Saturday, June 26, 2010

സി കെ ലതീഫിന്റെ യുക്തി !

നമ്മുടെ സി കെ ലതീഫ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ യുക്തിവാദത്തിനിട്ടു നല്ല വീക്കു വീക്കുന്നുണ്ട്. യുക്തിവാദത്തിന്റെ വീക്നെസ് യുക്തികൊണ്ടു വിശകലനം ചെയ്യവെ അദ്ദേഹം മനുഷ്യ ബുദ്ധിയുടെയും യുക്തിയുടെയും പരിമിതികളെകുറിച്ചും പഞ്ചേന്ദ്രിയങ്ങളുടെ പോരായ്മകളെകുറിച്ചുമൊക്കെ വാചാലനാകുന്നു. “പരിമിതികള്‍ ബാധകമല്ലാത്ത” തന്റെ യുക്തി കൊണ്ട് അദ്ദേഹം യുക്തിവാദികളുടെ യുക്തിയെ കീറിമുറിക്കുകയാണ്. മനുഷ്യബുദ്ധിയുടെ ഈ പരിമിതികള്‍ക്ക് പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നത് വെളിപാടുകളില്‍‍ വിശ്വസിക്കുക എന്നതാണ്. അതേ സമയം വെളിപാടുകളിലെ വ്യാജന്മാരെയും ഒറിജിനലുകളെയും വേര്‍തിരിച്ചറിയാന്‍ പിന്നെയും നമ്മള്‍ പരിമിത യുക്തിയെ തന്നെ അവലംബിക്കുകയും വേണം !

അദ്ദേഹത്തിന്റെ തന്നെ വരികള്‍ വായിക്കുക:-

“..ദൈവത്തെ കണ്ടെത്താന്‍ ബുദ്ധികൊണ്ട് സാധിക്കുമെങ്കില്‍ എന്തിനാണ് പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ എങ്ങനെയാണ് മനുഷ്യന്റെ ബുദ്ധിപ്രവര്‍ത്തിക്കുന്നത് എന്ന നാം ചിന്തിക്കുകയാണങ്കില്‍ ബുദ്ധിയുടെ പരിമിതി നമ്മുക്ക് ബോധ്യപ്പെടും. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തീരുമാനം കല്‍പിക്കുകയാണ് ബുദ്ധിചെയ്യുന്നത്. മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്. പ്രായത്തിന്റെയും കാലത്തിന്റെയും വളര്‍ചക്കൊത്ത് ബുദ്ധി അപക്വതയില്‍നിന്ന് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനില്‍ ചെറുപ്പം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതത്തില്‍ അനുഭവപ്പെടുന്ന ഈ പരിണാമം വിചിത്രമാണ്. ഒരു ഘട്ടത്തില്‍ സ്വീകാര്യമായി തോന്നുന്ന നടപടികള്‍ മറ്റൊരു ഘട്ടത്തില്‍ വര്‍ജ്യമായിമാറുന്നു. ഈ വീക്ഷണ വൈരുധ്യം ഒരേ വ്യക്തിയുടെ ബുദ്ധിപരമായ പരിവര്‍ത്തനത്തിന്റെ താല്‍പര്യമാകുന്നു. തലമുറകളുടെ വികാസഘതിയിലും ദൃഷ്യമാണീ അവസ്ഥ. മനുഷ്യന്റെ മുന്‍അറിവുകളും മുന്‍ധാരണകളും ബുദ്ധിയുടെ തീരുമാനത്തെ നന്നായി ബാധിക്കുന്നു എന്നത് നമ്മുക്ക് അനുഭവമാണ്. ബുദ്ധിപൂര്‍ണമായും സ്വയം മാര്‍ഗദര്‍ശകമല്ലെന്നും മറ്റൊന്നിന്റെ മാര്‍ഗദര്‍ശനത്തിന്നത് വിധേയമാണന്നും ഇത് തെളിയിക്കുന്നു....
.........നമ്മുക്ക് വിശ്വസിക്കാനും പ്രേമിക്കാനും  യഥാര്‍ഥ യോഗ്യതയുള്ള വസ്തുവിനെയും വസ്തുതയെയും കണ്ടെത്തുക എന്നത് പരമപ്രധാനമാണ്. അതിന് ബുദ്ധിയെ മാത്രം അവലംബിച്ചാല്‍ മതിയാവില്ല. അവിടെയാണ് ദിവ്യമായ വെളിപാടുകള്‍ നമ്മെ സഹായിക്കുന്നത്. എന്നാല്‍ ഇവിടെയും മനുഷ്യബുദ്ധിയെ ശരിയായ തീരുമാനത്തിലെത്തിക്കണമെങ്കില്‍ ശരിയായ പഠനം നാം നടത്തേണ്ടിവരും. അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്. ..”

---------

ഇവിടെ പരിമിതമായ ബുദ്ധി കൊണ്ടു മനുഷ്യര്‍ക്ക് ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടും എന്നു പറയുന്ന ലതീഫിന് , അങ്ങനെ കണ്ടെത്തുന്ന ദൈവം ഏതെങ്കിലും ഒരു ദൈവമായാല്‍ പോരാ. “പൂര്‍ണമായ വീക്ഷണവും മാര്‍ഗ്ഗദര്‍ശനവും” കൈമുതലായി ഉള്ള ഒരു പ്രത്യേക ദൈവം തന്നെ വേണം. അതു കണ്ടെത്താന്‍ നമ്മള്‍ മനുഷ്യവെളിച്ചപ്പാടുകള്‍ ഉരുവിടുന്ന “വെളിപാടുകള്‍ ”അന്യേഷിച്ചു നടക്കണം. അത്തരക്കാരായ മനുഷ്യരില്‍ ആയിരക്കണക്കിനു വ്യാജന്മാരുണ്ടു താനും. അതില്‍ നിന്നും ഒറിജിനല്‍ വെളിച്ചപ്പാടിനെ എങ്ങനെ തിരിച്ചറിയും? സ്വയം പരിശോധന കൊണ്ടു ബുദ്ധിക്കു ബോധ്യപ്പെടണം പോല്‍ . അതെങ്ങനെയാ സാധ്യമാവുക? ബുദ്ധി പരിമിതമല്ലേ? പരിമിതബുദ്ധിയും കൊണ്ടു പരിശോധിക്കാന്‍ പോയാല്‍ പിന്നെയും വ്യാജന്മാരുടെ വായില്‍ ചെന്നു ചാടാനല്ലേ സാധ്യത കൂടുതല്‍ ? [സായിബാബയ്ക്കും അമൃതാനന്ദമയിക്കുമൊക്കെ ലക്ഷക്കണക്കിനു ഭകതരെ ഈ കാലത്തും ലഭിക്കുന്നത് അവരൊക്കെ ഒറിജിനല്‍ ദൈവങ്ങള്‍ ആയതുകൊണ്ടാണോ? ]

ഇനി ലതീഫിന്റെ ദൈവമായ അല്ലാഹു ഒറിജിനല്‍ ദൈവമാണോ? അദ്ദേഹം ബുദ്ധി കൊണ്ടു പരിശോധിച്ചുവോ? ആ ദൈവത്തെ പരിചയപ്പെടുത്തുന്ന വെളിപാടു കിതാബ് അദ്ദേഹം ബുദ്ധി ഉപയോഗിച്ചു പരിശോധിച്ചോ? ആ പരിശോധനക്കും അദ്ദേഹം പരിമിത യുക്തിയും ബുദ്ധിയുമാണോ അവലംബിച്ചത്? എങ്കില്‍ ആ പരിശോധന എങ്ങനെ ശരിയായ ഫല്പ്രാപ്തിയിലെത്തും? ഈ പ്രശ്നത്തിനു ലതീഫിനും കൂട്ടര്‍ക്കുമുള്ള പരിഹാരമെന്താണെന്നോ? പരിശോധനയ്ക്കു മുമ്പേ അങ്ങു വിശ്വസിക്കുക. എന്നിട്ടങ്ങു പരിശോധിക്കുക. അപ്പോ എല്ലാം അങ്ങു ബോധ്യപ്പെടും ! എങ്ങനെയുണ്ട് പരിമിതിയില്ലാത്ത വിശ്വാസയുക്തി?

ഇനി ലതീഫിന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ട ചില കമന്റുകള്‍ കൂടി കാണുക :

ea jabbar പറഞ്ഞു...
അവകാശപ്പെടുന്നതെല്ലാം ദിവ്യവെളിപാട് ആയിക്കൊള്ളണം എന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുന്നപോലെ. അതിനാല്‍ അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്.
-------
ഞാന്‍ ആദ്യം കേട്ട വെളിപാട് എന്റെ അയലത്തെ പുലയരുടെ കോളനിയിലെ ആറാട്ടുത്സവത്തിനു ചാത്തന്‍ വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞ മുത്തപ്പന്‍ ദൈവത്തിന്റെ അരുളപ്പാടുകളായിരുന്നു. അന്ന് കൊച്ചു കുട്ടിയായ എന്നിക്ക് അതൊക്കെ അല്‍ഭുതമുളവാക്കിയ അനുഭവമായിരുന്നു. വെളിപാടുകള്‍ ഒരു പ്രത്യേക രീതിയിലും ഭാഷയിലും ഈണത്തിലുമാണു പുറപ്പെട്ടിരുന്നതെങ്കിലും ആശയപരമായി ചാത്തന്റെ നിലവാരമേ ആ വെളിപാടുകള്‍ക്കുണ്ടായിരുന്നുള്ളു.
കുര്‍ ആനിലെ മുഹമ്മദിന്റെ വെളിപാടുകള്‍ക്കും ഇതേ നിലവാരമേ [മുഹമ്മദിന്റെ നിലവാരം] ഞാന്‍ കണ്ടുള്ളു. അതോടെ കാര്യം ബോധ്യമായി. !
2010, ജൂണ്‍ 26 11:37 am  


ea jabbar പറഞ്ഞു...
സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.

ഇതു പോലുള്ള വെളിപാടുകളാണ് എന്നെ ഈ നിഗമനത്തിലെത്താന്‍ പ്രേരിപ്പിച്ചത് . ചാത്തന്റെ വെളിപാടുകള്‍ക്ക് ഇതിലും നിലവാരം തോന്നിയിരുന്നു !
2010, ജൂണ്‍ 26 11:44 am  


ea jabbar പറഞ്ഞു...
'അല്‍ അഹ്സാബ്' എന്ന അധ്യായം പൂര്‍ണമായി അവതരിപ്പിച്ചുകൊണ്ട് വെളിപാടിന്റെ മനശ്ശാസ്ത്രം വിശകലനം ചെയ്യാന്‍ ശ്രമിച്ച എന്റെ പോസ്റ്റില്‍ സി കെ ലതീഫിന്റെ ഒരേയൊരു കമന്റാണു കണ്ടത് . അതിങ്ങനെയായിരുന്നു:

CK Latheef said...

സുനി താങ്കള്‍ക്ക് 100% സമ്മതമാകുന്നതും ആളുകള്‍ പ്രതികരിക്കുന്നതും ജബ്ബാര്‍ മാഷിന്റെ ഈ ഭാഷാ പ്രയോഗം കൊണ്ടല്ലേ. അത് കൊണ്ട് അത് വിട്ട കളിയില്ല.


കുര്‍ ആനിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി മാത്രം ബൂലോകത്തെത്തിയ മറ്റു മഹാന്മാരെയും അവിടെ കണ്ടില്ല.
2010, ജൂണ്‍ 26 11:54 am  


ea jabbar പറഞ്ഞു...
...അത്തരം അവകാശവാദങ്ങള്‍ സ്വയം പരിശോധനക്ക് വിധേയമാക്കി ബുദ്ധിക്കത് ബോധ്യപ്പെടുന്നത് വരെ നാം ക്ഷമ പാലിക്കേണ്ടതുണ്ട്.....!
അവയൊന്നും വെളിപാടല്ല എന്നു ബുദ്ധിക്കു ബോധ്യപ്പെട്ടാലോ? ലതീഫേ?
2010, ജൂണ്‍ 26 11:57 am  


ea jabbar പറഞ്ഞു...
മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്.
----------
അപ്പൊ ഒരു സംശയം ലതീഫേ !
മുഹമ്മദ് നബിയുടെ മരണ ശേഷം , മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നൂതനവും സങ്കീര്ണവുമായ പ്രശ്നങ്ങളില്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കാന്‍ മനുഷ്യബുദ്ധിയല്ലാതെ മറ്റെന്തു പോംവഴിയാ ഉള്ളത്? ഇന്നത്തെ ആഗോളവല്‍കൃത ലോകത്തെ അതി സങ്കീര്‍ണമായ പ്രശ്നങ്ങളൊക്കെ [കുര്‍ ആനില്‍ ഇല്ലാത്ത കാര്യങ്ങള്‍] പരിഹരിക്കാന്‍ വേണ്ട “വെളിപാടുകള്‍” ഏതു മാര്‍കറ്റിലാ കിട്ടുക?

പ്രതികരണം കാക്കുന്നു.

26 comments:

ea jabbar said...

മനുഷ്യന്റെ സാമാന്യബുദ്ധിക്ക് സാധിക്കുന്നത് ദൈവത്തിന്റെ അസ്തിത്വം വിഭാവനം ചെയ്യാന്‍മാത്രമാണ്. അതിനപ്പുറം ദൈവത്തിന്റെ പൂര്‍ണമായ വീക്ഷണം ലഭിക്കുന്നതിനും. അപ്രകാരം തന്നെ ജീവിതത്തിന് ഒരു മാര്‍ഗദര്‍ശകമാകാനും ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്.
----------
അപ്പൊ ഒരു സംശയം ലതീഫേ !
മുഹമ്മദ് നബിയുടെ മരണ ശേഷം , മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നൂതനവും സങ്കീര്ണവുമായ പ്രശ്നങ്ങളില്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കാന്‍ മനുഷ്യബുദ്ധിയല്ലാതെ മറ്റെന്തു പോംവഴിയാ ഉള്ളത്? ഇന്നത്തെ ആഗോളവല്‍കൃത ലോകത്തെ അതി സങ്കീര്‍ണമായ പ്രശ്നങ്ങളൊക്കെ [കുര്‍ ആനില്‍ ഇല്ലാത്ത കാര്യങ്ങള്‍] പരിഹരിക്കാന്‍ വേണ്ട “വെളിപാടുകള്‍” ഏതു മാര്‍കറ്റിലാ കിട്ടുക?

ea jabbar said...

ലതീഫിന്റെ സാമാന്യ യുക്തിയോട് ഒരു ചോദ്യം കൂടി :
മനുഷ്യനെ പരിമിത ബുദ്ധിയോടെ സൃഷ്ടിച്ച ശേഷം , സ്വന്തം ജീവിതത്തിനു അത്യാവശ്യമായ കാര്യങ്ങളില്‍ പോലും മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ അഡീഷനല്‍ മെസേജ് അയക്കുക; അത് നേരിട്ട് മനുഷ്യ ബുദ്ധിയിലെത്തിക്കുന്നതിനു പകരം മനുഷ്യരില്‍ നിന്നു തന്നെ ചില തട്ടിപ്പുകാരെ തെരഞ്ഞെടുത്ത് അവരുടെ പ്രാദേശിക ഭാഷയും അവരുടെ നാവും വാടകക്കെടുത്ത് അത് ഉരുവിടുക; അതു തന്നെ അവര്‍ക്കു നേരിട്ടു നല്‍കാതെ അന്തിപ്പാതിരാ നേരത്ത് ആരും കാണാതെ പാറമടയീല്‍ ധ്യാനിച്ചിരിക്കുമ്പോള്‍ ആര്‍ക്കും കാണാന്‍ പറ്റാത്ത ഒരു അദൃശ്യ ജന്തുവിനെ പറഞ്ഞയച്ച് , ഒരു സാക്ഷി പോലുമില്ലാതെ ദുരൂഹവും അതീവ രഹസ്യവുമായി എത്തിച്ചു കൊടുത്ത് മൂപ്പര്‍ ആകാശത്ത് ഒളിഞ്ഞിരിക്കുക ! ഇങ്ങനെയൊക്കെ ഒരു നാടകം കളിക്കാന്‍ ഈ ദൈവത്തെ പ്രേരിപ്പിക്കുന്ന കുടില വികാരം എന്താണ്?
വെളിപാടിന്റെ സാധുതയും വിശ്വാസ്യതയും നമ്മുടെ
പരിമിത ബുദ്ധിക്കു ബോധ്യപ്പെടണം എന്നു ലതീഫ് തന്നെ വാശി പിടിക്കുന്നതു കൊണ്ടു ചോദിക്കുവാ !

അല്‍പ്പമെങ്കിലും ചിന്താശേഷിയുള്ള മനുഷ്യര്‍ ആരും ഈ ദൈവത്തില്‍ വിശ്വസിച്ചു പോകരുത് എന്ന ശാഠ്യം ഈ ദൈവത്തിനു തന്നെയുണ്ടോ?
ദൈവം ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടാണു ലതീഫിനെപ്പോലുള്ള വക്കീലന്മാരോടു തന്നെ ചോദിക്കുന്നത്.

Muhammed Shan said...

ഇവിടെ വന്ന് ഉത്തരം പറയാനുള്ള ശേഷിയൊന്നും ലത്തീഫിനില്ല മാഷെ...
:)

ലതീഫ്‌ ലത്തീഫിന്റെ ബ്ലോഗില്‍ മറുപടി പറയും..!!
അവിടെയാകുംപോള്‍ ഉത്തരം മുട്ടുമ്പോള്‍ കമന്റുകളെ തെറി എന്ന് മുദ്ര കുത്തി മായ്ച്ചു കളയാന്‍ എളുപ്പമാണല്ലോ..!!
ഇത് പോലുള്ള വ്യക്തികളാണ് സമുദായത്തിന്‍റെ ശാപം.

അനില്‍@ബ്ലോഗ് // anil said...

:)

Anonymous said...

ലത്തീഫ് ആരാ മോന്‍..
നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
JunctionKerala.com

Sulfikar said...

ഷാനിന്റെ കമന്റിനു താഴെ ഒരു ഒപ്പ്

chithrakaran:ചിത്രകാരന്‍ said...

ലത്തീഫ് സ്വയം വല്ല മനോരോഗാശുപത്രിയിലോ
മറ്റേതെങ്കിലും മതത്തിന്റെ മത പാഠശാലയിലോ സ്വയം
കേറി അഡ്മിറ്റാകുന്നതുവരെ കക്ഷിക്ക് ഈ വിധമല്ലാതെ
പുതിയ ചിന്താമാര്‍ഗ്ഗങ്ങളൊന്നും തലയിലുദിക്കാന്‍ സാധ്യതയില്ല :)
ലത്തീഫിന്റെ ഇസ്ലാമിക മതരോഗം വേഗം സുഖപ്പെടട്ടെ എന്ന് പടച്ചോനോട് ചിത്രകാരന്‍ പ്രാര്‍ത്ഥിക്കുന്നു.

Dr.Doodu said...

ജബ്ബാര്‍ മാഷിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ കുറവായിരുന്ന ഇടക്കാലത്ത് ഉദയം ചെയ്ത ചില തീവ്രവാദികളാണ് മേല്‍പ്പറഞ്ഞ ലത്തീഫും കൂട്ടരും. ലത്തീഫിനെ ശ്രദ്ധിച്ചിട്ടുണ്ടോ ജബ്ബാര്‍ മാഷ്‌ , കാളിദാസന്‍ തുടങ്ങിയവര്‍ ഇടുന്ന ബ്ലോഗുകള്‍ക്ക്‌ അവിടെ മറുപടി ഇടാറില്ല. പകരം മറുപടി സ്വന്തം ബ്ലോഗിലിട്ടു സായൂജ്യമടയുന്നു. പലപ്പോഴും ലത്തീഫിന്റെ വാക്കുകളിലെ വൈരുധ്യം അയാള്‍ തന്നെ തിരിച്ചറിയാറില്ല. മത തീവ്രവാദിയായ മൌദൂദി യുടെ വാക്കുകള്‍ വേദവാക്യമായി കരുതി അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കുക

എതിരാളി said...

Dr.Doodu: "......ഇടക്കാലത്ത് ഉദയം ചെയ്ത ചില തീവ്രവാദികളാണ് മേല്‍പ്പറഞ്ഞ ലത്തീഫും കൂട്ടരും......"

ലത്തീഫിനെ പോലെ സര്‍ഗാതമകമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ബ്ളോഗറെ 'തീവ്രവാദി' എന്ന് വിളിച്ച Dr.Doodu എന്ത്‌ വാദി എന്ന് വിളിക്കണം എന്നറിയില്ല. എതായാലും മനുഷ്യ വാദിയില്‍ പെടുത്താന്‍ ബുദ്ദിമുട്ടുണ്ട്‌. അദ്ദേഹത്തിണ്റ്റെ വാദഗതികളെകുറിച്ച്‌ എതിരഭിപ്രായമുണ്ടെങ്കില്‍ ജബ്ബാര്‍ മാഷ്‌ ചെയ്തപോലെ പോസ്റ്റിടുകയോ കമണ്റ്റുകയോ ചെയ്യുന്നതാണു ഭംഗി. അല്ലാതെ തീവ്രവാദി, വര്‍ഗീയവാദി എന്നൊക്കെ വിളിച്ച്‌ ആക്ഷേപിച്ച്‌ മറ്റൊരു കാളിദാസനാകാനാണു ശ്രമമേങ്കില്‍ താങ്കള്‍ അതിനെക്കാളുമൊക്കെ എന്തോ ഭീകരനാണെന്ന് കരുതേണ്ടിവരും. അതോ ഇതൊക്കെ തനിക്കിഷ്ടമില്ലാത്തവരെ വിളിക്കാന്‍ വേണ്ടി മാത്രമായി ഇത്തരം പദാവലികള്‍ ചുരുങ്ങിയോ? മൌദൂദിയെ എതിര്‍ക്കാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്യം പോലെ തന്നെ അനുകൂലിക്കാനും ലത്തീഫിനും മറ്റുള്ളവര്‍ക്കും സ്വാതന്ത്യമുണ്ട്‌. അതില്‍ കെറുവിച്ചിട്ട്‌ കാര്യമില്ല. കമ്മ്യൂണിസം വരാന്‍ വേണ്ടി മാര്‍ക്സിറ്റുകള്‍ക്ക്‌ പ്രവര്‍ത്തിക്കാം! ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ മത്സരിക്കാം!! ഹിന്ദുത്വം പ്രചരിപ്പിക്കാം തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കാം! ഇസ്‌ലാം മാത്രം മിണ്ടി പോകരുത്‌!! ജമാഅത്തെ ഇസ്‌ലാമി മാത്രം മത്സരിക്കരുത്‌!! ഹ ഹ വളരെ നന്നായിട്ടുണ്ട്‌.

Dr.Doodu said...

"മൌദൂദിയെ എതിര്‍ക്കാന്‍ താങ്കള്‍ക്കുള്ള സ്വാതന്ത്യം പോലെ തന്നെ അനുകൂലിക്കാനും ലത്തീഫിനും മറ്റുള്ളവര്‍ക്കും സ്വാതന്ത്യമുണ്ട്‌"
ജനാധിപത്യത്തിനെതിരായി, മത-രാഷ്ട്ര വാദ സിദ്ധാന്തവുമായി അവസാനം വരെ നിന്ന തീവ്രവാദിയാണ് മൌലാനാ മൌദൂദി എന്ന് അദ്ധേഹത്തിന്റെ കൃതികള്‍ തെളിയിക്കുന്നു. അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്നതും ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നതും പരന്ന ഒരു വായനയില്‍ തന്നെ ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാക്കാവുന്നതാണ്. ഇസ്ലാമികമല്ലാത്ത ഒരു വ്യവസ്ഥയില്‍ മുസ്ലിങ്ങള്‍ ഭരണം കയ്യാളുന്നതും ഉദ്യോഗങ്ങള്‍ വഹിക്കുന്നതും വിലക്കിയ , അങ്ങനെ മുസ്ലിം സമൂഹത്തിന്റെ വളര്‍ച്ച ദശാബ്ദങ്ങളോളം പിന്നോട്ടടിക്കാന്‍ ഒരു കാരണമായ ആ മഹാനുഭാവനെ തീവ്രവാദി എന്നല്ലാതെ മറ്റെന്തു പേരിട്ടാണ്‌ വിളിക്കാന്‍ കഴിയുക എതിരാളീ ? രാഷ്ട്രത്തിന്റെ ഐക്യത്തിനു തന്നെ ഭീഷണിയാകുന്ന തരം സൈദ്ധാന്തിക അടിത്തറയുള്ള , ഒരു സംഘടനയെയും അതിന്റെ തീവ്രവാദി നേതാവിനെയും, ഉറക്കെ ന്യായീകരിക്കുന്ന ഒരാളെ സംശയിക്കുന്നതില്‍ എന്താണ് തെറ്റ് ? (മൌദൂദി പറഞ്ഞതൊക്കെ സത്യമാണ് പോലും! - ലത്തീഫിന്റെ ഒരു ലേഖനത്തില്‍ വായിച്ചത്. )
സമകാലീന ഇന്ത്യന്‍ ചുറ്റുപാടില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ പ്പോലും ക്ലച്ച് പിടിക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ മൌദൂദിയന്‍ സാഹിത്യം പതുക്കെ കെട്ടിപ്പൊതിഞ്ഞു അട്ടത്തു വെയ്ക്കുകയും (ഞമ്മള്‍ക്ക്‌ ഭൂരിപക്ഷം വരുമ്പോള്‍ ആ നിമിഷം പൊടിതട്ടി എടുക്കാന്‍ പാകത്തില്‍ ! ) ഞമ്മളേം ജനാധിപത്യത്തിന് കൂട്ടണേ എന്നും പറഞ്ഞിറങ്ങിയിരിക്കുകയാണ് ജമാ അത്തെ ഇസ്ലാമി . വിശദാംശങ്ങള്‍ക്ക് ജബ്ബാര്‍ മാഷിന്റെ തന്നെ ഒരു ലേഖനമുണ്ട് വായിക്കാന്‍ . (ഇവിടെ) മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും പിന്തുണയ്കുന്നവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് മറക്കാതിരിക്കുക.

nb : ഡൂഡു മനുഷ്യരെ വിഭജിക്കുന്ന മതങ്ങളെ വെറുക്കുന്നു. മനുഷ്യനെ സ്നേഹിക്കുന്നു...

ea jabbar said...

>>> അപ്പൊ ഒരു സംശയം ലതീഫേ !
മുഹമ്മദ് നബിയുടെ മരണ ശേഷം , മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നൂതനവും സങ്കീര്ണവുമായ പ്രശ്നങ്ങളില്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കാന്‍ മനുഷ്യബുദ്ധിയല്ലാതെ മറ്റെന്തു പോംവഴിയാ ഉള്ളത്? ഇന്നത്തെ ആഗോളവല്‍കൃത ലോകത്തെ അതി സങ്കീര്‍ണമായ പ്രശ്നങ്ങളൊക്കെ [കുര്‍ ആനില്‍ ഇല്ലാത്ത കാര്യങ്ങള്‍] പരിഹരിക്കാന്‍ വേണ്ട “വെളിപാടുകള്‍” ഏതു മാര്‍കറ്റിലാ കിട്ടുക? <<<

ഈ പോസ്റ്റില്‍ താങ്കള്‍ ചോദിച്ച ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്. അതിലെ പരിഹാസം ഉത്തരത്തെക്കുറിച്ച തെറ്റായ മുന്‍ധാരണയെ സൂചിപ്പിക്കുന്നു. മുഹമ്മദ് നബിക്ക് ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവാചകന്‍തന്നെ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ നിര്‍ദ്ദേശമനുസരിച്ച് ഒരു കാര്യത്തിന്റെ മുന്നിലും ഇസ്‌ലാമിക ലോകം പകച്ചുനിന്നിട്ടില്ല. ആ സംവിധാനത്തിന് നല്‍കപ്പെടുന്ന സാങ്കേതിക പദമാണ് 'ഇജ്തിഹാദ്'. ഇപ്പോള്‍ ഇത്ര മതി. ചുരുക്കത്തില്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങേണ്ട വെളിപാടുകളായിട്ടല്ല അത് ലഭിക്കുക എന്ന വിനയപൂര്‍വം ഉണര്‍ത്തട്ടേ.
2010, ജൂണ്‍ 27 7:06 pm

-------

ഇത് സി കെ ലതീഫിന്റെ പോസ്റ്റിലെ ഒടുക്കത്തെ കമന്റാണ്. ഈ കമന്റിനു മുമ്പായി ഞാന്‍ ഏതാനും കമന്റുകള്‍ ഇട്ടിരുന്നു. അതിനു മറുപടി പറഞ്ഞുകൊണ്ട് ഇനിയാരും ഇവിടെ കമന്റേണ്ട എന്ന മട്ടില്‍ അദ്ദേഹം മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ അവസാന കമന്റിനു ഞാന്‍ ഒരു പ്രതികരണം പോസ്റ്റു ചെയ്തെങ്കിലും അതു തടയപ്പെട്ടിരിക്കുകയാണ്. ഇതു വരെ വെളിച്ചം കാണാത്ത ആ കമന്റ് ഏകദേശം ഇങ്ങനെയായിരുന്നു :
ഇസ്ലാമിക ലോകം ആധുനിക പ്രശ്നങ്ങള്‍ക്കു മുമ്പില്‍ പകച്ചു നിന്നതിന്റേയും ഇന്നും പകച്ചു തന്നെ നിക്കുന്നതിന്റേയും അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കേരളത്തിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍ ആഴ്ചയ്ക്കാഴ്ച്ചയ്ക്കു നയം മാറ്റുന്നതു തന്നെ പോരേ ഉദാഹരണം ? സ്ത്രീകള്‍ മുഖം പോലും പുറത്തു കാട്ടാതെ വീടകങ്ങളില്‍ ഒളിഞ്ഞിരിക്കണമെന്നും ജോലിക്കു പോകുന്ന പെണ്ണുങ്ങളെ തിരിച്ചു വിളിക്കണമെന്നും അടുത്ത കാലം വരെ “പ്രബോധനം” ചെയ്തുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ സ്ത്രീകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോപ്പു കൂട്ടുകയാണല്ലോ. ഇക്കാര്യത്തില്‍ അവര്‍ക്കു സാക്ഷാല്‍ മൌദൂദിയെ തന്നെ തള്ളിപ്പറയ്യേണ്ടിയും വന്നു ! ഇജ്തിഹാദിനു ഖുര്‍ ആനും ഹദീസും അവലംബിച്ചാല്‍ ശരിയാവില്ലെന്നും ആധുനിക ജനാധിപത്യ മൂല്യങ്ങളെ അവഗണിക്കാനാവില്ലെന്നും വൈകിയാണെങ്കിലും തിരിച്ചറിഞ്ഞില്ലേ? കുര്‍ ആനും ഹദീസും മൌദൂദിയന്‍ വ്യാഖ്യാനങ്ങളുമൊക്കെ കാലഹരണപ്പെട്ടു എന്ന മട്ടില്‍ ഇജ്തിഹാദ് നടത്താനാണെങ്കില്‍ പിന്നെ ഇസ്ലാമിനിക്കാലത്തെന്തു പ്രസക്തി?
സ്ത്രീകളുടെ വോട്ടവകാശം സംബന്ധിച്ച് ദീനീപരമായ ഒരു നിലപാടെടുക്കാനായി പാകിസ്താനില്‍ മുമ്പ് ശിയാവുല്‍ ഹഖിന്റെ ഭരണകാലത്ത് ഒരു മതക്കമ്മീഷനെ നിയോഗിക്കുകയുണ്‍യുണ്ടായി. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്നു പണ്ഡിതന്മാരെയാണ് അതിനായി നിയോഗിച്ചത്. മൂന്നു പേരും വെവ്വേറെ ഇജ്തിഹാദ് നടത്തി മുന്നു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.
മൌദൂദിയന്‍ നിലപാടുള്ള ഒരാള്‍ സ്ത്രീകള്‍ക്കു വോട്ടവകാശമില്ല എന്നു തീര്‍ത്തു പറഞ്ഞപ്പോള്‍ മറ്റൊരാള്‍ ഖുര്‍ ആനിലെ സാക്ഷി നിയമം അവലംബിച്ചുകൊണ്ട് സ്ത്രീയ്ക്കു പകുതി വോട്ടവകാശം നല്‍കാമെന്നു വിധിച്ചു. പുരോഗമന ചിന്താഗതിക്കാരനായ മൂന്നാമന്‍ സ്ത്രീക്കും പുരുഷനും തുല്യ മായ വോട്ടവകാശം നല്‍കാവുന്നതാണെന്നഭിപ്രായപ്പെടുകയും ചെയ്തു. മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ക്കു മുമ്പില്‍ പകച്ചു പൊയ പാക് പ്രസിഡന്റ് അന്നൊരു നടപടിയും എടുക്കാതെ അവ ചവറ്റുകുട്ടയിലിട്ടു.
അവയവ ദാനം സംബന്ധിച്ച് ഇസ്ലാമിക ലോകം ഇന്നും നിലപാടില്ലാതെ പകച്ചു തന്നെ നില്‍പ്പാണ്. ബാങ്ക് പലിശ ഹറാമോ ഹലാലോ എന്ന കാര്യത്തില്‍ പോലും മുജ് തഹിദുകള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. ഇനിയും വേണോ ലതീഫേ ഉദാഹരണങ്ങള്‍ ?

sanchari said...

പ്രതീക്ഷിച്ചത് മാത്രം സംഭവിച്ചു

ea jabbar said...

ea jabbar പറഞ്ഞു...
സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.

ഇതു പോലുള്ള വെളിപാടുകളാണ് എന്നെ ഈ നിഗമനത്തിലെത്താന്‍ പ്രേരിപ്പിച്ചത് . ചാത്തന്റെ വെളിപാടുകള്‍ക്ക് ഇതിലും നിലവാരം തോന്നിയിരുന്നു !
2010, ജൂണ്‍ 26 11:44 am
ഈ കമന്റ് ലതീഫ് ഡിലീറ്റ് ചെയ്തു !

ea jabbar said...

ഒരു വെളിച്ചപ്പാടിന്റെ വാക്കുകളും അവയുടെ ആശയവും ചുറ്റുഭാഗത്തും കൂടിനില്‍ക്കുന്നവരില്‍ പോലും ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല. പക്ഷെ മുഹമ്മദ് നബിയിലൂടെ വെളിപ്പെട്ട ദിവ്യവെളിപാടുകളുടെ സ്വാധീനം അതായിരുന്നുവോ. 1400 വര്‍ഷം മുമ്പ് നല്‍കപ്പെട്ട വെളിപാടിലൂടെ മനുഷ്യന് ആവശ്യമായ സകല ജീവിത തുറകളിലേക്കും വേണ്ട പൂര്‍ണ നിര്‍ദ്ദേശങ്ങല്‍ നല്‍കപ്പെട്ടു. ലോകത്തിന്നും അത് ജനകോടികളെ ആകര്‍ഷിച്ചു.
--------------

നാലാം ക്ലാസില്‍ നാലു വട്ടം തോറ്റ് പഠിത്തം നിര്‍ത്തിയ നിലംബൂരിലെ വേലായുധന്‍ എന്ന വെളിച്ചപ്പാട് ഇന്ന് കേരളത്തിലെ പതിനായിരക്കണക്കിനു ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്ന ആള്‍ദൈവമാണ്. വെറുമൊരു മനോരോഗിയും മന്ദബുദ്ധിയുമായ വള്ളിക്കാവിലെ സുധാമണി ഇന്ന് ലക്ഷക്കണക്കിനു ആരാധകരുള്ള മഹാദൈവമാണ്. ഈ ശാസ്ത്രയുഗത്തില്‍ ഇതാണു സ്ഥിതിയെങ്കില്‍ ഒരു മനശ്ശാസ്ത്രവിജ്ഞാനവുമില്ലാതിരുന്ന ആറാം നൂറ്റാണ്ടിലെ മരുനിവാസികളായ നാടോടി അറബികള്‍ക്കു മുഹമ്മദ് “പ്രവാചക“നായതില്‍ അല്‍ഭുതമൊന്നും അവകാശപ്പെടാനില്ല.

ea jabbar said...

13 വര്‍ഷം ആകര്‍ഷകവും താളാത്മകവുമായ വെളിപാടുകളുരുവിട്ടു കൊണ്ട് മക്കയില്‍ മുഹമ്മദ് തന്റെ ദീന്‍ പ്രചരിപ്പിച്ചു. എന്നിട്ടും 13 പേരെ തികച്ചു കിട്ടിയില്ല . പിന്നീട് സ്വന്തം ഗോത്രത്തിന്റെ ശത്രുക്കളുമായി ഗൂഢാലോചന നടത്തി ഉടമ്പടിയുണ്ടാക്കി മദീനയിലേക്കു പലായനം ചെയ്യുകയും അവിടെ ചെന്ന് മക്കക്കാരുടെ കച്ചവട സംഘങ്ങളെ ആക്രമിച്ചും കൊള്ള ചെതും ആളെക്കൂട്ടുകയുമാണു ദൈവദൂതന്‍ ചെയ്തത്.
ഹിറ്റ്ലറും മുസോളിനിയും സ്റ്റാലിനും നെപ്പോളിയനുമൊക്കെ ചരിത്രത്തിന്റെ ഗതി മാറ്റിയ മനോവിഭ്രാന്തിക്കാര്‍ തന്നെയായിരുന്നു. മാനവ ചരിത്രത്തില്‍ അതൊന്നും പുതുമയും അല്‍ഭുതവുമുള്ള കാര്യങ്ങളല്ല.

ea jabbar said...

കുര്‍ ആനില്‍ പൂര്‍ണ നിര്‍ദേശങ്ങളുണ്ടെന്ന ലതീഫിന്റെ വാദം പൂര്‍ണ വിഡ്ഡിത്തം മാത്രമാണ്. ഇന്നത്തെ ലോകത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ആ ഗ്രന്ഥത്തിലില്ല. ഒരു പ്രാകൃത നാടോടി ഗോത്രത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമേ അതുപകരിക്കുന്നുള്ളു. അതു പോലും പൂര്‍ണമല്ലെന്നു ഞാന്‍ തെളിയിക്കാം

Dr.Doodu said...

"ഇസ്ളാമിന്റെ ആശയങ്ങള്‍ സ്വീകരിക്കാത്ത എല്ലാ സര്‍ക്കാരുകളെയും സ്റ്റേറ്റുകളെയും ഇല്ലാതാക്കാനാണ് ഇസ്ളാം ആഗ്രഹിക്കുന്നത്. ഇസ്ളാമിനു വേണ്ടത് ഈ ഭൂമി മുഴുവനുമാണ്. ഒരു ഭാഗം മാത്രമല്ല. ഈ ഗ്രഹം മുഴുവനുമാണ്. ഇതിനുവേണ്ടി എല്ലാ ശക്തികളെയും ഉപയോഗപ്പെടുത്തുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ജനങ്ങളുടെ വീക്ഷണങ്ങളെ മാറ്റിയെടുത്ത് അവരില്‍ ബുദ്ധിപരവും മാനസികവുമായ വിപ്ളവത്തിന്റെ തീപ്പൊരിയുണ്ടാക്കുന്നതും ജിഹാദാണ്. പഴയ സ്വേച്‌ഛാധിപത്യ വ്യവസ്ഥിതി തകര്‍ക്കുകയും വാളിന്റെ ശക്തികൊണ്ട് ഒരു പുതിയ ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നതും ജിഹാദാണ്. അതിനുവേണ്ടി പണം ഉപയോഗിക്കുന്നതും ശക്തി പ്രയോഗിക്കുന്നതും ജിഹാദ് തന്നെ.''(അല്‍ ജിഹാദു ഫില്‍ ഇസ്ളാം).
നോക്കുക, ലത്തീഫിന്റെ വഴികാട്ടിയായ മൌദൂദി എന്ന തീവ്രവാദിയുടെ വാക്കുകള്‍ !
Nb : ലത്തീഫിന് കമന്റ്‌ മോഡറേഷന്‍ വെയ്ക്കുകയല്ലാതെ നിവൃത്തിയില്ല. ഖുറാന്‍ അടിസ്ഥാനമാക്കിയുള്ള ജബ്ബാര്‍ മാഷിന്റെതടക്കമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ആത്മ വഞ്ചന കൂടാതെ മറുപടി പറയണമെങ്കില്‍ ഖുറാന്‍ , മൌദൂദി, മൊഹമ്മദ്‌ മുതലായവയെയൊക്കെ തള്ളിപ്പറയേണ്ടിവരും. അതാണ്‌ മിക്ക ചോദ്യങ്ങള്‍ക്കും ഒരു മലയാളം മുന്‍ഷി സ്റ്റൈലില്‍ അവിയല്‍ , സാമ്പാര്‍ പരുവത്തിലുള്ള മറുപടി. വായിച്ചാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവുകയുമില്ല എന്നാല്‍ മറുപടി പറഞ്ഞു എന്നാവുകയും ചെയ്യും,

Dr.Doodu said...

ജബ്ബാര്‍ മാഷ് പറഞ്ഞത് പോലെ സുധാമണി ചേച്ചിക്ക് ഇന്നുള്ള ഭക്ത ലക്ഷങ്ങളുമായി താരതമ്യം ചെയ്‌താല്‍ മുഹമ്മദിന് അന്നുണ്ടായിരുന്ന അനുയായികളുടെ എണ്ണം വളരെ കുറവായിരിക്കും. ആറാം നൂറ്റാണ്ടില്‍ അറേബ്യയിലും ചുട്ടുവട്ടത്തുമായി ....

ea jabbar said...

താങ്കളുടെ ചോദ്യം ദൈവം എന്തുകൊണ്ട് നിങ്ങള്‍ വിചാരിക്കുന്ന രൂപത്തില്‍ ചെതില്ല എന്നാണ്. എന്നുവെച്ചാല്‍ താങ്കളുടെ അഭിപ്രായത്തില്‍ ഓരോ മനുഷ്യനും ദിവ്യബോധനം നേരിട്ട് നല്‍കി പ്രവാചകനാക്കി നിയോഗിക്കണമായിരുന്നു എന്നാണ്. ചുരുക്കം.
--------
ഇത് ഇ എം എസ്സിനെ ചോദ്യോത്തരം പോലായല്ലോ ലതീഫേ? എന്റെ ചോദ്യം ലതീഫിനു മറുപടി പറയാന്‍ പാകത്തിലങ്ങു വ്യാഖ്യാനിച്ചു . എന്നിട്ടൊരു മറുപടിയും !

ദൈവം ഞാന്‍ വിചാരിക്കുമ്പോലെ ചെയ്തില്ല എന്നല്ല , പറഞ്ഞത്. എല്ലാ ജീവികള്‍ക്കും ജീവിക്കാന്‍ വേണ്ട ബുദ്ധിയും മറ്റു കഴിവുകളും കൊടുത്ത പ്രകൃതി [ദൈവം?] മനുഷ്യന്‍ എന്ന സാമൂഹ്യ ജന്തുവിനും ഇവിടെ ശരിയാം വണ്ണം ജീവിക്കാനുള്ള ബുദ്ധിയൊക്കെ കൊടുത്തിട്ടുണ്ട്. ആ ബുദ്ധിയുപയോഗിച്ചു തന്നെയാണു മനുഷ്യന്‍ ഇവിടെ ജീവിക്കുന്നതും. മനുഷ്യബുദ്ധിക്കു കണ്ടെത്താനും ആവിഷ്കരിക്കാനും കഴിയാത്ത ഒരു സദാചാരവും മര്യാദയും ദര്‍ശനവും നിങ്ങളീ പറയുന്ന വെളിപാടു കിതാബുകളില്‍ കാണുന്നുമില്ല.
മുഹമ്മദ് ദത്തുപുത്രന്റെ ഭാര്യയെ കല്യാണം കഴിച്ച രാത്രി മധുവിധുവിനായി ക്ഷമ കെട്ട് കാത്തിരിക്കുന്ന വേളയില്‍ അവിടെ ചുറ്റിപ്പറ്റി നിന്ന് പുതുമണവാട്ടിയോടും മറ്റും സൊറ പറഞ്ഞ് രസിച്ചുകൊണ്ടിരുന്ന ആളുകളോടാണ് ആ വെളിപാടിറങ്ങിയതെന്ന് തഫ്സീറുകളില്‍ പറയുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ അല്പം ഔചിത്യം കാണിക്കാന്‍ ഒരു മനുഷ്യന്റെ ബുദ്ധി പോരാ എന്നാണോ ലതീഫ് പറയുന്നത് ?
ഈ പ്രപഞ്ചം മുഴുവന്‍ പരിപാലിക്കുന്ന ഒരു മഹാദൈവം പറയാന്‍ മാത്രം എന്തെങ്കിലും പ്രസക്തിയും പ്രാധാന്യവും ആ വാചകത്തിലുണ്ടോ? ഇത്രയും ബാലിശവും അപ്രസക്തവും വ്യക്തിപരവുമായ കാര്യങ്ങളൊക്കെ പ്രപഞ്ചസ്ര്ഷ്ടിക്കു മുമ്പേ തയ്യാറാക്കി വെച്ച ഒരു മഹാഗ്രന്ഥത്തിലുള്ളതോ അതോ മുഹമ്മദിന് ആ സന്ദര്‍ഭത്തില്‍ മനസ്സില്‍ തോന്നിയതോ ?
---
ഓരോ മനുഷ്യനും അപ്പപ്പോള്‍ “ദിവ്യബോധനം” നല്‍കി വെളിച്ചപ്പാടാക്കണം എന്നു ഞാന്‍ ഉദ്ദേശിച്ചില്ല. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വലയുണ്ടാക്കുന്നതുമൊക്കെ അല്ലാഹു അവയ്ക്ക് പ്രത്യേകം വഹ്യ് നല്‍കുന്നതു കൊണ്ടാണെന്നല്ലേ ഖുര്‍ ആന്‍ പറയുന്നത്. ജീവികള്‍ അവയുടെ സ്വഭാവഗുണങ്ങള്‍ ആര്‍ജ്ജിക്കുന്നതും നിലനിര്‍ത്തുന്നതും ജനിതകപരമായ ജൈവ സവിശേഷതയാലാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ദിവ്യ ബോധനം നല്‍കുക എന്നാല്‍ ജനിതക ഘടനയില്‍ ഓരോ സ്വഭാവത്തെയും നിയന്ത്രിക്കുന്ന ജീനുകള്‍ ഉള്‍പ്പെടുത്തുക എന്നേ അര്‍ത്ഥം വരൂ. തേനീച്ചയെ പ്രവാചകനാക്കണമെന്നില്ല. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളു. മനസ്സിലായില്ലെങ്കില്‍ വിശദീകരിക്കാം.

ea jabbar said...

അല്ലയോ വിശ്വാസികളേ, പ്രവാചകന്റെ ഭവനങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് നോക്കിയിരിക്കുകയുമരുത്. എന്നാല്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ ചെന്നുകൊള്ളുക. ഭക്ഷണം കഴിഞ്ഞാല്‍ പിരിഞ്ഞുപോകണം.... (33:53)

ഈ സൂക്തങ്ങള്‍ വായിക്കാനും അതിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും ആവശ്യമായ ബുദ്ധി മനുഷ്യനില്ലേ. പ്രവാചകത്വത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് പ്രസ്തുത വചനങ്ങളില്‍നിന്ന് ലഭിക്കുന്നതാണോ. (ഇനി നിഷേധിയാണെങ്കില്‍ പോലും) ഉറഞ്ഞുതുള്ളുന്ന വെളിച്ചപാട് പറയുന്ന അര്‍ഥമില്ലാത്ത വാചകങ്ങളിലുള്ളത്. ജബ്ബാര്‍ മാഷ് എന്തിനാണിങ്ങനെ സ്വന്തം വിലകളഞ്ഞ് അവസ്തവ പ്രചാരണത്തിലേര്‍പ്പെടുന്നത് എന്ന നിങ്ങള്‍ തന്നെ ചോദിച്ചുനോക്കുക. (
-------------
ലതീഫേ !
എന്റെ അയലത്തെ ചാത്തന്‍ വെളിച്ചപ്പാട് അവരുടെ കുലദൈവമായ മുത്തപ്പന്റെ വെളിപാടുകള്‍ ഉരുവിട്ടിരുന്നു. ആ കോളനിനിവാസികള്‍ പരിപാലിക്കേണ്ട മര്യാദകളൊക്കെ ആ ദൈവം ഇതുപോലെ ഉരുവിട്ടിരുന്നു. ഒരിക്കല്‍ ചെള്ളിച്ചി എന്ന മുത്തശ്ശി മരിച്ചു. വാര്‍ദ്ധക്യം മൂലം . ആ വര്‍ഷം മുത്തപ്പന്‍ ആറാട്ടിനു ചാത്തന്‍ തുള്ളിയപ്പോള്‍ ചെള്ളിച്ചിയെ മുത്തപ്പന്‍ തിരിച്ചു വിളിക്കാന്‍ കാരണം വ്യക്തമാക്കിയത് ഞാനിന്നും ഓര്‍ക്കുന്നു. അര്‍ഥമില്ലാതെ ഉറഞ്ഞു തുള്ളിയതല്ല. കാര്യം വ്യക്തമായി തന്നെ പറഞ്ഞു : അതിന്റെ ചുരുക്കം ഇതായിരുന്നു : മുത്തപ്പന്റെ കാര്യത്തില്‍ അവര്‍ക്കൊന്നും വേണ്ടത്ര താല്പര്യമില്ലാതായിരിക്കുന്നു; അവഗണന സഹിക്കാന്‍ വയ്യ. കഴിഞ്ഞ ഉത്സവത്തിനു മുത്തപ്പനു നിവേദിച്ച കള്ളില്‍ ഈച്ചയും ഉറുമ്പും ഉണ്ടായിരുന്നതും അന്നു വെട്ടിയ കോഴിക്കു കുരിപ്പു രോഗമുണ്ടായിരുന്നതുമൊക്കെ ദൈവത്തെ അവഗണിക്കുന്നതിനുദാഹരണമാണെന്നും “ദൈവം” വെളിപാടായി പറഞ്ഞു.
കുര്‍ ആനില്‍ ഇതേ നിലവാരമുള്ള നിരവധി വാക്യങ്ങള്‍ ഞാന്‍ കാണുന്നു. മുഹമ്മദിന്റെ വീട്ടില്‍ സൊറ പറഞ്ഞിരിക്കുനവരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് “അദ്ദേഹത്തിനതു പറ്യാന്‍ ലജ്ജയുണ്ട് എന്നാല്‍ അല്ലാഹു ലജ്ജിക്കുന്നുല്ല” എന്ന മുഖവുരയോടെയാണ്. മുഹമ്മദിനു നേരിട്ടു പറയാന്‍ ലജ്ജയുള്ള ബാലിശമായ കാര്യം ഒരു കാര്യസ്ഥനെക്കൊണ്ടു പറയിക്കുന്ന പോലെ മുഹമ്മദ് സ്വന്തം നാവുകൊണ്ട് പറഞ്ഞു : ഇതു തനി തട്ടിപ്പാണെന്നു മനസ്സിലാക്കാന്‍ ഏതു മന്ദബുദ്ധിക്കും കഴിയും. വിശ്വാസം കൊണ്ടു ബുദ്ധി മരവിച്ച ലതീഫിനും കൂട്ടര്‍ക്കുമൊഴികെ !

സുശീല്‍ കുമാര്‍ said...

എന്റെ വിശ്വാസം നല്ല വിശ്വാസവും, മറ്റവന്റെ വിശ്വാസം അന്ധവിശ്വാസവും,
എന്റെ വെളിപാട് ശരിയായ വെളിപാടും മറ്റവന്റെ വെളിപാട് തെറ്റായ വെളിപാടും
എന്റെ മതം ശരിയായ മതവും മറ്റവന്റെ മതം തെറ്റായ മതവും

അപ്പം ഞാനാരാ മോന്‍?

സുശീല്‍ കുമാര്‍ said...

സി കെ ലത്തീഫിന്റെ പ്രസ്ഥാവിത ബ്ലോഗിലിട്ടതാണ്‌ ഈ പ്രതികരണം:
ഷെബു പറഞ്ഞു...

അപ്പനും അമ്മയും വിദേശത്തായിരിക്കെ സ്വന്തം സഹോദരിയുമായി ലൈംഗിക ജീവിതം നയിക്കുകയും ഒടുവില്‍ രണ്ടു കുട്ടികളുമായി 'വിവാഹിതരായി' ജീവിക്കുന്ന ഒരു നിര്ഭാഗ്യവാനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. കുടുംബവും സമൂഹവും വിലക്ക് കല്പിച്ചു കടുത്ത കുറ്റബോധത്തിന്റെ ഭാരവുമായി അലയുകയാണ് ആ യുവാവിപ്പോള്‍. ഇവിടെ സ്വന്തം സഹോദരിയെ ഭാര്യയാക്കിയ നടപടി യുക്തിവാദത്തില്‍ തെറ്റല്ല, ദൈവ വിശ്വാസത്തില്‍ അങ്ങേയറ്റം പാപവും.""

>>>> ഇതെന്ത് ചരിത്രബോധമില്ലാത്ത വര്‍ത്താനം സര്‍,

ദൈവം ആദത്തെ സൃഷ്ടിച്ചു, വാരിയെല്ലൂരി ഹവ്വയെ സൃഷ്ടിച്ചു....

കഴിഞ്ഞോ മനുഷ്യ സൃഷ്ടി? പിന്നെ അവര്‍ക്കെങ്ങനെ മക്കളുണ്ടായി? സഹോദര -സഹോദരീ ബന്ധം വഴിയോ? അമ്മ -മകന്‍ ബന്ധം വഴിയോ? അതുമല്ലെങ്കില്‍ അച്ഛന്‍-മകള്‍ ബന്ധം വഴിയോ?

'സര്‍വ്വ ശക്തനായ' ദൈവം കാണിച്ചു തന്ന നേര്‍ വഴി ഇതായിരിക്കേ, യുക്തിവാദികളുടെ നെഞ്ചത്തുകയറിതന്നെ സിക്കിള്‍ ചവിട്ടണോ ഷെബൂ?

ea jabbar said...

അത് അക്കാലത്ത് വേറെ നിവൃത്തിയില്ലാത്തതുകൊണ്ടല്ലേ സുശീലേ ...!

സര്‍വ്വശക്തന്റെ നിവൃത്തികേട് അങ്ങു സഹിക്കാം !

കുരുത്തം കെട്ടവന്‍ said...

സുശീല്‍ കുമാര്‍ പി പി :"എന്റെ വിശ്വാസം നല്ല വിശ്വാസവും, മറ്റവന്റെ വിശ്വാസം അന്ധവിശ്വാസവും, എന്റെ വെളിപാട് ശരിയായ വെളിപാടും മറ്റവന്റെ വെളിപാട് തെറ്റായ വെളിപാടും
എന്റെ മതം ശരിയായ മതവും മറ്റവന്റെ മതം തെറ്റായ മതവും. അപ്പം ഞാനാരാ മോന്‍?"


ഇതു തന്നെയല്ലേ യുക്തിവാദികളുടെ നിലപാടും!. അല്ലാതെ യുക്തിവാദികള്‍ മറ്റുള്ളവരുടെ വിശ്വാസത്തെ മാനിച്ചിട്ടൊന്നുമല്ലല്ലോ? അവര്‍ക്ക്‌ ഭൂരിപക്ഷം കിട്ടിയപ്പോഴൊക്കെ മറ്റുള്ള (എല്ലാ വിഭാഗം മതവിശ്വാസികളെയും) കണക്കിനു പീഡിപ്പിച്ചിട്ടുണ്ട്‌. കേരളത്തില്‍ രണ്ട്‌ കൈവിരലുകളീലും എണ്ണാന്‍ മാത്രമേ ഉള്ളൂ എന്നുള്ളതുകൊണ്ടല്ലേ അടങ്ങിയിരിക്കുന്നത്‌! അല്ലാതെ മറ്റു വിശ്വാസികളോടുള്ള ആദരവുകൊണ്ടൊന്നുമല്ലല്ലോ?! അപ്പോള്‍ ലത്തീഫിനെ മാത്രം പഴി പറയുന്നതില്‍ ഒരു കാര്യവുമില്ല. ആദ്യം സ്വയം നന്നാകണം പിന്നല്ലേ മറ്റുള്ളവരുടെ?!! ലത്തീഫും നിങ്ങളും തമ്മിലുള്ള വ്യത്യാസം എന്നത്‌ ചൂണ്ടികാണിക്കാന്‍ ലത്തീഫിനു ഒരു ഗ്രന്ഥമുണ്ട്‌ നിങ്ങള്‍ക്കതില്ല! യുക്തിവാദികള്‍ എന്ന് പറയുന്നവര്‍ അവരുടെ വാദം (വിശ്വാസം?!) അതാണു ശരി എന്നു പറയുന്നു. ലത്തീഫും അതേ അദ്ദേഹത്തിണ്റ്റെ വിശ്വാസമാണു ശരി എന്നേ പറഞ്ഞുള്ളൂ. ഇതില്‍ പുതുതായി എന്താണുള്ളത്‌?

CKLatheef said...

യുക്തിവാദികളും അവരെ പിന്താങ്ങിക്കൊണ്ട് വരുന്ന അനോണികളും എനിക്കെതിരെ ഉപയോഗിക്കുന്ന തീവ്രവാദി പ്രയോഗത്തിന് ഒരു വിലയും ഞാന്‍ കല്‍പിക്കുന്നില്ല. നിലപാടിലെ ദാര്‍ഢ്യം തീവ്രതയായി തെറ്റിദ്ധരിച്ചവരും കൂട്ടത്തിലുണ്ടാവാം. ആ അര്‍ഥത്തില്‍ ഏറ്റവും വലിയ തീവ്രവാദികള്‍ യുക്തിവാദികളാണ്. അവരുടെ നിലപാട് കേവലം മതവിരുദ്ധത എന്ന ഒരൊറ്റ അജണ്ടയില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണ്.

പിന്നെ ഇവിടെ വന്ന് മറുപടി പറഞ്ഞിരുന്നതാണ്. തീര്‍ത്തും വേണ്ടെന്ന് വെച്ചിട്ടുമില്ല. പിന്നെ ആരെങ്കിലും ശേഷിയില്ലെന്നോ യോഗ്യതയില്ലെന്നോ പറയുന്നതിനാല്‍ മാത്രം അത് തെളിയിക്കാന്‍ ഇവിടെ വന്ന് എന്തെങ്കിലും പറയേണ്ടതായി തോന്നിയിട്ടില്ല.

കമന്റുകള്‍ വിഷയ സംബന്ധിയല്ലെങ്കിലും അസഭ്യമോ പ്രകോപനപരമോ മഹദ് വ്യക്തികളെ പരിഹസിക്കുന്നതോ ആണെങ്കിലുമൊക്കെ പ്രസിദ്ധീകരിക്കാതിരിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ആണ് പതിവ്. മറിച്ച് വിഷയവുമായി ബന്ധപ്പെട്ട് എത്ര വിമര്‍ശനാത്മമായ കമന്റും പ്രസിദ്ധീകരിക്കാറുണ്ട്. ആ കമന്റുകള്‍ ആര് നല്‍കി എന്ന് ഞാന്‍ കാര്യമാക്കാറില്ല.

ദൈവത്തെക്കുറിച്ച് തന്റെതായ ഒരു ചിത്രം സങ്കല്‍പിക്കുകയും അതിനനുസരിച്ച് വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങള്‍ കാണാത്തതിനാല്‍ അത് ദൈവികമല്ലെന്നും മുഹമ്മദിന്റെ വചനങ്ങളാണെന്നും കരുതുകയാണ് ജബ്ബാര്‍ മാഷ് ചെയ്തിരിക്കുന്നത്.

മാഷും ചിത്രകാരന്‍ സ്വയം തന്നെയും ഏത് ആശുപത്രിയില്‍ പോയാലാണ്, ഈ മതവിരുദ്ധരോഗം സുഖപ്പെടുക എന്ന് കൂടിയിരുന്ന് ആലോചിക്കുക.:)

ചിത്രകാരന്റെ പ്രാര്‍ഥനക്കും മറ്റുള്ളവരുടെ സ്‌നേഹാദരവുകള്‍ക്കും നന്ദി.

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...

ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).


MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.