ചൈനക്കെതിരെ എന്താണവര്‍ ചെയ്യുന്നത്? അവിടെയുള്ള ആളുകളെ എന്തുകൊണ്ട് ഭീകരരാക്കുന്നില്ല? അല്ലെങ്കില്‍ എന്തുകൊണ്ടവര്‍ക്കതിനു സാധിക്കുന്നില്ല?

എന്തുകൊണ്ട് ഇസ്ലാമിന്റെ പേരു പറഞ്ഞു മാത്രം ഇത്രയും ഭീകരന്മാര്‍? ഇസ്ലാമിനെ പറഞ്ഞാല്‍ മുന്‍ പിന്‍ നോക്കാതെ വാളെടുക്കുന്നവര്‍ ഉണ്ടാകും എന്ന് പറയുന്നവര്‍ക്ക് നല്ല ബോധ്യം ഉണ്ട്. അങ്ങനെ വാളെടുക്കാന്‍ തരത്തില്‍ എന്തുകൊണ്ടാണ്‌ അവര്‍ പാകപ്പെട്ടിരിക്കുന്നത് എന്നും കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇസ്ലാം എന്നതിലുപരി ചില പ്രദേശങ്ങളിലെ ആളുകളുടെ ജീനിന്റെ പ്രശ്നമാണിതെന്ന് തോന്നുന്നു. ഇത്തരത്തിലുള്ള ആളുകള്‍, ഇഷ്ടമ്പോലെ ഉള്ളപ്പോള്‍ സാമ്രാജ്യത്ത്വം മുതലെടുത്തില്ലെങ്കിലല്ലേ അല്‍ഭുതമുള്ളു. രണ്ടു കയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ.

ശീതയുദ്ധകാലത്ത് സാമ്രാജ്യത്ത്വത്തിന്റ ഏറ്റവും വലിയ ലക്ഷ്യം എന്തായിരുന്നു? കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ഉന്മൂലനം ചെയ്യുക! എന്നാല്‍ അവിടങ്ങളിലെ ആളുകളൂടെ കമ്മ്യൂണിസ്റ്റ് വൈകാരികതയെ എന്തുകൊണ്ട് സാമ്രാജ്യത്ത്വം മുതലെടുത്തില്ല? അതിനു കാരണം കമ്മ്യൂണിസത്തോടോ, അതിന്റെ സിദ്ധാന്തങ്ങളോടോ ഒരു പരിധിക്കപ്പുറം ഉള്ള വൈകാരികതയൊന്നും അവിടെ ആര്‍ക്കും ഉണ്ടായിരുന്നില്ല എന്നതാണ്‌. ഇതു കമ്മ്യൂണിസത്തിന്റെ മാത്രം കാര്യമല്ല, മതങ്ങള്‍ ഒഴികെ മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും പ്രത്യോകതയാണ്‌(ഇതിന്‌ ചില്ലറ അപവാദങ്ങള്‍ ചൂണ്ടിക്കാട്ടാമെങ്കിലും)

എന്നാല്‍ മതം എന്നത്(പ്രത്യോകിച്ച് ഇസ്ലാം) ആളുകള്‍ക്ക് വിവേകത്തിന്റെ സ്ഥാനത്ത് വികാരം കുത്തി കയറ്റുക മാത്രമാണ്‌ ചെയ്യുന്നത്. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഒരു ന്യൂനപക്ഷം ഒഴികെ മതത്തേ ആയാലും മറ്റെന്തു പ്രത്യയശാസ്ത്രത്തെ ആയാലും, വയ്ക്കേണ്ടിടത്ത് വയ്ക്കാന്‍ പഠിച്ചവരാണ്‌. എന്നാല്‍ എന്തു പ്രശ്നത്തിനും കാരണമാകാന്‍ മേല്പ്പറഞ്ഞ ന്യൂനപക്ഷവും, ചെയ്യുന്നതിനൊക്കെ ന്യായീകരണം ചമക്കാന്‍ അവര്‍ക്ക് കൂട്ടായി ദൈവീക വചനങ്ങളും ഉള്ളപ്പോള്‍ , സാമ്രാജ്യത്വം പിന്നെന്തിന്‌ വേറെ ആളെ നോക്കണം? സാമ്രാജ്യത്ത്വം ഇസ്ലാമിനെതിരെ അവരുടെ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഇതുപോലുള്ള സമുദായത്തിലെ വികാര ജീവികളാണ്‌ എന്നതില്‍ സംശയം വേണ്ട. സാമ്രാജ്യത്ത്വം എന്നത് അമേരിക്ക മാത്രം ആണെന്ന് ധരിച്ചു വച്ചിരിക്കുന്ന ശുദ്ധന്മാരോട്, സാമ്രാജ്യത്വം ലോകാരംഭം തൊട്ടേ ഉണ്ട്. അതില്‍ ഇസ്ലാമിക സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു(അവിടെ തേനും പാലും മാത്രമായിരുന്നില്ല ഒഴുകിയിരുന്നത് എന്നും കൂടി ഓര്‍ക്കുക). യുദ്ധങ്ങളിലൂടെ ആയിരുന്നു അന്ന് അവ വികസിച്ചിരുന്നത്, എന്നാല്‍ ലോക ക്രമം മാറിയപ്പോള്‍ യുദ്ധം എന്നതു മാറി തന്ത്രം ആയി. ഈ തന്ത്രം ഉപയോഗിച്ച് ഇന്നത്തെ സാമ്രാജ്യത്ത്വവും അതിന്റെ ശിങ്കിടികളായ ഇസ്ലാമിക രാഷ്ട്രങ്ങളും, മണ്ടന്മാരേയും, വികാരജീവികളേയും വിറ്റ് വളരുന്നു. വേണുഗോപാലേട്ടന്‍ ഇനി ഇത്തരം മണ്ടന്മാര്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും കൂടി ഒരു റിസര്‍ച്ച് നടത്തുക ഉചിതമായിരിക്കും.

വാസ്ത്തവത്തില്‍ മാപ്പിളമാര്‍ ഭൂരിപക്ഷമാകാനവേണ്ടി കുടുംബാസൂത്രണം ഒഴിവാക്കുന്നു എന്ന ആരെസ്സെസ്സ് പ്രചാരണം.

ഇസ്ലാമിനെതിരെ എന്തു പറഞാലും കേവലം പ്രചരണമാണെന്ന് പറയുന്ന താങ്കള്‍ ലോക/ഇന്ത്യന്‍ ജനസംഖ്യാ വര്‍ദ്ദനവ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഒന്ന് നിരീക്ഷിച്ചാല്‍ കൊള്ളാം. അല്ല അതും ചിലപ്പോള്‍ സാമ്രാജ്യത്ത്വത്തിന്റെ കളി ആയിക്കൂടായ്കയില്ല!

പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം, ഇസ്ലാം ഭൂരിപക്ഷ്ം സ്ഥാപിക്കുക എന്നതല്ല എന്ന് ഊഹിക്കുന്നു. മറിച്ച് അങ്ങനെ ഒരു പ്രചരണം നടത്തി മേല്പ്പറഞ്ഞ വികാരജീവികളെ മുതലെടുത്ത് തീവ്രവാദികളാക്കി, അറിഞോ അറിയാതേയോ തങ്ങളുടെ യജമാനന്മാരെ പ്രീതിപ്പെടുത്തുക എന്നതായിരിക്കാം. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കന്മാര്‍, സാമ്രാജ്യത്ത്വ ചട്ടുകങ്ങളാണോ, അതോ വെറും വിവേകശൂന്യരായ മതവാദികളോ എന്നത് അന്വേഷിക്കേണ്ടതാണ്‌. ഇങ്ങനെയുള്ള സംഘടനകളെ വിമര്‍ശിക്കുമ്പോള്‍ മുസ്ലീം സമൂഹം മൊത്തത്തില്‍ വൈകാരികമായി പ്രതികരിക്കുന്നത് കാണുമ്പോള്‍ ആരാണ്‌ യഥാര്‍ഥത്തില്‍ സന്തോഷിക്കുന്നുണ്ടാകുക?

വായുജിത് said...

ഈ ഒരു ചോദ്യത്തിനു ആരും മറുപടി പറഞ്ഞില്ല. ആര്‍.എസ്സ്.എസ്സ് ഹിന്ദു രാക്ഷ്ട്രം ആണു ലക്ഷ്യം വെക്കുന്നതെന്ന് ഇടതനും വലതനും ജമാ‍ാത്തിയനും സകല ടീമും പറഞ്ഞു ഒരു നൂറു പ്രാവശ്യമെങ്കിലും . പക്ഷേ അന്ന് ഒരു പുമാനും അതിനെതിരെ പ്രതികരിച്ചു കണ്ടില്ല . ആര്‍.എസ്സ്.എസ്സ് കാര്‍ പോലും .

അന്ന് ഒരു വേണുഗോപാലനും സംശയവും ഉണ്ടായില്ല അതെങ്ങനെ സാധിക്കുമെന്ന് .

പക്ഷേ ഇപ്പോള്‍ പോപ്പുലര്‍ ചേട്ടന്മാര്‍ക്ക് ഇങ്ങനെ ഒരുദ്ദേശ്യമുണ്ടെന്നു പറഞ്ഞപ്പോള്‍ സകല മതേതര മത ചേട്ടന്മാരും ആര്‍ത്തലച്ചു വന്നു . മുസ്ലിമിനെ അപമാനിക്കുന്നുവെന്ന് .

ഇതെങ്ങനെ ശരിയാകും ?

ഇനി എന്റെ നാട്ടിനു പത്തു കിലോമീറ്റര്‍ അകലെ ആര്‍.എസ്സ്.എസ്സ് ഉള്‍പ്പെട്ട സംഘര്‍ഷം നടന്നാല്‍ , അത് അല്പം ഗുരുതരമാണെങ്കില്‍ ചുറ്റു വട്ടത്തെ സകല ആര്‍.എസ്സ്.എസ്സ് അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും പിന്നെ പണ്ട് ശാഖകളില്‍ വന്നിട്ടുള്ളവരുടെയും വീടുകളില്‍ പോലീസ് കയറും. അന്വേഷിക്കും . നിരപരാധികളെ പൊക്കുകയും ചെയ്യും .

അന്ന് ഒരു ആര്‍.എസ്സ്.എസ്സ് കാരനും ഹിന്ദു വേട്ട നടത്തുന്നു എന്നു പറഞ്ഞ് നിലവിളിച്ചിട്ടില്ല . ഒരു രാഷ്ട്രീയക്കാരനും അങ്ങനെ പറഞ്ഞിട്ടുമില്ല .

പക്ഷെ ഇപ്പോള്‍ പോപ് ഫ്രന്‍ഡുകാരന്റെ വീട്ടില്‍ കയറി അന്വേഷിച്ചാല്‍ അത് മുസ്ലിം വേട്ട . അതെങ്ങനെ ????

ബിജു ചന്ദ്രന്‍ said...

സ്മാഷ്, കമന്റിനു താഴെ ഒരൊപ്പ് ...

കുഞ്ഞുമോന്‍ said...

കുരുത്തം കേട്ടവനെ
ബസ് കത്തിക്കലും ചാണകം തളിക്കലും കൈ വെട്ടലുകളും മുസ്ലീം മതത്തിന്റെ പേരിലാകുമ്പോ പേടിക്കണം മച്ചാ. അതിനെയല്ലേ രാജ്യത്തെ ഇസ്ലാമികവല്‍ക്കരിക്കുന്നു എന്ന് പറയുന്നത്? ഇസ്ലാമിക താല്പര്യങ്ങള്‍ കയറൂരി വിട്ടാല്‍പ്പിന്നെ ബാക്കിയൊള്ളോര്‍ക്കൊന്നും വഴീ നടക്കാന്‍ മേലാതാകും എന്ന് ചിന്തിക്കാന്‍ അഫ്ഗാനിസ്താണോ പാകിസ്താനോ വിസിറ്റ് ചെയ്യേണ്ടല്ലോ? മുസ്ലീം തീവ്രവാദികളുടെ വാചകങ്ങള്‍ക്കും അജണ്ടകള്‍ക്കും എതിര് നില്‍ക്കുന്നവരെയൊന്നും നിലം തൊടീക്കില്ല എന്നതാണ് നിങ്ങടെ അജണ്ട എന്ന് ഞാന്‍ പറഞ്ഞിട്ട് ആരും മനസ്സിലാക്കെണ്ടതില്ലല്ലോ. വികാരം കത്തിച്ചു കത്തിച്ചു കയറ്റിവിട്ടാല്‍ അത് പൊട്ടും എന്ന് പൊട്ടന്മാര്‍ക്ക്‌ പോലും അറിയാം മച്ചാ. ഇന്നലെ വരെ ഇവിടെ അതല്ലായിരുന്നോ എല്ലാവരും ചെയ്തോണ്ടിരുന്നെ? അതിന്റെ പൊട്ടലുകള്‍ കേട്ടപ്പോ കത്തിച്ചു കയറ്റി വിട്ടവന്മാര്‍ക്ക് പോലും ഇത്തിരി ഞെട്ടല്‍ ഉണ്ടായില്ല എന്ന് പറയുമോ? അജന്ടല്‍ ഇറക്കി ഇറക്കി നാടിനെ വെള്ളരിക്കാപ്പട്ടണം ആക്കിയിട്ടു വേദാന്തം ഓതുന്നോ?

വേണുവണ്ണന്റെ വക്കാലത്ത് കുരുത്തം കേട്ടവന്‍ ഏറ്റെടുത്തോ? നിങ്ങളോക്കയെയുള്ളു പുള്ളിക്കൊരാശ്രയം!

SMASH said...

@ Biju chandran.

:)

വായുജിത് said...

<<< ഇനി എതെങ്കിലും തല തിരിഞ്ഞവന്‍ നിങ്ങളുടെ 'പണി' എറ്റെടുത്താല്‍ അതിനുമൊത്തമായും ചില്ലറയായും നമ്മുടെ നെഞ്ചത്തോട്ട്‌ വരരുത്‌. നിങ്ങളുടെ നിരന്തരമായ 'അഭ്യാസം' കണ്ട്‌ മോഹിച്ചവനാകും അതെന്ന് കരുതി അങ്ങട്ട്‌ ക്ഷമി >>>

കുരൂ . ഇത് രണ്ടു സൈഡിനും ബാധകമാവില്ലേ സുഹ്രുത്തെ .

ബബറി പ്രശ്നത്തിനു ശേഷം ഗുജറാത്തിനു ശേഷം ഉണ്ടായ ആ അരക്ഷിതാവസ്ഥ ആണു ചില പാവങ്ങള്‍ ബോംബ് വെക്കാന്‍ കാരണമെന്നു നിരന്തരം ന്യായീകരിച്ചിരുന്നുവല്ലോ പണ്ട് .

അങ്ങനെയെങ്കില്‍ ഈ പ്രതികരണ സ്വഭാവം മറ്റുള്ളവര്‍ക്കും ഉണ്ടാകില്ലേ . എന്തേ അത് ചിലരെ തല തിരിഞ്ഞവര്‍ ആക്കില്ലേ ?

വായുജിത് said...

ഇറാനിലും ഇറാക്കിലും പാകിസ്താനിലും യമനിലും ഉഗാണ്ടയിലും സോമാലിയയിലും നൈജീരിയായിലും ഒക്കെ നടക്കുന്ന ഭീകരവാദത്തിനു കാരണം അമേരിക്കയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് . എന്തിനു 99 ശതമാനം മുസ്ലിം ഉള്ള സൌദിയില്‍ പോലും മത തീവ്രവാദികള്‍ ബോംബ് പൊട്ടിച്ചു.

ഇറാനില്‍ നടക്കുന്ന വിദ്ധ്വംസ്ക പ്രവര്‍ത്തനത്തിനു കാരണം അമേരിക്ക ആണെന്നാണു നെജാദ് പറയുന്നത് . ഈ അമേരിക്ക പറയുന്നത് കേട്ടു തുള്ളാ‍ന്‍ നടക്കുന്ന സമൂഹം ഇറാനില്‍ അല്ലേ . അല്ലെങ്കില്‍ പിന്നെ അതെങ്ങനെ സാധ്യമാകും ?

പാകിസ്താനില്‍ അമേരിക്കയുടെ കൂടെ കിടക്കുന്നതും അതിനെതിരെ ബോംബ് പൊട്ടിക്കുന്നതും ഒരേ ആള്‍ക്കാര്‍ തന്നെ . മരിക്കുന്നതും ഒരേ ആള്‍ക്കാര്‍

ഇറാക്കിലെ സ്ഥിതിയും വ്യത്യസ്തമല്ല . അന്നു സദ്ദാമിനെതിരെ നിന്ന് അമേരിക്കയെ താങ്ങിയതും അതിനുശേഷം പരസ്പരം ബോംബ് വെച്ചു മരിക്കുന്നതും ഒരേ സമൂഹം .

അമേരിക്കയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും സപ്പോര്‍ട്ടു ചെയ്യുന്നതും തങ്ങളിലുള്ളവര്‍ തന്നെ

Kmvenu said...

@ SMASH
["സെപ്റ്റംബര്‍11 ഭീകരാക്രമണം - അമേരിക്കന്‍ സയണിസ്റ്റ് ഗൂഢാലോചന"..അതു വിട്, ബാക്കി കാര്യങ്ങള്‍..സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങള്‍ക്കായി അവര്‍ ഇസ്ലാമിക ഭീകരത എന്നത് പൊക്കിക്കൊണ്ട് വരുന്നു എന്നൊക്കെയാണ്‌..എഴുതിക്കൂട്ടിയതില്‍ ഉള്ളത്. ഇതൊന്നും അത്ര പുതിയ അറിവുകളൊന്നുമല്ല..
ഇസ്ലാം എന്നതിലുപരി ചില പ്രദേശങ്ങളിലെ ആളുകളുടെ ജീനിന്റെ പ്രശ്നമാണിതെന്ന് തോന്നുന്നു...
എന്നാല്‍ മതം എന്നത്(പ്രത്യോകിച്ച് ഇസ്ലാം) ആളുകള്‍ക്ക് വിവേകത്തിന്റെ സ്ഥാനത്ത് വികാരം കുത്തി കയറ്റുക മാത്രമാണ്‌ ചെയ്യുന്നത്. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഒരു ന്യൂനപക്ഷം ഒഴികെ മതത്തേ ആയാലും മറ്റെന്തു പ്രത്യയശാസ്ത്രത്തെ ആയാലും, വയ്ക്കേണ്ടിടത്ത് വയ്ക്കാന്‍ പഠിച്ചവരാണ്‌..]
ഇപ്പറഞ്ഞത്‌ പോപ്പുലര്‍ ഫ്രന്റ്‌ നെ യാണോ മുസ്ലിം നെ യാണോ?
വീയെസ് 'പോപ്പുലര്‍ ഫ്രന്റ്‌ നെ മാത്രം' ഉദ്ദേശിച്ചു പറഞ്ഞ കാര്യങ്ങള്‍ എങ്ങിനെ വര്‍ഗീയതയെ
സ്ഥാപനവല്‍ക്കരിക്കാന്‍ സഹായകമാകുന്നു എന്ന എന്റെ വാദത്തെ ശരിവെക്കുന്നു താങ്കളുടെ വരികള്‍.

Kmvenu said...

"Islamophobes create more hype by circular references to other Islamophobes and supporting each other’s “proof”. These are passed through blogs, web sites, media, etc."

Kmvenu said...

How do Islamophobes smear Muslims?

1. Smear tactics often rely on tenuous logic : X knew Y. Y prayed in the same mosque as Z. In 1975, Z had some contact with T. T is an Extremist. Therefore, X is a terrorist sympathizer.

2. Islamophobes target mainstream Muslim organizations, mainstream leaders, and uniquely successful Muslim projects, in order to undermine the entire community.

3. Islamophobes find individual Muslims who have no standing in the Muslim community and promote them as alternate representatives of Muslims in America. These individuals are then funded and promoted in the media as experts.

4. Islamophobes create more hype by circular references to other Islamophobes and supporting each other’s “proof”. These are passed through blogs, web sites, media, etc.

Kmvenu said...

..AND ULTIMATELY, ISLAMOPHOBIA IS EXPORTED TO ALL COUNTRIES TO DEFLECT PEOPLE'S ATTENTION AWAY FROM THE DAILY STRUGGLES AGAINST THEIR REAL OPPRESSORS

Sudeep said...

The post says, "മുഖ്യ മന്ത്രി അങ്ങനെ പറഞ്ഞത് പോലീ‍സ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്." Can anyone tell me what the "evidence" (thelivu) is?

A report on the "evidences" of the 'original' Love Jihad can be found
here: Love Jihad was no farce.) It was some claim in some sick "Hindu Jagruti" sites that the Media and Kerala Police repeated as it is. Could it be something similar this time also?

Kmvenu said...

Leaked Documents Expose Imperialist War
In Afghanistan
By Alex Lantier

http://www.countercurrents.org/lantier270710.htm

The documents make clear that the occupation of Afghanistan is a filthy imperialist war. Popular resistance and protest demonstrations are drowned in blood, US death squads operate at will under a media blackout, and Washington and NATO collaborate with a narrow elite of corrupt warlords and Afghan officers

Kmvenu said...

Will The U.S. Annex Latin America?
By Timothy V. Gatto

http://www.countercurrents.org/gatto270710.htm

The United States of America has turned this planet into a playground for the Pentagon and we have seen an influx of soldiers and materials for waging war filling the airfields of Columbia, Costa Rica, Afghanistan, Poland and scores of other nations that have allowed their nations to be forward operating areas for this American Empire

കുഞ്ഞുമോന്‍ said...

വേണുവണ്ണ,
അണ്ണന്‍ കണ്ണടച്ച് ഇരുട്ടാക്കരുത്. ഇസ്ലാമോഫോബിയയാണ് ഇവിടുത്തെ പ്രശ്നം എന്ന് വാദിക്കുന്ന അണ്ണന്‍ കണ്ണുകള്‍ ശരിക്കും അടച്ചു വച്ചിരിക്കുകയാണ്. അത്തരത്തില്‍ വാദിച്ചാണ് കേരളം ഈ ഗതിയില്‍ എത്തിയത് എന്ന് മറക്കരുത്. അണ്ണനെപ്പോലെ മുസ്ലീം സ്നേഹവും സഹതാപവും കാണിച്ചവരാണ് ഭൂരിഭാഗം ജനവും. പക്ഷെ രോഗം തിരിച്ചറിയാന്‍ വളരെ വൈകിപ്പോയിരുന്നു. ഇപ്പോളും അണ്ണന്മാര്‍ പൊളിഞ്ഞുപോയ വാദവുമായി വന്നാല്‍ കേരളത്തില്‍ നിന്നും കാശ്മീര്‍ മോചനത്തിന് ഇനിയും ജനം വണ്ടി കേറും. അയോധ്യയില്‍ അമ്പലം പണിയണം എന്ന് പറയുന്നവനെ ചുട്ടു കരിക്കും. മൊഹമ്മദ്‌ എന്ന പേര് വിളിച്ചാല്‍ കൈ വെട്ടും. തീവ്രവാദികളെ വെറുതെ വിടണം എന്ന് പറഞ്ഞു ജാഥകള്‍ നയിക്കും. അന്യമതത്തിപ്പെട്ടവരോട് കൈകൊര്‍താല്‍ തൂക്കിലേറ്റും. അപ്പോളും പറയണം ഇതൊക്കെ ഉണ്ടാക്കിയെടുത്തത് അമേരിക്കയാണെന്ന്. വേണുവണ്ണനെപ്പോലെയുള്ള വിവേകശൂന്യര്‍ ഉണ്ടാക്കി വച്ച വിപത്തിനെ അവര്‍ തന്നെ ഉത്തരവാദികളെ ചൂണ്ടിക്കാണിക്കുകയും ചെയ്താല്‍ അതിനു ആര്‍പ്പ് വിളിക്കാന്‍ മതം മാത്രം സിരകളില്‍ ഓടിക്കുന്ന കുറെ കാടന്മാര്‍ കാണും.

വേണുവണ്ണന്മാര്‍ സൃഷ്ട്ടിച്ച മത മൌലികവാദികള്‍ ബോംബു പൊട്ടിക്കുമ്പോ സ്വന്തം മക്കള്‍ ആ വഴി നടക്കാതെ സൂക്ഷിക്കാന്‍ നോക്കിയാല്‍ കൊള്ളാം. പൊട്ടിക്കുന്നവര്‍ വേണുവണ്ണനെ ഓര്‍ക്കണമെന്ന് ചിന്തിക്കാറില്ല. മക്കള്‍ ചത്താലും അമേരിക്കക്കെതിരെ രണ്ടു മുദ്രാവാക്യം വിളിച്ചു ശവമടക്കിക്കോണം.
അണ്ണന് സ്തുതി.

SMASH said...

Smear tactics often rely on tenuous logic : X knew Y. Y prayed in the same mosque as Z. In 1975, Z had some with T. T is an Extremist. Therefore, X is a terrorist sympathizer'


ഇത് മുഴുവനും ശരിയല്ല എന്നാണ്‌ എന്റെ അഭിപ്രായം. T തീവ്രവാദികളാണ്‌ എന്നത് പരമസത്യം.അല്ലെങ്കില്‍ വികാരജീവികള്‍ . ഇവര്‍ എന്തുകൊണ്ടിങ്ങനെ, ഇത്രയധികം? ഇവര്‍ എന്തുകൊണ്ടിങ്ങനെയായി? ഇതില്‍ എന്‍ഡിഎഫും, അതുപോലുള്ളവരും പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ T യെ പറയുമ്പോള്‍ അവരോട് എന്തോ കാരണങ്ങളാല്‍ സോഫ്റ്റ് കോര്‍ണ്ണര്‍ ഉള്ളവര്‍ ചാടിപ്പുറപ്പെടും എന്ന് ചിലര്‍ക്ക് അറിയാം. അതെന്തുകൊണ്ട് മറ്റു പ്രത്യയശാസ്ത്ര അനുഭാവികളേക്കാളും കൂടുതലായി ഇക്കാര്യത്തുല്‍ ഇവര്‍ ചാടിപ്പുറപ്പെടുന്നു? എന്തുകൊണ്ട് സാമ്രാജ്യത്വത്തിന്റെ മറ്റു ശത്രുക്കളില്‍ നിന്നും വിഭിന്നമായി എന്തുകൊണ്ടിവര്‍ പ്രകോപിതരാകുന്നു, വികാരം കൊള്ളുന്നു? അതിനായുള്ള പ്രേരക ഘടകം എന്താണ്‌?

"Islamophobes target mainstream Muslim organizations, mainstream leaders, and uniquely successful Muslim projects, in order to undermine the entire community"

ആരൊക്കെയാണീ മുഖ്യധാരാ മുസ്ലിം നേതാക്കളും, സംഘടനകളും?

Islamophobes find individual Muslims who have no standing in the Muslim community and promote them as alternate representatives of Muslims in America. These individuals are then funded and promoted in the media as experts.

Islamophobes find individual Muslims who have no standing in the Muslim community and promote them as alternate representatives of Muslims in America. These individuals are then funded and promoted in the media as experts.


ഇവിടെയുള്ള കൈവെട്ടുകാരും, കാല്‍‌വെട്ടുകാരും ഈ പറഞ്ഞ "individual Muslims who have no standing in the Muslim community" എന്ന നിര്‍‌വചനത്തില്‍ പെടുമോ?ആണെങ്കില്‍ പിന്നെ അവരെ എന്തെങ്കിലും പറയുമ്പോള്‍ എന്തിനാണ്‌ ഈ മുഖ്യധാര ഇസ്ലാമികര്‍ പ്രതികരിക്കുന്നത്? അതുവഴി അവര്‍ സാമ്രാജ്യത്ത്വത്തിന്റെ അജണ്ടയെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഇസ്ലാമിലെ ചിലരുടെ വൈകാരികത മുതലെടുത്തല്ലെ, ഇസ്ലാം വിരുദ്ധര്‍ മുസ്ലീമുകളെ വേറിട്ടവരും, ബോധമില്ലാത്തവരും ആയി മുദ്രകുത്തി തങ്ങളുടെ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത്? ലോകം ഇസ്ലാമികവല്‍ക്കരിക്കണമെന്ന് ലക്ഷ്യമുള്ള ഒരാള്‍ പോലും ഈ ഭൂമിയില്‍ ഇല്ലേ? സാമ്രാജ്യത്ത്വത്തിന്റെ വലയില്‍ പെട്ടതായാലും ശരി, അതിനായി, പ്രവര്‍ത്തിക്കുന്ന ആരുമില്ലേ?

Kmvenu said...

"അണ്ണനെപ്പോലെ മുസ്ലീം സ്നേഹവും സഹതാപവും കാണിച്ചവരാണ് ഭൂരിഭാഗം ജനവും. പക്ഷെ രോഗം തിരിച്ചറിയാന്‍ വളരെ വൈകിപ്പോയിരുന്നു."
'മുസ്ലിം സ്നേഹവും സഹതാപവും' എന്ന നിലപാടില്‍ വലിയ അപകടം ഉണ്ടെന്നു
ഇപ്പോള്‍ വൈകി തിരിച്ച്ചരിഞ്ഞതുപോലെ 74 % കേരളീയര്‍ തിരിച്ചറിയണം എന്നല്ലേ?
(ബാക്കിയുള്ളവര്‍ക്ക് പറ്റില്ല; എന്തെന്നാല്‍ 26 % മുസ്ലിമിങ്ങള്‍ ആണല്ലോ!)
ആഞ്ഞു ശ്രമിച്ചാലും കേരളത്തില്‍ ബുധ്ധിമുട്ടാണ്.
വിശേഷിച്ചും യുക്തിവാദികളും ആരെസ്സെസ്സുകാരും നന്നേ കുറവായതിനാല്‍!

കുഞ്ഞുമോന്‍ said...
This comment has been removed by the author.
കുഞ്ഞുമോന്‍ said...

എന്താ അണ്ണാ സംശയം? മുസ്ലീം വാദങ്ങള്‍ നടത്തുന്നവര്‍ മുഴുവന്‍ അവരിലെ തീവ്രവാദികള്‍ ആണെന്നതാണ് സത്യം! മിതവാദികള്‍ വാദങ്ങളുമായി വന്നാല്‍ അവരായിരിക്കും ആദ്യം മുസ്ലീം വിരോധി ആകുന്നത്! ഇതുവരെ മുസ്ലീം തീവ്രവാദികളുടെ വാദങ്ങളെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വരെ പിന്തുണച്ചിട്ടുണ്ട് എന്നത് വെറും ഹിന്ദു പരിവാരങ്ങളുടെ ആരോപണം മാത്രമല്ല എന്നതും മനസ്സിലാക്കാം. അതിനു ഉദാഹരണമാണല്ലോ മുഖ്യമന്ത്രി പറഞ്ഞതിനെ പോപ്പുലര്‍ ഫ്രാണ്ടുകാരുടെ പക്ഷത്തു നിന്ന് കോണ്‍ഗ്രസും ലീഗും വിമര്‍ശിച്ചത്. ഈ സിപിഎം കൈവെട്ടു കേസിന് മുന്‍പ് വരെ ഇസ്ലാമിക തീവ്രവാദം ആര്‍ എസ് എസ് വാദം മാത്രമാണെന്ന് ശക്തമായി വാദിച്ചിരുന്നു എന്നും ഞാന്‍ വാദിക്കേണ്ട ആവശ്യമില്ലല്ലോ.

അണ്ണന്‍ ശതമാനക്കണക്കുകള്‍ ഒന്നും പൊക്കിക്കൊണ്ട് വരേണ്ട. എഴുതാപ്പുറം വായിക്കുകയും വേണ്ട.
അതു അഞ്ചാം തരമാ.

SMASH said...

ഇപ്പറഞ്ഞത്‌ പോപ്പുലര്‍ ഫ്രന്റ്‌ നെ യാണോ മുസ്ലിം നെ യാണോ?
വീയെസ് 'പോപ്പുലര്‍ ഫ്രന്റ്‌ നെ മാത്രം' ഉദ്ദേശിച്ചു പറഞ്ഞ കാര്യങ്ങള്‍ എങ്ങിനെ വര്‍ഗീയതയെ
സ്ഥാപനവല്‍ക്കരിക്കാന്‍ സഹായകമാകുന്നു എന്ന എന്റെ വാദത്തെ ശരിവെക്കുന്നു താങ്കളുടെ വരികള്‍.'

ആരാണോ വേദഗ്രന്ധങ്ങളിലെ ചില വാചകങ്ങള്‍ മാത്രം തങ്ങളുടെ ജീവിതചര്യയാക്കിമാറ്റാന്‍ ആളുകാളെ പ്രേരിപ്പിക്കുന്നത്, അവരും, ആരാണോ അതിനെ തൊണ്ടതൊടാതെ വിഴുങ്ങി സമുദായത്തെ മുഴുവന്‍ ശത്രുക്കളുടെ ഇംഗിതത്തിനാനുസരിച്ച് നാണം കെടുത്താന്‍ അറിഞ്ഞോ അറിയാതെയോ അവസരം ഉണ്ടക്കുന്നത് അവരും ഇതില്‍ പെടും.

പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞു എന്നതിനെ മൊത്തം സമുദായത്തെ മാത്രം ഉദ്ദേശിച്ചാണ്‌ എന്ന് പറഞ്ഞത് എന്ന് ആക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന മത/രാഷ്ട്രീയ നേതാക്കന്മാര്‍ ആണ്‌ വര്‍ഗ്ഗീയതയെ സ്ഥാപനവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ മുഖ്യന്‍ പറഞ്ഞ വാചകത്തേക്കാളും പലമടങ്ങ് ഗുരുതരമാണ്‌ മത/രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍. ഇത്, മുഖ്യന്റെ പ്രസ്താവനയേക്കാളും എത്രയോ വൈകാരികമായി സാധാരണ മുസ്ലിമിനെ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

എല്ലാവരും തങ്ങളുടെ തലയില്‍ ഇട്ട് തോണ്ടുകയാണ്‌, തങ്ങള്‍ അരക്ഷിതരാണ്‌, ഇനി പ്രതികരിക്കുകായല്ലാതെ വഴിയില്ല' എന്ന ബോധ്യം മുസ്ലിമുകളില്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ 'മുഖ്യധാരാ' മത നേതാക്കള്‍ ‌. ചുരുക്കത്തില്‍ "മുസ്ലീമുകളെ എല്ലാവരും വെറുക്കുന്നു എന്ന അവരില്‍ തന്നെ ഒരു ബോധ്യം ജനിപ്പിക്കണം, അത്രതന്നെ! ഇതുവഴി ഇസ്ലാം സമൂഹം മറ്റുള്ളവരില്‍ നിന്നും ഉള്‍‌വലിയും എന്നത് ഏത് പേട്ടക്കും ഊഹിക്കാവുന്നതാണ്. ഇങ്ങനെ ഉള്‍‌വലിഞ്ഞ ഇസ്ലാമിനെ എല്ലാവരും പിന്തിരിപ്പന്‍ എന്നു വിളിക്കുകയും, അതുവഴി യഥാര്‍ഥ പിന്തിരിപ്പന്മാരുടെ അനുയായികളായിത്തീരേണ്ട ഗതികേടിലേക്ക് അവര്‍ എത്തുകയും ചെയ്യുന്നു- അവസാനം ഈ പിന്തിരിപ്പന്മാര്‍ ആര്‍ക്കുവേണ്ടിയാണോ വിടുവേല ചെയ്യുന്നത് അവരുടെ ലക്ഷ്യം പുഷ്പം പോലെ സാധിക്കുകയും ചെയ്യും.

Kmvenu said...

@ Kunjumon
ഞാന്‍ പറഞ്ഞില്ലേ യുക്തിവാദികളും ആരെസ്സെസുകാരും കേരളത്തില്‍ സ്വീകാര്യത
കുറഞ്ഞവരും സാമാന്യ ജനങ്ങള്‍ അവരെക്കാള്‍ എത്രയോ നിലവാരമുള്ളവരുമാനെന്നു!
(താങ്കളോ ഞാനോ, മൂന്നാം കിടയോ അഞ്ചാം കിടയോ എന്ന് വിലയിരുത്തുന്നതിന്
ഇവിടെ പ്രസക്തിയില്ല; ഇവിടെ പ്രതികരിക്കുന്നതുതതന്നെ ഇതൊരു
പബ്ലിക്‌ സ്പേസ് ആയതുകൊണ്ടുമാത്രമാണ്‌, താങ്കളുടെ മാര്‍ക്കിടലിനുവേണ്ടിയല്ല)

Kmvenu said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...

കുഞ്ഞുമോന്‍: "കുരുത്തം കേട്ടവനെ
ബസ് കത്തിക്കലും ചാണകം തളിക്കലും കൈ വെട്ടലുകളും മുസ്ലീം മതത്തിന്റെ പേരിലാകുമ്പോ പേടിക്കണം മച്ചാ. അതിനെയല്ലേ രാജ്യത്തെ ഇസ്ലാമികവല്‍ക്കരിക്കുന്നു എന്ന് പറയുന്നത്?"


ആ, അങ്ങനെ പോരട്ടെ, ഈ 'വേദമോതുന്നവണ്റ്റെ'യൊക്കെ തൊഗാഡിയ നിറം എല്ലാവരും കാണട്ടെ! അപ്പോള്‍ എല്ലാതരം അക്രമങ്ങളും കൊലപാതകങ്ങളൂം നിങ്ങള്‍ക്കാവാം അതിനെ ആരും വിമര്‍ശിക്കരുത്‌. പക്ഷേ, മുസ്ളിം പേരുള്ള ആരും ഒന്നും ചെയ്യരുത്‌ അവര്‍ ആ പേരും കൊണ്ട്‌ അടങ്ങി ഇരുന്നോണം. അല്ലേങ്കില്‍ 'മതേതരര്‍' ഉറഞ്ഞു തുള്ളും. കൊള്ളാം. ഞാന്‍ പറഞ്ഞല്ലോ അക്രമങ്ങള്‍ ചെയ്യുന്നവരെ മുസ്ളീങ്ങള്‍ക്കിഷ്ടമില്ല. ഞങ്ങളാ പരിപാടിക്കില്ല. എതെങ്കിലും തല തിരിഞ്ഞവന്‍ അത്തരം വേലകള്‍ ചെയ്തുവെങ്കില്‍ അവനെ നമുക്ക്‌ വേണ്ടപോലെ കൈകാര്യം ചെയ്യാം. അത്‌ 'നിങ്ങളുടെ' കുത്തക തന്നെ, സമ്മതിച്ചു.

"...മൊഹമ്മദ്‌ എന്ന പേര് വിളിച്ചാല്‍ കൈ വെട്ടും...."

'മുഹമ്മദ്‌' എന്ന പേരു വിളിച്ചിട്ട്‌ എത്ര പേരുടെ കൈവെട്ടിയിട്ടുണ്ട്‌? ആളുകളെ തെറ്റിദ്ദരിപ്പിക്കാന്‍ 'മിടുക്കനാണെന്ന്' കരുതി കാണുന്നിടത്തൊക്കെ വിഡ്ഡിത്തം പുലബ്ബല്ലേ. മുഹമ്മദേ, നായിണ്റ്റെ മോനെ, എന്ന് പറഞ്ഞപ്പോഴാണു എല്ലാവരും പ്രതിഷേധിച്ചത്‌. അത്‌ പ്രവാചകനെയെന്നല്ല ഈ നാട്ടില്‍ ജീവിക്കുന്ന എതൊരാളെയും 'നായിണ്റ്റെ മോനെ' എന്ന് വിളിച്ചാല്‍ അവന്‍ ചുമ്മ പോകില്ലെന്ന് ഓരോ മലയാളിക്കും അറിയാം. പിന്നെന്തിനാണു കടന്നല്‍ കൂട്ടില്‍ കല്ല് വീണ പോലെ, നീര്‍ക്കോലി മുതല്‍ രാജവെബ്ബാല വരെ ഓരിയിടുന്നത്‌?! കൈവെട്ടിയവരെ മുസ്ളിം സമുദായം ഒറ്റപെടുത്തിയതാണു. പക്ഷേ, ഇപ്പോള്‍ മുഖ്യണ്റ്റെ പ്രസ്താവനയുടെ ഗുണം കിട്ടിയതാര്‍ക്കാണു? ആവശ്യമുള്ളതൊന്നും പറയാതിരിക്കുകയും അനാവശ്യമായതെന്തും പറയുകയും ചെയ്യുന്ന മുഖ്യന്‍ ഇതെങ്കിലും ഒന്ന് മനസ്സിലാക്കണം. പറയേണ്ടത്‌ പറയേണ്ട സമയത്ത്‌ വേണ്ടപോലെ പറയാനറിയണം. എതായാലും ബി ജെ പി നേത്യയോഗം തൊഗാഡിയ ഡാക്കിട്ടര്‍ക്ക്‌ 'ഫാക്സ്‌' അയച്ചിട്ടുണ്ടെത്രെ! ഇനി അടുത്ത ഒരു വര്‍ഷത്തേക്ക്‌ കേരളത്തിലേക്ക്‌ വരേണ്ട. തൊഗാഡിയയുടെ ജ്യോലി കമ്മ്യൂനിസ്റ്റ്‌ മുഖ്യന്‍ എറ്റെടുത്തിട്ടുണ്ടെന്ന്. അത്‌ പരാജയപ്പെട്ടാല്‍ മാത്രം വന്നാല്‍ മതീന്ന്!! ഹ ഹ

കുഞ്ഞുമോന്‍ said...

കുരുത്തം കേട്ടവന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്ക് ഉത്തരം ഇല്ല മച്ചാ. വിട്ടു പിടി. വിഷയത്തെ സംബന്ധിച്ച് വല്ലതും മൊഴിയോ.
മതകോടതികള്‍ കേരളത്തില്‍ നിലവില്‍ ഉണ്ട് എന്ന് കോടിയേരി പറഞ്ഞു കഴിഞ്ഞു. അത്തരത്തില്‍ കോടതി വിധിയാണ് കൈവെട്ടു കേസായത്. പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞപ്പോ മുസ്ലീങ്ങളെ അധിക്ഷേപിച്ചു എന്നും മുഖ്യമന്ത്രി കേരളം ഇരുപതു കൊല്ലം കഴിയുമ്പോ മുസ്ലീം ഭൂരിപക്ഷമാകും എന്നഭിപ്രായപ്പെട്ടു എന്നും വളച്ചൊടിച്ചു കൊണ്ടുപോകുന്നവര്‍ മുസ്ലീങ്ങളാണെങ്കി പേടിച്ചല്ലേ പറ്റോ? എന്തെല്ലാം വാദങ്ങളാണ് കൂട്ടമായി സൃഷ്ട്ടിച്ചു കൂട്ടുന്നത്‌? പൊതു സമൂഹത്തിനെ മുള്ളിന്‍ മുനയില്‍ നിറുത്താന്‍ പോന്ന വാദങ്ങളും അജണ്ടകളും ആണിപ്പോളും മതമൌലികവാദികള്‍ പടച്ചു വിട്ടോണ്ടിരിക്കുന്നത്. കൂട്ടമായി അക്ക്രമിച്ചാല്‍ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാം എന്ന് അധികകാലം വ്യാമോഹിക്കരുത്. മതം പഠിപ്പിക്കുന്നത്‌ എന്താണെന്ന് കൂടെ ജബ്ബാര്‍ അണ്ണന്മാര്‍ തുറന്നു കാട്ടുന്നത് കാണുമ്പോ ഈ ഭൂതത്തിനെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ ലോകത്തിനെ വിഴുങ്ങാന്‍ പോന്നതാണെന്നു കണ്ണടകള്‍ ഇല്ലാത്തവര്‍ക്ക് മനസ്സിലാകും.
പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും. ഇല്ലെങ്കില്‍ കള്ളന്മാര്‍ പുണ്യവാളന്മാരായി സ്വയം ചമയുന്നത് കണ്ടു കണ്ടില്ലാന്നു നടിച്ചു ജീവിക്കണം.

ഇത്ര കാടത്തത്തോടെയും തീവ്രമായും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ എന്തെല്ലാം കുറ്റത്തിന് കൈവെട്ടും എന്ന് ആര്‍ക്കറിയാം? അതൊക്കെ രഹസ്യമായ കോടതികളില്‍ വരുന്ന വിധികളല്ലേ? ഇവ യാധാര്ത്യമാണെന്ന് കരുതാത്തവര്‍ മുസ്ലീം തീവ്രവാദികളോ മന്ദബുദ്ധികളോ മാത്രമാവും.

കുരുത്തം കെട്ടവന്‍ said...

മുസ്ളീങ്ങള്‍ ഒന്നും ചെയ്യരുത്‌! കാശുണ്ടാക്കരുത്‌! പ്രണയിക്കരുത്‌! പര്‍ദ്ദയിടരുത്‌! തൊപ്പി അണിയരുത്‌! താടി വെക്കരുത്‌!! സമരം ചെയ്യരുത്‌!!! അവര്‍ എപ്പോഴും ഞങ്ങള്‍ പറയുന്നത്‌ 'ശരി തന്നെ' എന്ന് പറഞ്ഞ്‌ എത്തമിട്ട്‌ നടന്നോണം. ഇതിലേതെങ്കിലും നിങ്ങള്‍ ചെയ്തോ സംശയമില്ല 'തീവ്രവാദി' തന്നെ!!! ഭീകരവാദിയുടെ അപ്പൂപ്പനും നിങ്ങള്‍ തന്നെ!! നമ്മള്‍ ഇടക്കിടക്ക്‌ അധ്യാപകനെ വെട്ടികൊല്ലും, ബാബരി മസ്ജിദു പോലുള്ളവ തകര്‍ക്കും, ഒരു വിനോദത്തിനുവേണ്ടി പലയിടങ്ങളിലും ബോംബ്‌ വെക്കും, എതിര്‍ക്കുന്നത്‌ സാക്ഷാല്‍ ഗാന്ധിയായലും തട്ടും! ബസ്‌ കത്തിക്കും, സൈന്യത്തിലായാലും സന്യാസത്തിലായാലും മുസ്ളീങ്ങളെ കൊന്നു തള്ളാന്‍ പലപരിപാടികളും നടത്തും. പരസ്യമായി ക്വട്ടേഷന്‍ വെക്കും; കാശു തന്നാല്‍ എവിടെ വേണമെങ്കിലും കലാപം നടത്തും. ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച്‌ 'വികസനം' എല്ലായിടത്തും നടത്തും. ആരെങ്കിലും അതിനെ എതിര്‍ത്താല്‍ അവന്‍ ഹിന്ദു പേരുള്ളവനോ, ക്രിസ്ത്യന്‍ നാമകാരിയോ ഇനി മുസ്ളിം തന്നെയോ ആണേലും നമുക്ക്‌ പ്രശ്നമില്ല അവനെ ഞങ്ങള്‍ 'തീവ്രവാദി' 'ഭീകരവാദി' 'മന്ദബുന്ധി' എന്നൊക്കെ മുറക്ക്‌ വിളിക്കും. ഞങ്ങളുടെ സാമനയിലുടെയൊ ഓര്‍ഗനൈസറിലൂടെയോ ഇസ്‌ലാമിനെയും മുസ്ളീങ്ങളെയും പരമാവധി താറടിക്കും പരിഹസിക്കും. അതിനു ബദലായി നിങ്ങള്‍ 'മാധ്യമ'ത്തിലുടെയോ 'ചന്ദ്രിക'യിലൂടെയോ ലേഖനമെഴുതിയാല്‍ നിങ്ങള്‍ 'തീവ്രവാദികളാ'ണെന്ന് ഞങ്ങള്‍ ഇണ്റ്റലിജന്‍സിനെകൊണ്ട്‌ പറയിപ്പിക്കും!! ഈ ഇന്ത്യ മുഴുവന്‍ മറ്റു മതസ്ഥരെ 'തെറി'വിളിക്കാന്‍ ഒരേ ഒരാള്‍ക്കേ അവകാശമുള്ളൂ ഞങ്ങാളുടേ തൊഗാഡിയ ഡാക്കിട്ടര്‍ക്ക്‌! അതാണു മതേതരത്വം, അതാണു ജനാധിത്യം.

Kmvenu said...

@ SMASH

[ഇപ്പറഞ്ഞത്‌ പോപ്പുലര്‍ ഫ്രന്റ്‌ നെ യാണോ മുസ്ലിം നെ യാണോ?
വീയെസ് 'പോപ്പുലര്‍ ഫ്രന്റ്‌ നെ മാത്രം' ഉദ്ദേശിച്ചു പറഞ്ഞ കാര്യങ്ങള്‍ എങ്ങിനെ വര്‍ഗീയതയെ
സ്ഥാപനവല്‍ക്കരിക്കാന്‍ സഹായകമാകുന്നു എന്ന എന്റെ വാദത്തെ ശരിവെക്കുന്നു താങ്കളുടെ വരികള്‍.'

ആരാണോ വേദഗ്രന്ധങ്ങളിലെ ചില വാചകങ്ങള്‍ മാത്രം തങ്ങളുടെ ജീവിതചര്യയാക്കിമാറ്റാന്‍ ആളുകാളെ പ്രേരിപ്പിക്കുന്നത്, അവരും, ആരാണോ അതിനെ തൊണ്ടതൊടാതെ വിഴുങ്ങി സമുദായത്തെ മുഴുവന്‍ ശത്രുക്കളുടെ ഇംഗിതത്തിനാനുസരിച്ച് നാണം കെടുത്താന്‍ അറിഞ്ഞോ അറിയാതെയോ അവസരം ഉണ്ടക്കുന്നത് അവരും ഇതില്‍ പെടും.]

കുഞ്ഞുമോനോടുള്ള ചോദ്യത്തിനു താങ്കളുടെ മറുപടി ഇഷ്ടപ്പെട്ടു.
കൈവേട്ടിയവനെയും അവന്റെ സംഘടനയെയും(പോപ്പുലര്‍ ഫ്രന്റ്‌) 'മാത്രം' ഉദ്ദേശിച്ചു നടത്തിയ പ്രസ്ത്താവന എങ്കില്‍ എന്തുകൊണ്ട്
വിഭാഗീയത യുടെ സ്പഷ്ടമായ(unmistakable ) ധ്വനിയും അര്‍ത്ഥവും അതിനു കൈവന്നു?
കേരളത്തെ ഹിന്ദുഭൂരിപക്ഷ സംസ്ത്താനമാക്കാന്‍ ൨൦ വര്‍ഷത്തെ ദീര്‍ഘകാല പധ്ധതിയുമായി മുസ്ലിം തീവ്രവാദ സംഘടന
പ്രവര്‍ത്തിക്കുന്നു എന്ന വീയെസ്സിന്റെ ഡല്‍ഹിയിലെ 'വെളിപ്പെടുത്തല്‍' തികച്ചും മോഡിയെയും തോഗാടിയയയൂം ഓര്‍മ്മിപ്പിക്കുന്നുവെന്ന്
ആര്‍ക്കാണ് അറിയാത്തത്? മുഖ്യധാരയിലെ മുസ്ലിം സംഘടനാ നേതാക്കളും ജനാധിപത്യവാടികളും ഇന്ത്യയില്‍ പൊതുവേ കണ്ട അനുഭവങ്ങളുടെ
പശ്ചാത്തലത്തില്‍ അതിനെ വിമര്‍ശിച്ചാല്‍ അവരെല്ലാം തീവ്രവാദത്തെ പിന്താങ്ങുന്നവര്‍ ആകുമോ?
ഫസ്സിസ്റ്റ് കള്‍ ഇന്ത്യയില്‍ ബാബറി മസ്ജിദ് പൊളിച്ച ൧൯൯൦ കള്‍ തൊട്ടു പരഞ്ഞുപരത്തുന്ന
'മുസ്ലിംകള്‍ ഭൂരിപക്ഷമാകാന്‍ നോക്കുന്നു' എന്ന നാസി നുണയുടെ അല്‍പ്പം പരിഷ്ക്കരിച്ച്ച്ച പുതിയ
പതിപ്പ് അല്ലെ വീയെസ് ഡല്‍ഹിയില്‍ ഇറക്കിയത് എന്ന് സംശയിക്കുന്നവരെ തീവ്രവാദത്തെ
സഹായിക്കുന്നവര്‍ എന്നക്ഷേപിക്കുന്നത് സംശയം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഭൂരിപക്ഷ വോട്ടിനുവേണ്ടി ബീജീപീയും കോണ്‍ഗ്രസ്‌ഉം ഇത്തരം തരംതാണ വര്‍ഗീയ
പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ഇടതു പ്രസ്ഥാനം മുമ്പ് ദുര്ബ്ബലമായിട്ടെങ്കിലും പ്രതിഷേധിച്ചിരുന്നു;
എന്നാല്‍, ഇന്ന് മുഖ്യധാരയിലെ ഇടതു[പക്ഷവും അതുതന്നെ ചെയ്യുമ്പോള്‍ കാരണങ്ങള്‍
വേറെ തിരയെണ്ടിവരുന്നു; കോര്‍പ്പറേറ്റ് കള്‍ നിയന്ത്രിക്കുന്ന നിയോളിബരല്‍ സാമ്പത്തിക
ക്രമത്തിനു പിന്തുണ നല്‍കി ഭരണത്തില്‍ പങ്കാളികളാകാനുള്ള വ്യഗ്രതയാണ്
ഇപ്പോള്‍ social democratic വഴികളിലേക്ക് തിരിഞ്ഞുകഴിഞ്ഞ ഇടതുപക്ഷത്തെ
അതിനു പ്രേരിപ്പിക്കുന്നത്.
ഏതായാലും വീയെസ്ഓ അദ്ദേഹത്തിന്റെ പാര്‍ടിയോ ഇതില്‍ ഒട്ടും പശ്ചാത്തപിക്കുന്നില്ലെന്നു
വ്യക്തമായി. കേരളത്തിലെ ജനത ബഹുഭൂരിപക്ഷവും യുകതിവാടികാലോ, ആരെസ്സുകാരോ അല്ലെന്നത് മാത്രം ആശ്വാസം!
ജനാധിപത്യം അല്‍പ്പമെങ്കിലും കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ അവര്‍ മുഖ്യധാര ഇടതുപക്ഷത്തെയപെക്ഷിച്ച്ചു
centrist പാര്‍ടികളെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ വീയെസ്സ് പ്രസ്താവന ഒരു നിമിത്തമായെക്കാം.
(വീയെസ് തന്നെ മുമ്പൊരിക്കല്‍ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്തികള്‍ മാര്‍ക്ക് നേടുന്നത് കൊപ്പിയടിച്ച്ചയിരിക്കാം
എന്ന പൊട്ട ഫലിതത്ത്തിലൂടെ തന്റെ മുസ്ലിം വിരുദ്ധ വര്‍ഗീയ മുന്‍വിധികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്; ഇത്
റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങളെ വര്‍ഗീയ പ്രചാരണം നടത്ത്തുന്നവരായി യുക്തിവാദികള്‍ക്ക് ആക്ഷേപിക്കാം!)

ea jabbar said...

'മുഹമ്മദ്‌' എന്ന പേരു വിളിച്ചിട്ട്‌ എത്ര പേരുടെ കൈവെട്ടിയിട്ടുണ്ട്‌? ആളുകളെ തെറ്റിദ്ദരിപ്പിക്കാന്‍ 'മിടുക്കനാണെന്ന്' കരുതി കാണുന്നിടത്തൊക്കെ വിഡ്ഡിത്തം പുലബ്ബല്ലേ. മുഹമ്മദേ, നായിണ്റ്റെ മോനെ, എന്ന് പറഞ്ഞപ്പോഴാണു എല്ലാവരും പ്രതിഷേധിച്ചത്‌.
------
മുമ്പൊരിക്കല്‍ ഡക്കാന്‍ ഹെറാള്‍ഡ് പത്രത്തില്‍ “മണ്ടന്‍ മുഹമ്മദ്” എന്ന പേരില്‍ ഒരു കഥ പ്രസിദ്ധീകരിച്ചതിന്റെ തുടര്‍ന്നുണ്ടായ പുകിലൊന്നും ഈ കുരുത്തംകെട്ടവര്‍ അറിഞ്ഞു കാണില്ല. അന്നെത്ര പേര്‍ മറ്രിച്ചുവന്നറിയുമോ? എത്ര കോടിയുടെ സ്വത്തു നാശമുണ്ടായി ?

ആ മണ്ടനും ഈ “നായിന്റെര് മോന്‍” പോലെ പ്രവാചകനുമായി പുലബന്ധമില്ലാത്ത ഒരു കഞ്ചാവു കേസായിരുന്നു. സ്വന്തം ഭാഷയില്‍ പേരെഴുതാനും വായിക്കാനും അറിയാത്ത മണ്ടന്മാരാണന്നു ഇംഗ്ലീഷ് പത്രത്തിലെ കഥയുടെ പേരില്‍ തെരുവു കത്തിച്ചത്.

Kmvenu said...

@ Jabbar
ഞാന്‍ മുഖസ്തുതി പറയുകയാണെന്ന് ധരിക്കരുത്;
താങ്കളുടെ ഭാഷ തീരെ സഭ്യമായി തോന്നുന്നില്ല!

ബിജു ചന്ദ്രന്‍ said...

ശരിയായിരിക്കും ജബ്ബാര്‍ മാഷേ, ഒരു നിയോ ലിബറല്‍ - സാമ്രാജ്യത്വ - സയണിസ്റ്റ് അച്ചുതണ്ടാണ് അതിന്റെയൊക്കെ പിന്നില്‍ ! :-)

ബിജു ചന്ദ്രന്‍ said...

ബ്ലോഗിലെ ഭാഷ എപ്പോഴും സഭ്യമാകണം എന്ന് വാശി പിടിക്കരുത്. സഭ്യമായ ഭാഷയ്ക്ക് വല്ല ആനുകാലിക പ്രസിദ്ധീകരണങ്ങളും (മാതൃഭൂമി , മലയാളം മുതലായവ) വാങ്ങി വായിക്കുന്നതായിരിക്കും നല്ലത്. ആവിഷ്കാര സ്വാതന്ത്ര്യം ഈ ബ്ലോഗിലെങ്കിലും പുലരട്ടെ....

കുഞ്ഞുമോന്‍ said...

കുരുത്തം കേട്ടവന്‍
കാര്‍ട്ടൂണ്‍ വരച്ചവര്‍ ബല്യ സുരക്ഷയിലാണ് ജീവനോടെ നിലനില്‍ക്കുന്നത്. വേണു അണ്ണന്‍ പക്ഷെ പറയും അത്തരം സുരക്ഷ കൊടുക്കുന്നത് മുസ്ലീങ്ങളെ കൊച്ചാക്കാന്‍ ആണെന്ന്. സുരക്ഷ്യില്ലേ, ചാവേറുകള്‍ വരും ഭസ്മമാക്കാന്‍. ഇതു പറയുമ്പോ അവഹേളിക്കാനാണെന്ന് വാദിക്കുന്നവര്‍ തീവ്രവാദികളാണ്. മറുവാദം ഉന്നയിക്കുന്നവര്‍ തീവ്രവാദികളെ സംരക്ഷിക്കുന്നവരും. കുരുത്തം കേട്ടവന്റെയും വേണു അണ്ണന്റെയും വാദങ്ങള്‍ സമം സമമാണ്. രണ്ടുപേരും തീവ്രവാദികളെ എതിര്‍ക്കുമ്പോ അതിനു പ്രതിക്രിയാ വാദങ്ങളും വരട്ടു വാദങ്ങളും നിരത്തി ഇല്ലാത്ത ആശങ്കകള്‍ ഉയര്‍ത്തിപ്പിടിച്ചു എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. കുരുത്തം കെട്ടവന്റെ വാചകങ്ങള്‍ എന്‍ ഡി എഫിന്റെ നസ്സ്രദീനിനേക്കാള്‍ തീവ്രമാകുന്നത് ഇത്തരത്തില്‍ ഒന്നാണ്. ഒരേ സമയം തോഗാടിയയെ വിമര്‍ശിക്കുകയും തോഗാടിയയില്‍ ആരോപിക്കുന്നതിനേക്കാള്‍ തീവ്രമായി വാദിക്കുകയും ചെയ്യുന്നു. മുസ്ലീം തീവ്രവാദികളുടെ ഭീകരതയെ മറ്റു അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ലഖൂകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവിടെയും ആഗ്രഹിക്കുന്നത് ഇരവാദമാണ്-ഹിന്ദുക്കള്‍ക്ക് ചെയ്യാം നമ്മള്‍ ചെയ്താല്‍ കൊഴപ്പമായി ശൈലി! ആരെ ചാരി ആരെയാണ് വെട്ടുന്നത് എന്ന് പറയേണ്ടതില്ലല്ലോ.

വായുജിത് said...

ചുരുക്കത്തില്‍ കേരളത്തില്‍ മുസ്ലിം ഭൂരിപക്ഷമാക്കാന്‍ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു “ എന്നായി .

പോപ്പുലര്‍ ഫ്രന്‍ഡ് എന്ന പദം സൌകര്യപൂര്‍വം മറക്കുന്നു

:)

കുരുത്തം കെട്ടവന്‍ said...

നമ്മെളെന്തെങ്കിലും പറഞ്ഞാല്‍ അത്‌ ഇരവാദം! തീവ്രവാദം!! ഭീകരവാദം!! നിങ്ങള്‍ പറയുന്ന പോയത്തരങ്ങളൊക്കെ മതേതരത്വം! ജനാധിപത്യം!! സോഷ്യലിസം!!! മനസ്സിലായേ!

കുഞ്ഞുമോന്‍ said...

വേണു അണ്ണന്‍,
>>>കേരളത്തെ ഹിന്ദുഭൂരിപക്ഷ സംസ്ത്താനമാക്കാന്‍ ൨൦ വര്‍ഷത്തെ ദീര്‍ഘകാല പധ്ധതിയുമായി മുസ്ലിം തീവ്രവാദ സംഘടന
പ്രവര്‍ത്തിക്കുന്നു എന്ന വീയെസ്സിന്റെ ഡല്‍ഹിയിലെ 'വെളിപ്പെടുത്തല്‍' തികച്ചും മോഡിയെയും തോഗാടിയയയൂം ഓര്‍മ്മിപ്പിക്കുന്നുവെന്ന്
ആര്‍ക്കാണ് അറിയാത്തത്?<<<
ഒരു തംശയം. അത്തരത്തില്‍ ഒരു വാര്‍ത്ത മുഖ്യമന്ത്രിയുടെ ചെവിയില്‍ എത്തിയാല്‍ പുള്ളി പിന്നെ എന്ത് ചെയ്യണമായിരുന്നു? മറച്ചു വക്കണമായിരുന്നുവോ? അങ്ങനെ വേണമായിരുന്നെങ്കില്‍ ആര്‍ക്കു വേണ്ടി? മുസ്ലീങ്ങള്‍ക്ക് വേണ്ടി? ഹിന്ദു സംഘടനകള്‍ ഇത്തരത്തില്‍ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ആരോപിക്കുമ്പോ തകരാത്ത എന്താണ് ഈ ഘട്ടത്തില്തകര്‍ന്നു വീഴുന്നത്? മുസ്ലീം മതവികാരത്തെ അത്രയ്ക്ക് ബിംബവല്‍ക്കരിക്കണോ?
അണ്ണന്‍ ഉത്തരം പറഞ്ഞില്ലേലും വേണ്ടില്ല, അമേരിക്കയില്‍ പോയിക്കിടന്നുരളരുത്. എന്തായാലും ഒരു കാര്യം പിടികിട്ടി. ബാധ കേറിയ മുസ്ലീങ്ങള്‍ മാത്രമല്ല, പുരോഗമന വാദികളും മുസ്ലീം തീവ്രവാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

ea jabbar said...

മുസ്ലിംകള്‍ ഭൂരിപക്ഷമാകാന്‍ നോക്കുന്നു' എന്ന നാസി നുണയുടെ അല്‍പ്പം പരിഷ്ക്കരിച്ച്ച്ച പുതിയ
പതിപ്പ് അല്ലെ വീയെസ് ഡല്‍ഹിയില്‍ ഇറക്കിയത്
--------
ഇതു പ്രചരിപ്പിക്കുന്നത് നാസികളല്ല. മുസ്ലിംവെബസൈറ്റുകള്‍ നോക്കൂ. അവര്‍ തന്നെയാണു ലോകത്താകെ ഇസ്ലാം പെരുകുന്നു എന്ന ഗീര്‍വ്വാണം പരത്തുന്നത്.
യൂറോപ്പില്‍ പലേടത്തും -ലണ്ടന്‍ പട്ടണത്തില്‍ പോലും- ക്രിസ്ത്യന്‍ പള്ളികള്‍ വില്‍ക്കുന്നു. അതു മുസ്ലിംങ്ങള്‍ വാങ്ങി അവരുടെ പള്ളികളാക്കുന്നതായാണു വാര്‍ത്ത പ്രചരിക്കുന്നത്!

ea jabbar said...

ബാധ കേറിയ മുസ്ലീങ്ങള്‍ മാത്രമല്ല, പുരോഗമന വാദികളും മുസ്ലീം തീവ്രവാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
------
ഇതു പുരോഗമന വാദമല്ല. ഒരു സമുദായത്തെ അതിന്റെ ശത്രുക്കളുടെ അറവുശാലയിലേക്കു നയിക്കാനുള്ള ഗൂഡ ശ്രമം തന്നെയാണ്. ആരാന്റമ്മയ്ക്കു പിരാന്തായാല്‍ അതു തെരുവില്‍ ആസ്വദിക്കുന്ന മനശ്ശാസ്ത്രമാണിതിനു പിന്നില്‍ !

കുഞ്ഞുമോന്‍ said...

കുരുത്തം കേട്ടവന്‍
ഇരവാദം,തീവ്രവാദം എന്നിവ പ്രസങ്ങിച്ചാ അത് മറ്റൊന്നാക്കി മറ്റുള്ളവര്‍ ധരിച്ചോണം എന്ന് വാശി പിടിക്കരുത്.മതത്തിന്റെ പേരിലുള്ള ഭീകരതയ്ക്ക് വലിയ മാനമുണ്ട്. അത് മനസ്സിലായിട്ടില്ല എന്ന് നടിക്കുകയുമരുത്.

വായൂജിത്
അത്തരത്തില്‍ ആക്കുന്നത് ഇവിടെ മാത്രമല്ല. മുസ്ലീം വികാരം കൂടുതല്‍ ഉള്ളവര്‍ പ്രതികരിക്കുന്നിടത്തോക്കെ അതങ്ങനെ ആക്കി! അതല്ലേ വാദിച്ചു വാദിച്ചു ജയിക്കാന്‍ കാട്ടുന്ന നാടകങ്ങള്‍.

ea jabbar said...

ഞാന്‍ സാധാരണ പറയാറുള്ള ഉദാഹരണം പറയാം. വീട്ടില്‍ അമ്മായി വിരുന്നു വന്നാല്‍ കുട്ടികളെ കൊണ്ടു പോയി ഐസ്ക്രീമോ കുട്ടികള്‍ക്കിഷ്ടപ്പെട്ട ചോക്ലേറ്റോ ഒക്കെ വാങ്ങിക്കൊടുക്കും. അമ്മായി അന്നു തന്നെ തിരിച്ചു പോകും. തല്‍ക്കാലം കുട്ടികളെ സന്തോഷിപ്പിക്കുക എന്നതു മാത്രമാണു ലക്ഷ്യം.
എന്നാല്‍ കുട്ടികളെ സ്നേഹിക്കുന്ന അഛനമ്മമാര്‍ അവര്‍ക്ക് നിത്യവും ഇതൊക്കെ വാങ്ങി വയറു നിറയെ കൊടുക്കുകയില്ല. കുട്ടികള്‍ക്കിഷ്ടമില്ലെങ്കിലും അവരുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ പോഷകാഹാരം അവരെ തീറ്റിക്കാനാണു സ്നേഹമുള്ള മാതാപിതാക്കള്‍ ശ്രമിക്കുക. കാരണം അവര്‍ക്കു കുഞ്ഞുങ്ങളുടെ ഭാവിയാണു പ്രധാനം.
അതു പോലെയാണു വേണു മാഷന്മാര്‍ക്കു തല്‍ക്കാലം മുസ്ലിം ന്യൂനപക്ഷക്കാരെ ഒന്നു സുഖിപ്പിക്കണം. അവരുടെ നന്മയോ ആരോഗ്യമോ അല്ല പ്രശ്നം. വിരുന്നു വന്ന അമ്മായിയുടെ സ്നേഹം പോലെയാണിത്. അതാണു ഞാന്‍ പറഞ്ഞത് ഇവര്‍ ഈ സമുദായത്തെ അറിഞ്ഞോ അറിയാതെയോ വഴി തെറ്റിക്കുകയാണ്. അതിന്റെ ഗുണഭോഗ്താക്കള്‍ ഇവിടെത്തെ ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ തന്നെയായിരിക്കും.
മാഷേ ഞാന്‍ അല്‍പ്പം അതിരു കടന്ന ഭാഷ പ്രയോഗിച്ചു പോയി അതു ക്ഷമിക്കുക !

Sulfikar said...

ഇവരെയൊക്കെ പുരോഗമന വാദികള്‍ എന്നുവിളിച്ചു പുരോഗമന വാദികളുടെ വില കളയല്ലേ കുഞ്ഞുമോനെ. ഇവരെ ശരിക്കും പിന്നോക്ക വാദികള്‍ എന്ന് തന്നെ പറയണം ആറാം നൂറ്റാണ്ടിലേക്ക് ഇരുട്ടിലേക്ക് വിദ്യാ സമ്പന്നരായ ഒരു ജനതയെ തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഇവര്‍ അതെ അര്‍ഹിക്കുന്നുള്ളൂ. കണ്മുന്നില്‍ കാണുന്ന സത്യങ്ങള്‍ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ കണ്ടില്ല എന്നുനടിക്കുന്നവര്‍. ഏതു സ്വര്‍ഗ്ഗ രാജ്യമാണോ എന്തോ ഈ ഭൂമിയില്‍ സ്ഥാപിക്കാന്‍ പോകുന്നത്. ഇന്ന് രഹസ്യമായി കൂടുന്ന മത കോടതികള്‍ നാളെ പരസ്യമായി കൂടിയാലും ആരും വാ തുറക്കാന്‍ പാടില്ല.

Sudeep said...

Talking of "Rahasyayogangal".. Check this one:

" *തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തക്കലയില്‍ പോപുലര്‍ ഫ്രണ്‌ടിന്റെ രഹസ്യയോഗം
ചേര്‍ന്നതായി ചാനലുകളും പത്രങ്ങളുടെ വെബ്‌ എഡിഷനുകളും പ്രചരിപ്പിച്ചത്‌ കള്ളവാര്‍ത്ത. ഒരു പുസ്‌തകപ്രകാശനച്ചടങ്ങാണ്‌ `ഭീകരവാദികളുടെ രഹസ്യയോഗ'മായി ചാനലുകള്‍ പ്രൈംടൈം വാര്‍ത്തയായി നല്‍കിയത്‌.

മഹാരാഷ്ട്ര മുന്‍ ഐ.ജി എസ്‌ എം മുഷ്‌രിഫിന്റെ കര്‍ക്കരെയെ കൊന്നതാര്‌ എന്ന കൃതിയുടെ തമിഴ്‌ എഡിഷന്റെ പ്രകാശനച്ചടങ്ങായിരുന്നു തക്കലയില്‍ നടന്നത്‌. ഗുലാം മുഹമ്മദ്‌ തമിഴിലേക്കു മൊഴിമാറ്റിയ പുസ്‌തകത്തിന്റെ പ്രകാശനം സംഘടിപ്പിച്ചത്‌ ദാറുസ്സലാം ട്രസ്റ്റായിരുന്നു. ഇവിടെ കല്യാണമണ്ഡപമായി ഉപയോഗിക്കുന്ന റഷീദ ഓഡിറ്റോറിയത്തില്‍ ആര്‍ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയായിട്ടായിരുന്നു
ചടങ്ങ്‌." (This is from Thejas. Some other newspapers reported it like this: "The book on Karkare is becoming popular among Islamic Terrorists in Tamil Nadu and Kerala. What some papers reported as a secret meeting of PFI was actually a book release of a Tamil version of that book..!!).

I have many problems with PFI/NDF but the media, police and our beloved CM leave me with no choice but to come in support of PFI in this case!!

Sulfikar said...

കുരുത്തം കേട്ടവനെ ന്യൂനപക്ഷത്തിനെ ഭൂരിപക്ഷത്തിലെ ഒരു ന്യൂനപക്ഷം വേട്ടയാടിയപ്പോള്‍ ഭൂരിപക്ഷമാണ് പ്രതിരോധം തീര്‍ത്തത്. അല്ലാതെ ന്യൂനപക്ഷത്തിന്റെ ഉമ്മാക്കി കണ്ടല്ല പ്രധാനമായും കേരളത്തില്‍.അതുകൊണ്ട് സത്യം പറയുന്ന എല്ലാവരെയും തൊഗാഡിയ ആയ് കാണുന്ന അസുഖം ആ പച്ച കണ്ണട ഊരി മാറ്റിയാല്‍ തീരും.

ea jabbar said...

കേരളത്തെ ഹിന്ദുഭൂരിപക്ഷ സംസ്ത്താനമാക്കാന്‍ ൨൦ വര്‍ഷത്തെ ദീര്‍ഘകാല പധ്ധതിയുമായി മുസ്ലിം തീവ്രവാദ സംഘടന
പ്രവര്‍ത്തിക്കുന്നു എന്ന വീയെസ്സിന്റെ ഡല്‍ഹിയിലെ 'വെളിപ്പെടുത്തല്‍' തികച്ചും മോഡിയെയും തോഗാടിയയയൂം ഓര്‍മ്മിപ്പിക്കുന്നുവെന്ന്
ആര്‍ക്കാണ് അറിയാത്തത്?
----------
വേണുമാഷെപ്പോലുള്ളവര്‍ക്കും ഇസ്ലാമിക മൌലികര്‍ക്കും മാത്രമേ അങ്ങനെ തോന്നാനിടയുള്ളു.
ഇപ്പറഞ്ഞ അജണ്ട ഇവിടെ പോപ്പുലര്‍ ഫ്രണ്ടിനു മാത്രം ഉള്ളതല്ല. ഒട്ടു മിക്ക ഇസ്ലാം സംഘടനകളും പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ മാത്രമല്ല ലോകത്തെ മുഴുവന്‍ അമുസ്ലിംങ്ങളെയും ഇസ്ലാമിലേക്കു മാര്‍ഗ്ഗം കൂട്ടാന്‍ ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ്. മുജാഹിദിന്റെ നിച്ച് ഓഫ് ട്രൂത്തും ജമാ അത്തിന്റെ കിമ്മും മറ്റും മറ്റും ഈ ലക്ഷ്യം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു നടത്തുന്ന സ്ഥാപനങ്ങളാണ്. ലക്ഷ്യത്തിലെത്താന്‍ അക്രമം വേണോ വേണ്ടേ അതെപ്പോള്‍ തുടങ്ങണം എന്നീ കാര്യങ്ങളില്‍ മാത്രമേ അഭിപ്രായ വ്യത്യാസമുള്ളു.
ജനാധിപത്യം അനുവദിക്കുന്ന രീതിയില്‍ മതം പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് അഭിപ്രായം എനിക്കുമില്ല.

Sudeep said...

From an email from Sanil, on a mailing list:

"It is easy to blame VS. But, as usual, the comic hero speaks out the inevitable!

His critics say: “we are hunting down only the terrorist Muslims. Not all
Muslims are terrorists. Majority Muslims are not terrorists. VS is wrong and
stupid in tarnishing the whole for the rotten part.”

Sadly, it is these critics who are hopelessly wrong! They misunderstand the very logic of the predicate ‘terrorist’. Communist thinkers (Badiou, Zizek, Ranceire) have analyzed the logic of this dangerously stupid concept ‘terrorist’.

We start with the adjective ‘terrorist’. We can qualify an action as terrorist
in terms of some predicates (violent, suicidal, non-state actor etc). How do we move from this adjective to a substantive ‘terrorism’? Now, terrorism, unlike communism or Gandhism, is not a point of view or theory which can orient action. It is an empty term. We cannot give content to this by pitching it against “our way of life” or democracy. We need a covering predicate to make this logical move. As we know, today, this predicate is nothing but Islamic. Hence, it is logical requirement that all terrorism is Islamic. Once the historical conditions take up this logical form then All that is Islamic becomes terrorist too. This is how stereo types work. For example someone may say that all women are stupid. We, feminists, can point out several women around who are truly intelligent. The stereo typist would acknowledge that. He would say: yes they are intelligent. Then they are not the real women. There are these real women who are both women and stupid by virtue of being women. He would say that he has been talking about them and not about those intelligent creatures who just happened to be women!!. This is how the stereo type sticks despite counter evidence. So when the stereo type Islamic terrorism is in operation there is no point in clarifying that we are talking about only a selected group terrorist Muslims. Its scope would ranger over “all Muslims” whether we want it or not.

Secularists often point out instances of “Hindu terrorism” to free terrorism
from Islamic exclusivity. “That doesn’t work either. For popular imagination
these Hindus are Islamic terrorists in saffron mask.

Imagine Nazis discussing if they should gas only those really nasty Jews or all
Jews. Soon the wisdom with dawn upon the nazi – these gentlemen Jews are more
dangerous than the nasty Jews. The latter are known evil whereas the gentlemen Jews are deceptive. We wouldn’t know for sure if their gentle appearance is genuine or not. So it is economical to gas all of them!.."


This very much explains the attitude of Mr Jabbar and many others in this thread. Unfortunately, Mr Jabbar also has a Muslim name, so he could very well get gassed when "they" decide that it is more economical to gas everyone with Muslim names.

ea jabbar said...

സംഘപരിവാറിന്റെ കൊലക്കത്തിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് ഹിന്ദു സമുദായത്തില്‍ തന്നെ പിറന്ന മതേതരവാദികളാണ്. ഏറ്റവും വലിയ വില നല്‍കിയത് കമ്യൂണിസ്റ്റുകാരുമാണ്.

കുഞ്ഞുമോന്‍ said...

മുസ്ലീം തീവ്രവാദികളെ എതിര്‍ക്കാന്‍ കോണ്‍ഗ്രെസ്സിനെപ്പോലെയുള്ള രാജ്യത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷിക്ക് എത്ര വട്ടം ചിന്തിക്കണം എന്നൊന്ന് നോക്കിക്കേ? ഇത് വരെ എതിര്‍ക്കാന്‍ ആല്മാര്ധത കാട്ടിയിട്ടില്ല എന്നതും ഓര്‍ക്കണം. അതാണ്‌ മുസ്ലീങ്ങളുടെ പേരില്‍ ഇറക്കുന്ന ഓരോന്നിന്റെയും ഗതി. അവര്‍ക്ക് പോലും എതിര്‍ക്കാനുള്ള ത്രാണിയില്ലാ എന്ന് വരുമ്പോ എങ്ങനെ പേടിക്കാതിരിക്കും?

Kmvenu said...

@ Vayujit
ചുരുക്കത്തില്‍ കേരളത്തില്‍ മുസ്ലിം ഭൂരിപക്ഷമാക്കാന്‍ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു “ എന്നായി .
പോപ്പുലര്‍ ഫ്രന്‍ഡ് എന്ന പദം സൌകര്യപൂര്‍വം മറക്കുന്നു
'മുസ്‌ലിംകള്‍ ഭൂരിപക്ഷമാകുന്നു' അല്ലെങ്കില്‍ 'ആക്കാന്‍' ശ്രമിക്കുന്നു എന്ന ആശയത്തിന്റെ പേറ്റന്റ്‌ ഫാസ്സിസ്സ്ടുകള്‍ക്കാന്.
പോപ്പുലര്‍ ഫ്രന്റ്‌ ന്റെ പേരില്‍ മുഖ്യമന്ത്രി ആരോപിക്കുന്നത് അവര്‍ നിയമവിരുധ്ധമായി നിഗൂധമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു
എന്ന് മാത്രമല്ല.
എന്താണ് അവരുടെ ലക്‌ഷ്യം എന്നത് സംബന്ധിച്ചു തന്റെ പക്കല്‍ ഉണ്ടെന്നവകാശാപ്പെടുന്ന തെളിവുകളുടെ
കൂട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് എല്ലാം നിയമ വിരുധ്ധമോ, ഭരണഘടനാ വിരുധ്ധമോ, ക്രിമിനല്‍ നിയമ പ്രകാരം കുട്ട്ര്കരമോ
ആയ പ്രവൃത്തികള്‍ ആയിരുന്നില്ല.

ഇതുതന്നെയാണ് ലവ് ജെഹാദ് പ്രചാരനത്ത്തിലും ഉണ്ടായിരുന്നത്. ഹിന്ദുക്കളായ
മാതാപിതാക്കള്‍ അവരുടെ പെണ്മക്കളെ മുസ്‌ലിം യുവാക്കളുടെ പ്രേമവലയത്ത്തില്‍ പെടുന്നതില്‍നിന്നു
നല്ലപോലെ കാക്കണമെന്ന് ചില ഹിന്ദു സമുദായ സംഘടനകളും പത്രങ്ങളും ഉള്ബോധിപപിക്കുകപോലും
ഉണ്ടായി (മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു യുവതികളുമായി പ്രേമബന്ധത്തില്‍ ആകുന്നതും വിവാഹിതരാകുന്നതും രാജ്യത്തിനു തന്നെ ഭീഷണിയുണ്ടാക്കുമെന്നു പറഞ്ഞാണ്
കര്‍ണ്ണാടക ഹൈക്കോടതി പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടായ വിവാഹബന്ധത്തില്‍ ഇടപെട്ടത്)

ഭൂരിപക്ഷം 'ആക്കുന്ന' വിദ്യകള്‍ എന്താവാനാണ് സാധ്യത ?
൧. ഇസ്ലാമിനെക്കുരിച്ച്ചു മതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ആളുകളെ കൂട്ടത്തോടെ മത പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുക.
പക്ഷെ ഇത് ഒരു പരിധിക്കപ്പുറം ഒരു തരത്തിലും സാധ്യമല്ലെന്ന് ഉറപ്പായും പറയാം.
൨. ധാരാളം പണം നല്‍കിയാല്‍ കുറച്ച്ച്ചുപെരെങ്കിലും മതപരിവര്ത്തനതിനു തയ്യാറാകുമെന്ന് സങ്കല്‍പ്പിക്കുക.
എന്നാലും ഒരു പരിധിയില്ലേ?
൩. പ്രേമിച്ചു / പ്രേമം നടിച്ച്ചു-
തികഞ്ഞ മത തീവ്രവാദികള്‍ക്ക് എത്ര ഹിന്ദു പെണ്‍കുട്ടികളെ ആകര്ഷിക്കാനാവും? നിയമാനുസൃതം വിവാഹം കഴിച്ചാല്‍ തന്നെ എത്ര പേരെ
'ഭൂരിപക്ഷമാക്കാം'?
൪. വാള്‍മുനയില്‍ മതം മാറ്റം?
തികച്ചും അസാധ്യം
൫. ജനന നിയന്ത്രണം ഒഴിവാക്കല്‍?
അഭ്യശ്തവവിദ്യരായ മലയാളി മുസ്‌ലിംകള്‍ ക്ക് അങ്ങനെയൊരു നയം ഉള്ളതായി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

നാലാമത്തെ മാര്‍ഗമോഴികെ ഒന്നും തന്നെ അപകടകരമോ നിയമാവിരുധ്ധമോ അല്ലെന്നു സാധാരണ ഗതിയില്‍ മനസ്സിലാകുമ്പോള്‍, മുസ്ലിംകള്‍
ഭൂരിപക്ഷമാകുന്നത് എന്തോ വലിയ അപകടം ആണെന്ന ചിന്തയും ഭീതിയും അരക്ഷിതബോധവും ആണ് കൃത്രിമമായി ഉണ്ടാക്കുന്നത്‌.
അതാണ്‌ ഫാസ്സിസ്ടുകളുടെ പഴയ പ്രചാരണത്തെ ഭീകരതയ്ക്കെതിരായ (ന്യായമായ) ulkkandhtayude രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍
സംഭവിക്കുന്നത്‌!

Kmvenu said...

Ambedkar said to his people:

"I should like to impress this thing on your minds very clearly that religion is for man and not man for religion. If you want to gain self respect, change your religion. If you want to organize yourself, change your religion. If you want to create a society which ensures co-operation and brotherhood, change your religion. If you want to achieve power, change your religion. If you want equality, change your religion. If you want independence, change your religion. If you want to make the world in which you live happy, change your religion.

I would like to ask you all what is the sense in living in a society which is devoid of humanity, which does not respect you, protect you, humiliates you, and never misses and opportunity to hurt you. Any person with an iota of self respect and decency will not like to remain in this satanic religion. Only those who live to be slaves can remain in this religion.

In view of the facts that the Hindu religion which forced your forefathers to lead a life of degradation and heaped all sorts of indignities on them, kept them poor and ignorant, why should you remain within the fold of such a diabolical creed? If, like your forefathers, you too, continue to accept a degraded and lowly position, and humiliation, you will continue to be hated. Nobody will respect you and nobody will help you. It is for these reasons that the question of conversion has become important for us. To change this degraded and disgraceful existence into golden life, conversion is absolutely necessary".

-Dr.Ambedkar

ea jabbar said...

Any person with an iota of self respect and decency will not like to remain in these satanic religions. Only those who live to be slaves can remain in these religions.

കുഞ്ഞുമോന്‍ said...

വേണുവണ്ണന്‍ പറഞ്ഞ് പറഞ്ഞ് എന്തൊക്കെയാ പറഞ്ഞ് കൂട്ടുന്നേ എന്നൊന്ന് നോക്കിക്കേ? മതപരിവര്‍ത്തനം ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യമാണണ്ണാ. അല്ലാതെ മതം മാറ്റിക്കാന്‍ ആര്‍ക്കും അവകാശം പതിപ്പിച്ചു കൊടുത്തിട്ടില്ല. മതം പ്രചരിപ്പിക്കാന്‍ അവകാശം ഉണ്ട്. അതിന്റെ അര്‍ഥം മതം മാറ്റിക്കാന്‍ എന്നല്ല എന്ന് മനസ്സിലാക്കിയാ കൊള്ളാം.

ഇത് മുസ്ലീം തീവ്രവാദികള്‍ ചോദിക്കുന്നത് പോലെയായി. മുസ്ലീങ്ങള്‍ മതം വളര്‍ത്തി ഭൂരിപക്ഷമാക്കിയാ ആര്‍ക്കാ ഇത്ര ചേതം? മുഖ്യമന്ത്രിക്ക് അതിനു എന്തിനാ ചോറിയുന്നെ? ഹ ഹ മതം മാറ്റിക്കാന്‍ ഇറങ്ങുന്നവര്‍ വിദേശത്ത് നിന്ന് കാശുമായി വരുമ്പോ അതിനുള്ള സൗകര്യം ചെയ്തു കൊടുത്തു സഹായിച്ചോണം. അതായിരിക്കണം മതേതരത്വം.

അപ്പോപ്പിന്നെ ഈ മതസൌഹാര്‍ദം എന്നൊക്കെ പറയുന്ന പണ്ടാരം എന്താവാ അണ്ണാ? അണ്ണന്‍ എന്‍ ഡി എഫിന്റെ അഖിലേന്ത്യാ നേതാവാണോ? സ്ഥലകാലബോധവും നഷ്ട്ടപ്പെട്ടോ? എന്നെയങ്ങ് കൊല്ല്!

ea jabbar said...

മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചേ മതിയാകൂ എന്നു ശഠിക്കുന്നവരാണ് ഇസ്ലാം മൌലികവാദികള്‍ ! അങ്ങനെയെങ്കില്‍ ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദു മതക്കാരാണല്ലോ. ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷാധിപത്യവുമാണ്. മതമാണു രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെങ്കില്‍ ഇന്ത്യ ഹിന്ദുരാസ്ട്രമാകണമെന്ന ആര്‍ എസ് എസിന്റെ വാദം തികച്ചും ജനാധിപത്യപരവും ന്യായവുമായിരിക്കും !
അവരെ എന്തിനാ പിന്നെ നമ്മള്‍ കുറ്റം പറയുന്നേ വേണുമാഷേ ?
പോപ്പുലഫ്രന്റുകാര്‍ ഇസ്ലാമികഭൂരിപക്ഷമുണ്ടാക്കാന്‍ മോഹിക്കുന്നത് ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാം എന്ന വ്യാമോഹത്തോടെയാണ്. അവരങ്ങനെയും ശ്രമിക്കട്ടെ അല്ലേ ? ഏതു മതം വിജയിക്കുമോ അവര്‍ ഭരിക്കട്ടെ മറ്റുള്ളവര്‍ക്കു ജിസ്യ കൊടുത്തു കീഴടങ്ങുകയോ ആത്മഹത്യ ചെയ്യുകയോ ആകാം !

വായുജിത് said...

വേണു ഗോപാല്‍ .

ഒരു സംഘടനയുടെ ലക്ഷ്യം അതാണു , അതിനു വേണ്ടീ അവര്‍ ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു എന്ന് അവരുടെ രേഖകളില്‍ കണ്ടാല്‍ അത് എങ്ങനെ സാധ്യമാകും എന്ന് മറ്റുള്ളവര്‍ ചിന്തിക്കേണ്ട കാര്യമല്ല . അത് അവര്‍ക്കേ അറിയുകയുള്ളൂ.

പരിവാറ് ഹിന്ദു രാക്ഷ്ട്രം എന്നതിനു ശ്രമിക്കുന്നു എന്നു പറയുമ്പോള്‍ ഇതേ രീതിയില്‍ ആലോചിച്ചു നോക്കൂ .

താങ്കള്‍ അക്കമിട്ടു നിരത്തിയ പലകാരണങ്ങളും പരിശോധിച്ചു നോക്കൂ . അതൊക്കെ നടക്കുമോ . (അപ്പോള്‍ അതൊന്നും ആലോചിക്കാന്‍ സമയമില്ല . കാരണം പരിവാറല്ലെ മറ്റേ സൈഡില്‍ . അപ്പോ വല്യ ആലോചനയുടെ ആവശ്യമില്ല)

ആര്‍.എസ്സ്.എസ്സ് ഹിന്ദുരാക്ഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു എന്നു പറയാത്ത ആരുമില്ല ഇടത്തനായാലും വലത്തനായാലും മതമുള്ളവനായാലും ഇല്ലാത്തവനായാലും .

അപ്പൊഴൊന്നും ഇങ്ങനെ ഒരു സംശയം ആര്‍ക്കും തോന്നിയില്ലല്ലോ . അതെന്തര്.

ഇവിടെ ചില ആള്‍ക്കാരുടെ വിവരണം കേട്ടാല്‍ തോന്നുക ഈ പറയുന്ന സമൂഹത്തില്‍ ഒരാള്‍ക്കു പോലും വര്‍ഗീയത ഇല്ലെന്നാ.

അമേരിക്കയില്‍ ആക്രമണം നടന്നതിനു ശേഷമാ മത മൌലികവാദികള്‍ ഉണ്ടായതെന്നു തോന്നും.

എത്രയെത്ര ഉദാഹരണങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ പോലും . താങ്കള്‍ ഉദ്ധരിച്ച മഹാനായ അംബേദ്കര്‍ പറഞ്ഞിട്ടുണ്ട് മത ഭീകരതയുടെ കാഴ്ചകളെ പറ്റി . ഇടയ്ക്കൊക്കെ അതും വായിച്ചു നോക്കാവുന്നതേ ഉള്ളൂ.

MirrorisM said...

വേണു അണ്ണനെ കുറിച്ചു ജബ്ബാര്‍ മാസ്ടര്‍ പറഞ്ഞത് സത്യമാകാന്‍ ആണ് സാധ്യത.വ്യക്തമായ അജണ്ടയും ആവശ്യത്തിനു ഫണ്ടുമായി പ്രവര്‍ത്തിക്കുന്ന ഒരു oparative തന്നെ ആണ് അയാള്‍. എന്നാല്‍, അതാര്‍ക്കു വേണ്ടി എന്നത് അയാള്‍ക്ക് മാത്രമേ അറിയൂ.ഇവിടെ പലരും അക്കമിട്ടു ചോദിച്ച ചോദ്യങ്ങളില്‍ നിന്നും അയാള്‍ സമര്‍ഥമായി വരാല്‍ മത്സ്യത്തെ ഒഴിഞ്ഞു മാറിയിട്ട്, ജൂതരെയും നിയോ കൊളോണിയലിസ്റ്റുകളെയും കെട്ടി വലിച്ചു കൊണ്ടു
വരുന്നതും നാം കണ്ടതാണ്.

ചില ചോദ്യങ്ങള്‍ വ്യക്തമായി ഞാന്‍ ചോദിക്കുന്നു, ഇയാള്‍ അതിനു എങ്ങിനെ ഉത്തരം തരുന്നു
എന്ന് നമുക്ക് നോക്കാം.

ആഗോള മുസ്ലിങ്ങളെ ഭീകരതയിലേക്ക് തള്ളി വിടുന്നത് സയനിസ്ടുകള്‍ ആണല്ലോ,'വാര്‍ ഓണ്‍ ടെറര്‍'
തുടങ്ങിയ ഓമനപ്പേരുകളില്‍ യുദ്ധ കച്ചവടങ്ങള്‍ നടത്തുന്നത് തന്ത്ര പ്രധാനമായ മേല്‍ക്കോയ്മയും
ധാതു സമ്പത്തുകളും തട്ടിയെടുക്കാനും ആണല്ലോ. എന്നാല്‍ മുസ്ലിംകള്‍ മാത്രം എന്തെ ഇവരുടെ കെണിയില്‍ വീഴുന്നു?നൂറു കോടി ജനത വിശ്വസിക്കുന്ന ഈ മതത്തില്‍, ഈ ചതി മനസ്സിലാക്കാന്‍ ഒരു മനുഷ്യന്‍ പോലും ഇല്ലേ?

'ഇല്ല' എന്നാണു ഉത്തരം എങ്കില്‍, അത് വിശ്വസിക്കാന്‍ കുറച്ചു ബുദ്ധി മുട്ടുന്ട്‌.ഇസ്ലാമിക ലോകത്തിലെ തന്ത്ര ശാലികള്‍ അമേരിക്കയോട് ചേര്‍ന്ന് ഈ ചോരക്കച്ചവടത്തില്‍ പങ്കാളികള്‍ ആകുന്നതിനു
തെളിവുകള്‍ ഇതാ: സൗദി രാജകുമാരന്മാര്‍ അമേരിക്കന്‍ ഫെഡറാല്‍ രിസെര്‍വില്‍ നിക്ഷേപിച്ചിരിക്കുന്ന തുക മുപ്പത്തി അഞ്ചു ലക്ഷം കോടി രൂപയില്‍ അധികം ആണ്, പഴയ കണക്കു പ്രകാരം.

അത് പോലെ തന്നെ,പാന്‍ അറബ് പ്രസ്ഥാനമായ 'ബാത്തിസം' ഉയര്‍ന്നു വരുന്നത് തടയിടാന്‍ അമേരിക്ക ഉപയോഗിച്ചതും
സൌദിയെ ആയിരുന്നു. സദ്ദാമിനെ തൂകില്‍ എത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അല്‍ വലീദ് രാജകുമാരന്‍ ആണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. അത് പോലെ തന്നെ, ആസന്നമായിരിക്കുന്ന ഇറാന്‍ ആക്രമണത്തിനു വേണ്ടി സൌദിയുടെ എയര്‍ സ്പേസ് ഉപയോഗിക്കാന്‍ അവര്‍ അനുവാദം നല്‍കിയിരിക്കുന്നു,അമേരിക്കയ്ക്ക്.

MirrorisM said...

അറബ് ലോകത്തില്‍ ഉടനീളം തീവ്ര, മതാധിഷ്ടിത ഭരണകൂടങ്ങള്‍ നില നില്‍ക്കുന്നത് ആണ്അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് നല്ലത്, അതിനാല്‍ ആണ് ബാത്ത് പാരമ്പര്യം ഉള്ള ഇറാക്കിനെയും സിറിയയും ലെബനാനെയും നശിപ്പിക്കാന്‍ വെള്ളക്കഴുകന്‍ നോക്കി ഇരിക്കുന്നത്. ഇക്കാര്യത്തില്‍ഞാന്‍ ബാതിസ്റ്റുകളുടെ കൂടെയാണ്,കാരണം അവര്‍ കലയെയും സാഹിത്യത്തെയും പ്രോല്സാഹിപ്പിക്കുന്നവര്‍
ആണ്, സംഗീതവും സാഹിത്യവും സിനിമയും എല്ലാം ആ ഇടങ്ങളില്‍ ഉണ്ട്ട്.പഴയ കാലത്ത് ഇറാക്കില്‍ പോയ ഇന്ത്യക്കാര്‍ ഒക്കെ തന്നെ സദ്ദാമിന്റെ ഭരണത്തെ പറ്റി നല്ലതേ പറഞ്ഞിട്ടുമുള്ളൂ,അദ്ദേഹത്തിന്റെ പുത്രന്റെ പേര് ഉദയ് എന്നായിരുന്നു എന്നും നമുക്ക് അറിയാം.


എന്നാല്‍ ദേയോബണ്ടി ആശയങ്ങളില്‍ നിന്നും ഊര്‍ജം നേടിയ താലിബുകള്‍ ടി വി ടവറുകള്‍ തകര്‍ക്കുന്നു, സംഗീത ശാലകളും സിനിമ തിയറ്റര് kalum
കത്തിക്കുന്നു. അതിനു അവര്‍ക്ക് പ്രചോദനം ആകുന്നതു കുത്ബി 'സീറോ ടോളറന്‍സ്' ആശയങ്ങള്‍ ആണ്, അവ 'വഹാബിസ്റ്റ്'
ആണ്,സൗദി അറേബ്യയുടെ ചാലക ശക്തിയായ അതെ വഹാബിസം.


ഇതേ ഡോക്ട്രിന്‍ തന്നെ ആണ് സിമിയുറെയും പി എഫ് ഐ യുടെയും ഊര്‍ജം,അനിസ്ലാമികമായ സംഗീത സാഹിത്യാദികളോടും, വൈദേശിക വസ്ത്രധാരണ
സാംസ്കാരിക ആശയങ്ങളോടും 'സീറോ ടോളറന്‍സ്' പുലര്‍ത്തുന്ന,ഭാഷകള്‍ക്കും ദേശീയതകള്‍ക്കും അപ്പുറം ഭൂമി മൊത്തം നിറയുന്ന ഒരു'ദാര്‍ എസ്‌ സലാം' സ്വപ്നം കാണുന്ന, അതിനു വേണ്ടി
സ്വന്തം രക്തം ചിന്താന്‍ തയാറുള്ള മുസ്ലിം യുവാക്കളുടെ ഒരു സന്നദ്ധ സംഘം.

Kmvenu said...

@ Kunjumon
അതാണ്‌ പറയുന്നത്, വ്യക്തിക്ക് ഏത് മതത്തിലേക്കും മതം മാറാന്‍ അവകാശമുണ്ടെന്ന്.
( വിദേശ പണം കൊണ്ട് ആളുകള്‍ പ്രലോഭിപ്പിക്കപ്പെടുന്നു എന്ന് സങ്കല്പ്പിച്ച്ചാല്‍പ്പോലും)
പോലും അത് ഒപ്പിടുന്നത് പോലെയുള്ള ഒരു നിയമവിധേയ പ്രവര്ത്തനമാനെന്നു;
യുക്തിവാടികലോ ആരെസ്സുകാരോ , ഇതിനെ രാജ്യദ്രോഹമായി
ചിത്രീകരിക്കുന്നത് നിയമബാഹ്യമായ ഫാസ്സിസ്റ്റ് ഇടപെടലാണെന്ന്.
എന്നാല്‍ വിദേശ പണം എവിടെനിന്ന് വരുന്നു ഇതെല്ലാം കാര്യങ്ങള്‍ക്കുവേണ്ടി
ഉപയോഗിക്കുന്നു എന്നൊക്കെ നോക്കാന്‍ സാധാരണ regulations കാര്യക്ഷമമായി
നടപ്പാക്കിയാല്‍ മതി; അതിനു ബാധ്യതപ്പെട്ടവര്‍ അത് ചെയ്യാതെ hype ഉണ്ടാക്കുമ്പോള്‍
സാമുദായിക സൌഹാര്‍ദ്ദം തകരുകയാണ് സംഭവിക്കുന്നത്‌; കൂടാതെ
മുസ്ലിം പേരുകാര്‍ക്കെതിരെ വര്‍ഗീയടിസ്ടാനത്ത്തിലും നിയമവിരുധ്ധമായും
സ്റ്റേറ്റ് ഇടപെടല്‍ ഉണ്ടാകുന്നു; ഇതിന്റെ ഫലം മുസ്ലിം പേരുകാരായ
യുക്തിവാടികള്‍ക്കുപോലും പോലീസ്സിനെ പേടിച്ചു വഴിനടക്കാന്‍ പറ്റാത്ത
അവസ്ഥ്തയാണ്!

MirrorisM said...

ഇത് വസ്തുത ആണ്.

എന്നാല്‍ ഈ മൂവ്മെന്റിനെ ഉപയോഗപ്പെടുത്തുന്നത് സാമ്രാജ്യത്വം ആണെങ്കില്‍,എന്തേ മത വിശ്വാസികള്‍ അത് തിരിച്ചറിയാതെ പോകുന്നു?

ഇസ്ലാമിന്റെ സുന്ദര മുഖം ആയ സൂഫികളെയും ദാര്‍വിഷ്കളെയും കുറിച്ച് സ്നേഹവം
ഉണ്ടാകുന്നത് മനസ്സിലാക്കാം,എന്നാല്‍ എങ്ങനെയാണ് താലിബുകളോടും വഹാബികളോടും
ഒരു മനുഷ്യസ്നേഹിക്ക് ഇത്യധികം അനുരാഗം ഉണ്ടാകുന്നത്?

നൂറു കോടി ജനങ്ങള്‍ വിശ്വസിക്കുന്ന മതത്തിന്റെ മുഴുവന്‍ പ്രതിനിധികള്‍ആണോ വഹാബികള്‍? അല്ലല്ലോ,ഒരു ന്യൂനപക്ഷം മാത്രം,അങ്ങനെ വരുമ്പോള്‍
താലിബുകള്‍ക്കും വഹാബികള്‍ക്കും എതിരെ ഉയരുന്ന ജനരോഷം എങ്ങിനെയാണ് ഷിയാകള്‍ക്കും, അഹ്മദീയര്‍ക്കും, പഹല്‍വികള്‍ക്കും ബോഹ്രികള്‍ക്കും കൂടി എതിരെ ആകുന്നതു?

താലിബുകള്‍ റോക്കറ്റ് അയച്ചു തകര്‍ത്ത ബാമിയാന്‍
പ്രതിമകള്‍ തങ്ങള്‍ സംരക്ഷിച്ചു കൊള്ളാം എന്ന് ഇറാന്‍ പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍മിക്കുക.
വൈക്കം മുഹമ്മദ്‌ ബഷീറും, എന്‍ പി മുഹമ്മദും, കമല സുരയ്യ യും ഉള്‍പ്പെടുന്ന കേരള മുസ്ലിം സമുദായത്തിന്റെ മൊത്തം പ്രതിനിധികള്‍ ആണോ പി എഫ് ഐ?

മനുഷ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന താലിബുകളുടെയും വഹാബികളുടെയും
മനുഷ്യാവകാശ ത്തിനു വേണ്ടി ഇറങ്ങുന്ന വേണുമാര്‍ ഈ ചോദ്യങ്ങള്‍ക്ക്മറുപടി നല്‍കാന്‍ ബാദ്ധ്യസ്ധരാന്.

Kmvenu said...

@ Morris M
താങ്കള്‍ എടുത്തുചാടി എന്നെ 'ഫണ്ട്‌കാരനാ'ക്കുന്നതിനു മുമ്പായി ഞാന്‍ സൌദിയും വഹാബി ഇസ്ക്ലാമും അമേരിക്കയുമായുള്ള ചന്ഗാത്തത്തെക്കുരിച്ചു എഴുതിയത് വായിക്കൂ;
താങ്കളെപ്പോലെ എത്ത്രയോ hate - mongers നെ എനിക്ക് കണ്ടും കേട്ടും പരിചയമുണ്ട്.
ഈ ബ്ലോഗ്‌ല കുറെ കയ്യടികിട്ടുമെന്നു താങ്കള്‍ വിചാരിക്കുന്നത് ശരിയായിരിക്കുമെങ്കിലും
എന്നെ നിശ്ശബ്ദനാക്കാന്‍ ഇത്തരം തറവേലകള്‍ കൊണ്ട് സാധിക്കുമെന്ന് ധരിക്കരുത്

കുഞ്ഞുമോന്‍ said...

ഡോ വേണു,
താന്‍ കൂടുതല്‍ ഉദ്ദരിക്കേണ്ട. തന്റെ തനിനിറം മനസ്സിലായി. എങ്ങനാ ഈ പണിക്കു കൂലി? ദിവസക്കൂലിയാണോ? താനും തന്റെ മതപ്രാന്തന്മാരും അറബിപ്പണവുമായി പട്ടിണിക്കും ജാതിക്കും വില പറയുമ്പോ കുനിഞ്ഞു നില്‍ക്കുന്നവരുണ്ടാകും. എല്ലാവരും അങ്ങനെ ആണെന്ന് ചുമ്മാ ധരിച്ചു കളയേണ്ട. അയാടെ ഒരു അമേരിക്ക, ഇസ്ലാമോഫോബിയ.. തന്നോടൊന്നും കൂടുതല്‍ പറയാന്‍ സമയം കളയുന്നില്ല.

ചാർ‌വാകൻ‌ said...

;)).ട്രാക്കിംഗ്.

കുഞ്ഞുമോന്‍ said...

ഇതേ ജാതിയില്‍ പെട്ട വേറൊരുത്തന്‍ ആണെന്ന് തോന്നുന്നു.

സുശീല്‍ കുമാര്‍ said...

യുക്തിവാദിയെയും ആര്‍ എസ്സ് എസ്സിനെയും നിരന്തരം കൂട്ടിക്കെട്ടുന്ന വേണു സാര്‍, താങ്കളുടെ എന്‍ ഡി എഫ് കുപ്പായം വളരെ വ്യക്തമായി കാണുന്നുണ്ട്. സ്വയം നഗ്നനായി നിന്ന് മറ്റുള്ളവരെ പരിഹസിക്കല്ലേ സര്‍. വഷള്‌..

MirrorisM said...

എല്ലാവരും കേട്ടല്ലോ, മനുഷ്യസ്നേഹിയുടെ പ്രതികരണം?എന്നെ ഹേറ്റ് മോംഗര്‍ ആക്കി ഒതുക്കി കളഞ്ഞു,നമ്മുടെ അണ്ണന്‍.ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനു പോലും ശുദ്ധ മലയാളത്തില്‍ മറുപടി
നല്‍കാന്‍ അയാള്‍ തയ്യാറല്ല.കാരണം,നിയോ ലിബറല്‍,ജൂത അച്ചു തണ്ട്‌,കോര്‍പരേടുകള്‍, ന്യൂ വേള്‍ഡ് ഓര്‍ഡാര്‍, ഇലുമിനാതി, ഫ്രീമേസണ്‍ കാര്‍...തുടങ്ങി സാധാരണ മനുഷ്യന് മനസിലാകാത്ത പദാവലികള്‍ കൊണ്ടു കസര്‍ത്ത് കാട്ടാന്‍ മാത്രമേ
അയാള്‍ക്ക് അറിയൂ.ഞാന്‍ കാണിക്കുന്നത് തറവേല ആണെന്നാണ് അയാള്‍ പറയുന്നത്,മേല്പറഞ്ഞ പദങ്ങള്‍ ഉദ്ധരിച്ചു കൊണ്ടു ഇംഗ്ലീഷില്‍ കണ്‍കെട്ട് കാണിക്കുന്നതായിരിക്കുംമാന്യമായ വേല. ഇയാളുടെ അവസാന ഭീഷണി നോക്കൂ..
"ഇവ കൊണ്ടൊന്നും എന്നെ നിശബ്ദനാക്കാന്‍ കഴിയുമെന്ന് കരുതേണ്ട."

കൊള്ളാം അണ്ണാ!താങ്കള്‍ ആരാണെന്നും എന്താണ് താങ്കളുടെ ലക്ഷ്യമെന്നുംപുറത്ത് വന്നു കഴിഞ്ഞു. ജബ്ബാര്‍ മാഷുടെ റീഡിംഗ് കറക്റ്റ് ആണ് : "മുസ്ലിം സമുദായത്തിലെ ശുംഭന്മാരെയും വികാരജീവികളെയും കുത്തി ഇളക്കി ആയുധം എടുപ്പിക്കുക. അവരെ കൊണ്ടു ക്രിസ്ത്യന്‍പള്ളികളിലും( ഫിലിപ്പെന്‍സിലെ ഒക്കെ പോലെ) ഹിന്ദു ക്ഷേത്രങ്ങളിലും സ്ഫോടനങ്ങള്‍
നടത്തിക്കുക.സ്വാഭാവികമായും മുറിവേറ്റവര്‍ പ്രതികരിക്കും,പ്രത്യാക്രമണങ്ങള്‍ഉണ്ടാകും.മുസ്ലിംകള്‍ ഒറ്റപ്പെടും, അവര്‍ കൂട്ട പലായനം ചെയ്യും.അങ്ങനെ ഒഴിവായി കിട്ടുന്ന വാസയോഗ്യമായ ഭൂമി, വ്യാപാര ഇടങ്ങള്‍, ലഭ്യമാകുന്ന കച്ചവട കുത്തകകള്‍..
ലാഭങ്ങള്‍ ഏറെയാണ്‌, അവയൊന്നും കിട്ടുന്നത് മുസ്ലിങ്ങള്‍ക്ക്‌ അല്ല എങ്കിലും.(ഇത് ഗുജറാത്തില്‍ സംഭവിച്ചതാണ്, മുസ്ലിങ്ങലുറെ കൂട്ട പലായനം ഏറ്റവും ഗുണം ചെയ്തത് മാര്‍വാര്‍ കുത്തക കച്ചവടക്കാര്‍ക്കാന്.പോര്‍ ബന്ദരിലും
അഹ്മദാബാദിലും പോയപ്പോള്‍ ഞാന്‍ കണ്ടതാണ് ,
മുസ്ലിങ്ങള്‍ ഒഴിഞ്ഞു പോയ തെരുവുകള്‍ മാര്‍വാറികളും ബനിയകളും കയ്യടക്കിയിരിക്കുന്നു.
ഉപജീവന മാര്‍ഗമായ തുകല്‍ സംസ്കരണമോ, കെബാബ് കടകളോ നടത്താന്‍ കഴിയാതെ
മുസ്ലിംകള്‍ നഗര അതിര്ത്തിക്കും അപ്പുറം ഭയവിഹ്വലാരായി കഴിയുന്നു.)

അപ്പോള്‍, ആത്യന്തിക നേട്ടം ആര്‍ക്കാണ് ലഭിച്ചത്?
നാമെല്ലാം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
വേണുമാരുടെയും, വിജു വി നായര്‍ മാരുടെയും വാക്ക് കെട്ട് ക്ഷേത്രത്തിനു ബോംബു വെക്കാന്‍ ആരെങ്കിലും ഭ്രാന്തന്മാര്‍ പോയാല്‍,
അതിന്റെ അനന്തര ഫലം അനുഭവിക്കുന്നത് ആ ഭ്രാന്തന്മാര്‍ മാത്രം ആയിരിക്കില്ലല്ലോ...മാത്രവും അല്ല, തുടര്‍ന്നുണ്ടാകുന്ന വര്‍ഗീയ ധ്രുവീകരണം
ഗുണം ചെയ്യുന്നത് ഹൈന്ദവ ശക്തികള്‍ക്കു ആയിരിക്കുകയും ചെയ്യും.
( to be cont'd)

MirrorisM said...

part 2

ഇനി നമ്മള്‍ വേണുഗോപാലനെ വിലയിരുത്തൂ...വിഭ്യാഭ്യാസം
കൊണ്ടു സമുദായം ഉദ്ധരിക്കാന്‍ ശ്രമിച്ച സര്‍ സയദ് അലിയെ പോലെയോ,അസ്ഗര്‍ അലി എന്‍ജിനീയരെ പോലെയോ, ജിന്നയെ പോലെയോ മുസ്ലിം യുവാക്കളുടെ ഉന്നമനം ആണോ ഈ ആളുടെ ലക്‌ഷ്യം? മത പരിവര്‍ത്തനം, ഹവാല, റിയാല്‍ എസ്റെറ്റ്, ആയുധ സ്ഫോടക വസ്തു കടത്ത്..ഇവയൊക്കെ ചെയ്യുന്ന ആളുകളെ വെള്ള പൂശാന്‍ അല്ലെ ഇയാള്‍ ഇത്രയും സമയം വാക്കുകള്‍ കൊണ്ടു അമ്മാനം ആടിയത്? ഈവക കാര്യങ്ങള്‍ സമുദായത്തിലെ ഒരു കൂട്ടം ആളുകള്‍ ചെയ്യുന്നത് കൊണ്ടു മുസ്ലിം യുവാക്കള്‍ക്ക് എന്ത് പ്രയോജനം ആണ് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഉണ്ടാവുക?

ea jabbar said...

അവിവേകികളായ മുസ്ലിം ചെറുപ്പക്കാരെ സംഘപരിവാറിന്റെ അറവുശാലയിലെത്തിച്ചു കൊടുക്കുക എന്ന ദൌത്യം തന്നെയാണു വേണുവിനെപ്പോലുള്ളവര്‍ നിര്‍വ്വഹിക്കുന്നത്. ഒരു സമുദായത്തില്‍ ഇത്തിരി വെളിച്ചം കയറുന്നതിന്‍ തടയിടുകയും ! മുസ്ലിം സമുദായത്തിന്റെ യഥാര്‍ഥ ശത്രുക്കള്‍ ഇത്തരക്കാര്‍ തന്നെ ! സശയമില്ല!!

ea jabbar said...

മുസ്ലിം തീവ്രവാദികള്‍ അവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും ഇരകള്‍ മാത്രം ! അവര്‍ സഹതാപമേ അര്‍ഹിക്കുന്നുള്ളു. എന്നാല്‍ അവരില്‍ ബോധപൂര്‍വ്വം വിഷം കുത്തിക്കയറ്റുന്ന ഈ കൂട്ടര്‍ മാപ്പര്‍ഹിക്കുന്നില്ല !

ea jabbar said...

സ്നേഹം നടിച്ച് വിഷം തീറ്റിക്കുന്ന കപടന്മാര്‍ !

ravi said...

ഈ കുരുതംകെട്ടവനും, വേണുവും മറ്റും എന്തിനു വേണ്ടിയാണ് വാദിക്കുന്നത്? പി.എഫ്.ഐ.യും, ജമാ അത്തെ ഇസ്ലാമിയും എന്തിനു വേണ്ടിയാണ് നിലക്കൊള്ളുന്നതെന്ന് അറിയാത്ത പച്ചപ്പാവങ്ങള്‍ ആണ് അവര്‍ എന്ന് തോന്നുന്നു. മതപരമായ അന്തവിശ്വാസങ്ങള്‍ തലയ്ക്കുപിടിച്ച ഒരു കൂട്ടം ഭ്രാന്തന്മാരാണ്, കൊല്ലിലും കൊലയിലും കൂടി ഇസ്ലാമിക ഭരണം സ്ഥാപിക്കാംഎന്നും എന്നാല്‍ ഈ ഭൂമി സ്വര്‍ഗമായി എന്നും കരുതുന്നവര്‍. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞില്ലേ? നടക്കാത്ത കാര്യമാണ്. പക്ഷെ മതഭ്രാന്ത്‌ പിടിച്ചാല്‍ എന്ത് ചെയ്യും. ഒരു പാട് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടും. വി.എസ്. പറഞ്ഞത് വളരെ ശരിയാണ്. ഇവന്മാരുടെ (മുസ്ലിമ്കളുടെയല്ല, പി.എഫ്. ഐ യുടെ) അജണ്ട ഇന്ത്യയെ, കേരളത്തെ ഇസ്ലാമിന്റെ കീഴില്‍ കൊണ്ടുവരിക എന്നതാണ്. അല്ലെന്നൊക്കെ അവര്‍ പറയും. ആര്‍.എസ്.എസ്സിന്റെ പൂതിയും അത് തന്നെയാണ്. ഇത്രയേ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളൂ.

ea jabbar said...

അമ്മായി വിരുന്നു വന്നാല്‍ കുട്ടികളെ കൊണ്ടു പോയി ഐസ്ക്രീമോ കുട്ടികള്‍ക്കിഷ്ടപ്പെട്ട ചോക്ലേറ്റോ ഒക്കെ വാങ്ങിക്കൊടുക്കും. അമ്മായി അന്നു തന്നെ തിരിച്ചു പോകും. തല്‍ക്കാലം കുട്ടികളെ സന്തോഷിപ്പിക്കുക എന്നതു മാത്രമാണു ലക്ഷ്യം.
എന്നാല്‍ കുട്ടികളെ സ്നേഹിക്കുന്ന അഛനമ്മമാര്‍ അവര്‍ക്ക് നിത്യവും ഇതൊക്കെ വാങ്ങി വയറു നിറയെ കൊടുക്കുകയില്ല. കുട്ടികള്‍ക്കിഷ്ടമില്ലെങ്കിലും അവരുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ പോഷകാഹാരം അവരെ തീറ്റിക്കാനാണു സ്നേഹമുള്ള മാതാപിതാക്കള്‍ ശ്രമിക്കുക. കാരണം അവര്‍ക്കു കുഞ്ഞുങ്ങളുടെ ഭാവിയാണു പ്രധാനം.
അതു പോലെയാണു വേണു മാഷന്മാര്‍ക്കു തല്‍ക്കാലം മുസ്ലിം ന്യൂനപക്ഷക്കാരെ ഒന്നു സുഖിപ്പിക്കണം. അവരുടെ നന്മയോ ആരോഗ്യമോ അല്ല പ്രശ്നം. വിരുന്നു വന്ന അമ്മായിയുടെ സ്നേഹം പോലെയാണിത്. അതാണു ഞാന്‍ പറഞ്ഞത് ഇവര്‍ ഈ സമുദായത്തെ അറിഞ്ഞോ അറിയാതെയോ വഴി തെറ്റിക്കുകയാണ്.

ea jabbar said...

കുറെ കയ്യടികിട്ടുമെന്നു താങ്കള്‍ വിചാരിക്കുന്നത് ശരിയായിരിക്കുമെങ്കിലും
എന്നെ നിശ്ശബ്ദനാക്കാന്‍ ഇത്തരം തറവേലകള്‍ കൊണ്ട് സാധിക്കുമെന്ന് ധരിക്കരുത്

ea jabbar said...

സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ടയ്ക്കെതിരെ ജീവന്‍ പണയം നല്‍കിയും പ്രതികരിക്കാന്‍ ഈ നാട്ടിലെ ആയിരക്കണക്കിനു മനുഷ്യസ്നേഹികള്‍ രംഗത്തു വന്നിട്ടുണ്ട്. അവരെല്ലാം ഭൂരിപക്ഷ സമുദായത്തില്‍ ജനിച്ചു വളര്‍ന്നവര്‍ തന്നെ. അവരാരും ഭീകരവാദം കൊണ്ടു പകരം വീട്ടാനല്ല ന്യൂനപക്ഷങ്ങളെ ഉപദേശിച്ചത്. മതേതരജനാധിപത്യ ശക്തികള്‍ക്കൊപ്പം നിന്നു പൊരുതാനാണു പറഞ്ഞത്.
സംഘപരിവാര്‍ ചാരന്മാരായ് വന്ന ചില മേനോന്മാരും വേണുമാരും അവരെക്കൊണ്ട് അവിവേകം പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു.

Kmvenu said...

http://venukm.blogspot.com/2010/07/posted-by-venu-k_28.html

Kmvenu said...

@ Morris M
പോപ്പുലര്‍ ഫ്രന്റ്‌ ന്റെ പേരില്‍ മുഖ്യമന്ത്രി ആരോപിക്കുന്നത് അവര്‍ നിയമവിരുധ്ധമായി നിഗൂധമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന് മാത്രമല്ല.
എന്താണ് അവരുടെ ലക്‌ഷ്യം എന്നത് സംബന്ധിച്ചു തന്റെ പക്കല്‍ ഉണ്ടെന്നവകാശാപ്പെടുന്ന തെളിവുകളുടെ
കൂട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് എല്ലാം നിയമ വിരുധ്ധമോ, ഭരണഘടനാ വിരുധ്ധമോ, ക്രിമിനല്‍ നിയമ പ്രകാരം കുറ്റകരമോ ആയ പ്രവൃത്തികള്‍ ആയിരുന്നില്ല.

ഇതുതന്നെയാണ് ലവ് ജെഹാദ് പ്രചാരനത്ത്തിലും ഉണ്ടായിരുന്നത്. ഹിന്ദുക്കളായ മാതാപിതാക്കള്‍ അവരുടെ പെണ്മക്കളെ മുസ്‌ലിം യുവാക്കളുടെ പ്രേമവലയത്ത്തില്‍ പെടുന്നതില്‍നിന്നു നല്ലപോലെ കാക്കണമെന്ന് ചില ഹിന്ദു സമുദായ സംഘടനകളും പത്രങ്ങളും ഉള്ബോധിപപിക്കുകപോലും ഉണ്ടായി (മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു യുവതികളുമായി പ്രേമബന്ധത്തില്‍ ആകുന്നതും വിവാഹിതരാകുന്നതും രാജ്യത്തിനു തന്നെ ഭീഷണിയുണ്ടാക്കുമെന്നു പറഞ്ഞാണ് കര്‍ണ്ണാടക ഹൈക്കോടതി പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടായ വിവാഹബന്ധത്തില്‍ ഇടപെട്ടത്)

ഭൂരിപക്ഷം 'ആക്കുന്ന' വിദ്യകള്‍ എന്താവാനാണ് സാധ്യത ?

൧. ഇസ്ലാമിനെക്കുരിച്ച്ചു മതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ആളുകളെ കൂട്ടത്തോടെ മത പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുക.
പക്ഷെ ഇത് ഒരു പരിധിക്കപ്പുറം ഒരു തരത്തിലും സാധ്യമല്ലെന്ന് ഉറപ്പായും പറയാം.

൨. ധാരാളം പണം നല്‍കിയാല്‍ കുറച്ച്ച്ചുപെരെങ്കിലും മതപരിവര്ത്തനതിനു തയ്യാറാകുമെന്ന് സങ്കല്‍പ്പിക്കുക.
എന്നാലും ഒരു പരിധിയില്ലേ?

൩. പ്രേമിച്ചു / പ്രേമം നടിച്ച്ചു-
തികഞ്ഞ മത തീവ്രവാദികള്‍ക്ക് എത്ര ഹിന്ദു പെണ്‍കുട്ടികളെ ആകര്ഷിക്കാനാവും? നിയമാനുസൃതം വിവാഹം കഴിച്ചാല്‍ തന്നെ എത്ര പേരെ
'ഭൂരിപക്ഷമാക്കാം'?

൪. വാള്‍മുനയില്‍ മതം മാറ്റം?
ചിലപ്പോള്‍ പണ്ട് അങ്ങനെ നടന്നിട്ടുണ്ടായിരിക്കാം
ഇക്കാലത്ത്‌ നിയമമൊക്കെയുണ്ട്; അതിനാല്‍ തികച്ചും അസാധ്യം;


൫. ജനന നിയന്ത്രണം ഒഴിവാക്കല്‍?
അഭ്യശ്തവവിദ്യരായ മലയാളി മുസ്‌ലിംകള്‍ ക്ക് അങ്ങനെയൊരു നയം ഉള്ളതായി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

നാലാമത്തെ മാര്‍ഗമോഴികെ ഒന്നും തന്നെ അപകടകരമോ നിയമാവിരുധ്ധമോ അല്ലെന്നു സാധാരണ ഗതിയില്‍ മനസ്സിലാകുമ്പോള്‍, മുസ്ലിംകള്‍ ഭൂരിപക്ഷമാകുന്നത് എന്തോ വലിയ അപകടം ആണെന്ന ചിന്തയും ഭീതിയും അരക്ഷിതബോധവും ആണ് കൃത്രിമമായി ഉണ്ടാക്കുന്നത്‌. അതാണ്‌ ഫാസ്സിസ്ടുകളുടെ പഴയ പ്രചാരണത്തെ ഭീകരതയ്ക്കെതിരായ (ന്യായമായ) ulkkandhtayude രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍
സംഭവിക്കുന്നത്‌!

Murali said...

മുഖ്യമന്ത്രി പറഞ്ഞതിനോട് ‘പുരോഗമനവാദി’കളുടെ പ്രതികരണം കേട്ടിട്ട് അത് ഈ ലോകത്തില്‍ നടക്കാത്തതും കേട്ടുകേള്‍വിയില്ലാത്തതുമായ, ‘എന്റെ ടെറസ്സില്‍ ഇന്നലെ രാത്രി അന്യഗ്രഹജീവികള്‍ ഇറങ്ങി’ എന്നമട്ടിലുള്ള എന്തോ ആണെന്ന് തോന്നും. എന്നാല്‍ ഇസ്ലാമിക സംഘടനകളെയോ പ്രഷര്‍ ഗ്രൂപ്പുകളെയൊപറ്റി അടിസ്ഥാന വിവരമെങ്കിലുമുള്ളവര്‍ക്ക് അതില്‍ പുതുമയൊന്നും തോന്നില്ല. ഇസ്ലാമികഭരണം സ്ഥാപിക്കുക എന്നത് മിക്കവാറും എല്ലാ സംഘടനകളുടെയും - മിതവാദികളായി അറിയപ്പെടുന്നവ അടക്കം - അജന്‍ഡയിലുള്ളതാണ്. അമേരിക്കയിലെ CAIR എന്ന സംഘടനയുടെ (വൈറ്റ് ഹൌസില്‍ ക്ഷണം കിട്ടുകയും, ബുഷിന്റെതടക്കം പ്രസിഡണ്ട്മാരുടെ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഇത് ഒരു മുസ്ലിം സിവില്‍ റൈറ്റ്സ് സംഘടനയായാണ് അറിയപ്പെടുന്നത്) ഭാരവാഹിയായ ഇബ്രാഹിം ഹൂപ്പര്‍ പറഞ്ഞത് നോക്കുക: I wouldn't want to create the impression that I wouldn't like the government of
the United States to be Islamic sometime in the future...But I'm not going to do anything violent to promote that. I'm going to do it through education. അതായത്, കൈവെട്ടിയും ബോമ്പ് വച്ചും അല്ല, സമാധാന മാര്‍ഗ്ഗങ്ങളിലൂടെയാണ് ശരിയ നടപ്പിലാക്കുന്നത്. ഇത് ഒറ്റപ്പെട്ടതല്ല, 'sharia supremacism' - അതായത് ശരിയ നിയമത്തിന്‍ കീഴിലായിരക്കണം മുസ്ലിങ്ങളെല്ലാം എന്നും മനുഷ്യ നിര്‍മ്മിതമായ നിയമങ്ങള്‍ മുസ്ലിങ്ങളെ ഭരിക്കരുത് എന്നും ഉള്ള ചിന്താഗതി വിദ്യാസമ്പന്നരായ മുസ്ലിങ്ങളുടെ ഇടയില്‍ വ്യാപകമാണ്.

Murali said...

ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനോട് പുരോഗമനവാദികളുടെ പ്രതികരണം രസമുള്ളതാണ്. ‘ഇസ്ലാമോഫോബിയ’ എന്ന ലേബലടിച്ച് വിമര്‍ശകരെ ഒതുക്കുക എന്നതാണ് നയം. പിന്നെ വേറൊരു വിദ്യയുണ്ട്: എവിടെയെങ്കിലും ഇസ്ലാമിക തീവ്രവാദികളുടെ കൈയില്‍ നിന്ന് അക്രമം ഉണ്ടായാല്‍ ഓടിയെത്തി അക്രമത്തെ genaralize ചെയ്യരുത്, Islam is not monolithic എന്നെല്ലാം ഉദ്ബോധിപ്പിക്കും. അടുത്ത ശ്വാസത്തില്‍ അക്രമത്തിന്റെ റൂട്ട് കോസ് സയണിസ്റ്റുകള്‍/സാമ്രാജ്യത്വവാദികള്‍ ആണെന്നും പറയും. മുസ്ലിങ്ങള്‍ monolithic അല്ലെങ്കില്‍ പാലസ്തീനിലെ/ഇറാക്കിലെ പ്രശ്നം എങ്ങനെ ഇന്‍‌ഡ്യയിലെ മുസ്ലിങ്ങളുടെ പ്രശ്നമാകും? (ഓര്‍ക്കുക, ഡാനിഷ് കാര്‍ട്ടൂണിനെ ചൊല്ലി നൂറുകണക്കിനാളുകള്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത് ഡെന്മാര്‍ക്കിലോ യൂറോപ്പിലോ പോലുമല്ല, നൈജീരിയയിലാണ്!) ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിന് ഇന്‍ഡ്യയില്‍ (ബംഗാളില്‍ പോലും) മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടന്നതായി കേട്ടിട്ടില്ലല്ലോ. പാക്കിസ്ഥാനില്‍ കൃസ്ത്യന്‍ പള്ളികളില്‍ സ്ഫോടനമുണ്ടായതിന് പാലായില്‍ അക്രമം നടക്കാറില്ലല്ലോ. പിന്നൊരു വിദ്യയുണ്ട്: പരിവാറുകാര്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനി ചാരന്മാരാണെന്നും മറ്റും പ്രചരിപ്പിക്കുന്നു എന്ന് നാഴികക്ക് നാല്പതുവട്ടം പരാതി പറയും. എന്നിട്ട് ആരെങ്കിലും പാക്കിസ്ഥനെക്കുറിച്ച് മോശം പറഞ്ഞാല്‍ ഉടനടി അവരെ മുസ്ലീം വിരുദ്ധനെന്ന് മുദ്രകുത്തും. അതായത് പരോക്ഷമായി പുരോഗമനക്കാര്‍ തന്നെ പറയുന്നു, ഇന്‍ഡ്യന്‍‌മുസ്ലിം = പാക്കിസ്ഥാനി!

ഇപ്പറഞ്ഞതെല്ലാം വേണുമാഷിന്റെ ജനുസ്സില്‍ പെട്ട പുരോഗമനക്കാരുമായി പല ഫോറങ്ങളില്‍ വാദപ്രതിവാദങ്ങള്‍ നടത്തിയതില്‍ നിന്നും നേരിട്ടുണ്ടായ അനുഭവത്തില്‍നിന്നാണ്.

Kmvenu said...

ശരിയാ നിയമം മനുഷ്യനിര്‍മ്മിതമല്ലെന്ന ധാരണ മുസ്ലിം വിശ്വാസികളുടെത് മാത്രമാണ്.
എല്ലാവരെയും മുസ്ലിം വിശ്വാസികലാക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ കഴിയും എന്നത് മുസ്ലിം വിശ്വാസികളുടെ ഭാവന.
അത് നിയമാനുസ്ര്യതമായ സമാധാന മാര്‍ഗങ്ങളിലൂടെ ശ്രമിക്കുമെന്ന് പറയുന്നവരെ എന്തിനു നിയമംവാഴചയുടെ
ചുക്കാന്‍ പിടിക്കുന്നവര്‍ ഭയപ്പെടണം? എല്ലാവര്ക്കും ബാധകമായ മനുഷ്യനിര്‍മ്മിതമായ നിയമം നടപ്പുള്ള
രാജ്യത്തിലെ ജനാധിപത്യ ശക്തികള്‍ക്കു ഇസ്ലാമിക വിശ്വാസത്തെയോ ശരിയ യെയോ ഒരു ഭീഷണി
യായിക്കനെണ്ട ആവശ്യം ഒട്ടും ഇല്ല. ജനാധിപത്യം കോര്‍പ്പറേറ്റ് ആധിപത്യവും മുതലാളിത്ത യുധ്ധങ്ങളുമായി
രൂപാന്തരം പ്രാപിക്കുമ്പോള്‍ , അഥവാ തികഞ്ഞ ഫാസ്സിസമായി അധപ്പതിക്കുമ്പോള്‍ മതവിശ്വാസങ്ങള്‍
സംമിശ്രപ്രവനതകള്‍ കാട്ടുന്നു; പക്ഷെ ഇത് ഇസ്ലാമിനെ സംബന്ധിച്ചു മാത്രമല്ല, ക്രിസ്ത്യന്‍ വലതുപക്ഷത്തെസ്സംബന്ധിച്ച്ചും
ഹിന്ടുത്വവാടത്തെസ്സംബന്ധിച്ച്ചും ശരിയാണ്. ശുദ്ധമായ നിയമ വാഴ്ചയുടെ സ്ഥാനത്ത് ഫാസ്സിസം രംഗത്ത്തുവരുന്നതാണ്
ആസന്നമായ വിപത്ത്.

ea jabbar said...

ശുദ്ധമായ നിയമ വാഴ്ചയുടെ സ്ഥാനത്ത് ഫാസ്സിസം രംഗത്ത്തുവരുന്നതാണ്
ആസന്നമായ വിപത്ത്.
------
ഇസ്ലാമിനോളം വലിയ ഫാസിസം വേറെയുണ്ടോ ? താങ്കള്‍ ഇസ്ലാമിന്റെ ബാലപാഠമെങ്കിലും മനസ്സിലാക്കാന്‍ ഇത്തിരി സമയം ചെലവഴിക്കൂ മാഷേ !

Unknown said...

വേണു അണ്ണാ നല്ലത് പോലെ വല്ലോം തടയുമോ ??
എനിക്കും കൂടി നോക്കാനാ..

അനില്‍@ബ്ലൊഗ് said...

ചര്‍ച്ച ഇത്രയും ആയെങ്കിലും പതിവുപോലെ കുറ്റിയില്‍ കെട്ടിയ മാതിരി വട്ടം കറങ്ങുന്നെ ഉള്ളൂ. ജബ്ബാര്‍ മാഷ് ചോദിച്ച കാര്യത്തിനു മാത്രം ഉത്തരം ഇല്ല.
വേണുഗോപാലാണെങ്കില്‍ ചപ്പളാച്ചികള്‍ അടിച്ച് കമന്റ് എണ്ണം കൂട്ടുന്നു.
തമാശ തന്നെ.
:)

അമ്മാവന്‍ / AMMAVAN said...

വേണു അണ്ണനും രാമചന്ദ്രനണ്ണനഓടും ആരെങ്കിലും ഇതുപോലെ പറഞ്ഞിട്ടുണ്ടോ

അമ്മാവന്‍ / AMMAVAN said...

http://ammavankathakal.blogspot.com/2010/07/blog-post.html

സഹൃദയന്‍ ... said...

സ്‌ഥലംമാറ്റിയ ഖത്തീബിനെ തിരിച്ചെടുക്കാന്‍ ധാരണ

ഇങ്ങനെ ഒരു വാര്‍ത്ത കാണുമ്പോള്‍ തന്നെ മനസ്സില്‍ സന്തോഷം തോന്നാത്തവര്‍ ഉണ്ടാകുമോ?
(സ്വന്തം നാട് നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കൊഴികെ!!)

കുരുത്തം കെട്ടവന്‍ said...

കാര്യം പറയുന്നവന്‍ ഡോ. എം എസ്‌ ജയപ്രകാശ്‌ ആയാലും കെ പി രാമനുണ്ണി ആയാലും, പ്രൊഫ. ടി ബി വിജയകുമാര്‍ ആയാലും, സി രാധാക്രിഷ്ണനായാലും, വാണിദാസ്‌ എളയാവുരായാലും ജി പി രാമചന്ദ്രനായാലും ഉടനെ അവരെയും 'തീവ്രവാദി' ആക്കാന്‍ ഒരു പ്രത്യാകം ഗ്രൂപ്പ്‌ തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവരുടെ അഭിപ്രായത്തില്‍ ഹമീദ്‌ ചേന്ദമംഗല്ലൂരിനും, ഇ എ ജബ്ബാരിനും, ഡോ എന്‍ എം മുഹമ്മദാലിക്കും മാത്രമേ ഇസ്‌ലാം മതത്തെ കുറിച്ച്‌ അഭിപ്രായം പറയുവാന്‍ പാടുള്ളു.!! ബാക്കിയുള്ളവരൊക്കെ മിണ്ടാതിരുന്നോണം!! കൊള്ളാം.

കുരുത്തം കെട്ടവന്‍ said...

കൈപ്പത്തി തുന്നിച്ചേര്‍ക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദയമോ? K M Roy മംഗളം ദിനപത്രത്തില്‍ ഇങ്ങനെയും ഒരു ലേഖനം അതിണ്റ്റെ ചീഫ്‌ എഡിറ്റര്‍ വക ഉണ്ടായിരുന്നു. ചിത്രകാരനോ, ജബ്ബാറിനോ അതിണ്റ്റെ ലിങ്ക്‌ നല്‍കാന്‍ താല്‍പര്യമുണ്ടാകില്ലെന്നറിയാം!!

അപ്പൊകലിപ്തോ said...

വിശ്വാസ വെറിയരായ യുക്തിവാദികള്‍ മണ്ണയടിയട്ടെ .. !!
മനുഷ്യനെ തമ്മിലടിപ്പിക്കുന്ന കൂട്ടിക്കൊടുപ്പില്‍ നിന്നും രക്ഷവരട്ടെ !!!

ചക്രവര്‍ത്തി ശശി said...

വിശ്വാസ വെറിയരായ യുക്തിവാദികള്‍ മണ്ണയടിയട്ടെ .. !!
മനുഷ്യനെ തമ്മിലടിപ്പിക്കുന്ന കൂട്ടിക്കൊടുപ്പില്‍ നിന്നും രക്ഷവരട്ടെ !!!

ഇത്ര ആത്മാര്‍ത്ഥതയോടെ അപ്പൊകാലിപ്തോ വന്നിരുന്നു പ്രാകുമ്പോള്‍ എങ്ങനെയാ? ജബ്ബാര്‍ മാഷെ ക്ഷമിക്കണേ...

കാലീ.. മണ്ണയടിയാനല്ല, മണ്ണടിയാന്‍ എന്നു വേണം പ്രാകാന്‍.അക്ഷരത്തെറ്റില്ലാതെ പ്രാകിയില്ലെങ്കില്‍ പ്രാക്ക് ഫലിക്കില്ലെന്നാ ആറ്റുകാല്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.ഇതുവരെ മലയാളം പഠിച്ചില്ലേ? അടി..അടി...
ഇനി തിരിച്ചു അങ്ങോട്ട് ഒരു പ്രാക്ക് പിടിച്ചോ..
“ഈ അപ്പോകലിപ്തോന്റെ തലയില്‍ ഇടിത്തീ വീഴണേ...
ഇവന്റെ നെറുകന്തലയില്‍ മൂര്‍ഖന്‍ പാമ്പ് കൊത്തണേ......
(തലച്ചോറിനെ ബാധിക്കുന്ന വിഷം മൂര്‍ഖനല്ലേ? പെട്ടെന്നു തീരുമാനം ആയിക്കോളും)
ഇവന്റെ സാമാനത്തിന്റെ അറ്റത്ത് രാജവെമ്പാല കടിക്കണേ...
അങ്ങനെ ബൂലോകം രക്ഷപ്പെടണേ...


:-)

അപ്പൊകലിപ്തോ said...

ഹഹ ....

ശശിക്ക്‌ പാമ്പ്‌ കൊത്താതെ തന്നെ തലക്ക്‌ വിഷം കേറി . !!!

ശശീ .. മൂത്രമൊന്നു ജബ്ബര്‍ ഡോകട്ടറിനെ വച്ച്‌ പരിശോധിക്കണേ ... ചിലപ്പോല്‍ പാമ്പിണ്റ്റെ ബീജാംശം വല്ലതും കണ്ടാലോ . ?

Dr.Doodu said...

കലിപ്തോ, ( ഭക്കര്‍ ) തന്റെ വിഷം ചീറ്റുന്നത് ശ്രദ്ധിക്കുക... ഇത്തരം വിഷപ്പാമ്പുകളെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്.

«Oldest ‹Older   1 – 200 of 276   Newer› Newest»
MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.