ഹിജഡകള്‍ക്ക് പാകിസ്താനില്‍ പ്രത്യേക പദവി.
കറാച്ചി: ഹിജഡകളെ പ്രത്യേക ലിംഗക്കാരായി പരിഗണിക്കണമെന്ന് പാകിസ്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രത്യേക പദവി വ്യക്തമാക്കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവര്‍ക്കു അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹിജഡകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്.
പാകിസ്താനില്‍ മൂന്നു ലക്ഷത്തോളം ഹിജഡകളുള്ളതായാണു കണക്ക്. വിവാഹവേളകളിലും ഉത്സവങ്ങളിലും നൃത്തമാടിയും യാചിച്ചുമാണ് ഇവരിലേറെയും ജീവിതം പുലര്‍ത്തുന്നത്. സമൂഹത്തില്‍ വ്യക്തിത്വവും അംഗീകാരവും നല്‍കുന്നതാണ് കോടതി വിധിയെന്ന് ഹിജഡ അസോസിയേഷന്‍ വ്യക്തമാക്കി. പുരുഷന്‍ സ്ത്രീ എന്നിവര്‍ക്കൊപ്പം ‘മറ്റുള്ളവര്‍ ’എന്ന പദവി കൂടി വോട്ടര്‍ പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലും ചേര്‍ക്കാമെന്ന് ഹിജഡകള്‍ക്ക് ഈയിടെ ഇന്ത്യ ഉറപ്പു നല്‍കിയിരുന്നു.
മാധ്യമം 27-12-09.
--------------------------
പാകിസ്താന്‍ കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു.
അവിടെ ഇസ്ലാമിക നിയമങ്ങളാണല്ലോ നിലവിലുള്ളത്. ഇസ്ലാമില്‍ ഏതു കിതാബിലാണ് മേല്പറഞ്ഞ കാര്യമുള്ളത്? സ്ത്രീയും പുരുഷനും മാത്രമേ ദൈവത്തിന്റെ സൃഷ്ടിപ്പിലുള്ളു എന്നാണല്ലോ നമ്മുടെ സദാചാരക്കാരൊക്കെ പറയുന്നത്. സ്വവര്‍ഗ്ഗ രതിയുടെ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ ഇസ്ലാമിസ്റ്റുകളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഹിജഡകള്‍ക്ക് ഇസ്ലാമില്‍ എത്രയാണ് അനന്തരാവകാശവിഹിതം? അവരുടെ സാക്ഷ്യത്തിന്റെ മൂല്യം എത്ര? ആരും പ്രതികരിച്ചില്ല. എനിക്കു മറുപടി പറയാന്‍ മാത്രം ബ്ലോഗിലെത്തിയവരൊക്കെ പതുക്കെ മുങ്ങുകയാണുണ്ടായത്. സ്ത്രീക്കു പകുതിയും പുരുഷന് ഇരട്ടിയും എന്ന നിയമം കടുത്ത ലിംഗവിവേചനമാണെന്ന കാര്യത്തില്‍ ചിന്താശേഷി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. ദൈവം ലിംഗമില്ലാതെ സൃഷ്ടിച്ച മനുഷ്യര്‍ക്കുള്ള അവകാശത്തെ പറ്റി ഒരു ദൈവീക കിതാബിലും ഒന്നും ഉരിയാടിക്കാണുന്നുമില്ല. സര്‍വ്വ സമ്പൂര്‍ണ സമഗ്ര മതമായ ഇസ്ലാമില്‍ എല്ലാ കാര്യങ്ങള്‍കും പരിഹാരം ഉണ്ടായിരിക്കണമല്ലോ പാകിസ്താനിലെ കോടതി ഇങ്ങനെയൊരു നിര്‍ദേശം വെച്ചത് എന്തു മാനദണ്ഡമനുസരിച്ചാണ്? ദൈവം ഇക്കാര്യത്തില്‍ എന്താണുദ്ദേശിക്കുന്നതെന്നറിയാന്‍ എന്താണു മാര്‍ഗ്ഗം? അദ്ദേഹം ഇപ്പോള്‍ വെളിപാടു പരിപാടി നിര്‍ത്തിയിരിക്കുകയാണല്ലോ. ജിബ്രീല്‍ പെന്‍ഷനും വാങ്ങി വെറുതെ യിരിക്കുകയല്ലേ!
മനുഷ്യന്റെ പ്രശ്നങ്ങള്‍ യുക്തിയുപയോഗിച്ചാണു പരിഹരിക്കേണ്ടതെന്ന് ഞങ്ങള്‍ യുക്തിവാദികള്‍ പറയുമ്പോള്‍ ഇസ്ലാം വക്താക്കള്‍ വാദിക്കാറുള്ളത് മനുഷ്യനതിനുള്ള കഴിവില്ല. എല്ലാം ദൈവം പറഞ്ഞു തരുന്നതനുസരിച്ചേ തീരുമാനിക്കാവൂ എന്നാണ്. ഇക്കാലത്തെ മനുഷ്യര്‍ക്ക് ആവശ്യമുള്ള യാതൊന്നും ദൈവത്തിന്റെ വെളിപാടു കിതാബിലില്ല. ഉള്ളതൊക്കെ പ്രാകൃത കാലത്തെ ഗോത്ര ജീവിതത്തിനു വേണ്ടതു മാത്രം. [ബലാത്സംഗത്തിനു ശിക്ഷയെന്ത് എന്ന പ്രശ്നം പറഞ്ഞപ്പോള്‍ നമ്മുടെ ഇസ്ലാം വിചാരക്കാര്‍ പറഞ്ഞത് നബിയുടെ കാലത്ത് ഒരു ബലാത്സംഗവും നടക്കാത്തതു കാരണം ആ പ്രശ്നം അല്ലാഹുവിന്റെ കിതാബില്‍ വന്നില്ല എന്നാണ്. നബിയുടെ കാലത്ത് ഹിജഡകളില്ലാത്തതുകൊണ്ടായിരിക്കും അവരുടെ സ്വത്തവകാശം പോലുള്ള കാര്യങ്ങള്‍ ദൈവം മറന്നു പോയത്. ] പാകിസ്താനില്‍ മാത്രം മൂന്നു ലക്ഷം ഹിജഡകളുണ്ടു പോല്‍ !
അപ്പോള്‍ നാം എന്തു മാനദണ്ഡപ്രകാരം തീരുമാനങ്ങള്‍ എടുക്കണം? യുക്തി മതിയോ? അതോ അല്ലാഹു ഇനിയും ഒരു പ്രവാചകനെ ഇറക്കി പ്രശ്നം പരിഹരിക്കുമോ?
Subscribe to:
Post Comments (Atom)
12 comments:
സ്വവര്‍ഗ്ഗ രതിയുടെ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ ഇസ്ലാമിസ്റ്റുകളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഹിജഡകള്‍ക്ക് ഇസ്ലാമില്‍ എത്രയാണ് അനന്തരാവകാശവിഹിതം? അവരുടെ സാക്ഷ്യത്തിന്റെ മൂല്യം എത്ര? ആരും പ്രതികരിച്ചില്ല. എനിക്കു മറുപടി പറയാന്‍ മാത്രം ബ്ലോഗിലെത്തിയവരൊക്കെ പതുക്കെ മുങ്ങുകയാണുണ്ടായത്.
ഹിജഡകള്‍ക്ക് ഇസ്ലാമില്‍.....!!!???
കാലത്തിനൊപ്പം മതത്തിനും മതവിശ്വാസിക്കും മാറാതെ തരമില്ല; അതു സമ്മതിച്ചുതരാന്‍ അവര്‍ക്കു മനസ്സുകാണില്ലെങ്കിലും. ഇസ്ലാം നിയമം നമ്മുടെ നാട്ടലും നടപ്പാക്കാമെന്നുവന്നാല്‍ എത്ര വിശ്വാസികള്‍ അനുകൂലിക്കാനുണ്ടാകുമെന്ന് കണ്ടറിയണം. അത്ര എളുപ്പത്തില്‍ കണ്ണും കയ്യും തലയും കളയാന്‍ അവര്‍ തയ്യാറാകുമോ? നാലു പെണ്ണു കെട്ടാന്‍ ഭാര്യയുടെ(ഭാര്യമാരുടെ) സമ്മതം വാങ്ങണമെന്നത് ഇസ്ലാമിനു വിരുദ്ധമാനെന്നു ആക്രോശിക്കുന്നവര്‍ സ്വന്തം പെണ്മക്കളുടെ കാര്യം വരുമ്പോള്‍ എന്തു പറയും? മനുസ്മൃതി ഇന്ന് നടപ്പാക്കണമെന്ന് അതിന്റെ മഹത്വത്തെ ഉല്‍ഘോഷിക്കുന്ന എത്ര സംഘപരിവാറുകാരന്‍ ആവശ്യപ്പെടും? മനുഷ്യന്‍ മാറുന്നതിനൊപ്പം നിയമങ്ങളും മാറിയേതീരൂ.
ജബ്ബാര്‍ മാഷ് . ഓടൊ ക്ക് മാപ്പ്
പ്രിയ സുശീല്‍ .. സംഘ പരിവാര്‍ മനുസ്മ്രുതി നടപ്പാക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല.. ഏത് സ്മ്രുതി ആയാലും ഇന്നത്തെ ജീവിതത്തിനു പറ്റുന്ന നല്ലത് വല്ലതും ഉണ്ടെങ്കില്‍ എടുക്കുക..
അത്ര തന്നെ ..
ഈ അടുത്ത സമയം ഒരു വാര്‍ത്ത ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷന്റെതായും വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പാകിസ്താനില്‍ നിന്നും കണ്ടു. What a pity!
'Hijras should be loan-recoverers'
PTI 25 December 2009, 01:45am IST
http://timesofindia.indiatimes.com/world/pakistan/Hijras-should-be-loan-recoverers-/articleshow/5376185.cms
ISLAMABAD: With Pakistani banks writing off bad loans worth billions of rupees, the supreme court has advised authorities to consider appointing eunuchs to recover the money from defaulters.
A three-judge bench headed by Chief Justice Iftikhar Chaudhry made the observation on Wednesday while hearing a petition filed by Insaaf Welfare Trust chairman Muhammad Aslam Khaki pertaining to the rights of 'hijras' or eunuchs.
Almas Bobby, the president of a hijra association welcomed the suggestion and said they were prepared to shame such people by clapping and dancing outside their homes. "We will go to their homes and sing, dance and clap outside their doors and ask them to return what they have looted from the country. We will gherao their homes and ask them to return the loans or wear bangles and join us," Bobby said.
Over the past few days, the apex court has also been hearing another case about bank loans worth Rs 193.4 billion being written off by over 30 banks during 1997-2009.
While advising the federal government and provincial social welfare departments to consider using eunuchs for recovering loans, the bench said the appointment of eunuchs for this purpose would also provide them respectable employment.
വായുജിത് said...
പ്രിയ സുശീല്‍ .. സംഘ പരിവാര്‍ മനുസ്മ്രുതി നടപ്പാക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല
ഇതുതന്നെയല്ലേ വായുജിത് ഞാനും പറഞ്ഞത്?
"മനുസ്മൃതി ഇന്ന് നടപ്പാക്കണമെന്ന് അതിന്റെ മഹത്വത്തെ ഉല്‍ഘോഷിക്കുന്ന എത്ര സംഘപരിവാറുകാരന്‍ ആവശ്യപ്പെടും?"
സംഘപരിവാറുകാര്‍ മനുസ്മൃതിയുടെ മഹത്വത്തെ ഉല്‍ഘോഷിക്കുന്നത് കാണാം. എന്നാല്‍ അത് ഇന്നു നടപ്പാക്കണമെന്നു പറയാന്‍ അവര്‍ക്ക് നാണമാണെന്നു തോന്നുന്നു.
"ഏത് സ്മ്രുതി ആയാലും ഇന്നത്തെ ജീവിതത്തിനു പറ്റുന്ന നല്ലത് വല്ലതും ഉണ്ടെങ്കില്‍ എടുക്കുക"
--അല്ലാത്തത് വലിച്ചെറിയുക. അതുതന്നെയാണ് യുക്തിവാദം.
'ദൈവം എന്ന സങ്കല്‍പ്പത്തെ കുറെക്കൂടി വലുതായി കാണാന്‍ ശ്രമിക്കണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്.'
ഒരു ശ്രമം ഞാന്‍ നടത്തുന്നുണ്ട് പക്ഷേ യുക്തിവാദികളും വിശ്വാസകളുമൊന്നും മൗനത്തിന്റെ പുറംതോട് പൊട്ടിക്കാത്തതുകൊണ്ട് എനിക്ക് പറയാനുള്ളത് പറഞ്ഞവസാനിപ്പിക്കാം എന്ന് തോന്നുന്നു.
'കാലത്തിനൊപ്പം മതത്തിനും മതവിശ്വാസിക്കും മാറാതെ തരമില്ല;'
ഇതിന് അടിവരയിടുന്നു. ഇസ്‌ലാം മാറ്റത്തെ ഉള്‍കൊള്ളാന്‍ സന്നദ്ധമാണ്. മാറ്റം നിങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാകണമെന്നില്ല. ആ ഇസ്‌ലാം സ്വവര്‍ഗരതിക്ക് മറുപടിയുള്ള ഹിജഡകളുടെ അനന്തരവകാശം കൃത്യമായി പറയാന്‍ കഴിയുന്ന ഇസ്‌ലാമായിരിക്കും. പക്ഷേ അത് ഒന്നാമതായി കൂടെയുള്ള മാഷ് സമ്മതിക്കില്ല. കാരണം അതില്‍ മാഷിന് ഇടപെടാന്‍ സാധ്യത കുറവാണ്. അതിനാല്‍ അതിനെ മാറ്റിനിര്‍ത്തുകയും ഇദ്ദയെ ഇരുട്ടറയില്‍ അടച്ചിടുന്ന ആചാരമാക്കിയ
പഴയഓത്തുപള്ളിഇസ്്‌ലാമിനെ അദ്ദേഹം സ്വീകരിക്കുകയും ചെയ്യും.
മാഷെ ഒരു സംശയം മാഷിന്റെ പോസ്റ്റില്‍ കുറേകഴിയുമ്പോള്‍ കമന്റുകള്‍ തനിയെ ഡിലീറ്റാകുമോ?.
..മൌദൂദിയുടെ വിശദീകരണം കൂടി കാണുക. “ഭര്‍ത്താവു മരിച്ചാല്‍ ആചരിക്കേണ്ടതായ ഈ ഇദ്ദ ഭര്‍ത്താവുമായി സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീക്കും ബാധകമാണ്. എന്നാല്‍ ഗര്‍ഭിണി ഇതില്‍നിന്നും ഒഴിവാണ്. ഭര്‍ത്താവു മരിച്ചാലുള്ള അവളുടെ ഇദ്ദ പ്രസവിക്കുന്നതു വരെയാണ്. പ്രസവം ഭര്‍ത്താവു മരിച്ച ഉടനെയാവട്ടെ അല്ലെങ്കില്‍ പല മാസങ്ങള്‍ക്കു ശേഷമായിക്കൊള്ളട്ടെ.
തങ്ങളെ സ്വയം വിലക്കി നിര്‍ത്തേണ്ടതാണ് എന്നതുകൊണ്ടുള്ള വിവക്ഷ ,അക്കാല്‍ത്തു മറ്റൊരു വിവാഹബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതു മാത്രമല്ല; അഴകും മോടിയും കൂട്ടുന്ന സകലതില്‍നിന്നും വിരമിച്ചു നില്‍ക്കുക എന്നതും കൂടിയാണ്. ഇദ്ദ കാലത്ത് സ്ത്രീകള്‍ വര്‍ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുന്നതും ചായം സുറുമ മുതലായവ ഉപയോഗിക്കുന്നതും വാസനദ്രവ്യങ്ങള്‍ പുരട്ടുന്നതും മുടി അലങ്കരിക്കുന്നതും എല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നു നബിവചനങ്ങളില്‍ വ്യക്തമായി വന്നിട്ടുണ്ട്.” [തഫ്ഹീമുല്‍ ഖുര്‍ ആന്‍ ]
------
മൌദൂദിയും ഒരു ഓത്തുപള്ളി മല്ലാക്ക മാത്രമാണെന്നു സമ്മതിച്ചതിനു നന്ദി ലതീഫ് !
ലതീഫിന്റെ ബ്ലോഗില്‍ ഞാന്‍ കമന്റിട്ടാല്‍ അതു വെളിച്ചം കാണാതെ പോകുന്നു !
പകരം ഇങ്ങോട്ടിട്ട് പാരയും ! അതു വേണോ ലതീഫേ?
ഇദ്ദയെസംബന്ധിച്ചുള്ള പോസ്റ്റിന് 6 മാസം മുമ്പ് ഞാന്‍ ഏതാനും കമന്റുകള്‍ ഇട്ടിരുന്നു. അതുകൊണ്ട് ചോദിച്ചതാ. മാഷിന്റെ ഒരഭിപ്രായവും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. വെറുതെ ലിങ്കിട്ടാല്‍ അത്യാവശ്യമല്ലെന്നുകണ്ടാല്‍ ഞാന്‍ നീക്കം ചെയ്യും. ആവശ്യമാണെങ്കില്‍ ഞാന്‍ തന്നെ താങ്കളിലേക്ക് ലിങ്കിടുകയും ചെയ്തിട്ടുണ്ടല്ലോ.
അങ്ങനെ നന്ദിപറയാന്‍ വരട്ടേ. ഇരുട്ടറയില്‍ അടച്ചിടണമെന്ന് എവിടുന്ന് കിട്ടി. അലങ്കാരങ്ങള്‍ ഉപേക്ഷിക്കണമെന്ന് പറഞ്ഞാല്‍ ഇരുട്ടറയിലായോ.
Kerala Yukthivadi Sangam Exposing the truth behind Miracles
http://www.youtube.com/watch?v=PC_xP_8GsjE
26th State conference Kerala Yukthivadi Sangam part 1-4
Part 1
http://www.youtube.com/watch?v=LyFLiBBBH1Y
Part 2
http://www.youtube.com/watch?v=cfVFnG7NQtw
Part 3
http://www.youtube.com/watch?v=YZo3QI3QFt0
Part 4
http://www.youtube.com/watch?v=-9vL1uoz34c
Post a Comment