Friday, May 28, 2010

ഇസ്ലാം =സമാധാനം !!!!!!!


പാക്കിസ്ഥാനില്‍ ഭീകാരാക്രമണം;70 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ 2 പള്ളികളിലായി ഭീകരര്‍ നടത്തിയ ആക്രണങ്ങളില്‍ 70 പേര്‍ കൊല്ലപ്പെട്ടു. 78പേര്‍ക്ക് പരുക്കേറ്റു. ലഹോറിലേയും ഗാര്‍ഹി ഷാഹുവിലേയും അഹമ്മദീയ വിഭാഗത്തിന്റെ പള്ളികള്‍ക്കു നേരെ തഹരീകെ താലിബാന്‍ ആയിരുന്നു ആക്രമണം നടത്തിയത്. 3000 പേരെ ബന്ദികളാക്കിയായിരുന്നു ആക്രമണം . ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം ഇവരെ മോചിപ്പിച്ചു.

ഉച്ചയ്ക്ക് 1.45 ാടെ തുടങ്ങിയ ഭീകരാക്രമണം 3 മണിക്കൂര്‍ നീണ്ട സൈനിക മുന്നേറ്റത്തിനൊടുവില്‍ അവസാനിക്കുകയായിരുന്നു. ന്യൂനപക്ഷമായ അഹമ്മദീയ വിഭാഗത്തിന്റെ പള്ളികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ആസൂത്രിതമായാണ് 15 കിലോ മീറ്റര് അകലത്തിലുള്ള രണ്ട് പള്ളികളിലേക്കും ഭീകരര്‍ ഇരച്ചെത്തിയത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയായതിനാല്‍ 2 പള്ളികളിലുമായി 3000 പേരെങ്കിലും ഉണ്ടായിരുന്നു.

ലഹോറിലെ മോഡല് ടൌണിനുമുന്നില്‍ 4 ഗ്രനേഡുകള്‍ പൊട്ടി. ഗാര്ഹി ഷാഹുവുവില്‍ 2 ചാവേറുകള് പൊട്ടിത്തെറിച്ചു. പിന്നീട് തുടരെ വെടിവയ്പ്. ആദ്യം പൊലീസും പിന്നീട് സൈന്യവും പള്ളികള്‍ വളഞ്ഞു. വളരെ ശ്രമകരമായ ഓപറേഷനൊടുവില്് 2 ഭീകരര് കൊല്ലപ്പെട്ടു. 2 പേര്‍ പിടിയിലുമായി. മാര്‍ച്ചില്‍ 45 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു ഇന്നത്തേത്.
manorama 29-5-2010

--------
അഹമ്മദിയ ന്യൂനപക്ഷത്തെ വംശനാശം വരുത്താനുള്ള ഭീകരാക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചതും പാകിസ്ഥാനില്‍ നേതൃത്വം നല്‍കിയതും സാക്ഷാല്‍ മൌദൂദി എന്ന കൊടും ഭീകരനായിരുന്നു. 1953ല്‍ അദ്ദേഹം നേരിട്ടു നടത്തിയ ഭീകരാ‍ക്രമണത്തില്‍ നിരവധി പള്ളികള്‍ തകര്‍ക്കപ്പെടുകയും നിരവധി മനുഷ്യര്‍ അരും കൊല ചെയ്യപ്പെടുകയും ചെയ്തു. ആ കേസില്‍ മൌദൂദിയെ പാക് കോടതി വധ ശിക്ഷയ്ക്കു വിധിച്ചു. പിന്നീടുണ്ടായ പട്ടാള അട്ടിമറിയില്‍, മൌദൂദിയെ അനുകൂലിക്കുന്ന ഭരണം വരുകയും അദ്ദേഹം ശിക്ഷയില്‍നിന്നും രക്ഷപ്പെടുകയുമാണുണ്ടായത്. ഈ സംഭവം അന്യേഷിച്ച ജസ്റ്റിസ് മുനീര്‍ കമ്മീഷന്‍ വെളിപ്പെടുത്തിയത് മൌദൂദിസത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണ്. !
ഇസ്ലാം സമാധാനത്തിന്റെ മതമാണ്.

സമാധാനം തേടി ആരാധനാലയത്തിലെത്തുന്ന സത്യവിശ്വാസികള്‍ ചാവേര്‍ ബോംബില്‍ ചിതറിത്തെറിക്കുന്നത് പാകിസ്ഥാനില്‍ നിത്യ സംഭവം [അല്ല ; വെള്ളിയാഴ്ച്ച സംഭവമായി ] ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. സുന്നി പള്ളിയില്‍ ഷിയാ ചാവേറും ഷിയാ പള്ളിയില്‍ സുന്നി ചാവേറും അഹമ്മദിയാ പള്ളിയില്‍ മൌദൂദിയന്‍ താലിബാന്‍ ചാവേറും പൊട്ടിത്തെറിക്കുമ്പോള്‍ ലോകം ഒരു സത്യം മനസ്സിലാക്കുന്നു. മതത്തിലൂടെയല്ലാതെ മനുഷ്യര്‍ക്കു മോക്ഷമില്ല !!

45 comments:

ea jabbar said...

ലാഹോര്‍: പാകിസ്താനിലെ ലാഹോര്‍ നഗരത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളെ ലക്ഷ്യംവെച്ച് രണ്ടു പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മുപ്പതോളം പേര്‍ മരിച്ചു. നൂറോളംപേര്‍ക്ക് പരിക്കേറ്റു. അഹമ്മദീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ മുനീര്‍ അഹമ്മദ് ശൈഖ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി പാര്‍ട്ടി വക്താവ് മുനാവര്‍ ഷാഹിദ് പറഞ്ഞു.

മോഡല്‍ ടൗണിലും ഗര്‍ഹിഷാഹുവിലുമുള്ള അഹമ്മദീയ വിഭാഗത്തിന്റെ പള്ളികളില്‍ ഉച്ചയ്ക്ക് 1.45 ഓടെയാണ് വന്‍ ആയുധസന്നാഹങ്ങളുമായി ഭീകരര്‍ ഇരച്ചു കയറിയത്. ഗ്രനേഡുകളും ഏ.കെ. 47 തോക്കുകളുമായെത്തിയ ഭീകരര്‍ വിശ്വാസികളെ ബന്ദികളാക്കിയശേഷം തലങ്ങും വിലങ്ങും വെടിവെക്കുകയാണുണ്ടായത്.

പാകിസ്താനിലെ ന്യൂനപക്ഷമായ അഹമ്മദീയ വിഭാഗത്തെ ലക്ഷ്യമാക്കി നേരത്തേ പലതവണ സുന്നികളുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായിട്ടുണ്ട്. അഹമ്മദീയ വിശ്വാസികളെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ച ഏക മുസ്‌ലിം രാഷ്ട്രമാണ് പാകിസ്താന്‍.

വെള്ളിയാഴ്ചത്തെ സംഭവത്തിനുപിന്നിലും സുന്നി തീവ്രവാദ ഗ്രൂപ്പുകളാവുമെന്ന് സംശയിക്കുന്നു. അതേ സമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തതായി ജിയോ ടി.വി. റിപ്പോര്‍ട്ടു ചെയ്തു.

നമസ്‌കാര സമയമായതിനാല്‍ ഇരു പള്ളികളിലും നൂറുകണക്കിനു വിശ്വാസികളുണ്ടായിരുന്നു. മതപ്രഭാഷണം നടന്നുകൊണ്ടിരിക്കെയാണ് ഭീകരര്‍ ഇരച്ചുകയറിയത്. ഭീകരരില്‍ പലരും 'ചാവേര്‍ ജാക്കറ്റുകള്‍' ധരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മോഡല്‍ ടൗണിലെ പള്ളിയില്‍ ഏഴോളം പേരാണ് ആക്രമണം നടത്തിയത്. ഇവരില്‍ അഞ്ചു പേര്‍ പോലീസിന്റെ വെടിവെപ്പില്‍ മരിച്ചു. ഒരാള്‍ പിടിയിലായി. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ഏഴു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവിടെ ബന്ദികളാക്കിയവരെ എളുപ്പത്തില്‍ മോചിപ്പിക്കാന്‍ സുരക്ഷാസേനയ്ക്കായി. അതേ സമയം, ഗര്‍ഹി ഷാഹുവിലെ പള്ളിയില്‍ ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. ജനങ്ങളെ ബന്ദികളാക്കിയശേഷം പള്ളിക്കുള്ളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

മൂന്നു മാസത്തിനിടെ ലാഹോറില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. മാര്‍ച്ച് ആദ്യം സൈനികരെ ലക്ഷ്യംവെച്ച് നടത്തിയ ചാവേറാക്രമണത്തില്‍ 45 പേര്‍ മരിച്ചിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്കു പുറമേ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും ലാഹോറില്‍ രൂക്ഷമാണ്.

കഴിഞ്ഞ വര്‍ഷം ഒന്‍പത് അക്രമസംഭവങ്ങളിലായി 265 പേരാണ് രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന ലാഹോറില്‍ കൊല്ലപ്പെട്ടത്.

മാതൃഭൂമി

ea jabbar said...

ഇതെല്ലാം കണ്ടുകൊണ്ട് ആകാശത്തിന്റെ നെറുകയില്‍ ഇരിക്കുന്ന അല്ലാഹു എന്ന ക്രൂരവിനോദക്കാരന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇങ്ങനെ പിറുപിറുക്കുന്നുണ്ടാകും :

“നിങ്ങള്‍ ബോംബു പൊട്ടിച്ചപ്പോള്‍ അവറ്റകളെ കൂട്ടക്കൊല ചെയ്തത് ഞാനാണ് നിങ്ങളല്ല; നിങ്ങള്‍ വെടിയുതിര്‍ത്തല്‍പ്പോള്‍ ഉണ്ട അവറ്റകളുടെ നെഞ്ചില്‍ തന്നെ കൊള്ളിച്ചതും നിങ്ങളല്ല; ഞാനാണ്
ഇതാ ഇതുപോലെ : ...!


فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ وَلِيُبْلِيَ ٱلْمُؤْمِنِينَ مِنْهُ بَلاۤءً حَسَناً إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.8-17

കുരുത്തം കെട്ടവന്‍ said...

കലക്കി ഉസ്താദെ, കലക്കി. ലോകത്ത്‌ എവിടെ അക്രമം നടന്നാലും അത്‌ പോസ്റ്റക്കണം. മറ്റുള്ളതൊക്കെ പോസ്റ്റാക്കാതിരിക്കാന്‍ ശ്രദ്ദിക്കുകയും വേണം. അഫ്ഗാനിലും ഇറാക്കിലും 'വെള്ളിയാഴ്ച'ക്ക്‌ കാത്തു നില്‍ക്കാതെ ഇതിനിരട്ടി 'പൊട്ടുന്നു'! എത്‌ മതത്തിനുവേണ്ടി? ആര്‍ക്കുവേണ്ടി? ഇനിയിപ്പോള്‍ പാകിസ്താനില്‍ മുപ്പതോളം പേരല്ലേ മരിച്ചത്‌ (പോട്ടെന്ന് നമ്മുടെ ശത്രുക്കളല്ലേ) ഇന്ത്യയില്‍ പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ ഇന്നലെ എഴുപത്തിയാറു നിരപരാധികളാണു മരിച്ചത്‌!! എത്‌ 'ഫീകരനായിരുന്നു' ഇതിനു പിന്നില്‍?! (സ്വന്തം രാജ്യത്തെ പ്രശ്നത്തില്‍ ഒരു ഉത്കണ്ഡയുമില്ലാതെ ശത്രു രാജ്യത്തേതില്‍.....) എത്‌ ദൈവത്തിനു വേണ്ടി അല്ലെങ്കില്‍ മതത്തിനു വേണ്ടിയായിരുന്നു ഈ 'മാവോയിസ്റ്റുകള്‍' പാളം തകര്‍ത്തത്‌? അപ്പോള്‍ ഒരു കാര്യം ഉറപ്പ്‌ 'വിശ്വാസം' പ്രത്യാകിച്ച്‌ 'ദൈവ വിശ്വാസം' അതല്ല വില്ലന്‍. പിന്നെയോ മാനവകുലത്തിനു 'നന്‍മ' മാത്രം വരുത്താന്‍ ശ്രമിക്കുന്ന 'മനുഷ്യരാണു' പ്രശ്നക്കാറ്‍. അതില്‍ ദൈവം ഇല്ലാത്തവനെന്നോ ഉള്ളവനെന്നോ വ്യത്യസമില്ല. അത്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നതിനു പകരം 'ദൈവ വിശ്വാസികള്‍' മനുഷ്യര്‍ക്കെതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആ 'വക്ര' ബുദ്ദി സമ്മതിച്ചെ പറ്റൂ. അതേ ബുദ്ദി തന്നെയാണു മൌദൂദി 'കൊടും ഭീകരനാണു' എന്ന തത്വത്തിനു പിന്നിലും. (ഇത്രയും കാലം അദ്ദേഹം തീവ്രവാദാത്തിനു 'വിത്തുപാകി' എന്നൊക്കെ അദ്ദേഹത്തിണ്റ്റെ ശത്രുക്കള്‍ ആരോപിചിട്ടുണ്ട്‌ ആദ്യമായിട്ടാണു 'കൊടുംഭീകരന്‍' എന്നുള്ള പ്രയോഗം വായിക്കുന്നത്‌!). ലോകം മൌദൂദിയെ ധിഷണാശാലിയായ പണ്ഡിതനായിട്ടാണു കാണൂന്നത്‌. അതുകൊണ്ട്‌ തന്നെയാണു സൌദി ഗവണ്‍മണ്റ്റ്‌ ഇസ്ളാമിക സേവനത്തിനുള്ള പ്രഥമ കിംഗ്‌ ഫൈസല്‍ അവാര്‍ഡിനു തിരഞ്ഞെടുത്തതും. (ഒാ സൌദി അറേബ്യ തന്നെ നമുക്ക്‌ ചതുര്‍ത്ഥിയാണല്ലോ പിന്നല്ലേ അവാര്‍ഡ്‌!!) അത്തരത്തിലുള്ള ഒരു പണ്ഡിതനെ താങ്കളൂടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ഞഞ്ഞാ പിഞ്ഞാ' പറഞ്ഞിട്ട്‌ കാര്യമില്ല.

sanchari said...

ശ്രീ ജബ്ബാറിന്റെ പോസ്റ്റിന്റെ കൂടെ എന്റെ പോസ്റ്റുകളും വായിക്കാന്‍ അപേക്ഷിക്കുന്നു ., ഇതിന്റെ മുമ്പ് ഈ ബ്ലോഗില്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് കൊടുത്തപ്പോള്‍ അത് ഡിലിറ്റ് ചെയ്തിരുന്നു., അതിനു കാരണം പറഞ്ഞത് അത് OT ആണെന്നാണ് എന്നാല്‍ ഇത് OT അല്ലാത്തത് കൊണ്ട് തന്നെ ഡിലിറ്റ് ചെയ്യില്ല എന്ന് പ്രതീക്ഷിക്കുന്നു.

gigi said...

സഞ്ചാരിയുടെ ലിങ്കുകണ്ടു ദൈവനിഷേധഭീകരത നിരപരാധികളെ കൂട്ടക്കശാപ്പുചെയ്യുന്നു.മുതലാളിത്ത പിമ്പുകളായ അസന്മാർഗ്ഗികപ്രചാരകരായ ദൈവനിഷേധഭീകരതാ വക്താക്കളുടെ മറുപടി എന്താണാവോ?

സുശീല്‍ കുമാര്‍ പി പി said...

sanchari യുടെ ലിങ്ക് ഡിലിറ്റ് ചെയ്യല്ലെ മാഷേ, അയാളുടെ ബുദ്ധി നാലാളറിയട്ടെ.

സുശീല്‍ കുമാര്‍ പി പി said...

മാവൊയിസ്റ്റുകള്‍ ചെയ്യുന്നതിനു്‌, അവര്‍ ദൈവനിഷേധികളായതിനാല്‍ (മാവോയിസ്റ്റുകള്‍ എല്ലാം ദൈവനിഷേധികളാണോ എന്ന് പരിശോധിക്കേണ്ടതാണ്‌) മറുപടി പറയേണ്ടത് യുക്തിവാദികളാണെന്ന ന്യായമനുസരിച്ച് ആര്‍ എസ്സ് എസ്സുകാര്‍ ബാബരിമസ്ജിദ് പൊളിച്ചതിന്‌ രണ്ടു പേരും ദൈവവിശ്വാസികളായതിനാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ മറുപടി പറയേണ്ടി വരില്ലേ സഞ്ചാരീ.

ഭീകരതയുടെ വിത്ത് മൗദൂദിസത്തിലുണ്ടെന്നാണ്‌ ഈ പോസ്റ്റില്‍ കണുന്നത്. അതുപോലെ മാവോയിസത്തിലും അതിക്രമത്തിന്റെ വിത്തുകളുണ്ട്. അത് തിരിച്ചറിയാന്‍ യുക്തിവാദികള്‍ക്ക് നാലുവട്ടം ചിന്തിക്കേണ്ടതില്ല.

യുക്തിവാദികളെ ചീത്തവിളിക്കാന്‍ വേറൊന്നും കിട്ടിയില്ലെങ്കില്‍ ഈ ഏര്‍പ്പാട് തുടര്‍ന്നോളൂ. ഒരു യുക്തിവാദിയും ഹാലിളകി കൊടുവാളും കൊണ്ട് വരില്ല.

കുരുത്തം കെട്ടവന്‍ said...

സുശീല്‍ കുമാര്‍, താങ്കള്‍ 'യുക്തിഭദ്രമായി' ചിന്തിക്കൂ. ഒരു മതവിശ്വാസിയും, മാവോയിസ്റ്റുകള്‍ നിരപരാധികളെ കൊലചെയ്തിട്ടും (അതും സ്വന്തം രാജ്യത്ത്‌) അത്‌ 'യുക്തിവാദികള്‍ക്ക്‌' അല്ലെങ്കില്‍ 'ദൈവ നിഷേധികള്‍ക്ക്‌' എതിരില്‍ ഒരു 'ഫയങ്കര' തെളിവായി (ഇപ്പോള്‍ ഇ എ ജബ്ബാര്‍ ഈ പോസ്റ്റിട്ടതുപോലെ) അവതരിപ്പിച്ചിട്ടില്ല. അത്‌ തെളിവല്ലാത്തതുകൊണ്ടല്ല പകരം മതവിശ്വാസികള്‍ക്ക്‌ അറിയാം ഒരിക്കലും ഒരു വിശ്വാസിക്ക്‌ ഒരാളെ പോലും കൊല്ലാന്‍ കഴിയില്ലെന്ന്. നിയമം എത്ര ശക്തമാണെങ്കിലും മോഷണം നടക്കുന്നതുപോലെ മതം എത്ര സ്നേഹത്തില്‍ അധിഷ്ടിതമാണെങ്കിലും എതെങ്കിലും മതവിശ്വാസി അതില്‍ നിന്നും വ്യതിചലിച്ചേക്കാം. അത്‌ കിട്ടിയ മാത്രയില്‍ മതവിശ്വാസികള്‍ക്കും ദൈവത്തിനുമെതിരെയുള്ള തെളിവായി അവതരിപ്പിക്കുന്നവര്‍ മൂഡന്‍മാരെത്ര. സ്വന്തം രാജ്യത്ത്‌ ദൈവനിഷേധികള്‍ നടത്തിയ കൂട്ടകൊല ഒരു കമണ്റ്റില്‍ പോലും വിഷയമാക്കാതെ അന്യദേശത്ത്‌ നടന്ന വധങ്ങള്‍ പോസ്റ്റായി ആഘോഷിക്കുന്നവര്‍ അവരുടെ പേരോ 'യുക്തിവാദികള്‍'?! താങ്കള്‍ക്ക്‌ വേണമെങ്കില്‍ പറയാം മാവോയിസ്റ്റുകളെ 'ഞങ്ങള്‍' തള്ളിപറഞ്ഞിരുന്നു അവരുടെ രീതി 'ഞങ്ങള്‍' ഒരിക്കലും അംഗീകരിക്കുന്നില്ല. ഒാര്‍ക്കുക ഇതു തന്നെയാണു മതവിശ്വാസികളിലെ അക്രമികളെ കുറിച്ചും പറയാനുള്ളത്‌. അവരെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അപ്പോള്‍ ഇവിടെ യദാര്‍ത്ഥ 'പ്രശ്നം' മനുഷ്യരാണു, അവരുടെ പെരുമാറ്റമാണു അത്‌ ദൈവവിശ്വാസിയായാലും ദൈവ നിഷേധിയായാലും. അതിനെ ശക്തമായി അപലപിക്കുന്നതിനു പകരം തനിക്ക്‌ വിരോധം എന്തിനോടോ അതിനോട്‌ മാത്രം അരിശം തീര്‍ത്തത്കൊണ്ട്‌ സത്യം അസത്യമാകില്ല.

സുശീല്‍ കുമാര്‍ പി പി said...

കുരുത്തം കെട്ടവന്‍,

വിശ്വാസികളെല്ലാം കൊലപാതകം ചെയ്യുന്നവരാണെന്ന് ഈ പോസ്റ്റില്‍ പറഞ്ഞിട്ടില്ലല്ലോ. എന്നാല്‍ പാക്കിസ്ഥാഹില്‍ അഹമ്മദിയാ മുസ്ലിംകള്‍ക്കെതിരെ (അവരെ മുസ്ലിംകളായിപോലും അംഗീകരിക്കാതെ) മുസ്ലിംകള്‍ നിരന്തരമായി ഹത്യകള്‍ നടക്കുന്നത് താങ്കള്‍ക്ക് നിഷേധിക്കാനാകുമോ? അവരെ അതിനു പ്രേരിപ്പിക്കുന്നത് അവരുടെ മതമല്ലെങ്കില്‍ മറ്റെന്താണ്‌? അഹമ്മദീയര്‍ അവിടേ ജീവിക്കുന്നു എന്നതില്‍ കവിഞ്ഞ എന്തപരാധമാണ്‌ കൊലപാതകികളോട് ചെയ്തത്?

"മതവിശ്വാസികള്‍ക്ക്‌ അറിയാം ഒരിക്കലും ഒരു വിശ്വാസിക്ക്‌ ഒരാളെ പോലും കൊല്ലാന്‍ കഴിയില്ലെന്ന്"

>> ഇത് ഏറ്റവും വലിയ ഒരു ഫലിതമായിട്ടാണ്‌ അനുഭവപ്പെടുന്നത്. ഏത് വിശ്വാസികളുടെ കാര്യമാണ്‌ താങ്കള്‍ പറയുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും മാനിച്ച് സമാധാനത്തോടെ ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളെക്കുറിച്ചാണെങ്കില്‍ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഗുജറാത്തില്‍ വംശഹത്യ നടത്തിയ ഹിന്ദുമതഭ്രാന്തന്മാര്‍ വിശ്വാസികളലെന്ന് താങ്കള്‍ പറയുമോ? അവര്‍ അത് ചെയ്തത് അവരുടെ മതത്തിനു വേണിയല്ലെന്ന് പറയാമോ?

പാക്കിസ്ഥാനില്‍ അഹമ്മദീയരെ കൊന്ന മുസ്ലിം മത ഭീകരര്‍ അത് ചെയ്തത് എന്തിന്റെ പേരിലാണ്‌? അവരുടെ മതത്തിന്റെ പേരിലല്ലാതെ? അവരുടെ മതഗ്രന്ഥത്തില്‍ 'സര്‍വ്വശക്തന്‍' പകര്‍ന്നു നല്‍കിയ ധൈര്യം (അത് ജബ്ബാര്‍ മാസ്റ്ററുടെ ഒറിജിനല്‍ പോസ്റ്റില്‍ കാണാം) അവര്‍ക്ക് ഈ ക്രൂരതയ്ക്ക് ശക്തി പകര്‍ന്നിട്ടില്ലേ? അതെല്ലാം മറച്ചു മതത്തെ ക്ലീന്‍ ചിറ്റുനല്‍കി രക്ഷിക്കാനുള്ള വ്യഗ്രഥ എന്തിനാണ്‌?

ഇനി മാവോയിസ്റ്റുകളുടെ കാര്യമെടുക്കാം. അവര്‍ അവരുടെ 'അവിശ്വാസം' സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ അതിക്രമം കാണിക്കുന്നതെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മറിച്ച് അവര്‍ക്കുന്നയിക്കാന്‍ സാമൂഹ്യമായ ഒരു പാട് പ്രശ്നങ്ങലുണ്ടാകാം. അത് പരിഹരിക്കപ്പെടേണ്ടതാണ്‌. പക്ഷേ അവര്‍ അതിനുപയോഗിക്കുന്ന മാര്‍ഗ്ഗം ആര്‍ക്കും അംഗീകരിക്കാവുന്നതല്ല.

sanchari said...

സുശീല്‍ കുമാര്‍ പി പി said...

sanchari യുടെ ലിങ്ക് ഡിലിറ്റ് ചെയ്യല്ലെ മാഷേ, അയാളുടെ ബുദ്ധി നാലാളറിയട്ടെ.

May 29, 2010 9:26 അം


എനിക്ക് ബുദ്ധിയില്ല, വിവരവും,........... പക്ഷെ യുക്തിവാദികളുടെ അത്രക്ക് ബുദ്ധിശുന്യതയും വിവരക്കേടും ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്ന ഒരു ചെറു സംഷയം
ഒരു """"പുത്തിജീവി"""

sanchari said...

@സുശീല്‍ കുമാര്‍ പി പി

യുക്തിവാദികളെ ചീത്തവിളിക്കാന്‍ വേറൊന്നും കിട്ടിയില്ലെങ്കില്‍ ഈ ഏര്‍പ്പാട് തുടര്‍ന്നോളൂ. ഒരു യുക്തിവാദിയും ഹാലിളകി കൊടുവാളും കൊണ്ട് വരില്ല.
May 29, 2010 9:56 AM

പുനര്‍ വായനക്ക്

chayichandi said...
മാവൊയിസ്റ്റുകള്‍ ചെയ്ത അ‍ക്രമങ്ങള്‍ യുക്തിവാദികളുടെ തലയില്‍ കെട്ടിവെക്കാനുളള ശ്രമം കൊള്ളാം. പക്ഷേ ഇതു കേട്ടിട്ടും യുക്തിവാദികൊളൊന്നും 'യുക്തിവാദിസമുദായത്തെ ഒന്നടങ്കം ടാറ
ടിക്കുന്നേ' എന്ന് വിലപിച്ച് നടക്കാത്തതെന്തെന്നാണ്‌ അതിശയം. എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന് തോന്നുമോ എന്ന് അവരാരും ചോദിച്ചു കണ്ടില്ല.

May 18, 2010 8:12 PM

ഹ ഹാ ഹഹാ
താങ്കളുടെ കമന്റ് ഒരിക്കല്‍ കുടി വായിക്കുക, "മനസ്സിലാകും എങ്കില്‍" താങ്കള്‍ക്കുള്ള മറുപടി അതില്‍ തന്നെ ഉണ്ട്, മനസ്സിലായില്ല എങ്കില്‍ പറയു ശേഷം വിശദീകരിക്കാം

May 18, 2010 9:52 PMസുശീല്‍ എവിടെഒക്കെയോ ചൊരിയുന്നുണ്ട് അല്ലെ., കുറെ കാലമായല്ലോ ജബ്ബാറും കൂട്ടരും ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്ത് തട്ടുന്നു

നിങ്ങളുടെ സംസ്ഥാന അധ്യക്ഷന്‍ കലാനതന്‍ യുക്തിവാദ ഭരണത്തിനു മാതൃകയായി ഞങ്ങളെ പഠിപ്പിച്ച അമേരിക്കയുടെ സൃഷ്ടിയായ താലിബാന്‍ (അവരും യുക്തിവാദികള്‍ തന്നെ, അവരെ ഇന്നും പണവും ബുദ്ധിയും നല്‍കി നിയന്ത്രിക്കുന്നതും അമേരിക്ക തന്നെ) വിശ്വാസി സമുഹത്തിന് നേരെ നടത്തുന്ന അക്രമങ്ങള്‍ മുസ്ലിംകളുടെ തലയില്‍ കെട്ടിവച്ചു സയുജ്യമാടയുന്ന ജബ്ബാരിയന്‍ തറ സാഹിത്യത്തിനു നേരെ അല്പമൊന്നു പ്രതികരിച്ചപ്പോള്‍ എന്തിനാണ് സുശീലേ ഈ ഹാലിളക്കം തണുക്കു മാഷെ അല്പം തണുത്ത വെള്ളം കുടിച്ചു ബുദ്ധിയുണ്ടെങ്കില്‍ അല്പം ചിന്തിക്കുക. ജമ അതെ ഇസ്ലാമിയുടെ നയങ്ങളും ആദര്‍ശങ്ങളും ഇസ്ലാമിന്റെതല്ല മൌടുടിയുടെ മനസ്സില്‍ ബാക്കി നിന്ന കമ്യുനിസ്ടു ആശയം അയാള്‍ ഇസ്ലാമിന്റെ പേരില്‍ അവതരിപ്പിച്ചു എന്ന് മാത്രം., അയാളെയം സ്വാധീനിച്ചതു നിരീശ്വര ചിന്ത എന്നര്‍ത്ഥം, അതൊന്നും ഇസ്ലാമിന്റെ പേരില്‍ കണക്കെഴുതല്ലേ ആശാന്മാരെ

സുശീല്‍ കുമാര്‍ പി പി said...

'ചൊരിയുക'യല്ല ചഞ്ചാരീ ചൊറിയുക എന്നാണ്‌ പറയുക.

"കുറെ കാലമായല്ലോ ജബ്ബാറും കൂട്ടരും ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്ത് തട്ടുന്നു "

>>പുതിയ ഗോളി തീരെ പോര.

"അമേരിക്കയുടെ സൃഷ്ടിയായ താലിബാന്‍ (അവരും യുക്തിവാദികള്‍ തന്നെ, അവരെ ഇന്നും പണവും ബുദ്ധിയും നല്‍കി നിയന്ത്രിക്കുന്നതും അമേരിക്ക തന്നെ) വിശ്വാസി സമുഹത്തിന് നേരെ നടത്തുന്ന അക്രമങ്ങള്‍ മുസ്ലിംകളുടെ തലയില്‍ കെട്ടിവച്ചു സയുജ്യമാടയുന്ന"

"ജമ അതെ ഇസ്ലാമിയുടെ നയങ്ങളും ആദര്‍ശങ്ങളും ഇസ്ലാമിന്റെതല്ല മൌടുടിയുടെ മനസ്സില്‍ ബാക്കി നിന്ന കമ്യുനിസ്ടു ആശയം അയാള്‍ ഇസ്ലാമിന്റെ പേരില്‍ അവതരിപ്പിച്ചു എന്ന് മാത്രം., അയാളെയം സ്വാധീനിച്ചതു നിരീശ്വര ചിന്ത എന്നര്‍ത്ഥം, അതൊന്നും ഇസ്ലാമിന്റെ പേരില്‍ കണക്കെഴുതല്ലേ ആശാന്മാരെ "

>> താലിബാന്‍കാര്‍ യുക്തിവാദികളും, മൗദൂദിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളും. അടുത്ത പോസ്റ്റ് തലിബാനിസ്റ്റ്-മൗദൂദിസ്റ്റ്- കമ്മ്യൂണിസ്റ്റ്- നിരീശ്വര-യുക്തിവാദി മൂരാച്ചികളുടെ ഭീകരവാദത്തെക്കുറിച്ചാകാം.

സുശീല്‍ കുമാര്‍ പി പി said...

"എനിക്ക് ബുദ്ധിയില്ല, വിവരവും,........... പക്ഷെ യുക്തിവാദികളുടെ അത്രക്ക് ബുദ്ധിശുന്യതയും വിവരക്കേടും ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്ന ഒരു ചെറു സംഷയം
ഒരു """"പുത്തിജീവി"""

>>എന്തിനാണ് സഞ്ചാരീ ഈ ഹാലിളക്കം. തണുക്കു മാഷെ അല്പം തണുത്ത വെള്ളം കുടിച്ചു ബുദ്ധിയുണ്ടെങ്കില്‍ അല്പം ചിന്തിക്കുക.

sanchari said...
This comment has been removed by the author.
sanchari said...

@ സുശീല്‍ കുമാര്‍ പി പി said...

'ചൊരിയുക'യല്ല ചഞ്ചാരീ ചൊറിയുക എന്നാണ്‌ പറയുക.എന്റെ സുശീല്‍ തുചീലം കാട്ടല്ലേ


google transliteration

ഉപയോഗിച്ച് മലയാളം എഴുതുംപോഴുണ്ടാകുന്ന അക്ഷരപ്പിശക് കണ്ടുപിടിക്കുന്ന മഹാ ഗവേഷകന്‍ കഷ്ടം.

>>പുതിയ ഗോളി തീരെ പോര.


ശരിയാണ് ജബ്ബാറിന്റെയും യുക്തിവാദികളുടെയും അത്രക്ക് തറ നിലവാരത്തിലേക്ക് ഉയരാന്‍ പറ്റുമോ

>> താലിബാന്‍കാര്‍ യുക്തിവാദികളും, മൗദൂദിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളും. അടുത്ത പോസ്റ്റ് തലിബാനിസ്റ്റ്-മൗദൂദിസ്റ്റ്- കമ്മ്യൂണിസ്റ്റ്- നിരീശ്വര-യുക്തിവാദി മൂരാച്ചികളുടെ ഭീകരവാദത്തെക്കുറിച്ചാകാം

ഇവരെ എല്ലാം സ്വദീനിക്കുന്ന ആശയം ദൈവ നിഷേധം തന്നെ.

sanchari said...

സുശീല്‍ കുമാര്‍ പി പി said...


"എനിക്ക് ബുദ്ധിയില്ല, വിവരവും,........... പക്ഷെ യുക്തിവാദികളുടെ അത്രക്ക് ബുദ്ധിശുന്യതയും വിവരക്കേടും ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്ന ഒരു ചെറു സംഷയം
ഒരു """"പുത്തിജീവി"""

>>എന്തിനാണ് സഞ്ചാരീ ഈ ഹാലിളക്കം. തണുക്കു മാഷെ അല്പം തണുത്ത വെള്ളം കുടിച്ചു ബുദ്ധിയുണ്ടെങ്കില്‍ അല്പം ചിന്തിക്കുക.

May 30, 2010 10:02 അംഹ ഹ ഹ ഹ ഹയാ
കോപി പേസ്റ്റ് കണ്ടു പിടിച്ച മഹാനു നന്ദി

കുരുത്തം കെട്ടവന്‍ said...

സുശീല്‍, അഹമദീയാ വിഭാഗത്തെ ലോകം മുസ്ളീങ്ങളായി അംഗീകരിക്കാത്തത്‌ അവര്‍ ഇസ്ളാം സ്വീകരിക്കാത്തതുകൊണ്ടാണു. മുസ്ളിം എന്ന്‌ പറയുന്നത്‌ 'ചില' മിനിമം ക്വാളിഫിക്കേഷനുള്ളവരെയാണു. ആ 'ചില'തില്‍പെട്ട പ്രധാനമായ രണ്ടു കാര്യങ്ങളാണുള്ളത്‌. ഒന്ന്‌: അല്ലാഹു എന്ന ദൈവം എകനാണു. രണ്ട്‌: മുഹമ്മദ്‌ അല്ലാഹുവിണ്റ്റെ പ്രവാചകനാണു. ഇതു രണ്ടും വിശ്വസിച്ച്‌ ജീവിക്കുന്നവരെയാണു 'മുസ്ളിം' എന്ന്‌ പറയുന്നത്‌. താങ്കള്‍ സൂചിപ്പിച അഹമദീയാക്കള്‍ ഒന്നാമാത്തേത്‌ അംഗീകരിക്കുകയും രണ്ടാമത്തേത്‌ അംഗീകരിക്കാത്തവരുമാണു, സ്വാഭാവികമായും ലോകം അവരെ മുസ്ളീങ്ങളായി അംഗീകരിക്കുന്നില്ല. ഇ എ ജബ്ബാരിനെ (നാമം പോലും മുസ്ളീങ്ങളൂടേതാണു) മുസ്ളിം ആയിട്ട്‌ ആരും അംഗീകരിക്കുന്നില്ല. കാരണം മേല്‍പറഞ്ഞത്‌ തന്നെ. അഹമ്മദീയാക്കള്‍ രണ്ടാമത്തെ വിശ്വാസം തള്ളുന്നെങ്കില്‍ ശ്രീ ജബ്ബാര്‍ രണ്ടും തള്ളുന്നു. സി പി എം അവരുടെ പാര്‍ട്ടി തത്വങ്ങളും നയനിലപാടുകളും അംഗീകരിച്ചവരെയാണു പാര്‍ട്ടി മെബ്ബര്‍ എന്നു പറയുന്നത്‌. അതല്ലാതെ ഞാന്‍ ഒരു സി പി എമ്മുകാരനാണെന്ന് അപ്പുകുട്ടന്‍ വള്ളിക്കുന്നോ, സി ആര്‍ നീലകണ്ഡനോ പറഞ്ഞാലും അവര്‍ അംഗീകരിക്കില്ല. ഇതുവരെ പറഞ്ഞത്‌ വിശ്വാസത്തിണ്റ്റെ 'മര്‍മ്മം' അല്ലെങ്കില്‍ മുസ്ളിം ആരാണു എന്നതാണു. ഇനി കൊലപാതകങ്ങളിലേക്ക്‌ വരാം. ഞാന്‍ ആവര്‍ത്തിക്കുന്നു. ഒരു മതവിശ്വാസിക്കും കൊലപാതകി ആകാന്‍ കഴിയില്ല. പിന്നെ, ഈ നടക്കുന്നതോ എന്ന് ചോദിച്ചേക്കാം. മതവിശ്വസത്തില്‍ നിന്നും വ്യതിചലിച്ചവര്‍ കാണിച്ചു കൂട്ടുന്നത്‌ മതങ്ങളുടെ അക്കൌണ്ടില്‍ വരവ്‌ വെക്കല്ലേ. ഒരു ഹിന്ദുവും ഗുജറാതില്‍ സംഭവിച്ചത്‌ ഹിന്ദു മതത്തില്‍ വരവ്‌ വെക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനു മാവോവാദികളോട്‌ (അല്ലെങ്കില്‍ അവരുടെ പ്രശ്നങ്ങളോട്‌) സുശീലിനു പോലും മമത തോന്നിയിട്ടും അവരുടെ ചെയ്തികള്‍ താങ്കള്‍ അംഗീകരിക്കുന്നില്ലല്ലോ? അതു പോലെയാണു മതവിശ്വാസികളും. പാകിസ്ഥാനില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവത്തെ ഒരു മതവിശ്വാസിയും ന്യായീകരിച്ചിട്ടില്ലെന്ന് ഇരിക്കെ ഇത്‌ ദൈവത്തിനും മതത്തിനും എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇത്തരം ഒരു പോസ്റ്റിട്ടവരെ അഭിനന്ദിക്കാതിരിക്കന്‍ വയ്യ. എന്തുകൊണ്ട്‌ മ്രിഗീയമായ രണ്ട്‌ സംഭവങ്ങള്‍ നടന്നിട്ടും (പാകിസ്താനിലെയും ഇന്ത്യയിലെയും) അതില്‍ ഒന്നിനെ മാത്രം വിഷയമാകുകയും മറ്റൊന്ന് അവഗണിക്കുകയും ചെയ്തു?! അതിനെയാണു യുക്തിവാദികളുടെ 'ഇരട്ടതാപ്പ്‌' എന്നു പറയുന്നത്‌. ഇതുകൊണ്ട്‌ തന്നെയാണു യുക്തിവാദികളെക്കാല്‍ ദൈവവിശ്വാസികള്‍ എന്തുകൊണ്ടും ഭേദം തന്നെ എന്നു പറയുന്നത്‌.

ea jabbar said...

മതങ്ങള്‍ മണ്ണടിയട്ടെ; മനുഷ്യര്‍ ഒന്നാകട്ടെ
എന്ന തലവാചകത്തോടെ ഈ ബ്ലോഗ് ഞാന്‍ നടത്തുന്നത് ലോകത്തു നടക്കുന്ന എല്ലാ സംഭവങ്ങളിലും പ്രതികരിക്കാനല്ല. മതത്തിന്റെ നെറികേടുകല്‍, വിശിഷ്യാ ഇസ്ലാം എന്ന പ്രാകൃത ഗോത്ര മതത്തിന്റെ തനി നിറം മാലോകര്‍ക്കു മുമ്പില്‍ അനാവരണം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ്. അതിനാല്‍ തീവണ്ടി മറിഞ്ഞതും വിമാനം കത്തിയതും സോമാലിയന്‍ കൊള്ളക്കാര്‍ കപ്പലു മുന്ക്കിയതും മറ്റും മറ്റും എന്താ എഴുതാത്തേ എന്നതു പോലുള്ള ചോദ്യം ഇവിടെ ഉന്നയിക്കുന്നവര്‍ ഇസ്ലാമിനെയും മൌദൂദിയേയും വിമര്‍ശിക്കുന്നതിലുള്ള അസഹ്യത വെലിപ്പെടുത്തുക മാത്രമാണ്.

ea jabbar said...

മുഹമ്മദ്‌ അല്ലാഹുവിണ്റ്റെ പ്രവാചകനാണു എന്നു വിശ്വസിക്കാത്തവരല്ല അഹമദിയാ മുസ്ലിംങ്ങള്‍. മുഹമ്മദ് അന്ത്യപ്രവാചകനാണ് ഇനിയാര്‍ക്കും ദൈവം വെളിപാടു നല്‍കില്ല എന്ന പാരമ്പര്യ മുസ്ലിം വാദത്തെ അവര്‍ തള്ളിക്കളയുന്നു എന്നേയുള്ളു. മുഹമ്മദ് ശ്രേഷ്ടനായ പ്രവാചകനും മിര്‍സാ ഗുലാം അഹമ്മദ് വെളിപാടുകള്‍ വഴി മുഹമ്മദിന്റെ മതം പര്‍ഷകരിച്ച അസിസ്റ്റന്റ് പ്രവാചകനുമാണ് എന്നവര്‍ വിശ്വസിക്കുന്നു. ഈ കാരണത്താല്‍ അവരെ മുഴുവന്‍ മുര്‍തദ്ദായി പ്രഖ്യാപിച്ചു കൊല്ലണം എന്നാണു മൌദൂദിയന്‍ ഭീകരവാദം ! അതു പ്രാവര്‍ത്തിഉകമാക്കാന്‍ മൌദൂദി ശ്രമിച്ചു

ea jabbar said...

സ്റ്റാലിന്റെയും മാവോയുടെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ബാധ്യത യുക്തിവാദികള്‍ ഏറ്റെടുക്കുന്നില്ല. ഞാന്‍ ജനാധിപത്യത്തെയാണു സ്നേഹിക്കുന്നതും അംഗീകരിക്കുന്നതും. മാര്‍ക്സിന്റെ വര്‍ഗ്ഗസമര സിദ്ധാന്തം പോലും കാലഹരണപ്പെട്ടതും മനുഷ്യത്വവിരുദ്ധവുമാണെന്നാണ് എന്റെ നിലപാട്.

ea jabbar said...

ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കും കാരണം കുര്‍ ആന്‍ തന്നെയാണ്. യുദ്ധം ചെയ്യാനും തല കൊയ്യാനും ആഹ്വാനം ചെയ്യുന്ന നൂറുകണക്കിനു “വെളിപാടുകള്‍” ആ ഗ്രന്ഥത്തിലുണ്ട്.

ea jabbar said...

പിടിക്കപ്പെട്ട എല്ലാ മത ഭീകരവാദികളും അവര്‍ക്കു പ്രേരണയായത് മതവിശ്വാസം തന്നെയാണെന്നു സമ്മതിച്ചിട്ടുമുണ്ട്. അല്ലാഹുവിനു വേണ്ടി കൊല്ലപ്പെട്ടാല്‍ നേരെ സ്വര്‍ഗ്ഗത്തിലെ ഹൂറികളുടെ അടുത്തെത്തും എന്ന വ്യാമോഹം തന്നെയാണു ചാവേറുകളെ ആത്മാഹുതിയിലേക്കു നയിക്കുന്നത് ! കൊല്ലുന്നതും കൊല്ലപ്പെടുന്നതും പുണ്യം !!

സുശീല്‍ കുമാര്‍ പി പി said...

ഈ പോസ്റ്റ് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും ലാഹോര്‍ അക്രമം മുസ്ലിംകളുടേ തലയില്‍ വെച്ചുകെട്ടിയതായി ഒരു വാക്കുപോലും കാണാന്‍ കഴിഞ്ഞില്ല. മറിച്ച്‌ അത് മൗദൂദിസത്തിന്റെ ആവര്‍ത്തനങ്ങളാണെന്നാണ്‌ വയിക്കാവുന്നത്. മുസ്ലിംകളെല്ലാം മൗദൂദിസ്റ്റുകല്ലാത്തതിനാല്‍ അവര്‍ ഇതില്‍ ഭേജാറാകുമെന്നു തോന്നുന്നില്ല. എന്നു മാത്രമല്ല കേരളത്തിലെ പിഡി പി ഇതര മുസ്ലിം സംഘടനകളെല്ലാം മൗദൂദിസത്തെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.

കുരുത്തം കെട്ടവന്‍ പറഞ്ഞു:
"പിന്നെ, ഈ നടക്കുന്നതോ എന്ന് ചോദിച്ചേക്കാം. മതവിശ്വസത്തില്‍ നിന്നും വ്യതിചലിച്ചവര്‍ കാണിച്ചു കൂട്ടുന്നത്‌ മതങ്ങളുടെ അക്കൌണ്ടില്‍ വരവ്‌ വെക്കല്ലേ. ഒരു ഹിന്ദുവും ഗുജറാതില്‍ സംഭവിച്ചത്‌ ഹിന്ദു മതത്തില്‍ വരവ്‌ വെക്കാന്‍ ആഗ്രഹിക്കുന്നില്ല. "

>> ഗുജറാത്തില്‍ സംഭവിച്ചത് ആരും ഹിന്ദു മതത്തിന്റെ അക്കൗണ്ടില്‍ വരവുവെച്ചില്ല. മറിച്ച് അത് സംഘപരിവാറിന്റെ കണക്കിലാണ്‌ വരവുവെച്ചത്. അവര്‍ക്കു പ്രചോദനം സര്‍വര്‍ക്കറിന്റെ ആശയവും.അതില്‍ അഭിപ്രായ വ്യത്യാസമില്ലല്ലോ? അതുപോലെ ഇസ്ലാമിക മൗലികവാദികള്‍ നടത്തുന്ന അക്രമം മുസ്ലിംകളുടെയല്ല ആ സംഘടനക്കാരുടെ കണക്കില്‍ വരും; കൂടാതെ അവര്‍ക്കു പ്രചോദനം നല്‍കിയ ആശയം ആരുടേയോ അവരുടേയും. മതഗ്രന്ഥം അതിന്‌ പ്രചോദനമാണെങ്കില്‍ അതും പറയാതെ വയ്യ.

ea jabbar said...

കഴുത്തറുക്കാന്‍ പ്രേരിപ്പിക്കുന്ന ദൈവ വചനങ്ങള്‍ ഇവിടെ

സുശീല്‍ കുമാര്‍ പി പി said...

ജബ്ബാറു പറഞ്ഞാല്‍ അത് 'മുസ്ലിംകളുടെ തലയില്‍ വെച്ചു കെട്ടല്‍'; കെ എം ഷാജി പറഞ്ഞാലോ?
_____________________________________________________________

തീവ്രവാദികള്‍ക്ക് പ്രചോദനം മൗദൂദിയുടെ ആശയങ്ങള്‍: കെ എം ഷാജി

കോഴിക്കോട്: തടിയന്റവിട നസീര്‍ അടക്കം സംസ്ഥാനത്തുനിന്നു തീവ്രവാദത്തിലേക്കു കടന്നവര്‍ക്കു പ്രചോദനമായത് മൗദൂദി ഉള്‍പ്പെടെയുള്ളവരുടെ പ്രബോധനങ്ങളും ലിഖിതങ്ങളുമാണെന്ന്‌ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി.
ആത്മാര്‍ത്ഥമഅയി മതപഠനം ആഗ്രഹിക്കുന്ന യുവാക്കളക്ക് ഇന്ന് ലഭ്യമാകുന്ന 90 ശതമാനത്തോളം ഗ്രന്ഥങ്ങളും ഖുര്‍ ആന്‍ സന്ദേശങ്ങളെ വക്രീകരിക്കുന്നതാണെന്നും വിഷലിപ്തമാണെന്നും ഷാജി ആരോപിച്ചു.
'മതരാഷ്ട്രവാദത്തില്‍ നിന്ന് മതേതരത്വത്തിലേക്ക്' എന്ന വിഷയത്തില്‍ ഐ എസ് എം സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു.

നല്ലൊരു ശതമാനം മുസ്ലിം ചെറുപ്പക്കാരും വഴിതെറ്റിപ്പോകുന്ന അതീവ ഗുരുതരമായ പ്രതിസന്ധി ഇന്നുണ്ട്. ഇതൊന്നും കാണാതിരുന്നിട്ട് കാര്യമില്ല.എന്‍ ഡി എഫും ജമാ അത്തെ ഇസ്ലാമിയും പി ഡി പിയും സൗഹൃദത്തിന്റെ പാതയിലേക്കു കടന്നതിന്റെ ലക്ഷണങ്ങള്‍ അവരുടെ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളില്‍നിന്നു വ്യക്തമാണിപ്പോള്‍....

(മലയാള മനോരമ ദിനപത്രം-31/05/2010)

കുരുത്തം കെട്ടവന്‍ said...

ഷാജി പറയുന്നു മൌദൂദിസ്റ്റുകളാണു കുഴപ്പം ഉണ്ടാക്കിയത്‌. ശ്രീ ജബ്ബാര്‍ പറയുന്നു ഖുര്‍ആന്‍ തന്നെയാണു 'പ്രശ്നക്കാരന്‍'! സുശീല്‍ എതു വിശ്വസിക്കുന്നു, ആദ്യത്തേത്‌? അതോ രണ്ടും?! എന്തായാലും നിങ്ങളുടെ നിരീക്ഷണങ്ങള്‍ കൊള്ളാം. 'സേതു രാമയ്യര്‍ സി ബി ഐ' എന്ന സിനിമ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന സമയത്ത്‌ പോലീസിണ്റ്റെ വലയില്‍ ഒരു മോഷ്ടാവിനെ പിടികിട്ടി. അവര്‍ നാലു താങ്ങു താങ്ങി. മോഷ്ടാവ്‌ പറഞ്ഞു "ഞാന്‍ മോഷ്ടിക്കാന്‍ കാരണം, സേതുരാമയ്യര്‍ സി ബി ഐ എന്ന സിനിമയിലെ ചില രംഗങ്ങള്‍ കണ്ടിട്ടാണൂ! സി ബി ഐ സിനിമായാണു എന്നെ പ്രചോദിപ്പിച്ചത്‌!!" സുശീലും ജബ്ബാറുമൊക്കെയായിരുന്നു ഉന്നതാധികാരികളെങ്കില്‍ നിങ്ങളുടെ 'സ്വഭാവം' വെച്ച്‌ ഉടനെ സിനിമയുടെ സംവിധായകനെയും നായക നടനെയും അറസ്റ്റ്‌ ചെയ്യുകയും സിനിമ നിരോധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അതേ സിനിമ കണ്ട നമുക്കൊന്നും എന്തുകൊണ്ട്‌ ഈ പറഞ്ഞ മോഷ്ടാവിണ്റ്റെ മാനസികാവസ്ഥ ഉണ്ടായില്ല! എന്തുകൊണ്ട്‌ നമ്മളൊന്നും മോഷ്ടിക്കാന്‍ തുനിഞ്ഞില്ല?! അതുപോലെ തന്നെ ഖുര്‍ആന്‍ വായിക്കുകയും പടിക്കുകയും ചെയ്ത മനുഷ്യരൊന്നും എന്തേ കാണുന്നിടത്ത്‌ വെച്ച്‌ മറ്റുള്ളവരെ വധിക്കാത്തത്‌? (ശ്രീ ജബ്ബാറിണ്റ്റെ ഭാഷയോട്‌ കടപ്പാട്‌) പകരം മുഴുവന്‍ മനുഷ്യര്‍ക്കും നന്‍മ ചെയ്യുന്നു. തിന്‍മയെ എതിര്‍ക്കുന്നു. തന്നെ പ്രചോദിപ്പിച്ച ഖുര്‍ആനും മൌദൂദിയുമൊന്നും ഇന്നേവരെ ആരെയും കൊന്നതായി കൊല്ലിചതായി കേട്ടിട്ടുപോലുമില്ലെന്നിരിക്കെ. ഈ കാടിളക്കില്‍ ചില 'സ്വാര്‍ത്ഥ' താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടതുകൊണ്ടല്ലേ? ചരിത്രത്തില്‍ ഹിറ്റ്‌ലറും മുസ്സോല്‍ളിനിയും സ്റ്റാലിനുമൊക്കെ മറ്റുള്ളവരെ കൊല്ലിച്ചതായി കാണാം. അതുകൊണ്ടാണു അവരെ സമൂഹം എതിര്‍ക്കുന്നത്‌. ഇന്നും ഈ പറഞ്ഞ മൌദൂദിയുടെ സംഘടന ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. അവര്‍ നേരിട്ട്‌ എതെങ്കിലും ഒരു വധശ്രമത്തില്‍ പോലും പങ്കാളിയായിട്ടില്ല. അവര്‍ എതെങ്കിലും ഒരു 'തടിയണ്റ്റവിട'നെ സഹായിച്ചതായി കേട്ടിട്ടില്ല (മറ്റു സംഘടനകള്‍ നേരിട്ടും അല്ലാതെയും ഇന്നും കേരളത്തിണ്റ്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ത്തുകൊണ്ടിരിക്കുബ്ബോഴാണിത്‌). സത്യം ഇതാണെന്നിരിക്കെ 'ആടിനെ കാണുബ്ബോള്‍, പട്ടിയാക്കി പേപ്പട്ടിയാക്കി' തല്ലികൊല്ലാനുള്ള ഈ വ്യഗ്രത ജനം തിരിച്ചരിയുന്നുണ്ട്‌. അതുകൊണ്ടാണു താങ്കളുടെ ബ്ളോഗില്‍ പോലും ഭൂരിപക്ഷ വര്‍ഗീയവാദികള്‍ മാത്രം (തെറ്റിദ്ദരിക്കേണ്ട സുശീലിനെയും മറ്റു മാറ്റി നിര്‍ത്തുന്നു) 'ഹലേലുയ' പാടാന്‍ വരുന്നുള്ളൂു. ഇതിനു എവിടെയെങ്ക്ലും ഒരു ഫുള്‍സ്റ്റോപ്‌ വേണ്ടേ അതുകൊണ്ട്‌, തല്‍ക്കാലം വിട.

Ajith said...

Here is column which appeared in the well known Pak daily "Dawn" , by noted columnist Nadeem Farooq Paracha. See the excerpts:

"ever since the late 1960s, Maududi’s philosophy has off and on found itself being used to encourage self-righteous coercion, political intrigues and violence – as seen in Jamat Islami’s role in the 1953 and 1974 anti-Ahmadiyya violence (for which Maududi was imprisoned); the role of the party in supporting (and taking part) in the Pakistani Army’s controversial actions in the former East Pakistan; and the role of the party’s student wing, the Islami Jamiat-e-Taleba (IJT), which was accused (in the 1980s) of introducing the violent ‘Kalashnikov Culture’ on the country’s campuses. [15]; [16].

Worst of all, Maududi-ism (as it is sometimes called), was also exploited by dictators (General Zia-ul-Haq), ulema and, of course, the Jamat Islami, as a way to deflect, deflate and denounce any other form of Islamic reformism. It actually eschewed tolerance. [17]"

column title :Maududi’s Children (by Nadeem F. Paracha )

Link: http://blog.dawn.com/2009/06/11/maududi%E2%80%99s-children/

സുശീല്‍ കുമാര്‍ പി പി said...

കുരുത്തം കെട്ടവന്‍ പറഞ്ഞു:
"ഖുര്‍ആന്‍ വായിക്കുകയും പടിക്കുകയും ചെയ്ത മനുഷ്യരൊന്നും എന്തേ കാണുന്നിടത്ത്‌ വെച്ച്‌ മറ്റുള്ളവരെ വധിക്കാത്തത്‌? (ശ്രീ ജബ്ബാറിണ്റ്റെ ഭാഷയോട്‌ കടപ്പാട്‌) പകരം മുഴുവന്‍ മനുഷ്യര്‍ക്കും നന്‍മ ചെയ്യുന്നു. തിന്‍മയെ എതിര്‍ക്കുന്നു"

>>ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും ചെയ്ത മനുഷ്യര്‍ എന്നതുകൊണ്ടു ഉദ്ദേശിച്ചത് മുസ്ലിംകള്‍ എന്നായിരിക്കും. മുസ്ലിംകള്‍ എല്ലാവരും മനുഷ്യത്വമില്ലാത്തവരാണെന്നോ കാണുന്നവരെ കൊല്ലുന്നവരാണെന്നോ ഒന്നും ഇവിടെയാരും പറഞ്ഞില്ല; പ്രത്യേകിച്ചും ദിവസത്തില്‍ കൂടുതല്‍ സമയവും മുസ്ലിംകളായ മത വിശ്വാസികള്‍ക്കൊപ്പം കഴിയുന്ന എന്നെ സംബന്ധിച്ച്‌ അങ്ങനെ പറയാന്‍ കഴിയുകയില്ല. സംശയിക്കണ്ട; എനിക്കു പരിചയമുള്ള മുസ്ലിംകളല്ലാം ഏറ്റവും സൗഹാര്‍ദ്ദത്തോടേ പെരുമാറുന്നവരും സ്നേഹമുള്ളവരുമാണ്‌. ഇവിടെ പ്രശ്നം അതല്ല; മതത്തെ വിമര്‍ശിക്കുമ്പോള്‍ അതിനെ മതവിശ്വസികളെ വിമര്‍ശിക്കുന്നു എന്ന രീതിയിലേക്ക് വായിക്കരുത്.

ശ്രീരാമന്‍ സീതയെ കാട്ടില്‍ ഉപേക്ഷിച്ചു എന്നുവെച്ച് എല്ലാ ഹിന്ദുക്കളും ഭാര്യമാരെ കാട്ടില്‍ ഉപേക്ഷിക്കുന്നില്ല; കാരണം അവരെ നയിക്കുന്നത് രാമന്റെ നീതിബോധമല്ല, മറിച്ച് അവന്‍ ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ നീതിബോധമാണ്‌. അതുപോലെ ബൈബിള്‍ വായിക്കുന്ന ആരും ലോത്തിനെപ്പോലെ പെണ്മക്കള്‍ക്കൊപ്പം ശയിക്കുന്നില്ല. മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം മുസ്ലിംകളും 'പല്ലിനു പല്ല് കണ്ണിന്‌ കണ്ണ്' എന്ന കാടത്തത്തില്‍ വിശ്വസിക്കുന്നില്ല; അല്ലാഹു അങ്ങനെ പറയുന്നുവെങ്കിലും. എന്താണ്‌ കാരണം? അവനെ നയിക്കുന്നത് മതേതരസമൂഹത്തിന്റെ നീതിബോധമാണ്‌. പക്കിസ്ഥാനിലെ മുസല്‍മാനോടല്ല മറിച്ച്
തന്റെ അയല്പക്കത്തെ ഹിന്ദുമതവിശ്വാസിയോടാണ്‌ കേരളത്തിലെ ഒരു മുലല്‍മാന്‌ അടുപ്പം തോന്നുക; അമുസ്ലിംകളെ കൂട്ടുകാരാക്കി വെയ്ക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നുവെങ്കിലും. കാരണം വളരെ വ്യക്തമാണ്‌. മൗഷ്യനെ നയിക്കുന്ന നീതിബോധം കാലദേശാനുസൃതമാണ്‌. കേരളത്തിലെ മൗദൂദിസ്റ്റുകളായിരുന്ന സിമിക്കാരാണ്‌ കേരളത്തിലെ എല്ലാ തീവ്രവാദ സ്രോതസ്സെന്ന് പരസ്യമാണ്‌. ഇന്ന് സോളിഡാരിറ്റിക്കാരന്‍ മര്യാദക്കാരനും സൗമ്യനും സാമൂഹ്യപ്രശ്ന തല്പരനുമാണെങ്കില്‍ അതിനു കാരണം അവന്‍ കേരളത്തിലെ മതേതര സമൂഹത്തില്‍ ഇണങ്ങി ജീവിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്‌. അതിനെ അംഗീകരിക്കുന്നു, പക്ഷേ മൗദൂദിയുടേ ആദര്‍ശങ്ങളെ ഉള്ളിലൊളിപ്പിച്ച് നിഗൂഡലക്ഷ്യത്തോടെയാണെങ്കില്‍ അതിനെ തുറന്നു കാട്ടാതിരിക്കാനാവില്ല. കാരണം മൗദൂദിസവും ജനാധിപത്യവും മതേതരത്വവും തമ്മില്‍ ഒത്തുപോകില്ല. മത രാഷ്ട്രം എന്ന രഹസ്യ ലക്ഷ്യവുമായി അവര്‍ നടത്തുന്ന പരിസ്ഥിതി-ദളിത്-മനുഷ്യാവകാശ ചപ്പടാച്ചികള്‍ അവരോടുള്ള എല്ലാ വ്യതിസൗഹൃദവും നിലനിര്‍ത്തിക്കൊണ്ടുതന്നെ തുറന്നു പറയാതെ നിവൃത്തിയില്ല. ഈ തുറന്നുപറച്ചില്‍ ബ്ലോഗില്‍ മാത്രമല്ല, സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ എന്റെ ജമാ അത്ത് സുഹൃത്തുക്കളോടും പറയാറുണ്ട്.

ഇവിടേ ജബ്ബാര്‍ മാഷായാലും മറ്റേത്‌ യുക്തിവാദിയായാലും മതത്തെ വിമര്‍ശിക്കുന്നത് അതിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളെ ആധികാരികമായി ഉദ്ധരിച്ചു കൊണ്ടാണ്‌. അതിന്‌ സന്ദര്‍ഭങ്ങളുടെ ന്യായം പറഞ്ഞ് ഒഴിവുകഴിവുകള്‍ ചമയ്ക്കുന്നവര്‍ മനപൂര്‍വം മറക്കുന്ന ഒരു പ്രശ്നമുണ്ട്. അവര്‍ വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഇന്ന് നിലനില്‍ക്കുന്ന എല്ലാ മത സമൂഹങ്ങളിലും മത രാജ്യങ്ങളിലും അവര്‍ നല്‍കുന്ന രീതിയിലുള്ള അടിച്ചു പതപ്പെടുത്തിയ മയപ്പെടുത്തിയ രീതിയിലല്ല മത ഗ്രന്ഥങ്ങള്‍ വായിക്കപ്പെടുന്നത്. അവര്‍ പല്ലിനു പല്ലും കണ്ണിനു കണ്ണുമെടുക്കുന്നു. അവര്‍ അന്യമതസ്ഥരോട് അല്ലാഹു പറഞ്ഞ രീതിയില്‍ തന്നെ പെരുമാറുന്നു.

ea jabbar said...

"ഞാന്‍ മോഷ്ടിക്കാന്‍ കാരണം, സേതുരാമയ്യര്‍ സി ബി ഐ എന്ന സിനിമയിലെ ചില രംഗങ്ങള്‍ കണ്ടിട്ടാണൂ! സി ബി ഐ സിനിമായാണു എന്നെ പ്രചോദിപ്പിച്ചത്‌!!" സുശീലും ജബ്ബാറുമൊക്കെയായിരുന്നു ഉന്നതാധികാരികളെങ്കില്‍ നിങ്ങളുടെ 'സ്വഭാവം' വെച്ച്‌ ഉടനെ സിനിമയുടെ സംവിധായകനെയും നായക നടനെയും അറസ്റ്റ്‌ ചെയ്യുകയും സിനിമ നിരോധിക്കുകയും ചെയ്യുമായിരുന്നു.
---------
ഒരു മുസ്ലിം വിശ്വാസിക്ക് ഖുര്‍ ആന്‍ എന്നത് “സേതുരാമയ്യര്‍“ സിനിമ പോലെയുള്ള വെറുമൊരു കെട്ടു കാഴ്ച മാത്രമാണെന്നോ ? ....!

sanchari said...

ea jabbar said...

മതങ്ങള്‍ മണ്ണടിയട്ടെ; മനുഷ്യര്‍ ഒന്നാകട്ടെ
എന്ന തലവാചകത്തോടെ ഈ ബ്ലോഗ് ഞാന്‍ നടത്തുന്നത് ലോകത്തു നടക്കുന്ന എല്ലാ സംഭവങ്ങളിലും പ്രതികരിക്കാനല്ല. മതത്തിന്റെ നെറികേടുകല്‍, വിശിഷ്യാ ഇസ്ലാം എന്ന പ്രാകൃത ഗോത്ര മതത്തിന്റെ തനി നിറം മാലോകര്‍ക്കു മുമ്പില്‍ അനാവരണം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ്. അതിനാല്‍ തീവണ്ടി മറിഞ്ഞതും വിമാനം കത്തിയതും സോമാലിയന്‍ കൊള്ളക്കാര്‍ കപ്പലു മുന്ക്കിയതും മറ്റും മറ്റും എന്താ എഴുതാത്തേ എന്നതു പോലുള്ള ചോദ്യം ഇവിടെ ഉന്നയിക്കുന്നവര്‍ ഇസ്ലാമിനെയും മൌദൂദിയേയും വിമര്‍ശിക്കുന്നതിലുള്ള അസഹ്യത വെലിപ്പെടുത്തുക മാത്രമാണ്.

May 31, 2010 6:33 അം


\
ജബ്ബാര്‍ താങ്കള്‍ സ്വന്തം കണ്ണിലെ കല്ലെടുക്കാതെ അന്യന്റെ കണ്ണിലെ കരെടെടുക്കുന്ന്തിലെ ഔചിത്യം മനസ്സിലാകുന്നില്ല

യുക്തിവാദം ആയാലും കമ്യുണിസം ആയാലും മാവോ ആയാലും എല്ലാവരുടെയും അടിസ്ഥാന ആദര്‍ശം ദൈവ നിഷേധവും ഭൌതികവാദവും തന്നെ അല്ലെ., എല്ലാവരും മതങ്ങളുടെയും ദൈവ വിശ്വാസത്തിന്റെയും അടിവേരരുക്കാന്‍ തന്നെ അല്ലെ പ്രയത്നിക്കുന്നത്. .
""""മതങ്ങള്‍ മണ്ണടിയട്ടെ; മനുഷ്യര്‍ ഒന്നാകട്ടെ """'' എന്ന താങ്കളുടെ ബാനര്‍ തന്നെ അപ്രായോഗികവും ആനമണ്ടത്തരവും ആണെന്ന് വര്‍ത്തമാന കാലം തെളിയിച്ചതല്ലേ. ഒരേ ആദര്‍ശത്തിന് വേണ്ടി അതും മതങ്ങളുടെ സ്വാധീനമില്ലാത്ത എത്ര ഭൌതികവാദ ദൈവനിഷേധ ഗ്രുപുകളാണ് ഇന്ത്യയില്‍ തന്നെ ഉള്ളത് അത് കൊണ്ടല്ലേ ഫെറ ആവശ്യമായി വന്നത്. എന്തിനു കേരളത്തില്‍ തന്നെ കലാനതന്റെയും ഇടമറുകിന്റെയും യുക്തിവാദി ഗ്രുപുകള്‍ക്ക് നാളിതുവരെ ഒന്നാകാന്‍ പറ്റിയിട്ടുണ്ടോ മതങ്ങളുടെ ശക്തമായ സ്വാധീനം ഉണ്ടായിട്ടുള്ള സ്ഥിതി ആണിത് ഇനി മതങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ ഇവര്‍ എത്ര ഗ്രുപ്പുകള്‍ ആകും. ലോകത്തിന്റെ സ്ഥിതി എന്താകും., വ്യപിചാരവും മോഷണവും സ്വന്തം ആദര്‍ശത്തിന്റെ ഭാഗമാണെന്നു ഒട്ടും ഉളുപ്പില്ലാതെ പുസ്തകമെഴുതി കേരളത്തില്‍ പോലും പ്രസിദ്ധീകരിച്ച യുക്തിവാദികളും, ദൈവനിഷേധികളും ഭൌതികവാദികളും ഒന്നായാല്‍ മനുഷ്യ കുലത്തിന്റെ സ്ഥിതി എന്താവും എന്ന് ചിന്തിക്കാന്‍ പോലും വയ്യ., കൂട്ടത്തില്‍ കമ്യുണിസം സിദ്ധാന്തിച്ച ഭരണ കൂടം കൂടി ഇല്ലാത്ത അവസ്ഥ വന്നാലോ അത് അതി ഭയാനകം തന്നെ. മതത്തിനു കാര്യമായ സ്വാധീനം ഇല്ലാത്ത, ഭൌതികവാദികള്‍ ഭരിക്കുന്ന ചൈനയില്‍ പ്രതിവര്‍ഷം 6000 ത്തിലധികം വധശിക്ഷ നടക്കുന്നു എന്നതും, യുക്തിവാദി നേതാവ് കലാനതന്‍ യുക്തിവാദ ഭരണത്തിനു മാതൃകയായി ചൂണ്ടികാട്ടിയ അമേരിക്കയുടെ സ്ഥിതി എന്താണെന്നും വായനക്കാര്‍ ചിന്തിക്കുക. യുക്തിവാദികള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല അവരുടെ മനസ്സ് സീല്‍ വച്ച് പൂടിയതാണ്.

sanchari said...

ea jabbar said...

സ്റ്റാലിന്റെയും മാവോയുടെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ബാധ്യത യുക്തിവാദികള്‍ ഏറ്റെടുക്കുന്നില്ല. ഞാന്‍ ജനാധിപത്യത്തെയാണു സ്നേഹിക്കുന്നതും അംഗീകരിക്കുന്നതും. മാര്‍ക്സിന്റെ വര്‍ഗ്ഗസമര സിദ്ധാന്തം പോലും കാലഹരണപ്പെട്ടതും മനുഷ്യത്വവിരുദ്ധവുമാണെന്നാണ് എന്റെ നിലപാട്.

May 31, 2010 6:44 അം


താങ്കള്‍ എന്നാ വ്യക്തിക്ക് എന്ത് പ്രസക്തി ഞങ്ങളെ സംബന്ദ്ധിച്ചു എല്ലാ ദൈവ നിഷേധ ഭൌതികവാദ ഗൃപുകളുടെയും ആദര്‍ശം ഒന്നാണ്. ലോകം കണ്ടത്തില്‍ വച്ചേറ്റവും വലിയ കൊലപാതകിയും ഭൌതികവാദി തന്നെ അല്ലെ

sanchari said...

ea jabbar said...


ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കും കാരണം കുര്‍ ആന്‍ തന്നെയാണ്. യുദ്ധം ചെയ്യാനും തല കൊയ്യാനും ആഹ്വാനം ചെയ്യുന്ന നൂറുകണക്കിനു “വെളിപാടുകള്‍” ആ ഗ്രന്ഥത്തിലുണ്ട്.

May 31, 2010 6:46 അം

താങ്കള്‍ ഒരു ചെറിപിക്കിംഗ് സ്പെഷ്യലിസ്റ്റ് ആണല്ലോ

sanchari said...

ea jabbar said...

പിടിക്കപ്പെട്ട എല്ലാ മത ഭീകരവാദികളും അവര്‍ക്കു പ്രേരണയായത് മതവിശ്വാസം തന്നെയാണെന്നു സമ്മതിച്ചിട്ടുമുണ്ട്. അല്ലാഹുവിനു വേണ്ടി കൊല്ലപ്പെട്ടാല്‍ നേരെ സ്വര്‍ഗ്ഗത്തിലെ ഹൂറികളുടെ അടുത്തെത്തും എന്ന വ്യാമോഹം തന്നെയാണു ചാവേറുകളെ ആത്മാഹുതിയിലേക്കു നയിക്കുന്നത് ! കൊല്ലുന്നതും കൊല്ലപ്പെടുന്നതും പുണ്യം !!

May 31, 2010 6:51 അം


താങ്കള്‍ 2010 ജനു 17 കേരളശബ്ദം വായിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അതില്‍ വ്യക്തമാണ്‌ തടിയന്ടവിട നസീര്‍ മുതല്‍ പലരെയും സ്വാധീനിച്ചത് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ സാഹിത്യങ്ങളനെന്നു.
ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ മൌടുദി ആണെങ്കില്‍ കമ്യുനിസ്റ്റു സ്വാധീനം കാരണം ഇസ്ലാമിന് പരിചയമില്ലാത്ത രാഷ്ട്രീയ തീവ്രവാദ ചിന്താധാര ഇസ്ലാമിന്റെ പേരില്‍ വച്ച് കെട്ടി. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന സകല തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും നാരായ വേര് ചെന്നെത്തുന്നത് കമ്യുനിസതിലാണ്. എന്നുവച്ചാല്‍ നിങ്ങളുടെ യുക്തിവാദ ദൈവ, മതനിഷേധ ഭൌതികവാദത്തില്‍

sanchari said...

സുശീല്‍ കുമാര്‍ പി പി said


>>ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും ചെയ്ത മനുഷ്യര്‍ എന്നതുകൊണ്ടു ഉദ്ദേശിച്ചത് മുസ്ലിംകള്‍ എന്നായിരിക്കും. മുസ്ലിംകള്‍ എല്ലാവരും മനുഷ്യത്വമില്ലാത്തവരാണെന്നോ കാണുന്നവരെ കൊല്ലുന്നവരാണെന്നോ ഒന്നും ഇവിടെയാരും പറഞ്ഞില്ല; പ്രത്യേകിച്ചും ദിവസത്തില്‍ കൂടുതല്‍ സമയവും മുസ്ലിംകളായ മത വിശ്വാസികള്‍ക്കൊപ്പം കഴിയുന്ന എന്നെ സംബന്ധിച്ച്‌ അങ്ങനെ പറയാന്‍ കഴിയുകയില്ല. സംശയിക്കണ്ട; എനിക്കു പരിചയമുള്ള മുസ്ലിംകളല്ലാം ഏറ്റവും സൗഹാര്‍ദ്ദത്തോടേ പെരുമാറുന്നവരും സ്നേഹമുള്ളവരുമാണ്‌

ഖുര്‍ആന്‍ പഠിച്ചാല്‍ അത് ദൈവികമെന്ന് അംഗീകരിച്ചു അത് ഉള്‍കൊണ്ട് ജീവിച്ചാല്‍ അവര്‍ സൌഹാര്‍ദ്ദവും സ്നേഹമുള്ളവര്‍ ആകും അല്ലേ., അപ്പോള്‍ ജബ്ബാറിന് മനസ്സിലായത് തെറ്റാണോ, താങ്കള്‍ ഈ പറയുന്നത് അയാള്‍ അറിയേണ്ട

സുഹ്ര്തെ ജബ്ബാര്‍ പറയുന്നത് ചെറി പിക്കിംഗ് ആണെന്ന് മനസ്സിലാക്കാനുള്ള വിശാലമനസ്കത കാണിക്കുക.

സുശീല്‍ കുമാര്‍ പി പി said...

മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം മുസ്ലിംകളും 'പല്ലിനു പല്ല് കണ്ണിന്‌ കണ്ണ്' എന്ന കാടത്തത്തില്‍ വിശ്വസിക്കുന്നില്ല; അല്ലാഹു അങ്ങനെ പറയുന്നുവെങ്കിലും. എന്താണ്‌ കാരണം? അവനെ നയിക്കുന്നത് മതേതരസമൂഹത്തിന്റെ നീതിബോധമാണ്‌. പക്കിസ്ഥാനിലെ മുസല്‍മാനോടല്ല മറിച്ച് തന്റെ അയല്പക്കത്തെ ഹിന്ദുമതവിശ്വാസിയോടാണ്‌ കേരളത്തിലെ ഒരു മുലല്‍മാന്‌ അടുപ്പം തോന്നുക; അമുസ്ലിംകളെ കൂട്ടുകാരാക്കി വെയ്ക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നുവെങ്കിലും. കാരണം വളരെ വ്യക്തമാണ്‌. മൗഷ്യനെ നയിക്കുന്ന നീതിബോധം കാലദേശാനുസൃതമാണ്‌.

സഞ്ചാരി പറഞ്ഞു:
"ഖുര്‍ആന്‍ പഠിച്ചാല്‍ അത് ദൈവികമെന്ന് അംഗീകരിച്ചു അത് ഉള്‍കൊണ്ട് ജീവിച്ചാല്‍ അവര്‍ സൌഹാര്‍ദ്ദവും സ്നേഹമുള്ളവര്‍ ആകും അല്ലേ., അപ്പോള്‍ ജബ്ബാറിന് മനസ്സിലായത് തെറ്റാണോ, താങ്കള്‍ ഈ പറയുന്നത് അയാള്‍ അറിയേണ്ട "

>> കാര്യങ്ങള്‍ വളച്ചൊടിക്കാല്ലേ സഞ്ചാരീ, എനിക്കറിയുന്ന ജമാ അത്തുകാര്‍ മാത്രമല്ല ആര്‍ എസ് എസ്സുകാരും വളരെ സൗമ്യരാണ്‌. അവര്‍ സര്‍വര്‍ക്കരുടെ അസഹിഷ്ണുതാസാഹിത്യം പഠിച്ചിട്ടും. ഖുര്‍ ആന്‍ പഠിച്ചതുകൊണ്ടല്ല കേരളത്തിലെ സാധാരണക്കാരായ മുസ്ലിംകള്‍ സമാധാനപ്രിയരായി ജീവിക്കുന്നത്. അവനെ നയിക്കുന്നത് മതേതരസമൂഹത്തിന്റെ നീതിബോധമാണ്‌.

ഖുര്‍ ആര്‍ പഠിച്ച മതസമൂഹത്തിലെ മുസല്‍മാനെക്കുറിച്ചല്ല ഇപ്പറഞ്ഞത്. അവന്‍ അവന്റെ തനിസ്വഭാവം കാണിക്കും.

മതത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് മതവിശ്വാസിയെക്കുറിച്ചാണെന്നു പറഞ്ഞു കയറുപൊട്ടിക്കണ്ടെന്നാണ്‌ പറഞ്ഞതിന്റെ ചുരുക്കം.

chakkudu said...

Very well said Mr. Sushil Kumar.
Congrats.

Jabbar mash, keep on doing your good work. I believe you can deliver many innocents from this bondage.

കുരുത്തം കെട്ടവന്‍ said...

“ഒരു മുസ്ലിം വിശ്വാസിക്ക് ഖുര്‍ ആന്‍ എന്നത് “സേതുരാമയ്യര്‍“ സിനിമ പോലെയുള്ള വെറുമൊരു കെട്ടു കാഴ്ച മാത്രമാണെന്നോ ? ....!

ഞാന്‍ എഴുതിയ കമണ്റ്റുകണ്ടിട്ട്‌ താങ്കളുടെ 'യുക്തി'അങ്ങിനെയാണൊ പ്രവര്‍ത്തിചത്‌?!! (കെട്ടുകാഴ്ചയാക്കാന്‍ വേണ്ടി താങ്കള്‍ നിരന്തരം ശ്രമിച്ചിട്ടും ഇതുവരെ നടന്നിട്ടില്ലെന്ന് മറക്കുന്നില്ല). ഖുര്‍ആന്‍ വായിച്ചിട്ട്‌ മുസ്ളീങ്ങളെല്ലാം കാണുന്നവരെ കാണുന്നിടത്തു വെച്ച്‌ കൊല്ലും എന്ന്‌ താങ്കള്‍ പറഞ്ഞപ്പോഴും എവിടെ ബോംബ്‌ പൊട്ടിയാലും അത്‌ മുസ്ളീങ്ങളുടെയും ഖുര്‍ആനിണ്റ്റെയും 'മണ്ടയില്‍'കെട്ടിവെക്കാനും താങ്കള്‍ കാണിക്കുന്ന വ്യഗ്രതയുണ്ടല്ലോ അതെങ്ങിനെയാണെന്നുള്ളതിനു ഉത്തമോദാഹരണമാണു സി ബി ഐ സിനിമകണ്ടിട്ട്‌ ഒരാള്‍ക്കുണ്ടായ 'യുക്തി' വ്യതിയാനം. അതല്ലാതെ സിനിമ എന്ന 'കെട്ടുകാഴച'യല്ല ഖുര്‍ആന്‍. ഖുര്‍ആന്‍ വായിച്ചിട്ട്‌ ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തതാണല്ലൊ താങ്കള്‍ക്ക്‌ തോന്നിയത്‌?! അപ്പോള്‍ 'പ്രശ്നം' ഖുര്‍ആനല്ല 'വായനയുടേതാണെന്ന്‌' വ്യക്തം.

“പ്രത്യേകിച്ചും ദിവസത്തില്‍ കൂടുതല്‍ സമയവും മുസ്ലിംകളായ മത വിശ്വാസികള്‍ക്കൊപ്പം കഴിയുന്ന എന്നെ സംബന്ധിച്ച്‌ അങ്ങനെ പറയാന്‍ കഴിയുകയില്ല. സംശയിക്കണ്ട; എനിക്കു പരിചയമുള്ള മുസ്ലിംകളല്ലാം ഏറ്റവും സൗഹാര്‍ദ്ദത്തോടേ പെരുമാറുന്നവരും സ്നേഹമുള്ളവരുമാണ്‌”.

അപ്പോള്‍ കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും പിന്നെയെന്തിനാണു മതം മനുഷ്യരെ ആക്രമിക്കാന്‍ പറഞ്ഞു, കാണുന്നിടത്ത്‌ വെച്ച്‌ കൊല്ലാന്‍ പറഞ്ഞു എന്നൊക്കെയുള്ള ഇത്തരം വിഘട ചിന്തകള്‍ പ്രചരിപ്പിക്കുന്നത്‌. നിങ്ങളുടെ 'യദാര്‍ത്ഥ പ്രശ്നം' എന്നത്‌ മൌദൂദിയോ ഇസ്ളാമോ മുസ്ളിമോ ഒന്നുമല്ല. നിങ്ങളെ പോലെ തന്നെ മറ്റുള്ളവരും 'ദൈവമില്ല' 'മതമില്ല' എന്നൊക്കെ വിളീച്‌ കൂവണം. അതിനു ഒാരോ നബ്ബറുകളിറക്കുന്നു. അവിടെ അങ്ങിനെ പറഞ്ഞു ഇവിടെ ഇങ്ങിനെ പറഞ്ഞു. എന്നിട്ട്‌ അതൊക്കെ വായിച്ചവര്‍ തന്നെല്ലേ ഞങ്ങളും എന്ന്‌ ചോദിച്ചാല്‍ . ഇവിടെ അങ്ങനല്ല, 'ഞങ്ങളൊക്കെ' ഉള്ളതുകൊണ്ട്‌ 'നിങ്ങള്‍' അങ്ങിനെ ചെയ്യുന്നില്ല...... ഒരു കാര്യം അവിതര്‍ക്കമാണു. ഖുര്‍ആന്‍ വായിച്ചിട്ട്‌ ഇന്നേവരെ ആരും തീവ്രവാദി ആയിട്ടില്ല. മറ്റുള്ള മതസ്ഥരെ കൊന്നിട്ടില്ല. മൌദൂദിയുടെ ഗ്രന്ഥങ്ങള്‍ വായിച്ചിട്ട്‌ ഒരു ജമാഅത്തുകാരനും ഇന്നേവരെ തീവ്രവാദി ആയിട്ടില്ല (ആകും എന്ന്‌ നിങ്ങള്‍ പറയുന്നു പക്ഷേ, നിങ്ങളുടെ ജമാഅത്തെ ഇസ്‌ലാമിക്കാരനായ സുഹ്രുത്ത്‌ പോലും ഇതുവരെ ആയിട്ടില്ലെന്നത്‌ സത്യം. [നിങ്ങളുടെ ഇതേ 'ലോജിക്ക്‌' വെച്‌ അവര്‍ക്കും പറഞ്ഞുകൂടെ 'നാളെ' നിങ്ങളും (യുക്തിവാദികള്‍) തീവ്രവാദിയാകും. ചരിത്രത്തില്‍ തെളിവുകളുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ ഈ ജല്‍പനങ്ങള്‍ വെടിയൂ.ഇതു മനുഷ്യര്‍ക്ക്‌ അപകടമാണു]). അപ്പോള്‍ 'മതങ്ങള്‍ മണ്ണടിയട്ടെ' എന്നതൊക്കെ വെറും ഉടായിപ്പ്‌ മാത്രം. അക്രമം നടത്തുന്നവരില്‍ യുക്തിവാദിയുണ്ട്‌, കമ്മ്യൂണിസ്റ്റുകാരനുണ്ട്‌, മത വിശ്വാസിയുണ്ട്‌ അങ്ങനെ എല്ലാ തരം വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടെന്നിരിക്കെ ചില അക്രമങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്‌ ഒരു മതവിഭാഗത്തിണ്റ്റെ അല്ലെങ്കില്‍ ഒരു സംഘടനയുടെ പിടലിയില്‍ കെട്ടിവെച്ച്‌ അവിടെ അങ്ങിനെ പറഞ്ഞതുകൊണ്ടാണു ഇവിടെ ഇങ്ങിനെ പറഞ്ഞതുകൊണ്ടാണു എന്നൊക്കെ വിളിച്ചു കൂവാന്‍ മാത്രം വിഡ്ഡികളായല്ലോ, ഈ 'യുക്തിവാദികള്‍' എന്നോര്‍ക്കുബ്ബോള്‍ സങ്കടം തോന്നുന്നു എന്ന് മാത്രം പറയുന്നു.

sanchari said...

സുശീല്‍ കുമാര്‍ പി പി said...
മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം മുസ്ലിംകളും 'പല്ലിനു പല്ല് കണ്ണിന്‌ കണ്ണ്' എന്ന കാടത്തത്തില്‍ വിശ്വസിക്കുന്നില്ല; അല്ലാഹു അങ്ങനെ പറയുന്നുവെങ്കിലും.


ഖുര്‍ ആര്‍ പഠിച്ച മതസമൂഹത്തിലെ മുസല്‍മാനെക്കുറിച്ചല്ല ഇപ്പറഞ്ഞത്. അവന്‍ അവന്റെ തനിസ്വഭാവം കാണിക്കും

പിന്നെ കമ്യുണിസം പോലെ ഉട്ടോപ്യയിലെ ആളുകളെ കുറിച്ചാണോ പറഞ്ഞത്,.
താങ്കള്‍ ഒരു പ്രാവശ്യമെങ്കിലും പരിശുദ്ധ ഖുര്‍ആനിന്റെ ഒരു പരിഭാഷയെങ്കിലും നിഷ്പക്ഷമായി വായിക്കാന്‍ അപേക്ഷ. മാത്രമല്ല ഖുര്‍ആന്‍ പഠിപ്പിച്ച മുഹമദ് നബിയോ(സ) അദ്ധേഹത്തിന്റെ പ്രഥമ പ്രഭോധിതരും ശിഷ്യരും ആയിരുന്ന anucharanmaro അങ്ങനെ ചെയ്തിട്ടില്ല.
കമ്യുനിസത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ അതിനനുസരിച്ച് ഇസ്ലാമിനെ ചെത്തി മിനുക്കാന്‍ ശ്രമിച്ച മൌടുദിയാണ് ആദ്യമായി ഇസ്ലാമിക ലോകത്ത് ഇത്തരം പ്രശ്നങ്ങള്‍ തുടങ്ങി വച്ചത് എന്ന് ഞാനല്ല സാക്ഷാല്‍ ഇടമറുക് സ്ഥാപിച്ച കേരള ശബ്ദമാണ് പറയുന്നത്

ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ കൊലപാതകി ഹിറ്റ്‌ലെറോ മുസോളനിയോ അല്ല ഒരു നിരീശ്വരവാദിയാണ്., വര്‍ത്തമാന കാലത്ത് നടന്ന ചില സംഭവങ്ങള്‍ എന്റെ പോസ്റ്റില്‍ താങ്കള്‍ വായിച്ചല്ലോ ഇനി കേരളത്തിലെ സ്ഥിതിയും .ഇവിടെ നമുക്ക് പരിശോധിക്കാം
കൂടാതെ ഏതാനും ദിവസം മുമ്പ് പലസ്തീനിലെ peedippikkayum ആ പീഡിത ജനത്തിന് അന്താരാഷ്ട്ര സഹായവുമായി പോകുന്ന സമാധാനസേനക്ക് നേരെ അക്രമം നടത്തുകയും, സകല വിത അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു ദുബായില്‍ നുഴഞ്ഞു കയറി ഭീകരപ്രവര്‍ത്തനം നടത്തിയ ഇസ്രയേലിനെ ലോകത്ത് സംരക്ഷിച്ചു നിലകൊള്ളുന്ന അമേരിക്കയെ ആണ് യുക്തിവാദികള്‍ക്ക് മാതൃക ഭരണം നടക്കുന്നത് എന്ന് പറയുന്നതും ഞാനല്ല സാക്ഷാല്‍ കലാനതന്‍ ആണ്. അയാളെ താങ്കള്‍ക്കും അറിയാമല്ലോ.
ഇറാഖു നമുക്ക് മറക്കാന്‍ പറ്റുമോ. ഇവരുമായി ജബ്ബരിണോ സുശിലിണോ പ്രത്യക്ഷ ബന്ധമുണ്ടാവാന്‍ സാധ്യതയില്ല പക്ഷെ നിങ്ങളെ എല്ലാം നയിക്കുന്നത് ഒരേ ആദര്‍ശം തന്നെയല്ലേ.,
അക്ഷര തെറ്റില്‍ പിടിക്കല്ലേ താങ്കള്‍ക്കും ജബ്ബരിനുമൊക്കെ ആ തെറ്റ് വരുന്നുണ്ട്

സുശീല്‍ കുമാര്‍ പി പി said...

sanchari said:
"താങ്കള്‍ ഒരു പ്രാവശ്യമെങ്കിലും പരിശുദ്ധ ഖുര്‍ആനിന്റെ ഒരു പരിഭാഷയെങ്കിലും നിഷ്പക്ഷമായി വായിക്കാന്‍ അപേക്ഷ. മാത്രമല്ല ഖുര്‍ആന്‍ പഠിപ്പിച്ച മുഹമദ് നബിയോ(സ) അദ്ധേഹത്തിന്റെ പ്രഥമ പ്രഭോധിതരും ശിഷ്യരും ആയിരുന്ന anucharanmaro അങ്ങനെ ചെയ്തിട്ടില്ല. "


>>>"സത്യവിശ്വാസികളേ, കൊല ചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യ ശിക്ഷ നടപ്പക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രന്‌ പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം ആടിമയും, സ്ത്രീയ്ക്കു പകരം സ്ത്രീയും(കൊല്ലപ്പെടേണ്ടതാണ്‌)"- (ഖുര്‍ ആന്‍- 2-178)

NB: ചോദിച്ചു വാങ്ങരുത്‌.

sanchari said...

ഏതൊരു ഭരണ സംവിധാനത്തിലും അതില്‍ സിവില്‍, ക്രിമിനല്‍, അന്താരാഷ്ട്ര നിയമങ്ങലുണ്ടാവും അതില്‍ ശിക്ഷകളും സ്വാഭാവികം അതിനെ വിമര്‍ശിക്കുന്ന നിരീശ്വരവാദികള്‍ ഭരിക്കുന്ന ചൈനയിലെ ശിക്ഷയുടെ സേമ്പിള്‍ ഞാന്‍ ചുണ്ടിക്കാട്ടിയിരുന്നു ഒരിക്കല്‍ കുടി ഒര്മപ്പെടുത്താം ഒരിക്കല്‍ കുടി ഒര്മപ്പെടുത്താം ""പ്രതിവര്ഷം ചുരുങ്ങിയത് 6000 വധ ശിക്ഷ അവിടെ നടപ്പാക്കുന്നു എന്ന് (ദിവസേനെ 16 .48)"" അങ്ങനെ വധിക്കപ്പെടുന്ന ശവ ശരീരങ്ങള്‍ തുണ്ടം തുണ്ടമാക്കി അവയവ വ്യാപാരവും ശവക്കച്ചവടവും ഗവര്‍മെന്റ് തന്നെ നടത്തുന്നു. മൃത ശരീരങ്ങളോട് കാണിക്കേണ്ട മനുഷ്യത്വ പരമായ ആദരവ് പോലും അതിനു ലഭിക്കുന്നില്ല. എന്തിനു ശവശരീരങ്ങലോദ് ആദരവ് അല്ലെ. അത് കേവലം പധാര്തമല്ലേ. അവിടെ നടക്കുന്നത് ഇസ്ലാമിക ഭരണമല്ല നിരീശ്വരവാദികളുടെ ഭരണമാണ് നിങ്ങളുടെ മാതൃക രാജ്യവും മനുഷ്യാവകാശ ധ്വംസനങ്ങള്‍ കേളികേട്ടതാണല്ലോ അബുഗരിബ് ജൈലിലെ വിഡിയോ നമുക്ക് മറക്കാന്‍ പറ്റുമോ?

ഇതെല്ലം വര്‍ത്തമാന കാലഘട്ട നിരീശ്വര, നിര്മത ഭീകരതയാണ് ചരിത്രത്തിന്റെ ബാക്കി പത്രം വേറെ എന്തിനാണ് കൈ മുഴുവനും ഇല്ലാത്തവന്‍ കുഞ്ഞുവിരല്‍ പോയവനെ കളിയാക്കുന്നത്.

സുശീല്‍ കുമാര്‍ പി പി said...

നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരിക്കുന്ന സന്ദര്‍ഭം (ഓര്‍ക്കുക) ഞാന്‍ നിങ്ങളുടേ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്കുമീതെ നിങ്ങള്‍ വെട്ടികൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. (ഖുര്‍ ആന്‍ 8-12)

അവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും എതിര്‍ത്തുനിന്നതിന്റെ ഫലമെത്രേ അത്. വല്ലവനും അല്ലാഹിവെയും അവന്റെ ദൂതനെയും എതിര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌. (8-13)

അതാ അതു നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. സത്യനിഷേധികള്‍ക്കുതന്നെയാണ്‌ നരക ശിക്ഷ എന്നു(മനസ്സിലാക്കുകയും ചെയ്യുക) (8-14)

സഞ്ചാരി മനസ്സിരുത്തി വായിക്കാന്‍ പറഞ്ഞ പുത്തകം മുന്നില്‍ തന്നെയുണ്ട്‌. ഇനി കൂടുതല്‍ വായിപ്പിക്കല്ലേ!!!!

>> അഫ്ഗാനിസ്ഥാനില്‍ മുന്‍ ഭരണാധികാരിയെ കൊന്നിട്ടും അരിശം തീരാഞ്ഞ്‌ പരസ്യമായി പൊതുനിരത്തില്‍ കെട്ടിത്തൂക്കിയിട്ടത്‌ മൃദദേഹത്തോടുള്ള സമാദരമായിരുന്നു!!!

sanchari said...

സുശീല്‍ കുമാര്‍ പി പി said...


NB: ചോദിച്ചു വാങ്ങരുത്‌.
June 3, 2010 10:24 AM

സഞ്ചാരി മനസ്സിരുത്തി വായിക്കാന്‍ പറഞ്ഞ പുത്തകം മുന്നില്‍ തന്നെയുണ്ട്‌. ഇനി കൂടുതല്‍ വായിപ്പിക്കല്ലേ!!!!


ഹ ഹ ഹാ ഹി ഹോയ്
ചോദിച്ചു വാങ്ങരുത് എന്ന കണ്ടപ്പോള്‍ എന്തെങ്കിലും പുതുതായി കിട്ടും എന്ന് കരുതി
പക്ഷെ സുശീലേ താങ്കളുടെ പക്കല്‍ പുതിയത് ഒന്നും ഇല്ലല്ലോ, കഷ്ടം.

അലിബസ്തിയും, ഇടമറുകും, ആനന്ദും, പിന്നെ ജബ്ബാറും മാറി മാറി ചര്ദ്ധിച്ചു വിഴുങ്ങി പിന്നെയും പിന്നെയും ആവര്‍ത്തിച്ച്‌., അവര്‍ ചര്ദ്ധിച്ചത് പുഴുത്ത് നാറിയ ശേഷം അത് വീണ്ടും ഒട്ടും അറപ്പില്ലാതെ നാണമില്ലാതെ വിഴുങ്ങി ചര്ദ്ധിക്കുന്നത് അല്പം ദുര്‍ഗന്ദ്ധം സഹിക്കണം എങ്കിലും കാണാന്‍ കൌതുകമുണ്ട്.
എന്റെ തൊട്ടു മുമ്പിലെ കമെന്റെന്കിലും താങ്കള്‍ വായിച്ചിരുന്നെങ്കില്‍ സാമാന്യ ബുദ്ധി ഉണ്ടെങ്കില്‍ ഈ കമന്റ് ആവര്‍ത്തിക്കില്ലയിരുന്നു

എതെരു രാഷ്ട്രത്തിനും, നിയമവ്യവസ്ഥിതിക്കും യുദ്ധ നിയമങ്ങളും ഉണ്ടാകും. യുദ്ധനിയമങ്ങള്‍ പ്രതിപാതിക്ക്മ്പോള്‍, സര്‍വായുധ സജ്ജരായി ശത്രു സൈന്യം മുന്നില്‍ നില്‍കുമ്പോള്‍ അവര്‍ക്ക് നേരെ പുഷ്പവര്‍ഷം നടത്തണമെന്ന് ഏതെങ്കിലും ജീവനുള്ള നിയമം അനുശാസിക്കുമോ, യുദ്ധത്തില്‍ വിജയിക്കാന്‍ പോരാടണം, അതിനുള്ള പ്രോത്സാഹനം വേണം അത് മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധിയൊന്നും വേണ്ട യുക്തിവാദിയുടെ ബുദ്ധിയില്‍ നിന്നും അല്പം ഉയര്‍ന്നാല്‍ മതി. ഇനിയും ഇത്തരം വചനങ്ങള്‍ പപരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയും. അതൊന്നും ഞാന്‍ പറഞ്ഞ വസ്തുതകള്‍ക്കുള്ള മറുപടി ആവില്ലല്ലോ മറുപടി പരുഞ്ഞു എന്നാ താങ്കളുടെ മനസ്സമാധാനത്തിന് കൊള്ളാം.

sanchari said...

സുശീല്‍ കുമാര്‍ പി പി said...

തുടര്‍ച്ച

>> അഫ്ഗാനിസ്ഥാനില്‍ മുന്‍ ഭരണാധികാരിയെ കൊന്നിട്ടും അരിശം തീരാഞ്ഞ്‌ പരസ്യമായി പൊതുനിരത്തില്‍ കെട്ടിത്തൂക്കിയിട്ടത്‌ മൃദദേഹത്തോടുള്ള സമാദരമായിരുന്നു!!!
June 4, 2010 8:22 AMsanchari said...
അഫ്ഗാന്‍ പ്രശ്നം യുക്തിവാദി റഷ്യന്‍ സര്‍കാര്‍ ഉണ്ടാക്കി എങ്കില്‍ അതിന്റെ മറുവശത് യുക്തിവാദി അമേരിക്കന്‍ സര്‍ക്കാരും കൂടി., ചുരുക്കി പറഞ്ഞാല്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ കമ്യുനിസ്ടു യുക്തിവാദികളും മുതലാളിത്വ യുക്തിവാദികളും ഇരു പക്ഷത് നിന്ന് സമരം ചെയ്തു
ഇറാഖില്‍ അമേരിക്കന്‍ മുതലാളിത്വ യുക്തിവാദികള്‍ മാത്രവും
പക്ഷെ വിഷയം അതല്ല താങ്കളുടെ ആരോപണങ്ങള്‍ക്ക് എന്ത് തെളിവാണ് താങ്കളുടെ പക്കല്‍ ഉള്ളത്, വെറുതെ ചപ്പടാച്ചി പറയാതെ തെളിവിന്റെ തന്മാത്ര എങ്കിലും തരിക

April 27, 2010 10:29 AM

ഇത് ജബ്ബാറിന്റെ തന്നെ മുന്‍ പോസ്റ്റില്‍ ഇട്ട ഒരു കമന്റാണ്

ഇനി അഫ്ഗാനില്‍ മുന്‍ ഭരണാധികാരിയെ കൊന്നു അങ്ങാടിയില്‍ കെട്ടി തുക്കി എന്നത് തീര്‍ച്ചയായും അപലപനീയം തന്നെ

ഇതിനു സമാനമായ സംഭവം ചരിത്രത്തില്‍ വേറെയും ഉണ്ടായിട്ടുണ്ട്. കമ്യുനിസ്റ്റു റൊമാനിയയുടെ അവസാന ഭരണാധികാരി ചെശേസ്ക്യുവിനെയും ഭാര്യയെയും വെടിവച്ചു കൊല്ലാന്‍ ആ നാട്ടുകാര്‍ മത്സരിക്കുക ആയിരുന്നു എന്നതും, സാക്ഷാല്‍ സോവിയറ്റ് റഷ്യയുടെ സ്ഥാപകന്‍ ലെനിനും രണ്ടാം ഭരണാധികാരി സ്റ്റാലിനും മരണാനന്തരം ലഭിച്ച അപമാനവും ആര്‍ക്കും മറക്കാന്‍ കഴിയില്ലല്ലോ. ചരിത്രത്തില്‍ ഒരുപാടു ഭരണാധികാരികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്, മരണപ്പെടുകയും ചെയ്തിട്ടുണ്ട് പക്ഷെ കമ്യുനിസ്റ്റു ഭരണാധികാരികള്‍ക്ക് അവരുടെ ജനതയില്‍ നിഇന്നു ലഭിച്ച നിന്ദ്യതക്കും അപമാനത്തിനും ചരിത്രത്തില്‍ തുല്യത ഇല്ല.

അതിനു മതങ്ങളേയോ സമുഹങ്ങലെയോ കുറ്റം പരിഞ്ഞിട്ടു കാര്യമില്ല അവര്‍ അര്‍ഹിക്കുന്ന അവഹേളനം അവരുടെ മരണ ശേഷമെങ്കിലും അവര്‍ക്ക് ലഭിച്ചു എന്ന് മാത്രം.ഞാന്‍ ചുണ്ടി കാട്ടിയ ചൈനയിലെ വധ ശിക്ഷയും, ആ ശവം വെട്ടിനുറുക്കി കണ്ണും കരളും കാലും ആ ശവവും വിറ്റു തിന്നുന്ന, സ്റ്റേറ്റ് അതിനെ ധനാഗമന മാര്‍ഗമാക്കുന്ന, പൈശാചികമായ ആ എര്പാട് അടിച്ചമര്തപെട്ട ജനതയുടെ വൈകാരിക പ്രകടനവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റുമോ അഫ്ഗാനില്‍ നടന്നത് ചരിച്ച്രത്തില്‍ ഒറ്റപ്പെട്ട സംഭവമെങ്കില്‍ ചൈനയില്‍ ദിവസേന 17 ഓളം ശവങ്ങള്‍ അങ്ങനെ വെട്ടി നുരുക്കുന്നുണ്ട്

ശവം തീനികള്‍ സംസ്‌കാര ശുന്യര്‍ എന്നിട്ട് മതത്തിന്റെ നേരെ കുതിര കയറാന്‍ വരുന്നു

""അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നേം പട്ടി...................""

സുശീല്‍ കുമാര്‍ പി പി said...

സഞ്ചാരി പറഞ്ഞു"

"ഹ ഹ ഹാ ഹി ഹോയ്
ചോദിച്ചു വാങ്ങരുത് എന്ന കണ്ടപ്പോള്‍ എന്തെങ്കിലും പുതുതായി കിട്ടും എന്ന് കരുതി
പക്ഷെ സുശീലേ താങ്കളുടെ പക്കല്‍ പുതിയത് ഒന്നും ഇല്ലല്ലോ, കഷ്ടം.

അലിബസ്തിയും, ഇടമറുകും, ആനന്ദും, പിന്നെ ജബ്ബാറും മാറി മാറി ചര്ദ്ധിച്ചു വിഴുങ്ങി പിന്നെയും പിന്നെയും ആവര്‍ത്തിച്ച്‌., അവര്‍ ചര്ദ്ധിച്ചത് പുഴുത്ത് നാറിയ ശേഷം അത് വീണ്ടും ഒട്ടും അറപ്പില്ലാതെ നാണമില്ലാതെ വിഴുങ്ങി ചര്ദ്ധിക്കുന്നത് അല്പം ദുര്‍ഗന്ദ്ധം സഹിക്കണം എങ്കിലും കാണാന്‍ കൌതുകമുണ്ട്. "

>> ഇങ്ങനെ ചൂടായാല്‍ എങ്ങനെയാണ്‌ സര്‍, ചര്‍ച്ച നടക്കുക. ഞാന്‍ താങ്കളുടേ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുകയാണ്‌. ഇത് പുതിയതൊന്നുമല്ല; ആയിരത്തി നാനൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. ഖുര്‍ ആര്‍ വാക്യങ്ങള്‍ ഉദ്ധരിച്ചുവെന്നല്ലാതെ ഞാന്‍ പുതുതായി ഒന്നും പറഞ്ഞില്ലല്ലോ? ഖുര്‍ ആന്‍ വാഹിച്ച് ഒരാള്‍ ഇത്രയധികം ചൂടാകുന്നത് ഞാന്‍ ആദ്യമായാണ്‌ കാണുന്നത്.

>>> വിവരമില്ലാത്ത തന്റെ സൃഷ്ടികള്‍ തമ്മില്‍ യുദ്ധമുണ്ടാകുമ്പോള്‍ അതില്‍ മധ്യസ്ഥം പറഞ്ഞു പ്രശ്നം തീര്‍ക്കുന്നതിനു പകരം ഒരു കൂട്ടരുടെ കൂടെ കൂടി മറ്റേ കൂട്ടരുടെ പിരടിക്കു വെട്ടാന്‍ പറയുകയും വിരലുകള്‍ അറുക്കാന്‍ പറയുകയും പോരാഞ്ഞ് അവരുടെ മനസ്സുകലില്‍ ഭയം ഇട്ടു കൊടുക്കുകയും ചെയ്യുന്ന ദൈവം എന്ത് ദൈവമാണെന്ന ചോദ്യം അവിടെ നില്‍ക്കട്ടെ.(അത് ഒരു കൂട്ടരുടെ മാത്രം ദൈവമാണെന്നുറപ്പ്‌);

>>> താങ്കള്‍ പറയുന്നു ഇത് യുദ്ധത്തില്‍ ജയിക്കാനുള്ള പ്രോല്‍സാഹനമാണെന്ന്. അതു തന്നെയല്ലേ ജബ്ബാര്‍ മാഷ് പോസ്റ്റിലും ഞാന്‍ കമന്റിലും പറഞ്ഞത്? ഇപ്പറഞ്ഞത് ഭീകര വാദികള്‍ക്ക് പ്രൊല്‍സാഹനമാണെന്ന്. ഞങ്ങളുടെ അഭിപ്രായത്തോട് യോജിച്ചതില്‍ നന്ദി പറയുന്നു.

sanchari said...

എന്താ സുശീല്‍ വിമര്‍ശനം ഒട്ടും ഉള്‍കൊള്ളാന്‍ കഴിയാത്തത്
താങ്കള്‍ തന്നെ പറയുന്നു താങ്കളും കുട്ടരും ഖുര്‍ആനിനെയും, മുഹമദ് നബി(സ) ചീത്ത വിളിക്കാന്‍ തുടങ്ങിയിട്ട് 1400 കൊല്ലമായി എന്ന്,
നിങ്ങള്‍ യുക്തിവാദി നിരീശ്വരവാദി, കമ്യുനിസ്റ്റു കുട്ട്കെട്ടിന്റെ ദിനേനയുള്ള പൈശാചിക പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും ഭീകരപ്രവര്തനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചുണ്ടി കാട്ടാന്‍ തുടങ്ങിയപ്പഴേ താങ്കളും കൂട്ടരും ഇങ്ങനെ ഹാലിളകാന്‍ തുടങ്ങിയാലോ

ഞാന്‍ ചൂണ്ടി കാട്ടിയ വസ്തുതകളോട് താങ്കളുടെ പ്രതികരണം എന്താണ്,


താങ്കള്‍ ചിലപ്പോള്‍ പറയും മുസ്ലിംകള്‍ സ്നേഹമുള്ളവരാണ് എന്ന്, ഉടനെ തന്നെ പറയും അങ്ങനെ അല്ല അവര്‍ അക്രമികള്‍ ആണെന്ന്, ഇടയ്ക്കു പറയും ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന തീവ്രവാദത്തിനും അക്രമത്തിനും കാരണം ഖുര്‍ആന്‍ ആണെന്ന്, അടുത്ത നിമിഷം പറയും അല്ല ജമാഅത്തെ ഇസ്ലാമിയും മൌടുടിയും ആണെന്ന്, ഒന്നില്‍ ഉറച്ചു നില്‍ക്കൂ. ഇടക്കിടക്ക് മാറ്റി പറയുന്നതിനു മലയാളത്തില്‍ പിച്ചും പേയും പറയുക എന്നാണ്. അത് ഒരു അസുഖത്തിന്റെ ലക്ഷണമാണ് അതിനു ചികല്‍സ
ആവശ്യമാണ്.


എന്നാല്‍ ഞാന്‍ തുടക്കം മുതലേ ചുണ്ടിക്കാട്ടിയിരുന്നു ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന എല്ലാ അക്രമത്തിന്റെയു മൂല ഹേതു മൌടുടിയന്‍ സാഹിത്യവും അയാളെ കൊണ്ട് അങനെ എഴുതിച്ചതും പറയിച്ചതും അയളെ സ്വാധീനിച്ച കമ്യുണിസവും ആണെന്ന്.

ചൈനയില്‍ ദിനേനെ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഖനങ്ങള്‍, മനുഷ്യ കുരുതികള്‍, ശവക്കച്ചവടങ്ങള്‍ തുടങ്ങിയവ ചൂണ്ടി കാട്ടിയിരുന്നു. അതിനുള്ള പ്രതികരണം നജീബുള്ളയെ , (അയാളുടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് നേരെയുള്ള ജനരോഷം) കൊന്നത് വലിയ സംഭവമായി താങ്കള്‍ അവതരിപ്പിച്ചു. അത്തരം അവഹേളനങ്ങളും നിന്ദ്യതയും കമ്യുനിസ്റ്റു ഭരണാധികാരികള്‍ക്ക് മുമ്പും അനുഭവിക്കേണ്ടി വന്നത് ചൂണ്ടികാട്ടി., അതിനു മതങ്ങളേയോ സംസ്കരങ്ങലെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ ഭരണാധികാരികളെ നയിച്ച നിരീശ്വര യുക്തിവാദ കമ്യുനിസ്റ്റു ആദര്‍ശങ്ങള്‍ ആണ് ഉത്തരവാദി. ഇന്നത്തെ കമ്യുനിസ്റ്റു? മുതലാളിത്ത? ചൈനയില്‍ അല്പമെങ്കിലും സ്വാതന്ത്ര്യം ലഭിച്ചാല്‍ നമുക്ക് അവിടെയും ഇതിന്റെ ആവര്‍ത്തനം കാണാം.

കമ്യുനിസ്റ്റു പോളണ്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും, തൊഴിലാളി നേതാവും ആയിരുന്ന Lech Wałęsa കമ്യുനിസ്റ്റു ഭരണത്തെ കുറിച്ച് പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. "" കമ്യുണിസം വന്നാല്‍ നമുക്ക് ഭക്ഷണം ലഭിക്കും തൊഴില്‍ ലഭിക്കും എന്നാണ് പറഞ്ഞത്. എന്നാല്‍ കമ്യുണിസം വന്നപ്പോല്‍ നമുക്ക് ഭക്ഷണവും, തൊഴിലും ലഭിച്ചില്ല എന്ന് മാത്രമല്ല ഭക്ഷണം വേണം, തൊഴില്‍ വേണം എന്ന് പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും വരെ ഇല്ലാതായി""

ഇങ്ങനെ ഉള്ള ഒരു ആദര്‍ശത്തെ നയിക്കുന്നത് മതമോ ദൈവ വിശ്വാസമോ അല്ല സാക്ഷാല്‍ നിരീശ്വര വാദവും യുക്തിവാദവും ഭൌതികവാദവും തന്നെയാണ്. എന്നിട്ടും എന്തിനാണ് മതത്തിന്റെ നേരെ കുതിര കയറുന്നത്.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.