Saturday, January 16, 2010

ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്.

“.....ചരിത്രബോധമുള്ള , മൂല്യങ്ങളെ ആദരിക്കുന്ന ഒരു തലമുറ ഇന്നില്ലാതായിരിക്കുന്നു. ഇന്ന് വൈകുന്നേരങ്ങളില്‍ ടി വി പരംബരകള്‍ക്കാണു സ്ഥാനം. നിലവിളക്കിനല്ല. നമ്മുടെ നല്ല ആചാരങ്ങളും പാരമ്പര്യമൂല്യങ്ങളും ജീവിതത്തില്‍ അനുഷ്ഠിക്കാന്‍ ശ്രമമുണ്ടാകണം. അടിസ്ഥാനം തകരുകയാണിന്ന്. ഹിന്ദു മതം ഒരു തുറന്ന മതമാണ്. അന്യമതവിദ്വേഷമല്ല. നമ്മുടെ മതത്തെ കുറിച്ചു ധാരണയുണ്ടാവണം. ബോധതലത്തില്‍ ഉയരാന്‍ കഴിയണം. മൂല്യങ്ങളെ കുറിച്ച് അറിവുണ്ടാകണം. മാധവിക്കുട്ടിയെപ്പോലും കബളിപ്പിക്കാന്‍ കഴിഞ്ഞ സാഹചര്യം വിലയിരുത്തപ്പെടണം.

സെമിറ്റിക് മതങ്ങളുടെ സ്വഭാവമാണ് ഇവാഞ്ചലൈസേഷന്‍ .മതപരിവര്‍ത്തനം നടത്തിയാലും അവിശ്വാസിയെ കൊന്നാലും സ്വര്‍ഗ്ഗം ലഭിക്കുമെന്ന വിശ്വാസം പ്രചരിപ്പിക്കപ്പെടുന്നു. ഇതാണു ജിഹാദ്. കേരളത്തിലെ മുസ്ലിം സമുദായം വളര്‍ന്നത് ഏറെയും മത പരിവര്‍ത്തനത്തിലൂടെയാണ്. 15-ആം നൂറ്റാണ്ടില്‍ സാമൂതിരിയെ മതപരിവര്‍ത്തനം ചെയ്യാന്‍ പേര്‍ഷ്യയില്‍നിന്ന് അബ്ദുല്‍ റസാഖ് എന്നയാള്‍ വന്നിരുന്നു. കോഴിക്കോടിനെ കുറിച്ച് വിശദമായ വിവരണം അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്. 14,15 നൂറ്റാണ്ടില്‍ യമനില്‍ നിന്നും മലേഷ്യ ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലേയ്ക്ക് മതപരിവര്‍ത്തനത്തിന് ആളുകള്‍ വന്നു. ആ യാത്രയ്ക്കിടയില്‍ കേരളം വഴിയാണവര്‍ പോയത്. 15,16 നൂറ്റാണ്ടോടെ ആ രാജ്യങ്ങള്‍ പൂര്‍ണമായും ഇസ്ലാമീകരിക്കപ്പെട്ടു. അക്കാല‍ത്ത് കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. വിജയിച്ചില്ല. ഹിന്ദു സ്വാധീനമുണ്ടായിരുന്ന ചോള രാജ വാഴ്ച്ചയായിരുന്നു അന്നിവിടെ. ഇന്ത്യന്‍ സമൂഹത്തെ മുഴുവനായും മതപരിവര്‍ത്തനം നടത്താന്‍ കഴിയാതിരുന്നത് ഇവിടെ നില നിന്നിരുന്ന ജാതി അധിഷ്ഠിത സാമൂഹ്യ വ്യവസ്ഥകൊണ്ടായിരുന്നു. വളരെ ശക്തമായ സാമൂഹ്യ ബന്ധം ഇതിനുള്ളിലുണ്ടായിരുന്നു. ഇന്ന് അത്തരമൊരു ബന്ധം നിലനില്‍ക്കുന്നില്ല.

വിവാഹം സെക്യുലര്‍ ആയിരിക്കണം. ഈയടുത്ത് ഞാന്‍ ജപ്പാനില്‍ പോയിരുന്നു. അവിടെ ഒരേ വീട്ടില്‍ , ഒരേ കുടുംബത്തില്‍ തന്നെ വ്യത്യസ്ത മതവിശ്വാസികള്‍ കഴിയുന്നു. ഷിന്റോ, ബുദ്ധ, ക്രിസ്ത്യന്‍ വിശ്വാസികള്‍ . ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ”

ഇത് ഒരു സംഘ്പരിവാര്‍ വാരികയില്‍ അടുത്തായി വന്ന അഭിമുഖത്തില്‍ നിന്നും ഉദ്ധരിച്ചതാണ്. ആരുടെയാണ് ഈ വാക്കുകള്‍ എന്ന് ഊഹിച്ചു പറയാമോ?

35 comments:

ea jabbar said...

ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും ഇല്ല എന്നതാണ്.

----
ഈ നിരീക്ഷണം ശരിയല്ലേ?

അനില്‍@ബ്ലൊഗ് said...

മുതലാളിത്തത്തിന്റെ തള്ളിക്കയറ്റത്തില്‍ ഒരുപാട് നന്മകള്‍ നശിച്ചുപോയൊരു സ്ഥലമാണ് ജപ്പാന്‍. വയസ്സായ ആളുകളെ സംരക്ഷിക്കാന്‍ മക്കള് തയ്യാറല്ല, സര്‍ക്കാര്‍ ഇതിനായ് പദ്ധതില്‍ ആവിഷ്കരിക്കുന്നു.
എന്റെ ഒരു സുഹൃത്ത് ഇന്ത്യയിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലായി, വയസ്സായി ഓജസും തേജസും നഷ്ടമായി, ഇനി ജപ്പാനില്‍ നില്‍ക്കാനാവില്ലെന്നാ‍ണ് കക്ഷിപറയുന്നത്.

ea jabbar said...

ഇത് ഒരു സംഘ്പരിവാര്‍ വാരികയില്‍ അടുത്തായി വന്ന അഭിമുഖത്തില്‍ നിന്നും ഉദ്ധരിച്ചതാണ്. ആരുടെയാണ് ഈ വാക്കുകള്‍ എന്ന് ഊഹിച്ചു പറയാമോ?

ea jabbar said...

ഇത് ആരെന്ന് ഊഹിക്കാന്‍ പറയുന്നതിനു പിന്നില്‍ ഞെട്ടിക്കുന്ന ഒരു തമാശയുണ്ട്....!!!

നന്ദന said...

എന്തായാലും അതറിയണം മഷേ!!

Joker said...

എത്ര മനോഹരമായ വിലയിരുത്തല്‍. ജപ്പാനില്‍ മുസ്ലിംഗള്‍ ഉണ്ട് മാഷെ. കമ്യൂണിസ്റ്റുകളും ഉണ്ട്. ജപ്പാനില്‍ പോയ നേതാവായിരിക്കും ഈ താങ്ങ് താങ്ങിയത് അല്ലേ ? ഹ ഹ ഹ

Unknown said...

ഈ ജപ്പാന്‍ എന്താ അങ്ങ് ചന്ദ്രനിലാണോ ?
1.Japanese Communist Party

http://www.jcp.or.jp/english/

2. islam in japan

http://en.wikipedia.org/wiki/Islam_in_Japan

ജപ്പാനെ പറ്റി ഒരക്ഷരം മിണ്ടരുത് മാഷെ ...............

Unknown said...

അങ്ങനെ ജപ്പാന്റെ കാര്യവും കട്ടപൊക :)

Dileep said...

1) P Parameswaran ?
2) Narayana Kurup ?

ഇവര്‍ ആരെങ്കിലും ആണോ ?

വായുജിത് said...

ജബ്ബാര്‍ മാഷ് .. ഇത് എം ഗംഗാധരന്‍ പറഞ്ഞതാണ്.. ഇദ്ദേഹമാണോ എന്തു ചോദിച്ചാലും എം ഗംഗാധരന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് ,ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു വരുന്ന ചിലരുടെ ഗംഗാധരന്‍ :)

viswan said...

മറ്റെന്തു പറഞ്ഞാലും ഗംഗാധരന്‍ മാഷ്‌ ഇങ്ങനെ പറയാന്‍ വഴിയില്ല. ഇത് എം.ജി. എസ്. നാരായണന്‍ ആവണം. പക്ഷെ തമാശ ഉണ്ടെന്നു പറയുമ്പോള്‍... ശ്രീമാന്‍ എം.ജി. എസ്. നാരായണന്‍ആയിരുന്നെങ്കില്‍ ഇത് പറയുന്നതില്‍ അത്ഭുതമായി ഒന്നുമില്ലല്ലോ..

വായുജിത് said...

പറഞ്ഞത് എം ഗംഗാധരന്‍ തന്നെ .. അതിനിയിപ്പൊ എതു ഗംഗാധരന്‍ ആണെന്ന ചോദ്യമേ ഉള്ളൂ..

വായുജിത് said...

പിന്തുടരുന്നു

സുദർശൻ said...

ETTUSHATHAMANAM

THIKACHILLATHIRUNNITTUM UYARNNA

VAKUPPUKAL MUKKALUM ADAKKAM 37%

ANUBHAVIKKUNA BHEETHITHA SATHYAM

SWAYAM THIRICHARIYUNNA

NARAYANAPPANIKKAR?

Ajith said...

My bet is Jamaican novelist
"VS Naipaul"

Ajith said...

But could not believe that he belittled the impact of "Chaturvarna" /caste system, which was the major cause of backwordness of the Indian subcontinent.It is this system which had driven millions of "Avarna Hindus" to Christian/Muslim faiths in kerala. Missionaries provided basic infrastructure for Education & health care for these masses for the first time in the history of kerala.

ea jabbar said...

ഇദ്ദേഹം മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ഒരു ഇന്റെര്‍വ്യൂ യില്‍ എന്‍ ഡി എഫ് നെപ്പറ്റി പറഞ്ഞത് ഇങ്ങനെ:
“മുസ്ലിംങ്ങള്‍ക്ക് ഒരു ഡിഫന്‍സ് സംഘടന ഉണ്ടാകുന്നത് നല്ലതാണ്. പ്രത്യേകിച്ച് മുസ്ലിം ലീഗിന് അത്തരം ഒരു സംവിധാനം ഇല്ലാത്ത അവസ്ഥയില്‍. ..”

ea jabbar said...

മുസ്ലിം പ്രസിദ്ധീകരണങ്ങളിലും മുസ്ലിം തീവ്രവാദഗ്രൂപ്പുകളുടെ വേദികളിലും മറ്റും ഇദ്ദേഹം സ്ഥിരം സാന്നിധ്യമാണുതാനും. !

Ajith said...

I guess "C R Neelakantan" . the gentle who does everything else , but his Job with KELTRON

ea jabbar said...

മുസ്ലിം തീവ്രവാദികള്‍ക്കു തുടക്കം മുതലേ എണ്ണ പകരുവാന്‍ മുമ്പൊരു മേനോന്‍ രംഗത്തുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു പറഞ്ഞു കേട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മഹാരാഷ്ട്രയില്‍ താക്കറെയ്ക്കു വേണ്ടിയും പിന്നീട് ആന്ത്രയില്‍ നക്സലുകളെ ഒറ്റിക്കൊടുക്കാന്‍ പോലീസിനു വേണ്ടിയും ചാരപ്പണി നടത്തിയ ആളായിരുന്നുവത്രെ ടിയാന്‍ !

Ajith said...

Got him Mr Mukundan C Menon (late). He even sourced for Milli Gazette, Al Jazeera etc. Flag bearer for Madhyamam,Thejas during the Marad coverage.

ea jabbar said...

ഒരു കാര്യം മുസ്ലിം സുഹൃത്തുക്കളെ ഓര്‍മ്മിപ്പിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനും പിന്തുണയുമായി പുറത്തുനിന്നും വരുന്ന പലരുടെയും യഥാര്‍ത്ഥ ഉദ്ദേശ്യം വ്യക്തമാണ്.
1000 കൊല്ലം കഷ്ടപ്പെട്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയാലും കിട്ടാത്ത വിളവെടുപ്പ് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കു സാധ്യമാക്കിക്കൊടുക്കാന്‍ മുസ്ലിം ഭീകരന്മാരുടെ ഒരു ബോംബു സ്ഫോടനത്തിനു കഴിയും. കോയംബത്തൂര്‍ ബോംബാക്രമണം ഒരു പാര്‍ളമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായിരുന്നല്ലോ? ആ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അല്‍ഭുതം സംഭവിച്ചു. തമിഴ്നാട്ടില്‍ നിന്നും ബി ജെ പി സഖ്യം 32 സീറ്റുകള്‍ തൂത്തു വാരി. ആ 32 ന്റെ ബലത്തില്‍ ആദ്യമായി വാജ്പേയി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുമായി. നോക്കൂ , ആ സംഭവം നടന്നിരുന്നില്ലെങ്കില്‍ ബി ജെ പി ഇന്ത്യയില്‍അധികാരത്തിലെത്തുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടാകുമായിരുന്നോ? അപ്പോള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ “കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം“ എന്നു പറഞ്ഞു നിസ്സാരവല്‍ക്കരിക്കുന്ന കെ ഇ എന്‍ മാരെയും സംശയിക്കേണ്ടേ?

ea jabbar said...

ഇസ്ലാമിന്റെയും മുസ്ലിം മൌലികവാദത്തിന്റെയും ഒരു അഭ്യുദയകാംക്ഷിയായി രംഗത്തുള്ള ഡോ. എം ഗംഗാധരന്‍ തന്നെ . കേസരിയിലെ അഭിമുഖം സത്യമാണോ എന്ന് ഉറപ്പാക്കാന്‍ അദ്ദേഹത്തെ നേരില്‍ വിളിച്ചു. അദ്ദേഹം തന്നെയാണെന്നും പറഞ്ഞതു സത്യമാണെന്നും മനസ്സിലാക്കി.

Ajith said...

Fantastic oratory...

The same sound good for Islamists ,who helped Imperialistic powers(in their own words), bring down USSR and hence forth changing the world order from Multi-polar to a uni-polar one. The key architects of Afghan Jihad and Najibullah govt apart from US and Nato.

1. Monarchs of Saudi,Kuwait,UAE

2. Clerics such as Qaradawi.

3. Jamaat leaders of Pakistan who propagated the fatwas of qaradawi ,and allowing the country to become a "Forward operating base" for Arabs,chechens,Uzbeks .

4. Pak leaders such as Zia Ul Haq and ISI boss Hamid Gul.

ea jabbar said...

മുസ്ലിം മനശ്ശാസ്ത്രം നന്നായി മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ് അധ്വാനിയും കൂട്ടരും ആ ബാബറി പള്ളി പൊളിച്ചത്. 40 കൊല്ലത്തിലേറെയായി പൂട്ടിക്കിടക്കുന്നതും കാടു പിടിച്ചു നശിച്ചു പോയതും ചുറ്റും താമസക്കാരായി മുസ്ലിം വിശ്വാസികള്‍ ഇല്ലാത്തതുമായ ആ പഴം കെട്ടിടം തങ്ങള്‍ക്കു വേണ്ടെന്നും അതു ഞങ്ങള്‍ ഹിന്ദു സഹോദരങ്ങള്‍ക്കു രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടുകൊടുക്കുന്നു എന്നും മുസ്ലിം നേതാക്കള്‍ അന്നു പറഞ്ഞിരുന്നുവെങ്കില്‍ ബി ജെ പി എന്ന പാര്‍ട്ടി ആപ്പീസും പൂട്ടി സ്ഥലം വിട്ടിട്ടുണ്ടാകും !
പക്ഷെ മുസ്ലിംങ്ങള്‍ക്കു ഹാലിളകുമെന്നും അതു വഴി വര്‍ഗ്ഗീയത ആളിക്കത്തിക്കാമെന്നും അങ്ങനെ അധികാരം പിടിക്കാമെന്നും കണക്കു കൂട്ടിയവര്‍ക്കു പിഴച്ചില്ല.

ea jabbar said...

ന്യൂനപക്ഷവര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് ഇന്ധനമാകുന്നു എന്നു ചുരുക്കം . ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ ലക്ഷ്യമിടുന്നതും മറ്റൊന്നല്ല.

ea jabbar said...

ഇന്‍ഡ്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറ്റവും മഹത്തായ സംഭാവന നല്‍കിയതാരൊക്കെ എന്നു ചോദിച്ചാല്‍ ഞാന്‍ പറയും : അബ്ദുല്‍ നാസര്‍ മ അദനി മുതല്‍ പേര്‍ എന്ന് !

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:)

ഷൈജൻ കാക്കര said...

ജപ്പാന്‍ കാരുടെ ഭാഗ്യം അവിടെ കമ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും "മലയാളികളും" ഇല്ല എന്നതാണ്.


ഈ നിരീക്ഷണം ശരിയല്ലേ?, ഓരോരോ നേരമ്പോക്കെ...

Pramod.KM said...

"Communism on rise in recession-hit Japan" BBC news: http://news.bbc.co.uk/2/hi/8027397.stm

Ajith said...

Two more demogauges from the West fits into the list includingP.Gangadharan and Mukundan C Menon.

1.Yvonne Ridley (particularly her writings about kashmir)

en.wikipedia.org/wiki/Yvonne_Ridley

2.Alan Hart

V.B.Rajan said...

അദ്ദേഹത്തിന്റെ ഒരു ലേഖനത്തെക്കുറിച്ചുള്ള അവലോകനം ഇവിടെ . ആകെ കണ്‍ഫ്യൂഷന്‍ ആയി.

V.B.Rajan said...
This comment has been removed by the author.
V.B.Rajan said...
This comment has been removed by the author.
ea jabbar said...

rajan ആ ലിങ്ക് ശരിയായിട്ടില്ല

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.