ഇസ്ലാമും സൂര്യഗ്രഹണവും.
അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]
സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.
പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. മുസ്ലിംങ്ങള്‍ ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !
Subscribe to:
Post Comments (Atom)
38 comments:
ചന്ദ്രന്‍ വന്ന് സൂര്യനെ അല്‍പ്പ നേരം മറയുന്നതാണു ഗ്രഹണമെന്നും അതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും പറഞ്ഞു കൊടുക്കാന്‍ അല്ലാഹുവിന്റെ ദൂതനു കഴിഞ്ഞില്ല ! ദൂതനറിയാത്ത യാതൊന്നും അല്ലാഹുവിനും അറിയുമായിരുന്നില്ല !!
ഇവിടെ അടുത്ത പ്രമുഖ മുസ്ലീം മാനേജ്മെന്റ് സ്കൂളിന് നാളെ അവധിയാണ്. സര്‍ക്കാര്‍ അവധി ദിവസങ്ങളില്‍ പോലും അവധി കൊടുക്കാത്ത സ്കൂളാണെന്നതാണ് കൌതുകകരം.
അവധി കൊടുക്കാതെന്തു ചെയ്യും ? ഗ്രഹണം കഴിയുവോളം നിസ്കരിക്കണ്ടേ?
ജുമു അയും ഗ്രഹണവും ഒരേ സമയത്തായതുകൊണ്ട് രണ്ടു നിസ്കാരവും ഒന്നിച്ചു വേണോ വെവ്വേറേ വേണോ എന്ന കര്‍മ്മശാസ്ത്ര പ്രതിസന്ധി നിര്‍ദ്ധാരണം ചെയ്യാന്‍ കിതാബുകള്‍ പരതുകയാവും ഇപ്പോള്‍ പണ്ഡിതന്മാര്‍ !
ഗ്രഹണത്തിന്റെയന്ന് നരബലി കൊടുക്കുന്ന ആചാരവും തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിച്ചേക്കാം....
സൂര്യഭഗവാനേ!
ആരാണ് മോശം ?
ആചാരങ്ങളൊക്കെ പടിപ്പുറത്ത് പോകുന്നതോര്‍ത്ത് മനോരമയില്‍ ഒരുത്തന് വയറിളകുന്നു -
"സൂര്യഗ്രഹണ സമയത്ത് വീടിനകത്തു നിന്നു പുറത്തിറങ്ങാതിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഇന്ന് തിരക്കിട്ട ജീവിതത്തില്‍ എല്ലാവരും മറക്കുകയാണ്.
തുളസിയിലയിട്ട വെള്ളം തളിച്ച് വീടും പരിസരവും ശുദ്ധിയാക്കുന്ന രീതി സൂര്യഗ്രഹണം ദിവസം എല്ലാ ഹൈന്ദവ ഭവനങ്ങളും അനുഷ്ഠിച്ചിരുന്നു. വിഷാംശമേക്കാതെ ഭക്ഷണസാധനങ്ങളെല്ലാം മൂടിവച്ച് അടുക്കള വൃത്തിയാക്കും. പാചകം ചെയ്ത ഭക്ഷണം മിച്ചമുണ്ടെങ്കില്‍ അത് കളയുകയും ചെയ്യും. പരിസരവും ദേഹവും ഭക്ഷണവും വിഷാംശമേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. സൂര്യനെ രാഹു വിഴുങ്ങുന്ന സമയം വിഷാംശം അന്തരീക്ഷത്തില്‍ പടരും എന്ന വിശ്വാസമായിരുന്നു ഇതിന് പിന്നില്‍.“സൂര്യഗ്രഹണ സമയത്ത് വീടിനകത്തു നിന്നു പുറത്തിറങ്ങാതിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഇന്ന് തിരക്കിട്ട ജീവിതത്തില്‍ എല്ലാവരും മറക്കുകയാണ്."
ആദ്യം കത്തിച്ചു കളയേണ്ടത് ഹദീസും, ഖുര്‍ആനുമാണ് മനുഷ്യരെ അന്ധവിശ്വാസത്തിലേ മാത്രം നയിക്കുന്ന ഗ്രന്ഥങ്ങള്‍ ... കഷ്ടം
Dear Jabbar Sir,
A gentle suggestion
It will be really worthful and enriching for this blog , if you could scan and upload pages(atleast few) from the "Yukthi Vicharam" magazine .
അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഖുറാനും അതിനു കൂട്ട് നില്‍ക്കുന്ന ഒരു പറ്റം മുസ്ലിം പണ്ഡിതന്മാരും .......രണ്ടിനെയും ഒന്നിച്ചു കത്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു ...........
ഇതൂടെ
dear jabbar ,ani,etc.
i can`t understand your conclusion that the solar eclipse is against the existence of GOD.
let me give u a simple example, imagine i am travelling through a place owned by u and meanwhile i found a bag of u ,the discovery of your bag by me doesn`t give the ownership to me ...
likewise the discovery of the truth and facts behind the universe by the scientists doesn`t transfer the ownership of the universe or something in the world to the scientists,that is against logic and our commonsense and intelligence as well...
Dear Mr. Gafoor,
First of all you give us a very clear clarification about God. After that we can do a healthy discussion about the God.
ഗഫൂര്‍
ഈ പോസ്റ്റില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചതും താങ്കള്‍ ഇവിടെ ഉന്നയിച്ച വിഷയവും രണ്ടാണ്.
മുഹമ്മദിനോ അദ്ദേഹത്തിന്റെ കുട്ടിദൈവമായ അല്ലാഹുവിനോ ഈ പ്രപഞ്ചത്തെ കുറിച്ച് അന്നത്തെ ഗോത്ര മനുഷ്യന്റെ പരിമിതമായ അറിവു മാത്രമേ ഉണ്ടായിരുന്നുള്ളു. അതു വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തമാണ് സൂര്യഗ്രഹണം സംബന്ധിച്ച പ്രവാചകവെളിപാട്. നിസ്സാരമായ ഈ കാര്യം പോലും ശരിയായി വിവരിച്ചു കൊടുക്കാന്‍ ഒരു “ദൈവദൂതനു” കഴിയാതിരുന്നതെന്തേ? പ്രപഞ്ചത്തിനപ്പുറത്തുനിന്നുള്ള ഒരു ശക്തിയും മുഹമ്മദിനെ സഹായിച്ചിരുന്നില്ല എന്നു വ്യക്തം.
ഇനി പ്രപഞ്ചത്തിനപ്പുറത്തൊരു ദൈവം ജീവിച്ചിരിപ്പുണ്ടോ എന്നതാണു വിഷയമെങ്കില്‍ അതു വിശദമായി മുമ്പു ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇനിയും ആവാം.
ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനം
'EEYAAM PATTAKALE' pole kure ennangal. Jeevikkunnu chathodungunnu. No more questions and no correct answers. They are not Human but INSECTS. WATCHING THE GAME AND ENJOING
ഇന്നത്തെ ശസ്ത്ര സത്യങൽ എന്ത്കൊണ്ട് മതങൽക്കു എതിരാവുന്നു. മതനേതാക്കന്മാർ ചിന്തിക്കട്ടെ!!
ഉത്തരം കണ്ടെത്തെട്ടെ??
ശാസ്ത്രജ്ഞരുടെ കണക്കു കൂട്ടിയുള്ള പ്രവചനം ശരിയായി വരുന്നത് ഗോളങ്ങള്‍ കൃത്യമായി തെറ്റാതെ ചലിക്കുന്നത് കൊണ്ടാണ് . ഒരു യഥാര്‍ത്ഥ യുക്തിബോധമുള്ളവന്‍ ചിന്തിക്കുന്നത് ഇത്ര കൃത്യമായി ഇതെല്ലാം ചലിപ്പിക്കുന്ന ഇതിന്റെ പിന്നിലെ ശക്തിയെ കുറിച്ചായിരിക്കും . അങ്ങനെ ചിന്തിച്ചും നമസ്കരിച്ചും കഴിഞ്ഞ അറബികള്‍ തന്നെയാണ് ഗോള ശാസ്ത്രത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. മറിച്ച് ചിന്തിക്കുന്നവര്‍ പെന്‍സില്‍ കൊണ്ട് മനോഹരമായി ചിത്രം വരക്കുന്നത് കണ്ടു ഉറുമ്പ് ചിന്തിക്കുന്നത് പോലെയാണ് ."ഈ പെണ്സിലിന്റെ ശക്തി അപാരം തന്നെ "
ഇത്രേം വല്യ ഒരു ശക്തിക്ക് ഈ മനുഷ്യകൃമികളുടെ നിസ്കാരവും പുകഴ്ത്തലും കൈക്കൂലിയും കാലു തിരുമ്മലും ഒക്കെ വേണം എന്നും അതൊന്നും കിട്ടുന്നില്ലെങ്കില്‍ മൂപ്പര്‍ക്ക് ദേഷ്യം വരുമെന്നും മൂപ്പര്‍ നമ്മളെ തീയിലിട്ട് വറുക്കുമെന്നുമൊക്കെ പറയുന്നതിന്റെ യുക്തി യാണു ശിഹാബേ പിടി കിട്ടാത്തത്. ഈ മഹാപ്രപഞ്ചം ഇത്രേം കിറു കൃത്യമായി സംവിധാനിച്ച ആ മഹാശക്തിക്ക് ആറാം നൂറ്റാണ്ടിലെ ഒരു വെറും മനുഷ്യനെ ഇടനിലക്കാരനാക്കി തന്റെ സൃഷ്ടികളോടു സംവദിക്കേണ്ടി വന്നു എന്നതും യുക്തിക്കങ്ങട് പിടിക്ക്ണില്ല്യ. അങ്ങേര്‍ക്ക് ഈ സൂര്യഗ്രഹണത്തിലെ വില്ലന്‍ നമ്മുടെ അമ്പിളിമാമനാണെന്ന നിസ്സാര കാര്യം പോലും ദൂതനു പറഞ്ഞു കൊടുക്കാനുള്ള വെവരം ഇല്ലാതെ പോയതും ചിന്തിക്കുന്നവര്‍ക്കൊരു ദൃഷ്ടാന്തം തന്നെ!
ശിഹാബിന്റെ കമന്റിന് ഒരൊപ്പ്
ദൈവത്തിന് ഇഎ ജബ്ബാറിന്റെ യുക്തിയും ബുദ്ധിയും ഇല്ലാതെ പോയോ എന്നൊരു സംശയം.
പുള്ളിയെ പോലൊരാള്‍ സക കാല യുക്തിയും തികഞ്ഞിവിടിരിക്കുമ്പം ആറാം നൂറ്റാണ്ടിലെ ഒരു അറബിയെ ദൈവം തിരഞ്ഞെടുത്തത് ശരിയായില്ല അല്ലേ :)എല്ലാ സൂര്യഗ്രഹണത്തിനും ഈ പോസ്റ്റുകള്‍ ഇങ്ങനെ ഓടൂലായിരുന്നു :)
ഒരു പണിയുമില്ലാത്തോര്‍ക്ക് എന്തെങ്കിലും പണിവേണ്ടേ?
പിന്നെ ശിഹാബ് പറയും പോലെ അത്ര കൃത്യതയൊന്നും കാണുന്നില്ല.
ഒരു ഉദാഹരണം പറയാം. നമ്മുടെ ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാന്‍ എടുക്കുന്നത് 29.5305881 ദിവസമാണ്. അതായത് 29 ദിവസം 12 മണിക്കൂര്‍ 44 മിനിറ്റ് 2.8 സെക്കന്റ് . ഇതാണ് ഒരു ചന്ദ്ര മാസം. ഇതനുസരിച്ച് 12 മാസത്തിന് 354 ദിവസം . അതും കൃത്യമല്ല. 29.5ല്‍ റൌണ്ട് ചെയ്താലേ അതു കിട്ടൂ.
സൂര്യനു ചുറ്റും ഭൂമി വലം വെക്കുന്നത് 365.242199 ദിവസം കൊണ്ടാണ്. അതായത് 365 ദിവസം 5 മണിക്കൂര്‍ 48 മിനിറ്റ് 46 സെക്കന്റ് . ഇതിനെ നമ്മുടെ സൌകര്യത്തിനായി നമ്മള്‍ 365.25 ദിവസം എന്നു കണക്കാക്കുന്നു. ഇത് യഥാര്‍ത്ഥ സൌരവര്‍ഷത്തില്‍ നിന്നും 11 മിനിറ്റും 14 സെക്കന്റും കുറവാണ്. ഈ കൃത്യതയില്ലായ്മ കാരണം നമുക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ചന്ദ്രവര്‍ഷക്കലണ്ടര്‍ ഉപയോഗിക്കുന്ന മുസ്ലിം ങ്ങള്‍ക്കാണ് ഏറെ പ്രതിസന്ധികള്‍ ഉണ്ടാകുന്നത്. തിരുവനന്തപുരത്തെ മുസ്ലിംങ്ങള്‍ നോമ്പനുഷ്ഠിക്കുമ്പോള്‍ മലപ്പുറത്തു പെരുന്നാളാകുന്നതും ഏ പി സുന്നിക്കു നോമ്പാകുമ്പോള്‍ ഇ കെ സുന്നിക്കു പെരുന്നാളാകുന്നതുമൊക്കെ ഈ കൃത്യതയില്ലായമയുടെ ഫലമാണ്.
ഇതൊക്കെ സംവിധാനിച്ചത് ബുദ്ധിമാനായ ഒരു വ്യക്തി ദൈവമായിരുന്നെങ്കില്‍ ഇങ്ങനെയല്ല സംഭവിക്കുക. . ചന്ദ്രന്‍ കൃത്യം 30 ദിവസം കൊണ്ട് ഭൂമിയെ ചുറ്റുകയും ഭൂമി കൃത്യം 360 ദിവസം കൊണ്ട് സൂര്യനെ ചുറ്റുകയും ചെയ്തിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.!!!
ദൈവം ബുദ്ധിയില്ലാത്ത വെറും പ്രകൃതി മാത്രമാണെന്നു ചുരുക്കം.
ഇതിലെന്താണിത്ര വികാരം കൊള്ളാന്‍ , എന്ത് തെറ്റാണ് പ്രവാചകന്‍ ചെയ്ത്. ഇതുകൂടി വായിക്കുക.
കാലഹരണപ്പെട്ട കാലഗണന എന്ന മുന്‍ പോസ്റ്റു കൂടി കാണുക
ഗ്രഹണമാണെന്ന് മനസ്സിലായപ്പോള്‍ അതുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടായ ഒരന്ധവിശ്വാസം അദ്ദേഹം നീക്കം ചെയ്തു. മരണത്തിനോ ജനനത്തിനോ ഗ്രഹണവുമായി ബന്ധമില്ലെന്ന് അദ്ദേഹം ഉണര്‍ത്തി.
-------
സന്തോഷം ലതീഫേ
ശരിയാണ്. ജനങ്ങള്‍ക്കിടയിലെ ഒരു ചെറിയ അന്ധവിശ്വാസം അദ്ദേഹം നീക്കം ചെയ്തു. ഇമ്മിണി ബല്യ മറ്റൊരന്ധവിശ്വാസം പകരം വെക്കുകയും ചെയ്തു. അതെ ! അല്ലാഹു നമ്മളെ പേടിപ്പിക്കാന്‍ ചെയ്യുന്ന എന്തോ കോപ്രായമാണത് എന്ന അന്ധ വിശ്വാസം !! പേടിച്ചു കൊണ്ടു നിസ്കരിച്ചോളിന്‍ എന്ന ഒരനാചാരവും !!
വിവരസാങ്കേതിക വിദ്യയുടെ ആസ്ഥാനമായ ബാംഗ്ലൂരില്‍ ഗ്രഹണ ദിവസം ഹര്‍ത്താല്‍ പ്രതീതിയായിരുന്നു! ഐ ടി കമ്പനികളിലടക്കം ഹാജര്‍ 50 % കുറവ്. ഓഫീസിലെ 95 % സ്റ്റാഫും മൂന്നരയ്ക്ക് ശേഷമാണ് ഭക്ഷണം കഴിച്ചത്. ഗ്രഹണ സമയത്തുണ്ടാകുന്ന radiation നെ പ്പറ്റിയൊക്കെ പലരും പ്രഭാഷണം നടത്തുന്നു. അത്യാവശ്യം ബോധമുള്ള ചുരുക്കം ചിലര്‍ നടത്തുന്ന ബോധവല്‍ക്കരണ ശ്രമങ്ങള്‍ വനരോദനം പോലെ അവസാനിക്കുന്നു.. തമ്മില്‍ ഭേദം കേരളമാണെന്നുള്ളത് ആശ്വാസം തന്നെ.
nb : ലത്തീഫെന്തിനാണ് ഇവിടത്തെ ചര്‍ച്ചകളെ ഹൈജാക്ക് ചെയ്യുന്നത്? ഇവിടെത്തന്നെ ചര്‍ച്ചിച്ചാല്‍ പോരെ? അവിടെ ലത്തീഫ് തന്നെയല്ലേ ഉള്ളു കമന്റ്‌അടിക്കാന്‍?
CKLatheef said...
ഇതിലെന്താണിത്ര വികാരം കൊള്ളാന്‍ , എന്ത് തെറ്റാണ് പ്രവാചകന്‍ ചെയ്ത്.
---------------
പ്രവാചകന്‍ ഒരു തെറ്റും ചെയ്തില്ല. അദ്ദേഹത്തിനറിയാവുന്നത് പറഞ്ഞു എന്നേയുള്ളു. അത് അക്കാലത്തെ മനുഷ്യന്റെ പരിമിതിയായിരുന്നു. ഗ്രഹണം എന്തുകൊണ്ടുണ്ടാകുന്നു എന്നൊന്നും അന്നാര്‍ക്കും അറിയുമായിരുന്നില്ല. പക്ഷെ പ്രശ്നം അതൊന്നുമല്ല. അദ്ദേഹത്തിന് സാക്ഷാല്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവവുമായി ഹോട് ലൈന്‍ ബന്ധമുണ്ടായിരുന്നു എന്ന് വാദിക്കുന്നവര്‍ ഈ ചോദ്യത്തിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.
എന്തേ ഈ നിസ്സാര കാര്യത്തില്‍ പോലും മണ്ടത്തരം പറയുന്നതില്‍ നിന്നും തന്റെ ദൂതനെ ഈ സര്‍വ്വജ്ഞ ദൈവം തടഞ്ഞില്ല? ശരിയായ വിവരം എന്തുകൊണ്ട് വെളിപ്പെടുത്തിക്കൊടുത്തില്ല ?
ജബ്ബാര്‍ മാഷേ..
ലത്തീഫിനെ പോലെയുള്ള ബുദ്ധിവികാസം നിന്നവരുമായി സംവദിച്ചാല്‍ ഒരെത്തും പിടിയും കിട്ടിലാന്ന് അറിഞ്ഞൂടെ ? എന്തിനാ ചുമ്മാ സമയം കളയുന്നത്, അവരൊരിക്കലും സത്യത്തിലേക്ക് വരില്ല.
(എന്തേ ഈ നിസ്സാര കാര്യത്തില്‍ പോലും മണ്ടത്തരം പറയുന്നതില്‍ നിന്നും തന്റെ ദൂതനെ ഈ സര്‍വ്വജ്ഞ ദൈവം തടഞ്ഞില്ല? ശരിയായ വിവരം എന്തുകൊണ്ട് വെളിപ്പെടുത്തിക്കൊടുത്തില്ല ?)
മാഷേ ഈ നമസ്ക്കാരം തന്നെ തനി മണ്ടത്തരമല്ലേ ഹ ഹ ഹ
ഇസ്ലാം മത വിശ്വാസിയുടെ കാഴ്ചപാടില്‍ ജീവിതത്തിലെ ഓരോ സന്ദര്‍ഭവും സ്വയവും അതുവഴി ദൈവത്തോടും നീതി പുലര്‍ത്തുകയാണ് ചെയ്യുന്നത് . വിശ്വാസി , പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന പലതും കേവല യുക്തിയുടെ വൃത്തത്തില്‍ നിന്ന് വിലയിരുത്തുമ്പോള്‍ അതിനു നിരക്കണം എന്ന് ആഗ്രഹിക്കാംഎങ്കിലും അങ്ങനെ വന്നുകൊള്ള ണമെന്നില്ല .അതുകൊണ്ട് സ്വര്‍ഗ്ഗ നരകങ്ങളും മറ്റും ഒരു വിശ്വാസിയെ സംബന്ധിച്ചേ വിഷയമാകേണ്ടതുള്ളൂ. ദൈവം, സകലവിധ കഴിവുകളും എല്ലാ പ്രപഞ്ച രഹസ്യങ്ങളും പഠിപ്പിച്ചു സ്വര്‍ഗത്തിലെക്കെത്താന്‍ പാകത്തിന് കുറച്ചു ആള്‍ക്കാരെ സൃഷ്ടിച്ച് അയക്കുന്നതിലെ യുക്തിയെ എങ്ങനെ ന്യായീകരിക്കും?
പെരുന്നാള്‍ ആഘോഷിക്കുന്നതിലെ ദിവസങ്ങളിലെ വ്യത്യാസം ഏതെങ്കിലും മുസ്ലിം സംഘടകളുടെ കലണ്ടര്‍ അനുസരിച്ചു നിര്‍വഹിക്കുന്നതിലെ തെറ്റല്ല . പകരം പിറ കാണുന്നതുമായി ബന്ധപ്പെട്ടാണ്. അതുപോലെ കേരളത്തിലോ മറ്റെവിടെയെങ്കിലുമോ ഉള്ള സംഘടനകളോ ആണ് ഇസ്ലാമിനെ കുറിച്ച തെറ്റുകളില്ലാത്ത authority എന്ന ധാരണ എത്രത്തോളം ശരിയാണ് എന്നറിയില്ല.
നിലവിലുള്ള കാലഗണനയും ഘടികാരവും അനുസരിച്ചു ഭൂമിയുടെ കറക്കത്തിന്റെ വേഗത അത്രയൊന്നും കൃത്യമായി വരാത്തത് ഏതു സംവിധാനത്തിലെ ന്യൂനതകൊണ്ടാണ് എന്ന് പുനരാലോചിക്കാവുന്നതാണ് . പ്രത്യേകിച്ചും update ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ മുന്‍ കണ്ടെത്തലുകളുടെയും വെളിച്ചത്തില്‍...
കൂടുതല്‍ കൃത്യമായ ചലന നിയമങ്ങളുടെ സാധ്യതയെ തള്ളിക്കളയാനാകില്ലല്ലോ.പിന്നെ, നമ്മെ സംബന്ധിച്ചാണ് ഈ കൃത്യത ഇല്ലായ്മ. ദൈവത്തെ സംബന്ധിച്ചു അങ്ങനെ ആകണമെന്നില്ല.
മുസ്ലിങ്ങളായ അറബികള്‍ തുടങ്ങി വെക്കാത്ത ഒന്നും തന്നെ യൂറോപ്യന്‍ ശാസ്ത്ര ലോകത്തിനു പൂര്ത്തീകരിക്കേണ്ടിവന്നിട്ടില്ല എന്ന് നിഷ്പക്ഷരായ ശാസ്ത്രജ്ഞര്‍ പോലും പറയുമ്പോള്‍ നമസ്കാരം അല്ലെങ്കില്‍ വിശ്വാസം ഒരിക്കലും ശാസ്ത്രത്തിനു എതിരായിരുന്നില്ല എന്നും മനസ്സിലാക്കാവുന്നതാണ്. ഇന്ന് വിരുദ്ധ ചേരിയില്‍ കാണുന്ന ശാസ്ത്രവും മതവും ഇസ്ലാമിനെ സംബന്ധിച്ചു അങ്ങനെ ആയിരുന്നില്ല. ഭൂമിയിലൂടെ സഞ്ചരിക്കാനും ദൈവിക ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധിക്കുവാനും പഠിക്കുവാനും ഖുര്‍ആന്‍ നടത്തിയ ആഹ്വാനത്തിന്റെ ഫലമായി അത് ഒരേ കുടക്കീഴില്‍ സഞ്ചരിച്ചു. ശാസ്ത്രവും മതവും എതിര്‍ ധ്രുവത്തില്‍ വരുന്നത് യൂറോപ്പില്‍ ചര്‍ച്ചും ഭൂപ്രഭുക്കന്മാരും രാജ ഭരണകൂടങ്ങളും മതത്തെ മറയാക്കി നടത്തിയ ദുര്‍ഭരണത്തിന്റെ ഫലമായിരുന്നു.
വിശ്വാസികള്‍ കാട്ടിക്കൂട്ടുന്നതിനൊന്നും യുക്തിയുടെയും ശാസ്ത്രത്തിന്റെയും പിന്‍ ബലമില്ല എന്ന് പരോക്ഷമായെങ്കിലും സമ്മതിച്ചതിനു നന്ദി. അത്രയേ ഞങ്ങളും പറയുന്നുള്ളു.
ഗ്രഹണം എന്തുകൊണ്ടുണ്ടാകുന്നു എന്ന് നബിക്കറിയുമായിരുന്നില്ല എന്നു മാത്രമാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്. ദൈവവുമായി അദ്ദേഹത്തിനൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതിനുള്ള അനേകം തെളിവുകളില്‍ ഒന്ന് ഇതും.
വിശ്വാസവും ആചാരവും അതിന്റെ യുക്തിയുമൊക്കെ വേറെ കാര്യം.
പെരുന്നാള്‍ ആഘോഷിക്കുന്നതിലെ ദിവസങ്ങളിലെ വ്യത്യാസം ഏതെങ്കിലും മുസ്ലിം സംഘടകളുടെ കലണ്ടര്‍ അനുസരിച്ചു നിര്‍വഹിക്കുന്നതിലെ തെറ്റല്ല . പകരം പിറ കാണുന്നതുമായി ബന്ധപ്പെട്ടാണ്.
----------
പിറ കാണുന്നതില്‍ വ്യത്യാസം വരാനുള്ള കാരണം ഞാന്‍ സൂചിപ്പിച്ച കൃത്യതയില്ലായ്മയുമായി ബന്ധപ്പെട്ടതാണ്.
നബിയുടെ കാലത്ത് വാച്ചില്ലായിരുന്നു. നിഴലും ആകാശവുമൊക്കെ നോക്കിയാണു സമയം നിശ്ചയിച്ചിരുന്നതും നിസ്കരിച്ചിരുന്നതും . എന്നാല്‍ നിസ്കാരം ഇന്നു ക്ലോക്കിലെ സമയം അനുസരിച്ചു നിര്‍വ്വഹിക്കുന്നു. അതേ സമയം കലണ്ടര്‍ നോക്കി നോമ്പും നിസ്കാരവും നിര്‍വ്വഹിക്കാന്‍ ഇക്കൂട്ടര്‍ക്കിന്നും കഴിയുന്നില്ല. യുക്തിക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ മതം അനുവദിക്കുന്നില്ല എന്നതിന്റെ വൈരുദ്ധ്യങ്ങള്‍ !
Blogger കാലം said...
ശിഹാബിന്റെ കമന്റിന് ഒരൊപ്പ്
ദൈവത്തിന് ഇഎ ജബ്ബാറിന്റെ യുക്തിയും ബുദ്ധിയും ഇല്ലാതെ പോയോ എന്നൊരു സംശയം.
---------------
ദൈവത്തിനല്ല സുഹൃത്തേ ബുദ്ധിയില്ലാതെ പോയത്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന കിരാത മനുഷ്യര്‍ അവരുടെ പരിമിതബുദ്ധിയില്‍ ദൈവങ്ങളെ രൂപകല്‍പ്പന ചെയ്തപ്പോള്‍ അവരുടെ വിവരക്കേടും വിഡ്ഡിത്തങ്ങളും പാവം ദൈവത്തിന്റെ മേല്‍ പതിക്കുകയാണു ചെയ്തത്. അവരുടെ ദൈവം വരട്ടു ചൊറിയുള്ളവനായതും അയാള്‍ക്കു നമ്മള്‍ ചൊറി മാന്തിക്കൊടുക്കേണ്ടി വന്നതും അതുകൊണ്ടാണ്. ദൈവത്തെ കുറെക്കൂടി വലുതായി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കൂ ! അപ്പോള്‍ ഈ മതം എന്ന വിഴുപ്പ് വലിച്ചെറിയാന്‍ പ്രയാസമുണ്ടാകില്ല.
കേവലമായ യുക്തിക്ക് അപരിമേയത്വം കല്പിക്കുന്നതിനെ അംഗീകരിക്കാന്‍ ആകുന്നില്ല എന്നും അങ്ങനെയുള്ള യുക്തിയില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ട് വിശ്വാസികള്‍ ചെയ്യുന്ന കാര്യങ്ങള്‍, ആ വൃത്തത്തില്‍ മാത്രം നില്‍ക്കണം എന്ന നിര്‍ബന്ധത്തെ ന്യായീകരിക്കുവാന്‍ കഴിയില്ല എന്നുമാണ് ഞാന്‍ ഉദ്ദ്യേശിച്ചത് .അതിനു സ്വര്‍ഗനരകങ്ങളെ സംബന്ധിച്ച വിശ്വാസമോ ഭൌതികമായ വിശ്വാസമോ മുന്‍നിര്‍ത്തി ആണെങ്കിലും വിശ്വാസി ചെയ്യുന്നതിന് ശാസ്ത്രീയമോ യുക്തിപരമോ ആയ ഒരടിസ്ഥാനവുമില്ലാത്തതാണ് എന്ന് പ്രത്യക്ഷമായോ പരോക്ഷമായോ അര്‍ഥം വരുന്നില്ല
.
പ്രവാചക ദൌത്യം ജനതയുടെ സാംസ്കാരികമോ ധാര്മികമോ ആയ ജീവിതത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നതുകൊണ്ട് പ്രകൃതി പ്രതിഭാസങ്ങള്‍ ദൈവിക ദൃഷ്ടാന്തങ്ങള്‍ എന്ന തരത്തിലെ വിശദീകരണമേ ആവശ്യപ്പെടുന്നുണ്ടായിരുന്നുള്ളൂ . അതിലുള്ള നബിയുടെ അറിവ് ദൈവവുമായി നബിക്കുള്ള ബന്ധം സ്ഥിതീകരിക്കാനും തള്ളാനുമുള്ള ഒരു ഏകകം അല്ല.
ആധുനികമായി സമയം/ദിവസം കണക്കാക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തന ത്തിനു അടിസ്ഥാനം അതേ സൂര്യനും അതിനു താഴെവരുന്ന നിഴലുമാണ്. ഇത് ഭൂമുകത്ത് വ്യതസ്ത ഇടങ്ങളില്‍ വ്യത്യാസപ്പെടും. നമസ്കാരം മാത്രമല്ല എല്ലാ കാര്യങ്ങളെയും അത് സ്വാധീനിക്കും. അതനുസരിച്ചുള്ള യോജിപ്പോ ഭിന്നിപ്പോ ആണ് വിശ്വസിക്കാനും തള്ളാനുമുള്ള യുക്തിയുടെ മാനദണ്ഡം എന്ന് കരുതുക വയ്യ.
പെരുന്നാള്‍ ആഘോഷിക്കുന്നതിലെ ദിവസങ്ങളിലെ വ്യത്യാസം ഏതെങ്കിലും മുസ്ലിം സംഘടകളുടെ കലണ്ടര്‍ അനുസരിച്ചു നിര്‍വഹിക്കുന്നതിലെ തെറ്റല്ല . പകരം പിറ കാണുന്നതുമായി ബന്ധപ്പെട്ടാണ്.
----------
കലണ്ടറില്‍ രേഖപ്പെടുത്തിയ തിയ്യതി നോക്കിയാല്‍ പോരേ? എന്തിനു ‘പിറ’ കാണണമെന്നു ശാഠ്യം പിടിക്കണം? നിഴലളക്കണം എന്ന വാശി ഉപേക്ഷിച്ച് വാച്ചു നോക്കിയാല്‍ മതി എന്നു തീരുമാനിച്ചതു പോലെ. അതാണു ഞാന്‍ പറഞ്ഞത്. ശിഹാബ് മറ്റെന്തൊക്കെയോ പറയുന്നു.
പ്രകൃതി പ്രതിഭാസങ്ങള്‍ ദൈവിക ദൃഷ്ടാന്തങ്ങള്‍ എന്ന തരത്തിലെ വിശദീകരണമേ ആവശ്യപ്പെടുന്നുണ്ടായിരുന്നുള്ളൂ . അതിലുള്ള നബിയുടെ അറിവ് ദൈവവുമായി നബിക്കുള്ള ബന്ധം സ്ഥിതീകരിക്കാനും തള്ളാനുമുള്ള ഒരു ഏകകം അല്ല.
---------
അങ്ങനെയൊന്നുമല്ല കാര്യം. ഇതാ ജിബ്രീല്‍ ഇപ്പൊ വന്നു പറഞ്ഞു തന്നതാ എന്നും പറഞ്ഞാണു പല മര മണ്ടത്തരങ്ങളും അദ്ദേഹം പറഞ്ഞിരുന്നത്. ഉദാഹരണത്തിന് സൂര്യന്‍ രാത്രി അല്ലാഹുവിന്റെ കസേരയ്ക്കു താഴെ വിശ്രമിച്ച് പിറ്റേന്നു രാവിലെ വീണ്ടും ഉദിക്കുകയാണ് എന്ന ഹദീസ്. മറ്റൊന്ന് ഉല്‍ക്കകള്‍ അല്ലാഹു നക്ഷത്രം പെറുക്കി പിശാചുക്കളെ എറിയുകയാണെന്ന കുര്‍ ആന്‍ വചനം. ചന്ദ്രക്കലയുടെ വൃദ്ധിക്ഷയത്തെ കുറിച്ചുള്ള സംശയത്തിനു ദൈവം നല്‍കിയ മറുപടി... തുടങ്ങി അനേകം വിഡ്ഡിത്തങ്ങള്‍ ...!
വിശദമായി ഇവിടെ
നബിക്ക് ദൈവം പ്രപഞ്ചരഹസ്യങ്ങളെല്ലാം അറിയിച്ചിരുന്നോ എന്നതുമായി ബന്ധപെട്ട ചര്‍ച്ചയിലെ യഥാര്‍ത്ഥ വിഷയത്തിനു മറുപടി നല്‍കി എന്ന് വിശ്വസിക്കുന്നു. അതുപോലെ ഇസ്ലാം മതം, അതിന്റെ പ്രാര്‍ത്ഥനകളോ വിശ്വാസങ്ങളോ കാരണം ശാസ്ത്രത്തിനു പുറം തിരിഞ്ഞു നിന്നിരുന്നോ എന്നതിനും.
nabi(s)allahu vine kurich kallam parenjenkil ee nirnayaka khattathil palliyil poyi illatha daivathodu prarthichadendinanu,aarudeyenkilum jananamo maranamo anu grahanathinu karanam enna vishvasathe thiruthukayaanu ivide...........
Post a Comment