Sunday, December 6, 2009

ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ.

ലൌ ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ.
അഡ്വക്കെറ്റ് പി എ പൌരന്‍ .

ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു. ലോക ജനസംഖ്യയില്‍ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളാകുമ്പോള്‍ ഒരു പക്ഷെ ഒരു സായുധ കലാപത്തില്‍ കൂടി ലോകത്തിന്റെ മുഴുവന്‍ ഭരണക്രമവും പിടിച്ചെടുക്കാന്‍ സാധിച്ചേക്കാം. നാടുവാഴിത്ത സ്വേഛാധിപത്യ ഭരണക്രമത്തില്‍ ജിഹാദ് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിജയം കൈവരിച്ചിട്ടുമുണ്ട്. എന്നാല്‍ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ജനാധിപത്യഭരണക്രമം നില നില്‍ക്കുമ്പോള്‍ ഇത്തരം ജിഹാദുകളുടെ പ്രസക്തിയെന്ത്? നിലവിലുള്ള ഭരണക്രമങ്ങളില്‍ ഏറ്റവും നല്ലത് ഒരു യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയായതുകൊണ്ട് മാത്രമാണു കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന നാടുവാഴിത്തവും സ്വേഛാധിപത്യവും വലിച്ചെറിഞ്ഞ് ജനാധിപത്യ വ്യവസ്ഥയെ വരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ വരെ ഈ പ്രക്രിയയില്‍ പങ്കു ചേരുന്നു. ജനാധിപത്യത്തിനും നല്ലൊരു ഭാവിയുണ്ടെന്നുള്ളതിന്റെ സൂചകങ്ങളാണു അയല്‍ രാജ്യമായ നേപ്പാളില്‍ പോലും അടുത്ത കാലത്തു സംഭവിച്ചത്. ഇറാക്കിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും സ്ഥിതി മറിച്ചല്ല.
.കശ്മീര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായതുകൊണ്ട് അവിടെ ജിഹാദ് വേണമെങ്കില്‍ പരീക്ഷിക്കാം. പക്ഷേ ഇങ്ങേ അറ്റത്ത് ജിഹാദിന്റെ പേരില്‍ നടക്കുന്നത് കേവലം ലൈംഗിക പേക്കൂത്തുകള്‍ മാത്രമാണ്. ചില തല തിരിഞ്ഞ തീവ്രവാദി ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, കലാശാലകളില്‍ നടക്കുന്ന കേവലം ലൈംഗിക അരാജകത്ത്വം മാത്രമായേ ഇതിനെ കണക്കാക്കേണ്ടതുള്ളു. മനുഷ്യന്‍ ഇതുവരെ കൈവരിച്ച മുഴുവന്‍ സാമൂഹ്യ പുരോഗതിയേയും പുറകോട്ടടിപ്പിക്കുന്ന , യഥാര്‍ത്ഥ മുസ്ലിം വിശ്വാസികളില്‍ പോലും ഒരു തരം മനമ്പുരട്ടല്‍ ഉണ്ടാക്കുന്ന ഒരുതരം ലൈംഗിക ആഭാസത്തിനു കേരളം സാക്ഷിയാകുന്നുവോ?
കേവലം രണ്ടു ദിവസം മുതല്‍ ഒരാഴ്ച്ച കൊണ്ട് ഇരയെ വീഴ്ത്തുന്ന കെണിയാണു ലൌ ജിഹാദ്. ഒരു യുവകോമളന്റെ കുപ്പായമിട്ട് പ്രേമാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടികളുടെ പിന്നിലെത്തുന്ന ഇത്തരം വിരുതന്മാരെ കരുതിയിരിക്കുക. ! അമ്മയും അഛനും ജോലി സംബന്ധമായി അകലെയായിരിക്കുകയും അവരുടെ സാന്നിധ്യവും സാന്ത്വനവും നഷ്ടമാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ മുതലെടുക്കുന്ന ഒരു കൂട്ടം കാപാലികരായിട്ടേ ലൌ ജിഹാദികളെ കാണാനൊക്കൂ. ഇത്തരക്കാര്‍ വെച്ചു നീട്ടുന്ന സാമ്പത്തിക സഹായങ്ങളുടെ, വാഗ്ദാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തേണ്ടിയിരിക്കുന്നു. അനധികൃത മാര്‍ഗ്ഗത്തിലൂടെ കേരളത്തിലേക്കൊഴുകുന്ന കോടിക്കണക്കിനു രൂപയുടെ ഇടപാടുകളെ കുറിച്ച് അന്യേഷിക്കേണ്ടതുണ്ട്. നിയമവിരുദ്ധമായി സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ശക്തമായ രാഷ്ട്രീയ നേതൃത്വത്വമുണ്ട് എന്ന് തിരിച്ചറിയാന്‍ ഭൂതക്കണ്ണാടിയൊന്നും വേണ്ടതില്ല. മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചില സഹകരണ ബാങ്കുകള്‍ വഴി കോടികള്‍ കേരളത്തിലെത്തിയിട്ട് അധിക കാലമായില്ല. ചില അന്യേഷണങ്ങള്‍ തുടങ്ങിയതായി കേട്ടറിഞ്ഞെങ്കിലും ആ അന്യേഷണങ്ങള്‍ എവിടെയും എത്തിയില്ല. ഇപ്പോഴത്തെ ഡി ജി പി ജേകബ് പുന്നൂസ് പറഞ്ഞത് 45000 മുതല്‍ 50000 കോടി രൂപയുടെ അനധികൃത ഇടപാടു മാത്രം കേരളത്തില്‍ നടക്കുന്നു എന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞ ഈ കണക്ക് ഇന്ന് എത്രയോ ഇരട്ടിയായിരിക്കും. ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളില്പെട്ട പെണ്‍ കുട്ടികളെ മാത്രം ഇവര്‍ ലക്ഷ്യം വെക്കുന്നു. ചൂണ്ടയില്‍ കുരുക്കുവാന്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പാരിതോഷികങ്ങള്‍ നല്‍കുന്നു. വന്‍ വാഗ്ദാനങ്ങള്‍ ചൊരിയുന്നു. ഇര പെട്ടെന്നു ചൂണ്ടയില്‍ കൊത്തുന്നില്ലെങ്കില്‍ അടുത്ത ഇരയിലേക്കു നീങ്ങുന്നു. ഇവിടെ സ്നേഹത്തിന്റെ ,പ്രേമത്തിന്റെ പവിത്രതയെവിടെ? കേവലം ഉള്ളില്‍തട്ടാത്ത കാല്‍പ്പനികതകളുടെ അടയാളമായിട്ടു മാത്രമേ ഇത്തരം ബന്ധങ്ങളെ കാണാന്‍ കഴിയൂ. മതം മാറിയാല്‍ മാത്രം വിവാഹം . വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിക്കുന്ന പുരുഷന്‍ മുമ്പ് വിവാഹിതനാണോ , മറ്റു ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ടോ എന്നൊക്കെ ആലോചിക്കുന്നതു നല്ലത്. എടുത്തു ചാടി തീരുമാനമെടുക്കുകയും പ്രേമാഭ്യര്‍ത്ഥനയുമായെത്തുന്നവന്റെ പിന്നാലെ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നവര്‍ പിന്നീട് എത്തിപ്പെടുന്നത് ഏതെങ്കിലും തീവ്രവാദി സംഘത്തിലായിരിക്കും. അതിലെ ഒരു ബെല്‍ട് ബോമ്പായി ജീവിതം ഹോമിക്കേണ്ടിയും വന്നേക്കും. .എത്രയോ സംഭവങ്ങള്‍.
മനസ്സുകൊണട് സമ്പത്തു കൊണ്ട് , ശരീരം കൊണ്ടാണു ജിഹാദ് നടത്തേണ്ടത്. യഥാര്‍ത്ഥ ജിഹാദികള്‍ക്കു പലതും നഷ്ടപ്പെടേണ്ടി വരും. എന്നാല്‍ ജിഹാദിന്റെ പേരില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ലഭിക്കുവാന്‍ പലതുമുണ്ട്. അളവറ്റ പണത്തിന്റെ, ആര്‍ഭാടത്തിന്റെ സുഖസൌകര്യങ്ങളുടെ ശീതളഛായയുടെ അനന്ത സാധ്യതകള്‍ . അടുത്ത കാലം വരെ ആര്‍ എസ് എസിനു കണ്ണൂരില്‍ ഒരു ശാഖ പോലും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് നൂറുക്കണക്കിനു ശാഖകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ജിഹാദിന്റെ മറവില്‍ മതന്യൂനപക്ഷ്ത്തിന്റെ പേരില്‍ ഒരു വിഭാഗം തീവ്രവാദികള്‍ നടത്തിയ പ്രവര്‍ത്തനഗ്ങളുടെ ബാക്കിപത്രമാണു കണ്ണൂരിലെ അശാന്തത.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ഉരുണ്ടു കൂടുന്ന ഒരു സംഭവം ഒരു സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടുത്തി. വിവാഹിതനും 6 വയസ്സുള്ള കുട്ടിയുടെ അച്ഛനുമാണു കഥാപുരുഷന്‍ . മണ്ണിനോടു പടവെട്ടി സാമാന്യം നല്ല നിലയില്‍ കഴിഞ്ഞു വരുന്ന ഒരു ക്രിസ്ത്യന്‍ കുടുംബം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഇടയ്ക്കുണ്ടാകുന്ന ചില്ലറ കലഹങ്ങള്‍ , ലൌ ജിഹാദികളെ അങ്ങോട്ടാകര്‍ഷിച്ചു. മറ്റൊരു ക്രിസ്ത്യന്‍ സ്ത്രീയുമായി ഇയാളെ പരിചയപ്പെടുത്തുന്നു. രണ്ടു പേരും മതം മാറി മുസ്ലിമായാല്‍ വിവാഹം ചെയ്യിപ്പിക്കുവാന്‍ ജിഹാദികള്‍ തയ്യാര്‍ ! തെരുവിലേക്കെറിയപ്പെടുന്ന ആകുഞ്ഞിനെയും അമ്മയെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ തയ്യാറാകാത്ത ഈ ജിഹാദികളെ എങ്ങനെ മനുഷ്യരായി കാണാനാകും? മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മേലങ്കിയണിയുന്ന ഇവരുടെ യഥാര്‍ത്ഥ മുഖം മൂടി വലിച്ചു കീറേണ്ടിയിരിക്കുന്നു. അതിനു കേരളത്തിലെ പ്രബുദ്ധരായ പൌര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
--------------------------------
ഒരു പംക്തിയിലേക്ക് ‘മാധ്യമം’ പത്രം ആവശ്യപ്പെട്ടതനുസരിച്ച് , എന്റെ സുഹൃത്തും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പി എ പൌരന്‍ എഴുതി അയച്ച ലേഖനമാണിത്. “നിഷ്പക്ഷ പത്ര”മായ മാധ്യമം ഇതു പ്രസിദ്ധീകരിച്ചില്ല !!

46 comments:

ea jabbar said...

ഒരു പംക്തിയിലേക്ക് ‘മാധ്യമം’ പത്രം ആവശ്യപ്പെട്ടതനുസരിച്ച് , എന്റെ സുഹൃത്തും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പി എ പൌരന്‍ എഴുതി അയച്ച ലേഖനമാണിത്. “നിഷ്പക്ഷ പത്ര”മായ മാധ്യമം ഇതു പ്രസിദ്ധീകരിച്ചില്ല !!

Anonymous said...

എന്താണ് ഈ ലേഖനത്തിലൂടെ പൌരനും ജബ്ബാർ മാഷും ലക്ഷ്യമാക്കുന്നത്? ലൌ ജിഹാദ് സംബന്ധിച്ച് ഇതാണോ നിങ്ങളുടെ നിലപാട്? മറ്റെല്ലാ പത്രങ്ങളെയും അപേക്ഷിച്ച് മാധ്യമം വളരെ ഭേദമാണ്. ദലിതർ, ഒ ബി സി കൾ ഇവരുടെ മനുഷ്യാവകാശങ്ങൾ ജനങ്ങൾ കേൾക്കാൻ തുടങ്ങിയതു തന്നെ മാധ്യമം വന്നതിനുശേഷമാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് മാറാൻ കാരണം മാധ്യമം ആണ്. മനോരമയോ മാതൃഭൂമിയോ ദേശാഭിമാനിയോ കേരളകൌമുദിയോ, വാർത്തകളെയും ലേഖനങ്ങളെയും എന്തിന് ഒരു കത്തിനെപ്പോലും തമസ്കരിക്കുന്നപോലെ മാധ്യമം ചെയ്യാറില്ലെന്ന് കേരളത്തിലെ ദലിത്-ബഹുജൻ എഴുത്തുകാരും ബുദ്ധിജീവികളും ഒന്നടങ്കം സാക്ഷ്യം നിൽക്കുമെന്നാണ് സത്യാന്വേഷി കരുതുന്നത്.

Anonymous said...

ലൌ ജിഹാദ് സംബന്ധിച്ച് ഈ ലേഖനവു വായിക്കുമല്ലോ!

Anonymous said...

പൌരൻ താഴെ പറയുന്ന സംഭവം യഥാർഥത്തിൽ നടന്നതാണോ എന്നു സംശയമുണ്ട്. ഒരു പൌരാവകാശ പ്രവർത്തകൻ എന്ന നിലയ്ക്ക് അദ്ദേഹം ആ ക്രിസ്ത്യൻ ഭർത്താവിന്റെയോ ഭാര്യയുടെയോ പേരോ വിലാസമോ ഫോൺ നംബറോ നൽകാ‍ൻ തയ്യാറാ‍കുമോ?[രഹസ്യമായെങ്കിലും?]
"കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ഉരുണ്ടു കൂടുന്ന ഒരു സംഭവം ഒരു സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടുത്തി. വിവാഹിതനും 6 വയസ്സുള്ള കുട്ടിയുടെ അച്ഛനുമാണു കഥാപുരുഷന്‍ . മണ്ണിനോടു പടവെട്ടി സാമാന്യം നല്ല നിലയില്‍ കഴിഞ്ഞു വരുന്ന ഒരു ക്രിസ്ത്യന്‍ കുടുംബം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഇടയ്ക്കുണ്ടാകുന്ന ചില്ലറ കലഹങ്ങള്‍ , ലൌ ജിഹാദികളെ അങ്ങോട്ടാകര്‍ഷിച്ചു. മറ്റൊരു ക്രിസ്ത്യന്‍ സ്ത്രീയുമായി ഇയാളെ പരിചയപ്പെടുത്തുന്നു. രണ്ടു പേരും മതം മാറി മുസ്ലിമായാല്‍ വിവാഹം ചെയ്യിപ്പിക്കുവാന്‍ ജിഹാദികള്‍ തയ്യാര്‍ ! "

Joker said...

കേരള പോലീസും, മറ്റ് ഹിന്ദു ഭീകര വാദികളും, ക്യസ്ത്യന്‍ ഭീകരവാദികളും ചേര്‍ന്ന് അന്വേഎഷിച്ചിട്ടും പൊരന്‍ പറഞ്ഞ ലൌ ജിഹാദ് കേസ് തെളിയിക്കപ്പെട്ടിട്ടില്ല. ശ്രീ.പൊരന് സ്വന്തം നിലക്ക് അന്വേഷിച്ച് ഇത് തെളിയിക്കാമായിരുന്നു. ജബ്ബാര്‍ മാഷെ മുസ്ലിം വിരുദ്ധതയാവാം. പക്ഷെ അത് മാഷിനെപോലുള്ളവരോടുള്ള ഉള്ള ബഹുമാനവും കളയിക്കുന്ന തരത്തിലുള്ള അന്തക്കേട്പറഞ്ഞു കൊണ്ട്റ്റാകരുത് എന്ന് മാത്രം.

ഇതൊരു തരം ‘ മകന്‍ മരിച്ചിട്ടാ‍യാലും , മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി“ എന്ന് പറഞ്ഞത് പോലെയായി.

:)

പൊരന്‍ അറിയേണ്ടത്,

ഗള്‍ഫില്‍ വന്ന് ഇവിടെ വട്ടിപലിശയും , ഹവാല പണം വെളുപ്പിക്കുന്നതും നാട്ടിലേക്ക് ഹുണ്ടി പണം അയക്കുന്നതും എല്ലാം ജിഹാദി മുസ്ലിംഗള്‍ മാത്രമാണോ എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. നായന്മാരും, ക്യസ്ത്യാനികളും എല്ലാമുണ്ട്റ്റ് ആ കൂട്ടത്തില്‍.

സാധാരണ അന്ത കേട് വിളമ്പുന്ന ഒരു ഒരു ഹിന്ദു ഭീകരവാദ പാര്‍ട്ടിയുടെ ഒരു അഡ്വക്കറ്റ് ടിവിയില്‍ കുരക്കുന്നത് കാണാറ്രുണ്ട്. അയാള്‍ക്ക് പഠിക്കുകയാണൊ ഈ അഡ്വക്കറ്റും.

ea jabbar said...

മാധ്യമത്തിന്റെ കള്ളക്കളി തുറന്നു കാണിക്കാന്‍ മാത്രമാണീ പോസ്റ്റ് ഞാന്‍ ഇട്ടത്. പൌരന്റെ നിലപാടുകള്‍ വ്യക്തമല്ല. ഇവിടെ സൂചിപ്പിച്ച സംഭവം ഉള്ളതാണ്. എനിക്കറിയാവുന്ന ആളുകളാണ്. എന്റെ നാട്ടില്‍ തന്നെ. കൂടുതല്‍ വിവരങ്ങള്‍ അന്യേഷിച്ച ശേഷം എഴുതാം.
ലൌ ജിഹാദ് വിഷയത്തില്‍ മാധ്യമത്തില്‍ വന്ന പ്രതികരണങ്ങള്‍ ഏകപക്ഷീയമായിരുന്നു. പതിവു പോലെ അവരുടെ താല്പര്യത്തിനു യോജിക്കാത്തതെല്ലാം ചവറ്റു കുട്ടയിലെറിഞ്ഞു. അതിനു തെളിവാണീ ലേഖനം.
ദളിത് രാഷ്ട്രീയം തൊട്ട് ആള്‍ദൈവം വരെയുള്ള എല്ലാ വിഷയങ്ങളിലും മാധ്യമം ടീം തികഞ്ഞ നിഷ്പക്ഷരും അങ്ങേയറ്റം പുരോഗമനവാദികളുമാണ്. തര്‍ക്കമില്ല. അതൊന്നും അവരെ ബാധിക്കുന്ന വിഷയങ്ങളല്ലല്ലൊ. എന്നാല്‍ മുസ്ലിം സ്ത്രീയുടെ സ്വത്തവകാശം, ഇസ്ലാമിലെ മൃഗബലി പോലുള്ള വിഷയങ്ങള്‍ വരുമ്പോള്‍ കാണാം പുരോഗമനത്തിന്റെ തനി നിറം ! അപ്പോള്‍ അവര്‍ മനുസ്മൃതിയുടെ ആരാധകരാകും!!

ea jabbar said...

കാമ്പസുകളിലും മറ്റും നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളിലെ ഒരു ഇനം ‘ലൌ ജിഹാദ്’ ആണെന്നതില്‍ ശരിയുണ്ട്. കെ സി ബിസി കാരുടെ കണക്കുകളില്‍ അതിശയോക്തിയുണ്ടാകാം. അക്കാര്യത്തില്‍ ഇക്കൂട്ടരും മോശക്കാരല്ലല്ലോ! ഇന്‍ഡ്യയില്‍ ഒരു ദിവസം 1000 മുസ്ലിംങ്ങള്‍ സങ് പരിവാറിനാല്‍ കൊല്ലപ്പെടുന്നു എന്ന് ഗള്‍ഫില്‍ പോയി പ്രസംഗിച്ചത് ജമാ അത്തു നേതാവ് , കൂടെക്കിടന്നു രാപ്പനിയറിഞ്ഞ മറ്റൊരു നേതാവു തന്നെ ഈ കാര്യം വെളിപ്പെടുത്തിയതും നാം വായിച്ചതല്ലേ? ആ കണക്കനുസരിച്ച് ഒരു കൊല്ലം 365000 മുസ്ലിംങ്ങള്‍ കൊല്ലപ്പെടുന്നു !
ഇതു പോലെ ലൌ ജിഹാദിലൂടെ മാര്‍ക്കം കൂട്ടുന്നവരുടെ എണ്ണവും പെരുപ്പിച്ചു കാണിക്കുന്നുണ്ടാകാം. പക്ഷെ തീരെയില്ല എന്നു പറയാനാവില്ല. എനിക്കു നേരിട്ടറിയാവുന്ന നിരവധി സംഭവങ്ങളുണ്ട്. ഈ കെണിയില്‍ നിന്നും രക്ഷപ്പെട്ടു തിരിച്ചു വന്ന 60 പെണ്‍ കുട്ടികള്‍ തന്റെയടുക്കല്‍ കൌണ്‍സിലിങിനു വന്നുവെന്ന് ചിദാനന്ദപുരി സ്വാമി അന്നു ചര്‍ച്ചയില്‍ പറഞ്ഞു കേട്ടു. പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. 25 പേരെങ്കിലും അവിടെ സുന്നത്ത് കഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ദയനീയമായ കാഴ്ച്ചയാണത്! സ്ത്രീകളും കുറേ പേരെ കണ്ടു. അതില്‍ ഭൂരിഭാഗവും കല്യാണം കഴിക്കാനായി മതം മാറാന്‍ വന്നവര്‍.

Anonymous said...

എല്ലാ പത്രങ്ങൾക്കും പത്രം നടത്തുന്ന ഉടമയുടെ താത്പര്യം സംരക്ഷിക്കുന്ന സ്വഭാവം ഉണ്ട്. മാധ്യമത്തിനെതിരെ ജബ്ബാർ മാഷ് പറയുന്ന ആരോപണം ദേശാഭിമാനി മുതൽ ജന്മഭൂമി വരെയൂള്ള സകലർക്കും ചേരും. എല്ലാവരും അവരവരുടെ പാർട്ടി/ മതം വരുമ്പോൾ പക്ഷപാതം കാണിക്കും. എന്നാൽ മുസ്ലിങ്ങൾക്ക് മതപരമായി അംഗീകരിക്കാൻ കഴിയാത്ത നിരവധി ലേഖനങ്ങൾ ആ പത്രം-വിശേഷിച്ച് അവരുടെ ആഴ്ച്ചപ്പതിപ്പ് ഇപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ട്. ദേശാഭിമാനി പോലും അതു ചെയ്യില്ല.സി പി എം നിലപാടിനു വിരുദ്ധമായ ഒരു കത്തിനുപോലും അതിൽ സ്ഥാനം കിട്ടില്ല, പൌരൻ ഈ വിഷയം ഉന്നയിച്ച വേദിയിലുണ്ടായിരുന്ന ഒരു മത മൌലിക വാദിയുമായി സംസാരിക്കാൻ കഴിഞ്ഞു. അയാൾ പരസ്യമായി പൌരന്റെ ആരോപണം തെളിയിക്കാൻ ആ വേദിയിൽ വച്ചു വെല്ലുവിളിച്ചുവെന്നും പൌരൻ ആ വെല്ലുവിളി ഏറ്റെടുത്തില്ലെന്നും ആണ് അയാൾ പറഞ്ഞത്. ഏതായാലും നിരുത്തരവാദപരമായി ഇത്തരം കാര്യങ്ങൾ എഴുതരുത് ആരും. ഇപ്പോഴും മാഷിന് ലൌ ജിഹാദിനെയും മതം‌മാറ്റത്തെയും വേറിട്ടു മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ.. ഹാ.. കഷ്ടം.

അപ്പൂട്ടൻ said...

മാഷെ,
ഇത്‌ വേണ്ടായിരുന്നു എന്ന് തോന്നുന്നു.
മതംമാറ്റം എന്ന കലാപരിപാടി എല്ലായിടത്തും ഉണ്ട്‌. അതെല്ലാം നേരായ മാർഗ്ഗത്തിലൂടെയാണെന്ന അഭിപ്രായവും ഇല്ല. പ്രണയിച്ച്‌ കല്യാണസമയമടുക്കുമ്പോൾ മതം മാറാൻ നിർബന്ധിതരാകുന്ന ആളുകൾ ഉണ്ടാവാം. മതം മാറ്റണം എന്ന ഉദ്ദേശ്യത്തോടെ തന്നെ പ്രണയത്തിൽ മുന്നോട്ടുപോകുന്നവരുമുണ്ടാകാം.
പക്ഷെ ഇതൊരു സംഘടിതമായ, പ്ലാൻ ചെയ്യപ്പെട്ട ഒരു ചതിക്കുഴിയാണെന്ന വിലയിരുത്തൽ അത്ര ശരിയാണെന്ന് തോന്നുന്നില്ല. അതിനെ എതിർക്കുന്നവർക്ക്‌ വ്യക്തമായൊരു പ്ലാൻ ഉണ്ടെന്നതിലുപരി ഇതിൽ ഒരു panic situation ഉള്ളതായി തോന്നിയില്ല, കുറഞ്ഞപക്ഷം വ്യക്തമായ തെളിവുകൾ ഉണ്ടാവുന്നവരെയെങ്കിലും.
താങ്കൾ പറഞ്ഞ കണക്കുകൾ മുഴുവൻ ലൗ-ജിഹാദിന്റെ ഇരകളാണോ? കല്യാണത്തിനു വേണ്ടിയാണെങ്കിൽപ്പോലും പ്രണയിച്ചുപോയി എന്നതിനാൽ മാത്രം മതം മാറാനെത്തിയവരായിക്കൂടെ.
സത്യത്തിൽ ലൗ-ജിഹാദ്‌ എന്ന പരിപാടി ആസൂത്രണം ചെയ്തവർ ആരായാലും (ഉണ്ടാകിയവർ ഉണ്ടെങ്കിൽ അവർ, ഇല്ലെങ്കിൽ എതിർക്കുന്നവർ) ചെയ്തത്‌ പ്രണയം എന്ന കാര്യത്തെ തന്നെ സംശയത്തോടെ വീക്ഷിക്കുന്ന സമൂഹത്തിനെ കൂടുതൽ വിരോധികളാക്കുക എന്നതുമാത്രമാണ്‌. മതം ജാതി എന്നീ ചട്ടക്കൂടുകൾക്കു പുറത്തേയ്ക്ക്‌ വരാനാവാത്തവിധം മനുഷ്യനെ ഒതുക്കുക മാത്രമാണ്‌.

വായുജിത് said...

മാധ്യമം എന്ന പത്രത്തിന്റെയും അതിന്റെ പ്രത്യയ ശാസ്ത്രത്തിന്റെയും മതേതരത്വവും ദളിത സ്നേഹവും വെറും മുഖം മൂടി മാത്രം ആണ് .. നല്ല ഒന്നാം തരം വിഷം . പാര്‍ട്ടി പത്രങ്ങള്‍ക്കു ഇതിലും അന്തസ്സുണ്ട് .. കാരണം അവര്‍ എന്ത് പറയുന്നു എന്നതിന്റെ പ്രചരണം ആണ് പത്രങ്ങളില്‍ കൂടി ഉണ്ടാകുക . അവരില്‍ നിന്നും അതില്‍ കൂടുതല്‍ ആരും പ്രതീക്ഷിക്കില്ല .. അത് ജന്മ ഭൂമി ആയാലും , തേജസ് ആയാലും, ദേശാഭിമാനി ആയാലും .. ഇത് മതേതരത്വവും പരിസ്ഥിതി സ്നേഹവും ദളിത സ്നേഹവും അഭിനയിച്ചു ഇടതു പക്ഷം തങ്ങള്‍ ആണെന്ന് വരുതിതീര്‍ക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ... ഇവര്‍ പറയുന്നതിനൊക്കെ തെളിവ് ചോദിച്ചാല്‍ എന്തുണ്ട് ഇവരുടെ കയ്യില്‍ ???

പുറമേ വലിയ യുക്തിവാദവും മതേതരത്വവും ഒക്കെ പറയുമെങ്കിലും ഇസ്ലാമിന്റെ കാര്യം വരുമ്പോള്‍ ഒളിച്ചിരിക്കുന്ന ചെന്നായ പുറത്തു ചാടുന്ന പലരും നമ്മുടെ ബൂലോകത്ത് തന്നെ ഉണ്ടല്ലോ .. ദളിതനെ സ്നേഹിക്കുന്നതിനു മുഖം മൂടി ഇടണം എന്നില്ലല്ലോ .. അപ്പോള്‍ അതല്ല കാര്യം ദളിതന്റെ ചിലവില്‍ മറ്റൊരു സമൂഹത്തെ കുറ്റം പറയുക ..അതുകൊണ്ടാണ് മുഖം മൂടി വേണ്ടി വരുന്നത് .. ഒരു സമൂഹത്തില്‍ നിന്ന് തന്നെ അതിനെതിരെ ചാവേറുകളെ കണ്ടെത്തുക .. ഇതാണ് ലക്‌ഷ്യം . ഇതൊക്കെ മനസ്സിലാക്കാന്‍ വെറും സാമാന്യ ബോധം മതി..

പല യുക്തിവാദികള്‍ക്കും എന്താണോ എന്തോ ഒരു കൂട്ടരേ പറയുമ്പോള്‍ പൊള്ളുന്നത് ...

Anonymous said...

മറ്റു ചെന്നായകൾക്ക് എന്തേ ഈ മുഖം മൂടി ഇടാൻ പറ്റാത്തത്? മുഖം കോടിപ്പോകുമോ?

ea jabbar said...

എണ്‍പതുകളില്‍ ശരീ അത്തിനെ സംരക്ഷിക്കാന്‍ ഒരു മുസ്ലിം പത്രം എന്ന നിലയിലാണു ജമാ അത്തുകാര്‍ മാധ്യമം തുടങ്ങുന്നത്. അന്നു തൊട്ടിന്നു വരെ ആ പത്രത്തിന്റെ നിലപാടുകളും മലക്കം മറിയലുകളും സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാളാണു ഞാന്‍.
ആ പത്രത്തില്‍ എന്തൊക്കെ പ്രസിദ്ധീകരിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം എന്തൊക്കെ തമസ്കരിക്കുന്നു എന്നതിനാണ്. അവിടെയാണു കളിയുടെ മര്‍മ്മം. യുക്തിവാദികളായ പലരും മാധ്യമത്തിലെ സ്ഥിരം എഴുത്തുകാരായിരുന്നു. പക്ഷെ യുക്തിവാദം ഇസ്ലാമിനെ പരോക്ഷമായെങ്കിലും സ്പര്‍ശിച്ചാല്‍ അവരെയും ചവറ്റു കുട്ടയിലെറിയും എന്നു മനസ്സിലായതോടെ പലരും വിട പറഞ്ഞു. പവനന്‍ ഉദാഹരണം. അദ്ദേഹം ഒരിക്കല്‍ ഹജ്ജിനെയും മൃഗബലിയെയും പരാമര്‍ശിച്ചു കൊണ്ടെഴുതി. അതു പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അന്യേഷിക്കുകയും മറുപടിയില്‍ തൃപ്തനാകാതെ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. എം ബികെ യും ഇതേ അനുഭവം പറഞ്ഞിരുന്നു. ആനന്ദിന്റെ ലേഖന പരംബരയില്‍ നിന്നും ജമാ അത്തിനെ വിമര്‍ശിക്കുന്ന ഭാഗം മുക്കി മാധ്യമം വീക്ലി. അദ്ദേഹം പ്രതിഷേധിച്ചു കൊണ്ട് ആ ഭാഗം കലാകൌമുദിയില്‍ കൊടുത്തു. പിന്നീട് ഖേദം പറഞ്ഞുകൊണ്ട് മാധ്യമം അതു പ്രസിദ്ധീകരിച്ചു. സാറാ ജോസഫിന്റെ കഥ വരെ എഡിറ്റ് ചെയ്തുകളഞ്ഞ അനുഭവം ഉണ്ട്.! കെ വേണുവും പൌരനുമൊക്കെ ഇതേ പരാതി മുമ്പും പറഞ്ഞിരുന്നു. സ്ത്രീ സംവരണത്തെ പരിഹസിക്കുന്ന നിരവധി ലേഖനങ്ങളും “പ്രതികരണങ്ങളും” ആ പത്രത്തില്‍ നിരന്തരം വന്നിരുന്നു. ഇപ്പോള്‍ അവരും സംവരണത്തിനായി നില കൊള്ളുന്നുവത്രെ!അവരുടെ സ്ത്രീകളും അടുത്ത പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കും പോല്‍ !! നല്ല കാര്യം !!

ea jabbar said...

മൌദൂദിയുടെ നിലപാടുകള്‍ സ്ത്രീവിരുദ്ധമാണെന്നു പ്രബോധനം എഴുതി. അത്രത്തോളം വളര്‍ന്നിരിക്കുന്നു ജമാ അത്തെ ഇസ്ലാമി..!!!

ea jabbar said...

പരിണാമം അങ്ങനെയാണ്. ആവാസവ്യവസ്ഥ ഒട്ടും അനുകൂലമല്ലെങ്കില്‍ ധ്രുത ഗതിയിലായിരിക്കും പരിണാമം സംഭവിക്കുക. ഒരു പത്തു കൊല്ലം കൂടി കഴിയുമ്പോഴേക്കും യുക്തിവാദിസംഘവും ജമാ അത്തെ ഇസ്ലാമിയും , പ്രസ്പരം തിരിച്ചറിയാനാകാത്ത വിധം സമാനമായിത്തീരും..!!!

ea jabbar said...

മിശ്രവിവാഹം മനുഷ്യാവകാശം!
മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമല്ല !!
പ്രണയം നൈസര്‍ഗ്ഗികം, ഉദാത്തം !!!

ഇതൊക്കെ പണ്ട് ഞങ്ങള്‍ യുക്തിവാദികള്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങളായിരുന്നു. ലൌ ജിഹാദ് വന്നതില്‍ പിന്നെ ഇതൊക്കെ ജമാ അത്തും പോപുലര്‍ ഫ്രണ്ടും മറ്റും ഹൈജാക് ചെയ്തു കളഞ്ഞു !
ഞങ്ങളുടെ കഞ്ഞിയില്‍ അവര്‍ പൂഴിയിട്ടു കളഞ്ഞു !!!!!

ea jabbar said...

ഇസ്ലാമില്‍ വിവാഹപൂര്‍വ്വ പ്രണയമോ?
മിശ്രവിവാഹം അനുവദനീയമോ? [മാര്‍ക്കം കൂട്ടി കെട്ടുന്നത് മിശ്രവിവാഹമാണോ?]
മതം മാറുന്നത് വധ ശിക്ഷയര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാണെന്നു പ്രഖ്യാപിക്കുന്ന ഒരേയൊരു മതമേ ലോകത്തുള്ളു. അത് ഇസ്ലാമാണ്. [ അതു പക്ഷെ ഇസ്ലാമില്‍ നിന്നു പുറത്തേക്കുള്ള മതമാറ്റമാണ്. അകത്തേക്കാകുമ്പോള്‍ മനുഷ്യാവകാശം !]
ഇക്കാര്യങ്ങളൊക്കെ തുറന്നു ചര്‍ച്ച ചെയ്യാന്‍ “നിഷ്പക്ഷ മാധ്യമം“ തയ്യാറാകുമോ?

ea jabbar said...

ഇസ്ലാമില്‍ നിന്നും ആരെങ്കിലും പുറത്തു പോയാല്‍ ഓടിച്ചിട്ടു പിടിച്ച് കൊല്ലും. അതിനു കിട്ടിയില്ലെങ്കില്‍ ദാ ഇതു പോലെ തീട്ടം വാരി എറിയുകയെങ്കിലും ചെയ്യും !

നിസ്സഹായന്‍ said...

ഏകപക്ഷീയവും തെളിവുകളില്ലാത്തതും മുസ്ലിം സമുദായത്തെ കുറ്റവാളികളും ഗൂഢാലോചനക്കാരും ആക്കി തീര്‍ക്കാനുമുള്ള, ഏതോ ഒക്കെ ശക്തികള്‍ക്ക് വിധേയമായി എഴുതപ്പെട്ട ലേഖനം ! മതവിമര്‍ശനം വേറെ, ഒരു സമുദായത്തിന്റെ സംഘമനസാക്ഷി വേറെ. മതവിശ്വാസികളും യുക്തിവാദികളുമെല്ലാം പ്രാഥമികമായി മനുഷ്യരാണെന്ന കാര്യം ഇതിന്റെ ലേഖകന്‍ ബോധപൂര്‍വ്വം മറക്കുന്നു. നെല്ലും പതിരും തിരിച്ചറിയാനുള്ള യുക്തിബോധം ഇല്ലാത്തവര്‍ ഇത്തരം പയ്യാരങ്ങള്‍ പരദൂ ഷണപ്രിയരായ നാട്ടുപെണ്ണുങ്ങളെ പോലെ പറഞ്ഞു കൊണ്ടിരിക്കും.
അവസാനത്തെ കഥ ‘മലയാള മനോരോ ഗ/മ’ വീക്കിലിയിലോ ബാലരമയിലോ വരാവുന്ന കഥ പോലെയുണ്ട്. ലേഖകന്‍ അങ്ങോട്ട് അയച്ചിരുന്നെങ്കില്‍ ഉറപ്പായും പ്രസിദ്ധീകരിച്ചേനെ !
‘മാധ്യമ’ത്തോട്തീട്ടം വാരി സ്വയം തേക്കണമെന്ന് പറഞ്ഞാല്‍ അവര്‍ ചെയ്യുമോ ? ഒരു ലേഖനത്തിനു മിനിമം സാഹിത്യമൂല്യമെങ്കിലും വേണ്ടെ !

Anonymous said...

ദലിതർ,പിന്നാക്കക്കാർ,യുക്തിവാദികൾ,ഫെമിനിസ്റ്റുകൾ,പരിസ്ഥിതിവാദികൾ,നക്സലൈറ്റുകൾ തുടങ്ങി മുഖ്യധാരാ മാധ്യമങ്ങളിൽ ഒരിക്കലും ഇടം കിട്ടാത്തവർക്ക് ഇപ്പോഴും മാധ്യമത്തിൽ ഇടമുണ്ട്. എന്നുവച്ച് അവർ എഴുതുന്ന എല്ലാം മാധ്യമം പ്രസിദ്ധീകരിക്കണം എന്ന നിർബന്ധം പാടുണ്ടോ? അതിന് ഓരോരുത്തരും അവരവരുടെ പത്രം നടത്തേണ്ടിവരും.പത്രം നടത്തുന്ന ഉടമയുടെ താത്പര്യം കുറെയൊക്കെ അവർക്കും പാലിക്കേണ്ടിവരും. എന്നാൽ ഇത് മാധ്യമത്തിനു മാത്രം ബാധകമായ കാര്യമെന്ന മട്ടിൽ ജബ്ബാർ മാഷ് വിമർശിക്കുന്നത് അർഥശൂന്യവും മുഖ്യധാരാ മാധ്യമങ്ങളെ കുറ്റവിമുക്തമാക്കാനുള്ള ശ്രമവുമാണ്.പത്രപ്രവർത്തനത്തിലെയും സാമൂഹിക വ്യവസ്ഥിതിയിലെയും ഏതു മാനദണ്ഡം അനുസരിച്ചാണെങ്കിലും മലയാളത്തിലെ മറ്റെല്ലാ പത്രങ്ങളേക്കാളും മാധ്യമം ബഹുദൂരം മുന്നിലാണെന്നേ സത്യാന്വേഷിക്കു തോന്നിയിട്ടുള്ളൂ.

ea jabbar said...

പത്രപ്രവർത്തനത്തിലെയും സാമൂഹിക വ്യവസ്ഥിതിയിലെയും ഏതു മാനദണ്ഡം അനുസരിച്ചാണെങ്കിലും മലയാളത്തിലെ മറ്റെല്ലാ പത്രങ്ങളേക്കാളും മാധ്യമം ബഹുദൂരം മുന്നിലാണെന്നേ സത്യാന്വേഷിക്കു തോന്നിയിട്ടുള്ളൂ.
----------------
സത്യാന്യേഷിയെപ്പോലുള്ളവര്‍ക്ക് അങ്ങനെ തോന്നുന്നു എന്നതു തന്നെയാണു മാധ്യമത്തിന്റെ വിജയം. അവര്‍ എഴുതിയ ഒരു എഡിറ്റോറിയല്‍ ആദ്യമേ പോസ്റ്റു ചെയ്തതും ഇതറിയാവുന്നതുകൊണ്ടാണ്. തസ്ലീമാ നസ്രിന്‍ എന്ന എഴുത്തുകാരിയെ മാധ്യമം കൈകാര്യം ചെയ്ത ഭാഷ എങ്ങനെയുണ്ട്? അതു വായിച്ചുവോ? നിങ്ങളൊക്കെ?
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കും ഇത്തിരി മനുഷ്യപരിഗണന നല്‍കിക്കൂടേ എന്നു ചോദിച്ചതാണ് ആ പാവം സ്ത്രീ ചെയ്ത കുറ്റം ! മുന്‍പൊരിക്കല്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുകൊണ്ടെഴുതിയ മുഖ പ്രസംഗവും ഞാന്‍ ചര്‍ച്ചക്കിട്ടിരുന്നു. അത്തരമൊരു പരാമര്‍ശം ഇസ്ലാമിന്റെ പ്രവാചകനെപ്പറ്റി ആരെങ്കിലും നടത്തിയാല്‍ എന്താകും മാധ്യമത്തിന്റെ പ്രതികരണം?

ea jabbar said...

RSS കാര്‍ക്കൊരു പത്രമുണ്ടിവിടെ. അതില്‍ ഒരു യുക്തിവാദിക്കു സ്ഥിരം പംക്തിയുണ്ട്. എന്റെ സുഹൃത്ത് സൈദ്മുഹമ്മദ് വര്‍ഷങ്ങളായി ആ പത്രത്തില്‍ കോളമെഴുതുന്നു. ഇസ്ലാമിലെ അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, മുസ്ലിം വര്‍ഗ്ഗീയത എന്നിവയാണു വിഷയം. ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയോടും കടുത്ത നിലപാടാണ് ആ പത്രത്തിന്. ഞാന്‍ പക്ഷെ ആ പത്രത്തിലെഴുതാറില്ല. കാരണം മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടു മാത്രം ആ പത്രം നിഷ്പക്ഷവും പുരോഗമനപരവുമാണെന്നു ഞാന്‍ കരുതുന്നില്ല. ഒരിക്കല്‍ അബദ്ധത്തില്‍ എന്റെ ഒരു കുറിപ്പ് അതില്‍ മുഖ്യ ലേഖനമായി വന്നിട്ടുണ്ട്. 10 വര്‍ഷം മുമ്പാണ്. മഞ്ചേരിയിലെ ഒരു തീവ്രവാദി ഓപറേഷനുമായി ബന്ധപ്പെട്ട് എഴുതിയതായിരുന്നു അത്. 25 ഓളം കോപ്പി യെടുത്ത് കോഴിക്കോട് പ്രസ്ക്ലബ്ബിലെ എല്ലാ പെട്ടികളിലും ഇടുകയായിരുന്നു. അബദ്ധത്തിലൊന്ന് ജന്മഭൂമിയുടെ പെട്ടിയിലും ഇട്ടു! പിറ്റേന്ന് അവര്‍ അതു മുഖ ലേഖനമാക്കി പ്രസിദ്ധീകരിച്ചു. മറ്റാരും കൊടുത്തതുമില്ല. എന്നാല്‍ മാധ്യമം ഉള്‍പ്പെടെയുള്ള ചില മുസ്ലിം പത്രങ്ങള്‍ “യുക്തിവാദി സംഘപരിവാര്‍ അച്ചുതണ്ടി”നു തെളിവായി ആ കുറിപ്പ് ആയുധമാക്കി “പ്രതികരിച്ചു” ! ആരോപണം ഉന്നയിച്ച് അച്ചു നിരത്തുമ്പോള്‍ അവരുടെ ഡസ്കിനു കീഴെ ചവറ്റു കുട്ടയില്‍ അതേ ലേഖനം വിശ്രമിക്കുന്നു വെന്ന കാര്യം സൌകര്യപൂര്‍വ്വം അവര്‍ മറന്നു. പിന്നീട് ഇന്നു വരെ എല്ലാ പെട്ടിയിലും നിക്ഷേപിക്കുന്ന കുറിപ്പുകള്‍ പോലും ഞാന്‍ ജന്മഭൂമിയില്‍ അബദ്ധത്തില്‍ പോലും വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിപ്പോന്നു.

ea jabbar said...

സെയ്ദുമുഹമ്മദിനെ ഇക്കാര്യത്തില്‍ ഞാന്‍ ഉപദേശിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിലപാട് വേറൊന്നായിരുന്നു. മറ്റാരും പ്രസിദ്ധീകരിക്കാന്‍ തയ്യാറല്ലാത്ത പക്ഷം അതിലെങ്കിലും വരട്ടെ എന്നാണദ്ദേഹം പറഞ്ഞത്.
കേരളത്തിലെ ദളിത് രാഷ്ട്രീയക്കാരും അതിവിപ്ലവക്കാരും പലപ്പോഴായി ഇടതുപാര്‍ട്ടികളില്‍നിന്നും വേറിട്ടു പോയവരും യുക്തിവാദികളും [ഇസ്ലാം വിമര്‍ശകരല്ലാത്ത]ഫെമിനിസ്റ്റു ബു ജി കളുമൊക്കെ വേണ്ടത്ര തുറവി കിട്ടാതെ ഇവിടെ അലയുന്ന സന്ദര്‍ഭത്തിലാണ് അവരെയെല്ലാം പരവതാനി വിരിച്ചു സ്വീകരിക്കാന്‍ ഒരു പത്രം തയ്യാറായത്. ആ പത്രം എന്തു പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനുദ്ദേശിച്ചു നിലകൊള്ളുന്നു എന്നൊന്നും ആലോചിക്കാതെ കിട്ടിയ ചക്കര തോണ്ടി നക്കാന്‍ എല്ലാവരും ആര്‍ത്തിയോടേ അടുത്തുകൂടി. ജമാ അത്തിന്റെ ഹിഡന്‍ അജണ്ട അങ്ങനെ ഫലപ്രദമായി വിളവെടുത്തുകൊണ്ടിരിക്കുന്നു. അടുത്ത പോസ്റ്റില്‍ കൂടുതല്‍ വായിക്കാം

ea jabbar said...

80കളില്‍ ശരീ അത്തു വിവാദം കൊടുമ്പിരി കൊണ്ട കാലത്തു ഞാന്‍ ദേശാഭിമാനിയിലും മാതൃഭൂമിയിലും ചില കുറിപ്പുകള്‍ എഴുതിയിരുന്നു. അതു കണ്ട് ആവേശം കയറിയ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ അവരുടെ കേസരി വാരികയിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ ക്ഷണം നിരസിച്ചു. കാരണം അവര്‍ “പുരോഗമനവാദികളാണെന്നു” തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ടായിരുന്നു ! ഇന്നു ദേശാഭിമാനിക്കാര്‍ക്കും മാതൃഭൂമിക്കുമൊന്നും ഞങ്ങളെപ്പോലുള്ളവരെ വേണ്ടാതായി എന്നറിഞ്ഞിട്ടും കേസരി ജന്മഭൂമിയാദി “നിഷ്പക്ഷരുടെ“ അടുക്കളയിലെ വിഭവങ്ങള്‍ നിരസിക്കുന്നതും ഒരു പ്രത്യയശാസ്ത്രപ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമാണ് എന്ന് സുഹൃത്തുക്കള്‍ നിസ്സഹാനും സത്യാന്യേഷിയും മനസ്സിലാക്കുമെന്നാശിക്കുന്നു.

അപ്പൂട്ടൻ said...

ജബ്ബാർ മാഷെ,
താങ്കളുടെ ലക്ഷ്യം മാധ്യമത്തിന്റെ ഇരട്ടത്താപ്പ്‌ കാണിക്കാനാണെങ്കിൽപ്പോലും ഈ പോസ്റ്റ്‌ വായിച്ചാൽ അതല്ല കൂടുതൽ തെളിഞ്ഞുനിൽക്കുന്നത്‌. അറിഞ്ഞാണെങ്കിലും അല്ലെങ്കിലും താങ്കൾ ഇത്‌ പോസ്റ്റ്‌ ചെയ്തത്‌ ലൗജിഹാദ്‌ ഉണ്ടെന്ന നിഗമനത്തിലാണ്‌ താങ്കൾ എന്നേ വരുന്നുള്ളു. ലേഖകന്റെ തലക്കെട്ടുപോലും താങ്കൾ ഉപയോഗിച്ചു എന്നു കാണുമ്പോൾ, താങ്കളുടെ ഉദ്ദേശ്യം എന്തുതന്നെയായിരുന്നാലും വായനക്കാർക്ക്‌ അതല്ല തോന്നുക.

ലൗജിഹാദ്‌ എന്നത്‌ വ്യക്തമായ തെളിവുകളോടുകൂടിയല്ലാതെ വിശ്വസിക്കാൻ ഞാൻ തയ്യാറല്ല. അങ്ങിനെ വരുന്നതുവരെയെങ്കിലും താങ്കളും താങ്കളെപ്പോലുള്ളവരും നിഷ്പക്ഷത പാലിക്കണം എന്നാണ്‌ എന്റെ അഭ്യർത്ഥന, കാരണം ഇത്‌ ദുരാചാരങ്ങളുടെയൊന്നും പ്രശ്നമല്ലെന്നുമാത്രമല്ല, വ്യക്തമായ മതവേർതിരിവുകൾക്കിടയാക്കുന്ന ഒരു കാര്യം കൂടിയാണ്‌. അഥവാ താങ്കളുടെ അറിവിൽ വ്യക്തമായ തെളിവുകളുണ്ടെങ്കിൽ, താങ്കളുടെ റീച്ച്‌ ഉപയോഗിച്ചുതന്നെ, അത്‌ അധികാരികളെ ബോധ്യപ്പെടുത്താവുന്നതേയുള്ളു.

ea jabbar said...

ഇന്നത്തെ ഹൈക്കോടതി പരാമര്‍ശം കേട്ടുവോ?
കാമ്പസുകളില്‍ തീവ്രവാദ സംഘടനകള്‍ പ്രണയം നടിച്ചു മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പുറത്തുനിന്നും പ്രോല്സാഹനവും വിദേശസാമ്പത്തിക സഹായവും കിട്ടുന്നുണ്ടെന്നും പോലിസ് അന്യേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ബയാന്‍ said...

ജബ്ബാറ്മാഷെ : താങ്കളുടെ ബ്ലോഗില്‍ താങ്കളുടെ ശബ്ദം കേള്‍ക്കാനാണ് മറ്റുള്ളവരെ കേള്‍പ്പിക്കുന്നിലും താല്പര്യം.

അപ്പൂട്ടന്‍ പറഞ്ഞത് പോലെ താനകളുദ്ദേശിക്കുന്നതല്ല ഈ പോസ്റ്റിലൂടെ മുഴച്ചുനില്‍ക്കുന്നത്.

പ്രണയത്തില്‍ മതം ഒരു വിലങ്ങായാല്‍; അതിനെ മറികടക്കേണ്ടത് സ്വഭാവികം, അതില്‍ തീവ്രമതാ‍ശയങ്ങള്‍ക്ക് തീവ്രതയേറുക എന്നതിലുപരി പ്രണയം എന്ന വികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ പോയാല്‍ ഈച്ച ചക്ക തിന്നാന്‍ പോയപോലെയാവാനാണ് സാധ്യത.

>>“കേവലം രണ്ടു ദിവസം മുതല്‍ ഒരാഴ്ച്ച കൊണ്ട് ഇരയെ വീഴ്ത്തുന്ന കെണിയാണു ലൌ ജിഹാദ്. ഒരു യുവകോമളന്റെ കുപ്പായമിട്ട് പ്രേമാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടികളുടെ പിന്നിലെത്തുന്ന ഇത്തരം വിരുതന്മാരെ കരുതിയിരിക്കുക. ! <<

പൌരന്റെ ഈ ഉപദേശം ശ്രദ്ധിച്ചാ‍ലറിയാം പൌരന് പ്രണയം എന്തെന്ന് അറിയില്ല, അല്ലെങ്കില്‍ അദ്ദേഹം പ്രണയിച്ചിട്ടില്ല. :)

ea jabbar said...

കൊച്ചി: കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിര്‍ബന്ധിത മതംമാറ്റം വ്യാപകമാണെന്നു ഹൈക്കോടതി. നിര്‍ബന്ധിത മതംമാറ്റം തടയാന്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം തടയാന്‍ സംസ്ഥാന സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു.

പ്രണയത്തിന്റെ പേരില്‍ മതം മാറ്റാനുള്ള സംഘടിത ശ്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പത്തനംതിട്ടയില്‍ രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. പ്രതികളുടെ ജാമ്യാപേക്ഷ കോടതി
തള്ളി.

മതിപരിവര്‍ത്തനം സംബന്ധിച്ചു ഡിജിപി നല്‍കിയ റിപ്പോര്‍ട്ടും മറ്റും പൊലീസ് രേഖകളും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുള്ള മതപരിവര്‍ത്തന കേസുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഡിജിപി കൈമാറിയത് പ്രണയം നടിച്ച് കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 3000-4000 പെണ്‍കുട്ടികളെ മതംമാറ്റിയിട്ടുണ്ടെന്നും കോടതി അറിയിച്ചു. ഇത്ില്‍ കൂടുതലും മലബാര്‍ മേഖലയിലാണ്.നൂറോളം മതപരിവര്‍ത്തന കേസുകള്‍ അടുത്തയിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ 31 സംഭവങ്ങളുടെ വിശദാംശങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതപരിവര്‍ത്തനത്തിനുള്ള വേദി ആകരുതെന്നും കോടതി നിര്‍ദേശിച്ചു.
manorama

ea jabbar said...

പ്രേമാഭ്യര്‍ത്ഥനയ്ക്ക് അനുകൂല പ്രതികരണം ലഭിച്ചയുടനെ കാമുകന്‍ കാമുകിയെ വല്ല പാര്‍കിലേക്കോ പാര്‍ലറിലേക്കോ തിയേറ്ററിലേക്കോ ഒക്കെയാണു ക്ഷണിക്കുന്നതെങ്കില്‍ ആ റൊമാന്‍സ് മനസ്സിലാക്കാം. എന്നാല്‍ പ്രേമം തുടങ്ങും മുമ്പേ എം എം അക്ബറിന്റെ ‘സ്നേഹസംവാദം ‘ കേള്‍ക്കാനാണു കൊണ്ടു പോകുന്നതെങ്കില്‍ ആ പ്രേമം സംശയാസ്പദം തന്നെ !
സമ്മാനമായി പ്രണയഗാനങ്ങളുടെ സീഡിയാണു കൊടുക്കുന്നതെങ്കില്‍ പ്രണയം നൈസര്‍ഗ്ഗികമെന്നൂഹിക്കാം . പക്ഷെ ‘കിം‘ ലഘുലേഖയും മതപ്രഭാഷണവുമൊക്കെയാണു കൈമാറുന്നതെങ്കില്‍ അതു ജിഹാദിന്റെ ലൌ ആയിരിക്കാനാണു സാധ്യത !
ഇതൊക്കെ ഈ നാട്ടില്‍ നടക്കുന്നുണ്ട്. തെളിവുകള്‍ മതപ്രചാരകര്‍ തന്നെ കൊണ്ടു നടന്നു പ്രചരിപ്പിക്കുന്നുമുണ്ട്.

ea jabbar said...

നിസ്സഹായന്‍ said...

ഏകപക്ഷീയവും തെളിവുകളില്ലാത്തതും മുസ്ലിം സമുദായത്തെ കുറ്റവാളികളും ഗൂഢാലോചനക്കാരും ആക്കി തീര്‍ക്കാനുമുള്ള, ഏതോ ഒക്കെ ശക്തികള്‍ക്ക് വിധേയമായി എഴുതപ്പെട്ട ലേഖനം !
************
തെളിവുണ്ടെന്നു കോടതി പറയുന്നു. 30 കേസുകളുടെ വിശദാംശങ്ങള്‍ കോടതി പരിശോധിച്ചിരിക്കുന്നു. രണ്ടു പ്രതികള്‍ക്കു ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. ...!

ea jabbar said...

അപ്പൂട്ടന്‍ said...

ജബ്ബാർ മാഷെ,
.....

ലൗജിഹാദ്‌ എന്നത്‌ വ്യക്തമായ തെളിവുകളോടുകൂടിയല്ലാതെ വിശ്വസിക്കാൻ ഞാൻ തയ്യാറല്ല.
------
ഞാനും തയ്യാറല്ല. പക്ഷെ തെളിവുണ്ടെന്നു ഹൈക്കോടതി പറയുന്നു....!

Anonymous said...

"കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 3000-4000 പെണ്‍കുട്ടികളെ മതംമാറ്റിയിട്ടുണ്ടെന്നും കോടതി അറിയിച്ചു. " ഇനി സംശയിക്കാനില്ല. ലൗ ജിഹാദ് ഉണ്ട്. അതില്ല എന്നു പറഞ്ഞവര്‍ മണ്ടന്മാരും മുസ്ലിം പ്രീണനക്കാരും. യുക്തിവാദിയുടെ മനസ് വായിക്കാന്‍ കഴിയുന്നുണ്ട്.

ea jabbar said...

Joker said...

കേരള പോലീസും, മറ്റ് ഹിന്ദു ഭീകര വാദികളും, ക്യസ്ത്യന്‍ ഭീകരവാദികളും ചേര്‍ന്ന് അന്വേഎഷിച്ചിട്ടും പൊരന്‍ പറഞ്ഞ ലൌ ജിഹാദ് കേസ് തെളിയിക്കപ്പെട്ടിട്ടില്ല. ശ്രീ.പൊരന് സ്വന്തം നിലക്ക് അന്വേഷിച്ച് ഇത് തെളിയിക്കാമായിരുന്നു. ജബ്ബാര്‍ മാഷെ മുസ്ലിം വിരുദ്ധതയാവാം. പക്ഷെ അത് മാഷിനെപോലുള്ളവരോടുള്ള ഉള്ള ബഹുമാനവും കളയിക്കുന്ന തരത്തിലുള്ള അന്തക്കേട്പറഞ്ഞു കൊണ്ട്റ്റാകരുത് എന്ന് മാത്രം.
-----
തെളിവുണ്ടോ?.. തെളിവുണ്ടോ?.. എന്നു ചോദിച്ചു വരുന്ന സുഹൃത്തുക്കളോട് .

അധോലോകപ്രവര്‍ത്തനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെളിവുണ്ടാക്കി വെക്കുന്നതിലല്ല; തെളിവില്ലാതെ കാര്യം നടത്തുന്നതിലാണ്. മിനുട്സില്‍ തീരുമാനം രേഖപ്പെടുത്തി പത്രസമ്മേളനം നടത്തി പദ്ധതി വിശദീകരിച്ച് കൊടിയും ബാനറും കെട്ടി മുദ്രാവാക്യം വിളിച്ച് നടത്തുന്ന പ്രവര്‍ത്തനത്തിനല്ല ഭീകരവാദം തീവ്രവാദം എന്നൊക്കെ നമ്മള്‍ പറയുന്നത്. പരോക്ഷമായ സാഹചഹര്യത്തെളിവുകളിലൂടെ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളെ കണ്ടെത്താനാകൂ.
മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും ഇവിടെ മതപരിവര്‍ത്തനം ലക്ഷ്യമാക്കി പല തരം പ്രവര്‍ത്തനപദ്ധതികളും നടത്തി വരുന്നുണ്ട്. ഓരോ വിഭാഗത്തിനും ഈ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കാന്‍ മാത്രം പ്രത്യേക വിങ് ഉണ്ട്. കൂട്ടത്തില്‍ തീവ്രഗ്രൂപ്പുകള്‍ക്ക് അവരുടേതായ് പ്രത്യേക അജണ്ടയും ഉണ്ട്. സ്വന്തം സമുദായത്തില്‍ നിന്നും പ്രണയബന്ധങ്ങളിലൂടെ ചെറുപ്പക്കാര്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ പുറത്തു പോകുന്നതു തടയുക എന്നത് ഇക്കൂട്ടരുടെ പ്രധാന അജണ്ടയാണ്. മാധവിക്കുട്ടിയുടെ മതം മാറ്റം വിജയകരമായ ഒരു ലൌ ജിഹാദായി വിലയിരുത്തിയ ഇക്കൂട്ടര്‍ അതും ഒരു മാര്‍ഗ്ഗമായി സ്വീകരിച്ചു പ്രവര്‍ത്തനം തുടങ്ങി എന്നതു സത്യമാണ്.

ea jabbar said...

തെളിവു പരിശോധിക്കുന്നതില്‍ ഏറ്റവും ആധികാരികതയുള്ള സ്ഥാപനം കോടതിയാണെന്നാണല്ലോ വയ്പ്. ആ നിലയ്ക്ക് ഹൈക്കോടതി തന്നെ പറയുമ്പോള്‍ പിന്നെ തെളിവില്ല വ്യാജാരോപണമാണ് എന്നു വാദിക്കാന്‍ വ്യഗ്രത കാട്ടുന്നതിന്റെ മനശ്ശാസ്ത്രമെന്താണ്. മൂഡമായ ഒരു തരം വിധേയത്വം അല്ലേ അത്? മുസ്ലിം വിരോധം എന്ന പ്രയോഗത്തിലൂടെ ഇത്തരം അധോലോക പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തം മുസ്ലിം സമൂഹം മൊത്തമായി ഏറ്റെടുക്കുന്നു എന്നര്‍ത്ഥം വരും . ഞാന്‍ അങ്ങനെ കരുതുന്നില്ല. ഒരു ചെറിയ ഗ്രൂപ്പ് മാത്രമാണീവക തിന്മകള്‍ ചെയ്യുന്നത്. സമുദായത്തിനു പുറത്തുള്ള കഥയറിയാത്ത കൊഞ്ഞാണന്മാര്‍ ഇതിനൊക്കെ വളം വെക്കുകയും ചെയ്യുന്നു. അവര്‍ ആരാന്റമ്മയ്ക്കു പിരാന്തായാല്‍ നല്ല ചേല് എന്ന മട്ടില്‍ കാര്യങ്ങളെ കാണുന്നു !

Anonymous said...

ഇവിടത്തെ ദലിത്-ബഹുജന്‍ ജനത നാളുകളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ജുഡീഷ്യറിയില്‍ സംവരണം വേണമെന്ന്. എന്താ കാരണം? ദലിതര്‍,ആദിവാസികള്‍,പിന്നാക്കജാതിക്കാര്‍,മുസ്ലിങ്ങള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങളില്‍ ഈ കോടതികളില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന അനുഭവങ്ങളില്‍ നിന്നാണ് അവര്‍ അങ്ങനെ ഒരു ഡിമാന്‍ഡ് ഉന്നയിക്കുന്നത്. ഏടവും ഒടുവില്‍ നാച്ചിയപ്പന്‍ കമിറ്റി റിപ്പോര്‍ട്ടും ആവശ്യപ്പെട്ടതും മറ്റൊന്നല്ല. സംവരണ കേസുകളില്‍ ഈ കോടതികളുടെ വിധികള്‍ താരതമ്യം ചെയ്യുക ഉദാഹരണത്തിനു്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങളിലും സംഗതി വ്യത്യ്സ്തമല്ല. സംഘ് പരിവാര്‍ ഭാഷയില്‍ കോടതികളും സംസാരിച്ചു തുടങ്ങിയാല്‍ ..? ഇപ്പോഴത്തെ ഈ വിധിയെ സംബന്ധിച്ച് മാഷ് ഇങ്ങനെ സന്തോഷം കൊള്ളുന്നതില്‍ വാസ്തവത്തില്‍ സങ്കടമുണ്ട്. യുക്തിവാദവും ഹിന്ദുത്വ സവര്‍ണതയും ഒന്നാവുന്ന നിമിഷങ്ങള്‍ ഇവയൊക്കെയാണ.വിശദമായി എഴുതാന്‍ സമയക്കുറവുണ്ട്. കൂടാതെ ഇപ്പോള്‍ ലിനക്സില്‍ ആണു ചെയ്യുന്നത്. അതില്‍ റ്റൈപ്പിങ് അത്ര ശരിയായിട്ടില്ല.

വായുജിത് said...

എന്തായാലും ഒരു രേഖകളും കയ്യില്‍ ഇല്ലാതെ ഹൈക്കോടതിയില്‍ നിന്നും ഇങ്ങനെ ഒരു നിരീക്ഷണം വരും എന്ന് തോന്നുന്നില്ല .. ഇനി അഥവാ ജസ്റിസ് ശങ്കരന്‍ ആര്‍.എസ്.എസ് കാരന്‍ ആയതു കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് ചിലര്‍ക്ക് ഒക്കെ പറയാന്‍ തോന്നും .. പലരും പറഞ്ഞു കഴിഞ്ഞു .. തങ്ങള്‍ക്കെതിരെ എന്ത് പറഞ്ഞാലും അതിനൊക്കെ സംഘ പരിവാര്‍ സ്വരം എന്നങ്ങു വ്യാഖ്യാനിച്ചാല്‍ പിന്നെ സംഗതി എളുപ്പമായല്ലോ ... ഇതില്‍ സംശയിക്കുന്നവര്‍ ചെയ്യേണ്ട ഒരു കാര്യം ഇതിനെ ചോദ്യം ചെയ്തു കൊണ്ട് അപ്പീല്‍ സമര്‍പ്പിക്കുക എന്നുള്ളതാണ് ... അങ്ങനെ ചെയ്യട്ടെ .. അപ്പോള്‍ ആ വിധിയും ബഹു ജന സമക്ഷം വരുമല്ലോ .. അല്ലാതെ തങ്ങള്‍ക്കിഷ്ടമില്ലാത്തത് പറയുന്നവരെല്ലാം സംഘ പരിവാര്‍ ആണെന്ന് പറഞ്ഞു കൊണ്ട് എത്രനാള്‍ പിടിച്ചു നില്‍ക്കും ...

ea jabbar said...

ജമാ അത്തെ ഇസ്ലാമി പോലുള്ള മുസ്ലിം തീവ്ര വര്‍ഗ്ഗീയവാദികള്‍ക്ക് വളരെ കൃത്യമായ ഒളിയജണ്ടയുണ്ട്. അവര്‍ വളരെ ബുദ്ധിപൂര്‍വ്വം ആസൂത്രണം ചെയ്യുന്ന പരിപാടികളണിത്. ജിഹാദ് തന്നെയാണവരുടെ മുഖ്യ കര്‍മ്മ പദ്ധതി. ജിഹാദ് എന്നാല്‍ വാളെടുത്ത് വെട്ടല്‍ മാത്രമല്ല. അതിനു പല മുഖങ്ങളുണ്ട്. ഘട്ടങ്ങളുമുണ്ട്. ബഹുമുഖ പരിപാടികളില്‍ ഒന്നു മാത്രമാണ് പ്രണയ നാട്യവും വിവാഹ വാഗ്ദാനവും വഴി മതത്തില്‍ ആളെ കൂട്ടുക എന്നത്. എനിക്കിതു വളരെ നേരത്തെ പരിചയമുണ്ട്. കാരണം എന്റെ കുടുംബത്തില്‍ തന്നെ അത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അനാഥത്വവും ദാരിദ്ര്യവും ജാതിപരമായ അപകര്‍ഷതയും ,മറ്റു ദൌര്‍ബ്ബല്യങ്ങളും-പൌരന്‍ സൂചിപ്പിച്ച പോലെ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ വരെ- ബ്ലാക് മെയ്ല്‍ ചെയ്തുകൊണ്ട് മതപരിവര്‍ത്തനം കൊഴുപ്പിക്കുകയും അതിനു വിദേശ ഏജന്‍സികളില്‍ നിന്നും കമ്മീഷന്‍ പറ്റുകയും ചെയ്യുന്നു. KIM, നിച് ഓഫ് ട്രൂത് തുടങ്ങി നിരവധി സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്നു. ജമാ അത്തുകാര്‍ ലക്ഷ്യമിടുന്നത് ഇന്‍ഡ്യയിലെ ഒരു 30% ഹിന്ദുക്കളെയെങ്കിലും മാര്‍ക്കം കൂട്ടിക്കഴിഞ്ഞാല്‍ പിന്നെ യഥാര്‍ത്ഥ ജിഹാദിനു കളമൊരുങ്ങും എന്നാണ്. അപ്പോള്‍ വാളെടുത്ത് ഇസ്ലാമികഭരണം സ്ഥാപിക്കാം ! ആദ്യഘട്ടം സ്നേഹ സംവാദം, ലൌ ജിഹാദ്, ഹിറാ സമ്മേളനങ്ങള്‍ , എന്നിങ്ങനെ. ആദ്യഘട്ടത്തില്‍ ഈ വക കലാപരിപാടിക്ക് ആളെക്കൂട്ടാനുള്ള ചെണ്ട കൊട്ടാണ് പ്ലാചിമടയും, കൊക്കക്കോലയും ചെങ്ങറയും ദളിത് മോചനവുമൊക്കെ. ആളെക്കൂട്ടിക്കഴിഞ്ഞാല്‍ പിന്നെ മൌദൂദി സാഹിത്യ പ്രചാരണം. പിന്നെ ആളെ മതിലു ചാടിച്ച് വിപ്ലവത്തിനുള്ള മുന്നൊരുക്കം. ഒടുവില്‍ മൌദൂദുയന്‍ വിപ്ലവം. .. ! ഈ എലിക്കെണിയിലെ ഇര കോര്‍ത്തു വെച്ച തേങ്ങാപ്പൂള്‍ കണ്ട് ഇതാ പുരോഗമനം ഇതാ ദളിത് മോചനം എന്നു വിചാരിച്ച് ചാടിക്കയറി കടിച്ചാല്‍ .. ഓര്‍ക്കുക ഈ മതത്തില്‍ വന്നിട്ടു പുറത്തു പോകുന്നത് അസാധ്യമാണ്. അവര്‍ക്കു വധശിക്ഷയാണു മൌദൂദി വിധിച്ചിട്ടുള്ളത്. പുറത്തേക്കു വാതിലില്ലാത്ത എലിക്കെണിയാണ് ഇസ്ലാം.

ea jabbar said...

ക്രിമിനല്‍ സ്വഭാവമുള്ളവരെയും ഏറെ ആകര്‍ഷിക്കുന്ന മതമാണ് ഇസ്ലാം. വിവാഹത്തട്ടിപ്പു വീരന്മാരായി പിടിക്കപ്പെടുന്നവരിലും മറ്റു ക്രിമിനല്‍ സംഘങ്ങളിലും ഇത്തരം മതം മാറികളെ ധാരാളം കാണാം.

ea jabbar said...

ഇസ്ലാമില്‍ ഹറാമായ കാര്യങ്ങളാണു ചെണ്ടകൊട്ടും നാടകം കളിയും വേഷം കെട്ടലും പ്രതിമ നിര്‍മ്മാണവും ചിത്രവുമൊക്കെ. എന്നാല്‍ മുശ്രിക്കുകളെ ആകര്‍ഷിക്കാന്‍ ഈ ഹറാമൊക്കെ ആവാം എന്നാണു ജമാ അത്തു ബുദ്ധി. ഹിറാ സമ്മേളനം ഹിന്ദുക്കളെ ലക്ഷ്യം വെച്ചാണു നടത്തിയത്. സമ്മേളനപ്പന്തലിന്റെ മുമ്പില്‍ ഒരു വലിയ ഒട്ടകപ്രതിമ സ്ഥാപിച്ചിരുന്നു. പ്രതിമയുള്ളേടത് അനുഗ്രഹത്തിന്റെ മാലാഖ പ്രവേശിക്കുകയില്ല എന്നാണു പ്രവാചക മതം. പക്ഷെ കാഫറുകളെ എലിക്കെണിയിലേക്കാകര്‍ഷിക്കാന്‍ കാഫറുകളുടെ ഇഷ്ടഭോജ്യമാണല്ലോ കോര്‍ക്കേണ്ടത്. അതാണു ബുദ്ധി. ! നാളെ ബാര്‍ അറ്റാച്ട് പള്ളിയും ജമാ അത്തു വക പ്രതീക്ഷിക്കാം.

ea jabbar said...

വിവാഹത്തിനു മുമ്പ് പെണ്ണുങ്ങളെ നോക്കാനോ സംസാരിക്കാനോ പോലും പാടില്ല ഇസ്ലാമില്‍. ഇപ്പോള്‍ പറയുന്നത് പ്രണയം മനുഷ്യാവകാശം എന്നാണ് !
എന്തൊരു കാപട്യം !!

നന്ദന said...

ജബ്ബാര്‍ മാഷിന് നമസ്ക്കാരം
ഇങ്ങനെ ഒരു സംവാദം നടക്കുന്നത് അറിഞ്ഞില്ല !
എല്ലാം വായിച്ചു ഒന്ന് വിലയിരുത്തട്ടെ !
പൌരന്‍റെ വാദങ്ങളോട് യോചിക്കാന്‍ കഴിയുന്നില്ല
ഒരു മുന്‍വിധിയോടെയുള്ള എഴുത്ത് . എന്തൊക്കെയോ മനസ്സില്‍ വെച്ച് എഴുതിയത് പോലെ ! സാരമില്ല മനുഷ്യനല്ലേ
മാധ്യമം പത്രത്തോടുള്ള അരിശം മാഷിന്‍റെ എഴിത്തില്‍ തെളിയുന്നുണ്ട് !
ഇതൊരു വിശ്വാസത്തില്‍ വിശ്വസിച്ചാലും അവരെ മനുഷ്യരായി കണ്ടു കൂടെ മാഷെ !
നിങ്ങള്‍ക്കാര്‍ക്കും പ്രണയത്തെ കുറിച്ച് അറിയില്ല !
ജീവന്‍ പോലും പ്രായത്തിനു വേണ്ടി ത്യജിക്കും? പിന്നെയല്ലേ മതം ! അസ്ഥിക്ക് പിടിച്ച പ്രണയം അനുഭവിച്ചവര്‍ക്കു അറിയാം! അതിനെവിടെ സമയം നാടുനന്നാക്കണ്ടേ ?
എന്തിനീ കന്നടചിരുട്ടാക്കള്‍ ! മതം ഏതുമാകട്ടെ നമുക്ക് പ്രണയിക്കാം പരസ്പരം

ഷാഡോണ് said...

ജബ്ബാറിന്റെ അയല്‍വാസിയാണ് ഞാന്‍... "ഇവിടെ സൂചിപ്പിച്ച സംഭവം ഉള്ളതാണ്. എനിക്കറിയാവുന്ന ആളുകളാണ്. എന്റെ നാട്ടില്‍ തന്നെ. കൂടുതല്‍ വിവരങ്ങള്‍ അന്യേഷിച്ച ശേഷം എഴുതാം." എന്ന് പറഞ്ഞത് ആരെ കുറിച്ചാണെന്ന് അറിയാന്‍ താല്പെര്യപ്പെടുന്നു. ഇത് ഇയാളുടെ സ്ഥിരം നമ്പര്‍ ആണ്.. മാധ്യമം പത്രം സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്നെന്നു ഓരിയിടുന്ന ഇയാളാണ് മനുഷ്യന്റെ മനസ്സില്‍ വിദ്വേഷം നിറക്കുന്നത്.. ഇപ്പൊ ഇല്ലാത്ത 'ലവ് ജിഹാദ്' ഉണ്ടെന്നു സ്ഥാപിക്കാന്‍ ഇറങ്ങിയിരിക്കുന്നു.. രണ്ടു ദിവസം കൊണ്ട് ഒരു പെണ്‍കുട്ടി പ്രണയത്തില്‍ വീഴുമെത്രേ!! ഇത് പറഞ്ഞു താനും പൌരനും കൂടി പെണ്‍കുട്ടികളെ അപമാനിക്കരുത്. ഞങ്ങളും കുറെ പ്രണയങ്ങള്‍ കണ്ടതാണ്.. തന്റെയും അയാളുടെയും ഒക്കെ വീട്ടിലെ പെണ്ണുങ്ങള്‍ രണ്ടു ദിവസം കൊണ്ട് വല്ലവനും കണ്ണ് കാണിച്ചാല്‍ കൂടെ പോവുന്നുന്ടെങ്കില്‍ അത് വേറെന്തോ കുഴപ്പം കൊണ്ടാണ്.. ജോക്കര്‍ പറഞ്ഞതിന് താഴെ ഒരു ഒന്നൊന്നര ഒപ്പ്!...

ഷാഡോണ് said...

Tracking

കുരുത്തം കെട്ടവന്‍ said...

ഇല്ലാത്ത "ലവ്‌ ജിഹാദിനു" തെളിവുണ്ടാക്കാന്‍ പറഞ്ഞ ജഡ്ജി എമാണ്റ്റെ ബെഞ്ചില്‍ നിന്നും കേസ്‌ തന്നെ മാറ്റി കളഞ്ഞു അതേ കോടതി. എന്നിട്ട്‌ കോടതി പറഞ്ഞു നിര്‍ത്തണം നിങ്ങളുടെ ട്രപ്പീസ്‌ കളി. ഇവിടെ അന്യ മതസ്തരും മതമില്ലാത്തവരുമൊക്കെ പ്രേമിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ പതിവാണു. അതിനു നിങ്ങള്‍ തെളിവുണ്ടാക്കി ബുന്ദിമുട്ടേണ്ട!. ഇതൊന്നും ഗുജറാത്തിലല്ല നടക്കുന്നത്‌ ദൈവത്തിണ്റ്റെ സ്വന്തം നാടായ മതേതരത്തില്‍ മുന്‍പന്ധിയില്‍ നില്‍ക്കുന്ന കേരളത്തിലാണു.
എങ്ങിനേയുണ്ട്‌ മഷേ. മാഷിനിപ്പോള്‍ കഷ്ടകാലമാണെന്ന്‌ തോന്നുന്നു. അല്ലെങ്കില്‍ ഇത്രയൊക്കെ നമ്മള്‍ കുപ്രചരണം നടത്തി എഴുപത്തി അഞ്ചു ശതമാനം ആളുകളെയും അത്‌ ഉള്ളതാണു ബോധ്യ്പ്പെടുത്തുന്നതില്‍ വിജയിക്കുകയും ചെയ്ത്‌ കഴിഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഒരു വിധി വരും എന്ന്‌ സ്വപ്നത്തില്‍ പോലും ചിന്ദിച്ചിട്ടു പോലു മുണ്ടാവില്ല. ആട്ടെ ഇപ്പോളും "ഞാന്‍ പിടിച്ച മുയലിനു രണ്ട്‌ കൊംബ്ബ്‌" തന്നെയാണോ? എത്ര റിപ്പോര്‍ട്ടുകള്‍ ഇല്ലെന്ന്‌ പറഞ്ഞു. അതൊന്നൂം പോരാ. എതായാലും ഇതെങ്കിലും "ആട്ടിന്‍ തോലണിഞ്ഞ ചെന്നായയായ" "മാധ്യമം" പത്രം പറ്റിചതാണു എന്ന്‌ പറയാതിരിക്കാനുള്ള വിവേകമെങ്കിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

arivu thedi said...

താങ്കളോ താങ്കളുടെ സുഹ്ര്‍ത്തുക്കളൊ എഴുതുന്ന "എചിലുകളൊക്കെ" പ്രസിദ്ദീകരിക്കാനാണോ "മാധ്യമം". അപ്പോള്‍ "മാധ്യമ"ത്തിനെതിരില്‍ വാളെടുക്കുന്നതിണ്റ്റെ ഗുട്ടന്‍സ്‌ അതാണു. തണ്റ്റെതെൊന്നും അവര്‍ പ്രസിദ്ദീകരിക്കുന്നില്ല. അതുകൊണ്ട്‌ ആ പത്രത്തെ പരമാവദി "മുഖം മുടി" ആക്കി കളയാം. എന്നാലോ പുള്ളിക്കാരനു നേരെ ചൊവ്വേ വല്ല വാര്‍ത്തയും വായിക്കാനോ ലിങ്ക്‌ നല്‍കാനോ ഈ "മുഖം മുടി" "മാധ്യമം" തന്നെ വേണം (അത്‌ ടിയാണ്റ്റെ ശത്രുവായ മുസ്ളിങ്ങല്‍ക്കെതിരിലുള്ള "വല്ല കച്ചിതുരുബ്ബും" ആണെങ്കില്‍ വലിയ സന്തോഷം!!). കഷണ്ടിക്ക്‌ വരെ മരുന്ന് കണ്ടു പിടിച്ചു (നമ്മുടെ വിഗ്ഗേ) ഇയാളുടെ അസൂയക്ക്‌ എന്ത്‌ മരുന്നാണാവോ ഇനി ഉള്ളത്‌?!!

ea jabbar said...

ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനം

Unknown said...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്'എന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്ന ഒരു ലേഖനം അല്ല ;വാറോല ......മാധ്യമത്തില്‍ വരാത്തത് കൊണ്ട്
ഇത്രയും ക്ഷോഭിക്കേണ്ട കാര്യമുണ്ടോ?വേറെയും പത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടല്ലോ?രഹസ്യമായിബ്ലോഗില്‍ കൊടുക്കാതെ മനോരമയിലോ,മംഗളത്തിലോ,ദീപികയിലോ കൊടുത്ത്കൂടേ ? ജമാഅത്തെ ഇസ്‌ലാമിയുടെ വിവിധ ഘടകങ്ങള്‍ നടത്തുന്ന വേദികളിലെല്ലാം പലപ്പോഴും മുഖ്യ അതിഥിയാണല്ലോ പൗരന്‍.അവിടെയെല്ലാം സുഖിപ്പിച്ചു മാത്രം സംസാരിക്കുന്ന പൗരന് എന്ത് ആദര്‍ശബോധമാണ്?ഈയിടെയായി മുസ്ലിംകളുടെരക്ഷക വേഷവുമായി എല്ലാ വേദികളിലും ഇയാള്‍ ഉണ്ട്.(ഒരേ സമയം ആടിന്റെയും,ചെന്നായയുടെയും വേഷം അപാരംതന്നെ)കണ്ണൂരില്‍ സംഘപരിവാര്‍ വളര്‍ച്ചക്ക് കാരണമായി ഇദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുന്ന PFIയുടെ വേദികളില്‍ പങ്കെടുക്കില്ലഎന്ന് തീരുമാനിക്കാത്തതെന്ത്?സ്റ്റേജും,പേജും മാപ്പിളമാരുടെത് വേണം.എന്നിട്ട അവര്‍ക്കിട്ട് തന്നെ പണിയണം.നല്ല സംസ്കാരം മതംമാറ്റം/ഇസ്‌ലാമാശ്ലേശം എന്ന് കേട്ടാല്‍ ചൊറിച്ചില്‍ തുടങ്ങുന്ന ഈ പുണ്യാളന്‍മാര്‍ തന്നെയല്ലേ ക്രിസ്തുമത പരിവര്‍ത്തനം മുഖ്യലക്ഷ്യമാക്കി മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന മര്കസുല്‍ബിശാറയെ പണ്ട് താങ്ങി നിര്‍ത്തിയിരുന്നത്.
പൗരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവെന്ന് സൂചിപ്പിക്കുന്ന ലവ്ജിഹാദ്'സംഭവം 2011ല്‍ മഞ്ചേരി സഭാഹാളില്‍ നടന്ന ഒരു സെമിനാറില്‍ ഉദ്ധരിക്കുകയും,അടുത്ത പ്രഭാഷകന്‍ സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി നല്‍കിയാല്‍ നിയമനടപടിക്ക് താന്‍ മുന്നിട്ടിറങ്ങാമെന്നും പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ മൗനിയായി ആവേദിയില്‍ തന്നെ പരിപാടി കഴിയും വരെ മറുപടിയില്ലാതെ ഇരുന്നയാളാണ്പൗരന്‍!!വീണ്ടും അവ്യക്തവും,തെറ്റിദ്ധാരണാജനകവുമായ ആ സംഭവം തന്നെ ഉദ്ധരിച്ചു നടത്തുന്ന ഈ തോന്ന്യാസം മനുഷ്യാവകാശം,പോയിട്ട് സാമാന്യബോധം പോലുമില്ലാത്ത വൃത്തികേടാണ്.ഒരു മതവിഭാഗം ക്രൂരമായി വേട്ടയാടപ്പെടുന്നതിനു കാരണമായ ഒരു പ്രശ്നത്തെത്തന്നെ ഒരു ആധികാരികതയുമില്ലാതെ ഏറ്റെടുത്ത് വിളമ്പുന്ന 'പൗരാ'വകാശ കാപട്യം മതിയാക്കി യുക്തിവാദത്തിന്റെയും,ക്രൈസ്തവതയുടെയും മറവില്‍ നടക്കുന്ന ഇസ്‌ലാം വിരോധവുമായി പരസ്യമായി രംഗത്ത് വരുന്നതല്ലേ പൗരുഷം ?

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.