[മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഹമീദ് ചേന്നമംഗലൂര്‍ എഴുതിയ ലേഖനത്തോട് അനുകൂലമായി പ്രതികരിച്ചു കൊണ്ട് ശ്രീ എം എ കാരപ്പഞ്ചേരി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പ് ഇവിടെ പോസ്റ്റുന്നു.]
ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം !
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ജമാ അത്തെ ഇസ്ലാമി എന്ന മത-രാഷ്ട്രീയ സംഘടന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ മാത്രമാണ് അതിനല്‍പ്പമെങ്കിലും സ്വാധീനമുള്ളത്. ഇന്ത്യയെ ഇസ്ലാമീകരിച്ച് ഖിലാഫത്തിന്റെ മാതൃകയിലുള്ള ഒരു ദൈവീക ഭരണക്രമം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇന്ത്യയെ ഹൈന്ദവവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍ എസ്സെസ്സിന്റെ മുസ്ലിം പ്രതിരൂപമാണു ജമാ അത്തെ ഇസ്ലാമി എന്ന നിരീക്ഷണം സ്വാഭാവികം മാത്രം. ജമാ അത്ത് സ്ഥാപകനായ മൌലാനാ മൌദൂദിയുടേയും വി ഡി സവര്‍ക്കറുടെയും മനോഘടനയിലും നിലപാടുകളിലും കാണുന്ന വിസ്മയജനകമായ സമാനതകള്‍ സവിശേഷ പഠനം അര്‍ഹിക്കുന്നു.
എന്നാല്‍ പഴയ മതരാഷ്ട്രവാദം അഥവാ മൌദൂദിസം ആ സംഘടന കയ്യൊഴിച്ചില്ലേ എന്ന് ചിലരെങ്കിലും സംശയിക്കുന്നു. ആ നിലയിലാണ് അതിന്റെ ഇന്നത്തെ നിലപാടുകളും രാഷ്ട്രീയ സാംസ്കാരിക ഇടപെടലുകളും . പൊതു സമൂഹത്തെ ഒന്നടങ്കം കബളിപ്പിക്കാന്‍ ജമാ അത്തിനു കഴിഞ്ഞിട്ടില്ലെങ്കിലും ചിലരെങ്കിലും അതിന്റെ വലയില്‍ കുടുങ്ങിയതായി കാണാം. കേരളത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും വേദികള്‍ പങ്കിടുന്നവരും അവരുടെ പത്ര മാസികകളില്‍ എഴുതുന്നവരുമായ ബുദ്ധിജീവികളും പൊതു പ്രവര്‍ത്തകരും “ജമാ അത്തിനെ കുറിച്ച് കൂടുതലൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പച്ച പ്പരമാര്‍ത്ഥികള്‍ ” തന്നെയോ? ഇരുട്ടില്‍ തപ്പുന്ന ബുദ്ധിജീവികളെയും തടി തപ്പുന്ന ജമാ അത്തിനെയും ഒരുപോലെ തുറന്നു കാണിക്കുന്ന ഹമീദ് ചേന്നമംഗല്ലൂരിന്റെ ലേഖനം അവസരോചിതമായി. ജമാ അത്ത് അതിന്റെ ബൌദ്ധിക ജിഹാദില്‍ ഒരുക്കി വെച്ചിരിക്കുന്ന ചതിക്കുഴികളോരോന്നും ലേഖകന്‍ അതി വിദഗ്ധമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.
ജമാ അത്തെ ഇസ്ലാമി അതിന്റെ തുടക്കം മുതല്‍ക്കു തന്നെ പൊതുസമൂഹത്തെ കബളിപ്പിച്ചു പോരുന്നുണ്ട്. അതിന്റെ ഒരു മാതൃകാ സന്ദര്‍ഭം 1941-ല്‍ സംഘടന നിലവില്‍ വന്നപ്പോള്‍ . അതിന്റെ പ്രഖ്യാപിതലക്ഷ്യം ‘ഹുകൂമത്തെ ഇലാഹി’ സ്ഥാപിക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരവും ഏറെക്കാലം അതു തന്നെയായിരുന്നു ലക്ഷ്യം. പൊതു സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പും മുസ്ലിം പണ്ഡിതന്മാരുടെ വിമര്‍ശനവും കണക്കിലെടുത്ത് പിന്നീട് ജമാ അത്തിന്റെ ലക്ഷ്യം ഇഖാമത്തുദീന്‍ (മതം സ്ഥാപിക്കുക) എന്നു തിരുത്തുകയും അതിന്റെ ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തു. സംഘടനക്കുണ്ടായ ഗുണപരമായ ഒരു മാറ്റമായാണു പൊതു സമൂഹവും മുസ്ലിംങ്ങളും ഇതിനെ കണ്ടത്. ചില ദേശീയ നേതാക്കന്മാര്‍ ഇതിന്റെ പേരില്‍ സംഘടനയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
പക്ഷെ എന്താണു യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചത്? ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനൊരുങ്ങിത്തിരിച്ചവര്‍ അതപകടമാണെന്നു കണ്ട് വിനയപൂര്‍വ്വം പിന്‍ വാങ്ങിയെന്നോ? സ്ഥാപിക്കേണ്ടത് രാഷ്ട്രമല്ല പകരം മതമാണെന്നു വന്നാല്‍ ആര്‍ക്കാണെതിര്‍പ്പുണ്ടാവുക? എന്നാല്‍ സ്ഥാപിക്കേണ്ടത് ദീന്‍ ആണ്. ദീനിന്റെ വിവക്ഷ മൌദൂദിക്കും ജമാ അത്തിനും വെറും മതമല്ല. രാഷ്ട്രം തന്നെയാണ ! അതായത് സംഘടനയുടെ ലക്ഷ്യം ഹുകൂമത്തെ ഇലാഹിയില്‍ നിന്നും ഇഖാമത്തുദ്ദീനിലേക്കു മാറിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ മാറ്റം വന്നത് ലക്ഷ്യത്തിലല്ല പദപ്രയോഗത്തില്‍ മാത്രമാണ്. ജമാ അത്തിന്ന്റെ ദേശീയ നേതാക്കന്മാര്‍ തന്നെ ഇതു പരസ്യമായി പറഞ്ഞിട്ടുണ്ട്. മൌലാനാ ഷഫീമുനീസ് ഒരഭിമുഖത്തില്‍ പറഞ്ഞത് സംഘടന അതിന്റെ സ്ഥാപന കാലത്തുള്ള ലക്ഷ്യത്തില്‍നിന്ന് അണുകിട വ്യതിചലിച്ചിട്ടില്ലെന്നാണ്. ( Milli Gazette -jan 2002)
ജമാ അത്തിന്റെ ഭരണഘടനയില്‍ എവിടെയാണു രാഷ്ട്രവാദമുള്ളത്. എനിക്കൊന്നു കാണുച്ചു തരൂ എന്നു സ്തോഭത്തോടെ പൊട്ടിത്തെറിച്ച , ജമാ ത്തു പരിവാരിന്റെ വേദികള്‍ പങ്കിടുന്ന ഒരു ബുദ്ധിജീവിയെ എനിക്കറിയാം. ഭരണഘടന വികാരാധീനനാകാതെ സാവകാശം വായിച്ചു നോക്കൂ. ദീനിന്റെയും ദൈവത്തിന്റെയും പുറകില്‍ ഭരണാധികാരം ഒളിഞ്ഞിരിക്കുന്നതു കാണാം.
പൊതുസമൂഹത്തിന്റെ മുമ്പില്‍ പരമാവധി ആകര്‍ഷകമായി പ്രത്യക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ജമാ അത്തു പയറ്റുന്ന മറ്റൊരു തന്ത്രം നോക്കുക. ഏതാനും വര്‍ഷം മുമ്പ് ജമാ അത്തെ ഇസ്ലാമിയുടെ സംസ്ഥാനസമ്മേളനത്തോട്ടനുബന്ധിച്ച് മലപ്പുറത്ത് പുറത്തിറക്കിയ ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന ലഘു ലേഖയില്‍ പറയുന്നു: “നിങ്ങള്‍ മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ അതുമല്ല അവിശ്വാസിയോ ആരാകട്ടെ നിങ്ങള്‍ക്കും ജമാ അത്തെ ഇസ്ലാമിയില്‍ ഒരു ഇടമുണ്ട്. മനുഷ്യനിലും അവന്റെ നന്മയിലും താല്പര്യമുള്ള ഏതൊരാളും ജമാ അത്തിന്റെ ഭാഗമാണ്. ജമാ അത്ത് അയാളുടെയും.”
ഈ ഗംഭീര അവകാശവാദം പൊതു സമൂഹത്തെ അവഹേളിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? ഇതില്‍ ആത്മാര്‍ത്ഥതയുടെ ഒരു കണികയെങ്കിലും ഉണ്ടെന്നു വിശ്വസിക്കാന്‍ ഒരു സാത്വികനായ ജമാ അത്തുകാരന്‍ പോലും തയ്യാറാവുകയില്ല. കേരളത്തിലെ സമുന്നത ജമാ അത്തു നേതാവ് ടി കെ അബ്ദുല്ല എഴുതുന്നു. “ജമാ അത്തെ ഇസ്ലാമി സ്വയം വിശേഷിപ്പിക്കുന്നതുപോലെ ഒരു നവോഥാനപ്രസ്ഥാനമാണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഉദയം ചെയ്ത ശക്തിമത്തായ ഇസ്ലാമികപ്രസ്ഥാനം.”(ജ ഇ .അമ്പതാംവാര്‍ഷികപ്പതിപ്പ്). മറ്റൊരു നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്ന അബൂ അയ്മന്‍ എഴുതുന്നു: “ജമാ അത്തെ ഇസ്ലാമി അതിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു ഇസ്ലാമിക ആദര്‍ശപ്രസ്ഥാനമാണ്. “(അതേ പുസ്തകം)
ഇവിടെ എവിടെയാണ് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടം? അവിശ്വാസികളുടെയും യുക്തിവാദികളുടെയും കാര്യം പിന്നെ പറയാനുമില്ലല്ലോ.
ജമാ അത്തിനു പൊതു സമൂഹത്തിനു മുമ്പില്‍ പുരോഗമനത്തിന്റെ വേഷം കെട്ടുന്നതിനുള്ള മുഖ്യ പ്രതിബന്ധം അതിന്റെ സാഹിത്യം തന്നെയാണ്. -മതരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രമായ രാഷ്ട്രീയ ഇസ്ലാമിനെ അംഗപ്രത്യംഗവര്‍ണനയോടെ പ്രതിപാദിക്കുന്ന മൌദൂദികൃതികള്‍ . മതേതരജനാധിപത്യത്തെയും നിരുപാധികമായ വിശ്വമാനവികതയെയും നിരാകരിക്കുന്ന , സ്ത്രീത്വത്തെ അധ:കരിക്കുന്ന , അമുസ്ലിംങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന , മുസ്ലിം മനസ്സുകളെ യുദ്ധക്കളമാക്കി നിര്‍ത്തുന്ന മൌദൂദി കൃതികളില്‍ ഒന്നു പോലും ജമാ അത്ത് തള്ളുന്നില്ല. തന്നെയുമല്ല, അവ ഇന്നും വിറ്റു കാശാക്കുകയും ചെയ്യുന്നു. ! മൌദൂദിയേയോ മൌദൂദിയുടെ കൃതികളെയോ കയ്യൊഴിക്കാതെത്തന്നെ സാമ്രാജ്യത്വവിരുദ്ധ-മനുഷ്യാവകാശ സംരക്ഷക മുദ്രാവാക്യങ്ങള്‍ മുഴക്കി ജാഥ നടത്തുന്ന ജമാ അത്തുകാരെ അനുമോദിക്കുന്ന ബുദ്ധിജീവികള്‍ ഈ വൈരുദ്ധ്യം കണ്ടില്ലെന്നു നടിക്കുന്നതെന്തിനാണ്‍?
അന്‍പതുകളുടെ തുടക്കത്തില്‍ തന്നെ കേരളത്തില്‍ മൌദൂദിയുടെ ഉര്‍ദു പുസ്തകങ്ങളുടെ പരിഭാഷകള്‍ വന്നുതുടങ്ങിയിരുന്നു. ഇന്നും ഓരോ കൃതികള്‍ മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. ജമാ അത്തിന്റെ പ്രസിദ്ധീകരണസംവിധാനമായ കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് (IPH) ആണ് ഇതിനു നേതൃത്വം നല്‍കുന്നത്. ചില കൃതികള്‍ കേരളീയരുടെ ശ്രദ്ധയില്‍ പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക, പരിഭാഷകളില്‍ ഗുരുതരമായ കൃത്രിമം കാണിക്കുക, മൂല കൃതികളുടെ മൌലിക സന്ദേശത്തില്‍ യഥേഷ്ടം കൈ കടത്തുക, ഖുര്‍ ആന്‍ വാക്യങ്ങള്‍ പോലും വികലമായി തര്‍ജ്ജമ ചെയ്യുക, പരിഭാഷയില്‍ മൂലകൃതിയിലുള്ള ചില അധ്യായങ്ങള്‍ തന്നെ ഒഴിവാക്കുക തുടങ്ങിയ അനേകം വിമര്‍ശനങ്ങള്‍ ഇതിനകം IPHനു നേരെ ഉയര്‍ന്നുവന്നിട്ടുണ്ട്.
എന്തിനാണു ജമാ അത്തുകാര്‍ ചില മൌദൂദി കൃതികള്‍ കേരളീയരുടെ മുമ്പില്‍ എത്തരുതെന്നു ശഠിക്കുന്നത്? തങ്ങള്‍ തുറന്നു കാട്ടപ്പെടുമെന്ന ഭീതി കൊണ്ടു തന്നെ . മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ മടിച്ചിരുന്ന മൂന്നു കൃതികള്‍ : 1. പര്‍ദ. 2. അല്‍ജിഹാദു ഫില്‍ ഇസ്ലാം(ഇസ്ലാമിലെ ജിഹാദ്), 3. മുര്‍തദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മെ (മതം മാറ്റത്തിന് ഇസ്ലാമികനിയമത്തിലെ ശിക്ഷ ). ഇവയില്‍ രണ്ടെണ്ണം ഇതിനകം മലയാളത്തില്‍ വന്നുകഴിഞ്ഞു. പക്ഷേ അവ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പിന്നില്‍ അരങ്ങേറിയ അന്തര്‍ നാടകങ്ങള്‍ സാംസ്കാരിക കേരളത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
‘പര്‍ദ’ മലയാളത്തില്‍ വരാതിരിക്കാന്‍ കേരള ജമാ അത്തെ പ്രത്യേകം ശ്രദ്ധിച്ചു എന്നു പറഞ്ഞുവല്ലോ. സ്ത്രീവിമോചനത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും സമര്‍ത്ഥമായി തുരങ്കം വെക്കുന്ന ഈ മൌദൂദി കൃതി മലയാളത്തില്‍ വന്നാല്‍ മൌദൂദിയുടെ സ്ത്രീ വിരോധവും ജമാ അത്തിന്റെ ഇരട്ടത്താപ്പും വെളിച്ചത്താവുമെന്നതു തന്നെ കാരണം. എന്നാല്‍ ജമാ അത്തു നേതൃത്വത്തിന്റെ എല്ലാ തന്ത്രങ്ങളെയും തകര്‍ത്തു തരിപ്പണമാക്കി ഇപ്പോഴതു പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുന്നത് കടുപ്പം കൂടിയ സുന്നികളാണ്! അവര്‍ക്കതുകൊണ്ടു രണ്ടു കാര്യം. : ജമാ ത്തിനെ ക്ഷീണിപ്പിക്കുകയും ഒപ്പം തങ്ങളുടെ സവിശേഷ സ്ത്രീ നിലപാടുകള്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. മൌദൂദിയുടെ സുപ്രധാനമായൊരു കൃതി മറ്റൊരു കൂട്ടര്‍ പ്രസിദ്ധീകരിച്ച് മൌദൂദിയന്‍ സ്ത്രീവിരുദ്ധത വെളിച്ചത്തായതിന്റെ നാണക്കേട് ഇപ്പോഴും ജമാ അത്ത് നേതൃത്വത്തില്‍നിന്ന് വിട്ടുമാറിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും വനിതാമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്ന ജമാ അത്തുകാരുടെ തലയ്ക്കു മീതെ ‘പര്‍ദ’ എന്നും യവനകഥയിലെ വാള്‍ പോലെ തൂങ്ങിക്കിടക്കും.
രണ്ടാമത്തെ മൌദൂദി കൃതി അല്‍ജിഹാദു ഫില്‍ ഇസ്ലാം . സായുധ ജിഹാദിനെ പൊലിപ്പിച്ചു കാട്ടുന്ന ഈ കൃതിക്ക് പര്‍ദയുടെ ഗതി വരരുതെന്നു കരുതി IPH തന്നെയാണിതു പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൌദൂദിയെ കൊള്ളുകയും മൌദൂദിസത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തിനെ തള്ളുകയും ചെയ്യുന്ന ചില ജിഹാദീ സംഘങ്ങള്‍ രംഗം പിടിച്ചടക്കുമെന്ന് വന്നപ്പോഴാണു ഗത്യന്തരമില്ലാതെ ജമാ അത്ത് ‘ജിഹാദ്’ പരിഭാഷപ്പെടുത്തിയത്. പക്ഷെ മൌദൂദിയുടെ തീവ്രമായ ജിഹാദീ ആശയങ്ങളില്‍ വെള്ളം ചേര്‍ത്തു കൊണ്ടാണ് ഈ കൃതി കേരളീയര്‍ക്കു നല്‍കിയിട്ടുള്ളത്. അനിസ്ലാമിക ഭരണകൂടങ്ങളെ ജിഹാദിലൂടെ മറിച്ചിട്ട് തത്സ്ഥാനത്തു ശരീ അത്ത് അടിസ്ഥാനത്തിലുള്ള ദൈവീക ഭരണവ്യവസ്ഥ സ്ഥാപിക്കാന്‍ ശരീരം കൊണ്ടും ധനം കൊണ്ടും പൊരുതുവാനും വേണ്ടിവന്നാല്‍ രക്തസാക്ഷിത്വം വരിക്കുവാനും ഓരോ മുസല്‍മാനും ബാധ്യസ്ഥനാണെന്ന ഏറ്റവും മൌലികമായ മൌദൂദിയന്‍ സന്ദേശം പരിഭാഷയില്‍ ബലി കഴിച്ചിരിക്കുന്നു.
മൂന്നാമത്തെ കൃതിയുടെ പ്രമേയം മുസ്ലിങ്ങളുടെ കൂട്ടത്തില്‍നിന്ന് ആരെങ്കിലും മതം മാറിയാല്‍ അവനെ കൊല്ലണമെന്നു സമര്‍ത്ഥിക്കാനുള്ള ശ്രമമാണ്. ഈ കൃതിയുടെ കാര്യത്തില്‍ അടുത്ത കാലത്തൊന്നും ജമാ അത്തിനും ഐ പി എച്ചിനും ആരെയും പേടിക്കേണ്ടി വരില്ല. മതം മാറുന്നവനെ കൊല്ലണമെന്നു വിളിച്ചു പറയാന്‍ മുമ്പ് പര്‍ദ പ്രസിദ്ധീകരിച്ചവര്‍ക്കോ ജിഹാദ് പ്രസിദ്ധീകരിക്കുമെന്നു ഭീഷണി മുഴക്കിയവര്‍ക്കോ ഒട്ടും താല്പര്യമുണ്ടാവാനിടയില്ല. എന്തായാലും ‘മുര്‍തദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മെ’ എന്ന മൌദൂദി കൃതി മലയാളത്തില്‍ വരേണ്ടത് അനിവാര്യമാണ്. മൌദൂദിയുടെ തനിനിറം മനസ്സിലാക്കാനും മൌദൂദിസ്റ്റുകളുടെ കാപട്യം തിരിച്ചറിയാനും അതുപകരിക്കും.
അവസാനമായി ; മൌദൂദി കൃതികളുടെ പരിഭാഷയില്‍ മാത്രം ഒതുങ്ങുന്നില്ല IPHന്റെ കൃത്രിമം. മൌദൂദിയുടെ പാണ്ഡിത്യവും പദവിയും പൊലിപ്പിച്ചു കാണിക്കാന്‍ ഈയിടെ പുറത്തിറക്കിയ പുസ്തകമാണ് ‘മൌദൂദി സ്മൃതി രേഖകള്‍ ’ . മൌദൂദിയുടെ കുടുംബാംഗങ്ങളും ശിഷ്യന്മാരും സഹപ്രവര്‍ത്തകരും അനുയായികളും മൌലാനയുടെ ജീവിതത്തെയും ബൌദ്ധിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും വിവിധ കോണുകളിലൂടെ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. കൂട്ടത്തില്‍ സമകാലിക മുസ്ലിം ലോകത്തിലെ ഏറ്റവും ശ്രദ്ധേയനായ ബുദ്ധിജീവിയും എഴുത്തുകാരനുമായ സിയാവുദ്ദീന്‍ സര്‍ദാറിന്റെ ഒരു കുറിപ്പും കൊടുത്തിട്ടുണ്ട്. സര്‍ദാറിന്റെ Desperately Seeking Paradise എന്ന പ്രസിദ്ധ കൃതിയില്‍നിന്നെടുത്ത ഭഗമാണിത്.
മൌദൂദിയെ ആദ്യമായി കാണുന്നതും ലോക ഇസ്ലാമികപ്രസ്ഥാനത്തിന്റെ ഭാവിയെയും സമകാലിക സമൂഹത്തില്‍ മുസ്ലിം ബുദ്ധിജീവികളുടെ പങ്കിനെപറ്റിയും മറ്റും തനിക്കുണ്ടാവേണ്ട ബോധ്യവുമായി ബന്ധപ്പെട്ട് മൌദൂദിയുമായി സംവദിച്ചതും ‘ചിന്തകനും പണ്ഡിതനുമായ’ മൌദൂദി തന്നെ നിരാശപ്പെടുത്തിയതും സര്‍ദാര്‍ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഐ പി എചിന്റെ പുസ്തകത്തില്‍ കാതലായ ആ ഭാഗം വിട്ടു കളഞ്ഞിരിക്കുന്നു. വിട്ടു കളഞ്ഞ ആ ഭാഗം താഴെ:
“മൌദൂദിയുടെ വാദങ്ങള്‍ ,ആധുനിക സമൂഹത്തിന്റെ വെല്ലുവിളികളുടെയും പ്രശ്നങ്ങളുടെയും മുമ്പില്‍ വേണ്ടത്ര ഗുണദോഷനിരൂപണം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ , എന്റെ മുമ്പില്‍ ബോധ്യപ്പെടാതെ കിടന്നു. സാമ്പ്രദായിക പണ്ഡിതന്മാര്‍ക്ക് ആധുനിക ലോകവുമായി ഒരു ബന്ധവുമില്ലെന്ന് നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന മൌദൂദിക്കും അവര്‍ പറഞ്ഞതു തന്നെയേ പറയാനുണ്ടായിരുന്നുള്ളു. അദ്ദേഹത്തെ സംബന്ധിച്ച് സര്‍വ്വ പ്രശ്നവും പരിഹരിക്കാന്‍ കഴിയുന്ന ഒരു റെഡിമെയ്ഡ് വ്യവസ്ഥയാണു ശരീ അത്ത്. ഇസ്ലാമിന്റെ ലോക വീക്ഷണത്തെ കുറിച്ച് നവീന ധാരണകള്‍ നേടാനുള്ള ഒരു പദ്ധതിയും അദ്ദേഹത്തിന്റെ ചിന്തയ്ക്കു പ്രദാനം ചെയ്യാനുണ്ടായിരുന്നില്ല. സര്‍വ്വോപരി മൌദൂദിയുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കിയത്.
... ഞാന്‍ ജീവിക്കുന്ന ലോകത്തെ കുറിച്ച് മൌലാനക്ക് പൂര്‍ണ അജ്ഞതയാണുള്ളതെന്ന് ഇവിടെ വെച്ചാണു ഞാന്‍ മനസ്സിലാക്കുന്നത്. തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ എത്രയാണെങ്കിലും ‘പര്‍ദ’ തുടങ്ങിയ കൃതികളില്‍ സ്ത്രീകളെ ജന്മനാ തരം താണവരായും മൂടുപടത്തില്‍ പൊതിഞ്ഞ് വീടിന്റെ അകത്തളങ്ങളില്‍ തളക്കപ്പെടേണ്ടവരുമായിട്ടാണ് ചിത്രീകരിക്കുന്നതെന്ന വസ്തുത അവശേഷിക്കുന്നു. സ്ത്രീകള്‍ പ്രകൃത്യാ തന്നെ സമൂഹത്തിന്റെ സുസ്ഥിയ്തിക്കൊരു സാന്മാര്‍ഗ്ഗികഭീഷണിയാണത്രെ! മൌദൂദിയുടെ മിക്ക അഭിപ്രായങ്ങളും വിജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്തവയാണെന്നും അവയുടെ യുക്തി പ്രാകൃതമാണെന്നും വായിക്കും തോറും എനിക്കു ബോധ്യപ്പെട്ടുകൊണ്ടിരുന്നു. “
സിയാവുദ്ധീന്‍ സര്‍ദാര്‍ പോലും മൌദൂദിയെ അനുസ്മരിച്ചിരിക്കുന്നു എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയല്ലാതെ സര്‍ദാര്‍ മൌദൂദിയെ എങ്ങനെയാണു വിലയിരുത്തിയതെന്ന വസ്തുത വായനക്കാര്‍ക്ക് എത്തിക്കുകയായിരുന്നില്ലല്ലോ ഐ പി എച്ചിന്റെ ഉദ്ദേശ്യം. അപ്പോള്‍ സംഭവിക്കേണ്ടതു തന്നെയാണു സംഭവിച്ചത്.
എം എ കാരപ്പഞ്ചേരി.
മഞ്ചേരി.
Subscribe to:
Post Comments (Atom)
105 comments:
മൌദൂദിയുടെ വാദങ്ങള്‍ ,ആധുനിക സമൂഹത്തിന്റെ വെല്ലുവിളികളുടെയും പ്രശ്നങ്ങളുടെയും മുമ്പില്‍ വേണ്ടത്ര ഗുണദോഷനിരൂപണം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ , എന്റെ മുമ്പില്‍ ബോധ്യപ്പെടാതെ കിടന്നു. സാമ്പ്രദായിക പണ്ഡിതന്മാര്‍ക്ക് ആധുനിക ലോകവുമായി ഒരു ബന്ധവുമില്ലെന്ന് നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന മൌദൂദിക്കും അവര്‍ പറഞ്ഞതു തന്നെയേ പറയാനുണ്ടായിരുന്നുള്ളു. അദ്ദേഹത്തെ സംബന്ധിച്ച് സര്‍വ്വ പ്രശ്നവും പരിഹരിക്കാന്‍ കഴിയുന്ന ഒരു റെഡിമെയ്ഡ് വ്യവസ്ഥയാണു ശരീ അത്ത്. ഇസ്ലാമിന്റെ ലോക വീക്ഷണത്തെ കുറിച്ച് നവീന ധാരണകള്‍ നേടാനുള്ള ഒരു പദ്ധതിയും അദ്ദേഹത്തിന്റെ ചിന്തയ്ക്കു പ്രദാനം ചെയ്യാനുണ്ടായിരുന്നില്ല. സര്‍വ്വോപരി മൌദൂദിയുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കിയത്.
... ഞാന്‍ ജീവിക്കുന്ന ലോകത്തെ കുറിച്ച് മൌലാനക്ക് പൂര്‍ണ അജ്ഞതയാണുള്ളതെന്ന് ഇവിടെ വെച്ചാണു ഞാന്‍ മനസ്സിലാക്കുന്നത്. തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ എത്രയാണെങ്കിലും ‘പര്‍ദ’ തുടങ്ങിയ കൃതികളില്‍ സ്ത്രീകളെ ജന്മനാ തരം താണവരായും മൂടുപടത്തില്‍ പൊതിഞ്ഞ് വീടിന്റെ അകത്തളങ്ങളില്‍ തളക്കപ്പെടേണ്ടവരുമായിട്ടാണ് ചിത്രീകരിക്കുന്നതെന്ന വസ്തുത അവശേഷിക്കുന്നു. സ്ത്രീകള്‍ പ്രകൃത്യാ തന്നെ സമൂഹത്തിന്റെ സുസ്ഥിയ്തിക്കൊരു സാന്മാര്‍ഗ്ഗികഭീഷണിയാണത്രെ! മൌദൂദിയുടെ മിക്ക അഭിപ്രായങ്ങളും വിജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്തവയാണെന്നും അവയുടെ യുക്തി പ്രാകൃതമാണെന്നും വായിക്കും തോറും എനിക്കു ബോധ്യപ്പെട്ടുകൊണ്ടിരുന്നു.
ഇത് പ്രച്ഛന്നവേഷങ്ങളൂടെ കാലം.
jammat islami bayanggara sabbavamthanne!!!!!!JABBAR avarkkue enthankilum swadeenam evideyenkilum undakil adue avarude perumattavum pravarthanathile kappattyam ellayimayummannue avar jeevidathinete samastha bagavum ulkollunna oru adarshathil adiyurachu vishvasikkunnu ennadalle sathyam
ഇസ്ലാമിനു വേണ്ടത് ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍മാരെ (ഹമീദ് ചേന്ദമംഗലൂരും എം എന്‍ കാരശ്ശേരിയും അതല്ല)- എം ഗംഗാധരന്‍. മതൃഭൂമി അഴ്ചപ്പതിപ്പ്- മെയ് 23.
>> ക്രിട്ടിക്കല്‍ ഇന്‍സൈഡറായിരുന്ന ചേകന്നൂര്‍ മൗലവിയെപ്പോലും വെച്ചുപൊറുപ്പിക്കാനുള്ള സഹിഷ്ണുതയില്ലാത്ത മതം മറ്റുള്ളവരെ വെച്ചുപൊറുപ്പിക്കുമോ?
ജമാഅത്തെ ഇസ്‌ലാമി, ഖുര്‍ആന്‍, ഇസ്ളാം ....... മണ്ണാങ്കട്ട കുറെ കാലമായല്ലോ?! ഈ എഴുതുന്ന ആള്‍ക്ക് തന്നെ എത്ര പ്രായമായി? ഇതിനിടയില്‍ ഈ പറഞ്ഞ 'സാധനങ്ങളൊക്കെ' മനുഷ്യര്‍ക്കെതിരായി എന്തുണ്ടാക്കി എന്നാണീ പറയുന്നത്?!! നന്‍മ ചെയ്യുന്നതും തിന്‍മ വിരോധിക്കുന്നതും കുറ്റമാണൊ?! ഇത്രയും കാലമായിട്ടും സമൂഹത്തില്‍ ഈ പറഞ്ഞവരൊക്കെ അതു മാത്രമാണു ചെയ്തുകണ്ടിട്ടുള്ളത്. പിന്നെയെന്താണു താങ്കളീ പറഞ്ഞുകൊണ്ടിരിക്കുന്നത്, മനസ്സിലാകുന്നില്ല!! താങ്കളില്‍ നിന്നും വിഭിന്നമായി ആളുകള്‍ ചിന്തിക്കുന്നുണ്ടെന്നും അവര്‍ക്ക് താങ്കളുടെ അഭിപ്രായമല്ലെന്നും ഇവിടെ നോക്കിയാല്‍ മനസ്സിലാകും.
മൌദൂദിയുടെ പുസ്തകം പ്രസിദ്ദീകരിച്ചാല്‍ കുറ്റം. ദാ കണ്ടില്ലേ ജമാഅത്തെ ഇസ്‌ലാമി മൌദൂദിയുടെ പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നു! ഇനി ജമാഅത്തെ ഇസ്‌ലാമി പുസ്തകം വിവര്‍ത്തനം ചെയ്തില്ലെന്നിരിക്കെട്ടെ; നിങ്ങള്‍ വിചാരിക്കും ഹൊ സമാധാനമായി ഇനി പ്രശ്നമില്ലല്ലോ! അപ്പോഴതാ വരുന്നു... കണ്ടോ കണ്ടോ, ജമാഅത്തെ ഇസ്‌ലാമി മൌദൂദിയുടെ പുസ്തകം വിവര്‍ത്തനം ചെയ്യാതെ ജനങ്ങളെ തെറ്റിദ്ദരിപ്പിക്കുന്നത് കണ്ടോ!! എന്നാല്‍ പിന്നെ അവര്‍ക്ക് എതിരായിട്ടുള്ള മൌദൂദിയുടെ പുസ്തകങ്ങളൊക്കെ ഇയാള്‍ക്കങ്ങ് പ്രസിദ്ദീകരിക്കരുതോ? അതല്ലേ ശരിയായ എര്‍പ്പാട്. കാക്കയുടെ വിശപ്പും മാറി പശുവിണ്റ്റെ കടിയും മാറി എന്നപോലെ, ജമാഅത്തെ ഇസ്‌ലാമിയുടെ 'മുഖം മൂടി' അഴിച്ചിടുകയുമാകാം നമുക്ക് എറ്റെടുത്ത ജോലി പൂര്‍ത്തീകരിച്ചു എന്നൊരു സമാധാനവും ആകാം. ഇഷ്ട്മില്ലാത്ത അച്ചി തൊട്ടൊതൊക്കെ കുറ്റം എന്ന് പണ്ടാരോ പറഞ്ഞതെത്ര ശരി!
ഈ കുറിപ്പെഴുതിയ എം എ കാരപ്പഞ്ചേരി[മുഹമ്മദലി] ജമാ ത്തെ ഇസ്ലാമിയുടെ സഹയാത്രികനും അടുത്ത ബന്ധുവുമായിരുന്നു. ജമാ അത്തു ബുദ്ധികേന്ദ്രമായ ഓ അബ്ദുല്ലയുടെയും ഓ അബ്ദുറഹ്മാന്റെയും അടുത്ത ബന്ധുവുമാണ്.
ജമാ അത്തിന്റെ എല്ലാ രാപ്പനിയും നേരിട്ടറിയാവുന്ന വ്യക്തിയെന്നു ചുരുക്കം !
എം എ കാരപ്പഞ്ചേരി ജമാഅത്തിണ്റ്റെ കൂടെ കിടന്ന് 'രാപ്പനി'അറിഞ്ഞ ആളാണെന്നതൊക്കെ വെറുതെ. പുള്ളിക്കാരന്‍ കുറച്ച് വര്‍ഷം ജമാഅത്തിണ്റ്റെ ശാന്തപുരം കോളേജില്‍ അധ്യാപകനായി (ചേകന്നൂര്‍ മൌലവിയും അവിടെ അധ്യാപകനായിരുന്നു എന്ന് മറക്കാതിരിക്കുക) ജോലി ചെയ്തിരുന്നു എന്നതൊഴിച്ചാല്‍ ഒരു വിധ ജമാഅത്തു ബന്ധവും പുള്ളിക്കില്ലായിരുന്നു എന്നാണെണ്റ്റെ അറിവ്. കോളേജില്‍ ജോലി ചെയ്തിരുന്ന കാലത്ത് പുള്ളീ ചില അധാര്‍മിക പ്രവര്‍ത്തികളില്‍ എര്‍പ്പെടുകയും അവിടന്ന് പുറത്താക്കുകയും ജമാഅത്തുകാര്‍ പുള്ളിക്കാരനുമായുള്ള ബന്ധം വിച്ചേദിക്കുകയും ചെയ്തതുമൂലം അതൊരു തീരാത്ത പകയായി കിട്ടുന്ന അവസരങ്ങള്‍ ജമാഅത്തിനെതിരില്‍ ഉപയോഗപെടുത്തുന്ന ആള്‍ എന്നതില്‍ കവിഞ്ഞ് ഒരു പ്രവര്‍ത്തകനോ മറ്റൊ ആയിരുന്നില്ലെന്നതും ശ്രദ്ദേയമാണു. ജമാഅത്തിണ്റ്റെ ഒരു പ്രത്യാകതയാണു എല്ലാവരുമായും സൌഹ്രദം സ്ഥാപിക്കുക എന്നത്. അവരുടെ സ്ഥാപനങ്ങളിലും മറ്റും അവരെ എതിര്‍ക്കുന്നവരും അനുകൂലിക്കാത്തവരും ഒക്കെ ജോലി ചെയ്യുന്നുണ്ട്. എന്ന് കരുതി അവരാരെങ്കിലും ജമാഅത്തിനെ എതിര്‍ത്ത് പ്രസംഗമോ ലേഖനമോ കീച്ചുബ്ബോഴേക്കും 'കണ്ടോ' ജമാഅത്തിനെതിരില്‍ അവരുടെ ആളുകള്‍ തന്നെ പറയുന്നത് കണ്ടോ എന്ന് പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.
ജമാഅത്തെ ഇസ്‌ലാമിയും ആര്‍ എസ് എസും തുല്യമല്ല: ടി എന്‍ പ്രതാപന്‍ എം എല്‍ എ കണ്ണിനു 'തിമിരം' ബാധിക്കാത്തവരും സമൂഹത്തില്‍ ഉണ്ടെന്നുള്ളത് ആശ്വാസമാണു.
ജമാ അത്തിനെയെന്നല്ല,ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മുസ്ലിം സംഘടനയെ ആര്‍ എസ് എസ്സുമായി തുല്യപ്പെടുത്തിക്കാണുന്ന ആളുടെ തലയ്ക്ക് നെല്ലിക്കാത്തളമാണ് വയ്ക്കേണ്ടത്.ജമാ അത്തെ ഇസ്ലാമി അവരുടെ ആശയങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ച് സമാധാനപരമായി പ്രവര്‍ത്തിക്കുന്നു.ഇന്‍ഡ്യയിലൊരിടത്തും അവര്‍ മൂലം ഒരു വര്‍ഗീയ കലാപമോ അക്രമമോ ഉണ്ടായിട്ടില്ല.അവരുടെ ആശയങ്ങളോട് വിയോജിക്കുന്നവര്‍ക്ക് അതു പ്രകടിപ്പിക്കാം.ശത്രുക്കളെപ്പോലും അവര്‍ ആക്രമിച്ച ചരിത്രമില്ല.കമ്യൂണിസം എന്ന ജനാധിപത്യ വിരുദ്ധ പ്രത്യയശാസ്ത്രം അക്രമത്തിലൂടെയും കൊലകളിലൂടെയും പ്രചരിപ്പിക്കുന്ന വിവിധ ബ്രാന്‍ഡിലുള്ള മാര്‍ക്സിസ്റ്റ് -മാവോയിസ്റ്റുകള്‍ക്ക് ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ജമാ അത്തെ ഇസ്ലാമിക്ക് ആ അവകാശം നൂറുമടങ്ങാണുള്ളത്. ഈ പ്രാഥമിക ജനാധിപത്യ ബോധം ആദ്യം ഉണ്ടാക്ക്. എന്നിട്ട് യുക്തിവാദം പ്രസംഗിക്ക്.
ആരെടാ ഈ യുക്തിവാദി? സുശീല്‍കുമാറിന്റെ അടിപൊളി ലേഖനം
മതസൗഹാര്‍ദം പുലരണമെന്ന ലക്ഷ്യത്തോടെ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന പുരോഗമനചിന്താഗതിക്കാരായ മുസ്‌ലിംകള്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. 2004 ല്‍ സൂനാമി ദുരന്തകാലത്ത് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അവര്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രം മതി അവരെ വിലയിരുത്താന്‍. ജാതിയും മതവും നോക്കിയല്ല അന്ന് അവര്‍ സേവനം ചെയ്തിരുന്നത്....[പ്രതാപന്‍]
-------
പ്രകൃതി ദുരന്തങ്ങളില്‍ ജീവകാരുണ്യവുമായി പ്രത്യക്ഷപ്പെടുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള സംഘടന ആര്‍ എസ്സ് എസ് ആണെന്ന് കണ്ണും കാതും ഉള്ളവര്‍ക്കൊക്കെ അറിയാം . ജമാ അത്തും അതേ പാത പിന്‍തുടരുന്നുവെങ്കില്‍ അവര്‍ തമ്മിലുള്ള സമാനതയ്ക്ക് അതും കൂടി ഒരു ദൃഷ്ടാന്തമാക്കാം !
കാരപ്പഞ്ചേരിയെ 35 വര്‍ഷമായി അടുത്തറിയാം. ഞങ്ങള്‍ ഒരുകിച്ച് കോളേജില്‍ പഠിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം സിമി പ്രവര്‍ത്തകനായിരുന്നു.[സിമി ജമാ അത്തിന്റെ വിദ്യാര്‍ഥി സംഘടനയായിരുന്ന കാലത്ത്] ..പിന്നെ അതു മൂത്ത് ജമാ അത്തായി. ഇടയ്ക്ക് സെക്ക്യുലര്‍ ചിന്താഗതിക്കാരനായും അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
ഇന്‍ഡ്യയിലൊരിടത്തും അവര്‍ മൂലം ഒരു വര്‍ഗീയ കലാപമോ അക്രമമോ ഉണ്ടായിട്ടില്ല.
-----
അക്കൂട്ടരുടെ ഇന്ത്യയില്‍ കാഷ്മീര്‍ സംസ്ഥാനം ഇല്ല !
അവിടെ ജൈഷെ മുഹമ്മദ് എന്ന പേരില്‍ കലാപം സംഘടിപ്പിക്കുന്നത് ജമാ അത്തെ ഇസ്ലാമിയല്ലാതെ മറ്റാരുമല്ല !!
ജൈഷെ മുഹമ്മദ് എന്ന പേരില്‍ കലാപം സംഘടിപ്പിക്കുന്നത് ജമാ അത്തെ ഇസ്ലാമിയല്ലാതെ മറ്റാരുമല്ല !!
കൊള്ളാം മാഷിന്റെ വെവരം. എവിടന്നുകിട്ടി ഈ അറിവ്? കാശ്മീരില്‍ വേറെ ജമാ അത്തെ ഇസ്ലാമി ഉള്ളതായി അറിയാം. ജെയ്ഷെ മുഹമദ് ജമാ അത്തെ ഇസ്ലാമിക്കാരാണെന്ന അറിവ് പുതുതാണ്. സൈന്യത്തിലും ചേര്‍ന്നോ മാഷ്?
കണ്ണിനു 'മഞ്ഞ' ബാധിച്ചാല്‍ കാണുന്നതൊക്കെ 'മഞ്ഞ'യായി തോന്നും എന്ന് പറഞ്ഞത് എത്ര ശരി!! ഈ പോക്ക് പോയാല്‍ അല്‍ഖോഇദ, ലഷ്കറെ ത്വയ്യിബ, താലിബാന്‍ പിന്നെന്തൊക്കെയാ ഉള്ളതെന്നു വചാല്‍ അതൊക്കെ ജമാഅത്തെ ഇസ്‌ലാമിയുടെ രാജ്യാന്തര ശാഖകളാണെന്ന് ഉടനെ പോസ്റ്റ് പ്രതിക്ഷിക്കാം. ഇണ്റ്റലിജന്‍സുകാരാരെങ്കിലും ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒരിക്കലും 'തീവ്രവാദികളെ' കണ്ടെത്താന്‍ പോകുന്നില്ല, കാരണം ഇദ്ദേഹത്തിണ്റ്റെ പോസ്റ്റ് മുഴുവന്‍ വായിച്ചാല്‍ അവരൊക്കെ 'ഹിറാ സെണ്റ്ററില്‍' കുറ്റിയടിക്കുകയെ ചെയ്യൂ. അവിടെ നിന്നാകട്ടെ 'തീവ്രവാദി' പോയിട്ട് എതെങ്കിലും തരത്തിലുള്ള വാതം ഉള്ളവനെ കിട്ടും എന്നു പ്രതീക്ഷിക്കുകയും വയ്യ.
ea jabbar: "പ്രകൃതി ദുരന്തങ്ങളില്‍ ജീവകാരുണ്യവുമായി പ്രത്യക്ഷപ്പെടുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള സംഘടന ആര്‍ എസ്സ് എസ് ആണെന്ന് കണ്ണും കാതും ഉള്ളവര്‍ക്കൊക്കെ അറിയാം . ജമാ അത്തും അതേ പാത പിന്‍തുടരുന്നുവെങ്കില്‍ അവര്‍ തമ്മിലുള്ള സമാനതയ്ക്ക് അതും കൂടി ഒരു ദൃഷ്ടാന്തമാക്കാം!"
ആര്‍ എസ് എസ് 'ജീവകാരുണ്യ' പ്രവര്‍ത്തി ചെയ്തിട്ടും എന്തേ സംഘ്പരിവാര്‍ 'ബ്രാന്‍ഡുകള്‍' ഒഴിച്ച് അവര്‍ വര്‍ഗീയ വാദികളല്ല എന്ന് പറയാതിരുന്നത്. ശ്രീ ടി എന്‍ പ്രതാപന്‍ സൂചിപ്പിചത് ജമാഅത്തെ ഇസ്‌ലാമി ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്തതുകൊണ്ട് മാത്രം അദ്ദേഹം അവര്‍ വര്‍ഗീയവാദികളല്ല എന്ന് പറയുകയായിരുന്നില്ല മറിച്ച് പല സംഗതികളിലും അദ്ദേഹത്തിനവരെ അറിയാം എങ്കിലും അദ്ദേഹം നേരിട്ടനുഭവിച്ച ഒരു സംഗതി സാന്ദര്‍ഭികമായി പരാമര്‍ശിച്ചു എന്നു മാത്രം. (അപ്പോള്‍ അതില്‍ കടിച്ചു തൂങ്ങിയിട്ട് കാര്യമില്ലെന്നര്‍ത്ഥം). ശ്രീ ടി എന്‍ പ്രതാപന്‍ ഒരിക്കലും ജമാഅത്തെ ഇസ്‌ലാമിയെ അനുകൂലിക്കുന്ന ഒരാള്‍ അല്ല എന്നുള്ളതും ശ്രദ്ദേയമാണു. ഇതുകൊണ്ടൊക്കെ തന്നെയാണു 'കുറുക്കന്‍മാര്‍' നിരന്തരം ഒാരിയിട്ടുകൊണ്ടിരുന്നിട്ടും ഈ സാര്‍ത്ഥ വാഹക സംഘം മുന്നോട്ട് പോകുന്നതും അവരെ പിന്തുണക്കാന്‍ ജസ്റ്റിസ് വി ആര്‍ ക്രിഷ്ണയ്യര്‍, സ്വാമി അഗ്നിവേശ്, വാണിദാസ് എളയാവൂര്‍, ജസ്റ്റിസ് താര്‍കുണ്ഡേ...........അങ്ങിനെ സമുഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി നക്ഷത്രങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിക്ക് നിര്‍ലോഭ പിന്തുണയും സഹായവും നല്‍കികൊണ്ടിരിക്കുന്നത്. അവര്‍ക്കെല്ലാം നേരിട്ടറിയാം സമൂഹത്തിലെ ചിദ്രശക്തികള്‍ സ്രിഷ്ടിക്കുന്ന 'പുകമറ' മാത്രമാണു മറ്റെല്ലാം.
OT
ഇവിടുത്തെ വിഷയവുമായി ബന്ധമില്ല എങ്കിലും യുക്തിവാദികളും, ഫഷിസ്ടുകളും തമ്മിലുള്ള ഒരു അവിശുദ്ധ കൂട്ട് കെട്ട് ബുലോകരുടെ അറിവിലേക്ക്.
മലയാളത്തിലെ ഒരു ഇസ്ലാമിക മാസികയില്‍ ആനക്കയത്തുകാരന്‍ ചെക്വാമു (സെയ്ത് മുഹമദ് ആനക്കയം)വും ബഷീര്‍ ആനക്കയവും തമ്മില്‍ തുടര്‍ച്ചയായി ഏതാനും ലക്കങ്ങളില്‍ സംവാദം നടന്നിരുന്നു. അതില്‍ അദ്ദേഹം അതില്‍ ഉത്തരം മുട്ടിയപ്പോള്‍ സാക്ഷാല്‍ ഫാഷിസ്റ്റു പ്രസിദ്ധീകരണമായ ""ജന്മഭുമിയില്‍"" പോയി മറുപടി എഴുതി.
അങ്ങേരു സ്ഥിരമായി ഇസ്ലാമിനെ ചീത്ത പറയാന്‍ ജന്മഭുമിയുടെ താളുകള്‍ ഉപയോഗിക്കുന്നു എന്നുള്ളത് ഇവരുടെ രഹസ്യ അജണ്ട വ്യക്തമാക്കുന്നു.
അക്കൂട്ടരുടെ ഇന്ത്യയില്‍ കാഷ്മീര്‍ സംസ്ഥാനം ഇല്ല !
അവിടെ ജൈഷെ മുഹമ്മദ് എന്ന പേരില്‍ കലാപം സംഘടിപ്പിക്കുന്നത് ജമാ അത്തെ ഇസ്ലാമിയല്ലാതെ മറ്റാരുമല്ല !!
ശ്രീ.ജബ്ബാര്‍
മേല്‍ പറഞ്ഞ പ്രസ്ഥാവന യുക്തിസഹമായാണ് സഹോദരന്‍ പറഞ്ഞതെങ്കില്‍ അതിന് തക്കതായ തെളിവുകള്‍ ഹാജരാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.ഇന്ത്യന്‍ സൈന്യവൂമായി ഏറ്റുമുട്ടുന്ന രാജ്യ ദ്രോഹികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ട ബാധ്യത ജബ്ബാറിനുമുണ്ട്. ആയതിനാല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ ജമാത്തിനെ നിരോധിക്കാനും ജമാത്തുകാരെ എത്രയും പെട്ടെന്ന് അറ്രസ്റ്റ് ചെയ്യാനും സാധിക്കും. താങ്കളടക്കമുള്ള വര്‍ഗ്ഗീയ വാദികള്‍ ജമാ അത്തെ ഇസ്ലാമിക്കെതിരെയുള്ള ആരോപണങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ പൊതു താല്പര്യ ഹരജി ഫയല്‍ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
ഇന്ത്യയിലുടനീളം ഹൈന്ദവ തീവ്രവാദം പ്രചരിപ്പിക്കുകയും ആയുധപരിശീലനവും, വര്‍ഗ്ഗീയ കലാപങ്ങള്‍ അടക്കം സംഘടിപ്പിക്കുകയും ചെയ്യുന്ന ആര്‍ എസ് എസ് എന്ന സംഘടനയും ഒരാളെ പോലും വിധ്വംസക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതമാവുക പോലും ചെയ്യാത്ത ജമാത്തെ ഇസ്ലാമിയെയും ഒരേ പോലെ കാണുന്ന അസുഖത്തിന്. നല്ല മരുന്ന്. കുതിരവട്ടത്ത് പോയി ഷോക്കടി ചികിത്സയാണ് നല്ലത്. അഞ്ചോ പത്തോ മിനിറ്റ് ഷോക്കട്റ്റിച്ചാല്‍ നല്ല ബുദ്ധി തെളിഞ്ഞേക്കാം.
ഒരു കാലത്ത് മത രാഷ്ട്രവാദം, ജനാധിപത്യം അനിസ്ലാമികം എന്നൊക്കെ പറഞ്ഞ സംഘടന ജനാധിപത്യത്തിലേക്കും മതേതതരത്തിലേക്കും വരുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ മാഷെ ചെയ്യേണ്ടത്. അതല്ലേ ജനാധിപത്യം. അല്ലാതെ അവരെ പിന്നെയും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്നതാണോ ന്യായം. അതല്ലേങ്കില്‍ ഈ ജനാധിപത്യം എന്ന സാധനം നിങ്ങള്‍ക്കൊക്കെ മാത്രമേ പറ്റുകയുള്ളൂ എന്നുണ്ടോ.ഇനി അതല്ല ഏതെങ്കിലും മാടമ്പിമാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണോ ജനാധിപത്യത്തില്‍ പ്രവേശിക്കാന്‍. ?
വിദേശ ഫണ്ട്, തീവ്രവാദം, കലാപം, എല്ലാം ബന്ധപ്പെട്ട് ജമാാത്തെ ഇസ്ലാമിക്കുള്ള്ല ബന്ധം പുറത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പൊതു താല്പര്യ ഹരജി യുക്തിവാദിക സംഘത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഈ വായിട്ടലക്കല്‍ അവസാനിപ്പിക്കാനെങ്കിലും അത് ഉപകരിക്കും.പൊതു ജനങ്ങളും അറിയട്ടെ സത്യാവസ്ഥ.
ഇവിടെ അധികാരത്തിലേറുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പൊതു മുതല്‍ ഉപയോഗിച്ച് തങ്ങളുടെ സില്‍ബന്ധികള്‍ക്കും, ബന്ധുക്കള്‍ക്കും, സ്വന്തം പാര്‍ട്ട്റ്റിക്കാര്‍ക്കും പല വിഷ ആനുകൂല്യങ്ങള്‍ നല്‍കുന്നു. അടുത്ത തെരെഞ്ഞെട്റ്റുപ്പില്‍ വോട്ടാക്കി മാറ്റാന്‍ പാകത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നു.അതിനൊന്നും കുഴപ്പമില്ല.സോളീഡാരിറ്റി പലരില്‍ നിന്നും പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ച് പൊതുകന പ്രയോജനകരമായ കുടിവെള്ള പദ്ധതികള്‍ പോലുള്ളവ ചെയ്താല്‍ അത് പൊതുജന തീവ്രവാദം, പ്രമുഖ രാഷ്ട്രൂയ പാര്‍ട്ടികള്‍ല്‍ ദിനേനയെന്നോണം പൊതുജന സേവനത്തില്‍ നിന്നും അകന്നു പോയ്ക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇത്തരം ജീവ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലേക്കെത്തുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പാര്‍ട്ടി എന്നറിയപ്പെടുന്ന സിപീ എം തന്നെ ഭയക്കുന്നു. അതിനെ എതിര്‍ക്കാന്‍ ഉപയോഒഗിക്കുന്ന വാക്ക് തീവ്രവാദം എന്നതും എന്തൊരു വിരോധാഭാസമാണിത്.
യുക്തിവാദികള്‍ യുക്തി തീരെ ഉപയോഒഗിക്കാത്തതായി കാണുമ്പോള്‍ , മാഷിന്റെ ചില ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ബോബനും മോളീയും വായിക്കുന്നതു പോലെ ചിരി വരുന്നുണ്ട്റ്റ്. എല്ലാ ഫ്രെയിമിലും ചില വര്‍ഗ്ഗീയ നായകളെയും കാണുന്നുണ്ട്.
പുനര്‍ വായനക്ക
ഇ എ ജബ്ബാറിന്റെ ""മതങ്ങള്‍ നശിക്കട്ടെ മനുഷ്യര്‍ ഒന്നകട്ടെ എന്ന ബാനെര്‍"" തന്നെ ചോദ്യം ചെയ്തു ഇയാളുടെ മുന്‍ പോസ്റ്റില്‍ ഞാനിട്ട കമന്റ്
ea jabbar said...
മതങ്ങള്‍ മണ്ണടിയട്ടെ; മനുഷ്യര്‍ ഒന്നാകട്ടെ
എന്ന തലവാചകത്തോടെ ഈ ബ്ലോഗ് ഞാന്‍ നടത്തുന്നത് ലോകത്തു നടക്കുന്ന എല്ലാ സംഭവങ്ങളിലും പ്രതികരിക്കാനല്ല. മതത്തിന്റെ നെറികേടുകല്‍, വിശിഷ്യാ ഇസ്ലാം എന്ന പ്രാകൃത ഗോത്ര മതത്തിന്റെ തനി നിറം മാലോകര്‍ക്കു മുമ്പില്‍ അനാവരണം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ്. അതിനാല്‍ തീവണ്ടി മറിഞ്ഞതും വിമാനം കത്തിയതും സോമാലിയന്‍ കൊള്ളക്കാര്‍ കപ്പലു മുന്ക്കിയതും മറ്റും മറ്റും എന്താ എഴുതാത്തേ എന്നതു പോലുള്ള ചോദ്യം ഇവിടെ ഉന്നയിക്കുന്നവര്‍ ഇസ്ലാമിനെയും മൌദൂദിയേയും വിമര്‍ശിക്കുന്നതിലുള്ള അസഹ്യത വെലിപ്പെടുത്തുക മാത്രമാണ്.
May 31, 2010 6:33 അം
\
ജബ്ബാര്‍ താങ്കള്‍ സ്വന്തം കണ്ണിലെ കല്ലെടുക്കാതെ അന്യന്റെ കണ്ണിലെ കരെടെടുക്കുന്ന്തിലെ ഔചിത്യം മനസ്സിലാകുന്നില്ല
യുക്തിവാദം ആയാലും കമ്യുണിസം ആയാലും മാവോ ആയാലും എല്ലാവരുടെയും അടിസ്ഥാന ആദര്‍ശം ദൈവ നിഷേധവും ഭൌതികവാദവും തന്നെ അല്ലെ., എല്ലാവരും മതങ്ങളുടെയും ദൈവ വിശ്വാസത്തിന്റെയും അടിവേരരുക്കാന്‍ തന്നെ അല്ലെ പ്രയത്നിക്കുന്നത്. .
""""മതങ്ങള്‍ മണ്ണടിയട്ടെ; മനുഷ്യര്‍ ഒന്നാകട്ടെ """'' എന്ന താങ്കളുടെ ബാനര്‍ തന്നെ അപ്രായോഗികവും ആനമണ്ടത്തരവും ആണെന്ന് വര്‍ത്തമാന കാലം തെളിയിച്ചതല്ലേ. ഒരേ ആദര്‍ശത്തിന് വേണ്ടി അതും മതങ്ങളുടെ സ്വാധീനമില്ലാത്ത എത്ര ഭൌതികവാദ ദൈവനിഷേധ ഗ്രുപുകളാണ് ഇന്ത്യയില്‍ തന്നെ ഉള്ളത് അത് കൊണ്ടല്ലേ ഫെറ ആവശ്യമായി വന്നത്. എന്തിനു കേരളത്തില്‍ തന്നെ കലാനതന്റെയും ഇടമറുകിന്റെയും യുക്തിവാദി ഗ്രുപുകള്‍ക്ക് നാളിതുവരെ ഒന്നാകാന്‍ പറ്റിയിട്ടുണ്ടോ മതങ്ങളുടെ ശക്തമായ സ്വാധീനം ഉണ്ടായിട്ടുള്ള സ്ഥിതി ആണിത് ഇനി മതങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ ഇവര്‍ എത്ര ഗ്രുപ്പുകള്‍ ആകും. ലോകത്തിന്റെ സ്ഥിതി എന്താകും., വ്യപിചാരവും മോഷണവും സ്വന്തം ആദര്‍ശത്തിന്റെ ഭാഗമാണെന്നു ഒട്ടും ഉളുപ്പില്ലാതെ പുസ്തകമെഴുതി കേരളത്തില്‍ പോലും പ്രസിദ്ധീകരിച്ച യുക്തിവാദികളും, ദൈവനിഷേധികളും ഭൌതികവാദികളും ഒന്നായാല്‍ മനുഷ്യ കുലത്തിന്റെ സ്ഥിതി എന്താവും എന്ന് ചിന്തിക്കാന്‍ പോലും വയ്യ., കൂട്ടത്തില്‍ കമ്യുണിസം സിദ്ധാന്തിച്ച ഭരണ കൂടം കൂടി ഇല്ലാത്ത അവസ്ഥ വന്നാലോ അത് അതി ഭയാനകം തന്നെ. മതത്തിനു കാര്യമായ സ്വാധീനം ഇല്ലാത്ത, ഭൌതികവാദികള്‍ ഭരിക്കുന്ന ചൈനയില്‍ പ്രതിവര്‍ഷം 6000 ത്തിലധികം വധശിക്ഷ നടക്കുന്നു എന്നതും, യുക്തിവാദി നേതാവ് കലാനതന്‍ യുക്തിവാദ ഭരണത്തിനു മാതൃകയായി ചൂണ്ടികാട്ടിയ അമേരിക്കയുടെ സ്ഥിതി എന്താണെന്നും വായനക്കാര്‍ ചിന്തിക്കുക. യുക്തിവാദികള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല അവരുടെ മനസ്സ് സീല്‍ വച്ച് പൂടിയതാണ്.
June 1, 2010 11:03 AM
Jabbar sir,
Its the Hizbul Mujahideen not Jaish e mohammed which is the militant wing of Jamaat e islami(Citation from 'Prabodhanam' 1992 ).
The kashmiri Jamaat leader Syed Ali shah Geelani who advocate for the merger of Kashmir with pakistan
got invitation from Jamaat's kerala wing to deliver a speech at mudalalkkulam maidani.
But these are facts that jamaat cadres evade debating. Those who raise these issues (MN karassery, KM Shaji, MK munir to Sunni/Mujahid/Ahamediyya /Tabligh Jamaat) will get periodic issue of 'Sangh supporter' certificate from them
കാശ്മീരിലെ എല്ലാ ഭീകര സംഘങ്ങള്‍ക്കും സൈദ്ധാന്തിക ഊര്‍ജ്ജം നല്‍കുന്നത് മൌദൂദിയന്‍ മതവ്യാഖ്യാനം തന്നെയാണ്. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായതുകൊണ്ടാണ് അതിനെ ഇന്ത്യയുടെ ഭാഗമായി കാണാന്‍ ജമാ അത്തു തയ്യാറല്ലാത്തത്. കാശ്മീര്‍ ജമാ അത്തിന്റെ ആസ്ഥാനം പാകിസ്ഥാനിലാണ്. കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന നിലപാടാണു ജമാ അത്തിന്റേത്. ഇന്ത്യയില്‍ നിന്നും കാശ്മീരിനെ മോചിപ്പിക്കുക എന്നത് കാശ്മീര്‍ ജമാ അത്തിന്റെ പ്രഖ്യാപിത ലക്ഷ്യവുമാണ്.
അങ്ങേരു സ്ഥിരമായി ഇസ്ലാമിനെ ചീത്ത പറയാന്‍ ജന്മഭുമിയുടെ താളുകള്‍ ഉപയോഗിക്കുന്നു എന്നുള്ളത് ഇവരുടെ രഹസ്യ അജണ്ട വ്യക്തമാക്കുന്നു.
------------
അങ്ങേരോട് ഞാന്‍ ഒരിക്കല്‍ ഇതിനെ കുറിച്ചു ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു: മാധ്യമത്തിലോ തേജസ്സിലോ ചന്ദ്രികയിലോ എഴുതണമെന്നാണാഗ്രഹം . പക്ഷെ അവരൊന്നും അടുപ്പിക്കുന്നില്ല. എന്നാല്‍ പിന്നെ ദേശാഭിമാനിയോ മാതൃഭൂമിയോ ആകട്ടെ എന്നു വെച്ചു. അവരും ഇതൊന്നും പ്രസിദ്ധീകരിക്കാന്‍ തയ്യാറല്ല. പിന്നെ എഴുതാതിരിക്കണം. അതിലും ബേധം ജന്മഭൂമിയിലെങ്കിലും അച്ചടിക്കുന്നതല്ലേ? ആരെങ്കിലും വായിക്കുമല്ലോ.
പിന്നെ ആ പത്രത്തില്‍ യുക്തിവാദി എഴുതുന്നത് അത്ര അപരാധമാണെങ്കില്‍ അതേ പോലെ തേജസ്സിലും സിറാജിലും മാധ്യമത്തിലുമൊക്കെ പരംബര എഴുതുന്ന ശുദ്ധ മതേതരവാദികളും യുക്തിവാദികളുമൊക്കെയുണ്ടല്ലോ. അവരെയൊന്നും ആരും മുസ്ലിം വര്‍ഗ്ഗീയതയുടെ പേരില്‍ അധിക്ഷേപിച്ചു കാണാറില്ല. അതെന്താ അങ്ങനെ?
WHAT THEY SAID
When I visited the RSS camp, I was very much impressed by your discipline and the complete absence of untouchability.
- Mahatma Gandhi at the RSS rally, Delhi 16.9.1947
In the Congress those who are in power feel that by virtue of authority they will be able to crush the R.S.S. By "danda" you cannot suppress an organization. Moreover "danda" is meant for thieves and "dakus". Using of "danda" will not help much. After all, R.S.S. men are not thieves and dacoits. They are patriots. They love their country.
- Sardar Vallabhbhai Patel in a public meeting, Lucknow 6.1.1948
I am surprised to find the Swayamsevaks moving about in absolute equality and brotherhood without even caring to know the caste of the others.
- Babasaheb Ambedkar at Pune Camp, May 1939
The allegations against RSS of violence and hatred against Muslims are wholly false. Muslims should learn the lesson of mutual love, co-operation and organization from RSS.
- Dr. Zakir Hussain
Yours is a revolutionary organization in the forefront of social transformation taking place today. You alone have the capacity to end casteism and wipe the tears from the eyes of the poor.
- Jayaprakash Narayan at RSS public function, Patna 3.11.1977
The name of RSS is a household word for selfless service all over the country.
- Koka Subba Rao, Rtd. Chief Justice of Bharat, 25.8.1968
RSS has played an honourable role in maintaining Hindu-Sikh unity before and after the murder of Indira Gandhi in Punjab, Delhi and other places.
- Sardar Khushwant Singh in Sunday Column
ദേ നോക്കിയേ ,, സംഘികളെ പറ്റി ഓരോറുതര്‍ മൊഴിഞ്ഞത് . ജമാത്ത്കാരെ പറ്റിയും ഇതു പോലെ ഉള്ളവര്‍ മൊഴിഞ്ഞിട്ടുണ്ടല്ലോ.
ജമതിനെ പറ്റി പരഞ്ഞത് ശരിയും പരിവാറികളെ പറ്റി പറഞ്ഞത് തെറ്റുമാകുമോ
:)ഇതു പോലൊക്കെതന്നെ ആണല്ലൊ ഇപ്പൊ ഉള്ള പുലികളും മൊഴിയുന്നത്. സംഘികളെ പറ്റി നല്ലത് പറഞ്ഞവരും മോശമല്ല താനും.
ea jabbar : ....."പിന്നെ ആ പത്രത്തില്‍ യുക്തിവാദി എഴുതുന്നത് അത്ര അപരാധമാണെങ്കില്‍ അതേ പോലെ തേജസ്സിലും സിറാജിലും മാധ്യമത്തിലുമൊക്കെ പരംബര എഴുതുന്ന ശുദ്ധ മതേതരവാദികളും യുക്തിവാദികളുമൊക്കെയുണ്ടല്ലോ."..........
സുഹ്രത്തേ, താങ്കള്‍ മന:പൂര്‍വം മറന്നു പോകുന്ന ഒരു വസ്തുതയുണ്ട്. താങ്കള്‍ സൂചിപ്പിച്ച പത്രങ്ങളിലൊന്നും ഒരു മതേതരനും ഒരു യുക്തിവാദിയും എതെങ്കിലും പ്രത്യാക വിഭാഗത്തെ ആക്ഷേപിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും മാത്രം ലേഖനം എഴുതുന്നവരല്ല.ഈ രണ്ട് 'ക്വാളിറ്റികളും' ആവശ്യത്തിലധികം ഉള്ളതുകൊണ്ടാണു 'ജന്‍മഫൂമി' ഫെയിമിനു മാത്രഭൂമിയും മനോരമയും ഇടം നല്‍കാത്തത്. ആ ക്വാളിറ്റികള്‍ തങ്ങളുടെ ക്വാളിറ്റിയുമായി വളരെയധികം യോജിപ്പുള്ളതുകൊണ്ടു തന്നെയാണു 'ജന്‍മഫൂമി' ടിയാനു ഇടം നല്‍കുന്നതും. ഇതൊക്കെ എത് എല്‍ കെ ജി വിദ്യാര്‍ത്ഥിക്കും അറിവുള്ളതാണു. ആ അറിവ് താങ്കള്‍ക്കുമുള്ളതുകൊണ്ടാണു ടിയാനോട് അതിണ്റ്റെ വിശദീകരണവും ചോദിച്ചത്.
“സവര്‍ണ ഫാസിസ”ത്തെ തൊലിയുരിക്കാനാണു പലരും ഇസ്ലാം ഫാസിസ്റ്റുകളുടെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്.
ഹിന്ദു മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും നിന്ദ്യമായി പരിഹസിക്കാന്‍ ഈ വര്‍ഗ്ഗീയ മാധ്യമങ്ങള്‍ ഒട്ടും മടി കാണിക്കാറുമില്ല. എന്നിട്ടും മതേതരര്‍ക്ക് അവിടെ അന്തിയുറങ്ങാന്‍ മടി കാണുന്നില്ല. അതാണു പറഞ്ഞത്.
പുറത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ചീട്ടുകളും പൊക്കിപ്പിടിച്ചുകൊണ്ട് പ്രചാരണം നടത്തുന്നവര്‍ സ്വയം പരിഹാസ്യരാവുകയേയുള്ളു. ഏതെങ്കിലുമൊരു പ്രത്യേക ചടങ്ങിലോ സന്ദര്‍ഭത്തിലോ ഒരു നല്ല അഭിപ്രായം ആരെപ്പറ്റിയും ഏതു പ്രസ്ഥാനത്തെപറ്റിയും പറയാത്തവര്‍ ചുരുക്കമായിരിക്കും. അത് ചരമക്കുറിപ്പിലോ അനുശോചനയോഗത്തിഒലോ എതിരാളികള്‍ പോലും പരേതനെ കുറിച്ചു നല്ല അഭിപ്രായം പറയുന്നതു പോലെയേ കാണേണ്ടതുള്ളു. ജീവിച്ചിരുന്നപ്പോള്‍ കുറ്റം മാത്രം പറഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കള്‍ പോലും ഒരു നേതാവു മരിച്ചാല്‍ നല്ലതു മാത്രമേ പറയാറുള്ളു. അത്തരം വാക്യങ്ങള്‍ അച്ചടിച്ച് സര്‍ട്ടിഫിക്കറ്റാക്കി എഴുന്നള്ളിക്കുന്ന വിഡ്ഡികള്‍ സഹതാപമേ അര്‍ഹിക്കുന്നുള്ളു.
പൊതുവ്യക്തിത്വങ്ങളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ വേദികളിലേക്കു കൂട്ടിക്കൊണ്ടു വരുന്നതും ഇത്തരം നല്ല സര്‍ട്ടിഫിക്കറ്റുകള്‍ സൂത്രത്തില്‍ ഒപ്പിച്ചെടുക്കാന്‍ ഉദ്ദേശിച്ചാണ്. ജമാ അത്ത് ഇപ്പോള്‍ പയറ്റുന്ന പ്രധാന തന്ത്രങ്ങളിലൊന്നും അതു തന്നെ !
ഇതാപ്പൊ നന്നായേ!! ഇവിടെ ആരെങ്കിലും ആരുടെയെങ്കിലും സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഉദ്ദരിച്ചോ?!! ഹമീദ് പറഞ്ഞു, കാരപ്പഞ്ചേരി പറഞ്ഞു എന്നൊക്കെ പറഞ്ഞ് ഗീര്‍വാണം മുഴക്കിയപ്പോള്‍ താങ്കളില്‍ നിന്നും വിഭിന്നമായി പറഞ്ഞവരും ഉണ്ടെന്ന് സൂചിപ്പിക്കാനാണു അത്തരം ആളുകളുടെ പ്രസ്താവനകള്‍ ചൂണ്ടികാണിച്ചത്. അതല്ലാതെ ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും ആരുടെയും സര്‍ട്ടിഫിക്കറ്റിനു വേണ്ടി കാത്തു നിന്നിട്ടില്ല. നില്‍ക്കുകയുമില്ല.
ea jabbar :"പൊതുവ്യക്തിത്വങ്ങളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ വേദികളിലേക്കു കൂട്ടിക്കൊണ്ടു വരുന്നതും ഇത്തരം നല്ല സര്‍ട്ടിഫിക്കറ്റുകള്‍ സൂത്രത്തില്‍ ഒപ്പിച്ചെടുക്കാന്‍ ഉദ്ദേശിച്ചാണ്.
പസ്റ്റ്!! ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആരെങ്കിലും അവരോട് സഹകരിച്ചാല്‍ 'പൊതുവ്യക്തിത്വങ്ങളെ തെറ്റിദ്ദരിപ്പിചു'!! (ഈ പൊതുവ്യക്തിത്വങ്ങള്‍ മണ്ടന്‍മാരാണെന്നും [കാരണം അവര്‍ ഒന്നും ആലോചിക്കാതെ പിന്തുണക്കുകയും ഒന്നും ചിന്തിക്കാനു കഴിവില്ലാത്തവരുമാണല്ലോ!] 'ഞങ്ങള്‍' മാത്രം കേമന്‍മാരും ബുദ്ദിജീവികളും എന്നൊരു ധ്വനി ഒളിഞ്ഞുകിടക്കുന്നുണ്ടവിടെ) ജബ്ബാറിനും ഹമീദിനും തങ്ങളുടെ വിഡ്ഡിത്തങ്ങല്‍ പങ്കുവെക്കാന്‍ ആരെയെങ്കിലും സഹകാരിയായി കിട്ടിയാല്‍ അത് അവരുടെ 'തിരിച്ചറിവ്'!! കൊള്ളാം വളരെ നന്നയിട്ടുണ്ട്. ഇതിനു ഞങ്ങളുടെ നാട്ടില്‍ 'പച്ച മലയാളത്തില്‍' കണ്ണൂകടി എന്നു പറയും!
എം എ കാരപ്പഞ്ചേരിയുടെ ലേഖനത്തില്‍ നിന്ന്
"""പൊതു സമൂഹത്തെ ഒന്നടങ്കം കബളിപ്പിക്കാന്‍ ജമാ അത്തിനു കഴിഞ്ഞിട്ടില്ലെങ്കിലും ചിലരെങ്കിലും അതിന്റെ വലയില്‍ കുടുങ്ങിയതായി കാണാം. കേരളത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും വേദികള്‍ പങ്കിടുന്നവരും അവരുടെ പത്ര മാസികകളില്‍ എഴുതുന്നവരുമായ ബുദ്ധിജീവികളും പൊതു പ്രവര്‍ത്തകരും “ജമാ അത്തിനെ കുറിച്ച് കൂടുതലൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പച്ച പ്പരമാര്‍ത്ഥികള്‍ ” തന്നെയോ?"""
കൂട്ടി വായിക്കാന്‍ മാധ്യമം വാര്‍ത്ത
ന്യൂദല്‍ഹി: കേരളത്തിലെ സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയെ വര്‍ഗീയ കക്ഷിയെന്ന് ആക്ഷേപിക്കുന്നതിനിടയില്‍ ജമാഅത്തും സി.പി.എമ്മും സംയുക്തമായി ദല്‍ഹിയില്‍ നടത്തിയ ഇസ്രായേല്‍ എംബസി മാര്‍ച്ച് ശ്രദ്ധേയമായി. മുസ്‌ലിം സംഘടനകളായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മില്ലി കൗണ്‍സില്‍, ഇടതു കക്ഷികളായ സി.പി.എം, സി.പി.ഐ എന്നിവയുടെ അഖിലേന്ത്യാ നേതാക്കളുടെ കീഴിലാണ് പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ ഇസ്രായേല്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്തത്.
'കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്റെ' ബാനറില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജന്‍, ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി മുജ്തബാ ഫാറൂഖ്, പി.ആര്‍ സെക്രട്ടറി റഫീഖ് അഹ്മദ്, അഖിലേന്ത്യാ ശൂറാ അംഗം എസ്.ക്യു.ആര്‍ ഇല്യാസ്, മില്ലി കൗണ്‍സില്‍ പ്രസിഡന്റ് സഫറുല്ലാ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇത് പച്ചപ്പരമാര്തികള്‍ തന്നെയോ, അടവ് നയമോ അതോ വര്‍ഗ്ഗീയ പ്രീനണമോ???!!!!!!
ജമാഅത്തെ ഇസ്ലാമിയെ ആര്‍.എസ്.എസ്സിനോട് തുല്യപ്പെടുത്തുന്നതിന് തെളിവുകള്‍ ഹാജരാക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ അവര്‍ മുന്നോട്ടു വെയ്ക്കുന്ന സമീപകാലത്തെ പ്രവര്‍ത്തനരീതികള്‍ ജനാധിപത്യപരമാണെന്നതു കൊണ്ടു മാത്രം അവരെ ജനാധിപത്യവാദികളായി കണക്കാക്കാന്‍ സാധിക്കില്ല.കാരണം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു പോലെ
ജനാധിപത്യത്തിനു വിരുദ്ധമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൌദൂദിയന്‍ ആശയങ്ങളെ പരസ്യമായി തള്ളിക്കളയാന്‍ തയ്യാറാകുന്നതുവരെ
അവരുടെ പ്രവര്‍ത്തികള്‍ ഒളിയജണ്ട മാത്രമാണ്. അവരുടെ സംഘടനയില്‍ വിവിധ മതവിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും വരെ അംഗമാകാന്‍ കഴിയുന്നത്ര മതേതരവും ജനാധിപത്യപരവുമായ വിഷയങ്ങളെ അവരുടെ പ്രവര്‍ത്തിമണ്ഡലത്തിലുള്ളു എന്നതും കൌശലപൂര്‍ണമായ തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ്. കൃത്യമായ മതാടിത്തറയിലും മതമൌലികവാദത്തിലും ഊന്നിയുള്ള ആശയങ്ങളാണ് അവരുടെ യഥാര്‍ത്ഥ അജണ്ട. ദളിതരുടേയും ആദിവാസികളുടേയും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പങ്കാളികളാകുന്നതും ഇടതുപക്ഷത്തിന്റെ മൂല്യത്തകര്‍ച്ച കൊണ്ടുണ്ടാകുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നതുമെല്ലാം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുമെങ്കിലും ആട്ടിന്‍ തോല്‍ ഉപേക്ഷിക്കുന്ന കാലത്തെ പ്രത്യാഘാതം ഭീതിതമായിരിക്കും.
ഒരു കാലത്ത് മത രാഷ്ട്രവാദം, ജനാധിപത്യം അനിസ്ലാമികം എന്നൊക്കെ പറഞ്ഞ സംഘടന ജനാധിപത്യത്തിലേക്കും മതേതതരത്തിലേക്കും വരുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ മാഷെ ചെയ്യേണ്ടത്. അതല്ലേ ജനാധിപത്യം.
ശരിയാണ്, പക്ഷെ ആത്മാര്‍ത്ഥമായി ജനാധിപത്യവിശ്വാസത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍, നാളിതുവരെ തങ്ങള്‍ പിന്‍തുടര്‍ന്നിരുന്ന ജനാധിപത്യ-മതേതരവിരുദ്ധ മൌദൂദിയന്‍ ആശയങ്ങളെ പരസ്യമായി പ്രത്യയശാസ്ത്രത്തില്‍ നിന്നും തള്ളിക്കളയുന്നതിന് എന്തിനു മടിക്കണം ?! അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ എത്ര ലളിതം ,സുന്ദരം ! അതിനു തയ്യാറാകാത്തിടത്തോളം എന്താണു മനസ്സിലാക്കേണ്ടത് ?
സോളീഡാരിറ്റി പലരില്‍ നിന്നും പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ച് പൊതുകന പ്രയോജനകരമായ കുടിവെള്ള പദ്ധതികള്‍ പോലുള്ളവ ചെയ്താല്‍ അത് പൊതുജന തീവ്രവാദം, പ്രമുഖ രാഷ്ട്രൂയ പാര്‍ട്ടികള്‍ല്‍ ദിനേനയെന്നോണം പൊതുജന സേവനത്തില്‍ നിന്നും അകന്നു പോയ്ക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇത്തരം ജീവ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലേക്കെത്തുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പാര്‍ട്ടി എന്നറിയപ്പെടുന്ന സിപീ എം തന്നെ ഭയക്കുന്നു. അതിനെ എതിര്‍ക്കാന്‍ ഉപയോഒഗിക്കുന്ന വാക്ക് തീവ്രവാദം എന്നതും എന്തൊരു വിരോധാഭാസമാണിത്.
SUCI, SOLIDARITY, CAMPUS FRIEND, POPULAR FRIEND..... തുടങ്ങിയ സംഘടനകളെ ഈയുള്ളവന്‍ ആദ്യം പരിചയപ്പെടുന്നത് അവര്‍ കേരളത്തിന്റെ മതിലുകളില്‍ ഒട്ടിച്ചുവെയ്ക്കുന്ന മള്‍ട്ടികര്‍ പോസ്റ്ററുകള്‍ കണ്ടാണ്.10,0000 കോടി മേല്‍ ആസ്തിയുള്ള CPM നു പോലും അസാദ്ധ്യമായ തരത്തിലാണ് ഇത്തരം സംഘടനകള്‍ പോസ്റ്ററുകള്‍ തയ്യാറാക്കുന്നതും അവ ഒട്ടിക്കുന്നതും. സ്വാധീനമില്ലാത്ത മേഖലയില്‍ പോലും ധനശേഷിയുപയോഗിച്ചാണ് കാര്യങ്ങള്‍ സാധിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ കുടിവെള്ള പദ്ധതികള്‍ പോലുള്ള വലിയ കാര്യങ്ങല്‍ ചെയ്യാന്‍ സോളീഡാരിറ്റിയ്ക്കൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍ ..........?!!!!!
ഒരു കാലത്ത് മത രാഷ്ട്രവാദം, ജനാധിപത്യം അനിസ്ലാമികം എന്നൊക്കെ പറഞ്ഞ സംഘടന ജനാധിപത്യത്തിലേക്കും മതേതതരത്തിലേക്കും വരുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ മാഷെ ചെയ്യേണ്ടത്. അതല്ലേ ജനാധിപത്യം.
ശരിയാണ്, പക്ഷെ ആത്മാര്‍ത്ഥമായി ജനാധിപത്യവിശ്വാസത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍, നാളിതുവരെ തങ്ങള്‍ പിന്‍തുടര്‍ന്നിരുന്ന ജനാധിപത്യ-മതേതരവിരുദ്ധ മൌദൂദിയന്‍ ആശയങ്ങളെ പരസ്യമായി പ്രത്യയശാസ്ത്രത്തില്‍ നിന്നും തള്ളിക്കളയുന്നതിന് എന്തിനു മടിക്കണം ?! അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ എത്ര ലളിതം ,സുന്ദരം ! അതിനു തയ്യാറാകാത്തിടത്തോളം എന്താണു മനസ്സിലാക്കേണ്ടത് ?
സോളീഡാരിറ്റി പലരില്‍ നിന്നും പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ച് പൊതുകന പ്രയോജനകരമായ കുടിവെള്ള പദ്ധതികള്‍ പോലുള്ളവ ചെയ്താല്‍ അത് പൊതുജന തീവ്രവാദം, പ്രമുഖ രാഷ്ട്രൂയ പാര്‍ട്ടികള്‍ല്‍ ദിനേനയെന്നോണം പൊതുജന സേവനത്തില്‍ നിന്നും അകന്നു പോയ്ക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇത്തരം ജീവ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലേക്കെത്തുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പാര്‍ട്ടി എന്നറിയപ്പെടുന്ന സിപീ എം തന്നെ ഭയക്കുന്നു. അതിനെ എതിര്‍ക്കാന്‍ ഉപയോഒഗിക്കുന്ന വാക്ക് തീവ്രവാദം എന്നതും എന്തൊരു വിരോധാഭാസമാണിത്.
SUCI, SOLIDARITY, CAMPUS FRIEND, POPULAR FRIEND..... തുടങ്ങിയ സംഘടനകളെ ഈയുള്ളവന്‍ ആദ്യം പരിചയപ്പെടുന്നത് അവര്‍ കേരളത്തിന്റെ മതിലുകളില്‍ ഒട്ടിച്ചുവെയ്ക്കുന്ന മള്‍ട്ടികര്‍ പോസ്റ്ററുകള്‍ കണ്ടാണ്.10,0000 കോടി മേല്‍ ആസ്തിയുള്ള CPM നു പോലും അസാദ്ധ്യമായ തരത്തിലാണ് ഇത്തരം സംഘടനകള്‍ പോസ്റ്ററുകള്‍ തയ്യാറാക്കുന്നതും അവ ഒട്ടിക്കുന്നതും. സ്വാധീനമില്ലാത്ത മേഖലയില്‍ പോലും ധനശേഷിയുപയോഗിച്ചാണ് കാര്യങ്ങള്‍ സാധിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ കുടിവെള്ള പദ്ധതികള്‍ പോലുള്ള വലിയ കാര്യങ്ങല്‍ ചെയ്യാന്‍ സോളീഡാരിറ്റിയ്ക്കൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍ ..........?!!!!!
ജമാഅത്തെ ഇസ്ലാമിയോടുള്ള ജബാര്‍ മാഷിന്റെ പടവെട്ടു തുടങ്ങിയിട്ട് കാലം കുറെയായി. കാര്യം എന്താന്നെല്ലേ . മാഷ്ക്കും കൂട്ടര്ക്കും നിക്കക്കള്ളിയില്ലാതാക്കിയതിന്റെ പക തന്നെ. 'പാണ്ടന്‍ നായയുടെ പല്ലിന്‍ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല' എന്ന ഒരു പ്രശ്നമാണ് മാഷ്ക്ക്. മാഷും കൂട്ടരും കേരളം 'അടക്കി വാണ' കാലമുണ്ടായിരുന്നു. പക്ഷെ മൌദൂദി വിദ്യാലയങ്ങളില്‍ നിന്നും പുറത്തു വരുന്ന ടീനെജു പിള്ളേര്‍ പോലും യുക്തിവാദികളെ കണ്ടാല്‍ ഒന്ന് കണ്ണുരുട്ടി നോക്കി തുടങ്ങിയത് മുതല്‍ മാഷിന്റെ ഒറക്കം പോയീന്നു പറഞ്ഞാ മതിയല്ലോ. പിന്നെ പിടിച്ചു നിക്കാന്‍ ഇനിയുള്ളത് ഹമീദും സാറും കാരശ്ശേരി കാക്ക യുമൊക്കെ ചെയ്യുന്ന പോലെ ഗീബല്സു കണ്ടു പിടിച്ച AK47 വെച്ച് കണ്ണടച്ച് തുരു തുരാ ന്നെ അങ്ങട്ട് വെക്കുക! എന്ത്? നുണ വെടി തന്നെ! അപ്പ പിന്നെ യുക്തിയും വേണ്ട വാദവും വേണ്ട! ഒരു തരാം അന്താക്ഷരി പോലെ കളിച്ചാല്‍ മതിയല്ലോ! എന്റെ മാഷേ, എത്ര കാലം എന്ന് വെച്ചാ ഇങ്ങനെ മറുപടി പറഞ്ഞു കളിക്ക്യാ? ഹമീദ്, കാരശ്ശേരി, ആര്യാടന്‍, ജബാര്‍ മാഷ് ഇങ്ങനെ നാലഞ്ചു പേര് വിചാരിച്ചാല്‍ അമ്പത് വര്ഷ്ത്തിലേറെയായി വ്യവസ്ഥാപിതമായി പ്രവര്ത്തി ച്ചു വരുന്ന ജമാഅത്തെ ഇസ്ലാമിയെന്ന ആദര്ശേ പ്രസ്ഥാനത്തെ ഇല്ലാതാകാം എന്ന് വിചാരിക്കുനതിനേക്കാള്‍ വലിയ യുക്തി രാഹിത്യം എന്താണുള്ളത്. ഇങ്ങനെയൊക്കെ വ്യാജ പ്രചാരണം നടത്തിയിട്ടും ദേ, ജമാഅത് അമീറിപ്പോള്‍ ദൃശ്യ മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു. അങ്ങനെ ജമാഅത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുന്നു. മാഷേ, ഇനിയെങ്കിലും 'ആയുധം' താഴെ വെച്ചില്ലെങ്കില്‍ പഴശ്ശിരാജയുടെ മാതൃക പിന്പറ്റാം!
ജമാഅത്തെ ഇസ്ലാമിക്കോ അതിന്റെ പോഷക സംഘടനകള്ക്കോന സമൂഹത്ത്തിനിതുവരെ ഒരു നന്മയും ചെയ്യാത്ത ലൈംഗിക സ്വാന്ത്രന്ത്യത്തിനു വേണ്ടി വാദിക്കുന്ന, ഗര്ഭംചിദ്രം പെണ്ണിന്റെ അവകാശമായി അവതരിപ്പിക്കുന്ന, പിന്തിരിപ്പന്മാരായ യുക്തിവാദികളുടെയോ അതല്ല പ്രാദേശികമായ ചില പ്രത്യേക കാരണങ്ങളാല്‍ ജീവിതം മുഴുവന്‍ ജമാഅത്ത് വിമര്ശരനത്തിനു വേണ്ടി ഉഴിഞ്ഞു വെച്ച ഹമീദിന്റെയോ അതുമല്ല, മറ്റേതെങ്കിലും അവസരവാദ രാഷ്ട്രീയ അപ്പോസ്തലന്മാരുടെ ചുവന്ന ഹാള്‍ മാര്ക്ക് മുദ്രയോ ഗംഗാധരന്‍ മാഷിന്റെ ചരിത്ര പുരസ്കാരമോ, സര്ടിഫികട്ടോ ഒന്നും ആവശ്യമില്ല എന്ന് ഇക്കൂട്ടര്ക്ക്ന തന്നെയും നന്നായി അറിയാവുന്ന കാര്യമാണ്. പിന്നെ ഈജാതി നിലം തൊടാത്ത പ്രചാരണങ്ങള്‍ എന്തിനാണെന്ന് ചോദിച്ചാല്‍, ഉള്ളത് പറഞ്ഞാല്‍ ഓ ഇതാണോ ഇത്ര വലിയ കാര്യം എന്ന് ജനം തിരിച്ചു ചോദിച്ചേക്കും. ഹുകൂമത്തെ ഇലാഹി എന്നാ കൂടോത്രം ചെയ്തുകളഞ്ഞു എന്നാതാണ് ജബ്ബാര്‍ മാഷിന്റെ വലിയ കണ്ടു പിടിത്തം. ആ കൂടോത്രം കാരണം ഇതുവരെ പനി ബാധിച്ചു മര്ച്ചവരുടെ എണ്ണം മാഷ്ക്കും ചേന്നമങ്ങല്ലുര്‍ സാംസ്കാരിക വകുപ്പിനും മാത്രമേ അറിയൂ! ഞാന്‍ നേരത്തെ പറഞ്ഞ പോലെ കുറ്റിയറ്റു പോവാതിരിക്കാനുള്ള ഒരു വിഭാഗത്തിന്റെ കച്ചിത്തുരുമ്പ് പിടിത്തമായി കണ്ടാല്‍ മതി ഇതൊക്കെ. ‘മൌദൂദിസം’ എന്ന ഒരു പദ പ്രയോഗം ജമാഅത്ത് വിരുദ്ധര്‍ സ്വയം നെയ്ത് വിതരണം ചെയ്തു തുടങ്ങിയിട്ടും കാലം കുറച്ചായി. ഒരു പ്രത്യേക ചിന്താധാര ഒരാളില്‍ നിന്ന് ഉരുത്തിരിഉയുകയുമ് അതിനു തീ പിടിക്കുകയും ആളി കതുകയുമൊക്കെ ചെയ്യുമ്പോഴാണ് അത്തരം പ്രയോഗങ്ങള്ക്കുപ സാധ്യതയുള്ളത്. ഏതാണ്ട് മാര്ക്സി സ്റ്റ് എന്ന പ്രയോഗം പോലെ. പക്ഷെ അതിനു അടിസ്ഥാനപരമായി ഒരു കാര്യം നിര്ബയന്ധം. അയാളുടെ ആശയം മുമ്പൊരാളും പറഞ്ഞിരിക്കരുത്. ഇനി പറഞ്ഞാല്‍ നേരത്തെ പറഞ്ഞ വ്യക്തിയിലേക്ക് കാര്യങ്ങള്‍ ചേര്ത്ത് പറയുകയും വേണം. ഇവിടെ മൌദൂദി പുതിയൊരാശയം കൊണ്ട് വന്നിട്ടില്ല എന്നത് ജമാഅത്ത് അടിസ്ഥാന സാഹിത്യങ്ങള്‍ വായിക്കുന്ന യുക്തിവാദികളും ചെന്നമാങ്ങല്ലുര്‍ സാംസ്കാരിക വകുപ്പിനും ഒഴികെ ഏതൊരു മന്ദബുദ്ധിക്കും തിരിയുന്ന യാഥാര്ത്ഥ്യസമാന്. ഖുര്ആകനും സുന്നത്തും അടിസ്ഥാനമാക്കി പുതിയൊരു ഉണര്വ്വ് മുസ്ലിം സമുദായത്തില്‍ (ഒരു നവോഥാനം) ഉണ്ടാക്കുക മാത്രമാണ് ചെയ്തത്. അല്ലായിരുന്നുവെങ്കില്‍ യുക്തി വാദത്തിന്റെ ഗതി തന്നെ ജമാഅത്തിനും വന്നു പെടുമായിരുന്നു. വളാന്ചേങരിയിലെ ഒരു പീടിക റൂമില്‍ തുടങ്ങിയ ഐ പി എച് എന്ന മഹാത്ഭുതം, ഇസ്ലാം ദര്ശെനം അതിന്റെ അടിത്തറയായിരുന്നു എന്നത് കൊണ്ട് മാത്രമാണ് തഴച്ചു വളര്ന്ന്ത്. 30 വര്ഷം മുടങ്ങാതെ പ്രസിദ്ധീകരിച്ചത് കൊണ്ട് മാത്രം ഒന്നും ഒരു സംഭാവമാകുന്നില്ല, അതിനു ഒരു 10 കോപി അച്ചടിചാലും മതിയാകും. മറിച്ചു സമൂഹത്തില്‍ ഒരു പത്രം, അതുണ്ടാക്കിയ ചിന്താപരമായ വിപ്ലവമാണ് പ്രധാനം. ആയിരക്കണക്കിന് മുസ്ലിം യുവാക്കളെ ഇസ്ലാമികാദര്ശോത്തിലേക്ക് തിരിച്ചു വിളിക്കാന്‍ ജമാഅത്ത് പത്രത്തിനു സാധിച്ചത് അതൊരു മൌദൂദിയന്‍ ആശയമായത് കൊണ്ടല്ല, ഇസ്ലാം ആയതു കൊണ്ടാണ്. പിന്നെ, കേരളത്തിലെ ജമാഅതിനെ ക്കുറിച്ച് മോശമൊന്നും പറയാനില്ലാതതിനാവണം മാഷ് കാശ്മീരില്‍ ചുറ്റിക്കറങ്ങുന്നത്.
Shebu: "പിന്നെ, കേരളത്തിലെ ജമാഅതിനെ ക്കുറിച്ച് മോശമൊന്നും പറയാനില്ലാതതിനാവണം മാഷ് കാശ്മീരില്‍ ചുറ്റിക്കറങ്ങുന്നത്."
പ്ളീസ്, അങ്ങിനെ പറയരുത്! ഞങ്ങള്‍ ഇത്രകാലം മുടങ്ങാതെയും മുടങ്ങിയും വായിട്ടലചിട്ടും താങ്കളെപോലുള്ളവര്‍ അങ്ങിനെ തെറ്റിദ്ദരിക്കരുത്!! കേരളത്തില്‍ മുഖം മൂടിയല്ലേ!! ഒറിജനല്‍ മുഖം അങ്ങ് കാശ്മീരിലല്ലേ!! (ജമാഅത്തെ ഇസ്‌ലാമി പറയുന്നത് അവര്‍ക്ക് അവിടേ ഘടകം ഇല്ലാ എന്നാണു) അപ്പോള്‍ 'കുയുക്തികളുടെ' ഒരു ൨൨ ക്യാരറ്റ് ചോദ്യമുണ്ട് കാശ്മീര്‍ എന്താ ഇന്ത്യയിലല്ലേ?!! ഹ ഹ ആരാണെങ്കിലും ഒന്ന് ഉത്തരം മുട്ടിപോകും!! തിരിച്ച് 'കുയുക്തികള്‍ക്കെന്താ' ഇന്ത്യയുടെ ഭാഗമായ കാശ്മീരില്‍ ഒരു ഘടകം തുടങ്ങിയാല്‍ എന്ന് ചോദിക്കരുത്!!!
നിസ്സഹായന്‍ : ".........അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ എത്ര ലളിതം ,സുന്ദരം ! അതിനു തയ്യാറാകാത്തിടത്തോളം എന്താണു മനസ്സിലാക്കേണ്ടത് ?......."
ചങ്ക് പറിചു കാണിച്ചാലും അത് ചെബ്ബരത്തീ പൂ എന്ന് പറയുന്നവരോട് ഇനി എന്ത് കാണിക്കാന്‍?!! ഒരു വാദത്തിനു വേണ്ടി താങ്കള്‍ പറയുന്ന പോലെ ജമാഅത്തെ ഇസ്‌ലാമി ചെയ്താല്‍ എന്താകും സ്ഥിതി? ഉടനെ വരും, ചേന്ദമംഗലൂര്‍ സാംസ്കാരിക നായകന്‍ മുതല്‍ കുയുക്തിവാദികള്‍ വരെ പറയും അത് വെറും തരികിട, വെറുതെ....... നിങ്ങളുടെ മനസ്സിലിരിപ്പ് അവര്‍ക്ക് നന്നായിട്ടറിയാം അതല്ലേ മുപ്പത് വര്‍ഷമായിട്ടും മുടങ്ങാതെ പറഞ്ഞിട്ടും എഴുതിയിട്ടും ഒരു കുഞ്ഞാടുപോലും അതില്‍ നിന്നും പിന്‍വാങ്ങാത്തത്. അതിനുവെച്ച വെള്ളം അങ്ങ് മാറ്റിവെക്കുന്നതായിരിക്കും നല്ലത്.
<<>>
പടച്ചോനെ..അദ് അപ്പം അങ്ങിനേക്യാണ്.മൌദൂദീന്റെ ഇസ്കൂളുന്നും ബര്ണ കുട്ട്യോള് യുക്തിബാദികളെ കണ്ണുരുട്ടി മുള്ളിച്ചുകളേം.
പക്കേങില് ഓലെ സംബാദത്തിനൊക്കെ ബിളിച്ചാല് മൊബൈല് ഓഫ് ചെയ്ത് ബെച്ചിറ്റ് സുബുഹി നിസ്കരിച്ചിറ്റ് നേരെ കക്കൂസില് കേറി തൂറ്റലന്നെ തൂറ്റല്‍...ന്റെ ബദരീങ്ങളേ...എന്താദ് തൂറ്റല്‍...!!!!
ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ഇന്ത്യയാണ് കാക്കരക്കിഷ്ടം!
ജബ്ബാര്‍ ഇപ്പോള്‍ സമയം 4 .30 pm ഇപ്പോള്‍ കുറച്ചു മഴക്കാര്‍ ഉണ്ടെങ്കിലും വെളിച്ചമുണ്ട് പക്ഷെ കണ്ണടച്ച് പിടിച്ചാല്‍ ഇരുട്ട് തന്നെ.
ജബ്ബാര്‍ താങ്കള്‍ കണ്ണടച്ചത് കൊണ്ട് ഇരുട്ടാവില്ല
ആനക്കയം സെയ്ത് ജന്മഭുമിയില്‍ എഴുതുന്നത് എവിടെ എങ്കിലും എഴുതണം എന്ന നിലക്കാണെങ്കില്‍, അങ്ങനെ നടക്കട്ടെ പക്ഷെ അങ്ങേര് എഴുതുന്നത് ഫാസിസ്റ്റുകാര്‍ അല്ലാതെ മുസ്ലിംകളോ, യുക്തിവദികാലോ വായിക്കില്ല. അത് കൊണ്ട് തന്നെ പ്രതികരണവും ഉണ്ടാവില്ല, ആരുടെ പക്കല്‍ നിന്ന് അച്ചാരം വാങ്ങി പേന ഉണ്തുന്നുവോ,. (തങ്ങളുടെ പത്രത്തില്‍ മാപിളപേരുള്ള ഒരു മഹാന്‍ മുസ്ലിംകളെ ചീത്ത പറഞ്ഞു എഴുതിയല്ലോ) അവര്‍ക്ക് സന്തോഷവുമാവും
നമ്മുടെ വയറ്റുപിഴപ്പും നടക്കും, പാവം ജീവിച്ചു പോട്ടെ.
അതല്ല ജബ്ബാര്‍ പ്രശ്നം യുക്തിവാദികള്‍ക്ക് തന്നെ യുക്തി എന്ന വാക്ക് കുടി പേരില്‍ അന്യായമായി ചേര്‍ത്ത രണ്ടു പ്രസിദ്ധീകരണം (അത് തന്നെ 30 വര്‍ഷമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന) ഉള്ളപ്പോള്‍ അങ്ങേര്‍ക്ക് ജന്മഭുമിയില്‍ എഴുതേണ്ടി വരുന്നത് വയറ്റുപിഴപ്പിനല്ലാതെ മറ്റെന്തിനാണ്.
അത് മാത്രമല്ല അങ്ങേര് മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തില്‍ നിന്നും മുങ്ങിയാണ് ജന്മഭുമിയില്‍ പോയി പൊങ്ങിയത് എന്നത് എത്ര അപമാനകരമല്ല.
ഇവിടെ എന്റെ രണ്ടാം കമന്റ് ഒരിക്കല്‍ കുടി പ്രസക്തമാവുന്നു മതങ്ങള്‍ നശിച്ചാല്‍ മനുഷ്യര്‍ ഒന്നാകും എന്നാണല്ലോ താങ്കളുടെ മഹാ ഗവേഷണ ഫലം. എന്നിട്ടെന്തേ നിങ്ങള്‍ യുക്തിവാദികള്‍ക്ക് പോലും ഒന്നാവാന്‍ പറ്റാത്തത് ഓ മറന്നു നിങ്ങള്‍ മനുഷ്യര്‍ അല്ലല്ലോ? കുരങ്ങുകള്‍ അല്ലെ.
നിരീശ്വരവാദിയുടെ മനംമാറ്റം:
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.
മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).
മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.
"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു.
എലിക്കെണിയിലോട്ടു പെട്ടു പോകുന്നവരെ മാത്രമെ ഷെബുവിനറിയൂ എന്നു തോന്നുന്നു.പുറത്തുചാടി രക്ഷപ്പെട്ടവരെ അറിയാന്‍..
http://www.faithfreedom.org/
ജാദൂഗറിണ്റ്റെ എലികെണിയില്‍ വീണവര്‍!!
1.മാല്‍ക്കം എക്സ് (ആഫ്രിക്കന്‍ - അമേരിക്കന്‍ മുവ്‌മണ്റ്റ് ലീഡര്‍)
2. കാഷ്യസ് ക്ളേ (വ്യഖ്യാത ബോക്സര്‍)
3.ഡോ: മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ (ജെര്‍മന്‍ ഡിപ്ളോമാറ്റ്)
4. റജാ ഗരോഡി (ഫ്രഞ്ച് തത്വ ചിന്തകന്‍)
5. ഡോ: സിറാജ് വഹാജ് (പ്രാസംഗികന്‍, ബാപ്റ്റിസ്റ്റിക് ക്രിസ്ത്യന്‍)
6. യൂസഫ് എസ്റ്റേ (പ്രഭാഷകന്‍)
7. യുവോണ്‍ റിഡ്‌ലി (ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ്)
8.മുഹമ്മദ് അസദ് (യു എനിണ്റ്റെ മുന്‍ പാകിസ്ഥാന്‍ അംബാസഡര്‍)
9. കമല സുരയ്യ (വിശേഷണം ആവശ്യമില്ല)
10.എ ആര്‍ റഹ്മാന്‍ (വിശേഷണം ആവശ്യമില്ല)
11.യൂസഫ് ഇസ്ളാം (പ്രശസ്ത പോപ് ഗായകന്‍ - കാറ്റ് സ്റ്റീവന്‍സ്)
12.മൈക്കല്‍ വോള്‍ഫ് (അമേരിക്കന്‍ കവി)
13.ബിലാല്‍ ഫിലിപ്സ് (കനേഡിയന്‍ പ്രഭാഷകന്‍, അധ്യാപകന്‍).
നമ്മള്‍ മാത്രം 'ബുദ്ദിമാന്‍മാര്‍'!! (കാരണം നമ്മള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലല്ലോ!) അവരൊക്കെ മന്ദബുന്ദികള്‍ (കാരണം അവര്‍ ഇസ്‌ലാം സ്വീകരിച്ചല്ലോ!!)
ജമാഅത്തെ ഇസ്‌ലാമിയെ ഞങ്ങള്‍ക്കറിയാം
ആദിവാസി ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളില്‍ ശക്തമായ പിന്തുണനല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തലചായ്ക്കാനൊരിടത്തിനും കുടിവെള്ളത്തിനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുമായി 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നടന്ന ദലിത് സമരങ്ങളില്‍ ജമാഅെത്ത ഇസ്‌ലാമിയും സോളിഡാരിറ്റിയും സഹായ ഹസ്തവുമായെത്തിയത് മറക്കാവുന്നതാണോ? സൗകര്യമുള്ള വീട്, വൃത്തിയുള്ള ചുറ്റുപാട്, നല്ല ആഹാരം, കുടിവെള്ളം എന്നിവ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി ഒരുകൈ സഹായിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്.
സാധാരണ ജനതയുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടാല്‍ അവരെ വര്‍ഗീയവാദിയെന്നോ തീവ്രവാദിയെന്നോ മുദ്രകുത്തുന്നത് രാഷ്ട്രീയ അസഹിഷ്ണുതയാണ്.തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യരുതെന്ന ചിന്തയില്‍നിന്നും ഉടലെടുത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.
ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃതം നല്‍കിയത് അയ്യന്‍കാളിയാണെന്ന് അംഗീകരിക്കാന്‍ മടിയുള്ളവര്‍ കെ.പി.എം.എസ് പോലുള്ള സംഘടനകളില്‍ അംഗങ്ങളാകരുതെന്ന് പറഞ്ഞവര്‍ കെ.പി.എം.എസിലെ പിളര്‍പ്പ് മുതലാക്കാനുള്ള ചെന്നായയുടെ കൗശലം തിരിച്ചറിയപ്പെടേണ്ടത് തന്നെയാണ്. 'മാധ്യമം' പത്രത്തിനെതിരെ പടവാളോങ്ങുന്ന ചില പത്രങ്ങളുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടവയാണ്. ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന പത്രം 'മാധ്യമം' തന്നെയാണ്. വര്‍ഷങ്ങളായി ഈ പത്രം വായിക്കുന്ന ഒരു ദലിതനായ എന്നെ ആകര്‍ഷിച്ചത് ഇരകളാക്കുന്നവരുടെ പക്ഷത്തിന് പൂര്‍ണപിന്തുണ നല്‍കുന്ന നിലപാടുകളാണ്. മാധ്യമത്തിനെതിരെ വാളോങ്ങുന്നവരുടെ ഹിന്ദുത്വ അജണ്ടകള്‍ തിരിച്ചറിയപ്പെടണം. ഇവര്‍ വര്‍ഷങ്ങളായി വരികള്‍ക്കിടയില്‍ ഇത് ഒളിപ്പിച്ചുവെച്ച് നമ്മെ സമത്വം പഠിപ്പിക്കുകയാണ്. നാവ് നഷ്ടപ്പെട്ടവന്റെ നാവായി, കണ്ണ് നഷ്ടപ്പെട്ടവന് കാഴ്ചയായി, കേള്‍വി നഷ്ടപ്പെട്ടവന് കേള്‍വിയായി മാറിയ 'മാധ്യമ'ത്തിന് ആശംസകള്‍. നീതിയോടെ പോരാടുക.
വള്ളിക്കുന്നം പ്രഭ, താമരക്കുളം, ആലപ്പുഴ
കുരുത്തം കെട്ടവന്‍: No Comments
ജമാ അത്തെ ഇസ്ലാമിയുടെയും മൌദൂദിസത്തിന്റെയും തനിനിറം തുറന്നു കാട്ടുന്ന പുതിയ പുസ്തകം :
ജമാ അത്തെ ഇസ്ലാമി അകവും പുറവും
[ഒലിവ്]
എഡിറ്റര്‍: എം എ കാരപ്പഞ്ചേരി.
എഴുതുന്നവര്‍:-
[ആനന്ദ്, എം ജി എസ് നാരായണന്‍ , കെ വേണു, എം എന്‍ കാരശ്ശേരി, ഹമീദ് ചേന്നമംഗലൂര്‍, കെ ഇ എന്‍ , ഡോ. എം കെ മുനീര്‍ , സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. കെ എം സീതി , ഡോ. എം എം എബ്രഹാം, സാറാ അബൂബക്കര്‍ , കെ എസ് ഹരിഹരന്‍ , എ പി അഹമ്മദ്, ഇ എ ജബ്ബാര്‍ , മൌലാനാ വഹീദുദ്ദീന്‍ ഖാന്‍ , ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ , സിയാവുദ്ദീന്‍ സര്‍ദാര്‍ , പ്രൊ. മങ്കട അബ്ദുല്‍ അസീസ് മൌലവി , സി ടി അബ്ദുറഹീം , എന്‍ വി മുഹമ്മദ് സകറിയ, അബ്ദുല്‍ ഹമീദ് ഫൈസി അംബലക്കടവ് ,ശംസുദ്ദീന്‍ പാലത്ത് , പി എം കെ ഫൈസി, സി ഹംസ, എം ഐ തങ്ങള്‍ , ഹുസൈന്‍ ബദരി, പി കെ ഹാഷിം ഹാജി, എ എം മുഹമ്മദ് സലീം. ]
ജമാ അത്തെ ഇസ്ലാമിയെ അടുത്തറിഞ്ഞവര്‍ ഇവരൊക്കെയാണ്.
കക്കൊടിയില്‍ നിരീശ്വര യുക്തിവാദ കമ്യുനിസ്റ്റു തീവ്രവാദികളും കംയുനിസത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകര്ച്ചു സൃഷ്‌ടിച്ച ജമാഅത്തെ ഇസ്ലാമി തീവ്രവാദികളും തമ്മില്‍ തല്ലി., വാഹനങ്ങളും മറ്റും നശിപ്പിച്ചു
കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ഒരുമിച്ചു നിന്ന ഇവര്‍ റോഡിലറങ്ങി തമ്മില്‍ തല്ലി സമാധാനം നശിപ്പിക്കുന്നു.
മാതൃഭൂമി വാര്‍ത്ത താഴെ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച യോഗ സ്ഥലത്ത് സി.പി.എമ്മുകാരെന്ന് ആരോപിക്കുന്ന 50 ഓളം വരുന്ന സംഘം അക്രമം നടത്തി. കാറുകളും ജീപ്പും ഓട്ടോറിക്ഷയും ഉള്‍പ്പടെ 10 ഓളം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. പത്തിലധികം ബൈക്കുകളും തകര്‍ക്കപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ജമാഅത്തെ ഇസ് ലാമിയുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപവല്‍ക്കരണത്തെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗമാണ് അലങ്കോലപ്പെട്ടത്.
സ്ത്രീകള്‍ ഉള്‍പ്പടെ 200 ഓളം പേര്‍ യോഗ സ്ഥലത്തുണ്ടായിരുന്നു. കസേരുകളും മറ്റുമായി പാഞ്ഞടുത്ത അക്രമികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നവരെ മര്‍ദിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്. യോഗത്തിന്റെ സംഘാടകരില്‍ പ്രധാനിയായ ഹമീദ് വാണിമേല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു.
സി.പി.എമ്മിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ജബ്ബാര്‍ മാഷിന്റെ ഈ പോസ്റ്റില്‍ അക്ബരുമായി സംവാദം നടത്തണം എന്നും അദ്ദേഹം മുങ്ങുന്നു എന്നും എല്ലാം ചര്ച്ചയുണ്ടായിരുന്നത് ഓര്‍ക്കുമല്ലോ. അന്ന്‍ അബ്ദുല്‍ അസീസ് വേങ്ങരയും ഞാനും അതില്‍ ഇടപെട്ടിരുന്നു അതിന്റെ തുടര്‍ച്ച
നാളെ 12 / 06 / 10 തിങ്കള്‍ 7pm നു പരപ്പനങ്ങാടി delta ഓഡിടോരിയത്തില്‍ എം എം അക്ബരുമായി സംവദിക്കാന്‍ താങ്കള്‍ക്ക് അവസരം., ഈ സുവര്‍ണാവസരം താങ്കള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
"... ഇന്ത്യാ രാജ്യത്ത് ഇസ്ലാമിക പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചത് ഇവിടത്തെ സകലമാന കക്ഷികളും അതിനെ പട്ടുമെത്ത വിരിച്ച് സ്വീകരിച്ചുകൊള്ളുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല; ഇപ്പോള്‍ ഈ ചന്ദ്രഹാസമിളക്കുന്ന രാഷ്ട്രീയകക്ഷികളെല്ലാം നേരത്തെ ജമാഅത്തിന്റെ സഹായം തേടുകയും ചെയ്തിട്ടുള്ളവരാണ്. മാധ്യമങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍ വിശേഷിച്ചും സത്യസന്ധതയുടെയും മര്യാദയുടെയും എല്ലാ അതിരുകളും ഭേദിച്ചുകൊണ്ട് ഈ അങ്കം പൊലിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു വിഭാഗം എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും പട വേറെ. ജമാഅത്താവട്ടെ പുതിയൊരു ആദര്‍ശമോ നയപരിപാടിയോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. മുക്കാല്‍ നൂറ്റാണ്ടായി അത് പ്രവര്‍ത്തിച്ചുവരുന്നത് ഒരേ ലക്ഷ്യവും പരിപാടിയും മുന്നില്‍ വെച്ചുകൊണ്ടാണ്. എന്നിരിക്കെ ഇപ്പോള്‍ ഇങ്ങനെയൊരു കൂട്ട വേട്ടക്കെന്ത് സാംഗത്യം എന്നു ചോദിച്ചാല്‍ ഉത്തരം ലളിതമാണ്. രാഷ്ട്രീയക്കാര്‍ക്ക് താല്‍ക്കാലിക രാഷ്ട്രീയ താല്‍പര്യങ്ങള്‍. മാധ്യമങ്ങള്‍ക്ക് കച്ചവടം. ബുദ്ധിജീവികളില്‍ ചിലര്‍ക്ക് തെറ്റിദ്ധാരണകളാണെങ്കില്‍ മറ്റു ചിലര്‍ക്ക് പകപോക്കലാണ്. ഇതില്‍നിന്ന് വ്യക്തമാണീ കോലാഹലത്തിന്റെ നിരര്‍ഥകത.
ജമാഅത്തെ ഇസ്ലാമി അഴിമതി നടത്തിയതായോ ദേശവിരുദ്ധ നടപടികളിലേര്‍പ്പെട്ടതായോ കലാപങ്ങളുണ്ടാക്കിയതായോ ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതായോ ഒന്നും ആര്‍ക്കും ആരോപിക്കാനില്ല. ജമാഅത്ത് മതേതരത്വത്തിനെതിരാണ്, ദേശീയതക്കെതിരാണ്, ജനാധിപത്യ വിരോധികളാണ്, തീവ്രവാദികളാണ്. ഇങ്ങനെ അമൂര്‍ത്തമായ കുറേ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്...അസത്യം എത്ര പൊലിപ്പിക്കപ്പെട്ടാലും ഏറെക്കാലം നിലനില്‍ക്കാന്‍ പോകുന്നില്ല; ഹിമാലയത്തോളം പൊങ്ങിയാലും സത്യത്തിന്റെ സ്പര്‍ശമേറ്റാല്‍ അത് പൊട്ടിപ്പോകും. അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക. അവന്‍ തുണച്ചാല്‍ ഈയൊരു ലോകമല്ല, ഇരേഴു ലോകം ഒന്നിച്ചു വേട്ടയാടിയാലും ഒന്നും സംഭവിക്കുകയില്ല…”
(മുഖക്കുറിപ്പ് - പ്രബോധനം വാരിക (5.6.2010)
കാരപ്പന്ജ്ജേരിയോട് ഒരു പുസ്തകം കൂടി എഴുതാന്‍ പറയണം മാഷേ, ചരിത്ത്രത്തിലുടനീളം, (ഇന്നലെ വരെയും) കൈയ്യൂക്കും മേയ്യൂക്കും സൈക്കിള്‍ ചെയിനും ഇടിക്കടയും (കുറുവടി, വടിവാള്‍ മാഷിന്റെ ജന സേവന മുന്പന്തിയിലുള്ള ആര്‍.എസ്.എസിന് ഇരിക്കട്ടെ, അവര്‍ക്ക് 'ജന സേവന' സമയത്ത് ആവശ്യം വരും) വ്യാപകമായ വാഹനം തകര്‍ക്കല്‍, (ബസ് കത്തിക്കല്‍ ഇല്ലാ ട്ടോ അത് തല്ക്കാലം ഒരു പാവം മുസ്ലിം സ്ത്രീക്ക് ഇരിക്കട്ടെ) കണ്ണിക്കണ്ടവരെയൊക്കെ തല്ലിച്ചതക്കല്‍, പത്രക്കാരെ ആക്രമിച്ചു ക്യാമറ നശിപ്പിക്കല്‍, എന്നിത്യാദി കലാപരിപാടികളുമായി ജനാധിപത്യ ത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് നമുക്ക് ഒരു പുസ്തകം വേണം. മാഷിന്റെ മുഖവുരയും വേണം. ശാസ്ത്ര സാഹിത്യ പരിഷത്ത് ഏതായാലും അല്പം ആണത്തം ഒക്കെ നില നിര്‍ത്തുന്നുണ്ട്. യുക്തി വാദികള്‍ എന്നാണാവോ ഒരല്പം സാമൂഹിക ബോധ മുണ്ടാവുക!
@കുരുത്തം കെട്ടവന്‍ said...
ജാദൂഗറിണ്റ്റെ എലികെണിയില്‍ വീണവര്‍!!
1.മാല്‍ക്കം എക്സ് (ആഫ്രിക്കന്‍ - അമേരിക്കന്‍ മുവ്‌മണ്റ്റ് ലീഡര്‍)
.........
This also you might have read as it appeared in a portal run by Qaradawi himself (IslamOnline.net) from Doha
Column Title : Iraqis Shocked as Atheism Creeps in
LinK: http://www.islamonline.net/servlet/Satellite?c=Article_C&cid=1254573498385&pagename=Zone-English-News/NWELayout
ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തിവ്രവാദികളാണെന്നാണു ഇ എ ജബ്ബാര്‍ ചേന്ദമംഗല്ലൂറ്‍ സാംസ്കാരിക തൊഴിലാളി തുടങ്ങിയവര്‍ അന്നും ഇന്നും പറയുന്നത്. ഇതിനു തെളിവു ചോദിച്ചാല്‍ പുള്ളിക്കാരന്‍ ഉസാമ ബിന്‍ ലാദന്‍ മുതല്‍ ഹെഡ്‌ലി വരെ മൌദൂദിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോയെന്ന് ഐ ബിയെ കൊണ്ടന്യേഷിച്ച് പോസ്റ്റിടും അത്ര തന്നെ. അല്ലാതെ വേറെ തെളിവൊന്നുമില്ല. ഇതിലെ വേറൊരു കൌതുകം എന്നത് ശ്രീ ഇ എ ജബ്ബാര്‍ ജമാഅത്തെ ഇസ്‌ലാമിയെ അടുത്തറിഞ്ഞവര്‍ എന്ന് പറഞ്ഞവരൊന്നും തീവ്രവാദികളെല്ലെന്നുള്ളതാണൂ. കുറെ കാലം ജമാഅത്തില്‍ പ്രവര്‍ത്തിചിരുന്നു എന്ന് ജബ്ബാര്‍ തന്നെ പറഞ്ഞ എം എ കാരപ്പഞ്ചേരിയും (പ്രവര്‍ത്തിച്ചിരുന്ന സമയത്തും പ്രവര്‍ത്തനം ഉപേക്ഷിച്ചതിനു ശേഷവും) ഒരു തടിയണ്റ്റവിടെ നസീര്‍ ആയില്ല എന്നുള്ളത് കഷ്ടമാണു!! (കാരണം ജബ്ബാര്‍ പറയുന്നതനുസരിച്ച് ഉസാമ ബിന്‍ലാദനെങ്കിലും ആയിരിക്കും ജമാഅത്തില്‍ പ്രവര്‍ത്തിച്ചാല്‍!!). അപ്പോള്‍ പിന്നെ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കാത്തവരും ഒന്നും തീവ്രവാദിയല്ലെങ്കില്‍ പിന്നാരു എന്നു ചോദിക്കരുത്!!
കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊതുയോഗം കലക്കിയവര്‍ ചാണകം ഫീകരമായ ആയുധമെന്ന് കണ്ടുപിടിച്ചവരെത്രെ!! എന്നിരുന്നാലും ഈ ആക്രമണത്തില്‍ ചാണകം പോലുള്ള ഫീകര ആയുധങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നും പ്രത്യാകം നിര്‍ദ്ദേശമുണ്ടായിരുന്നോ ആവൊ?! ഇനി ഉണ്ടായാലും ഇല്ലെങ്കിലും വളരെ നിസ്സാര ആയുധങ്ങളായ വടി, കല്ല്, പട്ടിക കഷ്ണം തുടങ്ങിയ മ്രദുവായി ആളുകള്‍ക്കെതിരിലും വാഹനങ്ങള്‍ക്കെതിരിലും ജനാധിപത്യവാദികള്‍ പ്രയോഗിച്ചപ്പോള്‍ ആ "തൂവല്‍ സ്പര്‍ശനമേറ്റ്" കുറച്ച് ആളുകള്‍ക്ക് ഇക്കിളിയായി!! (ജനാധിപത്യ വാദികളൂടെ ഇക്കിളിയേറ്റവരെ ആശുപത്രിയിലാക്കിയത്, ജനാധിപത്യത്തെ അവഹേളിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി മന:പൂര്‍വം ചെയ്തതാണൂ!!) വാഹനങ്ങളൂടെ ഗ്ളാസിലുണ്ടായിരുന്ന പൊടിയും ചെളീയും തുടച്ചപ്പോള്‍ അറിയാതെ ഗ്ളാസ് തകര്‍ന്നു. എന്തായാലും പാര്‍ട്ടി സൈദ്ദാതികര്‍ ഇതിണ്റ്റെ സ്വതം കണ്ടുപിടിച്ചു!! എന്താണെന്നോ ശ്രോതാക്കളുടെ സ്വാഭാവിക പ്രതികരണമായിരുന്നു അക്രമം!! ഇതു തന്നെയല്ലേ ശ്രീ സക്കറിയെക്കെതിരിലും ശ്രീ നീലകണ്ഡനെതിരിലും (പ്രസംഗം തുടങ്ങുന്നതിനു മുന്‍പെ ശ്രോതാക്കള്‍ക്ക് വെളിപാടുണ്ടായി പാലേരിയില്‍) ഈ ജനാധിപത്യ വാദികള്‍ ചെയ്തത്. അങ്ങിനെ നോക്കുബ്ബോല്‍ പിണറായി നാഴികക്ക് നാല്‍പതുവട്ടം പറയുന്നത് ശരിയാണു ഈ ജനാധിപത്യത്തിനെതിരാണു ജമാഅത്തെ ഇസ്‌ലാമി!. സഖാക്കളെ, ജമാഅത്ത് മാത്രമല്ല കേരള ജനത മുഴുവന്‍ ഈ ജനാധിപത്യത്തിനെതിരാണു!! അല്ലെങ്കിലും അധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുന്‍പിലിട്ട് തുണ്ടം തുണ്ടമാക്കിയ്വര്‍, മിണ്ടാപ്രാണികളായ ജന്തു ജാലകങ്ങളെ കത്തിച്ചു ചാബ്ബലാക്കിയ ജനാധിയപത്യവാദികളില്‍ന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍?!! എത് പൊത്തകം വായിച്ചിട്ടാണാവോ ഈ ജനാധിപത്യവാദികള്‍ ഇങ്ങിനെയായത്?!!
ഒരു ലിങ്ക് വെറുതെ വായിക്കാന്‍
an article worth going through
Column title : മാധ്യമം നമ്പൂതിരിയുടെ കുത്തിക്കുറിപ്പുകള്‍
Link:
http://hameedchennamangaloor.in/?p=644#more-644
നിസ്സഹായന്‍,
ജമാ അത്തെ ഇസ്ലാമിയെ സംബന്ധിച്ചേടത്തോളം, നിരന്തരമായ മാറ്റങ്ങള്‍ക്കും , വിചിന്തനങ്ങള്‍ക്കും ആ പാര്‍ട്ടി വിധേയമയി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അനിസ്ലാമികമായ സര്‍ക്കാറ്രിന്റെ കീഴിലുള്ള ഉദ്യോഗങ്ങള്‍ വരെ പാടില്ല എന്ന് പറഞ്ഞ സംഘടന്‍ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് വേണ്ടിയുള്ള ഗൈഡന്‍സ് സെന്ററുകള്‍ നടത്തുന്നുണ്ട്. തെരെഞ്ഞെടുപ്പുകള്‍ ബഹിസ്ഷ്കരിച്ചവര്‍ ഇപ്പോള്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് പറയുന്നു. ജമാ അത്തിന്റെ സ്ഥാപകനായ മൌദൂദിയില്‍ നിന്നും ഇന്നത്തെ ജമാത്ത് ഇന്ന് ഒട്ടേറേ മാറ്രിയിരിക്കുന്നു. മറ്റൊന്ന് കൂടി നോക്കുക ഇന്ന് മുസ്ലിം സമൂഹത്തിനകത്തുള്ള ജമാത്ത് വിരോധികളില്‍ നല്ല ശതമാനം തീവ്രവാദികള്‍ ജമാത്തിന്റെ ജനാധിപത്യ മതേതര നിലപാടുകളോട് എതിര്‍പ്പുള്ളവരാണെന്നും ഓര്‍ക്കുക. ചുരുക്കത്തില്‍ പറഞ്ഞ് വരുന്നത് സായുധവിപ്ലവത്തിലൂടെ കമ്യൂണീസം സംസ്ഥാപിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ സി പി എം ഇന്നെവിടെയാണ്. അതേ പോലെ മാറ്റത്തിനായി ശ്രമിക്കുന്നവര്‍ക്കും ഇല്ലേ ഈ ജനാധിപത്യത്തില്‍ ഒര്രിടം എന്ന് ജമാത്ത് ചോദിക്കുന്നതില്‍ എവിടെയാണ് തെറ്റ് പറയുക.
താങ്കളുടെ മുന്‍ കമന്റുകളില്‍ കഴമ്പുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ ധന സ്രോതസ്സുകളെ കുറിച്ച് പഠിക്കുന്ന പക്ഷം , പല തെറ്റിദ്ദാരണകള്‍ക്കും അറ്രുതിവരും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ സംഘപരിവാറുമായി ജമാാത്തിനെ താരതമ്യമ്പ്പെടുത്തുന്നത് അക്രമവും ജനാധിപത്യ വിരുദ്ധവുമാണ്.
ചേന്ദമംഗലൂരിന്റെ ലേഖനം വായിച്ചു. ഇപ്പറഞ്ഞ വിനീത് നാരായണന്‍ നമ്പൂതിരി തന്നെയല്ലേ പണ്ട് ഞങ്ങള്‍ക്ക് മുസ്ലിം അയല്‍ക്കാരനെ വേണം എന്ന് ലേഖനമെഴുതിയ ആള്‍ ? നമ്പൂരിയെ അങ്ങ് സൌദി അറേബ്യയിലേക്ക് അയക്കാം, ഇഷ്ടം പോലെ മുസ്ലിം അയല്‍ക്കാരെ കിട്ടും. (നമുക്ക് വേണ്ടത് മുസ്ലിം അയല്‍ക്കാരെയല്ല, നല്ല മനുഷ്യരെയാണെന്ന് ആ കെഴങ്ങന്‍ നമ്പൂരിയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ.) :-)
നമ്മളെ പറ്റി വല്ലതും നല്ലത് എഴുതുമെങ്കില്‍ മാധ്യമത്തിനു “ നമ്പൂതിരി “വാല്‍ തന്നെ വേണം. അല്ലെങ്കിലോ സവര്‍ണ്ണ ജാതിവാല്‍.
നമ്പൂരി പറഞ്ഞാ ഒരു “ദിത് “ ഇല്ലേ
ഹഹഹ..
എന്താ ബിജു ഇത്ര ചൂടാവുന്നു
സഹിഷ്ണുത കാണിക്കു മാസ്റ്റെ
സുധീര്‍: “When I visited the RSS camp, I was very much impressed by your discipline and the complete absence of untouchability.”
- Mahatma Gandhi at the RSS rally, Delhi 16.9.1947
ജമാഅത്തിനെ ആര്‍ എസ് എസിനോട് ഉപമിക്കാന്‍ വെപ്രാളപെടുന്നതിനിടയില്‍ ഒരു കാര്യം മറന്നുപോയി. "സമഗ്രാധിപത്യ വീക്ഷണത്തോട് കൂടിയ വര്‍ഗീയ സംഘടന" എന്ന് ഗാന്ധി ആര്‍ എസ് എസിനെ പറ്റി പറഞ്ഞത് (Mahathma - last phase - Pyarilal, Page-450). പകരം ഗാന്ധി ആര്‍ എസ് എസിണ്റ്റെ കേഡര്‍ സ്വഭാവം മികച്ചതാണെന്ന് പറഞ്ഞത് (കേഡര്‍ സ്വഭാവത്തിണ്റ്റെ മേന്‍മയെപറ്റി ഒരു പാട് ആളുകള്‍ക്ക് അതേ അഭിപ്രായം തന്നെ ആയേക്കാം) സംഘടന നല്ലതാണെന്ന് വരുത്തിതീര്‍ത്തു. കൊള്ളാം.
ബിജു ചന്ദ്രന്‍ : ....."നമുക്ക് വേണ്ടത് മുസ്ലിം അയല്‍ക്കാരെയല്ല, നല്ല മനുഷ്യരെയാണെന്ന് ആ കെഴങ്ങന്‍ നമ്പൂരിയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ.) :-)"
തനിക്ക് മുസ്ളിമും നബ്ബൂരിയുമൊന്നും മനുഷ്യരായിരിക്കില്ല. കാരണം കൈയിലിരിപ്പ് അതാണല്ലോ! ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാവരും മനുഷ്യര്‍ തന്നെ. അതു കൊണ്ടാണു ഞങ്ങള്‍ക്ക് അയല്‍വാസിയായി മുസ്ളിമും നബ്ബൂരിയും ക്രൈസ്തവനുമൊക്കെ വേണം എന്നു പറയുന്നത്. യുക്തിവാദം എന്ന പേരും പറഞ്ഞ് മ്രഗങ്ങളെ പോലെ ജീവിക്കാന്‍ (ഇഷ്ടം പോലെ ഭക്ഷിക്കുകയും ഭോഗിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ് ഒന്നിമില്ലാത്ത വര്‍ഗം) താല്‍പര്യമുള്ളവരെയല്ല.
"സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?" ഖുറാന്‍ :4-144
ഇത് കുരുത്തം കെട്ടവന്റെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും തന്നെയല്ലേ? ഇത്തരം തീവ്രവാദ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഗ്രന്ഥം പിന്തുടരുന്ന തീവ്ര വിശ്വാസികളാണോ കേറിക്കിടക്കാന്‍ സ്വന്തമായി ഒരിടം പോലുമില്ലാത്ത യുക്തിവാദികളാണോ ലോക സമാധാനത്തിനു ഭീഷണി? (എന്തായാലും മറ്റുള്ളവന്റെ തല കൊയ്യാന്‍ ആഹ്വാനം ചെയ്യുന്ന പൊത്തകം ഒന്നും ഞങ്ങള്‍ക്കില്ല.:-) )
"the complete absence of untouchability "
ഇതു കണ്ടില്ല എന്നുണ്ടോ കുര്‍ ?
Dr.Doodu: "സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?" ഖുറാന്‍ :4-144
ഇതാണോ വല്യ കാര്യം!! കാഫിര്‍ എന്ന് പറഞ്ഞാല്‍ അമുസ്ളിം എന്നല്ല അര്‍ത്ഥം. ഖുര്‍ആനും പ്രവാചകനും പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കുകയും അത് സത്യമാണെന്ന് ബോധ്യമാകുകയും ചെയ്ത ശേഷം അതിനെക്കാളൊക്കെ വലിയവന്‍ ഞാനാണു എന്ന് ധിക്കാരത്തോടെ പറയുന്നവന്‍ അവനാണു കാഫിര്‍. അതില്‍ മുസ്ളീങ്ങളില്‍ പെട്ടവരാണു കൂടുതല്‍. എന്നാല്‍ ഖുര്‍ആനും പ്രവാചകനും എന്താണെന്നും അവര്‍ എന്തു പറഞ്ഞു എന്നുപോലും അറിയാത്തവര്‍ കാഫിര്‍ അല്ല. പിന്നെയോ അമുസ്ളിം മാത്രം (അതായത് മുസ്ളിം അല്ലാത്തവന്‍) അവരുമായി കുട്ടുകൂടാം എന്ന് മാത്രമല്ല എല്ലാ വിധ സഹകരണവും ആകാം. കാര്യങ്ങള്‍ ഇങ്ങിനെയാണെന്നിരിക്കെ രണ്ടാം കിട യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവര്‍ ഖുര്‍ആനിലെ ആയത്തുകള്‍ വക്രീകരിച്ച് അവരുടെ തറ നിലപാടുകള്‍ ജനങ്ങളില്‍ അവതരിപ്പിക്കുന്നു. എന്നിട്ട് പറയും അവിടെ യുദ്ദം ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്, ഇവിടെ തലവെട്ടാന്‍ പറഞ്ഞിട്ടുണ്ട്.......... തങ്ങളുടെ പാപ്പരായ യുക്തിവാദം കൊണ്ട് ജങ്ങളിലേക്ക് ചെന്നാല്‍ അടി പാര്‍സലായി വരും എന്ന് മുന്‍കൂട്ടി അറിഞ്ഞ സ്ഥിതിക്ക് ഇറക്കുന്ന നബ്ബറുകളാണു വേദ ഗ്രന്ഥങ്ങളില്‍ അടര്‍ത്തി എടുത്ത് അറിവില്ലാത്തവരുടെ മുന്‍പിലേക്കിട്ട് ആളാകുന്ന ചപ്പടാച്ചികള്‍. അതിനു വേറെ ആളെ നോക്ക്, മാഷേ.
പിന്നെയോ അമുസ്ളിം മാത്രം (അതായത് മുസ്ളിം അല്ലാത്തവന്‍) അവരുമായി കുട്ടുകൂടാം എന്ന് മാത്രമല്ല എല്ലാ വിധ സഹകരണവും ആകാം.
------------
അതിന്റെ അറബി പദം ഏതാ?
"...ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈ വിധം പ്രവര്‍ത്തിക്കേണ്ടത്.." [അത്തൌബ 5:6]
(അറിയാനാണെങ്കില്‍...അല്ലെങ്കില്‍ അടുത്ത കുരുട്ടു ചോദ്യം വരട്ടെ..!)
അതിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
(5-6) അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക.7 അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈ വിധം പ്രവര്‍ത്തിക്കേണ്ടത്..."
പക്ഷെ അതിന്റെ ആദ്യ ഭാഗം മാത്രമാണല്ലോ മാഷ്ക്കും കൂട്ടര്‍ക്കും ഇഷ്ടം, ല്ലേ.?
സമാധാന ഉടമ്പടി ലംഘിച്ച കൊടും ശത്രുക്കളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാന്‍ ലോകത്ത് ഏതെങ്കിലും ആദര്‍ശം പറയുന്നുണ്ടോ? അല്ല, യുക്തിവാടത്ത്തില്‍ എന്താണ് ചെയ്യുക? ഈ ആയത് അമുസ്ലിമ്കളെ കൊന്നൊടുക്കാനുള്ള ആഹ്വാനമായി യുക്തിവാദികള്‍ പറയുമ്പോള്‍ നമ്മളൊക്കെ 'അത്യെയോ" എന്ന് ചോദിക്കണം!
സര്‍വ്വശക്തനായ ഒരു ദൈവത്തിന് ഈ പാവം മനുഷ്യരെ ഇങ്ങനെ തമ്മില്‍ കഴുത്തറുപ്പിച്ചുകൊണ്ടല്ലാതെ ഒരു പരിഹാരം സാധ്യമായില്ല ?
പാവം മനുഷ്യരല്ല, നബിയും കൂട്ടരെയും ഭൂമിയില് വെച്ച്ചെക്കില്ലെന്നു ശപഥം ചെയ്ത് പറഞ്ഞു ഇറങ്ങി പുറപ്പെട്ടവര്. (അവര് കേവലം വിശ്വാസത്തെ നിരാകരിക്കുകയായിരുന്നില്ല, ആയുധം കൊണ്ട് ആ നന്മയെ ഉന്മൂലനം ചെയ്യാന് ശ്രമിക്കുകയായിരുന്നു, ഇന്ന് മാഷും കൂട്ടരും ബ്ലോഗിലൂടെ ശ്രമിക്കുന്ന പോലെ)
അന്നവര് അടക്കി ഭരിച്ചിരുന്ന പാവം മനുഷ്യരെ മോചിപ്പിക്കാനായിരുന്നു ഇസ്ലാം കടന്നു വന്നത്. അനീതിക്കെതിരെയുള്ള യുദ്ധം പുണ്യമല്ലേ?
ശുദ്ധ അസംബന്ധമാണു ഷെബു പറയുന്നത്. 13 വര്‍ഷക്കാലം തന്റെ തൌഹീദ് സിദ്ധാന്തം പ്രചരിപ്പിച്ചിട്ടും ഒരു കാരമുള്ളുകൊണ്ടു പോലും മുഹമ്മദിനെ ആരും ദേഹോപദ്രവം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വ വാദത്തിനു തെളിവു ചോദിക്കുക മാത്രമേ മക്കയിലുള്ളവര്‍ ചെയ്തുള്ളു. അക്രമം തുടങ്ങിയത് മുഹമ്മദാണ്. ഈ സത്യം ഇസ്ലാമിന്റെ ചരിത്രം ഒരാവര്‍ത്തി വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും ആ മുശ്രിക്കുകളെ തൌഹീദില്‍ വിശ്വസിപ്പിക്കാന്‍ സര്‍വ്വശക്തനായ അല്ലാഹുവിനെന്തേ കഴിയാതെ പോയി? അവരെ കഴുത്തറുപ്പിക്കാന്‍ കോപ്പു കൂട്ടേണ്ട ആവശ്യം ദൈവത്തിനുണ്ടായിരുന്നോ എന്നാണു ചോദിച്ചത്.
സഹിഷ്ണുതയുടെ അതുല്യമായ മാതൃകകള്‍ ഇസ്ലാമിക ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുമ്പോള്‍ എങ്ങിനെയാണിത് പറയാന്‍ കഴിയുക?
മാഷ് എവിടെ നിന്നാണ് ചരിത്രം പഠിച്ചതെന്ന് അറിയാന്‍ താല്പര്യമുണ്ട്! അമുസ്ലിം ബുദ്ധി ജീവികള്‍ (സര്‍ തോമസ് അര്നോള്‍ദ്) ഇസ്ലാമിന്റെ അത്ഭുതാവഹമായ സഹിഷ്ണുതയെ വിശദീകരിക്കുന്നത് ഇങ്ങനെ: " മുസ്ലിം സൈന്യം ജോര്‍ദാന്‍ താഴ്വരയിലെതുകയും അബൂ ഉബൈദ ഫിഹ് ലില്‍ തമ്പടിക്കുകയും ചെയ്തപ്പോള്‍ ക്രിസ്ത്യാനികള്‍ അവര്‍ക്കിങ്ങനെ എഴുതി: "ഹേ മുസ്ലിംകളെ , ഞങ്ങള്‍ ബൈസന്റൈന്‍ കാരെക്കാള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. അവര്‍ ഞങളുടെ വിശ്വാസത്തില്‍ ഉള്ളവരാനെന്കിലും നിങ്ങളാണ് ഞങ്ങളോട് വാക്ക് പാലിക്കുകയും കൂടുതല്‍ കാരുണ്യം കാണിക്കുകയും അനീതി ചെയ്യാതിരിക്കുകയും ചെയ്യുന്നത്. അവരാകട്ടെ ഞങ്ങളുടെ ചരക്കുകളും വസതികളും കൊള്ളയടിക്കുന്നവരായിരുന്നു" (ഇസ്ലാം പ്രബോധനവും പ്രചാരവും, പേ: 59).
യുദ്ധത്തില്‍ പോലും അനീതി കാണിക്കാതിരിക്കാന്‍ പ്രവാചക ശിഷ്യന്മാര്‍ സൂക്ഷ്മത പാലിച്ചിരുന്നു. കാരണം യുദ്ധങ്ങളുടെ താല്പര്യം മനുഷ്യരെ കൊന്നോടുക്ക്ലായിരുന്നില്ല, മറിച്ച് മനസ്സുകളെ കീഴടക്കലായിരുന്നു.
മറുവശത്ത് ഖുദ്സിന്റെ ചരിത്രം പഠിച്ചാല്‍ അക്കാലത്തെ ഔദ്യോകിക ക്രൈസ്തവ ഭീകരതയുടെ രക്ത പന്കിലങ്ങ ളായ അദ്ധ്യായങ്ങള്‍ പാതിരിമാരാല്‍ തന്നെ എഴുതപ്പെട്ടിരിക്കുന്നതും കാണാം. ഹിജ്ര വര്ഷം 492 ല്‍ കുരിശു പട ഖുദ്സില്‍ നടത്തിയ കൂട്ടക്കൊല യുടെ വിവരണം ദ്രിക്സാക്ഷികളെ ഉദ്ധരിച്ചു റെയ്മണ്‍ പാതിരി നല്‍കുന്നത് ഇങ്ങനെ: "വളരെ ക്ലേശിച്ചു കൊണ്ടല്ലാതെ ശവങ്ങള്‍ക്കിടയിലൂടെ കടന്നു പോകാന്‍ എനിക്ക് കഴിഞ്ഞില്ല. രക്തം മുട്ടോളം എത്തിയിരുന്നു."
ഇത് ഞാന്‍ ഉദ്ധരിക്കുന്നത് ക്രിസ്തു മതത്തെ തരം താഴ്താനല്ല, മറിച്ച് ഇസ്ലാമിനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്ക് അല്പം ചരിത്ര ബോധ മുണ്ടാകാനാണ്.
ഇതേ ഖുദ്സില്‍ ഉമര്‍ (റ) പ്രവേശിച്ചപ്പോഴുണ്ടായ സാഹചര്യം ദൈര്‍ഘ്യം ഭയന്ന് ഞാന്‍ ഇവിടെ എഴുതുന്നില്ല. (ഫലസ്തീന്‍: സമ്പൂര്‍ണ ചരിത്രം പേ: 73) അന്ന് അദ്ദേഹം ക്രിസ്ത്യാനികളുമായി ചെയ്ത ഉടമ്പടി "അല്‍ അഹദ തുല്‍ ഉമരിയ്യ" എന്ന പേരില്‍ പ്രസിദ്ധമാണ്. അതിന്നും നശിക്കാതെ ഖുദ്സില്‍ അവശേഷിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് മത സ്വാന്ത്ര്യവും സമ്പൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്നതായിരുന്നു കരാറിന്റെ ഉള്ളടക്കം. ഉമറിന്റെ വരവും പെരുമാറ്റവും കണ്ട അന്നത്തെ പാത്രിയാര്‍ക്കീസ് പറഞ്ഞു: "ഈ ജനത്തെ തടഞ്ഞു നിര്‍ത്താന്‍ ലോകത്താര്‍ക്കും സാധ്യമല്ല. ഇവര്‍ക്ക് കീഴടങ്ങുക അതാണ് രക്ഷാ മാര്‍ഗം"
മുന്‍ ധാരണയും നിഗൂഡ ലക്ഷ്യങ്ങളും ഇല്ലാതെ ചരിത്രം പഠിച്ചാല്‍ ഇസ്ലാമിനെ വെറുക്കാന്‍ യാതൊരു പഴുതും കാണുകയില്ല. പാശ്ചാത്യ ബുദ്ധി ജീവികള്‍ പോലും ഇതൊക്കെ സത്യാസന്ധമായി സമ്മതിക്കുമ്പോള്‍ പിന്നെ നമുക്കെന്താണ് ഇത്ര വാശി?
13 വര്‍ഷത്തെ പ്രവാചക ജീവിതത്തിനിടയില്‍ അദ്ദേഹത്തെ ആരെങ്കിലും ദേഹോപദ്രവം ചെയ്തോ? ഇസ്ലാം ചരിത്രത്തില്‍ എവിടെയെങ്കിലും അങ്ങനെ പറയുന്നുവോ? ഇല്ല. ആദ്യം ഖുറൈഷികളുടെ കച്ചവട സംഘത്തെ നഖ്ലയില്‍ വെച്ച് ആക്രമിച്ചതാര്‍? അതും വെറും കൊള്ളയ്ക്കു വേണ്ടി. രണ്ടാമത്തെ ആക്രമം ബദര്‍ യുദ്ധം ആരാണു മുന്‍ കയ്യെടുത്തത്? അബൂ സുഫ്യാന്റെ കാരവന്‍ സംഘത്തെ കൊള്ള ചെയ്യാന്‍ മുഹമ്മദും അനുയായികളും പുറപ്പെടുകയായിരുന്നില്ലേ ?
ഈ കാര്യങ്ങളൊക്കെ പറയുമ്പോള്‍ നബിയുടെ കാല ശേഷം നടന്ന ഏതെങ്കിലും യുദ്ധത്തിന്റെ വക്കും മൂലയും ഉദ്ധരിച്ചാല്‍ ഈ അക്രമം ന്യായികരിക്കപ്പെടുമോ ഷെബൂ ?
ഈ അക്രമത്തിനെല്ലാം ഒരു ഗോത്ര ദൈവത്തെപ്പോലെ മുഹമ്മദിന്റെ അല്ലാഹു കൂട്ടു നിന്നു !
സര്‍വ്വശക്തനായ ഈ കുട്ടി ദൈവത്തിന് ആ മുശ്രിക്കുകളെ നേര്‍മാര്‍ഗ്ഗത്തിലാക്കാന്‍ അന്നത്തെ വാളും കുന്തവുമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അറിയില്ലായിരുന്നു !!
"..13 വര്‍ഷത്തെ പ്രവാചക ജീവിതത്തിനിടയില്‍ അദ്ദേഹത്തെ ആരെങ്കിലും ദേഹോപദ്രവം ചെയ്തോ? ഇസ്ലാം ചരിത്രത്തില്‍ എവിടെയെങ്കിലും അങ്ങനെ പറയുന്നുവോ? ഇല്ല..."
വല്ലാത്തൊരു കണ്ടു പിടിത്തമായിപ്പോയല്ലോ മാഷെ ഇത്. ഏത് ബ്രാന്‍ഡ് കണ്ണടയാണ് മാഷ് ധരിച്ചിരിക്കുന്നത്.
ഖുറൈശികളില്‍ നിന്ന് നബിയും കൂട്ടരും ഏറ്റുവാങ്ങിയ ദേഹോപദ്രവങ്ങള്‍ എണ്ണിപ്പറയണോ?
നബി പ്രബോധനം തുടങ്ങിയ കാലത്ത് തന്നെ അപ്പറഞ്ഞതും തുടങ്ങിയിട്ടുണ്ട്. ഖുറൈശികള്‍ നബിയുടെ പിതൃവ്യനും സംരക്ഷകനുമായിരുന അബൂതാലിബിനെ സമീപിച്ചു പറഞ്ഞു, "നിങ്ങളുടെ സഹോദരനെ പുത്രനെ തടയാന്‍ പറഞ്ഞിട്ട് നിങ്ങള്‍ തടഞ്ഞില്ല, ഞങ്ങള്‍ക്കിത് ഇനി സഹിക്കാന്‍ സാധ്യമല്ല, അതുകൊണ്ട് നിങ്ങള്‍ അവനെ തടയുക, അല്ലെങ്കില്‍ അവനോടും നിങ്ങളോടും ഒരു സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു നമ്മില്‍ രണ്ടാലൊരു വിഭാഗം നശിക്കേണ്ടി വരും.."
അവിടന്നങ്ങോട്ട് തുടങ്ങിയ ഭീഷണി പല രീതിയിലായി നബിയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമായി മാറിക്കൊണ്ടിരുന്നു. ഒരിക്കല്‍ ഉമാരതിബ്നുല്‍ വലീദ് എന്നാ സുന്ദരനും ബുദ്ധിശാലിയുമായ ചെറുപ്പക്കാരനെ പകരം നല്‍കി മുഹമ്മദിനെ വധിക്കാനായി വിട്ടു കൊടുക്കാന്‍ അവര്‍ അബൂ താലിബിനോട് ആവശ്യപ്പെട്ടു. അബൂ താലിബ് ശക്തമായി നിലകൊണ്ടു. അബൂ താലിബിന്റെ ആഹ്വാനം സ്വീകരിച്ചു ബനുല്‍ ഹാഷിം ബനുല്‍ മുത്തലിബ് തുടങ്ങിയ ഗോത്രങ്ങളും നബിക്ക് സംരക്ഷണം നല്‍കി പോന്നു. ഒളിഞ്ഞും തെളിഞ്ഞുമായി പിന്നെ ആക്രമണം. ഒരിക്കല്‍ നബി നമസ്കരിച്ചു കൊണ്ടിരിക്കെ അദ്ധേഹത്തിന്റെ തല തകര്‍ക്കാനായി ഒരു വലിയ കല്ലുമായി അബൂ ജഹല്‍ എത്തിയെങ്കിലും നബിയുടെ സമീപത്തെതിയപ്പോഴേക്കും സ്വയം പിന്മാറിക്കളഞ്ഞു.! മറ്റൊരിക്കല്‍ ഉക്ബത് എന്ന ഒരാള്‍ ഒട്ടകത്തിന്റെ ഭാരിച്ച കുടല്‍ മാല നബിയുടെ കഴുത്തിലിട്ടു. നബിയുടെ പുത്രി ഫാത്തിമയാണ് ആ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. അബൂ ലഹബിന്റെ പത്നിയും നബിയെ ദ്രോഹിക്കുന്ന വിഷയത്തില്‍ മുന്‍പന്തിയിലായിരുന്നു. ആ സ്ത്രീയുടെ ചെയ്തികളെ ആക്ഷേപിച്ചാണ് സൂറ മസദ് ഇറങ്ങിയത്. മറ്റൊരിക്കല്‍ നബിയുടെ അയല്‍ക്കാരനായ ഉക്ബത് ഇബ്നു മുഈത് നബിയുടെ കഴുത്തിന് ചവിട്ടുകയും കണ്ണിനു തല്ലുകയും മുഖത്ത് തുപ്പുകയും ചെയ്തു. പിന്നീടൊരിക്കല്‍ കഅബയുടെ പരിസരത്ത് നമസ്കരിക്കുമ്പോള്‍ നബിയുടെ കഴുത്തില്‍ ഇയാള്‍ മുണ്ടിട്ടു മുറുക്കി ശക്തിയായി ശ്വാസം മുട്ടിച്ചു. അബൂബക്കര്‍ അയാളെ പിന്നില്‍ നിന്ന് വലിച്ചാണ് നബിയെ രക്ഷപ്പെടുത്തിയത്. ഇസ്ലാം ചരിത്രം സൂക്ഷമമായി, തെളിഞ്ഞ മനസ്സോടെ പഠിക്കുന്നവര്‍ക്കെ ഇതൊക്കെ ബോധ്യപ്പെടൂ മാഷേ. - അടുത്ത ചോദ്യം വരട്ടെ.
"...ആദ്യം ഖുറൈഷികളുടെ കച്ചവട സംഘത്തെ നഖ്ലയില്‍ വെച്ച് ആക്രമിച്ചതാര്‍? അതും വെറും കൊള്ളയ്ക്കു വേണ്ടി..."
റജബ് മാസത്തില്‍ അബ്ദുല്ലാഹിബ്നു ജഹ്ഷിന്റെ നേതൃത്വത്തില്‍ മുസ്ലിംകളില്‍ എട്ടംഗ സംഘം മക്കക്കും താഇഫിനും ഇടയിലുള്ള പ്രദേശമായ 'നഖല' യില്‍ വെച്ച് ഖുറൈഷി കച്ചവട സംഘത്തെ ആക്രമിച്ചു കീഴ്പ്പെടുത്തി. രണ്ട പേരെ ബന്ദിയാക്കി നബിയുടെ മുമ്പില്‍ കൊണ്ടുവന്നു. എന്നാല്‍ യുദ്ധം ഹരാമാക്കപ്പെട്ട മാസത്തിലുണ്ടായ ഈ സംഘട്ടനത്തെ നബി ആക്ഷേപിക്കുകയും രണ്ടു ബന്ധികളെ വിട്ടയക്കുകയും ചെയ്തു.
അപ്പൊ ഇത്രയൊക്കെയേ ഉള്ളു അല്ലേ ഷെബൂ !
ഒരു യുക്തിവാദിയായതിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച പീഡനങ്ങള്‍ ഇപ്പറഞ്ഞതിന്റെ പതിനായിരം മടങ്ങു വരും !
മൌദൂദി പറയുന്നതിങ്ങനെ:
“അല്ലാഹുവിന്റെ ദൂതന്‍ 13 വര്‍ഷക്കാലം അറബികളെ ഇസ്ലാം മതം സ്വീകരിക്കന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംബിച്ചു. അനിഷേദ്ധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു.ഭക്തിയുടെയും ധാര്‍മികതയുടെയും മാതൃകയായ തന്റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ച്ച വെച്ചു.ആകാവുന്നത്ര അവരുമായി ആശയവിനിമയം നടത്തി.പ്ക്ഷേ അദ്ദേഹത്തിന്റെ ജനത ഇസ്ലാം മതം സ്വീകരിച്ചില്ല.
അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം! അത് തിന്മയെയും ആക്രമണത്തെയും ഹൃദയത്തിലെ കറകളെയും ആത്മാവിന്റെ കളങ്കങ്ങളെയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധത ഇല്ലാതാക്കി.അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാണുമാറായി.സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയുറപ്പിച്ച അവര്‍ അപമാനിതരായി എളിമയോടെ തല കുനിച്ചു.
അറേബ്യയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായിരുന്നു. ഒരു നൂറ്റാണ്ടു കൊണ്ടു തന്നെ ലോകത്തിന്റെ കാല്‍ ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറി മുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിനു കാരണം.”[അല്‍ ജിഹാദു ഫില്‍ ഇസ്ലാം]
ആദര്‍ശം ആരുടെ മേലിലും അടിച്ചേല്‍പ്പിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.
"ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.സ•ാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇനി ആര്‍ ത്വാഗൂത്തിനെ നിഷേധിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്‍ ബലിഷ്ഠമായ അവലംബപാശത്തില്‍ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റുപോകുന്നതല്ല."(2:256)
ഇസ്ലാമിക രാഷ്ട്രം സുശക്തവും സുഭദ്രവും ആകുമ്പോള്‍ മനുഷ്യരുടെ മേല്‍ പരമാധികാരം നടത്തുന്ന അതിക്രമകാരികളുടെ ആധിപത്യത്തിന്നടിമപ്പെട്ട ജനതയുടെ വിമോചനത്തിനു വേണ്ടി മര്‍ദ്ദകരോടും അതിക്രമകാരികളോടും നടത്തുന്ന യുദ്ധമാണ് ഇസ്ലാമില്‍ സായുധ ജിഹാദ്.
വിശ്വാസ സ്വാതന്ത്ര്യവും ആദര്‍ശ പ്രചാരണാനുവാദവും നിഷേധിക്കപ്പെടുമ്പോള്‍ പ്രത്യേകിച്ചും. അതൊരിക്കലും പാവപ്പെട്ട മനുഷ്യരുടെ നേരെയുള്ള കടന്നു കയറ്റമല്ല. മനുഷ്യന്റെ മേലുള്ള മനുഷ്യന്റെ ആധിപത്യം എന്ന അതിക്രമം അവസാനിപ്പിക്കല്‍ ഇസ്ലാമിന്റെ മുഖ്യ ദൌത്യം തന്നെ. മദീന ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലും തുടര്‍ന്ന് സച്ചരിതരായ ഖലീഫമാരും നയിച്ച യുദ്ധങ്ങളും ഈ ഗണത്തില്‍ പെടുന്നു.
"..ഓ സത്യവിശ്വാസികളേ, ഫിത്ന അവശേഷിക്കാതാകുന്നതുവരെയും വിധേയത്വം സമ്പൂര്‍ണമായും അല്ലാഹുവിനായിത്തീരുന്നതുവരെയും ഈ ധിക്കാരികളോടു സമരം ചെയ്യുക.അങ്ങനെ അവര്‍ ഫിത്നയില്‍നിന്നു വിരമിക്കുകയാണെങ്കില്‍, അല്ലാഹു അവരുടെ കര്‍മങ്ങളെ വീക്ഷിക്കുന്നവനാകുന്നു. അവര്‍ സ്വീകരിക്കുന്നില്ലെങ്കിലോ, അറിഞ്ഞിരിക്കുക, നിങ്ങളുടെ രക്ഷാധികാരി അല്ലാഹുവാകുന്നു. അവന്‍ അത്യുല്‍കൃഷ്ടനായ രക്ഷകനും സഹായിയുമാകുന്നു..." [8:39]
"..നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല..." (2:190)
ധര്‍മ സംസ്ഥാപനത്തിന് വേണ്ടി യുദ്ധം ചെയ്യല്‍ പുണ്യം തന്നെ.
ea jabbar: ".... 13 വര്‍ഷക്കാലം തന്റെ തൌഹീദ് സിദ്ധാന്തം പ്രചരിപ്പിച്ചിട്ടും ഒരു കാരമുള്ളുകൊണ്ടു പോലും മുഹമ്മദിനെ ആരും ദേഹോപദ്രവം ചെയ്തിട്ടില്ല...."
ഇസ്‌ലാം മനസ്സിലാക്കിയവന്‍, ഖുര്‍ആന്‍ പടിച്ചവന്‍ സര്‍വോപരി സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നൊക്കെ വിശേഷിപ്പിക്കു മാഷ് തന്നെയോ ഈ കമണ്റ്റിട്ടത്?!!!! അത് താങ്കള്‍ തന്നെയെങ്കില്‍ ഉറപ്പായി താങ്കള്‍ ഇസ്‌ലാം മനസ്സിലാക്കിയത് ചില മുന്വിധികളോടുകുടിയാണു. കാരണം പ്രവാചകണ്റ്റെ ജീവിതത്തിലെ ആദ്യത്തെ യുദ്ദമായ ബദര്‍ യുദ്ദം സംഭവിക്കുന്നതുവരെ പ്രവാചകന്‍ ആയുധം തൊട്ടിട്ടില്ലെന്ന് മാത്രമല്ല ജീവിതത്തിലുടനീളം ഖുറൈശി ഗോത്ര സമൂഹത്തിണ്റ്റെ ആട്ടും തുപ്പും കായികാക്രമണങ്ങളും വേണ്ടുവോളം സഹിച്ചിട്ടുണ്ട്. തീര്‍ന്നില്ല പ്രവാചകനില്‍ വിശ്വസിച്ചവരെ ചൂടുള്ള മണലില്‍ കിടത്തി (ഗള്‍ഫ് നടുകളില്‍ ഒരു തവണയെങ്കിലും പോയവര്‍ക്കറിയാം അതിണ്റ്റെ ചൂട്) അരകെട്ടില്‍ വലിയ കല്ലുകള്‍ കയറ്റി ക്രൂരമായി പീഡിപ്പിക്കുകയും മരുഭൂമിയിലൂടെ വലിച്ചിഴക്കുകയും അതുവഴി അവരെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും പ്രവാചകനും അനുചരന്‍മാര്‍ക്കും ഒരു മോചനം കിട്ടിയത് ശത്രുപക്ഷത്തുണ്ടായിരുന്ന പ്രമുഖനായ ഖുറൈശികളില്‍ ഒരാളായ ഉമര്‍ (പില്‍ക്കാലത്ത് രണ്ടാം ഖലീഫയാകുകയും നമ്മുടെ ഗാന്ധിജി ഞാന്‍ ഉമറിണ്റ്റെ ഭരണമാണു ആഗ്രഹിക്കുന്നതെന്ന് പറയുകയും ചെയ്ത അതേ ഉമര്‍) ഇസ്‌ലാം സ്വീകരിച്ചതോടെയാണു. എണ്ണിയാല്‍ തീരാത്ത പീഡനങ്ങള്‍ സഹിച്ചവരാണു പ്രവാചകനും അനുയായികളും. അതേ കുറിച്ച് ഒരു പോസ്റ്റ് തന്നെ വേണ്ടിവന്നേക്കും. എന്നിട്ടാണു. ഒരു കാരമുള്ള്കൊണ്ട് പോലും........ ഇതിനൊക്കെ എന്താ പറയുക! പ്രവാചകനെകുറിച് മനസ്സിലാക്കാനെങ്കിലും മൌലാന മൌദൂദി എഴുതിയതും ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയതുമൊന്നും വായിക്കണ്ട, നന്നെചുരുങ്ങിയത് താങ്കള്‍ അതിനെക്കാളൊക്കെ നിലവാരം ഉണ്ടെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന സമുദായത്തില്‍ പെട്ട പ്രൊഫ: രാമക്രിഷ്ണറാവുവിണ്റ്റെ 'മുഹമ്മദ് മഹാനായ പ്രവാചകന്‍' (E-Library No.16) എന്ന പുസ്തകമെങ്കിലും വായിക്കാന്‍ ശ്രമിക്കുക.
Article By Dr. ഹുസൈന്‍ രണ്ടത്താണി, ( ദേശാഭിമാനി)
Title : ജമാഅത്തിന്റേത് മത പരിത്യാഗം
Link : http://workersforum.blogspot.com/2010/06/blog-post_3452.html
ജമാഅത്തെ ഇസ്‌ലാമിയും സിമിയും
------------
കേരള ശബ്ദം 14-03-2010 ലക്കത്തില്‍ 'സിമിയുമായുള്ള ബന്ധം' എന്ന തലക്കെട്ടില്‍ ശൈഖ് മുഹമ്മദ് കരകുന്ന് എഴുതുന്നു:
"ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച സംഘടനയല്ല സിമി. അതിന്‍റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയില്‍ ഉറപ്പിച്ചു പറയാനാവും; ജമാഅത്ത് സിമി രൂപീകരണത്തിനു മുന്‍കയ്യെടുത്തിട്ടില്ല. അതിന്‍റെ രൂപീകരണ യോഗത്തില്‍ ഒരൊറ്റ ജമാഅത്ത് നേതാവും പങ്കെടുത്തിട്ടുമില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കാള്‍ ചേര്‍ന്ന് സിമി രൂപീകരിക്കുകയുണ്ടായി"
തീവ്രവാദവുമായി ബന്ധപ്പെട്ട് സിമി നിരോധിക്കപ്പെടുകയും സമൂഹം അവരെ വെറുപ്പോടെ വീക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍, 2010 - ല്‍ ആണ് സിമിയില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ രക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മേല്‍ വരികളെഴുതിയത്. എന്നാല്‍ ഇതേ ശൈഖവര്‍കള്‍ 1992 - ല്‍ 'പ്രബോധനം' ജമാഅത്തെ ഇസ്‌ലാമിയുടെ അമ്പതാം വാര്‍ഷികപ്പതിപ്പില്‍ പേജ് 268 - ല്‍ 'സിമി രൂപീകരണം' എന്ന തലവാചകത്തില്‍ എഴുതുന്നു:
"അങ്ങനെ കേരളത്തെ പ്രതിനിധീകരിച്ച് ഞങ്ങള്‍ രണ്ടുപേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവരും രണ്ട് ദിവസം യോഗം ചേര്‍ന്നു. അവിടെ വെച്ചാണ് 'സിമി' രൂപീകരിക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ 'ജമാഅത്തെ ഇസ്‌ലാമി'യുടെ മേല്‍നോട്ടത്തിലും സഹായ സഹകരണളോടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനാ പ്രതിനിധികളാണ് അലിഗറില്‍ ഒത്തുകൂടിയത്. അതുകൊണ്ടു തന്നെ സിമി രൂപീകരണ വിവരം ജമാഅത്ത് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് സമ്മതവും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും നേടാന്‍ പ്രസിഡണ്ടിനേയും സെക്രട്ടറിയേയും ചുമതലപ്പെടുത്തിക്കൊണ്ടാണ് യോഗം പിരിഞ്ഞത്.
"1977 ഏപ്രില്‍ 25 ന് സിമി രൂപീകരിക്കപ്പെട്ടുവെങ്കിലും കേരള ഘടകം നിലവില്‍ വന്നത് ഓക്ടോബര്‍ 2 ന് മാത്രമാണ്. കോഴിക്കോട് ജമാഅത്തെ ഇസ്‌ലാമി ഓഫീസില്‍ ഈ ലേഖകന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പി. എം. എ. സലാം ചെയര്‍മാനായി 14 അംഗങ്ങളുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഇതര സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ സഹായ സഹകരണങ്ങളോടെയാണ് സിമി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്"
- ശൈഖ് മുഹമ്മദ് കാരകുന്ന് (മുന്‍ സിമി അധ്യക്ഷന്‍, ഇപ്പോഴത്തെ ജമാഅത്തെ ഇസ്‌ലാമി അസി. ആധ്യക്ഷന്‍).
തീവ്രവാദം മുദ്രകുത്തപ്പെട്ടപ്പോള്‍ സിമിയുമായി ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്ന ശൈഖ് മുഹമ്മദ് സാഹിബ് കേരള ശബ്ദത്തിലൂടെ വായനക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുമ്പോള്‍, താന്‍ തന്നെ 1992 - ല്‍ എഴുതിവെച്ച യാഥാര്‍ത്ഥ്യത്തിന്‍റെ മേല്‍ വരികള്‍ ആരുമറിയാതെ പൊകുമെന്നു കരുതിയോ?
നുണയും ചതിയും കാപട്യവും ജമാ അത്തെ ഇസ്ലാമിയുടെ മുഖലക്ഷണങ്ങളാണ്.
ഹുസൈന്‍ രണ്ടത്താണിയുടെ ലേഖനത്തില്‍നിന്ന് :-
ഇസ്ളാമിന്റെ ആധ്യാത്മികത അവഗണിച്ച് വേദവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത് ഒരു രാഷ്‌ട്രീയശക്തിയാക്കി മതത്തെ പരിവര്‍ത്തിപ്പിച്ച് മതത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്ന നടപടികളാണ് ഇസ്ളാമിസ്‌റ്റുകളെന്നറിയപ്പെടുന്ന ഇഖ്വാനും ജമാഅത്തും ചെയ്യുന്നത്. ഇവരുടെ സാഹിത്യങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്നറിയപ്പെടുന്ന മിക്ക മുസ്ളിം ഭീകര വാദ സംഘടനകളുടെയും ആയുധം. ആധ്യാത്മിക പ്രസ്ഥാനമായ സൂഫിസത്തെ എതിര്‍ക്കുന്നതില്‍ ഈ വിഭാഗങ്ങള്‍ ഒറ്റക്കെട്ടാണ്. കള്‍ച്ചറല്‍ ഇസ്ളാമിനെയും ഇവര്‍ക്ക് കണ്ടുകൂടാ. വിവിധ നാടുകളില്‍ മുസ്ളിം ജനവിഭാഗങ്ങളും ആധ്യാത്മിക നേതാക്കളും വളര്‍ത്തിയെടുത്ത സമന്വയ സംസ്‌ക്കാരത്തെ ഇവര്‍ തെല്ലും അംഗീകരിക്കുന്നില്ല. പാരമ്പര്യ മതവിഭാഗങ്ങളെ ഇവര്‍ നരകത്തിന്റെ ആളുകളായി ചിത്രീകരിക്കുകയാണ്.
അല്‍ ജിഹാദു ഫില്‍ ഇസ്ളാം (ഇസ്ളാമിലെ ജിഹാദ് ) എന്ന കൃതിയിലൂടെയാണ് ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദി തന്റെ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈജിപ്‌തിലെ ഇഖ്വാനുല്‍ മുസ്ളിമുന്‍ പ്രസ്ഥാനത്തിന്റെ ശില്‍പ്പി ഹസനുല്‍ ബന്നായുടെ ചിന്തകള്‍ക്ക് ചുവടൊപ്പിച്ചുകൊണ്ടാണ് മൌദൂദി ഈ കൃതി രചിക്കുന്നത്.
"ഇസ്ളാമിന്റെ ആശയങ്ങള്‍ സ്വീകരിക്കാത്ത എല്ലാ സര്‍ക്കാരുകളെയും സ്റ്റേറ്റുകളെയും ഇല്ലാതാക്കാനാണ് ഇസ്ളാം ആഗ്രഹിക്കുന്നത്. ഇസ്ളാമിനു വേണ്ടത് ഈ ഭൂമി മുഴുവനുമാണ്. ഒരു ഭാഗം മാത്രമല്ല. ഈ ഗ്രഹം മുഴുവനുമാണ്. ഇതിനുവേണ്ടി എല്ലാ ശക്തികളെയും ഉപയോഗപ്പെടുത്തുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ജനങ്ങളുടെ വീക്ഷണങ്ങളെ മാറ്റിയെടുത്ത് അവരില്‍ ബുദ്ധിപരവും മാനസികവുമായ വിപ്ളവത്തിന്റെ തീപ്പൊരിയുണ്ടാക്കുന്നതും ജിഹാദാണ്. പഴയ സ്വേച്‌ഛാധിപത്യ വ്യവസ്ഥിതി തകര്‍ക്കുകയും വാളിന്റെ ശക്തികൊണ്ട് ഒരു പുതിയ ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നതും ജിഹാദാണ്. അതിനുവേണ്ടി പണം ഉപയോഗിക്കുന്നതും ശക്തി പ്രയോഗിക്കുന്നതും ജിഹാദ് തന്നെ.''(അല്‍ ജിഹാദു ഫില്‍ ഇസ്ളാം).
യുദ്ധഭൂമിയില്‍ പ്രയോഗിക്കാന്‍വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങളാക്കെ തന്റെ ജിഹാദിനു വേണ്ടി മൌദൂദി പ്രയോഗിക്കുന്നു. പ്രവാചക വചനങ്ങളും ഇപ്രകാരം പ്രയോഗിച്ച് തന്റെ തീവ്രവാദങ്ങള്‍ക്ക് വളം നല്‍കുന്നു. ചരിത്ര വസ്‌തുതകളെ അദ്ദേഹം വെടക്കാക്കി തനിക്കാക്കുകയാണ്. തന്റെ യുദ്ധക്കൊതിക്കു വേണ്ടി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തതും ജനാധിപത്യവ്യവസ്ഥയെ തള്ളിയതും ഭൂരിപക്ഷ മതപണ്ഡിതന്‍മാരുടെയും എതിര്‍പ്പിന് കാരണമായി.
എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കുകയും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയും ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കാത്ത മൌദൂദി സാഹിബിന്റെ നീക്കങ്ങളെ അക്കാലത്തെ മതപണ്ഡിതന്മാര്‍ ശക്തമായി വിമര്‍ശിച്ചു. മത പണ്ഡിത സഭയായ ജംഇയ്യത്തേ ഉലമായെ ഹിന്ദ് മൌദൂദിയെ മത പരിത്യാഗിയായി പ്രഖ്യാപിച്ചു. ജംഇയ്യത്തിന്റെ പ്രസിഡന്റായ മൌലാനാ ഹുസൈന്‍ അഹ്മദ് മഅ്ദനി പറഞ്ഞു:
"ദൈവീകമായ സൂത്രങ്ങളിലൂടെ എഴുതിയതാണെങ്കിലും മത പരിത്യാഗപരവും മതവിരുദ്ധവുമാണ് മൌദൂദിയുടെ അഭിപ്രായങ്ങള്‍. സാധാരണ വായനക്കാര്‍ ഈ കെണികള്‍ കണ്ടുകൊള്ളണമെന്നില്ല. തത്ഫലമായി പ്രവാചകന്‍ കൊണ്ടുവന്ന ഇസ്ളാം അക്രമപരമാണെന്ന് ജനങ്ങള്‍ വിചാരിച്ചു പോവുന്നു.''(മൌദൂദി സാഹിബ്; അകാബിറേ ഉമ്മത്ത് കീ നസര്‍ മെം)
മുസ്ളിംലോകം സര്‍വാത്മനാ ആദരിക്കുന്ന ഇന്ത്യയിലെ മുസ്ളിം പണ്ഡിതന്‍ മൌലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയും ഇതേ അഭിപ്രായംതന്നെയാണ് ജമാഅത്തിനെക്കുറിച്ച് പറഞ്ഞത്. മൌദൂദി തന്റെ രാഷ്‌ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ഇസ്ളാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ഉര്‍ദു പുസ്‌തകമായ അസ്റേ ഹാസിര്‍ മെം ദീന്‍ കി തഫ്‌ഹിം ഒ തശ്രീഹ് എന്ന കൃതിയില്‍ നദ്‌വി സാഹിബ് പറയുന്നു. ഇസ്ളാം ഒരു രാഷ്‌ട്രീയ പ്രോഗ്രാമിനപ്പുറം ഒന്നുമല്ലെന്നാണ് മൌദൂദി പ്രചരിപ്പിക്കുന്നത്. "മതം, ദീന്‍, ആരാധന, അല്ലാഹു എന്നീ സംജ്ഞകളെയൊക്കെ മൌദൂദി കേവലം രാഷ്‌ട്രീയ വല്‍ക്കരിച്ചരിക്കയാണ്.'' ഇസ്ളാമിന്റെ ലക്ഷ്യം ഭരണം സ്ഥാപിക്കയാണെന്ന മൌദൂദിയുടെ പ്രചാരണം പ്രവാചകത്വ പദവിയെത്തന്നെ ദുര്‍വ്യാഖ്യാനം ചെയ്യലാണെന്നും നദ്‌വി.
സ്വാതന്ത്ര്യവേളയില്‍ ഇന്ത്യയുടെ ഭരണഘടനയ്‌ക്കും സര്‍ക്കാരിനും എതിരായ നിലപാടാണ് മൌദൂദി സ്വീകരിച്ചത്. ദൈവീക ഭരണമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കരുതെന്നാണ് അദ്ദേഹം അനുയായികളെ ഉപദേശിച്ചത്. എന്നാല്‍, പാകിസ്ഥാനില്‍ അദ്ദേഹം കുറെക്കൂടി തീവ്രമായ നിലപാട് സ്വീകരിച്ചെന്നു മാത്രമല്ല; അവിടത്തെ അമുസ്ളിം വിഭാഗങ്ങളെ രണ്ടാം തരം പൌരന്മാരായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കമീഷന്റെ മുമ്പില്‍ നിര്‍ദേശം വയ്‌ക്കുകയുംചെയ്‌തു. മുസ്ളിം പണ്ഡിതന്മാരും സര്‍ക്കാരും അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്‌തത്.
പാകിസ്ഥാനിലെ രാഷ്‌ട്രീയത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ജമാഅത്തെ ഇസ്ളാമി പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ വധിക്കുന്നതില്‍ പങ്ക് വഹിച്ചത്രേ. എന്നാല്‍, ഇന്ത്യയില്‍ പ്രത്യക്ഷമായ നിലപാട് സ്വീകരിക്കാന്‍ ജമാഅത്ത് തയ്യാറായില്ല. മുസ്ളിങ്ങളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പാണ് സംഘടനയ്‌ക്ക് നേരിടേണ്ടിവന്നത്. ഏതാണ്ട് എല്ലാ മുസ്ളിം സംഘടനകളും ജമാഅത്തിനെതിരാണ്. സാഹിത്യങ്ങളിലൂടെയാണ് കുറച്ചെങ്കിലും സമുദായത്തിനകത്ത് അവര്‍ വേരുറപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് തീവ്രവാദങ്ങളുടെ പേരില്‍ ആര്‍എസ്എസിനോടൊപ്പം ജമാഅത്തിനെയും ജയിലിലടച്ചപ്പോള്‍ ആര്‍എസ്എസുമായി ഒരുമിക്കുന്ന വിചിത്രമായ അവസ്ഥയാണ് നാം കണ്ടത്. ആര്‍എസ്എസ് പിന്തുണയ്‌ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍വരെ ഇവരുടെ അഭ്യര്‍ഥന വന്നു.
തങ്ങളുടെ ശ്രമങ്ങളൊന്നും ഗുണംപിടിക്കാതെ പോയതുകൊണ്ടാണ് ഇത്രകാലം ഇസ്ളാമിക വിരുദ്ധമെന്ന് മുദ്ര കുത്തിയ ജനാധിപത്യ വ്യവസ്ഥിതിയോട് രാജിയാവാന്‍ അവര്‍ തീരുമാനിച്ചത്. തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഇതാണ് പോംവഴിയെന്നും അവര്‍ കണക്ക് കൂട്ടുന്നു. വോട്ട് ചെയ്യല്‍ ബഹുദൈവത്വവും നിഷിദ്ധവുമാണെന്ന് പറഞ്ഞവര്‍ പിന്നീട് മൂല്യംനോക്കി വോട്ട് ചെയ്യാമെന്നു പറഞ്ഞ് രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ആശയങ്ങള്‍ സമര്‍ഥമായി ജനങ്ങളിലെത്തിക്കാന്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ത്തന്നെ ദിനപത്രവും തുടങ്ങി. വൈകാരിക പ്രശ്‌നങ്ങളെടുത്തിട്ട് സമുദായത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് സാധിക്കുകയുംചെയ്‌തു. പത്രം മതേതര മുഖം പ്രദര്‍ശിപ്പിക്കുകയും തങ്ങളുടെ അജന്‍ഡകള്‍ ഭംഗിയായി നടപ്പാക്കുകയുംചെയ്‌തു. രാഷ്‌ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍വേണ്ടി സോളിഡാരിറ്റി എന്ന സംഘടനയ്ക്ക് രൂപം നൽകി.ഒപ്പം മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളെയും ദളിത് പ്രസ്‌ഥാനങ്ങളെയും കൂട്ടുപിടിച്ചു.സാമുദായിക പ്രശ്‌നങ്ങളിൽ ഇവർ അതിവേഗം ഇടപെട്ടു. മുസ്‌ലിം ലീഗിന്റെമേൽ മേൽക്കൈ നേടുക എന്ന ലക്ഷ്യം കൂടി ജമാഅത്തിനുണ്ടായിരുന്നു.മാധ്യമം പത്രം അവർക്ക് മതേതരത്വത്തിന്റെ മൂടുപടമിട്ടു കൊടുത്തു. യുഡിഎഫിൽ ഇടം നേടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ജമാഅത്ത് അമീർ തങ്ങളുടെ ജനയിതാവായ മൌദൂദി സാഹിബിനെ തൽക്കാലത്തേക്ക് തള്ളിപ്പറഞ്ഞത്. ഇപ്പോൾ അവിടെയും ഇവിടെയുമില്ലാതെ ജമാഅത്ത് വായുവിൽ തൂങ്ങുകയാണ്. അതിനിടയ്‌ക്ക് തങ്ങളുടെ പൊയ്‌മുഖം വീണുപോകാതിരിക്കാൻ ജമാഅത്ത് നേതാക്കൾ മുഖം പൊത്തിപ്പിടിക്കുന്നതാണ് ഏറ്റവും ഒടുവിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.
ജമാഅത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് തെളിവില്ലെന്ന് സര്‍ക്കാര്‍
Monday, July 5, 2010
http://www.madhyamam.com/node/76452
കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.
20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.
ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് സര്‍ക്കാറിന് പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഇന്റലിജന്‍സ് എ.ഡി.ജി.പി, നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഹരജിയിലെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ദേശവിരുദ്ധ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രചരിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡീഷനല്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാകൂ. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനും എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കും.
1908ലെ ക്രിമിനല്‍ നിയമഭേദഗതി ആക്ടിലെ 16 ാം വകുപ്പ് പ്രകാരം ഒരു സംഘടനയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിക്രമങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് തെളിവില്ലാത്ത സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഈ വകുപ്പ് ബാധകമാക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഘടന ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മറ്റും ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയത്. ഹരജിയില്‍ പറയുന്നതുപോലുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നതിനാലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ജമാഅത്തെ ഇസ്‌ലാമി ഇതിനകം തന്നെ ഈ കേസ് വിജയിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ് തോന്നുന്നത്. കാരണം, അത് ശരിക്കും ഒരു തീവ്രവാദ സംഘടന ആയിരുന്നുവെങ്കില്‍ വളരെയേറെ തെളിവുകള്‍ ഗവണ്‍മെന്‍റ് വശം ഉണ്ടാകുമായിരുന്നു; ഇതിനകം തന്നെ അത് കോടതിയെ ബോധിപ്പിച്ച് കഴിഞ്ഞിട്ടുമുണ്ടാകുമായിരുന്നു. ഇപ്പോള്‍ തന്നെ ജമാഅത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തീവ്രവാദത്തിന്ന് തെളിവുണ്ടോ എന്ന് പരിശോധിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. അതിന്‍റെ പ്രസിദ്ധീകരണങ്ങളില്‍ തീവ്രവാദ ആശയം ഉണ്ടോ എന്ന് നോക്കാമെന്നേ പറയുന്നുള്ളൂ.
ജമാഅത്തിന്ന് കുറേയേറെ വിമര്‍ശകരുണ്ട്. തീവ്രവാദമാണ് അവരാരോപിച്ചുകൊണ്ടിരിക്കുന്ന കുറ്റം. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനെമെന്ന് വിശേഷിപ്പിക്കാന്‍ കൊള്ളുന്ന എന്തെങ്കിലും ഒന്ന് ചെയ്തതായി തെളിവ് നല്‍കാന്‍ ജമാഅത്ത് അതിന്‍റെ വിമര്‍ശകരോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. നാളിത് വരെ അങ്ങനെ ഒരു 'സല്‍ക്കര്‍മ്മം' ചെയ്യാന്‍ അവര്‍ക്കായിട്ടില്ല. എന്നാലോ ആരോപണത്തിനൊരു മുടക്കവും അവര്‍ വരുത്താറുമില്ല. സമാധാനപരമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുള്ള, ആ തീരുമാനം അണുവിട വ്യതിചലിക്കാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സംഘടന തീവ്രവാദ സംഘടന ആണെന്നതിന്ന് തെളിവ് ഹാജറാക്കാനുള്ള ശ്രമം കൂരിരുട്ടുള്ള ഒരു മുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തിരയുന്നത് പോലെയാണ്.
'ജമാഅത്തെ ഇസ്‌ലാമി രൂപവല്‍ക്കരിച്ച സംഘടനയല്ല സിമി' എന്നു പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം അത് തന്നെയാണ്. രൂപവല്‍ക്കരിച്ചത് ജമാഅത്തല്ല. ഇന്ത്യയുടെ പല ഭാഗത്തായി പ്രവര്‍ത്തിച്ചു വരുന്ന ചില വിദ്യാര്‍ത്ഥി സംഘടനാ നേതാക്കന്‍മാര്‍ ചേര്‍ന്നാണ് സിമി രൂപവല്‍ക്കരിച്ചത്. ജമാത്തിന്‍റെ വിദ്യാര്‍ത്ഥി സംഘടന ആയിരുന്നില്ല അത്. മറിച്ച് ജമാഅത്തുമായി അത് സഹകരിച്ചു വന്നിരുന്നു. എപ്രകാരമെന്നാല്‍ ഇത് ജമാഅത്തിന്‍റെ വിദ്യാര്‍ത്ഥി സംഘടന ആണെന്നേ ആര്‍ക്കും തോന്നുമായിരുന്നുള്ളു എന്ന വിധം സഹകരിച്ചു വന്നിരുന്നു. ഇതൊന്നും ശൈഖ് മുഹമ്മദ് ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല.
പറഞ്ഞത് ഇത്ര മാത്രം: 'ജമാത്തെ ഇസ്‌ലാമി രൂപവല്‍ക്കരിച്ച സംഘടനയല്ല സിമി'. ഇത് മനസ്സിലാക്കന്‍ ഒരു യുക്തിവാദിക്ക് കഴിയില്ലെന്നുണ്ടോ?
അങ്ങനെ വര്‍ഷങ്ങള്‍ മുമ്പോട്ട് പോയി. അപ്പോള്‍ സിമിയുടെ ചില നിലപാടുകള്‍, കടുത്ത നിലപാടുഅകള്‍ എന്ന് തന്നെ പറയാം, ജമാഅത്തിന്ന് അംഗീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ളവയായിരുന്നില്ല. അങ്ങനെ അവ രണ്ടും വഴി പിരിഞ്ഞു. ഈ വഴിപിരിയലിന്ന് കാരണമായത് 'ജമാഅത്തെ ഇസ്‌ലാമി രൂപവല്‍ക്കരിച്ച സംഘടനയല്ല സിമി' എന്നതായിരുന്നു. ജമാഅത്ത് രൂപവല്‍ക്കരിച്ചതും ജമാഅത്തിന്‍റെ കീഴ്ഘടകവുമായിരുന്നു സിമി എങ്കില്‍ ഒരു വഴിപിരിയലിന്‍റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. കാരണം, സിമിയെ നിയന്ത്രിക്കുവാനും വരുതിയില്‍ നിറുത്തുവാനും ജമാഅത്തിന്ന് സാധിക്കുമായിരുന്നു. സിമി ജമാഅത്തിന്‍റെ കീഴ്ഘടകം അല്ലാതിരുന്നത് കൊണ്ടാണ് അത് സാധിക്കാതെ പോയത്. ൧൯൮൩-ല്‍ ജമാഅത്ത് അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായി എസ്.ഐ.ഒ. രൂപവല്‍ക്കരിച്ചു. എസ്.ഐ.ഒ. ജമാഅത്തിന്‍റെ കീഴ്ഘടകമഅണ്. അതിന്‍റെ രക്ഷാധികാരി ജമാഅത്ത് അമീറാണ്. ഈ ഒരു 'ഔദ്യോഗിക ബന്ധം' ജമാഅത്തും സിമിയും തമ്മില്‍ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല.
"ക്രിട്ടിക്കല്‍ ഇന്‍സൈഡറായിരുന്ന ചേകന്നൂര്‍ മൗലവിയെപ്പോലും വെച്ചുപൊറുപ്പിക്കാനുള്ള സഹിഷ്ണുതയില്ലാത്ത മതം മറ്റുള്ളവരെ വെച്ചുപൊറുപ്പിക്കുമോ?"
ഇതെഴുതിയത് ഒരു സുശീല്‍ കുമാറാണ്. അത് കൊണ്ട് ബാബരി മസ്ജിദ് തകര്‍ത്തതിന്‍റെയും ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നതിന്‍റെയും മറ്റനേകം അക്രമങ്ങളുടെയും ഉത്തരവാദിയാണ് അദ്ദേഹം. കാരണം ഒരു ഹിന്ദു നാമമുള്ള ആണെന്നതു തന്നെ. അദ്ദേഹം സ്വീകരിച്ച മാനദണ്ഡപ്രകാരം, വേറെ കാരണം ഒന്നും വേണ്ടതില്ലല്ലോ. ചേകന്നൂര്‍ കൊല്ലപെട്ടതിന്‍റെ ഉത്തരവാദിത്തം അദ്ദേഹം എല്ലാ മുസ്‌ലിംകള്‍ക്കും പതിച്ചു നല്‍കുമ്പോള്‍ ഇത് പോലെ ഹിന്ദുക്കളിലെ ചിലര്‍ ചെയ്തതിന്‍റെ ഉത്തരവദിത്തം സ്വയം ഏറ്റെടുക്കാന്‍ അദ്ദേഹം സ്വയം തയ്യാറാവേണ്ടതുണ്ട്. അതാണ് സാമാന്യ മര്യാദ. ഈ ഉത്തരവാദിത്തം ഏല്‍ക്കന്‍ സുശീല്‍ കുമാറിന്ന് മടിയുണ്ടെങ്കില്‍ ചേകന്നുരിന്‍റെ കൊലയുടെ ഉത്തരവദിത്തവും അത് നടത്തിയവര്‍ക്ക് മാത്രമാണെന്ന് സമ്മതിക്കാന്‍ തയ്യാറാകണം. അല്ലാതെ ചേകന്നുരിനെ കൊന്ന മതം എന്നാകരുത് പരാമര്‍ശം.
വിമര്‍ശനം ആകാം; പക്ഷെ, മാന്യത കൈവിടരുത്. സത്യസന്ധത പാലിക്കണം. പ്രതിപക്ഷ ബഹുമാനം കാണിക്കണം. ഇതൊക്കെ വേണമെന്നാണ് ഞാന്‍ ഇസ്‌ലാമില്‍ നിന്ന് പഠിച്ചത്.
മുസ്‌ലിം തീവ്രവാദി: വ്യത്യാസം കണ്ട്പിടിക്കുക.
ഇന്ത്യയില്‍ നിന്നുള്ള ഇസ്‌ലാമിക ഭീകരന്‍ അമേരിക്കയില്‍ അറസ്റ്റിലായ ഒരു വാര്‍ത്തക്ക് വമ്പിച്ച പ്രചാരമാണ് ലഭിച്ചത്. അത് പിന്നെ ഇല്ലാതിരിക്കുമോ? ഇസ്‌ലാമോ-ഫോബിയയുടെ ഈ കാലത്ത് ഇസ്‌ലാമിക ഭീകരന്‍ ലോക ശ്രദ്ധ പടിച്ചു പറ്റാതിരിക്കുന്നതെങ്ങനെ? മുസ്‌ലിം തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അമേരിക്കയില്‍ വന്നതെന്ന് സി.എന്‍.എന്‍., ഐ.ബി.എന്‍. ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൊമ്പ് നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ചും ചരപ്പണിയെ സംബന്ധിച്ചുമുള്ള ലഘുലേഖകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. സ്പൈ ക്രാഫ്റ്റ്, ന്യൂ വോയ്സസ് ഓഫ് ഇസ്‌ലാം എന്നീ പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ബേഗില്‍ നിന്ന് ഇടിക്കട്ടയും തോക്കും കിട്ടിയിട്ടുണ്ട്. ലക്ഷണമൊത്ത ഒരു ഇസ്‌ലാമിക ഭീകരന്‍ തന്നെ.
എന്നാലോ ഇയാളുടെ പേര് വിജയകുമാര്‍ എന്നാണെന്നും ഇയാള്‍ ഒരു ഹിന്ദു തീവ്രവാദിയാണെന്നും പിന്നീട് വെളിപ്പെട്ടു. ഇസ്‌ലാമിക ഭീകരതയെ സംബന്ധിച്ച് ക്ലാസെടുക്കാനാണ് ഇയാള്‍ അമേരിക്കയില്‍ വന്നതെന്നും അത് കൊണ്ട് ഇയാള്‍ അമേരിക്കക്ക് ഒരു തരത്തിലും ഭീഷണി അല്ലെന്നും കോടതിക്ക് ബോധ്യം വരാന്‍ പിന്നെ ഏറെ താമസിച്ചില്ല. അമേരിക്കയില്‍ പോയപ്പോള്‍ തോക്ക് കൈവശം വച്ചത് ഇന്ത്യയിലെ സുരക്ഷക്ക് വേണ്ടിയാണെന്ന് ഇയാള്‍ പറഞ്ഞപ്പോള്‍ കോടതി അതും സമ്മതിച്ചു കൊടുത്തു. ബൊംബ് നിര്‍മ്മിക്കാന്‍ പഠിപ്പിക്കുന്നതും ചാരപ്പണി പരിശീലിപ്പിക്കുന്നതുമായ ലഘുലേഖകള്‍ കൈവശം വച്ചതാകട്ടെ കേവലം അക്കാദമിക താല്‍പര്യത്തോടെ മാത്രമാണെന്നും ബഹുമാനപ്പെട്ട കോടത്തിക്ക് ബോധിച്ചിരിക്കുന്നു.
മുസ്‌ലിം തീവ്രവാദിയാണെന്ന് കരുതിയപ്പോള്‍ ജാമ്യ സംഖ്യയായി അമ്പതിനായിരം ഡോളര്‍ ആയിരുന്നു ക്കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ടിയാന്‍ ഹിന്ദു തീവ്രവാദിയാണെന്ന് വെളിപ്പെട്ടതോടെ ജാമ്യ സംഖ്യ പത്തിലൊന്നായി കുറച്ചു കൊടുത്തു. സമാധാന പരമായി ജീവിക്കുന്ന ആളാണ് വിജയകുമാറെന്ന് കോടതിക്ക് ശരിക്കും ബോധ്യപ്പെട്ടിരിക്കുന്നുവത്രെ.
എനിക്കോര്‍മ്മ വരുന്നത് ഒരു ഫലിതമാണ്:
അമേരിക്കയിലെ ഒരു പാര്‍ക്കില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉല്ലസിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കുട്ടി കൂട്ടം തെറ്റി അകന്നു പോയി. ഒരു തെരുവു പട്ടി ആ കുട്ടിയെ ആക്രമിക്കാന്‍ ചെന്നു. നല്ലവനായ ഒരാള്‍ ഓടിയെത്തി ശൌര്യം നിറഞ്ഞ പട്ടിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; പക്ഷെ പട്ടി വിടുന്നില്ല. അവസാനമയാള്‍ക്ക് പട്ടിയെ തല്ലിക്കൊല്ലേണ്ടി വന്നു. അങ്ങനെയാണ് ഒരു വിധം ആ കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഇതിന്ന് സാക്ഷിയായ പത്രപ്രവര്‍ത്തകന്‍ അയാളെ സമീപിച്ച് ഇത് നളെ പത്രത്തില്‍ വാര്‍ത്തയാക്കുമെന്നറിയിച്ചു. 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു ന്യൂയോര്‍ക്കുകാരന്‍ ശൂരനും ക്രൂരനുമായ ഒരു തെരുവു പട്ടിയുടെ ആക്രമണത്തില്‍ നിന്ന് നിഷ്കളങ്കനായ ഒരു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി' എന്നായിരിക്കും വാര്‍ത്ത എന്നും അറീയിച്ചു.
അയാള്‍ ചോദിച്ചു: ഞാനൊരു ന്യൂയോര്‍ക്കുകാരന്‍ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു അമേരിക്കക്കാരന്‍ ......"
അയാള്‍: ഞാനൊരമേരിക്കക്കാരന്‍ തന്നെ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: നിങ്ങളുടെ നാടേതാണ്?
അയാള്‍: ഞാന്‍ ഫലസ്തീനിയാണ്.
പത്രക്കാരന്‍: എങ്കില്‍ ഞാന്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കും. ' കൊടുംഭീകരനായ ഒരു മുസ്‌ലിം തീവ്രവാദി നിരപരാധിയായ ഒരമേരിക്കന്‍ തെരുവുപട്ടിയെ നിഷ്കരുണം കൊന്നു കളഞ്ഞു.'
(http://joke-malayalam.blogspot.com/2010/06/blog-post_08.html)
ഈ ഫലിതവും മേല്‍പറഞ്ഞ സംഭവവും തമ്മില്‍ എന്തെങ്കിലും വ്യത്യസമുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുക.
കെ.കെ.ആലിക്കോയ
ബാബരി മസ്ജിദ് പൊളിച്ച് അമ്പലം പണിതാൽ വർഗ്ഗീയ ഫാസിസം. കൃസ്ത്യൻ ദേവാലയമായിരുന്ന ഹാഗി സോഫിയ മസ്ജിദ് ആക്കി മാറ്റിയാൽ ജനാധിപത്യം! മാഷെന്ത് പറയുന്നു?
മതം വിട്ടവനെ കൊന്നുകളയാനും, യുദ്ധത്തിൽ അടിമയാക്കി പിടിച്ച സ്ത്രീയെ ഭർത്താവിനു മുന്നിലിട്ടും ബലാൽസംഘം ചെയ്യാമെന്നും ആയത്തുകളുള്ള കിതാബും കക്ഷത്തിൽ വച്ചാണല്ലോ ഗീർവാണം - ഭേഷായിട്ടുണ്ട്.
എലികെണിയിൽ വീണ പ്രമുഖരുടെ പേരുകൾ ആവേശത്തോടെ വിളിച്ചു പറയുമ്പോൾ എലി കെണിയിൽ നിന്നും പുറത്ത് ചാടുന്ന മലപ്പുറത്തെ മാത്രം സാധാരണക്കാരായ മുസ്ലിം യുവാക്കളുടെ കാര്യം കൂടി അറിഞ്ഞു വെക്കുന്നതും നന്ന്.
ലോക ചരിത്രത്തിൽ ഇത്രയും രക്തകറ കയ്യിൽ പറ്റിയ ഒരു മതസ്ഥാപകനില്ല. ആയിരം സംസം കിണറിലെ വെള്ളം കൊണ്ടു കഴുകിയാലും ഈ നബിയുടെ കയ്യിൽ പറ്റിയ രക്തകറ കഴുകി കളയാൻ പറ്റില്ല. മതം പ്രചരിപ്പിക്കാൻ ലക്ഷങ്ങളെ കൊന്നൊടുക്കുകയും, പരാജയപ്പെട്ട രാജ്യങ്ങളിലെ നിസ്സഹായരായ സ്ത്രീകളെ കാമവെറിയന്മാരായ സഹാബികളും, താൻ തന്നെയും നീചമായി പീഡിപ്പിക്കുകയും, കൊള്ളയടിക്കയും ചെയ്ത ഒരു പ്രബോധകനുഠ ചരിത്രത്തിലില്ല. ഇസ്ലാം ലോകത്ത് പ്രചരിപ്പിച്ചത് രക്ത പുഴ ഒഴുക്കി കൊണ്ടാണെന്ന സത്യം എത്ര ശ്രമിച്ചാലും ഒളിച്ചുവെക്കാനാവില്ല സുഹൃത്തെ !
Post a Comment