Monday, December 14, 2009

ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!

ഇരകളും വേട്ടക്കാരും
14 Dec, 2009
ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം
മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്‌.
ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ
ഒന്നുസൃഷ്‌ടിക്കാന്‍ ശ്രമിച്ച്‌ ദയനീയമായി പരാജയപ്പെട്ട
മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍
ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ
വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ
നിങ്ങള്‍ക്ക്‌ തിരിച്ചറിയാനാകൂ

പി.കെ. അബ്ദുള്‍റഊഫ്‌

കേ രളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട്‌ ഇപ്പോള്‍ ഏതാണ്ട്‌ ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്‌. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ്‌ ഇതിലൂടെ സൃഷ്‌ടിക്കപ്പെട്ടത്‌ എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.

സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്‌, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്‌. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.

കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്‌. ബാബറി മസ്‌ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ്‌ രാഷ്ട്രീയവും ഗുജറാത്ത്‌ കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക്‌ ചാകര സൃഷ്‌ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്‌. അതിന്‌ മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ്‌ വിശേഷങ്ങളിലേക്ക്‌ പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ്‌ കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത്‌ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്‌.

ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട്‌ കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത്‌ പി.ഡി.പി. നേതാവ്‌ അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്‌. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്‌മരിപ്പിച്ച്‌ ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക്‌ പ്രശ്‌നത്തെ എത്തിച്ച്‌ കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത്‌ പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്‌ചകള്‍ കണ്ട്‌ അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്‌തു.

ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ്‌ എന്ന്‌ മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ്‌ കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്‌തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്‌തിത്വം. അടുത്തകാലത്ത്‌ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത്‌ പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്‌. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്‌. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്‌. മുസ്‌ലിം ലീഗ്‌ ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ്‌ ഇഷ്‌ടപ്പെടുന്നത്‌. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്‌ ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്‌ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക്‌ ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ്‌ പ്രധാനം. എങ്കിലും കോണ്‍ഗ്രസ്‌്‌ പ്രസ്ഥാനം ഒരിക്കലും വിസ്‌മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്‌, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്‌ക്കുമെതിരെ നിലകൊണ്ട്‌, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട്‌ സ്‌പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട്‌ പോയിട്ട്‌ കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്‌.എസ്‌., സംഘ്‌പരിവാര്‍ എന്നൊക്കെപ്പറഞ്ഞ്‌ വെറുതെ ഒച്ചവെച്ചതുകൊണ്ട്‌ കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ്‌ എന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്‌തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്‌.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്‌. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ്‌ ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്‌ക്ക്‌ കൊടുക്കുകയാണ്‌ ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്‌തുകൊണ്ട്‌ സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്‌. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്‌ടിക്കാന്‍ ശ്രമിച്ച്‌ ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്‌. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക്‌ തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്‌. പക്ഷേ, അവരെ നാം തിരിച്ചറിയണം.

(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്‌)

[മാതൃഭൂമി ഇന്നു പ്രസിദ്ധീകരിച്ച ലേഖനം ]

24 comments:

ea jabbar said...

രഹൂഫിന്റെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒരു “ചാപ്പ” ഉടന്‍ പ്രതീക്ഷിക്കാം. സംഘപരിവാര്‍ ഏജന്റ്, അല്ലെങ്കില്‍ സാമ്രാജ്യത്വ ചാരന്‍..!
മുസ്ലിം പ്രശ്നങ്ങളെ ഈ വിധം നിഷ്പക്ഷമായി വിലയിരുത്താന്‍ ആരും ധൈര്യപ്പെടരുത്. കാരണം അവര്‍ സമുദായത്തില്‍ മാത്രമല്ല, പുരോഗമന മതേതര പൊതു സമൂഹത്തിലും ഒറ്റപ്പെടുത്തപ്പെടും. ഇല്ലെങ്കില്‍ ഒറ്റപ്പെടുത്തും !

ea jabbar said...

മ അദനി മുസ്ല്യാരുടെ ഭീഷണി കേട്ടില്ലേ? സൂഫിയയെ സ്റ്റേറ്റിനു പുറത്തേക്കെങ്ങാനും അന്യേഷണത്തിനായി കൊണ്ടു പോയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ! ലഷ്കറെ ത്വൈബയ്ക്കു മ്മിണി വല്യ വേരുണ്ടെന്ന് ! സൂഫിയയുടെ പര്‍ദ്ദയെക്കുറിച്ചൊക്കെ പറയുന്നവര്‍ ശ്രദ്ധിക്കണമെന്ന്, കേരളം മുസ്ലിംങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള സ്ഥലമാണെന്ന് !!

പ്രശ്നം സമുദായം ഏറ്റെടുക്കും എന്ന് ചുരുക്കം .
സമുദായം ഈ വിഴുപ്പൊക്കെ ചുമക്കുമോ ? നമുക്ക് കാത്തിരിക്കാം.. !

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിക ഭീകരവാദവും,രാജ്യദ്രോഹവും ഇരവാദത്തിലൂടെ നിസാരമായ കുസൃതിയായി പൊതുജനങ്ങള്‍ക്കുമുന്നില്‍ അവതരപ്പിക്കുന്ന മാന്ത്രികവിദ്യയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ഇസ്ലാമിക രാഷ്ട്രീയ ഭീകരതയുടെ ഏജന്റുമാര്‍
വിവിധ മാധ്യമങ്ങളിലൂടെ സംഘടിതമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇവരുടെ അച്ചില്‍ വാര്‍ത്തെടുത്തതുപോലുള്ള ഏകസ്വരത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ദേശാഭിമാനിയും ചിന്തയും വായിക്കുന്ന നമ്മുടെ സഖാക്കന്മാര്‍ക്കെല്ലാം ഒരേ നാവില്‍ സംസാരിക്കാനാകുന്നതുപോലെ, ഇസ്ലാമിക ഭീകരതയുടേയും,രാജ്യദ്രോഹത്തിന്റേയും താത്വിക പ്രചാരകരായ മാലാഖവേഷം ധരിച്ച പത്രമാധ്യമങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്ന ഏകസ്വരതയോടുകൂടിയ ന്യായവാദങ്ങള്‍ ഇരവാദം ഛര്‍ദ്ദിക്കുന്ന ഓരോ ഇസ്ലാമിക തീവ്രവാദി ബുജിയും നമ്മുടെ ധാര്‍മ്മികതയിലേക്ക് വിദഗ്ദമായി എയ്ത് വിടുന്നുണ്ട്.

ഇത്രയും കാലം നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉപയോഗിച്ചിരുന്ന താത്വിക ഭാഷയും അശരണ സ്നേഹവും വിദഗ്ദമായി കൈവശപ്പെടുത്തി പൊതുജനത്തിന്റെ ധാര്‍മ്മികതയെ ഹൈജാക്കുചെയ്യുന്ന സമര്‍ത്ഥമായ നീക്കമാണ് അന്താരാഷ്ട്ര ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഭീകര ഏജന്റുമാര്‍ നമ്മുടെ സമൂഹത്തിന്റെ സാംസ്ക്കാരികതയിലേക്ക് ഇരവാദം കടത്തിവിടുന്നതിലൂടെ സാധിക്കുന്നത്.

പുരോഗമന ചിന്തകന്മാര്‍ ഈ പ്രതിസന്ധിയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെ... നമ്മുടെ മത നിരപേക്ഷ രാഷ്ട്രീയത്തിന്റെ രക്ഷക്കായി മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ആ ആവശ്യകതയുടെ ശുഭലക്ഷണമായി പി.കെ.റൌഫിന്റെ ഇരകളും വേട്ടാക്കാരും എന്ന ഈ ലേഖനത്തെ ചിത്രകരന്‍ കാണുന്നു. ഈ ലേഖനം പോസ്റ്റു ചെയ്ത ജബ്ബാര്‍ മാഷിന്റെ ഇടപെടലുകളും നമ്മുടെ ഇരുട്ടുപിടിച്ച സമൂഹത്തിന്റെ ഭാഗ്യമാണ്.

ഇതുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പോസ്റ്റ്:രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍

M.A Bakar said...

ഇതൊരു കണ്ണുപൊട്ടണ്റ്റെ നിരീക്ഷണമാണു..
ഒരു തടിയണ്റ്റെവിട നസീറിനു ഒരു സമുദായത്തെ മുഴുവന്‍ തീറെഴുതുന്ന 'ബുജി'കള്‍ മറന്നു പോകുന്ന ഒന്നാണു കോമന്‍സെന്‍സ്‌...

കേരളത്തിലെ 'മുസ്ളിം തീവ്രവാദം' എന്തു അവകാശപ്പെടുന്നു ഇതരമതസ്തരില്‍ നിന്നും.. അവരെ കൊന്നു തള്ളാനുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളുണ്ടോ... ആ ലക്ഷ്യത്തിനു കേരളം നിന്നുകൊടുക്കുമോ...

ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടൊ... ??

പാര്‍ലമണ്റ്റ്‌ ആക്രമണം മുതലുള്ള ചരിത്രത്തിണ്റ്റെ ഉള്ളുകള്ളികള്‍, ആധുനിക മുസ്ളിമിണ്റ്റെ വേഷം കെട്ടുന്നതിനുമുന്‍പു, അല്ലെങ്കില്‍ അതെടുത്തണിയുന്നതിനു മുന്‍പു ഒന്നറിഞ്ഞിരിക്കുന്നതു നന്നായിരിക്കും...

വായുജിത് said...

ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടൊ... ?

വളരെ നന്ദിയുണ്ട് ... ആയുസ് കൂട്ടുന്നതിനു .. ചിരി ആരോഗ്യ ത്തിനു നല്ലതാണല്ലോ .. ഇത് മാതിരിയുള്ളത് ഇടയ്ക്ക് ഇടയ്ക്ക് പോസ്റ്റ്‌ ചെയ്യണം എന്ന ഒരു അപേക്ഷയുണ്ട്

Otta said...

ചിരിക്കൂ വായുജിത്‌ ..
ആയുസ്‌ കൂടട്ടെ മറ്റുള്ളവരുടെ രക്തത്തിലൂടെങ്കിലും.. ഇന്ത്യയില്‍ ആര്‍.എസ്സ്‌.എസ്സ്‌-ണ്റ്റെ ഭീകരതകള്‍ക്ക്‌, ഇവിടെ പൊട്ടുന്ന ഒരോ ബോംബുകളിലും അശാന്തമായ ഗന്ധമുണ്ട്‌..

ഓ.ടോ.
നിങ്ങളോട്‌ പറഞ്ഞ പോസ്റ്റ്‌ ഞാന്‍ മറന്നിട്ടില്ല ... ജനുവരി 30 നു അധികം ദിവസമില്ലെല്ലോ എന്ന്‌ ഞാന്‍ കരുതുകയാണു...

Otta said...

otta .. it is my other ID : ma. bakar

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടൊ... ??

അയ്യോ, ബക്കറേ, നസീർക്ക മാത്രമല്ല..ബക്കറിക്കാടെ ആരാധ്യപുരുഷൻ അജ്മൽ കസബ്, അഫ്സൽ ഗുരു എല്ലാരും നമ്മടെ ആൾക്കാരല്ലേ.. ഇതു നോക്കൂ. നാഗ്പൂരിൽ നിന്ന് ഇനിയും കുറെ പേർ കൂടി വരും മച്ചൂ.. ഈ ലേഖനം എഴുതിയ ചേട്ടായിക്കു തന്നെ എത്ര നൽകിയിട്ടാണെന്നോ ഒന്ന് വളച്ചെടുത്തതു.

ea jabbar said...

ഒരു തടിയണ്റ്റെവിട നസീറിനു ഒരു സമുദായത്തെ മുഴുവന്‍ തീറെഴുതുന്ന 'ബുജി'കള്‍ മറന്നു പോകുന്ന ഒന്നാണു കോമന്‍സെന്‍സ്‌...
----------------

സമുദായം ഒറ്റക്കെട്ടായി നിന്ന് സംരക്ഷിക്കണം ; ഇത്തരം ഒറ്റപ്പെട്ട “ഇരകളെ” ! ഒറ്റപ്പെട്ട പതിനായിരക്കണക്കിന് ഇരകളുണ്ടിവിടെ . ഭാര്യമാരുടെ പര്‍ദ്ദയ്ക്കുള്ളില്‍ സ്ഫോടകവസ്തു കടത്തുന്ന പാവം ഇരകള്‍. ദീനിന്റെ അടയാളമാണവര്‍. അഭിമാനം !

Anonymous said...

ജബ്ബാര്‍ മാഷേ,
നന്ദി..
കൂടുതല്‍ എഴുതേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു.

ഓ:ടോ - ഏഷ്യാ നെറ്റില്‍ സ്ത്രീ പര്‍വ്വം എന്ന പരിപാടിയില്‍ താങ്കള്‍ പങ്കെടുത്തിരുന്നു അല്ലെ? കണ്ടിരുന്നെങ്കിലും പേര്‍ എഴുതിക്കാണാന്‍ സാധിച്ചില്ല.. മാഷിന്റെ ഫോട്ടോ സുപരിചിതം ആയതുകൊണ്ട് താങ്കള്‍ തന്നെ എന്ന് വിശ്വസിച്ചു....നല്ല പ്രോഗ്രാം ആയിരുന്നു, അഭിനന്ദനങ്ങള്‍..

M.A Bakar said...

ജബ്ബാര്‍ സാര്‍..
താങ്കള്‍ക്കും ആ കോമന്‍ സെന്‍സ്‌ നഷ്ടപ്പെട്ടു താങ്കള്‍ തന്നെ സ്തിരീകരണം നല്‍കിയതിനു നന്ദി..

ഒരു നസീറിനെ സമുദായത്തിണ്റ്റെ മുഴുവന്‍ ലേബലൊട്ടിക്കാന്‍ നടക്കുന്ന പ്രക്രിയയില്‍ താങ്കളുടെ പങ്കും സ്വാഗതര്‍ഹമാണു...

സ്വാതന്ത്രിയ ലബ്ദിക്ക്‌ ശേഷം വിയജകരമായി സവര്‍ണ്ണവാദികള്‍ ഉയര്‍ത്തിക്കൊണ്ട്‌ വന്ന വര്‍ഗീയ സിദ്ധാന്തങ്ങള്‍ക്ക്‌ ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളിലെങ്കിലും വിപരീതമായി വന്നു ഭവിക്കുന്ന ദുഷ്പ്പേരുകള്‍ക്ക്‌ ബദലായി 'ഇസ്ളാമിക ബോംബുകള്‍' കാര്യനിര്‍വ്വഹണം നടത്തിക്കൊടുക്കുന്നുണ്ടു..

അതായതു ഒരു വര്‍ഗീയ ലഹള ഉണ്ടാക്കുന്നതിനേക്കാല്‍ ഈ ബോംബ്‌ ലഹളകള്‍ കൃത്യമായി ഹിന്ദുവിനെയും മുസ്ളിമിനെയും വിഭജിക്കുന്നുണ്ട്‌..

താങ്കളും അതിണ്റ്റെ ദൌത്യനിര്‍വ്വഹണം പര്‍ദ്ദക്കുള്ളിലല്ലെങ്കിലും പാണ്റ്റ്സിണ്റ്റെ പോകറ്റിലൂടെ കയ്യിട്ടെങ്കിലും ഹിന്ദുത്വ വാദികള്‍ക്ക്‌ പിഴിഞ്ഞു കൊടുക്കുന്നുണ്ട്‌..

M.A Bakar said...

പ്രവീണ്‍ ..

കസബിണ്റ്റെയും അഫ്സലിണ്റ്റെയും കഥകള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ... അല്ലെങ്കില്‍ തമസ്കരിക്കപെട്ടു പോകും, പിന്നില്‍ സംഘപരിവാറാണെങ്കില്‍...

പിന്നെ പാര്‍ലമണ്റ്റ്‌ ആക്രമണത്തില്‍ അഫ്സല്‍ പറയുന്ന ഒരു മുഹമ്മദ്‌ യാസീനെ കൈമാറിയതു സ്പെഷ്യല്‍ റ്റാസ്ക്‌ ഫൊര്‍സിണ്റ്റെ സൂപ്രണ്ട്‌ ദവീന്ദര്‍ സിംഗ്‌ ആണെന്ന്‌ ഇന്നും അഫ്സലിണ്റ്റെ സാക്ഷി മൊഴിയിലുണ്ട്‌.. സ്പ്രീം കോടതിയുടെ മുന്‍പിലുണ്ട്‌...

ആറു പേര്‍ കാറില്‍ വന്നിറങ്ങുന്നതു പ്രിയരഞ്ചന്‍ ദാസ്‌ മുന്‍ഷി കണ്ടതും മാധ്യമങ്ങളെ അറിയിച്ഛിരുന്നതുമാണു അന്നു.. ശവമെണ്ണിയപ്പോല്‍ അഞ്ചുപേര്‍ മാത്രം... എവിടെ സെകൂരിറ്റിക്കാര്‍ക്ക്‌ പരിചയമുണ്ടായിരുന്ന മറ്റേ വ്യക്തി ...

ഇനിയുമുണ്ട്‌ യാദാര്‍ഥ്യങ്ങള്‍.. ... കസബിണ്റ്റെ കാര്യത്തിലായാലും ശരി...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

തീർന്നില്ല.. കസബിന്റെ കയ്യിലെ ചുവന്ന ചരട് മറന്നോ?

വായുജിത് said...

കസബിനെ നേപ്പാളില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു എന്ന കാര്യം ബക്കര്‍ മറന്നു പോയെന്നു തോന്നുന്നു

:)

Anonymous said...

കസബ് കാശ്മീര്‍ വിമോചനത്തിനു വന്നതാണെന്ന് എഴുതിയതും ബക്കര്‍ മറന്നോ?

ചാട്ടവാര്‍ said...

പണ്ടു വായിച്ച ഒരു പോസ്റ്റ് ആണു.ഇപ്പോള്‍ ഓരോ വരികളുടേയും പ്രസക്തി ഏറുന്നു..ഇ

ചാട്ടവാര്‍ said...

http://maanishaade.blogspot.com/2008/02/blog-post_28.html

M.A Bakar said...

യാഥാര്‍ത്യങ്ങള്‍ അപനിര്‍മ്മിക്കപ്പെടുന്ന ഏതൊരു അക്രമാസക്തമായ അവസ്ഥയിലും പീഡിപ്പിക്കപ്പെടുന്നവന്‍ ഇരയാക്കപ്പെടുന്നുവെന്നു സ്വയം നിലവിളിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും അട്ടിമറിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന സവര്‍ണ്ണഭാഷ്യത്തിണ്റ്റെ പ്രേതബാധയേറ്റുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ സവര്‍ണ്ണ മിത്തുകളുടെ ഗീബത്സിയതക്ക്‌ മനം തീറെഴുതിയ അവര്‍ണ്ണ 'ബുജി'കളുമെല്ലാം ഒരുമിച്ച്‌, ഇസ്ളാമെന്ന ദര്‍ശനത്തെ, മുസ്ളിമിണ്റ്റെ സമ്പത്തിണ്റ്റെ (സകാത്തിണ്റ്റെ) ഒരു വിഹിതം അയല്‍വാസിയായ അമുസ്ളിമിനു നല്‍കണമെന്ന് നിര്‍ബന്ധമാക്കിയ ഒരു മാനവിക സരണിയെ , ഇസ്ളാമിണ്റ്റെ ജൈവ വൈവിധ്യത്തെ ഭീകരതയെന്ന ലേബലിലേക്ക്‌ ചുരുക്കുന്ന വെറുപ്പിണ്റ്റെ ഉന്‍മാദാവസ്തയെ, അതു ഇതരമതത്തിണ്റ്റെയോ, പ്രത്യശാസ്ത്രത്തിണ്റ്റെയോ ഏതു ദിശയില്‍ നിന്നായാലും 'ഭീകരം' എന്നല്ലാതെ എന്തു വിളിക്കും... ?

..................................

മാന്യവായനക്കാര്‍ ഇതുകൂടി വായിക്കന്‍ ക്ഷണിക്കുന്നു... ഇര തന്നെയാണു കുറ്റവാളി.. !!

സുശീല്‍ കുമാര്‍ പി പി said...

'ഇര' എല്ലായ്പോളും ഒന്നല്ല; ഇര ചിലപ്പോള്‍ വേട്ടക്കാരനും വേട്ടക്കാരന്‍ ചിലപ്പോള്‍ ഇരയുമാകുന്നു. നാലുവോട്ടിനു വേണ്‍ടി 'ഇരവാദം' കളിച്ചവര്‍ ഇപ്പോള്‍ അനുഭവിക്കുന്നു; കിടന്നുരുളുന്നു. തടിയന്റവിടെയും സൂഫിയ മദനിയും കൂട്ടത്തില്‍ താറടിക്കപ്പേടുന്നത് വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും എതിരുനില്‍ക്കേണ്ട മാര്‍ക്സിസ്റ്റുകാര്‍. എന്‍ ഡി എഫിനെ ആരും കാണുന്നില്ല. ഉത്തരവാദി മറ്റാരുമല്ല, മദനിയുടെ കൂടെ വേദി പങ്കിടാന്‍ തിടുക്കം കാട്ടിയവര്‍ തന്നെ. 'തൂറിയവനെ പേറിയാല്‍ പേറിയവനും നാറു'മെന്നാണല്ലോ?

കുരുത്തം കെട്ടവന്‍ said...

ആര്‍ എസ്‌ എസ്‌, ബജ്രങ്ങ്ദള്‍, വി എച്‌ പി, ശിവസേന്‍, അഭിനവ്‌ ഭാരത്‌, തുടങ്ങി കുറെ പണ്ടാരടങ്ങി സങ്ഗടനകള്‍ പച പാവങ്ങള്‍ ബാക്കി എല്ലാവരും രാജ്യ ദ്രോഹികള്‍. മുതിര്‍ന്ന ആര്‍ എസ്‌ എസ്‌ നേതാക്കള്‍ പാകിസ്താനിലെ ഐ എസ്‌ ഐ യുമായി ചേര്‍ന്ന് ഗൂഡ പദ്ദതികളൊക്കെ എന്നാണു പുറത്തു ചാടുന്നത്‌ എന്നത്‌ സമയത്തിണ്റ്റെ മാത്രം പ്രശ്നമാണു. ഹേമന്ദ്‌ കറ്‍ക്കരെയെ വധിചതു കൊണ്ട്‌ തല്‍ക്കാലം പിടിചു നില്‍ക്കാം മറ്റൊരു കര്‍ക്കരെ വരുന്നതു വരെ മാത്രം.

കുരുത്തം കെട്ടവന്‍ said...

"മ അദനി മുസ്ല്യാരുടെ ഭീഷണി കേട്ടില്ലേ?"
മുസ്ളിയാരുടെ ഭീഷണി അത്ര കാര്യമാകാണ്ട. അള മുട്ടിയാല്‍ ചേരയും ഭീഷണിപെടുത്തും അത്രയെ ഉള്ളൂ. പത്തു വര്‍ഷം ഒരു കുറ്റവും ചെയ്യാത്തവണ്റ്റെ വേദന വെറുതെ ബ്ളോഗ്‌ എഴുതിയാലോന്നും മനസ്സിലാകില്ല. അനുഭവിച്‌ തന്നെ അറിയണം. അതിലും വലിയ വിഷ ജന്തുക്കള്‍ പുറത്തു കൂടി സസൌഖം വാഴുബ്ബോളാണിത്‌ എന്ന് പ്രത്യേകം ഒാര്‍ക്കുക.

Anonymous said...

കുരുത്തം കെട്ടവന് ഒരു റെഡ് സല്യൂട്ട്!

Dev said...

ഭൂരിപക്ഷ തീവ്രവാദം പോലെ തന്നെ അപകടകരമാണ് ന്യൂനപക്ഷ തീവ്രവാദവും. ന്യൂനപക്ഷത്തിലെയും ഭൂരിപക്ഷത്തിലെയും ഉള്ള ന്യൂനപക്ഷം മാത്രമേ തീവ്രവാദത്തില്‍ ജീവികുന്നുള്ളൂ...

Ibkutty said...

Now it is a fashion to write against Jamat E islami or muslims or Islam to become famous.
Dear Jaleel either you are a sangh parivar member who tries to inject poison in the mind of common people. or member of Muslim league who burnt their face in “Maraad” and exposed their real face or a christian fanatic. If you are a real Atheist, we must have seen your same degree of response to other issues and other religions.
You are hiding behind a muslim name and writing against Muslims so that no one will object. In majority of the cases I found it is Christian fanatics does this.
Dear front whoever you are you can call Jamaat e islaami as terror or terrorist or even with any other name which has more degree. Bur it will not be. When it talks for the muslim issues, it becomes terrorist. What is the christian community does. they even control chief minister, Finanace Minister…. When they talk about Christian issues no terrorism. When RSS and Sangh Parivar publicly inject poison into the minds of common people, it is not terrorism.
When a Bomb explodes in the hands of a Hindu, it is nothing. if it is muslim, even his neighbors can not sleep due to so called police investigation. If Christian priests does all kinds of extremism in Misoram and Meghalaya, it is not called terrorism. What happened to BJP leaders even when they are found guilty in Babri masjid demolition case, nothing. What happened RSS leaders who involved in so many explosions across India. Nothing. NO banning. No Actions. How many Muslim youngsters are still in Jail for what was done by RSS and its allies. If some conspiracy or explosion happens, it ignores if the victim’s religion is other than Muslim. If it is someone with the name of muslim, then there is over action against even people around him. So do not try to fool.
Dear Friend talk Justice. I will be with you. Don’t hide behind some name. We can understand well. All the Bombs in this country must be exploding either by the Sangh Parivar, or their agents from Pakistan.These are my real concerns

If you are Atheist, are you wiling for a talk? Why others are trying to suppress Islam, because Islam overcomes all other Ideologies. So best way is to make the Goat a Jackal.

However, I do respect others are their beliefs whether it is right or wrong. 99% of the people around irrespective of their religion are good people and wish to live in peace and harmony. It is the people like you act like the fox in a fox and Two goats. Waiting to drink our blood, innocent people’s Blood by creating hatred, suspicion and . So I love 99% of my fellow beings and hate people like you who even does not have the back born to come in the real name.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.