Monday, June 21, 2010

എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം

മൌലാനാ മൌദൂദിയുടെ സാരഥ്യത്തില്‍ 1941ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്ന മതരാഷ്ട്രീയസംഘടനയാണ് ജമാഅത്തെ ഇസ്ളാമി. ഇസ്ളാമിനെ ഒരു രണോത്സുകരാഷ്ട്രീയ പ്രത്യയശാസ്ത്രമായി വികലമായി അവതരിപ്പിച്ച മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും കൃതികളാണ് ഇന്ത്യക്ക് പുറത്തും അകത്തും വിഹരിക്കുന്ന തീവ്രവാദികള്‍ക്ക് പ്രചോദനവും താന്താങ്ങളുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് സാധൂകരണവും നല്‍കുന്നത്. ഒരു മുസ്ളിമിന്റെ കടമ, മതം അനുശാസിക്കുന്നതരത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെന്നും മതവിശ്വാസ സ്വാതന്ത്യ്രമുള്ള ഭൂമുഖത്തെ ഏതുകോണിലും മുസ്ളിമായി ജീവിക്കാന്‍ കഴിയുമെന്നും മറ്റ് മുസ്ളിം മതസംഘടനകള്‍ കരുതുമ്പോള്‍ ജമാഅത്തെ ഇസ്ളാമി യുക്തിസഹവും സഹിഷ്ണുതാപരവുമായ ഈ വാദമുഖത്തെ അഗണ്യകോടിയില്‍ തള്ളുന്നു. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം മുസ്ളിമിന്റെ പ്രഥമവും പരമപ്രധാനവുമായ കടമ ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതത്രേ. അതിനെ അവര്‍ തരാതരംപോലെ 'ഹുകൂമഞ്ഞെ ഇലാഹി' (അള്ളാഹുവിന്റെ ഭരണം) എന്നും 'ഇഖാമത്തുദ്ദീന്‍' (മതസ്ഥാപനം) എന്നും വിളിച്ചുപോരുന്നു. രണ്ടും ഒന്നുതന്നെ. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്ളാമി കക്ഷത്തിലേറ്റി നടക്കുന്ന രാഷ്ട്രീയ ഇസ്ളാം എന്ന ഇസ്ളാമിസത്തെ വിമര്‍ശകര്‍ തൊലിയുരിച്ചുകാണിക്കുമ്പോള്‍ ഇസ്ളാം ആക്രമിക്കപ്പെടുന്നെന്ന് ജമാഅത്തുകാര്‍ അലമുറയിടും. ഇസ്ളാമും ഇസ്ളാമിസവും രണ്ടാണെന്ന പച്ചപ്പരമാര്‍ഥത്തെ ജമാഅത്തെ ഇസ്ളാമി ആച്ഛാദനം ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, അതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥ ഉള്‍പ്പെടെ എല്ലാ ആധുനിക രാഷ്ട്രവ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആശയങ്ങളെ ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ളാമിയും നിരങ്കുശം എതിര്‍ക്കുന്നു. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' എന്ന പേരില്‍ മൌദൂദിയുടെ ഒരു പ്രസംഗം പുസ്തകരൂപത്തില്‍ കേരളത്തിലെ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കൂ: "ലോകത്തിന്റെ ചിന്താപരവും സദാചാരപരവും നാഗരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവസംസ്കാരം വാസ്തവത്തില്‍ മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരഭൌതികവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജടിലങ്ങളാണ്. മാത്രമല്ല, മനുഷ്യരിന്ന് അടിമപ്പെട്ടുപോയിട്ടുള്ള സകലദുരിതങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയുമുപയോഗിച്ച് അവയ്ക്കെതിരെ സമരം നടത്തിയേ തീരൂ''. പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാക്കുന്ന ജനാധിപത്യത്തെ ഭര്‍സിച്ച മൌദൂദി 'ദൈവികപരമാധികാരം' എന്ന പ്രതിലോമപരികല്‍പ്പനയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഈ ദൈവികപരമാധികാരം പ്രയോഗത്തില്‍ പൌരോഹിത്യപരമാധികാരത്തിലാണ് കലാശിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് മൌലാനമാര്‍ നടത്തുന്ന ഈ മുല്ലാഭരണത്തില്‍ മുസ്ളിങ്ങളല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംതരം പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ രാഷ്ട്രീയനിലനില്‍പ്പിന് തല്‍ക്കാലം ജനാധിപത്യമെന്ന 'പൈശാചിക' ഭരണക്രമം നിലനില്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തുകാര്‍ക്കറിയാം. ഭരണത്തിലേറുംവരെ ജനാധിപത്യം, ഭരണത്തിലേറിയാല്‍ ജമാഅത്ത് മുല്ലാഭരണം. ഇതാണ് ജമാഅത്ത് ലൈന്‍. മതേതരത്വത്തെയും മൌദൂദി കടന്നാക്രമിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മതവും രാഷ്ട്രീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. മതവും രാഷ്ട്രീയവും അവിച്ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളിങ്ങളും മതരാഷ്ട്രസ്ഥാപനത്തെ ഒരു തീവ്രയത്നപരിപാടിയായി കാണണമെന്നും മൌദൂദി ആണയിടുന്നു. ദേശീയത മൌദൂദിക്കും അനുചരര്‍ക്കും വര്‍ജ്യമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളിങ്ങള്‍ ഒറ്റ രാഷ്ട്രമാണ് എന്ന ആഗോള ഇസ്ളാമിസമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യസമൂഹത്തെ മുസ്ളിം-അമുസ്ളിം എന്ന മതമതില്‍കെട്ടി മൌദൂദി വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ അഖണ്ഡതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. അതിന്റെ ഒന്നാന്തരം നിദര്‍ശനമാണ് ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കശ്മീര്‍ ജമാഅത്തെ ഇസ്ളാമിയും. കശ്മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല എന്നര്‍ഥം. ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന കശ്മീര്‍ ജമാഅത്തിന്റെ സന്തതിയാണ്. കശ്മീര്‍ താഴ്വരയിലെ വിവിധ തീവ്രവാദിഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നത് ജമാഅത്തെ ഇസ്ളാമിയാണെന്ന് ഒരു കൂസലുമില്ലാതെ ജമാഅത്തുകാര്‍തന്നെ പറയാറുണ്ട്. മാര്‍ക്സിസത്തിനും മാര്‍ക്സിസ്റുകാര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നതില്‍ മൌദൂദിയും ശിഷ്യഗണങ്ങളും സാമ്രാജ്യത്വവൈതാളികന്മാരെപ്പോലും പലപ്പോഴും പിന്നിലാക്കി. "ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും പരമതദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ നുരയുന്ന ഈ പ്രസ്താവത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാരെന്ന് അവര്‍ പലപാട് തെളിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ് ഭരണാധികാരിയായിരുന്ന നജീബുല്ലയെ കാബൂളിലെ തെരുവോരത്തെ വിളക്കുകാലില്‍ താലിബാന്‍ ഭീകരര്‍ കെട്ടിത്തൂക്കിയപ്പോള്‍ 'മാധ്യമം' പത്രം എഡിറ്റോറിയല്‍ എഴുതി ഹര്‍ഷാതിരേകം പ്രകടിപ്പിച്ചിരുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ നിലംപരിശാക്കിയപ്പോഴും ഇവര്‍ ഗൂഢാഹ്ളാദത്തിലായിരുന്നു. മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമാഅത്തുകാര്‍ മതപരിവര്‍ത്തനവിഷയത്തില്‍ കടുത്ത കപടന്മാരും തീവ്രവാദികളുമാണ്. ഇസ്ളാമില്‍നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ വധിക്കണമെന്നാണ് ജമാഅത്ത് ആചാര്യന്‍ എഴുതിയിട്ടുള്ളത്. തന്റെ വാദമുഖം ഊട്ടിയുറപ്പിക്കാന്‍ 'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകവും മൌദൂദി എഴുതി. 'ഇസ്ളാമിലേക്ക് സ്വാഗതം, പുറത്തുപോകുന്നവരുടെ തല കാണില്ല' എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വിധ്വം സകവുമായ ആശയം മറയേതുമില്ലാതെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ളാമിക്കാര്‍തന്നെയാണ് ഈയിടെ കേരളത്തിലെ കവലകള്‍തോറും മതപരിവര്‍ത്തനസ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചത്! ഇതാണ് ജമാഅത്തെ ഇസ്ളാമി. അകത്ത് കാളകൂടം. പുറത്ത് 'മതേതര-ജനാധിപത്യ പഞ്ചസാര'. കേരളത്തിലെ ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി 'മുഖം മിനുക്കി' നടക്കുകയാണ്. പക്ഷേ, അകത്ത് നുരഞ്ഞുപതയുന്നത് മതരാഷ്ട്രവാദത്തിലധിഷ്ഠിതമായ മൌദൂദിയുടെ ദ്വേഷനിര്‍ഭരപ്രത്യയശാസ്ത്രംതന്നെ. ദളിത്-ആദിവാസിസ്നേഹത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും മനുഷ്യാവകാശമമതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്ടിച്ച്, തങ്ങള്‍ മഹാമതേതര-ജനാധിപത്യവാദികളാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ചു നടക്കുകയാണവര്‍. വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നക്സലൈറ്റുകളെയും മുന്‍ റോയിസ്റുകളെയും വ്യാജ ഇടതന്മാരെയും ചെല്ലും ചെലവും കൊടുത്ത് അവര്‍ നിര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ, വിശിഷ്യ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേരളത്തെ അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുംചെയ്യുക എന്ന സൃഗാലദൌത്യമാണ് ജമാഅത്തെ പരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തണം''.

പ്രത്യേക ലേഖകന്‍
ദേശാഭിമാനി [22-6-2010]

ടി കെ ഹംസയുടെ ലേഖനത്തില്‍നിന്ന്:-
സാമുദായിക രാഷ്ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല. എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്. 1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ്' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി. എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ. വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്. മതം രാഷ്ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്തിലെ മുസ്ളിം ബ്രദര്‍ഹുഡ്ഡ് (ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു. ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡ്ഡുകാര്‍ ഈജിപ്തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്ദ് അക്ബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്. ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്റോസ്'. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും. ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്. 'മൈല്‍ സ്റോസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107). ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86) ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു. ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡ്ഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്. ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക: "താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്''. ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന:് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്മീരിലും രണ്ടാണ്. കാരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്. മേല്‍വിവരിച്ച ഇസ്ളാമും, രാഷ്ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്തു എന്നു പറയുന്നത് യാദൃച്ഛികമല്ല. സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു. മനുഷ്യാവകാശം തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.

ദേശാഭിമാനി [23-6-2010]


യുവ (പുരുഷ) സംഘത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍
എ എം ഷിനാസ്


1980ല്‍ ലെക് വലേസയുടെ നേതൃത്വത്തില്‍ പോളണ്ടിലെ ഒരു കപ്പല്‍നിര്‍മാണശാലയിലാണ് സോളിഡാരിറ്റി എന്ന വലതുപക്ഷ- സാമ്രാജ്യത്വാനുകൂല ട്രേഡ് യൂണിയന്‍ നിലവില്‍ വന്നത്. കമ്യൂണിസ്റ് വിരുദ്ധത സമസ്തസിരകളിലും ആവാഹിച്ച കത്തോലിക്കാ മതമൌലികവാദികളുടെയും സോവിയറ്റ്വിരോധം ജന്മവ്രതമാക്കിയ വ്യാജ ഇടതന്മാരുടെയും മുതലാളിത്തത്തെ പരിരംഭണംചെയ്ത വലേസപ്രഭൃതികളുടെയും കൂട്ടുമുന്നണിയായിരുന്നു പോളണ്ടിലെ സോളിഡാരിറ്റി. കമ്യൂണിസത്തെ വൈരനിര്യാതന ബുദ്ധിയോടെ വീക്ഷിക്കുകയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ് ഭരണകൂടങ്ങളെ പിഴുതെറിയാന്‍ ദൃഢപ്രത്യയമെടുക്കുകയും ചെയ്തിരുന്ന ജോപോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ഗോര്‍ബച്ചേവിലൂടെ സമര്‍ഥമായി സോവിയറ്റ് യൂണിയനെ വന്ധ്യംകരിച്ചുകൊണ്ടിരുന്ന അങ്കിള്‍സാമുമായിരുന്നു സോളിഡാരിറ്റിയുടെ ആരാധനാമൂര്‍ത്തികള്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോളിഡാരിറ്റി പോളണ്ടില്‍ ഭരണത്തിലേറിയെങ്കിലും ഇന്ന് അത് പോളിഷ് രാഷ്ട്രീയത്തില്‍ ചെറുസാന്നിധ്യം മാത്രമാണ്. 2003ല്‍ കോഴിക്കോട്ടെ മുതലക്കുളം മൈതാനത്തിലാണ് മറ്റൊരു സോളിഡാരിറ്റി പിറന്നുവീണത്- സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. ആറു ദശാബ്ദത്തെ 'പ്രത്യയശാസ്ത്ര പേറ്റുനോവി'നുശേഷം ജമാഅത്തെ ഇസ്ളാമിയുടെ കേരള ഘടകത്തിനുമാത്രം കേന്ദ്രനേതൃത്വം ആലോചിച്ചനുവദിച്ച സന്താനലബ്ധി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജമാഅത്തെ ഘടകങ്ങള്‍ക്ക് തദൃശ സന്താനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജമാഅത്തെ ഇസ്ളാമി ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിനര്‍ഥം തങ്ങളുടെ രഹസ്യ അജന്‍ഡകള്‍ക്കുള്ള പരീക്ഷണവേദിയായി, തങ്ങളുടെ സൃഗാലതന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള രംഗഭൂമിയായി ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതത്രേ. കശ്മീരില്‍ ആദിവാസി- ദളിത്- പരിസ്ഥിതി പ്രണയ നാട്യങ്ങളൊന്നുമില്ലാതെ സോളിഡാരിറ്റിയുടെ ഒരു മച്ചുനന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കശ്മീര്‍ ജമാഅത്തിന്റെ പരിലാളനയില്‍ വളര്‍ന്ന തീവ്രവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണത്. ഇവിടത്തെ സോളിഡാരിറ്റിക്ക് ചാണകമാണ് തല്‍ക്കാലം ആയുധമെങ്കില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ 'പോരാളി'കള്‍ കലാഷ്നിക്കോവില്‍ കുറഞ്ഞതൊന്നും കൈകൊണ്ട് തൊടില്ലെന്ന വ്യത്യാസമേയുള്ളൂ. (കശ്മീരിലെ ഭീകരരെ ജമാഅത്തുകാര്‍ 'പോരാളി'കള്‍ എന്നാണ് വിളിക്കുക). പോളണ്ടിലെ സോളിഡാരിറ്റിയും കേരളത്തിലെ സോളിഡാരിറ്റിയും തമ്മില്‍ എടുത്തു പറയാവുന്ന ഒരു വ്യത്യാസമേയുള്ളൂ. പോളണ്ടിലെ സോളിഡാരിറ്റിയില്‍ ആണിനും പെണ്ണിനും അംഗങ്ങളാകാം. കേരളത്തിലെ സോളിഡാരിറ്റിയില്‍ 'ആകേസരി'കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. മാതൃസംഘടനയുടെ അനൌദ്യോഗികവാരികയില്‍ ആകോയ്മയെ നിരങ്കുശം എതിര്‍ക്കുന്ന, ലൈംഗികതയിലൂടെയാണ് പെശരീരത്തെ ആണുങ്ങള്‍ കോളനീകരിക്കുന്നതെന്നു സമര്‍ഥിക്കുന്ന റാഡിക്കല്‍ ഫെമിനിസ്റുകള്‍ക്കുവരെ ചുവപ്പു പരവതാനി വിരിച്ചുനല്‍കാറുണ്ടെങ്കിലും ജമാഅത്തെ യുവതികള്‍ക്ക് സോളിഡാരിറ്റിയുടെ പടിപ്പുരയില്‍പ്പോലും പ്രവേശനമില്ല! അതുകൊണ്ട് 'സോളിഡാരിറ്റി മെന്‍സ് മൂവ്മെന്റ്' എന്ന പേരായിരിക്കും സംഘടനയ്ക്ക് കൂടുതല്‍ യോജിക്കുക. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള മതേതര വിദ്യാര്‍ഥിസംഘടനകളില്‍ ആകുട്ടികളും പെകുട്ടികളും സമഭാവനയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ജമാഅത്തെ ഇസ്ളാമി തങ്ങളുടെ വിദ്യാര്‍ഥികളെ എസ്ഐഒ എന്ന ആകംപാര്‍ട്മെന്റും ജിഐഒ എന്ന പെ കംപാര്‍ട്മെന്റുമായി വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. ഗുരുവര്യനായ മൌദൂദിയുടെ സ്ത്രീവിരുദ്ധ പ്രമാണങ്ങള്‍ അത്ര എളുപ്പത്തില്‍ മസ്തിഷ്കത്തില്‍നിന്ന് ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലല്ലോ. പോളണ്ടിലെ സോളിഡാരിറ്റിയും ഇവിടത്തെ സോളിഡാരിറ്റിയും തമ്മിലുള്ള സാദൃശ്യങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം. ഒന്ന്; രണ്ടും മുരത്ത കമ്യൂണിസ്റ് വിരുദ്ധരാണ്. മതമൌലികവാദികളായ കത്തോലിക്കരും വലതുപക്ഷ മരീചികകളില്‍ മനം മയങ്ങിയ വ്യാജ ഇടതന്മാരും മറയേതുമില്ലാതെ തീവ്രവലതുപക്ഷ പ്രഘോഷണങ്ങള്‍ നടത്തിയ വലേസയുമായിരുന്നു പോളിഷ് സോളിഡാരിറ്റിയുടെ മജ്ജയും മാംസവുമായി വര്‍ത്തിച്ചിരുന്നത്. 'എഴുപതുകള്‍, ഹാ മധുരോദാരമായ എഴുപതുകള്‍' എന്നുമാത്രം ഊണിലും ഉറക്കത്തിലും ഉദീരണംചെയ്യുന്ന ഉദരംഭരികളായ ചില മുന്‍ നക്സലൈറ്റുകളും സിപിഐ എമ്മിനെ തെറിവിളിക്കുന്നത് ജീവിതചര്യയാക്കി മാറ്റിയ നാലോ അഞ്ചോ പ്രച്ഛന്ന ഇടതന്മാരും ജമാഅത്തിന്റെ പേറോളിലുള്ള ചില സര്‍ഗാത്മകസാഹിത്യകൂലികളുമാണ് കേരളത്തിലെ സോളിഡാരിറ്റിയുടെ മുന്നണിപ്പട. സോളിഡാരിറ്റിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണയോഗം താമരശേരിക്കടുത്ത ഈങ്ങാപ്പുഴയില്‍ ഉദ്ഘാടനംചെയ്തത് സാക്ഷാല്‍ വി പി വാസുദേവനാണ്! ഇങ്ങനെ പോയാല്‍ ഇടതുപക്ഷ ഏകോപനസമിതിയും അതിലെ അധോമുഖവാമനന്മാരായ വാസുദേവന്മാരും സോളിഡാരിറ്റി എന്ന തമോദ്വാരത്തിലേക്ക് വലിച്ചെടുക്കപ്പെടുക എന്നാണെന്നേ കാത്തിരുന്ന് കാണേണ്ടതുള്ളൂ. മറ്റൊരു പ്രച്ഛന്ന ഇടതനായ സി ആര്‍ നീലകണ്ഠന്റെ ഊണും പള്ളിയുറക്കവും ശീവേലിയും കഴിഞ്ഞുള്ള സമയം നോക്കിയാണ് സോളിഡാരിറ്റിക്കാര്‍ തങ്ങളുടെ പരിപാടികളുടെ നോട്ടീസ് അച്ചടിക്കാന്‍ കൊടുക്കുന്നത്. സോളിഡാരിറ്റിയുടെ 'ദ്രോഗ്ബ'യാണ് കുറെക്കാലമായി നീലകണ്ഠന്‍. മൌദൂദിക്ക് മതവും രാഷ്ട്രവും എന്നപോലെ സോളിഡാരിറ്റിയും നീലകണ്ഠനും ഇപ്പോള്‍ അവിച്ഛിന്ന അവസ്ഥയിലാണ്. പഴയ കുട്ടന്‍മാഷ്, സിവിക് ചന്ദ്രന്‍ ആയി പരിണമിച്ചതുപോലെ നീലകണ്ഠന്‍ ഭാവിയില്‍ 'സോളിഡാരിറ്റി നീലകണ്ഠന്‍' എന്ന പേരിലായിരിക്കുമോ 'ദൈവമേ' അറിയപ്പെടുക? പ്രച്ഛന്ന ഇടതുപക്ഷത്തിന്റെ മേലങ്കികളും ആടയാഭരണങ്ങളും എടുത്തണിയുകയും ഇടതുപക്ഷ പദാവലികളുടെ കപടഭാഷ സൃഷ്ടിച്ച് അതില്‍ രമിച്ചഭിനയിക്കുകയും ചെയ്യുന്ന സോളിഡാരിറ്റിക്കാര്‍ ഒരു തീവ്ര വലതുപക്ഷ സംഘടനയാണ് തങ്ങള്‍ എന്ന പരമാര്‍ഥത്തെ ആവുന്നത്ര മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. സോളിഡാരിറ്റിയുടെ വെബ്സൈറ്റില്‍ പോയാല്‍ 'എന്തുകൊണ്ട് സോളിഡാരിറ്റി' എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പു കാണാം. മാനവികതയിലുള്ള അദമ്യമായ വിശ്വാസം, മനുഷ്യ സാഹോദര്യത്തിലുള്ള അഗാധമായ പ്രതിബദ്ധത, തൊഴിലാളി- കര്‍ഷക- ദളിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതപരിതോവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള ഉല്‍ക്കടമായ ആഗ്രഹം തുടങ്ങിയ വാചാടോപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ആ കുറിപ്പ് മുന്നോട്ടുവയ്ക്കുന്ന കേന്ദ്രവാദമുഖം ഇതാണ്; ദാരിദ്യ്രവും പിന്നോക്കാവസ്ഥയും ചൂഷണവും അവസാനിപ്പിക്കാന്‍ മുതലാളിത്തത്തെ ഉന്മൂലനംചെയ്യണം. ബദല്‍ സോഷ്യലിസമാണോ? അല്ലേ അല്ല. കാരണം, അത് 'പരാജയപ്പെട്ട പ്രത്യയശാസ്ത്ര'മാണ്. മാത്രമല്ല, മനുഷ്യനിര്‍മിതവുമാണ്. അപ്പോള്‍ എന്താണ് ബദല്‍? ദൈവം പ്രവാചകന്മാരിലൂടെ മുന്നോട്ടുവച്ച വിമോചനമാതൃകയാണത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൌദൂദി 'നിഷ്കൃഷ്ട'മായി പഠിച്ച് മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്ട്രം. ആറ്റിക്കുറുക്കി പറഞ്ഞാല്‍, ജമാഅത്തെ മൌലാനമാരുടെ മുല്ലാഭരണം. പ്രസ്തുത കുറിപ്പില്‍ പുട്ടില്‍ തേങ്ങ ഇടുന്നതുപോലെ സാമ്രാജ്യത്വവിരുദ്ധ പ്രസ്താവങ്ങളും ഇടയ്ക്കിടെ കാണാം. സമീര്‍ അമിന്‍ എന്ന വിശ്വപ്രസിദ്ധ ചിന്തകന്റെ 'സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുന്ന രാഷ്ട്രീയ ഇസ്ളാം' എന്ന പ്രബന്ധം സോളിഡാരിറ്റി കുഞ്ഞാടുകള്‍ സമയം കണ്ടെത്തി മനസ്സിരുത്തി വായിക്കണം. ആരാന്റെ പശുത്തൊഴുത്തില്‍ പോയി ചാണകം വാരുന്ന ജോലി ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ഏല്‍പ്പിച്ച് സമീര്‍ അമിനെയും താരിഖ് അലിയെയുംപോലുള്ളവരെ സോളിഡാരിറ്റിക്കാര്‍ അടുത്തറിയണം. മൌദൂദിയാണ് ബ്രഹ്മാണ്ഡം ഇതഃപര്യന്തം ദര്‍ശിച്ചിട്ടുള്ള അന്യാദൃശചിന്തകന്‍ എന്ന് ധരിച്ചുവശായവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എന്നാലും ഒരു നേരിയ പ്രതീക്ഷ ബാക്കി വയ്ക്കുന്നത് നല്ലതാണല്ലോ. ഈയിടെ കൊച്ചിയില്‍ മണിപ്പുരിലെ പ്രത്യേക പട്ടാള നിയമത്തിനെതിരെ നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മിളയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. വി ആര്‍ കൃഷ്ണയ്യരായിരുന്നു ഉദ്ഘാടകന്‍. കൃഷ്ണയ്യരെപ്പോലുള്ള സമാരാധ്യ വ്യക്തികളെ മുന്നില്‍ നിര്‍ത്തുന്നത് ജമാഅത്തിന്റെ സ്ഥിരം തന്ത്രമാണ്. കെ പി രാമനുണ്ണിയും സിവിക് ചന്ദ്രനും, ടി ടി ശ്രീകുമാറും ഇറോം ശര്‍മിളയുടെ സഹോദരന്‍ ഇറോം സിങ്ജിത് സിങ്ങും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാനുമായിരുന്നു മറ്റു പ്രധാന പ്രഭാഷകര്‍. മുജീബ് റഹ്മാന്റെ അധ്യക്ഷ പ്രസംഗത്തിന്റെ രത്നച്ചുരുക്കം സോളിഡാരിറ്റിയുടെ സൈറ്റില്‍ കാണാം. 'ഒരു രാഷ്ട്രവും അതിന്റെ പൌരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യരുത്' എന്നാണ് മുജീബ് റഹ്മാന്റെ മൊഴി. നല്ലതുതന്നെ. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്ളാമികളുടെ ചരിത്രം കമ്പോടു കമ്പ് വായിച്ചിരിക്കാനിടയുള്ള മുജീബ് റഹ്മാന്‍ 1953ലെ പാകിസ്ഥാനിലേക്ക് ഒന്നു തിരിഞ്ഞുനോക്കണം. ഖാദിയാനി മുസ്ളിങ്ങളെ (അഹമ്മദിയ്യ മുസ്ളിങ്ങള്‍) അമുസ്ളിങ്ങളായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് പാക് ജമാഅത്തെ ഇസ്ളാമിയുടെ കാര്‍മികത്വത്തില്‍ 1953ല്‍ ലാഹോറില്‍ നടന്ന നരമേധത്തില്‍ രണ്ടായിരത്തോളം ഖാദിയാനികളാണ് വധിക്കപ്പെട്ടത്. ഈ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് മുനീറും ജസ്റിസ് കിയാനിയും സോളിഡാരിറ്റിയുടെ ആചാര്യനായ മൌലാന മൌദൂദിയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. 'ഖാദിയാനി പ്രശ്നം' എന്ന മൌദൂദിയുടെ വിധ്വംസകഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ചാണ് ജമാഅത്തുകാര്‍ ലാഹോറിലെ തെരുവീഥികളില്‍ ഖാദിയാനികളെ വെട്ടിനുറുക്കിയത്. ഖാദിയാനികളുടെ രക്തം തളംകെട്ടിക്കിടന്ന ലാഹോറിലെ നിരത്തുകളിലൂടെ വിജിഗീഷുവായി കുതിരസവാരി നടത്തുകയും ചെയ്തു മൌദൂദി. മൌദൂദിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് രാഷ്ട്രീയ ഇസ്ളാമുമായി സന്ധിചെയ്ത പാക്ഭരണകൂടം അത് ജീവപര്യന്തമായി കുറയ്ക്കുകയും അവസാനം വെറുതെ വിടുകയും ചെയ്തു. 1970കളിലും പാകിസ്ഥാനില്‍ ഖാദിയാനികള്‍ വേട്ടയാടപ്പെട്ടു. ഇന്നും ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഖാദിയാനികള്‍ക്കെതിരായ അതിക്രമ വാര്‍ത്തകള്‍ പാകിസ്ഥാനില്‍നിന്ന് പുറത്തുവരുന്നു. ഇതിനെതിരെയൊന്നും കമാ എന്ന് ഒരക്ഷരം ഉരിയാടാത്തവരാണ് ഇറോം ശര്‍മിളയ്ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്. സോളിഡാരിറ്റിയെ സംബന്ധിച്ചിടത്തോളം പ്രശ്നം ഇറോം ശര്‍മിളയോ മണിപ്പുരിലെ പട്ടാളനിയമമോ ഒന്നുമല്ല. 'താഗൂത്തി' (പൈശാചികം/അനിസ്ളാമികം) എന്ന് സോളിഡാരിറ്റിയുടെ മാതൃസംഘടന വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാധുത്വനിരാകരണത്തിന് (റലഹലഴശശോശലെ) കിട്ടുന്ന ഒരു സന്ദര്‍ഭവും പാഴാക്കാതിരിക്കുക എന്ന കഴുകന്‍കണ്ണ് മാത്രമാണവര്‍ക്കുള്ളത്.
deshabhimani-3-7-2010

41 comments:

ea jabbar said...

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തണം''.

Wash'Allan JK | വഷളന്‍ ജേക്കെ said...

ഒരു ജനാധിപത്യ മതേതരത്വ രാഷ്ട്രത്തിലെ ഭരണത്തില്‍ മതങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. മതാധിഷ്ഠിത (രാഷ്ട്രീയ?) പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യണം. മതങ്ങള്‍ അവരുടെ ആരാധനായലങ്ങളെയും അനുയായികളെയും ഭരിക്കട്ടെ, രാജ്യം ഭരിക്കണ്ട. നടക്കുമോ?

mukthaRionism said...

ഈ ആരോപണങ്ങളില്‍ നിന്നും കഴിച്ചിലാകാന്‍ ജമാഅത്തെ ഇസ്ലാമിയും ജമാഅത്തുകാരും പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുകയാണ്. നിങ്ങളിപ്പറയുന്ന ജമാഅത്തല്ല ഞങ്ങളെന്നാണ് അവരിപ്പൊ പറയുന്നത്.
മൗദൂദിയെയും മൗദൂദിയന്‍ ആശയങ്ങളെയും തള്ളാനും കൊള്ളാനും കഴിയാതെ ജമാഅത്തിന്റെ ചങ്കില്‍ കുടുങ്ങി കിടക്കുയാണ്.
ജമാഅത്ത് അമീറിന്റെ 'മാതൃഭൂമി' അഭിമുഖത്തില്‍ ആ ഉരുണ്ടുകളി വ്യക്തമാണ്. ഇടതുപക്ഷത്തിനകത്തെ സൈദ്ധാന്തിക ചര്‍ച്ചകള്‍ പോലെ തന്നെ ഈ പിടച്ചിലുകള്‍ പലപ്പോഴും അപഹാസ്യവും ഹാസ്യവുമായിത്തീരുന്നുണ്ട്.
ചരിത്രത്തെ മറച്ചു പിടിക്കാനോ മായ്ച്ചു കളയാനോ ജമാഅത്തുകാര്‍ക്ക് കഴിയാത്തിടത്തോളം കാലം ചില വെട്ടിത്തിരുത്തലുകളോടെയുള്ള ഐ പി എച്ചിന്റെ 'ജിഹാദ്' കളികള്‍ ഫലപ്രദമാവില്ലല്ലോ..

കൂട്ടി വായിക്കാന്‍ ഒന്ന് ഇവിടെയുമുണ്ട്.

Muhammed Shan said...

പിന്തുടരുന്നു

കുരുത്തം കെട്ടവന്‍ said...

ദേശാഭിമാനി പ്രത്യാക ലേഖകനെങ്കിലും ഇപ്പോഴെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കിയല്ലോ?!!! ഈയിടെയായി സി പി എമ്മിനു ചില വെളിപാടുകളൊക്കെ ഉണ്ടാകുന്നു. വരാന്‍ പോകുന്ന ഇലക്ഷനില്‍ ഒരു മുഴം മുന്നേ........

ശ്രദ്ധേയന്‍ | shradheyan said...

ഈ യച്ചൂരി വല്ല്യ മറവിക്കാരനാ മാഷേ..

chithrakaran:ചിത്രകാരന്‍ said...

കേരളത്തിലെ ഏതു മുസ്ലീം സഹോദരനും നമ്മുടെ നാട്ടിലെ പട്ടിക ജാതിക്കാരനോടും, നായരോടും, തിയ്യനോടും,നംബൂതിരിയോടും,മുക്കുവനോടും,കൃസ്ത്യാനിയോടും,ഒരമ്മപെറ്റ മക്കളെപ്പോലെ ജനിതക ബന്ധപ്രകാരം ഒരൊറ്റ ചോരയായിരിക്കെ... അതിനിടയിലേക്ക് മൈര് ഇസ്ലാമികതയുടെ വര്‍ഗ്ഗീയതയായും എണ്ണപ്പണമായും, പാക്കിസ്ഥാന്‍ കള്ളനോട്ടുകളായും
കടന്നുവരുന്ന മൌദൂതിസത്തെ മുസ്ലീം മത വിശ്വാസികള്‍
ചെറുത്തു തോല്‍പ്പിക്കേണ്ടതായിട്ടുണ്ട്.
കാരണം, നമ്മുടെ നാട്ടിലെ നായന്മാര്‍ ബ്രാഹ്മണ്യം നല്‍കിയ തന്തയില്ലായ്മയില്‍ അഭിമാനിക്കുന്നതുപോലെ... മൌദൂദികളും അഭിമാനിക്കുകയാണ്... തങ്ങളുടെ തന്ത ലോക ഇസ്ലാമികതയാണെന്ന് !!! പൊലാടിമക്കള്‍ !!!
ഈ പൊലാടിമക്കളെ കേരളത്തിലേക്കും,മളയാള സംസ്ക്കാരത്തിലേക്കും നമ്മുടെ
സാഹോദര്യത്തിലേക്കും മടക്കിക്കൊണ്ടുവരാനായി...
നമ്മുടെ സഹോദരങ്ങളാണെന്ന സത്യം അവരെ ബോധ്യപ്പെടുത്തുന്നതിനായി ജബ്ബാര്‍ മാഷെപ്പോലുള്ള,
ഹമീദ് ചേന്ദമംഗലൂരിനെപ്പോലുള്ള ജ്ഞാനികള്‍
പ്രസരിപ്പിക്കുന്ന ഊര്‍ജ്ജ്യം മഹത്തരമായ മനുഷ്യസ്നേഹത്തിന്റെ നിദര്‍ശനമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മൌദൂദികളേയും സ്നേഹീക്കാന്‍ കഴിയുന്ന..., സത്യം മുഖത്തുനോക്കി പറയാന്‍ കഴിയുന്ന മനുഷ്യ സ്നേഹികള്‍ ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ നിന്നും
വളര്‍ന്നുവരട്ടെ എന്ന് ചിത്രകാരന്‍ മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആശംസിക്കുന്നു !!!
അറബിയോ പാക്കിസ്ഥാനിയൊ അല്ല തന്റെ തന്ത എന്നും, അതൊരു മലയാളനാണെന്നും അഭിമാനത്തോടെ പറയുന്ന തന്തക്കു പിറന്ന മുസ്ലീമിനെയും, പട്ടിക ജാതിക്കാരനായ ചെറമനാണ് തന്റെ യഥാര്‍ത്ഥ തന്തയെന്ന് തിരിച്ചറിയുന്ന നായരേയും മാനവികതയുടെ സാഹോദര്യത്തിലേക്ക് സ്വാഗതം ചെയ്യാനായി ചിത്രകാരന്‍ കൊതിയോടെ കാത്തിരിക്കുന്നു...ഹഹഹഹ... കാപട്യങ്ങളുടേയും കള്ളക്കഥകളുടേയും മുഖം മൂടി വലിച്ചെറിഞ്ഞ് നമുക്ക് മനുഷ്യരാകാം !!!
ഈ പൊലാടിമക്കളൊക്കെ എന്നാ നന്നാകുക എന്റെ ഭഗവാനേ... / പടച്ച തമ്പുരാനെ..കര്‍ത്താവെ.. :)
(പ്രിയ ജബ്ബാര്‍ മാഷെ..., ചിത്രകാരന്റെ മലയാളം അസഹ്യമെങ്കില്‍ ഡിലിറ്റാന്‍ സന്ദേഹം വേണ്ട :)
ആശംസകളോടെ....ഹഹഹഹ...

സുശീല്‍ കുമാര്‍ said...

1. മതനിരപേക്ഷതയും സാമുദായിക സൗഹാര്‍ദ്ദവും ഉദ്ഘോഷിക്കുന്ന ഇന്ദ്യന്‍ മതേതരത്വം മഹത്തായ മൂല്യമാണെന്ന് ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു- (പ്രബോധനം- 15-05-2010 പേജ് 16,17)


2. നമ്മുടെ വിരോധം കേവലം മതേതര-ദേശീയ-ജനാധിപത്യ വ്യവസ്ഥിതിയോടാണ്‌. അതിനെ ചലിപ്പിക്കുന്ന കൈകള്‍ ഹിന്ദുവിന്റേയോ, മുസല്‍മാന്റെയോ, പശ്ചാത്യന്റെയോ പൗരസ്ത്യന്റെയോ ആരുടെ തന്നെയായാലും കൊള്ളാം. ഏതു നാട്ടില്‍, ഏത് ജനതയുടെ മേല്‍ ഈ ഭയങ്കര വിപത്ത് അടിച്ചേല്പ്പിക്കപ്പെടുന്നതായാലും അവിടുത്തെ ദൈവദാസന്മാരെ നാ ശക്തിയുക്തം ആഹ്വാനം ചെയ്യുന്നതായിരിക്കും. ആ വിപത്തിനെക്കുറിച്ച് ജാകരൂകരകുവാന്‍! അതിനെ തുടച്ചുമാറ്റി ഒരു ഉത്തമ സാമൂഹിക വ്യവസ്തിതി സ്ഥാപിക്കുവാന്‍. (മതേതരത്വം, ദേശീയത്വം, ജനാധിപത്യം, ഒരു താത്വിക വിശകനം- 2007-ല്‍ IPH പ്രസിദ്ധീകരിച്ചത്)

>>>>> 2007 ഉം 2010 ഉം തമ്മില്‍ എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു?

Muhammed Shan said...

പരിണാമം കണ്ണടച്ച് നിഷേധിക്കുന്നവര്‍ തങ്ങളുടെ ആശയങ്ങളില്‍ വരുന്ന പരിണാമത്തെ കുറിച്ചെങ്കിലും ബോധവാന്‍ മാര്‍ ആയിരുന്നെങ്കില്‍..!!

തിരൂര്‍ക്കാരന്‍ said...

സഹോദരന്‍മാരെ ഈ കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് വായിച്ചു ആവേശം കൊള്ളാതെ മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' ഉം ജിഹാദ് ഉം ഒന്ന് മുഴുവനായി വായിച്ചു വാ.. അപ്പോള്‍ അറിയാം സത്യവും മിഥ്യയും...

Anonymous said...

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തണം''
'കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്റെ' ബാനറില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജന്‍, ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി മുജ്തബാ ഫാറൂഖ്, പി.ആര്‍ സെക്രട്ടറി റഫീഖ് അഹ്മദ്, അഖിലേന്ത്യാ ശൂറാ അംഗം എസ്.ക്യു.ആര്‍ ഇല്യാസ്, മില്ലി കൗണ്‍സില്‍ പ്രസിഡന്റ് സഫറുല്ലാ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫോട്ടോ »¦മുഖ്‌താര്‍¦udarampoyil¦«ന്റെ ബ്ലോഗ് പോസ്റ്റില്‍ കാണാമല്ലോ? അപ്പോള്‍ യച്ചൂരി സഖാവിനെ നമ്പാമോ?

നിസ്സഹായന്‍ said...

2007-ലെ നിലപാടില്‍ നിന്നും 2010 ലെത്തുമ്പോള്‍ സ്വാഗതാര്‍ഹമായ പുരോഗതിയുണ്ടാകുന്നു. നല്ലതു തന്നെ. പക്ഷെ സോളിഡാരിറ്റിയുടേയും പോപുലര്‍ഫ്രണ്ടിന്റെയുമൊക്കെ സമൂഹത്തിലേക്കുള്ള അവതരിക്കല്‍ ആരിലും അത്ഭുതവും അമ്പരപ്പും ഉണ്ടാക്കുന്നു. ഇന്നലെ വരെ നമുക്ക് പരിചയമില്ലാത്ത, ജനങ്ങള്‍ അവരുടെ ഇടയില്‍ കണ്ടിട്ടില്ലാത്ത ഒരു പാര്‍ട്ടി, പെട്ടന്ന് ഏതെങ്കിലും ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് വമ്പിച്ച ജനക്കൂട്ടത്തെ(മുഴുവന്‍ പേരും ഏതാണ്ട് 17നും 35നും ഇടയില്‍ പ്രായമുള്ളവര്‍) പങ്കെടുപ്പിച്ച് നടത്തുന്ന പ്രതിഷേധ ജാഥ കാണുമ്പോള്‍ ആരും മൂക്കത്തു വിരല്‍ വെച്ചു പോകും. മുസ്ലിംലീഗായാലും മാര്‍ക്സിസ്റ്റു പാര്‍ട്ടിയായാലും ഒരു പ്രദേശത്ത് ജനസമ്പര്‍ക്കത്തിലൂടെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട് പടിപടിയായിയാണ് വളര്‍ന്നത്. എന്നാല്‍ പുതിയ പാര്‍ട്ടികള്‍ ആകാശത്തില്‍ നിന്നും ഉള്‍ക്ക പതിക്കും പോലെയാണ് ജനമധ്യത്തിലേക്ക് വീഴുന്നത് . ആവശ്യത്തിനു പണവും മൊബയില്‍ ഫോണും മറ്റുമൊക്കെ നല്‍കി സ്ഥിരമായി ചെറുപ്പക്കാരെ വിലക്കെടുത്തു കൊണ്ടാണ് ഇത്തരം പാര്‍ട്ടികള്‍ ഒരു പ്രദേശത്ത് സ്ഥാപിക്കപ്പെടുന്നത്. അല്ലാതെ നിരന്തരമായ സമ്പര്‍ക്കത്തിലൂടെ ആശയസംഘര്‍ഷങ്ങളിലൂടെ പടിപടിയായ വളര്‍ച്ചയല്ല അവര്‍ ഇവിടെ കാഴ്ച വെച്ചിരിക്കുന്നത്. ആള്‍ ബലമില്ലാത്ത ഇവര്‍ നടത്തുന്ന ചുവരെഴുത്തും മള്‍ട്ടികളര്‍ പോസ്റ്ററിംഗും മറ്റുള്ള കക്ഷികള്‍ക്ക് അവസരം കൊടുക്കാതെ ഒരു വലിയ പ്രദേശത്തെ മുഴുവന്‍ ചുവരിടങ്ങളും കൈക്കലാക്കുന്നു. ഇക്കാര്യത്തില്‍ സി.പി.എം പോലും ഇവരുടെ മുന്നില്‍ പിന്‍തള്ളപ്പെടുകയാണ്. ന്യായമായും ഇതൊക്കെ നിരീക്ഷിക്കുന്ന ആള്‍ എത്തിച്ചേരുന്ന നിഗമനം ഇതൊരു സ്പോണ്‍സേഡ് രാഷ്ട്രീയ കക്ഷിയാണ്, ഫിനാന്‍ഷ്യലി ആന്റ് ഐഡിയോളജിക്കലി, വിത്ത് ദ ഹെല്‍പ് ഓഫ് സം ലോക്കല്‍ ഓഡ്സ്. ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യത്തില്‍ ആകെ സംശയം തോന്നുന്നത് ഇതുകൊണ്ടൊക്കെ കൂടിയാണ്. അവരുടെ പണം ഒരിക്കലും ജനങ്ങളില്‍ നിന്നും സമാഹരിച്ചതല്ല. അത് സുതാര്യമല്ലാത്തിടത്തോളം കാലം ശത്രുരാജ്യങ്ങള്‍ വരെ പണം നല്‍കുന്നുണ്ടെന്നു കരുതാവുന്നതാണ്. മൂല്യച്യുതി സംഭവിച്ച ഇടതു-വലതുപക്ഷ പ്രസ്ഥാനങ്ങളുണ്ടാക്കിയ വലിയ വിടവിലേക്ക് , അവര്‍ ഇടപെടാന്‍ വിസമ്മതിച്ച ജനകീയപ്രതിരോധ വേദികളിലേക്ക് തന്ത്രപരമായി നുഴഞ്ഞു കയറാന്‍ കഴിഞ്ഞു എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ വിജയം.

ബിജു ചന്ദ്രന്‍ said...
This comment has been removed by the author.
ea jabbar said...

പോസ്റ്റ് വിപുലീകരിച്ചിട്ടുണ്ട്. ടി കെ ഹംസ യുടെ ലേഖനം കൂടി കാണുക

ea jabbar said...

ഈ യച്ചൂരി വല്ല്യ മറവിക്കാരനാ മാഷേ..

സി പി എം നെ ഈ കാര്യത്തില്‍ ആരും വിശ്വാസത്തിലെടുക്കില്ല എന്നതു ശരി തന്നെ. കേരളത്തിലും അവര്‍ കുറേ കാലമായി ഇക്കൂട്ടരുടെ ഇഫ്താറുണ്ട് നടക്കുകയായിരുന്നല്ലോ. ഇന്നിപ്പോള്‍ കാട്ടുന്ന ഈ വിരോധം എത്ര നാളത്തേക്ക് എന്നതും കാത്തിരുന്നു കാണാവുന്നതാണ്.

ea jabbar said...

ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ജമാ അത്തിന്റെ സിദ്ധാന്തവും നിലപാടും എന്ത് എന്നതാണ്.

ബിജു ചന്ദ്രന്‍ said...

ഹംസയുടെ ലേഖനം ഈ ഭീകര സംഘടനയുടെ മുഖം കുറേക്കൂടി കൂടുതല്‍ അനാവൃതമാക്കുന്നു. പരസ്യമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന! tracking

കുരുത്തം കെട്ടവന്‍ said...

ea jabbar : "സി പി എം നെ ഈ കാര്യത്തില്‍ ആരും വിശ്വാസത്തിലെടുക്കില്ല എന്നതു ശരി തന്നെ. കേരളത്തിലും അവര്‍ കുറേ കാലമായി ഇക്കൂട്ടരുടെ ഇഫ്താറുണ്ട് നടക്കുകയായിരുന്നല്ലോ. ഇന്നിപ്പോള്‍ കാട്ടുന്ന ഈ വിരോധം എത്ര നാളത്തേക്ക് എന്നതും കാത്തിരുന്നു കാണാവുന്നതാണ്."

അറിയാതെയാണെങ്കിലും താങ്കള്‍ സത്യം എന്തെന്ന്‌ പറയുന്നു. എനിക്ക്‌ വളരെ ഇഷ്ടായി.

ചിത്രകാരന്‍ കമണ്റ്റ്‌ ബോക്സില്‍ അപ്പിയിട്ടതു കാരണം മറ്റുകമണ്റ്റുകള്‍ വായിക്കാനും കമണ്റ്റാനും മൂക്ക്‌ പൊത്തേണ്ടിവന്നു!! ഇനിയും മൂക്ക്‌ പൊത്തിപിടിച്ച്‌ ടൈപ്പ്‌ ചെയ്യാന്‍ വയ്യ. അതോണ്ട്‌.... സഖാവ്‌ കൊമേഡിയന്‍ പറഞ്ഞപോലെ 'Thank you all'. !

നന്ദന said...

ഹൊ!!! ഇവരിത്തരക്കാരായിരുന്നോ???
ലത്തീഫിനെയൊന്നും കാണാനില്ലല്ലോ???
മുഖം മൂടിവലിച്ചുകീറിയതിന് നന്ദി മാഷെ. ഒരാളെ നമുക്ക് ഒരുപാട്കാലം പറ്റിക്കാൻ കഴിയും, പക്ഷെ ഒരുപാട് പേരെ കുറച്ച് കാലമെ പറ്റിക്കാൻ മഴിയൂ.

Baiju Elikkattoor said...

tracking....

said...

ഇടതടവില്ലാതെ ചര്‍ച്ചിച്ചുകൊണ്ടിരിക്കുന്ന നമ്മടെ പ്രിയങ്കരനായ ലത്തീഫിന്റെ ഒരു പോസ്റ്റില്‍ നിന്നുമുള്ള വരികള്‍ ദേ പേസ്റ്റീട്ടുണ്ട്.

>> എപ്പോഴാണ് ഇസ്‌ലാമിലെ രാഷ്ട്രീയം പ്രസക്തമാകുക എന്ന ചോദിച്ചാല്‍ ഒരു രാജ്യത്തിലെ ഭൂരിപക്ഷം സ്വയം നിര്‍ണയാവകാശമുള്ള വിധം ഭൂരിപക്ഷമാകുകയും ഭരണം അവരുടെ കൈവശം വന്നുചേരുകയും ചെയ്താല്‍ അപ്പോള്‍ ഭരണ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ളതാണ് ഇസ്‌ലമിലെ രാഷ്ട്രീയ നിയമങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ജമാഅത്തിനെ എതിര്‍ക്കാന്‍ തട്ടിവിടുമ്പോള്‍ അതിലെ പ്രായോഗികതയെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല. തല്‍കാലം ജമാഅത്തിന്റെ വായടക്കണം അത്രയേ ലക്ഷ്യമുള്ളൂ. ഇന്ന് മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്ന പോലെ പ്രവര്‍ത്തിച്ച് മുസ്‌ലിംകള്‍ ശിര്‍ക്ക് ബിദ്അത്തില്‍നിന്ന് മുക്തമാകുകയും അതിന് ശേഷം കാര്യമായിട്ടും അതിന് മുമ്പ് നിച്ച് ഓഫ് ട്രൂത്തിലൂടെയും മറ്റും മൂസ്‌ലിംകള്‍ ഭൂരിപക്ഷമാകുകയും ചെയ്യും. അതുവരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അംഗത്വമെടുത്ത് രാഷ്ട്രീയമായി ഭൂരപക്ഷം വരുകയും അങ്ങനെ ഒട്ടേറെ ആളുകള്‍ പലപാര്‍ട്ടികളില്‍നിന്ന വിജയിച്ച് പാര്‍ലമെന്റിലെത്തുകയും ചെയ്താല്‍ വിവിധ പാര്‍ട്ടികളില്‍ പെട്ട മുസ്ലിംകള്‍ അവിടെ വെച്ച് ഒന്നായി തീരുമാനിക്കുന്നു. ഇനി ഇപ്പോള്‍ നമ്മുക്ക് എല്ലാം കൂടി ചേര്‍ന്ന് ഭരണത്തിന്റെ അടിസ്ഥാനം ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നല്‍കാം. >>>

യെന്തരാണ് ഇവമ്മാരൊക്കെക്കൂടി ഒളിച്ചു കളിക്കുന്നതെന്ന് പടച്ചോനു പോലും വശമുണ്ടാവില്ല.വക്രത നിറഞ്ഞ ആശയങ്ങള്‍ വ്യക്തതയില്ലാതെ പാതിയൊളിപ്പിച്ചേ അവതരിപ്പിക്കയുമുള്ളൂ എന്നിട്ട് ചര്‍ച്ചയോടു ചര്‍ച്ച!

ഷൈജൻ കാക്കര said...

പൂർണ്ണമായി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഏത്‌ സംഘടനയും ഏത്‌ രൂപത്തിൽ വന്നാലും എതിർക്കപ്പെടേണ്ടതാണ്‌...

ദേശാഭിമാനിയുടെയും ഹംസയുടെയും ലേഖനങ്ങളെ മൊഴിചൊല്ലിയതിന്‌ ശേഷമുള്ള കെറുവായി മാത്രം കണ്ടാൽ മതി...

വഷളൻ പറഞ്ഞത്‌ കാക്കരയും പറയുന്നു... “ഒരു ജനാധിപത്യ മതേതരത്വ രാഷ്ട്രത്തിലെ ഭരണത്തില്‍ മതങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. മതാധിഷ്ഠിത (രാഷ്ട്രീയ?) പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യണം. മതങ്ങള്‍ അവരുടെ ആരാധനായലങ്ങളെയും അനുയായികളെയും ഭരിക്കട്ടെ, രാജ്യം ഭരിക്കണ്ട”

MirrorisM said...

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആവുന്നില്ല..പച്ച പരമാര്‍ഥം ഇത്രയും ബൗദ്ധിക ആര്ജ്ജവത്തോറെ അവതരിപ്പിച്ച ജബ്ബാര്‍ മാഷിന് എന്റെ അഭിവാദനങ്ങള്‍!

ഇപ്പോഴെങ്കിലും സത്യം സത്യമായി പുറത്ത് വന്നല്ലോ!
ബ്രാഹ്മണിക ഹിന്ദുത്വത്തിന്റെ ചീഞ്ഞളിഞ്ഞ ജാതി സമ്പ്രദായത്തിനു മറുപടി ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ആണെന്ന് കരുതുന്ന ശുദ്ധഗതിക്കാര്‍ ഇപ്പോഴെങ്കിലും കണ്ണ് തുറന്നല്ലോ.( ഞാനും കുറച്ചൊരു കാലം
അങ്ങനെ തന്നെ കരുതിയിരുന്നു, താങ്ക്സ് ടു വിജു വി നായര്‍ !)

ഇസ്ലാമിനുള്ളില്‍ അനേകം അവാന്തര വിഭാഗങ്ങളും ഉച്ച നീചത്വങ്ങളും ( സുന്നി, ഷിയാ, അഹ്മദി, ബോഹറി, നഗോറി, ധനികന്‍, ദരിദ്രന്‍, പണ്ഡിതന്‍, പാമരന്‍ )ഉണ്ട് എന്ന നഗ്ന സത്യം അറിയാത്തവര്‍ ആണോ നമ്മുടെ കെ. ഇ. എന്നും വിജു വി നായരും ഒക്കെ?

ജനാധിപത്യ, ഇടതു പക്ഷ ആശയങ്ങളുടെ ആട്ടിന്‍ തോല്‍ അണിയിച്ച് മത രാഷ്ട്ര സ്ഥാപനത്തിനു
പാതയൊരുക്കുന്ന ബുദ്ധി ജീവിതങ്ങളുടെ ബാങ്ക് അക്കൌന്റ് വിവരങ്ങള്‍ ജന മധ്യത്തില്‍ തുറന്നു കാട്ടപ്പെടണം.

കുരുത്തം കെട്ടവന്‍ said...

മുന്‍പ്‌ എം പി വീരേന്ദ്രകുമാറിണ്റ്റെ ജീവിച്ചിരിക്കുന്ന സഹോദരിയെ അദ്ദേഹം സ്വത്ത്‌ തട്ടിയെടുക്കാന്‍ വേണ്ടി കൊന്നു എന്ന് പറഞ്ഞവരല്ലെ 'ദേശാഭിമാനി' പ്രത്യാക ലേഖകന്‍! അതുകൊണ്ട്‌ 'ദേശാഭിമാനിയിലെ പ്രത്യാക ലേഖകണ്റ്റെ റിപ്പോര്‍ട്ടും ടി കെ ഹംസയുടെ (ചേകന്നുര്‍ മിസ്സിംഗ കേസില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നയാളാണു എണ്റ്റെ ഉസ്താദ്‌! എന്ന് പാടി നടക്കുന്ന ഹംസാക്ക) കുറിപ്പും കണ്ട്‌ വല്ലാതെ 'ഞെളിയണ്ട്‌'. അതൊന്നുമല്ല സത്യം. വരുന്ന ഇലക്ഷനില്‍ അധികാരം പിടിച്ചില്ലെങ്കിലും മാന്യതയോടുകൂടിയ സീറ്റെങ്കിലും തരപ്പെടുത്തണം എന്ന് പോളിറ്റ്‌ ബ്യൂറോയുടെ തീരുമാനം ശിരസാവഹിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടി പത്രവും തയ്യാറയപ്പോള്‍ കിട്ടിയ ആശയമാണു ജമാഅത്തെ ഇസ്‌ലാമിയെ ഒന്നു കൊട്ടുക!! അതിനു എത്‌ നുണയും പാര്‍ട്ടിയും പാര്‍ട്ടി പത്രവും പയറ്റും. അതിനു തെളിവാണു വീരേന്ദ്രകുമാറിനെതിരില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന നുണകള്‍. എന്നിട്ട്‌ അത്തരം പത്രത്തില്‍ വന്ന റിപ്പോറ്‍ട്ടും ലേഖനവും പൊക്കിപിടിച്ച്‌ ആഘോഷിക്കുന്നു. ഇതൊക്കെ ആഘോഷിക്കുന്നവരാരാ.... "ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന സ്ഥലം....." എന്ന് അരുണാചലിനെകുറിച്ച്‌ പറഞ്ഞവര്‍!!. ഇന്ത്യന്‍ സ്വാതന്ത്യ ദിനമായ ആഗസ്റ്റ്‌ 15 ആപത്ത്‌ 15 എന്ന് നിര്‍വചിച്ചവര്‍!! ഇന്ത്യന്‍ ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യം തുലയട്ടെ !! എന്നും പറഞ്ഞ്‌, ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ കോണ്‍ഗ്രസിനെപോലെ അധികാര മോഹം കൊണ്ടൊന്നുമല്ല ബൂര്‍ഷ്വ ജനാധിപത്യം മാര്‍ക്സിണ്റ്റെയും സ്റ്റാലിണ്റ്റെയും സ്വര്‍ഗം പണിയാന്‍ ഭരണ ഘടന തന്നെ മാറ്റിയെഴുതാനാണെന്നു ഉറക്കെ പറഞ്ഞവര്‍!! കൊള്ളാം സഖാവെ ഇരുകാലിലും മന്തുള്ളവന്‍ മറ്റുള്ളവരെ 'ഉണ്ണിമന്താ' എന്ന് വിളിക്കുന്നത്‌ കേള്‍ക്കാന്‍ തന്നെ ഒരു രസമുണ്ട്‌!

Anonymous said...

"എന്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി എതിര്‍ക്കപ്പെടണം" എന്ന കുറിപ്പ് ദേശാഭിമാനിയില്‍ എഴുതിയത് ഹമീദ് ചേന്നമംഗലൂരിന്റെ മകന്‍ എ. എം. ഷിനാസ് ആണ്.

http://www.amshinas.com/

Unknown said...

(momin)mathan kuthiyal kubalam mulakkillla ee sathyam ente intellectual brain kondue kandu pidichadannue engneyundue intellectual!!!!!

Anonymous said...

"സി.പി.എം. മുഖപത്രത്തില്‍ പ്രത്യേക ലേഖകനായി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഹമീദ് ചേന്ദമംഗലൂരിനെ സി.പി.എം. ഇപ്പോള്‍ ദത്തെടുത്തിട്ടുണ്ട്."


ഇടതുപക്ഷം: വര്‍ഗ-സ്വത്വ രാഷ്ട്രീയ പ്രതിസന്ധി - അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

http://www.mathrubhumi.com/online/malayalam/news/story/376873/2010-06-24/kerala

Anonymous said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...

..."സ്റ്റാലിന്റെ മൃഗീയതയെ ആവാഹിക്കുകയും ടിയനന്‍മെന്‍ സ്‌ക്വയറിലെ കബന്ധങ്ങള്‍ക്ക് മുകളിലൂടെ ടാങ്കുകള്‍ പായിക്കുകയും ക്ലാസ് മുറിയില്‍ പിഞ്ചു വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് രക്തപ്പുഴയും കുതിരയോട്ടവുമൊക്കെ ഗൃഹാതുരതയുളവാക്കുന്നതാവാമെന്നു കരുതുകയേ നിവൃത്തിയുള്ളൂ."

ദേശാഭിമാനിയിലെ ഉണ്ടായില്ലാ വെടികള്‍

കുരുത്തം കെട്ടവന്‍ said...

ഉപകാര സ്മരണ ഒരു സദ്ഗുണമാണ്‌. ഇത് ചിലപ്പോള്‍ അനാവശ്യവിധേയത്വമായി മാറുന്നതും കാണാം. ഒരുദാഹരണം: എം.കെ. മുനീറിന്‍റെ ഒലീവ് പബ്ളിഷേഴ്സ് പരിഷ്കരിച്ച് പുനഃപ്രസിദ്ധീകരിച്ച 'ജമാഅത്തെ ഇസ്‌ലാമി അകവും പുറവും' എന്ന കൃതിയെ ആസ്പദമാക്കി ഒരു ചര്‍ച്ച കോഴിക്കോട്ട് എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ 2010 ജൂണ്‍ ഒമ്പതിന്ന് നടന്നിരുന്നു. ഒലീവ് സംഘടിപ്പിച്ച പ്രസ്തുത പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഹമീദ്ചേന്നമംഗല്ലൂര്‍ ആയിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ഹമീദ് കമ്മ്യൂണിസം
പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും മുസ്ലിം ലീഗിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഡോ. എം. ഗംഗാധരന്‍ ഹമീദും എം.എന്‍. കാരശ്ശേരിയും മുസ്‌ലിംസമുദായത്തിന്‍റെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്സ് അല്ല എന്ന് മാതൃഭൂമി
അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതേ ആശയം ലീഗിന്‍റെ പത്രത്തില്‍ ഒരാള്‍
എഴുതിയത് പരാമര്‍ശിച്ച് ഹമീദ് പറഞ്ഞു: ഗംഗാധരന്‍ പറഞ്ഞത് ജമാഅത്ത്
ഏറ്റുപറഞ്ഞു കൊള്ളട്ടെ; വിരോധമില്ല. എന്നാല്‍ മുസ്‌ലിം ലീഗ് അത് ഏറ്റ്പറയരുത്. കാരണം മുഹമ്മദലി ജിന്നയാണ്‌ ലീഗിന്‍റെ നേതാവ്. അദ്ദേഹം
നമസ്ക്കാരം നോമ്പ് മുതലായ ആരാധനകള്‍ നിര്‍വ്വഹിച്ചിരുന്നില്ല. ശരീഅത്ത് നിയമം പാലിച്ചിരുന്നില്ല. മുസ്‌ലിമിനെ അല്ല; ഒരു പാര്‍സിയെയാണ്‌ കല്യാണം
കഴിച്ചത്. ഈ ജിന്നയെ ഖായിദേ അ അ്‌സം (മഹാനേതാവ്)എന്ന് വിളിച്ചവരാണ്‌
ലീഗുകാര്‍. അത് കൊണ്ട് ഞാന്‍ ക്രിറ്റിക്കല്‍ ഇന്‍സൈഡറല്ല എന്ന് പറയാന്‍
ലീഗിന്ന് അവകാശമില്ല.
യൂത്ത് ലീഗ് പ്രസിഡന്‍റ്‌ കെ.എം.ഷാജി പരിപാടിയില്‍ പങ്കെടുക്കുമെന്ന് നോട്ടീസിലുണ്ടായിരുന്നെങ്കിലും അദ്ദേഹം
പങ്കെടുത്തിരുന്നില്ല. എം.കെ. മുനീര്‍ സദസ്സിലുണ്ടായിരുന്നു; മുന്‍നിരയില്‍ തന്നെ. സംഘാടകന്‍ അദ്ദേഹമാണെന്നതും, പുസ്തകത്തിന്‍റെ
പേര്‌ നിര്‍ദ്ദേശിച്ചത് അദ്ദേഹമണെന്നതും ചിലര്‍ അദ്ദേഹത്തെ മുമ്പിലിരുത്തി പറഞ്ഞു കഴിഞ്ഞതാണ്‌. മാത്രമല്ല; അദ്ധ്യക്ഷ പ്രസംഗം നീണ്ടു
പോയപ്പോള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ്, അദ്ധ്യക്ഷന്‍റെ അടുത്ത് ചെന്ന് (സ്റ്റേജില്‍ കയറിയിട്ടില്ല) പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടത്
മുനീറായിരുന്നു. എന്നിട്ടും ലീഗിന്‍റെ പത്രത്തിനെതിരെ ഹമീദ് ഉന്നയിച്ച ആരോപണത്തിന്‌ മറുപടി ഉണ്ടായില്ല.ഈ ലീഗ് ജിന്നയുടെ ലീഗ് അല്ല; 1948-ല്‍ ഉണ്ടായ ലീഗാണ്‌ എന്നാണല്ലോ അവരില്‍
പലരും ആവര്‍ത്തിച്ചു പറയാറുള്ളത്.
ജിന്നയുമായുള്ള ലീഗിന്‍റെ ബന്ധം തള്ളിപ്പറയേണ്ടതാണെങ്കില്‍ അതും അവിടെ നടന്നില്ല.
ജമാഅത്ത് വിരോധം തലക്ക് കയറിയതിന്‍റെ അപകടങ്ങളില്‍ പെട്ടതാണിത്.
മറ്റൊരുദാഹരണം ഇതേ പരിപാടിയിലെ പി. സുരേന്ദ്രന്‍റെ പ്രസംഗമാണ്‌. ഈയിടെ
നടന്നതും ഒട്ടേറെ ബഹളത്തിന്ന് കാരണമായതുമായ ലീഗ്-ജമാഅത്ത് ചര്‍ച്ച
പുറത്തറിയിക്കുകയും ആ നീക്കം തകര്‍ക്കുകയും ചെയ്തതിന്‍റെ 'ക്രെഡിറ്റ്'അദ്ദേഹം മുനീറിന്ന് നല്‍കുന്നുണ്ട്. ഇതും മുനീര്‍ നിഷേധിച്ചിട്ടില്ല.
മുസ്‌ലിം ലീഗ് ആരുമായി കൂട്ടു കൂടണമെന്ന കാര്യം ലീഗിന്‍റെ നാല്‌ നേതാക്കന്‍മാര്‍ തീരുമാനിച്ചാല്‍ പോരാ; ഞങ്ങളോടൊക്കെ ചോദിച്ചിട്ട് വേണം
തീരുമാനിക്കാന്‍ എന്നായിരുന്നു തുടര്‍ന്നദ്ദേഹം പറഞ്ഞത്. ഇവിടെ ഞങ്ങള്‍
എന്നാല്‍ പൊതു സമൂഹവും മറ്റ് മതക്കാരുമൊക്കെയാണെന്ന് അദ്ദേഹം
വിശദീകരിക്കുകയും ചെയ്തു. ഇതിനും ആരും അവിടെ മറുപടി പറഞ്ഞില്ല.
ലീഗിന്‍റെ കാര്യം തീരുമാനിക്കാന്‍ ലീഗിന്ന് അവകാശമില്ലെന്ന അത്യന്തം
അപകടകരമായ പ്രസ്താവനയെ പോലും ഖണ്ഡിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ നാണക്കേടാണ്‌.
മുനീര്‍ എഫിഷെന്‍റല്ലെന്ന് ഡോ. എം. ഗംഗാധരന്‍ പറഞ്ഞപ്പോള്‍ ഇത്ര മാത്രം
അര്‍ത്ഥ വ്യാപ്തി അതിനുണ്ടാകുമെന്ന് കരുതിയിരുന്നില്ല.
സാങ്കേതികമായി
മുനീര്‍ ആ പരിപാടിയില്‍ പ്രഭാഷകനായിരുന്നില്ല എന്ന് പറഞ്ഞൊഴിയാന്‍
കഴിയുമെന്ന് കരുതരുത്; കാരണം ആ പരിപാടിയിലെ അധ്യക്ഷനെപ്പോലും
(പരസ്യമായിത്തന്നെ) നിയന്ത്രിച്ച സൂപര്‍ അധ്യക്ഷനായ മുനീറിന്ന്
ഇതിന്‍റെയൊന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ്‌മാറാന്‍ കഴിയില്ല.
ഇതെല്ലാം പറയിച്ചത് തന്നെ മുനീറാണെന്നിരിക്കെ വിശേഷിച്ചും.

കുരുത്തം കെട്ടവന്‍ said...

ഹമീദിന്റെ പ്രഖ്യാപിത (രേഖാമൂലം) നിലപാടുകളില്‍ ചിലത് താഴെ:
ഞാന്‍ നമസ്കരിക്കാരില്ല
ഞാന്‍ നോമ്പെടുക്കാറില്ല
ശരീ'അത്ത് മനുഷ്യ നിര്‍മ്മിതമാണ്.
നന്മ ചെയ്‌താല്‍ കിട്ടുന്ന ഒരു സ്വര്‍ഗ്ഗവും തിന്മ ചെയ്‌താല്‍ കിട്ടുന്ന ഒരു നരഗവും ഉണ്ടെന്നു വിശ്വസിക്കുന്നില്ല
സകാത്ത് വ്യവസ്ഥ പഴഞ്ചനാണ്. അതിനേക്കാള്‍ എത്രയോ ഭേദമാണ് ഇന്ത്യന്‍ നികുതി വ്യവസ്ഥ
ഖുര്‍'ആന്‍ പുന ക്രോഡീകരിക്കണം. ഇപ്പോഴും പ്രസക്തിയുള്ള വചനങ്ങളുണ്ടെങ്കില്‍ അവ 'കാലഹരണപ്പെട്ട' ആയതുകളില്‍ നിന്നും മാറ്റി വെവ്വേറെ പ്രസിദ്ധീകരിക്കേണ്ട ബാധ്യത മുസ്ലിംകള്‍ നിറവേറ്റണം. (ഒലീവിനു ഒരു ക്ലാസിക് വര്‍ക്ക് ഉറപ്പിക്കാം)
പര്‍ദ്ദ പ്രാകൃതവും സ്ത്രീത്വതിന്നെതിരുമാണ്.
ചേന്നമങ്ങല്ലൂരില്‍ ആദ്യമായി മുജാഹിദ് പ്രഭാഷണം സംഘടിപ്പിച്ചതിന്റെ ക്രെഡിറ്റ് സ്വപിതാവിന് നല്‍കുന്ന, മുസ്‌ലിം സമുദായത്തില്‍ പിറന്ന എന്നാല്‍ മേല്‍ പറഞ്ഞ നിലപാടുകളില്‍ അഭിമാനിക്കുന്ന ഈ മനുഷ്യന്‍ ജമാ'അത്ത് ഖുര്‍'ആന്‍റെയും തിരുസുന്നത്തിന്‍റെയും ഉറച്ച അടിത്തറയില്‍ ഇസ്ലാമിക പ്രബോധനവുമായി മുന്നോട്ട് പോവുന്നതിനെതിരെ കരയുന്നത് സ്വാഭാവികം!
'ലാ ഇലാഹാ ഇല്ലല്ലാഹ്...' എന്ന ഇസ്ലാമിന്റെ ആദര്‍ശ വാക്യവും 'ഇന്ത്യന്‍ മതേതരത്വവും' ഒത്തു പോവുക എന്നത് 'സുന്ദരമായ നടക്കാത്ത കാര്യമാണ്' എന്ന് മുസ്‌ലിം ലീഗിന്റെ മുഖ പത്രത്തില്‍ തട്ടിവിട്ട മുനീറും ഖുര്‍'ആനില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനായി പറഞ്ഞാല്‍ അത് 'മത-രാഷ്ട്ര വാദവും' തീവ്ര വാദവുമായിപ്പോകും എന്ന പൌരോഹിത്യ നിലപാടുമായി ജീവിക്കുന്ന കേരള മുജാഹിദ്കളും ഹമീദിനെ നിലം തൊടീക്കാതെ തോളിലേറ്റി വിയര്‍ക്കുന്നത് അതിലേറെ സ്വാഭാവികം!!
പക്ഷെ സത്യാന്വേഷികള്‍ക്ക് ഈ കപടന്മാരുടെ യഥാര്‍ത്ഥ നിറം പെട്ടെന്ന് മനസ്സിലാവാന്‍ ഈ കൂട്ടുകെട്ട് ഉപകരിക്കും. കാരണം, നിഷ്കളങ്കരായ, നിഷ്പക്ഷരായ ആളുകള്‍ക്ക്, 'ആര് പറയുന്നതാണ് ശരി?' എന്ന് ആശയക്കുഴപ്പമുണ്ടാവുമ്പോള്‍ പരസ്യമായ, പച്ചയായ ഇസ്ലാം വിരുദ്ധ നിലപാടുകളുടെ കൂടെ ആരാണ് നിലകൊള്ളുന്നത് എന്ന് മനസ്സിലാക്കാന്‍ ഗഹനമായ ഗവേഷണം ആവശ്യമില്ലല്ലോ? ആ നിലക്ക് ഈ കൂട്ടുകെട്ട് അല്ലാഹുവിന്റെ ഒരു മഹത്തായ അനുഗ്രഹം തന്നെ!

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
Ajith said...

Article By Dr. ഹുസൈന്‍ രണ്ടത്താണി, ( ദേശാഭിമാനി)


Title : ജമാഅത്തിന്റേത് മത പരിത്യാഗം
Link : http://workersforum.blogspot.com/2010/06/blog-post_3452.html

കുരുത്തം കെട്ടവന്‍ said...

ഹുസൈന്‍ രണ്ടത്താണിയെ നേതാവായി അംഗീകരിക്കും മുന്‍പ്‌ എതാ മൊതല്‍ എന്നറിയേണ്ട. ചേകന്നൂര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ടെന്ന് ചേകന്നുരിണ്റ്റെ അനുയായികളും യുക്തിവാദികളും ഒരു പോലെ പറയുന്ന ഒരാളെ ഉസ്താദായി അംഗീകരിച്ച്‌ അയാളുടെ വിനീത വിധേയനായി നടക്കുന്നവനാണു. അതുകൊണ്ട്‌ വല്ലാതെ പൊക്കണ്ട തിരിച്ചു കൊത്തും. ജാഗ്രത്രൈ!!

സന്ദേഹി-cinic said...

ജമാ-അത്ത് നിരന്തരം തുറന്നു കാട്ടപ്പെടണം.സംശയമില്ല.പക്ഷെ,മതനിരപേക്ഷതയോ സഹിഷ്ണുതയും സമാധാനവുമൊക്കെ കാംക്ഷിക്കുന്ന സാധാരണ മുസ്ലിമിന് ചില ഉത്കണ്ഠകളും പരാധീനതകളും പരാതികളുമുണ്ട്.രാഷ്ട്രീയ,മത,മതേതര പാർട്ടികളുടെ അവസരവാദപരമായ വാചകക്കസർത്തുകളിൽ മറ്റ് ജനങ്ങളെപ്പോലെ മുസ്ലിമിനും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
തന്റെ മതം കാരണം താൻ നിരന്തരം സംശയിക്കപ്പെടുകയും അവഗണിക്കപ്പെടുകയും വിവേചനങ്ങൾക്കിരയാവുകവും ചെയ്യുന്നതായി അവൻ ന്യായമായും സംശയിക്കുന്നു.അവന്റെ ഭീതിയും സന്ദേഹങ്ങളുമാണ് വർഗ്ഗീയ,മതമൗലികവാദ,തീവ്രവാദസംഘടനകൾ ആയുധമാക്കുന്നത്.ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഒരു പദ്ധതിയുമില്ലാതെ യുക്തിവാദത്തിന്റെയോ ഹമീദ് ചേന്നമങ്ങലൂരിയൻ മതേതരത്വമോ ആണ് വാക്കിൽ നമ്മൾ ആവത്തിക്കുന്നതെങ്കിൽ ജമാ-അത്തിനെ തൽക്കാലം പ്രധിരോധത്തിലാക്കാൻ കഴിയുമെന്നതിലപ്പുറം സാധാരണ മുസ്ലിംകളെ വിശ്വാസത്തിലെടുക്കാൻ നമുക്ക് കഴിയില്ല.
ജനാധിപത്യത്തിന്റെ കാര്യത്തിൽ കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒരേ തൂവൽ പക്ഷികളാണെന്നതല്ലേ യാഥാർത്ഥ്യം?
സ്വത്വങ്ങളുടെ ജനാധിപത്യപരവും ആപേക്ഷികവുമായ അസ്തിത്വത്തെ അംഗീകരിക്കാതെ ജനാധിപത്യം എങ്ങനേ സാധ്യമാകും?
ജമാ-അത്തിനെകുറിച്ച് എഴുതിയ യെച്ചൂരിതന്നെ ജമാ-അത്തിനൊപ്പം പ്രകടനം നടത്തുന്നു.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പാക്കിസ്ഥാൻ ജമാ-അത്തുമായി പരസ്പരസഹായ സഹകരണത്തിനായി ധരണാ പത്രം ഒപ്പിട്ടിരിക്കുന്നു.ലബനോനിലെ ഹിസ്ബുള്ള വിമോചന സംഘടനയാണെന്ന് സി പി യെം കേന്ദ്ര നേതാക്കൾ തന്നെ പറയുന്നു.സർവ്വം സ്വത്വരാഷ്ട്രീയമയം.
കൂടുതൽ എന്റെ ബ്ലൊഗിൽ വായിക്കുക.
http://www.svathvam.blogspot.com/

കുരുത്തം കെട്ടവന്‍ said...

ദേശാഭിമാനിയും ഇ എ ജബ്ബാറും ഹമീദ്‌ ചേന്ദമംഗല്ലൂര്‍, കാരശ്ശേരി പ്രഭ്രതികള്‍ എഴുതികൂട്ടിയ ചവറുകള്‍ പൊതുസമൂഹത്തെ തെറ്റിദ്ദരിപ്പിക്കുന്നതും അവരുടെ ഹിഡന്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നതുമാണു.

ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച (05/07/2010) കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.

ea jabbar said...

ബംഗ്ലാദേശ് പള്ളി ലൈബ്രറികളിലെ ഗ്രന്ഥവിലക്ക് ചരിത്രപരമായ അബദ്ധം- ജമാഅത്ത് അമീര്‍
Thursday, July 29, 2010
മാധ്യമം
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 24,000 പള്ളികളിലെ ഗ്രന്ഥാലയങ്ങളില്‍നിന്ന് സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനം ദുഃഖകരവും ചരിത്രപരമായ അബദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പ്രതികരിച്ചു.

മൗദൂദി കൃതികള്‍ മാനവലോകത്തിന്റെ മഹദ് സമ്പത്തും വിലപ്പെട്ട പൈതൃകവുമാണെന്നും ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അതിന്റെ യഥാര്‍ഥചിത്രം ലഭ്യമാകാനും അവ ഏറെ സഹായകരമാണെന്നും ഉമരി പറഞ്ഞു. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട മൗദൂദികൃതികള്‍ ലോകവ്യാപകമായി വായിക്കപ്പെടുന്നുണ്ട്. മൗദൂദിയുടെ ചിന്തകളോട് വിയോജിക്കാം. എന്നാല്‍, അത് തീവ്രവാദവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം സാമ്രാജ്യത്വവാദികളുടെയും നിര്‍മതവാദികളുടെയും ആരോപണങ്ങള്‍ മാത്രമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ തങ്ങളുടെ അവിശുദ്ധ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ മൗദൂദി കൃതികള്‍ തടസ്സമാവുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണിത്.

ബംഗ്ലാദേശ്‌സര്‍ക്കാറിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യര്‍ഥിച്ച ഉമരി, ചില മൗദൂദി ഗ്രന്ഥങ്ങളുടെ ബംഗാളി പരിഭാഷകള്‍ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന് ഉപഹാരമായി അയച്ചുകൊടുക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ 2,70,000 പള്ളികളില്‍ സര്‍ക്കാര്‍ഫണ്ട് പറ്റുന്ന മസ്ജിദുകളുടെ ലൈബ്രറികളില്‍നിന്ന് മൗദൂദിയുടെ കൃതികള്‍ നീക്കംചെയ്യാനുള്ള തീരുമാനം സര്‍ക്കാറിനു കീഴിലുള്ള ഇസ്‌ലാമിക് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ശമീം മുഹമ്മദ് അഫ്‌സല്‍ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്.
----
അവര്‍ക്കു പോലും വേണ്ടാത്ത വിഷം !
ഇവിടെ നവോഥാന പുരോഗമന സോളിഡാരിറ്റി !!

Unknown said...

ETHELLAM VAAYICHAPPOL MANASILAYTH KERALATHILE ELLA INDIAYILE THANNE VALIYA PARTY JAMA ATHE ISLAMI YANENNU CHURUKKAM PARNNAL EE EZHUTHIYAVAKOKKE JAMATHINE BHAYAMANU ENNU MANASILAVUNNU

Old_User said...

ഇവരൊക്കെ ആക്രോഷിക്കട്ടെ... വിവിധങ്ങളായ മത മതേതര വിഭാഗങ്ങള്‍ അവയ്കൊക്കെ ഉള്ളിലെ അവാന്ധര വിഭാഗങ്ങള്‍ എന്നിവരുടെയൊക്കെ സഹകരണത്തോടെ ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ അതിന്റെ പാര്ലമെന്റരി ജനാധിപത്യത്തിലെ സക്രിയ ഇടപെടല്‍ തുടരുക തന്നെ ചെയ്യും.. അത് വിജയിക്കുകയും ചെയ്യും.... ഇപ്പറഞ്ഞ ആരോപണങ്ങള്‍ എല്ലാം മറുപടി നല്‍കപ്പെട്ടതാണ്‌ എന്നിരിക്കെ ഞാന്‍ അത് ആവര്‍ത്തിച്ചാല്‍ ആരോപണവും ഒരു വ്യതാസവുമില്ലാതെ ആവര്‍ത്തിക്കും ... അത്ര അല്ലേ പ്രതീക്ഷിക്കെണ്ടതുള്ളൂ...............

محمد علي شهاب الإرشادي said...

യെന്തരാണ് നമ്മടെ ജമതു ഇസ്ലാമി ഇങ്ങനെ 🤔ഒളിച്ചു കളിക്കുന്നത്... പടച്ചോനു പോലും വശമുണ്ടാവില്ല.വക്രത നിറഞ്ഞ ആശയങ്ങള്‍ വ്യക്തതയില്ലാതെ പാതിയൊളിപ്പിച്ചേ അവതരിപ്പിക്കയുമുള്ളൂ എന്നു നേര്ച്ച ആക്കിയിട്ടുണ്ടോ ???🤔 ചര്‍ച്ചയോടു ചര്‍ച്ച! കവല പ്രസംഗം അതും ദീൻ വെച്ച് 📖📖

Unknown said...

ഇതെല്ലാം അറിഞ്ഞു കൊണ്ടും താൻ അവരെ പുലയാടിമക്കൾ എന്നു വിളിക്കരുത്. പുലയാടി മക്കൾ ഈ മണ്ണിന്റെ മക്കളാണ്.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.