Monday, December 21, 2009

രണ്ടു മാതൃകാ വിവാഹങ്ങള്‍ !

രണ്ടു മാതൃകാ വിവാഹങ്ങള്‍ !


DYFI കേന്ദ്ര കമ്മിറ്റി അംഗം പി സാജിതയും വയനാട് ജില്ലാ സെക്രട്ടരി എം മധുവും തമ്മില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്നലെ വിവാഹിതരായി. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹം റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ലളിതവും മാതൃകാപരവുമായ ഈ വിവാഹച്ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സഖാക്കളും വധൂവരന്മാരുടെ ബന്ധുക്കളും പങ്കെടുത്തു.
സ്വതന്ത്ര ചിന്തകയായ സാജിത അധ്യാപികയാണ്. മലപ്പുറത്തിനടുത്ത് കുറുവ വറ്റലൂര്‍ സ്വദേശിയായ സാജിതയുടേത് ഒരു സാധാരണ കുടുംബം. മതവിശ്വാസികളായ കുടുംബാംഗങ്ങള്‍‍ക്ക് പള്ളി മഹല്ലുകാരുടെ വിലക്കും ഭീഷണിയും ഉള്ളതായി അറിയാന്‍ കഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ വെല്ലു വിളിച്ചുകൊണ്ട് ആദര്‍ശ ജീവിതത്തിലേക്കു പ്രവേശിക്കുന്ന എന്റെ പ്രിയ സോദരിക്കും കൂട്ടുകാരനും മംഗളാശംസകള്‍ നേരുന്നു.


DYFI മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി പി റജീനയും കൂറ്റനാട് സ്വദേശിയും യുക്തിവാദിയുമായ പി വി റഫീഖും തമ്മിലുള്ള വിവാഹവും ഇന്നലെ മഞ്ചേരി ശ്രീ സുമാ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. മതാചാരങ്ങളില്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഈ വിവാഹവും. സഖാക്കളും ബന്ധുക്കളും പങ്കെടുത്തു.
ഈ മാതൃകാ ദമ്പതികള്‍ക്കും വിപ്ലവാശംസകള്‍ !

37 comments:

ea jabbar said...

ആര്‍ഭാടങ്ങളുടെയും ആഭരണങ്ങളുടെയും അകമ്പടിയില്ലാത്ത വിവാഹങ്ങളായിരുന്നു രണ്ടും !

ea jabbar said...

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!

ബിജു ചന്ദ്രന്‍ said...

പ്രതീക്ഷ നല്‍കുന്ന നല്ല വാര്‍ത്ത!

അനില്‍@ബ്ലൊഗ് said...

ദമ്പതിമാര്‍ക്ക് ആശംസകള്‍.

നിസ്സഹായന്‍ said...

മാതൃകാ വിവാഹത്തിലൂടെ മതവിശ്വാസത്തിന്റേയും സാമ്പത്തിക താല്പര്യങ്ങളില്‍ അധിഷ്ഠിതമായി പടുത്തുയര്‍ത്തിയ ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച രണ്ടു ദമ്പതികള്‍ക്കും ഹൃദയം നിറഞ്ഞ ആയിരമായിരം ആശംസകള്‍ !!!!!!!

പാമരന്‍ said...

great. congrats to both.

Unknown said...

best wishes

Anonymous said...

ആശംസകള്‍.
കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ ഇത്തരം വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നു എന്നറിയുന്നതില്‍ അദ്ഭുതം ഉണ്ട്. ഇവിടങ്ങളില്‍ ഒന്നും ഇതു നടക്കുന്നില്ല. തികച്ചും മതാചാരപ്രകാരമാണ് ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റുകളും വിവാഹം കഴിക്കുന്നത്. അങ്ങനെയല്ലാതെ വിവാഹമോ മരണാനന്തര ചടങ്ങോ നടന്നാല്‍ അവര്‍ അദ്ഭുതപ്പെടുന്നതാണ് ഇവിടെ സാധാരണ കാഴ്ച്ച..

Mannathoor Wilson said...

Jaathy matha chinthakalkkatheethamai manushyarai jeevikkaan theerumanicha ee dampathikalkku abhinandanangal aasamsakal Mannathoor Wilson,President,Secular forum,Muvattupuzha

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആശംസകൾ...

ea jabbar said...

കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ ഇത്തരം വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നു എന്നറിയുന്നതില്‍ അദ്ഭുതം ഉണ്ട്.
-----------
നടക്കുന്നുണ്ട്. പക്ഷെ അതൊന്നും ജനങ്ങള്‍ അറിയുന്നില്ല. പാര്‍ട്ടി മാധ്യമങ്ങള്‍ തന്നെ തമസ്കരിക്കുന്നു. വോട്ട് .... !

ea jabbar said...

മാധ്യമങ്ങള്‍ക്കു വേണ്ടത് “ഉണ്ണിത്താന്‍” മാരാണല്ലോ.. !!
ജനങ്ങള്‍ക്കും..!!!

chithrakaran:ചിത്രകാരന്‍ said...

മാതൃകാപരമായി വിവാഹിതരായവര്‍ക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ഈ നല്ല കാര്യത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയ ജബ്ബാര്‍മാഷിനു നന്ദി.
ഇത്തരം ധാരാളം വിവാഹങ്ങള്‍ നടക്കുന്നതിലൂടെ മാത്രമേ സാമൂഹം സാംസ്ക്കാരികമായി പുരോഗമിക്കു.

Kaippally said...

ആശംസകൾ

നന്ദന said...

ദമ്പതിമാര്‍ക്ക് ആശംസകള്‍.

nalan::നളന്‍ said...

ഈ പോസ്റ്റ് വളരെ പ്രസക്തമാണ്.. മാധ്യമങ്ങള്‍ തമസ്കരിക്കുന്നത് ഉയര്‍ത്തിക്കാട്ടാനല്ലെങ്കില്‍ പിന്നെന്തിനാണു ബ്ലോഗ്... ഇതു പോലെ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാകട്ടെയെന്നാശിക്കുന്നു

Unknown said...

ജനത്തിന് നല്ല വാര്‍ത്തകള്‍ കിട്ടിയാല്‍ അവര്‍ അതും വായിക്കും.മാധ്യമങ്ങള്‍ തോറ്റടത്ത് ബ്ലോഗ് ജയിച്ചു.അഭിനന്ദനങ്ങള്‍

prashanth said...

ആശംസകള്‍. ഇത്തരം ആയിരമായിരം മാതൃകാ വിവാഹങ്ങള്‍ ഭാവിയില്‍ നടക്കണം.

അങ്കിള്‍ said...

ആര്‍ഭാടങ്ങളുടെയും ആഭരണങ്ങളുടെയും അകമ്പടിയില്ലാത്ത വിവാഹങ്ങളായിരുന്നു എന്നതിനേക്കാൾ മിശ്രവിവാഹക്കാരെ ഞാൻ കൂടുതൽ അഭിനന്ദിക്കുന്നു. അതുവഴി ഇന്നു സമൂഹത്തിൽ നിലനിൽക്കുന്ന അന്തരം വലിയൊരളവിൽ ഇല്ലാതാക്കാം എന്നു ഞാൻ വിശ്വസിക്കുന്നു.

വിചാരം said...

നവ ദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ ...

ഇ.എ.സജിം തട്ടത്തുമല said...

വിവാഹിതർക്ക് ആശംസകൾ! സി.പി.എം ഇത്തരം മാതൃകാവിവാഹങ്ങൾക്ക് യാതൊരു വിലക്കുകളും കല്പിച്ചിട്ടില്ലെന്ന കാര്യം കൂടി ശ്രദ്ധിയ്ക്കുക. പാർട്ടിക്കാർ-നേതാക്കൾ അടക്കം- ഇങ്ങനെ മാതൃകകൾ കാണിയ്ക്കാത്തത് പാർട്ടി വിലക്കുകൾ ഉള്ളതുകൊണ്ടല്ല; ചെയ്യാൻ തയ്യാറാകുന്നില്ല എന്നേയുള്ളൂ. സി.പി. എമ്മിലെന്നല്ല ഒരു മതേതര പാർട്ടികളിലും ഇതിനു വിലക്കുകൾ ഇല്ല. പക്ഷെ ഇതൊന്നും വാർത്തകൾ ആകുന്നില്ലെന്നേയുള്ളൂ. കുറെ പേർ ഇതിനൊക്കെ തയ്യാറായാലേ മൊത്തത്തിൽ കാലക്രമേണ മാറ്റങ്ങൾ ഉണ്ടാകൂ.

മനനം മനോമനന്‍ said...

നല്ലകാര്യം; ആശംസകൾ അർപ്പിയ്ക്കുന്നു!

ടോട്ടോചാന്‍ said...

എല്ലാ ആശംസകളും... എല്ലാ പാര്‍ട്ടികളിലും ഇത്തരം വിവാഹങ്ങള്‍ നടക്കട്ടെ.....മതമല്ല മനുഷ്യനാണ് വലുത് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകാന്‍ സ്വെഷ്യല്‍ മാര്യേജ് ആക്റ്റ് നിര്‍ബന്ധമാക്കണം...

Anonymous said...

ദമ്പതിമാര്‍ക്ക് ആശംസകള്‍.

ബയാന്‍ said...

ഭാവുകങ്ങള്‍

Devadas said...

dear friends,

Heard that recently Madhymam daily had an atrocious news on a love marriage at Koyilandy,between a Hindu boy and a Muslim girl " as..using Muthugo,a romantic night programme in Radio mango oru Muslim penkuttiye pranayathil kudukki!..

thank you

Devadas said...

dear friends,

Heard that recently Madhymam daily had an atrocious news on a love marriage at Koyilandy,between a Hindu boy and a Muslim girl " as..using Muthugo,a romantic night programme in Radio mango oru Muslim penkuttiye pranayathil kudukki!..

thank you

നിസ്സഹായന്‍ said...

ദേവദാസ് പറഞ്ഞത് ഒന്നും മനസ്സിലായില്ല. ക്ഷമിക്കുക.

കുരുത്തം കെട്ടവന്‍ said...

ദേവദാസ്‌ ഉദ്ദേശിച്ചത്‌ ഇത്രയെ ഉള്ളൂ. ടിയാന്‍ "മാധ്യമം" പത്രത്തില്‍ ഈയിടെ ഒരു വാര്‍ത്ത കണ്ടു. കേരളത്തിലെ ഒരു റേഡിയോ അവ്താരകന്‍ ഒരു മുസ്ളിം പെണ്‍കുട്ടിയെ പ്രേമിച്ച്‌ വിവാഹം ചെയ്തു. ഇപ്പോള്‍ "ലവ്‌ ജിഹാദിണ്റ്റെ" കാലമല്ലേ തിരിച്ചും ജിഹാദ്‌ നടകുന്നുണ്ടെന്ന് ടിയാന്‍ നമ്മുടെ ശ്രദ്ദയില്‍ പെടുത്തിയതാണെന്ന് തോന്നുന്നു. അതോ ഇനി "മാധ്യമം" ഒരു നുണ പ്രസിദ്ദീകരിച്ചിരിക്കുന്നു എന്ന് പറയാനായിരിക്കുമോ? ഏയ്‌ അതാവില്ല. കാരണം പ്രസ്തുത സംഭവം യാദാര്‍ത്യമാണല്ലോ.

poor-me/പാവം-ഞാന്‍ said...

ഇനി അവര്‍ ജീവിതം കൊണ്ട് തെളിയിക്കട്റ്റെ അവര്‍ എടുത്തത് നല്ല ഒരു തിരുമാ‍നമായിരുന്നു എന്ന്

ഷൈജൻ കാക്കര said...

വിവഹിതർക്ക്‌ എന്റെ ആശംസകൾ.

ആഭരണം ഉണ്ടായിരുന്നില്ല എന്ന്‌ ഞാൻ വിശ്വസിക്കാം, പക്ഷെ അകമ്പടി, അതുണ്ടായിരുന്നു്!

വിവാഹം ലളിതമായിരുന്നു എങ്ങിൽ വിവാഹം സ്വന്തം വീട്ടിൽ നടത്താമായിരുന്നുവല്ലോ? അല്ലെങ്ങിൽ രണ്ടു സാക്ഷികളെ കൊണ്ട്‌ റെജിറ്റ്രോഫിസിൽ പോയി വിവാഹം റജിസ്റ്റർ ചൈയ്താൽ പോരെ, ആഡിറ്റോറിയം വേണ്ടിയിരുന്നില്ല അല്ലേ? അതോ അത്രക്കും ലളിതം വേണ്ടെ?

മതത്തിന്‌ പുറത്ത്‌ വിവാഹം കഴിച്ചത്‌കൊണ്ട്‌ മാത്രമാണ്‌ പലർക്കും ഈ വിവാഹങ്ങൽ മാതൃക വിവാഹമായത്‌. സ്പെഷൽ മാരേജ്‌ ആക്റ്റ്‌ പ്രകാരം വിവാഹം കഴിച്ചത്‌കൊണ്ട്‌ മാത്രം എങ്ങനെയാണ്‌ മാത്രക വിവാഹം ആകുന്നത്‌?

അഭിപ്രായത്തിൽ മതത്തിൽ വിശ്വസമില്ലാത്തവരുടെ വിവാഹം എന്നതിൽ കവിഞ്ഞ്‌ എന്ത്‌ പ്രതേകതയാണിതിൽ?

ഷൈജൻ കാക്കര said...

ഉത്തരം കണ്ടിലല്ലോ?

കുഞ്ഞൻ said...

വധുവർന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ..!

sanchari said...

കാക്കര - kaakkara said...
ഉത്തരം കണ്ടിലല്ലോ?

December 29, 2009 12:51 അം




കാക്കര എന്താണ് സംഷയം ആ വിവാഹങ്ങള്‍ ലളിതമാനെന്നതിനു.

ഞങ്ങള്‍ യുക്തിവാദികള്‍ അങ്ങനെ പറഞ്ഞാല്‍ അങ്ങനെ തന്നെ. ഞങ്ങളെ ചോദ്യം ചെയ്യരുത് പരിണാമം ശാസ്ത്രമെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അത് ശാസ്ത്രം ആവുന്നത് പോലെ. മുമ്പൊരിക്കല്‍ കാല്‍വിന്‍ എന്ന മഹാന്‍ പറഞ്ഞിട്ടുണ്ട് "ചോദ്യം ചോദിക്കരുതെന്ന്". അത് പോലെ ചെയ്യുക

Ajas said...

അഭിവാദ്യങ്ങള്‍ സഖാക്കളെ....

ശാശ്വത്‌ :: Saswath S Suryansh said...

കാക്കര, താങ്കള്‍ക്കു മറുപടി പറയാന്‍ ജബ്ബാര്‍ മാഷുടെ അത്ര വിവരം ഒന്നും എനിക്കില്ല. എന്നാലും മനസ്സില്‍ തോന്നുന്നത് കോറിയിടുകയാണിവിടെ.

ഒരേ മതത്തില്‍ ജനിച്ച്, പണ്ഡിത പ്രമാണിമാര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിച്ച് വളര്‍ന്നവര്‍ തമ്മിലുള്ള വിവാഹം കഴിക്കുന്നതില്‍ എന്താണ് പുതുമ? അതേ സമയം, മതത്തിന്റെ ചട്ടക്കൂടുകള്‍ക്കു പുറത്തു ഒരു വരനെ/വധുവിനെ കണ്ടെത്താന്‍ ഇത്തിരി ഒന്നും പോര ധൈര്യം. കാരണം, മതങ്ങളുടെ പേരില്‍ എത്രയോ കമിതാക്കളെ വെട്ടിക്കൊന്ന നാടാണിത്. തങ്ങളുടെ ജീവന് വരെ അപായം ഉണ്ടെന്നറിഞ്ഞ് കൊണ്ടും, പ്രണയിനിയെ/ പ്രണയിതാവിനെ കൈ വെടിയാന്‍ കൂട്ടാക്കാത്ത ആ മിഥുനങ്ങളെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? പ്രണയം അനശ്വരമാണ് എന്നു നമ്മെ പഠിപ്പിച്ച അവര്‍ തീര്‍ച്ചയായും മാതൃകാ ദമ്പതിമാരാണ്.

വ്യതിചലനം: ഇവിടെ വന്നത് ബാബു മാഷുടെ പോസ്റ്റില്‍ താങ്കള്‍ കൊടുത്ത ലിങ്കില്‍ നിന്നാണ്. ആ ലിങ്കിനു നന്ദി.

ഷൈജൻ കാക്കര said...

ശാശ്വത്‌,

മറുപടിക്ക്‌ നന്ദി.

ജബ്ബാർ മാഷിന്റെ ഒന്നാമത്തെ കമന്റ്‌ ഒരിക്കൽകൂടി വായിച്ച്‌ നോക്കുക. അതിൽ "വിവാഹം ലളിതമായിരുന്നു"വെന്ന്‌ വ്യക്തമായി എഴുതിയിട്ടുണ്ട്‌. അദ്ദേഹം അവകാശപ്പെടുന്നത്‌പോലെ വിവാഹം ലളിതമായിരുന്നില്ല എന്നല്ലേ കാരണം സഹിതം ഞാൻ വ്യക്തമാക്കിയത്‌.

മതത്തിന്റെ ചട്ടകൂടിന്‌പുറത്ത്‌ നടന്നത്‌കൊണ്ടുമാത്രം ഒരു വിവാഹവും മാത്രിക വിവാഹമാകില്ല. മഹല്ല്‌ കമ്മിറ്റികാരുടെ എതിർപ്പിനെ അവഗണിച്ച്‌ വിവാഹം നടത്തിയ വധുവരൻമാരും വീട്ടികാരും അഭിനന്ദനം അർഹിക്കുന്നു.

പിന്നെ താങ്ങളുടെ കമന്റിൽ എടുത്ത്‌ പറഞ്ഞ "പ്രണയം", പോസ്റ്റിലോ അദ്ദേഹത്തിന്റെ കമന്റിലോ കാണുന്നുണ്ടോ? ഇനി അദ്ദേഹത്തിന്റെ രണ്ടാമത്തെ കമന്റും വായിക്കുക.

പ്രണയ വിവാഹമായാലും മതത്തിന്റെ ചട്ടകൂടിന്‌ പുറത്തുള്ള വിവാഹമായാലും "ലളിതം" എന്ന്‌ പറയണമെങ്ങിൽ, "ലളിതമായിരിക്കണം" വേണ്ടേ ശാശ്വത്‌?

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.